കെ.എസ്.ടി.പി.യുടെ
രണ്ടാംഘട്ടം
1124.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
ജൂണില്‍ ഒപ്പുവെച്ച
കെ.എസ്.ടി.പി.യുടെ
(കേരള സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
പ്രാേജക്ട്) രണ്ടാംഘട്ട
നിര്‍മ്മാണ
പ്രവൃത്തികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ലോകബാങ്ക്
സഹായത്തോടെ
നടപ്പാക്കുന്ന പ്രസ്തുത
പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍ എത്ര
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിരുന്നത്;
ഇതില്‍ എത്ര പദ്ധതികള്‍
ഇനിയും
പൂര്‍ത്തിയാക്കാനുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രോജക്ട്
ഡയറക്ടറെ ഇടക്കിടെ
മാറ്റുന്നത് പദ്ധതി
നടത്തിപ്പിന്
തടസ്സമാകുന്നുണ്ടോ;
ഇക്കാര്യം ലോക ബാങ്ക്
ചൂണ്ടിക്കാണിക്കുകയുണ്ടായോ;
(ഡി)
പദ്ധതിയുടെ
കാലാവധി ഇപ്പോള്‍
ഏതുവരെയാണ് ലോകബാങ്ക്
നീട്ടിനല്‍കിയിരിക്കുന്നത്;
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
എന്തൊക്കെ നടപടികള്‍
കെെക്കൊളളുമെന്ന്
അറിയിക്കാമോ?
കെ.എസ്.റ്റി.പി.
പദ്ധതിയുടെ രണ്ടാം ഘട്ടം
1125.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകബാങ്ക്
സഹായത്തോടെ
നടപ്പിലാക്കുന്ന
കെ.എസ്.റ്റി.പി.
പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍
ഉള്‍പ്പെട്ട റോഡുകളുടെ
നിര്‍മ്മാണം ഇനിയും
പൂര്‍ത്തിയാക്കാത്ത
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
ലോകബാങ്ക് സമയം നീട്ടി
നല്‍കിയിട്ടുണ്ടോ;
(സി)
പദ്ധതി
നടത്തിപ്പില്‍
ഉണ്ടായിട്ടുള്ള
കാലതാമസത്തെ
സംബന്ധിച്ചും
നിര്‍മ്മിച്ച
റോഡിന്റെ
ഗുണനിലവാരമില്ലായ്മയെ
സംബന്ധിച്ചും ലോകബാങ്ക്
അതൃപ്തി
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പൊന്‍കുന്നം
മുതല്‍ പുനലൂര്‍
വരെയുള്ള ഭാഗത്തെ റോഡ്
നിര്‍മ്മാണത്തിന്റെ
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്നും
ഇതിന്റെ
അടങ്കലെത്രയാണെന്നും
പ്രസ്തുത അടങ്കല്‍
ഇതിനകം എത്ര തവണ
പുതുക്കിയെന്നും
അറിയിക്കാമോ?
സി.ആര്.എഫ്.
പ്രവൃത്തികള്‍
1126.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സി.ആര്.എഫ്.
മുഖേന എത്ര
പ്രവൃത്തികള്‍ക്ക്
ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടെന്നും
ഇതില്‍ കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ റോഡ് സുരക്ഷാ
പദ്ധതികൾ
1127.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
റോഡ്
സുരക്ഷാ അതോറിറ്റിയുടെ
കീഴില്‍ കായംകുളം
മണ്ഡലത്തില്‍ 2016
ജൂണ്‍ മാസം മുതല്‍
നാളിതുവരെ
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍ വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ?
പുതിയകാലം
പുതിയ നിര്‍മ്മാണം
1128.
ശ്രീ.പി.ടി.എ.
റഹീം
,,
എം. രാജഗോപാലന്‍
,,
പി. ഉണ്ണി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ കാലം പുതിയ
നിര്‍മ്മാണം എന്ന ആശയം
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
എന്തെല്ലാം നൂതന
സാങ്കേതിക വിദ്യകളാണ്
പൊതുമരാമത്ത്
വകുപ്പിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പരമ്പരാഗത
രീതികളില്‍ നിന്ന്
വ്യതിചലിച്ച് പ്രകൃതി
സൗഹൃദ നിര്‍മ്മാണ
രീതികള്‍
അവലംബിക്കുന്നതില്‍
ശ്രദ്ധ
കേന്ദ്രീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രളയത്തില്‍
തകര്‍ന്ന റോഡുകളും
പാലങ്ങളും മറ്റ്
അടിസ്ഥാനസൗകര്യങ്ങളും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എത്ര രൂപയാണ്
നീക്കിവെച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പാെതുമരാമത്ത്
വകുപ്പിന്റെ ടെന്‍ഡര്‍ നടപടി
1129.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാെതുമരാമത്ത്
വകുപ്പിന്റെ ഏതെല്ലാം
പ്രവൃത്തികളാണ്
ടെന്‍ഡര്‍
നടപടികളില്ലാതെ
സര്‍ക്കാര്‍ അംഗീകൃത
ഏജന്‍സികള്‍ക്ക്
നല്‍കിയിട്ടുള്ളത്;
പ്രസ്തുത
പ്രവൃത്തികളുടെ പേരും
തുകയും ഏജന്‍സികളുടെ
പേരും ഉള്‍പ്പെടെയുള്ള
വിശദവിവരം നല്കുമാേ;
(ബി)
മത്സരാധിഷ്ഠിത
ടെന്‍ഡറില്ലാതെ
വകുപ്പിന്റെ
പ്രവൃത്തികള്‍ ഇത്തരം
ഏജന്‍സികള്‍ക്ക്
നല്‍കുന്നത്
മൂലമുണ്ടാകുന്ന നഷ്ടം
പരിശാേധിച്ചിട്ടുണ്ടാേ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്കുമാേ;
(സി)
ഏജന്‍സികള്‍ക്ക്
പ്രവൃത്തികള്‍
നല്‍കുന്നതിനുള്ള
മാനദണ്ഡം എന്താണ്; ഓരാേ
പ്രവൃത്തിക്കും
ഏജന്‍സികളെ
തിരഞ്ഞെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്നതിന്റെ
വ്യക്തമായ വിവരം
നല്കുമാേ?
നിര്‍മ്മാണ
പ്രവൃത്തികളിലെ ക്രമക്കേട്
T 1130.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലാരിവട്ടം
പാലം ഉള്‍പ്പെടെ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൂര്‍ത്തീകരിച്ച വിവിധ
നിര്‍മ്മാണ
പ്രവൃത്തികളിലുണ്ടായ
ക്രമക്കേട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
സർക്കാരിനുണ്ടാകുന്ന
ഭീമമായ സാമ്പത്തിക
നഷ്ടം പരിഹരിക്കാൻ
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
നിർമ്മാണ
പ്രവൃത്തികളിലെ ഇത്തരം
ക്രമക്കേടുകൾ മുഖേന
സര്‍ക്കാരിനുണ്ടായ
സാമ്പത്തിക നഷ്ടം
ഉത്തരവാദികളായവരിൽ
നിന്നും ഈടാക്കാന്‍
നടപടി സ്വീകരിക്കുമോ;
ക്രമക്കേടിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നിയമാനുസൃതമായ നടപടി
കൈക്കൊള്ളുമോ?
പൊതുമരാമത്ത്
പ്രവൃത്തികളിലെ അഴിമതിയും
ക്രമക്കേടും
1131.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ബി.ഡി. ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളിലെ
അഴിമതിയും ക്രമക്കേടും
കണ്ടെത്തുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
പൊതുമരാമത്ത്
വിജിലന്‍സ് വിഭാഗം
ശക്തിപ്പെടുത്തുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
നിര്‍മ്മാണപ്രവൃത്തികള്‍
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
പരാതികള്‍ നൽകുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍
ആധുനികവല്‍ക്കരണം
ഏര്‍പ്പെടുത്തുമ്പോള്‍
ഉണ്ടാകുന്ന പ്രധാന
വെല്ലുവിളികള്‍
എന്തെല്ലാമാണെന്നും അവ
പരിഹരിക്കുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
ഉദ്യോഗസ്ഥരുടെ
അനാസ്ഥമൂലം നീണ്ടുപോകുന്ന
പദ്ധതികള്‍
1132.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉദ്യോഗസ്ഥരുടെ
അനാസ്ഥ മൂലം
നഷ്ടത്തിലാകുന്നതും
പ്രവൃത്തി അനന്തമായി
നീണ്ടുപോകുന്നതുമായ
പദ്ധതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരം
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനായുള്ള
നടപടികളും വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ചിട്ടുളള
നടപടികളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥരെ
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
പ്രവൃത്തികള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കുമോ?
പ്രളയം
മൂലം റോഡുകള്‍ക്കും
പാലങ്ങള്‍ക്കും ഉണ്ടായ
നാശനഷ്ടങ്ങള്‍
1133.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ വര്‍ഷം ഉണ്ടായ
പ്രളയം മൂലം
റോഡുകള്‍ക്കും
പാലങ്ങള്‍ക്കും ഉണ്ടായ
നാശനഷ്ടങ്ങളുടെ തോത്
എത്രയാണ്; എത്ര കോടി
രൂപയുടെ നഷ്ടം ഉണ്ടായി
എന്ന് അറിയിക്കാമോ;
(ബി)
ഇവയുടെ
പുനരുദ്ധാരണത്തിന്
ഇതിനകം സ്വീകരിച്ച
നടപടികൾ എന്തൊക്കെയാണ്;
(സി)
പാലങ്ങളുടെ
പുനരുദ്ധാരണത്തിന്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
പുലമണ്‍
ജംഗ്ഷനിലെ മേല്‍പ്പാലം
നിർമ്മാണം
1134.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
പുലമണ്‍ ജംഗ്ഷനില്‍
മെയിന്‍ സെന്‍ട്രല്‍
റോഡില്‍
നിര്‍മ്മിക്കുവാൻ
ഉദ്ദേശിക്കുന്ന
നിര്‍ദ്ദിഷ്ട
മേല്‍പ്പാലത്തിന്റെ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ
; രൂപരേഖ
തയ്യാറാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
നടത്തിയ പ്രവൃത്തികൾ
എന്തെല്ലാമാണ്;
(സി)
അന്തിമ
രൂപരേഖ
തയ്യാറാക്കുന്നതിന്
അവശേഷിക്കുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
റേറ്റുകൾ
അപ്ലോഡ് ചെയ്തപ്പോള്‍
വന്നിട്ടുളള തെറ്റുകള്‍
1135.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് ലോക്കല്‍
മാര്‍ക്കറ്റിംഗ്
റേറ്റുകള്‍
കമ്പ്യുട്ടറില്‍
അപ്ലോഡ് ചെയ്തപ്പോള്‍
റേറ്റുകളില്‍
വന്നിട്ടുളള തെറ്റുകള്‍
മൂലം നിര്‍മ്മാണ
പ്രവൃത്തികള്‍
സമയബന്ധിതമായി
ആരംഭിക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫിഷറീസ്
വകുപ്പ് 119 ലക്ഷം
രൂപയ്ക്ക് ഭരണാനുമതി
നല്കിയതും ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാക്കിയതും
എന്നാല്‍ ലോക്കല്‍
മാര്‍ക്കറ്റിംഗ്
റേറ്റിലെ തെറ്റുകള്‍
മൂലം ആരംഭിക്കാന്‍
സാധിക്കാത്തതുമായ
കൊച്ചിന്
കോര്‍പ്പറേഷനിലെ
വാര്‍ഡ് 34 ല്‍പ്പെട്ട
ഇടപ്പളളി
മാക്കാപറമ്പ്-നികര്‍ത്തില്‍
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനായി
പ്രസ്തുത തെറ്റുകള്‍
എന്നത്തേക്ക്
പരിഹരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
തെറ്റുകള്‍ക്ക്
ഉത്തരവാദികള്‍ ആരെന്നും
ഇത് പരിഹരിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
എന്തെന്നും
വ്യക്തമാക്കാമോ?
പ്രളയാനന്തര
റോഡുനവീകരണം
1136.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
റോഡുനവീകരണവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര
കിലോമീറ്റര്‍ റോഡുകള്‍
നവീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ഇതിനായി
എത്ര കോടി രൂപ
ചെലവഴിച്ചു എന്ന്
വെളിപ്പെടുത്താമോ?
പ്ലാസ്റ്റിക്
ഉപയോഗിച്ചുള്ള റാേഡ് ടാറിങ്ങ്
1137.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാേഡ്
ടാറിങ്ങിൽ പാെടിച്ച
പ്ലാസ്റ്റിക്കിന്റെ
സാന്നിദ്ധ്യമുറപ്പാക്കുവാൻ
സംസ്ഥാന തലത്തില്‍
സമിതി
രൂപീകരിച്ചിട്ടുണ്ടാേ;
(ബി)
ഏതെല്ലാം
വകുപ്പുകളില്‍
നിന്നുമാണ് ഇൗ
സമിതിയില്‍ അംഗങ്ങളെ
ഉള്‍പ്പെടുത്തുന്നത്
എന്ന് വിശദമാക്കുമാേ ?
ഗ്രാമീണറോഡുകൾക്ക്
പൊതുമരാമത്ത് ഫണ്ട്
1138.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍
ഗ്രാമീണറോഡുകളുടെ
പുനരുദ്ധാരണത്തിന്
ഫണ്ടുകള്‍ അനുവദിച്ച്
അവ നവീകരിച്ചിട്ടും, ഈ
സര്‍ക്കാര്‍ ഗ്രാമീണ
റോഡുകളുടെ
നവീകരണ/പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
തുക
വകയിരുത്താത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
ഗ്രാമീണറോഡുകളുടെ
പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക്
ഫണ്ട് വകയിരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഗ്രാമീണറോഡുകള്‍ക്ക്
ഫണ്ട്
അനുവദിക്കുകയാണെങ്കില്‍
അതിനുള്ള മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
കുറ്റമറ്റ
രീതിയില്‍ പാലങ്ങളുടെ
നിര്‍മ്മാണം
1139.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുക്കുന്ന
പാലങ്ങളുടെ നിര്‍മ്മാണം
കുറ്റമറ്റ രീതിയില്‍
ആണെന്ന് ഉറപ്പ്
വരുത്തുന്നതിന്
എന്തെങ്കിലും പുതിയ
സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
(ബി)
പാലങ്ങളുടെ
ശക്തി, ദീര്‍ഘായുസ്സ്
എന്നിവ
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
പാലം
നിര്‍മ്മാണത്തില്‍
അപാകത
കാട്ടുന്നവര്‍ക്കെതിരെ
ജാമ്യമില്ലാവകുപ്പുകള്‍
ഉപയോഗിച്ച് നടപടി
സ്വീകരിക്കുന്ന കാര്യം
ഗൗരവമായി
പരിഗണിക്കുന്നുണ്ടോ;
ഇക്കാര്യം സംബന്ധിച്ച്
നിയമവകുപ്പിന്‍െറ
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ദേശീയ
പാത വികസനം
1140.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാത വികസനത്തിന്
സ്ഥലമെടുപ്പ് നടപടി
നിര്‍ത്തിവയ്ക്കുവാന്‍
നാഷണല്‍ ഹൈവേ അതോറിറ്റി
ഓഫ് ഇന്ത്യയുടെയും
കേന്ദ്ര ഉപരിതല ഗതാഗത
വകുപ്പിന്റെയും ഉന്നത
തല യോഗം
നിര്‍ദ്ദേശിച്ചിരുന്നോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം
എന്തായിരുന്നു;വ്യക്തമാക്കുമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
തലപ്പാടി-ചെങ്ങള,
ചെങ്ങള-നീലേശ്വരം
പദ്ധതികള്‍ നിലവില്‍
കേന്ദ്ര സര്‍ക്കാര്‍
ആദ്യ മുന്‍ഗണന
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കും;
(സി)
ദേശീയ
പാത വികസനത്തില്‍
സംസ്ഥാന
താല്പര്യങ്ങള്ക്ക്
വിരുദ്ധമായി
സംസ്ഥാനത്തെ ഏതെങ്കിലും
രാഷ്ട്രീയ
പാര്‍ട്ടിയുടെ ഇടപെടല്‍
ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
രാഷ്ട്രീയ
കക്ഷിയുടേതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
കേന്ദ്രത്തിന്റെ
നിലപാട് തിരുത്തി ദേശീയ
പാത വികസനം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
വേണ്ടി സ്ഥലമെടുപ്പ്
ത്വരിതപ്പെടുത്തുന്നതിനാവശ്യമായ
ഫണ്ട് അനുവദിക്കുവാന്‍
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കൊല്ലം-തേനി
ദേശീയപാത നിര്‍മ്മാണവുമായി
ബന്ധപ്പെട്ട ക്രമക്കേടുകള്‍
1141.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം-തേനി
ദേശീയപാതയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
ക്രമക്കേടുകളെ
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
അന്വേഷണത്തിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
വിജിലന്‍സ്
അന്വേഷണറിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ദേശീയപാത
വികസനം
1142.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനകാര്യത്തില്‍
കേന്ദ്ര സര്‍ക്കാര്‍
മുന്‍ഗണനാക്രമത്തില്‍
മാറ്റം
വരുത്തിയതിനെത്തുടര്‍ന്ന്
സംസ്ഥാനത്ത് സംജാതമായ
പുതിയ സാഹചര്യം
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനെത്തുടര്‍ന്ന്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച നിലപാടുകള്‍
വ്യക്തമാക്കുമോ;
(സി)
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട്
പൊതുജനങ്ങൾ നല്കിയ
എല്ലാ പരാതികളും
പരിഹരിക്കപ്പെട്ടിട്ടുണ്ടോ;
സംസ്ഥാനത്തെ ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ ഇതിനകം
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ദേശീയപാത
വികസനം
1143.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ ഉപേക്ഷിച്ച
ദേശീയപാത വികസനം,
സ്ഥലമേറ്റെടുക്കല്‍
ഉള്‍പ്പെടെയുള്ള
കടമ്പകള്‍ ഈ
സര്‍ക്കാര്‍
മുന്‍കയ്യെടുത്ത് തരണം
ചെയ്തിട്ടും
മുന്നറിയിപ്പ് കൂടാതെ
കേന്ദ്രസര്‍ക്കാര്‍
അട്ടിമറിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
തൊണ്ടയാര്‍,
രാമനാട്ടുകര, വൈറ്റില,
കുണ്ടന്നൂര്‍
മേല്‍പ്പാലങ്ങളുടെ
പൂര്‍ത്തീകരണം സംസ്ഥാന
സര്ക്കാരിന്ഏറ്റെടുത്ത്
ചെയ്യേണ്ടിവന്ന
സാഹചര്യം
വിശദീകരിക്കുമോ;
(സി)
ദേശീയപാതാ
വികസനത്തിന്റെ
മുന്‍ഗണനാ പട്ടികയില്‍
നിന്ന് കേരളം
ഉള്‍പ്പെടെ ബി.ജെ.പി
ഇതര സർക്കാരുകളുള്ള
സംസ്ഥാനങ്ങളെ
ഒഴിവാക്കിയത്
രാഷ്ട്രീയമായ വിരോധം
മൂലമാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കേരളത്തില്‍
സ്ഥലമേറ്റെടുപ്പ്
പൂര്‍ത്തിയാക്കി 3എ
വിജ്ഞാപനം
ഇറക്കിയിട്ടുപോലും
ടെന്‍ഡര്‍ നടപടി
ആരംഭിക്കുന്നതിന്
എന്‍.എച്ച്.എ.ഐ. മുമ്പ്
നല്കിയ അനുമതി
റദ്ദാക്കിയത്, ഈ
സര്‍ക്കാരിന്റെ കാലത്ത്
ദേശീയപാതാ വികസനം
നടക്കരുത് എന്ന
ചിന്തയുള്ളതുകൊണ്ടാണ്
എന്ന് കരുതുന്നുണ്ടോ?
ദേശീയപാത
വികസനം
1144.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിന്
സ്ഥലമെടുപ്പ്
പൂര്‍ത്തിയായത് ഏതൊക്കെ
ജില്ലകളിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
എന്‍.എച്ച്
66-ന്റെ വികസനത്തിന്
എത്ര ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുക്കേണ്ടതെന്നും
നഷ്ടപരിഹാരമായി എന്ത്
തുകയാണ്
അനുവദിക്കേണ്ടതെന്നും
വ്യക്തമാക്കുമോ;
(സി)
ഏറ്റെടുക്കേണ്ട
ഭൂമിയുടെ വില
കണക്കാക്കുന്നത് 2013
ലെ നിയമപ്രകാരമാണോ;
(ഡി)
ഏറ്റെടുക്കുന്ന
ഭൂമിയുടെ വില
ഉള്‍പ്പെടെ ഒരു
കിലോമീറ്ററിന്
നിര്‍മ്മാണച്ചെലവ് 45
കോടി രൂപയാകുമെന്നും
മറ്റ് സംസ്ഥാനങ്ങളുമായി
താരതമ്യം ചെയ്യുമ്പോള്‍
ഇത് വളരെ ഉയര്‍ന്ന
തുകയാണെന്നും അതിനാല്‍
ഭൂമിവില
കുറയ്ക്കുവാനുള്ള നടപടി
സ്വീകരിക്കണമെന്നും
കേന്ദ്ര സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാര്‍
എന്ത് നിലപാടാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ദേശീയപാത
വികസനം
1145.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാത വികസനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ദേശീയപാത
വികസനത്തിന്
കേന്ദ്രസര്‍ക്കാര്‍
എന്ത് തുകയാണ്
അനുവദിച്ചതെന്നും
അതില്‍ എന്ത് തുക
ഇതിനകം
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
ദേശീയപാത
വികസനത്തിന് ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
3എ വിജ്ഞാപനം
റദ്ദാക്കണമെന്നും
ദേശീയപാത
വികസനനടപടികള്‍
നിര്‍ത്തിവയ്ക്കണമെന്നും
ആവശ്യപ്പെട്ട് 2018
സെപ്തംബര്‍ 14-ന് ഒരു
രാഷ്ട്രീയ കക്ഷിയുടെ
സംസ്ഥാന അദ്ധ്യക്ഷന്‍
കേന്ദ്രമന്ത്രി നിതില്‍
ഗഡ്കരിക്ക് കത്ത്
അയച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കത്തിന്റെ
അടിസ്ഥാനത്തിലാണോ
കാസര്‍കോഡ് ജില്ല
ഒഴികെയുള്ള സ്ഥലങ്ങളിലെ
സ്ഥലമെടുപ്പ്
നിര്‍ത്തിവയ്ക്കുവാന്‍
ദേശീയപാത വികസന
അതോറിറ്റി നിര്‍ദ്ദേശം
നല്‍കിയത്;
(ഇ)
എങ്കില്‍
സംസ്ഥാനത്തെ ദേശീയപാത
വികസനത്തെ
അട്ടിമറിക്കുന്ന ഇത്തരം
നടപടികളില്‍ ശക്തമായ
പ്രതിഷേധം
രേഖപ്പെടുത്തുന്നതിനും
സംസ്ഥാനത്തെ ദേശീയപാത
വികസനത്തെ
മുന്‍ഗണനാപ്പട്ടികയിലേക്ക്
മാറ്റുന്നതിനും
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ദേശീയപാത
വികസനം
1146.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാത
നാലുവരിയാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാരിന്റെ
ഭാഗത്തുനിന്നുള്ള
ഇടപെടല്‍ പുതിയ
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
2021-ല്‍
ദേശീയ പാത വികസനം
പൂര്‍ത്തിയാക്കാനുള്ള
സര്‍ക്കാരിന്റെ
ശ്രമങ്ങള്‍ക്ക് കേന്ദ്ര
സര്‍ക്കാര്‍ തീരുമാനം
തിരിച്ചടിയാകുമോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഇപ്പോള്‍
നിര്‍ത്തിവെച്ചിരിക്കുകയാണോ;
എങ്കില്‍ ഇത്
പുനരാരംഭിക്കുന്നതിനും
സമയബന്ധിതമായി പദ്ധതി
പൂര്‍ത്തിയാക്കുന്നതിനും
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ദേശീയപാത
വികസനം
1147.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിന് എത്ര
സ്ഥലമാണ്
ഏറ്റെടുക്കേണ്ടതെന്നും
ഇതില്‍ എത്ര സ്ഥലം
ഇതിനകം
ഏറ്റെടുത്തുവെന്നും
ബാക്കി സ്ഥലം
ഏറ്റെടുക്കുന്നതിലുള്ള
തടസ്സമെന്താണെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സ്ഥലം
ഏറ്റെടുക്കുമ്പോള്‍
നഷ്ടപരിഹാരമായി
നല്‍കേണ്ട തുക
എത്രയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
തുക കേന്ദ്ര
സര്‍ക്കാരാണോ
നല്‍കേണ്ടത്; എങ്കില്‍
എത്ര തുക ഇതിനകം
കേന്ദ്രം നല്‍കിയെന്നും
അതില്‍ നിന്ന് എത്ര തുക
നഷ്ടപരിഹാരമായി
നല്‍കിയെന്നും ജില്ല
തിരിച്ചു അറിയിക്കാമോ;
(ഡി)
ഏറ്റെടുത്ത
സ്ഥലത്തിന് മുഴുവന്‍
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
ബാക്കിയുള്ള സ്ഥലത്തിന്
നഷ്ടപരിഹാരം എന്ത്
കൊണ്ട് നല്‍കിയില്ല
എന്നും വ്യക്തമാക്കാമോ;
(ഇ)
നഷ്ടപരിഹാര
തുകയായി കേന്ദ്രം
അനുവദിച്ചതില്‍ നിന്നും
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കാതെ സംസ്ഥാന
സര്‍ക്കാര്‍ കൈവശം
വെച്ചിട്ടുണ്ടോ എന്നും
എങ്കില്‍ എത്ര തുക
ആണെന്നും തുക വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ
എന്നും അറിയിക്കാമോ?
റസ്റ്റ്
ഹൗസുകളുടെ ആധുനികവല്‍ക്കരണം
1148.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റസ്റ്റ് ഹൗസുകളുടെ
ആധുനികവല്‍ക്കരണത്തിന്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
റസ്റ്റ് ഹൗസുകളുടെ
നവീകരണത്തിനാണ്
നിലവില്‍ തുക
അനുവദിച്ചിട്ടുള്ളത്;
(സി)
എല്ലാ
റസ്റ്റ് ഹൗസുകളോടും
അനുബന്ധിച്ച്
ഭക്ഷണശാലകള്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
പൊതുമരാമത്തുവകുപ്പിലെ
ഓവർസിയർ നിയമനം
1149.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിൽ രണ്ടാം ഗ്രേഡ്
ഓവർസിയർ തസ്തികയിൽ
നിന്നും ഒന്നാം ഗ്രേഡ്
ഓവർസിയർ (സിവിൽ)
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം മുഖേന
നികത്തേണ്ട എത്ര
ഒഴിവുകൾ 2019 മേയ് മാസം
31 വരെ നിലവിലുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
ഒന്നാം
ഗ്രേഡ് ഓവർസിയർ (സിവിൽ)
തസ്തികയിൽ നിന്നും 2019
ജൂൺ മാസം മുതൽ ഡിസംബർ
മാസം വരെ ഓരോ മാസവും
എത്ര പേർ വിരമിക്കും;
പ്രസ്തുത ഒഴിവുകളില്‍
സ്ഥാനക്കയറ്റം മുഖേന
നികത്തേണ്ട ഒഴിവുകൾ
എത്രയാണ്;
(സി)
രണ്ടാം
ഗ്രേഡ് ഓവർസിയർ (സിവിൽ)
തസ്തികയുടെ 01/10/2016
മുതൽ 31/03/2018
വരെയുള്ള അന്തിമ
സീനിയോറിറ്റി
ലിസ്റ്റിലെ ഏത്
ക്രമനമ്പർ മുതൽ
ഉള്ളവർക്കാണ് ഇനി
ഒന്നാം ഗ്രേഡ് ആയി
സ്ഥാനക്കയറ്റം
നൽകാനുള്ളത്;
(ഡി)
15/02/2017
തീയതിയിലെ പി.എസ്.സി.
അഡ്വൈസ് മുഖേന രണ്ടാം
ഗ്രേഡ് ഓവർസിയർ (സിവിൽ)
തസ്തികയിൽ ജോലിയിൽ
പ്രവേശിച്ചവരുടെ
പ്രൊബേഷൻ കാലയളവ്
കഴിഞ്ഞിട്ടുപോലും
നിയമനം
ക്രമീകരിക്കാതിരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇനി എത്ര പേരുടെ നിയമനം
ക്രമീകരിക്കാനുണ്ട്;
പ്രസ്തുത നിയമനങ്ങൾ ഉടൻ
ക്രമീകരിക്കാനുള്ള
നടപടികൾ സ്വീകരിക്കുമോ;
(ഇ)
പ്രൊബേഷൻ
കാലയളവ് കഴിഞ്ഞിട്ടും
നിയമനം
ക്രമീകരിച്ചുകൊണ്ടുള്ള
ഉത്തരവ് സി.ഇ. ഓഫീസിൽ
നിന്ന് അതത് ഓഫീസുകളിൽ
ലഭിക്കാത്തതിനാൽ അത്തരം
ജീവനക്കാരുടെ പ്രൊബേഷൻ
ഡിക്ലയർ ചെയ്യാനുള്ള
പ്രൊപ്പോസൽ, പ്രസ്തുത
ഉത്തരവ്
ലഭിക്കുന്നതുവരെ
കാത്തുനിൽക്കാതെ, സി.ഇ.
ഓഫീസിലേക്ക്
അയയ്ക്കുവാൻ
കൺട്രോളിംഗ്
ഓഫീസർമാർക്ക് നിർദ്ദേശം
നൽകുവാനുള്ള നടപടി
സ്വീകരിക്കുമോ?
എം.ജി.റോഡ്-കളമശ്ശേരി
റോഡിന്റെ അലെെന്‍മെന്റ്
1150.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
പുല്ലേപ്പടി-തമ്മനം-അറക്കക്കടവ്-പാലച്ചുവട്-ചിറ്റേറ്റുകര-ഇന്‍ഫോപാര്‍ക്ക്
വഴി കളമശ്ശേരി
മെഡിക്കല്‍ കോളേജില്‍
എത്തിച്ചേരുന്ന
എം.ജി.റോഡ്-കളമശ്ശേരി
റോഡിന്റെ
അലെെന്‍മെന്റ്
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടി ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതിന്റെ
അലെെന്‍മെന്റ് അപ്രൂവ്
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
സി.ആര്.എഫ്.-ല്‍
ഉള്‍പ്പെടുത്തിയ കണ്ണൂര്‍
ജില്ലയിലെ റോഡുകള്‍
1151.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
റോഡ് ഫണ്ടില്‍
(സി.ആര്.എഫ്.)
ഉള്‍പ്പെടുത്തുവാനായി
2018-19, 2019-20
വര്‍ഷങ്ങളില്‍ കണ്ണൂര്‍
ജില്ലയിലെ ഏതെല്ലാം
പദ്ധതികളാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും
ഇതിന്റെ വിശദമായ
വിവരങ്ങളും
അറിയിക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കേന്ദ്രസര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കരമന-വെള്ളറട
റോഡിന്റെ നിര്‍മ്മാണപുരോഗതി
1152.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.ഐ.സി.കെ.
നടപ്പിലാക്കുന്ന
കരമന-വെള്ളറട റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
റോഡിനായി
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടി എന്തായെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
റോഡ് നിര്‍മ്മാണ
പ്രവൃത്തിക്കായി
നിലവില്‍
അനുവദിച്ചിട്ടുള്ള
തുകയെ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
അധികമായി
വേണ്ടിവരുന്ന തുകയെ
സംബന്ധിച്ചും തുടര്‍
നടപടിയെ സംബന്ധിച്ചും
വിശദമാക്കാമോ;
(ഇ)
കാലതാമസം
ഒഴിവാക്കി റോഡ്
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കാമോ?
റോഡ്
പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍
1153.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മണിക്കടവ്-ശാന്തിനഗര്‍,
ഉദയഗിരി-അറിവിളഞ്ഞപൊയില്,
ചെമ്പേരി-കുടിയാന്മല,
വളയംകുണ്ട്-ചെങ്കോത്തുവയല്
എന്നീ റോഡുകളുടെ
പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
വയനാട്
ചുരത്തിലെ ഹെയര്‍പിന്‍ വളവുകള്‍
വീതി കൂട്ടുന്ന പ്രവൃത്തി
1154.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ചുരത്തിലെ ഹെയര്‍പിന്‍
വളവുകള്‍ വീതി
കൂട്ടുന്ന പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതിന്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
എത്ര
തുകയാണ്
കേന്ദ്രസര്‍ക്കാര്‍
വനഭൂമി
ഉപയോഗിക്കുന്നതിനായി
ഈടാക്കിയിട്ടുള്ളത്;
(ഡി)
ഏതെല്ലാം
നിബന്ധനയിലാണ് വനഭൂമി
വിട്ടുനല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഇ)
അനധികൃതമായി
നിര്‍മ്മിച്ച എത്ര
കെട്ടിടങ്ങളാണ്
പൊളിച്ചു
മാറ്റിയതെന്നും പരസ്യ
ബോര്‍ഡുകള്‍
വെയ്ക്കുന്നതിന്
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
തങ്കളം-കാക്കനാട്
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1155.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ നിന്നും
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
2016-17ല്‍ 30 കോടി
രൂപയും 2017-18-ല്‍ 37
കോടി രൂപയും സ്ഥലം
ഏറ്റെടുപ്പിനുവേണ്ടി
അനുവദിച്ചിട്ടുള്ള
തങ്കളം-കാക്കനാട്
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടേയും
സ്ഥലം ഏറ്റെടുക്കല്‍
പ്രവൃത്തികളുടേയും
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണ
പ്രവര്‍ത്തനത്തിന് എത്ര
സ്ഥലമാണ് കോതമംഗലം
മണ്ഡലത്തില്‍ നിന്നും
ഏറ്റെടുക്കേണ്ടി
വരുന്നതെന്നും എത്ര
സ്ഥലം നിലവില്‍
ഏറ്റെടുത്തുവെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്കായുള്ള
ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
ഇതു സംബന്ധിച്ച നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിയുടെ
ഡി.പി.ആര്
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഡി.പി.ആര്.
തയ്യാറാക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഇ)
നടപടികള്‍പൂര്‍ത്തിയാക്കി
റോഡിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വേഗത്തില്‍
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ആലപ്പുഴ
ചങ്ങനാശ്ശേരി റോഡ്
1156.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ചങ്ങനാശ്ശേരി റോഡ്
പൂര്‍ണ്ണമായും പുതുക്കി
പണിയുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയില്‍ എന്തൊക്കെ
പണികളാണ്
ഉള്‍പ്പെടുത്തിയിട്ടുളളത്;
(സി)
പ്രസ്തുത
റോഡില്‍
പെരുന്നയ്ക്ക്സമീപമുളള
ആവണി കലുങ്കിന്
ആവശ്യമായ ഉയരവും
വീതിയും ഇല്ലാത്തത്
മൂലം ഈ ഭാഗത്ത്
മഴക്കാലത്ത് റോഡില്‍
വെളളം
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ഡി)
ഈ
കലുങ്കിന്റെ വീതിയും
ഉയരവും
വര്‍ദ്ധിപ്പിക്കാനുളള
ജോലിയും പ്രസ്തുത
പദ്ധതിയില്പെടുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
ചെറുപുഴ-ഉളിക്കല്‍
മലയോര ഹൈവേ
1157.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഊരാളുങ്കല്‍
സൊസൈറ്റി കരാറുകാരായി
പ്രവൃത്തി ചെയ്യുന്ന
ചെറുപുഴ-ഉളിക്കല്‍
മലയോര ഹൈവേ ഇതിനോടകം
എത്ര ശതമാനം
പൂര്‍ത്തിയായെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
അങ്കമാലി
ബെെപാസ്
1158.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്ധ്യകേരളത്തില്‍
ഏറ്റവും കൂടുതല്‍
ഗതാഗതക്കുരുക്കുളള
അങ്കമാലിയില്‍
ബെെപാസിന്റെ പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കുള്ള
ഭരണാനുമതി എന്നാണ്
ലഭിച്ചത്; ഭരണാനുമതി
ലഭിച്ചിട്ട് ഒരു രൂപ
പോലും
ചെലവാകാതിരുന്നാല്
നിശ്ചിത കാലാവധി
കഴിഞ്ഞാല്‍ പ്രസ്തുത
ഭരണാനുമതി ലാപ്സ്
ആകുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം ഭരണാനുമതി
ലഭിച്ച തുക
ചെലവഴിക്കാതെ പദ്ധതി
നഷ്ടമായാല്‍ ഇതിന്റെ
ഉത്തരവാദി ആരാണെന്ന്
വ്യക്തമാക്കാമോ;
(സി)
ബെെപാസിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
എത്ര യോഗമാണ്
വകുപ്പുമന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
വിളിച്ചതെന്നും പ്രസ്തത
യോഗങ്ങളുടെ
തീരുമാനത്തിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ;
(ഡി)
നിര്‍ദ്ദിഷ്ട
ബെെപാസിനായുളള
ചര്‍ച്ചക്ക്
നിയമസഭാഹാളില്‍ വിളിച്ച
യോഗം അന്നത്തെ സ്ഥലം
എം.പി.യുടെ അസൗകര്യം
കണക്കിലെടുത്ത്
മാറ്റിയതിന് ശേഷം യോഗം
വിളിച്ചില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
അങ്കമാലി
വഴി യാത്ര
ചെയ്യുന്നവരുടെയും
അങ്കമാലിക്കാരുടെയും
ദുരിതത്തിന് അറുതി
വരുത്തുവാന്‍
ബെെപ്പാസിന്റെ
നിര്‍മ്മാണ തടസ്സങ്ങള്‍
നീക്കി പ്രവൃത്തി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ?
ടെക്സ്മോ
ജംഗ്ഷന്-ഷഹീദാര്‍പള്ളി റോഡ്
1159.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡില്‍
ഉള്‍പ്പെടുത്തി 4.98
കോടി രൂപ വിനിയോഗിച്ച്
നിര്‍മ്മിക്കുന്ന
ടെക്സ്മോ
ജംഗ്ഷന്-ഷഹീദാര്‍പള്ളി
റോഡിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലാണ്
നടക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഊര്ജിതമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കണ്ണൂര്‍
ജില്ലയിലെ മലയോര ഹൈവേ നിർമ്മാണ
പ്രവൃത്തികൾ
1160.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ചെറുപുഴ
മുതല്‍ പള്ളിത്തോട്
വരെയുള്ള മലയോര
ഹൈവേയുടെ നിർമ്മാണ
പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാൻ
കഴിയുമെന്ന്
അറിയിക്കാമോ;
(ബി)
ഇതിനോടകം
എത്ര ശതമാനം പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയില്‍
ഉള്‍പ്പെട്ട
നല്ല്യാട്ട് പാലം
നിർമ്മാണത്തിന്റെ
വിശദമായ എസ്റ്റിമേറ്റ്
തയ്യറാക്കുവാൻ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
നഗരത്തിലെ സിറ്റി റോഡ്സ്
ഇംപ്രൂവ്മെന്റ് പ്രോജക്ട്
1161.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
നഗരത്തിലെ ഗതാഗത
സംവിധാനങ്ങള്‍
പരിഷ്കരിക്കുന്നതിന്റെ
ഭാഗമായി മുന്‍
സര്‍ക്കാര്‍
ആവിഷ്കരിച്ച സിറ്റി
റോഡ്സ് ഇംപ്രൂവ്മെന്റ്
പ്രോജക്ട്(സി.ആര്.ഐ.പി.)
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ബാംഗ്ലൂര്‍
ആസ്ഥാനമായ വില്‍ബര്‍
സ്മിത്ത് കമ്പനി
ലിമിറ്റഡ്
ഇതുസംബന്ധിച്ച
സാധ്യതാപഠനം
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
റിപ്പോര്‍ട്ട്
വകുപ്പിന്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
മലപ്പുറത്തെ
നഗരഗതാഗത സംവിധാനം
ആധുനികവല്‍ക്കരിക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
മലപ്പുറം
ജില്ലയിലെ പൊതുമരാമത്ത്
റോഡുകള്‍
1162.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ആകെയുള്ള
പൊതുമരാമത്ത് റോഡുകളുടെ
നീളം/അളവ് നിയോജകമണ്ഡലം
അടിസ്ഥാനത്തില്‍
അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ റബ്ബറൈസ്
ചെയ്ത
(ബി.എം.&ബി.സി.)
പൊതുമരാമത്ത് വകുപ്പ്
റോഡുകളുടെ നീളം
നിയോജകമണ്ഡലം
അടിസ്ഥാനത്തില്‍
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം മലപ്പുറം
ജില്ലയില്‍ റബ്ബറൈസ്
ചെയ്ത
(ബി.എം.&ബി.സി.)
പൊതുമരാമത്ത് റോഡുകളുടെ
നീളം അറിയിക്കാമോ;
(ഡി)
മലപ്പുറം
ജില്ലയില്‍ റബ്ബറൈസ്
ചെയ്ത പൊതുമരാമത്ത്
വകുപ്പ് റോഡുകളുടെ നീളം
ഏറ്റവും കുറവ് വരുന്ന
മണ്ഡലങ്ങളില്‍ പ്രത്യേക
പാക്കേജ്/ഫണ്ട്
അനുവദിക്കാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലയില്‍ തിരദേശ ഹെെവേ
നിർമ്മാണം
1163.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ തിരദേശ
ഹെെവേ പ്രാേജക്ടില്
എത്ര കിലാേമീറ്റര്‍
റാേഡാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
കല്യാശ്ശേരി
മണ്ഡലത്തില്‍ തീരദേശ
ഹെെവേയുമായി
ബന്ധപ്പെട്ട്
എന്താെക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമാേ?
പീരുമേട്
മണ്ഡലത്തിലെ റോഡുകൾ
അപകടരഹിതമാക്കാൻ നടപടി
1164.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തിലെ
ദേശീയ-സംസ്ഥാന പാതകളിൽ
സ്ഥിരമായി അപകടങ്ങൾ
ഉണ്ടാകുന്ന സ്ഥലങ്ങൾ
സംബന്ധിച്ച വിവരങ്ങൾ
ശേഖരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
റോഡ്
നിർമാണത്തിലെ അപാകത
മൂലമാണ് അപകടങ്ങൾ
ഉണ്ടാകുന്നത് എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
മേഖലകൾ
അപകടമുക്തമാക്കാൻ
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
അപകടമരണങ്ങൾ
അനിയന്ത്രിതമായി
പെരുകുന്ന സാഹചര്യത്തിൽ
പ്രസ്തുത
അപകടസാധ്യതാമേഖലകളിലെ
റോഡുകൾ പുനർനിർമ്മിച്ച്
അപകടരഹിതമാക്കുവാൻ
പ്രത്യേക പദ്ധതികൾ
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
തലശ്ശേരി
മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച
റോഡുകള്‍
1165.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18,
2018-19 സാമ്പത്തിക
വര്‍ഷങ്ങളിൽ തലശ്ശേരി
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച
റോഡുകള്‍
ഏതൊക്കെയാണെന്നും
ആയതിന്റെ നിലവിലുളള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
അവയില്‍
പൂര്‍ത്തിയാകാത്ത
റോഡുകളുടെ പണി എന്ന്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ?
തിരുവല്ല-മല്ലപ്പളളി-ചേലക്കൊമ്പ്
റോഡ് നിര്‍മ്മാണം
1166.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ
തിരുവല്ല-മല്ലപ്പളളി-ചേലക്കൊമ്പ്
റോഡ് കിഫ്ബി
പദ്ധതിയിലുള്‍പ്പെടുത്തി
പുനരുദ്ധരിക്കുന്ന
പ്രവൃത്തി
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
എസ്.പി.വി. ആയി
നിയമിച്ച റിക്ക്-ന്
പദ്ധതി
നിര്‍വ്വഹണത്തില്‍
ഫലപ്രദമായി ഇടപെടാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റിക്ക്-നെ
കൊണ്ട് തന്നെ
തുടര്‍ന്നുളള
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനാണോ
ഉദ്ദേശിക്കുന്നതെന്നും
അതോ മറ്റേതെങ്കിലും
ഏജന്‍സിയെ
ഏല്‍പ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഡി)
റോഡിന്റെ
നിര്‍മ്മാണം സംബന്ധിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ?
ഏനാമാവിലെ
റോഡ് നവീകരണം
1167.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
ചാവക്കാട്-കാഞ്ഞാണി
പാതയില്‍ വളരെയേറെ
ഗതാഗതക്കുരുക്ക്
നേരിടുന്നതും ഏനാമാവ്
കൃസ്ത്യൻ പള്ളിയ്ക്ക്
സമീപത്തുള്ളതുമായ
ഇടുങ്ങിയ റോഡ്
വീതികൂട്ടി
നവീകരിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
2015-ല്‍
ഭരണാനുമതി ലഭിച്ച
പ്രസ്തുത പ്രവൃത്തി
ഇതുവരെ
പ്രാവര്‍ത്തികമാക്കുവാൻ
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത പ്രവൃത്തി
അടിയന്തരമായി
നിര്‍വ്വഹിക്കുന്നതിന്
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ റോഡ് പദ്ധതികള്‍
1168.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആലത്തൂര്‍
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
റോഡ് വിഭാഗം അനുവദിച്ച
പദ്ധതികളില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയതും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൂഞ്ഞാര്‍
മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
1169.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
കിഫ്ബി ഏറ്റെടുത്ത്
നടപ്പിലാക്കുന്ന എത്ര
പദ്ധതികളുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഏതെങ്കിലും
ഒഴിവാക്കിയിട്ടുണ്ടെങ്കില്‍
കാരണം വിശദമാക്കാമോ;
(സി)
ഒഴിവാക്കിയ
പദ്ധതികള്‍ക്ക് പകരം
പ്രസ്തുത വര്‍ക്കുകള്‍
ബഡ്ജറ്റ് വര്‍ക്കിലോ
മറ്റേതെങ്കിലും
പദ്ധതിയിലോ
ഉള്‍പ്പെടുത്തുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാക്കനാട്-എെ.എം.ജി.
ജംഗ്ഷന്-തങ്ങളം റോഡിന്റെ
അലെെന്‍മെന്റ്
1170.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
കാക്കനാട്-എെ.എം.ജി.
ജംഗ്ഷന്-തങ്ങളം
റോഡിന്റെ
അലെെന്‍മെന്റ് അപ്രൂവ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
ഇനി
ഏതെല്ലാം ഭാഗത്താണ്
അലെെന്‍മെന്റ്
പൂര്ത്തീകരിക്കാനുളളതെന്ന്
വിശദമാക്കുമോ;
(സി)
ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കുമോ?
പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ
റോഡ്
1171.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ
(പി.യു.കെ.സി) റോഡ്
ആധുനിക രീതിയില്‍
നവീകരിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഉള്ളിയേരി
വരെ നടക്കുന്ന ഒന്നാം
ഘട്ട പരിഷ്കരണ
പ്രവൃത്തിയില്‍
എന്താെക്കെ
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഉള്ളിയേരി
മുതല്‍ കുറ്റ്യാടി
വരെയുള്ള രണ്ടാംഘട്ട
നവീകരണ പ്രവൃത്തിയുടെ
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
കോഴിക്കോട്
ജില്ലയില്‍ പ്രധാന
റോഡായ പി യു കെ സി
റോഡിന്റെ നവീകരണ
പ്രവൃത്തി ഉടന്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
മഴുവഞ്ചേരി
മുതല്‍ ചൂണ്ടല്‍ വരെയുള്ള
റോഡിന്റെ വികസനം
1172.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
കുറ്റിപ്പുറം പാതയില്‍
മഴുവഞ്ചേരി മുതല്‍
ചൂണ്ടല്‍ വരെയുള്ള
റോഡിന്റെ വികസനത്തിനായി
ഇതുവരെ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഡി.പി.ആര്. കിഫ്ബിയുടെ
പരിഗണനയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഒറ്റപ്പാലം
ബെെപ്പാസ്
1173.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ബെെപ്പാസ്
നിര്‍മ്മിക്കുന്നതിനായി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
ബെെപ്പാസ്
നിര്‍മ്മാണത്തിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി.
റോഡുകളുടെ നവീകരണം
1174.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം മണ്ഡലത്തിലെ
ഏതെല്ലാം
പി.ഡബ്ല്യു.ഡി.
റോഡുകളുടെ
നവീകരണത്തിനും
അറ്റകുറ്റപ്പണിയ്ക്കുമാണ്
ഫണ്ട് അനുവദിച്ചത്;
വിശദാംശം നല്‍കാമോ;
(ബി)
ഓരോ
പ്രവൃത്തിയ്ക്കും
അനുവദിച്ച തുകയും
പ്രവൃത്തി
പൂര്‍ത്തീകരിച്ചതിന്റെ
വിശദാംശവും
ലഭ്യമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ റോഡുകളുടെ നവീകരണം
1175.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുത്തി
ബാലുശ്ശേരി
മണ്ഡലത്തില്‍ എത്ര
പൊതുമരാമത്ത് റോഡുകളുടെ
നവീകരണപ്രവൃത്തിയാണ്
ആരംഭിച്ചിട്ടുള്ളത്
എന്നറിയിക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാക്കി
ആരംഭിക്കുന്നതിനായി
എഗ്രിമെന്റ് ചെയ്ത
തീയതിയും വര്‍ക്കുകള്‍
പൂര്‍ത്തിയാക്കുന്നതിനായി
അനുവദിച്ചിട്ടുള്ള
സമയവും അറിയിക്കാമോ ;
(സി)
കാലവര്‍ഷം
ശക്തിപ്രാപിക്കുന്നതിനുമുന്പ്
പൂര്ത്തീയാക്കേണ്ട ഈ
പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ഡി)
പ്രവൃത്തികള്‍
ആരംഭിക്കുന്നതില്‍
മനഃപൂര്‍വ്വം കാലതാമസം
വരുത്തിയവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണം
1176.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കല്‍പ്പറ്റ
മണ്ഡലത്തില്‍ ഏതെല്ലാം
പൊതുമരാമത്ത് റോഡുകളുടെ
പുനരുദ്ധാരണത്തിനും
അറ്റകുറ്റപ്പണികള്‍ക്കുമായി
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
പട്ടിക ലഭ്യമാക്കാമോ;
(ബി)
കല്‍പ്പറ്റ
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം റോഡുകള്‍ക്ക്
എത്ര തുക വീതം
അനുവദിച്ചിട്ടുണ്ട്;
പട്ടിക ലഭ്യമാക്കാമോ;
(സി)
ഇതില്‍ ഏതെല്ലാം
റോഡുകളുടെ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ട്;
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ?
കുടശ്ശനാട്-പടനിലം-തെരുവില്‍മുക്ക്-ഭരണിക്കാവ്
റോഡ് പ്രവൃത്തി
1177.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച
കുടശ്ശനാട്-പടനിലം-തെരുവില്‍മുക്ക്-ഭരണിക്കാവ്
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് നാഷണല്‍
ഹൈവേ വിഭാഗം സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കല്‍പ്പറ്റ,
മാനന്തവാടി ടൗണുകളിലെ റോഡ്
നവീകരണം
1178.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ കല്‍പ്പറ്റ,
മാനന്തവാടി ടൗണുകളിലെ
റോഡുകളുടെ നവീകരണം
നടത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്നും അവ
ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കാമോ?
രാമനാട്ടുകര
മുതല്‍ മീഞ്ചന്ത വരെയുള്ള റാേഡ്
1179.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേഴിക്കാേട്
ജില്ലയില്‍ രാമനാട്ടുകര
മുതല്‍ വെങ്ങളം വരെ
നാഷണല്‍ ഹൈവേ ബൈപാസ്
വന്നതിനുശേഷം
രാമനാട്ടുകര മുതല്‍
മീഞ്ചന്ത വരെയുള്ള
റാേഡ് നാഷണല്‍ ഹൈവേയുടെ
ചുമതലയില്‍ നിന്നും
മാറ്റി പി.ഡബ്ള്യു.ഡി.
റാേഡിന്റെ
ചുമതലയിലേക്ക്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
ഇത്തരത്തില്‍
മാറ്റി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാത്തതിനാല്‍
റിപ്പയര്‍-വികസന
പ്രവൃത്തികള്‍ക്ക്
ഉണ്ടാകുന്ന തടസ്സം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമാേ?
വിമാനത്താവള
അനുബന്ധ റോഡുകള്‍
1180.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളവുമായി
ബന്ധപ്പെട്ട അനുബന്ധ
റോഡുകള്‍ ഏതെല്ലാം;
ആയതിന്റെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കാമോ;
റോഡിന്റെ വീതി
എത്രയാണെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
(ബി)
മാനന്തവാടിയില്‍
നിന്നും കണ്ണൂര്‍
വിമാനത്താവളത്തിലേക്കുളള
റോഡിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
റോഡ് വീതി എത്രയാണ്;
(സി)
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍
പ്രസ്തുത
റിപ്പോർട്ടിന്റെ
പകര്‍പ്പ് നല്‍കാമോ;
റോഡ് ഏരിയ
വിശദമാക്കാമോ?
മൂവാറ്റുപുഴ
ബൈപ്പാസ് നിര്‍മ്മാണം
1181.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ബൈപ്പാസ്
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
മൂവാറ്റുപുഴ
ബൈപ്പാസിന്റെ ഭാഗമായ
മുറിക്കല്ല് പാലം
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കിയെന്നും
അതോടൊപ്പം അനുബന്ധ റോഡ്
നിര്‍മ്മാണം
നടത്തിയിട്ടുണ്ടോ
എന്നും അറിയിക്കാമോ;
(സി)
ഇല്ലെങ്കിൽ
അതിനുള്ള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
മൂവാറ്റുപുഴ
ബൈപ്പാസ് നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തിയാക്കുവാൻ
കഴിയുമെന്നും അതിനുള്ള
കാലതാമസം എന്താണെന്നും
അറിയിക്കാമോ?
മൂവാറ്റുപുഴ-കാക്കനാട്
നാലുവരിപ്പാത
1182.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ-കാക്കനാട്
റോഡ്, നാലുവരിപ്പാത
ആക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെയായി ;
ഇക്കാര്യത്തില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
എന്നത്തേക്ക്
പ്രവൃത്തി ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ; സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍
ഏതുഘട്ടത്തിലാണ്;
(സി)
പ്രസ്തുത
റോഡിന്റെ
അലൈന്‍മെന്റിന് ഇതുവരെ
അംഗീകാരം
നല്കാത്തതിനും
ആയതിനുള്ള
കാലതാമസത്തിന്റെ
കാരണവും വിശദമാക്കാമോ?
ചെറുവത്തൂര്‍
ഐ.ടി. പാര്‍ക്ക്-ചീമേനി റോഡ്
1183.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചെറുവത്തൂര്‍
ഐ.ടി. പാര്‍ക്ക്-ചീമേനി
റോഡിന്റെ ടെണ്ടര്‍
നടപടി പൂര്‍ത്തീകരിച്ച്
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പ്രളയത്തില്‍
തകർന്ന നെല്ലിയാമ്പതിയിലെ
റോഡുകൾ
1184.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തിലും
ഉരുൾപൊട്ടലിലും
തകര്‍ന്ന
നെല്ലിയാമ്പതിയിലെ
റോഡുകൾ
പുനർനിർമ്മിക്കുന്നതിനായി
എത്ര ഫണ്ടാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
നിലവില്‍
ഇതുമായി
ബന്ധപ്പെട്ടുനടക്കുന്ന
പ്രവൃത്തികൾ, ഓരാേ
പ്രവൃത്തിയുടെയും
നിലവിലെ പുരാേഗതി
എന്നിവ സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍
1185.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഒറ്റപ്പാലം-പെരിന്തല്‍മണ്ണ
(0/00 മുതല്‍
11/00വരെ),
ഒറ്റപ്പാലം-പെരിന്തല്‍മണ്ണ
(11/00 മുതല്‍
16/350വരെ),
പട്ടാമ്പി-ചെര്‍പ്പുളശേരി
(8/00 മുതല്‍ 16/00വരെ)
എന്നീ മരാമത്ത്
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഇതിനകം സാങ്കേതികാനുമതി
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(സി)
സാങ്കേതികാനുമതി
ലഭ്യമായിട്ടില്ലാത്ത
പദ്ധതികളില്‍ ആയത്
ലഭ്യമാകുവാന്‍
എന്തെല്ലാം
നടപടിക്രമങ്ങളാണ് ഇനി
ബാക്കിയുള്ളത് എന്ന്
വിശദമാക്കാമോ?
ഈരാറ്റുപേട്ട-വാഗമണ്‍
റോഡ്
1186.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍
റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി കേരളയുടെ (RICK)
കീഴില്‍ എത്ര റോഡുകളുടെ
ജോലി
നടക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ആര്.എെ.സി.കെ.-യുടെ
കീഴിലുള്ള
ഈരാറ്റുപേട്ട-വാഗമണ്‍
റോഡിന്റെ പണിയുടെ
നിലവിലെ സ്ഥിതി
എന്തെന്ന് വിവരിക്കുമോ;
(സി)
നിര്‍ദ്ദിഷ്ട
റോഡിന്റെ ഭൂമി
ഏറ്റെടുക്കല്‍
വൈകുന്നതുകൊണ്ട്
രൂക്ഷമായ ഗതാഗത
ബുദ്ധിമുട്ടുകള്‍
അനുഭവിച്ച്
വരുന്നതിനാല്‍, നിലവിലെ
റോഡിന്റെ വീതി വച്ച്
ടെണ്ടര്‍ നടപടി
സ്വീകരിച്ച് റോഡ്
ഗതാഗതയോഗ്യമാക്കാന്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
പ്രസ്തുത
റോഡ് രണ്ട് ജില്ലകളെ
തമ്മില്‍
ബന്ധിപ്പിയ്ക്കുന്നതും
പ്രധാന ടൂറിസ്റ്റ്
കേന്ദ്രമായ
വാഗമണ്ണിലേയ്ക്കു്
ഉളളതാണെന്നും
കണക്കാക്കി
അടിയന്തരമായി
പുനരുദ്ധാരണം നടത്താന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
റോഡിന്റെ
പുനരുദ്ധാരണത്തിനായി 66
കോടി രൂപയുടെ ഭരണാനുമതി
ലഭിച്ചിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വഴുതയ്ക്കാട്-തൈയ്ക്കാട്
നാലുവരിപ്പാത
1187.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
വഴുതയ്ക്കാട്-തൈയ്ക്കാട്
നാലുവരിപ്പാത റോഡ്
വികസനത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
നേരിടുന്ന കാലതാമസം
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
കിള്ളിപ്പാലം-അട്ടക്കുളങ്ങര
റോഡ് പുനരുദ്ധാരണം
1188.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
കിള്ളിപ്പാലം-അട്ടക്കുളങ്ങര
റോഡ്
പുനരുദ്ധാരണത്തിന്റെ
പുരോഗതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
നേരിടുന്ന കാലതാമസം
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നറിയിക്കുമോ;
(സി)
പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
തൃപ്പൂണിത്തുറ
എസ്.എന്‍. ജംഗ്ഷന് - പൂത്തോട്ട
റോഡ് വികസനം
1189.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
എസ്.എന്‍. ജംഗ്ഷന്
മുതല്‍ പൂത്തോട്ട
വരെയുള്ള റോഡിന്റെ
വികസന
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
ഈ വികസന പ്രവര്‍ത്തനം
എപ്പോൾ
ആരംഭിക്കാനാകുമെന്നും
എന്നേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
അറിയിക്കുമോ?
പെരുമ്പാവൂര്‍
ആലുവ റോഡ്
1190.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
ആലുവ റോഡിന് കിഫ്ബിയുടെ
അംഗീകാരം ലഭിച്ചിട്ടും
നാളിതുവരെ പ്രവൃത്തി
ആരംഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ;
(ബി)
തടസ്സങ്ങള്‍
നീക്കി എന്നത്തേക്ക്
പ്രവൃത്തി ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചെട്ടികുളങ്ങര-ചുനക്കര
റോഡ്
1191.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
2016-17 മുതല്‍
അനുവദിച്ച നബാര്‍ഡ്
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നബാര്‍ഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
ചെട്ടികുളങ്ങര-ചുനക്കര
റോഡിന്റെ ളാഹ-ചുനക്കര
ഭാഗം
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മലയോരഹൈവേയില്‍
ഉള്‍പ്പെട്ട പാലങ്ങൾ
1192.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോരഹൈവേയില്‍
ഉള്‍പ്പെട്ട നുച്യാട്,
കരുവഞ്ചാല്‍, ആലക്കോട്
എന്നീ പാലങ്ങളില്‍
ഓരോന്നിന്റെയും
നിര്‍മ്മാണപ്രവൃത്തി
ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ചെറുപുഴ
മുതല്‍ ഉളിക്കല്‍
വരെയുള്ള മലയോരഹൈവേയുടെ
രണ്ടാംഘട്ട
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
ഡി.പി.ആര്.
തയ്യാറായിട്ടുണ്ടോ;
ഇതിന്റെ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ?
കെ.സി.പാലം
പുനര്‍നിര്‍മ്മാണം
1193.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി-ആലപ്പുഴ
ബോട്ടു് റൂട്ട്
കനാലില്‍ നിര്‍മ്മിച്ച
കെ.സി.പാലത്തിന്
ആവശ്യത്തിന് ഉയരവും
വീതിയും ഇല്ലാത്തത്
മൂലം കഴിഞ്ഞ
പ്രളയകാലത്ത്
കുട്ടനാട്ടിലെ ജനങ്ങളെ
ചങ്ങനാശ്ശേരിലേക്ക്
മാറ്റി
പാര്‍പ്പിക്കുവാന്‍
വലിയ തടസ്സമുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പാലത്തിന്റെ ഉയരക്കുറവ്
മൂലം യാത്രാബോട്ടുകളും
ടൂറിസ്റ്റ് ബോട്ടുകളും
ഇതുവഴി പോകുന്നത്
അസാധ്യമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സാഹചര്യങ്ങളില്‍ ഉയരവും
വീതിയും കൂട്ടി പാലം
പുതുക്കി പണിയുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്
അനുവദിച്ചിരുന്ന തുക
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആലപ്പുഴ
ചങ്ങനാശ്ശേരി ജലപാത
ദേശിയ ജലപാതയായി
പ്രഖ്യാപിച്ചതുമൂലം
പൊതുമരാമത്ത് വകുപ്പ്
മേല്പ്രവൃത്തിക്കായി
തയ്യാറാക്കിയ പ്ലാനും
എസ്റ്റിമേറ്റും
മാറ്റുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
പാലത്തിന്റെ
എസ്റ്റിമേറ്റും പ്ലാനും
മാറ്റി
തയ്യാറാക്കിയിട്ടുണ്ടോ;
(ഇ)
പുതിയ
എസ്റ്റിമേറ്റ് തുക
എത്രയാണ്; പ്രളയാനന്തര
പദ്ധതികളില്‍പെടുത്തി ഈ
പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുത്ത് നടത്തുമോ
എന്നറിയിക്കാമോ?
പൂനൂർ
പാലം നിർമ്മാണം
1194.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി പത്ത്
കോടി രൂപ അനുവദിച്ച
പൂനൂർ പാലത്തിന്‍െറ
നിര്‍മ്മാണപ്രവൃത്തി
ആരംഭിക്കുന്നതില്‍
കാലതാമസം ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാലം
നിര്‍മ്മാണത്തോടനുബന്ധിച്ച്
പൂനൂർ അങ്ങാടി നവീകരണ
പ്രവൃത്തി ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്നണ്ടോ
എന്നറിയിക്കുമോ;
(സി)
ഈ
രണ്ട്
പ്രവൃത്തികളുടെയും
ഡി.പി.ആർ. കിഫ്ബിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
ശ്രീധരി
പാലം നിര്‍മ്മാണം
1195.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കിഫ്ബി
വഴി പ്രവൃത്തി
നടപ്പിലാക്കുന്നതിന്
അനുമതി ലഭിച്ച ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
ശ്രീധരി പാലം
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ഈസ്റ്റ്
ഒറ്റപ്പാലം പാലം നിർമ്മാണം
1196.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ടൗണിനോടനുബന്ധിച്ചുള്ള
ഈസ്റ്റ് ഒറ്റപ്പാലം
പാലം നിർമ്മാണത്തിനായി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മിക്കുന്നതിനായി
എത്ര രൂപയുടെ
ഭരണാനുമതിയാണ്
നല്‍കിയത്;
സാങ്കേതികാനുമതിയും
പ്രത്യേകാനുമതിയും
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
സ്വീകരിക്കുമോ?
നാട്ടിക
മണ്ഡലത്തിലെ പാലങ്ങളുടെ
നിർമ്മാണം
1197.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്ടിക
മണ്ഡലത്തില്‍
ഉള്‍പ്പെട്ട തളിക്കുളം
ഗ്രാമ പഞ്ചായത്തിലെ
കലാത്തിപ്പാലം
നിര്‍മ്മാണത്തിന് എത്ര
തുക അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
ഭൂമി
ഏറ്റെടുക്കേണ്ടതുണ്ടോ;
എങ്കില്‍ എത്ര സ്ഥലമാണ്
വേണ്ടത് എന്ന്
അറിയിക്കാമോ;
(സി)
ഈ
പാലത്തിന്‍െറ
നിര്‍മ്മാണം എന്ന്
ആരംഭിക്കുന്നതിന്
സാധിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
നാട്ടിക
മണ്ഡലത്തിലെ അഴിമാവ്
പാലം നിര്‍മ്മാണത്തിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയാണ്
എന്ന്
അറിയിക്കാമോ;നിര്‍മ്മാണ
പ്രവര്‍ത്തനം
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
മന്ത്രി തലത്തിൽ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കുമ്പളം-തേവര
പാലം നിര്‍മ്മാണം
1198.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
കുമ്പളം-തേവര
പാലത്തിന്റെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കുമോ;
(ബി)
ഇതിന്റെ
ഡി.പി.ആര്.
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
അറിയിക്കുമോ;
(സി)
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും
എത്ര നാള് കൊണ്ട്
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നും
അറിയിക്കാമോ?
ആലപ്പുഴ-ചങ്ങനാശ്ശേരി
റോഡിലെ വീതികുറഞ്ഞ പാലങ്ങള്‍
1199.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലപ്പുഴ-ചങ്ങനാശ്ശേരി
റോഡില്‍ വീതികുറഞ്ഞ
പാലങ്ങളുള്ള
സ്ഥലങ്ങളില്‍
വാഹനാപകടങ്ങള്‍ പതിവായ
സാഹചര്യത്തില്‍
പ്രസ്തുത പാലങ്ങള്‍
വീതികൂട്ടുവാന്
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
വടവനൂര്‍
പാലം പുതുക്കി പണിയാന്‍ ഫണ്ട്
1200.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ വെള്ളൂര്‍
പാടിയോട്ടുചാല്‍ -
ചെറുപുഴ റോഡിലെ
വടവനൂര്‍ പാലം
ശോചനീയാവസ്ഥയിലായതിനാല്‍
പ്രസ്തുത പാലം പുതുക്കി
പണിയാന്‍ ആവശ്യമായ
ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പെരുമണ്‍
പാലം നിര്‍മ്മാണം
1201.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
പെരുമണ്‍ പാലത്തിന്‍െറ
ടെണ്ടര്‍ നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
പദ്ധതിക്കായി
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നഷ്ടപരിഹാരപാക്കേജിന്
അംഗീകാരമായിട്ടുണ്ടോ;
എപ്രകാരമാണ്
നഷ്ടപരിഹാരം
നല്‍കുന്നത്;
വിശദമാക്കുമോ?
കായംകുളം
മണ്ഡലത്തില്‍ പാലങ്ങളുടെ
പുനര്‍നിര്‍മ്മാണം
1202.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
പുനര്‍നിര്‍മ്മിക്കുന്ന
മുട്ടേല്‍പാലം,
കനീസകടവു് പാലം,
പാര്‍ക്ക് ജംഗ്ഷന്
പാലം, മാര്‍ക്കറ്റ്
പാലം, കല്ലുപാലം,
കോയിക്കല്‍ പടിക്കല്‍
പാലം എന്നിവയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
രാമഞ്ചിറ-കില്ട്ടക്കയം,
ഭീമനടി-കാലിക്കടവ് പാലങ്ങളുടെ
നിര്‍മ്മാണം
1203.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
രാമഞ്ചിറ-കില്ട്ടക്കയം,
ഭീമനടി-കാലിക്കടവ്
എന്നീ പാലങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെട്ട ഈ
പ്രവൃത്തികളുടെ
സാങ്കേതികാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കുലശേഖരം-കോവില്‍ക്കടവ്
പാലം
1204.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വട്ടിയൂര്‍ക്കാവ്,
കാട്ടാക്കട നിയോജക
മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
കുലശേഖരം-കോവില്‍ക്കടവ്
പാലത്തിന്റെ
നിര്‍മ്മാണപ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിർമ്മാണത്തിനായി
സ്ഥലമേറ്റെടുക്കല്‍
പൂര്‍ത്തിയാക്കിയ
സാഹചര്യത്തില്‍
പ്രവൃത്തി
ആരംഭിക്കുന്നതിനുളള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പാലത്തിന്റെ
നിർമ്മാണത്തിനായി എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
ഭരണാനുമതി നല്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പാലം
നിർമ്മാണം അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആലക്കോട്,
കരുവഞ്ചാല്‍ പാലങ്ങള്‍
1205.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേയില്പ്പെട്ടതും
കാലപ്പഴക്കം മൂലം
സുരക്ഷാഭീഷണി
നേരിടുന്നതുമായ
ആലക്കോട്, കരുവഞ്ചാല്‍
പാലങ്ങളുടെ പ്രവൃത്തി
ഏത് ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി
ടെണ്ടര്‍ ചെയ്യാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പാലങ്ങളുടെ
നിര്‍മ്മാണം
1206.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലത്തൂര്‍
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
ഏരിമക്കൂര്
പഞ്ചായത്തിലെ ചുള്ളിമട
പാലം, ആലത്തൂര്‍
പഞ്ചായത്തിലെ
പറക്കുന്നം പാലം,
കിഴക്കഞ്ചേരി
പഞ്ചായത്തിലെ മമ്പാട്
പാലം എന്നിവയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടികളുടെ
പുരോഗതി വിശദമാക്കാമോ?
പാറക്കടവ്
പഞ്ചായത്തിലെ തിരുപറമ്പ് പാലം
1207.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തില്‍
പാറക്കടവ് പഞ്ചായത്തിലെ
തിരുപറമ്പ് പാലം
നിര്‍മ്മാണത്തിന്
പ്രാരംഭ
നടപടികള്‍ക്കായി ബഹു.
പൊതുമരാമത്ത് വകുപ്പ്
മന്ത്രി 07/02/2019-ല്‍
ചീഫ് എഞ്ചിനീയര്‍ മുഖേന
എറണാകുളം പാലം
വിഭാഗത്തിന് നല്കിയ
കുറിപ്പിന്മേല്
നടത്തിയ പരിശോധന ഏത്
ഘട്ടംവരെയായി എന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
പ്രളയത്തില്‍ ചാലക്കുടി
പുഴയുടെ തീരത്ത്
മാസങ്ങളോളം
ഒറ്റപ്പെട്ടുപോയ രണ്ട്
പ്രദേശത്തെ ജനങ്ങളുടെ
സുരക്ഷ കണക്കിലെടുത്ത്
എത്രയും വേഗം പാലം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അനുകൂല നിലപാട്
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
പ്രവൃത്തിയുടെ
ഇന്‍വെസ്റ്റിഗേഷന്‍
ആവശ്യമായ തുക ചീഫ്
എഞ്ചിനിയര്‍
അനുവദിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച
പ്രൊപ്പോസല്‍ ചീഫ്
എഞ്ചിനീയറുടെ
കാര്യാലയത്തില്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
നെട്ടൂര്‍-കുണ്ടന്നൂര്‍
സമാന്തര പാലം നിർമ്മാണം
1208.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
നെട്ടൂര്‍-കുണ്ടന്നൂര്‍
സമാന്തര പാലം
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
അറിയിക്കുമോ;
(ബി)
പാലം
നിര്‍മ്മാണത്തിന്
കാലതാമസം വന്നതിന്റെ
കാരണം
വെളിപ്പെടുത്താമോ;
(സി)
പാലത്തിന്റെ
രൂപരേഖ
തയ്യാറാക്കിയപ്പോൾ
അപ്രോച്ച് റോഡിന്റെ
കാര്യത്തില്‍ പിശക്
സംഭവിച്ചത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പാലം
നിര്‍മ്മാണത്തിന്റെ
നാള്‍വഴി വിശദമായി
അറിയിക്കുമോ?
കോരന്‍കടവ്
പാലം
1209.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശദമായ
എസ്റ്റിമേറ്റ്സമര്പ്പിച്ചിരുന്ന
കോരന്‍കടവ് പാലം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
ലഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
സാങ്കേതിക
തടസങ്ങള്‍ നീങ്ങി
എന്നത്തേക്ക് ഭരണാനുമതി
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കണ്ണങ്ങാട്
വെല്ലിംഗ്ടണ്‍ ഐലന്റ് പാലം
1210.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
74
കോടി രൂപ ചെലവഴിച്ച്
നിര്‍മ്മിച്ച
കണ്ണങ്ങാട്
വെല്ലിംഗ്ടണ്‍ ഐലന്റ്
പാലത്തിന്റെ കണ്ണങ്ങാട്
ഭാഗത്ത് വീതികുറഞ്ഞ
കോര്പ്പറേഷന് വക
റോഡുകളല്ലാതെ
ഗതാഗതയോഗ്യമായ റോഡ്
ഇല്ലാത്തത് മൂലം
ഇതിലൂടെയുള്ള യാത്ര
ജനങ്ങളുടെ ജീവന് ഭീഷണി
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാലത്തിന്റെ
അലൈന്‍മെന്റിന്
അംഗീകാരം
നല്കിയപ്പോള്
കണ്ണങ്ങാട് ഭാഗത്ത്
നിന്ന്
ദേശീയപാതയിലേക്ക്
പ്രവേശിക്കാന്‍
ഗതാഗതയോഗ്യമായ റോഡ്
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിച്ചിരുന്നോ;
(സി)
ഉണ്ടെങ്കില്‍
ഇത്
എവിടെയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
5.10.2016ല്‍
നടന്ന യോഗത്തിന്റെ
അടിസ്ഥാനത്തില്‍
അലൈന്മെന്റ് മാറ്റുന്ന
കാലയളവില്‍
ഉണ്ടായിരുന്ന
ഉദ്യോഗസ്ഥര്‍
സമര്‍പ്പിച്ച
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി എന്താണെന്ന്
വിശദമാക്കാമോ;
(ഇ)
2017ല്‍
ഉദ്ഘാടനം ചെയ്യപ്പെട്ട
പാലത്തിന്റെ
അലൈന്മെന്റ്
സംബന്ധിച്ച്
സമര്‍പ്പിച്ച മൂന്ന്
പ്രൊപ്പോസലുകളില്‍,
രണ്ടാമത്തെ
പ്രൊപ്പോസലില്‍ നിന്നും
മൂന്നാമത്തെ
പ്രൊപ്പോസലിലേക്ക്
മാറുവാനുള്ള സാഹചര്യം
സംബന്ധിച്ച ഓഫീസ് രേഖ
ഇല്ലാത്തതിന് കാരണം
വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
രേഖകള്‍ ഓഫീസില്‍
നിന്നും
നഷ്ടപ്പെട്ടതാണോ;
വിശദമാക്കാമോ?
അയനിക്കാട്
കോയമ്പ്രത്ത്കണ്ടി പാലത്തിന്റെ
ഡി.പി.ആര്.
1211.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ
നടുവണ്ണൂര്‍
ഗ്രാമപഞ്ചായത്തിലെ
മന്തന്കാവില്
നിര്‍മ്മിക്കുന്ന
അയനിക്കാട്
കോയമ്പ്രത്ത്കണ്ടി
പാലത്തിന്റെ
ഡി.പി.ആര്.
സര്‍ക്കാരിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പാലം
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ഓര്‍ക്കുളം-തൈക്കടപ്പുറം
പാലം
1212.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ബജറ്റില്‍
പ്രഖ്യാപിച്ച
ഓര്‍ക്കുളം-തൈക്കടപ്പുറം
പാലത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
അനുമതി ലഭിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
മതിയായ
തുക ബജറ്റില്‍
വകയിരുത്തിയിട്ടും
ഇന്‍വെസ്റ്റിഗേഷനുള്ള
ഭരണാനുമതി ലഭിക്കാന്‍
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മൂഴാപ്പാലം,
കാക്കേരി പാലങ്ങളുടെ
പുനര്‍നിര്‍മ്മാണം
1213.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
പുനര്‍നിര്‍മ്മിക്കേണ്ട
പട്ടികയിലുള്ള
മൂഴാപ്പാലം,
വെള്ളപ്പൊക്കത്തില്‍
തകര്‍ന്ന കാക്കേരി പാലം
എന്നിവയുടെ
പുനര്നിര്മ്മാണപ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കാക്കേരി
പാലം
പുനര്‍നിര്‍മ്മിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മല്ലപ്പള്ളി
പാറക്കടവ് പാലം
1214.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മല്ലപ്പള്ളി
പാറക്കടവ് പാലം
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
തിരൂരങ്ങാടി
മണ്ഡലത്തിലെ പാലങ്ങൾ
1215.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
എടത്തിരുത്തിക്കടവ്,
ന്യൂ കട്ട് പാലം,
ചെമ്മലപ്പാറ
പൂരപ്പറമ്പ് പാലം എന്നീ
പാലങ്ങളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വിശദീകരിക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ അപകടാവസ്ഥയിലായ
പാലങ്ങള്‍
1216.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ
കാലപ്പഴക്കത്താല്‍
നാശോന്മുഖമായ
വഴിക്കടവ്,
കുപ്പായക്കോട് തുടങ്ങിയ
പാലങ്ങള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
എന്ന് ഭരണാനുമതി
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കുമോ?
കുറുങ്കോട്ട
പാലത്തിന്റെ
നിര്‍മ്മാണപ്രവൃത്തികള്‍
1217.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017
ലെ ബജറ്റില്‍ 10 കോടി
രൂപ
വകയിരുത്തിയിട്ടുള്ള
എറണാകുളം ജില്ലയിലെ
കുറുങ്കോട്ട ദ്വീപില്‍
നിന്നും വടുതല
ഭാഗത്തുള്ള സെന്റ്
പീറ്റേഴ്സ് റോഡുമായി
ബന്ധിപ്പിക്കുന്ന
കുറുങ്കോട്ട
പാലത്തിന്റെ
നിര്‍മ്മാണപ്രവൃത്തി
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കുമോ;
(ബി)
പാലത്തിന്റെ
അലൈന്മെന്റ് ദേശീയ
ജലപാതയുടെ
പരിധിക്കുള്ളില്‍
വരില്ലെന്ന്
എക്സിക്യൂട്ടീവ്
എഞ്ചിനീയറും
പരിധിക്കുള്ളില്‍
വരുമെന്ന് ചീഫ്
എഞ്ചിനീയറും
റിപ്പോര്‍ട്ട്
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
ഹൊറിസോണ്ടല്‍
ക്ലിയറന്‍സും
വെര്‍ട്ടിക്കല്‍
ക്ലിയറന്‍സും
ലഭിക്കുന്നതിനായി
ജലസേചന
വകുപ്പിലേക്കയച്ച
ഫയലില്‍ ക്ലിയറന്‍സ്
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
എന്നത്തേക്ക്
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
നടപടികള്‍
പൂര്‍ത്തിയാക്കി
പാലത്തിന്റെ പണി
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ?
കിടങ്ങറയിലെ
ഉയരക്കുറവുള്ള പാലം
1218.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുട്ടനാട്
മണ്ഡലത്തിലെ
ആലപ്പുഴ-ചങ്ങനാശ്ശേരി
ജലപാതയ്ക്കു് കുറുകെ
കിടങ്ങറയില്‍
നിര്‍മ്മിച്ചിരിക്കുന്ന
ഉയരക്കുറവുള്ള പാലം
ഉയര്‍ത്തി ജലഗതാഗതം
സുഗമമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പേങ്ങാട്ട്കടവ്
പാലം അപ്രോച്ച് റോഡിന്റെ
വികസനം
1219.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവാഭരണപാതയിലെ
പേങ്ങാട്ട്കടവ് പാലം
അപ്രോച്ച് റോഡിന്റെ
വികസനത്തിന് ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ ഏത് ഘട്ടം
വരെയായി; എത്ര സെന്റ്
വസ്തുവാണ് അപ്രോച്ച്
റോഡിനായി
ഏറ്റെടുക്കേണ്ടത് എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏറ്റെടുക്കേണ്ട
ഭൂമിയുടെ സര്‍വ്വേ
നമ്പരും അളവും ഉടമകളുടെ
പേരും ലഭ്യമാക്കാമോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
അറിയിക്കാമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ പാലങ്ങള്‍
1220.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
മുള്ളറവിള-ആയയില്‍,
കന്നിപുറം-നെയ്യാറ്റിന്‍കര
പാലങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തി
ആരംഭിക്കുന്നതിന് ഇനി
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വടശ്ശേരിക്കരയില്‍
പുതിയ പാലം
1221.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
പാതയില്‍
വടശ്ശേരിക്കരയില്‍
പുതിയ പാലം
നിര്‍മ്മിക്കുന്നതിന്
എത്ര കോടി രൂപയാണ്
അനുവദിച്ചിരിക്കുന്നത്;
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെയായി; ആരാണ്
പാലം നിര്‍മ്മാണ കരാര്‍
എടുത്തിരിക്കുന്നത്;
(ബി)
അപ്രോച്ച്
റോഡിന് സ്ഥലം
ഏറ്റെടുക്കേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍
സ്ഥലത്തിന്റെ സര്‍വ്വേ
നമ്പരും അളവും
വ്യക്തമാക്കാമോ;
സ്ഥലമേറ്റെടുപ്പ് എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നും
പാലം നിര്‍മ്മാണം എന്ന്
ആരംഭിക്കാനാകുമെന്നും
വിശദമാക്കുമോ?
കൊച്ചി
പാലാരിവട്ടം
മേല്‍പ്പാലനിര്‍മ്മാണത്തിലെ
അപാകത
1222.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
പാലാരിവട്ടം
മേല്‍പ്പാലനിര്‍മ്മാണത്തിലെ
അപാകത കാരണം മാസങ്ങളോളം
പാലം അടച്ചിടേണ്ടി വന്ന
സാഹചര്യം സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
മൂന്ന് വര്‍ഷത്തിനകം
സംഭവിച്ച ഗുരുതരമായ
അപാകതകള്‍ സംബന്ധിച്ച്
ഐ.ഐ.ടി. കണ്ടെത്തിയ
ന്യൂനതകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
നിര്‍മ്മാണക്കരാറില്‍
വാറന്റി വ്യവസ്ഥ
ഉള്‍പ്പെടുത്തിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിന്
ഉത്തരവാദികളായ
കോണ്ട്രാക്ടര്,
ഉദ്യോഗസ്ഥന്മാര്,
വകുപ്പുമന്ത്രി
എന്നിവര്‍ക്കെതിരെ
അന്വേഷണം നടത്തുവാന്‍
തയ്യാറാകുമോ;
(ഇ)
അറ്റകുറ്റപ്പണിക്ക്
വേണ്ടിവരുന്ന തുക
ഉത്തരവാദികളായവരില്‍
നിന്നും ഈടാക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
കൊല്ലം-തേനി
ദേശീയപാതയുടെ മാവേലിക്കര
ഭാഗത്തെ നവീകരണം
1223.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം-തേനി
ദേശീയപാതയുടെ
മാവേലിക്കര
മണ്ഡലത്തിലൂടെ
കടന്നുപോകുന്ന
ഭാഗങ്ങളുടെ
നവീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഭാഗങ്ങളില്‍
ഉള്‍പ്പെടുന്ന
താമരക്കുളം, ചാരുംമൂട്,
ചുനക്കര, മാങ്കാംകുഴി,
കൊച്ചാലുംമൂട്,
കൊല്ലുകടവ് പാലത്തിന്റെ
തെക്ക് ഭാഗം എന്നീ
ജംഗ്ഷനുകളുടെ
നവീകരണത്തിനാവശ്യമായ
സൈന്‍ ബോര്‍ഡുകള്‍,
റോഡ് മാര്‍ക്കിംഗ്,
ഡിവൈഡറുകള്‍, സിഗ്നല്‍
ലൈറ്റുകള്‍, സ്റ്റഡ്സ്
എന്നിവ
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ജംഗ്ഷനുകളുടെ
നവീകരണത്തിനാവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറാക്കി തുക
അനുവദിക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തിരമായി
ആരംഭിക്കുമോ;
വിശദമാക്കുമോ?
മണ്ണുത്തി-വടക്കഞ്ചേരി
ദേശീയ പാത
1224.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണുത്തി-വടക്കഞ്ചേരി
ദേശീയ പാതയുടെ
നിര്‍മ്മാണ
പ്രവൃത്തിയില്‍
തടസ്സങ്ങള്‍
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാതയുടെ
പ്രവൃത്തി എന്നുമുതലാണ്
അരംഭിച്ചത് എന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് ഇനി
എന്തെല്ലാം
കാര്യങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളത്
എന്ന് അറിയിക്കുമോ?
കോഴിക്കോട്-പാലക്കാട്
ദേശീയ പാതയിൽ റോഡ് കട്ടിംഗ്
അനുവാദം
1225.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്-പാലക്കാട്
ദേശീയ പാത 966ല്‍
കി.മി. 62/000 നും
62/500 നും ഇടയില്‍
പനങ്ങാക്കര ടൗണിന്
സമീപം റൂര്ക്കനാട്
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ട് റോഡ്
കട്ട് ചെയ്യുന്നതിനുള്ള
അനുമതി ദേശീയ പാത
വിഭാഗത്തില്‍ നിന്നും
നല്‍കിയിട്ടുണ്ടോ;
(ബി)
കുടിവെള്ള
വിതരണവുമായി
ബന്ധപ്പെട്ട് അടിയന്തര
പ്രാധാന്യം ഉള്ള
പ്രവൃത്തിയായിട്ടും
കഴിഞ്ഞ 6 മാസക്കാലമായി
പ്രസ്തുത പ്രവൃത്തി
നടപ്പിലാക്കുന്നതിന്
ദേശീയ പാത വിഭാഗത്തില്‍
നിന്നും അനുമതി
ലഭിക്കാത്തതിന് കാരണം
വ്യക്തമാക്കാമോ;
(സി)
ഈ
വിഷയത്തില്‍ ഉണ്ടായ
കാലതാമസം ഗൗരവകരമായി
കാണുമോ;
(ഡി)
പ്രസ്തുത
വിഷയത്തിന്മേല്
എത്രയും വേഗം നടപടികള്‍
സ്വീകരിക്കുമോ?
പാലാരിവട്ടം
മേല്‍പ്പാലം നിര്‍മ്മാണത്തിലെ
അപാകതകള്‍
1226.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലാരിവട്ടം
മേല്‍പ്പാലം
നിര്‍മ്മാണത്തില്‍
കണ്ടെത്തിയ അപാകതകള്‍
മറ്റൊരു
പ്രവൃത്തിയിലും
സംഭവിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
ഏജന്‍സി തന്നെ
ഏറ്റെടുത്തു നടത്തിയ ഈ
പ്രോജക്ടില്‍ സംഭവിച്ച
ഗുരുതരമായ വീഴ്ച
ആവര്‍ത്തിക്കാതിരിക്കുന്നതിനും
പ്രോജക്ടുകള്‍ അഴിമതി
രഹിതമാക്കുന്നതിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
വീഴ്ച
വരുത്തിയ
ഏജന്‍സിക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ദേശീയപാതയിൽ
കരുനാഗപ്പള്ളിയിലെ സുരക്ഷാ
ക്രമീകരണങ്ങള്‍
1227.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ദേശീയപാതയിലെ അപകട
സാദ്ധ്യത
ഒഴിവാക്കുന്നതിനുവേണ്ടി
ഏതെല്ലാം
പ്രവൃത്തികളാണ്
നടന്നുവരുന്നത് എന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ പുതിയകാവു
മുതല്‍ വവ്വാക്കാവ്
വരെയുള്ള ഭാഗത്ത്
എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കരുനാഗപ്പള്ളി
ടൗണ്‍ മുതല്‍ ഓച്ചിറ
വരെയുള്ള ഭാഗത്ത്
റോഡിന് വീതികൂട്ടി
ഡിവൈഡര്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മഞ്ചേരി
പോളിടെക്നിക്ക്
1228.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
പോളിടെക്നിക്കിന്റെ
പ്രധാന
കെട്ടിടനിര്‍മ്മാണത്തിനായി
പ്രിന്‍സിപ്പല്‍
നല്കിയ D2/ 416/ 2016/
GPTC MJI എന്ന
പ്രൊപ്പോസലില്‍
അടങ്ങിയിട്ടുള്ള
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട ഫയലുകളുടെ
വിശദവിവരം നല്‍കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കുന്നതിന് നിലവില്‍
എന്തെല്ലാം
തടസ്സങ്ങളാണുള്ളത്;
വിശദമാക്കാമോ?
പ്രീ-മെട്രിക്
ഹോസ്റ്റലിന്റെ കെട്ടിട നിർമാണം
1229.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴിലുള്ള
പെരിന്തല്‍മണ്ണ
ബ്ലോക്കിലെ നെന്മിനി
പ്രീ-മെട്രിക്
ഹോസ്റ്റലിന്റെ കെട്ടിട
നിര്‍മ്മാണത്തിന്
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
സ്ട്രക്ചറല്‍ ഡിസൈന്‍
കോഴിക്കോട് റീജിയണല്‍
ഡിസൈന്‍ ഓഫീസില്‍
നിന്നും തയ്യാറാക്കി
സമര്‍പ്പിച്ചത് എന്നാണ്
എന്നും ഡിസൈനിന് അന്തിമ
അനുമതി നൽകിയത് എന്നാണ്
എന്നും പ്രവൃത്തി
നടപ്പാക്കുന്നതിലെ
കാലതാമസത്തിന്
കാരണമെന്താണ് എന്നും
അറിയിക്കാമോ;
(സി)
പ്രവൃത്തി
പൂര്‍ത്തീകരിയ്ക്കുന്നതിന്
പൊതുമരാമത്ത്
വകുപ്പില്‍
നിന്നുണ്ടായിട്ടുള്ള
കാലതാമസം ഗൗരവമായി
കാണുന്നുണ്ടോ; എങ്കില്‍
അടിയന്തരമായി കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കുറ്റാലം
കൊട്ടാരം
1230.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്
നാട്ടിലെ കുറ്റാലം
കൊട്ടാരത്തിന്റെയും
അനുബന്ധ ഭൂമിയുടെയും
ഉടമസ്ഥാവകാശം സംസ്ഥാന
സര്‍ക്കാരിനാണെന്ന്
സ്ഥാപിച്ചെടുക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
കുറ്റാലത്തെ
56.68 ഏക്കര്‍ ഭൂമിയും
കൊട്ടാരവും
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
തമ്പാനൂര്‍
പി.എച്ച്.സി. കെട്ടിട നിർമ്മാണം
1231.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമ്പാനൂർ
പ്രാഥമികാരോഗ്യകേന്ദ്രത്തിന്
ഇരുനിലക്കെട്ടിടം
നിര്മ്മിച്ചുനൽകുന്നതിനായി
2016-17 സാമ്പത്തിക
വര്‍ഷത്തെ ആസ്തി വികസന
സ്കീമില്‍ നിന്നും 60
ലക്ഷം രൂപ
അനുവദിക്കുകയും
ഒന്നാംഘട്ട
നിര്‍മ്മാണത്തിനായി
30.12.2017ല്‍
ഭരണാനുമതി
പുറപ്പെടുവിക്കുകയും
ചെയ്തിരുന്നെങ്കിലും
പൊതുമരാമത്ത്
(കെട്ടിടവിഭാഗം) യാതൊരു
നടപടിയും
സ്വീകരിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ കര്‍ശന
നടപടി സ്വീകരിക്കുമോ;
(ബി)
നിര്‍വ്വഹണ
ഏജന്‍സിയായ
പൊതുമരാമത്ത് (കെട്ടിട
വിഭാഗം) വകുപ്പിന് ഇത്
സംബന്ധിച്ച് നിരന്തരം
കത്തുകള്‍
നല്‍കിയിട്ടും നടപടി
സ്വീകരിക്കുന്നില്ല
എന്നത് കണക്കിലെടുത്ത്
തുക പാഴായിപ്പോകാതെ
പ്രവൃത്തി എത്രയും വേഗം
ആരംഭിക്കുന്നതിന്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
ഷൊര്‍ണ്ണൂരിലെ
പൊതുമരാമത്ത് കെട്ടിട വിഭാഗ
പദ്ധതികള്‍
1232.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് കെട്ടിട
വിഭാഗത്തിന് കീഴില്‍
ഭരണാനുമതി ലഭിച്ചതും
നടപ്പിലാക്കി
വരുന്നതുമായ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതിയും
നിര്‍മ്മാണ പുരോഗതിയും
വിശദമാക്കാമോ?
ഉള്ളൂര്‍ക്കടവ്
പാലം
1233.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി,കൊയിലാണ്ടി
മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
ഉള്ളൂര്‍ക്കടവ് പാലം
നിര്‍മ്മാണത്തിന്റെ
ഡി.പി.ആർ.
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനായി
എത്ര ഭൂമിയാണ്
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നത്; ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
കണ്ണൂര്‍
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
1234.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധയില്‍ കണ്ണൂര്‍
ജില്ലയിലെ ഏതെല്ലാം
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഇരിക്കൂര്‍
നിയോജക
മണ്ഡലത്തില്‍പ്പെട്ട
ഓരോ പ്രവൃത്തികളും ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
തിരുവമ്പാടി
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
1235.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
കിഫ്ബി ധനസഹായത്തോടെ
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
തിരുവമ്പാടി
മണ്ഡലത്തിലെ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ആകെ
എത്ര പ്രവൃത്തികളാണ്
കിഫ്ബി ധനസഹായത്തോടെ
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇപ്പോള്‍ അവ ഏതെല്ലാം
ഘട്ടങ്ങളിലാണെന്നും
അറിയിക്കുമോ?
തൃപ്പൂണിത്തുറ
പൊതുമരാമത്ത് സെക്ഷന്‍ കീഴില്‍
കരാർ വയ്ക്കാത്ത പ്രവൃത്തികള്‍
1236.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
പൊതുമരാമത്ത് സെക്ഷനു
കീഴില്‍ നിലവില്‍
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ച് ടെണ്ടര്‍
നടപടിയും
പൂര്‍ത്തിയാക്കിയ
ഏതെങ്കിലും
പ്രവൃത്തികള്‍ കരാര്‍
വയ്ക്കുന്നതിന് കഴിയാതെ
വന്നിട്ടുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
എന്തുകൊണ്ടാണ്
കരാര്‍ വയ്ക്കുന്നതിന്
കാലതാമസം വരുന്നത്
എന്ന് അറിയിക്കാമോ;
കാലതാമസത്തിന്
കാരണക്കാരായവർക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ; വിശദാംശം
അറിയിക്കുമോ?
ഇലക്ട്രിക്കല്‍
വിഭാഗത്തിലെ തസ്തികയുടെ
പുനര്‍നാമകരണം
1237.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
ഇലക്ട്രിക്കല്‍
വിഭാഗത്തിലെ ലൈന്മാന്
തസ്തികയുടെ പേര്
പി.ഡബ്ല്യു.ഡി.
മാനുവലില്‍ തേര്‍ഡ്
ഗ്രേഡ് ഓവര്‍സിയര്‍/
ലൈന്മാന് എന്ന്
പുനര്‍നാമകരണം
ചെയ്തെങ്കിലും
സ്പാര്‍ക്കിലും അനുബന്ധ
രേഖകളിലും ഈ മാറ്റം
വരുത്തിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത മാറ്റം
വരുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സെക്കന്റ്ഗ്രേഡ്
ഓവര്‍സിയര്‍മാരുടെ നിയമനം
1238.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
സെക്കന്റ്ഗ്രേഡ്
ഓവര്‍സിയര്‍മാരുടെ
നിലവിലുള്ള പി.എസ്.സി.
റാങ്ക് പട്ടികയില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട ഒഴിവുകള്‍
എത്രയാണ്;
(സി)
ലിസ്റ്റില്‍
നിന്ന് നിയമനം ലഭിച്ച
എത്രപേര്‍ക്ക്
അര്‍ഹതയുണ്ടായിട്ടും
പ്രൊമോഷന്
നല്‍കിയിട്ടില്ലെന്ന്
വിശദമാക്കാമോ;
പ്രൊമോഷന് എന്ന്
നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പട്ടയം ലഭിയ്ക്കുന്നതിനായി
പൊതുമരാമത്ത് വകുപ്പിന്റെ
എന്‍.ഒ.സി.
1239.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കിഴക്കേ
ചാലക്കുടി വില്ലേജില്‍
സതേണ്‍ കോളേജിന്
സമീപമുള്ള റെയില്‍വേ
ലൈനിനോട് ചേര്‍ന്നതും
റെയില്‍വേ ഗേറ്റ്
പൂര്‍ണ്ണമായും അടച്ച്
അടിപ്പാതയിലൂടെ ഗതാഗതം
സാദ്ധ്യമാക്കിയതിനാല്
ഇപ്പോള്‍ പൊതുമരാമത്ത്
വകുപ്പിന്റെ
ഉപയോഗത്തിലല്ലാത്തതുമായ
റോഡിനോട് ചേര്‍ന്നതും
കാലങ്ങളായി ശ്രീ ജോസ്.
കെ.പി., S/o
കോനൂപ്പറമ്പന്‍ പൈലന്
എന്നയാള്‍ കൈവശം വച്ച്
അനുഭവിച്ചുവരുന്നതുമായ
സര്‍വ്വേ
731/12ല്‍പ്പെട്ട
മൂന്ന് സെന്റ്
സ്ഥലത്തിന് (പുരയിടം)
പട്ടയം
ലഭിയ്ക്കുന്നതിനായി
പൊതുമരാമത്ത്
വകുപ്പിന്റെ എന്‍.ഒ.സി.
അനുവദിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പി.ഡബ്ല്യു.ഡി.
എന്‍ജിനീയര്‍മാര്‍ക്കുള്ള
പരിശീലനകേന്ദ്രം നിർമ്മാണം
1240.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
നിയോജകമണ്ഡലത്തിലെ
നേര്യമംഗലത്ത്
പണികഴിപ്പിച്ചിട്ടുള്ള
പി.ഡബ്ല്യു.ഡി.
എന്‍ജിനീയര്‍മാര്‍ക്കുള്ള
പരിശീലനകേന്ദ്രത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരിശീലനകേന്ദ്രത്തിന്റെ
മൂന്നാംഘട്ട
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
പ്രൊപ്പോസലിൽ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പരിശീലനകേന്ദ്രത്തിനാവശ്യമായ
സ്റ്റാഫിനെ
നിയമിക്കുന്നതിനുവേണ്ടി
നല്‍കിയിട്ടുള്ള
പ്രൊപ്പോസലിൽ കൈക്കൊണ്ട
തീരുമാനം
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച്
പരിശീലനകേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
വേഗത്തില്‍
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൊല്ലം
ജില്ലയിലെ റോഡ് സുരക്ഷാ
പ്രവൃത്തികൾ
1241.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം റോഡ് സുരക്ഷാ
ഫണ്ട് വിനിയോഗിച്ച്
കൊല്ലം ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ള
പ്ലാന്‍ ഫണ്ട്
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നുള്ള
വിശദാംശം ലഭ്യമാക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ ബസ് കാത്തിരുപ്പ്
കേന്ദ്രങ്ങള്‍
1242.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ലെ ആസ്തി വികസനപദ്ധതി
പ്രകാരം മണലൂര്‍
മണ്ഡലത്തിലെ വിവിധ
സ്ഥലങ്ങളില്‍ ബസ്
കാത്തിരുപ്പ്
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
തൃശ്ശൂര്‍ ജില്ലാ
കളക്ടറുടെ 24.5.2018 ലെ
ആര്.ഡി. 6/2408/2017
നമ്പര്‍ ഉത്തരവ്
പ്രകാരം ഭരണാനുമതി
നല്‍കുകയും തൃശ്ശൂര്‍
ജില്ലാ പൊതുമരാമത്ത്
റോഡ് വിഭാഗത്തെ
മേല്‍നോട്ടച്ചുമതല
ഏല്‍പ്പിക്കുകയും
ചെയ്തെങ്കിലും ഒരു
വര്‍ഷം കഴിഞ്ഞിട്ടും
പ്രസ്തുത പ്രവൃത്തി
ആരംഭിക്കാനായിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
പ്രസ്തുത പ്രവൃത്തി
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
അറിയിക്കാമോ;
(സി)
തടസ്സമുണ്ടെങ്കില്‍
അത് നീക്കം ചെയ്ത് ഈ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
വര്‍ക്കല
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1243.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വര്‍ക്കല
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
അവയുടെ നിലവിലെ
സ്ഥിതിയും
വ്യക്തമാക്കാമോ?
അങ്കമാലി
മണ്ഡലത്തില്‍ ഭരണാനുമതി നല്കിയ
തുക
1244.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാെതുമരാമത്ത്
വകുപ്പിന്റെ
പ്ലാന്‍/നാേണ്പ്ലാന്
ഇനങ്ങളില്‍ 2006-07
മുതല്‍ 2010-11 വരെയും
2011-12 മുതല്‍ 2016-17
വരെയുമുള്ള കാലയളവില്‍
അങ്കമാലി നിയാേജക
മണ്ഡലത്തില്‍ എത്ര
രൂപയുടെ ഭരണാനുമതി
നല്‍കിയെന്ന് കാലഘട്ടം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമാേ?
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ എസ്.എൽ.ടി
.എഫ് പ്രവൃത്തികള്‍
1245.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
2016-17, 2017-18,
2018-19 വര്‍ഷങ്ങളില്‍
സ്റ്റേറ്റ് ലെവല്‍
ടാസ്ക് ഫോഴ്സ്
(എസ്.എല്‍.ടി.എഫ്.)
ഇനത്തില്‍
അനുവദിച്ചിട്ടുളള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ഓരോ
പ്രവൃത്തിക്കും
അനുവദിച്ചിട്ടുളള തുക
എത്രയെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടെന്നും
എത്ര പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
വിശദമാക്കാമോ?
വൈക്കത്തെ
പൊതുമരാമത്ത് പ്രവൃത്തികൾ
1246.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സംസ്ഥാന ബജറ്റില്‍
പ്രഖ്യാപിച്ച
വൈക്കം-വെച്ചൂര്‍
റോഡിന്റെ വീതി കൂട്ടി
പുനര്‍നിര്‍മ്മിക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ
;
(ബി)
വൈക്കം-വെച്ചൂര്‍
റോഡിന്റെ
പുനര്‍നിര്‍മ്മാണത്തിന്
ഭൂമി ഏറ്റെടുക്കുന്നത്
സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
ഉത്തരവ്
പുറപ്പെടുവിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ ;
(സി)
നേരേകടവ്-മാക്കേക്കടവ്
പാലം
നിര്‍മ്മാണത്തിന്റെ
സ്തംഭനാവസ്ഥ
പരിഹരിക്കാന്‍
എടുത്തിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ ;
(ഡി)
വൈക്കത്ത്
പുതിയ മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നടപടിക്രമം
ഏതു ഘട്ടത്തിലെന്ന്
വ്യക്തമാക്കുമോ ?
കാട്ടാക്കട
മണ്ഡലത്തിലെ റോഡ് പ്രവൃത്തികൾ
1247.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍ കിഫ്ബി
വഴി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
കിള്ളി-ഇ.എം.എസ്.
അക്കാദമി റോഡിന്റെയും
പൊട്ടന്‍കാവ്-നെല്ലിക്കാട്
റോഡിന്റെയും
പുളിയറക്കോണം-
കുഴക്കാട് ക്ഷേത്ര
റോഡിന്റെയും നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
എസ്റ്റിമേറ്റ് തുകയും
അനുമതി ലഭ്യമായ തുകയും
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കാലതാമസം
ഒഴിവാക്കി പ്രസ്തുത
റോഡ് പ്രവൃത്തികള്‍
ഉടന്‍ ആരംഭിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
1248.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍
നിലവില്‍ നടന്നു വരുന്ന
പൊതുമരാമത്ത് വകുപ്പ്
മുഖേനയുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പേര്,
തുക, നിലവിലെ സ്ഥിതി
എന്നിവ അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ?
തിരുവനന്തപുരം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1249.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിനുകീഴില്‍
നടന്നുവരുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ; പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
പൂര്‍ത്തീകരിച്ച
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
2019-20
ബജറ്റില്‍
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആനക്കാംപൊയില്‍-കളളാടി-മേപ്പാടി
തുരങ്കപാത പദ്ധതി
1250.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ചുരത്തിന് ബദലായി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
ആനക്കാംപൊയില്‍-കളളാടി-മേപ്പാടി
തുരങ്കപാത പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതി
എങ്ങനെ
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
എപ്പോള്‍ പ്രവൃത്തി
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
തിരൂരങ്ങാടിയിലെ
ഫയര്‍ സ്റ്റേഷന് പൊതുമരാമത്ത്
വകുപ്പിന്റെ ഭൂമി
1251.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടിയിലെ
നിര്‍ദ്ദിഷ്ട ഫയര്‍
സ്റ്റേഷനായി ദേശീയ
പാതയില്‍ തെന്നല
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന
കോഴിച്ചെന്നയിലുള്ള
പൊതുമരാമത്ത്
വകുപ്പിന്റെ ഭൂമി
അനുവദിക്കുന്ന
നടപടിക്രമം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
വര്‍ക്കിനുള്ള സ്ഥലം
കൈമാറുന്ന പ്രൊപ്പോസല്‍
ചീഫ് എഞ്ചിനീയറുടെ
ഓഫീസില്‍ എത്തിയ ശേഷം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
ഏതേത് തീയതികളില്‍ ഈ
ഫയലില്‍ എന്തൊക്കെ
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
തൃപ്പൂണിത്തുറയിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
1252.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
പൊതുമരാമത്ത് സെക്ഷന്‍
കീഴില്‍ എഗ്രിമെന്റ്
വച്ചതിനുശേഷം യഥാസമയം
ആരംഭിക്കാതെ
മുടങ്ങിക്കിടക്കുന്ന
പ്രവൃത്തികള്‍
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഇതിന്
കാരണക്കാരായവര്‍
ആരെന്നും അവര്‍ക്കെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
ആധാരം
രജിസ്ട്രേഷന് ബയോമെട്രിക്
സംവിധാനം
1253.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്ത് ആകെ
രജിസ്റ്റര്‍ ചെയ്ത
ആധാരങ്ങളുടെ എണ്ണം
എത്രയാണെന്നും ഇതുമായി
ബന്ധപ്പെട്ട്
സ്റ്റാമ്പ് ഡ്യൂട്ടി
ഇനത്തില്‍ വകുപ്പിന്
ലഭ്യമായ തുക
എത്രയാണെന്നും
അറിയിക്കുമോ;
(ബി)
ഇത്
2017-18 സാമ്പത്തിക
വര്‍ഷവുമായി താരതമ്യം
ചെയ്യുമ്പോള്‍
കൂടുതലാണോ കുറവാണോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
കഴിഞ്ഞ 3 വര്‍ഷത്തിനിടെ
ആധാരം സ്വന്തമായി എഴുതി
രജിസ്റ്റര്‍ ചെയ്തവരുടെ
എണ്ണം എത്രയാണ്;
(ഡി)
ആധാരം
രജിസ്റ്റര്‍
ചെയ്യുമ്പോള്‍ വിരലിലെ
മഷി പുരട്ടല്‍
അവസാനിപ്പിച്ച് പകരം
ബയോമെട്രിക് സംവിധാനം
എന്നു മുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ ആധുനികവത്കരണം
1254.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സബ് രജിസ്ട്രാര്‍
ഓഫീസുകളെ അഴിമതി
മുക്തമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(ബി)
രജിസ്ട്രേഷന്
നടപടികള്‍ ഡിജിറ്റൈസ്
ചെയ്യുന്നതിനും വകുപ്പ്
ആധുനികവത്കരിക്കുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ?
സബ്
രജിസ്ട്രാര്‍ ഓഫീസുകളിലെ
ഇന്റര്‍നെറ്റ് സംവിധാനം
1255.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സബ് രജിസ്ട്രാര്‍
ഓഫീസുകളില്‍
ഇന്റര്‍നെറ്റ്
സംവിധാനത്തില്‍
പലപ്പോഴും തകരാറുകള്‍
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വെബ്
സൈറ്റ് വഴി ആധാരങ്ങള്‍
രജിസ്റ്റര്‍ ചെയ്യുന്ന നടപടി
1256.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാരം
എഴുത്തുകാര്‍
മുഖേനയല്ലാതെ
പൊതുജനങ്ങള്‍ സ്വയം
ആധാരങ്ങള്‍ തയ്യാറാക്കി
രജിസ്ട്രേഷൻ്
വകുപ്പിന്റെ വെബ്
സൈറ്റ് വഴി രജിസ്റ്റര്‍
ചെയ്യുന്നതിന്
ഒരുക്കിയിട്ടുള്ള
സംവിധാനം ഫലപ്രദമാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
സംവിധാനം ഉപയോഗിച്ച്
ആധാരം രജിസ്റ്റര്‍
ചെയ്യുന്നവരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇപ്രകാരം
ആധാരം രജിസ്റ്റര്‍
ചെയ്താല്‍ ഭാവിയില്‍
അണ്ടര്‍ വാല്യൂവേഷന്‍
നോട്ടീസ്
ഉള്‍പ്പെടെയുള്ള
നടപടികള്‍ നേരിടേണ്ടി
വരുമെന്ന ആശങ്ക
ജനങ്ങളില്‍
നിലനില്‍ക്കുന്നുണ്ടോ;
ഇത് സംബന്ധിച്ച്
ബോധവല്‍ക്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കുഴല്‍മന്ദം
സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ
കെട്ടിടം
1257.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുഴല്‍മന്ദം സബ്
രജിസ്ട്രാര്‍ ഓഫീസിന്
പുതിയ കെട്ടിടത്തിനുള്ള
സ്ഥലം
നിര്‍ണ്ണയിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വകാര്യവ്യക്തിയുമായുള്ള
കേസില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
മൂര്‍ക്കനാട്
സബ് രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടം
1258.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂര്‍ക്കനാട്
സബ് രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടത്തിനുവേണ്ടി
എം.എല്‍.എ. ആസ്തി വികസന
ഫണ്ട് നല്‍കിയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
കെട്ടിടനിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
ബാക്കി വരുന്ന തുക
വകുപ്പ് തലത്തില്‍
കണ്ടെത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
നിലവില്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
പ്രവര്‍ത്തിക്കുന്നത്
വാടക കെട്ടിടത്തിലാണോ;
എത്ര രൂപയാണ്
പ്രതിവര്‍ഷം വാടക
ഇനത്തില്‍ നല്‍കേണ്ടി
വരുന്നത് എന്ന്
വെളിപ്പെടുത്തുമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ സബ്
രജിസ്ട്രാര്‍ ആഫീസുകള്‍
1259.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട പരവൂര്‍,
ചാത്തന്നൂര്‍, കൊട്ടിയം
പൂയപ്പള്ളി സബ്
രജിസ്ട്രാര്‍
ആഫീസുകളുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍
നാളിതുവരെ എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
രജിസ്ട്രാര്‍ ആഫീസിനും
എത്ര രൂപ വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
എന്തെല്ലാം
നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്
ഓരോ ആഫീസിലും
നടന്നതെന്നും പ്രസ്തുത
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(സി)
കൊട്ടിയം
സബ് രജിസ്ട്രാര്‍
ആഫീസിന് സ്വന്തമായി
വസ്തു വാങ്ങി കെട്ടിടം
നിര്‍മ്മിയ്ക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ?
രജിസ്ട്രേഷന്
ഓഫീസുകളുടെ നവീകരണം
1260.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്ട്രേഷന്
ഓഫീസുകളുടെ
നവീകരണത്തിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കിഫ്ബി
ധനസഹായത്തോടെ ഏതെല്ലാം
രജിസ്ട്രേഷന്
ആഫീസുകള്‍
നവീകരിക്കുന്നതിനാണ്
പദ്ധതി
തയ്യാറാക്കിയിട്ടുള്ളത്;
ഈ പദ്ധതിക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
ഓഫീസുകളുടെ നവീകരണം
1261.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിന്റെ ഓഫീസുകള്‍
ആധുനീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
രജിസ്ട്രേഷന്
വകുപ്പിന്റെ ഏതെല്ലാം
ഓഫീസുകളാണ് കിഫ്ബി
പ്രോജക്ടില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
ഓഫീസുകളാണ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്നും
അവയുടെ നിലവിലെ
സ്ഥിതിയും
വ്യക്തമാക്കുമോ?
കഴക്കൂട്ടം
സബ് രജിസ്ട്രാര്‍ ഓഫീസില്‍
നടന്ന വസ്തു രജിസ്ട്രേഷന്
സംബന്ധിച്ച്
1262.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍, കഴക്കൂട്ടം
സബ് രജിസ്ട്രാര്‍
ഓഫീസില്‍
26/04/2014-ല്‍ രജി.
നം. -1800/2014 പ്രകാരം
50 സെന്റ് സ്ഥലത്തിന്റെ
ആധാരം എസ്.ആര്.ഒ.
നടത്തിയത് സ്റ്റാമ്പ്
ഡ്യൂട്ടി കുറച്ച്
കാണിച്ച് സര്‍ക്കാരിന്
നഷ്ടം വരുത്തിയാണോ;
വിശദമാക്കുമാേ;
(ബി)
26/04/2014-ലെ
സര്‍ക്കാരിന്റെ ഫെയര്‍
വാല്യൂ പ്രകാരം
ആറ്റിപ്ര വില്ലേജ്
സര്‍വ്വേ നം.
145/12-ല്‍പ്പെട്ട
മേപ്പടി 50 സെന്റ്
സ്ഥലത്തിന്റെ ആകെ
ഫെയര്‍ വാല്യൂ
എത്രയാണ്; ഒരു
സെന്റിന്റെ ഫെയര്‍
വാല്യൂ എത്രയാണ്;
ഫെയര്‍ വാല്യൂ
രജിസ്റ്ററിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
(സി)
നിലവിലെ
സര്‍ക്കാരിന്റെ ഫെയര്‍
വാല്യൂ പ്രകാരം ഉള്ള
തുകയേക്കാള്‍ കൂടുതല്‍
തുക 1800/2014 എന്ന
ആധാരത്തില്‍ കാണിച്ചാണ്
ആധാരം രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
മനസ്സിലായിട്ടുണ്ടാേ;
ഫെയര്‍ വാല്യൂ
-നെക്കാള്‍ കൂടുതല്‍
തുക ആധാരത്തില്‍
കാണിച്ചതിനാല്‍
സ്റ്റാമ്പ് ഡ്യൂട്ടി
ഇനത്തില്‍ എത്ര തുക
സര്‍ക്കാരിന് കൂടുതല്‍
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമാേ;
(ഡി)
പ്രസ്തുത
ആധാരം അണ്ടര്‍
വാല്യുയേഷന്‍ ആയിട്ടാണ്
കഴക്കൂട്ടം എസ്.ആര്.ഒ.
നടത്തിക്കൊടുത്തതെന്ന്
കണ്ടെത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ എന്ത്
മാനദണ്ഡത്തിന്റെ
വെളിച്ചത്തിലാണെന്ന്
തെളിവ് സഹിതം
വിശദമാക്കുമാേ;
എസ്.ആര്.ഒ.യുടെ
പേരില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ഇ)
മേപ്പടി
ആധാരത്തിനെ സംബന്ധിച്ച്
നികുതി വകുപ്പിന്റെ
ഫയല്‍ നം. J1/37/2018
പ്രകാരവും മുന്‍ ഫയല്‍
ടാക്സസ്-192/E2/2018
പ്രകാരവും
സര്‍ക്കാരില്‍ നിന്നും
ഐ.ജി.
രജിസ്ട്രേഷനിലേയ്ക്ക്
റിപ്പോര്‍ട്ടുകള്‍
ചാേദിച്ച് എത്ര
കത്തുകള്‍
നല്‍കിയിട്ടുണ്ട്;
ഇവയുടെ പകര്‍പ്പുകളും,
ഇതിന്ഐ.ജി.
രജിസ്ട്രേഷന് ഓഫീസില്‍
നിന്നും കാെടുത്ത
മറുപടി കത്തുകളുടെ
പകര്‍പ്പുകളും
ലഭ്യമാക്കുമാേ;
(എഫ്)
26/04/2014-ല്‍
നിയമാനുസരണം
എസ്.ആര്.ഒ. കഴക്കൂട്ടം
നടത്തിയ ആധാരത്തിന്
എതിരെ ഒരു പരാതിയുടെ
വെളിച്ചത്തില്‍ 5
വര്‍ഷത്തിന് ശേഷം
അണ്ടര്‍ വാല്യൂയേഷന്
ഇല്ലാത്ത ആധാരത്തിന്
എതിരെ ഏത് നിയമത്തിന്റെ
അടിസ്ഥാനത്തിലാണ്
അണ്ടര്‍ വാല്യൂയേഷന്
നടപടി
സ്വീകരിക്കുന്നത്;
ഇതിനായി ഉത്തരവിട്ട
ഉദ്യാേഗസ്ഥന് ആരാണ്;
ഉത്തരവിന്റെ കാേപ്പി
ലഭ്യമാക്കുമാേ;
(ജി)
പ്രസ്തുത
ആധാരം നടക്കുന്ന
26/04/2014-ല്‍
സര്‍ക്കാരിന്റെ ഫെയര്‍
വാല്യൂ
നിലനില്ക്കുമ്പാേള്
ഇതിനെതിരെ ഏതെങ്കിലും
ഉദ്യാേഗസ്ഥന്
സ്വന്തമായി ഫെയര്‍
വാല്യൂ നിശ്ചയിക്കാന്‍
സര്‍ക്കാര്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമാേ;
1800/2014 പ്രകാരം
നടന്ന ആധാരത്തില്‍ ടി
സ്ഥലത്തേക്ക് 7
മിറ്റര്‍ വഴി (ടി
വസ്തുവിലേയ്ക്ക്
ചെല്ലുന്ന അവസാന
ഭാഗത്ത്) ഉണ്ടായത്, ടി
ആധാരത്തിന് മുന്‍പ്
11.12.2013-ലെ-തിരുവനന്തപുരം,
നഗര-ഗ്രാമാസൂത്രണവകുപ്പ്
മേഖലാ നഗരാസൂത്രകന്റെ
കാര്യാലയം നടപടിക്രമം
ഉത്തരവ് നമ്പര്‍
ഡി/2215/13/കെ.ഡിസ്.
തീയതി 11/12/2013-ലെ 17
പ്ലാേട്ടുകള്ക്കായുള്ള
ലേ ഒൗട്ട് ഉത്തരവ്
പ്രകാരമാണ് എന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഇല്ലെങ്കില്‍
പരിശാേധിയ്ക്കുമാേ;
ഇതുപ്രകാരം മേപ്പടി വഴി
പാെതുവഴി അല്ലേ;
വിശദമാക്കുമാേ ?
കഴക്കൂട്ടം
സബ് രജിസ്ട്രാറാഫീസില്‍ നടത്തിയ
വിലയാധാരം
1263.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം
സബ് രജിസ്ട്രാറാഫീസില്‍
26/04/2014 ലെ
1800/2014-ാം നമ്പരായി
നിലവിലെ ഫെയര്‍
വാല്യുപ്രകാരം
വയ്ക്കേണ്ടതിലും
കൂടുതല്‍ തുകയായ
4,48,000/-രൂപ വച്ച് 25
ലക്ഷം രൂപ
രേഖപ്പെടുത്തി
നടത്തിക്കൊടുത്ത
വിലയാധാരം, അണ്ടര്‍
വാല്യുവേഷന് ആണെന്ന്
കാണിച്ച് യുവി/
14/1800/14 തീയതി
22/04/2019 പ്രകാരം
തിരുവനന്തപുരം ജില്ലാ
രജിസ്ട്രാര്‍ ഓഫീസില്‍
നിന്നും വസ്തു വാങ്ങിയ
ഉടമകള്‍ക്ക് നോട്ടീസ്
നല്‍കിയത് എന്ത്
കാരണത്താലാണെന്ന്
വിശദമാക്കുമോ;
(ബി)
മേപ്പടി
നോട്ടീസില്‍
പറഞ്ഞിട്ടുളള
ജി.ആര്.സി.
(3)5770/2018/ തീയതി
22/04/2019 എന്ന
ഡയറക്ഷന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
നിലവിലെ
ഫെയര്‍ വാല്യു പ്രകാരം
1800/2014-ാം നമ്പര്‍
ആധാരത്തില്‍ എത്ര തുക
വയ്ക്കണം; പ്രസ്തുത
ആധാരം രജിസ്റ്റര്‍
ചെയ്യുമ്പോള്‍
വച്ചിട്ടുള്ള തുക എത്ര;
ഇതു പ്രകാരം നിലവിലെ
ഫെയര്‍ വാല്യുവില്‍
നിന്നും എത്ര തുകയാണ്
കൂട്ടിവച്ചിട്ടുള്ളത്;
ഇതുമൂലം എത്ര തുക
സ്റ്റാമ്പ് ഡ്യൂട്ടി
ഇനത്തില്‍ അധികം
ലഭിച്ചു; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മാനന്തവാടി
സബ് രജിസ്ട്രാര്‍ ഓഫീസിന്റെ
പുതിയ കെട്ടിട നിര്‍മ്മാണം
1264.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
സബ് രജിസ്ട്രാര്‍
ഓഫീസിന്റെ പുതിയ
കെട്ടിടത്തിന്‍െറ
നിര്‍മ്മാണ പ്രവൃത്തി
ടെന്‍ഡര്‍
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നിര്‍മ്മാണ കരാര്‍
ഏറ്റെടുത്ത കമ്പനി
ഏതാണ്; അറിയിക്കുമോ;
(സി)
നിര്‍മ്മാണപ്രവൃത്തിയുടെ
കാലാവധി എത്രയാണെന്ന്
വ്യക്തമാക്കാമോ?
രജിസ്ട്രേഷന്
ഇന്‍സ്പെക്ടര്‍ ജനറലിന് നല്കിയ
കത്ത്
1265.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നികുതി
വകുപ്പ് സെക്രട്ടറിക്ക്
വേണ്ടി അണ്ടര്‍
സെക്രട്ടറി
ജെ1/37/2018/നിവ തീയതി
28.03.19 പ്രകാരം
രജിസ്ട്രേഷന്
ഇന്‍സ്പെക്ടര്‍ ജനറലിന്
നല്കിയ കത്തിന്,
രജിസ്ട്രേഷന്
ഇന്‍സ്പെക്ടര്‍ ജനറല്‍
മറുപടി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ; മറുപടി
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
28.03.2019- ലെ
കത്തില്‍ രജിസ്ട്രേഷന്
ഇന്‍സ്പെക്ടര്‍
ജനറലിനോട് ആവശ്യപ്പെട്ട
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
കഴക്കൂട്ടം
SRO യിലെ 1800/2014
നമ്പർ ആധാര പ്രകാരം
സര്‍ക്കാരിന്
സാമ്പത്തികനഷ്ടം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
അമൃത
എക്സ്പ്രസ് ട്രെയിനിന്റെ
സമയക്രമം
1266.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-പാലക്കാട്
അമൃത എക്സ്പ്രസ്
ട്രെയിനിന്റെ സമയമാറ്റം
യാത്രക്കാര്‍ക്ക്
ഉണ്ടാക്കുന്ന
ബുദ്ധിമുട്ട് കേന്ദ്ര
റെയില്‍വേ
മന്ത്രാലയത്തിന്റെ
ശ്രദ്ധയില്‍
കാെണ്ടുവന്നിട്ടുണ്ടാേ
എന്നറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
എന്ത് മറുപടിയാണ്
ലഭിച്ചിട്ടുള്ളത്;
(സി)
യാത്രക്കാരുടെ
സൗകര്യം പരിഗണിച്ച്
സമയപ്പട്ടിക
പൂര്‍വ്വസ്ഥിതിയില്‍
ആക്കുവാന് നടപടി
സ്വീകരിക്കുമാേ;
(ഡി)
ഇക്കാര്യത്തില്‍
പാസഞ്ചേഴ്സ്
അസാേസിയേഷന്റെ
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടാേ എന്ന്
വെളിപ്പെടുത്താമോ?
ഇരവിപുരം, മയ്യനാട് റെയില്‍
ഓവര്‍ബ്രിഡ്ജുകൾ
1267.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരവിപുരം
നിയോജകമണ്ഡലത്തിലെ
ഇരവിപുരം റെയില്‍ ഓവര്‍
ബ്രിഡ്ജ്, മയ്യനാട്
റെയില്‍ ഓവര്‍ബ്രിഡ്ജ്
എന്നിവയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
നിര്‍ദ്ദിഷ്ട
റെയില്‍
ഓവര്‍ബ്രിഡ്ജുകളുടെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ചിറങ്ങര
റെയില്‍വെ ഓവര്‍ ബ്രിഡ്ജ്
1268.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ ചിറങ്ങര
റെയില്‍വെ ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മാണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
നടപടികള്‍
പൂർത്തീകരിച്ച്
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
നെടുപുഴ
റെയില്‍വെ ഓവര്‍ബ്രിഡ്ജ്
നിര്‍മ്മാണം
1269.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
നെടുപുഴ റെയില്‍വെ
ഓവര്‍ബ്രിഡ്ജിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടിക്രമങ്ങള്‍ ഇതുവരെ
പൂര്‍ത്തിയായി;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
സ്വീകരിക്കേണ്ട
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കൊയിലാണ്ടി
റെയില്‍ ഓവര്‍ ബ്രിഡ്ജ് ഭൂമി
1270.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരത്തിലെ റെയില്‍
ഓവര്‍ ബ്രിഡ്ജിന്
വേണ്ടി റവന്യു വകുപ്പ്
ഏറ്റെടുത്ത് നല്കിയ
മേല്‍പ്പാലത്തിന്
ചുവട്ടിലുളള ഭൂമി,
വില്ലേജ് രേഖകള്‍
പ്രകാരം
ആര്.ബി.ഡി.സി.യുടെ
കൈവശമാണെങ്കിലും
യഥാർത്ഥത്തിൽ ഈ ഭൂമി
ആര്.ബി.ഡി.സി.യുടെ
കൈവശം തന്നെയാണോ
ഉള്ളത്; അല്ലെങ്കില്‍
ആരുടെ കൈവശമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി നഗരസഭയ്ക്ക് വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വിട്ടുകിട്ടാന്‍ ഏത്
വകുപ്പിനാണ് അപേക്ഷ
നല്‍കേണ്ടത്; അതിനായി
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമി
വിട്ടുകിട്ടുന്നതിനായുള്ള
അപേക്ഷയുടെ കൂടെ
ഹാജരാക്കേണ്ട രേഖകൾ
എന്തെല്ലാമാണ്;
(ഡി)
രേഖകള്‍
സഹിതം അപേക്ഷ
സമര്‍പ്പിച്ചാല്‍ എത്ര
ദിവസം കൊണ്ട് ഭൂമി
വിട്ടുകിട്ടാനുള്ള
അനുമതി ഉത്തരവ്
ലഭിക്കുമെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
റെയില്‍വേ മേല്‍പ്പാലം
1271.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
റെയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ആര്.ഒ.ബി.
നിർമ്മാണവുമായി
ബന്ധപ്പെട്ട സര്‍വ്വേ
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതിക്കായി
കേന്ദ്ര സര്‍ക്കാര്‍
വിഹിതം
ലഭ്യമായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
മേല്‍പ്പാലനിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മാമ്പ്രകന്നേല്‍
റയില്‍വേ ഓവര്‍ ബ്രിഡ്ജ്
1272.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
കിഫ്ബിയില്‍ നിന്നും
തുക വിനിയോഗിച്ച്
നിര്‍മ്മിക്കുന്ന
കൃഷ്ണപുരം
മാമ്പ്രകന്നേല്‍
റയില്‍വെ ഓവര്‍
ബ്രിഡ്ജിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ?