പുതിയ
കാലം പുതിയ നിര്‍മ്മാണം
1157.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.ഡി. പ്രസേനന്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പുതിയ കാലം പുതിയ
നിര്‍മ്മാണം എന്ന
ആപ്തവാക്യം
പ്രാബല്യത്തിലാക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങൾ
വിശദമാക്കാമോ;
(ബി)
പൊതുനിരത്തുകളുടെ
നിര്‍മ്മാണത്തിനും
പരിപാലനത്തിനുമായി
വര്‍ഷംതോറും വന്‍തുക
വിനിയോഗിക്കുന്നുണ്ടെങ്കിലും
അഴിമതിയും
പ്രവൃത്തിയിലെ
ഗുണനിലവാരക്കുറവും മൂലം
റോഡുകള്‍ തകരുന്ന
സ്ഥിതി
അവസാനിപ്പിക്കാന്‍
നടത്തിയ ഇടപെടലുകള്‍
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
കാലാവസ്ഥയിലെ സവിശേഷത,
റോഡുകളുടെ ആയുസ്സ്
കുറയ്കാന്‍ പ്രധാന
കാരണമാണെന്നതിനാല്
മഴയെ അതിജീവിക്കാന്‍
പ്രാപ്തമാകുന്ന
തരത്തിലുള്ള ആധുനിക
നിര്‍മ്മാണ രീതിയും
സാങ്കേതിക വിദ്യയും
അവലംബിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ?
മണലൂര്‍
മണ്ഡലത്തിൽ ബസ് കാത്തിരുപ്പ്
കേന്ദ്രങ്ങള്‍
1158.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18-ലെ
ആസ്തി വികസന പദ്ധതി
പ്രകാരം മണലൂര്‍
മണ്ഡലത്തിലെ വിവിധ
സ്ഥലങ്ങളില്‍ ബസ്
കാത്തിരുപ്പ്
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
തൃശ്ശൂര്‍ ജില്ലാ
കളക്ടറുടെ 24.5.2018ലെ
ആര്.ഡി 6/2408/2017
പ്രകാരം ഭരണാനുമതി
നല്‍കുകയും തൃശ്ശൂര്‍
ജില്ലാ പൊതുമരാമത്ത്
റോഡ് വിഭാഗത്തെ
മേല്‍നോട്ട ചുമതല
ഏല്‍പ്പിക്കുകയും
ചെയ്തിരുന്നുവെങ്കിലും
ഇക്കാര്യത്തില്‍ ഇതുവരെ
സാങ്കേതികാനുമതി
നല്‍കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
28.9.2018
ലെ ആര്.ഡി 6/2406/2017
നമ്പര്‍ പ്രകാരം
തൃശ്ശൂര്‍
കളക്ടറേറ്റില്‍ നിന്നും
ഇക്കാര്യം സംബന്ധിച്ച്
വീണ്ടും അയച്ച
കത്തിന്മേല്
സ്വീകരിച്ച തുടര്‍നടപടി
വിവരം അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ഇതിനോടകം
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സെന്‍ട്രല്‍
റോഡ് ഫണ്ടില്‍ നിന്നും അനുമതി
ലഭിച്ച പ്രവൃത്തികൾ
1159.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍ നിന്നും
അനുമതി ലഭിച്ച
പ്രവൃത്തികൾ
ഏതെല്ലാമാണെന്നും
ഓരോന്നിനും
അനുവദിക്കപ്പെട്ട
തുകയെത്രയാണെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ?
പൊതുമരാമത്ത്
വകുപ്പ് ഡ്രിക് ബോര്‍ഡിന്റെ
പ്രവര്‍ത്തനം
1160.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് ഡ്രിക്
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലായെന്ന്
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
മഞ്ചേരി
ജസീല ജംഗ്ഷനില്‍ ഫ്ലൈ
ഓവര്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ഡിസൈന്‍
ലഭ്യമാക്കുന്നതിനായി
എന്നാണ് ബോര്‍ഡില്‍
അപേക്ഷ
ലഭിച്ചത്;വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
ഡിസൈന്‍ നാളിതുവരെയും
നല്കാന്
കഴിയാത്തതിന്റെ
സാങ്കേതിക കാരണങ്ങള്‍
വിശദമാക്കുമോ;പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
ബോര്‍ഡില്‍ 2011 മുതല്‍
ചുമതലയിലുണ്ടായിരുന്ന
ഉദ്യോഗസ്ഥരുടെ വിവരം
ലഭ്യമാക്കാമോ;
(ഇ)
സര്‍ക്കാര്‍
പദ്ധതികള്‍
നടപ്പിലാക്കുന്ന
കാര്യത്തില്‍ അലംഭാവം
കാണിക്കുകയും വന്‍
സാമ്പത്തിക ബാദ്ധ്യത
വരുത്തുകയും ചെയ്യുന്ന
ഇത്തരം
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ?
കെ.എസ്.ടി.പി.യുമായി
ബന്ധപ്പെട്ട ആര്ബിട്രേഷന്
ട്രൈബ്യൂണല്‍ വിധി
1161.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
ഒന്നാം ഘട്ട പദ്ധതി
നടത്തിപ്പില്‍
സര്‍ക്കാരിനുണ്ടായ
വീഴ്ചയുമായി
ബന്ധപ്പെട്ട് മലേഷ്യന്‍
കമ്പനിയായ പതിബെല്ലിന്
എന്ത് തുക നഷ്ടപരിഹാരം
നല്കുവാനാണ് 2015
നവംബറില്‍
ആര്ബിട്രേഷന്
ട്രൈബ്യൂണല്‍
വിധിച്ചിരുന്നത്;
(ബി)
പ്രസ്തുത
തുകയുടെ പലിശ കൂടി
നല്‍കുന്നതിന്
വിധിയുണ്ടോ; ഈ പലിശ
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)
പലിശ
നല്കാത്തതിനാല്
കെ.എസ്.ടി.പി.യുടെ
ഏതെങ്കിലും ബാങ്ക്
അക്കൗണ്ട്
മരവിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
റോഡ്
നിര്‍മ്മാണത്തില്‍ ജര്‍മ്മന്‍
സാങ്കേതിക വിദ്യ
1162.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് നിര്‍മ്മാണത്തില്‍
ജര്‍മ്മന്‍ സാങ്കേതിക
വിദ്യ
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഈ സാങ്കേതിക
വിദ്യയെ സംബന്ധിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സാങ്കേതിക വിദ്യ
ഉപയോഗിക്കുന്നത്
പരിസ്ഥിതി സൗഹൃദമാണോ
എന്നും സാമ്പത്തിക
ലാഭമാണോ എന്നും
അറിയിക്കുമോ;
(സി)
ഈ
സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തിയുള്ള
റോഡ് നിര്‍മ്മാണം
പൊതുമരാമത്ത് വകുപ്പ്
നേരിട്ടാണോ
അല്ലെങ്കില്‍
ഏതെങ്കിലും ഗവണ്മെന്റ്
അംഗീകൃത ഏജന്‍സി
മുഖേനയാണോ
നടത്തുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
സാങ്കേതിക വിദ്യ
പ്രയോജനപ്പെടുത്തി റോഡ്
ഉണ്ടാക്കുമ്പോള്‍
ആയതിന്റെ ഈട്
ഉറപ്പാക്കുന്നതിനോടൊപ്പം
നിര്‍മ്മാണത്തില്‍
പ്ലാസ്റ്റിക് വേസ്റ്റ്
ഉള്‍പ്പെടുത്താനാകുമോ
എന്ന് കൂടി
പരിശോധിക്കുമോ?
പ്രളയം
മൂലം റോഡുകള്‍ക്കും
പാലങ്ങള്ക്കുമുണ്ടായ നാശനഷ്ടം
1163.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസത്തില്‍
ഉണ്ടായ മഹാ
പ്രളയത്തിലും
മണ്ണിടിച്ചിലിലും
ഉരുള്‍ പൊട്ടലിലും
പൊതുമരാമത്ത്
വകുപ്പിന്റെ റോഡുകളും
പാലങ്ങളും തകര്‍ന്ന്
എത്ര കോടി രൂപയുടെ
നാശനഷ്ടം
ഉണ്ടായിട്ടുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഇതു സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തില്‍
തകര്‍ന്ന പൊതുമരാമത്ത്
റോഡുകളും പാലങ്ങളും
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
ലോകബാങ്ക്
സഹായത്തോടെ നടപ്പിലാക്കുന്ന
റോഡ് നവീകരണങ്ങള്‍
1164.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകബാങ്ക്
സഹായത്തോടെ
നടപ്പിലാക്കുന്ന റോഡ്
നവീകരണങ്ങളില്‍
കണ്‍സള്‍ട്ടന്റുമാര്‍
ഒത്തു കളിക്കുന്നത്
മൂലം പദ്ധതിക്ക്
ഉദ്ദേശിക്കുന്ന
പ്രയോജനം ലഭിക്കാതെ
പോകുന്നുവെന്നത്
വസ്തുതയാണോ;
(ബി)
പദ്ധതികളുടെ
രൂപരേഖ
തയ്യാറാക്കുമ്പോള്‍
മുതല്‍ നടത്തുന്ന
ഒത്തുകളി
അവസാനിപ്പിക്കുന്നതിനും
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ
ഒറ്റത്തവണ പുനരുദ്ധാരണം
1165.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് ഒറ്റത്തവണ
ഫണ്ട് അനുവദിച്ച്
പ്രധാന ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍ നടത്തി
നവീകരിക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ചാലക്കുടി മണ്ഡലത്തിലെ
മഹാ പ്രളയത്തില്‍
നശിച്ച പ്രധാനപ്പെട്ട
ഗ്രാമീണറോഡുകള്‍
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകള്‍ പ്രകാരം
പ്രധാന ഗ്രാമീണ
റോഡുകള്‍
ഏറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റോഡുകള്‍
പരിപാലിക്കാൻ നടപടി
1166.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനപാതകളും
ഉള്‍നാടന്‍ പാതകളും
പരിതാപകരമായ
സ്ഥിതിയിലാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ഷംതോറും
കോടിക്കണക്കിന് രൂപ
ചെലവാക്കി
നിര്‍മ്മിക്കുന്ന
റോഡുകള്‍ ഒരു മഴക്കാലം
കഴിയുമ്പോള്‍
തകര്‍ന്നടിയുന്ന
സാഹചര്യം
എന്തുകൊണ്ടാണ്
ഉണ്ടാകുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
നിലവിലുള്ള
ഓടകള്‍ കൃത്യമായി
പരിരക്ഷിക്കുന്നതിനും
പുതിയതായി
നിര്‍മ്മിക്കുന്ന
റോഡുകളില്‍ വെള്ളം
ഒഴുകിപ്പോകുന്നതിന്
സംവിധാനം
ഒരുക്കുന്നതിനും
വെട്ടിപ്പൊളിക്കുന്ന
റോഡുകള്‍
സമയബന്ധിതമായി
റിപ്പയര്‍
ചെയ്യുന്നതിനും
കര്‍മ്മപദ്ധതി
തയ്യാറാക്കുമോ;
വ്യക്തമാക്കാമോ?
പ്രളയത്തിൽ
തകര്‍ന്ന റോഡുകളുടെ കണക്കുകള്‍
1167.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം കേരളത്തില്‍
തകര്‍ന്ന റോഡുകളുടെ
കണക്കുകള്‍
വ്യക്തമാക്കാമോ; ഇത്
മൂലം എത്ര
നഷ്ടമാണുണ്ടായതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
പുനരുദ്ധാരണത്തിനായി
എത്ര തുകയുടെ
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പ്രളയത്തിൽ
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണം
1168.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍
സംസ്ഥാനത്തെ മിക്കവാറും
റോഡുകള്‍ തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തകര്‍ന്ന
പാതകളില്‍ കൂടിയുള്ള
യാത്ര അപകട സാധ്യത
വര്‍ദ്ധിപ്പിക്കുന്നതും
അപകട നിരക്ക്
കൂട്ടുന്നതും
വിലയിരുത്തിയിട്ടുണ്ടോ;
(സി)
റോഡുകളിലെ
കുഴികളടയ്ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
തകര്‍ന്ന
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഇ)
റോഡ്
പുനര്‍നിര്‍മ്മാണത്തിന്
വായ്പ അനുവദിക്കാന്‍
ലോക ബാങ്ക് സന്നദ്ധത
പ്രകടിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളും പാലങ്ങളും
1169.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന പൊതുമരാമത്ത്
വകുപ്പിന്റെ റോഡുകളും
പാലങ്ങളും
പുനര്‍നിര്‍മ്മിക്കാനായി
സര്‍ക്കാര്‍ എത്ര കോടി
രൂപ അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
അഞ്ചു
വര്‍ഷം കൊണ്ട് ഒരു
ലക്ഷം കോടി രൂപയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുമെന്ന
വകുപ്പിന്റെ പ്രഖ്യാപിത
ലക്ഷ്യം പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
പുനര്നിര്ണയിച്ചിട്ടുണ്ടോ;
(സി)
പ്രളയത്തില്‍
തകര്‍ന്നതും
പുനര്‍നിര്‍മ്മാണം
ആവശ്യമെന്ന്
കണ്ടെത്തിയതുമായ
പാലങ്ങളുടെയും
കലുങ്കുകളുടെയും
റോഡുകളുടെയും
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികളുടെ
ഗുണനിലവാരം ഉറപ്പ്
വരുത്താനും സുതാര്യത
ഉറപ്പാക്കാനും
എന്തൊക്കെ നടപടികളാണ്
വകുപ്പ്
സ്വീകരിച്ചിരിക്കുന്നത്;വിശദമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളും പാലങ്ങളും
1170.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍ തകര്‍ന്ന
റോഡുകളും പാലങ്ങളും
ഗതാഗതയോഗ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര തുക അനുവദിച്ചു
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളും പാലങ്ങളും
1171.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
സംസ്ഥാനത്ത് റോഡുകളും
പാലങ്ങളും തകര്‍ന്നത്
വഴി എത്ര കോടി രൂപയുടെ
നഷ്ടമാണ് പൊതുമരാമത്ത്
വകുപ്പിന്
വന്നിട്ടുള്ളത്;
(ബി)
എത്ര
റോഡുകളും പാലങ്ങളുമാണ്
മഴവെള്ളപ്പാച്ചിലില്‍
ഒലിച്ചു പോയത്; ജില്ല
തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇവയുടെ
പുനര്‍നിര്‍മ്മിതിയ്ക്കായി
വേണ്ടിവരുന്ന കാലതാമസം
എത്രയെന്നും
ഇതിലേയ്ക്കായി വരുന്ന
ചെലവ് എത്രയെന്നും
വ്യക്തമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകള്‍
1172.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന
പി.ഡബ്ല്യൂ.ഡി.
റോഡുകള്‍ പുനര്‍
നിര്‍മ്മിക്കാനായി
പ്രത്യേകമായി
ഏതെങ്കിലും ഫണ്ട്
അനുവദിച്ച്
ഉത്തരവായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ വിനിയോഗം
സംബന്ധിച്ച്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
തയ്യാറാക്കിയോ എന്ന
വിവരം അറിയിക്കുമോ ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെയും
പാലങ്ങളുടെയും
പുനര്‍നിര്‍മ്മാണം
1173.
ശ്രീ.അടൂര്‍
പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
സംസ്ഥാനത്തെ
റോഡുകള്‍ക്കും
പാലങ്ങള്‍ക്കും
ഉണ്ടാക്കിയ
കേടുപാടുകള്‍
സംബന്ധിച്ച
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര കോടിരൂപയുടെ
നാശനഷ്ടങ്ങളാണ് ഈ
മേഖലയില്‍
ഉണ്ടായിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
തകര്‍ന്ന
റോഡുകളും പാലങ്ങളും
സമയബന്ധിതമായി
പുനര്‍നിര്‍മ്മിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതി വ്യക്തമാക്കുമോ;
(ഡി)
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുമ്പോള്‍
തീവ്ര മഴയില്‍
നശിക്കാത്ത രീതിയിലുള്ള
നിര്‍മ്മാണ
പ്രക്രിയകള്‍
അവലംബിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ
എന്ന്
വെളിപ്പെടുത്താമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനർനിർമ്മാണം
1174.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയം സംസ്ഥാനത്തെ
റോഡുകളെ എപ്രകാരമാണ്
ബാധിച്ചത് എന്ന്
വിശദമാക്കാമോ;
(ബി)
തകര്‍ന്ന
റോഡുകള്‍
നന്നാക്കുന്നതിന് എന്ത്
തുക ചെലവാകും എന്നാണ്
കണക്കാക്കുന്നത്;
(സി)
തകര്‍ന്ന
ദേശീയ പാതകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
കേന്ദ്രം പണം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ പണം
അനുവദിച്ചില്ലെങ്കില്‍
സംസ്ഥാന സര്‍ക്കാര്‍
പണം ഉപയോഗിച്ച് ദേശീയ
പാതകള്‍
പുനരുദ്ധീകരിക്കുന്നതിന്
പദ്ധതി ഉണ്ടോ;
(ഇ)
സംസ്ഥാനത്തെ
കാലാവസ്ഥയ്ക്ക്
അനുയോജ്യമായ റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(എഫ്)
തകര്‍ന്ന
റോഡുകള്‍ എന്നത്തേക്ക്
പൂര്‍വ്വ
സ്ഥിതിയിലാക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ഇതിനായി പ്രത്യേക
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
പ്രളയത്തില്‍
പൊതുമരാമത്തിന് ഉണ്ടായ
നാശനഷ്ടങ്ങള്‍
1175.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-
ലെ പ്രളയത്തില്‍
പൊതുമരാമത്തിന് ഉണ്ടായ
നഷ്ടങ്ങളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
ഭൂരിഭാഗം
റോഡുകളും ഗണ്യമായ
പാലങ്ങളും തകര്‍ന്നതും
ബലക്ഷയം സംഭവിച്ചതും
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
തകര്‍ന്നടിഞ്ഞ
സംവിധാനങ്ങള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
ഒരു ആക്ഷന്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രളയ
ദുരന്തത്തിന് ശേഷം
ഗതാഗതം
പുന:സ്ഥാപിക്കുന്നതിന്
അടിയന്തരമായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
പ്രളയത്തിലും
ഉരുള്‍പൊട്ടലിലും പൊതുമരാമത്ത്
വകുപ്പിനുണ്ടായ നഷ്ടം
1176.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ല്‍
സംസ്ഥാനത്തുണ്ടായ
പ്രളയത്തിലും
ഉരുള്‍പൊട്ടലിലും
പൊതുമരാമത്ത്
വകുപ്പിനുണ്ടായ നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രളയത്തില്‍ എത്ര
കിലോമീറ്റര്‍ റോഡാണ്
തകര്‍ന്നതെന്നും എത്ര
പാലങ്ങള്‍ക്ക്
നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഇവയുടെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇതിനായി കേന്ദ്ര
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇവയുടെ
പുനര്‍
നിര്‍മ്മാണത്തിനായി
എത്ര കോടി രൂപ വേണ്ടി
വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(ഇ)
നിലവിലുള്ള
റോഡ് വികസന പദ്ധതികളെ
ബാധിക്കാത്ത വിധത്തില്‍
ഇവയുടെ
അറ്റകുറ്റപ്പണികള്‍
അടിയന്തരമായി
നടത്തേണ്ടതിനാല്‍
സി.ആര്.എഫ്-ല്‍
ഉള്‍പ്പെടുത്തി
കൂടുതല്‍ തുക
അനുവദിക്കാന്‍
കേന്ദ്രത്തോട്
ആവശ്യപ്പെടുമോ
എന്നറിയിക്കാമോ?
പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുത്ത ഗ്രാമീണ
റോഡുകള്‍
1177.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം എത്ര
ഗ്രാമീണ റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്തിട്ടുണ്ട്;
റോഡുകളുടെ പേര് സഹിതം
വ്യക്തമാക്കാമോ;
(ബി)
ഏതെങ്കിലും
പുതിയ റോഡുകള്‍
നിലവില്‍ വകുപ്പ്
ഏറ്റെടുത്ത്
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ഏതെങ്കിലും
മാനദണ്ഡങ്ങള്ക്കനുസൃതമായിട്ടാണോ
റോഡുകള്‍
ഏറ്റെടുക്കുന്നത്;
എങ്കില്‍ മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
ഏറ്റെടുത്ത്
വരുന്നില്ലെങ്കില്‍
ഭാവിയില്‍ ഇത്തരം
റോഡുകള്‍
ഏറ്റെടുക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള ആലോചനകള്‍
സര്‍ക്കാര്‍ തലത്തില്‍
നടന്നുവരുന്നുണ്ടോ;
വിശദമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ബംഗ്ലാവ് കടവ് പാലം
T 1178.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തില്‍
കുട്ടമ്പുഴ-വടാട്ടുപാറ
മേഖലകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
ബംഗ്ലാവ് കടവ് പാലം
വേണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലത്തിന് വേണ്ടി
2018-19 വര്‍ഷത്തെ
ബജറ്റ് പ്രൊപ്പോസലില്‍
ടോക്കണ്‍ പ്രൊവിഷന്‍
വച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
പഞ്ചായത്തിലെ
രണ്ട് പ്രധാന
പ്രദേശങ്ങള്‍ തമ്മില്‍
ബന്ധിപ്പിക്കുന്ന
പ്രസ്തുത പാലത്തിന്റെ
നിര്‍മ്മാണത്തിന്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുവേണ്ട
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
കുറുങ്കോട്ട
പാലം നിര്‍മ്മാണം
1179.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബജറ്റില്‍ 10 കോടി രൂപ
വകയിരുത്തിയിട്ടുള്ള,
എറണാകുളം ജില്ലയിലെ
കുറുങ്കോട്ട ദ്വീപില്‍
നിന്നും വടുതലഭാഗത്ത്
നിലവിലുള്ള സെന്റ്
പീറ്റേഴ്സ് റോഡുമായി
ബന്ധിപ്പിക്കുന്ന
കുറുങ്കോട്ട
പാലത്തിന്റെ ഡിസൈന്‍
വിഭാഗത്തിന്
സമര്‍പ്പിച്ച
അലൈന്‍മെന്റിന്
അംഗീകാരം നല്‍കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
എന്നത്തേക്ക്
അംഗീകാരം ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
അംഗീകരിച്ച
അലൈന്മെന്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കാലടി
പൊതുമരാമത്ത് റെസ്റ്റ് ഹൗസ്
1180.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
കാലടി പൊതുമരാമത്ത്
റെസ്റ്റ് ഹൗസ്
അടച്ചിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ;
(ബി)
എത്ര
മാസമായി ഇത്
അടച്ചിട്ടിരിക്കുകയാണ്
എന്നും ഇൗ കാലയളവില്‍
അവിടുത്തെ ജീവനക്കാരെ
എന്ത് ഡ്യൂട്ടിയിലാണ്
നിയോഗിച്ചതെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
റെസ്റ്റ് ഹൗസില്‍ ആകെ
എത്ര മുറികളാണ്
ഉപയോഗത്തില്‍
ഉണ്ടായിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
റെസ്റ്റ് ഹൗസിലെ
മുറികള്‍
ഉപയോഗശൂന്യമായത്
പ്രളയത്തില്പ്പെട്ടാണെങ്കില്
എത്ര രൂപയുടെ നഷ്ടമാണ്
കണക്കാക്കിയതെന്നും
ഇതിനായി പരിഗണിച്ച
സാധനങ്ങളുടെ പട്ടികയും
അവയ്ക്കു കണക്കാക്കിയ
നഷ്ടത്തിന്റെ തുകയും
ഇനം തിരിച്ചുളള കണക്കും
ലഭ്യമാക്കാമോ?
ഇ-ഫയലിംഗ്
സിസ്റ്റം
1181.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ ജില്ലാ
ഓഫീസ്, സര്‍ക്കിള്‍
ഓഫീസ്, ചീഫ്
എന്‍ജിനീയര്‍ ഓഫീസ്
എന്നിവയെ
ബന്ധിപ്പിച്ചുകൊണ്ടുള്ള
ഇ-ഫയലിംഗ് സിസ്റ്റം
നടപ്പിലാക്കുന്ന വിഷയം
പരിഗണിക്കുമോ;
(ബി)
പ്രസ്തുത
വിഷയം പഠിക്കുന്നതിന്
ഒരു സംവിധാനം
രൂപീകരിക്കുമോ
എന്നറിയിക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ
എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനം
1182.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
എന്‍ജിനീയര്‍മാര്‍ക്ക്
ആധുനിക പരിശീലനം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
(ബി)
പൊതുമരാമത്ത്
വകുപ്പിലെ നിര്‍മ്മാണം
പരിസ്ഥിതി
സൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വ്യക്തമാക്കാമോ?
ചേലക്കാട് -വില്ല്യാപ്പളളി
-വടകര റോഡ് നിര്‍മ്മാണം
1183.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ നിന്നും
ആരംഭിക്കുന്ന
ചേലക്കാട്-
വില്ല്യാപ്പള്ളി-വടകര
റോഡിന്റെ
ഡി.പി.ആര്.തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഇല്ലങ്കില്‍
ഡി.പി.ആര്.
തയ്യാറാക്കുവാന്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത ഡി.പി.ആര്.
എന്ന്
സമര്‍പ്പിക്കുമെന്ന്
വ്യക്തമാക്കുമോ?
കാസ്രഗോഡ് ജില്ലയിലെ മലയോര
ഹൈവേ
1184.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസ്രഗോഡ്
ജില്ലയില്‍
മലയോരഹൈവേയില്‍ എത്ര
കിലോമീറ്റര്‍ റോഡാണ്
പുതുതായി
അനുവദിച്ചതെന്നും
ഇതിനായി ജില്ലയില്‍
എത്ര കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഉള്ള വിവരം
ലഭ്യമാക്കാമോ;
(ബി)
എത്ര
റീച്ചുകളായാണ് ഈ
പ്രവൃത്തി
നടപ്പിലാക്കുന്നതെന്നും
ഈ പ്രവൃത്തികളുടെ
ടെണ്ടർ
പൂര്‍ത്തീകരിക്കാന്‍
എപ്പോള്‍ കഴിയുമെന്നും
വ്യക്തമാക്കാമോ?
എം.സി.
റോഡിന്റെ നവീകരണത്തിനുള്ള
പദ്ധതി
1185.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.സി.
റോഡിന്റെ
നവീകരണത്തിനുള്ള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പാതയില്‍ ഏറ്റവും താണ
പ്രദേശങ്ങള്‍ ഉയര്‍ത്തി
റോഡില്‍ വെള്ളം
കയറുന്നത് തടയുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്കായി എന്ത്
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വെളിപ്പെടുത്തുമോ?
കരമന-വെള്ളറട
റോഡ് വികസനം
1186.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന
-വെള്ളറട റോഡ്
വികസനത്തിനായുള്ള
നടപടികള്‍ എന്തായെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡ്
നിര്‍മ്മാണത്തിനായുള്ള
ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍ ഏതുവരെയായി;
ഇതിനായി
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടികള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(സി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാനാകുമെന്ന്
വിശദമാക്കുമോ?
ആര്.ഐ.ഡി.എഫ്.പദ്ധതിയില്‍
പെടുത്തിയ കോഴിക്കോട്ടെ
റോഡുകള്‍
1187.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡ്
ആര്.ഐ.ഡി.എഫ്.പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അംഗീകാരത്തിനായി
സമര്‍പ്പിച്ച
കോഴിക്കോട് ജില്ലയിലെ
റോഡുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പദ്ധതികള്‍ക്ക്
എപ്പോള്‍ ഭരണാനുമതി
ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പിറവം
നിയോജകമണ്ഡലത്തിലെ റോഡുകളുടെ
പുനര്‍നിര്‍മ്മാണം
1188.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസമുണ്ടായ
പ്രളയത്തില്‍പ്പെട്ട്
തകര്‍ന്ന എറണാകുളം,
മുവാറ്റുപ്പുഴ
ഡിവിഷനുകളില്‍ വരുന്ന
പിറവം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
റോഡുകള്‍ക്കാണ്
പുനര്‍നിര്‍മ്മാണം
ആവശ്യമായി വരുന്നതെന്ന്
പ്രസ്തുത ഡിവിഷനുകള്‍
കണ്ടെത്തിയത്
അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
അനുമതി നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അനുമതി അടിയന്തിരമായി
നല്കാന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നെന്മാറ
മണ്ഡലത്തില്‍ പുതിയതായി
ഭരണാനുമതി ലഭിച്ച റോഡുകള്‍
1189.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
പുതിയതായി ഭരണാനുമതി
ലഭിച്ച റോഡുകള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
നിലവില്‍
ഏതെല്ലാം റോഡുകളുടെ
പ്രവൃത്തികളാണ്
തുടങ്ങിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ഈ
വര്‍ഷം എത്ര കോടി
രൂപയുടെ ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളത് എന്ന്
വിശദമാക്കുമോ?
മഞ്ചേരി
ഔട്ടര്‍ റിംഗ് റോഡ്
1190.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
ഔട്ടര്‍ റിംഗ് റോഡിന്റെ
അംഗീകരിച്ച
അലൈന്മെന്റ് പ്ലാന്‍
പ്രകാരം എത്ര ഭൂമിയാണ്
റോഡ് നിര്‍മ്മാണത്തിന്
വേണ്ടി
ഏറ്റെടുക്കേണ്ടത് എന്ന്
വിശദമാക്കാമോ;
(ബി)
സ്വകാര്യ
വ്യക്തികളില്‍ നിന്നും
ഏറ്റെടുക്കേണ്ട ഭൂമി
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിന്
11.08.2016 ന് ശേഷം
ചര്‍ച്ചകള്‍
നടത്തുകയുണ്ടായോ;വിശദമാക്കാമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കുന്നതിനായി
റവന്യൂ വകുപ്പിലേക്ക്
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ;വിശദമാക്കാമോ?
ഇടുക്കി
ജില്ലയിലെ പ്രളയത്തില്‍
തകര്‍ന്ന റോഡുകള്‍
1191.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന ഇടുക്കി
ജില്ലയിലെ റോഡുകള്‍
നന്നാക്കുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഓരോ
നിയോജകമണ്ഡലത്തിനും
എത്ര തുക വീതമാണ്
അനുവദിച്ചിട്ടുള്ളത്;വ്യക്തമാക്കാമോ?
ഇടുക്കി
ജില്ലയില്‍ തകര്‍ന്ന
പൊതുമരാമത്ത് റോഡുകള്‍
1192.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ 2018 ലെ
പേമാരിയിലും
ഉരുള്‍പൊട്ടലിലും
തകര്‍ന്ന പൊതുമരാമത്ത്
റോഡുകളുടെ ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;എത്ര
കിലോമീറ്റര്‍ റോഡുകളാണ്
ഈകാലയളവില്‍ ജില്ലയില്‍
തകര്‍ന്നത്;
(ബി)
ഇപ്രകാരം
ജില്ലയില്‍ തകര്‍ന്ന
റോഡുകളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇപ്രകാരം
ഇടുക്കി
നിയോജകമണ്ഡലത്തില്‍
മാത്രം തകര്‍ന്ന
റോഡുകളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ജില്ലയിലാകെ എത്ര
തുകയുടെ ഭരണാനുമതി
നല്കി; ഭരണാനുമതി
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
ഇപ്രകാരം തകര്‍ന്ന എത്ര
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കി;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1193.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
നിരത്തുകളും പാലങ്ങളും
വിഭാഗത്തിന്റെ
മേല്‍നോട്ടത്തില്‍
മണലൂര്‍ മണ്ഡലത്തില്‍
നിര്‍മ്മാണം
പുരോഗമിച്ച് വരുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
എസ്റ്റിമേറ്റ്
അടക്കമുള്ള
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഓരോന്നും
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ആശ്രാമം
ലിങ്ക്റോഡ് നാലാംഘട്ടം
1194.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ള
ആശ്രാമം ലിങ്ക്
റോഡിന്റെ നാലാംഘട്ട
പ്രവര്‍ത്തനങ്ങളുടെ
പദ്ധതി രൂപീകരണ
പുരോഗതി
അറിയിക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
ആലപ്പുഴ
ചങ്ങനാശ്ശേരി റോഡിന്‍െറ
പുനരുദ്ധാരണം
1195.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ചങ്ങനാശ്ശേരി റോഡിന്‍െറ
പുനരുദ്ധാരണത്തിന്
ഉദ്ദേശിക്കുന്ന
ജോലികളും
കണക്കാക്കിയിരിക്കുന്ന
ചെലവും
വ്യക്തമാക്കുമോ;
(ബി)
റോഡില്‍
അശാസ്ത്രീയമായി
നിര്‍മ്മിച്ചിട്ടുള്ള
പാലങ്ങള്‍
അപകടങ്ങള്‍ക്ക്
കാരണമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പാലങ്ങള്‍
പൊളിച്ച് പണിയുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
റോഡിന്‍െറ
ഏതൊക്കെ ഭാഗമാണ്
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
റോഡിന്‍െറ
കിഴക്കേ അറ്റത്ത്
മനക്കേച്ചിറ ഭാഗത്ത്
ആവണി കലുങ്കില്‍ കൂടി
സുഗമമായി വെള്ളം
ഒഴുകാത്തതിനാല്‍ മഴ
സമയത്ത്
വെള്ളപ്പൊക്കമുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ഈ
കലുങ്ക് പൊളിച്ച്
പണിയാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എകരൂര്-കക്കയം-
ഡാം സൈറ്റ് റോഡ് നവീകരണം
1196.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കക്കയം
ഡാം സൈറ്റിലേക്കുള്ള
പ്രധാന റോഡായ
എകരൂര്-കക്കയം- ഡാം
സൈറ്റ് റോഡ്
നവീകരിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ എത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
എകരൂര്-കക്കയം-ഡാം
സൈറ്റ് റോഡിന്റെ
നവീകരണത്തിനായി
ഇപ്പോള്‍
സെക്രട്ടേറിയേറ്റിലുള്ള
ഫയലില്‍
(PWD-PS2-78/2018)
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(സി)
കക്കയത്തേക്കുള്ള
പ്രധാന പാതയായ ഇ.കെ.ഡി.
റോഡ് നവീകരിക്കുന്നതിന്
എത്ര കോടി രൂപയാണ്
ആവശ്യമായിട്ടുള്ളതെന്ന്
അറിയിക്കാമോ?
തലശ്ശേരി
-വളവുപാറ കെ.എസ്.റ്റി.പി റോഡ്
നിര്‍മ്മാണം
1197.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
-വളവുപാറ
കെ.എസ്.റ്റി.പി റോഡ്
നിര്‍മ്മാണം ഏത്
ഘട്ടത്തില്‍ ആണ്;
എരുഞ്ഞോളി, ഇരിട്ടി,
കൂട്ടുപുഴ പാലങ്ങളുടെ
നിര്‍മ്മാണ തടസ്സങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
പദ്ധതി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കും;
വ്യക്തമാക്കാമോ?
അങ്കമാലി
ബൈപ്പാസ്
1198.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
പട്ടണത്തിലെ ജനങ്ങള്‍
അനുഭവിക്കുന്ന
ഗതാഗതക്കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ; ഇതിന്
പരിഹാരം കാണുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാണ്;
വിശദമാക്കാമോ;
(ബി)
02.06.2017
-ല്‍ പൊതുമരാമത്ത്
വകുപ്പ് ഭരണാനുമതിയും
2017 ല്‍ തന്നെ കിഫ്ബി
അംഗീകാരം നല്കിയതുമായ
അങ്കമാലി ബൈപ്പാസ്
പദ്ധതി നാളിതുവരെയായി
തുടങ്ങാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
സാങ്കേതികാനുമതിയ്ക്കായും
ഭൂമി
ഏറ്റെടുക്കുന്നതിനായും
യുദ്ധകാലാടിസ്ഥാനത്തില്‍
നടപടി
സ്വീകരിക്കുന്നതിന്
റവന്യൂ ഉള്‍പ്പെടെയുള്ള
വിവിധ വകുപ്പുകളുടെ
യോഗം ഈ സര്‍ക്കാര്‍
എപ്പോഴെങ്കിലും
വിളിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
യോഗത്തിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പും ഇതിന്മേല്
വകുപ്പ് സ്വീകരിച്ച
തുടര്‍നടപടികളും
ലഭ്യമാക്കാമോ;
(ഡി)
അങ്കമാലി
ബൈപ്പാസ് ഡിവിഷന്
വിഷയം ചര്‍ച്ച
ചെയ്യുന്നതിന് ബഹു.
വകുപ്പ് മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
21.06.2018ന്
ചേരാനിരുന്ന യോഗം
മാറ്റി വച്ചത് പിന്നീട്
ചേര്ന്നിട്ടില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പുതിയ യോഗ
തീയതി അറിയിക്കാമോ;
(ഇ)
അങ്കമാലി
ബൈപ്പാസ്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്ത് നടപടിയാണ്
വകുപ്പ് തുടര്‍ന്ന്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
കണ്ണൂര്‍
വിമാനത്താവളത്തിലേക്കുള്ള
റോഡുകളുടെ നവീകരണം
T 1199.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിലേക്കുള്ള
പ്രധാന റോഡുകളുടെ
നവീകരണ പ്രവൃത്തികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
സമയബന്ധിത
പൂര്‍ത്തീകരണത്തിന്
എന്തെല്ലാം നടപടികള്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
വൈലോങ്ങര-ഓരോടം
പാലം ബൈപാസ്
1200.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
പ്രഖ്യാപിച്ച മങ്കട
നിയോജക മണ്ഡലത്തിലെ
വൈലോങ്ങര-ഓരോടം പാലം
ബൈപാസിന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
ബൈപാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ആര്.ബി.ഡി.സി
നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ബൈപാസ്
നിര്‍മ്മാണം
അടിയന്തിരമായി
നടപ്പിലാക്കുന്നതിന്
ആക്ഷന്‍ പ്ലാന്‍,
ആക്ടിവിറ്റി കലണ്ടര്‍
തുടങ്ങിയ കാര്യങ്ങള്‍
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ?
നടക്കാവ്-ഓലിപ്പുറം
സംസ്ഥാനപാത
1201.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടക്കാവ്
ഓലിപ്പുറം
സംസ്ഥാനപാതയില്‍
മുളന്തുരുത്തി
-പുളിക്കമാലി ഭാഗത്ത്
അപകടകരമായ രീതിയില്‍
കുഴികള്‍
രൂപപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിൽ കാരിക്കോട്
സ്കൂളിനു സമീപമുള്ള
കുഴിയില്‍ വീണ് ഉണ്ടായ
ബൈക്ക് അപകടത്തില്‍
എല്വിന് ജയിംസ്
എന്നയാള്‍ മരിക്കുകയും
ബൈക്കിന് പിന്നില്‍
യാത്രചെയ്ത ആള്‍ക്ക്
ഗുരുതരമായി
പരിക്കേല്‍ക്കുകയും
ചെയ്ത സംഭവം, റോഡ്
അടിയന്തരമായി ഗതാഗത
യോഗ്യമാക്കേണ്ടതിന്റെ
ആവശ്യകതയിലേക്ക്
വിരൽചൂണ്ടുന്നതായി
കരുതുന്നുണ്ടോ;
(സി)
പ്രസ്തുത
റോഡിന്റെ
ടെന്‍ഡര്‍/ക്വട്ടേഷന്‍
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതില്‍
വീഴ്ചയുണ്ടായിട്ടുണ്ടോ
എന്ന് പരിശോധിച്ച്
റോഡ് എത്രയും വേഗം
ഗതാഗതയോഗ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
പാലക്കാട്
മലയോര ഹെെവേയുടെ
പ്രവര്‍ത്തനങ്ങള്‍
1202.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലൂടെ
കടന്നുപോകുന്ന മലയോര
ഹെെവേയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയിലൂടെ മലയോര
ഹെെവേ എത്ര
കിലോമീറ്റര്‍ ദൂരമാണ്
കടന്നുപോകുന്നതെന്നും,
ഏതെല്ലാം
നിയോജകമണ്ഡലങ്ങളിലൂടെയാണ്
കടന്നുപോകുന്നതെന്നും
വിശദമാക്കുമോ;
(സി)
മലയോര
ഹെെവേയുടെ പ്രവൃത്തി
എന്ന് തുടങ്ങാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
വൈപ്പിന്‍
മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി.
റോഡുകള്‍
1203.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈപ്പിന്‍
മണ്ഡലത്തില്‍ ഏതെല്ലാം
പി.ഡബ്ല്യൂ.ഡി
റോഡുകള്‍ക്കാണ്
ബജറ്റില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
റോഡിന് അനുവദിച്ച
തുകയും, റോഡുകളുടെ
നിര്‍മ്മാണ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ?
ചേര്‍ത്തല
അരൂക്കുറ്റി റോഡ് മേജര്‍
മെയിന്റനന്‍സ്
1204.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
-അരൂക്കുറ്റി റോഡ്
മേജര്‍ മെയിന്റനന്‍സ്
നടത്തിയിട്ട് ഇപ്പോള്‍
എത്ര വര്‍ഷമായി;
അരൂക്കുറ്റി മുതല്‍
പൂച്ചാക്കല്‍ വരെയുളള
റോഡിന്റെ മേജര്‍
മെയിന്റനന്‍സിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ; ആയതിന്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കി എന്ന്
പുനരുദ്ധാരണം
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പൂച്ചാക്കല്‍ മുതല്‍
ചേര്‍ത്തല വരെയുള്ള
റോഡ് ഇപ്രകാരം
പുനരുദ്ധരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
എന്ന് അനുമതി നല്‍കും;
(സി)
അരൂര്‍
മണ്ഡലത്തില്‍
പ്രളയക്കെടുതിയില്‍പ്പെട്ട
റോഡുകള്‍
പുനരുദ്ധരിക്കുന്നതിനായി
ആകെ അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ
തങ്കുളം-കാക്കനാട് റോഡ്
1205.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ 2016-17
വര്‍ഷത്തെ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
തങ്കളം-കാക്കനാട് റോഡ്
ch: 22/600 to 24/600
വരെ സ്ഥലം
ഏറ്റെടുക്കല്‍ 30 കോടി
രൂപ, 2017-18 ല്‍
തങ്കളം-കാക്കനാട് ch:
20/000 to 22/600 വരെ
സ്ഥലം ഏറ്റെടുക്കല്‍ 37
കോടി രൂപ എന്നീ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഇൗ
രണ്ട്
പ്രവൃത്തികളുടെയും
ഇന്‍വെസ്റ്റിഗേഷന്‍
നടത്തുന്നതിന് ഏത്
ഏജന്‍സിയേയാണ്
തീരുമാനിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഏജന്‍സി
ഇന്‍വെസ്റ്റിഗേഷന്‍
നടപടി
ആരംഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്നുമുതലാണ്
ആരംഭിച്ചതെന്നും
നിലവിലെ സ്ഥിതിയും
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയും എന്നും
വ്യക്തമാക്കാമോ;
(ഡി)
ഇന്‍വെസ്റ്റിഗേഷന്‍
നടപടി വേഗത്തില്‍
പൂര്‍ത്തീകരിച്ച്
തുടര്‍നടപടി
വേഗത്തിലാക്കി പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കാമോ?
കോഴിക്കോട്
ബീച്ച് ജനറല്‍ ആശുപത്രിയിലെ
റോഡുകളുടെ പുനര്‍നിര്‍മ്മാണം
1206.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ബീച്ച് ജനറല്‍ ആശുപത്രി
കോമ്പൗണ്ടിലെ റോഡുകള്‍
തകര്‍ന്നു കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
ബൈപ്പാസ്
1207.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ബൈപ്പാസ്
നിര്‍മ്മിക്കുന്നതിന്
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ബൈപ്പാസിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
ഒറ്റപ്പാലത്ത്
ബൈപ്പാസ്
നിര്‍മ്മിക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികളും അതിന്റെ
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകള്‍
1208.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകള്‍
അറ്റകുറ്റപ്പണി നടത്തി
ഗതാഗതയോഗ്യമാക്കുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെ
വിശദാംശവും,
അതിനനുവദിച്ച തുകയും
പ്രത്യേകം
വ്യക്തമാക്കാമോ?
വാണിയംകുളം-വല്ലപ്പുഴ
റോഡ് നവീകരണം
1209.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
വാണിയംകുളം-വല്ലപ്പുഴ
റോഡ് നവീകരണത്തിനായി
കേന്ദ്ര റോഡ് ഫണ്ട്
(സി. ആര്.എഫ്)
അനുവദിക്കപ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഭരണാനുമതി
ലഭ്യമാക്കുന്നതിനുളള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
എറണാകുളത്തെ
തമ്മനം- പുല്ലേപ്പടി റോഡ്
T 1210.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
എം.ജി.റോഡില്‍ തുടങ്ങി
പുല്ലേപ്പടി -
തമ്മനം-ബൈപ്പാസ്-ചക്കരപ്പറമ്പ്-അറക്കക്കടവ്-പാലച്ചുവട്-ഇതിയൂര്-ചിറ്റേറ്റുകര-സീപോര്‍ട്ട്
എയര്‍പോര്‍ട്ട് റോഡ്
ക്രോസ്സ്
ചെയ്ത്-ഇന്‍ഫോപാര്‍ക്ക്
റോഡ് വഴി ഇടച്ചിറ വഴി
എച്ച്.എം.റ്റി,
മെഡിക്കല്‍ കോളേജ്
റോഡില്‍ എത്തിച്ചേരാന്‍
കഴിയുന്ന റോഡിന് സ്ഥലം
ഏറ്റെടുക്കാന്‍ വേണ്ടി
അനുവദിച്ച 300 കോടി രൂപ
ഈ സാമ്പത്തികവര്‍ഷം
തന്നെ
ഉപയോഗപ്പെടുത്താന്‍
കര്‍ശന നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് വിശദവിവരം
ലഭ്യമാക്കുമോ?
വെങ്കിടങ്ങ്-
കണ്ണോത്ത്-പുല്ല റോഡ്
1211.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍-തൃശ്ശൂര്‍
മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
വെങ്കിടങ്ങ്-
കണ്ണോത്ത്-പുല്ല
റോഡില്‍ അവശേഷിക്കുന്ന
3 .5 കി. മീറ്റര്‍
ടാര്‍ ചെയ്യാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭാഗം (6/500 മുതല്‍
10/000 വരെ)ടാര്‍
ചെയ്യുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
റോഡില്‍ അവശേഷിക്കുന്ന
ഭാഗം ടാര്‍
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
രാമനാട്ടുകര-മീഞ്ചന്ത
പഴയ നാഷണല്‍ ഹെെവേ
1212.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
രാമനാട്ടുകര-തൊണ്ടയാട്
ബെെപ്പാസ് നിലവില്‍
വന്നശേഷം
രാമനാട്ടുകരയില്‍
നിന്നും മീഞ്ചന്ത
വരെയുള്ള പഴയ നാഷണല്‍
ഹെെവേ നാഷണല്‍ ഹെെവേ
അല്ലാതായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത റോഡ്
സ്റ്റേറ്റ് ഹെെവേയായി
മാറ്റുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(സി)
ഇത്തരത്തില്‍
പി.ഡബ്ല്യു.ഡി റോഡ്സ്
വിഭാഗം പ്രസ്തുത റോഡ്
സ്റ്റേറ്റ് ഹെെവേ ആക്കി
മാറ്റാത്തതു കാരണം
മരാമത്ത് പ്രവൃത്തികള്‍
നടക്കാത്തത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വടക്കഞ്ചേരി-പൊള്ളാച്ചി
പാത
1213.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടക്കഞ്ചേരി-പൊള്ളാച്ചി
സംസ്ഥാന പാതയെ ദേശിയ
പാതയായി
ഉയര്‍ത്തുന്നതിനുള്ള
അനുമതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ദേശീയ
പാതയായി
ഉയര്‍ത്തുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടി ക്രമങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന ദേവികുളം നിയോജക
മണ്ഡലത്തിലെ റോഡുകള്‍
1214.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
കഴിഞ്ഞ പ്രളയത്തില്‍
തകര്‍ന്നതായി
കണക്കാക്കിയിട്ടുള്ള
പൊതുമരാമത്ത് വകുപ്പിന്
കീഴിലെ റോഡുകള്‍
ഏതൊക്കെയാണ്;വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
പുനരുദ്ധാരണത്തിന്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
തകര്‍ന്ന റോഡുകള്‍
ശരിയാക്കുന്നതിന്
അനുവദിച്ച തുകയും
തുകയുടെ വിനിയോഗവും
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന കരുനാഗപ്പളളിയിലെ
റോഡുകള്‍
1215.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജകമണ്ഡലത്തില്‍
പ്രളയത്തില്‍ എത്ര
കിലോമീറ്റര്‍
പൊതുമരാമത്ത്
റോഡുകള്‍ക്ക്
കേടുപാടുകള്‍
സംഭവിച്ചുവെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
അറ്റുകുറ്റപണികള്‍ക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
വിശദീകരിക്കുമോ;
(സി)
പ്രളയാനന്തര
റോഡ് പുനര്‍നിര്‍മ്മാണ
പാക്കേജ്
തയാറാക്കിയിട്ടുണ്ടോ;
ഇതില്‍ കരുനാഗപ്പളളി
താലൂക്കിലെ ഏതെല്ലാം
റോഡുകള്‍
ഉള്‍പ്പെട്ടിരിക്കുന്നുവെന്ന്
വിശദീകരിക്കുമോ?
കുറ്റിപ്പുറം
സബ്രജിസ്ട്രാര്‍ ഓഫീസിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
1216.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
സബ്രജിസ്ട്രാര്‍
ഓഫീസിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കേരള
സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍ കഴിയും;
വ്യക്തമാക്കുമോ?
അങ്ങാടിപ്പുറം
റയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ
ശോചനീയാവസ്ഥ
1217.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്-കോഴിക്കോട്
ദേശീയപാതയില്‍
അങ്ങാടിപ്പുറം റയില്‍വേ
ഓവര്‍ബ്രിഡ്ജിന്റെ
ഉപരിതലം
നിമ്നോന്നതമായിക്കിടക്കുന്നതുമൂലവും
പാലത്തിന്റെ അപ്രോച്ച്
റോഡ് പതിവായി
പൊട്ടിപ്പൊളിയാറുള്ളതുമൂലവും
ഇതുവഴിയുള്ള യാത്ര
പലപ്പോഴും
ദുഷ്കരമാവുകയും
ദീര്‍ഘനേരം
ഗതാഗതക്കുരുക്കിനിടയാക്കുകയും
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
റോഡ്സ്
ആന്റ് ബ്രിഡ്ജസ്
ഡെവലപ്മെന്റ്
കോപ്പറേഷന് യഥാസമയം
നടപടി
സ്വീകരിയ്ക്കാറില്ലായെന്നതാണ്
ഈ ശോചനീയാവസ്ഥയ്ക്ക്
കാരണമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ അവസ്ഥ
പരിഹരിക്കുന്നതിന്
കഴിഞ്ഞ ആറ്
മാസത്തിനിടയില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അതിന് ശേഷവും ഈ
ശോചനീയാവസ്ഥ
തുടരുന്നതിന്റെ
കാരണമെന്താണ്;വ്യക്തമാക്കുമോ;
(ഡി)
ഈ
പാലത്തിന്റെ ഉപരിതലവും
അപ്രോച്ച് റോഡും ഗതാഗത
യോഗ്യമാക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ എസ്.എന്‍. ജംഗ്ഷന്
- പൂത്തോട്ട റോഡിന്റെ വികസന
പ്രവര്‍ത്തനം
1218.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ എസ്.എന്‍
ജംഗ്ഷന് - പൂത്തോട്ട
റോഡിന്റെ വികസന
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്തെന്ന് അറിയിക്കുമോ;
(ബി)
എന്നത്തേക്ക്
ഈ പദ്ധതിയുടെ
ഡി.പി.ആര്
കിഫ്ബിയ്ക്ക്
സമര്‍പ്പിക്കാനാകുമെന്ന്
അറിയിക്കുമോ?
കുന്നത്തുനാട്
മണ്ഡലത്തിലെ റോഡുകൾ
1219.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എറണാകുളം
ജില്ലയിലെ
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ
വാഴക്കുളം
ഗ്രാമപഞ്ചായത്തിലെ
പ്രധാനപ്പെട്ട
പൊതുമരാമത്ത്
റോഡുകളായ കുന്നുവഴി
ചെമ്പറയ്ക്ക് റോഡ്,
ചെമ്പറയ്ക്ക്
പൂക്കാട്ടുപടി റോഡ്
എന്നീ റോഡുകള്‍
ബി.എം.& ബി.സി.
ടാറിംഗ് നിലവാരത്തില്‍
ആക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കൊടുങ്ങല്ലൂര്‍
- ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയുടെ
പുനരുദ്ധാരണം
1220.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പാതയായ കൊടുങ്ങല്ലൂര്‍
- ഷൊര്‍ണ്ണൂര്‍ റോഡിലെ
തൃശ്ശൂര്‍ മുതല്‍
അത്താണി വരെയുള്ള ഭാഗം
ബി.എം.ബി.സി മോഡല്‍
ടാറിംഗ് നടത്തുന്നതിന്
സാങ്കേതിതാനുമതി
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
റോഡിലെ പാര്‍ളിക്കാട്
മുതല്‍ റെയില്‍വേ
സ്റ്റേഷന് വരെയുള്ള
ഭാഗം റീടാറിംഗ്
നടത്തുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഈ
റോഡിലെ റെയില്‍വേ
സ്റ്റേഷന് മുതല്‍ അകമല
വരെയുള്ള ഭാഗം ബി.എം
ബി.സി മാതൃകയില്‍
ടാറിംഗ് നടത്തുന്നതിന്
തുക അനുവദിക്കുന്ന
കാര്യം ഈ സാമ്പത്തിക
വര്‍ഷം പരിഗണിക്കുമോ;
(ഡി)
ഈ
റോഡിലെ വടക്കാഞ്ചേരി
ഠൗണിലെ പഴയ ഇരുമ്പുപാലം
പുനര്‍നിര്‍മ്മിക്കുന്നതിന്റെ
ഭാഗമായി
ഇന്‍വെസ്റ്റിഗേഷന്‍
നടത്തുന്നതിന് തുക
അനുവദിക്കുമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍ കേടുപാട് സംഭവിച്ച
കെട്ടിടങ്ങളും റോഡുകളും
1221.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വർഷത്തെ പ്രളയത്തില്‍
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍ എത്ര
സര്‍ക്കാര്‍
കെട്ടിടങ്ങള്‍ക്കും
പൊതുമരാമത്ത്
റോഡുകള്‍ക്കും
കേടുപാടുകള്‍
സംഭവിച്ചിട്ടുണ്ട്;
സാരമായ കേടുപാടുകള്‍
സംഭവിച്ച
കെട്ടിടങ്ങളുടെയും
റോഡുകളുടെയും പട്ടിക
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
കേടുപാടുണ്ടായ
കെട്ടിടങ്ങളും
റോഡുകളും പുതുക്കി
പണിയുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
പ്രസ്തുത പ്രവൃത്തികൾ
അടിയന്തരമായി
പൂർത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ ?
കുണ്ടന്നൂര്‍
ഫ്ളൈഓവറിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1222.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുണ്ടന്നൂര്‍
ഫ്ളൈഓവറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ അവസ്ഥ
അറിയിക്കാമോ ;
(ബി)
എന്നത്തേക്ക്
ഈ നിര്‍മ്മാണം
പൂര്‍ത്തീകരിക്കും
എന്ന് വ്യക്തമാക്കുമോ?
കുമ്പിച്ചല്‍കടവ്,
കുടുവീട്ടുകടവ് പാലങ്ങളുടെ
നിര്‍മ്മാണം
1223.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
വര്‍ഷത്തെ ബജറ്റില്‍
പ്രഖ്യാപിച്ചതും കിഫ്ബി
വഴി
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി ലഭിച്ചതുമായ
കുമ്പിച്ചല്‍കടവ്,കുടുവീട്ടുകടവ്
പാലങ്ങളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നിലവിലെ
സ്ഥിതി എന്താണ്; ഇനി
പ്രസ്തുത പ്രവൃത്തിയുടെ
നിര്‍വ്വഹണത്തിനായി
സ്വീകരിക്കേണ്ട
തുടര്‍നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണം
ആരംഭിക്കുന്നതിനുളള
ടെന്‍ഡര്‍ നടപടികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാകും;
ആയതിലേക്കായി
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ
എന്ന് അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തരമായി ആരംഭിച്ച്
സമയസംബന്ധിതമായി
പൂര്‍ത്തീകരിച്ച്
നാടിന്
സമര്‍പ്പിക്കുന്നതിനായുളള
നടപടികള്‍
സ്വീകരിക്കാമോ
എന്നറിയിക്കാമോ?
പേട്ട
-തൃപ്പൂണിത്തുറ പാലം
1224.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജക മണ്ഡലത്തിലെ
പേട്ടയേയും
തൃപ്പൂണിത്തുറ നിയോജക
മണ്ഡലത്തേയും തമ്മില്‍
ബന്ധിപ്പിക്കുന്ന പാലം
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
പാലം ആധുനിക രീതിയില്‍
പുതുക്കി പണിയുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
വക്കം-കായിക്കര
കടവ് പാലം നിര്‍മ്മാണം
1225.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
വക്കം-കായിക്കര കടവ്
പാലം നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
വടവനുർ
പാലം പുനര്‍നിര്‍മ്മാണം
1226.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനര്‍
നിര്‍മ്മിക്കേണ്ട
പാലങ്ങളുടെ
പട്ടികയില്‍പ്പെടുത്തിയ
പയ്യന്നൂര്‍
മണ്ഡലത്തിലെ വടവനുർ
പാലത്തിന് ഭരണാനുമതി
നല്കുന്ന നടപടികള്‍
ഏതുവരെ ആയെന്ന്
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
നല്കാന് കാലതാമസം
നേരിടുന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ഈസ്റ്റ്
ഒറ്റപ്പാലം , കണ്ണിയംപുറം
പാലങ്ങളുടെ പുനർനിർമ്മാണം
1227.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ടൗണിനോടനുബന്ധിച്ചുള്ള
ഈസ്റ്റ് ഒറ്റപ്പാലം
പാലവും കണ്ണിയംപുറം
പാലവും കാലപ്പഴക്കം
മൂലം
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലങ്ങള്‍ക്ക്
സമാന്തരമായി പുതിയ
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച്
വിശദമാക്കുമോ?
തുരുത്തി
-കരിയാട് പാലം നിര്‍മ്മാണം
1228.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ 2016-17
ല്‍ കിഫ്ബി അംഗീകാരം
നല്കിയ
തുരുത്തി-കരിയാട് പാലം
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ ;
(ബി)
ഇതിന്റെ
ഡിസൈന്‍
പൂര്‍ത്തികരിച്ചിട്ടുണ്ടോ
;
(സി)
പാലം
പണി ആരംഭിക്കാന്‍
നേരിടുന്ന പ്രയാസങ്ങള്‍
എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിയുടെ
സാങ്കേതികാനുമതിയും
ടെണ്ടര്‍ നടപടിയും
എന്ന്
പൂര്‍ത്തികരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
മൂഴാപാലം
ബ്രിഡ്ജ് പുനര്‍ നിര്‍മ്മാണം
1229.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മൂഴാപാലം
ബ്രിഡ്ജ് പുനര്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ ഡി
1/258/2018 നമ്പര്‍
ഫയലില്‍ പുതിയ
പ്രൊപ്പോസല്‍
ലഭ്യമാക്കാന്‍ ചീഫ്
എഞ്ചിനീയറോട്
ആവശ്യപ്പെട്ടിരുന്നുവോ;
എങ്കില്‍ ഇതു
സംബന്ധിച്ച
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
പെരുമ്പുഴ
കടവ് പാലത്തിന്റെ അപ്രോച്ച് റോഡ്
പുനര്‍നിര്‍മ്മാണം
T 1230.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
നിര്‍മ്മാണം
പൂര്‍ത്തീകരണ
ഘട്ടത്തിലെത്തിയ
പെരുമ്പുഴ കടവ്
പാലത്തിന്റെ തകർന്ന
അപ്രോച്ച് റോഡ്
പുനര്‍നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പുനര്നിര്മ്മാണത്തിനുണ്ടായ
കാലതാമസത്തിന്റെ കാരണം
എന്താണെന്ന്
അറിയിക്കുമോ; പ്രസ്തുത
പ്രവൃത്തിയുടെ അടങ്കല്‍
തുക എത്രയാണ്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാലത്തിന്റെയും
അപ്രോച്ച് റോഡിന്റെയും
നിര്‍മ്മാണം
പൂര്‍ത്തിയാകാത്തതു
മൂലം ജനങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
പരിഗണിച്ച്
സമയബന്ധിതമായി പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ മണിക്കിണര്‍ പാലം
1231.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
പല്ലാരിമംഗലം
പഞ്ചായത്തില്‍
കൂവളളൂര്‍-പെെമറ്റം
പ്രദേശങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കൂവളളൂര്‍ മണിക്കിണര്‍
പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഇലക്ഷന്
പെരുമാറ്റ ചട്ടത്തിന്റെ
ഭാഗമായി താല്കാലികമായി
തീര്‍പ്പാക്കിയ
365/D1/PWD/16 എന്ന
ഫയലില്‍ തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തിന്
ഇന്‍വെസ്റ്റിഗേഷന്‍
നടപടി പൂര്‍ത്തീകരിച്ച്
ഡിസെെന്‍
തയ്യാറാക്കിയിട്ടുളളതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
2018-19 വര്‍ഷത്തെ
ബജറ്റില്‍ 14 കോടി
രൂപയുടെ പ്രെപ്പോസല്‍
സമര്‍പ്പിച്ചിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ബജറ്റ്
പ്രൊപ്പോസലില്‍
ഭരണാനുമതി ലഭ്യമാക്കി
പാലം നിര്‍മ്മാണം
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മുള്ളറവിള-ആയയില്‍,
കന്നിപുറം പാലങ്ങളുടെ
നിര്‍മ്മാണം
1232.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലേക്ക്
2016-17 പൊതുബജറ്റില്‍
അനുവദിച്ച
മുള്ളറവിള-ആയയില്‍
പാലം, കന്നിപുറം പാലം
എന്നിവയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
പൂര്ത്തികരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന് സ്ഥലം
ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട് എന്ത്
നടപടിയാണ്
പൂര്‍ത്തീകരിക്കാന്‍
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
2019-മാര്‍ച്ചിന്
മുന്‍പ് നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാന്‍ കഴിയുമോ
എന്ന് വ്യക്തമാക്കാമോ?
നെട്ടൂര്‍-കുണ്ടന്നൂര്‍
സമാന്തരപാലം
1233.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
നെട്ടൂര്‍-കുണ്ടന്നൂര്‍
സമാന്തരപാലം പണി
പൂര്‍ത്തീകരിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
അറിയിക്കുമോ;
(ബി)
ഈ
പണി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനായി
വകുപ്പ് മന്ത്രിയുടെ
നേതൃത്വത്തില്‍ നടന്ന
യോഗം
തീരുമാനമെടുത്തിരുന്നോ;
(സി)
ആ
തീരുമാനപ്രകാരം
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
പാലത്തിന്റെ
അപ്രോച്ച് റോഡ്
പൂര്‍ത്തിയാക്കുന്നതിലേക്കായി
ജെ.എ൯.എ൯.യു.ആര്.എം.
ന്റെ പൈപ്പ് മാറ്റി
സ്ഥാപിക്കുന്നതിനുള്ള
തുക ഒടുക്കുന്നതിനുള്ള
കാലതാമസം എന്തെന്ന്
അറിയിക്കുമോ;
(ഇ)
ഇതു
സംബന്ധിച്ച ചീഫ്
എഞ്ചിനീയറുടെ കത്ത്
എന്ന്
സെക്രട്ടേറിയറ്റിലെ
പൊതുമരാമത്ത്
വിഭാഗത്തിന് ലഭിച്ചു
എന്നും അതിന്മേല്
നാളിതുവരെ കൈക്കൊണ്ട
നടപടികള്‍ എന്തായി
എന്നും തീയതി സഹിതം
അറിയിക്കുമോ;
(എഫ്)
അടിയന്തിരമായി
ഈ തുക ഒടുക്കുന്നതിന്
അനുമതി നല്‍കുമോ;
എങ്കില്‍ എന്നത്തേക്ക്
എന്ന് അറിയിക്കുമോ?
പേരണ്ടൂര്‍-വടുതല
പാലത്തിന്റെ നിര്‍മ്മാണം
1234.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മാര്‍ച്ച് മാസത്തില്‍
29.50 കോടി രൂപയ്ക്ക്
ഭരണാനുമതി
നല്‍കിയിട്ടുള്ള
പേരണ്ടൂര്‍-വടുതല
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
എത്ര
സെന്റ് സ്ഥലമാണ്
ഏറ്റെടുക്കേണ്ടതായിട്ടുള്ളത്;
അറിയിക്കുമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കുന്നതിനായി
കെട്ടിവെക്കേണ്ട
മുപ്പതു ശതമാനം തുക
കെട്ടിവെച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കെട്ടിവെക്കുന്നതില്‍
നേരിടുന്ന കാലതാമസം
വ്യക്തമാക്കാമോ;
(ഇ)
അംഗീകാരം
ലഭിച്ച
അലൈന്‍മെന്റിന്റെയും
ഡിസൈനിന്റെയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
ചെര്ക്കാരം
പാലം നിര്‍മ്മാണം
1235.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
മണ്ഡലത്തിലെ പുളിമാത്ത്
പഞ്ചായത്തില്‍
ചെര്ക്കാരം പാലം
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ?
പെരുമ്പയിലെ
പുതിയ പാലം നിര്‍മ്മാണം
1236.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2018-19
വര്‍ഷത്തെ ബജറ്റില്‍
(പേജ് നമ്പര്‍ -785)
തുക വകയിരുത്തിയ, ദേശീയ
പാതയേയും പയ്യന്നൂര്‍
നഗരത്തെയും
ബന്ധിപ്പിക്കുന്ന
പെരുമ്പയിലെ പുതിയ പാലം
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കുന്ന
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
കളിയാമ്പള്ളി
പാലം
T 1237.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നാദാപുരം
മണ്ഡലത്തിലെ പ്രധാന
റോഡായ മുട്ടുങ്ങള്‍
-നാദാപുരം റോഡ് വീതി
കൂട്ടുന്ന പ്രവൃത്തി
പുരോഗമിക്കുമ്പോള്‍,
വടകര-മാഹി ജലപാതയുടെ
കുറുകെ പോകുന്നതും വീതി
കുറഞ്ഞതും കാലപഴക്കം
സംഭവിച്ചതുമായ
കളിയാമ്പള്ളി പാലം
പുതുക്കി പണിയാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കുമ്മല്ലൂര്‍
പാലം നിര്‍മ്മാണം
1238.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തിലുള്‍പ്പെട്ട
കുമ്മല്ലൂര്‍ പാലം
നിര്‍മ്മാണ നടപടികളുടെ
പുരോഗതി വിശദമാക്കുമോ?
കോവില്‍ക്കടവ്-
കുലശേഖരം, പുന്നാവൂര്‍
പാലങ്ങളുടെ നിര്‍മ്മാണം
1239.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
കോവില്‍ക്കടവ്-
കുലശേഖരം പാലത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ; പാലം
നിര്‍മ്മാണത്തിനായുള്ള
ടെണ്ടര്‍
നടപടികളുള്‍പ്പെടെയുള്ള
തുടര്‍നടപടികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കാട്ടാക്കട
മണ്ഡലത്തിലെ
പുന്നാവൂര്‍
പാലത്തിനായുള്ള ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
വിശദമാക്കുമോ;
പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
എന്ന് ആരംഭിക്കാനാകും;
ഇതിനായുള്ള
തുടര്‍നടപടികള്‍
വിശദമാക്കുമോ?
ഒതുക്കുങ്ങല്‍-പറപ്പൂര്
തൂക്കുപാലം
1240.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒതുക്കുങ്ങല്‍,
പറപ്പൂര്
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിച്ചിരുന്ന
തൂക്കുപാലം
പ്രളയത്തില്‍ ഗുരുതരമായ
കേടുപാടുകള്‍ സംഭവിച്ച്
ഉപയോഗ്യശൂന്യമായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലം നിര്‍മ്മാണം
പൂര്‍ത്തിയാക്കിയത്
എന്നാണെന്നും കരാര്‍
പ്രകാരം നിര്‍വ്വഹണ
ഏജന്‍സി
ആരായിരുന്നുവെന്നും
വാറന്റി കാലാവധി എന്നു
വരെയാണെന്നും
വ്യക്തമാക്കുമോ ;
(സി)
വാറന്റി
കാലാവധി നിലവിൽ
അവസാനിച്ചിട്ടില്ലെങ്കിൽ
കേടുപാടുകള്‍
തീര്ത്തുതരുന്നതിന്
ഏജന്‍സിയോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
കരമന-കളിയിക്കാവിള
ആറുവരിപാത നിര്‍മ്മാണം
1241.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന
-കളിയിക്കാവിള പാത
വികസനത്തിന്റെ
ഭാഗമായുള്ള
പ്രാവച്ചമ്പലം മുതല്‍
കൊടിനടവരെയുള്ള ആറുവരി
പാത നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;
(ബി)
ഇത്
സംബന്ധിച്ച ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഏത് കമ്പനിക്കാണ്
ടെന്‍ഡര്‍
നല്‍കിയതെന്നും
നിശ്ചയിച്ചതിനേക്കാള്‍
അധികമായി എത്രകോടി
രൂപക്കാണ് ടെന്‍ഡര്‍
നല്‍കിയതെന്നും
അറിയിക്കുമോ?
(സി)
നേരത്തെ
കരാര്‍ എടുത്ത കമ്പനി
എസ്റ്റിമേറ്റ് തുക
ഉയര്‍ത്തി നല്‍കണമെന്ന്
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ എത്ര കോടി രൂപ
നല്‍കണമെന്നാണ് കമ്പനി
ആവശ്യപ്പെട്ടത്;
അറിയിക്കുമോ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രാവച്ചമ്പലം വരെയുള്ള
പണികള്‍
പൂര്‍ത്തിയാക്കിയശേഷം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിൽ
കഴിഞ്ഞ രണ്ടരവര്‍ഷമായി
ഉണ്ടായിട്ടുള്ള
സ്തംഭനാവസ്ഥ മാറ്റി
അടിയന്തിരമായി പണി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മലപ്പുറം
ഫ്ലൈ ഓവര്‍ നിർമ്മാണം
1242.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
പോലീസ് സ്റ്റേഷന്
മുതല്‍ കിഴക്കേതല
ചെത്തുപാലം വരെ
ദേശീയപാതയില്‍
നിര്‍മ്മിക്കുന്ന
മലപ്പുറം ഫ്ലൈ ഓവര്‍
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ ;
(ബി)
പദ്ധതിയുടെ
എസ്.പി.വി. യായ
ആര്.ബി.ഡി.സി.കെ.
പദ്ധതിയുമായി
ബന്ധപ്പെട്ട
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പദ്ധതിയുടെ
നിരാക്ഷേപ പത്രത്തിനായി
കേന്ദ്ര ഗതാഗത
മന്ത്രാലയത്തിന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
ചാലക്കുടി
കോടതി ജംഗ്ഷനില്‍ അണ്ടര്‍
പാസ്സേജ്
1243.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയില്‍,
ചാലക്കുടി കോടതി
ജംഗ്ഷനില്‍ അണ്ടര്‍
പാസ്സേജ് നിര്‍മ്മാണം
മാസങ്ങള്‍
പിന്നിട്ടിട്ടും
പൂര്‍ത്തീകരിക്കാതെ
അപകടാവസ്ഥയില്‍
തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള
കാലതാമസം
ഒഴിവാക്കുന്നതിനും പണി
പൂര്‍ത്തീകരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ?
കല്ലമ്പലം
ജംഗ്ഷനിലെ ദേശീയ പാത
നിര്‍മ്മാണം
1244.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല-കഴക്കൂട്ടം
ദേശീയ പാതയില്‍
കല്ലമ്പലം ജംഗ്ഷനില്‍
എലിവേറ്റഡ് ഹൈവേയ്ക്ക്
പകരം ഫ്ലൈ ഒാവര്‍
നിര്‍മ്മിക്കണമെന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ദേശീയ
തീര്‍ത്ഥാടന കേന്ദ്രമായ
ശിവഗിരി, പാപനാശം
എന്നിവിടങ്ങളിലേക്കുള്ള
ദേശീയ പാതയിലെ പ്രധാന
പ്രവേശന കവാടം എന്ന
നിലയില്‍ ഈ ഭാഗത്തുള്ള
തിരക്ക്
വിലയിരുത്തിയിട്ടുണ്ടോ;ആയത്
കൂടി പരിഗണിച്ചാണോ റോഡ്
നിര്‍മ്മാണത്തിനുള്ള
പദ്ധതികള്‍ വിഭാവനം
ചെയ്തിരിക്കുന്നത്;വിശദമാക്കുമോ?
തൃപ്പൂണിത്തുറ
ബെെപ്പാസ് റോഡ്
1245.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
-മധുര ദേശീയപാതയില്‍
തൃപ്പൂണിത്തുറ
ബെെപ്പാസ്
റോഡിനുവേണ്ടി
മറ്റക്കുഴി മുതല്‍
തിരുവാങ്കുളം വരെയുള്ള
സ്ഥലം
ഏറ്റെടുക്കുന്നതിന്
6.02.2004-ല്‍ 657
ലക്ഷം രൂപയുടെ
എസ്റ്റിമേറ്റിന്
അംഗീകാരം
നല്കിയിട്ടുളള പദ്ധതി
പ്രകാരം ഭൂവുടമകള്‍ക്ക്
604 ലക്ഷം രൂപ വിതരണം
ചെയ്തിട്ടും സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍ ഇതുവരെ
പൂര്‍ത്തിയായിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍ക്കായി
പുതുക്കിയ
എസ്റ്റിമേറ്റ്
കേന്ദ്രാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
കേന്ദ്രാനുമതി
ലഭ്യമാക്കി
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരം നല്കി
സ്ഥലമേറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
1246
ചോദ്യം
ഒഴിവാക്കിയിരിക്കുന്നു.
വാമനപുരം
മണ്ഡലത്തില്‍ കിഫ്ബിയില്‍നിന്ന്
ഭരണാനുമതി ലഭിച്ച റോഡുകള്‍
1247.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
മണ്ഡലത്തില്‍
കിഫ്ബിയില്‍നിന്ന്
ഭരണാനുമതി ലഭിച്ച റോഡ്
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതൊക്കെയാണ്; ഈ
പ്രവൃത്തികളില്‍
ഏതൊക്കെ
ആരംഭിച്ചിട്ടുണ്ട്;
(ബി)
ഇവയിൽ
ഏതെങ്കിലും
പ്രവൃത്തികളുടെ
നിര്‍മ്മാണ
പുരോഗതിയില്‍ കാലതാമസം
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കോഴിക്കോട്
നോര്‍ത്ത് നിയോജകമണ്ഡലത്തിലെ
കിഫ്ബി പ്രവൃത്തികള്‍
1248.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
നോര്‍ത്ത്
നിയോജകമണ്ഡലത്തില്‍
കിഫ്ബി-യില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും ഓരോ
പ്രവൃത്തികളുടെയും
നിലവിലുള്ള പുരോഗതി
എന്താണെന്നും
വിശദമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ കാവിന്‍മുനമ്പ്
പാലം
1249.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
കണ്ണൂര്‍ ജില്ലയിലെ
കാവിന്‍മുനമ്പ്
പാലത്തിന്റെ
എസ്റ്റിമേറ്റ്
തയ്യാറാക്കി കിഫ്ബിയുടെ
അംഗീകാരം
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
നേമം
ഗവണ്മെന്റ് യു.പി. സ്കൂള്‍
കെട്ടിട നിര്‍മ്മാണം
1250.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന
കളിയിക്കാവിള ദേശീയപാത
വികസനത്തിന്റെ ഭാഗമായി
പൊളിച്ചുമാറ്റിയ നേമം
ഗവണ്മെന്റ് യു.പി.
സ്കൂളിന്റെ
കെട്ടിടത്തിന് പകരമായി
പുതിയ കെട്ടിടം
നിര്‍മ്മിച്ച്
നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ ;
(ബി)
സ്കൂള്‍
കെട്ടിടം നിര്‍മ്മിച്ചു
പൂര്‍ത്തീകരിക്കേണ്ട
ഉത്തരവാദിത്തം
ആര്‍ക്കാണെന്നും
ഇതിനായി സ്വീകരിച്ച
നടപടി എന്തെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിടം
പൂര്‍ത്തീകരിക്കുന്നതിന്
ഇപ്പോള്‍
സ്വീകരിച്ചിട്ടുള്ള
നടപടിയെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കെട്ടിടനിര്‍മ്മാണം
എത്രനാള്‍ കൊണ്ട്
പൂര്‍ത്തീകരിക്കാനാകും;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ശ്രീ
ശങ്കരാചാര്യ സംസ്കൃത
സര്‍വ്വകലാശാല പ്രാദേശിക
കേന്ദ്രത്തിന്റെ
കെട്ടിടനിര്‍മ്മാണം
1251.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ
ശങ്കരാചാര്യ സംസ്കൃത
സര്‍വ്വകലാശാലയുടെ
വഞ്ചിയൂരിലുള്ള
പ്രാദേശിക
കേന്ദ്രത്തിന്റെ
കെട്ടിട
നിര്‍മ്മാണത്തിനായി
ആസ്തി വികസന
സ്കീമില്‍നിന്നും 30
ലക്ഷം രൂപ
അനുവദിക്കുകയും
17.02.2016-ന്
ഭരണാനുമതി
പുറപ്പെടുവിക്കുകയും
ചെയ്തിട്ടും
പൊതുമരാമത്ത് (കെട്ടിട
വിഭാഗം) യാതൊരു
നടപടിയും
സ്വീകരിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ വിഷയത്തില്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റാന്നി
-ശബരിമല പില്‍ഗ്രിം സെന്ററിന്റെ
നിര്‍മ്മാണം
1252.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
-ശബരിമല പില്‍ഗ്രിം
സെന്ററിന്റെ
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചത്;
പദ്ധതിക്കായി അനുവദിച്ച
തുക എത്രയെന്നും പദ്ധതി
എന്നാണ്
പൂര്‍ത്തീകരിക്കേണ്ടതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതുവരെ
പൂര്‍ത്തീകരിച്ചിട്ടുള്ള
നിര്‍മ്മാണങ്ങള്‍
എന്തൊക്കെയെന്നും
നിര്‍മ്മാണത്തിന്
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണം
ത്വരിതഗതിയിലാക്കി
കെട്ടിടം പണി
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
റാന്നി
മിനി സിവില്സ്റ്റേഷന്
നിര്‍മ്മാണം
1253.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
റാന്നി
മിനി സിവില്സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിന്
നബാര്‍ഡ് ആര്.ഐ.ഡി.എഫ്
ധനസഹായം
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
റാന്നി
സര്‍ക്കാര്‍ എെ.റ്റി.എെ,
കോര്‍ട്ട് കോംപ്ലക്സ്
എന്നിവയുടെ കെട്ടിട നിര്‍മ്മാണം
1254.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റ്
പ്രഖ്യാപനമായ റാന്നി
സര്‍ക്കാര്‍
എെ.റ്റി.എെ, റാന്നി
കോര്‍ട്ട് കോംപ്ലക്സ്
എന്നിവയുടെ കെട്ടിട
നിര്‍മ്മാണത്തിനുള്ള
ഡിസൈന്‍, ഡ്രോയിംഗ്
എന്നിവ
ലഭ്യമാക്കുന്നതിലേക്കായി
എന്നാണ് പ്രൊപ്പോസല്‍
ലഭിച്ചത്; അറിയിക്കുമോ;
(ബി)
ഇവ
വൈകുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
എന്നത്തേക്ക് ഇത്
പൂര്ത്തീകരിച്ചുനല്കുവാന്
കഴിയുമെന്നും ഇതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നൂറനാട്
ലെപ്രസി സാനറ്റോറിയത്തില്‍
സ്പെഷ്യാലിറ്റി ആശുപത്രി
കെട്ടിട നിര്‍മ്മാണം
1255.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
നൂറനാട് ലെപ്രസി
സാനറ്റോറിയത്തില്‍
സ്പെഷ്യാലിറ്റി
ആശുപത്രി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നബാര്‍ഡ് ഫണ്ടിൽ
നിന്നും തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
പൊതുമരാമത്ത് കെട്ടിട
വിഭാഗം സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ ;
(സി)
ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
രാമറാവു
മെമ്മോറിയല്‍ താലൂക്ക്
ആശുപത്രിയിലെ ഡയാലിസിസ്
യൂണിറ്റിന്റെ നിര്‍മ്മാണം
1256.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
രാമറാവു മെമ്മോറിയല്‍
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിയിലെ ഡയാലിസിസ്
യൂണിറ്റിന്റെ
നിര്‍മ്മാണം സംബന്ധിച്ച
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഡയാലിസിസ് യൂണിറ്റുമായി
ബന്ധപ്പെട്ട് ആശുപത്രി
അധികൃതര്‍
നിര്‍ദ്ദേശിച്ച അധിക
ഇനം പ്രവൃത്തികള്‍ കൂടി
ഉള്‍പ്പെടുത്തിയ
റിവെെസ്ഡ്
എസ്റ്റിമേറ്റ്
സൂപ്രണ്ടിംഗ്
എഞ്ചിനീയറുടെ അനുമതി
ലഭ്യമാക്കാനായി
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
ആയതിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഡയാലിസിസ് യൂണിറ്റിന്റെ
നിര്‍മ്മാണത്തിന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്നും
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍ വിശ്രമമുറികളും
ടോയ്ലെറ്റ് ബ്ലോക്കുകളും
1257.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും തുക
അനുവദിച്ച്
നടപ്പാക്കുന്ന സ്ത്രീ
സൗഹൃദ വിശ്രമമുറികളും
ടോയ്ലെറ്റ്
ബ്ലോക്കുകളും
ഏതൊക്കെയാണെന്നും
നിലവില്‍
ഓരോപ്രവൃത്തികളുടേയും
പുരോഗതി എന്തെന്നും
പ്രസ്തുത
കേന്ദ്രങ്ങളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കുന്നത് എന്നും
വിശദമാക്കാമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ കെട്ടിട
നിർമ്മാണ പ്രവൃത്തികള്‍
1258.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷം പൊതുമരാമത്ത്
ബില്‍ഡിംഗ് വിഭാഗം
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന എല്ലാ
പ്രവൃത്തികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ; ഈ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്നും
വ്യക്തമാക്കാമോ?
ദേവികുളം
നിയോജകമണ്ഡലത്തിലെ പെരിയവാറ
പാലം നിര്‍മ്മാണം
1259.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കഴിഞ്ഞ പ്രളയ സമയത്ത്
തകര്‍ന്ന ദേവികുളം
നിയോജകമണ്ഡലത്തിലെ
പെരിയവാറ പാലത്തിന്
പകരമായി
നിര്‍മ്മിച്ചിരുന്ന
താത്കാലിക പാലം
16.11.2018-ന് ഉണ്ടായ
മഴയില്‍ തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പാലത്തിന്
പകരം ഒരു സംവിധാനം
അടിയന്തരമായി
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
പെരിയവാറ
പാലത്തിന് പകരം പുതിയ
പാലം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
പള്ളുരുത്തി
മിനി സിവില്‍ സ്റ്റേഷന്റെ
നിര്‍മ്മാണം
1260.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
27.05.2016ല്‍
450 ലക്ഷം രൂപയ്ക്ക്
ഭരണാനുമതി ലഭിച്ച
പള്ളുരുത്തി മിനി
സിവില്‍ സ്റ്റേഷന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സിവില്‍ സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
സ്ഥലം
ലഭ്യമായിട്ടുണ്ടോ;
(സി)
സ്ഥലം
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രവൃത്തിയുടെ
ഭരണാനുമതിയുടെ കാലാവധി
എന്നാണ് തീര്‍ന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാലാവധി
നീട്ടിക്കിട്ടുന്നതിനായി
അപേക്ഷ
സമര്‍പ്പിച്ചിരുന്നോ;
പ്രസ്തുത അപേക്ഷയില്‍
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
കോടതി സമുച്ചയ
നിർമ്മാണത്തിനുള്ള
സാങ്കേതികാനുമതി
T 1261.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
കോടതി സമുച്ചയ
നിർമ്മാണത്തിന്
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച്
വ്യക്തമാക്കുമോ ;
(ബി)
സാങ്കേതികാനുമതി
ലഭിക്കുവാൻ കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച ഫയല്‍
ഏത് വകുപ്പിൽ ഏത്
സെക്ഷനില്‍ ഏത്
ഉദ്യോഗസ്ഥനാണ് നിലവില്‍
കൈകാര്യം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശേഷിക്കുന്ന
നടപടികള്‍
പൂര്‍ത്തീകരിച്ച്
സാങ്കേതികാനുമതി
എന്നത്തേക്ക് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
സബ്ട്രഷറി കെട്ടിട
നിര്‍മ്മാണം
T 1262.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍ സബ്ട്രഷറി
കെട്ടിട
നിര്‍മ്മാണത്തിന്
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ എന്തായെന്ന്
വിശദമാക്കാമോ ;
(ബി)
സാങ്കേതികാനുമതി
ലഭിക്കാന്‍ കാലതാമസം
നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിടത്തിന്റെ
ടെണ്ടര്‍ നടപടികള്‍
എപ്പോള്‍ തുടങ്ങാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മുളന്തുരുത്തി
സാന്ത്വന ഭവനം അംഗന്‍വാടി
കെട്ടിട നിര്‍മ്മാണം
1263.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന
പദ്ധതിയില്‍പ്പെടുത്തി
സമര്‍പ്പിച്ച പിറവം
നിയോജകമണ്ഡലത്തിലെ
മുളന്തുരുത്തി സാന്ത്വന
ഭവനം അംഗന്‍വാടി
കെട്ടിട നിര്‍മ്മാണ
പദ്ധതിയ്ക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
എഞ്ചിനിയര്‍മാരുടെ ഒഴിവുകള്‍
1264.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
അസിസ്റ്റന്റ്
എഞ്ചിനിയര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
റോഡ്സ്, ബില്‍ഡിംഗ്
എന്നീ വിഭാഗത്തിലെ
ഒഴിവുകൾ പ്രത്യേകം
വെളിപ്പെടുത്താമോ;
(ബി)
പാലക്കാട്
ജില്ലയില്‍ റോഡ്സ്
വിഭാഗത്തിൽ
അസിസ്റ്റന്റ്
എഞ്ചിനിയര്‍മാര്‍
ഇല്ലാത്ത എത്ര
സെക്ഷനുകള്‍ ഉണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഒറ്റപ്പാലം
മണ്ഡലത്തിലെ റോഡ്
നവീകരണ/നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിറവേറ്റുന്നതിന്
ആവശ്യമായ പൊതുമരാമത്ത്
വകുപ്പ് ജീവനക്കാരുടെ
അപര്യാപ്തത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നിലവില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
അടിയന്തരമായി
നികത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
ഇലക്ട്രിക്കല്‍
വിഭാഗം തസ്തിക
സൃഷ്ടിക്കുന്നതിന് നടപടി
1265.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പില്‍
ഇലക്ട്രിക്കല്‍
വിഭാഗത്തിന് ചീഫ്
എഞ്ചിനീയര്‍ തസ്തികയും
കണ്ണൂര്‍ ജില്ലയില്‍
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ തസ്തികയും
ഉള്‍പ്പെടെ
ഇലക്ട്രിക്കല്‍
വിഭാഗത്തിന് പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
അരൂര്‍
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
1266.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത് വകുപ്പ്
വഴി അരൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
സിനിമാ
ഷൂട്ടിംഗുകള്‍ക്ക്
അനുവദിക്കുന്ന റോഡുകള്‍
T 1267.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രത്യേകിച്ച് തലസ്ഥാന
നഗരിയുടെ ഏതൊക്കെ
ഗതാഗതയോഗ്യമായ റോഡുകള്‍
വിവിധ
സിനിമ/സീരിയല്‍/പരസ്യ
ഷൂട്ടിംഗുകള്‍ക്ക്
അനുവദിച്ച്
നല്‍കാറുണ്ട്;
അറിയിക്കാമോ;
(ബി)
ഇതിനുള്ള
അനുമതി നല്കാന്
അധികാരപ്പെട്ട
ഉദ്യോഗസ്ഥര്‍ ആരാണ്;
സര്‍ക്കാര്‍
റോഡുകള്‍/നിരത്തുകള്‍/ഇടങ്ങള്‍
എന്നിവ ഇത്തരം
ഷൂട്ടിംഗുകള്‍ക്ക്
നല്കുമ്പോള് അവരില്‍
നിന്ന് ഫീസ്
ഈടാക്കാറുണ്ടോ;എങ്കില്‍
ഫീസിന്റെ ഘടനയും
അതിനുള്ള മാനദണ്ഡങ്ങളും
അറിയിക്കാമോ;ഈ
ഇനത്തില്‍ 1-6-2016
മുതല്‍ നാളിതുവരെയായി
സര്‍ക്കാരിന് എത്ര തുക
ലഭിച്ചിട്ടുണ്ട്;
(സി)
അനുമതിയോടെയോ
അല്ലാതെയോ റോഡ് അടച്ച്
ഷൂട്ടിംഗ് നടത്തുന്നത്
നിയമവിധേയമായിട്ടാണോ;
തലസ്ഥാന നഗത്തിലെ
ഏറ്റവും
പ്രധാനപ്പെട്ടതും
തിരക്കേറിയതുമായ
നിയമസഭയിലേക്കുള്ള ഫ്ലൈ
ഓവര്‍ അടച്ചിട്ട്
അത്തരമൊരു ഷൂട്ടിംഗ്
അടുത്തിടെ
നടത്തിയിരുന്നോ;
എങ്കില്‍ അത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
അത്തരത്തില്‍ റോഡ്
യാത്ര തടസ്സപ്പെടുത്തി
ഒരു പകല്‍ ദിനം ആകെ
നഗരയാത്രികരെ
വലച്ചത്തിന്റെ
ഉത്തരവാദികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
സ്വീകരിച്ച നടപടികള്‍
വിവരിക്കുമോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചെങ്കള-അക്കരങ്കര-ബേവിഞ്ച
റോഡ് പുനരുദ്ധാരണം
1268.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
മണ്ഡലത്തിലെ ചെങ്കുള
ഗ്രാമപഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന
ചെങ്കള-അക്കരങ്കര-ബേവിഞ്ച
റോഡ് പൊതുമരാമത്ത്
വകുപ്പിന്റെ
കീഴിലുളളതാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത റോഡ്
ഏറ്റെടുത്തത്
എന്നാണെന്നും അതിന്റെ
നീളവും വീതിയും
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
റോഡ്
ഏറ്റെടുത്ത ശേഷം
അതിന്റെ
പുനരുദ്ധാരണത്തതിനായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റോഡിന്റെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;ആയത്
ശോചനീയാവസ്ഥയിലാണെങ്കില്
ഗതാഗതയോഗ്യമാക്കുന്നതിനായി
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികൾ സംബന്ധിച്ച്
വിശദമാക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ പൊതുമരാമത്ത്
പദ്ധതികള്‍ക്ക് ഭരണാനുമതി
1269.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2018-19
വര്‍ഷത്തെ ബജറ്റ്
വര്‍ക്കുകളില്‍ നിന്നും
കോങ്ങാട് മണ്ഡലത്തിലെ
എത്ര പദ്ധതികള്‍ക്ക്
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ഭരണാനുമതി
നല്‍കിയിട്ടുണ്ട്; വിശദ
വിവരം നല്‍കുമോ?
വര്‍ക്കല
മണ്ഡലത്തിലെ പ്രവൃത്തികളിലെ
കരാര്‍ ലംഘനം
1270.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നിര്‍വ്വഹിച്ചു വരുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിന്
ഏര്‍പ്പെട്ടിട്ടുള്ള
കരാറുകാരില്‍ കരാര്‍
തീയതി കഴിഞ്ഞിട്ടും
പ്രവൃത്തി
പൂര്‍ത്തിയാക്കാത്ത
എത്ര പേരുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കരാര്‍
ലംഘനം നടത്തിയിട്ടുള്ള
കരാറുകാര്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
കോങ്ങാട്
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിന്റെ പദ്ധതികള്‍
1271.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷം കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
പൊതുമരാമത്ത് വകുപ്പ്
എത്ര രൂപയുടെ എത്ര
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
പദ്ധതിയുടെ പേര് സഹിതം
വിശദവിവരം നല്‍കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും പുരോഗതി
വിവരം വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍
1272.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കോതമംഗലം നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖേന
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടേയും
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍ ഇനിയും
പൂര്‍ത്തിയാക്കുവാനുള്ളവ
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
1273.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ധനമന്ത്രിയുടെ
ബജറ്റ് പ്രസംഗത്തിലും
തുടര്‍ന്ന് മറുപടി
പ്രസംഗത്തിലും
ആലത്തൂര്‍
നിയോജകമണ്ഡലത്തിലേക്ക്
2016-17, 2017-18
വര്‍ഷങ്ങളില്‍
നിര്‍ദ്ദേശിച്ച
റോഡുകളുടെയും
പാലങ്ങളുടെയും
നിര്‍മ്മാണങ്ങളുടെ
നിലവിലുള്ള അവസ്ഥ
വിശദീകരിക്കാമോ ?
നിലമ്പുര്‍
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
1274.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
നിലമ്പുര്‍ നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
അനുവദിച്ച
പ്രവൃത്തികളും തുകയും
നിലവിലെ അവസ്ഥയും
വിശദമാക്കാമോ;
ഭരണാനുമതി
ലഭിച്ചത്,പണിപൂര്‍ത്തീകരിച്ചത്,പാലം,റോഡ്,കെട്ടിടങ്ങള്‍
മുതലായവ വിശദമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
എന്തൊക്കെയാണ്;
(സി)
റോഡുകള്‍
ഏറ്റെടുക്കുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍
ഒറ്റത്തവണ റോഡ്
നന്നാക്കല്‍/തീര്‍പ്പാക്കല്‍
പദ്ധതി രൂപീകരിച്ച്
ഇത്തരം റോഡുകളുടെ
പ്രവൃത്തി
നിര്‍വ്വഹിക്കാനാകുമോ;വിശദമാക്കാമോ?
വാണിയംകുളം
പഞ്ചായത്തില്‍ സിന്തറ്റിക്
ട്രാക്കും ഗ്രൗണ്ടും
1275.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ മരാമത്ത്
പണികളുടെ
വിശദവിവരങ്ങളില്‍
5546-ാം ക്രമ നമ്പരായി
ഉള്‍പ്പെട്ടിട്ടുള്ള
'വാണിയംകുളം
പഞ്ചായത്തില്‍
സിന്തറ്റിക് ട്രാക്കും
ഗ്രൗണ്ടും' എന്ന
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
സാങ്കേതിക തടസ്സം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
പൊതുമരാമത്ത്
വകുപ്പിന് നിയമപരമായി
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയിലുളള
കേലാട്ട്കുന്ന് പ്രദേശത്തെ
സ്ഥലം
1276.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
കോര്‍പ്പറേഷനില്‍
ഇരുപത്തഞ്ചാം വാര്‍ഡിൽ
പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയില്‍
കേലാട്ട്കുന്ന്
പ്രദേശത്ത് എത്ര സെന്റ്
സ്ഥലമുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥലത്ത് എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
പൊതുമരാമത്ത് വകുപ്പ്
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
നേര്യമംഗലത്തെ
ക്വാളിറ്റി കണ്ട്രോള്
റീജിയണല്‍ ഓഫീസും ലാബും
1277.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നേര്യമംഗലത്ത്
പണികഴിപ്പിക്കുന്ന
പൊതുമരാമത്ത്
വകുപ്പിന്റെഎഞ്ചിനീയറിങ്ങ്
ട്രെയിനിംഗ്
സെന്ററിനോടനുബന്ധിച്ച്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുള്ള
ക്വാളിറ്റി കണ്ട്രോള്
റീജിയണല്‍ ഓഫീസും ലാബും
ഇതുവരെയായിട്ടും
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസ് പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുവേണ്ടി
ആവശ്യമായ സ്റ്റാഫിനെ
നിയമിക്കുന്നതിനു വേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ക്വാളിറ്റി കണ്ട്രോള്
റീജിയണല്‍ ഓഫീസും ലാബും
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
രജിസ്ട്രേഷന്
ആഫീസുകളിലെ സേവനങ്ങളുടെ
പൗരാവകാശ രേഖ
1278.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രാര്‍
ഓഫീസുകളില്‍ നിന്നും
ലഭ്യമാകുന്ന
സേവനങ്ങളുടെ പൗരാവകാശ
രേഖ
പ്രസിദ്ധീകരിച്ചിട്ടുണ്ടോ?
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ?
(ബി)
സബ്
രജിസ്ട്രാര്‍ ഓഫീസുകളെ
സോഷ്യല്‍ ഓഡിറ്റിങ്ങിന്
വിധേയമാക്കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വര്‍ക്കല
സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട
നിർമ്മാണം
1279.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
സബ് രജിസ്ട്രാര്‍
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികൾ
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ?
ചാത്തമംഗലം
രജിസ്ട്രാര്‍ ഒാഫീസിന് കെട്ടിടം
1280.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തമംഗലം
രജിസ്ട്രാര്‍ ഒാഫീസിന്
കെട്ടിടം
നിര്‍മ്മിക്കാന്‍
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
രൂപയുടെ ഭരണാനുമതിയാണ്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ടെണ്ടര്‍ നടപടികള്‍ ഏതു
ഘട്ടംവരെയായെന്ന്
വിശദമാക്കുമോ;
(സി)
നിലവിലുള്ള
രജിസ്ട്രാര്‍ ഒാഫീസ്
താല്‍ക്കാലികമായി
പ്രവര്‍ത്തിപ്പിക്കുന്നതിന്
സ്ഥലസൗകര്യം
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
രജിസ്ട്രാര്‍
ഒാഫീസിന്റെ പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കുഴല്‍മന്ദം
സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണം
1281.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കുഴല്‍മന്ദം സബ്
രജിസ്ട്രാര്‍ ഓഫീസിന്റെ
പുതിയ കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
ഏത് ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
കെട്ടിട നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ?
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന് ലിമിറ്റഡിന്റെ
പ്രവർത്തനം
1282.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡ്(കെ.ആർ.ഡി.സി.എൽ.)
ന്റെ ഭരണ നിര്‍വ്വഹണ
സമിതിയുടെ ഘടന
വിശദമാക്കുമോ; പ്രസ്തുത
സ്ഥാപനത്തിന്റെ
നിലവിലുളള
ഡയറക്ടര്‍മാര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.ആർ.ഡി.സി.എൽ.
നടപ്പിലാക്കിവരുന്ന
പദ്ധതിയുടെ
വിശദാംശങ്ങളും പ്രസ്തുത
പദ്ധതിയുടെ
കേന്ദ്ര-സംസ്ഥാന വിഹിതം
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലെ
ഉദ്യോഗസ്ഥരുടെ
നിയമനരീതി സംബന്ധിച്ച്
വ്യക്തമാക്കുമോ; അവിടെ
നിലവിലുള്ള
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിലെ നിലവിലെ
ഉദ്യോഗസ്ഥരെ നിയമിച്ച
രീതി വിശദമാക്കുമോ?
അതിവേഗ
റെയില്‍വേ ഇടനാഴി
1283.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അതിവേഗ റെയില്‍വേ
ഇടനാഴിക്ക്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് റെയില്‍
ബോര്‍ഡിന്റെ അനുമതി
ലഭ്യമായോ; നിലവിലുള്ള
ഇരട്ടപ്പാതയ്ക്ക്
മുകളിലൂടെയാണോ പ്രസ്തുത
പാത കടന്നുപോകുന്നത്;
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിക്ക്
സ്ഥലമെടുപ്പ്
ആവശ്യമുണ്ടോ
എന്നറിയിക്കുമോ?
അങ്കമാലി-എരുമേലി
റെയില്‍വേ ലൈന്‍ നിര്‍മ്മാണം
1284.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി-എരുമേലി
ശബരിമല റെയില്‍വേ ലൈന്‍
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
ഇതിനായി എത്ര ഭൂമിയാണ്
ഏറ്റെടുക്കേണ്ടത്; ഭൂമി
എറ്റെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ശബരി
റെയില്‍
സാധ്യമാക്കുന്നതിന് ഇനി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
ഇതിന് എന്തു നടപടി
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
എരുമേലിയില്‍
നിന്നും പുനലൂര്‍ വഴി
കൊല്ലത്തേക്ക് ഈ
റെയില്‍വേ ലൈന്‍
നീട്ടുന്നതിന് പ്രാഥമിക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
റെയില്‍വേ
വികസനം
1285.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ വികസനം
സ്തംഭനാവസ്ഥയിലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇഴഞ്ഞ്
നീങ്ങുന്ന പദ്ധതികളാലും
പുതിയ പാതകളുടെ കുറവ്
മൂലവും കേരളത്തില്‍
റെയില്‍വേ വികസനം
മുരടിച്ചുവെന്നത്
വസ്തുതയല്ലേ എന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമി
ഏറ്റെടുത്ത്
നല്‍കുന്നതിലെ
മെല്ലെപ്പോക്ക് നയമാണ്
റെയില്‍വേ വികസനത്തിന്
പ്രതിബന്ധമായി
നില്‍ക്കുന്നത് എന്ന
ആക്ഷേപത്തിന്മേലുള്ള
വസ്തുത
വെളിപ്പെടുത്താമോ;
(ഡി)
റെയില്‍വെ
സ്വന്തം പണം മുടക്കി
ചെയ്യുവാന്‍ മുന്നോട്ട്
വന്നിട്ടുള്ള കോട്ടയം
പാത ഇരട്ടിപ്പിക്കല്‍,
നേമം ടെര്‍മിനല്‍
പദ്ധതി,
ഗുരുവായൂര്‍-തിരുനാവായ
പാത എന്നിവയ്ക്ക് ഭൂമി
ഏറ്റെടുത്ത്
നല്കുന്നതില്
ഉണ്ടായിട്ടുള്ള പുരോഗതി
വ്യക്തമാക്കുമോ?
നാഗമ്പടം,ചിങ്ങവനംറെയില്വേ
മേല്‍പ്പാലങ്ങള്‍
1286.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ
എം.സി.റോഡില്‍
നാഗമ്പടത്ത് പുതിയതായി
നിര്‍മ്മിച്ച റെയില്‍വേ
മേല്‍പ്പാലത്തിന്
വേണ്ടി എത്ര രൂപയാണ്
വകയിരുത്തിയിരിക്കുന്നത്;
പ്രസ്തുത
പ്രവൃത്തിക്കായി ഇതേ
വരെ എത്ര രൂപ
ചെലവഴിച്ചു;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ട
നിശ്ചിത കാലാവധി
അറിയിക്കാമോ;ഭരണാനുമതി,
സാങ്കേതികാനുമതി എന്നിവ
നല്കിയ തീയതിയും
ഉത്തരവ് നമ്പറും
പ്രസ്തുതപ്രവൃത്തി
ടെണ്ടര്‍ ചെയ്ത
തീയതിയും തുകയും
അറിയിക്കാമോ;
(സി)
ചിങ്ങവനം
റെയില്‍വേ
മേല്‍പ്പാലത്തിന്
(പനച്ചിക്കാട് റോഡില്‍
ഉള്ളത്) എത്ര രൂപയാണ്
വകയിരുത്തിയിരിക്കുന്നത്;
(ഡി)
പ്രസ്തുത
പ്രവൃത്തിക്ക് ഇതേവരെ
എത്ര രൂപ ചെലവഴിച്ചു;
പ്രവൃത്തി എന്നേക്ക്
പൂര്‍ത്തീകരിക്കാനാവുമെന്നും
നിലവിലെ അവസ്ഥയും
അറിയിക്കുമോ;അനുമതി
ഉത്തരവുകളുടെ നമ്പരും
തീയതിയും തുകയും
വ്യക്തമാക്കാമോ?
പാവങ്ങാട്
റെയില്‍വെ മേല്‍പ്പാലം
നിര്‍മ്മാണം
1287.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പാവങ്ങാട്
റെയില്‍വെ മേല്‍പ്പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നടക്കുന്ന
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പ്രവൃത്തി എന്ന്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൃഷ്ണപുരം-മാമ്പ്രകന്നേല്‍
റയില്‍വേ ഓവര്‍ബ്രിഡ്ജ്
നിര്‍മ്മാണം
1288.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തിലെ കൃഷ്ണപുരം
മാമ്പ്രകന്നേല്‍
റയില്‍വേ
ഓവര്‍ബ്രിഡ്ജിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തികളുടെ
നിലവിലുള്ള പുരോഗതി
വ്യക്തമാക്കാമോ?
വാത്തുരുത്തി
റെയില്‍വേ മേല്‍പ്പാലം
നിർമ്മാണം
1289.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാത്തുരുത്തി
റെയില്‍വേ മേല്‍പ്പാലം
നിർമ്മാണത്തിനായി
ആർ.ബി.ഡി.സി.കെ.
തയ്യാറാക്കിയതും
കൊച്ചിന് പോര്‍ട്ട്
ട്രസ്റ്റ് എൻ.ഒ.സി.
നല്കിയതുമായ
അലൈന്മെന്റ് ഏതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അലൈന്മെന്റിന്മേലുള്ള
നേവിയുടെ എതിർപ്പ്
കണക്കിലെടുത്ത്,
സിവില്‍ ഏവിയേഷൻ
നിയമങ്ങള്‍
അനുസരിച്ചുള്ള
പുതുക്കിയ അലൈന്മെന്റ്
നേവിയുടെയും തുറമുഖ
ട്രസ്റ്റിന്റെയും
റെയില്‍വേയുടേയും
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
അതിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
അലൈന്മെന്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
മേല്‍പ്പാലത്തിന്
പകരമായി
അണ്ടര്‍പാസിന്റെ
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
നൽകുമോ?
കടുത്തുരുത്തി
റെയില്‍വെ മേല്‍പ്പാലത്തിന്
ഭരണാനുമതി
1290.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ബജറ്റില്‍
പ്രഖ്യാപിച്ചതും
പൊതുമരാമത്ത് വകുപ്പ്
ഭരണാനുമതി നല്കിയതുമായ
കടുത്തുരുത്തി
റെയില്‍വെ
മേല്‍പ്പാലത്തിന്റെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കുവേണ്ടി
ഡി.പി.ആര്
സമര്‍പ്പിക്കുവാന്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
ഏജന്‍സി ഡി.പി.ആര്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതി കിഫ്ബി
അംഗീകരിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്കുണ്ടായിരിക്കുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ; ഈ
പദ്ധതിക്ക്
അന്തിമാനുമതി
എന്നത്തേയ്ക്ക്
ലഭിക്കും
എന്നറിയിക്കാമോ?
ലൈറ്റ്
മെട്രോ പദ്ധതി നടപ്പിലാക്കാന്‍
നടപടി
1291.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈറ്റ്
മെട്രോ പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
08.09.2016-ലെ
സ.ഉ.(എം.എസ്)
നം.67/2016 പൊ.മ.വ
പ്രകാരം പുറപ്പെടുവിച്ച
ഉത്തരവ്
നിലനില്‍ക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവിലെ ഐറ്റം
നമ്പര്‍ 3 പ്രകാരം
തിരുവനന്തപുരത്തെ ഫ്ളൈ
ഓവറുകള്‍ കിഫ്ബി ഫണ്ട്
ഉപയോഗിച്ച്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ലൈറ്റ്
മെട്രോ പദ്ധതി
നടപ്പിലാക്കുന്നതിന്
പ്രാഥമിക ജോലികള്‍ക്ക്
കണ്‍സള്‍ട്ടന്റായി
നിലവില്‍ ആരെയാണ്
നിയമിച്ചിരിക്കുന്നതെന്നും
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ?
രാജ്യറാണി
എക്സ്പ്രസ് ട്രെയിന്‍
1292.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍-തിരുവനന്തപുരം
രാജ്യറാണി എക്സ്പ്രസ്
സ്വതന്ത്ര
ട്രെയിനാക്കുന്നത്
സംബന്ധിച്ച് റെയില്‍വെ
ബോര്‍ഡില്‍ നിന്നും
എന്തെങ്കിലും ഉറപ്പ്
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
രാജ്യറാണി
എക്സ്പ്രസ് സ്വതന്ത്ര
ട്രെയിനാക്കുമെന്ന
പ്രഖ്യാപനം നടത്തി
ഇത്രയും നാളായിട്ടും
തീരുമാനം
നടപ്പിലാക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
എന്താണ്
എന്നറിയുമോ;വ്യക്തമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
റെയില്‍വെ ബോര്‍ഡുമായി
ബന്ധപ്പെട്ട്
നടപടിക്രമങ്ങള്‍
വേഗത്തിലാക്കി മലബാറിലെ
യാത്രക്കാര്‍ക്ക് ഏറെ
ആശ്വാസമായ രാജ്യറാണി
എക്സ്പ്രസ് സ്വതന്ത്ര
ട്രെയിനാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
പുള്ളിക്കട
കോളനി സ്ഥിതിചെയ്യുന്ന
റെയില്‍വേ ഭൂമി
1293.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ഈസ്റ്റ് വില്ലേജില്‍
പുള്ളിക്കട കോളനി
സ്ഥിതിചെയ്യുന്ന
റെയില്‍വേ വക ഭൂമി
കോളനി നിവാസികളുടെ
പുനരധിവാസത്തിനായി
കൊല്ലം കോര്പ്പറേഷന്
വിട്ട് നല്‍കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരുമായി
കൂടിയാലോചന
നടത്തിയിട്ടുണ്ടോ;
(ബി)
ഇതിനായി
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തൊക്കെയാണ്;വിശദാംശം
ലഭ്യമാക്കുമോ?
ട്രെയിനുകള്‍
റദ്ദാക്കുന്നത് തടയാന്‍ നടപടി
1294.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക്കോ
പൈലറ്റുമാരുടെ
കുറവുമൂലം സംസ്ഥാനത്ത്
പാസഞ്ചര്‍ ട്രെയിനുകള്‍
അടക്കമുള്ള
ട്രെയിനുകള്‍
ട്രിപ്പുകള്‍
റദ്ദാക്കുന്നു എന്ന
മാധ്യമവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ട്രെയിന്‍
യാത്രക്കാരെ അത്യന്തം
ദോഷകരമായി ബാധിക്കുന്ന
ഈ പ്രവണത
അവസാനിപ്പിക്കുന്നതിന്
റെയില്‍വേയുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിയ്ക്കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?