UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2998.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡ് മുഖേന 2014-2015-ല്‍ എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച തിരൂര്‍ പബ്ലിക് അമിനിറ്റി സെന്റര്‍ കെട്ടിടം 2019 ഫെബ്രുവരിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എന്നാല്‍ നാളിതുവരെ പ്രസ്തുത അമിനിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
( സി )
പൊതുജനങ്ങള്‍ക്ക് വളരെ പ്രയോജനകരമാകുന്ന പ്രസ്തുത അമിനിറ്റി സെന്റര്‍ ഉടൻ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
2999.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2021 വരെയുള്ള വര്‍ഷങ്ങളിൽ പേരാമ്പ്ര മണ്ഡലത്തില്‍ കെട്ടിട വിഭാഗത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും ഓരോന്നിന്റെയും എസ്റ്റിമേറ്റ് തുക എത്രയായിരുന്നുവെന്നും പ്രവൃത്തി ഏത് ഘട്ടത്തിലാണുള്ളതെന്നും വിശദമാക്കാമോ;
( ബി )
പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടോ; എങ്കിൽ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് അറിയിക്കാമോ; എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്നും നിര്‍മ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
3000.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം ഗവണ്‍മെന്റ് ഐ. ടി. ഐ. യുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റിന് ഈ സാമ്പത്തിക വര്‍ഷം തന്നെ ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3001.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2016 മുതല്‍ 2022 മാര്‍ച്ച് മാസം വരെ ബില്‍ഡിംഗ് വിഭാഗത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ പേരുവിവരവും വിശദമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയും പൂര്‍ത്തീകരിച്ചോ ഇല്ലയോ എന്ന് വിശദമാക്കാമോ;
( ഡി )
2016 മുതല്‍ 2022 വരെ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ബില്‍ഡിംഗ് വിഭാഗത്തില്‍ മെയിന്റനന്‍സ് പ്രവൃത്തികള്‍ക്ക് അനുവദിച്ച തുകയും മെയിന്റനന്‍സ് നടത്തിയിട്ടുള്ള സര്‍ക്കാര്‍ മന്ദിരങ്ങളുടെ പേരുവിവരവും വിശദമാക്കാമോ?
3002.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന പ്രവൃത്തികളില്‍ കാലത്തിനനുസരിച്ചുള്ള നിര്‍മ്മാണരീതികള്‍ അവലംബിക്കുന്നതിനും നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഈ രംഗത്ത് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഗുണനിലവാര പരിശോധന കാര്യക്ഷമമാക്കുന്നതിനായി കെ.എച്ച്.ആര്‍.ഐ.യുടെ കീഴിലുള്ള ലാബുകളെ എന്‍.എ.ബി.എല്‍. നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ ആയതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3003.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന പാതയാേരങ്ങളില്‍ യാത്രക്കാർക്ക് സൗകര്യപ്രദമാവുന്ന തരത്തില്‍ വിശ്രമ കേന്ദ്രങ്ങളും ടോയ്‌ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തുവാന്‍ സമഗ്രപദ്ധതി തയ്യാറാക്കുമാേ; വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
3004.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ആർക്കിടെക്ചർ ഡ്രോയിങ്, സ്ട്രക്ച്ചറൽ ഡിസൈൻ എന്നിവ പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ ആശുപത്രി കെട്ടിട നിർമ്മാണം എന്നത്തേക്ക് ആരംഭിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3005.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വക കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കിലെടുത്ത് ആര്‍ക്കിടെക്ചറല്‍ രീതികള്‍ മെച്ചപ്പെടുത്തുന്നതിന് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കാമോ;
( സി )
എല്ലാ കെട്ടിടങ്ങളിലും ഭൂഗര്‍ഭ മഴവെള്ള സംഭരണി, വാഹന പാർക്കിംഗ് സൗകര്യം, ഇലക്ട്രിക്ക് വാഹന ചാർജിംഗ്‌, സോളാര്‍ പ്ലാന്റുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി പരിസ്ഥിതി സൗഹൃദമായ നിര്‍മിതികള്‍ സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
ഓരോ നിയോജകമണ്ഡലത്തിലും ഓരോ മാതൃകാ പരിസ്ഥിതി സൗഹൃദ കെട്ടിടം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാമോ?
3006.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് റോഡുകളോട് ചേര്‍ന്നോ അല്ലാതെയോ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലും കെെവശത്തിലുമുള്ള ഭൂമിയുടെ വിവരങ്ങൾ, അവയുൾപ്പെടുന്ന പ്രദേശങ്ങളും വിസ്തീര്‍ണ്ണവും അടക്കമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലമ്പൂര്‍ നഗരസഭയിലെ താഴെ ചന്തക്കുന്ന് സ്വകാര്യ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് കെ.എന്‍.ജി. റോഡിന് സമീപത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുണ്ടോയെന്നും ഉണ്ടെങ്കില്‍ വിസ്തീര്‍ണ്ണമെത്രയെന്നും അറിയിക്കാമോ; ആയത് സംബന്ധിച്ച രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പഴയ പാലങ്ങൾ കാലപ്പഴക്കം കൊണ്ട് ഉപയോഗയോഗ്യമല്ലാതായതിനെത്തുടർന്ന് പുതിയ പാലങ്ങള്‍ നിര്‍മ്മിച്ചപ്പോൾ, പഴയ പാലങ്ങളോടനുബന്ധിച്ച ഭൂമി എവിടെയെല്ലാമാണെന്നും വിസ്തീര്‍ണ്ണമെത്രയെന്നും അറിയിക്കാമോ;
( ഡി )
മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ കെെവശത്തിലുള്ള ഭൂമി വിവിധ ടൂറിസം പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്താന്‍ സാധിക്കുമോയെന്ന് അറിയിക്കാമോ;
( ഇ )
നിലമ്പൂര്‍ പട്ടണത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസുകളും റസ്റ്റ് ഹൗസും സ്ഥിതി ചെയ്യുന്ന ഭൂമി എത്രയെന്നും ആയതിൽ കെട്ടിടങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് എത്ര ഭൂമിയെന്നും അറിയിക്കാമോ?
3007.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് ധനസഹായം ലഭ്യമാക്കുന്നതിനായി പുതുതായി സമര്‍പ്പിക്കപ്പെട്ട പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവർത്തികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ?
3008.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി മണ്ഡലത്തിൽ നിലവിൽ നടന്നുവരുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പേര് വിവരം,അനുവദിച്ച തുക,നിലവിലെ പ്രവർത്തന പുരോഗതി എന്നിവ ഇനം തിരിച്ച് ലഭ്യമാക്കുമോ?
3009.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ നിലവില്‍ നിര്‍മ്മാണം നടന്നുവരുന്ന പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍, അവയ്ക്ക് അനുവദിച്ച തുക, നിര്‍മ്മാണ പുരോഗതി എന്നിവ വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും ഇതുവരെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഇവയുടെ നിര്‍മ്മാണം താമസിക്കുന്നതിന്റെ കാരണവും വ്യക്തമാക്കാമോ?
3010.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ നീളം, നിലവിലെ അവസ്ഥ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സെക്ഷന്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പാറശ്ശാല റസ്റ്റ് ഹൗസിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന എസ്റ്റിമേറ്റിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
പാറശ്ശാല മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി ലഭിച്ചിട്ടും ആരംഭിക്കാത്തതും പൂര്‍ത്തിയാക്കാത്തുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ; മേല്‍പ്പറഞ്ഞ ഓരോ പ്രവൃത്തിയും നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിശദവിവരം ലഭ്യമാക്കുമോ?
3011.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൊതുമരാമത്ത് സ്പെഷ്യൽ ബിൽഡിംഗ്സ് വിഭാഗത്തിന് കീഴിൽ എത്ര കെട്ടിടങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത് സ്പെഷ്യൽ ബിൽഡിംഗ്സ് വിഭാഗത്തിന് കീഴിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിലവിൽ അംഗീകരിച്ചിട്ടുള്ള പ്രവൃത്തികൾ, നടന്നു വരുന്ന പ്രവൃത്തികൾ എന്നിവ ഏതൊക്കെയാണെന്നും നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം പൊതുമരാമത്ത് സ്പെഷ്യൽ ബിൽഡിംഗ്സ് വിഭാഗത്തിന് കീഴിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ?
3012.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷം ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ഗവ. മെഡിക്കല്‍ കാേളേജിലെ ഏതെല്ലാം പ്രവൃത്തികളാണ് പാെതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്നത്; പ്രസ്തുത പ്രവൃത്തികളുടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടി സ്വീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
3013.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമസഭാ സാമാജികരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, മലപ്പുറം ജില്ലയിൽ പുതിയ പൊതുമരാമത്ത് ഓഫീസുകൾ പല വിഭാഗങ്ങളിലായി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ച് ചീഫ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( സി )
പ്രൊപ്പോസലിൽ ഉൾപ്പെട്ട ഓഫീസുകളും തസ്തികകളും ഏതെല്ലാമാണെന്ന് അറിയിക്കുമോ; പ്രൊപ്പോസലുകളുടെ പകർപ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രൊപ്പോസലുകള്‍ക്ക് അംഗീകാരം നല്‍കി അടിയന്തരമായി പുതിയ ഓഫീസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?
3014.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതെല്ലാം റസ്റ്റ് ഹൗസുകളാണ് പ്രാഥമികഘട്ടത്തില്‍ പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
2006-11 കാലഘട്ടത്തില്‍ ഇരുപത്തഞ്ച് സെന്റ് സ്ഥലം ലഭ്യമാക്കി ഭരണാനുമതി ലഭിച്ച കൊടുവള്ളി റസ്റ്റ് ഹൗസ് ഇതുവരെ നിര്‍മ്മിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിർമ്മാണത്തിന് ആദ്യം ഭരണാനുമതി ലഭിച്ച തുകയില്‍ നിന്ന് എത്ര രൂപയുടെ വര്‍ദ്ധനവാണ് നിലവിൽ വന്നിട്ടുള്ളതെന്ന് അറിയിക്കാമോ?
കുറ്റ്യാടി, കക്കട്ടില്‍ ടൗണ്‍ നവീകരണം
3015.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി, കക്കട്ടില്‍ ടൗണ്‍ നവീകരണ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ കരാര്‍ തീയതി, പൂര്‍ത്തീകരണ സമയം, ക്വാട്ടഡ് റേറ്റ് എന്നിവ അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ എസ്റ്റിമേറ്റില്‍ എന്തൊക്കെ ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ വെെകിയ സാഹചര്യത്തില്‍ വകുപ്പുതലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
3016.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റിലെ വിവിധ ഘടകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓരോ ഘടകത്തിനും നിശ്ചിത സമയക്രമം ഉള്‍ക്കൊള്ളിച്ച് കൊണ്ട് കരാര്‍ തയ്യാറാക്കുന്നത് പരിഗണനയിലുണ്ടോ എന്നറിയിക്കാമോ;
( ബി )
ഒരു പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ആകെ കാലാവധി മാത്രം കരാറില്‍ രേഖപ്പെടുത്തുന്ന പക്ഷം കരാര്‍ കാലാവധിയുടെ അവസാന സമയങ്ങളില്‍ മാത്രം പ്രവൃത്തി ആരംഭിക്കുന്ന പ്രവണത ഇതുവഴി ഇല്ലാതാകാന്‍ സാധിക്കുമോ എന്നറിയിക്കാമോ?
3017.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിൽ പി.ഡബ്ല്യൂ.ഡി. മുഖാന്തരം നടപ്പിലാക്കുന്ന പന്ന്യന്നൂര്‍ ഐ.ടി.ഐ.യ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പി.ഡബ്ല്യൂ.ഡി. തയ്യാറാക്കിയ ഡിസൈനിന് അംഗീകാരമായോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്നും വ്യക്തമാക്കുമോ?
3018.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊപ്പം വില്ലേജില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്ലോക്ക് നം 25 ല്‍ റീസര്‍വ്വെ 150/3 ഉള്‍പ്പെടുന്ന 0.2300 ആര്‍ സ്ഥലം ആഭ്യന്തര വകുപ്പിന് കൈമാറുന്നതിനുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആയത് സംബന്ധിച്ച് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥലം കൈമാറുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3019.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണയിൽ പൊതുമരാമത്ത് വിശ്രമ കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് ഇതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
3020.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് താലൂക്ക് ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ചാവക്കാട് റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
3021.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന്റെ പരിഷ്ക്കരണ പുരോഗതി വിശദമാക്കുമോ;
( ബി )
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന്റെ പരിഷ്ക്കരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ എം. സി. റോഡിന്റെ പാരലല്‍ റോഡുകള്‍ നവീകരിക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
3022.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാറെടുത്തതിന് ശേഷം കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് ഉപരിതലം പൊളിച്ചതിനാൽ പൊതുജനം ഗതാഗതത്തിനായി പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്താെക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് റീടാറിംഗ് പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
3023.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ കോട്ടൂര്‍ ഇന്ത്യനൂര്‍ ബൈപ്പാസ് റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
2020-21 വര്‍ഷത്തെ ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയ പ്രസ്തുത റോഡിന്റെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോര്‍ട്ടിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
3024.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി നടപ്പിലാക്കുന്ന പൊട്ടൻകാവ് - നെല്ലിക്കാട് - തുങ്ങാംപാറ - തെരളിക്കുഴി റോഡിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വിശദമാക്കാമോ; ഇതിനായുള്ള അലൈൻമെന്റ് സ്കെച്ച് റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കിഫ്ബി വഴി നടപ്പിലാക്കുന്ന ചൊവ്വല്ലൂർ - മൈലാടി - നെടുങ്കുഴി - പരുത്തംപാറ - മൈലാടി സി. എ. റ്റി. (കോളേജ് ഓഫ് ആർക്കിടെക്ചർ) റോഡിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി വിശദമാക്കാമോ; ഇതിനായുള്ള അലൈൻമെന്റ് സ്കെച്ച് റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3025.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവള്ളൂര്‍ ആയഞ്ചേരി റോഡ് നിർമ്മാണ പ്രവൃത്തിയുടെ നാമകരണ മാറ്റം സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെ നിലവിലെ അവസ്ഥ അറിയിക്കാമോ; എസ്റ്റിമേറ്റിലെ എന്തൊക്കെ മാറ്റം കാരണമാണ് പുതുക്കിയ അനുമതിക്കായി സമര്‍പ്പിച്ചത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചത് എന്നാണെന്ന് അറിയിക്കാമോ;
( സി )
പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
3026.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവന്നൂര്‍ മണ്ഡലത്തിലെ പടിഞ്ഞാറെക്കര ഉണ്ണ്യാല്‍ റോഡില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാത്തത് കാരണം റോ‍ഡ് പണി മുടങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് മുറിച്ച് മാറ്റുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
എന്നത്തേക്ക് അവ മുറിച്ചു മാറ്റി പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3027.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ക്കൂടി കടന്നുപോകുന്ന കുറ്റ്യാടി – പെരിങ്ങത്തൂര്‍ - കൂത്തുപറമ്പ് – മട്ടന്നൂര്‍ നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ട് റോഡിന്റെ നിലവിലെ സ്ഥിതിയും വികസന പുരോഗതിയും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ അലൈന്‍മെന്റ്, സര്‍വ്വേ തുടങ്ങിയ ജോലികള്‍ ആരംഭിച്ച വര്‍ഷവും പൂര്‍ത്തിയായ വര്‍ഷവും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റോഡിന്റെ ആദ്യത്തെ അലൈന്‍മെന്റില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; നിലവിലുള്ള അലൈന്‍മെന്റില്‍ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത റോഡിന്റെ വീതിയും വരിയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ; റോഡ്‌ കടന്നുപോകുന്ന പ്രധാനപ്പെട്ട ടൗണുകളിലോ കവലകളിലോ മറ്റ് സ്ഥലങ്ങളിലോ അനുബന്ധ റോഡുകള്‍ വികസിപ്പിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഇ )
റോഡിന്റെ അക്വിസിഷന്‍ നടപടികളുടെ പുരോഗതിയും നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാവുമെന്നും വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത റോഡ്‌ വികസനത്തിന്റെ ഭാഗമായി സ്ഥലവും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക്‌ നല്‍കുന്ന നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുമോ;
( ജി )
പ്രസ്തുത റോഡ്‌ വികസനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം വെളിപ്പെടുത്തുമോ; റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നിലവിലുണ്ടോ; വിശദമാക്കുമോ?
3028.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍ ഏതൊക്കെയാണെന്നും അവയുടെ ദൈര്‍ഘ്യം എത്രയാണെന്നുമുള്ള വിവരം ലഭ്യമാണോ; എങ്കില്‍ റോ‍ഡുകളുടെ പേരും നീളവും അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകളില്‍ ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍ ഏതൊക്കെയാണെന്നും അവയുടെ ദൈര്‍ഘ്യവും അറിയിക്കാമോ;
( സി )
ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍ അടിയന്തരമായി നവീകരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3029.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.ഐ.സി.കെ. വഴി നടപ്പിലാക്കുന്ന കരമന-വെള്ളറട റോഡിന്റെ പൂർത്തീകരണത്തിനുള്ള സാമ്പത്തികാനുമതി ലഭ്യമായിട്ടുണ്ടോ; പ്രസ്തുത പദ്ധതി പൂർത്തീകരിയ്ക്കുന്നതിന് ധനവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടോ; ആയതിന്റെ നിലവിലെ സ്ഥിതിയും തുടർനടപടിയും വിശദമാക്കാമോ?
3030.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാടുകാണി-പരപ്പനങ്ങാടി റോഡ് നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി മഞ്ചേരി മണ്ഡലത്തിലെ കാരക്കുന്ന്-ചീനിക്കൽ മുതൽ മഞ്ചേരി ജസീല ജംഗ്ഷൻ വരെ ഗതാഗതം ദുഃസ്സഹമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ ഭാഗങ്ങളിൽ അടിയന്തരമായി റോഡ് വീതി കൂട്ടി ബി.എം. ആൻഡ് ബി.സി. ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
ജസീല ജംഗ്ഷൻ മുതൽ മഞ്ചേരി കച്ചേരിപ്പടി വരെ റോഡ് വീതി കൂട്ടി ബി.എം. ആൻഡ് ബി.സി. ചെയ്ത് മഞ്ചേരി സെൻട്രൽ ജംഗ്ഷൻ വീതി കൂട്ടി ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; ജസീല ജംഗ്ഷനിൽ ഫ്ലൈ ഓവറിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
പാണ്ടിക്കാട് വണ്ടൂർ വടപുറം റോഡിൽ പാണ്ടിക്കാട് ഒരവമ്പുറം മുതൽ കോടശ്ശേരി പാലം വരെയുള്ള ഭാഗം ബി.എം. ആന്റ് ബി.സി. ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
മുള്ളിയാകുറിശ്ശി-പാണ്ടിക്കാട് റോഡിൽ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് വരെയുള്ള റോഡ് ബി.എം. ആന്റ് ബി.സി. ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഇ )
മാലാംകുളം-ചെറാങ്കുത്ത്-ചെറുകുളം റോഡ്, ചെരണി-പന്നിപ്പാറ റോഡ് എന്നിവ ബി.എം. ആൻറ് ബി.സി. ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( എഫ് )
ചെരണി-മംഗലശ്ശേരി- കൂമങ്കുളം റോഡ്, ചോലക്കൽ-തോട്ടു പോയിൽ-മീമ്പാറക്കൽ റോഡ് എന്നിവ ബി.എം. ആൻറ് ബി.സി. ചെയ്ത് പുനരുദ്ധാരണ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;?
3031.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന മാനന്തവാടി - വിമലനഗര്‍ - കുളത്താട - വാളാട് എച്ച് . എസ്. - പെരിയ റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡില്‍ പല സ്ഥലത്തും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതിനാല്‍ അപകടാവസ്ഥ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിനായി നടപടി സ്വീകരിച്ചു വരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
3032.
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സവിശേഷമായ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ച് റോഡുകളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
കാലവർഷക്കെടുതിയിൽ നിന്ന് റോഡുകളും മരാമത്ത് ആസ്തികളും സംരക്ഷിക്കുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സും കൺട്രോൾ റൂം അടക്കമുള്ള സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ പ്രവർത്തനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
റോഡിന്റെ തകർച്ച അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത നമ്പർ മുഖേന അറിയിക്കുന്ന പരാതികള്‍ക്ക് ഉടൻ പരിഹാരം കാണുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രതികൂല കാലാവസ്ഥയിൽ റോഡുകൾക്ക് ഉണ്ടാകുന്ന തകർച്ച പെട്ടെന്ന് കണ്ടെത്തി പരിഹരിക്കുന്നതിലൂടെ ഗതാഗത ക്ഷമത നിലനിർത്തുന്നതിനും അമിത ചെലവുകൾ ഒഴിവാക്കുന്നതിനും കഴിയുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
3033.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിൽ എത്ര കിലോമീറ്റർ റോഡ് ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിൽ എത്ര കിലോമീറ്റർ ബി.എം. ബി. സി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;
( സി )
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിലവിൽ അംഗീകരിച്ചിട്ടുള്ള പ്രവൃത്തികൾ, നടന്നു വരുന്ന പ്രവൃത്തികൾ എന്നിവ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ഡി )
പൊതുമരാമത്ത് റോഡുകളുടെ സമീപം എത്ര ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ട്; അവ ഏതൊക്കെയെന്നും അവയുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ;
( ഇ )
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള പുതിയ പദ്ധതി പരിഗണിക്കാമോ;
( എഫ് )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ വിശദാംശങ്ങൾ ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെ ലഭ്യമാക്കാമോ?
3034.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ നിലവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് റോഡ് നിര്‍മ്മാണ പദ്ധതിയുടെ പേര്, തുക, നിലവിലെ നിര്‍മ്മാണ പുരോഗതി എന്നിവ വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും ഇതുവരെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തി, തുക, നിലവിലെ സ്ഥിതി എന്നിവ ലഭ്യമാക്കാമോ;
( സി )
കാലതാമസമില്ലാതെ റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3035.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന നയം സ്വീകരിച്ചത് വഴി സംസ്ഥാനത്തെ റോഡ് നിര്‍മ്മാണത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ വിശദമാക്കുമോ;
( ബി )
റോഡ് നിര്‍മ്മാണത്തില്‍ കാലാവസ്ഥാ പ്രതിരോധത്തിനടക്കം നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഓരോ മഴക്കാലം കഴിയുമ്പോഴും സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്ന് ഉപയോഗശൂന്യമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വൈറ്റ് ടോപ്പിംഗ് ഓഫ് കോണ്‍ക്രീറ്റ് സാങ്കേതിക വിദ്യ സംസ്ഥാനത്തെ റോഡുകളില്‍ ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
3036.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ ഏതെല്ലാം റോഡുകള്‍ നവീകരിക്കുന്നതിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത റോഡുകള്‍ നവീകരിക്കുന്നതിന് അനുവദിച്ചിട്ടുള്ള തുകയും വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച റോഡുകളുടെ പ്രവൃത്തി പുരോഗതിയും നടപടികളുടെ പുരോഗതിയും വിശദമാക്കാമോ?
3037.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ ഉദ്യാനത്തിന്റെ മുന്‍വശത്തുള്ള പൊതുമരാമത്ത്‌ റോഡ് കഴിഞ്ഞ മൂന്ന് വര്‍ഷമായി തകര്‍ന്ന് കിടക്കുന്നത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡ് വാഹനഗതാഗതം പോലും ദുഷ്ക്കരമാവുന്ന തരത്തില്‍ തുടര്‍ന്ന് വരുന്നതിന്റെ കാരണം വിശദമാക്കാമോ?
3038.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വ്യവസായ മേഖലയിലെ കിന്‍ഫ്ര പാര്‍ക്കിലേക്ക് കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ റോ‍ഡുകള്‍ക്ക് ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന് തുക അടയ്ക്കുവാന്‍ നിര്‍ദ്ദേശിച്ച് പൊതുമരാമത്ത് വകുപ്പ് കിന്‍ഫ്രയ്ക്ക് നല്‍കിയിട്ടുള്ള എല്ലാ ഡിമാന്റ് നോട്ടീസുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ മൂലം ഏതെല്ലാം റോ‍ഡുകള്‍ക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളതെന്നും ഓരോ റോഡിനും എത്ര രൂപയുടെ നാശമാണ് കണക്കാക്കിയിട്ടുള്ളതെന്നും അറിയിക്കുമോ;
( സി )
പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ അലൈന്‍മെന്റില്‍ വന്ന വ്യതിയാനം കാരണം രണ്ടു കോടി നാല്പത്തിയാറ്‌ ലക്ഷത്തി തൊണ്ണൂറായിരത്തി മുപ്പത്തിനാല് രൂപ അടയ്ക്കുവാന്‍ കിന്‍ഫ്രയോട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഈ തുക കണക്കാക്കിയ രീതിയും ഏതെല്ലാം റോഡുകള്‍ക്കാണ് ഈ തുക ആവശ്യപ്പെട്ടതെന്നും വിശദമാക്കാമോ; ഓരോ റോഡിനും കണക്കാക്കിയ തുകയുടെ വിവരം പ്രത്യേകം അറിയിക്കാമോ;
( ഡി )
കിന്‍ഫ്ര എത്ര തുകയാണ് അടച്ചതെന്നും ഇതില്‍ എത്ര തുക റോ‍‍ഡുകള്‍ക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍ വിനിയോഗിച്ചുവെന്നും അറിയിക്കാമോ;
( ഇ )
കിന്‍ഫ്ര 12.08.2020 ന് അടച്ച രണ്ടു കോടി ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി എണ്ണൂറ്റി ഒൻപത് രൂപ ഇതുവരെയും റോഡുകളുടെ കേടുപാടുകൾ പരിഹരിക്കാന്‍ വിനിയോഗിക്കാതിരിക്കാനുള്ള കാരണം അറിയിക്കാമോ?
3039.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി തിരൂര്‍-പൊന്‍മുണ്ടം റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ പ്രവൃത്തി 2014-ല്‍ പൂര്‍ത്തീകരിച്ചിട്ടും അപ്രോച്ച് റോഡിന്റെ പ്രവൃത്തിക്ക് ഇതുവരെ ഭരണാനുമതി നല്‍കാത്തതുമൂലം പ്രസ്തുത പാലം ഗതാഗതയോഗ്യമാക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ അപ്രോച്ച് റോഡിന് ഇതുവരെ ഭരണാനുമതി നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
അപ്രോച്ച് റോഡിന്റെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കി പ്രസ്തുത റെയിൽവേ ഓവര്‍ബ്രിഡ്ജ് ഗതാഗത യോഗ്യമാക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
3040.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡ് പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; അവ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
മിക്കറോഡുകളും നിര്‍മ്മാണം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍ തന്നെ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താറുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ നടപടികള്‍ വിശദമാക്കാമോ?
3041.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
2021-22 മുതൽ പ്രസ്തുത റോഡുകളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റോഡുകളിൽ ഏതെല്ലാം പ്രവൃത്തികളുടെ പ്രൊപ്പോസ്സലുകൾ പുതുതായി അംഗീകാരത്തിന് വേണ്ടി സമർപ്പിച്ചിട്ടുണ്ടെന്നും അവ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത റോഡുകളിൽ ഒരു വർഷത്തെ റണ്ണിംഗ് കോൺട്രാക്ടിന് അനുമതി നൽകിയിട്ടുണ്ടോയെന്നും ഇത് ഏത് സമയംവരെ ആണെന്നും വിശദമാക്കുമോ?
3042.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകൾ പി.ഡബ്ല്യു.ഡി. ഏറ്റെടുക്കുന്നതിനായി വിവിധതലങ്ങളിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന് നിവേദനം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് അവസാനമായി റോഡുകൾ ഏറ്റെടുത്തത് എന്നാണെന്നും പുതുതായി ഇനി എന്നാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
കൊണ്ടോട്ടി മണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകളായ കാരാട്-മൂളപ്പുറം-ചണ്ണയിൽ പള്ളിയാളി റോഡ്, തുറക്കൽ-ചമ്മല പറമ്പ് റോഡ്, വാവൂർ-ചെറിയാപറമ്പ്-മുണ്ടക്കൽ റോഡ്, പൂങ്കുടി-കുന്നിത്തകടവ് കോട്ടമ്മൽ റോഡ് എന്നിവ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3043.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിലെ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗത്തെ പ്രവൃത്തിയുടെ കരാർ കാലാവധി എന്നാണ് അവസാനിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തിയാകുമെന്ന് വിശദമാക്കുമോ?
3044.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ - ചങ്ങനാശ്ശേരി - കൊടൈക്കനാല്‍ പാത നാലുവരിപ്പാതയായി പുനരുദ്ധാരണം നടത്തി സംസ്ഥാന പാതയാക്കുന്നതിന് പദ്ധതി ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ; പ്രസ്തുത പാത ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;?
3045.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അനുമതി ലഭിച്ച സ്റ്റേറ്റ് ലെവൽ ടാസ്ക് ഫോഴ്‌സ് (എസ്.എല്‍.റ്റി.എഫ്.) പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കുന്നത്തുനാട് മണ്ഡലത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച എസ്.എല്‍.റ്റി.എഫ്. പ്രവൃത്തികളില്‍ പൂര്‍ത്തിയാകാത്ത പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ; ആയതിന്റെ നിലവിലെ സ്ഥിതിയും പണി പൂര്‍ത്തിയാകാത്തതിന്റെ കാരണവും വ്യക്തമാക്കാമോ?
3046.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴയിൽ റോഡുകള്‍ക്ക് കേടുപാടുപറ്റിയത് പരിഹരിക്കാനും തകര്‍ന്ന റോഡുകളുടെ സമയബന്ധിതമായ പുനരുദ്ധാരണത്തിനും സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ; ഇക്കാര്യ ഹൈക്കോടതിയുടെ ഇടപെടൽ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ബി )
റോഡിന്റെ കേടുപാടുകള്‍ സംബന്ധിച്ച വിവരം അറിയിക്കാന്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നടപടികളെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
റോഡുകളുടെ അറ്റകുറ്റപണിക്കായി പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
ഓടകളുടെ അഭാവവും അവയുടെ അശാസ്ത്രീയ നിര്‍മ്മാണവും കുടിവെള്ള വിതരണം, ടെലിഫോണ്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ ആസൂത്രണവും എകോപനവുമില്ലാത്ത പ്രവൃത്തികളും റോഡുകളെ തകരാറിലാക്കുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; എങ്കിൽ ആയത് പരിഹരിക്കാന്‍ നടപടിയുണ്ടാകുമോയെന്ന് വ്യക്തമാക്കാമോ?
3047.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാേട്ട് ഹാേള്‍ ഫ്രീ കേരള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമാേ; പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3048.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് മണ്ഡലത്തിലെ നെക്രംപാറ-അർളടുക്ക-കൊടിമൂല-പുണ്ടൂർ-നാരമ്പാടി-ഏത്തെടുക്ക റോഡ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ടതാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എപ്പോഴാണ് കിഫ്ബിയിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളും മറ്റ് നടപടികളും എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത റോഡ് എത്ര കിലോമീറ്റർ ദൈർഘ്യമുള്ളതാണെന്നും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ എന്നും എങ്കിൽ എത്ര രൂപയുടെ എസ്റ്റിമേറ്റാണെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത റോഡിന്റെ പുനർനിർമ്മാണം എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
3049.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയാേജകമണ്ഡലത്തില്‍ എത്ര കിലാേമീറ്റര്‍ പാെതുമരാമത്ത് റാേഡുകള്‍ ബി.എം& ബി.സി നിലവാരത്തില്‍ ആധുനികീകരിച്ചിട്ടുണ്ടെന്നും നിലവിൽ എത്ര കിലാേമീറ്റര്‍ റാേഡുകള്‍ ഇപ്രകാരം നവീകരിക്കേണ്ടതുണ്ടെന്നും വിശദമാക്കുമാേ?
3050.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ എല്‍.ബി. കനാല്‍ അക്വാഡക്റ്റ് പുഴപ്പാലം റോഡ് നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വിശദമാക്കാമോ?
3051.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ 10.07.2017-ലെ 942/2017 നമ്പര്‍ ഉത്തരവ് പ്രകാരം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഇരുപത് കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയ വല്ലാര്‍പാടം - പനമ്പുകാട് കായലോര റിങ് റോഡിന്റെ നിര്‍മ്മാണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ജലവിഭവ വകുപ്പ് നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ളതും തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി നല്കി‍യിട്ടുള്ളതും ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ജി. ഐ. ഡി . എ. ) 17.14 കോടി രൂപ വകയിരുത്തിയിട്ടുള്ളതുമായ ഭാഗം കഴിച്ചുള്ള പ്രസ്തുത റോഡിന്റെ മൂന്ന് കിലോമീറ്റർ ഭാഗം ഇരുപത് കോടി രൂപയുടെ കിഫ്ബി പദ്ധതിയില്‍ നിര്‍വ്വഹിക്കുന്നതിനുള്ള നിര്‍ദ്ദേശത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
3052.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ജനുവരി 15 ന് അവതരിപ്പിച്ച ബഡ്ജറ്റിൽ 250 നമ്പറായി പുതുതായി ഏറ്റെടുക്കുന്ന പ്രധാനപ്പെട്ട റോഡ്/പാലം പദ്ധതികളിൽ പ്രഖ്യാപിച്ചിരുന്ന തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് എലിവേറ്റഡ് സമാന്തര പാതയുടെ നിർമ്മാണം ഏതു ഘട്ടത്തിലായി എന്ന് വ്യക്തമാക്കാമോ?
3053.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ ഏത്ര റോഡുകളുടെ നവീകരണത്തിനായി ഭരണാനുമതി നല്‍കിയെന്നും ആയതിനായി എത്ര തുക അനുവദിച്ചെന്നും ആയതില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ?
3054.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ചേവാര്‍-എടപ്പറമ്പ ഹില്‍ ഹൈവേ റീച്ചില്‍ ചെര്‍ക്കള-ജാല്‍സൂര്‍ ഇന്റര്‍ സ്റ്റേറ്റ് ഹൈവേയിലെ എത്ര കിലോമീറ്റർ ഉള്‍പ്പെട്ടിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത സ്റ്റേറ്റ് ഹൈവേയിലെ എത്ര കിലോമീറ്റർ ഭാഗം അഭിവൃദ്ധിപ്പെടുത്താനുണ്ടാകുമെന്ന് അറിയിക്കുമോ;
( സി )
ചെര്‍ക്കള-ജാല്‍സൂര്‍ സ്റ്റേറ്റ് ഹൈവേയിലെ ബാക്കി വരുന്ന ഭാഗം കൂടി ഹില്‍ഹൈവേ സ്റ്റാന്‍ഡേര്‍ഡില്‍ അഭിവൃദ്ധിപ്പെടുത്തുന്ന വിഷയം പരിഗണിക്കുമോ; ആയതിലേയ്ക്ക് എത്ര തുക ആവശ്യമായി വരുമെന്ന് അറിയിക്കുമോ;
( ഡി )
തീരദേശഹൈവേയിലേക്കുള്ള ഇന്റര്‍ സ്റ്റേറ്റ് കണക്ഷന്‍ റോഡ് എന്ന നിലയില്‍ കിഫ്ബിയുമായി ബന്ധപ്പെട്ട് സാമ്പത്തികാനുമതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
3055.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് മണ്ഡലത്തിലെ മുള്ളേരിയ-നാട്ടക്കല്ല്‌-അർളപദവ് റോഡ് എത്ര കിലോമീറ്റർ ദൈർഘ്യം ഉള്ളതാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡ് അടുത്തകാലത്ത് ബി.എം. & ബി.സി. ഉപയോഗിച്ച് അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ എത്ര കിലോമീറ്റർ നീളത്തിലാണ് അഭിവൃദ്ധിപ്പെടുത്തിയതെന്നും മുഴുവൻ ഭാഗവും ബി.എം. & ബി.സി. ചെയ്തിട്ടില്ലെങ്കിൽ ബാക്കി ഭാഗം എപ്പോൾ ചെയ്യുമെന്നും വ്യക്തമാക്കാമോ;
( സി )
എത്ര രൂപ ചെലവഴിച്ചാണ് പ്രസ്തുത റോഡ് ബി.എം. & ബി.സി. ചെയ്തതെന്നും എസ്റ്റിമേറ്റിൽ ഏതെല്ലാം പ്രവൃത്തികൾ ഉണ്ടായിരുന്നെന്നും നിർമ്മാണം പൂർത്തിയാക്കിയ ഭാഗങ്ങളിൽ ലൈനും റിഫ്ലക്ടറും ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ;
( ഡി )
കരാറുകാരന് പ്രസ്തുത റോഡുമായി ബന്ധപ്പെട്ട പ്രവൃത്തി പൂർത്തീകരിച്ചതിന് പണം നൽകി കഴിഞ്ഞോ എന്ന് വ്യക്തമാക്കാമോ?
3056.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 മാര്‍ച്ചില്‍ ഭരണാനുമതി ലഭിച്ച മലമ്പുഴ മണ്ഡലത്തിലെ ചന്ദ്രനഗര്‍ കോളനിയിലെ വിവിധ റോ‍ഡുകളുടെ നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ടെണ്ടര്‍ ചെയ്ത തീയതിയും ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ലഭിച്ച തീയതിയും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കാൻ കഴിയാത്തതിന്റെ കാരണവും പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
3057.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ - മൂന്നാ‍ർ (രാജപാത) റോഡ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിശദമാക്കാമോ?
3058.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുഴിയില്ലാത്ത റോഡുകൾ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി പൊതുമരാമത്ത് റോഡുകളിൽ മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന കുഴികൾ അടയ്ക്കുന്നതിന് സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3059.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്കാണ് സ്റ്റേറ്റ് ലെവൽ ടാസ്ക് ഫോഴ്‌സിൽ(എസ്. എൽ. ടി. എഫ്.) ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
3060.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഏതൊക്കെ പ്രദേശങ്ങളിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3061.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമരാമത്ത് റോഡുകള്‍ റിപ്പയർ ചെയ്യുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഒരു റോഡ് റിപ്പയർ ചെയ്ത് സംരക്ഷിക്കാന്‍ എത്ര വര്‍ഷത്തേക്കാണ് നല്‍കുന്നത്;
( സി )
കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ റോഡുകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; അറിയിക്കാമോ;
( ഡി )
കെ.എസ്.ടി.പി. യിൽ ഉൾപ്പെട്ടിരുന്നതും ഡി.എൽ.പി. പൂര്‍ത്തിയാക്കിയതുമായ കാസര്‍ഗോഡ്-കാഞ്ഞങ്ങാട് എസ്.എച്ച്. റോഡ് പൂർണ്ണമായി പ്രസ്തുത പദ്ധതിയില്‍ ഉൾപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ?
3062.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരത്‍മാല പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലയിൽ ഏതൊക്കെ റോഡുകളാണ് നിർമ്മിക്കപ്പെടുന്നത്; വിശദമാക്കാമോ;
( ബി )
അനിവാര്യമായും പുനർനിർമ്മിക്കേണ്ട ഗ്രാമീണ റോഡുകളെ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്താനാകുമോ; വിശദാംശംങ്ങൾ ലഭ്യമാക്കാമോ?
3063.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയിലെ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന അപ്രോച്ച് റോ‍ഡ് ടു പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് നവീകരണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാൻ ആവശ്യമായ ഇടപെടല്‍ നടത്താമോ; വ്യക്തമാക്കാമോ?
3064.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് - കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവേയില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ വിളക്കുകള്‍ ഭൂരിഭാഗവും പ്രകാശിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഇവ നന്നാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
3065.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ കച്ചേരിക്കടവ് പാലം അനുബന്ധറോഡിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കാത്തതിനാൽ പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മാറ്റിവച്ച തുക സ്പെഷ്യല്‍ തഹസീല്‍ദാർ (എല്‍.എ.) തൃശൂരിന് കെെമാറുന്നതിനും ഭൂമി ഏറ്റെടുത്ത് റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ സത്വര നടപടി സ്വീകരിക്കുമോ?
3066.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷം സംസ്ഥാന ബഡ്ജറ്റില്‍ 20 ശതമാനം തുക നീക്കിവെച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ അപ്രോച്ച് റോഡ് ടു കച്ചായി എന്ന പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടും ഭരണാനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ മോശം അവസ്ഥ പരിഗണിച്ച് ഭരണാനുമതി വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമോ?
3067.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി പടിഞ്ഞാറ്റും മുറി പനമ്പറ്റ പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ബി )
ബന്ധപ്പെട്ട ശീര്‍ഷകത്തില്‍ മുന്‍ വര്‍ഷം തുക വകയിരുത്താത്തത് മൂലമുണ്ടായ പ്രശ്നം പരിഹരിയ്ക്കുന്നതിന് ഈ വര്‍ഷം നടപടി സ്വീകരിച്ചിട്ടുണ്ടോ; മുന്‍ വര്‍ഷം ഇ.എം.എല്‍.ഐ. സോഫ്ട്‍വെയറിൽ ബന്ധപ്പെട്ട ശീര്‍ഷകം ഉള്‍പ്പെടുത്താത്തത് മൂലമുണ്ടായ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി ഈ വര്‍ഷം സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ശ്രദ്ധപുലര്‍ത്താത്തത് ഏത് തലത്തിലുള്ള വീഴ്ചയാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത നഷ്ടപരിഹാരം എന്നത്തേക്ക് പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ?
3068.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവന്നൂര്‍ മണ്ഡലത്തിലൂടെ പോകുന്ന പടിഞ്ഞാറെക്കര-ഉണ്ണ്യാല്‍ റോഡില്‍ സ്ഥലം ഏറ്റെടുക്കാത്തതിനാല്‍ പ്രവൃത്തി മുടങ്ങി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ എവിടെ മുതല്‍ എവിടെ വരെയാണ് ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്കായി തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3069.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ തടികാട്ടിൽ നിന്നും വെഞ്ചേമ്പ് വരെയുള്ള മൂന്ന് കിലോമീറ്റർ പൊതുമരാമത്ത്‌ റോഡ് നിലംനികത്തി രണ്ടു മീറ്റർ ഉയരത്തിലാണ് നിർമ്മിച്ചിട്ടുള്ളത് എന്നതിനാല്‍ പാടങ്ങളിലേയ്ക്ക് കര്‍ഷകര്‍ക്ക് ഇറങ്ങാൻ കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശത്ത്‌ പടവുകളും റാമ്പും നിർമ്മിച്ച് നൽകുമെന്ന് പൊതുമരാമത്ത്‌ വകുപ്പ് അധികൃതരും കരാറുകാരും നൽകിയിരുന്ന ഉറപ്പ് പാലിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രദേശത്തെ കർഷകരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പാടത്തേക്ക് ഇറങ്ങാൻ കഴിയുന്ന തരത്തിൽ റാമ്പുകളും പടവുകളും നിർമ്മിച്ചു നല്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3070.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ മലയാേര ഹെെവേയുടെ പ്രവൃത്തികള്‍ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;
( ബി )
ഈ മണ്ഡലത്തിലൂടെ എത്ര കിലാേമീറ്റര്‍ ദൂരമാണ് മലയാേര ഹെെവേ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കുമാേ?
3071.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല ബൈപ്പാസിലെ അപകട സാദ്ധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി കെ.എസ്.റ്റി.പി.യുടെ റോഡ് സുരക്ഷാവിഭാഗം നടത്തിയ പഠനത്തിലെ ശിപാർശകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ശിപാർശകൾ പ്രകാരം ഇക്കാര്യത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
3072.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിൽ ഇതു വരെ കരാറുകാർക്ക് കൊടുത്തു തീർക്കുവാനുള്ള തുക എത്രയാണെന്നും ഇത് കുടിശ്ശികയായത് എന്ന് മുതലാണെന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ ടെൻഡർ നടപടികൾ ഇല്ലാതെ അക്രെഡിറ്റഡ് ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ (യു. എൽ. സി. സി. എസ്‌.) ഏൽപ്പിക്കാൻ വ്യവസ്ഥയുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദവിവരം നൽകുമോ?
3073.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴ കടാതി-കാരക്കുന്നം ബൈപ്പാസ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്ന് സംയുക്ത സംരംഭമായി നിർമ്മിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
എങ്കിൽ ആയത് സംബന്ധിച്ച് എന്തെങ്കിലും പ്രാഥമിക ചർച്ചകളോ കൂടിയാലോചനകളോ എൻ.എച്ച്.എ.ഐ.യുമായി നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി മുന്നോട്ട് പോവുകയാണെങ്കിൽ സർക്കാരിന്റെയും എൻ.എച്ച്.എ.ഐ.യുടെയും ചെലവ് അനുപാതം എത്രയാണെന്ന് അറിയിക്കാമോ?
3074.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കരുവന്തല-ചക്കംകണ്ടം റോഡ് എത്ര കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും ഇനി എത്ര കിലോമീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണം നടക്കുന്ന ഭാഗത്തെ പെെപ്പിടല്‍ ഉള്‍പ്പെടെയുള്ള വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;എങ്കില്‍ പ്രസ്തുത റോഡിന്റെ അവശേഷിക്കുന്ന പ്രവൃത്തികള്‍ വെെകുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
3075.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത കുരുക്ക് കാരണം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്ന കോട്ടയ്ക്കല്‍ മണ്ഡലത്തിലെ ചങ്കുവെട്ടി ജംഗ്ഷന്‍ നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേൽ പൊതുമരാമത്ത് വകുപ്പ് നിരത്ത്, ഡിസൈന്‍ വിഭാഗങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3076.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍-ആലുവ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വല്ലം കടവ്-പാറപ്പുറം പാലത്തിന്റെ അപ്രോച്ച് റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശവാസികളുടെ ഭൂമി ഇടിഞ്ഞു ഭവനങ്ങള്‍ സുരക്ഷിതമല്ലാതായി അവരെ മാറ്റി പാര്‍പ്പിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
3077.
ശ്രീ എം മുകേഷ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായുള്ള പ്രധാന പാതകളിലെ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
ആദ്യ ഘട്ടത്തില്‍ ഏതെല്ലാം റെയില്‍വേ മേല്‍പ്പാലങ്ങളാണ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അവയുടെ നിര്‍മ്മാണം എന്നത്തേയ്‌ക്ക്‌ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ;
( സി )
രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായി വരുന്ന തുകയുടെ വിശദാംശം ലഭ്യമാക്കാമോ?
3078.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനകാര്യ അനുമതി നല്‍കിയതും കേരള റാേഡ് ഫണ്ട് ബാേര്‍ഡ് മുഖേന വിശദമായ പ്രാേജക്റ്റ് റിപ്പാേര്‍ട്ട് സമര്‍പ്പിച്ചതുമായ പഴയങ്ങാടി പാലം നിര്‍മ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
3079.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് ഉടമസ്ഥതയിലുള്ള കടലുണ്ടി-ചെട്ടിയാര്‍മാട് റോഡിലെ ആനങ്ങാടി റെയില്‍വേ ഗേറ്റ് പലപ്പോഴും അടഞ്ഞുകിടക്കുന്ന കാരണവും തകരാര്‍ സംഭവിക്കുന്നതിനാലും തീരദേശത്തു നിന്നും ദേശീയപാതയിലേക്ക് എത്താനുള്ള പ്രധാന ഗതാഗത മാര്‍ഗ്ഗം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആനങ്ങാടി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ. ആർ. ഡി. എസ്. സി. എൽ.)മുഖേന ഡി. പി. ആര്‍ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് നല്‍കിയ നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന്‌ വ്യക്തമാക്കാമോ?
3080.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ 2018-ലുണ്ടായ പ്രളയത്തില്‍ തകര്‍ന്നുപോയ വെമ്പള്ളി-കല്ലോലി പാലം, വയലാ-കോടികുളം പാലം എന്നിവ പുനർനിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ-ഫയല്‍ നമ്പര്‍ ഇ .6024107 പ്രകാരം സമര്‍പ്പിച്ചിരുന്ന നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
ആയത് സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണെന്നും അടിയന്തിരമായി ഡി.പി.ആര്‍. തയ്യാറാക്കി സമര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
3081.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ഇരുമ്പോത്തിങ്ങള്‍ പാലം നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിനായുള്ള വകുപ്പ് തല ശിപാര്‍ശകള്‍ ലഭിച്ചിട്ടും നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കാത്തത് പുന:പരിശോധിക്കുമോ എന്നറിയിക്കുമോ;
( സി )
പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് ശിപാര്‍ശ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പാലത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി അനുമതി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
3082.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന്, ബേപ്പൂര്‍ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുല്ലിപുഴക്ക്‌ കുറുകെയുള്ള മുനമ്പത്ത് കടവ് പാലത്തിന്റെ നിര്‍മ്മാണത്തിന്റെ ഡിസൈൻ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണത്തിനായി ഡി.പി.ആര്‍. തയ്യാറാക്കുന്നതടക്കമുള്ള ഭാവി പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കാമോ;
( സി )
ബജറ്റില്‍ പ്രൊവിഷനുള്ള പ്രവൃത്തി എന്ന നിലയില്‍ മുനമ്പത്ത് കടവ് പാലത്തിന്റെ ഭരണാനുമതി നല്‍കുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ?
3083.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ 2016-2021 വര്‍ഷത്തില്‍ ബ്രഡ്ജസ് വിഭാഗത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; ഓരോന്നിന്റെയും എസ്റ്റിമേറ്റ് തുക എത്രയാണ്; വിശദമാക്കുമോ;
( ബി )
ഏതെല്ലാം പ്രവൃത്തികളാണ് ഇതു വരെ പൂര്‍ത്തിയായിട്ടുള്ളതെന്നും അവശേഷിച്ചിട്ടുള്ള പ്രവൃത്തികളുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( സി )
2021-നുശേഷം ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികളേതെല്ലാമാണെന്നും ഓരോന്നിന്റെ എസ്റ്റിമേറ്റ് തുക എത്രയാണെന്നും വ്യക്തമാക്കാമോ; അവയുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കാമോ?
3084.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ കൃഷ്ണപുരം മാമ്പ്രകന്നേല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുരോഗതി വിശദമാക്കാമോ?
3085.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തില്‍ ചെറുവട്ടൂര്‍ അടിവാട്ട് പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാലം പുതുക്കിപ്പണിയുന്നതിനായി പി.ഡബ്ല്യൂ.ഡി. ബ്രിഡ്ജസ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എത്ര തുകയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത എസ്റ്റിമേറ്റില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടി വിശദമാക്കാമോ;
( ഡി )
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഇ )
വളരെ വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ അടിവാട്ട് പാലം അടിയന്തിരമായി പുതുക്കി പണിയുന്നതിനായി നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3086.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിൽ അനുവദിച്ച പാലങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി എന്തൊക്കെയാണെന്നും വിശദമാക്കാമോ?
3087.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ- കീരംപാറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇഞ്ചത്തൊട്ടിപാലം നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്ര തുകയുടെ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച തുടര്‍നടപടി വിശദമാക്കാമോ;
( ഡി )
2020-21 ബഡ്ജറ്റ് പ്രൊപ്പോസലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രസ്തുത പാലം നിര്‍മ്മാണത്തിന് അടിയന്തര അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3088.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കല്ലുമല റെയില്‍വേ മേല്‍പ്പാലനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് റെയില്‍വേയുടെ അനുമതി ലഭ്യമായിട്ടുണ്ടാേ; ഇല്ലെങ്കില്‍ അനുമതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമാേയെന്ന് വിശദമാക്കുമോ?
3089.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ പള്ളിപ്പാട് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുള്ള കൊടുന്താര്‍ മേൽപ്പാടം പാലത്തിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിന്റെ കാരണം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഇതിന്റെ ഭാഗമായി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വ്വഹണത്തില്‍ കാലതാമസം വരാനിടയായ സാഹചര്യവും കാരണങ്ങളും പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3090.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീകാര്യം മേൽപ്പാലം നിർമ്മാണ പ്രവർത്തനങ്ങൾ എപ്പോൾ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രോജക്ട് പൂർത്തീകരിക്കുന്നതിനാവശ്യമായ കാലാവധി അറിയിക്കാമോ; പ്രസ്തുത പ്രോജക്ടിന്റെ നിർമ്മാണ ഏജൻസി ആർക്കായിരിക്കുമെന്ന് അറിയിക്കാമോ;
( ബി )
പേട്ട- ആനയറ- ഒരുവാതിൽ കോട്ട റോഡ് വികസന നിർമ്മാണ പ്രവർത്തനങ്ങൾ എപ്പോൾ ആരംഭിക്കുവാൻ കഴിയുമെന്നും എപ്പോൾ പൂർത്തിയാക്കുവാൻ കഴിയുമെന്നും അറിയിക്കാമോ;
( സി )
മണ്ണന്തല - പൗഡിക്കോണം - ശ്രീകാര്യം റോഡ് വികസന പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കുമെന്ന് വിശദമാക്കാമോ;
( ഡി )
ആറ്റിപ്ര പാലം നിർമ്മാണം എപ്പോൾ പൂർത്തീകരിക്കുമെന്ന് അറിയിക്കാമോ;
( ഇ )
കഴക്കൂട്ടം മേൽപ്പാലം നിർമ്മാണം എപ്പോൾ പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ;
( എഫ് )
കഴക്കൂട്ടം മേൽപ്പാലം രണ്ടാം ഘട്ടമായി നിർമ്മിക്കുന്ന മൂന്ന് ലൈറ്റ് വെഹിക്കുലാർ അണ്ടർപാസ്സുകളുടെ (എൽ. വി. യു. പി.) നിർമ്മാണം സംബന്ധിച്ചുള്ള വിവരങ്ങൾ വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ നിർവ്വഹണ ഏജൻസിയും കരാറുകാരനും ആരാണെന്ന് അറിയിക്കാമോ; പ്രവൃത്തി എപ്പോൾ പൂർത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ജി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴക്കൂട്ടം മണ്ഡലത്തിൽ അനുവദിച്ച നബാ‍ർഡ് പ്രോജക്ടുകളുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ; തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള പ്രധാന റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മാതൃകാ റോ‍ഡുകളാക്കുന്നതിന് എന്തെങ്കിലും പ്രത്യേക പദ്ധതി ഈ സർക്കാരിന്റെ ആലോചനയിലുണ്ടോയെന്ന് വിശദമാക്കാമോ ?
3091.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ അമ്പലശ്ശേരിക്കടവ്, ഇടത്തുരുത്ത് എന്നീ തൂക്ക് പാലങ്ങള്‍ അപകടാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തൂക്ക് പാലങ്ങള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3092.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് പാലം വിഭാഗത്തിന് കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭ്യമായിട്ടുള്ള പ്രവ‍ൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക എത്രയെന്നും അനുമതി ലഭ്യമായത് എന്നാണെന്നും പ്രവൃത്തികളുടെ നിജസ്ഥിതി എന്തെന്നും വിശദമാക്കാമോ?
3093.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
05.02.2022- ലെ സ.ഉ.(സാധാ.) നം.126/2022/പി. ഡബ്ള്യൂ. ഡി. ഉത്തരവ് പ്രകാരം 1.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കുന്നത്തുനാട് മണ്ഡലത്തിലെ ഐരാപുരം-മണ്ണൂര്‍ റോഡിലെ തട്ടുപാലത്തിന്റെ നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരള വാട്ടർ അതോറിറ്റി പൈപ്പ് ഷിഫ്‌റ്റിംഗിന് വേണ്ടിയുള്ള ഫണ്ട് പ്രൊപ്പോസലിന് അംഗീകാരം ലഭ്യമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?
3094.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ കുറുമാലി പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന നെല്ലായി ലിഫ്റ്റ് ഇറിഗേഷന്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി ദേശീയ പാത അതോറിറ്റിയുടെ എന്‍.ഒ.സി. ലഭിയ്ക്കുന്നതിന് കാലതാമസം നേരിട്ടിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിനായി ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭ്യമാക്കുന്നതിനും നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
3095.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ വണ്ണാത്തിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പുരാേഗതി അറിയിക്കാമാേ; പ്രസ്തുത പാലത്തിന്റെ പ്രവൃത്തി എപ്പാേള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3096.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് പുതുക്കാട്, നെല്ലായി, നന്തിക്കര, ആലത്തൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ഓഫ് കേരള (ആര്‍. ബി. ഡി. സി. കെ.) റെയില്‍വേയ്ക്ക് സമർപ്പിച്ച അപേക്ഷയിൽ ഇനിയും അനുമതി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അനുമതി ലഭ്യമാക്കുന്നതിനും മേല്‍പ്പാല നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
3097.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ 2021-22 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയ മീന്തുള്ളി പാലം നിർമ്മാണത്തിന് ഭരണാനുമതി നല്‍കുന്ന നടപടികള്‍ ഏതുവരെ ആയെന്ന് വിശദമാക്കാമോ;
( ബി )
ഭരണാനുമതി വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകുമോ; വ്യക്തമാക്കാമോ?
3098.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുറുമാലി പുഴയ്ക്കു കുറുകെ വരന്തരപ്പിള്ളി-മറ്റത്തൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ചക്കാലക്കടവ് പാലം, കുറുമാലി പുഴയ്ക്കു കുറുകെ കേളിത്തോട് പാലം, മണലിപ്പുഴയ്ക്കു കുറുകെ പുതുക്കാട്-ഊരകം റോഡില്‍ പാലക്കടവ് പാലം എന്നിവയുടെ നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിക്കാമോ;
( സി )
പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3099.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലെെറ്റ് മെട്രോ പദ്ധതി നടപ്പാക്കാനുളള നീക്കം ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നഗരങ്ങളില്‍ ലെെറ്റ് മെട്രോ പദ്ധതി അനുയോജ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
3100.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തിൽ നബാ‍‍ർ‍‍ഡ് ഫണ്ട് പ്രയോജനപ്പെടുത്തി 2016 മുതൽ നാളിതുവരെ നടപ്പിലാക്കിയ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് പ്രയോജനപ്പെടുത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം നൽകുമോ?
3101.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ബഡ്ജറ്റിൽ ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടുള്ള പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ സാധ്യതാ പഠന റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ;
( സി )
വിശദമായ പ്രോജക്ട് റിപ്പോർട്ട് സമയബന്ധിതമായി തയ്യാറാക്കുന്നതിൽ കാലതാമസം നേരിടുന്നത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
3102.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ നബാർഡ് ഫണ്ട്‌ ഉപയോഗിച്ച് 2016 മുതൽ നാളിതുവരെ നടപ്പിലാക്കിയതും നിലവിൽ നടന്നുവരുന്നതുമായ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെ പേരും അനുവദിച്ച തുകയും നിർമ്മാണം ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ?
3103.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ജോസഫ് കനകമൊട്ടയ്ക്ക് ആദരവായി ഹോസ്ദുർഗ് പാണത്തൂർ റോഡിൽ പതിനെട്ടാം മൈലിൽ പൊതുമരാമത്ത് പുറമ്പോക്ക്‌ ഭൂമിയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാമോ?
3104.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വിശദമാക്കുമോ; നിര്‍മ്മാണത്തിലുളള ക്രമക്കേട് പുറത്ത് കൊണ്ടുവരുന്നതിന് പ്രസ്തുത വിഭാഗത്തിന്റെ പ്രവര്‍ത്തനം പര്യാപ്തമാണോ;
( ബി )
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ; ഗുരുതരമായ വീഴ്ച വരുത്തിയ കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3105.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബിയുടേതുൾപ്പെടെയുള്ള സഹായത്തോടെ റോഡുനവീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ആയതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
അഞ്ചോ പത്തോ വർഷം ഗ്യാരന്റിയോടെ റോഡുനവീകരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3106.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിര്‍മ്മാണത്തിലിരിക്കുന്ന 2400-ല്‍ പരം കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി നിര്‍ദ്ദിഷ്ട നിലവാരത്തില്‍ പൂര്‍ത്തിയാകുന്നുവെന്നുറപ്പ് വരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പൊതുമരാമത്ത് പ്രവൃത്തികളില്‍ ജനകീയ നിരീക്ഷണം യാഥാര്‍ത്ഥ്യമാക്കുന്നതിനായി തൊട്ടറിയാം പി.ഡബ്ല്യൂ.ഡി. എന്ന പേരിലുള്ള പ്രോജക്ട് മാനേജ്മെന്റ് സമ്പ്രദായത്തിന്റെ പ്രയോജനങ്ങള്‍ അറിയിക്കാമോ;
( സി )
ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടാകുന്നുവെന്നും ആയത് പ്രവൃത്തികളിലെ ഗുണനിലവാരത്തെയും സുരക്ഷയെയും ബാധിക്കുന്നുവെന്നുമുള്ള ആരോപണം പരിശോധനാവിധേയമാക്കുമോയെന്ന് വെളിപ്പെടുത്താമോ?
3107.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികൾ നിർമ്മാണത്തിലെ അപാകതകൾ മൂലം തകരാറിലായത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഏതെല്ലാം പ്രവൃത്തികളാണ് തകരാറിലായതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിൽ ആർക്കെതിരെയെല്ലാം വകുപ്പ് തല നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ?
3108.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലപ്പാടി മുതൽ നിർമ്മിക്കുന്ന ദേശീയ പാതയുടെ ഡി.പി.ആർ. തയ്യാറാക്കിയത് ഏത് ഏജൻസിയാണെന്നും ഏത് വർഷമാണ് തയ്യാറാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡി.പി.ആർ. സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
ദേശീയ പാത വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ച് മാറ്റപ്പെടുന്നതിലൂടെയും പാടങ്ങൾ നികത്തപ്പെടുന്നതിലൂടെയും നഷ്ടപ്പെടുന്ന പ്രകൃതി സമ്പത്ത് വീണ്ടെടുക്കുന്നതിന് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഹൈവേ ഉയർത്തപ്പെടുമ്പോഴും ഇരു ഭാഗത്തും കോൺഗ്രീറ്റ് മതിലുകൾ കെട്ടിപ്പൊക്കുമ്പോഴും നാട് വെട്ടിമുറിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന് പരിഹാരമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ആലോചിക്കുന്നതെന്ന് വിശദമാക്കുമോ?
3109.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടിയിലെ പഴക്കമുള്ള പി.ഡബ്ല്യൂ.ഡി. റസ്റ്റ്ഹൗസ് പുതുക്കി പണിയുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമാേ?
3110.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാെതുമരാമത്ത് വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന റസ്റ്റ് ഹൗസുകളുടെ വിവരം ജില്ല തിരിച്ച് പട്ടികയാക്കി നിരക്ക് ഉള്‍പ്പെടെ രേഖപ്പെടുത്തി നൽകാമോ?
3111.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ കോട്ടയ്ക്കല്‍ റെസ്റ്റ്ഹൗസ് പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കുറ്റിപ്പുറം റെസ്റ്റ്ഹൗസിന്റെ പുനരുദ്ധാരണത്തിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കോട്ടയ്ക്കല്‍, കുറ്റിപ്പുറം എന്നീ റെസ്റ്റ്ഹൗസുകള്‍ നവീകരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
3112.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി പി.ഡബ്ള്യു.ഡി. റസ്റ്റ്‌ ഹൗസ് നവീകരണത്തിന് അനുമതി നൽകുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർമ്മാണ പ്രൊപ്പോസലിന്റെ പുരോഗതി സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3113.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡാനന്തരം ഹൗസ് ബോട്ടുടമകളും തൊഴിലാളികളും അനുഭവിക്കുന്ന വിഷമതകള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഹൗസ് ബോട്ട് വ്യവസായം വിപുലീകരിക്കാന്‍ എന്തെല്ലാം പുതിയ സഹായങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കുമോ?
3114.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവി‍ഡ് മൂലം ടൂറിസം മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനും ടൂറിസം വിപുലീകരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
3115.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയുടെ ടൂറിസം വികസനത്തിനായി ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്താനുദ്ദേശിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
മെഡിക്കല്‍ ടൂറിസം വികസനത്തിനായി കൊച്ചിയില്‍ നടത്തി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
( സി )
കൊച്ചിയിലും പരിസരമേഖലയിലും മുടങ്ങി കിടക്കുന്ന ടൂറിസം പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയുടെ പൂര്‍ത്തീകരണത്തിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും വ്യക്തമാക്കുമോ?
3116.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പള്ളിപ്പുറം വില്ലേജിലെ തുണ്ടിപ്പറമ്പിൽ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടത്തിയ മിശ്രഭോജനത്തിന്റെ സ്മാരക നിര്‍മ്മാണത്തിനായി ടൂറിസം വകുപ്പ് ഏറ്റെടുത്ത ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ 21.04.2022-ന് അയച്ച എ2/6961/21/സാം.വ. നമ്പര്‍ കത്തില്‍ ടൂറിസം വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
2022-23 ബഡ്ജറ്റില്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ മിശ്രഭോജന സ്മാരകത്തിനായി തുക വകയിരുത്തിയിട്ടുള്ളതിനാൽ മിശ്രഭോജന സ്മാരകത്തിനായി ടൂറിസം വകുപ്പ് ഏറ്റെടുത്ത ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറുവാന്‍ നടപടി സ്വീകരിക്കുമോ?
3117.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിൽ സെക്രട്ടറി തസ്തിക ഒഴിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്ന് മുതലാണ് പ്രസ്തുത തസ്തിക ഒഴിഞ്ഞ് കിടക്കുന്നതെന്ന വിവരം അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശ്ശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നടപ്പാക്കിയ പുതിയ പദ്ധതികള്‍ വിശദീകരിക്കുമോ;
( സി )
തൃശ്ശൂര്‍ ജില്ലയില്‍ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് എത്ര ബോട്ടുകള്‍ ഉണ്ടെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കുമോ;
( ഡി )
തൃശ്ശൂര്‍ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിലുണ്ടോ; എങ്കിൽ അംഗങ്ങള്‍ ആരൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കമ്മിറ്റി എത്ര തവണ യോഗം ചേര്‍ന്നുവെന്നും അറിയിക്കുമോ;
( ഇ )
തൃശ്ശൂര്‍ ജില്ലയില്‍ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ നിലവിലുള്ള വിനോദ സഞ്ചാര പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ?
3118.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ടൂറിസം പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
മഞ്ചേരി-നിലമ്പൂർ റോഡിൽ ചെരണിയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലം ടൂറിസം വകുപ്പ് ഏറ്റെടുത്ത് പാർക്ക് നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
ടൂറിസം വകുപ്പിന് കീഴിലുള്ള പൂന്താനം സ്മാരക കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
3119.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ, വിശദാംശം നല്‍കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും നിര്‍മ്മാണ ചുമതല ഏത് ഏജന്‍സിക്കാണെന്നും അവയുടെ പുരോഗതിയും വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
3120.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ഭൂപ്രകൃതി സാഹസിക വിനോദ സഞ്ചാരത്തിന് അനുയോജ്യമാണെന്ന് കരുതുന്നുണ്ടോ;
( ബി )
പാരാഗ്ലൈഡിങ്, കാനോയിങ് തുടങ്ങിയ സാഹസിക വിനോദ സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ടോ;
( സി )
മലബാർ മേഖലയിൽ ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം നൽകുമോ?
3121.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നഗരസഭ പരിധിയില്‍ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ടേക്ക് എ ബ്രേക്ക് പ്രോജക്ടിന്റെ സ്ഥലവും കെട്ടിടവും ജനകീയ ഹോട്ടല്‍ നടത്തുന്നതിനായി ഹരിപ്പാട് നഗരസഭയ്ക്ക് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഹരിപ്പാട് നഗരസഭ ചെയര്‍മാന്‍ നല്‍കിയിട്ടുള്ള കത്തിന്മേല്‍ സ്വീകരിച്ച തുടർനടപടി അറിയിക്കാമോ?
3122.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ചെങ്കല്‍ ശിവക്ഷേത്രം, വ്ലാത്താങ്കര പള്ളി എന്നീ സ്ഥലങ്ങളില്‍ തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പുനരാരംഭിക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
3123.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പശ്ചാത്തല വികസനവും അനുബന്ധ സുരക്ഷയും വർദ്ധിപ്പിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് ഫീസ് ഇളവ് നൽകണമെന്ന് മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയും ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിരുന്നോ; ആയത് സംബന്ധിച്ച് വിനോദ സഞ്ചാരവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ആയതിന്റെ അടിസ്ഥാനത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് എന്തെല്ലാം സൗകര്യങ്ങളും ഇളവുകളും നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3124.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയുടെ നല്ലൊരു ശതമാനവും ഇപ്പോഴും ഉപയോഗപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിനോദ സഞ്ചാര മേഖലകൾ കണ്ടെത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം സര്‍ക്യൂട്ട് പാക്കേജുകള്‍ കെ‌.എസ്‌.ആര്‍‌.ടി‌.സി.-യുമായി ചേര്‍ന്ന് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്ത് ടൂറിസം പദ്ധതികളുടെ സമഗ്ര വികസനത്തിനായി ഒരു സമഗ്ര ടൂറിസം നയം കൊണ്ടുവരുന്നതിനും അതനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
3125.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ പ്രദേശങ്ങളിലെ വിനോദ സഞ്ചാര സാധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ഒരു ടൂറിസം പാക്കേജ് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ?
3126.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് കടൽത്തീരം ശക്തമായ കടലാക്രമണ ഭീഷണിയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് നേരിടുന്നതിനായി നടപടികൾ സ്വീകരിച്ച് വരുന്നുണ്ടോയെന്നും ഇതിനകം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
3127.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഗുരുവായൂർ പൈതൃക ടൂറിസം പദ്ധതിയുടെയും ചക്കംകണ്ടം ടൂറിസം പദ്ധതിയുടെയും വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്‌തുത ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
ഗുരുവായൂർ മണ്ഡലത്തിൽ ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം അറിയിക്കുമോ?
3128.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രഖ്യാപിച്ചിരുന്ന ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ലഭ്യമാക്കുന്ന പദ്ധതി സർക്കാർ നടപ്പാക്കുകയുണ്ടായോ;
( ബി )
എങ്കിൽ ഏതൊക്കെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വാഹനം ലഭ്യമാക്കുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത് ;
( സി )
ഇതു സംബന്ധിച്ച നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ് വിശദാംശങ്ങൾ നൽകുമോ?
3129.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഈ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ പേര്, പ്രവൃത്തിയുടെ കരാർ തുക, പ്രസ്തുത പ്രോജക്ടുമായി ബന്ധപ്പെട്ട് അംഗീകരിച്ച പ്രവൃത്തികൾ എന്നിവ അറിയിക്കാമോ; ഈ പ്രവൃത്തികൾ എന്നത്തേയ്ക്ക് ആരംഭിക്കുവാൻ കഴിയുമെന്നും പ്രവൃത്തി പൂർത്തീകരണത്തിന് അനുവദിച്ചിരിക്കുന്ന കാലാവധി എത്രയാണെന്നുമുള്ള വിവരം നൽകാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ സമയബന്ധിതമായ നിർവ്വഹണത്തിന് നിയോഗിച്ച ഉദ്യോഗസ്ഥന്റെ പേര്, സ്ഥാനപ്പേര്, ഔദ്യോഗിക മേൽവിലാസം, നിയമിച്ച ഉത്തരവിന്റെ വിശദവിവരം, അദ്ദേഹം നിർവ്വഹിച്ച പ്രവൃത്തികൾ, നിയമന കാലാവധി എന്നിവ സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
മടവൂർ പാറ ടൂറിസം പ്രോജക്ടിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ഡി )
ട്രാവൻകൂർ ഹെറിറ്റേജ് പ്രോജക്ടിന്റെ പുരോഗതി വിശദമാക്കാമോ; പ്രസ്തത പ്രോജക്ട് എപ്പോൾ പൂർത്തീകരിക്കുവാൻ കഴിയുമെന്ന് വിശദമാക്കാമോ;
( ഇ )
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദമാക്കാമോ;
( എഫ് )
പാർവ്വതി പുത്തനാർ നവീകരണത്തെ തുടർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതി വിശദമാക്കാമോ?
3130.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
19.6.2022 മുതൽ 11.9.2022 വരെ നടക്കുന്ന വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷ-ഗ്രാമോത്സവം പരിപാടിക്ക് ടൂറിസം വകുപ്പില്‍ നിന്നും ധനസഹായത്തിനായി ജില്ലാ ടൂറിസം കൗണ്‍സില്‍ മുഖേന സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ച് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ അനുമതി ലഭ്യമാക്കുന്നതിനും 2017-ല്‍ ടൂറിസം വകുപ്പില്‍ നിന്നും ധനസഹായം അനുവദിച്ചതുപോലെ ധനസഹായം അനുവദിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3131.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ കീരനല്ലൂർ ന്യൂകട്ട് ടൂറിസം പദ്ധതിക്ക് വിവിധ വർഷങ്ങളിൽ ബജറ്റിൽ വകയിരുത്തിയ തുക സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ബജറ്റിൽ വകയിരുത്തിയ തുകകൾക്ക് ഏതെല്ലാം വർഷങ്ങളിൽ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ഏതെങ്കിലും വർഷം ബജറ്റിൽ തുക വകയിരുത്തിയിട്ടും ഭരണാനുമതി ലഭ്യമാക്കാത്തതുണ്ടോ; എങ്കിൽ ഭരണാനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രി, ടൂറിസം വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് സ്ഥലം എം. എൽ. എ. നൽകിയ കത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
ബജറ്റിൽ പണം അനുവദിക്കുകയും, അത് പ്രകാരം ഭരണാനുമതി ലഭ്യമാക്കുന്നതിന് മണ്ഡലം എം. എൽ. എ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഭരണാനുമതി ലഭ്യമാക്കാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കുമോ?
3132.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടൂറിസം പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ലഭിക്കുന്നതിനായി ബേക്കൽ റിസോർട്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ എത്ര കോടി രൂപയുടെ പ്രോജക്ടാണ് സമര്‍പ്പിച്ചിരുന്നത്;
( ബി )
പ്രസ്തുത പ്രോജക്ടിന് അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
അനുമതി ലഭിച്ച പ്രോജക്ട് നടപ്പിലാക്കുന്നതിന് ബി.ആർ.ഡി.സി. എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കുമോ?
3133.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തീര്‍ത്ഥാടന ടൂറിസം പദ്ധതി പ്രകാരം ഉള്ള പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഡി.പി.ആർ. തയ്യാറാക്കാന്‍ ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയതെന്ന് അറിയിക്കാമോ?
3134.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട് നിരവധി ചരിത്ര സ്മാരകങ്ങളും, രക്തസാക്ഷികളായ സ്വാതന്ത്ര്യ സമര പാേരാളികളുടെയും ചരിത്രം നിലനില്‍ക്കുന്ന തിരൂരില്‍ ചരിത്ര സ്മാരകങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടാേ; വിശദവിവരം ലഭ്യമാക്കുമാേ;
( ബി )
സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന വിശദാംശം ലഭ്യമാക്കുമാേ?
3135.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രം പദ്ധതിക്കായി ഇരിക്കൂര്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കണ്ടെത്തിയ പ്രദേശങ്ങളുടെ പട്ടിക ലഭ്യമാക്കുമോ?
3136.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി കായംകുളം കായലോര ടൂറിസം പദ്ധതി പൂര്‍ത്തീകരിച്ചിട്ടും സംരക്ഷിക്കപ്പെടാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പ്രവർത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
3137.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( ബി )
കാരവന്‍ ടൂറിസം പദ്ധതിയില്‍ സ്വകാര്യ മേഖലയില്‍ നിന്നും ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അപേക്ഷകരില്‍ എത്ര പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3138.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ അരൂക്കുറ്റി പഞ്ചായത്തില്‍ ടൂറിസം പ്രോജക്ട് നടപ്പിലാക്കുന്നതിനായി എക്സൈസ് വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമോ?
3139.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കലയില്‍ ടൂറിസം വകുപ്പ് ഏറ്റെടുത്ത് നിര്‍വ്വഹിച്ചുവരുന്ന പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും അനുവദിച്ചിട്ടുള്ള ഭരണാനുമതി തുക എത്രയെന്ന് വിശദമാക്കാമോ?
3140.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വെങ്കിടങ്ങ് പഞ്ചായത്തിലെ ഏനാമാവ് നെഹ്റു പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
നിര്‍മ്മാണ ഏജന്‍സിയായ ജില്ലാ നിര്‍മ്മിതി കേന്ദ്രവുമായി ഡി.റ്റി.പി.സി. കരാര്‍ ഒപ്പ് വച്ചത് എന്നാണെന്നും കരാര്‍ പ്രകാരം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ടത് എന്നാണെന്നും അറിയിക്കാമോ;
( ഡി )
ആയതിൽ അവശേഷിക്കുന്ന പ്രവൃത്തികളുണ്ടെങ്കില്‍ അവ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
3141.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി തലശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളിൽ ഭരണാനുമതി ലഭ്യമായിട്ടും ഇനിയും പൂര്‍ത്തിയാകാത്തവ ഏതൊക്കെയാണെന്നും ആയതിന്റെ കാരണം എന്താണെന്നും അവ പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണുള്ളതെന്നും ലഭ്യമായിട്ടുള്ള തുകയടക്കം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ തലശ്ശേരി മണ്ഡലത്തിലെ ഏതെങ്കിലും പ്രവൃത്തികള്‍ ഭരണാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിക്കുകയോ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നുണ്ടോ; എങ്കിൽ അവ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ; ആയതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3142.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്ന് കോടി രൂപ അനുവദിച്ചിട്ടുള്ള കായംകുളം കൃഷ്ണപുരം സാംസ്കാരിക വിനോദകേന്ദ്രത്തിലെ ചുറ്റുമതില്‍, കവാടം, ഡ്രെയിനേജ് എന്നിവയുടെ നിർമ്മാണത്തിലെ പുരോഗതി വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.