UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 03.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1941.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി അലത്തൂര്‍ മണ്ഡലത്തിനായി പ്രഖ്യാപിച്ച ഏഴ് കോടി രൂപയ്ക്ക് എന്തൊക്കെ പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലുകള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കേണ്ടത് ഏതു വിഭാഗമാണെന്നും ഇതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
1942.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. ഉദ്യോഗാര്‍ത്ഥികളുടെ ഡാറ്റാ ബേസ്/വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ചോര്‍ന്നതായുള്ള പരാതികളിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ഇക്കാര്യത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടുള്ളത് ആരുടെ ഭാഗത്താണെന്നും ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ എങ്ങനെയാണ് ചോരാന്‍ ഇടയായതെന്നും കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ പോലീസ് നടപടി സ്വീകരിച്ചതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ പി.എസ്.സി. അടക്കമുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ വ്യക്തിഗത വിവരങ്ങളുടെയും വിശദാംശങ്ങളുടെയും ഡാറ്റാബേസ്, ക്ലൗഡ് സംവിധാനങ്ങള്‍ എന്നിവയുടെ സുരക്ഷാഭദ്രതയും ദൃഢതയും സംബന്ധിച്ച് സുരക്ഷാ ഓഡിറ്റ് നടത്തി ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1943.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ പ്രസ്സുകളില്‍ സര്‍വ്വീസ് ബുക്കുകള്‍ നിലവില്‍ ലഭ്യമല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സര്‍വ്വീസ് ബുക്കുകള്‍ പ്രിന്റ് ചെയ്ത് ലഭ്യമാക്കുന്നത്തിന് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ;
( ബി )
പുതിയതായി സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് ഫിസിക്കല്‍ സര്‍വ്വീസ് ബുക്കുകള്‍ ആരംഭിച്ച് സൂക്ഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഇ-സര്‍വ്വീസ് ബുക്ക് ലഭ്യമായവര്‍ക്ക് ഫിസിക്കല്‍ സേവന പുസ്തകം സൂക്ഷിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ എവിടെയെല്ലാം അച്ചടിച്ച സേവന പുസ്തകങ്ങള്‍ ലഭ്യമാണെന്ന് വ്യക്തമാക്കാമോ; സേവന പുസ്തക ദൗര്‍ലഭ്യത പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1944.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനത്തിലെ വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
30.01.2025-വരെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ നിയമനം ലഭിക്കുന്നതിന് നിലവില്‍ എത്ര പേരാണ് ലിസ്റ്റിലുള്ളത്; ഏത് വര്‍ഷം വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1945.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ കല്ലറയില്‍ പുതുതായി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന എന്‍.സി.സി.യുടെ ദേശീയ പരിശീലന കേന്ദ്രത്തിന്റേയും ഹെലിപ്പാഡിന്റേയും നിലവിലെ നിര്‍മ്മാണപുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും എന്തെല്ലാം പ്രവര്‍ത്തികളാണ് രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്നും വിശദമാക്കാമോ;
( സി )
പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാകും എന്ന് വിശദമാക്കാമോ?
1946.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്കും ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദേശികൾക്കും താൽക്കാലിക താമസസൗകര്യം പ്രദാനം ചെയ്യുന്ന ട്രാൻസിറ്റ് ഹോം പദ്ധതിക്കായി 2025- 26 ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടോ;എങ്കിൽ എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
ട്രാൻസിറ്റ് ഹോമുകളോ സമാന സംവിധാനങ്ങളോ ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്റെ അടിസ്ഥാനത്തിലാണോ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ട്രാന്‍സിറ്റ് ഹോമുകള്‍ നിലവിലുണ്ടോ; എങ്കില്‍ എവിടെയല്ലാമെന്ന് അറിയിക്കുമോ; ഇനി എവിടെയൊക്കെയാണ് ട്രാൻസിറ്റ് ഹോം ആരംഭിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളത്; നിലവിലുള്ള ഏതെങ്കിലും സംവിധാനങ്ങളെ ട്രാൻസിറ്റ് ഹോമായി പരിവർത്തനം ചെയ്യുന്നതിന് ഉദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഏതെല്ലാം നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതായി കരുതുന്നവരെയും ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദേശികളെയും ട്രാൻസിറ്റ് ഹോമുകളിൽ താമസിപ്പിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
1947.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര-സംസ്ഥാന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും കോട്ടയം ജില്ലയിൽ നിന്നുള്ളതുമായ സ്വാതന്ത്ര്യ സമര സേനാനികളുടെ വിശദാംശം ലഭ്യമാക്കുമോ?
1948.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെങ്കിലും തൊഴിൽമേഖലയിൽ 2013-ലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയൽ നിയമം ഇനിയും നടപ്പിലാക്കാനുണ്ടോ;
( ബി )
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രസ്തുത നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ സർക്കാർ നിലവിൽ വന്ന ശേഷം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ പ്രസ്തുത നിയമ പ്രകാരം ലഭിച്ച പരാതികളിൽ തീർപ്പാക്കാൻ ബാക്കിയുള്ളവയുടെ എണ്ണം, പരാതി ലഭിച്ച വർഷം എന്നീ വിവരങ്ങൾ വകുപ്പ് തിരിച്ചു ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത നിയമപ്രകാരം ലഭിച്ച പരാതികളില്‍ രണ്ടു വർഷത്തിലേറെയായി തീർപ്പാക്കാൻ ബാക്കിയുള്ള പരാതികളുടെ ഫയൽ നമ്പറുകൾ വകുപ്പ് തിരിച്ചു ലഭ്യമാക്കാമോ; ഇവയിൽ ഏതെങ്കിലും പരാതികൾ ഇന്റേർണൽ കംപ്ലൈന്റ് കമ്മിറ്റിക്ക് കൈമാറാൻ ബാക്കിയുണ്ടോ;
( ഇ )
2013-ലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയൽ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതിൽ അകാരണമായ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1949.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ടികോം കമ്പനിയെ ഒഴിവാക്കുമ്പോൾ അവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടി അറിയിക്കുമോ;
( ബി )
കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ കരാർ ലംഘനത്തിന് എന്തെങ്കിലും പരിഹാരം നിർദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1950.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ദേശീയ പാത വികസന അതോറിറ്റിക്ക് നിലവില്‍ പ്രത്യേകമായി ഫണ്ട് നല്‍കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതൊക്കെ ദേശീയപാതകളുടെ വികസനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ തീരുമാനം എടുത്തതിനുപുറമേ ഏതൊക്കെ ദേശീയ പാതകളുടെ വികസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ആവശ്യപ്പെട്ടിട്ടുള്ളതെന്നത് സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ഡി )
രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനത്തിനോട് ഇത്തരത്തില്‍ ദേശീയപാത നിര്‍മ്മാണത്തിന് വിഹിതം ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
1951.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബിൽഡ് കേരള പദ്ധതിയിൽ 2025-26 സാമ്പത്തിക വർഷത്തിൽ പുതിയ പദ്ധതികൾ അനുവദിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റീബിൽഡ് കേരളയില്‍ കോഴിക്കോട് ജില്ലയിൽ എത്ര പദ്ധതികൾ പുതുതായി അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ?
വിദേശയാത്രകളുടെ വിശദാംശങ്ങൾ
1952.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഏതൊക്കെ രാജ്യങ്ങളിലേക്കാണ് വിദേശയാത്ര നടത്തിയത്; യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തായിരുന്നു;
( ബി )
പ്രസ്തുത യാത്രകളിൽ ആരൊക്കെയാണ് അനുഗമിച്ചത്; താമസസൗകര്യത്തിനും യാത്ര ചെലവിനുമായി ഓരോ യാത്രയിലും ആകെ എത്ര തുക ചെലവഴിച്ചു; ഓരോരുത്തർക്കും വേണ്ടി ഈ ഇനത്തിൽ എത്ര തുക വീതം ചെലവഴിച്ചു എന്നീ വിശദാംശം ഇനം തിരിച്ചു ലഭ്യമാക്കുമോ?
1953.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ നിലവിൽ എത്ര  അംഗങ്ങൾ ആണുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
അംഗങ്ങൾക്ക്  പ്രതിമാസം ശമ്പളവും അലവൻസും യാത്രാബത്തയും  ഉൾപ്പെടെ എത്ര രൂപ ചെലവാകുമെന്നതിന്റെ വിശദാംശം നൽകാമോ;
( സി )
വിരമിച്ച പി.എസ്.സി. അംഗങ്ങൾക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിരമിച്ച ഒരു അംഗത്തിന് പെൻഷനും മറ്റ് അലവൻസുകള്‍ക്കുമായി നൽകുന്ന തുക എത്രയാണെന്ന് വിശദമാക്കാമോ;
( ഡി )
മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സി.-കളിൽ ഇത്രയും അംഗങ്ങൾ ഇല്ല എന്നിരിക്കെ കേരള പി.എസ്.സി.-യിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകാമോ?
1954.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്സാപ്പ് പോലെയുള്ള നവമാധ്യമങ്ങൾ വഴി ഏതെങ്കിലും സർക്കാർ വകുപ്പിൽ ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സർക്കാർ വകുപ്പുകളിൽ ഔദ്യോഗികമായി വാട്സാപ്പ് ഗ്രുപ്പ് ഉപയോഗിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സർക്കാർ രേഖകളും റിപ്പോർട്ടുകളും നവമാധ്യമങ്ങൾ വഴി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നുള്ള കാര്യം സർക്കാരിൻറെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
( ഡി )
സർക്കാർ കത്തിടപാടുകൾ ഔദ്യോഗിക ഇ-മെയിലിലൂടെ അല്ലാതെ വാട്സാപ്പ് മുഖാന്തരം നടത്തുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെപ്പറ്റി വ്യക്തമാക്കാമോ;
( ഇ )
സർക്കാർ ഓഫീസുകൾ ഡിജിറ്റൽ ആയി മാറിയ ശേഷവും രേഖകളുടെ ഹാർഡ് കോപ്പി സൂക്ഷിക്കാൻ ഇപ്പോഴും ധാരാളം പേപ്പർ ഉപയോഗിക്കുന്നുണ്ടോ; എങ്കിൽ അത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
പി.എസ്.സി. നിയമന ശിപാര്‍ശ
1955.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസത്തിന് ശേഷം സംസ്ഥാനത്ത് എത്ര പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്; കാലാവധി നീട്ടി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശിപാര്‍ശ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് പോലും നിയമന ശിപാര്‍ശ നല്‍കാത്ത എത്ര റാങ്ക് പട്ടികകള്‍ 2016 മെയ് മാസത്തിന് ശേഷം കാലഹരണപ്പെട്ടിട്ടുണ്ട്; ഏതെല്ലാം റാങ്ക് പട്ടികകളാണ് ഇത്തരത്തില്‍ കാലഹരണപ്പെട്ടത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ കാലയളവിനുള്ളില്‍ നിലവില്‍ വന്ന സിവില്‍ പോലീസ് ഓഫീസര്‍മാരുടെ റാങ്ക് പട്ടികകളില്‍ ഓരോ ജില്ലയിലും എത്ര ഉദ്യോഗാര്‍ത്ഥികളെ വീതമാണ് ഓരോ വര്‍ഷവും ഉള്‍പ്പെടുത്തിയിരുന്നത്; അതില്‍ ഓരോ റാങ്ക് പട്ടികയില്‍ നിന്നും എത്ര പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; വര്‍ഷം തിരിച്ചും ജില്ല തിരിച്ചുമുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ഒഴിവുകള്‍ നിലവിലില്ലാത്ത തസ്തികകളില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാറുണ്ടോ; എങ്കില്‍ ഈ കാലയളവില്‍ എത്ര റാങ്ക് പട്ടികകള്‍ വകുപ്പില്‍ നിന്നും യാതൊരു ഒഴിവും റിപ്പോര്‍ട്ട് ചെയ്യാതെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഇ )
2016 മെയ് മാസത്തിന് ശേഷം സംസ്ഥാനത്ത് എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശിപാര്‍ശ നല്കാൻ കഴിഞ്ഞിട്ടുണ്ട്; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
1956.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസിലുള്ളവര്‍ക്ക് നിയമനം ലഭിച്ച ജില്ലയില്‍ അന്തര്‍ വകുപ്പ് സ്ഥലം മാറ്റത്തിന് നിശ്ചിത കാലാവധി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത ഉത്തരവ് വരുന്നതിന് മുമ്പ് അപേക്ഷിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമാവുമാേ; വിശദമാക്കാമാേ?
1957.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനരഹിതമായ വാഹനങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1958.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യു താലൂക്കുകൾക്ക് ആനുപാതികമായി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകൾ അനുവദിക്കുന്നതിനും, നിലവിലെ ഓഫീസുകളിൽ നിന്ന് ജീവനക്കാരെ പുനഃർവിന്യസിച്ചു കൊണ്ട് പ്രസ്തുത ഓഫീസുകൾ യാഥാർത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1959.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019ലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ പ്രവൃത്തി പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ സെക്രട്ടറിയേറ്റിന്റെ സ്റ്റാഫ് പാറ്റേണിൽ നിന്നും ക്ലറിക്കൽ സ്റ്റാഫ് പാറ്റേണിലേയ്ക്ക് മാറ്റുവാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള നടപടി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; ഇല്ലെങ്കിൽ ആയതു നടപ്പിലാക്കാൻ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങൾ എന്തെങ്കിലുമുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിൽ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ വകുപ്പില്‍ അന്യത്ര സേവനമനുഷ്ഠിച്ചുവരുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാരെ മാതൃവകുപ്പിലേയ്ക്ക് തിരിച്ചയക്കാനും ഡയറക്ടറേറ്റിലെ തനതു ജീവനക്കാരിൽ നിന്നും ഈ സ്ഥലങ്ങളില്‍ നിയമനം നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിലവിൽ 1 പേഴ്‌സണൽ അസിസ്റ്റന്റ്, 1 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, 25 ക്ലർക്ക്, 109 ഓഫീസ് അറ്റന്‍ഡന്റ്, 3 ടൈപ്പിസ്റ്റ് എന്നിങ്ങനെയുള്ള ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ വകുപ്പിലെ സ്ഥിരം ജീവനക്കരെ സ്ഥാനക്കയറ്റം നൽകി നിയമനം നല്കാൻ കഴിയുമെന്നിരിക്കെ സെക്രട്ടേറിയറ്റിൽ നിന്നും അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അന്യത്ര സേവനം തുടരുന്നത് സംബന്ധിച്ച് നയപരമോ ഭരണപരമോ ആയ തീരുമാനങ്ങൾ എന്തെങ്കിലും എടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
2019ലെ ഭരണ പരിഷ്ക്കാര വകുപ്പിന്റെ പഠന റിപ്പോർട്ടിലെ ശിപാർശകൾ പ്രകാരം ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നടപ്പിലാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് ത്വരിതഗതിയില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1960.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണപരിഷ്കാര കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ട് സ്റ്റേറ്റ് സര്‍വീസിലും സബോര്‍ഡിനേറ്റ് സര്‍വീസിലും ഒരു തവണ മാത്രം പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചാല്‍ മതി എന്ന മന്ത്രിസഭാ തീരുമാനം ഏതൊക്കെ വകുപ്പുകളില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1961.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കുവാനുള്ള സർക്കാർ നിർദ്ദേശം തള്ളിയ പി.എസ്.സി. യുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ പി.എസ്.സി. ക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
2020-ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും സുപ്രീം കോടതി ഉത്തരവ് ബാധകമായിരിക്കെ പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും സമയബന്ധിതമായി നിയമനം ലഭ്യമാക്കുവാൻ പി.എസ്.സി. നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1962.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എ.എസ്‌ -ന്റെ ഭാഗമായി നിലവില്‍ എത്ര പേര്‍ ഏതെല്ലാം തസ്തികകളില്‍ സേവനം അനുഷ്ടിക്കുന്നുണ്ട് എന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ; സെക്രട്ടേറിയേറ്റില്‍ നിന്നും എത്ര തസ്തികള്‍ ഒന്നാംഘട്ടത്തില്‍ കെ.എ.എസ്‌-നായി കണ്ടെത്തിയിട്ടുണ്ട് എന്ന് അറിയിക്കുമോ;
( ബി )
കെ.എ.എസ്‌- ന്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പുരോഗതി വ്യക്തമാക്കാമോ; കെ.എ.എസ്‌-ന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റില്‍ നിന്നും മറ്റു ഇതര വകുപ്പുകളില്‍ നിന്നും എത്ര തസ്തികള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കെ.എ.എസ്‌ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ; സെക്രട്ടേറിയേറ്റും മറ്റു വകുപ്പുകളുടെ ഡയറക്ടറേറ്റുകളും തമ്മിലുള്ള ഫയല്‍ എകോപനത്തിനും വേഗതയ്ക്കും കെ.എ.എസ്‌ ഗുണകരമായിട്ടുണ്ടോ; വ്യക്തമാക്കാമോ?
1963.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേന്ദ്ര സർക്കാരിന് മുമ്പാകെ സമര്‍പ്പിച്ച പ്രമുഖ പദ്ധതികള്‍ ഏതൊക്കെയായിരുന്നു; ഇക്കാര്യങ്ങളിലെ കേന്ദ്ര നിലപാട് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ അനുവദിക്കുകയുണ്ടായിട്ടുണ്ട്; കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നടപ്പിലാക്കിയിട്ടില്ലാത്ത പദ്ധതികള്‍ ഏതൊക്കെയാണ്;
( സി )
ഇപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ആവശ്യങ്ങളെപ്പറ്റി വിശദമാക്കാമോ;
( ഡി )
കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ; സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയവിവേചനം കാണിക്കുന്നതായി അഭിപ്രായം ഉണ്ടോ; വ്യക്തമാക്കാമോ?
1964.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ പ്രകാരം സ്വീകരിച്ചിരിക്കേണ്ട നടപടിക്രമങ്ങള്‍ സി-ഡിറ്റിന് ബാധകമാണോ; ആണെങ്കിൽ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവുകള്‍ പ്രകാരമല്ലാതെ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്തതിലൂടെ സര്‍ക്കാരിന് വാടകയിനത്തില്‍ ഭീമമായ തുക നഷ്ടപ്പെട്ട സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായോ; ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് തയ്യാറാകുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ഫസ്റ്റ് ഫ്ലോർ, ടി.സി. 26/322 (3, ചിറ്റേഴം ലാവണ്യ, എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന് പിന്നിൽ, സ്റ്റാച്യു, പാളയം, തിരുവനന്തപുരം, കേരള 695001) എന്ന കെട്ടിടം വാടകയ്ക്കെടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കെട്ടിടത്തിന് വാടകയിനത്തില്‍ നാളിതുവരെ നല്‍കിയ തുകയെത്രയെന്ന് വ്യക്തമാക്കാമോ; വാടക കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കെട്ടിടത്തിന്റ വാടക നിശ്ചയിക്കുന്നതിനായി ഏതെങ്കിലും ഉദ്യോഗസ്ഥൻ കെട്ടിടം പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ വകുപ്പ്, വാടക നിശ്ചയിച്ചു നൽകിയ റിപ്പോർട്ട് എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമോ?
1965.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. മെമ്പർമാരുടെ ശമ്പളവും അലവന്‍സുകളും സർക്കാർ വർധിപ്പിക്കുകയുണ്ടായോ; ഉണ്ടായെങ്കില്‍ ഏതൊക്കെ ഇനങ്ങളിലാണ് ഇപ്പോൾ വർദ്ധനവ് വരുത്തിയിട്ടുള്ളത്;
( ബി )
വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടുകൂടി അംഗങ്ങൾക്ക് ശമ്പളവും മറ്റ് അലവൻസുകളും കൂടി എത്ര രൂപ വീതമാകും ലഭിക്കുക;
( സി )
മുന്‍കാല പ്രാബല്യത്തോടു കൂടിയാണോ ഇവര്‍ക്ക് ശമ്പള വര്‍ദ്ധനവ് അനുവദിക്കുക; എങ്കില്‍ എന്നു മുതലാണ് ശമ്പള വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്; ഇതിനായി ആകെ എത്ര രൂപ വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്;
( ഡി )
പ്രസ്തുത ശമ്പള വര്‍ദ്ധനവ് നടപ്പില്‍ വരുത്തുന്നതിനായി ആകെ എത്ര രൂപയാണ് പ്രതിമാസം സര്‍ക്കാരിന് അധികമായി ചെലവാക്കോണ്ടി വരുന്നത്;
( ഇ )
പി.എസ്.സി. മെമ്പർമാരുടെ ശമ്പളത്തിലും മറ്റു അലവന്‍സുകളിലും എത്ര രൂപയുടെ വാര്‍ഷിക വര്‍ദ്ധനവാണ് പുതിയ പരിഷ്കരണം പ്രകാരം അനുവദിക്കുക;
( എഫ് )
മുന്‍ അംഗങ്ങളുടെ പെന്‍ഷന്‍ ഇതോടൊപ്പം വർദ്ധിപ്പികുകയുണ്ടായോ; എങ്കിൽ എത്ര രൂപയുടെ വര്‍ദ്ധനവാണ് ഒരോരുത്തരുടെ പെന്‍ഷനിലും വരുത്തിയിട്ടുള്ളത്; ഇവരുടെ പെന്‍ഷനിലും മറ്റ് അലവന്‍സുകളിലും എത്ര രൂപയുടെ വാര്‍ഷിക വര്‍ദ്ധനവ് വീതമാണ് പുതിയ പരിഷ്കരണം പ്രകാരം അനുവദിക്കുക; ഇതിനായി ആകെ എത്ര രൂപയാണ് സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടി വരുന്നത്;
( ജി )
മുന്‍കാല പ്രാബല്യത്തോടു കൂടിയാണോ ഇവര്‍ക്ക് പെന്‍ഷന്‍ വര്‍ദ്ധനവ് അനുവദിക്കുക; എങ്കില്‍ എന്നു മുതലാണ് പെന്‍ഷന്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്; ഇതിനായി ആകെ എത്ര രൂപയാണ് സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്?
1966.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഭരണ വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിൽ നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ ഓരോ പദ്ധതിക്കും അനുവദിച്ച പദ്ധതി വിഹിതം എത്രയാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുനർക്രമീകരിച്ചിട്ടുള്ള പദ്ധതി വിഹിതം എത്രയാണെന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ?
1967.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്കായി ദുബായ് ടീകോം കമ്പനിക്കു നൽകിയ 246 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ടീകോം കമ്പനി വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങളിൽ എത്രമാത്രം ലഭ്യമാക്കി എന്നറിയിക്കുമോ;
( സി )
ടീകോമിനെ ഒഴിവാക്കുമ്പോൾ അവർ നടത്തിയ നിക്ഷേപത്തിന് നഷ്ടപരിഹാരം നൽകാനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ടീകോമിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമി എന്തെല്ലാം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്; വിശദമാക്കുമോ?
1968.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി. മുഖേന ജോലി ലഭിച്ച ഉദ്യോഗാർത്ഥികളുടെ വകുപ്പുകള്‍ തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?
1969.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല ശിവഗിരി മഠത്തിലെ 'നമുക്ക് ജാതിയില്ല' വിളംബര സ്മാരക മ്യൂസിയത്തിന്റെയും ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളിൽ നേരിടുന്ന സാങ്കേതിക തടസ്സം നീക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എന്തൊക്കെ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്; ആയതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
1970.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23, 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ കാസർഗോഡ് വികസന പാക്കേജിന് വേണ്ടി സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം പദ്ധതികൾക്കാണ് പ്രസ്തുത തുക വിനിയോഗിച്ചതെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികൾ പൂർത്തികരിച്ചോ എന്നും ഇല്ലെങ്കിൽ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും പദ്ധതിയും മണ്ഡലവും തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പൂർത്തീകരിച്ച പദ്ധതികളുടെ കരാറുകാർക്ക് കുടിശ്ശിക നൽകാനുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( ഇ )
മേൽപ്പറഞ്ഞ നാലു വർഷക്കാലം പ്രസ്തുത പാക്കേജിൽ ഉൾപ്പെടുത്തിയ പദ്ധതികൾ/പ്രവൃത്തികൾ നിർദ്ദേശിച്ചതാരാണെന്ന് മണ്ഡലവും പദ്ധതിയും തിരിച്ച് വ്യക്തമാക്കാമോ;
( എഫ് )
പാക്കേജിൽ പദ്ധതികൾ ഉൾപ്പെടുത്താനുളള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും ആരൊക്കെ സമർപ്പിക്കുന്ന ​പ്രൊപ്പോസലുകൾ ആ​ണ് സ്വീകരിക്കു​കയും അംഗീകരിക്കുകയും ചെയ്യുകയെന്നും വ്യക്തമാക്കാമോ?
1971.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നാളിതുവരെ എത്ര പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇവയില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( സി )
തൊടുപുഴ മണ്ഡലത്തില്‍ നിന്നും ഏതൊക്കെ പ്രവൃത്തികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
ഇടുക്കി പാക്കേജിന് കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി ബജറ്റില്‍ 300 കോടി രൂപ അനുവദിച്ചതില്‍ എത്ര തുകയ്ക്കുള്ള പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്?
1972.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും കീഴിലുള്ള ഒഴിഞ്ഞ് കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പദ്ധതികള്‍ ആലോചിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
1973.
ശ്രീ വി ജോയി
ശ്രീ. ഐ. ബി. സതീഷ്
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന്റെ നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണ്; പദ്ധതിയുടെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്താമോ;
( സി )
നിര്‍മ്മിതികളുടെ പുനര്‍മൂല്യനിര്‍ണ്ണയം ഭൂമിയേറ്റെടുക്കുന്നതിനും നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ജി.എസ്.ടി. വിഹിതവും റോയല്‍റ്റിയും ഒഴിവാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1974.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
1975.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴ മണ്ഡലത്തില്‍ ഏതൊക്കെ പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഓരോ പദ്ധതിയ്ക്കും എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രാെപ്പോസലുകള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കേണ്ടത് ഏത് വകുപ്പാണെന്നും ഇതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
1976.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി ഇരവിപുരം മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയ്ക്കും എത്ര തുകയുടെ ഭരണാനുമതിയാണ് നല്‍കിയതെന്ന് വ്യക്തമാക്കാമോ?
1977.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഈ പദ്ധതികള്‍ക്കായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
ഈ പദ്ധതികളുടെ പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
1978.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി അരൂര്‍ മണ്ഡലത്തില്‍ എത്ര കോടി രൂപയുടെ വികസന പദ്ധതിക്കാണ് പണം അനുവദിച്ചിട്ടുളളത് എന്ന് വിശദമാക്കാമോ;
( ബി )
ഏതൊക്കെ പദ്ധതികളാണ് പ്രൊപ്പോസ് ചെയ്തതെന്നും പ്രസ്തുത പ്രൊപ്പോസലുകളുടെ നിലവിലെ അവസ്ഥ എന്താണെന്നും ആയതിന്റെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആരാണെന്നും വിശദമാക്കാമോ?
വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോ‍ഡ് നിര്‍മ്മാണം
1979.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ ഡി കെ മുരളി
ശ്രീ വി കെ പ്രശാന്ത്
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നും ചരക്ക് നീക്കം സാധ്യമാക്കുന്നതിനായി നിര്‍ദ്ദിഷ്ട ഔട്ടര്‍ റിംഗ് റോ‍ഡ് വഴി റെയില്‍പ്പാത നിര്‍മ്മിക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുന്നതിനായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഏജന്‍സി നിര്‍ദ്ദിഷ്ട ഔട്ടര്‍ റിംഗ് റോ‍ഡില്‍ ഉപരിതല പാതയോ എലിവേറ്റഡ് പാതയോ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പ്രത്യേകം പഠനം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റിംഗ് റോഡിനോടനുബന്ധിച്ചുള്ള റെയില്‍വേ പദ്ധതി പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ടോ;
( ഡി )
ഔട്ടര്‍ റിംഗ് റോ‍ഡിന്റെ ലാൻഡ് അക്വിസിഷന്‍ അടക്കമുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ?
1980.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ആസ്ഥാനമായി ഒയാസിസ് കമ്പനിക്ക് മദ്യ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ പാരിസ്ഥിതിക അനുമതി നൽകിയിട്ടുണ്ടോ;
( ബി )
ഒയാസിസ് കമ്പനിക്ക് മദ്യ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ അനുമതി നൽകുന്നതിന് മുൻപ് സംസ്ഥാന സർക്കാർ പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
ഉണ്ടെങ്കിൽ പാരിസ്ഥിതിക ആഘാത പഠനത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1981.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പേസ് പാർക്ക് സ്ഥാപിക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; പാർക്കിൽ ഏതെല്ലാം മേഖലകളിലുള്ള സ്ഥാപനങ്ങളാണ് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
എത്ര കോടി രൂപയുടെ നിക്ഷേപമാണ് സ്പേസ് പാർക്കിൽ നടത്താൻ ഉദ്ദേശിക്കുന്നത്; ഇതുവഴി എത്ര പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുവാൻ സാധിക്കുമെന്ന് വെളിപ്പെടുത്താമോ?
1982.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബീച്ച് ഗവൺമെന്റ് ജനറൽ ആശുപത്രി നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ആയതിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് അറിയിക്കുമോ;
( സി )
കോഴിക്കോട്ബീച്ച് ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനത്തിനുള്ള 100 കോടിയുടെ പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് നൽകേണ്ട അനുമതി അടിയന്തരമായി നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
1983.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എ.എസ്. നിയമനത്തിനായുള്ള പുതിയ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കെ.എ.എസ്. നിയമനത്തിനായി എത്ര തസ്തികകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ?
1984.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി.യിൽ റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ അഡ്വൈസ് ചെയ്യുന്ന കാര്യത്തിൽ വലിയ കാലതാമസം ഉണ്ടാകുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജില്ലാ പി.എസ്.സി. ഓഫീസുകളിൽ അപ്രൂവൽ ആകുന്ന അഡ്വൈസ് മെമ്മോകൾ റീജിയണൽ പി.എസ്.സി. ഓഫീസുകളിൽ നിന്നുള്ള ഇൻസ്പെക്ഷന് ശേഷം മാത്രമേ ഉദ്യോഗാർഥികൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും അയക്കുവാന്‍ പാടുള്ളൂ എന്ന നിബന്ധന കാരണം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് വലിയ കാലതാമസം നേരിടുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരത്തിൽ കാലതാമസം വരുത്തുന്ന ഈ നടപടിക്രമം ഒഴിവാക്കാമോ; അല്ലെങ്കിൽ കാലതാമസം പരിഹരിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കുമോ;
( ഡി )
റീജിയണൽ പി.എസ്.സി. ഓഫീസുകളിൽ നിന്നും ജില്ലാ പി.എസ്.സി. ഓഫീസുകളിൽ ആഴ്ചയിൽ ഒരിക്കല്‍ ഇൻസ്‌പെക്ഷൻ നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുമോ; അതിനുള്ള സാധ്യതകൾ വിശദീകരിക്കാമോ;
( ഇ )
ഒഴിവുകൾ പി.എസ്.സി. ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്തിട്ടും അഡ്വൈസ് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നത് മറ്റൊരു തരത്തിലുള്ള നിയമന നിരോധനം ആണെന്നുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1985.
ശ്രീമതി യു പ്രതിഭ
ശ്രീ. എം.വിജിന്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്താകെ നടന്ന പി.എസ്.സി. നിയമനങ്ങളുടെ 56 ശതമാനവും കേരള പി.എസ്.സി. വഴിയാണെന്ന് ഔദ്യോഗിക ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രതിപക്ഷവും, വലതുപക്ഷമാധ്യമങ്ങളും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2016-21 കാലത്തും 2021-മുതല്‍ ഇതുവരെയും നടന്നിട്ടുള്ള പി.എസ്.സി. നിയമന ശിപാര്‍ശകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
2024-ല്‍ മാത്രം നടന്ന നിയമനങ്ങള്‍ എത്രയായിരുന്നു; 2025-ലെ മുഴുവന്‍ ഒഴിവുകളും യഥാസമയം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുന്‍കാലങ്ങളിലെപ്പോലെ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1986.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിൽ 2025 ജൂലൈ 31 വരെ ഉണ്ടാകാനിടയുള്ള എല്‍‌.ഡി‌.സി റിട്ടയർമെൻറ് ഒഴിവുകൾ എത്രയെന്ന് അറിയിക്കുമോ;
( ബി )
സിവിൽ സപ്ലൈസ് കോർപ്പറേഷൻ അസിസ്റ്റൻറ് സെയിൽസ്മാൻ തസ്തികയിലേക്കുള്ള ഒഴിവുകൾ പി‌.എസ്‌.സി-ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എൽ.ഡി.സി തസ്തികയിലേക്കുള്ള എന്‍.ജെ.ഡി ഉൾപ്പെടെയുള്ള ഒഴിവുകളും, ആന്റിസിപ്പേറ്ററി ഒഴിവുകളും റിപ്പോർട്ട് ചെയ്തു ലിസ്റ്റിൽ നിന്നും പരമാവധി ആളുകൾക്ക് നിയമനം ലഭിക്കുവാൻ സഹായകരമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
1987.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം കാസർഗോഡ് ജില്ലയിൽ പി.എസ്.സി. മുഖേന എത്രപേർക്ക് നിയമനം നൽകിയെന്ന് വകുപ്പ്, തസ്തിക എന്നിവ തിരിച്ച് അറിയിക്കാമോ?
1988.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയില്‍ ക്ലാർക്ക്-വിവിധം തസ്‌തികയിൽ (കാറ്റഗറി നമ്പർ 207/2019) 2025 കലണ്ടർ വർഷത്തിൽ ഉണ്ടാകുന്ന ആകെ പ്രതീക്ഷിത ഒഴിവുകൾ എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ തസ്‌തികയിലെയും 2025 കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സി.യിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടോ;
( സി )
പി.എസ്.സി.യിലേക്ക് റിപ്പോർട്ട് ചെയ്‌ത വിവരങ്ങൾ സെക്രട്ടേറിയറ്റിലെ അതാത് ഭരണ വകുപ്പിനും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനും ഡിസംബർ 31-നകം ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത നിര്‍ദ്ദേശ പ്രകാരം, പത്തനംതിട്ട ജില്ലയിലെ ക്ലാർക്ക് (കാറ്റഗറി നമ്പര്‍ 207/2019) തസ്‌തികയിൽ ഓരോ വകുപ്പുകളും സെക്രട്ടേറിയറ്റിലെ അതാത് ഭരണ വകുപ്പിനും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനും നൽകിയ വിവരങ്ങൾ വകുപ്പ്, പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം, കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം, റിപ്പോർട്ട് ചെയ്ത തീയതി എന്നിങ്ങനെ പട്ടിക രൂപത്തിൽ ലഭ്യമാക്കാമോ?
1989.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വി.എച്ച്.എസ്.ഇ.യില്‍ നിലവിലുണ്ടായിരുന്ന ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് എന്ന കോഴ്സ് 2019-ല്‍ നിര്‍ത്തലാക്കി, പകരമായി ഡയറി ഫാമിംഗ് എന്റര്‍പ്രണര്‍ കോഴ്സ് ആരംഭിച്ചെങ്കിലും മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് ഡയറി ഫാമിംഗ് പഠിച്ചവരെ പി.എസ്.സി. പരിഗണിക്കുന്നില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഡയറി ഫാമിംഗ് പഠിച്ചവരെ പ്രസ്തുത നിയമനങ്ങളില്‍ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1990.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ നിലവിലെ ശമ്പള സ്കെയിന്റെയും പുതുക്കിയ ശമ്പള സ്കെയിലിന്റെയും വിശദാംശം വ്യക്തമാക്കുമോ;
( ബി )
ശമ്പളം വർദ്ധിപ്പിക്കുന്ന ഇനത്തിൽ എത്ര രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; ശമ്പള വർദ്ധനവിന് മുൻകാല പ്രാബല്യം നൽകിയിട്ടുണ്ടോ; എങ്കിൽ കുടിശ്ശിക ഇനത്തിൽ ആകെ എത്ര രൂപ നൽകേണ്ടി വരുമെന്ന് വ്യക്തമാക്കുമോ?
1991.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ എം നൗഷാദ്
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം പി.എസ്.സി. നിയമനങ്ങൾ നടക്കുന്നില്ലെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും വ്യാപകമായി പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
രാജ്യത്താകെ നടന്ന പി.എസ്.സി. നിയമനങ്ങളിൽ 56 ശതമാനവും കേരളത്തിലാണെന്ന ഔദ്യോഗിക റിപ്പോർട്ട് സംസ്ഥാനത്തെ പ്രധാന മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നില്ല എന്ന വസ്തുത വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ആവശ്യമായ മേഖലകളിലെല്ലാം പുതിയ തസ്തികകൾ സൃഷ്ടിച്ചതിനാലും നിലവിലുണ്ടായ മുഴുവൻ ഒഴിവുകളും കൃത്യമായി റിപ്പോർട്ട് ചെയ്തതിനാലുമാണ് കെ.പി.എസ്.സിയെ നിയമനക്കണക്കിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് പര്യാപ്തമാക്കിയതെന്ന് കരുതുന്നുണ്ടോ?
1992.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമ വകുപ്പിലേക്ക് നേരിട്ടുള്ള നിയമനത്തിനായി 17.5.2023-ല്‍ പ്രാബല്യത്തില്‍ വന്ന പി.എസ്.സി (കാറ്റഗറി നമ്പര്‍ 478/2020) റാങ്ക് ലിസ്റ്റ് നിന്നും എത്ര ഒഴിവുകളിലേക്ക് നിയമന ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ലിസ്റ്റില്‍ നിന്നും ഓപ്പണ്‍ ടേണ്‍ വിഭാഗത്തില്‍ എത്രപേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കി എന്നും അവരുടെ മെയിന്‍ ലിസ്റ്റിലെ റാങ്ക് എത്രയാണെന്നും വിശദാംശമാക്കുമോ;
( സി )
സംവരണ വിഭാഗത്തില്‍ നിയമന ശുപാര്‍ശ നല്‍കിയവര്‍ ഏതെല്ലാം സംവരണ സമുദായമാണെന്നും അവരുടെ മെയിന്‍ ലിസ്റ്റിലെ റാങ്ക് നമ്പര്‍ എത്രയാണെന്നും വ്യക്തമാക്കുമോ;
( ഡി )
നിയമപ്രകാരം മെറിറ്റില്‍ ഓപ്പണ്‍ ടേണില്‍ നിയമനത്തിന് അര്‍ഹതയുള്ളവരെ പ്രസ്തുത ടേണില്‍ നിയമനം നല്‍കാതെ സംവരണ ഒഴിവുകളിലേക്ക് പരിഗണിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ എല്ലാ ലിസ്റ്റിലും പി.എസ്.സി ഇതേ രീതിയാണോ പിന്തുടരുന്നത് എന്ന് വ്യക്തമാക്കുമോ;
( ഇ )
പി.എസ്.സി ടേണ്‍ പാസ് ഓവര്‍ (ടി.പി.ഒ) നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ ഏത് നിയമ വ്യവസ്ഥ പ്രകാരമാണ് ഈ രീതി പിന്തുടരുന്നത്; ടി.പി.ഒ. നടപടിമൂലം സംവരണക്കാരുടെ അര്‍ഹതപ്പെട്ട നിയമന ശിപാര്‍ശ നിഷേധിക്കാനോ യഥാസമയം നല്‍കാതിരിക്കാനോ പാടില്ലായെന്ന ബഹു.സുപ്രീം കോടതിയുടെ സൗരവ് യാദവ് v/s സ്റ്റേറ്റ് ഓഫ് യു.പി കേസിലെ വിധി ഭരണഘടനയിലെ അനുച്ഛേദം 141 പ്രകാരം രാജ്യത്ത് നിയമമായി തീര്‍ന്നിട്ടും പി.എസ്.സി. പാലിക്കാതിരിക്കുന്നത് പരിശോധിക്കുമോ;
( എഫ് )
സര്‍ക്കാര്‍ സര്‍വീസില്‍ സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതം ലഭിക്കേണ്ട പ്രാതിനിധ്യം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ പരിശോധന നടത്തുന്നതിനും നടപടി സ്വീകരിക്കുമോ?
1993.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
15.09.2022-ല്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും 2023 ഡിസംബര്‍ മാസം പി.എസ്.സി. പരീക്ഷകള്‍ പൂര്‍ത്തിയാവുകയും ചെയ്ത ഡയറ്റ് ലക്ചറര്‍ തസ്തികയിലേയ്ക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലെ എത്ര ഒഴിവുകള്‍ നിലവില്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1994.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ സ്ഥലംമാറ്റം ഓൺലൈനായി നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ശിപാർശ നൽകിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ സ്ഥലംമാറ്റത്തിന് 2017-ൽ സ്വീകരിച്ചിട്ടുള്ള പൊതുമാനദണ്ഡം അനുസരിച്ചിട്ടാണോ ട്രാൻസ്ഫർ നടത്തുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
2017-ലെ പൊതു മാനദണ്ഡം ഉപേക്ഷിച്ച് ഓരോ വകുപ്പുകൾക്കും വ്യത്യസ്ത സ്ഥലമാറ്റ മാനദണ്ഡം പുറപ്പെടുവിക്കുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1995.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുപ്പത്തൊന്‍പത് വകുപ്പുകളിലെ സ്റ്റാറ്റിസ്റ്റിക്കൽ സെല്ലുകളിൽ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കാലാനുസൃതമായി പരിഷ്കരിച്ച് നടപ്പിലാക്കുന്നതിന് സാമ്പത്തികസ്ഥിതിവിവരകണക്ക് വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകാമോയെന്ന് വ്യക്തമാക്കാമോ ?
1996.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൈപ്പിസ്റ്റ് വിഭാഗം ജീവനക്കാർക്ക് ടെക്നിക്കൽ വിഭാഗം തസ്തികകളിലേക്ക് തസ്തികമാറ്റം നൽകുന്നതിന് സർക്കാരിന്റെ പൊതു മാനദണ്ഡം വ്യക്തമാക്കാമോ ? അത് സംബന്ധിച്ച സർക്കാർ ഉത്തരവ് /സർക്കുലർ /KSR ചട്ടം ലഭ്യമാക്കാമോ ;
( ബി )
ടെക്നിക്കൽ വിഭാഗം തസ്തികകളിലേക്ക് തസ്തികമാറ്റം തെരഞ്ഞെടുത്ത ടൈപ്പിസ്റ്റ് വിഭാഗം ജീവനക്കാർക്ക് ടൈപ്പിസ്റ്റ് കേഡറിലെ സ്വാഭാവിക പ്രമോഷനുകള്‍ (UD ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് , സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് ) നൽകുന്നത് നിയമാനുസൃതമാണോയെന്ന് വ്യക്തമാക്കാമോ ;
( സി )
24/07/1985 ലെ GO(P) 58/85/PLG നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ടെക്നിക്കല്‍ കേഡര്‍ തസ്തികയായ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I ലേക്കുള്ള തസ്തികമാറ്റം LD ടൈപ്പിസ്റ്റ്/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II ൽ നിന്നാണെന്ന് സാമ്പത്തികസ്ഥിതിവിവരകണക്ക് വകുപ്പിലെ 20/02/2009 ലെ GO(P)9/2009/PLG നമ്പർ സ്പെഷ്യൽ റൂളിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് വ്യക്തമാക്കാമോ ;
( ഡി )
ഹയർ സ്കെയിലിൽ നിന്ന് ലോവർ സ്‌കെയിലേക്ക് തസ്തിക മാറ്റം അനുവദിക്കുന്നതും തുല്യ സ്കെയിലിലേക്ക് തസ്തികമാറ്റം അനുവദിക്കുന്നതും സർവീസ് ചട്ടങ്ങൾക്ക് അനുസൃതമാണോയെന്ന് വ്യക്തമാക്കാമോ;
( ഇ )
07.07.2023- ലെ സ.ഉ.(സാധാ) 285/2023/പി& ഇഎ നമ്പർ സർക്കാർ ഉത്തരവ് അനുസരിച്ച് ടെക്നിക്കൽ വിഭാഗം തസ്തികകളിലേക്ക് തസ്തികമാറ്റം തെരഞ്ഞെടുത്ത ടൈപ്പിസ്റ്റ് വിഭാഗം ജീവനക്കാർക്ക് ടൈപ്പിസ്റ്റ് കേഡറിലെ സ്വാഭാവിക പ്രമോഷനുകള്‍ (UD ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് , സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് ) നൽകുന്നതിന് നിര്‍ദ്ദേശം നല്കിയിരിക്കുന്നത് നിയമാനുസൃതമാണോയെന്ന് വ്യക്തമാക്കാമോ ?
സ്റ്റാർട്ടപ്പ് ജിനോം
1997.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാർട്ടപ്പ് ജിനോം എന്ന സ്ഥാപനത്തിന്റെ പ്രതിനിധികൾ സ്റ്റാർട്ടപ്പ് മിഷൻ അല്ലെങ്കിൽ സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്തിരുന്നോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ എന്നാണ് ചർച്ച നടത്തിയതെന്നും ആരൊക്കെ ചർച്ചയിൽ പങ്കെടുത്തുയെന്നുമുള്ള വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത കമ്പനിയുടെ 2024-ലെ റിപ്പോർട്ടിൽ കേരളത്തിന്റെ സ്റ്റാർട്ടപ്പിലെ മൂല്യം 1.7 ബില്യൺ യു. എസ്. ഡോളർ എന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; ഇതിൽ ഓപ്പൺ മണി എന്ന യുണികോണിന്റെ സംഭാവന എത്രയാണെന്ന് വ്യക്തമാക്കാമോ?
1998.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റാർട്ടപ്പ് മിഷൻ 2020 മുതൽ ഓരോ സാമ്പത്തിക വർഷവും സ്റ്റാർട്ടപ്പ് ജീനോമിന് നൽകിയ തുക എത്രയാണെന്ന വിശദാംശം ലഭ്യമാക്കുമോ?
1999.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാർട്ടപ്പ് ജീനോം എന്ന അന്താരാഷ്ട്ര സ്ഥാപനം കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ സേവനങ്ങളാണ് സ്റ്റാർട്ട് അപ്പ് ജീനോം കേരള സ്റ്റാർട്ട് അപ്പ് മിഷനു നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അന്താരാഷ്ട്ര സ്ഥാപനവുമായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ എം.ഒ.യു. ഒപ്പ് വച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
സ്റ്റാർട്ടപ്പ് ജീനോം എന്ന അന്താരാഷ്ട്ര സ്ഥാപനവുമായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ ഉണ്ടാക്കിയ എല്ലാ കരാറുകളുടെയും വ്യവസ്ഥകളുടെയും പകർപ്പ് ലഭ്യമാക്കാമോ?
2000.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷൻ പദ്ധതിയില്‍ എത്ര കോടി രൂപയുടെ പദ്ധതികളാണ് അനുവദിച്ചിട്ടുള്ളത്; ആയതില്‍ നാളിതുവരെ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവിലെ കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷൻ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത് എന്നാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, നഗരസഭ എന്നിവയുടെ വിഹിതമായി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര തുക വീതമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ പദ്ധതിയില്‍ നാളിതുവരെയായി പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍, ഫണ്ട് അനുവദിച്ച പദ്ധതികള്‍ ഉള്‍പ്പെടെ ഇനിയും നടപ്പിലാക്കാനുള്ള പ്രവൃത്തികള്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഇ )
ഈ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ തുടര്‍പരിപാലനം സ്മാര്‍ട് സിറ്റി മിഷന്റെ കാലാവധിക്ക് ശേഷം ആരാണ് നടത്തുന്നത്; അതിന് എന്ത് സംവിധാനം ആണ് സ്മാര്‍ട് സിറ്റി മിഷന്‍ വിഭാവനം ചെയ്തിട്ടുള്ളതെന്നും ഇതിനായി പ്രത്യേകം ഫണ്ട് വകയിരുത്തിയിട്ടുണ്ടോയെന്നുമുള്ള വിശദാംശം നല്‍കുമോ?
2001.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലുള്ള കരാർ ജീവനക്കാരുടെ കാലാവധി ഒരു വർഷമായി നിജപ്പെടുത്തി ഉത്തരവായിട്ടുണ്ടോ;
( ബി )
സംസ്ഥാന ഐ.ടി. പാർക്കുകളിലെ ജീവനക്കാരുടെ കരാർ കാലാവധി നിലവില്‍ എത്ര വര്‍ഷമായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഐ.ടി. വകുപ്പിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും കരാർ കാലാവധി ഒരു വർഷമായി ഏകീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2002.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങളിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള നികുതികൾ ഒടുക്കുന്നതിന് നിലവിൽ സംവിധാനമുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കെ-സ്മാർട്ടുമായി ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങളെ ഇന്റിഗ്രേറ്റ് ചെയ്യുവാൻ നടപടി സ്വീകരിക്കുമോ;
( സി )
നിലവില്‍ ജനസേവനകേന്ദ്രങ്ങളിൽ കെ.എസ്.ഇ.ബി. ബിൽ തുക അടയ്ക്കുന്ന സംവിധാനം നിർത്തലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ; പ്രസ്തുത സംവിധാനം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2003.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂതനവിദ്യകളുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനത്തിനായി സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് സ്കൂള്‍തലം മുതല്‍ എന്തെങ്കിലും പദ്ധതിക്ക് സ്റ്റാർട്ടപ് മിഷൻ രൂപം നല്‍കിയിട്ടുണ്ടോ;
( സി )
നൂതനവിദ്യകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുവാന്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നത്?
2004.
ശ്രീ എം രാജഗോപാലൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാർട്ടപ്പ് മേഖലയിൽ സമഗ്ര വികസനം സാധ്യമാക്കുന്നതിനും ആഗോളതലത്തിലെ സ്റ്റാർട്ടപ്പുകളെ സംസ്ഥാനത്തേക്കാകർഷിക്കുന്നതിനും നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായി ഈ രംഗത്തുണ്ടായിട്ടുള്ള നേട്ടങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ ആകെ മൂല്യം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇതു കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനം ഐ.ടി. മേഖലയിലും ഇതര മേഖലകളിലും നേടിയിട്ടുള്ള സമഗ്ര പുരോഗതിയെ തമസ്കരിക്കുന്നതിനായി ചില മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന കുപ്രചരണങ്ങൾക്ക് ബദലായി ഈ വിഭാഗത്തിൽപ്പെട്ടവർ തന്നെ ഇതു സംബന്ധിച്ച വസ്തുതകൾ വെളിപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
2005.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 നവംബര്‍ മാസത്തില്‍ സി-ഡിറ്റില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്ക്യൂഷൻ നടപടികൾക്ക് അനുമതി ആവശ്യപ്പെട്ടു വിജിലന്‍സ് ആന്‍ഡ്‌ ആന്റി കറപ്ഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയാണ് ഈ ഉദ്യോഗസ്ഥരെന്ന് അറിയിക്കുമോ; പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തു തുടര്‍നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
2016 ജൂണ്‍ മാസം മുതല്‍ സി-ഡിറ്റിലെ വീഡിയോ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഇ-ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ള എത്ര പര്‍ച്ചേസ്, വര്‍ക്ക്‌ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ടെന്നും അവ ആര്‍ക്കൊക്കെയാണ് നല്‍കിയതെന്നും അറിയിക്കുമോ; സി-ഡിറ്റ് പര്‍ച്ചേസ് വിഭാഗം മുഖേനയല്ലാതെ വീഡിയോ കമ്മ്യൂണിക്കേഷന്‍ വിഭാഗം നേരിട്ട് എത്ര പര്‍ച്ചേസ്, വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
2016 ജൂണ്‍ മാസം മുതല്‍ 2024 ഡിസംബര്‍ വരെ സി-ഡിറ്റില്‍ നിന്നും ഒന്നോ അതിലധികമോ പര്‍ച്ചേസ്, വര്‍ക്ക് ഓര്‍ഡറുകള്‍ മുഖേന രണ്ടു കോടിയിലധികം തുക കൈപ്പറ്റിയിട്ടുള്ള സ്ഥാപനങ്ങളുടെ വിവരം ലഭ്യമാക്കുമോ; പ്രസ്തുത സ്ഥാപനങ്ങള്‍ ഏതൊക്കെ പര്‍ച്ചേസ്, വര്‍ക്കുകള്‍ക്ക് എത്ര തുക വീതം വാങ്ങി എന്നുള്ള വിവരം തീയതിയും രേഖകളും സഹിതം ലഭ്യമാക്കുമോ?
2006.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സർക്കാർ ഐ.ടി. പാർക്കിൽ നിലവിൽ എത്ര സംരംഭകർ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട് സർക്കാർ ഐ.ടി. പാർക്ക് വിപുലീകരണത്തിനു പദ്ധതികൾ നിലവിലുണ്ടോ;
( സി )
കോഴിക്കോട് ജില്ലയിൽ ഐ.ടി. അധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2007.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്നോപാര്‍ക്കിന്റെ വികസനവുമായി ബന്ധപ്പെട്ട്, വെള്ളക്കെട്ടില്‍പെട്ടുപോയ മുള്ളുവിള നഗർ നിവാസികളായ ആറ് കുടുംബങ്ങളുടെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഐ.റ്റി. സെക്രട്ടറിക്ക് നല്‍കിയ കത്തുകളിന്മേല്‍ സ്വീകരിച്ച നടപടി വ്യകതമാക്കുമോ?
2008.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതൽ നാളിതുവരെ സർക്കാർ സാമ്പത്തിക സഹായം നൽകി എത്ര സ്റ്റാർട്ടപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സ്റ്റാർട്ടപ്പിന്റെ വിവരങ്ങൾ, ആരംഭിച്ച വർഷം, സർക്കാർ നൽകിയ സഹായം എന്നിവ ലഭ്യമാക്കാമോ;
( സി )
2016 മെയ് മുതൽ നാളിതുവരെ സർക്കാർ സാമ്പത്തിക സഹായം നൽകി ആരംഭിച്ച സ്റ്റാർട്ടപ്പുകളുടെ കയറ്റുമതി മൂല്യം എത്രയാണെന്ന് വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
2009.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിക നിയോജക മണ്ഡലത്തിൽ 2021 ഏപ്രിൽ മുതൽ 2025 ജനുവരി 31 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവഴിച്ച തുക എത്രയാണ്;
( ബി )
പ്രസ്തുത ധനസഹായം ലഭിച്ചത് എത്ര പേർക്കാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഏറ്റവും കൂടുതൽ തുക വിതരണം ചെയ്തത് ഏത് മണ്ഡലത്തിലാണെന്ന് വ്യക്തമാക്കാമോ;
( ഡി )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
2010.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കടല്‍ക്ഷോഭങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ കാരണം 2024 വര്‍ഷം സംസ്ഥാനത്ത് എത്ര കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി എത്ര രൂപയുടെ കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2011.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ മുണ്ടക്കെെ, ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനായുള്ള സ്ഥലങ്ങൾ വാങ്ങുന്നതിനായി എത്ര തുകയാണ് ചിലവഴിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( ബി )
ടൗണ്‍ഷിപ്പ് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത സ്ഥലങ്ങളില്‍ സര്‍വ്വേ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നും അറിയിക്കുമോ;
( സി )
ഏത് ഏജന്‍സി ആണ് ടി പദ്ധതി നടപ്പിലാക്കാൻ പ്രവർത്തിക്കുന്നതെന്നും വീടുകളും ടൗൺഷിപ്പും എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഇവർ ലക്ഷ്യമിടുന്നതെന്നും അറിയിക്കുമോ;
( ഡി )
സര്‍ക്കാരിനെ കൂടാതെ മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ സംഘടനകൾ എന്നിവർ നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ വീടുകള്‍ എത്രയാണ്; വിശദാംശം നൽകാമോ?
2012.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പീരുമേട് മണ്ഡലത്തിൽ ഏതൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ പശുപ്പാറ-വാഗമൺ ഏഴാം നമ്പർ ലിങ്ക് റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്ന സമയത്ത് ഭരണാനുമതിയുടെ കാലാവധി അവസാനിച്ചതിനാൽ പ്രവൃത്തികൾ തുടങ്ങാനാകാത്ത സാഹചര്യത്തിൽ ഭരണാനുമതിയുടെ കാലാവധി ദീർഘിപ്പിച്ചു നൽകുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പീരുമേട് മണ്ഡലത്തിൽ അനുവദിച്ച പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുവാൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2013.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
യാത്രാസൗകര്യം കുറഞ്ഞ മേഖലകളെ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും സീപ്ലെയിനും ഉപയോഗിച്ച് ബന്ധിപ്പിക്കാനും കുറഞ്ഞ ചെലവിൽ ആകാശയാത്ര സാധ്യമാക്കാനുമുളള ഉഡാൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇവയുടെ നിരക്ക് നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്ന എയർലൈൻസ് കമ്പനിക്കുണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാരിന് ബാധ്യതയുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി മൂലം സംസ്ഥാനത്തിനുണ്ടാകുന്ന ചെലവുകൾ കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
2014.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം - കാസർകോട് വേഗ റെയിൽപാതയായ സിൽവർ ലൈൻ പദ്ധതിക്കു പകരം തിരുവനന്തപുരം - കണ്ണൂർ സെമി ഹൈസ്പീഡ് റെയിൽപാത നിർമ്മിക്കുന്നതിനുളള നിർദ്ദേശം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ കാര്യത്തിൽ ഇ. ശ്രീധരന്റെ സഹായം ​തേടിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായി കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ; കേന്ദ്രം നിലപാട് അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2015.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോ എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് നീട്ടുന്നത് പരിഗണനയിലുണ്ടോ; നിലവില്‍ മെട്രോ നീട്ടുന്നത് സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
അങ്കമാലിയിലെ ഗതാഗതക്കുരുക്കിനും വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ യാത്രാക്ലേശത്തിനും പരിഹാരം കാണുന്നതിനായി വിമാനത്താവളം ഉള്‍പ്പെടുത്തി അങ്കമാലി വരെ മെട്രോ നീട്ടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2016.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പതിനാല് ടെര്‍മിനലുകളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ടെര്‍മിനലുകള്‍ എന്നത്തേക്ക് പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യക്തമാക്കാമോ?
2017.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
21.06.2018 ലെ തീരദേശ കപ്പല്‍ ഗതാഗതവും ഉള്‍നാടന്‍ ജലഗതാഗതവും വകുപ്പിന്റെ സ.ഉ.(കെെ)നം. 2/2018/സി.എസ്.ഐ.എന്‍.ഡി. പ്രകാരം ജലപാതാ വികസനത്തിന്റെ ഭാഗമായി നടത്തുന്ന ഡ്രഡ്ജിങ്ങിലൂടെ ലഭിക്കുന്ന മണ്ണും ഇതര പദാര്‍ത്ഥങ്ങളും താല്ക്കാലികമായി നിക്ഷേപിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം നല്‍കിയിട്ടുള്ള അനുമതിയുടെ അടിസ്ഥാനത്തില്‍ ജലപാതകളുടെ ആഴം കൂട്ടുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നുണ്ടാേ;
( ബി )
എങ്കില്‍ ആയത് പ്രകാരം സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമാേ;
( സി )
ജില്ലാ കളക്ടര്‍മാര്‍ അനുയാേജ്യമെന്ന് കണ്ടെത്തി താല്‍ക്കാലികമായി വാടകയ്ക്ക് എടുക്കുന്ന സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന വസ്തുക്കള്‍ എത്രയും വേഗം ലേലം ചെയ്ത് നീക്കം ചെയ്യുമ്പാേള്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008-ന്റെ ലംഘനം സംഭവിക്കുകയില്ല എന്ന പ്രസ്തുത ഉത്തരവിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലവും ഉള്‍നാടന്‍ ജലപാതകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണും ഇതര പദാര്‍ത്ഥങ്ങളും നീക്കം ചെയ്യാത്തതിനാലും വെെപ്പിന്‍, പശ്ചിമ കാെച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഓരുവെള്ളം കയറി ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാവുന്ന സാഹചര്യം ഉണ്ടായിട്ടും മേല്‍ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാത്തതിന് കാരണം വിശദമാക്കാമാേ;
( ഡി )
കാലാവസ്ഥ വ്യതിയാനത്താല്‍ ജലനിരപ്പ് ഭൂനിരപ്പിനേക്കാള്‍ ഉയര്‍ന്നുവരുന്നതിനാല്‍ ഭൂനിരപ്പ് ഉയര്‍ത്തേണ്ട അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തുന്ന കനാലുകളാേട് ചേര്‍ന്ന് കിടക്കുന്ന അനുയാേജ്യമായ പാെതു/സ്വകാര്യ ഭൂമികളില്‍ ഭൂവുടമസ്ഥരുടെ സമ്മതപ്രകാരം നിശ്ചിത വില നൽകി ഡ്രഡ്ജിങ്ങിലൂടെ ലഭിക്കുന്ന മണ്ണും ഇതര പദാര്‍ത്ഥങ്ങളും നിക്ഷേപിക്കുവാന്‍ പ്രസ്തുത ഉത്തരവ് പ്രകാരം സാധിക്കുമാേ;
( ഇ )
ഇല്ലെങ്കില്‍ പ്രസ്തുത ഉത്തരവില്‍ ആവശ്യമായ ഭേദഗതി വരുത്തി ഭൂനിരപ്പ് ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമാേ?
എറണാകുളം നിയോജക മണ്ഡലത്തിലെ കായലുകളിലെയും തോടുകളിലെയും ചെളി നീക്കം ചെയ്യുന്ന നടപടി
2018.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം നഗരത്തിനു അനുബന്ധമായുള്ള തേവര പേരണ്ടൂർ കനാൽ, മുല്ലശ്ശേരി കനാൽ, മാർക്കറ്റ് കനാൽ, ഇടപ്പള്ളി തോട് എന്നിവയുടെ കൈത്തോടുകളിൽ ചെളിനീക്കം ചെയ്യാത്തത് മൂലം പ്രസ്തുത മണ്ഡലത്തിലെ തോടുകളും അനുബന്ധമായുള്ള മാലിന്യ ചാലുകളും വേലിയേറ്റത്തെ തുടർന്ന് നിറഞ്ഞു കവിഞ്ഞ് റോഡുകളിൽ പോലും വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നഗരത്തിലെ പുഴകളിലെയും കൈത്തോടുകളിലെയും പ്രത്യേകിച്ച് മേല്പറഞ്ഞ തോടുകളിലും എന്നാണ് അവസാനമായി ഡ്രഡ്ജിംഗ് നടത്തി ചെളി നീക്കം ചെയ്തതെന്നും ഏത് ഏജൻസി മുഖേനയാണ് ചെയ്തതെന്നും അറിയിക്കുമോ;
( സി )
ഇപ്രകാരം നീക്കം ചെയ്ത ചെളിയുടെ അളവ് എത്രയെന്നും ആയത് സംബന്ധിച്ച കണക്കുകൾ ലഭ്യമാണോയെന്നും ഈ ചെളി എന്ത് ചെയ്തുവെന്നും അറിയിക്കുമോ;
( ഡി )
കായലുകളിൽ അവസാനമായി ഡ്രഡ്ജിംഗ് നടത്തിയത് എന്നാണെന്നും ഏത് ഏജൻസി മുഖേനയാണെന്നും നീക്കം ചെയ്ത ചെളിയുടെ അളവ് എത്രയാണെന്നും ആയത് സംബന്ധിച്ച കണക്ക് ലഭ്യമാണോയെന്നും ഈ ചെളി എന്ത് ചെയ്തുവെന്നും അറിയിക്കുമോ;
( ഇ )
തേവര, ചേരാനല്ലൂർ, വടുതല പ്രദേശങ്ങളിൽ പുഴയും കായലുമായി ചേരുന്ന അഴിമുഖങ്ങളിൽ ഡ്രഡ്ജിങ്ങ് ചെയ്ത് ചെളിനീക്കം നടത്തിയാൽ നഗരത്തിലെയും അനുബന്ധ പ്രദേശങ്ങളിലെയും വേലിയേറ്റ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്ന സാഹചര്യത്തിൽ ഇതിനായി എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
2019.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് മുഖേന പയ്യന്നൂര്‍ മണ്ഡലപരിധിയില്‍ അനുവദിച്ച വിവിധ പദ്ധതികള്‍ ഏതാെക്കെയാണെന്നും ഓരോന്നിനും അനുവദിച്ച തുക എത്രയാണെന്നും പദ്ധതികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
2020.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് നോര്‍ക്ക മുഖേന എത്ര പേര്‍ക്കാണ് തൊഴില്‍ നല്‍കാന്‍ സാധിച്ചത്; വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ കാലയളവില്‍ ട്രിപ്പിള്‍ വിന്‍ കേരള മുഖേന എത്ര പേര്‍ക്കാണ് വിദേശത്ത് ജോലി ലഭ്യമായതെന്ന് വ്യക്തമാക്കുമോ?
2021.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകകേരളസഭയുടെ ഓരോ സമ്മേളനങ്ങളും സർക്കാരിന് നൽകിയ ശിപാർശകൾ എന്തൊക്കെയാണെന്നും ഓരോ ശിപാർശയിലും നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ലോകകേരളസഭയുമായി ബന്ധപ്പെട്ട് നാളിതുവരെ സംസ്ഥാനത്തും വിദേശത്തുമായി നടത്തിയ വിവിധ സമ്മേളനങ്ങൾക്ക് ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ ഏതെങ്കിലും സമ്മേളനങ്ങളിൽ ചെലവുകൾക്ക്‌ സ്പോൺസർഷിപ്പ് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സമ്മേളനങ്ങളിൽ ഏതൊക്കെ സംഘടനകളും വ്യക്തികളും എന്തൊക്കെ സേവനങ്ങൾ ആണ് സ്പോൺസർ ചെയ്തിട്ടുള്ളതെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ?
2022.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വെള്ളറടയിൽ ജോസ് എന്നയാളെ മകൻ വെട്ടി കൊലപ്പെടുത്തിയതിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ചും അതിനു പ്രേരകമായ കൺസൾട്ടൻസി സ്ഥാപനത്തിനെതിരെയും പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണ പുരോഗതി വിശദമാക്കാമോ;
( ബി )
ചൈനയിൽ എം.ബി.ബി.എസ്. പഠനത്തിന് വേണ്ടി ആലപ്പുഴ തത്തമ്പളളിയിലും എറണാകുളത്തും ബ്രാഞ്ച് ഉള്ള ഏഷ്യൻ എഡ്യൂക്കേഷണൽ കൺസൾട്ടൻസി വഴി മകനെ അയച്ചത് മൂലം കുടുംബം നേരിട്ട പ്രശ്നങ്ങൾ പോലീസ് അന്വേഷിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ചൈനയിലെ കോളേജിൽ മകന് വേണ്ടി ജോസ് നൽകിയ ഫീസ് കോളേജിന് നൽകാതെ ടി ഏജൻസി ജോസിന്റെ കുടുംബത്തെ കബളിപ്പിച്ച കാര്യം പോലീസ് അന്വേഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത കൺസൾട്ടൻസി സ്ഥാപനത്തിനെതിരെ മുഖ്യമന്ത്രിക്കും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലും എറണാകുളത്തും നൽകിയ പരാതിയിൻമേൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിക്കുമോ;
( ഇ )
പ്രസ്തുത സ്ഥാപനത്തിനെതിരെയും സ്ഥാപന ഉടമയ്ക്കെതിരെയും എറണാകുളത്തും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലും എത്ര പരാതികൾ ലഭിച്ചുവെന്നും ആരൊക്കെയാണ് പരാതികൾ നൽകിയതെന്നും എത്ര കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും വിശദീകരിക്കുമോ;
( എഫ് )
കൺസൾട്ടൻസി സ്ഥാപനം വഞ്ചിച്ചത് മൂലം വളരെയേറെ കുട്ടികളുടെ ഭാവി അവതാളത്തിലായത് പരിഗണിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് കൺസൾട്ടൻസി ഉടമ കബളിപ്പിച്ചു നേടിയ സ്വത്തുക്കളുടെ വിവരം അടക്കം പരിശോധിച്ച് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2023.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അഗളി പോലീസ് 22.09.2023-ന് രജിസ്റ്റർ ചെയ്ത 153/2023 നമ്പർ എഫ്.ഐ.ആർ. -മായി ബന്ധപ്പെട്ട് 26.10.2023-ന് മണ്ണാർക്കാട് കോടതിയിൽ അഗളി പോലീസ് നൽകിയ റിപ്പോർട്ടിലെയും പാലക്കാട് എസ്.പി., മലപ്പുറം എസ്.പി., തൃശ്ശൂർ ഡി.ഐ.ജി. തുടങ്ങിയവർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകളിലെയും വിവരങ്ങൾ വിശദമാക്കുമോ; പ്രസ്തുത റിപ്പോർട്ടുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
2024.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് അറ്റ് യുവര്‍ കോള്‍, രക്ഷാ ആപ്പ്, കെയര്‍ ലൈഫ്, നിര്‍ഭയം ആപ്പ്, പിങ്ക് ജനമൈത്രി, പിങ്ക് ഷാ‍ഡോ, പിങ്ക് റോമിയോ, പിങ്ക് പട്രോള്‍, പിങ്ക് ഹോട്ട് സ്പോട്ട് എന്നീ പദ്ധതികള്‍ വഴി 2021 മുതല്‍ 2024 ജനുവരി വരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും അതില്‍ എത്രയെണ്ണം പരിഹാരം കണ്ടുവെന്ന വിവരവും അറിയിക്കാമോ;
( ബി )
പ്രസ്തുത സുരക്ഷാ പദ്ധതികള്‍ക്കായി 2021-22 മുതല്‍ നാളിതുവരെ വകയിരുത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും വിവരങ്ങള്‍ ലഭ്യമാക്കുമോ?
2025.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വർഗ്ഗീയ സ്വഭാവമുളള സംഘർങ്ങളും പ്രവർത്തനങ്ങളും തടയുന്നതിന് കാസർകോട് ജില്ലയിൽ സ്വീകരിച്ചു വരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സമീപ കാലത്ത് ഇപ്രകാരമുള്ള സംഘർഷങ്ങളും പ്രവർത്തനങ്ങളും ഉണ്ടായിട്ടുണ്ടോയെന്നും എങ്കിൽ ഏത് പോലീസ് സ്റ്റേഷൻ പരിധിയിലാണെന്നും വ്യക്തമാക്കാമോ;
( സി )
കാസർകോട് ജില്ലയിൽ പോലീസ് സംവിധാനത്തിൽ സേനാംഗങ്ങളുടെയും വാഹനത്തിന്റെയും മറ്റ് സൗകര്യങ്ങളുടെയും കാര്യത്തിൽ ഉളള കുറവുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഈ കുറവുകൾ എപ്പോൾ പരിഹരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
വർഗ്ഗീയ ചിന്തയില്ലാത്ത ജനതയുളളതും വർഗ്ഗീയ സംഘർഷങ്ങൾ തീരെയില്ലാത്തതുമായ നാടായി കാസർഗോഡിനെ മാറ്റാൻ ആഭ്യന്തര വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?
2026.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ എത്ര ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; കേസുകളുടെ വിശദാംശങ്ങൾ ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ കേസുകളിൽ എത്ര പോലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; എത്രപേർ കുറ്റവിമുക്തരാക്കപ്പെട്ടിട്ടുണ്ട്; എത്ര കേസുകളിലാണ് നിലവിൽ വിചാരണ തുടരുന്നത്; വിശദാംശം നൽകുമോ;
( സി )
മേൽപ്പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണ്; എത്രപേർ നിലവിൽ സർവീസിൽ തിരികെ പ്രവേശിച്ചിട്ടുണ്ട്; വിശദമാക്കുമോ?
2027.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തിലെ കയ്പമംഗലം, മതിലകം പോലീസ് സ്റ്റേഷനുകളിൽ മതിയായ പോലീസുകാരുടെ അഭാവം സംബന്ധിച്ച്‌ പരിശോധന നടത്തിയിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( ബി )
പ്രസ്തുത മണ്ഡലത്തിലെ തീരദേശ വിദ്യാലയങ്ങളിൽ ലഹരി നിയന്ത്രണവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് എന്തെല്ലാം പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തുന്നത്;
( സി )
പ്രസ്തുത മണ്ഡലത്തിൽ സുരക്ഷ ക്ലബ്ബുമായി സഹകരിച്ച് പോലീസ് വകുപ്പ് എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് അറിയിക്കാമോ;
( ഡി )
മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( ഇ )
എറിയാട് പഞ്ചായത്തിലെ അഴീക്കോട് തീരപ്രദേശത്തെ ധാരാളം കുട്ടികൾ പഠിക്കുന്ന സീതി സാഹിബ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്?
2028.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയിലെ കൗൺസിലറെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കേസിന്റെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ; കേസുമായി ബന്ധപ്പെട്ട് നിലവിൽ എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയെല്ലാം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; കൗണ്‍സിലര്‍ക്കും മകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് അറിയിക്കാമോ?
2029.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ദേശീയ നേതാക്കളുമായി എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ട് വകുപ്പിന് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
അന്വേഷണം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ?
2030.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ചാർജ്ജ് മെമ്മോ നൽകി മറുപടി ലഭിച്ചുകഴിഞ്ഞ ശേഷം അല്ലെങ്കിൽ നിശ്ചിത സമയം കഴിഞ്ഞു മാത്രം എൻക്വയറി ഓഫീസറെ പോസ്റ്റ് ചെയ്യുമ്പോൾ, പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ചാർജ്ജ് മെമ്മോ നൽകുന്നതിനു മുൻപായി എൻക്വയറി ഓഫീസറെ പോസ്റ്റ് ചെയ്യുന്ന വിവേചനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിവേചനപരമായ പ്രസ്തുത നടപടിക്രമം അവസാനിപ്പിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( ബി )
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷണ അധികാരി ഒപ്പിട്ട ചാർജ്ജ് മെമ്മോ നൽകുമ്പോൾ സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥർക്ക് ശിക്ഷണ അധികാരിക്ക് പകരം എൻക്വയറി ഓഫീസർ ഒപ്പിട്ട ചാർജ്ജ് മെമ്മോ നൽകുന്നത് ചട്ടവിരുദ്ധമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിവേചനപരവും ചട്ടവിരുദ്ധവുമായ പ്രസ്തുത നടപടിക്രമം അവസാനിപ്പിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( സി )
എല്ലാവിഭാഗം ജീവനക്കാർക്കുമെതിരായ അച്ചടക്ക നടപടികൾ ആറ് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന നിയമവും ചട്ടവും കോടതി ഉത്തരവുകളും നിലവിലിരിക്കെ, രണ്ടു വർഷത്തിനും അതിനു മുകളിലും അച്ചടക്ക നടപടികൾ നീട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സമയബന്ധിതമായി അച്ചടക്ക നടപടികൾ തീർപ്പാക്കാത്ത ശിക്ഷണ അധികാരികൾക്കെതിരെ നടപടി സ്വീകരിക്കുമോ;
( ഡി )
2017 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെ സംസ്ഥാന പോലീസിലെ എത്ര ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്കനടപടി സംബന്ധമായ ഫയലുകൾ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന് അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും ആയവ എന്നാണ് തിരികെ ലഭിച്ചതെന്നും വർഷം, റാങ്ക് എന്നിവ തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;
( ഇ )
സ്റ്റേറ്റ് കോണ്‍ഫി‍ഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് ആന്‍ഡ് റിവ്യൂയിംഗ് സിസ്റ്റം (സ്കോര്‍) വരുന്നതിന് മുൻപ് കേരള പോലീസ് സർവീസിലുള്ള ഉദ്യോഗസ്ഥരുടെ വാർഷിക പെർഫോർമൻസ് റിപ്പോർട്ടിന്റെ (എ.പി.എ.ആര്‍/എ.സി.ആര്‍) പകർപ്പ് അതത് വർഷം നിശ്ചിത സമയ പരിധിക്കുള്ളിൽ അതത് യൂണിറ്റ് മേലധികാരികൾ മുഖേന ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടോ; നൽകിയിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( എഫ് )
2017 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെ വിവിധ ജില്ലകളിൽ നിന്നും എത്ര പോലീസ് ഉദ്യോഗസ്ഥരെ വാർഷിക പെർഫോർമൻസ് റിപ്പോർട്ട് (എ.സി.ആര്‍) നോട്ട് ചെയ്യിക്കുന്നതിനായി തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട് എന്നുള്ള വിവരം വർഷം, റാങ്ക് എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ജി )
ഇപ്രകാരം പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയതുമൂലം യാത്രാബത്ത/ദിനബത്ത ഇനത്തില്‍ എത്ര തുക 2017 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെ ചെലവായി എന്നുള്ള വിവരം വർഷം തിരിച്ച് ലഭ്യമാക്കാമോ?
2031.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മേയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് കൃത്യനിര്‍വ്വണത്തിനിടയില്‍ അപകടത്തില്‍പ്പെട്ട് എത്ര പോലീസ് സേനാംഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തില്‍ ജീവഹാനി സംഭവിക്കുന്ന സേനാംഗങ്ങളുടെ ആശ്രിതര്‍ക്ക് നിലവില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിവരുന്നതെന്ന് വിശദമാക്കുമോ;
( സി )
ആശ്രിത നിയമനപ്രകാരം ഇവരിൽ എത്ര പേര്‍ക്ക് ഇതിനകം സര്‍ക്കാര്‍ ജോലി നല്‍കുകയുണ്ടായി; അവര്‍ ആരെല്ലാമാണ്;
( ഡി )
ആശ്രിതരുടെ നിർവചനത്തിൽ ഉള്‍പ്പെടുന്നത് ആരെല്ലാമാണ്; വ്യക്തമാക്കാമോ?
2032.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസിലെ ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് സർക്കാർ വിലയിരുത്തുന്നുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പോലീസ് ഉദ്യോഗസ്ഥരെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് നിയമിക്കുന്നതിന് എന്തൊക്കെ മാനദണ്ഡങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്; പോലീസ് സംഘടനയുടെ ഭാരവാഹികൾ ആയിരുന്നവരോ നിലവിൽ ഭാരവാഹികൾ ആയിട്ടുള്ളവരോ ആയ എത്രപേർ നിലവിൽ ഇന്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്; ജില്ല തിരിച്ച് വിശദമാക്കാമോ?
2033.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സായുധസേനാ വിഭാഗത്തിലെ ഇൻസ്പെക്ടർ തസ്തികയിലേക്ക് കായികതാരങ്ങളെ നേരിട്ട് നിയമിക്കരുതെന്ന് സർക്കാർ ഉത്തരവ് നിലവിലുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് സ്പോർട്സ് ക്വാട്ട നിയമനത്തിന് അർഹമായ കായികയിനമായി ബോഡിബിൽഡിംഗ് അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
അംഗീകാരം നൽകിയിട്ടില്ലയെങ്കിൽ ഏത് സാഹചര്യത്തിലാണ് ബോഡി ബിൽഡിംഗ് താരങ്ങൾക്ക് സായുധസേനയിൽ ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകാൻ തീരുമാനിച്ചതെന്നും എത്രപേർക്കാണ് നിയമനം നൽകുന്നതെന്നും വിശദമാക്കുമോ; പ്രസ്തുത നിയമനങ്ങൾക്ക് കായിക ശേഷി പരീക്ഷ ഒഴിവാക്കിയിട്ടുണ്ടോ; എങ്കിൽ ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കായികശേഷി പരീക്ഷ ഒഴിവാക്കിയിട്ടുള്ളത്;
( ഡി )
പ്രസ്തുത തസ്തികയിലേക്ക് ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ കായിക താരത്തെ പരിഗണിക്കണമെന്ന് ഡി.ജി.പി. ശിപാർശ നൽകിയിട്ടുണ്ടോ; എങ്കിൽ ശിപാർശയുടെ പകർപ്പ് ലഭ്യമാക്കുമോ; ഡി.ജി.പി.യുടെ ശിപാർശ അംഗീകരിക്കാതിരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കുമോ;
( ഇ )
ബോഡി ബിൽഡിംഗ് താരങ്ങളെ പോലീസ് സേനയിൽ നിയമിക്കുവാൻ കഴിയില്ലെന്ന് പോലീസ് മേധാവി വിയോജനക്കുറിപ്പ് നൽകിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2034.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് പുതിയ എസ്.പി.സി. യൂണിറ്റുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് നിലവില്‍ എസ്.പി.സി. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2035.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അനുവദിയ്ക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
പുതുക്കാട് മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് ഈ അധ്യായന വര്‍ഷത്തില്‍ പ്രസ്തുത പദ്ധതി പുതുതായി അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാർത്ഥികളെക്കൂടി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ?
2036.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തില്‍ ഏതെല്ലാം സ്കൂളുകളിലാണ് നിലവില്‍ എസ്.പി.സി. യൂണിറ്റുകള്‍ ഉള്ളതെന്ന് വിശദമാക്കാമോ;
( ബി )
പുതുതായി എസ്.പി.സി. യൂണിറ്റ് അനുവദിക്കുന്നതിനായി മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളില്‍ നിന്നാണ് അപേക്ഷ ലഭിച്ചിട്ടുള്ളതെന്നും അപേക്ഷകളുടെ തത്സ്ഥിതിയും വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കൂളുകളില്‍ പുതുതായി എസ്.പി.സി. യൂണിറ്റ് അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2037.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; ഇതില്‍ എത്ര കേസുകളിൽ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇത്തരം അതിക്രമങ്ങളെ തുടർന്ന് എത്ര കുട്ടികൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും ജില്ല, വർഷം എന്നിവ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പോക്സോ കേസുകൾ യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയും കുട്ടികൾ തുടർച്ചയായി ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിന് ആഭ്യന്തര–വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പോക്സോ കേസ് അതിജീവിതകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
2038.
ഡോ. കെ. ടി. ജലീൽ
ശ്രീമതി യു പ്രതിഭ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോക്സോ കേസുകള്‍ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിവരുന്ന വിവിധങ്ങളായ ഇടപെടലിന്റെ ഉൾപ്പെടെ ഫലമായി പോക്സോ കേസുകള്‍ പുറംലോകം അറിയുന്നതിനും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഇടയായിട്ടുണ്ടോ;
( ബി )
പോക്സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക വെല്ലുവിളിയുണ്ടാക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കേസുകള്‍ അതിവേഗം വിചാരണ നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?;
( സി )
പോലീസ് നടപ്പിലാക്കി വരുന്ന 'ചിരി' പദ്ധതി മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഒരു സഹായഹസ്തമായി മാറിയിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സ്റ്റുഡന്റ് പോലീസുമായി ചേര്‍ന്ന് സൈബര്‍ സെക്യൂരിറ്റി ക്ലാസ്സുകള്‍ രൂപീകരിച്ചിട്ടുണ്ടോ;
( ഇ )
സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേരള പോലീസ് ബച്പന്‍ ബചാവോ ആന്തോളന്‍ സംഘടനയുമായി ചേര്‍ന്ന് 'കൂട്ട് ' എന്ന പേരില്‍ സമഗ്ര ബോധവത്കരണ പദ്ധതി നടപ്പിലാക്കുന്നുണ്ടോ?
2039.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര ഗഫൂര്‍ ഹാജി വധക്കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രതി ചേര്‍ക്കപ്പെട്ടവരെ ആരെയെങ്കിലും അറസ്റ്റു ചെയ്യാന്‍ ബാക്കിയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഗഫൂര്‍ ഹാജി വധവുമായി ബന്ധപ്പെട്ട് ആകെ എത്രമാത്രം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
നാളിതുവരെയായി ഇതിൽ എത്രമാത്രം സ്വര്‍ണ്ണം വീണ്ടെടുത്തുവെന്ന് വ്യക്തമാക്കാമോ?
2040.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയ ഇരട്ട കൊലപാതക കേസ് പ്രതികൾക്ക് പരോൾ നൽകാൻ തീരുമാനമാനിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കുമോ;
( ബി )
പെരിയ ഇരട്ട കൊലപാതക കേസ് പ്രതികൾ സമർപ്പിച്ച പരോൾ അപേക്ഷയിലെ നടപടിക്രമങ്ങളുടെ ഭാഗമായി ബേക്കൽ എസ്.എച്ച്.ഒ.-യിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത കേസിലെ പ്രതികൾക്ക് പരോൾ നൽകാനുള്ള തീരുമാനം സമൂഹത്തിൽ ഉണ്ടാക്കുന്ന തെറ്റായ സന്ദേശം സര്‍ക്കാര്‍ ഗൗരവത്തിൽ എടുക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ?
കാരണവർ വധക്കേസ് പ്രതിയുടെ ശിക്ഷായിളവ്
2041.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരണവർ വധക്കേസ് പ്രതി ഷെറിന്റെ ശിക്ഷാ കാലയളവ് എത്രയായിരുന്നു; എത്രകാലം ഇവർ ജയിൽവാസം അനുഭവിച്ചു; എത്ര തവണ പരോൾ നൽകി; വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ പ്രതിയെ ജയിൽ മോചിതയാക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ തീരുമാനത്തിന് അടിസ്ഥാനമാക്കിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പ് ലഭ്യമാക്കുമോ?
2042.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളിൽ ആരെങ്കിലും പരോളിന് അപേക്ഷ നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആരൊക്കെയാണ് അപേക്ഷ നൽകിയിട്ടുള്ളത്; ഈ കേസിൽ ഇവരുടെ ശിക്ഷാ കാലയളവ് എത്രയാണ്; നാളിതുവരെ എത്ര ദിവസം ഇവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്; മേൽപ്പറഞ്ഞ അപേക്ഷകളിന്മേല്‍ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
പെരിയ ഇരട്ടക്കൊലക്കേസിൽ ഓരോ പ്രതിയുടെയും ശിക്ഷാ കാലയളവ് എത്രയാണെന്നും അവർ നാളിതുവരെ എത്ര കാലം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ആർക്കെങ്കിലും പരോള്‍ അനുവദിച്ചിട്ടുണ്ടെങ്കിൽ എത്ര കാലയളവിലേക്ക് അനുവദിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുമോ?
2043.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പോലീസ് സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി മറ്റൊരു കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ജാമ്യവ്യവസ്ഥ ലംഘിച്ചത് മനസ്സിലാക്കിയിട്ടും പോലീസ് നടപടി സ്വീകരിക്കാതിരുന്നത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ കാര്യത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ ജില്ലാ പോലീസ് മേധാവി ഉത്തരമേഖല ഐ.ജി.ക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2044.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കാരാട്ട് കുറീസ് നടത്തിയ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിയമ നടപടികൾ വിശദമാക്കാമോ;
( ഡി )
പ്രസ്തുത തട്ടിപ്പ് എത്ര തുകയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
2045.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ഗവ. നഴ്സിംഗ് ​കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ അതിക്രൂരമായി റാഗിംഗ് നടത്തി പീഡിപ്പിച്ചവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുളളത് ഏതെല്ലാം വകുപ്പുകൾ പ്രകാരമാണെന്നു വെളിപ്പെടുത്തുമോ;
( സി )
പീഡന വിവരം യഥാസമയം പോലീസിനെ അറിയിക്കുന്നതിൽ കോളേജ് അധികാരികൾക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2046.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറഞ്ഞ പലിശ നിരക്കില്‍ വായ്പ വാഗ്‍ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന സംസ്ഥാന/ഇതര സംസ്ഥാന ലോബികള്‍ പൊതുജനങ്ങളെ കടക്കെണിയിലാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരം തട്ടിപ്പിന്റെ ഭാഗമായി കഴിഞ്ഞ നാലു വര്‍ഷക്കാലത്തിനിടയില്‍ എത്ര പേര്‍ ആത്മഹത്യ ചെയ്തു; ഇത്തരം തട്ടിപ്പു നടത്തുന്ന എത്ര പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇത്തരം പ്രവര്‍ത്തനങ്ങൾ തടയാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്ന് വ്യക്തമാക്കുമോ?
2047.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.-യുടെ നെയിംബോർഡ് ഘടിപ്പിച്ച വാഹനത്തിലെത്തിയ സംഘം കൊല്ലം പള്ളിത്തോട്ടത്തിന് സമീപം അസഭ്യം പറയുകയും അതിക്രമം കാട്ടുകയും ചെയ്ത സംഭവത്തിൽ പോലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
സംഭവത്തില്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ; എങ്കില്‍ പകർപ്പ് ലഭ്യമാക്കാമോ; കേസിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2048.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ടയിൽ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ദമ്പതികൾ ഉൾപ്പെട്ട സംഘത്തെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ എത്ര പേർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ.- ന്റെ പകർപ്പ് ലഭ്യമാക്കുമോ; എഫ്.ഐ.ആർ.-ൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
2049.
ശ്രീ. ടി. വി. ഇബ്രാഹിം
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കാനിടയായ സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചതാണോ ആന ഇടയാനുണ്ടായ കാരണമെന്ന് വ്യക്തമാക്കാമോ;
( സി )
ഉത്സവങ്ങളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തെങ്കിലും മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2050.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം - ചെങ്കോട്ട ദേശീയപാതയിൽ പുനലൂർ തെന്മല പോലീസ് സ്റ്റേഷൻ പരിധിയിൽ 2020 മുതൽ നാളിതുവരെ എത്ര അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ദേശീയപാതയിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( സി )
കുളത്തൂപ്പുഴ ചല്ലിമുക്ക് മുതൽ പുനലൂർ വരെയുള്ള സംസ്ഥാന മലയോര ഹൈവേയിൽ കഴിഞ്ഞ 8 വർഷങ്ങളിൽ ഉണ്ടായിട്ടുള്ള അപകടങ്ങളുടെയും മരണങ്ങളുടെയും കണക്കുകൾ ലഭ്യമാക്കാമോ;
( ഡി )
തിരുവനന്തപുരം-കുളത്തൂപ്പുഴ-തെന്മല ദേശീയപാതയിൽ തെന്മല ഒന്നും രണ്ടും വളവുകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ള അപകടങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാമോ?
2051.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ ആലത്തൂർ, വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിലെ ദേശീയപാതയിൽ 2021 ജനുവരി 1 മുതൽ 2025 ജനുവരി 31 വരെ എത്ര വാഹനാപകടങ്ങൾ നടന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വാഹനാപകടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ക്രൈം നമ്പർ, അപകടം നടന്ന തീയതി, സ്ഥലം, മരണപ്പെട്ട അല്ലെങ്കിൽ പരിക്കേറ്റ വ്യക്തികളുടെ പേര്, മേൽവിലാസം, മൊഴി നൽകിയ ആളുടെ പേര് എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കേസുകളുടെ എഫ്.ഐ.ആർ.-ന്റെ പകർപ്പ് ലഭ്യമാക്കാമോ?
2052.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. നമ്പര്‍ 1282/2024 അനുസരിച്ചുള്ള കേസ് എന്നാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്; പ്രസ്തുത കേസിന് ആസ്പദമായ അപകടം എവിടെ വച്ച്, എന്നാണുണ്ടായതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അപകടത്തിന് കാരണമായ വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ വാഹനം കണ്ടെത്താൻ എന്തെല്ലാം നടപടികൾ കൈക്കൊണ്ടുവെന്ന് വ്യക്തമാക്കാമോ;
( സി )
വാഹനം കണ്ടെത്താത്തത് മൂലം അപകടത്തിൽപ്പെട്ട വ്യക്തിക്ക് വളരെയധികം സാമ്പത്തിക ചെലവ് നേരിടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നഗരത്തിനുള്ളിൽ നടന്ന ഈ അപകടത്തിന് കാരണമായ വാഹനം കണ്ടെത്തുന്നതിന് നേരിടുന്ന തടസ്സം എന്താണെന്ന് അറിയിക്കുമോ?
2053.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പ് തട്ടിപ്പ് വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത തട്ടിപ്പുമായി ബന്ധപ്പെട്ട് നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ 2024-ല്‍ കേരള പോലീസ് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്നും ആയതു വഴി എത്ര പേര്‍ക്ക് പണം ലഭ്യമായി എന്നും വ്യക്തമാക്കുമോ;
( സി )
ഇപ്രകാരമുള്ള തട്ടിപ്പുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
2054.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്താകെ സെെബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് എന്തെല്ലാം ജാഗ്രതയാേടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കുമാേ;
( ബി )
വെര്‍ച്ച്വല്‍ അറസ്റ്റ് പോലുള്ള സെെബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനും തടയുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കുമോ;
( സി )
വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചും ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും നടത്തുന്ന സെെബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം ലഭിക്കുന്നുണ്ടാേ;
( ഡി )
രാജ്യാന്തരതലത്തില്‍ നടത്തുന്ന ഇത്തരം സെെബര്‍ തട്ടിപ്പുകള്‍ ഫലപ്രദമായി തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടാേ;
( ഇ )
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തു നടന്ന സെെബര്‍ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിലും തടയുന്നതിലും കെെവരിച്ച നേട്ടങ്ങള്‍ വിശദമാക്കുമാേ?
2055.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
വെര്‍ച്വല്‍ അറസ്റ്റ് പോലെയുള്ള സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( ഡി )
ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാജ്യാന്തര ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും തടയുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
2056.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പൈവളിഗെയിൽ പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2057.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കിടന്നു നശിക്കുന്നതിനാൽ സർക്കാർ ഖജനാവിൽ മുതൽക്കൂട്ടേണ്ട വലിയ തുക നഷ്ടപ്പെടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത എത്ര വാഹനങ്ങൾ നിലവിൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലുണ്ടെന്നതിന്റെ വിശദാംശം ജില്ല അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( സി )
പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതും ഖജനാവിന് നഷ്ടം വരുത്തുന്നതുമായ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2058.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജക മണ്ഡലത്തിൽ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരത്തും അമ്പൂരി ഗ്രാമപഞ്ചായത്തിലെ അമ്പൂരി ജംഗ്ഷനിലും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാരായമുട്ടം പോലീസ് സ്റ്റേഷനുവേണ്ടി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2059.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടത്തെ കേരള പാേലീസ് സെെബര്‍ ഡാേം ആസ്ഥാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നാേട്ടം വഹിക്കുന്നത് ആരാണെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; ആയത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമാേ;
( സി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് അനുവദിച്ചിരിക്കുന്ന കാലാവധി, പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന തീയതി എന്നിവ സംബന്ധിച്ച് വിശദമാക്കാമാേ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
2060.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പയ്യന്നൂര്‍ പോലീസ് മൈതാനം നവീകരിക്കുന്നതിനായി ഒരു കോടി രൂപ നീക്കി വെച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ തുടര്‍നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗപ്പെടുത്തി എന്തെല്ലാം പ്രവൃത്തികൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2061.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി പോലീസ് സബ് ഡിവിഷന്‍ ആരംഭിക്കുന്നതിനുള്ള ലിസ്റ്റില്‍ അങ്കമാലി ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അങ്കമാലി കേന്ദ്രീകരിച്ച് പോലീസ് സബ് ഡിവിഷന്‍ ആരംഭിക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
2062.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്‌ഥാനത്ത് സർഫാസി നിയമ പ്രകാരം കുടിയൊഴിപ്പിക്കപ്പെടുമ്പോൾ ആത്മഹത്യ ചെയ്തവരുടെ വിവരങ്ങൾ ലഭ്യമാണോ; എങ്കിൽ ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് എത്ര ആത്മഹത്യകൾ നടന്നു; സർഫാസി ഉത്തരവ് നടപ്പാക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സർഫാസി ആക്ട് പ്രകാരം കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇത്തരം മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതലുകൾ എടുത്തിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെ ഉൾപ്പെടുത്തി പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ നടപടി സ്വീകരിക്കുമോ?
2063.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അഗളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസിനു നേരെ നടന്ന മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 495/സി.ബി./സി.യു.-III/കെ.കെ.ഡി/ആർ/2019, 496/സി.ബി./സി.യു.-III/കെ.കെ.ഡി/ആർ/2019 എന്നീ കേസ്സുകളിലെ തൊണ്ടി മുതലുകള്‍ സംസ്ഥാന ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് എത്തിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍‍ എന്നാണെന്നും അത് ഫോറന്‍സിക് ലാബില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ആരാണെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത തൊണ്ടി മുതലുകള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലെ ഏതു ഡിവിഷനിലേക്കാണ് ആദ്യം നല്‍കിയതെന്നും അത് കൈപ്പറ്റിയത് എന്നാണെന്നും ഏത് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥയാണ് കൈപ്പറ്റിയതെന്നും വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത തൊണ്ടി മുതലുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്കായി സംസ്ഥാന ഫോറന്‍സിക് ലാബിലെ ബാലിസ്റ്റിക് ഡിവിഷന് കൈമാറിയിട്ടുള്ളത് എന്നാണെന്നും കൈമാറുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ കേസ്സിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുക്കാതെ തൊണ്ടി മുതലുകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
ബാലിസ്റ്റിക് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ദിവസം കൊണ്ടാണ് പ്രസ്തുത പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2064.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് വകുപ്പില്‍ ജനസംഖ്യാനുപാതികമായി സേനാംഗങ്ങളെ നിയമിക്കുന്നുണ്ടോ;
( ബി )
നിലവില്‍ പോലീസ് സേനാംഗങ്ങളുടെ തസ്തിക എത്രയാണെന്നും അവയില്‍ ഒഴിവുകളുണ്ടോയെന്നും അറിയിക്കാമോ;
( സി )
കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2065.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ ജോലിചെയ്യുന്ന പോലീസ് സേനാംഗങ്ങളുടെ എണ്ണം തസ്തിക തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പോലീസ് സേനയിൽ നിലവിലുള്ള ഒഴിവുകളുടെ എണ്ണം തസ്തിക തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
2016 മുതൽ പോലീസ് സേനയിൽ നിന്ന് വോളന്ററി റിട്ടയർമെൻറ് എടുത്തിട്ടുള്ളവരുടെ എണ്ണം വര്‍ഷം, തസ്തിക, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
2025 മേയ് 31 വരെ വിരമിക്കുന്നവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണം തസ്തിക തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത ഒഴിവുകളില്‍ നികത്താൻ ഉദ്ദേശിക്കുന്നവയുടെ എണ്ണം തസ്തിക, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
2066.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി പോലീസ് സ്റ്റേഷനിലെ അംഗീകൃത തസ്തികകള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഷനില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
ഇല്ലെങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ?
2067.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുളള നിയമനവുമായി ബന്ധപ്പെട്ട് നിലവിലെ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ നിവേദനം സമര്‍പ്പിച്ചിരുന്നോ; പ്രസ്തുത നിവേദനത്തിലെ ആവശ്യവും ആയതിന്‍മേല്‍ സ്വീകരിച്ച നടപടിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത് എന്നാണ്; പ്രസ്തുത പട്ടികയില്‍നിന്നു് എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കി; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ഇതുമായി ബന്ധപ്പെട്ട കെ2/320/2024-ആഭ്യന്തരം നമ്പര്‍ ഫയലില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2068.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയിലെ അംഗബലത്തിന്റെ കുറവ് മൂലം ജോലി ഭാരത്താല്‍ സേനാംഗങ്ങള്‍ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2024 ഏപ്രില്‍ 14 ന് നിലവില്‍ വന്ന പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) റാങ്ക് ലിസ്റ്റില്‍ നിന്നും (കാറ്റഗറി നം. 537/2022) എസ്.എ.പി. -യിലേക്ക് നാളിതുവരെ എത്ര നിയമനങ്ങളാണ് നടത്തിയിട്ടുള്ളത്; നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന 2025 ഏപ്രില്‍ 14 -ന് മുമ്പ് റാങ്ക് ലിസ്റ്റില്‍നിന്നും എസ്.എ.പി.-യിലേക്ക് പരമാവധി നിയമനം നടത്തുമോ?
2069.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് ആദ്യമായി വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നായിരുന്നു; പ്രസ്തുത വിജ്ഞാപനം പ്രകാരം നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; പ്രസ്തുത റാങ്ക് പട്ടികയില്‍ നിന്നും എത്ര പേര്‍ക്ക് അഡ്വെെസ് മെമ്മോ അയച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഇതിനു ശേഷം ഈ തസ്തികയിലേയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് പ്രസ്തുത റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്; എത്ര പേര്‍ക്ക് അഡ്വെെസ് മെമ്മോ അയച്ചു; റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണ്; വിശദമാക്കുമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2070.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് കെ.എ.പി. II ബറ്റാലിയനിൽ 2017 മുതൽ ഹവിൽദാർ പരീക്ഷ പാസായവരുടെ സീനിയോറിറ്റി ലിസ്റ്റ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ലിസ്റ്റിൽ നിന്നും 2024 ഡിസംബർ 31 വരെ ഹവിൽദാർ പ്രമോഷൻ ലഭിച്ചവരുടെ പേര് വ്യക്തമാക്കാമോ;
( സി )
നിലവിൽ ഈ ബറ്റാലിയനിൽ ഹവിൽദാർമാരുടെ എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ?
2071.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസിന്റെ തോക്കുകൾ പരിപാലിക്കുന്ന ആർമർ യൂണിറ്റിന്റെ പ്രധാന ചുമതലകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
തൃശ്ശൂർ പോലീസ് അക്കാദമിയിൽ ആയുധ പരിപാലനത്തിനായി ആർമർ യൂണിറ്റിൽ നിന്നുള്ള എത്ര ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഇവരുടെ ചുമതലകൾ എന്തൊക്കെയാണെന്നും എത്ര തോക്കുകളുടെ പരിപാലനവും അറ്റകുറ്റപ്പണിയും ഇവർ നിർവഹിക്കേണ്ടതായിട്ടുണ്ടെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ;
( സി )
ആർമർ യൂണിറ്റിൽ മതിയായ അംഗബലം ഇല്ലാത്തതിനാൽ തോക്കുകളുടെ പരിശോധന, പരിപാലനം, ഫയറിങ് പരിശീലനം, സ്റ്റേഷനുകളിലെയും ബറ്റാലിയനുകളിലെയും ആയുധ പരിശോധനകൾ തുടങ്ങിയവ കാര്യക്ഷമമായി നിർവഹിക്കാൻ കഴിയാത്ത സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ആർമർ യൂണിറ്റിന്റെ അംഗബലം വർദ്ധിപ്പിച്ച് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2072.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയുടെ അംഗബലം വർദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
2024 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന സിവിൽ പോലീസ് ഓഫീസർമാരുടെ കെ.സി.പി. ട്രാൻസ്ഫർ ഒഴിവുകള്‍ പി.എസ്.സി. -ക്ക് റിപ്പോർട്ട് ചെയ്യാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2073.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി എസ് ടി വകുപ്പിൽ ഡെപ്യുട്ടി കമ്മീഷണർ തസ്തികയിൽ എറണാകുളത്ത് സേവനം ചെയ്തിരുന്ന ഉദ്യോഗസ്ഥനെതിരെ സംസ്ഥാന വിജിലൻസ് സ്പെഷ്യൽ സെൽ എറണാകുളം അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ നടത്തിയ PE / 11/ 2022 / SCE നമ്പരായ അന്വേഷണം പൂർത്തിയായോ; ഈ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ എന്തെല്ലാമാണ് എന്ന് അറിയിക്കുമോ; ഇയാൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയായത് എന്നാണെന്ന് അറിയിക്കുമോ;
( ബി )
ഈ ഉദ്യേഗസ്ഥനെതിരെ സർവ്വീസ് കാലയളവിൽ കൈക്കൊണ്ട അച്ചടക്ക നടപടികൾ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന വിജിലൻസ് ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2074.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ലോകായുക്തയിൽ 2016 മുതൽ നാളിതുവരെ ഓരോ വർഷവും എത്ര കേസുകളാണ് ഫയൽ ചെയ്തതെന്നും എത്ര കേസുകളാണ് ഓരോ വർഷവും തീർപ്പാക്കിയതെന്നുമുള്ള വിവരം നൽകാമോ?
ഓപ്പറേഷൻ വനജ്
2075.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷൻ വനജ് എന്ന പേരിൽ പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിന്മേൽ എത്ര റിപ്പോർട്ടുകളാണ് സമർപ്പിച്ചതെന്ന് അറിയിക്കാമോ;
( ബി )
ഏതെല്ലാം ഓഫീസുകളിലാണ് പരിശോധന നടത്തിയതെന്നും എവിടെയെല്ലാം അഴിമതി കണ്ടെത്തിയെന്നും വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ചുളള റിപ്പോർട്ടുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
2076.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആവിഷ്കരിച്ച മിഡ് നെെറ്റ് ഓപ്പറേഷനു സമാനമായ പരിശാേധനകള്‍ പകല്‍ സമയത്തും നാഷണല്‍ ഹൈവേയിലും സ്റ്റേറ്റ് ഹൈവേയിലും നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുമാേ; വ്യക്തമാക്കാമാേ;
( ബി )
നാളിതുവരെ നടത്തിയ 'മിഡ് നെെറ്റ് ഓപ്പറേഷന്‍' പരിശാേധനകളില്‍ എത്ര പാേലീസ് സേനാംഗങ്ങളെ കുറ്റക്കാരായി കണ്ടെത്തിയെന്നും എത്ര പേര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമാേ;
( സി )
ക്രമ സമാധാനം ഉറപ്പാക്കാനും അഴിമതികള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കേണ്ടവരുമായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഒപ്പം അഴിമതി തടയുവാനും എല്ലാ ജില്ലകളിലും കര്‍ശനമായ പരിശാേധനകള്‍ ഉറപ്പു വരുത്താനായി സര്‍ക്കാര്‍ എന്തു നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നു വ്യക്തമാക്കുമാേ?
2077.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം എത്ര പുതിയ കോടതികള്‍ അനുവദിച്ചിട്ടുണ്ട്; വിശദവിവരം നല്‍കുമോ;
( ബി )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കുടുംബ കോടതി, എന്‍.ഡി.പി.എസ്. കോടതി, എന്നിവ ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നിവേദനം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിവേദനം പരിശോധിച്ച് എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദവിവരം നല്‍കുമോ?
2078.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 -ലെ സര്‍ക്കാര്‍ മുതല്‍ നാളിതുവരെ സ്കൂള്‍-കോളേജ് കാമ്പസുകളില്‍ നടന്ന റാഗിങ് സംബന്ധിച്ച് ‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ഇവ ഓരോന്നിലെയും പ്രതികള്‍ ആരായിരുന്നുവെന്നും എന്ത് നിയമ നടപടികളാണ് സ്വീകരിച്ചതെന്നും വെളിപ്പെടുത്തുമോ;
( ബി )
ഇക്കാലയളവില്‍ റാഗിങ്ങിനെ തുടര്‍ന്ന് എത്ര പേര്‍ മരണപ്പെട്ടുവെന്നും, മരണപ്പെട്ടവര്‍ ആരെല്ലാമാണെന്നും ഇതില്‍ ഓരോന്നിലെയും പ്രതികൾ ആരെല്ലാമായിരുന്നുവെന്നും എത്ര കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
ഈ അടുത്തകാലത്ത് കോട്ടയത്ത് നഴ്സിങ് കോളേജില്‍ നടന്ന റാഗിങ്ങിനെ തുടര്‍ന്നു വിദ്യാര്‍ത്ഥി ക്രൂര മര്‍ദ്ദനമേറ്റ കേസില്‍ ഉത്തരവാദികളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അന്വേഷണം ഏത് ഘട്ടത്തിലാണ്; ആരെല്ലാമാണ് പ്രതികളെന്നും അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും അറിയിക്കാമോ;
( ഡി )
സ്കൂള്‍-കോളേജ് കാമ്പസുകളില്‍ നടക്കുന്ന റാഗിങ് നിയമം മൂലം നിര്‍ത്തലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ഇ )
ഇത്തരത്തില്‍ മനുഷ്യത്വ രഹിതവും ക്രൂരവുമായി റാഗിങ് നടത്തുന്നവരെ തുടര്‍പഠനത്തില്‍ നിന്നും തടയുന്നതിനും റാഗിങ് കാംപസുകളില്‍ നിന്നും പൂര്‍ണ്ണമായും തുടച്ചുനീക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ?
2079.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഗ്നിരക്ഷാ വകുപ്പ് ജീവനക്കാരുടെ സ്പെഷ്യൽ റൂൾ പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശവും പരിഷ്കരിച്ച സ്പെഷ്യൽ റൂളിന്റെ പകർപ്പും ലഭ്യമാക്കാമോ;
( ബി )
സ്പെഷ്യൽ റൂൾ പരിഷ്കരണം സംബന്ധിച്ച് നിലനിൽക്കുന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവ പരിഹരിക്കുന്നതിന് ജീവനക്കാരുടെയും സർവീസ് സംഘടകളുടെയും പ്രതിനിധികളുമായി ചർച്ച നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?
2080.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലമ്പലം ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റും രൂപരേഖയും ഫയര്‍ & റെസ്ക്യൂ ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്മേല്‍ ഡയറക്ടര്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
2081.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ന് ശേഷം സംസ്ഥാനത്ത് എത്ര ഫയർ & റസ്ക്യൂ സ്റ്റേഷനുകളാണ് ആരംഭിച്ചതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
ഫയർ & റസ്ക്യൂ സ്റ്റേഷനുകൾ അനുവദിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ ഇത് സംബന്ധിച്ച് വിശദാംശങ്ങൾ നൽകാമോ?
2082.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതില്‍ എന്തെങ്കിലും നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ടോ; എത്ര അപേക്ഷകളാണ് പുതിയ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിനായി ലഭിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ വന്നശേഷം എത്ര പുതിയ ഫയര്‍ & റെസ്ക്യൂ സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ട്; അറിയിക്കാമോ;
( സി )
ബാലുശ്ശേരിയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിനായി ലഭിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
2083.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് കീഴിൽ ഒരു സിവിൽ ഡിഫൻസ് ഫോഴ്സ് ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പ്രവർത്തനങ്ങള്‍ ഏതുവരെ ആയെന്നും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ഫോഴ്‌സിൽ ഉൾപ്പെടുത്തുന്നതിന് നാളിതുവരെ എത്രപേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ എത്രപേർ സർക്കാർ ജീവനക്കാരാണെന്നും വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
കൂടുതൽപേരെ പ്രസ്തുത പദ്ധതിയിൽ പങ്കാളികളാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
2084.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഫയര്‍ സ്റ്റേഷനുകളുടെ ലിസ്റ്റില്‍ കാലടി ഉള്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കാലടി കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2085.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷത്തിൽ ഫയർ & റെസ്ക്യൂ സർവീസസ് വകുപ്പിന് വകയിരുത്തിയ 74 കോടി രൂപ പദ്ധതി വിഹിത ക്രമീകരണ പ്രകാരം 37 കോടിയായി നിജപ്പെടുത്തിയതിനാൽ പരവൂർ അഗ്നിരക്ഷാ നിലയം നിർമ്മാണത്തിന് (ഫയൽ നം. എഫ് 1 /21/2024/ഹോം) ഈ സാമ്പത്തിക വർഷം തുക അനുവദിക്കാൻ കഴിയാത്ത സാഹചര്യത്തിൽ (23.1.2025 തീയതിയിലെ നൂറ്റി നാല്പത്തിയഞ്ചാം നിയമസഭാ ചോദ്യോത്തരം) പ്രസ്തുത കെട്ടിട നിർമ്മാണത്തിന് തുടർന്ന് മുൻഗണന ലഭിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ;
( ബി )
പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന പരവൂർ അഗ്നിരക്ഷാ നിലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിച്ച് സൗകര്യങ്ങൾ ഒരുക്കുക എന്ന ദീർഘകാലമായുള്ള ആവശ്യം എപ്പോൾ പരിഗണിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
2086.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനായി മോഡല്‍ പ്രിസണ്‍ മാനുവലിലെ നിര്‍ദ്ദേശം അനുസരിച്ച് പുതുതായി രൂപീകരിച്ച കമ്മിറ്റികള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ബോര്‍ഡ് ഓഫ് വിസിറ്റേഴ്സ്, സ്റ്റേറ്റ് അഡ്വെെസറി ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനം വിശദമാക്കാമോ;
( സി )
ഇത് എല്ലാ ജില്ലകളിലും എന്നു മുതലാണ് നിലവില്‍ വന്നിരിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തും ജില്ലകളിലും ഇതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്റെ ചുമതല ആര്‍ക്കാണെന്ന് വിശദമാക്കാമോ?
അട്ടക്കുളങ്ങര വനിതാ ജയിൽ
2087.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടക്കുളങ്ങര വനിതാ ജയിൽ പൂജപ്പുര സെൻട്രൽ ജയിൽ പരിസരത്തേക്ക് മാറ്റുന്നതിന് സർക്കാർ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ മാറ്റം വരുത്തുന്നതിന് ആലോചിക്കാനിടയായ നിലവിലെ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഇതുസംബന്ധിച്ച് ഔദ്യോഗിക പഠനങ്ങൾ നടത്തുകയോ ഔദ്യോഗിക റിപ്പോർട്ട് ലഭ്യമാക്കുകയോ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ അറിയിക്കുമോ?
2088.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനെ ഏതൊക്കെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമിച്ചിട്ടുള്ളത്;
( ബി )
കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിന്റെ വിശദാംശം അറിയിക്കാമോ;
( സി )
ഇപ്രകാരം കമ്മീഷനെ നിയമിച്ച നടപടി അനാവശ്യവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെടുകയുണ്ടായോ; വ്യക്തമാക്കുമോ;
( ഡി )
മുനമ്പത്തെ തർക്ക ഭൂമി വഖഫ് വക ഭൂമിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായോ; എങ്കിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിന്റെ നിയമസാധുത സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
2089.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി പാക്കേജിലൂടെ എത്ര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്; വിശദമാക്കാമോ;
( ബി )
2021-22 മുതല്‍ 2025-26 വരെ ഇടുക്കി പാക്കേജ് നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് അനുവദിച്ച ഫണ്ട് സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
നാളിതുവരെ ഇടുക്കി പാക്കേജില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍, തുക എന്നിവ സംബന്ധിച്ച വിശദാംശം മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
നാളിതുവരെ ഇടുക്കി പാക്കേജില്‍ ലഭിച്ച പ്രൊപ്പോസലുകളുടെ വിശദാംശം മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ?
ഹെലികോപ്റ്റർ വാടക
2090.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഏത് സ്ഥാപനത്തിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്ന് വ്യക്തമാക്കാമോ; ഹെലികോപ്റ്റർ വാടക ഇനത്തിൽ എത്ര രൂപ നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഈ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഏത് സ്ഥാപനത്തിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്നും വാടകയിനത്തിൽ എത്ര രൂപ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
2091.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
02.11.2024 ന് ആലപ്പുഴ കളർകോട് ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ ആശ്രിതർക്ക് നാളിതുവരെ എന്തെല്ലാം ധനപരവും ചികിത്സാപരവുമായ സഹായമാണ് സർക്കാർ നൽകിയതെന്ന് വിശദമാക്കാമോ;
( ബി )
അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാ ചെലവ് വഹിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട എന്തെല്ലാം സഹായങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; അതിൽ ഏതെല്ലാം നാളിതുവരെ ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
2092.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്തിന് ഇതുവരെ ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമാണ്; ഏതെല്ലാം ടൗണുകളില്‍ നേരിട്ട് പ്രകൃതി വാതക വിതരണം നടത്തുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും എന്നത്തേക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
2093.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി പാക്കേജിലെ പദ്ധതികൾ നടപ്പിലാക്കുന്നതിന് എത്ര തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാക്കേജിൽ ഉൾപ്പെടുത്തി ദേവികുളം മണ്ഡലത്തിൽ ഏതൊക്കെ പദ്ധതികളാണ് അനുവദിച്ചിരിക്കുന്നത്; ഇവയിൽ ഭരണാനുമതി ലഭിച്ച പദ്ധതികൾ ഏതൊക്കെയാണ്; പദ്ധതികളുടെ നിലവിലെ സ്ഥിതി വർഷം തിരിച്ച് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പാക്കേജിൽ പദ്ധതികൾ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം വിശദമാക്കാമോ;
( ഇ )
പാക്കേജിൽ ഉൾപ്പെടുത്തി ദേവികുളം മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് നിർദ്ദേശിച്ച പ്രെപ്പോസലുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
2094.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂവിനിയോഗ ക്രമത്തില്‍ ഉണ്ടായ വ്യതിയാനം മൂലം ജലസംഭരണം, ജലനിര്‍ഗ്ഗമനം എന്നിവ വലിയൊരളവില്‍ ഇല്ലാതാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ജല ശേഖരം ഭൂഗർഭത്തിൽ സ്വാഭാവികമായി സംഭരിക്കുന്നതിനായി സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ?
2095.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്ത് നിരന്തര ദുരന്തങ്ങള്‍ക്ക് കാരണമാവുന്നത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കാലാവസ്ഥാ വ്യതിയാനംമൂലം പ്രധാന ദുരന്തമേഖലയായ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2096.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള, മംഗൽപാടി, മഞ്ചേശ്വരം എന്നീ ജനസാന്ദ്രതയുള്ളതും നഗര സ്വഭാവമുള്ളതുമായ ഗ്രാമ പഞ്ചായത്തുകളെ സി.ആർ.ഇസഡ്. കാറ്റഗറി 2-ൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.