|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 6th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*91.
ശ്രീ.
എം. എം. മണി
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മഴക്കെടുതികള്‍ നേരിടുന്നതിന്
ജില്ലാ ദുരന്തനിവാരണ
അതോറിറ്റികളെ മുന്‍കൂട്ടി
സജ്ജമാക്കിയതുവഴി കെടുതിയുടെ
ആഘാതം കുറയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(
ബി )
കാലാവസ്ഥാ
മുന്നൊരുക്കങ്ങള്‍ നടത്തുകയും
ദുരന്ത സാഹചര്യങ്ങളില്‍
ഇടപെടേണ്ടതിനുവേണ്ട
മാര്‍ഗനിര്‍ദേശങ്ങള്‍
ഉള്‍ക്കൊള്ളുന്ന ഓറഞ്ച് ബുക്ക്
ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്
പുതുക്കി പ്രസിദ്ധീകരിക്കുകയും
ചെയ്തിരുന്നോ; അവശ്യഘട്ടത്തില്‍
ഒഴിപ്പിക്കല്‍ ഉള്‍പ്പെടെ
അടിയന്തര ഇടപെടലിനുവേണ്ട
കാര്യക്ഷമമായ സംവിധാനം
ഒരുക്കിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
സി )
കൃത്യമായ
മുന്നറിയിപ്പ് യഥാസമയം
നല്‍കുന്നതിന് കേന്ദ്ര
കാലാവസ്ഥാ വകുപ്പിന്റെ
മുന്നറിയിപ്പ് സംവിധാനം
കൂടുതല്‍
ആധുനികീകരിക്കുന്നതിനും
വിപുലീകരിക്കുന്നതിനും വേണ്ട
നടപടി സ്വീകരിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട് ആവശ്യപ്പെടുമോ
എന്ന് വ്യക്തമാക്കാമോ?
*92.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ടൂറിസത്തിന്റെ
വലിയ സാദ്ധ്യത കണക്കിലെടുത്ത്
കേരളത്തെ ഇന്ത്യയുടെ ടൂറിസം
ഹബ്ബാക്കി മാറ്റുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
കായല്‍
ടൂറിസം, ഫാം ടൂറിസം, പില്‍ഗ്രിം
ടൂറിസം, ബീച്ച് ടൂറിസം തുടങ്ങി
എല്ലാ ടൂറിസം മേഖലകളെയും
അതിന്റെ പ്രാധാന്യം
ഉള്‍ക്കൊണ്ട്
ആകര്‍ഷകമാക്കുന്നതിന് പ്രത്യേക
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി
നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോ;
(
സി )
ടൂറിസം
കേന്ദ്രങ്ങളില്‍ സ്റ്റാര്‍
കാറ്റഗറിയിലുള്ള ടോയ‍്‍ലെറ്റ്
സൗകര്യങ്ങളും കഫെറ്റീരിയ
ഉള്‍പ്പെടെ മറ്റ് അടിസ്ഥാന
സൗകര്യങ്ങളും അടിയന്തരമായി
ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതി
നടപ്പാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
*93.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
സജി ചെറിയാൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഐ.ടി.ഐ.കളെ അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്തെയും
ഇതര പ്രദേശങ്ങളിലെയും വ്യവസായ
മേഖലയുടെ ആവശ്യകതയ്ക്ക്
അനുസരിച്ചുള്ള നെെപുണ്യ വികസന
കേന്ദ്രങ്ങളാക്കി ഐ.ടി.ഐ.കളെ
മാറ്റിത്തീര്‍ക്കാന്‍
പരിപാടിയുണ്ടോ; കാലഹരണപ്പെട്ട
കോഴ്സുകള്‍ നിര്‍ത്തലാക്കാനും
കോഴ്സുകളില്‍ കാലാനുസൃതമായ
മാറ്റം ഉള്‍ക്കൊള്ളിക്കാനും
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഐ.ടി.ഐ.കളില്‍
നിന്ന് നെെപുണ്യശേഷി
ആര്‍ജിക്കുന്നവര്‍ക്കെല്ലാം
താെഴില്‍ ലഭ്യമാകുന്ന തരത്തില്‍
ഐ.ടി.ഐ.കളെ വ്യവസായ മേഖലയുമായി
നേരിട്ട് ബന്ധപ്പെടുത്താന്‍
പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ?
*94.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡപകടങ്ങൾ ദിനംപ്രതി
വർദ്ധിക്കുന്നുവെന്നും ആയത്
അനുവദിക്കാനാകില്ലെന്നുമുള്ള
ഹൈക്കോടതിയുടെ വിമർശനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
റോഡുകളുടെ
അറ്റകുറ്റപ്പണികൾ സമയബന്ധിതമായി
തീര്‍ക്കണമെന്ന്
ആവശ്യപ്പെട്ടിട്ടും ആയത്
അർഹിക്കുന്ന ഗൗരവത്തിൽ
പരിഗണിച്ചില്ലെന്ന
ഹൈക്കോടതിയുടെ നിരീക്ഷണം
ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഹൈക്കോടതിയുടെ
വിമർശനത്തിന്റെ അടിസ്ഥാനത്തിൽ
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
*95.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
കെ ആൻസലൻ
ശ്രീമതി
ഒ എസ് അംബിക
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിര്‍മാണം തീരശോഷണത്തിന്
കാരണമാകുന്നുണ്ടോയെന്ന് പഠനം
നടത്താൻ നിയോഗിച്ച വിദഗ്ദ്ധ
സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും അവ
എത്തിച്ചേർന്ന നിഗമനം
എന്തെന്നും വെളിപ്പെടുത്താമോ;
(
ബി )
വിഴിഞ്ഞം
തുറമുഖ പദ്ധതി പ്രതികൂലമായി
ബാധിക്കുന്നവരെ
പുനരധിവസിപ്പിക്കാനും ജീവനോപാധി
നഷ്ടപ്പെടുന്ന പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം നല്‍കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
പ്രദേശവാസികളുടെ ജീവിതമാര്‍ഗം
മെച്ചപ്പെടുത്തുന്നതിന്
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
സി )
പ്രദേശവാസികളുടെ
ആശങ്ക പരിഹരിക്കുന്നതിനും
പദ്ധതി ഈ വര്‍ഷം തന്നെ
പൂര്‍ത്തിയാക്കുന്നതിനും
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
*96.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കളക്ടറേറ്റുകളും വില്ലേജ്
ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള
റവന്യൂ ഓഫീസുകളും
നവീകരിക്കാനുള്ള പദ്ധതിക്ക്
രൂപം കൊടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
വില്ലേജ്
ഓഫീസുകളുടെ സേവനം
ജനസൗഹൃദമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(
സി )
അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിനോടൊപ്പം
ഓഫീസ് സംവിധാനത്തിന്റെ
ആധുനികീകരണത്തിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(
ഡി )
സ്മാര്‍ട്ട്
റവന്യൂ ഓഫീസ് പദ്ധതിയുടെ
നിലവിലെ പുരോഗതി വിശദമാക്കാമോ?
*97.
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
പാതയുടെ ഗണത്തില്‍പ്പെട്ട
പാതകള്‍ സംസ്ഥാനത്ത്
എത്രയെണ്ണമുണ്ടെന്ന്
വ്യക്തമാക്കാമോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രധാനപ്പെട്ട
റോഡുകളെ സംസ്ഥാന പാതയാക്കുന്ന
പദ്ധതിയില്‍ അവസാനമായി പുതിയ
റോഡുകള്‍ ഉള്‍പ്പെടുത്തിയത്
എന്നാണെന്ന് വ്യക്തമാക്കാമോ;
റോഡുകളെ സംസ്ഥാന
പാതയാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
(
സി )
കേരളത്തിലെ
പ്രധാനപ്പെട്ട ടൂറിസം,
തീര്‍ത്ഥാടനം, വിദ്യാഭ്യാസം,
തൊഴില്‍ എന്നീ മേഖലകളെ
ബന്ധിപ്പിക്കുന്ന വിധത്തില്‍
നിലവിലെ വിവിധ റോഡുകള്‍
ഉള്‍പ്പെടുത്തി പുതിയ സംസ്ഥാന
പാതകള്‍ നിര്‍മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
*98.
ശ്രീ
സജി ചെറിയാൻ
ശ്രീ.
എ. രാജ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേശീയ പാതകളിലെ കുഴി
അടയ്ക്കല്‍, അറ്റകുറ്റപ്പണി
നടത്തല്‍ എന്നിവ ചെയ്യാനുള്ള
ഉത്തരവാദിത്തം സംസ്ഥാന
സര്‍ക്കാരിനാണെന്ന് വ്യാപകമായി
പ്രചരിപ്പിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച
നിജസ്ഥിതി അറിയിക്കാമോ;
(
ബി )
ദേശീയപാത
നിര്‍മാണം, കുഴി അടയ്ക്കല്‍,
അറ്റകുറ്റപ്പണികള്‍ എന്നിവയുടെ
നിലവാരം ഉറപ്പുവരുത്തേണ്ട
ഉത്തരവാദിത്തം ദേശീയപാത
അതോറിറ്റിയില്‍
നിക്ഷിപ്തമാണോ; വിശദമാക്കാമോ;
(
സി )
സി.ആര്‍.ഐ.എഫ്.ല്‍
ഉള്‍പ്പെടുത്തി സംസ്ഥാനത്തെ
പ്രധാനപ്പെട്ട റോഡ്
നവീകരണത്തിനായി പ്രത്യേക പദ്ധതി
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാരിന്റെ അംഗീകാരം
ലഭ്യമായിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
*99.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
വി ശശി
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയപാതകളുടെ
നിര്‍മാണത്തിലും പരിപാലനത്തിലും
കേന്ദ്ര സര്‍ക്കാര്‍
ഏജന്‍സികളുടെ ഭാഗത്തുനിന്നും
ഉണ്ടാകുന്ന ഗുരുതരമായ അനാസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
ഔട്ട്പുട്ട്
ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ്
കോൺട്രാക്ട് സംവിധാനം
ഉള്‍പ്പെടെ സംസ്ഥാനത്തെ
മരാമത്ത് റോഡുകളുടെ പരിപാലനം
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
സംവിധാനത്തിലൂടെ ഏതെല്ലാം
മേഖലയിലുള്ള റോഡുകളാണ്
പുനർനിർമിക്കാൻ
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഈ
സംവിധാനത്തിലൂടെ ടെൻഡർ നടപടി
പൂർത്തീകരിക്കുന്ന റോഡുകളുടെ
വാർഷിക അറ്റകുറ്റപ്പണികൾ
കരാറുകാർതന്നെ നിശ്ചിത
കാലത്തേക്ക് നടപ്പിലാക്കുമോ;
വിശദീകരിക്കുമോ;
(
ഇ )
ഇത്തരം
സംവിധാനത്തിലൂടെ
നിർമിക്കപ്പെടുന്ന റോഡുകൾക്ക്
പ്രതികൂല കാലാവസ്ഥയില്‍
തകര്‍ച്ച സംഭവിച്ചാലും
അറ്റകുറ്റപ്പണികൾ
നടപ്പിലാക്കുന്നതിന് കരാർ
ഏറ്റെടുത്ത കമ്പനിക്ക്
ഉത്തരവാദിത്തമുണ്ടോ;
വിശദമാക്കുമോ?
*100.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
എം വിൻസെൻറ്
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിർമാണവുമായി
ബന്ധപ്പെട്ട് തദ്ദേശീയരായ
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസം, ഉപജീവനം, തൊഴിൽ,
സുരക്ഷ തുടങ്ങിയ മേഖലകളിലെ
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
2015-ൽ
വിഴിഞ്ഞം തുറമുഖ കമ്പനി
സമർപ്പിച്ച ഉപജീവന ആഘാത നിർണയ
സമിതി റിപ്പോർട്ടിലുൾപ്പെട്ട
നഷ്ടപരിഹാര, പുനരധിവാസ
പാക്കേജിലെ ഏതൊക്കെ
കാര്യങ്ങളാണ് ഇതിനകം
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(
സി )
തുറമുഖ
നിർമാണത്തിന്റെ ഫലമായി
മത്സ്യബന്ധനത്തിനിടെ
സംഭവിക്കുന്ന അപകടങ്ങൾ
തടയുന്നതിന് ശാശ്വത നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
*101.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂമിയുടെ തരം മാറ്റുന്നതിനായി
സമർപ്പിച്ചിരിക്കുന്ന അപേക്ഷകൾ
തീർപ്പാക്കുന്നതിൽ വലിയ
കാലതാമസം നേരിടുന്നു എന്ന പരാതി
ഉയർന്നിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
അപേക്ഷകൾ വേഗത്തിൽ
തീർപ്പാക്കുന്നതിന് എന്തെല്ലാം
ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(
സി )
ലൈഫ്
പദ്ധതിക്കായി വാങ്ങിയ ഭൂമിയുടെ
തരംമാറ്റലിനുള്ള അപേക്ഷകൾക്ക്
മുൻഗണന നൽകുന്നതിന് നിർദ്ദേശം
നൽകുമോയെന്ന് അറിയിക്കുമോ?
*102.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
എം.വിജിന്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിലൂടെ വന്‍
മികവ് കൈവരിച്ച സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് അധിക സഹായം
ആവശ്യപ്പെട്ടതിനോട് കേന്ദ്ര
സര്‍ക്കാര്‍ അനുകൂലമായി
പ്രതികരിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്തെ
വിദ്യാഭ്യാസ മികവിന്റെ
അടിസ്ഥാനത്തില്‍ ലോകബാങ്ക്
സഹായത്തോടെയുള്ള സ്റ്റാര്‍സ്
പദ്ധതിയില്‍ എത്ര തുകയാണ്
അനുവദിച്ചിരിക്കുന്നത്; ഈ
പദ്ധതി പ്രകാരം അദ്ധ്യാപന, പഠന
പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍
മികവിനായി എന്തെല്ലാം
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
(
സി )
സ്കൂള്‍തല
അക്കാദമിക മാസ്റ്റര്‍ പ്ലാനിന്
അന്തിമ അംഗീകാരമായിട്ടുണ്ടോ;
ഓരോ വിദ്യാലയത്തെയും ഉത്കൃഷ്ട
സ്ഥാപനമാക്കുന്ന തരത്തിലാണോ
മാസ്റ്റര്‍ പ്ലാന്‍ വിഭാവനം
ചെയ്തിരിക്കുന്നതതെന്ന്
വ്യക്തമാക്കാമോ?
*103.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്റെ
നടപ്പ് വർഷത്തെ മഴക്കാല പൂർവ
പ്രവൃത്തികൾക്ക് പണം
അനുവദിച്ചെങ്കിലും പണികൾ
നടക്കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഇക്കാര്യത്തിൽ
റോഡ്, പരിപാലന വിഭാഗങ്ങൾ
തമ്മിൽ തർക്കം
ഉണ്ടായിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇത്തരം സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാൻ
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*104.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നവകേരളം
കര്‍മപദ്ധതിയുടെ ഭാഗമായ
വിദ്യാകിരണം പദ്ധതി പ്രകാരം
സ്കൂളുകളെ സാങ്കേതികവിദ്യാ
സൗഹൃദമാക്കുന്നതിനായി നടത്തിയ
പ്രവര്‍ത്തനങ്ങളെ കുറിച്ച്
വിശദമാക്കാമോ;
(
ബി )
നിലവിലുള്ളതിന്റെ
പതിന്മടങ്ങിലധികം വേഗതയുള്ള
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്
സൗകര്യം ഹൈസ്കൂള്‍,
ഹയര്‍സെക്കന്ററി,
വി.എച്ച്.എസ്.ഇ.
സ്കൂളുകളിലെല്ലാം
ഏര്‍പ്പെടുത്താന്‍
തീരുമാനമായിട്ടുണ്ടോ; ഇതുവഴി
എന്തെല്ലാം നേട്ടങ്ങളാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കാമോ;
(
സി )
ഡിജിറ്റല്‍
വിഭവങ്ങളുടെ സമാഹാരമായ സമഗ്ര
പോര്‍ട്ടലിലെ വിഭവങ്ങള്‍
ഫലപ്രദമായി വിനിയോഗിക്കാന്‍
ഇതുവഴി സൗകര്യം ലഭ്യമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ?
*105.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റോഡുകൾ
ടാർ ചെയ്തതിന് പിന്നാലെ
വെട്ടിപ്പൊളിച്ച് കുടിവെള്ള
പൈപ്പ് ഇടുന്ന രീതിക്ക് മാറ്റം
വരുത്തുന്നതിന് വകുപ്പ് നടപടി
സ്വീകരിക്കുമോ;
(
ബി )
പുതുതായി
ടാർ ചെയ്ത റോഡുകൾ
പൊളിക്കുന്നതിനുള്ള പുതിയ
മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(
സി )
പുതിയ
വാട്ടർ കണക്ഷൻ എടുക്കുന്നതിനും
പുതുതായി പൈപ്പ് ഇടുന്നതിനുമായി
അറ്റകുറ്റപ്പണികൾ
ചെയ്തുതീർത്തതിനുശേഷം റോഡ്
പൂര്‍വ സ്ഥിതിയിലാക്കുന്നതിന്റെ
ഉത്തരവാദിത്തം ആർക്കാണെന്ന്
അറിയിക്കാമോ?
*106.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിലെ മെയിന്റനന്‍സ്,
റോഡ്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള
തര്‍ക്കമാണ് പ്രീ മണ്‍സൂണ്‍
അറ്റകുറ്റപ്പണികള്‍ വൈകാനുളള
കാരണം എന്ന ആക്ഷേപം
വസ്തുതാപരമാണോ;
(
ബി )
എങ്കില്‍
ഇക്കാരണത്താൽ റോഡുകളിൽ
മഴക്കാലത്തിന് മുമ്പ്
അറ്റകുറ്റപ്പണികള്‍ നടത്താനുള്ള
ടെൻഡർ നടപടികൾ വൈകിയിരുന്നോ;
വിശദാംശം നൽകാമോ;
(
സി )
സംസ്ഥാനത്തെ
റോഡുകളിലെ കുഴികള്‍
നികത്തുന്നതിന് അടിയന്തര
നടപടികൾ സ്വീകരിക്കുമോ?
*107.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ മേഖലയെ
അന്തർദേശീയ നിലവാരത്തിലേക്ക്
ഉയർത്തുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കാമോ;
(
ബി )
വിവര
സാങ്കേതികവിദ്യയുടെ സഹായത്തോടെ
ലോകോത്തര നിലവാരത്തിലുള്ള ബോധന
സമ്പ്രദായവും പാഠ്യപദ്ധതിയും
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന് എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
എല്ലാ പൊതുവിദ്യാലയങ്ങൾക്കും
ഹൈസ്പീഡ് ഇന്റർനെറ്റ്
കണക്റ്റിവിറ്റി ഉള്‍പ്പെടെയുളള
ആധുനിക സാങ്കേതിക സൗകര്യങ്ങള്‍
ഉറപ്പാക്കുന്നതിന് എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ഡി )
ഹൈടെക്
സ്കൂൾ പദ്ധതി പ്രകാരം
പൊതുവിദ്യാലയങ്ങൾക്ക് ലഭിച്ച
ഉപകരണങ്ങളുടെ മികച്ച പരിപാലനം
ഉറപ്പുവരുത്തുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദീകരിക്കുമോ?
*108.
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീമതി
യു പ്രതിഭ
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹവിദ്യാഭ്യാസം
നിഷേധിക്കുന്നത്
ബാലാവകാശങ്ങളുടെയും ഭരണഘടന
ഉറപ്പാക്കുന്ന ലിംഗ
സമത്വത്തിന്റെയും ലംഘനമാണെന്ന്
കണ്ട് അടുത്ത അദ്ധ്യയന വര്‍ഷം
മുതല്‍ ആണ്‍, പെണ്‍ സ്കൂളുകള്‍
നിര്‍ത്തലാക്കണമെന്ന ശിപാർശ
സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം
കോഡ് ഏര്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
സി )
ചില
സ്കൂളുകളില്‍ അധികൃതര്‍
സ്വമേധയാ ജെൻഡർ ന്യൂട്രല്‍
യൂണിഫോമുകള്‍
നടപ്പിലാക്കിവരുന്നത്
സംബന്ധിച്ച് പ്രത്യേകമായ
നിലപാട് സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
*109.
ശ്രീ.
യു.എ.ലത്തീഫ്
ഡോ.
എം.കെ . മുനീർ
ശ്രീ
. മഞ്ഞളാംകുഴി അലി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇടപ്പളളി-മണ്ണുത്തി
ദേശീയപാതയില്‍
നെടുമ്പാശ്ശേരിയിൽ രണ്ടടിയോളം
ആഴമുളള കുഴിയിൽ വീണ് ബൈക്ക്
യാത്രക്കാരന്‍ മരിച്ചതിനെ
തുടർന്ന് സംസ്ഥാനത്തെ വിവിധ
റോഡുകളുടെ നിലവിലെ അവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ദേശീയ
പാതകളിലെയും പൊതുമരാമത്ത്
റോഡുകളിലെയും കുഴികൾ മൂടി
ഗതാഗത യോഗ്യമാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
പൊതുമരാമത്ത്
റോഡുകളുടെ നടപ്പുവർഷത്തെ
അറ്റകുറ്റപ്പണികള്‍ക്കായി
അനുവദിച്ച തുക മഴക്കാലത്തിന്
മുൻപ് ഉപയോഗിക്കുന്നതിൽ
ഉദ്യോഗസ്ഥർക്ക് വീഴ്ച
ഉണ്ടായിട്ടുണ്ടോ; എങ്കിൽ
അതിന്റെ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
(
ഡി )
മഴക്കാലത്തിന്
മുൻപ് റോഡുകൾ അറ്റകുറ്റപ്പണി
നടത്താത്തവർക്കെതിരെ
എന്തെല്ലാം നടപടിയാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*110.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയപാതയിലും
പൊതുമരാമത്ത് റോഡുകളിലും
ഉണ്ടാകുന്ന കുഴികളില്‍ വീണ്
നിരവധി പേര്‍ക്ക് ജീവന്‍
നഷ്ടപ്പെടുകയും സാരമായി
പരിക്കേല്‍ക്കുകയും ചെയ്യുന്ന
സംഭവങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
സംസ്ഥാനത്തെ
റോഡുകളിൽ മഴയ്ക്ക് മുന്‍പുള്ള
അറ്റകുറ്റപ്പണികള്‍
സമയബന്ധിതമായി നടത്തുന്നതിൽ
വീഴ്ച വന്നിട്ടുണ്ടോ; എങ്കില്‍
കാരണം വിശദമാക്കാമോ?
*111.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒഡെപെക്
മുഖേന വിദേശ ജോലി ലഭിക്കുന്നത്
സംബന്ധിച്ച് കോവിഡാനന്തരം
എന്തൊക്കെ മാറ്റങ്ങളാണ്
ഉണ്ടായിട്ടുള്ളത് എന്ന്
അറിയിക്കാമോ; ജോലി ലഭ്യതയില്‍
വര്‍ദ്ധനയുണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
വിദഗ്ദ്ധ
വിഭാഗം തൊഴിലന്വേഷകര്‍ക്ക്
പുറമേ അര്‍ദ്ധവിദഗ്ദ്ധ,
അവിദഗ്ദ്ധ തൊഴിലാളികളടക്കമുള്ള
മറ്റ് തൊഴിലാളികള്‍ക്കും
ഒഡെപെക് മുഖേന വിദേശ തൊഴില്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
വിദേശത്ത്
ഉപരിപഠനത്തിനുള്ള സൗകര്യം
ഒഡെപെക്
ഏര്‍പ്പെടുത്തുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
വിദേശത്ത്
തൊഴിലിനും ഉപരിപഠനത്തിനും
ആവശ്യമായ ഭാഷാപഠനങ്ങള്‍ക്ക്
ഒഡെപെക് സൗകര്യം
ചെയ്തുനല്‍കുന്നുണ്ടോ;
ഇല്ലെങ്കിൽ ഇതിനായി സംവിധാനം
ഏര്‍പ്പെടുത്തുമോ?
*112.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വാണിജ്യ വ്യവസായ പുരോഗതിയിൽ
ചരിത്രാതീത കാലം മുതൽ നിർണായക
പങ്ക് വഹിച്ച ചെറുകിട
തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനുവേണ്ടി
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
വിനോദസഞ്ചാര
വികസനത്തിനും ചരക്ക്
നീക്കത്തിനും നിർണായക
പങ്കുവഹിക്കാൻ ഉതകുന്ന തരത്തിൽ
സംസ്ഥാനത്തെ തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട് കപ്പൽ
സർവീസ് വർദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ചെറുകിട,
ഇടത്തരം തുറമുഖങ്ങൾ കൂടുതൽ
ഉപയോഗപ്പെടുത്തി കണ്ടെയ്‍നർ
സർവീസ്
വർദ്ധിപ്പിക്കുന്നതിനുവേണ്ടി
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
ഭാരത്
മാല പരിയോജന പദ്ധതിയിലൂടെ റോഡ്
മാർഗം വിവിധ തുറമുഖങ്ങളെ തമ്മിൽ
ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി
പുരോഗമിക്കുന്ന സാഹചര്യത്തിൽ
തുറമുഖങ്ങളുടെ വികസന
പ്രവർത്തനങ്ങൾ
ത്വരിതപ്പെടുത്തുന്നതിനായുള്ള
സാധ്യതകൾ പരിശോധിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
*113.
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേശീയപാതകളില്‍
തുടരെയുണ്ടാകുന്ന അപകടങ്ങളെയും
കുഴിയില്‍ വീണ് ഒരാള്‍
മരണപ്പെട്ടതിനെയും തുടര്‍ന്ന്
ദേശീയപാതകളുടെ അറ്റകുറ്റപ്പണി
നടത്തേണ്ടത് സംസ്ഥാന
സര്‍ക്കാരാണെന്നുള്ള നിലയില്‍
ചിലര്‍ ചില മാധ്യമങ്ങളുടെ
സഹായത്തോടെ നടത്തുന്ന
ദുഷ്‌പ്രചരണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച
വസ്തുതാപരമായ
യാഥാര്‍ത്ഥ്യമെന്തെന്ന്
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ദേശീയപാതകളിലെ കുഴികള്‍
അടിയന്തരമായി അടയ്ക്കണമെന്ന്
ദേശീയപാത അതോറിറ്റിയോട്
ഹെെക്കോടതി
ആവശ്യപ്പെട്ടിരുന്നോ; റോഡിലെ
കുഴികള്‍ അടയ്ക്കുന്നതിനായി
ദേശീയപാത അതോറിറ്റി സഹായം
അഭ്യര്‍ത്ഥിച്ചിരുന്നോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍
മണ്ണുത്തി വരെയുള്ള റോഡ്
നിര്‍മാണത്തില്‍ വന്‍
ക്രമക്കേട് നടന്നിട്ടുള്ളതായി
സി.ബി.ഐ. അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
ഇതില്‍
കുറ്റക്കാരായവര്‍ക്കെതിരെ നിയമ
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കാമോ?
*114.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രകൃതി
ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള
നഷ്ടപരിഹാരം കണക്കാക്കുന്ന രീതി
വ്യക്തമാക്കാമോ; സമീപ കാലത്ത്
കാലാവസ്ഥാ ദുരന്തങ്ങള്‍
തുടരെയുണ്ടാകുന്ന
സാഹചര്യത്തില്‍ അതു സംബന്ധിച്ച്
മാനദണ്ഡം തയ്യാറാക്കാന്‍
പ്രത്യേക സമിതിയെ നിയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
നിലവില്‍
ഇപ്രകാരമുള്ള സമിതിയെ
നിയോഗിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത സമിതിയുടെ പ്രധാന
നിരീക്ഷണങ്ങളും ശിപാര്‍ശകളും
വിശദമാക്കാമോ;
(
സി )
വിവിധ
വകുപ്പുകളെ ഏകോപിപ്പിച്ച്
ദുരന്തബാധിതരുടെ നഷ്ടം
കൃത്യമായി കണക്കാക്കി
അര്‍ഹതപ്പെട്ട നഷ്ടപരിഹാരം
കാലതാമസമില്ലാതെ വിതരണം
ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
*115.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
എം നൗഷാദ്
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റേയും ക്രിയാത്മക
നിലപാടുകാെണ്ട് സംസ്ഥാനത്ത്
ദേശീയപാതാ വികസനം മികച്ച
രീതിയില്‍ നടക്കുന്നതായി
ദേശീയപാതയുടെ ചുമതല വഹിക്കുന്ന
കേന്ദ്ര മന്ത്രി
പ്രസ്താവിച്ചതായുള്ള വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നാേ;
വ്യക്തമാക്കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ദേശീയപാതാ വികസനം
അട്ടിമറിക്കാന്‍ ചില രാഷ്ട്രീയ
കക്ഷികള്‍ ശ്രമം
നടത്തിയിരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരക്കാരില്‍ ചിലര്‍
രാഷ്ട്രീയ ലക്ഷ്യത്താേടെ
ദേശീയപാതാ വികസനത്തിന്റെ യശസ്സ്
അവകാശപ്പെടാൻ നടത്തുന്നതായി
പറയപ്പെടുന്ന ശ്രമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(
സി )
ഭൂമി
ഏറ്റെടുക്കലിന് സംസ്ഥാന വിഹിതം
നല്കികാെണ്ടും ഭൂമി
ഏറ്റെടുക്കലില്‍ നേരിട്ട
എതിര്‍പ്പുകളെ
അനുഭാവപൂര്‍ണ്ണമായ ഇടപെടലിലൂടെ
മറികടന്നും ഭൂമിയേറ്റെടുക്കല്‍
പൂര്‍ത്തിയാക്കാനായിട്ടുണ്ടാേ;
(
ഡി )
ദേശീയപാത
66-ന്റെ വികസനത്തില്‍ നിലവില്‍
കെെവരിച്ചിട്ടുള്ള പുരാേഗതി
അറിയിക്കാമാേ?
*116.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ
തോമസ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ ആദ്യഘട്ട നിർമാണ കാലയളവ്
പൂർത്തിയായി വർഷങ്ങൾ
കഴിഞ്ഞിട്ടും ആദ്യഘട്ട നിർമാണം
പൂര്‍ത്തിയാകാത്ത
സാഹചര്യത്തില്‍ കരാർ പ്രകാരം
കമ്പനിയിൽ നിന്നും പ്രതിദിനം
പന്ത്രണ്ട് ലക്ഷം രൂപ പിഴ
ഈടാക്കാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
ഏത് തീയതി മുതൽ പിഴ ഈടാക്കാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(
സി )
കരാർ
വ്യവസ്ഥകൾ
ലംഘിച്ചതിനെത്തുടർന്ന് അദാനി
കമ്പനിക്കെതിരെ കരാർ
പ്രകാരമുള്ള നിയമ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ അവ
എന്തായിരുന്നുവെന്നും
വിശദമാക്കാമോ;
(
ഡി )
പ്രശ്ന
പരിഹാരത്തിനുള്ള ആർബിട്രേഷൻ
നടപടികളിൽ കമ്പനിയുടെയും
സർക്കാരിന്റെയും നിലപാടുകള്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
*117.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലൈസന്‍സുള്ളതിനെക്കാള്‍
പത്തിരട്ടിയോളം അനധികൃത
ക്വാറികൾ പ്രവർത്തിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ;
(
ബി )
ക്വാറികളുടെ
എണ്ണം വർദ്ധിപ്പിച്ചതിനാൽ അവ
ഉരുൾപൊട്ടലിനും ഭൂകമ്പത്തിനും
കാരണമാകുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
അനധികൃത
ക്വാറികളുടെ പ്രവർത്തനം
തടയുന്നതിനും ലൈസൻസുളള
ക്വാറികളുടെ പ്രവർത്തനം
നിയന്ത്രിക്കുന്നതിനും നടപടി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നൽകുമോ?
*118.
ശ്രീ
എ കെ എം അഷ്റഫ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇടിമിന്നൽ മൂലമുണ്ടാകുന്ന
ദുരന്തങ്ങളും മരണങ്ങളും
വർദ്ധിച്ച് വരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ഇടിമിന്നൽ
മൂലമുണ്ടാകുന്ന ദുരന്തങ്ങൾ
ലഘൂകരിക്കാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്; വിശദാംശം
നൽകുമോ;
(
സി )
ഇക്കാര്യത്തിൽ
സ്വീകരിക്കേണ്ട സുരക്ഷാ
നിർദ്ദേശങ്ങൾ സംബന്ധിച്ച്
ബോധവല്‍ക്കരണം നടത്താൻ നടപടി
സ്വീകരിക്കുമോ?
*119.
ശ്രീ
എം മുകേഷ്
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
തനത് സംസ്കാരവും കലയും ഭക്ഷ്യ
വിഭവങ്ങളും വിദേശ, ആഭ്യന്തര
വിനോദസഞ്ചാരികള്‍ക്ക്
അനുഭവവേദ്യമാക്കി വിനോദസഞ്ചാരം
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഓണാഘോഷത്തിന്
ഉത്സവഛായ പകര്‍ന്നുകൊണ്ട് ലോക
പൂക്കള മത്സരവും പാചക മത്സരവും
നടത്തി കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തെ
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
ആകര്‍ഷകവും എത്തിപ്പെടാന്‍
അനായാസകരവും
ആക്കുന്നതിനോടൊപ്പം
വിനോദസഞ്ചാരികൾക്ക് സുരക്ഷയും
കാഴ്ചകള്‍ നിര്‍ഭയമായി
ആസ്വദിക്കാനുള്ള സാഹചര്യവും
ഒരുക്കാൻ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
*120.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്‍
കീഴിലുള്ള റോഡുകളുടെ പരിപാലനം
കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
റോഡ്
മെയിന്റനന്‍സ് മാനേജ്മെന്റിന്റെ
ഭാഗമായും മഴക്കാല പൂര്‍വ്വ
അറ്റകുറ്റപ്പണികളായും എത്ര
കിലോമീറ്റര്‍ റോഡ്
ഗതാഗതയോഗ്യമാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
അറ്റകുറ്റപ്പണിക്ക്
പ്രത്യേക കര്‍മസംഘത്തിന് രൂപം
നല്‍കിയിട്ടുണ്ടോ;
(
ഡി )
പൊതുജനങ്ങളില്‍
നിന്നും ലഭിക്കുന്ന പരാതികള്‍
ഉടനടി പരിഹരിക്കാന്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അറ്റകുറ്റപ്പണികളുടെ പുരോഗതി
വിലയിരുത്താന്‍ നിയോജക
മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍
ഓഫീസര്‍മാരെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
|
|
|
|
|
|
|
|