പി.എസ്.സി
മുഖേന നടന്ന നിയമനങ്ങള്‍
1947.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം 2018
മാര്‍ച്ച് 31 വരെ
പി.എസ്.സി മുഖേന നടന്ന
നിയമനങ്ങള്‍ എത്രയെന്ന്
ജില്ല/വകുപ്പ്/ തസ്തിക
തിരിച്ചുളള വിവരം
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് അതേ കാലയളവില്‍
പി.എസ്.സി മുഖേന എത്ര
നിയമനങ്ങള്‍
നടത്തിയെന്നു
വിശദമാക്കുമോ?
പി.എസ്.സി.
റാങ്കുലിസ്റ്റുകളുടെ
കാലാവധി ദീര്‍ഘിപ്പിച്ച്
നല്കല്
1948.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
ദീര്‍ഘിപ്പിച്ചു
നല്കല് സര്‍ക്കാര്‍
പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
അനിവാര്യമെന്ന്
തോന്നുന്ന പക്ഷം
ഏതെങ്കിലും റാങ്ക്
ലിസ്റ്റുകള്‍ കാലാവധി
ദീര്‍ഘിപ്പിച്ചു
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പ്രധാന
സര്‍ക്കാര്‍ പദ്ധതികള്‍
1949.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
നവകേരള
മിഷന്റെ നാളിതുവരെയുള്ള
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഓരോ മിഷന്റെയും
പ്രവര്‍ത്തന പുരോഗതി
പ്രത്യേകം
വിശദമാക്കാമോ;
(സി)
മിഷനില്‍
ഉള്‍പ്പെട്ട ലൈഫ് ഭവന
പദ്ധതികളുടെ കീഴില്‍
2017-18 കാലയളവില്‍
എത്ര പേര്‍ക്ക്
ഭവനങ്ങള്‍ അനുവദിച്ചു
എന്ന് ജില്ല തിരിച്ച്
വിശദമാക്കാമോ;
(ഡി)
ഹരിതകേരള
മിഷന്റെയും
ഉപമിഷനുകളുടെയും
ഭാഗമായി നാളിതുവരെ
നടപ്പിലാക്കിയ
പദ്ധതികളും പുതുതായി
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികളും
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ?
വന്‍കിട
പദ്ധതികളുടെ നിര്‍മ്മാണ
പുരോഗതി
1950.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍ ഈ
സര്‍ക്കാര്‍
തുടങ്ങിയതും
പൂര്‍ത്തിയാക്കിയതുമായ
വന്‍കിട പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
വിഴിഞ്ഞം
തുറമുഖ പദ്ധതി,
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോ പദ്ധതികള്‍,
കണ്ണൂര്‍
എയര്‍പോര്‍ട്ട് എന്നിവ
നടപ്പിലാക്കുന്നതിലുണ്ടായിട്ടുള്ള
പുരോഗതി വിശദമാക്കുമോ;
(സി)
തിരുവനന്തപുരം
- കാസര്‍ഗോഡ് ഹൈസ്പീഡ്
റെയില്‍ പദ്ധതിയുടെ
നിലവിലുള്ള അവസ്ഥ
എന്താണ്; ഈ
പദ്ധതിക്കായി ഇതിനകം
എന്ത് തുക ചെലവഴിച്ചു;
(ഡി)
പ്രസ്തുത
പദ്ധതി
ഉപേക്ഷിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പദ്ധതി
ഉപേക്ഷിക്കുവാനുള്ള
കാരണമെന്താണെന്നും
അതിന് ബദലായി
ആവിഷ്ക്കരിച്ച പുതിയ
പദ്ധതിയെന്തെന്നും
വിശദമാക്കുമോ?
സർക്കാർ
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും പെന്ഷന്
പ്രായം
1951.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
പെന്ഷന് പ്രായം
കൂട്ടുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഏതെങ്കിലും
വിഭാഗം സര്‍ക്കാര്‍
ജീവനക്കാരുടെ/അദ്ധ്യാപകരുടെ
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇവരുടെ
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കുവാനുണ്ടായ
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ?
റദ്ദാക്കിയ
മന്ത്രിസഭാ തീരുമാനങ്ങള്‍
1952.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2011-2016
കാലയളവിലെ എത്ര
മന്ത്രിസഭാ
തീരുമാനങ്ങളേയും
ഉത്തരവുകളേയുമാണ് ഈ
സര്‍ക്കാര്‍
പുനഃപരിശാേധനയ്ക്ക്
വിധേയമാക്കിയത്; ഇതില്‍
എത്ര എണ്ണം ഈ
സര്‍ക്കാര്‍ റദ്ദു
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്കുമാേ?
സര്‍ക്കാരിന്റെ
രണ്ടാം ഭരണവാര്ഷികാഘോഷം
1953.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ഒന്നാം
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്
പരസ്യങ്ങള്‍, മറ്റ്
ചടങ്ങുകള്‍
എന്നിവയ്ക്കായി എത്ര
തുകയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ; ഇനം
തിരിച്ച ചെലവ്
വിശദമാക്കുമോ;
(ബി)
രണ്ടാം
ഭരണവാര്ഷികാഘോഷത്തോടനുബന്ധിച്ച്
എത്ര തുകയാണ്
ചെലവഴിക്കാന്‍ അനുവാദം
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
സര്‍ക്കാരിന്റെ
രണ്ടാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായുള്ള പരസ്യം
1954.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി പത്ര ദൃശ്യ
മാധ്യമങ്ങളിലൂടെയും
എഫ്. എം. റേഡിയോ
വഴിയും പരസ്യം
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍ എത്ര
ദിവസമാണ് പരസ്യം
നല്‍കിയത്;
(ബി)
ഏതൊക്കെ
പത്ര ദൃശ്യ
മാധ്യമങ്ങളിലൂടെയാണ്
പരസ്യം നല്‍കിയത്;
പ്രസ്തുത പരസ്യം
നല്‍കുന്നതിന് എത്ര
കോടി രൂപയുടെ ചെലവ്
ഉണ്ടായി;
(സി)
പത്ര,
ദൃശ്യ
മാധ്യമങ്ങള്‍ക്കും
എഫ്.എം.
റേഡിയോകള്‍ക്കും
നല്കിയ തുകയുടെ വിവരം
ലഭ്യമാക്കുമോ?
സര്‍ക്കാരിന്റെ
പ്രോഗ്രസ് റിപ്പോര്‍ട്ട്
1955.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികം പ്രമാണിച്ച്
സര്‍ക്കാരിന്റെ
പ്രോഗ്രസ്
റിപ്പോര്‍ട്ട്
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
പ്രഖ്യാപിച്ച
ഏതൊക്കെ കാര്യങ്ങളാണ്
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനുളളില്‍
നടപ്പിലാക്കുവാന്‍
കഴിഞ്ഞതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏറ്റവും
നല്ല നിലയില്‍
പ്രവര്‍ത്തിച്ചത് ഏത്
വകുപ്പാണെന്നും ഏറ്റവും
മോശം നിലയില്‍
പ്രവര്‍ത്തിച്ചത് ഏത്
വകുപ്പാണെന്നും
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സര്‍ക്കുലറുകള്‍
കൂട്ടത്തോടെ റദ്ദ്
ചെയ്യേണ്ടിവന്ന സാഹചര്യം
1956.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ശേഷം ഏതെങ്കിലും
വകുപ്പ് മേധാവി
ചുരുങ്ങിയ സമയം കൊണ്ട്
ഇറക്കിയ നാല്പതോളം
സര്‍ക്കുലറുകള്‍
ഗവണ്മെന്റ് രണ്ട്
വര്‍ഷം
പൂര്‍ത്തിയാക്കുന്ന
വേളയില്‍ കൂട്ടത്തോടെ
റദ്ദ് ചെയ്യേണ്ടിവന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;വിശദമാക്കാമോ
;
(ബി)
എങ്കില്‍
ആരായിരുന്നു ആ വകുപ്പ്
മേധാവി; കൃത്യമായും
എത്ര സര്‍ക്കുലറുകളാണ്
ഈ വകുപ്പ് മേധാവി
ചുരുങ്ങിയ അധികാര സമയം
കൊണ്ട്
പുറപ്പെടുവിച്ചത്;
അതില്‍ എത്ര എണ്ണമാണ്
ഇപ്പോള്‍ റദ്ദു
ചെയ്യേണ്ടി
വന്നത്;അറിയിക്കാമോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥന് ഉത്തരവോ
സര്‍ക്കുലറോ
ഇറക്കുമ്പോള്‍
ബന്ധപ്പെട്ട മേധാവിയുടെ
അനുമതി തേടിയിരുന്നോ;
എങ്കില്‍ അതിന് അനുമതി
നല്‍കിയിരുന്നോ; അനുമതി
ലഭിക്കാതെ
സര്‍ക്കുലറുകള്‍
ഇറക്കിയിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ടാണ്
തല്‍സമയം അത്
നിയന്ത്രിക്കാനോ
ടിയാനെതിരെ
നടപടിയെടുക്കുവാനോ
സാധിയ്ക്കാതിരുന്നത്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥന്റെ അത്തരം
നീക്കങ്ങള്‍
നിയന്ത്രിയ്ക്കുന്നതിന്
എന്തുകൊണ്ട് നടപടി
സ്വീകരിച്ചില്ല
എന്നതിനുള്ള വിശദവിവരം
ലഭ്യമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതർക്ക് സംരക്ഷണം
1957.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എന്‍ഡോസള്‍ഫാന്‍
ദുരിതമനുഭവിക്കുന്നവര്‍ക്ക്
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
ആയത് മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
എന്‍ഡോസള്‍ഫാന്‍
ദുരിതമനുഭവിക്കുന്നവരെ
സംരക്ഷിക്കാന്‍
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റിൽ
കെട്ടിക്കിടക്കുന്ന ഫയലുകള്‍
1958.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
2018 മേയ് 31 തീയതി വരെ
എത്ര ഫയലുകള്‍
തീരുമാനമാകാതെ ഉണ്ട്;
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെയും
മറ്റ് മന്ത്രിമാരുടെയും
ഓഫീസുകളില്‍ തീരുമാനം
ആകാതെ കിടക്കുന്ന
ഫയലുകള്‍ എത്രയാണെന്
വ്യക്തമാക്കുമോ;
(സി)
ഫയലുകള്‍
കെട്ടിക്കിടക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
ഒഴിവുകള്‍
1959.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസ്സിസ്റ്റന്റുമാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; വകുപ്പു
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
തസ്തികയില്‍ ഓരോ
വകുപ്പിലും എത്ര പേര്
കരാര്‍ അടിസ്ഥാനത്തിലോ
ദിവസ വേതന
അടിസ്ഥാനത്തിലോ ജോലി
ചെയ്യുന്നുണ്ട്;
വകുപ്പ് തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
വിവിധ
വകുപ്പുകളില്‍
നിലവിലുള്ള ഇത്തരം
എല്ലാ ഒഴിവുകളും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഒഴിവുകള്‍
അടിയന്തരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോ;വിശദാംശം
വെളിപ്പെടുത്തുമോ?
പി.എച്ച്.ഡിക്ക്
രജിസ്റ്റര്‍ ചെയ്ത നാട്പാക്
ജീവനക്കാർ
1960.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്പാകിലെ
ഷാഹിം.എസ്, സഞ്ജയ്
കുമാര്‍.വി.എസ്, സബിത
എന്‍.എം, വീണ കെ.എസ്,
ശാലിനി.യു എന്നിവര്‍
പി.എച്ച്.ഡി
ചെയ്യുന്നത്/രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്
സര്‍ക്കാരിന്റെ
അനുമതിയോട് കൂടിയാണോ;
ആണെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സര്‍വീസിലിരിക്കുമ്പോള്‍
ലഭ്യമായ അവധിയെടുക്കാതെ
പി.എച്ച്.ഡി
ചെയ്യുവാന്‍
സാധ്യമാണോ;അങ്ങനെയെങ്കില്‍
ഒരേ സമയം സര്‍വീസിലെ
വേതനം കൈപ്പറ്റുകയും
പി.എച്ച്.ഡി ചെയ്യുകയും
ചെയ്യുന്നത് നിലവിലെ
സര്‍വീസ്
ചട്ടങ്ങള്‍ക്ക്
വിരുദ്ധമാണ് എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഇപ്രകാരം
ചട്ടവിരുദ്ധമായ
കാര്യങ്ങള്‍
നടത്തുന്നവര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ?
ഭരണഭാഷ
മലയാളമാക്കുന്നതിനുള്ള
നടപടികൾ
1961.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണഭാഷ
മലയാളമാക്കുന്നതിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍,
പൊതുമേഖലാ സ്ഥാപനങ്ങള്‍
എന്നിവിടങ്ങളിലെ എല്ലാ
രജിസ്റ്ററുകളും, ഹാജര്‍
പുസ്തകവും, അവധി
രജിസ്റ്ററുകളും
മലയാളത്തിലാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ജീവനക്കാര്‍ക്കെതിരെ
സ്വീകരിക്കുന്ന ശിക്ഷാ
നടപടികള്‍ സംബന്ധിച്ച
കാര്യങ്ങളും,
സ്ഥാനക്കയറ്റം,
സ്ഥലംമാറ്റം തുടങ്ങിയ
ഉത്തരവുകളും
മലയാളത്തില്‍
ആക്കുന്നതിന് നല്കിയ
നിര്‍ദ്ദേശം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ;
(ഡി)
സാധാരണക്കാര്‍
കൂടുതലായി
ആശ്രയിക്കുന്ന
വില്ലേജ്, പഞ്ചായത്ത്
തുടങ്ങിയ ഓഫീസുകളിലെ
നടപടികള്‍
പൂര്‍ണ്ണതോതില്‍
മലയാളത്തിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
പ്രമാേഷന്
1962.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
എല്‍.ഡി.സി.
/ഏതെങ്കിലും
തസ്തികയിലേയ്ക്ക്
പ്രമാേഷനുവേണ്ടി 10%
ക്വോട്ട
ഏര്‍പ്പെടുത്തി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഉത്തരവായിട്ടുണ്ടാേ ;
(ബി)
എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമാേ ;
(സി)
ഇൗ
ഉത്തരവ് പ്രകാരം 10%
ക്വാേട്ടയില്‍ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
പ്രമാേഷന്
നല്‍കിയിട്ടുണ്ടാേ ;
(ഡി)
ഇല്ലെങ്കില്‍
ഇത് സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമാേ?
പഞ്ചിംഗ്
സമ്പ്രദായം
1963.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓഫീസ്
നടപടിക്രമങ്ങള്‍
നിരീക്ഷിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
വകുപ്പുകളിലാണ്
നിലവില്‍ പഞ്ചിംഗ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
പഞ്ചിംഗ്
ഏര്‍പ്പെടുത്തിയ
ഓഫീസുകളിൽ ജീവനക്കാരുടെ
ഹാജര്‍ നിലയും
ജോലിയിലുള്ള
കാര്യക്ഷമതയും
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
പുതുതായി
ഏതെല്ലാം
വകുപ്പുകളിലാണ്
പ്രസ്തുത സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
ഫയലുകള്‍
താമസിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
1964.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍ ഓഫീസുകളും
സെക്രട്ടേറിയറ്റും
കമ്പ്യൂട്ടര്വല്ക്കരിച്ചു
കഴിഞ്ഞതിനുശേഷവും പല
തീരുമാനങ്ങളുമെടുക്കുന്നതിന്
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫയലുകള്‍
വെച്ച്
താമസിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഏതെങ്കിലും
ഉദ്യോഗസ്ഥന്
ലീവെടുത്താല്‍ ആ
സെക്ഷനിലെ ഫയല്‍
മറ്റാര്‍ക്കും
നടപടിയെടുക്കാന്‍
കഴിയാത്ത രൂപത്തില്‍
കെട്ടിക്കിടക്കുന്നത്
ഒഴിവാക്കാന്‍ ആവശ്യമായ
ക്രമീകരണങ്ങള്‍
ഉണ്ടാകുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട ഓഫീസ്
മാന്വവലുകള്
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അപേക്ഷകളിൽ
തീരുമാനം ഉണ്ടാകുന്നതിന്
കാലതാമസം
1965.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
നിയമപരമായ നടപടിക്കായി
ഡയറക്ടറേറ്റുകളിലും
സെക്രട്ടേറിയറ്റിലും
സമര്‍പ്പിക്കുന്ന
അപേക്ഷകളിൽ തീരുമാനം
ഉണ്ടാകുന്നതിന്
വളരെയേറെ കാലതാമസം
അനുഭവപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
സെക്രട്ടേറിയറ്റിലെ
നടപടികളും
തീരുമാനങ്ങളും
അപേക്ഷകനെ
അറിയിക്കുന്നതിന്
ഉണ്ടാകുന്ന അനന്തമായ
കാലതാമസം
ഒഴിവാക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ;
(സി)
എം.എല്‍.എ.
മാര്‍ മുഖേന
സമര്‍പ്പിക്കുന്ന
അപേക്ഷകളിൽപോലും നടപടി
അനന്തമായി
വൈകിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
ഓഫീസുകളിലെ
ഹാജര്‍നില
1966.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ഓഫീസുകളിലെ
ഹാജര്‍നില
മെച്ചപ്പെടുത്താനായി ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നു വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സെക്രട്ടേറിയറ്റില്‍
നടപ്പാക്കിയ നടപടികളും
ഇത്
നടപ്പാക്കിയതിലൂടെയുണ്ടായ
നേട്ടങ്ങള്‍ എന്തെന്നും
ആയത് സംസ്ഥാനത്തെ എല്ലാ
ഓഫീസുകളിലും
നടപ്പാക്കാനുമായി
സ്വീകരിച്ചുവരുന്ന
തുടര്‍നടപടികള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കാമോ;
(സി)
പഞ്ചിംഗ്
നടപ്പാക്കിയ
സെക്രട്ടേറിയറ്റിലും
ഇതര ഓഫീസുകളിലും
എന്തെല്ലാം നിരീക്ഷണ
സംവിധാനങ്ങളുണ്ടെന്നും
പ്രസ്തുത
നിരീക്ഷണങ്ങളില്‍
കൃത്യവിലോപം
നടത്തിയവരായി എത്ര
ഉദ്യോഗസ്ഥരെ
കണ്ടെത്തിയെന്നും
എത്രപേരുടെ പേരില്‍
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകള്‍
തുടങ്ങി ജനങ്ങളുമായി
ബന്ധപ്പെട്ട എല്ലാ
ഓഫീസുകളിലും പ്രസ്തുത
സംവിധാനം സ്ഥാപിക്കാനും
ഓഫീസ്
പ്രവര്‍ത്തനങ്ങളില്‍
കൃത്യത പാലിക്കാത്തവരെ
കണ്ടെത്തി നേര്‍വഴിക്കു
നടത്തുവാനുമായി എന്തു
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ
പൊതുസ്ഥലംമാറ്റ മാനദണ്ഡം
1967.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പൊതുസ്ഥലംമാറ്റ
മാനദണ്ഡം ഏതെല്ലാം
വകുപ്പുകളില്‍
നടപ്പിലാക്കി എന്ന്
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരുടെ
പൊതുസ്ഥലംമാറ്റ
മാനദണ്ഡം എല്ലാ
വകുപ്പുകളിലേക്കും
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഇഗ്നോയുടെ
കോഴ്സുകള്‍ പാസ്സായ
ജീവനക്കാരുടെ
ഉദ്യോഗക്കയറ്റം
1968.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാഗാന്ധി
നാഷണല്‍ ഓപ്പണ്‍
യൂണിവേഴ്സിറ്റി
(ഇഗ്നോ)യുടെ
കോഴ്സുകള്‍ പാസ്സായ
സര്‍ക്കാര്‍ ജീവനക്കാരെ
അവര്‍ ജോലി ചെയ്യുന്ന
വകുപ്പുകളില്‍
ഉദ്യോഗക്കയറ്റത്തിന്
പരിഗണിക്കാറുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇത്തരം
അംഗീകൃത കോഴ്സുകള്‍
പാസ്സായ പല
ജീവനക്കാരെയും അവര്‍
ജോലി ചെയ്യുന്ന
വകുപ്പുകളിലെ
ഉദ്യോഗക്കയറ്റത്തില്‍
ഉള്‍പ്പെടുത്താതെ
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ വിശദവിവരം
നല്‍കുമോ;
(സി)
ഇഗ്നോയില്‍
നിന്നും
അംഗീകൃതകോഴ്സുകളില്
യോഗ്യത നേടിയിട്ടും
പ്രൊമോഷന് ലഭിക്കാതെ
തഴയപ്പെട്ടവര്‍ക്ക്,
ഉദ്യോഗക്കയറ്റം
നല്കുവാന് എല്ലാ
വകുപ്പുകള്‍ക്കും
നിര്‍ദ്ദേശം നല്‍കുമോ?
സമയബന്ധിതമായി
തീര്‍പ്പ് കൽപ്പിക്കാനുള്ള
ഫയലുകള്‍
1969.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളിൽ
അസിസ്റ്റന്റ് മുതൽ
വകുപ്പ് സെക്രട്ടറി
വരെയുള്ളവരുടെ
മുന്നിലെത്തുന്ന
ഫയലുകള്‍ സമയബന്ധിതമായി
തീര്‍പ്പ് കൽപ്പിക്കാതെ
അവരുടെ കൈവശം തന്നെ
വയ്ക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
അവര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സെക്രട്ടേറിയറ്റിൽ
സെക്ഷൻ അസിസ്റ്റന്റ്
മുതൽ വകുപ്പ്
സെക്രട്ടറിമാര്‍
വരെയുള്ളവരുടെ കൈവശം
കഴിഞ്ഞ 30 ദിവസമായി
സമയബന്ധിതമായി
തീര്‍ക്കാൻ കഴിയുന്ന
എത്ര ഫയലുകള്‍
ഉണ്ടെന്ന് വകുപ്പുകള്‍
തിരിച്ച്
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി അല്ലാത്ത
നിയമനങ്ങളിലെ സംവരണം
1970.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളില്‍
സര്‍ക്കാര്‍ സഹായം
ലഭിക്കുന്നതും
സര്‍ക്കാര്‍
ഉടമസ്ഥതയിലുളളതുമായ
സ്ഥാപനങ്ങളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
അല്ലാത്ത നിയമനങ്ങളില്‍
സംവരണം
പാലിക്കുന്നില്ലെന്ന
കാര്യം
പരിശോധിക്കുമോ;
(ബി)
സംവരണം
പാലിക്കാത്ത
സ്ഥാപനങ്ങളില്‍ സംവരണം
പാലിക്കണമെന്ന
നിര്‍ദ്ദേശം വകുപ്പ്
തലവന്മാര്ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
നിലവില്‍
ഇത്തരത്തില്‍ സംവരണം
പാലിക്കാത്ത
സ്ഥാപനങ്ങളുടെ വിവരം
വകുപ്പ് തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
സംവരണം
പാലിക്കാത്ത
സ്ഥലങ്ങളില്‍ സംവരണം
പാലിച്ച് പുനര്‍നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
2018
ലെ പ്രതീക്ഷിത ഒഴിവുകൾ
പി.എസ്.സി-യ്ക്കു
റിപ്പാേര്‍ട്ട്
ചെയ്യുന്നതിനു നടപടി
1971.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2018
ലെ പ്രതീക്ഷിത ഒഴിവുകൾ
പി.എസ്.സി-യ്ക്കു
റിപ്പാേര്‍ട്ട്
ചെയ്യണമെന്ന
സര്‍ക്കുലര്‍
പാലിക്കാത്ത വകുപ്പ്
മേലധികാരികളും
നിയമനാധികാരികളും
ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
അവര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേയെന്നു
വ്യക്തമാക്കാമോ?
ഡോ.കഫീല്‍
ഖാന്റെ സേവനം
1972.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വെെറസ് ബാധിതരെ
സൗജന്യമായി
ചികിത്സിക്കുന്നതിന്
സന്നദ്ധത പ്രകടിപ്പിച്ച
ഉത്തര്‍പ്രദേശ്
ഗോരഖ്പൂരിലെ ഡോ.കഫീല്‍
ഖാന് സംസ്ഥാനത്ത്
വന്ന് സേവനം
അനുഷ്ഠിക്കുന്നത്
മുഖ്യമന്ത്രി സ്വാഗതം
ചെയ്തിരുന്നോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്ത്
വന്ന് സേവനം
നടത്തുവാന്‍ സന്നദ്ധത
പ്രകടിപ്പിച്ച
ഡോ.കഫീല്‍ ഖാന്റെ സേവനം
തത്കാലം ആവശ്യമില്ലെന്ന
നിലപാട് പിന്നീട്
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
നിലമ്പൂരിലെ സര്‍ക്കാര്‍
ഓഫീസുകള്‍
T 1973.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
വാടക കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
ഏതൊക്കെയാണെന്ന്
വകുപ്പുതിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസുകള്‍ വാടക
ഇനത്തില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ചെലവഴിച്ച തുക
എത്രയെന്ന്
വിശദമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
നിലമ്പൂര്‍ സബ്
ഡിപ്പോയില്‍
ഒഴിഞ്ഞുകിടക്കുന്ന
ഷോപ്പിംഗ്
സെന്ററിലേക്ക് പ്രസ്തുത
ഓഫീസുകള്‍
മാറ്റുന്നതിന്
തടസ്സമുണ്ടോ;
വിശദമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ വിശേഷാല്‍
ചട്ടങ്ങളുടെ സാധ്യത
1974.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ
വിശേഷാല്‍ ചട്ടങ്ങളുടെ
സാധ്യത സംബന്ധിച്ച്
നിയമോപദേശം
തേടിയിരുന്നോ;എങ്കില്‍
പ്രസ്തുത
നിയമോപദേശത്തിന്റെ വിശദ
വിവരങ്ങൾ ലഭ്യമാക്കുമോ;
(ബി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലേക്ക്
സ്ട്രീം II പ്രകാരമുള്ള
ബെെട്രാന്സ്ഫര്
നിയമനങ്ങളില്‍ ഭരണഘടനാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് പരീക്ഷ
എഴുതുന്നതിനുള്ള അവസരം
നിഷേധിച്ചതിന്
അനുകൂലമായി വിശേഷാല്‍
ചട്ടങ്ങളുടെ സാധ്യത
സംബന്ധിച്ച
നിയമോപദേശത്തില്‍
പരാമര്‍ശിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(സി)
ഭരണഘടനാ
സ്ഥാപനങ്ങള്‍ എന്ന്
വിവക്ഷിക്കുന്ന
സ്ഥാപനങ്ങളുടെ കൃത്യമായ
വിവരം നിലവില്‍
സര്‍ക്കാരിന്റെ
കെെവശമുണ്ടോ;
ഇല്ലെങ്കില്‍ കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ
വിശേഷാല്‍ ചട്ടങ്ങളിലെ
ഭരണഘടനാ
സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട
വ്യവസ്ഥകള്‍
രൂപീകരിക്കുന്നതിന്
ആധാരമാക്കിയ വിവരങ്ങള്‍
എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ
വിശേഷാല്‍
ചട്ടങ്ങള്‍ക്ക് രൂപം
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
കേരളത്തിലെ ഭരണഘടനാ
സ്ഥാപനങ്ങളില്‍
നിന്നുള്ള എല്ലാ
അംഗീകൃത സര്‍വ്വീസ്
സംഘടനകളേയും
ചര്‍ച്ചയ്ക്ക്
ക്ഷണിച്ചിരുന്നോ;ഭരണഘടനാ
സ്ഥാപനങ്ങളില്‍
നിന്നുള്ള ഏതൊക്കെ
സര്‍വ്വീസ്
സംഘടനകളെയാണ്
ക്ഷണിച്ചിരുന്നത്;ഏതൊക്കെ
സംഘടനകള്‍
പങ്കെടുത്തു;ഏതെങ്കിലും
സംഘടനകളെ
ഒഴിവാക്കിയിരുന്നോ;എങ്കില്‍
കാരണം വ്യക്തമാക്കുമോ;
മുംബൈ
കേരള ഹൗസ്
ആഡിറ്റോറിയത്തിന്റെ അമിത
വാടക
1975.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുംബൈ
കേരള ഹൗസിലെ
കോണ്‍ഫറന്‍സ്
ഹാള്‍/ആഡിറ്റോറിയത്തിന്റെ
വാടക അമിതമായി
കൂട്ടിയത് മൂലം
മുംബൈയില്‍
താമസിക്കുന്ന
മലയാളികള്‍ നേരിടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള
ഹൗസ് പണിയുന്നതിനു
ആവശ്യമായ സ്ഥലം
മഹാരാഷ്ട്ര സര്‍ക്കാര്‍
തുച്ഛമായ വിലയ്ക്ക്
നല്കിയതാകയാല്
ഇപ്പോള്‍
വരുത്തിയിട്ടുള്ള
അമിതമായ വര്‍ദ്ധനവ്
നീതീകരിക്കത്തക്കതല്ലാത്തതിനാല്
ആയത്
പിന്‍വലിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കാമോ;
(സി)
പ്രസ്തുത
സ്ഥലം
വ്യാവസായികാവശ്യത്തിന്
അനുവദിക്കുന്ന പ്രവണത
ഒഴിവാക്കുകയും മുംബൈ
കേരള ഹൗസ് സാംസ്കാരിക
കേന്ദ്രമാക്കുന്നതിന്
നടപടി സ്വീകരിക്കുകയും
ചെയ്യുമോ;വ്യക്തമാക്കാമോ?
സോളാര്‍
കമ്മീഷന്
റിപ്പോര്‍ട്ടിനെതിരെയുള്ള
കേസ്
1976.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കമ്മീഷന്
റിപ്പോര്‍ട്ടിനെതിരെ
മുന്‍ മുഖ്യമന്ത്രി
ശ്രീ. ഉമ്മന്‍ചാണ്ടി
നല്കിയ കേസില്‍
സര്‍ക്കാരിന് വേണ്ടി
ഹൈക്കോടതിയില്‍ കേസ്
വാദിക്കുന്നതിന്
പുറത്ത് നിന്നുളള
അഭിഭാഷകരെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍
ആരെയൊക്കെയാണ്
ഇപ്രകാരം
നിയോഗിച്ചിട്ടുളളത്;
(ബി)
പ്രസ്തുത
അഭിഭാഷകരുടെ
ഫീസിനത്തിലും യാത്ര
ചെലവിനത്തിലും താമസ
സൗകര്യം ഒരുക്കിയ
വകയിലും എന്ത് തുക
ചെലവഴിച്ചു; വിശദാംശം
നല്‍കുമോ;
(സി)
ഈ
കേസില്‍ പുറത്ത് നിന്ന്
നിയോഗിച്ച
അഭിഭാഷകര്‍ക്ക്
കേസിനെക്കുറിച്ച്
വിശദാംശം നല്‍കുന്നതിന്
സര്‍ക്കാര്‍ പ്ലീഡർമാരെ
ഡല്‍ഹിക്ക്
അയച്ചിരുന്നോ;
ഉണ്ടെങ്കില്‍ അവരുടെ
യാത്ര, താമസം എന്നീ
ചെലവുകള്‍ക്ക് എന്ത്
തുക ചെലവഴിക്കേണ്ടി
വന്നു;വിശദാംശം
നല്‍കുമോ?
ജസ്റ്റിസ്
പി.എന്‍ രാമചന്ദ്രന്
നായര്‍ കമ്മീഷന്
1977.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ കരാറുമായി
ബന്ധപ്പെട്ട
അന്വേഷണത്തിന്
നിയുക്തനായ ജസ്റ്റിസ്
പി.എന്‍ രാമചന്ദ്രന്
നായര്‍ കമ്മീഷന്
അതിന്റെ പരിഗണനാ
വിഷയങ്ങളില്‍ വ്യക്തത
വരുത്തണമെന്ന്
ആവശ്യപ്പെട്ട് കത്ത്
നല്‍കിയിരുന്നോ
ഏങ്കില്‍ ഏതെല്ലാം
കാര്യങ്ങളില്‍ വ്യക്തത
വരുത്തണമെന്നാണ്
കമ്മീഷന്
ആവശ്യപ്പെട്ടിട്ടുള്ളത്;
(ബി)
പരിഗണനാ
വിഷയങ്ങളില്‍ മാറ്റം
വരുത്തുന്നതിനുള്ള
തീരുമാനം 2018ഏപ്രില്‍
10 നകം അറിയിക്കണമെന്ന്
കമ്മീഷന്
ആവശ്യപ്പെട്ടിരുന്നോ;
(സി)
കമ്മീഷന്
ആവശ്യപ്പെട്ടതനുസരിച്ച്
പരിഗണനാ വിഷയങ്ങളില്‍
വ്യക്തത വരുത്തി മറുപടി
നല്‍കിയിട്ടുണ്ടോ
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ;
(ഡി)
ജുഡീഷ്യല്‍
അന്വേഷണ കമ്മീഷന്റെ
അന്വേഷണവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ മതിയായ
രേഖകള്‍
നല്കുന്നില്ലായെന്നും
ഇത് അര്‍ത്ഥമില്ലാത്ത
കമ്മീഷനാണെന്നും
കമ്മീഷന്റെ
സിറ്റിംഗിനിടയില്‍
15.05.2018 ല്‍
അഭിപ്രായപ്പെട്ടത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
ഏതു സാഹചര്യത്തിലാണ് ഈ
അഭിപ്രായമെന്ന്
പരിശോധിച്ചിട്ടുണ്ടോ?
സര്‍ക്കാരിന്റെ
വിശദീകരണം
1978.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം
സാഹചര്യത്തില്‍/ഏതെല്ലാം
വിഷയങ്ങളില്‍
ഗവര്‍ണ്ണര്‍ സംസ്ഥാന
സര്‍ക്കാരിന്റെ
വിശദീകരണം
ആരാഞ്ഞിട്ടുണ്ടെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
രാഷ്ട്രീയ
കൊലപാതകങ്ങള്‍
സംബന്ധിച്ച വിഷയത്തില്‍
ഗവര്‍ണ്ണര്‍ എത്ര തവണ
സംസ്ഥാന സര്‍ക്കാരിന്റെ
വിശദീകരണം
ആരാഞ്ഞിട്ടുണ്ടെന്ന്
അറിയിക്കുമോ;
ആവശ്യപ്പെട്ട വിശദീകരണം
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
(സി)
ഏതെങ്കിലും
സാഹചര്യത്തില്‍
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രിയെ നേരില്‍
വിളിപ്പിച്ച
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏത്
സാഹചര്യത്തിലാണെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
സിവില്‍
സര്‍വ്വീസ് കേഡര്‍
ഉദ്യോഗസ്ഥര്‍ക്ക് നിരവധി
വകുപ്പുകളുടെ ചുമതല
1979.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിവില്‍ സര്‍വ്വീസ്
കേഡറിലുളള
ഉദ്യോഗസ്ഥര്‍ നിരവധി
വകുപ്പുകളുടെ
ചുമതലക്കാരായി ജോലി
ചെയ്ത് വരുന്ന സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഭരണനിര്‍വ്വഹണം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഈ സ്ഥിതിവിശേഷം
മറികടക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ;
(സി)
സംസ്ഥാനത്ത്
എെ.എ.എസ്., എെ.പി.എസ്.,
എെ.എഫ്.എസ്.
ഓഫീസര്‍മാരുടെ
ഒഴിവുകള്‍
വന്നിട്ടുണ്ടോ;
എങ്കില്‍ ഈ ഒഴിവുകൾ
നികത്തുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
നാട്പാകിലെ
സയന്റിസ്റ്റ് നിയമനം
1980.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്പാക്
നടത്തിയിട്ടുള്ള നിരവധി
പഠനങ്ങൾ ശാസ്ത്രീയമായി
ക്രമീകരിച്ച്
സൂക്ഷിക്കുന്നതിനും ,
വിവിധ പ്രസിദ്ധീകരണങ്ങൾ
തയ്യാറാക്കുന്നതിനും
ഒരു ലൈബ്രേറിയന്റെ
സേവനം
സ്വീകരിക്കുന്നതിനു
പകരം ലൈബ്രറി സയൻസിൽ
ഉന്നത വിദ്യാഭ്യാസ
നിലവാരത്തിലുള്ള
സയന്റിസ്റ്റിന്റെ സേവനം
എന്തിനാണ് എന്ന്
വിശദമാക്കാമോ ;
(ബി)
ലൈബ്രേറിയന്റെയും
സയന്റിസ്റ്റ് ബി
യുടേയും വേതനം
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
സർക്കാർ
ചെലവുകൾ പരമാവധി
കുറയ്ക്കണമെന്ന
തീരുമാനം
കൈക്കൊള്ളുമ്പോഴും
ഇപ്രകാരം തസ്തികകൾ
സൃഷ്ടിച്ച് സർക്കാർ ധനം
ദുരുപയോഗപ്പെടുത്തുന്നത്
പുന:പരിശോധിക്കുമോ;
നാട്പാകിലെ
അനധികൃത നിയമനം
1981.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി
കൗണ്‍സിലിന്റെ സര്‍വീസ്
റൂളില്‍
നിഷ്ക്കര്‍ഷിച്ചിരിക്കുന്ന
യോഗ്യതകള്‍ മറികടന്ന്
ശ്രീ.സഞ്ജയ് ആര്.ജെ.യെ
ടെക്നിക്കല്‍ ഓഫീസറായി
നിയമിക്കാനുള്ള കാരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
23.11.2015ലെ
സ.ഉ(സാധാരണ)
നം.107/2015/എസ് ടിഡി
ഉത്തരവ് പുറപ്പെടുവിച്ച
ഫയലിന്റെ പകര്‍പ്പ്
(നോട്ട് ഫയലും കറന്റ്
ഫയലും) ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നിയമനം അനധികൃതമായാണ്
നടത്തിയിട്ടുള്ളതെങ്കില്‍
ആയത്
പരിശോധിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നാട്പാകില്
ഇത്തരത്തിലുള്ള മറ്റ്
അനധികൃത നിയമനങ്ങള്‍
നടന്നിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ; ഇതു
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണത്തിന് ഉത്തരവ്
പുറപ്പെടുവിക്കുമോ?
ലോക
പരിസ്ഥിതി ദിനാചരണം
T 1982.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-
ലെ ലോക പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2017ലെ
ലോക പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ച്
നട്ടു പിടിപ്പിച്ച ഒരു
കോടി വൃക്ഷത്തൈകളുടെ
നിലവിലെ സ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
അവയില്‍ എത്ര ശതമാനം
തൈകള്‍ നിലവിലുണ്ടെന്ന്
അറിയിക്കാമോ ;
(സി)
കഴിഞ്ഞ
വര്‍ഷത്തെ പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ച്
എത്ര ലക്ഷം രൂപയുടെ
പരസ്യമാണ് വിവിധ
പത്ര/ദൃശ്യമാധ്യമങ്ങള്‍
വഴി നല്‍കിയത്;
(ഡി)
ഈ
വര്‍ഷവും പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ച്
പരസ്യം
നല്കുന്നുണ്ടോ;എങ്കില്‍
അതിനായി നീക്കി വച്ച
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ?
ഗ്രീന്‍
ക്ലൈമറ്റ് ഫണ്ട്
1983.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.എന്‍.എഫ്.സി.സി.സി.ഗ്രീന്ക്ലൈമറ്റ്
ഫണ്ടിനായി എത്ര
പ്രൊപ്പോസലുകള്‍
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടണ്ട്;
എത്ര പ്രൊപ്പോസലുകള്‍
സമര്‍പ്പിക്കാനായി
പരിഗണനയിലുണ്ട്;
(ബി)
കാലാവസ്ഥാ
വ്യതിയാനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
ഇതിനായി ഫണ്ടുകള്‍
ലഭിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിവരങ്ങള്‍
ലഭ്യമാക്കാമോ
(സി)
ഗ്രീന്ക്ലൈമറ്റ്
ഫണ്ടിനായി നബാര്‍ഡിന്റെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ച
പദ്ധതികളുടെ പേര്, തുക
ഇവ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഗ്രീന്ക്ലൈമറ്റ്
ഫണ്ടിനായി
സമര്‍പ്പിക്കുന്ന
പദ്ധതികള്‍
വിലയിരുത്താനും
സമര്‍പ്പിക്കാനും ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനും പരിസ്ഥിതി
വകുപ്പ് സെക്രട്ടറി
കണ്‍വീനറുമായുള്ള
കമ്മിറ്റി 2017
മാര്‍ച്ചിന് ശേഷം എത്ര
തവണ യോഗം
കൂടുകയുണ്ടായി; ഈ
യോഗങ്ങളുടെ
തീരുമാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ ഹരിത ചട്ടം
1984.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
സര്‍ക്കാര്‍
ഓഫീസുകളിലും ഹരിത ചട്ടം
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
പരിപാടികളില്‍ ഫ്ലക്സ്
ബോര്‍ഡുകള്‍
പൂര്‍ണ്ണമായും
ഒഴിവാക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഹരിതചട്ടം
നടപ്പിലാക്കുവാന്‍
തീരുമാനിച്ചശേഷം
സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി ആയിരക്കണക്കിന്
ഫ്ലക്സ് ബോര്‍ഡുകള്‍
സ്ഥാപിച്ചതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
; എങ്കിൽ ഇത്
പരിസ്ഥിതിക്ക്
ദോഷകരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
ജീവനക്കാരുടെ സംഘടനകള്‍
സമരങ്ങളുടെയും
സമ്മേളനങ്ങളുടെയും
പ്രചരണാര്‍ത്ഥം
ഓഫീസുകളില്‍ ഫ്ലക്സ്
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നത്
നിരോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത്
നിരോധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാരിന്റെ
പരിസ്ഥിതി ധവളപത്രം
1985.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
പരിസ്ഥിതി ധവളപത്രം
പുറത്തിറക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ധവളപത്രത്തില്‍
പരാമര്‍ശിക്കുന്ന
പ്രധാനപ്പെട്ട
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
80 ശതമാനം കിണറുകളും
കോളിഫോം
ബാക്ടീരിയകളാല്‍
മലിനമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്തെ
ഭൂഗര്ഭജലവിതാനത്തിലുണ്ടായിട്ടുള്ള
ഗണ്യമായ കുറവും
ജലത്തിന്റെ കുറഞ്ഞ
ഗുണനിലവാരവും ഗൗരവമായി
എടുത്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ധവളപത്രത്തിന്റെ
അടിസ്ഥാനത്തില്ആശങ്കാജനകമായ
സ്ഥിതി വിശേഷം
നേരിടുന്നതിനും
പരിസ്ഥിതി
സംരക്ഷിക്കുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കൊച്ചിന്
റിഫെെനറിയുടെ പെറ്റ്
കോക്ക് പ്ലാന്റിന്
നിരാക്ഷേപ സാക്ഷ്യപത്രം
1986.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
റിഫെെനറിയോടനുബന്ധിച്ചുളള
പെറ്റ് കോക്ക്
പ്ലാന്റിന് സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെ നിരാക്ഷേപ
സാക്ഷ്യപത്രം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സാക്ഷ്യപത്രത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്ലാന്റില്‍ നിന്നും
ബഹിര്‍ഗമിക്കുന്ന
കാര്‍ബണ്‍ പൊടി മൂലം
പ്രദേശത്ത്
നിവസിക്കുന്ന
ജനങ്ങള്‍ക്ക് ശ്വാസകോശ
സംബന്ധമായ രോഗങ്ങള്‍
ഉണ്ടാകുന്നതായി
പ്രദേശവാസികളുടെ
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പരിഹാര
മാര്‍ഗ്ഗങ്ങള്‍
ആരാഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കെ.എ.എസ്സ്.
നിയമനരീതി
1987.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
മുഖേനയുളള നിയമന
നടപടിക്രമങ്ങളില്‍
സ്വതന്ത്രമായി
തീരുമാനമെടുക്കുന്നതിനുളള
പി.എസ്.സി.യുടെ അധികാരം
കവര്‍ന്നെടുക്കുന്ന
രീതിയില്‍
കെ.എ.എസ്സിന്റെ
പരീക്ഷാരീതി, സിലബസ്,
ഇന്റര്‍വ്യൂ തുടങ്ങിയ
കാര്യങ്ങള്‍
പി.എസ്.സി.യുമായി
ആലോചിച്ച് സര്‍ക്കാര്‍
നടപ്പാക്കുമെന്ന്
വിശേഷാല്‍ ചട്ടങ്ങളില്‍
വ്യവസ്ഥ ചെയ്തത്
നിയമോപദേശത്തിന്റെ
അടിസ്ഥാനത്തിലാണോ;
എങ്കിൽ വിശാംശം
വ്യക്തമാക്കുമോ;
(ബി)
അല്ലെങ്കില്‍
ഈ തീരുമാനത്തിന്
ആധാരമാക്കിയ വസ്തുതകള്‍
വിശദമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് നിയമനത്തിനുളള
പ്രായപരിധി
1988.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിനുളള
സ്പെഷ്യല്‍ റൂള്‍
പ്രകാരം സ്ട്രീം
ഒന്നില്‍
സംവരണാനുകൂല്യത്തോടെ
37
വയസ്സുവരെയും,സ്ട്രീം
മൂന്നില്‍ 49
വയസ്സുളളവരെയും
നിയമനത്തിനായി
പരിഗണിക്കുമ്പോള്‍
സ്ട്രീം രണ്ടില്‍
വരുന്ന നോണ്‍ഗസറ്റഡ്
വിഭാഗക്കാര്‍ക്ക് 40
വയസ്സായി
നിജപ്പെടുത്തിയതിന്റെ
കാരണം
വെളിപ്പെടുത്തുമോ;
(ബി)
സ്ട്രീം
രണ്ടില്‍ വരുന്ന
ഉദ്യോഗാര്‍ത്ഥികളുടെ
പ്രായപരിധി
ഉയര്‍ത്തുന്ന കാര്യം
സര്‍ക്കാര്‍
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി.
വഴി നിയമനം
1989.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒാരോവകുപ്പിലും
അനുവദിച്ച തസ്തികകളില്‍
നിയമനം നടത്താതെ കരാര്‍
വ്യവസ്ഥയിലും
എംപ്ളോയ്മെന്റ് വഴിയും
ദിവസവേതന വ്യവസ്ഥയിലും
നിയമനം നടത്തുന്ന
കാര്യം പരിശോധിക്കുമോ;
(ബി)
ഇത്തരത്തില്‍
നിയമനം നടത്തുന്ന
വകുപ്പ്
തലവന്മാര്ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
ഓരോ വകുപ്പിലും
ഒഴിവുള്ള തസ്തികകള്‍
ജില്ലതിരിച്ച്
ലഭ്യമാക്കുമോ; പ്രസ്തുത
ഒഴിവുകള്‍
അടിയന്തിരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാൻ നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
സ്കൂളുകളില്‍ നിരവധി
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്ന കാര്യം
സര്‍ക്കാര്‍
പ്രത്യേകമായി
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ എല്‍.പി. സ്കൂള്‍
അസിസ്റ്റന്റ് (മലയാളം)
അദ്ധ്യാപകരുടെ നിയമന
ഇന്റര്‍വ്യൂ
1990.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം ജില്ലയിലെ
എല്‍.പി. സ്കൂള്‍
അസിസ്റ്റന്റ് (മലയാളം)
അദ്ധ്യാപകരുടെ നിയമന
ഇന്റര്‍വ്യൂ
തിരുവനന്തപുരം
പി.എസ്.സി. ഓഫീസില്‍
വച്ച് നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയുടെ
ഇന്റര്വ്യുവിന്ഉദ്യോഗാര്ത്ഥികള്ക്ക്
തിരുവനന്തപുരം കേന്ദ്ര
ഓഫീസില്‍
എത്തിച്ചേരാനുളള
പ്രയാസങ്ങള്‍
കണക്കിലെടുത്ത് അത്
മലപ്പുറം ജില്ലാ
പി.എസ്.സി. ഓഫീസില്‍
വച്ച് നടത്താന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സാധാരണയായി
ജില്ലാതല നിയമനത്തിനുളള
തസ്തികകളുടെ
ഇന്റര്‍വ്യൂ ഇപ്രകാരം
ജില്ലക്ക് പുറത്ത്
നടത്താറുണ്ടോ;
ഉണ്ടെങ്കില്‍ ധാരാളം
ഉദ്യോഗാര്‍ത്ഥികള്‍
ഉളള അവസരത്തില്‍
കേന്ദ്ര ഓഫീസില്‍
എത്തിച്ചേരാനുളള
ബുദ്ധിമുട്ട്
കണക്കിലെടുത്ത്
ജില്ലാതലത്തില്‍
ഇന്റര്‍വ്യൂ നടത്താനുളള
നടപടികള്‍
സ്വീകരിക്കാമോ?
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പാേര്‍ട്ട് ചെയ്യാന്‍
നടപടി
1991.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
വകുപ്പുകളിലായി
പുതിയതായി സൃഷ്ടിച്ച
തസ്തികകളിലെ എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പാേര്‍ട്ട് ചെയ്തു
എന്ന് വ്യക്തമാക്കുമാേ;
(ബി)
പി.എസ്.സി.ക്ക്
റിപ്പാേര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമാേ ?
ക്രിമിനല്‍
ജുഡീഷ്യല്‍ ടെസ്റ്റ്
1992.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
വരെ വര്‍ഷാവര്‍ഷം
പി.എസ്.സി.
നടത്തിയിരുന്ന
ക്രിമിനല്‍ ജുഡീഷ്യല്‍
ടെസ്റ്റ് അതിനുശേഷം
വര്‍ഷാവര്‍ഷം
നടത്താതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
ടെസ്റ്റ്
നടത്താത്തതുമൂലം
ജീവനക്കാര്‍ക്ക്
പ്രമോഷന്
ലഭിക്കുവാന്‍ തടസ്സം
നേരിട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
വര്‍ഷം അപേക്ഷ
സ്വീകരിച്ച
പി.എസ്.സി.യുടെ
ക്രിമിനല്‍ ജുഡീഷ്യല്‍
ടെസ്റ്റ് എന്ന്
നടത്തുവാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇൗ
ടെസ്റ്റ് നടത്തുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
എത്രയും വേഗം ആയത്
നടത്തുവാന്‍ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കണ്ണൂര്‍
ജില്ലയിലെ
എല്‍.ഡി.സി.റാങ്ക് ലിസ്റ്റ്
1993.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31.03.2015-ല്‍
നിലവില്‍ വന്ന കണ്ണൂര്‍
ജില്ലയിലെ എല്‍.ഡി.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ പുതുതായി
ആരംഭിച്ച താലൂക്ക്
ആഫീസ്, ജോയിന്റ്
ആര്.ടി.ഒ. ഓഫീസ്,
ആര്.ഡി.ഒ. ഓഫീസ്
എന്നിവിടങ്ങളിലേക്ക്
പ്രസ്തുത
ലിസ്റ്റില്‍നിന്നും
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
പാലക്കാട്
ജില്ലയിലെ എൽ.ഡി.സി. റാങ്ക്
ലിസ്റ്റ്
1994.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
പി.എസ്.സി.യുടെ
എൽ.ഡി.സി. റാങ്ക്
ലിസ്റ്റ് നിലവിൽ വന്നത്
എപ്പോഴാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിൽ
നിന്നും ഇതുവരെ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എപ്പോഴാണ്
അവസാനിക്കുന്നത് എന്നത്
വിശദമാക്കുമോ?
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റ്
1995.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ആഗസ്റ്റ് മാസം 9-ാം
തീയതി പി എസ് സി
നടത്തിയ
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് (കാറ്റഗറി
നമ്പര്‍ 444/16)
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ് ഇതുവരെയും
പ്രസിദ്ധീകരിച്ചിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പ്രസിദ്ധീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിയ്ക്കുമോ;
(സി)
ഇത്
എന്നത്തേക്ക്
പ്രസിദ്ധീകരിയ്ക്കാനാകുമെന്നു
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ പഞ്ചിംഗ്
സംവിധാനം
1996.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
സര്‍ക്കാര്‍
ഓഫീസുകളിലും പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നുമുതല്‍; ഇതിനു
പ്രതീക്ഷിക്കുന്ന ചെലവ്
എത്ര; വിശദാംശം
നല്‍കുമോ;
(സി)
പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ള
സര്‍ക്കാര്‍, പൊതു
മേഖലാ സ്ഥാപനങ്ങളില്‍
ഇത് ഫലപ്രദമല്ല എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പുതുതായി
ഈ സംവിധാനം
ഏര്‍പ്പെടുത്തുമ്പോള്‍
കുറ്റമറ്റ രീതിയില്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ ?
ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
1997.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നടപ്പിലാക്കിയ
ബയോമെട്രിക് സംവിധാനം
വിലയിരുത്തിയിട്ടുണ്ടോ;
ഇത് വിജയപ്രദമാണോ; ഈ
സംവിധാനത്തെ
സ്പാര്‍ക്കുമായി
ബന്ധിപ്പിച്ച് ശമ്പളം
നല്കുവാനുള്ള സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂള്‍, കോളേജ്
അദ്ധ്യാപക-അനദ്ധ്യാപകര്‍,
അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
ഒക്ടോബര്‍ ഒന്നു മുതല്‍
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഈ
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
എന്ത് ചെലവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
ഇതിനായുള്ള തുക വിവിധ
വകുപ്പുകള്‍ക്ക്
വകയിരുത്തിയിട്ടുണ്ടോ?
കാര്യക്ഷമമായ
സിവില്‍ സര്‍വ്വീസ്
1998.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സിവില്‍ സര്‍വ്വീസിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമവും
ജനോപകാരപ്രദവും
ജനസൗഹൃദവുമാക്കാനായി ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
സിവില്‍ സര്‍വ്വീസിലെ
ഓരോ ഫയലും
ജനജീവിതവുമായി
ബന്ധപ്പെട്ടതാകയാല്‍
സര്‍ക്കാര്‍
ഓഫീസിലെത്തുന്ന
പൊതുജനങ്ങളുമായി
ബന്ധപ്പെട്ട ഫയലുകള്‍
സമയ ബന്ധിതമായി
തീര്പ്പുകല്പ്പിക്കപ്പെടാനും
പ്രസ്തുത മേഖലയില്‍
കാലാകാലങ്ങളായി
നിലനിന്നിരുന്ന
കെെക്കൂലി,
സ്വജനപക്ഷപാതം,
ഫയലുകളിലുണ്ടാക്കുന്ന
കാലതാമസം എന്നിവ
ഒഴിവാക്കി കാര്യക്ഷമമായ
ഒരു സിവില്‍ സര്‍വ്വീസ്
ക്രമീകരിക്കാനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്ത് എന്ന്
വ്യക്തമാക്കുമോ?
ഐ.ടി.
മേഖലയിലെ തൊഴിലവസരങ്ങള്‍
1999.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി. മേഖലയില്‍
പ്രതിവര്‍ഷം എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനാണ്
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഐ.ടി. മേഖലയില്‍
സൃഷ്ടിച്ച
തൊഴിലവസരങ്ങള്‍
എത്രയെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
എത്ര പേര്‍ക്കാണ്
തൊഴില്‍ ലഭിച്ചതെന്ന്
വ്യക്തമാക്കാമോ?
അതിവേഗ
ഇന്റര്‍നെറ്റ് സൗകര്യം
ലഭ്യമാക്കാന്‍ പദ്ധതി
2000.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്കും
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കും
അതിവേഗ ഇന്റര്‍നെറ്റ്
സൗകര്യം
ലഭ്യമാക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയിലൂടെ
പൊതുജനങ്ങള്‍ക്ക്
മിതമായ നിരക്കില്‍
ഇന്റര്‍നെറ്റ് സേവനം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
പദ്ധതി നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നേമം
മണ്ഡലത്തിലെ അക്ഷയ
കേന്ദ്രങ്ങള്‍
2001.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നേമം
നിയോജകമണ്ഡലത്തില്‍
എത്ര അക്ഷയ
കേന്ദ്രങ്ങളാണുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
അക്ഷയ
കേന്ദ്രങ്ങള്‍
2002.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അക്ഷയ
കേന്ദ്രങ്ങള്‍
നിലവിലുണ്ട;
(ബി)
പഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലും
പുതുതായി
അക്ഷയകേന്ദ്രങ്ങള്‍
തുടങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കേണ്ടത്;
(സി)
ഇവയുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ പുതിയ അക്ഷയ
കേന്ദ്രം
2003.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ പുതിയ അക്ഷയ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ:
(ബി)
അക്ഷയ
കേന്ദ്രം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
വയനാട്
ജില്ലയില്‍ നിലവില്‍
എത്ര അക്ഷയ
കേന്ദ്രങ്ങളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സൈനിക
സമാശ്വാസ തൊഴിൽദാന പദ്ധതി
2004.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈനിക
സമാശ്വാസ തൊഴിൽദാന
പദ്ധതി ഏത് സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
നടപ്പിലാക്കി വരുന്നത്
;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സര്‍വ്വീസിലിരുന്ന്
മരണപ്പെടുന്ന
സര്‍ക്കാര്‍
ജീവനക്കാരുടെ
ആശ്രിതര്‍ക്ക് ആശ്രിത
നിയമനം നൽകുന്ന പദ്ധതി
പ്രകാരമല്ല സൈനിക
സമാശ്വാസ തൊഴില്‍ദാന
പദ്ധതി
നടപ്പിലാക്കുന്നത്
എന്നതിനാൽ നിയമനം
നൽകുവാന് വകുപ്പുകളിൽ
നിന്നും ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
സര്‍ക്കാര്‍
ജീവനക്കാരുടെ ആശ്രിത
നിയമന പദ്ധതി
പ്രകാരമുള്ള നടപടിക്രമം
പിന്തുടരേണ്ടതുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
സൈനിക
സമാശ്വാസ
തൊഴിൽദാനപദ്ധതിയിൽ
നിയമനം നൽകുന്നതിനായി
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് പ്രത്യേക
നടപടി ക്രമം
നിഷ്കര്‍ഷിച്ചിട്ടില്ലാത്തതിനാൽ
രാജ്യസേവനത്തിനിടയിൽ
മരണപ്പെടുന്ന സൈനികരുടെ
ആശ്രിതര്‍ക്ക് അടിയന്തര
ആശ്വാസമെന്ന നിലയിൽ
തൊഴിൽ ലഭിക്കുന്നതിന്
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത ഓപ്പൺ
വേക്കൻസി,
വകുപ്പുകളിൽനിന്ന്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നിര്‍ദ്ദേശം നൽകുവാൻ
സാധിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുമുള്ള
ചികിത്സാധനസഹായം
2005.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുമുള്ള
ചികിത്സാധനസഹായം
കുറ്റമറ്റ രീതിയിലും
വേഗത്തിലും
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
അപേക്ഷയുടെ കൂടെ
എന്തൊക്കെ രേഖകളാണ്
സമര്‍പ്പിക്കേണ്ടത്;
(ബി)
ചികിത്സാധനസഹായം
ലഭിക്കുന്നതിനുള്ള
വരുമാന പരിധി
എത്രയാണെന്ന്
വിശദമാക്കാമോ?
ഓഖി
ദുരന്തവുമായി ബന്ധപ്പെട്ട
സാമ്പത്തിക സഹായം
2006.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട് ഇരവിപുരം
നിയാേജകമണ്ഡലത്തില്‍
തിരദേശ പുനരധിവാസമടക്കം
എത്ര തുകയുടെ
സാമ്പത്തിക സഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ ?
കാലാവസ്ഥ
മുന്നറിയിപ്പുകള്‍
2007.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
നവംബര്‍ 28, 29
തീയതികളില്‍ എത്ര
കാലാവസ്ഥാ
മുന്നറിയിപ്പുകളാണ്
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചതെന്നും അത്
ഏതെല്ലാം
സമയങ്ങളിലാണെന്നും
പ്രസ്തുത
മുന്നറിയിപ്പുകളെ
തുടര്‍ന്ന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മുന്നറിയിപ്പുകളുടെ
പശ്ചാത്തലത്തില്‍,
പ്രസ്തുത തീയതികളില്‍,
സര്‍ക്കാരോ
ഡിസാസ്റ്റര്‍ മാനേജ്
മെന്റ് അതോറിറ്റിയോ
എത്ര യോഗം വിളിച്ചു
ചേര്‍ത്തിരുന്നുവെന്നും
പ്രസ്തുത യോഗങ്ങളില്‍
ആരൊക്കെയാണ്
പങ്കെടുത്തിട്ടുള്ളതെന്നും
വിശദമാക്കാമോ?
ജനസാന്ത്വനം
പദ്ധതി
2008.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
ജനസാന്ത്വനം പദ്ധതി
പുനഃക്രമീകരിക്കുന്നതിനുള്ള
നടപടികളുടെ വിശദാംശം
വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍
2009.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
ആശ്വാസം നല്കുന്ന
കാര്യത്തില്‍ ഈ
സര്‍ക്കാര്‍ നല്കിയ
തെരഞ്ഞെടുപ്പ്
വാഗ്ദാനങ്ങള്‍
എന്തൊക്കെയായിരുന്നു;
പ്രസ്തുത വാഗ്ദാനങ്ങള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ റവന്യു
റിക്കവറി നിയമത്തിലെ
71-ാം വകുപ്പ്
ബാധകമായുള്ള
സ്ഥാപനങ്ങളില്‍ നിന്നും
ബാങ്കുകളില്‍ നിന്നും
എടുത്തിട്ടുള്ള എല്ലാ
വായ്പകളും എഴുതി
തള്ളിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ;
(സി)
ദുരിതബാധിതര്‍ക്കുള്ള
റീഹാബിലിറ്റേഷന്‍
വില്ലേജ് മൂളിയാര്‍
വില്ലേജില്‍
സ്ഥാപിക്കുന്നതിന്റെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവിലെ
ലിസ്റ്റില്‍പെടാത്ത
അര്‍ഹരായ ദുരിതബാധിതരെ
കണ്ടെത്തുന്നതിനും
അവര്‍ക്ക് അര്‍ഹമായ
ആനുകൂല്യം
അനുവദിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
സുപ്രീംകോടതി
വിധിപ്രകാരം കീടനാശിനി
നിര്‍മ്മാതാക്കളില്‍
നിന്നും നഷ്ടപരിഹാരം
ഈടാക്കുവാനുള്ള നടപടി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കണ്ണൂര്‍
വിമാനത്താവള കമ്പനിയിലെ
നിയമനം
2010.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവള കമ്പനി
(കെ.ഐ.എ.എല്‍)യുടെ
കീഴില്‍ ജോലിചെയ്യുന്ന
ഓരോരുത്തരുടെയും
പേര്,തസ്തിക, പ്രതിമാസ
ശമ്പളം തുടങ്ങിയവ
സംബന്ധിച്ച വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ;
(ബി)
ഇവരില്‍
സ്ഥിരനിയമനം ലഭിച്ചവര്‍
ആരൊക്കെയാണെന്നും
താല്‍ക്കാലിക നിയമനം
ലഭിച്ചവരുടെ ജോലി
കാലാവധി എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
ഇപ്പോള്‍
ഏതെല്ലാം തസ്തികകളില്‍
ജോലിയ്ക്കായി അപേക്ഷ
ക്ഷണിച്ചിട്ടുണ്ടെന്നും
നിയമനത്തിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
സുതാര്യമായിട്ടാണോ
നിയമനങ്ങള്‍
നടത്തുന്നത്; നിയമനം
സംബന്ധിച്ച്
സ്വീകരിക്കുന്ന നടപടി
ക്രമങ്ങള്‍
വെളിപ്പെടുത്തുമോ?
അപ്പര്‍
ഭവാനിയില്‍ തമിഴ്നാട്
രഹസ്യമായി നിര്‍മ്മിക്കുന്ന
തുരങ്കം
T 2011.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭവാനി
പുഴയുടെ ഉത്ഭവ
സ്ഥാനത്തിന് സമീപം
അപ്പര്‍ ഭവാനിയില്‍
തമിഴ്നാട് രഹസ്യമായി
തുരങ്കം
നിര്‍മ്മിക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
തുരങ്കം
പൂര്‍ത്തിയാകുന്നതോടുകൂടി
ഭവാനിയില്‍ നിന്ന്
കേരളത്തിലേക്കുളള
നീരൊഴുക്ക്
ഇല്ലാതാകുമെന്നും
സൈലന്റ് വാലിയും
അട്ടപ്പാടിയും വരണ്ട്
ഉണങ്ങുമെന്നുമുളള
റിപ്പോര്‍ട്ട്
വസ്തുതാപരമാണോ;
(സി)
നദിയുടെ
സ്വാഭാവിക പ്രവാഹം
തടഞ്ഞുകൊണ്ടുളള
നിര്‍മ്മാണം സംസ്ഥാന
സര്‍ക്കാര്‍ തമിഴ്നാട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവന്നിട്ടുണ്ടോ;
എങ്കില്‍ അവരുടെ
പ്രതികരണം എന്താണ്
എന്ന് അറിയിക്കുമോ?
നാം
മുന്നോട്ട് എന്ന ടി.വി.
പരിപാടി
2012.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നാം
മുന്നോട്ട് എന്ന ടി.വി.
പരിപാടി സംപ്രേക്ഷണം
ചെയ്യുന്നതിന് എത്ര
തുകയാണ് ഓരോ സ്വകാര്യ
ചാനലിനും
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഗള്‍ഫ്
രാജ്യങ്ങളിലെ
സ്വദേശിവല്‍ക്കരണം
ഉണ്ടാക്കിയിട്ടുള്ള
പ്രത്യാഘാതങ്ങള്‍
2013.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍ കൂടുതല്‍
മേഖലകളില്‍
സ്വദേശിവല്‍ക്കരണം
വ്യാപിപ്പിക്കുന്ന
സാഹചര്യത്തില്‍
ഉണ്ടായിട്ടുള്ള
പ്രത്യാഘാതങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
പ്രവാസി പുനരധിവാസ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;അവ
കാര്യക്ഷമമല്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ആഫ്രിക്കന്‍
രാജ്യങ്ങളായിരിക്കും
ഇനി പ്രവാസികളുടെ
ആശ്രയകേന്ദ്രം
എന്നതിന്റെ
അടിസ്ഥാനത്തില്‍ അവിടെ
തൊഴിലവസരങ്ങള്‍
കൂടുതല്‍
കണ്ടെത്തുന്നതിനുള്ള
ശ്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
വിദേശത്ത്
തൊഴില്‍ നൈപുണ്യം
ഏറ്റവും ആവശ്യമുള്ള
മേഖലകളില്‍
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്നതിനും
അതിനനുസൃതമായി
സംസ്ഥാനത്ത് നിലവിലുള്ള
റിക്രൂട്ട്മെന്റുകള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
പ്രവാസികളുടെ
പുനരധിവാസത്തിനായി
നിക്ഷേപ സഹായ സെല്‍
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
പുനരധിവാസ പദ്ധതി
2014.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
പുനരധിവാസ പദ്ധതിയില്‍
2016 മെയ്
മാസത്തിനുശേഷം
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നത്;
(സി)
2016
മെയ് മാസത്തിനുശേഷം
എത്രയാളുകള്‍ക്ക്
പുനരധിവാസ പദ്ധതിയില്‍
ആനുകൂല്യങ്ങള്‍
നല്‍കിയെന്നും
എന്തെല്ലാം തരത്തിലുള്ള
ആനുകൂല്യങ്ങള്‍
നല്‍കിയെന്നും
വെളിപ്പെടുത്തുമോ?
പ്രവാസികൾക്ക്
ആനുകൂല്യങ്ങള്‍ നല്കാന്
പദ്ധതി
2015.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളിലെ
സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന്
താെഴില്‍ നഷ്ടപ്പെട്ട്
തിരിച്ചെത്തുന്ന
പ്രവാസികളെ
പുനരധിവസിപ്പിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമാേ ;
(ബി)
സ്വയം താെഴില്‍ ലക്ഷ്യം
വച്ച് തിരിച്ചുവരുന്ന
പ്രവാസികള്‍
ആരംഭിക്കുന്ന
സംരംഭങ്ങള്‍ക്ക്
ആനുകൂല്യങ്ങള്‍
നല്കാന് എന്തെങ്കിലും
പദ്ധതി നിലവിലുണ്ടാേ ?
നോർക്കയിലെ
നിയമനം
2016.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സിലും നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റിലും
2016 മെയ് 31-ന് ശേഷം
എത്രപേരെ പുതിയതായി
നിമയമിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നിയമനത്തിന് സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
അതിനാവശ്യമായ
തസ്തികകള്‍ ഗവണ്മെന്റ്
അംഗീകരിച്ചിട്ടുണ്ടോ
എന്നും വിശദമാക്കാമോ ;
(സി)
2016
മേയ് 31-ന് ശേഷം ജില്ലാ
ഓഫീസുകളില്‍ പുതിയതായി
എത്ര പേരെ
നിയമിച്ചുവെന്ന്
അറിയിക്കാമോ ;
(ഡി)
നോര്‍ക്കയില്‍
നിലവിൽ എത്ര ജീവനക്കാർ
ഉണ്ടെന്ന വിവരം തസ്തിക
തിരിച്ച്
വെളിപ്പെടുത്തുമോ;
ഇവരില്‍ താല്‍ക്കാലിക
നിയമനം ലഭിച്ചവർ
ആരെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
ലോക
കേരള സഭ
2017.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയില്‍ നടന്ന
ചര്‍ച്ചകളുടെയും
തീരുമാനങ്ങളുടെയും
അടിസ്ഥാനത്തില്‍
എന്തെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ലോക
കേരള സഭാംഗങ്ങള്‍ക്ക്
പ്രാതിനിധ്യമുള്ള
കമ്മിറ്റികള്‍
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ലോക
കേരള സഭയ്ക്കായി സ്ഥിരം
സെക്രട്ടേറിയറ്റ്
സംവിധാനം ഒരുക്കുന്ന
നടപടി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
രണ്ട്
ദിവസം ലോക കേരള സഭ
ചേരുന്നതിനും അതില്‍
പങ്കെടുത്ത അംഗങ്ങളുടെ
താമസത്തിനും മറ്റ്
സൗകര്യങ്ങള്‍ക്കുമായി
എന്ത് തുകയാണ്
ചെലവായതെന്ന്
അറിയിക്കുമോ;
(ഇ)
ലോക
കേരള സഭ
ധൂര്‍ത്തായിരുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അടുത്ത ലോക
കേരള സഭയുടെ ചെലവ്
ചുരുക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ലോക
കേരള സഭ
2018.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക കേരള സഭയില്‍ ആകെ
എത്ര അംഗങ്ങളാണുള്ളത്;
ഇവര്‍
ആരെല്ലാമാണെന്നുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ലോക
കേരള സഭയുടെ പ്രഥമ
സമ്മേളന നടത്തിപ്പിന്
സര്‍ക്കാര്‍ അനുവദിച്ച
തുക എത്രയാണ്;
(സി)
ആയതില്‍
ചിലവഴിച്ച തുകയുടെ
ഒാരോന്നിന്റെയും ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
ലോക
കേരള സഭയുടെ തുടര്‍
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്എന്നും
എന്തെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുത്തിയത്
എന്നും വിശദമാക്കുമോ?
ലോക
കേരള സഭയുടെ തുടര്‍
പ്രവര്‍ത്തനങ്ങള്‍
2019.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയുടെ
രൂപീകരണത്തിനുശേഷം
എന്തൊക്കെ തുടര്‍
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ലോക
കേരള സഭ സമ്മേളന
തീരുമാന പ്രകാരമുള്ള
പ്രവാസി വാണിജ്യ
ചേമ്പറുകള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേരള
വികസന നിധി രൂപീകരണം
ഏതുഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ?
ലാേക
കേരള സഭ
2020.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാേക
കേരള സഭയില്‍
ഉരുത്തിരിഞ്ഞുവന്ന
നിര്‍ദ്ദേശങ്ങള്‍
പ്രാവര്ത്തികമായിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
പ്രവാസികളില്‍
മാരകരാേഗം
ബാധിക്കുന്നവര്‍ക്കും
അപകടം
സംഭവിക്കുന്നവര്‍ക്കും
താെഴില്‍ നഷ്ടം
സംഭവിക്കുന്നവര്‍ക്കും
സംരക്ഷണവും സഹായവും
നല്‍കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമാേ?
കേരളാ
പോലീസിന്റെ
പൊതുജനസൗഹാര്ദ്ദ
പോര്‍ട്ടല്‍
2021.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസിന്റെ
പൊതുജനസൗഹാര്ദ്ദ
പോര്‍ട്ടല്‍ ആയ The
Hand you Need for
Assistance ('തുണ ')
മുഖേന
പൊതുജനങ്ങള്‍ക്ക്
എന്തെല്ലാം സേവനങ്ങള്‍
ലഭ്യമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഏതു പോലീസ്
സ്റ്റേഷനിലേക്കും 'തുണ'
പോര്‍ട്ടല്‍ മുഖേന
പരാതികളും അപേക്ഷകളും
ഓണ്‍ലെെനായി
സമര്‍പ്പിക്കുവാന്‍
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
'തുണ'
പോര്‍ട്ടല്‍ മുഖേന
ഓണ്‍ലെെനിലൂടെ
നല്കുന്ന
അപേക്ഷകളിന്മേലും
പരാതികളിന്മേലും
കെെക്കൊണ്ട നടപടികൾ
അപേക്ഷകരെ
അറിയിക്കുന്നതിന്
നിശ്ചിത കാലപരിധി
നിശ്ചയിക്കുകയും
മറുപടികളും
സര്‍ട്ടിഫിക്കറ്റുകളും
ഓണ്‍ലെെനിലൂടെ
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുകയും
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പൊതു
ജനങ്ങൾ നല്കുന്ന
അപേക്ഷകളിലും
പരാതികളിലും യഥാസമയം
നടപടിയെടുത്ത്
അറിയിക്കാതിരുന്നാൽ,
അത് സംബന്ധിച്ച്
മേലധികാരികള്‍ക്ക്,അതേ
അപേക്ഷാ നമ്പര്‍
ഉപയോഗിച്ചുതന്നെ
ഓണ്‍ലെെനിലൂടെ പരാതി
നല്കുവാനും അപ്പീല്‍
അപേക്ഷ നല്കുവാനും
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
വാട്സ്
ആപ്പ് ഹര്‍ത്താല്‍
2022.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടന്ന വാട്സ് ആപ്പ്
ഹര്‍ത്താലുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ലാ
അടിസ്ഥാനത്തിലുളള
കണക്ക് ലഭ്യമാക്കാമോ;
(ബി)
വാട്സ്
ആപ്പ് ഹര്‍ത്താലുമായി
ബന്ധപ്പെട്ടവര്‍ ഏത്
രാഷ്ട്രീയ
പാര്‍ട്ടിയില്‍
ഉള്‍പ്പെട്ടവരാണെന്ന്
അറിയിക്കാമോ?
പോലീസ്
ക്ലീയറന്‍സ്
സര്‍ട്ടിഫിക്കറ്റിനു
നിശ്ചയിച്ചിട്ടുള്ള ഫീസ്
2023.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്ന്
വിദേശരാജ്യങ്ങളിലേക്ക്
തൊഴില്‍ തേടി
പോകുന്നവര്‍ക്ക് അതിന്
മുമ്പായി
നേടിയെടുക്കേണ്ട പോലീസ്
ക്ലീയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന്
ഇപ്പോഴുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
എത്ര രൂപയാണ് ഫീസ്
നിശ്ചയിച്ചിട്ടുള്ളതെന്നും
ഇത് എപ്രകാരമാണ്
അടയ്ക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(സി)
അന്യരാജ്യങ്ങളില്‍
ജോലി ചെയ്തുകൊണ്ട്
സര്‍ക്കാരിന്റെ
വരുമാനത്തില്‍ ഗണ്യമായ
പങ്ക് വഹിക്കുന്ന
മറുനാടന്‍
മലയാളികള്‍ക്ക് ഒരു
സഹായമെന്ന രീതിയില്‍ ഈ
ഫീസ് ഒഴിവാക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
കേന്ദ്ര
സര്‍ക്കാര്‍ ബഹുമതികള്‍
2024.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കേരളത്തില്‍
നിന്ന് എത്രപേര്‍ക്ക്
ഭാരത് രത്ന,
പത്മവിഭൂഷണ്‍,
പത്മഭൂഷണ്‍, പത്മശ്രീ,
ജ്ഞാനപീഠം തുടങ്ങിയ
അവാര്‍ഡുകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ
ശിപാര്‍ശ പ്രകാരമാണോ ഈ
ബഹുമതികള്‍
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
ബഹുമതികള്‍ക്കായി
നിലവില്‍
ആരുടെയെങ്കിലും
പേരുകള്‍ സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രത്തോട് ശിപാര്‍ശ
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
ബദിയഡുക്കയിലെ സായിറാം
ഭട്ടിനു ഭാരത് രത്ന,
പത്മവിഭൂഷണ്‍,
പത്മഭൂഷണ്‍, പത്മശ്രീ,
ജ്ഞാനപീഠം പോലുള്ള
അവാര്‍ഡുകള്‍ നല്കി
ആദരിക്കണമെന്ന്
കേന്ദ്രത്തോട് ശിപാര്‍ശ
ചെയ്യാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഏതെങ്കിലും മന്ത്രിസഭ
യോഗം
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
വിശദാംശം കോപ്പി സഹിതം
ലഭ്യമാക്കാമോ?
ജനമൈത്രി
സുരക്ഷാ സമിതികള്‍
2025.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജനമൈത്രി സുരക്ഷാ
സമിതികള്‍
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
ജനമൈത്രി
സുരക്ഷാസമിതിയിലേക്ക്
അംഗങ്ങളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
എത്രവര്‍ഷം
കൂടുമ്പോഴാണ് ജനമൈത്രി
സുരക്ഷാ സമിതി
പുന:സംഘടിപ്പിക്കുന്നത്;
(ഡി)
ജനമൈത്രി
സുരക്ഷാ സമിതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
അഴീക്കല്‍
ബീച്ചില്‍ പോലീസ്
ഔട്ട്പോസ്റ്റ്
2026.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
അഴീക്കല്‍ ബീച്ച്,
ഫിഷിംഗ് ഹാര്‍ബര്‍
എന്നിവിടങ്ങളിലുണ്ടാകുന്ന
ക്രമസമാധാന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
ലഹരിയുടെ വിപണനം
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവിടെ
പോലീസ് ഔട്ട്പോസ്റ്റ്
സ്ഥാപിച്ചിട്ടുണ്ടോ;
ഇതിന്റെ പ്രവര്‍ത്തനം
വിശദീകരിക്കുമോ;
(സി)
മത്സ്യബന്ധനത്തിന്
പോകുന്ന തൊഴിലാളികള്‍
അപകടത്തില്‍പ്പെടുന്നത്
നിത്യസംഭവമായ ഇവിടെ
ആവശ്യമായ
സുരക്ഷാസംവിധാനങ്ങളൊരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
സംസ്ഥാനത്തെ
ക്രമസമാധാന നില
2027.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പ്രമുഖ
രാഷ്ട്രീയ കക്ഷികളുടെ
പ്രവര്‍ത്തകര്‍
തമ്മില്‍ നടക്കുന്ന
സംഘര്‍ഷങ്ങളും
കൊലപാതകങ്ങളും
സംസ്ഥാനത്ത് ക്രമസമാധാന
നിലയെ തകിടം മറിച്ചതായി
പറയപ്പെടുന്ന വിഷയം
ജനങ്ങളില്‍ ഭീതിയും
അരക്ഷിതാവസ്ഥയും
ഉണ്ടാക്കിയതായി
വിലയിരുത്തുന്നുണ്ടോ;
(ബി)
കണ്ണൂരില്‍
സി.പി.എം.
പ്രവര്‍ത്തകനായ കെ.
ബാബുവിന്റെ കൊലപാതകം
കഴിഞ്ഞ്
അരമണിക്കൂറിനുളളില്‍
ബി.ജെ.പി.
പ്രവര്‍ത്തകനായ ഷമേജ്
കൊല്ലപ്പെട്ടത്
സ്വാഭാവിക പ്രതികരണം
മൂലമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
തകര്‍ന്ന ക്രമസമാധാന
നില
പുന:സ്ഥാപിക്കുന്നതിനും
ജനങ്ങളുടെ ജീവനും
സ്വത്തിനും സംരക്ഷണം
നല്‍കുന്നതിനും
എന്താെക്കെ നടപടികളാണ്
അടിയന്തരമായി
കെെക്കൊളളുന്നതെന്ന്
അറിയിക്കുമോ?
പോലീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2028.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പോലീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസിന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
പോലീസ് സ്റ്റേഷനുകളാണ്
സ്മാര്‍ട്ട്
സ്റ്റേഷനുകളാക്കിയതെന്ന്
വ്യക്തമാക്കുമോ?
നാദാപുരത്ത്
വിദ്യാര്‍ത്ഥിയെ
മര്‍ദ്ദിച്ചത് സംബന്ധിച്ച
പരാതി
2029.
ശ്രീ.ഹൈബി
ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരത്ത്
എസ്.എസ്.എല്‍.സി.
പരീക്ഷയ്ക്ക് എല്ലാ
വിഷയങ്ങള്‍ക്കും എ
പ്ലസ് നേടിയ വട്ടോളി
സംസ്കൃതം ഹെെസ്ക്കൂള്‍
വിദ്യാര്‍ത്ഥിയായ
മലോല്‍ പായന്ത് എന്ന
വിദ്യാര്‍ത്ഥിയെ
സമ്മാനം തരാമെന്ന്
പറഞ്ഞ് വിളിപ്പിച്ച്
അതിക്രൂരമായി
മര്‍ദ്ദിച്ചതായി പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇൗ
കേസിലെ പ്രതികള്‍ ഏത്
രാഷ്ട്രീയ കക്ഷിയില്‍
പെട്ടവരാണ്; പ്രസ്തുത
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണമെന്താണ്?
രാഷ്ട്രപതിയുടെ
പോലീസ് മെഡല്‍
2030.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്
നല്കുന്ന
രാഷ്ട്രപതിയുടെ പോലീസ്
മെഡലിന് നല്‍കേണ്ട
പട്ടിക
സമര്‍പ്പിക്കുവാന്‍
കേന്ദ്ര ആഭ്യന്തര
മന്ത്രാലയം കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കത്തില്‍ പട്ടിക
സമര്‍പ്പിക്കേണ്ട
സമയപരിധി
സൂചിപ്പിച്ചിരുന്നോ;
പ്രസ്തുത
സമയപരിധിക്കുള്ളില്‍
തന്നെയാണോ കേരളം പട്ടിക
സമര്‍പ്പിച്ചിട്ടുള്ളത്;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
സമയപരിധിക്ക്
ശേഷമാണ് പ്രസ്തുത
പട്ടിക
നല്കിയിട്ടുള്ളതെങ്കില്
ഇങ്ങനെ നല്കുവാനുണ്ടായ
കാരണം എന്താണെന്ന്
വിശദീകരിക്കുമോ?
രാഷ്ട്രപതിയുടെ
വിശിഷ്ട സേവാ മെഡലിനും
സ്തുത്യര്‍ഹ മെഡലിനും
അര്‍ഹതയുളളവര്‍
2031.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രപതിയുടെ
വിശിഷ്ട സേവാ മെഡലിനും
സ്തുത്യർഹ മെഡലിനും
കേരളത്തില്‍ നിന്ന്
എത്ര പേര്‍ക്കാണ്
അര്ഹതയുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മെഡലിനായി ശിപാര്‍ശ
സമര്‍പ്പിക്കുന്നതില്‍
വീഴ്ച പറ്റിയിട്ടുണ്ടോ
;എങ്കിൽ എന്ത്
കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
മെഡല്‍
പട്ടിക അയയ്ക്കാന്‍
നിര്‍ദ്ദേശിച്ച്
കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തില്‍
നിന്ന് കത്ത്
ലഭിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ?
സ്മാര്‍ട്ട്
പോലീസ് സ്റ്റേഷന്
2032.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയെ
ആധുനികവല്‍ക്കരിക്കുന്നതിന്റെ
ഭാഗമായി പോലീസ്
സ്റ്റേഷനുകളെ
സ്മാര്‍ട്ട്
സ്റ്റേഷനുകളാക്കിയത്
മൂലം പോലീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
കേസന്വേഷണത്തില്‍
ശാസ്ക്രീയ വശം
ഉപയോഗപ്പെടുത്തുന്നതിലൂടെ
പോലീസ് സേന മൂന്നാം മുറ
ഉപയോഗിക്കുന്നത്
തടയുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നിലവില്‍
ഏതൊക്കെ ജില്ലകളിലാണ്
ആധുനിക രീതിയിലുള്ള
ചോദ്യം ചെയ്യല്‍
മുറികള്‍
സ്ഥാപിച്ചിട്ടുള്ളത്;
വരാപ്പുഴ കേസില്‍
അറസ്റ്റിലായ ശ്രീജിത്ത്
ഉള്‍പ്പെടെയുള്ളവരെ ഈ
ആധുനിക രീതിയിലുള്ള
ചോദ്യം ചെയ്യല്‍
മുറികളിലാണോ ചോദ്യം
ചെയ്തത്;
(ഡി)
പോലീസ്
അക്കാഡമിയില്‍ സൈബര്‍
ഫോറന്‍സിക് ലാബ്,
സ്മാര്‍ട്ട് ക്ലാസ്സ്
റൂം എന്നീ സൗകര്യങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടോ;
വരാപ്പുഴയില്‍
ശ്രീജിത്തിനെ മൂന്നാം
മുറയ്ക്ക് വിധേയരാക്കിയ
പോലീസുകാര്‍ ഈ
അക്കാഡമിയിൽ
എന്തെങ്കിലും പ്രത്യേക
പരിശീലനം നേടിയവരാണോ;
(ഇ)
പോലീസ്
സ്റ്റേഷനുകള്‍ സ്ത്രീ
സൗഹൃദമാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ?
ദേശീയ
/ സംസ്ഥാന പാര്‍ട്ടി ആസ്ഥാന
മന്ദിരങ്ങള്‍ക്ക് പോലീസ്
കാവല്‍
2033.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് ഏതൊക്കെ
ദേശീയ / സംസ്ഥാന
പാര്‍ട്ടികളുടെ ആസ്ഥാന
മന്ദിരങ്ങള്‍ക്ക്
പോലീസ് കാവല്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
പാര്‍ട്ടികളുടെ ആസ്ഥാന
മന്ദിരങ്ങള്‍ക്കാണ്
പോലീസ് കാവല്‍
തുടര്‍ന്നും നല്കി
വരുന്നതെന്ന്
അറിയിക്കാമോ;
(സി)
എത്ര
വീതം പോലീസുകാരെയാണ്
കാവല്‍
ഡ്യൂട്ടിയ്ക്കായി ഒരേ
സമയം
നിയോഗിച്ചിരിക്കുന്നത്;
ഈ ഇനത്തില്‍ ആകെ എത്ര
തുകയുടെ ചെലവ്
ഉണ്ടാകുന്നു;പാര്‍ട്ടി
ഓഫീസ് തരംതിരിച്ച്
ഇവയുടെ വിശദവിവരം
നല്‍കുമോ?
പോലീസ്
സേനാംഗങ്ങളുടെ സംഘടനാ
സ്വാതന്ത്ര്യം
2034.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ
ക്ഷേമം ലക്ഷ്യമാക്കി
പോലീസ്
സേനാംഗങ്ങള്‍ക്ക്
സംഘടനാ സ്വാതന്ത്രം
നല്കുവാനുള്ള തീരുമാനം
സംസ്ഥാന പോലീസില്‍
ഉണ്ടാക്കിയിട്ടുള്ള
മാറ്റങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കുറ്റവാളികളെ
പിടികൂടുന്നതിനും
മറ്റും
രഹസ്യതീരുമാനങ്ങള്‍
എടുക്കുവാന്‍ കഴിയാത്ത
ഇടങ്ങളായി പോലീസ്
സ്റ്റേഷനുകൾ മാറിയത്
സംഘടനാ സ്വാതന്ത്ര്യം
അനുവദിച്ചതിനാലാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഷുഹെെബ്
വധക്കേസില്‍ പോലീസിന്റെ
റെയ്ഡ് നീക്കം
പ്രതികള്‍ക്ക്
ചോര്‍ത്തി കൊടുത്തതായി
അന്നത്തെ ജില്ലാ പോലീസ്
മേധാവി സംസ്ഥാന പോലീസ്
മേധാവിക്ക് പരാതി
നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും അന്വേഷണം
നടത്തിയോ;
(ഡി)
റെയിഡിന്റെ
വിശദാംശം ചോര്‍ത്തി
നല്കിയ
പോലീസുകാര്‍ക്കെതിരെ
എന്ത് വകുപ്പ് തല
നടപടിയാണ്
സ്വീകരിച്ചത്;
(ഇ)
സംഘടനാ
സ്വാതന്ത്ര്യം സേനയിലെ
അച്ചടക്കം
നഷ്ടപ്പെടുത്തിയതായും
സേനയെ
ദുര്‍ബലപ്പെടുത്തിയതായും
കണ്ടെത്തിയിട്ടുണ്ടോ;
(എഫ്)
എങ്കില്‍
പോലീസ് സേനയുടെ
വിശ്വാസ്യത
വീണ്ടെടുക്കുന്നതിനും
സേനയുടെ അന്തസ്സ്
ഉയര്‍ത്തുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
കെെക്കൊള്ളുമോ
എന്നറിയിക്കാമോ?
പനവൂര്‍
പോലീസ് സ്റ്റേഷന്
2035.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വാമനപുരം
നിയോജക മണ്ഡലത്തിലെ
പനവൂര്‍ കേന്ദ്രമാക്കി
ഒരു പുതിയ പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന്റെ
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
പോലീസ്
വകുപ്പിലെ സീനിയോറിറ്റി
ലിസ്റ്റ്
2036.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് വകുപ്പിലെ ആംഡ്
റിസര്‍വ്
വിഭാഗത്തിലെയും ജനറല്‍
എക്ലീക്യൂട്ടീവ്
വിഭാഗത്തിലെയും പേലീസ്
കോണ്‍സ്റ്റബിള്‍, ഹെഡ്
കോണ്‍സ്റ്റബിള്‍,
അസിസ്റ്റന്റ് സബ്
ഇന്‍സ്പെക്ടര്‍, സബ്
ഇന്‍സ്പെക്ടര്‍
തസ്തികകള്‍ ലയിപ്പിച്ച്
കേരള സിവില്‍ പോലീസ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് നിലവില്‍
വന്നത് എപ്പോള്‍
മുതലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച ഉത്തരവ്
പ്രകാരം ആംഡ് റിസര്‍വ്
വിഭാഗം തെരഞ്ഞെടുത്ത
ഉദ്യോഗസ്ഥരുടെ
സ്ഥാനക്കയറ്റത്തിനുളള
പ്രതീക്ഷിത തീയതി
നിശ്ചിയിച്ച്
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കാത്തത് കാരണം
അസിസ്റ്റന്റ്
കമാന്‍ഡന്റ്, റിസര്‍വ്
ഇന്‍സ്പെക്ടര്‍ എന്നീ
തസ്തികകളിലേയ്ക്കുളള
ഉദ്യോഗക്കയറ്റം
സമയബന്ധിതമായി
നടപ്പിലാക്കുവാന്‍
കഴിയുന്നില്ല എന്ന
വിവരം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കി
അര്‍ഹരായവര്‍ക്ക്
ഉദ്യോഗക്കയറ്റം
നല്‍കുന്നതിനുളള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ജനമൈത്രി
പോലീസ് സംവിധാനം
2037.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. ദാസന്
,,
പി.കെ. ശശി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണകൂടത്തിന്റെ
മര്‍ദ്ദനോപകരണമെന്ന
നിലയില്‍ നിന്ന്
ജനങ്ങള്‍ക്ക് സുരക്ഷയും
സേവനവും നല്‍കുന്നതിനും
അതോടൊപ്പം സേവനം തേടി
എത്തുന്നവരോട്
സൗഹാര്‍ദ്ദപരമായി
ഇടപെടുന്നതിനും പോലീസ്
എത്രമാത്രം
മാറിയിട്ടുണ്ട്;
ജനമൈത്രി പോലീസ്
സംവിധാനം എത്രമാത്രം
പ്രയോജനപ്രദമാണെന്നു
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
മുതിര്‍ന്ന
പൗരന്മാര്ക്കും
ദുര്‍ബല
ജനവിഭാഗങ്ങള്‍ക്കും
സുരക്ഷയൊരുക്കാന്‍
പ്രത്യേക സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(സി)
കുറ്റാന്വേഷണവും
ക്രമസമാധാനപാലനവും
വേര്‍പ്പെടുത്തുകയും
പോലീസ് സ്റ്റേഷനുകളുടെ
ചുമതല
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
നല്‍കുകയും ചെയ്തത് വഴി
ഉദ്ദേശിക്കുന്ന നേട്ടം
എന്താണ്
വെളിപ്പെടുത്തുമോ?
ക്യാമ്പ്
ഫോളോവര്‍മാരുടെ ഒഴിവുകള്‍
2038.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ ക്യാമ്പ്
ഫോളോവര്‍മാരെ
നിയമിക്കുന്നതിന്
എന്തെങ്കിലും പുതിയ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഉള്‍പ്പെടെ
ക്യാമ്പ്
ഫോളോവര്‍മാരുടെ
ഒഴിവുകള്‍ ഉണ്ടായിട്ടും
നികത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയിൽ സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
2039.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊല്ലം ജില്ലയിലെ എത്ര
സ്കൂളുകളില്‍ പുതുതായി
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
അനുവദിച്ച്
പ്രവര്‍ത്തിച്ചുവരുന്നു
എന്നതിന്റെ വിശദവിവരം
നല്‍കുമോ?
(ബി)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
ഏതെല്ലാം സ്കൂളുകള്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
തുടങ്ങുന്നതിനുളള
അനുമതിക്കായി അപേക്ഷ
ഉചിതമാര്‍ഗേന
നല്‍കിയിട്ടുണ്ടെന്നും
ആയതില്‍ എന്തെല്ലാം
തുടർനടപടികൾ
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ?
കോസ്റ്റല്‍
പോലീസിലെ താല്കാലിക ബോട്ട്
ജീവനക്കാര്‍
2040.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
കോസ്റ്റല്‍ പോലീസിന്റെ
കീഴില്‍ ദീര്‍ഘനാളായി
ബോട്ട് ജീവനക്കാര്‍
താല്കാലികമായി ജോലി
ചെയ്തു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
സ്ഥിരപ്പെടുത്തല്‍
പരിഗണനയില്‍ ഉണ്ടോ ;
(സി)
ഇവര്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(ഡി)
ഇവര്‍ക്ക്
സർക്കാർ എന്തൊക്കെ
ആനുകൂല്യങ്ങള്‍ നല്കി
വരുന്നു എന്ന്
വിശദമാക്കാമോ ?
സബ്ഇന്‍സ്പെക്ടര്‍
തസ്തിക
2041.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സബ് ഇന്‍സ്പെക്ടര്‍
തസ്തികയുടെ എത്ര
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ബി)
പുതിയ
സബ് ഇന്‍സ്പെക്ടര്‍
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
നല്‍കാമോ?
ടി.
പി. ചന്ദ്രശേഖരന് വധക്കേസ്
2042.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.പി.
ചന്ദ്രശേഖരന്
വധക്കേസില്‍ എത്ര
പ്രതികളെ
ശിക്ഷിച്ചിട്ടുണ്ട്;
അവര്‍ ആരെല്ലാമാണെന്നും
ഏത് രാഷ്ട്രീയ
പാര്‍ട്ടിയില്‍പ്പെട്ടവരാണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസില്‍
ശിക്ഷിക്കപ്പെട്ട
ഏതെല്ലാം പ്രതികള്‍ക്ക്
എത്ര തവണ വീതം പരോള്‍
അനുവദിച്ചിട്ടുണ്ട്;
ജയില്‍ ചട്ടങ്ങള്‍
അനുസരിച്ചാണോ ഇവര്‍ക്ക്
പരോള്‍
അനുവദിച്ചിട്ടുള്ളത്;
(സി)
ഇപ്രകാരം
ഇവര്‍ക്ക് പരോള്‍
അനുവദിക്കാനുണ്ടായ
കാരണം എന്താണെന്ന്
വിശദമാക്കാമോ ?
ഷുഹൈബ്
വധക്കേസ് പ്രതികൾക്കെതിരെ
യു. എ. പി. എ
2043.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂരില്‍
യൂത്ത് കോണ്‍ഗ്രസ്സ്
പ്രവര്ത്തകന്
ഷുഹൈബിനെ
കൊലപ്പെടുത്തുന്നതിന്
മുമ്പ് കൊലയാളികള്‍
ബോംബെറിഞ്ഞ്
ഭീകരാന്തരീക്ഷം
സൃഷ്ടിച്ചിരുന്നതായി
കേസിന്റെ
കുറ്റപത്രത്തില്‍
പരാമര്‍ശിച്ചിട്ടുണ്ടോ;
(ബി)
ജനങ്ങള്‍ക്ക്
ഭീഷണി
ഉയര്‍ത്തണമെന്നുള്ള
ഉദ്ദേശ്യത്തോടെ ബോംബോ,
സ്ഫോടക വസ്തുക്കളോ
ഉപയോഗിക്കുകയാണെങ്കില്‍
1967 ലെ യു.എ.പി.എ.
ആക്ടിന്റെ 15 -ാം
വകുപ്പ് പ്രകാരം
യു.എ.പി.എ ചുമത്താമെന്ന
നിബന്ധനയുണ്ടോ;
(സി)
എങ്കില്‍
ഷുഹൈബ് വധക്കേസിലെ
പ്രതികള്‍ക്കെതിരെ യു.
എ.പി.എ.
ചുമത്താതിരുന്നത്
എന്തുകൊണ്ടാണ് എന്നു
വ്യക്തമാക്കുമോ?
കൊല്ലപ്പെട്ടവരുടെ
വീട് സന്ദര്‍ശിച്ച്
ആശ്വസിപ്പിക്കൽ
2044.
ശ്രീ.ഹൈബി
ഈഡന്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാഹിയില്‍
കൊല്ലപ്പെട്ട സി. പി.
എം. പ്രവര്ത്തകന്
ബാബുവിന്റെ വീട്
മുഖ്യമന്ത്രി
സന്ദര്‍ശിച്ച്
ബന്ധുക്കളെ
ആശ്വസിപ്പിക്കുകയുണ്ടായോ;
(ബി)
കൊലപ്പെട്ട
ഷുഹൈബിന്റെയും പോലീസ്
കസ്റ്റഡിയിൽ മരണപ്പെട്ട
നിരപരാധിയായ
ശ്രീജിത്തിന്റെയും വീട്
സന്ദര്‍ശിച്ച്
കുടുംബാംഗങ്ങളെ
ആശ്വസിപ്പിക്കുവാന്‍
മുഖ്യമന്ത്രി
പോയിട്ടുണ്ടോ?
സ്ത്രീ
സുരക്ഷ ഉറപ്പാക്കുന്നതിനായി
ആവിഷ്കരിച്ച നടപടികള്‍
2045.
ശ്രീമതി
യു. പ്രതിഭ ഹരി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
സുരക്ഷയുമായി
ബന്ധപ്പെട്ട
കാര്യങ്ങളില്‍ പോലീസിനെ
സഹായിക്കുന്നതിനായി
നിയോഗിച്ചിട്ടുള്ള
നിര്‍ഭയ
വോളന്റിയര്‍മാരുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
അതിക്രമ
സാഹചര്യങ്ങള്‍
തിരിച്ചറിഞ്ഞ് അതിനെ
നേരിടാന്‍ സ്ത്രീകളെ
പ്രാപ്തരാക്കുന്നതിനുള്ള
സ്വയം പ്രതിരോധ
പരിശീലനപദ്ധതി പോലീസ്
വകുപ്പ് നടപ്പാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍
കുറയ്ക്കുന്നതിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
പിങ്ക് പട്രോള്‍,
പിങ്ക് ബീറ്റ്
സംവിധാനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
സ്ത്രീ
സുരക്ഷക്കായി പദ്ധതി
2046.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്തീകള്‍ക്കെതിരായ
അതിക്രമങ്ങള്‍
കുറയ്ക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
സ്ത്രീകള്‍ക്ക്
പ്രതിരോധ പരിശീലനം
നല്‍കുന്നതിന്
സര്‍ക്കാര്‍ പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
വനിതകള്‍ക്ക്
24 മണിക്കൂറും
സഹായത്തിനായി വനിതാ
ഹെല്‍പ്പ് ലൈന്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
സ്ത്രീ
സുരക്ഷക്കായി നിര്‍ഭയ
വോളന്റിയര്‍മാരെ
നിയോഗിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
പോലീസിലെ
വനിതാപ്രാതിനിധ്യം
ഉയര്‍ത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
മരണത്തിലെ
ദുരൂഹതകള്‍
2047.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എളങ്കുന്നപ്പുഴ
പെരുമാള്‍പ്പടി
ആശാരിപറമ്പില്‍ മാനം
കണ്ണേഴത്ത് വിജയന്റെ
മകള്‍ 21 വയസുള്ള
കൃഷ്ണപ്രിയ യുടെ
മൃതദേഹം
വിവാഹദിനത്തിന്റെ
പിറ്റേന്ന്
വേമ്പനാട്ടുകായലില്‍
കണ്ടെത്തിയത്
സംബന്ധിച്ച്
ഞാറയ്ക്കല്‍ പാേലീസില്‍
പരാതി ലഭിച്ചിട്ടുണ്ടാേ
; ഉണ്ടെങ്കില്‍
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമാേ;
(ബി)
പ്രസ്തുത
മരണത്തിലെ ദുരൂഹത
നീക്കാന്‍ വിശദമായ
അന്വേഷണം നടത്തണമെന്ന്
ബന്ധുക്കള്‍
ആവശ്യപ്പെട്ടിട്ടുണ്ടാേ;
വിശദമായ അന്വേഷണം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പിറവം
നിയാേജകമണ്ഡലത്തിലെ
ഇലഞ്ഞി പഞ്ചായത്ത് 1-
ാം വാര്‍ഡിലെ മിഷേല്‍
ഷാജി എന്ന യുവതിയുടെ
അസ്വാഭാവിക മരണവുമായി
മേല്‍ സംഭവത്തിന്
സാമ്യമുള്ളതായി
പരിശാേധിച്ചിട്ടുണ്ടാേ
; മിഷേല്‍ ഷാജി എന്ന
യുവതിയുടെ അസ്വാഭാവിക
മരണം സംബന്ധിച്ച
അന്വേഷണത്തിന്റെ
പുരാേഗതി അറിയിക്കുമാേ
?
സ്ത്രീകള്‍,
കുട്ടികള്‍ എന്നിവര്‍ക്കു
നേരെയുളള അതിക്രമം
2048.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍,
കുട്ടികള്‍
എന്നിവര്‍ക്കു നേരെയുളള
അതിക്രമം, സ്ത്രീകളേയും
കുട്ടികളേയും
കാണാതാകല്‍
എന്നിവയുമായി
ബന്ധപ്പെട്ട് നിലവില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുളള
കേസ്സുകളുടെ എണ്ണം
എത്രയാണെന്ന് ഇനം
തിരിച്ച് ജില്ലാ
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
ആലപ്പുഴ ജില്ലയിലെ
വിവിധ പോലീസ്
സ്റ്റേഷനുകളില്‍
നിലവില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുളള
കേസ്സുകളുടെ എണ്ണം,
പോലീസ് സ്റ്റേഷന്
തിരിച്ച് ലഭ്യമാക്കുമോ?
കാേടഞ്ചേരിയില്
ഗര്‍ഭസ്ഥ ശിശു
മരിക്കുവാനിടയായ സംഭവം
2049.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേഴിക്കാേട്
കാേടഞ്ചേരിയില്
ജോത്സനയുടെ ഗര്‍ഭസ്ഥ
ശിശു മരിക്കുവാനിടയായ
അക്രമസംഭവത്തില്‍
ഇതിനകം എത്ര പ്രതികളെ
അറസ്റ്റു ചെയ്തു;
അവര്‍ക്കെതിരെ ഏത്
വകുപ്പ് പ്രകാരമാണ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ബി)
പ്രതികള്‍ക്കെതിരെ
വധശ്രമക്കുറ്റം
ചുമത്തണമെന്ന ദേശീയ
ന്യൂനപക്ഷ കമ്മീഷന്റെ
ശിപാർശയിന്മേൽ എന്ത്
നടപടി സ്വീകരിച്ചു;
(സി)
ജോത്സനയ്ക്കും
കുടുംബത്തിനും സുരക്ഷ
ഒരുക്കുന്നതില്‍
പാേലീസിന് വീഴ്ച
പറ്റിയെന്ന് ന്യൂനപക്ഷ
കമ്മീഷന്
കണ്ടെത്തിയിട്ടുണ്ടാേ ;
(ഡി)
പ്രത്യേക
കാേടതി രൂപീകരിച്ച് ഇൗ
കേസിന്റെ വിചാരണ
പൂര്‍ത്തിയാക്കണമെന്നും
കുടുംബത്തിന്
സാമ്പത്തിക സഹായം
നല്‍കണമെന്നുമുള്ള
കമ്മീഷന്
ശിപാര്‍ശകളില്‍
അടിയന്തര നടപടി
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും നേരെയുള്ള
അതിക്രമങ്ങള്‍
2050.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കും,കുട്ടികള്‍ക്കും
നേരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായും
അത് തടയുന്നതിന്
പോലീസിന്
കഴിയുന്നില്ലായെന്നുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ത്രീകള്‍ക്കെതിരായുള്ള
അതിക്രമങ്ങള്‍
തടയുന്നതിന് രൂപീകരിച്ച
പിങ്ക് പോലീസിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പിങ്ക്
പോലീസ് ബീറ്റ് സംവിധാനം
ഏതൊക്കെ ജില്ലകളില്‍
നിലവിലുണ്ട്;
(ഡി)
2017-18
നയപ്രഖ്യാപനത്തില്‍
പ്രഖ്യാപിച്ച വനിതാ
പോലീസ് ഓഫീസര്‍മാരുടെ
പഞ്ചായത്ത് സന്ദര്‍ശനം
എല്ലായിടത്തും
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;എങ്കില്‍
അത് കാര്യക്ഷമമാണെന്ന്
വിലയിരുത്തുന്നുണ്ടോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങള്‍
2051.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.എം.
ആരിഫ്
,,
പി. ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തൊട്ടാകെ
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
പ്രത്യേക
സുരക്ഷയൊരുക്കുന്നതിന്
സംസ്ഥാനത്ത്
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
വനിതാ പോലീസ്
സേനാംഗങ്ങളുടെ എണ്ണം
എത്രയായിരുന്നു; വനിതാ
പോലീസ് ഓഫീസര്‍മാരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
എല്ലാ പോലീസ്
സ്റ്റേഷനുകളിലും വനിതാ
പോലീസ് ഓഫീസര്‍മാരെ
കൂടി നിയമിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഒറ്റപ്പെട്ട
ചില കേസ്സുകളിലെങ്കിലും
പരാതികള്‍ ലഭിച്ചാല്‍
സത്വരമായി
നടപടിയെടുക്കുന്നതില്‍
ബന്ധപ്പെട്ട പോലീസ്
ഉദ്യോഗസ്ഥര്‍ വീഴ്ച
വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കുറ്റകൃത്യങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്താല്‍
ദ്രുതഗതിയില്‍
അന്വേഷണവും തുടര്‍
വിചാരണയും
നടക്കുന്നുവെന്ന്
ഉറപ്പു വരുത്താന്‍
സാധ്യമായിട്ടുണ്ടോ;
(ഡി)
സ്ത്രീകള്‍ക്ക്
സ്വയം പ്രതിരോധ
പദ്ധതിയോടൊപ്പം സാമൂഹ്യ
ബോധവത്കരണ പദ്ധതിയും
ഫലപ്രദമായി
നടപ്പാക്കാന്‍ വേണ്ട
ഇടപെടല്‍ ഉണ്ടാകുമോ?
സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍
2052.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍
കുറയ്ക്കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
അതിക്രമ
സാഹചര്യങ്ങള്‍
തിരിച്ചറിഞ്ഞ്
ആത്മവിശ്വാസത്തോടെ
നേരിടാന്‍ സ്ത്രീകളെ
പ്രാപ്തരാക്കുന്നതിന്
പോലീസ് നടപ്പാക്കുന്ന
സ്വയം പ്രതിരോധ പരിശീലന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അതിവേഗ
പ്രത്യേക ശിശുസൗഹൃദ
കോടതികള്‍
സ്ഥാപിക്കുന്നതിന് നടപടി
2053.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
കേസുകളാണ് പോക്സോ
നിയമത്തിന്റെ കീഴില്‍
വിചാരണ കാത്ത്
കിടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലകളില്‍
മജിസ്ട്രേട്ട്
കോടതിയില്‍,സാധാരണ
കേസുകളുടെ
വിചാരണയോടൊപ്പമാണ്
ഇത്തരം കേസുകള്‍
പരിഗണിക്കുന്നത് എന്നത്
കാലതാമസമുണ്ടാക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എല്ലാ
ജില്ലകളിലും പ്രത്യേക
പോക്സോ കോടതികള്‍
സ്ഥാപിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇടപ്പാളില്‍
പെണ്‍കുട്ടി
പീഡിപ്പിക്കപ്പെട്ട സംഭവം
2054.
ശ്രീ.വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗിക അക്രമവും
പീഡനവും
വര്‍ദ്ധിച്ചുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇടപ്പാളില്‍
സിനിമാ തീയേറ്ററില്‍ 10
വയസ്സുള്ള
പെണ്‍കുട്ടിയെ
പീഡിപ്പിച്ച സംഭവം
ചൈല്‍ഡ് ലൈന്‍
പ്രവര്‍ത്തകര്‍ എന്നാണ്
പോലീസിന് റിപ്പോര്‍ട്ട്
ചെയ്തത്; എന്നാണ്
പോലീസ് കേസ്
രജിസ്റ്റര്‍ ചെയ്തത്;
(സി)
പ്രസ്തുത
കേസ് രജിസ്റ്റര്‍
ചെയ്യുന്നതിന്
അസാധാരണമായ കാലതാമസം
ഉണ്ടായിട്ടുണ്ടോ;
(ഡി)
പോക്സോ
നിയമത്തിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി കേസ്
രജിസ്റ്റര്‍
ചെയ്യുന്നതില്‍
പോലീസിന്റെ ഭാഗത്ത്
മന:പൂര്‍വ്വമായ
കാലതാമസം ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
പ്രതിയുടെ
രാഷ്ട്രീയ ബന്ധവും
പണസ്വാധീനവും കേസ്
രജിസ്റ്റര്‍
ചെയ്യുന്നതില്‍
കാലതാമസം
ഉണ്ടാക്കിയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(എഫ്)
പോക്സോ
നിയമത്തിലെ ഏതെല്ലാം
വകുപ്പുകള്‍ പ്രകാരമാണ്
പ്രതിക്കെതിരെ
കേസെടുത്തിട്ടുള്ളത്
എന്ന് അറിയിയ്ക്കുമോ?
അട്ടപ്പാടിയില്‍
പന്ത്രണ്ട് വയസ്സുകാരി
ലെെംഗിക പീഢനത്തിന് ഇരയായ
സംഭവം
2055.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
പന്ത്രണ്ട് വയസ്സുകാരി
ദിവസങ്ങളോളം ലെെംഗിക
പീഢനത്തിന് ഇരയായ
സംഭവത്തില്‍ അന്വേഷണം
ഏത് ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ ;
(ബി)
ഇൗ
കേസ്സില്‍ എത്ര
പേര്‍ക്കെതിരെ
കേസ്സെടുത്തു; എത്ര
പേര് അറസ്റ്റിലായി;
അറസ്റ്റിലായ ഏതെങ്കിലും
പ്രതികള്‍ പോലീസ്
ജീപ്പില്‍ നിന്ന് ചാടി
രക്ഷപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പ്രായപൂര്‍ത്തിയാകാത്തവരെ
ചോദ്യം ചെയ്യുമ്പോള്‍
പാലിക്കേണ്ട വ്യവസ്ഥകള്‍
2056.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികളെ ചോദ്യം
ചെയ്യുമ്പോള്‍
പാലിക്കേണ്ട
വ്യവസ്ഥകള്‍
സംബന്ധിച്ച്
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഇതു
സംബന്ധിച്ച് ബാലാവകാശ
കമ്മീഷന് എന്തെങ്കിലും
ശിപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ;
ഈ ശിപാര്‍ശയുടെ
അടിസ്ഥാനത്തിലാണോ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുളളത്;വ്യക്തമാക്കാമോ?
ഫസല്‍
വധക്കേസ്
2057.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഫസല്‍
വധക്കേസിന്റെ
അന്വേഷണഘട്ടത്തില്‍
അന്നത്തെ ആഭ്യന്തര
വകുപ്പ് മന്ത്രി
ഇടപെട്ടു എന്നും
പിന്നീട് നടന്ന രണ്ട്
കാെലപാതകങ്ങള്ക്കും
ഇതുമായി
ബന്ധമുണ്ടെന്നുമുഉള
അന്നത്തെ അന്യേഷണ
ഉദ്യാേഗസ്ഥനായിരുന്ന
ഡി.വെെ.എസ്.പി. കെ.
രാധാകൃഷ്ണന്റെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ
; ഇക്കാര്യത്തില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്തുമോ ?
പോലീസ്
മര്‍ദ്ദനം മൂലം
കൊല്ലപ്പെട്ടവര്‍
2058.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പോലീസ് മര്‍ദ്ദനം
മൂലം എത്ര പേര്
കൊല്ലപ്പെട്ടു എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പോലീസ്
മര്‍ദ്ദനം മൂലം
കൊല്ലപ്പെട്ടു എന്ന്
ആരോപിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വിശദാംശം സഹിതം
വെളിപ്പെടുത്തുമോ;
(സി)
മര്‍ദ്ദന
കേസുകള്‍
ആരോപിക്കപ്പെട്ട എത്ര
പോലീസുകാര്‍ക്കെതിരെ
നടപടി സ്വീകരിച്ചു
എന്ന്
വെളിപ്പെടുത്തുമോ?
കെവിന്
എന്ന യുവാവിന്റെ കൊലപാതകം
2059.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേഷന്
ഹൗസ് ഓഫീസറായി പോലീസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാരെ
നിയമിച്ചത് മൂലം
ക്രമസമാധാനപാലനവും
കുറ്റാന്വേഷണവും രണ്ട്
പോലീസ് സബ്ബ്
ഇന്‍സ്പെക്ടര്‍മാരുടെ
കീഴില്‍ വിഭജിച്ച്
നല്‍കുന്നതിന്
കഴിഞ്ഞതിലൂടെ
കാര്യക്ഷമമായ പോലീസ്
സംവിധാനം
ഉറപ്പാക്കുവാനും,
പോലീസില്‍ നിന്നും
മികച്ച സേവനം
ജനങ്ങള്‍ക്ക്
ലഭ്യമാക്കുവാനും
കഴിഞ്ഞിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
കോട്ടയം
ഗാന്ധിനഗര്‍ പോലീസ്
സ്റ്റേഷനില്‍ ഇൗ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ കെവിന് എന്ന
യുവാവിനെ അര്‍ദ്ധരാത്രി
വീടുകയറി ഗുണ്ടാസംഘം
തട്ടിക്കൊണ്ടുപോയി
എന്ന പരാതി
ലഭിച്ചിട്ടും
അതേപ്പറ്റി
അന്വേഷിക്കുന്നതിനും,
പോലീസില്‍ നിന്നും
മികച്ച സേവനം ഉറപ്പ്
വരുത്തുന്നതിനും
കഴിയാതെ വന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
ഗാന്ധിനഗര്‍
പോലീസ് സ്റ്റേഷനില്‍
വനിതാ ഹെല്‍പ്പ് ഡസ്ക്
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ കെവിന്റെ
ഭാര്യ നീനു തന്റെ
ഭര്‍ത്താവിനെ
തട്ടിക്കൊണ്ടുപോയി
എന്ന പരാതിയുമായി
മണിക്കൂറുകളോളം
പ്രസ്തുത പോലീസ്
സ്റ്റേഷന് മുമ്പില്‍
നില്‍ക്കേണ്ട അവസ്ഥ
എപ്രകാരമുണ്ടായി എന്ന്
അന്വേഷിക്കുമോ;
(ഡി)
മെഡിക്കല്‍കോളേജ്
ആശുപത്രിയില്‍ മേയ്
27-ാം തീയതി നടന്ന
മുഖ്യമന്ത്രിയുടെ
ചടങ്ങിന് സുരക്ഷാചുമതല
ഒരുക്കുന്ന ടീമില്‍
ഗാന്ധിനഗര്‍ പോലീസ്
സ്റ്റേഷനിലെ എസ്.എെ.
ഷിബുവിന്
ചുമതലയുണ്ടായിരുന്നോ;
കുറ്റാന്വേഷണ ചുമതലയുളള
എസ്.എെ. യ്ക്ക് സുരക്ഷാ
ചുമതല നല്കുവാനുണ്ടായ
സാഹചര്യമെന്താണ്;വിശദമാക്കുമോ?
ദുര്‍ബല
വിഭാഗങ്ങളില്‍പ്പെട്ടവരുടെയും
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും
സുരക്ഷ
2060.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുര്‍ബല
വിഭാഗങ്ങളില്‍പ്പെട്ടവരുടെയും
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും
സുരക്ഷ ഒരുക്കുന്നതില്‍
സര്‍ക്കാര്‍
പരാജയപ്പെട്ടുവെന്ന
ആക്ഷേപം
പരിശാേധിച്ചിട്ടുണ്ടാേ
;
(ബി)
അട്ടപ്പാടിയില്‍
പട്ടിക ഗോത്ര
വിഭാഗത്തില്‍പ്പെട്ട
മധുവെന്ന യുവാവിനെ
ജനക്കൂട്ടം
മര്‍ദ്ദിച്ച് കൊന്ന
സംഭവവും കോട്ടയത്ത്
ദളിത്
വിഭാഗത്തില്‍പെട്ട
കെവിനെന്ന യുവാവിനെ
ദുരഭിമാനത്തിന്റെ
പേരില്‍
കാെലപ്പെടുത്തിയ
സംഭവവും ഒറ്റപ്പെട്ട
സംഭവങ്ങളാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടാേ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇൗ
വിഭാഗങ്ങളാേടുള്ള
അതിക്രമം തടയുവാന്‍
അതീവ ജാഗ്രത
പുലര്‍ത്തണമെന്ന്
അട്ടപ്പാടി സംഭവത്തിന്
ശേഷം മുഖ്യമന്ത്രി
നിര്ദ്ദേശിച്ചിരുന്നാേ;
എങ്കില്‍ അതിന് ശേഷവും
ഇത്തരം
കേസുകളുണ്ടാകുന്നത്
മുഖ്യമന്ത്രിയുടെ
നിര്‍ദ്ദേശം ആഭ്യന്തര
വകുപ്പ് ഗൗരവമായി
എടുത്തിട്ടില്ലായെന്നതാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ഡി)
സംസ്ഥാന
പാേലീസിനെ
രാഷ്ട്രീയവല്‍ക്കരിച്ചതും
കുറ്റവാളികളായ
പാര്‍ട്ടി
അനുഭാവികള്‍ക്ക്
നല്കുന്ന
പ്രാേത്സാഹനവുമാണ്
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കുന്നതിന്
ഇടയാക്കിയതെന്നുള്ള
ആക്ഷേപമുള്ളതിനാല്‍
പാേലീസിനെ രാഷ്ട്രീയ
മുക്തമാക്കുന്നതിനും
കുറ്റവാളികള്‍ക്കെതിരെ
മുഖം നാേക്കാതെ നടപടി
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം നല്കുമാേ?
കെവിന്റെ
മരണം
2061.
ശ്രീ.വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയത്തെ
മാങ്ങാനത്തുള്ള
വീട്ടില്‍ നിന്നും
കെവിനെയും കൂട്ടുകാരന്
അനീഷിനെയും ഗുണ്ടാസംഘം
തട്ടികൊണ്ടു പോയ വിവരം
ഗാന്ധിനഗര്‍ പോലീസ്
സ്റ്റേഷനില്‍ എത്ര
മണിക്കാണ് അറിയിച്ചത്;
(ബി)
അക്രമിസംഘത്തിന്റെ
വണ്ടി നമ്പര്‍, മൊബൈല്‍
നമ്പര്‍ എന്നിവ
പോലീസിന്
കൈമാറിയിരുന്നോ;
(സി)
കെവിന്റെ
പിതാവ് എത്ര മണിക്കാണ്
പോലീസ് സ്റ്റേഷനില്‍
ഹാജരായി
തട്ടിക്കൊണ്ടുപോയതായ
പരാതി നല്‍കിയത്;
(ഡി)
തട്ടിക്കൊണ്ടുപോയ
വിവരം അറിയിച്ചിട്ടും
മാങ്ങാനം മുതല്‍
കെവിന്റെ മൃതശരീരം
കണ്ടെത്തിയ ചാലിയക്കര
തോട് വരെയുള്ള ഭാഗത്തെ
ഏതെങ്കിലും പോലീസ്
സ്റ്റേഷനുകളിലേക്ക് ഈ
വിവരം ഗാന്ധിനഗര്‍
പോലീസ് കൈമാറിയിരുന്നോ;
(ഇ)
തട്ടിക്കൊണ്ടുപോയ
വിവരം അറിയിച്ചിട്ടും
പതിനഞ്ചു് മണിക്കൂറോളം
പോലീസ്
നിഷ്ക്രിയമായിരുന്നതിന്റെ
കാരണമെന്താണ്; ഈ
നിഷ്ക്രിയത്വം ഒരു
വിലപ്പെട്ട ജീവന്
നഷ്ടമാക്കുവാന്‍
ഇടയാക്കിയെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ അതിന്
ഉത്തരവാദികളായവർക്കെതിരെ
കൊലക്കുറ്റത്തിന്
കേസെടുക്കുമോ?
കെവിന്റെ
കൊലപാതകത്തിൽ
കുറ്റവാളികളായവര്‍ക്കെതിരെ
കര്‍ശന നടപടി
2062.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രണയവിവാഹം കഴിച്ച
നട്ടാശ്ശേരി എസ്.എച്ച്
മൗണ്ടിൽ കെവിൻ
പി.ജോസഫിനെ മേയ് 27-ാം
തീയതി സായുധ സംഘം
തട്ടിക്കൊണ്ടുപോയി
കൊലപ്പെടുത്തിയ
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെവിനെ
തട്ടിക്കൊണ്ടുപോയി
കൊലപ്പെടുത്തിയവരുടെ
കൂട്ടത്തിൽ
ഡി.വൈ.എഫ്.എെയുടെ സജീവ
പ്രവര്‍ത്തകര്‍
ഉണ്ടായിരുന്നുവെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കെവിനെ
വീട് കയറി ആക്രമിച്ച്
തട്ടിക്കൊണ്ടുപോയി
എന്ന് പരാതിപ്പെട്ട
കെവിന്റെ
പിതാവിന്റെയും,ഭാര്യ
നീനുവിന്റെയും പരാതി
ഗാന്ധിനഗര്‍ പോലീസ്
സ്വീകരിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പോലീസിന്
മുഖ്യമന്ത്രിയുടെ
സുരക്ഷാചുമതലയുള്ളതിനാല്
പ്രസ്തുത ഡ്യൂട്ടി
കഴിഞ്ഞശേഷം മാത്രമേ
പരാതി സ്വീകരിക്കാന്‍
കഴിയൂ എന്ന് പറഞ്ഞ്
ഒഴിഞ്ഞത് ദളിത്
വിഭാഗത്തില്‍പ്പെട്ടവരോടുള്ള
പോലീസിന്‍െറ
മനോഭാവത്തെയാണോ
സൂചിപ്പിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഇ)
ഈ
കേസിൽ
കുറ്റവാളികളായവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം
നൽകുമോയെന്ന്
വ്യക്തമാക്കുമോ?
ഗംഗേശാനന്ദ
കേസിന്റെ അന്വേഷണ പുരോഗതി
2063.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാമി
ഗംഗേശാനന്ദ കേസിന്റെ
ഇപ്പോഴത്തെ അന്വേഷണ
പുരോഗതി
വെളിപ്പെടുത്താമോ;
(ബി)
ഈ
കേസിന്റെ കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
കുറ്റപത്രം
സമര്‍പ്പിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ഈ കേസില്‍ സ്പെഷ്യല്‍
പ്രോസിക്യൂട്ടറെ
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഈ
കേസുമായി ബന്ധപ്പെട്ട്
പോലിസ് തലപ്പത്ത്
ഗൂഡാലോചന നടന്നു എന്ന
ആക്ഷേപം സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മണ്ണാര്‍ക്കാട്
സഫീറിന്റെ കൊലപാതകം
2064.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
ഗുണ്ടാ അക്രമത്തില്‍
കൊല്ലപ്പെട്ട
സഫീറിന്റെ എല്ലാ
കൊലപാതകികളെയും
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രധാന പ്രതികളെ
അറസ്റ്റ് ചെയ്യുവാന്‍
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
പ്രധാന
പ്രതികളെ എത്രയും
പെട്ടെന്ന് അറസ്റ്റ്
ചെയ്യുവാന്‍ പോലീസിന്
ആവശ്യമായ നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
2011
-16 കാലയളവിലെ
കൊലപാതകങ്ങള്‍
2065.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1/5/2011
മുതല്‍ 31/5/2016 വരെ
സംസ്ഥാനത്ത് എത്ര
കൊലപാതകങ്ങള്‍ നടന്നു;
അതില്‍ രാഷ്ട്രീയ
കൊലപാതകങ്ങള്‍
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
1/5/2011
മുതല്‍ 31/5/2016 വരെ
നടന്ന ലൈംഗീക
അതിക്രമങ്ങളുടെ എണ്ണം,
സ്ത്രീധന പീഡനമരണം,
ലൈംഗീക അതിക്രമങ്ങളുടെ
ഫലമായുള്ള മരണം, മാഫിയ
ആക്രമണത്തില്‍
കൊല്ലപ്പെട്ടവരുടെ
എണ്ണം, കസ്റ്റഡി മരണം
എന്നീ
കുറ്റകൃത്യങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ?
കലൂർ
യങ് മെന്‍സ് ക്ലബ്ബ്
അംഗങ്ങളെ മര്‍ദ്ദിച്ച സംഭവം
2066.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
കലൂരില്‍ 1972 മുതല്‍
പ്രവര്‍ത്തിച്ചുവരുന്ന
യങ് മെന്‍സ് ആര്‍ട്സ്
ആന്റ് കള്‍ച്ചറല്‍
അസോസിയേഷന് ഓഫീസില്‍
2018 മേയ് മാസം മൂന്നാം
തീയതി പുറത്തുള്ള
ചിലര്‍ അതിക്രമിച്ച്
കയറി ക്ലബ്ബ് അംഗങ്ങളെ
മര്‍ദ്ദിക്കുകയും
ക്ലബ്ബിന്റെ
വസ്തുവകകള്‍
നശിപ്പിക്കുകയും ചെയ്ത
സംഭവത്തിന്മേല്
ക്ലബ്ബ് സെക്രട്ടറി
എറണാകുളം ടൗണ്‍
നോര്‍ത്ത് പോലീസ്
സ്റ്റേഷനില്‍
05.05.2018-ല്‍
59585/18 നമ്പരായി
നല്‍കിയിട്ടുള്ള
പരാതിയിന്മേല്
ആര്‍ക്കെങ്കിലും എതിരെ
ഇതുവരെ കേസ് രജിസ്ടര്‍
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കേസിന്റെ അന്വേഷണം ഏതു
ഘട്ടത്തിലാണന്ന്
വ്യക്തമാക്കുമോ?
ബ്ലോക്ക്
പഞ്ചായത്ത് അംഗം രാജീവ്
ഭാസ്ക്കരനെ മര്‍ദ്ദിച്ച
സംഭവം
2067.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
ഇളം ദേശം ബ്ലോക്ക്
പഞ്ചായത്ത് അംഗം രാജീവ്
ഭാസ്ക്കരനെ വീട്ടില്‍
അതിക്രമിച്ചു കയറി
മര്‍ദ്ദിച്ച കേസില്‍
ഏതൊക്കെ സെക്ഷനുകള്‍
ചേര്‍ത്താണ് കേസ്
എടുത്തിരിക്കുന്നത്;
(ബി)
പ്രസ്തുത
കേസിലെ പ്രതിയെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേസില്‍ എന്നത്തേയ്ക്ക്
ചാര്‍ജ്ഷീറ്റ്
കൊടുക്കുമെന്ന്
വ്യക്തമാക്കുമോ?
കൊളളപ്പലിശക്കാരെ
നിയന്ത്രിക്കുന്നതിന് നടപടി
2068.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത്
കാര്യക്ഷമമായി
ഓപ്പറേഷന് കുബേര
നടപ്പിലാക്കിയത് മൂലം
കൊളളപ്പലിശക്കാരെ
നിയന്ത്രിക്കുന്നതിനും
അവരുടെ അക്രമം
തടയുന്നതിനും
കഴിഞ്ഞിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം എത്ര
കൊളളപ്പലിശക്കാര്ക്കെതിരെ
നടപടി സ്വീകരിച്ചു;
എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
(സി)
പാറശ്ശാലയില്‍
എയ്ത്തുകൊണ്ടാം കാണി
ബഥേല്‍ ഭവനില്‍ വിധവയായ
ബിന്ദു എന്ന യുവതിയെ
കൊളളപ്പലിശ സംഘം
ആറുമണിക്കൂറോളം
പൂട്ടിയിട്ട
സംഭവത്തില്‍ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വകുപ്പുകള്‍ പ്രകാരം;
(ഡി)
കൊളളപ്പലിശക്കാര്ക്ക്
ഒത്താശ നല്കിയ
പാര്‍ട്ടി അംഗം
ശശിക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്?
ജില്ലാതലങ്ങളില്‍
പോലീസ് കംപ്ലെയിന്റ്
അതോറിറ്റി
2069.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുകാരില്‍
നിന്നുള്ള ലോക്കപ്പ്
മര്‍ദ്ദന പരാതി
വര്‍ദ്ധിച്ചതായി പോലീസ്
കംപ്ലെയിന്റ്
അതോറിറ്റിയുടെ
നോര്‍ത്ത് സോണ്‍
ചെയര്‍മാന്റെ അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ജില്ലാതലങ്ങളില്‍
പോലീസ് കംപ്ലെയിന്റ്
അതോറിറ്റി
രൂപീകരിക്കണമെന്ന്
നിയമത്തില്‍
അനുശാസിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ നിലവില്‍
ഏതൊക്കെ ജില്ലകളില്‍
പ്രസ്തുത അതോറിറ്റി
രൂപീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
മുൻ
സർക്കാരിന്റെ ഭരണ കാലയളവിലെ
കസ്റ്റഡി മരണങ്ങള്
2070.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സർക്കാരിന്റെ
കാലയളവില്‍ സംസ്ഥാനത്ത്
എത്ര കസ്റ്റഡി
മരണങ്ങള്
റിപ്പാേര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
കസ്റ്റഡി
മരണത്തിന് ഇരകളായ
വ്യക്തികളുടെ
കുടുംബംങ്ങള്‍ക്ക് എത്ര
രൂപ ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ;
(സി)
കസ്റ്റഡി
മരണത്തിനിരയായ
വ്യക്തികളുടെ
ആശ്രിതര്‍ക്ക്
ആര്‍ക്കെങ്കിലും
സര്‍ക്കാര്‍ ജാേലി
നല്‍കിയിട്ടുണ്ടാേ ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക്
എന്നറിയിക്കാമോ;
(ഡി)
കസ്റ്റഡി
മരണവുമായി ബന്ധപ്പെട്ട്
എത്ര പാേലീസുകാരെ
അറസ്റ്റുചെയ്തിട്ടുണ്ട്;
കേസടിസ്ഥാനത്തില്
വ്യക്തമാക്കാമാേ?
കസ്റ്റഡി
മരണങ്ങള്
2071.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
സ്റ്റേഷനുകളില്വെച്ചാണ്
കസ്റ്റഡി മരണങ്ങള്
ഉണ്ടായിട്ടുളളതെന്നും
ഇത്തരത്തില്‍
മരണപ്പെട്ടവര്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(ബി)
കസ്റ്റഡി
മരണങ്ങളെത്തുടര്‍ന്ന്
ഉത്തരവാദികളായ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
കസ്റ്റഡി
മരണത്തിന്
പ്രതികളാക്കപ്പെട്ട
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുണ്ട് ;
ഇതില്‍ എത്ര പേരെ
കുറ്റവിമുക്തരാക്കിയിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
കസ്റ്റഡി
മരണവുമായി ബന്ധപ്പെട്ട
കേസുകള്‍
2072.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കസ്റ്റഡി
മരണവുമായി ബന്ധപ്പെട്ട്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസുണ്ടെന്നും അവര്‍
ആരെല്ലാമെന്നും അവരുടെ
പേരില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഇങ്ങനെ
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പോലീസിന്റെ
ഭാഗത്ത് നിന്നുണ്ടായ
വീഴ്ചക്ക് പോലീസ്
മേധാവിക്കെതിരെ നടപടി
2073.
ശ്രീ.പി.ടി.
തോമസ്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ഡി.ജി.പി. ശ്രീ.
റ്റി.പി. സെന്‍കുമാറിനെ
പോലീസ് മേധാവി
സ്ഥാനത്ത് നിന്ന്
മാറ്റുന്നതിന് കാരണമായ
വസ്തുതകള്‍
എന്തൊക്കെയായിരുന്നുവെന്നു
വ്യക്തമാക്കാമോ;
(ബി)
ജിഷ
കേസ്, പുറ്റിങ്ങല്‍
വെടിക്കെട്ടപകടം എന്നീ
കേസുകളില്‍
പോലീസിനുണ്ടായതായി
പറയപ്പെടുന്ന വീഴ്ചയുടെ
ഉത്തരവാദിത്വം സംസ്ഥാന
പോലീസ്
മേധാവിക്കാണെന്ന്
സര്‍ക്കാര്‍ നിലപാട്
എടുത്തിരുന്നുവോ ;
(സി)
എങ്കില്‍,
നിരപരാധിയായ
വരാപ്പുഴയിലെ
ശ്രീജിത്തിനെ പോലീസ്
അര്‍ദ്ധരാത്രി
വീട്ടില്‍ നിന്ന്
പിടിച്ചുകൊണ്ടുപോയി
ചവിട്ടി കൊന്ന കേസിലും
കെവിന് പി ജോസഫ് എന്ന
യുവാവിനെ
ദുരഭിമാനത്തിന്റെ
പേരില്‍ കൊലപ്പെടുത്തിയ
കേസിലും മാഹിയിലെ ഇരട്ട
കൊലപാതക കേസിലും
പോലീസിന്റെ ഭാഗത്ത്
നിന്നുണ്ടായ ഗുരുതരമായ
വീഴ്ചക്ക് സംസ്ഥാന
പോലീസ് മേധാവിക്ക്
ഉത്തരവാദിത്വമുണ്ടായിരിക്കെ
അദ്ദേഹത്തിനെതിരെ നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്നു
വെളിപ്പെടുത്താമോ?
ക്രിമിനല്‍
കേസുകളില്‍
പ്രതിചേര്‍ക്കപ്പെട്ട
പോലീസുകാരുടെ പട്ടിക
2074.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാന
പോലീസ് സേനയില്‍ വിവിധ
ക്രിമിനല്‍ കേസുകളില്‍
പ്രതിചേര്‍ക്കപ്പെട്ടവര്‍
എത്രപേരുണ്ടെന്ന്
വെളിപ്പെടുത്താമോ;
ഇവരുടെ റാങ്ക്
അനുസരിച്ചുളള ലിസ്റ്റ്
ലഭ്യമാക്കുമോ?
ശ്രീജിത്തിനെ
കോടതിയില്‍ ഹാജരാക്കുവാന്‍
അനുമതി
2075.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരാപ്പുഴയില്‍
ആളുമാറി പോലീസ്
കസ്റ്റഡിയിലെടുത്ത
ശേഷം കൊല്ലപ്പെട്ട
ശ്രീജിത്തിനെ ഇക്കഴിഞ്ഞ
ഏപ്രില്‍ 7-ാം തീയതി
പറവൂര്‍ ജുഡീഷ്യല്‍
ഫസ്റ്റ് ക്ലാസ്സ്
മജിസ്ട്രേട്ട്
കോടതിയില്‍
ഹാജരാക്കുവാന്‍ പോലീസ്
അനുമതി തേടിയിരുന്നോ;
(ബി)
അനുമതി
തേടിയിട്ടും
മജിസ്ട്രേട്ട് അനുമതി
നല്കിയില്ലായെന്ന്
എറണാകുളം റൂറല്‍ പോലീസ്
മോധാവിയായിരുന്ന ശ്രീ.
എ. വി. ജോര്‍ജ്
എറണാകുളം ചീഫ്
ജുഡീഷ്യല്‍
മജിസ്ട്രേട്ടിന് പരാതി
നല്‍കിയിരുന്നോ;
എങ്കില്‍ എന്നാണ് പരാതി
നല്‍കിയതെന്ന്
വിശദമാക്കാമോ ?
കായംകുളം
മണ്ഡലത്തിലെ അനധികൃത
വാഹനപാര്‍ക്കിംഗ്
2076.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ കായംകുളം
- പുനലൂര്‍ റോഡിലും,
കായംകുളം - തിരുവല്ല
റോഡിലും ലിങ്ക്
റോഡിലും അനധികൃതമായി
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതുമൂലം വലിയ
ഗതാഗതക്കുരുക്ക് ദിനം
പ്രതി ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അനധികൃത പാര്‍ക്കിംഗ്
നിരോധിക്കുന്നതിന്
ആവശ്യമായ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ?
ഒറ്റപ്പാലം
ലക്കിടി കൂട്ടുപാതയില്‍
ട്രാഫിക് സിഗ്നല്‍ ലൈറ്റ്
സിസ്റ്റം
T 2077.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷയുമായി
ബന്ധപ്പെട്ട്
ഒറ്റപ്പാലം ലക്കിടി
കൂട്ടുപാതയില്‍
ട്രാഫിക് സിഗ്നല്‍
ലൈറ്റ് സിസ്റ്റം
സ്ഥാപിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലക്കിടി
കൂട്ടുപാതയില്‍
ട്രാഫിക് സിഗ്നല്‍
സിസ്റ്റം
സ്ഥാപിക്കുന്നതിനായുളള
ഫയല്‍ എന്നാണ്
സര്‍ക്കാരിന് ലഭിച്ചത്;
അതിന്മേല് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം നല്‍കുമോ;
(സി)
ലക്കിടി
കൂട്ടുപാതയിലുണ്ടായികൊണ്ടിരിക്കുന്ന
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിന്
ട്രാഫിക് സിഗ്നല്‍
ലൈറ്റ് സിസ്റ്റം
ഗുണകരമാവും എന്ന്
കരുതുന്നുണ്ടോ; എങ്കിൽ
ഇത്
സ്ഥാപിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വാഹനാപകടങ്ങള്‍
2078.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017-ല്‍ എത്ര
വാഹനാപകടങ്ങള്‍
ഉണ്ടായിട്ടുണ്ട്;
അവയില്‍ എത്ര പേര്
മരണപ്പെട്ടിട്ടുണ്ട്;
(ബി)
ഇതില്‍
ഇരുചക്രവാഹനങ്ങള്‍
ഉള്‍പ്പെട്ട അപകടങ്ങള്‍
എത്ര;
(സി)
അശ്രദ്ധയോടെയും
അമിതവേഗതയിലും
ഡ്രെെവിങ്ങ്
നടത്തുന്നതുകൊണ്ടാണ്
മിക്ക വാഹനങ്ങളും
അപകടത്തില്‍പ്പെടുന്നത്
എന്നത് കണക്കിലെടുത്ത്
ലെെസന്‍സ് ഇല്ലാതെയും
പ്രായപൂർത്തിയാകാതെയും
വാഹനം ഓടിക്കുന്നത്
നിരുത്സാഹപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
വാഹനാപകടങ്ങളും
മരണങ്ങളും
കുറയ്ക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമോ?
മുന്‍സര്‍ക്കാര്‍
കാലയളവില്‍ റിപ്പോര്‍ട്ടു
ചെയ്യപ്പെട്ട
സൈബര്‍/എ.ടി.എം തുടങ്ങിയ
മോഷണകേസ്സുകള്‍
2079.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
കാലയളവില്‍
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ട
സൈബര്‍/എ.ടി.എം
കേസുകള്‍,
മോഷണകേസ്സുകള്‍ എന്നിവ
എത്ര എന്നും
ഇതിന്‍പ്രകാരം
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കേസ്സുകള്‍ എത്ര
എന്നും,പ്രസ്തുത
കാലയളവില്‍ എത്ര
കേസ്സുകളില്‍ പ്രതികളെ
പിടികൂടാന്‍ കഴിഞ്ഞു
എന്നും എത്ര
പേര്‍ക്കെതിരെ
ശിക്ഷാനടപടികള്‍
കൈക്കൊളളാന്‍ കഴിഞ്ഞു
എന്നുമുള്ള ക്രൈം
റിക്കാര്‍ഡ്സ്
ബ്യൂറോയുടെ കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സുകളുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ കാലയളവില്‍
പ്രതികളെ പിടികൂടി
നിയമത്തിനു മുമ്പില്‍
കൊണ്ടു വന്ന കേസ്സുകള്‍
എത്രയെന്നും,ഇനിയും
എത്ര കേസ്സുകളില്‍
പ്രതികളെ
പിടികൂടാനുണ്ട്
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ക്രൈം
റിക്കാര്‍ഡ്സ്
ബ്യൂറോയുടേയും
ആഭ്യന്തരവകുപ്പിന്റെയും
കണക്കുകള്‍ പ്രകാരം ഈ
സര്‍ക്കാര്‍ കാലയളവില്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കേസ്സുകള്‍ എത്ര,എത്ര
കേസ്സുകളില്‍ പ്രതികളെ
കണ്ടെത്തി
നിയമനടപടികള്‍ക്കു
വിധേയമാക്കി,
തുടങ്ങിയവയുടെ വിശദാംശം
ലഭ്യമാക്കുമോ?
സ്മാർട്ട്
പോലീസ് സ്റ്റേഷനുകള്‍
2080.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയെ
ആധുനികവത്ക്കരിക്കുന്നതിനു
വേണ്ടി സര്‍ക്കാര്‍
സ്വീകരിച്ചു
കൊണ്ടിരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(ബി)
പോലീസ്
സ്റ്റേഷനുകള്‍
സ്മാര്‍ട്ട് സ്റ്റേഷന്
ആക്കി മാറ്റുന്നതോടെ
എന്തെല്ലാം
സൗകര്യങ്ങളാണ്
സ്റ്റേഷനുകളില്‍
ലഭ്യമാവുക;
(സി)
കേരളത്തിലെ
എല്ലാ പോലീസ്
സ്റ്റേഷനുകളും
സ്മാര്‍ട്ട്
സ്റ്റേഷനുകളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ശിശു സൗഹൃദ
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിലൂടെ
സര്‍ക്കാര്‍ എന്താണ്
ലക്ഷ്യം വെക്കുന്നത്
എന്നറിയിക്കാമോ;
ഇപ്പോള്‍ ഏതൊക്കെ
സ്റ്റേഷനുകളാണ് ശിശു
സൗഹൃദ സ്റ്റേഷനുകളായി
പ്രഖ്യാപിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
വനിത
പോലീസ് സ്റ്റേഷനുകള്‍
2081.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിത
പോലീസ് സ്റ്റേഷനുകള്‍
താലൂക്ക്
അടിസ്ഥാനത്തില്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്; ഇതിനകം
എത്ര താലൂക്കുകളില്‍
പ്രസ്തുത പോലീസ്
സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
വനിത
ഐ.ആര്. ബറ്റാലിയന്
ആരംഭിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
സംസ്ഥാന
പോലീസില്‍ വനിതാ
പ്രാതിനിധ്യം 15
ശതമാനമായി
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി ഇതിനകം
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
വനിതാ
പോലീസ് ഉദ്യോഗസ്ഥരുടെ
എത്ര പുതിയ തസ്തികകള്‍
ഇതിന്റെ ഭാഗമായി
അനുവദിച്ചു
എന്നറിയിക്കാമോ?
ശിശുസൗഹൃദ
പോലീസ് സ്റ്റേഷനുകള്‍
2082.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശിശുസൗഹൃദപോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെയാണ്
പദ്ധതി വഴി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിച്ചിട്ടുളളത്;
(ബി)
കുട്ടികള്‍ക്കു
നേരെയുളള അതിക്രമങ്ങള്‍
തടയുന്നതിനും കൂടുതല്‍
ശ്രദ്ധ ആവശ്യമുളള
കുട്ടികളെ
കണ്ടെത്തുന്നതിനും
പദ്ധതി
പ്രയോജനപ്രദമാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
കുട്ടികളുടെ
അവകാശസംരക്ഷണത്തിന്
ആഭ്യന്തരവകുപ്പ്
മറ്റെന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത് ;
(ഡി)
യൂണിസെഫ്
പോലുളള അന്താരാഷ്ട്ര
ഏജന്‍സികളുമായി
സഹകരിച്ച് എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിവരുന്നുണ്ടെന്ന്
അറിയിക്കുമോ?
സ്മാര്‍ട്ട്
പോലീസ് സ്റ്റേഷന് പദ്ധതി
2083.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. ജോയി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാനപാലനത്തിലും
കുറ്റാന്വേഷണത്തിലും
സാങ്കേതിക വിദ്യയുടെ
ഉപയോഗം കൂടുതല്‍
ഫലപ്രദമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പോലീസ്
സ്റ്റേഷനുകളെ
'സ്മാര്‍ട്ട്
സ്റ്റേഷനാ'ക്കി
മാറ്റുന്ന നടപടിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഏതെല്ലാം
ജില്ലകളിലാണ് മൊബെെല്‍
ഫോറന്‍സിക്
യൂണിറ്റുകള്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വാളകം
ആസ്ഥാനമായി പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന് ശിപാര്‍ശ
2084.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
വാളകം ആസ്ഥാനമായി
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
ശിപാര്‍ശ സംസ്ഥാന
പോലീസ് മേധാവിയുടെ
കാര്യാലയത്തില്‍
നിന്നും
ലഭിച്ചിട്ടുണ്ടോ;അറിയിക്കുമോ;
(ബി)
വാളകത്ത്
പോലീസ് സ്റ്റേഷന്
മന്ദിരം
നിര്‍മ്മിക്കുന്നതിനായി
ഉമ്മന്നൂര്‍
ഗ്രാമപഞ്ചായത്ത് വക
സ്ഥലം ഉപാധിരഹിതമായി
ആഭ്യന്തരവകുപ്പിന്
നല്കാന്
സമ്മതിച്ചുകൊണ്ടുള്ള
പഞ്ചായത്ത് ഭരണസമിതി
തീരുമാനം
ലഭിച്ചിട്ടുണ്ടോ;
(സി)
വാളകം
ആസ്ഥാനമായി പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കുമോ?
പോലീസ്
എയ്ഡ്പോസ്റ്റ്
2085.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ പെരുകാവ്
കേന്ദ്രമാക്കി പോലീസ്
എയ്ഡ്പോസ്റ്റ്
സ്ഥാപിക്കുന്നതിനുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
വര്‍ക്കല
ഡി.വൈ.എസ്.പി.ഓഫീസ്
2086.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വര്‍ക്കല
മണ്ഡലത്തില്‍ വര്‍ക്കല
താലൂക്ക്
കേന്ദ്രീകരിച്ച്
ഡി.വൈ.എസ്.പി. ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊന്മുടി
പോലീസ് സ്റ്റേഷന്
2087.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പൊന്മുടി പോലീസ്
സ്റ്റേഷനുവേണ്ടി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ് എന്ന്
വിശദമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണം എന്ന്
ആരംഭിക്കാന്‍ കഴിയും
എന്നറിയിക്കാമോ ?
പുതുവൈപ്പ്
പോലീസ് സ്റ്റേഷന്
2088.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
ജനസാന്ദ്രത പരിഗണിച്ച്
പുതുവൈപ്പ്
കേന്ദ്രീകരിച്ച്
പുതുതായി പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
നിലവില്‍
ഈ പ്രദേശത്തിന്റെ
ചുമതലയുള്ള ഞാറയ്ക്കല്‍
പോലീസ് സ്റ്റേഷനില്‍
അനുവദിച്ചിട്ടുള്ള
പോലീസ് സേനാംഗങ്ങളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
അനുവദിച്ചിട്ടുള്ള
തസ്തികകളില്‍
ഒഴിഞ്ഞുകിടക്കുന്നവയുടെ
എണ്ണം വ്യക്തമാക്കാമോ?
കാട്ടാക്കട
പോലീസ് സ്റ്റേഷന് പരിധി
2089.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
ഗ്രാമപഞ്ചായത്ത്
പ്രദേശം പൂര്‍ണ്ണമായും
കാട്ടാക്കട പോലീസ്
സ്റ്റേഷന് പരിധിയില്‍
കൊണ്ടു വരുന്നതിനുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായുളള നടപടി
സ്വീകരിയ്ക്കാമോ?
കൊയിലാണ്ടി
പോലീസ് സ്റ്റേഷന് വിഭജനം
2090.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
പോലീസ് സ്റ്റേഷന്
വിഭജിച്ച് ഒരു പുതിയ
പോലീസ് സ്റ്റേഷന്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങളുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സ്റ്റേഷന്
വിഭജനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും ആലോചനകള്‍
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ആവശ്യമായ
സ്ഥലം ലഭ്യമാക്കിയാല്‍
പുതിയ പോലീസ്
സ്റ്റേഷന്
അനുവദിക്കുന്നകാര്യം
പരിശോധിച്ച് നടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കുമോ?
കരുനാഗപ്പളളി
മണ്ഡലത്തിലെ പോലീസ് ഒൗട്ട്
പോസ്റ്റ്
2091.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജക മണ്ഡലത്തിലെ
മഞ്ഞപ്പളളിയില്
പ്രവര്‍ത്തിക്കുന്ന
പോലീസ് ഒൗട്ട്
പോസ്റ്റിന്റെ
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
അവിടെ
പൊതുജനങ്ങള്‍ക്ക്
പരാതി
സമര്‍പ്പിക്കുന്നതിനുളള
സൗകര്യമുണ്ടോ; പരാതി
സംബന്ധിച്ച
അന്വേഷണങ്ങള്‍
നടത്തുന്നതിനുളള
സംവിധാനം
എങ്ങനെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇത്
ഒരു പോലീസ്
സ്റ്റേഷനായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മേല്‍പ്പറമ്പ്
പോലീസ് സ്റ്റേഷന്
2092.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ബജറ്റില്‍
ഉള്‍പ്പെടുത്തിയ
മേല്‍പ്പറമ്പ് പോലീസ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പോലീസ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
കാസര്‍ഗോഡ് ജില്ലയിലെ
ചട്ടഞ്ചാലില്‍ വാടക
കെട്ടിടം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പോലീസ്
സ്റ്റേഷന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട
തുടര്‍നടപടികള്‍ ഏത്
വരെയായെന്ന്
വിശദമാക്കാമോ?
വടശേരിക്കരയില്‍
പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
2093.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടശേരിക്കരയില്‍
പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
എത്ര സ്ഥലമാണ്
ഏറ്റെടുത്തിട്ടുള്ളത്;
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ശബരിമലയുമായി
ബന്ധപ്പെട്ട അനുബന്ധ
സ്റ്റേഷന് എന്ന
നിലയില്‍ എന്തൊക്കെ
സൗകര്യങ്ങളാണ് ഇവിടെ
ഏര്‍പ്പെടുത്തുക;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാസര്‍കോട്
ജില്ലയിലെ പോലീസ്
സ്റ്റേഷനുകളും പോലീസുകാരും
2094.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പോലീസുകാരന് ഒരേ പോലീസ്
സ്റ്റേഷനില്‍
തുടര്‍ച്ചയായി എത്ര
വര്‍ഷത്തെ സേവനമാണ്
അനുവദനീയമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍കോട്
ജില്ലയിലുള്ള
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാര്‍,
പ്രിന്‍സിപ്പല്‍ സബ്
ഇന്‍സ്പെക്ടര്‍മാര്‍,
അഡീഷണല്‍ സബ്
ഇന്‍സ്പെക്ടര്‍മാര്‍.
അസിസ്റ്റന്റ് സബ്
ഇന്‍സ്പെക്ടര്‍മാര്‍,
സീനിയര്‍ സിവില്‍
പോലീസ് ഓഫീസര്‍മാര്‍,
സിവില്‍ പോലീസ്
ഓഫീസര്‍മാര്‍
എന്നിവരുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവര്‍
ഓരോരുത്തരും ജോലി
ചെയ്യുന്ന പോലീസ്
സ്റ്റേഷനും പ്രസ്തുത
പോലീസ് സ്റ്റേഷനില്‍
മൊത്തം എത്രകാലമായി
ഇവരുടെ സേവനമുണ്ടെന്നും
ഇപ്പോള്‍ തുടര്‍ച്ചയായി
എത്രാമത്തെ വര്‍ഷമാണ്
നിലവിലുള്ള പോലീസ്
സ്റ്റേഷനില്‍ ജോലി
ചെയ്തുവരുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
ജോലി
ചെയ്യുന്ന പോലീസ്
സ്റ്റേഷനുകളില്‍ നിന്ന്
എത്ര ദൂരമാണ് ഇവര്‍
ഓരോരുത്തരുടെയും
സ്ഥിരതാമസമെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാസര്‍കോട്
ജില്ലയില്‍ ഏതെല്ലാം
ഓഫീസര്‍മാരുടെ കീഴില്‍
സി. ഡി.
പാര്‍ട്ടികളുണ്ടെന്നും
ഓരോ സി. ഡി.
പാര്‍ട്ടിയിലും എത്ര
സബ്
ഇന്‍സ്പെക്ടര്‍മാര്‍,
അഡീഷണല്‍ സബ്
ഇന്‍സ്പെക്ടര്‍മാര്‍,
അസിസ്റ്റന്റ് സബ്
ഇന്‍സ്പെക്ടര്‍മാര്‍,
സീനിയര്‍ സിവില്‍
പോലീസ് ഓഫീസര്‍മാര്‍,
സിവില്‍ പോലീസ്
ഓഫീസര്‍മാര്‍ ജോലി
ചെയ്യുന്നുണ്ടെന്നും
എത്രകാലമായി ഇവര്‍ സി.
ഡി. പാര്‍ട്ടിയില്‍
തന്നെ സേവനം ചെയ്തു
വരുന്നുവെന്നും
വ്യക്തമാക്കാമോ;
(എഫ്)
കാസര്‍കോടിന്റെ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത്
ജില്ലയിലെ പോലീസിന്റെ
അംഗസംഖ്യ
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
ഗേള്‍സ് ഹൈസ്കൂളില്‍
നടത്തിയ അക്രമ
പ്രവര്‍ത്തനങ്ങള്‍
2095.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഗേള്‍സ് ഹൈസ്കൂളില്‍
28-5-2018-ന് ഒരു
വിഭാഗക്കാര്‍ നടത്തിയ
അക്രമ
പ്രവര്‍ത്തനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
അക്രമ
പ്രവര്‍ത്തനം
നടത്തിയവരെ അറസ്റ്റ്
ചെയ്തിട്ടുണ്ടോ; എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ;
(സി)
അക്രമ
സാധ്യതകള്‍
കണക്കിലെടുത്ത്
കരുനാഗപ്പളളി നഗരത്തിലെ
പൊതു
വിദ്യാലയങ്ങള്‍ക്ക്
സംരക്ഷണം
നല്‍കുന്നതിനുളള
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദീകരിക്കുമോ?
ഇരിങ്ങാലക്കുട
ചെട്ടിപ്പറമ്പ് വിജയന്റെ
കൊലപാതകം
2096.
ശ്രീ.അനില്‍
അക്കര
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണ്ടാസംഘങ്ങളുടെയും
അക്രമിസംഘങ്ങളുടെയും
പ്രവർത്തനം സംസ്ഥാനത്തെ
ക്രമസമാധാന നിലയെ
എപ്രകാരമാണ്
ബാധിച്ചതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇരിങ്ങാലക്കുട
ചെട്ടിപ്പറമ്പ് കനാല്‍
ബേസില്‍ താമസിക്കുന്ന
വിജയന് എന്ന ആളെ മേയ്
26 ന് അര്‍ദ്ധ രാത്രി
അക്രമി സംഘം
വീട്ടില്‍ക്കയറി
വെട്ടിക്കൊലപ്പെടുത്തിയ
കേസ്സിന്റെ അന്വേഷണം
ഏത് ഘട്ടത്തിലാണ്;
(സി)
വിജയന്റെ
മകനെ തേടി വന്ന അക്രമി
സംഘം നിരപരാധിയായ
അച്ഛനെ വീട്ടില്‍ കയറി
വെട്ടിക്കൊലപ്പെടുത്തുകയും
കുടുംബാംഗങ്ങളായ
സ്ത്രീകളെ മാരകമായി
പരിക്കേല്‍പ്പിക്കുകയും
ചെയ്ത സാഹചര്യം
സംസ്ഥാനത്ത്
എന്തുകൊണ്ടാണ്
സംജാതമായതെന്ന്
അന്വേഷിച്ച്
കുറ്റവാളികളെ അറസ്റ്റ്
ചെയ്ത് മാതൃകാപരമായി
ശിക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെങ്ങന്നൂരില്‍
ടി.വി. ശൃംഖല
നശിപ്പിക്കപ്പെട്ട സംഭവം
2097.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയത്തെ
കെവിന് എന്ന
യുവാവിന്റെ ദുരഭിമാന
കൊലപാതകത്തിന്റെ
വാര്‍ത്തകള്‍ ഇക്കഴിഞ്ഞ
മേയ് 28-ാം തീയതി
ദൃശ്യമാധ്യമങ്ങളിലൂടെ
ചെങ്ങന്നൂരിലെ
ജനങ്ങളിലെത്താതിരിക്കുവാന്
ചിലര്‍ ശ്രമിച്ചുവെന്ന
ആരോപണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ദിവസം ചെങ്ങന്നൂരില്‍
വ്യാപകമായി കേബിള്‍
ടി.വി. ശൃംഖല
നശിപ്പിക്കപ്പെട്ടതിനും
വെെദ്യുതി കണക്ഷന്
വിച്ഛേദിച്ചതിനും
പിന്നില്‍
പ്രവര്‍ത്തിച്ചത്
ആരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇൗ
നടപടിയ്ക്കു് പിന്നില്‍
പ്രവര്‍ത്തിച്ചവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
മികച്ച
ക്രമസമാധാനത്തിനുള്ള
അവാര്‍ഡ്
2098.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ഏറ്റവും മികച്ച
ക്രമസമാധാനത്തിനുള്ള
ഏതെങ്കിലും അവാര്‍ഡ്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് കാലഘട്ടത്തിലെ
ക്രമസമാധാന നിലയുടെ
അടിസ്ഥാനത്തിലാണ്
പ്രസ്തുത അവാര്‍ഡ്
ലഭിച്ചതെന്ന്
വെളിപ്പെടുത്തുമോ?
പോലീസ്
സേനയുടെ കുറ്റമറ്റ സേവനം
2099.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍
വനിതാജീവനക്കാര്‍
ഉള്‍പ്പെടെ ആകെ എത്ര
ജീവനക്കാരുണ്ട്; ആകെ
തസ്തികകളുും
വനിതാജീവനക്കാരുടെ
തസ്തികകളും എത്ര എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാരില്‍
അഴിമതി/കൃത്യനിര്‍വ്വഹണത്തിലെ
വീഴ്ച തുടങ്ങി ഏതെല്ലാം
കേസ്സുകളില്‍ ഉൾപ്പെട്ട
എത്ര ജീവനക്കാരുണ്ട് ;
തസ്തിക തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാന
പോലീസ് സേനയിലെ
ഉദ്യോഗസ്ഥരെ ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
മുന്‍ സര്‍ക്കാരിന്റെ
കാലയളവില്‍
നിയോഗിച്ചിരുന്നത്
എന്നും, ഇവയില്‍
എന്തെങ്കിലും മാറ്റം ഈ
സര്‍ക്കാര്‍
വരുത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ
; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പോലീസ്
സേനയുടെ സേവനം
കുറ്റമറ്റതും പൊതുജന
ജീവിതത്തിന് സുരക്ഷ
ഉറപ്പാക്കുന്ന
തരത്തിലുള്ളതുമാക്കുന്നതിനായി,
ഈ സര്‍ക്കാര്‍ ഇതുവരെ
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങളും
പ്രവര്‍ത്തന പുരോഗതിയും
എന്ത് എന്നു
വ്യക്തമാക്കുമോ?
പോലീസ്
അസോസിയേഷന് സമ്മേളനം
2100.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പോലീസ്
അസോസിയേഷന്
സമ്മേളനവുമായി
ബന്ധപ്പെട്ട് ഉണ്ടായ
വിവാദങ്ങളുടെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ പോലീസിന്,
രാഷ്ട്രീയ
പാര്‍ട്ടിയുടെ നിറം
കെെവന്നിട്ടുള്ളതായ
വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പോലീസിലെ
രാഷ്ട്രീയവത്കരണം
തടയുവാനും പക്ഷപാതിത്വം
ഒഴിവാക്കുവാനുമുള്ള
പ്രത്യേക
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
ജേക്കബ്
തോമസ് വിജിലന്‍സ്
ഡയറക്ടറായിരിക്കെ
പുറപ്പെടുവിച്ച
സര്‍ക്കുലറുകള്‍
2101.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.
ജി. പി. ജേക്കബ് തോമസ്
വിജിലന്‍സ്
ഡയറക്ടറായിരിക്കെ എത്ര
സര്‍ക്കുലറുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സര്‍ക്കുലറുകള്‍
എന്തൊക്കെ
കാര്യത്തിനായിരുന്നുവെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ അദ്ദേഹം
പുറപ്പെടുവിച്ച
സര്‍ക്കുലറുകളില്‍
എത്രയെണ്ണം പുതിയ
ഡയറക്ടര്‍ റദ്ദാക്കി;
സര്‍ക്കാര്‍
നിര്‍ദ്ദേശപ്രകാരമാണോ
പ്രസ്തുത
സര്‍ക്കുലറുകള്‍
റദ്ദാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉന്നത
നിയമനങ്ങള്‍ക്ക്
വിജിലന്‍സ് അനുമതി
വേണമെന്ന
സര്‍ക്കുലറുകളും
റദ്ദാക്കിയ
കൂട്ടത്തില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അഴിമതി
നടത്തിയവരെ
സര്‍ക്കാരിന് ഇഷ്ടമുള്ള
തസ്തികയില്‍
നിയമിക്കുന്നതിന് ഇത്
ഇടയാക്കുകയില്ലേ ;
വിശദമാക്കാമോ;
(ഇ)
ജേക്കബ് തോമസ്
പുറപ്പെടുവിച്ച
സര്‍ക്കുലറുകളുടെ
നിയമസാധുത സര്‍ക്കാര്‍
പരിശോധിച്ചിരുന്നോ;
എങ്കില്‍ എന്നാണ്
പരിശോധിച്ചതെന്ന്
വ്യക്തമാക്കാമോ?
ടോമിന്
തച്ചങ്കരിയ്ക്ക് എതിരെ
സി.ബി.എെ അന്വേഷണം
2102.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എ
ഡി ജി പി ടോമിന്
തച്ചങ്കരിയ്ക്ക് എതിരെ
സി.ബി.എെ അന്വേഷണം
ആവശ്യപ്പെട്ട്
ഏതെങ്കിലും മുന്‍
പോലീസ് മേധാവി
ഗവണ്മെന്റിന് അപേക്ഷ
നല്‍കിയിരുന്നോ;എങ്കില്‍
ആര്, എന്ന് അപേക്ഷ
നല്കി എന്ന്
വ്യക്തമാക്കാമോ ;
(ബി)
അന്വേഷണ
പരിധിയില്‍ ഏതൊക്കെ
വിഷയങ്ങള്‍
ഉള്‍പ്പെടുത്തണമെന്നാണ്
അപേക്ഷകന് ആവശ്യം
ഉന്നയിച്ചിരിക്കുന്നത്;
പരാതിക്കാരന് സി.ബി.എെ
അന്വേഷണം
ആര്‍ക്കെതിരെയാണോ
ആവശ്യപ്പെട്ടിരുന്നത്
ടിയാന് ഈ വിഷയത്തിലോ
മറ്റേതെങ്കിലും
ബന്ധപ്പെട്ട വിഷയത്തിലോ
ഗവണ്മെന്റിന്
എതെങ്കിലും പരാതി
നല്‍കിയിരുന്നോ;
എങ്കില്‍ ഏതൊക്കെ
കാര്യങ്ങളിലാണ്
അന്വേഷണം ആവശ്യപ്പെട്ട്
പരാതി
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇരുവരും
നല്കിയ പരാതിയില്‍
ഗവണ്മെന്റ്
എന്തിലൊക്കെ,
എന്തൊക്കെ
തീരുമാനങ്ങള്‍ എടുത്തു;
എടുത്ത തീരുമാനങ്ങളില്‍
എന്തൊക്കെ
നടപ്പിലാക്കി; തീരുമാനം
എടുത്ത തീയതിയും,
നടപ്പില്‍ വരുത്തിയ
തീയതിയും
ഓരോന്നിലുമുള്ളത്
വെവ്വേറെ വ്യക്തമാകുമോ?
പ്രത്യേക
കമ്പനിയുടെ കാക്കിത്തുണി
യൂണിഫോമിനായി വാങ്ങണമെന്ന
നിര്‍ദ്ദേശം
2103.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
പോലിസുദ്യോഗസ്ഥരും ഒരേ
തുണിത്തരത്തിലും
നിറത്തിലുമുള്ള കാക്കി
ധരിക്കണമെന്നുള്ള
നിര്‍ദ്ദേശം
നൽകിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഒരു പ്രത്യേക
കമ്പനിയുടെ
കാക്കിത്തുണി
യൂണിഫോമിനായി
വാങ്ങണമെന്ന്
കോഴിക്കോട് ജില്ലാ
പോലീസ് മേധാവി
നിര്‍ദ്ദേശം
നൽകിയിട്ടുണ്ടോ; എങ്കിൽ
അപ്രകാരം ഒരു
നിര്‍ദ്ദേശത്തിന്റെ
കാരണമെന്തെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാന
പോലീസ് മേധാവി ഒരു
പ്രത്യേക കമ്പനിയുടെ
പെയിന്റ് ഉപയോഗിച്ച്
പോലീസ് സ്റ്റേഷനുകള്‍
പെയിന്റ് ചെയ്യണമെന്ന
നിര്‍ദ്ദേശം മുന്‍പ്
നൽകിയിരുന്നോ;ഇപ്രകാരം
കമ്പനികളുടെ പേരുപറഞ്ഞ്
ഉത്തരവ് നൽകുന്നത്
ക്രമപ്രകാരമാണോ;
വിശദമാക്കുമോ?
ക്രമസമാധാന
ചുമതലയുളള പോലീസ്
ഉദ്യോഗസ്ഥര്‍
2104.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ക്രമസമാധാന ചുമതലയുളള
പോലീസ് ഉദ്യോഗസ്ഥരെ
മുഖ്യമന്ത്രിയുടെയോ
മന്ത്രിമാരുടെയോ
സുരക്ഷാ ചുമതല
ഉള്‍പ്പെടെയുളള അധിക
ജോലികള്‍ക്ക്
നിയോഗിച്ചതുമൂലം
ക്രമസമാധാനം
തകരുന്നതിനോ
കൊലപാതകങ്ങള്‍
സംഭവിക്കുന്നതിനോ
ഇടയാക്കിയ സ്ഥിതി
വിശേഷം
ഉണ്ടായിട്ടുണ്ടോ;
(ബി)
സുരക്ഷാചുമതലയുള്പ്പെടെയുളള
അധികജോലികള്‍ക്ക്
നിയോഗിക്കപ്പെടുന്ന
പോലീസ് ഉദ്യോഗസ്ഥര്‍
പൊതുജനങ്ങളില്‍
നിന്നുളള പരാതികള്‍
യഥാസമയം സ്വീകരിച്ച്
അന്വേഷണം നടത്താത്തത്
സംബന്ധിച്ചുളള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍ യഥാസമയം
അന്വേഷണം
നടത്താത്തതിന്റെ
പേരില്‍ ഏതെങ്കിലും
പോലീസ്
ഉദ്യോഗസ്ഥനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
ഏത് തരത്തിലുളള
സുരക്ഷാചുമതല വഹിച്ച
ഉദ്യോഗസ്ഥനെതിരെയാണ്
നടപടി
സ്വീകരിച്ചിട്ടുളളത്?
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട് സബ്
ഇന്‍സ്പെക്ടര്‍
2105.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസില്‍ മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട് സബ്
ഇന്‍സ്പെക്ടര്‍ മുതല്‍
നേരിട്ട് നിയമനം
ലഭിച്ചിട്ടുള്ളവരും
ഇപ്പോള്‍ സര്‍വ്വീസില്‍
തുടരുന്നവരുമായ
ഉദ്യോഗസ്ഥരുടെ
വിദ്യാഭ്യാസ യോഗ്യതകള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
പോലീസ് മേധാവിയുടെ
S29/48002/17 കത്ത്
പ്രകാരം പോലീസ്
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
യൂണിറ്റില്‍ സാങ്കേതിക
യോഗ്യതയുള്ള
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനുള്ള
നടപടികള്‍ സര്‍ക്കാര്‍
തലത്തില്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
എന്താണ് തടസ്സമെന്നും
ഇക്കാര്യത്തില്‍
തുടര്‍നടപടി എപ്പോള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
മുന്‍
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
2106.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിലെ എത്ര
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ട്;ഓരോ
മുന്‍ മന്ത്രിമാരുടെയും
അവര്‍ക്കെതിരെയുള്ള
ചാര്‍ജ്ജുകളുടെയും
വിശദവിവരം നല്‍കുമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്കെതിരെ
എഫ്.ഐ.ആര്.ചുമത്തി
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നുള്ള
വിശദവിവരം നല്‍കുമോ?
വിജിലന്‍സ്
അന്വേഷണം നേരിടുന്ന
ഉദ്യോഗസ്ഥര്‍
2107.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പോലീസ് സേനയില്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്ന എത്ര
ഉദ്യോഗസ്ഥരുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
ഇവരുടെ റാങ്ക്
അനുസരിച്ചുള്ള പട്ടിക
ലഭ്യമാക്കാമോ?
കുടുംബ
കോടതി
T 2108.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
കുടുംബ കോടതി
ആരംഭിക്കുന്നതിന് നിയമ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുടുംബ കോടതി ഏതു
വര്‍ഷത്തിലാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
കുടുംബ
കോടതിക്ക് എത്ര
ജീവനക്കാരാണ് വേണ്ടത്
എന്ന്
വ്യക്തമാക്കാമോ;പ്രസ്തുത
ജീവനക്കാരെ സര്‍ക്കാര്‍
അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;വെളിപ്പെടുത്തുമോ
;
(ഡി)
2018
ഡിസംബര്‍ മാസത്തിനു
മുന്‍പ് കുടുംബ
കോടതിയുടെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയുമോ
എന്ന് വ്യക്തമാക്കാമോ?
കോടതി
വിധികള്‍
2109.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടതി
വിധികള്‍ ഔദ്യോഗിക
ഭാഷയായ മലയാളത്തില്‍
വേണമെന്ന് സര്‍ക്കാര്‍
ആവശ്യപ്പട്ടിട്ടുണ്ടോ;
പ്രസ്തുത
ആവശ്യത്തിന്മേലുള്ള
ഹൈക്കോടതിയുടെ തീരുമാനം
എന്താണ്;
(ബി)
വിധികള്‍
മലയാളത്തില്‍
പരിഭാഷപ്പെടുത്തുവാന്‍
കീഴ്ക്കോടതികളില്‍
വിവര്‍ത്തകരെ
നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
വിവര്‍ത്തകരുടെ നിയമനം
പി.എസ്.സി. വഴി ആണോ
നടത്തുന്നത്; എങ്കില്‍
അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
കോതമംഗലത്ത്
മുന്‍സിഫ് കോടതി
2110.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
മുന്‍സിഫ് കോടതി
ഇല്ലാത്ത ഏക താലൂക്ക്
ആണ് കോതമംഗലം എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോതമംഗലത്ത്
മുന്‍സിഫ് കോടതി എന്ന
ആവശ്യം പരിഗണനയില്‍
ഉണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച
C5/36/17/Home എന്ന
ഫയലിന്റെ നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(ഡി)
കോതമംഗലം
താലൂക്കില്‍ മുന്‍സിഫ്
കോര്‍ട്ട്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അടിവാരത്ത്
ഫയര്‍ സ്റ്റേഷന്
അനുവദിക്കാൻ നടപടി
2111.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ അടിവാരത്ത്
ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതിനുളള
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
അടിവാരത്ത്
ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
തിരൂരങ്ങാടി
ഫയര്‍ സ്റ്റേഷന്
2112.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയര്‍ സ്റ്റേഷന്
എന്നത്തേയ്ക്ക്
യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഫയര്‍ സ്റ്റേഷനു വേണ്ടി
തെന്നല
പഞ്ചായത്തില്‍പ്പെട്ട
കോഴിച്ചെനയിലുളള ദേശീയ
പാതയുടെ ഭൂമി
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധിച്ച ഉത്തരവ്
എന്നുണ്ടാകുമെന്ന്
അറിയിക്കുമോ?
മട്ടന്നൂര്‍
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസ് സ്റ്റേഷന് പുതിയ
കെട്ടിടം
2113.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസ് സ്റ്റേഷന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എത്ര
തുകയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
എസ്റ്റിമേറ്റ്
പ്രകാരമുള്ള കെട്ടിട
നിര്‍മ്മാണ
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കണ്ണൂര്‍
അന്താരാഷ്ട്രാ
വിമാനത്താവളത്തിന്റെ
സമീപത്തുള്ള ഫയര്‍
ആന്റ് റെസ്ക്യു
സ്റ്റേഷന് എന്ന
പ്രാധാന്യം പരിഗണിച്ച്
എത്രയും വേഗം ഭരണാനുമതി
നല്കുവാനും ഫണ്ട്
ലഭ്യമാക്കി നിര്‍മ്മാണ
പ്രവൃത്തി
അനുവദിക്കുവാനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
കേരള
സര്‍ക്കാര്‍ പ്രസ്സുകളുടെ
സബോര്‍ഡിനെറ്റ് സര്‍വിസ്
സ്പെഷ്യല്‍ റൂള്‍
2114.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാര്‍
പ്രസ്സുകളുടെ
സബോര്‍ഡിനേറ്റ്
സര്‍വിസ് സ്പെഷ്യല്‍
റൂളില്‍ മെഷിന്
വിഭാഗത്തിലെ കാറ്റഗറി 3
ലെ അസിസ്റ്റന്റ്
ഫോര്മാന് തസ്തികയുടെ
ഫീഡര്‍ തസ്തികയായി ഓഫ്
സെറ്റ് പ്രിന്റിംഗ്
മെഷിന് ഓപ്പറേറ്റര്‍
ഗ്രേഡ് ഒന്നിനെ കൂടി
ഉള്‍പ്പെടുത്തുന്നതാണെന്ന്
പ്രിന്റിംഗ് ആന്‍ഡ്
സ്റ്റേഷണറി വകുപ്പ്
സെക്രട്ടറി നല്കിയ
ഉറപ്പ്
നടപ്പിലാക്കാതിരിക്കാനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭേദഗതി
നടപ്പിലാക്കാത്തതുമൂലം
പ്രിന്റര്‍ സീനിയര്‍
ഗ്രേഡിന്റെയും
ഓപ്പറേറ്റര്‍ ഗ്രേഡ്
ഒന്നിന്റെയും സംയുക്ത
സീനിയോരിട്ടി
ലിസ്റ്റില്‍ നിന്നും
സീനിയര്‍ ആയ ഓഫ്
സെറ്റ് പ്രിന്റിംഗ്
മെഷിന് ഓപ്പറേറ്റര്‍
ഗ്രേഡ് ഒന്നിനെ
മറികടന്നുകൊണ്ട്
ജൂനിയര്‍ ആയ എത്ര
പ്രിന്റര്‍ സീനിയര്‍
ഗ്രേഡ് ഒന്നുകാര്ക്ക്
പ്രൊമോഷന്
നല്‍കിയിട്ടുണ്ട്; ഈ
അപാകത പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
പ്രസ്സുകളില്‍
ഓഫ്സെറ്റ് പ്രിന്റിംഗ്
മെഷീന് ഓപ്പറേറ്റര്‍
ഗ്രേഡ് II ന്റെ എത്ര
ഒഴിവുകള്‍ ഉണ്ട്;ഈ
ഒഴിവുകള്‍ ഏത് തീയതി
മുതലാണ് നിലവില്‍
വന്നത്;ഓഫ്സെറ്റ്
പ്രിന്റിംഗ് മെഷീന്
ഓപ്പറേറ്റര്‍ ഗ്രേഡ് II
ന്റെ ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ?
കൊല്ലം
കനാല്‍ പുനരുദ്ധാരണം
2115.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാന
ജലപാതയേയും ദേശീയ ജലപാത
-3 നേയും തമ്മില്‍
ബന്ധിപ്പിക്കുന്ന
കൊല്ലം കനാലിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
അനിശ്ചിതമായി നീളുകയും
50 ശതമാനം പണികള്‍
പോലും
പൂര്‍ത്തീകരിക്കാതിരിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
നിലവിലുളള കരാര്‍
അവസാനിപ്പിച്ച്
അവശേഷിക്കുന്ന
പ്രവൃത്തികള്‍
റീ-ടെന്‍ഡര്‍
ചെയ്യുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
സംസ്ഥാന
ജലപാത നിര്‍മ്മാണം
T 2116.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജലപാതയായ
കൊല്ലം-തിരുവനന്തപുരം
ജലപാതയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ജലപാത എന്നത്തേയ്ക്ക്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
സംസ്ഥാന
ജലപാതയുടെ
നിര്‍മ്മാണത്തിനായി
കേന്ദ്രസഹായം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
ജലപാതയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
കരാറെടുത്തിരിക്കുന്ന
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
എതിരെ നിബന്ധനകള്‍
പാലിക്കാത്തതിന്റെ
പേരില്‍ ഏതെങ്കിലും
വിധത്തിലുളള
ശിക്ഷാനടപടികള്‍
/നിയമനടപടികള്‍
സ്വീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കേന്ദ്ര
സര്‍ക്കാര്‍ പുറപ്പെടുവിച്ച
തീരദേശ പരിപാലന ചട്ടങ്ങള്‍
സംബന്ധിച്ച കരട് നിയമം
2117.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തീരദേശ
പരിപാലന ചട്ടങ്ങള്‍
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍
പുറപ്പെടുവിച്ച കരട്
നിയമത്തില്‍ ഭേദഗതികള്‍
വേണമെന്ന ആവശ്യം
സംസ്ഥാന സര്‍ക്കാര്‍
ഉന്നയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
സര്‍ക്കാരിന്റെ
രണ്ടാം വാര്‍ഷികാഘോഷം
2118.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
രണ്ടാം വാര്‍ഷികം
ആഘോഷിക്കുന്നതിന്
എന്തെല്ലാം
പരിപാടികളാണ്
ജില്ലാതലങ്ങളിൽ
സംഘടിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
രണ്ടാം
വാര്‍ഷികം
കൊണ്ടാടുന്നതിന് ചെലവായ
തുക ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
രണ്ടാം
വാര്‍ഷികത്തോടനുബന്ധിച്ച്
ഏതെല്ലാം
അച്ചടി-ഇലക്ട്രോണിക്
മാധ്യമങ്ങളിലാണ്
പരസ്യങ്ങള്‍
നല്‍കിയതെന്നും ഇതിന്
ചെലവായ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
രണ്ടാം
വാര്‍ഷികാഘോഷത്തിന്
പൊതുഖജനാവില്‍നിന്ന്
മൊത്തം എത്ര തുക
ചെലവായെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ?
മാനന്തവാടിയില്‍
എന്‍. സി. സി. പരിശീലന
കേന്ദ്രം
2119.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
തലപ്പുഴയില്‍ എന്‍. സി.
സി. പരിശീലന കേന്ദ്രം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
നിലവിലെ അവസ്ഥ
അറിയിക്കാമോ;
(ബി)
ഈ
പരിശീലന
കേന്ദ്രത്തിലേയ്ക്ക്
ആവശ്യമായ തസ്തികകള്‍
ഏതെല്ലാമാണ്;
(സി)
പരിശീലന
കേന്ദ്രത്തിലേക്ക്
ആവശ്യമായ തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ഡി)
മാനന്തവാടി
തലപ്പുഴയിലെ എന്‍. സി.
സി. പരിശീലന കേന്ദ്രം
എപ്പോള്‍ തുടങ്ങാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
പൊതുചടങ്ങുകളില്‍
കേരള ഗാനം
2120.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
പൊതു ചടങ്ങുകളിലും
മതപരമായ പ്രാര്‍ത്ഥന
ഗീതങ്ങള്‍
ആലപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതൊഴിവാക്കുന്നതിന്
മതേതരത്വ
വീക്ഷണഗതിയില്‍
ഊന്നിയതും കേരള തനിമയും
സാംസ്കാരികമൂല്യവും
ഉള്‍ക്കൊണ്ടുള്ള ഗാനം
ചിട്ടപ്പെടുത്തിയെടുത്ത്
പൊതു ചടങ്ങുകളില്‍
ആലപിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ഹാന്റിക്രാഫ്റ്റ്
ഡെവലപ്മെന്റ്
കോര്‍പ്പറേഷനില്‍ മനു
പി.ജി.ക്ക് നിയമന ഉത്തരവ്
നൽകാൻ നടപടി
2121.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.പി.എസ്.സി.
അഡ്വെെസ് മെമ്മോ
അയച്ചിട്ടും വികലാംഗര്‍
എന്ന കാരണത്താല്‍ പല
പൊതു മേഖലാ
സ്ഥാപനങ്ങളും നിയമനം
നല്‍കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അടിയന്തിരമായി
ഇപ്രകാരമുളള
നിയമനങ്ങള്‍
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
കെ.പി.എസ്.സി.
കോഴിക്കോട് റീജിയണല്‍
ഓഫീസില്‍ നിന്നും
27.01.2018-ലെ
ആര്.ഒ.ഡി.
III(1)1064/09(2)
നമ്പര്‍ അഡ്വെെസ്
പ്രകാരം മനു പി.ജി.
എന്നയാള്‍ക്ക്
ഹാന്റിക്രാഫ്റ്റ്
ഡെവലപ്മെന്റ്
കോര്‍പ്പറേഷനില്‍ ലോ
വിഷന്‍ ടേണില്‍
ഹെല്‍പ്പര്‍
പോസ്റ്റില്‍ അഡ്വെെസ്
ചെയ്തിട്ടും കാഴ്ച
കുറവെന്ന കാരണത്താല്‍
നാളിതുവരെയായി നിയമനം
നല്‍കിയിട്ടില്ല എന്ന
വസ്തുത ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
മനു
പി.ജി.ക്ക്
അടിയന്തിരമായി നിയമന
ഉത്തരവ്
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?