സി.ആന്റ്എ.ജി.
റിപ്പോര്‍ട്ടിലെ പരാമർശങ്ങൾ
5875.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആന്റ്എ.ജി.യുടെ
2017-18 ലെ
റിപ്പോര്‍ട്ടിലെ
പൊതുമരാമത്ത് വകുപ്പിനെ
സംബന്ധിച്ച പ്രസക്തമായ
പരാമര്‍ശങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സി.ആന്റ്എ.ജി.
റിപ്പോര്‍ട്ട്
പുറത്തുവരുന്നതിനുമുന്പ്
പ്രസ്തുത പരാമർശങ്ങൾ
സംബന്ധിച്ച്
എ.ജി.(കേരള)
പൊതുമരാമത്ത് വകുപ്പിനെ
അറിയിച്ചിരുന്നോ;
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
പൊതുമരാമത്ത് വകുപ്പ്
എ.ജി. (കേരള)-യ്ക്ക്
മറുപടി നല്‍കിയിരുന്നോ;
വ്യക്തമാക്കുമോ;
(ഡി)
സി.ആൻഡ്എ.ജി.
റിപ്പോർട്ടിലെ
പരാമർശങ്ങളുടെ
അടിസ്ഥാനത്തിൽ പ്രസ്തുത
വിഷയത്തിൽ വകുപ്പ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പി.ഡബ്ല്യു.ഡി.
ഭൂമിയിലെ കയ്യേറ്റം
ഒഴിപ്പിക്കുന്നതിന് നടപടി
5876.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി.
ഭൂമിയിലെ കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(ബി)
പൊതുമരാമത്ത്
റോഡുകളുടെ ഇരുപുറവും
കയ്യേറിയിട്ടുള്ളതായി
ബോധ്യപ്പെട്ടാല്‍
ഒഴിപ്പിക്കുന്നതിന്
വകുപ്പുതലത്തില്‍ അതത്
പ്രദേശത്തെ ബന്ധപ്പെട്ട
പൊതുമരാമത്ത്
എന്‍ജിനീയര്‍ക്കോ
മറ്റേതെങ്കിലും
ഉദ്യേഗസ്ഥര്ക്കോ
അധികാരമുണ്ടോ;
(സി)
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ച്
റോഡുനിര്‍മ്മാണവും
ഗതാഗതവും
സുഗമമാക്കുന്നതിന്
പി.ഡബ്ല്യു.ഡി.
നടത്തിവരുന്ന നടപടികള്‍
വിജയകരമാണോ;
പി.ഡബ്ല്യു.ഡി. യ്ക്ക്
ഒഴിപ്പിക്കാന്‍ കഴിയാതെ
വരികയാണെങ്കില്‍
എന്തെല്ലാം അനന്തര
നടപടികളാണ്
സ്വീകരിക്കുന്നത്;
(ഡി)
കയ്യേറ്റം
ഒഴിഞ്ഞുപോകാന്‍
നോട്ടീസ് നല്‍കിയിട്ടും
ഒഴിയാതിരിക്കുകയും
ഒരിക്കല്‍ ഒഴിവാക്കിയ
സ്ഥലം വീണ്ടും
കയ്യേറുകയും ചെയ്തതായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
നിയമ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
റോഡ്
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന് നടപടി
5877.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുളള
സ്ഥലങ്ങളിലെയും
റോഡിന്റെ
ഇരുഭാഗങ്ങളിലെയും
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നും
ഈ നടപടികള്‍കൊണ്ട്
ഉണ്ടായ പുരോഗതിയും
വ്യക്തമാക്കാമോ;
(ബി)
റോഡിന്റെ
ഇരുപുറങ്ങളിലുമുളള
സ്ഥലം കയ്യേറി
കച്ചവടസ്ഥാപനങ്ങള്‍
നടത്തുകയോ മതില്
കെട്ടിമറയ്ക്കുകയോ
ചെയ്തവര്‍ സ്വയം
ഒഴിഞ്ഞുപോകുന്നതിന്
അതത് പ്രദേശത്തെ
ബന്ധപ്പെട്ട
പൊതുമരാമത്ത് ഓഫീസില്‍
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍ നോട്ടീസ്
നല്‍കാറുണ്ടോ;
(സി)
പ്രസ്തുത
നടപടികള്‍ക്ക് ശേഷവും
ഒഴിഞ്ഞുപോകാത്തവരെ
ഒഴിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കാറുണ്ടോ;
വിശദമാക്കുമോ;
(ഡി)
റോഡിന്റെയും
കാനയുടെയും
നിര്‍മ്മാണത്തിന്
തടസ്സമായി നില്ക്കുന്ന
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
ഒരു പ്രത്യേക സംഘത്തെ
നിയോഗിക്കുന്നതിനും
നിയമവിരുദ്ധ
പ്രവര്‍ത്തനം
നടത്തുന്നവര്‍ക്കെതിരെ
പിഴ ചുമത്തുന്നതിനും
കേസെടുക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
റോഡുകളുടെ
പാര്‍ശ്വങ്ങളിലെ അപകടകരമായ
വൃക്ഷങ്ങള്‍
5878.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
റോഡുകളുടെ
പാര്‍ശ്വങ്ങളില്‍
അപകടകരമായ രീതിയിലുള്ള
വന്വൃക്ഷങ്ങള്
മുറിച്ചുമാറ്റുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പാലിക്കേണ്ടത്;
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
അപകടകരമായ രീതിയില്‍
സ്ഥിതി ചെയ്യുന്ന
വൃക്ഷങ്ങളെ
മുറിച്ചുമാറ്റണമെന്ന്
ആവശ്യപ്പെട്ടുള്ള
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
ഉണ്ടെങ്കില്‍
അതിന്മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
മരങ്ങള്‍
മുറിച്ചുമാറ്റുന്നതിനായി
തദ്ദേശസ്വയംഭരണ
വകുപ്പിന്റെയോ വനം
വകുപ്പിന്റെയോ അനുമതി
ആവശ്യമുണ്ടോ;
വിശദമാക്കാമോ?
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച് പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍
5879.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നിര്‍മ്മാണം
ആരംഭിച്ചതും നാളിതുവരെ
പണി
പൂര്‍ത്തീകരിക്കാത്തതുമായ
എത്ര
പ്രവൃത്തികളുണ്ടെന്നും
(റോഡുകളും പാലങ്ങളും)
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ഏതെല്ലാം
പ്രവൃത്തികളുടെ
നിര്‍മ്മാണം
നിര്‍ത്തിവച്ചിട്ടുണ്ടെന്നും
നിര്‍ത്തിവയ്ക്കാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
നിര്‍ത്തിവയ്ക്കപ്പെട്ട
പ്രവൃത്തികള്‍ക്കായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അഴിമതി
ആരോപണങ്ങൾ സംബന്ധിച്ച
അന്വേഷണം
5880.
ശ്രീ.പി.ടി.എ.
റഹീം
,,
കെ.സുരേഷ് കുറുപ്പ്
,,
റ്റി.വി.രാജേഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള
പാലങ്ങളുടെയും
റോഡുകളുടെയും
കെട്ടിടങ്ങളുടെയും
സുരക്ഷ സംബന്ധിച്ച്
വകുപ്പുതല
എക്സ്പെര്‍ട്ട്
കമ്മിറ്റി പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
2011-2016
കാലഘട്ടത്തില്‍
സംസ്ഥാനത്ത്
ഉയര്‍ന്നുവന്നിട്ടുള്ള
ക്രമക്കേടുകളും
ആരോപണങ്ങളും
സംബന്ധിച്ച് ഈ
സര്‍ക്കാര്‍
പ്രാഥമികമായ അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിലെ
വസ്തുതകള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കാലയളവില്‍,
അടിസ്ഥാനസൗകര്യ
വികസനത്തിന്റെ മറവില്‍
രാഷ്ട്രീയ നേതൃത്വവും
ഉദ്യോഗസ്ഥരും
കരാറുകാരും കൈകോര്‍ത്ത്
നടത്തിയ ഇടപാടുകള്‍
അഴിമതിയില്‍
കലാശിക്കുകയും
ഗുരുതരമായ സ്ഥിതിവിശേഷം
ക്ഷണിച്ചുവരുത്തുകയും
ചെയ്തതായി
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇരുന്നൂറ്
മീറ്റര്‍ നീളവും മുന്ന്
മീറ്റര്‍ വീതിയും
രണ്ടുതൂണുകളും
മാത്രമുള്ള ആലുവയിലെ
നടപ്പാലത്തിന്റെ
ടെന്‍ഡര്‍ ആറ് കോടി രൂപ
ആയിരുന്നത് പണി
പൂര്‍ത്തിയാക്കിയപ്പോള്‍
പതിനേഴ് കോടി
രൂപയാവാന്‍ ഇടയായ
സാഹചര്യം
എന്തായിരുന്നു;
(ഇ)
ആരോപണവിധേയമായ
പ്രവൃത്തികളെക്കുറിച്ച്
അന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
5881.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നുണ്ടോ;
വിശദമാക്കുമോ?
സീബ്ര
ലൈനുകള്‍ സംബന്ധിച്ച ചുമതല
5882.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളില്‍
സീബ്ര ലൈനുകള്‍
സ്ഥാപിക്കാനുള്ള ചുമതല
ആര്‍ക്കാണെന്ന കാര്യം
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
ഒരു സീബ്ര ലൈന്‍
പുതുക്കി
വരയ്ക്കന്നതിനുള്ള
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
അദ്ധ്യയന
വര്‍ഷം
ആരംഭിക്കുന്നതിന്
മുന്നോടിയായി
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
മുന്‍വശത്തെ റോഡുകളില്‍
സീബ്ര ലൈന്‍ തെളിഞ്ഞ്
കാണുന്ന രീതിയില്‍
വരച്ചിട്ടുണ്ടെന്ന
കാര്യം ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
ഇതിനുവേണ്ടി ചെയ്ത
പ്രവര്‍ത്തനങ്ങള്‍
അറിയിക്കുമോ?
വൈറ്റ്
ടോപ്പിംഗ് റോഡ് നിര്‍മ്മാണം
5883.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുപ്പത്
വര്‍ഷത്തിലധികം കാലം
നീണ്ടുനില്‍ക്കുന്ന
തരത്തില്‍ വൈറ്റ്
ടോപ്പിംഗ് റോഡ്
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളില്‍
നിര്‍മ്മിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
റോഡ്
നിര്‍മ്മിക്കുന്നതിന്
ഒരു കിലോമീറ്ററിന് എത്ര
കോടി രൂപയാണ്
നിര്‍മ്മാണച്ചെലവ്
വരുന്നത്;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
പ്രസ്തുത രീതിയിലുള്ള
നിര്‍മ്മാണ പ്രക്രിയ
പ്രാവര്‍ത്തികമാക്കി
റോഡ് നിര്‍മ്മിക്കുന്ന
കാര്യം ഗൗരവമായി
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
മൊബൈല്‍
റോഡ് റിപ്പയര്‍ യൂണിറ്റ്
5884.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പിന്റെ മൊബൈല്‍
റോഡ് റിപ്പയര്‍
യൂണിറ്റ് ആരംഭിച്ച്
റോഡിലുണ്ടാകുന്ന
കുഴികള്‍ കാലതാമസം
കൂടാതെ അറ്റകുറ്റപ്പണി
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഗ്രാമീണ
റോഡുകള്‍ പരിഷ്കരിക്കുന്നതിന്
പദ്ധതികള്‍
5885.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
വരുന്ന ആറ് മീറ്ററില്‍
കൂടുതല്‍ വീതിയുള്ള
ഗ്രാമീണ റോഡുകള്‍
പരിഷ്കരിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഗ്രാമീണ
റോഡുകളുടെ നിര്‍മ്മാണം
5886.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ
നിര്‍മ്മാണത്തിനായി
പൊതുമരാമത്ത് വകുപ്പ്
നിഷ്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
റോഡുകള്‍ക്ക് 20 എം.എം.
ചിപ്പിംഗ് കാര്‍പ്പറ്റ്
ഉപയോഗിക്കണമെന്ന്
നിഷ്ക്കര്ഷിക്കാറുണ്ടോ;
അത് ഗ്രാമീണ റോഡുകളുടെ
നിര്‍മ്മിതിയില്‍
പാലിക്കാറുണ്ടോ;
(സി)
സര്‍ക്കാര്‍
നിഷ്ക്കര്‍ഷിച്ച
വിധത്തില്‍ ഗ്യാരന്റി
റോഡുകള്‍ ഗുണമേന്മയോടെ
ഒരു കിലോമീറ്റര്‍
നിര്‍മ്മിക്കുവാന്‍
നിലവില്‍ എന്തു തുക
വേണ്ടിവരും എന്ന്
വെളിപ്പെടുത്താമോ?
റോഡുകളിൽ
പാര്‍ക്കിംഗിനായി ഫീസ്
പിരിക്കുന്നതിന് അനുമതി
5887.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുളള
റോഡരികില്‍
പാര്‍ക്കിംഗിനായി
തിരുവനന്തപുരം നഗരസഭ
ഫീസ് പിരിക്കുന്നത്
വകുപ്പിന്റെ
അനുമതിയോടുകൂടിയാണോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇങ്ങനെ
പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്നതിന്
വകുപ്പിന്റെ അനുമതി
ആവശ്യമുണ്ടോ; എങ്കില്‍
ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
നിയമപ്രകാരമല്ല
പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്നത് എങ്കില്‍
ഇത്
അവസാനിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റോഡുകളുടെ
വീതി
5888.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
നാഷണല്‍ ഹൈവേ,
സ്റ്റേറ്റ് ഹൈവേ
എന്നിവയുടെ വീതിയുടെ
കാര്യത്തില്‍
എന്തെല്ലാം
നിബന്ധനകളാണുള്ളത്;
വിശദമാക്കാമോ?
റോഡുകളുടെ
സമഗ്ര വികസനത്തിനായുള്ള
പദ്ധതികള്‍
5889.
ശ്രീ.പി.വി.
അന്‍വര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ സമഗ്ര
വികസനത്തിനായി
തയ്യാറാക്കിയിട്ടുള്ള
വിവിധ പദ്ധതികളുടെ
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ കീഴിലുള്ള
പ്രവൃത്തികള്‍ക്കായി
ഡി.പി.ആര്.
തയ്യാറാക്കുന്നത്
ത്വരിതപ്പെടുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇവയില്‍
റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി കേരള ലിമിറ്റഡ്
നെ ഏല്‍പ്പിച്ച
പദ്ധതികളുടെ
കാര്യക്ഷമമായ
നടത്തിപ്പിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കരുനാഗപ്പള്ളിയിലെ
റോഡുപ്രവൃത്തികൾ
5890.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
2016 ഏപ്രില്‍
ഒന്നിനുശേഷം
ബി.എം.&ബി.സി.
നിലവാരത്തില്‍
പുനര്‍നിര്‍മ്മിക്കുന്ന
റോഡുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
കാലയളവില്‍ അടിയന്തര
അറ്റകുറ്റപ്പണികള്‍ക്കായി
അനുവദിച്ച തുകയുടെയും
ചെയ്ത
പ്രവൃത്തികളുടെയും
വിശദാംശം ലഭ്യമാക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കുന്ന
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്-തിരുവനന്തപുരം
ദേശീയപാത വികസനം
T 5891.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്-തിരുവനന്തപുരം
ദേശീയപാത വികസനം
അട്ടിമറിക്കുവാന്‍
കേന്ദ്ര സര്‍ക്കാര്‍
ആസൂത്രിതമായ നീക്കം
നടത്തുന്നതായ ആക്ഷേപം
വസ്തുതാപരമാണോ;
വ്യക്തമാക്കുമോ;
(ബി)
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാരിന്റെ
പരിധിയില്‍ വരുന്ന
എല്ലാ കാര്യങ്ങളും
സമയബന്ധിതമായി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
സ്ഥലമെടുപ്പ്
പൂര്‍ത്തിയാക്കിയ
ഏതൊക്കെ റീച്ചുകളിലാണ്
ഇതിനകം ടെണ്ടര്‍ നടപടി
പൂര്‍ത്തിയാക്കിയിട്ടുളളത്;
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ദേശീയ പാത വികസനം
പൂര്ത്തിയാക്കാതിരിക്കുവാന്
എന്തെങ്കിലും ഗൂഢനീക്കം
നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്തെ
ദേശീയപാത വികസനം ഒന്നാം
മുന്‍ഗണന
പട്ടികയിലേക്ക്
മാറ്റണമെന്ന സംസ്ഥാന
സര്‍ക്കാരിന്റെ
ആവശ്യത്തിന്മേൽ കേന്ദ്ര
സർക്കാരിന്റെ പ്രതികരണം
എന്താണ്;
വ്യക്തമാക്കാമോ?
ദേശീയപാതവികസനത്തിലെ
പുതിയ കേന്ദ്ര നിര്‍ദ്ദേശം
5892.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയ്ക്കായി
ഭൂമി
ഏറ്റെടുക്കുന്നതിലെ
മുന്‍ഗണനാ പദവി
മാറ്റുകയും പിന്നീട്
പുനസ്ഥാപിക്കുകയും
ചെയ്തെങ്കിലും
നിര്‍മ്മാണച്ചെലവിന്റെ
വിഹിതം സംസ്ഥാനം
വഹിക്കണമെന്ന
നിര്‍ദ്ദേശത്തില്‍
കേന്ദ്രം ഇപ്പോള്‍
എന്തെങ്കിലും ഇളവ്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി ജി.എസ്.ടി.
വരുമാനത്തിലെ സംസ്ഥാന
വിഹിതം ഒഴിവാക്കണമെന്ന
കേന്ദ്ര നിര്‍ദ്ദേശം
സര്‍ക്കാര്‍
അംഗീകരിക്കുമോ;
(സി)
നിര്മ്മാണവസ്തുക്കളായി
കേരളത്തിലെ പാറയും
മണലുമൊക്കെ
ഉപയോഗിക്കുന്നത്
സംസ്ഥാനവിഹിതമായി
കേന്ദ്രം പരിഗണിക്കുമോ;
എങ്കില്‍ ഇതിനായി
കേന്ദ്രാനുമതി
ആവശ്യമാണോ
എന്നറിയിക്കാമോ;
(ഡി)
ചില
ഘട്ടങ്ങളില്‍,
സംസ്ഥാനവുമായി
കൂടിയാലോചിക്കാതെ
കേന്ദ്രം
ഒറ്റയ്ക്കെടുക്കുന്ന
തീരുമാനങ്ങള്‍ ദേശീയപാത
നിര്‍മ്മാണത്തിന്
പ്രതിസന്ധി
സൃഷ്ടിക്കുമെന്ന ആശങ്ക
സര്‍ക്കാരിനുണ്ടോ;
എങ്കില്‍ ഇത്
മറികടക്കാന്‍ എന്ത്
നടപടികള്‍
കൈക്കൊള്ളുമെന്നറിയിക്കാമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പൊതുമരാമത്ത്
കെട്ടിട വിഭാഗം
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
5893.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത് കെട്ടിട
വിഭാഗം മുഖാന്തിരം
നടപ്പിലാക്കുന്നതിനായി
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭ്യമാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭ്യമായ
പ്രവൃത്തികളില്‍ ഇനിയും
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ;
കാലതാമസം ഉണ്ടാകാനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
കാലതാമസം
ഒഴിവാക്കി
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ?
മാതൃകാ
റെസ്റ്റ് ഹൗസുകള്‍
5894.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
കേന്ദ്രങ്ങളില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
റെസ്റ്റ് ഹൗസുകള്‍
നവീകരിച്ച് മാതൃകാ
റെസ്റ്റ് ഹൗസുകള്‍
ആക്കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
എന്തൊക്കെ
സൗകര്യങ്ങളാണ് പ്രസ്തുത
മാതൃകാ റെസ്റ്റ്
ഹൗസുകളില്‍
ഒരുക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
അധിക തസ്തിക
സൃഷ്ടിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
തമിഴ്നാട്ടിലെ
കുറ്റാലത്തുള്ള ഭൂമിയും
കെട്ടിടസമുച്ചയങ്ങളും
5895.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്നാട്ടിലെ
കുറ്റാലത്തുള്ള
തിരുവിതാംകൂര്‍
രാജവംശത്തിന്റെ
ഉടമസ്ഥതയില്‍
ഉണ്ടായിരുന്ന എത്ര
ഏക്കര്‍ ഭൂമിയും
കെട്ടിട
സമുച്ചയങ്ങളുമാണ്
പിന്നീട് കേരള
സര്‍ക്കാര്‍
ഏറ്റെടുത്തത്;
വിശദമാക്കാമോ;
(ബി)
ഈ
ഭൂമിയുടെയും
കെട്ടിടത്തിന്റെയും
ഇപ്പോഴത്തെ അവസ്ഥ
എന്താണ്; ഇതില്‍
കയ്യേറ്റമുണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഭൂമിയില്‍
ഉണ്ടായ കയ്യേറ്റം
ഒഴിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇപ്പോള്‍
സര്‍ക്കാരിന്റെ പക്കല്‍
എത്ര ഏക്കര്‍ ഭൂമിയും
കെട്ടിടവുമാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ?
ഉദുമ
മണ്ഡലത്തിലെ തീരദേശ ഹൈവേ
നിർമ്മാണം
5896.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
ഹൈവേ പ്രോജക്ടില്‍
കാസര്‍ഗോഡ് ജില്ലയിലെ
എത്ര കിലോമീറ്റര്‍
റോഡാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഉദുമ
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ റോഡുകള്‍
കണക്ട് ചെയ്താണ്
പ്രസ്തുത ഹൈവേ
നിര്‍മ്മിക്കുന്നത്;
എവിടെയൊക്കെ പാലങ്ങള്‍
വേണം; വിശദാംശം
അറിയിക്കാമോ;
(സി)
ഹൈവേ
നിര്‍മ്മാണത്തിന് ഉദുമ
മണ്ഡലത്തില്‍
എവിടെയൊക്കെ സ്ഥലം
ആവശ്യമുണ്ട്; വിശദാംശം
അറിയിക്കാമോ?
കൊച്ചി
മണ്ഡലത്തിലെ റോഡുകളുടെ
നിര്‍മ്മാണ പ്രവൃത്തി
5897.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത് വകുപ്പ്
കൊച്ചി
നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന
റോഡുകള്‍
മെച്ചപ്പെടുത്തുന്നതിന്
എത്ര തുക നാളിതുവരെ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകള്‍
ഏതെല്ലാമാണെന്നും ഓരോ
റോഡിനും എത്ര തുക
എപ്പോഴാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതി
നല്കിയ റോഡുകളുടെ
പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതെല്ലാം
റോഡുകളുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
ഇനി ടെണ്ടര്‍
ചെയ്യാനുളള റോഡുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കൊല്ലം-തേനി
റോഡിന്റെ പുനര്‍നിര്‍മ്മാണം
5898.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം-തേനി
റോഡിന്റെ
പുനര്‍നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
കോട്ടുകുളഞ്ഞി മുതല്‍
ആഞ്ഞിലി ചുവട് വരെയുള്ള
റോഡിലെ അപകടകരമായ
ഗര്‍ത്തങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
അമരവിള-ശുരവക്കാണി,
കീഴാറൂര്‍-പശുവണ്ണറ-തെള്ളുകുഴി
റിംഗ് റോഡ് പ്രവൃത്തികള്‍
5899.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ പ്രഖ്യാപിച്ച
അമരവിള-ശുരവക്കാണി,
കീഴാറൂര്‍-പശുവണ്ണറ-തെള്ളുകുഴി
റിംഗ് റോഡ് എന്നീ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായുള്ള
ഡി. പി. ആര്.
തയ്യാറാക്കുന്നതില്‍
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നുള്ള
കാലതാമസം
ഒഴിവാക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകും;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൊല്ലം
ജില്ലയിലെ സി.ആര്.എഫ്.റോഡുകൾ
5900.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
സി.ആര്.എഫ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൊല്ലം
ജില്ലയില്‍ അനുവദിച്ച
റോഡുകള്‍
ഏതെല്ലാമാണെന്നും
അവയുടെ അടങ്കല്‍ തുക
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണം
നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
ചേലക്കര നിയോജകമണ്ഡലത്തില്റോഡ്
പുനരുദ്ധാരണം
5901.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻസര്‍ക്കാരിന്റെ
കാലത്ത് 2011-2012
മുതല്‍ 2015-2016
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍ ചേലക്കര
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകള്‍
പുനരുദ്ധാരണം
ചെയ്യുന്നതിന് എത്ര
കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
ഓരോ റോഡിനും
അനുവദിച്ച തുക
പ്രത്യേകം
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
പൊതുമരാമത്ത് റോഡുകള്‍
പുനരുദ്ധാരണം
ചെയ്യുന്നതിന് എത്ര
കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
സി.ആര്.എഫ്.ല്‍
നിന്നും
അനുവദിച്ചതടക്കമുള്ള
വിശദാംശം
വ്യക്തമാക്കുമോ?
തൃശൂര്‍-കാഞ്ഞാണി-വാടാനപ്പളളി
സംസ്ഥാന പാത
5902.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍-കാഞ്ഞാണി-വാടാനപ്പളളി
സംസ്ഥാന പാതയുടെ
ഒന്നാംഘട്ടത്തിലുളള
ഒന്‍പത് കിലോമീറ്റര്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തത
പാതയുടെ വികസനത്തിന്
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
എറവ്
മുതല്‍ വാടാനപ്പളളി
വരെയുളള രണ്ടാംഘട്ട
പ്രവൃത്തികള്‍ക്കായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികൾ
5903.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
നിയോജകമണ്ഡലത്തില്‍
2018-19 - ല്‍
പൊതുമരാമത്ത് വകുപ്പ്
ഭരണാനുമതി നല്കിയ
റോഡുകളുടെയും
കെട്ടിടങ്ങളുടെയും
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
നിയോജകമണ്ഡലത്തിനായി
2018-19 -ലെ ബജറ്റിൽ
പ്രഖ്യാപിച്ച
പൊതുമരാമത്ത്
പ്രവൃത്തികൾ
ഏതെല്ലാമാണെന്നും
അവയുടെ നിര്‍മ്മാണ
പുരോഗതിയും
വിശദമാക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികൾ
5904.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
ലെ ബജറ്റിൽ കോങ്ങാട്
മണ്ഡലത്തിനായി
ഭരണാനുമതിയുള്ള
വിഭാഗത്തിൽ
അനുവദിച്ചിട്ടുള്ള
പൊതുമരാമത്ത്
പ്രവൃത്തികളുടെ എണ്ണം
വ്യക്തമാക്കുമോ;
പ്രസ്തുത
പ്രവൃത്തികളുടെ തുക
സഹിതമുള്ള വിശദാംശം
നല്‍കുമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികളുടെ
ഡി.പി.ആര്.
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കാലവര്‍ഷം
കഴിയുന്നമുറയ്ക്ക്
പ്രസ്തുത പ്രവൃത്തികൾ
ആരംഭിക്കുന്നതിന്
അനുമതി ലഭ്യമാക്കുമോ
എന്നറിയിക്കാമോ?
നാടുകാണി-പരപ്പനങ്ങാടി
പാത നവീകരണം
5905.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാടുകാണി-പരപ്പനങ്ങാടി
പാത നവീകരണത്തിന്റെ
റിവൈസ്ഡ് എസ്റ്റിമേറ്റ്
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
നാടുകാണി
ചുരം മുതല്‍ നിലമ്പൂര്‍
വരെ റബ്ബറൈസ്ഡ് ടാറിംഗ്
നടത്തുന്നതിന് റിവൈസ്ഡ്
എസ്റ്റിമേറ്റില്‍
വകയിരുത്തിയ തുക
എത്രയെന്ന്
അറിയിക്കുമോ;
(സി)
ഈ
പാതയുടെ ഭാഗമായി വീതി
കൂട്ടുന്നതില്‍ നിന്നും
നിലമ്പൂര്‍ ടൗണിനെ
ഒഴിവാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
നാടുകാണി-പരപ്പനങ്ങാടി
പാത എപ്പോള്‍ കമ്മീഷന്
ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
മൂപ്പള്ളം
അണ്ടര്‍ പാസ്സേജ്
5906.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ പറളി
ഗ്രാമപഞ്ചായത്തിലുള്ള
മൂപ്പള്ളം അണ്ടര്‍
പാസ്സേജിന്റെ നിലവിലെ
അവസ്ഥ അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തിയ്ക്ക്
റെയില്‍വേയുടെ
പെര്‍മിസീവ്
സാംഗ്ഷന്‍/സാംഗ്ഷന്‍
ലഭിച്ചിട്ടുണ്ടോ;
ഉത്തരവിന്റെ
പകര്‍പ്പുകള്‍ സഹിതം
വിശദവിവരം നല്‍കുമോ;
(സി)
ഈ
പ്രദേശത്തെ
ജനങ്ങള്‍ക്ക് ഏറെ
പ്രയോജനപ്രദമായിത്തീരുന്ന
പ്രസ്തുത പദ്ധതി
പൊതുമരാമത്ത് വകുപ്പ്
മുഖേന അടിയന്തരമായി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വേങ്ങരയിൽ
പ്രളയത്തില്‍ തകര്‍ന്ന
റോഡുകളുടെ പുനരുദ്ധാരണം
5907.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തിൽ
പ്രളയത്തില്‍ തകര്‍ന്ന
റോഡുകളുടെ പുനരുദ്ധാരണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
ആവശ്യത്തിനായി
ലഭ്യമാക്കിയ ഫണ്ടിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളിൽ ഏതെല്ലാം
നിലവില്‍
പൂര്‍ത്തീകരിച്ചുവെന്നും
പൂര്‍ത്തിയാക്കുവാൻ
ശേഷിക്കുന്നവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ; അവ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
5908.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കായി
അനുവദിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയത്
സംബന്ധിച്ച സെക്ഷന്‍
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ?
താമരശ്ശേരി
ചുരത്തിന്റെ വികസനം
5909.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ പ്രധാന
പ്രവേശന മാര്‍ഗ്ഗമായ
താമരശ്ശേരി ചുരത്തിലെ
യാത്ര
സുഗമമാക്കുന്നതിനുള്ള
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ചുരത്തിന്റെ
മൂന്ന്,അഞ്ച് വളവുകള്‍
വീതി കൂട്ടുന്ന പണി
പൂര്ത്തിയാക്കിയിട്ടുണ്ടാേ;
(സി)
ചുരം
വികസിപ്പിക്കുവാന്‍
ആവശ്യമായ വനഭൂമി
ലഭ്യമാക്കുവാന്‍
കേന്ദ്ര വനം
മന്ത്രാലയത്തിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടാേ എന്ന്
വെളിപ്പെടുത്താമോ?
കാട്ടാക്കട
മണ്ഡലത്തിലെ റാേഡുകള്‍
5910.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ
ഭരണകാലത്ത് (2011-2016)
പാെതുമരാമത്ത്
വകുപ്പിന് കീഴില്‍
കാട്ടാക്കട
നിയാേജകമണ്ഡലത്തില്‍
നടന്ന പ്രവൃത്തികളുടെ
(റാേഡിന്റെ പേരും
തുകയും ഉള്‍പ്പെടെ)
വിശദമായ വിവരം
ലഭ്യമാക്കാമാേ;
(ബി)
കാട്ടാക്കട
നിയാേജകമണ്ഡലത്തിലെ
പാെതുമരാമത്ത്
വകുപ്പിന് കീഴിലെ ആകെ
റാേഡുകളുടെ ദെെര്‍ഘ്യം
എത്രയെന്ന്
വ്യക്തമാക്കാമാേ;
റാേഡുകളുടെ പേരും
അവയുടെ ദെെര്‍ഘ്യവും
പ്രത്യേകം
ലഭ്യമാക്കാമാേ?
ഒറ്റപ്പാലം
ബൈപ്പാസിനുള്ള ഭൂമിയുടെ
വിശദാംശം
5911.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ബൈപ്പാസിനുവേണ്ടി
അക്വിസിഷന്‍ നടത്തേണ്ട
ഭൂമിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
ബൈപ്പാസിനായി സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
പ്രൊപ്പോസല്‍ എന്നാണ്
ആര്.ബി.ഡി.സി.കെ.
റവന്യൂ വകുപ്പിന്
നല്‍കിയത്; വിശദാംശം
നല്‍കാമോ?
കഴക്കൂട്ടം-അടൂര്‍
റോഡ്
5912.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
സേഫ് കോറിഡോര്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
കഴക്കൂട്ടം-അടൂര്‍
റോഡിന്റെ
നിര്‍മ്മാണത്തിന്
എന്നാണ് ഭരണാനുമതി
ലഭ്യമാക്കിയതെന്ന്
വ്യക്തമാക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് നാളിതുവരെ
എന്തെല്ലാം
വര്‍ക്കുകള്‍
പൂര്‍ത്തീകരിച്ചു
എന്നറിയിക്കാമോ?
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍
അനുവദിച്ച പ്രവൃത്തികള്‍
5913.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പൊതുമരാമത്ത് വകുപ്പ്
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തില്‍
അനുവദിച്ച
പ്രവൃത്തികള്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ് വകുപ്പ്
ശിപാര്‍ശ ചെയ്ത്
മണ്ഡലത്തില്‍
ലഭ്യമാക്കിയതെന്ന്
വ്യക്തമാക്കുമോ?
മഞ്ചേരിയിലെ
പൊതുമരാമത്ത് പ്രവൃത്തികൾ
5914.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകള്‍
അറ്റകുറ്റപ്പണികൾ
നടത്തി
ഗതാഗതയോഗ്യമാക്കുന്നതിനായി
ഈ സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
വിശദാംശവും
അതിനനുവദിച്ച തുകയും
പ്രത്യേകം
വ്യക്തമാക്കാമോ;
(സി)
നിയോജകമണ്ഡലത്തിൽ
ഈ സാമ്പത്തിക വര്‍ഷം
ഏതെല്ലാം പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി നല്‍കിയത്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
നിയോജകമണ്ഡലത്തിനായി
സര്‍ക്കാരിന്റെ
പരിഗണനയിലുള്ള പുതിയ
പൊതുമരാമത്ത്പ്രവൃത്തികൾ
സംബന്ധിച്ച്
വിശദമാക്കാമോ?
കാസര്‍ഗാേഡ്
ബെെപ്പാസിനുപകരം മറ്റ്
പ്രവൃത്തികള്‍
5915.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
കാസര്‍ഗാേഡ്
ബെെപ്പാസിനുപകരം മറ്റ്
പ്രവൃത്തികള്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട്
സ്ഥലം എം.എൽ.എ. നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
പൊതുമരാമത്ത് വകുപ്പ്
സെക്രട്ടറിയുടെ 6/4/19
ലെ
പിഎസ്2/30/2019/പിഡബ്ള്യുഡി
കത്ത് പ്രകാരം ചീഫ്
എഞ്ചിനീയറാേട്
റിപ്പാേര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടാേ;
(ബി)
പൊതുമരാമത്ത്
വകുപ്പ് ചീഫ്
എഞ്ചിനീയര്‍
ഇതിൻപ്രകാരം
റിപ്പാേര്‍ട്ട്
നല്‍കിയിട്ടുണ്ടാേ
എന്നറിയിക്കാമോ;
(സി)
എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമാേ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ കിഫ്ബി റോഡുകള്‍
5916.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഭരണാനുമതി
ലഭിച്ച കിഫ്ബി
റോഡുകളുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ;
ഇതു സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
തിരുവനന്തപുരം-കാട്ടാക്കട-മണ്ഡപത്തിന്‍കടവ്
സംസ്ഥാന പാത വികസനം
5917.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-കാട്ടാക്കട-മണ്ഡപത്തിന്‍കടവ്
സംസ്ഥാന പാത വീതി
കൂട്ടി
വികസിപ്പിക്കുന്നതിന്
നിലവില്‍ പദ്ധതികള്‍
ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സംസ്ഥാന പാത
കടന്നുപോകുന്ന പ്രധാന
ജംഗ്ഷനുകളിലെ വികസനം
എപ്രകാരമാണ് ആസൂത്രണം
ചെയ്യുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
തിരുമല-തൃക്കണ്ണാപുരം
പാത വീതി കൂട്ടി
വികസിപ്പിച്ച് റോഡ്
പുനരുദ്ധാരണം
നടത്തുന്നതിലെ കാലതാമസം
സംബന്ധിച്ച്
വിശദീകരിക്കാമോ?
അങ്ങാടിപ്പുറം-മാനത്തുമംഗലം
ബൈപ്പാസ്
5918.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
അങ്ങാടിപ്പുറം-മാനത്തുമംഗലം
ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിയമസഭാ
സ്പീക്കറുടെ ഓഫീസില്‍
കൂടിയ യോഗത്തിന്റെ
മിനിട്ട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
യോഗത്തിന്റെ
അടിസ്ഥാനത്തില്‍
പൊതുമരാമത്ത് വകുപ്പ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(സി)
ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സ്ഥലം
ഏറ്റെടുപ്പ് നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മങ്കട
മണ്ഡലത്തിലെ ഒരോടം പാലം
വീതികൂട്ടല്‍
5919.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ ഒരോടം പാലം
വീതികൂട്ടി
പുനരുദ്ധാരണം
നടത്തുന്നതിലേയ്ക്കായി
2017-18-ലെ കേന്ദ്ര
വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുമതിയ്ക്കായി
സമര്‍പ്പിച്ചതിന്മേൽ
അനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
അനുമതിക്കായി
കേന്ദ്ര ഉപരിതല ഗതാഗത
മന്ത്രാലയത്തിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിച്ചശേഷം
ഇക്കാര്യത്തിലുണ്ടായ
പുരോഗതി എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ ഡി.പി.
ആര്. തയ്യാറാക്കുന്ന
ജോലി പൂര്‍ത്തികരിച്ചോ
എന്നറിയിക്കാമോ;
(ഡി)
ഇന്‍വെസ്റ്റിഗേഷന്‍
ചാര്‍ജ് ഇനത്തില്‍
ദേശീയ പാത വിഭാഗത്തിന്
നല്കിയ തുകയുടെ
വിനിയോഗം സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കാമോ?
പെരുമ്പ
പുതിയ പാലത്തിന് ഭരണാനുമതി
5920.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ നാഷണല്‍
ഹൈവേയെയും പയ്യന്നൂര്‍
നഗരത്തെയും
ബന്ധിപ്പിക്കുന്ന
പെരുമ്പ പുതിയപാലത്തിന്
ഭരണാനുമതി നല്കുന്ന
നടപടി
ഏതുഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ ?
ചുളളിമട
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി
5921.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുളള
ചുളളിമട പാലത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിവരിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ?
ചേലക്കര
മണ്ഡലത്തില്‍
പുതുക്കിപ്പണിയേണ്ട പാലങ്ങള്‍
5922.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
എത്ര പാലങ്ങള്‍ ചേലക്കര
നിയോജകമണ്ഡലത്തില്‍
ഉണ്ട്; ഇവയുടെ
പേരുവിവരം
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പാലങ്ങളാണ്
പുതുക്കിപ്പണിയേണ്ട
അവസ്ഥയിലുള്ളത്;
പേരുവിവരം
വ്യക്തമാക്കാമോ;
(സി)
ഇവ
പുതുക്കിപ്പണിയുന്നതിനാവശ്യമായ
തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
പട്ടാമ്പി
പാലത്തില്‍ വിളക്കുകള്‍
സ്ഥാപിക്കുന്നതിനുള്ള പദ്ധതി
5923.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴയ്ക്ക്
കുറുകെയുള്ള പട്ടാമ്പി
പാലത്തിന്റെ
കൈവരികളില്‍ മണ്ഡലം
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
വിളക്കുകള്‍
സ്ഥാപിക്കുന്നതിനായി
നല്കിയ പ്രൊപ്പോസലില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി എത്രയും
പെട്ടെന്ന്
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോഴിക്കോട്
ബ്രിഡ്ജസ് ഡിവിഷന് കീഴിലെ
പ്രവൃത്തികൾ
5924.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ബ്രിഡ്ജസ് ഡിവിഷന്
കീഴില്‍ കാക്കേരി,
ചെട്ടിക്കടവ്
പാലങ്ങള്‍ക്ക്
ഇന്‍വെസ്റ്റിഗേഷന്‍
നടത്തുന്നതിന്
ഭരണാനുമതി
ലഭ്യമാക്കിയത് എന്നാണ്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എന്നാണ്
ടെണ്ടര്‍ ചെയ്തത്;
ആരെല്ലാമാണ് കരാര്‍
എടുത്തിട്ടുള്ളത്;
കരാര്‍ എടുത്തവര്‍ക്ക്
സെലക്ഷന് നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എന്നാണ് സെലക്ഷന്
നോട്ടീസ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
സെലക്ഷന് നോട്ടീസ്
നല്കിയിട്ടില്ലെങ്കില്
ആയതിനുള്ള കാരണം
വിശദമാക്കാമോ;
(ഡി)
കോഴിക്കോട്
പാലങ്ങള്‍ വിഭാഗത്തില്‍
പുതിയ എക്സിക്യൂട്ടീവ്
എഞ്ചിനീയറെ
നിയമിച്ചശേഷം പ്രസ്തുത
ഡിവിഷന് കീഴിലുള്ള പാലം
പ്രവൃത്തികളില്‍
എന്തെങ്കിലും
പുരോഗതിയുണ്ടായിട്ടുണ്ടോ;
(ഇ)
പാലങ്ങള്‍
വിഭാഗം എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കീഴില്‍
പ്രത്യേക സ്റ്റാഫിനെ
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ കുടുവീട്ടുകടവ്
പാലം
5925.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
കുടുവീട്ടുകടവ് പാലം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പാലം
നിര്‍മ്മാണത്തിലെ സ്ഥലം
ഏറ്റെടുക്കുന്നത്
സംബന്ധിച്ച നടപടി
എന്തായെന്ന്
വിശദമാക്കാമോ?
പാലാരിവട്ടം
പാലം നിര്‍മ്മാണത്തിലെ
പാകപ്പിഴകൾ
5926.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലാരിവട്ടം
പാലത്തില്‍
ഇ.ശ്രീധരന്റെ
നേതൃത്വത്തിലുള്ള
വിദഗ്ദ്ധ സമിതി പരിശോധന
നടത്തിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പരിശോധനയില്‍
കണ്ടെത്തിയ
പാകപ്പിഴകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പാലാരിവട്ടം
പാലം
നിര്‍മ്മാണത്തിലുണ്ടായ
പാകപ്പിഴകളുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
നിര്‍മ്മാണത്തിലിരിക്കുന്ന
മറ്റ് പാലങ്ങളുടെ
നിര്‍മ്മാണത്തില്‍
കൂടുതല്‍ ജാഗ്രത
പാലിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
പാലാരിവട്ടം
ഫ്ലൈഓവര്‍
5927.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പണി ആരംഭിച്ച
പാലാരിവട്ടം ഫ്ലൈഓവര്‍
ഉദ്ഘാടനം ചെയ്തത്
എന്നാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പാലം ഉദ്ഘാടനം
ചെയ്യുന്നതിന് മുമ്പ്
പി.ഡബ്ല്യു.ഡി.
മാനുവല്‍ പ്രകാരം
നിര്‍മ്മാണ കരാര്‍
ഒപ്പിട്ട എഗ്രിമെന്റ്
അതോറിറ്റി അത്
പരിശോധിച്ച് പാലം ഗതാഗത
യോഗ്യമാണെന്ന്
സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് എന്ന്
വെളിപ്പെടുത്താമോ;
(സി)
പാലത്തിന്റെ
നിര്‍മ്മാണത്തില്‍
കണ്ടെത്തിയ അപാകതകളുടെ
പേരില്‍ ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
കുട്ടിലങ്ങാടി
പാലം
5928.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
കുട്ടിലങ്ങാടി പാലം
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത് നാഷണല്‍
ഹൈവേ വിഭാഗം
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
2017-18
ലെ കേന്ദ്ര വാര്‍ഷിക
പദ്ധതിയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിക്കുന്നതിനുവേണ്ടി
സമര്‍പ്പിച്ച പട്ടിക
പ്രകാരം കേന്ദ്ര ഉപരിതല
ഗതാഗത മന്ത്രാലയത്തില്‍
നിന്നും അനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
ഡി.പി.ആര്. പ്രകാരം
എത്ര രൂപയുടെ
പ്രൊപ്പോസല്‍ ആണ്
സമര്‍പ്പിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ഇരുമ്പു
പാലത്തിന്റെ പുനര്‍
നിര്‍മ്മാണം
5929.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
ഇരുമ്പു പാലത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
ഇവിടെ
പുതിയ പാലം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ വിശദാംശം
അറിയിക്കുമോ;
(ഡി)
സമയബന്ധിതമായി
പ്രസ്തുത പാലം
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോഴിപ്പിള്ളി-പാലിയത്ത്
കടവ് പാലം
5930.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
കോഴിപ്പിള്ളി-പാലിയത്ത്
കടവ് പാലം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് കോതമംഗലം
മുനിസിപ്പല്‍
പ്രദേശത്തെ നിവാസികള്‍
സമര്‍പ്പിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍ റവന്യൂ
വകുപ്പിലുള്ള 32846/പി
3/16/റവന്യൂ നമ്പര്‍
ഫയല്‍, പൊതുമരാമത്ത്
വകുപ്പിന്റെ ഫണ്ട്
ഉപയോഗിച്ച് പാലം
നിര്‍മ്മിക്കുന്ന
കാര്യം പരിഗണിക്കണം
എന്നാവശ്യപ്പെട്ട്
പൊതുമരാമത്ത്
വകുപ്പിലേക്ക്
അയച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
സംബന്ധിച്ച്
പൊതുമരാമത്ത്
വകുപ്പില്‍ കമ്പ്യൂട്ടർ
നമ്പർ 1776319, ഫയൽ
നമ്പർ ഡി1/350/17
പ്രകാരം
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികൾ
വ്യക്തമാക്കാമോ;
(സി)
കോഴിപ്പിള്ളി-പാലിയത്ത്
കടവ് പാലം
നിര്‍മ്മിക്കണമെന്ന
ആവശ്യം ന്യായവും
പരിഗണനാര്ഹവുമാണെന്ന
ജില്ലാ കളക്ടറുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍,
ആവശ്യകത മുന്‍നിര്‍ത്തി
പ്രസ്തുത പാലം
നിര്‍മ്മിക്കുന്ന
കാര്യം
പരിശോധിക്കുമോ;
വിശദമാക്കാമോ?
കഞ്ഞിക്കുഴിയില്‍
മേല്‍പ്പാലം
5931.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
മണ്ഡലത്തിലെ
കഞ്ഞിക്കുഴിയില്‍
അസാധാരണമായ
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിനുവേണ്ടി
മേല്‍പ്പാലം
നിര്‍മ്മിക്കാന്‍
നിര്‍ദ്ദേശമുണ്ടോ;
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ ഈ
പ്രവൃത്തിക്കായി
നല്കിയ ഭരണാനുമതി
ഉത്തരവിന്റെ വിവരങ്ങള്‍
(നമ്പര്‍, തീയതി)
വ്യക്തമാക്കുമോ;
(ബി)
മേല്‍പ്പാലം
നിര്‍മ്മാണത്തിന്
കരാര്‍
ക്ഷണിച്ചിരുന്നോ;
കരാറിലേര്‍പ്പെട്ട
തീയതി, കരാര്‍ തുക,
കരാറിലേര്‍പ്പെട്ട
വ്യക്തി എന്നീ
വിവരങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തുക
എത്രയാണ്;
വിശദമാക്കുമോ?
നന്തി
ടോള്‍ ബൂത്തുമായി ബന്ധപ്പെട്ട
വിവരങ്ങൾ
5932.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ദേശീയപാതയിലെ
നന്തി ടോള്‍ ബൂത്തില്‍
നിന്നും പണം
പിരിയ്ക്കുവാൻ എത്ര
വര്‍ഷത്തേക്കാണ് അനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
മേല്‍പ്പാലങ്ങളുടെ
ടോളാണ് നന്തി ടോള്‍
ബൂത്തില്‍ നിന്നും
പിരിച്ചെടുക്കുന്നത്;
(സി)
ഏത്
തീയതി മുതല്‍ ഏത് തീയതി
വരെയുള്ള ടോള്‍
പിരിക്കുവാനാണ് നിലവിൽ
അനുമതി
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടോള്‍
പിരിയ്ക്കുവാൻ എത്ര
തുകയ്ക്കാണ് കരാര്‍
ഉറപ്പിച്ചിരിക്കുന്നതെന്നും
ഓരോ വര്‍ഷമാണോ കരാര്‍
പുതുക്കുന്നതെന്നും
വ്യക്തമാക്കുമോ;
പ്രസ്തുത കരാര്‍
ഉറപ്പിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങൾ
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ദേശീയപാത വികസനം
T 5933.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട്
കോഴിക്കോട് ജില്ലയില്‍
നടക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
ഭൂമി
ഏറ്റെടുക്കലിന്റെ
ഭാഗമായി ഇനി എന്തെല്ലാം
നടപടികളാണ്
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുളളത് എന്ന്
വിശദമാക്കാമോ?
കച്ചേരിക്കടവ്
പാലവും രാജാ റോഡ് വികസനവും
5934.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍, നാഷണല്‍
ഹൈവേയില്‍
കച്ചേരിക്കടവ് പാലവും
രാജാ റോഡ് വികസനവും
സംബന്ധിച്ച പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡി.ആര്.ഐ.ക്യു.
ബോര്‍ഡ്, പാലം
നിര്‍മ്മാണത്തിന്റെ
ഡിസൈന്‍
തയ്യാറാക്കിയിട്ടുള്ളതിനാല്‍
ഈ പ്രവൃത്തിയുടെ ഡി.
പി. ആര്. എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
നാഷണല്‍
ഹൈവേ 66 ല്‍ അരൂര്‍-ഓച്ചിറ
നാലുവരിപ്പാത
5935.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹൈവേ 66 (പഴയ NH47)-ല്‍
നാലുവരിപ്പാതയ്ക്കായി
മുപ്പതരമീറ്റര്
വീതിയില്‍ അരൂര്‍
മുതല്‍ ഓച്ചിറ വരെ
സ്ഥലം ഏറ്റെടുത്തിട്ട്
നാല് പതിറ്റാണ്ട്
പിന്നിടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
അരൂര്‍ മുതല്‍
ചേര്‍ത്തല വരെയുള്ള
നാലുവരിപ്പാത
പ്രാരംഭഘട്ടത്തില്‍ത്തന്നെ
പൂര്‍ത്തീകരിച്ചതും
തുടര്‍ന്ന് കേന്ദ്ര
സര്‍ക്കാരിന്റെ
നയവ്യതിയാനം മൂലം
നിര്‍മ്മാണ
പ്രവര്‍ത്തനം നടക്കാതെ
പോകുകയും
ചെയ്തതിനെത്തുടര്‍ന്ന്
റോഡിന്റെ ഇരുവശവുമുള്ള
സ്ഥലങ്ങളില്‍ കയ്യേറ്റം
നടന്നതായ വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടിയുടെ പുരോഗതി
വ്യക്തമാക്കാമോ?
പൊഴിയൂര്‍
യു.പി. സ്കൂള്‍ കെട്ടിട
നിര്‍മ്മാണം
5936.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂര്‍ യു.പി.
സ്കൂളില്‍
നിര്‍മ്മിക്കുന്ന
സ്കൂള്‍
കെട്ടിടത്തിന്റെ
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍
കരാറുകാരനുമായി
എഗ്രിമെന്റ് നടപടി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
പൊഴിയൂര്‍
യു.പി. സ്കൂള്‍ കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഭരണാനുമതി
ലഭിച്ചിട്ടും ടെണ്ടര്‍
നടപടി വൈകിയതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
കാലതാമസം വരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
മുണ്ടക്കയം
ടൗണില്‍ വെയിറ്റിംഗ് ഷെഡ്
നിര്‍മ്മാണം
5937.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
നിയോജകമണ്ഡല ആസ്തി
വികസന പദ്ധതിയില്‍
2015-16 ല്‍
ഉള്‍പ്പെടുത്തിയ
മുണ്ടക്കയം ടൗണില്‍
വെയിറ്റിംഗ് ഷെഡ്
നിര്‍മ്മാണം എന്ന
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
വിശദീകരിക്കാമോ?
ശബരിമലയിലെ
പൊതുമരാമത്ത് വകുപ്പിന്റെ
കെട്ടിടം
5938.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
ഉടമസ്ഥതയില്‍
ശബരിമലയില്‍ ഉള്ള
കെട്ടിടത്തിന്റെ
ഉടമസ്ഥത സംബന്ധിച്ച്
എന്തെങ്കിലും
തര്‍ക്കങ്ങളോ കോടതി
വ്യവഹാരങ്ങളോ
ഉണ്ടായിട്ടുണ്ടോ;
നിലവില്‍ ഇതിന്റെ അവസ്ഥ
എന്താണ്; വിശദാംശങ്ങള്‍
സഹിതം വ്യക്തമാക്കാമോ;
(ബി)
ഹൈക്കോടതിയില്‍
മുന്‍ പൊതുമരാമത്ത്
ഉദ്യോഗസ്ഥര്‍ നല്കിയ
ഹര്‍ജിയില്‍
പൊതുമരാമത്ത്
വകുപ്പിനുവേണ്ടി
ഹാജരായത് ഏത്
വക്കീലാണ്;
(സി)
ഏത്
സാഹചര്യത്തിലാണ്
പി.ഡബ്ല്യു.ഡി.യുടെ
ഒഴിപ്പിക്കല്‍
നടപടിക്ക് ഹൈക്കോടതി
സ്റ്റേ ഓര്‍ഡര്‍
നല്‍കിയത്; സ്റ്റേ
വെക്കേറ്റ് ചെയ്യാന്‍
സ്വീകരിച്ച നടപടി
എന്തൊക്കെ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
കേസ് കോടതി പിന്നീട്
എത്ര പ്രാവശ്യം
പരിഗണിച്ചു; എന്ത്
വിധിയാണ് നല്‍കിയത്;
അന്തിമ വിധി
ആയിട്ടില്ലെങ്കില്‍
എന്ത് തുടര്‍നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
സര്‍ക്കാര്‍
ഭാഗം വ്യക്തമായി
കോടതിയില്‍
അവതരിപ്പിക്കാന്‍
വക്കീലിന് കഴിഞ്ഞില്ല
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഈ
ഉദ്യോഗസ്ഥനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചെങ്ങന്നൂര്‍
ആയൂര്‍വ്വേദ ആശുപത്രി കെട്ടിട
നിര്‍മ്മാണം
5939.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ആയൂര്‍വ്വേദ ആശുപത്രി
കെട്ടിടത്തിന്റെ
നിര്‍മ്മാണോദ്ഘാടനം
കഴിഞ്ഞിട്ടും പ്രവൃത്തി
ആരംഭിക്കാന്‍
താമസിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികള്‍ എത്രയും
വേഗം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നെയ്യാറ്റിന്‍കരയിലെ
പൊതുമരാമത്ത് കെട്ടിട വിഭാഗ
പ്രവൃത്തികൾ
5940.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
2019-20 സാമ്പത്തിക
വര്‍ഷത്തില്‍ ഭരണാനുമതി
ലഭിക്കുന്നതിനായി
പി.ഡബ്ള്യൂ.ഡി.(ബില്‍ഡിംഗ്സ്)വിഭാഗം
എത്ര എസ്റ്റിമേറ്റുകള്‍
ആണ് സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
എസ്റ്റിമേറ്റുകളുടെ
പേരുവിവരവും അടങ്കല്‍
തുകയുടെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
പി.ഡബ്ള്യൂ.ഡി.(ബില്‍ഡിംഗ്സ്)വിഭാഗം
നല്കിയ പ്രസ്തുത
എസ്റ്റിമേറ്റുകളിൽ
ഏതെല്ലാം നിർമ്മാണ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ഓഫീസ്
അറ്റന്‍ഡന്റുമാർക്ക്
വകുപ്പുതല സ്ഥാനക്കയറ്റം
5941.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ഓഫീസ്
അറ്റന്‍ഡന്റായി ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
ക്ലറിക്കല്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക് പത്ത്
ശതമാനം വകുപ്പുതല
സ്ഥാനക്കയറ്റം
നല്കുന്ന നടപടി
നിലവിലുണ്ടോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കൊണ്ടുവന്ന പ്രസ്തുത
തീരുമാനം
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ട്
എന്ന് വിശദമാക്കുമോ?
പാലക്കാട്
മെഡിക്കല്‍ കോളേജില്‍
ഇലക്ട്രിക്കല്‍ സെക്ഷന്‍
5942.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ പൊതുമരാമത്ത്
ഇലക്ട്രിക്കല്‍
സെക്ഷന്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ധനകാര്യ
വകുപ്പില്‍ നിന്നും
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ടോള്‍
പിരിവ്
5943.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സർക്കാർ ഏർപ്പെടുത്തിയ
ടോള്‍ പിരിവ്
നിലനില്‍ക്കുന്ന
റോഡുകള്‍, പാലങ്ങള്‍
എന്നിവയുടെ പ്രവൃത്തി
പൂര്‍ത്തിയാക്കിയ
ഇനത്തില്‍ ചെലവായ തുക,
നാളിതുവരെയായി
കരാറുകാര്‍ ടോള്‍
ഇനത്തില്‍ നേടിയ തുക
എന്നീ ക്രമത്തില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ടോള്‍
പിരിവിലൂടെ
നിര്‍മ്മാണച്ചെലവും
ലാഭവും നേടിയ റോഡ്,
പാലം ഇവ ഏതെല്ലാമെന്ന്
പരിശോധിച്ച്
ജനങ്ങള്‍ക്ക്
പ്രയാസമാകുന്ന ടോള്‍
പിരിവ് പ്രസ്തുത
സ്ഥലങ്ങളില്‍
ഒഴിവാക്കുന്ന കാര്യം
അടിയന്തരമായി
പരിഗണിക്കുമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
5944.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
2018-19, 2019-20
കാലയളവില്‍ ഏതെല്ലാം
പുതിയ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടുള്ള എത്ര
പദ്ധതികളിലാണ് ടെണ്ടര്‍
നടപടി
പൂര്‍ത്തീകരിച്ചതെന്ന്
വിശദമാക്കുമോ;
(സി)
നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
പദ്ധതികളുടെ പുരോഗതി
സംബന്ധിച്ച്
വിശദമാക്കുമോ?
അഴിമതിയ്ക്കെതിരെ
സ്വീകരിച്ച നടപടികള്‍
5945.
ശ്രീ.രാജു
എബ്രഹാം
,,
റ്റി.വി.രാജേഷ്
,,
പി. ഉണ്ണി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
കെടുകാര്യസ്ഥതയും
അഴിമതിയും
വ്യപാകമായിരുന്ന
അവസ്ഥയില്‍ നിന്നും
അഴിമതിരഹിതവും
സുതാര്യവുമായ
ഭരണസംവിധാനത്തിലേയ്ക്ക്
വകുപ്പിനെ
എത്തിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിവരിക്കുമോ ;
(ബി)
അഴിമതി
നടത്തുന്നതിന്
അവസരമുണ്ടാക്കുകയെന്ന
ലക്ഷ്യത്തോടെ,
പൊതുമരാമത്ത്
വകുപ്പില്‍ വിവിധ
വിഭാഗങ്ങളിലെ
ജീവനക്കാരെ
വര്‍ഷത്തില്‍ പലതവണ
സ്ഥലം മാറ്റിയിരുന്ന
തെറ്റായ രീതി
തിരുത്തുന്നതിനായി
കൊണ്ടുവന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പൊതുമരാമത്ത്
വകുപ്പിലെ വിജിലന്‍സ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിനായി
നടപ്പാക്കിയ
പരിഷ്ക്കാരങ്ങളുടെ
ഫലമായുണ്ടായ ഗുണപരമായ
മാറ്റം
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ആധാരം
എഴുത്തുകാര്‍ക്ക് തൊഴില്‍
ഉറപ്പുവരുത്തുന്നതിന് നടപടി
5946.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നൂറ്റിയന്പതില്പരം
വര്‍ഷത്തിലധികം
പഴക്കമുള്ള തൊഴിലാളി
വിഭാഗമായ ആധാരം
എഴുത്തുകാര്‍ സാങ്കേതിക
വിദ്യയുടെ
കടന്നുകയറ്റവും
നോട്ടുനിരോധനം
ഉള്‍പ്പെടെയുള്ള
പുത്തന്‍ സാമ്പത്തിക
നയങ്ങളും കാരണം ഒട്ടേറെ
വിഷമതകള്‍
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരമ്പരാഗത
ആധാരം എഴുത്ത്
തൊഴിലാളികളുടെ തൊഴില്‍
ഉറപ്പുവരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ചികിത്സാസഹായം
ഉള്‍പ്പെടെയുള്ള
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
അറുപത്തിയഞ്ച്
വയസ്സ് കഴിഞ്ഞ
അംഗത്തിന് ക്ഷേമനിധി
മുഖേന കൂടുതല്‍
ചികിത്സാസഹായം
ഉറപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നും അംഗത്വം
മുടങ്ങിയവര്‍ക്ക് അത്
പുന:സ്ഥാപിക്കുന്നതിനുള്ള
അവസരം ലഭ്യമാക്കുമോ
എന്നും അറിയിക്കാമോ?
ഭൂമിയുടെ
ന്യായവില ഉത്തരവ് വൈകിയതുമൂലം
ഉണ്ടായ നഷ്ടം
5947.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില വർദ്ധിപ്പിച്ച
ഉത്തരവ് ലഭ്യമാകാന്‍
വൈകിയതുമൂലം പ്രസ്തുത
ഇനത്തില്‍
സര്‍ക്കാരിലേക്ക്
ലഭിക്കേണ്ട തുക
നഷ്ടപ്പെട്ടിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയതിന്റെ പരിഹാര
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവ് ലഭിച്ചിട്ടും
രജിസ്ട്രേഷന്
വകുപ്പിന്റെ കീഴിലുള്ള
ഓഫീസുകളില്‍ പ്രസ്തുത
ഉത്തരവ് സംബന്ധിച്ച
അറിയിപ്പ് നല്കാന്
വൈകിയതിന്റെ കാരണം
വ്യക്തമാക്കാമോ?
ഭവനനിര്‍മ്മാണ
സഹകരണസംഘങ്ങള്‍ക്ക്
സ്റ്റാമ്പ് ഡ്യൂട്ടിയില്‍
ഇളവ്
5948.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഏതെല്ലാം ഭവനനിര്‍മ്മാണ
സഹകരണസംഘങ്ങള്‍ക്ക്
സ്റ്റാമ്പ്
ഡ്യൂട്ടിയില്‍ ഇളവ്
നല്‍കിയിട്ടുണ്ട്;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
സഹകരണനിയമത്തില്‍
സ്റ്റാമ്പ് ഡ്യൂട്ടി
ഒഴിവ് ഭവനനിര്‍മ്മാണ
സഹകരണസംഘങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടെങ്കിലും
രജിസ്ട്രേഷന് വകുപ്പ്
അനുകൂല തീരുമാനം
എടുക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
ഒരേ
പ്രവര്‍ത്തനം നടത്തുന്ന
ഹൗസിംഗ് സംഘങ്ങള്‍ക്ക്
രണ്ട് തരത്തിലുള്ള
നിയമവും നീതിയും
നടപ്പിലാക്കുന്ന നടപടി
പുന:പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
കുഴല്‍മന്ദം
സബ് രജിസ്ട്രാര്‍ ഓഫീസിന്
കെട്ടിടം
5949.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുഴല്‍മന്ദം
സബ് രജിസ്ട്രാര്‍
ഓഫീസിന്റെ പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നുമുതല്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദീകരിക്കാമോ?
കൊച്ചുവേളി
ടെര്‍മിനലിന്റെ വികസനം
5950.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചുവേളി
ടെര്‍മിനലിന്റെ വികസനം
അനന്തമായി നീളുന്നത്
മൂലം ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)
പ്രസ്തുത
ടെര്‍മിനല്‍
വികസനത്തിനായി
തിരുവനന്തപുരം ഡിവിഷന്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ട്
എട്ടുമാസം
പിന്നിട്ടിട്ടും ഈ
പ്രൊപ്പോസലിന് അനുമതി
ലഭിക്കാത്ത
സാഹചര്യത്തില്‍
സംസ്ഥാനത്തെ
എം.പി.മാരുടെ
സഹായത്തോടുകൂടി
റെയില്‍വേ ബോര്‍ഡില്‍
സമ്മര്‍ദ്ദം
ചെലുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കൊച്ചുവേളി-കാസര്‍ഗോഡ്
സെമി ഹൈസ്പീഡ് റെയില്‍
കോറിഡോര്‍
T 5951.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചുവേളി-കാസര്‍ഗോഡ്
സെമി ഹൈസ്പീഡ് റെയില്‍
കോറിഡോര്‍
പ്രായോഗികമാക്കുന്നതിനായി
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
രൂപീകരിച്ച കേരള
റെയില്‍വേ ഡെവലപ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ;
(സി)
പദ്ധതിക്ക്
വരുന്ന ചെലവ്
എത്രയാണെന്നും പദ്ധതി
എന്നത്തേക്ക്
പ്രാവര്‍ത്തികമാകുമെന്നും
അറിയിക്കാമോ; ഇതു
നടപ്പിൽ
വരുന്നതുമൂലമുളള
പ്രയോജനങ്ങള്‍
വിശദീകരിക്കുമോ?
നിലമ്പൂര്‍
യാര്‍ഡ് റെയില്‍വേ ഓവര്‍
ബ്രിഡ്ജ് നിര്‍മ്മാണം
5952.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
റെയില്‍വേ ഓവര്‍
ബ്രിഡ്ജുകളില്‍
നിലമ്പൂര്‍ യാര്‍ഡ്
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രതീക്ഷിക്കുന്ന
നിര്‍മ്മാണച്ചെലവ്
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
സ്ഥലം ലഭ്യമായതിനാല്‍
ടെണ്ടര്‍
നടപടികളിലേക്ക്
കടക്കുന്ന റെയില്‍വേ
ഓവര്‍ ബ്രിഡ്ജുകളില്‍
നിലമ്പൂര്‍ യാര്‍ഡും
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നിലമ്പൂര്‍
യാര്‍ഡ് നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കാനാകുമെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കുമോ?