റോഡ്
പുനർനിർമ്മാണ മേഖലയിലെ
പരിഷ്കാരങ്ങൾ
3044.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകട
സാധ്യത മുന്‍നിര്‍ത്തി
നിലവിലെ പാലങ്ങള്‍
പുതുക്കി പണിയാനോ
നവീകരിക്കാനോ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
വെള്ളക്കെട്ട്
നിലനില്‍ക്കുന്ന
പ്രദേശങ്ങളിലെ
റോഡുകളില്‍ ഡ്രെയിനേജ്
സംവിധാനം കൊണ്ടുവരാന്‍
എന്തൊക്കെ നൂതന
സാങ്കേതിക വിദ്യകള്‍
ഉപയോഗപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
(സി)
സംസ്ഥാനത്ത്
നിര്‍മ്മിക്കുന്ന പുതിയ
റോഡുകള്‍ ഭൂമിശാസ്ത്രം,
പരിസ്ഥിതി എന്നിവയെ
സംബന്ധിച്ച പഠനങ്ങളുടെ
അടിസ്ഥാനത്തിലാക്കാന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
സാമ്പത്തികമായ
പരിമിതി നിലനില്‍ക്കെ
ഏറ്റവും കുറഞ്ഞ
ചെലവില്‍ റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
എന്തൊക്കെ നടപടികളാണ്
നടത്തിയിരിക്കുന്നത്;
(ഇ)
പ്രളയത്തില്‍
തകര്‍ന്ന റോഡുകളിലെ
അവശിഷ്ടങ്ങള്‍
റീസൈക്കിള്‍ ചെയ്ത്
ഉപയോഗപ്പെടുത്തുാനുള്ള
നൂതന സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്താന്‍
ആലോചനയുണ്ടോ;
വിശദമാക്കാമോ?
ചീഫ്
ടെക്നിക്കല്‍
എക്സാമിനര്‍മാരുടെ പരിശോധന
കാരണമുണ്ടാകുന്ന കാലതാമസം
3045.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ചു
കോടി രൂപക്ക്
മുകളിലുള്ള
പ്രവൃത്തികള്‍ക്കും
മറ്റും സാങ്കേതിക
അനുമതിക്കായി ചീഫ്
ടെക്നിക്കല്‍
എക്സാമിനര്‍മാരുടെ
പരിശോധനയ്ക്കായി
സമര്‍പ്പിക്കുന്നത്
കാരണം പ്രവൃത്തികളുടെ
നിര്‍മ്മാണത്തിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലതാമസം
ഒഴിവാക്കുന്നതിന് ചീഫ്
എഞ്ചിനീയര്‍ തലത്തില്‍
സാങ്കേതിക അനുമതി
ലഭിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം ആലോചിക്കുമോ;
(സി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പ്രവൃത്തികള്‍
സാങ്കേതിക അനുമതിക്കായി
ചീഫ് ടെക്നിക്കല്‍
എക്സാമിനറുടെ
പരിഗണനയിലുണ്ട് എന്ന്
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
എന്ന് അനുമതി
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
പുതിയ
നിര്‍മ്മാണ രീതികൾ
3046.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.വി. അന്‍വര്‍
,,
കെ.കുഞ്ഞിരാമന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പു മുഖേന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
യഥാസ്ഥിത
സാങ്കേതികവിദ്യക്കും
നവീന സാങ്കേതിക
വിദ്യക്കും
തുല്യപ്രാധാന്യം നല്കി
പുതു നിര്‍മ്മാണരീതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി വകുപ്പിലെ
ഉദ്യോഗസ്ഥരെ
പ്രാപ്തരാക്കുന്നതിന്
പരിശീലനം നല്കാന്
പരിപാടിയുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന്
ശേഷം സംഘടിപ്പിച്ചു
വരുന്ന എഞ്ചിനീയേഴ്സ്
കോണ്‍ഗ്രസ് ദേശീയ
സാങ്കേതിക
കൂട്ടായ്മയെന്ന
നിലയിലേക്ക്
വളര്‍ത്തിയെടുക്കാന്‍
പദ്ധതിയുണ്ടോ;
(സി)
പ്രളയം,
അതിവര്‍ഷം എന്നിവയെ
അതിജീവിക്കുന്നതും
ചെലവു കുറഞ്ഞതുമായ
കെട്ടിട നിര്‍മ്മാണ
രീതി
ജനങ്ങള്‍ക്കിടയില്‍
പ്രചരിപ്പിക്കുന്നതിനായി
പൊതു കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിന്
ഇത്തരം സാങ്കേതിക
വിദ്യയും നിര്‍മ്മാണ
രീതിയും
പ്രയോഗിക്കുന്നതിനെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
കരിങ്കല്‍,
മണല്‍ തുടങ്ങിയ
നിര്‍മ്മാണ
വസ്തുക്കളുടെ
ദൗര്‍ലഭ്യവും അവയുടെ
ഖനനം പ്രകൃതിയില്‍
ഏല്പിക്കുന്ന ആഘാതവും
പരിഗണിച്ച് താരതമ്യേന
പ്രകൃതി സൗഹൃദപരമായ
നിര്‍മ്മാണ രീതി
പ്രാവർത്തികമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
മലയോര
ഹൈവേ
3047.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ മലയോര ഹൈവേ
എവിടെ തുടങ്ങി എവിടെ
അവസാനിപ്പിക്കുമെന്നും
എത്ര കിലോമീറ്റര്‍
ദൂരമാണെന്നും
വ്യക്തമാക്കാമോ;
(ബി)
അതില്‍
എത്ര കിലോമീറ്റര്‍ ദൂരം
വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ വരുമെന്നും
എവിടെ തുടങ്ങി എവിടെ
അവസാനിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
തീരദേശ
ഹൈവേ
3048.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
തീരദേശ ഹൈവേയുടെ
ഡി.പി.ആര്.അംഗീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
ഈ
പദ്ധതി എന്നുമുതല്‍
ആരംഭിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;വിശദവിവരം
നല്‍കുമോ?
ടെണ്ടര്‍
നല്കുന്നതില്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികള്ക്കുളള മുന്‍ഗണന
3049.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
പ്രവൃത്തികളുടെ
ടെണ്ടര്‍ നല്‍കുന്നതിന്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികള്‍ക്ക്
എന്തെങ്കിലും മുന്‍ഗണന
നല്‍കാറുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരം
സൊസൈറ്റികളുടെ
ആധികാരികത സംബന്ധിച്ച്
പരിശോധിക്കാന്‍
പൊതുമരാമത്ത്
വകുപ്പില്‍ എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്;
(സി)
രജിസ്ട്രേഷന്
മാത്രം നടത്തി
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികളുടെ
ആനുകൂല്യങ്ങള്‍
ടെണ്ടര്‍
നടപടികള്‍ക്കായി മാത്രം
ഉപയോഗപ്പെടുത്തുന്ന
വ്യക്തികള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
ഏതെല്ലാം
മാനദണ്ഡങ്ങള്‍
പാലിക്കുന്ന
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികള്‍ക്കാണ്
ഇത്തരം ടെണ്ടര്‍
നടപടികളില്‍
സര്‍ക്കാരിന്റെ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നത്
എന്നറിയിക്കാമോ;
വിശദാംശം നല്‍കുമോ?
ഓണ്‍ലൈന്‍
പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍
പിന്നിലായ സാഹചര്യം
3050.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഔദ്യോഗിക വെബ് സൈറ്റ്
വഴി നടപ്പിലാക്കിയ
ഓണ്‍ലൈന്‍ പ്രോഗ്രസ്സ്
റിപ്പോര്‍ട്ടില്‍
പൊതുമരാമത്ത് വകുപ്പിന്
നൂറില്‍ അന്‍പതില്‍
താഴെ മാത്രം മാര്‍ക്ക്
ലഭിച്ചത് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉദ്യോഗസ്ഥരുടെ
സമീപനം, സേവന ലഭ്യത,
പരാതി പരിഹരിച്ച സമയം,
പദ്ധതി വിനിയോഗം എന്നിവ
അടിസ്ഥാനമാക്കി
നിര്‍ണയിച്ച
മാര്‍ക്കില്‍
പൊതുമരാമത്തു വകുപ്പ്
പിന്നില്‍ പോകാനുണ്ടായ
കാരണങ്ങള്‍ പഠന
വിധേയമാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രോഗ്രസ്സ്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
വകുപ്പിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന്
വെളിപ്പെടുത്താമോ?
പൊതുമരാമത്ത്
പണികളുടെ ഗുണനിലവാരം
3051.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പണികളുടെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
സ്ഥാപിച്ചിട്ടുള്ള
ക്വാളിറ്റി കണ്ട്രോള്
ലാബുകളുടെ പ്രവര്‍ത്തനം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;വിശദമാക്കാമോ;
(ബി)
സോഷ്യല്‍
ഓഡിറ്റിംഗ്
നടപ്പിലാക്കുന്ന
കാര്യത്തില്‍ ഈ
സര്‍ക്കാരിന്റെ
നയപരിപാടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ക്വാളിറ്റി
കണ്ടോള്, സോഷ്യല്‍
ഓഡിറ്റിംഗ്,
ടെക്നിക്കല്‍
ഓഡിറ്റിംഗ് ഇവ
സംയോജിതമായി
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?
പൊതുമരാമത്ത്
റോഡുകളുടെ ഗുണനിലവാരം
3052.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണത്തിലെ
അശാസ്ത്രീയതമൂലം
തകര്‍ച്ചയിലാകുന്ന
സംസ്ഥാനത്തെ PWD
റോഡുകളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
ആധുനിക ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
പൊതുമരാമത്ത്
മാന്വലില്‍
പറഞ്ഞിരിക്കുന്ന
ക്വാളിറ്റി ഓഡിറ്റിംഗ്
പൊതുമരാമത്ത്
പ്രവൃത്തികളില്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിന്റെ വിശദാംശം
നല്‍കുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഓഡിറ്റിംഗ്
3053.
ശ്രീ.പി.ടി.എ.
റഹീം
,,
എം. രാജഗോപാലന്‍
,,
കെ. ബാബു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനായി
പൊതുമരാമത്ത് മാന്വല്‍
പ്രകാരം ക്വാളിറ്റി
ഓഡിറ്റിംഗ്
നടത്തുന്നതിന്
എവിടെയെല്ലാമാണ്
ക്വാളിറ്റി കണ്ട്രോള്
ലാബുകള്‍
പ്രവര്‍ത്തിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരവും
സുതാര്യതയും
ഉറപ്പുവരുത്തുന്നതിനായി
നടത്തി വരുന്ന സോഷ്യല്‍
ഓഡിറ്റിംഗ്,
ടെക്നിക്കല്‍
ഓഡിറ്റിംഗ് എന്നിവയുടെ
വിശദാംശം നല്‍കുമോ:
(സി)
ഗുണനിലവാര
പരിശോധനകളില്‍ ന്യൂനത
കണ്ടെത്തുന്ന
കേസ്സുകളില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
മലയോര
ഹൈവേ
3054.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേയുടെ മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
എന്ന്
മുതല്‍ പ്രസ്തുത പദ്ധതി
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഏതെല്ലാം
ജില്ലകളില്‍ക്കൂടിയാണ്
പ്രസ്തുത ഹൈവേ കടന്ന്
പോകുന്നത്
എന്നറിയിക്കാമോ?
ഗ്രാമീണ
റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
ഒറ്റത്തവണ ഫണ്ട്
3055.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
ഒറ്റത്തവണ ഫണ്ട്
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;വിശദാംശം
നല്‍കുമോ?
ജലവിതരണ
പൈപ്പിടാനായി റോഡുകള്‍
കുത്തിപ്പൊളിക്കുന്ന സാഹചര്യം
3056.
ശ്രീ.ഹൈബി
ഈഡന്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലവിതരണ
പൈപ്പിടാനായി പുതിയ
റോഡുകള്‍ ജല അതോറിറ്റി
കുത്തിപ്പൊളിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡ്
നിര്‍മ്മാണത്തിന്
മുന്‍പ് തന്നെ പൈപ്പ്
ലൈന്‍ സ്ഥാപിക്കുവാന്‍
ബന്ധപ്പെട്ട കക്ഷികള്‍
തമ്മില്‍
പദ്ധതിയുണ്ടാക്കണമെന്നും
ഇല്ലെങ്കില്‍ അത്
പൊതുഖജനാവിന് ഭീമമായ
നഷ്ടം
സ്യഷ്ടിക്കുമെന്നുമുളള
കേരള ഹൈക്കോടതിയുടെ
നിരീക്ഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഹൈക്കോടതി
ചുമതലപ്പെടുത്തിയ
പ്രകാരം ലീഗല്‍
സര്‍വീസസ് അതോറിറ്റി
സെക്രട്ടറി കോടതിയില്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍, ഈ
ദുരവസ്ഥയുടെ
ഉത്തരവാദിത്തം
പൊതുമരാമത്ത്
വകുപ്പിനാണെന്ന് ജല
അതോറിറ്റി അധികൃതര്‍
അറിയിച്ചുവെന്ന
പരാമര്‍ശം
ഗൗരവമുളളതല്ലേ എന്ന്
വ്യക്തമാക്കുമോ?
ടാറിന്റെ
വില വര്‍ദ്ധനവ്
3057.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടാറിന്റെ
വില വര്‍ദ്ധനവ് മുലം
സംസ്ഥാനത്തെ കരാര്‍
പണികള്‍ ആകമാനം
സ്തംഭനത്തിലാകുന്ന
അവസ്ഥയ്ക്ക് പരിഹാരം
കാണുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് 13.11.2018
ല്‍ സര്‍ക്കാര്‍
ഉത്തരവ്
ഇറക്കിയെങ്കിലും ഈ
ഉത്തരവിന്റെ ഫലം
ഭൂരിഭാഗം
കരാറുകാര്‍ക്കും
ലഭിക്കാത്ത അവസ്ഥയാണ്
നിലനില്‍ക്കുന്നത് എന്ന
കാര്യം പരിശോധിക്കുമോ;
ഈ സാമ്പത്തിക വര്‍ഷം
വില 30 ശതമാനം
വര്‍ദ്ധിച്ചുവെന്ന്
സര്‍ക്കാര്‍
പറയുമ്പോഴും
കരാറുകാര്‍ക്ക്
1.11.2018 മുതല്‍
വാങ്ങിയ ബില്ലുകള്ക്കേ
ഫലത്തില്‍ പ്രയോജനം
ലഭിക്കുകയുള്ളൂ
എന്നതിന് പരിഹാരം
കാണുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ധനകാര്യ
വകുപ്പിന്റെ ഉത്തരവ്
ഉണ്ടായിട്ടും
പൊതുമരാമത്ത് വകുപ്പ്
ഇതുവരെ ജി.എസ്.ടി,
എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്താന്‍
നടപടിയാകാത്തത്
പരിശോധിച്ച് പരിഹാരം
കാണുമോ എന്ന്
വ്യക്തമാക്കാമോ?
റോഡുകളും
പാലങ്ങളും ശാസ്ത്രീയമായ
രീതിയില്‍
പുനര്‍നിര്‍മിക്കാന്‍ നടപടി
3058.
ശ്രീ.കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെള്ളപ്പൊക്കത്തിനും
ഉരുള്‍പൊട്ടലിനും
സാധ്യതയുള്ള
സ്ഥലങ്ങളില്‍ ഭൂമിയുടെ
ചെരിവ് കൃത്യമായി
പഠിച്ച് ശാസ്ത്രീയമായ
രീതിയില്‍ റോഡുകളും
പാലങ്ങളും പുനര്‍
നിര്‍മിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ബി)
ബ്രിട്ടീഷുകാരുടെ
കാലത്ത് പണിത ഭൂരിഭാഗം
ഹൈവേകളും പാലങ്ങളും
പ്രളയത്തെ
അതിജീവിച്ചപ്പോള്‍
അതിനു ശേഷമുള്ള
കാലഘട്ടത്തിൽ പണിത
പാലങ്ങളും ഹെെവേകളും
പ്രളയത്തില്‍
തകരാനുണ്ടായ സാഹചര്യം
പഠന
വിധേയമാക്കിയിട്ടുണ്ടോ;
(സി)
പ്രളയത്തില്‍
പാലങ്ങളുടെ മുകളില്‍
വെള്ളം കയറിയതിനാലാണ്
ഭൂരിഭാഗം
പാലങ്ങള്‍ക്കും
കേടുപാടുകള്‍
സംഭവിച്ചതെന്നത്
വസ്തുതയല്ലേ; ഈ
സാഹചര്യത്തില്‍
കേടുപാടുകള്‍ സംഭവിച്ച
പാലങ്ങള്‍ കൂടുതല്‍
ഉയരത്തില്‍ പണിയാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സെന്‍ട്രല്‍
റോഡു ഫണ്ടില്‍ നിന്നും അധിക
തുക
3059.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെന്‍ട്രല്‍
റോഡു ഫണ്ടില്‍ നിന്നും
ഈ സാമ്പത്തിക വര്‍ഷം
സംസ്ഥാനത്ത് എത്ര
തുകയുടെ പദ്ധതികള്‍ക്ക്
ഭരണാനുമതി നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ഷം പ്രളയ സാഹചര്യം
കൂടി പരിഗണിച്ച്
സെന്‍ട്രല്‍
റോഡുഫണ്ടില് നിന്നും
അധിക തുക
അനുവദിക്കാമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ തുകയെത്രയാണ്;
(സി)
അധിക
നിര്‍ദ്ദേശത്തില്‍
ഉള്‍പ്പെടുത്തി
അഗസ്ത്യര്മൂഴി-കുന്ദമംഗലം
റോഡ്
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കേന്ദ്രപദ്ധതികളിലൂടെ
റോഡ് നിര്‍മ്മാണം
3060.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2018
ആഗസ്റ്റ് മാസത്തില്‍
ഉണ്ടായ പ്രളയത്തില്‍
തകര്‍ന്ന റോഡുകളും
പാലങ്ങളും കേന്ദ്ര
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിച്ചു
നല്കുവാന്
തയ്യാറാണെന്ന്
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ച
സാഹചര്യത്തില്‍
നാശനഷ്ടം കണക്കാക്കി
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പുനര്‍നിര്‍മ്മിക്കേണ്ട
പാലങ്ങളുടെ പട്ടിക
3061.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിയന്തരമായി
പുനര്നിര്മ്മിക്കേണ്ടതിനായി
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കിയ
പാലങ്ങളുടെ പട്ടികയില്‍
എത്ര പാലങ്ങൾ
ഉൾപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയിലെ ഏതെല്ലാം
പാലങ്ങളാണ് പ്രസ്തുത
ലിസ്റ്റില്‍ ഉളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
പട്ടികയിലുള്ള പാലങ്ങൾ
പുനര്‍നിര്‍മ്മിക്കാന്‍
പ്രത്യേകം ഫണ്ട്
നീക്കിവെച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എ്രതയെന്ന്
വെളിപ്പെടുത്തുമോ?
നാഷണല്‍
ഹൈവേ വികസനം
3062.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാഷണല്‍
ഹൈവേ വികസനത്തിനായി
എത്രകോടി രൂപ
കേന്ദ്രത്തില്‍ നിന്നും
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കേരളത്തിലെ
ദേശീയ പാതകള്‍
3063.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡു
വികസനത്തിന്റെ ഭാഗമായി
കേരളത്തിലെ ദേശീയ
പാതകള്‍ നാലുവരി
ആക്കുന്നതിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
ടെണ്ടര്‍
നടപടികള്‍ നടന്ന
റീച്ചുകളുടെ പ്രവൃത്തി
എപ്പോള്‍ തുടങ്ങാന്‍
കഴിയും എന്നറിയിക്കാമോ?
സംസ്ഥാനത്തെ
ദേശീയപാത വികസനം
3064.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാതകള്‍
നാലുവരിപാതയായി
വികസിപ്പിക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
അധികച്ചെലവിന്റെ
പേരില്‍ പദ്ധതിക്ക്
കേന്ദ്രത്തില്‍ നിന്നും
അംഗീകാരം ലഭിക്കാത്ത
സാഹചര്യമുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ദേശീയപാത
വികസനം
യാഥാര്‍ത്ഥ്യമാക്കുവാനുള്ള
സാങ്കേതിക തടസ്സങ്ങള്‍
നീക്കുവാന്‍
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം ചെലുത്തുമോ
എന്നറിയിക്കാമോ?
ബസ്
കാത്തിരിപ്പ് കേന്ദ്രങ്ങള്‍
3065.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
റോഡുകളില്‍ ബസ്
കാത്തിരിപ്പ്
കേന്ദ്രങ്ങള്‍
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കെട്ടിട
നിര്മ്മാണങ്ങള്ക്ക്കോമ്പോസിറ്റ്
ടെണ്ടര്‍
3066.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഫണ്ട് ഉപയോഗിക്കുന്ന
കെട്ടിട
നിര്‍മ്മാണങ്ങള്‍ക്ക്
നിലവില്‍ കോമ്പോസിറ്റ്
ടെണ്ടര്‍ രീതി
അവലംബിച്ച്
വരുന്നുണ്ടോ;
(ബി)
ഇല്ല
എങ്കില്‍ ആയതിന്
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
കോമ്പോസിറ്റ്
ടെണ്ടര്‍ രീതിയുടെ
അഭാവം കൊണ്ട് പല
സര്‍ക്കാര്‍
കെട്ടിടങ്ങളുടെയും
നിര്‍മ്മാണവും
ഇലക്ട്രിഫിക്കേഷന്
പ്രവൃത്തികളും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സാധിക്കാതെ വരുന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
കെട്ടിട
നിര്‍മ്മാണവും
ഇലക്ട്രിഫിക്കേഷനും ഒരേ
സമയം നടന്നു
വരാത്തതിനാല്‍
ഉണ്ടാവുന്ന കാലതാമസം
ഒഴിവാക്കാനായി
മറ്റേതെങ്കിലും
തരത്തിലുള്ള
പരിഷ്കാരങ്ങള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
ശബരിമല
സന്നിധാനത്തെ പി.ഡബ്ള്യു.ഡി
ഗസ്റ്റ് ഹൗസ്
3067.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്തെ
പി.ഡബ്ല്യൂ.ഡി. ഗസ്റ്റ്
ഹൗസിന്റെ ഉടമസ്ഥത
സംബന്ധിച്ച ഹെെക്കോടതി
കേസില്‍ റിസീവറെ
ചുമതലപ്പെടുത്താന്‍
താല്‍ക്കാലിക ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
കേസിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത കേസ്
നടത്തുവാന്‍ ആരെയാണ്
പി.ഡബ്ല്യൂ.ഡി
ചുമതലപ്പെടുത്തിയിരുന്നത്;
കോടതിയില്‍ ഹാജരായത്
ആരാണ്; റിസീവറെ
ചുമതലപ്പെടുത്തിയ
വിധിക്കെതിരെ
ഹെെക്കോടതിയില്‍ കേസ്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; നടപടി
വെെകിയതിന്റെ ഉത്തരവാദി
ആരാണ് എന്നറിയിക്കാമോ;
(സി)
ഗസ്റ്റ്ഹൗസ്
ഏറ്റെടുക്കുന്നതിനുളള
പ്രവൃത്തി
ത്വരിതപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റെസ്റ്റ്
ഹൗസുകള്‍
3068.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
എത്ര റെസ്റ്റ് ഹൗസുകള്‍
ഉണ്ട്; ജില്ല
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റെസ്റ്റ്ഹൗസുകളുടെ
ചാര്‍ജ്ജ് വഹിക്കുന്ന
ഉദ്യോഗസ്ഥരുടെ പേരും
തസ്തികയും ഒൗദ്യോഗിക
മൊബെെല്‍ നമ്പറും
ടെലഫോണ്‍ നമ്പറും
ഇമെയില്‍ എെഡിയും ജില്ല
തിരിച്ച്
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
പുതിയതായി റെസ്റ്റ്
ഹൗസുകള്‍
നിര്‍മ്മിക്കുന്നുണ്ടോ;
എങ്കില്‍ ഏത്
ജില്ലയില്‍ എന്ന്
വിശദമാക്കുമോ?
കുളത്തോട്ട്
മലയില്‍ പി.ഡബ്ല്യൂ.ഡി.
റസ്റ്റ് ഹൗസ്
3069.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
കുളത്തോട്ട് മലയില്‍
പി.ഡബ്ല്യൂ.ഡി.
റെസ്റ്റ് ഹൗസ്
സ്ഥാപിക്കുന്നത്
സംബന്ധിച്ചുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടികളും
തുടര്‍നടപടികളും
വിശദമാക്കാമോ?
കോട്ടയ്ക്കല്‍
,കുറ്റിപ്പുറം റെസ്റ്റ്
ഹൗസിന്റെ നിര്‍മ്മാണം
3070.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
(ചങ്കുവെട്ടി) റെസ്റ്റ്
ഹൗസിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
കുറ്റിപ്പുറം
റെസ്റ്റ് ഹൗസിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കോട്ടയ്ക്കല്‍
കേന്ദ്രീകരിച്ച് ഒരു
മിനി സിവില്സ്റ്റേഷന്
നിര്‍മ്മിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച്
പൊതുമരാമത്ത്
(കെട്ടിട) വിഭാഗം
ഏതെങ്കിലും സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഇതുസംബന്ധിച്ച്
പൊതുമരാമത്ത്
വകുപ്പിലുള്ള ഫയലിന്റെ
അവസ്ഥ എന്തെന്ന്
അറിയിക്കുമോ;
വിശദമാക്കുമോ?
പി.യു.കെ.സി.
റോഡിന്റെ നവീകരണം
3071.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏലത്തൂര്‍,ബാലുശ്ശേരി,പേരാമ്പ്ര
എന്നീ നിയോജക
മണ്ഡലങ്ങളിലൂടെ കടന്നു
പോകുന്ന പ്രധാന പാതയായ
പി.യു.കെ.സി റോഡിന്റെ
നവീകരണ പ്രവൃത്തി
നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
റോഡിനായി ഏത്
രീതിയിലുള്ള നവീകരണം
നടത്തുവാനാണ് നിലവിൽ
ഉദ്ദേശിക്കുന്നതെന്നും
ഒന്നാം ഘട്ടത്തിൽ എത്ര
കിലോമീറ്റർ റോഡിന്റെ
നവീകരണത്തിനായാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
റോഡിന്റെ
നവീകരണത്തിനായി
2017-2018 , 2018-19
എന്നീ വർഷങ്ങളിലെ
ബജറ്റിലൂടെ എത്ര കോടി
രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആലുവ-മൂന്നാര്‍
റോഡ് നവീകരണം
3072.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ 2017-18
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്ന
പൊതുമരാമത്ത്
(നിരത്ത്) വിഭാഗം
പ്രവൃത്തിയായ
ആലുവ-മൂന്നാര്‍ റോഡ്
ch:28/000 മുതല്‍
38/281 വരെ
നവീകരണത്തിന് 10 കോടി
രൂപ അനുവദിച്ച
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഇന്‍വെസ്റ്റിഗേഷന്‍
ഏജന്‍സി ഏതാണെന്ന്
വ്യക്തമാക്കാമോ;
ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയുടെ ഡി.പി.ആര് ആണ്
തയ്യാറാക്കിയിട്ടുള്ളതെന്നും,
ഡി.പി.ആര്- ല്‍
എന്തെല്ലാം
പ്രവൃത്തികളാണ്
പ്രസ്തുത റോഡ്
നിര്‍മ്മാണത്തിന്റെ
ഭാഗമായി
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
ഡി.പി.ആര്
കിഫ്ബിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതിക്ക് വേഗത്തില്‍
കിഫ്ബി അംഗീകാരം
ലഭ്യമാക്കുന്നതിനുവേണ്ട
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
പേട്ട-പുത്തന്റോഡ്-കാഞ്ഞിരവിളാകം-പടിഞ്ഞാറെക്കോട്ട
റോഡ് നവീകരണം
3073.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
പേട്ട-പുത്തന്റോഡ്-കാഞ്ഞിരവിളാകം-പടിഞ്ഞാറെക്കോട്ട
വരെയുള്ള പൊതുമരാമത്ത്
റോഡ് എത്രയും വേഗം
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡ്
ഗതാഗതയോഗ്യമാക്കുന്നതിന്
എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നത്
;ആയതിനുളള ഭരണാനുമതി
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
റോഡിന്റെ നവീകരണ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
കേണല്‍
നിരഞ്ജന് സ്മാരക റോഡ്
3074.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
എടായിക്കല്‍-കൂട്ടിലക്കടവ്-കേണല്‍
നിരഞ്ജന് സ്മാരക റോഡ്
നിര്‍മ്മിക്കുന്നതിനായി
ഈ സർക്കാർ എത്ര തുക
അനുവദിച്ചു;
(ബി)
പ്രസ്തുത
റോഡ്
നിര്‍മ്മാണത്തിനായി
എത്ര തുകയുടെ
ഭരണാനുമതിയാണ്
നല്‍കിയത്; വിശദാംശം
നല്‍കാമോ;
(സി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ശബരിമല
റോഡുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
3075.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡലവിളക്ക്
ഉത്സവവുമായി
ബന്ധപ്പെട്ട്
നിരത്തുകളില്‍
പൊതുമരാമത്ത് വകുപ്പ്
നടത്തിയ പ്രവൃത്തികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
നിര്‍മ്മാണത്തിനും
പുനരുദ്ധാരണത്തിനുമായി
ചെലവഴിച്ച തുക
വ്യക്തമാക്കാമോ;
(സി)
ഏരുമേലി
ക്ഷേത്രത്തിലേക്കുള്ള
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ചെയ്ത പ്രവൃത്തികള്‍
വിശദമാക്കുമോ?
കോന്നി
മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
3076.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തില്‍പ്പെട്ട
കല്ലേലി, ഊട്ടുപാറ
റോഡിന്റെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭരണാനുമതി നല്‍കിയോ;
എങ്കില്‍ എന്നാണ്
നൽകിയതെന്നും
ഇല്ലെങ്കില്‍ നൽകാത്തത്
എന്തുകൊണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ചുള്ള ഫയല്‍
നിലവില്‍ ഏതെല്ലാം
ഓഫീസുകളില്‍
പെന്റിംഗിലാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
എന്തെങ്കിലും
തടസ്സം
നിലവിലുണ്ടെങ്കില്‍
ആയത് പരിഹരിച്ച്
ഭരണാനുമതി
നല്‍കുന്നതിന്
നടപടികള്‍
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
തിരുമല-തൃക്കണ്ണാപുരം
റോഡ്
3077.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഏറെ
നാളായി പൂര്‍ത്തിയാകാതെ
കിടക്കുന്ന
തിരുമല-തൃക്കണ്ണാപുരം
റോഡിന്റെ പണി എപ്പോള്‍
പൂര്‍ത്തിയാകും എന്ന്
അറിയിക്കുമോ; പണി
പൂര്‍ത്തിയാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വെളിപ്പെടുത്താമോ?
കോവിലകം
താഴെ പാലത്തിന്റെ അപ്രോച്ച്
റോഡ് നിര്‍മ്മാണം
3078.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവിലകം
താഴെ പാലത്തിന്റെ
അപ്രോച്ച് റോഡ്
നിര്‍മ്മാണം
ആരംഭിക്കാത്തത് കാരണം
വര്‍ഷങ്ങളായി പാലം
ഗതാഗത യോഗ്യമാവാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപ്രോച്ച്
റോഡ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം ലഭിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
അപ്രോച്ച്
റോഡ്
നിര്‍മ്മിക്കുന്നതിനായി
എത്ര പേരാണ് ഇപ്പോള്‍
സ്ഥലം വിട്ടു തരാന്‍
തയ്യാറായിട്ടുള്ളതെന്നും
ഇവര്‍ക്ക് എത്ര ഭൂമി
നഷ്ടപ്പെടുന്നുണ്ടെന്നും
അറിയിക്കാമോ;
(ഡി)
കോവിലകം
താഴെ പാലത്തിന്റെ
അപ്രോച്ച് റോഡ്
നിര്‍മ്മാണ പ്രവൃത്തി
എപ്പോള്‍
ആരംഭിക്കുമെന്നറിയിക്കാമോ?
ഇടുക്കി
നിയോജക മണ്ഡലത്തിലെ റോഡുകളുടെ
നിര്‍മ്മാണ പുരോഗതി
3079.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തിൽ
ഇടുക്കി നിയോജക
മണ്ഡലത്തിലെ
പൊതുമരാമത്ത്
റോഡുകളുടെ
മെയിന്റനന്‍സിനും
നിര്‍മ്മാണത്തിനുമായി
എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ; അതിൽ
ഏതെല്ലാം റോഡുകള്‍ക്ക്
ഭരണാനുമതി നല്‍കിയെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
ഭരണാനുമതി ലഭിച്ച
ഏതെങ്കിലും റോഡിന്റെ
പണി നിലവിൽ
ആരംഭിച്ചിട്ടുണ്ടോ; ഓരോ
റോഡിന്റെയും നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കുമോ?
ആറന്മുള
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
3080.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തില്‍
ഇൗ സര്‍ക്കാരിന്റെ
കാലത്ത്
എസ്.എല്‍.റ്റി.എഫ്.,
ശബരിമല ഫെസ്റ്റിവല്‍
എന്നീ
ഇനങ്ങളില്പ്പെടുത്തി
എത്ര രൂപയുടെ
പൊതുമരാമത്ത്
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചും ഇൗ
രണ്ട് ഇനങ്ങള്‍
തിരിച്ചും കണക്ക്
ലഭ്യമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
ഇനങ്ങളില്‍ ഇൗ
വര്‍ഷത്തെ
വര്‍ക്കുകളുടെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ?
കോന്നി
ബെെപ്പാസ്സ് നിര്‍മ്മാണം
3081.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
ബെെപ്പാസ്സ്
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ബെെപാസ്
നിര്‍മ്മാണത്തിന്
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ആയതിലേയ്ക്ക്ഏതെല്ലാം
ഓഫീസുകളില്‍ എന്തെല്ലാം
തുടര്‍നടപടികള്‍
കെെക്കൊളളുവാനുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പ്രവര്‍ത്തനത്തിന്
തടസ്സം
നിലവിലുണ്ടെങ്കില്‍
ആയത് വ്യക്തമാക്കുമോ;
(ഇ)
തടസ്സം
പരിഹരിക്കുന്നതിന്
എന്തെല്ലാം
തുടര്‍നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
വകയാര്‍-
വള്ളിക്കോട്- കെെപ്പട്ടൂര്‍
റോഡ് പുനരുദ്ധാരണം
3082.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തില്‍
വകയാര്‍- വള്ളിക്കോട്-
കെെപ്പട്ടൂര്‍ റോഡ്
പുനരുദ്ധാരണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്ക്
നിലവിലുള്ള ഫയലുകള്‍
ഏതെല്ലാം ഓഫീസുകളില്‍
പെന്റിംഗിലാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
സാങ്കേതിക
അനുമതി നല്‍കുന്നതിന്
നിലവില്‍ എവിടെയാണ്
തടസ്സമെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവിലുള്ള
തടസ്സങ്ങള്‍ പരിഹരിച്ച്
അടിയന്തരമായി
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
കടുമേനി-പാവല്‍-കമ്പല്ലൂര്‍,
ഒടയംചാല്‍-ചെറുപുഴ റോഡുകള്‍
3083.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെട്ടതും തുക
അനുവദിച്ചതുമായ
കാസര്‍ഗോഡ് ജില്ലയിലെ
കടുമേനി-പാവല്‍-കമ്പല്ലൂര്‍,
ഒടയംചാല്‍-ചെറുപുഴ
എന്നീ റോഡുകള്‍ക്ക്
ഭരണാനുമതി ലഭിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
സാങ്കേതികാനുമതി നല്കി
ടെണ്ടര്‍ നടപടി
സ്വീകരിക്കാന്‍
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ; ഇൗ
പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
അടയമണ്‍-തൊളിക്കുഴി-ആനന്ദന്‍മുക്ക്
റോഡ് നവീകരണം
3084.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
അടയമണ്‍-തൊളിക്കുഴി-ആനന്ദന്‍മുക്ക്
റോഡ് നവീകരണത്തിന്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;വ്യക്തമാക്കാമോ?
അങ്കമാലി
-മഞ്ഞപ്ര-മലയാറ്റൂര്‍
റോഡിന്റെ ശോചനീയാവസ്ഥ
3085.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
അങ്കമാലി
-മഞ്ഞപ്ര-മലയാറ്റൂര്‍
റോഡിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
റോഡിന്റെ കുഴികളും
ടാര്‍ പ്രതലം ഇളകി
മാറിയ ഭാഗവും
പുനരുദ്ധരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
കോടിക്കണക്കിന്
തീര്‍ത്ഥാടകര്‍
എത്തുന്ന
മലയാറ്റൂരിലേക്കുള്ള
പ്രസ്തുത റോഡിന്റെ
തകര്‍ന്ന ഭാഗം
പുനരുദ്ധരിക്കുന്നതിനോ
റോഡ് പുതുക്കി
പണിയുന്നതിനോ നടപടി
സ്വീകരിക്കാത്ത
ഉദ്യോഗസ്ഥരുടെ നടപടി
പരിശോധിക്കാമോ ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
റോഡുമായി ബന്ധപ്പെട്ട്
ഏതെങ്കിലും കോടതി
ഉത്തരവ്
ലഭ്യമായിട്ടുണ്ടോ;
എന്നാണ് ഉത്തരവ്
കിട്ടിയത്; ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോ
എന്നും കോടതി ഉത്തരവ്
നടപ്പിലാക്കുന്നതിലെ
കാലതാമസത്തിന്റെ
ഉത്തരവാദിത്ത്വം
ആര്‍ക്കാണെന്നും
വിശദമാക്കാമോ ;
(ഇ)
പ്രസ്തുത
റോഡുകളുടെ പ്രാധാന്യവും
കോടതി ഉത്തരവും
പരിഗണിച്ച്
പ്രശ്നത്തിന് ശാശ്വത
പരിഹാരം കണ്ടെത്തുവാന്‍
ചീഫ് എഞ്ചീനീയര്‍
നേരിട്ട് പരിശോധിച്ച്
ഉചിതമായ നടപടി
സ്വീകരിക്കുവാനുള്ള
നിര്‍ദ്ദേശം നല്‍കാമോ;
വിശദാംശം ലഭ്യമാക്കാമോ?
വര്‍ക്കല
തീരദേശ ഹൈവേ പദ്ധതി
3086.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുന്ന തീരദേശ
ഹൈവേ പദ്ധതിയ്ക്ക് എത്ര
കിലോമീറ്റര്‍
ദൂരമുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
വര്‍ക്കല
നിയോജക മണ്ഡലത്തില്‍
തീരദേശ ഹൈവേ കടന്നു
പോകുന്നതിനായി
കണ്ടെത്തിയ
സ്ഥലങ്ങളില്‍ വീടുകളോ
ആരാധനാലയങ്ങളോ
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
വീടുകള്‍
ഉണ്ടെങ്കില്‍
പുനരധിവാസത്തിനുള്ള
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ റോഡുകളും
പാലങ്ങളും
3087.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ കൂടി
കടന്നുപോകുന്ന
പൊതുമരാമത്ത്
റോഡുകള്‍
ഏതെല്ലാമാണെന്നും
അവയുടെ നീളം
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നത്തിനുശേഷം
റോഡുകളുടെയും
പാലങ്ങളുടെയും
നിര്‍മ്മാണത്തിനായി
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
പ്രവൃത്തികള്‍ക്കായാണ്
പ്രസ്തുത തുക
വിനിയോഗിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
അതിൽ
പൂര്‍ണ്ണമായും
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
മണ്ഡലത്തില്‍ അനുവദിച്ച
റോഡുകളും പാലങ്ങളും
3088.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം തലശ്ശേരി
മണ്ഡലത്തില്‍ അനുവദിച്ച
റോഡുകളും പാലങ്ങളും
ഏതാണെന്നും അവയില്‍
പൂര്‍ത്തിയായ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
പൂര്ത്തിയാവാത്തവ
ഏതെല്ലാമാണെന്നും
തരംതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പൂര്‍ത്തിയാവാത്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തൊക്കെ
നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്നും ആയത്
എത്രയും പെട്ടെന്ന്
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
പുനലൂര്‍-
മൂവാറ്റുപുഴ സംസ്ഥാനപാത
3089.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂര്‍-
മൂവാറ്റുപുഴ
സംസ്ഥാനപാതയുടെ
പുനലൂര്‍ മുതല്‍
പൊന്‍കുന്നം വരെയുള്ള
ഭാഗത്തെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം നടപടികള്‍
പൂര്‍ത്തിയായി; ഇതിനായി
എത്ര രൂപയാണ്
ചെലവഴിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ
പൂനരുദ്ധാരണത്തിനായി
ഇനി എന്തെല്ലാം
നടപടികളാണ്
പൂര്‍ത്തിയാകാനുള്ളത്;പ്രസ്തുത
നടപടികള്‍
പൂര്‍ത്തിയാക്കി
പുനരുദ്ധാരണ
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കുമെന്ന്
പറയാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പുനരുദ്ധാരണ നടപടികള്‍
എപ്രകാരം
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോങ്ങാട്-മംഗലംകുന്ന്
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികൾ
3090.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോങ്ങാട്-മംഗലംകുന്ന്
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തിയുടെ കാലിക
സ്ഥിതി വിശദമാക്കാമോ;
(ബി)
ഇതിനായി
എത്ര തുകയുടെ
ഭരണാനുമതിയാണ്
നല്‍കിയത്;
സാങ്കേതികാനുമതി എന്ന്
നല്കുകയുണ്ടായി;
എന്നാണ് ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചത്;
എന്നാണ് പ്രവൃത്തി
ആരംഭിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(സി)
കോങ്ങാട്-മംഗലംകുന്ന്
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
മന്ദഗതിയിൽ ആകുവാൻ
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നറിയിക്കാമോ?
മോറക്കാല-താളിക്കല്ല്
അപ്രോച്ച് റോഡ്
3091.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിര്‍മ്മാണം
പൂര്‍ത്തിയായിവരുന്ന
മഞ്ചേരിക്കുഴി
പാലത്തിന് അപ്രോച്ച്
റോഡായി വരുന്ന
കുന്നത്തുനാട്
ഗ്രാമപഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ള
മോറക്കാല-താളിക്കല്ല്
റോഡ്, പാലം
ഗതാഗതത്തിനായ് വിട്ടു
നല്കുമ്പോള്
ഉണ്ടാകുന്ന
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിനായി
അപ്രോച്ച് റോഡായി
പരിഗണിച്ച്
പി.ഡബ്ല്യൂ.ഡി.
ഏറ്റെടുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
തൃശ്ശൂര്‍
-കാഞ്ഞാണി - വാടാനപ്പിള്ളി
സംസ്ഥാന പാത
3092.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
-കാഞ്ഞാണി-
വാടാനപ്പിള്ളി സംസ്ഥാന
പാതയുടെ 9 കി.മീറ്റര്‍
നീളം വരുന്ന തൃശ്ശൂര്‍
- എറവ് വരെയുള്ള ഒന്നാം
റീച്ചിന്റെ
നിര്‍മ്മാണപുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഭൂമി
ഏറ്റെടുക്കല്‍
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
റോഡ്
നവീകരണത്തിന് തടസ്സമായി
നില്ക്കുന്ന വൈദ്യുതി
പോസ്റ്റുകള്‍
നീക്കിസ്ഥാപിക്കുന്നതിനും
മരങ്ങള്‍ മുറിച്ചു
മാറ്റുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ട്രാഫിക്
തീവ്രത ഉയര്‍ന്ന്
നില്ക്കുന്ന പ്രസ്തുത
പാതയില്‍ പ്രളയം
സൃഷ്ടിച്ച കേടുപാടുകള്‍
തീര്‍ത്ത് പാത
ഗതാഗതയോഗ്യമാക്കാന്‍
നടപടി എടുത്തിട്ടുണ്ടോ;
(ഇ)
ആദ്യ
റീച്ചിന്റെ നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
പാലക്കാട്
ജില്ലയില്‍ പ്രളയത്തില്‍
ഉണ്ടായ നാശനഷ്ടങ്ങള്‍
3093.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം ആഗസ്റ്റ്
മാസത്തില്‍ ഉണ്ടായ
പ്രളയത്തിലും
മണ്ണിടിച്ചിലിലും
റോഡുകളും പാലങ്ങളും
തകര്‍ന്ന് പാലക്കാട്
ജില്ലയില്‍ ഉണ്ടായ
നാശനഷ്ടങ്ങളെക്കുറിച്ച്
വിശദീകരിക്കാമോ;
(ബി)
എത്ര
രൂപയുടെ നാശനഷ്ടങ്ങള്‍
ഉണ്ടാകുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
നാശം
നേരിട്ട റോഡുകളുടെയും
പാലങ്ങളുടെയും
അറ്റകുറ്റപ്പണികള്‍ക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
3094.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളത്താംകുളങ്ങര
ബീച്ച് റോഡ്, ചെറായി
ബീച്ച് റോഡ്, ഞാറക്കല്‍
ജയ് ഹിന്ദ് റോഡ്,
വെളിയത്താംപറമ്പ്
ബീച്ച് റോഡ്,
കോണ്‍വെന്റ് ബീച്ച്
റോഡ്, വളപ്പ്-പുതു
വൈപ്പ് റോഡ്,
പുതുവൈപ്പ്-വൈപ്പിന്‍
റോഡ്,
വല്ലാര്‍പാടം-പനമ്പുകാട്
റിംഗ് റൗണ്ട് റോഡ്,
കടമക്കുടി-ചെറിയ
കടമക്കുടി പാലം,
പുതുശ്ശേരി പാലം
എന്നിവയുടെ
നിര്‍മ്മാണത്തിനുളള
കാലതാമസം ഒഴിവാക്കി
എന്നത്തേക്ക്
പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
കോതാട്-ചേന്നൂര്‍
കുട്ടി സാഹിബ് റോഡ്
നിര്‍മ്മാണത്തിന്റെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തില്‍ സെന്‍ട്രല്‍
റോഡ് ഫണ്ടിൽ
ഉൾപ്പെടുത്തിയിട്ടുള്ള
പ്രവൃത്തികൾ
3095.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍
സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍
അനുവദിച്ചിട്ടുള്ള തുക
എത്രയാണ്;
(ബി)
ഏതെല്ലാം
റോഡുകളുടെ നിര്‍മ്മാണ
പ്രവൃത്തികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; പണി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ;
(സി)
പിഴല-കടമക്കുടി
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോതാട്-ചേന്നൂര്‍
കുട്ടി സാഹിബ് റോഡ്,
എടവനക്കാട് ഇക് ബാല്‍
റോഡ്,
അണിയല്-നെടുങ്ങാട്
റോഡ് എന്നീ റോഡുകളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ?
വാഴക്കോട്-
ചെറുതുരുത്തി റോഡ്
പുനരുദ്ധാരണം
3096.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ല്‍ ഭരണാനുമതി നല്കിയ
കൊടുങ്ങല്ലൂര്‍-ഷൊര്‍ണ്ണൂര്‍
റോഡിലെ വാഴക്കോട്
മുതല്‍ ചെറുതുരുത്തി
വരെയുള്ള ഭാഗം
പുനരുദ്ധാരണം
ചെയ്യുന്നതിനായി
സാങ്കേതിക അനുമതി
ലഭ്യമാക്കി ടെന്‍ഡര്‍
ചെയ്ത് പ്രവൃത്തി
തുടങ്ങുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
റോഡ് പൂര്‍ണമായും
തകര്‍ന്നു
കിടക്കുന്നതിനാല്‍
എത്രയും വേഗത്തില്‍
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സ്വീകരിക്കുമെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
വാഴക്കോട്-പ്ലാഴി
റോഡ് പുനരുദ്ധാരണത്തിന് നടപടി
3097.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ചേലക്കര
മണ്ഡലത്തിലെ
വാഴക്കോട്-പ്ലാഴി റോഡ്
പുനരുദ്ധാരണത്തിന്
നിലവില്‍ തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
തൃശ്ശൂര്‍-പാലക്കാട്
ജില്ലകളെ
ബന്ധിപ്പിക്കുന്നതും
22കിലോമീറ്റര്‍
ദൈര്‍ഘ്യമുള്ളതും ഗതാഗത
പ്രാധാന്യം ഉള്ളതുമായ
പ്രസ്തുത റോഡ്
പുനരുദ്ധാരണം
നടത്തുന്നതിന് പരിഗണന
നല്‍കുമോ; എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
മംഗലാപുരം-വിഴിഞ്ഞം
ആറുവരി പാത
3098.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മംഗലാപുരം-വിഴിഞ്ഞം
ആറുവരി പാത
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച പദ്ധതി
പൊതുമരാമത്ത്
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;ഉണ്ടെങ്കില്‍
തുടര്‍നടപടികള്‍
എന്താണെന്ന്
വിശദമാക്കാമോ?
വൈപ്പിന്‍-പള്ളിപ്പുറം
സമാന്തര റോഡ്
3099.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍-പള്ളിപ്പുറം
സമാന്തര റോഡിന്റെ
നിര്‍മ്മാണപ്രവര്‍ത്തനത്തിന്
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി എന്തെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇല്ലെങ്കില്‍
ഭരണാനുമതി നല്കാന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
നിലവിലുള്ള
വൈപ്പിന്‍-പള്ളിപ്പുറം
റോഡിന്റെ (സംസ്ഥാനപാത)
കേടുപാടുകള്‍
തീര്‍ക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
എന്നത്തേക്ക്
തീര്‍ക്കാനാണ്
ഉദ്ദേശിക്കുന്നത്എന്ന്
വിശദമാക്കാമോ?
കല്‍പ്പറ്റ
ടൗണ്‍ റോഡ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
3100.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയുടെ കേന്ദ്രമായ
കല്‍പ്പറ്റ ടൗണ്‍
നവീകരണവുമായി
ബന്ധപ്പെട്ട് റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍ എന്നു
തുടങ്ങാനാകും; എത്ര തുക
ഇതിനായി
മാറ്റിവയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;
(സി)
ഇതിന്റെ
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കാന്‍
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍ എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്നും,
എന്നേയ്ക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുമെന്നും
അറിയിക്കാമോ?
കാസര്‍കോട്
നിയോജക മണ്ഡലത്തിലെ നിർമ്മാണ
പ്രവൃത്തികൾ
3101.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റ്
പ്രസംഗത്തിലൂടെ
പ്രഖ്യാപിക്കപ്പെടുന്ന
പാലത്തിന്റെയോ
റോഡിന്റെയോ നിർമ്മാണ
പ്രവൃത്തി ആരംഭിക്കുവാൻ
എത്ര സമയമെടുക്കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
കാസര്‍കോട്
നിയോജക മണ്ഡലത്തിലെ
ബദിയഡുക്ക-കിന്നിംഗാർ
-ഏത്തടുക്ക-സുള്ള്യപദവ്
റോഡ്,
പുണ്ടൂര്‍-നെക്രംപാറ-അര്ളടക്ക
റോഡ്, ഓടങ്കല്ല് പാലം
എന്നീ പ്രവൃത്തികള്‍
ഏത് വര്‍ഷത്തിലെ
ബജറ്റിലാണ്
പ്രഖ്യാപിച്ചതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ഓരോ
പ്രവൃത്തിയ്ക്കുമായി
വകയിരുത്തിയ തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ബജറ്റ്
പ്രസംഗത്തിലൂടെ ഒരു
പ്രവൃത്തി
പ്രഖ്യാപിച്ചാല്‍
പ്രസ്തുത പ്രവൃത്തിയുടെ
നിര്‍മ്മാണം
ആരംഭിക്കുന്നതുവരെയുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
മേൽപ്പറഞ്ഞ
മൂന്ന് പ്രവൃത്തികളുടെ
കാര്യത്തില്‍ ഏതെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തിയാക്കിയതെന്നും
ശേഷിക്കുന്ന
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കുവാൻ
എത്ര സമയം
വേണ്ടിവരുമെന്നും
വ്യക്തമാക്കുമോ;
പ്രസ്തുത മൂന്ന്
പ്രവൃത്തികള്‍ ഏത്
വര്‍ഷത്തില്‍
യാഥാര്‍ത്ഥ്യമാകുമെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ റോഡ്
നിര്‍മ്മാണത്തിന് ഭരണാനുമതി
3102.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ബഡ്ജറ്റില്‍ കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി
നടത്തുന്നതിന് അനുമതി
നല്കിയ കോഴിക്കോട്
ജില്ലയിലെ
മാത്ര-പാലാഴി-കുറ്റിക്കാട്ടൂര്‍
റോഡ്, മാവൂർ-എൻ.ഐ.ടി
-കൊടുവള്ളി റോഡ്
എന്നിവയ്ക്ക് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
ലഭ്യമാക്കി പ്രവൃത്തി
ആരംഭിക്കുന്നതില്‍
കാലതാമസം വരാന്‍ ഇടയായ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
എപ്പോള്‍ ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികൾ
3103.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍ കിഫ്ബി
മുഖേന നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികളായ
പൊട്ടന്‍കാവ്-നെല്ലിക്കാട്
റോഡിന്റെയും,
പുളിയറക്കോണം-കുഴക്കാട്
ക്ഷേത്രറോഡിന്റെയും
നിലിവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികൾക്ക്
സാമ്പത്തികാനുമതി
ലഭ്യമായിട്ടുണ്ടോ;
തുടര്‍നടപടികള്‍
വേഗത്തിലാക്കി
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിയ്ക്കാമോ?
മാനന്തവാടി
മണ്ഡലത്തില്‍ റോഡുകളുടെ
അറ്റകുറ്റപ്പണികള്‍
3104.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016-2017,
2017-2018, 2018-2019
എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍
ഓരോന്നിലും മാനന്തവാടി
മണ്ഡലത്തില്‍ എത്ര
രൂപയാണ് പൊതുമരാമത്ത്
വകുപ്പ് റോഡുകളുടെ
അറ്റകുറ്റപ്പണിക്കായി
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ?
നാട്ടുകല്‍-കടമ്പഴിപ്പുറം
റോഡിന്റെ നവീകരണ
പ്രവര്‍ത്തനങങ്ങള്‍
3105.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്ടുകല്‍-പാലോട്-ചെത്തല്ലൂര്‍-മുറിയങ്കണ്ണി-പാനാംകുന്ന്-ഇരക്കിങ്ങല്-കരിപ്പമണ്ണ-കൂട്ടിലക്കടവ്-പേഴുമട്ട-ചുള്ളിയോട്-വാക്കടപ്പുറം-തുമ്പക്കണ്ണി-കടമ്പഴിപ്പുറം
റോഡിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍
ചെലവഴിച്ച തുക
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എത്രശതമാനം
പൂര്‍ത്തീകരിച്ചു;
വിശദാംശം നല്‍കാമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പള്ളിപ്പുറം
മുതല്‍ ഞാണ്ടൂര്‍ക്കോണം വരെ
ഔട്ടര്‍ റിംഗ് റോഡ്
3106.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖവുമായി
ബന്ധപ്പെട്ട്
കണ്ടയ്നര്‍ ഗതാഗതം
സുഗമമാക്കാനായി
പള്ളിപ്പുറം മുതല്‍
ഞാണ്ടൂര്‍ക്കോണം വരെ
ഔട്ടര്‍ റിംഗ് റോഡ്
നിര്‍മ്മാണം
പരിഗണനയിലുണ്ടോ;
(ബി)
എത്ര
മീറ്റര്‍ വീതിയാണ്
റോഡിനായി
ഉദ്ദേശിക്കുന്നത്;
നിര്‍വ്വഹണ ചുമതല
ഏതെങ്കിലും ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
ഇപ്പോള്‍ ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നത്;
(സി)
ചുമതയേറ്റ
ഏജന്‍സി ഏതെങ്കിലും
ജോലികള്‍ക്കായി പദ്ധതി
പ്രദേശത്ത് ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഇവര്‍ പൊതുജനങ്ങള്‍ക്ക്
ആശങ്ക
സൃഷ്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കിള്ളിപ്പാലം
- അട്ടക്കുളങ്ങര റോഡ് നവീകരണം
3107.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ ഗതാഗത
യോഗ്യമല്ലാത്ത
കിള്ളിപ്പാലം -
അട്ടക്കുളങ്ങര റോഡ്
എത്രയും വേഗം
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡ് ഗതാഗത
യോഗ്യമാക്കുന്നതിന്
എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
വിശദമാക്കുമോ; പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ആയതിനുളള
ഭരണാനുമതി
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ദേശീയ
പാതയുമായി
ബന്ധിപ്പിക്കുകയും
ശക്തമായ
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുകയും
ചെയ്യുന്ന നഗരത്തിലെ
പ്രധാന റോഡുകളിലൊന്നായ
കിള്ളിപ്പാലം -
അട്ടക്കുളങ്ങര റോഡിന്റെ
നവീകരണ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
എന്തെന്ന്
വിശദമാക്കുമോ?
വടക്കാഞ്ചേരി
മണ്ഡലത്തിലെ പ്രളയം മൂലം
തകര്‍ന്ന റോഡുകളും പാലങ്ങളും
3108.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വടക്കാഞ്ചേരി
മണ്ഡലത്തിൽ പ്രളയം മൂലം
തകര്‍ന്ന പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുളള
ഏതെല്ലാം റോഡുകളും
പാലങ്ങളുമാണ്
പുനര്‍നിര്‍മ്മിക്കുന്നതിന്
പദ്ധതിയിലുള്ളത്;
ആയതിന്റെ തുക
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
നാലുവരിപ്പാത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്ചാലക്കുടി
മണ്ഡലത്തിലെ പ്രവൃത്തികൾ
3109.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാലുവരിപ്പാത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ചാലക്കുടി
നിയോജക മണ്ഡലത്തിലെ
വിവിധ ഭാഗങ്ങളില്‍
ഡ്രെയിനേജുകള്‍,
അണ്ടര്‍ പാസ്സേജ്,
സ്ട്രീറ്റ്
ലെെറ്റുകള്‍, ബസ്സ്
ബേകള്‍, ബസ്സ്
ഷെല്‍ട്ടറുകള്‍
തുടങ്ങിയവ നാളിതു
വരെയും
നിര്‍മ്മിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ചാലക്കുടി
കോടതി ജംഗ്ഷനിലെ
അണ്ടര്‍ പാസ്സേജ്
നിര്‍മ്മാണം, ചാലക്കുടി
സൗത്ത്, കൊടകര,
കൊരട്ടി എന്നീ
ജംഗ്ഷനുകളിലെ
ഡ്രെയിനേജ്
നിര്‍മ്മാണം,
മുരിങ്ങൂര്‍ ബി.ആർ.ഡി.
യ്ക്ക്
എതിര്‍ഭാഗത്തുള്ള
തകര്‍ന്ന റോഡിന്റെ
വശങ്ങളുടെ സംരക്ഷണം,
പേരാമ്പ്ര ഫുട് ഓവര്‍
ബ്രിഡ്ജ് നിർമ്മാണം
എന്നിവയ്ക്കായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
വഴുതയ്ക്കാട്-തൈയ്ക്കാട്
നാലുവരിപ്പാത
3110.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ വഴുതയ്ക്കാട്
- തൈയ്ക്കാട് റോഡ്
നാലുവരിപ്പാതയായി
വികസിപ്പിക്കുന്ന
പ്രവൃത്തിയുടെ
അവസാനഘട്ടം എത്രയും
വേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡ്
വികസിപ്പിക്കുന്നതിനുള്ള
സ്ഥലമേറ്റെടുക്കല്‍
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി എത്രയും വേഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പെരുമ്പാവൂര്‍
- ആലുവ റോഡ് നിര്‍മ്മാണം
T 3111.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
- ആലുവ റോഡ്
നിര്‍മ്മാണത്തിനായി
2017-18 ല്‍ കിഫ്ബി വഴി
തുക അനുവദിച്ച്
ഭരണാനുമതി ലഭിച്ച ശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ബി)
പ്രസ്തുത
റോഡ് പ്രവൃത്തി
തുടങ്ങുന്നതിന്
കാലതാമസം വരുത്തിയ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡിന്റെ പ്രവൃത്തി
എന്ന് തുടങ്ങിയെന്നും
എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ?
മക്കരപ്പറമ്പ്
ബൈപ്പാസ് നിര്‍മ്മാണം
3112.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മക്കരപ്പറമ്പ് ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് കിറ്റ്കോ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
ബൈപ്പാസ് രൂപീകരണം
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ റോഡുകള്‍
3113.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്ഉന്നത
നിലവാരത്തില്‍
നിര്‍മ്മിച്ച
തിരുവനന്തപുരം
ജില്ലയിലെ റോഡുകള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ഈ
റോഡുകളില്‍ കാലാവധി
പൂര്‍ത്തിയാകും മുന്‍പ്
അറ്റകുറ്റപ്പണികള്‍
ആവശ്യമായി വന്നതും
നശിച്ചു പോയതുമായ
റോഡുകളുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പ്രവൃത്തികളുടെ
പൂര്‍ത്തീകരണം
3114.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പഴയങ്ങാടി-പുതിയങ്ങാടി-മാട്ടൂര്‍
റോഡും (തേഡ് റീച്ച് )
കീച്ചേരി അഞ്ചാംപീടിക
റോഡും നിര്‍മ്മാണം
പാതിവഴിയിലായത്
കണക്കിലെടുത്ത്
പ്രസ്തുത പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നിര്‍മ്മാണം
അനന്തമായി
നീട്ടിക്കൊണ്ടുപോകുന്നത്
കണക്കിലെടുത്ത്
കരാറുകാരനെതിരെ
എന്തെങ്കിലും വകുപ്പുതല
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഒറ്റപ്പാലത്തെ
കടമ്പഴിപ്പുറം -ചിരട്ടിമല-
വേങ്ങശ്ശേരി-റോഡ്
3115.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കടമ്പഴിപ്പുറം
-ചിരട്ടിമല-വേങ്ങശ്ശേരി-റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര തുക
അനുവദിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കാമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ റോഡ് നിര്‍മ്മാണ
പ്രവൃത്തികൾ
3116.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
ഭരണാനുമതി നല്കിയ
പ്രവൃത്തികളില്‍
ടെണ്ടര്‍ നടപടി
പൂര്‍ത്തിയായ
വട്ടവിള-പിരായുംമൂട്,
ഉദിയന്‍കുളങ്ങര-വ്ലാത്താങ്കര,
മാവിളക്കടവ്-പഴയകട,
പ്ലാമൂട്ടുകട-മാവിളകടവ്
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം 2019
മാര്‍ച്ച് 31-നു
മുന്‍പ്
പൂര്‍ത്തീകരിക്കാന്‍
കഴിയുമോ എന്ന്
വിശദീകരിക്കാമോ;
(സി)
അറക്കുന്ന്-പൂവന്‍കാല
റോഡിന്റെ ടാറിംഗ്
പണികള്‍ വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;ഈ
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ;
(ഡി)
നെയ്യാറ്റിന്‍കര-കാട്ടാക്കട
റോഡിന്റെ പ്രവൃത്തികള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
പൂവത്തൂര്‍
മുതല്‍ കാഞ്ഞാണി വരെയുള്ള
റോഡ് നിര്‍മ്മാണം
3117.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പൂവത്തൂര്‍
മുതല്‍ കാഞ്ഞാണി
വരെയുള്ള പി.ഡബ്ല്യൂ.ഡി
റോഡ് ബി.എം ആന്റ്
ബി.സി മാതൃകയില്‍ ടാര്‍
ചെയ്യുന്നതിനായി
തയ്യാറാക്കിയ
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിനുളള
ടെണ്ടര്‍ അംഗീകരിച്ച
തീയതിയും എഗ്രിമെന്റ്
ഒപ്പിട്ട തീയതിയും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡ് നിര്‍മ്മാണം
ഇതുവരെ
ആരംഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തൃശൂര്‍
- ചാവക്കാട്-
ഗുരുവായൂര്‍ റോഡിന്റെ
ഭാഗമായ പ്രസ്തുത
റോഡിന്റെ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
അടിയന്തരമായി
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നേമം
നിയോജക മണ്ഡലത്തിലെ വിവിധ
പാലങ്ങളുടെ നിർമ്മാണം
3118.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നേമം
നിയോജക മണ്ഡലത്തിലെ
മുടവന്മുഗള് പാലം,
പള്ളത്തുകടവ് പാലം,
മധുപാലം, കല്ലടിമുഖം
പാലം എന്നിവയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
അനുമതി ആയിട്ടുണ്ടോ;
പ്രസ്തുത
പ്രവൃത്തികളുടെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കാമോ?
പിറവം
മണ്ഡലത്തിലെ പാലങ്ങള്‍
3119.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍
നിര്‍മ്മാണത്തിന്റെ
വിവിധ ഘട്ടങ്ങളിലുള്ള
പാലങ്ങളുടെ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ വിവിധ
കാരണങ്ങളാല്‍
നിര്‍മ്മാണം
ആരംഭിയ്ക്കാന്‍
കഴിയാത്ത പാലങ്ങളുടെ
വിവരവും നിര്‍മ്മാണം
ആരംഭിയ്ക്കാന്‍
കഴിയാത്തതിന്റെ കാരണവും
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ സ്ത്രീ സൗഹൃദ
വിശ്രമമുറികളും
ടോയ്ലെറ്റുകളും
3120.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊല്ലം
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും തുക
അനുവദിച്ച് എത്ര സ്ത്രീ
സൗഹൃദ വിശ്രമ മുറികളും
ടോയ്ലെറ്റുകളും
സ്ഥാപിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(ബി)
ഏതെല്ലാം
കേന്ദ്രങ്ങളിലാണ്
പ്രസ്തുത സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം
കേന്ദ്രങ്ങളില്‍
പ്രസ്തുത സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
എസ്റ്റിമേറ്റുകള്‍
നല്‍കിയിരുന്നു;
ആയതില്‍ സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
മുക്കാട്
പാലം നിര്‍മ്മാണം
3121.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ നൂറനാട്
മുക്കാട് പാലം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ യുടെ മണ്ഡലം
ആസ്തി വികസന പദ്ധതില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണ-സാങ്കേതിക
അനുമതികള്‍ക്കും
നിര്‍മ്മാണം
ആരംഭിക്കുന്നതിനുമായി
പൊതുമരാമത്ത് ബ്രിഡ്ജസ്
വിഭാഗം സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതി
ലഭ്യമാക്കുന്നതിനായി
(ഫയല്‍
നമ്പര്‍-454/PWD/D)
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചൂണ്ടല്‍
പാറയ്ക്ക് സമീപം പുതിയ പാലം
3122.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
കുറ്റിപ്പുറം ഹൈവേയില്‍
ചൂണ്ടല്‍ പാറയ്ക്ക്
സമീപമുളള പുതിയ പാലം
നിര്‍മ്മാണത്തിന്റെ
എസ്റ്റിമേറ്റ് എത്ര
രൂപയുടേതാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണോദ്ഘാടനം
കഴിഞ്ഞിട്ടും
നിര്‍മ്മാണം ഇതുവരെ
ആരംഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അടിയന്തരമായി
നിര്‍മ്മാണം
തുടങ്ങുന്നതിനും
പണിപൂര്ത്തികരിക്കുന്നതിനുമുളള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൃശ്ശൂര്‍
- കുറ്റിപ്പുറം പാതയില്‍
പുതിയ പാലം
3123.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
- കുറ്റിപുറം പാതയില്‍
ചൂണ്ടല്‍ പഞ്ചായത്തില്‍
കേച്ചേരിയില്‍ പുതിയ
പാലത്തിന്റെ
നിര്‍മ്മാണത്തിന്
അനുവദിച്ച
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടര്‍
തീയതിയും എഗ്രിമെന്റ്
തീയതിയും എന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തി എന്ന്
തുടങ്ങുമെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കാമോ?
അഴീക്കോട്
മുനമ്പം പാലത്തിന്റെ
സ്ഥലമേറ്റെടുക്കല്‍ നടപടി
3124.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
-എറണാകുളം തീരദേശങ്ങളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
അഴീക്കോട് മുനമ്പം
പാലത്തിന്റെ
സ്ഥലമേറ്റെടുക്കല്‍
നടപടി
ദ്രുതഗതിയിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇത്
സംബന്ധിച്ചുള്ള സാമൂഹ്യ
പ്രത്യാഘാത പഠനം
ആരംഭിച്ചിട്ട് എത്ര
നാളായി; പ്രസ്തുത പഠനം
പൂര്‍ത്തീകരിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
എത്രസമയമെടുക്കും
എന്നറിയിക്കാമോ?
ചാലക്കുടി
തിരുപറമ്പ് പാലം
3125.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
മണ്ഡലത്തിലെ പാറക്കടവ്
പഞ്ചായത്തിലെ ചാലക്കുടി
പുഴയ്ക്ക് കുറുകെയുള്ള
തിരുപറമ്പ് പാലത്തിന്റെ
പ്രോജക്റ്റും
എസ്റ്റിമേറ്റും വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
പ്രളയത്തില്‍ ഇവിടെ
ഒറ്റപ്പെട്ടവരെ
രക്ഷിക്കാനും
ക്യാമ്പിലെത്തിക്കാനും
ഹെലികോപ്ടര്‍
കൊണ്ടുവരേണ്ടി വന്ന
സാഹചര്യം
കണക്കിലെടുത്ത്
വര്‍ഷങ്ങളായി
പഞ്ചായത്ത് ആവശ്യം
ഉന്നയിക്കുന്ന പാലം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
പ്രോജക്റ്റും
എസ്റ്റിമേറ്റും
തയ്യാറാക്കി
സര്‍ക്കാരില്‍
എത്തിക്കുന്നതിനുള്ള
നിര്‍ദ്ദേശം ചീഫ്
എഞ്ചിനീയര്‍ക്ക്
നല്‍കാമോ; വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
പ്രദേശത്തിന്റെ ആവശ്യകത
കണക്കിലെടുത്ത് ഏറ്റവും
ചുരുങ്ങിയ എട്ട്
മീറ്റര്‍ വീതിയുള്ള
(വിത്തൗട്ട് ഫുട്ട്
പാത്ത്) ഒരു
പാലമെങ്കിലും
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി നല്‍കുമെന്ന്
ഉറപ്പ് നല്‍കുമോ;
വിശദാംശം ലഭ്യമാക്കാമോ?
വഴിക്കടവ്,
കുപ്പായക്കോട് പാലങ്ങള്‍
3126.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടാവസ്ഥയിലായ
തിരുവമ്പാടി
മണ്ഡലത്തിലെ വഴിക്കടവ്,
കുപ്പായക്കോട്
പാലങ്ങള്‍
പുനര്‍നിര്‍മ്മിക്കുന്ന
വിഷയം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
(സി)
പദ്ധതികള്‍ക്ക്
എന്ന് ഭരണാനുമതി
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കുമോ?
റാന്നിയിലെ
പാലങ്ങളുടെ നിര്‍മ്മാണം
3127.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
അനുവദിച്ച റാന്നി
വലിയപാലം, വടശ്ശേരിക്കര
പാലം എന്നിവയ്ക്ക് എത്ര
രൂപ വീതമാണ്
അനുവദിച്ചത്; ഇവയുടെ
നിര്‍മ്മാണത്തിനായുള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായി;
വിശദീകരിക്കാമോ;
(ബി)
നിര്‍മ്മാണ
പദ്ധതി ടെന്‍ഡര്‍
ചെയ്തിട്ടുണ്ടോ;
ഏതൊക്കെ കമ്പനികളാണ്
നിര്‍മ്മാണം
ഏറ്റെടുത്തിരിക്കുന്നത്;
ഇനി എന്തൊക്കെ
നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
നടപടികള്‍
പൂര്‍ത്തീകരിച്ച്
പാലങ്ങളുടെ നിര്‍മ്മാണം
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
വെണ്ടുരുത്തി
പാലം
3128.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തെയും പശ്ചിമ
കൊച്ചിയെയും തമ്മില്‍
ബന്ധിപ്പിക്കുന്ന
വെണ്ടുരുത്തി പാലം
ഗതാഗതത്തിന് തുറന്നു
കൊടുക്കുന്നതിനായി
സ്ട്രക്ചറല്‍
സ്റ്റെബിലിറ്റി
സംബന്ധിച്ച്
വിദഗ്ദ്ധവും വിശദവുമായ
പഠനം നടത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പാലം പൈതൃക സംരക്ഷണ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ആയതു
സംബന്ധിച്ച് ചീഫ്
എഞ്ചിനീയര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
ചെട്ടിക്കടവ്
പാലം പുനര്‍നിര്‍മ്മാണം
3129.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചെട്ടിക്കടവ്
പാലം പുനര്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പാലത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
നടത്തുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്
ഭരണാനുമതി
ലഭ്യമാക്കുമോ;
(സി)
ഇരുഭാഗത്തും
വീതിയുള്ള റോഡ്
നിലവിലുണ്ടെങ്കിലും
സൗകര്യപ്രദമായ
പാലമില്ലാത്തതു കാരണം
ജനങ്ങള്‍
ബുദ്ധിമുട്ടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പള്ളിക്കമണ്ണടി
പാലത്തിന്റെയും അപ്രോച്ച്
റോഡിന്റെയും നിർമ്മാണം
3130.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പള്ളിക്കമണ്ണടി പാലവും
അപ്രോച്ച് റോഡും
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലമെടുപ്പ്
നടപടികളിലെ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്കായി
പുതിയ അര്ത്ഥനാപത്രവും
അലൈമെന്റ് സ്കെച്ചും
തയ്യാറാക്കിയിട്ടുണ്ടോ
എന്നും അനന്തര
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(സി)
സ്ഥലമേറ്റെടുപ്പ്
പൂര്‍ത്തിയാക്കുന്നതിനും
പാലം പണി
ആരംഭിക്കുന്നതിനും
അവശേഷിക്കുന്ന
തടസ്സങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
ചേര്‍പ്പുങ്കല്‍
പാലം നിര്‍മ്മാണം
3131.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ
ചേര്‍പ്പുങ്കല്‍ പാലം
നിര്‍മ്മാണം സംബന്ധിച്ച
അനുബന്ധപ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
നിര്‍മ്മാണ പ്രവൃത്തി
എന്ന് ആരംഭിക്കാന്‍
സാധിക്കും;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
എന്ന്
പൂര്‍ത്തിയാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കുറ്റ്യാടി
ബൈപ്പാസ് നിര്‍മ്മാണം
3132.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശിയ
പാതകളില്‍ മിക്കപ്പോഴും
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്നത്
നിത്യകാഴ്ചയായി മാറിയ
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
ഇതിനുള്ള പരിഹാരമായി
എത്ര ബൈപ്പാസുകളും
റിങ്ങ് റോഡുകളുമാണ്
ഇപ്പോള്‍
നിര്‍മ്മാണത്തിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവ
ഓരോന്നിന്റെയും
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്നാണ്
കരുതുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
കോഴിക്കോട്
ജില്ലയിലെ
കുറ്റ്യാടിയില്‍
ഗതാഗതക്കുരുക്കിന്
പരിഹാരമായി
നിര്‍മ്മിക്കുന്ന
കുറ്റ്യാടി ബൈപ്പാസ്
നിര്‍മ്മാണം സംബന്ധിച്ച
കാര്യങ്ങള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(ഇ)
ഏത്
ഏജന്‍സിയെയാണ് ഇതിന്റെ
നിര്‍മ്മാണ ചുമതല
ഏല്‍പ്പിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ നാലുവരിപ്പാത
3133.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
കിലോമീറ്റര്‍
ദൈര്‍ഘ്യത്തിലാണ്
നാലുവരിപ്പാത
കടന്നുപോകുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ദൈര്‍ഘ്യത്തില്‍
നാലുവരിപ്പാത
നിര്‍മ്മാണത്തിനായി
പൊളിച്ച് നീക്കേണ്ട
എത്ര കെട്ടിടങ്ങള്‍
ഉണ്ടെന്നും പ്രസ്തുത
കെട്ടിടങ്ങള്‍ ഏത്
ഗണത്തില്‍
പെടുന്നതാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിട ഉടമകള്‍ക്ക്
ഇത് സംബന്ധിച്ച
അറിയിപ്പുകള്
നല്‍കിയിട്ടുണ്ടോ
എന്നും ഇവര്‍ക്ക്
നല്‍കാനുള്ള
നഷ്ടപരിഹാരതുക എത്ര
പേര്‍ക്ക്
നല്‍കിയെന്നും ഇനി എത്ര
പേര്‍ക്ക്
നല്‍കാനുണ്ടെന്നും നഷ്ട
പരിഹാരത്തുക ആകെ
എത്രയാണെന്നും എത്ര
കെട്ടിടങ്ങള്‍ ഇതിനകം
പൊളിച്ചു മാറ്റിയെന്നും
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍
നാലുവരിപ്പാത
നിര്‍മ്മാണത്തിന്
തടസ്സങ്ങള്‍ ഉണ്ടോ
എന്നും ഇതുമായി
ബന്ധപ്പെട്ട് കോടതിയിലോ
മറ്റോ കേസ്സുകള്‍
നിലവിലുണ്ടോ എന്നും
എങ്കില്‍ ആരാണ് കേസ്സ്
ഫയല്‍ ചെയ്തതെന്നും
വ്യക്തമാക്കാമോ;
നാലുവരിപ്പാത
നിര്‍മ്മാണം എപ്പോള്‍
തുടങ്ങുമെന്നും
പൂര്‍ത്തിയാകുമെന്നും
വ്യക്തമാക്കാമോ;
(ഇ)
സംസ്ഥാനത്താകെ
നാലുവരിപ്പാത
നിര്‍മ്മാണത്തിന് എത്ര
തുകയാണ് ചെലവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ; ഈ തുക
കേന്ദ്രമാണോ
നല്‍കുന്നതെന്നും
ഇതിനകം എത്ര തുക
കേന്ദ്രം നല്‍കിയെന്നും
എത്ര തുക സംസ്ഥാന
സര്‍ക്കാര്‍
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
ബാലരാമപുരം-കളിയിക്കാവിള
ഹൈവേ വീതികൂട്ടുന്ന നടപടി
3134.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലരാമപുരം-കളിയിക്കാവിള
ഹൈവേ
വീതികൂട്ടുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ ;
(ബി)
എത്ര
മീറ്റര്‍ വീതിയില്‍ ആണ്
ഹൈവേ പണിയുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പാതയില്‍ എത്ര
ജംഗ്ഷന് ഹെഡുകള്‍
കാണുമെന്ന്
വ്യക്തമാക്കാമോ ;
(സി)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
റോഡിന്റെ പ്രവൃത്തികള്‍
ആരംഭിക്കാന്‍
കഴിയുമോയെന്ന്
വിശദീകരിക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ ദേശിയ പാത വികസനം
3135.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിൽ ദേശിയ പാത
സ്ഥലമെടുപ്പ്
പദ്ധതിയുടെ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കാമോ;
(ബി)
കരമന-കളിയിക്കാവിള
റോഡ് വികസന പദ്ധതി ഏത്
ഘട്ടത്തിലാണ്;
(സി)
ഈ
പദ്ധതി എന്നേക്ക്
പൂര്‍ത്തിയാകും;
(ഡി)
ഈ പദ്ധതിയ്ക്ക്
അനുവദിച്ച തുകയും
പദ്ധതിയുടെ സ്ഥിതി
സംബന്ധിച്ച
റിപ്പോര്‍ട്ടും വര്‍ഷം
തിരിച്ച് വിശദമാക്കാമോ;
(ഇ)
കഴക്കൂട്ടം-കാരോട്
പദ്ധതിയുടെ നിര്‍മ്മാണം
ഏത് ഘട്ടത്തിലാണ്;
വിശദമാക്കുമോ?
കലഞ്ഞൂര്‍
ജി.എച്ച്.എസ്.എസ്.ന്റെ
കെട്ടിട നിര്‍മ്മാണം
3136.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തിലെ കലഞ്ഞൂര്‍
ജി.എച്ച്.എസ്.എസ്.ന്റെ
കെട്ടിട നിര്‍മ്മാണം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
3
കോടി രൂപ കിഫ്ബിയില്‍
വകയിരുത്തിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചുവോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിലേക്ക്
ബന്ധപ്പെട്ട ഫയലുകള്‍
ഏതെല്ലാം ഓഫീസുകളില്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തിയും കിഫ്ബി
വഴിയുള്ള പ്രവൃത്തിയും
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
ഉദുമ
സബ് രജിസ്ട്രാര്‍ ഓഫീസിന്
കെട്ടിടം
3137.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ സബ്
രജിസ്ട്രാര്‍ ഓഫീസിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഈ
പ്രവൃത്തി ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(സി)
തടസ്സങ്ങള്‍
നീക്കി ഈ പ്രവൃത്തി
എന്ന് ടെണ്ടര്‍
ചെയ്യാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
വൈത്തിരി
മിനി സിവില്സ്റ്റേഷന്
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
3138.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ച വൈത്തിരി
മിനി സിവില്സ്റ്റേഷന്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
കാലതാമസം നേരിട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ വിശദീകരിക്കാമോ;
പ്രസ്തുത പ്രവൃത്തി
എന്ന് ആരംഭിക്കാന്‍
കഴിയും എന്ന്
വെളിപ്പെടുത്താമോ?
കായംകുളം
കോടതി സമുച്ചയത്തിന്റെ
നിര്‍മ്മാണം
3139.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
കോടതി സമുച്ചയത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പൊതുമരാമത്ത്
വകുപ്പിലെ നടപടി
ക്രമങ്ങളുടെ നിലവിലുളള
പുരോഗതി
വിശദമാക്കാമോ?
ആലംകോട്
ഗവണ്മെന്റ് ഹെെസ്ക്കൂള്‍
മന്ദിര നിര്‍മ്മാണം
3140.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
ആലംകോട് ഗവ.
ഹെെസ്ക്കൂള്‍ മന്ദിര
നിര്‍മ്മാണം
സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
പഴയങ്ങാടി
താലൂക്ക് ആശുപത്രി
കെട്ടിടനിര്‍മ്മാണം
3141.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഭരണാനുമതി
ലഭിച്ച കണ്ണൂര്‍
ജില്ലയിലെ പഴയങ്ങാടി
താലൂക്ക് ആശുപത്രിയിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയും;
വിശദമാക്കാമോ?
ബാലുശ്ശേരി
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
3142.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരിയില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകളെ
ഒരു കുടക്കീഴില്
കൊണ്ടുവരുന്നതിനായി ഒരു
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
സര്‍ക്കാര്‍ ഭൂമി
ലഭ്യമായിട്ടും
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
കാലതാമസം നേരിട്ട വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മണ്ഡലത്തിന് ഏറെ
പ്രയോജനകരമായ
ബാലുശ്ശേരി മിനി
സിവില്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
വേഗത്തിലാക്കാമോയെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
മേഖലാതല കെട്ടിട ഡിസൈന്‍
വിഭാഗം
3143.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് കോഴിക്കോട്
ആരംഭിച്ച മേഖലാതല
കെട്ടിട ഡിസൈന്‍
വിഭാഗത്തിന്റെ
യൂണിറ്റിനൊപ്പം ഒരു
ആര്‍ക്കിടെക്ട് വിഭാഗം
യൂണിറ്റ് കൂടി
ആരംഭിക്കേണ്ടുന്നതിലെ
ആവശ്യകത ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ആര്‍ക്കിടെക്ട്
വിഭാഗം യൂണിറ്റിന്റെ
അഭാവം മൂലം ഉദ്ദേശിച്ച
ഫലം മേഖലാതല ഡിസൈന്‍
വിഭാഗം യൂണിറ്റിന്റെ
പ്രവര്‍ത്തനം കൊണ്ട്
ലഭ്യമാകുന്നില്ല എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ആര്‍ക്കിടെക്ട്
വിഭാഗം യൂണിറ്റ് കൂടി
കോഴിക്കോട്
സ്ഥാപിക്കുന്നതിനായുള്ള
ഏതെങ്കിലും തരത്തിലുള്ള
പ്രവര്‍ത്തനം നടന്നു
വരുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കന്യാകുളങ്ങര
സബ് രജിസ്ട്രാര്‍ ഓഫീസ്
കെട്ടിട നിര്‍മ്മാണം
3144.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
എസ്.പി.വി.ആയി
നടപ്പിലാക്കുന്ന
കന്യാകുളങ്ങര സബ്
രജിസ്ട്രാര്‍ ഓഫീസിന്റെ
പുതിയ കെട്ടിട
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്നത്തേക്ക്
നടപടികള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണം
ആരംഭിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
3145.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
ബില്‍ഡിംഗ് വിഭാഗം
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പൊഴിയൂര്‍
യു.പി.സ്കൂള്‍,
നെയ്യാറ്റിന്‍കര
പൊതുമരാമത്ത് റെസ്റ്റ്
ഹൗസ് എന്നിവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട ടെണ്ടര്‍
നടപടി സ്വീകരിച്ചോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പൊഴിയൂര്‍
യു.പി.എസ്.,നെയ്യാറ്റിന്‍കര
റെസ്റ്റ് ഹൗസ്
എന്നിവയുടെ നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് ഏതെല്ലാം
നടപടികള്‍ ആണ്
പൂര്‍ത്തീകരിച്ചത്
എന്ന് വിശദമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തില്‍
ഉള്ള തടസ്സങ്ങള്‍ ഉണ്ടോ
എന്ന് വ്യക്തമാക്കാമോ?
കരുനാഗപ്പളളിയിൽ
മിനി സിവില്‍ സ്റ്റേഷൻ അനക്സ്
3146.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
താലൂക്കിൽ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകളുടെ
എണ്ണം വ്യക്തമാക്കുമോ;
(ബി)
ദേശീയപാത
വികസനത്തിന്റെ ഭാഗമായി
കരുനാഗപ്പളളി മിനി
സിവില്‍ സ്റ്റേഷന്റെ
ഏതെല്ലാം ഭാഗങ്ങള്‍
നീക്കം
ചെയ്യേണ്ടിവരുമെന്ന്
വിശദമാക്കുമോ;
(സി)
അവിടെ
ലഭ്യമായ സർക്കാർ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ഒരു മിനി
സിവില്‍ സ്റ്റേഷൻ
അനക്സ്
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ;
(ഡി)
അതിനായി
കല്ലട ഇറിഗേഷന്‍
പ്രോജക്ടിന്റെ
കരുനാഗപ്പളളി ഓഫീസ്
സമുച്ചയം നിന്നിരുന്ന
സ്ഥലം
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പി.ഡബ്ല്യൂ.ഡി.
എന്‍ജിനീയര്‍മാര്‍ക്കുള്ള
പരിശീലന കേന്ദ്രം
3147.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നേര്യമംഗലത്ത് പണി
കഴിപ്പിച്ചിട്ടുള്ള
പി.ഡബ്ല്യൂ..ഡി.
എന്‍ജിനീയര്‍മാര്‍ക്കുള്ള
പരിശീലന
കേന്ദ്രത്തിന്റെ
നിലവിലെ അവസ്ഥ
എന്തെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ട്രെയിനിങ് സെന്ററിന്റെ
പൂര്‍ത്തീകരിക്കുവാനുള്ള
വര്‍ക്കിന്റെ മൂന്നാം
ഘട്ടത്തിന്റെ
എസ്റ്റിമേറ്റ്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ;
(സി)
ട്രെയിനിങ്
സെന്ററിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനാവശ്യമായ
സ്റ്റാഫിനെ
നിയമിക്കുന്നതിനു
വേണ്ടിയുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ഡി)
ട്രെയിനിങ്
സെന്ററിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
കേരള
റോഡ്സ് ആന്റ് ബ്രിഡ്ജസ്
ഡവലപ്പ്മെന്റ്
കോര്‍പ്പറേഷനിലെ ജീവനക്കാര്‍
3148.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
റോഡ്സ് ആന്റ് ബ്രിഡ്ജസ്
ഡവലപ്പ്മെന്റ്
കോര്‍പ്പറേഷനില്‍ എത്ര
ജീവനക്കാരാണുള്ളതെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
കോര്‍പ്പറേഷനിലെ
ജീവനക്കാരുടെ നിയമന
രീതി എന്താണെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ ഈ
കോര്‍പ്പറേഷനില്‍
എത്രപേരെ
നിയമിച്ചിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമാണെന്നും
ഏതൊക്കെ
തസ്തികകളിലാണെന്നും
വിശദമാക്കാമോ; ഇവരെ
നിയമിച്ചത് ഏത്
വ്യവസ്ഥയിലാണെന്ന്
വിശദമാക്കാമോ?
കേരള
റോഡ്സ് ആന്റ് ബ്രിഡ്ജസ്
ഡവലപ്മെന്റ് കോര്‍പ്പറേഷനിലെ
നിയമനങ്ങള്‍
3149.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
റോഡ്സ് ആന്റ്
ബ്രിഡ്ജസ് ഡവലപ്മെന്റ്
കോര്‍പ്പറേഷനില്‍ എത്ര
ജീവനക്കാരാണുള്ളതെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
നിയമനരീതി
വിശദീകരിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ ഈ
കോര്‍പ്പറേഷനില്‍ എത്ര
പേരെ
നിയമിച്ചിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമെന്നും
ഏതൊക്കെ
തസ്തികയിലേക്കാണെന്നും
വിശദമാക്കാമോ; ഇവരെ
നിയമിച്ചത് ഏത്
വ്യവസ്ഥയിലാണെന്ന്
വിശദമാക്കാമോ?
ബ്രിഡ്ജസിനും
മെയിന്റനന്‍സിനും വേണ്ടി
സൃഷ്ടിച്ച തസ്തികകള്‍
3150.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
ബ്രിഡ്ജസിനും
മെയിന്റനന്‍സിനും
വേണ്ടി ചീഫ്
എഞ്ചിനിയര്‍ ഉള്‍പ്പെടെ
221 സാങ്കേതിക വിഭാഗം
തസ്തികകള്‍
സൃഷ്ടിച്ചുകൊണ്ട് പുതിയ
വിഭാഗമായി
രൂപീകരിക്കപ്പെട്ടത്
നിലവില്‍
വന്നിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
(ബി)
മേല്‍
സൂചിപ്പിച്ച
വിഭാഗങ്ങളുടെ സാങ്കേതിക
തസ്തികകളോടൊപ്പം
ആനുപാതികമായ
മിനിസ്റ്റീരിയല്‍
തസ്തികകളും
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വൈക്കം
നിയോജകമണ്ഡലത്തിലെ
പ്രവർത്തനങ്ങൾ
3151.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജകമണ്ഡലത്തിലെ
മുറിഞ്ഞപുഴ പാലത്തില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ടോള്‍ പിരിവ്
നിര്‍ത്തലാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
വൈക്കത്ത്
പുതിയൊരു മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുള്ള
ബജറ്റ് നിര്‍ദ്ദേശം
നടപ്പിലാക്കുന്നത്
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ബഡ്ജറ്റില്‍
പത്ത് കോടി രൂപ
നീക്കിവച്ച
ടോള്‍-ചെമ്മനാകരി
റോഡിന്റെ നിര്‍മ്മാണ
പുരോഗതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
മണ്ഡലത്തിലെ
എസ്.എല്‍.റ്റി.എഫ്
പ്രവൃത്തികള്‍
3152.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2017-18,
2018-19 വര്‍ഷങ്ങളില്‍
കൊല്ലം നിയോജകമണ്ഡല
പരിധിയില്‍
എസ്.എല്‍.റ്റി.എഫ്
പദ്ധതിയിന്‍ കീഴില്‍
അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണ്; അവയുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണ്; വിശദാംശം
ലഭ്യമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
പൊതുമരാമത്ത് പ്രവൃത്തികള്‍
3153.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17,2017-18
വര്‍ഷങ്ങളിലെ ബജറ്റില്‍
ആലത്തൂര്‍ മണ്ഡലത്തില്‍
അനുവദിച്ച
പൊതുമരാമത്ത്
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദീകരിക്കാമോ
;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
പട്ടാമ്പി
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
3154.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടും പ്രാദേശിക
വികസന ഫണ്ടും ഒഴികെ
പട്ടാമ്പി മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തില്കഴിഞ്ഞ
രണ്ട് വര്‍ഷത്തില്‍
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ള എല്ലാ
പദ്ധതികളുടെയും നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇനിയും
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
പോലും ആരംഭിക്കാത്ത
പദ്ധതികള്‍
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ?
കൊയിലാണ്ടി
പൊതുമരാമത്ത് സബ്ഡിവിഷന്
ഓഫീസുകൾക്ക് വാഹനം
3155.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
പൊതുമരാമത്ത്
കെട്ടിടവിഭാഗം, റോഡ്
വിഭാഗം എന്നീ
സബ്ഡിവിഷന് ഓഫീസുകളുടെ
ഉപയോഗത്തിനായി വാഹനം
ആവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒരു
താലൂക്കിലെ മുഴുവൻ
റോഡ്, കെട്ടിടം
പണികളുടെയും
എസ്റ്റിമേറ്റ്
തയ്യാറാക്കല്‍,
നിർമ്മാണ പ്രവൃത്തികൾ
നടക്കുന്ന സ്ഥലങ്ങള്‍
സന്ദര്‍ശിക്കല്‍ എന്നീ
ആവശ്യങ്ങള്‍ക്കായി
വാഹനം അത്യാവശ്യമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഒരു ഡ്രൈവര്‍ തസ്തിക
ഉണ്ടായിട്ടും ഈ രണ്ട്
ഓഫീസുകള്‍ക്കുമായി ഒരു
വാഹനം അനുവദിച്ചു
നല്കുന്നതില്
മറ്റെന്തെങ്കിലും
തടസ്സം ഉണ്ടോ;
ഉണ്ടെങ്കില്‍
അതെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഓഫീസുകള്‍ക്കായി ഒരു
വാഹനം
അനുവദിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോ;
ഇല്ലെങ്കില്‍ പകരം
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവര്‍ത്തനങ്ങൾ
3156.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖാന്തിരം എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയും ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
പ്രളയം
രജിസ്ട്രേഷന്
വകുപ്പിനുണ്ടാക്കിയ നഷ്ടം
3157.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയം രജിസ്ട്രേഷന്
വകുപ്പിനുണ്ടാക്കിയ
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സബ് രജിസ്ട്രാര്‍
ഓഫീസുകളില്‍
സൂക്ഷിച്ചിട്ടുള്ള
ആധാരങ്ങള്‍ അടക്കമുള്ള
രേഖകള്‍ പ്രളയത്തില്‍
നഷ്ടപ്പെട്ടുവോ;
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
നഷ്ടപ്പെട്ട രേഖകള്‍
വീണ്ടെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
നേമം
സബ് രജിസ്ട്രാര്‍ ഓഫീസ്
3158.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നേമം
നിയോജക മണ്ഡലത്തില്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്ന സബ്
രജിസ്ട്രാര്‍ ഓഫീസിന്റെ
പ്രവൃത്തികള്‍
എപ്പോള്‍ തുടങ്ങും; ഇത്
സംബന്ധിച്ച ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കാമോ?
കൊട്ടാരക്കര
സബ് രജിസ്ട്രാര്‍ ആഫീസ്
3159.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കരയിലെ
സബ് രജിസ്ട്രാര്‍
ആഫീസ് സ്ഥിതി
ചെയ്യുന്നത് ആരുടെ
അധീനതയിലുള്ള
സ്ഥലത്താണെന്നും
പ്രസ്തുത സ്ഥലത്തിന്
എത്ര വിസ്തീര്‍ണ്ണമാണ്
ഉള്ളതെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഓഫിസ് സ്ഥിതി ചെയ്യുന്ന
കെട്ടിടം
അപകടാവസ്ഥയില്‍
ആയതിനാല്‍ ആഫീസ്
മറ്റൊരിടത്തേക്ക്
മാറ്റണമെന്ന്
പൊതുമരാമത്ത്
കെട്ടിടവിഭാഗം
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതില്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കുമോ?
ചെറുവത്തൂര്‍
കേന്ദ്രീകരിച്ച് സബ്
രജിസ്ട്രാര്‍ ഓഫീസ്
3160.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍ സബ്
രജിസ്ട്രാര്‍ ഓഫീസ്
വിഭജിച്ച് ചെറുവത്തൂര്‍
കേന്ദ്രീകരിച്ച് ഒരു
സബ് രജിസ്ട്രാര്‍ ഓഫീസ്
ആരംഭിക്കാനുളള നടപടി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനാവശ്യമായ
കെട്ടിടമുള്പ്പെടെയുളള
അടിസ്ഥാന സൗകര്യങ്ങള്‍
നല്കാന്
തദ്ദേശഭരണസ്ഥാപനവും
ജനങ്ങളും
തയ്യാറായതിനാല്‍ ഇത്
എപ്പോള്‍
പ്രഖ്യാപിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വ്യാജ
ഭാഗപത്രാധാരം ചമച്ചതായ പരാതി
3161.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജ
ഭാഗപത്രാധാരം ചമച്ചത്
സംബന്ധിച്ച് ഓമനയമ്മ,
എള്ളുവിള പുത്തന്‍
വീട്, കാര്യവട്ടം,
തിരുവനന്തപുരം
രജിസ്ട്രേഷന്
വകുപ്പുമന്ത്രിക്ക്
നല്കിയ E.2960506
നമ്പര്‍ 27/10/2018 ലെ
പരാതിയില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പരാതിയില്‍ ഐ.ജി.
രജിസ്ട്രേഷന് നമ്പര്‍
7535/2018-GRC3 പ്രകാരം
ഇതുവരെ
സ്വീകരിച്ചുവരുന്ന
നടപടികള്‍ വിവരിക്കാമോ;
ഇത് സംബന്ധിച്ചുള്ള
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
പരാതിക്ക്
ആധാരമായിട്ടുള്ള
കഴക്കൂട്ടം സബ്
രജിസ്ട്രാര്‍ ഓഫീസിലെ
ഓമനയമ്മയുടെ
വിരലടയാളത്തിന്റെയും
ഒപ്പിന്റെയും
പകര്‍പ്പും സാക്ഷികളുടെ
പേരുവിവരവും
ലഭ്യമാക്കാമോ;
(ഡി)
ഈ
ഭാഗപത്രാധാരത്തിന്
സ്റ്റാമ്പ് വാങ്ങിയത്
ക്രമപ്രകാരമാണോ; ഈ
ആധാരത്തില്‍ ഒരു കക്ഷി
ഒപ്പിടാതിരിക്കുകയും
മേജര്‍ ഷെയറുള്ള
കക്ഷിയുടെ ഫോട്ടോ
പതിക്കാതിരുന്നതും
ചട്ടപ്രകാരമാണോ
എന്നറിയിക്കാമോ?
ചിട്ടി
ആര്ബിട്രേഷന്
3162.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിട്ടി
ആര്ബിട്രേഷന്
സോണുകളാക്കി
തിരിച്ചിട്ടും കേസുകള്‍
തീര്‍പ്പാക്കുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചിട്ടി
ആര്‍ബിട്രേഷനുമായി
ബന്ധപ്പെട്ട് എത്ര
കേസുകളാണ് നിലവില്‍
തീര്‍പ്പാകാതെ
കിടക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ചിട്ടി
ആര്‍ബിട്രേറ്റര്‍
എന്നത് സ്വതന്ത്ര ചുമതല
ആക്കുന്നത്
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
റെയില്‍
പദ്ധതികള്‍
3163.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൂറ്റിപ്പത്ത്
വര്‍ഷത്തിലേറെയായി
ആവശ്യമായി
നിലനില്ക്കുന്നതും,
കേരളത്തിന് പൊതുവെയും
മലബാര്‍ പ്രദേശത്തിന്
പ്രത്യേകിച്ചും വലിയ
ഗുണം ചെയ്യാവുന്നതുമായ
തലശ്ശേരി-മൈസൂര്‍
റെയില്‍ പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കാമോ;എങ്കില്‍
വിശദാംശം നല്‍കാമോ;
(ബി)
കാഞ്ഞങ്ങാട്-പാണത്തൂര്‍
റെയില്‍പാത,നഞ്ചന്‍കോട്
റെയില്‍പാത എന്നീ
പദ്ധതികളുടെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ;
(സി)
ഈ
മൂന്ന് പദ്ധതികളും
എപ്പോള്‍
പ്രാവര്‍ത്തികമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കാലപ്പഴക്കം
ചെന്ന ട്രെയിന്‍ കോച്ചുകൾ
3164.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നമ്മുടെ
സംസ്ഥാനത്ത് ഓടുന്ന
ട്രെയിനുകളുടെ കോച്ചുകൾ
പലതും കാലപ്പഴക്കം
ചെന്നതും ആധുനിക
സൗകര്യങ്ങള്‍
ഇല്ലാത്തതുമാണെന്ന
കാര്യം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആധുനിക
കോച്ചുകള്‍ അനുവദിച്ചു
നല്‍കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
സംസ്ഥാനത്തെ
റയില്‍വേ പദ്ധതികളുടെ
പുരോഗതിയ്ക്കും
വികസനത്തിനും സംസ്ഥാന
സര്‍ക്കാരിന്റെ ഭാഗത്തു
നിന്നുള്ള ആവശ്യമായ
നടപടികള്‍ യഥാസമയം
സ്വീകരിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുമോ?
തിരുവനന്തപുരം-കന്യാകുമാരി
റെയില്‍ പാത ഇരട്ടിപ്പിക്കല്‍
നടപടികള്‍
3165.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-കന്യാകുമാരി
റെയില്‍ പാത രണ്ട് വരി
ആക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം
മുതല്‍ പാറശ്ശാല വരെ
രണ്ട് വരി പാത
ആക്കുന്നതിന് സ്ഥലം
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തീകരിച്ചോ;
(സി)
ബാലരാമപുരം
മുതല്‍ അമരവിള വരെ ഉള്ള
പാത ഇരട്ടിപ്പിക്കലിന്
ഏത് വശത്തുനിന്നുമാണ്
സ്ഥലം
ഏറ്റെടുക്കുന്നത്;ഏറ്റെടുക്കുന്ന
സ്ഥലം എത്ര മീറ്റര്‍
വീതിയില്‍ ആണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ബാലരാമപുരം
മുതല്‍ അമരവിള വരെ
സ്ഥലം
ഏറ്റെടുക്കുമ്പോള്‍ ഇരു
വശങ്ങളിലുമായി ഏതൊക്കെ
സ്ഥലത്ത് ആണ് പുതിയ
പാലങ്ങള്‍
നിര്‍മ്മിക്കുന്നത്;
അതിന്റെ പേരുവിവരം
വ്യക്തമാക്കാമോ;
(ഇ)
പാത
ഇരട്ടിപ്പിക്കലുമായി
ബന്ധപ്പെട്ട്
നെയ്യാറ്റിന്‍കര
റെയില്‍വേ സ്റ്റേഷന്
പരിസരത്ത് ഏതൊക്കെ
തരത്തില്‍ ഉള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ആണ്
നടത്തുന്നത് എന്ന്
വ്യക്തമാക്കാമോ?
അറ്റ്
ലാന്റിസ് റെയില്‍വേ
മേല്‍പ്പാലം
3166.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ അറ്റ്
ലാന്റിസ് റെയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ വിശദമായ
പദ്ധതി രേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത് കിഫ്ബിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
അംഗീകാരം
എന്നത്തേക്ക്
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
വിശദമായ
പദ്ധതി
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
വടുതല
റെയില്‍വേ മേല്‍പ്പാലം
നിര്‍മ്മാണം
3167.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
27.9.2016
ന് മുപ്പത്തി അഞ്ചു
കോടി രൂപയ്ക്ക്
ഭരണാനുമതി ലഭിച്ച വടുതല
റെയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിക്ക് കിഫ്ബിയുടെ
അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
(സി)
ഈ
പാലത്തിന്റെ
സ്ഥലമെടുപ്പ് നടപടികള്‍
ആരംഭിച്ചോ;
(ഡി)
എത്ര
സെന്റ് സ്ഥലമാണ്
ഏറ്റെടുക്കേണ്ടതായിട്ടുള്ളത്;
(ഇ)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കോട്ടിക്കുളം
റെയില്‍ ഓവര്‍ ബ്രിഡ്ജിന്റെ
നിര്‍മ്മാണം
3168.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കോട്ടിക്കുളം
റെയില്‍ ഓവര്‍
ബ്രിഡ്ജിന്റെ
നിര്‍മ്മാണത്തിന്
കിഫ്ബിയില്‍ നിന്ന്
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
റോഡ്സ്
&ബ്രിഡ്ജസ്
ഡെവലപ്മെന്റ്
കോര്പ്പറേഷന് ഈ
പ്രവൃത്തി ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നിലവില്‍
ടെണ്ടര്‍ നടപടി
സ്വീകരിക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
അങ്ങാടിപ്പുറം
- മാനത്തുമംഗലം ബെെപാസ്
നിർമ്മാണം
3169.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
അങ്ങാടിപ്പുറം -
മാനത്തുമംഗലം ബെെപാസ്
നിർമ്മാണത്തിന്റെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;
(ബി)
അങ്ങാടിപ്പുറം
റയില്‍വേ
ഓവര്‍ബ്രിഡ്ജിന്റെ
അലെെന്‍മെന്റ്
മാറ്റുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
വകുപ്പ് തലത്തില്‍
നടന്നിട്ടുണ്ട്;
(സി)
റെയില്‍വേയുടെ
ലെെന്‍ ക്രോസ്
ചെയ്യുന്ന ഭാഗം പുനര്‍
നിശ്ചയിക്കുന്നതിന്
റെയില്‍വേയുമായി
സംയുക്ത പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?