|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1109.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന
കരാറുകാര്‍ കരാർ കാലാവധി
അവസാനിക്കുന്നതുവരെ പ്രവൃത്തി
നീട്ടിക്കൊണ്ടുപോവുകയും
കരാറില്‍ നിന്ന്
പിന്‍വാങ്ങുകയും ചെയ്യുന്നത്
മൂലം വികസന പ്രവര്‍ത്തനങ്ങളുടെ
വേഗത കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന് എന്ത്
നടപടി സ്വീകരിക്കുമെന്ന്
വിശദമാക്കാമോ;
(
ബി )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തില്‍
ഇത്തരത്തിലുള്ള എത്ര മരാമത്ത്
പ്രവൃത്തികളുണ്ടെന്നും അവയുടെ
നിലവിലെ സ്ഥിതി എന്തെന്നും ആയത്
പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ച
നടപടികൾ എന്തെന്നും
വിശദമാക്കാമോ;
(
സി )
പ്രവൃത്തി
ചെയ്യാതെ
നീട്ടിക്കൊണ്ടുപോകുന്ന
കരാറുകാരെ കരാര്‍ കാലാവധിക്ക്
മുമ്പുതന്നെ ടെര്‍മിനേറ്റ്
ചെയ്യുന്നതിനും പ്രവൃത്തികള്‍
ഷെഡ്യൂള്‍ പ്രകാരം
പൂര്‍ത്തീകരിക്കുന്നതിനും
സ്വീകരിക്കുന്ന നടപടികൾ
വിശദമാക്കുമോ;
(
ഡി )
പി.
ഡബ്ല്യു. ഡി മാന്വലിലും
ബന്ധപ്പെട്ട നിയമങ്ങളിലും
ചട്ടങ്ങളിലും ഇതിനാവശ്യമായ
ഭേദഗതി വരുത്തുന്ന കാര്യം
പരിശോധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1110.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
പി.ഡബ്ല്യൂ.ഡി. ബില്‍ഡിംഗ്
വിഭാഗത്തില്‍ നിലവില്‍
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തികള്‍ക്കും ഭരണാനുമതി
ലഭിച്ച തുക എത്രയെന്ന്
വിശദമാക്കുമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം 2022 ഫെബ്രുവരി
മാസം വരെ പ്രസ്തുത മണ്ഡലത്തില്‍
പി.ഡബ്ല്യൂ.ഡി. ബില്‍ഡിംഗ്സ്
വിഭാഗം ഏതൊക്കെ
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ; ഓരോ
പ്രവൃത്തിയുടെയും ഫയല്‍ നമ്പര്‍
വ്യക്തമാക്കാമോ?
1111.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
കെട്ടിടങ്ങള്‍, പാലങ്ങള്‍
എന്നിവയുടെ നിര്‍മ്മാണത്തില്‍
സോയില്‍ ടെസ്റ്റ്, ഡിസൈന്‍
തുടങ്ങിയ കാര്യങ്ങളില്‍
ഉണ്ടാകുന്ന വലിയ കാലതാമസം വികസന
പ്രവര്‍ത്തനങ്ങളെ
മന്ദഗതിയിലാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ;
(
ബി )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തില്‍ സോയില്‍
ടെസ്റ്റ്, ഡിസൈന്‍ തുടങ്ങിയവ
ലഭ്യമാകാത്തതിനാല്‍
പ്രവര്‍ത്തനം തുടങ്ങാന്‍
സാധിക്കാത്ത എത്ര പ്രവൃത്തികള്‍
ഉണ്ടെന്ന് വേര്‍തിരിച്ച്
വിശദമാക്കുമോ; പ്രസ്തുത
ഫയലുകള്‍ നിലവില്‍ എത്
ഉദ്യോഗസ്ഥന്റെ പരിഗണനയിലും
കൈവശത്തിലുമാണുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(
സി )
പ്രസ്തുത
നടപടികള്‍ക്ക് വേഗം കൂട്ടി
വികസന പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ;
(
ഡി )
തീര്‍പ്പാകാതെ
കിടക്കുന്ന ഇത്തരം
പ്രവൃത്തികള്‍ക്ക് മികച്ച
അംഗീകൃത ആര്‍ക്കിടെക്ടുകളുടെയും
മറ്റ് വിദഗ്ദ്ധരുടേയും സേവനം
താല്‍ക്കാലിക അടിസ്ഥാനത്തില്‍
ഉപയോഗപ്പെടുത്തി
പ്രവൃത്തികള്‍ക്ക് വേഗം
കൂട്ടുന്ന കാര്യം
പരിശോധിക്കുമോ; എങ്കില്‍
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
1112.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാപ്പില്‍
റെയില്‍വേ അണ്ടര്‍ പാസ്സേജ്
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ; ആയതിലേക്ക് ഈ
സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഫണ്ട്
നീക്കി വച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1113.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.ഡബ്ല്യു.ഡി.യില്‍
പുതിയതായി ആവിഷ്കരിച്ച
മോണിറ്ററിംഗ് സംവിധാനങ്ങളുടെയും
നിയോജകമണ്ഡലതല കമ്മറ്റികള്‍,
ലയബിലിറ്റി പിരീഡ്
പ്രദര്‍ശിപ്പിക്കല്‍
ഉള്‍പ്പെടെയുള്ള
പ്രവര്‍ത്തനങ്ങളുടെയും പരിശോധന
സംസ്ഥാന തലത്തില്‍ എപ്രകാരമാണ്
നടത്തുന്നത്;
(
ബി )
കിഫ്ബി
ഫണ്ടുകള്‍ ഉപയോഗിച്ചുള്ള വലിയ
പ്രവൃത്തികളുടെ നിര്‍വ്വഹണം
കെ.ആര്‍.എഫ്.ബി-യെ
ഏല്‍പ്പിച്ചതിന് ശേഷം കൂടുതല്‍
പ്രവൃത്തിയുള്ള പ്രദേശങ്ങളില്‍
കൂടുതല്‍ ഉദ്യോഗസ്ഥരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
സ്ഥലമെടുപ്പ്
ആവശ്യമായി വരുന്ന വന്‍കിട
പദ്ധതികള്‍ക്ക് റവന്യൂ
വകുപ്പിലെ എല്‍.എ. വിഭാഗത്തിലെ
നടപടികള്‍ മൂലം കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രധാന പദ്ധതികള്‍ക്ക്
സ്ഥലമെടുപ്പ്
വേഗത്തിലാക്കുവാന്‍ റവന്യൂ
വകുപ്പുമായി ആലോചിച്ച് പ്രത്യേക
സംവിധാനം രൂപപ്പെടുത്തുമോ?
1114.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
നിയോജകമണ്ഡലത്തില്‍ 2020-21,
2021-22 വര്‍ഷങ്ങളിലെ ബജറ്റില്‍
20% തുക വകയിരുത്തിയ
പൊതുമരാമത്ത് പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍ ഇനിയും
ഭരണാനുമതി ലഭിക്കാനുള്ളവയുടെ
വിവരം ലഭ്യമാക്കാമോ;
(
സി )
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കാത്തത്തിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് അടിയന്തരമായി
ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
1115.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
സ്റ്റേഷനറി ഹെഡ് കോർട്ടേഴ്സ്
വകുപ്പിലെ കരാർ പ്രകാരമുള്ള
ലോറി ഷെഡ് നിർമ്മാണം
പൂർത്തീകരിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
പേയ്‌മെന്റ് പൂർണ്ണമായും
നൽകിയിട്ടുണ്ടോ;വ്യക്തമാക്കാമോ?
1116.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുര്‍
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിന്റെ ഭരണാനുമതി
ലഭിച്ചതും ആരംഭിക്കാത്തതും
പൂര്‍ത്തിയാക്കാത്തതുമായ
പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും
ഓരോ പ്രവൃത്തികള്‍ക്കും
അനുവദിച്ച തുക എത്രയാണെന്നും
വ്യക്തമാക്കുമോ;
(
ബി )
മേല്‍പ്പറഞ്ഞ
ഓരോ പ്രവൃത്തിയും നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന വിശദവിവരം
ലഭ്യമാക്കുമോ?
1117.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മരാമത്ത്
പ്രവൃത്തികളുടെ പേരിലെ
മാറ്റത്തിനുള്ള അനുമതി
ലഭ്യമാക്കുന്നതിന് ധാരാളം സമയം
എടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അടങ്കല്‍
തുകയില്‍ അധികരിക്കാതെയുള്ള
പ്രസ്തുത മാറ്റം കാരണം
പ്രവൃത്തികള്‍
നടപ്പിലാക്കുന്നത്
വൈകുന്നതിനിടയാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതു
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികള്‍ ആണ് സ്വീകരിക്കുന്നത്
;
(
സി )
ചീഫ്
എഞ്ചിനീയര്‍, ചീഫ് ടെക്നിക്കല്‍
എക്സാമിനര്‍ എന്നിവര്‍
ഉള്‍പ്പെട്ട കമ്മിറ്റി വഴി
പ്രസ്തുത പ്രവൃത്തികളുടെ
അംഗീകാരം നല്‍കുന്നതിനുള്ള
പദ്ധതിയുണ്ടോ ;
(
ഡി )
തിരുവള്ളൂര്‍
ആയഞ്ചേരി റോഡ് ഇത്തരത്തില്‍
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രവൃത്തി
നടപ്പിലാക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുന്നത്
എന്നറിയിക്കാമോ?
1118.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ കോട്ടായി
ജി.എല്‍.പി.എസ്സിനായി 2020-21
വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച
തുക ഉപയോഗിച്ചുള്ള കെട്ടിട
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടം നിര്‍മ്മിക്കുന്നതിന്
കോടതി അനുമതി നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട കോടതി വിധിയുടെ
സ്പഷ്ടീകരണം പൊതുമരാമത്ത്
വകുപ്പ് നിയമവകുപ്പിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ഡി )
ജി.എല്‍.പി.എസ്സിന്റെ
ഉടമസ്ഥാവകാശം സംബന്ധിച്ച്
നിലനിൽക്കുന്ന കേസ്, കെട്ടിട
നിര്‍മ്മാണത്തിന് ഏതെങ്കിലും
തരത്തില്‍ തടസ്സമാണെന്ന്
പൊതുമരാമത്ത് വകുപ്പിന്
നിയമോപദേശം ലഭിച്ചിട്ടുണ്ടോ;
(
ഇ )
ജി.എല്‍.പി.എസ്സിന്റെ
നിലവിലുള്ള കെട്ടിടം ഏതു
നിമിഷവും തകർന്നുവീഴാവുന്ന
നിലയിലാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
എഫ് )
പ്രസ്തുത
കെട്ടിട നിർമ്മാണത്തിന്റെ
മേല്‍നോട്ടം നിര്‍വ്വഹിക്കേണ്ട
ഉദ്യോഗസ്ഥന്റെ തസ്തിക,
കാര്യാലയം എന്നിവ സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ; കെട്ടിട
നിര്‍മ്മാണം സംബന്ധിച്ച ഫയല്‍
കൈകാര്യം ചെയ്യുന്ന കാര്യാലയം,
ഫയല്‍ നമ്പര്‍ എന്നിവ
ലഭ്യമാക്കാമോ;
(
ജി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
സംബന്ധിച്ച് പരാതികള്‍
പൊതുമരാമത്ത് വകുപ്പിന്
ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്
മറുപടി നൽകിയിട്ടുണ്ടോ?
1119.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലേബർ
കോൺട്രാക്ട് സഹകരണ സംഘങ്ങൾക്ക്
പി.ഡബ്ല്യു.ഡി കോൺട്രാക്ടേഴ്സ്
ലൈസൻസ് അനുവദിക്കുന്നതും
പുതുക്കി നല്‍കുന്നതും
നിർത്തലാക്കിയിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കുമോ; ഈ നടപടി
പുന പരിശോധിക്കുന്നതിന്
തയ്യാറാകുമോ;
(
ബി )
പി.ഡബ്ല്യു.ഡി
കോൺട്രാക്ടേഴ്സ് ലൈസൻസ്
അനുവദിക്കലും പുതുക്കലും
ഓൺലൈനായ സാഹചര്യത്തിൽ
സഹകരണസംഘങ്ങൾക്ക് പ്രത്യേക
ഓപ്ഷൻ അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
ഇക്കാര്യത്തിനായി പൊതുമരാമത്ത്
വകുപ്പ് മാന്വൽ ഭേദഗതി
ചെയ്യുന്നത്
പരിഗണനയിലുണ്ടോയെന്നു
വ്യക്തമാക്കുമോ;
(
സി )
സഹകരണ
വകുപ്പ് രജിസ്ട്രേഷനുള്ള ലേബർ
കോൺട്രാക്ട് സൊസൈറ്റികൾക്ക്
സർക്കാർ പ്രവൃത്തികളുടെ ടെൻഡറിൽ
പങ്കെടുക്കുന്നതിന് അനുമതി
നൽകുന്ന രീതിയിൽ നടപടികൾ
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
1120.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ 2018-19, 2019-20,
2020-21 എന്നീ വര്‍ഷങ്ങളില്‍
പൊതുമരാമത്ത് വകുപ്പ് അനുമതി
നല്‍കിയ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിവിവരം വിശദമാക്കാമോ;
(
സി )
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍ അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കുമോ?
1121.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പ്
നടപ്പാക്കുന്ന നിര്‍മ്മാണ
പ്രവൃത്തികളുടെ വിശദ വിവരം
രേഖപ്പെടുത്തിയ ബോര്‍ഡുകള്‍
നിശ്ചിതസ്ഥാനങ്ങളില്‍
സ്ഥാപിക്കണമെന്ന തീരുമാനം
ഉണ്ടായിട്ടുണ്ടോ; എങ്കില്‍
വിശദാംശം വെളിപ്പെടുത്തുമോ;
(
ബി )
ബോര്‍ഡ്
സ്ഥാപിക്കാനുള്ള പദ്ധതിയുടെ
ഉദ്ഘാടനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന് എത്ര തുകയാണ്
ചെലവായത്;
(
സി )
ബോര്‍ഡ്
സ്ഥാപിച്ച ശേഷം നിര്‍മ്മാണ
പദ്ധതികളുടെ അപാകതകള്‍
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ; അവയില്‍
എന്തൊക്കെ പരിഹാര നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
1122.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ചാത്തമംഗലത്ത്
പ്രവര്‍ത്തിക്കുന്ന
എന്‍.ഐ.ടിയുടെ കോംപൗണ്ടുകള്‍
പരസ്പരം ബന്ധിപ്പിക്കുന്നതിന്
അണ്ടര്‍പാസ് നിര്‍മ്മിക്കാന്‍
പൊതുമരാമത്ത് വകുപ്പിന് പണം
കൈമാറിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ഊരാളുങ്കൽ ലേബര്‍
കോണ്‍ട്രാക്ട് സൊസൈറ്റിയെ
ഏല്‍പ്പിക്കണമെന്ന ആവശ്യം
ഉന്നയിക്കപ്പെട്ടിട്ടുണ്ടോ;
(
സി )
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്
വ്യക്തമാക്കാമോ?
1123.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിർമ്മാണത്തിലിരുന്ന
മുണ്ടക്കയം-കൂട്ടിക്കൽ-ഇളങ്കാട്-വല്യന്ത-വാഗമൺ
റോഡിന്റെ നിർമ്മാണം നടന്ന
ഭാഗങ്ങൾ ഉൾപ്പെടെ ഇക്കഴിഞ്ഞ
പ്രളയത്തിൽ തകരാറിലാവുകയും
ഒലിച്ചുപോവുകയും ചെയ്ത വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡിന്റെ നിർമ്മാണ
പ്രവർത്തനങ്ങൾ
പൂർത്തീകരിക്കുന്നതിന്
ഭരണാനുമതി ലഭിച്ച തുകയിലും
അധികരിച്ച തുക ആവശ്യമാകയാൽ
അതിനനുസൃതമായി എസ്റ്റിമേറ്റ്
പുതുക്കി അധിക തുക
അനുവദിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1124.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ പുതുക്കോട്
സര്‍വ്വജന സ്കൂളിന്റെ കെട്ടിട
നവീകരണത്തിനായി 2021-22
വര്‍ഷത്തെ ബജറ്റില്‍
വകയിരുത്തിയ തുക ഉപയോഗിച്ചുള്ള
നിര്‍മ്മാണ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(
ബി )
പ്രസ്തുത
സ്കൂള്‍ കെട്ടിടം ഏതു സമയത്തും
തകർന്നു വീഴുമെന്ന
സ്ഥിതിയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
2022 ജൂൺ മാസത്തിനുള്ളിൽ ടി
നിർമ്മാണ പ്രവൃത്തി
പൂർത്തീകരിക്കാൻ
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
1125.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിൽ പുതിയ പൊതുമരാമത്ത്
വകുപ്പ് (റോഡ്സ്) സെക്ഷൻ, സബ്
ഡിവിഷൻ ഓഫീസുകൾ സ്ഥാപിക്കുന്നത്
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;ഇത് സംബന്ധിച്ച്
പ്രൊപ്പോസലുകൾ
ലഭിച്ചിട്ടുണ്ടോ;വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പുതിയ
ഓഫീസുകൾ എപ്പോൾ തുടങ്ങുവാന്‍
സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1126.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ പനങ്ങാട്
ഗ്രാമപഞ്ചായത്തിലെ പുറം പോക്ക്
ഭൂമിയില്‍ പൊതുമരാമത്ത് വിഭാഗം
പ്രവൃത്തികൾ നടത്തുന്നതിനായി
വര്‍ഷങ്ങളായി കൂട്ടിയിട്ട
മെറ്റലുകള്‍ മാറ്റുന്നതിനായി
നിവേദനം ലഭിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
നിവേദനത്തില്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
സി )
പുറം
പോക്ക് ഭൂമിയില്‍ വര്‍ഷങ്ങളായി
കൂട്ടിയിട്ട മെറ്റലുകള്‍
എപ്പോള്‍ മാറ്റാന്‍
കഴിയുമെന്ന് അറിയിക്കാമോ?
1127.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്,
കോഴിക്കോട് ജില്ലകളെ
ബന്ധിപ്പിക്കുന്ന
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി
തുരങ്ക പാത നിർമ്മാണ
പ്രവർത്തനങ്ങൾക്കായി എന്തെല്ലാം
പ്രാഥമിക നടപടികൾ
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിൽ വരുത്താൻ വേണ്ടി
സർക്കാർ ഏറ്റെടുക്കേണ്ട
സ്വകാര്യ-പൊതു സ്ഥലങ്ങളെ
സംബന്ധിച്ച വിവരങ്ങൾ
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ നിർമ്മാണ
പ്രവർത്തനങ്ങൾ എപ്പോൾ
ആരംഭിക്കുമെന്നും ആയത്
സമയബന്ധിതമായി പൂർത്തിയാക്കാൻ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ;
(
ഡി )
ഈ
പദ്ധതിക്കായി
വകയിരുത്തിയിട്ടുള്ള ഫണ്ടിനെ
സംബന്ധിച്ച വിവരങ്ങൾ
ലഭ്യമാക്കാമോ?
1128.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ
നാടുകാണി-പരപ്പനങ്ങാടി റോഡ്
നവീകരണത്തിനായി പുതുക്കിയ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
സമര്‍പ്പിച്ചതെന്നും
എസ്റ്റിമേറ്റ് തുക എത്രയെന്നും
മേല്‍ ഫയലിന്‍മേല്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയെന്നും
വിശദമാക്കാമോ;
(
ബി )
2016
-ല്‍ പ്രസ്തുത റോഡ്
നവീകരണത്തിന് എത്ര തുകയുടെ
ഭരണാനുമതിയാണ് ലഭിച്ചിരുന്നത്
എന്നറിയിക്കാമോ; നാളിതുവരെ
എത്ര തുക ചെലവഴിച്ചുവെന്നും ഇനി
എത്ര തുക ശേഷിക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(
സി )
നാടുകാണി-പരപ്പനങ്ങാടി
റോഡിന്റെ ആകെ നീളം
എത്രയെന്നും, സംസ്ഥാന
അതിര്‍ത്തിയായ നാടുകാണി ചുരം
മുതല്‍ വടപുറം പാലം വരെയുളള
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ
പാതയുടെ നീളം എത്രയെന്നും
വ്യക്തമാക്കാമോ;
(
ഡി )
നിലമ്പൂര്‍
സെക്ഷനില്‍ നിന്നും എത്ര
തുകയാണ് പുതുക്കിയ
എസ്റ്റിമേറ്റില്‍
ആവശ്യപ്പെട്ടിട്ടുളളതെന്ന്
വ്യക്തമാക്കാമോ; നിലമ്പൂര്‍
നഗരസഭയിലെ കരിമ്പുഴ മുതല്‍
വടപുറം പാലം വരെ റോഡ് 12
മീറ്ററാക്കി വീതി കൂട്ടി
ഡ്രെെനേജ്
നിര്‍മ്മിക്കുന്നതിനുളള തുക
പുതുക്കിയ എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ഇ )
നാടുകാണി-പരപ്പനങ്ങാടി
റോഡ് നവീകരണത്തിന്
സമര്‍പ്പിച്ച പുതുക്കിയ
എസ്റ്റിമേറ്റില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ;
പുതുക്കിയ എസ്റ്റിമേറ്റിന്
എന്നത്തേക്ക് അനുമതി
ലഭിക്കുമെന്ന് അറിയിക്കാമോ?
1129.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
നിയോജക മണ്ഡലത്തില്‍ കിഫ്ബി
അനുമതി ലഭ്യമായ
കിള്ളി-ഇ.എം.എസ്. അക്കാദമി
റോഡ്, ചൊവ്വള്ളൂര്‍-സി.എ.റ്റി.
കോളേജ് റോഡ്, പൊട്ടന്‍
കാവ്-തെരളിക്കുഴി റോഡ് എന്നീ
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വിശദമാക്കമോ;
(
ബി )
പ്രസ്തുത
റോഡുകളുടെ ഭൂമി ഏറ്റെടുക്കല്‍
നടപടി ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
1130.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുമരാമത്ത് റോഡുകള്‍ ഉന്നത
നിലവാരത്തില്‍ ടാറിങ്
പൂര്‍ത്തിയാക്കിയാലുടന്‍
വാട്ടര്‍ അതോറിറ്റിയുടെ
ജലവിതരണക്കുഴലുകള്‍
സ്ഥാപിക്കുന്നതിനും
,വിവിധങ്ങളായ കേബിളുകള്‍
സ്ഥാപിക്കുന്നതിനും
വെട്ടിപ്പൊളിക്കുന്നതുമൂലം
കാലാവധിക്കു മുന്‍പ് റോഡുകളില്‍
ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതും
റോഡുകള്‍ മോശമാവുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത പ്രശ്നം സ്ഥിരമായി
പരിഹരിക്കാന്‍ പൊതുമരാമത്ത്
വകുപ്പ് എന്തു നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(
സി )
ഉന്നത
നിലവാരത്തില്‍ ടാറിങ്
പൂര്‍ത്തിയാക്കിയ റോഡുകള്‍ ഉടനെ
കുഴിക്കാതെ റോഡുകളോട് ചേര്‍ന്ന്
പ്രത്യേക ഡക്ടുകള്‍ ഉണ്ടാക്കി
കേബിളുകളും പൈപ്പുകളും അതിലൂടെ
സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം
നല്‍കുമോ?
1131.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡുകള്‍ക്ക്
ഏതു ഘട്ടത്തിലാണ് ബി. സി.
ഓവര്‍ ലേ ചെയ്യുന്നതെന്ന്
അറിയിക്കുമോ;
(
ബി )
ഡി.എല്‍.പി.
കഴിഞ്ഞ റോഡുകള്‍ക്ക് ബി. സി.
ഓവര്‍ ലേ ചെയ്യുന്നതിന്
എന്തൊക്കെ നിബന്ധനകളാണുള്ളത്;
ബി. എം. ബി. സി. ചെയ്ത
റോഡുകള്‍ക്ക് നിശ്ചിത
കാലയളവിനുള്ളില്‍ ബി. സി. ഓവര്‍
ലേ ചെയ്യേണ്ടതുണ്ടോ;
അറിയിക്കാമോ;
(
സി )
കാവില്‍
തീക്കുനി കുറ്റ്യാടി റോഡ് ബി.
സി. ഓവര്‍ ലേ പ്രവൃത്തിയുടെ
വിശദ വിവരങ്ങള്‍ നൽകുമോ;
പ്രവൃത്തി എന്നത്തേയ്ക്കു
പൂർത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്‌തമാക്കാമോ?
1132.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വാട്ടര്‍ അതോറിറ്റി, ടെലികോം,
കെ.എസ്.ഇ.ബി., കേബിള്‍
കമ്പനികള്‍ എന്നിവര്‍
പൊതുമരാമത്ത് വകുപ്പിന്റെ
റോഡുകള്‍ അനുമതിയോടും
വേണ്ടുന്ന ഫീസുകളടച്ചും
കുഴിയ്ക്കുന്നത് യഥാസമയം
പൊതുമരാമത്ത് വകുപ്പ്
പൂര്‍വ്വസ്ഥിതിയിലാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
റോഡുകള്‍ യഥാസമയം
പൂര്‍വ്വസ്ഥിതിയിലെത്തിക്കാനായി
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങളും
കൃത്യവിലോപമുണ്ടങ്കില്‍
കണ്ടെത്തി ശിക്ഷാ നടപടികള്‍
സ്വീകരിക്കാനായുള്ള
പ്രവര്‍ത്തനങ്ങളും വിശദമാക്കാമോ
; കൃത്യവിലോപം
കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഈ
സര്‍ക്കാരിന്റെ കാലയളവില്‍ എത്ര
പേര്‍ക്കതിരെ ശിക്ഷാ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
റോഡുകളിലെ
കുണ്ടും കുഴികളും അടയ്ക്കുന്ന
പ്രവര്‍ത്തികള്‍ യഥാസമയം
നിര്‍വഹിക്കുവാന്‍ വിമുഖത
കാണിയ്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ; ഈ
സര്‍ക്കാര്‍ നാളിതുവരെ എത്ര
പേരുടെ പേരില്‍ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
1133.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം-പെരുമ്പാന്‍കുത്ത്
റോഡ് (പഴയ ആലുവ-മൂന്നാര്‍
രാജപാത) പുനര്‍നിര്‍മ്മിച്ച്
സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡിന്റെ കോതമംഗലം-മുതല്‍
പെരുമ്പാന്‍ കുത്ത് വരെയുള്ള
ഭാഗങ്ങൾ പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയിലാണോ; എത്ര
കിലോമീറ്റര്‍ ദൂരമാണ്
പൊതുമരാമത്ത് വകുപ്പിന്റെ
അധീനതയില്‍ വരുന്നത്;
വ്യക്തമാക്കാമോ;
(
സി )
1924ലെ
വെളളപ്പൊക്കത്തില്‍ (99ലെ
വെളളപ്പൊക്കം) കരിന്തിരിമല
ഇടിഞ്ഞ് റോഡ്
സഞ്ചാരയോഗ്യമല്ലാതായി
തീര്‍ന്നശേഷം നാളിതുവരെ പുനര്‍
നിര്‍മ്മാണം സാധ്യമായിട്ടില്ല
എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്തുകൊണ്ടാണ് നാളിതുവരെയായി
റോഡ്
പുനര്‍നിര്‍മ്മിക്കാത്തതെന്ന്
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
റോഡ്
പുനര്‍നിര്‍മ്മിക്കുന്നതിനായി
വനം വകുപ്പുമായി ചേര്‍ന്ന്
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
റോഡ് പുനര്‍ നിര്‍മ്മിച്ചാല്‍
വളരെ ദൂരക്കുറവിലും,
കുത്തനെയുളള കയറ്റിറക്കങ്ങളോ
കൊടും വളവുകളോ ഇല്ലാതെ
എളുപ്പത്തില്‍ മൂന്നാറിലേക്ക്
എത്തിച്ചേരുവാന്‍
കഴിയുന്നതോടൊപ്പം കോതമംഗലം
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളുടെ സമഗ്ര
വികസനത്തിനും
സഹായകരമാകുമെന്നതിനാല്‍
അടിയന്തരമായി റോഡ് പുനര്‍
നിര്‍മ്മിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1134.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിൽ പുനരുദ്ധാരണത്തിനായി
ഭരണാനുമതി നല്‍കിയിട്ടുള്ളത്
ഏതെല്ലാം റോഡുകൾക്കാണ്;
വ്യക്തമാക്കാമോ;
(
ബി )
ടി
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്താണെന്നും മഴക്കാലത്തിനു
മുന്‍പ് പണി
പൂര്‍ത്തിയാക്കാനുള്ള നടപടികള്‍
സ്വീകരിക്കുമോയെന്നും
അറിയിക്കാമോ ;
(
സി )
ടി
മണ്ഡലത്തിലെ തകരാറിലായ ഏതൊക്കെ
റോഡുകളുടെ
എസ്റ്റിമേറ്റുകൾക്കാണ്
ഭരണാനുമതി നൽകാൻ
ശേഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1135.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാേന്നി
നിയാേജകമണ്ഡലത്തിലെ
ആങ്ങാമുഴി-പ്ലാപ്പള്ളി
റാേഡിന്റെ
പുനര്‍നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടാേയെന്ന്
വ്യക്തമാക്കാമാേ;
(
ബി )
പ്രസ്തുത
പ്രവൃത്തി നടപ്പാക്കുന്നതില്‍
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടെന്ന്
വിശദമാക്കാമാേ; പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമാേ?
1136.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേരി
നിയോജകമണ്ഡലത്തിലെ നാടുകാണി -
പരപ്പനങ്ങാടി പാതയിൽ
തൃക്കലങ്ങോട് പഞ്ചായത്തിലെ
ചീനിക്കൽ മുതൽ മഞ്ചേരി ജസീല
ജംഗ്ഷൻ വരെയുളള റോഡിന്റെ
പ്രവൃത്തി നിലച്ചത് ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത പ്രവൃത്തി നിലച്ചത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പാത വീതി കൂട്ടി ഗതാഗത
യോഗ്യമാക്കുവാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
തുടിയൻമല
- കോടശ്ശേരി റോഡ് നിർമ്മാണ
പ്രവൃത്തി നടന്നു വരുന്നതിനിടെ
പ്രവൃത്തി ഏറ്റെടുത്ത
കോൺട്രാക്ടർ മരണപ്പെട്ടത്
കൊണ്ട് പ്രസ്തുത പ്രവൃത്തി
നിലച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
ഉണ്ടെങ്കിൽ
പ്രസ്തുത പ്രവൃത്തി
പുനരാരംഭിക്കുന്നതിനുള്ള
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
പ്രവൃത്തി എന്ന് പുനരാരംഭിക്കാൻ
കഴിയും; വിശദമാക്കാമോ;
(
എഫ് )
സംസ്ഥാന
പാതയായ
മുള്ള്യാകുർശ്ശി-പാണ്ടിക്കാട്
റോഡിൽ പട്ടിക്കാട് മുതൽ
ആക്കപറമ്പ് വരെ ഗതാഗതം
ദുസ്സഹമായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഭാഗം വീതി കൂട്ടി
ബി.എം. &ബി.സി.
ചെയ്യുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
1137.
ശ്രീ
. പി . ഉബൈദുള്ള
ഡോ.
എം.കെ . മുനീർ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് റോഡുകളുടെ
നവീകരണപ്പണികള്‍ക്കായി എടുത്ത
കുഴികളില്‍ വീണ് അപകടങ്ങള്‍
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം വിശദ
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(
ബി )
മേല്‍നോട്ട
സംവിധാനങ്ങളുടെ
നിരുത്തരവാദിത്തവും അനാസ്ഥയും
ഇത്തരം അപകടങ്ങള്‍ക്ക്
കാരണമാകുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കൊയിലാണ്ടി-താമരശ്ശേരി
പാതയിലെ ചുങ്കം വെഴുപ്പൂരില്‍
കലുങ്ക് നിര്‍മ്മാണത്തിന്
എടുത്ത കുഴിയില്‍ വീണ് ബെെക്ക്
യാത്രികന് ഗുരുതരമായി
പരിക്കേറ്റ സംഭവത്തില്‍
ഉത്തരവാദികളായവര്‍ക്ക് എതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്; ഇത്തരം
അപകടങ്ങള്‍ ഒഴിവാക്കുന്നതിന്
എന്തെല്ലാം ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
1138.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ
പള്ളിപ്പാലെ-വയന്നൂര്‍-വേക്കുളം-തെറ്റുവഴി
റോഡിന് ഭരണാനുമതി നല്‍കുന്നത്
സംബന്ധിച്ച് വകുപ്പ്
മന്ത്രിക്ക് നല്‍കിയ
അപേക്ഷയില്‍ കൈക്കൊണ്ട
നടപടികള്‍ വ്യക്തമാക്കാമോ?
1139.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ ഏലംകുളം
ഗ്രാമ പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന അലിഗര്‍
മുസ്ലീം യൂണിവേഴ്‌സിറ്റി
സെന്ററിലേക്കുള്ള അപ്രോച്ച്
റോഡ് നിര്‍മ്മാണത്തിനായി
സ്വകാര്യ വ്യക്തികളില്‍ നിന്നും
ഏറ്റെടുത്ത ഭൂമി ഉപയോഗിച്ച്
കൊണ്ടുള്ള റോഡ് നിര്‍മ്മാണം
വര്‍ഷങ്ങളായിട്ടും
ആരംഭിച്ചിട്ടില്ലെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡ് നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
റോഡ്
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1140.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡുകളുടെ ശോച്യാവസ്ഥയുമായി
ബന്ധപ്പെട്ട് ഹൈക്കോടതിയിൽ
നിന്നുണ്ടായ വിമർശനം സർക്കാർ
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
സംസ്ഥാനത്തെ
റോഡുകളുടെ അറ്റകുറ്റപണികൾ
സമയബന്ധിതമായി
പൂർത്തിയാക്കണമെന്നുമുള്ള
ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ
അടിസ്ഥാനത്തിൽ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ;
(
സി )
കോടതി
ഇടപെടല്‍ മൂലം കഴിഞ്ഞ വര്‍ഷം
നിര്‍മ്മാണം നടത്തിയ റോഡുകള്‍
മാസങ്ങള്‍ക്കകം
തകര്‍ന്നുവെന്നും അവ വീണ്ടും
പണിയേണ്ട അവസ്ഥയിലാണെന്നുമുള്ള
കോടതിയുടെ നിരീക്ഷണം ഗൗരവത്തോടെ
കാണുന്നുണ്ടോ; അറ്റകുറ്റപണി
നടത്തി മാസങ്ങൾക്കകം റോഡുകൾ
തകരുന്നതിന്റെ കാരണം
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശം നൽകാമോ;
(
ഡി )
റോഡുകളുടെ
ശോചനീയാവസ്ഥ പരിഹരിക്കാന്‍
ഉത്തരവുകള്‍ ഇറക്കിയെങ്കിലും
ഫലമില്ലാത്ത അവസ്ഥയാണെന്ന്
കോടതി നിരീക്ഷണം
നടത്തിയിട്ടുണ്ടോ; റോഡുകളുടെ
ശോചനീയാവസ്ഥ പരിഹരിക്കാൻ പുതിയ
ആശയങ്ങള്‍ നടപ്പിലാക്കണമെന്ന
കോടതി നിർദ്ദേശത്തിന്റെ
അടിസ്ഥാനത്തിൽ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കുമോ?
1141.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ അപ്രോച്ച് റോഡ് ടു
പയ്യന്നൂര്‍ റെയില്‍വേ
സ്റ്റേഷന്‍, പയ്യന്നൂര്‍ സൗത്ത്
ബസാര്‍ കണ്ടങ്കാളി പുന്നക്കടവ്
റോഡ് , വടക്കുംമ്പാട്
മൂരിക്കോട് റോഡ് എന്നീ റോഡുകള്‍
റീടാര്‍ ചെയ്യുന്നതിന് ഫണ്ട്
അനുവദിച്ചിരുന്നെങ്കിലും തുക
വര്‍ദ്ധിപ്പിക്കാതെ റീടാര്‍
മാറ്റി മെക്കാഡം ടാറിഗ് ആക്കി
പുതുക്കിയ ഭരണാനുമതിക്കായി
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിരുന്നതിന്റെ
നിലവിലെ അവസ്ഥ
എന്താണെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് അനുവദിച്ച തുകയിൽ
അധികരിക്കാതെയുള്ള നിര്‍ദ്ദേശം
ആയിട്ടും അതിന് പുതുക്കിയ
ഭരണാനുമതി നല്‍കാന്‍ കാലതാമസം
നേരിടുന്നത് എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പുതുക്കിയ
ഭരണാനുമതി വേഗത്തില്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
1142.
ശ്രീ
ഡി കെ മുരളി
ശ്രീ
വി ജോയി
ശ്രീമതി
ഒ എസ് അംബിക
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തലസ്ഥാന
നഗര വികസന പദ്ധതിയുടെ ഭാഗമായി
വിഴിഞ്ഞം തുറമുഖത്തു
നിന്നാരംഭിച്ച് പാരിപ്പള്ളി വരെ
നീളുന്ന ഒരു പുതിയ പാത
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
ഈ പാത നിര്‍മ്മാണത്തിലൂടെ
സംസ്ഥാനത്തിനുണ്ടാകുന്ന
ഗുണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതിയുമായി ബന്ധപ്പെട്ട്
ഭൂമി, വീട്, വരുമാനം എന്നിവ
നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍
പരിഹരിക്കുന്നതിന് അവർക്ക്
നഷ്ടപരിഹാരം നൽകുന്നതിനെ
സംബന്ധിച്ച വസ്തുതകള്‍
വെളിപ്പെടുത്താമോ;
(
സി )
ഇത്തരത്തിലുള്ള
വികസന പദ്ധതികൾക്കെതിരെ ചില
തത്പര കക്ഷികള്‍ ജനങ്ങളെ
തെറ്റിദ്ധരിപ്പിച്ച്
സര്‍ക്കാരിനെതിരെ
സമരപരിപാടികള്‍
സംഘടിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരക്കാരോടുള്ള
പ്രതികരണം എന്താണെന്ന്
വിശദമാക്കാമോ?
1143.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡ് വികസനത്തിന്റെ ഭാഗമായുള്ള
വിവിധ പദ്ധതികൾക്ക്
കേന്ദ്രസര്‍ക്കാര്‍ അനുമതി
ലഭ്യമാക്കുന്നതിനായി ഈ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമായിരുന്നുവെന്ന്
അറിയിക്കാമോ;
(
ബി )
ഇതിന്റെ
ഫലമായി ഏതെല്ലാം ഔട്ടർ റിംഗ്
റോഡുകളുടെയും മറ്റു
റോഡുകളുടെയും നിര്‍മ്മാണത്തിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(
സി )
പദ്ധതി
നടത്തിപ്പ്, സ്ഥലം
ഏറ്റെടുക്കല്‍,
എന്നിവക്കാവശ്യമായ തുക
കണ്ടെത്തുന്നകാര്യങ്ങളില്‍
ധാരണയായിട്ടുണ്ടോ; വിശദാംശങ്ങൾ
നൽകാമോ ;
(
ഡി )
റോഡ്
വികസനത്തോടൊപ്പം
സാമ്പത്തിക-വാണിജ്യ മേഖലകളുടെ
വികസനത്തിനായി എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
1144.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ ചൂണ്ടി-രാമമംഗലം
റോഡ് നിര്‍മ്മാണത്തിന്റെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
നിര്‍മ്മാണ പ്രവൃത്തികള്‍
എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ;
(
ബി )
പെരിങ്ങാല-പുത്തന്‍കുരിശ്
റോഡ് നിര്‍മ്മാണം
ആരംഭിച്ചുവെങ്കിലും വാട്ടര്‍
അതോറിറ്റിയുടെ പെെപ്പ് മാറ്റി
സ്ഥാപിക്കാത്തതിനാൽ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത തടസ്സം നീക്കി റോഡ്
നിര്‍മ്മാണം വേഗത്തില്‍
പൂര്‍ത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1145.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ത്തികപ്പളളി-കായംകുളം
റോഡില്‍ മുതുകുളം
തട്ടാരുമുക്കിന് സമീപം
മഴക്കാലത്ത് വെളളക്കെട്ട്
നിലനില്‍ക്കുന്നതിനാല്‍ റോഡിന്
കിഴക്ക് വശത്ത് ജനങ്ങള്‍ക്ക്
വലിയ തോതിൽ ബുദ്ധിമുട്ട്
ഉണ്ടാകുന്നത്
ഒഴിവാക്കുന്നതിലേയ്ക്കായി
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ; ഇതിനായി
പ്രത്യേക വര്‍ക്ക്
ക്രമീകരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1146.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലുവ-മൂന്നാര്‍
സ്റ്റേറ്റ് ഹെെവേ റോഡിൽ (ആലുവ
മുതല്‍ കോതമംഗലം വരെ) നാല് വരി
പാതയാക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റോഡ് നാല് വരിയാക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര തുകയുടെ
ഡി.പി.ആര്‍ ആണ്
സമര്‍പ്പിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ; ഡി.പി.ആര്‍
ല്‍ സ്വീകരിച്ചിട്ടുളള
തുടര്‍നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
നാല് വരിപ്പാതയുടെ
സ്ഥലമേറ്റെടുക്കൽ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
സ്ഥലമേറ്റെടുക്കലിനായി എത്ര
തുകയുടെ ധനാനുമതിയാണ്
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
റോഡ്
നാലുവരി പാതയാക്കുന്നതുമായി
ബന്ധപ്പെട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
തുടര്‍നടപടികള്‍
വേഗത്തിലാക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
(
ഇ )
നിലവില്‍
പ്രസ്തുത റോഡിന്റെ പലഭാഗങ്ങളും
തകര്‍ന്ന് കിടക്കുന്ന
സാഹചര്യത്തില്‍ അടിയന്തരമായി
നിലവിലുളള റോഡ്
നവീകരിക്കുന്നതിനു വേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1147.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം സെന്‍ട്രല്‍ റോഡ്
ഫണ്ടുപയോഗിച്ച് ഭരണാനുമതി
ലഭിച്ച പദ്ധതികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
ഈ
വര്‍ഷം സെന്‍ട്രല്‍ റോഡ് ഫണ്ടിൽ
സമര്‍പ്പിച്ച പ്രൊപ്പോസലുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഓമശ്ശേരി-ശാന്തിനഗര്‍-കോടഞ്ചേരി-പുലിക്കയം-വലിയ
കൊല്ലി-പുല്ലൂരാംപാറ റോഡ്
സെന്‍ട്രല്‍ റോഡ് ഫണ്ടിൽ
ഉള്‍പ്പെടുത്തിയതിന്റെ
വിശദാംശവും നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ?
1148.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് കീഴില്‍
വരുന്ന റോഡുകള്‍ പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്; ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇത്തരത്തില്‍ എത്ര റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത്
നവീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
മങ്കട
മണ്ഡലത്തിലെ ഏതെങ്കിലും
റോഡുകള്‍ ഇത്തരത്തില്‍
ഏറ്റെടുത്ത്
നവീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരത്തില്‍
ഏതെങ്കിലും റോഡുകള്‍
ഏറ്റെടുക്കുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ ചാഞ്ഞാല്‍-കുറുവ
റോഡ്, കൂട്ടില്‍-വലിയപറമ്പ്
റോഡ് എന്നീ റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന് നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കാമോ?
1149.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് റോഡുകള്‍ ജലവിതരണ
പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും
മറ്റ് ഏജന്‍സികളുടെ
ആവശ്യത്തിനുമായി
മുറിക്കുമ്പോള്‍ അവ
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള
ഉത്തരവാദിത്തം ഏത് വകുപ്പില്‍
നിക്ഷിപ്തമാണെന്നും റോഡുകള്‍
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനു
വേണ്ടി സമയപരിധി
നിശ്ചയിച്ചതുള്‍പ്പെടെയുള്ള
നിബന്ധനകളും വ്യവസ്ഥകളും
വ്യക്തമാക്കാമോ;
(
ബി )
ബി.എം.&ബി.സി.
റോഡുകളുടെ മുറിക്കുന്ന ഭാഗം
പൈപ്പുകള്‍ സ്ഥാപിച്ചതിനു ശേഷം
പുനര്‍നിര്‍മ്മിക്കുമ്പോള്‍ അത്
ബി.എം.&ബി.സി. രീതിയില്‍
തന്നെയാണോ എന്നും
അപ്രകാരമല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കാമോ;
(
സി )
പുതുതായി
നിര്‍മ്മിച്ച/പുനര്‍
നിര്‍മ്മിച്ച റോഡുകളുടെ ഉപരിതലം
ഏത് ആവശ്യത്തിനായാലും
മുറിക്കുന്നതിന് കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
റോഡുകള്‍
നിര്‍മ്മിക്കുമ്പോള്‍/പുനര്‍
നിര്‍മ്മിക്കുമ്പോള്‍
പൊതുമരാമത്ത് വകുപ്പ്, കേരള
വാട്ടര്‍ അതോറിറ്റി, വൈദ്യുതി
വകുപ്പ്, മറ്റ് ഏജന്‍സികള്‍
എന്നിവ ചേര്‍ന്ന
സംവിധാനത്തിന്റെ
നിയന്ത്രണം/നിരീക്ഷണം ഉണ്ടോ
എന്ന് വ്യക്തമാക്കാമോ; ഇതിനായി
ഇതേ വകുപ്പുകള്‍ ഉള്‍പ്പെടുത്തി
കോര്‍ഡിനേഷന്‍ കമ്മിറ്റികളോ
മറ്റ് സംവിധാനങ്ങളോ
നിലവിലുണ്ടോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
1150.
ശ്രീ
.പി. കെ. ബഷീർ
ഡോ.
എം.കെ . മുനീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് റോഡുകളുടെ
ഗുണനിലവാരം ഉറപ്പാക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനമാണുള്ളത്;
(
ബി )
പൊതുമരാമത്ത്
മാന്വല്‍ പ്രകാരമുള്ള
വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന്
ഉറപ്പു വരുത്തി കൊണ്ട്
ഗുണനിലവാര നിയന്ത്രണ സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ;
(
സി )
ഗുണനിലവാര
നിയന്ത്രണങ്ങളുടെ വിശദാംശം
ദര്‍ഘാസ് രേഖകളില്‍
ഉള്‍പ്പെടുത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
1151.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ കിഫ്ബി ധനകാര്യ
അനുമതി നല്‍കിയ പാെതുമരാമത്ത്
റാേഡുകളുടെ നിര്‍മ്മാണ പുരാേഗതി
അറിയിക്കാമാേ; പ്രസ്തുത റാേഡ്
പ്രവൃത്തികള്‍ എന്നത്തേയ്ക്കു
പൂര്‍ത്തിയാക്കാന്‍ കഴിയും;
വിശദമാക്കാമാേ?
1152.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍-മൂവാറ്റുപുഴ
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
പുതുവേലി സര്‍ക്കാര്‍
ഹയര്‍സെക്കന്ററി സ്കൂളിന്റെ
ഭാഗങ്ങള്‍ പൊളിച്ചു മാറ്റിയ
വകയില്‍ സ്കൂളിന്റെ ഗേറ്റും
മതിലും കെട്ടിടഭാഗങ്ങളും പുനര്‍
നര്‍മ്മിക്കുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
പൊതുമരാമത്ത്
വകുപ്പ് കെട്ടിട വിഭാഗത്തിൽ
നിന്നും CE/BL/84418/2021
പ്രകാരം കെ.എസ്.ടി.പി.ക്ക്
സമര്‍പ്പിച്ച എസ്റ്റിമേറ്റിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്നും
എസ്റ്റിമേറ്റിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
സ്കൂളിന്റെ പൊളിച്ചു മാറ്റിയ
ഭാഗങ്ങള്‍ തിരികെ നിര്‍മ്മിച്ച്
നല്‍കുന്നതിന് പൊതുമരാമത്ത്
വകുപ്പ് അടിയന്തര നടപടി
സ്വീകരിക്കുമോ?
1153.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ 600 കിലോ
മീറ്ററില്‍ അധികം വരുന്ന
പൊതുമരാമത്ത് റോഡുകൾ പാലാ,
കാഞ്ഞിരപ്പള്ളി എന്നീ
സബ്‌ഡിവിഷൻ ഓഫീസുകൾക്ക്
കീഴിലായി വിഭജിച്ച്
കിടക്കുന്നതിനാൽ ഭരണപരമായ
നടപടികൾക്കും റോഡ് പരിപാലന
പ്രവർത്തനങ്ങൾക്കും പ്രായോഗിക
ബുദ്ധിമുട്ടുകൾ നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ റോഡ് വിഭാഗം
സബ്‌ഡിവിഷൻ ഓഫീസ് ഇല്ലാത്തത്
മൂലം ഏറെ പ്രായോഗിക
ബുദ്ധിമുട്ടുകൾ
ഉണ്ടാക്കുന്നതിനാൽ ഇതു
പരിഹരിക്കുന്നതിനും മികച്ച റോഡ്
പരിപാലനം ഉറപ്പാക്കുന്നതിനും
ഈരാറ്റുപേട്ട കേന്ദ്രമായി റോഡ്
വിഭാഗത്തിന്റെ ഒരു സബ്‌ഡിവിഷൻ
ഓഫീസ് അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1154.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
അസംബ്ലി നിയോജകമണ്ഡലത്തിൽ ഇനി
എത്ര റോഡുകൾ ബി.എം, ബി.സി
നിലവാരത്തിൽ നിർമിക്കാൻ
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ; അവ ഏതെല്ലാം
റോഡുകളാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകൾ ബി.എം, ബി.സി ചെയ്യാൻ
നടപടികൾ ആരംഭിച്ചിട്ടുണ്ടോ;
ഇതിനാവശ്യമായ എസ്റ്റിമേറ്റുകൾ
തയ്യാറാക്കിയിട്ടുണ്ടോ; ഏത്
റോഡിനാണ് മുൻഗണനയെന്നും മുൻഗണന
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡമെന്താണെന്നും
വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
പതിനൊന്ന് വർഷം പൊതുമരാമത്ത്
വകുപ്പ് കാസർഗോഡ്
മണ്ഡലത്തിനനുവദിച്ച ഫണ്ട്,
ചെലവഴിച്ച തുക, ഇതുപയോഗിച്ച്
ചെയ്ത പ്രവൃത്തികൾ എന്നിവ
സംബന്ധിച്ച വിശദാംശം നൽകാമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തിനനുവദിച്ച ഫണ്ട്
മുഴുവൻ ചെലവഴിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കിൽ കാരണമെന്താണെന്ന്
വിശദമാക്കാമോ?
1155.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊന്നാനി
മണ്ഡലത്തിലെ കുണ്ടുകടവ്
ജംഗ്ഷന്‍ മുതല്‍ പൊന്നാനി ടൗണ്‍
വരെയുള്ള ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിന് റോഡ് വീതി
കൂട്ടി പണിയുന്നതിനായി
എന്തെങ്കിലും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
അടിയന്തര നടപടികള്‍
കൈക്കൊള്ളുമോ?
1156.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-21
സാമ്പത്തിക വര്‍ഷത്തില്‍
നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച്
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ള ഏതൊക്കെ റോഡുകളുടെ
നവീകരണത്തിനായി ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന് തുകയടക്കം
മണ്ഡലംതിരിച്ച് വ്യക്തമാക്കാമോ?
1157.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയോര
ഹൈവേയുടെ നിർമ്മാണ നടപടികൾ ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കാമോ; ഇതിനായി ആകെ എത്ര
രൂപയാണ് ചെലവഴിക്കുന്നത്;
(
ബി )
റാന്നി
നിയോജകമണ്ഡലത്തിലെ ഏതൊക്കെ
റോഡുകളാണ് മലയോര ഹൈവേയിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
മലയോര ഹൈവേയുടെ നിർമ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
1158.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍ എത്ര
കിലോമീറ്റര്‍ റോഡ് ആണ്
നിലവിലുള്ളത്;
(
ബി )
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍ 1980, 1990,
2000, 2010, 2020 എന്നീ
കാലങ്ങളില്‍ എത്ര കിലോമീറ്റര്‍
റോഡുകള്‍ ആണ് ഉണ്ടായിരുന്നത്?
1159.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകള്‍ ഏതൊക്കെയാണെന്നും,
അവയുടെ ദൈര്‍ഘ്യം
എത്രയാണെന്നുമുള്ള വിവരം
ലഭ്യമാക്കാമോ;
(
ബി )
തിരുവനന്തപുരം
ജില്ലയിലെ പൊതുമരാമത്ത്
റോഡുകളുടെ ദൈര്‍ഘ്യം
എത്രയാണെന്ന് നിയോജകമണ്ഡലം
തിരിച്ച് ലഭ്യമാക്കാമോ?
1160.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണന്തല
- പൗഡിക്കോണം റോഡ് വികസനം ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ഈ വർഷം പൂർത്തിയാക്കാൻ
സാധിക്കുമോ;
(
സി )
പ്രസ്തുത
റോഡ് വികസനം സംബന്ധിച്ച സാമൂഹ്യ
ആഘാത പഠനം നടത്തിയിട്ടുണ്ടോ;
എങ്കിൽ റിപ്പോർട്ട്
ലഭ്യമാക്കുമോ?
1161.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ കാക്കുനി-നമ്പാം
വയല്‍ റോഡിന്റെ നിർമാണ
പ്രവൃത്തികൾ പൂർത്തിയാകാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ സാങ്കേതിക
അനുമതി,കരാര്‍ തീയതി,കരാര്‍
കാലാവധി എന്നിവ സംബന്ധിച്ച
വിവരങ്ങൾ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
റോഡിലെ വെള്ളക്കെട്ട്
ഒഴിവാക്കുന്നതിനുള്ള ഘടകങ്ങള്‍
പുതുക്കിയ എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി മണ്‍സൂണ്‍ കാലത്തിനു
മുന്‍പ്
പൂര്‍ത്തിയാക്കിയില്ലെങ്കില്‍
ജനങ്ങള്‍ നേരിടേണ്ടിവരുന്ന
പ്രയാസം കണക്കിലെടുത്തു
സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
1162.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.സി
റോഡിന് സമാന്തരമായി
തിരുവനന്തപുരം മുതല്‍ അങ്കമാലി
വരെ നാല് വരിയില്‍
ഗ്രീന്‍ഷീല്‍ഡ് ഇടനാഴി
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാത നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഫെെനല്‍
അലെെന്‍മെന്റ് ആയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അലെെന്‍മെന്റിന്റെ
പകര്‍പ്പും പാതയുടെ കൃത്യമായ
ദിശയും ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പാതയുടെ ദൂരം എത്ര
കിലോമീറ്ററാണെന്നും ടി പാത
കോതമംഗലം താലൂക്കില്‍ കൂടി
കടന്നു പോകുന്ന ദൂരം
എത്രയാണെന്നും വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പാത കടന്നു പോകുന്ന കോതമംഗലം
താലൂക്കിലെ വില്ലേജുകളും
പ്രദേശങ്ങളും ഏതെല്ലാമെന്നു
വ്യക്തമാക്കാമോ; കോതമംഗലം
താലൂക്കില്‍ കൂടി
കടന്നുപോകുന്ന പാതയുടെ
അലെെന്‍മെന്റ് പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ഇ )
പാതയുമായി
ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ്
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്കാമോ;
(
എഫ് )
കോതമംഗലം
താലൂക്കില്‍ സ്ഥലമേറ്റെടുപ്പ്
നടപടികളുടെ നിലവിലെ സ്ഥിതിയും
ആയത് എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ?
1163.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി
റോഡുകളുടെ ഔദ്യോഗിക
നാമം,സ്ഥലം,ദെെര്‍ഘ്യം എന്നിവ
ലഭ്യമാണോ;എങ്കിൽ ആയതിന്റെ
വിശദാംശം വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകളില്‍ ഗതാഗതയോഗ്യമല്ലാത്ത
റോഡുകള്‍ ഏതൊക്കെയാണെന്നും അവ
നവീകരിക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
1164.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
നിയോജക മണ്ഡലത്തിലെ മേലെ ചൊവ്വ
അണ്ടർ പാസ്സ്, തെക്കീ ബസാർ ഫ്ലൈ
ഓവർ എന്നിവയുടെ പ്രവർത്തന
പുരോഗതി വിശദമാക്കാമോ ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിർമ്മാണ
ഉൽഘാടനം എന്നത്തേയ്ക്കു
നടത്താനാകുമെന്ന്
വ്യക്തമാക്കുമോ ?
1165.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്ടിലെ
റോഡുകള്‍ നവീകരിക്കുവാൻ
അനുവദിക്കുന്ന തുക
സമയബന്ധിതമായി
വിനിയോഗിക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ബി )
മറ്റു
സ്ഥലങ്ങളില്‍ നിന്നും
വ്യത്യസ്തമായ ഭുപ്രകൃതി മൂലം
കുട്ടനാട്ടിൽ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോൾ
ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1166.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫണ്ടിന്റെ
അപര്യാപ്തത മൂലം പ്രവൃത്തി
നടപ്പാക്കാൻ സാധിക്കാത്ത
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
കീഴിലുള്ള വലിയ റോഡുകൾ
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത്
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കിൽ
ഇതുസംബന്ധിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
എം.എൽ.എ.മാർ
ശിപാർശ നൽകിയാൽ പ്രസ്തുത റോഡുകൾ
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത് ആവശ്യമായ
പുനരുദ്ധാരണ പ്രവൃത്തികൾ
നടത്തുവാൻ നടപടി സ്വീകരിക്കുമോ;
വിശദ വിവരം നൽകുമോ?
1167.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
,അങ്ങാടിപ്പുറം ടൗണുകളിലെ
ഗതാഗതക്കുരുക്കിന് പരിഹാരമായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
ഓറോടം പാലം-മാനത്തുമംഗലം
ബൈപ്പാസ് റോഡ്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ബൈപ്പാസിന്റെ തുടര്‍
നടപടികള്‍ക്കായി എന്തെല്ലാം
പദ്ധതികളാണ് നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ബൈപ്പാസ് റോഡിന്റെ വിശദമായ
പദ്ധതി രേഖ(ഡി.പി.ആര്‍)
തയ്യാറാക്കിയിട്ടുണ്ടോ എന്ന്
വിശദമാക്കുമോ?
1168.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട്
പാതയില്‍ കാഞ്ഞാണി മുതല്‍
മുല്ലശ്ശേരി വരെയുള്ള റോഡ്
നിര്‍മ്മാണ പ്രവൃത്തിയ്ക്ക്
പുതുക്കിയ ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട്
ഇതുവരെ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ; പ്രവൃത്തി
എന്നത്തേയ്ക്കു ആരംഭിക്കുമെന്ന്
അറിയിക്കാമോ?
1169.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-21
വര്‍ഷത്തെ ബഡ്ജറ്റില്‍ 20% തുക
നീക്കിവെച്ച കോട്ടയ്ക്കല്‍
മണ്ഡലത്തിലെ
കോട്ടൂര്‍-ഇന്ത്യാനൂര്‍ ബൈപാസ്
റോഡ് പൊതുമരാമത്ത് വകുപ്പിന്റെ
ആസ്തിയില്‍ ഉള്‍പ്പെടുത്തി
നവീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
1170.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
കെ.ആര്‍.എഫ്.ബി. മുഖാന്തിരം
നടത്തുന്ന പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും ഈ
പ്രവൃത്തികളുടെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ കെ.ആര്‍.എഫ്.ബി.
മുഖാന്തിരം നടത്തുന്ന മുഴുവന്‍
പ്രവൃത്തികളുടെയും
പൂര്‍ത്തീകരണത്തിനായി ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും ഈ
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന് ഇനി
എന്തൊക്കെ നടപടികളാണ്
ആവശ്യമുള്ളതെന്നും
വ്യക്തമാക്കാമോ?
1171.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍-എറണാകുളം
ദേശീയപാതയിലെ ചാലക്കുടി
അടിപ്പാതയുടെ നിര്‍മ്മാണം
ആരംഭിച്ച് നാല് വര്‍ഷം
പിന്നിട്ടിട്ടും വേണ്ടത്ര
പുരോഗതിയില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
അടിപ്പാതയുടെ നാളിതുവരെയുള്ള
നിര്‍മ്മാണ പുരോഗതി
വിശദീകരിക്കുമോ;
(
സി )
അടിപ്പാതയുടെ
നിര്‍മ്മാണം അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
1172.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരതമാല
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുമെന്ന്
പ്രഖ്യാപിച്ച കോഴിക്കോട് -
പാലക്കാട് ഗ്രീന്‍ ഫീല്‍ഡ്
ഹൈവേ, ബാംഗ്ലൂര്‍ - മൈസൂര്‍ -
കോഴിക്കോട് - മലപ്പുറം ഹൈവേ
എന്നീ റോഡുകളുടെ നിർമ്മാണ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ
;
(
ബി )
പ്രസ്തുത
പാതകളുടെ ഡി പി ആര്‍,
അലൈന്‍മെന്റ്, പാത
കടന്നുപോകുന്ന വില്ലേജുകളിലെ
സര്‍വ്വേ നമ്പറുകള്‍ എന്നിവ
തയ്യാറായിട്ടുണ്ടോ; എങ്കില്‍
ലഭ്യമാക്കുമോ;
(
സി )
ഇവയില്‍നിന്നും
കോഴിക്കോട്
വിമാനത്താവളത്തിലേക്ക്
കണക്റ്റിവിറ്റിയുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(
ഡി )
ബാംഗ്ലൂർ
--മൈസൂര്‍ -കോഴിക്കോട്
-മലപ്പുറം ഹൈവേ യില്‍ നിന്നും
മലപ്പുറത്തെ ഒഴിവാക്കാന്‍
നീക്കം നടക്കുന്നുവെന്ന
വാര്‍ത്തകള്‍ക്ക് എന്തെങ്കിലും
സ്ഥിരീകരണം ഉണ്ടോ ?
1173.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
മണ്ഡലത്തില്‍ 2019-20 മുതല്‍
നാളിതുവരെ പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍ ഏതെല്ലാം
റോഡുകള്‍ നന്നാക്കുന്നതിന് തുക
അനുവദിച്ചിട്ടുണ്ട്; ഇവയുടെ
വര്‍ഷം, തുക, കരാറുകള്‍,
ടെന്‍ഡര്‍ നല്കിയിട്ടുണ്ടെങ്കിൽ
കരാറുകാരന്റെ പേര്, ഡി.എല്‍.പി
ഉള്ള റോഡുകളുടെ സമയപരിധി എന്നീ
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
ബി )
കോഴിക്കോട്
എയര്‍പോര്‍ട്ട് റോഡ്
പുനരുദ്ധാരണത്തിനും
എയര്‍പോര്‍ട്ടിലേയ്ക്ക്
എത്തിച്ചേരുന്ന ഇടറോഡുകള്‍
നന്നാക്കുന്നതിനും എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ കുടിവെള്ള പൈപ്പ്
സ്ഥാപിക്കുന്നതിനായി
വെട്ടിപ്പൊളിച്ച റോഡുകള്‍
ശരിയാക്കുന്നതിന് ഓരോ റോഡിനും
എത്ര തുക കെട്ടിവച്ചുവെന്നും
ഓരോന്നിനും എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ; ബാക്കിവരുന്ന
തുക മണ്ഡലത്തിലെ മറ്റു
റോഡുകളുടെ പ്രവൃത്തികൾക്ക്
ചെലവഴിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
1174.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ കേച്ചേരി-മറ്റം
റോഡിന്റെ നവീകരണ പ്രവൃത്തിയുടെ
അടങ്കല്‍ തുക എത്രയാണ്;
(
ബി )
നബാര്‍ഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രസ്തുത പ്രവൃത്തിയുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചതെന്നാണെന്നും
പ്രവൃത്തി
ആരംഭിച്ചതെന്നാണെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ
പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച
ശേഷം പൊതുമരാമത്ത് വകുപ്പ്
എന്നാണ് പ്രവൃത്തികള്‍
പുനരാരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
റോഡിന്റെ പ്രവൃത്തികള്‍
നിലവില്‍ ഏത് ഘട്ടത്തിലാണെന്നും
എന്നത്തേയ്ക്കു്
പൂര്‍ത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കാമോ?
1175.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ ഒരോ നിയമസഭാ
മണ്ഡലങ്ങളിലും പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയില്‍ എത്ര
കി.മി റോഡുകള്‍ നിലവിലുണ്ട്
എന്ന് അറിയിക്കാമോ;
(
ബി )
ജില്ലയിലെ
നിയമസഭാ മണ്ഡലങ്ങളില്‍ എത്ര
കി.മി. പൊതുമരാമത്ത് റോഡുകള്‍
ബി.എം. ആന്‍ഡ് ബി.സി. ചെയ്ത്
ആധുനികവല്‍കരിച്ചിട്ടുണ്ട്
എന്നും നിലവില്‍ എത്ര കി.മി.
റോഡുകള്‍ നവീകരിക്കേണ്ടതുണ്ട്
എന്നും മണ്ഡലാടിസ്ഥാനത്തില്‍
അറിയിക്കാമോ;
(
സി )
കോഴിക്കോട്
ജില്ലയില്‍ മലയോര മേഖല
ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെ
റോഡുകള്‍ ബി.എം. ആന്‍ഡ് ബി.സി.
ചെയ്ത് നവീകരിക്കുന്നതിന്
പ്രത്യേക പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ?
1176.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
കൊടകര-വെളളിക്കുളങ്ങര കോടാലി
റോഡിന്റെ നിര്‍മ്മാണത്തിന്
കിഫ്ബി അനുമതി ലഭിച്ചെങ്കിലും
നിര്‍മ്മാണം ആരംഭിക്കാന്‍
സാധിക്കാത്തതിനെ തുടര്‍ന്ന്
കരാറുകാരനെ ഒഴിവാക്കിയ
സാഹചര്യത്തില്‍ പ്രസ്തുത
റോഡിന്റെ നവീകരണത്തിനായി
പുതുക്കിയ എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതുള്‍പ്പടെയുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കിൽ
ഇതിനാവശ്യമായ അനുമതി ലഭ്യമാക്കി
നിര്‍മ്മാണം ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
1177.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ(P.U.K.C)
റോഡിലെ ഉള്ളിയേരി മുതല്‍
കുറ്റ്യാടി വരെയുള്ള റീച്ചിന്റെ
നവീകരണ പ്രവൃത്തിയുടെ
ഡീറ്റെെല്‍ഡ് പ്രോജെക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡിന്റെ നവീകരണ പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള നടപടികള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്?
1178.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശൂര്‍
കുറ്റിപ്പുറം സംസ്ഥാന പാതയിലെ
പ്രധാന ജംഗ്ഷനുകളില്‍ ഒന്നായ
മുതുവറ-അടാട്ട് റോഡില്‍ ഭൂമി
കൈയ്യേറ്റമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കെെയ്യേറ്റവുമായി ബന്ധപ്പെട്ട്
കോടതി വ്യവഹാരം
നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
സി )
കൈയ്യേറ്റം
ഒഴിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവിലുള്ള കോടതി
വ്യവഹാരങ്ങള്‍
തീര്‍പ്പാക്കുന്നതിനായി ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
1179.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ള എത്ര റോഡുകളെയാണ്
ബി.എം.&ബി.സി. റോഡുകളായി
ഉയര്‍ത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
ഇനി
ഏതെല്ലാം റോഡുകളെയാണ്
ബി.എം.&ബി.സി. ആയി
ഉയര്‍ത്താനുള്ളതെന്ന്
വിശദമാക്കുമോ; പ്രസ്തുത
റോഡുകളുടെ പ്രവൃത്തികള്‍
എന്നത്തേയ്ക്കു തുടങ്ങാന്‍
കഴിയുമെന്ന് വിശദമാക്കുമോ?
1180.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
കഞ്ഞിപ്പുര-മൂടാല്‍,
പുത്തൂര്‍-ചെനക്കല്‍ എന്നീ
ബൈപ്പാസ് റോഡുകളുടെ നിര്‍മ്മാണ
പുരോഗതി സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കുമോ;
(
ബി )
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിനാവശ്യമായ അധിക
ഫണ്ട് ലഭിക്കുന്നതിനായി
സമര്‍പ്പിച്ച പുതുക്കിയ
എസ്റ്റിമേറ്റ്
ലഭ്യമായിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
1181.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
നിയോജക മണ്ഡലത്തില്‍ ഏതൊക്കെ
റോഡുകളുടെ നിര്‍മ്മാണ
പ്രവൃത്തിയാണ് നിലവില്‍
നടന്നുകൊണ്ടിരിക്കുന്നത്;
പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും
അതിന്റെ പുരോഗതിയും
വ്യക്തമാക്കാമോ;
(
ബി )
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട്
റോഡിന്റെയും,
വടക്കുമ്പാട്-വഞ്ചിപ്പാറ
ഗോപുരത്തിലിടം റോഡിന്റെയും
പ്രവൃത്തിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
റോഡുകളുടെ പ്രവൃത്തി നേരത്തെ
ഏറ്റെടുത്ത കരാറുകാർക്കെതിരെ
എന്ത് നടപടിയാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
റോഡുകളുടെ
പ്രവൃത്തി ഏറ്റെടുത്ത് നിശ്ചിത
കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി
പൂര്‍ത്തിയാക്കാതെ
നീട്ടിക്കൊണ്ടുപോകുന്ന
കരാറുകാരെ കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1182.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തില്‍ ബഡ്ജറ്റില്‍
അനുവദിച്ച മൂന്നാര്‍-സെെലന്റ്
വാലി റോഡിന്റെ
പുനരുദ്ധാരണത്തിന്
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട
ഫയലിന്റെ ഇ-ഓഫീസ് നമ്പര്‍
അറിയിക്കുമോ?
1183.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം സംസ്ഥാനത്തിലെ
റോഡുകളുടെ വികസന പദ്ധതികളുമായി
ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല
ഗതാഗത വകുപ്പ് മന്ത്രിയുമായി
മുഖ്യമന്ത്രിയും വകുപ്പ്
മന്ത്രിയും നടത്തിയ
സന്ദര്‍ശനത്തിന്റെ ഫലമായി
ഏതെല്ലാം റോഡ് വികസന
പദ്ധതികള്‍ക്ക് അംഗീകാരം
നേടുന്നതിന്
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
"ഭാരത്
പരിയോജന"-യില്‍ ഉള്‍പ്പെടുത്തി
തിരുവനന്തപുരം ഔട്ടര്‍ റിംഗ്
റോഡ് നിര്‍മ്മിക്കുന്നതിന്
അന്തിമ അനുമതി ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പദ്ധതി
ആരംഭിക്കുന്നതിനുള്ള
മുന്നൊരുക്കങ്ങള്‍
നടത്തുന്നതിന് ദേശീയപാത
അതോറിറ്റിക്ക് നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലം
ഏറ്റെടുക്കുന്നതിന് കേന്ദ്ര
സര്‍ക്കാരുമായി ധാരണയില്‍
എത്തിയിട്ടുണ്ടോ;
എറ്റെടുക്കുന്ന സ്ഥലത്തിന്റെ
എത്ര ശതമാനമാണ് സംസ്ഥാന
സര്‍ക്കാര്‍ വഹിക്കേണ്ടത്;
വിശദാംശം നല്‍കാമോ?
1184.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.ആർ.എഫ്.ബി.
വഴി നടപ്പിലാക്കുന്ന നഗര വികസന
പദ്ധതിയില്‍ പയ്യന്നൂര്‍
നഗരത്തെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആർ.
തയ്യാറാക്കുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയത്;
(
സി )
പ്രസ്തുത
പദ്ധതിയുടെ വിശദാശം
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ അവസ്ഥ
അറിയിക്കുമോ;
(
ഇ )
പ്രസ്തുത
പദ്ധതി വേഗത്തില്‍ തുടങ്ങാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
1185.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
'തീരദേശ
ഹെെവേയുടെ' വികസനം
സാക്ഷാല്‍ക്കരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
ബി )
'തീരദേശ
ഹെെവേ' വികസനത്തിനാവശ്യമായ
സ്ഥലം ഏറ്റെടുക്കുന്നതിനുളള
നടപടിക്രമങ്ങള്‍
വിശദീകരിക്കാമോ; ഏത്
സ്ട്രെച്ചിനുളള
സ്ഥലമേറ്റെടുക്കുന്നതിനാണ്
അനുമതി ലഭിച്ചിട്ടുളളത്;
(
സി )
പ്രസ്തുത
റോഡിന്റെ ഏതെല്ലാം
ഭാഗങ്ങളിലാണ് ഡി.പി.ആര്‍.
നടപടികള്‍ പുരോഗമിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
ഓരോ
സ്ട്രെച്ചിലും ഇപ്പോള്‍
നടക്കുന്ന പ്രവൃ ത്തികളുടെ
പുരോഗതി വ്യക്തമാക്കാമോ;
സമയബന്ധിതമായി പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ; പദ്ധതി
എന്ന് പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിടുന്നത് ?
1186.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബി.എം.&ബി.സി.
നിലവാരത്തില്‍ പ്രവൃത്തി
നടത്തിയിട്ടുളള റോഡുകളില്‍
ചെറിയ കേടുപാടുകള്‍
സംഭവിച്ചാല്‍ ആ ഭാഗത്ത്
കനത്തില്‍ ടാര്‍ ചെയ്ത്
റോഡിന്റെ ലെവലിന് വ്യത്യാസം
വരുത്തുന്ന രീതി ഒഴിവാക്കുമോ;
(
ബി )
പകരം
കേടുപാടുകള്‍ സംഭവിച്ച സ്ഥലം
മാത്രം ചെറിയ ആഴത്തില്‍
കുഴിച്ചെടുത്ത് പഴയ റോഡിന്റെ
ലെവലില്‍ തന്നെ പാച്ച് വര്‍ക്ക്
ചെയ്യുന്നതിനുളള നിര്‍ദ്ദേശം
നല്‍കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1187.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ കൃഷ്ണപുരം
മാമ്പ്രകന്നേല്‍ റയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
നാളിതുവരെയുള്ള പുരാേഗതി
വിശദമാക്കാമാേ?
1188.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരിക്കൂർ
നിയോജകമണ്ഡലത്തിലെ അലക്സ്നഗര്‍
പാലത്തിന്റെ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണം
ആരംഭിച്ച് നാല് വര്‍ഷം
പിന്നിട്ടിട്ടും അമ്പത് ശതമാനം
പോലും നിര്‍മ്മാണം
പൂര്‍ത്തിയാകാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; പാലത്തിന്റെ
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1189.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിലെ ഊട്ടറ
പാലത്തിന്റെയും, റെയില്‍വേ
മേല്‍പ്പാലത്തിന്റെയും
പ്രവൃത്തികള്‍ തുടങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ് നിലവില്‍
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ എന്നത്തേയ്ക്കു
തുടങ്ങാനാകുമെന്നു
വിശദമാക്കാമോ?
1190.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ
പടനിലം,തൊണ്ടിലക്കടവ്,
നടമ്മല്‍കടവ് എന്നീ
പാലങ്ങള്‍ക്ക് ഭരണാനുമതി
ലഭ്യമാക്കിയത് എന്നാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാലങ്ങളുടെ പ്രവൃത്തി ടെണ്ടര്‍
ചെയ്യുവാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വിശദമാക്കാമോ;
(
സി )
നടമ്മല്‍കടവ്
പാലത്തിന്റെ നിർമ്മാണ പ്രവൃത്തി
ടെണ്ടര്‍ എടുത്ത കരാറുകാരന്‍
പ്രവൃത്തി ഉപേക്ഷിച്ചുപോകാനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പാലം
നിർമാണത്തിന് ആവശ്യമായ 90%
ഭൂമിയും ലഭ്യമായിക്കഴിഞ്ഞാല്‍
ടെണ്ടര്‍ നടപടികള്‍
സ്വീകരിക്കുന്നതിന് സാധ്യമാണോ
എന്ന് വ്യക്തമാക്കാമോ?
1191.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേരി
ജസീല ജംഗ്ഷൻ ഫ്ലൈഓവർ
സ്ഥാപിക്കുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ; പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിനുള്ള
തടസ്സമെന്തെന്ന്
വ്യക്തമാക്കാമോ?
1192.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ കൂട്ടുമൂച്ചി
അത്താണിക്കല്‍ റോഡില്‍
പാളിക്കല്‍ തോടിന് കുറുകെയുള്ള
ഇരുമ്പോത്തിങ്ങള്‍ പാലം
നിര്‍മ്മാണത്തിന്റെ
അനുമതിയുമായി ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പില്‍
നിലവിലുള്ള ഫയലിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാലം നിര്‍മ്മിക്കുന്നതിന്
വകുപ്പ് തലത്തില്‍ തയ്യറാക്കിയ
എസ്റ്റിമേറ്റ് പരിഗണിച്ച്
ആവശ്യമായ ഭരണാനുമതി നല്‍കുമോ;
വ്യക്തമാക്കാമോ;
(
സി )
ഇരുമ്പോത്തിങ്ങള്‍
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവില്‍
സര്‍ക്കാരില്‍ ലഭ്യമായ
പ്രൊപ്പോസൽ
ത്വരിതപ്പെടുത്തുന്നതിന്
നടപടികള്‍' സ്വീകരിക്കുമോ?
1193.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ മുദിയം പാലത്തിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
ഡി.പി.ആര്‍ തയ്യാറാക്കുന്നതിന്
ഏജന്‍സിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത ഏജന്‍സി
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പദ്ധതിനിര്‍വ്വഹണ
എജന്‍സിയായ കേരള റോഡ് ഫണ്ട്
ബോര്‍ഡ് പ്രസ്തുത ഡി.പി.ആര്‍
അംഗീകാരത്തിനായി കിഫ്ബിയില്‍
സമര്‍പ്പിക്കുന്നതിനുള്ള
പ്രവര്‍ത്തന കലണ്ടര്‍
തയ്യാറാക്കിയിട്ടുണ്ടോ;
(
സി )
റോഡ്
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ
നഷ്ടപരിഹാര തുക പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
1194.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗതാഗത
തടസ്സം ഒഴിവാക്കുന്നതിനും
അപകടങ്ങള്‍
നിയന്ത്രിക്കുന്നതിനും "ലെവല്‍
ക്രോസുകള്‍ ഇല്ലാത്ത കേരളം"
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സംസ്ഥാനത്തെ പ്രധാന പാതകളില്‍
നിര്‍മ്മിക്കുന്ന റെയില്‍വേ
ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണ
പുരോഗതി വിവരിക്കാമോ;
(
ബി )
സ്ഥലം
ഏറ്റെടുത്ത് നിര്‍മ്മിക്കേണ്ട
ഓവര്‍ ബ്രിഡ്ജുകളുടെ സ്ഥലം
ഏറ്റെടുക്കൽ അതിവേഗം
നടത്തുന്നതിന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(
സി )
ടെണ്ടര്‍
നടപടികള്‍ സുതാര്യവും വേഗതയിലും
നടത്തുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണ്;വിശദമാക്കുമോ?
1195.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂർ
മണ്ഡലത്തിലെ
മാക്കേകടവ്-നേരെകടവ്
പാലത്തിന്റെ നിലവിലെ നിര്‍മ്മാണ
അവസ്ഥ വിശദീകരിക്കാമാേ;
(
ബി )
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണം
വര്‍ഷങ്ങളായി മുടങ്ങി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ആയത് പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന് വിശദമാക്കാമാേ;
(
സി )
പ്രസ്തുത
പാലത്തിന് പുതിയ റേറ്റ്
റിവിഷന്‍ ബാധകമായിട്ടുണ്ടാേ?
1196.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
കല്ല്യാശ്ശേരി മണ്ഡലത്തിലെ
പാലങ്ങളുടെ നിർമാണവുമായി
ബന്ധപ്പെട്ട തുടര്‍
പുരാേഗതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
1197.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിപ്പാട്
കുട്ടനാട് നിയോജകമണ്ഡലങ്ങളെ
കൂട്ടിയോജിപ്പിക്കുന്നതും
പളളിപ്പാട്, ചേപ്പാട് തുടങ്ങിയ
പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്
തിരുവല്ലയിലേക്ക് പോകുവാനുളള
എളുപ്പമാര്‍ഗവുമായ
കൊടുന്താര്‍-മേല്‍പ്പാടം
പാലത്തിന്റെ നിലവിലുളള സ്ഥിതി
എന്താണ്;
(
ബി )
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്കു ആരംഭിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്‌തമാക്കാമോ?
1198.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പ് 30.10.2016-ന് 10 കോടി
രൂപയ്ക്ക് ഭരണാനുമതി നല്‍കിയ
വെെപ്പിന്‍ മണ്ഡലത്തിലെ
നായരമ്പലം ഹെര്‍ബര്‍ട്ട്
പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിലുണ്ടാകുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(
ബി )
ഭരണാനുമതി
ലഭിച്ച് ആറ് വർഷമായിട്ടും
സ്ഥലമെടുപ്പ് നടപടികള്‍
ആരംഭിക്കാത്തതിന്റെ കാരണം
എന്തെന്നും ഇക്കാര്യത്തിൽ
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനം
എന്നത്തേക്ക് ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1199.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവല്ല
നിയോജകമണ്ഡലത്തിലെ കോൺകോഡ്
പാലത്തിന്റെ നിർമ്മാണത്തിനുള്ള
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പാലത്തിനായി
ഭൂമി ഏറ്റെടുക്കുന്നത്
സംബന്ധിച്ചുള്ള നടപടിയുടെ
പുരോഗതി വിശദമാക്കാമോ;
(
സി )
നടപടിക്രമങ്ങൾ
പൂർത്തിയാക്കി എന്നത്തേക്ക്
പണികൾ തുടങ്ങുവാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
1200.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്ടിലെ
പാലങ്ങളുടെ അപ്രോച്ച് റോഡുകള്‍
ഉള്‍പ്പെടെയുള്ള സ്ഥലം
ഏറ്റെടുപ്പ് വൈകുന്നതിന്റെ
കാരണങ്ങള്‍ വ്യക്തമാക്കുമോ;
(
ബി )
കുട്ടനാട്ടിലെ
ഓരോ പാലത്തിന്റെയും സ്ഥലം
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്
സമര്‍പ്പിച്ചട്ടുള്ള
വിശദാംശങ്ങൾ ലഭ്യമാക്കുമോ ;
(
സി )
നിലവില്‍
സ്ഥലം ഏറ്റെടുക്കാനുള്ള
പാലങ്ങളുടെ വിശദ വിവരം
ലഭ്യമാക്കുമോ ;
(
ഡി )
കുട്ടനാട്ടിലെ
പാലങ്ങള്‍ക്കാവശ്യമായ സ്ഥലം
ഏറ്റെടുക്കുന്നതിലെ കാലതാമസം
ഒഴിവാക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
1201.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
നിയോജകമണ്ഡലത്തിലൂടെ
കടന്നുപോകുന്ന
ഒരാടംപാലം-മാനത്തുമംഗലം
ബെെപ്പാസിന്റെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് റയില്‍വേ
മേല്‍പ്പാലം
നിര്‍മ്മിയ്ക്കുന്നതിനുള്ള പി
& ഇ ചാര്‍ജ്
ഒടുക്കിയതിനുശേഷം
നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള
പുരോഗതി വ്യക്തമാക്കുമോ;
(
ബി )
ഈ
പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി
ഏറ്റെടുക്കലിന്റെ നിലവിലത്തെ
സ്ഥിതി വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
ത്വരിതഗതിയിലാക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ് ഈ
സര്‍ക്കാരിന്റെ കാലത്ത്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ; പദ്ധതി
പൂര്‍ത്തീകരിയ്ക്കാന്‍
ഉദ്ദേശിച്ചിട്ടുള്ള സമയപരിധി
അറിയിയ്ക്കുമോ?
1202.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കായംകുളം മണ്ഡലത്തില്‍
അനുവദിക്കപ്പെട്ട പാലങ്ങള്‍
ഏതാെക്കെയാണെന്നും ഇതില്‍ ഓരാേ
പ്രവൃത്തികളുടെയും നിലവിലെ
പുരാേഗതി എന്താണെന്നും
വിശദമാക്കാമാേ?
1203.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പിറവം
നിയോജക മണ്ഡലത്തിലെ ഇടയാര്‍
പാലം നിര്‍മ്മാണത്തിന്റെ
നിലവിലെ പ്രവര്‍ത്തനപുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വെെകുന്നതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ;
(
സി )
2022
മാര്‍ച്ചില്‍ പാലത്തിന്റെ
പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍
സാധിക്കുമോ; ഇതിനുവേണ്ടി
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിരിക്കുന്നത്;
വിശദമാക്കാമോ?
1204.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മിക്കുന്ന കോഴിക്കോട്
ജില്ലയിലെ തോരായിക്കടവ് പാലം
നിര്‍മ്മാണത്തിന്റെ ഭാഗമായി
ഭൂമി ഏറ്റെടുത്തതിനുള്ള
നഷ്ടപരിഹാരതുക വിതരണം ചെയ്യുന്ന
നടപടികളുടെ ഇപ്പോഴത്തെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ഭൂമി
വിട്ട് നൽകിയവർക്ക് എത്ര
സമയത്തിനുള്ളില്‍ നഷ്ടപരിഹാര
തുക വിതരണം ചെയ്യാന്‍
കഴിയുമെന്നാണ് കരുതുന്നത്;
വിശദമാക്കാമോ;
(
സി )
ഭൂമി
ഏറ്റെടുക്കലിന് വേണ്ടി മാത്രം
എത്ര രൂപയാണ് ആകെ
വകയിരുത്തിയിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(
ഡി )
അവാര്‍ഡ്
തുക വിതരണം ചെയ്യുന്നതിന്
മുന്നോടിയായി ഇനി എന്തെല്ലാം
നടപടികളാണ് ചെയ്തു
തീര്‍ക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പാലത്തിന്റെ
ഇരുഭാഗത്തുമായി എത്ര പേരുടെ
ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്നും
ആകെ എത്ര സെന്റ് സ്ഥലം
നിര്‍മ്മാണത്തിനായി
ഏറ്റെടുക്കണമെന്നും
വ്യക്തമാക്കാമോ?
1205.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ കായംകുളം-തിരുവല്ല
സംസ്ഥാന പാതയില്‍ കാക്കനാട്
റെയില്‍വേ മേല്‍പ്പാലം
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമാേ?
1206.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാേന്നി
നിയാേജകമണ്ഡലത്തിലെ
കരിമാന്‍താേട് പാലത്തിന്റെ
നിര്‍മ്മാണത്തിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടാേയെന്ന്
വ്യക്തമാക്കാമാേ;
(
ബി )
പ്രവൃത്തി
നടപ്പാക്കുന്നതില്‍ കാലതാമസം
നേരിടുന്നത് എന്തുകാെണ്ടെന്ന്
വിശദമാക്കാമാേ; പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമാേ?
1207.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ കുഞ്ഞിതോട്ടം പാലം
നിർമ്മാണ പ്രവൃത്തിയ്ക്ക്
ഭരണാനുമതി ലഭിച്ചത് എന്നാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയ്ക്ക്
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
സി )
ഭരണാനുമതി
ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും
സാങ്കേതികാനുമതി ലഭ്യമാക്കാന്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
1208.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ 'ഒറ്റൂര്‍
പാലം' നിര്‍മ്മാണ നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദമാക്കുമോ?
1209.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
'വയ്യാറ്റിന്‍കര' പാലം
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1210.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാതകളെയും
നഗരങ്ങളെയും ബന്ധിപ്പിക്കുന്ന
റോഡുകളുടെ വികസനം എന്ന
ഹെഡ്ഡില്‍ 2018-19 വര്‍ഷം
പയ്യന്നൂര്‍ പെരുമ്പ പുഴയില്‍
പുതിയ പാലം
നിര്‍മ്മിക്കുന്നതിന് തുക
നീക്കിവെച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ എസ്റ്റിമേറ്റ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രവൃത്തിയ്ക്ക്
ഭരണാനുമതി നല്‍കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയ്ക്ക് എപ്പോള്‍
ഭരണാനുമതി നല്‍കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
1211.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ ഏറനാട് നിയോജകമണ്ഡലം
ഒന്നിലധികം പി.ഡബ്ല്യു.ഡി.
സെക്ഷനുകളുടെ കീഴില്‍
വരുന്നതിനാല്‍ പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക് കാലതാമസം
നേരിടുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
ഏതെല്ലാം നിയോജകമണ്ഡലങ്ങളാണ്
ഒന്നിലധികം പി.ഡബ്ല്യു.ഡി.
സെക്ഷനുകളുടെ കീഴില്‍
വരുന്നതെന്നും തന്മൂലം
ജനപ്രതിനിധികള്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകുന്ന
പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന്
ഓരോ നിയോജകമണ്ഡലത്തിലും
പി.ഡബ്ല്യു.ഡി. സെക്ഷന്‍
ഓഫീസ് രൂപീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(
സി )
അരീക്കോട്
കേന്ദ്രമാക്കി റോഡ് സെക്ഷന്‍
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം
നടത്താൻ ചുമതലപ്പെടുത്തിയ ചീഫ്
എഞ്ചിനീയർ റിപ്പോർട്ട്
ലഭ്യമാക്കിയിട്ടുണ്ടോ ;
പ്രസ്തുത പ്രൊപ്പോസലിൽ
സ്വീകരിച്ച നടപടികളുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(
ഡി )
സംസ്ഥാനത്ത്
നാഷണല്‍ ഹൈവേ വിഭാഗത്തില്‍
നിന്നും തസ്തികകള്‍ ഷിഫ്ട്
ചെയ്തുകൊണ്ട് പുതിയ ഓഫീസുകള്‍
സ്ഥാപിക്കുന്ന പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അരീക്കോട് സെക്ഷന്‍
രൂപീകരണം ഈ പ്രൊപ്പോസലില്‍
ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ പ്രസ്തുത
പ്രൊപ്പോസലില്‍ അരീക്കോട്
സെക്ഷന്‍ ഓഫീസ് കൂടി
ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
1212.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശ്രീകാര്യം
മേല്‍പ്പാലം നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്നു
വ്യക്തമാക്കാമോ;
(
ബി )
പേട്ട
- ആനയറ - ഒരുവാതില്‍കോട്ട റോഡ്
നവീകരണം എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍ കഴിയും എന്ന്
അറിയിക്കാമോ;
(
സി )
മണ്ണന്തല
- പൗഡിക്കോണം, പൗഡിക്കോണം -
ശ്രീകാര്യം റോഡുകളുടെ നവീകരണം
എന്ന് ആരംഭിക്കുവാന്‍ കഴിയും
എന്നും നിര്‍മ്മാണ
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികളെ
സംബന്ധിച്ചും വിശദമാക്കാമോ;
(
ഡി )
ആറ്റിന്‍കുഴി
- മുക്കോലയ്ക്കല്‍ മേല്‍പ്പാലം
നിര്‍മ്മാണപുരോഗതി
വിശദമാക്കാമോ; ഈ പദ്ധതി
എപ്പോള്‍ ആരംഭിക്കുമെന്നും
എപ്പോള്‍ കമ്മീഷന്‍
ചെയ്യുമെന്നും വിശദമാക്കാമോ;
(
ഇ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കഴക്കൂട്ടം നിയോജക
മണ്ഡലത്തില്‍ എത്ര 'നബാര്‍ഡ്'
വര്‍ക്കുകള്‍ അനുവദിച്ചു എന്ന്
പറയാമോ; നബാര്‍ഡ് വര്‍ക്കുകള്‍
ലഭിക്കുന്നതിന് സ്വീകരിക്കേണ്ട
മാര്‍ഗ്ഗങ്ങള്‍ വിശദമാക്കാമോ;
(
എഫ് )
വിവിധ
വകുപ്പുകളുടെ ഏകോപനമില്ലായ്മ
നിമിത്തം പൊതുമരാമത്ത്
പ്രവൃത്തികളില്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ജി )
തുമ്പ
ബഹിരാകാശ കേന്ദ്രം സ്ഥിതി
ചെയ്യുന്ന സ്റ്റേഷന്‍കടവ്
ജംഗ്ഷന്‍ വി.എസ്.എസ്.സിയുടെ
സഹകരണത്തോടു കൂടി
വികസിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
1213.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ടി.പി.
പ്രൊജക്റ്റ് 2 മായി
ബന്ധപ്പെട്ട് അഴിമതി ആരോപണം
ഉന്നയിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത പരാതിയിന്മേല്‍
നാളിതുവരെ സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ; പ്രസ്തുത
ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1214.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം പൊതുമരാമത്ത് വകുപ്പിന്‍
കീഴിൽ കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിൽ ഏതെല്ലാം
പദ്ധതികളാണ് നിർദ്ദേശിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ അവസ്ഥ
പദ്ധതി തിരിച്ച് വിശദമാക്കാമോ?
1215.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരത്
മാല പരിയോജന പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
കേരളത്തില്‍ നിന്നും ശിപാര്‍ശ
ചെയ്തിട്ടുള്ള റോഡുകള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ ഉള്‍പ്പെടുത്താമെന്ന്
തത്വത്തില്‍ അംഗീകരിച്ച
റോഡുകള്‍ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
1216.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാമനാട്ടുകര-വെങ്ങളം
ദേശീയപാതക്കു കുറുകെ കടന്നു
പോകുന്ന സിറ്റി റോഡ്
ഇംപ്രൂവ്മെന്റ് പ്രൊജക്ടിന്റെ
ഭാഗമായ സി.ഡബ്ലൂ.ആര്‍.ഡി.എം-
പനാത്ത് താഴം റോഡ് ക്രോസ്
ചെയ്യുന്നതിനു സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്തെല്ലാം;
(
ബി )
പ്രസ്തുത
റോഡില്‍ വേങ്ങേരി മുതല്‍
തൊണ്ടയാട് വരെയുള്ള ഭാഗങ്ങളിലെ
വെള്ളക്കെട്ട്
പരിഹരിക്കുന്നതിനു സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ;
(
സി )
നാഷണല്‍
ഹൈവേയില്‍ വെള്ളം ഒഴുകി
പോകുന്നതിനു മതിയായ
കല്‍വര്‍ട്ടറുകള്‍
സ്ഥാപിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ;
(
ഡി )
പ്രസ്തുത
നാഷണല്‍ ഹൈവേ കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തിലെ ഏതൊക്കെ
സ്ഥലങ്ങളിലൂടെയാണ്
കടന്നുപോകുന്നത്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഇ )
നാഷണല്‍
ഹൈവേയ്ക്കു സമീപമുള്ള
തണ്ണീര്‍ത്തടങ്ങള്‍
സംരക്ഷിക്കുന്നതിനു പ്രത്യേക
പദ്ധതി തയ്യാറാക്കുമോയെന്നു
വിശദമാക്കാമോ?
1217.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിനു കീഴില്‍ കഴിഞ്ഞ
സര്‍ക്കാര്‍ നടത്തിയ പ്രധാന
പ്രവൃത്തികളും അതിനായി
ചെലവാക്കിയ തുകയും
സംബന്ധിച്ചുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാര്‍ തുടക്കം കുറിച്ച
ഏതെല്ലാം പദ്ധതികൾ നിലവിലെ
സർക്കാർ ഏറ്റെടുത്തു
മുന്നോട്ടു പോകുന്നുണ്ട്
എന്ന് അറിയിക്കാമോ;
പൊതുമരാമത്ത് വകുപ്പിനുകീഴില്‍
ആരംഭിക്കുന്ന പുതിയ പദ്ധതികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇവയ്ക്കായി
എത്ര രൂപയുടെ സാമ്പത്തിക ബാധ്യത
ഉണ്ടാകുമെന്നാണ് കരുതുന്നത്
എന്ന് വ്യക്തമാക്കുമോ?
1218.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന്റെ വിവിധ വികസന
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
യൂട്ടിലിറ്റി ഷിഫ്റ്റിങ്
സമയബന്ധിതമായി (കെ.ഡബ്ല്യു.എ.,
കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ)
നടപ്പിലാക്കുവാൻ ജില്ലാ
തലത്തില്‍ ഒരു മോണിറ്ററിങ്
സംവിധാനം ഏര്‍പ്പെടുത്തുവാനുള്ള
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
1219.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ധനകാര്യ
വകുപ്പ് പരിശോധന വിഭാഗം
പൊതുമരാമത്ത് വകുപ്പിലെ
ക്രമക്കേടുകൾ സംബന്ധിച്ച്
വകുപ്പിന് നൽകിയ പരിശോധനാ
റിപ്പോർട്ടുകളിൽ യഥാസമയം തുടർ
നടപടികൾ സ്വീകരിക്കാതെ
പോകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ;
(
ബി )
ഇപ്രകാരം
ധനകാര്യ പരിശോധന വിഭാഗം നൽകിയ
ഏതെങ്കിലും റിപ്പോർട്ടുകൾ
ഇപ്പോഴും യാതൊരു തുടർ നടപടികളും
സ്വീകരിക്കാതെ പൊതുമരാമത്ത്
വകുപ്പിൽ നിലവിലുണ്ടോ; എങ്കിൽ
ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ?
1220.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീമതി
ദെലീമ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുജനങ്ങള്‍ക്ക്
പൊതുമരാമത്തു നിര്‍മ്മാണ
പ്രവൃത്തികളിലെ കൃത്യത
ബോദ്ധ്യപ്പെടുന്ന തരത്തിലും
ക്രമക്കേടൊഴിവാക്കാന്‍
ഇടപെടാന്‍ കഴിയും വിധവും ഓരോ
ഘട്ടവും നിര്‍ദ്ദിഷ്ട
സമയത്തിനുള്ളില്‍
പൂര്‍ത്തിയാകുന്നുണ്ടോ എന്ന്
നിരീക്ഷിക്കുന്നതിന്
സാദ്ധ്യമാകുന്ന തരത്തിലും
ആധുനിക സാങ്കേതിക
വിദ്യാധിഷ്ഠിതമായി പുതിയ
സമ്പ്രദായം ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
റോഡുകളുടെ
പരിപാലനം ഉറപ്പു വരുത്തുന്നതിന്
ഡി.എല്‍.പി. രീതി
വ്യാപകമാക്കിയിട്ടുണ്ടോ;
(
സി )
വിവിധ
പ്രവൃത്തികളുടെയും
കെട്ടിടങ്ങളുടെയും
പാലങ്ങളുടെയും അവസ്ഥയും
പരിപാലനവും നിരീക്ഷിക്കാന്‍
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍
നിരീക്ഷണ സംഘങ്ങള്‍
രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
അവയുടെ ഘടനയും കടമയും
വ്യക്തമാക്കാമോ?
1221.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എൻ.എച്ച്.
66 വികസനത്തിന്റെ ഭാഗമായി
ഒഴിപ്പിക്കപ്പെട്ട ചെറുകിട
വ്യാപാരികളുടെയും
വ്യവസായികളുടെയും പുനരധിവാസവും
നഷ്ടപരിഹാരവും
മറ്റാനുകൂല്യങ്ങളും നൽകുന്നത്
സംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കുമോ; നഷ്ടപരിഹാര
വിതരണവും പുനരധിവാസവും
വേഗത്തിലാക്കാൻ നടപടി
സ്വീകരിക്കുമോ;
(
ബി )
ഭൂമി
നഷ്ടപ്പെട്ട വസ്തു ഉടമകൾക്ക്
പുതിയ കെട്ടിടങ്ങളും കടകളും
നിർമ്മിക്കുന്നതിന്
എന്തെങ്കിലും ഇളവുകൾ
അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
ആയതിന് നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1222.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂർ
പിഡബ്ല്യുഡി റസ്റ്റ് ഹൗസ്
ഗ്രേഡ് വൺ ആയി ഉയർത്തുന്നത്
സംബന്ധിച്ച വിഷയം ഗൗരവമായി
പരിഗണിക്കുമോ ;
(
ബി )
ഹെറിറ്റേജ്
ബിൽഡിങ് ഉൾപ്പെടെ 2 കെട്ടിടങ്ങൾ
ഉള്ളതും രണ്ടു നിലകളിലായി
1714ച:മീ. വിസ്തൃതിയുള്ള പുതിയ
കെട്ടിടവും എ.സി.വി .ഐ .പി .
സ്യുട്ട് റൂമും,നോൺ എ.സി.വി .ഐ
.പി . സ്യുട്ട് റൂമും, ഉൾപ്പെടെ
12അറ്റാച്ച്ഡ് റൂമുകളും 1
കോൺഫറൻസ് ഹാൾ,2ഡൈനിങ് റൂം,1
കിച്ചൻ എന്നിവ ഉള്ളതും, നിലവിൽ
ഗ്രേഡ് 2വിഭാഗത്തിലുള്ളതുമായ ഈ
വിശ്രമമന്ദിരത്തിലെ ആധുനിക
സൗകര്യങ്ങൾ പരിഗണിച്ച് ക്ലാസ്1
പദവിയിലേക്ക് ഈ വിശ്രമ
മന്ദിരത്തെ
ഉയർത്താവുന്നതാണെണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
1223.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പത്തില്‍
താഴെ മുറികളുള്ളതും, വരുമാനം
താരതമ്യേന കുറഞ്ഞതുമായ റെസ്റ്റ്
ഹൗസുകളില്‍ മാനേജര്‍ തസ്തികയും
എന്നാല്‍ പത്തിനു മുകളില്‍
മുറികളുള്ളതും നല്ല
വരുമാനമുള്ളതുമായ റെസ്റ്റ്
ഹൗസുകളില്‍ ഇപ്പോഴും കെയര്‍
ടേക്കര്‍ തസ്തികയും
തുടര്‍ന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
അങ്കമാലി
പി.ഡബ്ലൂ.ഡി. റെസ്റ്റ് ഹൗസില്‍
എത്ര മുറികളുണ്ടെന്നും പ്രസ്തുത
റെസ്റ്റ് ഹൗസ് ഏത്
കാറ്റഗറിയിലാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
റെസ്റ്റ് ഹൗസിന്റെ ചുമതല
ആര്‍ക്കാണെന്നും
വ്യക്തമാക്കാമോ;
(
സി )
അങ്കമാലി
റെസ്റ്റ് ഹൗസിന്റെ ഓണ്‍ലൈന്‍
ബുക്കിംങ് ആരംഭിച്ചത് മുതല്‍
നാളിതുവരെയുള്ള വരുമാനം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ഡി )
അങ്കമാലി
റെസ്റ്റ് ഹൗസില്‍ മനേജര്‍
തസ്തിക അനുവദിക്കുന്നതിനായി
വകുപ്പ് മന്ത്രിക്ക് നല്‍കിയ
നിവേദനം 13/08/2021-ലെ 741/എം
(ഡബ്ളിയു &റ്റി )21/ വി ഐ
പി / ഡബ്ളിയു നമ്പര്‍ കത്ത്
പ്രകാരം തുടര്‍ നടപടികള്‍
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശിച്ച് ചീഫ്
എഞ്ചിനീയര്‍ക്ക്
നല്‍കിയിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത ഫയലില്‍ ചീഫ്
എഞ്ചിനീയര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ഇ )
അങ്കമാലി
റെസ്റ്റ് ഹൗസിലെ നിലവിലെ കെയര്‍
ടേക്കര്‍ തസ്തിക മാനേജര്‍
തസ്തികയായി ഉയര്‍ത്തുന്നതിനായി
പരിഗണനയിലുള്ള ഫയലിലെ നടപടികള്‍
അടിയന്തരമായി
തീര്‍പ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1224.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വളയംകുളം
റസ്റ്റ് ഹൗസിൽ ഭക്ഷണസൗകര്യം
ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ
ഏര്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി വകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ സമയബന്ധിതമായി
പ്രവൃത്തി
പൂർത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
1225.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊയിലാണ്ടി
പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍
പുതിയതായി നിര്‍മ്മിച്ച
കാന്റീന്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ബി )
കാന്റീനിന്റെ
നിര്‍മ്മാണത്തില്‍ ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടോ; ഉണ്ടെങ്കില്‍
ആയത് എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; എന്നത്തേയ്ക്കു
കാന്റീനിന്റെ പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
1226.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പി.ഡബ്ല്യു.ഡി.
റസ്റ്റ് ഹൗസുകള്‍
നവീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കുമോ;
(
ബി )
ഓണ്‍ലൈന്‍
ബുക്കിംഗ് അനുവദിച്ച ശേഷം
പി.ഡബ്ല്യു.ഡി. റസ്റ്റ്
ഹൗസുകളില്‍ വരുമാനം
വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
1227.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2014-15-ലെ
എം.എല്‍.എ. ആസ്തി വികസന
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നിര്‍മ്മിച്ച തിരൂര്‍ അമിനിറ്റി
സെന്ററിന്റെ കെട്ടിടം 2019
ഫെബ്രുവരി 17-ന് അന്നത്തെ
പൊതുമരാമത്ത് വകുപ്പു മന്ത്രി
ഉദ്ഘാടനം നിര്‍വ്വഹിച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉദ്ഘാടനം
കഴിഞ്ഞ് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പ്രസ്തുത സ്ഥാപനം
ഇതുവരെ ജനങ്ങള്‍ക്ക് തുറന്ന്
കൊടുക്കാന്‍ സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനം തുറന്ന്
കൊടുക്കുന്നതിന് അനിശ്ചിതമായി
കാലതാമസം നേരിടുന്നതില്‍
ഉണ്ടാകുന്ന പരാതികളും,
പത്രവാര്‍ത്തകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
സ്ഥാപനം പൊതു ജനങ്ങള്‍ക്ക്
തുറന്നു കൊടുക്കുന്നതിന്
ആവശ്യമായ അടിയന്തര നടപടികള്‍
സ്വീകരിക്കുന്നതിന്
07.09.2021-ന് എം.എല്‍.എ.
പൊതുമരാമത്ത് വകുപ്പ്
സെക്രട്ടറിക്ക് നല്‍കിയ കത്തിന്
ഇതുവരെ മറുപടി നല്‍കാത്തതിന്റെ
കാരണം അറിയിക്കുമോ;
(
ഇ )
തിരൂര്‍
അമിനിറ്റി സെന്റര്‍ കാലതാമസം
കൂടാതെ പാെതു ജനങ്ങള്‍ക്ക്
തുറന്നു കൊടുക്കുന്നതിന് എന്ത്
നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1228.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ കിഫ്‌ബി
ധനസഹായത്തോടെ നിർമ്മിക്കുവാൻ
ഉദ്ദേശിക്കുന്ന പള്ളിക്കമണ്ണടി,
കുമ്മല്ലൂർ പാലങ്ങളുടെ
നിർമ്മാണവുമായി ബന്ധപ്പെട്ട
നടപടികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാലങ്ങളുടെ നിർമ്മാണവുമായി
ബന്ധപ്പെട്ട നടപടികളിലെ
കാലതാമസം ഒഴിവാക്കുന്നതിനായി
അടിയന്തര നടപടികൾ
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1229.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ കിഫ്‌ബി പദ്ധതിയിൽ
ഉൾപ്പെട്ട പടന്നക്കാട്
മേൽപ്പാലം - വെള്ളരിക്കുണ്ട്
റോഡ്, മേക്കാട്ട്-എരിക്കുളം
റോഡ്, കാഞ്ഞങ്ങാട് ഫ്ലൈ ഓവർ
എന്നീ പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതികൾക്ക് ധനകാര്യ അംഗീകാരം
നൽകിയോ; നൽകിയില്ലെങ്കിൽ
എന്തൊക്കെ തടസങ്ങളാണ്
നിലവിലുള്ളതെന്നും അത്
പരിഹരിച്ച് ധനകാര്യ അംഗീകാരം
എന്നത്തേയ്ക്ക് നൽകാൻ
കഴിയുമെന്നും വ്യക്തമാക്കാമോ?
1230.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെട്ട
താമരശ്ശേരി വരിട്ട്യാക്കില്‍
സി.ഡബ്ല്യൂ.ആര്‍.ഡി.എം.
റോഡിന്റെ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിന്റെ
പൂര്‍ത്തീകരണ കാലാവധി
എന്നായിരുന്നു; എത്ര പ്രാവശ്യം
കാലാവധി ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ട്;
(
സി )
ഇതിന്റെ
മൊത്തം കരാര്‍ തുക എത്രയാണ്;
എത്ര തുക ഇതുവരെയായി കരാറുകാരന്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇതിന്റെ
ബി.സി. വര്‍ക്കുകള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍ സാധിക്കും;
(
ഇ )
കോഴിക്കോട്
ജില്ലയില്‍ അപ്ഗ്രഡേഷന്
തിരഞ്ഞെടുക്കപ്പെട്ട ഈ
റോഡിന്റെ തുടര്‍ വികസനത്തിനായി
ഭൂമി അക്വയര്‍ ചെയ്യുന്നതിന്
സര്‍വ്വേ
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(
എഫ് )
മാനിപുരം,
കരുവംപോയില്‍ തുടങ്ങിയ
ടൗണുകളില്‍ റോഡ് അപ്ഗ്രേഡ്
ചെയ്യുന്നതിന് എന്ത്
മാര്‍ഗ്ഗമാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ?
1231.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ കിഫ്ബി ഏറ്റെടുത്ത
ആലക്കോട്-പൂവഞ്ചാല്‍-മാവിന്‍തട്ട്-കാപ്പിമല
റോഡ്,
മണക്കടവ്-മൂരിക്കടവ്-കാപ്പിമല
റോഡ്,
ആലക്കോട്-പാത്തൻപാറ-വെള്ളാട്-നൂലിട്ടമല-കനകകുന്ന്
റോഡ് എന്നീ റോഡുകള്‍ കിഫ്ബി
നിലവാരത്തില്‍ നിര്‍മ്മാണം
നടത്തുന്നത് പ്രായോഗികമല്ല എന്ന
കാരണത്താല്‍ പൊതുമരാമത്ത്
വകുപ്പിന് തിരികെ നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഇവയ്ക്ക് പകരം മറ്റ് റോഡുകള്‍
കിഫ്ബിയ്ക്ക് കൈമാറുന്നത്
പരിഗണിക്കുമോ;
(
സി )
യാത്രയോഗ്യമല്ലാതായിരിക്കുന്ന
മേല്‍പ്പറഞ്ഞ റോഡുകള്‍
പൊതുമരാമത്ത് വകുപ്പ് തന്നെ
നിര്‍മ്മാണ പ്രവൃത്തി നടത്തി
നവീകരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
1232.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ ചെറുവത്തൂര്‍
ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തെ
വെള്ളക്കെട്ട് തടയുന്നതിനായുള്ള
ഡ്രയിനേജ് എന്‍.എച്ച്.എ.ഐ. യുടെ
ഹെെവെ വികസനത്തിന്റെ ഭാഗമായി
തകര്‍ന്നത് അടിയന്തിരമായി
പുനഃസ്ഥാപിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ;
(
ബി )
കാലവര്‍ഷം
തുടങ്ങുന്നതിന് മുമ്പെ ഈ
ഡ്രയിനേജ്
പുനസ്ഥാപിച്ചില്ലെങ്കില്‍
നിരവധി കുടുംബങ്ങള്‍
വെള്ളക്കെട്ടിലാകുമെന്നിരിക്കെ
ഈ പ്രശ്നം സമയബന്ധിതമായി
പരിഹരിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ?
1233.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്-കോഴിക്കോട്
ഗ്രീന്‍ഫീള്‍ഡ് ഹൈവേയുടെ
അലൈന്‍മെന്റ് തയ്യാറാക്കി
അംഗീകാരം ലഭിച്ചിട്ടുണ്ടോ;
ഏതൊക്കെ വില്ലേജുകളിലൂടെയാണ്
പ്രസ്തുത ഹൈവേ കടന്നു
പോകുന്നത്; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഹൈവേയുടെ ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
അലൈന്‍മെന്റ് തയ്യാറാക്കല്‍,
ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
ഹൈവേ
നിര്‍മ്മാണത്തോടനുബന്ധിച്ച്
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ
ഭൂമി ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് നിയമാനുസൃത
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിച്ചിട്ടുണ്ടോ ;
ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
(
ഡി )
എത്രപേരുടെ
ഭൂമിയാണ് ഇത്തരത്തില്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നത്; അവരുടെ പേരു
വിവരവും ഇവര്‍ ഓരോരുത്തരില്‍
നിന്നും എത്രത്തോളം ഭൂമിയാണ്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുവെന്നുമുള്ള
വിശദവിവരവും ലഭ്യമാക്കാമോ;
(
ഇ )
ഏറ്റെടുക്കുന്ന
ഭൂമിക്ക് മതിയായ നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
നിലവിലുള്ള മാര്‍ക്കറ്റ്
വിലയുടെ എത്ര ശതമാനം തുകയാണ്
നഷ്ടപരിഹാരമായി
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(
എഫ് )
പ്രസ്തുത
പ്രവൃത്തിയ്ക്കായി ഭൂമി
ഏറ്റെടുക്കുന്നതിനും റോഡ്
പ്രവൃത്തി ഉള്‍പ്പെടെയുള്ള
മറ്റാവശ്യങ്ങള്‍ക്കുമായി എത്ര
തുകയാണ്
നീക്കിവച്ചിട്ടുള്ളതെന്ന്
തരംതിരിച്ച് വിശദമാക്കാമോ;
ഗ്രീന്‍ഫീള്‍ഡ് ഹൈവേയുടെ
പ്രവൃത്തി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1234.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അങ്കമാലി
ബൈപ്പാസ് നിർമ്മാണത്തിന് 2017-ൽ
390 കോടി രൂപയുടെ പുതുക്കിയ
ഭരണാനുമതി ലഭ്യമായിട്ടും
നാളിതുവരെ നിർമ്മാണം
ആരംഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കുള്ള സ്ഥലം
ഏറ്റെടുക്കൽ ഏതു ഘട്ടം
വരെയായെന്നും ഏറ്റെടുക്കൽ
എന്നത്തേയ്ക്കു
പൂർത്തിയാക്കാനാകുമെന്നും
വ്യക്തമാക്കുമോ;
(
സി )
2017-ൽ
അംഗീകരിച്ച പദ്ധതി അഞ്ചുവർഷമായി
ആരംഭിക്കാത്തതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ഡി )
അങ്കമാലി
ബൈപ്പാസ് നിർമ്മാണം
ആരംഭിക്കുന്നതിന്റെ
കാലതാമസത്തിന് പരിഹാരം
കാണുന്നതിന് 10/01/2022-ൽ സ്ഥലം
എം.എൽ.എ. ഇ മെയിൽ ആയിട്ടും
നേരിട്ടും നല്കിയ നിവേദനങ്ങളിൽ
നാളിതുവരെ സ്വീകരിച്ച നടപടികൾ
വെളിപ്പെടുത്തുമോ?
1235.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ നടപ്പാക്കുന്ന
തീരദേശ ഹൈവേ സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഹൈവേയുടെ അലൈന്‍മെന്റ്
സ്കെച്ച്, വിശദമായ രൂപരേഖ
എന്നിവ ലഭ്യമാക്കാമോ?
1236.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മഹാമാരിമൂലം നിലച്ചുപോയ
തുഷാരഗിരി-വൈറ്റ് വാട്ടര്‍
കയാക്കിങ് മത്സരം ഈ വര്‍ഷം
പുനരാരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മത്സരങ്ങല്‍
പുനരാരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
1237.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാപ്പിനിശ്ശേരിയില്‍
പ്രഖ്യാപിച്ചിട്ടുള്ള കൈത്തറി
മ്യൂസിയം പദ്ധതിയുടെ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
മ്യൂസിയം
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
സി )
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
തടസങ്ങള്‍ ഉണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1238.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിനോദ
സഞ്ചാരികള്‍ കൂടുതലായി
എത്തിച്ചേരുന്ന മൂന്നാറില്‍
കാരവന്‍ ടൂറിസം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇടുക്കി
ജില്ലയിലെ വിവിധ വിനോദ സഞ്ചാര
മേഖലകളില്‍ എത്രയും വേഗത്തില്‍
പദ്ധതി ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1239.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മൂലം പ്രതിസന്ധി നേരിടുന്ന
വിനോദസഞ്ചാരമേഖലയുടെ
പുനരുജ്ജീവനത്തിനായി കഴിഞ്ഞ
ബജറ്റിൽ പ്രഖ്യാപിച്ച പാക്കേജ്
പ്രകാരം കൊല്ലം ജില്ലയിൽ
2021-22 സാമ്പത്തിക വർഷത്തിൽ
നടപ്പാക്കിയ പദ്ധതികൾ
എന്തൊക്കെയാണ്; വിശദാംശങ്ങൾ
നൽകുമോ; ഇതിനായി ആകെ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
ഈ
പദ്ധതി പ്രകാരം കുണ്ടറ നിയോജക
മണ്ഡലത്തില്‍ ഏതൊക്കെ
പ്രവൃത്തികളാണ് അനുവദിച്ചത്;
വിശദാംശങ്ങൾ നല്‍കുമോ?
1240.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിൽ ടൂറിസം
വകുപ്പിന് കീഴിൽ ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന പ്രവൃത്തികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
സി )
മണ്ഡലത്തിലെ
വിനോദസഞ്ചാര സാധ്യതകൾ
കണക്കിലെടുത്ത് പദ്ധതികൾ
ആവിഷ്കരിച്ച് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
ഉണ്ടെങ്കിൽ
ഏതെല്ലാം പദ്ധതികളാണെന്നും
അതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(
ഇ )
മണ്ഡലത്തിൽ
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികളുടെ ഭരണാനുമതിയുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
1241.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡും,
പ്രളയാനന്തര പ്രശ്നങ്ങളും
അതിജീവിച്ച് സംസ്ഥാനത്തെ വിനോദ
സഞ്ചാര മേഖല കെെവരിച്ച
നേട്ടങ്ങള്‍ എന്തെല്ലാമാണ്;
ഏതെല്ലാം അവാര്‍ഡുകള്‍
നേടിയെടുക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
"മോസ്റ്റ്
വെല്‍ക്കമിംഗ് റീജിയന്‍"
വിഭാഗത്തില്‍ കേരളം ഒന്നാം
സ്ഥാനം കെെവരിക്കുന്നതിനായി
നടത്തിയ പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
സി )
ഇന്ത്യാടുഡെ
നടത്തിയ "ഹാപ്പിനെസ്
ഇന്‍ഡെക്സില്‍" കേരളം ഒന്നാമത്
എത്തുന്നതിന് ഇടയാക്കിയ
സാഹചര്യങ്ങള്‍
എന്തെല്ലാമായിരുന്നു;
(
ഡി )
അയ്മനം
മാതൃക ഉത്തരവാദിത്ത ടൂറിസം
ഗ്രാമം പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ; ദേശീയ അംഗീകാരം
നേടാന്‍ കഴിഞ്ഞ പദ്ധതി
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
1242.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
പ്രധാന ടൂറിസം പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
തിരുര്‍
നിയോജക മണ്ഡലത്തില്‍ ഏതെങ്കിലും
ടൂറിസം പദ്ധതികള്‍
പരിഗണനയിലുണ്ടോ; വിശദ വിവരം
ലഭ്യമാക്കുമോ?
1243.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെ
തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഡി. പി. ആർ
നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
ചുമതലപ്പെടുത്തിയ ഏജൻസി
ഏതാണെന്ന് അറിയിക്കാമോ?
1244.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗ്രാമ
പ്രദേശങ്ങളില്‍ പുതിയ വിനോദ
സഞ്ചാര സ്ഥലങ്ങള്‍
കണ്ടെത്തുന്നതിനായുള്ള ടൂറിസം
വകുപ്പിന്റെ ചലഞ്ച്
ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1245.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ റസ്പോണ്‍സിബിള്‍
ടൂറിസം മിഷനില്‍
(തിരുവനന്തപുരം) നേരിട്ട്
ലഭിച്ച പുതിയ യൂണിറ്റ്,
ആര്‍ട്ടിസ്റ്റ് (Artiste)
രജിസ്ട്രേഷന്‍ അപേക്ഷകളുടെ
എണ്ണം എത്രയാണ് ;അതില്‍ എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ട് ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ റസ്പോണ്‍സിബിള്‍
ടൂറിസം മിഷനില്‍
(തിരുവനന്തപുരം) നേരിട്ട്
ലഭിച്ച അപേക്ഷകളില്‍ പുതിയ
യൂണിറ്റിന്റെയും ആര്‍ട്ടിസ്റ്റ്
(Artiste) രജിസ്ട്രേഷന്റെയും
തീര്‍പ്പാക്കാത്ത അപേക്ഷകരുടെ
ലിസ്റ്റ് നല്‍കാമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം റസ്പോണ്‍സിബിള്‍ ടൂറിസം
മിഷനില്‍ (തിരുവനന്തപുരം)
നേരിട്ട് ലഭിച്ച എത്ര
അപേക്ഷകളാണ് പുതിയ ഓണ്‍ലൈന്‍
പോര്‍ട്ടലില്‍
ഉള്‍പ്പെടുത്തിയത്;
ഉള്‍പ്പെടുത്തിയ അപേക്ഷകരുടെ
പേര് വിവരങ്ങള്‍ നല്‍കാമോ;
(
ഡി )
റസ്പോണ്‍സിബിള്‍
ടൂറിസം മിഷനില്‍ പുതിയ
യൂണിറ്റ്, ആര്‍ട്ടിസ്റ്റ്
(Artiste) രജിസ്ട്രേഷന്‍
എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍
സംവിധാനം പ്രവര്‍ത്തനം
ആരംഭിച്ചത് എന്ന് മുതലാണ്; ഈ
കാലയളവില്‍ നേരിട്ട് ലഭിച്ച
എത്ര അപേക്ഷകള്‍ ആണ് ഓണ്‍ലൈന്‍
പോര്‍ട്ടലില്‍
ഉള്‍പ്പെടുത്തിയത്?
1246.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തിൽ നടപ്പിലാക്കുന്ന
ടൂറിസം പദ്ധതികൾ എന്തെല്ലാം;
വിശദമാക്കാമോ;
(
ബി )
മണ്ഡലത്തിൽ
നിലവിലുള്ള ടൂറിസം പദ്ധതികളിലെ
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ;
(
സി )
മഞ്ചേരി
ചെരണി പാർക്കിൽ പുതുതായി
പ്രോജക്ടുകൾ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ; ഈ
പാർക്കിൽ നടപ്പിലാക്കുന്ന
പദ്ധതികൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
1247.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡാനന്തരം
ടൂറിസം മേഖലയെ
പുനരുജ്ജീവിപ്പിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
(
ബി )
പ്രാദേശിക
ടൂറിസം ഡെസ്റ്റിനേഷനുകള്‍
കണ്ടെത്തിയുള്ള ടൂറിസം വികസന
പദ്ധതികളുടെ നിര്‍വ്വഹണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; ജില്ലകളില്‍
ഇവയുടെ ക്രോഡീകരണത്തിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
സി )
ടൂറിസവുമായി
ബന്ധപ്പെട്ടുള്ള ഹോം സ്റ്റേ
ഉള്‍പ്പെടെയുള്ള
സംരംഭങ്ങള്‍ക്ക് ലൈസന്‍സ്
ഉള്‍പ്പെടെയുള്ള അനുവാദങ്ങള്‍
ലഭിക്കുവാന്‍ ഒരു സിംഗിൾ വിൻഡോ
സംവിധാനം രൂപപ്പെടുത്തുമോ;
(
ഡി )
ഹൗസ്
ബോട്ട് സര്‍വ്വീസ് പൂര്‍ണമായും
ടൂറിസം വകുപ്പിന്റെ
കീഴിലായതിനാൽ ലൈസന്‍സ്
നല്‍കുന്നതിനും ഹൗസ്
ബോട്ടുകളുടെ
പരിശോധനകള്‍ക്കുമുള്ള അധികാരം
ടൂറിസം വകുപ്പിന്
ഏറ്റെടുക്കുവാന്‍ കഴിയുമോ
എന്നറിയിക്കാമോ?
1248.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
എം മുകേഷ്
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം വിനോദ സഞ്ചാര മേഖലയില്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കോവിഡ്
വ്യാപനം താറുമാറാക്കിയ ടൂറിസം
രംഗത്തെ
കൈപിടിച്ചുയര്‍ത്തുന്നതിനായി
സര്‍ക്കാര്‍ ആവിഷ്കരിച്ചു
നടപ്പിലാക്കുന്ന പരിപാടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
സി )
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള പഴയ
പാലങ്ങള്‍ വിനോദ സഞ്ചാര
കേന്ദ്രങ്ങളായി
പരിവര്‍ത്തനപ്പെടുത്തി
പൊതുജനങ്ങള്‍ക്ക് തുറന്നു
കൊടുക്കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പഞ്ചായത്ത്
തലത്തില്‍ വിനോദ സഞ്ചാര
കേന്ദ്രങ്ങള്‍
വികസിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
1249.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഡി.റ്റി.പി.സി.
എക്സിക്യൂട്ടിവ്
കമ്മിറ്റികളില്‍ ടൂറിസം
ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ്
കൗൺസിലുകളുടെ പരിധിയിൽ
എം.എൽ.എ.മാരെ കൂടി ഉൾപ്പെടുത്തി
പുനസംഘടിപ്പിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കാമോ?
1250.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിനോദ
സഞ്ചാര മേഖലയില്‍ വിദേശ
രാജ്യങ്ങളുമായുള്ള സഹകരണത്തിന്
സംസ്ഥാനം മറ്റു രാജ്യങ്ങളുമായി
ധാരണാ പത്രത്തില്‍ ഒപ്പു
വച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
കോവിഡാനന്തര
ആരോഗ്യ പരിരക്ഷണത്തില്‍
സംസ്ഥാനത്തിലെ ആരോഗ്യ,
ആയുര്‍വ്വേദ ചികിത്സാ രംഗത്തെ
മെച്ചപ്പെട്ട സൗകര്യങ്ങളും
വിദഗ്‍ധ സേവനങ്ങളും മറ്റു
രാജ്യങ്ങള്‍ക്ക് കൂടി
പ്രയോജനപ്പെടുത്തുവാന്‍
സാധിക്കുന്ന രീതിയില്‍ ഈ
രംഗത്തെ മാറ്റുന്നതിനായി ടൂറിസം
വകുപ്പ് പ്രചരണ പരിപാടികള്‍
സംഘടിപ്പിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
സംസ്ഥാനത്തെ
ഒരു കായലോര ഗ്രാമം ലോക പ്രശസ്ത
ടൂറിസം മാഗസിനായ കോണ്ട്
നാസ്റ്റ് ട്രാവലറില്‍ ഇടം നേടിയ
പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ
വില്ലേജ് ടൂറിസത്തിന്
ആഗോളതലത്തില്‍ പ്രചരണം
നടത്തുന്നതിനായി പരിപാടികള്‍
സംഘടിപ്പിക്കുമോ;
(
ഡി )
കേരള
ക്രേവിംഗ്സ് ക്യാംപെയിന്‍
കൂടുതല്‍
വിമാനത്താവളങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുവാനായിട്ടുണ്ടോ;
വിശദമാക്കാമോ?
1251.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന ടൂറിസം പദ്ധതികളുടെ
വിശദവിവരങ്ങള്‍ അറിയിക്കാമോ;
(
ബി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ ചക്കരകണ്ടം
പ്രദേശത്ത് നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്ന ടൂറിസം
പദ്ധതിയുടെ വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
1252.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിനോദസഞ്ചാര
മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള
കൊച്ചി മണ്ഡലത്തിലെ
വിനോദസഞ്ചാര വികസനം
ലക്ഷ്യമിട്ട് കഴിഞ്ഞ
സര്‍ക്കാര്‍ നടത്തിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും അതിനായി എത്ര
തുക ചെലവാക്കി എന്നും
തുടങ്ങിയവയില്‍
പൂര്‍ത്തികരിക്കാനുള്ളവ
ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം മണ്ഡലത്തിലെ
വിനോദസഞ്ചാര മേഖലാ
വികസനത്തിനായി
ലക്ഷ്യമിട്ടിട്ടുള്ള പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇതിനായി
കിഫ്ബി വഴി നടത്താന്‍
ഉദ്ദേശിക്കുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1253.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളിലായി
ഒഴുകുന്ന എട്ട് നദികളെ
കോര്‍ത്തിണക്കി ആവിഷ്കരിച്ച
റിവര്‍ ക്രൂയിസ് ടൂറിസം
പദ്ധതിയുടെ നിലവിലെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്നു വിശദമാക്കാമോ;
(
ബി )
മുഴുപ്പിലങ്ങാട്,
ധര്‍മ്മടം ബീച്ചുകളെ ലോകോത്തര
നിലവാരത്തില്‍ വികസിപ്പിക്കുന്ന
ബീച്ച് ടൂറിസം പദ്ധതിയുടെ
നിലവിലെ പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്നു വിശദമാക്കാമോ;
(
സി )
മുസരീസ്
പൈതൃക പദ്ധതിയുടെ മാതൃകയില്‍
തലശ്ശേരിയിലും ആലപ്പുഴയിലും
ആവിഷ്കരിച്ച രണ്ട് പൈതൃക
സംരക്ഷണ പദ്ധതികളുടെ പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
നിലവില്‍ ഈ പദ്ധതി ഏത്
ഘട്ടത്തിലാണ്; വിശദമാക്കാമോ; ഈ
പദ്ധതി എന്ന്
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു
വിശദമാക്കാമോ?
1254.
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
ഒ . ആർ. കേളു
ശ്രീ.
എ. രാജ
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
സവിശേഷ സംസ്കാരവും പരിസ്ഥിതിയും
കാലാവസ്ഥയും സഞ്ചാരികള്‍ക്ക്
അനുഭവവേദ്യമാക്കിക്കൊണ്ട്
അവയ്ക്ക് ആഘാതം ഏല്പിക്കാതെ
വിനോസഞ്ചാര വ്യവസായം
പ്രോത്സാഹിപ്പിക്കാന്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
വിനോദസഞ്ചാരത്തിന്റെ
സദ്ഫലം എല്ലാവരിലേക്കും എന്ന
ലക്ഷ്യത്തോടെ രൂപം
നല്‍കിയിട്ടുളള സ്ട്രീറ്റ്
പദ്ധതിയെക്കുറിച്ചു
വിശദമാക്കാമോ;
(
സി )
ഉത്തരവാദിത്ത
ടൂറിസത്തിന്റെ മുന്നേറ്റം
ലക്ഷ്യമാക്കി രാജ്യത്ത്
ആദ്യമായി ഹോട്ടലുകള്‍ക്കും
റിസോര്‍ട്ടുകള്‍ക്കും ടൂറിസം
ക്ലാസിഫിക്കേഷന്‍
ആരംഭിച്ചിട്ടുണ്ടോ; ആഭ്യന്തര,
വിദേശ വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുളള ഫാം 2
മലബാര്‍ 500 എന്ന
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ?
1255.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരപ്പനങ്ങാടി
കീരനല്ലൂർ ടൂറിസം പദ്ധതിക്ക്
അനുവദിച്ചിരുന്ന തുക
എത്രയായിരുന്നു; ഈ പദ്ധതിയുടെ
പൂർത്തീകരണത്തിനു നേരിട്ട
തടസ്സങ്ങൾ എന്തെല്ലാമാണ്;
(
ബി )
രണ്ടാംഘട്ട
നിർമ്മാണത്തിന് കഴിഞ്ഞ ബജറ്റിൽ
ഒരു കോടി രൂപ വകയിരുത്തിയിരുന്ന
പ്രസ്തുത പ്രവൃത്തിക്ക്
ഭരണാനുമതി ലഭ്യമാക്കിയോ;
ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ;
ഈ പ്രവൃത്തിക്ക് ബജറ്റിൽ
അനുവദിച്ച തുക പ്രകാരം
ഭരണാനുമതി ലഭ്യമാക്കുന്നതിന്
വകുപ്പ് മന്ത്രിക്കും ടൂറിസം
വകുപ്പ് സെക്രട്ടറിക്കും ടൂറിസം
ഡയറക്ടർക്കും എം.എൽ.എ. നൽകിയ
കത്തിൽ എന്തെല്ലാം നടപടികൾ
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(
സി )
പരപ്പനങ്ങാടി
കീരനല്ലൂർ ടൂറിസം പദ്ധതിയുടെ
പൂർത്തീകരണത്തിൽ തടസ്സം
നിന്നവർക്കെതിരെ എന്തെങ്കിലും
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
1256.
ഡോ.കെ.ടി.ജലീൽ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
എം.വിജിന്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാര്‍ഷിക
ട്രാവലര്‍ റിവ്യൂ അവാര്‍ഡില്‍
മോസ്റ്റ് വെല്‍കമിംഗ് റീജ്യന്‍
വിഭാഗത്തില്‍ കേരള
സംസ്ഥാനത്തിന് ഒന്നാം സ്ഥാനം
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ഏതൊക്കെ
പ്രക്രിയകളിലൂടെയാണ് പ്രസ്തുത
പുരസ്കാര പട്ടിക
തയ്യാറാക്കുന്നത്; പുരസ്കാരം
ലഭ്യമാകുന്നതിന്
അടിസ്ഥാനമാക്കിയ മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
സി )
സംസ്ഥാന
വിനോദസഞ്ചാര മേഖലയിലെ
എന്തെല്ലാം സവിശേഷതകളാണ് ഒന്നാം
സ്ഥാനത്തെത്തുന്നതിന്
സഹായകമായത്; വിശദാംശങ്ങള്‍
നല്‍കാമോ?
1257.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിലെ വേലൂപ്പാടത്ത് കേരള
ഫോറസ്റ്റ് റിസര്‍ച്ച്
സെന്ററിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ്
റിസര്‍ച്ച് സെന്ററിന്റെ 100
ഏക്കറിലധികം വരുന്ന സ്ഥലം
ഇക്കോ ടൂറിസം ഡെസ്റ്റിനേഷന്‍
ആക്കുന്നതിന് സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
ഇതിനായി
ഇക്കോ ടൂറിസം വകുപ്പില്‍, കേരള
വന ഗവേഷണ കേന്ദ്രം സമര്‍പ്പിച്ച
പദ്ധതിയ്ക്ക് അനുമതി
നല്‍കുന്നതിനും ഫണ്ട്
അനുവദിക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(
സി )
വേലൂപ്പാടം
ഫോറസ്റ്റ് റിസര്‍ച്ച്
സെന്റര്‍, ചിമ്മിനി ഡാം
ഉള്‍പ്പടെയുളള മേഖലയിലെ
വിനോദസഞ്ചാര കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തി ഒരു ഇക്കോ
ടൂറിസം പദ്ധതി
നടപ്പാക്കുന്നതിനും ചിമ്മിനി
ഡാം ഗാര്‍ഡന്റെ നവീകരണത്തിനും,
വനംവകുപ്പിന്റെ അനുമതി
ലഭ്യമാക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
1258.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിനോദസഞ്ചാര വികസനത്തിൽ
അബുദാബി-കേരള സഹകരണത്തിന്
ധാരണയായിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം മേഖലയിലെ സഹകരണമാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ആഗോള
വിനോദസഞ്ചാര മേഖലയിൽ
കേരളത്തിന്റെ സ്ഥാനം
മെച്ചപ്പെടുത്തുന്നതിന്
പ്രസ്തുത സഹകരണം
സഹായിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
കേരളത്തിൽ
കൂടുതൽ വിനോദസഞ്ചാരികൾ
എത്തുന്നതിനും കൂടുതൽ വിദേശ
മൂലധനം കേരള ടൂറിസം മേഖലയിൽ
എത്തുന്നതിനും ഇത്
സഹായകമാകുമോയെന്ന്
വിശദമാക്കാമോ?
1259.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധി മൂലം തകര്‍ന്ന
കുട്ടനാടന്‍ കായല്‍ ടൂറിസം
മേഖലയെ സഹായിക്കുവാന്‍ ഒരു
പ്രത്യേക പാക്കേജ്
നടപ്പാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഹൗസ്‌ബോട്ട്
ഉടമകളും തൊഴിലാളികളും നേരിടുന്ന
വലിയ സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1260.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്-19
മഹാമാരിയുടെ ആഘാതം കേരളത്തിന്റെ
വിനോദസഞ്ചാര മേഖലയുടെ വിപരീത
വളര്‍ച്ചയ്ക്ക്
കാരണമായിട്ടുണ്ടോ;വിശദമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
1261.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ടൂറിസം മേഖലയുടെ സമഗ്ര വികസനം
ലക്ഷ്യമിട്ട് സംയുക്ത
സംരംഭങ്ങള്‍ ആവിഷ്കരിച്ചു
നടപ്പാക്കുന്നതിന്റെ ഭാഗമായി
ആരംഭിക്കുന്ന ഫുഡീ വീല്‍സ്
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ സംരംഭകര്‍ എന്ന
നിലയില്‍ കെ.എസ്.ആര്‍.ടി.സി.യും
കെ.ടി.ഡി.സി.യും തമ്മിലുള്ള
വ്യവസ്ഥകള്‍ എന്തെല്ലാമാണ്;
(
സി )
പ്രസ്തുത
പദ്ധതി തുടക്കത്തില്‍
എവിടെയെല്ലാമാണ്
ആരംഭിക്കാനുദ്ദേശിക്കുന്നത്;
പദ്ധതിയുടെ നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(
ഡി )
പരിസ്ഥിതിക്ക്
ഇണങ്ങുന്ന തരത്തില്‍ വിഭാവന
ചെയ്ത പദ്ധതിയുടെ നടത്തിപ്പിലും
ഗുണ-വില നിലവാരത്തിലും ഏകീകരണം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഇ )
ടൂറിസം
മേഖലയിലെ വിവധ സ്ഥാപനങ്ങളുമായി
ചേര്‍ന്ന് ഈ സംരംഭം
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1262.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
വകുപ്പ് 2021-2022 വര്‍ഷം
എത്രകോടി രൂപയുടെ
പദ്ധതികള്‍ക്കാണ് ഭരണാനുമതി
നല്‍കിയത്; വിശദമാക്കാമോ;
(
ബി )
പ്ലാന്‍
ഫണ്ടില്‍ നിന്ന് 2021-2022
സാമ്പത്തിക വര്‍ഷം ഏതെല്ലാം
പദ്ധതികള്‍ക്ക് ഭരണാനുമതി
നല്‍കി; പദ്ധതികളൂടെ വിശദാംശവും
തുകയും നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
1263.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
25.03.2017ല്‍
വിനോദസഞ്ചാര വകുപ്പ് 160/2017
നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം 4.5 കോടി രൂപയ്ക്ക്
ഭരണാനുമതി നല്‍കിയ വെെപ്പിന്‍
മണ്ഡലത്തിലെ ബീച്ച് കോറിഡോര്‍
പദ്ധതി നടപ്പിലാക്കുന്നതില്‍
നേരിടുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വെെപ്പിന്‍
മണ്ഡലത്തിന്റെ വിനോദസഞ്ചാര
സാധ്യതകള്‍ കണക്കിലെടുത്തും
സി.ആര്‍.ഇസഡ്. നിയമപ്രകാരമുളള
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
പ്രസ്തുത പദ്ധതിയില്‍ നിന്ന്
ഒഴിവാക്കിയും ബീച്ച്
കോറിഡോര്‍ പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ പ്രാധാന്യവും
നടപ്പിലാക്കാന്‍ നേരിടുന്ന
കാലതാമസവും കണക്കിലെടുത്ത്
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ
യോഗം വിളിച്ച് ചേര്‍ക്കാന്‍
24.01.2022ന് നിയമസഭാംഗം
നല്‍കിയ കത്തില്‍
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ?
1264.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
വകുപ്പിന്റെ സ്ട്രീറ്റ് ടൂറിസം
പദ്ധതിയെക്കുറിച്ച്
വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ പുനലൂർ മണ്ഡലത്തിലെ
തെന്മലയെ ഉൾപ്പെടുത്തുന്നത്
പരിഗണിക്കുമോ;
(
സി )
പുനലൂർ
മണ്ഡലത്തിലെ തെന്മല, അച്ചൻകോവിൽ
പ്ലാന്റേഷൻ മേഖല
കേന്ദ്രീകരിച്ച് ഒരു
പ്ലാൻറ്റേഷൻ ടൂറിസം പദ്ധതി
നടപ്പിലാക്കുന്നത്
പരിഗണിക്കുമോ?
1265.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രകൃതി
ദുരന്തങ്ങള്‍,കോവിഡ്,ഒമിക്രോണ്‍
തുടങ്ങിയവ മൂലം പിന്നോട്ടുപോയ
വിനോദസഞ്ചാര മേഖലയെ
ഉയര്‍ത്തികൊണ്ടു വരുന്നതിനായി
നടപടിക്രമങ്ങള്‍ ലഘൂകരിച്ച്
വിവിധ ക്ലാസിഫിക്കേഷന്‍
ഓണ്‍ലൈന്‍ ആക്കുന്ന നടപടികളുടെ
പുരോഗതി വെളിപ്പെടുത്താമോ;
(
ബി )
ക്ലാസിഫിക്കേഷന്‍
ഓണ്‍ലൈന്‍ ആക്കുന്നതോടൊപ്പം
ആവശ്യമില്ലാത്ത
സര്‍ട്ടിഫിക്കറ്റുകള്‍
ഒഴിവാക്കി നടപടിക്രമങ്ങള്‍
കൂടുതല്‍ ലഘൂകരിക്കുന്നതിനായി
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ടൂറിസം
വികസനത്തിന്റെ ഭാഗമായി
ആയൂര്‍വേദ സെന്ററുകള്‍
ആരംഭിക്കുന്നതിന്
നിലവിലുണ്ടായിരുന്ന കാലതാമസം
ഒഴിവാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണ്;
(
ഡി )
ഗ്രീന്‍
ഫാംസ് കേരള പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍ തയ്യാറാകുന്ന
സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം
സഹായമാണ് സര്‍ക്കാര്‍
നല്‍കുന്നതെന്ന് അറിയിക്കാമോ?
1266.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നമ്മുടെ
പൈതൃകവും ചരിത്രവും
പരിപോഷിപ്പിച്ചു കൊണ്ട് ടൂറിസം
വികസിപ്പിക്കുക എന്ന
ലക്ഷ്യത്തോടെ ആവിഷ്കരിച്ച
സ്ട്രീറ്റ് പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പദ്ധതി
സംബന്ധിച്ച് പ്രാദേശികമായ
സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം സ്ഥലത്താണ്
ആദ്യഘട്ടത്തില്‍ പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
വൈവിധ്യങ്ങള്‍
ഉള്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്നും ഓരോ
പ്രോജക്ട് എരിയയിലും എത്ര
പദ്ധതികള്‍ വീതമാണ്
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
ഡി )
ഓരോ
പ്രദേശത്തിന്റെയും
സാധ്യതക്കനുസരിച്ച് വനിതാ
സംരംഭകരുടെയും പാര്‍ശ്വവല്‍കൃത
ജനവിഭാഗങ്ങളുടെയും പദ്ധതികള്‍
പരമാവധി ഉള്‍പ്പെടുത്തുന്നതിന്
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
1267.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ടൂറിസത്തിന് ഉത്തേജനം നല്‍കുന്ന
ജലോത്സവങ്ങള്‍ സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
ജലോത്സവങ്ങള്‍ക്കും നല്‍കി
വരുന്ന ഗ്രാന്റ്
വര്‍ധിപ്പിക്കാന്‍ എന്തെല്ലാം
നടപടികള്‍ ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(
സി )
എല്ലാ
ഇനം കളിവള്ളങ്ങള്‍ക്കും
നല്‍കുന്ന ഗ്രാന്റ്
വര്‍ധിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1268.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഫാം ടൂറിസം പദ്ധതി
പരിപോഷിപ്പിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പാലക്കാട്
ജില്ലയിലെ സാംസ്കാരിക ഭക്ഷണ
വൈവിധ്യങ്ങള്‍ ആഭ്യന്തര, വിദേശ
സഞ്ചാരികളെ
പരിചയപ്പെടുത്തുന്നതിനും
അത്തരത്തിലുള്ള ടൂറിസം
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനും
വേണ്ട നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
1269.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
ബജറ്റില്‍ പ്രഖ്യാപിച്ച മലബാര്‍
ലിറ്റററി സര്‍ക്യൂട്ട്
പദ്ധതിയില്‍ നാളിതുവരെ
എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുൻ
ബജറ്റില്‍ പ്രഖ്യാപിച്ച ടൂറിസം
പുനരുജ്ജീവന പാക്കേജിന്റെ
ഭാഗമായി വയനാട് ജില്ലയില്‍
എന്തൊക്കെ പ്രവൃത്തികള്‍
നടപ്പാക്കിയെന്ന് നിയോജക മണ്ഡലം
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ?
1270.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
നിയോജക മണ്ഡലത്തിലെ
പൊന്‍മുടിയില്‍ ടൂറിസം വകുപ്പ്
നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന
ഗസ്റ്റ് ഹൗസിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഗസ്റ്റ് ഹൗസ്
നിര്‍മ്മിക്കുന്നതിന് നല്‍കിയ
ഭരണാനുമതികളുടെ പകര്‍പ്പ്
നല്‍കാമോ?
1271.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള
പയ്യാമ്പലം ബീച്ച് വാക്‌വേ
സൗന്ദര്യവത്കരണം രണ്ടാം ഘട്ട
പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
പ്രവൃത്തി
വളരെ വേഗത്തില്‍
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
1272.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ താമരക്കുളം
വയ്യാങ്കന്‍ചിറ ടൂറിസം
പദ്ധതിയുടെ രണ്ടാംഘട്ട
നിര്‍മ്മാണത്തിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ വളളിക്കുന്നുംചിറ
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കുമോ?
1273.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ ഈരാറ്റിന്‍പുറം
ടൂറിസം പദ്ധതി പ്രദേശത്ത്
ടുറിസം വകുപ്പ് എത്ര കോടിയുടെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചത് എന്ന്
വിശദമാക്കുമോ;
(
ബി )
ഭരണാനുമതി
ലഭിച്ച തുകയില്‍ ഇനി
പൂര്‍ത്തീകരിക്കേണ്ട
പ്രവൃത്തികള്‍ ഏതെല്ലാമെന്നും
അവ പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്നും വിശദമാക്കാമോ;
(
സി )
ഭരണാനുമതി
ലഭിച്ച തുകയില്‍ ഇനി എത്ര തുക
ബാക്കി ഉണ്ടെന്ന് വിശദമാക്കാമോ?
1274.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടക്കേ
മലബാറില്‍ ടൂറിസം സ്പോട്ടായി
അതിവേഗം വികസിക്കുന്ന
വലിയപറമ്പ് ദ്വീപ്
പഞ്ചായത്തിലും കവ്വായി കായലിലെ
സമീപ ദ്വീപുകളിലും ടൂറിസം
പശ്ചാത്തല സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടികളുണ്ടാക്കുമോ;
വിശദമാക്കുമോ?
1275.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
'പില്‍ഗ്രിം
ടൂറിസം ഡെവലപ്മെന്റ് അറ്റ്
ലോകനാര്‍ക്കാവ് ടെമ്പിള്‍'
പ്രവൃത്തിയുടെ കരാര്‍
നടപ്പിലാക്കിയിട്ടുണ്ടോ എന്ന്
വിശദ വിവരങ്ങള്‍ സഹിതം
അറിയിക്കാമോ; പദ്ധതി ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്; പദ്ധതിയുടെ
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേയ്ക്ക്
ആരംഭിച്ചു എന്നത്തേയ്ക്കു
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത് എന്നും
അറിയിക്കാമോ?
1276.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരുവിക്കുഴി
ടൂറിസം പദ്ധതിയുടെ മൂന്നാം
ഘട്ടം തുക അനുവദിക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(
ബി )
ചില്‍ഡ്രന്‍സ്
പാര്‍ക്ക് ഉള്‍പ്പെടെ പൂര്‍ണ
തോതില്‍ സജ്ജമാക്കുന്ന
തരത്തില്‍ അരുവിക്കുഴി ടൂറിസം
പദ്ധതിക്ക് തുക അനുവദിച്ച്
പദ്ധതി എത്രയും വേഗം
പൂര്‍ത്തിയാക്കാന്‍ നടപടി
സ്വീകരിക്കാമോ?
1277.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവല്ല
മണ്ഡലം ഉൾപ്പെടുന്ന അപ്പർ
കുട്ടനാട് മേഖലയിലെ വിനോദ
സഞ്ചാര സാദ്ധ്യതകളെ കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
ഇല്ലെങ്കിൽ
ഇതു സംബന്ധിച്ച് പഠനം
നടത്തുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
1278.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശാസ്താംപാറ
അഡ്വഞ്ചര്‍ അക്കാദമി
ആരംഭിക്കുന്നത് സംബന്ധിച്ച
നടപടിക്രമങ്ങള്‍ എന്തായെന്ന്
വിശദമാക്കാമോ;
(
ബി )
ആയതിന്
വേണ്ടിയുള്ള തുടര്‍ നടപടികള്‍
എന്തൊക്കെയാണെന്നും അഡ്വഞ്ചര്‍
അക്കാദമിയുടെ പ്രവര്‍ത്തനം
എന്നത്തേക്ക്
തുടങ്ങാനാകുമെന്നും
വ്യക്തമാക്കാമോ?
1279.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ ടൂറിസം വകുപ്പ്
ഏറ്റെടുത്ത്
നിര്‍വ്വഹിച്ചുവരുന്ന
പദ്ധതികളുടെ നിലവിലെ പുരോഗതി
വിശദമാക്കാമോ?
1280.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
നിയോജക മണ്ഡലത്തില്‍ കല്ലറ
ഗ്രാമപഞ്ചായത്തിലെ അരുവിപ്പുറം
പില്‍ഗ്രിം ടൂറിസം വികസന പദ്ധതി
സംബന്ധിച്ച് നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി അനുവദിച്ചതു സംബന്ധിച്ച്
ബന്ധപ്പെട്ട ഉത്തരവുകളുടെ
പകര്‍പ്പ് നല്‍കാമോ;
(
സി )
പദ്ധതി
എന്നത്തേയ്ക്കു
പൂര്‍ത്തീകരിക്കാന്‍ കഴിയും
എന്നറിയിക്കാമോ?
1281.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ കൊടിഞ്ഞി ഇരുകുളം
സൗന്ദര്യവൽകരണ പദ്ധതി
നടപ്പിലാക്കുമോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പൂർത്തീകരണവുമായി
ബന്ധപ്പെട്ട് സ്ഥലം എം.എൽ.എ
നൽകിയ കത്ത് പ്രകാരം വകുപ്പ്
മന്ത്രി, ടൂറിസം ഡയറക്ടറോട്
ആവശ്യപ്പെട്ട റിപ്പോർട്ട്
ഡയറക്ടര്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിന്‍മേല്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
പദ്ധതി
എന്നേക്ക്
പൂർത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ?
1282.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആക്കുളം
കായല്‍ പുനരുജ്ജീവന പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
പ്രസ്തുത പ്രോജക്ട് എപ്പോള്‍
ആരംഭിക്കുമെന്നും എപ്പോള്‍
പൂര്‍ത്തിയാക്കി കമ്മീഷന്‍
ചെയ്യുവാന്‍ കഴിയുമെന്നും
പ്രോജക്ടിന്റെ കരാറുകാര്‍
ആരൊക്കെയാണെന്നും വിശദമാക്കാമോ;
(
ബി )
ചരിത്ര
പ്രസിദ്ധ ഗുഹാക്ഷേത്രമായ
മടവൂര്‍പാറയിൽ മടവൂർപാറ ടൂറിസം
പ്രോജക്ട് ഭൂമി
ഏറ്റെടുക്കലിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ; പ്രസ്തുത
നടപടി എന്നത്തേയ്ക്കു
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ;
(
സി )
പ്രസിദ്ധ
തീര്‍ത്ഥാടനകേന്ദ്രമായ
ചെമ്പഴന്തിയിൽ ഗുരുകുലം
അമിനിറ്റി
സെന്ററിനോടനുബന്ധിച്ചുള്ള
ഡിജിറ്റല്‍ മ്യൂസിയത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ; പ്രസ്തുത
പ്രോജക്ട് എന്നത്തേയ്ക്കു
കമ്മീഷന്‍ ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
കോവളം-ബേക്കല്‍
ജലപാതയുടെ ഭാഗമായ പാര്‍വ്വതി
പുത്തനാര്‍ ടൂറിസം
പദ്ധതിയെക്കുറിച്ചു
വിശദമാക്കാമോ;
(
ഇ )
ആക്കുളം
ടൂറിസ്റ്റ് വില്ലേജ്
പൂര്‍ണ്ണതോതില്‍ എപ്പോള്‍
പ്രവര്‍ത്തനം ആരംഭിക്കുവാന്‍
കഴിയുമെന്ന് വിശദമാക്കാമോ?
1283.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ ചൂലന്നൂര്‍ മയില്‍
സങ്കേതം വിനോദസഞ്ചാര
കേന്ദ്രമാക്കി
വികസിപ്പിക്കുന്നത് സംബന്ധിച്ച്
പഠനം നടത്തുകയോ പദ്ധതി
തയ്യാറാക്കുകയോ ചെയ്തിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മയില്‍ സങ്കേതം ടൂറിസം
കേന്ദ്രമാക്കി
വികസിപ്പിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
1284.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റാന്നിയിൽ
അനുവദിച്ച ഫുഡ് ക്രാഫ്റ്റ്
ഇൻസ്റ്റിറ്റ്യൂട്ടിന്റെ
പ്രവർത്തനം ആരംഭിക്കാൻ
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
(
ബി )
ഫുഡ്
ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്
ആരംഭിക്കാൻ എന്തെങ്കിലും തടസ്സം
ഉണ്ടോ; ഉണ്ടെങ്കിൽ ആയത്
പരിഹരിക്കാൻ എന്ത് നടപടി
സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(
സി )
ഫുഡ്
ക്രാഫ്റ്റ്
ഇൻസ്റ്റിറ്റ്യൂട്ടിന്റെ
പ്രവർത്തനം എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
1285.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-2021
കാലയളവിൽ ക്ലിഫ് ഹൗസിലെ നീന്തൽ
കുളത്തിന്റെ നവീകരണത്തിനായി
വിനോദസഞ്ചാര വകുപ്പ് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ
പ്രവൃത്തികൾക്കാണ് തുക
ചെലവഴിച്ചതെന്നും ഓരോ
പ്രവൃത്തിക്കും ചെലവായ തുകയും
ഇനം തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ ടെണ്ടർ
നടപടികളിലൂടെയാണോ നൽകിയതെന്ന്
അറിയിക്കാമോ?
1286.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക്
കാര്യമായ പങ്ക് വഹിച്ചിരുന്ന
ടൂര്‍ ഓപ്പറേറ്റര്‍മാര്‍
കോവിഡ് വ്യാപനത്തോടെ കടുത്ത
പ്രതിസന്ധി നേരിടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മേഖലയുടെ തിരിച്ചുവരവിന്
കളമൊരുക്കുന്നതിലും അവരുടെ
അക്രഡിറ്റേഷന്‍ നടപടികള്‍
ലഘൂകരിക്കുന്നതിനും എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
ടൂര്‍
ഓപ്പറേറ്റര്‍മാര്‍, ടൂര്‍ ആന്റ്
ട്രാവല്‍ സ്ഥാപനങ്ങള്‍
എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിനും അവരെ
സഹായിക്കുന്നതിനും എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|