കെ.എസ്.ആര്.ടി.സി.യിലെ
ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം
4092.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ പുനരുദ്ധാരണ
പാക്കേജുമായി
ബന്ധപ്പെട്ട്
സാര്‍വ്വത്രിക ഡബിള്‍
ഡ്യൂട്ടി സമ്പ്രദായം
നിര്‍ത്തലാക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരത്തിലുളള
ഒരു തീരുമാനം
കെ.എസ്.ആര്.ടി.സി.യുടെ
അംഗീകൃത സര്‍വ്വീസ്
സംഘടനകള്‍
അംഗീകരിച്ചിരുന്നോ;
വിശദമാക്കുമോ;
(സി)
ജീവനക്കാരെ
വിശ്വാസത്തിലെടുക്കാതെയുളള
പ്രസ്തുത തീരുമാനം
പുനഃപരിശോധിക്കുന്നതിന്
തയ്യാറാകുമോ;
വിശദമാക്കുമോ?
കെ.
എസ്. ആര്. ടി. സി. യിലെ
പെന്ഷന് പ്രായം
4093.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യില്‍ പെന്ഷന് പ്രായം
58 ആയി
വര്‍ദ്ധിപ്പിക്കണമെന്ന്
സുശീല്‍ ഖന്ന
റിപ്പോര്‍ട്ട്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ?
കെ.
എസ്. ആര്. ടി. സി.
ബസ്സുകളില്‍ സി. എന്‍. ജി.
ഉപയോഗം
4094.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.
എസ്. ആര്. ടി. സി.
ബസ്സുകളില്‍ സി. എന്‍.
ജി. ഇന്ധനമായി
ഉപയോഗിക്കുന്നത്
നിലവിലുള്ള
രീതിയെക്കാള്‍
ലാഭകരമാകുമെന്ന്
ഗവണ്മെന്റ്
കരുതുന്നുണ്ടോ; ഇത്
തെളിയിക്കാന്‍ ആവശ്യമായ
പഠന റിപ്പോര്‍ട്ടുകള്‍
ഉണ്ടോ; വിശദമാക്കുമോ?
പി.എസ്.സി.
മുഖാന്തിരം
കെ.എസ്.ആര്.ടി.സി.യില്‍ ജോലി
4095.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പി.എസ്.സി.
മുഖാന്തിരം
എത്രപേര്‍ക്ക്
കെ.എസ്.ആര്.ടി.സി.യില്‍
ജോലി ലഭ്യമായിട്ടുണ്ട്;
(ബി)
ഇത്
തസ്തിക തിരിച്ച്
വിശദീകരിക്കുമോ?
കെ.എസ്.ആർ.ടി.സി.
ഡ്രൈവര്‍ക്കെതിരെയുള്ള പരാതി
4096.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
11.03.2017ന്
ആര്യങ്കാവ് ഡിപ്പോയിലെ
RSM 746 (KLA 5 A 232)
എന്ന ബസ് ഓടിച്ചിരുന്ന
ഡ്രൈവർക്ക് എതിരെ
ശ്രീമതി. എസ്. രേഖ,
'ത്രിവേണി', പുതിയകാവ്,
കിളിമാനൂർ 17.03.17ന്
കെ.എസ്.ആർ.ടി.സി.
എം.ഡി.ക്ക് സമർപ്പിച്ച
പരാതിയിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
അന്വേഷണ
റിപ്പോർട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
അന്വേഷണത്തിന്മേൽ
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി
.സി/കെ.യു.ആര്.ടി.സി
സർവീസുകളും വരുമാനവും
4097.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി/കെ.യു.ആര്.ടി .സി
യ്ക്ക് സര്‍വ്വീസ്
നടത്താന്‍ യോഗ്യതയുള്ള
എത്ര ബസ്സുകള്‍
നിലവിലുണ്ട്;
യോഗ്യമല്ലാത്ത എത്ര
എണ്ണം കണ്ടം
ചെയ്യേണ്ടവയുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കെ.എസ്.ആര്.റ്റി.സി/കെ.യു.ആര്.റ്റി.സി
2017 ഏപ്രില്‍
ഒന്നുമുതല്‍ ശരാശരി
സര്‍വ്വീസ് നടത്തിയ
ബസ്സുകള്‍ എത്ര എന്നും
ശരാശരി വരുമാനം എത്ര
എന്നും, സാങ്കേതിക
കാരണങ്ങളാല്‍
സര്‍വ്വീസ് നടത്താന്‍
കഴിയാത്ത ബസ്സുകള്‍
എത്ര എന്നും
ഇതുമൂലമുണ്ടായ
വരുമാനക്കുറവ് എത്ര
എന്നും വ്യക്തമാക്കുമോ;
(സി)
സഞ്ചാരയോഗ്യമായ
ബസ്സുകള്‍ യഥാസമയം
അറ്റകുറ്റപ്പണി നടത്തി
നിരത്തിലിറക്കി
കെ.എസ്.ആര്.റ്റി.സി/കെ.യു.ആര്.റ്റി.സി
യെ ലാഭകരമാക്കുന്നതിന്
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ആര്.റ്റി.സി/കെ.യു.ആര്.റ്റി.സി
യുടെ കീഴിലുള്ള
എ.സി.ലോഫ്ലോര്‍
ബസ്സുകള്‍/സ്കാനിയ
ബസ്സുകള്‍ എത്ര ;
കഴിഞ്ഞ മൂന്നു മാസ
കാലയളവില്‍ ഇതില്‍
സര്‍വ്വീസിന് ഉപയോഗിച്ച
ബസ്സുകള്‍ എത്ര; ഓരോ
ബസ്സും എത്ര ദിവസം
സര്‍വ്വീസ് നടത്തി; ഇതു
വഴി ഓരോ മാസവും ലഭിച്ച
വരുമാനം എത്ര;
നടത്തിപ്പു് ചെലവ്
എത്ര; ;
വ്യക്തമാക്കുമോ;
(ഇ)
2017
മേയ് മാസം 2-ാം തീയതി
മുതല്‍
കെ.എസ്.ആര്.റ്റി.സി/കെ.യു.ആര്.റ്റി.സി
ജീവനക്കാരില്‍ ഒരു
വിഭാഗം സമരം
നടത്തുന്നതുമൂലം
ട്രാന്‍സ്പോര്‍ട്ടു്
കോര്‍പ്പറേഷനുണ്ടായ
നഷ്ടം എത്ര ; എത്ര
ബസ്സുകള്‍ സര്‍വ്വീസ്
നടത്താന്‍ കഴിഞ്ഞില്ല;
സമരത്തില്‍ പങ്കെടുത്ത
ജീവനക്കാര്‍ എത്ര;
ഇവരുടെ പേരില്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
;വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.
സി. ബസ്സുകള്‍
4098.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
ആകെ എത്ര ബസ്സുകള്‍
ഉണ്ട്;
(ബി)
പ്രസ്തുത
ബസ്സുകളില്‍ നിത്യേന
എത്ര ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്;
(സി)
ബ്രേക്ക്
ഡൗണ്‍
ഒഴിവാക്കുന്നതിനും,
കൂടുതല്‍
സര്‍വ്വീസുകള്‍
നടത്തുന്നതിനുമായി
സ്വീകരിച്ചു വരുന്ന
നടപടി ക്രമങ്ങള്‍
വിശദമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.യില്‍
നിലവിലുളള ഡ്രൈവര്‍,
കണ്ടക്ടര്‍ വിഭാഗം
ജീവനക്കാരുടെ (എംപാനല്‍
പ്രത്യേകമായി) വിവരം
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
യുടെ പുനരുദ്ധാരണം
4099.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.ആര്.ടി.സി
യുടെ
പുനരുദ്ധാരണത്തിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദവിവരം
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി
യില്‍ ഡ്യൂട്ടി ബഹിഷ്കരണ സമരം
4100.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരട്ട
ഡ്യൂട്ടി
ഒഴിവാക്കിയതില്‍
പ്രതിഷേധിച്ച്
കെ.എസ്.ആര്.ടി.സി
യില്‍ ഒരു വിഭാഗം
മെക്കാനിക്കല്‍
ജീവനക്കാര്‍ ഡ്യൂട്ടി
ബഹിഷ്കരണ സമരം
നടത്തുകയുണ്ടായോ;
(ബി)
എങ്കില്‍
ഈ സമരം കാരണം
കെ.എസ്.ആര്.ടി.സി യുടെ
വരുമാനത്തില്‍ എത്ര
കോടി രൂപയുടെ
കുറവുണ്ടായി;
(സി)
കോര്പ്പറേഷന്
ഈ സമരം കാരണം ഉണ്ടായ
മറ്റ് നഷ്ടങ്ങള്‍
എന്തൊക്കെയാണ് ;
(ഡി)
സമരത്തെ
മറികടക്കാന്‍ എന്തൊക്കെ
ബദല്‍ സംവിധാനങ്ങള്‍
കൈക്കൊണ്ടു;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
സമരത്തിനോടനുബന്ധിച്ച്
സ്വീകരിച്ച ശിക്ഷണ
നടപടികള്‍
എന്തൊക്കയെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
റിസര്‍വ് കണ്ടക്ടര്‍ നിയമനം
4101.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.യിലെ
റിസര്‍വ് കണ്ടക്ടര്‍
തസ്തികയിലേക്ക്
31.12.2016ന് പി.എസ്.സി
ശിപാര്‍ശ ചെയ്തിട്ടുളള
4051 പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
ഡിപ്പോകളിലെ വാണിജ്യ
സമുച്ചയങ്ങള്‍
4102.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി-ക്ക്
എത്ര
ഡിപ്പോകളുണ്ടെന്നും അവ
ഏതൊക്കെയെന്നും അവയുടെ
ഉടമസ്ഥത
ആര്‍ക്കാണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോകളില്‍
സ്ഥിതിചെയ്യുന്ന
വാണിജ്യസമുച്ചയങ്ങളുടെ
ഉടസ്ഥത ആര്‍ക്കെന്നും
അവയിലൂടെ ലഭിക്കുന്ന
വരുമാനം ആര്‍ക്കെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വാണിജ്യ സമുച്ചയങ്ങളുടെ
നിര്‍മ്മാണത്തിന്
ഏതൊക്കെ വകുപ്പുകളുടെ
അനുമതിവേണമെന്ന്
വിശദമാക്കുമോ;
(ഡി)
ഇത്തരം
വാണിജ്യസമുച്ചയങ്ങളുടെ
വരുമാനം ഏതെങ്കിലും
തദ്ദേശ സ്ഥാപനത്തിന്
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി
സ്റ്റാന്റുകളിൽ വൃത്തിയുള്ള
ശൗചാലയങ്ങള്‍
4103.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ രാപകല്‍
വ്യത്യാസമില്ലാതെയുള്ള
ദീര്‍ഘദൂര
യാത്രക്കിടയില്‍
യാത്രക്കാര്‍ പ്രാഥമിക
ആവശ്യങ്ങള്‍
നിര്‍വ്വഹിക്കാന്‍
ബുദ്ധിമുട്ടുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കൃത്യമായ ഇടവേളകളില്‍
യാത്രക്കാര്‍ക്ക്
പ്രാഥമിക ആവശ്യങ്ങള്‍
നിര്‍വ്വഹിക്കുന്നതിനുള്ള
സമയം അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇടവേള
അനുവദിക്കുന്ന
സ്ഥലങ്ങളില്‍
ശുചിത്വമുള്ള
സ്ത്രീ-പുരുഷ
ശൗചാലയങ്ങളും സുരക്ഷയും
ഉറപ്പു വരുത്തുമോ;
(ഡി)
കെ.എസ്.ആര്.ടി.സി
മാനേജിംഗ്
ഡയറക്ടര്‍ക്ക് ഇതു
സംബന്ധിച്ച കര്‍ശന
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
ബസ് സ്റ്റാന്റുകളിലെ ശുചിത്ം
4104.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ് സ്റ്റാന്റുകളിലെ
ശൗചാലയങ്ങളുടെ
വ്യക്തിഹീനവും
ശോചനീയവുമായ അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ബസ്സ്
സ്റ്റാന്റുകള്‍
വൃത്തിയായി
സൂക്ഷിക്കുന്നതിന്,വൃത്തിഹീനമാക്കുന്നവർക്കെതിരെ
കര്‍ശന ശിക്ഷാ
നടപടികള്‍ നൽകുന്നത്
ഉള്‍പ്പെടെയുള്ള
സംയോജിത പ്രവര്‍ത്തന
പദ്ധതി തയ്യാറാക്കുമോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
പുതിയ ബസ്സുകള്‍
4105.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
കെ.എസ്.ആര്.ടി.സി.
പുതിയ ബസ്സുകള്‍
വാങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി.യുടെ
പക്കലുള്ള എത്ര
ബസ്സുകളാണ് സര്‍വ്വീസ്
നടത്താനാകാതെ
കട്ടപ്പുറത്തുള്ളത്;
അറിയിക്കാമോ;
(ഡി)
ഇനി
ഒരിക്കലും ഓടിക്കാന്‍
കഴിയാത്ത രീതിയിലുള്ള
പഴയ ബസ്സുകള്‍ ലേലം
ചെയ്ത്
വില്‍ക്കുന്നതിനുള്ള
സംവിധാനങ്ങള്‍
കെ.എസ്.ആര്.ടി.സി.യില്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
2016-17 കാലയളവില്‍
ബസ്സുകള്‍ ഇങ്ങനെ ലേലം
ചെയ്യുകയോ വില്‍പ്പന
നടത്തുകയോ
ചെയ്തിട്ടുണ്ടെങ്കില്‍
ബസ്സുകളുടെ എണ്ണം,
ലഭിച്ച വരുമാനം
തുടങ്ങിയ വിവരങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.ആര്.ടി.സി.
വരുമാനം വര്‍ദ്ധിപ്പിക്കാന്‍
നടപടി
4106.
ശ്രീ.എസ്.ശർമ്മ
,,
എന്‍. വിജയന് പിള്ള
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ടിക്കറ്റ്
വരുമാനത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷമുള്ള വര്‍ദ്ധന
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ടിക്കറ്റ്
ഇതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
പുതുതായി എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ഇന്ധനക്ഷമത
ഉറപ്പുവരുത്തുന്നതിനും
പാഴ് ചെലവുകള്‍
അവസാനിപ്പിക്കുന്നതിനും
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
കൊറിയര്‍ സര്‍വ്വീസ്
4107.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
കൊറിയര്‍ സര്‍വ്വീസ്
നടത്തുന്നതിലൂടെ
പ്രതിമാസം എത്ര രൂപാ
വരുമാനം
ഉണ്ടാക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
കൊറിയര്‍
സര്‍വ്വീസ് ബുക്കിംഗ്
സെന്ററുകള്‍ ഏതെല്ലാം
സ്ഥലങ്ങളില്‍
പ്രവര്‍ത്തിപ്പിക്കുന്നുവെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
അപകടങ്ങള്‍
4108.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
കാലയളവില്‍
അപകടങ്ങളുണ്ടാക്കിയ
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ എത്രയെന്നും
കെ.എസ്.ആര്.ടി.സി.യുടെ
മറ്റ് വാഹനങ്ങള്‍
എത്രയെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
അപകടങ്ങള്‍ മൂലം
മരണപ്പെട്ട കാല്‍നട
യാത്രക്കാര്‍
എത്ര;വാഹനത്തില്‍ യാത്ര
ചെയ്തിരുന്നവര്‍ എത്ര;
പരിക്കു പറ്റിയ കാല്‍നട
യാത്രക്കാര്‍
എത്ര;വാഹനത്തില്‍ യാത്ര
ചെയ്തിരുന്നവര്‍ എത്ര;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
സേവനം മെച്ചപ്പെടുത്തൽ
4109.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
തൃപ്തിയും മികച്ച
സേവനവും നല്കുന്ന
സ്ഥാപനമായി
കെ.എസ്.ആര്.ടി.സി.യെ
മാറ്റുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനാവശ്യമായ
എന്തെല്ലാം
ശിപാര്‍ശകളാണ്
സുശീല്‍ഖന്ന
റിപ്പോര്‍ട്ടിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.ക്ക്
ദേശസാല്‍കൃത പാതകള്‍
അനുവദിച്ചതിലെ അപാകത
4110.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശസാല്‍കൃത പാതകള്‍
കെ.എസ്.ആര്.ടി.സി.ക്ക്
ഗതാഗതത്തിനായി
അനുവദിക്കുമ്പോള്‍
വിജ്ഞാപനമിറക്കുന്നത്
ഏത് നിയമത്തിന്റെ
അടിസ്ഥാനത്തിലാണ്;
വിശദമാക്കുമോ;
(ബി)
സ്വകാര്യ
ലിമിറ്റഡ് സ്റ്റോപ്പ്
ബസുകളുടെ ദൂരപരിധി എത്ര
കിലോമീറ്ററായാണ്
നിജപ്പെടുത്തിയിട്ടുള്ളത്;
(സി)
ദേശസാല്‍കൃത
പാതകള്‍
അനുവദിക്കുമ്പോള്‍ നിയമ
പരിരക്ഷക്കായി കേന്ദ്ര
മോട്ടോര്‍ വാഹന
നിയമത്തിലെ ചാപ്റ്റര്‍
ആറിന് പകരം, കേരള
മോട്ടോര്‍ വാഹന
നിയമത്തിലെ ബന്ധപ്പെട്ട
വകുപ്പുകള്‍ പ്രകാരം
വിജ്ഞാപനമിറക്കിയത്
സ്വകാര്യ ബസ് ലോബിയെ
സഹായിക്കാനാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
പി.എസ്.സി. മുഖേന നിയമനം
ലഭിച്ചവര്‍
4111.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
കെ.എസ്.ആര്.ടി.സി.യില്‍
എത്ര പേര്‍ക്ക്
പി.എസ്.സി. മുഖേന
നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(ബി)
ഇവരുടെ
വിവരം തസ്തിക, എണ്ണം
എന്ന ക്രമത്തില്‍
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
കരാര്‍ ജീവനക്കാര്‍
4112.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരാര്‍
വ്യവസ്ഥയില്‍
കെ.എസ്.ആര്.ടി.സി.യുടെ
വിവിധ
വര്‍ക്ക്ഷോപ്പുകളിലും
മറ്റും 5 - 10
വര്‍ഷക്കാലം ജോലി
നോക്കി വന്നിരുന്ന
തൊഴിലാളികളെ ജോലിയില്‍
നിന്നും പിരിച്ചുവിട്ട
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക് വയസ്സ്
കൂടിയതുമൂലം വേറൊരു
സ്ഥാപനത്തില്‍ ജോലി
ലഭിക്കുന്നതിനോ,
പി.എസ്.സി. പരീക്ഷ
എഴുതുന്നതിനോ
സാധിക്കാത്തതിനാല്‍
പിരിച്ചുവിട്ട ഏകദേശം
250 ഓളം വരുന്ന
ജീവനക്കാരെ
തിരിച്ചെടുത്ത് ഇവരുടെ
കുടുംബങ്ങളെ
പട്ടിണിയില്‍ നിന്നും
രക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
കെ.എസ്.ആര്.ടി.സിയിലെ
താല്‍ക്കാലിക ജീവനക്കാരെ
പിരിച്ചുവിടല്‍
4113.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി
ചൂണ്ടിക്കാട്ടി
കെ.എസ്.ആര്.ടി.സി.
താല്‍ക്കാലിക
ജീവനക്കാരെ
പിരിച്ചുവിടുവാന്‍
ഒരുങ്ങുന്നു എന്ന
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
ജീവനക്കാരുടെ എണ്ണം
കുറയ്ക്കണമെന്ന്
സുശീല്‍ഖന്ന
റിപ്പോര്‍ട്ടില്‍
പ്രതിപാദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
10
വര്‍ഷത്തിലധികം
താല്‍ക്കാലിക
അടിസ്ഥാനത്തില്‍ വിവിധ
തസ്തികയില്‍
ജോലിചെയ്തുവരുന്ന
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
2012ലെ
ശമ്പളപരിഷ്ക്കരണ
കമ്മീഷന്
ശിപാര്‍ശപ്രകാരം
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
കെ.എസ്.ആര്.ടി.സി.
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ
?
പുതിയ
കെ.എസ്.ആര്.ടി.സി. ബസ്സുകള്‍
എല്‍.എന്‍.ജി.യിലാക്കാൻ നടപടി
4114.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ ബസ്സുകള്‍
നിരത്തിലിറക്കി എന്ന്
അറിയിക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ഇനി പുതുതായി ഇറക്കുന്ന
ബസ്സുകള്‍
എല്‍.എന്‍.ജി.
ഇന്ധനമായി
ഉപയോഗിക്കുന്നവയായിരിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
കെ.എസ്.ആര്.ടി.സി.യിലെ
മുഴുവന്‍ ബസ്സുകളും
എല്‍.എന്‍.ജി.യിലേക്ക്
മാറ്റുവാന്‍
ആലോചിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദ വിവരം
അറിയിക്കുമോ?
ഡബിള്‍
ഡ്യൂട്ടി സമ്പ്രദായം
4115.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
കെ.എസ്.ആര്.ടി.സി.
അതിന്റെ പുനരുദ്ധാരണ
വര്‍ഷമായി
ആചരിക്കുമ്പോള്‍ ,
പുനരുദ്ധാരണത്തിനായി
നീക്കി വെച്ച 3000
കോടിയുടെ
രക്ഷാപാക്കേജിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ഡബിള്‍
ഡ്യൂട്ടി സമ്പ്രദായം
നിര്‍ത്തലാക്കാന്‍
തലപ്പത്ത് വിദഗ്ദ്ധരെ
നിയമിക്കല്‍, ഫിനാന്‍സ്
മാനേജ്മെന്റ്
പുനരുദ്ധരിക്കാന്‍
ഫ്ലീറ്റ്
വിനിയോഗം/ശരാശരി
കിലോമീറ്റര്‍/മൈലേജ്/കിലോമീറ്റര്‍
കളക്ഷന്‍ എന്നിവ ദേശീയ
ശരാശരിയില്‍
കൊണ്ടുവരിക, വരവും
ചെലവും തമ്മിലുള്ള
അന്തരം കുറയ്ക്കുക, സി.
എന്‍. ജി. ബസ്സുകള്‍
കിഫ്ബി വഴി വാങ്ങുക,
സമ്പൂര്‍ണ്ണ
ഇ-ഗവേണന്‍സും
വര്‍ക്കുഷോപ്പു
നവീകരണവും തുടങ്ങിയ
നിര്ദ്ദേശങ്ങളിന്മേല്
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്നും
വ്യക്തമാക്കുമോ;
(സി)
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
ഇല്ലാതാക്കാന്‍
മിന്നല്‍
പണിമുടക്കുമായി എത്തി
പൊതുജനങ്ങളുടെ
യാത്രയ്ക്ക് ഭംഗം
വരുത്തുന്ന
നടപടികള്‍ക്കെതിരെ
എന്തു നടപടികള്‍
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ ലോ-ഫ്ളോര്‍ ബസ്
റൂട്ടുകള്‍
4116.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ഇപ്പോള്‍
എത്ര എ.സി/നോണ്‍ എ.സി
ലോ-ഫ്ളോര്‍ ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
ബസ്സുകള്‍ക്ക്
റൂട്ടുകള്‍
അനുവദിച്ചതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ;
(സി)
ഒന്നില്‍
കൂടുതല്‍
ക്ലസ്റ്ററുകള്‍ മാറി
ലോ-ഫ്ളോര്‍ ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ടോ;എങ്കിൽ
വെളിപ്പെടുത്താമോ;
(ഡി)
ലോ-ഫ്ളോര്‍
ബസ്സുകളുടെ റൂട്ടുകള്‍
നിര്‍ണ്ണയിക്കുമ്പോള്‍
നിയോജക മണ്ഡലങ്ങളിലെ
പ്രധാന സ്ഥലങ്ങള്‍
പരിഗണിക്കണമെന്നുള്ള
എം.എല്‍.എമാരുടെ
ആവശ്യങ്ങള്‍ കൂടി
പരിഗണിച്ച് റൂട്ട്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പിങ്ക്
സര്‍വ്വീസ്
4117.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
റൂട്ടുകളിലാണ്
കെ.എസ്.ആര്.റ്റി.സി.
പിങ്ക് സര്‍വ്വീസ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പിങ്ക്
സര്‍വ്വീസില്‍
നിന്നുള്ള ശരാശരി
വരുമാനം എത്രയെന്നും,
പിങ്ക് സര്‍വ്വീസ്
ലാഭമാണോയെന്നും
വ്യക്തമാക്കുമോ?
ക്ലീന്‍
കെ.എസ്.ആര്.ടി.സി. പദ്ധതി
4118.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ലീന്‍
കെ.എസ്.ആര്.ടി.സി.
പദ്ധതിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
പ്രകാരം
കെ.എസ്.ആര്.ടി.സി.
സ്റ്റേഷനുകളില്‍
എന്തൊക്കെ ശുചീകരണ
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏതു വിഭാഗത്തിലെ
ജീവനക്കാരെയാണ്
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എന്നുമുതല്‍
എന്നുവരെയാണ് ഈ
പദ്ധതിയുടെ
കാലാവധിയെന്ന്
വിശദമാക്കാമോ?
എറണാകുളം
ഗവ.മെഡിക്കല്‍കോളേജ്
ആശുപത്രിയിലേക്കും കാന്‍സര്‍
റിസര്‍ച്ച് സെന്ററിലേക്കും
യാത്രാ സൗകര്യം
4119.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ഗവ.മെഡിക്കല്‍കോളേജ്
ആശുപത്രിയിലേക്കും
കാന്‍സര്‍ റിസര്‍ച്ച്
സെന്ററിലേക്കും യാത്രാ
സൗകര്യമില്ലാത്തതിനാല്‍
രോഗികള്‍ക്ക്
നേരിടേണ്ടിവരുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
യാത്രാക്ലേശം
പരിഹരിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ?
ട്രാഫിക്
നിയമങ്ങൾ കൃത്യമായി
നടപ്പിലാക്കാന്‍ നടപടി
4120.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗര
പ്രദേശങ്ങളില്‍
സ്ഥിരമായി അപകടം
ഉണ്ടാകുന്ന
സ്ഥലങ്ങളില്‍ ട്രാഫിക്
ഉദ്യോഗസ്ഥരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;പരീക്ഷണാടിസ്ഥാനത്തില്‍
ഇതിന് പ്രത്യേക സംഘത്തെ
നിയമിക്കുമോ;
(ബി)
നിലവില്‍
ട്രാഫിക്
നിയന്ത്രിക്കാന്‍ ഉള്ള
സംവിധാനം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;വാഹന
പരിശോധയില്‍ ട്രാഫിക്
റൂളുകള്‍
തെറ്റിക്കുന്നതായി
കാണുന്ന വാഹനങ്ങള്‍ക്ക്
പിഴ ചുമത്തുവാന്‍ നടപടി
സ്വീകരിക്കുമോ; എല്ലാ
പ്രധാന സ്ഥലങ്ങളിലും
ഉദ്യോഗസ്ഥരെ
നിയമിക്കുമോ;
(സി)
പ്രവര്‍ത്തിക്കാത്ത
ക്യാമറകള്‍
കേടുമാറ്റുവാന് നടപടി
സ്വീകരിക്കുമോ;
ആര്‍ക്കാണ് അതിന്റെ
ചുമതല;
(ഡി)
ട്രാഫിക്
സിഗ്നലുകളില്‍ ഗതാഗത
തടസ്സം ഉണ്ടാക്കുന്ന
വാഹനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിക്കാറുണ്ടോ;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
ട്രാഫീക് സിഗ്നലുകളില്‍
നിയമം തെറ്റിച്ച്
തോന്നിയതു പോലെ വാഹനം
നിറുത്തിയിടുന്ന
വാഹനങ്ങളുടെ
ചിത്രങ്ങള്‍
വീഡിയോയില്‍
പകര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
അപകടങ്ങള്‍
കുറയ്ക്കുവാന്‍
ആവശ്യമായ ജാഗ്രതാ
സമിതികള്‍
രൂപീകരിക്കുമോ; ഇതിന്
സന്നദ്ധ സംഘടനകള്‍,
റസിഡന്റ്സ്
അസോസിയേഷനുകള്‍
എന്നിവരുടെ യോഗം
വിളിച്ച് കൂട്ടുവാന്‍
അതാത് പ്രദേശത്തെ
മോട്ടോര്‍ വാഹന
വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(എഫ്)
നഗര
പ്രദേശങ്ങളില്‍
പ്രധാനമായും ഗതാഗത
തടസ്സം ഉണ്ടാക്കുന്ന
വാഹനങ്ങളുടെ വിവരം
ശേഖരിക്കാറുണ്ടോ;
(ജി)
സ്വകാര്യ ബസ്സുകള്‍
യാത്രക്കാര്‍
ഇറങ്ങുന്നതിനും
കയറുന്നതിനും മുമ്പ്
മുന്നോട്ടെടുക്കുന്നത്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഇത്തരത്തില്‍ പരാതി
ലഭിച്ചാല്‍ വാഹന
ഉടമക്കെതിരെ നടപടികള്‍
എടുക്കാറുണ്ടോ?
കണ്ണൂര്‍
ജില്ലയിലെ കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
4121.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ സ്പെയര്‍
പാര്‍ട്സിന്റെയും
ടയറിന്റെയും അഭാവം
കാരണം എത്ര
ഷെഡ്യൂളുകളാണ്
കെ.എസ്.ആര്.ടി.സി.
നിര്‍ത്തി
വച്ചിരിക്കുന്നത്;
(ബി)
കണ്ണൂര്‍
ജില്ലയില്‍ എത്ര
കെ.എസ്.ആര്.ടി.സി.
ബസ്സുകളാണ്
നിലവിലുള്ളത്; വിശദാംശം
നല്‍കുമോ;
(സി)
കണ്ണൂര്‍
ജില്ലയില്‍ എത്ര
റിസര്‍വ്
കണ്ടക്ടര്‍മാരുടെയും
ഡ്രൈവര്‍മാരുടെയും
ഒഴിവുകള്‍ നിലവിലുണ്ട്;
ഈ ഒഴിവുകള്‍ പി.എസ്.സി.
മുഖേന നികത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ചടയമംഗലം
ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി
സര്‍വ്വീസ്
4122.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
കെ.എസ്.ആര്.ടി.സി.
ബസ്സ് ഡിപ്പോയില്‍
നിന്നും ഇപ്പോള്‍ എത്ര
ഷെഡ്യൂളുകളാണ്
പ്രതിദിനം സര്‍വ്വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഷെഡ്യൂളുകളിലുള്ള
സൂപ്പര്‍ ഫാസ്റ്റ്,
ഫാസ്റ്റ്, ഓര്‍ഡിനറി
ബസ്സുകളുടെ കണക്കുകള്‍
പ്രത്യേകം
വ്യക്തമാക്കുമോ?
കോതമംഗലം
ഡിപ്പോയില്‍ നിന്നുള്ള പുതിയ
സര്‍വ്വീസുകള്‍
4123.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
ഡിപ്പോയില്‍ നിന്നും
കോഴിക്കോട് - മുക്കം ,
കോതമംഗലം -വേളാങ്കണ്ണി,
കോതമംഗലം - മംഗലാപുരം,
കോതമംഗലം - കാക്കനാട്
വഴി എറണാകുളം എന്നീ
പുതിയ സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
മാനേജ്മെന്റ് തലത്തില്‍
നടപടികള്‍
സ്വീകരിച്ചിരുന്നിട്ടും
ഇവ ആരംഭിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ; ഈ
കാര്യത്തില്‍
സ്വീകരിച്ച നടപടിയും
നിലവിലുള്ള സ്ഥിതിയും
വ്യക്തമാക്കാമോ?
കവളങ്ങാട്
ബസ്സ് സ്റ്റോപ്പ്
4124.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലുവ
- മൂന്നാര്‍ റോഡില്‍,
യൂ.പി. സ്കൂള്‍,
ക്രിസ്റ്റ്യന്‍,
മുസ്ലീം പള്ളികള്‍,
ക്ഷേത്രം, വായനശാല,
വ്യാപാരകേന്ദ്രം എന്നിവ
സ്ഥിതി ചെയ്യുന്ന
കവളങ്ങാട് കവലയില്‍
ബസ്സ്സ്റ്റോപ്പിനുള്ള
പ്രദേശവാസികളുടെ ആവശ്യം
പരിഗണിച്ച് ഫാസ്റ്റ്
പാസഞ്ജര്‍, ലിമിറ്റഡ്
സ്റ്റോപ്പ് ബസുകള്‍
യാത്രക്കാരുടെ
ആവശ്യാര്‍ത്ഥം
(റിക്വസ്റ്റഡ് ബസ്
സ്റ്റോപ്പ്) നിറുത്തി
കൊടുക്കുവാനുള്ള അനുമതി
നല്കുവാന് നടപടി
സ്വീകരിക്കുമോ ;
(ബി)
ഇതു
സംബന്ധമായി
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
നിവേദനത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
കോഴിക്കോട്
- ബാംഗ്ലൂര്‍
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
4125.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നിന്നും രാത്രി 10
മണിക്ക്
ബാംഗ്ലൂരിലേക്കുള്ള
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ്
പുനഃക്രമീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
കാരണം വിശദമാക്കുമോ;
(സി)
ഇത്
കോഴിക്കോട് നിന്നുള്ള
യാത്രക്കാര്‍ക്ക്
പ്രയാസം
സൃഷ്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
പ്രയാസം
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കൊട്ടാരക്കര
കെ.എസ്.ആര്.ടി .സി ഡിപ്പോ
4126.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊട്ടാരക്കര
കെ.എസ്.ആര്.ടി .സി
ഡിപ്പോയില്‍ സര്‍വ്വീസ്
നടത്തി വന്ന എത്ര
ബസുകള്‍
നിര്‍ത്തലാക്കി;
(ബി)
പ്രസ്തുത
സര്‍വ്വീസുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
സ്രവ്വീസുകള്
നിര്‍ത്തലാക്കാനുളള
കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പുതിയതായി
ആരംഭിച്ചതും സര്‍വ്വീസ്
തുടര്‍ച്ചയായി
നടത്താത്തതുമായ
സര്‍വ്വീസുകള്‍
ഏതെല്ലാമാണ്
എന്നറിയിക്കാമോ?
സുശീല്‍ഖന്ന
റിപ്പോര്ട്ടിന്മേല്
സര്‍ക്കാര്‍ നിലപാട്
4127.
ശ്രീ.വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
അന്‍വര്‍ സാദത്ത്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
മൂന്ന് മേഖലകളായി
തിരിക്കണമെന്ന്
സുശീല്‍ഖന്ന
റിപ്പോര്‍ട്ടില്‍
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ശിപാര്ശയിലുള്ള
സര്‍ക്കാര്‍ നിലപാട്
എന്താണ്എന്നറിയിക്കാമോ?
ഏറ്റുമാനൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റേഷന്
4128.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റുമാനൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റേഷന് ഒരു സബ്
ഡിപ്പോ ആയി ഉയര്‍ത്തുക
എന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യം
നടപ്പിലാക്കുന്നതിന്
അനുകൂലമായ നടപടി
സ്വീകരിക്കുമോ?
തമ്പാനൂരില്‍
കെ.എസ്.ആര്.ടി.സി. വാണിജ്യ
സമുച്ഛയം
4129.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
തിരുവനന്തപുരം
തമ്പാനൂരില്‍
നിര്‍മ്മിച്ച വാണിജ്യ
സമുച്ഛയത്തില്‍ എല്ലാ
സഥലവും വാടകയ്ക്ക്
നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര സ്ഥലം ഇതുവരെ
വാടകയ്ക്ക് നല്കി
എന്നും ഇനി എത്ര ബാക്കി
ഉണ്ടെന്നും
അറിയിക്കുമോ;
(സി)
ഇതിനോടനുബന്ധിച്ച്
തയ്യാറാക്കിയിട്ടുള്ള
പാര്‍ക്കിങ്ങ്
ഏര്യയില്‍
പൊതുജനങ്ങള്‍ക്ക്
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ?
സുല്‍ത്താന്‍
ബത്തേരി - മെെസൂര്‍ രാത്രി
യാത്രാ നിരോധനം
4130.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുല്‍ത്താന്‍
ബത്തേരി - മെെസൂര്‍
റുട്ടില് രാത്രി
യാത്രാ നിരോധനം
നീക്കാന്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
യാത്രാ
നിരോധനം നിലവിലുള്ള
ഭാഗത്ത് ഫ്ലെെ ഓവര്‍
നിര്‍മ്മിച്ച് യാത്രാ
നിരോധനം
മറികടക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
രാത്രി
യാത്രാ നിരോധനം
സംബന്ധിച്ച് കര്‍ണ്ണാടക
സര്‍ക്കാരുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;എങ്കില്‍
എന്നെല്ലാമെന്നു
വെളിപ്പെടുത്താമോ ?
15
വര്‍ഷം കാലപ്പഴക്കമുള്ള
ബസ്സുകള്‍
4131.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
സര്‍വ്വീസ് നടത്തുന്ന
15 വര്‍ഷം
കാലപ്പഴക്കമുള്ള
ബസ്സുകളുടെ എണ്ണം
ഡിപ്പോ തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബസ്സുകള്‍
പിന്‍വലിക്കുമ്പോള്‍
കെ.എസ്.ആര്.ടി.സി.
യില്‍ ജീവനക്കാരുടെ
എത്ര തസ്തികകള്‍
നഷ്ടപ്പെടും; ഇതു
സംബന്ധിച്ച കണക്കുകള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ആര്.ടി.ഒ ഓഫീസുകളില്‍
ഓണ്‍ലൈന്‍ സംവിധാനം
4132.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ ആര്.ടി.
ഓഫീസുകളും
കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ടോ;
(ബി)
ആര്.ടി.ഓഫീസുമായി
ബന്ധപ്പെട്ട എല്ലാ
അപേക്ഷകളും ഓണ്‍ലൈന്‍
ആക്കി
മാറ്റിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനു വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
രജിസ്റ്റര്‍ ചെയ്തിട്ടുള്ള
വാഹനങ്ങള്‍
4133.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍ 2017
മാര്‍ച്ച് 31 വരെ
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
വാഹനങ്ങളുടെ എണ്ണം
എത്ര;
(ബി)
കാറ്റഗറി
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
നാളിതുവരെ
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
വാഹനങ്ങളുടെ എണ്ണത്തിന്
ആനുപാതികമായുള്ള റോഡ്
കേരളത്തില്‍
ഉണ്ടോയെന്നതു
സംബന്ധിച്ച പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ ?
ടൂ
വീലര്‍ വാഹനാപകടങ്ങള്‍
4134.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ മൂന്നു
വര്‍ഷമായി എത്ര
വാഹനാപകടങ്ങള്‍
ഉണ്ടായിട്ടുണ്ട്; എത്ര
പേര് മരണപ്പെട്ടു;
എത്ര പേര്‍ക്ക് പരിക്ക്
പറ്റി; ഇതില്‍ ടൂ
വീലര്‍ മുഖേന
ഉണ്ടായിട്ടുള്ള
അപകടങ്ങള്‍ എത്ര;
വിശദാംശം നല്‍കുമോ;
(ബി)
ടൂ
വീലര്‍
മുഖേനയുണ്ടാകുന്ന
വാഹനാപകടങ്ങള്‍ കൂടി
വരുന്നതിനാല്‍
ഇക്കാര്യത്തില്‍
ബോധവത്കരണമുള്‍പ്പെടെയുള്ള
എന്തെങ്കിലും പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ?
വാഹന
ഹരിതനികുതി
4135.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹന ഹരിതനികുതി
നടപ്പിലാക്കി
വരുന്നുണ്ടോ;വിശദീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
മാര്‍ച്ച് 2011 മുതല്‍
നാളിതുവരെ എത്ര രൂപയാണ്
സമാഹരിച്ചിട്ടുളളത്;
(സി)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും
താല്‍ക്കാലികമായി
കേരളത്തില്‍
ഉപയോഗിക്കുന്ന
വാഹനങ്ങള്‍ക്ക് ഹരിത
നികുതി ബാധകമാണോ;
(ഡി)
നാളിതുവരെ
എത്ര വാഹനങ്ങള്‍ ഹരിത
നികുതി
അടച്ചിട്ടുണ്ട്;ഇതില്‍
സര്‍ക്കാര്‍ വാഹനങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ?
പുതിയ
ആര്.ടി. ഓഫീസുകള്‍
4136.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ആര്.ടി.
ഓഫീസുകള്‍ ഉണ്ട്; ജില്ല
തിരിച്ച് കണക്കുകള്‍
നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
പുതിയ ആര്.ടി.
ഓഫീസുകള്‍
അനുവദിക്കുമ്പോള്‍ വാഹന
സാന്ദ്രത, ജനസംഖ്യ
എന്നീ ഘടകങ്ങള്‍
പരിശോധിച്ച്
അനുയോജ്യമായ
കേന്ദ്രങ്ങളില്‍
അനുവദിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
പുതിയ
വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ്
തുക
4137.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
വാങ്ങുന്ന
വാഹനങ്ങള്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
ഇന്‍ഷ്വറന്‍സ്
തുകയേക്കാള്‍ കൂടുതല്‍
തുക വാഹന ഉടമകളില്‍
നിന്നും വാഹന
ഡീലര്‍മാര്‍
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ:
(ബി)
ഇത്തരം
പരാതികള്‍
പരിശോധിക്കുവാനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുവാനും
മോട്ടോര്‍ വാഹന വകുപ്പ്
അധികൃതര്‍ക്ക്
നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നികുതി
അടയ്ക്കാത്ത വാഹനങ്ങള്‍
4138.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി അടയ്ക്കാത്ത
എത്ര വാഹനങ്ങള്‍
നിലവിലുണ്ടന്നും ഇവയിൽ
എത്ര എണ്ണത്തെ
നിയമപ്രകാരം
ഒഴിവാക്കിയിട്ടുണ്ടെന്നും
കാരണ സഹിതം
വ്യക്തമാക്കുമോ;
(ബി)
നിരത്തില്‍
ഓടുന്നതില്‍ നികുതി
അടയ്ക്കാത്ത
വാഹനങ്ങളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(സി)
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍ ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
നികുതി വെട്ടിപ്പ്
നടത്തുന്നതിനെതിരെ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഓരോ ആര്.ടി.ഒ.,
സബ്-ആര്.ടി.ഒ.
ഓഫീസുകളില്‍ വാഹന
നികുതി അടയ്ക്കാത്ത
വാഹനങ്ങളുടെ ലിസ്റ്റ്
സൂക്ഷിച്ചിട്ടുണ്ടോ;
നികുതി അടയ്ക്കാത്ത
തിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
വാഹന
നികുതി
അടയ്ക്കാത്തതുവഴി
സര്‍ക്കാരിനുണ്ടാകുന്ന
നഷ്ടം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ; നികുതി
അടവ് സംബന്ധിച്ച
വിവരങ്ങള്‍
ശേഖരിക്കാന്‍
കമ്പ്യൂട്ടര്‍ സംവിധാനം
ഇല്ലാത്ത ഏതെങ്കിലും
മോട്ടോര്‍ വാഹനവകുപ്പ്
ഓഫീസ് നിലവിലുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കായംകുളം
- പുനലൂര്‍ റോഡില്‍ സ്വകാര്യ
ബസ്സുകളുടെ മത്സരയോട്ടം
4139.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
- പുനലൂര്‍ റോഡില്‍
സ്വകാര്യ ബസ്സുകളുടെ
മത്സരയോട്ടംമൂലം നിരവധി
അപകടങ്ങള്‍ ഉണ്ടാകുന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വകാര്യ ബസ്സുകളുടെ
മത്സരയോട്ടം
നിയന്ത്രിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സ്വകാര്യ
ബസ്സുകളിലെ അനധികൃത
പരിഷ്കാരങ്ങള്‍
4140.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ബസ്സുകളില്‍
രാത്രികാലങ്ങളില്‍
ബസ്സിന്റെ ബോഡി
മുഴുവന്‍ വിവിധ
വര്‍ണ്ണങ്ങളില്‍
ബള്‍ബുകള്‍ കത്തിച്ച്
കൊണ്ട് ഓടുന്ന പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇന്‍ഡിക്കേറ്ററും
മറ്റ് അത്യാവശ്യം വേണ്ട
ലൈറ്റുകള്‍ക്കും പുറമെ
ബസ്സിന്റെ ബോഡി
മുഴുവന്‍ എല്‍.ഇ.ഡി.
ബള്‍ബുകളും വര്‍ണ്ണ
ബള്‍ബുകളും കത്തിച്ച്
കൊണ്ട് ഓടുന്നത്
നിയമപരമായി
അനുവദനീയമാണോ;അനുവദനീയമല്ലെങ്കില്‍
ഇത് പരിശോധിക്കുമോ;
(സി)
തിരക്കേറിയ
റൂട്ടുകളിലും
ഹൈവേകളിലും ബസ്സുകള്‍
രാത്രികാലങ്ങളില്‍
ഇങ്ങനെ ഓടുമ്പോള്‍
മറ്റ് വാഹനങ്ങളിലെ
ഡ്രൈവര്‍മാരുടെ ശ്രദ്ധ
തെറ്റിക്കാന്‍ അത്
ഇടയാക്കും എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
സ്വകാര്യ
ബസ്സുകളില്‍ ഫസ്ററ്
എയ്ഡ് ബോക്സ് പോലുള്ള
കാര്യങ്ങളില്‍ വേണ്ട
കാര്യങ്ങള്‍
ചെയ്യാതിരിക്കുകയും
ഇത്തരം പൊങ്ങച്ചങ്ങള്‍
പ്രദര്‍ശിപ്പിക്കുകയും
ചെയ്യുന്ന പ്രവണത
കൂടുതലാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സ്വകാര്യ
ബസ്സുകളില്‍
യാത്രക്കാര്‍ക്ക്
മിനിമം സുരക്ഷ ഉറപ്പു
വരുത്തുന്നതിന് മതിയായ
ഇടപെടലുകള്‍ നടത്തുമോ;
(എഫ്)
ചില
ബസ്സുകളില്‍ ബോഡി
പെയിന്റിംഗില്‍ കാണുന്ന
സമൂഹത്തിന്‍െറ
മൂല്യങ്ങൾക്ക്
നിരക്കാത്ത
ചിത്രങ്ങള്‍,
പെയിന്റുകള്‍ എന്നിവ
ഒഴിവാക്കുന്നതിന്
ഓട്ടോറിക്ഷകള്‍ക്ക്
ഉള്ളത് പോലെ സ്വകാര്യ
ബസ്സുകളില്‍
സ്റ്റാന്‍ഡേര്‍ഡ്
പെയിന്റ് കോഡ്
നടപ്പിലാക്കാന്‍
കഴിയുമോ എന്ന സാധ്യത
പരിശോധിക്കുമോ?
സ്വകാര്യ
ബസ്സുകളിലെ സീറ്റുകളുടെ
വിന്യാസം
4141.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യ ബസ്സുകളില്‍
സീറ്റുകള്‍ തമ്മില്‍
ആവശ്യത്തിന്
അകലമില്ലാത്തതിനാല്‍
ദീര്‍ഘദൂര യാത്രാ
സര്‍വ്വീസ് നടത്തുന്ന
ബസ്സുകളില്‍
യാത്രക്കാര്‍
പ്രത്യേകിച്ച്
പ്രായമായവര്‍
അനുഭവിക്കുന്ന ശാരീരിക
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൂടുതല്‍
ആളെ ഇരുത്തുക എന്ന
ഉദ്ദേശ്യത്തോടെ
പരമാവധി സീറ്റുകള്‍
സ്ഥാപിക്കുന്നതിനായി
ഇങ്ങനെ ചെയ്യുന്ന
പ്രവണത സ്വകാര്യ
ബസ്സുകളില്‍ ഉണ്ട്
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഈ
വിഷയത്തില്‍ മലബാര്‍
മേഖലയില്‍ ഓടുന്ന
ബസ്സുകളില്‍
സീറ്റുകളുടെ ക്രമീകരണം
യാത്രക്കാര്‍ക്ക്
സൗകര്യമായ വിധത്തിലാണോ
എന്നത് സൂക്ഷ്മമായ
പരിശോധന നടത്താനും
സീറ്റുകള്‍ക്ക് നിശ്ചിത
അകലമില്ലാത്ത ബസ്സുകള്‍
കണ്ടെത്തി അവ ശരിയായ
നിലയില്‍
ക്രമീകരിക്കാനും വേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പാസ്സഞ്ചര്‍
ബസ്സുകളില്‍ സീറ്റുകള്‍
തമ്മില്‍
ഉണ്ടായിരിക്കേണ്ട അകലം,
സീറ്റിന്റെ ഉയരം,വീതി
മുതലായ കാര്യത്തില്‍
റേഷ്യോ
നിശ്ചയിച്ചുകൊണ്ട്
നിയമങ്ങളും സര്‍ക്കാര്‍
ഉത്തരവും
നിലവിലുണ്ടോ;എങ്കില്‍
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിന്റെ
ആധുനികവത്ക്കരണം
4142.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന്റെ
ആധുനികവത്ക്കരണത്തിന്
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദീകരിക്കുമോ ;
(ബി)
റോഡ്
സേഫ്റ്റി
ഉറപ്പുവരുത്തുന്നതിന്
മോട്ടോര്‍ വാഹന വകുപ്പ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്?
(സി)
സംസ്ഥാനത്ത്
പുതിയ ജോയിന്റ്
ആര്.ടി. ആഫീസുകള്‍
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഡ്രൈവിംഗ്
ലൈസന്‍സ് ടെസ്റ്റില്‍
ഏര്‍പ്പെടുത്തിയ
പരിഷ്ക്കാരങ്ങള്‍
4143.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.മുരളീധരന്
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡ്രൈവിംഗ്
ലൈസന്‍സ് ടെസ്റ്റില്‍
ഏര്‍പ്പെടുത്തിയ
പരിഷ്ക്കാരങ്ങള്‍
സംസ്ഥാനത്തൊട്ടാകെ
ഏകീകൃത മാതൃകയിലല്ല
എന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഡ്രൈവിംഗ്
ലൈസന്‍സ് ടെസ്റ്റിന്
ഏര്‍പ്പെടുത്തിയ
പരിഷ്ക്കാരങ്ങള്‍മൂലം
ടെസ്റ്റ്
ജയിക്കുന്നവരുടെ ശതമാനം
കുറഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
കോടതിയുടെ ഇടപെടല്‍
ഉണ്ടായിട്ടുണ്ടോ; എന്ത്
നിര്‍ദ്ദേശമാണ് കോടതി
നല്‍കിയത്;
(ഡി)
സംസ്ഥാനമൊട്ടുക്കും
ഏകീകൃത മാതൃകയില്‍
പരിഷ്ക്കാരം
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ?
മോട്ടോര്‍
വാഹനവകുപ്പിന്റെ പ്രവർത്തനം
4144.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനവകുപ്പില്‍
നിലവിലുള്ള ഒഴിവുകള്‍
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നിരീക്ഷണ
ക്യമറകള്‍ ഓപ്പറേറ്റ്
ചെയ്യുന്നതിനും
കണ്ട്രോള്
ചെയ്യുന്നതിനുമുള്ള
സംവിധാനത്തെ
സംബന്ധിച്ച് വിവരം
ലഭ്യമാക്കുമോ;
(സി)
ക്യാമറകളുടെ
പ്രവര്‍ത്തനം ശരിയായ
രീതിയിലല്ലെന്ന
പരാതികള്‍
പരിശോധിക്കുമോ;
(ഡി)
റോഡ്
സേഫ്റ്റി അതോറിറ്റിയുടെ
ഏതെല്ലാം സഹായങ്ങളാണ്
വകുപ്പിന്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
അപകടങ്ങള്‍
ഒഴിവാക്കുവാന്‍
മോട്ടോര്‍ വാഹന
വകുപ്പും റോഡ് സേഫ്റ്റി
അതോറിറ്റിയും
സംയുക്തമായി
പ്രവര്‍ത്തിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
കണ്ടക്ടര്‍
കം ഡ്രൈവര്‍/ഡ്രൈവര്‍ കം
കണ്ടക്ടര്‍ തസ്തിക
4145.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
കണ്ടക്ടര്‍ കം
ഡ്രൈവര്‍/ ഡ്രൈവര്‍ കം
കണ്ടക്ടര്‍ എന്ന ഒരു
പുതിയ തസ്തിക ഇപ്പോള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
കണ്ടക്ടര്‍
ലൈസന്‍സുളള
ഡ്രെെവര്‍മാര്‍ക്കും,
ഹെവിഡ്രൈവിങ്
ലൈസന്‍സുളള
കണ്ടക്ടര്‍മാര്‍ക്കും
പുതിയ തസ്തികയിലേക്ക്
അപേക്ഷിക്കുവാന്‍
കഴിയുമോ;
(സി)
കണ്ടക്ടര്‍,
ഡ്രൈവര്‍
വിഭാഗങ്ങള്‍ക്ക് ഡബിള്‍
ഡ്യൂട്ടി
ഒഴിവാക്കുന്നതിന്റെ
ഭാഗമായാണോ പ്രസ്തുത
നടപടി സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ദീര്‍ഘദൂര
ബസുകളില്‍ ഇപ്പോള്‍
ഡ്രൈവറും കണ്ടക്ടറുമായി
എത്ര പേരെയാണ്
അയക്കുന്നതെന്നും പുതിയ
സംവിധാനത്തില്‍ ഇതില്‍
മാറ്റം വരുമോ എന്നും
വ്യക്തമാക്കുമോ?
വാഹനങ്ങള്‍
മൂലമുള്ള പരിസ്ഥിതി മലിനീകരണം
4146.
ശ്രീ.വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനങ്ങള്‍ മൂലമുള്ള
പരിസ്ഥിതി മലിനീകരണം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അന്തരീക്ഷ
മലിനീകരണം
കുറയ്ക്കുന്നതിന് പുതിയ
തരത്തിലുള്ള വാഹനങ്ങള്‍
ഉപയോഗത്തില്‍
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
അന്തരീക്ഷ
മലിനീകരണം കുറവുള്ള
വാഹനങ്ങള്‍
ഉപയോഗത്തില്‍
കൊണ്ടുവരുമ്പോള്‍
അവയ്ക്ക് ആവശ്യമായ
ഫ്യൂവല്‍ ഫില്ലിംഗ്
സ്റ്റേഷനുകളും മറ്റ്
അടിസ്ഥാന സൗകര്യങ്ങളും
ഒരുക്കാന്‍ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
വിവരിക്കുമോ?
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റും
ഇന്ഷ്വറന്സുമില്ലാത്ത
സര്‍ക്കാര്‍ വാഹനങ്ങള്‍
4147.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റും
ഇന്‍ഷ്വറന്‍സും ഇല്ലാതെ
സര്‍ക്കാര്‍ വാഹനങ്ങള്‍
നിരത്തിലോടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വകുപ്പുകളില്‍ ഏതെല്ലാം
വാഹനങ്ങളാണ്
ഇത്തരത്തിലുള്ളത് എന്ന്
അന്വേഷിക്കുമോ;
(സി)
സര്‍ക്കാര്‍
വാഹനങ്ങളുടെ
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റ്
സൂക്ഷിക്കുന്നതിന്റെ
ചുമതല ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റും
ഇന്‍ഷ്വറന്‍സും
ഇല്ലാത്ത വാഹനങ്ങളെ
കണ്ടെത്തി നിരത്തില്‍
നിന്നും ഒഴിവാക്കുകയും,
നിയമ ലംഘനത്തിനെതിരെ
നിയമാനുസൃത നടപടി
സ്വീകരിക്കുകയും
ചെയ്യുമോ;
(ഇ)
സര്‍ട്ടിഫിക്കറ്റ്
നഷ്ടപ്പെട്ട
കേസ്സുകളില്‍
ഡ്യൂപ്ലിക്കേറ്റിന്
അപേക്ഷിച്ച് വാങ്ങി
സൂക്ഷിക്കേണ്ട
ഉത്തരവാദിത്തം
ആര്‍ക്കാണ്; നിലവില്‍
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്ത വാഹനങ്ങളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(എഫ്)
നിലവില്‍
എത്ര
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ക്ക് ആര്.
സി. ബുക്കുകള്‍
ഇല്ലെന്ന കാര്യം
വ്യക്തമാക്കുമോ;
ഇവയുടെ വിശദ വിവരം
ലഭ്യമാക്കുമോ?
വാഹനാപകടങ്ങളും
ഗതാഗതക്കുരുക്കും
4148.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനങ്ങളുടെ എണ്ണവും
വാഹനപ്പെരുപ്പം മൂലമുളള
അപകടങ്ങളും
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വാഹനാപകടങ്ങളും
ഗതാഗതക്കുരുക്കും
ഒഴിവാക്കുന്നതിനായി
ഗതാഗത വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
പൊതു
ഗതാഗത മാര്‍ഗ്ഗങ്ങള്‍
ജനങ്ങള്‍ക്ക് കൂടുതല്‍
സൗകര്യപ്രദവും
സുഗമവുമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജലമാര്‍ഗ്ഗം
മുഖേനയുളള ഗതാഗതം
ഫലപ്രദമായ രീതിയില്‍
വിപുലീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ഓട്ടോറിക്ഷകളിലെ
അമിത ചാര്‍ജ്ജ്
4149.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓട്ടോറിക്ഷകളിലെ
മീറ്റര്‍ ഇടാതെ അമിത
നിരക്ക് ഭീഷ
ണിപ്പെടുത്തി
തട്ടിയെടുത്ത്
യാത്രക്കാരെ,പ്രത്യേകിച്ച്
സ്ത്രീകളെ
കഷ്ടപ്പെടുത്തുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഈ ഓട്ടോകള്‍ക്കെതിരെ
എന്തൊക്കെ കര്‍ശന
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
ഇങ്ങനെ
തട്ടിപ്പ് നടത്തുന്ന
ഓട്ടോകളുടെ
പെര്‍മിറ്റുകള്‍
തിരിച്ച് കൊടുക്കുവാന്‍
പറ്റാത്ത തരത്തില്‍
റദ്ദുചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
മിക്ക
ഓട്ടോറിക്ഷാ
ഡ്രൈവര്‍മാരും
മീറ്ററിലെ ചാര്‍ജ്
കൂടാതെ ഇതിന്റെ ഇരട്ടി
തുക റിട്ടേണ്‍ കൂലി
എന്ന് പറഞ്ഞ് വാങ്ങി
യാത്രക്കാരെ
വലയ്ക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഓരോ
സ്ഥലങ്ങളില്‍ ഓടുന്ന
ഓട്ടോറിക്ഷകളില്‍ തന്നെ
പ്രദേശത്തെ വിവിധ
സ്ഥലങ്ങളിലേയ്ക്കുള്ള
കൂലി വിവരം
പ്രദര്ശിപ്പിക്കുവാന്
നടപടി സ്വീകരിക്കുമോ?
ചരക്കുവാഹനങ്ങള്‍ക്ക്
പ്രത്യേക സമയം
4150.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
നിരത്തുകളില്‍
ചരക്കുവാഹനങ്ങള്‍
പ്രവേശിക്കുന്നതിന്
പ്രത്യേക സമയം
അനുവദിച്ചുകൊണ്ടുള്ള
നിയമമുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
നിരത്തുകളില്‍ ഏറെ
തിരക്കനുഭവപ്പെടുന്ന
രാവിലെ 8 മണി മുതല്‍ 10
മണിവരെയും വൈകിട്ട് 5
മണി മുതല്‍ 7 മണിവരെയും
ചരക്കുവാഹനങ്ങള്‍
പ്രവേശിക്കുന്നത്
തടയുന്നതിന് പ്രത്യേക
നിയമ നിര്‍മ്മാണം
കൊണ്ടുവരുമോ എന്ന്
വ്യക്തമാക്കുമോ ?
ജലഗതാഗത
രംഗത്ത് യാത്രക്ലേശം
4151.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയിലെ
ജലഗതാഗത രംഗത്ത്
അനുഭവപ്പെടുന്ന
യാത്രാക്ലേശം
പരിഹരിക്കുന്നതിനായി
3.12.2016ല്‍ എറണാകുളം
ഗസ്റ്റ് ഹൗസില്‍
ജലഗതാഗത വകുപ്പ്
ഡയറക്ടറുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന അവലോകന
യോഗത്തില്‍ എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ഉള്‍നാടന്‍
ജലഗതാഗതം
4152.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലഗതാഗതം
വികസിപ്പിക്കുന്നതിന്എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്‍
ജലഗതാഗതത്തിനുള്ള
സാധ്യതകള്‍
എന്തൊക്കെയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
യാത്രാബോട്ട്
സര്‍വ്വീസ്
4153.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലത്തുനിന്ന്
ആലപ്പുഴയിലേക്കും
തിരിച്ചും യാത്രാബോട്ട്
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
പ്രസ്തുത ബോട്ടു
സര്‍വ്വീസിന്
എവിടെയെല്ലാമാണ്
സ്റ്റോപ്പ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസ് എന്നു
മുതല്‍ ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബോട്ട് സര്‍വ്വീസിലെ
യാത്രാ നിരക്കുകള്‍
എത്രയെന്ന്
വിശദീകരിക്കുമോ?
കേന്ദ്രാവിഷ്ക്രത
പദ്ധതിയായ ജല്‍ മാര്‍ഗ്ഗ്
വികാസ് പ്രോജക്ട്
4154.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്ക്രത
പദ്ധതിയായ "ജല്‍
മാര്‍ഗ്ഗ് വികാസ്
പ്രോജക്ട്" പദ്ധതിയുടെ
സംസ്ഥാനത്തെ
നാളിതുവരെയുളള
പ്രവർത്തനങ്ങള്‍,
ലഭിച്ച തുക,
വിനിയോഗിച്ച തുക എന്നിവ
ജില്ലാ അടിസ്ഥാനത്തിൽ
വിശദീകരിക്കുമോ;
(ബി)
പ്രോജക്ടിനു
കീഴിൽ ഈ വർഷം
സംസ്ഥാനത്ത്
നടപ്പിലാക്കുവാൻ
പോകുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്നും
കേന്ദ്ര സംസ്ഥാന വിഹിതം
എത്രയാണെന്നും എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?