കോങ്ങാട്
മണ്ഡലത്തിലെ പൊതുമരാമത്ത്
പദ്ധതികളുടെ വിശദാംശങ്ങള്‍
2235.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തിലെ ബജറ്റില്‍
ഉള്‍പ്പെടുത്തി
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
അനുവദിച്ചിട്ടുളള
പദ്ധതികളുടെ തുക
ഉള്‍പ്പെടെയുളള
വിശദവിവരം നല്‍കുമോ;
(ബി)
സി.ആര്.എഫ്,കിഫ്ബി,നബാര്‍ഡ്,
തുടങ്ങിയവയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പദ്ധതികളുടെ വിശദവിവരം
തുക ഉള്‍പ്പെടെ
നല്‍കുമോ;
കെ.എസ്.ടി.പി.
രണ്ടാംഘട്ട പദ്ധതി
2236.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
രണ്ടാംഘട്ട പദ്ധതി
പ്രകാരം സംസ്ഥാനത്തെ
റോഡ്
നിര്‍മ്മാണത്തിനായി ആകെ
പദ്ധതി തുക എത്രയാണ്;
ഇതില്‍ ലോകബാങ്ക് വായ്പ
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ എത്രശതമാനം
പ്രവൃത്തികളാണ് ഇതുവരെ
പൂര്ത്തീയായിട്ടുളളത്;
പദ്ധതി തുകയുടെ എത്ര
ശതമാനം
ചെലവഴിച്ചിട്ടുണ്ട്;
(സി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ; പദ്ധതി
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞില്ലെങ്കില്‍
വായ്പ
പിന്‍വലിക്കുന്നത്
സംബന്ധിച്ച് ലോകബാങ്ക്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കേരള
റോഡ് ഫണ്ട് ബോര്‍ഡ്
2237.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
റോഡ് ഫണ്ട് ബോര്‍ഡ്
രൂപീകരിച്ചതെപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
ബോര്‍ഡ് നിലവില്‍
വന്നതിനു ശേഷം
ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
കേരള
റോഡ് ഫണ്ട് ബോര്‍ഡില്‍
ഉള്‍പ്പെടുത്തി
ചെയ്യാനുദ്ദേശിക്കുന്ന
പുതിയ പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
കേരള
റോഡ് ഫണ്ട് ബോര്‍ഡിനു
ഫണ്ട് ലഭിക്കുന്നത്
എവിടെനിന്നാണെന്നും
എങ്ങനെയാണെന്നും
വ്യക്തമാക്കാമോ ?
കേരള
റോഡ് ഫണ്ട് ബോര്‍ഡിന്റെ
പ്രവര്‍ത്തനം
2238.
ശ്രീ.ഇ.പി.ജയരാജന്
,,
എ.എം. ആരിഫ്
,,
വി. ജോയി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് ഗതാഗത രംഗത്തെ
അടിസ്ഥാന സൗകര്യ വികസനം
ലക്ഷ്യമാക്കി
രൂപീകരിക്കപ്പെട്ട കേരള
റോഡ് ഫണ്ട് ബോര്‍ഡിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്യാറുണ്ടോ;
(ബി)
പ്രസ്തുത
ബോര്‍ഡ്
ഏറ്റെടുത്തിട്ടുള്ള
പ്രധാന പദ്ധതികള്‍
ഏതൊക്കെയാണെന്നും
അവയില്‍ പൂര്‍ത്തിയായ
പദ്ധതികള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
കെ.
ആര്. എഫ്. ബി. യുടെ
പദ്ധതികള്‍ക്കാവശ്യമായ
ഫണ്ട് എപ്രകാരമാണ്
സ്വരൂപീക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
റോഡുനിര്മ്മാണമടക്കമുള്ള
അടിസ്ഥാന സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍
കിഫ്ബി മുഖേന
ഏറ്റെടുത്ത്
നടത്തുമ്പോള്‍ ഇത് കെ.
ആര്. എഫ്. ബി യുടെ
പദ്ധതികളെ എപ്രകാരമാണ്
ബാധിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റോഡ്
റോളര്‍ ക്ലീനര്‍ / ഡ്രൈവര്‍
വിഭാഗത്തിലെ തസ്തികകള്‍
2239.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ റോളര്‍
ക്ലീനര്‍/ഡ്രെെവര്‍
വിഭാഗത്തില്‍ എത്ര
അനുവദനീയ തസ്തികകള്‍
ഉണ്ട്; നിലവില്‍ എത്ര
പേര് ജോലി
ചെയ്യുന്നു; ഒഴിവുള്ള
തസ്തികകള്‍ എത്ര;
(ബി)
പൊതുമരാമത്ത്
വകുപ്പില്‍ എത്ര റോഡ്
റോളറുകള്‍ ഉണ്ട്;
ഇതില്‍
പ്രവര്‍ത്തനക്ഷമമായവ
എത്ര; മെയിന്റനന്‍സ്
നടത്തിയാല്‍
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയുന്നവയും
കഴിയാത്തവയും എത്ര;
വിശദമാക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പ് വക റോഡ്
റോളറുകള്‍ വാടകയ്ക്ക്
നല്‍കാറുണ്ടോ;
നല്‍കാറുണ്ടെങ്കില്‍
അതിനുള്ള
മാനദണ്ഡമെന്തെന്ന്
വിശദമാക്കാമോ;
(ഡി)
റോഡ്
റോളറുകള്‍
പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍
പല പൊതുമരാമത്ത്
ഡിവിഷനുകളിലും റോളര്‍
ക്ലീനര്‍മാരും
ഡ്രെെവര്‍മാരും ജോലി
ചെയ്യാതെ ശമ്പളം
പറ്റുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇത്തരത്തില്‍
അധികമായിട്ടുള്ള റോഡ്
റോളര്‍
ഡ്രെെവര്മാരേയും
ക്ലീനര്മാരേയും
പൊതുമരാമത്ത്
വകുപ്പിലെ തന്നെ മറ്റ്
തസ്തികകളിലേക്ക്
തസ്തികമാറ്റം വഴിയോ
പുനര്‍വിന്യാസം വഴിയോ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വിശദമാക്കാമോ?
മിനി
സിവില്‍ സ്റ്റേഷന്
2240.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
മലയിന്‍കീഴ് മേപ്പൂക്കട
പ്രദേശത്ത്
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുളള സ്ഥലത്ത്
മിനി സിവില്‍
സ്റ്റേഷന്
ആരംഭിയ്ക്കുന്നത്
സംബന്ധിച്ച നിവേദനം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച
തുടര്‍നടപടികള്‍
എന്തായെന്നും,
ഇപ്പോഴത്തെ
സ്ഥിതിയെന്തെന്നും
വിശദമാക്കാമോ?
റോഡ്
സൗകര്യം വർദ്ധിച്ച്
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ
നടപടി
2241.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍ വീതികൂട്ടി
ശാസ്ത്രീയമായി
നവീകരിച്ച്
സൗന്ദര്യവത്കരിക്കുക
എന്ന ലക്ഷ്യം
മുന്‍നിര്‍ത്തി പുതിയ
പദ്ധതികള്‍ക്ക്
പൊതുമരാമത്ത് വകുപ്പ്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വാഹനങ്ങളുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവും
വര്‍ദ്ധിച്ചുവരുന്ന
ജനസാന്ദ്രതയും
കണക്കിലെടുത്ത്
റോഡുകളിലും
ജംഗ്ഷനുകളിലും
പ്രധാനപ്പെട്ട
ടൗണുകളിലും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പങ്കാളിത്തത്തോടെ
റോഡിന്റെ സുരക്ഷിതത്വം
ഉറപ്പുവരുത്തുന്ന
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഗതാഗതക്കുരുക്ക്
രൂക്ഷമായിരിക്കുന്ന
ടൗണുകളില്‍ സുഗമമായ
ഗതാഗതം
ഉറപ്പുവരുത്തുന്നതിന്
ഫ്ലൈ ഓവറുകളും
അടിപ്പാതകളും
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
റോഡ്
പ്രവൃത്തികളില്‍ നൂതന
സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തൽ
2242.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
പ്രവൃത്തികളില്‍
വിശിഷ്യ ടാറിംഗ്
പ്രവൃത്തിയില്‍ നൂതന
സാങ്കേതിക വിദ്യയുടെ
ഉപയോഗം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പുതിയ
സാങ്കേതിക വിദ്യയുടെ
സവിശേഷതകള്‍
വിശദമാക്കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പിനു
കീഴില്‍വരുന്ന എല്ലാ
റോഡ്
പ്രവൃത്തികള്‍ക്കും
പുതിയ സാങ്കേതിക വിദ്യ
ഉപയോഗിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;എങ്കില്‍
ആയതിന് നടപടികള്‍
സ്വീകരിക്കുമോ?
റോഡ്
നിര്‍മ്മാണത്തിലെ പിഴവുകള്‍
2243.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണത്തിലെ
പിഴവുകള്‍ കാരണം പല
റോഡുകളും കാലാവധി തീരും
മുമ്പ് തന്നെ
നശിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
കരാറുകാര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ?
നേമം
നിയോജകമണ്ഡലത്തിലെ ഭരണാനുമതി
ലഭിച്ച പ്രവൃത്തികൾ
2244.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പ്രവൃത്തികളാണ് നേമം
നിയോജക മണ്ഡലത്തില്‍
പി.ഡബ്ലു.ഡി റോഡ്സ്
വിഭാഗത്തിന് കീഴില്‍
പുരോഗമിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
റോഡ്
നിര്‍മ്മാണത്തിനായി ആധുനിക
ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍
2245.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
റോഡുകള്‍ നിര്‍മ്മാണം
കഴിഞ്ഞ് അധികം വൈകാതെ
തന്നെ
തകര്‍ച്ചയിലാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
കാരണങ്ങളെക്കുറിച്ച്
ശാസ്ത്രീയ പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
നിലവിലെ
റോഡ് നിര്‍മ്മാണ രീതി
കേരളത്തിന്റെ
കാലാവസ്ഥയ്ക്ക്
അനുയോജ്യമാണോയെന്ന്
പഠനം നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
റോഡ്
നിര്‍മ്മാണത്തിനായി
ആധുനിക ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നതിനും
റോഡുകളുടെ
ഡ്യൂറബിലിറ്റി ഉറപ്പ്
വരുത്തുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഒരോടം
പാലം പുനരുദ്ധാരണം
2246.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ ഒരോടം പാലം
വീതികൂട്ടി
പുനരുദ്ധാരണം
നടത്തുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഇന്‍വെസ്റ്റിഗേഷന്‍
നടത്തുന്നതിനായി സി.ഇ.
(എന്‍.എച്ച്) മുഖാന്തരം
തുക
അനുവദിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
ഡി.പി.ആര് ഉള്‍പ്പെടെ
തയ്യാറാക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദീകരിക്കാമോ?
ആസ്തി
വികസന ഫണ്ടുപയോഗിച്ചുള്ള
പ്രവൃത്തികള്‍
2247.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എം.എല്‍.എ.മാരുടെ
ആസ്തി വികസന
ഫണ്ടുപയോഗിച്ചുള്ള,
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
വരുന്ന പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പ്
വരുത്തുന്നുണ്ടോ?
ദേശീയ
സംസ്ഥാന പാതകളില്‍ സെെന്‍
ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍
നടപടി
2248.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷയുമായി
ബന്ധപ്പെട്ട്
കേരളത്തിലെ ദേശീയ
പാതകളിലും സംസ്ഥാന
പാതകളിലും സെെന്‍
ബോര്‍ഡ്
സ്ഥാപിക്കുവാന്‍
പൊതുമരാമത്ത് വകുപ്പ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനു
വേണ്ടി റോഡ് സേഫ്റ്റി
ഫണ്ടില്‍ നിന്നും എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സെെന്‍
ബോര്‍ഡ്
സ്ഥാപിക്കുന്നത്
സംബന്ധിച്ചുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
മങ്കട
മണ്ഡലത്തിലെ കൂട്ടിലങ്ങാടി
പാലം പുനരുദ്ധാരണം
2249.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
കൂട്ടിലങ്ങാടി പാലം
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട് സി.ഇ.
(എന്‍.എച്ച്.)
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിശദീകരിക്കാമോ;
(ബി)
ഇതിനായി
ഫണ്ട് വകയിരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
കേന്ദ്ര ഉപരിതല ഗതാഗത
വകുപ്പുമായി ഇടപെട്ട്
ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മംഗലം-ഗോവിന്ദാപുരം
സംസ്ഥാന പാത
2250.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മംഗലം-ഗോവിന്ദാപുരം
സംസ്ഥാന പാതയെ നാഷണല്‍
ഹൈവേയായി ഉയര്‍ത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍ എന്ന്
മുതല്‍ തുടങ്ങാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
തിരുമല
- തൃക്കണ്ണാപുരം റോഡ്
വീതികൂട്ടാന്‍ നടപടി
2251.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തിരുമല
- തൃക്കണ്ണാപുരം റോഡ്
വീതികൂട്ടല്‍
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി; സ്ഥലം
ഏറ്റെടുത്തിട്ടും
പ്രവൃത്തികള്‍
ആരംഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
കൊല്ലം
-മുചുകുന്ന് റെയില്‍വേ
മേല്‍പാലം
2252.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരത്തില്‍
അനുഭവപ്പെടുന്ന
ഗതാഗതക്കുരുക്കിന്
പരിഹാരമുണ്ടാക്കാന്‍
കഴിയുന്ന അനുയോജ്യമായ
പദ്ധതിയാണ് കൊല്ലം
-മുചുകുന്ന് റെയില്‍വേ
മേല്‍പാലം എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊല്ലം
-മുചുകുന്ന് റെയില്‍വേ
മേല്‍പാലം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് നിയമസഭ
സാമാജികന്
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ ;
(സി)
വളരെ
അടിയന്തരമായി
പരിഗണിക്കേണ്ട ഈ ആവശ്യം
സംബന്ധിച്ച് അനുകൂലമായ
നടപടി സ്വീകരിക്കുമോ?
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
(ഡി)
ഇ
936647/16 എം
(പി.ഡബ്ള്യൂ.ഡി ആൻഡ്
ആര്) പ്രകാരം
പൊതുമരാമത്ത് വകുപ്പ്
മന്ത്രിയുടെ ഓഫീസില്‍
നിന്ന് എന്‍.എച്ച്.എ.ഐ
റീജ്യണല്‍
ഓഫീസിലേയ്ക്ക് അയച്ച
കുറിപ്പിന്മേല്
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ?
വയനാട്
ചുരം ബദല്‍ റോഡ് നിര്‍മ്മാണം
T 2253.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ചുരം ബദല്‍ റോഡ്
നിര്‍മ്മാണം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ചുരം
ബദല്‍ റോഡ് സംബന്ധിച്ച
നിലവിലെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കാമോ?
സ്പീഡ്
കേരള പദ്ധതി
2254.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ദാസന്
,,
ബി.ഡി. ദേവസ്സി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
ഗതാഗത കുരുക്കിന്
ഗണ്യമായ
പരിഹാരമുണ്ടാകുന്ന
വിധത്തില്‍ ഫ്ലൈ
ഓവറുകള്‍, പാലങ്ങള്‍,
റോഡുകള്‍ എന്നിവ
നിര്‍മ്മിക്കുന്നതിനായി
"സ്പീഡ് കേരള"പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം
പ്രവൃത്തികളാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവയുടെ
ചെലവ്
വഹിക്കുന്നതിനുള്ള
ഫണ്ട് എവിടെ നിന്നാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പോട്ട്
ഹോള്‍ മെഷിന്
2255.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് സ്വന്തമായി
പോട്ട് ഹോള്‍ മെഷിന്
വാങ്ങിയിട്ടുണ്ടോ;എന്നാണ്
വാങ്ങിയത്; എന്ത്
തുകയ്ക്കാണ് വാങ്ങിയത്;
ഈ മെഷിന് ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമാണോ;
വിശദമാക്കാമോ;
(ബി)
പോട്ട്
ഹോള്‍ മെഷിന്
പ്രവര്‍ത്തനക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ;
പ്രസ്തുത മെഷിന്
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയും എന്ന്
അറിയിക്കുമോ;
(സി)
പോട്ട്
ഹോള്‍ മെഷിന്
ഉപയോഗിച്ച്
എവിടെയെങ്കിലും
പൊതുമരാമത്ത് വകുപ്പ്
മെയ്ന്റനന്‍സ്
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ടോ;
(ഡി)
പോട്ട്
ഹോള്‍ മെഷിന്
ഉപയോഗിച്ച്
പൊതുമരാമത്ത് വകുപ്പ്
നേരിട്ടാണോ
പ്രവൃത്തികള്‍
നടത്തുന്നത്;
കരാറുകാര്‍ക്ക് പോട്ട്
ഹോള്‍ മെഷിന്
വാടകയ്ക്ക്
നല്‍കാറുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
മാനദണ്ഡം എന്താണ്;
(ഇ)
വലിയ
തുക മുടക്കി വാങ്ങിയ
പോട്ട് ഹോള്‍ മെഷിന്
ഉപയോഗിക്കാതെ
കിടക്കുന്നതു
മൂലമുണ്ടാകുന്ന
നഷ്ടത്തിന്
ഉത്തരവാദികള്‍ ആരാണ്
എന്ന് വ്യക്തമാക്കാമോ;
പൊതുമരാമത്ത് വകുപ്പിലെ
ഇത്തരം
അനാസ്ഥകള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പൊതുമരാമത്ത് വകുപ്പിന്റെ
പദ്ധതികള്‍
2256.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍ കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പൊതുമരാമത്ത്
വകുപ്പിന്റെ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ; ഇൗ
പ്രവൃത്തികളില്‍
കാെയിലാണ്ടി
മണ്ഡലത്തിലേയ്ക്കായി
അനുവദിച്ചിട്ടുളള
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിയുടെയും
നടപടി പുരോഗതി
വിശദമാക്കാമോ;
(ബി)
2017-2018
വര്‍ഷത്തില്‍ കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പൊതുമരാമത്ത്
വകുപ്പിന്റെ
പദ്ധതികളില്‍
കാെയിലാണ്ടി
മണ്ഡലത്തിലേയ്ക്കായി
അനുവദിച്ചിട്ടുളള
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിയുടെയും
നടപടി പുരോഗതി
വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
മണ്ഡലത്തില്‍ ഭരണാനുമതി
ഉളളതും നിര്‍മ്മാണം
നടന്ന് വരുന്നതും
നടപടികള്‍ ഇനിയും
പൂര്‍ത്തിയാക്കാന്‍
ഉളളതുമായ വിവിധ പാലം
പ്രവൃത്തികളുടെ വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ; ഓരോ
പാലത്തിന്റെയും
കാര്യത്തില്‍ ഇനി
എന്തെല്ലാം നടപടികള്‍
പൂര്‍ത്തിയാവാന്‍
ഉണ്ട്; നടപടികള്‍ ഏത്
ഓഫീസിലാണ്
പൂര്‍ത്തീകരിക്കാന്‍
ഉളളത്; വിശദമാക്കാമോ?
പ്രധാന
റോഡുകൾ വെട്ടിപ്പൊളിക്കുന്നത്
നിയന്ത്രിക്കാൻ നടപടി
2257.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന
നഗരങ്ങളിലെങ്കിലും
റോഡുകള്‍
വികസിപ്പിക്കുന്ന
അവസരത്തില്‍
കേബിളുകള്‍, പൈപ്പുകള്‍
തുടങ്ങിയവ പ്രത്യേകം
ഡക്ടുള് നിര്‍മ്മിച്ച്
അവയിലൂടെ
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിലവിലുള്ള
റോഡുകൾ , വികസനത്തിന്റെ
പേരില്‍ നിരന്തരം
വെട്ടിപ്പൊളിക്കുന്നത്
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
തീരദേശ
ഹൈവേയുടെ ഇന്‍വെസ്റ്റിഗേഷനും
നിര്‍മ്മാണവും
2258.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
ഹൈവേയുടെ
ഇന്‍വെസ്റ്റിഗേഷന്‍ ഏത്
ഏജന്‍സിയാണ്
നടത്തുന്നത്;
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട് എന്ന്
സമര്‍പ്പിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
തീരദേശഹൈവേയുടെ
വിശദമായ പദ്ധതിരേഖ
തയ്യാറാക്കാന്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
പദ്ധതിരേഖ എന്നത്തേക്ക്
തയ്യാറാക്കി കിഫ്ബിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിക്കുവാന്‍
കഴിയും എന്നറിയിക്കാമോ;
(സി)
തീരദേശ
ഹൈവേയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും;
ഇതിനായി എന്ത് തുക
ആവശ്യമായി വരുമെന്നും
തീരദേശഹൈവേനിര്മ്മാണം
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
അറിയിക്കുമോ?
ആധുനിക
സാങ്കേതിക വിദ്യ ഉപയോഗിച്ഛ്
കെട്ടിട നിർമ്മാണം
2259.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
നിര്‍മ്മാണമേഖല
വളരെയേറെ അത്യാധുനികവും
ആകര്ഷകവുമായിട്ടും
സര്‍ക്കാര്‍
കെട്ടിടങ്ങള്‍ മാത്രം
അനാകര്‍ഷകമായ
മാതൃകയില്‍
നിര്‍മ്മിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നവീനവും
ആകര്‍ഷകവുമായ രൂപകല്പന
സര്‍ക്കാര്‍
കെട്ടിടനിര്‍മ്മാണത്തിലും
അവലംബിക്കുമോ;
ഇതിനുവേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
പി
ഡബ്ലിയു ഡി
എന്‍ജിനീയറിംഗ്
വിഭാഗത്തെ
ആധുനികവത്ക്കരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ഡി)
ആധുനിക
സാങ്കേതികവിദ്യ
എന്‍ജിനീയറിംഗ്
വിഭാഗത്തില്‍
ഉപയോഗപ്പെടുത്താനും
എന്ജിനീയേഴ്സിനെ
പ്രൊഫഷണലുകളാക്കി
മാറ്റാനും നടപടികള്‍
സ്വീകരിക്കുമോ?
വയനാട്
ജില്ലയില്‍ സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ക്വാര്‍ട്ടേഴ്സുകളും
ഹോസ്റ്റലുകളും
2260.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി എത്ര
ക്വാര്‍ട്ടേഴ്സുകളും
ഹോസ്റ്റലുകളും
നിലവിലുണ്ട്;
(ബി)
എത്ര
ജീവനക്കാര്‍ക്ക് ഈ
സംവിധാനത്തിലൂടെ താമസ
സൗകര്യം നല്കുവാന്
കഴിയും;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായുള്ള
ക്വാര്‍ട്ടേഴ്സുകളും
ഹോസ്റ്റലുകളും
വിപുലീകരിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കൊച്ചി
നിയോജകമണ്ഡലത്തിൽ ഭരണാനുമതി
ലഭിച്ച പ്രവൃത്തികൾ
2261.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച
നിലവിലുള്ള
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതൊക്കെയാണ്?
(ബി)
ഇവയുടെ
ഇപ്പോഴുള്ള സ്ഥിതി
വ്യക്തമാക്കാമോ;
അരൂര്‍-ഇടക്കൊച്ചി
പാലത്തിന്റെ
അറ്റകുറ്റപ്പണികള്‍
2262.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്
പതിറ്റാണ്ട് പഴക്കമുള്ള
അരൂര്‍ -ഇടക്കൊച്ചി
പാലത്തിന്റെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനും
സംരക്ഷിക്കുന്നതിനുമുള്ള
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ സ്പാനുകള്‍
തമ്മിലുള്ള അകലം
വര്‍ദ്ധിച്ചിട്ടും
തെക്ക് വശത്തുള്ള
അപ്രോച്ച് റോഡിന്റെ
ഇരുവശവുമുള്ള
കോണ്‍ക്രീറ്റ്
എടുപ്പുകളും കൈവരികളും
സ്ലാബുകളും
തകര്‍ന്നിട്ടും
പ്രസ്തുത അപാകതകള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ;
(സി)
പാലത്തിന്റെ
കാലപ്പഴക്കം
കണക്കിലെടുത്ത് സമാന്തര
പാലത്തിന്റെയും
തോപ്പുംപടി- ഇടക്കൊച്ചി
തീരദേശ റോഡിന്റെയും
നിര്‍മ്മാണത്തിന്
പരിഗണന നല്കുവാന്
നടപടി സ്വീകരിക്കുമോ?
മഞ്ചേരി
ഔട്ടര്‍ റിംഗ് റോഡിന്റെ
പ്രവൃത്തി
2263.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
ഔട്ടര്‍ റിംഗ് റോഡിന്റെ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണന്നു
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കായുള്ള
സ്ഥലം ഏറ്റെടുപ്പ്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
ഉദ്യോഗസ്ഥതലത്തിലും
ജനപ്രതിനിധികളുമായും
നടത്തിയ ചര്‍ച്ചകളുടെ
തീരുമാനങ്ങള്‍ തീയതി
സഹിതം അറിയിക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്ന
കാര്യത്തില്‍ അനന്തമായ
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ഇ)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും
എന്ന് അറിയിക്കാമോ?
കൊല്ലം
ജില്ലയിലൂടെ കടന്നുപോകുന്ന
സംസ്ഥാന ഹെെവേകള്‍
2264.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലൂടെ
കടന്നുപോകുന്ന സംസ്ഥാന
ഹെെവേകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
ജില്ലയില്‍ ആകെ എത്ര
കിലോമീറ്റര്‍ റോഡാണ്
സംസ്ഥാന ഹെെവേ ആയി
വിജ്ഞാപനം
ചെയ്തിട്ടുളളത്;
(സി)
കൊല്ലം
ജില്ലയിലെ പ്രധാന
ജില്ലാ റോഡുകള്‍
ഏതൊക്കെ; എത്ര
ദെെര്‍ഘ്യം;
വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുവദിച്ച
പ്രവൃത്തികള്‍
2265.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച പൊതുമരാമത്ത്
വകുപ്പ് മുഖേനയുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ഏനാത്ത്
പാലത്തിനുണ്ടായ ബലക്ഷയം
പരിഹരിയ്ക്കാന്‍ നടപടി
2266.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏനാത്ത്
പാലത്തിന്റെ തകര്‍ച്ചയെ
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പാലത്തിന്
ബലക്ഷയം സംഭവിച്ചത്
സംബന്ധിച്ച് വകുപ്പ്
തലത്തില്‍ നടത്തിയ
അന്വേഷണത്തില്‍ വെളിവായ
വസ്തുതകള്‍
എന്തൊക്കെയാണ്;
(സി)
ഏനാത്ത്
നിര്‍മ്മിച്ച ബെയ്ലി
പാലത്തില്‍ കൂടിയുള്ള
ഗതാഗതനിയന്ത്രണം
രൂക്ഷമായ ഗതാഗത
കുരുക്ക്
ഉണ്ടാക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഏനാത്ത്
പാലത്തിനുണ്ടായ ബലക്ഷയം
എത്രയും വേഗം
പരിഹരിച്ച് യാത്രാ
ക്ലേശം ലഘൂകരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കെട്ടിട
നിര്‍മ്മാണത്തിന് പരിസ്ഥിതി
സൗഹൃദ രീതികള്‍
2267.
ശ്രീ.ഇ.പി.ജയരാജന്
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂപ്രകൃതിക്കും
കാലാവസ്ഥക്കും
അനുയോജ്യമായ
നിര്‍മ്മാണശൈലി
സ്വീകരിച്ച് കെട്ടിട
നിര്‍മ്മാണത്തില്‍
പരിസ്ഥിതി സൗഹൃദ
രീതികള്‍ കൊണ്ടുവരാനുളള
ശ്രമങ്ങളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
ഗ്രീന്‍
ബില്‍ഡിംഗ് പോളിസി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇതുവഴി ലക്ഷ്യമാക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്?
(സി)
സര്‍ക്കാര്‍
കെട്ടിടങ്ങള്‍ക്കും
വലിയ സ്വകാര്യ
കെട്ടിടങ്ങള്‍ക്കും
ഗ്രിഹ(ഗ്രീന്‍
റേറ്റിംഗ് ഫോര്‍
ഇന്റഗ്രേറ്റഡ്
ഹാബിറ്റാറ്റ്
അസെസ്മെന്റ്) റേറ്റിംഗ്
ബാധകമാക്കാനും
അതിന്റയടിസ്ഥാനത്തില്
കെട്ടിട നികുതിയില്‍
ഇളവു നല്കാൻ
ബന്ധപ്പെട്ട
വകുപ്പിലേക്ക് ശിപാർശ
നൽകുവാനും
ഉദ്ദേശിക്കുന്നുണ്ടോ?
കുമ്പളം-തേവര
പാലത്തിന്റെ നിർമ്മാണം
2268.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
മണ്ഡലത്തില്‍
നിര്‍മ്മാണത്തിന്
അനുമതി ലഭിച്ച
കുമ്പളം-തേവര
പാലത്തിന്റെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
ഇതിന്റെ
ഡീറ്റൈൽഡ് പ്രോജെക്ട്
റിപ്പോർട്ട്
എന്നത്തേക്ക്
തയ്യാറാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോരപ്പുഴ
പാലം നിര്‍മ്മാണം
2269.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കോരപ്പുഴ
പാലം നിര്‍മ്മാണത്തിന്
ബജറ്റില്‍ വകയിരുത്തിയ
തുക എത്ര എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
മലപ്പുറം
ഫ്ലെെ ഓവര്‍
2270.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017 - 18 വര്‍ഷത്തെ
ബജറ്റില്‍ 50 കോടി രൂപ
അനുവദിച്ചുകൊണ്ട്
പ്രഖ്യാപിച്ച മലപ്പുറം
ഫ്ലെെ ഓവര്‍
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പദ്ധതിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ?
മരാമത്ത്
റോഡുകളുടെ ഡിജിറ്റല്‍ മാപ്പ്
തയ്യാറാക്കുന്നതിനുള്ള നടപടി
2271.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരാമത്ത്
റോഡുകളുടെ ഡിജിറ്റല്‍
മാപ്പ്
തയ്യാറാക്കുന്നുണ്ടോ;
ഇത് സംബന്ധിച്ച
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
റോഡുകളുടെ
അതിര്‍ത്തി കൃത്യമായി
നിര്‍ണ്ണയിച്ച് മാപ്പ്
തയ്യാറാക്കിയാല്‍
കൈയേറ്റങ്ങള്‍ അതിവേഗം
തിരിച്ചറിയുവാന്‍
സാധിക്കുമോ;
വിശദീകരിക്കാമോ?
പൂജപ്പുര
വാര്‍ഡിലെ ഗതാഗതക്കുരുക്ക്
T 2272.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
പൂജപ്പുര വാര്‍ഡില്‍
അനുഭവപ്പെടുന്ന
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുളള
താത്ക്കാലിക സംവിധാനം
ഫലപ്രദമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോയെന്നും
ടി സംവിധാനത്തിന്‍െറ
മേന്മകളും ന്യൂനതകളും
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പൂജപ്പുരയിലെ
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിനു
വേണ്ട ശാശ്വത
പരിഹാരത്തെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടെങ്കില്‍
പ്രസ്തുത റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
ഫ്ലൈഓവര്‍
നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള
നിര്‍ദ്ദേശങ്ങള്‍
പരിഗണിക്കുമോ ?
കായംകുളം
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകള്‍
2273.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കൈവശമുള്ള
റോഡുകള്‍ ഏതൊക്കെയാണ്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളില്‍
പൂര്ത്തീകരിക്കാനുള്ളത്ഏതൊക്കെയെന്നും
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതി ലഭിച്ച
തീയതി, കരാർ
വെച്ചിട്ടുള്ള തീയതി
ഏതൊക്കെയെന്നും
വിശദമാക്കാമോ?
കായംകുളം
നിയോജകമണ്ഡലത്തിലെ പാലങ്ങളുടെ
നിര്‍മ്മാണം
2274.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
നിയോജക മണ്ഡലത്തിലെ
മുട്ടേല്‍പാലം, പാർക്ക്
ജംഗ്ഷൻ പാലം,
തെക്കേടത്ത് -
കല്ലുപാലം - കടത്തുകടവ്
- വെട്ടിക്കോട്ട് പാലം
, കനീസാകടവ് പാലം
,മാര്‍ക്കറ്റ് പാലം
(കായംകുളം) ,കോയിക്കല്‍
പടിക്കല്‍ പാലം
,എന്നിവയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം
റോഡിന്റെ നിര്‍മ്മാണ പുരോഗതി
2275.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഭരണാനുമതി
ലഭിച്ച കണ്ണൂര്‍
ജില്ലയിലെ
ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം
റോഡിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ;
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും; വിശദാംശം
നല്‍കുമോ?
ഭരണാനുമതി
ലഭിച്ച പി ഡബ്ല്യൂ.ഡി
പദ്ധതികൾ
2276.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
കാലയളവിലെ ബജറ്റിലൂടെ
പ്രഖ്യാപിച്ച മുഴുവന്‍
പി. ഡബ്ല്യൂ.ഡി
പദ്ധതികള്‍ക്കും
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഏതിനെങ്കിലും ഭരണാനുമതി
ലഭ്യമാക്കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഈ
പദ്ധതികളുടെ പുരോഗതി
വിവരങ്ങള്‍ അടങ്ങിയ
വിശദമായ
സ്റ്റേറ്റ്മെന്റ്
നല്‍കുമോ?
ചേര്‍ത്തല
മുതല്‍ കഴക്കൂട്ടം വരെയുള്ള
ദേശീയപാതയുടെ പുനര്‍
നിര്‍മ്മാണം
2277.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
മുതല്‍ കഴക്കൂട്ടം
വരെയുള്ള ദേശീയപാതയുടെ
പുനര്‍
നിര്‍മ്മാണത്തിനുള്ള
പദ്ധതിയുടെ
അലൈന്മെന്റ്
നിശ്ചയിച്ച് സര്‍വ്വേ
ആരംഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഈ
സെക്ടറില്‍ ഏതെല്ലാം
ഭാഗങ്ങളിലാണ് ഫ്ലൈ
ഓവര്‍ റോഡ്
നിര്‍മ്മിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
നീണ്ടകരയില്‍
രണ്ടാമത് പാലം
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ?
പേരാമ്പ്ര
ബൈപാസ് നിര്‍മ്മാണം
2278.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരാമ്പ്ര
ബൈപാസ്
നിര്‍മ്മാണത്തിന് ഈ
വര്‍ഷം എത്ര രൂപയാണ്
നീക്കിവെച്ചിട്ടുളളത്;
(ബി)
ബൈപാസ്
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ഏലത്തൂര്‍
നിയോജക മണ്ഡലത്തിലെ റോഡുകളുടെ
നിര്‍മ്മാണപ്രവൃത്തികള്‍
2279.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏലത്തൂര്‍ നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
ഉള്ള ഏതെല്ലാം
റോഡുകളുടെ
നിര്മ്മാണപ്രവൃത്തികള്ക്കാണ്
തുക വകയിരുത്തിയത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ പേരും
അനുവദിച്ച തുകയും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡുകളുടെ പ്രവൃത്തി
എപ്പോള്‍ തുടങ്ങുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
2280.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പ്രവൃത്തികളാണ്
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
പി.ഡബ്ല്യു.ഡി റോഡ്സ്
വിഭാഗത്തിനു കീഴില്‍
പുരോഗമിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
2016-17ലെ
ബഡ്ജറ്റില്‍
ഉള്‍പ്പെട്ട ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
നിര്‍മ്മാണ പ്രവൃത്തികൾ
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ബജറ്റില്‍
അനുവദിച്ചിട്ടുള്ള
പൊതുമരാമത്ത് വകുപ്പിന്റെ
പദ്ധതികള്‍
2281.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016-17,
2017-18 വര്‍ഷങ്ങളിലെ
ബജറ്റില്‍ പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണ്; ഇവയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദീകരിക്കാമോ?
മാവേലിക്കര
മിച്ചല്‍ ജംഗ്ഷന് നവീകരണം
2282.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മിച്ചല്‍ ജംഗ്ഷന്
നവീകരണത്തിനും റോഡിന്റെ
വീതികൂട്ടുന്നതിനുമായി
തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
റോഡിന്റെ
വീതികൂട്ടുന്നതിനായി
ഒരു പഠനം
നടത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ആലത്തൂരിലെ
ഓഫീസുകളിൽ അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടേയും,
ഓവര്‍സിയര്‍മാരുടേയും കുറവ്
2283.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് വകുപ്പ്
ഓഫീസുകളില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടേയും,
ഓവര്‍സിയര്‍മാരുടേയും
കുറവുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടികള്‍
ഉടന്‍ സ്വീകരിക്കുമോ?
ബാലുശ്ശേരി
ഗവണ്മെന്റ് ആര്‍ട്സ് &
സയന്‍സ് കോളേജിന്റെ
നിര്‍മ്മാണ പ്രവൃത്തി
2284.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
ഗവണ്മെന്റ് ആര്‍ട്സ്
& സയന്‍സ്
കോളേജിന്റെ നിര്‍മ്മാണ
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
കോളേജ് കെട്ടിടത്തിന്റെ
പൂര്‍ണ്ണമായ ഡിസൈനും
എസ്റ്റിമേറ്റും
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയാണ് അടങ്കല്‍ തുക
എന്നറിയിക്കാമോ;
(ബി)
ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്-വടകര
ദേശീയപാത
2285.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്-വടകര
ദേശീയപാത നാല്
വരിയാക്കല്‍ പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
നാലുവരിയാക്കല്‍
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
നിലവിലുള്ള തടസ്സം
എന്താണെന്ന്
വിശദമാക്കാമോ?
മഞ്ചേശ്വരം,വെളളരിക്കുണ്ട്
താലൂക്കുകളില്‍
പി.ഡബ്ള്യൂ.ഡിയുടെ താലൂക്ക്
തല ഓഫീസുകള്‍
2286.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി
അനുവദിച്ച
മഞ്ചേശ്വരം,വെളളരിക്കുണ്ട്
താലൂക്കുകളില്‍
പി.ഡബ്ള്യൂ.ഡി റോഡ്സ്,
ബില്‍ഡിംഗ്സ്
എന്നിവയുടെ താലൂക്ക് തല
ഓഫീസുകള്‍
(അസി.എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍ ഓഫീസ്)
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പോട്ട്ഹോള്‍
മെഷീന്
2287.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
നിരത്ത് വിഭാഗത്തിന്റെ
ഉപയോഗത്തിനായി
പോട്ട്ഹോള്‍ മെഷീന്
വാങ്ങിയിട്ടുണ്ടോ;
എന്നാണ് വാങ്ങിയത്;
വാങ്ങുന്നതിനായി എത്ര
തുക ചെലവഴിച്ചു;
(ബി)
പ്രസ്തുത
യന്ത്രം എത്രകാലം
പ്രവര്‍ത്തിച്ചു എന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
യന്ത്രത്തിന്റെ
കസ്റ്റോഡിയന്‍ ആരാണ്; ഈ
യന്ത്രം ഉപയോഗിച്ച്
കുഴി അടയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
ഈ
യന്ത്രം
പ്രവര്‍ത്തനക്ഷമമല്ലാതായിട്ട്
എത്ര കാലമായി;
(ഇ)
പ്രസ്തുത
യന്ത്രം
പ്രവര്‍ത്തിപ്പിക്കുന്നത്
വകുപ്പിന് ഗുണകരം
ആയിരിക്കുമോ; ഈ യന്ത്രം
പുതുതായി രൂപീകരിച്ച
മെയിന്റനന്‍സ്
വിഭാഗത്തിന്
വിട്ടുനല്‍കി
കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
വെച്ചൂച്ചിറ
ഗവണ്മെന്റ് പോളിടെക്നിക്
കോളേജ് ,ഹോസ്റ്റല്‍
കെട്ടിടങ്ങളുടെ നിര്‍മ്മാണം
2288.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെച്ചൂച്ചിറ
ഗവണ്മെന്റ്
പോളിടെക്നിക് കോളേജ്
കെട്ടിടത്തിന്റെയും
ഹോസ്റ്റല്‍
കെട്ടിടത്തിന്റെയും
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചത്; എത്ര
രൂപയാണ് ഇതിനായി
ചെലവഴിക്കുന്നത്;
ഇപ്പോള്‍ ഇവയുടെ
നിര്‍മ്മാണം ഏതു ഘട്ടം
വരെയായി; നിര്‍മ്മാണം
തടസ്സപ്പെടാനുണ്ടായ
കാരണം വ്യക്തമാക്കാമോ;
(ബി)
കെട്ടിടനിര്മ്മാണത്തിലുളള
തടസ്സം നീക്കാന്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
പ്രവൃത്തി പുതുതായി
ടെന്‍ഡര്‍
ചെയ്തിരുന്നോ; ഇവയുടെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാനാവും
എന്ന് വിശദീകരിക്കുമോ;
കൊടുവായൂര്‍,
നെന്മാറ ബൈപ്പാസുകളുടെ
സര്‍വ്വെ നടപടി
2289.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സംസ്ഥാന ബജറ്റില്‍
പ്രഖ്യാപിച്ച നെന്മാറ
നിയോജക മണ്ഡലത്തിലെ
കൊടുവായൂര്‍, നെന്മാറ
ബൈപ്പാസുകളുടെ സര്‍വ്വെ
നടപടികള്‍ ഏത് ഘട്ടം
വരെ ആയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ബൈപ്പാസുകളുടെ
പ്രവൃത്തി എന്നു
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ ?
ചെങ്ങന്നൂര്‍
- പന്തളം റോഡിലെ ട്രാഫിക്
നിയന്ത്രണ സംവിധാനങ്ങള്‍
2290.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടങ്ങള്‍
ആവര്‍ത്തിക്കുന്ന
ചെങ്ങന്നൂര്‍ - പന്തളം
കെ.എസ്.ടി.പി. റോഡിലെ
ആഞ്ഞിലിച്ചുവട് ഭാഗത്ത്
ട്രാഫിക് നിയന്ത്രണ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നത്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക് റോഡ്
സുരക്ഷാ ഫണ്ടില്‍
നിന്നും പണം
അനുവദിക്കുന്നതിനുളള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
റോഡ്
സുരക്ഷാ ഫണ്ടില്‍
നിന്നും പണം
അനുവദിച്ച്, പ്രസ്തുത
ഭാഗത്ത് ട്രാഫിക്
നിയന്ത്രണ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തി,
അപകടങ്ങള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആര്യന്തൊടിക
പാലം
2291.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ഏപ്രില്‍ മാസത്തില്‍
ഭരണാനുമതി നല്കിയ
ഏറനാട് മണ്ഡലത്തിലെ
ആര്യന്തൊടിക പാലം
നിര്‍മ്മാണം സംബന്ധിച്ച
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതവസ്ഥയിലാണ്;
വിശദമാക്കുമോ;
(ബി)
മറ്റ്
നടപടിക്രമങ്ങള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കി,
ആര്യന്തൊടിക പാലം
നിര്‍മ്മാണം എത്രയും
വേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി തടയാന്‍
നടപടികള്‍
2292.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത് വകുപ്പിലെ
അഴിമതി തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
വകുപ്പിലെ
നടപടി ക്രമങ്ങള്‍
ലഘൂകരിക്കുന്നതിനും
സുതാര്യമാക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
ഇവയുടെ വിശദാംശം
അറിയിക്കുമോ?
പൊതുമരാമത്ത്
വകുപ്പിനു കീഴിലുള്ള ഫെറികള്‍
2293.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
സംസ്ഥാനത്ത് എത്ര
ഫെറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;അവയില്‍
സീസണ് ഫെറികള്‍
എത്രയെന്നും സ്ഥിരം
ഫെറികള്‍ എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
ഫെറികള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്റെ
മാനദണ്ഡം എന്താണ്;
(സി)
വള്ളങ്ങളുടെ
വാടക ഇനത്തിലും
ഫെറിമാന്‍മാരുടെ
ശമ്പളയിനത്തിലും ഒരു
വര്‍ഷം എത്ര തുക
ചെലവുണ്ടാകുന്നു എന്ന്
വ്യക്തമാക്കുമോ;
(ഡി)
പല
ഫെറികളിലും യഥാര്‍ത്ഥ
ജീവനക്കാരനല്ല
കടത്തുകാരായി ജോലി
ചെയ്യുന്നതെന്നും
സ്ഥിരം കടത്തുകാരന്
തുച്ഛമായ വേതനത്തിന്
ഏര്‍പ്പെടുത്തുന്ന ദിവസ
വേതനക്കാരാണ്
കടത്തുകള്‍
പ്രവർത്തിപ്പിക്കുന്നതെന്നുമുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
(ഇ)
ജലവിഭവ
വകുപ്പിന്റെയും തദ്ദേശ
സ്ഥാപനങ്ങളുടെയും
നിയന്ത്രണത്തിലും
സംസ്ഥാനത്ത് ഫെറികള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ സാഹചര്യത്തില്‍
പി.ഡബ്ല്യു.ഡി ക്ക്
കീഴിലുള്ള ഫെറികള്‍
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
കീഴില്‍ കൊണ്ടുവരാന്‍
നടപടി സ്വീകരിക്കുമോ;
കഴിഞ്ഞ 25
വര്‍ഷത്തിനുള്ളില്‍
കടത്തുകള്‍ക്ക്
സമാന്തരമായി പാലങ്ങള്‍
നിര്‍മ്മിച്ച
സ്ഥിതിക്ക്
പി.ഡബ്ല്യു.ഡി യുടെ
കീഴിലുള്ള ഫെറികളുടെ
ആവശ്യകത സംബന്ധിച്ച്
പഠനം നടത്താന്‍
നടപടികള്‍
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ റോഡുറോളറുകള്
2294.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിൽ എത്ര
റോഡുറോളറുകള്
ഉണ്ട്;അവയില്‍
പ്രവർത്തനക്ഷമമായവ
എത്ര;
(ബി)
പൊതുമരാമത്ത്
വകുപ്പില്‍ റോഡ്റോളര്‍
ക്ലീനര്‍/ഡ്രൈവര്‍മാരുടെ
അനുവദനീയമായ തസ്തിക
എത്ര;നിലവില്‍ ജോലി
ചെയ്യുന്നവര്‍
എത്ര;ഒഴിവുകള്‍ എത്ര;
(സി)
റോഡുറോളറുകള്
പ്രവര്‍ത്തിക്കാത്തതു
കാരണം ജോലി ചെയ്യാതെ
ശമ്പളം വാങ്ങുന്ന
റോഡ്റോളര്‍
ക്ലീനര്‍/ഡ്രൈവര്‍മാര്‍
എത്ര;ഇവരെ
പുനര്‍വിന്യസിക്കുന്നതിനോ
തസ്തികമാറ്റം വഴി
മൈലേജ് ടെസ്റ്റിംഗ്
സെന്റര്‍, റസ്റ്റ്
ഹൗസുകള്‍
എന്നിവിടങ്ങളില്‍
നിയമിക്കുന്നതിനോ നടപടി
സ്വീകരിക്കുമോ;
(ഡി)
റോഡുറോളറുകള്
കരാറുകാര്‍ക്ക്
വാടകക്ക്
നല്‍കാറുണ്ടോ;ഉണ്ടെങ്കില്‍
അതിന്റെ മാനദണ്ഡം
എന്താണ് എന്ന്
വിശദമാക്കുമോ;
(ഇ)
റോഡുറോളറുകള് പഴയ
മോഡലുകളില്പെട്ടവയാണെന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആധുനിക രീതിയിലുളള
റോഡുറോളറുകള്
വാങ്ങാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഇന്‍വെസ്റ്റിഗേഷന്‍
പ്രവര്‍ത്തനങ്ങള്‍
2295.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
വിവിധ പ്രവൃത്തികളുടെ
ഇന്‍വെസ്റ്റിഗേഷന്‍
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
എംപാനല്‍ഡ്
കണ്‍സള്‍ട്ടന്‍സികളെ
ഏല്‍പ്പിക്കുന്നത്
ഒഴിവാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇന്‍വെസ്റ്റിഗേഷന്‍
പ്രവര്‍ത്തനങ്ങള്‍ക്കായി
ആധുനിക ഉപകരണങ്ങളും
യന്ത്രസാമഗ്രികളും
വാങ്ങി പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
പൊതുമരാമത്ത് വകുപ്പ്
മുഖാന്തിരം തന്നെ
നടത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിയ്ക്കുമോ?
ചെങ്ങന്നൂര്‍
താലൂക്ക്ആയുര്വേദ
ആശുപത്രിയുടെ കെട്ടിട
നിര്‍മ്മാണം
2296.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്ക്ആയുര്വേദ
ആശുപത്രിയുടെ കെട്ടിട
നിര്‍മ്മാണത്തിലെ
കാലതാമസത്തിന്റെ കാരണം
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് മുഖേന അനുമതി ലഭിച്ച
പ്രവൃത്തികള്‍
2297.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തൃപ്പൂണിത്തുറ നിയമസഭാ
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖേന ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
അനുമതി നല്കി എന്ന്
അവയുടെ വിവരം വിഭാഗം
തിരിച്ച് വെവ്വേറെ
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കുമോ;
(സി)
ഈ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മലയോരഹൈവേയുടെ
കോഴിക്കോട് ജില്ലയിലെ
പ്രവര്‍ത്തനങ്ങൾ
2298.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോരഹൈവേ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
കോഴിക്കോട് ജില്ലയില്‍
ഇതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അലൈന്മെന്റ്
അംഗീകാരത്തിന്റെ
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കുമോ;
(സി)
സ്ഥലം
വിട്ടുകിട്ടിയ
പ്രദേശങ്ങളില്‍ ഈ
വര്‍ഷം തന്നെ പ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോയെന്ന്
വ്യക്തമാക്കുമോ?
(ഡി)
പ്രസ്തുത
പ്രദേശങ്ങളില്‍ ഈ
വര്‍ഷം തന്നെ പ്രവൃത്തി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കൈപ്പാലക്കടവ്
പാലത്തിന്റെ നിര്‍മ്മാണ
നടപടികള്‍
2299.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
കൈപ്പാലക്കടവ്
പാലത്തിന്റെ നിര്‍മ്മാണ
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
കൈപ്പാലക്കടവ്
പാലത്തിന്റെ ടെന്‍ഡര്‍
വൈകുന്നത് എന്താണെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പാലം എന്ന് ടെന്‍ഡര്‍
ചെയ്യുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ
എന്നു വ്യക്തമാക്കുമോ?
മാവേലിക്കരയിലെ
ആശുപത്രികളുടെ
കെട്ടിടനിർമ്മാണം
2300.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാവേലിക്കര
ജില്ലാ ആശുപത്രി,
നൂറനാട് ലെപ്രസി
സാനറ്റോറിയം,
വള്ളികുന്നം ഹോമിയോ
ആശുപത്രി
എന്നിവയ്ക്കായി
പുതിയതായി കെട്ടിടം
നിര്‍മ്മിക്കുന്ന
പ്രവൃത്തി
ആരംഭിക്കുന്നതിന്
പൊതുമരാമത്ത് കെട്ടിട
വിഭാഗം സ്വീകരിച്ച
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
ഡിസ്ട്രിക്റ്റ്
ഫ്ലാഗ്ഷിപ്പ്
ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി
2301.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡിസ്ട്രിക്റ്റ്
ഫ്ലാഗ്ഷിപ്പ്
ഇന്‍ഫ്രാസ്ട്രക്ചര്‍
പദ്ധതിയെക്കുറിച്ച്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി തുടങ്ങിയത്
എപ്പോഴാണെന്നും
ഏതെല്ലാം
പ്രവൃത്തികളാണ് ഇതില്‍
ഉള്‍പ്പെടുത്തി
ചെയ്യുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
പ്രവൃത്തികള്‍
ഉള്‍പ്പെടുത്താനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
പദ്ധതിക്ക്ഫണ്ട്
ലഭിക്കുന്നത് എവിടെ
നിന്നാണെന്ന്
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി ആരംഭിച്ചത്
മുതല്‍ ഇതില്‍
ഉള്‍പ്പെടുത്തി ചെയ്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക
എത്രയാണെന്നും ജില്ല
തിരിച്ചു
വ്യക്തമാക്കാമോ;
(എഫ്)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
ഏതെങ്കിലും പ്രവൃത്തി
ആരംഭിക്കാനുണ്ടോ;
ആരംഭിച്ച പ്രവൃത്തികള്‍
ഏതെങ്കിലും
പൂര്‍ത്തീകരിക്കാനുണ്ടോ;
ജില്ല തിരിച്ചുള്ള
വിവരം നല്‍കാമോ;
(ജി)
ആരംഭിക്കാത്ത
പ്രവൃത്തികളുടെ ഫണ്ട്
മറ്റു
പ്രവൃത്തികള്‍ക്കു
വിനിയോഗിക്കാമോയെന്ന്
വ്യക്തമാക്കുമോ?
ഇട്ടിയപ്പാറയിലെ
പില്‍ഗ്രിം സെന്ററിന്റെ
നിര്‍മ്മാണം
2302.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇട്ടിയപ്പാറയിലെ
പില്‍ഗ്രിം സെന്ററിന്റെ
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചത് എന്ന്
പറയാമോ; ഇപ്പോള്‍ ഇത്
ഏതു ഘട്ടം വരെയായി;
ആര്‍ക്കാണ്
നിര്‍മ്മാണച്ചുമതല;
ഇതിനായി എത്ര രൂപയാണ്
വകയിരുത്തിയിരിക്കുന്നത്;
(ബി)
പില്‍ഗ്രിം
സെന്റര്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്താണ്
തടസ്സം; ഇത്
പരിഹരിക്കാന്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് പറയാമോ;
(സി)
പ്രശ്നങ്ങള്‍
പരിഹരിച്ച് എന്ന്
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനാകും
എന്ന് പറയാമോ?
ഒടുവള്ളിത്തട്ട്-നടുവില്‍-കുടിയാന്മല
റോഡിന്റെ പ്രവൃത്തിയുടെ
ടെന്‍ഡര്‍
2303.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.എഫ്.
സ്കീമില്‍ ഉള്‍പ്പെട്ട
ഒടുവള്ളിത്തട്ട്-നടുവില്‍-കുടിയാന്മല
റോഡിന്റെ പ്രവൃത്തിയുടെ
ടെന്‍ഡര്‍ അംഗീകരിച്ച്
വര്‍ക്ക് ഓര്‍ഡര്‍
നല്‍കിയോ; ഇല്ലെങ്കില്‍
കാരണം എന്താണ്;
(ബി)
പ്രസ്തുത
ടെന്‍ഡര്‍ സംബന്ധിച്ച
ഹൈക്കോടതി വിധി
പരിശോധിക്കുമോ;
(സി)
ഹൈക്കോടതി
വിധിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
കെട്ടിടങ്ങളുടെയും
റോഡുകളുടെയും പാലങ്ങളുടെയും
പ്ലാനുകൾക്ക്
ആര്‍ക്കിടെക്ടിന്റെ സേവനം
2304.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
കെട്ടിടങ്ങളുടെയും
റോഡുകളുടെയും
പാലങ്ങളുടെയും മറ്റും
പ്ലാനും ഡി.പി.ആറും
തയ്യാറാക്കുമ്പോള്‍
ആര്‍ക്കിടെക്റ്റുകളുടെ
സേവനം സമയബന്ധിതവും
കാര്യക്ഷമവുമായി
ലഭിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെങ്കിലും ബദല്‍
മാര്‍ഗ്ഗം
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
പുറത്തുള്ള
ആര്‍ക്കിടെക്ടിന്റെ
സേവനം
ഉപയോഗപ്പെടുത്താന്‍
അനുവാദം
നല്‍കാമോ;ഇത്തരം
ആര്‍ക്കിടെക്ടിന്റെ
സേവനത്തിന്റെ ചെലവ്
വഹിക്കാന്‍
തയ്യാറാകുമോ?
നെയ്യാറ്റിൻകരയിലെ
കെട്ടിടനിര്‍മ്മാണങ്ങളില്‍
നടന്ന ക്രമക്കേടുകള്‍
2305.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ സർക്കാരിന്റെ
കാലത്ത് സർക്കാർ
കെട്ടിടനിർമ്മാണങ്ങളിലുണ്ടായ
ക്രരമക്കേടുകള്
അന്വേഷിക്കുന്നതിനായി
നല്കിയ പരാതിയിൽ നടപടി
സ്വീകരിച്ചോ;
(ബി)
അഴിമതി
നടന്നു എന്ന്
പ്രധാനമായും പറയുന്ന
കെട്ടിടങ്ങളുള്ള
പി.എച്ച്.സി
വെണ്‍പകല്‍,
ഗവണ്മെന്റ് ഗേള്‍സ്
ഹൈസ്കൂള്‍
നെയ്യാറ്റിൻകര ,
ഗവണ്മെന്റ് ഹൈസ്കൂള്‍
പെരുമ്പഴുതുര്‍
എന്നിവിടങ്ങളിൽ
പി.ഡബ്ല്യൂ.ഡി
അധികാരികള്‍
തെളിവെടുപ്പ്
നടത്തിയിട്ടുണ്ടോ; ഇത്
അന്വേഷിക്കാന്‍ ആരെയാണ്
ചുമതലപ്പെടുത്തിയത്
എന്നറിയിക്കാമോ?
പഞ്ചായത്തുറോഡുകള്
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കാന്‍ നടപടി
2306.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളുടെ
അധീനതയില്‍ ഉള്ള
റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിനും
സമയബന്ധിതമായി
അറ്റകുറ്റപ്പണികള്‍
ചെയ്യുന്നതിനും
ആവശ്യമായ ഫണ്ടില്ലാതെ
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
റോഡുകള്‍ പൊതുമരാമത്ത്
വകുപ്പ്ഏറ്റെടുക്കണമെന്ന്
ത്രിതല പഞ്ചായത്തുകള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
10 വര്‍ഷത്തിനുള്ളില്‍
തദ്ദേശസ്ഥാപനങ്ങളുടെ
അധീനതയില്‍ ഉള്ള എത്ര
റോഡുകള്‍ പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുത്തിട്ടുണ്ട്;
ഇപ്രകാരം
ഏറ്റെടുക്കുന്നതിന്റെ
മാനദണ്ഡങ്ങളും നടപടി
ക്രമങ്ങളും
വിശദമാക്കുമോ?
എന്‍. എച്ച്. 66 ല്‍ ആര്. ഒ.
ബി. ഇല്ലാത്ത സ്ഥലങ്ങള്‍
2307.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എന്‍. എച്ച്. 66 ല്‍
ആര്. ഒ. ബി. ഇല്ലാത്ത
എത്ര സ്ഥലങ്ങളാണ്
നിലവിലുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇവിടങ്ങളില്‍
ആര്. ഒ. ബി.
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ദേശീയപാത
66 ന്റെ വികസനം
2308.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാത 66 -നു സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍
നടക്കുന്നുണ്ടോ;
(ബി)
ഈ
സര്‍ക്കാറിന്റെ കാലത്ത്
എത്ര സ്ഥലമാണ്
ഏറ്റെടുത്തിട്ടുള്ളത്;
(സി)
ദേശീയപാത
വികസനത്തിന് നിലവില്‍
കേന്ദ്രഗവണ്മെന്റ്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ഡി)
ദേശീയപാത
66 , ടാര്‍ ചെയ്യുന്ന
പ്രവര്‍ത്തനം എന്ന്
തുടങ്ങാന്‍ കഴിയും;
(ഇ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
ദേശിയപാത 66 വീതികൂട്ടി
നാല് വരി ആക്കുന്ന
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ?
രജിസ്ട്രേഷന്
വരുമാനത്തിലുണ്ടായ ഇടിവ്
2309.
ശ്രീ.വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനത്തെ തുടര്‍ന്ന്,
സംസ്ഥാനത്ത്
രജിസ്ട്രേഷന്
വരുമാനത്തില്‍ ഇടിവ്
ഉണ്ടായിട്ടുണ്ടോയെന്നു
വിശദമാക്കുമോ;
(ബി)
രജിസ്ട്രേഷന്
വരുമാനത്തില്‍ ഉണ്ടായ
ഇടിവ്, ഇ-പേയ്മെന്റ്
സംവിധാനം
ഏര്‍പ്പെടുത്തിയതിലൂടെ
നികത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
കറന്‍സിയായുള്ള
പണമിടപാടുകളുടെ പരിധി
രണ്ട് ലക്ഷം
രൂപയാക്കിക്കൊണ്ടുള്ള
കേന്ദ്രതീരുമാനം
രജിസ്ട്രേഷന്
വകുപ്പിനെ എപ്രകാരം
ബാധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഇ-സ്റ്റാമ്പിങ്
വഴി രജിസ്ട്രേഷന്
രംഗത്ത്ഉണ്ടാകുന്ന
മാറ്റങ്ങള്‍
2310.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-സ്റ്റാമ്പിങ്ഏര്പ്പെടുത്തിക്കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കില്‍
ഏതെല്ലാം
ഇടപാടുകള്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-സ്റ്റാമ്പിങ്
നടപ്പാക്കുന്നത് ഏത്
രീതിയിലാണ്;ഇതിനായി
എന്തെല്ലാം
സംവിധാനമൊരുക്കിയിട്ടുണ്ട്;
ഇതുവഴി രജിസ്ട്രേഷന്
രംഗത്ത് എന്തെല്ലാം
മാറ്റങ്ങളുണ്ടാകുമെന്നാണ്
വിലയിരുത്തിയിട്ടുളളത്;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കെതിരെ
ഏതെങ്കിലും തരത്തിലുളള
എതിര്‍പ്പുകള്‍
ഉണ്ടായിട്ടുണ്ടോ; ഈ
പദ്ധതി സംബന്ധിച്ച്
സ്റ്റാമ്പ് വെണ്ടർമാർ
എന്തെങ്കിലും ആശങ്ക
ഉന്നയിച്ചിട്ടുണ്ടോ;എങ്കില്‍
അത് പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഭൂമി
രജിസ്ട്രേഷൻ മുഖേനയുള്ള
വരുമാനം
2311.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പത്തനംതിട്ട ജില്ലയില്‍
എത്ര ഭൂമി
രജിസ്ട്രേഷനുകള്‍
നടത്തിയിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തില്‍
നടത്തിയിട്ടുള്ള ഭൂമി
രജിസ്ട്രേഷനിലൂടെ എത്ര
രൂപയുടെ വരുമാനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നാദാപുരം
രജിസ്ട്രേഷന് ഓഫിസ്
2312.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ പഴക്കം
ചെന്ന നാദാപുരം
രജിസ്ട്രേഷന് ഓഫിസ്
പുതുക്കിപ്പണിയാന്‍
പദ്ധതിയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതിക്കായി
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
നാദാപുരം
മണ്ഡലത്തിലെ ഏതൊക്കെ
രജിസ്ട്രേഷന്
ഓഫിസുകള്‍
പുതുക്കിപ്പണിയാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
ചേമഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസ്
2313.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കൊയിലാണ്ടി
മണ്ഡലത്തിലെ ചേമഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസ്
പുതുക്കിപ്പണിയുന്നതിന്
വകുപ്പ് തലത്തില്‍
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കുമോ?
18
വയസ്സ് തികയാത്ത കുട്ടികളുടെ
പേരിലെ ഭൂസ്വത്ത് കൈമാറ്റം
2314.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
18 വയസ്സ് തികയാത്ത
കുട്ടികളുടെ പേരിലെ
ഭൂസ്വത്ത് കൈമാറ്റം
ചെയ്യുന്നതിന്
കോടതിയുടെ അനുമതി
ആവശ്യമായിട്ടുണ്ടോ;എങ്കില്‍
എന്നുമുതലുള്ള
ഭൂസ്വത്ത് കൈമാറ്റം
ചെയ്യുന്നതിനാണ് അനുമതി
ആവശ്യമായിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്
സംബന്ധമായി
എന്തെങ്കിലും
നിര്‍ദ്ദേശം നികുതി
വകുപ്പ് സെക്രട്ടറിക്കോ
രജിസ്ട്രേഷന് ഐ. ജി
യ്ക്കോ
ലഭിച്ചിരുന്നോ;എങ്കില്‍
എന്ന്;ആരില്‍ നിന്നാണ്
നിര്‍ദ്ദേശം
ലഭിച്ചത്;പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശം ലഭിച്ച
ശേഷം ഇത്തരത്തിലുളള
ഭൂസ്വത്ത്
കൈമാറ്റത്തിന്എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് ;
വിശദവിവരം നല്‍കാമോ?
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
ഏറ്റെടുത്തിട്ടുള്ള
നിര്‍മ്മാണ പ്രവൃത്തികൾ
2315.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. ബാബു
,,
റ്റി.വി.രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെയും
റെയില്‍വേയുടെയും
സംയുക്ത സംരംഭമായ കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
നിലവില്‍
ഏറ്റെടുത്തിട്ടുള്ള
നിര്‍മ്മാണ പ്രവൃത്തികൾ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
റാപ്പിഡ്
റെയില്‍ കോറിഡോറിന്റെ
സാധ്യതാ പഠനം
പൂര്‍ത്തിയായിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ വിശദാംശം
നല്‍കാമോ?
ട്രെയിന്‍
യാത്രികരുടെ സുരക്ഷ
2316.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രെയിന്‍ യാത്രക്കാരെ
ആക്രമിച്ച്, പണവും,
വിലപിടിപ്പുള്ള
സാധനങ്ങളും കവര്‍ച്ച
ചെയ്യുന്നത് കൂടി
വരുന്നതായിട്ടുള്ള
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ട്രെയിന്‍
യാത്രക്കാര്‍ക്ക്
സുരക്ഷ ഉറപ്പ്
വരുത്താന്‍ റെയില്‍വെ
മന്ത്രാലയവുമായി
ബന്ധപ്പെട്ട്,
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്,
കോട്ടിക്കുളം റെയില്‍വേ
ഓവര്‍ബ്രിഡ്ജ്
2317.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കോട്ടിക്കുളം
റെയില്‍വേ സ്റ്റേഷന്
സമീപം റെയില്‍വേ
ഓവര്‍ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനുളള
നടപടി
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിന്
2016-17 വര്‍ഷത്തെ
സംസ്ഥാന ബജറ്റില്‍ തുക
വകയിരുത്തിയിരുന്നുവോ;
ആയതിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
ചെയ്യുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
ബന്ധപ്പെട്ടവര്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കുണ്ടായിത്തോട്
റെയിൽവേ അണ്ടര്‍ ബ്രിഡ്ജ്
നിർമ്മാണം
2318.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജകമണ്ഡലത്തിലെ
കുണ്ടായിത്തോട് റെയിൽവേ
അണ്ടര്‍ ബ്രിഡ്ജ്,
ഡെപ്പോസിറ്റ് സ്കീമില്‍
നിര്‍മ്മിക്കുന്നതിന്
റെയില്‍വേയുടെ അനുമതി
ലഭിച്ചകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്
ആവശ്യമായ തുക
അനുവദിച്ചിട്ടുണ്ടോ;ആയത്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?