UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1786.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലൂടെയുള്ള എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സ് സര്‍വ്വീസുകളാണ് കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അവയിൽ പുനരാരംഭിച്ച സര്‍വ്വീസുകളുടെ വിശദാംശം ലഭ്യമാക്കാമോ; ബാക്കിയുള്ള സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം-വെള്ളപ്പാറ ജംഗ്ഷനില്‍ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
1787.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യ്ക്ക് സ്വന്തമായി കെട്ടിട സൗകര്യം ഉള്ള സ്ഥലങ്ങളില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സർക്കാർ ഓഫീസുകളെ കെ.എസ്.ആര്‍.ടി.സി.യുടെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള തീരുമാനം എടുത്തിട്ടുണ്ടാേ; വ്യക്തമാക്കാമാേ;
( ബി )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ സബ് ആര്‍.ടി. ഓഫീസ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലെ ഷാേപ്പിംഗ് കാേപ്ലക്സിലേക്ക് മാറ്റുന്നതിനായി തീരുമാനം എടുത്തിട്ടുണ്ടാേ; അറിയിക്കാമാേ?
1788.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ കോവിഡ് കാലഘട്ടത്തില്‍ നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാത്തതുമൂലമുള്ള യാത്രാക്ലേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നല്‍കിയ നിവേദനങ്ങളിന്മേൽ സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
കോവിഡ് കാലഘട്ടത്തിന് മുമ്പ് കൃത്യമായി സര്‍വ്വീസ് നടത്തിയിരുന്നവയിൽ പുനഃസ്ഥാപിക്കേണ്ട ബസ് സര്‍വ്വീസുകളുടെ വിവരങ്ങള്‍ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോ തിരിച്ച് വിശദമാക്കാമോ?
1789.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്തിന് മുമ്പ് വടകര-മണിയൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് പുനരാരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും പോകുന്ന ജനങ്ങള്‍ക്ക് പ്രസ്തുത ബസ് സര്‍വ്വീസ് പുനഃസ്ഥാപിക്കാത്തത് കാരണം നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1790.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവണ്ടി പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സി. ബസ് സർവീസ് സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്പോണ്‍സര്‍ ചെയ്യാനുള്ള നടപടി ക്രമം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്‍ പ്രകാരം നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എന്ന് മുതലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1791.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സി.എൻ.ജി. വാഹനങ്ങളുടെ എണ്ണം അവയുടെ ഇനം തിരിച്ചു് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് നിലവിൽ പ്രവർത്തനക്ഷമമായ സി.എൻ.ജി. പമ്പുകളുടെ എണ്ണം ജില്ല തിരിച്ച്‌ ലഭ്യമാക്കുമോ;
( സി )
സി.എൻ.ജി. വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായ എണ്ണം സി.എൻ.ജി. പമ്പുകൾ നിലവിലില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
മതിയായ എണ്ണം പമ്പുകളുടെ അഭാവം സി.എൻ.ജി. വാഹനങ്ങൾ സ്വന്തമാക്കിയ ഓട്ടോഡ്രൈവർമാർ ഉൾപ്പെടെയുള്ള ആളുകളെ പ്രതികൂലമായി ബാധിക്കുന്ന വിഷയം പരിശോധിക്കുകയുണ്ടായോ; വ്യക്തമാക്കുമോ;
( ഇ )
കെ.എസ്‌.ആർ.ടി.സി. -യ്ക്ക് വേണ്ടി പുതിയ 700 സി.എൻ.ജി. ബസുകൾ വാങ്ങാൻ തീരുമാനമെടുത്തിരിക്കുന്ന സാഹചര്യത്തിൽ സി.എൻ.ജി. പമ്പുകളുടെ കുറവ് എങ്ങനെ പരിഹരിക്കാനാകും എന്നാണ് സർക്കാർ കരുതുന്നത്; വിശദമാക്കുമോ?
1792.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22‌ വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ ആകെയുണ്ടായ റോഡപകടങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ ഉണ്ടെങ്കില്‍ എത്രയെന്നും പരിക്ക് പറ്റിയ സംഭവങ്ങള്‍ എത്രയെന്നും വ്യക്തമാക്കുമോ;
( സി )
ഏത് തരം വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടത്തിന് ഇരയാകുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ജില്ലയില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1793.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 -ൽ പാലക്കാട് ജില്ലയിലുണ്ടായ റോഡപകടങ്ങളുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ പാലക്കാട് ജില്ലയില്‍ റോഡപകടങ്ങള്‍ മൂലം ആളുകൾക്ക് ജീവഹാനിയും പരിക്കും പറ്റിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ; എങ്കിൽ അവയുടെ കണക്ക് വിശദമാക്കുമോ;
( സി )
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ജില്ലയില്‍ ഗതാഗത വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
1794.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിലെ ഒലിയപ്പുറം ജംഗ്ഷനില്‍ ഗതാഗത സംവിധാനത്തിലെ പോരായ്മ മൂലം അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിൽ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി എന്തെല്ലാം നടപടികാളണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മേഖലയില്‍ വാഹനങ്ങളുടെ വേഗത കുറച്ച് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി റോഡില്‍ ഹംപ് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1795.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സി സംവിധാനത്തിന്റെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിൽ ഓൺലൈൻ ടാക്സി സംവിധാനം ആരംഭിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ; എങ്കിൽ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
സർക്കാരിന്റെ നേതൃത്വത്തിൽ ഗതാഗത വകുപ്പിന് കീഴിൽ ഉത്തരവാദിത്തത്തോട് കൂടിയുള്ള ഓൺലൈൻ ടാക്സി സംവിധാനം സംസ്ഥാനത്തുടനീളം ആരംഭിക്കുകയാണെങ്കിൽ ആയത് ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ സഹായകരമാകുമെന്നതിനാല്‍ വകുപ്പ് മുന്‍കൈ എടുത്ത് പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1796.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീർഘദൂര സർവീസ് ലക്ഷ്യമിട്ട് ആവിഷ്കരിച്ച കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് കമ്പനിയ്ക്ക് ഹ്രസ്വദൂര റൂട്ടുകൾ കൈമാറാൻ തീരുമാനിച്ച സാഹചര്യം വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സർവീസിന്റെ നാളിതുവരെയുള്ള പ്രതിമാസ വരുമാനം, ചെലവ്, ലാഭം, സ്വിഫ്റ്റ് കമ്പനിയിൽ നിന്നും കെ.എസ്.ആർ.ടി.സി.യുടെ അക്കൗണ്ടിലേക്ക് ലഭിച്ച തുക എന്നിവ വ്യക്തമാക്കുമോ;
( സി )
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് മുഖേന സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്നത് നിലവിൽ ലാഭകരമാണോ; എങ്കിൽ കഴിഞ്ഞ രണ്ടുമാസത്തെ വരുമാനം സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെ.എസ്.ആർ.ടി.സി. വാങ്ങിയ ഇലക്ട്രിക്കൽ/ഡീസൽ ബസുകളുടെ എണ്ണം എത്രയെന്നും എത്ര സീറ്റിംഗ് കപ്പാസിറ്റി ഉള്ള എത്ര എണ്ണം വീതം ബസുകളാണ്‌ വാങ്ങിയതെന്നും വ്യക്തമാക്കുമോ;
( ഇ )
കെ.എസ്.ആർ.ടി.സി. വാങ്ങിയ ഇലക്ട്രിക്‌ ബസുകളുടെ സീറ്റിംഗ് കപ്പാസിറ്റി, ഒരു ബസിന്റെ ശരാശരി വില, അതേ സീറ്റിംഗ് കപ്പാസിറ്റിയുള്ള ഒരു ഡീസൽ ബസിന്റെ വില, ഇലക്ട്രിക് ബസ് വാങ്ങിയ ഇനത്തിൽ ചെലവഴിച്ചിട്ടുള്ള ആകെ തുക എന്നിവ വിശദമാക്കുമോ;
( എഫ് )
പ്രസ്തുത കാലയളവിൽ കെ.എസ്.ആർ.ടി.സി. ബസുകൾ വാങ്ങുന്നതിന് സ്വീകരിച്ച ടെണ്ടർ നടപടിക്രമങ്ങളുടെ വിശദാംശം, ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്‌ എന്നിവ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ?
1797.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. നിലവില്‍ ഏതെല്ലാം സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തിട്ടുണ്ട്; എന്നുമുതലാണ് പ്രസ്തുത വായ്പകള്‍ എടുത്തിട്ടുള്ളത്; വായ്പ തുകയുടെ വിശദവിവരം നൽകുമോ;
( ബി )
എത്ര ശതമാനം പലിശയ്ക്കാണ് ഓരോ വായ്പയും എടുത്തിട്ടുള്ളത്; മുതൽ ഇനത്തിലും പലിശയിനത്തിലും നാളിതുവരെ തിരിച്ചടച്ച തുകയുടെയും ഇനി തിരിച്ചടയ്ക്കാനുള്ള തുകയുടെയും വിശദവിവരം നൽകുമോ?
1798.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെ.എസ്.ആര്‍.ടി.സി.യിൽ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കിയ സര്‍ക്കിള്‍ സര്‍വ്വീസ് മുഖേന കെ.എസ്.ആര്‍.ടി.സി.യ്ക്ക് ലഭിക്കുന്ന വരുമാനം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; പ്രസ്തുത സര്‍വ്വീസിനായി വന്ന ചെലവ് സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യുടെ ഗ്രാമവണ്ടി സര്‍വ്വീസിന് സംസ്ഥാനത്തെ എതൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സന്നദ്ധത അറിയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇതിനകം സര്‍വ്വീസ് ആരംഭിച്ചിട്ടുള്ളവയുടെ വിവരം ലഭ്യമാക്കുമോ?
1799.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലമുള്ള ലോക്ഡൗണ്‍, അടിക്കടിയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന, പെട്രോളിയം കമ്പനികള്‍ കെ.എസ്.ആര്‍.ടി.സി.യ്ക്ക് ന്യായവിലയില്‍ ഡീസല്‍ നല്‍കാതിരിക്കല്‍ എന്നിവ കെ.എസ്.ആര്‍.ടി.സി.യുടെ ദെെനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് രീതിയില്‍ ബാധിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രതിസന്ധികള്‍ തരണം ചെയ്ത് പൊതുഗതാഗതം കുറ്റമറ്റതാക്കാന്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ കെ.എസ്.ആര്‍.ടി.സി.യ്ക്ക് എത്ര രൂപയുടെ സഹായം ലഭ്യമാക്കിയെന്ന് വ്യക്തമാക്കാമോ; കൂടാതെ നിലവിലുള്ള ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നതൊഴിവാക്കി യാത്രാക്ലേശം പരിഹരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടി എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
1800.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനലിന് ബലക്ഷയം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പഠിക്കാന്‍ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1801.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യുടെ ഗ്രാമവണ്ടി പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഗ്രാമവണ്ടി അനുവദിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
1802.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യെ ജനകീയവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ വേണ്ടി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമാേ?
1803.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ എന്തെല്ലാം നൂതന നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
കെ.എസ്.ആർ.ടി.സി.യുടെ വരുമാനത്തിന്റെ എത്ര ശതമാനം പ്രസ്തുത മാർഗ്ഗത്തിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്;
( സി )
കെ. എസ്. ആർ.ടി. സി. ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികളുടെ വാടക യഥാസമയം പുതുക്കി നിശ്ചയിക്കാറുണ്ടോ; ഇല്ലെങ്കിൽ ആയതിനായി അടിയന്തര നടപടി സ്വീകരിക്കുമോ?
1804.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യെ സ്വയംപര്യാപ്തതയിലെത്തിക്കാനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യില്‍ ടിക്കറ്റിതര വരുമാനം കൂടി ലഭ്യമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്; പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി. ടൂര്‍ പാക്കേജുകള്‍ ഏറ്റെടുത്ത് നടത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1805.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിക്ക് മുമ്പ് സര്‍വ്വീസ് നടത്തിയിരുന്നതും തുടര്‍ന്ന് നിര്‍ത്തലാക്കിയതുമായ ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വ്വീസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിര്‍ത്തലാക്കിയ സര്‍വ്വീസുകളില്‍ പുനരാരംഭിച്ചിട്ടുള്ള റൂട്ടുകളുടെയും ഇനിയും സര്‍വ്വീസ് പുനരാരംഭിച്ചിട്ടില്ലാത്ത റൂട്ടുകളുടെയും വിശദാംശം ലഭ്യമാക്കുമോ;
( സി )
നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ എന്നേയ്ക്ക് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
1806.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി എന്തൊക്കെ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കുട്ടനാട്ടില്‍ നിര്‍ത്തലാക്കിയ ലാഭകരമായി ഓടിയിരുന്ന മുഴുവന്‍ സ്റ്റേ സര്‍വീസ്സുകളും പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1807.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു ഗതാഗത സൗകര്യങ്ങള്‍ കുറവായ പ്രദേശങ്ങളിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമ വണ്ടി എന്ന പേരിൽ കെ.എസ്.ആര്‍.ടി.സി. ബസ് സർവീസ് ആരംഭിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി മുന്നോട്ട് വന്നിട്ടുള്ളതെന്നും എവിടെയെല്ലാം പദ്ധതി ആരംഭിച്ചുവെന്നും അറിയിക്കുമോ?
1808.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലയളവില്‍ നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളുടെ വിവരങ്ങള്‍ നല്‍കാമോ;
( ബി )
ഇതില്‍ എത്ര സര്‍വീസുകള്‍ പുന:ക്രമീകരിച്ചിട്ടുണ്ടെന്ന വിവരം നല്‍കാമോ;
( സി )
ഇത്തരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിര്‍ത്തലാക്കിയതും പുന:ക്രമീകരിച്ചിട്ടുള്ളതുമായ സര്‍വീസുകൾ എത്രയാണെന്നുള്ള വിവരം നല്‍കാമോ;
( ഡി )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ നിര്‍ത്തലാക്കിയതും പുന:ക്രമീകരിച്ചിട്ടുള്ളതുമായ സര്‍വീസുകൾ എത്രയാണെന്നുള്ള വിവരം നല്‍കാമോ?
1809.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി.യെ സ്വയം പര്യാപ്തമാക്കാൻ എന്തെങ്കിലും നിർദ്ദേശം പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
ടിക്ക ​റ്റിതര വരുമാനം വർദ്ധിപ്പിക്കാനുളള പദ്ധതികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി കൂടുതൽ ഇലക്ട്രിക് ബസ്സുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
കെ.എസ്.ആർ.ടി.സി.യുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ജീവനക്കാരുടെ സഹകരണം ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
1810.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഡീസല്‍ ക്ഷാമംമൂലം ബസ് റൂട്ട് നിര്‍ത്തലാക്കേണ്ടി വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അന്തര്‍ സംസ്ഥാന റൂട്ടുകളിലെ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ വിജയകരമായി നടത്തുന്ന പ്രസ്തുത ജില്ലയില്‍ ബസ്സ് ഗതാഗതം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1811.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി കെ.എസ്.ആർ.ടി.സി.യുടെ ഡിപ്പോകൾ ഉൾപ്പെടുന്ന സ്ഥലങ്ങള്‍ ബാങ്കുകൾക്ക് പണയപ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ എത്ര കോടി രൂപയ്ക്കാണ് പണയപ്പെടുത്തിയിരിക്കുന്നത്; വിശദാംശം അറിയിക്കുമോ;
( സി )
ഇപ്രകാരം പണയപ്പെടുത്തുന്നത് വഴി കെ.എസ്.ആർ.ടി.സി.യുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയുമോയെന്ന് വ്യക്തമാക്കുമോ?
1812.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ .പി. കെ. ബഷീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ഡീസൽ വാങ്ങിയ ഇനത്തിൽ നല്‍കേണ്ട തുകയില്‍ കുടിശിക വരുത്തിയതിനാൽ എണ്ണ കമ്പനികൾ ഡീസൽ വിതരണം നിർത്തിയതിനെ തുടർന്ന് സർവീസ് വെട്ടിക്കുറ​യ്​ക്കേണ്ടി വന്നിട്ടുണ്ടോ;
( ബി )
മുന്നറിയിപ്പില്ലാതെ ഓർഡിനറി ബസ് സർവീസ് കുറച്ചതിനാൽ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
യാത്രാക്ലേശം ഒഴിവാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കുമോ?
1813.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. പുതിയ ഇലക്ട്രിക്ക് ബസുകൾ വാങ്ങിട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത ബസുകൾ ടെൻഡർ നടപടികൾ പാലിച്ചാണോ വാങ്ങിയതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ടെൻഡറിൽ പങ്കെടുത്ത കമ്പനികൾ ഏതൊക്കെയെന്നും ഓരോരുത്തരും ക്വാട്ട് ചെയ്ത തുക എത്രയെന്നും വിശദമാക്കുമോ;
( ഡി )
കരാർ ലഭിച്ച കമ്പനിയുമായി സർക്കാർ ഒപ്പുവച്ച കരാർ രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
1814.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സർവീസ് ആരംഭിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ; സ്വിഫ്റ്റ് സർവ്വീസ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പുള്ള മാസം കെ.എസ്.ആർ.ടി.സി.യ്ക്ക് ലഭിച്ച ആകെ വരുമാനം എത്രയായിരുന്നുവെന്ന് ഇനം തിരിച്ച് വിശദമാക്കുമോ;
( ബി )
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സർവീസിന് 2022 ജൂലൈ മാസത്തിൽ ലഭിച്ച ആകെ വരുമാനം എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; ഇതിൽ എത്ര തുക കെ.എസ്.ആർ.ടി.സി.യ്ക്ക് ലഭിച്ചുവെന്നും ഏതൊക്കെ ഇനത്തിലാണ് ലഭിച്ചതെന്നും വ്യക്തമാക്കുമോ;
( സി )
കെ.എസ്.ആർ.ടി.സി.യ്ക്ക് 2022 ജൂലൈ മാസത്തിൽ ലഭിച്ച ആകെ വരുമാനം എത്രയാണെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ?
1815.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. പ്രഖ്യാപിച്ച ഗ്രാമവണ്ടി പദ്ധതിക്ക് പ്രസ്തുത കോര്‍പ്പറേഷന്‍ നല്‍കുന്ന സഹായങ്ങളെന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ ലഭിച്ച അപേക്ഷകളുടെ വിശദാംശം വ്യക്തമാക്കുമോ?
1816.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം പ്രദേശങ്ങളിലാണ് ഗ്രാമവണ്ടികള്‍ ഓടിത്തുടങ്ങിയതെന്ന് വിശദമാക്കാമോ;
( ബി )
ഒരു മാസത്തെ ഇന്ധനച്ചെലവ് കെ.എസ്.ആര്‍.ടി.സി.യ്ക്ക് മുൻകൂറായി നല്‍കണമെന്ന വ്യവസ്ഥ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗ്രാമവണ്ടികള്‍ സ്പോണ്‍സര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1817.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കില്‍ കെ.എസ്‌.ആർ.ടി.സി. യുടെ ഗ്രാമ വണ്ടി പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത താലൂക്കിൽ ഏതൊക്കെ റൂട്ടുകളിലാണ് ഗ്രാമ വണ്ടി പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1818.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-പഴനി കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പഴനിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിന് നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റം വരുത്തിയതുമൂലം പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ബസ്സിന്റെ പുനര്‍ നിശ്ചയിച്ച സമയക്രമവും നേരത്തെ ഓടിക്കൊണ്ടിരുന്ന സമയക്രമവും വിശദമാക്കാമോ?
1819.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ പാല-മംഗലം ഡാം -ഒലിപ്പാറ റൂട്ടില്‍ സര്‍വീസ് നടത്തിവന്നിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നിർത്താനുണ്ടായ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1820.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമവണ്ടി സർവീസുകൾ ഫലപ്രദമാകാത്ത റൂട്ടുകളിൽ വിദ്യാര്‍ത്ഥികളും ബസ് യാത്രക്കാരും അനുഭവിക്കുന്ന യാത്രാദുരിതം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഗ്രാമീണ മേഖലയിൽ സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ബസുകള്‍ നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിർത്തലാക്കിയ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
1821.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ മലയോര ഗ്രാമങ്ങളായ ചിമ്മിനിഡാം, ഇഞ്ചക്കുണ്ട്,കുണ്ടുകടവ്, വെള്ളാനിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ്, ചാലക്കുടി, തൃശ്ശൂര്‍ ഡിപ്പോ, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന്‌ കെ.എസ്.ആര്‍.ടി.സി. നടത്തിവന്നിരുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1822.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബജറ്റില്‍ ഉള്‍പ്പെടുത്തി കെ.എസ്.ആർ.ടി.സി. യുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്‌ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ വിശദമാക്കുമോ;
( ബി )
ചെങ്ങന്നൂരിൽ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ നിര്‍മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്റ്റേഷൻ നിര്‍മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
1823.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ പഴയങ്ങാടി പയ്യന്നൂര്‍ കെ.എസ്.റ്റി.പി. റോഡ് വഴി കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസ് നടത്തണമെന്നും പയ്യന്നൂരില്‍ നിന്ന്‌ രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബസും, ജനശതാബ്ദി ട്രെയിനിലെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാവും വിധം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാത്രി 11.30 ന് പഴയങ്ങാടി വഴി കാഞ്ഞങ്ങാട് വരെ സർവീസ് നടത്തിയിരുന്ന ബസും പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കല്ല്യാശ്ശേരി എം.എൽ.എ ഗതാഗത വകുപ്പ്മന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ?
1824.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ കെ.എസ്.ആര്‍.ടി.സി. നടത്തിയിരുന്ന സര്‍വീസുകളില്‍ കോവിഡ് സാഹചര്യം മൂലം നിര്‍ത്തലാക്കിയവ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം സര്‍വീസുകള്‍ പുനരാരംഭിച്ചുവെന്നും ബാക്കിയുള്ളവ പുനരാരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത മണ്ഡലത്തിലൂടെ പുതിയ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
1825.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് എന്ന്‌ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; നിലവിലെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
കോന്നി ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ കോവിഡിന് മുമ്പ് എത്ര ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താമോ;
( സി )
നിലവില്‍ പ്രസ്തുത ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ എത്ര ബസ് സര്‍വീസുകളും ജീവനക്കാരും ഉണ്ടെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ നിന്നും നിലവിലുണ്ടായിരുന്ന ബസ് സര്‍വീസുകള്‍ എന്നത്തേക്ക് പുനരാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1826.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം - പള്ളിക്കത്തോട്, കോട്ടയം - കറുകച്ചാല്‍ - മണിമല, കറുകച്ചാല്‍ - കുളത്തൂര്‍മൂഴി റൂട്ടുകളില്‍ എത്ര കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ലോക് ഡൗണിന് മുമ്പ് ഉണ്ടായിരുന്നെന്ന് അറിയിക്കുമോ;
( ബി )
അവയില്‍ എത്ര എണ്ണം നിലവിലുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റൂട്ടുകളിൽ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഓരോ കെ.എസ്.ആര്‍.ടി.സി. സർവീസ് വീതമെങ്കിലും ആരംഭിക്കാന്‍ നടപടി സ്വീകരിക്കാമോ?
1827.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ ദ്വീപ് സമൂഹമായ കടമക്കുടി ഗ്രാമപഞ്ചായത്തിലെ ചെറിയ കടമക്കുടി, പിഴല, മൂലമ്പിള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വല്ലാര്‍പാടം കണ്ടെയ്‍നര്‍ റോഡ് വഴി എറണാകുളം നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാലയങ്ങളിലേക്ക് പോവുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളെ മാത്രം ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിക്കൊണ്ടിരുന്ന കണ്‍സഷന്‍ നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1828.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പാേയില്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളക്കെട്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; പ്രസ്തുത ഡിപ്പാേ കാേണ്‍ക്രീറ്റ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമാേ; വിശദമാക്കുമാേ?
1829.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് എത്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിന് എന്തെല്ലാം ബോധവത്ക്കരണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങളുടെ വേഗപരിധി നിശ്ചയിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ക്യാമറകളുടെ സഹായത്തോടെ പിടിക്കപ്പെടുന്ന ട്രാഫിക് നിയമ ലംഘനങ്ങളില്‍ ഏതൊക്കെ ഇനങ്ങള്‍ക്ക്, എത്ര രൂപ വീതം പിഴകളാണ് ഈടാക്കുന്നതെന്നതെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എത്ര രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ?
1830.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായിക്കൊണ്ടിരിയ്ക്കുകയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിയ്ക്കാനായി വേണ്ട നടപടികള്‍ സ്വീകരിയ്ക്കാമോ;
( ബി )
കാട്ടാക്കട നിന്നും മേലാരിയോട്-വണ്ടന്നൂര്‍ വഴിയുള്ള ബസ് സര്‍വീസ് കാട്ടാക്കട നിന്നും കുരുതംകോട് വഴിയുള്ള ബസ് സര്‍വീസ് പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിയ്ക്കാമോ?
1831.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോര്‍ വാഹന വകുപ്പില്‍ പൂര്‍ണ്ണമായും ഓണ്‍ലെെന്‍ സംവിധാനത്തിലേക്ക് മാറ്റിയ സേവനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇനി ഏതെല്ലാം സേവനങ്ങളാണ് ഓണ്‍ലെെന്‍ പ്ലാറ്റ്ഫോമിലേക്ക് മാറാനുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
മോട്ടോര്‍ വാഹന വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് കെെക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1832.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ആര്‍.ടി. ഓഫീസുകളില്‍ നിലവില്‍ ഏതെല്ലാം തസ്തികകളില്‍ ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ?
1833.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനങ്ങളിലെ തീവ്രപ്രകാശമുള്ള ഹെഡ്‍ലൈറ്റുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ഇത്തരം ലൈറ്റുകളുടെ തീവ്രത തിട്ടപ്പെടുത്തുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഡിജിറ്റല്‍ ലക്സ് മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നിലവില്‍ മോട്ടോര്‍വാഹന വകുപ്പിന് കീഴില്‍ എത്ര ഡിജിറ്റല്‍ ലക്സ് മീറ്റര്‍ ഉപയോഗിച്ചു വരുന്നുണ്ട്; ആയതിന് എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏത് കമ്പനിയില്‍ നിന്നാണ് പ്രസ്തുത മീറ്ററുകള്‍ വാങ്ങിയത്; വിശദമാക്കാമോ?
1834.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ സര്‍ക്കാര്‍/സ്വകാര്യ ബസ്സുകള്‍ക്ക് ഉയര്‍ന്ന ടോള്‍ നിരക്ക് ഈടാക്കി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1835.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റോഡ് സേഫ്റ്റി ഫണ്ട് വിനിയോഗിച്ച് പാറശ്ശാല മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഓരോന്നിനും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
അനുവദിച്ച പ്രവൃത്തികളില്‍ പൂര്‍ത്തിയാക്കുവാനുള്ളവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
1836.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ വയനാട് ജില്ലയില്‍ മോട്ടോര്‍വാഹന നിയമ ലംഘനത്തിന് എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വര്‍ഷക്കാലയളവില്‍ വയനാട് ജില്ലയില്‍ എത്ര രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഏറ്റവും കൂടുതല്‍ നിയമലംഘനം നടത്തിയിട്ടുള്ളത് ഏത് തരം വാഹനങ്ങളാണെന്നത് അറിയിക്കാമോ?
1837.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന സേഫ് കേരള പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
1838.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗേള്‍സ് സ്കൗട്ട് വെസ്റ്റേണ്‍ വാഷിംഗ്ടണും ആര്‍ട്സ് ഫോര്‍ അസിസ്റ്റന്‍സ്എന്ന ചാരിറ്റി സംഘടനയും വാമനപുരം മണ്ഡലത്തിലെ കല്ലറ ഗ്രാമപഞ്ചായത്തിന് സംഭാവനയായി നല്‍കിയ ആംബുലൻസിന്റെ രജിസ്ട്രേഷൻ നടപടിക്കുള്ള പ്രത്യേക അനുമതിക്കായി ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് വാമനപുരം എം.എല്‍.എ മുഖാന്തിരം ഗ്രാമപഞ്ചായത്ത്‌ അധികൃതർ 20.04.2022 ല്‍ നല്‍കിയ കത്തിന്മേല്‍ (No.Vpm/MLA/1000/2022)സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കുമോ?
1839.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനങ്ങളുടെ ഓണ്‍ലൈന്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്തുന്നതിന് നിലവിലെ വാഹന്‍ സോഫ്റ്റ് വെയറിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഇവ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പുതിയതായി പുക പരിശോധനാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും എന്ന് മുതലാണ് ഇവ നിലവില്‍ വന്നതെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത മാനദണ്ഡങ്ങള്‍ പരിഷ്കരിക്കാന്‍ ആലോചിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
1840.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയാേഗം പ്രാേത്സാഹിപ്പിക്കുന്നതിനുമായി നടത്തിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണ്;
( ബി )
സംസ്ഥാനത്ത് എത്ര ഇലക്ട്രിക് വാഹനങ്ങളാണ് നാളിതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; വാഹനങ്ങളുടെ ഇനം തിരിച്ചുള്ള എണ്ണം ലഭ്യമാക്കുമാേ?
1841.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ, പ്രത്യേകിച്ച് കൈനകരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ വൻതോതിൽ ആശ്രയിക്കുന്ന ബോട്ട് സര്‍വീസ് കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടി എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
ജല ഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കാലപ്പഴക്കം ചെന്നവ മാറ്റി പുതിയ ബോട്ടുകള്‍ നീറ്റിലിറക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ജലഗതാഗതം കൂടുതല്‍ ജന സൗഹൃദമാക്കുന്നതിനും വിനോദസഞ്ചാരമുൾപ്പെടെയുള്ള മേഖലയ്ക്ക് സഹായകരമാകുന്നതിനും പുതുതായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.