വാഹന
പരിശോധന കര്‍ശനമാക്കുന്നതിന്
നടപടി
*121.
ശ്രീമതി
യു. പ്രതിഭ
ശ്രീ.കാരാട്ട്
റസാഖ്
,,
പി.കെ. ശശി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹനപ്പെരുപ്പവും
റോഡ് സംസ്കാരത്തിന്റെ
അഭാവവും റോഡുകളുടെ
അവസ്ഥയും കാരണം
വാഹനാപകടം വര്‍ദ്ധിച്ചു
വരികയും 2019 ല്‍
നാലായിരത്തിലധികം
പേര്‍ക്ക്
ജീവഹാനിയുണ്ടാകുകയും
ചെയ്തതിന്റെ
പശ്ചാത്തലത്തില്‍ ഗതാഗത
നിയമലംഘന പരിശോധന
കര്‍ശനമാക്കാനും
വ്യാപിപ്പിക്കാനും
മോട്ടോര്‍ വാഹന വകുപ്പ്
നടപടിയെടുക്കുമോ;
(ബി)
ആധുനികോപകരണങ്ങള്‍
വാങ്ങാനും ജീവനക്കാരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
പരിപാടിയുണ്ടോ;
നിലവിലുള്ള നിരീക്ഷണ
ക്യാമറകള്‍
പ്രവര്‍ത്തനസജ്ജമായി
നിലനിര്‍ത്താന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
ഹെല്‍മറ്റ്,
സീറ്റ് ബെല്‍റ്റ്
പരിശോധനയ്ക്ക്
പ്രാധാന്യം നല്കി
വരുന്ന രീതി മാറ്റി
അമിത വേഗതയും ഗതാഗത
നിയമങ്ങള്‍
ലംഘിച്ചുകൊണ്ടുള്ള
ഡ്രൈവിംഗും കര്‍ശനമായി
തടയുന്ന തരത്തില്‍
പരിശോധന
ഫലപ്രദമാക്കുന്നതിനും
എന്നാല്‍
ഇത്തരത്തിലുള്ള പരിശോധന
മാന്യമായ രീതിയില്‍
ആയിരിക്കുന്നതിനും
വേണ്ട ഇടപെടല്‍
ഉണ്ടാകുമോ;
(ഡി)
കണ്ടെത്തിയിട്ടുള്ള
ബ്ലാക്ക്
സ്പോട്ടുകളില്‍
അപകടത്തിന്റെ കാരണം
കണ്ടെത്തി അത്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
അക്കാദമിക
ഗുണമേന്മ
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
*122.
ശ്രീ.വി.
ജോയി
,,
എ. എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
കീഴിലുള്ള
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ക്രമാതീതമായി ഫീസ്
വര്‍ദ്ധിപ്പിച്ച്
ഉന്നതവിദ്യാഭ്യാസം
വരേണ്യവത്ക്കരിക്കുന്നതും
അത് കൂടുതല്‍
ശക്തിപ്പെടുത്തുന്ന
തരത്തില്‍
വിദ്യാഭ്യാസനയത്തിന്റെ
കരട് രൂപീകരിക്കുകയും
ചെയ്തതിന് ബദലായി
സാമൂഹ്യവിമോചനത്തിനുതകുന്ന
തരത്തില്‍
ഉന്നതവിദ്യാഭ്യാസരംഗം
കൂടുതല്‍
ദൃഢീകരിക്കാന്‍
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
കോളേജുകളുടെയും
സര്‍വ്വകലാശാലകളുടെയും
അടിസ്ഥാനസൗകര്യവികസനത്തിനും
അക്കാദമിക
ഗുണമേന്മാവര്ദ്ധനവിനുമായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
(സി)
സര്‍വ്വകലാശാലകള്‍
എെകരൂപ്യത്തോടെ
പരീക്ഷകള്‍ യഥാസമയം
നടത്തുന്നതിനും
പരീക്ഷാഫലം
പ്രസിദ്ധീകരിക്കുന്നതിനും
പാഠ്യപദ്ധതി
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനും
വേണ്ട ഇടപെടല്‍
നടത്തുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം
*123.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
വാര്‍ഡുകളുടെ എണ്ണം
കൂട്ടുന്നതിനുളള നിയമ
ഭേദഗതിക്ക്
ഓര്‍ഡിനന്‍സ്
പുറപ്പെടുവിക്കാന്‍
മന്ത്രിസഭ ഗവര്‍ണറോട്
ശിപാര്‍ശ ചെയ്തിരുന്നോ;
(ബി)
പ്രസ്തുത
ഓര്‍ഡിനന്‍സിന്
ഗവര്‍ണര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
2021-ല്‍
സെന്‍സസ്
നടക്കാനിരിക്കെ 2019
ഡിസംബര്‍ 31-ന് ശേഷം
വാര്‍ഡ് വിഭജനം പോലുളള
ഭരണപരമായ മാറ്റങ്ങള്‍
നടത്തരുതെന്ന് കേന്ദ്രം
നിര്‍ദ്ദേശിച്ചിരുന്നോ;
എങ്കില്‍ അത്തരം ഒരു
നിര്‍ദ്ദേശം
നിലവിലിരിക്കെ ജനുവരി
1-ന് ശേഷം അതിനായി ഒരു
ഓര്‍ഡിനന്‍സ്
പുറപ്പെടുവിക്കാന്‍
തീരുമാനിച്ചത് ഏത്
സാഹചര്യത്തിലാണ്;
(ഡി)
പ്രസ്തുത
ഓര്‍ഡിനന്‍സ്
സംബന്ധിച്ച് ഗവര്‍ണര്‍
എന്തെങ്കിലും വിശദീകരണം
ആരാഞ്ഞിരുന്നോ;
എങ്കില്‍ എന്ത്
വിശദീകരണമാണ്
നല്‍കിയതെന്ന്
അറിയിക്കാമോ?
കാര്‍ഷിക
വിപണി സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
പദ്ധതി
*124.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
സജി ചെറിയാന്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍
സംഭരണത്തില്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
പ്രഖ്യാപിച്ചിരിക്കുന്ന
അന്തര്‍ദേശീയ
നിലവാരത്തിലുള്ള റൈസ്
പാര്‍ക്കുകള്‍
ആരംഭിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
വിപണിയില്‍
അമിത വില
നിലനില്‍ക്കുമ്പോഴും
കര്‍ഷകര്‍ക്ക് തുച്ഛമായ
വില മാത്രം ലഭിച്ചു
വരുന്ന സ്ഥിതി
പരിഹരിക്കാനായി
സംസ്ഥാനത്ത് കാര്‍ഷിക
വിപണി സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
പദ്ധതിയുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(സി)
സുസ്ഥിര
കൃഷി വികസനത്തിനു വേണ്ട
ഗുണമേന്മയുള്ള നടീല്‍
വസ്തുക്കള്‍, വളം,
ജലസേചന സൗകര്യം
തുടങ്ങിയ പശ്ചാത്തല
സൗകര്യങ്ങള്‍
പര്യാപ്തമായ തോതില്‍
വര്‍ദ്ധിപ്പിക്കാന്‍
പരിപാടിയുണ്ടോ എന്ന്
വിശദമാക്കുമോ?
കര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
*125.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
- സംസ്ഥാന
സര്‍ക്കാരുകളുടെ നയം,
വിലത്തകര്‍ച്ച, കൃഷി
നാശം എന്നിവ കാരണം
സംസ്ഥാനത്തെ കര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിക്കടി
ഉണ്ടാകുന്ന
പ്രകൃതിക്ഷോഭം മൂലം
ബുദ്ധിമുട്ടിലായ
കര്‍ഷകര്‍ക്ക് ആശ്വാസം
നല്‍കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത്;
വ്യക്തമാക്കുമോ;
(സി)
റബ്ബര്‍
കര്‍ഷകര്‍ക്ക് സബ്സിഡി
നല്‍കുന്നതിനുള്ള
അപേക്ഷ സ്വീകരിക്കേണ്ട
എന്ന് റബ്ബര്‍ ബോര്‍ഡ്
തീരുമാനം എടുത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യമെന്താണെന്ന്
അറിയുമോ;
വെളിപ്പെടുത്തുമോ;
(ഡി)
വായ്പ
ലഭിക്കുന്നതിന്
ബാങ്കുകള്‍
കൊണ്ടുവന്നിട്ടുള്ള
നിബന്ധന മൂലം
ബുദ്ധിമുട്ടിലായ
കര്‍ഷകരെ
സഹായിക്കുന്നതിന്
പ്രത്യേക പാക്കേജ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദവിവരം
വെളിപ്പെടുത്തുമോ?
കെട്ടിടനിര്‍മ്മാണ
ചട്ടം
*126.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ജെ.
മാക്സി
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണക്കാരുടെ
താല്പര്യം
മുന്‍നിര്‍ത്തി
കെട്ടിടനിര്‍മ്മാണ
ചട്ടം ഉചിതമായി
പരിഷ്കരിച്ചിട്ടുണ്ടോ;
(ബി)
അഴിമതിക്കുള്ള
സാധ്യത കുറച്ച്
കെട്ടിടനിര്‍മ്മാണ
പെര്‍മിറ്റിനുള്ള
അപേക്ഷകള്‍
ഓണ്ലൈനാക്കിയതിനുശേഷവും
കാലതാമസം
ഉണ്ടാകുന്നതായുള്ള
ആക്ഷേപത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
തീരദേശ
നിയന്ത്രണ നിയമത്തില്‍
ഭേദഗതി വന്നിട്ടും
ജില്ലാ കളക്ടര്‍മാര്‍
തീരദേശത്തു നിന്നും
നൂറ് മീറ്ററിനുള്ളില്‍
സ്ഥിതി ചെയ്യുന്ന
കെട്ടിടങ്ങളുടെ
കണക്കെടുക്കാന്‍
നിര്‍ദ്ദേശിച്ചിരിക്കുന്നത്
സൃഷ്ടിച്ചിട്ടുള്ള
ആശങ്ക പരിഹരിക്കാന്‍
ആവശ്യമായ ഇടപെടല്‍
നടത്താന്‍ സാധിക്കുമോ;
(ഡി)
കേരള
റിയല്‍ എസ്റ്റേറ്റ്
റെഗുലേറ്ററി അതോറിറ്റി
പ്രവര്ത്തനമാരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
മാലിന്യ
സംസ്കരണ സംവിധാനങ്ങള്‍
*127.
ശ്രീ.ജെയിംസ്
മാത്യു
,,
ബി.ഡി. ദേവസ്സി
,,
വി. അബ്ദുറഹിമാന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളിലും
നഗരങ്ങളിലും ഉറവിട
മാലിന്യ സംസ്കരണം
വ്യാപകമാക്കുന്നതില്‍
അഭിനന്ദനാര്‍ഹമായ
പുരോഗതി
കൈവരിച്ചിട്ടുണ്ടെങ്കിലും
പ്രശ്നത്തിന്റെ
സമ്പൂര്‍ണ്ണ
പരിഹാരത്തിനായി
കേന്ദ്രീകൃത മാലിന്യ
സംസ്കരണ
സംവിധാനത്തിന്റെ
അനിവാര്യത
കണക്കിലെടുത്ത് അതിനായി
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വീടുകളില്‍
നിന്നും അജൈവ മാലിന്യ
ശേഖരണത്തിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം
കാര്യക്ഷമമാണോ; അജൈവ
മാലിന്യ സംസ്കരണത്തിന്
ക്ലീന്‍ കേരള കമ്പനി
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(സി)
വേസ്റ്റ്
ടു എനര്‍ജി പ്ലാന്റ്
സ്ഥാപിക്കാനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
നഗരമാലിന്യ
സംസ്കരണത്തിന് ലോക
ബാങ്ക് സഹായത്തോടെ
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ?
കുടുംബശ്രീ
ശക്തിപ്പെടുത്താന്‍ നടപടി
*128.
ശ്രീ.കെ.കുഞ്ഞിരാമന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം
കുടുംബശ്രീ സംവിധാനം
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ഏതെല്ലാം
വിഭാഗക്കാർക്കായിട്ടാണ്
പ്രത്യേക
അയല്‍ക്കൂട്ടങ്ങള്‍
രൂപീകരിച്ചിട്ടുള്ളത്;
(സി)
അയല്‍ക്കൂട്ടങ്ങളുടെ
പ്രവർത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
സ്വയം
വിലയിരുത്തുന്നതിനുമായി
വിപുലമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
വിനോദസഞ്ചാര
മേഖലയില്‍
കുടുംബശ്രീയുടെ
പ്രവർത്തനങ്ങള്‍
കൂടുതല്‍
വിപുലീകരിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നാളികേര
കൃഷി
പുനരുജ്ജീവിപ്പിക്കുന്നതിന്
നടപടി
*129.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര കൃഷി
പുനരുജ്ജീവിപ്പിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
നാളികേര
വികസന കൗണ്‍സിലിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
നാളികേര കൃഷി
വികസനത്തില്‍
കൗണ്‍സില്‍ വഹിക്കുന്ന
പങ്കിനെക്കുറിച്ചുള്ള
വിവരങ്ങളും
ലഭ്യമാക്കുമോ;
(സി)
തെങ്ങ്
കൃഷിയുടെ വ്യാപനത്തിനും
ഉല്പാദനക്ഷമത കുറഞ്ഞ
തെങ്ങുകള്‍
മുറിച്ചുമാറ്റി പുതിയവ
നടുന്നതിനും
പദ്ധതികളുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
തെങ്ങില്‍
നിന്നുള്ള പ്രധാന
ഉല്പന്നങ്ങളായ
ഉരുക്കെണ്ണ,
വെളിച്ചെണ്ണ, നീര
എന്നിവ
ആരോഗ്യസംരക്ഷണത്തില്‍
വഹിക്കുന്ന
പങ്കിനെക്കുറിച്ച്
ക്ലിനിക്കല്‍ പഠനങ്ങള്‍
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
തെങ്ങില്‍
നിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
പ്രോത്സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സമ്പൂര്‍ണ്ണ
പ്ലാസ്റ്റിക് നിരോധനം
*130.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.ഡി. പ്രസേനന്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
പ്ലാസ്റ്റിക് നിരോധനം
കര്‍ശനമായി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്ലാസ്റ്റിക്ക്
മൂലമുളള പരിസ്ഥിതി
പ്രശ്നങ്ങളെക്കുറിച്ചും
അത്
നിരോധിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചും
പൊതുജനങ്ങള്‍ക്ക്
ശരിയായ രീതിയില്‍
അവബോധം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പ്ലാസ്റ്റിക്
നിരോധനം മൂലം ചെറുകിട
കച്ചവടക്കാര്‍ക്ക്
താത്കാലികമായി മാത്രം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
പരിശോധിക്കാമോ?
മാലിന്യ
സംസ്കരണത്തിനായുള്ള നൂതന
പദ്ധതികള്‍
*131.
ശ്രീ.കെ.ജെ.
മാക്സി
,,
റ്റി.വി.രാജേഷ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാലിന്യ
സംസ്കരണത്തിനായി ഈ
സർക്കാർ നടപ്പിലാക്കി
വരുന്ന നൂതന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ
സ്ഥാപിച്ചിട്ടുള്ള
മെറ്റീരിയല്‍ കളക്ഷന്‍
ഫെസിലിറ്റേഷന്‍
സെന്ററുകളും റിസോഴ്സ്
റിക്കവറി സെന്ററുകളും
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
വികേന്ദ്രീകൃത മാലിന്യ
സംസ്കരണ മേഖലയില്‍ ഹരിത
കര്‍മ്മസേനകളുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
രാജ്യത്തെ
ഗ്രാമങ്ങളുടെ
ശുചിത്വനിലവാരം
വിലയിരുത്തുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
നടത്തിയ സര്‍വ്വെ
പ്രകാരം കേരളത്തിന്
സ്വച്ഛ് സര്‍വ്വേക്ഷന്‍
ഗ്രാമീണ്‍ പുരസ്കാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തൊഴിലുറപ്പ്
പദ്ധതി കാര്യക്ഷമമാക്കാനുള്ള
നടപടികള്‍
*132.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
,,
മുരളി പെരുനെല്ലി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതി സംസ്ഥാനത്ത്
കാര്യക്ഷമമായി
നടപ്പാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
കുടുംബങ്ങള്‍
എത്രയാണെന്നും
തൊഴിലുറപ്പ് വേതനം
രണ്ടാഴ്ചയ്ക്കുള്ളില്‍
നല്‍കണമെന്ന വ്യവസ്ഥ
നടപ്പാകുന്നുണ്ടോയെന്നും
അറിയിക്കാമോ;
(സി)
കേന്ദ്രസര്‍ക്കാരില്‍
നിന്നും എത്ര മാസത്തെ
വേതന കുടിശ്ശിക
ലഭിക്കാനുണ്ട്;
സാമ്പത്തികമായി
സമൂഹത്തില്‍ ഏറ്റവും
പിന്നില്‍ നില്ക്കുന്ന
ഗുണഭോക്താക്കളെ
ദാരിദ്ര്യത്തിലേയ്ക്ക്
നയിക്കാതെ അടിയന്തരമായി
കുടിശ്ശിക നല്കാന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയും
സംസ്ഥാനത്തിന്റെ
പദ്ധതിയായ അയ്യങ്കാളി
നഗര തൊഴിലുറപ്പ്
പദ്ധതിയും
മനുഷ്യാധ്വാനം
വിനിയോഗിച്ചുകൊണ്ട്
ഉല്പാദന വര്‍ദ്ധനവും
നാടിന്റെ വികസനവും
സാധ്യമാക്കുന്ന
തരത്തില്‍
കാര്യക്ഷമമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ?
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന് നടപടി
*133.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ബി.സത്യന്
,,
എ. പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരത്തുകളില്‍
ഉണ്ടാകുന്ന അപകടങ്ങളും
അതുമൂലമുണ്ടാകുന്ന മരണ
നിരക്കും ഗണ്യമായി
കുറയ്ക്കുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഇതിനായി
സംസ്ഥാന റോഡ് സുരക്ഷാ
അതോറിറ്റി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
റോഡപകടങ്ങള്‍
ഒഴിവാക്കി റോഡ് സുരക്ഷ
ഉറപ്പാക്കുന്നതിനായി
കഴക്കൂട്ടം മുതല്‍
അടൂര്‍ വരെ നടപ്പാക്കി
വരുന്ന 'മോഡല്‍ സേഫ്
കോറിഡോര്‍' പദ്ധതി
സംസ്ഥാനത്ത്
വ്യാപിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
റോഡ്
സുരക്ഷയുടെ ഭാഗമായി
ഇരുപത്തിനാല്
മണിക്കൂറും പട്രോളിംഗ്
നടത്തുന്നതിനായി
കൂടുതല്‍
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകള്‍
രൂപീകരിക്കുന്നതിനും
കണ്ട്രോള് റൂമുകള്‍
സ്ഥാപിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കര്‍ഷകരുടെ
ക്ഷേമം ഉറപ്പുവരുത്തുന്നതിന്
നടപടി
*134.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എം. സ്വരാജ്
,,
കെ. ബാബു
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
കര്‍ഷകരുടെ സ്ഥിതി
ആത്മഹത്യയിലേയ്ക്ക്
നയിക്കുന്ന തരത്തില്‍
പ്രതിസന്ധിയേറിയതാണെന്ന്
കേന്ദ്ര കാര്‍ഷിക
ഉപദേഷ്ടാവ് പോലും
വിലയിരുത്തുന്ന
സാഹചര്യത്തില്‍
സ്വര്ണ്ണപ്പണയത്തിന്മേലുളള
വായ്പപോലും കര്ഷകന്
നിഷേധിക്കുന്ന നിലപാട്
തിരുത്താന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
മഴക്കെടുതി
മൂലം കടക്കെണിയിലായ
കര്‍ഷകരെ
രക്ഷിക്കുന്നതിനും
കാര്‍ഷിക മേഖലയുടെ
പുനരുദ്ധാരണത്തിനും
സംസ്ഥാന സര്‍ക്കാര്‍
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
കര്‍ഷകരുടെ
താല്പര്യസംരക്ഷണാര്ത്ഥം
സര്‍ക്കാര്‍ പുതുതായി
പാസ്സാക്കിയ കേരള
കര്‍ഷക ക്ഷേമനിധി
നിയമവും കര്‍ഷക
കടാശ്വാസ
ആനുകൂല്യവര്ദ്ധനയും
എത്ര മാത്രം
പ്രയോജനപ്രദമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
കര്‍ഷകരെ സര്‍ഫെയ്സി
നിയമത്തില്‍
കുരുക്കുന്ന
ബാങ്കുകളുടെ നടപടി
അവസാനിപ്പിക്കാന്‍
ഇടപെടൽ നടത്തുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കര്‍ഷകരുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന
തരത്തിൽ
മൂല്യവര്ദ്ധിതോല്പന്ന
നിര്‍മ്മാണ
വ്യവസായത്തിന് നല്കി
വരുന്ന
പ്രോത്സാഹനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
യെ കാര്യക്ഷമമാക്കാന്‍ നടപടി
*135.
ശ്രീ.എം.
മുകേഷ്
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ദൈനംദിന വരവ് ചെലവില്‍
450 ലക്ഷം രൂപയുടെ
അന്തരമുണ്ടായിരുന്ന
കെ.എസ്.ആര്.ടി.സി.
ക്ക് ഈ സര്‍ക്കാരിന്റെ
ആത്മാര്‍ത്ഥമായ
ഇടപെടലിന്റെ ഫലമായി
വരുമാന അന്തരം 66
ലക്ഷമാക്കി
കുറയ്ക്കാന്‍
സാധ്യമായിട്ടുണ്ടോ;
ശരാശരി പ്രതിദിന
വരുമാനത്തിലുണ്ടായ
വര്‍ദ്ധനവ് എത്രയാണ്
എന്ന് അറിയിക്കാമോ;
ഡീസലിന്റെ നിരന്തര
വിലവര്‍ദ്ധനവ്
കെ.എസ്.ആര്.ടി.സി.യെ
എത്രമാത്രം
പ്രതികൂലമായി
ബാധിക്കുന്നുണ്ട് എന്ന്
അറിയിക്കാമോ;
(ബി)
ഈ
സ്ഥിതിയിലും ശമ്പളം
യഥാസമയം ലഭ്യമാക്കാന്‍
സാധിക്കാതെ പോയത്
പരിഹരിക്കാന്‍
സര്‍വീസുകള്‍
കാര്യക്ഷമമാക്കാന്‍
മാനേജ്മെന്റിന് വേണ്ട
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
പെര്‍മിറ്റില്ലാതെ
സ്വകാര്യ ബസുകള്‍ക്ക്
അന്തര്‍ സംസ്ഥാന
സര്‍വീസുകള്‍ യഥേഷ്ടം
നടത്താമെന്ന കേന്ദ്ര
സര്‍ക്കാര്‍ തീരുമാനം
കെ.എസ്.ആര്.ടി.സി. യെ
എങ്ങനെ
ബാധിക്കാനിടയുണ്ട്
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പുതിയ
ബസുകള്‍ വാങ്ങാനും ബസ്
ബോഡി നിര്‍മ്മാണം
പുനരാരംഭിക്കാനും
നടപടിയെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജുകളുടെ
നിലവാരം
*136.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ്
,,
പി.ടി.എ. റഹീം
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ നിന്ന്
പഠിച്ചിറങ്ങുന്നവര്‍
പ്രതീക്ഷിത
നിലവാരത്തിലുള്ള
നൈപുണ്യ ശേഷി
കൈവരിക്കുന്നുണ്ടെന്ന്
ഉറപ്പാക്കുന്നതിന്
കെ.ടി.യു. നടത്തുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളുടെ നിലവാരം
പരിശോധിക്കുന്നതിന്
അക്കാദമിക് ഓഡിറ്റിംഗ്
നടത്തിയിരുന്നോ;
അതിന്റെ വിവരം
ലഭ്യമാക്കാമോ; എത്ര
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളിലെ
കോഴ്സുകള്‍ക്ക്
എന്‍.ബി.എ.
അക്രെഡിറ്റേഷന്‍
ഉണ്ടെന്നറിയിക്കാമോ;
(സി)
സാങ്കേതിക
ശാസ്ത്ര
സര്‍വകലാശാലയുടെ
പരീക്ഷാ നടത്തിപ്പും
മൂല്യനിര്‍ണ്ണയവും
കുറ്റമറ്റതാക്കാന്‍
വേണ്ട ഇടപെടല്‍
ഉണ്ടാകുമോ
വ്യക്തമാക്കാമോ?
കാര്ഷികോല്പന്ന
വിപണന പദ്ധതികള്‍
*137.
ശ്രീ.മുരളി
പെരുനെല്ലി
,,
പി.വി. അന്‍വര്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂതനവും
ഉത്തമവുമായ
കൃഷിരീതികള്‍
സംബന്ധിച്ച്
കര്‍ഷകര്‍ക്ക് ആവശ്യമായ
നിര്‍ദ്ദേശങ്ങളും
അവബോധവും നല്‍കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാര്ഷികോല്പന്നങ്ങളുടെ
വിപണനവുമായി
ബന്ധപ്പെട്ട എല്ലാ
പ്രവര്‍ത്തനങ്ങളും
ഏകോപിപ്പിക്കുന്നതിന്
നടപ്പിലാക്കി വരുന്ന
കര്‍ഷകമിത്ര പദ്ധതിയുടെ
വിശദാംശം നല്‍കാമോ;
(സി)
കാര്ഷികോല്പന്നങ്ങള്
നേരിട്ട്
ഉപഭോക്താക്കളിലേക്ക്
എത്തിക്കാന്‍
കര്‍ഷകര്‍ക്ക് അവസരം
നല്‍കുക വഴി
ഇടനിലക്കാരുടെ
ചൂഷണത്തില്‍ നിന്നും
കര്‍ഷകരെ
രക്ഷിക്കുന്നതിന്
ആഴ്ചച്ചന്തകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വാഹനാപകടങ്ങളുടെ
വര്‍ദ്ധനവ്
*138.
ശ്രീ.ടി.ജെ.
വിനോദ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍ കുരുതിക്കളം
ആകുന്നുവെന്ന വാര്‍ത്ത
വസ്തുതാപരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
2019-ല്‍
സംസ്ഥാനത്തുണ്ടായ
റോഡപകടങ്ങളില്‍
മരണപ്പെട്ടവരുടെയും
ഗുരുതരമായി
പരിക്കുപറ്റിയവരുടെയും
എണ്ണത്തില്‍ വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്തെ
റോഡുകളുടെ മോശപ്പെട്ട
സ്ഥിതി അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതിന്
കാരണമായതായി
വിലയിരുത്തുന്നുണ്ടോ;
(ഡി)
മോട്ടോര്‍
വാഹന
നിയമലംഘനങ്ങള്‍ക്കുള്ള
ശിക്ഷയും
വാഹനപരിശോധനയും
കര്‍ശനമാക്കി
അപകടങ്ങളുടെ തോത്
കുറയ്ക്കുന്നതിനുള്ള
നടപടി കെെക്കൊള്ളുമോ;
വ്യക്തമാക്കുമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളിലെ
മാറ്റങ്ങള്‍
*139.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ
ചട്ടങ്ങളില്‍
വരുത്തുന്ന മാറ്റങ്ങള്‍
എന്തെല്ലാമാണെന്നും അവ
സംസ്ഥാനത്തെ
കെട്ടിടനിര്‍മ്മാണ
മേഖലയെ ഏതൊക്കെ
വിധത്തില്‍
ബാധിക്കുമെന്നും
വിശദമാക്കുമോ;
(ബി)
സാധാരണക്കാരെ
മുതല്‍ വന്‍കിട
ഫ്ലാറ്റ്
നിര്‍മ്മാതാക്കളെ വരെ
ആശങ്കയിലാക്കുന്നതാണ്
പുതിയ കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളിലെ
വ്യവസ്ഥകള്‍ എന്നത്
ശരിയാണോ;
വ്യക്തമാക്കുമോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിന്
നിലവില്‍ കിട്ടിയിരുന്ന
ഫ്ലോര്‍ ഏരിയ റേഷ്യോ
പുതിയ
കെട്ടിടനിര്‍മ്മാണച്ചട്ടം
നിലവില്‍ വരുന്നതോടെ
ഇല്ലാതാകുമോ; അതിന്റെ
ഫലമായി,
നിര്‍മ്മിക്കുന്ന
കെട്ടിടത്തിന്റെ
വിസ്തൃതി
കുറയ്ക്കേണ്ടതായി
വരുമോ;
(ഡി)
കെട്ടിടങ്ങള്ക്ക്ചുറ്റിലും
തുറസ്സായ സ്ഥലം (സെറ്റ്
ബാക്ക്) കൂട്ടണമെന്ന
പുതിയ വ്യവസ്ഥ മൂലം
ചെറിയ സ്ഥലത്ത്
നിര്‍മ്മാണം
നടത്തുന്നവര്‍ക്ക്
നഷ്ടസാദ്ധ്യത കൂടുന്നു
എന്നുള്ള പരാതി
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
കെട്ടിട
നിര്‍മ്മാണത്തിനൊപ്പം
മഴവെള്ള സംഭരണിയും
സെപ്റ്റിക്ടാങ്കും
മലിനജലം സംഭരിക്കുന്ന
ടാങ്കും
നിര്‍മ്മിക്കണമെന്നത്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(എഫ്)
പുതുക്കിയ
കെട്ടിട
നിര്മ്മാണചട്ടത്തിന്റെ
അടിസ്ഥാനത്തില്‍
കെട്ടിടത്തിന്റെ ഉയരം
കണക്കാക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വിശദമാക്കുമോ?
ടൂറിസ്റ്റ്
ബസ്സുകള്‍ക്ക്
പെര്‍മിറ്റില്ലാതെ സര്‍വ്വീസ്
നടത്താന്‍ അനുമതി
*140.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആഡംബര
ടൂറിസ്റ്റ്
ബസ്സുകള്‍ക്ക്
പെര്‍മിറ്റില്ലാതെ
സര്‍വ്വീസ് നടത്താന്‍
അനുമതി നല്‍കാനുള്ള
കേന്ദ്ര നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
നടപടി
കെ.എസ്.ആര്.ടി.സി.യെ
എപ്രകാരം
ബാധിക്കുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
കേന്ദ്ര
നീക്കം ഗതാഗത, അനുബന്ധ
മേഖലകളെ പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ബിരുദ
സര്‍ട്ടിഫിക്കറ്റുകള്‍
റദ്ദാക്കിയ നടപടി
*141.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
സര്‍വ്വകലാശാലയിലും
കേരള
സര്‍വ്വകലാശാലയിലും
മാർക്ക് കൂട്ടി
നല്കിയതിന്റെയും
മോഡറേഷന്റെയും
അടിസ്ഥാനത്തില്‍
നല്കിയ ബിരുദ
സര്‍ട്ടിഫിക്കറ്റുകള്‍
റദ്ദ് ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ പരീക്ഷകളുടെ
ബിരുദ
സര്‍ട്ടിഫിക്കറ്റുകളാണ്
ഇപ്രകാരം
റദ്ദാക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ബിരുദ
സര്‍ട്ടിഫിക്കറ്റുകള്‍
റദ്ദാക്കുന്ന
തീരുമാനമെടുക്കുന്നതിന്
മുമ്പ് ചാൻസലറുടെ
അംഗീകാരം
തേടിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കാമോ;
(ഡി)
നോര്‍ക്ക
റൂട്ട്സില്‍
അറ്റസ്റ്റേഷന്
സമര്‍പ്പിച്ചിട്ടുള്ള
സര്‍ട്ടിഫിക്കറ്റുകളില്‍
റദ്ദാക്കുന്നവ
ഉള്‍പ്പെട്ടിട്ടുണ്ടോ
എന്ന കാര്യത്തില്‍
സ്പഷ്ടീകരണം
ആവശ്യപ്പെട്ട് നോര്‍ക്ക
റൂട്ട്സ് എം.ജി.
സര്‍വ്വകലാശാലക്കും
കേരള
സര്‍വ്വകലാശാലക്കും
കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ബന്ധപ്പെട്ട
സര്‍വ്വകലാശാലകള്‍
അതിന് മറുപടി
നല്‍കിയിട്ടുണ്ടോ;വിശദമാക്കാമോ?
സ്വാശ്രയ
കോളേജുകളുടെ അക്രഡിറ്റേഷന്
*142.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
കോളേജുകള്‍ക്ക്
അക്രഡിറ്റേഷന്
നിര്‍ബന്ധമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
തുല്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
നിര്‍ത്തലാക്കാന്‍
ആവശ്യമായവിധം
സ്പെഷ്യല്‍ റൂള്‍
പരിഷ്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളിലേതുപോലെ
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലും
പഞ്ചവത്സര ഡിഗ്രി,
പി.ജി കോഴ്സുകളും
ഇവയോട് അനുബന്ധിച്ച്
ബി.എഡും ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വോട്ടര്‍പട്ടിക
പുതുക്കുന്ന നടപടി
*143.
ശ്രീ.മഞ്ഞളാംകുഴി
അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരാനിരിക്കുന്ന
പഞ്ചായത്ത്,
മുനിസിപ്പല്‍
തെരഞ്ഞെടുപ്പിനുള്ള
വോട്ടര്‍ പട്ടിക
പുതുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വോട്ടര്‍പട്ടിക
പുതുക്കുന്നതിനുള്ള
നടപടികള്‍ നിലവില്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(സി)
2019-
ലെ ലോക് സഭ
തെരഞ്ഞെടുപ്പിന്റെ
വോട്ടര്‍പട്ടിക
ആധാരമാക്കിയാണോ
വോട്ടര്‍ പട്ടിക
പുതുക്കുന്നത്;
അല്ലെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
*144.
ശ്രീ.സി.കൃഷ്ണന്
,,
കാരാട്ട് റസാഖ്
,,
രാജു എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന
കെ.എസ്.ആര്.ടി.സി.യുടെ
വരുമാന വര്‍ദ്ധനവിനും
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിനും
സമഗ്ര
പുനരുദ്ധാരണത്തിനുമായി
ഷെഡ്യൂളുകള്‍
പുന:ക്രമീകരിക്കുകയും
ജീവനക്കാരെ അനുയോജ്യമായ
രീതിയില്‍
വിന്യസിക്കുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
യുടെ ഇന്ധന ഉപയോഗക്ഷമത
ദേശീയ ശരാശരിക്ക്
ഒപ്പമെത്തിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(സി)
വര്‍ക്ക്
ഷോപ്പുകളുടെ
പ്രവര്‍ത്തനം, വാഹന
ഉപയോഗനിരക്ക് തുടങ്ങിയവ
കാര്യക്ഷമമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കെ.എസ്.ആര്.ടി.സി.
യുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളില്‍
ജീവനക്കാരുടെ സജീവ
പങ്കാളിത്തം ഉറപ്പു
വരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ഖരമാലിന്യ സംസ്കരണം
*145.
ശ്രീ.റോജി
എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഖരമാലിന്യ സംസ്കരണ
രംഗത്ത് തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഉണ്ടായ വീഴ്ചയുടെ
പേരില്‍ മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
തിരുവനന്തപുരം, തൃശൂര്‍
കോര്‍പ്പറേഷനുകള്‍ക്ക്
പിഴ ചുമത്തിയ സാഹചര്യം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
എന്തൊക്കെ വീഴ്ചകളാണ്
ഉണ്ടായതെന്ന് കണ്ടെത്തി
തിരുത്തൽ നടപടി
സ്വീകരിച്ചോ;
വിശദമാക്കാമോ;
(സി)
ജനീവയിലും
ബോണിലും
പ്രവര്‍ത്തിക്കുന്ന
മാലിന്യ സംസ്കരണ
സംവിധാനം കേരളത്തിൽ
അനുയോജ്യമായ എല്ലാ
ജില്ലകളിലും
പ്രയോജനപ്പെടുത്തുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
എങ്കിൽ
ഇതിന്റെ അടിസ്ഥാനത്തിൽ
ഇതിനകം സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
പൊതുസ്ഥലങ്ങളിലെ
ഫ്ലക്സ് ബോര്‍ഡുകള്‍
*146.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുസ്ഥലങ്ങളില്‍
അനധികൃതമായി ഫ്ലക്സ്
ബോര്‍ഡുകളും
കൊടിതോരണങ്ങളും
ബാനറുകളും
സ്ഥാപിക്കുന്നവര്‍ക്കെതിരെ
റവന്യൂ റിക്കവറി
നടപടികള്‍
സ്വീകരിക്കണമെന്ന
ഹൈക്കോടതി ഉത്തരവിന്റെ
പശ്ചാത്തലത്തില്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ആയതിന്
പരസ്യ നികുതി, പിഴ
എന്നിവ ഈടാക്കണമെന്ന
ഹൈക്കോടതി വിധി
കര്‍ശനമായി
നടപ്പാക്കുന്നതിന്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ ;
(സി)
ഇത്തരം
സ്ഥാപനങ്ങളുടെ
ലൈസന്‍സുകള്‍
റദ്ദാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ?
പ്രൊഫഷണല്‍
വിദ്യാഭ്യാസ മേഖലയില്‍ കാതലായ
മാറ്റങ്ങള്‍
*147.
ശ്രീ.ആര്.
രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.ടി.എ.
റഹീം
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊഫഷണല്‍
വിദ്യാഭ്യാസ മേഖലയില്‍
കാതലായ മാറ്റങ്ങള്‍
വരുത്തുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഈ
മേഖലയിലെ അദ്ധ്യാപന
രീതിയിലും
അദ്ധ്യാപകയോഗ്യതയിലും
കോഴ്സുകളുടെ ഘടനയിലും
ഉള്ളടക്കത്തിലും
സമൂലമായ മാറ്റങ്ങള്‍
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എഞ്ചിനീയറിംഗ്
ഒഴികെയുള്ള പ്രൊഫഷണല്‍
കോഴ്സുകളിലേക്കുള്ള
പ്രവേശന പരീക്ഷകള്‍
ഓണ്‍ലൈന്‍ ആക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രൊഫഷണല്‍
വിദ്യാര്‍ത്ഥികളെ
പങ്കെടുപ്പിച്ച്
പ്രൊഫഷണല്‍
വിദ്യാര്‍ത്ഥി സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തീരദേശ
പരിപാലന നിയമം ലംഘിച്ച് പണിത
കെട്ടിടങ്ങള്‍
*148.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1991
ലെ തീരദേശ പരിപാലന
നിയമം ലംഘിച്ച് പണിത
കെട്ടിടങ്ങളുടെ പട്ടിക
നല്കാൻ സുപ്രീംകോടതി
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഈ
കെട്ടിടങ്ങളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എന്നത്തേക്ക്
ഈ പട്ടിക കൈമാറാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കാമോ?
തീരദേശ
സംരക്ഷണ നിയമലംഘനം
*149.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
സംരക്ഷണ നിയമം ലംഘിച്ച്
മരടില്‍ ഫ്ലാറ്റ്
നിര്‍മ്മിച്ച
കേസ്സിനോടനുബന്ധിച്ച്
സംസ്ഥാനത്തെ
ഇത്തരത്തിലുള്ള
മുഴുവന്‍
ചട്ടലംഘനങ്ങളുടെയും
കണക്കെടുക്കുവാന്‍
സുപ്രീം കോടതി
നിര്‍ദ്ദേശിച്ചിരുന്നുവോ;
(ബി)
ഇത്തരം
കെട്ടിടങ്ങളുടെ പട്ടിക
തയ്യാറാക്കാന്‍ ആരെയാണ്
നിയോഗിച്ചതെന്ന്
അറിയിക്കാമോ;
(സി)
കഴിഞ്ഞ
വര്‍ഷത്തെ
കേന്ദ്രസര്‍ക്കാര്‍
വിജ്ഞാപന പ്രകാരമുള്ള
കോസ്റ്റല്‍
മാനേജ്മെന്റ് പ്ലാന്‍
സര്‍ക്കാര്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ലൈഫ്
പദ്ധതിയുടെ പൂര്‍ത്തീകരണം
*150.
ശ്രീ.കെ.
ആന്‍സലന്‍
,,
രാജു എബ്രഹാം
,,
പി.വി. അന്‍വര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരില്ലാത്ത
കേരളം എന്ന ലക്ഷ്യം
പൂര്‍ത്തീകരിക്കുന്നതിന്
ആവിഷ്കരിച്ച ലൈഫ്
പദ്ധതിയുടെ ഒന്നും
രണ്ടും ഘട്ടങ്ങളിലായി
പൂര്‍ത്തിയായ
ഭവനങ്ങളുടെ കണക്ക്
ലഭ്യമാണോ; ഈ
സാമ്പത്തികവര്‍ഷാവസാനത്തോടെ
എത്ര വീടുകള്‍ കൂടി
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
(ബി)
ഭൂരഹിതരായ
ഭവനരഹിതര്‍ക്ക്
വേണ്ടിയുള്ള ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്നും
അതിന്റെ പുരോഗതിയും
അറിയിക്കാമോ;
(സി)
വിവിധ
ജില്ലകളിലായി ഭൂരഹിതരായ
ഭവനരഹിതര്‍ എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഫ്ലാറ്റ്
പണിയുന്നതിനുള്ള സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഇവയുടെ നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?