റവന്യൂ
റിക്കവറി സംവിധാനത്തിലെ
പരിഷ്കാരങ്ങള്‍
*541.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റവന്യൂ റിക്കവറി
സംവിധാനത്തില്‍
കൊണ്ടുവന്ന
പരിഷ്കാരങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
റവന്യൂ
റിക്കവറി കേസുകളുടെ
കാര്യക്ഷമമായ
നടത്തിപ്പിനായി
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റവന്യൂ
റിക്കവറി തവണ
അനുവദിക്കുന്നതിനുളള
പ്രക്രിയ പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
ആക്കിയിട്ടുണ്ടോ;
ആയതിന്റെ ഗുണങ്ങള്‍
അറിയിക്കുമോ;
(ഡി)
റവന്യൂ
റിക്കവറി തവണ
അനുവദിച്ച്
കിട്ടുന്നതിന്
തലസ്ഥാനത്തേക്ക്
വരേണ്ടിവരുന്ന
ജനങ്ങളുടെ ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(ഇ)
റവന്യൂ
റിക്കവറി കേസുകളില്‍
ജില്ലാ
കളക്ടര്മാര്ക്കുളള
അധികാരം
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
റവന്യൂ
റിക്കവറി തവണ
സംബന്ധിച്ച്
തഹസീല്‍ദാര്‍മാരുടെ
അധികാരം
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ
ഭാരം കുറയ്ക്കാൻ നടപടി
*542.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
ബാഗുകളുടെ ഭാരം
കുറയ്ക്കണമെന്ന കേന്ദ്ര
സര്‍ക്കാര്‍ ഉത്തരവ്
സംസ്ഥാനത്ത്
പാലിക്കപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച നിർദ്ദേശം
സംസ്ഥാനത്തെ
സ്കൂളുകള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
അണ് എയ്ഡഡ് സ്കൂളുകള്‍
ഇക്കാര്യം പാടെ
അവഗണിച്ചുകൊണ്ട്
അവരുടേതായ നയം തുടരുന്ന
അവസ്ഥയ്ക്ക്
പരിഹാരമുണ്ടാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
ദേശീയപാത
നിര്‍മ്മാണത്തിന് പുതിയ
കേന്ദ്രനിര്‍ദ്ദേശങ്ങള്‍
*543.
ശ്രീ.സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാതയുടെ
നിര്‍മ്മാണത്തിന്
പുതുതായി എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിന്റെ
പരിഗണനയ്ക്കായി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്തെ ദേശീയപാതാ
നിര്‍മ്മാണത്തെ
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസ പാക്കേജ്
*544.
ശ്രീ.കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം ഉണ്ടായ
കടൽക്ഷോഭം സംസ്ഥാനത്തെ
തീരദേശമേഖലയില്‍ കനത്ത
നാശം വിതയ്ക്കുകയും
മത്സ്യത്തൊഴിലാളികളുടെ
വീട്
ഉൾപ്പെടെയുള്ളവയ്ക്ക്
നാശനഷ്ടം ഉണ്ടാക്കുകയും
ചെയ്തിട്ടുണ്ടോ;
(ബി)
എല്ലാ
വര്‍ഷവും തീരദേശത്ത്
ഉണ്ടാകുന്ന ഇത്തരം
ദുരന്തങ്ങള്‍
ഒഴിവാക്കുവാന്‍
തീരദേശത്തുളള കടലാക്രമണ
ഭീഷണി നേരിടുന്ന
മത്സ്യത്തൊഴിലാളികളെ
മാറ്റിപ്പാര്‍പ്പിക്കുന്നതിനായി
പ്രത്യേക പുനരധിവാസ
പദ്ധതി
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പുനരധിവാസ
പാക്കേജിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
എത്ര
മത്സ്യത്തൊഴിലാളികള്‍ക്കാണ്
പുനരധിവാസ പാക്കേജ്
നടപ്പിലാക്കേണ്ടതെന്നും
ഇതിനായി എന്ത് തുക
വേണ്ടിവരുമെന്നും
വ്യക്തമാക്കുമോ;
(ഇ)
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസ പാക്കേജ്
നടപ്പിലാക്കുന്നതിനായി
പ്രത്യേക ഭാഗ്യക്കുറി
ഇറക്കുന്ന കാര്യം
ധനകാര്യ വകുപ്പുമായി
കൂടിയാലോചിച്ച്
പരിഗണിക്കുമോ?
പ്രീ-സ്കൂള്‍
വിദ്യാഭ്യാസം
*545.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീ-സ്കൂള്‍
വിദ്യാഭ്യാസം പ്രാഥമിക
വിദ്യാഭ്യാസവുമായി
ബന്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
പ്രീ-സ്കൂള്‍
വിദ്യാഭ്യാസ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
അദ്ധ്യാപകർക്ക്
മെച്ചപ്പെട്ട പരിശീലനം
നല്‍കുന്നതിനും
മെച്ചപ്പെട്ട വേതനം
ലഭിക്കുന്നു എന്ന്
ഉറപ്പാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രീ-സ്കൂള്‍
രംഗത്തുള്ള സ്വകാര്യ
മേഖലയുടെ ചൂഷണം
ഒഴിവാക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
വിദ്യാഭ്യാസ
അവകാശ നിയമവും വിദ്യാലയങ്ങളും
*546.
ശ്രീ.പുരുഷന്
കടലുണ്ടി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമം
പ്രാവര്‍ത്തികമാക്കുന്നതിന്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ലഭിക്കുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
(ബി)
എട്ടാം
ക്ലാസുവരെ സൗജന്യവും
നിര്‍ബന്ധിതവുമായ
വിദ്യാഭ്യാസം എന്ന
കേന്ദ്ര നയത്തിനപ്പുറം
പന്ത്രണ്ടാം
ക്ലാസുവരെയുള്ള
കുട്ടികള്‍ക്കെല്ലാം
സൗജന്യ പഠനം
ഏര്‍പ്പെടുത്തുകയെന്ന
ലക്ഷ്യത്തോടെ സംസ്ഥാന
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
അണ് എയിഡഡ്
വിദ്യാലയങ്ങള്‍
വിദ്യാഭ്യാസ അവകാശ
നിയമത്തിനനുസൃതമായാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
നിരീക്ഷിക്കാറുണ്ടോ;
വിവേചനരഹിതമായ സ്കൂള്‍
പ്രവേശനം, ശാരീരിക
ശിക്ഷയും മാനസിക
പീഡയുമില്ലാത്ത
വിദ്യാഭ്യാസം,
മാനദണ്ഡങ്ങള്‍ക്കനുസൃതമായ
സൗകര്യം എന്നിവ ഇത്തരം
സ്കൂളുകളില്‍
എത്രമാത്രം
പ്രാവര്‍ത്തികമായിട്ടുണ്ടെന്ന്
പരിശോധിക്കുമോ;
(ഡി)
പൊതുവിദ്യാലയങ്ങളിലെ
ക്ലാസ് മുറികള്‍ ഹൈടെക്
ആയി
പരിണമിപ്പിച്ചതിനാല്
സാങ്കേതിക വിദ്യകളും
ഉപകരണങ്ങളും
കാര്യക്ഷമമായി
വിനിയോഗിച്ചു കൊണ്ട്
ബോധന നിലവാരം
ഉയര്‍ത്താന്‍
അദ്ധ്യാപകരെ
പ്രാപ്തമാക്കുന്നതിനുള്ള
പ്രവര്‍ത്തനം
വിശദമാക്കാമോ?
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണം
*547.
ശ്രീ.ജോര്‍ജ്
എം. തോമസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
സ്വരാജ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനെട്ട്
വര്‍ഷം മാത്രം
പഴക്കമുണ്ടായിരുന്ന
ഏനാത്ത് പാലം
തകര്‍ന്നതിന്റെ
പശ്ചാത്തലത്തില്‍
നടത്തിയ
പരിശോധനയെത്തുടർന്ന്
പതിനഞ്ച്
ശതമാനത്തിലധികം
പാലങ്ങള്‍
പുനര്‍നിര്‍മ്മിക്കുകയോ
പുനരുദ്ധരിക്കുകയോ
ചെയ്യണമെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ അവയുടെ
പുനര്‍നിര്‍മ്മാണ/പുനരുദ്ധാരണത്തിനായി
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ; ഇതിന്
എത്ര ചെലവ് വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
പാലങ്ങള്ക്കുമാത്രമായി
പ്രത്യേക വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നിര്‍മ്മിച്ച
പാലങ്ങളില്‍ ചിലത്
അഴിമതിയുടെ ഫലമായി
നിര്‍മ്മാണത്തില്‍
വീഴ്ചകൾ
വരുത്തിയതുകൊണ്ട്
ഉപയോഗശൂന്യമായതിന്റെ
പശ്ചാത്തലത്തില്‍
നിര്‍മ്മാണരംഗത്ത്
ഉദ്യോഗസ്ഥ-കരാറുകാർ
കൂട്ടുകെട്ടിന്റെ
അഴിമതി തടയാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(സി)
വിശദപരിശോധന
നടത്തി അഴിമതിക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെയും
കുറ്റക്കാരായ
കരാറുകാര്‍ക്കെതിരെയും
മാതൃകാപരമായ നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പൊതുകെട്ടിടങ്ങളുടെ
നിര്‍മ്മാണവും
അറ്റുകുറ്റപ്പണികളും
കാര്യക്ഷമമാക്കുന്നതിനും
ആധുനീകരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
അനൗപചാരിക
വിദ്യാഭ്യാസ സമ്പ്രദായം
*548.
ശ്രീ.പി.വി.
അന്‍വര്‍
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
പ്രക്രിയക്ക് പുറത്തുളള
നിരക്ഷരര്‍ എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇവരെ
സാക്ഷരരാക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സാമൂഹ്യ
പിന്നോക്കാവസ്ഥകൊണ്ട്
ഔപചാരിക വിദ്യാഭ്യാസ
സമ്പ്രദായത്തില്‍
ഉള്‍ച്ചേരാന്‍ കഴിയാതെ
അതുവഴി കൂടുതല്‍
പിന്നോക്കാവസ്ഥയിലേക്ക്
തളളപ്പെട്ടുപോകാനിടയായ
പട്ടികഗോത്രവര്ഗക്കാരെ
അനൗപചാരിക വിദ്യാഭ്യാസ
സമ്പ്രദായത്തിലൂടെ
ശാക്തീകരിക്കാനുദ്ദേശിച്ചുകൊണ്ടുളള
സമഗ്ര പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(സി)
തുല്യതാ
കോഴ്സുകള്‍ കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
പരിപാടിയുണ്ടോ;
മുഴുവന്‍ കുടുംബശ്രീ
വനിതകളെയും പത്താംതരം
യോഗ്യതയുളളവരാക്കാന്
പദ്ധതിയുണ്ടോ;
തുടര്‍വിദ്യാഭ്യാസ
പരിപാടിയുടെ വിശദാംശം
ലഭ്യമാക്കാമോ?
റോഡുകളുടെ
പുനർനിർമ്മാണവും നവീകരണവും
*549.
ശ്രീമതി
സി.കെ. ആശ
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
പുനർനിർമ്മാണത്തിനും
നവീകരണത്തിനും
നിലവിലുള്ള റോഡ്
പ്രതലം പൊളിച്ചെടുത്ത്
പുനരുപയോഗിക്കുന്ന
തരത്തിലുള്ള സാങ്കേതിക
വിദ്യ കൂടുതലായി
ഉപയോഗപ്പെടുത്തുമോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
നിര്‍മ്മാണത്തിന്റെ
ഗുണദോഷങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
റോഡിന്റെ
ഉപരിതല റിപ്പയറിംഗ്
അടിയന്തരമായി
നടപ്പാക്കുന്നതിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
ആയതിന്റെ ഗുണദോഷങ്ങള്‍
അറിയിക്കുമോ;
(ഡി)
റോഡിലുണ്ടാകുന്ന
കുഴികള്‍ വേഗത്തില്‍
അടയ്ക്കുന്നതിനായി
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ മൊബൈല്‍
റോഡ് റിപ്പയറിംഗ്
യൂണിറ്റ് എന്ന ആശയം
നടപ്പാക്കുമോ; കന്താള്
മിക്സിന്റെ ഉപയോഗം
വ്യാപകമാക്കുന്നത്
പരിഗണിക്കുമോ;
(ഇ)
ശബരിമലയിലേക്കുള്ള
റോഡുകളും കെ.എസ്.ടി.പി.
റോഡുകളുമടക്കം
സംസ്ഥാനത്തെ പ്രധാന
റോഡുകള്‍ക്കായി
ദീര്‍ഘകാല
മെയിന്റനന്‍സ്
കോണ്‍ട്രാക്ട്
ഉള്‍പ്പെടെ
നടപ്പാക്കുന്നത്
പരിഗണിക്കുമോ;
(എഫ്)
കേരളത്തിലെ
എല്ലാ സംസ്ഥാന പാതകളും
ബി.എം. ആന്റ് ബി.സി.
റോഡുകളാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദവിവരം നല്‍കുമോ;
(ജി)
പ്രധാനപ്പെട്ട
ജില്ലാ റോഡുകള്‍ ബി.എം.
ആന്റ് ബി.സി.
റോഡുകളാക്കുന്നതിന്
പദ്ധതിയുണ്ടോ; എങ്കില്‍
ഇതിനായി സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
റോഡുകളിലെ
വാഹന പാര്‍ക്കിംഗിനുള്ള ഫീസ്
*550.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
റോഡുകളുടെ
ഇരുവശങ്ങളിലും
പാര്‍ക്കുചെയ്യുന്ന
വാഹനങ്ങളുടെ
ഉടമസ്ഥരില്‍ നിന്നും
ഫീസ് പിരിക്കുന്നതിന്
ആർക്കെങ്കിലും അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
അനുമതിയില്ലാതെ
ചില സ്വകാര്യ
ഏജന്‍സികള്‍ ഉള്‍പ്പെടെ
വാഹന പാര്‍ക്കിംഗിന്
ഫീസ് ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വാഹന
പാര്‍ക്കിംഗിന്
അനധികൃതമായി ഫീസ്
ഈടാക്കുന്നത്
ഒഴിവാക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മലയാളത്തിളക്കം
പദ്ധതി
*551.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷരം
അറിഞ്ഞുകൂടാത്ത
കുട്ടികളെ
പഠിപ്പിക്കുന്നതിനായുള്ള
മലയാളത്തിളക്കം എന്ന
പദ്ധതിയുടെ പ്രവര്‍ത്തന
പുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ബി)
ഇൗ
പദ്ധതിയുടെ
നടത്തിപ്പിനായി
അധികസമയം
കണ്ടെത്തണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(സി)
ഇത്തരം
പദ്ധതികള്‍ കൂടുതല്‍
ഫലപ്രദമാക്കുന്നതിനായി
ബി.ആര്.സി.കളില്‍
നിന്നുള്ള
അദ്ധ്യാപകരുടെ സേവനം
പ്രയാേജനപ്പെടുത്താന്
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദമാക്കാമാേ;
(ഡി)
ബി.ആര്.സി.കളില്‍
നിലവില്‍ ജാേലി
ചെയ്തുവരുന്ന
അദ്ധ്യാപകരുടെ
ചുമതലകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമാേ;
മലയാളത്തിളക്കം
പദ്ധതിയുടെ കഴിഞ്ഞ
വര്‍ഷത്തെ
പ്രവര്ത്തനപുരാേഗതി
അറിയിക്കാമാേ?
പ്രെെമറി
സ്കൂളുകളില്‍ ഹെെടെക്
ലാബുകള്‍
*552.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എ. പ്രദീപ്കുമാര്‍
,,
കെ. ബാബു
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി 9941 പ്രെെമറി
സ്കൂളുകളില്‍ ഹെെടെക്
ലാബുകള്‍ സ്ഥാപിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരാേഗതി
വ്യക്തമാക്കാമാേ;
(ബി)
പാെതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
കേരള
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് ടെക്നാേളജി
ഫാേര്‍ എഡ്യൂക്കേഷനും
(കെെറ്റ്) സ്കൂളുകളും
തമ്മില്‍ ധാരണാപത്രം
ഒപ്പുവയ്ക്കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
മാനദണ്ഡങ്ങള്‍ അടങ്ങിയ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ;
(സി)
പ്രസ്തുത
ധാരണാപത്രത്തില്‍
സ്കൂളുകള്‍ ഏറ്റെടുത്തു
നടത്തേണ്ട
ഉത്തരവാദിത്തങ്ങള്‍
സംബന്ധിച്ച് എന്തെല്ലാം
കാര്യങ്ങളാണ് വ്യവസ്ഥ
ചെയ്തിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമാേ;
(ഡി)
സ്കൂളിനെയും
കുട്ടികളെയും
സംബന്ധിക്കുന്ന
വിവരങ്ങളുടെ
സുരക്ഷിതത്വവും
സ്വകാര്യതയും
ഉറപ്പാക്കാനും
ദുരുപയാേഗം
ഒഴിവാക്കുവാനും
ആവശ്യമായ എന്തെല്ലാം
മുന്നാെരുക്കങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമാേ?
റോഡ്
നിര്‍മ്മാണത്തിന്
മുന്നോടിയായി ശാസ്ത്രീയ പഠനം
*553.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
നിര്‍മ്മാണത്തിന്
മുന്നോടിയായി നടത്തേണ്ട
ശാസ്ത്രീയ പഠനത്തിന്റെ
അഭാവമാണ് സംസ്ഥാനത്തെ
റോഡുകള്‍
വളരെപ്പെട്ടെന്ന്
പൊട്ടിപ്പൊളിഞ്ഞ്
സഞ്ചാരയോഗ്യമല്ലാതാകുന്നതിന്
കാരണമാകുന്നത് എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
റോഡ്
ഉപയോഗിക്കുന്ന
വാഹനങ്ങളുടെ എണ്ണം,
മണ്ണിന്റെ പ്രത്യേകത,
വെള്ളക്കെട്ടിന്റെ
സാന്നിദ്ധ്യം
എന്നിവയൊക്കെ പഠന
വിധേയമാക്കിയാണോ
പൊതുമരാമത്ത് വകുപ്പ്
റോഡ്
നിര്‍മ്മിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വകുപ്പില്‍
ഇതിനായി നിലവിലുള്ള
സംവിധാനം എന്താണെന്ന്
അറിയിക്കാമോ;
(ഡി)
ഗ്രാമീണ
റോഡുകളുടെയും മലയോര
പാതകളുടെയും
കാര്യത്തില്‍
ശാസ്ത്രീയമായ പഠനം
നടത്തി മാത്രമേ റോഡ്
നിര്‍മ്മിക്കുവാന്‍
അനുമതി നല്‍കാവൂ എന്ന്
നിഷ്ക്കര്ഷിക്കുമോ?
മത്സ്യത്താെഴിലാളികള്ക്ക്
ആഴക്കടല്‍ മത്സ്യബന്ധന
പരിശീലനം
*554.
ശ്രീ.ബി.സത്യന്
,,
എസ്.ശർമ്മ
,,
വി. അബ്ദുറഹിമാന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്താെഴിലാളികള്ക്ക്
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
പരിശീലനം
നല്‍കുന്നതിനും
അതിനുതകുന്നതരത്തില്‍
യന്ത്രങ്ങളുടെ
ആധുനീകരണത്തിനും
അതോടൊപ്പം
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിനും
മാനേജ്മെന്റിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമാേ;
(ബി)
ഫിഷിംഗ്
ഹാര്‍ബറുകള്‍, ഫിഷ്
ലാന്റിംഗ് സെന്ററുകള്‍
എന്നിവയെ അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്കയര്ത്തുന്നതിനും
അവയുടെ പരിപാലനത്തിന്
മത്സ്യത്താെഴിലാളികള്ക്ക്
പങ്കാളിത്തം
നല്‍കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമാേ;
(സി)
മത്സ്യത്താെഴില്മേഖലയിലെ
സാമൂഹ്യപിന്നാക്കാവസ്ഥയ്ക്ക്
ഒരു പരിഹാരമെന്ന
നിലയില്‍
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക്
വിദഗ്ദ്ധപരിശീലനവും
ധനസഹായവും നല്കി
ഇതരമേഖലകളില്‍ ഉപജീവനം
കണ്ടെത്താന്‍
പ്രാേത്സാഹിപ്പിക്കുന്നതിന്
പദ്ധതിയുണ്ടാേയെന്ന്
വ്യക്തമാക്കാമോ;
പരിസ്ഥിതി
അനുകൂലവും ശാസ്ത്രീയവുമായ
ഭൂവിനിയോഗം
*555.
ശ്രീ.കാരാട്ട്
റസാഖ്
,,
എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
മണ്ണിടിച്ചിലും
ഉരുള്‍പൊട്ടലും ഉണ്ടായ
പ്രദേശങ്ങളിലെ
മണ്ണിന്റെ ഘടനയും
ഭൂമിയുടെ പ്രത്യേകതയും
സംബന്ധിച്ച്
ജിയോളജിക്കല്‍ സര്‍വ്വേ
ഓഫ് ഇന്ത്യ പഠനം
നടത്തിയിട്ടുണ്ടോ;
ഭൂവിനിയോഗം പരിസ്ഥിതി
അനുകൂലവും
ശാസ്ത്രീയവുമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കുമോ;
(ബി)
തണ്ണീര്‍ത്തടങ്ങളുടെ
സംരക്ഷണത്തിന്
ഐ.എസ്.ആര്.ഒ.യുടെ
സഹായത്തോടെ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വയലുകളുടെ ഡാറ്റാ
ബാങ്ക് രൂപീകരണം
പൂര്‍ത്തിയായോ; വയല്‍
നികത്തല്‍ തടയാന്‍
സ്വീകരിച്ചുവരുന്ന
കര്‍ശന നടപടികള്‍ ഫലം
കാണുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
പുഴയോരങ്ങളും
കായല്‍ത്തീരങ്ങളും
കയ്യേറുന്നത്
അവസാനിപ്പിക്കാന്‍
നടത്തിവരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ; നദീതീര
സംരക്ഷണത്തിനായി റിവര്‍
മാനേജ്മെന്റ്
ഫണ്ടുപയോഗിച്ച്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സ്കൂളുകളിലെ
സമഗ്ര ആരോഗ്യ പോഷകാഹാര
പരിപാടി
*556.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി. ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടിയുള്ള സമഗ്ര
ആരോഗ്യ പോഷകാഹാര
പരിപാടി സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ആരോഗ്യ
പോഷകാഹാര പരിപാടി
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പരിപാടിയുടെ ചുമതല
പ്രഥമ അദ്ധ്യാപകരില്‍
നിന്ന് മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സ്ക്കൂളുകളിലെ
ഉച്ചഭക്ഷണ
സംവിധാനത്തില്‍ കൃത്യത
ഉറപ്പാക്കുന്നതിനും ഇത്
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
ഉച്ചഭക്ഷണത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ;
(എഫ്)
പോഷകഗുണമുള്ള
ആഹാരം കുട്ടികള്‍ക്ക്
നല്‍കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സംരക്ഷിതാധ്യാപകരുടെ
പുനര്‍വിന്യാസം
*557.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജെയിംസ്
മാത്യു
,,
എ. പ്രദീപ്കുമാര്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളിലെ
സംരക്ഷിതാധ്യാപകരെ
പുനര്‍വിന്യസിക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; സംരക്ഷിത
അധ്യാപകരുടെ
പുനര്‍വിന്യാസത്തില്‍
എയ്ഡഡ്
മാനേജ്മെന്റുകള്‍
സ്വാഗതാര്‍ഹമായ
നിലപാടല്ല
സ്വീകരിക്കുന്നതെങ്കിലും
ഇത്തരം സ്കൂളുകളിലെ
വ്രഷങ്ങളായ
നിയമനത്തിന് അംഗീകാരം
നല്കാന് നടപടി
സ്വീകരിച്ചിരുന്നോ;
(ബി)
എയ്ഡഡ്
സ്കൂളുകളിലെ തസ്തിക
നിര്‍ണയം,
നിയമനാംഗീകാരം
എന്നിവയ്ക്ക് ഓണ്‍ലൈന്‍
സംവിധാനം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പൊതുവിദ്യാലയങ്ങളുടെ
ശാക്തീകരണത്തിനനുസൃതമായി
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍ പുതിയ
തസ്തിക
സൃഷ്ടിക്കുന്നതിനും
ഒഴിവുകള്‍
നികത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
ദേശീയ
പാത വികസനം
*558.
ശ്രീ.വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ്
വരെയുള്ള ദേശീയ പാത
വികസനത്തിനായി ആവശ്യമായ
ഭൂമിയുടെ എത്ര ശതമാനം
ഏറ്റെടുത്ത് നാഷണല്‍
ഹൈവേ അതോറിറ്റിക്ക്
ഇതിനകം
കൈമാറിയെന്നറിയിക്കുമോ;
(ബി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികളില്‍ ഏറ്റവും
കൂടുതല്‍ കാലതാമസം
ഏതൊക്കെ ജില്ലകളിലാണ്
വന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഭൂമി
ഏറ്റെടുക്കലിന്റെ
രണ്ടാം ഘട്ടമായ 3 ഡി
നോട്ടിഫിക്കേഷന്‍
നടപടികള്‍ ഇതിനകം
പൂര്‍ത്തിയായത് എത്ര
ഹെക്ടര്‍ സ്ഥലത്താണ്;
(ഡി)
നിലവിലെ
സ്ഥിതിയില്‍ 2021 ന്
മുമ്പ് ദേശീയ പാത
വികസനം
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
കരുതുന്നുണ്ടോ
എന്നറിയിക്കാമോ?
ദുരന്ത
സാധ്യതാ മുന്നറിയിപ്പ്
സംവിധാനം
*559.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയത്തിന്റെ
പശ്ചാത്തലത്തില്‍,
കേന്ദ്രകാലാവസ്ഥാ
വകുപ്പിന്റെ
ചുമതലയിലുള്ള
സംസ്ഥാനത്തെ കാലാവസ്ഥാ
നീരീക്ഷണ സംവിധാനങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
മുന്നറിയിപ്പ്
സംവിധാനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയം,
ഓഖി
ദുരന്തങ്ങളെത്തുടര്‍ന്ന്
സംസ്ഥാന, ജില്ലാ
ദുരന്തലഘൂകരണ
പദ്ധതികള്‍
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
(സി)
കടലില്‍
പോകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
വിവരങ്ങള്‍
ലഭ്യമാക്കുന്നതിന്
ആകാശവാണിയുടെ മീഡിയം
വേവ് സംവിധാനം
ഉപയോഗപ്പെടുത്തുമോ; ഇത്
സംബന്ധിച്ചുള്ള
വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
പ്രാദേശികമായ
ദുരന്ത സാധ്യതയുടെ
പ്രവചനം സംബന്ധിച്ച്
കേന്ദ്ര ഏജന്‍സികളില്‍
നിന്ന് അറിയിപ്പ്
ലഭിക്കുന്ന മുറയ്ക്ക്
ആയത് പ്രസ്തുത
പ്രദേശങ്ങളില്‍
മാത്രമായി
അറിയിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ജിയോളജിക്കല്‍
സര്‍വ്വേ ഓഫ്
ഇന്ത്യയുടെ സഹായത്തോടെ
മണ്ണിടിച്ചില്‍,
ഉരുള്‍പൊട്ടല്‍ എന്നിവ
ബാധിച്ച പ്രദേശങ്ങളില്‍
മുന്‍പ്
വീടുണ്ടായിരുന്നതും
നിലവില്‍ വീട്
നിര്‍മ്മിക്കാന്‍
പാടില്ലാത്തതുമായ
പ്രദേശങ്ങള്‍
കണ്ടെത്തുന്നതിന് പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ടെണ്ടര്‍
നടപടി പരിഷ്കരണം
*560.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ നിലവിലുള്ള
ടെണ്ടര്‍ നടപടികള്‍
കാരണം മരാമത്ത് പണികള്‍
നീണ്ടുപോകുന്ന അവസ്ഥ
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
ടെണ്ടര്‍ നടപടികള്‍
ലഘൂകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ടെണ്ടറില്‍
പങ്കെടുത്ത് ആവശ്യമായ
തുകയേക്കാള്‍ കുറഞ്ഞ
തുക കാണിച്ച് കരാര്‍
ഏറ്റെടുത്തശേഷം
കോണ്‍ട്രാക്ടര്‍മാര്‍
വര്‍ക്ക് തുടങ്ങാതെ
ഉപേക്ഷിക്കുന്ന
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
ടെണ്ടര്‍
നടപടികളില്‍ കാലോചിതമായ
പരിഷ്ക്കാരം
വരുത്തുന്നതിനും
പ്രവൃത്തി ഇടയ്ക്ക്
വച്ച് ഉപേക്ഷിക്കുന്ന
കോണ്‍ട്രാക്ടര്‍മാരെ
ബ്ലാക്ക് ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഒറ്റത്തവണ കെട്ടിട നികുതി
നിര്‍ണ്ണയം
*561.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റത്തവണ
കെട്ടിട നികുതി
നിര്‍ണ്ണയം സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നികുതി
നിര്‍ണ്ണയം നടത്താത്ത
കെട്ടിടങ്ങള്‍
കണ്ടെത്തി നികുതി
നിര്‍ണ്ണയിച്ച്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
അപ്പാര്‍ട്ട്മെന്റ്/ഫ്ലാറ്റുകളുടെ
കെട്ടിട നികുതി
നിര്‍ണ്ണയം
ഏതുതരത്തിലാണെന്നും
ആയതിന്റെ മാനദണ്ഡങ്ങളും
അറിയിക്കുമോ;
(ഡി)
കെട്ടിടങ്ങള്‍ക്ക്
ആഡംബര നികുതി
നിര്‍ണ്ണയിക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ആഡംബര
നികുതി സ്ലാബ്
സംബന്ധിച്ച പുതുക്കിയ
നിയമഭേദഗതി
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
അറിയിക്കുമോ?
റാേഡ്
മെയിന്റനന്‍സ് മാനേജ്മെന്റ്
സിസ്റ്റം
*562.
ശ്രീ.മുരളി
പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
,,
ആര്. രാജേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാപ്രളയത്തിന്
ശേഷം പുനരുദ്ധരിക്കാന്‍
തീരുമാനിച്ചിട്ടുള്ള
റാേഡുകളുടെ
മെയിന്റനന്‍സുമായി
ബന്ധപ്പെട്ട് റാേഡ്
മെയിന്റനന്‍സ്
മാനേജ്മെന്റ് സിസ്റ്റം
നടപ്പാക്കുന്നതിന്റെ
ഭാഗമായി സെന്‍ട്രല്‍
റാേഡ് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിനെ
നാേഡല്‍ ഏജന്‍സിയായി
നിയമിച്ചിട്ടുണ്ടാേ;
(ബി)
റാേഡിന്റെ
അവസ്ഥ, വാഹന സാന്ദ്രത,
ഗുണനിലവാരം എന്നിവയുടെ
തുടര്‍ച്ചയായ
വിശകലനത്തിനും
നിരീക്ഷണങ്ങള്‍ക്കും
എന്തെങ്കിലും ആധുനിക
സാങ്കേതിക സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
ആലാേചിക്കുന്നുണ്ടാേ;
എങ്കില്‍
വിശദമാക്കാമാേ;
(സി)
റാേഡുകളുടെ
നിര്‍മ്മാണത്തില്‍
ലാേകാേത്തര നിലവാരം
പുലര്‍ത്തുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ആസൂത്രണം
ചെയ്തുവരുന്നതെന്ന്
അറിയിക്കുമാേ?
വിദ്യാഭ്യാസം
തൊഴിലധിഷ്ഠിതമാക്കുകയെന്ന നയം
*563.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്കന്ററി,ഹയര്‍സെക്കന്ററി
തലത്തിലെ വിദ്യാഭ്യാസം
തൊഴിലധിഷ്ഠിതമാക്കുകയെന്ന
കേന്ദ്രസര്‍ക്കാര്‍
നയത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് നാഷണൽ
സ്കിൽ ക്വാളിഫിക്കേഷൻ
ഫ്രെയിം
നടപ്പാക്കണമെന്ന
നിര്‍ദ്ദേശം
നിര്‍ബന്ധിതമാക്കിയതിനാല്‍
ഇതിനായി സംസ്ഥാനത്ത്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഏതൊക്കെ
തൊഴിലധിഷ്ഠിത
കോഴ്സുകളാണ് ഇതിനായി
നാഷണല്‍ സ്കില്‍
ക്വാളിഫിക്കേഷന്‍
കമ്മിറ്റി
അംഗീകരിച്ചിട്ടുള്ളത്;
ഇവ എല്ലാ ഹൈസ്കൂള്‍,
ഹയര്‍ സെക്കന്ററി
സ്കൂളുകളിലേക്കും
വ്യാപിപ്പിക്കാന്‍
നിര്‍ദ്ദേശമുണ്ടോ;
നിര്‍ദ്ദിഷ്ട
കോഴ്സുകളുടെ പ്രസക്തി
പഠനവിധേയമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
നിര്‍ദ്ദിഷ്ട
എന്‍.എസ്.ക്യൂ.എഫ്.
കോഴ്സുകള്‍ എല്ലാ
സ്കൂളുകളിലേക്കും
വ്യാപകമാക്കുന്നതോടെ
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി
സ്കൂളുകള്‍ക്കും
ടെക്നിക്കല്‍
ഹൈസ്കൂളുകള്‍ക്കും
പ്രത്യേക
പ്രാധാന്യമുണ്ടാകാനിടയില്ലാത്തതിനാല്
ഹയര്‍ സെക്കന്ററി,
വൊക്കേഷണ്ല ഹയര്‍
സെക്കന്ററി
ഏകീകരണത്തെക്കുറിച്ച്
പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
റോഡുകളുടെയും
പാലങ്ങളുടെയും കാര്യക്ഷമമായ
പ്രവൃത്തി നിര്‍വ്വഹണം
*564.
ശ്രീ.പി.
ഉണ്ണി
,,
ജെയിംസ് മാത്യു
,,
എം. സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പാതകളും പ്രധാന
ജില്ലാപാതകളും ബി.എം.
ആന്റ് ബി.സി. ആയി
ഉയര്‍ത്തുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
റോഡുകളുടെ
നിര്‍മ്മാണത്തില്‍
ദീര്‍ഘകാല
മെയിന്റനന്‍സ്
വ്യവസ്ഥകള്‍
ഉള്‍പ്പെടുത്തിയാണോ
പ്രവൃത്തി നിര്‍വ്വഹണം
നടത്തുന്നത്;
(ബി)
കിഫ്ബി
മുഖേന നിരവധി റോഡുകളും
പാലങ്ങളും
പൊതുകെട്ടിടങ്ങളും
നിര്‍മ്മിക്കാന്‍
പദ്ധതിയുള്ളതിനാല്‍
ഇവയുടെ കാര്യക്ഷമമായ
പ്രവൃത്തി
നിര്‍വ്വഹണത്തിന്
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ള വിവിധ
പ്രത്യേകോദ്ദേശ്യസ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
പരിപാടിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
അഴിമതി
നിര്‍മ്മാര്‍ജ്ജനത്തിനും
വിവിധ ആസ്തികളുടെ
കാര്യക്ഷമമായ
പരിപാലനത്തിനും
നടത്തിവരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ?
റോഡുകളുടെ
കാര്യക്ഷമമായ പരിപാലനം
*565.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. രാജഗോപാലന്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
മുപ്പത്തൊന്നായിരം
കിലോമീറ്ററോളം വരുന്ന
റോഡുകളുടെ കാര്യക്ഷമമായ
പരിപാലനത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
അറിയിക്കാമോ;
(ബി)
വാഹനങ്ങളുടെ
ആധിക്യവും വളരെ
ഭാരവാഹകശേഷിയുള്ള
വാഹനങ്ങള്‍
ഏറിവരുന്നതും
കാലാവസ്ഥയുടെ
പ്രത്യേകതയും അതോടൊപ്പം
ഉദ്യോഗസ്ഥ-കരാറുകാര്‍
കൂട്ടുകെട്ടിന്റെ
ഫലമായുള്ള
നിര്‍മ്മാണത്തിലെ
അഴിമതിയും റോഡുകള്‍
വേഗം തകരാന്‍
കാരണമാകുന്നതിനാല്‍
നിര്‍മ്മാണ സമ്പ്രദായം
അടിമുടി പരിഷ്കരിച്ച്,
പതിനഞ്ച്
വര്‍ഷമെങ്കിലും
ഈടുനില്‍ക്കുന്ന
രീതിയിലാക്കുന്നതിന്
പ്രാരംഭം
കുറിച്ചിട്ടുണ്ടോ;
(സി)
ഡിസൈനിംഗ്
മുതല്‍
നിര്‍മ്മാണപ്രക്രിയയില്‍
വരെ ആധുനികവല്‍ക്കരണം
നടത്താന്‍ പദ്ധതിയുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
പൊതു
കെട്ടിടങ്ങളുടെ
നിര്‍മ്മാണവും
അറ്റകുറ്റപ്പണികളും
കാര്യക്ഷമമാക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
ദുരന്തലഘൂകരണ
പദ്ധതികള്‍
*566.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
,,
ആന്റണി ജോണ്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനത്തെ
തുടര്‍ന്ന് സംസ്ഥാനത്ത്
ഉണ്ടായിക്കൊണ്ടിരിക്കുന്ന
കനത്തമഴയും കഠിനമായ
ചൂടും കടല്‍ക്ഷോഭവും
ശക്തമായ കാറ്റും
ഇടിമിന്നലും വന്‍
അഗ്നിബാധയും
കണക്കിലെടുത്ത്, ഓരോ
സ്ഥലത്തിന്റെയും
ഭൂപ്രകൃതിയനുസരിച്ച്
ദുരന്ത സാധ്യതകള്‍
പ്രതിരോധിക്കുന്നതിന്
അനുയോജ്യമായ
നിര്‍മ്മാണരീതികള്‍
സ്വീകരിക്കുന്നതിന്
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളില്‍ ഭേദഗതി
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
അടുത്ത
സാമ്പത്തിക വര്‍ഷം
മുതല്‍
ഗ്രാമപഞ്ചായത്തുകളിലും
നഗരസഭകളിലും
ദുരന്തലഘൂകരണ
പദ്ധതികള്‍
തയ്യാറാക്കുന്നതിനും
അതിനാവശ്യമായ തുക തനതു
ഫണ്ടില്‍ നിന്നും
വകയിരുത്തുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ;
(സി)
സംസ്ഥാനത്ത്
ശാസ്ത്രീയമായ
വെളളപ്പൊക്ക
മാനേജ്മെന്റ്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
വിദ്യാഭ്യാസ
അവകാശ നിയമം
നടപ്പാക്കുന്നതിലെ
വെല്ലുവിളികൾ
*567.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2009-ല്‍
നിലവിൽവന്ന വിദ്യാഭ്യാസ
അവകാശ നിയമം
സംസ്ഥാനത്ത്
നടപ്പാക്കുന്നതില്‍
നേരിട്ടുകൊണ്ടിരിക്കുന്ന
വെല്ലുവിളികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ഈ
നിയമത്തിന്റെ ഭാഗമായി
രൂപീകരിക്കേണ്ട
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അവയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ?
വെട്ടിപ്പൊളിച്ച
റോഡുകൾ ടാര്‍ ചെയ്യുന്നതിന്
നടപടി
*568.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നതിനായി ജല
അതോറിറ്റി റോഡുകള്‍
വെട്ടിപ്പൊളിച്ചശേഷം
അത് യഥാസമയം ടാര്‍
ചെയ്യാത്തതിനാല്‍
മഴക്കാലത്ത് പ്രസ്തുത
റോഡുകളിലൂടെയുള്ള യാത്ര
ദുഷ്കരമായിത്തീര്ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുമരാമത്ത്
വകുപ്പും ജല
അതോറിറ്റിയും
തമ്മിലുള്ള തര്‍ക്കം
ഒത്തുതീര്പ്പാക്കാത്തതിനാലാണ്
റോഡുകള്‍
പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍
നടപടി
സ്വീകരിക്കാത്തതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
തര്‍ക്കം നിമിത്തം
അമ്പലപ്പുഴ-തിരുവല്ല
റോഡ് ഉള്‍പ്പെടെ
സംസ്ഥാനത്തെ പല
റോഡുകളും
സഞ്ചാരയോഗ്യമല്ലാതായത്
പരിഗണിച്ച്
ഇക്കാര്യത്തില്‍
അടിയന്തര നടപടി
കൈക്കൊള്ളുമോ
എന്നറിയിക്കാമോ?
കശുവണ്ടി
മേഖലയിൽ തൊഴില്‍
ഉറപ്പാക്കുവാൻ നടപടി
*569.
ശ്രീ.ആര്.
രാജേഷ്
,,
രാജു എബ്രഹാം
,,
എം. നൗഷാദ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടിത്തൊഴിലാളികള്‍ക്ക്
മിനിമം ഇരുനൂറ് തൊഴില്‍
ദിനം ഉറപ്പാക്കുകയെന്ന
ലക്ഷ്യത്തോടെ
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്തെ
വ്യവസായത്തിന് ആവശ്യമായ
തോട്ടണ്ടി
ലഭ്യമാക്കുകയെന്ന
ഉദ്ദേശ്യത്തോടെ
അതാതിടത്തെ
സര്‍ക്കാരുകള്‍
മുഖാന്തരം തോട്ടണ്ടി
ഇറക്കുമതി
ചെയ്യുന്നതിന്
നടത്തുന്ന ശ്രമം
അറിയിക്കാമോ;
ടാന്‍സാനിയയില്‍
നിന്നും കശുവണ്ടി
ലഭിക്കാനുള്ള സാധ്യത
വിനിയോഗിക്കുന്നുണ്ടോ;
(സി)
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
കീഴിലുള്ള
ഫാക്ടറികളില്‍ മൂവായിരം
പേര്‍ക്കുകൂടി തൊഴില്‍
നല്‍കുംവിധം
പ്രവര്‍ത്തനം
വിപുലീകരിക്കാനായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
തൊഴില്‍
നഷ്ടത്തിനിടയാകാത്തവിധം
യന്ത്രവല്‍ക്കരണത്തിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
എയ്ഡഡ്
വിദ്യാലയങ്ങളുടെ അക്കാദമിക
സൗകര്യം
*570.
ശ്രീ.കെ.
ബാബു
,,
എ. എന്‍. ഷംസീര്‍
,,
സി. കെ. ശശീന്ദ്രന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
വിദ്യാലയങ്ങള്‍ക്ക്
തുല്യമായ പരിഗണന എയ്ഡഡ്
വിദ്യാലയങ്ങള്‍ക്ക്
നല്കി അവയുടെ ഭൗതിക
അക്കാദമിക സൗകര്യം
മെച്ചപ്പെടുത്താന്‍
പദ്ധതിയുണ്ടോ; സ്വകാര്യ
വിദ്യാലയങ്ങള്‍ക്കുള്ള
ചാലഞ്ച് ഫണ്ടിനായി എത്ര
വിദ്യാലയങ്ങള്‍
മാസ്റ്റര്‍ പ്ലാന്‍
സമര്‍പ്പിച്ചിട്ടുണ്ട്;
(ബി)
വിദ്യാലയങ്ങളുടെ
അക്കാദമിക പരിസരം
മെച്ചപ്പെടുത്താന്‍
പി.റ്റി.എ.യുടെയും
വിദ്യാഭ്യാസ അവകാശ
നിയമപ്രകാരമുള്ള
സ്കൂള്‍ മാനേജ്മെന്റ്
കമ്മിറ്റികളുടെയും
പ്രവര്‍ത്തന പരിമിതി
മറികടക്കാന്‍ ജനകീയ
കമ്മിറ്റികള്‍
വ്യാപകമാക്കാന്വേണ്ട
ഇടപെടല്‍ സാധ്യമാകുമോ;
(സി)
അറിവ്
മാതൃഭാഷയില്‍ പകര്‍ന്നു
നല്‍കുകയെന്ന ലക്ഷ്യം
എത്രമാത്രം
പ്രാവര്‍ത്തികമായിട്ടുണ്ട്;
ഹയര്‍സെക്കന്ററി തലം
വരെ മാതൃഭാഷാ പഠനം
നിര്‍ബന്ധിതമാക്കാന്‍
സാധ്യമായിട്ടുണ്ടോ;
(ഡി)
പ്രത്യേക
പരിഗണന അര്‍ഹിക്കുന്ന
കുട്ടികളെ പൊതുധാരയില്‍
ഉള്‍ച്ചേര്‍ക്കുന്നതിനുള്ള
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ?