UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1159.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗത്തിൻ കീഴിൽ എത്ര കെട്ടിടങ്ങളും എത്ര കിലോമീറ്റർ അനുബന്ധ റോഡുകളും ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗത്തിന് കീഴിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നിലവിൽ അംഗീകരിച്ചിട്ടുള്ള പ്രവൃത്തികൾ, നടന്നു വരുന്ന പ്രവൃത്തികൾ എന്നിവ ഏതൊക്കെയാണെന്നും നിലവിലെ സ്റ്റാറ്റസും വിശദമാക്കാമോ;
( സി )
പ്രസ്തുത നിയോജകമണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗത്തിന് കീഴിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെയുളള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1160.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് പ്രയോജനപ്പെടുത്തി 2016 മുതല്‍ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശം നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെ പേരും അനുവദിച്ച തുകയും വിശദമാക്കാമോ;
( സി )
ഓരോ പ്രവൃത്തികളുടെയും നിര്‍മ്മാണം ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ?
1161.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര താലൂക്ക് ഓഫീസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് കെട്ടിട വിഭാഗം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
നിർമ്മാണം എത്രയും വേഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
താലൂക്ക് ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് വാടക നിശ്ചയിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1162.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഏതൊക്കെ പ്രവൃത്തികൾ ആണ് പൂർത്തീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
നിർമ്മാണ പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കുമെന്ന് വിശദമാക്കാമോ?
1163.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാണ്ടിക്കാട് റസ്റ്റ്ഹൗസിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
മഞ്ചേരിയിൽ സർക്കാർ നഴ്സിംഗ് കോളേജ് കെട്ടിട നിർമ്മാണത്തിന് 2017-ൽ 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും പ്രസ്തുത പ്രവൃത്തി ടെണ്ടർ ചെയ്യാത്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ടെണ്ടർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
മഞ്ചേരി ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
മഞ്ചേരിയിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഇ )
മഞ്ചേരി ഗവ:പോളിടെക്‌നിക് കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിട നിർമ്മാണത്തിന് ഡി.പി.ആർ. സമർപ്പിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ; നിർമ്മാണത്തിന് ഫണ്ട്‌ അനുവദിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1164.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരാമത്ത് പ്രവൃത്തികളുടെ നോമെന്‍ക്ലാച്ചര്‍ മാറ്റത്തിന് അനുമതി ലഭ്യമാക്കുന്നതിന് ധാരാളം സമയം എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതു പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
അടങ്കല്‍ തുകയില്‍ അധികരിക്കാതെയുള്ള ഇത്തരം മാറ്റങ്ങൾക്ക് അതിവേഗം തീര്‍പ്പ് കല്പിക്കുന്നതിന് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഉണ്ടോ; കുറ്റ്യാടി മണ്ഡലത്തിലെ ഏതൊക്കെ പ്രവൃത്തികളാണ് നോമെന്‍ക്ലാച്ചര്‍ മാറ്റത്തിന് നടപടികള്‍ സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ചീഫ് എഞ്ചിനീയര്‍, ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍, പി.ഡബ്ല്യു.ഡി. സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി വഴി പ്രസ്തുത പ്രവൃത്തികളുടെ അംഗീകാരം നൽകുന്നതിന് ഉദ്ദേശമുണ്ടോ എന്നറിയിക്കാമോ?
1165.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ തൂണേരി-ചെക്ക്യാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെടിലക്കടവ് പാലം നിര്‍മ്മാണത്തിലെ കരാറുകാരന്റെ അനാസ്ഥ കാരണം കരാറുകാരനെ ഒഴിവാക്കുന്ന കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
കരാറുകാരനെ ഒഴിവാക്കി ടെണ്ടറില്‍ രണ്ടാം സ്ഥാനത്ത് വന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് പ്രസ്തുത പ്രവൃത്തി നല്‍കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
1166.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയിൽ കോളിച്ചാൽ ചെറുപുഴ റീച്ചിന്റെ പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത പാതയിൽ ഇനിയും പ്രവൃത്തി പൂർത്തീകരിക്കാനുള്ള ഭാഗങ്ങൾ ഏതൊക്കെയാണെന്നും ആയതിനുള്ള കാലതാമസത്തിന് കാരണങ്ങൾ എന്തൊക്കെ എന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത റീച്ചിൽ പ്രവൃത്തിക്ക്‌ റിവൈസ്ഡ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ഡി )
റിവൈസ്ഡ് എസ്റ്റിമേറ്റിനുള്ള അംഗീകാരത്തിന് കാലതാമസം ഒഴിവാക്കി അംഗീകാരം നൽകി പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ?
1167.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ താലൂക്ക് ആശുപത്രി കെട്ടിടനിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ആര്‍ക്കിടെക്ചറല്‍ ഡ്രോയിംഗ്, സ്ട്രക്ചറല്‍ ഡിസൈന്‍ എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
( ഡി )
ആശുപത്രി കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1168.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് നിര്‍മ്മാണ വേളയില്‍ വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തത് മൂലം അപകടങ്ങള്‍ സംഭവിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
അപകടത്തില്‍പ്പെട്ടവര്‍ക്ക് യഥാസമയം അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1169.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട ടൗൺ വികസനത്തിന്റെ രണ്ടും, മൂന്നും ഘട്ടത്തിനായുള്ള ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ആയത് ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
കൂളിമാട് പാലത്തിന്റെ തകർച്ച
1170.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നതുമായി ബന്ധപ്പെട്ട് ഏതെല്ലാം അന്വേഷണങ്ങളാണ് നടന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചോ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ഇതിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ഡി )
പാലത്തിന് മറ്റ് ബലക്ഷയമുണ്ടോ എന്ന് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരെ കൊണ്ട് പരിശോധന നടത്തുമോ എന്ന് വ്യക്തമാക്കുമോ?
1171.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ആയുർവേദ ആശുപത്രിക്ക് ബഡ്ജറ്റിൽ അനുവദിച്ച 5 കോടിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് കെട്ടിട വിഭാഗം സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
നിർമ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ വിശദമാക്കുമോ; തടസ്സങ്ങൾ ഒഴിവാക്കി അടിയന്തരമായി നിർമ്മാണം ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ?
1172.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ നിരത്തുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിർമ്മാണ പ്രവൃത്തികള്‍ ഏതൊക്കെയാണ് നടന്ന് വരുന്നത്; ഓരോന്നിന്റെയും നിലവിലെ സ്ഥിതി അറിയിക്കുമോ; ഇവയിൽ ഇനിയും ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും പ്രവൃത്തി ആരംഭിക്കുന്നതിന് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതും എന്നാല്‍ നാളിതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലാത്തതുമായ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതൊക്കെയാണെന്നാണ് വിലയിരുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ; പ്രവൃത്തികളുടെ മുന്‍ഗണനാക്രമത്തിലുള്ള പട്ടിക ലഭ്യമാക്കുമോ?
1173.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈവശ ഭൂമിയുടെ അതിർത്തികളിലൂടെ പൊതുമരാമത്ത് റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സി. ലഭിക്കാത്തതുമൂലം അപേക്ഷകർക്ക് പട്ടയം ലഭിക്കാത്തത് സംബന്ധിച്ച വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അപ്രകാരം പൊതുമരാമത്ത് റോഡ് അതിർത്തിയായി വരുന്ന പ്രദേശങ്ങളിലെ അപേക്ഷകർക്ക് വകുപ്പിന്റെ എൻ.ഒ.സി. ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1174.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാപ്പിനിശ്ശേരി കൈത്തറി മ്യൂസിയം പദ്ധതിയുടെ പ്രവൃത്തി പുരോഗതി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് തടസങ്ങള്‍ ഉണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
കൂളിമാട് പാലം
1175.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂളിമാട് പാലം തകർന്നു വീണത് സംബന്ധിച്ച് പി.ഡബ്ല്യു.ഡി. നടത്തിയ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്; പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഇതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്?
1176.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിനെ കൂടുതല്‍ ജനകീയമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത് പ്രവൃത്തികളിലെ അപാകതകള്‍ പൊതുജനങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയും വിധം ജനകീയ ഇടപെടലുകള്‍ക്ക് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
ക്ലിഫ്ഹൗസിൽ നിർമ്മാണ പ്രവൃത്തികൾ
1177.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ക്ലിഫ്ഹൗസിൽ ഏതൊക്കെ നിർമ്മാണ പ്രവൃത്തികൾ ആണ് പൊതുമരാമത്ത് വകുപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മുഖേന നടപ്പാക്കിയിട്ടുള്ളത്; ഓരോ പ്രവൃത്തിയുടെയും അടങ്കൽ തുക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1178.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമീപകാലത്ത് പണി പൂർത്തീകരിച്ച പത്തനാപുരം തലവൂർ ആയുർവേദ ആശുപത്രിയുടെ സീലിംഗ് തകർന്നുവീണതിനു പിന്നിലെ ക്രമക്കേട് സംബന്ധിച്ച് പി.ഡബ്ല്യു.ഡി. അന്വേഷണം നടത്തിയിട്ടുണ്ടോ; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഏത് ഏജൻസി ആണ് പ്രസ്തുത പ്രവൃത്തി നടപ്പാക്കിയത്; വിശദാംശം നൽകുമോ?
1179.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് ധനസഹായം ലഭ്യമാക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ നിന്നും പുതുതായി സമര്‍പ്പിക്കപ്പെട്ട പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അവയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ?
1180.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂര്‍ വില്ല്യാപ്പള്ളി ഐ.ടി.ഐ. കെട്ടിടങ്ങളുടെ ഇലക്ട്രിക്കല്‍ എസ്റ്റിമേറ്റിനു സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
സിവില്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പൂര്‍ത്തിയായതിനുശേഷം ഇലക്ട്രിക്കല്‍ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ;
( സി )
മണിയൂര്‍ വില്ല്യാപ്പള്ളി ഐ.ടി.ഐ. കെട്ടിടങ്ങള്‍ എന്നാണ് ടെണ്ടര്‍ ചെയ്യുന്നത് എന്നറിയിക്കാമോ?
1181.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് പൊളിച്ചു മാറ്റിയ പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറക്കാണി ഹൈസ്കൂളിന്റെ ചുറ്റുമതില്‍ കെട്ടി നല്‍കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്കൂളിന്റെ സുരക്ഷ പരിഗണിച്ച് ആയത് അടിയന്തരമായി പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?
1182.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഏറ്റെടുത്ത് നടത്തി വരുന്ന പദ്ധതികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
ഓരോ പ്രവർത്തികൾക്കും അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ?
1183.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇടുക്കി ജില്ലയിലെ ബൈസണ്‍വാലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനു കാലതാമസം എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( ബി )
രണ്ടു നിലകൾ മാത്രമുള്ള കെട്ടിടങ്ങളുടെ ആർക്കിടെക്ച്ചറല്‍ ‍ഡ്രോയിംഗ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കൂളിന്റെ കെട്ടിട നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1184.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യാമ്പലം ബീച്ച് വാക് വേ രണ്ടാം ഘട്ടം പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രവൃത്തിക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; ആയത് അറിയിക്കാമോ?
1185.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ചെറുന്നിയൂര്‍ ഗവ.ഹെെസ്ക്കൂളില്‍ നബാര്‍ഡ് ഫണ്ട് ഉപയാേഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ കരാറുകാരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പ്രവൃത്തി റീടെന്റര്‍ ചെയ്യുന്ന നടപടി ഏത് ഘട്ടത്തിലാണ് വിശദമാക്കുമാേ;
( ബി )
റീ ടെന്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമാേ?
1186.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ മിനി സിവില്‍ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു: മന്ത്രി ചീഫ് എഞ്ചിനീയര്‍ക്ക് അയച്ച കത്തിന്മേലുള്ള തുടര്‍നടപടി ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1187.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൈലൻറ് വാലി , അട്ടപ്പാടി ഉൾപ്പെടെയുള്ള മേഖലകളിലെ ടൂറിസം വികസന സാധ്യത കണക്കിലെടുത്ത് മണ്ണാർക്കാട് പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ്, അഗളി റ്റി.ബി. എന്നിവ നവീകരിച്ച് ഭക്ഷണ സൗകര്യം ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകുമോ ?
1188.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തിലെ വളയംകുളം റെസ്റ്റ് ഹൗസില്‍ ടേക്ക് എ ബ്രേക്ക് സംവിധാനം ഒരുക്കുന്നതിനോടൊപ്പം ഒരു മിനി കഫറ്റീരിയ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മണ്ഡലത്തിലെ പ്രധാന ട്രാഫിക് ചെക്ക് പോയിന്റായ ചന്തപ്പടിയില്‍ ട്രാഫിക് സര്‍വ്വേ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇവിടെ ബൈപാസ് നിര്‍മ്മിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
1189.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂര്‍ -വടപുറം റോഡ് ബി.എം &ബി.സി നിലവാരത്തില്‍ നിർമ്മിച്ചു പുനരുദ്ധാരണം നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ പുനരുദ്ധാരണത്തിനായി തുക വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
1190.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പി.ഡബ്ല്യു.ഡി. വകുപ്പ് മുഖേന എത്ര റോഡുകളുടെ നവീകരണത്തിനായി ഭരണാനുമതി നൽകിയെന്നും ആയതിനായി എത്ര തുക അനുവദിച്ചെന്നും ആയതില്‍ എത്ര പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നുമുള്ള വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
ഏറനാട് മണ്ഡലത്തിൽ ഇക്കാലയളവില്‍ പി.ഡബ്ല്യു.ഡി. മുഖേനയുള്ള പ്രവൃത്തികൾ ഏതെല്ലാമാണെന്നും ആയതിനായി എത്ര രൂപ അനുവദിച്ചെന്നും പ്രസ്തുത പ്രവർത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എം.ഡി.ആർ. നിലവാരത്തിലുള്ള പഞ്ചായത്ത് റോഡുകൾ പി.ഡബ്ല്യു.ഡി. ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം ജില്ലകളിലെ ഏതെല്ലാം റോഡുകളാണ് ഇത്തരത്തിൽ പി.ഡബ്ല്യു.ഡി. ഏറ്റെടുത്തിട്ടുള്ളതെന്ന് റോഡുകളുടെ പേരുള്‍പ്പെടെയുള്ള വിശദാംശം നൽകുമോ?
1191.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിലെ ചൊവ്വ അണ്ടർ പാസ്, സിറ്റി റോഡ്, ഫ്ലൈ ഓവർ എന്നിവയുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
1192.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി. റോഡിന് സമാന്തരമായി തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ ഗ്രീന്‍ഫീല്‍ഡ് ഇടനാഴി നാലുവരിപ്പാത പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്തിമ അലൈന്‍മെന്റും ഡി.പി.ആർ. ഉം തയ്യാറാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത പാതയുടെ കൃത്യമായ ദിശ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുതപാത കോതമംഗലം താലൂക്കില്‍ക്കൂടി എത്ര കിലോമീറ്റര്‍ ദൂരമാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പാത കടന്നുപോകുന്ന കോതമംഗലം താലൂക്കിലെ വില്ലേജുകളും വിവിധ പ്രദേശങ്ങളും ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇതിന്റെ അലൈന്‍മെന്റ് പകര്‍പ്പ് ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത പാതയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ജി )
പ്രസ്തുത പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1193.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റിക്ക് മുഖേന നടപ്പാക്കുന്ന കരമന-വെള്ളറട റോഡിന്റെ നവീകരണത്തിനായുള്ള നടപടിക്രമങ്ങളും ഭൂമി ഏറ്റെടുക്കല്‍ നടപടികളും എന്തായെന്ന് വിശദമാക്കാമോ; പ്രസ്തുത റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായുള്ള ഡി.പി.ആർ. തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; ആയതിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1194.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹെെവേയുടെ എടപ്പറമ്പ-കോളിച്ചാല്‍ ഭാഗം എത്ര കിലോമീറ്ററാണ് വനത്തിലൂടെ കടന്നുപോകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
വനത്തിലൂടെ കടന്നുപോകുന്ന ഭാഗം അഭിവൃദ്ധിപ്പെടുത്തുന്നതിന് വനംവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നാണ് ആരംഭിച്ചതെന്നും എത്രത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്നും വിശദമാക്കാമോ;
( ഡി )
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വനംവകുപ്പിന്റെ അനുമതി കിട്ടാത്ത സാഹചര്യത്തില്‍ ആയത് പരിഹരിക്കുന്നതിന് പി.ഡബ്ല്യൂ.ഡി., റവന്യൂ, വനം എന്നീ വകുപ്പുകളുടെ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1195.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഇനിയും എത്ര കിലോമീറ്റര്‍ റോഡുകള്‍ നവീകരിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയിലെ അവസാന റീച്ചായ ചെറുപുഴ വരെയുള്ള പാത നവീകരിക്കാന്‍ ടെന്റര്‍ എടുത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കാമോ?
1196.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാത വികസനത്തിന് കെ.എസ്.ടി.പി. എന്തെങ്കിലും പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പാക്കേജിന് അനുമതി ലഭിച്ചിട്ട് എത്ര വര്‍ഷമായിയെന്നും പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്ത് കരാറുകാരന് നല്‍കിയിട്ടുണ്ടോയെന്നും വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഇല്ലെങ്കില്‍ ഇതിനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
34 കിലോമീറ്റര്‍ ദെെര്‍ഘ്യമുള്ള ഈ അന്തര്‍സംസ്ഥാനപാത വീതി കൂട്ടി അഭിവൃദ്ധിപ്പെടുത്തുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1197.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ ഏതൊക്കെ റോഡുകൾ ആണ് ക്ലസ്റ്റര്‍ 2 മെയിന്റനന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത റോഡ് അറ്റകുറ്റ പണികൾ അടിയന്തരമായി നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെ വിവരങ്ങളും പ്രവൃത്തിയുടെ കാലാവധി സംബന്ധിച്ച വിവരങ്ങളും അറിയിക്കാമോ?
1198.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ല്യാപ്പള്ളി ആയഞ്ചേരി റോഡ് നിർമ്മാണ പ്രവൃത്തിക്ക് എന്നാണ് ഭരണാനുമതി ലഭിച്ചതെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി ഭാഗികമായി പൂര്‍ത്തീകരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
റോഡിന്റെ നിര്‍മ്മാണത്തിനായി എസ്റ്റിമേറ്റില്‍ വിഭാവനം ചെയ്തിട്ടുള്ള ചെയിനേജ് ഏതൊക്കെ എന്നറിയിക്കാമോ; വെള്ളക്കെട്ട് കാരണമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള ഘടകങ്ങള്‍ പ്രസ്തുത പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയിക്കാമോ?
1199.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിൽ കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ച അമരവിള-കാരക്കോണം, ചൂണ്ടിക്കൽ -ശൂരവക്കാണി, കീഴാറൂർ - പശുവണ്ണറ - തെള്ളുക്കുഴി റിംഗ് റോഡ്, കുടുവീട്ടുകടവ് പാലം എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; പ്രസ്തുത പദ്ധതികൾ ആരംഭിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കാമോ; ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രസ്തുത പദ്ധതികൾ എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്നുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
അമരവിള ഒറ്റശേഖരമംഗലം റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതി എന്നത്തേക്ക് പുനരാരംഭിക്കാൻ കഴിയുമെന്നുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
മലയോര ഹൈവേ കുടപ്പനമൂട് കള്ളിക്കാട് റീച്ചിലെ കുടപ്പനമൂട് മുതൽ വാഴിച്ചൽ വരെയുള്ള ഭാഗത്തെ അലൈൻമെന്റ് ഭേദഗതി വരുത്തി പ്രവൃത്തി പൂർത്തീകരിക്കുന്നതിനായി സമർപ്പിച്ചിരുന്ന ഡീവിയേഷൻ നിർദ്ദേശത്തിന്മേൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതിയും ഫയൽ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ഡി )
നിർദ്ദിഷ്ട മലയോര ഹൈവേയുടെ തുടർച്ച നഷ്ടപ്പെടാതെ പ്രസ്തുത ഡീവിയേഷൻ നിർദ്ദേശം അംഗീകരിച്ച് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
1200.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ കുന്ദമംഗലം മണ്ഡലത്തില്‍ നിന്ന് ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രളയത്തില്‍ തകര്‍ന്ന മെഡിക്കല്‍ കോളേജ് മാവൂര്‍ കൂളിമാട് റോഡ് പ്രവർത്തനം പ്രസ്തുത പദ്ധതിയില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
1201.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ ഏതൊക്കെ പ്രദേശങ്ങളിലൂടെയാണ് മലയോര ഹൈവേ കടന്ന് പോകുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1202.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്‍മ മൂലം പണിപൂര്‍ത്തിയാക്കിയ പൊതുമരാമത്ത് റോഡുകള്‍ പണി പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ ആവശ്യങ്ങള്‍ക്കായി വെട്ടിപ്പൊളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുവാനും സമയബന്ധിതമായി റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി സഞ്ചാരയോഗ്യമാക്കുവാനും എന്തൊക്കെ അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
പൂര്‍ത്തിയാക്കിയ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവര്‍ഷം ശരാശരി എത്ര കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ഇത്തരത്തിലുണ്ടാകുന്ന നഷ്ടം 2022 മുതല്‍ ഇല്ലായ്മ ചെയ്യുവാന്‍ സാധിക്കുമോയെന്നും വ്യക്തമാക്കുമോ?
1203.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; ഭരണാനുമതി ഉത്തരവുകള്‍, അനുവദിച്ച തുക, വര്‍ഷം, കരാറുകാരുടെ വിവരങ്ങള്‍, ചെലവഴിച്ച തുക, ചെലവഴിച്ച ഇനം, നിർമ്മാണത്തിലെ തടസ്സങ്ങള്‍, അവലോകനയോഗങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
2022 - 23 ലേക്കുള്ള വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II, വാല്യം I ഭരണാനുമതിയുള്ള മരാമത്തുപണികള്‍, പേജ് നമ്പര്‍ 290, ക്രമ നമ്പര്‍ 25 ആയി നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് എത്ര രൂപയാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നതെന്നും ഏതെല്ലാം ഇനങ്ങളിലാണ് മേല്‍ തുക ചെലവഴിക്കാനാവുകയെന്നും അറിയിക്കാമോ;
( സി )
നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നാളിതുവരെ എത്ര തുകയാണ് നഷ്ടപരിഹാരത്തുകയായി നല്‍കിയിട്ടുള്ളതെന്നും എത്ര കിലോമീറ്റർ ദൂരത്തിലുള്ള സ്ഥലമാണ് ഈ തുക ഉപയോഗിച്ച് ഏറ്റെടുത്തതെന്നും അറിയിക്കാമോ; നിലമ്പൂര്‍ ബൈപ്പാസ് ആകെ എത്ര കിലോമീറ്റർ ദൂരമാണ് ഉള്ളതെന്നും ഇനിയും എത്ര കിലോമീറ്റർ ദൂരം നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനുണ്ടെന്നും ആയതിന് ഏകദേശം എത്ര തുക വേണ്ടി വരുമെന്നും അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ ബൈപ്പാസിനു വേണ്ടി ഭൂമി വിട്ടുനല്‍കേണ്ടവര്‍ക്ക് ലഭ്യമാക്കേണ്ട നഷ്ടപരിഹാരത്തുക 2013 - ല്‍ കണക്കാക്കിയിരുന്നത് എത്രയെന്നും കാലവിളംബം നേരിട്ടതിനാല്‍ ഇപ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക എത്രയെന്നും വ്യക്തമാക്കാമോ; ഓരോ വര്‍ഷവും ഈ ഇനത്തില്‍ കണക്കാക്കുന്ന വര്‍ദ്ധനവ് എത്രയെന്നും തുക വര്‍ദ്ധിച്ചതിന്റെ കാരണവും വിശദമാക്കാമോ?
1204.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കറുകച്ചാല്‍ - മണിമല റോഡ് ബി. എം. ബി. സി. നിലവാരത്തില്‍ പൂര്‍ത്തിയാക്കിയിട്ട് ഇപ്പോള്‍ എത്ര വര്‍ഷമായെന്ന് വ്യക്തമാക്കാമോ;
( ബി )
ബി. എം. ബി. സി. റോഡുകള്‍ പൊതുമരാമത്ത് മാനദണ്ഡപ്രകാരം ബി.സി. ഓവര്‍ലേ ചെയ്യേണ്ടത് എത്ര സമയപരിധിക്കുള്ളില്‍ ആണെന്ന് വ്യക്തമാക്കാമോ;
( സി )
കറുകച്ചാല്‍ - മണിമല റോഡ് അടിയന്തരമായി ബി.സി. ഓവര്‍ലേ ചെയ്യുന്നതിന് ഭരണാനുമതി ലഭ്യമാക്കുമോ?
1205.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന പൂര്‍ത്തിയാക്കാന്‍ ഭരണാനുമതി ലഭിച്ച കാഞ്ഞിരപ്പള്ളി- മണിമല-കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്‌; വിശദമാക്കാമോ;
( ബി )
പദ്ധതി പൂര്‍ത്തിയാക്കുന്നതിന് പുറമ്പോക്ക് കണ്ടെത്തി ബാക്കിയുള്ള ഭൂമി സൗജന്യമായി കണ്ടെത്തുന്നതിനുള്ള നടപടികള്‍ നിലവിൽ ഏത് അവസ്ഥയിലാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
1206.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; ഓരോ റീച്ചിന്റെ പേരും അവയുടെ നിര്‍മ്മാണ പുരോഗതിയും സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
പുളിയന്‍മല-മൈലാടുംപാറ റീച്ചിനായി എത്ര രൂപയുടെ ഫണ്ടാണ് അനുവദിച്ചിരിക്കുന്നത്; പ്രസ്തുത റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്തത് എന്തുകൊണ്ടാണ്; വിശദമാക്കാമോ;
( സി )
ആകെ എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് ഇടുക്കി ജില്ലയില്‍ മലയോര ഹൈവേ കടന്നുപോകുന്നത്; വിശദാംശം നല്‍കാമോ?
1207.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി. എസ്‌. ആർ. ഫണ്ട് പ്രയോജനപ്പെടുത്തി 2020 മുതല്‍ കേരളത്തിലെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിൽ അനുവദിച്ചിട്ടുള്ള മരാമത്ത് പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ആകെ എത്ര പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്; എത്ര കിലോമീറ്റര്‍ റോഡുകള്‍ക്കാണ് നിര്‍മ്മാണ അനുമതി ലഭിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;
( സി )
ഇടുക്കി ലോക് സഭാ മണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളില്‍ 2020 ന് ശേഷം സി. എസ്‌. ആർ. ഫണ്ട് പ്രയോജനപ്പെടുത്തി അനുവദിച്ച റോഡുകളുടെ പേര് വിവരങ്ങള്‍, ദൂരം, അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം നല്‍കാമോ?
1208.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിര്‍മ്മാണത്തിന് ആവശ്യമായ എത്ര ഭൂമി കൈമാറി ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ആവശ്യമായ സാങ്കേതിക അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പദ്ധതി എന്നത്തേക്ക് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; നടപടികള്‍ ത്വരിതപ്പെടുത്തി എത്രയും വേഗം നിര്‍മ്മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കാമോ?
1209.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( ബി )
കുട്ടനാട്ടിലെ റോഡുപണികള്‍ തടസ്സപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( സി )
നിലവില്‍ നവീകരണം നടന്നുകൊണ്ടിരിക്കുന്ന കുട്ടനാട്ടിലെ റോഡുകളുടെ സ്ഥിതി എന്തെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ?
1210.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്തെ ശംഖുമുഖം റോഡിൽ കുഴികൾ രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ശംഖുമുഖം റോഡിനടിയിൽ കല്ലുകൾ ഇട്ട് ഉറപ്പിക്കുന്നതിന് പകരം ചെളിനിറച്ചതാണ് കുഴികൾ രൂപപ്പെടാനുണ്ടായ കാരണം എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ ;
( സി )
പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ഡി )
ആക്സിലറേറ്റ് പി. ഡബ്ല്യൂ. ഡി. യുടെ ഭാഗമായി പ്രസ്തുത പദ്ധതിയുടെ മേൽനോട്ടം വകുപ്പ് നടത്തിയിരുന്നോ; ഇതിന്റെ വിശദാംശങ്ങൾ നൽകാമോ;
( ഇ )
മന്ത്രിയുടെ ഓഫീസ്‌ നേരിട്ട് മേൽനോട്ടം വഹിച്ചതായി പറയുന്ന പദ്ധതിയിൽ ക്രമക്കേട് നടന്നു എന്ന ആരോപണം ഗൗരവത്തോടെ കാണുന്നുണ്ടോ?
1211.
ശ്രീ എം വിൻസെൻറ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്തെ ശംഖുമുഖം റോഡ് പണി പൂർത്തിയാക്കി മൂന്ന് മാസം ആയപ്പോൾ തന്നെ തകർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിൽ പണി പൂർത്തീകരിച്ച് മൂന്ന് മാസത്തിനകം കുഴികൾ രൂപപ്പെടുകയും റോഡ് സഞ്ചാരയോഗ്യമല്ലാതാവുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കുഴികൾ രൂപപ്പെട്ടതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ വ്യാപക ക്രമക്കേട് നടന്നു എന്ന പരാതി അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
1212.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ കല്ലടക്ക - ചെർക്കള റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി എപ്പോഴാണ് ടെണ്ടർ ചെയ്തതെന്നും നിലവിൽ പ്രസ്തുത പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ എത്ര കിലോമീറ്റർ ദൂരം അഭിവൃദ്ധിപ്പെടുത്താനുള്ള പ്രവൃത്തിയാണ് ടെണ്ടർ ചെയ്തതെന്നും ഭരണാനുമതിയും സാങ്കേതികാനുമതിയും എത്ര രൂപയുടേതാണെന്നും വ്യക്തമാക്കാമോ;
( സി )
ആയതിൽ ഇതുവരെ ചെയ്ത പ്രവൃത്തികൾ ഏതൊക്കെയാണെന്നും അതിനാവശ്യമായി വന്ന തുക എത്രയാണെന്നും പ്രസ്തുത തുക കരാറുകാരന് നൽകിയോ എന്നും വ്യക്തമാക്കാമോ;
( ഡി )
ആയതിൽ ഇനി ഏതെല്ലാം പ്രവൃത്തികളാണ് ബാക്കിയുള്ളതെന്നും അവ എപ്പോൾ പൂർത്തീകരിക്കുമെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തി കരാറുകാരനെ ഏൽപ്പിച്ചത് ഏത് വർഷത്തിലാണെന്നും ആദ്യം 7 മീറ്റർ വീതി ഉണ്ടായിരുന്നത് 9 മീറ്ററാക്കി മാറ്റിയതാണോ എന്നും വ്യക്തമാക്കാമോ; എങ്കിൽ മാറ്റാനുള്ള കാരണമെന്തായിരുന്നു എന്ന് വിശദമാക്കാമോ;
( എഫ് )
വീതിയിൽ മാറ്റം വന്നപ്പോൾ റിവൈസ്ഡ് എസ്റ്റിമേറ്റിന്റെ അനിവാര്യത ഉണ്ടായിരുന്നോ; എങ്കിൽ ആർ.ഇ. അനുവദിച്ചോ; വ്യക്തമാക്കാമോ?
1213.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ നിർദ്ദിഷ്ട പതിനാറുങ്ങൽ കക്കാട് ബൈപ്പാസ് റോഡ് നിർമ്മാണ നടപടികൾ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഇൻവെസ്റ്റിഗേഷൻ പൂർത്തീകരിക്കുന്നതിനാവശ്യമായ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ചതും, ഇനി പൂർത്തീകരിക്കാനുള്ളതുമായ നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1214.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍-എറണാകുളം ദേശീയപാതയിലെ ചാലക്കുടി അടിപ്പാതയുടെ നിര്‍മ്മാണത്തില്‍ പുരോഗതിയില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിർമ്മാണ പുരോഗതിയില്ലാത്തതിന്റെ പേരില്‍ കണ്‍സ്ട്രക്ഷണര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ചാലക്കുടി അടിപ്പാതയുടെ നിര്‍മ്മാണം നിലവില്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പ്രസ്തുത നിർമ്മാണം സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമോ എന്ന് വ്യക്തമാക്കാമോ?
1215.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരിക്കൂര്‍ മണ്ഡലത്തിലെ ഏതൊക്കെ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
1216.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി അനുമതി ലഭ്യമായ കണ്ണാടി-പന്നിക്കോട് റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1217.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം നിയോജകമണ്ഡലത്തിലെ തമ്മനം പുല്ലേപ്പടി റോഡിന്റെ നിർമ്മാണ പുരോഗതി ഏതുവരെ ആയി എന്ന് വിശദമാക്കുമോ; റോഡിന്റെ അലൈൻമെന്റിന് അന്തിമരൂപം ആയിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി, ഏറ്റെടുത്ത ഭൂമിയുടെ അളവ്, ഇനി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ അളവ്; സൗജന്യമായി ലഭിച്ച ഭൂമിയുടെ അളവ് എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ഏറ്റെടുത്ത ഭൂമി വകുപ്പിന് കൈമാറിക്കിട്ടിയിട്ടുണ്ടോയെന്ന് അറിയിക്കുമോ?
1218.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് ഫ്ലൈഓവർ നിർമ്മിക്കുന്നതിനുള്ള നടപടികൾ ഏതു ഘട്ടത്തിൽ ആണെന്ന് പറയാമോ;
( ബി )
പ്രസ്‌തുത ഫ്ലൈഓവർ നിര്‍മ്മിക്കുന്നതിന് വേഗത്തിൽ അംഗീകാരം നൽകുന്നതിന് നടപടി സ്വീകരിക്കാമോ?
1219.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ - കല്ല്യാശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏഴിലോട് - റെയില്‍വേ സ്റ്റേഷന്‍ പുതിയ പുഴക്കര - പുന്നാക്കടവ് റോഡ് നിർമ്മാണ പ്രവൃത്തി പൂര്‍ത്തിയാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിർമ്മാണം പൂര്‍ത്തിയാക്കാൻ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1220.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് പഞ്ചായത്തിലെ നിർമ്മാണം പൂർത്തിയായ മാഞ്ചേരിക്കുഴി പാലത്തിന് അനുബന്ധമുള്ള മോറക്കാല-താളിക്കല്ല് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡ് ഏറ്റെടുത്ത് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
പി.ഡബ്ല്യു.ഡി റോഡുകളുടെ ശോച്യാവസ്ഥ
1221.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ഡബ്ല്യു.ഡി റോഡുകളുടെ ശോച്യാവസ്ഥ ഗൗരവമായി കാണുന്നുണ്ടോ; വിശദാംശം നൽകുമോ; തകർന്നുകിടക്കുന്ന പി.ഡബ്ല്യു.ഡി റോഡുകളുടെ ലിസ്റ്റ് ജില്ലതിരിച്ച് ലഭ്യമാക്കുമോ?
1222.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരപാത രണ്ടാം ഘട്ട നിര്‍മ്മാണ പദ്ധതിയുടെ നടപടികള്‍ ഏത് വരെയായി എന്നു വിശദമാക്കാമോ;
( ബി )
മാവൂര്‍ റോഡിലെ വെളളക്കെട്ട് പരിഹരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ?
1223.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമീപകാലത്ത് പണിപൂർത്തീകരിച്ച്‌ സഞ്ചാരയോഗ്യമാക്കിയ ശംഖുമുഖം റോഡ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തകർന്നു സഞ്ചാരയോഗ്യമല്ലാതെ ആയിത്തീർന്നതിന് പിന്നിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ഈ വിഷയത്തിൽ ഏതൊക്കെ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; റോഡ് നിർമ്മാണ പ്രവൃത്തിയുടെ അടങ്കൽ തുക എത്രയായിരുന്നുവെന്ന് അറിയിക്കാമോ ?
1224.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമയബന്ധിതമായി പ്രവൃത്തി നടത്താന്‍ തയ്യാറാകാതിരുന്നതിനാല്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത താഴെ തിരുവമ്പാടി-കുമാരനെല്ലൂര്‍-മണ്ടാംകടവ് റോഡ് ആദ്യറീച്ച് നിർമ്മാണ പ്രവൃത്തി പുനരാരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1225.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി റോഡ് കുഴിക്കുന്നതിനുള്ള അനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കുന്നതിലുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗ്യാരണ്ടീഡ് റോഡുകളുടെ കാര്യത്തില്‍ അനുമതി നല്‍കുന്നതിനുള്ള തടസ്സം നീക്കുന്നതിന് പൊതുമാനദണ്ഡം രൂപീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഗെയില്‍ വാതക പൈപ്പ് ലൈന്‍ ഇടുന്നതിന് നല്‍കുന്ന അനുമതിക്ക് സമാനമായി ജലജീവന്‍ പദ്ധതിയെക്കൂടി പരിഗണിക്കാന്‍ തയ്യാറാവുമോ?
1226.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ മാനന്തവാടി മണ്ഡലത്തില്‍ നടപ്പാക്കുന്ന മലയോര ഹൈവേയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ ടെണ്ടര്‍ എടുത്ത സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് നല്‍കിയിരിക്കുന്ന സമയം എത്രയാണെന്ന് വ്യക്തമാക്കാമോ?
1227.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മാനത്ത് മംഗലം- ഓറോടംപാലം ബൈപ്പാസ് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് ഇതിനോടകം പൂര്‍ത്തീകരിച്ചത് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന തുടര്‍ നടപടികള്‍ വ്യക്തമാക്കുമോ?
1228.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ്സ് വിഭാഗത്തില്‍ പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ 2016 - 2021 കാലയളവില്‍ ഏതെല്ലാം റോഡുകളുടെ പ്രവര്‍ത്തിക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും ഓരോന്നിന്റെയും എസ്റ്റിമേറ്റ് തുക എത്രയായിരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഭരണാനുമതി ലഭ്യമായ ഏതെല്ലാം റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കാമോ; പൂര്‍ത്തിയാക്കാനുള്ള റോഡുകളുടെ നിര്‍മ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
2021-ന് ശേഷം ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ഓരോന്നിന്റെയും എസ്റ്റിമേറ്റ് തുക എത്രയാണെന്നും ഇതിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ?
1229.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി-കണ്ണൂര്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് നാലുവരിപ്പാതയുടെ അന്തിമ അലൈന്‍മെന്റ് അംഗീകരിച്ചിട്ടുണ്ടോ; അലൈന്‍മെന്റിന്റെ വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക കിഫ്ബിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനം ആയിട്ടുണ്ടോ;
( സി )
പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
1230.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
22-12-2018-ലെ 1978/2018/പി. ഡബ്ള്യു. ഡി. ഉത്തരവ് പ്രകാരം അഞ്ചു കോടി രൂപ അനുവദിച്ച മലമ്പുഴ - ആനക്കല്‍ റിംഗ് റോഡിന്റെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
നിശ്ചിത സമയത്തിനകത്ത് സാങ്കേതികാനുമതി ലഭിക്കാതെ പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി റദ്ദാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ച് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും സാങ്കേതികാനുമതി ലഭിക്കാത്തതിന്റെ കാരണം വിശദീകരിക്കാമോ;
( ഡി )
പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കാലതാമസം ഉണ്ടായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ; പ്രൈസ് ഐ. ഡി. -11287/2018 എന്ന നമ്പർ ഫയലിന്റെ നാള്‍വഴി നടപടിക്രമം ലഭ്യമാക്കാമോ?
1231.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ മലയോര ഹൈവേ എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറായോ; എങ്കില്‍ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വെളിപ്പെടുത്താമോ; നിര്‍മ്മാണം എപ്പോള്‍ തുടങ്ങാനാകും എന്ന് വ്യക്തമാക്കാമോ?
1232.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ 2021-ന് ഭരണാനുമതി ലഭിച്ച കാരപ്പൊറ്റ-പുളിക്കപ്പറമ്പ് റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് കാലതാമസം വരാനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1233.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴയ ആലുവ-മൂന്നാര്‍ രാജപാത പുനര്‍നിര്‍മ്മിച്ച് സ‍ഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ആവശ്യത്തിന്‍മേല്‍ സ്വീകരിച്ച തുടര്‍നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ, കോതമംഗലം മുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള ഭാഗം പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണോ; എത്ര കിലോമീറ്റര്‍ ദൂരമാണ് വകുപ്പിന്റെ കീഴില്‍ വരുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനായി വനം വകുപ്പുമായി ചേര്‍ന്ന് ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ്സ് തയ്യാറാക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
1924-ലെ വെള്ളപ്പൊക്കത്തില്‍ കരിന്തിരി മല ഇടി‍ഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിത്തീര്‍ന്ന ശേഷം നാളിതുവരെ പുനര്‍നിര്‍മ്മാണം നടന്നിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ; എന്തുകൊണ്ടാണ് നാളിതുവരെയായി റോഡ് പുനര്‍നിര്‍മ്മിക്കാത്തതെന്ന് വിശദമാക്കാമോ;
( ഇ )
അടിയന്തിരമായി റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ?
1234.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ചൂണ്ടല്‍ പഞ്ചായത്തിലെ ആളൂര്‍ -ചൂണ്ടല്‍ ആശുപത്രി - കൂനംമൂച്ചി റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള അടങ്കല്‍ തുക എത്രയാണെന്ന് അറിയിക്കാമോ; പ്രസ്തുത റോഡിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ മന്ദഗതിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡിന്റെ ഏതെല്ലാം പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ശേഷിച്ച പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ?
1235.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മാണം നടത്തുന്നതിന് അനുമതി ലഭിച്ച കോടാലി-വെള്ളിക്കുളങ്ങര റോഡ്, പുതുക്കാട് - മുപ്ലിയം - കോടാലി റോഡ്, പള്ളിക്കുന്ന് - ചിമ്മിനി ഡാം റോഡ്, മലയോര ഹൈവേ എന്നീ റോഡുകളുടെ നിർമ്മാണം ആരംഭിയ്ക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റോ‍‍ഡുകളുടെ നിർമ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടോ; എങ്കിൽ അവ നീക്കുന്നതിനും നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
1236.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേങ്ങാട് മണ്ഡലത്തില്‍ പ്രകൃതിക്ഷോഭത്തില്‍ നാശം സംഭവിച്ച ഏതെല്ലാം റാേഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ; ഓരാേ റാേഡിന്റെയും നിര്‍മ്മാണം സംബന്ധിച്ച പുരാേഗതി വിവരം ലഭ്യമാക്കാമാേ?
1237.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ മീറ്റ്നയെയും ചേലക്കര മണ്ഡലത്തിലെ കുത്താമ്പുള്ളിയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മീറ്റ്ന കുത്താമ്പുള്ളി തൂക്കുപാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെയില്‍വെ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് റെയില്‍വെയുടെ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1238.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിൽ കായംകുളം- തിരുവല്ല റോഡിൽ കാക്കനാട് ജംഗ്ഷനിൽ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1239.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടത്തിയിരുന്ന മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തടസ്സപ്പെട്ടിരിക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ ഏതെല്ലാം ഘടകങ്ങളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളതെന്നും ഇതിന് എത്ര രൂപ വേണ്ടിവരുമെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഫണ്ടിന്റെ ലഭ്യത സംബന്ധിച്ച പ്രതിസന്ധി എങ്ങനെ പരിഹരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനും പാലത്തിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കുന്നതിനും എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
1240.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേങ്ങാട് മണ്ഡലത്തിലെ എഴുത്താേംപാറ പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമാേ; പ്രസ്തുത പ്രവൃത്തിയ്ക്ക് എന്ന് കരാര്‍ നല്‍കിയെന്നും കരാര്‍ കാലാവധി എന്നുവരെയുണ്ടെന്നുമുള്ള വിവരങ്ങള്‍ വിശദമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ കരാറില്‍ നിന്നും പിന്‍വാങ്ങിയതായി അറിയിച്ചിട്ടുണ്ടാേ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വിവരം ലഭ്യമാക്കാമാേ;
( സി )
പ്രസ്തുത പ്രവൃത്തി റീ ടെണ്ടര്‍ ചെയ്യുന്നതിനും ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കുമാേ?
കൂളിമാട് പാലം
1241.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂളിമാട് പാലം പ്രവൃത്തി നടന്നുകൊണ്ടിരിക്കുമ്പോള്‍ തകര്‍ന്ന സംഭവത്തെക്കുറിച്ച് ഏതൊക്കെ രീതിയിലുള്ള അന്വേഷണമാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പാലം തകര്‍ന്നത് സംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പാലം തകര്‍ന്ന സംഭവത്തില്‍ ഉണ്ടായ സാമ്പത്തിക നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നഷ്ടം എങ്ങനെയാണ് ഈടാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടയില്‍ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ തകരുന്നത് ഒഴിവാക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1242.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂളിമാട് പാലത്തിന്റെ നിർമ്മാണ കരാർ ഏത് ഏജൻസിക്കാണ് നൽകിയിരുന്നതെന്നും എന്തു തുകയുടെ പ്രവൃത്തിയാണ് അനുവദിച്ച് നൽകിയതെന്നും വ്യക്തമാക്കാമോ;
( ബി )
നിർമ്മാണ കരാർ അനുവദിച്ച് നൽകിയത് സർക്കാർ അക്രെഡിറ്റഡ് ഏജൻസിക്കാണോ; ഇപ്രകാരം മറ്റ് ഏജൻസികൾ മുഖേന പൊതുമരാമത്ത് പ്രവൃത്തികൾ നടത്തുമ്പോൾ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർക്കുള്ള ചുമതലകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
നിർമ്മാണത്തിലിരിക്കുന്ന കൂളിമാട് പാലം തകർന്ന് വീണ സാഹചര്യത്തിൽ പൊതുമരാമത്ത് വിഭാഗം പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും കൃത്യമായി നിർവഹിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിക്കും ചുമതലപ്പെട്ടവർക്കും എതിരെ അന്വേഷണം നടത്താൻ തയ്യാറായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
കൂളിമാട് പാലം നിർമ്മാണത്തിൽ ഗുരുതരവീഴ്ച വരുത്തിയ നിർമ്മാണ ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
1243.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഞാവലിന്‍ കടവ് പാലം നിര്‍മ്മിക്കുന്നതിലേക്കായി ഒറ്റപ്പാലം താലൂക്കിലെ ലക്കിടി പേരൂര്‍ വില്ലേജിലെ നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനുവേണ്ടി പ്രസ്തുത പാലത്തിന്റെ എലിവേറ്റ‍ഡ് സ്ട്രക്ച്ചര്‍ പ്ലാന്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
ആയത് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ എന്ന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിലും ചീഫ് എഞ്ചിനീയര്‍ പൊതുമരാമത്ത് വകുപ്പിലും (പാലങ്ങള്‍) നിലവിലുള്ള ഫയലുകളുടെ നമ്പര്‍ തരംതിരിച്ച് നല്‍കാമോ;
( ഡി )
പ്രസ്തുത പാലത്തിന്റെ ഭരണാനുമതി റീവാലിഡേറ്റ് ചെയ്ത് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് നല്‍കാന്‍ കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കാമോ?
1244.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ എത്ര കിലോമീറ്റര്‍ റോഡാണ് നിലവിലുള്ളത്; ഓരോ റോഡുകളുടെ പേരും അവയുടെ നീളവും എത്രയെന്ന് വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ എത്ര പാലങ്ങളാണ് നിലവിലുള്ളത്; ഓരോ പാലങ്ങളുടെ പേരും അവ നിര്‍മ്മിക്കപ്പെട്ട വര്‍ഷവും സംബന്ധിച്ച വിശദാംശം നല്‍കാമോ?
1245.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന് കീഴിൽ എത്ര പാലങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന് കീഴിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിലവിൽ അംഗീകരിച്ചിട്ടുള്ള പ്രവൃത്തികൾ, നടന്നു വരുന്ന പ്രവൃത്തികൾ എന്നിവ ഏതൊക്കെയെന്നും നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന് കീഴിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ വിശദാംശങ്ങൾ, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെ ലഭ്യമാക്കാമോ?
1246.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി അംഗീകാരം ലഭ്യമായിട്ടുള്ള മുനമ്പം-അഴീക്കോട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചോ; ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കേസ്സുകളുടെ നിലവിലെ സ്ഥിതി വെളിപ്പെടുത്താമോ?
1247.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍-കല്ല്യാശേരി, പയ്യന്നൂര്‍-തൃക്കരിപ്പുര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഓലക്കില്‍കടവ് പാലം, രണ്ടുതെങ്ങ് പാലം എന്നിവയ്ക്ക് ഭരണാനുമതി നല്‍കുന്ന നടപടികള്‍ ഏതുവരെ ആയെന്ന് വിശദമാക്കാമോ;
( ബി )
സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1248.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഊട്ടറ പാലത്തിന്റെയും ഊട്ടറ റെയില്‍വേ മേല്‍പ്പാലത്തിന്റെയും നിർമ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തന പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ നിർമ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1249.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ വടവന്നൂര്‍ പാലം നിര്‍മ്മാണത്തിന്റെ പ്രവൃത്തി പുരോഗതി അറിയിക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1250.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിനു സമീപമുളള കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം നടത്തിയിരു​ന്നോ;
( ബി )
പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഉത്തരവാദികളായവർ​​ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്നു വിശദമാക്കുമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1251.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ മുദിയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേശീയ ഉപരിഗതാഗത പരിപാലന അതോറിറ്റി (എൻ.എച്ച്‌.എ.ഐ.) നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കാമോ;
( ബി )
ഡി.പി.ആര്‍. തയ്യാറാക്കി സാമ്പത്തികാനുമതിക്കായി കിഫ്ബിയില്‍ സമര്‍പ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ച് രണ്ട് സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ടും പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം പൂർത്തിയാക്കുന്നതില്‍ വന്ന കാലതാമസം ഗൗരവമായി കണ്ട് ആവശ്യമായ വകുപ്പ്തല നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ ഡി.പി.ആര്‍. അടക്കമുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ?
1252.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
റോഡിൽ അപകട സൂചനാ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത് എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
നിർമ്മാണ ഘട്ടത്തിലിരിക്കുന്ന പാലങ്ങളിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത സംഭവത്തിൽ പാലം പണി നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ അപകട സൂചനകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നത് അന്വേഷണവിധേയമാക്കിയിട്ടുണ്ടോ;
( ഇ )
പ്രസ്തുത സംഭവത്തിൽ കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1253.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണം എന്നേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിര്‍മ്മാണം മുടങ്ങാനിടയായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലെ തീരുമാന പ്രകാരം തയ്യാറാക്കിയ പുതുക്കിയ പ്രൊപ്പോസലിന്റെയടിസ്ഥാനത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കാത്തതിനാലുണ്ടായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായിരിക്കുന്ന കാലതാമസം എന്തുകൊണ്ടാണെന്ന് വിവരിക്കാമോ; എത്രയും വേഗം ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമോ?
1254.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിലുൾപ്പെട്ട ഒല്ലാൽ റെയിൽവേ ലെവൽക്രോസിൽ മേൽപാലം നിർമ്മിക്കുന്നതിനായുള്ള നടപടികളിൽ കാലതാമസമുണ്ടാകുന്നതിനിടയായ സാഹചര്യങ്ങൾ വിശദമാക്കാമോ ;
( ബി )
പ്രസ്തുത റെയിൽവേ മേൽപാലം നിർമ്മിക്കുന്നതിനായുള്ള നടപടികളിലെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
1255.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിൽ ഉൾപ്പെട്ട എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ മാലിപ്പുറം പാലത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മാലിപ്പുറം പാലം വീതികൂട്ടി പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പാലത്തിന്റെ ശോചനീയാവസ്ഥയും പ്രാധാന്യവും കണക്കിലെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായി ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ; ആയത് സംബന്ധിച്ച് 06.05.2022 തീയതിയിൽ വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ?
1256.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ഫ്ലൈ ഓവർ നിർമ്മാണ പുരോഗതികൾ വിശദീകരിക്കാമോ;
( ബി )
പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. നൽകിയ കത്തിൽ എന്തെല്ലാം തുടർ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ഫ്ലൈ ഓവർ നിർമ്മാണത്തിനായി സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ടോ;
( ഡി )
പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി ബോർഡ് അംഗീകാരം നൽകിയിട്ടുണ്ടോ ;
( ഇ )
ഫ്ലൈ ഓവർ നിർമ്മാണം എന്നേത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1257.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വള്ളിക്കാപ്പറ്റ പാലം, വെള്ളില ചോഴിപാലം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ക്കായി എത്ര തുകയുടെ എസ്റ്റിമേറ്റാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഇ൯വസ്റ്റിഗേഷന്‍ പൂര്‍ത്തിയായിട്ടുണ്ടോ; പാലങ്ങളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിയ്ക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിയ്ക്കുമോ?
1258.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം നഗരത്തിലെ വാതുരുത്തി റെയില്‍വേ മേൽപ്പാലം, വടുതല-പേരണ്ടൂർ മേൽപ്പാലം, ഏലൂർ ചൗക്ക-ചേരാനലൂർ പാലം തുടങ്ങിയവയുടെ നിർമ്മാണ പുരോഗതി വിശദമാക്കുമോ?
1259.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍-ആലുവ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍മ്മാണത്തിലിരിക്കുന്ന വല്ലം കടവ്- പാറപ്പുറം പാലത്തിന്റെ അടിയില്‍ നദിയിലായി 2018 ലെ പ്രളയത്തെ തുടര്‍ന്ന് ഗര്‍ഡറുകളും 20 mm-25 mm കമ്പികളും, ജീവഹാനിയുണ്ടാക്കുന്ന വിധത്തില്‍ വെള്ളത്തിനടിയിലും മുകളിലുമായി ചിതറി മുകളിലേക്ക് കൂര്‍ത്തു നില്‍ക്കുന്ന രീതിയില്‍ കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് നീക്കം ചെയ്യാന്‍ നടപടി സ്വീകരിമോ; വിശദീകരിക്കാമോ?
1260.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം നിയോജകമണ്ഡലത്തിലെ ചേരാനല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന കുറങ്കോട്ട ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രോജക്ട് ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പാലത്തിന്റെ രൂപരേഖ അംഗീകരിച്ചിട്ടുണ്ടോ; പാലത്തിന്റെ പുതിയ അലൈന്മെന്റിനു അംഗീകാരം ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പാലത്തിന്റെ ഡി. പി. ആർ. തയ്യാറായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
1261.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി. എസ് .ആർ. നിരക്കിലെ പരിഷ്കരണം മൂലം നേരത്തെ ഭരണാനുമതി ലഭിച്ച ടെന്‍ഡര്‍ ചെയ്യാത്ത പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കുന്നതില്‍ കാലതാമസം വരുന്നതെന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ വല്ലത്തായിക്കടവ് പാലം നിര്‍മ്മാണം, ചുള്ളിക്കാപറമ്പ്-കവിലട റോഡ് എന്നിവയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1262.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും ഭരണാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രൊപ്പോസലുകളുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ?
1263.
ശ്രീ. പി.വി.അൻവർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ജി സ്റ്റീഫന്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പാതകളും മേജര്‍ റോഡുകളും കുഴികളൊന്നുമില്ലാത്തവയായി പരിപാലിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് പോട്ട്ഹോള്‍ ഫ്രീ റോ‍ഡ് പദ്ധതി നടപ്പാക്കി വരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ എന്തൊക്കെയാണ്; പരിപാലന കാലാവധി കഴിഞ്ഞ മുഴുവന്‍ റോഡുകളും റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനത്തിലേയ്ക്ക് മാറിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
മഴയില്‍ തകരുന്ന റോ‍ഡുകള്‍ 48 മണിക്കൂറിനുള്ളില്‍ നന്നാക്കാന്‍ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടോ; ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം എത്തരത്തിലാണെന്ന് വ്യക്തമാക്കാമോ?
1264.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ മണ്ഡലത്തിൽ രണ്ട്‌ വർഷത്തിനിടയിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചെന്നും പൂർത്തീകരിക്കാത്ത പ്രവൃത്തികളുടെ ഇപ്പോഴത്തെ സ്ഥിതിയും വിശദമാക്കാമോ?
1265.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിൽ കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിലവിലുള്ള സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പൂർത്തീകരണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ഇവ പൂർത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടികളാണ് ഉള്ളത്; ആയത് അടിയന്തരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
1266.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ കിഫ്ബി ധനകാര്യ അനുമതി നല്‍കിയ പാെതുമരാമത്ത് റാേഡുകളുടെ നിര്‍മ്മാണ പുരാേഗതി അറിയിക്കാമാേ; ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമാേ?
1267.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബി ധനകാര്യ അനുമതി നല്‍കിയ പൊതുമരാമത്ത് റോഡുകളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡ് പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
1268.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ച ഇടങ്ങളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിന് നിലവിൽ തടസ്സമുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ദേശീയപാത 66- ൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്ന പ്രദേശങ്ങളിൽ നിർമ്മാണം സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പരാതി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള ഇടപെടലുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാനത്തുടനീളം ഒരേ വേഗതയിൽ പൂർത്തീകരിക്കാനും അതിൻപ്രകാരം പ്രവൃത്തികൾ ഏകോപിപ്പിക്കാനും നടപടി സ്വീകരിക്കുമോ; വിശദീകരിക്കുമോ?
1269.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീൽഡ് ഹൈവേയുടെ പ്രവൃത്തിക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കുന്നതിന് അവസരം നല്‍കിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് നിലവില്‍ എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളത്; പരാതികള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി സംബന്ധിച്ച വിശദവിവരം വ്യക്തമാക്കാമോ?
1270.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പിന്റെ പരിധിയില്‍ വരുന്ന റസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമാേ;
( ബി )
പീപ്പീള്‍സ് ഗ്രീന്‍ റസ്റ്റ് ഹൗസ് പദ്ധതി വഴി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമാേ?
1271.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി എത്ര റസ്റ്റ്ഹൗസുകള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
ഓരോ റസ്റ്റ് ഹൗസിലും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എത്ര മുറികള്‍ ഉണ്ടെന്നും അവ ഓരോന്നിനും ഈടാക്കുന്ന വാടക എത്രയെന്നും അറിയിക്കാമോ;
( സി )
ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയതിനുശേഷം നാളിതുവരെ ലഭിച്ച വരുമാനം എത്രയെന്ന് അറിയിക്കാമോ?
1272.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നീ വിവിധ തസ്തികകളില്‍ നിന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ട എത്ര ഉദ്യോഗസ്ഥരാണ് അവിടെ തുടര്‍ന്നുവരുന്നത് എന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡെപ്യൂട്ടേഷന്‍ നിയമനങ്ങളില്‍ 30/10/2020 ലെ സര്‍ക്കാര്‍ ഉത്തരവ് (സാധാ) നം.886/2020/പൊ.മ.വ. പ്രകാരം ഡെപ്യൂട്ടഷനില്‍ നിയമിക്കപ്പെട്ട 71 എഞ്ചിനീയര്‍മാരില്‍ എത്ര എഞ്ചിനീയര്‍മാര്‍ വിവിധ തസ്തികകളില്‍ കേരള റോ‍ഡ് ഫണ്ട് ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു എന്ന് തസ്തിക തിരിച്ച് വ്യകതമാക്കുമോ;
( സി )
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെട്ട എത്ര എഞ്ചിനീയര്‍മാര്‍ ഡെപ്യൂട്ടഷന്‍ കാലാവധി കഴിഞ്ഞ് പൊതുമരാമത്ത് വകുപ്പില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു എന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
പൊതുമരാമത്ത് വകുപ്പില്‍നിന്ന് 71 എഞ്ചിനീയര്‍മാരെ കേരള റോഡ് ഫണ്ട് ബോര്‍‍ഡില്‍ നിയമിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പില്‍ സൃഷ്ടിക്കപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ 71 താല്ക്കാലിക തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം എത്ര പേര്‍ക്ക് നിയമനം നല്‍കി; എത്രപേര്‍ ഇപ്പോഴും തുടര്‍ന്നുവരുന്നു എന്ന് വ്യക്തമാക്കാമോ ?
1273.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി ഇപ്പോള്‍ പ്രാബല്യത്തിലുള്ളതും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കിയതുമായ നേരിട്ടുള്ള നിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്കാണ് നാളിതുവരെ നിയമനം നല്‍കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിയമനങ്ങള്‍ നടത്തിയ ഒഴിവുകളുടെ സ്വഭാവം റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, ഡെപ്യൂട്ടേഷന്‍ ഒഴിവ്, പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തിക, മരണം എന്നിങ്ങനെ ഇനം തിരിച്ച് ക്രമത്തില്‍ ലഭ്യമാക്കുമോ;
( സി )
പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനം നടത്തുന്നതിനായി നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ?
1274.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി നടപ്പിലാക്കുന്ന മഠത്തും ചാൽ-മുക്കൂട്ടുത്തറ റോഡിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിനായി റീ ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം നേരിടുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
1275.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എത്ര പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മഞ്ചേശ്വരം മണ്ഡലത്തിൽ ഏതൊക്കെ ടൂറിസം പദ്ധതികളാണ് വികസിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുമോ; ടി പദ്ധതികൾ നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
1276.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസ‍ഞ്ചാര രംഗത്ത് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കലാലയങ്ങളെ വിനോദസഞ്ചാര പ്രവൃത്തിയുടെ ഭാഗമാക്കുന്നതിന് വിനോദസഞ്ചാര വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ടൂറിസം ക്ലബ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പദ്ധതികള്‍ നടപ്പാക്കാന്‍ തെര‍ഞ്ഞെടുക്കപ്പെട്ട കലാലയങ്ങളുടെ സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രത്തിന്റെ ചുമതല ടൂറിസം ക്ലബുകള്‍ക്ക് നല്‍കാന്‍ ആലോചിക്കുന്നുണ്ടോ;
( സി )
ടൂറിസം ക്ലബുകള്‍ക്ക് പ്രസ്തുത വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എന്തെല്ലാം ചുമതലകള്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പാര്‍ട്ട്ടൈം ജോലി ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1277.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവി‍ഡിനും പ്രകൃതി ദുരന്തങ്ങൾക്കും ശേഷം വിനോദസഞ്ചാര മേഖലയെ സുസജ്ജമാക്കുന്നതിന് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ മേഖലയില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിനോദ സഞ്ചാര മേഖലയില്‍ ലഭിച്ചിട്ടുള്ള അംഗീകാരങ്ങള്‍ എന്തെല്ലാമാണെന്നും ആയത് ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെയാണ് നേടാന്‍ സാധിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് വെളിപ്പെടുത്താമോ?
1278.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളത്തെ സൈലന്റ് വാലി ഹൗസ് റിസോർട്ട് വിനോദ സഞ്ചാരികൾക്കായി തുറന്നുനൽകാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ആയത് എന്നത്തേക്ക് തുറന്നു നൽകാൻ കഴിയുമെന്ന് അറിയിക്കുമോ?
1279.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1280.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ബേക്കല്‍ കള്‍ച്ചര്‍ സെന്റര്‍ എത്ര കോടി രൂപ ചെലവിലാണ് പണികഴിപ്പിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതിന്റെ പണി പൂര്‍ത്തിയായിട്ട് എത്ര വര്‍ഷമായെന്ന് അറിയിക്കാമോ;
( സി )
ഈ സ്ഥാപനത്തിലൂടെ നാളിതുവരെ ബി.ആർ.ഡി.സി. ക്ക് എത്ര രൂപ വരുമാനം ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
1281.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിയാമ്പതി ടൂറിസം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?
1282.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല കാപ്പിൽ ടൂറിസം പ്രദേശത്ത് സഞ്ചാരികൾക്ക് വിനോദയാത്ര നടത്തുന്നതിന് ആവശ്യമായ ബോട്ടുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമോ; വ്യക്തമാക്കുമോ?
1283.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല പാപനാശം ക്ലിഫ് സംരക്ഷിക്കുന്നതിനായി ശാസ്ത്രീയ പഠനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കിൽ ആയതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
1284.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ പുരാേഗതി അറിയിക്കാമാേ;
( ബി )
ഇതില്‍ കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെ ചുമതലപ്പെടുത്തിയ പ്രവൃത്തികള്‍ ഏതാെക്കെയാണ്; പ്രവൃത്തികള്‍ക്ക് സി.ആർ.ഇസഡ്. അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ?
1285.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ വലിയഴീക്കല്‍പാലം കേന്ദ്രീകരിച്ച് പ്രത്യേക ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി ആലപ്പുഴ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
വലിയഴീക്കല്‍ ബീച്ച് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് വന്നിട്ടുള്ള സാഹചര്യത്തില്‍ ഇവര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന കാര്യം അറിയിക്കാമോ?
1286.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കല്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( സി )
ഇതിലേക്കായി തിരുവമ്പാടി മണ്ഡലത്തില്‍നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ വ്യക്തമാക്കുമോ?
1287.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹെലികോപ്റ്റർ ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഏത് ടൂർ ഓപ്പറേറ്റിങ് കമ്പനിയുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്നറിയിക്കുമോ;
( സി )
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ സംബന്ധിച്ച് സർക്കാരും കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകുമോ?
1288.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഠിനംകുളം-പെരുമാതുറ-പാെന്നാംതുരുത്ത് പുത്തന്‍കടവ് ടൂറിസം സര്‍ക്യൂട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
1289.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജക മണ്ഡലത്തില്‍ 2016 മുതല്‍ ഇതുവരെ ടൂറിസം വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
2022-23 ലെ ബഡ്ജറ്റില്‍ പത്ത് കോടി രൂപയുടെ ഇരുപത് ശതമാനം തുക വകയിരുത്തി അനുവദിച്ചിട്ടുള്ള വാടാനപ്പള്ളി ബീച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
മുല്ലശ്ശേരി കനാലില്‍ പതിയാര്‍കുളങ്ങര പാലം മുതല്‍ ഇടിയഞ്ചിറ പാലം വരെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
1290.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര വള്ളിക്കുന്നം ചിറ ടൂറിസം പദ്ധതിക്ക് ബഡ്ജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1291.
ഡോ.കെ.ടി.ജലീൽ
ശ്രീമതി ദെലീമ
ശ്രീ. എ. പ്രഭാകരൻ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ രാജ്യത്തിനകത്തും പുറത്തും നടത്തിയ പ്രചാരണപ്രവർത്തനങ്ങൾ എന്തെല്ലാമായിരുന്നു; തത്ഫലമായി വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഈ വർഷം ആദ്യ പാദത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
2022-നെ കേരള വിനോദ സഞ്ചാര വർഷമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള പരിപാടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
സഞ്ചാരികളെ വർഷത്തിൽ ഉടനീളം സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയും വിധം വൈവിധ്യമാർന്ന പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
1292.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദ സഞ്ചാര വികസനത്തിനായി ഏതെങ്കിലും പദ്ധതി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം അംഗീകാരം ലഭിച്ച എത്ര പദ്ധതികള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാകുമെന്ന് വിശദമാക്കാമോ;
( സി )
നടപ്പുവര്‍ഷം വിനോദ സഞ്ചാര വികസനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; ഇതുമൂലം വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധനവ് നേടാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?
1293.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനിയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നിളയോരപാതയില്‍ സ്ഥിതി ചെയ്യുന്ന നിള സംഗ്രഹാലയം പ്രോജക്റ്റ് പൂര്‍ത്തീകരണത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വിനോദസഞ്ചാര വകുപ്പ് പദ്ധതി തയ്യാറാക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുള്ള നിളയോരപാത സൗന്ദര്യവത്കരണ പദ്ധതി പൂര്‍ത്തീകരണത്തിന് നടപടികള്‍ സ്വീകരിക്കുമോ?
1294.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തര കേരളത്തിന്റെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിക്കുന്ന ടൂറിസം രംഗത്തെ ഉത്തേജിപ്പിക്കാന്‍ എന്തെല്ലാം പുതിയ പരിപാടികളാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഫാം ടൂറിസം, കായല്‍ ടൂറിസം, മെഡിക്കല്‍ ടൂറിസം, തീര്‍ത്ഥാടന ടൂറിസം തുടങ്ങി എല്ലാ മേഖലകളിലേയ്ക്കും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ടൂറിസത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും; ഇവര്‍ക്ക് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് നല്‍കുന്നതിന് നടപടിയുണ്ടാകുമോ; വ്യക്തമാക്കാമോ?
1295.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
1296.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അടുത്തായി മുല്ലൂർ വാർഡിൽ കരിക്കത്തികുഴി ബീച്ച് റോഡ് തകർന്നത് പുനർനിർമ്മിക്കേണ്ടത് വിനോദസഞ്ചാര വികസനത്തിന് അത്യാവശ്യമായതിനാൽ ടൂറിസം വകുപ്പിൽ നിന്നും തുക ചെലവഴിച്ച് റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 6.7.2021 ന് സ്ഥലം എം.എൽ.എ. നൽകിയ കത്തിൽ സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കുമോ; ഇതിനായി തുക അനുവദിക്കുമോയെന്ന് അറിയിക്കുമോ?
1297.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ ദേവസ്വം വകുപ്പിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം ക്ഷേത്രങ്ങളിൽ എന്തെല്ലാം പ്രവൃത്തികൾ നടക്കുന്നുവെന്നും എത്ര തുക വീതമാണ് ഓരോ പദ്ധതിക്കും നീക്കി വച്ചിരിക്കുന്നതെന്നും തുക അനുവദിച്ച ഏജന്‍സികള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ?
1298.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം.വിജിന്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവി‍ഡ് മൂന്നാം തരംഗവും അതിജീവിച്ച് സംസ്ഥാനം ടൂറിസം രംഗത്ത് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഈ പ്രവര്‍ത്തനങ്ങള്‍ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയതായി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പുതിയ സാഹചര്യം ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി നടത്തിയ കേരള ട്രാവല്‍ മാര്‍ട്ട് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പരമാവധി വിനോദ സഞ്ചാരികളെ സംസ്ഥാനത്തെത്തിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ; ആരോഗ്യ ടൂറിസം രംഗത്ത് ഇക്കാലയളവില്‍ നേടാനായ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കുമോ?
1299.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ നടന്നുവരുന്ന ടൂറിസം പ്രവൃത്തികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഏതൊക്കെ ടൂറിസം പദ്ധതികളാണ് മണ്ഡലത്തിന് ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ചങ്ങരോത്ത് പഞ്ചായത്തിലെ കെെതേരിമുക്ക്, തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അകലാപ്പുഴ എന്നീ പ്രദേശങ്ങളുടെ ടൂറിസം അനുകൂല സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പ്രദേശങ്ങളുടെ ടൂറിസം സാധ്യതകളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; പ്രൊപ്പോസലുകള്‍ ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1300.
ശ്രീ. എം. എം. മണി
ശ്രീമതി ദെലീമ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടത്തിയ പ്രായോഗികമായ ഇടപെടലുകള്‍ വിശദമാക്കാമോ; ഇതിന്റെ ഫലമായി ടൂറിസം മേഖലയില്‍ ഉണ്ടായ പുരോഗതി വ്യക്തമാക്കാമോ;
( ബി )
കോവി‍ഡ് കാലത്തെ അപേക്ഷിച്ച് ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ ടൂറിസ്റ്റുകളുടെയും എണ്ണത്തിൽ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് വെളിപ്പെടുത്താമോ;
( സി )
വിദേശ മാര്‍ക്കറ്റിങ്ങ് ലക്ഷ്യമാക്കി ആരംഭിച്ച വിവിധ ക്യാമ്പയിനുകള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ; ക്യാമ്പയിനുകള്‍ മൂലം എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
ടൂറിസം മാര്‍ക്കറ്റിങ്ങ് വിപുലീകരിക്കുന്നതിന് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ള തുകയുടെ വിശദാംശം വ്യക്തമാക്കുമോ?
1301.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നമ്പികുളം ഇക്കാേ ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഇനി എന്താെക്കെ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ;
( സി )
നമ്പികുളം ഇക്കാേ ടൂറിസം പദ്ധതി എപ്പാേള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്?
1302.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിൽ തൂങ്ങാംപാറ ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി റവന്യൂ ഭൂമി ഉപയോഗിക്കാൻ അനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1303.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലയിലെ ടൂറിസം സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
1304.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഏതൊക്കെ പ്രവൃത്തികളുടെ ഡി.പി.ആര്‍. സമർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
തൊടുപുഴ മലങ്കര ഡാം ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1305.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പഞ്ചായത്ത് തലത്തിലുള്ള ചെറിയ ടൂറിസം സ്പോട്ടുകള്‍ വികസിപ്പിക്കുന്നതിന് വകുപ്പില്‍നിന്നും സഹായം ലഭ്യമാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നൽകാമോ;
( സി )
കാരവന്‍ ടൂറിസം വഴി എത്രകോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കാമോ; ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; എത്ര സംരംഭകര്‍ ഇതിനോടകം ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നും ഈ മേഖല കുത്തകവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
1306.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു വിനാേദസഞ്ചാര കേന്ദ്രം പദ്ധതി എപ്പാേള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്;
( ബി )
പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമാേ;
( സി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളില്‍ നിന്നും അപേക്ഷ സ്വീകരിച്ചിട്ടുണ്ടാേയെന്ന് വ്യക്തമാക്കാമോ;
( ഡി )
ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളാണ് പ്രസ്തുത പദ്ധതിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1307.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ പയ്യന്നൂര്‍ നഗരസഭയിലെ ഏച്ചിലാം വയല്‍ പ്രദേശത്ത് ആസ്ട്രോ ടൂറിസം പദ്ധതിക്കായി ഡി.പി.ആർ. തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥലം ടൂറിസം വകുപ്പിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് ലഭ്യമായിട്ടുണ്ടോ; അറിയിക്കാമോ?
1308.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യ‍‍ന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ വിഭാവനം ചെയ്ത ചാമ്പ്യന്‍സ് ബോട്ട് ലീഗ് പന്ത്രണ്ട് സ്ഥലങ്ങളില്‍ നടത്താന്‍ ബജറ്റില്‍ തീരുമാനിച്ചിരുന്നതില്‍ പൊന്നാനിയിലെ ബിയ്യം കായല്‍ പരിഗണിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ?
1309.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ തനത് കലാസാംസ്കാരിക പെെതൃകങ്ങൾ പ്രയാേജനപ്പെടുത്തി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടാേ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമാേ?
1310.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവി‍‍‍ഡ് മഹാമാരി തകർച്ചയുണ്ടാക്കിയ ടൂറിസം മേഖല സജീവമാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുമായി ചെറുകിട ഇടത്തരം പദ്ധതികള്‍ക്ക് പലിശ കുറഞ്ഞ വായ്പകളും റിവോള്‍വിംഗ് ഫണ്ടും 2021-22 കാലയളവില്‍ എത്ര പേര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ട്, മലബാർ ലിറ്റററി സര്‍ക്യൂട്ട് എന്നിവയുടെ പ്രവര്‍ത്തനം വിശദമാക്കാമോ?
1311.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത്-ഒരു ഡെസ്റ്റിനേഷന്‍ പദ്ധതി പ്രകാരം പഞ്ചായത്ത് തലത്തില്‍ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഏതെല്ലാം പഞ്ചായത്തുകളില്‍ ഏതൊക്കെ സ്ഥലങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
1312.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയിൽ പ്രവൃത്തികള്‍ നടന്നുവരുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താമോ; അറിയിക്കാമോ?
1313.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി പ്രകാരം കാെല്ലം ജില്ലയില്‍ തെരഞ്ഞെടുത്ത വിനാേദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക ലഭ്യമാക്കാമാേ;
( ബി )
ഇവയിൽ ഏതാെക്കെ കേന്ദ്രങ്ങളില്‍ ഭക്ഷണവും താമസസൗകര്യവും ലഭ്യമാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇവയിൽ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഏതാെക്കെ കേന്ദ്രങ്ങളിലാണെന്ന് അറിയിക്കുമാേ?
1314.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാരവന്‍ ടൂറിസം പദ്ധതി ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; പദ്ധതി ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ആദ്യഘട്ടമായി എവിടെയെല്ലാമാണ് പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1315.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ പൊസഡിഗുംപെ ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് ഏതെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് വിശദമാക്കുമോ?
1316.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. രാജ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയോട് ചേർന്നുള്ള പട്ടിക ഗോത്ര വിഭാഗങ്ങളുടെ സംസ്കാരവും പൈതൃകവും സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം വകുപ്പുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് വിനോദസഞ്ചാര വകുപ്പ് എന്തെല്ലാം പ്രവൃത്തികളാണ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി വഴി ഗോത്രവർഗ്ഗ ജനതയുടെ സംസ്കാരവും വൈദഗ്ദ്ധ്യവും സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനും ഗോത്രവർഗ്ഗ ജനതയ്ക്ക് സ്ഥിരവരുമാന മാർഗ്ഗമായി ഇതിനെ മാറ്റിത്തീർക്കാനും കഴിയുമെന്ന് കരുതുന്നുണ്ടോ; എങ്കിൽ ഈ പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1317.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുകയും അനുവദിച്ച ഏജന്‍സി ഏതെന്നും വ്യക്തമാക്കാമോ;
( സി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ?
1318.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തര ടൂറിസം മേഖലയെ നവീന ആശയങ്ങളിലൂടെ എപ്രകാരം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി എന്തെല്ലാം നവീന ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും നവീന പദ്ധതികള്‍ ആവിഷ്ക്കരിക്കാനും ആയതുവഴി എത്രപേര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്താനും വരുമാന വര്‍ദ്ധനവിന്റെ ലഭ്യത എത്രത്തോളമാക്കാനുമാണ് ലക്ഷ്യമിടുന്നത് എന്ന് വിശദമാക്കുമോ;
( സി )
മെഡിക്കല്‍ ടൂറിസം വികസിപ്പിക്കുന്നതിനും അതുവഴി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുമായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
1319.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് ഡെസ്റ്റിനേഷൻ ചലഞ്ച് എന്ന പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടോ; എങ്കിൽ ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഈ പദ്ധതി പ്രകാരം ഒരു പ്രദേശത്തുള്ള വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചേർന്ന് പൊതുവായ ഒരു വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതി നടപ്പിലാക്കുന്നതിന് ഏതെല്ലാം വിധത്തിലുള്ള സഹായങ്ങളാണ് വിനോദസഞ്ചാര വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( ഡി )
വിനോദസഞ്ചാര വികസനത്തിലൂടെ ഗ്രാമീണ ജനതയ്ക്ക് വരുമാന ദായകമായ ഉപജീവനം ഉറപ്പാക്കുന്നതിന് ഈ പദ്ധതി എത്രത്തോളം സഹായകരമാണെന്ന് വ്യക്തമാക്കുമോ?
1320.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രസാദ്‌ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഏതെങ്കിലും പദ്ധതിക്ക് തുക അനുവദിച്ചിട്ടുണ്ടോ; പ്രസ്തുത മണ്ഡലത്തില്‍ പ്രസാദ്‌ പദ്ധതിക്കായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1321.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കുഴി ടൂറിസം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അനുമതി നല്‍കുന്നതിനുള്ള നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്‌;
( ബി )
ഇതിനുള്ള പ്ലാനും എസ്റ്റിമേറ്റും ലഭിച്ചിട്ടുണ്ടോ; എന്നത്തേക്കാണ് ഭരണാനുമതി നല്‍കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
1322.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാറിനെ മികച്ച ടൂറിസം സെന്ററാക്കി മാറ്റുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്കുള്ള പഴയ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1323.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ചുള്ളിയാര്‍ ഡാം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി തുടങ്ങുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമാേ?
1324.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകനാര്‍ക്കാവ് പില്‍ഗ്രിം ടൂറിസവുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പദ്ധതികളുടെ അടങ്കല്‍ തുകയും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന കാലയളവും ഏജന്‍സികളുടെ വിവരങ്ങളും നിലവിലെ അവസ്ഥയും വിശദമാക്കാമോ;
( സി )
ലാേകനാര്‍ക്കാവില്‍ എന്തൊക്കെ മാറ്റങ്ങളാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത് വഴി പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
1325.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1326.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിൽപ്പെട്ട പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ചിമ്മിനി ഡാം മേഖലയുടെ വികസനത്തിനും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
വനം, തദ്ദേശം, ടൂറിസം, ജലവിഭവം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രസ്തുത മേഖലയിൽ ടൂറിസം വികസന പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ?
1327.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിഗണനയിലിരിക്കുന്ന വെെപ്പിന്‍ മണ്ഡലത്തിലെ കടമക്കുടി ദ്വീപുകള്‍ കേന്ദ്രീകരിച്ചുള്ള സമഗ്ര ഗ്രാമീണ ടൂറിസം പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സ്ഥലാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1328.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി മണ്ഡലത്തിലെ മണിയാർ ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിർവ്വഹണ ഏജൻസിയെ തിരഞ്ഞെടുത്തിട്ടുണ്ടോ;
( സി )
പദ്ധതി എന്നത്തേക്ക് പൂർത്തിയാക്കുവാൻ കഴിയുമെന്ന് വിശദമാക്കാമോ?
1329.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ കൃഷ്ണപുരം സാംസ്കാരിക വിനോദകേന്ദ്രത്തിൽ അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ച് വാപ്‌കോസ് എന്ന നിർവ്വഹണ ഏജൻസിയെ ചുമതല ഏല്പിച്ച് മാസങ്ങൾ ഏറെയായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ; നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1330.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളായ മാർമല അരുവി, അരുവിക്കച്ചാൽ വെള്ളച്ചാട്ടം, വേങ്ങത്താനം അരുവി എന്നീ ടൂറിസം പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കാവശ്യമായ ഫണ്ട് അനുവദിച്ച് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1331.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം കേന്ദ്രങ്ങളിലെ കണ്‍സ്ട്രക്ഷന്‍ ഓഫ് വേള്‍ഡ് ക്ലാസ് ടോയ്‍ലെറ്റ് പദ്ധതി പ്രകാരം മലമ്പുഴ ഡാമില്‍ ടോയ്‍ലെറ്റ് സൗകര്യം ഒരുക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രവൃത്തിക്ക് ഇറിഗേഷന്‍ വകുപ്പിന്റെ എന്‍.ഒ.സി. ലഭ്യമായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
1332.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ മണ്ഡലത്തിലെ കടലുകാണിപ്പാറയില്‍ നടന്നു വരുന്ന രണ്ടാംഘട്ട ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്; മറ്റു പ്രവൃത്തികളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
1333.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി മട്ടന്നൂര്‍ നഗരസഭയിലെ പഴശ്ശി സ്മൃതി മണ്ഡപം പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
1334.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ 2016 മേയ് മുതല്‍ തീര്‍ത്ഥാടക ടൂറിസം മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് തീര്‍ത്ഥാടക ടൂറിസം മുഖേന ഏതൊക്കെ വികസന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
1335.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1336.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വലിയകുളത്തിന് സമീപത്തായി റിക്രിയേഷന്‍ പാര്‍ക്ക് നിര്‍മ്മിക്കുമോയെന്ന് അറിയിക്കാമോ;
( ബി )
ഇത് സംബന്ധിച്ച് പാലക്കാട് ഡി.ടി.പി.സി. വിനോദസഞ്ചാര വകുപ്പ് ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ച ഡി.പി.ആര്‍. പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത ഡി.പി.ആര്‍. ഇപ്പോള്‍ ആരുടെ പരിഗണനയിലാണെന്ന് അറിയിക്കാമോ?
1337.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ക്ലിഫ്ഹൗസിൽ ഏതൊക്കെ നിർമ്മാണ പ്രവൃത്തികൾ ആണ് വിനോദസഞ്ചാര വകുപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മുഖേന നടപ്പാക്കിയിട്ടുള്ളത്; ഓരോ പ്രവൃത്തിയുടെയും അടങ്കൽ തുക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുമോ?
1338.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആംഫിബിയൻ വാഹന സൗകര്യം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയോ; എങ്കിൽ ഏതൊക്കെ ടൂറിസം കേന്ദ്രങ്ങളിലാണ് പ്രസ്തുത വാഹന സൗകര്യം ലഭ്യമാക്കുന്നതിന് ഉദ്ദേശിക്കുന്നത്;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.