UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1934.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ- ​ഗവേണൻസ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഇതര സംസ്ഥാനങ്ങളിലെ സംവിധാനത്തെപ്പറ്റി പഠിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നോ;
( ബി )
എങ്കിൽ പ്രസ്തുത സംഘം ഏതെല്ലാം സംസ്ഥാനങ്ങൾ സന്ദർശിച്ച് പഠനം നടത്തിയെന്ന് വ്യക്തമാക്കാമോ;
( സി )
ഭരണ കാര്യങ്ങളും പദ്ധതി അവലോകനവുമെല്ലാം വേഗത്തിലാക്കാൻ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സിസ്റ്റത്തിന് സമാനമായ ഒരു സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതുമൂലം ഭരണ നിർവ്വഹണം മെച്ചപ്പെടുത്താൻ സാധിക്കുമോ; വിശദാംശം നൽകുമോ?
1935.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയും യുദ്ധവും കാരണം വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?
1936.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമസഭ പാസ്സാക്കിയ നിയമങ്ങള്‍ക്ക് ചട്ടം രൂപീകരിച്ചിട്ടില്ലാത്തവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ സംസ്ഥാനത്ത് ഏതെല്ലാം നിയമങ്ങളും ചട്ടങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് അറിയിക്കാമോ; ക്രോഡീകരിച്ച പട്ടിക ലഭ്യമാക്കുമോ; ഇവയില്‍ കാലഹരണപ്പെട്ടതായി കരുതാവുന്നവ എത്രയെന്ന് വ്യക്തമാക്കുമോ?
1937.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏതെല്ലാം മേഖലകളിലാണ് മികച്ച നേട്ടങ്ങള്‍ കെെവരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ഇതിനുള്ള അംഗീകാരമായി ഇക്കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഏതൊക്കെ പുരസ്കാരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കെെവരിക്കാനായിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
1938.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫയലുകള്‍ ഡിജിറ്റലൈസ്‍ഡ് ആക്കുന്നതിനുള്ള പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ് എന്നും ആയതിന്റെ പ്രവര്‍ത്തന പുരോഗതി എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും കടലാസ് രഹിതമാക്കാനും അപ്രകാരം സുതാര്യവും അഴിമതിരഹിതവുമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും പൂര്‍ണ്ണമായും കടലാസ് രഹിതമായ സര്‍ക്കാര്‍ സേവനങ്ങള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ?
1939.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ സംസ്ഥാനത്തെ യുവജനങ്ങള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2018 മുതല്‍ പ്രതിരോധ സേനാ മേഖലയിലേയ്ക്കുള്ള തൊഴിലിനായി വിവിധ റിക്രൂട്ട്മെന്റ് റാലികളില്‍ പങ്കെടുത്ത് കായികക്ഷമത, വൈദ്യ പരിശോധനാ പരീക്ഷകള്‍ പാസ്സായിട്ടുള്ളവരും എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായി സംസ്ഥാനത്ത് എത്ര പേരുണ്ട് എന്നത് പരിശോധിച്ച് വ്യക്തമാക്കാമോ;
( സി )
ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസ്തുത പദ്ധതിക്കെതിരെ ഡല്‍ഹി ജന്ദര്‍മന്ദറില്‍ നടത്തിയ സമരത്തില്‍ സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാ അംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ജനപ്രതിനിധികള്‍ക്കെതിരെ നടത്തിയ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം കേന്ദ്ര സർക്കാരിന്റെയും ലോക് സഭാ സ്പീക്കറുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1940.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പെഷ്യല്‍ റൂള്‍സ് രൂപികരിക്കാത്തതിനാല്‍ പി.എസ്.സി. വഴിയുള്ള നിയമനങ്ങള്‍ നികത്താന്‍ സാധിക്കുന്നില്ല എന്നത് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
1941.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്രപേർക്ക് ആശ്രിത നിയമനം വഴി ജോലി നൽകിയിട്ടുണ്ടെന്നും നാളിതുവരെ ഉത്തരവായതിൽ എത്രപേർക്ക് ഇനി ജോലി നല്‍കാനുണ്ടെന്നും വകുപ്പ് തിരിച്ച് അറിയിക്കാമോ?
1942.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥതല സംഘം ഗുജറാത്ത് സന്ദർശിച്ചിരുന്നോ; പ്രസ്തുത സന്ദർശനത്തിന്റെ ഉദ്ദേശലക്ഷ്യം വ്യക്തമാക്കാമോ;
( ബി )
എത്ര ദിവസമാണ് പ്രസ്തുത സംഘം ഗുജറാത്തിൽ താമസിച്ച് പഠനം നടത്തിയത്; ഏതു പ്രോജക്ടിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം; പ്രസ്തുത പഠനത്തിനും യാത്രാ ചെലവുകൾക്കുമായി ആകെ എത്ര രൂപ ചെലവഴിച്ചു; വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ പഠനത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1943.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ പുതുവൈപ്പിൻ വില്ലേജിൽ ജയിൽ വകുപ്പിനായി സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തിയുടെയും പദ്ധതിയുടേയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്ഥലം ഏറ്റെടുക്കൽ നടപടിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ; റവന്യൂ വകുപ്പ് പ്രസ്തുത ഭൂമി ജയിൽ വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഭൂമി കൈമാറുന്നതിൽ നേരിടുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ?
1944.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രതിപക്ഷ നേതാവിന് അനുവദിച്ച ശമ്പളം, മാസം തോറും അനുവദിച്ച അലവൻസുകൾ, യാത്രാബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിയമിതരായിട്ടുള്ള പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളമടക്കമുള്ള വിവരങ്ങൾ, വാഹന സൗകര്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇനം തിരിച്ച് വിശദമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ നിയമിതരായിട്ടുള്ള സ്റ്റാഫിന്റെ ശമ്പളമടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
1945.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ല രൂപീകരിക്കുന്നതിന് മുമ്പ് ഭാഷ ന്യൂനപക്ഷ മേഖലകൾ വിജ്ഞാപനം ചെയ്ത് പ്രസ്തുത മേഖലയിലെ സർക്കാർ കാര്യാലയങ്ങളിൽ ആവശ്യമെങ്കിൽ ആകെയുള്ള എൽ.ഡി. ക്ലാർക്ക് തസ്തികയുടെ തത്തുല്യം വരെ ന്യൂനപക്ഷ ഭാഷ യോഗ്യത വേണ്ട തസ്തികയാക്കി അതാത് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാമെന്ന സർക്കാർ ഉത്തരവുണ്ടോയെന്ന് വ്യക്തമാക്കാമോ; ഏത് വർഷമാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ഭാഷ ന്യുനപക്ഷ മേഖലയായി വിജ്ഞാപനം ചെയ്യാൻ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് എപ്പോഴെങ്കിലും സർക്കാർ ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ടോ; എങ്കിൽ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
കാസർഗോഡ്-മഞ്ചേശ്വരം താലൂക്കുകൾ ഭാഷ ന്യൂനപക്ഷ മേഖലയായി വിജ്ഞാപനം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ എപ്പോഴാണ് വിജ്ഞാപനം ചെയ്തതെന്ന് വ്യക്തമാക്കാമോ; ബന്ധപ്പെട്ട ഉത്തരവിന്റെ/വിജ്ഞാപനത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
കാസർഗോഡ്-മഞ്ചേശ്വരം താലൂക്കുകളിൽ 50 ശതമാനം എൽ.ഡി. ക്ലാർക്ക് തസ്തിക കന്നഡ-മലയാളം യോഗ്യത ഉള്ളവർക്കായി മാറ്റിവെക്കാൻ സർക്കാരോ ജില്ലാ ഭരണകൂടമോ ഉത്തരവ് ഇറക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഈ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ റദ്ദ് ചെയ്തിരുന്നോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( ഇ )
ട്രൈബ്യുണൽ കേസ്സു നിലനിൽക്കെ മഞ്ചേശ്വരം കാസർഗോഡ് താലൂക്കുകളിലെ റവന്യു വകുപ്പിൽ ആകെയുള്ള 106 എൽ.ഡി. ക്ലാർക്ക് തസ്തികകളിൽ 53 എണ്ണം കന്നഡ യോഗ്യത വേണ്ട തസ്തികയാക്കി പുനർനിർണ്ണയം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; മറ്റു വകുപ്പുകൾക്കും ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ വിവിധ വകുപ്പുകളിലെ എൽ.ഡി. ക്ലാർക്ക് സാധ്യതാ പട്ടികയിലുള്ളവരെ ഇത് ബാധിക്കുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
2011-ലെ ജനസംഖ്യ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ്-മഞ്ചേശ്വരം താലൂക്കുകളിൽ കന്നഡ ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള വില്ലേജുകളെ വിജ്ഞാപനം ചെയ്ത് പ്രസ്തുത മേഖലയിൽ ആവശ്യമായ തസ്തിക കന്നഡ/മലയാളം ആക്കി മാറ്റാൻ നടപടികൾ സ്വീകരിക്കുമോ; കന്നഡ ഭാഷ ആവശ്യം ഇല്ലാത്ത ഓഫീസികളിലും വകുപ്പുകളിലും കന്നഡ ഭാഷ ന്യൂനപക്ഷങ്ങൾക്കായി തസ്തിക മാറ്റിവെച്ചാലുണ്ടാകുന്ന പ്രയാസങ്ങൾ ദൂരീകരിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1946.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് പി.എസ്.സി. ഓഫീസ് നിലവില്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1947.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഓഫീസുകളിലെ കാര്യക്ഷമത ഉറപ്പ് വരുത്താന്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വ്യക്തമാക്കുമോ;
( ബി )
വകുപ്പുകളുടെ വെബ്സെെറ്റുകള്‍ക്ക്‌ കാലാനുസരണം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സര്‍ക്കാര്‍ ഓഫീസുകളില്‍ ഫോണ്‍ മുഖാന്തിരം പൊതുജനങ്ങള്‍ ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
എല്ലാ വകുപ്പുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം നിലവിലുണ്ടോ; എല്ലാ വകുപ്പുകളിലും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ?
1948.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സർക്കാർ ഓഫീസുകളിലും നിലവിൽ എത്ര ഉദ്യോഗസ്ഥ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നുവെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഒഴിവുകൾ എപ്പോൾ നികത്തുമെന്ന് വ്യക്തമാക്കുമോ?
1949.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവരാവകാശ നിയമം വകുപ്പ് 25 (2)(4) പ്രകാരം 2019-2020 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
( ബി )
2020-2021 സാമ്പത്തിക വര്‍ഷം വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത വകുപ്പുകള്‍/സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കുമോ;
( സി )
2019-2020 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ 2019-2020 മുതല്‍ 2021-2022 വരെയുള്ള വരവ് ചിലവ് കണക്ക് സഭയുടെ മേശപ്പുറത്ത് വയ്ക്കുമോ?
1950.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നല്കിയ പദ്ധതികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ;
( സി )
ഓരോ പദ്ധതിയുടെയും പ്രവർത്തന പുരോഗതി വിശദമാക്കാമോ?
1951.
ശ്രീ . സണ്ണി ജോസഫ്
ശ്രീമതി.ഉമ തോമസ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗുജറാത്ത് സന്ദർശിച്ചിരുന്നോ; പ്രസ്തുത സന്ദർശനത്തിന്റെ ഉദ്ദേശ്യലക്ഷ്യം എന്തായിരുന്നു; വ്യക്തമാക്കാമോ;
( ബി )
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗുജറാത്ത് മോഡൽ ഭരണ നിർവ്വഹണത്തെക്കുറിച്ച് പഠിക്കുന്നതിനായി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഏതെങ്കിലും ഒരു പ്രത്യേക പദ്ധതിയുമായി ബന്ധപ്പെടുത്തിയാണോ പ്രസ്തുത പഠനം നടന്നത്; പഠനത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ഡി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മേൽപ്പറഞ്ഞ പ്രകാരം ഭരണനിർവ്വഹണം പഠിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഏതൊക്കെ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ?
1952.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയില്‍ സര്‍വ്വേയര്‍ ഗ്രേഡ് II തസ്തികയില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്നുവരെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒഴിവുകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള ഒഴിവുകളില്‍ പി.എസ്.സി. നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1953.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ സാങ്കേതിക തസ്തികകളുടെ നിയമനം പി.എസ്.സി.-യില്‍ നിന്നും മാറ്റി ബോര്‍ഡിന് നല്‍കുവാന്‍ ആലോചനയുണ്ടോ;
( സി )
ഇത്തരത്തില്‍ പി.എസ്.സി.-യില്‍ നിന്നും മാറ്റുന്നത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും കാരണമാകുമെന്ന അഭിപ്രായം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത തീരുമാനം പിന്‍വലിക്കുമോ?
1954.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ വരുന്ന റോഡുകളില്‍ കോതമംഗലം മണ്ഡലത്തിലെ മണികണ്ഠംചാല്‍-വെള്ളാരംകുത്ത് റോഡ് ഉള്‍പ്പെട്ടിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ; പ്രസ്തുത നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1955.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സിവില്‍സര്‍വ്വീസില്‍ ഏതെല്ലാം തസ്തികകളിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ആശ്രിത നിയമനത്തിനായി സര്‍ക്കാരിലേക്ക് നിലവില്‍ എത്ര അപേക്ഷകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1956.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്;
( ബി )
പ്രസ്തുത ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഉണ്ടായ തുടര്‍നടപടികള്‍ വ്യക്തമാക്കാമോ;
( സി )
സന്ദര്‍ശനത്തോടനുബന്ധിച്ച് കേരളവും ഷാര്‍ജയുമായി ഏര്‍പ്പെട്ട കരാറുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
1957.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ റീബില്‍‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
റീബില്‍ഡ് കേരള പദ്ധതിയില്‍ അനുവദിച്ചതും എന്നാല്‍ നാളിതുവരെ നടപ്പിലാക്കാത്തതുമായ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1958.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണമികവിന്റെ ഭാഗമായി സര്‍ക്കാരിന് ഏതൊക്കെ അവാര്‍ഡുകളാണ് ലഭിച്ചിട്ടുള്ളത്; വിശദമാക്കാമോ?
1959.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ബി )
ഇതിൽ ഉള്‍പ്പെടുത്തിയിട്ടുള്ള ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ ;എത്ര എണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്കായി ചിലവഴിക്കുന്ന തുക എത്രയെന്ന് അറിയിക്കാമോ;
( ഡി )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടും നാളിതുവരെ പ്രവൃത്തികള്‍ ആരംഭിക്കാത്ത പദ്ധതികളെ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ?
1960.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണ പരിഷ്ക്കാര കമ്മീഷൻ സമർപ്പിച്ചിട്ടുള്ള ശിപാർശകളിന്മേൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1961.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമാേ; പ്രസ്തുത പ്രവൃത്തികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമാേ?
1962.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ പഞ്ചവത്സര പദ്ധതികൾ ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ടോ;
( ബി )
എങ്കിൽ പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഏതെല്ലാം മേഖലകൾക്കും പദ്ധതികൾക്കുമാണ് സംസ്ഥാന സർക്കാർ ഊന്നൽ നൽകുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിനു വേണ്ടി സ്വീകരിച്ചിട്ടുളള നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
1963.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ബാലുശ്ശേരി മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോന്നിനും അനുവദിച്ച തുക എത്രയെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും പ്രവൃത്തികളിൽ ഏതൊക്കെ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
എകരൂൽ-കക്കയം-ഡാം സൈറ്റ് റോഡ് നവീകരണം റീബില്‍ഡ് കേരള പദ്ധതിയുടെ പരിഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നോ; ഇല്ലെങ്കിൽ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1964.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികൾക്കാണ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതിൽ ഓരോ പ്രവൃത്തികൾക്കും അനുവദിച്ച തുകയും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
1965.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും സംസ്ഥാനത്തിന്റെ നിലവാരം മെച്ചപ്പെട്ടതല്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതു പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?
1966.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുള്ളവയുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അതോറിറ്റിക്ക് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് വൈകുന്നതുമൂലം സര്‍ക്കാര്‍ കെട്ടിടങ്ങളും വാസഗൃഹങ്ങളും നിര്‍മ്മിക്കുന്നതിന് തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് വേഗത്തിലും സമയബന്ധിതമായും ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുള്ള അപേക്ഷകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1967.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ സി.ഡബ്ല്യൂ.ആർ.ഡി.എം., നാറ്റ്പാക്, കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബോട്ടാനിക്കൽ ഗാർഡൻ, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് എന്നീ സ്ഥാപനങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലും, ടെക്നിക്കൽ വിഭാഗത്തിലും ജോലി ചെയ്യുന്ന ഏകദേശം 300 ഓളം ജീവനക്കാർക്ക്, 10/02/2021 ലെ ജി.ഒ.(പി) 27/2021/ഫിൻ നമ്പർ സർക്കാർ ഉത്തരവ് നടപ്പിൽ വരുത്തിയ ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജീവിത ചെലവ് ക്രമാതീതമായി കൂടി വരുന്ന സാഹചര്യത്തിൽ 2016-ലെ വേതന ഘടനയിൽ തുടരുന്ന പ്രസ്തുത ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന്‌ സത്വര നടപടി സ്വീകരിക്കുമൊ;
( സി )
പ്രസ്തുത ജീവനക്കാരുടെ ശമ്പളപരിഷ്കരണ നടപടികൾക്കുള്ള നിലവിലെ തടസ്സങ്ങൾ വിശദമാക്കാമോ?
1968.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
30.04.2022 ന് പി.എസ്.സി. നടത്തിയ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ 277/2018) പരീക്ഷയുടെ സ്കില്‍ ടെസ്റ്റിന് ‍യൂട്യൂബ് ചാനലുകളില്‍‍ ആറ് മാസം മുമ്പ് വന്ന ചോദ്യപേപ്പര്‍ യാതൊരു മാറ്റവും വരുത്താതെ ഉപയോഗിച്ചുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച്‌ പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പരാതികളില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ എന്ത് തുടര്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1969.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവ് മുതല്‍ 2022 മേയ് 31 വരെ വയനാട് ജില്ലയില്‍ എത്ര പേര്‍ക്ക് പി.എസ്.സി. മുഖേന നിയമനം നല്‍കി എന്ന വിവരം തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ ഏറ്റവും കൂടുതല്‍ നിയമനം നടന്ന വകുപ്പ് ഏതാണെന്ന് വ്യക്തമാക്കാമോ?
1970.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് സിവിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് പഞ്ചായത്ത് പരിധിയിലാണോ നഗരസഭ പരിധിയിലാണോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് നൽകുന്ന വീട്ടുവാടക ബത്ത എത്ര ശതമാനമാണെന്നും ഇത് പഞ്ചായത്ത് പ്രദേശത്തെ വീട്ടുവാടക ബത്തക്ക് തുല്യമാണോയെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് മുൻകാല ശമ്പള പരിഷ്കരണ ഉത്തരവുകളിൽ വീട്ടുവാടക ബത്ത സംബന്ധിച്ച് അർഹമായ പരിഗണന നൽകിയിരുന്നോ; എങ്കിൽ വിശദാംശം നൽകാമോ; ഇത്തവണ പ്രസ്തുത പരിഗണന ഒഴിവാക്കിയിരുന്നോ എന്നും വ്യക്തമാക്കാമോ;
( ഡി )
എറണാകുളം, കോഴിക്കോട് ജില്ല ആസ്ഥാനങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകി വീട്ടുവാടക ബത്ത ഉയർത്തി നൽകുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ കാസർഗോഡിന് ഈ പരിഗണന നൽകാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
നഗരസഭകളിൽ സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷനുകളിൽ അനുവദിക്കുന്ന വീട്ടുവാടക ബത്ത കാസർകോട് സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1971.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളിലെ വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള നടപടികൾ സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കുന്ന വോട്ടർ പട്ടിക ​ആധാറുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി നയപരമായ തീരുമാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ സംസ്ഥാന സർക്കാരോ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെയോ ചീഫ് ഇലക്ഷൻ കമ്മീഷന്റെയോ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1972.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫാേണ്‍ പദ്ധതിയുടെ പുരാേഗതി അറിയിക്കാമാേ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ കണ്ണൂര്‍ ജില്ലയില്‍ എത്ര കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതിയിലൂടെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ എത്ര കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും ആദ്യഘട്ടമായി എത്ര കണക്ഷനുകള്‍ നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
1973.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വകുപ്പുകളില്‍ നൂതന വിദ്യകള്‍ പ്രാേത്സാഹിപ്പിക്കുന്നതിന് ഇന്നവേഷന്‍ സാേണ്‍ എന്ന പ്രത്യേക സംവിധാനം ആരംഭിച്ചിട്ടുണ്ടാേ; പ്രസ്തുത സംവിധാനം ആരംഭിച്ചിട്ടുള്ള വകുപ്പുകള്‍ ഏതാെക്കെയെന്നും ആയതിന്റെ നിലവിലെ സ്ഥിതിയുടെ വിശദാംശങ്ങളും ലഭ്യമാക്കാമാേ?
1974.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോൺ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കുന്ന പ്രവൃത്തി കൊല്ലം ജില്ലയിൽ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ?
1975.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ?
1976.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനും അവയ്ക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനും രൂപം നല്‍കിയ വിവിധ പദ്ധതികളുടെ വിശദാംശം ജില്ലതിരിച്ച് ലഭ്യമാക്കാമോ?
1977.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഉത്തരവിലൂടെ പാലക്കാട് ജില്ലയില്‍ പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമെന്ന് മണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
അക്ഷയകേന്ദ്രം നടത്തിപ്പിന് ചുമതലപ്പെട്ടവരെ പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്ന് അറിയിക്കാമോ?
1978.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജനുവരി 1 മുതല്‍ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിനുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഏതെല്ലാം സ്ഥലങ്ങളിൽ അക്ഷയ കേന്ദ്രം തുടങ്ങുന്നതിനുള്ള അപേക്ഷകളാണ് ലഭിച്ചത്; ഈ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ?
1979.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ അക്ഷയകേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് ടി കേന്ദ്രത്തിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ കഴിയുമോ; എങ്കില്‍ അതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1980.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങൾക്ക് നൽകിവരുന്ന സേവനങ്ങൾ എന്തെല്ലാമാണ്;
( ബി )
ഈ സേവനങ്ങളുടെ എണ്ണം കൂട്ടുന്നതിനും കൂടുതൽ വേഗത്തില്‍ നൽകുന്നതിനും വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?
1981.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ ഏതെല്ലാം സര്‍ക്കാര്‍ ആഫീസുകളിലാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ആഫീസുകളുടെ മണ്ഡലം തിരിച്ചുള്ള വിവരം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതി ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ഡി )
കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കിയാല്‍ ഇതിന്റെ തുടര്‍നിയന്ത്രണം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് മാത്രമായിരിക്കുമോ;
( ഇ )
പദ്ധതിയുമായി ബന്ധപ്പെട്ട് വരാന്‍ സാധ്യതയുള്ള മറ്റ് സര്‍വ്വീസുകളുടെയും പരാതി പരിഹാരത്തിന്റെയും ചുമതല സര്‍ക്കാര്‍ സ്ഥാപനത്തെ ഏല്‍പ്പിക്കുമോ; അതോ സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുമോ; വിശദമാക്കാമോ?
1982.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ കെ-ഫോണ്‍ സേവനം ഏതെല്ലാം സ്ഥലങ്ങളിലും ഓഫീസുകളിലും ലഭ്യമാക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്; അടുത്തഘട്ടത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും കെ-ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
മണ്ഡലത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലും തടസ്സങ്ങളില്ലാത്ത ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തുന്ന വിധത്തില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
1983.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ കെ-ഫോൺ സേവനം നിലവിൽ ഏതൊക്കെ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് അറിയിക്കാമോ;
( ബി )
കൂടുതൽ കേന്ദ്രങ്ങളിൽ കെ- ഫോൺ സേവനം ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
1984.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ഡേറ്റാ ​​​പ്രൈവസിക്കും ​ഡേറ്റാ ​പ്രൊട്ടക്ഷനും വേണ്ടി സ്വീകരിച്ചിട്ടുളള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനു വേണ്ടി ഏതെല്ലാം ഏജൻസികളാണ് നേതൃത്വം നൽകുന്നത്;
( സി )
ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുളള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
1985.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരും ഈ സര്‍ക്കാരും ഐ.ടി. മേഖലയിൽ നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ആരംഭിച്ച ഐ.ടി. പാര്‍ക്കുകളുടെ എണ്ണവും ഐ.ടി. മേഖലയിൽ തൊഴിൽ ലഭിച്ച അഭ്യസ്തവിദ്യരുടെ എണ്ണവും ലഭ്യമാക്കുമോ;
( സി )
ടെക‍്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവയുടെ വികസനത്തിനായി മുൻ സര്‍ക്കാരും ഈ സര്‍ക്കാരും നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളും അതുവഴിയുണ്ടാക്കിയ തൊഴിലവസരങ്ങളും വ്യക്തമാക്കുമോ?
1986.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോൺ പദ്ധതിയുടെ എത്ര ശതമാനം പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പദ്ധതിയ്ക്കായി നാളിതുവരെ ചെലവഴിച്ച തുകയുടെ വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്?
1987.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റിലും വിവിധ ഡയറക്ടറേറ്റുകളിലും ഇ- ഓഫീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( ബി )
നേരത്തേ ഫയലിന്റെ നമ്പർ, ഫയൽ സ്റ്റാറ്റസ്, ഫയൽ ഡീറ്റെയിൽസ്, ഫയൽ മൂവ്മെന്റ്, ഹിസ്റ്ററി എന്നിവയെല്ലാം ലഭിക്കുമായിരുന്നുവെങ്കിലും കഴിഞ്ഞ ജനുവരി മാസത്തിലെ അപ്ഡേഷനു ശേഷം പ്രസ്തുത വിവരങ്ങൾ ഇ-ഓഫീസ് സംവിധാനത്തിൽ ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നേരത്തേ ലഭിച്ചു കൊണ്ടിരുന്ന വിവരങ്ങൾ തുടർന്നും ലഭിക്കുന്ന തരത്തിൽ ഈ- ഓഫീസ് സംവിധാനം മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമോ?
1988.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. പാർക്കുകളിൽ കമ്പനികൾക്കായി സ്ഥലസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ഐ.ടി. മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
മുൻ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ഐ.ടി. പാർക്കുകളിൽ എത്രത്തോളം വികസനം സാധ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങൾ നൽകാമോ;
( സി )
ഐ.ടി. മേഖലയിൽ പുതിയ പാർക്കുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ഡി )
ഐ.ടി. രംഗത്ത് സർക്കാർ ഇടപെടലിലൂടെ ഉണ്ടാകുന്ന മുന്നേറ്റം വഴി സംസ്ഥാനത്തിന്റെ തൊഴിൽ, സാമ്പത്തിക മേഖലകളിലും സംസ്ഥാന വികസനത്തിന് പൊതുവിലും എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
1989.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ. ടി. വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്നും പ്രമുഖ ആഗോള കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ സംസ്ഥാനത്തെത്തിക്കുവാൻ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
ഐ. ടി. പാര്‍ക്കുകളില്‍ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനും മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ മത്സരാധിഷ്ഠിതമാക്കാനുമായി ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറെ നിയമിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
1990.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തിൽ ഭൂമിയും വീടും നഷ്ടമായ നിലമ്പൂർ നിയോജക മണ്ഡലത്തിലെ കരുളായ് മുണ്ടക്കടവ് ആദിവാസി കോളനിയിൽ പുനരധിവാസം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളനിയിലെ എത്ര കുടുംബങ്ങൾക്കാണ് 2019-ലെ പ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടതെന്ന് അറിയിക്കാമോ; ഇവർക്ക് ആകെ നഷ്ടമായ ഭൂമിയെത്രയെന്നും പകരം ഓരോ കുടുംബത്തിനും നൽകാനുദ്ദേശിക്കുന്ന തുക എത്രയെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ; കുടുംബങ്ങളുടെ പട്ടിക ലഭ്യമാക്കാമോ;
( സി )
കോളനി നിവാസികൾക്ക് ഭൂമിയും വീടും ലഭ്യമാക്കാൻ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1991.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ആരംഭിച്ചതെന്നാണ്; ആയത് പൂര്‍ത്തിയായിട്ടുണ്ടോ; ആകെ എത്ര ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്; ഇനി എത്ര ഹെക്ടര്‍ ഏറ്റെടുക്കാന്‍ ബാക്കിയുണ്ട്; വിശദാംശം നൽകാമോ;
( ബി )
ഭൂമി ഏറ്റെടുക്കലിനായി ആകെ എത്ര തുകയാണ് കണക്കാക്കിയിരുന്നത്; ഏറ്റെടുക്കല്‍ വൈകിയത് മൂലം എത്ര തുകയാണ് അധികമായി വേണ്ടിവരുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( സി )
മെട്രോ റെയില്‍പദ്ധതിയ്ക്ക് സമയബന്ധിതമായി ഭൂമിയേറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മറ്റ് റെയിൽ പദ്ധതികള്‍ക്ക് സമയബന്ധിതമായി ഭൂമിയേറ്റെടുക്കാനും നഷ്ടപരിഹാരം വിതരണം ചെയ്യാനും സാധിക്കുമോ; വ്യക്തമാക്കാമോ?
1992.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിൽ വാട്ടർ മെട്രോയുടെ ജെട്ടികൾ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജെട്ടികളുടെ നിർമ്മാണ പ്രവൃത്തിയുടെ നിജസ്ഥിതി വിശദമാക്കാമോ;
( സി )
ജെട്ടികൾ എന്നത്തേക്ക് പ്രവർത്തനസജ്ജമാകുമെന്ന് വെളിപ്പെടുത്താമോ?
1993.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോ പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെ ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി നാളിതുവരെ ഏറ്റെടുത്ത സ്ഥലം എത്രയെന്നും ഇനി എത്ര സ്ഥലം ഏറ്റെടുക്കാൻ ഉണ്ടെന്നും വ്യക്തമാക്കുമോ;
( സി )
ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകളായ എത്ര പേർക്ക് നാളിതുവരെ നഷ്ടപരിഹാര തുക അനുവദിച്ചിട്ടുണ്ടെന്നും എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
ഇനി എത്ര പേർക്ക് നഷ്ടപരിഹാര തുക അനുവദിക്കാൻ ബാക്കി ഉണ്ടെന്നും ആയതിന് എത്ര തുക ആവശ്യമായി വരുമെന്നും വ്യക്തമാക്കുമോ?
1994.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വെസ്റ്റ്കോസ്റ്റ് കനാലിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജലപാത ദേശീയ ജലപാതയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തിന്റെ ടൂറിസം, ഗതാഗത മേഖലകൾക്ക് ഊര്‍ജ്ജം പകരാൻ കഴിയുന്ന പ്രസ്തുത ജലപാത യാഥാര്‍ത്ഥ്യമാക്കുവാന്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1995.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മുതൽ ഹോസ്ദുർഗ്ഗ് വരെയുള്ള ജലപാത ഇനി എത്ര കിലോമീറ്റർ പൂർത്തീകരിക്കാനുണ്ടെന്നും ഈ പാതയിൽ എത്ര കിലോമീറ്റർ കൃത്രിമ കനാലുകൾ ആവശ്യമുണ്ടെന്നും അറിയിക്കാമോ; പ്രസ്‌തുത ജലപാത എന്ന് തുറന്നുകൊടുക്കാൻ കഴിയുമെന്നും അറിയിക്കാമോ?
1996.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടപ്പുറം- കോവളം ജലപാതയുടെ പ്രവൃത്തി ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
( ബി )
എന്തെല്ലാം പദ്ധതികളാണ് പ്രസ്തുത ജലപാതയുടെ ഭാഗമായി ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ഇതിനായുള്ള ഫണ്ട് എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത ജലപാതയുടെ ആക്കുളം കായല്‍ മുതല്‍ കോവളം വരെയുള്ള ഭാഗത്ത് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിക്കായി കിഫ്ബി മുഖേനയും മറ്റും എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത തുക എന്തെല്ലാം പ്രവൃത്തികള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും എസ്‌.പി‌.വി. ആയി ഏതെങ്കിലും നിശ്ചയിച്ചിട്ടുണ്ടോയെന്നും ഇപ്പോൾ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്നും അറിയിക്കുമോ;
( ഇ )
ആക്കുളം മുതൽ കോവളം വരെ ജലപാതയുടെ ഭാഗമായ പാർവതി പുത്തനാറിന്റെ ഒരുവശത്ത് സൈഡ് പ്രൊട്ടക്ഷൻ വാൾ ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ജലപാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി സൈഡ് വാൾ നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( എഫ് )
ഇല്ലെങ്കിൽ തിരക്കേറിയ കാരാളി-വള്ളക്കടവ് റോഡിനോട് ചേര്‍ന്ന പുത്തനാറിന്റെ ഭാഗം സൈഡ് വാള്‍ ഇല്ലാത്തത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രസ്തുത വാള്‍ കൂടി പദ്ധതിയുടെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
1997.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വകുപ്പുകളിലെ സേവനങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിശദമാക്കുമോ?
1998.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ രാജ്യങ്ങളില്‍ ജോലിചെയ്തുവരുന്ന മലയാളികള്‍ക്ക് മലേഷ്യ പോലുള്ള രാജ്യങ്ങളിലെ ആളുകളെ വിവാഹം ചെയ്യുന്നതിന് ഇവിടെ വിവാഹിതരല്ലെന്ന സാക്ഷ്യപത്രം അനിവാര്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അപേക്ഷകര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളേയും റവന്യൂ വിഭാഗത്തെയും സമീപിക്കുമ്പോള്‍ തങ്ങളുടെ സേവനങ്ങളുടെ പട്ടികയില്‍ സിംഗിള്‍ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞ് സാക്ഷ്യപത്രം നല്‍കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
ഇത്തരം സാക്ഷ്യപത്രങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ചുമതല നല്‍കുന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരവ് ഇറക്കുന്ന കാര്യം പരിശോധിക്കുമോ;
( ഡി )
പ്രസ്തുത വിഷയത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
1999.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് & ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ; ഇവയുടെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള റെസ്റ്റ് സ്റ്റോപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2000.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കി വരുന്ന ക്ഷേമ പദ്ധതികള്‍ ഏതാെക്കെയാണെന്ന് വിശദമാക്കാമാേ?
2001.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവാസികളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ രംഗത്ത് പ്രവാസി ക്ഷേമബോര്‍ഡ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രവാസി ലാഭവിഹിത പദ്ധതി ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ; പ്രസ്തുത പദ്ധതിയിലൂടെ കിഫ്ബിയിലേക്ക് എത്ര തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?
2002.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോര്‍ക്കാ റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജർമനിയിൽ നഴ്സുമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ റാങ്ക് ലിസ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ എത്ര പേരാണ് അന്തിമ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റാങ്ക് പട്ടികയില്‍ എസ്.സി/എസ്.റ്റി പ്രാതിനിധ്യം എത്രയെന്ന് വിശദമാക്കാമോ?
2003.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജൂണിൽ തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയിൽ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ വനിത പങ്കെടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പങ്കെടുത്ത;
( ബി )
പ്രസ്തുത വ്യക്തിക്ക് ലോക കേരള സഭയിലേക്ക് ക്ഷണം നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിൽ സർക്കാർ എന്തൊക്കെ അന്വേഷണങ്ങളാണ് നടത്തുന്നത്; അന്വേഷണത്തിന്റെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
2004.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോക കേരള സഭ സമ്മേളനങ്ങൾ എത്ര പ്രാവശ്യം ഏതെല്ലാം സമയങ്ങളിൽ നടന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ സമ്മേളനത്തിലെയും പ്രതിനിധികൾ ആരെല്ലാമായിരുന്നു; ഇവരെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്തായിരുന്നു; ഇവർ ഏതെല്ലാം പ്രസ്ഥാനങ്ങളെ പ്രധിനിധികരിച്ച് പങ്കെടുത്തു; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
ഓരോ സമ്മേളനങ്ങളിലും ചർച്ച ചെയ്തതും ഉയർന്ന് വന്നതുമായ പ്രശ്നങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഓരോ സമ്മേളനത്തിലും ഉയർന്ന് വന്ന ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;
( ഡി )
ഈ നിർദ്ദേശങ്ങളിൽ ഏതെല്ലാം നടപ്പാക്കിയെന്ന് സമ്മേളനം തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഇ )
ഓരോ സമ്മേളനത്തിലും എല്ലാ വകുപ്പുകളുമായി ചേർന്ന് എത്ര രൂപ ചെലവഴിച്ചു എന്നതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( എഫ് )
ലോക കേരള സഭയിൽ വന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച നിയമപരമായ ബാധ്യതകൾ ഉറപ്പ് വരുത്തുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
2005.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക കേരളസഭയില്‍ നാളിതുവരെ അംഗങ്ങളായവരുടെ പട്ടികയും ഏത് മേഖലയെ പ്രതിനിധീകരിച്ചതാണെന്നുമുള്ള വിവരവും ലഭ്യമാക്കുമോ; ഈ സഭയില്‍ നിന്ന് വിരമിച്ചവരുടെ പട്ടികയും ലഭ്യമാക്കുമോ;
( ബി )
ഓരോ ലോകകേരള സഭയ്ക്കുമായി നാളിതുവരെയുണ്ടായിട്ടുള്ള ചെലവ് എത്രയാണെന്നും ഏതിനത്തിലാണെന്നും അറിയിക്കുമോ;
( സി )
ലോക കേരളസഭ ആരംഭിച്ചതിനുശേഷം പ്രവാസികള്‍ കൈവരിച്ച ഏറ്റവും പ്രധാനനേട്ടമെന്തെന്ന് അറിയിക്കുമോ?
2006.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാർ ആരംഭിച്ച ലോക കേരള സഭ നാളിതുവരെയായി എത്ര തവണ കൂടിയിട്ടുണ്ടെന്നും ഓരോ ലോക കേരള സഭയിലും പങ്കെടുത്ത/അംഗങ്ങളായ പ്രവാസി മലയാളികൾ ആരെല്ലാമാണെന്നും അറിയിക്കുമോ;
( ബി )
മുൻപ് നടന്ന ലോക കേരള സഭകളിലായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നതെന്നും അതിനായി എത്ര തുക പ്രവാസികൾ നിക്ഷേപിച്ചുവെന്നും പ്രസ്തുത പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അറിയിക്കുമോ;
( സി )
പ്രവാസികളുടെ ക്ഷേമത്തിനായി ലോക കേരള സഭയില്‍ പ്രത്യേകമായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ഡി )
ഓരോ ലോക കേരള സഭയിലും പ്രവാസികള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ /നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; ആയതില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2007.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക കേരള സഭയുടെ ഒന്ന്, രണ്ട്, മൂന്ന് സമ്മേളനങ്ങളിൽ പങ്കെടുത്ത പ്രതിനിധികളുടെ ലിസ്റ്റ് ലഭ്യമാക്കുമോ;
( ബി )
ലോക കേരള സഭ സമ്മേളനങ്ങളിൽ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടാത്ത ഏതെങ്കിലും വ്യക്തികളെ പങ്കെടുപ്പിച്ചിട്ടുണ്ടോ; എങ്കിൽ ഏതു സാഹചര്യത്തിലാണ് അപ്രകാരം പങ്കെടുക്കുവാൻ അനുവദിച്ചത് എന്ന് വ്യക്തമാക്കുമോ?
2008.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ഡോ.കെ.ടി.ജലീൽ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചില സംഘടനകൾ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് നടത്തിയതായി പറയപ്പെടുന്ന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ നിര്‍വ്വീര്യമാക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
ചില സംഘടനകള്‍ കൊച്ചുകുട്ടികളെ വിദ്വേഷ പ്രചരണത്തിനായി ഉപയോഗിച്ച സാഹചര്യം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ചില സംഘടനകള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലന പരിപാടികളും വര്‍ഗ്ഗീയ ഉദ്ബോധനങ്ങളും പൊതുസമൂഹത്തില്‍ ഉളവാക്കുന്നതായി പറയപ്പെടുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും പൊതുജനപങ്കാളിത്തത്തോടെ ഇത്തരം പരിശീലന-ഉദ്ബോധന പരിപാടികള്‍ അവസാനിപ്പിക്കുന്നതിനുമായി കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമോ; വിശദമാക്കുമോ?
2009.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പൊതുവിലും വിദ്യാര്‍ത്ഥികളില്‍ പ്രത്യേകിച്ചും വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും, അതുവഴി ഉണ്ടാകുന്ന അക്രമവാസനകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് തടയുന്നതിന് പ്രത്യേകമായ നടപടിയും, വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വിപുലമായ കാമ്പയിനും നടത്താന്‍ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2010.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ വെച്ച് മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ യുവജന സംഘടനാ പ്രവർത്തകരെ മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നത്തായി പറയപ്പെടുന്ന സാഹചര്യത്തിൽ ഭരണപക്ഷ മുന്നണി കൺവീനർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
മർദ്ദിച്ചതായി പറയപ്പെടുന്ന സംഭവത്തിന്മേൽ ലഭിച്ച പരാതി പ്രകാരം അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ഭരണപക്ഷ മുന്നണി കൺവീനർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമോ എന്ന വിഷയത്തിൽ പോലീസ് നിയമോപദേശം തേടിയിരുന്നോ; എങ്കിൽ പ്രസ്തുത നിയമോപദേശം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ?
2011.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ ബലാത്സംഗ കുറ്റത്തിന് എതിരെയുള്ള വകുപ്പുകൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി ആരോപിച്ചു കൊണ്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിലോ പോലീസ് സൂപ്രണ്ട് റാങ്കിലോ ഉള്ള ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്ത് കൊണ്ടുളള സ്പെഷ്യൽ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി 2021-ൽ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഏത് തീയതിയിലാണ് ഈ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; ഈ റിപ്പോർട്ടിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
2012.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി ഉന്നയിച്ച ആരോപണങ്ങളില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നവർ ആരൊക്കെയാണെന്ന് തസ്തിക അടിസ്ഥാനത്തിൽ വ്യക്തമാകുമോ;
( സി )
പോലീസില്‍ ക്രിമിനൽ പശ്ചാത്തലം ഉള്ളതായി പറയപ്പെടുന്നവരെ സംബന്ധിച്ച് ആഭ്യന്തര വകുപ്പിൽ കൃത്യമായ വിവരങ്ങൾ ലഭ്യമാണോ; ആയതുപ്രകാരം ക്രിമിനൽ പശ്ചാത്തലമുള്ള ആരെങ്കിലും മേല്പറഞ്ഞ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അവരുടെ പേരും തസ്തികയും ക്രിമിനൽ പശ്ചാത്തലവും വ്യക്തമാക്കുമോ?
2013.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണ്ണ കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ നടത്തിയ ആരോപണത്തിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വ്യക്തിക്കെതിരെ മുഖ്യമന്ത്രി അപകീർത്തിക്കേസ് ഫയൽ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കേസിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
സ്വർണ്ണ കടത്ത് കേസിലെ പ്രതിയുടെ ആരോപണങ്ങള്‍ സംബന്ധിച്ച തുടർ നിയമനടപടികൾക്കായി സർക്കാർ നിയമോപദേശം തേടിയിരുന്നോ; എങ്കിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ?
2014.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ടെക്നോ പാർക്കിൽ മുൻ സംസ്ഥാന പോലീസ് മേധാവിയുടെ ഭാര്യ ജോലി ചെയ്തതായി പറയപ്പെടുന്ന സ്ഥാപനത്തിന് കേരളാ പോലീസിന്റെ പദ്ധതികളിൽ നേരിട്ടോ അല്ലാതെയോ പങ്കാളിത്തമുണ്ടായിരുന്നോ; എങ്കിൽ പദ്ധതികൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ ടിയാളുടെ ഭാര്യ ജോലി ചെയ്തതായി പറയപ്പെടുന്ന കാലയളവിൽ അവരുടെ സുരക്ഷയ്ക്കും മറ്റുമായി അധികമായി പതിനെട്ടു വനിതാ പോലീസുകാരെ നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വനിതാ പോലീസുകാരുടെ പേരുവിവരങ്ങളും അവർക്ക് വേണ്ടി അധികമായി ചെലവഴിക്കേണ്ടി വന്ന തുകയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
( സി )
സംസ്ഥാന വ്യവസായ സുരക്ഷാ സേനാ കമാൻഡന്റ് ഇതുമായി ബന്ധപ്പെട്ട് പോലീസ് ആസ്ഥാനത്തേക്കും സർക്കാരിലേക്കും സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് ഉള്ളതായി പറയപ്പെടുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും പൊതുപണ ധൂർത്തിനുമെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
അഖിലേന്ത്യ സർവ്വീസ് അച്ചടക്ക നടപടികൾ പ്രകാരം മുൻ ഡി .ജി .പി ക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ വിശദാംശങ്ങളും ടിയാനിൽ നിന്നും തുക ഈടാക്കുന്നുണ്ടെങ്കിൽ ആയത് ഗന്ധുക്കളായാണോ ഒറ്റത്തവണ ആയാണോ വസൂലാക്കുന്നത് എന്നത് സംബന്ധിച്ച വിവരവും ലഭ്യമാക്കുമോ?
2015.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് സേനയിലെ പോലീസ് ഓഫീസർമാരെ അവർ നടത്തിയിട്ടുള്ള അഴിമതിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തി തരം തിരിക്കുകയുണ്ടായോ എന്ന് അറിയിക്കുമോ;
( ബി )
എങ്കിൽ ഏതൊക്കെ ഇനങ്ങളിലായാണ് പോലീസ് ഓഫീസർമാരെ തരം തിരിച്ചിട്ടുള്ളത്; എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്രകാരം പട്ടിക തയ്യാറാക്കിയിട്ടുള്ളത്;
( സി )
ഓരോ പട്ടികയിലും ഉൾപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ എണ്ണം തസ്തിക തിരിച്ച് ജില്ലാ അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ഡി )
പട്ടികയിലെ ഓരോ ഇനത്തിലും ഉൾപ്പെട്ടിട്ടുള്ള സംസ്ഥാനതല ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ തരംതിരിച്ച് ലഭ്യമാക്കുമോ?
2016.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കേന്ദ്രീകരിച്ചുള്ള ഗോള്‍ഡ് പാലസ് ജൂവല്ലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ഏതു ഘട്ടത്തിലാണ്; തട്ടിപ്പിന് ഇരയായവര്‍ക്ക് നീതി ലഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്;
( ബി )
പ്രസ്തുത തട്ടിപ്പിന് ഇരയായവര്‍ സമരം നടത്തുന്നതിനിടെ ആക്രമിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ ഏതു തരത്തിലുള്ള അന്വേഷണമാണ് നടത്തുന്നത്; വിശദമാക്കുമോ?
കാണാതായ കുട്ടികളുടെ എണ്ണം
2017.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ കാണാതായ കുട്ടികളുടെ എണ്ണം വര്‍ഷം തിരിച്ചും ജില്ല തിരിച്ചും ലഭ്യമാക്കാമോ; ഇതില്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും എണ്ണം പ്രത്യേകം നല്‍കാമോ;
( ബി )
കുട്ടികളെ കണ്ടുകിട്ടാത്ത കേസ്സുകളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കാറുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരം കേസ്സുകളില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് രേഖാമൂലം മറുപടി നല്‍കാറുണ്ടോ; വിശദമാക്കുമോ?
2018.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട കരീലകുളങ്ങര പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുരോഗതി വിശദമാക്കാമോ?
2019.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരൂർക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് കാവൽ ഉണ്ടായിരുന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും അപഹരിച്ചതായിട്ടുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അന്നത്തെ പ്രൊബേഷണറി എസ്.ഐയെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച സംഭവവും ഇത് സംബന്ധിച്ച 18.06.2022-ലെ പത്രവാർത്തയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മുതലുകൾ എസ്.എച്ച്.ഒ.യോട് ചട്ടവിരുദ്ധമായി സൂക്ഷിക്കാൻ നിർദ്ദേശിച്ച അന്നത്തെ സി.ഐ.യ്ക്കെതിരെ അന്വേഷണം നടത്തിയിരുന്നോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ;
( സി )
നിലവില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച അന്നത്തെ പേരൂർക്കട സി.ഐ.യ്ക്കെതിരെ ടിയാന്‍ സർവ്വീസിൽ ആയിരുന്ന കാലത്ത് ഗുരുതര അച്ചടക്കനടപടികൾ സ്വീകരിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഏതൊക്കെ ഉത്തരവ് പ്രകാരമാണ് ടിയാൾക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിച്ചിട്ടുള്ളത് എന്നും ഏതൊക്കെ കുറ്റങ്ങളുടെ പേരിൽ ആണ് അച്ചടക്ക നടപടി നേരിട്ടത് എന്നും വ്യക്തമാക്കുമോ;
( ഡി )
സ്വന്തം അഴിമതി കേസ് അന്വേഷിക്കാൻ വന്ന വിജിലൻസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിന് ടിയാനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നോ; ഉണ്ടെങ്കില്‍ വിശദാംശം നൽകുമോ;
( ഇ )
സർവ്വീസിലുള്ള കാലത്ത് അച്ചടക്കലംഘനം നടത്തിയതിന് ശിക്ഷണനടപടികൾ ഏറ്റുവാങ്ങിയതും കളങ്കിത പശ്ചാത്തലമുള്ളതുമായ പ്രസ്തുത ഉദ്യോഗസ്ഥന്റെ ഈ കേസിലെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( എഫ് )
ഈ കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണത്തിനായി മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെ നിയോഗിക്കുമോ; വിശദാംശം നൽകുമോ?
2020.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ നിയമവിരുദ്ധമായി സംഭവിക്കുന്ന കാര്യങ്ങൾ അധികാരികളെ അറിയിക്കുന്നവരെ (വിസിൽ ബ്ലോവർ) സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
വിസിൽബ്ലോവർമാരെ സംരക്ഷിക്കാൻ പുതിയ നിയമ നിർമ്മാണം നടത്താൻ തയ്യാറാകുമോ;
( സി )
വിസിൽബ്ലോവർമാരെ പീഡിപ്പിക്കുന്നതായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പയ്യന്നൂരിൽ കൃത്രിമ രസീതുണ്ടാക്കി തെരഞ്ഞെടുപ്പ് ഫണ്ടിൽ അറുപത് ലക്ഷം തട്ടിയെന്ന ആരോപണം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഇ )
ജനങ്ങളിൽ നിന്നും പിരിക്കുന്ന പണം വ്യക്തികൾ അപഹരിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ പയ്യന്നൂർ രക്തസാക്ഷി സഹായ ഫണ്ട് അപഹരിച്ച കേസിൽ അന്വേഷണം നടത്താൻ നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ?
2021.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂരിൽ 2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽ നിന്നും പണം തിരിമറി നടത്തിയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
പൊതുജനങ്ങളുടെ കൈയ്യിൽ നിന്നും പിരിച്ച പണം തട്ടിപ്പ് നടത്തിയതായി പറയപ്പെടുന്ന സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( സി )
ഉണ്ടെങ്കിൽ കേസിന്റെ വിശദാംശങ്ങൾ നൽകാമോ;
( ഡി )
ഇല്ലെങ്കിൽ കേസ് എടുക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
2022.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റുഡന്റ് പോലീസ് കേഡറ്റ് സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രത്യേക പരിഗണന നല്‍കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2023.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി.ഉമ തോമസ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 -ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കുഴല്‍പ്പണം കടത്തിയ കേസില്‍ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ ഉന്നത നേതാക്കളുടെ പങ്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കേസ് സംബന്ധിച്ച് എന്തെല്ലാം അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അറിയിക്കാമോ; അന്വേഷണ പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത കേസില്‍ ഇതുവരെ ആരെയെല്ലാം ചോദ്യം ചെയ്തിട്ടുണ്ടെന്നും ആർക്കെല്ലാം അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ; വിശദാംശങ്ങൾ നൽകാമോ;
( ഡി )
രാജ്യത്തിന്റെ സാമ്പത്തികനില അസ്ഥിരപ്പെടുത്തുന്ന പ്രസ്തുത കുറ്റകൃത്യത്തിനെതിരെ മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ അടിയന്തര നടപടി സ്വീകരിക്കുമോ?
2024.
ശ്രീമതി യു പ്രതിഭ
ശ്രീ എം നൗഷാദ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാനസിക-ശാരീരിക പീഡനം മൂലം ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന കാര്യം പരിശോധനാ വിധേയമാക്കിയിരുന്നോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്തൃ ഗൃഹത്തിലെ പീഡനവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കണക്ക് ലഭ്യമാണെങ്കില്‍ നല്‍കാമോ;
( സി )
സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2025.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി പോക്സോ കോടതികള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
കോട്ടയം ജില്ലയില്‍ കൂടുതല്‍ പോക്സോ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി.യുടെ അധികാരപരിധിയില്‍പ്പെട്ട പോലീസ് സ്റ്റേഷനുകളിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പുതിയ പോക്സോ കോടതികള്‍ അനുവദിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളി കോര്‍ട്ട് കോംപ്ലക്സില്‍ ഒരു പോക്സോ കോടതി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നറിയിക്കുമോ?
2026.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2006 മുതൽ നാളിതുവരെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നത് സംബന്ധിച്ച് എന്തെല്ലാം നയങ്ങളാണ് രൂപീകരിച്ചിട്ടുള്ളത് എന്നും ഏതൊക്കെ സർക്കാരുകളുടെ കാലഘട്ടത്തിലാണ് പ്രസ്തുത നയങ്ങള്‍ രൂപീകരിച്ചത് എന്നും വ്യക്തമാക്കുമോ;
( ബി )
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് എന്തെല്ലാം നടപടികളാണ് മേൽപ്പറഞ്ഞ ഭരണ കാലഘട്ടങ്ങളിൽ സ്വീകരിച്ചിട്ടുള്ളത്; അതിനായി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ഈ നയങ്ങളുടെയും നടപടികളുടെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങളും അത് സംബന്ധിച്ച ഉത്തരവുകളുടെ പകർപ്പും ലഭ്യമാക്കുമോ;
( ഡി )
മേൽപ്പറഞ്ഞ ഓരോ സ്ത്രീസുരക്ഷാപദ്ധതിയുടെയും ഇതുവരെയുള്ള പ്രവർത്തന-വിശകലന റിപ്പോർട്ട് ലഭ്യമാക്കുമോ;
( ഇ )
മേൽസൂചിപ്പിച്ച പദ്ധതികളിൽ ഇപ്പോൾ നിലവിലില്ലാത്തവ ഏതെന്നും അതിന്റെ കാരണവും വ്യക്തമാക്കുമോ?
2027.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നടി ആക്രമിക്കപ്പെട്ട കേസിൽ രാജിവയ്ക്കുകയോ കേസിൽനിന്ന് പിന്മാറുകയോ ചെയ്തിട്ടുള്ള പബ്ലിക് പ്രോസിക്യൂട്ടർമാരുടെ എണ്ണം അറിയിക്കാമോ; പിന്മാറിയതിന്റെ കാരണം വ്യക്തമാക്കാമോ ;
( ബി )
അവസാനമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ച തീയതി അറിയിക്കുമോ; പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ ; എങ്കിൽ അപേക്ഷ നൽകിയ തീയതി അറിയിക്കുമോ;
( സി )
ഈ അപേക്ഷ ലഭിച്ചതിനുശേഷം സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ടോ ; ഇല്ലെങ്കിൽ നിയമനത്തിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ;
( ഡി )
പ്രസ്‌തുത കേസിൽ അഭിഭാഷകർ തെളിവ് നശിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടോ ;
( ഇ )
അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ തൽസ്ഥാനത്തു നിന്നും മാറ്റിയത് പ്രതിഭാഗം വക്കീലിന് നോട്ടീസ് നൽകിയ ഘട്ടത്തിലാണെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഇതുമായി ബന്ധപ്പെട്ട് അതിജീവിത സർക്കാരിന് പരാതി നൽകിയിട്ടുണ്ടോ ;എങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതിനുണ്ടായ കാരണം വ്യക്തമാക്കുമോ;
( എഫ് )
ഈ കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതായും ദൃശ്യങ്ങൾ ചോർന്നതായുമുള്ള ആരോപണത്തിന്മേൽ അതിജീവിത സർക്കാരിന് പരാതികൾ സമർപ്പിച്ച തീയതികൾ അറിയിക്കുമോ; ഈ പരാതികളിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ? ;
( ജി )
ഈ പരാതികളിൽ മേൽ നടപടി എടുക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എങ്കിൽ കാലതാമസത്തിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2028.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീധനം എന്ന വിപത്തിനെ നേരിടാൻ സാമൂഹികമായ ഇടപെടൽ ശക്തമാക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാമോ;
( ബി )
സ്ത്രീപീഡനം തടയുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളില്‍ വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനായി പ്രത്യേക കോടതികൾ പരിഗണനയിൽ ഉണ്ടോ; വിശദമാക്കാമോ;
( ഡി )
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിന് ക്രൈം മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2029.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2030.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നിയിലെ ശബരി ബാലികാ സദനത്തില്‍ സൂര്യസുനില്‍ എന്ന ദളിത് ബാലിക ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ബാലികാ സദനം നടത്തിപ്പുകാരുടെ പങ്ക് ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കി നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാലികാ സദനങ്ങളിലെ അന്തേവാസികൾക്ക് നേരെയുള്ള പീഡനങ്ങളും വര്‍ദ്ധിച്ചുവരുന്ന ദുരൂഹ മരണങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനെതിരെ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
2031.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് തടയാന്‍ കഴിയാതായ സാഹചര്യം എന്തെന്ന് വിലയിരുത്തിയിട്ടുണ്ടോ, എങ്കില്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ, ;
( ബി )
മുൻ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് സംസ്ഥാനത്ത് നടന്നിട്ടുള്ള ഗുണ്ടാ ആക്രമങ്ങളുടെയും കൊല്ലപ്പെട്ടിട്ടുള്ളവരുടേയും പരിക്കേറ്റവരുടെയും അറസ്റ്റ് ചെയ്ത പ്രതികളുടെയും ഇനി അറസ്റ്റ് ചെയ്യാനുള്ളവരുടെയും എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് ഏകദേശം എത്ര ഗുണ്ടാ സംഘങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമായവരുടെ എണ്ണമെത്രയെന്നും അറിയിക്കുമോ; 'കാപ്പ' ചുമത്താന്‍ അധികാരപ്പെട്ട സമിതി കൃത്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാപ്പ ചുമത്തുന്നതിന് പോലീസിന് അധികാരം നല്‍കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് അറിയിക്കുമോ?
2032.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത കാലത്ത് സംസ്ഥാനത്തിന്റെ പല ഭാഗത്തും ബൈക്ക് റേസിംഗും കാര്‍ റേസിംഗും നടത്തുന്നതും അതോടൊപ്പം കെ.എസ്.ആർ.ടി.സി. ഡ്രൈവര്‍മാര്‍ ബസ്സോടിച്ച് ബൈക്ക് യാത്രക്കാരെ മനഃപൂര്‍വ്വം അപകടപ്പെടുത്തിയതും സ്വകാര്യ വാഹനങ്ങളും ചരക്ക് ലോറികളും അപകടമുണ്ടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കും ആവശ്യമുണ്ടെങ്കില്‍ കര്‍ശന ശിക്ഷ ഉറപ്പുവരുത്താനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ കാലയളവില്‍ നടന്ന വാഹന അപകടങ്ങളുടേയും അവ മൂലമുള്ള മരണങ്ങളുടേയും കണക്ക് മാസം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ എത്ര കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടായിയെന്നും മരണപ്പെട്ടവര്‍ എത്രയെന്നും വ്യക്തമാക്കാമോ?
2033.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ പാേലീസ് സ്റ്റേഷനില്‍ നിന്നും ഔദ്യോഗിക വിവരങ്ങള്‍ ചാേര്‍ന്ന സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടാേ; അറിയിക്കുമാേ;
( ബി )
അന്വേഷണത്തില്‍ കുറ്റക്കാരായ ഉദ്യാേഗസ്ഥര്‍ ആരാെക്കെയെന്ന് കണ്ടെത്തിയിട്ടുണ്ടാേ;അറിയിക്കുമോ?
2034.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ കണ്ണവം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി വനം വകുപ്പിന്റെ സ്ഥലം ഏറ്റെടുക്കുന്നതിന് ആഭ്യന്തര വകുപ്പ് സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമോ?
2035.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാരായമുട്ടം പോലീസ് സ്റ്റേഷന് സ്വന്തമായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; ആയതിന്റെ വിശദാംശം അറിയിക്കാമോ;
( ബി )
പാറശ്ശാല നിയോജകമണ്ഡലത്തിലെ മലയോര, ഗ്രാമീണ മേഖലകളിലുള്ള പോലീസ് സ്റ്റേഷനുകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തുന്നതിനും പുതിയ വാഹനങ്ങള്‍ അനുവദിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ ?
2036.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശോച്യാവസ്ഥയിലുള്ള മുക്കം പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണത്തിന് അനുവദിക്കപ്പെട്ട എം.എല്‍.എ. ഫണ്ട് അപര്യാപ്തമായതിനാല്‍ പ്ലാന്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഇനിയും എത്ര തുക കൂടി വേണ്ടി വരുമെന്ന് വ്യക്തമാക്കുമോ;
( സി )
ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2037.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി പോലീസ് സ്‌റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എത്ര ലക്ഷം രൂപയുടെ നവീകരണമാണ് തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നടന്നതെന്ന് അറിയിക്കാമോ; ഏതെല്ലാം പ്രവൃത്തികള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പോലീസ് പിടിച്ചെടുത്ത തൊണ്ടി മണല്‍ പ്രസ്തുത പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നതിന് അനുമതിയുണ്ടായിരുന്നോയെന്ന് അറിയിക്കാമോ; നവീകരണത്തിന് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഷോപ്പുകളില്‍ നിന്നും പണം നല്‍കാതെ സാധനങ്ങള്‍ വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
( ഡി )
പോലീസിന് പാരിതോഷികമായോ, സ്‌പോൺസര്‍ഷിപ്പിലോ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ അനുമതിയുണ്ടോയെന്ന് അറിയിക്കാമോ; എങ്കില്‍ അത്തരത്തില്‍ ഏതെല്ലാം പോലീസ് സ്‌റ്റേഷനുകളിൽ ഇത്തരം നവീകരണ പ്രവൃത്തികൾ നടന്നിട്ടുണ്ടെന്ന് അറിയിക്കാമോ; അത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ;
( ഇ )
ഈ വിഷയത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
2038.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്‍മുടി പോലീസ് സ്റ്റേഷനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം നടത്തിയ വിനോദസഞ്ചാരികള്‍ക്കായുള്ള അമിനിറ്റി സെന്റര്‍ (ഫെസിലിറ്റേഷന്‍ കേന്ദ്രം) തുറന്ന് പ്രവര്‍ത്തിക്കാതിരിക്കാനുള്ള കാരണം എന്തെന്ന് അറിയിക്കാമോ;
( ബി )
എന്തെല്ലാം സൗകര്യങ്ങളാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്; ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപയാണ് ചെലവഴിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പോരായ്മകള്‍ പരിഹരിച്ച് വിനോദസഞ്ചാരികള്‍ക്കായി ഇത് എന്ന് തുറന്നു കൊടുക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ; വിശദമാക്കാമോ?
2039.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളോടു ചേർന്നു നടത്തിയിരുന്ന ക്യാന്റീനുകൾ നിർത്തലാക്കിയതിന്റെ കാരണങ്ങൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്യാന്റീനുകളിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ആരംഭകാലം മുതൽ വാർഷിക ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കിൽ ഓഡിറ്റ് നടത്താതിരുന്നതിന്റെ ഉത്തരവാദി ആരാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ക്യാൻറീനുകൾ ജില്ലാ പോലീസ് സൊസൈറ്റിയിൽ നിന്നും ലോണുകൾ എടുത്തിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ; എങ്കിൽ ലോണുകൾ തിരിച്ചടക്കാതെയിരുന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ലോണുകൾ തിരിച്ചടക്കാത്തതിന് ആരാണ് ഉത്തരവാദിയെന്നും അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
2040.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ പോലീസ് സ്റ്റേഷനുകളുടെ നവീകരണത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
2022-23 ബജറ്റില്‍ ഉള്‍പ്പെടുത്തിയ ചാവക്കാട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുൾപ്പെട്ട സ്ഥലസൗകര്യമില്ലാത്തതും ആവശ്യത്തിന് ക്വാര്‍ട്ടേഴ്സുകള്‍ ഇല്ലാത്തതുമായ പോലീസ് സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
2041.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ പൊലീസ് മേധാവിയുടെ ഭാര്യ ജോലി ചെയ്തിരുന്ന ടെക്നോപാർക്കിലെ കമ്പനിയുടെ സുരക്ഷയ്ക്കായി പോലീസ് സേനയിൽ നിന്നും അനധികൃതമായി ആളുകളെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നോ; എങ്കിൽ ഇപ്രകാരം എത്രപേരെ എത്ര കാലയളവിലേക്കാണ് നിയോഗിച്ചത്;ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് ആരാണ്;അറിയിക്കാമോ;
( ബി )
മേൽപ്പറഞ്ഞ നടപടി മൂലം ഉണ്ടായ കോടികളുടെ ബാധ്യത തീർക്കുന്നത് സംബന്ധിച്ച് ഡിജിപി ആഭ്യന്തര വകുപ്പിന് കത്ത് നൽകിയിട്ടുണ്ടോ; പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
അനധികൃതമായി പോലീസ് സേനയെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചു ബാധ്യത വരുത്തി വെച്ചത് സംബന്ധിച്ചു പരാമർശിക്കുന്ന എസ്. ഐ .എസ്. എഫ്‌ ന്റെ ഓഡിറ്റ് റിപ്പോർട്ട് പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ബാധ്യത മുൻ ഡി ജി പി യിൽ നിന്നും ഈടാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2042.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴിയില്‍ കേന്ദ്ര റിസര്‍വ് പോലീസിന്റെ ഏതെങ്കിലും ബറ്റാലിയന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ എത്ര വര്‍ഷമായി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഇറിഗേഷന്‍ വകുപ്പിന്റെ കൈവശമുള്ള എത്ര ഏക്കര്‍ ഭൂമിയാണ് പ്രസ്തുത ബറ്റാലിയനുവേണ്ടി വിട്ടുകൊടുത്തത് എന്ന് വ്യക്തമാക്കാമോ; പാട്ടക്കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ഭൂമി വിട്ടുനല്‍കിയതെങ്കില്‍ ഇതിന്റെ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പാട്ടക്കരാര്‍ പാലിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ടി ഭൂമി തിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത ഭൂമി വിട്ടുനല്‍കിയതെന്ന് വ്യക്തമാക്കാമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;?
2043.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിലെ ഏതൊക്കെ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുളളത്; ആരോപണങ്ങള്‍ എന്തെല്ലാമായിരുന്നു; വ്യക്തമാക്കുമോ;
( ബി )
ഇവരില്‍ ആര്‍ക്കൊക്കെ എതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്നും ആയതിന്റെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഉള്‍പ്പെടെയുളള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അഴിമതി കേസുകള്‍ തേച്ചുമായ്ച്ച് കളയുവാന്‍ ശ്രമം നടത്തിയതായി പറയപ്പെടുന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അഴിമതി ആരോപണങ്ങളെല്ലാം പുനരന്വേഷിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2044.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനായി സംസ്ഥാനത്ത് കേരള പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കേരള പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
2045.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസിൽ ജനറൽ എക്സിക്യൂട്ടീവ് ബ്രാഞ്ച് സബ് ഇൻസ്പെക്ടർ തസ്തികകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയിൽ നിലവിൽ ജോലി ചെയ്തുവരുന്നവരുടെ എണ്ണം അറിയിക്കുമോ;
( സി )
പ്രസ്തുത തസ്തികയിൽ നേരിട്ടും പ്രമോഷൻ വഴിയും നിയമനം ലഭിച്ചവരുടെ ജില്ലതിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുമോ?
2046.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര വകുപ്പിൽ നിന്നും വിവിധ വകുപ്പുകളിലേക്ക് ആശ്രിത നിയമനത്തിന് അപേക്ഷ നൽകിയവരുടെ അപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് വിശദമാക്കാമോ;
( സി )
മറ്റ് വകുപ്പുകളിൽ ആശ്രിത നിയമനം ഒരു വർഷത്തിനുള്ളിൽ നടക്കുമ്പോൾ ആഭ്യന്തര വകുപ്പിൽ ആശ്രിത നിയമനം വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
ആഭ്യന്തര വകുപ്പിൽ നിന്നും ആശ്രിത നിയമനത്തിന് അപേക്ഷ നൽകിയവരുടെ ലിസ്റ്റ് നൽകാമോ?
2047.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിജിലൻസ് കോടതികളിലും ട്രൈബ്യൂണലുകളിലും കേസ് നടത്താൻ പ്രോസിക്യൂട്ടർമാർ നിലവിൽ ഇല്ലാഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഒഴിവുകൾ നികത്താൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ നാല് വിജിലൻസ് കോടതികളിൽ വിചാരണ നടത്താൻ പ്രോസിക്യൂട്ടർമാർ ഇല്ലാത്തതിനെത്തുടർന്ന് കേസുകൾ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
നാലു കോടതികളിലേക്കായി നാലുപേരെ നിയമിക്കുന്നതിനായി 20 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും സർക്കാരിന്റെ അംഗീകാരം ലഭിക്കാത്തതിനെത്തുടർന്ന് നിയമനം വൈകുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2048.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മുഖേന കൂത്തുപറമ്പില്‍ നിര്‍മ്മിക്കുന്ന മജിസ്ട്രേറ്റ് കോടതി സമുച്ചയത്തിനായി സര്‍ക്കാര്‍ അനുവദിച്ച 25 കോടി രൂപ അനുവദിച്ചിട്ടും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തടസ്സം വല്ലതും നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
2049.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് പുതിയ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി അനുവദിക്കുന്നതിനായി ഹൈക്കോടതിയുടെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോടതി യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2050.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് പുതിയ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി അനുവദിക്കുന്നതിനായി ബഹു.ഹൈക്കോടതിയുടെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മുന്‍സിഫ് -മജിസ്ട്രേറ്റ് കോടതി അനുവദിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
2051.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര പോക്സോ കോടതികൾ പ്രവർത്തിക്കുന്നുണ്ട്; പട്ടിക നൽകാമോ; പുതിയ കോടതികൾ തുടങ്ങാൻ പദ്ധതിയുണ്ടോ; വിശദമാക്കാമോ;
( ബി )
പോക്സോ അതിവേഗ കോടതികളിൽ ആവശ്യത്തിന് സ്ഥിരം ജീവനക്കാരില്ലെന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പോക്സോ കേസുകൾ പോലുള്ള ഗുരുതര സ്വഭാവമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് പോലുള്ള തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് അഭികാമ്യമാണോ; വിശദമാക്കുമോ;
( ഡി )
പോക്സോ അതിവേഗ കോടതികളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദീകരിക്കാമോ?
2052.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയിൽ റാന്നിയിലെ കോടതികൾക്ക് അനുവദിച്ച ജുഡീഷ്യൽ കോംപ്ലക്സ് നിർമ്മാണത്തിന്റെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടം പി.ഡബ്ല്യു.ഡി. (കെട്ടിട വിഭാഗം) വഴി സമയബന്ധിതമായി പൂർത്തിയാക്കുവാൻ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ; കെട്ടിട നിർമ്മാണം പൂർത്തീകരിക്കുവാൻ എന്തെങ്കിലും തടസ്സമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2053.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപ്പള ഫയർ സ്റ്റേഷന് വേണ്ടി കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ച ഭൂമിയുടെ കൈവശാവകാശം വകുപ്പിന് ലഭ്യമായിട്ടുണ്ടോ;
( ബി )
ഫയർ സ്റ്റേഷന് വേണ്ടി എത്ര സെന്റ് ഭൂമിയാണ് അനുവദിച്ചിട്ടുളളത്; അനുവദിച്ച വർഷം, സർക്കാർ ഉത്തരവിന്റെ പകർപ്പ് ഉൾപ്പെടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഭൂമിയിൽ ഫയർ സ്‌റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിന് എന്ത് തടസ്സമാണ് നിലവിലുള്ളതെന്നും ആയത് എപ്പോൾ പരിഹരിക്കാൻ കഴിയുമെന്നും വിശദമാക്കുമോ;
( ഡി )
പ്രസ്തുത ഫയർ സ്റ്റേഷൻ കെട്ടിടത്തിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ഇ )
ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണം എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
2054.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ ഫയർ & റസ്ക്യൂ സ്റ്റേഷനിൽ സ്റ്റാഫ് ക്വാർട്ടേഴ്സ്, വിശ്രമ മുറി എന്നിവ നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വേഗത്തിൽ ഭരണാനുമതി നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2055.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ കഴിഞ്ഞ ബഡ്ജറ്റില്‍ തുക അനുവദിച്ചിരുന്ന പട്ടാമ്പി ഫയര്‍ സ്റ്റേഷന്റെ കെട്ടിട നിര്‍മ്മാണത്തിന് ഭൂമി ലഭ്യമാക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
2056.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
KSIDC യിലെ നിരവധി വ്യവസായ ശാലകള്‍, നിരന്തരം അപകടം സംഭവിക്കുന്ന കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രം, കക്കയം ഡാംസൈറ്റ്, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പുഴയോര ജനധിവാസ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ബാലുശ്ശേരി മണ്ഡലത്തില്‍ ഫയര്‍&റസ്ക്യൂ സ്റ്റേഷന്‍ അത്യാവശ്യമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2057.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ;
( സി )
ഫയര്‍ സ്റ്റേഷന്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് പുതിയ കെട്ടിടം പണിതീരും വരെ വാടകക്കെട്ടിടത്തിലോ മറ്റ് സര്‍ക്കാര്‍ കെട്ടിടത്തിലോ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
2058.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണാനുമതി ലഭിച്ച എരുമേലി ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
സ്ഥലം ഏറ്റെടുക്കുന്നത് പൂർത്തിയാക്കി ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2059.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ തേഞ്ഞിപ്പലം കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന് അനുമതി നല്‍കുന്നതിനുളള ഫയല്‍ പുനഃപരിശോധിക്കുമോ;
( ബി )
പ്രസ്തുത സ്ഥലം വ്യവസായ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റി, വിമാനത്താവളം എന്നിവ ഉള്‍പ്പെടെ അതീവ സുരക്ഷാ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശമെന്ന നിലക്ക് ഫയര്‍ സ്റ്റേഷന് അനുമതി നൽകേണ്ടതാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വകുപ്പ് തലത്തില്‍ അടക്കമുള്ള ശിപാര്‍ശകള്‍ എല്ലാം ലഭ്യമായ പ്രസ്തുത ഫയര്‍ സ്റ്റേഷന് അനുമതി നല്‍കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമോ?
2060.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റില്‍ എസ്റ്റിമേറ്റ് തുകയുടെ 20% അനുവദിച്ചിരുന്ന ഹരിപ്പാട് ഫയര്‍‌സ്റ്റേഷന്റെ കെട്ടിട നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച എസ്റ്റിമേറ്റിന് നാളിതുവരെ ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം അറിയിക്കാമോ;
( ബി )
ഹരിപ്പാട് ഫയര്‍‌സ്റ്റേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടത്തില്‍ നിന്നും മാറാന്‍ നിര്‍ബന്ധിതമായിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത പ്രവൃത്തിക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2061.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എത്ര ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫയർ സ്റ്റേഷനുകൾ ഏത് വർഷമാണ് പണി കഴിപ്പിച്ചതെന്നും നിർമ്മാണത്തിനായി ചെലവഴിച്ച തുക എത്രയാണെന്നും സ്റ്റേഷൻ തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രവർത്തനം ആരംഭിച്ചതിന് ശേഷം നാളിതുവരെ ഇവയുടെ പുനരുദ്ധാരണ പ്രവർത്തനത്തിന് ചെലവഴിച്ച തുക എത്രയാണെന്ന് സ്റ്റേഷൻ തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഇവയിൽ ശോചനീയാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഏതൊക്കെ; അവയുടെ പുനർനിർമ്മാണത്തിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ഇ )
കാസർഗോഡ് ജില്ലയിൽ പുതിയ ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനുകൾ നിർമ്മിക്കാൻ പ്രൊപ്പോസലുകൾ ഉണ്ടോയെന്നും ഏതൊക്കെ പ്രദേശങ്ങളിലാണ് ഇവ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വ്യക്തമാക്കാമോ?
2062.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുങ്കണ്ടം അഗ്നിശമനസേനാ വിഭാഗം ഓഫീസിനായി കെട്ടിടം നിര്‍മ്മിക്കുന്നതിന് റവന്യൂ വകുപ്പില്‍ നിന്നും സ്ഥലം കൈമാറി ലഭിച്ചിട്ടുണ്ടോ;
( ബി )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനത്തിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; കെട്ടിടം പണിയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ?
2063.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തില്‍ എരുമപ്പെട്ടി പ്രദേശത്ത് തുറന്ന ജയില്‍ ആരംഭിക്കുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്?
പരോള്‍ അനുവദിക്കപ്പെട്ട തടവുകാരുടെ വിവരം
2064.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആകെ എത്ര തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിട്ടുണ്ടെന്നും ഏതെല്ലാം ജയിലുകളില്‍ ഉള്ള തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളതെന്നും അറിയിക്കാമോ; അതില്‍ പരോള്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ എത്താത്തവരുടെ എണ്ണം ലഭ്യമാക്കാമോ; തിരികെ എത്താത്തവരില്‍ കൊലപാതക കേസുകളിലെ പ്രതികള്‍, രാഷ്ട്രീയ തടവുകാര്‍ എന്നിവരുടെ എണ്ണം ലഭ്യമാക്കാമോ;
( ബി )
മുൻ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് പരോള്‍ അനുവദിച്ചവരുടെ എണ്ണം അറിയിക്കാമോ; അതില്‍ കൊലപാതക കേസുകളിലെ പ്രതികള്‍, രാഷ്ട്രീയ തടവുകാര്‍ എന്നിവരുടെ എണ്ണം ലഭ്യമാക്കാമോ; ഏറ്റവും കൂടുതല്‍ പരോള്‍ ദിനങ്ങള്‍ അനുവദിക്കപ്പെട്ടവരുടെ പട്ടിക ലഭ്യമാക്കുമോ;
( സി )
പരോള്‍ ദിനം കഴിഞ്ഞിട്ടും തിരികെ എത്താത്ത പ്രതികളുടെ കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
2065.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജില്ലാ ജയിലുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയാേഗിക്കുന്നതിനായി ആംബുലന്‍സ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ടാേ; എല്ലാ ജില്ലാ ജയിലുകളിലും സ്വന്തമായി ആംബുലന്‍സ് സൗകര്യം ലഭ്യമാണാേ; വിശദാംശം ലഭ്യമാക്കാമാേ?
2066.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ പുതിയ സബ്‍ ജയില്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2067.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജയില്‍ വകുപ്പില്‍ എം.എസ്.ഡബ്ല്യു. യോഗ്യതയുള്ള യൂണിഫോം ജീവനക്കാര്‍ക്ക് ബൈപ്രൊമോഷന്‍ വഴി വെല്‍ഫെയര്‍ ഓഫീസര്‍ ആകുന്നതിനുള്ള പ്രൊപ്പോസല്‍ അടങ്ങിയ ഫയല്‍ പരിഗണനയിലുണ്ടോ; എങ്കില്‍ അത് ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2068.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് സച്ചാർ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കാനായി 2007-ൽ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിരുന്നുവോ; എങ്കിൽ ഈ കമ്മിറ്റി എന്തെല്ലാം നിർദ്ദേശങ്ങളാണ് സമർപ്പിച്ചതെന്നും പ്രസ്തുത നിർദ്ദേശങ്ങൾ അംഗീകരിച്ചിരുന്നോയെന്നും വ്യക്തമാക്കുമോ;
( ബി )
കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടവ ഉണ്ടായിരുന്നോയെന്നും അവയിൽ ഏതെല്ലാം നിർദ്ദേശങ്ങൾ ഇതിനകം പ്രാവർത്തികമാക്കിയെന്നും വിശദമാക്കുമോ;
( സി )
പാലോളി കമ്മിറ്റി നിർദ്ദേശങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നടപടി സ്വീകരിക്കുമോ?
2069.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്രസ അദ്ധ്യാപകർക്ക് നൽകിവരുന്ന പെൻഷൻ തുക എത്രയാണ്; വിശദമാക്കാമോ;
( ബി )
ക്ഷേമനിധിയിൽ നിന്നല്ലാതെ പെൻഷൻ ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
അവസാനമായി ഇവർക്ക് പെൻഷൻ വർദ്ധിപ്പിച്ചത് എപ്പോഴാണ്; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2070.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പുതിയ മൈനോറിറ്റി കോച്ചിംഗ് സെന്ററുകൾ ഈ വർഷം തുടങ്ങുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
മഞ്ചേശ്വരം മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ളതും സർക്കാർ സർവ്വീസുകളിൽ മതിയായ ഉദ്യേഗസ്ഥരില്ലാത്തതും പരിഗണിച്ച് മൈനോറിറ്റി കോച്ചിംഗ് സെന്റർ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
2071.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാമോ; കോർപ്പറേഷന്റെ മേഖല ഓഫീസുകൾ എവിടെയെല്ലാമെന്നും ഓരോ ഓഫീസിലും എത്ര ജീവനക്കാർ ഉണ്ടെന്നും അവരുടെ തസ്തികയും യോഗ്യതയും ശമ്പളവും സ്ഥിരമാണോ താല്‍ക്കാലികമാണോ എന്നതും വെളിപ്പെടുത്തുമോ;
( ബി )
കോർപ്പറേഷന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ബജറ്റ് നീക്കിയിരുപ്പ് എത്രയാണ്; ഓരോ ഓഫീസിനും നൽകിയ വിഹിതം എത്രയെന്നും അലോട്ട്മെന്റും ചെലവും എത്രയെന്നും വെളിപ്പെടുത്തുമോ;
( സി )
കോർപ്പറേഷൻ എന്തെല്ലാം ആവശ്യങ്ങൾക്കാണ് വായ്പ നൽകി വരുന്നത്; വിശദാംശം നൽകുമോ;
( ഡി )
പെരിന്തൽമണ്ണയിലെ മേഖല കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ച് വർഷം ലഭിച്ച അപേക്ഷകളും അനുവദിച്ച വായ്പയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ; എന്തെല്ലാം ആവശ്യങ്ങൾക്കാണ്‌ വായ്പ അനുവദിച്ചത് എന്ന് തരംതിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ഇതിൽ ആരെങ്കിലും വായ്പ കുടിശിക വരുത്തിയിട്ടുണ്ടോ; എങ്കിൽ അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുമോ; കുടിശ്ശിക വരുത്തിയവരെ യഥാസമയം വിവരം അറിയിക്കാറുണ്ടോ; അറിയിക്കുന്നില്ലെന്ന പരാതി കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
മലപ്പുറം മേഖല കേന്ദ്രത്തിലെ ദൈനം ദിന ഓഫീസ് പ്രവർത്തങ്ങൾ കുറ്റമറ്റതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2072.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ മണലൂർ പഞ്ചായത്തിലെ കുന്നംപള്ളി വീട്ടിൽ ശ്രീ. സുനിൽ കുമാറിന്റെ മകൻ ആദിത്ത് മാലിദ്വീപിലെ എം. റ്റി- അലിമാസ് എന്ന കപ്പലിൽ 2022 ഏപ്രിൽ 9 ന് ജോലിക്ക് കയറുകയും 15.04.2022 ന് ടിയാനെ കപ്പലിൽ നിന്നും കാണാതാവുകയും മകന് എന്ത് സംഭവിച്ചു എന്ന് മാലിദ്വീപ് അധികൃതരിൽ നിന്നോ കപ്പൽ അധികൃതരിൽ നിന്നോ യാതൊരു മറുപടിയും കിട്ടാത്തതിനാൽ ടിയാന്റെ തിരോധാനം സംബന്ധിച്ച് ഉചിതമായി അന്വേഷിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് ശ്രീ. സുനിൽകുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഹർജി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
2073.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ റോഡുകളുടെ വികസനത്തിനായി കേരള പുനര്‍നിര്‍മ്മാണ പദ്ധതി (ആര്‍.കെ.ഐ.)യില്‍ ഉള്‍പ്പെടുത്തി എത്ര കോടി രൂപയാണ് അനുവദിച്ചതെന്ന് ജില്ല, നിയോജകമണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇവയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡുകള്‍, നിര്‍മ്മാണം നടന്നുവരുന്ന റോഡുകള്‍, ഇനിയും നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത റോഡുകള്‍ എന്നിവയുടെ ജില്ല, നിയോജകമണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
നിര്‍മ്മാണം തടസ്സപ്പെട്ട പ്രവൃത്തികള്‍ ഒഴിവാക്കി അവയ്ക്ക് പകരം അതേ നിയോജകമണ്ഡലത്തിലെ എം.എല്‍.എ.മാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരു റോഡിന് പ്രസ്തുത ഫണ്ട് അനുവദിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2074.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇവയിൽ പൂര്‍ത്തീകരിച്ച പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുമോ;
( സി )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2075.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി നാളിതുവരെ എത്ര രൂപ സര്‍ക്കാര്‍ ചെലവഴിച്ചു; ഇനം തിരിച്ച് വിവരം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.