കെ.എസ്.ആര്.ടി.സി
യിലെ കമ്പ്യൂട്ടര്‍വൽക്കരണം
3275.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ ആരംഭിച്ച
കമ്പ്യൂട്ടര്‍വല്‍ക്കരണ
നടപടികള്‍ ഇപ്പാേള്‍
ഏത്
ഘട്ടത്തിലാണ്;വിശദമാക്കുമോ;
(ബി)
ജി.പി.എസ്
സംവിധാനമുള്ള
ഇലക്ട്രാേണിക്
ടിക്കറ്റ് മെഷീനുകളില്‍
നിന്നുള്ള കളക്ഷന്‍
വിവരങ്ങള്‍
ഡിപ്പാേകളില് നിന്നും
ടെലഫാേണ് മുഖേന
ശേഖരിക്കുന്ന സാഹചര്യം
നിലവിലുണ്ടാേ;വിശദമാക്കുമോ;
(സി)
എങ്കില്‍
പ്രതിമാസം വന്‍ തുക
ചെലവഴിക്കുന്ന ഇ.ടി.എം
സാേഫ്റ്റ് വെയറിലെ
അപാകതകള്‍
പരിഹരിക്കാത്തത്
കാേര്പ്പറേഷന്റെ
കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ
ദോഷമായി
ബാധിക്കുന്നുണ്ടോ;വിശദമാക്കുമോ;
(ഡി)
വന്‍
തുക ചെലവഴിച്ച്
സ്ഥാപിച്ച സെര്‍വ്വറും
നെറ്റ് വര്‍ക്കിംഗ്
സംവിധാനങ്ങളും
ഉപയാേഗപ്പെടുത്തി
കമ്പ്യൂട്ടര്‍
വല്‍ക്കരണ പ്രക്രിയ
പൂര്‍ത്തിയാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമാേ;വിശദാംശം
നല്ക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
അതിവേഗ ബസുകള്‍
3276.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
അതിവേഗ ബസുകളില്‍
യാത്രക്കാര്‍
നിന്നുകൊണ്ട്
യാത്രചെയ്യുന്നത്
തടഞ്ഞുകൊണ്ടുള്ള കോടതി
വിധിയുടെ
പാശ്ചാത്തലത്തില്‍
മോട്ടോര്‍ വാഹനനിയമം
ഭേദഗതി ചെയ്യാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനത്തെ
ബാധിക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
തീരുമാനങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ?
സി.എന്‍.ജി.
ഉപയോഗിക്കുന്ന വാഹനങ്ങള്‍
3277.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സി.എന്‍.ജി.
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
വാഹനങ്ങള്‍ സംസ്ഥാനത്ത്
വ്യാപകമായി
ഉപയോഗിക്കുന്നത്
സംബന്ധിച്ച് തീരുമാനം
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ച
നടപടികള്‍ ഏതുഘട്ടം
വരെയായി;
വ്യക്തമാക്കുമോ?
യൂണിഫൈഡ്
മെട്രോപോളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
3278.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
യൂണിഫൈഡ്
മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റി
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; ഈ
അതോറിറ്റി
രൂപീകരിക്കുന്നത് എന്ത്
ഉദ്ദേശ്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും ധനസഹായം
ലഭ്യമാണോ;
വിശദമാക്കുമോ?
തമിഴ്നാട്
ബസ്സുകളുടെ അനധികൃത ഓട്ടം
3279.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്നാട്
സര്‍ക്കാരിന്റെ
ട്രാന്‍സ്പോര്‍ട്ട്
ബസ്സുകള്‍
കോണ്‍ട്രാക്ട്
ക്യാരേജ് ആയി
കല്യാണങ്ങള്‍ക്കും
മറ്റ്
ആവശ്യങ്ങള്‍ക്കുമായി
കേരളത്തില്‍ വന്ന്
പോകുന്ന കാര്യം
വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് 10.4.2018
ന് മലയാളപത്രങ്ങളില്‍
വാര്‍ത്ത വന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
സമാന
സാഹചര്യത്തില്‍
കേരളത്തിലെ വാഹനങ്ങള്‍
തമിഴ് നാട്ടില്‍
കടന്നാല്‍ ഭീമമായ തുക
പിഴ ഇൗടാക്കുന്നതുപോലെ
ഇവിടെയും പിഴ
ഈടാക്കുന്ന കാര്യം
പരിശോധിക്കുമോ;
(ഡി)
ചെക്ക്
പോസ്റ്റുകളില്‍
നിയമിതരായിരിക്കുന്ന
മോട്ടോര്‍വാഹന
വകുപ്പ് ഉദ്യോഗസ്ഥരുടെ
വിശദീകരണം വാങ്ങി നടപടി
സ്വീകരിക്കുമോ;
(ഇ)
ചെക്ക്
പോസ്റ്റുകളില്‍
നിയമിതരായ എം.വി.ഐ,
എ.എം.വി.ഐ. എന്നിവരുടെ
ജോലി എന്താണെന്ന്
വ്യക്തമാക്കുമോ?
വാഹനാപകടം
കുറയ്ക്കുന്നതിന് നടപടി
3280.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടിപ്പര്‍
ലോറികളുടെ അമിത വേഗം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വാഹനാപകടം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
അശ്രദ്ധ, അമിതവേഗം,
മദ്യപിച്ച്
വാഹനമോടിക്കൽ ഇവയുടെ
പേരിൽ ഈ സർക്കാരിന്റെ
കാലയളവിൽ എത്ര ലൈസൻസ്
റദ്ദുചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
ആധുനികവത്കരണം
3281.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി.സി
യിലെ പ്രതിസന്ധി
പരിഹരിക്കുന്നതിനും
ആധുനികവത്കരിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
കെ.എസ്.ആര്.ടി.സി.യില്‍
വരവു ചെലവ് അന്തരം
പരിഹരിക്കാന്‍ നടപടി
3282.
ശ്രീ.റ്റി.വി.രാജേഷ്
,,
രാജു എബ്രഹാം
,,
കെ.ഡി. പ്രസേനന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വരവു
ചെലവിലുള്ള ഭീമമായ
അന്തരംകൊണ്ട് കുടുത്ത
പ്രതിസന്ധിയിലായ
കെ.എസ്.ആര്.ടി.സി.യില്‍
വരുമാന വര്‍ദ്ധനവിനും
ചെലവു
കുറയ്ക്കുന്നതിനും
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങളുടെ ഫലം
അറിയിക്കാമോ;
(ബി)
വാഹനവിനിയോഗവും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിന്
സാധ്യമായിട്ടുണ്ടോ;
(സി)
കെ.യു.ആര്.ടി.സി.
വാഹനങ്ങളില്‍ ഉദ്ദേശം
മൂന്നിലൊന്നോളം
ബസ്സുകള്‍ സ്പെയര്‍
പാര്ട്സില്ലാത്തത്
കൊണ്ടും
അറ്റകുറ്റപ്പണി
നടത്താത്തത് കൊണ്ടും
സര്‍വ്വീസ്
മുടങ്ങിയിരിക്കുന്നത്
പരിഹരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ?
വൈദ്യുതോര്‍ജ്ജത്തില്‍
പ്രവര്‍ത്തിക്കുന്ന ബസ്സുകള്‍
3283.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
അടൂര്‍ പ്രകാശ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡീസല്‍,സി.എന്‍.ജി.
ബസ്സുകളെക്കാള്‍
വൈദ്യുതി
ബസ്സുകള്‍ക്കുള്ള മേന്മ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
ബസ്സുകള്‍ വിലയ്ക്ക്
വാങ്ങുന്നതിന് പകരം
വാടകയ്ക്ക് എടുത്ത്
ഓടിക്കുന്നതിനാണോ
കെ.എസ്.ആര്.ടി.സി.
ഉദ്ദേശിക്കുന്നത്;എങ്കില്‍
പ്രതിമാസ വാടക
എത്രയെന്ന്
അറിയിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.
സ്കാനിയ ബസ്സുകള്‍
വാടകയ്ക്ക് എടുത്തത്
മൂലം കനത്ത നഷ്ടം
ഉണ്ടായി എന്ന വസ്തുത
കൂടി പരിഗണിച്ച്
വാടകയ്ക്ക് ഇലക്ട്രിക്
ബസ്സുകള്‍ എടുക്കുന്ന
കാര്യത്തില്‍
തീരുമാനമെടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആർ.ടി.സി
യുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
3284.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആർ.ടി.സി
യുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
അടുത്ത കാലത്തായി
സ്വീകരിച്ച
നടപടികളിലൂടെ വരുമാനം
വര്‍ദ്ധിപ്പിക്കുവാൻ
സാധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
എത്രയെന്നുള്ള
വിശദാംശങ്ങള്‍
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
യില്‍ പുതുതായി
ഏര്‍പ്പെടുത്തിയ
ക്രമീകരണങ്ങള്‍
3285.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി-
യുടെ 2018 ലെ ഓരോ
മാസത്തെയും വരവ് ചെലവ്,
ലോണ്‍
അടവ്,പെന്ഷന്,ലാഭവിഹിതം,ശമ്പളം
എന്നീയിനങ്ങളുടെ
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ബി)
സ്പെയര്‍
പാര്‍ട്ട്സുകളും ടയര്‍
തുടങ്ങിയ അനുബന്ധ
സാധനങ്ങളും ഒാണ്‍ലൈന്‍
ആയി വിതരണം ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ;
ടയറുകളുടെ വാങ്ങലും
വിതരണവും പൂര്‍ണ്ണമായി
ഒാണ്‍ലൈന്‍ ആക്കുവാന്
നടപടി സ്വീകരിക്കുമോ;
(സി)
ടയറുകളും
സ്പെയര്‍
പാര്‍ട്ട്സുകളും
നിശ്ചിത ഉപയോഗ സമയം
പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍
ഇത് വാങ്ങുവാന്‍
ഉത്തരവ് നല്കിയ
ഉദ്യോഗസ്ഥരുടെ
ലയബിലിറ്റിയായി ഫിക്സ്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ബസ്സുകള്‍
വൃത്തിയാക്കുവാന്‍
നിലവില്‍ സംവിധാനം
ഉണ്ടെങ്കിലും അവര്‍
ജോലി ചെയ്യാത്ത
സാഹചര്യത്തില്‍
പൊതുഗതാഗതസംവിധാനത്തിലേക്ക്
ജനങ്ങളെ
ആകര്‍ഷിക്കത്തക്ക
വിധത്തില്‍
കെ.എസ്.ആര്.ടി.സി
യില്‍ പകരം സംവിധാനം
നടപ്പിലാക്കുമോ;
കെ.എസ്.ആര്.ടി.സി യെ
ലാഭത്തിലാക്കുവാന്‍
പുതുതായി
ഏര്‍പ്പെടുത്തിയ
ക്രമീകരണങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
വൃത്തിയായും
സമയക്ലിപ്തമായും ആധുനിക
ഇന്‍ഫര്‍മേഷന്‍
ടെക്നോളജിയുടെ
ഘടകങ്ങളായ എ.ടി.എം,
മൊബൈല്‍ റീചാര്‍ജ്
മുതലായ
സംവിധാനങ്ങളോടെയും
ജീവനക്കാരുടെ സഹകരണവും
ഉറപ്പുവരുത്തി
ബസ്സുകള്‍ സര്‍വീസ്
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(എഫ്)
കെ.എസ്.ആര്.ടി.സി
പമ്പുകളില്‍
പൊതുജനങ്ങള്‍ക്കും
ഇന്ധനം ലഭ്യമാക്കുകയും
ഡിപ്പോകളില്‍ എെ.ഒ.സി,
എച്ച്.പി, ബി.പി
തുടങ്ങിയ
എണ്ണക്കമ്പനികള്‍ക്ക്
പെട്രോള്‍, ഡീസല്‍
പമ്പ് സ്ഥാപിക്കുവാന്‍
അനുവാദം നല്കുവാനും
നടപടി
സ്വീകരിക്കുമോ;ഇത്
കെ.എസ്.ആര്.ടി.സിയ്ക്ക്
വരുമാന വര്‍ദ്ധനവ്
ഉണ്ടാക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ജി)
കെ.എസ്.ആര്.ടി.സി
വാഹനങ്ങളുടെ
പരിശോധനസംവിധാനവും
ആയതിന്റെ ചുമതലയും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സിയുടെ
സാമ്പത്തിക പ്രതിസന്ധി
3286.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയുടെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുവാന്‍
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യം, വായ്പ
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
അനുവദിച്ചു;
വ്യക്തമാക്കുമോ;
(ബി)
ബാങ്ക്
കണ്‍സോര്‍ഷ്യം നല്കിയ
തുക ദീര്‍ഘകാല
വായ്പയിലേക്ക്
മാറിയതിനോടൊപ്പം
വരുമാനം
വര്‍ദ്ധിപ്പിയ്ക്കുവാനും
ചെലവ് ചുരുക്കിയും
രൂക്ഷമായ സാമ്പത്തിക
പ്രതിസന്ധിയില്‍
നിന്നും
കെ.എസ്.ആര്.ടി.സിക്ക്
കരകയറുവാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ.
(സി)
വരുമാനം
കുറഞ്ഞ സര്‍വ്വീസുകള്‍
നിര്ത്തലാക്കുവാനുളള
തീരുമാനം വരുമാന
വര്‍ദ്ധനയ്ക്ക്
ഇടയാക്കിയിട്ടുണ്ടോ;
(ഡി)
മേയ്
മാസം വായ്പ
തിരിച്ചടവില്‍ എത്ര
കുറവാണ് പരിഷ്ക്കരണം
മൂലം ഉണ്ടായത് എന്ന്
വ്യക്തമാക്കാമോ?
ബസ്
യാത്രക്കാരുടെ സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതികൾ
3287.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
യാത്രക്കാരുടെ
സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിന്
കെ. എസ്. ആര്. ടി. സി.
യിൽ
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ദീര്‍ഘദൂര
അന്തര്‍സംസ്ഥാന
ബസ്സുകളില്‍
കണ്ടക്ടര്‍മാരെ
ഒഴിവാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന് പകരം
ഏര്‍പ്പെടുത്തുന്ന
ക്രമീകരണം എന്താണെന്ന്
അറിയിക്കാമോ;
(സി)
ദീര്‍ഘദൂര
ബസ്സുകളില്‍ രണ്ട്
ഡ്രൈവര്‍മാരെ
നിയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
മംഗലാപുരം
റൂട്ടിലോടുന്ന
കെ.എസ്.ആര്.ടി.സി. ബസുകളില്‍
വിദ്യാര്‍ത്ഥി കണ്സഷന്
3288.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
കാസര്‍കോട് ഡിപ്പോയില്‍
നിന്ന്
മംഗലാപുരത്തേക്ക് ഒരു
ദിവസം എത്ര
സര്‍വ്വീസുകള്‍
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍വ്വീസുകളില്‍
നിന്ന് ഓരോ ദിവസവും
കിട്ടുന്ന വരുമാനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍കോട്
ജില്ലയില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യാത്രയോ
കണ്‍സഷനോ
കെ.എസ്.ആര്.ടി.സി.
അനുവദിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ ഏതെല്ലാം
റൂട്ടുകളിലാണ് ഈ
ആനുകൂല്യം
അനുവദിച്ചിട്ടുള്ളതെന്നും
ഇതുമൂലം ഒരു ദിവസം
സഹിക്കേണ്ടിവരുന്ന
നഷ്ടം എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
മംഗലാപുരം
റൂട്ടിലോടുന്ന
കെ.എസ്.ആര്.ടി.സി.
ബസുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
അനുവദിക്കാറുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
അനുവദിക്കാത്തതെന്നും
അനുവദിച്ചാല്‍ ഒരു
ദിവസം
സഹിക്കേണ്ടിവരുന്ന
നഷ്ടം എത്രയാണെന്നും
വ്യക്തമാക്കാമോ;
(എഫ്)
കാസര്‍കോട്
നിന്ന്
മംഗലാപുരത്തേക്ക്
പോകുന്ന കര്‍ണ്ണാടക
സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
ബസുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
അനുവദിക്കുന്നുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
ഇത് ചൂണ്ടിക്കാണിച്ച്
കേരള സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
ബസുകളിലും കണ്സഷന്
വേണമെന്ന
വിദ്യാര്‍ത്ഥികളുടെയും
രക്ഷിതാക്കളുടെയും
ആവശ്യത്തോട്
സര്‍ക്കാരിന്റെ
നിലപാടെന്താണെന്നും
വ്യക്തമാക്കാമോ?
കാസര്‍ഗോഡ് ജില്ലയിലെ പുതിയ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
3289.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി.
കാസര്‍ഗോഡ് ജില്ലയില്‍
പുതുതായി എത്ര
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശം അറിയിക്കാമോ;
(ബി)
അനുമതി
ലഭിച്ചിട്ടും
ജീവനക്കാരുടെ അഭാവം
മൂലം ഏതെങ്കിലും
സര്‍വ്വീസുകള്‍
തുടങ്ങാതെയുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
ആയത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
ട്രിപ്പുകള്‍
പുനാരംഭിക്കുന്നതിന് നടപടി
3290.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ അടൂര്‍
ഡിപ്പോയില്‍ നിന്നും
തെറ്റിമുറി വഴി
പുത്തൂരിലേക്ക്
സര്‍വ്വീസ്
നടത്തിക്കൊണ്ടിരുന്ന
കെ.എസ്.ആര്.ടി.സി.
ബസ്സിന്റെ ഉച്ചയ്ക്ക്
ശേഷമുള്ള ട്രിപ്പുകള്‍
റദ്ദാക്കിയതുമൂലം
പ്രദേശത്തെ
വിദ്യാര്‍ത്ഥികളും
തൊഴിലാളികളും
ഉള്‍പ്പെടെ
നൂറുകണക്കിനു
യാത്രക്കാര്‍
അനുഭവിക്കുന്ന
കടുത്തയാത്രാ ദുരിതം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രദേശത്തെ
സാധാരണക്കാരായ
യാത്രക്കാരുടെ
യാത്രാക്ലേശം
പരിഹരിക്കുന്നതിനും
സമാന്തര സര്‍വ്വീസുകള്‍
നടത്തുന്ന ചൂഷണത്തിന്
അറുതി വരുത്തുന്നതിനും
വേണ്ടി പ്രസ്തുത
സര്‍വ്വീസിന്റെ
ഉച്ചയ്ക്കുശേഷമുള്ള
ട്രിപ്പുകള്‍
പുനാരംഭിക്കുന്നതിന്
അടിയന്തര നടപടി
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ സീറ്റ് സംവരണം
3291.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് നടത്തുന്ന
ബസ്സുകളില്‍
സീറ്റുകളുടെ സംവരണം
എങ്ങനെയാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
സംവരണം ബസ്
പുറപ്പെടുന്ന സ്ഥലത്ത്
നിന്നും മാത്രമാണോ
അനുവദനീയമായിട്ടുളളത്;
ഇതു സംബന്ധിച്ച
വിവരങ്ങള്‍
വിശദീകരിക്കാമോ?
ബസുകളുടെ
എണ്ണം
3292.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ നിലവില്‍
സര്‍വ്വീസ് നടത്തുന്ന
ബസുകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
25.05.2018-ല്‍
ഓപ്പറേറ്റ് ചെയ്ത
സര്‍വ്വീസുകളുടെ എണ്ണം
എത്ര; പ്രസ്തുത ദിവസം
ഓപ്പറേറ്റ് ചെയ്ത
ബസുകളിലെ
ജീവനക്കാര്‍ക്ക്
അനുവദിച്ച ഡ്യൂട്ടി ഇനം
തിരിച്ച് (Single Duty,
Double Duty,Triple
Duty, Four
Duty)വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
യില്‍ 2018 മാര്‍ച്ച്
മാസത്തില്‍ ശമ്പളം
വാങ്ങിയ ആകെ
ജീവനക്കാരുടെ എണ്ണം
എത്ര എന്ന്
വ്യക്തമാക്കാമോ; തസ്തിക
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
നിലവില്‍ ഉന്നത
തസ്തികളില്‍
(ഓഫീസേഴ്സ്) പി.എസ്.സി.
വഴി എത്ര നിയമനം
നടത്തി;
(ഡി)
സുശീല്‍
ഖന്ന റിപ്പോര്‍ട്ട്
പ്രകാരം സര്‍വ്വീസ്
ഓപ്പറേഷന് വേണ്ട
സ്റ്റാഫ് പാറ്റേണ്‍
എത്ര; ദേശീയ ശരാശരിയായ
1:8.5 ല്‍ നിന്നും 1:
5.5 ലേയ്ക്ക്
എത്തുമ്പോള്‍
സര്‍വ്വീസ് ഓപ്പറേഷന്
ആവശ്യമായ ജീവനക്കാരുടെ
എണ്ണം തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
1:6.5
എന്ന അനുപാതത്തില്‍
ജീവനക്കാരെ
ക്രമീകരിക്കുമ്പോള്‍
അധികമായിവരുന്ന
ജീവനക്കാര്‍ക്ക്
കെ.എസ്.ആര്.ടി.സി.
എന്ത് തരത്തിലുള്ള ജോലി
നല്‍കും;
(എഫ്)
കെ.എസ്.ആര്.ടി.സി.
കണ്ടക്ടര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
പി.എസ്.സി. അഡ്വെെസ്
കെെപ്പറ്റിയ എത്ര പേരെ
നിയമിയ്ക്കുമെന്നറിയിക്കുമോ;
(ജി)
കെ.എസ്.ആര്.ടി.സി.
അഞ്ച് വര്‍ഷ
എല്‍.ഡബ്ള്യു.എ.അനുവദിച്ച
ജീവനക്കാരെ തിരികെ
വിളിച്ചാല്‍ ഡ്യൂട്ടി
നല്കുവാന് സാധിക്കുമോ
എന്നറിയിക്കാമോ?
പൊന്നാനി
യില്‍ നിന്നും തൃശ്ശൂര്‍
മെഡിക്കല്‍ കോളേജിലേക്ക്
കെ.എസ്.ആര്.ടി.സി ബസ്
3293.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശ്ശൂര്‍
മെഡിക്കല്‍
കോളേജിലേക്ക് പൊന്നാനി,
ഗുരുവായൂര്‍, മണലൂര്‍,
നാട്ടിക മണ്ഡലങ്ങളില്‍
നിന്നുമെത്തുന്ന
രോഗികള്‍ക്ക്
സൗകര്യപ്രദമാകും വിധം
പൊന്നാനി ഡിപ്പോയില്‍
നിന്നും
ചാവക്കാട്-വാടനപ്പിള്ളി
-തൃശ്ശൂര്‍ വഴി
മെഡിക്കല്‍
കോളേജിലേയ്ക്ക് ഒരു
കെ.എസ്.ആര്.ടി.സി ബസ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുതുതായി
അനുവദിച്ച കെ.എസ്.ആര്.ടി.സി.
ബസുകള്‍
3294.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളിൽ
പുതുതായി എത്ര
കെ.എസ്.ആര്.ടി.സി. ബസ്
സർവീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത കാലയളവിൽ
കണ്ണൂര്‍ ജില്ലയിൽ
പുതിയ എത്ര
കെ.എസ്.ആര്.ടി.സി.
ബസുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
മണ്ഡലംതിരിച്ച്
വ്യക്തമാക്കാമോ?
പൊന്നാനി
ഡിപ്പോയില്‍ നിന്നും പുതിയ
ബസ്
3295.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശ്ശൂര്‍
മുളങ്കുന്നത്തുകാവ്
മെഡിക്കല്‍
കോളേജിലേക്ക് എത്തുന്ന
പൊന്നാനി,
ഗുരുവായൂര്‍,
കുന്ദംകുളം
മണ്ഡലങ്ങളില്‍
നിന്നുമുളള
രോഗികള്‍ക്ക്
സൗകര്യമാകുംവിധത്തില്
പൊന്നാനി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
പുതിയ ബസ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടാമ്പി
മണ്ഡലത്തില്‍ നിര്‍ത്തലാക്കിയ
ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍
3296.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനുള്ളില്‍
എത്ര
ട്രാന്‍സ്പോര്‍ട്ട് ബസ്
സർവീസുകൾ
നിര്‍ത്തലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അവയുടെ
റൂട്ടുകള്‍
ഏതൊക്കെയാണെന്നും
നിര്‍ത്തലാക്കിയ
കാരണങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സർവീസുകൾ
പുനസ്ഥാപിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ആറ്റിങ്ങല്‍
- തിരുവനന്തപുരം റൂട്ടില്‍
നോണ്‍ സ്റ്റോപ്പ് ബസ്സുകള്‍
3297.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജീവനക്കാര്‍ക്ക്
രാവിലെ പത്ത് മണിക്ക്
ഓഫീസിലെത്തുന്നതിനും
തിരിച്ച്
മടങ്ങുന്നതിനുമായി
ആറ്റിങ്ങല്‍
കെ.എസ്.ആര്.ടി.സി.
ബസ്സ്സ്റ്റാന്‍ഡില്‍
നിന്നും ആറ്റിങ്ങല്‍ -
തിരുവനന്തപുരം
റൂട്ടില്‍ നോണ്‍
സ്റ്റോപ്പ് ബസ്സുകള്‍
ആരംഭിക്കണമെന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഷെഡ്യൂളുകള്‍
ലാഭകരമായിരിക്കും എന്ന്
കോര്പ്പറേഷന്
തലത്തില്‍
വിലയിരുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
പാപ്പനംകോട്
ഡിപ്പോയിലെ ബസ്
സര്‍വ്വീസുകള്‍
3298.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നേമം
നിയോജക മണ്ഡലത്തിലെ
പാപ്പനംകോട്
ഡിപ്പോയില്‍ നിന്നും
വിവിധ
ഭാഗങ്ങളിലേക്കുള്ള
കെ.എസ്.ആര്.ടി.സി ബസ്
സര്‍വ്വീസുകള്‍
നിര്‍ത്തിവച്ചിരിക്കുന്നു
എന്ന് പൊതുജനങ്ങളിൽ
നിന്നും പരാതി
കിട്ടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഇലക്ട്രിക്കല്‍
ബസ്സുകള്‍
3299.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇലക്ട്രിക്കല്‍
ബസ്സുകള്‍
കെ.എസ്.ആര്.ടി.സി
എപ്രകാരം
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാര്‍
സബ്സിഡി
ലഭ്യമാണോ;വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
അക്കൗണ്ടന്റുമാര്‍
3300.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ
സ്ഥലംമാറ്റം സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
അടങ്ങിയ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
ക്ലറിക്കല്‍
സ്റ്റാഫിനും
ടെക്നിക്കല്‍
സ്റ്റാഫിനും ഓരേ
രീതിയില്‍ ബാധകമാണോ
എന്ന് വിശദമാക്കുമോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സി.യില്‍
എത്ര അക്കൗണ്ടന്റുമാര്‍
ഉണ്ട്; യൂണിറ്റ്
തിരിച്ചുളള എണ്ണം
വ്യക്തമാക്കുമോ;
(സി)
പുതുതായി
നിലവിൽവന്ന
അക്കൗണ്ടന്റ് റാങ്ക്
ലിസ്റ്റില്‍ നിന്ന്
എന്നുമുതല്‍ നിയമനം
തുടങ്ങുമെന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.യില്‍
പി.എസ്.സി. വഴിയുള്ള നിയമനം
3301.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
വഴി കഴിഞ്ഞ രണ്ട്
വര്‍ഷം എത്രപേര്‍ക്ക്
കെ.എസ്.ആര്.ടി.സി.യില്‍
നിയമനം നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2011-16
കാലയളവില്‍ എത്ര പുതിയ
ബസുകള്‍
നിരത്തിലിറക്കിയെന്നും
എത്ര പേര്‍ക്ക്
പി.എസ്.സി. വഴി നിയമനം
നല്‍കിയെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സിയിൽ
കണ്ടക്ടര്‍ തസ്തികയിലെ നിയമനം
3302.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.
ആര്.ടി.സിയിൽ
കണ്ടക്ടര്‍ തസ്തികയിൽ
എത്ര പേര്‍ക്കാണ്
പി.എസ്.സി. അഡ്വൈസ്
മെമ്മോ
അയച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;അതിൽ
എത്രപേര്‍ക്ക് നിയമനം
നൽകി;
(ബി)
അതിൽ
ജോലിക്ക്
ഹാജരാകാത്തവരുടെ എത്ര
എൻ.ജെ.ഡി ഒഴിവുകളാണ്
ഉള്ളത്;
(സി)
പി.എസ്.സി
നിയമന ശിപാര്‍ശ
അയച്ചിട്ടും
അപ്പോയിന്റ്മെന്റ്
ഓര്‍ഡര്‍ ലഭിക്കാത്ത
എത്ര പേരാണ്
നിലവിലുള്ളതെന്നും
ഇവര്‍ക്ക്
അപ്പോയിന്റ്മെന്റ്
ഓര്‍ഡര്‍ ലഭിക്കുവാൻ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളെന്തെന്നും
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യിൽ
യോഗം ചേരുന്നത് നിരോധിച്ച
നടപടി
3303.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ചീഫ് ഓഫീസ് വളപ്പിലും
യൂണിറ്റ് ഓഫീസുകളിലും,
കെ.എസ്.ആര്.ടി.സി.യിലെ
അംഗീകൃത സംഘടനകള്‍
ഉള്‍പ്പെടെയുള്ളവര്‍
യോഗം ചേരുന്നത്
നിരോധിച്ചിട്ടുണ്ടോ;എങ്കില്‍
അതിനുള്ള കാരണമെന്താണ്;
(ബി)
പ്രതിഷേധിക്കുവാനുള്ള
അവകാശം
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
നിഷേധിക്കുന്നതിനോട്
സർക്കാർ
യോജിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
കൂട്ട സ്ഥലംമാറ്റം
3304.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കെ.എസ്.ആര്.ടി.സി.യിലെ
ജീവനക്കാരെ കൂട്ടത്തോടെ
സ്ഥലംമാറ്റിയത്
ട്രാന്‍സ്പോര്‍ട്ട്
മാന്വലിലെ വ്യവസ്ഥകളും
മാനദണ്ഡങ്ങളും
അനുസരിച്ചിട്ടല്ല എന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
വിശദാംശം ന്ലകുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ചീഫ് ഓഫീസിലും മറ്റും
യോഗം ചേരലും ധര്‍ണയും
പ്രകടനങ്ങളും
നിരോധിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ ഇങ്ങനെ ഒരു
ഉത്തരവ്
പുറപ്പെടുവിക്കുവാനുളള
കാരണം എന്തെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍ തസ്തികയിലെ
ഒഴിവുകള്‍ നികത്താന്‍ നടപടി
3305.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിലവില്‍ എത്ര ബസുകളാണ്
ഉപയോഗക്ഷമതയുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര ഡ്രൈവര്‍മാരാണ്
കെ.എസ്.ആര്.ടി.സി.യില്‍
സേവനമനുഷ്ഠിക്കുന്നത്;
2018 ഏപ്രില്‍
മാസത്തില്‍
ഡ്രൈവര്‍മാരുടെ എത്ര
ഒഴിവുകളുണ്ടായിരുന്നു;
2018 മെയ് മാസത്തില്‍
എത്ര ഡ്രൈവര്‍മാരാണ്
സര്‍വ്വീസില്‍ നിന്ന്
വിരമിച്ചത്;
(സി)
ഡ്രൈവര്‍
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യ്ക്കു് സി.എന്‍.ജി.
ഇന്ധനത്തിന്റെ ലഭ്യത
3306.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.
യ്ക്കു് സി.എന്‍.ജി.
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
എത്ര ബസ്സുകളാണ്
ഉള്ളത്; നിലവില്‍ ഇവ
സര്‍വ്വീസ്
നടത്തുന്നുണ്ടോ;
എന്നാണ് പ്രസ്തുത
ബസ്സുകള്‍ വാങ്ങിയത്;
(ബി)
നിലവില്‍
പ്രസ്തുത ബസ്സുകള്‍
ഓടിയ്ക്കുന്നതിനാവശ്യമായ
ഇന്ധനം എപ്രകാരമാണ്
ക്രമീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സി.എന്‍.ജി.
ഇന്ധനത്തിന്റെ ലഭ്യത
ഉറപ്പുവരുത്തുന്നതിന്
തിരുവനന്തപുരത്ത്
ഫില്ലിംഗ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏതുഘട്ടം
വരെയായി എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
3307.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
അന്തര്‍സംസ്ഥാന
സര്‍വ്വീസിലൂടെ
കെ.എസ്.ആര്.ടി.സി.യുടെ
ശരാശരി പ്രതിദിന
വരുമാനം എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
സര്‍ക്കാരിന്റെ അനുമതി
തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
റൂട്ടുകളിലാണ് പുതിയ
സര്‍വ്വീസ്
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഹരിപ്പാട്
കെ.എസ്.ആര്.ടി.സി.
ഗ്യാരേജിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
3308.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ
കെ.എസ്.ആര്.ടി.സി.
ഗ്യാരേജിന്റെയും
ഷോപ്പിംഗ്
കോംപ്ലക്സിന്റെയും
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
വേണ്ട മേല്‍നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
പെരിന്തല്‍മണ്ണ ഡിപ്പോ
3309.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പെരിന്തല്‍മണ്ണ
ഡിപ്പോയില്‍ നിന്നും
ഇപ്പോള്‍ ആകെ എത്ര
ബസുകള്‍ സര്‍വ്വീസ്
നടത്തിവരുന്നുണ്ട്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ട്;
എന്താണ് സര്‍വ്വീസുകള്‍
കുറയ്ക്കാന്‍ കാരണം
എന്നറിയിക്കാമോ;
(ബി)
സര്‍വ്വീസുകള്‍
വെട്ടിക്കുറച്ചതുമൂലം
യാത്രക്കാര്‍ക്ക്
വളരെയധികം
ബുദ്ധിമുട്ടുകള്‍
അനുഭവിക്കേണ്ടിവരുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
ഈ
ഡിപ്പോയില്‍ ഓരോ
തസ്തികയിലും നിലവില്‍
എത്ര ജീവനക്കാര്‍
ജോലിനോക്കിവരുന്നുണ്ട്;
എത്ര തസ്തിക
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
ആവശ്യത്തിന്
ജീവനക്കാരില്ലാത്തത്
സര്‍വ്വീസുകളെ
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ ജീവനക്കാരുടെ
കുറവ്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഉത്സവകാലങ്ങളിലും
മറ്റ് പ്രത്യേക
അവസരങ്ങളിലും
കാലാകാലങ്ങളായി
നടത്തിവരുന്ന പ്രത്യേക
സര്‍വ്വീസുകള്‍
തുടരുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.പണയപ്പെടുത്തിയ
ഡിപ്പോകള്‍
3310.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന്, ശമ്പളം ഇവ
നല്‍കുന്നതിനായി
പണയപ്പെടുത്തിയ
ഡിപ്പോകള്‍ എത്രയാണ്,
ആകെ എത്ര ഡിപ്പോകളാണ്
നിലവിലുണ്ടായിരുന്നത്;
(ബി)
പ്രസ്തുത
ഡിപ്പോകളിലെ പ്രതിദിന
വരുമാനം എത്ര
രൂപയാണെന്നും ഇൗ
ഡിപ്പോകളിലെ വരുമാനം
ഇപ്പോള്‍ ആര്‍ക്കാണ്
ലഭിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
യില്‍ ആകെ എത്ര
ജീവനക്കാരുണ്ട്;
ഉദ്യോഗസ്ഥതലം, ശമ്പളം
ഇവ തിരിച്ച്
വിശദാംശങ്ങള്‍
നല്‍കുമോ
(ഡി)
പെന്ഷന്,
ശമ്പളം ഇവ കൃത്യമായി
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;വ്യക്തമാക്കുമോ?
പന്തളം
കെ.എസ്.ആര്.ടി.സി.ഓപ്പറേറ്റിംഗ്
സെന്റർ വികസനം
3311.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗതാഗത
വകുപ്പ് ആഭ്യന്തര
ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ള
പന്തളം
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ്
സെന്ററിന്
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക് നിര്‍മ്മാണം
എം.എല്‍.എ.-എ.ഡി.എസ്.
പദ്ധതി വഴി
പ്രാവര്‍ത്തികമാക്കുന്നതിന്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
അടിസ്ഥാന
സൗകര്യപരിമിതി മൂലം
തികച്ചും
ശോചനീയാവസ്ഥയില്‍
തുടരുന്ന പ്രസ്തുത
ഓപ്പറേറ്റിംഗ് സെന്റര്‍
വികസനത്തിനായുള്ള ഈ
പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അങ്കമാലി
കെ.എസ്.ആര്.ടി.സി.
ഡിപ്പാേയുടെ ദുരവസ്ഥ
3312.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
കെ.എസ്.ആര്.ടി.സി.
ഡിപ്പാേയുടെ ദുരവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;വിശദാംശം
ലഭ്യമാക്കാമാേ;
(ബി)
പ്രസ്തുത
ഡിപ്പാേയില് ബസ്
കയറുന്ന സ്ഥലത്തെ വലിയ
കുഴികള്‍
കാേര്പ്പറേഷന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ട്
എത്ര മാസമായി എന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
കുഴികള്‍
മഴക്കാലത്തിനും സ്കൂള്‍
തുറക്കുന്നതിനും
മുമ്പായി
പുനരുദ്ധരിക്കണമെന്ന്
ആവശ്യപ്പെട്ട് സ്ഥലം
എം.എല്‍.എ 27.02.2018-
ല്‍ കെ.എസ്.അര്.ടി.സി
എം.ഡി-യ്ക്ക് നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമാേ ;
(ഡി)
മഴക്കാലം
തുടങ്ങി സ്കൂളുകള്‍
തുറന്നിട്ടും ഒരു
നടപടിയും
കെ.എസ്.ആര്.ടി.സി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമാേ
;
(ഇ)
ഇക്കാര്യത്തെക്കുറിച്ച്
അന്വേഷണം
നടത്തുമോ;വിശദാംശം
ലഭ്യമാക്കാമാേ ;
(എഫ്)
കുഴികള്‍
അടയ്ക്കുന്നതിന് ഇനി
എത്ര നാള്‍കൂടി
കഴിയണമെന്ന്
വ്യക്തമാക്കാമാേ?
കാേതമംഗലം
കെ.എസ്.ആര്.ടി.സി
ഡിപ്പാേയുടെ പ്രവര്‍ത്തനം
3313.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയുടെ കിഴക്കന്‍
മേഖലയും ഹെെറേഞ്ചിന്റെ
കവാടവുമായ കാേതമംഗലത്തെ
കെ.എസ്.ആര്.ടി.സി
ഡിപ്പാേയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമാേ;
(ബി)
എത്ര
പുതിയ സര്‍വ്വീസുകള്‍
ആരംഭിക്കുവാന്‍ കഴിഞ്ഞു
എന്ന് വ്യക്തമാക്കാമാേ;
(സി)
പുതിയ
ബസ്സുകളും ദീര്‍ഘ ദൂര
സര്‍വ്വീസുകളും
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമാേ;
(ഡി)
ഡിപ്പാേക്ക്
വേണ്ടി നിലവിലെ
ഡിപ്പാേയാേട് ചേര്‍ന്ന്
തന്നെ സൗജന്യമായി
വിട്ടുകിട്ടിയ ഭൂമി
ബസ്സ്സ്റ്റാന്റിന്റെ
ആവശ്യങ്ങള്‍ക്കായി
വിനിയാേഗിക്കുവാന്
സാധിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ഇ)
ഇൗ
സ്ഥലത്തെ പാറ
അടിയന്തരമായി നീക്കം
ചെയ്ത് ഡിപ്പാേയില്
കൂടുതല്‍ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
പയ്യന്നൂര്‍
കെ.എസ്.ആർ.ടി.സി.ഡിപ്പോയിലെ
ടയ൪ ക്ഷാമം
3314.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
കെ.എസ്.ആ൪.ടി.സി
ഡിപ്പോയില്‍ ടയറുകളുടെ
ക്ഷാമം നിമിത്തം
ബസ്സുകളുടെ ഓട്ടം
നിര്‍ത്തി
വയ്ക്കേണ്ടിവന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തൊക്കെ അടിയന്തര
നടപടികളാണ്
സ്വീകരിച്ചതെന്നും
ടയര്‍ ഇല്ലാത്തകാര്യം
പറഞ്ഞ് ബസ്സുകളുടെ
ഓട്ടം നിര്‍ത്തി വച്ച്
കെ.എസ്.ആ൪.ടി.സി-യിലെ
പ്രതിസന്ധി
മൂര്‍ച്ചിപ്പിക്കുന്ന
നടപടി ആരുടെ
ഭാഗത്തുനിന്നാണ്
ഉണ്ടാകുന്നതെന്നം
വ്യക്തമാക്കാമോ?
കായംകുളത്തെ
കെ.എസ്.ആര്.ടി.സി. ബസ്സ്
ടെര്‍മിനല്‍
T 3315.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കായംകുളത്ത്
കെ.എസ്.ആര്.ടി.സി.
ബസ്സ് ടെര്‍മിനല്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
പുരോഗതി
വിശദമാക്കാമോ;
(ബി)
കേരളത്തില്‍
പുതുതായി
എവിടെയൊക്കെയാണ്
കെ.എസ്.ആര്.ടി.സി.
ബസ്സ് ടെര്‍മിനലുകള്‍
ആരംഭിക്കുന്നതെന്ന്
വിശദമാക്കാമോ?
ഗുരുവായൂര്‍
കെ.എസ്.ആര്.ടി.സി.
സ്റ്റാന്റ്
പുതുക്കിപ്പണിയാന്‍ നടപടി
3316.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തീര്‍ത്ഥാടക
നഗരമായ ഗുരുവായൂരില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
അധിക വരുമാന
സ്രോതസ്സാകുംവിധം,
മുകള്‍ നിലകളില്‍
ഡോര്‍മിറ്ററി
ഉള്‍പ്പെടെയുള്ള വിശ്രമ
കേന്ദ്രത്തോടെ ബസ്
ടെര്‍മിനല്‍ പുതുക്കി
പണിയുന്നതിന് നടപടി
സ്വീകരിക്കുമോ?
പയ്യന്നൂര്‍
ഡിപ്പോയ്ക്ക് പുതിയ ബസുകള്‍
അനുവദിക്കാന്‍ നടപടി
3317.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍ എത്ര
ബസുകള്‍ സ്ക്രാപ്പ്
ചെയ്തിട്ടുണ്ട്;
(ബി)
ഇതിനു
പകരമായി പുതിയ ബസുകള്‍
അനുവദിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
പയ്യന്നൂര്‍
ഡിപ്പോയില്‍ നിന്നും
എത്ര ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുണ്ട്;
ഇത്രയും ഷെഡ്യുളുകള്‍
ഓപ്പറേറ്റ് ചെയ്യാന്‍
എത്ര ബസുകള്‍
ആവശ്യമാണ്; അതിന് എത്ര
ബസുകള്‍ നിലവില്‍
ഉണ്ട്; എത്ര ബസിന്റെ
കുറവ് നിലവില്‍
ഉണ്ട്;വിശദമാക്കാമോ;
(ഡി)
ഈ
ഡിപ്പോയ്ക്ക് പുതിയ
ബസുകള്‍ അനുവദിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി.
സ്റ്റാന്റിന്റെ പരിമിതികള്‍
3318.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിത്യേന
ആയിരക്കണക്കിന്
യാത്രക്കാര്‍
വന്നുപാേകുന്നതും
ശബരിമല തീര്‍ത്ഥാടകരുടെ
ഇടത്താവളവും എം.
സി.റാേഡിലെ ഒരു പ്രധാന
ബസ് സ്റ്റേഷനുമായ
ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി.
സ്റ്റാന്റിന്റെ നിലവിലെ
പരിമിതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പ്രസ്തുത
ബസ് സ്റ്റാന്റില്‍
കാലപ്പഴക്കം കാെണ്ട്
ജീര്‍ണ്ണാവസ്ഥയിലായ പഴയ
കെട്ടിടങ്ങള്‍
പാെളിച്ചു നീക്കി
വാണിജ്യ-വ്യാപാര
ആവശ്യങ്ങള്‍ക്ക് കൂടി
ഉതകുന്ന തരത്തില്‍
ആധുനിക
സൗകര്യങ്ങളാേടുകൂടിയ
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി. ഡിപ്പോ
3319.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിലവില്‍
പ്രതിമാസ വരുമാനം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡിപ്പോയില്‍ ഡീസല്‍
പമ്പ്
സ്ഥാപിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇനി
പൂര്‍ത്തീകരിക്കേണ്ട
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍ പുതുതായി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഡിപ്പോയിലെ
ഷോപ്പിംഗ്
കോംപ്ലക്സില്‍ നിലവില്‍
ലേലം ചെയ്യാന്‍ എത്ര
ഷോപ്പുകള്‍ ആണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ?
അഗ്രി
ഫാം - തിരുവനന്തപുരം ഫാസ്റ്റ്
പാസ്സഞ്ചര്‍ സര്‍വ്വീസ്
3320.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വാമനപുരം
നിയോജകമണ്ഡലത്തിലെ
പെരിങ്ങമ്മല
പഞ്ചായത്തില്‍ നിന്നുളള
അഗ്രി ഫാം -
തിരുവനന്തപുരം ഫാസ്റ്റ്
പാസ്സഞ്ചര്‍ സര്‍വ്വീസ്
നിര്‍ത്തി
വച്ചിരിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സര്‍വ്വീസ്
നിര്‍ത്തിവയ്ക്കാന്‍
എന്താണ് കാരണമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സര്‍വ്വീസ്
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോട്ടയ്ക്കല്‍
നിന്നും ചാലിയത്തിലേക്ക്
പുതിയ
കെ.എസ്.ആര്.ടി.സി.സര്‍വ്വീസ്
3321.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
തൃശൂര്‍ സോണല്‍
ഓഫീസില്‍ നിന്ന്
തിരുവനന്തപുരം
എക്സിക്യുട്ടീവ്
ഡയറക്ടര്‍ ഓഫീസിലേക്ക്
അയച്ച 831/Z4/17/TSR dt
4.4.2018എന്ന
ഫയലിന്മേല് എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
കോട്ടയ്ക്കല്‍
നിന്നും
ചാലിയത്തിലേക്ക് പുതിയ
കെ.എസ്.ആര്.ടി.സി.സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ നവീകരണം
3322.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
യുടെ നവീകരണത്തിനായി
നല്കിയ തുകയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക വിനിയോഗിച്ച്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.
യുടെ നിലവിലെ
കടബാധ്യതയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
സ്മാര്‍ട്ട് കാര്‍ഡ് അധിഷ്ഠിത
ടിക്കറ്റ് വിതരണം
3323.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിലവിലുള്ള ടിക്കറ്റ്
വിതരണ സംവിധാനം
ഒഴിവാക്കി സ്മാര്‍ട്ട്
കാര്‍ഡ് അധിഷ്ഠിത
ടിക്കറ്റ് വിതരണ
സമ്പ്രദായം
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട
ചര്‍ച്ചകള്‍
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
പരിഷ്കാരംഎത്ര അധിക
ബാദ്ധ്യതയുണ്ടാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ടിക്കറ്റ്
റാക്കുകളില്‍ നിന്ന്
മാറി ഇപ്പോള്‍
നിലവിലുള്ള ടിക്കറ്റ്
വിതരണ സമ്പ്രദായം
നടപ്പിലാക്കിയത്
എന്നാണ്; ഇതിന് എത്ര
രൂപയുടെ ചെലവ് ഉണ്ടായി;
(ഡി)
കടബാദ്ധ്യതകൊണ്ട്
പൊറുതിമുട്ടി പെന്ഷന്
വിതരണം വരെ മുടങ്ങുന്ന
ഇൗ കാലത്ത് ഇത്തരം
പരിഷ്കാരങ്ങളാല്‍ അധിക
ബാദ്ധ്യതയുണ്ടാക്കുന്നത്
അഭികാമ്യമല്ലെന്ന്
മനസ്സിലാക്കി ഈ പദ്ധതി
ഒഴിവാക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
സ്കാനിയ ബസുകള്‍
3324.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യ്ക്ക്
എത്ര സ്കാനിയ
സര്‍വ്വീസുകളാണ്
ഇപ്പോള്‍ ഉള്ളത്;
ഇതില്‍ എത്ര ബസുകളാണ്
കെ.എസ്.ആര്.ടി.സി.യ്ക്ക്
സ്വന്തമായി ഉള്ളത്;
എത്ര ബസുകളാണ് കരാര്‍
അടിസ്ഥാനത്തില്‍
ഓടുന്നത്; കരാറിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
എന്തൊക്കെ വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലാണ് ഇവ
സര്‍വ്വീസ്
നടത്തുന്നത്;
(ബി)
ഇതില്‍
എത്ര സര്‍വ്വീസുകള്‍
ലാഭകരമാണെന്നും അവ
ഏതൊക്കെയാണെന്നും
പ്രതിദിനം എത്ര രൂപ
ലാഭം
ലഭിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ;
(സി)
കൂടുതല്‍
റൂട്ടുകളില്‍ സ്കാനിയ
ബസുകള്‍ ഓടിയ്ക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
കെ.എസ്.ആര്.ടി.സി.യ്ക്
പുതിയ സ്കാനിയ ബസുകള്‍
സ്വന്തമായി വാങ്ങാന്‍
ഉദ്ദേശ്യമുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ബസ്
ബോഡി നിര്‍മ്മാണം
3325.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ബസ് ബോഡി
നിര്‍മ്മിക്കാന്‍
പ്രത്യേകമായി
ഏതെങ്കിലും
സ്ഥാപനത്തിന് മാത്രം
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഒരു സ്ഥാപനത്തിന്
മാത്രമായി അംഗീകാരം
നല്‍കാനുള്ള സാഹചര്യം
വിശദമാക്കാമോ?
ശുഭയാത്ര
പദ്ധതി
3326.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജെയിംസ്
മാത്യു
,,
പി.വി. അന്‍വര്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അമിത
വേഗതയിലും അശ്രദ്ധമായും
ട്രാഫിക് നിയമങ്ങള്‍
ലംഘിച്ചും വാഹനങ്ങള്‍
ഓടിക്കുന്ന പ്രവണത
വര്‍ദ്ധിച്ച്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരം മോട്ടോര്‍
വാഹന നിയമങ്ങള്‍
ലംഘിച്ച്
വാഹനമോടിക്കുന്നവര്‍ക്കെതിരെയുള്ള
ശിക്ഷാ നടപടികള്‍
കൂടുതല്‍
കര്‍ശനമാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ട്രാഫിക്
നിയമ ബോധവത്കരണം
ലക്ഷ്യമാക്കി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ഡി)
ഇതിനായി
ആവിഷ്കരിച്ചിട്ടുള്ള
ശുഭയാത്രാ പദ്ധതി
ഏതെല്ലാം വകുപ്പുകള്‍
ചേര്‍ന്നാണ് നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിലെ ഓണ്‍ലൈന്‍
പോര്‍ട്ടല്‍
3327.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിലെ
ഓണ്‍ലൈന്‍ പോര്‍ട്ടല്‍
രംഗത്ത്
നിലനില്‍ക്കുന്ന
അഴിമതിയും തെറ്റായ
പ്രവണതകളും
പൂര്‍ണ്ണമായും ഉന്മൂലനം
ചെയ്യുന്നതില്‍
വിജയിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓണ്‍ലൈനായി
അപേക്ഷിച്ചതിനു ശേഷം
ആയതിന്റെ പകര്‍പ്പുമായി
അപേക്ഷകന് മോട്ടോര്‍
വെഹിക്കിള്‍ ഓഫീസില്‍
നേരിട്ട് ഹാജരാകേണ്ട
സാഹചര്യം ഇപ്പോഴും
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സാഹചര്യം
ഒഴിവാക്കുന്നതിനായി
ഓണ്‍ലൈന്‍ അപേക്ഷയുടെ
ശരിയായി
പൂര്‍ത്തീകരിച്ച
പകര്‍പ്പുകളും മറ്റ്
രേഖകളും തപാലില്‍
സ്വീകരിക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ഡി)
അപേക്ഷകന്
നിർബന്ധമായും നേരിട്ട്
ഹാജരാകേണ്ട
സാഹചര്യങ്ങളിലൊഴികെ,
ഓണ്‍ലൈനായി അപേക്ഷ
നല്കിയ ശേഷം
അപേക്ഷകന് നേരിട്ട്
ആര്.ടി.ഒ.യില്‍
പേകേണ്ട സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഡ്രെെവിങ്ങ്
സ്കൂള്‍ വാഹനങ്ങള്‍ക്ക് നിറം
ഏര്‍പ്പെടുത്തുവാന്‍ നടപടി
3328.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡ്രെെവിങ്ങ് സ്കൂള്‍
വാഹനങ്ങള്‍ അ്രശദ്ധമായി
ഓടിക്കുന്നതുമൂലമുണ്ടാവുന്ന
വാഹന അപകടങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
കെ.എസ്.ആര്.ടി.സി.യ്ക്കും
പ്രെെവറ്റ്
ബസുകള്‍ക്കും മറ്റ്
ടാക്സി വാഹനങ്ങള്‍ക്കും
പ്രത്യക നിറങ്ങൾ
നല്കുന്നതുപാേലെ
ഡ്രെെവിങ്ങ് സ്കൂള്‍
വാഹനങ്ങള്‍ക്കും ഒരു
പ്രത്യേക നിറം
ഏര്‍പ്പെടുത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(സി)
വാഹന
അപകടങ്ങള്‍
കുറയ്ക്കുന്നതിന്റെ
ഭാഗമായി ഇതിന് നടപടി
സ്വീകരിക്കുമാേ;
വിശദമാക്കാമാേ?
കേരളത്തിന്
വെളിയില്‍ രജിസ്റ്റര്‍ ചെയ്ത
വാഹനങ്ങള്‍
3329.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്
വെളിയില്‍
പ്രത്യേകിച്ചും
കേന്ദ്രഭരണപ്രദേശങ്ങളില്‍
രജിസ്റ്റര്‍ ചെയ്ത്
കേരളത്തില്‍ സ്ഥിരമായി
ഉപയോഗിക്കുന്ന
വാഹനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അവ എത്രയെന്ന് കണക്ക്
ലഭ്യമാണോ;ഇത്തരം
ഇതരസംസ്ഥാന
രജിസ്ട്രേഷന് കാരണം
സംസ്ഥാനത്തിന് നികുതി
വരുമാനത്തില്‍
കുറവുവരുന്നത്
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
അത്തരം
വാഹനങ്ങള്‍ കേരളത്തില്‍
രജിസ്ട്രേഷന്
എടുക്കാതെ
തുടര്‍ച്ചയായി
ഉപയോഗിക്കാന്‍
അനുവദിച്ചിട്ടുള്ള,
മോട്ടോര്‍ വാഹന
നിയമപ്രകാരമുള്ള,
കാലാവധി എത്രയാണ്;
ചട്ടലംഘനം കണ്ടെത്താന്‍
ഇപ്പോള്‍ എന്ത്
സംവിധാനമാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ലക്ഷക്കണക്കിന്
വാഹനങ്ങള്‍ ഇങ്ങനെ
പരിശോധിക്കുന്നതിന്
ആവശ്യമായ ഉദ്യോഗസ്ഥര്‍
മോട്ടോര്‍ വാഹന
വകുപ്പില്‍ ലഭ്യമാണോ;
(ഡി)
അത്തരം
വാഹനങ്ങള്‍
കേരളത്തിനകത്തേക്ക്
പ്രവേശിക്കുന്നതിന്
എന്‍ട്രി പാസ്
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
മോട്ടോര്‍
വാഹനനിയമപ്രകാരം
അനുവദനീയമായ
കാലാവധിക്ക് ശേഷവും
ഉപയോഗിക്കുന്ന അത്തരം
വാഹനങ്ങള്‍
കണ്ടെത്തുന്നതിന്
ഇത്തരം പാസ്
ഉപകരിക്കുമെന്ന്
കരുതുന്നുണ്ടോ;
(ഇ)
അത്തരം
എന്‍ട്രിപാസ് ഇല്ലാതെ
അനധികൃതമായി
ഉപയോഗിക്കുന്ന
വാഹനങ്ങള്‍
പരിശോധനയില്‍
കണ്ടെത്തിയാല്‍
സംസ്ഥാനത്തിന്
കിട്ടാനുള്ള യഥാര്‍ത്ഥ
റോഡ് ടാക്സും പിഴയും
ഈടാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പോണ്ടിച്ചേരിയില്‍
രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍
3330.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പോണ്ടിച്ചേരിയില്‍
വാഹനങ്ങള്‍ നിയമാനുസരണം
രജിസ്റ്റര്‍ ചെയ്ത്
കേരളത്തില്‍ സ്ഥിരതാമസം
ഉളള ആളുകള്‍ക്ക്
നിലവില്‍ ഇവിടെ വാഹനം
ഓടിയ്ക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
പ്രസ്തുത വിഷയം
സംബന്ധിച്ച്
പുറപ്പെടുവിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
വിശദമാക്കുമോ;
(ബി)
പോണ്ടിച്ചേരിയില്‍
രജിസ്റ്റര്‍ ചെയ്ത എത്ര
വാഹനങ്ങള്‍ സംസ്ഥാനത്ത്
നിലവില്‍ ഉണ്ട്; ജില്ല
തിരിച്ചുളള വാഹനങ്ങളുടെ
എണ്ണം വിശദമാക്കുമോ;
(സി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
ജനങ്ങള്‍ക്ക് ഉണ്ടായ
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്മേല് എന്ത്
നടപടി സ്വീകരിച്ചു
;വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍
ഹെെക്കോടതി വിധികള്‍
എന്തെങ്കിലും
ഉണ്ടായിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
വിശദമാക്കുമോ?
സ്കൂള്‍
ബസ് ഡ്രൈവര്‍മാര്‍ക്ക്
ബോധവത്കരണ ക്ലാസ്സ്
3331.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ ബസ്സുകളുടെ
ഡ്രൈവര്‍മാര്‍ക്കെല്ലാം
ഗതാഗത വകുപ്പ്
ബോധവത്കരണ ക്ലാസ്സ്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(ബി)
ഈ
അദ്ധ്യയനവര്‍ഷം എല്ലാ
സ്കൂള്‍ ബസ്സുകളുടെയും
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
പരിശോധന
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സ്കൂള്‍
കുട്ടികളെ അനധികൃതമായി
ബസ്സുകളിലും കാറുകളിലും
ഓട്ടോറിക്ഷകളിലും
കുത്തി
നിറച്ചുകൊണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന് എതിരെ
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സിഗ്നല്‍
ലൈറ്റുകളം ക്യാമറകളും
സ്ഥാപിക്കുന്നതിന് പദ്ധതി
3332.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ അതോറിറ്റിയുടെ
ചുമതലയില്‍
ഗതാഗതതിരക്കേറിയ
പ്രദേശങ്ങളില്‍
സിഗ്നല്‍ ലൈറ്റുകളം
ക്യാമറകളും
സ്ഥാപിക്കുന്നതിന്
നിലവില്‍ പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
സിഗ്നല്‍
ലൈറ്റുകളം ക്യാമറകളും
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കരുനാഗപ്പള്ളി
നഗരത്തിലെ
ഗതാഗതസുരക്ഷക്കുവേണ്ടി
സിഗ്നല്‍ ലൈറ്റുകളും
ക്യാമറകളും
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
വാഹനങ്ങളിലെ
അതിതീക്ഷ്ണ വെളിച്ചമുള്ള
പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍
3333.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹനങ്ങളില്‍
അതിതീക്ഷ്ണ
വെളിച്ചമുള്ള
പ്രൊജക്ടര്‍ ഹെഡ്
ലാമ്പുകള്‍
ഉപയോഗിക്കുന്നതുമൂലം
ഉണ്ടാകുന്ന അപകടങ്ങള്‍
ആകെയുള്ള
വാഹനാപകടങ്ങളുടെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
വാഹനങ്ങളില്‍ അത്തരം
ലാമ്പുകള്‍
ഉപയോഗിക്കാന്‍ നിയമം
അനുവദിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ ഏതു
ചട്ടപ്രകാരം എന്ന്
വ്യക്തമാക്കാമോ;
(സി)
പഴയ
വാഹനങ്ങള്‍ക്ക്
മാത്രമാണോ അത്തരം
ലാമ്പുകള്‍
ഉപയോഗിക്കുന്നതില്‍
വിലക്കുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിയമപ്രകാരമല്ലെങ്കില്‍
തീവ്രപ്രകാശമുള്ള ഹെഡ്
ലാമ്പുകളുമായി പുതുതായി
നിരത്തിലിറങ്ങുന്ന
വാഹനങ്ങള്‍ക്ക്
രജിസ്ട്രേഷന്
അനുവദിക്കാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സംസ്ഥാനത്തെ
വാഹനാപകടങ്ങള്‍
3334.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാഹനാപകടങ്ങളില്‍ മുഖ്യ
പങ്ക് വഹിക്കുന്ന
വാഹനങ്ങള്‍ ഏതെല്ലാം
മേഖലകളിലുള്ളവയാണ്;
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
ഇത്തരം
വാഹനങ്ങള്‍ 2017 ജനുവരി
മുതല്‍ നാളിതുവരെ എത്ര
അപകടങ്ങള്‍
വരുത്തിയിട്ടുണ്ട്;
തരംതിരിച്ച്
വ്യക്തമാക്കുമാേ;
(സി)
പ്രസ്തുത
അപകടങ്ങളില്‍ എത്ര
പേര് മരണപ്പെട്ടു; തരം
തിരിച്ച്
വ്യക്തമാക്കുമാേ;
(ഡി)
ഇപ്രകാരം
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക്
എന്താെക്കെ സഹായങ്ങളാണ്
വകുപ്പ് നല്കി
വരുന്നത്; ഇതുമായി
ബന്ധപ്പെട്ട് 2017
ജനുവരി മുതല്‍
നാളിതുവരെ എത്ര തുകയുടെ
ധനസഹായം വകുപ്പ്
നല്കി; വിശദാംശം
വ്യക്തമാക്കാമാേ;
(ഇ)
അലസമായും
മദ്യപിച്ചും വാഹനം
ഓടിച്ച് അപകടം
വരുത്തുന്നവരുടെ
ലെെസന്‍സ് ഒരിക്കലും
പുതുക്കി നല്‍കാത്തവിധം
റദ്ദ് ചെയ്യുവാന്‍
നടപടി സ്വീകരിക്കുമാേ
എന്ന് വ്യക്തമാക്കുമാേ?
റോഡപകടങ്ങളുടെ
എണ്ണം
3335.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
കഴിഞ്ഞ വര്‍ഷം (2017 )
റോഡപകടങ്ങളിൽ
മരണപ്പെട്ടവരുടെയും
ഗുരുതരമായി
പരിക്കേറ്റവരുടെയും
കണക്ക്
വെളിപ്പെടുത്തുമോ;
(ബി)
റോഡ്
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
മോട്ടോര്‍ വാഹന
വകുപ്പ് കൂടുതലായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
സംസ്ഥാന
ദേശീയ പാതകളില്‍
നിശ്ചിത ദൂരപരിധിയില്‍
ട്രോമാ കെയര്‍
സംവിധാനം
ഏര്‍പ്പെടുത്താന്‍
റോഡ് സുരക്ഷാ
അതോറിറ്റി ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആര്.ടി.ഓഫീസുകളിൽ
ഏജന്റുമാര്‍ക്ക് നിയന്ത്രണം
3336.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആര്.ടി.ഓഫീസുകളിൽ
ഏജന്റുമാര്‍ക്ക്
നിയന്ത്രണങ്ങളുണ്ടോ;വിശദമാക്കാമോ;
(ബി)
പുതിയ
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്യുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(സി)
ഇക്കാര്യത്തിന്
ഓരോ ഇനം വാഹനത്തിനും
വാഹന ഉടമ നൽകേണ്ട തുക
വാഹന ഡീലര്‍മാര്‍
മുഖേനയാണോ
ഈടാക്കുന്നത്;
(ഡി)
രജിസ്ട്രേഷൻ
ചാര്‍ജ് എന്ന പേരിൽ
വാഹന ഡീലര്‍മാര്‍
പ്രത്യേകമായി തുക
ഈടാക്കുന്നതായി
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ഇ)
പുതിയവാഹനം
രജിസ്റ്റര്‍
ചെയ്യുന്നതിന്
ഇടനിലക്കാരെ
അനുവദിക്കാറുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(എഫ്)
പുതിയ
വാഹനം രജിസ്റ്റര്‍
ചെയ്യാൻ
നേരിട്ടെത്തുന്ന ഉടമ
ആര്.ടി.ഓഫീസിൽ
ഏതെങ്കിലും തരത്തിലുള്ള
തുക
അടക്കേണ്ടതായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹനവകുപ്പിലെ അഴിമതി തടയല്‍
3337.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മോട്ടോര്‍
വാഹന വകുപ്പില്‍ അഴിമതി
ഇല്ലാതാക്കുന്നതിന്
സ്വീകരിക്കുന്ന
ഓണ്‍ലൈന്‍
പരിഷ്കാരങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ?
എം.എല്‍.എ.
ഫണ്ടുപയോഗിച്ച് സര്‍ക്കാര്‍
സ്കുളുകള്‍ക്ക് വാങ്ങിയ
വാഹനങ്ങള്‍ക്ക് റോഡ് നികുതി
3338.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ഫണ്ട് വിനിയോഗിച്ച്
സര്‍ക്കാര്‍
സ്കുളുകള്‍ക്ക്
ലഭ്യമാക്കിയ വാഹനങ്ങള്‍
സര്‍ക്കാര്‍ വാഹനങ്ങള്‍
എന്ന
വിഭാഗത്തില്‍പ്പെടുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
അടൂര്‍
മണ്ഡലത്തില്‍ ഇപ്രകാരം
ഫണ്ട് ലഭ്യമാക്കി
ബന്ധപ്പെട്ട
സര്‍ക്കാര്‍
സ്കുളുകളുടെ
എച്ച്.എം/പ്രിന്‍സിപ്പല്‍
എന്നിവരുടെ പേരില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
വാഹനങ്ങള്‍ ഈ
വിഭാഗത്തില്‍
ഉള്‍പ്പെടുന്നില്ല എന്ന
കാരണത്താല്‍ റോഡ്
നികുതി ഇൗടാക്കി
വരുന്നത്
നിയമാനുസൃതമാണോ;
(സി)
പ്രസ്തുത
ബസ്സുകളുടെ
രജിസ്ട്രേഷന് ജില്ലാ
വിദ്യാഭ്യാസ മേധാവിയായ
ഡി.ഡി.ഇ.യുടെ പേരില്‍
ആണെങ്കില്‍ മാത്രമേ
സര്‍ക്കാര്‍ വാഹനം എന്ന
നിലയിലുള്ള
നികുതിയിളവിന്
അര്‍ഹതയുള്ളു എന്ന
ഗതാഗതവകുപ്പ്
അധികൃതരുടെ നിലപാട്
നിയമാനുസൃതമാണോ;
(ഡി)
ഈ
വാദഗതി ഉന്നയിച്ച്
സംസ്ഥാനത്ത്
സര്‍ക്കാര്‍ സ്കുള്
അധികാരികളുടെ പേരില്‍
ലഭ്യമാക്കിയിട്ടുള്ള
എം.എല്‍.എ. ഫണ്ട്
വിനിയോഗിച്ചുള്ള
വാഹനങ്ങള്‍ക്ക് നികുതി
ഇൗടാക്കി വരുന്ന
വ്യവസ്ഥ
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
പൊതുവിദ്യാഭ്യാസ
ശാക്തീകരണത്തിന്റെ
ഭാഗമായി നമ്മുടെ
സര്‍ക്കാര്‍ സ്കൂളുകളെ
ശാക്തീകരിക്കുന്നതിന്
സഹായകമായ ഈ
വിഷയത്തിന്മേല് സത്വര
അനുകൂല നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാര്‍ക്ക്
ഡ്രൈവിംഗ് ലൈസന്‍സ്
3339.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്ക്
ഡ്രൈവിംഗ് ലൈസന്‍സ്
ലഭിക്കുന്നതിനുള്ള
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ആള് കേരള
വീല്‍ ചെയര്‍ റൈറ്റ്സ്
ഫെഡറേഷന് സമര്‍പ്പിച്ച
പരാതിയില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
മത്സരയോട്ടം
നിയന്ത്രിക്കാൻ നടപടികള്‍
3340.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ബസ്സുകളുടെ
മത്സരയോട്ടം, മണൽ
കരിങ്കല്ലു ലോബികളുമായി
ബന്ധപ്പെട്ട
ടിപ്പറുകള്‍ എന്നിവയെ
നിയന്ത്രിക്കാൻ
ഗതാഗതവകുപ്പ് എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ബസ്സുകളുടെ മത്സരയോട്ടം
നിയന്ത്രിക്കാനും
അപകടങ്ങള്‍
ഒഴിവാക്കുവാനുമായി
സമയക്രമ ഉത്തരവ്
പരിശോധിച്ച്
ആര്&ഡി ടീം നൽകിയ
റിപ്പോര്ട്ടിന്മേൽ
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
രാജ്യത്തെ
ഏറ്റവും മോശമായ
ഡ്രൈവിംഗ് സംസ്കാരം
പുലര്‍ത്തുന്നവരാണ്
സംസ്ഥാനത്തെ പ്രധാന
നഗരങ്ങളിലുള്ളതെന്ന
ക്രൈം റെക്കോര്‍ഡ്സ്
ബ്യൂറോയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിൽ എന്ത്
തിരുത്തൽ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
സബ്
ആര്.ടി.ഓഫീസുകള്‍
3341.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സബ്
ആര്.ടി.ഓഫീസുകള്‍
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കാലിക്കറ്റ്
എയര്‍പോര്‍ട്ട്
ഉള്‍പ്പെടെ
പ്രധാനപ്പെട്ട
സ്ഥാപനങ്ങള്‍
ഉള്‍ക്കൊള്ളുന്ന
കൊണ്ടോട്ടിയിൽ സബ്
ആര്.ടി.ഒ. ഓഫീസ്
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
എങ്കിൽ
ഇതിന് വേണ്ടി
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(ഡി)
പുതിയ
ആര്.ടി.ഓഫീസുകള്‍
തുടങ്ങുന്നതിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
വന്നതിന് ശേഷം പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചിറ്റൂർ
ആർ.ടി. ഓഫീസ് മിനി സിവിൽ
സ്റ്റേഷനിലേക്ക് മാറ്റുവാൻ
നടപടി
3342.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂർ
ആർ.ടി.ഒ. യുടെ ഓഫീസ്
ചിറ്റൂർ മിനി സിവിൽ
സ്റ്റേഷനിലേക്ക്
മാറ്റുന്നതിന് ചിറ്റൂർ
താലൂക്ക്സഭയും ഗതാഗത
വകുപ്പും നൽകിയ
നിർദ്ദേശങ്ങൾ
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ
അവഗണിക്കുകയും
താമസിപ്പിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കഴിഞ്ഞ 24
മാസക്കാലയളവിൽ മൊത്തം
എത്ര രൂപയാണ്
വാടക,വൈദ്യുതി
ഇനങ്ങളില്‍ ചിറ്റൂർ
മോട്ടോർ വാഹന ഓഫീസിന്
ചെലവായത്;
(ബി)
ഓഫീസ്
മാറ്റുന്നതിന്
മനപ്പൂർവം സാങ്കേതിക
കാരണങ്ങൾ ഉന്നയിച്ച്
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥരിൽ നിന്നും ഈ
തുക ഈടാക്കാൻ നടപടി
എടുക്കുമോ;
(സി)
ചിറ്റൂർ
ആർ.ടി.ഒ യുടെ ഓഫീസ്
ചിറ്റൂർ മിനി സിവിൽ
സ്റ്റേഷനിലേക്ക്
മാറ്റുന്നതിന് അടിയന്തര
നിർദ്ദേശം നൽകുകയും
സമയബന്ധിതമായി
മാറുന്നുണ്ടെന്ന്
ഉറപ്പു വരുത്തുകയും
ചെയ്യുമോ?
വര്‍ക്കല
താലൂക്കിൽ സബ് ആര്.ടി.ഒ
ഓഫീസ്.
3343.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വര്‍ക്കല
നിയോജകണ്ഡലത്തില്‍
വര്‍ക്കല താലൂക്ക്
കേന്ദ്രീകരിച്ച് സബ്
ആര്.ടി.ഒ.ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മാേട്ടാേര്‍
വാഹന വകുപ്പിലെ പുതിയ
തസ്തികകള്‍
3344.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റാേഡ്
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
ആര്.ടി.ഒ മാരുടെയും
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെയും
അസിസ്റ്റന്റ്
മാേട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെയും
അധിക തസ്തികകള്‍
സൃഷ്ടിക്കുന്നുണ്ടാേ;
ഉണ്ടെങ്കില്‍ ഇൗ
തസ്തികകള്‍ മാേട്ടാേര്‍
വാഹന വകുപ്പിലാണാേ
അനുവദിച്ചിട്ടുള്ളത്;
ഇൗ തസ്തികകള്‍
അനുവദിക്കുന്നതിന്
ധനകാര്യ വകുപ്പിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടാേ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമാേ; പുതിയ
തസ്തികകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തിയാണാേ തസ്തികകള്‍
സൃഷ്ടിച്ചിട്ടുള്ളത് ;
(ബി)
പുതിയതായി
സൃഷ്ടിക്കുന്ന
തസ്തികകളില്‍
മിനിസ്റ്റീരിയല്‍
ജീവനക്കാരെ
നിയമിക്കുന്നതിന്
ശിപാര്ശയുണ്ടാേ ;
ഇല്ലെങ്കില്‍
മിനിസ്റ്റീരിയല്‍
തസ്തികകള്‍ പുറംകരാര്‍
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ;
(സി)
മാേട്ടാേര്‍
വാഹന വകുപ്പില്‍
അധികമായി
മിനിസ്റ്റീരിയല്‍
ജീവനക്കാരെ
നിയമിക്കുന്നതിനായി
തസ്തികകള്‍
സൃഷ്ടിക്കുമാേ;
(ഡി)
പുതുതായി
ആരംഭിച്ച കാട്ടാക്കട
ഉള്‍പ്പെടെയുള്ള സബ്
റീജിയണല്‍
ട്രാന്സ്പാേര്ട്ട്
ഓഫീസുകളില്‍ മതിയായ
മിനിസ്റ്റീരിയല്‍
ജിവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമാേ?
മിലിട്ടറി
ചിഹ്നങ്ങള്‍ സ്വകാര്യ
വാഹനങ്ങളില്‍ ഒട്ടിച്ച്
ദുരുപയോഗം
3345.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വ്യാപകമായി മിലിട്ടറി
ചിഹ്നങ്ങള്‍ സ്വകാര്യ
വാഹനങ്ങളില്‍ ഒട്ടിച്ച്
ദുരുപയോഗം ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തില്‍
ഏതെല്ലാം റാങ്കിലുള്ള
മിലിട്ടറി
ഉദ്യോഗസ്ഥര്‍ക്കാണ്
മിലിട്ടറി ചിഹ്നങ്ങള്‍
സ്വകാര്യവാഹനങ്ങളില്‍
പതിച്ച്
ഉപയോഗിക്കുന്നതിന്
അനുവാദം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അനധികൃതമായി
മിലിട്ടറി ചിഹ്നങ്ങള്‍
പതിച്ച് സ്വകാര്യവാഹനം
ഉപയോഗിക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വാഹനങ്ങളില്‍
പഞ്ചിങ് നമ്പര്‍ പ്ലേറ്റുകള്‍
3346.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹനങ്ങളില്‍
പഞ്ചിങ് നമ്പര്‍
പ്ലേറ്റുകള്‍
ഉപയോഗിക്കുന്നത്
നിര്‍ബന്ധമാക്കി
ഉത്തരവ് നിലവിലുണ്ടോ ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ബി)
ഏതൊക്കെ
തരം നമ്പര്‍
പ്ലേറ്റുകളാണ്
നിയമപ്രകാരം
ഉപയോഗിക്കാന്‍
സാധിക്കുന്നതെന്ന്
വിശദമാക്കാമോ ;
(സി)
അവ്യക്തമായും
ആലങ്കാരികമായും നമ്പര്‍
രേഖപ്പെടുത്തിയിട്ടുള്ള
വാഹനങ്ങള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
2016
,2017 ,2018 എന്നീ
വർഷങ്ങളിൽ അത്തരം
കേസുകളിൽ വർധനവ്
ഉണ്ടായിട്ടുണ്ടോ ;
(ഇ)
നിയമലംഘനം
നടത്തുന്ന
വാഹനങ്ങള്‍ക്കെതിരെ
പരാതി നല്കാന്
പൊതുജനങ്ങള്‍ക്ക്
സാധിക്കുന്ന തരത്തില്‍
മോട്ടോര്‍ വാഹന വകുപ്പ്
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;വിശദമാക്കാമോ;
(എഫ്)
എങ്കിൽ
ഇതിന് വേണ്ടത്ര പ്രചാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റോഡ് വികസനത്തിന് ജലഗതാഗത
വകുപ്പിന്റെ ഭൂമി
3347.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
കെ.എസ്.ആര്.ടി.സി.,
എസ്.ഇ.റ്റി
എന്‍ജിനിയറിംഗ്
കോളേജിന് നല്കിയ ഭൂമി
റോഡ് വികസനത്തിനായി
പൊതുമരാമത്ത് ദേശീയപാത
വിഭാഗം ഏറ്റെടുത്തിട്ട്
(ലാന്റ് അക്യിസിഷന്)
നഷ്ടപരിഹാരം
നല്‍കിയില്ലെന്ന
കാരണത്താല്‍, കൊല്ലം
ജില്ലയില്‍ ആശ്രാമം
ലിങ്ക് റോഡ്
നിര്‍മ്മാണത്തിന്
ജലഗതാഗത വകുപ്പിന്റെ
അധീനതയിലുളള ഭൂമി
വിട്ട് നല്‍കുന്നതിന്
(ലാന്റ് ട്രാന്‍സ്ഫര്‍)
പൊതുമരാമത്ത് വകുപ്പ്
സമര്‍പ്പിച്ച
അപേക്ഷയില്‍ ഭൂമി
വിട്ട്
നല്‍കേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുള്ളത്
(സര്‍ക്കാര്‍ ഫയല്‍
നം.ഡി1/312/2017/ഗതാഗതം)
നിയമാനുസൃത നടപടിയാണോ
എന്നറിയിക്കുമോ;
(ബി)
ആശ്രാമം
ലിങ്ക് റോഡ്
വികസനത്തിനായി ജലഗതാഗത
വകുപ്പിന്റെ
അധീനതയിലുളള ഭൂമിയിലെ
ഓഫീസ് കെട്ടിടം
പൊളിച്ചുമാറ്റേണ്ടി
വരുന്ന സാഹചര്യത്തില്‍
കൊല്ലം എം.എല്‍.എ യുടെ
നിയോജകമണ്ഡല ആസ്തി
വികസന നിധിയില്‍ നിന്ന്
75 ലക്ഷം രൂപ
ചെലവഴിച്ച് പുതിയ
കെട്ടിടം നിര്‍മ്മിച്ച്
നല്‍കുകയും പുതിയ
കെട്ടിടത്തിലേക്ക്
ഓഫീസ് മാറ്റി
പ്രവര്‍ത്തനം
ആരംഭിക്കുകയും
ചെയ്തിട്ടുളള
സാഹചര്യത്തില്‍ ലിങ്ക്
റോഡ് വികസനത്തിനായി
ഭൂമി വിട്ട്
നല്‍കാവുന്നതാണെന്ന്
ജലഗതാഗത വകുപ്പ്
ഡയറക്ടര്‍
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ച
24.11.2017 ലെ കത്തിലെ
ശിപാര്‍ശ പരിഗണിച്ച്
ആശ്രാമം ലിങ്ക് റോഡ്
വികസനത്തിനായി ഭൂമി
വിട്ട് നല്‍കുന്നതിന്
സഹായകരമായ നടപടി
സ്വീകരിക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
ജലഗതാഗതം
കാര്യക്ഷമമാക്കുന്നതിനായുള്ള
നടപടികള്‍
3348.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജലഗതാഗതം
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജലഗതാഗത
മേഖലയില്‍ നിന്നുളള
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ജലഗതാഗതവകുപ്പിന്റെ
യാത്രാനൗകകള്
3349.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗതവകുപ്പിന്റെ
അധീനതയില്‍ എത്ര
യാത്രാനൗകകള്
ഉണ്ടെന്ന് അറിയിക്കുമോ
;
(ബി)
അവയില്‍
എത്ര എണ്ണം
സഞ്ചാരയോഗ്യമായവയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അറ്റകുറ്റപ്പണി
ആവശ്യമായവയുടെ
അറ്റകുറ്റപ്പണികൾക്ക്
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പുതിയ
യാത്രാനൗകകള്
വാങ്ങിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ജലപാതകളുടെ
പ്രവര്‍ത്തന പുരോഗതി
3350.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലപാതകളുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ജലഗതാഗതത്തെ
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ജലപാതകളുടെ
പുരോഗതിക്കായി
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയപ്പോള്‍
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ
പത്ത് വര്‍ഷത്തെ
വര്‍ദ്ധനവ് വര്‍ഷം
തിരിച്ച് നല്‍കാമോ?