റോഡ്
ഗതാഗത മേഖല അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങളും വെല്ലുവിളികളും
1758.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.കെ. ശശി
,,
സജി ചെറിയാന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് ഗതാഗത മേഖല
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങളും
വെല്ലുവിളികളും
എന്തെല്ലാമാണെന്നും അവ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
ഗതാഗത ബാഹുല്യം
നേരിടുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഗതാഗത
പശ്ചാത്തലമേഖലയുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
പൊതുമരാമത്ത് വകുപ്പ്,
റെയില്‍വേ, ഉള്‍നാടന്‍
ജലഗതാഗത അതോറിറ്റി,
വിമാനത്താവളങ്ങള്‍
തുടങ്ങിയവയുടെ ഏകോപനം
ആവശ്യമായതിനാല്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വാഹന
രജിസ്ട്രേഷനുകൾക്ക്
ഉണ്ടാകുന്ന കാലതാമസം
പരിഹരിക്കുവാന്‍ നടപടി
1759.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹന
രജിസ്ട്രേഷന്
നടപടിക്രമങ്ങള്‍
വേഗത്തിലാക്കുന്നതിനായി
തയ്യാറാക്കിയ പരിവാഹന്‍
സോഫ്റ്റ്വെയര്
നിലവില്‍ വന്നശേഷം
രജിസ്ട്രേഷനുകള്‍ക്ക്
അസാധാരണമായ കാലതാമസം
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവിലുണ്ടായിരുന്ന
വ്യവസ്ഥകളില്‍ നിന്നും
വ്യത്യസ്തമായി ഇപ്പോള്‍
താല്കാലിക
രജിസ്ട്രേഷനും സ്ഥിരം
രജിസ്ട്രേഷനും ഒരേ
ട്രാന്‍സ്പോര്‍ട്ട്
ഓഫീസില്‍ തന്നെ
ചെയ്യണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പുതുക്കിയ
വ്യവസ്ഥകള്‍ കാരണം വാഹന
രജിസ്ട്രേഷന്
ഡീലര്‍മാരും വാഹന
ഉപഭോക്താക്കളും
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അന്തർ
സംസ്ഥാന യാത്രാദുരിതം
പരിഹരിക്കുന്നതിന് നടപടി
1760.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളിലേക്ക്
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യബസ്സുകള്‍
സ്വീകരിക്കുന്ന
നീതിരഹിതമായ നിലപാടില്‍
യാത്രക്കാര്‍ക്കുണ്ടാകുന്ന
ദുരിതം പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
അന്യസംസ്ഥാനങ്ങളിലേക്കുള്ള
യാത്രാദുരിതം
പരിഹരിക്കുന്നതിന്
കൂടുതല്‍ ബസ്സുകള്‍
വാടകക്കെടുത്ത്
സര്‍വ്വീസ് നടത്തുമെന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
പ്രയോഗത്തില്‍
വന്നിട്ടുണ്ടോ;
വിശദമാക്കാമോ?
അന്തർ
സംസ്ഥാന യാത്രാപ്രശ്നം
1761.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കല്ലട
ബസ് സര്‍വ്വീസിലെ
ജീവനക്കാര്‍ ഒരു
യാത്രക്കാരനെ
മര്‍ദ്ദിച്ചതുമായി
ബന്ധപ്പെട്ട്
ഉളവായിട്ടുള്ള
യാത്രാപ്രശ്നം
പരിഹരിക്കുവാന്‍
കെ.എസ്.ആർ.ടി.സി.
നടത്തിയ ഇടപെടല്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
അനധികൃത
ബസ് സര്‍വ്വീസുകളുടെ
നിയന്ത്രണം
1762.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോണ്ട്രാക്റ്റ്
ക്യാരേജ് വ്യവസ്ഥയില്‍
സര്‍വ്വീസ്
നടത്തുന്നതിന് അനുമതി
നേടിയെടുക്കുന്ന
സ്വകാര്യ ബസുകള്‍
സ്റ്റേജ് ക്യാരേജ്
സമ്പ്രദായത്തില്‍
സര്‍വ്വീസ് നടത്തുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്
കെ.എസ്.ആര്.ടി.സി.
പോലുള്ള
പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക്
വരുത്തുന്ന നഷ്ടം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
ബസുകളിൽ യാതൊരു
മാനദണ്ഡവുമില്ലാതെ
ചാര്‍ജ് ഈടാക്കുന്നതും
അകാരണമായി യാത്രക്കാരെ
മര്‍ദ്ദിക്കുന്നതുമായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം സര്‍വ്വീസുകളെ
നിയന്ത്രിക്കാന്‍
എന്തൊക്കെ നിയമനടപടി
സ്വീകരിക്കും; വിശദാംശം
നല്‍കുമോ?
അന്തര്‍
സംസ്ഥാന സ്വകാര്യ ബസ്സുകളുടെ
നിയമലംഘനങ്ങള്‍
1763.
ശ്രീ.അന്‍വര്‍
സാദത്ത്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കല്ലട
ബസ് യാത്രക്കാര്‍ക്ക്
മർദ്ദനമേറ്റ
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
അംഗീകൃത ടിക്കറ്റ്
ബുക്കിംഗ്
കേന്ദ്രങ്ങള്‍
(എല്‍.എ.പി.റ്റി.)ക്ക്
പ്രവര്‍ത്തന
മാനദണ്ഡങ്ങള്‍ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ 500
മീറ്റര്‍ പരിധിയില്‍
സ്വകാര്യ മേഖലയ്ക്ക്
ബുക്കിംഗ് കൗണ്ടറും
വിശ്രമകേന്ദ്രങ്ങളും
നിയമപരമായി
അനുവദിക്കുന്നത്
സ്വകാര്യ ലോബി
മുതലെടുക്കുമെന്ന
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ
സംഘടനകളുടെ ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
പരിഹരിക്കുന്നതിനുവേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അന്തര്‍
സംസ്ഥാന സ്വകാര്യ
ബസ്സുകളുടെ
നിയമലംഘനങ്ങള്‍ക്കെതിരെ
2019 ഏപ്രില്‍
മാസത്തിന് ശേഷം എത്ര
കേസുകള്‍
രജിസ്റ്റർചെയ്തു; പിഴ
ഇനത്തില്‍ എത്ര തുക
ഈടാക്കിയെന്ന്
അറിയിക്കാമോ?
സ്കൂള്‍
വാഹനങ്ങളുടെ സുരക്ഷ
1764.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സ്കൂള്‍
വാഹനങ്ങളുടെ സുരക്ഷ
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍
വാഹനങ്ങളിലെ സുരക്ഷാസംവിധാനം
1765.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വാഹനങ്ങളിൽ
സുരക്ഷാസംവിധാനം
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്കൂള്‍
ബസ്സുകളില്‍
ജി.പി.എസ്.സംവിധാനം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(സി)
ബസ്സുകളില്‍
വേഗപ്പൂട്ട്
ഘടിപ്പിക്കുന്നതിനും
ഡ്രൈവര്‍മാര്‍ക്ക്
ബോധവല്‍ക്കരണം
നടത്തുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സ്വകാര്യ
ബസ് കമ്പനികളെ
നിയന്ത്രിക്കുന്നതിന് നടപടി
1766.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയമം ലംഘിച്ചും നികുതി
വെട്ടിച്ചും ദീര്‍ഘദൂര
സര്‍വ്വീസുകള്‍
കെെയ്യടക്കിയിരുന്ന
കല്ലട പോലുളള സ്വകാര്യ
ബസ് കമ്പനികള്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
സ്വകാര്യ
സര്‍വ്വീസുകള്‍
നടത്തുന്നവരില്‍
നിന്നും
യാത്രക്കാര്‍ക്ക്
നേരിടേണ്ടി വരുന്ന
ചൂഷണവും പീഡനവും
തടയുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(സി)
യാത്രക്കാരെ
അമിതമായി ചൂഷണം
ചെയ്യുന്ന സ്വകാര്യ ബസ്
കമ്പനികളെ
നിയന്ത്രിച്ചുകൊണ്ട്
കെ.എസ്.ആര്.ടി.സി.
കൂടുതല്‍ ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
സംവിധാനം ഒരുക്കുമോ;
വിശദവിവരം
അറിയിക്കുമോ?
മലബാറിലെ
പൊതു ഗതാഗതസംവിധാനം
1767.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതു
ഗതാഗതസംവിധാനങ്ങളുടെ
അപര്യാപ്തത മൂലം
മലബാറിലെ യാത്രക്കാര്‍
അനുഭവിക്കുന്ന
ദുരിതങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
ബസുകളുടെ
ചൂഷണത്തില്‍നിന്നും
യാത്രക്കാര്‍ക്ക്
സംരക്ഷണം
നല്‍കുന്നതിനും
അന്തര്‍സംസ്ഥാന
സ്വകാര്യബസ്
സര്‍വ്വീസുകള്‍
നിയന്ത്രിക്കുന്നതിനും
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(സി)
മലബാറില്‍
പൊതുഗതാഗത സംവിധാനം
മെച്ചപ്പെടുത്തുവാന്‍
കൂടുതല്‍
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസുകള്‍
ആരംഭിക്കുമോ;
വ്യക്തമാക്കുമോ?
ഗ്ലോബല്‍
പൊസിഷനിംഗ് സിസ്റ്റം
1768.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗ്ലോബല്‍
പൊസിഷനിംഗ് സിസ്റ്റം
(ജി.പി.എസ്.)
ഘടിപ്പിക്കാത്ത സ്കൂള്‍
വാഹനങ്ങള്‍ക്കും
ടാക്സികള്‍ക്കും
ഫിറ്റ്നസ്
നല്‍കില്ലെന്ന
മോട്ടോര്‍ വാഹന
വകുപ്പിന്റെ ഉത്തരവ്
നടപ്പാക്കുന്നതില്‍
സമയം ദീര്‍ഘിപ്പിച്ച്
നല്‍കുമോ;
(ബി)
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
ജി.പി.എസ്.,
പൊതുവിപണിയില്‍
ആവശ്യത്തിന്
ലഭ്യമല്ലാത്തതിനാലും
ഘടിപ്പിച്ചവ മോട്ടോര്‍
വാഹന വകുപ്പില്‍ ലിങ്ക്
ചെയ്യുന്നില്ലെന്ന
വ്യാപക
പരാതിയുള്ളതിനാലും വാഹന
ഉടമയുടെ
സത്യപ്രസ്താവനയുടെ
അടിസ്ഥാനത്തില്‍
ഫിറ്റ്നസ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
അധ്യയന
വര്‍ഷാരംഭമായതിനാല്‍
ഇത് സംബന്ധിച്ച
നിര്‍ദ്ദേശം
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നല്കുവാന് സത്വരനടപടി
സ്വീകരിക്കുമോ;
(ഡി)
ജി.പി.എസ്.ഘടിപ്പിക്കുന്നതില്‍
നിന്നും കാലപ്പഴക്കം
ചെന്ന ടാക്സികളെ
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സ്വകാര്യ
വാഹനങ്ങളില്‍ ഔദ്യോഗിക മുദ്ര
പതിക്കുന്ന നടപടി
1769.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
വാഹനങ്ങളില്‍ ഔദ്യോഗിക
പദവികളും മുദ്രകളും
രേഖപ്പെടുത്തി
സഞ്ചരിക്കുന്നതിന്
ആര്‍ക്കെല്ലാമാണ്
അധികാരം
നല്‍കിയിട്ടുള്ളതെന്ന്
വകുപ്പുകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇന്‍ഡ്യന്‍
സൈന്യത്തിന്റെ
ചിഹ്നങ്ങള്‍
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍ മുദ്രകളും
വകുപ്പുകളുടെ മുദ്രകളും
സ്വകാര്യവാഹനങ്ങളില്‍
അനധികൃതമായി
പ്രദര്‍ശിപ്പിച്ച്
വാഹനം ഉപയോഗിക്കുന്ന
പ്രവണത വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
അനധികൃത മുദ്രകള്‍
പതിപ്പിച്ച് വാഹനം
ഉപയോഗിക്കുന്നവര്‍ക്കെതിരെ
കര്‍ശന നിയമനടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഓപ്പറേഷന്
നൈറ്റ് റൈഡേഴ്സ്
1770.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിയമം
ലംഘിച്ച് സര്‍വ്വീസ്
നടത്തുന്ന സ്വകാര്യ
അന്തര്‍സംസ്ഥാന
ബസ്സുകളെ
പരിശോധിക്കാന്‍ ഗതാഗത
വകുപ്പ് രൂപം നല്കിയ
ഓപ്പറേഷന് നൈറ്റ്
റൈഡേഴ്സ്-ന്റെ
പരിശോധനയില്‍ എത്ര
ബസ്സുകളില്‍ നിന്നും
എത്ര തുക പിഴയിനത്തില്‍
ഈടാക്കിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരത്തില്‍
പിടികൂടിയ ചില
വാഹനങ്ങള്‍ പിഴ
അടയ്ക്കാന്‍
വിസമ്മതിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ബസ്സുകളുടെ പെര്‍മിറ്റ്
റദ്ദാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
അന്ത്രസംസ്ഥാന
സ്വകാര്യ ബസ്സുകള്‍ക്ക്
വേഗപ്പൂട്ടും ജി.പി
.എസും
നിര്‍ബന്ധമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എന്നുമുതലെന്ന്
അറിയിക്കാമോ;
(ഡി)
ഇവയിലൂടെയുള്ള
ചരക്കുനീക്കം
കര്‍ശനമായി തടയാന്‍
ഗതാഗത വകപ്പ് എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ;
(ഇ)
ഇത്തരം
ബസ്സുകളില്‍ അമിത
നിരക്ക് ഈടാക്കുന്നത്
തടയാന്‍ എന്തുനടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അനധികൃതമായി
ഓടുന്ന സ്വകാര്യ ബസ്സുകള്‍
1771.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനുള്ളില്‍
വിവിധ നഗരങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
അനധികൃതമായി ഓടുന്ന
സ്വകാര്യ ബസ്സുകളെ
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേൽ
മോട്ടോർ വാഹന വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇപ്രകാരം
സര്‍വ്വീസ് നടത്തുന്ന
ബസ്സുകള്‍
കെ.എസ്.ആര്.ടി.സി.ക്ക്
നഷ്ടമുണ്ടാക്കുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാൻ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍
ജി.പി.എസ്. സംവിധാനം
1772.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി. വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
സുരക്ഷിത യാത്ര
ഉറപ്പാക്കുന്നതിനുവേണ്ടി
എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെയും
വാഹനങ്ങളില്‍
ജി.പി.എസ്. സംവിധാനം
സ്ഥാപിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച
സുരക്ഷാമിത്ര ഈ
വിദ്യാഭ്യാസ വര്‍ഷം
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
വാഹനങ്ങളുടെ
കാര്യക്ഷമതാപരിശോധന
പൂർത്തിയായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വാഹനങ്ങളില്‍
ജി.പി.എസ്. ഘടിപ്പിക്കാന്‍
പദ്ധതി
1773.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ തരം വാഹനങ്ങളില്‍
ജി.പി.എസ്.
ഘടിപ്പിക്കുന്ന
പദ്ധതിയെക്കുറിച്ചുള്ള
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കണമെന്നാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതുകൊണ്ടുള്ള
പ്രയോജനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
അന്തര്‍സംസ്ഥാന
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യ ബസ്സുകള്‍
1774.
ശ്രീ.വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാേണ്ട്രാക്ട്
ക്യാരേജ് വ്യവസ്ഥയില്‍
അന്തര്‍സംസ്ഥാന
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യ ബസ്സുകള്‍
യാത്രക്കാരില്‍ നിന്നും
അമിത നിരക്ക്
ഇൗടാക്കുന്നതായും
അവരാേട് വളരെ മാേശമായി
പെരുമാറുന്നതായുമുള്ള
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം സര്‍വ്വീസുകള്‍
നടത്തുന്നവരെ
നിയന്ത്രിക്കുന്നതിനുള്ള
സംവിധാനം
എന്താെക്കെയാണ്; അവ
ഫലപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
സര്‍വ്വീസ്
നടത്തുന്നവരുടെ കുത്തക
അവസാനിപ്പിക്കുന്നതിന്
ബംഗളൂരു
ഉള്‍പ്പെടെയുള്ള
അയല്‍സംസ്ഥാന
നഗരങ്ങളിലേക്ക്
സര്‍വ്വീസ്
നടത്തുന്നതിനായി
മള്‍ട്ടി ആക്സില്‍
ബസുകള്‍ വാടകയ്ക്ക്
എടുക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
തീരുമാനിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
അന്തര്‍സംസ്ഥാന
ബസുകളുടെ നികുതി കുടിശ്ശിക
1775.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
ബസ്
ഓപ്പറേറ്റര്‍മാരില്‍
നിന്നും നികുതി
കുടിശ്ശിക ഇനത്തില്‍
വന്‍തുക
പിരിഞ്ഞുകിട്ടുവാനുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതുസംബന്ധിച്ച്
സര്‍ക്കാരിന് അനുകൂലമായ
കോടതി വിധി
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ കോടതി വിധി
അനുകൂലമായിട്ടും
കുടിശ്ശിക
പിരിച്ചെടുക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
നികുതി
കുടിശ്ശിക
അടയ്ക്കുവാന്‍
ആവശ്യപ്പെട്ട്
മോട്ടോര്‍ വാഹന വകുപ്പ്
ബസ് ഉടമകള്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ കഴിഞ്ഞ
ഒരു മാസത്തിനുള്ളില്‍
എത്ര തുക
പിരിച്ചെടുക്കുവാന്‍
സാധിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
അന്തര്‍സംസ്ഥാന
സ്വകാര്യ ബസ്സ്
സര്‍വ്വീസുകള്‍
1776.
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അനധികൃത
അന്തര്‍സംസ്ഥാന
സ്വകാര്യ ബസ്സ്
സര്‍വ്വീസുകളെ
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
ഇതിനകം
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
വിവിധ
നിയമലംഘനങ്ങൾ
കണ്ടുപിടിക്കപ്പെട്ടതിനെത്തുടര്‍ന്ന്
ഇവരില്‍ നിന്ന് പിഴ
ചുമത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
ഇത്തരം
സര്‍വ്വീസുകളില്‍
നിന്നും 2015 മുതലുള്ള
നികുതി കുടിശ്ശിക
പിരിച്ചെടുക്കാനുണ്ടോ;
ഇവ ഈടാക്കുന്നതിന്
എന്തുനടപടി
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ?
അന്തര്‍സംസ്ഥാന
സ്വകാര്യ ബസ്സുകള്‍ക്കെതിരെ
നടപടി
1777.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോണ്‍ട്രാക്ട്
കാര്യേജ് അനുമതി
മാത്രമുള്ള
അന്തര്‍സംസ്ഥാന
സ്വകാര്യ ബസ്സുകള്‍
ഗതാഗത നിയമങ്ങള്‍
ലംഘിച്ചുകൊണ്ട്
സംസ്ഥാനത്ത് സ്റ്റേജ്
കാര്യേജ് സര്‍വ്വീസ്
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
പിടിക്കപ്പെടുന്ന
ബസ്സുകള്‍ക്ക്
ഈടാക്കുന്ന പിഴയുടെയും
ഇത് സംബന്ധിച്ച്
എടുക്കുന്ന
കേസുകളുടെയും
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഗതാഗത
വകുപ്പിന്റെ പരിശോധനയും
പിഴയീടാക്കലും
നടക്കുമ്പോഴും
നിയമലംഘനം നിര്‍ബാധം
തുടരുന്നതുമൂലം
അന്തര്‍സംസ്ഥാന
യാത്രക്കാര്‍ക്ക്
കൂടുതല്‍ ടിക്കറ്റ്
ചാര്‍ജ്ജ് നല്‍കേണ്ടി
വരുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഒന്നിലേറെ
തവണ ഗതാഗത
നിയമലംഘനത്തിന്
പിടിക്കപ്പെടുന്ന
ബസ്സുകള്‍
സര്‍ക്കാരിലേക്ക്
കണ്ടുകെട്ടുന്നതിനും
വേണ്ടി വന്നാല്‍
കെ.എസ്.ആര്.ടി.സി.
യുടെ ആവശ്യത്തിനായി
ഉപയോഗിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഇ)
ബദല്‍
സംവിധാനം ഒരുക്കാനുള്ള
കാലതാമസം പരിഹരിച്ച്
നിയമം ലംഘിച്ച് ഓടുന്ന
ബസ്സുകളെ നിരത്തില്‍
നിന്ന്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
1778.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തർ
സംസ്ഥാന സര്‍വ്വീസ്
നടത്തുന്ന സ്വകാര്യ
ബസ്സുടമകളുടെയും
ജീവനക്കാരുടെയും
യാത്രക്കാരുടെ മേലുള്ള
ഗുണ്ടാവിളയാട്ടത്തിനുളള
സാഹചര്യം പൊതുമേഖലയിലെ
ദീർഘദൂര
യാത്രാസൗകര്യക്കുറവ്
മൂലം
ഉളവായിട്ടുള്ളതാണെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
അന്തർ
സംസ്ഥാന സര്‍വ്വീസ്
നടത്തുന്ന ഇത്തരക്കാരെ
നിയന്ത്രിക്കാന്‍
നിലവിലെ നിയമം
പര്യാപ്തമല്ലെന്ന്
കരുതുന്നുണ്ടോ;
(സി)
അല്ലെങ്കില്‍
നിലവിലുള്ള നിയമപ്രകാരം
ഇവരെ നിയന്ത്രിക്കാന്‍
കഴിയാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
സംവിധാനങ്ങള്‍
ഉപയോഗപ്പെടുത്തി
കെ.എസ്.ആര്.ടി.സി. യെ
മാത്രം അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍ക്ക്
പ്രാപ്തമാക്കാന്‍
എന്തുകൊണ്ട്
തയ്യാറാകുന്നില്ലെന്ന്
വ്യക്തമാക്കുമോ?
അന്തര്‍സംസ്ഥാന
സ്വകാര്യബസുകള്‍ക്കെതിരെ
സ്വീകരിച്ച നടപടി
1779.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അനുമതി
ഇല്ലാതെ അന്തര്‍സംസ്ഥാന
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യബസുകള്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര ബസ്
ഉടമകള്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ;
(സി)
അനുമതി
ഇല്ലാതെയും പെര്‍മിറ്റ്
ഇല്ലാതെയും സര്‍വ്വീസ്
നടത്തിയ വകയില്‍ പിഴ
ഇനത്തില്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
വിദ്യാര്‍ത്ഥികളുടെ
കണ്സഷന്
1780.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
കണ്സഷന് വിതരണവുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്.ടി.സി.
യുടെ 18/07/2017 ലെ
67/393/2017
തീരുമാനപ്രകാരം
വിദ്യാര്‍ത്ഥികളില്‍
നിന്ന് അധിക പണപ്പിരിവ്
നടത്തുന്നതിന്
സര്‍ക്കാര്‍ അനുമതി
ആവശ്യമാണോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; എങ്കില്‍
അത് ലഭ്യമാക്കാതെ
പൊതുജനങ്ങളില്‍ നിന്ന്
കണ്സഷന് വിതരണ
ഇനത്തില്‍ അധിക തുക
പിരിച്ചെടുത്തത്
നീതിയുക്തമാണോയെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍സര്‍ക്കാര്‍
സംസ്ഥാനത്തെ പ്ലസ് ടു
തലം വരെയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയിരുന്ന
യാത്രാസൗജന്യത്തില്‍ ഈ
സര്‍ക്കാര്‍ മാറ്റം
വരുത്തിയിട്ടില്ല എന്ന്
നിയമസഭയെ
അറിയിച്ചിട്ടുള്ളതിന്
വിരുദ്ധമായി
അനുമതിയില്ലാതെ
വര്‍ദ്ധിപ്പിച്ച തുക
പിരിച്ചെടുത്തതെപ്രകാരമാണ്;
വ്യക്തമാക്കുമോ;
(സി)
ഇതിന്
വിരുദ്ധമായി
തലസ്ഥാനത്തെ സിറ്റി
ഡിപ്പോയില്‍ 01-01-2018
മുതല്‍ 30-06-2018 വരെ
യാത്ര കണ്സഷന്
കിട്ടുന്നതിനുള്ള 34
അപേക്ഷകളിന്മേല് നൂറ്
രൂപയും ചില
അവസരങ്ങളില്‍ ഇതിന്റെ
അഞ്ചിരട്ടിവരെയും
പിരിച്ചെടുത്തത്
ഗൗരവമായി കാണുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതേക്കുറിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടെങ്കില്‍
വിശദവിവരം നല്‍കുമോ;
ഇല്ലെങ്കില്‍
അന്വേഷിക്കാതിരിക്കാനുളള
കാരണം അറിയിക്കാമോ;
(ഇ)
പ്രസ്തുത
34 അപേക്ഷകളിന്മേല്
ഓരോന്നിലും എത്ര തുക
വീതം
പിരിച്ചെടുത്തുവെന്നും
സ്വന്തം ഇഷ്ടപ്രകാരം
ഇത്തരത്തില്‍
സര്‍ക്കാരിനെ
ധിക്കരിച്ച് പിരിവ്
നടത്തിയതിന്
ഉത്തരവാദിയായ
ഉദ്യോഗസ്ഥര്‍
ആരൊക്കെയെന്നും
വെളിപ്പെടുത്തുമോ;
(എഫ്)
അവര്‍ക്കെതിരെ
നാളിതുവരെ എന്തെങ്കിലും
നടപടി
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്നേക്ക്
ഏതെല്ലാം തലത്തില്‍
എന്നതിന്റെ വിശദവിവരം
ലഭ്യമാക്കുമോ?
വ്യാജരജിസ്ട്രേഷന്‍
കേസ്സുകളുമായി ബന്ധപ്പെട്ട്
ഈടാക്കിയ തുക
1781.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വാഹനങ്ങളുടെ
വ്യാജരജിസ്ട്രേഷന്‍
കേസ്സുകളുമായി
ബന്ധപ്പെട്ട് വാഹന
ഉടമകളില്‍ നിന്നും എത്ര
കോടി രൂപ
പിരിച്ചെടുത്തിട്ടുണ്ട്;
ശേഷിക്കുന്നതെത്ര
തുകയാണ്; വിശദവിവരം
നല്‍കുമോ;
റോഡ്
സുരക്ഷാ ഫണ്ട്
1782.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റോഡ് സുരക്ഷാ
ഫണ്ട് ഉപയോഗിച്ച്
തിരുവനന്തപുരം
ജില്ലയില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം ന്ലകുമോ;
(ബി)
റോഡ്
സുരക്ഷാ ഫണ്ടില്‍
നിന്ന് ഏതെല്ലാം
പ്രവൃത്തികൾക്കാണ് തുക
അനുവദിക്കുന്നതെന്നും
ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ?
നിയമം
ലംഘിച്ച് കൊണ്ട് വാഹനങ്ങള്‍
ഓടിക്കുന്ന ശെെലി
1783.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അമിതവേഗതയിലും
നിയമലംഘനം നടത്തിയും
വാഹനങ്ങള്‍ ഓടിക്കുന്ന
ശെെലി വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
നിയമലംഘനം
നടത്തി
വാഹനമാേടിച്ചതിന് 2019
വര്‍ഷത്തില്‍ എത്ര
വാഹനങ്ങള്‍ക്കാണ്
കാേഴിക്കാേട്
ജില്ലയില്‍ പിഴ
ചുമത്തിയിരിക്കുന്നതെന്നറിയിക്കാമാേ;
(സി)
റാേഡപകടം
കുറയ്ക്കാനും
നിരത്തുകളിലെ
കുറ്റകൃത്യം തടയാനുമായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ?
ദേശീയ
പാതകളിലെ ബ്ലാക്ക്
സ്പോട്ടുകള്‍
1784.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഗതാഗത മന്ത്രാലയം
നിഷ്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡപ്രകാരം
സംസ്ഥാനത്തെ ദേശീയ
പാതകളില്‍ എത്ര
ബ്ലാക്ക് സ്പോട്ടുകളാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അവ
എവിടെയെല്ലാമാണെന്നും
ബ്ലാക്ക് സ്പോട്ടുകള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
പുതുതലമുറ
ബൈക്കുകള്‍ റോഡിലുണ്ടാക്കുന്ന
അപകടങ്ങള്‍
1785.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതുതലമുറ
ബൈക്കുകള്‍
റോഡിലുണ്ടാക്കുന്ന
അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
വാഹനങ്ങളുടെ വില്‍പ്പന
സംസ്ഥാനത്ത്
നിരോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
സാധാരണ
മോട്ടോര്‍ ബൈക്കുകള്‍
രൂപമാറ്റം വരുത്തി
കാതടപ്പിക്കുന്ന
ശബ്ദത്തില്‍ റോഡിലൂടെ
പായുന്നതും
റൈഡിംഗിനിടയില്
വെടിപൊട്ടുന്ന ശബ്ദം
പുറപ്പെടുവിക്കുന്നതും
കര്‍ശനമായി
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ ?
ബസ്സുകളില്‍
ഡ്രൈവര്‍ നിയന്ത്രിതവാതിലുകൾ
സ്ഥാപിക്കല്‍
1786.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ബസ്സുകള്‍
ഉള്‍പ്പെടെയുള്ള
പൊതുഗതാഗത
വാഹനങ്ങള്‍ക്ക്
ഡ്രൈവര്‍
നിയന്ത്രിക്കുന്ന
വാതിലുകള്‍
സ്ഥാപിക്കണമെന്ന
നിര്‍ദ്ദേശം
പാലിക്കപ്പെടുന്നില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം
പാലിക്കാത്തതിന്റെ
ഫലമായി കഴിഞ്ഞ പത്ത്
വര്‍ഷത്തിനിടയില്‍
ബസ്സിന്റെ വാതിലിലൂടെ
വീണ് എത്ര പേര്
മരണപ്പെട്ടുവെന്നും
എത്രപേര്‍ക്ക്
പരിക്കുപറ്റി എന്നും
വെളിപ്പെടുത്തുമോ;
(സി)
ഇത്തരത്തില്‍
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക്
ധനസഹായമായി
ഗതാഗതവകുപ്പ് എത്ര തുക
നല്‍കിയെന്നും
പരിക്കുപറ്റിയവര്‍ക്ക്
എന്തൊക്കെ സഹായം
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ഡി)
സ്വകാര്യ
ബസ്സുകളുടെ മുന്നിലും
പിന്നിലുമുള്ള
പ്രവേശനകവാടങ്ങള്‍ക്ക്
വാതില്‍പ്പാളിയും
ഡോര്ചെക്കറും
നിര്‍ബന്ധമാക്കി ചട്ടം
ഭേദഗതി വരുത്തണമെന്ന്
ഹൈക്കോടതി
ഉത്തരവിട്ടിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ഉത്തരവിറക്കിയതെന്ന്
അറിയിക്കാമോ ;
(ഇ)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
ഗതാഗതവകുപ്പ് എന്തൊക്കെ
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനുള്ള നടപടി
1787.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ കടബാദ്ധ്യത
1788.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പാേള്‍
കെ.എസ്.ആര്.ടി.സി യുടെ
കടബാദ്ധ്യത എത്ര കാേടി
രൂപ ആയിരുന്നു;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വായ്പ
ഇനത്തിലും
മറ്റിനത്തിലുമായി
കെ.എസ്.ആര്.ടി.സി
യ്ക്ക് എത്ര കാേടി രൂപ
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമാേ;
(സി)
ടിക്കറ്റിതര
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
കെ.എസ്.ആര്.ടി.സി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമാേ;
(ഡി)
ബാങ്കുകളുടെ
കണ്സാേര്ഷ്യത്തില്
നിന്നും
കെ.എസ്.ആര്.ടി.സി ക്ക്
വായ്പ ലഭിച്ചിരുന്നാേ;
വിശദാംശം
ലഭ്യമാക്കുമാേ;
(ഇ)
കണ്സാേര്ഷ്യത്തില്
നിന്നും ലഭിച്ച തുക
ഉപയാേഗിച്ച്
കെ.എസ്.ആര്.ടി.സി
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയതെന്നും
ഓരാേ പ്രവൃത്തിക്കും
ചെലവഴിച്ച തുക
എത്രയെന്നും
വിശദമാക്കാമാേ;
(എഫ്)
ഡ്യട്ടി
പാറ്റേണ്‍
പരിഷ്കരിച്ചതു
മൂലമുണ്ടായ പ്രായാേഗിക
ബുദ്ധിമുട്ടുകളും ബസ്
സര്‍വീസുകള്‍ കുറഞ്ഞത്
മൂലം
പാെതുജനങ്ങള്ക്കുണ്ടായ
യാത്രാക്ലേശവും
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ?
കെ.എസ്.ആര്.ടി.സി.
യുടെ സഞ്ചിത നഷ്ടം
1789.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
നിലവിലുള്ള സഞ്ചിത
നഷ്ടം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സിയുടെ
വരവുചെലവുകൾ
സന്തുലിതമാക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യുടെ സാമ്പത്തിക സ്ഥിതി
1790.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടമെടുക്കാതെ
സ്വന്തംവരുമാനം
ഉപയോഗിച്ച്
ജീവനക്കാര്‍ക്ക് ശമ്പളം
നൽകുന്നതിന്
കെ.എസ്.ആര്.ടി.സി.ക്ക്
സാധിക്കുന്നുണ്ടോ;
എങ്കില്‍ 2019-ല്‍
ഏതൊക്കെ മാസങ്ങളിലാണ്
അപ്രകാരം ശമ്പളം
നല്‍കിയത്
എന്നറിയിക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.ക്ക്
ഇപ്രകാരമുളള സാമ്പത്തിക
സ്ഥിതി ഉണ്ടായത് ഏത്
സാഹചര്യത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍
കെ.എസ്.ആര്.ടി.സി.ക്ക്
ഇൗ വര്‍ഷം എന്തെങ്കിലും
ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
ഉന്നത ഉദ്യോഗസ്ഥരുടെ
വിദേശയാത്രകള്‍
1791.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിമാസ നഷ്ടം എത്ര
കോടി രൂപയാണ്; വിശദാംശം
നല്‍കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
സി.എം.ഡി.യെ
സഹായിക്കുവാനായി ഉന്നത
ഉദ്യോഗസ്ഥരെ പ്രത്യേക
തസ്തികയില്‍
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവരുടെ
ചുമതലകള്‍
വിശദമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.യിലെ
ഉന്നത ഉദ്യോഗസ്ഥര്‍
നിരന്തരം വിദേശപര്യടനം
നടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇത്തരം
യാത്രകള്‍ക്കായി ഈ
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.ആര്.ടി.സി.
ചെലവാക്കിയ തുകയുടെ
വിശദാംശം നല്‍കുമോ;
(ഇ)
ഇത്തരം
വിദേശപര്യടനങ്ങളിലൂടെ
കെ.എസ്.ആര്.ടി.സി.ക്ക്
ഉണ്ടായ നേട്ടങ്ങള്‍
എന്തെല്ലാം; വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
സൂപ്പര്‍ഫാസ്റ്റ് ബസ്
സർവ്വീസുകൾ
1792.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
സൂപ്പര്‍ഫാസ്റ്റ് ബസ്
സർവ്വീസുകൾ
പുനഃക്രമീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഫാസ്റ്റ്
പാസഞ്ചര്‍ ബസുകള്‍
രണ്ടു ജില്ലയില്‍
കൂടുതല്‍ ദൂരത്തില്‍
ഓടിക്കണ്ട എന്ന്
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
കണ്ടക്ടര്‍ ഇല്ലാത്ത
ബസ് സര്‍വ്വീസുകള്‍
ആരംഭിക്കാന്‍
ആലോചനയുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
സ്വകാര്യവത്ക്കരണം
1793.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനത്തിന്റെ
യാത്രാ ഉപാധിയായ
കെ.എസ്.ആര്.ടി.സി.
ഇക്കഴിഞ്ഞ രണ്ട്
വര്‍ഷത്തോളമായി
ആയിരത്തോളം ബസുകൾ
ഓടിക്കാതെയും
ഷെഡ്യൂളുകള്‍
വെട്ടിക്കുറച്ചും
കണ്ടക്ടര്‍മാരെയും
ഡ്രൈവര്‍മാരെയും
പിരിച്ചുവിട്ടതുമൂലം
സര്‍വ്വീസ് നടത്താതെയും
ബുദ്ധിമുട്ട്
വരുത്തിവച്ചുവെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
യെ ക്രമേണ
ഇല്ലാതാക്കുന്ന
വിധത്തിൽ
സ്വകാര്യവ്യക്തികള്‍ക്കോ,
സ്ഥാപനങ്ങള്‍ക്കോ
സ്വന്തം ജീവനക്കാരുടെയോ
അല്ലാത്തതോ ആയ
സൊസൈറ്റികള്‍ക്കോ
കൈമാറുന്നതിന്
ആലോചനയുള്ളതായ
റിപ്പോര്‍ട്ടുകള്‍
വസ്തുതാപരമാണോ
എന്നറിയിക്കുമോ;
(സി)
എങ്കില്‍
ഈ നീക്കം ഉപേക്ഷിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.ക്ക്
കുറഞ്ഞ നിരക്കില്‍ ഇന്ധനം
1794.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വന്‍
നഷ്ടത്തില്‍ പൊതുഗതാഗത
സര്‍വ്വീസ് നടത്തുന്ന
കെ.എസ്.ആര്.ടി.സി.ക്ക്
സൗജന്യ നികുതി
നിരക്കിലോ അല്ലെങ്കില്‍
ഏറ്റവും കുറഞ്ഞ
നിരക്കിലോ ഡീസല്‍
ലഭ്യമാക്കണമെന്ന ആവശ്യം
പരിഗണിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.
വാങ്ങുന്ന ഹൈസ്പീഡ്
ഡീസലിനുള്ള നികുതിയില്‍
ഈ സാമ്പത്തിക
വര്‍ഷമെങ്കിലും ഇളവ്
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.ക്ക്
ഇന്ധനം നല്കുന്ന
ഓയില്‍ കമ്പനികള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കെ.എസ്.ആര്.ടി.സി.ക്ക്
ഇന്ധനം വിതരണം
നടത്തുന്ന കമ്പനി
മാര്‍ക്കറ്റ് വിലയില്‍
നിന്നും ചെറിയ തോതില്‍
വില കുറച്ചു നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
കീഴില്‍ കോണ്‍ട്രാക്ട്
ക്യാരേജുകള്‍
1795.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കീഴില്‍ കോണ്‍ട്രാക്ട്
ക്യാരേജുകള്‍
ആരംഭിക്കുവാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കോണ്‍ട്രാക്ട്
ക്യാരേജുകള്‍ക്ക്
നിരക്ക്
നിശ്ചയിക്കുവാനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
കടബാദ്ധ്യത
1796.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
നിലവിലെ കടബാദ്ധ്യത
എത്ര കോടി രൂപയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രതിവര്‍ഷ
കടബാദ്ധ്യതയില്‍ എത്ര
കോടി രൂപയുടെ ശരാശരി
വർദ്ധനവാണ്
ഉണ്ടാകുന്നത്;
(സി)
വിവിധ
സ്ഥാപനങ്ങള്‍ക്ക്
കെ.എസ്.ആര്.ടി.സി.
പലിശയിനത്തില്‍ മാത്രം
പ്രതിവര്‍ഷം നൽകുന്ന
ശരാശരി തുക എത്രയെന്ന്
സ്ഥാപനം തിരിച്ച്
അറിയിക്കുമോ;
(ഡി)
പ്രതിദിനം
എത്ര
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ട്;
(ഇ)
നിലവില്‍
കട്ടപ്പുറത്തുള്ള
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ
എണ്ണമെത്രയാണ്; ഒരു
ബസ്സിന് എത്ര
ജീവനക്കാര്‍ എന്നതാണ്
സംസ്ഥാനത്തെ അനുപാതം;
ആയതിന്‍െറ ദേശീയ
അനുപാതം എത്രയാണ്;
(എഫ്)
അന്തര്‍സംസ്ഥാന
സര്‍വ്വീസുകളുടെ
കാര്യത്തില്‍
കെ.എസ്.ആര്.ടി.സി.
കാട്ടുന്ന അലംഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തൊക്കെ അടിയന്തര
നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഡീസല്‍
ഇന്ധനമായി ഉപയോഗിക്കാത്ത
കെ.എസ്.ആര്.ടി.സി ബസ്സുകള്‍
1797.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡീസല്‍
ഇന്ധനമായി ഉപയോഗിക്കാതെ
എത്ര കെ.എസ്.ആര്.ടി
.സി ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
സംസ്ഥാനത്തൊട്ടാകെ
ഈ പദ്ധതി
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇത്തരം
ബസ്സുകള്‍
ഉപയോഗിക്കുന്നത്
ലാഭകരമാണോ; ഇതുമൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കുവാൻ
സാധിക്കുക; വിശദവിവരം
നല്‍കുമോ?
സമാന്തര
ബസ് സര്‍വ്വീസ്
1798.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ക്ക് സമാന്തരമായി ബസ്
സര്‍വ്വീസ് നടത്തി
വരുന്ന ഹയര്‍
സെക്കന്ററി വിഭാഗത്തിലെ
ഉദ്യോഗസ്ഥനെക്കുറിച്ച്
വിവരം ലഭിച്ചിരുന്നോ;
എങ്കില്‍ എന്നാണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
വിവിധ റൂട്ടുകളില്‍
പ്രസ്തുത വ്യക്തി
ഇത്തരം പാരലല്‍
സര്‍വ്വീസുകള്‍
നടത്തുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധനയ്ക്ക്
വിധേയമാക്കിയിരുന്നോ;
(സി)
പ്രസ്തുത
സമാന്തര സര്‍വ്വീസ്
പിടികൂടിയ
കെ.എസ്.ആര്.ടി.സി.
ഉദ്യോഗസ്ഥനെ സമാന്തര
സര്‍വ്വീസ് നടത്തി
വന്നയാള്‍
ഭീഷണിപ്പെടുത്തിയിരുന്നോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
സമാന്തര
സര്‍വ്വീസ് പിടികൂടാന്‍
കെ.എസ്.ആര്.ടി.സി.
യ്ക്ക് സര്‍ക്കാര്‍
അധികാരം
നല്‍കിയിട്ടുണ്ടോ;
(ഇ)
സമാന്തര
സര്‍വ്വീസ് നടത്തി
വന്നയാള്‍ക്കെതിരെ
നടപടിയ്ക്കായി
കെ.എസ്.ആര്.ടി.സി.
സര്‍ക്കാരിനെ
സമീപിച്ചിരുന്നോ;
എങ്കില്‍ ഇതിന്മേല്
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ആഭ്യന്തര
വകുപ്പ്
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
വകുപ്പുകളിലെ
ഉദ്യോഗസ്ഥര്‍ നേരിട്ടോ
ബിനാമിയായോ ഇത്തരം
നിയമവിരുദ്ധ
പ്രവര്‍ത്തനം
നടത്തുന്നില്ലെന്ന്
ഉറപ്പാക്കാന്‍ ആവശ്യമായ
നടപടി ഗതാഗത വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സത്വരനടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഹര്‍ത്താലില്‍
ഉണ്ടായ നഷ്ടം
1799.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരിയില്‍ നടന്ന
ഹര്‍ത്താലില്‍ ഉണ്ടായ
അക്രമത്തില്‍
കെ.എസ്.ആര്.ടി.സി.
ക്ക് ഉണ്ടായ നഷ്ടം
ഈടാക്കുന്നത്
സംബന്ധിച്ച് സംസ്ഥാന
പോലീസ് മേധാവിക്ക്
നല്കിയ കത്തുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്.ടി.സി.
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഈ
നടപടികള്‍ ഓരോന്നും
ഏതൊക്കെ തീയതികളിലാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
1800.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.
അന്തര്‍സംസ്ഥാന ബസ്
സർവീസുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)
നിലവിലുള്ള
അന്തര്‍സംസ്ഥാന ബസ്
സര്‍വ്വീസുകളുടെ
വിശദാംശം
വെളിപ്പെടുത്തുമോ?
വൈദ്യുതബസ്സുകള്
1801.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
വൈദ്യുതബസ്സ്
വാടകയ്ക്കെടുത്ത്
സര്‍വ്വീസ്
നടത്തുന്നുണ്ടോ ;
(ബി)
നിലവില്‍
എത്ര വൈദ്യുതബസ്സുകളാണ്
സര്‍വ്വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബസ്സ് സര്‍വ്വീസ്
ലാഭകരമാണോ; വിശദാംശം
നല്‍കുമോ;
(ഡി)
വൈദ്യുതബസ്സിന്റെ
ആദ്യത്തെ
ദീര്‍ഘദൂരയാത്രയില്‍
തന്നെ ചാര്‍ജ്ജ്
തീര്‍ന്ന് വഴിയില്‍
കിടക്കേണ്ട അവസ്ഥ
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്കുള്ള
യാത്ര സൗജന്യം
1802.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍
അനുവദിച്ചിട്ടുള്ള
യാത്രാ സൗജന്യം
ഉപയോഗപ്പെടുത്താനാവശ്യമായ
ബസ്സുകള്‍ നിലവിൽ
ഇല്ലാത്ത
അവസ്ഥയാണുള്ളതെന്ന
ഗുരുതരമായ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യാത്ര
ഉറപ്പാക്കുവാൻ ആവശ്യമായ
പാസഞ്ചര്‍ ബസ്സുകള്‍
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട്
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുള്ള കര്‍ശന
നിര്‍ദ്ദേശം അവര്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കുവാൻ ആവശ്യമായ
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
സർക്കാരിന്റെ
കാലയളവില്‍
വിദ്യാര്‍ത്ഥികള്‍ക്കായി
പുതിയ
യാത്രാഇളവുകളൊന്നും
നടപ്പിലാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
പശ്ചാത്തലത്തിൽ കഴിഞ്ഞ
സർക്കാരിന്റെ അവസാന
കാലത്ത് നിലനിന്നിരുന്ന
സൗജന്യ
യാത്രാസൗകര്യങ്ങൾ
തുടരുവാൻ ശ്രമിക്കുമോ
എന്നറിയിക്കാമോ?
കെ.യു.ആര്.ടി.സി.
ലോഫ്ലോര്‍ ബസുകള്‍
1803.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
യഥാസമയം
അറ്റകുറ്റപ്പണി
നടത്താത്തതുകാരണം
കെ.യു.ആര്.ടി.സി.യുടെ
430 ലോഫ്ലോര്‍ ബസുകള്‍
കട്ടപ്പുറത്താണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
മികച്ച
വരുമാനമുണ്ടാക്കുന്ന ഈ
സര്‍വ്വീസുകള്‍
ഫലപ്രദമായി മുന്നോട്ട്
കൊണ്ടുപോകുന്നതിന്
കോര്‍പ്പറേഷന്റെ
മുന്നിലുള്ള
പ്രയാസങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
അറ്റകുറ്റപ്പണി
ചെയ്ത വകയില്‍
നല്‍കാനുള്ള കുടിശ്ശിക
നല്കാനാവാത്തത്
ബസുകള്‍
പുറത്തിറക്കുന്നതിന്
തടസ്സമാണോയെന്ന്
അറിയിക്കുമോ;
(ഡി)
എങ്കില്‍
ഇവയ്ക്ക് പ്രത്യേക
സാമ്പത്തിക സഹായം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഇ)
അറ്റകുറ്റപ്പണിക്ക്
ചെലവുകുറഞ്ഞ കരാര്‍
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിശോധിക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
സേവനസമയം
1804.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് സമയം
ചുരുക്കിയത് കാരണം
തലസ്ഥാന നഗരി
ഉള്‍പ്പെടെയുളള പ്രധാന
പട്ടണങ്ങളില്‍ രാത്രി
9.00 മണി കഴിഞ്ഞാല്‍
ഓട്ടോറിക്ഷയ്ക്കും
മറ്റ്
സ്വകാര്യവാഹനങ്ങള്‍ക്കും
വന്‍തുക നല്കി
ജനങ്ങള്‍ യാത്ര
ചെയ്യേണ്ടി വരുന്ന
സാഹചര്യം സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതില്‍ മാറ്റം വരുത്തി
അയല്‍ സംസ്ഥാനമായ
തമിഴ്നാട്ടിലും മറ്റും
ഉളളത് പോലെ രാവിലെ 4.00
മുതല്‍ രാത്രി 11.00
മണി വരെയെങ്കിലും
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് നടത്താന്‍
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യിലെ ശമ്പള പരിഷ്കരണം
1805.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
യില്‍ ശമ്പള
പരിഷ്കരണത്തിനായി
യൂണിയനുകളുമായി ചര്‍ച്ച
നടത്തിയിരുന്നോ;
എങ്കില്‍ എത്ര
തവണയെന്ന് അറിയിക്കുമോ;
(ബി)
തുടര്‍ചര്‍ച്ചയ്ക്ക്
മുന്നോടിയായി
യൂണിയനുകള്‍ അവരുടെ
ഡിമാന്റുകള്‍ എഴുതി
നല്‍കിയിരുന്നോ;
പ്രധാനപ്പെട്ട
ഭരണപ്രതിപക്ഷ
യൂണിയനുകള്‍ എഴുതി
നല്കിയ ഡിമാന്റുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഓപ്പറേറ്റിംഗ്
സ്റ്റാഫിനേക്കാളും
അധികരിച്ച ശമ്പള
സ്കെയിൽ
മിനിസ്റ്റീരിയല്‍
സ്റ്റാഫിന് നൽകുന്ന
കാലങ്ങളായി തുടർന്ന്
പോരുന്ന സംവിധാനം
മാറ്റുന്ന വിഷയം
ചര്‍ച്ചയിലെ അജണ്ടയില്‍
ഉൾപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
മുന്‍കയ്യെടുക്കുമോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
(ഡി)
പ്രസ്തുത
വിഷയം ചര്‍ച്ചയിലെ
അജണ്ടയില്പ്പെടുത്തി
നിലവില്‍ പരിഗണനയിലുള്ള
കെ.എസ്.ആര്.ടി.സി.യിലെ
ശമ്പളക്കരാറില്‍,
ഭാരിച്ച ജോലി നോക്കുന്ന
ഓപ്പറേറ്റിംഗ്
സ്റ്റാഫുകള്‍ക്ക്
അനുകൂലമായി കാര്യങ്ങൾ
നടപ്പാക്കാന്‍
മുന്‍കയ്യെടുക്കുമോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
സൗജന്യ യാത്രാപാസ്സുകള്‍
1806.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ ജോലിയില്‍
പ്രവേശിക്കുന്ന
മുറയ്ക്ക് നല്കുന്ന
ഡ്യൂട്ടി യാത്രാ
പാസ്സുകള്‍ ഏതെല്ലാം
വിധത്തിലും
നിറത്തിലുമുള്ളതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മെറ്റല്‍
പാസ്സുകള്‍ നല്‍കുന്നത്
ഏതൊക്കെ തലം മുതലുള്ള
ജീവനക്കാര്‍ക്കാണെന്ന്
അറിയിക്കാമോ;
(സി)
വിരമിച്ച
ജീവനക്കാര്‍ക്ക്
പെന്ഷന്
കൈപ്പറ്റുന്നതിന്
നല്കുന്ന സൗജന്യ
യാത്രാപാസ്സില്
ജീവനക്കാര്‍ക്ക്
നല്കുന്ന രീതിയില്‍
നിന്നും എന്തെങ്കിലും
മാറ്റം ഉണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ അവധി
1807.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വന്‍
നഷ്ടത്തിലോടുന്ന
കെ.എസ്.ആര്.ടി.സി.
യില്‍ മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാര്‍ക്ക്
രണ്ടാം ശനിയാഴ്ച അവധി
നല്കുന്നതുകൊണ്ട് എത്ര
കോടി രൂപ
ലാഭിക്കാനാകുന്നുണ്ട്;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത ദിവസം
ഉള്‍പ്പെടെയുള്ള
അനാവശ്യാവധികള്
എടുത്തുകളയുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
സാമ്പത്തിക
പരാധീനത എന്ന കാരണം
പറഞ്ഞ് ഓപ്പറേറ്റിംഗ്
വിഭാഗം ജീവനക്കാരുടെ
ഒട്ടനവധി
ആനുകൂല്യങ്ങള്‍
നിർത്തലാക്കുമ്പോഴും
മിനിസ്റ്റീരിയല്‍
സ്റ്റാഫിന് അനുവദിച്ച്
നല്കുന്ന രണ്ടാം
ശനിയാഴ്ച അവധി
നിലനിര്‍ത്തേണ്ടത്
അനിവാര്യമാണെന്ന
നിലപാടില്‍ സര്‍ക്കാര്‍
ഉറച്ച്
നില്ക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
എന്തുകൊണ്ടാണെന്നും
ഇല്ലെങ്കില്‍
പുനഃരാലോചന
നടത്തുമോയെന്നും
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ദിവസവേതന ജോലിക്കാര്‍
1808.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
കണ്ടക്ടർമാരും
ഡ്രൈവര്‍മാരും
ഒഴികെയുളള എത്ര പേര്
നിലിവില്‍ ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
നോക്കി വരുന്നു; ഇവര്‍
ഏതെല്ലാം വിഭാഗത്തിലാണ്
ജോലി നോക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
ഏത്
നിയമന വ്യവസ്ഥ
പ്രകാരമാണ് ഇവര്‍ക്ക്
ജോലി നല്‍കിയതെന്നും
ഇവരെ നിയമനത്തിന്
തെരഞ്ഞെടുത്തപ്പോള്‍
സ്വീകരിച്ച മാനദണ്ഡം
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
പതിറ്റാണ്ട്
കാലം സർവീസ് കഴിഞ്ഞ
ഏണിംഗ് സ്റ്റാഫുകളായ
കണ്ടക്ടര്‍മാരെയും
ഡ്രൈവര്‍മാരെയും
നിയമനരീതി പി.എസ്.സി.
വഴി (നിയമപരമായി)
അല്ലാത്തതിനാല്‍
ജോലിയില്‍ നിന്ന്
പിരിച്ചുവിട്ടിരുന്നോ;
(ഡി)
എങ്കില്‍
ഇതര വിഭാഗക്കാരായവര്‍
ദിവസവേതനക്കാരായിട്ടും
ജോലിയില്‍
നിലനിര്‍ത്തുന്നത്
ഏതെങ്കിലും
നിയമത്തിന്റെ
അടിസ്ഥാനത്തിലാണോ
എന്നറിയിക്കുമോ;
(ഇ)
ഇവരെ
തുടര്‍ന്നും
കെ.എസ്.ആര്.ടി.സി.
ജീവനക്കാരായി
നിലനിര്‍ത്തുന്നതിന്
തന്നെയാണോ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്
എന്നും ഇത്തരക്കാരെ
സ്ഥിരപ്പെടുത്തി
നല്‍കുന്നതിന്
ഉദ്ദേശ്യമുണ്ടോ എന്നും
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.പെൻഷൻകാരുടെ
സൗജന്യ യാത്ര
1809.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
നിയമവ്യവസ്ഥ പ്രകാരം
കെ.എസ്.ആര്.ടി.സി.
സമൂഹത്തിന്റെ വിവിധ
തുറകളിലുള്ളവര്‍ക്ക്
സൂപ്പര്‍ ഡീലക്സ്
വരെയുള്ള പാസഞ്ചര്‍
വാഹനങ്ങളില്‍
സൗജന്യയാത്രക്ക് പാസ്
അനുവദിച്ചു
നല്‍കുന്നുണ്ടെങ്കിലും
ഈ സ്ഥാപനത്തിൽ നിന്നും
പെന്ഷന്
പറ്റിയവര്‍ക്ക്
ഫാസ്റ്റ് പാസഞ്ചര്‍
വരെയുള്ള വാഹനങ്ങളില്‍
മാത്രമാണ് പാസ്
അനുവദിച്ചിട്ടുള്ളത്
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോര്‍പ്പറേഷനില്‍
നിന്ന് പെന്ഷന്
പറ്റിയവര്‍ക്ക്
ലഭിക്കുന്ന
സൗജന്യയാത്രയ്ക്കൊപ്പം
അവരുടെ ജീവിതപങ്കാളി
മറ്റ് സര്‍ക്കാര്‍
സര്‍വ്വീസ്/ഇതര
സര്‍ക്കാര്‍
പെന്ഷന്കളൊന്നും
കൈപ്പറ്റുന്ന
ആളല്ലെങ്കില്‍ ഒപ്പം
സൗജന്യയാത്ര
അനുവദിക്കുമോ;
(സി)
സൗജന്യയാത്ര
ആവശ്യപ്പെടുന്ന
വൃദ്ധരായ
പെന്‍ഷന്‍കാര്‍ക്കൊപ്പം
അവരുടെ
ജീവിതപങ്കാളിക്കും ആയത്
അനുവദിക്കുകയാണെങ്കില്‍
കെ.എസ്.ആര്.ടി.സി.
ക്ക് പ്രതിവര്‍ഷം
എന്ത്അധികച്ചെലവ്
വരുമെന്നാണ്
കണക്കാക്കുന്നത്;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ സൗജന്യ യാത്ര
1810.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സമൂഹത്തില്‍
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ടവർക്കാണ്
കെ.എസ്.ആര്.ടി.സി.ബസ്സുകളില്‍
സൗജന്യ യാത്രയ്ക്ക്
പാസ്സ്
അനുവദിച്ചിട്ടുള്ളത്;
എത്ര തരം പാസ്സുകളാണ്
കെ.എസ്.ആര്.ടി.സി.
ഇതിനായി വിതരണം
ചെയ്തിട്ടുള്ളതെന്നും
അവ ഏതൊക്കെ
വിഭാഗങ്ങളിലുള്ളവര്‍ക്ക്
എത്ര വീതമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
തരം
കെ.എസ്.ആര്.ടി.സി.ബസുകളിലാണ്
ഇവര്‍ക്ക്
ഇത്തരത്തിലുള്ള യാത്രാ
സൗജന്യം
അനുവദിച്ചിട്ടുള്ളത്;
ഇതില്‍ ഏതെല്ലാം
വിഭാഗത്തിൽപ്പെട്ടവർക്കാണ്
പൂർണ്ണമായും
സൗജന്യയാത്ര
അനുവദിച്ചിട്ടുള്ളത്;
അങ്ങനെയുള്ള എത്രപേര്‍
ആകെ ഉണ്ട്;
(സി)
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍ക്ക് യാത്രാ
നിരക്കിൽ 100 % ല്‍
താഴെ യാത്രാ നിരക്കിൽ
കിഴിവ് അനുവദിച്ച്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കെ.എസ്.ആര്.ടി.സി
ബസ്സുകളില്‍
എം.പി,എം.എൽ.എ.,എക്സ്എം.പി/എം.എൽ.എ.,കെ.എസ്.ആര്.ടി.സി.ജീവനക്കാര്‍/
പെൻഷനേഴ്സ്
തുടങ്ങിയവര്‍ ഒഴികെ
പൂർണ്ണമായും സൗജന്യ
യാത്ര
അനുവദിക്കപ്പെട്ടവര്‍ക്ക്
പ്രസ്തുത സൗജന്യം
തുടരുന്നത്
പുന:രാലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ വിശദവിവരം
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ സൗജന്യം
തുടരുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
ലെെന്‍
ഡ്യൂട്ടിക്കാരുടെ വീക്കിലി
ഓഫ്
1811.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ.ആർ.ടി.സി.യിൽ
എട്ടും പതിനാറും
ഇരുപത്തിനാലും അതില്‍
കൂടുതലും മണിക്കൂര്‍
വരെ ജോലി നോക്കുന്ന
കണ്ടക്ടർമാർക്കും
ഡ്രൈവർമാർക്കും
പലപ്പോഴും വീക്കിലി ഓഫ്
നിഷേധിക്കുന്നുണ്ടെങ്കിലും
ടിക്കറ്റ് ആന്റ് ക്യാഷ്
ഉള്‍പ്പെടെയുള്ള വിവിധ
ജോലി നോക്കുന്ന
ദിവസവേതനക്കാരായ
ജീവനക്കാർക്ക് വീക്കിലി
ഓഫ് കൃത്യമായി
നല്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഒരേ സമയദെെര്ഘ്യത്തിൽ
ജോലിചെയ്യുന്ന
ഇരുവിഭാഗത്തില്പ്പെട്ടവരിൽ
പ്രയാസമേറിയ ലെെന്‍
ഡ്യൂട്ടി
ചെയ്യുന്നവര്‍ക്ക്
മാത്രം വീക്കിലി ഓഫ്
നിഷേധിക്കുന്ന നിലപാട്
തിരുത്തുമോ;
വ്യക്തമാക്കാമോ?
ആരാേഗ്യ
പ്രശ്നങ്ങളാല്‍ കൃത്യമായി
ലെെന്ഡ്യൂട്ടി
ചെയ്യാനാകാത്തവര്‍
1812.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ വിവിധ ആരാേഗ്യ
പ്രശ്നങ്ങളാല്‍ മറ്റ്
ജീവനക്കാരെപ്പാേലെ
കൃത്യമായി
ലെെന്ഡ്യൂട്ടി
ചെയ്യാന്‍
പറ്റാത്തവര്‍ക്ക്
നല്‍കാനുള്ള പ്രതിമാസ
ശമ്പളം പോലും
വര്ഷങ്ങളാേളമായി
മുടക്കംവരുത്തുന്ന
പ്രവണത കാേര്‍പ്പറേഷന്‍
സ്വീകരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരക്കാര്‍ക്ക്
ശമ്പളം കൃത്യമായി
ലഭ്യമാക്കാത്തതുകാെണ്ട്
ജീവിക്കാന്‍
ബുദ്ധിമുട്ടുന്നുണ്ടെന്ന
വസ്തുത മുന്തിയ പരിഗണന
നല്കി പരിഹരിക്കുമോ;
(സി)
കാേര്പ്പറേഷന്റെ
സാമ്പത്തികനില
മെച്ചപ്പെടുന്ന
മുറയ്ക്ക് മാത്രമേ
ഇത്തരക്കാരുടെ പ്രതിമാസ
ശമ്പളം നല്‍കാനാവൂ എന്ന
നിലപാട് ഏത്
നിയമവ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമാേ;
എങ്കില്‍ പ്രസ്തുത
വ്യവസ്ഥയുടെ പകര്‍പ്പ്
ലഭ്യമാക്കുമാേ;
കുടിശ്ശികയുള്ള തുക
വിതരണം ചെയ്യുന്നതിന്
അടിയന്തരനിര്‍ദ്ദേശം
നല്കുമാേ;
(ഡി)
ആരാേഗ്യ
പ്രശ്നങ്ങള്കാെണ്ട്
കൃത്യമായി
ലെെന്ഡ്യൂട്ടി
ചെയ്യാനാവാത്ത
കണ്ടക്ടര്‍മാര്‍ക്കും
ഡ്രെെവര്‍മാര്‍ക്കും
അവരവരുടെ അര്‍ഹതപ്പെട്ട
ശമ്പളം മറ്റ്
ജീവനക്കാരുടെ
ശമ്പളത്തിനാെപ്പമാേ
അല്ലെങ്കില്‍ അവരുടെ
ശമ്പളം വിതരണം നടത്തി
ഒരാഴ്ചയ്ക്കകമാേ വിതരണം
നടത്താതെ സാമ്പത്തിക
പരാധീനതയുടെ പേരില്‍
അനന്തമായി
നീട്ടിക്കൊണ്ടുപോകുന്നത്
കടുത്ത താെഴില്‍
അനീതിയാണെന്നതിനാല്
അതവസാനിപ്പിക്കാൻ
കര്‍ശന നിര്‍ദ്ദേശം
നല്കുമാേ?
കണ്ടക്ടര്മാര്ക്ക്ഡ്രെെവിംഗ്
യോഗ്യത നിര്‍ബന്ധമാക്കുന്ന
നടപടി
1813.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.കണ്ടക്ടര്‍
നിയമനത്തിന് 2002 ലും
2004 ലും
പി.എസ്.സി.അപേക്ഷ
ക്ഷണിച്ചപ്പോള്‍
കണ്ടക്ടറായി
നിയമിക്കുന്നതിന്
ഡ്രെെവിംഗ് യോഗ്യത
നിര്ബന്ധമാണെന്നാവശ്യപ്പെട്ടിരുന്നോ;
(ബി)
ഇല്ലെങ്കില്‍
കണ്ടക്ടറായി നിയമനം
ലഭിച്ച്
പതിറ്റാണ്ടുകള്‍
കഴിഞ്ഞശേഷം
അവര്ക്ക്ഡി.സി
(ഡ്രെെവര്‍ കം
കണ്ടക്ടര്‍)യോഗ്യത
നിര്‍ബന്ധമാക്കുന്നത്
സര്‍വ്വീസ് നിയമങ്ങളുടെ
ലംഘനമാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ നീതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നും
പിരിച്ചുവിടപ്പെട്ട
ജീവനക്കാര്‍
1814.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി.
യില്‍
ജോലിയിലുണ്ടായിരുന്ന
താല്ക്കാലികമോ/
അല്ലാത്തവരോ ആയ എത്ര
കണ്ടക്ടര്‍മാരെയും
ഡ്രൈവര്‍മാരെയും
പിരിച്ചുവിട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇവരെ
പിരിച്ചുവിടാനോ
പിരിച്ചുവിട്ടവരെ
തിരിച്ചെടുക്കുന്നതിനോ
ഹൈക്കോടതിയുടെ
നിര്‍ദ്ദേശമുണ്ടായിരുന്നോ;
എങ്കില്‍ ഈ
നിര്‍ദ്ദേശപ്രകാരം എത്ര
പേരെ
പിരിച്ചുവിട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
കോടതി
നിര്‍ദ്ദേശം അല്ലാതെ
പിരിച്ചുവിട്ടവരില്‍
ആകെ എത്ര പേരെ
തിരിച്ചെടുത്തിട്ടുണ്ടെന്നും
അവർ ആരൊക്കെയാണെന്നും
ഏതൊക്കെ
വിഭാഗങ്ങളില്‍പ്പെട്ടവരാണെന്നും
അറിയിക്കാമോ;
(ഡി)
തിരിച്ചെടുത്ത
എത്ര പേര്‍ക്ക്
ആവശ്യാനുസരണം ജോലി
ലഭ്യമാക്കാന്‍
കെ.എസ്.ആര്.ടി.സി.
ക്ക്
സാധിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍ തസ്തിക
1815.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ താല്‍ക്കാലിക
ഡ്രൈവര്‍മാരെ
നിയമിക്കുമ്പോള്‍ അവരെ
179 ദിവസത്തില്‍
കൂടുതല്‍ സര്‍വ്വീസില്‍
തുടരുവാന്‍
അനുവദിക്കരുതെന്ന്
കോടതി
നിർദ്ദേശിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍ തസ്തികയുടെ
പി.എസ്.സി. ലിസ്റ്റ്
നിലവിലുണ്ടോ; എങ്കിൽ
പ്രസ്തുത ലിസ്റ്റില്‍
നിന്നും എത്ര പേരെ
നിയമിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍
തസ്തികയിലേക്ക്
പി.എസ്.സി. മുഖേന
നിയമനം നല്‍കുന്നതിലൂടെ
കെ.എസ്.ആര്.ടി.സി.
യുടെ സാമ്പത്തിക
പ്രതിസന്ധി കൂടുതല്‍
രൂക്ഷമാകുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കിൽ
ഇതുമൂലം
കെ.എസ്.ആര്.ടി.സി.യ്ക്ക്
എന്ത് അധിക ബാധ്യതയാണ്
പ്രതിമാസം
ഉണ്ടാകുന്നതെന്ന്
വിശദീകരിക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
എം പാനല്‍ ഡ്രൈവര്‍മാര്‍
1816.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
എം പാനല്‍ ഡ്രൈവര്‍മാരെ
പിരിച്ചുവിടണമെന്ന കേരള
ഹൈക്കോടതി വിധിയില്‍
ഇടപെടാന്‍ സുപ്രീംകോടതി
വിസമ്മതിച്ചത്
കെ.എസ്.ആര്.ടി.സി.യുടെ
പ്രവര്‍ത്തനത്തെ
പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സി.യില്‍
എത്ര എം പാനല്‍
ഡ്രൈവര്‍മാരുണ്ട്;
അവര്‍ക്ക് ദിവസവേതനമായി
എത്ര തുകയാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റേഷനുകളിലെ പാര്‍ക്കിംഗ്
ഫീസ്
1817.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്ബി.ഒ.ടി.അടിസ്ഥാനത്തില്‍
നിര്‍മ്മിച്ചിട്ടുളള
വിവിധ
കെ.എസ്.ആര്.ടി.സി .
ബസ് സ്റ്റേഷനുകളിലെ
പാര്‍ക്കിംഗ് ഫീസ്
ഈടാക്കിയെടുക്കുന്നതിന്
സ്വകാര്യ ഏജന്‍സികളെ
ഏല്‍പ്പിച്ചത്
ലാഭകരമായെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ എപ്രകാരം;
ഇല്ലെങ്കില്‍ ഇവര്‍ക്ക്
നല്കിയിട്ടുളള കരാര്‍
അടിയന്തരമായി റദ്ദ്
ചെയ്യുമോ;
(ബി)
തിരുവനന്തപുരത്തു
നിർമ്മിച്ചിട്ടുള്ള ബസ്
സ്റ്റേഷനിലും
വാണിജ്യാടിസ്ഥാനത്തിലുള്ള
മന്ദിരത്തിലും വാഹനം
പാര്‍ക്ക് ചെയ്യുമ്പോൾ
അനുവദനീയമായ നിശ്ചിത
സമയം കഴിഞ്ഞാലുടന്‍
ഭീമമായ അഡീഷണൽ
ചാര്‍ജ്ജ് ഇൗടാക്കുന്ന
രീതിക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ഇൗ കരാര്‍
നീട്ടിനല്കിയതിന്
കാരണമെന്താണ്; ഈ
കെട്ടിടത്തിലെ
പാര്‍ക്കിംഗ് ഫീസ്
ഈടാക്കിയെടുക്കുന്നതിനുള്ള
കരാർ സ്വകാര്യ
കരാറുകാരന് തുടർന്നും
നല്‍കാതെ ഏതെങ്കിലും
സര്‍ക്കാര്‍
ഏജന്‍സിക്ക് നല്കാന്
നടപടി സ്വീകരിയ്ക്കുമോ;
എങ്കില്‍ തീരുമാനം
എപ്പോൾ
പ്രാവര്ത്തികമാക്കാനാകുമെന്നറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളിൽ കുടിവെള്ള സൗകര്യം
ഉറപ്പാക്കൽ
1818.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളിലും
പൊതുജനങ്ങള്‍ക്ക്
ശുദ്ധമായ കുടിവെള്ളം
ലഭ്യമാക്കുവാൻ നിലവില്‍
എന്തെങ്കിലും സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ഡിപ്പോകളിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സൗകര്യം
ഒരുക്കിയിയിട്ടില്ലാത്ത
ഡിപ്പോകളില്‍ ശുദ്ധമായ
കുടിവെള്ളം
ലഭ്യമാക്കുവാൻ
സന്നദ്ധരായ ഏതെങ്കിലും
സ്പോണ്‍സര്‍മാരെ
കണ്ടെത്തുകയോ,
കഴിയാത്തപക്ഷം അതിനുള്ള
സൗകര്യം
ഒരുക്കിത്തരുവാൻ
വാട്ടര്‍ അതോറിട്ടിയോട്
ആവശ്യപ്പെടുകയോ
ചെയ്യുന്നതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ;
(സി)
പൊതുജനങ്ങള്‍ക്ക്
സൗജന്യമായി
ലഭ്യമാക്കുന്ന
കുടിവെള്ളം പ്രസ്തുത
സ്റ്റേഷനുകളില്‍ കട
നടത്തുന്നവര്‍ അവരുടെ
ആവശ്യത്തിനായി
ദുരുപയോഗം
ചെയ്യുന്നില്ലെന്ന്
ഉറപ്പാക്കുവാൻ ആവശ്യമായ
മുന്‍കരുതല്‍ നടപടികൾ
സ്വീകരിക്കുമോ
;വ്യക്തമാക്കുമോ?
മലിനീകരണത്തിന്റെ തോത്
കുറയ്ക്കുവാൻ ഇ-ബസ്സുകള്‍
1819.
ശ്രീ.വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മലിനീകരണത്തിന്റെ തോത്
കുറയ്ക്കുവാനായി നോണ്‍
എ.സി., ഇ-ബസ്സുകള്‍
വാടകയ്ത്ത് എടുത്ത്
നിരത്തിലിറക്കുവാന്‍
കെ.എസ്.ആര്.ടി.സി.
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച ടെന്‍ഡര്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
വാടകയ്ക്ക്
എടുത്തിട്ടുള്ള
ഇ-ബസ്സുകള്‍ ലാഭകരമാണോ;
എങ്കില്‍ എന്ത് ലാഭമാണ്
ഇതിനകം
ഉണ്ടായിട്ടുള്ളതന്ന്
വ്യകതമാക്കുമോ;
(ഡി)
ഇ-ബസ്സുകളെക്കുറിച്ച്
പഠിക്കാന്‍
ഗതാഗതവകുപ്പ്
മന്ത്രിയുടെ
നേതൃത്വത്തില്‍
ഉദ്യോഗസ്ഥ സംഘം വിദേശ
രാജ്യങ്ങള്‍
സന്ദര്‍ശിച്ചിട്ടുണ്ടോ;
(ഇ)
എങ്കിൽ
പ്രസ്തുത
സന്ദര്‍ശനത്തിലൂടെ
സംസ്ഥാനത്തിനുണ്ടായ
നേട്ടം എന്താണെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
ദീര്‍ഘദൂര സര്‍വ്വീസുകള്‍
1820.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദീര്‍ഘദൂര
സര്‍വ്വീസുകളില്‍
നിന്ന്
കെ.എസ്.ആര്.ടി.സി.
പിന്മാറി പുതിയ
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സൂപ്പര്‍
ഫാസ്റ്റ്, ഫാസ്റ്റ്
പാസഞ്ചര്‍
സര്‍വ്വീസുകള്‍ ചെയിന്‍
സര്വ്വീസാക്കുന്നതുകൊണ്ടുള്ള
മെച്ചമെന്താണെന്ന്
അറിയിക്കുമോ;
(സി)
ദീര്‍ഘദൂര
യാത്രകള്‍ക്ക് സ്വകാര്യ
ലക്ഷ്വറി ബസ്സുകളെ
ആശ്രയിക്കുന്ന
യാത്രികര്‍ക്ക്
നേരെയുണ്ടാകുന്ന
അതിക്രമങ്ങൾ
കണക്കിലെടുത്ത്
കെ.എസ്.ആര്.ടി.സി. ഈ
മേഖലയില്‍ കൂടുതല്‍
ആകര്‍ഷകമായ സര്‍വ്വീസ്
നടത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
1821.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
നിലവിലുള്ള
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
ഏതാെക്കെയെന്ന്
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
സര്‍വ്വീസുകളില്‍
നിന്നുള്ള
വരുമാനത്തിന്റെ
വിശദാംശങ്ങള്‍
ലാഭനഷ്ടവിവരം സഹിതം
ലഭ്യമാക്കാമാേ?
പുതിയ
കെ.എസ്.ആര്.ടി.സി. ബസുകള്‍
1822.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ ബസുകള്‍
വാങ്ങിയിട്ടുണ്ട്;
വര്‍ഷംതിരിച്ച് കണക്ക്
നല്‍കാമോ;
(ബി)
ഹെെറേഞ്ച്
മേഖലയില്‍ പുതിയ
വാഹനങ്ങള്‍ പരമാവധി
നല്കാന് പ്രത്യേകം
ശ്രദ്ധിക്കുമോ;
(സി)
വയനാട്
ജില്ലയില്‍ ചെറിയ
ബസുകള്‍
ലഭ്യമല്ലാത്തതിനാൽ
ലാഭകരമായേക്കാവുന്ന പല
ട്രിപ്പുകളും
തുടങ്ങാനാകാത്ത
സാഹചര്യം
നിലനില്‍ക്കുന്നതിനാല്‍
ചെറിയ ബസുകള്‍
വാങ്ങാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഇലക്ട്രിക്
ബസ്സുകള്‍
1823.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ആര്.ടി.സി.യുടെ
കീഴില്‍ ഇലക്ട്രിക്
ബസ്സുകള്‍ സര്‍വീസ്
നടത്തുന്നുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ റൂട്ടുകളിലാണ്
സേവനം ഉള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇലക്ട്രിക്
ബസ്സുകള്‍ സേവനം
നിര്‍ത്തിയിട്ടുണ്ടെങ്കില്‍
എന്താണ് കാരണമെന്ന്
വിശദമാക്കാമോ;
(ഡി)
ഇലക്ട്രിക്
ബസ്സുകള്‍
ഉപയോഗിച്ചതുമൂലം
ഉണ്ടായ
ലാഭനഷ്ടക്കണക്കുകള്‍
വിശദമാക്കാമോ?
തിരുവനന്തപുരം-തൃശ്ശൂര്‍
റൂട്ടില്‍ ഓര്‍ഡിനറി ബസ്
സര്‍വ്വീസ്
1824.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-തൃശ്ശൂര്‍
ദേശസാല്‍കൃത റൂട്ടില്‍
ഫാസ്റ്റ്
പാസഞ്ചറിന്റെയും
സൂപ്പര്‍ഫാസ്റ്റിന്റെയും
ദീര്‍ഘദൂര ചെയിന്‍
സര്‍വ്വീസ്
തുടങ്ങിയപ്പോള്‍
പ്രസ്തുത റൂട്ടിലുള്ള
ഹ്രസ്വദൂര
യാത്രക്കാര്‍ക്ക്
അനുഭവപ്പെടുന്ന
യാത്രാബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതുപരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന ബദല്‍
സംവിധാനം എന്തെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
റൂട്ടില്‍ ഹ്രസ്വദൂര
യാത്രക്കാര്‍ക്കായി
പതിനഞ്ച്
മിനിട്ടെങ്കിലും
ഇടവിട്ട് ഓര്‍ഡിനറി ബസ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
ആലുവ-തൃപ്പൂണിത്തുറ
റൂട്ടിലെ കെ.എസ്.ആര്.ടി.സി.
ബസ്സ്
1825.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലുവ-തൃപ്പൂണിത്തുറ
റൂട്ടില്‍ പുതുതായി
ആരംഭിച്ച
കെ.എസ്.ആര്.ടി.സി.
ബസ്സ് സർവ്വീസിന്
ശരാശരി എത്ര കളക്ഷന്‍
ലഭിക്കുന്നുണ്ട്;
(ബി)
ആലുവ-മാറമ്പള്ളി-പെരുമ്പാവൂര്‍
റൂട്ടില്‍ പുതിയ
ബസ്സുകള്‍ അനുവദിക്കുമോ
എന്ന് വ്യക്തമാക്കാമോ?
പിറവം
ഡിപ്പോയില്‍ നിന്നും
പിന്‍വലിച്ച സൂപ്പര്‍ഫാസ്റ്റ്
ബസ്
1826.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പിറവം ഡിപ്പോയില്‍
നിന്നും 2019 മേയ്
മാസത്തില്‍ പിന്‍വലിച്ച
സൂപ്പര്‍ഫാസ്റ്റ് ബസ്
പ്രസ്തുത
ഡിപ്പോയില്‍ത്തന്നെ
നിലനിര്‍ത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
ആവശ്യത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
1827.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റാന്നിയിലെ
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ്
സെന്ററില്‍ എത്ര
സര്‍വീസുകളാണ്
നിലവിലുള്ളതെന്നും
ഇതിനായി എത്ര
ബസ്സുകളാണുള്ളതെന്നും
അവിടെ എത്ര
ജീവനക്കാരുടെ തസ്തിക
ഒഴിവുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓപ്പറേറ്റിംഗ് സെന്റര്‍
അടച്ചു പൂട്ടുന്നതിനായി
കെ.എസ്.ആര്.ടി.സി.
അധികൃതര്‍
സ്വീകരിക്കുന്ന
നടപടികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സര്‍ക്കാരിന്റെ
അംഗീകാരത്തോടെയാണോ
ഇത്തരം ജനദ്രോഹനയങ്ങള്‍
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സെന്റര്‍ ആരംഭിച്ച ശേഷം
എത്ര ബസ്സുകള്‍ മറ്റ്
സ്റ്റേഷനുകളിലേക്ക്
കൊണ്ടുപോയിട്ടുണ്ട് ;
ഇവ തിരികെ
എത്തിക്കണമെന്ന് സ്ഥലം
എം.എല്‍.എ.
ആവശ്യപ്പെട്ടതിന്മേല്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഒഴിവുകള്‍
നികത്തുന്നതിനും
കൊണ്ടുപോയ
ബസ്സുകള്‍ക്ക് പകരം
ബസ്സുകള്‍
ലഭ്യമാക്കുന്നതിനും
ഓപ്പറേറ്റിംഗ് സെന്റര്‍
സുഗമമായി
പ്രവര്‍ത്തിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
റാന്നി-തിരുവല്ല
ചെയിന്‍ സര്‍വ്വീസ്
1828.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
റാന്നി ഓപ്പറേറ്റിംഗ്
സെന്ററില്‍ നിന്നും
എവിടേക്കെങ്കിലും
ചെയിന്‍ സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ നിലവില്‍ എത്ര
സര്‍വ്വീസുകള്‍
നടത്തുന്നുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
റാന്നിയില്‍
നിന്നും
തിരുവല്ലയിലേക്ക്
സ്വകാര്യ ബസ്സുകള്‍
മാത്രമുള്ള
സ്ഥിതിയ്ക്ക് ഇവിടെ
ചെയിന്‍ സര്‍വ്വീസ്
നടത്താതിരിക്കാനുളള
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റൂട്ടില്‍ ചെയിന്‍
സര്‍വ്വീസ്
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
തൊടുപുഴ
കെ.എസ്.ആര്.ടി.സി. ഡിപ്പോ
നിര്‍മ്മാണം
1829.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ നിര്‍മ്മാണം
നിലച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവശേഷിക്കുന്ന
നിര്‍മ്മാണപ്രവൃത്തികൾ
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ഡിപ്പോയോടനുബന്ധിച്ചുള്ള
കടമുറികള്‍ ലേലം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
സമയബന്ധിതമായി
നിര്‍മ്മാണപ്രവൃത്തികൾ
പൂർത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
അങ്കമാലി
കെ.എസ്.ആര്.ടി.സി.
ഡിപ്പാേ-കം-ഷാേപ്പിംഗ്
കാേപ്ലക്സ്
1830.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
കെ.എസ്.ആര്.ടി.സി.
ഡിപ്പാേ-കം-ഷാേപ്പിംഗ്
കാേംപ്ലക്സിന്റെ
നിര്‍മ്മാണത്തിന് ആകെ
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
തുക കെ.എസ്.ആര്.ടി.സി
എവിടെ നിന്നാണ് വായ്പ
എടുത്തതെന്നും ഇതിന്റെ
പലിശ ഉള്‍പ്പെടെ എത്ര
രൂപയാണ് തിരികെ
അടയ്ക്കേണ്ടതെന്നുമുള്ള
കണക്ക് ലഭ്യമാക്കാമാേ;
(സി)
പദ്ധതിക്കായി
ചെലവാക്കിയ വായ്പ
തുകയില്‍ നാളിതുവരെ
എത്ര രൂപ തിരികെ
അടച്ചിട്ടുണ്ടെന്നും
ബാക്കി അടയ്ക്കാനുള്ള
തുക എത്രയാണെന്നും
വ്യക്തമാക്കാമാേ;
(ഡി)
പലിശ
ഇനത്തിലും വായ്പ
ഇനത്തിലും നാളിതുവരെ
എത്ര രൂപ
അടച്ചിട്ടുണ്ടെന്ന
കണക്ക് ലഭ്യമാക്കുമാേ?
അങ്കമാലി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ ശോചനീയാവസ്ഥ
1831.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
യാത്രക്കാരും ബസ്
നില്ക്കുന്ന ഭാഗവും
പ്രത്യേകിച്ച് ബസ്
അകത്തേക്കും
പുറത്തേക്കും പോകുന്ന
ഭാഗത്തെ തറയും ടൈലും
താഴ്ന്ന് കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോയുടെ
ഗ്രൗണ്ടിന്റെ നിലവിലെ
അവസ്ഥ ഇതാണെങ്കില്‍
മഴക്കാലത്തെ സ്ഥിതി
എന്തായിരിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നൽകാമോ;
(സി)
ആയിരക്കണക്കിന്
യാത്രക്കാര്‍ നിത്യവും
വന്നുപോകുന്ന
ഡിപ്പോയില്‍ ടൈൽ
താഴുന്നതിനും ഗട്ടര്‍
വീഴുന്നതിനും പരിഹാരം
കാണുന്നതിനുളള നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ;
(ഡി)
ഇത്
പുനരുദ്ധരിക്കുവാന്‍
ആവശ്യമായ തുക
അനുവദിക്കുമോ;
വിശദമാക്കുമോ?
കോതമംഗലം
ഡിപ്പോയില്‍ പുതിയ ബസ്
ടെര്‍മിനല്‍
1832.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ പുതിയ ബസ്
ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതിനുവേണ്ടി
2018-19 വര്‍ഷത്തെ
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍ നിന്നും 1.875
കോടി രൂപയുടെ
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രൊപ്പോസലിന്
ഭരണാനുമതി
ലഭ്യമാക്കുന്നതില്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഭരണാനുമതി
ലഭ്യമാക്കുന്നതിനുവേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാസര്‍കോട്
മണ്ഡലത്തിലെ
കെ.എസ്.ആര്.ടി.സി.
സ്രവ്വീസ്
1833.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
നിയോജകമണ്ഡലത്തില്‍
ബിറ്റുമെന്‍ മെക്കാഡവും
ബിറ്റുമെന്‍
കോണ്‍ക്രീറ്റും
ഉപയോഗിച്ചുനിര്‍മ്മിച്ച
നൂറു ശതമാനം
ഗതാഗതയോഗ്യമായ
റോഡുകളുള്ളതും
ജനവാസകേന്ദ്രങ്ങളുമായ
ഏതെല്ലാം റൂട്ടുകളില്‍
കെ.എസ്.ആര്.ടി.സി.
സ്രവ്വീസ്
നടത്തുന്നില്ല എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റൂട്ടുകളില്‍
എന്തുകൊണ്ടാണ്
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
നടത്താത്തതെന്നും
എപ്പോള്‍ സര്‍വ്വീസ്
ആരംഭിക്കുമെന്നും
വെളിപ്പെടുത്തുമോ;
(സി)
ഈ
നിയോജകമണ്ഡലത്തില്‍
കെ.എസ്.ആര്.ടി.സി. ബസ്
സർവ്വീസുകൾ ഉളളതും
ഇല്ലാത്തതുമായ
പ്രദേശങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ലാഭകരമല്ല
എന്ന കാരണത്താല്‍
സർവ്വീസുകൾ റദ്ദ്
ചെയ്തത് ഏതൊക്കെ
റൂട്ടിലാണെന്ന്
വ്യക്തമാക്കാമോ?
തിരുവമ്പാടി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
1834.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
ആസ്തി വികസന ഫണ്ടില്‍
നിന്നും മൂന്ന്കോടി രൂപ
അനുവദിച്ച് ഭരണാനുമതി
ലഭിച്ചതും പ്രവൃത്തി
ഉദ്ഘാടനം നടത്തിയതുമായ
തിരുവമ്പാടി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
പ്രവൃത്തി
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കാരണം വിശദമാക്കുമോ;
(സി)
പ്രവൃത്തി
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
1835.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നടന്നിട്ടുളള
നിർമ്മാണവും നവീകരണ
പ്രവർത്തനങ്ങളും
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോയില്‍ നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
എം.എൽ.എ.യുടെ
ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച്
നിർമ്മിക്കുവാൻ അനുമതി
ലഭിച്ച
കെട്ടിടനിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്നും എപ്പോള്‍
പൂര്‍ത്തിയാക്കുവാൻ
കഴിയും എന്നും
അറിയിക്കാമോ?
നാദാപുരത്തു
നിന്നും കണ്ണൂര്‍
എയര്‍പോര്‍ട്ടിലേക്ക് ബസ്സ്
സര്‍വ്വീസ്
1836.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
അനേകം
ഗള്‍ഫ് യാത്രക്കാര്‍
ഉള്ള നാദാപുരത്തെ
തൊട്ടിൽപ്പാലം
ഡിപ്പോയില്‍ നിന്നും
കണ്ണൂര്‍
എയര്‍പോര്‍ട്ടിലേക്ക്
കെ.എസ്.ആര്.ടി.സി.
ബസ്സ്
സര്വ്വീസ്ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗോവിന്ദപുരം-തൃശ്ശൂര്‍
റൂട്ടില്‍ കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
1837.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗോവിന്ദപുരം-തൃശ്ശൂര്‍
റൂട്ടില്‍
കെ.എസ്.ആര്.ടി.സി.
എത്ര ബസ്
സര്‍വ്വീസുകളാണ്
തുടങ്ങിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഗോവിന്ദപുരം മുതലുള്ള
സ്ഥലങ്ങളിലെ
വിദ്യാര്‍ത്ഥികള്‍
യാത്രക്കായി പ്രൈവറ്റ്
ബസുകളെയാണ്
ആശ്രയിക്കുന്നത്
എന്നതിനാല്‍ മേപ്പടി
റൂട്ടില്‍ സര്‍വ്വീസ്
നടത്തുന്ന
കെ.എസ്.ആര്.ടി.സി.
ബസുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്ര ആനുകൂല്യം
നല്കാന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ ആനുകൂല്യം
നല്‍കുന്നത് എന്ന്
വിശദമാക്കുമോ?
പയ്യന്നൂര്‍,
കാഞ്ഞങ്ങാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോകള്‍
1838.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പയ്യന്നൂര്‍,
കാഞ്ഞങ്ങാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിന്നും
പുതുതായി എത്ര
ബസ്സുകള്‍ക്കാണ്
പെര്‍മിറ്റ്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോകളില്‍ നിന്നും
എത്ര ബസ്സ്
സര്‍വ്വീസുകളാണ് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിര്‍ത്തി
വച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1839.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഉണ്ടാകുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ?
നെയ്യാറ്റിൻകര
ഡിപ്പോയിൽ നിർത്തലാക്കിയ
സർവീസുകൾ
1840.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിൻകര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും ഇട
റൂട്ടുകളില്‍
ഓടിച്ചിരുന്ന എത്ര
ഷെഡ്യൂളുകളാണ്
നിര്‍ത്തലാക്കിയത്;
നിര്‍ത്തലാക്കിയ
ഷെഡ്യൂളുകളുടെയും
റൂട്ടുകളുടെയും
വിശദാംശം നൽകുമോ ;
(ബി)
നിര്‍ത്തലാക്കിയ
റൂട്ടുകളിലേക്കുള്ള
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിനു
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ്
ബസുകൾ
1841.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
എത്ര സൂപ്പര്‍ ഫാസ്റ്റ്
ബസുകളാണ് ഷെഡ്യൂള്‍
പരിഷ്കരണത്തിന്റെ
ഭാഗമായി
പിന്‍വലിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുമൂലം
പ്രസ്തുത ഡിപ്പോയിലെ
വരുമാനത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കരുനാഗപ്പള്ളിയില്‍
നിന്ന് തൃശ്ശൂരിലേക്ക്
രാവിലെ പുറപ്പെടുന്ന
സൂപ്പര്‍ ഫാസ്റ്റ്
സര്‍വ്വീസ്
നിര്‍ത്തിയതോടെ
യാത്രക്കാര്‍ക്കുണ്ടായ
ബുദ്ധിമുട്ടും
ഡിപ്പോയിലുണ്ടായിട്ടുള്ള
വരുമാനക്കുറവും
പരിഗണിച്ച് പ്രസ്തുത
സര്‍വ്വീസ്
പുനസ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ചെങ്ങന്നൂരില്‍
നിന്നും കൂടുതല്‍
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
1842.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ചെങ്ങന്നൂരില്‍ നിന്ന്
എത്ര അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
നടത്തുന്നുണ്ട്;
(ബി)
ശബരിമല
മണ്ഡലകാലത്ത്
ചെങ്ങന്നൂരില്‍ നിന്നും
കൂടുതല്‍
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
നടത്തുന്ന കാര്യം
പരിഗണിക്കുമോ?
തിരുവനന്തപുരത്തെ
കെ.എസ്.ആര്.ടി.സി.ഡിപ്പോകളിലെ
വിവരം
1843.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സിറ്റി, പാപ്പനംകോട്,
നെയ്യാറ്റിന്‍കര,
പൂവാര്‍, വിഴിഞ്ഞം
എന്നീ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിന്നും
2016 ഏപ്രിലില്‍
ഓപ്പറേറ്റ് ചെയ്തിരുന്ന
ഷെഡ്യൂളുകളുടെ എണ്ണം
ഡിപ്പോ തിരിച്ച്
നല്‍കാമോ; നിലവില്‍
പ്രസ്തുത ഡിപ്പോകളില്‍
നിന്നും ഓപ്പറേറ്റ്
ചെയ്യുന്ന
ഷെഡ്യുളുകളുടെ എണ്ണവും
ഡിപ്പോ തിരിച്ച്
നല്‍കുമോ;
(ബി)
വെട്ടിക്കുറച്ച
ഷെഡ്യൂളുകള്‍
പുനഃസ്ഥാപിക്കുവാന്‍
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡിപ്പോകളില്‍ നിന്നും
കോവളം
നിയോജകമണ്ഡലത്തിന്റെ
വിവിധ ഭാഗങ്ങളില്‍
ഉണ്ടായിരുന്ന സ്റ്റേ
ബസുകളുടെ എണ്ണം 2016
ഏപ്രിലിലെ
കണക്കുപ്രകാരം
നല്‍കാമോ;
(ഡി)
നിലവില്‍
ഈ ഡിപ്പോകളില്‍ നിന്നും
കോവളം
നിയോജകമണ്ഡലത്തില്‍
ഉള്ള സ്റ്റേ ബസുകളുടെ
വിവരം ലഭ്യമാക്കുമോ;
നിര്‍ത്തലാക്കിയ സ്റ്റേ
ബസുകളില്‍ ഓരോന്നും
നിര്‍ത്തലാക്കിയതിനുള്ള
കാരണം വ്യക്തമാക്കാമോ?
കാട്ടാക്കട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നുള്ള
മലിനജലം
1844.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
മലിനജലം
പൊതുനിരത്തുകളിലേയ്ക്കും
പി.ഡബ്ല്യൂ.ഡി. റോഡിലെ
ഓടയിലേയ്ക്കും
ഒഴുക്കിവിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന് ശാശ്വതമായ
പരിഹാരം ഉണ്ടാക്കുവാൻ
നടപടി സ്വീകരിയ്ക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോ കേന്ദ്രീകരിച്ച്
മലിനജലം ട്രീറ്റ്
ചെയ്യുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
വിശദമാക്കുമോ?
തമ്പാനൂരിലെ
കെ.എസ്.ആര്.ടി.സിയുടെ
വ്യാപാരസമുച്ചയം
1845.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തമ്പാനൂരില്‍
കെ.എസ്.ആര്.ടി.സി യുടെ
സ്ഥലത്ത് നിര്‍മ്മിച്ച
വ്യാപാര
സമുച്ചയത്തിന്റെ പണി
പൂര്‍ത്തിയാക്കിയത്
എന്നാണ്; ഇതിനായി
ചെലവഴിച്ച തുകയെത്ര;
വിശദമാക്കുമോ;
(ബി)
ഇത്
പൂര്‍ണ്ണമായും
വാടകയ്ക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നുമുതലാണ്
പൂര്‍ണ്ണമായും
വാടകയ്ക്ക് നല്കി
തുടങ്ങിയത്;
ഈയിനത്തില്‍ ലഭിക്കുന്ന
പ്രതിമാസ വരുമാനമെത്ര;
(സി)
വാടക
ലഭിക്കുമ്പോള്‍
ഭൂവുടമയായ
കെ.എസ്.ആര്.ടി.സി.
ക്ക്
കെ.റ്റി.ഡി.എഫ്.സി.
ലാഭവിഹിതം
കൈമാറുന്നതിനായി
ഉടമ്പടി
ഒപ്പുവച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഈ
വ്യാപാര സമുച്ചയം
നിര്‍മ്മിക്കുന്നതിന്
മുമ്പുണ്ടായിരുന്ന
കെട്ടിടങ്ങളില്‍
നിന്നും
കെ.എസ്.ആര്.ടി.സി.ക്ക്
പ്രതിമാസം ലഭിച്ചിരുന്ന
വരുമാനമെത്ര;
വ്യക്തമാക്കുമോ;
(ഇ)
ഈ
വ്യാപാര സമുച്ചയത്തില്‍
ഉള്ള പാര്‍ക്കിംഗ്
സ്പേസിന് ഫീസ്
ഈടാക്കുന്ന കരാറുകാരന്
ഇവിടെ വാഹനങ്ങള്‍
പാര്‍ക്ക് ചെയ്യാന്‍
വരുന്നവരില്‍ നിന്നും
മാനദണ്ഡങ്ങള്‍ ഇല്ലാതെ
അമിത ഫീസ്
ഈടാക്കുന്നതിനാല്‍
ടിയാളെ മാറ്റി
പാര്‍ക്കിംഗ്
ഉത്തരവാദിത്വം
ഏതെങ്കിലും സർക്കാർ
ഏജന്‍സിയെയോ പൊതുമേഖല
സ്ഥാപനത്തെയോ
ഏല്‍പ്പിക്കുമോ എന്ന്
അറിയിക്കാമോ?
നിര്‍ത്തലാക്കിയ
ബസ്സ് സർവീസ്
1846.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
നിന്നും ശ്രീകൃഷ്ണപുരം
കരിങ്കല്ലത്താണി വഴി
പെരിന്തല്‍മണ്ണ
ഇ.എം.എസ്.
ഹോസ്പിറ്റലിലേക്കും
തിരിച്ചുമുണ്ടായിരുന്ന
കെ.എസ്.ആര്.ടി.സി.ബസ്
സര്‍വ്വീസ് എന്നാണ്
നിര്‍ത്തലാക്കിയത്;
(ബി)
പ്രസ്തുത
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കെ.ടി.ഡി.എഫ്.സി.
നിർമ്മിച്ച തിരുവല്ലയിലെ
ഷോപ്പിംഗ് കോംപ്ലക്സ്
1847.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.ടി.ഡി.എഫ്.സി.,
ബി.ഒ.ടി.
അടിസ്ഥാനത്തില്‍
നിര്‍മ്മിച്ച
തിരുവല്ലയിലെ ഷോപ്പിംഗ്
കോംപ്ലക്സ്
പ്രവര്‍ത്തനക്ഷമമാകാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഷോപ്പിംഗ് കോംപ്ലക്സിലെ
മുറികള്‍ വാടകയ്ക്ക്
കൊടുക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
മുനിസിപ്പാലിറ്റിയില്‍
നിന്നും കെട്ടിട
നമ്പര്‍
ഇട്ടുകിട്ടുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസമുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഗോശ്രീ
ബസ്സുകള്‍
1848.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഗോശ്രീ
ബസ്സുകളുടെ സർവ്വീസ്
കൊച്ചിനഗരത്തിലേക്ക്
വ്യാപിപ്പിക്കുന്നതിന്
എന്തെങ്കിലും നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ?
ദീര്‍ഘദൂര
ബസുകൾക്ക് തൃപ്രയാറില്‍
സ്റ്റോപ്പ്
1849.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദീര്‍ഘദൂര
സർവ്വീസ് നടത്തുന്ന കെ.
എസ്. ആർ. ടി. സി
ബസുകൾക്ക് നാട്ടിക
മണ്ഡലത്തിലെ
തൃപ്രയാറില്‍
സ്റ്റോപ്പ്
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ല്ലെങ്കില്‍
ആയത് അനുവദിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
രോഗികൾ
ഇല്ലാതെ ഓടുന്ന
ആംബുലന്‍സുകളുടെ ഹോൺ മുഴക്കൽ
1850.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രോഗികളെ
ആശുപത്രികളിൽ എത്തിച്ച്
മടങ്ങുന്നതും
മൃതശരീരവുമായി
പോകുന്നതുമായ
ആംബുലന്‍സുകള്‍
ഉച്ചത്തില്‍ ഹോണ്‍
മുഴക്കിയും
അപകടമുന്നറിയിപ്പ്
സൂചകങ്ങള്‍
പ്രവര്‍ത്തിപ്പിച്ചും
സഞ്ചരിക്കുന്നതിന്
നിയമസാധുതയുണ്ടോ;
(ബി)
ഇല്ലെങ്കിൽ
പ്രസ്തുത പ്രവണത
തടയുന്നതിന്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പുതിയ
ചെക്ക്പോസ്റ്റുകള്‍
1851.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന്റെ
കീഴില്‍ എത്ര
ചെക്ക്പോസ്റ്റുകളാണ്
നിലവിലുള്ളത്; പട്ടിക
ലഭ്യമാക്കാമോ;
(ബി)
അയൽ
സംസ്ഥാനങ്ങളുമായി
അതിര്‍ത്തി പങ്കിടുന്ന
എത്ര സ്ഥലങ്ങളിലാണ്
ചെക്ക്പോസ്റ്റുകള്‍
ഇല്ലാത്തത്;
ഇതുസംബന്ധിച്ച്
എന്തെങ്കിലും അന്വേഷണമോ
പഠനമോ
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ചെക്ക്പോസ്റ്റുകള്‍
ഇല്ലാത്തതുമൂലം
സംഭവിക്കുന്ന
വരുമാനനഷ്ടം നികത്താന്‍
അടിയന്തരമായി ചെക്ക്
പോസ്റ്റുകള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വാഹന്‍
സാരഥി സോഫ്റ്റ് വെയര്‍
1852.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഉപരിതലഗതാഗത വകുപ്പ്
നിര്‍ദ്ദേശിച്ച പ്രകാരം
സംസ്ഥാനത്ത് മോട്ടോര്‍
വാഹന ലൈസന്‍സ്
നല്‍കുന്നതിന് വാഹന്‍
സാരഥി സോഫ്റ്റ് വെയര്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം കാര്‍ഡ്
രൂപത്തിലുള്ള ലൈസന്‍സ്
നല്‍കുന്നതിന്
ഏതെങ്കിലും ഏജന്‍സികളെ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുമൂലം
ലൈസന്‍സ് ലഭിക്കുവാന്‍
കാലതാമസം
ഉണ്ടാകുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പരാതി
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
ആശ്രിത
നിയമനം
1853.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാേര്‍ത്ത്
പറവൂര്‍ ജാേയിന്റ്
ആര്.ടി. ഓഫീസില്‍
ജെ.ആര്.ടി.ഒ. ആയി
ജാേലിയിലിരിക്കെ
മരണമടഞ്ഞ താേമസിന്റെ
മകള്‍ ലക്ഷ്മി കെ.ടി.
യ്ക്, അപേക്ഷ
സമര്‍പ്പിക്കുന്നതില്‍
കാലതാമസം വന്നത്
മാപ്പാക്കി ആശ്രിത
നിയമനം
ലഭിയ്ക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമാേ;
(ബി)
ലക്ഷ്മി
കെ.ടി. യ്ക്ക് ആശ്രിത
നിയമനം നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ
പൊതുസ്ഥലംമാറ്റം
1854.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിലെ
ഉദ്യോഗസ്ഥരുടെ
പൊതുസ്ഥലംമാറ്റത്തിന്
അവസാനമായി അപേക്ഷ
ക്ഷണിച്ചതെന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷ ക്ഷണിക്കുന്നതിൽ
കാലതാമസമുണ്ടായിട്ടുണ്ടോ;
എങ്കിൽ
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)
പൊതു
സ്ഥലം മാറ്റത്തിന്
അടിയന്തരമായി അപേക്ഷ
ക്ഷണിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കിൽ
എന്നത്തേക്ക് നടപടികള്‍
ആരംഭിക്കും;
വ്യക്തമാക്കാമോ?
ചെക്ക്പോസ്റ്റുകളിലെ
നിയമനം
1855.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിലെ
ചെക്ക്പോസ്റ്റുകളില്‍
മേഖലാടിസ്ഥാനത്തിലുള്ള
നിയമനം മൂലം
ഉദ്യോഗസ്ഥര്‍ക്ക്
ബുദ്ധിമുട്ടുനുഭവിക്കേണ്ടിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ഏതെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്മേല്
സ്വീകരിച്ച നടപടി
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ചെക്ക്
പോസ്റ്റ് നിയമനത്തിന്റെ
പേരില്‍ മൂന്ന് മാസം
കൂടുമ്പോൾ ഉദ്യോഗസ്ഥരെ
സ്ഥലം മാറ്റുന്നുണ്ടോ;
ഉണ്ടെങ്കിൽ ഇത്
സംബന്ധിച്ച സര്‍ക്കാര്‍
നിര്‍ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അടിക്കടിയുള്ള
സ്ഥലമാറ്റം
മൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
ചെക്ക് പോസ്റ്റ്
നിയമനങ്ങള്‍ അതത്
ആര്.റ്റി.ഒ.മാരുടെ
കീഴില്‍ കൊണ്ടുവരാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ചെക്ക്
പോസ്റ്റ് നിയമനങ്ങള്‍
മേഖലാടിസ്ഥാനത്തിലാക്കിയപ്പോള്
മേഖലാ സീനിയോറിറ്റി
ലിസ്റ്റ് തയാറാക്കി
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പകര്‍പ്പ്
ലഭ്യമാക്കാമോ?
ചെക്ക്പോസ്റ്റുകളിലെ
സ്ഥിരം ഉദ്യോഗസ്ഥര്‍
1856.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന്റെ
ചെക്ക് പോസ്റ്റുകളില്‍
സ്ഥിരം ഉദ്യോഗസ്ഥരെ
നിയമിക്കുന്നത്
അഴിമതിക്ക്
ഇടയാക്കുന്നുവെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന് ചെക്ക്
പോസ്റ്റുകളിലെ
ഉദ്യോഗസ്ഥനിയമനങ്ങളില്‍
എന്തെങ്കിലും മാനദണ്ഡം
കൊണ്ടുവന്നിട്ടുണ്ടോ;
വിശദമാക്കുമോ?
ചെക്കു്പോസ്റ്റുകളിലെ
മേഖലാടിസ്ഥാനത്തിലുള്ള നിയമനം
1857.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനവകുപ്പില്‍ ചെക്ക്
പോസ്റ്റുകളിലെ നിയമനം
മേഖലാടിസ്ഥാനത്തില്‍
ആക്കിയതിന്റെ കാരണം
വ്യക്തമാക്കാമോ, ഇത്
സംബന്ധിച്ച് വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍
ബ്യൂറോയുടെ ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
നിയമനങ്ങള്‍
മേഖലാടിസ്ഥാനത്തില്‍
ആക്കിയതിന്റെ
ഗുണഫലങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
ഇപ്രകാരം
മേഖലാടിസ്ഥാനത്തില്‍
നിയമനത്തിനായി
ജീവനക്കാരെ
പുനര്‍വിന്യാസം
ചെയ്യുന്നതിന്
മുന്‍പായി മോട്ടോര്‍
വാഹന വകുപ്പോ ഉദ്യോഗസ്ഥ
ഭരണപരിഷ്കാര വകുപ്പോ
ജോലിഭാരം സംബന്ധിച്ച
പഠനം
നടത്തിയിട്ടുണ്ടോ;എങ്കില്‍
പഠനറിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ദേവികുളം
മണ്ഡലത്തിലെ താല്‍ക്കാലിക
ആര്.ടി. ഓഫീസിന്റെ
പ്രവര്‍ത്തനം
1858.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തിലെ മറയൂര്‍
കരിമുട്ടിയില്‍
താല്‍ക്കാലികമായി
പ്രവര്‍ത്തിച്ചു
വന്നിരുന്ന ആര്.ടി.
ഓഫീസ്
അടച്ചുപൂട്ടിയതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആര്.ടി.ഓഫീസിന്റെ
പ്രവർത്തനം
അവസാനിപ്പിച്ച നടപടി
പുനഃപരിശോധിക്കുമോ
എന്നറിയിക്കാമോ?
ചാത്തമ്പറ-നെടുമ്പറമ്പ്
റൂട്ടിലെ സ്വകാര്യ ബസ്
പെര്‍മിറ്റുകള്‍
1859.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
ചാത്തമ്പറ-നെടുമ്പറമ്പ്
റൂട്ടില്‍ സ്വകാര്യ ബസ്
പെര്‍മിറ്റുകള്‍
നിലവില്‍ ഉണ്ടോ;
(ബി)
എത്ര
പെര്‍മിറ്റുകളാണ്
നിലവില്‍ ഉള്ളത്;
ഇവയില്‍ എത്ര എണ്ണം
സര്‍വ്വീസ്
നടത്തുന്നുണ്ട്;
വിശദമാക്കുമോ;
(സി)
സര്‍വ്വീസ്
മുടക്കം വരുത്തുന്നത്
സംബന്ധിച്ച പരാതി
വകുപ്പില്‍
ലഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
പയ്യന്നൂര്‍
ജോയിന്റ് ആര്.ടി. ഓഫീസ്
1860.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പുതുതായി
അനുവദിച്ച പയ്യന്നൂര്‍
ജോയിന്റ് ആര്.ടി.
ഓഫീസ് പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
വളാഞ്ചേരിയിൽ
സബ് ആര്.ടി. ഓഫീസ്
1861.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ വളാഞ്ചേരി
കേന്ദ്രീകരിച്ച് ഒരു
സബ് ആര്.ടി.ഒാഫീസും
കോട്ടയ്ക്കല്‍
കേന്ദ്രീകരിച്ച് ഒരു
മൊബൈല്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗവും
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
ഇതുസംബന്ധിച്ച്
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണറേറ്റില്‍ സ്ഥലം
എം.എല്‍.എ.
സമര്‍പ്പിച്ച
നിവേദനങ്ങളും അതിന്മേൽ
സ്വീകരിച്ച നടപടികളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
മുട്ടത്തറയിലെ
ഡ്രൈവിംഗ് ടെസ്റ്റ് യാര്‍ഡിലെ
സൗകര്യം
1862.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
മുട്ടത്തറയില്‍
ഡ്രൈവിംഗ് ടെസ്റ്റ്
യാര്‍ഡ്
പ്രവര്‍ത്തിക്കുന്നതിന്
സ്ഥലം പരിമിതമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
ലൈസന്‍സ്
നേടുന്നതിനായി ഇവിടെ
എത്തിച്ചേരുന്ന
സ്ത്രീകളുള്‍പ്പെടെയുള്ള
പരീക്ഷാര്‍ത്ഥികള്‍ക്കായി
ടോയ്ലെറ്റ് സൗകര്യം,
വിശ്രമകേന്ദ്രം എന്നിവ
നിര്‍മ്മിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഡ്രൈവിംഗ്
ടെസ്റ്റ് യാര്‍ഡിലെ
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
അധികമായി സ്ഥലം
ഏറ്റെടുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
ട്രാന്‍സ്
ടവേഴ്സ് കെട്ടിടം കൈമാറ്റം
1863.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
മോട്ടോര്‍
വാഹനവകുപ്പിന്റെ
ഭൂമിയില്‍
കെ.ടി.ഡി.എഫ്.സി.,
ബി.ഒ.ടി. വ്യവസ്ഥയില്‍
നിര്‍മ്മിച്ച
വഴുതക്കാടുള്ള
ട്രാന്‍സ് ടവേഴ്സിന്െറ
നിര്‍മ്മാണ ചെലവ്
എത്രയായിരുന്നു;
നിശ്ചയിച്ചിരിക്കുന്ന
ബി.ഒ.ടി. കാലാവധി
വ്യക്തമാക്കുമോ;
നിശ്ചയിച്ചിട്ടില്ലെങ്കില്‍
ആയതിനുള്ള കാരണം
വിശദമാക്കാമോ; പ്രസ്തുത
കെട്ടിടം മോട്ടോര്‍
വാഹനവകുപ്പിന് എപ്പോള്‍
കൈമാറാന്‍ സാധിക്കുും;
ഇതുസംബന്ധിച്ച
ഉത്തരവുകളുടെയും
എഗ്രിമെന്റിന്റെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടത്തില്‍ നിന്നും
നാളിതുവരെ
കെ.ടി.ഡി.എഫ്.സി.
വാടകയിനത്തിലും
മറ്റുമായി നേടിയെടുത്ത
തുക എത്രയാണ്;
കെട്ടിടത്തില്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
മുഴുവന്‍
സ്ഥാപനങ്ങളുടെയും
പേരുവിവരം
ലഭ്യമാക്കുമോ; ഇവരില്‍
നിന്നും 2018-19
സാമ്പത്തിക
വര്‍ഷത്തില്‍
വാടകയിനത്തിലും മറ്റും
ലഭിച്ച തുക
വിശദമാക്കാമോ;
(സി)
ബാക്കി
എത്ര തുക കൂടി
പിരിഞ്ഞുകിട്ടിയാലാണ്
കെ.ടി.ഡി.എഫ്.സി.
ചെലവാക്കിയ തുക
പൂര്‍ണ്ണമായും
അടച്ചുതീര്‍ക്കാന്‍
കഴിയുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
(ഡി)
നിര്‍മ്മാണ
ചെലവ്
പിരിഞ്ഞുകിട്ടുന്നതുവരെ
കെ.ടി.ഡി.എഫ്.സി. യുടെ
ഉടമസ്ഥതയില്‍ പ്രസ്തുത
കെട്ടിടവും സ്ഥലവും
നിലനിര്‍ത്താനാണ്
വ്യവസ്ഥയെങ്കില്‍ തുക
കണക്കാക്കാതെയിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
കെട്ടിടം മോട്ടോര്‍
വാഹനവകുപ്പിന്
കൈമാറണമെന്ന
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണറുടെ 5.4.2017
ലെ കത്തിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ; റവന്യൂ
വരുമാനത്തില്‍ രണ്ടാം
സ്ഥാനത്ത് നില്ക്കുന്ന
മോട്ടോര്‍ വാഹന
വകുപ്പിന് സ്വന്തമായി
ആസ്ഥാനമില്ലായെന്നത്
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(എഫ്)
തിരുവനന്തപുരം
ആര്.ടി. ഓഫീസ്
ഉള്‍പ്പടെയുള്ളവ
ഭാരിച്ച വാടക നല്കി
പ്രവര്‍ത്തിക്കുമ്പോള്‍
കെ.ടി.ഡി.എഫ്.സി.
യ്ക്ക് ചെലവായ തുക
നല്കി ട്രാന്‍സ്
ടവേഴ്സ് സര്‍ക്കാര്‍
ഏറ്റെടുക്കാത്തതിലുള്ള
കാരണം വ്യക്തമാക്കാമോ?
ജലഗതാഗത
വകുപ്പില്‍ ആശ്രിത നിയമനം
1864.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പില്‍ ആശ്രിത
നിയമനത്തിനായി നിലവില്‍
അപേക്ഷ
സമര്‍പ്പിച്ചിരിക്കുന്നവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
(ബി)
ആലപ്പുഴയിൽ
ലസ്കര്‍ തസ്തികയില്‍
ജാേലിയിലിരിക്കെ
മരണമടഞ്ഞ
പി.കെ.അബ്ദുള്‍
മനാഫിന്റെ മകന് ശ്രീ.
മുഹമ്മദ് ഫെെസല്‍
ആശ്രിത നിയമനത്തിനായി
സമര്‍പ്പിച്ച
അപേക്ഷയിന്മേലുള്ള
നടപടി ഇപ്പാേള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമാേ;
(സി)
ശ്രീ.
മുഹമ്മദ് ഫെെസലിന്
നിയമനം നല്‍കുന്നത്
നീണ്ടുപാേകുന്നതിനുളള്ള
കാരണം വ്യക്തമാക്കുമാേ?
സീ
അഷ്ടമുടി ടൂറിസം ബോട്ട്
സര്‍വ്വീസ്
1865.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സീ
അഷ്ടമുടി ടൂറിസം ബോട്ട്
സര്‍വ്വീസ്
നടത്തുന്നതിനുള്ള
ബോട്ടിന്റെ നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തിയാക്കി
സര്‍വ്വീസ് ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?