|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 6th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉക്രൈന്‍-റഷ്യ
യുദ്ധത്തിന്റെ ഭാഗമായി
സംസ്ഥാനത്തിലെ നിരവധി
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ
പഠനം മുടങ്ങുന്ന സ്ഥിതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത്തരം
വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍
പഠനത്തിന് സഹായം ചെയ്തു
കൊടുക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു
രാജ്യങ്ങളില്‍ പഠിക്കുവാന്‍
കേന്ദ്രസര്‍ക്കാരുമായി
ബന്ധപ്പെട്ട് സഹായങ്ങള്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
2.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോസ്റ്റൽ
റെഗുലേഷൻ സോൺ (CRZ) II
മേഖലയില്‍ തൃശൂര്‍ ജില്ലാതല
കമ്മിറ്റി 08.11.2021 വരെ
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ
250 ച.മീ. വരെ വിസ്തൃതിയുള്ള
എത്ര വാസഗൃഹങ്ങള്‍ക്ക് അനുമതി
നൽകിയിട്ടുണ്ടെന്നും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
ഗുരുവായൂര്‍
നിയോജക മണ്ഡലത്തിലെ
പഞ്ചായത്തുകളിലെയും
നഗരസഭകളിലെയും സെക്രട്ടറിമാര്‍
തീരദേശ പരിപാലന അതോറിറ്റിയുടെ
സംസ്ഥാന ഓഫീസിലും ജില്ലാ
ഓഫീസിലും അംഗീകാരത്തിനായി
സമര്‍പ്പിച്ച അപേക്ഷകളുടെ
വിശദവിവരം ലഭ്യമാക്കാമോ?
3.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇ-ഓഫീസ്
സംവിധാനത്തിൽ 2022 ജനുവരി മാസം
നടത്തിയ അപ്ഡേഷനുശേഷം
സിറ്റിസണ്‍ പോര്‍ട്ടലിലും
മറ്റും മുന്‍പ്
ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങള്‍
കൂടി ലഭിക്കാത്ത സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഇ-ഓഫീസ് സംവിധാനം
മെച്ചപ്പെടുന്നതിന് പകരം, മുൻപ്
ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങൾ
പോലും ലഭിക്കാത്ത സ്ഥിതി
ഉണ്ടായത്
എന്തുകൊണ്ടാണെന്നറിയിക്കുമോ;
(
സി )
പോര്‍ട്ടലിന്റെ
വേഗതയും കാര്യക്ഷമതയും
വര്‍ദ്ധിപ്പിച്ച് സേവനങ്ങള്‍
സമയബന്ധിതമായി ലഭിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
4.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ സ്വീകരിച്ച നടപടി
എത്രത്തോളം ഫലപ്രാപ്തിയില്‍
എത്തിയിട്ടുണ്ടെന്ന പരിശോധന
നടത്തിയിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ?
5.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
ലക്ഷം തൊഴില്‍ സൃഷ്ടിക്കുന്ന
പദ്ധതി നടപ്പിലാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എങ്ങനെ നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ചെറുകിട
സൂക്ഷ്മ ഇടത്തരം വ്യവസായങ്ങൾ
തുടങ്ങുന്നതിനായി അടുത്ത അഞ്ച്
വര്‍ഷം ബാങ്ക് വായ്പ വഴി എത്ര
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി പ്രകാരം ഓരോ സാമ്പത്തിക
വര്‍ഷവും കൂടുതല്‍ വായ്പ
നല്‍കുന്ന ബാങ്കിന് മികച്ച
ബാങ്കിനുള്ള അവാര്‍ഡ് നല്‍കുന്ന
കാര്യം പരിഗണനയിലുണ്ടോ?
6.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
പൊതുജന പരാതി പരിഹാര
സെല്ലിലേക്ക് അയക്കുന്ന
അപേക്ഷകളിന്മേൽ സമയ ബന്ധിതമായി
തീർപ്പുകല്പിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പരാതികളിന്മേൽ
തീർപ്പുകല്പിച്ചുകൊണ്ടുള്ള
തീരുമാനം അപേക്ഷകരെ
അറിയിക്കാറുണ്ടോ; പലപ്പോഴും
അപേക്ഷകർക്ക് വിവരം
ലഭിക്കുന്നില്ലെന്ന വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഈ
സംവിധാനം കൂടുതൽ
കാര്യക്ഷമമാക്കുവാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
7.
ശ്രീ.
എം. എം. മണി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫെഡറല്‍
സംവിധാനത്തില്‍ സംസ്ഥാന
വികസനത്തിനാവശ്യമായ പിന്തുണ
നല്‍കേണ്ടതിനുപകരം
സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം
നിഷേധിക്കുകയും സംസ്ഥാനം
ഏറ്റെടുക്കുന്ന വന്‍കിട
പദ്ധതികള്‍ തടയാന്‍
ശ്രമിക്കുകയും ചെയ്യുന്നതായി
പറയപ്പെടുന്ന കേന്ദ്ര
സര്‍ക്കാരിന്റെ വിവേചനം
തിരുത്തണമെന്ന് പ്രധാന
മന്ത്രിയോട് നേരിട്ട്
ആവശ്യപ്പെടുമോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
സില്‍വര്‍
ലൈന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന
പദ്ധതികള്‍ക്ക് തടയിടാന്‍ ചില
കേന്ദ്ര സഹമന്ത്രിമാര്‍
നടത്തുന്ന ഇടപെടല്‍ കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തുന്ന കാര്യം
പരിശോധിക്കുമോ;
(
സി )
സംസ്ഥാനത്തെ
എം.പി. മാരില്‍ മഹാഭൂരിപക്ഷവും
പാര്‍ലമെന്റില്‍ സംസ്ഥാന വികസന
താത്പര്യത്തിന് വിരുദ്ധമായ
നിലപാട്
സ്വീകരിക്കുന്നുണ്ടെന്ന്
പറയപ്പെടുന്ന സാഹചര്യത്തില്‍
സംസ്ഥാന വികസനത്തിനനുഗുണമാകുന്ന
തരത്തില്‍ ഒറ്റക്കെട്ടായി
നില്‍ക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍ അവരോട്
ആവശ്യപ്പെടുമോ?
8.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വികസന പ്രവര്‍ത്തനങ്ങളുടെ
സമയബന്ധിതമായ നടത്തിപ്പിന്
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍
തമ്മിലുള്ള തര്‍ക്കങ്ങളും
ഏകോപനമില്ലായ്മയും
കാരണമാവുന്നുണ്ട് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും വിവിധ
വകുപ്പുകളുടെ ഏകോപനത്തിനുമായി
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളുന്നതെന്ന്
അറിയിക്കുമോ?
9.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിന്റെ ഫയല്‍
തീര്‍പ്പാക്കല്‍ യജ്ഞത്തില്‍
ഉള്‍പ്പെടുത്തി വയനാട്
ജില്ലയില്‍ എത്ര ഫയലുകള്‍
തീര്‍പ്പാക്കി എന്ന്
വകുപ്പുകള്‍ തിരിച്ച്
വ്യക്തമാക്കുമോ?
10.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പബ്ലിക് സർവീസ് കമ്മീഷൻ, യൂണിയൻ
പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ
നടത്തുന്ന പരീക്ഷകള്‍ക്ക്
തയ്യാറെടുക്കുന്ന
ഉദ്യാേഗാര്‍ത്ഥികൾക്കായി
ന്യൂനപക്ഷ വകുപ്പിന്റെ കീഴില്‍
പുതിയ കാേച്ചിംഗ് സെന്ററുകള്‍
ആരംഭിക്കാന്‍
ആലാേചിക്കുന്നുണ്ടാേ;
വ്യക്തമാക്കുമോ?
11.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ ഏതെല്ലാം സര്‍ക്കാര്‍
ഓഫീസുകളിലാണ് കെ. ഫോണ്‍ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പൊതുജനങ്ങള്‍ക്ക്
കെ. ഫോണ്‍ ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും
വ്യക്തമാക്കുമോ; വിശദാംശം
നല്‍കാമോ?
12.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് ഡി.ലിറ്റ്
ബിരുദം സ്വീകരിക്കാനായി
സംസ്ഥാനത്ത് എത്തിയ ഷാർജ
ഭരണാധികാരിയുടെ യാത്രകൾ
സംബന്ധിച്ച അംഗീകൃത റൂട്ട്
മാപ്പിന് വിരുദ്ധമായി
അദ്ദേഹത്തെ ക്ലിഫ് ഹൗസിൽ
എത്തിച്ച് മുഖ്യമന്ത്രിയും
കുടുംബവുമായി കൂടിക്കാഴ്ച
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
ഏത് ദിവസം ഏത് സമയത്താണ്
അപ്രകാരം ഒരു കൂടിക്കാഴ്ച
നടന്നതെന്ന് വ്യക്തമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
കൂടിക്കാഴ്ച് കേന്ദ്ര
വിദേശകാര്യമന്ത്രാലയത്തെയും
ആഭ്യന്തരമന്ത്രാലയത്തെയും
മുൻകൂട്ടി അറിയിച്ചിരുന്നോ;
കേന്ദ്രസർക്കാർ പ്രസ്തുത
കൂടിക്കാഴ്ചയ്ക്ക് അനുമതി
നൽകിയിരുന്നോ; വിശദാംശം നൽകാമോ
?
13.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം പൊതുമരാമത്തും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രിക്ക് അനുവദിച്ച
ശമ്പളം, അലവൻസുകൾ, യാത്രാബത്ത,
മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇനം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പൊതുമരാമത്തും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രിയുടെ പേഴ്‌സണൽ
സ്റ്റാഫിന്റെ ശമ്പളമടക്കമുള്ള
വിവരങ്ങൾ, വാഹന സൗകര്യങ്ങൾ,
മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇനം
തിരിച്ച് വിശദമാക്കാമോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം പൊതുമരാമത്തും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രിയുടെ ഔദ്യോഗിക
വസതിയിൽ നിയമിതരായിട്ടുള്ള
സ്റ്റാഫിന്റെ ശമ്പളമടക്കമുള്ള
വിവരങ്ങൾ ലഭ്യമാക്കാമോ?
14.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-2020
കാലയളവിൽ യു.എ.ഇ. കോൺസുലേറ്റ്
ജനറൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക
വസതിയായ ക്ലിഫ് ഹൗസിൽ വച്ച്
അദ്ദേഹവുമായി കൂടിക്കാഴ്ച
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
എത്ര തവണ കൂടിക്കാഴ്ച
നടത്തിയിട്ടുണ്ട്; ഏതൊക്കെ
ദിവസങ്ങളിൽ ഏതൊക്കെ സമയത്താണ്
കൂടിക്കാഴ്ച നടത്തിയത് എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കൂടിക്കാഴ്ചകൾക്ക്
വിദേശകാര്യമന്ത്രാലയത്തിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടായിരുന്നോ;
ഉണ്ടെങ്കിൽ അത് സംബന്ധിച്ച
വിശദാംശം നൽകാമോ ;
(
സി )
മേൽപ്പറഞ്ഞ
കൂടിക്കാഴ്ച ഔദ്യോഗിക
കൂടിക്കാഴ്ച ആയിരുന്നോ;
ആണെങ്കിൽ ഏതൊക്കെ വിഷയങ്ങളാണ്
ചർച്ച ചെയ്തതെന്നും എന്തൊക്കെ
തീരുമാനങ്ങളാണ്
കൈക്കൊണ്ടതെന്നും
വ്യക്തമാക്കുമോ?
15.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് ഷാർജ
ഭരണാധികാരി സംസ്ഥാനം
സന്ദർശിച്ചത് എന്നായിരുന്നു;
ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
(
ബി )
അദ്ദേഹത്തിന്റെ
കേരളത്തിലെ ഔദ്യോഗിക പരിപാടികൾ
എന്തെല്ലാമായിരുന്നു; പ്രസ്തുത
പരിപാടികൾ തയ്യാറാക്കിയത്
ആരാണ്; അദ്ദേഹം പങ്കെടുത്ത
എല്ലാ പരിപാടികളുടെയും വിശദാംശം
നൽകുമോ;
(
സി )
ഷാർജ
ഭരണാധികാരിയുടെ നേരത്തെ
തയ്യാറാക്കിയ ഔദ്യോഗിക
പരിപാടികളിൽ ഉൾപ്പെടുത്താത്ത
ക്ലിഫ്ഹൗസ് സന്ദർശനം
ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ
പരിപാടികളിൽ മാറ്റം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
16.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് ഡി.
ലിറ്റ് ബിരുദം
സ്വീകരിക്കുന്നതിനായി
സംസ്ഥാനത്ത് എത്തിയ ഷാർജ
ഭരണാധികാരിയുടെ യാത്ര
സംബന്ധിച്ച അംഗീകൃത റൂട്ട്
മാപ്പിന്റെയും അനുബന്ധ
രേഖകളുടെയും പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
ഷാർജ
ഭരണാധികാരിയുടെ പ്രസ്തുത
യാത്രയുടെ ചുമതല കേരള പോലീസിലെ
ഏത് ഉദ്യോഗസ്ഥനായിരുന്നു എന്ന്
വ്യക്തമാക്കുമോ; ഷാർജ
ഭരണാധികാരിയുടെ അംഗീകൃത റൂട്ട്
മാപ്പിന് വിരുദ്ധമായി
അദ്ദേഹത്തെ ക്ലിഫ് ഹൗസിൽ
എത്തിച്ചുവെന്ന ആരോപണത്തിന്മേൽ
അന്വേഷണം നടത്തിയിരുന്നോ;
നിജസ്ഥിതി വ്യക്തമാക്കുമോ;
(
സി )
ഷാർജ
ഭരണാധികാരിയുടെ റൂട്ട് മാപ്പ്
മാറ്റിയത് സംബന്ധിച്ച്
മേല്പറഞ്ഞ ഉദ്യോഗസ്ഥനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ?
17.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം ചീഫ് വിപ്പിന്
അനുവദിച്ച ശമ്പളം, മാസം തോറും
അനുവദിച്ച അലവൻസുകൾ,
യാത്രാബത്ത, മറ്റ് ആനുകൂല്യങ്ങൾ
എന്നിവ ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
സര്‍ക്കാര്‍
ചീഫ് വിപ്പിന്റെ ഓഫീസിൽ
നിയമിതരായിട്ടുള്ള പേഴ്‌സണൽ
സ്റ്റാഫിന്റെ ശമ്പളമടക്കമുള്ള
വിവരങ്ങൾ, വാഹന സൗകര്യങ്ങൾ,
മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇനം
തിരിച്ച് വിശദമാക്കാമോ;
(
സി )
ചീഫ്
വിപ്പിന്റെ ഔദ്യോഗിക ചുമതലകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
18.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം മന്ത്രിമാര്‍ക്ക്
അനുവദിച്ച ശമ്പളം, മാസം തോറും
അനുവദിച്ച അലവൻസുകൾ,
യാത്രാബത്ത, മറ്റ് ആനുകൂല്യങ്ങൾ
എന്നിവ ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
മന്ത്രിമാരുടെ
ഓഫീസിൽ നിയമിതരായിട്ടുള്ള
പേഴ്‌സണൽ സ്റ്റാഫിന്റെ
ശമ്പളമടക്കമുള്ള വിവരങ്ങൾ, വാഹന
സൗകര്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ
എന്നിവ ഇനം തിരിച്ച്
വിശദമാക്കാമോ;
(
സി )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം മന്ത്രിമാരുടെ ഔദ്യോഗിക
വസതികളില്‍ നിയമിതരായിട്ടുള്ള
സ്റ്റാഫിന്റെ ശമ്പളമടക്കമുള്ള
വിവരങ്ങൾ ലഭ്യമാക്കാമോ?
19.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം മുഖ്യമന്ത്രിയ്ക്ക്
അനുവദിച്ച ശമ്പളം, അലവൻസുകൾ,
യാത്രാബത്ത, മറ്റ് ആനുകൂല്യങ്ങൾ
എന്നിവ ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
മുഖ്യമന്ത്രിയുടെ
ഓഫീസിൽ നിയമിതരായിട്ടുള്ള
പേഴ്‌സണൽ സ്റ്റാഫിന്റെ
ശമ്പളമടക്കമുള്ള വിവരങ്ങൾ, വാഹന
സൗകര്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ
എന്നിവ ഇനം തിരിച്ച്
വിശദമാക്കാമോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക
വസതിയിൽ നിയമിതരായിട്ടുള്ള
സ്റ്റാഫിന്റെ ശമ്പളമടക്കമുള്ള
വിവരങ്ങൾ ലഭ്യമാക്കാമോ?
20.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഫിസിയോ തെറാപ്പിസ്റ്റ്
തസ്തികകള്‍ സൃഷ്ടിക്കണമെന്ന്
അഭ്യര്‍ത്ഥിച്ച് ശ്രീ. സുജിത്ത്
എസ്., ചിത്തിര, എസ്.എല്‍.പുരം,
ആലപ്പുഴ എന്നയാള്‍
മുഖ്യമന്ത്രിയുടെ പരാതി പരിഹാര
സെല്ലില്‍ അപേക്ഷ
നല്‍കിയിരുന്നോ;
വ്യക്തമാക്കാമോ;
(
ബി )
ഡോക്കറ്റ്
നമ്പര്‍ ജി.210707139 ആയി
സ്വീകരിച്ച പരാതിയിന്മേൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഫിസിയാട്രിസ്റ്റിന്റെ സേവനം
ലഭ്യമായിട്ടുള്ളതും എന്നാല്‍
ഫിസിയോ തെറാപ്പിസ്റ്റിന്റെ
തസ്തിക നിലവില്‍ ഇല്ലാത്തതുമായ
ആശുപത്രികളില്‍ ഫിസിയോ
തെറാപ്പിസ്റ്റിന്റെ തസ്തിക
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് ആരോഗ്യവകുപ്പ്
ഡയറക്ടര്‍ മുഖേന
സെക്രട്ടേറിയറ്റിലേക്ക് നല്‍കിയ
പ്രൊപ്പോസലിന്മേൽ (സൂചന നമ്പര്‍
പി.എല്‍.എ.-4
50200/2021/ആരോഗ്യ വകുപ്പ്
ഡയറക്ടര്‍, തീയതി 04.05.2022)
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ഡി )
മുഖ്യമന്ത്രിയുടെ
പരാതി പരിഹാര സെല്ലില്‍ ലഭിച്ച
പരാതി പരിഹരിച്ചു എന്ന്
അപേക്ഷകന് മറുപടി ലഭിച്ചിട്ടും
തസ്തിക സൃഷ്ടിക്കല്‍ വെെകുന്നത്
പരിശോധിക്കുമോ?
21.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത് ഗവ.
സെക്രട്ടേറിയറ്റില്‍ പൊതുഭരണം,
ധനകാര്യം, നിയമം എന്നീ
വകുപ്പുകളിലെ ഓരോ കാറ്റഗറിയിലും
എത്ര തസ്തികകള്‍ വീതം
നിര്‍ത്തലാക്കി; ഏതെല്ലാം;
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
മുന്‍
സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത് ഗവ.
സെക്രട്ടേറിയറ്റില്‍ പൊതുഭരണം,
ധനകാര്യം, നിയമം എന്നീ
വകുപ്പുകളിൽ പുതുതായി ഓരോ
കാറ്റഗറിയിലും എത്ര തസ്തികകള്‍
വീതം സൃഷ്ടിച്ചു; ഏതെല്ലാം;
വിശദവിവരം ലഭ്യമാക്കുമോ;
(
സി )
ഗവ.
സെക്രട്ടേറിയറ്റില്‍ പൊതുഭരണം,
ധനകാര്യം, നിയമം എന്നീ
വകുപ്പുകളിൽ ഓരോ കാറ്റഗറിയിലും
എത്ര ഒഴിവുകള്‍ വീതം
നിലവിലുണ്ട്; വിശദവിവരം
ലഭ്യമാക്കുമോ?
22.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2000
ജനുവരി മുതൽ 2022 ജൂലായ്
വരെയുള്ള കാലയളവിൽ ഗവ:
സെക്രട്ടറിയേറ്റിൽ പൊതുഭരണ
വകുപ്പ്, ഫിനാൻസ്
സെക്രട്ടറിയേറ്റ്
എന്നിവിടങ്ങളിലും സംസ്ഥാന
ആഡിറ്റ് വകുപ്പ് , അഡ്വക്കേറ്റ്
ജനറൽ ഓഫീസ്, കേരള പബ്ലിക്
സർവീസ് കമ്മീഷൻ
എന്നിവിടങ്ങളിലും സർക്കാർ
ഉത്തരവ് പ്രകാരം അനുവദിച്ച്
നൽകിയ തസ്തികകൾ സംബന്ധിച്ച
വിശദാംശം പട്ടിക തിരിച്ച്
നൽകാമോ;
(
ബി )
പ്രസ്തുത
വകുപ്പുകൾ/സ്ഥാപനങ്ങൾക്ക്
തസ്തികകൾ അനുവദിക്കുന്നതിനുള്ള
നടപടിക്രമം വിശദമാക്കാമോ;
(
സി )
മേല്പറഞ്ഞവയിൽ
ഏതൊക്കെ വകുപ്പുകൾ/സ്ഥാപനങ്ങളിൽ
നിന്നും തസ്തികകൾ അനുവദിച്ച്
നൽകണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള എത്ര
പ്രപ്പോസലുകൾ നിലവിൽ
പരിഗണനയിലുണ്ട്; ആയത്
സംബന്ധിച്ച വിശദാംശം നൽകാമോ?
23.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എത്ര അധിക തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമാേ;
(
ബി )
ആകെയുള്ള
സര്‍ക്കാര്‍ ജീവനക്കാരുടെ
എണ്ണവും തസ്തികയും സംബന്ധിച്ച
കണക്കുകള്‍ ലഭ്യമാക്കാമാേ?
24.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിലെ നെടുമങ്ങാട്,
കാട്ടാക്കട താലൂക്കുകളില്‍
പുതുതായി ആരംഭിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകളുടെയും
സ്ഥാപനങ്ങളുടെയും പേര് വിവരം
ലഭ്യമാക്കാമോ;
(
ബി )
2014-ല്‍
രൂപീകൃതമായ കാട്ടാക്കട താലൂക്ക്
പരിധിയിലും, കാട്ടാക്കട മിനി
സിവില്‍ സ്റ്റേഷനിലും ഏതെല്ലാം
സര്‍ക്കാര്‍ ഓഫീസുകളും
സ്ഥാപനങ്ങളും
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
വിവരം തരംതിരിച്ചു
ലഭ്യമാക്കാമോ?
25.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലാ പി.എസ്.സി. ഓഫീസ് വാടക
കെട്ടിടത്തിലാണോ നിലവില്‍
പ്രവര്‍ത്തിക്കുന്നത്; വിശദാംശം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പി.എസ്.സി. ഓഫീസിന് സ്വന്തമായി
കെട്ടിടം നിര്‍മ്മിക്കുന്നതിന്
സ്ഥലം ലഭ്യമായിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
സി )
ലഭ്യമായിട്ടുണ്ടങ്കിൽ
പ്രസ്തുത സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിന് തുടർനടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ?
26.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇ-ഓഫീസ്
സംവിധാനം നിലവിൽ വന്നതോടെ
സർക്കാർ ഓഫീസുകളിലെ ലാസ്റ്റ്
ഗ്രേഡ് തസ്തികകൾ ഒഴിവാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
എത്ര തസ്തികകളാണ്
ഇല്ലാതാക്കുന്നത്;
(
സി )
ഇതുമൂലം
സർക്കാരിനുണ്ടാകുന്ന ലാഭം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
27.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മേയ് മുതൽ നാളിതുവരെ സംസ്ഥാന
സർക്കാർ സർവ്വീസിൽ പട്ടികജാതി-
പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട
എത്രപേർക്ക് ജോലി ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
സർക്കാർ
സർവ്വീസിലെ
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗങ്ങളുടെ പ്രാതിനിധ്യം,
സ്പെഷ്യൽ റിക്രൂട്ട്മെന്റ്
ഉൾപ്പെടെയുള്ള നടപടികൾ എന്നിവ
പരിശോധിച്ച് നടപടി
സ്വീകരിക്കുന്ന സെൽ ഏതാണ്; എത്ര
ഉദ്യോഗസ്ഥരാണ് പ്രസ്തുത സെല്ലിൽ
ജോലി ചെയ്യുന്നത്; അവരുടെ
തസ്തിക വിശദമാക്കാമോ;
(
സി )
പ്രസ്തുത
സെല്ലിന്റെ പരിശോധനയിൽ വിവിധ
വകുപ്പുകളിൽ പട്ടികജാതി-
പട്ടികവർഗ്ഗ പ്രാതിനിധ്യം
കുറഞ്ഞത് എത്രയെണ്ണമാണെന്നും
ഏതൊക്കെ വകുപ്പുകളിൽ എത്ര എണ്ണം
വീതമാണെന്നും വ്യക്തമാക്കാമോ?
28.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
ഓഫീസുകളിൽ കെട്ടികിടക്കുന്ന
ഫയലുകൾ തീർപ്പാക്കാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കാസർഗോഡ് ജില്ലയിലെ വിവിധ
വകുപ്പുകളിൽ എത്ര
ഫയലുകളിന്മേലുള്ള നടപടി
അദാലത്തുകൾ വഴി തീർപ്പാക്കി
എന്ന് വ്യക്തമാക്കാമോ;
(
സി )
ഓരോ
വകുപ്പുകളിലും എത്ര ഫയലുകൾ ഇനി
തീർപ്പാക്കാനുണ്ടെന്ന്
അറിയിക്കാമോ?
29.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചില സർക്കാർ വകുപ്പുകളിൽ
കൈക്കൂലി വാങ്ങുന്നതായും അഴിമതി
നടത്തുന്നതായും
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
സിവിൽ
സർവ്വീസ്
മെച്ചപ്പെടുത്തുന്നതിനായി
സർക്കാർ സർവ്വീസിൽ
പ്രവേശിക്കുന്നവർക്ക് നിർബന്ധിത
പരിശീലനം നൽകുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
സിവിൽ
സർവ്വീസ്
ജനോപകാരപ്രദമാക്കുന്നതിനുവേണ്ടി
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
30.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
സര്‍വ്വീസിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യുന്നതില്‍
ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വീഴ്ച
വരുത്തിയിട്ടുണ്ടോ;
ഇത്തരത്തില്‍
വീഴ്ചവരുത്തിയതിന്റെ
അടിസ്ഥാനത്തില്‍ ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
31.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃക്കാക്കര
ഉപതെരഞ്ഞെടുപ്പിന്
മുഖ്യമന്ത്രിയും മന്ത്രിമാരും
എത്ര ദിവസമാണ് എറണാകുളം
ജില്ലയില്‍ ക്യാമ്പ് ചെയ്ത്
പ്രചരണം നടത്തിയത്;
(
ബി )
സെക്രട്ടേറിയറ്റിൽ
മുഖ്യമന്ത്രിയുടെയും മറ്റു
മന്ത്രിമാരുടെയും ഓഫീസുകളിൽ
എത്ര ഫയലുകളാണ്
തീര്‍പ്പാക്കാതെയുളളത് എന്ന്
വ്യക്തമാക്കാമോ;
(
സി )
തൃക്കാക്കര
ഉപതെരഞ്ഞെടുപ്പ് കാലത്തു
മുഖ്യമന്ത്രിയും മറ്റു
മന്ത്രിമാരും സെക്രട്ടേറിയറ്റിൽ
ഇല്ലാതിരുന്നതുമൂലം ഫയലുകൾ
തീര്‍പ്പാകാതെ കിടക്കുന്നു എന്ന
ആക്ഷേപത്തിന്റെ നിജസ്ഥിതി
വ്യക്തമാക്കുമോ;
(
ഡി )
ഫയലുകൾ
തീര്‍പ്പാക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
32.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സെക്രട്ടേറിയറ്റ്
ജീവനക്കാരുടെ
സ്ഥലംമാറ്റങ്ങൾക്കായി
പുറപ്പെടുവിച്ച
ജി.ഒ.(എം.എസ്.)52/2022/ജി.എ.ഡി.
ഉത്തരവ് പ്രകാരമാണോ ഇപ്പോൾ
സ്ഥലംമാറ്റങ്ങൾ നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഉത്തരവിലെ മാനദണ്ഡ പ്രകാരം ഒരു
സീറ്റിൽ പരമാവധി തുടരാവുന്ന
കാലയളവ് കഴിഞ്ഞും തുടരുന്ന
ഉദ്യോഗസ്ഥരുടെ പേരുവിവരം,
തസ്തികകള്‍, കാലയളവ് എന്നിവ
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
ഉത്തരവിലെ മാനദണ്ഡങ്ങൾ പ്രകാരം
കാലാവധി പൂർത്തിയാക്കിയതും
പരാമർശ ഉത്തരവ് പ്രകാരം സ്ഥലം
മാറ്റം നൽകിയതുമായ ജീവനക്കാരുടെ
തസ്തികകളും പേരുവിവരവും
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
ഉത്തരവ് പ്രകാരമുള്ള
സ്ഥലംമാറ്റത്തിന് ഓൺലൈൻ അപേക്ഷ
ക്ഷണിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; പ്രസ്തുത
ഉത്തരവിലെ 6-ാമത്തെ ഖണ്ഡിക
പ്രകാരം സ്ഥലംമാറ്റത്തിനായി
എത്ര ജീവനക്കാർ അപേക്ഷ
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
ഉത്തരവ് പ്രകാരം കാലാവധി
പൂർത്തിയാക്കിയിട്ടും
സ്ഥലംമാറ്റം ലഭിക്കാത്ത
ജീവനക്കാരെ,
സ്ഥലംമാറ്റത്തിനുള്ള
സീനിയോറിറ്റി പരിഗണിക്കാതെ
സ്ഥലം മാറ്റുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സീനിയോറിറ്റി
പരിഗണിച്ച് സ്ഥലം മാറ്റം
നൽകുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
എഫ് )
ഓരോ
തസ്തികയിലും ജോലി ചെയ്തുവരുന്ന
ജീവനക്കാരുടെ പേര്, തസ്തിക,
ഇപ്പോഴുള്ള സീറ്റിൽ
തുടർന്നുവരുന്ന കാലയളവ് എന്നിവ
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത് ലഭ്യമാക്കുമോ;
(
ജി )
പൊതുഭരണ
വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ
സംവിധാനം നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
33.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാരുടെ സ്ഥലം മാറ്റത്തിന്
പൊതുമാനദണ്ഡം
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
ഏതെല്ലാം
വകുപ്പുകളിലാണ് ജനറല്‍
ട്രാന്‍സ്ഫറിന് ഓണ്‍ലൈന്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(
സി )
ഇനി
ഏതൊക്കെ വകുപ്പുകളിലാണ്
ഓണ്‍ലൈന്‍ ജനറല്‍ ട്രാന്‍സ്ഫര്‍
നടപ്പിലാക്കാന്‍
ബാക്കിയുള്ളതെന്ന്
വിശദമാക്കാമോ?
34.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
സര്‍ക്കാര്‍ വകുപ്പുകളിലെ
ഫെയര്‍കോപ്പി സൂപ്രണ്ട് (ഹയര്‍
ഗ്രേഡ്) തസ്തിക ഗസറ്റഡ് തസ്തിക
ആക്കുവാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
എന്തൊക്കെ നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കാമോ; ;
(
ബി )
ടൈപ്പിസ്റ്റ്
തസ്തികകളിലെ ജോലി
പുനര്‍നിര്‍ണ്ണയിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത നടപടികളുടെ
പുരോഗതി വിശദമാക്കുമോ;
(
സി )
ടൈപ്പിസ്റ്റ്
തസ്തികയുടെ പേര് കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് എന്നാക്കുന്നതിന്
സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍
ശുപാര്‍ശ ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പേര് മാറ്റത്തിന് നിലവില്‍
തടസ്സങ്ങളുണ്ടോ; ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
35.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും വിവിധ
തലങ്ങളിലെ ഭരണ നേട്ടത്തിനായി
ഇക്കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ
ലഭിച്ച പ്രമുഖ അവാര്‍ഡുകളും
അംഗീകാരങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
36.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
യു.എ.ഇ.
കോൺസുലേറ്റ് ജനറൽ
മുഖ്യമന്ത്രിയുമായി 2016-20
കാലയളവിൽ ക്ലിഫ് ഹൗസിൽ വച്ച്
കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര തവണ; ഏതൊക്കെ
ദിവസങ്ങളിൽ; വ്യക്തമാക്കുമോ;
(
ബി )
യു.എ.ഇ.
കോൺസുലേറ്റ് ജനറലിന്
മുഖ്യമന്ത്രിയുമായി
വ്യക്തിപരമായോ ഔദ്യോഗികമായോ
കൂടിക്കാഴ്ച നടത്തുന്നതിന്
വിദേശകാര്യ മന്ത്രാലയത്തിന്റെ
അനുമതി ആവശ്യമുണ്ടോ; ഉണ്ടെങ്കിൽ
അത് സംബന്ധിച്ച വ്യവസ്ഥകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
മേൽപ്പറഞ്ഞ
കൂടിക്കാഴ്ചകളുമായി
ബന്ധപ്പെട്ട് പ്രോട്ടോക്കോൾ
ലംഘനം നടന്നതായി
വിലയിരുത്തുന്നുണ്ടോ;
ഉണ്ടെങ്കിൽ സംസ്ഥാന
പ്രോട്ടോക്കോൾ വിഭാഗത്തിലെ
ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
37.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാര്‍ 2016-ല്‍
അധികാരമേറ്റതിനു ശേഷം മുതല്‍
നാളിതുവരെ ഏതൊക്കെ
സ്ഥാപനങ്ങളിലെ നിയമനം
പി.എസ്.സി.
മുഖേനയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
2016
മുതല്‍ ഏതാെക്കെ വകുപ്പുകളിലായി
എത്ര തസ്തികകള്‍ അധികമായി
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
2016
മുതല്‍ ഏതാെക്കെ വകുപ്പുകളിലെ
ഏതൊക്കെ തസ്തികകളാണ്
നിര്‍ത്തലാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
38.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2016 ജനുവരി ഒന്നിന് ശേഷം
വിരമിച്ച ഐ.എ.എസ്., ഐ.പി.എസ്.
ഉദ്യോഗസ്ഥരിൽ എത്രപേർക്കാണ്
പൊതുഭരണം, ധനകാര്യം എന്നീ
വകുപ്പുകള്‍ ഒഴികെയുള്ള
സർക്കാർ, അർദ്ധസർക്കാർ, മറ്റു
പൊതുമേഖലാ സ്ഥാപനങ്ങൾ
തുടങ്ങിയവയിൽ പുനർനിയമനം
നൽകിയിട്ടുള്ളത്;
(
ബി )
പ്രസ്തുത
ഉദ്യോഗസ്ഥർക്ക് പുനർനിയമനം
നൽകിയിട്ടുള്ള തസ്തിക, ടി.എ.,
ഡി.എ., മറ്റ് അലവൻസുകൾ എന്നിവ
ഉൾപ്പെടെയുള്ള ആകെ ശമ്പളം,
ജോലിയിൽ തുടർന്ന കാലയളവ് എന്നീ
വിവരങ്ങൾ തരംതിരിച്ച്
ലഭ്യമാക്കുമോ;
(
സി )
ഇപ്രകാരം
പുനർനിയമനം നേടിയിട്ടുള്ള
ഉദ്യോഗസ്ഥർ ഇവരുടെ ഐ.എ.എസ്.,
ഐ.പി.എസ്. സർവീസ് ഉൾപ്പെടെയുള്ള
കാലയളവുകളിൽ ഏതെങ്കിലും
കേസുകളിൽ പ്രതികളായിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത കേസുകൾ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
39.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിന് കീഴിലെ വിവിധ
വകുപ്പുകളില്‍ ജോലിചെയ്യുന്ന
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
കണക്ക് വകുപ്പ്/ തസ്തിക
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍
ജോലിചെയ്യുന്ന പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ വിവരം
സ്ഥാപനം/തസ്തിക തിരിച്ച്
ലഭ്യമാക്കാമോ?
40.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഐ.എ.എസ്.
ഉദ്യോഗസ്ഥർ സർവീസ് കാലയളവിൽ
നിർബന്ധമായും കളക്ടറായി സേവനം
അനുഷ്ഠിക്കണമെന്ന് സർവീസ്
ചട്ടത്തിലോ ബന്ധപ്പെട്ട
മാർഗ്ഗനിർദ്ദേശങ്ങളിലോ
വ്യവസ്ഥയുണ്ടോ; എങ്കിൽ ആയതിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
ബി )
മേല്പറഞ്ഞ
പ്രകാരം നിർബന്ധമായും കളക്ടർ
ആകണമെന്ന് വ്യവസ്ഥ ഇല്ലെങ്കിൽ
നരഹത്യാ കേസ് പ്രതിയെന്ന്
ആരോപിക്കപ്പെടുന്ന വ്യക്തിയെ
ആലപ്പുഴ ജില്ലാ കളക്ടറായി
നിയോഗിക്കാൻ ഇടയായ സാഹചര്യം
എന്താണെന്ന് വ്യക്തമാക്കുമോ?
41.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022
വർഷത്തിൽ സ്റ്റേറ്റ് സിവിൽ
സർവീസ് ഇതര സർവീസുകളിൽനിന്നും
സെലക്ഷൻ മുഖേന നിയമനത്തിനായി
എത്ര ഒഴിവുകളാണ് ഐ.എ.എസ്.
തസ്തികയിൽ കേന്ദ്ര സർക്കാർ
കേരളത്തിനായി
അംഗീകരിച്ചിരിക്കുന്നത്;
(
ബി )
ഇതിനുള്ള
യോഗ്യത മാനദണ്ഡം എന്താണ്; ഈ
ഒഴിവുകളിലേക്ക് എത്ര അപേക്ഷകർ
ഉണ്ടായിരുന്നു; അപേക്ഷകരുടെ
പട്ടിക സഹിതം വ്യക്തമാക്കുമോ;
(
സി )
ഇവരിൽനിന്നും
എത്രപേരെ ചീഫ് സെക്രട്ടറി
അധ്യക്ഷനായുള്ള സമിതി മുൻപാകെ
അഭിമുഖത്തിനായി
ക്ഷണിച്ചുവെന്നും പ്രസ്തുത
സമിതിയുടെ മിനിട്ട്സിന്റെ
പകർപ്പും ലഭ്യമാക്കുമോ;
(
ഡി )
ഈ
തെരഞ്ഞെടുപ്പിന് കമ്മിറ്റി
പരിഗണിച്ച മാനദണ്ഡം
എന്തായിരുന്നു; അതിനാധാരമാക്കിയ
യു.പി.എസ്.സി.-യുടെയോ
കേന്ദ്ര-സംസ്ഥാന
സർക്കാരുകളുടെയോ ചട്ടങ്ങളുടെയോ
മാർഗ്ഗനിർദേശങ്ങളുടെയോ
പകർപ്പുകൾ സഹിതം
വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
സംസ്ഥാനതല സ്ക്രീനിങ്ങിൽ
കേന്ദ്ര സർക്കാരിന്റെ 1997-ലെ
റെഗുലേഷൻ പ്രകാരം ഒരു ഒഴിവിന്
അഞ്ചുപേരെ തിരഞ്ഞെടുപ്പ് സമിതി
മുൻപാകെ നിർദ്ദേശിക്കാം
എന്നിരിക്കെ ഈ അനുപാതത്തിൽ
കുറവ് വരുത്തിയിട്ടുണ്ടെങ്കിൽ
അതിനുള്ള പ്രത്യേക സാഹചര്യം
എന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(
എഫ് )
ഇത്തരത്തില്‍
നിശ്ചയിക്കപ്പെട്ട അനുപാതം
പാലിക്കാത്തതിനാല്‍ കേന്ദ്ര
സർക്കാരോ യൂ.പി.എസ്.സി.യോ
സംസ്ഥാനത്തിന്റെ വിശദീകരണം
ആരാഞ്ഞിരുന്നോ; അതിന് എന്ത്
മറുപടിയാണ് നൽകിയത്; പകർപ്പ്
ലഭ്യമാക്കുമോ;
(
ജി )
സംസ്ഥാന
തല സ്ക്രീനിങ് കമ്മിറ്റിയുടെ
തീരുമാനത്തിനെതിരെ ആരെങ്കിലും
ചീഫ് സെക്രട്ടറിക്കു അപ്പീൽ
സമർപ്പിച്ചിരുന്നോ; എങ്കില്‍
ആയതിന്മേൽ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
42.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ ഐ.എ.എസ്., ഐ.പി.എസ്.,
ഐ.എഫ്.എസ്. തുടങ്ങിയ സിവില്‍
സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ
കുറവുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
അഖിലേന്ത്യാ
സര്‍വ്വീസില്‍ കേരള കേഡറിലുള്ള
എത്ര ഓഫീസര്‍മാര്‍
ഡെപ്യൂട്ടേഷനില്‍
പ്രവര്‍ത്തിക്കുന്നു; വിശദാംശം
വ്യക്തമാക്കുമോ;
(
സി )
ഇവരുടെ
സേവനം സംസ്ഥാനത്തുതന്നെ
ഉറപ്പാക്കാന്‍ എന്തു നടപടികള്‍
സ്വീകരിക്കാന്‍ കഴിയും എന്ന്
വ്യക്തമാക്കുമോ?
43.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നവകേരളം
കര്‍മ്മപദ്ധതി 2-ല്‍
ഉള്‍പ്പെടുത്തി സര്‍ക്കാര്‍
നടപ്പിലാക്കുവാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;വിശദാംശം
നല്‍കുമോ;
(
ബി )
ഇതിനായി
സര്‍ക്കാര്‍ തലത്തില്‍
മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ?
44.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂർ
നിയോജക മണ്ഡലത്തിൽ റീ ബിൽഡ്
കേരള പദ്ധതി പ്രകാരം അനുമതി
ലഭിച്ച പ്രവൃത്തികൾ
ഏതൊക്കെയാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ?
45.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റീ-ബില്‍ഡ്
കേരള റോഡ് പുനരുദ്ധാരണ
പദ്ധതിയുടെ രണ്ടാംഘട്ടം എന്ന്
ആരംഭിക്കുമെന്ന് അറിയിക്കാമോ;
(
ബി )
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍ റോഡ്
പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍
ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവ
എന്ന് ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ?
46.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
നിയോജകമണ്ഡലത്തില്‍ റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഇനി
ഭരണാനുമതി നല്‍കുവാനുളള
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കി ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് പ്രസ്തുത
പ്രവൃത്തികള്‍ എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്നറിയിയ്ക്കാമോ;
(
ഇ )
തുടര്‍ന്നുള്ള
വര്‍ഷങ്ങളില്‍ റീബില്‍ഡ് കേരള
പദ്ധതി നടപ്പിലാക്കുന്നതിന്
രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ രൂപരേഖ
തയ്യാറാക്കുന്നത്
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
47.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
വടക്കാഞ്ചേരി മണ്ഡലത്തിലെ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
ഇവ
എന്നത്തേക്ക് തുടങ്ങാന്‍
കഴിയുമെന്ന് വിശദമാക്കുമോ;
(
സി )
ഇത്തരം
പദ്ധതികളുടെ പ്രവൃത്തികള്‍
ആരംഭിച്ച് എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ഡി )
ഇവയില്‍
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
48.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തില്‍ കേരള
പുനര്‍നിര്‍മ്മാണ പദ്ധതി
പ്രകാരം ഏതൊക്കെ
റോഡുകള്‍ക്കാണ് ഭരണാനുമതി
ലഭിച്ചിട്ടുളളതെന്നും
ഓരോന്നിനും അനുവദിച്ചിട്ടുളള
തുകകള്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ അനുവദിച്ച തീയതി,
പൂര്‍ത്തിയാക്കിയ തീയതി,
നിലവിലെ പ്രവര്‍ത്തന പുരോഗതി
എന്നിവ വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികൾ മുന്‍കൂട്ടി
നിശ്ചയിച്ചിട്ടുളള
കാലപരിധിക്കുളളില്‍
പൂര്‍ത്തിയാക്കുവാന്‍
കഴിയാതിരുന്നിട്ടുണ്ടെങ്കില്‍
ആയതിനുളള കാരണം
വെളിപ്പെടുത്താമോ;
(
ഡി )
കാലപരിധിക്കുളളില്‍
പൂര്‍ത്തിയാക്കാത്ത പ്രവൃത്തികൾ
പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ച
നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ?
49.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ വിശദാംശം
നല്‍കാമോ;
(
ബി )
ഭരണാനുമതി
ലഭിച്ചതില്‍ ഏതെങ്കിലും
പ്രവൃത്തികള്‍ മറ്റ്
ഏജന്‍സികളുടെ ഫണ്ട് ഉപയോഗിച്ച്
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
പെരുമ്പളം
ഗ്രാമപഞ്ചായത്തില്‍
മാര്‍ക്കറ്റ്-വാത്തിക്കാട്
ജെട്ടി റോഡിന്റെ ടെന്‍ഡര്‍ ആരും
ഏറ്റെടുക്കാത്തത് മൂലം പ്രസ്തുത
പ്രവൃത്തി
നടപ്പിലാകാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് റീ-ടെണ്ടര്‍
ചെയ്യുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
50.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലൈഫ്
പദ്ധതിയില്‍ ഗുണഭോക്താക്കളെ
ഉള്‍പ്പെടുത്തുന്നതിന്
പരിഷ്കരിച്ച മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
അര്‍ഹതയുണ്ടായിരുന്നിട്ടും
സാങ്കേതിക കാരണങ്ങളാല്‍
ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയ
കുടുംബങ്ങളെ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
51.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലെെഫ്
മിഷന്‍ പദ്ധതി മുഖേന ഇക്കഴിഞ്ഞ
ആറ് വര്‍ഷത്തിനിടെ എത്ര
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ട്; ജില്ലാ
അടിസ്ഥാനത്തിലുള്ള കണക്ക്
ലഭ്യമാക്കാമോ?
52.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് റിമോട്ട് സെൻസിങ്
ആൻഡ് എൻവയോൺമെന്റ് സെന്ററിൽ
2018 ജനുവരി മുതൽ 2021 ഡിസംബർ
വരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ
വിവിധ തസ്തികകളിൽ ജോലി
ചെയ്തിരുന്നവർ ആരെല്ലാമെന്നും
ഇവര്‍ ഏതെല്ലാം തസ്തികകളിലാണ്
ജോലി ചെയ്തിരുന്നതെന്നും അവർ
ജോലി ചെയ്ത കാലാവധി
ഏതാണെന്നുമുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ജീവനക്കാരിൽ ആർക്കെല്ലാമാണ് അവർ
അവിടെ സേവനമനുഷ്ഠിച്ച
കാലത്തുള്ള ശമ്പള പരിഷ്കരണ
കുടിശ്ശികയും ഡി.എ.
കുടിശ്ശികയും
നൽകിയിട്ടുള്ളതെന്നും ഇനി
ആർക്കെല്ലാമാണ് പ്രസ്തുത
കുടിശ്ശികകൾ നൽകുവാൻ
ഉള്ളതെന്നുമുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
സി )
മേൽ
കുടിശ്ശികകൾ നൽകിയിട്ടില്ലാത്ത
ജീവനക്കാർക്ക് ആയത് നൽകുവാനുള്ള
കാലതാമസത്തിന് കാരണം എന്തെന്ന്
വിശദമാക്കാമോ;
(
ഡി )
ജീവനക്കാർക്ക്
അർഹതപ്പെട്ടതും സർക്കാർ
അനുവദിച്ചതുമായ പ്രസ്തുത
കുടിശ്ശികകള്‍ നൽകാതെ
വൈകിപ്പിക്കുന്നത് അവർക്ക്
സാമ്പത്തിക നഷ്ടം ഉണ്ടാക്കും
എന്നതിനാൽ ഇതിന് ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
സ്വീകരിക്കുമോ; മേല്‍ കുടിശ്ശിക
അത് ലഭിക്കേണ്ട ജീവനക്കാർക്ക്
അടിയന്തരമായി ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഇ )
ഇതു
സംബന്ധിച്ച വിഷയം കൈകാര്യം
ചെയ്യുന്ന ഫയലിന്റെ ഇതുവരെയുള്ള
നടപടിക്രമങ്ങളുടെ പകർപ്പ്
ലഭ്യമാക്കാമോ?
53.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എസ്.സി.
പത്താം തരം പൊതുപ്രാഥമിക
പരീക്ഷയില്‍ ഇതുവരെ എത്ര
ഘട്ടങ്ങള്‍ നടന്നുവെന്നും
ഇനിയെത്ര ഘട്ടം
ബാക്കിയുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
ഇതുവരെ
നടന്ന പരീക്ഷയുടെ നിലവാരം
വ്യത്യസ്ത നിലയിലാണ് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പരീക്ഷയുടെ
കട്ട് ഓഫ് മാര്‍ക്ക് എങ്ങനെ
നിശ്ചയിക്കുന്നതിനാണ്
തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പരീക്ഷയുടെ
നിലവാരത്തിനനുസരിച്ച് വ്യത്യസ്ത
കട്ട് ഓഫ് മാര്‍ക്ക്
നിശ്ചയിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
54.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പന്ത്രണ്ട്
ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍
പങ്കെടുത്ത, ആറ് ഘട്ടങ്ങളിലായി
നടത്തിയ പി.എസ്.സി.യുടെ
പത്താംക്ലാസ്സ് പ്രാഥമിക
പരീക്ഷയുടെ ഓരോ ഘട്ടത്തിലും പല
നിലവാരത്തിലുള്ള
ചോദ്യക്കടലാസുകളാണ് ഉപയോഗിച്ചത്
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ഉദ്യോഗാര്‍ത്ഥകള്‍ക്കുണ്ടായിട്ടുള്ള
ആശങ്ക പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ഒരേ
വിദ്യാഭ്യാസയോഗ്യത
അനുസരിച്ചുള്ള പല ഘട്ടങ്ങളിലായി
നടക്കുന്ന പ്രാഥമിക
പരീക്ഷകളില്‍ പല
നിലവാരത്തിലുള്ള ചോദ്യപേപ്പര്‍
ഉപയോഗിക്കുമ്പോള്‍ ഒരു
കാറ്റഗറിയിലെ തസ്തികയ്ക്ക് പല
ഘട്ടങ്ങളില്‍ പരീക്ഷ എഴുതിയ
ഉദ്യോഗാര്‍ത്ഥികളെ ചേര്‍ത്തൊരു
ചുരുക്ക പട്ടിക
തയ്യാറാക്കുന്നതിന് പി.എസ്.സി.
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങളും രീതികളും
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്തരത്തിൽ
പല ഘട്ടങ്ങളിലായി നടക്കുന്ന
പ്രാഥമിക പരീക്ഷകളില്‍ പല
നിലവാരത്തിലുള്ള ചോദ്യപേപ്പര്‍
ഉപയോഗിക്കുന്നില്ലെന്ന്
ഉറപ്പുവരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
55.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ജയില്‍ വകുപ്പില്‍ പുരുഷ
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍,
വനിത അസിസ്റ്റന്റ് പ്രിസണ്‍
ഓഫീസര്‍ എന്നീ തസ്തികകളിലേക്ക്
അപേക്ഷിക്കുന്നതിന് നിലവിലുള്ള
യോഗ്യതകള്‍ എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കാമോ?
56.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനം വകുപ്പിൽ ഡ്രൈവർ തസ്തികയുടെ
റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
എങ്കിൽ അതിന്റെ കാലാവധി
എന്നുവരെയാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
ലിസ്റ്റിൽ നിന്നും എത്രപേർക്ക്
നിയമനം നൽകിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
57.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ ഗ്രേഡ് II-ന്റെ
പി.എസ്.സി. റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ; ഇല്ലെങ്കില്‍
എന്നാണ് അവസാനമായി റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചതെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയില്‍ കാറ്റഗറി നമ്പര്‍
533/19, 534/19, 539/19, 536/19
എന്നിവയില്‍ പരീക്ഷ
നടത്തിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കാനുള്ള
കാലതാമസത്തിന്റെ കാരണങ്ങള്‍
വിശദമാക്കാമോ;
(
സി )
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് പ്രസ്തുത
റാങ്ക് പട്ടിക എന്നത്തേക്ക്
പ്രസിദ്ധീകരിക്കാന്‍
കഴിയുമെന്നറിയിക്കാമോ; വിശദാംശം
ലഭ്യമാക്കാമോ?
58.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
കോമണ്‍ പൂള്‍ ലെെബ്രേറിയന്‍
ഗ്രേഡ്-4 തസ്തികയുടെ റാങ്ക്
ലിസ്റ്റ് കാലാവധി
ദീര്‍ഘിപ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര പേര്‍ക്ക്
നിയമനം നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ?
59.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെൻഷൻകാരുടെ
പെൻഷൻ തടഞ്ഞുവയ്ക്കുകയോ
പിൻവലിക്കുകയോ
ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ
ഉൾപ്പെടുത്തി കേരള സർവ്വീസ്
ചട്ടം ഭേദഗതി
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ
വിശദാംശം നൽകാമോ;
(
ബി )
ഏത്
ചട്ടങ്ങളാണ് അപ്രകാരം ഭേദഗതി
ചെയ്തതെന്നും ഏത് തീയതിയിൽ
ഇറക്കിയ ഏത് ഉത്തരവിലൂടെയാണ്
ഭേദഗതി വരുത്തിയതെന്നും
വ്യക്തമാക്കാമോ; ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
ഏത്
സാഹചര്യത്തിലാണ് പെൻഷൻ
തടഞ്ഞുവക്കുകയോ പിൻവലിക്കുകയോ
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പെൻഷൻകാരുടെ
പെരുമാറ്റദൂഷ്യം തടയാൻ
ചട്ടത്തിൽ ഭേദഗതിയുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ
ഏതെല്ലാം തരത്തിലുള്ള
പെരുമാറ്റദൂഷ്യമാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഇ )
പ്രായാധിക്യവും
തൻമൂലമുള്ള മാനസിക സംഘർഷവും
കാരണം ദുരിതമനുഭവിക്കുന്നവരിൽ
സർവ്വസാധാരണമായ
പെരുമാറ്റവ്യത്യാസത്തിന്റെ
പേരിൽ പെൻഷൻകാർ
ശിക്ഷിക്കപ്പെടുന്നത് ശരിയല്ല
എന്ന പൊതുജനാഭിപ്രായം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ വ്യക്തമാക്കാമോ?
60.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പാലക്കാട്
ജില്ലയില്‍ നിന്നും ആശ്രിത
നിയമനത്തിന് എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്; ഇതില്‍ എത്ര
പേര്‍ക്ക് നിലവില്‍ ജോലി
ലഭിച്ചിട്ടുണ്ട്; ഇനിയും ജോലി
ലഭിക്കാനുള്ളവരുടെ പേരുവിവരം
ലഭ്യമാക്കുമോ?
61.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2013
ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം
സൂപ്പര്‍ന്യൂമററി തസ്തികയില്‍
നിയമിക്കപ്പെട്ട
ഭിന്നശേഷിക്കാരായ
ജീവനക്കാര്‍ക്ക് ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തൊക്കെ ആനുകൂല്യങ്ങളാണ്
അനുവദിച്ചതെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയില്‍
നിയമിക്കപ്പെടുന്നവര്‍
മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക്
നിയമനം ലഭിക്കുന്നതിന് നിലവില്‍
വ്യവസ്ഥയുണ്ടോ;
(
സി )
ഇത്തരത്തില്‍
നിയമിതരാവുകയും മരണപ്പെടുകയും
ചെയ്ത ഭിന്നശേഷിക്കാരുടെ
ആശ്രിതരില്‍ നിന്നും
നിയമനത്തിനായി തദ്ദേശ സ്വയംഭരണ
വകുപ്പില്‍ എത്ര അപേക്ഷ
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സൂപ്പര്‍ന്യൂമററി
തസ്തികയില്‍ നിയമിതരായി
മരണപ്പെട്ട ഭിന്നശേഷിക്കാരുടെ
ആശ്രിതര്‍ക്ക് പ്രത്യേക പരിഗണന
നല്‍കി നിയമനം നല്‍കാന്‍ നടപടി
സ്വീകരിക്കുമോ?
62.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉദ്യോഗസ്ഥ
ഭരണപരിഷ്കാരവകുപ്പിന്റെ ഏതു
സെക്ഷനിലാണ്
സെക്രട്ടേറിയേറ്റിലെ വിവിധ
വകുപ്പുകളിൽ കെട്ടികിടക്കുന്ന
ഫയലുകളുടെ എണ്ണം
ക്രോഡീകരിക്കുന്നത്;
വെളിപ്പെടുത്താമോ;
(
ബി )
ഏതു
മാസം വരെയുള്ള ഫയൽ
വിശദാംശങ്ങളാണ് ഉദ്യോഗസ്ഥ
ഭരണപരിഷ്കാര വകുപ്പിൽ
ഇത്തരത്തിൽ
ക്രോഡീകരിച്ചിട്ടുള്ളത്;
(
സി )
അതനുസരിച്ച്
സെക്രട്ടേറിയേറ്റിലെ വിവിധ
വകുപ്പുകളിൽ കെട്ടികിടക്കുന്ന
ഫയലുകൾ വകുപ്പ് തിരിച്ച്
ലഭ്യമാക്കാമോ;
(
ഡി )
ഉദ്യോഗസ്ഥ
ഭരണപരിഷ്കാര വകുപ്പ്
ക്രോഡീകരിച്ച പ്രസ്തുത
വിവരങ്ങളുടെ പകർപ്പ്
ലഭ്യമാക്കാമോ?
63.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍ നിലവില്‍
കെ-ഫോണ്‍ സേവനം നിലവില്‍
ഏതെല്ലാം സ്ഥലങ്ങളിലും
ഓഫീസുകളിലും
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പുതുതായി ഏതെല്ലാം
പ്രദേശങ്ങളിലും ഓഫീസുകളിലുമാണ്
കെ-ഫോണ്‍ സേവനം നല്‍കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍
പൊതുപ്രദേശങ്ങള്‍ക്കു പുറമേ
പ്രത്യേക പരിഗണന നല്‍കി ആദിവാസി
മേഖലകളിലേക്ക് കെ-ഫോണ്‍ സേവനം
ലഭ്യമാക്കുമോ; വിശദമാക്കാമോ?
64.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാരിന്റെ കാലയളവില്‍
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍
പുതുതായി എത്ര കമ്പനികള്‍
രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്നും അവയിൽ
പുതുതായി എത്രപേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
കൊച്ചി
ഇന്‍ഫോപാര്‍ക്കില്‍
നടന്നുവരുന്ന അടിസ്ഥാനസൗകര്യ
വികസന പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ഇന്‍ഫോപാര്‍ക്കിലേക്കുള്ള
റോഡുകളുടെ വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഡി )
ഇന്‍ഫോപാര്‍ക്കിലേക്ക്
കമ്പനികളെ ആകര്‍ഷിക്കുന്നതിനും
കൂടുതല്‍ തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
65.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തിൽ
എവിടെയൊക്കെയാണ് കെ-ഫോണ്‍
സ്ഥാപിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
നിയോജകമണ്ഡലത്തിൽ പുതുതായി
ഏതൊക്കെ സ്ഥലങ്ങളിലാണ്
കെ-ഫോണ്‍ സ്ഥാപിക്കാനായി
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
66.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന കെ - ഫോൺ
പദ്ധതി എന്ന്
പൂർത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
ബി )
ഒന്നാംഘട്ടം
പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ കെ
- ഫോൺ മുഖേന ഏതെല്ലാം
മേഖലയിലാണ് നെറ്റ്‌വർക്ക്
കണക്ഷൻ നൽകിയിട്ടുള്ളതെന്നും
നെറ്റ്‌വർക്ക് സ്പീഡ്
എത്രയാണെന്നും വ്യക്തമാക്കുമോ;
(
സി )
എല്ലാ
നിയമസഭാ മണ്ഡലങ്ങളിലെയും നൂറു
ബി.പി.എൽ. കുടുംബങ്ങൾക്ക് വീതം
കെ ഫോൺ മുഖേന സൗജന്യ ഇൻറർനെറ്റ്
കണക്ഷൻ നൽകുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
കെ
- ഫോണിന്റെ ഒന്നാം ഘട്ടം,
രണ്ടാം ഘട്ടം എന്നിവയ്ക്കായി
ആകെ എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും അതിൽ
എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വെളിപ്പെടുത്തുമോ?
67.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ
ഫോൺ പദ്ധതിയുടെ ഭാഗമായി
കൺസൾട്ടന്റ് ഏജൻസികൾ
പ്രവർത്തിച്ചിട്ടുണ്ടോ; എങ്കിൽ
ഏതൊക്കെ ഏജൻസികൾ ആണെന്നും
അവയുടെ ഉത്തരവാദിത്തങ്ങൾ
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(
ബി )
ജനങ്ങളുടെ
വ്യക്തിഗത ഡേറ്റ ഉൾപ്പെടെ
കൈകാര്യം ചെയ്യപ്പെടേണ്ടിവരുന്ന
കെ ഫോൺ പദ്ധതിയുമായി
ബന്ധപ്പെട്ട് മേല്പറഞ്ഞ
കൺസൾട്ടന്റ് സ്ഥാപനങ്ങളിൽ
പ്രവർത്തിക്കുന്ന സ്റ്റാഫിന്റെ
വിവരങ്ങൾ പരിശോധിച്ചിട്ടുണ്ടോ;
വിശദാശം നൽകുമോ;
(
സി )
നയതന്ത്ര
ചാനൽ സ്വർണക്കടത്ത് കേസ്
പ്രതിയുടെ ഭർത്താവ് കെ ഫോൺ
പദ്ധതിയുമായി ബന്ധപ്പെട്ട്
മേൽപ്പറഞ്ഞ കൺസൾട്ടന്റ്
ഏജൻസികളിൽ
പ്രവർത്തിച്ചിരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ?
68.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ
- ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട
കരാർ ഏതു കമ്പനിക്കാണ്
നൽകിയതെന്ന് വെളിപ്പെടുത്താമോ;
(
ബി )
ഭെൽ
അടങ്ങുന്ന കൺസോർഷ്യത്തിന് കരാർ
നൽകാൻ മുൻ ഐ.ടി. സെക്രട്ടറി കെ
-ഫോൺ കമ്പനിക്ക് നൽകിയ
കത്തിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
69.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഐ.ടി. പാര്‍ക്കുകളുടെ
വിപുലീകരണത്തിനു
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമെന്നു
വിശദീകരിക്കാമോ?
70.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയില്‍ എത്ര അക്ഷയ
കേന്ദ്രങ്ങളാണ്
നിലവിലുള്ളതെന്ന് നിയോജക മണ്ഡല
അടിസ്ഥാനത്തില്‍ വിശദമാക്കാമാേ;
(
ബി )
പുതുതായി
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമോ?
71.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ പുതിയ അക്ഷയ
കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;
പുതിയ അക്ഷയ കേന്ദ്രം
ആരംഭിക്കുന്നതിനും അതിന്
യോഗ്യരായവരെ
തെരഞ്ഞെടുക്കുന്നതിനും
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
മലമ്പുഴ
മണ്ഡലത്തിലെ ഏതെല്ലാം
പ്രദേശങ്ങളിലാണ് പുതിയതായി
അക്ഷയ കേന്ദ്രം ആരംഭിക്കാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ; പ്രസ്തുത
കേന്ദ്രങ്ങള്‍ എന്നത്തേക്ക്
പ്രവര്‍ത്തനസജ്ജമാകുമെന്ന്
വ്യക്തമാക്കാമോ?
72.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതെല്ലാം സംവിധാനത്തിലൂടെയാണ്
പൊതുജനങ്ങള്‍ക്ക് കെ-ഫോണ്‍
കണക്ഷന്‍ എത്തിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
ഇതിനോടകം കെ-ഫോണ്‍
പദ്ധതിയിലൂടെ കണക്ഷന്‍ നല്‍കി
തുടങ്ങിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തില്‍ കെ-ഫോണ്‍
സേവനം ലഭ്യമാണോ; എങ്കില്‍
ഏതെല്ലാം സ്ഥലങ്ങളിലും
ഓഫീസുകളിലുമാണെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
എവിടെയൊക്കെയാണ് പുതുതായി
കെ-ഫോണ്‍ സേവനം ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഇ )
പൊതുജനങ്ങള്‍ക്ക്
കെ-ഫോണ്‍ സേവനം
ലഭിക്കുന്നതിനാവശ്യമായ
നടപടിക്രമങ്ങള്‍ വിശദമാക്കുമോ?
73.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്പ്രിംഗ്ലര്‍
ഇടപാട് സംബന്ധിച്ച് അന്വേഷണം
നടത്തിയ ആദ്യ സമിതിയുടെ
കണ്ടെത്തലുകൾ
എന്തൊക്കെയായിരുന്നു;
(
ബി )
പ്രസ്തുത
സമിതി റിപ്പോർട്ടിലെ ഏതൊക്കെ
കണ്ടെത്തലുകൾ സംബന്ധിച്ചാണ്
സർക്കാരിന് വിരുദ്ധ
അഭിപ്രായമുണ്ടായിരുന്നത് എന്ന്
വ്യക്തമാക്കുമോ;
(
സി )
സ്പ്രിംഗ്ലർ
ഇടപാട് സംബന്ധിച്ച് അന്വേഷണം
നടത്തുന്നതിനായി രണ്ടാമത്
സമിതിയെ നിയോഗിക്കാനുള്ള
സാഹചര്യം എന്തായിരുന്നു;
പ്രസ്തുത സമിതിയെ നിയോഗിച്ചത്
എന്നാണ്; സമിതി റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
പ്രധാന കണ്ടെത്തലുകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
74.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നോളജ്
ഇക്കണോമി മിഷന്റെ സ്ട്രാറ്റജി
പേപ്പറിന് അന്തിമാനുമതി
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
യോഗ്യതകള്‍ക്ക്
അനുസരിച്ചുള്ള ജോലി
ലഭ്യമാക്കാത്തതിന് പരിഹാരം
കണ്ടെത്തുന്നതിന് നോളജ്
ഇക്കണോമി മിഷന്‍ നടത്തുന്ന
ഇടപെടലുകളെ സംബന്ധിച്ച്
വ്യക്തമാക്കുമോ;
(
സി )
ഇത്തരത്തില്‍
എത്ര ആളുകളുണ്ടെന്നും അവരെ
കണ്ടെത്തുന്നതിന് സ്വീകരിച്ച
നടപടികളും വ്യക്തമാക്കുമോ;
(
ഡി )
ഡിജിറ്റല്‍
വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ്
സിസ്റ്റം പ്രകാരം എത്ര പേരാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നും ഇവര്‍ക്ക്
അനുയോജ്യമായ തൊഴിലും സംരംഭവും
കണ്ടെത്തുന്നതിന് സ്വീകരിച്ച
നടപടികളും വിശദമാക്കുമോ?
75.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019
ഫെബ്രുവരിയില്‍ കൂടിയ ഗവേണിംഗ്
ബോഡി യോഗ തീരുമാനം അനുസരിച്ച്
സി-ഡിറ്റ് ഒരു കമ്പനി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
പ്രസ്തുത കമ്പനിയുടെ ഉദ്ദേശ
ലക്ഷ്യങ്ങള്‍ എന്തെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കമ്പനി രൂപീകരിച്ചാല്‍
സി-ഡിറ്റിന് എന്തൊക്കെ
നേട്ടങ്ങളും കോട്ടങ്ങളും
ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
കമ്പനി രൂപീകരിച്ചാല്‍
സി-ഡിറ്റിലെ ജീവനക്കാരെ
കമ്പനിയുടെ ജീവനക്കാരായി
മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ജീവനക്കാരുടെ സേവന
വേതന വ്യവസ്ഥകളില്‍ വ്യത്യാസം
വരുമോ; വിശദമാക്കാമോ?
76.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ കെ-ഫോണ്‍ സേവനം
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
മണ്ഡലത്തില്‍
ഏതൊക്കെ പ്രദേശങ്ങളില്‍
കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി
ഒപ്റ്റിക്കല്‍ കേബിള്‍
സ്ഥാപിക്കുന്ന പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പൊതുജനങ്ങള്‍ക്കും
സ്വകാര്യ സ്ഥാപനങ്ങള്‍ക്കും
കെ-ഫോണ്‍ പദ്ധതി
ലഭിക്കുന്നതിനായി അപേക്ഷ
സ്വീകരിക്കുന്ന നടപടി
വിശദമാക്കുമോ?
77.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022
മേയ് 27-ന് കാശ്മീരിൽ സൈനിക
വാഹന അപകടത്തിൽ മരണമടഞ്ഞ
മലപ്പുറം ജില്ലയിലെ
പരപ്പനങ്ങാടി സ്വദേശി ലാൻസ്
ഹവീൽദാർ ഷൈജലിന്റെ ഭാര്യക്ക്
സർക്കാർ ജോലി
ലഭ്യമാക്കിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
സർക്കാർ ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
സി )
ഇല്ലെങ്കിൽ
സർക്കാർ ജോലി
ലഭ്യമാക്കുന്നതിനുളള നടപടികൾ
സ്വീകരിക്കുമോ; വിശദവിവരം
ലഭ്യമാക്കുമോ?
78.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
എ. രാജ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022
ആഗസ്റ്റ് മാസത്തിലെ
മഴക്കെടുതികളില്‍
സംസ്ഥാനത്തുണ്ടായിട്ടുള്ള
നാശനഷ്ടങ്ങള്‍ സംബന്ധിച്ച്
അവലോകനം നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇത്തരത്തിലുള്ള
മഴക്കെടുതികള്‍ നേരിടുന്നതിനായി
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
നിരന്തരം
പ്രകൃതിദുരന്തങ്ങള്‍ നേരിടുന്ന
പശ്ചാത്തലത്തില്‍ കാലാവസ്ഥ
പ്രവചനത്തിന് കൂടുതല്‍
റഡാറുകള്‍ അനുവദിക്കണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശമാക്കുമോ?
79.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2018-ലെ
പ്രളയവുമായി ബന്ധപ്പെട്ട്
ദുരിതാശ്വാസ സഹായമായി എത്ര കോടി
രൂപയാണ് മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക്
ലഭിച്ചതെന്നും ഏതൊക്കെ
രീതിയിലാണ് പ്രസ്തുത തുക
സമാഹരിച്ചതെന്നും
വെളിപ്പെടുത്താമോ;
(
ബി )
അപ്രകാരം
സമാഹരിച്ച തുകയിൽ നിന്നും
നാളിതുവരെയായി എത്ര തുക
ചെലവഴിച്ചുവെന്നും എത്ര തുക
ബാക്കിയുണ്ടെന്നും അറിയിക്കാമോ;
(
സി )
എത്ര
കോടിയുടെ നാശനഷ്ടങ്ങളാണ്
പ്രളയത്തിൽ ഉണ്ടായതായി
കണക്കാക്കിയിട്ടുള്ളത്;
എല്ലാവർക്കും നഷ്ടപരിഹാരം
നല്‍കുന്നതിനും വീടുകള്‍
നഷ്ടമായവര്‍ക്ക്
പുനര്‍നിര്‍മ്മാണത്തിന് സഹായം
നല്‍കുന്നതിനും
സാധിച്ചിട്ടുണ്ടോ;
(
ഡി )
എത്ര
പേർക്ക് ഇനിയും ധനസഹായം
ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
80.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ എത്ര
അപേക്ഷകര്‍ക്ക് 2020, 2021,
2022 വര്‍ഷങ്ങളില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ നിന്നും ധനസഹായം
നല്‍കിയെന്നും ഓരോ വര്‍ഷവും
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
വര്‍ഷം, പഞ്ചായത്ത് എന്നിവ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
81.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2016 മുതല്‍ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നും
ധനസഹായമായി എത്ര കാേടി രൂപ
അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍
എത്ര പേര്‍ക്ക് മരണാനന്തര
ധനസഹായമായി
അനുവദിച്ചിട്ടുണ്ടെന്നും
എത്രപേര്‍ക്ക് വീടും
ജീവനാേപാധികളും നശിച്ചതിന്
നഷ്ടപരിഹാരം
അനുവദിച്ചിട്ടുണ്ടെന്നുമുള്ള
വിവരം ജില്ലതിരിച്ച്
ലഭ്യമാക്കാമാേ?
82.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ എത്ര
കുടുംബങ്ങള്‍ക്കാണ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ നിന്ന് ധനസഹായം
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്ന്
ധനസഹായം ലഭിക്കുന്നതിന്
നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ
സമര്‍പ്പിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
83.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുറ്റിങ്ങൽ
വെടിക്കെട്ട്
ദുരന്തത്തിനിരയായവർക്ക് സഹായ
ധനമായി നൽകുന്നതിന് എത്ര
രൂപയാണ് ബഹു. മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക് ലുലു
ഗ്രൂപ്പ് നല്കിയിട്ടുള്ളതെന്നും
ടി ദുരന്തത്തിൽ മരണപ്പെട്ടവരുടെ
ആശ്രിതർ, പരിക്കേറ്റവർ
എന്നിവർക്ക് എത്ര രൂപ വീതം
നൽകാനാണ് ലുലു ഗ്രൂപ്പ്
ഡയറക്ടറുടെ 12/07/2016 ലെ
കത്തിൽ
ആവശ്യപ്പെട്ടിട്ടുള്ളതെന്നും
അതനുസരിച്ച് സഹായധനമായി നല്കാൻ
ആകെ എത്ര രൂപ വേണ്ടിവരുമെന്നും
വ്യക്തമാക്കാമോ;
(
ബി )
ലുലു
ഗ്രൂപ്പിന്റെ ആവശ്യം പരിഗണിച്ച്
ദുരന്തത്തിനിരയായവർക്ക് ധനസഹായം
വിതരണം ചെയ്യുവാൻ കൂടുതൽ തുക
ആവശ്യമായി വരുമെന്നുള്ള വസ്തുത
ലുലു ഗ്രൂപ്പിനെ
ബോധ്യപ്പെടുത്തുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ;
(
സി )
ധനസഹായ
വിതരണം സംബന്ധിച്ച് ലുലു
ഗ്രൂപ്പ് കത്ത് നൽകിയിട്ടുള്ള
സാഹചര്യവും കത്തിലെ ആവശ്യ
പ്രകാരം വിതരണം ചെയ്യാൻ ലുലു
ഗ്രൂപ്പ് നൽകിയ തുക തികയാത്ത
സാഹചര്യവും നിലനിൽക്കുമ്പോൾ
വീട് നഷ്ടപ്പെട്ടവരെക്കൂടി
ഉൾപ്പെടുത്തി ധനസഹായ
വിതരണത്തിന് പട്ടിക
തയ്യാറാക്കണമെന്ന അഡീഷണൽ ചീഫ്
സെക്രട്ടറിയുടെ നിർദ്ദേശം
(സി.ആർ.എഫ് - സി 2/റവന്യൂ)
പുനഃപരിശോധനയ്ക്ക് വിധേയമാക്കി
ദുരന്ത ബാധിതർക്ക് ഇനിയും
കാലതാമസമില്ലാതെ സഹായധനം വിതരണം
ചെയ്യുന്നതിന് നിയമപരവും
പ്രായോഗികവുമായ നടപടികൾ
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
84.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
വിമാനത്താവളത്തിന്റെ
സമീപപ്രദേശങ്ങളിൽ വീടും മറ്റ്
കെട്ടിടങ്ങളും
നിർമ്മിക്കുന്നതിന് എയർപോർട്ട്
അതോറിറ്റിയുടെ അനുമതി
ആവശ്യമാണോ; എങ്കിൽ എത്ര
കിലോമീറ്റർ ദൂരം വരെയാണ് ഈ
അനുമതി ആവശ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അനുമതിക്ക് വേണ്ടി ആരെയാണ്
സമീപിക്കേണ്ടത് എന്നും
എങ്ങനെയാണ്
അപേക്ഷിക്കേണ്ടതെന്നും ഏതെല്ലാം
രേഖകൾ സമർപ്പിക്കണമെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഇത്തരം
അനുമതിക്കായി 2022 ജനുവരി മുതൽ
എത്ര അപേക്ഷകൾ എയർപോർട്ട്
അതോറിറ്റിയിൽ
സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ
എത്രയെണ്ണം സ്വീകരിച്ചെന്നും
എത്രയെണ്ണം നിരസിച്ചെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
അനുമതി
ലഭിക്കുന്നതുമായി ബന്ധപ്പെട്ട്
ജനങ്ങൾക്കുള്ള പ്രയാസങ്ങൾ
ലഘൂകരിക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
85.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയാളികളെ
കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന
വിമാന ചാര്‍ജ് വര്‍ദ്ധനവ്
പിന്‍വലിക്കാന്‍
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം ചെലുത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
അടിക്കടിയുള്ള
വിമാന ടിക്കറ്റ് ചാര്‍ജ്
വര്‍ദ്ധനവ് കാരണം
വിദേശരാജ്യങ്ങളിലെ
ജോലിസ്ഥലത്തേക്ക് കൃത്യസമയത്ത്
എത്താന്‍ സാധിക്കാതെ ധാരാളം
മലയാളികളുടെ തൊഴില്‍
നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
86.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
വിമാനത്താവളത്തിന്റെ
വികസനത്തിന് ആവശ്യമായ സ്ഥലം
ഏറ്റെടുത്ത് നല്‍കാന്‍
ഉത്തരവായിട്ടുണ്ടോ; എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമാേ;
(
ബി )
കാലതാമസം
കൂടാതെ സ്ഥലം ഏറ്റെടുത്ത്
നല്‍കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
87.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സിൽവർ ലൈൻ പദ്ധതി
നടപ്പാക്കുന്നത് സംബന്ധിച്ച്
കേന്ദ്ര സർക്കാരിൽ നിന്നും
എന്തൊക്കെ അനുമതികളാണ്
നാളിതുവരെ ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതിന് ഇനി
ഏതൊക്കെ അനുമതികളാണ് കേന്ദ്ര
സർക്കാരിൽ നിന്ന്
ലഭിക്കാനുള്ളതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
അനുമതികൾ നേടിയെടുക്കുന്നതിനായി
സർക്കാർ നാളിതുവരെ എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
88.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സിൽവർ
ലൈൻ പദ്ധതി നടപ്പാക്കുന്നതിന്
ആവശ്യമായ എല്ലാ അനുമതികളും
കേന്ദ്രസർക്കാരിൽ നിന്നും
ലഭിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
പദ്ധതി
നടപ്പാക്കുന്നതിന് ആവശ്യമായ
അനുമതികൾ നാളിതുവരെ ലഭിക്കാത്ത
സാഹചര്യത്തിൽ പ്രസ്തുത പദ്ധതി
സംസ്ഥാനത്ത് നടപ്പാക്കുമെന്ന്
മുഖ്യമന്ത്രി പ്രഖ്യാപിക്കുവാൻ
ഇടയായ സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാന
സർക്കാർ പ്രസ്തുത നിലപാടിൽ
ഉറച്ചുനിൽക്കുന്നുണ്ടോ; എങ്കിൽ
പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വ്യക്തമാക്കുമോ?
89.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന ഇന്‍ലാന്‍ഡ്
നാവിഗേഷന്‍ മുഖേനയുള്ള
പദ്ധതികളുടെ നിലവിലെ സ്ഥിതി,
ചെലവാകുന്ന തുക, ഏജന്‍സി
എന്നിവയുടെ വിശദവിവരം ക്രമം
തിരിച്ച് ലഭ്യമാക്കുമോ?
90.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോസ്റ്റൽ
ഷിപ്പിംഗ് & ഇൻലാൻഡ്
നാവിഗേഷൻ വകുപ്പിന്റെ കീഴിൽ
കനാൽ റെജുവനേഷൻ പദ്ധതിയിൽ
ഉൾപ്പെടുത്തി കിഫ്ബി സാമ്പത്തിക
സഹായത്തോടെ കെ.എം.ആര്‍.എല്‍.
നിർവ്വഹണ ഏജൻസിയായി
പുനരുജ്ജീവിപ്പിക്കുന്ന കൊച്ചി
നഗരസഭാ പരിധിയിലുള്ള കനാലുകൾ
ഏതൊക്കെയാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് ഭൂമി ഏറ്റെടുക്കേണ്ട
ആവശ്യമുണ്ടോ; എങ്കില്‍ ഏതൊക്കെ
കനാലുകൾക്കാണ് ഭൂമി
ഏറ്റെടുക്കേണ്ടതെന്നും ആയത് ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(
സി )
ഈ
പദ്ധതി പ്രകാരം ഓരോ
കനാലിന്റെയും വീതിയും ആഴവും
എത്രയാണ്; വീതി
വർദ്ധിപ്പിക്കുന്നതിലൂടെ എത്ര
കുടുംബങ്ങളെ ഇത്
ബാധിക്കുമെന്നും അവരെ
പുനരധിവസിപ്പിക്കാൻ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ഇതിനായി ഭൂമി
കണ്ടെത്തിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിൽ ഉൾപ്പെട്ട ഓരോ
കനാലിന്റെയും നിലവിലെ സ്ഥിതി
പ്രത്യേകം വിശദീകരിക്കാമോ?
91.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിയെത്തുടര്‍ന്നു ജോലി
നഷ്ടപ്പെട്ട നിരവധി പ്രവാസികള്‍
നാട്ടില്‍ ഉണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തിൽ
ജോലി നഷ്ടപ്പെട്ട്
വിദേശത്തേക്ക് മടങ്ങാന്‍
കഴിയാതെ നില്‍ക്കുന്ന
പ്രവാസികളെ
പുനരധിവസിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി )
എത്ര
പ്രവാസികള്‍ കോവിഡ്
മാഹാമാരിയെത്തുടര്‍ന്നു മടങ്ങി
എത്തിയെന്നും അവരില്‍ എത്ര പേർ
തിരികെ വിദേശത്തേക്ക്
മടങ്ങിയെന്നും
വെളിപ്പെടുത്തുമോ;
(
ഡി )
ഈ
സർക്കാരിന്റെ കാലയളവിൽ
പ്രവാസികളുടെ ക്ഷേമത്തിനും
ഉന്നമനത്തിനുമായി എന്തെല്ലാം
പ്രവര്‍ത്തികളാണ്
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ;
(
ഇ )
പുതുതായി
എന്തെല്ലാം ക്ഷേമ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
92.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവാസി മലയാളികളുടെ
ഉന്നമനത്തിനായി ഈ സര്‍ക്കാര്‍
ചെയ്തുവരുന്ന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
നിക്ഷേപം നടത്താന്‍
തയ്യാറാകുന്ന പ്രവാസികള്‍ക്ക്
കാലതാമസം കൂടാതെ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുള്ള ഫയൽപരമായ
തടസ്സങ്ങള്‍ ഒഴിവാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രവാസി
മലയാളികള്‍ക്ക് മെഡിസെപ്
മാതൃകയില്‍ ചികിത്സ
ഇന്‍ഷുറന്‍സും ന്യായമായ
പെന്‍ഷന്‍ പദ്ധതിയും
ആരംഭിക്കുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
93.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
ഏറെ പ്രതിസന്ധി സൃഷ്ടിച്ച
പ്രവാസികളില്‍ നിന്നും
വിമാനകമ്പനികൾ ഉയർന്ന നിരക്കിൽ
വിമാനചാര്‍ജ് ഈടാക്കുന്നത്
അവസാനിപ്പിക്കാന്‍ ഇടപെടൽ
നടത്തണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
അഭ്യര്‍ത്ഥിച്ചിരുന്നോ; എങ്കിൽ
ഇതുസംബന്ധിച്ച് എന്തെങ്കിലും
പ്രതികരണം ലഭിച്ചിട്ടുണ്ടോ;
(
ബി )
പ്രവാസികള്‍
നേരിട്ട പ്രതിസന്ധി
കണക്കിലെടുത്ത് അവര്‍ക്കായി
രണ്ടായിരം കോടി രൂപയുടെ
പ്രത്യേക പാക്കേജിന് സംസ്ഥാന
സർക്കാർ കേന്ദ്ര സർക്കാരിനെ
സമീപിച്ചിരുന്നോ; എങ്കിൽ
ഇതുസംബന്ധിച്ച് പ്രതികരണം
അറിയിക്കാമോ;
(
സി )
സര്‍ക്കാര്‍
പ്രവാസികള്‍ക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ള ആശ്വാസ
നടപടികള്‍ എന്തെല്ലാമെന്നും
സംസ്ഥാന വികസനത്തില്‍
അവരെക്കൂടി
കണ്ണിചേര്‍ക്കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ?
94.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രവാസി
ക്ഷേമനിധിയില്‍ ഇതിനാേടകം എത്ര
അംഗങ്ങളാണ് ചേര്‍ന്നിട്ടുള്ളത്
എന്ന വിവരം ലഭ്യമാക്കാമാേ;
(
ബി )
അംഗങ്ങളായിട്ടുള്ള
പ്രവാസികള്‍ക്ക് എന്താെക്ക
ആനുകുല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമാേ?
95.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നോർക്ക
സാന്ത്വനം പദ്ധതി വഴി
എത്രപേർക്ക് ഇരട്ടി തുക
അനുവദിച്ചെന്ന് വിശദമാക്കുമോ ;
ഈ തുക തിരിച്ചുപിടിക്കാൻ
നടപടിയെടുക്കുമോ
;വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഇരട്ടി തുക അനുവദിച്ച
ഉദ്യോഗസ്ഥർക്കെതിരെ നടപടി
എടുക്കുമോ ; ദിവസവേതനത്തിൽ
ജോലിചെയ്യുന്ന ജീവനക്കാർ
സാന്ത്വനം പദ്ധതി കൈകാര്യം
ചെയ്യുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
വിശദമാക്കുമോ ;
(
സി )
പ്രവാസി
ഐ.ഡി കാർഡ് നൽകുന്നതിനായി
ശേഖരിച്ച പണം തട്ടിയ
ജീവനക്കാർക്കെതിരെ കർശന
നടപടിക്ക് ധനകാര്യ ഇൻസ്പെക്ഷൻ
വിഭാഗം ശുപാർശ ചെയ്തിരുന്നോ ;
വിശദമാക്കുമോ ;
(
ഡി )
ബഹു.
സുപ്രീംകോടതി (18718/2012),
കേരള ഹൈക്കോടതി (WPC 10622/2012
) ഉത്തരവുകൾക്കു വിരുദ്ധമായി
18-10-2017ലെ സർക്കാർ ഉത്തരവ്
612/2017/നോർക്ക പ്രകാരം മുൻകാല
പ്രാബലൃത്തോടെ നോർക്ക റൂട്സിൽ
സ്ഥിരപ്പെടുത്തൽ നടത്തിയത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ;
എങ്കിൽ ഇത് സംബന്ധിച്ച് നടപടി
സ്വീകരിക്കുമോ ?
96.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
മൂന്ന് ലോക കേരളസഭ
സമ്മേളനങ്ങളിലും ഓരോ
സമ്മേളനത്തിന്റെയും
തീരുമാനപ്രകാരം സർക്കാരിന്
സമർപ്പിച്ചിട്ടുള്ള ശിപാർശകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിൽ
ഏതൊക്കെ ശിപാർശകൾ നാളിതുവരെ
നടപ്പിലാക്കിയിട്ടുണ്ടെന്ന് ഓരോ
സമ്മേളനത്തിന്റെയും ഇനം
തിരിച്ച് വിശദാംശം നൽകുമോ;
(
സി )
ലോക
കേരളസഭാ സമ്മേളനങ്ങൾക്കായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന് ഓരോ
സമ്മേളനത്തിന്റെയും ഇനം
തിരിച്ചു വ്യക്തമാക്കുമോ?
97.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലോക
കേരളസഭയിൽ പങ്കെടുത്ത
പ്രതിനിധികളുടെ പേര് വിവരം
രഹസ്യരേഖയായി സൂക്ഷിക്കണമെന്ന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ ഏത് സാഹചര്യത്തിലാണ്
ഇപ്രകാരം തീരുമാനമെടുത്തതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇല്ലെങ്കിൽ
കഴിഞ്ഞ മൂന്ന് ലോക
കേരളസഭകളിലേക്ക് പ്രതിനിധികളായി
തെരഞ്ഞെടുക്കപ്പെട്ടവരുടെയും
പങ്കെടുത്തവരുടെയും പേരും ഏത്
രാജ്യം/സംസ്ഥാനത്ത് നിന്നുള്ള
പ്രവാസിയാണ് എന്നതും ഏത് മേഖലയെ
പ്രതിനിധീകരിക്കുന്ന
വ്യക്തിയാണ് എന്നതും ഏത്
പ്രവാസി സംഘടനയുടെ
പ്രതിനിധിയാണ് എന്നതും ഔദ്യോഗിക
മേൽവിലാസവും വ്യക്തമാക്കുമോ;
(
സി )
ജനപ്രതിനിധികളും
ലോക കേരളസഭ അംഗങ്ങളായി
തെരഞ്ഞെടുക്കപ്പെട്ട
പ്രവാസികളും അല്ലാതെ
മറ്റാർക്കെങ്കിലും ലോക കേരളസഭ
സമ്മേളനത്തിൽ
പങ്കെടുക്കുന്നതിന് അനുമതി
നൽകിയിട്ടുണ്ടോ; എങ്കിൽ
ഇപ്രകാരം അനുമതി
നൽകിയിട്ടുള്ളത് ആർക്കൊക്കെയാണ്
എന്ന് വ്യക്തമാക്കുമോ?
98.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
മൂന്ന് ലോക കേരള സഭകളിലേക്ക്
അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട
പ്രവാസികളുടെയും പങ്കെടുത്ത
പ്രവാസികളുടെയും പേരും
വിശദാംശങ്ങളും
വെളിപ്പെടുത്താമോ?
99.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022
ജൂൺ 30 -ന് എ. കെ. ജി. സെന്ററിൽ
സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിലെ
പ്രതികളെ കണ്ടെത്താൻ
സാധിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സംഭവത്തിന്റെ സി. സി. ടി. വി.
ദൃശ്യങ്ങൾ ലഭ്യമായ സാഹചര്യത്തിൽ
ആയത് കേന്ദ്രീകരിച്ചുകൊണ്ട്
അന്വേഷണം നടത്തിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രതികൾ
ഭരണപക്ഷ അനുഭാവികൾ ആയതുകൊണ്ട്
പോലീസ് കേസ് അന്വേഷണം
അട്ടിമറിച്ചു എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ; വ്യക്തമാക്കാമോ?
100.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022
ജൂൺ 30 -ന് എ. കെ. ജി. സെന്ററിൽ
സ്ഫോടകവസ്തു എറിഞ്ഞ സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ?
101.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടി
മധു വധക്കേസിൽ സാക്ഷികളായ
മുക്കാലി ഫോറസ്റ്റ് സെക്ഷൻ
ഓഫീസിലെ ഉദ്യോഗസ്ഥനും വനം
വകുപ്പ് വാച്ചറും കൂറുമാറിയ
സംഭവം സർക്കാർ ഗൗരവത്തോടെ
കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
(
ബി )
മജിസ്ട്രേറ്റിന്റെ
മുൻപിൽ 164 സ്റ്റേറ്റ്മെന്റ്
നൽകിയവർ പോലും കൂറുമാറുന്ന
സംഭവം പ്രോസിക്യൂഷന്റെ
വീഴ്ചകൊണ്ടാണോ എന്ന്
വ്യക്തമാക്കാമോ;
(
സി )
മജിസ്ട്രേറ്റിന്റെ
മുൻപിൽ നൽകിയ 164
സ്റ്റേറ്റ്മെന്റിന് വിരുദ്ധമായ
മൊഴി വിചാരണ വേളയിൽ നൽകി
കൂറുമാറിയ സാക്ഷികൾക്കെതിരെ
നിയമ നടപടികൾ സ്വീകരിക്കാനും ഐ.
പി. സി. 193 വകുപ്പ് പ്രകാരം
കേസ് എടുക്കാനും നടപടികൾ
സ്വീകരിക്കുമോ?
102.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രി
പങ്കെടുക്കുന്ന ചടങ്ങുകളിലും
സഞ്ചരിക്കുന്ന വഴിയരികിലും
നിൽക്കുന്ന പ്രമുഖ പ്രതിപക്ഷ
രാഷ്ട്രീയ പാര്‍ട്ടിയിലെ
പ്രവര്‍ത്തകരെ പോലീസ്
കസ്റ്റഡിയിലെടുത്ത് കരുതൽ
തടങ്കലിൽ വയ്ക്കുന്നു എന്ന
ആരോപണം വസ്തുതാപരമാണോ;
വ്യക്തമാക്കാമോ;
(
ബി )
തോന്നയ്ക്കൽ
കുമാരനാശാൻ ദേശീയ സാംസ്‌കാരിക
ഇൻസ്റ്റിറ്റ്യൂട്ടില്‍ മഹാകവി
കുമാരനാശാന്റെ 150-ാം
ജന്മവാർഷികാഘോഷവും ആശാൻ
സൗധത്തിന്റെ നിർമ്മാണോദ്ഘാടനവും
നടന്ന ചടങ്ങിൽ സ്വാഗത സംഘം
ചെയര്‍മാന്‍ കൂടിയായ വ്യക്തിയെ
കരുതൽ തടങ്കലില്‍ വച്ചു എന്നത്
വസ്തുതയാണോ; വ്യക്തമാക്കാമോ;
(
സി )
ഏത്
നിയമപ്രകാരമാണ് അപ്രകാരം കരുതൽ
തടങ്കലിൽ വയ്ക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
103.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
എം വിൻസെൻറ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഡി.
ലിറ്റ് ബിരുദം
സ്വീകരിക്കാനെത്തിയ ഷാർജ
ഭരണാധികാരിയെ റൂട്ട് മാറി
ക്ലിഫ്ഹൗസിൽ എത്തിച്ചു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഇതിന്
കേന്ദ്ര സർക്കാരിന്റെ അംഗീകാരം
വാങ്ങിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ഷാർജ
ഭരണാധികാരിയുടെ യാത്രയുടെ
റൂട്ട് മാറ്റുന്നതിന് ഒരു
പോലീസ് എ.ഡി.ജി.പി. നേതൃത്വം
നൽകി എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
കൂടിക്കാഴ്ചയ്ക്ക് ആധാരമായ
വിഷയം എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
104.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഡി
ലിറ്റ് ബിരുദം സ്വീകരിക്കാനായി
കേരളത്തിൽ എത്തിയ ഷാർജ
ഭരണാധികാരിയുടെ റൂട്ട് മാപ്പ്
മാറ്റുന്നതിന് പോലീസ്
ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ
നേതൃത്വം നൽകിയെന്ന നയതന്ത്ര
ബാഗേജ് സ്വർണ്ണ കടത്ത് കേസിലെ
പ്രധാന പ്രതിയുടെ ആരോപണം
വസ്തുതയാണോ;
(
ബി )
അല്ലെങ്കിൽ
അവർക്കെതിരെ എന്തൊക്കെ
നിയമനടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
105.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ലത്തീൻ അതിരൂപതയുടെ
നേതൃത്വത്തിൽ
സെക്രട്ടേറിയേറ്റിന് മുന്നിൽ
നടത്തുന്ന സമരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സമരം സെക്രട്ടേറിയേറ്റിന്
മുന്നിൽ എന്ന് മുതലാണ്
ചെയ്യുന്നതെന്നും സമരം
തുടങ്ങിയിട്ട് എത്ര
ദിവസമായെന്നും പ്രശ്നം
പരിഹരിക്കാൻ ഇതു വരെ സ്വീകരിച്ച
നടപടികൾ എന്തൊക്കെയെന്നും
വിശദമാക്കുമോ?
106.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ പോലീസ്
ഔട്ട് പോസ്റ്റില്‍
രാത്രികാലങ്ങളില്‍ പോലീസ് സേവനം
ലഭ്യമാക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
രാത്രികാലങ്ങളില്‍
പോലീസ് സേവനം
ലഭ്യമാക്കാത്തതിനാല്‍ മോഷണം,
ആക്രമണങ്ങള്‍ എന്നിവ
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട പരാതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
107.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
അംഗീകരിച്ച പോലീസിന്റെ പ്ലാന്‍
ഫണ്ടില്‍ നിന്നും സര്‍ക്കാര്‍
അനുമതി കൂടാതെ മുന്‍ ഡി.ജി.പി
4.3 കോടി രൂപയുടെ പ്ലാൻ ഫണ്ട്
വക മാറ്റി ചെലവഴിച്ച നടപടി
സാധൂകരിക്കാന്‍ പാടില്ല എന്ന ധന
വകുപ്പ് നിര്‍ദ്ദേശം മറികടന്ന്
പ്രസ്തുത നടപടി മന്ത്രിസഭ
സാധൂകരിക്കാനുള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
കൺട്രോളർ
ആന്റ് ഓഡിറ്റർ ജനറൽ
റിപ്പോര്‍ട്ടില്‍ ഗുരുതര
ക്രമക്കേട്
ചൂണ്ടിക്കാട്ടിയിട്ടും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിക്കാത്തത് അഴിമതി
പ്രോത്സാഹിപ്പിക്കുന്ന
സമീപനമാണെന്ന ആക്ഷേപത്തെ
ഗൗരവമായി കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
കൺട്രോളർ
ആന്റ് ഓഡിറ്റർ ജനറൽ
റിപ്പോര്‍ട്ടിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു; ഇത്
സംബന്ധിച്ച് ആഭ്യന്തര വകുപ്പ്
അന്വേഷണം നടത്തിയിട്ടുണ്ടോ;
എങ്കില്‍ അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ആഭ്യന്തര
വകുപ്പിന്റെ അന്വേഷണത്തിലെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍ ആണോ പ്രസ്തുത
നടപടി സാധൂകരിച്ചതെന്ന്
വെളിപ്പെടുത്തുമോ; എങ്കില്‍
പ്രസ്തുത അന്വേഷണ
റിപ്പോര്‍ട്ടിന്റെ പകര്‍പ്പും
നടപടി സാധൂകരിച്ച ഉത്തരവിന്റെ
പകര്‍പ്പും ലഭ്യമാക്കുമോ?
108.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം മുഖ്യമന്ത്രിയുടെ
സുരക്ഷയ്ക്കായി നാളിതുവരെ എത്ര
പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥരെ
നിയോഗിച്ചിട്ടുണ്ട്; ഏതൊക്കെ
റാങ്കിൽപ്പെട്ട ഉദ്യോഗസ്ഥരെയാണ്
അപ്രകാരം നിയമിച്ചത്;
(
ബി )
മേല്പറഞ്ഞ
ഉദ്യോഗസ്ഥർക്ക് ശമ്പളം
ഉൾപ്പെടെയുള്ള വിവിധ
ആനുകൂല്യങ്ങളായി നാളിതുവരെ
അനുവദിച്ചിട്ടുള്ള തുക ഇനം
തിരിച്ച് വ്യക്തമാക്കുമോ;
(
സി )
ഈ
ഇനത്തിൽ നാളിതുവരെ സർക്കാരിന്
ആകെ എത്ര രൂപ ചെലവായി എന്ന്
വ്യക്തമാക്കുമോ?
109.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുറ്റകൃത്യങ്ങളില്‍
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം
ഈയിടയായി വര്‍ദ്ധിച്ചു
വരുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
അത്തരത്തിലുള്ള ഉപകരണങ്ങള്‍
ഉപയോഗിക്കുന്നത്
കണ്ടുപിടിക്കുന്നതിന്
പര്യാപ്തമായ പ്രത്യേക പോലിസ്
സേനയെ ആവശ്യമെങ്കില്‍
ക്വാളിഫിക്കേഷനില്‍ ഭേദഗതി
വരുത്തി രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം നൽകുമോ;
(
സി )
ക്രമസമാധാന
പാലനത്തിനുള്ള പോലീസ് സേനയുടെ
അംഗബലം നിലനിര്‍ത്തിക്കൊണ്ട്
വ്യവസായ സ്ഥാപന
സുരക്ഷിതത്ത്വത്തിനും ടൂറിസം
മേഖലയുടെ സംരക്ഷണത്തിനുമായി
പ്രത്യേക വിഭാഗം അഡീഷണലായി
രൂപീകരിക്കുവാന്‍ കഴിയുമോ എന്ന്
പരിശോധിക്കുമോ;
(
ഡി )
അത്തരത്തിൽ
രൂപീകരിക്കുന്ന വിഭാഗത്തില്‍
നിന്ന് സ്വകാര്യ സ്ഥാപനങ്ങളുടെ
സുരക്ഷിതത്വത്തിനടക്കം നിശ്ചിത
ഫീസ് ഈടാക്കി സേവനം നല്‍കുവാന്‍
കഴിയുമോ എന്ന കാര്യം കൂടി
പരിശോധിക്കുമോ; വിശദാംശം
നൽകുമോ;
(
ഇ )
നിലവില്‍
ഏതെല്ലാം തരത്തിലുള്ള
സേവനങ്ങള്‍ക്കാണ് സംസ്ഥാന
പോലീസ് സേനാംഗങ്ങളെ
ഉപയോഗിക്കുന്നത് എന്നും
അത്തരത്തിലുള്ള ഓരോ
നിയോഗങ്ങള്‍ക്കും പോലീസ് സേനയെ
ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന
ഫീസ് നിരക്ക് ഉൾപ്പെടെയുള്ളവ
സംബന്ധിച്ച വിശദാംശം നൽകുമോ?
110.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അന്തരിച്ച
മുന്‍ പോലീസ് ഹെഡ്
കോണ്‍സ്റ്റബിള്‍ സി.കെ.
വിശ്വനാഥന്റെ (HC 1531)
സര്‍വ്വീസ് ബുക്ക്
നഷ്ടമായതിനാല്‍ ടിയാന്‍ ജോലി
നോക്കിയ യൂണിറ്റുകളില്‍
നിന്നും രേഖകള്‍ ശേഖരിച്ച്
സര്‍വ്വീസ് ബുക്ക്
പുനഃനിര്‍മ്മിക്കുന്നതിന്
സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിനു
നിര്‍ദ്ദേശം നൽകിയത് ഏത്
തീയതിയിലാണെന്ന് വ്യക്തമാക്കാമോ
;
(
ബി )
ടിയാന്റെ
സര്‍വ്വീസ് ബുക്ക്
പുനഃനിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണ്:
അതിനായി ഏതെല്ലാം
യൂണിറ്റുകളില്‍ നിന്നും വിവരം
ശേഖരിക്കേതുണ്ട്; ഏതെല്ലാം
യൂണിറ്റുകളില്‍ നിന്നും മറുപടി
ലഭിച്ചിട്ടുണ്ട്; എന്നിവ
വ്യക്തമാക്കാമോ;
(
സി )
ടിയാന്റെ
ആശ്രിതയ്ക്ക് കുടുംബപെന്‍ഷന്‍
അനുവദിക്കുന്നതിന് കാലതാമസം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കുടുംബപെന്‍ഷന്‍
നല്‍കുന്നതിനുള്ള നടപടി ഏത്
ഘട്ടത്തിലാണെന്നും അത്
എന്നത്തേക്ക് അനുവദിക്കുമെന്നും
വ്യക്തമാക്കാമോ?
111.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇക്കഴിഞ്ഞ
നിയമസഭാ തെരഞ്ഞെടുപ്പില്‍
മഞ്ചേശ്വരം മണ്ഡലത്തിലെ
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ
സ്ഥാനാര്‍ത്ഥിത്വം
പിന്‍വലിക്കുന്നതിനായി
തട്ടിക്കൊണ്ടുപോയി
ഭീക്ഷണിപ്പെടുത്തി പണം
നല്‍കിയതുമായി ബന്ധപ്പെട്ട്
പോലീസ് രജിസ്റ്റര്‍ ചെയ്ത
കേസ്സില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
അതിലെ
പ്രതികള്‍ ആരൊക്കെയാണ്; അവരിൽ
ആരെങ്കിലും നിലവില്‍ ഏതെങ്കിലും
രാഷ്ട്രീയപാർട്ടിയുടെ
ഭാരവാഹിത്വം
നിര്‍വ്വഹിക്കുന്നവരാണോ;
വിശദമാക്കാമോ?
112.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
കരിമ്പ ഹയര്‍സെക്കണ്ടറി
സ്കൂളിലെ വിദ്യാര്‍ത്ഥികളെ
ആക്രമിച്ച സംഭവത്തില്‍
നിയമനടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
113.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യൂത്ത്
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ
വിമാനത്തില്‍ വച്ച്
മർദ്ദിച്ചതിന് ഇടതു മുന്നണി
കൺവീന൪ക്കെതിരെ കോടതി നിർദ്ദേശ
പ്രകാരം കേസ് എടുത്തിട്ടുണ്ടോ;
എങ്കിൽ അദ്ദേഹത്തെ ചോദ്യം
ചെയ്തിട്ടുണ്ടോ; നാളിതുവരെ
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ;
(
ബി )
മുഖ്യമന്ത്രിക്കെതിരെ
വിമാനത്തില്‍ പ്രതിഷേധിച്ച
കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം
തിരുവനന്തപുരം ജില്ലയില്‍
പ്രവേശിക്കാന്‍
സാധിക്കാത്തവരുടെ മൊഴി
മറ്റേതെങ്കിലും സ്ഥലത്ത് വെച്ച്
എടുക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(
സി )
എല്‍
ഡി എഫ് കണ്‍വീനര്‍
ശിക്ഷിക്കപ്പെടാതിരിക്കാ൯
വേണ്ടി പോലീസ് പ്രസ്തുത കേസ്
അട്ടിമറിക്കുന്നുവെന്ന
ആരോപണത്തെ ഗൗരവമായി
കാണുന്നുണ്ടോ; എങ്കില്‍
നടപടികള്‍ വേഗത്തിലാക്കുമോ ?
114.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം എത്ര എസ്.പി.സി.
യൂണിറ്റുകള്‍ പുതുതായി
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
ഒരു
പോലീസ് സ്റ്റേഷന്‍ പരിധിയില്‍
എത്ര സ്കൂളുകള്‍ക്കാണ്
എസ്.പി.സി. യൂണിറ്റുകള്‍
അനുവദിക്കുന്നത്; ഇത്
സംബന്ധിച്ച് എന്തെങ്കിലും
നിബന്ധനകള്‍ നിലവിലുണ്ടോ;
(
സി )
എസ്.പി.സി.
ട്രെയിനിംഗിനുവേണ്ടി ഹോം
ഗാര്‍ഡുകളെ നിയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ഡി )
കൂടുതല്‍
സ്കൂളുകളില്‍ എസ്.പി.സി.
യൂണിറ്റുകള്‍
അനുവദിക്കുന്നതിനായി എന്തെല്ലാം
നടപടികളാണ് കൈക്കൊണ്ടുവരുന്നത്;
വിശദാംശങ്ങള്‍ അറിയിക്കാമോ?
115.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂർ
നിയോജക മണ്ഡലത്തിൽ സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി ഏതൊക്കെ
സ്കൂളുകളിലാണ് നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
എസ്.പി.സി.
അനുവദിക്കുന്നതിന് പ്രസ്തുത
നിയോജക മണ്ഡലത്തിൽ നിന്നും
ഏതൊക്കെ സ്കൂളുകളാണ് പുതിയതായി
അപേക്ഷ സമർപ്പിച്ചതെന്നും ആയതിൽ
എന്ത് നടപടി സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
116.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ് പദ്ധതിയ്ക്കായി
പ്രതിവര്‍ഷം ശരാശരി എത്ര കോടി
രൂപ ചെലവഴിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിലവില്‍
എത്ര കുട്ടികള്‍ അതിന്റെ
ഭാഗമായി
പ്രവര്‍ത്തിക്കുന്നുവെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ മികച്ച
പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന
കുട്ടികള്‍ക്ക് എന്തൊക്കെ
പ്രോത്സാഹനങ്ങളും
ആനുകൂല്യങ്ങളും നല്‍കി
വരുന്നുവെന്ന് വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിലുൾപ്പെട്ട
വിദ്യാർത്ഥികൾക്ക് തുടര്‍
വിദ്യാഭ്യാസത്തിനും പി.എസ്.സി.
നിയമനങ്ങള്‍ക്കും എന്തെല്ലാം
സൗകര്യങ്ങളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
117.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
ജൂണ്‍ 1 മുതല്‍ നാളിതുവരെ
സംസ്ഥാനത്ത് സ്ത്രീകള്‍,
കുട്ടികള്‍, ട്രാന്‍സ് ജെ൯ഡറുകൾ
വയോജനങ്ങള്‍ എന്നിവർക്ക് നേരെ
നടന്ന അതിക്രമങ്ങള്‍, സ്ത്രീധന
പീഡനങ്ങള്‍, സ്ത്രീധന പീഡന
മരണങ്ങള്‍ എന്നിവ എത്ര
വീതമെന്ന് ക്രൈം റിക്കാര്‍ഡ്സ്
ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കേസ്സുകളില്‍ എത്ര എണ്ണത്തിൽ
അന്വേഷണം പൂര്‍ത്തിയാക്കി
കുറ്റപത്രം സമര്‍പ്പിച്ചു; എത്ര
കേസ്സുകളില്‍ പ്രതികള്‍
ശിക്ഷിക്കപ്പെട്ടു; എത്ര
കേസ്സുകളില്‍ പ്രതികളെ വെറുതെ
വിട്ടു; അന്വേഷണം
പൂര്‍ത്തിയാക്കാത്ത കേസ്സുകള്‍
എത്രയെന്നും അവ ഏതൊക്കെയെന്നും
വിശദമാക്കുമോ?
118.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
പി സി വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടി
മധു വധക്കേസിൽ സർക്കാർ നിയമിച്ച
രണ്ട് പ്രോസിക്യൂട്ടർമാർക്കും
അലവൻസുകളോ സൗകര്യങ്ങളോ
അനുവദിക്കാത്തത് കാരണം
പിന്മാറിയ
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവമായി
കാണുന്നുണ്ടോ;
(
ബി )
പ്രസ്തുത
കേസിൽ സാക്ഷികൾ കൂറുമാറുന്നത്
സർക്കാരിന്റെ അനാസ്ഥ
കാരണമാണെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
ഇത് തടയാൻ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
119.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2016 ജൂണ്‍ 1 മുതല്‍ നാളിതുവരെ
നടന്ന കൊലപാതകം, കൊലപാതകശ്രമം
എന്നിവ എത്രയെന്ന് ക്രൈം
റിക്കാര്‍ഡ്സ് ബ്യൂറോയുടെ
കണക്കുകള്‍ പ്രകാരം
വ്യക്തമാക്കുമോ;
(
ബി )
അപ്രകാരമുള്ള
എത്ര കേസ്സുകളില്‍ അന്വേഷണം
പൂര്‍ത്തിയാക്കി കുറ്റപത്രം
സമര്‍പ്പിച്ചു; എത്ര
കേസ്സുകളില്‍ പ്രതികള്‍
ശിക്ഷിക്കപ്പെട്ടു; എത്ര
കേസ്സുകളില്‍ പ്രതികളെ വെറുതെ
വിട്ടു; വ്യക്തമാക്കുമോ;
(
സി )
അന്വേഷണം
പൂര്‍ത്തിയാക്കാത്ത എത്ര
കേസ്സുകള്‍ നിലവിലുണ്ട്; അവ
ഏതൊക്കെയാണ് ; വിശദമാക്കുമോ?
120.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അട്ടപ്പാടി
മധു വധക്കേസ്സിൽ സാക്ഷികൾക്ക്
ആവശ്യമായ സംരക്ഷണം ഒരുക്കാൻ
തയ്യാറാകുമോ;
(
ബി )
പ്രസ്തുത
കേസിൽ കൂറുമാറിയതും
മജിസ്ട്രേറ്റിന്റെ മുൻപിൽ 164
സ്റ്റേറ്റ്മെന്റ് നൽകിയതുമായ
സാക്ഷികളെ സി.ആര്‍.പി.സി.
സെക്ഷന്‍ 311 പ്രകാരം വീണ്ടും
വിചാരണ ചെയ്യാൻ കോടതിയിൽ അപേക്ഷ
നൽകുമോ എന്ന് വ്യക്തമാക്കാമോ;
(
സി )
അട്ടപ്പാടിയില്‍
കൊലചെയ്യപ്പെട്ട മധുവിന്റെ
കുടുംബത്തിന് നീതി
ലഭ്യമാക്കാനും കുറ്റവാളികൾക്ക്
അർഹമായ ശിക്ഷ നേടിക്കൊടുക്കാനും
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
121.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അതിഥി
താൊഴിലാളികള്‍ നിമിത്തം 2016
മുതല്‍ സംസ്ഥാനത്ത് എത്ര
ആളുകള്‍ക്ക് മരണം
സംഭവിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമാേ?
122.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്,
കൊടിയത്തുര്‍ കേന്ദ്രീകരിച്ച്
നടന്ന മുക്കുപണ്ട പണയ തട്ടിപ്പ്
കേസിന്റെ വിശാദാംശങ്ങളും
നിലവിലെ അവസ്ഥയും
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
പിന്നിലുള്ള
റാക്കറ്റുകളെക്കുറിച്ച്
വ്യക്തമായ വിവരങ്ങള്‍
ലഭിക്കുന്നതിന്
സമഗ്രാന്വേഷണത്തിന് നടപടികള്‍
സ്വീകരിക്കുമോ?
123.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിരോധിത
സാറ്റലൈറ്റ് ഫോണുമായി കേരളത്തിൽ
പിടിയിലായ വിദേശ പൗരനെ
രക്ഷപ്പെടുത്തുന്നതിനായി
മുഖ്യമന്ത്രിയുടെ ഓഫീസ്
നിയമവിരുദ്ധമായി ഇടപെട്ടുവെന്ന
സ്വർണ്ണക്കടത്ത് കേസിലെ
പ്രധാനപ്രതിയുടെ ആരോപണം
വസ്തുതാപരമാണോ; വിശദാംശം
നൽകുമോ;
(
ബി )
പ്രസ്തുത
ആരോപണം തെറ്റാണെങ്കിൽ
അവ൪ക്കെതിരെ
കേസെടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
124.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമ്പത്തിക കുറ്റകൃത്യങ്ങൾ
നിയന്ത്രിക്കുന്നതിന് ഫലപ്രദമായ
സംവിധാനം ഉണ്ടാകേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പണമിടപാടുകളും
കടമെടുപ്പുകളും ഇൻഷുറൻസുകളും ധന
മാനേജ്‌മെന്റും
ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഈ
കാലഘട്ടത്തില്‍
ഉപഭോക്താക്കൾക്ക് ഡിജിറ്റൽ
പ്ലാറ്റ്ഫോമുകളിൽ സുരക്ഷ
ഒരുക്കുന്നതിന് ആവശ്യമായ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
അനധികൃത
നിക്ഷേപ പദ്ധതികളെ കുറിച്ചുള്ള
പ്രചാരണങ്ങളും പരസ്യങ്ങളും
കർശനമായി നിരീക്ഷിക്കുന്നതിനും
തട്ടിപ്പ് തടയുന്നതിനും വേണ്ട
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഡി )
സാമ്പത്തിക
കുറ്റകൃത്യങ്ങൾ ഫലപ്രദമായി
കൈകാര്യം ചെയ്യുന്നതിനായി
പോലീസിൽ പ്രത്യേക വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
125.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
നെടുമ്പാശ്ശേരി
വിമാനത്താവളത്തിൽ നിരോധിത
സാറ്റലൈറ്റ് ഫോണുമായി
ഏതെങ്കിലും യു.എ.ഇ. പൗരനെ
സി.ഐ.എസ്.എഫ്. പിടികൂടി
പോലീസിന് കൈമാറിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത പ്രതിയെ
സംബന്ധിച്ചുള്ള വിവരങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കേസിന്റെ ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നും നിലവിൽ ആ പ്രതിയെ
വിട്ടയച്ചിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ;
(
സി )
ഈ
കേസിലെ പ്രതിയെ വിട്ടയക്കുവാൻ
മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിൽ
ഇടപെടൽ നടത്തിയിട്ടുണ്ടെന്ന
സ്വർണ്ണ കള്ളക്കടത്ത് കേസ്
പ്രതിയുടെ ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിന്റെ വിശദാംശം
നൽകുമോ?
126.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം രാഷ്ട്രീയ പാര്‍ട്ടി
ഓഫീസുകള്‍ക്ക് നേരെ എത്ര തവണ
ആക്രമണങ്ങള്‍
ഉണ്ടായിട്ടുണ്ടെന്നും അതിന്റെ
അടിസ്ഥാനത്തിൽ എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കേസ്സുകളിന്മേല്‍ ഏതൊക്കെ
വകുപ്പുകളാണ്
ചുമത്തിയിട്ടുള്ളത്; അതിന്റെ
അടിസ്ഥാനത്തിൽ എത്ര പേരെ
അറസ്റ്റു ചെയ്തിട്ടുണ്ട്; എത്ര
കേസ്സുകള്‍ കോടതികളിലേക്ക്
റഫര്‍ ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
ഓരോ
രാഷ്ട്രീയ പാര്‍ട്ടികളുടേയും
എത്ര ഓഫീസുകള്‍
ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന്
തരം തിരിച്ച് വ്യക്തമാക്കാമോ?
127.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂത്താട്ടുകുളം
പോലീസ് സ്റ്റേഷനില്‍ ക്രൈം
നമ്പര്‍ 1146/21, യു.എസ്. 427,
436 ഐ.പി.സി. ആയി രജിസ്റ്റര്‍
ചെയ്തിട്ടുള്ള കേസിന്റെ അന്വേഷണ
പുരോഗതി വെളിപ്പെടുത്താമോ;
(
ബി )
ഈ
കേസുമായി ബന്ധപ്പെട്ട് പോലീസ്
അന്വേഷണത്തില്‍ നാളിതുവരെ
കണ്ടെത്തിയ വിവരങ്ങള്‍
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കേസിന്റെ കാര്യത്തില്‍
സി.ആര്‍.പി.സി.യിലെ വകുപ്പുകള്‍
പ്രകാരമുള്ള ചുമതലകള്‍
പാലിക്കുന്നതില്‍ വേണ്ടത്ര
ശ്രദ്ധ പുലര്‍ത്താന്‍
കഴിയാത്തതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
സ്റ്റേഷനില്‍ നിലവിലുള്ള
സേനാബലവും സജ്ജീകരണങ്ങളും
പ്രതികളെ കണ്ടെത്തുന്നതിനായി
വേണ്ടത്ര പര്യാപ്തമല്ലെന്ന്
കരുതുന്നുണ്ടോ; ഇല്ലെങ്കിൽ
പ്രതികളെ അറസ്റ്റ് ചെയ്യാന്‍
വൈകുന്നതിന്റെ കാരണമെന്തെന്ന്
വിശദമാക്കാമോ;
(
ഇ )
ഇതുമായി
ബന്ധപ്പെട്ട് ഫോറന്‍സിക്
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
എഫ് )
2019
ജനുവരി മുതല്‍ കൂത്താട്ടുകുളം
പോലീസ് സ്റ്റേഷനില്‍
ഇത്തരത്തില്‍ അന്വേഷണം
പൂര്‍ത്തീകരിക്കാത്ത എത്ര
കേസുകള്‍ ഉണ്ടെന്ന്
വെളിപ്പെടുത്താമോ; പ്രസ്തുത
കേസുകളുടെ ക്രൈം നമ്പര്‍
ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ജി )
ഇത്തരത്തില്‍
കാലതാമസം വരുത്തുന്ന കേസുകളില്‍
അടിയന്തര നടപടികള്‍
സ്വീകരിക്കാന്‍ എന്തെല്ലാം
നടപടികള്‍ ആഭ്യന്തര വകുപ്പ്
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
128.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലത്ത് നിരോധിത
സാറ്റലൈറ്റ് ഫോണുമായി കേരളത്തിൽ
പിടിയിലായ വിദേശ പൗരനെ
രക്ഷപ്പെടുത്തുന്നതിനായി
യു.എ.ഇ. കോൺസുലേറ്റിൽ നിന്നും
മുഖ്യമന്ത്രിയുടെ ഓഫീസിനെ
ബന്ധപ്പെട്ടിരുന്നോ; എങ്കിൽ ഏത്
ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടത്;
(
ബി )
അക്കാര്യം
മുഖ്യമന്ത്രിയെ
അറിയിച്ചിരുന്നോ; എങ്കിൽ
മുഖ്യമന്ത്രിയുടെ ഓഫീസിൽ
നിന്നും യു.എ.ഇ. കോൺസുലേറ്റിന്
നൽകിയ മറുപടി എന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ?
129.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പല
കേസുകളിലും അന്വേഷണ സംഘം വ്യാജ
ഫോറൻസിക് റിപ്പോർട്ട്
ഉണ്ടാക്കിയിട്ടുണ്ടെന്ന മുൻ ഡി.
ജി. പി. യുടെ ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതേക്കുറിച്ച് അന്വേഷിക്കാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച് ഏതെങ്കിലും അന്വേഷണ
റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ചില
പോലീസ് ഉദ്യോഗസ്ഥർ പത്രക്കാരെ
മദ്യവും മറ്റും നൽകി
സ്വാധീനിക്കുന്നുവെന്നും
കള്ളകേസുകൾ
എടുക്കുന്നുവെന്നുമുള്ള അതേ
ഉദ്യോഗസ്ഥയുടെ ആരോപണം അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ
പൊലീസിലെ മാഫിയ ബന്ധം
അന്വേഷിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
ഫോറൻസിക്
വകുപ്പിനെ ആഭ്യന്തര വകുപ്പിൽ
നിന്നും വേർപെടുത്തി
മുഖ്യമന്ത്രിയുടെ കീഴിൽ
സ്വതന്ത്ര വകുപ്പ് ആക്കുന്ന
കാര്യം പരിഗണിക്കുമോ?
130.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022
ജൂലൈ 21-ന് വടകര പോലീസ്
കസ്റ്റഡിയിലെടുത്ത സജീവൻ,
പോലീസ് കസ്റ്റഡിയിലിരിക്കെ
മരണമടയുകയുണ്ടായോ;
അക്കാര്യത്തിൽ പോലീസിന്റെ
ഭാഗത്തുനിന്നും വീഴ്ച
ഉണ്ടായിട്ടുണ്ടോ;
(
ബി )
ഇതേ
തുടർന്ന് പ്രസ്തുത പോലീസ്
സ്റ്റേഷനിലെ മുഴുവൻ
പോലീസുകാരെയും വിവിധ
സ്റ്റേഷനുകളിലേക്ക്
സ്ഥലംമാറ്റുകയുണ്ടായോ; എങ്കിൽ
അപ്രകാരം സ്ഥലം
മാറ്റുന്നതിനുണ്ടായ സാഹചര്യം
എന്താണെന്ന് വിശദമാക്കുമോ;
(
സി )
ഈ
കേസിൽ സ്റ്റേഷനിലെ മുഴുവൻ
പോലീസുകാർക്കും പങ്കുണ്ടെന്ന്
സർക്കാർ കണ്ടെത്തുകയുണ്ടായോ;
(
ഡി )
ഈ
സംഭവത്തിൽ ആരൊക്കെയാണ്
കുറ്റക്കാരെന്ന്
കണ്ടെത്തിയിട്ടുള്ളത്
ഇവർക്കെതിരെ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(
ഇ )
കസ്റ്റഡിയിലിരിക്കെ
മരണമടഞ്ഞ സജീവന്റെ
കുടുംബാംഗങ്ങൾക്ക് സാമ്പത്തിക
സഹായം ലഭ്യമാക്കുന്ന കാര്യം
സർക്കാരിന്റെ പരിഗണനയിലുണ്ടോ;
എങ്കിൽ എന്തൊക്കെ സഹായങ്ങളാണ്
നൽകാൻ ഉദ്ദേശിക്കുന്നത്
വിശദമാക്കുമോ?
131.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
ജൂണ്‍ 1 മുതല്‍ നാളിതുവരെ
സംസ്ഥാനത്ത് നടന്ന ഗുണ്ടാ
ആക്രമണങ്ങള്‍,
ബോംബാക്രമണങ്ങള്‍, ബോംബ്
നിര്‍മ്മാണത്തിനിടെയുള്ള
സ്ഫോടനങ്ങള്‍ എന്നിവ എത്ര
വീതമെന്ന് ക്രൈം റിക്കാര്‍ഡ്സ്
ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം
വ്യക്തമാക്കുമോ;
(
ബി )
എത്ര
കേസുകളില്‍ അന്വേഷണം
പൂര്‍ത്തിയാക്കി കുറ്റപത്രം
സമര്‍പ്പിച്ചു; എത്ര കേസുകളില്‍
പ്രതികള്‍ ശിക്ഷിക്കപ്പെട്ടു;
എത്ര കേസുകളില്‍ പ്രതികളെ
വെറുതെ വിട്ടു; വ്യക്തമാക്കാമോ;
(
സി )
അന്വേഷണം
പൂര്‍ത്തിയാക്കാത്ത എത്ര
കേസുകള്‍ നിലവിലുണ്ടെന്നും അവ
ഏതൊക്കെ കേസുകളാണെന്നും
വ്യക്തമാക്കുമോ?
132.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
അബ്ദുല്‍ ഹമീദ് പി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴി
ക്കോട്, കൊച്ചി,
തിരുവനന്തപുരം ഉൾപ്പടെയുള്ള
നഗരങ്ങളിൽ ഗുണ്ടാ സംഘങ്ങളുടെ
പ്രവർത്തനങ്ങൾ വർദ്ധിച്ചു
വരുന്നതായി ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(
ബി )
ഗുണ്ടകളുടെ
പ്രവർത്തനം നിരീക്ഷിക്കുന്നതിൽ
പോലീസ് ഇന്റലിജൻസ് വിഭാഗത്തിന്
വീഴ്ച സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
ഗുണ്ടാസംഘങ്ങളെ
അമർച്ച ചെയ്യുന്നതിനും
ജനങ്ങളുടെ ജീവനും സ്വത്തിനും
സംരക്ഷണം നൽകുന്നതിനും
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
133.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇ-കാേമേഴ്സ്
വിപണി സജീവമായതാേടെ ഓണ്‍ലെെന്‍
വ്യാപാരത്തിലെ
കുറ്റകൃത്യങ്ങള്‍, എ.ടി.എം.
തട്ടിപ്പ്, സാമൂഹ്യ
മാധ്യമങ്ങള്‍ വഴിയുള്ള
തട്ടിപ്പ്, ഓഹരി കമ്പാേളത്തിലെ
കബളിപ്പിക്കല്‍, സ്വകാര്യചിട്ടി
തട്ടിപ്പ് എന്നിവ
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ സെെബര്‍
സാമ്പത്തിക കുറ്റകൃത്യങ്ങള്‍
അന്വേഷിക്കാന്‍ പരിശീലനം നേടിയ
പാേലീസ് ഉദ്യാേഗസ്ഥരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ?
134.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പുതിയ പോലീസ്
സ്റ്റേഷൻ ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
എവിടെയൊക്കെ ആണെന്ന്
അറിയിക്കാമോ;
(
ബി )
പുതിയ
പോലീസ് സ്റ്റേഷൻ
ആരംഭിക്കുന്നതിന് ഡി.ജി.പി.
ശിപാർശ നൽകിയിട്ടുള്ളത് ഏതൊക്കെ
സ്ഥലത്താണെന്ന് വ്യക്തമാക്കാമോ?
135.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ മാങ്കുളത്ത് പോലീസ്
സ്റ്റേഷന്‍ ആവശ്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മാങ്കുളത്ത്
പുതിയ പോലീസ് സ്റ്റേഷന്‍
അനുവദിക്കുന്നതിനുള്ള നപടി
സ്വീകരിക്കുമോ?
136.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ എടക്കര പോലീസ്
സ്റ്റേഷന്‍ പ്രവര്‍ത്തനം
ആരംഭിച്ച വര്‍ഷം; നിലവില്‍ ടി
പോലീസ് സ്റ്റേഷന്‍
പ്രവര്‍ത്തിക്കുന്നത് വാടക
കെട്ടിടത്തിലാണോ; ആ ഇനത്തിൽ
സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ
വാടക എത്ര; നിലവില്‍
പ്രവര്‍ത്തിക്കുന്ന
വാടകക്കെട്ടിടത്തില്‍
സൗകര്യങ്ങള്‍ കുറവാണെന്നും
മഴക്കാലത്ത് ചോര്‍ച്ചയടക്കമുള്ള
പ്രശ്നങ്ങളുണ്ടെന്നുമുള്ള
വിവരങ്ങള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അക്കാര്യം പരിശോധിക്കുമോ;
എന്നിവ വിശദക്കാമോ;
(
ബി )
എടക്കര
പോലീസ് സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കാന്‍ മൂന്ന്
വ്യക്തികള്‍ ചേര്‍ന്ന്
സൗജന്യമായി ലഭ്യമാക്കിയ അന്‍പത്
സെന്റ് ഭൂമി വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും ഏറ്റെടുക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഭൂമി എടക്കര ഗ്രാമപഞ്ചായത്ത്
ഏറ്റെടുത്ത് ആഭ്യന്തര വകുപ്പിന്
കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
തടസ്സങ്ങള്‍ എന്താണെന്ന്
അറിയിക്കാമോ;
(
ഡി )
എടക്കര
പോലീസ് സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട ഭൂമിയുടെ
തരംമാറ്റുന്നതിനുള്ള അപേക്ഷ
തീര്‍പ്പാകാതെ എത്രവര്‍ഷമായി
സ്റ്റേറ്റ് ലെവല്‍
കമ്മിറ്റിയുടെ പരിഗണനയിലാണെന്ന്
അറിയിക്കാമോ; സര്‍ക്കാര്‍ ഓഫീസ്
കെട്ടിട
നിര്‍മ്മാണത്തിനായിട്ടും
ഇത്രയും കാലം ടി ഫയലില്‍
തീരുമാനമെടുക്കാതിരുന്നതിന്റെ
കാരണവും വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
ഫയലില്‍ അടിയന്തരമായി
തീര്‍പ്പുണ്ടാക്കി എടക്കര
പോലീസ് സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കാനുള്ള നടപടികള്‍
ത്വരിതപ്പെടുത്തുമോ;
വിശദമാക്കാമോ?
137.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
വാടാനപ്പള്ളി പോലീസ് സ്റ്റേഷന്
വാടാനപ്പള്ളി-തൃശ്ശൂര്‍ പാതയുടെ
സമീപത്ത് സ്വന്തമായുള്ള
ഭൂമിയില്‍ കെട്ടിടം
നിര്‍മ്മിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
പ്രസ്തുത
പോലീസ് സ്റ്റേഷന്‍ കെട്ടിട
നിര്‍മ്മാണത്തിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അടങ്കല്‍ തുക
എത്രയാണെന്ന് അറിയിക്കാമോ;
(
സി )
കെട്ടിട
നിര്‍മ്മാണത്തിനുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍ നല്‍കാമോ?
138.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട
പോലീസ് സ്റ്റേഷനെ വിഭജിച്ച്
പൂഞ്ഞാർ തെക്കേക്കര
കേന്ദ്രമാക്കി പുതിയ പോലീസ്
സ്റ്റേഷൻ സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
139.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
പ്ലാമൂട്ടുകടയില്‍ പുതിയ പോലീസ്
സ്റ്റേഷന്‍ ആരംഭിക്കുന്നതിനു
വേണ്ടി എം.എല്‍.എ. യുടെ നിവേദന
പ്രകാരം സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പോലീസ് സ്റ്റേഷന്‍
ആരംഭിക്കുന്നതിന് ഏതെങ്കിലും
തരത്തിലുള്ള തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കാമോ?
140.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം മുഖ്യമന്ത്രിയുടെ
യാത്രയ്ക്കും
സുരക്ഷാക്രമീകരണങ്ങൾക്കുമായി
നാളിതുവരെ എത്ര പുതിയ വാഹനങ്ങൾ
വാങ്ങിയിട്ടുണ്ട്; ഏതൊക്കെ
വാഹനങ്ങളാണ് വാങ്ങിയത്;
ഓരോന്നിനും ചെലവഴിച്ച തുക ഇനം
തിരിച്ച് വ്യക്തമാക്കുമോ?
141.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
നിയോജകമണ്ഡലത്തിലെ പാലമേല്‍
ഗ്രാമപഞ്ചായത്തിലെ മറ്റം
പള്ളിയില്‍ ആഭ്യന്തര
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലം ഏത് പദ്ധതിയ്ക്കായി
ഉപയോഗപ്രദമാക്കാന്‍
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
അവിടെ
നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന
പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കുമോ?
142.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ഉപയോഗത്തിനായി ഡൽഹിയിൽ സർക്കാർ
വാഹനം വാങ്ങാൻ
തീരുമാനിച്ചതിന്റെ കാരണം
വിശദമാക്കാമോ; ഏത് വാഹനമാണ്
വാങ്ങുന്നത്; അതിനായി തുക
അനുവദിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മുഖ്യമന്ത്രിയുടെ
ഉപയോഗത്തിനായി കിയ കാർണിവൽ
തെരഞ്ഞെടുക്കാനുള്ള കാരണം;
പ്രസ്തുത വാഹനത്തിന്റെ വില
എത്ര; എന്നിവ വ്യക്തമാക്കുമോ;
(
സി )
മുഖ്യമന്ത്രിയുടെ
ഔദ്യോഗിക കാറിന് അകമ്പടിയായി
എസ്കോർട്ട്, പൈലറ്റ്, ആംബുലൻസ്,
മറ്റ് സുരക്ഷാ വാഹനങ്ങൾ
ഉൾപ്പെടെ എത്ര വാഹനങ്ങളാണ്
സഞ്ചരിക്കുന്നത്; അകമ്പടി
വാഹനങ്ങളിലെ ഉദ്യോഗസ്ഥരുടെ
എണ്ണം, അവരുടെ ഒരു മാസത്തെ
ശമ്പളം എന്നിവ എത്രയെന്ന്
വ്യക്തമാക്കാമോ?
143.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2017-ൽ
നിരോധിത സാറ്റലൈറ്റ് ഫോണുമായി
നെടുമ്പാശ്ശേരിയിൽ പിടിയിലായ
യു.എ.ഇ. പൗരനെ
കുറ്റവിമുക്തനാക്കാൻ
മുഖ്യമന്ത്രിയുടെ ഓഫീസ്
കൂട്ടുനിന്നു എന്ന ആരോപണം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സംഭവത്തിൽ പോലീസ് അന്വേഷണം
നടത്തിയിരുന്നോ;
വ്യക്തമാക്കാമോ;
(
സി )
പിടിച്ചെടുത്ത
ഫോണുള്‍പ്പെടെ പ്രതിയെ
കസ്റ്റഡിയിലെടുത്ത് പരിശോധന
നടത്തിയിരുന്നോ; ഇല്ലെങ്കിൽ
കാരണം വ്യക്തമാക്കാമോ;
(
ഡി )
ഇന്ത്യൻ
വയർലെസ്സ് ആക്ട്, ഇന്ത്യൻ
ടെലിഗ്രാഫ് ആക്ട് എന്നീ
നിയമങ്ങൾ പ്രകാരം കേസ് എടുക്കാൻ
സംസ്ഥാന സർക്കാർ കേന്ദ്ര
സർക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
ഫോൺ പരിശോധനയ്ക്ക്
അയച്ചിരുന്നോ; ഇല്ലെങ്കിൽ കാരണം
വിശദമാക്കാമോ;
(
എഫ് )
പ്രസ്തുത
വ്യക്തിയുടെ ജാമ്യാപേക്ഷ
സർക്കാർ കോടതിയിൽ
എതിർത്തിരുന്നോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കുമോ?
144.
ശ്രീ
. ഷാഫി പറമ്പിൽ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
2016 -ലെ യു.എ.ഇ. സന്ദർശന
വേളയിൽ യു. എ. ഇ. കോൺസുലേറ്റ്
വഴി എന്തെങ്കിലും സാധനങ്ങൾ
സംസ്ഥാന സർക്കാർ യു. എ. ഇ.യിൽ
എത്തിച്ചിരുന്നോ; എങ്കിൽ അന്ന്
യു. എ. ഇ. കോൺസുലേറ്റ് വഴി യു.
എ. ഇ.യിൽ എത്തിച്ചത്
എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(
ബി )
2016
-ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ.
സന്ദർശന വേളയിൽ യു. എ. ഇ.
കോൺസുലേറ്റ് വഴി സാധനങ്ങൾ
എത്തിച്ചു കൊടുത്തു എന്ന
മുഖ്യമന്ത്രിയുടെ മുൻ
പ്രിൻസിപ്പൽ സെക്രട്ടറി
കസ്റ്റംസിന് മൊഴി നൽകിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മൊഴി അസത്യമാണെങ്കിൽ ടി
ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ
തയ്യാറാകുമോ?
145.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പോലീസ് ആക്ട് നിഷ്കർഷിക്കുന്ന
സ്റ്റേറ്റ് സെക്യൂരിറ്റി
കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ പ്രവർത്തനം
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
സ്റ്റേറ്റ്
സെക്യൂരിറ്റി കമ്മീഷൻ എത്ര തവണ
യോഗങ്ങൾ ചേര്‍ന്നിട്ടുണ്ട്; യോഗ
തീരുമാനങ്ങൾ; എന്നിവ
വ്യക്തമാക്കുമോ; നിലവിൽ കമ്മീഷൻ
യോഗങ്ങൾ ചേരുന്നില്ലെങ്കിൽ
അതിന്റെ കാരണം വ്യക്തമാക്കുമോ;
(
സി )
സ്റ്റേറ്റ്
സെക്യൂരിറ്റി കമ്മീഷനുമായി
ബന്ധപ്പെട്ട് ഭാവിയിൽ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
കമ്മീഷനിലെ
ഔദ്യോഗിക, അനൗദ്യോഗിക അംഗങ്ങൾ
ആരെക്കെയാണെന്ന്
വ്യക്തമാക്കുമോ?
146.
ശ്രീ
. സണ്ണി ജോസഫ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-20
കാലഘട്ടത്തിൽ വിദേശകാര്യ
മന്ത്രാലയത്തിന്റെ
അനുമതിയില്ലാതെ യു.എ.ഇ.
കോൺസുലേറ്റ് ജനറൽ
മുഖ്യമന്ത്രിയുടെ ഔദ്യോഗിക
വസതിയായ ക്ലിഫ് ഹൗസിൽ
കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(
ബി )
ഉണ്ടെങ്കിൽ
കൂടിക്കാഴ്ചയ്ക്ക് ആധാരമായ
വിഷയം എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(
സി )
ഡി.
ലിറ്റ്. ബിരുദം
സ്വീകരിക്കാനെത്തിയ ഷാർജ
ഭരണാധികാരിയെ ക്ലിഫ്ഹൗസിൽ
കൊണ്ടുവന്നിരുന്നു എന്നത്
വസ്തുതയാണോ?
147.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പോലീസ്
സേനയിലെ ഡ്രൈവര്‍ ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ക്ഷാമം പരിഹരിക്കുന്നതിനും,
തസ്തിക ക്രമീകരിക്കുന്നതിനും
വേണ്ടി പഠന റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(
സി )
പോലീസിലെ
ഡ്രൈവര്‍ ക്ഷാമം
പരിഹരിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
148.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നഗരൂര്‍
പോലീസ് സ്റ്റേഷനില്‍
എസ്.എച്ച്.ഒ. ആയി സര്‍ക്കിള്‍
ഇന്‍സ്പെക്ടറെ
നിയമിക്കുന്നതിനുള്ള നടപടികള്‍
ഏതു ഘട്ടത്തിലാണ്;
വിശദമാക്കുമോ?
149.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ നിലവില്‍ എത്ര
കുടുംബകോടതികള്‍ ഉണ്ട്; ഓരോ
കോടതിയും നിലവില്‍ എത്ര
കേസുകള്‍ കൈകാര്യം
ചെയ്യുന്നുണ്ട്; വിശദമാക്കാമോ;
(
ബി )
വടകര
കുടുംബകോടതിയില്‍ നിലവില്‍
ജഡ്‌ജി ഉണ്ടോ; വടകര
കുടുംബകോടതിയുടെ
പ്രവര്‍ത്തനപരിധി
വ്യക്തമാക്കാമോ;
(
സി )
മലയോര
മേഖല ഉള്‍പ്പെടെയുള്ള പേരാമ്പ്ര
പ്രദേശത്ത് നിന്നും വടകര
കുടുംബകോടതിയില്‍
എത്തിച്ചേരുന്നതിനുള്ള പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രയാസങ്ങള്‍
പരിഗണിച്ച് പേരാമ്പ്ര
ആസ്ഥാനമായി കുടുംബകോടതി
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
150.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാധ്യമപ്രവർത്തകൻ
കെ എം ബഷീർ കാറിടിച്ചു
കൊല്ലപ്പെട്ട്
മൂന്നുവർഷം കഴിഞ്ഞിട്ടും
കേസിന്റെ വിചാരണ നടപടികൾ
നീട്ടിക്കൊണ്ടു പോകുന്നു എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
കേസ് അതിവേഗം വിചാരണ നടത്തി
കുറ്റവാളികളെ നിയമത്തിനു
മുന്നിൽ കൊണ്ടുവരാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമായ
മറുപടി ലഭ്യമാക്കുമോ?
151.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ കോടതികള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഏതെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ് പുതിയ
കോടതികള്‍ അനുവദിക്കുന്നത്;
വ്യക്തമാക്കാമോ;
(
സി )
ബാലുശ്ശേരി
മുന്‍സിഫ് സബ് കോടതി
അനുവദിക്കുന്നതിനായി നിവേദനം
ലഭിച്ചിട്ടുണ്ടോ;
ബാലുശ്ശേരിയില്‍ കോടതി
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
152.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി ദുരുപയോഗം
ചെയ്തതുമായി ബന്ധപ്പെട്ട്
ലോകായുക്തയിൽ ഹർജി നിലവിലുണ്ടോ;
എങ്കിൽ ഹർജിയിലെ പ്രധാന
ആരോപണങ്ങൾ വ്യക്തമാക്കാമോ;
(
ബി )
ലോകായുക്തയിൽ
വാദം പൂർത്തിയാക്കിയതും വിധി
പറയുന്നതിനായി
മാറ്റിവെച്ചിട്ടുള്ളതുമായ എത്ര
കേസുകൾ നിലവിലുണ്ട് എന്ന വിവരം
ലഭ്യമാണോ; ഉണ്ടെങ്കിൽ ഏതൊക്കെ
കേസുകൾ ആണെന്ന് വ്യക്തമാക്കുമോ;
(
സി )
2016
ജൂൺ 1 മുതൽ നാളിതുവരെ അപ്രകാരം
വാദം പൂർത്തിയാക്കി വിധി
പറയുന്നതിനായി മാറ്റിവെച്ച
ഏതെങ്കിലും കേസ്സുകളിൽ വീണ്ടും
വാദം കേട്ടതായുള്ള വിവരം
ലഭ്യമാണോ; ഉണ്ടെങ്കിൽ ഏതൊക്കെ
കേസുകളിൽ ആണ് ഇപ്രകാരം വീണ്ടും
വാദം കേട്ടതെന്ന്
വ്യക്തമാക്കുമോ?
153.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
ജൂണ്‍ മാസം മുതല്‍ 2021 ജൂണ്‍
മാസം വരെ എത്ര കേസുകളില്‍ കേരള
ഹൈക്കോടതി വിധികള്‍ക്കെതിരെ
ബഹു. സുപ്രീംകോടതിയില്‍
അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന്
അഡ്വക്കേറ്റ് ജനറല്‍
(ന്യൂഡല്‍ഹി ലാ ആഫീസ് മുഖേനയോ,
നേരിട്ടോ) നിര്‍ദ്ദേശം/ഉത്തരവ്
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
അപ്രകാരം
ബഹു. സുപ്രീം കോടതിയില്‍
അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന്
നിര്‍ദ്ദേശിക്കപ്പെട്ട എത്ര
കേസുകളില്‍ അപ്പീല്‍ ഫയല്‍
ചെയ്തു; എത്ര കേസുകളില്‍
അപ്പീല്‍ ഫയല്‍ ചെയ്തില്ല;
വിശദമാക്കാമോ;
(
സി )
അപ്പീല്‍
ഫയല്‍ ചെയ്യാതിരുന്ന കേസുകളുടെ
നമ്പര്‍, കേസിലെ സര്‍ക്കാരിതര
കക്ഷികളുടെ പേര്, അഡ്രസ്സ്,
കേസുകളുടെ വിഷയം എന്നിവ
വ്യക്തമാക്കുമോ;
(
ഡി )
അപ്പീല്‍
ഫയല്‍ ചെയ്യപ്പെടാതിരുന്ന
കേസുകളില്‍ എത്ര എണ്ണത്തില്‍
സ്റ്റാന്റിംഗ് കൗണ്‍സലിന്
ഇനിഷ്യല്‍ എക്സ്പെന്‍സസ്
ഇനത്തില്‍ അഡ്വാന്‍സ് തുക
നല്‍കി; ഓരോ കേസിനും എത്ര തുക
വീതം ഫീസ് ഇനത്തിൽ നല്‍കി;
വിശദമാക്കാമോ;
(
ഇ )
അപ്പീല്‍
ഫയല്‍ ചെയ്യാതിരുന്ന കേസുകള്‍
സ്റ്റാന്റിംഗ് കൗണ്‍സിലും
എതിര്‍കക്ഷികളും തമ്മിലുള്ള
ധാരണയുടെ അടിസ്ഥാനത്തില്‍ ഫയല്‍
ചെയ്യപ്പെടാതെ പോയതാണോ;എങ്കിൽ
അപ്രകാരം അപ്പീല്‍ ഫയല്‍
ചെയ്യപ്പെടാതിരുന്നത്
സംബന്ധിച്ച് ആയത് മോണിറ്റര്‍
ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ പങ്ക്
അന്വേഷിക്കുമോ; വ്യക്തമാക്കാമോ;
(
എഫ് )
2016
ജൂണ്‍ മുതല്‍ 2021 ജൂണ്‍ വരെ
കേരള സര്‍ക്കാര്‍ ബഹു. സുപ്രീം
കോടതിയില്‍ ഫയല്‍ ചെയ്ത
കേസുകളില്‍നാളിതുവരെ എത്രയെണ്ണം
തീര്‍പ്പായിയെന്നും എത്ര
കേസുകളില്‍ സര്‍ക്കാര്‍
വിജയിച്ചുവെന്നതും പ്രസ്തുത
കാലയളവിൽ ബഹു. സുപ്രീംകോടതിയിലെ
സ്റ്റാന്റിംഗ് കൗൺസിൽ സീനിയര്‍
അഡ്വക്കേറ്റ് എന്നിവര്‍ക്ക്
നല്‍കിയ ഫീസ് എത്രയെന്നതും
സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
(
ജി )
2021
ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ
കേരള സര്‍ക്കാര്‍ സുപ്രീംകോടതി
മുമ്പാകെ ഫയല്‍ ചെയ്ത എത്ര
കേസുകള്‍ തീര്‍പ്പായിട്ടുണ്ട്;
ഇപ്രകാരം തീര്‍പ്പായ കേസുകളില്‍
എത്രയെണ്ണത്തില്‍ സര്‍ക്കാര്‍
വിജയിച്ചു; എത്രയെണ്ണത്തില്‍
പരാജയപ്പെട്ടു; എത്ര കേസുകളില്‍
കോടതി സർക്കാരിനോട് പിഴയടക്കാൻ
നിർദ്ദേശിച്ചു; വിശദമാക്കാമോ?
154.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിലെ വിതുരയില്‍ പോലീസ്
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
ഏകദേശം അഞ്ചര ഏക്കര്‍ ഭൂമിയിലെ
നാല്പത് സെന്റ് ഭൂമിയില്‍,
പഴക്കം ചെന്നതും
അപകടഭീഷണിയിലായതുമായ
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിച്ചുവരുന്ന വിതുര
ഫയര്‍സ്റ്റേഷന്റെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന് പദ്ധതി
ആവിഷ്കരിക്കുമോ;
(
ബി )
നിലവില്‍
ഫയര്‍സ്റ്റേഷന്‍
പ്രവര്‍ത്തിച്ചുവരുന്ന നാല്പത്
സെന്റ് ഭൂമി ഫയര്‍ &
റെസ്ക്യൂ വകുപ്പിന്
വിട്ടുനല്‍കുകയോ അല്ലെങ്കില്‍
പ്രസ്തുത ഭൂമിയില്‍ കെട്ടിടം
പണിയുന്നതിന് അനുമതി നല്‍കുകയോ
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
155.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തീപിടുത്തം മൂലമുള്ള അപകടം
വര്‍ദ്ധിച്ചു വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അപകട
സാദ്ധ്യത വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അപകട
സാധ്യതകള്‍ക്കനുസൃതമായി ഫയര്‍
ആന്റ് റെസ്ക്യൂ വിഭാഗത്തെ
ദൂരപരിധി കണക്കാക്കി
വിന്യസിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(
സി )
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ മാന്നാര്‍
പ്രദേശങ്ങളില്‍ അടുത്തിടെ
ഉണ്ടായ തീപിടുത്തങ്ങളുടെ കാരണം
അന്വേഷിച്ചിരുന്നോ;
(
ഡി )
അപകട
സാദ്ധ്യതകള്‍ പരിഗണിച്ച്
മാന്നാറില്‍ ഫയര്‍ സ്റ്റേഷന്‍
രൂപീകരിക്കുന്ന വിഷയം
പരിഗണനയില്‍ ഉണ്ടോ;
വ്യക്തമാക്കുമോ?
156.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവില്‍
ആലത്തൂര്‍ ഫയര്‍ സ്റ്റേഷന്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ
കണക്കിലെടുത്ത് പുതിയ
കെട്ടിടത്തിന്റെ പണി തീരുംവരെ
വാടക കെട്ടിടത്തിലേക്ക്
മാറാനുള്ള നടപടികള്‍
എത്രത്തോളമായി എന്ന്
വിശദീകരിക്കാമോ;
(
ബി )
ഫയര്‍
സ്റ്റേഷന്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
ലഭ്യമാക്കിയ പ്ലാനില്‍
കണ്ടെത്തിയ അപാകതകള്‍
പരിഹരിച്ചുവോ; വിശദമാക്കാമോ;
(
സി )
ഫയര്‍സ്റ്റേഷന്റെ
നിര്‍മ്മാണ പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിക്കുമെന്ന്
അറിയിക്കാമോ?
157.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തിലെ അരൂര്‍ ഫയര്‍
സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(
ബി )
ഫയര്‍
സ്റ്റേഷന്‍ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് റിവൈസ് ചെയ്ത
എസ്റ്റിമേറ്റും പ്ലാനും ഫയര്‍
&റെസ്ക്യ്യൂ ഓഫീസിന്റെ
കോട്ടയം റീജിയണല്‍ ഓഫീസില്‍
നാളുകളായി അംഗീകരിക്കാതെ
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ആയത്
പരിഹരിച്ച് ഫയര്‍ സ്റ്റേഷന്‍
നിര്‍മ്മാണം
വേഗത്തിലാക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
158.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
താമരശ്ശേരി
അടിവാരത്ത് ഫയര്‍സ്റ്റേഷന്‍
അനുവദിക്കണമെന്ന
ദീര്‍ഘകാലാവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ നിലവിലുള്ള
അവസ്ഥ വിശദമാക്കാമോ;
(
സി )
ഫയര്‍
സ്റ്റേഷന്‍ അനുവദിക്കുന്നതിന്
ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനം
എന്തെല്ലാം നടപടികള്‍ ആണ്
സ്വീകരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ?
159.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
ഫയര്‍ സ്റ്റേഷന്‍
പ്രവര്‍ത്തിക്കുന്ന
വാടകകെട്ടിടം
അപകടാവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പുതിയ
കെട്ടിടം നിര്‍മ്മിച്ച്
പ്രസ്തുത ഫയര്‍ സ്റ്റേഷന്‍
കാഞ്ഞിരപ്പള്ളി പ്രദേശത്ത്
തന്നെ നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കാമോ;
(
സി )
ഇതിനായി
കാഞ്ഞിരപ്പള്ളി-മണിമല റോഡിന്
സമീപത്ത് കണ്ടെത്തിയ ഭൂമി
കൈമാറി ലഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
കേരളാ റോഡ് ഫണ്ട് ബോര്‍ഡ്,
പൊതുമരാമത്ത് വകുപ്പ്
എന്നിവയുടെ അനുമതി
ലഭിച്ചിട്ടുണ്ടോ;
(
ഡി )
നടപടികള്‍
ത്വരിതപ്പെടുത്തി
ഫയര്‍സ്റ്റേഷന് പുതിയ കെട്ടിടം
എത്രയും വേഗം നിര്‍മ്മിക്കാന്‍
നടപടി സ്വീകരിക്കാമോ?
160.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
ഫയര്‍ സ്റ്റേഷന്‍ ആസ്ഥാനം
നിര്‍മ്മിക്കുന്നതിന് സ്ഥലം
ഏറ്റെടുക്കുന്നത് സംബന്ധിച്ച
നടപടികളുടെ പുരാേഗതി
വ്യക്തമാക്കാമാേ?
161.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജകമണ്ഡലത്തില്‍ പാലോട്
കേന്ദ്രമാക്കി പുതിയ അഗ്നിരക്ഷാ
നിലയത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കി
നല്‍കിയെങ്കിലും ഇതുവരേയും
അഗ്നിരക്ഷാ നിലയം തുറന്ന്
പ്രവര്‍ത്തിക്കാന്‍
കഴിഞ്ഞിട്ടില്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
ബി )
അഗ്നിരക്ഷാ
നിലയം തുറന്ന്
പ്രവര്‍ത്തിക്കാന്‍ താമസം
വരികയാണെങ്കില്‍ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ ഓഫീസ്
സംവിധാനങ്ങള്‍ അന്യാധീനപ്പെട്ട്
നശിക്കാന്‍ സാധ്യതയുള്ളതിനാല്‍
അഗ്നിരക്ഷാ നിലയത്തിന്റെ
പ്രവര്‍ത്തനം അടിയന്തരമായി
ആരംഭിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
162.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജയില്‍
വകുപ്പില്‍ 6, 12 വര്‍ഷം
സര്‍വ്വീസ് പൂര്‍ത്തിയാക്കിയ
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍,
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍
എന്നിവര്‍ക്ക് മികച്ച
സേവനത്തിന് നല്‍കിവന്ന ഗുഡ്
കാേണ്ടാക്ട് അലവന്‍സ്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ആനുകൂല്യം എന്ന് മുതലാണ് ജയില്‍
വകുപ്പിലെ ജീവനക്കാര്‍ക്ക്
നല്‍കി തുടങ്ങിയതെന്ന്
വ്യക്തമാക്കാമോ; ആയത്
അനുവദിച്ചുകൊണ്ടുള്ള
സര്‍ക്കാര്‍ ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
സി )
01.05.2022
ല്‍ പ്രസ്തുത അലവന്‍സ്
കെെപ്പറ്റിയ ഉദ്യോഗസ്ഥരുടെ
എണ്ണവും അതിനുവേണ്ടി വന്ന
തുകയും എത്രയെന്ന്
വ്യക്തമാക്കാമോ?
163.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ടിപി
ചന്ദ്രശേഖരൻ വധക്കേസിലെ
പ്രതികൾക്ക് 2016 മേയ് മാസം
മുതൽ നാളിതുവരെ എത്ര ദിവസത്തെ
പരോളാണ് അനുവദിച്ചിട്ടുള്ളത്;
(
ബി )
പ്രതികൾ
ഓരോരുത്തർക്കും ഏതൊക്കെ
ഇനങ്ങളിലായി എത്ര ദിവസം വീതമാണ്
പരോൾ അനുവദിച്ചിട്ടുള്ളത്;
(
സി )
പരോൾ
കാലയളവിൽ ഈ പ്രതികൾ
മറ്റേതെങ്കിലും കേസുകളിൽ
ഉൾപ്പെടുകയോ സാമൂഹ്യവിരുദ്ധ
പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ
ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
164.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
ജില്ലാ ജയിലില്‍ സ്വീവേജ്
ട്രീറ്റ്മെന്റ് പ്ലാന്റും,
ബയോഗ്യാസ് പ്ലാന്റും
സ്ഥാപിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
ഇവ
സ്ഥാപിക്കുന്നതിലൂടെ
അവിടെനിന്നുള്ള നിന്നുള്ള
മാലിന്യം മൂലം പരിസര
പ്രദേശങ്ങള്‍ മലിനപ്പെടുന്നത്
തടയുവാന്‍ കഴിയുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എസ്
.ടി .പി.യും ബയോഗ്യാസ്
പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള
തുക അനുവദിക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
165.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
പ്രസ്സുകള്‍ നവീകരിക്കുന്നതിനും
ആധുനിക സാങ്കേതിക
വിദ്യാധിഷ്ഠിതമാക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
വിവിധ
സര്‍ക്കാര്‍ വകുപ്പുകള്‍
പുറത്തിറക്കുന്ന ജേണലുകള്‍,
ബുക്ക് ലെറ്റുകള്‍, മാസികകള്‍
എന്നിവ പ്രിന്റ് ചെയ്യുന്നതിന്
പ്രസ്തുത പ്രസ്സുകളുടെ സേവനം
ഉപയോഗപ്പെടുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രസിദ്ധീകരണങ്ങള്‍ സര്‍ക്കാര്‍
പ്രസ്സ് മുഖേന
അച്ചടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
166.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗവണ്‍മെന്റ്
പ്രസ്സുകളുടെ നവീകരണത്തിനായി
മുന്‍ സര്‍ക്കാരിന്റെയും
നിലവിലെ സര്‍ക്കാരിന്റെയും
കാലയളവില്‍ ആസൂത്രണം
ചെയ്തിട്ടുള്ള പദ്ധതികള്‍
വിശദമാക്കാമോ?
167.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സച്ചാർ
കമ്മിറ്റി ശിപാർശയുടെ
അടിസ്ഥാനത്തിലുളള പാലോളി
കമ്മിറ്റിയുടെ ശിപാർശകൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
അതിൽ
ഏതെല്ലാം ശിപാർശകൾ
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
സി )
ഇനി
ഏതെല്ലാം ശിപാർശകള്‍
നടപ്പിലാക്കാനുണ്ടെന്നും അവ
എന്നത്തേക്ക് നടപ്പിലാക്കാൻ
കഴിയുമെന്നും
വെളിപ്പെടുത്തുമോ?
168.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ
പദ്ധതിയിൽ ധനസഹായത്തിനായി
2021-22 വർഷം എത്ര അപേക്ഷകൾ
ലഭിച്ചിട്ടുണ്ടെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷകരിൽ അർഹരായ
ഗുണഭോക്താക്കളുടെ എണ്ണം
എത്രയാണെന്ന് ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
2021-22
വർഷം തെരഞ്ഞെടുത്ത അർഹരായ
ഗുണഭോക്താക്കളിൽ എത്രപേർക്ക്
ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(
ഡി )
2021-22
വർഷം പ്രസ്തുത പദ്ധതിക്കായി
ബഡ്ജറ്റിൽ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും ഇതിൽ
എത്ര തുക ചെലവഴിച്ചുവെന്നും
വിശദമാക്കുമോ;
(
ഇ )
പ്രസ്തുത
പദ്ധതിക്കായി കേന്ദ്ര
സർക്കാരിന്റെ ധനസഹായം
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
169.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും
ഈ സര്‍ക്കാരിന്റെ കാലത്തും
വിവിധ ന്യൂനപക്ഷക്ഷേമ
പദ്ധതികള്‍ക്കായി വകയിരുത്തിയ
തുക, അനുവദിച്ച തുക, ചെലവഴിച്ച
തുക, ബാക്കിയായ തുക, എത്ര
ശതമാനം ചെലവഴിച്ചു എന്നീ
വിശദാംശം വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ; സംസ്ഥാന
ബഡ്ജറ്റില്‍ പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര ശതമാനം
വകയിരുത്തുകയും ചെലവഴിക്കുകയും
ചെയ്തിട്ടുണ്ടെന്നും
അറിയിക്കുമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ വിവിധ
ന്യൂനപക്ഷക്ഷേമ
പദ്ധതികള്‍ക്കായി കേന്ദ്ര
സര്‍ക്കാരില്‍നിന്നും അനുവദിച്ച
തുക, അതില്‍ ചെലവഴിച്ച തുക,
ബാക്കിയായ തുക, എത്ര ശതമാനം
ചെലവഴിച്ചു എന്നീ വിശദാംശം
വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
കാലയളവില്‍ നടപ്പിലാക്കിയ
ന്യുനപക്ഷക്ഷേമ പദ്ധതികള്‍
ഏതൊക്കെയാണെന്നും ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച പുതിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും അറിയിക്കുമോ;
(
ഡി )
പ്രസ്തുത
കാലയളവില്‍ എത്ര ന്യൂനപക്ഷ
പരിശീലനകേന്ദ്രങ്ങളും
ഉപകേന്ദ്രങ്ങളും
സ്ഥാപിച്ചുവെന്നും അവ
ഏതെല്ലാമെന്നും ഓരോ
കേന്ദ്രത്തിലും എത്ര
വിദ്യാര്‍ത്ഥികളും ജീവനക്കാരും
നിലവിലുണ്ടെന്നും ഈ കേന്ദ്രങ്ങൾ
വഴി യു.പി.എസ്.സി./പി.എസ്.സി.
നിയമനം ലഭിച്ചവര്‍ എത്രയെന്നും
വിശദാംശം ലഭ്യമാക്കുമോ?
170.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫയൽ
തീർപ്പാക്കൽ യജ്ഞത്തിനു
ജീവനക്കാരുടെ ഭാഗത്ത് നിന്ന്
പൂർണ്ണ സഹകരണം ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
അവധിദിവസമായ
2022 ജൂലൈ 3 ഞായറാഴ്ച എത്ര
ശതമാനം ജീവനക്കാർ ഓഫീസുകളിൽ
ഹാജരായെന്ന് ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(
സി )
ഒറ്റ
ദിവസം എത്ര ഫയലുകളാണ്
തീർപ്പാക്കിയതെന്ന് ജില്ല
തിരിച്ചു വ്യക്തമാക്കാമോ;
(
ഡി )
എത്രകാലമായി
കെട്ടികിടക്കുന്ന ഫയലുകളാണ്
ഒറ്റ ദിവസം കൊണ്ട്
തീർപ്പാക്കിയതെന്ന്
വ്യക്തമാക്കാമോ; ഒറ്റദിവസം
കൊണ്ട് തീർപ്പാക്കാൻ പറ്റുന്ന
ഫയലുകൾ വർഷങ്ങളായിട്ടും
തീർപ്പാക്കാൻ പറ്റാതിരുന്നത്
എന്ത് കൊണ്ടായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഏറ്റവും
കൂടുതൽ ഫയലുകൾ
കെട്ടിക്കിടന്നിരുന്നത് ഏത്
ജില്ലയിൽ ഏത് വകുപ്പിലായിരുന്നു
എന്നും വ്യക്തമാക്കാമോ;
(
എഫ് )
തീർപ്പാക്കാതെ
നീണ്ടകാലം സർക്കാർ ഓഫീസുകളിൽ
ഫയൽ കെട്ടിക്കിടക്കുന്നത്
എന്തുകൊണ്ടാണെന്നാണ് ഒറ്റ
ദിവസത്തെ യജ്ഞം കൊണ്ട്
ബോധ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|