സീറോ
ടോളറന്‍സ് ടു കറപ്ഷന്‍
1946.
ശ്രീ.കെ.
ദാസന്
,,
പി.വി. അന്‍വര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സീറോ
ടോളറന്‍സ് ടു കറപ്ഷന്‍
എന്ന ലക്ഷ്യം
നേടുന്നതിനായി സർക്കാർ
വകുപ്പുകളില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി വിവിധ
വകുപ്പുകളില്‍ അഴിമതി
സൂചിക തയ്യാറാക്കുന്ന
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
അഴിമതി
വിമുക്ത കേരളം എന്ന
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിന്
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പൊതുജനങ്ങള്‍ക്കുമായി
എന്തെല്ലാം ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത്;
(ഡി)
സര്‍ക്കാര്‍
ഓഫീസുകള്‍
അഴിമതിരഹിതമാക്കുന്നതിന്
വിവര സാങ്കേതിക
വിദ്യയുടെ എന്തെല്ലാം
സാധ്യതകളാണ്
പ്രയോജനപ്പെടുത്തി
വരുന്നതെന്ന്
വിശദമാക്കാമോ?
ആവിഷ്ക്കാര
സ്വാതന്ത്യത്തിന് മേലുളള
കടന്നുകയറ്റം
1947.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആവിഷ്കാര
സ്വാതന്ത്യത്തിന്മേലുളള
കടന്നുകയറ്റം
വ്യാപകമാകുന്നതും
കഥാകൃത്തുക്കളെയും
കുടുംബാംഗങ്ങളെയും
നവമാധ്യമങ്ങളിലൂടെ
അവഹേളിക്കുന്നതും
ഭീഷണിപ്പെടുത്തുന്നതും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
മാതൃഭൂമി
വാരികയില്‍
പ്രസിദ്ധീകരിച്ച
മീശയെന്ന നോവല്‍
പ്രസിദ്ധീകരണം
നിര്‍ത്തി വയ്ക്കുവാന്‍
പ്രസ്തുത നോവലിന്റെ
കര്‍ത്താവിനെ
നിര്‍ബന്ധിതനാക്കിയ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
സ്വദേശാഭിമാനി
രാമകൃഷ്ണപിളള രചിച്ച
കാറല്‍മാര്‍ക്സിന്റെ
ജീവചരിത്രത്തെ
വിമര്‍ശിച്ച് ലേഖനം
പ്രസിദ്ധപ്പെടുത്തിയതിന്റെ
പേരില്‍ ലെെബ്രറി
കൗണ്‍സിലിന്റെ
ഗ്രന്ഥാലോകം മാസികയുടെ
പത്രാധിപര്‍ക്ക് എതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇത് ആവിഷ്കാര
സ്വാതന്ത്ര്യത്തിന്
മേലുളള
കടന്നുകയറ്റമല്ലേ;വിശദീകരിക്കുമോ;
(ഡി)
എങ്കില്‍
എഴുത്തുകാരുടെയും
പത്രാധിപന്മാരുടെയും
ആവിഷ്കാര
സ്വാതന്ത്ര്യത്തിന്
കൂച്ച് വിലങ്ങിടുന്ന
നടപടികള്‍
അവസാനിപ്പിക്കുവാന്‍
എന്ത് ഇടപെടലാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
ഹര്‍ത്താല്‍
മൂലം ജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
1948.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്നറിയിപ്പില്ലാതെ
ഹര്‍ത്താല്‍
നടത്തുന്നത് മൂലം
ജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2018
നവംബര്‍ 17 ന്
ബി.ജെ.പി. ആഹ്വാനം
ചെയ്ത ഹര്‍ത്താല്‍
ശബരിമല
തീര്‍ത്ഥാടകരെയും
യാത്രക്കാരെയും
വളരെയധികം
ബുദ്ധിമുട്ടിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
അടിയ്ക്കടിയുണ്ടാകുന്ന
ഹര്‍ത്താലുകള്‍
കാര്‍ഷിക വ്യാവസായിക
മേഖലയില്‍ വരുത്തി
വയ്ക്കുന്ന നഷ്ടം
സംബന്ധിച്ച്
എന്തെങ്കിലും
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ഡി)
വിവിധ
രാഷ്ട്രീയ കക്ഷികളുടെ
യോഗം വിളിച്ചുചേര്‍ത്ത്
മുന്നറിയിപ്പില്ലാതെ
ഹര്‍ത്താലുകള്‍
നടത്തുന്നത്
അവസാനിപ്പിക്കുന്ന
കാര്യം ചര്‍ച്ച
ചെയ്യുമോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
പരസ്യങ്ങള്‍
1949.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍
ഇതുവരെയായി സര്‍ക്കാര്‍
പരസ്യങ്ങള്‍ക്കായി
ചെലവഴിച്ച
തുകയെത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രിന്റഡ്
മീഡിയക്ക് എത്ര രൂപ
പരസ്യ ഇനത്തില്‍
നല്കി; വിഷ്വല്‍
മീഡിയക്ക് എത്ര രൂപ
പരസ്യയിനത്തില്‍
നല്കി; മറ്റു
രീതിയിലുളള പരസ്യത്തിന്
എത്ര രൂപ നല്‍കിയെന്ന്
വിശദമാക്കാമോ;
(സി)
ഇക്കാലയളവില്‍
ഓരോ പത്രത്തിനും
നല്കിയ പരസ്യത്തിന്റെ
തുക പ്രത്യേകമായി
അറിയിക്കാമോ;
(ഡി)
പ്രളയംമൂലം
സര്‍ക്കാര്‍
പരസ്യങ്ങള്‍
പ്രസിദ്ധീകരിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സംസ്ഥാനത്തിന്
ഭരണനിര്‍വഹണ മികവിനുള്ള
അംഗീകാരം
1950.
ശ്രീ.ജെയിംസ്
മാത്യു
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
മേഖലയിലെ നേട്ടങ്ങള്‍
പരിഗണിച്ചാണ്
സംസ്ഥാനത്തിന് ഭരണ
നിര്‍വഹണ മികവിന്
ദേശീയതലത്തില്‍
തുടര്‍ച്ചയായി
പ്രഥമസ്ഥാനം
ലഭിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
നവലിബറലിസമെന്ന
കമ്പോളാധിപത്യ
വ്യവസ്ഥയെ ചെറുത്ത്
വികസനം
സാധ്യമാക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
നവകേരള മിഷനുകളുടെ
പുരോഗതി അറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
വികസന ആവശ്യങ്ങളോടുള്ള
കേന്ദ്ര സർക്കാരിന്റെ
സമീപനം സംസ്ഥാനം
കൈവരിച്ച നേട്ടങ്ങള്‍
നിലനിര്‍ത്തുന്നതിന്
പ്രതിബന്ധം
സൃഷ്ടിക്കാനിടയുണ്ടോ;
(ഡി)
സാമൂഹ്യനീതിയിലധിഷ്ഠിതമായ
സാമ്പത്തിക വികസനം
സാധ്യമാക്കുന്നതോടൊപ്പം
സ്ത്രീകളുടേയും
കുട്ടികളുടേയും
ദുര്ബലജനവിഭാഗങ്ങളുടേയും
സുരക്ഷയും സമഗ്ര
സാമൂഹ്യ പുരോഗതിയും
കൈവരിക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
മന്ത്രിസഭയുടെ
വാര്‍ഷികാഘോഷങ്ങള്‍
1951.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മന്ത്രിസഭയുടെ ഒന്നാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി ആകെ എന്ത് തുക
ചെലവഴിച്ചു;
(ബി)
ഈ
മന്ത്രിസഭയുടെ രണ്ടാം
വാര്‍ഷികം
ആഘോഷിച്ചതിന്റെ ചെലവ്
എത്രയെന്ന്
വിശദമാക്കുമോ;ഏതൊക്കെ
ഇനങ്ങളില്‍ എത്ര
തുകവീതമാണ്
ചെലവാക്കിയതെന്ന്
വിശദമാക്കുമോ?
സെക്രട്ടറിയേറ്റില്‍
ഫയല്‍ നീക്കം
വേഗത്തിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
1952.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റില്‍
ഫയല്‍ നീക്കം
വേഗത്തില്‍ നടക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ന്യായമായ
കാരണങ്ങള്‍ ഇല്ലാതെ
ഫയല്‍ വെച്ച്
താമസിപ്പിക്കുന്നത്
പരിശോധിക്കാന്‍
നിലവില്‍
സംവിധാനമുണ്ടോ;
വിശദമാക്കുമോ ?
1949
ലെ കവനന്റ് പ്രകാരം സർക്കാർ
നൽകിവരുന്ന സാമ്പത്തിക
സഹായം
1953.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1949
ലെ കവനന്റ് പ്രകാരം
സംസ്ഥാന സര്‍ക്കാര്‍
ഇപ്പോഴും തിരുവിതാംകൂർ
ദേവസ്വം ബോര്‍ഡിനും
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിനും ശ്രീ
പണ്ടാരവക
ഫണ്ടിലേയ്ക്കും
വര്‍ഷാവര്‍ഷം
സാമ്പത്തിക സഹായം
നല്കുന്നുണ്ടോ;
എങ്കില്‍ പ്രതിവര്‍ഷം
എത്ര രൂപയാണ്
നല്‍കിവരുന്നത്;
(ബി)
പ്രസ്തുത
തുക
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
കവനന്റില്‍
നിര്‍ദ്ദേശിക്കുന്ന തുക
തന്നെയാണൊ ഇപ്പോഴും
നല്കി വരുന്നത്;
(ഡി)
മുന്‍കാലങ്ങളില്‍
എപ്പോഴങ്കിലും
പ്രസ്തുത തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഇ)
ദേവസ്വം
ബോര്‍ഡിന്റെ
സഞ്ചിതനിധിയില്‍
നിന്നും സര്‍ക്കാര്‍
ഏതെങ്കിലും
സാഹചര്യത്തില്‍
വായ്പയോ സഹായമോ
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
എം
എല്‍.എ മാർ നല്കുന്ന
പെറ്റീഷനുകള്‍
1954.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍
.എ.മാര്‍ നല്കുന്ന
പെറ്റീഷനുകള്‍
അടിയന്തരമായി
തീര്‍പ്പാക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ചില ഉദ്യോഗസ്ഥര്‍
ഇക്കാര്യത്തില്‍
ബോധപൂര്‍വ്വമായ വീഴ്ച
വരുത്തുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
സർക്കാർ
നിര്‍ദ്ദേശം
പാലിക്കാന്‍
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും
ബാധ്യതയുണ്ടോ; എങ്കില്‍
കെ.എസ്.ആര്.ടി.സി
പോലുള്ള സ്ഥാപനങ്ങള്‍
ഇക്കാര്യങ്ങളില്‍
കാലതാമസം വരുത്തുന്നത്
ഗൗരവമായി കാണുമോ
എന്നറിയിക്കാമോ?
പ്രളയദുരിതാശ്വാസ
നിധി സമാഹരണത്തിനായി
മുഖ്യമന്ത്രിയുടെ ഗള്‍ഫ്
സന്ദര്‍ശനം
1955.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരിതാശ്വാസ
നിധി
സമാഹരിക്കുന്നതിനായി
മുഖ്യമന്ത്രി ഗള്‍ഫ്
രാജ്യങ്ങള്‍
സന്ദര്‍ശിച്ചിരുന്നോ;
(ബി)
മുഖ്യമന്ത്രിയുടെ
സന്ദര്‍ശനവേളയില്‍
അദ്ദേഹത്തെ ആരെല്ലാം
അനുഗമിച്ചു;
അനുഗമിച്ചവരുടെ പേരും
വിശദാംശവും നല്‍കുമോ;
(സി)
ഗള്‍ഫ്
സന്ദര്‍ശനത്തിന്റെ
അടിസ്ഥാനത്തില്‍ എത്ര
കോടി രൂപയുടെ സംഭാവന
അവിടെനിന്നും ലഭിച്ചു;
വിശദാംശം നല്‍കുമോ ;
(ഡി)
മുഖ്യമന്ത്രിയുടെയും
സംഘത്തിന്റെയും യാത്രാ
ചെലവിന് എന്ത് തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ഉപദേഷ്ടാക്കള്‍
1956.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിക്ക്
നിലവില്‍ എത്ര
ഉപദേഷ്ടാക്കളുണ്ട്;
ആരൊക്കെയാണെന്നുള്ള
വിശദാംശം നൽകുമോ;
(ബി)
നാളിതുവരെ
ഉപദേഷ്ടാക്കളില്‍
ഓരോരുത്തര്‍ക്കും
ശമ്പളയിനത്തില്‍ ചെലവായ
തുക എത്രയെന്ന്
വിശദമാക്കുമോ;
(സി)
ഉപദേഷ്ടാക്കള്‍ക്ക്
ആര്‍ക്കെങ്കിലും
സര്‍ക്കാര്‍ വാഹനം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഉപദേഷ്ടാക്കളുടെ
വാഹനത്തിന് പെട്രോള്‍,
ഡീസല്‍ ഇനത്തില്‍
നാളിതുവരെ ചിലവായ തുക
എത്രയാണ്
എന്നറിയിക്കാമോ?
പി.എസ്.സി.യെ
മറികടന്ന് നിയമനം
1957.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള പല
സ്ഥാപനങ്ങളിലെയും
പൊതുമേഖലാ
സ്ഥാപനങ്ങളിലെയും പല
തസ്തികകളിലും
പി.എസ്.സി.യെ മറികടന്ന്
നിയമനം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.എസ്.സി.യ്ക്ക്
നിയമനം വിട്ട പ്രസ്തുത
സ്ഥാപനങ്ങളില്‍
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാകാത്തതിനാലാണ്
നിയമനം പി.എസ്.സി. വഴി
നടത്താന്‍
കഴിയാത്തതെന്നത്
വസ്തുതയാണോ;
(സി)
എങ്കില്‍
ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
സ്പെഷ്യല്‍ റൂള്‍സ്
ഇല്ലാത്ത കാരണത്താല്‍
പി.എസ്.സി. വഴി നിയമനം
നടത്തുവാന്‍
സാധിക്കാത്തതെന്ന്
വ്യക്തമാക്കുമോ?
ജനറല്‍
മാനേജര്‍ തസ്തികയിലേക്കുള്ള
വിദ്യാഭ്യാസ യോഗ്യതയില്‍
ഇളവ്
1958.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ന്യൂനപക്ഷ വികസന
ധനകാര്യ കോര്പ്പറേഷന്
ജനറല്‍ മാനേജര്‍ ആയി
മന്ത്രി ബന്ധു കൂടിയായ
കെ.ടി.അദീബിനെ
നിയമിക്കുവാന്‍
വിദ്യാഭ്യാസ
യോഗ്യതയില്‍ ഇളവു
വരുത്തിയതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനറല്‍
മാനേജര്‍
തസ്തികയിലേക്കുള്ള
വിദ്യാഭ്യാസ യോഗ്യത
നിശ്ചയിച്ചത് മന്ത്രിസഭ
കൂടി ആയതിനാല്‍
പ്രസ്തുത യോഗ്യതയില്‍
മാറ്റം വരുത്തേണ്ടത്
ക്യാബിനറ്റ് കൂടി തന്നെ
ആവണം എന്ന ന്യൂനപക്ഷ
വകുപ്പ് സെക്രട്ടറിയുടെ
നിര്‍ദ്ദേശം
അവഗണിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അടിയന്തര സാഹചര്യം
വ്യക്തമാക്കുമോ;
(സി)
യോഗ്യതയില്‍
മാറ്റം വരുത്തി ഇറക്കിയ
ഉത്തരവില്‍
മുഖ്യമന്ത്രിയുടെ
അനുവാദത്തെപ്പറ്റി
പരാമര്ശമുണ്ടായിരുന്നുവോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പൊതുപണം
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളിലെ നിയമനങ്ങള്‍
1959.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പൊതുപണം
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളില്‍
നടക്കുന്ന സ്ഥിരം,
താല്‍ക്കാലിക, കരാര്‍
നിയമനങ്ങള്‍ പി.എസ്.സി
വഴിയോ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയോ
അല്ലാതെ നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനെതിരെ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷനിലെ ജനറല്‍
മാനേജര്‍ തസ്തിക
1960.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷനിലെ ജനറല്‍
മാനേജര്‍ തസ്തികയില്‍
കെ.ടി. അദീപിന്റെ
നിയമനവുമായി
ബന്ധപ്പെട്ടുള്ള ഫയല്‍
(നം.6581/2018/GAD)
ന്റെ വിശദവിവരങ്ങളും
പകര്‍പ്പും
ലഭ്യമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ഉന്നതതല
നിയമനങ്ങളിലെ സുതാര്യത
1961.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖല
സ്ഥാപനങ്ങളിലെ ചീഫ്
എക്സിക്യൂട്ടീവ്
ഓഫീസര്‍, മാനേജിംഗ്
ഡയറക്ടര്‍, ജനറല്‍
മാനേജര്‍ തുടങ്ങിയ
ഉന്നതതല നിയമനങ്ങളില്‍
സുതാര്യതയും
നിഷ്പക്ഷതയും ഉറപ്പ്
വരുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നടത്തിയ
മേല്‍
തസ്തികകളിലേക്കുള്ള
നിയമനം സംബന്ധിച്ച്
എന്തെങ്കിലും ആക്ഷേപം
ഉണ്ടായിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഏതൊക്കെ നിയമനം
സംബന്ധിച്ചാണ് ആക്ഷേപം
ഉണ്ടായതെന്നും അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(ഡി)
മേല്പറഞ്ഞ
നിയമനങ്ങളില്‍
സുതാര്യതയും
നിഷ്പക്ഷതയും ഉറപ്പ്
വരുത്തി പ്രൊഫഷണലുകളെ
നിയമിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
പട്ടികജാതി-
പട്ടിക വര്‍ഗ്ഗ
വിഭാഗക്കാരുടെ സംവരണ
ഒഴിവുകള്‍
T 1962.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
മാത്രം വിവിധ
വകുപ്പുകളിലായി 2017
ഡിസംബര്‍ വരെ
പട്ടികജാതി - പട്ടിക
വര്‍ഗ്ഗ വിഭാഗക്കാരുടെ
2,268 സംവരണ ഒഴിവുകള്‍
നികത്തപ്പെടാതെ
കിടക്കുന്നുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ജില്ലാതലത്തിലുളള
കണക്കുകള്‍ കൂടി
പരിശോധിച്ചാല്‍
നികത്തപ്പെടാത്ത
ഒഴിവുകളുടെ എണ്ണം
ഇനിയും ഗണ്യമായി
വര്‍ദ്ധിക്കുമോ;വിശദമാക്കുമോ;
(സി)
ഓരോ
മാസവും പത്താം
തീയതിക്കകം ഒഴിവുകള്‍
പി.എസ്.സി.-ക്ക്
റിപ്പോര്‍ട്ട്
ചെയ്യുകയും ഇത്
നികത്താന്‍ നടപടി
എടുക്കുകയും
ചെയ്യണമെന്ന് ചട്ടം
നിര്‍ദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഈ വിധം ഒഴിവുകള്‍
നികത്തപ്പെടാത്തതിന്റെ
സാഹചര്യമെന്തെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
നിയമന നിരോധനം
1963.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയമന നിരോധനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള ലാസ്റ്റ്
ഗ്രേഡ് തസ്തികയുടെ
റാങ്ക് ലിസ്റ്റില്‍
നിന്നും 2018 മാര്‍ച്ച്
മാസത്തിനു ശേഷം എത്ര
പേര്‍ക്ക് നിയമനം
നല്കി എന്നറിയിക്കാമോ;
(സി)
പ്രസ്തുത
ലാസ്റ്റ് ഗ്രേഡ് റാങ്ക്
ലിസ്റ്റില്‍ നിന്നും
കൂടുതല്‍ നിയമനങ്ങള്‍
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ?
ആശ്രിത
നിയമനം
1964.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര അപേക്ഷകര്‍ക്ക്
ആശ്രിത നിയമനം പ്രകാരം
ജോലി നല്കി എന്ന്
അറിയിക്കാമോ;
(ബി)
ആശ്രിത
നിയമനം
ലഭിക്കുന്നതിനായുള്ള
എത്ര അപേക്ഷകളിന്മേല്
നടപടികള്‍
പൂര്‍ത്തിയായെന്നും
നടപടികള്‍
പൂര്‍ത്തീകരിക്കാനുള്ള
എത്ര അപേക്ഷകള്‍
ബാക്കിയുണ്ടെന്നും
അവര്‍ക്ക് എപ്പോള്‍
ജോലി നല്കാന്
കഴിയുമെന്നും
അറിയിക്കുമോ?
സമാശ്വാസ
തൊഴില്‍ പദ്ധതി പ്രകാരം
നിയമനങ്ങള്‍
1965.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
മര്‍ദ്ദനത്തില്‍
കൊലചെയ്യപ്പെട്ടവരുടെ
ആശ്രിതരില്‍ എത്ര
പേര്‍ക്ക് ഈ
സര്‍ക്കാര്‍ ജോലി
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
സമാശ്വാസ
തൊഴില്‍ പദ്ധതി പ്രകാരം
ഈ സര്‍ക്കാര്‍ എത്ര
പേര്‍ക്ക് ജോലി
നല്‍കിയിട്ടുണ്ട്;
അവരുടെ പേര് വിവരം,
തസ്തിക എന്നിവ
വിശദമാക്കുമോ?
ഇ-ഓഫീസ്
സംവിധാനം
1966.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഓഫീസുകളില്‍
ഇ-ഓഫീസ് സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇ-ഓഫീസ്
സംവിധാനം
നടപ്പിലാക്കിയതുമൂലം
ഭരണരംഗത്ത് ഉണ്ടായ
മാറ്റം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
എല്ലാ
ഓഫീസുകളിലും ഇ-ഓഫീസ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ജെം
പോര്‍ട്ടല്‍
1967.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
- അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
വാഹനങ്ങള്‍,മെഷീനുകള്‍,സാധനങ്ങള്‍
തുടങ്ങിയവ വാങ്ങുന്നത്
കൂടുതലും ജെം
(ഗവണ്മെന്റ് ഇ-
മാര്‍ക്കറ്റ് പ്ലേസ്)
പോര്‍ട്ടല്‍
വഴിയാക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ബി)
എല്ലാ
സര്‍ക്കാര്‍
സ്ഥാപനങ്ങളും പ്രസ്തുത
സാധനങ്ങള്‍
വാങ്ങുമ്പോള്‍
സാമ്പത്തിക ലാഭം
ഉണ്ടാകുന്നതിന് ജെം
പോര്‍ട്ടലില്‍ ലഭ്യമായവ
പ്രസ്തുത
പോര്‍ട്ടലിലൂടെ തന്നെ
വാങ്ങുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
മിഷന്
മോഡ് പ്രോജക്ടുകള്‍
1968.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
എത്ര മിഷന് മോഡ്
പ്രോജക്ടുകള്‍ ഉണ്ട്;
പ്രസ്തുത മിഷനുകളുടെ
ചെയര്മാന്മാര്
ആരൊക്കെയാണ്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മിഷനുകളില്‍
സര്‍ക്കാര്‍
ജീവനക്കാര്‍ ആയ എത്ര
പേരെ അന്യത്ര സേവന
വ്യവസ്ഥയില്‍
നിയമിച്ചിട്ടുണ്ട്;വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ അല്ലാത്ത
എത്ര പേരെ പ്രസ്തുത
മിഷനുകളില്‍ ഏതൊക്കെ
തസ്തികയില്‍
നിയമിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ;
(ഡി)
ഓരോ
മിഷന് മോഡ്
പ്രോജക്ടുകളുടെയും ഒരു
മാസത്തെ ശമ്പള ചെലവ്
എത്രയാണ്;തസ്തിക
തിരിച്ചുള്ള ശമ്പള
വിതരണത്തിന്റെ
കണക്കുകള്‍
ലഭ്യമാക്കുമോ?
വിദേശത്ത്
ജോലി ചെയ്യുന്ന സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
1969.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഉദ്യോഗസ്ഥരില്‍
അവധിയെടുത്ത് വിദേശത്ത്
ജോലി ചെയ്യുന്നവര്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
വകുപ്പില്‍ നിന്നാണ്
കൂടുതല്‍ ഉദ്യോഗസ്ഥര്‍
അവധിയെടുത്ത് വിദേശത്ത്
ജോലി ചെയ്യുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇങ്ങനെ
വിദേശത്ത് ജോലി
ചെയ്യുന്നവര്‍ക്ക്
അഞ്ച് വര്‍ഷത്തെ
അവധിക്ക് ശേഷവും
വിദേശത്ത് ജോലിയില്‍
തുടരുവാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
അവധിയില്‍ വിദേശത്ത്
ജോലി ചെയ്യുവാന്‍
നിലവിലുള്ള വ്യവസ്ഥകള്‍
എന്താണെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ പഞ്ചിംഗ്
സമ്പ്രദായം
1970.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
വകുപ്പുകളിലാണ്
ജീവനക്കാര്‍ക്ക്
പഞ്ചിംഗ് സമ്പ്രദായം
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
മുഴുവന്‍
സര്‍ക്കാര്‍
ഓഫീസുകളിലും പഞ്ചിംഗ്
സമ്പ്രദായം
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
സുപ്രീംകോടതി
വിധിക്കെതിരെ
പ്രതിഷേധിക്കുന്ന
സര്‍ക്കാര്‍ ഉദ്യോഗസ്ഥർ
1971.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വീസ് റൂൾ
അനുസരിച്ച് സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കും
അദ്ധ്യാപകര്‍ക്കും
മതസംഘടനകളിലും
രാഷ്ട്രീയ
പാര്‍ട്ടികളിലും
ചേര്‍ന്ന്
പ്രവര്‍ത്തിക്കുവാന്‍
കഴിയുമോ;
(ബി)
ശബരിമല
യുവതി പ്രവേശനവുമായി
ബന്ധപ്പെട്ട്
സുപ്രീംകോടതിയുടെ
ഭരണഘടനാ ബഞ്ചിന്റെ വിധി
നിലനില്‍ക്കെ
ആചാരലംഘനത്തിന്റെ പേരു
പറഞ്ഞ്
പ്രതിഷേധിക്കുന്നവരുടെ
കൂട്ടത്തില്‍ ചില
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
പ്രവര്‍ത്തിക്കുന്നു
എന്ന മാധ്യമ
വാര്‍ത്തകളില്‍
വാസ്തുവം ഉണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എത്ര പേര്‍ക്കെതിരെ
നടപടി എടുത്തിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
അവധിയെടുത്ത്
വിദേശരാജ്യങ്ങളില്‍ ജോലി
നോക്കുന്ന ഉദ്യോഗസ്ഥര്‍
1972.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
പ്രവേശിച്ചശേഷം അവധി
എടുത്ത്
വിദേശരാജ്യങ്ങളില്‍
ജോലി നോക്കുന്ന
പോലീസ്/ആരോഗ്യ/വിദ്യാഭ്യാസ
വകുപ്പുകളില്‍
നിന്നുള്ളവരുടെ എണ്ണം
എത്രയാണ്;വെളിപ്പെടുത്തുമോ;
(ബി)
ഇത്തരക്കാര്‍
ലീവ് കഴിയാറാകുന്ന
സമയമാകുമ്പോള്‍
നാട്ടിലെത്തി ലീവ്
കാലങ്ങളോളം
ദീര്‍ഘിപ്പിച്ച്
പെന്ഷന് പറ്റാവുന്ന
സമയമാകുംവരെ വിദേശത്ത്
ജോലി ചെയ്ത ശേഷം
നാട്ടിലെത്തി ജോലിയില്‍
പുന:പ്രവേശനം നടത്തി
പെന്‍ഷനാവുന്ന
രീതിയ്ക്ക്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അത് കാര്യക്ഷമമായി
നടപ്പാക്കി സര്‍ക്കാര്‍
ജീവനക്കാരുടെ സേവനം
കഴിവതും
സംസ്ഥാനത്തിനകത്ത്
ഉപയോഗപ്രദമാക്കാന്‍
നടപടിയെടുക്കുമോ
എന്നറിയിക്കാമോ?
സെക്രട്ടേറിയറ്റിലെ
തീര്‍പ്പാക്കാത്ത ഫയലുകള്‍
1973.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
2018 ഒക്ടോബര്‍ 31-ാം
തീയതി വരെ എത്ര
ഫയലുകള്‍
തീര്‍പ്പാക്കാന്‍
മിച്ചം
ഉണ്ടായിരുന്നു;വകുപ്പ്
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഫയലുകള്‍
തീര്‍പ്പാക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഓഫീസുകളിലെ പഞ്ചിംഗ്
1974.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍ ഓഫീസുകളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ഏതെല്ലാം
വകുപ്പുകളിലാണ്
പഞ്ചിംഗ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
ഏതെല്ലാം വകുപ്പുകളില്‍
പഞ്ചിംഗിനെ
സ്പാര്‍ക്ക്
സോഫ്റ്റ് വെയറുമായി
ബന്ധിപ്പിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ.
(സി)
പഞ്ചിംഗ്
ഏര്‍പ്പെടുത്തിയ
ഓഫീസുകളില്‍
ജീവനക്കാരുടെ ഹാജര്‍
നിലയും ജോലിയിലുള്ള
കാര്യക്ഷമതയും
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കില്‍
പുതുതായി ഏതെല്ലാം
വകുപ്പുകളിലാണ്
പ്രസ്തുത സമ്പ്രദായം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
(ഇ)
മറ്റെല്ലാ
സര്‍ക്കാര്‍ എയ്ഡഡ്
സ്ഥാപനങ്ങളിലും
സര്‍ക്കാര്‍
ധനസഹായത്തോടെ
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളിലും 2018
ഒക്ടോബര്‍ 31-നകം
പഞ്ചിംഗ്
ഏര്‍പ്പെടുത്തണമെന്ന്
നിര്‍ദ്ദേശം നല്കി
ഉത്തരവ്
ഇറക്കിയിരുന്നോ;
പകര്‍പ്പ്
ലഭ്യമാക്കുമോ; എങ്കില്‍
ആയതിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വെളിപ്പെടുത്തുമോ;
(എഫ്)
ആയതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
മറ്റേതെല്ലാം
ഓഫീസുകളില്‍ പഞ്ചിംഗ്
ഏര്‍പ്പെടുത്തിയിട്ടുണ്ട്
വിശദമാക്കുമോ?
കേരള
കേഡര്‍ അഖിലേന്ത്യാ
സര്‍വ്വീസ് ഉദ്യോഗസ്ഥര്‍
1975.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
കേഡറില്‍ ജോലി
ചെയ്യുന്ന മറ്റ്
സംസ്ഥാനങ്ങളിലെ
അഖിലേന്ത്യാ സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍ക്ക്
എത്രാം തരം വരെയുള്ള
പ്രാദേശിക ഭാഷാ
വിദ്യാഭ്യാസം
വേണമെന്നാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
പ്രാദേശിക
ഭാഷയില്‍ അടിസ്ഥാന
പരീക്ഷ പാസ്സാകാത്ത
ഇത്തരം ഉദ്യോഗസ്ഥര്‍
എത്ര പേര് ഉണ്ട്;
(സി)
ഈ
അടിസ്ഥാന യോഗ്യത
നേടാത്ത ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ ഇപ്പോള്‍
കേരള കേഡറില്‍ ജോലി
ചെയ്യുന്നുണ്ടോ; ഇവര്‍
ഏതെങ്കിലും തരത്തിലുള്ള
പ്രത്യേകാനുമതിയോടെയാണോ
ജോലിചെയ്യുന്നത്;
(ഡി)
പ്രാദേശിക
ഭാഷയില്‍ അടിസ്ഥാന
യോഗ്യത നേടാത്ത
ഉദ്യോഗസ്ഥര്‍ക്ക്
ഉദ്യോഗക്കയറ്റം
നല്കുവാന് നിയമമുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ഇ)
സര്‍വ്വീസില്‍
പ്രവേശിച്ചതിനുശേഷം
എത്ര കാലയളവിനുള്ളില്‍
മലയാളം പരിജ്ഞാനം
നേടിയിരിക്കണം എന്നാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
സര്‍ഫാസി,
സിബില്‍ നിയമങ്ങള്‍
T 1976.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ഫാസി, സിബില്‍
എന്നീ നിയമങ്ങള്‍
ബാങ്ക് വായ്പകള്‍ക്ക്
എന്നുമുതലാണ്
ബാധകമാക്കി
തുടങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിദ്യാഭ്യാസ
വായ്പകള്‍, കാര്‍ഷിക
വായ്പകള്‍ എന്നിവയ്ക്ക്
സര്‍ഫാസി ആക്ട്
ബാധകമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സര്‍ഫാസി,
സിബില്‍ നിയമങ്ങള്‍
മൂലം ജനങ്ങളുടെ
കിടപ്പാടം
നഷ്ടപ്പെടുന്ന വിവരം
കേന്ദ്ര സര്‍ക്കാരിനെയോ
സ്റ്റേറ്റ് ലെവല്‍
ബാങ്കേഴ്സ്
കമ്മിറ്റിയിലോ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
നവകേരള
നിര്‍മ്മാണം
1977.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണത്തിനായി
എത്ര കോടി രൂപയാണ്
സംസ്ഥാനത്തിന് വേണ്ടി
വരുന്നത്; ഇൗ തുക
എങ്ങനെ സമാഹരിക്കാനാണ്
ലക്ഷ്യമിടുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ഇൗ
തുക ഉപയോഗപ്പെടുത്തി
ഏതൊക്കെ മേഖലകളില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ബാങ്കുകള്‍
ഈടാക്കിയിട്ടുള്ള പിഴപ്പലിശ
T 1978.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭവും
പ്രളയക്കെടുതിയും മൂലം
സംസ്ഥാനത്തെ കാര്‍ഷിക
കടങ്ങള്‍ക്ക്
മൊറട്ടോറിയം
പ്രഖ്യാപിച്ചിട്ടുള്ള
സാഹചര്യത്തിലും പല
ബാങ്കുകളും ഈ കാലയളവിലെ
കുടിശ്ശികകള്‍ക്ക്
പിഴപ്പലിശ ഈടാക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
കര്‍ഷകരില്‍ നിന്ന്
അനധികൃതമായി ബാങ്കുകള്‍
ഈടാക്കിയിട്ടുള്ള
പിഴപ്പലിശ തുക
കര്‍ഷകര്‍ക്ക് തിരികെ
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പ്ലാസ്റ്റിക്
കത്തുന്നതുമൂലമുള്ള
മലിനീകരണം
T 1979.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍ മണ്‍വിളയില്‍
ഫാമിലി
പ്ലാസ്റ്റിക്കില്‍
അടുത്തിടെ ഉണ്ടായ
തീപിടിത്തത്തില്‍
പ്ലാസ്റ്റിക് കത്തി
ഉണ്ടായ വിഷപ്പുക
ധാരാളമാൾക്കാർ
ശ്വസിക്കേണ്ടിവന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിവിധ
കച്ചവട സ്ഥാപനങ്ങള്‍
കച്ചവടാനുബന്ധമായി
വരുന്ന പ്ലാസ്റ്റിക്
വേസ്റ്റുകള്‍ അധികവും
രാത്രി സമയമായാല്‍
അവരവരുടെ
കോമ്പൗണ്ടിനുള്ളില്‍
പ്രത്യേകം സജ്ജീകരിച്ച
ഇടങ്ങളില്‍ ഇട്ട്
കത്തിച്ച്
നഗരാന്തരീക്ഷം ആകെ
വിഷപ്പുകയാല്‍
മലിനമാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഹൈക്കോടതി
പോലും നിരോധിച്ച വന്‍
മലിനീകരണം ഉണ്ടാക്കുന്ന
ഈ പ്രവൃത്തി
തടയുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വന്‍കിട വ്യാപാര
സ്ഥാപനങ്ങളുടേതാകയാല്
ഇത്തരക്കാരുടെ പ്രസ്തുത
പ്രവൃത്തി ഉദ്യോഗസ്ഥര്‍
പലപ്പോഴും
കണ്ടില്ലെന്ന് നടിച്ച്
നടപടി എടുക്കാതെ
ഇതിനനുവാദം നല്‍കുന്നത്
ഗൗരവമായി
കാണുമോ;വ്യക്തമാക്കുമോ;
(സി)
അപകടങ്ങള്‍
സംഭവിക്കും വരെ
ഇതിനെതിരെ നടപടി
എടുക്കാന്‍
ഉത്തരവാദിത്തപ്പെട്ട
ഉദ്യോഗസ്ഥര്‍
ഫലപ്രദമായി
പ്രവര്‍ത്തിക്കാത്തത്
ഗൗരവമായി കണ്ട് നടപടി
സ്വീകരിക്കുമോ;
(ഡി)
വന്‍കിട വ്യാപാര
സ്ഥാപനങ്ങള്‍
എങ്ങനെയാണ് അവരുടെ
പ്ലാസ്റ്റിക് വേസ്റ്റ്
ഡിസ്പോസ്
ചെയ്യുന്നതെന്ന്
നാളിതുവരെ
പരിശോധിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള കാരണം
എന്താണ്;ഇത്തരക്കാര്‍ക്കെതിരെ
നടപടി എടുക്കുന്നത്
ഒഴിവാക്കുന്നതിനാണ്
പരിശോധന നടത്താത്തതെന്ന
റിപ്പോര്‍ട്ടുകളില്‍
എന്തെങ്കിലും കഴമ്പ്
ഉണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ഇ)
എങ്കില്‍
ഇത്തരത്തിലുള്ള
മലിനീകരണത്തില്‍ നിന്ന്
നാടിനെയും
നാട്ടുകാരെയും
രക്ഷിക്കുന്നതിന്
വിട്ടുവിഴ്ചയില്ലാത്ത
നടപടിക്ക് തയ്യാറാകുമോ?
കെ.എ.എസ്.ല്‍
പട്ടികവിഭാഗ സംവരണ വ്യവസ്ഥ
1980.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.സ്ട്രീം
രണ്ടിലും, സ്ട്രീം
മൂന്നിലും പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് സംവരണം
നല്‍കാതിരിക്കുന്നത്
ഏത്
നിയമം/ചട്ടപ്രകാരമാണ്;
ആയത് വിശദമാക്കാമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗ
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റത്തിന്
അവകാശം നല്കുന്ന
ഭരണഘടനയുടെ
ആര്‍ട്ടിക്കിള്‍ 16 (4
) (എ) യ്ക്ക് വിധേയമായി
കെ.എസ്.&എസ്.എസ്.ആര്
നാളിതുവരെയും ഭേദഗതി
ചെയ്യാത്തത് എന്തു
കൊണ്ടാണ്;വ്യക്തമാക്കുമോ;
(സി)
കെ.എ.എസ്.-ല്‍
സംവരണ വ്യവസ്ഥ
ഇല്ലാത്തതു സംബന്ധിച്ച്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ഉദ്യോഗസ്ഥരുടെയോ സമുദായ
സംഘടനകളുടെയോ ഒരു യോഗം
വിളിച്ച് കാര്യങ്ങള്‍
വിശദമാക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
വിശദമാക്കുമോ?
ഭരണപരിഷ്ക്കാര
കമ്മീഷന്റെ വാഹനങ്ങള്‍
1981.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണപരിഷ്ക്കാര
കമ്മീഷന് എത്ര
വാഹനങ്ങളുണ്ടെന്നും
ആരൊക്കെയാണ് ഈ
വാഹനങ്ങള്‍
ഉപയോഗിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വാഹനങ്ങള്‍ വാങ്ങിയ
ഇനത്തില്‍ എന്ത് തുക
ചെലവാക്കി;
(സി)
വാഹനങ്ങളുടെ
പെട്രോള്‍, ഡീസല്‍
ഇനത്തില്‍ നാളിതുവരെ
എന്ത് തുക ചെലവഴിച്ചു
എന്ന് അറിയിക്കാമോ?
പി.എസ്.സി
വഴിയുള്ള നിയമനം
1982.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
31.10.2018 വരെ വിവിധ
വകുപ്പുകളിലായി
പി.എസ്.സി വഴി
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ?
ഹയര്‍
സെക്കന്‍ഡറി സ്ക്കൂള്
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
1983.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി സ്ക്കൂള്
ടീച്ചര്‍ (
എക്കണോമിക്സ്)
തസ്തികയില്‍ സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
(എസ്.സി/എസ് .റ്റി
)കാറ്റഗറി നമ്പര്‍ (
357/16) പ്രകാരം
പുറത്തിറങ്ങിയ
ലിസ്റ്റില്‍
ഉള്‍പ്പെട്ട എത്ര
പേര്‍ക്ക് നിയമനം
ലഭ്യമാവും എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റ് പ്രകാരം
നിലവില്‍ എത്ര
പേര്‍ക്ക് നിയമനം
ലഭിക്കുമെന്നാണ്
കരുതുന്നത് ;
നിലവിലുള്ള ഒഴിവുകളില്‍
അഡ്വൈസ് മെമ്മോ
എന്നയയ്ക്കുമെന്ന്
വ്യക്തമാക്കാമോ ?
പി.എസ്.സി
വഴിയുള്ള നിയമനം
1984.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പി.എസ്.സി
വഴി നിയമനം
നല്‍കിയിട്ടുള്ള
ഉദ്യോഗാര്‍ത്ഥികളുടെ
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(ബി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കുന്നതിനും
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
പി.എസ്.സി.
മുഖേന നടത്തിയ നിയമനങ്ങള്‍
1985.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ പി.എസ്.സി.
മുഖേന നടത്തിയ
നിയമനങ്ങളിൽ എത്ര എണ്ണം
പുതിയ തസ്തികകളില്‍
ആണെന്ന് അറിയിക്കാമോ;
(ബി)
പൊതുമേഖലയില്‍
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
നിയമന യോഗ്യതയിൽ മാറ്റം
1986.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
ഒരു തസ്തികയിൽ
നിയമനത്തിനു അപേക്ഷ
ക്ഷണിച്ച്, പരീക്ഷ
നടത്തിയതിനു ശേഷം നിയമന
യോഗ്യതയിൽ മാറ്റം
വരുത്തുന്നതിനു
സാധിക്കുമോ;എങ്കില്‍
എതൊക്കെ സാഹചര്യങ്ങളിൽ
എന്നും
വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളിലെ
ഒഴിവുകള്‍ പി.എസ്.സി ക്ക്
റിപ്പോര്‍ട്ട് ചെയ്യാത്ത
നടപടി
1987.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണവകുപ്പില്‍
നിന്നും 10.8.2018-ല്‍
പുറപ്പെടുവിച്ച
AdvC3/149/18/P&A R
D സര്‍ക്കുലര്‍ പ്രകാരം
1.9.2018-ന് മുന്‍പായി
വിവിധ വകുപ്പുകളിലെ
മുന്‍കൂര്‍ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്ന്
നിഷ്കര്ഷിച്ചിരുന്നതനുസരിച്ച്
എല്ലാ വകുപ്പ്
മേധാവികളും മുന്‍കൂര്‍
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;ഇതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
കേരള,എം.ജി,കാലിക്കറ്റ്
എന്നീ
സര്‍വ്വകലാശാലകളിലെ
ഒഴിവുകള്‍ പ്രസ്തുത
തീയതിക്ക് മുന്‍പായി
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവ് അടിയന്തരമായി
നടപ്പിലാക്കുവാന്‍
ബന്ധപ്പെട്ട
സര്‍വ്വകലാശാല
അധികാരികള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
സര്‍ക്കാരുദ്യോഗത്തിന്
അപേക്ഷിക്കുന്നതിനുള്ള
പ്രായ പരിധി
1988.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സര്‍ക്കാരുദ്യോഗത്തിന്
അപേക്ഷിക്കാവുന്ന
പ്രായപരിധി 36
വയസ്സില്‍ നിന്നും
ഉയര്‍ത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി
സ്വീകരിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എല്‍
.പി / യു. പി റാങ്ക്
ലിസ്റ്റ്
1989.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എൽ പി /യു പി സ്കൂള്‍
ടീച്ചര്‍മാരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും എത്ര
ഒഴിവുകള്‍ പി.എസ്.സി,
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
ജില്ല തിരിച്ച്
അറിയിക്കാമോ ;
(ബി)
ആലപ്പുഴ
ജില്ലയില്എൽ പി /യു പി
സ്കൂള്‍ ടീച്ചര്‍
റാങ്ക് ലിസ്റ്റ്
നിവിലുണ്ടോ എന്നും
പുതിയ ലിസ്റ്റ്
എപ്പോള്‍
പ്രസിദ്ധീകരിക്കും
എന്നും അറിയിക്കാമോ?
എച്ച്.എസ്.റ്റി
(സോഷ്യല്‍ സയന്‍സ്)
തസ്തികയിലെ ഒഴിവുകള്‍
1990.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
എച്ച്.എസ്.റ്റി
(സോഷ്യല്‍ സയന്‍സ്)
തസ്തികയില്‍ എത്ര
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
പി.എസ്.സി
യുടെ റൊട്ടേഷന്‍
അനുസരിച്ച്
എസ്.എെ.യു.സി.
ക്രിസ്ത്യന്‍ നാടാര്‍
വിഭാഗത്തില്‍പ്പെട്ട
ആദ്യ
ഉദ്യോഗാര്‍ത്ഥിക്ക്
പ്രസ്തുത തസ്തികയില്‍
നിയമനം ലഭിക്കാന്‍ എത്ര
ഒഴിവുകള്‍ കൂടി
റിപ്പോര്‍ട്ട് ചെയ്യണം
എന്ന് വ്യക്തമാക്കാമോ
?
കമ്പനി,
കോര്പ്പറേഷന്
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റ്
1991.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കമ്പനി,
കോര്‍പ്പറേഷനുകളിലേക്കുള്ള
ജൂനിയര്‍ അസിസ്റ്റന്റ്,
കാഷ്യര്‍, അസിസ്റ്റന്റ്
തസ്തികകളിലെ
നിയമനത്തിനായുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
പ്രസ്തുത
തസ്തികകളിലേയ്ക്ക്
പി.എസ്.സി.
എഴുത്തുപരീക്ഷ
നടത്തിയിരുന്നോ;
എങ്കില്‍ എന്നാണ്
എന്നറിയിക്കാമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തിലുള്ള
റാങ്ക് ലിസ്റ്റ്
അടിയന്തരമായി
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
ഇടുക്കി
ജില്ലയില്‍
വികലാംഗര്‍ക്കുള്ള
എല്‍.ഡി.ക്ലാര്‍ക്ക്
ലിസ്റ്റില്‍ നിന്നുള്ള
നിയമനം
1992.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍
വികലാംഗര്‍ക്കുള്ള
എല്‍.ഡി.ക്ലര്‍ക്ക്
ലിസ്റ്റില്‍ (കാറ്റഗറി
നമ്പര്‍-258/12) നിന്ന്
ഇതുവരെ എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
ലിസ്റ്റിന്റെ കാലാവധി
തീരുംമുമ്പ്
എത്രപേര്‍ക്ക് നിയമനം
ലഭ്യമാക്കാന്‍
സാധിക്കും;വ്യക്തമാക്കാമോ?
ജൂനിയര്‍
ഹെൽത്ത് ഇന്‍സ്പെക്ടര്‍
റാങ്ക് ലിസ്റ്റ്
1993.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
27.11.2015ന്
കേരള പി.എസ്.സി.
നടത്തിയ ജൂനിയര്‍
ഹെൽത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ് II പരീക്ഷയുടെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിന് കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പി.എസ്.സി.
വിജ്ഞാപന പ്രകാരം ഈ
തസ്തികയ്ക്ക് വേണ്ട
യോഗ്യതകള്‍
എന്തെല്ലാമായിരുന്നു;
(ഇ)
പി.എസ്.സി.
വിജ്ഞാപന പ്രകാരമുളള
യോഗ്യതയില്ലാത്തവരെയും
ഉള്‍പ്പെടുത്തി
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനുളള കാരണം
വിശദമാക്കാമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തിക
1994.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 665/2012
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയുടെ പാലക്കാട്
ജില്ലയിലെ റാങ്ക്
ലിസ്ററ് എന്നാണ്
നിലവില്‍ വന്നത്;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം
നല്കിയെന്നറിയിക്കാമോ;
(സി)
പി.എസ്.സി.ക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടും നിയമന
അഡ്വൈസ് നല്കാന്
ബാക്കിയുള്ള എത്ര
ഒഴിവുകളുണ്ടെന്നറിയിക്കാമോ?
ബിവറേജസ്
കോര്‍പ്പറേഷനിലേക്ക്
പി.എസ്.സി സാധ്യതാപട്ടിക
1995.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
കാറ്റഗറി നമ്പര്‍
561/2014 പ്രകാരം
ബിവറേജസ്
കോര്‍പ്പറേഷനിലേക്ക്
എല്‍.ഡി.ക്ലാര്‍ക്ക്
നിയമനത്തിനായി പരീക്ഷ
നടത്തിയത് എന്നാണ്;
(ബി)
പ്രസ്തുത
പരീക്ഷയുടെ ഷോര്‍ട്ട്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പട്ടിക
പ്രസിദ്ധീകരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
സര്ജന് റാങ്ക്
ലിസ്റ്റില്‍ നിന്നും നിയമനം
1996.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 547/2014 ലെ
നിലവിലുള്ള ആരോഗ്യ
വകുപ്പിലെ അസിസ്റ്റന്റ്
സര്ജന്/
ക്യാഷ്വാലിറ്റി
മെഡിക്കല്‍ ഓഫീസര്‍
എന്ന തസ്തികയുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
എന്‍.സി.എ ആയി
ഉടലെടുത്ത
എല്‍.സി./എ.ഐ.വിഭാഗക്കാരുടെ
ടേണുകളിലേക്ക് എത്ര
ഒഴിവുകളാണ്
നികത്തുവാനായി
നിലനില്‍ക്കുന്നത്;
(ബി)
ഈ
വിഭാഗങ്ങളിലേയ്ക്കുള്ള
എന്‍.സി.എ വിജ്ഞാപനം
പുറപ്പെടുവിക്കുവാന്‍
തടസ്സങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുക;
(സി)
ഇല്ലെങ്കില്‍
എന്നത്തേക്ക് പ്രസ്തുത
ഒഴിവുകളിലേക്ക് നിയമനം
നടത്താനാകുമെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
/ പൊതുമേഖലാ സ്ഥാപനങ്ങളിലെ
ഡെപ്യൂട്ടേഷന് നിയമനം
1997.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ ബാങ്കുകളില്‍
നിന്ന് സര്‍ക്കാര്‍
വകുപ്പുകളിലേക്കോ
പൊതുമേഖലാ
സ്ഥാപനങ്ങളിലേക്കോ
ഡെപ്യൂട്ടേഷനില്‍ ജോലി
നല്കാന്
വ്യവസ്ഥയുണ്ടോ;
വിശദമാക്കാമോ;
(ബി)
ഒരു
സര്‍ക്കാര്‍
ഉത്തരവില്‍ത്തന്നെ
തുടര്‍ച്ചയായ രണ്ട്
വര്‍ഷത്തേക്ക്
ഡെപ്യൂട്ടേഷന്
നല്കാന്
വ്യവസ്ഥയുണ്ടോ;
(സി)
എയ്ഡഡ്
സ്ഥാപനത്തിലെ
ജീവനക്കാരെ സര്‍ക്കാര്‍
സ്രവ്വീസില്
സ്ഥിരപ്പെടുത്താന്‍
വ്യവസ്ഥയുണ്ടോ;
(ഡി)
എയ്ഡഡ്
സ്ഥാപനങ്ങളില്‍ നിന്ന്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ വന്ന
ജീവനക്കാരെ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സര്‍ക്കാര്‍
സ്രവ്വീസില്
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ആരെയെല്ലാമാണെന്നും
ഏതൊക്കെ
വകുപ്പുകളിലെന്നും
വിശദമാക്കാമോ?
സംസ്ഥാന
സിവില്‍ സര്‍വ്വീസില്‍
ചട്ടവിരുദ്ധ നിയമനം
1998.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സിവില്‍ സര്‍വ്വീസില്‍
ചട്ടവിരുദ്ധമായും
നിയമവിരുദ്ധമായും
യോഗ്യതകള്‍ നേടിയ
ആളുകള്‍ നിയമനം
തരപ്പെടുത്തിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നിയമവിരുദ്ധമായ
മാര്‍ഗ്ഗത്തിലൂടെ
നിയമബിരുദം
കരസ്ഥമാക്കിയ
ഉദ്യോഗസ്ഥന്
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ
നിയമവകുപ്പില്‍ ജോലി
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ടിയാന് റെഗുലറായി
നിയമപഠനവും അതേസമയം
തന്നെ സര്‍ക്കാര്‍
ജോലിയും
ചെയ്തിരുന്നതായി പരാതി
ഉണ്ടായിരുന്നോ; ആ
പരാതിയിന്മേല്
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
(സി)
വ്യാജമായി
ബിരുദം തരപ്പെടുത്തിയ
ഉദ്യോഗസ്ഥന്
അണ്ടര്‍സെക്രട്ടറിയായി
ഉദ്യോഗക്കയറ്റം
നല്കിയ
നടപടികളെക്കുറിച്ചും
അതിന് പിന്നിലെ
ഗൂഢാലോചനയെക്കുറിച്ചും
വിജിലന്‍സ് അന്വേഷണം
നടത്തണമെന്നാവശ്യപ്പെട്ട്
ചീഫ് സെക്രട്ടറിക്ക്
23.7.2018-ന് പരാതി
ലഭിച്ചിട്ടുണ്ടോ; ഈ
പരാതിയിന്മേല്
വിജിലന്‍സ്
അന്വേഷണത്തിന്
ഉത്തരവിട്ടിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(ഡി)
സര്‍ക്കാര്‍
പണം തട്ടിയെടുക്കല്‍,
വ്യാജരേഖ ചമയ്ക്കല്‍,
വഞ്ചന, ചതി തുടങ്ങിയ
ഗുരുതരമായ ക്രമിനല്‍
കുറ്റങ്ങള്‍ ചെയ്ത
നിയമവകുപ്പിലെ ഈ
ഉദ്യോഗസ്ഥന്
സര്‍വ്വീസില്‍
തുടരുന്നത് തന്നെ
കളങ്കമാണെന്ന് കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്
റിപ്പോര്‍ട്ട്
ചെയ്തിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ വിവരം
സിവില്‍ സര്‍വ്വീസിന്റെ
ചുമതലയുള്ള
മുഖ്യമന്ത്രിയെ
അറിയിക്കാതിരുന്നവര്ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഇ)
സര്‍ക്കാര്‍
സര്വ്വീസിനുതന്നെ
അപമാനവും
കളങ്കവുമാണെന്ന്
പി.എസ്.സി.
ചൂണ്ടിക്കാണിച്ച ഒരു
ഉദ്യോഗസ്ഥനെ മുന്‍കാല
പ്രാബല്യത്തോടെ
സ്ഥാനക്കയറ്റം നല്കി
നിയമിക്കുന്നതിന്
തീരുമാനമെടുത്ത ഫയലില്‍
നിയമവകുപ്പ്
മന്ത്രിയുടേയും
മുഖ്യമന്ത്രിയുടേയും
അറിവോടെയാണോ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളത്;
ഈ ഫയല്‍ സംബന്ധിച്ച
വിവരം റിപ്പോര്‍ട്ട്
ചെയ്യണമെന്ന് നിയമ
വകുപ്പ് മന്ത്രി
നല്കിയ നിര്‍ദ്ദേശം
പാലിക്കാതെ
ഉത്തരവിറക്കിയ
ഉദ്യോഗസ്ഥനെതിരെ നടപടി
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശിക്കുമോ?
ആശ്രിത
നിയമനം
1999.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമനത്തിനുളള
അപേക്ഷകളില്‍
തീരുമാനമെടുക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ;
(ബി)
നിലവില്‍
അപേക്ഷ സമര്‍പ്പിച്ച്
ജോലി ലഭിക്കാത്ത എത്ര
പേരുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവിലെ
നിയമം അനുസരിച്ച് എത്ര
ശതമാനം ഒഴിവുകളാണ്
ആശ്രിത നിയമനത്തിന്
നീക്കി വെച്ചിട്ടുളളത്?
നരേന്ദ്രന്
കമ്മീഷന്
2000.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംവരണ വിഭാഗങ്ങള്‍ക്ക്
പി.എസ്.സി മുഖേനയുള്ള
നിയമനങ്ങളില്‍
ഉണ്ടാകുന്ന നഷ്ടം
കണ്ടെത്തുന്നതിനും
അവരുടെ സര്‍ക്കാര്‍
സര്‍വ്വീസിലെ
പ്രാതിനിധ്യം
കണ്ടെത്തുന്നതിനും
കുറവ് ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിനും
നിയോഗിച്ച നരേന്ദ്രന്
കമ്മീഷന്റെ
കണ്ടെത്തലുകള്‍
എന്തെല്ലാമായിരുന്നു;ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ;
(ബി)
ഒന്നാം
ഗസറ്റഡ് തസ്തിക മുതല്‍
മുകളിലേക്ക് സംവരണ
വിഭാഗം ജീവനക്കാരുടെ
എണ്ണം
എടുത്തിട്ടുണ്ടോ;എങ്കില്‍
എത്രയാണ്;ഓരോ വകുപ്പ്
തിരിച്ച്,തസ്തിക
തിരിച്ച് വിശദാംശം
നല്‍കുമോ;ആയത് മൊത്തം
ജീവനക്കാരുടെ എത്ര
ശതമാനമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
കാലാകാലങ്ങളില്‍
സംവരണ വിഭാഗങ്ങള്‍ക്ക്
ഉന്നത തസ്തികകളില്‍
ഉണ്ടാകുന്ന നഷ്ടം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
കെ.എ.എസ്
നടപ്പിലാക്കുമ്പോഴും
രണ്ടും മൂന്നും
സ്ട്രീമുകളില്‍ സംവരണം
ഒഴിവാക്കുന്നത് മൂലം
ഉണ്ടാകുന്ന സംവരണ വിഭാഗ
ജീവനക്കാരുടെ
പ്രാതിനിധ്യകുറവ്
എങ്ങനെ
നികത്തുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
എെ.ടി.
പാര്‍ക്കുകള്‍
2001.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ല
ആസ്ഥാനങ്ങളില്‍
എെ.ടി.പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സാങ്കേതിക
പരിജ്ഞാനമുള്ളവര്‍ക്ക്
എെ.ടി. സ്റ്റാര്‍ട്ട്
അപ്പ് ആരംഭിക്കാന്‍
സാമ്പത്തിക പിന്തുണ
നല്‍കാനായി പൊതുജന
നിക്ഷേപ പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശമുണ്ടോ;വിശദീകരിക്കുമോ?
അക്ഷയ
കേന്ദ്രങ്ങള്‍
2002.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
അതുവഴി പുതിയ
സേവനങ്ങള്‍
നല്‍കുന്നതിനും
ആലോചനയുണ്ടോ;
(ബി)
അക്ഷയ
കേന്ദ്രങ്ങള്‍ക്ക്
ബ്രാന്റിംഗ് സംവിധാനം
ഒരുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അക്ഷയയുടെ
ലോഗോയും മറ്റും
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
വ്യാജ കേന്ദ്രങ്ങള്‍
ഉളളതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കേന്ദ്രങ്ങള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
തിരുനാരായണപുരം
പട്ടികജാതി കോളനിയില്‍
അക്ഷയകേന്ദ്രം
2003.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
എറണാകുളം
ജില്ലയില്‍ അങ്കമാലി
ബ്ലോക്കില്‍പെട്ട
തിരുനാരായണപുരം
പട്ടികജാതി കോളനിയില്‍
അക്ഷയകേന്ദ്രം
തുടങ്ങുവാന്‍ ഉള്ള
നടപടികള്‍ ഏത്
ഘട്ടത്തില്‍ ആയി എന്ന്
വ്യക്തമാക്കാമോ?
സി.സി.ടി.വി.
ക്യാമറകള്‍
2004.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ എത്ര
നിരീക്ഷണ സി.സി.ടി.വി.
ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
പോയിന്റുകളിലാണ്
ഇവയുള്ളതെന്നും പോലീസ്
സ്റ്റേഷന് തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഏത്
ഫണ്ടു ഉപയോഗിച്ച് എത്ര
വര്‍ഷം മുമ്പാണു ഇവ
സ്ഥാപിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
സി.സി.ടി.വി.
ക്യാമറകള്‍
സ്ഥാപിച്ചതിനുശേഷം എത്ര
പ്രാവശ്യം
അറ്റകുറ്റപ്പണികള്‍
നടത്തിയിട്ടുണ്ടെന്നും
അതിനുള്ള ചെലവ്
എത്രയാണെന്നും ഈ ചെലവ്
വഹിച്ചതാരാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഏത്
ഏജന്‍സിയാണു നിരീഷണ
സി.സി.ടി.വി ക്യാമറകള്‍
സ്ഥാപിച്ചതെന്ന്
വ്യക്തമാക്കാമോ?
(ഇ)
നിരീക്ഷണ
സി.സി.ടി.വി.
ക്യാമറകള്‍ ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമാണോ
എന്നും അല്ലെങ്കില്‍
എത്രകാലമായി
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നില്ലെന്നും
അറ്റകുറ്റപ്പണികള്‍
നടത്തി
പ്രവര്‍ത്തനക്ഷമമാക്കാത്തത്
എന്ത് കൊണ്ടാണെന്നും
വ്യക്തമാക്കാമോ?
നവകേരള
പുനര്‍
നിര്‍മ്മാണപ്രക്രിയയിലെ
മുന്‍ഗണന
2005.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്
ശേഷമുള്ള നവകേരള
പുനര്‍നിര്‍മ്മാണ
പ്രക്രിയയില്‍
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
മുന്‍ഗണന
നല്‍കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
കിഫ്ബി
പ്രവര്‍ത്തനങ്ങളുടെ
മുന്‍ഗണനാക്രമം
പുനര്‍നിര്‍മ്മാണ
പ്രക്രിയയുടെ
അടിസ്ഥാനത്തില്‍ മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കിഫ്ബിയിലൂടെ
5 വര്‍ഷം കൊണ്ട്
ചെലവാക്കാന്‍
ഉദ്ദേശിക്കുന്ന തുക
നവകേരള
പുനര്‍നിര്‍മ്മാണ
പ്രക്രിയയ്ക്ക് വേണ്ടി
മാറ്റി വയ്ക്കുവാന്‍
കഴിഞ്ഞാല്‍ നിലവില്‍
ഫണ്ട് ശേഖരണവുമായി
ബന്ധപ്പെട്ട്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
ഒഴിവാക്കുവാന്‍
സാധിക്കുകയില്ലെന്ന്
വിശദമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ സമാഹരിച്ച തുക
2006.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസത്തില്‍
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍പ്പെട്ടവരെ
സഹായിക്കുന്നതിലേക്കായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സംഘടനകള്‍/പ്രവാസികള്‍
എന്നിവര്‍ എത്ര രൂപ
നല്കി; മറ്റ്
സംസ്ഥാനങ്ങള്‍,
സംസ്ഥാനത്തെ
പൊതുജനങ്ങള്‍,
സര്‍ക്കാര്‍
ജീവനക്കാര്‍
എന്നിവരില്‍ നിന്നും
എത്ര രൂപ സമാഹരിച്ചു;
(ബി)
ലഭ്യമായ
തുകയില്‍ എത്ര രൂപ
വിവിധ ജില്ലകളിലായി
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ; ഓരോ
ജില്ലയിലും എത്ര തുക
വീതം ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
'റീ
ബില്‍ഡ് കേരള' പദ്ധതികള്‍
2007.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരള
പുനര്‍നിര്‍മ്മിതിയായ
'റീ ബില്‍ഡ് കേരള'
പദ്ധതി വിഭാവനം
ചെയ്യുന്നതെന്താണെന്ന്
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
മേഖലകളില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
സാമ്പത്തിക
സമാഹരണത്തിന്റെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
നിര്‍മ്മാണ-നിര്‍വഹണ
കാലയളവ് വിശദമാക്കുമോ?
കെ.പി.എം.ജി.
കണ്‍സള്‍ട്ടന്‍സിയുടെ
നിര്‍ദ്ദേശങ്ങള്‍
2008.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രളയ പുനര്‍നിര്‍ണ്ണയ
പ്രവര്‍ത്തനങ്ങളില്‍
ഉപദേശം നല്കാന്
നിയോഗിച്ച
കെ.പി.എം.ജി. എന്ന
സ്ഥാപനം എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
സമര്‍പ്പിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ സേവനം
പരാജയമായിരുന്നു എന്ന
വിലയിരുത്തലിന്റെ
അടിസ്ഥാനത്തിലാണോ
തുടര്‍ സേവനം
വേണ്ടെന്നുവച്ചത് എന്ന്
വിശദമാക്കാമോ;
(സി)
പ്രളയ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
മുന്‍ പരിചയമില്ലാത്ത
പ്രസ്തുത സ്ഥാപനത്തെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏല്പിക്കുന്നതിനെ
എതിര്‍ത്ത
പ്രതിപക്ഷത്തിന്റെ
നിലപാട് സര്‍ക്കാര്‍
ഇപ്പോള്‍
അംഗീകരിക്കുകയണോ
ചെയ്തിരിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങളില്‍
സര്‍ക്കാരിന്
തൃപ്തിയുണ്ടോ;
ഇല്ലെങ്കില്‍, ഈ
കമ്പനിക്ക് നല്കിയ
നോര്‍ക്ക റൂട്സിന്റെ
വെബ് പോര്‍ട്ടല്‍
കരാര്‍
പുനഃപരിശോധിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
മഹാ
പ്രളയത്തില്‍ വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്ക് വീട്
നിര്‍മ്മിച്ചു നല്കല്
2009.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്ക്
വീട് നിര്‍മ്മിച്ചു
നല്കുവാന്
വ്യക്തികളും സംഘടനകളും
രാഷ്ട്രീയ
പാര്‍ട്ടികളും സന്നദ്ധത
അറിയിച്ചിട്ടുണ്ടോ ;
(ബി)
സന്നദ്ധത
അറിയിച്ചവരുടെയും അവര്‍
നിര്‍മ്മിച്ചു
നല്കുന്ന വീടുകളുടെയും
വിവരങ്ങള്‍
ലഭ്യമാക്കാന്‍
സാധിക്കുമോ ;എങ്കില്‍
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വാസഗൃഹങ്ങളുടെ പണികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ
?
പ്രളയ
ദുരിതം നേരിടാന്‍ കേന്ദ്ര
സര്‍ക്കാര്‍ പാക്കേജുകള്‍
2010.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളം
അഭിമുഖീകരിച്ച പ്രളയ
ദുരിതം നേരിടാന്‍
കേന്ദ്ര സര്‍ക്കാറിന്റെ
നിന്നും ഇതുവരെ എത്ര
രൂപ സഹായധനമായി
ലഭിച്ചിട്ടുണ്ട്;
(ബി)
സഹായധനം
കൂടാതെ എന്തൊക്കെയാണ്
ലഭിച്ചത്;വ്യക്തമാക്കാമോ;
(സി)
പ്രളയ
ദുരിതത്തില്‍ തകര്‍ന്ന
ഏതെങ്കിലും
മേഖലകള്‍ക്കായി
പ്രത്യേക പുനരുദ്ധാരണ
പാക്കേജുകള്‍
ഇതുവരെയായി കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ മേഖലകളുടെ
പേരും, അനുവദിച്ച
തുകയും തരം തിരിച്ച്
വ്യക്തമാക്കാമോ?
പ്രളയ
ദുരിതാശ്വാസ നിധി
സമാഹരണവുമായി ബന്ധപ്പെട്ട്
വിദേശരാജ്യ സന്ദര്‍ശനം
2011.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസ നിധി
സമാഹരണം ലക്ഷ്യമിട്ട്
മുഖ്യമന്ത്രിയും
മന്ത്രിമാരും വിദേശ
രാജ്യങ്ങള്‍
സന്ദര്‍ശിക്കുവാന്‍
തീരുമാനം
എടുത്തിരുന്നുവോ;
(ബി)
ഏതൊക്കെ
രാജ്യങ്ങള്‍
സന്ദര്‍ശിക്കുവാനാണ്
തീരുമാനിച്ചിരിരുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
വിദേശ
രാജ്യ സന്ദര്‍ശനത്തിന്
കേന്ദ്ര സര്‍ക്കാര്‍
അനുമതി
നിഷേധിച്ചിരുന്നുവോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചില
മന്ത്രിമാരെ ക്ഷണിച്ചത്
രജിസ്ട്രേഷനില്ലാത്ത
കടലാസ് സംഘടനകളാണെന്നത്
വസ്തുതയാണോ; എങ്കില്‍
ഏതൊക്കെ സംഘടനയുടെ
ക്ഷണമാണ് ഇത്തരത്തില്‍
ലഭിച്ചത്;
(ഇ)
വിദേശ
മലയാളികളില്‍ നിന്നും
സംഘടനകളില്‍ നിന്നും
എത്ര കോടി രൂപ
സമാഹരിക്കുന്നതിനാണ്
ലക്ഷ്യമിട്ടിരുന്നത്;
(എഫ്)
മന്ത്രിമാരുടെ
സന്ദര്‍ശനമില്ലാതെ
തന്നെ വിദേശ മലയാളികളും
സംഘടനകളും
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് 2018
ആഗസ്റ്റ് മാസത്തിനുശേഷം
എത്ര തുകയാണ്
സംഭാവനയായി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
നവകേരള
നിര്‍മ്മാണത്തിനായി
സ്വീകരിച്ചുവരുന്ന തുടര്‍
പ്രവര്‍ത്തനങ്ങള്‍
2012.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
നവകേരള
നിര്‍മ്മാണത്തിനായി
സ്വീകരിച്ചുവരുന്ന
തുടര്‍
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയോഗിക്കപ്പെട്ട
ഉപദേശകസമിതി നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ബഡ്ജറ്റ്
വിഹിതം
പുന:ക്രമീകരിക്കന്‍,
വായ്പാപരിധി ഉയര്‍ത്തി
അധികഫണ്ട്
ലഭ്യമാക്കല്‍, കേന്ദ്ര
വിഹിതം, ലോകബാങ്ക്,
എ.ഡി.ബി വഴിയുള്ള
സഹായം, ക്രൗഡ്
ഫണ്ടിംഗ്,
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി,
ജപ്പാന് ഏജന്‍സി
സഹായം, നബാര്‍ഡ്, ഹഡ്കോ
വായ്പ എന്നിവ
ക്രോഡീകരിച്ച് എത്ര
തുകയുടെ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പുനര്‍നിര്‍മ്മാണത്തിന്
ലോകബാങ്ക് കേരളത്തിന്
എന്തെല്ലാം പ്രത്യേക
പരിഗണന നല്‍കിയിട്ടുണ്ട്
വിശദാംശം ലഭ്യമാക്കുമോ?
പ്രളയം
പരിസ്ഥിതിയിലേല്പ്പിച്ച
ആഘാതങ്ങള്‍
2013.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
പരിസ്ഥിതിയിലേല്പ്പിച്ച
ആഘാതങ്ങളെക്കുറിച്ച്
വിശദമായ പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രളയം
മൂലം എന്തെല്ലാം
പാരിസ്ഥിതിക
മാറ്റങ്ങളാണ്
സംഭവിച്ചിട്ടുള്ളതെന്നും
പരിസ്ഥിതിയെ
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
പ്രളയത്ത്
കൃഷി പൂര്‍ണ്ണമായും
നഷ്ടപ്പെട്ടവരുടെ കാര്‍ഷിക
കടങ്ങള്‍
T 2014.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ സമയത്ത് കൃഷി
പൂര്‍ണ്ണമായും
നഷ്ടപ്പെട്ടവരുടെ
കാര്‍ഷിക കടങ്ങള്‍
എഴുതി തള്ളുന്നതിന്
നടപടി സ്വീകരിക്കുമോ;
നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
ആയത് സംബന്ധിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ?
പ്രളയത്തെ
തുടര്‍ന്നുണ്ടായ
പുനരധിവാസവും
പുനര്‍നിര്‍മ്മാണവും
2015.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
കണ്ട സമാനതകളില്ലാത്ത
പ്രളയത്തെ
തുടര്‍ന്നുണ്ടായ
പുനരധിവാസവും
പുനര്‍നിര്‍മ്മാണവും
വിജയകരമായി
നടപ്പാക്കുന്നതിന്
വിവിധ വകുപ്പുകളുടെ
ഏകോപനത്തോടുകൂടിയുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതു രൂപത്തില്‍
നടത്താനാണ്
ഉദ്ദേശിക്കുന്നത്;
ഇല്ലെങ്കില്‍
അത്തരത്തിലുള്ള ഏകോപനം
നടത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
പ്രളയാനന്തര
നവകേരള നിര്‍മ്മാണം
2016.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
നവകേരള
നിര്‍മ്മാണത്തിന് എത്ര
കോടി രൂപ
വേണ്ടിവരുമെന്നാണ്
ലോകബാങ്കും
എെക്യരാഷ്ട്രസഭയും
കണക്കാക്കിയിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
വിദേശ രാജ്യങ്ങളില്‍
പോയി എത്ര ഫണ്ട്
സമാഹരിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിച്ചിരുന്നതെന്നും
ഇതിനായുളള
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
ദേശീയ ദുരന്ത ലഘൂകരണ
നിധിയില്‍ നിന്നും എത്ര
കോടി രൂപ സംസ്ഥാനം
ആവശ്യപ്പെട്ടു; ആയതില്‍
നാളിതുവരെ എത്ര തുക
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
നവകേരള
നിര്‍മ്മാണത്തിനായി
കൂടുതല്‍ കടമെടുക്കാന്‍
സംസ്ഥാനത്തെ
അനുവദിയ്ക്കണമെന്ന
ആവശ്യത്തിന്മേല്
കേന്ദ്ര സര്‍ക്കാര്‍
എന്ത് നടപടി
സ്വീകരിച്ചു; ആവശ്യം
അംഗീകരിച്ചാല്‍ ഇതുമായി
ബന്ധപ്പെട്ട് എത്ര
കോടി രൂപ വായ്പ
എടുക്കുവാന്‍
സംസ്ഥാനത്തിന്
കഴിയുമായിരുന്നു;
വിശദാംശം നല്‍കുമോ;
(ഇ)
നവകേരള
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ലോകബാങ്കില്‍ നിന്നും
സംസ്ഥാനം എത്ര കോടി
രൂപയുടെ വായ്പ
ആവശ്യപ്പെട്ടിട്ടുണ്ട്;
ആയതില്‍ എത്ര കോടി രൂപ
കിട്ടുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ;
(എഫ്)
പ്രളയാനന്തരം
നവകേരള
നിര്‍മ്മാണത്തിന് സഹായം
നല്കുന്ന കാര്യത്തില്‍
ഗുരുതര അലംഭാവമാണ്
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തോട്
കാട്ടുന്നതെന്ന വസ്തുത
കേരളീയരെ അറിയിക്കാന്‍
എന്തൊക്കെ
തുടര്‍നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പ്രളയാനന്തര
പുനര്‍
നിര്‍മ്മാണങ്ങള്‍ക്ക്
ലോകബാങ്ക് ധനസഹായം
2017.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍
നിര്‍മ്മാണങ്ങള്‍ക്ക്
സാമ്പത്തിക സഹായം
ലഭ്യമാക്കുന്നതിലേക്കായി
സംസ്ഥാന സര്‍ക്കാര്‍
ലോക ബാങ്കുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
ലോകബാങ്ക്
പ്രതിനിധികള്‍
മുന്നോട്ട് വച്ചത്;
പ്രസ്തുത
നിര്‍ദ്ദേശങ്ങളോടുള്ള
സര്‍ക്കാരിന്റെ നിലപാട്
എന്താണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ചര്‍ച്ചയില്‍ എത്ര കോടി
രൂപയുടെ ധനസഹായമാണ്
ലോകബാങ്ക് വാഗ്ദാനം
ചെയ്തത് എന്ന്
അറിയിക്കുമോ;
(സി)
ലോകബാങ്ക്
സഹായം ലഭിക്കുന്ന പക്ഷം
ആയത് സ്വീകരിച്ച്
ഏതൊക്കെ മേഖലകളില്‍
ചെലവഴിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
യാത്രാനുമതി
നിഷേധിച്ച സാഹചര്യത്തിന്
പകരമുളള സംവിധാനം
2018.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രളയാനന്തര
കേരളത്തിന്റെ
നിര്‍മ്മിതിക്കായി
പ്രവാസികളില്‍ നിന്നും
സഹായം
സ്വീകരിക്കുന്നതിന്
സംസ്ഥാന
മന്ത്രിമാര്‍ക്ക്
യാത്രാനുമതി നിഷേധിച്ച
സാഹചര്യത്തില്‍ ഇതിനായി
പകരം എന്ത് സംവിധാനം
ഏര്‍പ്പെടുത്താനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
വിശദാംശം
വെളിപ്പെടുത്താമോ?
പ്രളയധനസഹായം
2019.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയധനസഹായം
കാര്യക്ഷമവും അഴിമതി
രഹിതവുമായി
നടപ്പാക്കാനും സഹായം
ലഭ്യമാകേണ്ടവര്‍ക്ക്
മാത്രം ലഭ്യമാക്കാനുള്ള
ഫലപ്രദമായ
നടപടികള്‍ക്കും അഴിമതി
നടത്തുന്ന
ഉദ്യോഗസ്ഥരെയും
വ്യക്തികളെയും
സ്ഥാപനങ്ങളെയും
കണ്ടെത്തി മാതൃകാപരമായ
ശിക്ഷ ഉറപ്പാക്കാനുമായി
സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ ;
(ബി)
പ്രളയ
ദുരിതമനുഭവിച്ചവര്‍ക്ക്
സര്‍ക്കാര്‍ നല്കിയ
അടിയന്തര സഹായങ്ങള്‍
എന്തെല്ലാം; ഇത്
അനധികൃതമായും വ്യാജ
അപേക്ഷയിന്മേലും എത്ര
അനര്‍ഹര്‍ വാങ്ങിയതായി
കണ്ടെത്തി; ഇതില്‍ എത്ര
പേര് തുക
തിരിച്ചടച്ചു;
തിരിച്ചടയ്ക്കാത്തവര്‍
എത്ര; പ്രസ്തുത തുക
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളില്‍
വീഴ്ച വരുത്തിയതായി
കണ്ടെത്തിയ
ഉദ്യോഗസ്ഥര്‍ എത്ര;
ഇവരുടെ പേരില്‍ എന്തു
നടപടികള്‍ സ്വീകരിച്ചു;
വ്യക്തമാക്കുമോ ;
(സി)
അനര്‍ഹമായി
സഹായത്തുക വാങ്ങി
നാളിതുവരെ
തിരിച്ചടയ്ക്കാത്തവരുടെ
പേരില്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വ്യക്തമാക്കുമോ ?
പ്രളയത്തില്‍
രക്ഷാപ്രവര്‍ത്തനത്തില്‍
ഏര്‍പ്പെട്ട
മത്സ്യത്തൊഴിലാളികള്‍ക്ക്
തീരസേനയില്‍ ജോലി
2020.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
രക്ഷാപ്രവര്‍ത്തനത്തില്‍
ഏര്‍പ്പെട്ട
മത്സ്യത്തൊഴിലാളികള്‍ക്ക്
തീരസേനയില്‍ ജോലി
നല്‍കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനകം
എത്രപേര്‍ക്ക്
അതനുസരിച്ച് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
ജോലി
നല്കിയിട്ടില്ലെങ്കില്
കാരണം വ്യക്തമാക്കുമോ;
(സി)
പത്താംക്ലാസ്
അടിസ്ഥാന
യോഗ്യതയായതുകൊണ്ട്
നിരവധി
മത്സ്യത്തൊഴിലാളികള്‍ക്ക്
അപേക്ഷ
സമര്‍പ്പിക്കാന്‍
സാധിക്കാത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വിഷയത്തില്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ ?
ദുരന്തങ്ങളുടെ
പേരില്‍ പൊതുജനങ്ങളില്‍
നിന്നും പിരിച്ചെടുത്ത തുക
2021.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെയായി
സംസ്ഥാനത്ത്/രാജ്യത്ത്
ഉണ്ടായ ദുരന്തങ്ങളുടെ
പേരില്‍ എത്ര തവണ
സര്‍ക്കാരിന്റെ
നേതൃത്വത്തിലോ/അതിന്റെ
ഏജന്‍സികള്‍
മുഖാന്തിരമോ
മേല്‍നോട്ടത്തിലോ
പൊതുജനങ്ങളില്‍
നിന്നും
പണമുള്പ്പെടെയുളള
മാര്‍ഗ്ഗങ്ങളില്‍ സഹായം
സ്വീകരിച്ചു എന്നും
ഏതെല്ലാം
ഘട്ടങ്ങളിലെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ഓരോ തവണയും ഓരോ
ആവശ്യങ്ങള്‍ക്കായി
പിരിഞ്ഞ് കിട്ടിയ തുക
ഉള്‍പ്പെടെയുളള വകയുടെ
കണക്ക്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരത്തില്‍
പൊതുജനങ്ങളില്‍
നിന്നും പിരിച്ചെടുത്ത
തുക
സര്‍ക്കാരോ/സര്‍ക്കാര്‍
ഏജന്‍സികളോ തുക
സൂക്ഷിക്കുന്നതിന്
പ്രത്യേക അക്കൗണ്ട്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പൊതുമേഖല/സ്വകാര്യ/സഹകരണ
ബാങ്കുകളിലാണെന്ന്
വെളിപ്പെടുത്തുമോ;
അക്കൗണ്ടുകളുടെ പേരു
വിവരവും ഓരോ
അവസരത്തില്‍ ആകെ
പിരിച്ചെടുത്ത തുക,
അതില്‍ നിന്ന്
ചെലവഴിച്ചത്, ബാക്കി
നിലവിലുളള തുക
എന്നിവയുടെ വിശദവിവരം
ലഭ്യമാക്കുമോ;
പ്രളയക്കെടുതി
നേരിടുന്നതിന് ധനസസമാഹരണം
2022.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രളയക്കെടുതിയില്‍പ്പെട്ട
ജനങ്ങള്‍ എത്ര,
കൃഷിനാശം എത്ര,
തകര്‍ന്ന പാലങ്ങള്‍
എത്ര, തകര്‍ന്ന
പൊതുമരാമത്തുറോഡുകള്
എത്ര,പഞ്ചായത്തുറോഡുകള്
എത്ര; ഇവയിലൂടെ
സംസ്ഥാനത്തിനുണ്ടായ
നഷ്ടം എത്ര കോടി എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രളയക്കെടുതിയില്‍പ്പെട്ട
മരാമത്തുറോഡുകള്,
പഞ്ചായത്തുറോഡുകള്,
ജലവിതരണം, കാര്‍ഷിക
അടിസ്ഥാനസൗകര്യം,
തീരസംരക്ഷണം,
സര്‍ക്കാര്‍
കെട്ടിടങ്ങളുടെ
പുനര്‍നിര്‍മ്മാണം,
ആരോഗ്യമേഖല,
പ്രക്യതിസംരക്ഷണം,
വീടുതകര്ന്നവരുടെ
പുനരധിവാസം
എന്നിവയ്ക്കായുളള
പുനര്നിര്മ്മാണചെലവ്
എത്ര എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
അന്താരാഷ്ട്ര
ഏജന്‍സിയായ
കെ.പി.എം.ജി.യും
ലോകബാങ്കും ഏഷ്യന്‍
വികസന ബാങ്കും
പുനര്‍നിര്‍മ്മാണത്തിനുവേണ്ടി
കണക്കാക്കിയ തുക എത്ര;
ഇതില്‍ വീടുകളുടെ
പുനര്‍നിര്‍മ്മാണം,
കടകള്‍, കൃഷിവിളകള്‍,
ജീവനോപാധികള്‍
എന്നിവയ്ക്കു
കണക്കാക്കിയ നഷ്ടം എത്ര
എന്നും സംസ്ഥാന
സര്‍ക്കാര്‍ അംഗീകരിച്ച
തുക എത്ര എന്നും
ഇതിനായി കേന്ദ്ര
സര്‍ക്കാരിനോട്
ധനസസമാഹരണത്തിന് അനുമതി
ആവശ്യപ്പെട്ടത് എന്ന്
എന്നും തുടര്‍നടപടി
എന്ത് എന്നും
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
2023.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ചികിത്സാ
സഹായത്തിനായുള്ള
അപേക്ഷകളില്‍ ഉള്ളടക്കം
ചെയ്തിരിക്കുന്ന
മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റുകളില്‍
ആവശ്യമായ പരിശോധന
നടത്താതെ ചെറിയ തുക
അനുവദിച്ച് അപേക്ഷ
കളക്ടറേറ്റുകളില്‍
തന്നെ തീര്‍പ്പ്
കല്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേയ്ക്ക്
ലഭിച്ച സംഭാവന
2024.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തെത്തുടര്‍ന്ന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന
നല്കിയ
വ്യക്തികള്‍ക്കും മറ്റു
സ്ഥാപനങ്ങള്‍ക്കും
രസീത്
നല്‍കിയിട്ടുണ്ടോ;
രസീതുകള്‍
നല്കുന്നതില്
കാലതാസമുണ്ടായിട്ടുണ്ടെങ്കില്
ആയതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
ഈയിനത്തില്‍
ലഭിച്ച ചെക്കുകള്‍
ക്ലിയര്‍ ചെയ്യുന്ന
വേളയില്‍
വണ്ടിച്ചെക്കുകള്‍
ഉണ്ടായിരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ; ഈ തുക
ലഭിക്കാനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രളയത്തെത്തുടര്‍ന്ന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് ലഭിച്ചു
കൊണ്ടിരിക്കുന്ന
തുകയുടെ പ്രതിമാസ
ശരാശരി കണക്ക്
അറിയിക്കാമോ?
കേന്ദ്രസര്‍ക്കാരിന്റെ
തീരുമാനം
2025.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രളയാനന്തര
കേരളത്തിന്റെ
പുനഃസൃഷ്ടിക്കായി വിദേശ
സഹായം
സ്വീകരിക്കരുതെന്ന
കേന്ദ്രസര്‍ക്കാര്‍
തീരുമാനം
പുനഃപ്പരിശോധിക്കണമെന്ന
സംസ്ഥാനത്തിന്റെ ആവശ്യം
കേന്ദ്രം
അംഗീകരിക്കുന്നതിന്
വേണ്ടിയുള്ള
സമ്മര്‍ദ്ദം
തുടര്‍ന്നും നടത്തുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
പ്രളയദുരിതാശ്വാസത്തിനുള്ള
വിദേശ ധനസമാഹരണം
2026.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരിതാശ്വാസത്തിനുള്ള
ധനസമാഹരണം ലക്ഷ്യമാക്കി
മന്ത്രിമാര്‍
നടത്തുവാന്‍
നിശ്ചയിച്ചിരുന്ന
വിദേശയാത്രയില്‍ അവരെ
അനുഗമിക്കുന്നതിന്
ഉദ്യോഗസ്ഥരെ
നിശ്ചയിച്ചിരുന്നോ;
(ബി)
എങ്കില്‍
മുഖ്യമന്ത്രിയേയും,
മറ്റ് മന്ത്രിമാരെയും
അനുഗമിക്കുവാന്‍
നിശ്ചയിച്ചിരുന്ന
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന്
പ്രത്യേകം പ്രത്യേകം
വെളിപ്പെടുത്തുമോ;
(സി)
മുഖ്യമന്ത്രിക്ക്
വിദേശയാത്രക്ക് അനുമതി
ലഭിച്ചത് ഏതെങ്കിലും
നിബന്ധനയുടെ
അടിസ്ഥാനത്തിലാണോ;
എങ്കില്‍ എന്തൊക്കെ
നിബന്ധനകളാണ്
കേന്ദ്രസര്‍ക്കാര്‍
നല്‍കിയതെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
നിബന്ധനകള്‍
പൂര്‍ണ്ണമായും
പാലിച്ചാണോ
മുഖ്യമന്ത്രി വിദേശത്ത്
നിന്നും പ്രളയ
ദുരിതാശ്വാസ
നിധിയിലേക്ക്
സംഭാവനകള്‍ ശേഖരിച്ചത്;
വ്യക്തമാക്കുമോ?
പുനര്‍നിര്‍മ്മാണത്തിനായുള്ള
ക്രൗഡ് ഫണ്ടിംഗ്
T 2027.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായുള്ള
ക്രൗഡ് ഫണ്ടിംഗ്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ക്രൗഡ്
ഫണ്ടിംഗ് പോര്‍ട്ടലില്‍
വ്യക്തികള്‍,
സ്ഥാപനങ്ങള്‍, മറ്റ്
കൂട്ടായ്മകള്‍
എന്നിവര്‍ക്ക്
പദ്ധതികള്‍
തെരഞ്ഞെടുത്ത്
സംഭാവനകള്‍
നല്‍കുന്നതിനുള്ള അവസരം
ലഭ്യമാണോയെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പോര്‍ട്ടലില്‍
പദ്ധതികള്‍
തെരഞ്ഞെടുത്ത് സംഭാവന
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ പുരോഗതിയും
തുക ചെലവഴിക്കുന്ന
വിധവും തുക നല്കുന്ന
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
നിരീക്ഷിക്കുന്നതിന്
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ?
നാഷണല്‍
ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്
(NDRF)
2028.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
നാശനഷ്ടം
അതിജീവിക്കുന്നതിന്
നാഷണല്‍ ഡിസാസ്റ്റര്‍
റിലീഫ് ഫണ്ട് മുഖേന
കേന്ദ്രത്തില്‍ നിന്നും
ഇതുവരെ എത്ര കോടി
രൂപയുടെ ധനസഹായം
ലഭിച്ചിട്ടുണ്ട്;
(ബി)
ആകെ
എത്ര കോടി രൂപയുടെ
നാശനഷ്ടം
ഉണ്ടായിട്ടുണ്ട്
എന്നാണ് കേന്ദ്ര
സര്‍ക്കാരിനെ
ബോദ്ധ്യപ്പെടുത്തിയിട്ടുള്ളത്;
(സി)
കേരളത്തിന്
മതിയായ തോതില്‍ ധനസഹായം
അനുവദിക്കാത്തത്
കേന്ദ്രം കേരളത്തോട്
കാണിക്കുന്ന അവഗണനയാണ്
എന്ന് മാധ്യമങ്ങളില്‍
വാര്‍ത്ത വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എന്‍.ഡി.ആര്.എഫ്
ഫണ്ടില്‍ നിന്നും
കൂടുതല്‍ ധനസഹായം
ലഭിക്കുന്നതിന് വീണ്ടും
കേന്ദ്ര സര്‍ക്കാരുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ?
ഗജ
ചുഴലിക്കാറ്റ്
2029.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018നവംബർ 16 ന്
നമ്മുടെ സംസ്ഥാനത്തു
കൂടി കടന്നുപോയ 'ഗജ'
ചുഴലിക്കാറ്റില്‍,
തൈക്കാട്ടുശ്ശേരി
പഞ്ചായത്തിലും
ചേര്‍ത്തല താലൂക്കിലെ
വിവിധ പ്രദേശങ്ങളിലും
ഉണ്ടായ നാശനഷ്ടങ്ങളുടെ
വിശദാംശങ്ങൾ നൽകാമോ;
(ബി)
ഡിസാസ്റ്റര്‍
മാനേജ്മെന്റ് ധനസഹായ
മാനദണ്ഡപ്രകാരം,
ധനസഹായം അനുവദിക്കാന്‍
കഴിയാത്ത നിരവധി
ആഞ്ഞിലി,പ്ലാവ്, പുളി
തുടങ്ങി
ഗൃഹനിര്മ്മാണത്തിനാവശ്യമായ
തടി മരങ്ങളും, തണല്‍
മരങ്ങളും
നഷ്ടപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
വിവിധ
മതങ്ങളുടെ
ആരാധനാലയങ്ങള്‍ക്കും
വിദ്യാലയങ്ങള്‍ക്കും
സംഭവിച്ച നാശനഷ്ടങ്ങള്‍
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ആയതില്‍ എപ്രകാരമാണ്
നഷ്ടപരിഹാരം നല്കാന്
ഉദ്ദേശിക്കുന്നത്;
(ഡി)
കേന്ദ്രമാനദണ്ഡപ്രകാരം
ധനസഹായം
ലഭ്യമാക്കുവാന്‍
കഴിയാത്ത ഇനങ്ങളില്‍
പ്രത്യേക ധനസഹായം
നല്‍കുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ; ഇത്
സംബന്ധിച്ച് ഉത്തരവ്
ഉടനെ നല്‍കുമോ?
സി.എം.ഡി.ആര്.എഫ്-ല്‍
നിന്നും ആനുകൂല്യം
2030.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 31/10/2018 വരെ
സി.എം.ഡി.ആര്.എഫ്-ല്‍
നിന്നും ആനുകൂല്യമായി
എത്ര തുക എത്രപേര്‍ക്ക്
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ?
ജില്ലാ
ദുരന്ത നിവാരണ അതോറിറ്റി
2031.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ജില്ലാ
ദുരന്ത നിവാരണ
അതോറിറ്റിയില്‍
എം.എല്‍.എ മാര്‍
അടക്കമുള്ള
ജനപ്രതിനിധികളെ
ഉള്‍പ്പെടുത്തി ജില്ലാ
ദുരന്ത നിവാരണ
അതോറിറ്റി
വിപുലീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ ?
നാദാപുരം
മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ ഫണ്ടില്‍
നിന്ന് നല്കിയ തുക
2032.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാദാപുരം മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര രൂപയുടെ
ധനസഹായം വിതരണം ചെയ്തു;
വിശദമാക്കുമോ;
(ബി)
നാദാപുരം
മണ്ഡലത്തില്‍ വിതരണം
ചെയ്ത തുകയുടെ
വിവരങ്ങള്‍ ഗ്രാമ
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് എം.എല്‍.എ
മുഖാന്തിരം നല്കിയ
അപേക്ഷകളിന്മേല് പല
വില്ലേജുകളും യഥാസമയം
റിപ്പോര്‍ട്ട്
അയയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി,
തൂണേരി, കാവിലുംപാറ
തുടങ്ങിയ
വില്ലേജുകളില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്കുള്ള
അപേക്ഷകളിന്മേലുളള
റിപ്പോര്‍ട്ട്
അയയ്ക്കാതെ കാലവിളബം
വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ലഭ്യമാക്കി പാവപ്പെട്ട
രോഗികള്‍ക്ക്
നിഷേധിക്കപ്പെടുന്ന
ചികിത്സാസഹായം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
2033.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരന്തത്തെത്തുടര്‍ന്ന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് 2018
നവംബര്‍ 30വരെ എത്ര തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെക്കായും
ഡ്രാഫ്റ്റായും
ഓണ്‍ലൈനായും ക്യാഷായും
കിട്ടിയ തുക തരം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
വിദേശരാജ്യങ്ങള്‍,
ഇതരസംസ്ഥാനങ്ങള്‍,
സംസ്ഥാനത്തെ 14
ജില്ലകള്‍ തുടങ്ങിയ
പ്രദേശങ്ങളില്‍ നിന്ന്
ലഭിച്ച തുക തരംതിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഇത്
വരെ ലഭിച്ച തുകയില്‍
നിന്ന് ഏതെല്ലാം
ആവശ്യങ്ങള്‍ക്ക് എത്ര
രൂപ വീതം ചെലവഴിച്ചു
എന്ന് വ്യക്തമാക്കാമോ;
(ഇ)
ലഭിച്ച
ചെക്കുകളും
ഡ്രാഫ്റ്റുകളും മാറിയോ
എന്നും ഇല്ലെങ്കില്‍
മാറാനുള്ള ചെക്കുകളും
ഡ്രാഫ്റ്റുകളും
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
ചെക്കുകള്‍
'ഡിസ്ഹോണര്‍'
ആയിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശം
നല്‍കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് സഹായം
2034.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ എത്ര
പേര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് സഹായം
അനുവദിച്ചിട്ടുണ്ട്
എന്നതിന്റെ വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ആകെ
അനുവദിച്ച തുകയുടെ
വില്ലേജ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് സഹായം
2035.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മലപ്പുറം
ജില്ലയിലെ മമ്പാട്
പൊങ്ങല്ലൂരില്‍
4.6.18-ന് നടന്ന
വാഹനാപകടത്തില്‍
കുടുംബനാഥന്
ഉള്‍പ്പെടെ ആറ് പേര്
മരണപ്പെട്ട അലി
അക്ബറിന്റെ
കുടുംബത്തിന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് പരമാവധി
സാമ്പത്തിക സഹായം
അനുവദിക്കണമെന്ന്
അഭ്യര്‍ത്ഥിച്ച്
നിലമ്പൂര്‍ എം.എല്‍.എ.
നല്കിയ നിവേദനം
പരിഗണിച്ച് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയാണ്അനുവദിച്ചത്;
ഇല്ലെങ്കില്‍ ഫണ്ട്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ സഹായം
2036.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും വളരെ വേഗം
ധനസഹായം
ലഭിക്കുന്നുവെങ്കിലും
തുടര്‍ ചികില്‍സ
ആവശ്യമായിട്ടുള്ള
ഗുരുതര രോഗികള്‍ക്ക്
നിശ്ചിത ഇടവേളകളില്‍
ധനസഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍ റേഷന്‍
കാര്‍ഡിലെ വരുമാന
വെളിപ്പെടുത്തല്‍
മാത്രം മതിയാകുമോ;
വിശദമാക്കുമോ;
(സി)
രോഗി
മരണപ്പെടുന്ന
സാഹചര്യത്തില്‍ ധനസഹായം
ലഭിക്കാന്‍ പ്രയാസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അപേക്ഷയില്‍
നോമിനിയുടെ പേരുകൂടി
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഇ)
ഡയാലിസിസ്
ആവശ്യമായ രോഗികള്‍ക്ക്
മാസം തോറും ധനസഹായം
ലഭിക്കുന്ന പദ്ധതികള്‍
നടപ്പില്‍ വരുത്തുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള സഹായം
2037.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ധനരായ
രോഗികള്കള്ക്കും
കുടുംബത്തിനും വളരെ
ആശ്വാസമായ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
ഗുണഭോക്താവിന്റെ
കൈയ്യിലെത്താനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വില്ലേജ്,
താലൂക്ക്,
കളക്ടറേറ്റുകളില്‍
ഇപ്പോഴുണ്ടാകുന്ന
കാലദെെര്ഘ്യം കുറച്ച്
പദ്ധതിയുടെ ഗുണം
കൂടുതല്‍ വേഗത്തില്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയുടെ
ഫയലുകളിന്മേല്
അനാവശ്യമായ കാലതാമസം
ഉണ്ടാക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
2038.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നുളള ധനസഹായ
അപേക്ഷകളില്‍
അനുവദിക്കേണ്ട തുക
എത്രയെന്ന്
നിശ്ചയിക്കുന്നതിന്
വ്യക്തവും കൃത്യവുമായ
വ്യവസ്ഥകള്‍
/ചട്ടങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ സമാനമായ
തുക സഹായം ലഭിക്കേണ്ട
വ്യക്തികള്‍ക്ക്
വ്യത്യസ്ത തുക
നല്‍കുന്നത് വഴി
വിവേചനം
നിലനില്ക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അപേക്ഷ
സ്വീകരിക്കാതെ എത്ര
പേര്‍ക്ക് ഔട്ട് ഓഫ്
അജണ്ടയായി പണവും
ആനുകൂല്യങ്ങളും
അനുവദിച്ചിട്ടുണ്ട്;
അവരുടെ പേര് വിവരം
വെളിപ്പെടുത്തുമോ?
പ്രളയക്കെടുതിക്ക്
നഷ്ടപരിഹാരം
2039.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളുടെ
കണക്കനുസരിച്ച് പ്രളയം
എത്ര തുകയുടെ നഷ്ടം
സംസ്ഥാനത്തുണ്ടാക്കി ;
ആയത് ലോകബാങ്ക്
സര്‍വ്വേ പ്രകാരം എത്ര
; വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കണക്കുകള്‍ പ്രകാരം
പ്രളയം എറണാകുളം
ജില്ലയിലുണ്ടാക്കിയ
നാശനഷ്ടങ്ങള്‍ എത്ര
തുകയുടെ എന്നും
വ്യക്തമാക്കാമോ;
(സി)
യു.എ.ഇ.
ഭരണാധികാരി ഉള്‍പ്പെടെ
ഏതെല്ലാം
വിദേശരാജ്യങ്ങള്‍/ഏജന്‍സികള്‍/
മറ്റുള്ളവരാണ് സഹായം
നല്കാന്
തയ്യാറായിരിക്കുന്നത്;
എത്ര തുകയുടെസഹായം; ഇതു
വാങ്ങിയെടുക്കുന്നതില്‍
കേന്ദ്ര സര്‍ക്കാര്‍
എന്തെല്ലാം
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തി ; അതു
വഴി സംസ്ഥാനത്തിന്
ലഭിക്കാമായിരുന്ന എത്ര
തുകയുടെ നഷ്ടം
സംഭവിച്ചു;
വ്യക്തമാക്കാമോ;
(ഡി)
പ്രളയക്കെടുതിയും
നാശനഷ്ടങ്ങളും
പഠിക്കാന്‍ കേന്ദ്ര
സംഘം എന്നാണ് എത്തിയത്;
ഇവര്‍ എപ്പോള്‍
റിപ്പോര്‍ട്ട് നല്കി ;
എത്ര തുകയുടെ
നാശനഷ്ടമാണവര്
തിട്ടപ്പെടുത്തിയത്;
നാളിതുവരെ എത്ര തുക
നല്കി ;
വ്യക്തമാക്കുമോ;
(ഇ)
പുനര്‍
നിര്‍മ്മാണങ്ങള്‍ക്കായി
വിദേശത്തു
പണിയെടുക്കുന്ന
പ്രവാസികളും അയല്‍
സംസ്ഥാന
ഭരണാധികാരികളുമായി എത്ര
തുകയുടെ സഹായം
നാളിതുവരെ ലഭ്യമാക്കി
എന്നും വ്യക്തമാക്കുമോ;
(എഫ്)
സംസ്ഥാനത്തു
തകര്‍ന്ന
സ്കൂളുകളുടെയും
വീടുകളുടെയും
പുനര്‍നിര്‍മ്മാണത്തിന്
മുന്‍തൂക്കം നല്കി
എന്തു നടപടികളാണ്
അടിയന്തരമായി
സ്വീകരിച്ചു വരുന്നത്
എന്നും വ്യക്തമാക്കാമോ
?
ദുരിതാശ്വാസനിധിയില്‍
സംഭാവന ചെയ്ത രാഷ്ട്രീയ
പാര്‍ട്ടികള്‍
2040.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുനാമി
കാലഘട്ടത്തില്‍
ഏതെല്ലാം രാഷ്ട്രീയ
പാര്‍ട്ടികളാണ്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
പണം
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓഖി
ദുരന്തത്തില്‍ ഏതെല്ലാം
രാഷ്ട്രീയ
പാര്‍ട്ടികളാണ്
ദുരിതാശ്വാസ
നിധിയിലേക്ക് പണം
നല്‍കിയിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ദുരിതാശ്വാസനിധിയില്‍
നിന്നും ചികിത്സയ്ക്കു
വേണ്ടി അനുവദിക്കുന്ന
ധനസഹായം
2041.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ചികിത്സയ്ക്കു
വേണ്ടി അനുവദിക്കുന്ന
ധനസഹായം വളരെ
പരിമിതമാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപ്രകാരം
ചികിത്സയ്ക്കു വേണ്ടി
അനുവദിക്കുന്ന തുക
ആവശ്യത്തിന്
ആനുപാതികമായി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം ആലോചിക്കുമോ?
പ്രളയക്കെടുതിയിലകപ്പെട്ട
ജനങ്ങള്‍ക്കുള്ള ധനസഹായം
2042.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതിയിലകപ്പെട്ട
ജനങ്ങള്‍ക്ക് 10000 രൂപ
പ്രകാരമുള്ള ധനസഹായം
നല്‍കുമെന്ന്
പ്രഖ്യാപിച്ചതനുസരിച്ച്
ദീര്‍ഘ ദിവസങ്ങള്‍
ക്യാമ്പില്‍
കഴിഞ്ഞിട്ടും പണം
ലഭിക്കാതിരുന്നതിനെ
തുടര്‍ന്ന് ചേര്‍ത്തല
തഹസില്‍ദാര്‍ക്കും
ആലപ്പുഴ
ജില്ലാകളക്ടര്‍ക്കും
അപ്പീല്‍
നല്‍കിയിട്ടുള്ള എത്ര
പേര് ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അര്‍ഹതപ്പെട്ടവരെ
വിട്ടുപോയത്
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
അരൂര്‍
മണ്ഡലത്തിലെ
പള്ളിപ്പുറം,
കോട്ടാതുരുത്ത്,
പാണാവള്ളി,
തൈക്കാട്ടുശ്ശേരി
തുടങ്ങിയ
പഞ്ചായത്തുകളിലെ
ജനങ്ങളില്‍
അര്‍ഹതപ്പെട്ടവര്‍ക്ക്
ധനസഹായം
ലഭിക്കാത്തതിനെക്കുറിച്ച്
പ്രത്യേകം
പരിഗണിക്കാമോ?
ദുരിതാശ്വാസ
പ്രവര്‍ത്തനത്തിന്
കുട്ടനാടന്‍ മാതൃക
2043.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരിതാശ്വാസ
പ്രവര്‍ത്തനത്തിന്
കുട്ടനാടന്‍ മാതൃക
സൃഷ്ടിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
എന്തൊക്കെ
കാര്യങ്ങളാണ് ഇതിന്റെ
ഭാഗമായി
നടപ്പിലാക്കുന്നത്;
(സി)
2018
ആഗസ്റ്റ് അഞ്ചിന്
ചേര്‍ന്ന ഉന്നതതല
അവലോകന യോഗത്തില്‍
എന്തൊക്കെ
തീരുമാനങ്ങളാണ്
എടുത്തത്; ഇതില്‍
ഏതൊക്കെ കാര്യങ്ങള്‍
ഇതിനകം നടപ്പിലാക്കി;
(ഡി)
ഇക്കാര്യത്തിനായി
ഇതിനകം എന്ത് തുക
ചെലവഴിച്ചു; ഇതില്‍
കേന്ദ്രസഹായമായി ലഭിച്ച
തുക എത്രയാണ്;
വ്യക്തമാക്കാമോ?
ദുരന്തനിവാരണ
സംവിധാനത്തില്‍ മാറ്റങ്ങള്‍
വരുത്തുന്നതിന് നടപടി
2044.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
ദുരന്തനിവാരണ
സംവിധാനത്തില്‍ ഏതൊക്കെ
തരത്തിലുള്ള
മാറ്റങ്ങള്‍
വരുത്തുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേശീയ
ദുരന്തനിവാരണ സേനയുടെ
ഒരു ബറ്റാലിയന്
സംസ്ഥാനത്തിന്
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട്
കേന്ദ്രസര്‍ക്കാരിന്
നിവേദനം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
തരത്തിലുള്ള
ദുരന്തങ്ങള്‍ ഏതെല്ലാം
പ്രദേശങ്ങളില്‍
ഉണ്ടാകുന്നു
അല്ലെങ്കില്‍
ഉണ്ടാകാന്‍
സാധ്യതയുണ്ട് എന്ന
തരത്തിലുള്ള ദുരന്ത
നിവാരണ രേഖ
തയ്യാറായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പാലങ്ങള്‍,
കെട്ടിടങ്ങള്‍,
റോഡുകള്‍ എന്നീ പുതിയ
പദ്ധതികള്‍ വരുമ്പോള്‍
അതില്‍ ദുരന്ത നിവാരണം
ഒരു ഘടകമാകുന്നത്
പരിഗണിക്കുമോ;
(ഇ)
ദുരന്ത
നിവാരണ ആസൂത്രണത്തിന്റെ
ഭാഗമായി വ്യക്തികള്‍,
ബഹുജന സംഘടനകള്‍,
സ്ഥാപനങ്ങള്‍,
മാധ്യമങ്ങള്‍
എന്നിവരെയെല്ലാം
പങ്കാളികളാക്കുമോ;
വ്യക്തമാക്കുമോ ?
കണ്ണൂര്‍
അന്താരാഷ്ട്ര വിമാനത്താവളം
2045.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞിരാമന്
,,
കെ. ദാസന്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരകേരളത്തിന്റെ
വികസനത്തിന് ആക്കം
കൂട്ടുന്ന കണ്ണൂര്‍
അന്താരാഷ്ട്രവിമാനത്താവളം
ഉദ്ഘാടനത്തോടെ വാണിജ്യ
സര്‍വീസിന്
സജ്ജമായിട്ടുണ്ടോ;
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
സംസ്ഥാനത്തെ ഏറ്റവും
വലിയ
വിമാനത്താവളമാക്കുന്നതിന്
വിഭാവനം ചെയ്തിട്ടുള്ള
തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിമാനത്താവളം
ആരംഭിക്കുന്നതിന്
തുടക്കമിട്ടതെന്നാണ്;
(ബി)
വിമാനത്താവളത്തിലേക്കുള്ള
അനുബന്ധ റോഡുകളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ; റെയില്‍
കണക്ടിവിറ്റിക്കായി
പദ്ധതിയുണ്ടോ;
(സി)
എരുമേലി
വിമാനത്താവളം,
വയനാട്ടിലും
കാസര്‍ഗോഡും
എയര്‍സ്ട്രിപ്പ്
തുടങ്ങിയ പദ്ധതികള്‍
പരിഗണനിയിലുണ്ടോ;
(ഡി)
സംസ്ഥാനം
സ്ഥലം ഏറ്റെടുത്തു
നല്കി എയര്‍പോര്‍ട്ട്
അതോറിറ്റി വികസനം
നടത്തിയ തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളം സ്വകാര്യ
മേഖലയ്ക്ക് കൈമാറാനുള്ള
കേന്ദ്ര സര്‍ക്കാര്‍
നീക്കത്തില്‍ നിന്നും
പിന്മാറാന്
ആവശ്യപ്പെടുമോ?
ശബരിമല
വിമാനത്താവളം
2046.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
വിമാനത്താവളം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
വിദേശകമ്പനിയായ
ഹാരിസണ്‍ കെെവശം
വച്ചിരുന്ന 38000
ഏക്കര്‍ സ്ഥലം
ഏറ്റെടുക്കുവാൻ
സ്പെഷ്യൽ ഓഫീസർ ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
(ബി)
ശബരിമല
വിമാനത്താവളം
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്ന
ചെറുവള്ളി എസ്റ്റേറ്റ്
ഉള്‍പ്പെടുന്നത്
ഇപ്രകാരം ഏറ്റെടുത്ത
സ്ഥലത്താണോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഏറ്റെടുത്ത
സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം തോട്ട
ഉടമകള്‍ക്കാണെന്ന്
കോടതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ഡി)
ചെറുവള്ളി
എസ്റ്റേറ്റ്
നഷ്ടപരിഹാരം കൊടുത്ത്
ഏറ്റെടുക്കുവാനാണോ
ഉദ്ദേശിക്കുന്നത്;
എങ്കില്‍, ഒരിക്കല്‍
ഏറ്റെടുത്ത സ്ഥലം
എപ്രകാരമാണ്
നഷ്ടപരിഹാരം കൊടുത്ത്
വീണ്ടും
ഏറ്റെടുക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എരുമേലി
വിമാനത്താവളം
2047.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
വികസനത്തിന്റെ ഭാഗമായി
എരുമേലി വിമാനത്താവളം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
എരുമേലി
വിമാനത്താവളവുമായി
ബന്ധപ്പെട്ട് നടത്തിയ
പഠന
റിപ്പോര്‍ട്ടുകളില്‍
എടുത്ത തീരുമാനം
വിശദമാക്കുമോ;
(സി)
പ്രസ്തുത
വിമാനത്താവളത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ
രാഷ്ട്രീയപാര്‍ട്ടികളുടെ
സര്‍വ്വകക്ഷിയോഗം
നടത്തുവാന്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ എന്ന്;
വ്യക്തമാക്കുമോ?
കടല്‍
റണ്‍വേ പദ്ധതി
2048.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
രാജ്യാന്തര
വിമാനത്താവളത്തിന്റെ
അടുത്ത നൂറ് വര്‍ഷത്തെ
വികസനം മുന്‍നിര്‍ത്തി
കടല്‍ റണ്‍വേ പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത പദ്ധതിയുടെ
വിശദാംശം നല്‍കുമോ; ഏത്
ഏജന്‍സിയാണ് ഇത്
സംബന്ധിച്ച പ്രാഥമിക
രൂപരേഖ സമര്‍പ്പിച്ചത്;
പ്രസ്തുത രൂപരേഖയ്ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്ക് ആകെ എന്ത്
ചെലവ്
പ്രതീക്ഷിക്കുന്നു;
വിശദമാക്കുമോ;
(ഡി)
തീരദേശത്തെ
ജനങ്ങളുടെയും
മത്സ്യത്തൊഴിലാളികളുടെയും
കുടുംബങ്ങളുടെ
ജീവനോപാധികളെ
ബാധിക്കാതെ പ്രസ്തുത
പദ്ധതി എപ്രകാരം
നടപ്പിലാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
എയര്‍സ്ട്രിപ്പുകള്‍
നിര്‍മ്മിക്കുന്നതിനുളള
പദ്ധതി
2049.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയര്‍സ്ട്രിപ്പുകള്‍
നിര്‍മ്മിക്കുന്നതിനുളള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ്
എയര്‍സ്ട്രിപ്പുകള്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
സംസ്ഥാനത്തിന്റെ
ടൂറിസം വികസനത്തിന്
ഇത്തരം
എയര്‍സ്ട്രിപ്പുകള്‍
സഹായകരമാകുമെന്ന്
കരുതുന്നുണ്ടോ?
ലൈറ്റ്
മെട്രോ പദ്ധതി
2050.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോടും
തിരുവനന്തപുരത്തും
ലൈറ്റ് മെട്രോ പദ്ധതി
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതു
സംബന്ധിച്ച് നിയോഗിച്ച
വകുപ്പ് മേധാവികളുടെ
സമിതി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
എന്ത് തുക ചെലവ് വരും;
പദ്ധതി എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ് മെട്രോ
പദ്ധതി
2051.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോ പദ്ധതികളുടെ
നിര്‍മ്മാണം സംബന്ധിച്ച
പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
ഡല്‍ഹി
മെട്രോ കോര്പ്പറേഷന്
സമര്‍പ്പിച്ച
രൂപരേഖയുടെ
അടിസ്ഥാനത്തില്‍
പദ്ധതിയുടെ ആകെ ചെലവ്
എത്ര കോടി
രൂപയായിരുന്നു;
(സി)
ഡി.എം.ആര്.സി
സമര്‍പ്പിച്ച പദ്ധതി
റിപ്പോര്‍ട്ട്, പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ
ഒരു സമിതിയെ
നിയമിച്ചിരുന്നോ;
പ്രസ്തുത സമിതി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഡി.എം.ആര്.സി
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
അടിസ്ഥാനപരമായ
എന്തൊക്കെ മാറ്റങ്ങളാണ്
ഉദ്യോഗസ്ഥരുടെ സമിതി
നിര്‍ദ്ദേശിച്ചത്;
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുവാന്‍
വന്നിട്ടുള്ള കാലതാമസം
മൂലം പദ്ധതി ചെലവില്‍
എന്ത് വര്‍ദ്ധനവാണ്
വരുത്തിയിട്ടുള്ളത്;
(ഇ)
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോയുടെ അന്തിമ
റിപ്പോര്‍ട്ട്
കേന്ദ്രത്തിന്
അടിയന്തരമായി
സമര്‍പ്പിച്ച് അനുമതി
വാങ്ങുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
തിരുവനന്തപുരം,
കോഴിക്കോട് നഗരങ്ങളിലെ
ലൈറ്റ് മെട്രോ
T 2052.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് നഗരങ്ങളില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ലൈറ്റ്
മെട്രോ പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥയും
പുരോഗതിയും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
യാഥാര്‍ത്ഥ്യമാകാനുള്ള
കടമ്പകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ ശ്രീകാര്യം,
ഉള്ളൂര്‍, പട്ടം
എന്നിവിടങ്ങളിലെ
മേല്‍പ്പാലനിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കാമോ;
ഇവയുടെ
സ്ഥലമേറ്റെടുപ്പ്
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതി
എന്നത്തേക്ക്
ആരംഭിക്കും
എന്നറിയിക്കാമോ?
അന്തര്‍
സംസ്ഥാന നദീജല വിഷയം
T 2053.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന നദീജല
വിഷയത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
;
(ബി)
പ്രസ്തുത
വിഷയത്തില്‍ ഉപദേശം
നല്‍കുന്നതിനുള്ള സേന
രൂപീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ ഘടനയും
നിലവിലുള്ള അംഗങ്ങളേയും
സംബന്ധിച്ചുള്ള
വിശദാംശം നല്‍കുമോ ;
(ഡി)
പ്രസ്തുത
സേനയുടെ പ്രവര്‍ത്തന
പുരോഗതി സംബന്ധിച്ച
വിശദ വിവരം നല്‍കുമോ ?
അന്തര്‍സംസ്ഥാന
നദികളുടെ നിയന്ത്രണത്തിനായി
നദീതട പരിപാലന ബില്‍
2054.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
അന്തര്‍സംസ്ഥാന
നദികളുടെ നിയന്ത്രണം
ഏറ്റെടുക്കുന്നത്
ലക്ഷ്യമാക്കി നദീതട
പരിപാലന ബില്‍ കൊണ്ടു
വരുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
നിയമം പ്രാബല്യത്തില്‍
വന്നാല്‍ സംസ്ഥാന
താല്പര്യങ്ങളെ
എപ്രകാരമാണ്
ബാധിക്കുകയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതു
സംബന്ധിച്ച കരട്
ബില്ലിന്മേല്
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍
ഇതുസംബന്ധിച്ച്
സ്വീകരിച്ച നിലപാട്
വ്യക്തമാക്കുമോ?
സംസ്ഥാന
സര്‍ക്കാരിന്റെ നേട്ടങ്ങള്‍
പ്രചരിപ്പിക്കുന്നതിന്
സോഷ്യല്‍ മീഡിയ
2055.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
മീഡിയയിലൂടെ സംസ്ഥാന
സര്‍ക്കാരിന്റെ
നേട്ടങ്ങള്‍
പ്രചരിപ്പിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വെളിപ്പെടുത്തുമോ;
(ബി)
2017
ലെ ഓണം
വാരാഘോഷത്തോടനുബന്ധിച്ച്
ഇത്തരത്തില്‍ സോഷ്യല്‍
മീഡിയയിലൂടെ പ്രചരണം
നടത്തിയതിന് മാത്രം
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രളയത്തിന്
ശേഷം ഇത്തരത്തില്‍
സോഷ്യല്‍ മീഡിയ വഴി
സര്‍ക്കാര്‍
നേട്ടങ്ങള്‍
പ്രചരിപ്പിച്ചതിന് എത്ര
തുക അനുവദിച്ച് ഉത്തരവ്
നല്‍കിയിട്ടുണ്ട്; ഇനി
ഇൗ ഇനത്തില്‍ എത്ര തുക
നല്‍കാനുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ഉത്തരവുകള്‍ വിവര -പൊതുജന
-വിവര സമ്പര്‍ക്ക
വകുപ്പിന്റെ വെബ് സൈറ്റില്‍
പ്രസിദ്ധീകരിക്കല്‍
2056.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവുകള്‍ വിവര
-പൊതുജന -വിവര
സമ്പര്‍ക്ക വകുപ്പിന്റെ
വെബ് സൈറ്റില്‍
ലഭ്യമാണോ;
(ബി)
ഇല്ലെങ്കില്‍
ആയത് ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇ
- ഓഫീസുകള്‍ വഴി
അംഗീകരിക്കുന്ന
സര്‍ക്കാര്‍
ഉത്തരവുകള്‍ ഇ -
ഓഫീസിന്റെ വിവര -പൊതുജന
- വിവര സമ്പര്‍ക്ക
വകുപ്പിന്റെ വെബ്
സൈറ്റില്‍ യഥാസമയം
പ്രസിദ്ധീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്തരം
ഉത്തരവുകള്‍
എം.എല്‍.എ.മാരുടെ ഇ -
മെയിലില്‍
ലഭ്യമാക്കാന്‍ പ്രസ്തുത
വകുപ്പിന് നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കുമോ?
സൗദി
അറേബ്യയില്‍ വിദ്യാഭ്യാസ
മേഖലയില്‍
സ്വദേശിവല്‍ക്കരണം
2057.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗദി
അറേബ്യയില്‍
വിദ്യാഭ്യാസ മേഖലയില്‍
സ്വദേശിവല്‍ക്കരണം
ശക്തമാക്കുന്നതിനുള്ള
നടപടി ആരംഭിച്ചത് അവിടെ
ജോലി ചെയ്യുന്ന
മലയാളികളെ എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സൗദി
അറേബ്യയിലെ വിദ്യാഭ്യാസ
മേഖലയില്‍ എത്ര
മലയാളികള്‍ നിലവില്‍
ജോലി ചെയ്യുന്നുണ്ട്
എന്നത് സംബന്ധിച്ച
കണക്ക് നോര്‍ക്ക
വകുപ്പിന്റെ കൈവശമുണ്ടോ
; വിശദാംശം നല്‍കുമോ?
വിദേശ
രാജ്യങ്ങളില്‍ വച്ച്
മരണപ്പെടുന്ന പ്രവാസികള്‍
2058.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ വച്ച്
മരണപ്പെടുന്ന
പ്രവാസികളായ കേരളീയരുടെ
മൃതദേഹം നാട്ടില്‍
എത്തിക്കുന്നതിന്
നല്കി വരുന്ന
സര്‍ക്കാര്‍ സഹായങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പ്രവാസികളായ
കേരളീയരുടെ മൃതദേഹം
നാട്ടില്‍
എത്തിക്കുന്നതിന്
ആവശ്യമായ വിമാനയാത്രാ
കൂലി സര്‍ക്കാര്‍
വഹിക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ ടി തുക
വഹിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദാംശം
വ്യക്തമാക്കുമോ ;
(സി)
വിമാനത്താവളങ്ങളില്‍
എത്തിക്കുന്ന മൃതദേഹം
സ്വദേശത്ത്
എത്തിക്കുന്നതിനാവശ്യമായ
ആംബുലന്‍സ് സര്‍വ്വീസും
മറ്റ് ചെലവുകളും
സര്‍ക്കാര്‍
വഹിക്കുന്നതിനു നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ ?
പ്രവാസി
ക്ഷേമം
2059.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ക്ഷേമം സംബന്ധിച്ച
പ്രവര്‍ത്തനങ്ങളുടെ
ജില്ല തിരിച്ചുള്ള
സ്ഥിതിവിവര കണക്കുകള്‍
സര്ക്കാരിന്റെകൈവശമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രവാസികള്‍
ഏറ്റവും കൂടുതലുള്ള
മലപ്പുറം ജില്ലയില്‍
പ്രവാസി ക്ഷേമത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
കുറയുന്ന
വിദേശ കുടിയേറ്റം
2060.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
സെന്റര്‍ ഫോര്‍
ഡെവലപ്മെന്റ്
സ്റ്റഡീസിന്റെ സര്‍വ്വെ
റിപ്പോര്‍ട്ട് പ്രകാരം
വിദേശ കുടിയേറ്റം
കുറയുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രവാസികളുടെ
എണ്ണം 11.5 ശതമാനം
കുറഞ്ഞെന്ന കാര്യം
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ;
(സി)
കുടിയേറ്റം
കുറയുവാനുള്ള പ്രധാന
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
സംസ്ഥാനത്തിന്റെ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത് ഇത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കുടിയേറ്റം
കുറഞ്ഞതുവഴി
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയെ ഏതെങ്കിലും
തരത്തില്‍
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
എമിഗ്രേഷന്‍
ഫീസ്
2061.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രവാസികള്‍
എമിഗ്രേഷന്‍ ഫീസായി
എയര്‍പോര്‍ട്ടില്‍
അടച്ച തുക തിരികെ
ലഭ്യമാകാത്തത്
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പ്രവാസികള്‍ക്കായുള്ള
സുരക്ഷിത വരുമാന നിക്ഷേപ
പദ്ധതി
2062.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്കായി
സര്‍ക്കാര്‍ സുരക്ഷിത
നിക്ഷേപ വരുമാന പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഈ
നിക്ഷേപത്തിനുള്ള പലിശ
നിരക്ക്
വ്യക്തമാക്കാമോ; പലിശ
ഏതെല്ലാം ഏജന്‍സിയാണ്
നല്‍കുന്നത്
എന്നറിയിക്കാമോ;
നിക്ഷേപം നടത്തി എത്ര
വര്‍ഷം കഴിഞ്ഞാണ്
ഡിവിഡന്റ് ലഭിക്കുക;
വ്യക്തമാക്കുമോ;
(സി)
നിക്ഷേപത്തിനുള്ള
പരമാവധി തുക എത്രയെന്ന്
വ്യക്തമാക്കാമോ;
പലിശയില്‍ വ്യതിയാനം
ഉണ്ടാകാന്‍
സാധ്യതയുണ്ടോ?
നോര്‍ക്കയിലേക്കുള്ള
ഓഫീസ് അറ്റന്‍ഡന്റ് നിയമനം
2063.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയിലേക്ക്
ഓഫീസ് അറ്റന്‍ഡന്റ്
നിയമനത്തിനായി റാങ്ക്
ലിസ്റ്റ് / പൊസിഷന്‍
ലിസ്റ്റ് നിലവിലുണ്ടോ;
എന്നാണ് ലിസ്റ്റ്
നിലവില്‍ വന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍
തടസങ്ങളുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുക;
(സി)
തടസങ്ങളില്ലെങ്കില്‍
എന്നത്തേക്ക് നിയമനം
നടത്തുവാന്‍ കഴിയും;
അറിയിക്കുമോ;
(ഡി)
പൊസിഷന്‍
ലിസ്റ്റ് / റാങ്ക്
ലിസ്റ്റ് വന്നതിന് ശേഷം
ഓഫീസ് അറ്റന്‍ഡന്റ്
തസ്തികയില്‍
താല്‍ക്കാലിക നിയമനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഫയല്‍ മുഖ്യമന്ത്രി
കണ്ടിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ലോക
കേരളസഭ
2064.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരളസഭയ്ക്ക് പ്രത്യേക
സെക്രട്ടേറിയറ്റ്
രൂപീകരിച്ച്
ഉത്തരവായിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
സെക്രട്ടേറിയറ്റിന്റെ
ചുമതലകള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
സെക്രട്ടേറിയറ്റിന്റെ
പ്രവര്‍ത്തനത്തിനായി
അധിക തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
ഒന്നാം
ലോക കേരളസഭയുടെ
തീരുമാനങ്ങളുടെ
അടിസ്ഥാനത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേന നവീകരണം
2065.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പോലീസ്
സേനയെ
ആധുനികവത്കരിക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
പോലീസ്
ഉദ്യോഗസ്ഥരായ ചില
ആളുകള്‍ നടത്തുന്ന
അക്രമണങ്ങളും അഴിമതിയും
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ ;
(സി)
പോലീസ്
ഉദ്യോഗസ്ഥരായ ചിലരുടെ
മാഫിയ ബന്ധവും
മാസപ്പടിയും
സമ്പൂര്‍ണ്ണമായും
ഇല്ലാതാക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അഴിമതി
കേസുകളില്‍പ്പെട്ട എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
പോലീസ്
സേനയുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
2066.
ശ്രീ.എം.
സ്വരാജ്
,,
കെ.ഡി. പ്രസേനന്‍
,,
പുരുഷന് കടലുണ്ടി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ആധുനികവത്ക്കരണത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സാധാരണ
ജനങ്ങള്‍ക്ക് ഏത്
സമയത്തും ഭയം കൂടാതെ
കടന്നുചെല്ലാവുന്ന
രീതിയില്‍ പോലീസ്
സ്റ്റേഷനുകളെ
ജനസൗഹൃദമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ജനമൈത്രി
പോലീസ് സംവിധാനം
മുഴുവന്‍ പോലീസ്
സ്റ്റേഷനുകളിലേയ്ക്കും
വ്യാപിപ്പിച്ചിട്ടുണ്ടോ;
(ഡി)
പൊതുജനങ്ങളോട്
അപമര്യാദയായി
പെരുമാറുകയും
അനാവശ്യമായി ബലപ്രയോഗം
നടത്തുകയും ചെയ്യുന്ന
ചുരുക്കം ചില പോലീസ്
ഉദ്യോഗസ്ഥരുടെ
പ്രവൃത്തികള്‍ പോലീസ്
സേനയ്ക്ക് ആകെ കളങ്കം
വരുത്തുന്ന
സാഹചര്യത്തില്‍ ഇത്തരം
പോലീസുകാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കാനും
ഇവര്‍ക്ക് ഇത്
സംബന്ധിച്ച് ആവശ്യമായ
ബോധവത്കരണം നല്കുവാനും
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
സംസ്ഥാന
പോലീസ് സേനക്ക് ലഭിച്ച
അംഗീകാരങ്ങളും
പുരസ്ക്കാരങ്ങളും
2067.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പോലീസ്
സേനയുടെ
പ്രവര്ത്തനമികവിനുളള
അംഗീകാരമായി ലഭിച്ച
ദേശീയ-അന്തര്‍ദേശീയ
പുരസ്കാരങ്ങള്‍
ഏതെല്ലാം;വിശദാംശം
വ്യക്തമാക്കുമോ;
പ്രതിരോധ
കുത്തിവയ്പുകള്‍ക്കെതിരെ
പ്രചാരണങ്ങള്‍
നടത്തുന്നവര്‍ക്ക് എതിരെയുളള
കേസുകള്‍
2068.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയില്‍ നടക്കുന്ന
പ്രവര്‍ത്തനങ്ങളെയും
രോഗ പ്രതിരോധ
മരുന്നുകള്‍,
കുത്തിവയ്പുകള്‍
എന്നിവയ്ക്കെതിരെ
പ്രവര്‍ത്തനം
നടത്തുകയും
ജനങ്ങള്‍ക്കിടയില്‍
തെറ്റിദ്ധാരണ പരത്തുന്ന
പ്രചാരണങ്ങള്‍
നടത്തുകയും ചെയ്തതിന്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര
പേര്‍ക്കെതിരെ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇത്തരം
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നവര്‍ക്ക്
കടുത്ത ശിക്ഷ ഉറപ്പ്
വരുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മാവോയിസ്റ്റ്
ഭീഷണി
2069.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന മേഖലയില്‍
എവിടെയെങ്കിലും
മാവോയിസ്റ്റുകളുടെ
സാന്നിധ്യം ഉള്ളതായി
സ്ഥിരീകരിച്ചിട്ടുണ്ടോ;
(ബി)
വയനാട്
മേപ്പാടിയില്‍
മാവോയിസ്റ്റുകള്‍ ഇതര
സംസ്ഥാന തൊഴിലാളികളെ
ബന്ദികളാക്കിയ വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
വനമേഖലയോട്
ചേര്‍ന്നുകിടക്കുന്ന
പ്രദേശങ്ങളില്‍
താമസിക്കുന്നവര്‍ക്കുണ്ടാകുന്ന
മാവോയിസ്റ്റ് ഭീഷണി
ഒഴിവാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കുറ്റകൃത്യങ്ങള്‍
ചെറുക്കുന്നതിന് നീരീക്ഷണ
ക്യാമറകള്‍
2070.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരീക്ഷണ ക്യാമറകള്‍
വിന്യസിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നതിന്
ശേഷം പുതിയതായി എത്ര
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിച്ചു; ഇതിനായി
എത്ര തുക ചെലവായി
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
കുറ്റകൃത്യങ്ങള്‍
ചെറുക്കുന്നതിന്
നീരീക്ഷണ ക്യാമറകളെ
എങ്ങനെയാണ്
പ്രയോജനപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ?
ശബരിമല
സംഘര്‍ഷ കേസ്സുകള്‍
2071.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ശബരിമലയില്‍
ഉണ്ടായിട്ടുള്ള
സംഘര്‍ഷങ്ങളുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്നും
അവയില്‍ എത്ര
ആർ.എസ്.എസ്.
പ്രവര്‍ത്തകരെ പ്രതി
ചേര്‍ത്തിട്ടുണ്ട്
എന്നും വ്യക്തമാക്കാമോ
?
ശബരിമല
യുവതീ പ്രവേശനം
2072.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീ പ്രവേശനം
സംബന്ധിച്ച
സുപ്രീംകോടതി വിധിയുടെ
പകര്‍പ്പ് എന്നാണ്
സര്‍ക്കാരിന്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിധിയുടെ പകര്‍പ്പ്
ലഭിക്കുന്നതിന് മുമ്പ്
അഞ്ഞൂറ് വനിതാ
പോലീസുകാരെ ശബരിമലയില്‍
വിന്യസിക്കുമെന്ന്
സംസ്ഥാന പോലീസ് മേധാവി
പ്രസ്താവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉദ്യോഗസ്ഥരുടെ
ഇത്തരത്തിലുള്ള
അമിതാവേശം ശബരിമല
പ്രശ്നം
വഷളാക്കുന്നതിനും
അവിടുത്തെ ക്രമസമാധാനം
തകരാറിലാക്കുന്നതിനും
കാരണമായിട്ടുണ്ടോ;
വിശദമാക്കുമോ?
വര്‍ഗീയ
ചേരിതിരിവും മതസ്പര്‍ദ്ധയും
വളർത്തുന്ന നീക്കങ്ങൾ
2073.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ഗീയ
ചേരിതിരിവുണ്ടാക്കുന്നതിനും
മതസ്പര്‍ദ്ധ
വളര്‍ത്തുന്നതിനും ചില
കേന്ദ്രങ്ങള്‍
നടത്തുന്ന നീക്കങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ശബരിമലയില്‍
സ്ത്രീപ്രവേശനം
അനുവദിച്ച സുപ്രീംകോടതി
വിധി വന്നതിന് ശേഷം
വര്‍ഗീയ വികാരം
ആളിക്കത്തിക്കുന്നതിനും
അതില്‍ നിന്ന്
രാഷ്ട്രീയനേട്ടം
കൊയ്യുന്നതിനുമായി
പ്രവർത്തനം നടത്തുന്ന
സംഘടനകളെ ഏതൊക്കെ
തരത്തില്‍
പ്രതിരോധിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
വര്‍ഗീയകലാപം
സൃഷ്ടിക്കുന്നതിനുള്ള
ശ്രമങ്ങള്‍
തടയുന്നതിനും
ഇതിനെപ്പറ്റി
പൊതുസമൂഹത്തെ
ബോധവല്‍ക്കരിക്കുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ?
ശബരിമലയിലെ
പോലീസ് അതിക്രമങ്ങൾ
2074.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ഒക്ടോബര്‍, നവംബര്‍
മാസങ്ങളിലെ ശബരിമല
തീര്‍ത്ഥാടന കാലത്ത്
സന്നിധാനത്തും
പമ്പയിലും
നിലയ്ക്കലിനും
പരിസരങ്ങളിലും നടന്ന
പോലീസ് ക്രൂരതകള്‍ക്കും
മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും
ഉത്തരവാദികളായ പോലീസ്
ഉദ്യോഗസ്ഥരുടെ പേരില്‍
മാതൃകാപരമായ
ശിക്ഷാനടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഭക്തരുടെ
വാഹനങ്ങള്‍ അടിച്ചു
തകര്‍ത്ത പോലീസുകാരുടെ
പേരില്‍ എന്തൊക്കെ
ശിക്ഷാ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പോലീസ്
അതിക്രമങ്ങളെ
തുടര്‍ന്ന് ഉണ്ടായ
സംഘര്‍ഷങ്ങളില്‍ എത്ര
ഭക്തര്‍ക്ക് എതിരെ
കേസെടുത്തു; എത്രപേരെ
കേസെടുത്ത് ജയിലില്‍
അടച്ചു; ജാമ്യമില്ലാ
വകുപ്പുപ്രകാരം
കേസെടുത്തവര്‍ എത്ര;
(ഡി)
ശബരിമലയിലും
പരിസരത്തും
വിന്യസിച്ചിരിയ്ക്കുന്ന
പോലീസുകാരുടെ ചെലവ്
സര്‍ക്കാര്‍
വഹിയ്ക്കുമോ അതോ ശബരിമല
വരുമാനത്തില്‍ നിന്ന്
വഹിക്കുമോ;
(ഇ)
കഴിഞ്ഞ
വര്‍ഷം ഇതേ സീസണുകളില്‍
പോലീസിനെ
വിന്യസിച്ചതുമായി
ബന്ധപ്പെട്ട് ചെലവായ
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
ശബരിമലയിലെ
യുവതീ പ്രവേശനം
2075.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
യുവതീ പ്രവേശനവുമായി
ബന്ധപ്പെട്ട്
സുപ്രീംകോടതി
പുറപ്പെടുവിച്ച വിധി
ലംഘിക്കുവാന്‍ പ്രേരണ
നല്കുന്ന വിധത്തില്‍
ആര്.എസ്.എസ്,
ബി.ജെ.പി. നേതാക്കള്‍
നടത്തുന്ന
പ്രസ്താവനകളും
മലചവിട്ടാന്‍ വരുന്ന
10-നും 50-നും ഇടയ്ക്ക്
പ്രായമുള്ള സ്ത്രീ
ഭക്തരെ തടയും എന്ന ചില
കോണ്‍ഗ്രസ്
നേതാക്കളുടെ
പ്രസ്താവനകളും
നിയമവാഴ്ചയോടും
ഭരണഘടനാ
മൂല്യങ്ങളോടുമുള്ള
വെല്ലുവിളി ആണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഭരണഘടനയെയും
സുപ്രീംകോടതി ഭരണഘടനാ
ബഞ്ചിന്റെ വിധിയെയും
അവഹേളിക്കുന്ന
തരത്തില്‍ പ്രസ്താവന
നടത്തിയ ആര്.എസ്.എസ്,
ബി.ജെ.പി, കോണ്‍ഗ്രസ്
നേതാക്കള്‍ക്കെതിരെ
ഉചിതമായ നിയമ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശബരിമലയിലെ
പോലീസ് നടപടികൾ
2076.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
ഡ്യൂട്ടി ചെയ്യുന്ന
ഉന്നത പോലീസ്
ഉദ്യോഗസ്ഥര്‍
ജനപ്രതിനിധികളോടും പൊതു
പ്രവര്‍ത്തകരോടും
അപമര്യാദയോടും മോശമായും
പെറുമാറുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് സംബന്ധിച്ച് എത്ര
പരാതികള്‍ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്;
അതില്‍ എന്ത് നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(ബി)
ശബരിമലയില്‍
ഇപ്പോള്‍ മണ്ഡല
മകരവിളക്ക് ഇത്സവം
പ്രമാണിച്ച് ഒന്നാം
ഘട്ടത്തില്‍ എത്ര
പോലീസ് ഉദ്യോഗസ്ഥരെ
ഡ്യൂട്ടിക്ക്
നിയമിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; കഴിഞ്ഞ
വര്‍ഷം ഇതേസമയം ഒന്നാം
ഘട്ടത്തില്‍ എത്ര
പോലീസ് ഉദ്യോഗസ്ഥരെ
നിയമിച്ചിരുന്നു എന്ന്
വിശദമാക്കുമോ;
(സി)
ശബരിമല
മണ്ഡല മകരവിളക്കുമായി
ബന്ധപ്പെട്ട് ഇപ്പോള്‍
എത്ര അയ്യപ്പ ഭക്തരെ
നാമജപം നടത്തിയതിന്റെ
പേരില്‍ അറസ്റ്റ്
ചെയ്തിട്ടുണ്ട്; അവരുടെ
പേരില്‍ ചുമത്തിയ
വകുപ്പുകള്‍
ഏതൊക്കെയാണ്; എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തു വിശദമാക്കുമോ;
(ഡി)
ശബരിമലയില്‍
നിന്നും നിലയ്ക്കല്‍
നിന്നും ഈ മണ്ഡലകാലത്ത്
അറസ്റ്റ് ചെയ്തിട്ട്
ഇതുവരെ ജാമ്യം
ലഭിക്കാത്ത എത്ര
അയ്യപ്പഭക്തര്‍ ഉണ്ട്;
എന്തുകൊണ്ട് ജാമ്യം
ലഭിച്ചില്ല എന്നും
അവരുടെ പേരില്‍ ഉള്ള
കേസുകള്‍ എന്തൊക്കെയാണ്
എന്നും വിശദമാക്കുമോ?
ശബരിമലയിലെ
കര്‍ശന നിയന്ത്രണങ്ങള്‍
2077.
ശ്രീ.കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
പോലീസിന്റെ
കര്‍ശനനിയന്ത്രണങ്ങള്‍
അയ്യപ്പ ഭക്തന്മാരുടെ
എണ്ണത്തില്‍ വലിയ
കുറവുണ്ടാകാന്‍
ഇടയാക്കിയിട്ടുണ്ട്
എന്നത് വസ്തുതയാണോ ;
(ബി)
ശബരിമലയിലെ
പോലീസിന്റെ നടപടികള്‍
കാരണം നിരവധി
ഇതരസംസ്ഥാന അയ്യപ്പ
ഭക്തന്മാര് ദര്‍ശനം
നടത്താന്‍ സാധിക്കാതെ
മടങ്ങിപ്പോയതായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സുപ്രീം
കോടതി വിധി
നടപ്പിലാക്കുന്നതിന്റെ
പേരില്‍
അയ്യപ്പഭക്തന്മാരെ
പീഡിപ്പിക്കുന്നത്
ശരിയായ നടപടിയല്ല എന്ന
ഹൈക്കോടതിയുടെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
ശബരിമലയില്‍
ഡ്യൂട്ടിക്ക്
നിയോഗിച്ചിരുന്ന വനിതാ
പോലീസുകാര്‍
2078.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
ചിത്തിര
ആട്ടവിശേഷത്തിന് 2018
നവംബര്‍ 5,6
തീയതികളില്‍
സന്നിധാനത്ത് വനിതാ
പോലീസുകാരെ
ഡ്യൂട്ടിക്ക്
നിയോഗിച്ചിരുന്നോ;
(ബി)
പ്രസ്തുത
വനിതാ പോലീസുകാര്‍ 50
വയസ്സ്
കഴിഞ്ഞവരായിരുന്നോ;
എങ്കില്‍ അതിനുളള കാരണം
എന്താണ്;
(സി)
ശബരിമലയില്‍
ഡ്യൂട്ടിക്ക്
നിയോഗിച്ചിരുന്ന വനിതാ
പോലീസുകാരുടെ പ്രായം 50
വയസ്സ്
കഴിഞ്ഞിരുന്നുവെന്നും
രേഖകള്‍ പരിശോധിച്ച്
അവരുടെ പ്രായം താന്‍
ഉറപ്പാക്കിയെന്നും
ആര്.എസ്.എസ്. നേതാവ്
പ്രസ്താവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
പോലീസിന്റെ ഭാഗത്ത്
വീഴ്ചയുണ്ടായതായി
കരുതുന്നുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ശബരിമലയില്‍
ഭീകരാന്തരീക്ഷം
2079.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെത്തിയ
അയ്യപ്പഭക്തരെ
ഭീകരര്‍ക്ക് സമാനമായി
പോലീസ് കണക്കാക്കുന്നു
എന്ന വ്യാപക പരാതി
ഗൗരവത്തോടെ
കാണുന്നുണ്ടോയെന്നറിയിക്കുമോ
;
(ബി)
മക്കയ്ക്ക്
ശേഷം ലോകത്തിലെ തന്നെ
ഏറ്റവും കൂടുതല്‍
ഭക്തര്‍ സന്ദര്‍ശനം
നടത്തുന്ന ശബരിമലയില്‍
ഭീകരാന്തരീക്ഷം
സൃഷ്ടിക്കുന്ന
നടപടിയല്ലേ പോലീസിന്റെ
ഭാഗത്തുനിന്നും
ഉണ്ടായിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍
പരാജയപ്പെടുകയും
പോലീസ് രാജ്
ഏര്‍പ്പെടുത്തുകയും
ചെയ്തതോടെ പുണ്യഭൂമിയെ
കലാപഭൂമിയാക്കുകയാണ്
സര്‍ക്കാരും ബി.ജെ.പി
യും
ചെയ്തിരിക്കുന്നത്എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
നിലയ്ക്കല്‍
മുതല്‍ സന്നിധാനം വരെ
കുടിവെള്ളവും ഭക്ഷണവും
പോലും ലഭ്യമല്ല എന്ന
കേരള ഹെെക്കോടതിയുടെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്നറിയിക്കാമോ?
സന്നിധാനത്തെ
നിയന്ത്രണങ്ങള്‍
2080.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
പോലീസ് കര്‍ശന
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയതിനെതിരെ
കേരള ഹൈക്കോടതിയുടെ
വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അയ്യപ്പ
ഭക്തന്മാര്
രാത്രിയില്‍
നെയ്യഭിഷേകത്തിനായി
സന്നിധാനത്ത് തങ്ങാന്‍
പാടില്ലെന്നും ദര്‍ശനം
കഴിഞ്ഞാലുടന്‍ തിരിച്ചു
പോകണമെന്നുമുള്ള
പോലീസിന്റെ നിബന്ധന
മതാചാരങ്ങള്‍
അനുഷ്ഠിക്കാനുള്ള
വ്യക്തിയുടെ
അവകാശത്തിന്റെ ലംഘനമായി
കോടതി
നിരീക്ഷിച്ചിട്ടുണ്ടോ;
(സി)
ആചാരങ്ങള്‍
അനുഷ്ഠിക്കുന്നതിന്
അയ്യപ്പ
ഭക്തന്മാര്ക്ക് യാതൊരു
തടസവും പോലീസ്
സൃഷ്ടിക്കാന്‍ പാടില്ല
എന്ന കോടതിയുടെ
പരാമര്‍ശം
നടപ്പിലിലാക്കാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ?
പോലീസ്
സേനയിൽ നടത്തിയ നിയമനങ്ങൾ
2081.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കെ.എ.പി. നാലാം
ബറ്റാലിയന് കണ്ണൂരിന്
കീഴില്‍ പുതുതായി എത്ര
പോലീസ് ഉദ്യോഗസ്ഥരെ
നിയമിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
വയനാട്
ജില്ലയില്‍ നിന്നും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പോലീസ് സേനയില്‍
ജോലി ലഭിച്ചവരുടെ എണ്ണം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര ആളുകളെ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പോലീസ് സേനയില്‍
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയുടെ കാര്യക്ഷമമായ
പ്രവർത്തനം
2082.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അതില്‍
ശാസ്ത്രീയമായി അന്വേഷണം
നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ
പദ്ധതികള്‍ പോലീസ്
സേനയുടെ കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
എത്രമാത്രം സഹായകരമായി
എന്ന്
വെളിപ്പെടുത്തുമോ;
(സി)
രാഷ്ട്രീയമായ
ഇടപെടലുകള്‍ പോലീസിന്റെ
അന്വേഷണങ്ങളെ കാര്യമായി
ബാധിക്കുന്നുവെന്നതും
അവര്‍ക്ക് നിഷ്പക്ഷമായി
പ്രവര്‍ത്തിക്കുവാന്‍
സാധിക്കുന്നില്ലായെന്നുമുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ആധുനിക
സംവിധാനങ്ങളും,
പരിശീലനം സിദ്ധിച്ച
ഉദ്യോഗസ്ഥരും
ഉണ്ടായിട്ടും
നെയ്യാറ്റിന്‍കരയില്‍
യുവാവിന്റെ
കൊലപാതകത്തില്‍
പ്രതിയായ ഡി.വൈ.എസ്.പി,
9 ദിവസം ഒളിവില്‍
കഴിയുന്നതിനും പിന്നീട്
കല്ലമ്പലത്തെ സ്വന്തം
വസതിയില്‍ എത്തി
ആത്മഹത്യ
ചെയ്യുന്നതിനും
ഇടയാക്കിയ സാഹചര്യം
പോലീസിന്റെ
പരാജയത്തെയല്ലേ
സൂചിപ്പിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
പോലീസ്
സേനയില്‍ എസ്.ഐ. നിയമനം
2083.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര പോലീസ്
സ്റ്റേഷനുകളുണ്ടെന്നും
അവ ഏതെല്ലാം
വിഭാഗത്തിലുള്ളവയാണെന്നും
ഓരോ പോലീസ്
സ്റ്റേഷനുകളിലുമായി ആകെ
എത്ര എസ്.ഐ.മാര്‍ ജോലി
നോക്കി വരുന്നുവെന്നും
അറിയിക്കുമോ;
(ബി)
ഇതില്‍
ഈ ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
നിയമിക്കപ്പെട്ട
എസ്.ഐ.മാരുടെ എണ്ണം
എത്രയാണ്; പുതുതായി
പി.എസ്.സി. ലിസ്റ്റില്‍
നിന്നും നിയമനം ലഭിച്ച്
ട്രെയിനിംഗ്
പൂര്‍ത്തിയാക്കിയവര്‍
എത്രയാണ്; എത്രപേര്‍
നിലവിലുള്ള പോലീസ്
സേനയില്‍ നിന്ന്
സ്ഥാനക്കയറ്റത്തിലൂടെ
നിയമിക്കപ്പെട്ടു;
(സി)
കേരളത്തിലുള്ള
പോലീസ് സ്റ്റേഷനുകളിലും
ക്യാമ്പുകളിലുമുള്പ്പെടെ
ആകെ എത്ര എസ്.ഐ.മാരുടെ
അനുവദിക്കപ്പെട്ട
പോസ്റ്റ് നിലവിലുണ്ട്;
ഇതില്‍ കൂടുതല്‍
എസ്.ഐ.മാരെ നിലവില്‍
നിയമിച്ചിട്ടുണ്ടോ;
(ഡി)
പോലീസ്
സംഘടനയുടെ അംഗബലം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി നിലവിലുള്ള
ഒഴിവുകള്‍ പരിഗണിക്കാതെ
എസ്.ഐ.മാരെ നിയമിച്ചതായ
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ നടപടിയിലൂടെ
സര്‍ക്കാരിന് അധിക
സാമ്പത്തിക ബാധ്യത
ഉണ്ടായിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദീകരണം നല്‍കുമോ?
പോലീസിലെ
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട് വിംഗ്
2084.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് വകുപ്പില്‍
നിലവില്‍ എത്ര പോലീസ്
ജില്ലകള്‍,
ബറ്റാലിയനുകള്‍,
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിംഗ് ഇവ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
ഇവയില്‍ ഓരോ
വിഭാഗത്തിലെയും
ഉദ്യോഗസ്ഥരുടെ
തസ്തികകള്‍ പോലീസ്
ജില്ലകള്‍ തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിങ്ങിൽ ഓരോ പോലീസ്
ജില്ലയിലുമുള്ള
തസ്തികകള്‍, ഹെഡ്
ക്വാര്‍ട്ടേഴ്സില്‍
ഉള്ള തസ്തികകള്‍,
ഡി.വൈ.എസ്.പി., എസ്.പി.
തസ്തികകള്‍ ഇവ
എത്രയാണെന്ന്
വിശദമാക്കുമോ;
(സി)
2010
ന് മുമ്പ് ടി
വകുപ്പില്‍ മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
എസ്.പി. മാരുടെ എത്ര
തസ്തികയാണ്
ഉണ്ടായിരുന്നത്;
നിലവില്‍ എത്ര
എസ്.പി.മാരുടെ
തസ്തികയാണ് ഉള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിങ്ങിൽ എസ്.ഐ. മുതല്‍
എസ്.പി. വരെയുള്ളവരുടെ
സീനിയോറിറ്റി ലിസ്റ്റ്
നിലവിലുണ്ടോ; എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ?
ക്രൈംബ്രാഞ്ച്
പുന:സംഘടന
2085.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രൈംബ്രാഞ്ചിനെ
റവന്യൂ
ജില്ലാടിസ്ഥാനത്തില്‍
എസ്.പി.മാര്‍ക്ക് ചുമതല
നല്കി
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
പുന:സംഘടന
നടത്തുന്നതിന് മുമ്പ്
ഇതു സംബന്ധിച്ച
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടത്തുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തിലുള്ള
പുന:സംഘടന
ക്രൈംബ്രാഞ്ചിന് ഏതു
വിധത്തില്‍
ഗുണകരമാകുമെന്ന്
വെളിപ്പെടുത്തുമോ?
നെയ്യാറ്റിന്‍കര
ഗവണ്മെന്റ് ഗേള്‍സ്
ഹൈസ്കൂളില്‍ സ്റ്റുഡന്റ്
പോലീസ് വിഭാഗം
2086.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ഗവണ്മെന്റ് ഗേള്‍സ്
ഹൈസ്കൂളില്‍
സ്റ്റുഡന്റ് പോലീസ്
വിഭാഗം
ആരംഭിക്കുന്നതിന്
എം.എല്‍.എ. യുടെ ഉപരി
കത്തോടെ നല്കിയ
നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
താലൂക്കിലെ ഏക
സര്‍ക്കാര്‍
പെണ്‍പള്ളിക്കൂടം എന്ന
നിലയില്‍ 2019 അധ്യയന
വര്‍ഷത്തില്‍
സ്റ്റുഡന്റ് പോലീസ്
പദ്ധതി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാന്‍
കഴിയുമോ;
(സി)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
ഏതെങ്കിലും സ്കൂളില്‍
നിന്നും സ്റ്റുഡന്റ്
പോലീസ് വിഭാഗത്തെ
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ പകരം ഏതു
സ്കൂളില്‍ സ്റ്റുഡന്റ്
പോലീസ് വിഭാഗം
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ?
സി.പി.എം.
നേതാക്കളുടെ പേരിലുള്ള
കേസുകള്‍
2087.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.പി.എം.
നേതാക്കളുടെ പേരില്‍
തിരുവനന്തപുരം
മ്യൂസിയം,
കന്റോണ്‍മെന്റ്,
കണ്ണൂര്‍, തളിപറമ്പ്
പോലീസ് സ്റ്റേഷനുകളില്‍
രജിസ്റ്റര്‍
ചെയ്തിരുന്ന കേസുകള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പിന്‍വലിക്കണമെന്ന്
ആവശ്യപ്പെട്ട്
കോടതിയില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ആരുടെയൊക്കെ
പേരിലുള്ള കേസുകളാണ്
ഇപ്രകാരം
പിന്‍വലിക്കുന്നതിന്
അപേക്ഷിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
അപേക്ഷ കോടതി
അംഗീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഫസല്‍
വധക്കേസ്
2088.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫസല്‍
വധക്കേസില്‍ സി.ബി.എെ.
കോടതിയുടെ
തീരുമാനപ്രകാരം
നാടുകടത്തപ്പെട്ട
കണ്ണൂര്‍ ജില്ലാ
പഞ്ചായത്ത് മെമ്പര്‍
കാരായി രാജന്റെയും
തലശ്ശേരി മുനിസിപ്പല്‍
കൗണ്‍സിലര്‍ കാരായി
ചന്ദ്രശേഖരന്റെയും
കേസുമായി ബന്ധപ്പെട്ട്
പുതിയ
വെളിപ്പെടുത്തലുണ്ടായ
സാഹചര്യത്തില്‍
തുടരന്വേഷണം
നടത്തുന്നത്
പരിഗണനയിലുണ്ടോ ;
(ബി)
മറ്റാെരു
കേസുമായി ബന്ധപ്പെട്ട്
അറസ്റ്റിലായ പ്രതികള്‍
തങ്ങളാണ് ഫസലിനെ
കൊലപ്പെടുത്തിയതെന്ന്
വെളിപ്പെടുത്തിയ
സാഹചര്യത്തില്‍
ഫസലിന്റെ
കൊലപാതകത്തിലെ
യഥാര്‍ത്ഥ പ്രതികളെ
കണ്ടെത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
രാഷ്ട്രീയ
പാര്‍ട്ടി ഓഫീസുകള്‍ക്ക്
പോലീസ് കാവല്‍
2089.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങളുടെ
ജീവനും സ്വത്തിനും
സംരക്ഷണവും
നിയമവാഴ്ചയും
ഉറപ്പാക്കാന്‍
ഉത്തരവാദിത്തപ്പെട്ട
പോലീസ് സേനയെ
രാഷ്ട്രീയ
പാര്‍ട്ടികളുടെ
ഓഫീസുകള്‍ക്ക് സ്ഥിരം
കാവല്‍
ഏര്‍പ്പെടുത്തുന്നതിന്
നിയോഗിക്കാറുണ്ടോ;
എങ്കില്‍ സംസ്ഥാനത്ത്
ഏതൊക്കെ രാഷ്ട്രീയ
പാര്‍ട്ടികളുടെ എത്ര
ഓഫീസുകള്‍ക്ക് വീതമാണ്
പുതുതായി കാവല്‍
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
എത്ര ഓഫീസുകള്‍ക്ക്
നിലവിലുള്ള പോലീസ്
കാവല്‍ തുടര്‍ന്നു
വരുന്നു; ഇതിനായി
നിയോഗിച്ചിട്ടുള്ള ആകെ
പോലീസ് സേനാംഗങ്ങളുടെ
എണ്ണമെത്രയാണ്;
(ബി)
ഇൗ
സർക്കാർ
അധികാരത്തില്‍വന്നശേഷം
ഇത്തരത്തില്‍ പാര്‍ട്ടി
ഓഫീസുകള്‍,
സ്മാരകങ്ങള്‍, അനുബന്ധ
ഇടങ്ങള്‍ എന്നിവ
സംരക്ഷിക്കുന്നതിന്
എത്ര പോലീസുകാരെ
ഉപയോഗിച്ചു; ഇതിനായി
ആകെ എത്ര ഡ്യൂട്ടി
(എണ്ണത്തില്‍)
ഉപയോഗപ്പെടുത്തി;
ഇതിനായി എന്ത് തുക
ശമ്പളമുള്‍പ്പെടെ
ചെലവാക്കി;
വ്യക്തമാക്കുമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
2090.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നടന്ന രാഷ്ട്രീയ
കൊലപാതകങ്ങള്‍
എത്രയാണെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
കൊലപാതകങ്ങളിലെ
കുറ്റവാളികളെ
കണ്ടെത്തിയിട്ടുണ്ടോ;
(സി)
രാഷ്ട്രീയ
കൊലപാതകങ്ങള്‍
കുറയ്ക്കുന്നതിനും
ജനങ്ങള്‍ക്ക് നിര്‍ഭയം
ജീവിക്കുന്നതിനും വേണ്ട
സാഹചര്യം ഒരുക്കുവാന്‍
ശ്രമിക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഗോസംരക്ഷകരുടെ
കയ്യേറ്റവും അതിക്രമവും
T 2091.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിര്‍ത്തി
ചെക്ക് പോസ്റ്റ് വഴി
കേരളത്തിലേക്ക് വരുന്ന
കന്നുകാലികളെ
ഗോസംരക്ഷകര്‍ എന്ന
പേരില്‍ തടഞ്ഞ്
കയ്യേറ്റവും അതിക്രമവും
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം സംഭവങ്ങളില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങളില്‍ ചില
ഉദ്യോഗസ്ഥര്‍
അക്രമികള്‍ക്ക്
കൂട്ടുനില്‍ക്കുന്നതായുള്ള
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
കരയോഗമന്ദിരങ്ങള്‍ക്ക്
നേരെയുള്ള ആക്രമണങ്ങള്‍
2092.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വിവിധ ജില്ലകളില്‍
കരയോഗമന്ദിരങ്ങള്ക്കു
നേരെ ആക്രമണങ്ങള്‍
നടത്തുകയും റീത്തുകള്‍
വയ്ക്കുകയും ചെയ്ത
സംഭവങ്ങളില്‍ പോലീസ്
ഇതേവരെ എന്തുനടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
സ്ത്രീകളെയും
കുട്ടികളെയും കാണാതാകുന്ന
സംഭവങ്ങള്‍
2093.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളെയും
കുട്ടികളെയും
കാണാതാകുന്ന സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
കാണാതാകുന്നവരെ
കണ്ടെത്തുന്നതിന്
സംസ്ഥാനതലത്തില്‍
അന്വേഷണ സംഘം
പുനഃസംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പോക്സോ
കേസുകള്‍
2094.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെടുന്ന പോക്സോ
കേസുകളില്‍
ശിക്ഷിക്കപ്പെടുന്നവരുടെ
എണ്ണം വളരെ കുറവാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കുമോ;
(ബി)
പോക്സോ
കേസുകളില്‍ പരാതി
കിട്ടി മൂന്ന്
മാസത്തിനകം കുറ്റപത്രം
നല്‍കണമെന്ന വ്യവസ്ഥ
പലപ്പോഴും
പാലിക്കപ്പെടുന്നില്ല
എന്ന കാര്യം ഗൗരവമായി
പരിഗണിക്കുമോ;
(സി)
നിയമം
നടപ്പാക്കുന്നതിലെ
അപകാതകള്‍
ചൂണ്ടിക്കാട്ടി പോലീസ്
പ്രായോഗിക
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
ആറ്
വര്‍ഷം മുമ്പുള്ള
കേസുകളില്‍ പോലും
കോടതികളില്‍ തീരുമാനം
ആകാതെ ഇരിക്കുന്ന
സാഹചര്യത്തില്‍
കുറ്റവാളികള്‍ക്ക് ഇരയെ
സമ്മര്‍ദ്ദത്തിലാക്കുന്നതിനും
സാക്ഷികളെ
കൂറുമാറ്റുന്നതിനും
സാഹചര്യം
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കേസുകളുടെ വിചാരണ
വേഗത്തിലാക്കുന്നതിന്
ആവശ്യമായ നടപടികള്‍
കൈക്കൊള്ളുമോയെന്നു്
വ്യക്തമാക്കുമോ?
പോക്സോ
കേസുകള്‍
2095.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
കേസുകള്‍ വിചാരണ നടത്തി
കുറ്റവാളികളെ
ശിക്ഷിക്കുന്നതില്‍
വലിയ കാലതാമസം വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് ഇപ്പോള്‍
പോക്സോ കോടതികളുള്ളത്;
കുട്ടികള്‍ പ്രതിയുമായി
നേര്‍ക്കുനേര്‍ കാണാത്ത
ശിശുസൗഹൃദ കോടതികള്‍
എല്ലാ ജില്ലകളിലും
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
കേസുകള്‍
കൃത്യമായി
നിരീക്ഷിക്കാനും
മൊഴിയെടുപ്പ്,
വൈദ്യപരിശോധന എന്നിവ
സുഗമമാക്കാനും ജില്ലാ
ശിശുക്ഷേമസമിതിയുടെ
മേല്‍നോട്ടത്തില്‍
ജില്ലാ പോലീസ് ചീഫ്,
ഡി.എം.ഒ., ചൈല്‍ഡ്
ലൈന്‍ അംഗം എന്നിവരെയും
മറ്റും ഉള്‍പ്പെടുത്തി
ഒരു സമിതിയെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പോക്സോ
കേസുകള്‍
2096.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോക്സോ കേസുകളുടെ എണ്ണം
വര്‍ദ്ധിച്ച് വരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2018
വര്‍ഷത്തില്‍
രജിസ്റ്റര്‍ ചെയ്ത
പോക്സോ കേസുകളുടെ എണ്ണം
ജില്ല തിരിച്ച്
അറിയിക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍
നടപ്പുവര്‍ഷം
രജിസ്റ്റര്‍ ചെയ്ത
പോക്സോ കേസുകള്‍ പോലീസ്
സ്റ്റേഷന് തിരിച്ച്
വിശദമാക്കാമോ;
(ഡി)
പോക്സോ
കേസുകള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ അത്
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പോലീസ്
സ്റ്റേഷനുകളില്‍ ചെെല്‍ഡ്
പ്രൊട്ടക്ഷന്‍
ഓഫീസര്‍മാര്‍
2097.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
സുരക്ഷയ്ക്കായി എല്ലാ
പോലീസ്
സ്റ്റേഷനുകളിലും
ചെെല്‍ഡ്
പ്രൊട്ടക്ഷന്‍
ഓഫീസര്‍മാരെ
നിയമിക്കുന്നതിന്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
പോലീസ്
സ്റ്റേഷനുകളില്‍ ഇത്തരം
ഉദ്യോഗസ്ഥരെ
നിയമിച്ചിട്ടുണ്ട്;
വിശദാംശം നൽകുമോ;
(ബി)
ചെെല്‍ഡ്
പ്രൊട്ടക്ഷന്‍
ഓഫീസര്‍മാരായി
നിയമിക്കുന്നതിന്
നിശ്ചയിട്ടുളളത് ഏത്
തസ്തികയിലുളള
ജീവനക്കാരെയാണ്;
ഇവര്‍ക്ക് എന്തെല്ലാം
പരിശീലനങ്ങളാണ് നല്കി
വരുന്നത്;
(സി)
ബാലനീതി
നിയമം
നടപ്പിലാക്കുന്നതിന്
മറ്റെന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
ലഭ്യമാക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ സൃഷ്ടിക്കുന്ന
ആരോഗ്യ, ക്രമസമാധാന,
സാമൂഹ്യ പ്രശ്നങ്ങള്‍
2098.
ശ്രീ.എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍
കേരളത്തില്‍
സൃഷ്ടിക്കുന്ന ആരോഗ്യ,
ക്രമസമാധാന, സാമൂഹ്യ
പ്രശ്നങ്ങള്‍
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
തൊഴിലാളികള്‍
ഉള്‍പ്പെട്ട
കൊലപാതകങ്ങള്‍
ഉള്‍പ്പെടെയുള്ള
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച് വിവര
ശേഖരണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികള്‍
സൃഷ്ടിക്കുന്ന ആരോഗ്യ,
ക്രമസമാധാന, സാമൂഹ്യ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനായി
പ്രസ്തുത മൂന്ന്
വകുപ്പുകളേയും
ഏകോപിപ്പിച്ചുകൊണ്ടുള്ള
പ്രവര്‍ത്തനം
നടത്തേണ്ടതിന്റെ
ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എ.ടി.എം.
കേന്ദ്രീകരിച്ച് നടക്കുന്ന മോഷണ
ശ്രമങ്ങള്‍
2099.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എ.ടി.എം.
കേന്ദ്രീകരിച്ച്
നടക്കുന്ന മോഷണ
ശ്രമങ്ങള്‍ തടയുന്നതിന്
പോലീസിന്റെ ഭാഗത്ത്
നിന്നുള്ള സുരക്ഷാ
ക്രമീകരണങ്ങള്‍
വിശദമാക്കുമോ;
(ബി)
സുരക്ഷാ
ജീവനക്കാര്‍ ഇല്ലാത്ത
എ.ടി.എം. കളില്‍
സുരക്ഷാ ജീവനക്കാരെ
നിയമിക്കുന്നതിന്
സ്റ്റേറ്റ് ലെവല്‍
ബാങ്കേഴ്സ്
കമ്മിറ്റിക്ക്
നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ഹൈവേ
കവര്‍ച്ച സംഘങ്ങള്‍
2100.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈവേ
കേന്ദ്രീകരിച്ച്
കവര്‍ച്ച നടത്തുന്ന
സംഘങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹൈവേ
പട്രോളിംഗിന് പ്രത്യേക
സ്ക്വാഡുകളെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്നും എത്ര
പേരെ
കസ്റ്റഡിയിലെടുത്തുവെന്നും
വെളിപ്പെടുത്തുമോ?
ടി.പി
ചന്ദ്രശേഖരന് വധക്കേസ്
പ്രതികളുടെ പരോൾ
2101.
ശ്രീ.സണ്ണി
ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.പി
ചന്ദ്രശേഖരന്
വധക്കേസില്‍ ശിക്ഷ
അനുഭവിക്കുന്ന
പ്രതികളില്‍
ഒാരോരുത്തര്‍ക്കും
ഇതുവരെ എത്ര ദിവസത്തെ
സ്വാഭാവിക പരോളും
അടിയന്തര പരോളും
അനുവദിച്ചു;വിശദാംശം
നല്‍കുമോ;
(ബി)
ഇവരില്‍
ഒാരോരുത്തരേയും
ആയുര്‍വേദ ചികിത്സ
ഉള്‍പ്പെടെയുള്ള
ചികിത്സയുടെ പേരില്‍
എത്രദിവസം
ആശുപത്രികളില്‍
അഡ്മിറ്റ് ചെയ്തു;
(സി)
എത്ര
ദിവസം വീതമാണ് ചികിത്സ
നല്‍കിയത്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊലക്കേസ് പ്രതികളില്‍
ആര്‍ക്കെങ്കിലും നൂറു
ദിവസത്തില്‍ കൂടുതല്‍
പരോള്‍
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആര്‍ക്കെന്നും അതിനുള്ള
പ്രത്യേക
കാരണമെന്തെന്നും
അറിയിക്കുമോ?
എരഞ്ഞോണ
അബ്ദുല്‍ കരീം വധക്കേസ്
2102.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താമരശ്ശേരി
പോലീസ് സ്റ്റേഷന്
പരിധിയില്‍ എരഞ്ഞോണ
അബ്ദുള്‍ കരീം
വധക്കേസില്‍
ക്രൈംബ്രാഞ്ച്
പ്രതികളായി
കണ്ടെത്തിയത്
ആരെയെല്ലാമാണ്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
വൈകുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
ഇപ്പേള്‍
പ്രസ്തുത കേസ്
അന്വേഷണത്തിന് നേതൃത്വം
നല്‍കുന്നത് ആരാണ്;
(ഡി)
അബ്ദുല്‍
കരീമിന്റെ
ശവശരീരത്തിനായുള്ള
പ്രതികള്‍ക്കൊപ്പമുള്ള
തെരച്ചിലിനിടയില്‍
മറ്റൊരാളുടെ അസ്ഥികൂടം
കണ്ടെത്തിയിരുന്നുവോ;
(ഇ)
എങ്കില്‍
കണ്ടെത്തിയ
ശരീരാവശിഷ്ടങ്ങളുമായി
അബ്ദുല്‍ കരീം
വധക്കേസിലെ
പ്രതികള്‍ക്ക്
ബന്ധമുണ്ടോ എന്നത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(എഫ്)
ഇക്കാര്യത്തില്‍
കര്‍ണാടക പോലീസ്
എന്തെങ്കിലും
ആശയവിനിമയം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ജി)
അബ്ദുല്‍
കരീം വധത്തില്‍
പ്രതിപ്പട്ടികയില്‍
ഉള്‍പ്പെട്ടവര്‍ക്കു
പുറമെ പ്രതികള്‍ക്ക്
സഹായം ചെയ്ത
മറ്റാരെയെങ്കിലും
പ്രതിപ്പട്ടികയില്‍
ഉള്‍പ്പെടുത്തേണ്ടതുണ്ടോ
എന്നത് സംബന്ധിച്ച്
അന്വേഷണ സംഘം
പരിശോധിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
കൊലക്കേസ്
പ്രതികള്‍ക്ക് സ്വീകരണം
നല്കുന്ന പ്രവണത
2103.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊലപാതകത്തിലും
ഗൂഢാലോചനയിലും
ബന്ധമുണ്ടെന്ന്
കണ്ടെത്തി അറസ്റ്റ്
ചെയ്യപ്പെടുന്ന
പ്രതികള്‍ ജാമ്യം
കിട്ടി പുറത്ത്
വരുമ്പോള്‍ അവര്‍ക്ക്
സ്വീകരണം നല്കുന്ന
പ്രവണത
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം പ്രവണതകള്‍
നിയമവ്യവസ്ഥയോടുള്ള
വെല്ലുവിളിയാണോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
പയ്യോളിയിലെ
റ്റി. എസ്. മനോജ്
വധക്കേസിലെ
പ്രതികള്‍ക്ക് ജാമ്യം
കിട്ടിയപ്പോള്‍
സി.പി.എം. കോഴിക്കോട്
ജില്ലാ ആസ്ഥാനത്തും
പയ്യോളിയിലും സ്വീകരണം
നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രതി
സ്ഥാനത്തുള്ളവരെ
കുറ്റവിമുക്തരെന്ന
രീതിയില്‍ സ്വീകരണം
നല്കുന്ന നടപടി
നിയമവ്യവസ്ഥയോടുള്ള
വെല്ലുവിളിയായതിനാല്‍
ഇത്തരം കാര്യങ്ങള്‍
നിരുത്സാഹപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഹവാല
ഇടപാട്
2104.
ശ്രീ.സണ്ണി
ജോസഫ്
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
എം.എല്‍.എ. യുടെ
മകനെയും മരുമകനെയും
ഹവാല ഇടപാടില്‍
വിദേശത്ത് അറസ്റ്റ്
ചെയ്തതായി സര്‍ക്കാരിന്
വിവരം ലഭിച്ചിട്ടുണ്ടോ;
(ബി)
കുന്ദമംഗലം
എം.എല്‍.എ. യുടെ
മകന്റെയും മരുമകന്റെയും
ഹവാല ഇടപാട്
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
കൊടുവള്ളി സ്റ്റേഷനില്‍
ലഭിച്ചിരുന്നോ;
(സി)
പ്രസ്തുത
പരാതിയില്‍ പോലീസ്
എന്ത് നടപടിയാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ?
ദൂരൂഹ
മരണങ്ങള്
2105.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദൂരൂഹ സാഹചര്യത്തില്‍
ജനങ്ങള്‍
മരണപ്പെടുന്നതും,
കൊലചെയ്യപ്പെടുന്നതുമായ
സംഭവങ്ങള്‍
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തൊടുപുഴ
വണ്ണപ്പുറം, മുണ്ടയുടി
കമ്പക്കാനം കാനാട്ട്
കൃഷ്ണനെയും
കുടുംബത്തിലെ മൂന്ന്
പേരെയും കൊലപ്പെടുത്തിയ
സംഭവത്തിന്റെ അന്വേഷണം
ഏത് ഘട്ടത്തിലാണ്;
(സി)
മന്ത്രവാദം,
ആഭിചാരം തുടങ്ങിയ
കാര്യങ്ങളില്‍ ജനങ്ങള്‍
കൂടുതല്‍
അടിമപ്പെടുന്നതും,
ഇതുമൂലമുള്ള മരണങ്ങള്
ഉണ്ടാകുന്നതും
തടയുന്നതിന്
ഇക്കാര്യത്തില്‍ കര്‍ശന
നിയമനിര്‍മ്മാണത്തിന്
ആലോചിക്കുന്നുണ്ടോ;വ്യക്തമാക്കാമോ?
ഔദ്യോഗിക
വാഹനം കത്തിച്ചതുമായി
ബന്ധപ്പെട്ട അന്വേഷണം
2106.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാപഞ്ചായത്ത്
പ്രസിഡണ്ടിന്റെ
ഔദ്യോഗിക വാഹനം
കത്തിച്ചതുമായി
ബന്ധപ്പെട്ട്
വെഞ്ഞാറമൂട് പോലീസ്
സ്റ്റേഷന് ക്രൈം
832/2012 നമ്പരായി
രജിസ്റ്റര്‍ ചെയ്ത
കേസിന്റെ നിലവിലെ
സ്ഥിതി എന്താണ്;
(ബി)
പ്രസ്തുത
കേസ് ഇപ്പോള്‍
അന്വേഷിക്കുന്നത്
ആരാണ്;
(സി)
അന്വേഷണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
പുഴകളിലും
നദികളിലും മാലിന്യം
നിക്ഷേപിക്കുന്ന സംഘങ്ങള്‍
2107.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കക്കൂസ്
മാലിന്യം പുഴകളിലും
നദികളിലും
നിക്ഷേപിക്കുന്ന
സംഘങ്ങള്‍ എറണാകുളത്ത്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
പുഴകളിലും നദികളിലും
മാലിന്യം
നിക്ഷേപിച്ചതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ എറണാകുളം
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;ഇതുമായി
ബന്ധപ്പെട്ട് എത്ര
വാഹനങ്ങള്‍ പോലീസ്
പിടിച്ചെടുത്തിട്ടുണ്ട്;
പ്രസ്തുത
വാഹനങ്ങളുടെയും
ഉടമകളുടെയും വിവരം
ലഭ്യമാക്കാമോ;
(സി)
ഇപ്രകാരം
പിടിച്ചെടുത്ത
വാഹനങ്ങളുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പോലീസ്
കംപ്ലെയിന്റ് അതോറിറ്റി
2108.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പോലീസ്
കംപ്ലെയിന്റ് അതോറിറ്റി
മുമ്പാകെ പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
ലഭിച്ച
പരാതികളുടെ
അടിസ്ഥാനത്തില്‍
കുറ്റക്കാരായ പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ശിക്ഷാനടപടികള്‍ക്ക്
വിധേയരാകുന്ന
ഉദ്യോഗസ്ഥര്‍ പരാതി
കൊടുക്കുന്ന
വ്യക്തികള്‍ക്കെതിരെ
പ്രതികാര നടപടികള്‍
സ്വീകരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
നെയ്യാറ്റിന്‍കര
സ്വദേശി സനല്‍കുമാര്‍
കൊല്ലപ്പെട്ട സംഭവം
2109.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
സ്വദേശി സനല്‍കുമാര്‍
കൊല്ലപ്പെട്ട
സംഭവത്തില്‍ ഒളിവില്‍
പോയ മുഖ്യപ്രതി
ഡി.വെെ.എസ്.പി ബി.
ഹരികുമാറിനെ
ആത്മഹത്യചെയ്ത നിലയില്‍
കണ്ടെത്തിയ സംഭവത്തില്‍
ദുരൂഹതയുള്ളതായി
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഒളിവില്‍
പോയ പ്രതിയുടെ
വീട്ടില്‍
നിര്‍ബന്ധമായും
ഉണ്ടായിരിക്കേണ്ട
പോലീസ് നിരീക്ഷണം
കാര്യക്ഷമമായിരുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
പോലീസിനുണ്ടായ
കൃത്യവിലോപത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പോലീസുകാര്‍ക്കെതിരെയുളള
ക്രിമിനല്‍ കേസുകള്‍
2110.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊലപാതകം,
വധശ്രമം, ബലാൽസംഗം
പോലുള്ള
കുറ്റകൃത്യത്തില്‍പ്പെട്ട
പോലീസുദ്യോഗസ്ഥരില്‍
എത്രപേര്‍
സര്‍വ്വീസില്‍
തുടരുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ക്രമിനല്‍
കേസുകളില്‍
ഉള്‍പ്പെട്ടിട്ടുള്ള
പോലീസുദ്യോഗസ്ഥരെ
സര്‍വ്വീസില്‍
നിലനിര്‍ത്തുന്നത്
സംബന്ധിച്ച നയമെന്താണ്
എന്ന് വ്യക്തമാക്കുമോ ?
പാലക്കാട്-കോയമ്പത്തൂര്‍
നാഷണല്‍ ഹൈവേയിലെ
റോഡപകടങ്ങള്‍
2111.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്-കോയമ്പത്തൂര്‍
നാഷണല്‍ ഹൈവേയില്‍
രാത്രികാലങ്ങളില്‍
ഒട്ടനവധി റോഡപകടങ്ങള്‍
സംഭവിക്കുകയും
അപകടത്തിനു കാരണമാകുന്ന
വാഹനങ്ങള്‍ നിര്‍ത്താതെ
പോകുന്നതുമായ
സംഭവങ്ങള്‍
വര്‍ദ്ധിച്ച് വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതിനെതിരെ
പാലക്കാട് ജില്ലാ
പോലീസ് മേധാവിയുടെയും
കോയമ്പത്തൂര്‍ ജില്ലാ
പോലീസ് മേധാവിയുടെയും,
സംയുക്ത നേതൃത്വത്തില്‍
പ്രധാന സ്ഥലങ്ങളില്‍
നിരീക്ഷണ ക്യാമറകൾ
സ്ഥാപിക്കുന്നതിനും
രാത്രികാലങ്ങളില്‍
പട്രോളിംഗ് സംവിധാനം
ശക്തമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
സുരേഷിന്റെ
മരണവുമായി ബന്ധപ്പെട്ട കേസ്
2112.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
കോര്‍പ്പറേഷനിലെ 22-ാം
ഡിവിഷനില്‍
താമസിച്ചിരുന്ന
പഴേക്കാട് പറമ്പില്‍
ധനു മകന് സുരേഷിന്റെ
മരണവുമായി ബന്ധപ്പെട്ട്
സിറ്റി ട്രാഫിക്
വെസ്റ്റ് പോലീസ്
സ്റ്റേഷന് കൊച്ചി
സിറ്റിയില്‍ 4835/2014
-ാം ക്രൈം നമ്പരായി
ഫയല്‍ ചെയ്ത കേസില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇയാളുടെ
കുടുംബത്തിന്
നഷ്ടപരിഹാര തുക
ലഭ്യമാക്കിയിട്ടുണ്ടോ;വെളിപ്പെടുത്തുമോ;
(സി)
ഇതു
സംബന്ധിച്ച് മോട്ടോര്‍
ആക്സിഡന്റ്സ് ക്ലെയിംസ്
ട്രിബ്യൂണലില്‍ കേസ്
നിലനില്‍ക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ആറ്റിങ്ങല്‍
ആസ്ഥാനമായി ട്രാഫിക് പോലീസ്
സ്റ്റേഷന്
2113.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയില്‍ അതിരൂക്ഷമായ
ഗതാഗതക്കുരുക്കും
വാഹനാപകടങ്ങളും പതിവായ
ആറ്റിങ്ങല്‍ ആസ്ഥാനമായി
ട്രാഫിക് പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ട്രാഫിക് പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന് സ്ഥല
സൗകര്യം
ലഭ്യമാക്കാമെന്ന
നഗരസഭയുടെ ഉറപ്പ്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
സ്റ്റിക്കര്‍
പതിച്ച വാഹനങ്ങളുടെ
നിയമലംഘനം
2114.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
പ്രതിരോധ
സേനാംഗങ്ങളുടെയും
പി.എച്ച്.ക്യൂ.
വിന്റെയും സ്റ്റിക്കര്‍
പതിപ്പിച്ച
വാഹനങ്ങള്‍ക്ക് റോഡ്
നിയമങ്ങളില്‍ ഏതെല്ലാം
ഇനത്തില്‍ ഇളവ്
അനുവദിച്ചിട്ടുണ്ട്;
(ബി)
റോഡ്
നിയമങ്ങളില്‍ ഇളവ്
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ മാനദണ്ഡം
വിശദമാക്കുമോ;
(സി)
ഇത്തരം
സ്റ്റിക്കർ പതിച്ച
വാഹനങ്ങളും POLICE എന്ന
സ്റ്റിക്കര്‍ പതിച്ച
സ്വകാര്യ വാഹനങ്ങളും
ട്രാഫിക് നിയമങ്ങള്‍
ലംഘിക്കുന്നത് ട്രാഫിക്
നിയമലംഘനങ്ങള്‍
പരിശോധിക്കാന്‍
നിയോഗിതരായവര്‍
കണ്ടില്ലെന്ന്
നടിക്കുന്നതുമൂലം
പൊതുജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സൈബര്‍
കുറ്റ കൃത്യങ്ങള്‍
2115.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമൂഹ മാധ്യമങ്ങളുടെ
വ്യാപകമായ ദുരുപയോഗം
നടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാര്‍ സമൂഹ
മാധ്യമങ്ങളിലൂടെ
സര്‍ക്കാര്‍ നിലപാടുകളെ
പരസ്യമായി
വിമര്‍ശിക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സൈബര്‍
കുറ്റ കൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
തടയുന്നതിനും
നിയന്ത്രിക്കുന്നതിനുമായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ?
സൈബര്‍
ക്രൈമുകള്‍
2116.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൈബര്‍ ക്രൈമുകള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ എത്ര
സൈബര്‍ ക്രൈമുകളാണ്
രജിസ്റ്റര്‍
ചെയ്തിരിക്കുന്നതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
മദ്യവില്പനയെ
പ്രോത്സാഹിപ്പിക്കുന്ന
ഫെയ്സ് ബുക്ക് കൂട്ടായ്മ
T 2117.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്ലാസിലെ
നുരയും പ്ലേറ്റിലെ
കറിയും
(ജി.എന്‍.പി.സി.) എന്ന
ഫെയ്സ് ബുക്ക്
കൂട്ടായ്മ മദ്യവില്പനയെ
പ്രോത്സാഹിപ്പിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
നടത്തിയതുമായി
ബന്ധപ്പെട്ട അന്വേഷണം
ഏത് ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
കൂട്ടായ്മയുടെ അഡ്മിനെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(സി)
ജി.എന്‍.പി.സി.
ഗ്രൂപ്പില്‍ എത്ര
അഡ്മിനുകളുണ്ടെന്നാണ്
കണ്ടെത്തിയിട്ടുളളത്;
(ഡി)
പ്രസ്തുത
അഡ്മിനുകളില്‍ പോലീസ്
സേനയിലെ ആരെങ്കിലും
ഉളളതായി
കണ്ടെത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
നവമാധ്യമങ്ങളില്‍
അപകീര്‍ത്തികരമായ പോസ്റ്റ്
2118.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയെ
അപകീര്‍ത്തിപ്പെടുത്തുന്ന
തരത്തില്‍
നവമാധ്യമങ്ങളില്‍
പോസ്റ്റിട്ടതിന്റെ
പേരില്‍ ഈ വര്‍ഷം എത്ര
പേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;വിശദാംശം
നല്‍കുമോ;
(ബി)
പ്രതിപക്ഷനേതാവിനെതിരെ
നവമാധ്യമങ്ങളില്‍
അപകീര്‍ത്തികരമായ
പോസ്റ്റിട്ടതായ പരാതി
2018 ല്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
ആര്‍ക്കെങ്കിലും എതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതില്‍
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ജോലിചെയ്യുന്ന
ജീവനക്കാര്‍
ഉണ്ടോ;വെളിപ്പെടുത്തുമോ?
സമൂഹമാധ്യമങ്ങളില്‍
പ്രചരിക്കുന്ന മരണ
ഗ്രൂപ്പുകള്‍
2119.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമൂഹ
മാധ്യമങ്ങളില്‍
പ്രചരിക്കുന്ന മരണ
ഗ്രൂപ്പുകള്ക്കടിമകളായി
യുവാക്കള്‍ ആത്മഹത്യ
ചെയ്യുന്ന
സാഹചര്യത്തില്‍ ഇത്
ഇല്ലായ്മ
ചെയ്യുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
രൂപീകരിച്ച പ്രത്യേക
അന്വേഷണ സംഘത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
പുരോഗമിക്കുന്നുണ്ടോ;
ഇത്തരത്തിലുള്ള
സംഭവങ്ങള്‍ ഏതെല്ലാം
ജില്ലകളില്‍ നിന്നും
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
സമൂഹമാധ്യമങ്ങളില്‍
ഇത്തരം ഗ്രൂപ്പുകള്‍
പ്രചരിക്കുന്നതും
പ്രവര്‍ത്തിക്കുന്നതും
നിരോധിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുന്നുണ്ടോയെന്നറിയിക്കുമോ?
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
സ്റ്റേഷന് ഓഫീസര്‍മാരുടെ
ചുമതല
2120.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്രമസമാധാന പാലനം
മെച്ചപ്പെടുത്തുക എന്ന
ലക്ഷ്യത്തോടെ ഏതൊക്കെ
സ്റ്റേഷനുകളിലാണ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
സ്റ്റേഷന്
ഓഫീസര്‍മാരുടെ ചുമതല
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ് ജില്ലയില്‍
ഇനിയും ഏതൊക്കെ
സ്റ്റേഷനുകളിലാണ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
സ്റ്റേഷന്
ഓഫീസര്‍മാരുടെ ചുമതല
നല്‍കാനുള്ളതെന്ന്
വ്യക്തമാക്കാമോ?
പുതുപ്പാടി
പഞ്ചായത്തിലെ അടിവാരത്ത് പോലീസ്
സ്റ്റേഷന്
2121.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചുരത്തിലെ
അപകടങ്ങള്‍,
ഗതാഗതക്കുരുക്ക്,
ക്രമസമാധാനപ്രശ്നങ്ങള്‍,
മാവോയിസ്റ്റ്
സാന്നിധ്യം
എന്നിവയെല്ലാം ഉളള
പുതുപ്പാടി
പഞ്ചായത്തിലെ
അടിവാരത്ത് പോലീസ്
സ്റ്റേഷന്
അനുവദിക്കണമെന്ന
ദീര്‍ഘനാളായുളള ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(സി)
പോലീസ്
സ്റ്റേഷന്
അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മാരായമുട്ടം
പോലീസ് സ്റ്റേഷന്
2122.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാരായമുട്ടം
പോലീസ് സ്റ്റേഷനില്‍
ആവശ്യത്തിന്
പോലീസുകാരില്ലാത്തത്
കാരണം ദൈനംദിന
പ്രവര്‍ത്തനങ്ങളില്‍
ബുദ്ധിമുട്ടുണ്ടാകുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കുഴല്‍മന്ദം,ആലത്തൂര്‍
പോലീസ് സ്റ്റേഷനുകളില്‍
രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആർ.
2123.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കുഴല്‍മന്ദം, ആലത്തൂര്‍
പോലീസ് സ്റ്റേഷനുകളില്‍
2017 വര്‍ഷം എത്ര
എഫ്.ഐ.ആർ. വീതം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഓരോ
പോലീസ് സ്റ്റേഷനുകളിലും
2017-ല്‍ രജിസ്റ്റര്‍
ചെയ്ത എഫ്.ഐ.ആർ. കളില്‍
അന്വേഷണം നടത്തി
കുറ്റപത്രം
സമര്‍പ്പിച്ചത്
എത്രയെണ്ണം വീതമുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ?
വടുവന്‍ചാല്‍
പോലീസ് ഔട്ട് പോസ്റ്റ്
2124.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തമിഴ്നാടുമായി
അതിര്‍ത്തി പങ്കിടുന്ന
മേപ്പാടി പോലീസ്
സ്റ്റേഷന്
പരിധിയിലുള്ള
വടുവന്‍ചാല്‍ എന്ന
സ്ഥലത്ത് ഒരു പോലീസ്
ഔട്ട് പോസ്റ്റ്
തുടങ്ങുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനുള്ള
നടപടികള്‍ ആരംഭിക്കുമോ
എന്നറിയിക്കാമോ?
കോതമംഗലം
പോലീസ് ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം
2125.
ശ്രീ.ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
പോലീസ് സ്റ്റേഷനിലും
ട്രാഫിക്
സ്റ്റേഷനിലുമായുള്ള
എൺപതിൽ അധികം വരുന്ന
ജീവനക്കാര്‍ക്കായി
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നിലവില്‍
ഉണ്ടായിരുന്ന 16 LSQ
(Lower Subordinate
Quarters)
പൊളിച്ചുമാറ്റുകയും
USQ (Upper Subordinate
Quarters) തീര്‍ത്തും
ഉപയോഗിക്കാന്‍
പറ്റാത്ത അവസ്ഥയും
ആണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഏകദേശം
രണ്ടര ഏക്കറിലധികം
വരുന്ന സ്ഥലം ഉള്ള
ഇവിടെ പുതിയ പോലീസ്
ക്വാര്‍ട്ടേഴ്സ്
പണിയുന്നത്
പരിഗണനയിലുണ്ടോ;
ഇതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ;
(ഡി)
2018-19
വര്‍ഷത്തെ ബജറ്റില്‍
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുള്ള
പോലീസ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണത്തിനുള്ള
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
താജുദ്ദീന്
എന്ന പ്രവാസിയുടെ അറസ്റ്റ്
2126.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
കതിരൂര്‍ പുല്യാട്
സി.എച്ച്. നഗര്‍
സ്വദേശി താജുദ്ദീന്
എന്ന പ്രവാസിയെ 2018
ജുലൈ 10ന്
ചക്കരയ്ക്കല്‍ പോലീസ്
കസ്റ്റഡിയിലെടുത്തിരുന്നോ;
എങ്കില്‍ ഏത് കേസിന്റെ
അടിസ്ഥാനത്തിലാണ്
അദ്ദേഹത്തെ അറസ്റ്റ്
ചെയ്തത്
എന്നറിയിക്കാമോ;
(ബി)
എത്ര
ദിവസം താജുദ്ദീന്
ജയില്‍വാസം
അനുഭവിക്കേണ്ടതായി
വന്നു;
(സി)
താജുദ്ദീന്
അറസ്റ്റ്
ചെയ്യപ്പെട്ടത് തെറ്റായ
ധാരണയുടെ
അടിസ്ഥാനത്തിലാണെന്ന്
പോലീസ് പിന്നീട്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
നിരപരാധിയായ
പ്രവാസിയെ
കള്ളക്കേസില്‍ കുടുക്കി
ജയിലിലടയ്ക്കുവാനുണ്ടായ
സാഹചര്യം ഗൗരവമായി
പരിഗണിച്ച്
കുറ്റക്കാരായ
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മലക്കപ്പാറയില്‍
പുതിയ പോലീസ് സ്റ്റേഷന്
കെട്ടിടം
2127.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിളളി
ഗ്രാമപഞ്ചായത്തിലെ
മലക്കപ്പാറയില്‍ പുതിയ
പോലീസ് സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
ജീര്‍ണ്ണാവസ്ഥയിലായിരുന്ന
പഴയ കെട്ടിടം പൊളിച്ചു
മാറ്റിയ സ്ഥലത്ത്
അടിയന്തരമായി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഫണ്ട്
അനുവദിക്കുന്നതടക്കമുളള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഐ.എസ്.ആര്.ഒ.
ചാരക്കേസ്സ്
2128.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എസ്.ആര്.ഒ.ചാരക്കേസ്സുമായി
ബന്ധപ്പെട്ട് അടുത്ത
കാലത്ത് കോടതി
എന്തെങ്കിലും വിധി
പ്രസ്താവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
വിധി പ്രകാരമുള്ള തുക
ഡോ.നമ്പി നാരായണന്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഐ.എസ്.ആര്.ഒ.
കേസ്സില്‍
സി.ബി.ഐ.കുറ്റക്കാരെന്ന്
കണ്ടെത്തിയവര്‍ക്കെതിരെ
നടപടി എടുക്കുന്ന
വിഷയത്തില്‍ മുന്‍
സര്‍ക്കാരിന്റെ നിലപാട്
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
വിഷയത്തിലെ പുതുക്കിയ
കോടതി വിധി പ്രകാരം
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
അറിയിക്കാമോ?
ഐ.എസ്.ആര്.ഒ.ചാരക്കേസ്
2129.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഐ.എസ്.ആര്.ഒ.ചാരക്കേസുമായി
ബന്ധപ്പെട്ട്
ശ്രീ.നമ്പിനാരായണന്
കോടതി നിര്‍ദ്ദേശ
പ്രകാരം നല്കിയ നഷ്ട
പരിഹാരം ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍ നിന്ന്
തിരിച്ച് പിടിക്കാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ നിരീക്ഷണ
ക്യാമറകള്‍
2130.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ഓരോ
പോലീസ് സ്റ്റേഷന്
പരിധിയിലും എത്ര
നിരീക്ഷണ ക്യാമറകള്‍
വീതം ഉണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
പോലീസിന്റെ
നിയന്ത്രണത്തിലുള്ള
ക്യാമറകള്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ക്യാമറകളുടെ
മെയിന്റനന്‍സ്
നടത്തുന്നത് ആരാണെന്നും
മെയിന്റനന്‍സ്
വ്യവസ്ഥകള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ?
ജസ്റ്റിസ്
പി.എ. മുഹമ്മദ് കമ്മീഷന്
2131.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈക്കോടതിക്ക്
മുമ്പില്‍ അഭിഭാഷകരും
മാധ്യമപ്രവര്‍ത്തകരും
തമ്മിലുണ്ടായ
ഏറ്റുമുട്ടല്‍
അന്വേഷിക്കുന്ന
ജസ്റ്റിസ് പി.എ.
മുഹമ്മദ് കമ്മീഷന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മീഷന് എത്ര
കാലത്തിനുള്ളില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കണമെന്നാണ്
നിര്‍ദ്ദേശിച്ചിരുന്നത്;
ഇതിനകം എത്ര മാസം
പ്രസ്തുത കമ്മീഷന്റെ
കാലാവധി നീട്ടി
നല്കുകയുണ്ടായി എന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
അന്വേഷണ കമ്മീഷന്റെ
പരിധിയിൽ വരുന്ന
വിഷയങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ ;
എങ്കിൽ അതിനുള്ള കാരണം
എന്താണ്;
(ഡി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഇതുവരെ എത്ര തുക
ചെലവഴിച്ചു
എന്നറിയിക്കാമോ?
ചെങ്ങന്നൂര്‍,
മാന്നാര്‍ സ്റ്റേഷനുകളിലെ
വാഹനങ്ങള്‍
2132.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴക്കം
ചെന്ന
ഔദ്യോഗികവാഹനങ്ങള്‍
ഉള്ള പോലീസ്
സ്റ്റേഷനുകളിൽ
കൃത്യനിര്‍വ്വഹണത്തിന്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍,
മാന്നാര്‍
സ്റ്റേഷനുകളിലെ
വാഹനങ്ങളുടെ ശോച്യാവസ്ഥ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
പഴയ
വാഹനങ്ങള്‍ക്ക് പകരം
പുതിയ ഔദ്യോഗികവാഹനം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മഞ്ചേശ്വരത്ത്
പ്രത്യേക
മതത്തില്‍പ്പെട്ടവര്‍ക്ക്
മാത്രമായി കായിക
മത്സരങ്ങള്‍
2133.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരത്ത്
ഒരു പ്രത്യേക
മതത്തില്‍പ്പെട്ടവര്‍ക്ക്
മാത്രമായി കബഡി,
ക്രിക്കറ്റ്
മത്സരങ്ങള്‍
സംഘടിപ്പിച്ചുവരുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മതസൗഹാര്‍ദ്ദത്തിന്
തുരങ്കം വെച്ച്
ചേരിതിരിവ് നടത്തി
കലാപം ഉണ്ടാക്കാന്‍
ശ്രമിക്കുന്ന
ഇത്തരക്കാര്‍ക്കെതിരെ
നിയമ നടപടി
സ്വീകരിക്കുന്ന വിഷയം
പരിഗണിക്കുമോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
അഴിമതി
നിരോധന നിയമപ്രകാരമുള്ള
വിജിലന്‍സിന്റെ അന്വേഷണം
2134.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
നിരോധന നിയമപ്രകാരം
വിജിലന്‍സിന്റെ
അന്വേഷണം അധികാരപരിധി
വിടാതിരിക്കുന്നതിനായി
കേരള ഹൈക്കോടതി
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വിശദമാക്കുമോ;
(സി)
നയപരമോ
ഭരണപരമോ ആയ തീരുമാനം
അഴിമതി നിരോധന
നിയമപരിധിയില്‍
വരില്ലായെന്ന് കോടതി
വ്യക്തമാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍,
വിജിലന്‍സ് നടത്തുന്ന
ഏതെങ്കിലും അന്വേഷണം
അവസാനിപ്പിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പൊതുമേഖല
സ്ഥാപനങ്ങളിലെ ഉന്നതതല
നിയമനങ്ങള്‍
2135.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ചീഫ്
എക്സിക്യൂട്ടീവ്
ഓഫീസര്‍, മാനേജിംഗ്
ഡയറക്ടര്‍, ജനറല്‍
മാനേജര്‍ തുടങ്ങിയ
ഉന്നതതല നിയമനങ്ങള്‍
സംബന്ധിച്ച് ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഉയര്‍ന്നുവന്ന
ആക്ഷേപങ്ങള്‍
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
നടത്തിയിരുന്നോ;പ്രസ്തുത
അന്വേഷണ
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ
ഉണ്ടെങ്കില്‍
വിജിലന്‍സിന്റെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കാമോ;
(സി)
ഇത്തരം
നിയമനങ്ങളില്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ഡി)
കേരള
സംസ്ഥാന ന്യൂനപക്ഷ
വികസന ധനകാര്യ
കോര്പ്പറേഷന്
മാനേജിംഗ് ഡയറക്ടര്‍
തസ്തികയിലേക്ക് ഈ
സര്‍ക്കാര്‍ നടത്തിയ
നിയമനങ്ങളില്‍
മേല്പറഞ്ഞ
നടപടിക്രമങ്ങള്‍
പാലിച്ചിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
അതിനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ?
ന്യൂനപക്ഷ
ധനകാര്യ വികസന
കോര്പ്പറേഷന്
2136.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷനിലെ
നിയമനവുമായി
ബന്ധപ്പെട്ട്
വകുപ്പുമന്ത്രിക്ക്
എതിരെ വിജിലന്‍സ്
ഡയറക്ടര്‍ക്ക് പരാതി
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത പരാതിയില്‍
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
അന്വേഷണം
ആരംഭിച്ചിട്ടില്ല
എങ്കില്‍ എന്ത്
കാരണത്താലാണ് അന്വേഷണം
ആരംഭിക്കാത്തത് എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അന്വേഷണത്തിന്
സര്‍ക്കാര്‍ അനുമതി
ആവശ്യമാണെങ്കില്‍
അനുമതി നല്‍കാത്തതിന്റെ
കാരണം എന്തെന്ന്
വിശദമാക്കുമോ?
പട്ടാമ്പി
പുലാമന്തോൾ റോഡ്
പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ട കേസ്
2137.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
പുലാമന്തോൾ റോഡിന്റെ
പുനർനിർമ്മാണവുമായി
ബന്ധപ്പെട്ട കേസിന്റെ
ഇപ്പോഴുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
ഈ
കേസിൽ നിലവിൽ
ആർക്കെതിരെയെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദമാക്കാമോ?
വിജിലന്‍സ്
വകുപ്പ് ജനകീയമാക്കുന്നതിന്
നടപടി
2138.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലെ
അഴിമതികള്‍ തടയാന്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
വിജിലന്‍സ് വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
വിജിലന്‍സ്
വകുപ്പിനെ
ശക്തിപ്പെടുത്തുന്നതിനും
ജനകീയമാക്കുന്നതിനും
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്?
കോടതികളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
2139.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
കോടതികള്‍ക്കായി
നാമമാത്രമായ തുകയാണ്
വിനിയോഗിക്കുന്നതെന്ന
സുപ്രീംകോടതി പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
കോടതി കെട്ടിടങ്ങളില്‍
അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
2017-18
വര്‍ഷത്തില്‍
ഇക്കാര്യത്തിനായി എന്ത്
തുക വിനിയോഗിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
കോടതികളുടെ
ഭൗതിക
സൗകര്യങ്ങള്‍ക്കായി
സുപ്രീംകോടതി നല്കിയ
സമഗ്ര
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
കോടതികളിലെ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുവാനുള്ള
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുവാന്‍
സമിതിയുണ്ടാക്കണമെന്നുള്ള
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കരുനാഗപ്പള്ളിയില്‍
എം.എ.സി.ടി കോടതി
സ്ഥാപിക്കുന്നതിനുളള നടപടി
2140.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ജനുവരി 1 മുതല്‍ 2018
ഒക്ടോബര്‍ 31 വരെ
കരുനാഗപ്പള്ളി
സ്റ്റേഷന് പരിധിയിലെ
വാഹനാപകടങ്ങള്‍
സംബന്ധിച്ച വിശദമായ
കണക്ക് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്തെ
വാഹനാപകടങ്ങള്‍
സംബന്ധിച്ച കേസുകള്‍
ഏത് കോടതിയിലാണ് ഫയല്‍
ചെയ്യുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
എം.എ.സി.ടി
കോടതി
സ്ഥാപിക്കുന്നതിനുളള
സ്ഥലങ്ങളുടെ മുന്‍ഗണനാ
ലിസ്റ്റ് ഹൈക്കോടതി
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
;ഉണ്ടെങ്കില്‍
കരുനാഗപ്പള്ളിയില്‍
പ്രസ്തുത കോടതി
സ്ഥാപിക്കുന്നതിനുള്ള
മുന്‍ഗണനാ പദവി
എത്രയെന്ന്
വിശദീകരിക്കുമോ;
(ഡി)
കൊല്ലം
വഖഫ് കോടതി
നിര്‍ത്തലാക്കിയപ്പോള്‍
അവിടെയുള്ള സ്റ്റാഫിനെ
എങ്ങനെ പുനര്‍
വിന്യസിച്ചുവെന്നും
പ്രസ്തുത ജീവനക്കാരെ
ഉപയോഗിച്ച്
കരുനാഗപ്പള്ളി
എം.എ.സി.ടി കോടതി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
വിശദീകരിക്കുമോ?
എം.പി.മാരും
എം.എല്‍.എ.മാരുമായി
ബന്ധപ്പെട്ട കേസുകള്‍ക്ക്
പ്രത്യേക കോടതി
2141.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.പി.മാരും
എം.എല്‍.എ. മാരുമായി
ബന്ധപ്പെട്ട കേസുകള്‍
പരിഗണിക്കുന്നതിനായി
ആരംഭിച്ചിട്ടുള്ള
പ്രത്യേക കോടതിയില്‍
ഹെെക്കോടതി ശിപാര്‍ശ
പ്രകാരമുളള എല്ലാ
തസ്തികകളും അംഗീകരിച്ച്
നിയമനം
നടത്തിയിട്ടുണ്ടോ;
(ബി)
ഇനിയും
നിയമനം നടത്തേണ്ട
തസ്തികകളിലേക്ക് നിയമനം
നടത്തി പ്രത്യേക
കോടതിയുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുളള
നടപടി സര്‍ക്കാര്‍
സ്വീകരിക്കുമോ?
ക്രിമിനല്‍
കുറ്റങ്ങള്‍ക്ക്
ശിക്ഷിക്കപ്പെടുന്ന
ജീവനക്കാര്‍
2142.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രിമിനല്‍
കുറ്റങ്ങള്‍ക്ക്
ശിക്ഷിക്കപ്പെടുന്ന
സര്‍ക്കാര്‍ ജീവനക്കാരെ
സര്‍വ്വീസില്‍ നിന്നും
ഉടന്‍തന്നെ സസ്പെന്റ്
ചെയ്യണമെന്ന്
സര്‍വ്വീസ്
ചട്ടങ്ങളില്‍
അനുശാസിക്കുന്നുണ്ടോ;
(ബി)
ഉദയകുമാര്‍
ഉരുട്ടി കൊലക്കേസിലെ
സി.ബി.എെ. കോടതി
ശിക്ഷിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുവാന്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
(സി)
പ്രസ്തുത
പോലീസ് ഉദ്യോഗസ്ഥരെ
എന്നാണ് സി.ബി.എെ.കോടതി
ശിക്ഷിച്ചത്;
അവര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചത് എന്നാണ് ?
അഗ്നി
രക്ഷാസേനയില്‍ തസ്തിക
ഏകീകരണം
2143.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നി
രക്ഷാസേനയിലെ
ഫയര്മാന്, ഫയര്മാന്
ഡ്രൈവര്‍ കം പമ്പ്
ഓപ്പറേറ്റര്‍ എന്നീ
തസ്തികകള്‍ ഒറ്റ കേഡര്‍
തസ്തിക ആക്കി
മാറ്റുന്നതിന് ഉള്ള
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ ;
വിവരം ലഭ്യമാക്കുമോ;
(ബി)
ഇങ്ങനെ
ചെയ്യുന്നതുമൂലം
സേനക്ക് ലഭ്യമാകാവുന്ന
പ്രയോജനങ്ങള്‍
സംബന്ധിച്ച് പരിശോധന
നടത്താന്‍ തയ്യാറാകുമോ;
വ്യക്തമാക്കുമോ?
അഗ്നിശമന
വിഭാഗത്തിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപടി
2144.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ജെയിംസ് മാത്യു
,,
എ.എം. ആരിഫ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമന
വിഭാഗത്തിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ദുരന്തമുഖത്ത്
രക്ഷാപ്രവര്‍ത്തനങ്ങളില്‍
സഹായിക്കുന്നതിന്
സംസ്ഥാനത്തെ ഫയര്‍
സ്റ്റേഷനുകള്‍
കേന്ദ്രീകരിച്ച് ദുരന്ത
പ്രതികരണസേന (സിവില്‍
ഡിഫന്‍സ് ഫോഴ്സ്)
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ഏതെല്ലാം
മേഖലയിലുള്ളവരെയാണ്
പ്രസ്തുത സേനയില്‍
അംഗങ്ങളാക്കുന്നതെന്നും
എന്തെല്ലാം
പരിശീലനങ്ങളാണ് ഇതുമായി
ബന്ധപ്പെട്ട്
നല്‍കുന്നതെന്നും
വിശദമാക്കാമോ;
(ഡി)
അഗ്നിശമന
വിഭാഗത്തില്‍
സ്ത്രീകള്‍ക്കായി
പ്രത്യേക വിഭാഗം
തുടങ്ങുന്നതിന്റെ
ഭാഗമായി കൂടുതല്‍
വനിതകളെ നിയമിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അഗ്നിബാധ
പ്രതിരോധിക്കുന്നതിന്
സംവിധാനം
2145.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
സ്ഥാപനങ്ങളില്‍
തീപിടിത്തവുമായി
ബന്ധപ്പെട്ട നിരീക്ഷണ
മുന്നറിയിപ്പ്,
പ്രതിരോധ
സംവിധാനങ്ങളുടെ അഭാവം
എന്നിവ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സംവിധാനങ്ങള്‍
ഉണ്ടോയെന്നും അവ
പ്രവര്‍ത്തനക്ഷമമാണോ
എന്നും
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ്;
(സി)
തിരുവനന്തപുരം
മണ്‍വിളയിലെ ഫാമിലി
പ്ലാസ്റ്റിക്കിലുണ്ടായ
അഗ്നിബാധയുടെ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
പ്രസ്തുത ഫാക്ടറിയിലെ
അഗ്നിശമന പ്രതിരോധ
സംവിധാനങ്ങള്‍
പ്രവര്‍ത്തനക്ഷമമായിരുന്നോ;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
അപകടങ്ങള്‍
പ്രതിരോധിക്കുവാന്‍
ക്രിയാത്മകമായ
എന്തെങ്കിലും നടപടികള്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സാറ്റലെെറ്റ്
ഫയര്‍ സ്റ്റേഷനുകള്‍
2146.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
സദാസമയവും സജ്ജമായ
സാറ്റലെെറ്റ് ഫയര്‍
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിനുള്ള
തീരുമാനമെടുത്തിരുന്നോ;
എങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
എത്ര
സാറ്റലെെറ്റ് ഫയര്‍
സ്റ്റേഷനുകളാണ്
ആരംഭിക്കുവാന്‍
ഉദ്ദേശിച്ചിരുന്നത്;
(സി)
നിലവിലെ
സാമ്പത്തിക പ്രതിസന്ധി
ഇൗ പദ്ധതിയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
നേര്യമംഗലത്തെ
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
2147.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നേര്യമംഗലത്ത് പുതിയ
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട സാധ്യതാ
പഠന റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലം കോതമംഗല
നിലയത്തില്‍ നിന്നും
20കി.മീ ഉം
കല്ലൂര്‍കാട്
നിലയത്തില്‍ നിന്നും
25കി.മീ ഉം ഇടുക്കി
നിലയത്തില്‍ നിന്നും
47കി.മീ ഉം മൂന്നാര്‍
നിലയത്തില്‍ നിന്നും
63കി.മീ ഉം
ദൂരത്തിലാണെന്ന കാര്യം
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിരവധി
വ്യവസായ സ്ഥാപനങ്ങള്‍,
ഫാക്ടറികള്‍,
കെ.എസ്.ഇ.ബി,
ലോവര്‍പെരിയാര്‍ ഡാം,
കരിമണല്‍ പവര്‍ ഹൗസ്
തുടങ്ങിയവ പ്രസ്തുത
സ്ഥലത്തിനടുത്ത് സ്ഥിതി
ചെയ്യുന്നതും പ്രസ്തുത
മേഖലയില്‍
തുടര്‍ച്ചയായി
മണ്ണിടിച്ചിലും
ഉരുള്‍പൊട്ടലും സമീപ
മേഖലകളില്‍ കാട്ടുതീയും
ഉണ്ടാകുന്ന
സാഹചര്യത്തിലും
നിലനില്‍ക്കുന്ന
നേര്യമംഗലത്ത് ഒരു
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വിശദമാക്കുമോ?
കെട്ടിടങ്ങളിലെ
ഫയര്‍ ആന്‍ഡ് റെസ്ക്യൂ
സംവിധാനം
2148.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫ്ലാറ്റ് സമുച്ചയം
ഉള്‍പ്പെടെയുള്ള
കെട്ടിടങ്ങള്‍ക്ക്
നിശ്ചയിച്ചിരിക്കുന്ന
പരമാവധി ഉയരം എത്ര
മീറ്റര്‍ ആണ്; ഉയരം
കൂടിയ കെട്ടിടങ്ങളില്‍
എന്തൊക്കെ ഫയര്‍ ആന്‍ഡ്
റെസ്ക്യൂ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ചട്ടപ്രകാരം
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
ഈ സംവിധാനങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോ
എന്ന് അറിയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഉയരം
കൂടുന്നതിനനുസരിച്ച്
കെട്ടിടങ്ങളില്‍
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിന് ആവശ്യമായ
ആധുനിക സജ്ജീകരണങ്ങള്‍
ഫയര്‍ഫോഴ്സിന്
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇത്തരം
ആധുനിക സംവിധാനങ്ങള്‍
എല്ലാ ജില്ലാ
കേന്ദ്രങ്ങളിലെ ഫയര്‍
സ്റ്റേഷനുകളിലും
ലഭ്യമാക്കിയിട്ടുണ്ടോ;
അഗ്നി,
പ്രകൃതിക്ഷോഭങ്ങള്‍
എന്നിവ നേരിടുന്നതിന്
എല്ലാ ഫയര്‍
സ്റ്റേഷനുകളിലും
ആവശ്യമായ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഫ്ലാറ്റുകളില്‍
അഗ്നി സുരക്ഷാ സംവിധാനം
2149.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉയരമേറിയ മിക്ക
ഫ്ലാറ്റുകളിലും അഗ്നി
സുരക്ഷാ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിശോധിച്ച് ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാന്‍
അഗ്നിശമനസേനയ്ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഉയര്‍ന്ന
നിലകളില്‍ അഗ്നിബാധ
ഉണ്ടായാല്‍ തീ
അണയ്ക്കുന്നതിന്
ആവശ്യമായ ഉപകരണ
സൗകര്യങ്ങള്‍
അഗ്നിശമനസേനയ്ക്ക്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഫയര്‍ഫോഴ്സിന്റെ
വാഹനങ്ങള്‍ക്ക്
കടന്നുചെല്ലാന്‍ കഴിയാത്ത
ഫ്ലാറ്റുകൾ
2150.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
കോര്‍പ്പറേഷനില്‍ എത്ര
ഫ്ലാറ്റുകളും വില്ലകളും
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
വിവരം അഗ്നിശമന
വിഭാഗത്തില്‍ ലഭ്യമാണോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇവയില്‍
ഫയര്‍ഫോഴ്സിന്റെ
വാഹനങ്ങള്‍ക്ക്
കടന്നുചെല്ലാന്‍
കഴിയുന്നതും
കഴിയാത്തതുമായവ എത്ര
എന്നത് സംബന്ധിച്ച
കണക്കുകള്‍ ലഭ്യമാണോ;
വിശദാശം ലഭ്യമാക്കുമോ;
(സി)
അടിയന്തര
ഘട്ടങ്ങളില്‍
ഫയര്‍ഫോഴ്സ്
വാഹനങ്ങള്‍ക്ക്
എത്തിച്ചേരുന്നതിനുള്ള
സൗകര്യം എല്ലായിടത്തും
നടപ്പിലാക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോന്നി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണം
2151.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വനം
വകുപ്പിന്റെ സ്ഥലം
വിട്ടുകിട്ടുന്നതിന്
യൂസര്‍ ഏജന്‍സിയായ
ഫയര്‍ ആന്റ് റെസ്ക്യു
സര്‍വ്വീസസ് നാളിതുവരെ
എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
ആയതിലേക്ക്
ആവശ്യമായ പ്രോജക്ട്
റിപ്പോര്‍ട്ടും അനുബന്ധ
രേഖകളും
പി.ഡബ്ല്യൂ.ഡി.യില്‍
നിന്നും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍, ആയതിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എന്നാണ് നടപടി
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ആയത്
ലഭിച്ചിട്ടില്ലെങ്കില്‍
അവ വാങ്ങി നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
മുക്കം
ഫയര്‍ സ്റ്റേഷനിലേക്ക് സ്കൂബ
വെഹിക്കിള്‍
2152.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂബ,
ഡിങ്കി എന്നിവ
അനുവദിച്ചെങ്കിലും അത്
ഉപയോഗിക്കുന്നതിനുളള
വാഹനമായ സ്കൂബ
വെഹിക്കിള്‍ മുക്കം
ഫയര്‍ സ്റ്റേഷനില്‍
ലഭ്യമല്ലാത്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മുക്കം
ഫയര്‍ സ്റ്റേഷനിലേക്ക്
സ്കൂബ വെഹിക്കിള്‍
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസസ് അസി. ഡിവിഷണല്‍
ഓഫീസ്
2153.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസസ് അസി.
ഡിവിഷണല്‍ ഓഫീസിലെ
പരിമിതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രളയം
പോലെയുള്ള പ്രകൃതി
ദുരന്തങ്ങള്‍ നേരിടാന്‍
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍ ജില്ലയിലെ
ഫയര്‍ സ്റ്റേഷനുകളില്‍
പ്രത്യേകിച്ച് ജില്ല
ആസ്ഥാനത്തുള്ള
സ്റ്റേഷനില്‍ ഇല്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
മലപ്പുറം
ഫയര്‍
സ്റ്റേഷനോടനുബന്ധിച്ച്
ജില്ലാ ഓഫീസിന് പുതിയ
കെട്ടിടവും
ക്വാര്‍ട്ടേഴ്സും
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത് പ്ലാനും
എസ്റ്റിമേറ്റും
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
മലപ്പുറം
ഫയര്‍ സ്റ്റേഷനിലേക്ക്
സ്കൂബ സൈറ്റ്, റബ്ബര്‍
ഡിങ്കി, ഔട്ട് ബോര്‍ഡ്
എഞ്ചിന് എന്നിവ
അനുവദിക്കുന്ന
കാര്യത്തില്‍
സ്വീകരിച്ച നടപടികളുടെ
പുരോഗതികള്‍
വിശദീകരിക്കാമോ?
നന്ദിയോട്
ഗ്രാമപഞ്ചായത്ത് പരിധിയില്‍
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന്
2154.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വാമനപുരം
മണ്ഡലത്തിലെ നന്ദിയോട്
ഗ്രാമപഞ്ചായത്ത്
പരിധിയില്‍ പുതിയ ഫയര്‍
ആന്റ് റസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദ വിവരങ്ങള്‍
നല്‍കാമോ?
മാനന്തവാടി
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
2155.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷനില്‍
മഴക്കാലത്ത് സ്ഥിരമായി
വെള്ളം കയറുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷനായി
മാനന്തവാടിയില്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അടിവാരത്ത്
ഫയര്‍ സ്റ്റേഷന്
അനുവദിക്കാന്‍ നടപടി
2156.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ അടിവാരത്ത്
ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
അടിവാരത്ത്
ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തീപിടിത്തം
തടയുന്നതിന് സുരക്ഷാസംവിധാനം
2157.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീപിടിത്തം
തടയുന്നതിന്
സുരക്ഷാസംവിധാനം
അടിയന്തരമായി
ഏര്‍പ്പെടുത്തണമെന്ന്
ആവശ്യപ്പെട്ട്
ഫയര്‍ഫോഴ്സ് തലസ്ഥാന
നഗരിയിലെ വന്‍കിട
സ്ഥാപനങ്ങള്‍ക്കും,
തിയേറ്ററുകള്‍ക്കും
ആശുപത്രികള്‍ക്കും
മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഫയര്‍ഫോഴ്സ്
ഇത്തരം സ്ഥാപനങ്ങളില്‍
നടത്തിയ ഫയര്‍
ആഡിറ്റില്‍ കണ്ടെത്തിയ
വസ്തുതകള്‍
എന്തൊക്കെയാണ്;
(സി)
സുരക്ഷാ
സംവിധാനം
ഏര്‍പ്പെടുത്താത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
ഇതിനകം എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
നഗരത്തില്‍
അടിക്കടി ഉണ്ടാകുന്ന
തീപിടിത്തത്തിന്റെ
പശ്ചാത്തലത്തില്‍,
ഫയര്‍ ആഡിറ്റില്‍
ന്യൂനതകള്‍ കണ്ടെത്തിയ
സ്ഥാപനങ്ങള്‍ അവ
പരിഹരിച്ചുവെന്ന്
ഉറപ്പുവരുത്തുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ?
ബാലുശ്ശേരി
മണ്ഡലത്തില്‍ ഫയര്‍ &
റസ്ക്യൂ സ്റ്റേഷന്
2158.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
നിയോജക മണ്ഡലത്തിലും
ഫയര്‍ & റസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പുതുതായി
ആരംഭിക്കാനുദ്ദേശിക്കുന്ന
ഫയര്‍ & റസ്ക്യൂ
സ്റ്റേഷനുകളുടെ
മുന്‍ഗണന ലിസ്റ്റ്
ലഭ്യമാക്കാമോ;
(സി)
ബാലുശ്ശേരി
മണ്ഡലത്തില്‍ ഫയര്‍
& റസ്ക്യൂ
സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
കരുനാഗപ്പള്ളി
ഫയര്‍സ്റ്റേഷന്റെ
ശോച്യാവസ്ഥ
2159.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഫയര്‍സ്റ്റേഷന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇവിടേക്ക്
അനുവദിച്ചിട്ടുള്ള
വാഹനങ്ങളുടെ നിലവിലെ
അവസ്ഥയും കാലപ്പഴക്കവും
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഫയര്സ്റ്റേഷന്
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
പുതിയ വാഹനങ്ങളും
ഉപകരണങ്ങളും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ജയിലുകളുടെ
നവീകരണം
2160.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളുടെ
നവീകരണത്തിനും
പുനരുദ്ധാരണത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ജയിലുകളിലെ
സുരക്ഷ സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ജയില്‍
മ്യൂസിയം പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ഡി)
ജയിലുകള്‍
കുറ്റവാളികളെ
പാര്‍പ്പിക്കുന്ന സ്ഥലം
എന്നതിന് പകരം കുറ്റം
ചെയ്തവരെ തെറ്റുകള്‍
തിരുത്തി നല്ല
മനുഷ്യരായി
മാറ്റുവാനുതകുന്ന
തരത്തില്‍
മനഃപരിവര്‍ത്തനം
ഉണ്ടാകുന്ന ഒരു ഇടമായി
തീര്‍ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ജയിലുകളുടെ
സൗകര്യങ്ങള്‍
2161.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ജയില്‍തടവുകാരുടെ
സൗകര്യങ്ങള്‍ ആധുനിക
കാഴ്ചപ്പാടിന്
അനുസരിച്ച്
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത് എന്ന്
വിശദീകരിക്കാമോ;
(ബി)
കേരളത്തിലെ
ജയിലുകളുടെ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍ ഓരോ
വര്‍ഷവും എത്ര തുക വീതം
വിനിയോഗിച്ചുവെന്ന്
വിശദമാക്കാമോ?
നാദാപുരം
മണ്ഡലത്തില്‍ അനുവദിച്ച
ജയില്‍
2162.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ അനുവദിച്ച
ജയില്‍ മണ്ഡലത്തിലെ ഏത്
ഗ്രാമ പഞ്ചായത്തില്‍
ആരംഭിക്കാന്‍ ആണ്
ഉദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്
എന്തൊക്കെ പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
(സി)
പോലീസ്
വകുപ്പിന് കീഴിലുള്ള
വളയത്തുള്ള ഭൂമി
ലഭ്യമാക്കി ജയില്‍
നിര്‍മ്മാണം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
സര്‍ക്കാര്‍
പ്രസ്സുകള്‍
2163.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ പ്ലാന്‍
ഫണ്ട് പ്രകാരം എത്ര
രൂപയാണ് സര്‍ക്കാര്‍
പ്രസ്സുകള്‍ക്ക്
അനുവദിച്ചത്; ഇതില്‍
എത്ര രൂപ ചെലവാക്കി;
2016-17 വര്‍ഷത്തേക്ക്
അനുവദിച്ചിരുന്ന
തുകയ്ക്കുള്ള മുഴുവന്‍
യന്ത്രങ്ങളും
വാങ്ങിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കരിമ്പട്ടികയില്‍
ഉള്‍പ്പെട്ട
സ്ഥാപനങ്ങളില്‍ നിന്നും
യന്ത്രസാമഗ്രികള്‍
വാങ്ങിയിട്ടുണ്ടോ;ഏങ്കില്‍
ഇത്തരത്തിലുള്ള
ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്നും
വാങ്ങിയിട്ടുണ്ട്;
വ്യക്തമാക്കുമോ; എത്ര
രൂപയ്ക്ക് വാങ്ങി;
ഏതെല്ലാം യന്ത്രങ്ങളാണ്
വാങ്ങിയത്;
(സി)
ഫുളളി
ഓട്ടോമാറ്റിക്
സ്റ്റിച്ചിംഗ്
മെഷീനുകള്‍
പൂര്‍ണ്ണമായും
ഓട്ടോമാറ്റിക്
ആയിട്ടാണോ
പ്രവര്‍ത്തിക്കുന്നത്;
നിലവില്‍ സര്‍ക്കാര്‍
പ്രസ്സുകളിലെ
ഓട്ടോമാറ്റിക് വയര്‍
സ്റ്റിച്ചിംഗ്
മെഷീനുകള്‍ ഗുണമേന്മയും
ഉല്‍പ്പാദനക്ഷമതയും
ഉള്ളതാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ഡി)
2000
ജനുവരി മുതല്‍
സര്‍ക്കാര്‍
പ്രസ്സുകളിലും
തിരുവനന്തപുരത്തെ
സെന്‍ട്രല്‍ പ്രസ്സിലും
ആശ്രിത നിയമനം വഴി ജോലി
ലഭിച്ചവരുടെയും
പി.എസ്.സി. വഴി നിയമനം
ലഭിച്ചവരുടെയും
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ഇ)
തിരുവനന്തപുരത്തെ
സര്‍ക്കാര്‍ പ്രസ്സില്‍
ആശ്രിത നിയമനം വഴി
റൊട്ടേഷന്‍ തെറ്റിച്ച്
നിയമനം നല്‍കിയതായ
പരാതികളില്‍ സ്വീകരിച്ച
നടപടി എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കനോലി
കനാല്‍
2164.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കോഴിക്കോട്
നഗരത്തിലെ കനോലി കനാല്‍
വീതി കൂട്ടി
വികസിപ്പിക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
കനോലി
കനാല്‍ പുനരുദ്ധാരണം
2165.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കോഴിക്കോട്
കനോലി കനാല്‍
പുനരുദ്ധരിക്കുന്നതുമായി
ബന്ധപ്പെട്ട് മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
തയ്യാറാക്കിയ
ആക്ഷന്‍പ്ലാന്‍ പ്രകാരം
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ?
കൊച്ചി
വാട്ടര്‍ മെട്രോ പദ്ധതി
2166.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
പൊതുഗതാഗത സംവിധാനം
മെച്ചപ്പെടുത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
വാട്ടര്‍ മെട്രോ
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
വാട്ടര്‍
മെട്രോ പദ്ധതി
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
കൊച്ചിയിലെ
വാട്ടര്‍ മെട്രോ പദ്ധതി
2167.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
പൊതുഗതാഗത സംവിധാനം
മെച്ചപ്പെടുത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
വാട്ടര്‍ മെട്രോ
പദ്ധതിയുടെ നിജസ്ഥിതി
വിശദമാക്കുമോ;
(ബി)
ബോട്ട്
ജെട്ടികളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ജെട്ടികളുടെ
പ്രവര്‍ത്തികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിക്ക് കേന്ദ്ര
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
(ഡി)
ഈ
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മുന്നോക്ക
സമുദായക്ഷേമ കോര്പ്പറേഷന്
നല്കുന്ന
സ്കോളര്‍ഷിപ്പുകള്‍
2168.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
2014-15 മുതല്‍
മുന്നോക്ക സമുദായക്ഷേമ
കോര്പ്പറേഷന് വഴി
നല്‍കിവരുന്ന
സ്കോളര്‍ഷിപ്പിന്റെ
എണ്ണം
വെട്ടിക്കുറക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം സ്കോളര്‍ഷിപ്പ്
വിതരണത്തിന് എത്ര കോടി
രൂപയാണ് കോര്പ്പറേഷന്
ആവശ്യപ്പെട്ടതെന്നും
അതില്‍ എത്ര കോടി രൂപ
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
2017
ല്‍ എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
ഹയര്‍ സെക്കന്ററി
തലത്തില്‍
സ്കോളര്‍ഷിപ്പിന്
അര്‍ഹതയുണ്ടായിരുന്നതെന്നും
ഈ വര്‍ഷം
എത്രപേര്‍ക്കാണ്
സ്കോളര്‍ഷിപ്പ്
നല്‍കിയതെന്നും
വ്യക്തമാക്കുമോ?