STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*91.
ശ്രീ എം രാജഗോപാലൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന, മലയോര, തീരദേശ റോഡുകളുടെ എത്ര കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ പരിപാലനരംഗത്ത് ശാസ്ത്രീയമായ പദ്ധതികള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ; ഇപ്രകാരം വിജയകരമായി പ്രയോഗത്തില്‍ വരുത്തിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( സി )
റോഡ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
റണ്ണിംഗ് കോണ്‍ട്രാക്ട് നടപ്പാക്കി കൃത്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*92.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി യു പ്രതിഭ
ശ്രീ. പി.പി. സുമോദ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വർഷത്തെ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ പരാതികള്‍ക്കിടയില്ലാതെ നടപ്പാക്കിയതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളുമാണ് നല്‍കിയിരുന്നതെന്ന് വിശദമാക്കാമോ;
( ബി )
മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവും നിശ്ചയിച്ച പ്രകാരം തന്നെ നടത്തുന്നതിന് സ്വീകരിച്ചിരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ;
( സി )
കഴിഞ്ഞ വർഷത്തെ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ വിജയകരമായി നടത്തുന്നതിന് അദ്ധ്യാപകരും അനദ്ധ്യാപകരും ജീവനക്കാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
എസ്.എസ്.എല്‍.സി., പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ വിതരണം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?
*93.
ശ്രീ. എം.വിജിന്‍
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന പാതകളില്‍ ലെവല്‍ ക്രോസില്ലാത്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ലക്ഷ്യം പൂര്‍ത്തീകരിക്കാനായി എത്രത്തോളം മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; അറിയിക്കുമോ;
( സി )
കിഫ്ബി വഴി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മേല്‍പ്പാലങ്ങളുടെ വിശദാംശം നല്‍കാമോ;
( ഡി )
കെ.ആര്‍.ഡി.സി.എല്‍. വഴി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മേല്‍പ്പാലങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇതില്‍ എത്ര മേല്‍പ്പാലങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
*94.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എം. എം. മണി
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഡിജിറ്റല്‍ റീ-സര്‍വ്വേ നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
റീസര്‍വ്വേ നടപടികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ; ഈ ലക്ഷ്യം നേടുന്നതിനായി നിയമനിര്‍മ്മാണം നടത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( സി )
ഭൂരേഖ തയ്യാറാക്കുന്നതിനായി നടത്തുന്ന സര്‍വ്വേയുടെ ഭാഗമായി കൈവശമുള്ള ഭൂമി നഷ്ടപ്പെടുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചാരണം നടക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ: ഉണ്ടെങ്കിൽ ശരിയായ വസ്തുതയെന്തെന്ന് വെളിപ്പെടുത്താമോ;
( ഡി )
ഡിജിറ്റല്‍ സര്‍വ്വേ ഉപകരണങ്ങളുടെ ഗുണനിലവാരവും വാങ്ങല്‍ നടപടികളില്‍ സുതാര്യതയും ഉറപ്പു വരുത്തുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
*95.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഡിജിറ്റൽ റീ-സർവ്വെ നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
ഡിജിറ്റൽ റീ-സർവ്വെ പ്രവർത്തനങ്ങള്‍ ആരംഭിച്ച വില്ലേജുകളില്‍ സർവ്വെ അതിരടയാള നിയമം സെക്ഷൻ 9(2) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സർവ്വെ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂമി സംബന്ധമായ സേവനങ്ങൾ ഏകജാലക സംവിധാനത്തിൽ ലഭ്യമാകുന്നതിനുള്ള ഏകീകൃത പോർട്ടൽ സജ്ജമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഡിജിറ്റൽ റീ-സർവ്വെ ജോലികൾ പൂർത്തീകരിച്ച വില്ലേജുകളിലെ ഭൂമി സംബന്ധമായ വിവരങ്ങൾ അറിയുന്നതിനുള്ള നൂതന സംവിധാനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ഇ )
ഡിജിറ്റൽ റീ-സർവ്വെ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് നിലവിൽ എന്തെല്ലാം സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ?
*96.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിൽ സേവനാവകാശ നിയമപ്രകാരമുള്ള സേവനങ്ങൾ നിശ്ചിത സമയപരിധിക്കുളളിൽ ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( ബി )
പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ബോധപൂര്‍വ്വം വൈകിക്കുന്നതായും കൈക്കൂലി ആവശ്യപ്പെടുന്നതായുമുള്ള പരാതികൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പാലക്കാട് ജില്ലയിലെ പാലക്കയം വില്ലേജിലെ ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
( ഡി )
റവന്യൂ വകുപ്പിൽ അഴിമതി പൂര്‍ണ്ണമായും തടയുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*97.
ശ്രീ. യു. എ. ലത്തീഫ്
ഡോ. എം. കെ. മുനീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിൽ പ്ലസ് വൺ പ്രവേശനത്തിന് പര്യാപ്തമായ സീറ്റുകൾ ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തെക്കൻ ജില്ലകളിൽ മതിയായ കുട്ടികളില്ലാതെ ഹയർസെക്കണ്ടറി ബാച്ചുകൾ ഒഴിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ അവ മലബാർ മേഖലയിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് സ്ഥിരമായ പരിഹാരമുണ്ടാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*98.
ശ്രീ. സജീവ് ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേയുടെ എല്ലാ സോണുകളിലെയും ഡി.പി.ആർ. പൂർണ്ണമായും തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ആയത് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഹൈവേയുടെ അംഗീകൃത ഡി.പി.ആർ. പ്രസിദ്ധീകരിക്കാതെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നത് പദ്ധതി പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാത്ത നടപടി ആണെന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( സി )
അംഗീകൃത ഡി.പി.ആർ. പൊതുജനങ്ങൾക്ക് ലഭ്യമാക്കി സുതാര്യമായ രീതിയിൽ പദ്ധതി നിർവ്വഹണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ ?
*99.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യു വകുപ്പിന്റെ സേവനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും ആയതിലൂടെ ത്വരിതഗതിയില്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കമ്പ്യൂട്ടറൈസേഷന്‍ കൂടാതെ മറ്റെന്തെല്ലാം സൗകര്യങ്ങള്‍ വില്ലേജ് ഓഫീസുകളില്‍ ലഭ്യമാക്കുന്നുണ്ട്; വിശദമാക്കുമോ;
( സി )
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഒരു കുടുംബത്തില്‍ ഒരാളെയെങ്കിലും പ്രാപ്തരാക്കുന്നതിനായി റവന്യു സാക്ഷരത പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
*100.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ഐ. ബി. സതീഷ്
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ റീ-സർവ്വേ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഡിജിറ്റല്‍ റീ-സർവ്വേ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
റീ-സർവ്വേ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയോഗിക്കുന്നതിനും അത്യാധുനിക സർവ്വേ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും സ്വീകരിച്ച നടപടി അറിയിക്കുമോ;
( ഡി )
ഡിജിറ്റല്‍ റീ-സർവ്വേയുടെ ആരംഭം മുതലുള്ള എല്ലാ നടപടികളും സുതാര്യമാക്കുന്നതിനായി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
റീ- സർവ്വേ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും ആയത് പരിഹരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*101.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എം. വിൻസെന്റ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ പദ്ധതിയുടെ ഡീറ്റെയ്ൽഡ് പ്രോജക്റ്റ് റിപ്പോർട്ട് (ഡി.പി.ആർ.) പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;
( ബി )
കാലാവസ്ഥ വ്യതിയാനം മൂലം തീരശോഷണവും കടൽക്ഷോഭവും നേരിടുന്ന തീരദേശത്ത് പ്രസ്തുത പദ്ധതിമൂലം ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതങ്ങളെ സംബന്ധിച്ചും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*102.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതുതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ഏതൊക്കെയെന്നും അറിയിക്കുമോ;
( ബി )
ഖാദര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം ബ്ലോക്ക് തലത്തില്‍ സ്ക്കൂള്‍ എഡ്യൂക്കേഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളും പുരോഗതിയും വിശദീകരിക്കുമോ;
( സി )
വിദ്യാഭ്യാസ പദ്ധതികളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി പുതുതായി കൈക്കൊണ്ടുവരുന്ന മറ്റ് പരിഷ്കാരങ്ങള്‍ വ്യക്തമാക്കുമോ;
( ഡി )
തസ്തികകളുടെ ശ്രേണി ക്രമീകരണം, ചുമതലകളുടെ ക്രോഡീകരണം എന്നിവയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ?
*103.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മലയോര പാതകളുടെ വികസനത്തിന്റെ വിശദാംശം അറിയിക്കാമോ;
( ബി )
മലയോര പാതയുടെ അലൈന്‍മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
*104.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം പദ്ധതി, ഐ.ടി. വികസനം, വ്യവസായ ഇടനാഴികൾ തുടങ്ങിയ സർക്കാർ നടപ്പാക്കി വരുന്ന വൻകിട പദ്ധതികൾക്ക് അനുയോജ്യമായ വിധം റോഡുകളുടെ ശൃംഖല വർദ്ധിപ്പിക്കേണ്ടതിന്റെയും നവീകരിക്കേണ്ടതിന്റെയും ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ ദേശീയപാതകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ദേശീയ, സംസ്ഥാന, ജില്ലാ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി വർദ്ധിപ്പിച്ച സാഹചര്യത്തിൽ അതിന് അനുസൃതമായി പ്രസ്തുത റോഡുകളുടെ നിലവാരം ഉയർത്തുകയും സുരക്ഷാക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ എല്ലാ റോഡുകളിലും കണ്ടെത്തിയിട്ടുള്ള ആക്സിഡൻറ് ബ്ലാക്ക് സ്പോട്ടുകൾ അപകടരഹിതമാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
*105.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലേക്ക് ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ 2023-ല്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ;
( ബി )
കോവിഡ് കാലത്തെ അപേക്ഷിച്ച് വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ;
( സി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
കോവിഡ് കാലത്തെ അപേക്ഷിച്ച് വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തിൽ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?
*106.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ക്കൂള്‍ പാഠ്യപദ്ധതിയില്‍ കാലോചിതവും നൂതനവുമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുവാന്‍ ആവിഷ്കരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
കുട്ടികളുടെ മാനസിക-ശാരീരിക വികാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന രീതിയില്‍ പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസം പരിഷ്കരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
*107.
ശ്രീ എം നൗഷാദ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികള്‍ക്കായി വെര്‍ച്ച്വല്‍ എംപ്ലോയ‍്മെന്റ് എക‍്സ്ചേഞ്ച് ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വിദേശത്തും കേരളത്തിന് പുറത്ത് ഇന്ത്യയിലും ജോലി ചെയ്യുന്നതും ജോലി നഷ്ടപ്പെട്ടതുമായ മലയാളികള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് എത്രത്തോളം പ്രയോജനകരമാണ്; വിശദമാക്കാമോ?
*108.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ ദേശീയപാതകളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്; അവയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച് നേരിട്ട പ്രശ്നങ്ങളും അവ പരിഹരിക്കുവാൻ സ്വീകരിച്ച നടപടികളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
കൊല്ലം ഡിണ്ടിഗല്‍ ദേശീയപാത (183) യുടെ വികസനത്തിനായി തയാറാക്കിയിരിക്കുന്ന പദ്ധതിയുടെ വിശദാംശം അറിയിക്കാമോ; പ്രസ്തുത പാത വീതി കൂട്ടി നാലുവരി അഥവാ ആറുവരിപാത ആക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
എങ്കിൽ ആയതിനായി ഏറ്റെടുക്കേണ്ടുന്ന സ്ഥലം സംബന്ധിച്ച് ധാരണയായിട്ടുണ്ടോ; അറിയിക്കാമോ;
( ഇ )
അത്തരമൊരു പദ്ധതി നിലവില്‍ ആലോചിക്കുന്നില്ലെങ്കില്‍ പ്രസ്തുത റോഡരികിലെ നിർമ്മാണ പ്രവൃത്തികള്‍ക്ക് ദേശീയപാത വിഭാഗം തടസ്സവാദം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഇപ്രകാരം തടസ്സവാദം ഉന്നയിക്കുന്നതിനാല്‍ വിവിധ സർക്കാർ പദ്ധതിക‍ള്‍ക്ക് മുടക്കം വന്നിരിക്കുന്നു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*109.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ പരിപാടികളുടെ ഭാഗമായി സെക്കണ്ടറി വിദ്യാഭ്യാസ വിജയശതമാനം മെച്ചപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വിജയശതമാനത്തിനനുസൃതമായി സീറ്റ് ഇല്ലാത്തതിനാല്‍ ചിലയിടങ്ങളിൽ ഹയർ സെക്കണ്ടറി പ്രവേശനത്തിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിൽ അടിയന്തര പരിഹാരം കണ്ടെത്തുന്നതിന് ഹയർസെക്കണ്ടറി ബാച്ചുകളുടെ പുനർവിന്യാസം, അധികബാച്ചുകളും സീറ്റുകളും അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങളിന്മേൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
പത്താം ക്ലാസ് പാസാകുന്ന ആദിവാസി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്കെല്ലാം ഹയർ സെക്കണ്ടറി പഠനം ഉറപ്പാക്കുന്നതിന് വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
*110.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോരപാത നിര്‍മ്മാണത്തിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ റീച്ചുകള്‍ക്കും അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കാമോ;
( ബി )
നിര്‍മ്മാണം പുരോഗമിക്കുന്ന ഏതൊക്കെ റീച്ചുകളിലാണ് വനഭൂമി ലഭ്യമാകേണ്ടതെന്ന് അറിയിക്കുമോ; പദ്ധതിയുടെ വിവിധ റീച്ചുകളുടെ സാമ്പത്തികാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായതിന്റെ വിശദാംശം അറിയിക്കുമോ;
( സി )
മലയോര പാതയോരത്ത് പബ്ലിക്ക് അമിനിറ്റീസ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*111.
ശ്രീ എം മുകേഷ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീ-പ്രെെമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി വര്‍ണ്ണകൂടാരം എന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോയെന്നും ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്താണെന്നും വ്യക്തമാക്കുമോ; സംസ്ഥാനത്തെ മുഴുവന്‍ പ്രീ-പ്രെെമറി സ്കൂളുകളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടികളുടെ ശാരീരിക-മാനസിക ശേഷികള്‍ ബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രീ-പ്രെെമറി മേഖലയില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വിശദമാക്കാമോ; പ്രീ-പ്രെെമറി സ്കൂളുകളെ മാതൃകാ സ്കൂളുകളാക്കി മാറ്റിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
*112.
ശ്രീ ഒ . ആർ. കേളു
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കിവരുന്ന എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ പദ്ധതി പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇതിന്റെ ഭാഗമായി സാമൂഹ്യ വനാവകാശരേഖ വിതരണം ചെയ്യുന്നതിനായി റവന്യു വകുപ്പ് നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*113.
ശ്രീമതി കെ. കെ. രമ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിർമ്മാണ തൊഴിലാളി സെസ് പിരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ വിതരണം എട്ടു മാസത്തിലേറെയായി മുടങ്ങിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*114.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അർഹരായ എല്ലാവർക്കും പട്ടയം നൽകുക, ഭൂരഹിതരായവർക്ക് ഭൂമി നൽകുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും പട്ടയ അസംബ്ലി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കാമോ;
( ബി )
പട്ടയ അസംബ്ലിയുടെ ഘടനയും പ്രവർത്തനങ്ങളും എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍, ചട്ടങ്ങളിലെ നിബന്ധനകൾ എന്നിവ മൂലം തീരുമാനമെടുക്കാൻ കഴിയാത്ത വിഷയങ്ങളിൽ പ്രത്യേക അധികാരം വിനിയോഗിച്ചു പട്ടയം നൽകാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പട്ടയ മിഷനുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനതലത്തിലുള്ള വില്ലേജ് തല വിവരശേഖരണ സമിതിയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ എന്തെല്ലാമെന്ന് അറിയിക്കുമോ?
*115.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനികയന്ത്രങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകള്‍ കുറഞ്ഞ കാലയളവിനുള്ളിൽതന്നെ ഗതാഗതയോഗ്യമല്ലാതായിതീരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആവശ്യത്തിന് ഓടകളോ ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളോ ഇല്ലാത്തതാണ് റോഡുകള്‍ തകരുന്നതിന്റെ പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
റോഡുനിര്‍മ്മാണത്തില്‍ ഗുണമേന്മ ഉറപ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ?
*116.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലകളിൽ അനുവദിച്ച അധിക ബാച്ചുകൾ പ്ലസ് വൺ ക്ലാസ്സുകളിലേക്കുള്ള സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കുന്നതിന് സ്കൂളുകളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം വെളിപ്പെടുത്തുമോ;
( സി )
താരതമ്യേന കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി മികച്ച വിജയം നേടിയ ആദ്യ 25 സ്കൂളുകളിൽ എത്രയിടത്ത് ഹയർസെക്കൻഡറി അധിക ബാച്ച് അനുവദിച്ചുവെന്ന് വിശദമാക്കാമോ;
( ഡി )
എസ്.എസ്.എൽ.സി. പരീക്ഷ വിജയിച്ച കുട്ടികളുടെ എണ്ണവും ആ സ്കൂളിലേക്ക് പ്ലസ് വൺ അഡ്മിഷൻ ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകളുടെ എണ്ണവും പരിഗണിച്ചാണോ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
*117.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എച്ച്. സലാം
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സേവനങ്ങളും ആനുകൂല്യങ്ങളും തൊഴിലാളികളിലേയ്ക്ക് എത്തിക്കാനും പരാതികളും തര്‍ക്കങ്ങളും പരിഹരിച്ച് തൊഴിലിടങ്ങളില്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ വികസിപ്പിച്ചെടുത്ത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നുമുള്ള വിശദാംശം നല്‍കാമോ;
( സി )
തൊഴില്‍ സംബന്ധമായ പരാതികള്‍ നല്‍കുന്നതിനും പരിഹാരം കാണുന്നതിനുമായി ആവിഷ്കരിച്ച കംപ്ലെയിന്റ് മാനേജ്മെന്റ് മൊഡ്യൂള്‍ ഇതിനായി എത്രത്തോളം സഹായകരമായിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ഡി )
അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും രജിസ്ട്രേഷന്‍ ത്വരിതപ്പെടുത്തുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വിശദാംശം നല്‍കാമോ?
*118.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മുട്ടിൽ മരം മുറിച്ച് മാറ്റിയ സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിൽ റവന്യൂ വകുപ്പ് അനാസ്ഥ കാട്ടിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് സംബന്ധിച്ച് വകുപ്പ് അന്വേഷിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
മരം മുറിയിൽ സർക്കാരിനുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ നഷ്ടം ഈടാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*119.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി ദെലീമ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യം ഊട്ടിയുറപ്പിക്കുന്നത് വഴി സുസ്ഥിരമായ സാമൂഹിക നിര്‍മിതി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രത്യേക പദ്ധതി സ‍്കൂളുകളില്‍ ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനലക്ഷ്യം എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് എത്ര സ്കൂളുകളില്‍ പ്രസ്തുത പദ്ധതി നടപ്പാക്കി വരുന്നുണ്ട്; പദ്ധതി പ്രവര്‍ത്തനത്തിനായി മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; ഇതിനായി ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ പരിശീലനം നൽകയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*120.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പട്ടയ വിതരണ പദ്ധതികള്‍ ഉദ്ദേശ്യലക്ഷ്യം കൈവരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഓരോ നൂറുദിന കര്‍മ്മപദ്ധതികളിലും ലക്ഷ്യമിട്ടതും സാക്ഷാത്കരിച്ചതുമായ പട്ടയ വിതരണ വിശദാംശം അറിയിക്കുമോ;
( സി )
പട്ടയ വിതരണത്തിന് നിയമ തടസ്സമുള്‍പ്പെടെയുളള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ആവിഷ്കരിച്ചിരുന്നോ; വിശദമാക്കുമോ;
( ഡി )
പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ഒരു സ്റ്റാന്റേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജിയര്‍ വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നോ; വിശദവിവരങ്ങള്‍ നല്‍കുമോ;
( ഇ )
വ്യാജരേഖകളും വ്യാജപട്ടയങ്ങളും തടയാന്‍ കഴിയുംവിധം ഇ-പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( എഫ് )
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂഉടമകളാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പട്ടയ മിഷന്‍ രൂപീകരിച്ചിട്ടുണ്ടോ; അതിന്റെ പ്രവര്‍ത്തനരീതി വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.