കെ.എസ്.ആര്.ടി.സി.ലാഭത്തിലാക്കാന്‍
പദ്ധതി
4233.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിയ്ക്കുന്ന
കെ.എസ്.ആര്.ടി.സി.
ലാഭത്തിലാക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിയ്ക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി -
യ്ക്ക് നിരത്തില്‍
ഓടുന്നതിനായി
ബസ്സുകളുടെ കുറവുണ്ടോ;
വിശദമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി -
യില്‍
ഡ്രെെവര്മാരുടെയും
കണ്ടക്ടര്‍മാരുടെയും
ഒഴിവുകള്‍ ഉണ്ടോ;
വിശദമാക്കുമോ?
സംസ്ഥാനത്തെ
ബസ്സ് റൂട്ടുകള്‍
4234.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.യും
പ്രൈവറ്റ്
മേഖലയുമുള്‍പ്പെടെ എത്ര
ബസ്സ് റൂട്ടുകളാണ്
ഉള്ളത്; വിശദവിവരം
നല്‍കുമോ;
(ബി)
ഇതില്‍
കെ.എസ്.ആര്.ടി.സി.യുടെ
റൂട്ടുകള്‍ എത്ര;
പ്രൈവറ്റ് ബസ്സ്
റൂട്ടുകള്‍ എത്ര ;
(സി)
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലത്തെ
കണക്കുകള്‍
പരിശോധിച്ചാല്‍
ബസ്സുകളുടെ എണ്ണത്തില്‍
കുറവ് വന്നിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
ഇലക്ട്രിക്കല്‍
ബസ് സര്‍വീസിന് നടപടി
4235.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി,
തിരുവനന്തപുരം,
കോഴിക്കോട്, കണ്ണൂര്‍
എന്നീ നഗരങ്ങളിലെ ടൗൺ
സര്‍വ്വീസ് ബസ്സുകള്‍
മുഴുവന്‍
ഇലക്ട്രിക്കല്‍
ബസ്സുകള്‍ ആക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
(ബി)
ഓരോ
ബസ്സിനും
കേന്ദ്രസര്‍ക്കാര്‍
വന്‍തോതില്‍ സബ്സിഡി
നല്കുമെന്നിരിക്കെ
ആന്ധ്രപ്രദേശിലെപ്പോലെ
ടൗൺ സര്‍വ്വീസുകള്‍
പൂര്‍ണ്ണമായും
ഇലക്ട്രിക്കല്‍
ബസ്സുകള്‍ ആക്കുന്നതിന്
തടസ്സമെന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(സി)
ഇന്ധനലാഭവും
പാരിസ്ഥിതിക
സൗഹൃദവുമായതിനാല്‍
ഇലക്ട്രിക്കല്‍
ബസ്സുകള്‍
നിരത്തിലിറക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
കെ.എസ്.ആര്.ടി. സി യെ
മേഖലകളായി തിരിയ്ക്കൽ
4236.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി
യെ മേഖലകളായി തിരിച്ച്
ആഭ്യന്തരമത്സരം
വര്‍ദ്ധിപ്പിച്ച്
വരുമാന വര്‍ദ്ധനവിനും
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുമുളള
നടപടി പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
കേന്ദ്ര
വാഹനനിയമവും
കെ.എസ്.ആര്.ടി.സി.യും
4237.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
കേന്ദ്ര വാഹനനിയമത്തിലെ
തേര്‍ഡ് പാര്‍ട്ടി
ഇന്‍ഷുറന്‍സ്
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍
കെ.എസ്.ആര്.ടി.സി.യെയും
അനുബന്ധ
വ്യവസായങ്ങളേയും
എപ്രകാരമാണ്
ബാധിക്കുകയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
പ്രശ്നം മറികടന്ന്
കെ.എസ്.ആര്.ടി.സി. യെ
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സമഗ്രമായ ഒരു
സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
പോളിസിക്ക് രൂപം
നല്‍കുമോ;വ്യക്തമാക്കാമോ?
കെ
എസ് ആര് ടി സി നേരിടുന്ന
പ്രതിസന്ധി
4238.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എതെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
മാനേജ്മെന്റ്
സ്വീകരിക്കുന്ന
നടപടികള്‍ക്കെതിരെ
ട്രേഡ് യൂണിയനുകള്‍
എതിര്‍പ്പുകളുമായി
രംഗത്ത് വരുന്നു എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രതിസന്ധികള്‍
പരിഹരിക്കുവാനും,
പ്രശ്നപരിഹാരത്തിനുള്ള
നടപടികള്‍
സമയബന്ധിതമായി
നടപ്പിലാക്കുവാനും
മോണിറ്ററിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ?
ആത്മഹത്യ ചെയ്തവരുടെ
കുടുംബങ്ങള്‍ക്ക് സഹായവിതരണം
4239.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി.
പെന്ഷന് മുടങ്ങിയത്
കാരണം ആത്മഹത്യ
ചെയ്തവരുടെ
കുടുംബങ്ങള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
സഹായം വിതരണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പെന്ഷന്
യഥാസമയം വിതരണം
ചെയ്യാത്തതു കാരണം
ആത്മഹത്യ
ചെയ്യേണ്ടിവരുന്ന
ഗുരുതര സാഹചര്യം
വിലയിരുത്തുന്നതിന്
ഏതെങ്കിലും ഉന്നതതല
യോഗം
ചേര്‍ന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ പെന്ഷന്
കുടിശ്ശിക വിതരണം
4240.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ എത്ര
മാസത്തെ പെന്ഷന്
കുടിശ്ശികയാണ് വിതരണം
ചെയ്യാനുള്ളതെന്ന്
വ്യക്തമാക്കാമോ;
പെന്ഷന് കുടിശ്ശിക
സുഗമമായി എന്ന് വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.പെന്ഷന്
വിതരണം
4241.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യിലെ വിരമിച്ച
ജീവനക്കാര്‍ക്ക്
മുടങ്ങിയ പെന്ഷന്
വിതരണം ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എത്ര
മാസത്തെ പെന്ഷന്
കുടിശികയാണ്
ഉണ്ടായിരുന്നത്; ഇതില്‍
എത്ര തുക കൊടുത്തു;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പെന്ഷന്
തുക സഹകരണ ബാങ്കില്‍
നിന്നും
കണ്ടെത്തുമ്പോള്‍ സഹകരണ
ബാങ്കുകള്‍ക്ക് ഇൗ തുക
തിരികെ നല്‍കുന്നതിന്
എന്ത് സംവിധാനമാണ്
എര്‍പ്പെടുത്തിയിട്ടുള്ളത്
; വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പെന്ഷന്
തുക വിതരണം
ചെയ്യുന്നതിന് ബജറ്റ്
അലോക്കേഷന് ഉണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
പകരം സംവിധാനമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി-യെ
ലാഭത്തിലാക്കാന്‍ നടപടി
4242.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
കെ.എസ്.ആര്.ടി.സി-യെ
ലാഭത്തിലാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി-യെ
ലാഭത്തിലാക്കാന്‍
സ്വീകരിച്ച നടപടികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത
നടപടികള്‍കൊണ്ട് എന്ത്
ഫലമാണ്
ഉണ്ടായിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
രൂപീകരണ സമയത്തുണ്ടാക്കിയ
കരാര്‍
4243.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
രൂപീകരണ
സമയത്തുണ്ടാക്കിയ
കരാര്‍ അനുസരിച്ച്
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍
കോര്‍പ്പറേഷനില്‍
എടുക്കേണ്ടിയിരുന്നതിനായി
നിശ്ചയിച്ച ഷെയറിന്റെ
അനുപാതവും ഷെയര്‍
വിഹിതം എത്ര തുക
വീതമായിരുന്നു എന്നും
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
ഷെയര്‍ വിഹിതം ഇപ്പോള്‍
പാലിക്കപ്പെടുന്നുണ്ടോ
; ഇല്ലെങ്കില്‍
ആയതിന്റെ കാരണം
എന്താണ്;
(സി)
കെ.എസ്.ആര്.ടി.സി
വാങ്ങുന്ന ഡീസലിന് എത്ര
ശതമാനം പര്‍ച്ചേസ്
ടാക്സ് ആണ് നിലവില്‍
നല്‍കേണ്ടി വരുന്നത്
എന്നറിയിക്കാമോ?
കെ.
എസ്. ആര്. ടി. സി.
വാഹനങ്ങളില്‍ നിന്നുള്ള
പുകമലിനീകരണം
4244.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
വാഹനങ്ങളില്‍ നിന്നും
നിയന്ത്രണാതീതമായ
തോതില്‍ പുക മലിനീകരണം
ഉണ്ടാകുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ബസ്സുകളുടെ പുക
മലിനീകരണം
പരിശോധിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
നിലവിലുള്ള
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കാമോ; ഇവ
ഫലപ്രദമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പഴക്കം
ചെന്ന ബസ്സുകളുടെ പുക
മലിനീകരണം
പരിശോധിക്കുന്നതിന്
കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യില്‍
സര്‍വ്വീസ് നടത്താതെ
കിടക്കുന്ന ബസ്സുകള്‍
4245.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ വിവിധ ഡിപ്പോകളിലെ
വര്‍ക്ക് ഷോപ്പുകളില്‍
നിലവില്‍ സര്‍വ്വീസ്
നടത്താതെ കിടക്കുന്ന
ബസ്സുകളുടെ എണ്ണവും ഇനം
തിരിച്ചുള്ള
വിശദാംശങ്ങളും ജില്ല
തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
ടയര്‍,
സ്പെയര്‍പാര്‍ട്സ്
മുതലായവ
ലഭിയ്ക്കാത്തതുമൂലം
സര്‍വ്വീസ്
നടത്താനാവാത്ത
വണ്ടികള്‍ എത്ര; ജില്ല
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ബസ്
ചാര്‍ജ്ജ് വര്‍ധനവിന്റെ
പുതുക്കിയ നിരക്ക്
4246.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.യുടെയും
സ്വകാര്യ ബസ്സിന്റെയും
ബസ് ചാര്‍ജ്ജ്
വര്‍ധനവിന്റെ പുതുക്കിയ
നിരക്ക് എത്രയാണെന്ന്
വ്യക്തമാക്കാമോ?
കൊച്ചിയിലെ
പൊതുഗതാഗത വാഹനങ്ങൾ
4247.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരത്തില്‍ മെട്രോ
റെയില്‍
പ്രവര്‍ത്തനക്ഷമമാകുന്നതിന്
മുന്‍പും ശേഷവും
പൊതുസര്‍വ്വീസ്
നടത്തുന്ന വാഹനങ്ങളുടെ
എണ്ണത്തില്‍ വ്യത്യാസം
സംഭവിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
നഗരത്തില്‍
സര്‍വ്വീസ് നടത്തുന്ന
കെ.എസ്.ആര്.ടി.സി.
ബസുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ബസുകളില്‍
എത്രയെണ്ണം നഗരത്തിന്റെ
പ്രാന്ത
പ്രദേശങ്ങളിലേക്ക്
സര്‍വ്വീസ്
നടത്തുന്നുവെന്നും
ഏതൊക്കെ
പ്രദേശങ്ങളിലേക്കെന്നും
വ്യക്തമാക്കാമോ?
കെ.
എസ്. ആര്. ടി. സി യില്‍ ജോലി
രാജിവച്ച ഉദ്യോഗസ്ഥർ
4248.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി -
യില്‍ നിന്ന് കഴിഞ്ഞ
ഏതാനും മാസങ്ങള്‍ക്കിടെ
എഴുനൂറോളം പേര് വിവിധ
തസ്തികകളില്‍ നിന്ന്
ജോലി രാജി
വയ്ക്കുകയുണ്ടായോ എന്ന്
അറിയിക്കുമോ;
(ബി)
എങ്കില്‍
ഏതൊക്കെ തസ്തികകളില്‍
നിന്ന് എത്ര പേര്
വീതമാണ് ജോലി രാജി
വച്ചതെന്ന്
അറിയിക്കുമോ;
(സി)
ശമ്പളവും
ആനുകൂല്യങ്ങളും യഥാസമയം
നല്കാന് കഴിയാത്തതാണ്
രാജിക്ക് കാരണമെന്ന്
കരുതുന്നുണ്ടോ;
(ഡി)
ജീവനക്കാരുടെ
രാജി ദൈനംദിന
സര്‍വ്വീസുകളെ
ബാധിക്കുമോ; ഇതുകാരണം
ഷെഡ്യൂളുകള്‍
മുടങ്ങിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി
ജീവനക്കാരുടെ ശമ്പളം
4249.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ ഇപ്പോള്‍ എത്ര
ജീവനക്കാരാണുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
എത്ര
ബസ്സുകള്‍ ദിവസേന
സര്‍വ്വീസ്
നടത്തുന്നുണ്ടെന്നറിയിക്കുമോ;
(സി)
ഒരു
മാസത്തെ ശരാശരി വരുമാനം
എത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
ഒരു
മാസം എത്രപേര്‍ക്ക്
എത്ര രൂപ വീതം
പെന്ഷന്
നല്‍കുന്നുണ്ട്
എന്നറിയിക്കാമോ;
(ഇ)
നിലവിലുള്ള
ജീവനക്കാര്‍ക്ക് ശമ്പളം
നല്കാന് ഒരു മാസം
എത്ര രൂപ
വേണമെന്നറിയിക്കാമോ;
(എഫ്)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം കെ.എസ്.ആര്.ടി.സി
ക്ക് ഇതുവരെയായി
എത്രകോടി രൂപയുടെ സഹായം
ലഭ്യമാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ചാലക്കുടി
കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ
ഒഴിവുകൾ
4250.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ ഡ്രൈവര്‍,
മെക്കാനിക്
തസ്തികകളില്‍ (യഥാക്രമം
16, 10)
ജീവനക്കാരില്ലാതെ
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒഴിവുകള്‍
നികത്തുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
നേരത്തെ
സര്‍വ്വീസ്
നടത്തിയിരുന്നതും
എന്നാല്‍ പെര്‍മിറ്റ്
അവസാനിച്ചതിനാല്‍
നിര്‍ത്തലാക്കുകയും
ചെയ്ത നാല് ഫാസ്റ്റ്
പാസ്സഞ്ചര്‍
ബസ്സുകള്‍ക്ക് പകരമായി
കൂടുതല്‍ ഫാസ്റ്റ്
പാസ്സഞ്ചര്‍ ബസ്സുകള്‍
അനുവദിക്കുന്നതിനും ഒരു
സൂപ്പര്‍ ഫാസ്റ്റ്
ബസ്സ്
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
- യില്‍
താല്ക്കാലികാടിസ്ഥാനത്തില്
ജോലിചെയ്യുന്ന
കണ്ടക്ടര്‍മാര്‍
4251.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പി.എസ്.സി
നിയമന ഉത്തരവ്
നല്‍കിയവരെ
നിയമിക്കാതിരിക്കുമ്പോഴും
താല്ക്കാലികാടിസ്ഥാനത്തില്
ഒട്ടേറെ പേര് ഇപ്പോഴും
കെ.എസ്.ആര്.ടി.സി
-യില്‍
കണ്ടക്ടര്‍മാരായി ജോലി
ചെയ്യുന്നുണ്ടെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഇവരെ
നിലനിര്‍ത്തുന്നതിനാണ്
പി.എസ്.സി വഴി നിയമന
ശുപാര്‍ശ
ലഭിച്ചവര്‍ക്ക് നിയമനം
നല്‍കാതെ
നീട്ടിക്കൊണ്ടുപോകുന്നതെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
എങ്കില്‍
എത്ര പേര് ഈവിധം
താല്ക്കാലികാടിസ്ഥാനത്തില്
കണ്ടക്ടര്‍മാരായി ജോലി
ചെയ്യുന്നുണ്ട്;വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
സി.എന്‍.ജി ബസുകള്‍
4252.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
എത്ര സി.എന്‍.ജി.
ബസുകള്‍ ഉണ്ട് ; ഇവ
സര്‍വ്വീസ്
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണം എന്നറിയിക്കാമോ;
(ബി)
സി.എന്‍.ജി.
ഇന്ധനം ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
എത്ര ബസുകള്‍
വാങ്ങുന്നതിനാണ് പദ്ധതി
തയ്യാറാക്കിയിട്ടുള്ളത്;
ഇതിനായി എത്ര തുക
മാറ്റി
വച്ചിട്ടുണ്ടെന്നറിയിക്കാമോ;
(സി)
സി.എന്‍.ജി.
ഇന്ധന ലഭ്യത
ഉറപ്പുവരുത്തുന്നതിന്
കെ.എസ്.ആര്.ടി.സി.
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
നിലവിലുള്ള
ഇത്തരം ബസുകള്‍
സര്‍വ്വീസ്
നടത്താത്തതുമൂലം
പ്രതിദിനം ഏകദേശം എത്ര
രൂപയാണ്
നഷ്ടമാകുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
ഈ
നഷ്ടം നികത്തുന്നതിന്
എന്ത് നടപടിയാണ്
നിലവില്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
കെ എസ് ആര് ടി സി ദീര്‍ഘദൂര
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
4253.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
KSRTC
എത്ര ദീര്‍ഘദൂര
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
നടത്തുന്നുണ്ട്;
(ബി)
ദീര്‍ഘദൂര
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍ക്ക്
ശീതീകരിച്ച ബസുകള്‍
മാത്രം പരമാവധി
ഉപയോഗിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍ക്ക്
സമയക്ലിപ്തത
ഉറപ്പുവരുത്തുന്നതിനും
യാത്രക്കാര്‍ക്ക്
കൂടുതല്‍ സൗകര്യങ്ങള്‍
പ്രദാനം
ചെയ്യുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
കെ.
എസ്. ആര്. ടി. സി ഒപ്പുവെച്ച
അന്തര്‍ സംസ്ഥാന ഗതാഗത കരാര്‍
4254.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ക്ക് തമിഴ് നാട്ടില്‍
കൂടുതല്‍
സര്‍വ്വീസുകളും
ബസുകളുമെന്ന
പ്രഖ്യാപനത്തോടെ
ഒപ്പുവെച്ച അന്തര്‍
സംസ്ഥാന ഗതാഗത കരാര്‍
കേരളത്തിന്
നഷ്ടക്കച്ചവടമാണെന്ന്
ആക്ഷേപമുളളത്
പരിശോധിക്കുകയുണ്ടായോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സി ക്ക്
തമിഴ് നാട്ടില്‍
അനുവദിച്ചിട്ടുള്ള 2854
കിലോമീറ്റര്‍ പുതിയ
കരാറോടെ സംസ്ഥാനത്തിന്
നഷ്ടമാകുമോ;
വ്യക്തമാക്കാമോ;
(സി)
പുതിയ
കരാറോടെ തമിഴ് നാടിന്
കേരളത്തില്‍ നിലവിലുള്ള
25 റൂട്ടുകളില്‍ 48.4
കിലോമീറ്റര്‍ അധികമായി
ലഭിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
പരമാവധി
റൂട്ടുകളില്‍ കൂടുതല്‍
സര്‍വ്വീസുകള്‍ എന്ന
കെ.എസ്.ആര്.ടി.സി യുടെ
ലക്ഷ്യത്തിന്
വിരുദ്ധമാണോ പുതിയ
കരാര്‍ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ ഉടമസ്ഥതയിലുള്ള വാണിജ്യ
സമുച്ചയങ്ങള്‍
4255.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ ഉടമസ്ഥതയിലുള്ള
വാണിജ്യ സമുച്ചയങ്ങളും
ഷോപ്പിംഗ്
കോപ്ലക്സുകളും
ഏതൊക്കെയാണെന്നും ഇവ
നിര്‍മ്മിക്കുന്നതിനായി
വന്ന ചെലവുകള്‍
എത്രയെന്നും
അറിയിക്കാമോ;
(ബി)
ഈ
വാണിജ്യ
സമുച്ചയങ്ങളില്‍ നിന്ന്
ഇപ്പോള്‍ ലഭിച്ചു
കൊണ്ടിരിക്കുന്ന
വരുമാനം
വ്യക്തമാക്കാമോ;
(സി)
ഇവ
വാടകയ്ക്ക്
നല്കിയിട്ടുണ്ടെങ്കില്
അതിന്റെ വ്യവസ്ഥകൾ
എന്തൊക്കെയാണെന്നും
വാടകനിരക്ക്എത്രയാണെന്നും
അറിയിക്കാമോ?
പാലക്കാട്
കെ.എസ്.ആര്.ടി.സി. ഡിപ്പോ
നവീകരണം
4256.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
പാലക്കാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോ നവീകരണവുമായി
ബന്ധപ്പട്ട് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നടത്തിയിട്ടുള്ള
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നുള്ള
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
4257.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
ഏതെല്ലാം
സംസ്ഥാനങ്ങളിലേക്ക്
സര്‍വ്വീസുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കാലമായി ഈ സര്‍വ്വീസ്
ആരംഭിച്ചിട്ടെന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
സീറ്റുകളുള്ള
ബസ്സുകളാണ് സര്‍വ്വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സീറ്റ്
മുഴുവനായാല്‍ കിട്ടുന്ന
തുക എത്രയാണെന്നും ഈ
തുക ഇപ്പോള്‍
കിട്ടാറുണ്ടോ എന്നും
വ്യക്തമാക്കാമോ;
(ഇ)
ഇല്ലെങ്കില്‍
നഷ്ടം സഹിച്ചാണോ
സര്‍വ്വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
എത്ര കാലം ഈ നഷ്ടം
സഹിക്കാനാകുമെന്നും
പരിണിതഫലം
എന്തായിരിക്കുമെന്നും
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ
വര്‍ക്ക്ഷോപ്പ് ഷെഡിന്റെ
ശോച്യാവസ്ഥ
4258.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി
ഡിപ്പോയുടെ
വര്‍ക്ക്ഷോപ്പ്
പ്രവര്‍ത്തിക്കുന്ന
ഷെഡിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡിപ്പോയിലെ
വര്‍ക്ക്ഷോപ്പില്‍
നിന്ന് പുറന്തള്ളുന്ന
മലിനജലവും
മാലിന്യങ്ങളും
സംസ്ക്കരിക്കുന്നതിന്
സംവിധാനമുണ്ടാക്കുമോ ;
വിശദീകരിക്കുമോ?
കരുനാഗപ്പള്ളി
ഡിപ്പോയ്ക്ക് ബസുകള്‍
അനുവദിക്കാന്‍ നടപടി
4259.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
എത്ര സൂപ്പര്‍ഫാസ്റ്റ്,
ഫാസ്റ്റ് പാസഞ്ചര്‍
ബസുകളാണ് സര്‍വ്വീസ്
നടത്തുന്നതെന്ന്
വിശദീകരിക്കുമോ: ഇവയുടെ
ഓരോന്നിന്റെയും
കാലപ്പഴക്കം എത്രയെന്ന്
വ്യക്തമാക്കുമോ:
(ബി)
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
നടത്താന്‍
യോഗ്യമല്ലാത്ത എത്ര
ബസ്സുകള്‍ പ്രസ്തുത
ഡിപ്പോയില്‍ നിന്ന്
സര്‍വ്വീസ്
നടത്തുന്നുവെന്ന്
വ്യക്തമാക്കുമോ:
(സി)
ഈ
ഡിപ്പോയില്‍ നിന്ന്
ദീര്‍ഘദൂര സര്‍വ്വീസ്
നടത്തുന്നതിനാവശ്യമായ
സൂപ്പര്‍ഫാസ്റ്റ്,
ഫാസ്റ്റ് പാസഞ്ചര്‍
ബസുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചാലക്കുടിയില്‍
നിന്നും പഴനിയിലേയ്കുള്ള
ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസ്
പുന:രാരംഭിക്കുന്നതിന് നടപടി
4260.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
ചാലക്കുടിയില്‍
നിന്നും അതിരപ്പള്ളി,
വാല്‍പ്പാറ,
പൊള്ളാച്ചി വഴി
പഴനിയിലേയ്ക്
കെ.എസ്.ആര്.ടി.സി.
ഇന്റര്‍സ്റ്റേറ്റ്
സര്‍വ്വീസ്
പുന:രാരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്കാനിയ
ആഡംബര ബസ്സുകള്‍
4261.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന സര്‍വ്വീസ്
നടത്തുന്നതിനായി
കെ.എസ്.ആര്.ടി.സി.
സ്കാനിയ ആഡംബര
ബസ്സുകള്‍
വാടകയ്ക്കെടുക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എത്ര ബസ്സുകള്‍
ഇപ്രകാരം വാടകയ്ക്ക്
എടുത്തിട്ടുണ്ട്;
ഇതിന്റെ വാടക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ബസ്സുകള്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
ലാഭമാണോ നഷ്ടമാണോ
ഉണ്ടാക്കിയിട്ടുള്ളതെന്ന്
ഒാരോ മാസത്തെയും കണക്ക്
തിരിച്ച്
വ്യക്തമാക്കുമോ?
ഫെയര്‍സ്റ്റേജും കിലോമീറ്റര്‍
നിരക്കും തമ്മിലുള്ള അന്തരം
4262.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ സ്റ്റേജ്
കാര്യേജുകള്‍ക്ക്
കിലോമീറ്ററിന് എത്ര രൂപ
നിരക്ക് ജനങ്ങളില്‍
നിന്നും ഈടാക്കാനാണ്
ഉദ്ദേശിച്ചിരിക്കുന്നത്;
ഇതുകൂടാതെ
ഫെയര്‍സ്റ്റേജ്
സംവിധാനം കൂടി,
ചാര്‍ജ്ജ്
ഈടാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഫെയര്‍
സ്റ്റേജ് എന്നതുകൊണ്ട്
എന്താണ്
അര്‍ത്ഥമാക്കുന്നതെന്നും
കിലോമീറ്റര്‍ നിരക്ക്
എന്നതുകൊണ്ട് എന്താണ്
അര്‍ത്ഥമാക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
കിലോമീറ്റര്‍
നിരക്ക്
കണക്കാക്കിയാല്‍
നല്കേണ്ടിവരുന്ന
തുകയേക്കാള്‍ വളരെ
കൂടുതല്‍ തുക
യാത്രക്കാരില്‍ നിന്നും
ഇപ്പോള്‍ ബസുകള്‍
ഈടാക്കിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്തുകൊണ്ടാണ് ഇങ്ങനെ
സംഭവിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കിലോമീറ്റര്‍
ഫെയര്‍ ആണോ
ഫെയര്‍സ്റ്റേജ്
നിരക്കാണോ സര്‍ക്കാര്‍
ഇപ്പോള്‍
യാത്രക്കാരില്‍ നിന്നും
ഈടാക്കുന്നതെന്ന്
അറിയിക്കുമോ;
(ഇ)
കിലോമീറ്റര്‍
നിരക്കിനേക്കാള്‍
അധികനിരക്ക്
യാത്രക്കാര്‍
നല്കേണ്ടിവരുന്ന
സാഹചര്യം സംബന്ധിച്ച്
പരിശോധന നടത്താനും
ഫെയര്‍സ്റ്റേജും
കിലോമീറ്റര്‍ നിരക്കും
തമ്മിലുള്ള അന്തരം
പരിഹരിക്കാനും
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇനി മുതല്‍ ചാര്‍ജ്ജ്
വര്‍ദ്ധനവ്
നടപ്പാക്കുമ്പോള്‍ ഈ
അപാകതകൂടി പരിഹരിക്കും
വിധത്തിലുള്ള നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കാമോ?
ലോഫ്ലോര്‍ സര്‍വ്വീസ്
പുന:രാരംഭിക്കാനുള്ള
നടപടികള്‍
4263.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
പയ്യോളിയില്‍ നിന്നും
കൊളാവിപ്പാലം വഴി
പറശ്ശിനിക്കടവിലേക്ക്
സര്‍വ്വീസ്
നടത്തിയിരുന്ന
കെ.എസ്.ആർ.ടി.സി.
ലോഫ്ലോര്‍ ബസ് ഇപ്പോള്‍
സര്‍വ്വീസ്
നടത്തുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സര്‍വ്വീസ്
നിര്‍ത്തിവെക്കാനുണ്ടായ
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത സര്‍വ്വീസ്
പുന:രാരംഭിക്കാനുള്ള
നടപടികള്‍
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
വെട്ടിക്കുറച്ച
ട്രിപ്പ് പുന:രാരംഭിക്കാന്‍
നടപടി
4264.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വടകരയില്‍
നിന്നും കൊളാവിപ്പാലം
വഴി കോഴിക്കോട്
മെഡിക്കല്‍
കോളേജിലേക്ക് ദിവസേന
രണ്ട് ട്രിപ്പ്
സര്‍വ്വീസ്
നടത്തിയിരുന്ന
കെ.എസ്.ആര്.ടി.സി. ബസ്
ഇപ്പോള്‍ ഒരു ട്രിപ്പ്
മാത്രമാണോ സര്‍വ്വീസ്
നടത്തുന്നത്;
സര്‍വ്വീസ്
വെട്ടിക്കുറക്കാനുണ്ടായ
കാരണം വ്യക്തമാക്കാമോ;
(ബി)
വെട്ടിക്കുറച്ച
ട്രിപ്പ്
പുന:രാരംഭിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നിര്‍ത്തലാക്കിയ
ബസ് ഷെഡ്യൂളുകള്‍
4265.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല,
നെയ്യാറ്റിന്‍കര,
കാട്ടാക്കട
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ 2016 മെയ്
31 മുതല്‍ നാളിതുവരെ
വിവിധ കാരണങ്ങളാല്‍
നിര്‍ത്തലാക്കിയ ബസ്
ഷെഡ്യൂളുകള്‍
ഏതൊക്കെയാണെന്നും
നിര്ത്താനിടയാക്കിയ
സാഹചര്യം എന്താണെന്നും
റൂട്ട്തിരിച്ച്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പുതുതായി
ഏതെങ്കിലും
ഷെഡ്യൂളുകള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
മോഡിഫിക്കേഷന്
വരുത്തിയിട്ടുണ്ടോ
എന്നുമുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നിര്‍ത്തലാക്കിയ
ഷെഡ്യൂളുകള്‍
പുന:സ്ഥാപിച്ച്
പ്രസ്തുത പ്രദേശങ്ങളിലെ
യാത്രാക്ലേശം
പരിഹരിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നുള്ള
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.ആര്.ടി.സി
ബസുകളുടെ രാത്രികാല
സ്റ്റോപ്പുകൾ സംബന്ധിച്ച
നിബന്ധന
4266.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വനിത
യാത്രക്കാർക്ക്
വെെകുന്നേരം 6 മണിക്ക്
ശേഷം, അവര്‍
ആവശ്യപ്പെടുന്ന
സ്ഥലത്ത്
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
നിര്‍ത്തിക്കൊടുക്കണമെന്ന
നിബന്ധന
പാലിക്കുന്നതില്‍ ബസ്സ്
ജീവനക്കാര്‍ വീഴ്ച
വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് കര്‍ശനമായി
നടപ്പിലാക്കുന്നതിന്
തയ്യാറാകുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ രാത്രി 8 മണി
മുതല്‍ പുലര്‍ച്ചെ 6
മണി വരെ
ആരാവശ്യപ്പെട്ടാലും
എവിടെ വേണമെങ്കിലും
നിര്‍ത്തിക്കൊടുക്കണമെന്ന
നിബന്ധന
പാലിക്കപ്പെടാതിരിക്കുന്നത്
തടയുന്നതിന്
തയ്യാറാകുമോ;
(സി)
ഇൗ
നിബന്ധനകളില്‍ നിന്ന്
ഏതെങ്കിലും
കെ.എസ്.ആര്.ടി.സി.
ബസ്സ് സര്‍വ്വീസുകളെ
ഒഴിവാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കോതമംഗലം
മൂന്നാര്‍ റൂട്ടില്‍
കവളങ്ങാട് ജംഗ്ഷനില്‍ ബസ്
സ്റ്റോപ്പ്
4267.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം-മൂന്നാര്‍
റൂട്ടില്‍ കവളങ്ങാട്
ജംഗ്ഷനില്‍ ബസ്
സ്റ്റോപ്പ്
അനുവദിക്കണമെന്നുള്ള
പ്രദേശ വാസികളുടെ
ആവശ്യവും,
ജനപ്രതിനിധികളുടെ
നിവേദനവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തില്‍ എന്ത്
തീരുമാനമെടുത്തു എന്ന്
വ്യക്തമാക്കാമോ;
(സി)
കവളങ്ങാട്
ബസ് സ്റ്റോപ്പ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബസ്
നിരക്ക് വര്‍ദ്ധനയിലെ അപാകത
4268.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മിനിമം
നിരക്കില്‍
കിലോമീറ്റര്‍ നിരക്കു
കൂടി
ചേര്‍ത്തുകൊണ്ടുള്ള ബസ്
നിരക്ക് വര്‍ദ്ധന
സാധാരണ
യാത്രക്കാര്‍ക്ക്
കടുത്ത സാമ്പത്തിക
ബാധ്യത വരുത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
1960
മുതല്‍ 2011 വരെ
നിലനിന്നിരുന്ന
രീതിയില്‍ നിന്ന്
വ്യത്യസ്ഥമായാണ് ഈ
വര്‍ഷത്തെ നിരക്ക്
വര്‍ദ്ധനയെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിരക്ക്
വര്‍ദ്ധന ബസ് ഉടമകള്‍
ആവശ്യപ്പെട്ടതിലധികം
നേട്ടം
അവര്ക്കുണ്ടാക്കിയെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
ഈ രീതിയില്‍ നിരക്ക്
വര്‍ദ്ധിപ്പിക്കേണ്ടതായ
സാഹചര്യമെന്തെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രെെവറ്റ്
ബസ്സുകള്‍ക്ക് പുതിയ കളര്‍
കോഡ്
4269.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രെെവറ്റ്
ബസ്സുകള്‍ക്ക് പുതിയ
കളര്‍ കോഡ്
നിഷ്കര്‍ഷിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
സഹകരണ സംഘങ്ങള്‍
നടത്തുന്ന ബസ്സ്
സര്‍വ്വീസുകള്‍ക്കും
ഇത്
ബാധകമാക്കിയിട്ടുണ്ടോ;
(സി)
മറ്റ്
പ്രെെവറ്റ് ബസ്സുകളില്‍
നിന്നും വ്യത്യസ്തമായി
സഹകരണ സംഘങ്ങള്‍
നടത്തുന്ന ബസ്സ്
സര്‍വ്വീസുകള്‍ക്ക്
പ്രത്യേക കളര്‍ കോഡ്
അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ടൂ
വീലര്‍ ടാക്സി
4270.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂ വീലര്‍ ടാക്സിക്ക്
പെര്‍മിറ്റ്
നല്‍കിയിട്ടുണ്ടോ;
(ബി)
ടൂ
വീലര്‍ ടാക്സി
പെര്‍മിറ്റിന്
എന്തൊക്കെ നിബന്ധനയാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഇതിന്
അനുവദിച്ചിട്ടുള്ള വാടക
നിരക്ക് എത്രയെന്ന്
അറിയിക്കാമോ?
പരിസര
മലിനീകരണം കുറയ്ക്കുന്ന
തരത്തിലുള്ള ഗതാഗത
മാര്‍ഗ്ഗങ്ങള്‍
4271.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പരിസര
മലിനീകരണം കുറയ്ക്കുന്ന
തരത്തിലുള്ള ഏതെല്ലാം
ഗതാഗത മാര്‍ഗ്ഗങ്ങളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(ബി)
സംസ്ഥാനത്ത്
വൈദ്യുത ബാറ്ററി
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
വാഹനങ്ങള്‍
വ്യാപകമാക്കുന്നതിന്
തയ്യാറാകുമോ;
(സി)
വൈദ്യുത
ബാറ്ററികള്‍ പെട്ടെന്ന്
റീചാര്‍ജ്ജ് ചെയ്യുന്ന
തരത്തിലുള്ള
റീചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
സി.എന്‍.ജി.
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
ബസ്സുകള്‍ കൂടുതലായി
നിരത്തിലിറക്കുമോ എന്ന്
വ്യക്തമാക്കാമോ?
ട്രാഫിക്
നിയമ ലംഘനങ്ങള്‍
കണ്ടെത്തുന്നതിനുള്ള
ആധുനികസംവിധാനം
4272.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ട്രാഫിക് നിയമ
ലംഘനങ്ങള്‍
പകര്‍ത്തുന്നതിന്
അത്യാധുനിക ക്യാമറകള്‍
സ്ഥാപിച്ച എത്ര
വാഹനങ്ങള്‍
വാങ്ങിയെന്നും ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്രയെണ്ണം ഇപ്പോള്‍
ഉപയോഗത്തിലുണ്ടെന്നും
ഇൗ വാഹനങ്ങള്‍ ആരുടെ
മേല്‍നോട്ടത്തിലാണ്
റോഡുകളില്‍ നിര്‍ത്തി
വിവരങ്ങള്‍ റിക്കോര്‍ഡ്
ചെയ്യുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
വാഹനങ്ങള്‍
സഞ്ചരിക്കേണ്ട റൂട്ട്
നിശ്ചയിക്കാന്‍ ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിനെ
പരിഷ്കരിക്കുന്നതിന് നടപടി
4273.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിനെ
കാലികമായി
പരിഷ്കരിക്കുന്നതിനും
നവീകരിക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
നാളിതുവരെ സ്വീകരിച്ചു
എന്ന് വിശദീകരിക്കാമോ;
(ബി)
ഡ്രൈവിംഗ് ലൈസന്‍സ്
ഇല്ലാത്ത
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍
വാഹനമോടിച്ച്
അപകടങ്ങള്‍
വര്‍ധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കുന്നില്ല
എന്നുറപ്പുവരുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
4274.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ബസുകളുടെ
അമിതവേഗം
നിരീക്ഷിക്കുന്നതിന്
ജി.പി.എസ്. അധിഷ്ഠിത
നിരീക്ഷണ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പിന്റെ എല്ലാ
ഓഫീസുകളിലും നിരീക്ഷണ
ക്യാമറകള്‍
സ്ഥാപിക്കുന്ന നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റുകളും
ഡ്രൈവിംഗ് ലൈസന്‍സുകളും
സ്മാര്‍ട്ട് കാര്‍ഡായി
നല്‍കുന്നതിനുള്ള
തീരുമാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടികള്‍
ഏതുഘട്ടത്തിലാണ്;ഏത്
കമ്പനിയെയാണ് പ്രസ്തുത
ചുമതല
ഏല്പിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
അന്തരീക്ഷ
മലിനീകരണം കുറവുള്ള വാഹനങ്ങൾ
4275.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
മലിനീകരണം
കുറയ്ക്കുവാന്‍ പഴയ
വാഹനങ്ങളുടെ ഉപയോഗം
പരമാവധി കുറയ്ക്കണമെന്ന
ഉദ്ദേശ്യത്തോടെയാണോ
2017-ല്‍ ഹരിത നികുതി
ഏര്‍പ്പെടുത്തിയത്;വിശദമാക്കുമോ;
(ബി)
മലിനീകരണം
കുറയ്ക്കുന്നതിന് ഈ
നടപടി എത്രമാത്രം
സഹായകമായി എന്ന്
വെളിപ്പെടുത്തുമോ;
(സി)
അന്തരീക്ഷ
മലിനീകരണം കുറവുള്ള
സി.എന്‍.ജി./എല്‍.എന്‍.ജി.
വാഹനങ്ങള്‍
നിരത്തിലിറക്കുന്ന
പദ്ധതി
പ്രവര്ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വൈദ്യുതി,സൗരോര്‍ജ്ജം
എന്നിവ ഇന്ധനമായുള്ള
വാഹനങ്ങള്‍
ഉപയോഗത്തില്‍
കൊണ്ടുവരുന്നതിന്
നികുതി ഇളവ് അടക്കമുള്ള
ആനുകൂല്യങ്ങള്‍
പരിഗണിക്കുമോ;
(ഇ)
സ്വകാര്യ
വാഹനങ്ങളില്‍
സി.എന്‍.ജി./എല്‍.എന്‍.ജി.
ഇന്ധനം ബാധകമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിന്റെ പരിഷ്ക്കരണം
4276.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
പി.കെ. ശശി
,,
ആന്റണി ജോണ്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
മോട്ടോര്‍ വാഹന
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്തു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വകുപ്പിലെ
കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ
ഭാഗമായി വിവിധ
പ്രദേശങ്ങളില്‍
സ്വതന്ത്രമായ
സെര്‍വറുകളില്‍
വിവരങ്ങള്‍
ശേഖരിക്കുന്ന
നിലവിലുള്ള സമ്പ്രദായം
മാറ്റി പകരം
കേന്ദ്രീകൃത സെര്‍വര്‍
സംവിധാനമൊരുക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ;
(സി)
വകുപ്പിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് പൊതു
ജനങ്ങളുടെ പരാതിയും
അപേക്ഷകളും ഓണ്‍ ലെെന്‍
വഴി
സമര്‍പ്പിക്കുന്നതിന്
നിലവില്‍
സൗകര്യമൊരുക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി ഇൗ
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സാങ്കേതികവിദ്യയുടെ
സഹായത്തോടെ ഗതാഗത
സംവിധാനത്തിന്റെ ഏകോപനം
4277.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗതാഗത സംവിധാനം
സാങ്കേതികവിദ്യയുടെ
സഹായത്തോടെ
ഏകോപിപ്പിക്കുന്നതിന്
ശ്രമിക്കുന്നുണ്ടോ;
(ബി)
ഗതാഗത
നിയന്ത്രണം,
പാര്‍ക്കിംഗ്,
നിയമലംഘനങ്ങള്‍ എന്നീ
വിഭാഗങ്ങള്‍ ഒരു
കുടക്കീഴീലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അപകടങ്ങള്‍
കുറയ്ക്കുക എന്നതിലുപരി
പദ്ധതിയുടെ മറ്റ്
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
റോഡ്
സുരക്ഷാ എന്‍ഫോഴ്സ്മെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍
4278.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള റോഡ്
സുരക്ഷാ
എന്‍ഫോഴ്സ്മെന്റിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;പ്രസ്തുത
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതില്‍
എന്തെല്ലാം പുതിയ
കര്‍മ്മപദ്ധതികളാണ്
റോഡ് സുരക്ഷാ
എന്‍ഫോഴ്സ്മെന്റ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
റോഡ്
സുരക്ഷക്കായി
സ്ഥാപിച്ചിട്ടുള്ള
സൂചനാഫലകങ്ങള്‍
4279.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷക്കായി
സ്ഥാപിച്ചിട്ടുള്ള
സൂചനാഫലകങ്ങള്‍
ഇതരസംസ്ഥാന
ഡ്രൈവര്മാര്ക്കുകൂടി
മനസിലാകുന്ന തരത്തില്‍
പ്രദര്‍ശിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിലവിലെ
സാഹചര്യങ്ങള്‍ക്കനുസരിച്ച്
റോഡ് സൂചനാഫലകങ്ങള്‍
ഡിസൈന്‍ ചെയ്യുന്നതിനും
സ്ഥാപിക്കുന്നതിനും
അതുവഴി ട്രാഫിക്
കുരുക്ക്, വാഹന
അപകടങ്ങള്‍ എന്നിവ
കുറയ്ക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഒൗട്ട്
ഡോര്‍ അഡ്വര്ടെെസിംഗ്
പോളിസി
4280.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒൗട്ട് ഡോര്‍
അഡ്വര്ടെെസിംഗ്
പോളിസി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പോളിസി
രൂപീകരിക്കുന്നതിന്
ഉദ്യോഗസ്ഥ തലത്തില്‍
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സമിതി ഇതുമായി
ബന്ധപ്പെട്ട
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകള്‍
ആരംഭിക്കുന്നതിന് നടപടി
4281.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍ എല്ലാ
താലൂക്കുകളിലും സബ്
ആര്.ടി. ഓഫീസുകളും
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകളും
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
എല്ലാ താലൂക്കുകളിലും
സബ് ആര്.ടി. ഓഫീസുകളും
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകളും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിന്
ശബരിമല പാതയില്‍
ആരംഭിച്ച സേഫ് സോണ്‍
പദ്ധതി സേവ് കേരള
പദ്ധതി എന്ന പേരില്‍
കേരളം മുഴുവന്‍
വ്യാപിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ?
ഇന്റഗ്രേറ്റഡ്
ഡിജിറ്റല്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ് സിസ്റ്റം
4282.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാഹനാപകടങ്ങളുടെ എണ്ണം
ദേശീയ ശരാശരിയേക്കാള്‍
ഉയര്‍ന്നതാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
(ബി)
ഇന്റഗ്രേറ്റഡ്
ഡിജിറ്റല്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ്
സിസ്റ്റം
നടപ്പിലാക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണ്;
(സി)
ഇതിനായുള്ള
ഡി. പി. ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിനുള്ള ഫണ്ട്
എപ്രകാരമാണ്
ലഭ്യമാക്കുന്നത്;വിശദമാക്കുമോ?
അംഗപരിമിതരായവരുടെ
വാഹനങ്ങള്‍ക്ക് നികുതി ഇളവ്
4283.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
അംഗപരിമിതരായവരുടെ
വാഹനങ്ങള്‍ക്ക്
നിലവില്‍
അനുവദിച്ചിട്ടുള്ള
നികുതി ഇളവ്
വ്യക്തമാക്കാമോ;
(ബി)
അംഗ
പരിമിതരായവരുടെ
വാഹനങ്ങള്‍ രൂപഭേദം
വരുത്തി തയ്യാറാക്കാന്‍
വലിയ തുക ചെലവാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
വാഹനങ്ങളുടെ
വില നോക്കി നികുതി
നിശ്ചയിക്കുന്നതിനാല്‍
അംഗ പരിമിതരായവരുടെ
വാഹനങ്ങള്‍ക്ക് നികുതി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സെഡാന്
വിഭാഗത്തില്‍പെടുന്ന
വാഹനങ്ങളാണ് കൂടുതലായി
അംഗ പരിമിതര്‍
ഉപയോഗിക്കുന്നത്
എന്നാകയാലും അത്തരം
വാഹനങ്ങള്‍ രൂപഭേദം
വരുത്തുന്നതിനായി
ശരാശരി 10 ലക്ഷം
രൂപയോളം
ചെലവാകുന്നതിനാലും 7
ലക്ഷം വരെ ഇപ്പോള്‍
അനുവദിച്ചിട്ടുള്ള
നികുതി ഇളവില്‍ മാറ്റം
വരുത്താനുള്ള തീരുമാനം
കൈക്കൊള്ളുമോ
എന്നറിയിക്കാമോ?
ഡ്രൈവിംഗ്
സ്കൂളുകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടി
4284.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഡ്രൈവിംഗ്
സ്കൂളുകളുടെ
പ്രവര്‍ത്തനം
പരിഷ്കരിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
പരിശീലനത്തിന്
പാഠ്യപദ്ധതി
തയ്യാറാക്കുമോ;
പരിശീലകരെ
വിദേശങ്ങളില്‍ നിന്ന്
കൊണ്ടുവരുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
പരിശീലന
ഫീസ് എത്ര
രൂപയായിരിക്കുമെന്നും
പരിശീലനകേന്ദ്രം എവിടെ
ആയിരിക്കുമെന്നും
വിശദമാക്കുമോ;
(ഡി)
ഡ്രൈവിംഗ്
സ്കൂളുകളെ
ഏകീകൃതസംവിധാനത്തിന്റെ
കീഴില്‍
കൊണ്ടുവരുന്നതിന്റെ
ഭാഗമായി യൂണിഫോമും
തിരിച്ചറിയല്‍ കാര്‍ഡും
ഏര്‍പ്പെടുത്തുന്നകാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ?
പേരാമ്പ്രയില്‍
പുതുതായി ആരംഭിക്കുന്ന
ആര്.ടി.ഓഫീസ്
4285.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
ജില്ലയിലെ
പേരാമ്പ്രയില്‍
പുതുതായി ആരംഭിക്കുന്ന
ആര്.ടി. ഓഫീസിനു
കീഴില്‍
ഉൾപ്പെടുത്താനായി
ജില്ലയിലെ ഏതൊക്കെ
പഞ്ചായത്തുകളെ ആണ്
പരിഗണിക്കുന്നതെന്ന്
വിശദമാക്കുമോ ?
ജലഗതാഗത
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്താന്‍ നടപടി
4286.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വേണ്ടത്ര പുരോഗതി
കൈവരിക്കുന്നതിന്
കഴിയാതെ വരുന്ന
സാഹചര്യം പ്രത്യേകം
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനായി
ആവിഷ്കരിച്ച്
നടപ്പാക്കി വരുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ആലപ്പുഴയിലെ
പോഞ്ഞിക്കരയില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
ഡ്രൈഡോക്കിന്റെ
ആധുനികവത്കരണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
ഇതിനായി എത്ര തുകയാണ്
അനുവദിച്ചതെന്നും
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വെളിപ്പെടുത്താമോ?
ജലഗതാഗത
വകുപ്പിന്റെ പ്രവര്‍ത്തനം
4287.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
'ആദിത്യ'
സൗരോര്‍ജ്ജ ബോട്ടിന്റെ
പ്രവര്‍ത്തനം
വിജയകരമാണോ ; എങ്കില്‍
ഈ സംരംഭം കൂടുതല്‍
സ്ഥലത്ത്
വ്യാപിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ജലഗതാഗതം
4288.
ശ്രീ.എ.എം.
ആരിഫ്
,,
എം. സ്വരാജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
ജലഗതാഗതം
പ്രോത്സാഹിപ്പിക്കാനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാലഹരണപ്പെട്ട
ബോട്ടുകള്‍ മാറ്റി പകരം
കറ്റെമരാന് ബോട്ടുകളോ
ആധുനിക സ്റ്റീല്‍
ബോട്ടുകളോ വാങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ജലമലിനീകരണം
കുറയ്ക്കുന്നതിനും
യാത്രക്കാരുടെ സുരക്ഷ
ഉറപ്പാക്കുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുളള
സജ്ജീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
ഇന്‍ഡ്യയിലെ
ആദ്യത്തെ സംരംഭമായ
സോളാര്‍ ബോട്ടിന്റെ
പ്രവര്‍ത്തനം
തൃപ്തികരമാണോ; എങ്കില്‍
ഇത്തരം ബോട്ടുകള്‍
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോഎന്നറിയിക്കാമോ?