അരൂര്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
4865.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
അരൂര്‍ മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖേന അനുവദിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഓരോന്നും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ
പയ്യന്നൂര്‍ മണ്ഡലത്തിലെ റോഡ്
പ്രവൃത്തികള്‍
4866.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം റോഡ്
പ്രവൃത്തികളാണ്
2016-17സാമ്പത്തിക
വര്‍ഷം കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയത്;
(ബി)
ഈ
റോഡ് പ്രവൃത്തികളുടെ
നടപടിക്രമങ്ങള്‍ ഏത്
വരെയായി എന്ന്
വിശദമാക്കാമോ;
(സി)
2016-17ൽ
കിഫ്ബിയിൽ ഉൾപ്പെടുത്തി
അംഗീകാരം നല്കിയ
പയ്യന്നൂര്‍
മണ്ഡലത്തിലെ റോഡ്
പ്രവൃത്തികള്‍ ഏതെല്ലാം
എന്ന് വിശദമാക്കാമോ?
പൊതുമരാമത്ത് വകുപ്പിലെ
ഓവര്‍സിയര്‍മാരുടെ ഒഴിവുകള്‍
4867.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
മണ്ഡലത്തിന്റെ
ചുമതലയുളള
പൊതുമരാമത്ത്
വകുപ്പിന്റെ പാലങ്ങളും
നിരത്തുകളും വിഭാഗം
ഓഫീസുകളില്‍
ഓവര്‍സിയര്‍മാരുടെ
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
കാരണം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
എസ്റ്റിമേറ്റ്
തയ്യാറാക്കലുമുള്പ്പെടെയുളള
പ്രവര്‍ത്തനങ്ങള്‍ക്ക്
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
(ഡി)
എന്നത്തേക്ക്
പ്രസ്തുത ഒഴിവുകള്‍
നികത്തുമെന്ന്
അറിയിക്കുമോ;
ഇലക്ട്രിസിറ്റി/വാട്ടര്‍/
/ടെലിഫോണ്‍ ചാര്‍ജ്ജ്
ഇനങ്ങളിലുള്ള
പി.ഡബ്ല്യൂ.ഡി.യുടെ കുടിശ്ശിക
4868.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
ഓഫീസുകളുടെയും റസ്റ്റ്
ഹൗസുകളുടെയും
സര്‍ക്കാര്‍
ജീവനക്കാരുടെ
ക്വാര്‍ട്ടേഴ്സുകളുടെയും
ഇലക്ട്രിസിറ്റി /
വാട്ടര്‍/ടെലിഫോണ്‍
ചാര്‍ജ്ജ് ഇനങ്ങളിൽ
എന്തു തുക
കുടിശ്ശികയായുണ്ട്;
കുടിശ്ശിക ഉണ്ടാകാനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
2016-17,
2017-18 ബഡ്ജറ്റുകളില്
മേല്പറഞ്ഞ
ചാര്‍ജ്ജുകളുടെ
ചെലവിനായി വകയിരുത്തിയ
തുക എത്രയാണ്;
(സി)
ചീഫ്
എന്‍ജിനീയര്‍ ഓഫീസിൽ
നിന്നും പ്രസ്തുത
തുകയുടെ അലോട്ട്മെന്റ്
പി.ഡബ്ല്യൂ.ഡി ഡിവിഷന്
ആഫീസുകളിലേക്ക്
നല്കാന് കാലതാമസം
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത് പരിഹരിക്കാന്‍
എന്തു നടപടികള്‍
സ്വീകരിക്കും
എന്നറിയിക്കാമോ?
ഐ.ടി.
സെല്‍, എച്ച്. ആര്. ഡി.
സെല്‍ വിഭാഗങ്ങളിലെ
ജീവനക്കാരുടെ യോഗ്യത
4869.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ സിവില്‍
എന്‍ജിനീയറിംഗ്
യോഗ്യതയുള്ള
ജീവനക്കാര്‍ ഐ.ടി.
സെല്‍, എച്ച്.ആര്.ഡി.
സെല്‍ എന്നിവിടങ്ങളിലെ
ഇലക്ട്രോണിക്സ്
മാനേജ്മെന്റ്
യോഗ്യതയുള്ള
തസ്തികകളില്‍
ജോലിചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഐ.ടി.
സെല്‍, എച്ച്. ആര്.
ഡി. സെല്‍ തുടങ്ങിയ
വിഭാഗങ്ങളില്‍ അതാത്
യോഗ്യതയുള്ള ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സി
ആർ എഫ് ൽ ഉൾപ്പെടുത്തിയ
മാവേലിക്കര മണ്ഡലത്തിലെ
റോഡുകള്‍
4870.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകള്‍ക്കാണ്
സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(സി)
ചെട്ടികുളങ്ങര-ചുനക്കര
റോഡ് സെന്‍ട്രല്‍
റോഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ; ഈ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ?
എം.ഇ.എസ്.
കോളേജ്- പയ്യനടം റോഡിന്
ഭരണാനുമതി
4871.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ലെ പുതുക്കിയ
ബഡ്ജറ്റില്‍ കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെട്ട
മണ്ണാര്‍ക്കാട്
മണ്ഡലത്തിലെ എം.ഇ.എസ്.
കോളേജ്- പയ്യനടം റോഡിന്
ഭരണാനുമതി
നല്കുവാനുള്ള കാലതാമസം
എന്താണെന്ന്
വിശദമാക്കുമോ;
(ബി)
എന്നത്തേക്ക്
ഭരണാനുമതി നല്കാന്
കഴിയുമെന്നും
എന്നത്തേക്ക് പണി
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ടി.പി
ഒന്നാം ഘട്ടം പദ്ധതി
4872.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി
ഒന്നാം ഘട്ടം പദ്ധതി
നടത്തിപ്പിലെ
വീഴ്ചയ്ക്ക്
ആര്ബിട്രേഷന്
ട്രെെബ്യൂണല്‍
നഷ്ടപരിഹാരം
വിധിച്ചിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നഷ്ടപരിഹാരം
യഥാസമയം
നല്കാത്തതിനാല്
സംസ്ഥാന സര്‍ക്കാര്‍
പ്രതിമാസം പലിശ
നല്‍കുന്നുണ്ടെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ട്രെെബ്യൂണല്‍
വിധിക്കെതിരെ നിശ്ചിത
സമയത്തിനുളളില്‍
അപ്പീല്‍
നല്‍കിയിരുന്നോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
ഒന്നാം
ഘട്ട പദ്ധതി
നടപ്പാക്കിയ കമ്പനിക്ക്
യഥാസമയം പണം
നല്കാതിരുന്നതില്
മനംനൊന്ത് അതിന്റെ
ഉന്നത ഉദ്യോഗസ്ഥന്
ആത്മഹത്യ ചെയ്ത സംഭവം
ഉണ്ടായതായി
ശ്രദ്ധയിൽപ്പെട്ടുട്ടുണ്ടോ;
എങ്കില്‍ ഇൗ
ക്രമക്കേടുകളുടെ
ഉത്തരവാദികള്‍
ആരെല്ലാമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ?
പി.ഡബ്ല്യൂ.ഡി
റോഡു കയ്യേറ്റം ഒഴിപ്പിക്കാൻ
നടപടി
4873.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ
നവീകരണത്തിന്റെ ഭാഗമായി
ഉപേക്ഷിക്കപ്പെട്ട മുൻ
പി.ഡബ്ല്യൂ.ഡി
റോഡുകളുടെ ഭാഗങ്ങൾ
സ്വകാര്യ വ്യക്തികള്‍
കെെയ്യേറുകയോ,
അല്ലെങ്കില്‍ സ്വന്തം
ഭൂമിയോട് ചേർക്കുകയോ
ചെയ്ത സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
സംസ്ഥാനത്ത്
പി.ഡബ്ല്യൂ.ഡി
റോഡുകളുടെ എത്ര
കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ട്;എത്ര
ഏക്കര്‍ ഭൂമി ഇത് വഴി
അന്യാധീനപ്പെട്ടിട്ടുണ്ട്;
ഓരോ റോഡുകളുടെയും
ഇത്തരത്തിലുളള
ഭൂമിയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
ഭൂമി
സംരക്ഷിച്ചുകൊണ്ട്
ഇവിടെ
വിശ്രമകേന്ദ്രങ്ങളും
ബസ് ഷെല്‍ട്ടറുകളും
സ്ഥാപിക്കാന്‍
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
കൈയ്യേറിയ
ഈ ഭൂമി തിരിച്ചു
പിടിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പി.ഡബ്ല്യൂ.ഡി
റെസ്റ്റ് ഹൗസുകള്‍ ലീസിന്
നല്കുന്ന നടപടി
4874.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
പി.ഡബ്ല്യൂ.ഡി.
റെസ്റ്റ് ഹൗസുകള്‍
ലീസിന്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ലീസിന്
എന്തെല്ലാം
വ്യവസ്ഥകളാണ്
ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും,
ഇവ നല്‍കുന്നതിന്
സ്വീകരിച്ച മാനദണ്ഡങ്ങൾ
എന്തെല്ലാമെന്നും
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
നാമമാത്രമായി
പ്രവര്‍ത്തിക്കുന്ന
പി.ഡബ്ല്യൂ.ഡി റസ്റ്റ്
ഹൗസുകള്‍ കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കുന്നതിന്
വ്യവസ്ഥകള്‍ ലഘൂകരിച്ച്
ഇവ സഹകരണ
സ്ഥാപനങ്ങള്‍ക്ക്
ലീസിനു നല്കാൻ
ആലോചിക്കുന്നുണ്ടോ
എന്നറിയിക്കുമോ?
പി.ഡബ്ല്യു.ഡി.
മാന്വല്‍ പരിഷ്ക്കരണം
4875.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുക്കിയ
പി.ഡബ്ല്യു.ഡി.
മാന്വലില്‍ ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
പ്രാമുഖ്യം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സാങ്കേതികവും
ഭരണപരവുമായ
പ്രവര്‍ത്തനങ്ങളുടെ
മികവ്, നിര്‍മ്മാണ
പ്രവൃത്തികളുടെ
ഗുണനിലവാരം
മെച്ചപ്പെടുത്തല്‍
എന്നിവയ്ക്ക്എന്തെല്ലാം
കാര്യങ്ങളാണ് പുതിയ
മാന്വലില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
(സി)
ഭരണതലത്തില്‍
മാന്വല്‍
പരിഷ്ക്കരണത്തിനനുസൃതമായി
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റോഡ്
വികസന പദ്ധതികള്‍
അഴിമതിരഹിതവും
സുതാര്യവുമാക്കുന്നതിന് നടപടി
4876.
ശ്രീ.ഇ.പി.ജയരാജന്
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
വികസന പദ്ധതികള്‍
അഴിമതിരഹിതവും
സുതാര്യവുമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡുകളുടെ
നിര്‍മ്മാണത്തില്‍
ഉണ്ടാകുന്ന
ക്രമക്കേടുകള്‍
കണ്ടെത്തുന്നതിനും
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
നിലവില്‍
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നിശ്ചിത
കാലയളവിനു മുമ്പ്
റോഡുകള്‍ തകരുകയോ
നിര്‍മ്മാണ വൈകല്യം
കണ്ടെത്തുകയോ ചെയ്താല്‍
അത് കരാറുകാരുടെ
ചെലവില്‍ തന്നെ
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
ഹില്‍
ഹെെവേ പദ്ധതി
4877.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഹെെവേ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി നടക്കുന്ന
ചെറുപുഴ - ഉളിക്കല്‍ -
പള്ളിത്തോട്
പ്രവൃത്തിയോടൊപ്പം
ആലക്കോട് ,
കരുവഞ്ചാല്‍ എന്നീ
രണ്ട് പാലങ്ങളുടെ
നിര്‍മ്മാണം കൂടി
നടത്തുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്കി അനുവദിച്ച
തുകയില്‍ ഒതുക്കി
നിര്‍ത്തി , താവുകുന്ന്
- പോത്തുകുണ്ട് -
നടുവില്‍ ബെെപാസ്
റോഡിന്റെ പ്രവൃത്തി
കൂടി നടത്തുന്നതിന്
പരിഗണന നല്‍കുമോ?
പടന്ന
തോട്ടുകം പാലം
4878.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പടന്ന
പഞ്ചായത്തിലെ പടന്ന
-തോട്ടുകം പാലം
പണിയുടെ ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ കഴിയാതെ
വന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കോന്നി
ബൈപാസിന്റെ നിര്‍മ്മാണം
4879.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
ബൈപാസിന്റെ നിര്‍മ്മാണം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിലേക്ക്
നാളിതുവരെ എത്ര തുക
ചെലവഴിച്ചുവെന്ന്
വിശദീകരിക്കുമോ;
(സി)
ബൈപാസ്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടികള്‍
കൈക്കൊള്ളേണ്ടതുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കുമോ?
തങ്കളം
- കാക്കനാട് റോഡ് പ്രവൃത്തി
4880.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 ബഡ്ജറ്റുകളില്
മതിയായ തുക വകയിരുത്തിയ
തങ്കളം - കാക്കനാട്
റോഡ് പ്രവൃത്തിയുടെ
നിലവിലെസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കായുളള
സ്ഥലം ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടിയാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
വൈക്കം
മുറിഞ്ഞപുഴ പാലത്തില്‍ ടോള്‍
പിരിവ്
4881.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജക മണ്ഡലത്തില്‍
മുറിഞ്ഞപുഴ പാലത്തില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ടോള്‍ പിരിവ്
അവസാനിപ്പിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
മുറിഞ്ഞപുഴ
പാലത്തില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ടോള്‍ ബൂത്തില്‍
നിന്നും ഇതിനകം എത്ര
രൂപ ചുങ്കമായി
പിരിഞ്ഞുകിട്ടിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
ഏത്
ഉത്തരവിന് പ്രകാരമാണ്
മുറിഞ്ഞപുഴ പാലത്തില്‍
ടോള്‍
ഏര്‍പ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വൈക്കം
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട ഏതെല്ലാം
പ്രവൃത്തികളുടെ വിശദമായ
പദ്ധതി റിപ്പോര്‍ട്ട്
കിഫ്ബിയുടെ
പരിഗണനയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
ഏറനാട്
മണ്ഡലത്തിലെ പൊതുമരാമത്ത്
വകുപ്പിന്റെ സെക്ഷനുകള്‍
4882.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍ ഒരു
നിയാേജക മണ്ഡലം തന്നെ
രണ്ടും മൂന്നും
സെക്ഷനുകളുടെ പരിധിയിൽ
വരുന്നതിനാൽ
ജനപ്രതിനിധികള്‍ക്കും
മറ്റും ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏറനാട്
മണ്ഡലം നിലവില്‍ എത്ര
സെക്ഷനുകളുടെ കീഴിലാണ്
വരുന്നത്;
വ്യക്തമാക്കുമോ;
പൊതുമരാമത്ത്
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനും
അതിന്
മുന്നോടിയായിട്ടുളള
മറ്റ്
നടപടിക്രമങ്ങള്‍ക്കും
വളരെയധികം
ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍
ഒരു നിയോജക മണ്ഡലം ഒരു
സെക്ഷന്‍ കീഴില്‍
ആക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
നൈറ്റ്
വാച്ച്മാന്/ഓഫീസ്
അറ്റെൻഡന്റ് തസ്തികയില്‍
അന്തര്‍ വകുപ്പ് /ജില്ലാ
സ്ഥലംമാറ്റം
4883.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ നൈറ്റ്
വാച്ച്മാന്/ഓഫീസ്
അറ്റെൻഡന്റ്
തസ്തികയില്‍ അന്തര്‍
വകുപ്പ് /ജില്ലാ
സ്ഥലംമാറ്റം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളെന്താണ്;
ഇത് സംബന്ധിച്ച്
നിലവിലുള്ള
ചട്ടങ്ങളുടെയും
സര്‍ക്കാര്‍
ഉത്തരവുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിലെ നൈറ്റ്
വാച്ച്മാന്/ആഫീസ്
അറ്റെൻഡന്റ്
തസ്തികയില്‍ അന്തര്‍
വകുപ്പ്/ ജില്ലാ സ്ഥലം
മാറ്റത്തിനുള്ള എത്ര
അപേക്ഷകള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലഭിച്ചിട്ടുണ്ട്;
അതില്‍ എത്ര പേര്‍ക്ക്
നിയമനം നല്കി;
വിശദാംശം ലഭ്യമാക്കുമോ;
(സി)
വകുപ്പില്‍
മൂന്ന്
വര്‍ഷത്തിലേറെയായി ഒരേ
ഓഫീസില്‍ ജോലി നോക്കി
വരുന്ന
അറ്റന്‍ഡര്‍മാരുടെ
പേര്, ജോലി നോക്കുന്ന
ഓഫീസ്, എന്നു മുതല്‍
പ്രസ്തുത ഓഫീസില്‍ ജോലി
ചെയ്യുന്നു, അവരുടെ ഹോം
സ്റ്റേഷന് എന്നീ
വിവരങ്ങൾ ലഭ്യമാക്കുമോ?
റോഡു
നിര്‍മ്മാണസാങ്കേതിക വിദ്യ
4884.
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡു
നിര്‍മ്മാണസാങ്കേതിക
വിദ്യയില്‍
മാറ്റങ്ങളെന്തെങ്കിലും
വരുത്തുവാന്‍
ഉദ്ദേശമുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
കാലാവസ്ഥയില്‍
വളരെക്കാലം
നിലനില്ക്കുന്നതും,
താരതമ്യേന ചെലവു
കുറഞ്ഞതും, നിര്‍മ്മാണ
വസ്തുക്കള്‍ സുലഭവുമായ
വിധത്തിലുള്ള റോഡു
നിര്‍മ്മാണ
സാങ്കേതികവിദ്യ
വികസിപ്പിച്ചെടുക്കുന്നതിനുള്ള
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
അക്കാര്യം
പരിശോധിക്കുമോ?
നാട്ടിക
മണ്ഡലത്തിലെ ഭരണാനുമതിയുള്ള
പ്രവൃത്തികള്‍
4885.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച,നാട്ടിക
മണ്ഡലത്തിലെ
ഭരണാനുമതിയുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(ബി)
2017-18
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച,നാട്ടിക
മണ്ഡലത്തിലെ
ഭരണാനുമതിയുള്ള
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ?
ചേലക്കര
ബൈപ്പാസ് റോഡ് നിര്‍മ്മാണം
ഊര്‍ജ്ജിതമാക്കാന്‍ നടപടി
4886.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ചേലക്കര
ബൈപ്പാസ് റോഡ്
നിര്‍മ്മാണ
പ്രവൃത്തിയുടെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
ആരംഭിക്കുന്നതിന്
മുന്തിയ പരിഗണന
നല്‍കുമോ;
(സി)
പ്രവൃത്തി
ആരംഭിക്കുന്നതിന് ഇനി
എന്തെല്ലാം നടപടികള്‍
പൂര്‍ത്തീകരിക്കേണ്ടതുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ റോഡ്
പുനരുദ്ധാരണം
4887.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊടുങ്ങല്ലൂര്‍
- ഷൊര്‍ണ്ണൂര്‍
എസ്.എച്ച് റോഡിൽ
ചേലക്കര മണ്ഡലത്തിലെ,
വാഴക്കോട് മുതല്‍
ഷൊര്‍ണ്ണൂര്‍ വരെയുള്ള
ഭാഗം റോഡ് അവസാനമായി
പുനരുദ്ധാരണം നടത്തിയത്
എന്നാണ്;
(ബി)
ഗതാഗത
പ്രാധാന്യമുള്ള
പ്രസ്തുത റോഡില്‍ പല
ഭാഗങ്ങളിലും
ഗതാഗതത്തിന്
ബുദ്ധിമുട്ട്
ഉണ്ടാകുന്നത്
കണക്കിലെടുത്ത്
പുനരുദ്ധാരണ പ്രവൃത്തി
നടത്താന്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ആലപ്പുഴ
നഗരത്തിലെറോഡ് വികസനം
4888.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
നഗരത്തിലെ വട്ടയാല്‍
ചര്‍ച്ച് റോഡ്
(ത്രിവേണി ജംഗ്ഷന്
മുതല്‍ വാടയ്ക്കല്‍
ബൌണ്ടര്‍ റോഡുവരെ)
കുതിരപ്പന്തി റോഡ്
(വലിയകുളം ജംഗ്ഷന്
മുതല്‍ വാടയ്ക്കല്‍
ഗുരുമന്ദിരം
വരെയുള്ളത്)
വികസിപ്പിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കറുകയില്‍
ജംഗ്ഷന് മുതല്‍
കുതിരപ്പന്തി വരെയുള്ള
നിലവിലെ റോഡ്
പ്രായോഗികമായി
പരിഷ്ക്കരിച്ച്
വീതികൂട്ടിയാല്‍
തിരുവമ്പാടി റെയില്‍വേ
സ്റ്റേഷന് റോഡിലെ
തിരക്ക് ഒഴിവാക്കാനും
യാത്ര സുഗമമാക്കാനും
സാധിക്കുമെന്നത്
പരിഗണിച്ച് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
എന്‍.എച്ച്.ബൈപ്പാസ്
റോഡിനോടനുബന്ധിച്ചുള്ള
നോര്‍ത്ത് അപ്രോച്ച്
റോഡ് റെയില്‍വേ സൗത്ത്
ഗേറ്റിന് സമീപം
എത്തിച്ചാല്‍ റെയില്‍വേ
യാത്രക്കാര്‍ക്ക് കൂടി
ഗുണകരമാകുമെന്നത്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ചേലക്കര
നിയോജകമണ്ഡലത്തില്‍
പി.ഡബ്സൂ.ഡി റോഡ്സ്
വിഭാഗത്തിലെ പ്രവൃത്തികള്‍
4889.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
പി.ഡബ്സൂ.ഡി റോഡ്സ്
വിഭാഗത്തിന് ഭരണാനുമതി
നല്കിയ ഏതെല്ലാം
പ്രവൃത്തികളാണ്
പുരോഗമിച്ചുകൊണ്ടിരിക്കുന്നത്;
(ബി)
ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുകയും
പ്രവൃത്തിയുടെ
ഇപ്പോഴത്തെ അവസ്ഥയും
വ്യക്തമാക്കുമോ?
കോതമംഗലം
മിനി സിവില്‍ സ്റ്റേഷന്റെ
പാര്ട്ടീഷന് വര്‍ക്ക്
4890.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മിനി സിവില്‍
സ്റ്റേഷന്റെ
പാര്ട്ടീഷന് വര്‍ക്ക്
പൂര്‍ത്തീകരിക്കാത്തതിനാല്‍
പ്രവര്‍ത്തനം ഇതുവരേയും
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
കോമ്പൗണ്ട്
വാളിന്
വകയിരുത്തിയിട്ടുള്ള
തുക പാര്ട്ടീഷന്
വര്‍ക്ക്
പൂര്‍ത്തീകരിക്കുന്നതിനു
വേണ്ടി
മാറ്റിക്കൊടുക്കണമെന്ന്
ആവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
കത്തില്‍ ഇതുവരെ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
പാര്ട്ടീഷന്
വര്‍ക്ക് ഉടന്‍
പൂര്‍ത്തീകരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
(ഡി)
മിനി
സിവില്‍ സ്റ്റേഷന്
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
4891.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍
തലശ്ശേരി നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍
പൊതുമരാമത്ത് വകുപ്പിനു
കീഴില്‍ ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ട്;
(സി)
ഇനിയും
ഡി.പി.ആര്.
സമര്‍പ്പിക്കാത്ത
പ്രവൃത്തികള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ കാരണം
എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിനു കീഴിലെ
തലശ്ശേരി നിയോജക
മണ്ഡലത്തിലെ മുഴുവന്‍
പ്രവൃത്തിയും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
അങ്കമാലി
മുതല്‍ മണ്ണൂത്തിവരെ റീ
ടാറിംഗ്
4892.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയിലെ
(എന്‍.എച്ച് 47)
അങ്കമാലി മുതല്‍
മണ്ണൂത്തി വരെയുള്ള
ഭാഗങ്ങളില്‍
പലയിടങ്ങളിലും
നിലവിലുള്ള ടാറിംഗ്
നീക്കി റീ ടാറിംഗ്
നടത്തുന്നത് റോഡിന്റെ
സുരക്ഷിതത്വത്തിനും
നിലനില്‍പ്പിനും
കൂടുതല്‍
ഗുണകരമാണോ;ആയതിന്
ശാസ്ത്രീയമായ
പിന്‍ബലമുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പലയിടത്തും
നിലവിലുള്ള ടാറിംഗ്
നീക്കി ആഴ്ചകള്‍
കഴിഞ്ഞിട്ടും റീ
ടാറിംഗ് നടത്താത്തത്
മൂലം ടൂവീലര്‍
അടക്കമുള്ള
വാഹനങ്ങളില്‍
സഞ്ചരിക്കുന്നവര്‍ക്ക്
വലിയ വിഷമങ്ങളും
അപകടങ്ങളും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
റീ
ടാറിംഗ് ഉടന്‍
പൂര്‍ത്തിയാക്കുന്നതിനും
ദേശീയ പാതയിലെ ഗതാഗതം
സുഗമമാക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റാപ്പിഡ്
റെയില്‍വേ കോറിഡോര്‍
4893.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റാപ്പിഡ് റെയില്‍വേ
കോറിഡോറിന്റെ സാധ്യതാ
പഠനം സംബന്ധിച്ച
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
അതിന്‍െറ
അടിസ്ഥാനത്തില്‍
നടപ്പിലാക്കേണ്ട
പദ്ധതിയുടെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതു സംബന്ധിച്ച്
കേന്ദ്ര സര്‍ക്കാരുമായി
കൂടിയാലോചന
നടത്തിയിട്ടുണ്ടോ;
കേന്ദ്രത്തിന്റെ
നിലപാട്
ഇക്കാര്യത്തില്‍
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ ?
മലപ്പുറം
ജില്ലയിലെ പൊതുമരാമത്ത്
വകുപ്പിലെ ഒഴിവുകള്‍
4894.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പിലെ വിവിധ
ഓഫീസുകളില്‍ ആവശ്യമായ
ജീവനക്കാരില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയിലെ
പൊതുമരാമത്ത് വകുപ്പ്
- റോഡുകള്‍,
ബില്‍ഡിംഗ്സ്, ദേശീയപാത
എന്നീ വിഭാഗങ്ങളിലെ
വിവിധ ഓഫീസുകളില്‍
(സെക്ഷന്‍,
സബ്ഡിവിഷന്,
സര്‍ക്കിള്‍)
നിലവിലുള്ള
ജീവനക്കാരുടെ എണ്ണവും
ഒഴിവുകളും കാറ്റഗറി
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഏതെല്ലാം തസ്തികകളില്‍
ഈ സര്‍ക്കാറിന്റെ
കാലയളവില്‍ നിയമനം
നടത്തി;
(ഡി)
ആവശ്യമായ
ജീവനക്കാരുടെ കുറവ്
മുലം എം.എല്‍.എമാര്‍
നിര്‍ദ്ദേശിക്കുന്ന
പ്രവൃത്തികൾ പോലും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ജില്ലയിലെ ഒഴിവുകള്‍
നികത്തുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
നല്ലൂര്
ഗവണ്മെന്റ് യു. പി. സ്കൂളിന്
പി.ഡബ്ല്യൂ.ഡി വക സ്ഥലം
വിട്ടുനൽകാൻ നടപടി
4895.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
നല്ലൂര് ഗവണ്മെന്റ്
യു. പി. സ്കൂളിനോട്
ചേര്‍ന്നു
കിടക്കുന്നതും
ഇപ്പോള്‍
ഉപയോഗശൂന്യമായി
കിടക്കുന്നതുമായ പഴയ
കടലുണ്ടി - ഫറോക്ക്
റോഡിന്റെ സ്ഥലം
നല്ലൂര് ഗവണ്മെന്റ്
യു. പി. സ്കൂളിന്
കളിസ്ഥലമായി
ഉപയോഗിക്കാൻ വിട്ടു
നല്‍കണം എന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇൗ
സ്ഥലം സ്കൂളിന്
നല്‍കുന്നതിന്
എതിര്‍പ്പില്ലെന്ന്
പൊതു മരാമത്ത് (പി.
എസ്) വകുപ്പ്
അറിയിച്ചിട്ടും
സ്കൂളിന് കെെമാറി
നല്‍കുന്നതിനുള്ള
തടസ്സവും കാലതാമസവും
എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇൗ
സ്ഥലം സ്കൂളിന്
കളിസ്ഥലമായി
ഉപയോഗിക്കുവാന്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വാമനപുരം
മണ്ഡലത്തിലെ എസ്.എല്‍.ടി.എഫ്
പ്രവൃത്തികള്‍
4896.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ വാമനപുരം
നിയോജകമണ്ഡലത്തില്‍
എസ്.എല്‍.ടി.എഫ്
പ്രകാരം അനുവദിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇവയില്‍
എത്ര പ്രവൃത്തികള്‍
പൂര്‍ത്തിയായി;
(സി)
ഓരോ
പ്രവൃത്തിയുടെയും
പുരോഗതി
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
കണ്ണൂര്‍
പൊതുമരാമത്ത് ഇലക്ട്രിക്കല്‍
വിഭാഗം
4897.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
മരാമത്ത്
ഇലക്ട്രിക്കല്‍
വിഭാഗത്തിന് നിലവില്‍
എത്ര സെക്ഷന്‍
ഓഫീസുകളും
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ
ഓഫീസുകളുമാണ്
സംസ്ഥാനത്തുള്ളത്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍
സര്‍ക്കാര്‍, തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
എന്നിവയ്ക്കുളള ഫണ്ട്
മുഖേനയും എം. പി., എം.
എല്‍. എ.ഫണ്ട്
മുഖേനയും,
കെട്ടിടങ്ങള്‍ക്ക്
ഇപ്പോള്‍ വര്‍ഷത്തില്‍
എത്ര ഇലക്ട്രിക്കല്‍
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കുന്നുണ്ട്;
(സി)
കിഫ്ബി
വഴിയുള്ള പദ്ധതികള്‍
വരുന്നതോടെ
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍ ജോലി
ഭാരം കൂടുന്നത്
കണക്കിലെടുത്ത് പുതിയ
സെക്ഷന്‍ ഓഫീസുകളും
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ ഓഫീസും
കണ്ണൂര്‍ ജില്ലയില്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ചടയമംഗലം
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്തു പണികള്‍
4898.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016
മെയ് മുതല്‍ 2017
ഏപ്രില്‍ 30 വരെ
ചടയമംഗലം
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി
നല്‍കിയിട്ടുള്ള
പൊതുമരാമത്തു പണികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അപകടകരമായ
കൊടും വളവുകള്‍
4899.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചാത്തല
വികസനത്തില്‍ ഏറെ
മുന്നേറിയ കേരളത്തിലെ
റോഡുകളില്‍ കാലങ്ങളായി
നിലനില്‍ക്കുന്ന പല
കൊടുംവളവുകളും നിത്യേന
അപടകങ്ങള്‍ക്ക്
വഴിവയ്ക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വാഹനപ്പെരുപ്പവും
തിരക്കുമനുസരിച്ച്
റോഡുകള്‍
വികസിക്കുമ്പോള്‍
ഇത്തരം അപകടകരമായ
വളവുകള്‍ മാത്രം
മാറ്റിയെടുക്കാന്‍
കഴിയാത്തത്
എന്തുകൊണ്ടാണ്;
(സി)
ഇത്തരം
വളവുകളിലുള്ള
കൈയേറ്റവും മറ്റും
ഒഴിപ്പിച്ചും
ആവശ്യമെങ്കില്‍ ഭൂമി
ഏറ്റെടുത്തും
അപകടവളവുകള്‍
നേരെയാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇത്തരം
വളവുകള്‍ നിലവിലുള്ള
ഇടങ്ങളില്‍ ആവശ്യമായ
മുന്നറിയിപ്പ്
ബോര്‍ഡുകള്‍
അടിയന്തിരമായി
സ്ഥാപിക്കുവാന്‍
പി.ഡബ്ല്യൂ.ഡി
മുൻകയ്യെടുത്ത് നടപടി
സ്വീകരിക്കുമോ?
ചെര്‍ക്കള
ടൗണില്‍ ആസ്തി വികസന
ഫണ്ടുപയോഗിച്ചുളള
പ്രവൃത്തികള്‍
4900.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
അസംബ്ലി നിയോജക
മണ്ഡലത്തിലെ ചെര്‍ക്കള
ടൗണില്‍ എം.എല്‍.എ.യുടെ
ആസ്തി വികസന
ഫണ്ടുപയോഗിച്ച്
എന്തെങ്കിലും
പ്രവൃത്തികള്‍
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
അനുവദിച്ച തുക, ചെയ്ത്
തീര്‍ത്ത
പ്രവൃത്തികള്‍, ഇനി
ചെയ്യാന്‍ ബാക്കിയുളള
പ്രവൃത്തികള്‍
എന്നിവയില്‍ വിശദീകരണം
നല്‍കാമോ;
(സി)
അനുവദിച്ച
തുക മുഴുവന്‍
ഉപയോഗിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ഇ)
ഈ
പ്രവൃത്തി ടെണ്ടര്‍
ചെയ്തതെപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പ്രവൃത്തി
ഏറ്റെടുത്ത കരാറുകാരന്
ആരാണെന്നും കരാറുകാരന്
കൊടുക്കാനുളള പണം
കൊടുത്തു തീര്‍ത്തോ
എന്നും
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ജി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട ഏതെങ്കിലും
കേസ്സ് നിലവിലുണ്ടോ;
എങ്കില്‍ പ്രസ്തുത
കേസ്സിന്റെ വിശദാംശം
നല്‍കാമോ?
റോഡുകളിലെ
കുഴികള്‍ യഥാസമയം
അടയ്ക്കുാന് സംവിധാനം
4901.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകളില്‍ ഉണ്ടാകുന്ന
ചെറിയ കുഴികള്‍
വലിയകുഴികളായി
രൂപാന്തരപ്പെടാന്‍
അനുവദിക്കാതെ യഥാസമയം
അടയ്ക്കുന്ന തരത്തില്‍
മരാമത്ത് സംവിധാനം
പുനക്രമീകരിക്കുമോ;
(ബി)
റോഡുകളില്‍
ചെറിയ കുഴികള്‍
ഉണ്ടാകുമ്പോള്‍ തന്നെ
അത് ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ
അറിയിക്കുന്നതിനായി
പൊതുജനങ്ങള്‍ക്ക്
സംവിധാനം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
അതിനെക്കുറിച്ച്
ആലോചിക്കുമോ;
(സി)
മഴക്കാലത്തിന്
മുമ്പായി റോഡ്
വശങ്ങളിലുള്ള ഓടകളിലും
കലുങ്കുകളിലും
മണ്ണടിഞ്ഞ്
കിടക്കുന്നത് മാറ്റി
മഴവെള്ളം
ഒഴുകിപ്പോകുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഹരിപ്പാട്
മണ്ഡലത്തിലെ പല്ലന-കുമാരകോടി
റോഡിന്റെ പ്രധാന അപ്രോച്ച്
റോഡ്
4902.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ
പല്ലന-കുമാരകോടി
റോഡിന്റെ പ്രധാന
അപ്രോച്ച് റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സ്തംഭനാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
അപ്രോച്ച്
റോഡിന്റെ
നിര്‍മ്മാണത്തില്‍ എത്ര
ശതമാനം പുരോഗതി ഇതിനകം
കൈവരിച്ചിട്ടുണ്ട്;
(സി)
ജനങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച് അപ്രോച്ച്
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ഹരിപ്പാട്
നിയോജകമണ്ഡലം ആസ്തിവികസന
പദ്ധതി
4903.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍
നിയോജകമണ്ഡലം
ആസ്തിവികസന പദ്ധതിയുടെ
ഭാഗമായി പി.ഡബ്ല്യൂ .ഡി
ചീഫ് എഞ്ചിനീയര്‍ എത്ര
പ്രോജക്ടുകളുടെ വിശദമായ
എസ്റ്റിമേറ്റാണ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)
എത്ര
പ്രോജക്ടുകള്‍ക്ക്
ഇതിനകം ഭരണാനുമതി
നല്കി;
(സി)
വിശദമായ
എസ്റ്റിമേറ്റുകള്‍
ലഭ്യമാക്കിയിട്ടും,
ധനകാര്യവകുപ്പിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള
സമയപരിധി പാലിക്കാതെ ഈ
പ്രോജക്ടുകളുടെ
ഭരണാനുമതി
വൈകുന്നതിന്റെ
കാരണമെന്താണ്;
(ഡി)
ഈ
പ്രോജക്ടുകള്‍ക്ക്
അടിയന്തരമായി ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
റോഡുകള്‍
പുനരുദ്ധാരണം ചെയ്യുന്നതിനായി
അനുവദിച്ച തുക
4904.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റോഡുകള്‍
പുനരുദ്ധാരണം
ചെയ്യുന്നതിനായി എത്ര
കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
(ബി)
ഭരണാനുമതി
നല്കിയ എത്ര റോഡുകളുടെ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
പ്രവൃത്തികള്‍
ടെന്‍ഡര്‍ നടപടി
ഘട്ടത്തിലാണ്; വിശദാംശം
വ്യക്തമാക്കുമോ?
തെക്കില്‍-ആലറ്റി
റോഡിന് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
4905.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
തെക്കില്‍-ആലറ്റി
(Thekkil -Alatty)
റോഡിന് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
വിശദമായ പദ്ധതി രേഖ
തയ്യാറാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാസര്‍ഗോഡ്
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
4906.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
റോഡുകളില്‍ കഴിഞ്ഞ
പതിനഞ്ച് വര്‍ഷം
നടത്തിയ പ്രവൃത്തികള്‍
റോഡ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കാസര്‍ഗോഡ്
മണ്ഡലത്തില്‍ ഏതെല്ലാം
പാലങ്ങളുടെ
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(സി)
മണ്ഡലത്തില്‍
ഇനി ഏതെല്ലാം
പാലങ്ങളാണ്
നിര്‍മ്മിക്കാന്‍
ബാക്കിയുള്ളതെന്നും
അതുമായി ബന്ധപ്പെട്ട്
നടന്നുവരുന്ന
പ്രക്രിയകള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
മണ്ഡലത്തില്‍ നബാര്‍ഡ്
തുകയും സി.ആര്.എഫും
ഉപയോഗിച്ചു
നിര്‍മ്മിച്ച റോഡുകളും
പാലങ്ങളും
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഇ)
മണ്ഡലത്തില്‍
ഇനി ഈ ഫണ്ടുകള്‍
ഉപയോഗിച്ച് ഏതെങ്കിലും
പ്രവൃത്തി ചെയ്യാന്‍
ആലോചനയുണ്ടോ എന്ന്
വെളിപ്പെടുത്തുമോ?
സെക്കന്‍ഡ്
ഗ്രേഡ്
ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍
തസ്തിക
4907.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ സെക്കന്‍ഡ്
ഗ്രേഡ്
ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്
മാന്‍ തസ്തികയുടെ
നിലവിലുള്ള സ്ട്രെങ്ത്
എത്രയെന്ന് പറയാമോ;
(ബി)
ആയതിന്മേലുള്ള
നിയമനരീതിയും വിവിധ
വിഭാഗങ്ങള്‍ക്ക്
നീക്കിവച്ചിട്ടുള്ള
തസ്തികകളും എണ്ണവും
ശതമാനവും
വ്യക്തമാക്കാമോ;
(സി)
നിശ്ചിത
ശതമാനത്തില്‍ കൂടുതല്‍
ജീവനക്കാര്‍ മറ്റ്
വിഭാഗങ്ങള്‍ക്ക്
അര്‍ഹതപ്പെട്ട
തസ്തികകളില്‍ ജോലി
നോക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അത് എങ്ങനെ സംഭവിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഇ)
ആയത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പാലങ്ങളുടെ
ബലക്ഷയം
4908.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏനാത്ത്
പാലത്തിനുണ്ടായ
ബലക്ഷയത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ പാലങ്ങളുടെ
നിലവിലെ സ്ഥിതി
സംബന്ധിച്ച
വിലയിരുത്തല്‍
നടത്തുമോ;
(ബി)
കേരളത്തിലെ
ദേശീയ പാതയില്‍ വരുന്ന
പാലങ്ങളുടെ സര്‍വ്വേ
നടത്തുന്നതിനായി
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)
ബലക്ഷയമുള്ളതും,
അപകടസാധ്യതയുള്ളതുമായ
പാലങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
നിലവിലുള്ള
പാലങ്ങളുടെ
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
(ഇ)
പുതിയ
പാലങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
അവയുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനും
ഈട് നില്ക്കുന്നു എന്ന്
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
റോഡുകളുടെ
വശങ്ങളിലെ സ്ഥലം
ഉപയോഗപ്രദമാക്കാൻ നടപടി
4909.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനു കീഴിലെ
റോഡുകളുടെ വശങ്ങളില്
ഉപയോഗശൂന്യമായി
കിടപ്പുളള പൊതുസ്ഥലം
ഉപയോഗപ്രദമാക്കാനുളള
പദ്ധതികളേതെങ്കിലും
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
റോഡുകളിലെ
ഓടകള്‍ ഉള്‍പ്പെടെയുളള
സ്ഥലം ശരിയായി
സംരക്ഷിക്കാത്തതിനാൽ
സ്വകാര്യ വ്യക്തികള്‍
കെെയേറി ഇവിടങ്ങളിൽ
കച്ചവട
സ്ഥാപനങ്ങളുള്പ്പടെയുള്ളവ
സ്ഥാപിക്കുന്നതുമൂലം
കാല്‍നടയാത്രക്കാർക്കും
വാഹനയാത്രക്കാർക്കും
ഉണ്ടാകുന്ന അപകടങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
സുരക്ഷാ
മാനദണ്ഢങ്ങള്‍
പാലിക്കാതെ തലങ്ങും
വിലങ്ങും
സ്ഥാപിച്ചിട്ടുളള
പോസ്റ്റുകളും
കേബിളുകളും നീക്കം
ചെയ്ത് ലഭ്യമായ പരമാവധി
സ്ഥലം
കാല്നടയാത്രയ്ക്കുള്പ്പടെ
ഉപയോഗപ്രദമാക്കാന്‍
നടപടി സ്വീകരിക്കുമോ?
കാസര്‍കോട്
മണ്ഡലത്തിലെ റോഡുകളുടെ
അറ്റകുറ്റപ്പണി
4910.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
നിയോജക മണ്ഡലത്തിലെ
പ്രധാനപ്പെട്ടതും
ശോചനീയാവസ്ഥയിലുമായ
ചെര്‍ക്കള- കല്ലടക്ക ,
മുള്ളേറിയ-അര്ളപ്പഭവ്
,ബദിയടുക്ക-
കിന്നിങ്കാര്‍-ഏത്തടുക്ക-സൂളപ്പദവ്,
ചേരക്കൈ-ലൈറ്റ്
ഹൗസ്-പള്ളം -കസബ എന്നീ
റോഡുകളുടെ പുനര്‍
നിര്‍മ്മാണത്തിനായി
ഏതെങ്കിലും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
നല്‍കാമോ;
(ബി)
താല്‍ക്കാലിക
ആശ്വാസമെന്ന നിലയില്‍
പ്രസ്തുതറോഡുകളുടെ
അറ്റകുറ്റപ്പണിക്ക് പണം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയാണ്
അനുവദിച്ചതെന്നും
അറ്റകുറ്റപ്പണി
എപ്പോള്‍
തുടങ്ങുമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നാല് റോഡുകളില്‍
ഏതെങ്കിലും നാഷണല്‍
ഹൈവേ അതോറിറ്റി
ഏറ്റെടുക്കാനുള്ള
പ്രൊപ്പോസലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ കരുവാറ്റ
പാലത്തിന്റെ റിവെെസ്ഡ്
എസ്റ്റിമേറ്റ്
4911.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ കരുവാറ്റ
പാലത്തിന്റെ റിവെെസ്ഡ്
എസ്റ്റിമേറ്റ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലത്തിന് ഭരണാനുമതി
ലഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
അറിയിക്കാമോ;
(സി)
പാലത്തിന്റെ
പ്രവൃത്തി
ആരംഭിക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കാട്ടാക്കട
മണ്ഡലത്തിലെ റോഡുകള്‍
4912.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016 - 17 ബജറ്റില്‍
ഭരണാനുമതിയില്ലാതെ
നിര്‍ദ്ദേശിക്കപ്പെട്ട
കാട്ടാക്കട മണ്ഡലത്തിലെ
അടിയന്തിര
പ്രാധാന്യമുള്ള
റോഡുകള്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നത്
സംബന്ധിച്ച് ബഹു.
മന്ത്രിയുടെ
നിര്‍ദ്ദേശത്തിന്‍െറ
അടിസ്ഥാനത്തില്‍
ആരംഭിച്ച സി. ഇ./ആര്
ആന്റ്
ബി./11900/2016/ജി
3/74/പി.ഡബ്ല്യു.ഡി.
ഫയലില്‍ തുടർനടപടികള്‍
എന്തായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
റോഡുകള്‍
ഏതൊക്കെയാണെന്നും അവ
നടപ്പിലാക്കുന്നത്
സംബന്ധിച്ച തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
കൂവള്ളൂര്‍
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
4913.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
പല്ലാരിമംഗലം
പഞ്ചായത്തില്‍
കൂവള്ളൂരിനേയും
പൈമറ്റത്തേയും തമ്മില്‍
ബന്ധിപ്പിക്കുന്ന
കൂവള്ളൂര്‍ പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ നിയമസഭാ
തിരഞ്ഞെടുപ്പിന്റെ
പെരുമാറ്റ ചട്ടവുമായി
ബന്ധപ്പെട്ട്
താല്‍ക്കാലികമായി
തീര്‍പ്പാക്കിയ
365/D1/PWD/2016 എന്ന
ഫയലില്‍
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പാലം
നിര്‍മ്മാണത്തിനു വേണ്ട
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ബാലുശ്ശേരി
ബൈപ്പാസിന്റെ അലൈന്മെന്റ്
4914.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ ബാലുശ്ശേരി
ബൈപ്പാസിന്റെ
അലൈന്മെന്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ബൈപാസ്
നിര്‍മ്മാണത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
നിര്‍മ്മാണ പ്രവൃത്തികള്‍
4915.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ൪ക്കാരിന്റെ
കാലത്ത്കുറ്റ്യാടി
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് കെട്ടിട
വിഭാഗത്തിന് കീഴില്‍
ഏതെങ്കിലും പുതിയ
കെട്ടിട നിര്‍മ്മാണ
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
നേരത്തെ
ഭരണാനുമതി ലഭിച്ചതും
ഇപ്പോള്‍ മണ്ഡലത്തില്‍
നടന്നു വരുന്നതുമായ
കെട്ടിട നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതൊക്കെ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
പേര്,എസ്റ്റിമേറ്റ്
തുക,പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി എന്നീ
കാര്യങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഭരണാനുമതി
ലഭിച്ചിട്ടും ഇതിനകം
പ്രവൃത്തി ആരംഭിക്കാന്‍
കഴിയാത്ത നിര്‍മ്മാണ
പ്രവൃത്തികള്‍
മണ്ഡലത്തില്‍ ഉണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് റോഡ്
4916.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് റോഡ്
നിര്‍മ്മാണത്തിന്
പൈപ്പ് ലൈന്‍
മാറ്റിസ്ഥാപിക്കുന്നതിനുവേണ്ടി
കേരള വാട്ടര്‍
അതോറിറ്റി തയ്യാറാക്കിയ
പ്രൊപ്പോസല്‍
പൊതുമരാമത്ത് വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച ഫയലിന്റെ
മുഴുവന്‍ വിവരങ്ങളും
ലഭ്യമാക്കുമോ; തുക
അനുവദിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മാവേലിക്കര-പള്ളിക്കല്‍
റോഡ് നിര്‍മ്മാണം
4917.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബജറ്റില്‍ പ്രഖ്യാപിച്ച
മാവേലിക്കര-ബുദ്ധ
ജംഗ്ഷന്-കല്ലുമല-കുറത്തികാട്-കറ്റാനം
(മാവേലിക്കര-പള്ളിക്കല്‍
റോഡ്) നിര്‍മ്മാണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത് നിരത്ത്
വിഭാഗം സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
മാവേലിക്കര
മിച്ചല്‍ ജംഗ്ഷന്
വെെഡനിംഗിന് തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്"നാറ്റ്പാക്ക്"
നെ
ചുമതലപ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കോട്ടക്കല്‍
മണ്ഡലത്തില്‍ ആസ്തി വികസന
ഫണ്ട്
4918.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് അഞ്ച്
സ്കൂള്‍ ബസ്സുകള്‍
വാങ്ങുവാന്‍ ഭരണാനുമതി
ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍
പൊതുമരാമത്ത് കെട്ടിട
വിഭാഗം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്‍.സി.
പ്രൊപ്പോസല്‍
സര്‍ക്കാരിലേയ്ക്ക്
അയച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ആസ്തി
വികസന ഫണ്ടുകള്‍
ഉപയോഗിച്ച് സ്കൂള്‍
ബസ്സുകള്‍
വാങ്ങുന്നതിന്
പൊതുമരാമത്ത് കെട്ടിട
വിഭാഗത്തിന്റെ ഭാഗത്ത്
നിന്നും ശരിയായ പിന്തുണ
ലഭിക്കുന്നില്ലെന്ന
കാര്യം
പരിശോധിക്കുമോ;വ്യക്തമാക്കുമോ?
രാമനാട്ടുകര
- മീഞ്ചന്ത റോഡില്‍
ഒഴുക്ക്ചാല്
നിര്‍മ്മിക്കുന്ന നടപടി
4919.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാമനാട്ടുകര
- മീഞ്ചന്ത റോഡില്‍
(എന്‍. എച്ച്.)
അരീക്കാട് അങ്ങാടിയില്‍
റോഡില്‍ മഴക്കാലത്ത്
വെള്ളം കെട്ടി നിന്ന്
യാത്രക്കാര്‍ക്കും
വാഹനങ്ങള്‍ക്കും
പ്രയാസമുണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭാഗത്ത് ഒഴുക്ക്ചാല്
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിനായി
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഇംപ്രസ്റ്റ്
മണി
4920.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ റോഡുകളുടെയും
കെട്ടിടങ്ങളുടെയും
റസ്റ്റ്ഹൗസുകളുടെയും
സര്‍ക്കാര്‍
ജീവനക്കാരുടെ
ക്വാര്‍ട്ടേഴ്സുകളുടെയും
അടിയന്തര അറ്റകുറ്റ
പണികൾ ചെയ്യുന്നതിന്
ബന്ധപ്പെട്ട
അസിസ്റ്റന്റ്
എന്‍ജിനീയര്‍മാര്‍ക്ക്
ഇംപ്രസ്റ്റ് മണി
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
അസിസ്റ്റന്റ്
എന്‍ജിനീയര്‍മാര്‍ക്ക്
ഇംപ്രസ്റ്റ് മണി ഇതിനു
മുന്‍പ്
നല്‍കിയിരുന്നോ; ആയത്
അവസാനിപ്പിക്കാന്‍
കാരണം എന്ത്;
ന്യൂനതകള്‍ ഒഴിവാക്കി
വ്യക്തമായ വ്യവസ്ഥകളോടെ
ഇംപ്രസ്റ്റ് മണി
നല്കുന്ന കാര്യം
പരിശോധിക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ അദര്‍
ഡിസ്ട്രിക്റ്റ് റോഡുകൾ
4921.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
അദര്‍ ഡിസ്ട്രിക്റ്റ്
റോഡ്സ് (ഒ.ഡി.ആര്)
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഓരോ
ഒ.ഡി.ആറിന്റെയും
ചെയിനേജ്, കടന്ന്
പോകുന്ന വഴി എന്നിവ
വിശദമാക്കുന്ന പട്ടിക
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഒ.ഡി.ആറുകളില്‍
അറ്റകുറ്റപണി
അത്യാവശ്യമായി
നടത്തേണ്ട നിലയില്‍
തകര്‍ന്നിരിക്കുന്ന
റോഡുകള്‍ ഏതെല്ലാം;
ലിസ്റ്റ്
ലഭ്യമാക്കാമോ; ഓരോ
റോഡും അറ്റകുറ്റപണി
നടത്തണമെങ്കില്‍ വേണ്ടി
വരുന്ന ചെലവ് ഏകദേശം
എത്രയാണ്;
വിശദമാക്കാമോ?
മുല്ലശ്ശേരി
പഞ്ചായത്തിലെ റോഡുകള്‍
ഏറ്റെടുക്കുന്നതിനുള്ള നടപടി
4922.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകള്‍
പി.ഡബ്ല്യൂ.ഡി.
ഏറ്റെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
പഞ്ചായത്തിലെ അന്നകര -
കോക്കൂര്‍ റോഡ്,
മുല്ലശ്ശേരി - താണവീഥി
- പറപ്പൂര് റോഡ്
എന്നിവ പി.ഡബ്ല്യൂ.ഡി.
ഏറ്റെടുക്കാന്‍
തയ്യാറാവുമോ എന്ന്
വ്യക്തമാക്കുമോ ?
ശ്രീകണ്ഠപുരം
- ചെമ്പന്തൊട്ടി - നടുവാല്
റോഡിന്റെ മെക്കാഡം ടാറിംഗ്
4923.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകണ്ഠപുരം
- ചെമ്പന്തൊട്ടി -
നടുവാല് റോഡിന്റെ
മെക്കാഡം ടാറിംഗ്
പ്രവൃത്തിക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി കിഫ്ബിയില്‍
ഉള്പ്പെടുത്തുവാനാണോ
ഉദ്ദേശിക്കുന്നത്;
(സി)
ഇതിന്റെ
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയോയെന്ന്
അറിയിക്കാമോ?
ശ്രീകണ്ഠപുരം
ടൗണിന്റെ വികസന പദ്ധതി
4924.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ഇരിക്കൂര്‍
മണ്ഡലത്തിലെ
ശ്രീകണ്ഠപുരം ടൗണിന്റെ
വികസന പദ്ധതിക്കുള്ള
എസ്റ്റിമേറ്റ്
സര്‍ക്കാരിന്റെ
പരിഗണനക്ക് ലഭിച്ചോ;
(ബി)
പ്രസ്തുത
ടൗണിന്റെ വികസന
കാര്യത്തില്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തിക
4925.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ സ്പെഷ്യല്‍
റൂള്‍ പ്രകാരം
നിലവിലുള്ള സ്റ്റാഫ്
സ്ട്രെംഗ്തിന്റെ
അടിസ്ഥാനത്തില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയിലേക്ക് വിവിധ
വിഭാഗങ്ങള്‍ക്ക്
അര്‍ഹമായ തസ്തികകളുടെ
എണ്ണവും ആയതിന്
നിഷ്കര്‍ഷിക്കുന്ന
ശതമാനവും
എത്രയൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തികയുടെ
ഒഴിവുകള്‍ എത്രയെന്നും
അവ നികത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളും
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
വിഭാഗത്തിന്
അര്‍ഹതപ്പെട്ട
തസ്തികകള്‍
നികത്തുന്നതിന്
എന്തെങ്കിലും
ബുദ്ധിമുട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉണ്ടെങ്കില്‍
ആയത് പരിഹരിച്ച്
സ്പെഷ്യല്‍ റൂള്‍
വ്യവസ്ഥകള്‍ അനുസരിച്ച്
എത്രയും വേഗം നിയമനം
നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ ലൈസന്‍സ്
സമ്പ്രദായം
4926.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ ലൈസന്‍സ്
സമ്പ്രദായം കാലോചിതമായി
പരിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പുതിയ
ലൈസന്‍സ് നല്‍കുന്നതിന്
സിവില്‍
എഞ്ചിനീയറിംഗില്‍
ഡിഗ്രിയും, ഡിപ്ലോമയും
ഉള്ളവര്‍ക്ക് മുന്‍ഗണന
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
വലിയഴിക്കല്‍
പാലത്തിന്റെ പാരിസ്ഥിതിക
അനുമതി
4927.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ
വലിയഴിക്കല്‍
പാലത്തിന്റെ
പാരിസ്ഥിതിക
അനുമതിയുമായി
ബന്ധപ്പെട്ട ഫയലിന്റെ
നിലവിലെ സ്ഥിതി
എന്താണ്;
(ബി)
പ്രസ്തുത
ഫയല്‍ ഏത്
ഉദ്യോഗസ്ഥന്റെ
പരിഗണനയിലാണെന്നും,
എന്തൊക്കെ നടപടികളാണ്
ഇതുമായി ബന്ധപ്പെട്ട്
ഇതിനകം
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
പാരിസ്ഥിതിക
അനുമതിക്കായി അടിയന്തര
നടപടി സ്വീകരിക്കുമോ?
കുറ്റിപ്പുറം
അസിസ്റ്റന്റ് എന്‍ജിനീയര്‍
ഓഫീസിലെ ഒഴിവുകള്‍
4928.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
(റോഡ്സ് ആന്റ്
ബ്രിഡ്ജസ്)
അസിസ്റ്റന്റ്
എഞ്ചിനീയര്‍ ഓഫീസില്‍
നിലവിലുള്ള ഒഴിവുകള്‍
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പൊതു
മരാമത്ത് വകുപ്പില്‍
ഓവര്‍സിയര്‍മാരുടെ
ഒഴിവുകള്‍
നികത്തുന്നില്ലെന്നുള്ള
പരാതിയില്‍ അടിയന്തര
നടപടി സ്വീകരിക്കുവാന്‍
ചീഫ് എഞ്ചിനീയര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഓവര്‍സിയറുടെ
പി. എസ്. സി. റാങ്ക്
ലിസ്റ്റ് ഇല്ലാത്ത
സ്ഥലങ്ങളില്‍ പകരം
സംവിധാനം
ഏർപ്പെടുത്തുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ
ഡിവിഷന് ആഫീസുകള്‍
4929.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
ഇലക്ട്രിക്കല്‍
വിഭാഗത്തിന് എത്ര
ഡിവിഷന് ആഫീസുകളാണ്
നിലവില്‍ ഉള്ളത്; അവ
എവിടെയൊക്കെയാണ്;
പ്രസ്തുത ഡിവിഷനുകളിലെ
സ്റ്റാഫ് പാറ്റേണ്‍
വ്യക്തമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
വകുപ്പുമായി
ബന്ധപ്പെട്ട
ഇലക്ട്രിക്കല്‍
വര്‍ക്കുകള്‍
പൊതുമരാമത്ത്
ഇലക്ട്രിക് വിഭാഗം
ഏറ്റെടുത്ത് നടത്തേണ്ട
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പുതിയ
മെഡിക്കല്‍ കോളേജുകള്‍,
മറ്റ് സ്പെഷ്യല്‍
ബില്‍ഡിംഗുകള്‍, കോടതി
സമുച്ചയങ്ങള്‍ എന്നിവ
ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളിലെ
ഇലക്ട്രിക്കല്‍
പ്രവൃത്തികള്‍
സമയബന്ധിതമായി
നടത്തുന്നതിനും
സൂപ്പര്‍വൈസ്
ചെയ്യുന്നതിനും
അറ്റകുറ്റപ്പണികള്‍
നടത്താനും നിലവിലെ
ജീവനക്കാര്‍
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പൊതുമരാമത്ത്
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍ ഒരു ചീഫ്
എന്‍ജിനീയര്‍, രണ്ട്
സൂപ്രണ്ടിംഗ്
എന്‍ജിനീയര്‍
എന്നിവരുടെ തസ്തിക
സൃഷ്ടിക്കുന്നതിനും
നിലവില്‍ ഉള്ളതിന്
പുറമേ നാലു ഡിവിഷന്
ആഫീസുകള്‍
കൂടിയെങ്കിലും
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
തീരദേശപാതയുടെ
രൂപരേഖ
4930.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശപാതയുടെ
രൂപരേഖ
തയ്യാറായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നാഷണല്‍
ഹൈവെയില്‍ നിന്നും
വ്യത്യസ്തമായി തീരദേശ
പാത മുഖാന്തരമുളള
നേട്ടങ്ങള്‍,
ജനങ്ങള്‍ക്ക്
ലഭിക്കുന്ന സേവനം
എന്നിവ
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
നിര്‍ദ്ദിഷ്ട
തീരദേശപാത
നിര്‍മ്മാണത്തിന്
ആവശ്യമായ ചെലവ് എത്ര
രൂപയാണ്; ഏത്
ഏജന്‍സിയാണ് പ്രസ്തുത
പ്രവൃത്തി
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനായി കിഫ്ബിയില്‍
നിന്നും ധനസഹായം
ലഭ്യമാണോ;വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കെതിരെ
തീരദേശവാസികളില്‍
നിന്നും
എതിര്പ്പുണ്ടായിട്ടുണ്ടോ;
എങ്കില്‍ അവര്‍
ഉന്നയിക്കുന്ന
ആവലാതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
മുതല്‍ ഓച്ചിറ വരെയുള്ള ദേശീയ
പാതയില്‍ റോഡിന്റെ
ഇരുവശത്തുമുള്ള കുഴികള്‍
നികത്തുവാന്‍ നടപടി
4931.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയില്‍ കരുനാഗപ്പള്ളി
മുതല്‍ ഓച്ചിറ വരെയുള്ള
പ്രദേശങ്ങളിലെ പ്രധാന
റോഡിന്റെ ടാര്‍
നിരപ്പിന് ഇരുവശവും
ഗ്രാവലിട്ട്
ബലപ്പെടുത്താത്തതിനാല്‍
കുത്തനെ
താഴ്ന്നുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മഴക്കാലം
ആരംഭിക്കുന്നതിന്
മുമ്പായി
പ്രസ്തുതഭാഗത്തെ റോഡിന്
ഇരുവശത്തുമുള്ള
കുഴികള്‍ നികത്തി
അപകടരഹിതമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഭാഗത്തെ റോഡിന്റെ
വശങ്ങളില്
സ്ഥാപിച്ചിട്ടുള്ള
ഫ്ലക്സ് ബോര്‍ഡുകള്‍
നീക്കം ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തേവരഫെറിയില്‍
നിന്നും കൊച്ചി
നഗരത്തിലേക്കുള്ള റോഡിന്
സമാന്തരമായി പുതിയ റോഡ്
4932.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെല്ലിംഗ്ടണ്‍
ഐലന്റ് കുണ്ടന്നൂര്‍
റോഡില്‍ തേവരഫെറിയില്‍
നിന്നും തേവര ജംഗ്ഷന്
വഴി കൊച്ചി
നഗരത്തിലേക്കുള്ള
ഏകറോഡിന്റെ വീതി
കുറവായതിനാല്‍
അനുഭവപ്പെടുന്ന
ഗതാഗതകുരുക്ക്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പണി
പൂര്‍ത്തിയാകുന്ന
കണ്ണങ്ങാട്-വെല്ലിംഗ്ടണ്‍
ഐലന്റ് പാലവും
നിര്‍ദ്ദിഷ്ട കുമ്പളം-
തേവരഫെറി പാലവും
എത്തിച്ചേരുന്ന
പ്രസ്തുത റോഡില്‍
നിന്നും കൊച്ചി
നഗരത്തിലേക്ക്
നിലവിലുള്ള
റോഡിലൂടെയുള്ള യാത്ര
കൂടുതല്‍
ദുഷ്കരമാകാനുള്ള സാധ്യത
കണക്കിലെടുത്ത്
പ്രസ്തുത റോഡിന്
സമാന്തരമായി പുതിയ റോഡ്
നിര്‍മ്മിക്കുന്നതിനുള്ള
സാധ്യതാപഠനം
അടിയന്തരമായി
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
മഴക്കാലത്തിനു
മുന്‍പ് റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിന്
നടപടി
4933.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെ
റോഡുകളുടെ
അറ്റകുറ്റപ്പണിക്കായി
എത്ര കോടി രൂപ
അനുവദിച്ചു;ജില്ല
തിരിച്ച് ഇതിന്റെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
മഴക്കാലം
ആരംഭിക്കുന്നതിനു
മുന്‍പ്
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തീകരിച്ച്
റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിന്
ഊര്‍ജ്ജിത നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന് കീഴിലെ റസ്റ്റ്
ഹൗസുകള്‍
4934.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
എത്ര റസ്റ്റ് ഹൗസുകള്‍
ആണ് നിലവില്‍ ഉള്ളത്;
(ബി)
ഇവയെ
ഫസ്റ്റ് ഗ്രേഡ്,
സെക്കന്റ് ഗ്രേഡ്, തേഡ്
ഗ്രേഡ് എന്നിങ്ങനെ തരം
തിരിച്ചിരിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍ എന്താണ്;
ഫസ്റ്റ് ഗ്രേഡ്
റസ്റ്റ്ഹൗസുകള്‍ എത്ര
വീതം ഉണ്ട്; ഏതെല്ലാം;
(സി)
ഇവയില്‍
ഒാരോ വിഭാഗത്തിന്റെയും
സ്റ്റാഫ് പാറ്റേണ്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
റസ്റ്റ്
ഹൗസുകളില്‍ ആവശ്യമായ
ജീവനക്കാര്‍ ഇല്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ജീവനക്കാരെ
നിയമിക്കാന്‍ വേണ്ട
തസ്തികകള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ നെെറ്റ്
വാച്ചര്‍/അറ്റന്ഡന്റ്തസ്തിക
4935.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ നെെറ്റ്
വാച്ചര്‍മാരുടെ എത്ര
അനുവദനീയ
തസ്തികകളുണ്ട്;
നിലവില്‍ ജോലി
ചെയ്യുന്നവര്‍ എത്ര;
ഒഴിവുകള്‍ എത്ര;
ആന്റിസിപ്പേറ്ററി
ഒഴിവുകള്‍ സഹിതം എത്ര
ഒഴിവുകള്‍ PSC ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പില്‍ ഓഫീസ്
അറ്റന്‍ഡന്റ്മാരുടെ
അനുവദനീയമായ തസ്തിക
എത്ര; നിലവില്‍ ജോലി
ചെയ്യുന്നവര്‍ എത്ര;
ഒഴിവുകള്‍ എത്ര;
ആന്റിസിപ്പേറ്ററി
ഒഴിവുകള്‍ സഹിതം എത്ര
ഒഴിവുകള്‍ PSC ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നെെറ്റ്
വാച്ച്മാന് / ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികയില്‍ ഏതു
കാലയളവു വരെ
ഉണ്ടാകാനിടയുളള
ഒഴിവുകളാണ്
ആന്റിസിപ്പേറ്ററി
ഒഴിവുകളായി കണക്കാക്കി
PSC ക്ക്
റിപ്പോര്‍ട്ട്
ചെയ്തത്;
വിശദമാക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര നെെറ്റ്
വാച്ച്മാന്മാരെ
അന്തര്‍ ജില്ലാ /
വകുപ്പ് സ്ഥലംമാറ്റം
നല്കി പൊതുമരാമത്ത്
വകുപ്പില്‍ നിയമിച്ചു;
അവരുടെ പേരും ഓഫീസും
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ഇ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഓഫീസ്
അറ്റന്‍ഡന്റ് മാരെ
അന്തര്‍ വകുപ്പ് /
ജില്ലാ സ്ഥലം മാറ്റം
നല്കി പൊതുമരാമത്ത്
വകുപ്പില്‍ നിയമിച്ചു ;
ഇങ്ങനെ നിയമനം
നല്‍കിയവരുടെ പേര്,
മേല്‍വിലാസം, ജോലി
ചെയ്തിരുന്ന വകുപ്പ്,
ജില്ല, പ്രസ്തുത
വകുപ്പുകളില്‍ ജോലി
ചെയ്ത കാലയളവ് എന്നിവ
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
മണ്ണുപരിശോധന
4936.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
മണ്ണു പരിശോധന
ഉള്‍പ്പെടെയുളളവ
നടത്തുന്നതിനാവശ്യമായ
സംവിധാനങ്ങള്‍
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇൗ സംവിധാനങ്ങള്‍
ഒരുക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇത്തരം
സംവിധാനങ്ങള്‍
വകുപ്പിന് കീഴില്‍
ഇല്ലാത്തതിനാല്‍
പാലങ്ങളുടേയും മറ്റും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കാലതാമസം ഉണ്ടാകുന്ന
അവസ്ഥ നിലവിലുണ്ടോ?
തിരുവനന്തപുരം
നഗരത്തില്‍ അനുവദിച്ച
സര്ക്കാര്ക്വാര്ട്ടേഴ്സുകള്
4937.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രത്യേക ഉത്തരവ്
പ്രകാരം മുഖ്യമന്ത്രി,
മന്ത്രിമാര്‍,
സ്പീക്കര്‍, ഡെപ്യൂട്ടി
സ്പീക്കര്‍, പ്രതിപക്ഷ
നേതാവ്, ഭരണ പരിഷ്കാര
കമ്മീഷന് ചെയര്മാന്
എന്നിവരുടെ പേഴ്സണല്‍
സ്റ്റാഫ് അംഗങ്ങള്‍ക്ക്
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സ്
അനുവദിച്ച്
ഉത്തരവായിട്ടുണ്ടോ;
ഇതില്‍ എത്ര പേര്
ക്വാര്‍ട്ടേഴ്സുകളില്‍
കരാര്‍ വച്ച്
താമസമാക്കി;
ക്വാര്‍ട്ടേഴ്സ്
അനുവദിച്ചിട്ടും ഇതുവരെ
താമസിക്കാത്തവര്‍ എത്ര,
താമസിക്കാത്തതിനുള്ള
കാരണം എന്നീ വിവരങ്ങള്‍
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങളുടെ ഓഫീസ്
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രത്യേക ഉത്തരവ്
പ്രകാരം തിരുവനന്തപുരം
നഗരത്തില്‍ എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സ്
അനുവദിച്ച് ഉത്തരവായി;
അവരുടെ പേര്, ഓഫീസ്,
ജോലി ചെയ്യുന്ന
വകുപ്പ്,
ക്വാര്‍ട്ടേഴ്സ്
നമ്പര്‍, സ്ഥിരം
മേല്‍വിലാസം സഹിതമുള്ള
പട്ടിക ലഭ്യമാക്കുമോ;
(സി)
പ്രത്യേക
ഉത്തരവ് പ്രകാരം
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിച്ച എത്ര പേര്
അവിടെ താമസമാക്കി,
മറ്റുള്ളവര്‍
താമസമാക്കാത്തതിന്
കാരണം, ഏതുവര്‍ഷം വരെ
ഒഴിയുന്ന
ക്വാര്‍ട്ടേഴ്സുകളാണ്
ഇത്തരത്തില്‍ പ്രത്യേക
ഉത്തരവിലൂടെ അനുവദിച്ച്
നല്‍കിയിട്ടുള്ളത്,
പ്രത്യേക ഉത്തരവ്
നല്‍കാനുണ്ടായ മാനദണ്ഡം
എന്താണ് എന്നിവ
വ്യക്തമാക്കുമോ;
(ഡി)
പ്രത്യേക
ഉത്തരവിലൂടെ
ക്വാര്‍ട്ടേഴ്സുകള്‍
അനര്‍ഹര്‍
കൈവശപ്പെടുത്തിയതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഒഴിവാക്കാന്‍ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
തിരുവനന്തപുരം
നഗരത്തിലെ സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകളില്‍
അനധികൃതമായി
താമസിക്കുന്നവരെ
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
വിവിധ
കോടതികളില്‍ നിന്ന്
സ്റ്റേ വാങ്ങി
തിരുവനന്തപുരം
നഗരത്തിലെ ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സുകളില്‍
തുടരുന്നവരുടെ പേരും,
വിലാസവും
ക്വാര്‍ട്ടേഴ്സ്
നമ്പരും എന്നാണ് സ്റ്റേ
ലഭിച്ചതെന്നും സ്റ്റേ
ഒഴിവാക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചതെന്നും
വിശദമാക്കുമോ ?
കൈതപ്പൊയില്‍
അഗസ്ത്യാര്മൂഴി റോഡ്
4938.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
തിരുവമ്പാടി
മണ്ഡലത്തിലെ
കൈതപ്പൊയില്‍
അഗസ്ത്യാര്മൂഴി
റോഡിന്റെ വിശദാംശവും
നിലവിലുള്ള അവസ്ഥയും
വിശദമാക്കുമോ;
(ബി)
31.5.2017-
ന്റെ കിഫ്ബി ഭരണ സമിതി
യോഗത്തില്‍ പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ് മെട്രോ
4939.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോകളുടെ വിശദമായ
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട
ഫിനാന്‍സിംഗ് രീതിയെ
സംബന്ധിച്ച് അന്തിമ
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ ഈ വര്‍ഷം
തന്നെ ആരംഭിക്കാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഒടുവള്ളിത്തട്ട്-
നടുവില്‍- കുടിയാന്മല റോഡ്
ടെന്‍ഡര്‍
4940.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.എഫ്.സ്കീമില്‍
അനുമതി ലഭിച്ച
ഒടുവള്ളിത്തട്ട്-
നടുവില്‍ -കുടിയാന്മല
റോഡ് ടെന്‍ഡര്‍
അംഗീകരിച്ച് വര്‍ക്ക്
ഓര്‍ഡര്‍ നല്‍കിയോ;
(ബി)
ഇല്ലെങ്കില്‍
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡില്‍
ഉള്‍പ്പെടുത്തി
ഹില്‍ഹൈവേ സ്കീമില്‍
പ്രവൃത്തി നടക്കുന്ന
നടുവില്‍ ഷാപ്പ് കവല
മുതല്‍ വേങ്കുന്ന് കവല
വരെയുള്ള ഭാഗം
ഒഴിവാക്കി വിശദമായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
(ഡി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
ശ്രീകൃഷ്ണപുരത്ത്
റെസ്റ്റ്ഹൗസ്
നിര്‍മ്മിക്കാന്‍ നടപടി
4941.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകൃഷ്ണപുരത്ത്
പി.ഡബ്ള്യു.ഡി
റെസ്റ്റ്ഹൗസ്
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
റസ്റ്റ്ഹൗസ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കാലാവധിക്കുള്ളില്‍
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാത്ത
കരാറുകാരില്‍ നിന്നും പിഴ
4942.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവധിക്കുള്ളില്‍
പൊതുമരാമത്ത്
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാത്ത
കരാറുകാരില്‍ നിന്നും
പിഴ ഈടാക്കുവാന്‍
പൊതുമരാമത്തു
മാന്വലില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുപ്രകാരം കഴിഞ്ഞ
സാമ്പത്തികവര്‍ഷം
എത്രകരാറുകാരില്
നിന്നും പിഴ
ഈടാക്കിയിട്ടുണ്ട്;
(സി)
ഇങ്ങനെയുള്ള
കരാറുകാർ പൊതുമരാമത്തു
പ്രവൃത്തികള്‍
ഏറ്റെടുക്കുന്നത്
തടയുന്നതിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ദിവസവേതനാടിസ്ഥാനത്തിലെ
നിയമനം
4943.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുളളപ്പോള്
പൊതുമരാമത്ത് വകുപ്പിലെ
ചില ഓഫീസുകളില്‍
അംഗീകൃത തസ്തികയിലോ
അല്ലാതെയോ
ദിവസവേതനാടിസ്ഥാനത്തില്‍
ആരെയെങ്കിലും
നിയമിച്ചിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദവിവരം
ലഭ്യമാക്കുമോ?
റോഡപകടങ്ങള്കുറയ്ക്കുന്നതിനുള്ള
പൊതുമരാമത്ത് നടപടികള്‍
4944.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡപകടങ്ങള്‍
ദിനംപ്രതി വര്‍ദ്ധിച്ചു
വരുന്നതിന്റെ
കാരണങ്ങള്‍ എന്താണെന്ന്
പഠനം നടത്തിയിട്ടുണ്ടോ;
റോഡുകളുടെ
അപാകതകൊണ്ടുണ്ടാകുന്ന
അപകടങ്ങള്‍ എത്ര
ശതമാനമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
റോഡുകള്‍ അനധികൃതമായി
കൈയ്യേറി കച്ചവടം
നടത്തിവരുന്നതും
റോഡിന്റെ വശങ്ങളില്
റോഡ് മറച്ചുകൊണ്ട്
അനധികൃതമായും,
അനുമതിയോട് കൂടിയും
സ്ഥാപിക്കുന്ന പരസ്യ
ബോര്‍ഡുകള്‍,
ഹൊര്ഡിങ്ങുകള്,
ഫ്ലക്സ് ബോര്‍ഡുകള്‍
ഇവയെല്ലാം റോഡ്
സുരക്ഷയ്ക്ക്
ഭീഷണിയാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇപ്രകാരമുള്ള
കൈയ്യേറ്റങ്ങള്‍
യഥാസമയം
കണ്ടെത്തുന്നതിനും അവ
ഒഴിപ്പിക്കുന്നതിനും ആ
സ്ഥലം
ഗതാഗതയോഗ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
എൻ.എച്ച്
47 വീതികൂട്ടൽ നടപടി
4945.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹൈവേ 47 വികസനത്തിനായി
റോഡിന്റെ
ഇരുവശത്തുനിന്നും 7.5
മീറ്റര്‍ വീതിയില്‍
സ്ഥലം ഏറ്റെടുക്കുമെന്ന
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാടിന് മാറ്റം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
പുതിയ
അലൈന്‍മെന്റനുസരിച്ച്
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
കൊട്ടിയം മുതല്‍
കടമ്പാട്ട്കോണം
വരെയുള്ള നാഷണല്‍
ഹൈവേയുടെ വികസനത്തിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പുതിയ
അലൈന്‍മെന്റനുസരിച്ച്
ഒരു വശത്തുനിന്നുമാത്രം
ഭൂമി
ഏറ്റെടുക്കുന്നതിനെതിരെ
പൊതുജനങ്ങള്‍ നല്കിയ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച നിലപാട്
വ്യക്തമാക്കാമോ;
(ഡി)
പൊതുജനങ്ങളുടെ
പരാതിയ്ക്കടിസ്ഥാനമായ
കാര്യങ്ങളുടെ നിജസ്ഥിതി
എന്താണെന്നു
വിശദമാക്കാമോ?
ഭൂമി കൈമാറ്റങ്ങള്‍ക്ക് ഇ -
രജിസ്ട്രേഷന്
4946.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂമി
കൈമാറ്റങ്ങള്‍ക്ക് ഇ -
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതലെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-രജിസ്ട്രേഷന്
നടപടികള്‍
നടത്തുന്നതിന് ആവശ്യമായ
പരിശീലനം
ജീവനക്കാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഇതിനാവശ്യമായ
കമ്പ്യൂട്ടര്‍
അടക്കമുള്ള ഉപകരണങ്ങള്‍
എല്ലാ ഓഫീസുകളിലും
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഇ-സ്റ്റാമ്പിംഗ്
4947.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
ഇ-സ്റ്റാമ്പിംഗ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇ-സ്റ്റാമ്പിംഗ്
നടപ്പാക്കുന്നതിലൂടെ
സര്‍ക്കാരിന്
എന്തെല്ലാം
നേട്ടങ്ങളാണ്
ഉണ്ടാകുന്നതെന്ന്
അറിയിക്കാമോ;
സബ്
രജിസ്ട്രാര്‍ ഓഫീസുകളില്‍
ഓണ്‍ലൈന്‍ സേവനങ്ങള്‍
4948.
ശ്രീ.എം.
സ്വരാജ്
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍ നിലവില്‍
എന്തൊക്കെ സേവനങ്ങളാണ്
ഓണ്‍ലൈനിലൂടെ
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
ആധാരം ഓണ്‍ലൈനായി
രജിസ്റ്റര്‍
ചെയ്യുന്നതിന്
സാധിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍
പൂര്‍ണ്ണമായ നെറ്റ്
വര്‍ക്ക് സംവിധാനം
നടപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോ;
(ഡി)
വിവിധ
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിനായി,കൂടുതല്‍
സേവനങ്ങള്‍ ഓണ്‍ലൈന്‍
വഴി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്വന്തമായി
പ്രമാണം എഴുതിയതിന്റെ
വിവരങ്ങൾ
4949.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂമി
വില്‍ക്കുന്നവര്‍ക്കും
വാങ്ങുന്നവര്‍ക്കും
ആധാരമെഴുത്തുകാരുടെ
സഹായമില്ലാതെ,
സ്വന്തമായി പ്രമാണം
എഴുതി രജിസ്റ്റര്‍
ചെയ്യാമെന്നുള്ള
ഉത്തരവ് വന്നതിന് ശേഷം
അന്നു മുതല്‍
31.03.2017-വരെ
കേരളത്തില്‍ എത്ര
രജിസ്ട്രേഷനുകള്‍
നടന്നിട്ടുണ്ട്;
(ബി)
അതില്‍
സ്വന്തമായി പ്രമാണം
എഴുതി രജിസ്റ്റര്‍
ചെയ്തവര്‍ എത്ര;
വിശദമായ കണക്കുകള്‍
നല്‍കാമോ?
സ്റ്റാമ്പ്
ഡ്യൂട്ടി ഇളവ്
4950.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
08.10.1960
ലെ ജി.ഒ.(എം.എസ്)
795/60/അഗ്രി നമ്പര്‍
പ്രകാരം സ്റ്റാമ്പ്
ഡ്യൂട്ടിയില്‍ ഇളവ്
അനുവദിച്ചത് കോ
ഒാപ്പറേറ്റീവ് ആക്റ്റ്
പ്രകാരം രജിസ്റ്റര്‍
ചെയ്യപ്പെട്ട
സംഘങ്ങള്ക്കാണോ അതോ
സംഘങ്ങളിലെ
അംഗങ്ങള്ക്കാണോയെന്ന്
വിശദമാക്കുമോ;
(ബി)
രജിസ്റ്റര്‍
ചെയ്യപ്പെട്ട സഹകരണ
സംഘം, സംഘത്തിന്റെ
ബിസിനസ്സ് സംബന്ധമായ
ആവശ്യാര്‍ത്ഥം എഴുതി
വാങ്ങുന്ന
ആധാരങ്ങള്‍ക്ക്
പ്രസ്തുത ഉത്തരവ്
പ്രകാരം അനുവദിച്ച
സ്റ്റാമ്പ് ഡ്യൂട്ടി
ഇളവ് നിര്‍ത്തലാക്കി,
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ജി.ഒ.(എം.എസ്)
795/60/അഗ്രി ഉത്തരവ്
പ്രകാരമുള്ള ആനുകൂല്യം
നിഷേധിക്കപ്പെട്ടതായ
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
1960 ലെ പ്രസ്തുത
ഉത്തരവ്
റദ്ദാക്കുന്നതിനോ
പുന:പരിശോധിക്കുന്നതിനോ
ഉളള നിര്‍ദ്ദേശം
രജിസ്ട്രേഷന്
വകുപ്പില്‍ നിന്നും
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ?
കാസര്‍ഗോഡ്
ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസ്
4951.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ സബ്
രജിസ്ട്രാര്‍ ഓഫീസിന്റെ
പ്രവര്‍ത്തനം എന്നാണ്
ആരംഭിച്ചത്;
(ബി)
പ്രസ്തുത
സ്ഥാപനം ഇന്നും വാടക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സ്ഥാപനത്തിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഈ
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
രജിസ്ട്രേഷന്
ഓഫീസുകളുടെ ഡിജിറ്റൈസേഷന്
നടപടി
4952.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
രജിസ്ട്രേഷന്
ഓഫീസുകളുടെ
ഡിജിറ്റലെെസേഷന്
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
ഇൗ
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;
(സി)
രജിസ്ട്രേഷന്
വകുപ്പുകളിലെ എല്ലാ
സാമ്പത്തിക ഇടപാടുകളും
ഓൺ ലൈൻ വഴി
ആക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ചെറുവക്കല്‍ വില്ലേജിലെ 30
സെന്റ് സ്ഥലം കെെമാറ്റം
ചെയ്തതിന്റെ വിവരങ്ങൾ
4953.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ചെറുവക്കല്‍
വില്ലേജില്‍,
മെഡിക്കല്‍ കോളേജിനു
സമീപമുള്ള സര്‍വ്വെ
819- ല്‍ പ്പെട്ട ( റീ
സര്‍വ്വേ 7/9) 30
സെന്റ് സ്ഥലം
ചാരിറ്റബിള്‍
ട്രസ്റ്റിന്റെ പേരില്‍
കെെമാറ്റം
ചെയ്തത്തിന്റെ
ഡോക്കുമെന്റ് നമ്പര്‍
വ്യക്തമാക്കുമോ;കെെമാറ്റ
വില എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
സര്‍വ്വെ നമ്പരില്‍
റോഡ് ആക്സസ് ഉള്ള
സ്ഥലത്തിന്
നിശ്ചയിച്ചിട്ടുള്ള 50
ശതമാനം വര്‍ദ്ധന
വരുത്തിയ വില സെന്റിന്
എത്രയാണ്;
(സി)
സ്റ്റാമ്പ്
ഡ്യൂട്ടി ഇനത്തില്‍
എത്ര രൂപ ഈ
കൈമാറ്റത്തിന്
ഇൗടാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
ട്രെയിൻ സര്‍വ്വീസുകള്‍
4954.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
സംസ്ഥാനത്തേക്ക് മതിയായ
ട്രെയിൻ സര്‍വ്വീസുകള്‍
ഇല്ലാത്തത് കാരണം
യാത്രക്കാർക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യാത്രക്കാരുടെ
ബുദ്ധിമുട്ട്
പരിഗണിച്ച്
സംസ്ഥാനത്തേക്ക് പുതിയ
ട്രെയിന്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
കേന്ദ്രത്തോട്
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പുതിയ ട്രെയിന്‍
സര്‍വ്വീസുകള്‍
നേടിയെടുക്കുന്ന
കാര്യത്തില്‍
എന്തെല്ലാം ഇടപെടലുകള്‍
നടത്തിയിട്ടുണ്ടെന്ന
വിവരം അറിയിക്കുമോ?
ശബരി
റയില്‍ പ്രോജക്ട്
4955.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരി
റയില്‍ പ്രോജക്ടിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;നടപടി
ക്രമങ്ങള്‍ ഏതു വരെയായി
; ഇതിനായി സ്ഥലമെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായുളള സംസ്ഥാന
-കേന്ദ്ര സര്‍ക്കാര്‍
വിഹിതത്തിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ ?
ട്രെയിൻ
യാത്രക്കാരുടെ പ്രശ്നങ്ങൾ
4956.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സെന്‍ട്രല്‍
സ്റ്റേഷന്റെ
പരിമിതികള്‍
കണക്കിലെടുത്ത്, നേമം
സ്റ്റേഷന്
വികസിപ്പിക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
സർക്കാരുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
ഓഫീസ് ജീവനക്കാരും,
വിദ്യാര്‍ത്ഥികളും
ഉള്‍പ്പെടെ നിരവധിപേര്‍
ആശ്രയിക്കുന്ന,
നിത്യേനയുള്ള
ട്രെയിനുകളില്‍
അനുഭവപ്പെടുന്ന തിരക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാൻ
ട്രെയിനുകളിലെ
ബോഗികളുടെ എണ്ണം
കൂട്ടുന്നതുമായി
ബന്ധപ്പെട്ട് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
ട്രെയിനുകള്‍
മിക്കപ്പോഴും വൈകി
ഓടുന്നത് മൂലം
ജീവനക്കാര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
യഥാസമയം ഓഫീസുകളിലും,
പാഠശാലകളിലും എത്താന്‍
കഴിയാത്ത സാഹചര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ ?
കൊല്ലങ്കോട്
സ്റ്റേഷനില്‍
ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്
4957.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദക്ഷിണേന്ത്യയിലെ
പ്രധാന തീര്‍ത്ഥാടന
കേന്ദ്രമായ
രാമേശ്വരത്തേക്ക്,
കൊല്ലങ്കോട് റെയില്‍വേ
സ്റ്റേഷന് വഴി
കടന്നുപോകുന്ന
ട്രെയിനുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
രാമേശ്വരത്തേക്ക്
പോകുന്ന
ട്രെയിനുകള്‍ക്ക്
കൊല്ലങ്കോട് റെയില്‍വേ
സ്റ്റേഷനില്‍
സ്റ്റോപ്പ്
അനുവദിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തമിഴ്
നാട്ടിലെ പ്രധാന
ക്ഷേത്രങ്ങളായ പഴനി,
മധുര, രാമേശ്വരം
എന്നിവിടങ്ങളിലേക്ക്
പോകാന്‍ നെന്മാറ,
ചിറ്റൂര്‍, ആലത്തൂര്‍,
തരൂര്‍ എന്നീ നിയോജക
മണ്ഡലങ്ങളിലെ ജനങ്ങള്‍
ആശ്രയിക്കുന്ന ഏക
റെയില്‍വേ സ്റ്റേഷന്
കൊല്ലങ്കോടായതിനാല്,
ഇതുവഴി
രാമേശ്വരത്തേക്ക്
പോകുന്ന
ട്രെയിനുകള്‍ക്ക് ഇവിടെ
സ്റ്റോപ്പ്
അനുവദിക്കാനുള്ള നടപടി
റെയില്‍വേ
മന്ത്രാലയവുമായി
ബന്ധപ്പെട്ട്
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കൊല്ലങ്കോട്
റെയില്‍വെ സ്റ്റേഷനിലെ
റിസര്‍വേഷന്‍ സൗകര്യം
4958.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലങ്കോട്
റെയില്‍വെ സ്റ്റേഷനില്‍
മുമ്പ് ഉണ്ടായിരുന്ന
റിസര്‍വേഷന്‍ സൗകര്യം
നിലവിലില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റെയില്‍വേ
മന്ത്രാലയവുമായി
ബന്ധപ്പെട്ട്,
കൊല്ലങ്കോട് റെയില്‍വെ
സ്റ്റേഷനില്‍
റിസര്‍വേഷന്‍ സൗകര്യം
പുനഃസ്ഥാപിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
അങ്ങാടിപ്പുറം
മാനത്ത് മംഗലം ബൈപ്പാസില്‍
റെയില്‍വെ ഓവര്‍ ബ്രിഡ്ജ്
4959.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
അങ്ങാടിപ്പുറം മാനത്ത്
മംഗലം ബൈപ്പാസില്‍
റെയില്‍വെ ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
പത്ത് കോടി രൂപ
അനുവദിച്ചുകൊണ്ടുള്ള
17-1-2011 ലെ
G.O.(Rt)No.73/2011/PWD
- എന്ന ഉത്തരവിന്
പ്രകാരം സ്വീകരിച്ചു
വരുന്ന നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
റെയില്‍വെ ഓവര്‍
ബ്രിഡ്ജുമായി
ബന്ധപ്പെട്ട ലാന്‍ഡ്
അക്വിസിഷന്‍
നടത്തുന്നതിന് കാലതാമസം
ളണ്ടാകാനുളള
കാരണംവ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
ആക്ഷന്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?