ഭരണഭാഷ
മലയാളമാക്കാത്ത ഓഫീസുകള്‍
1541.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഭരണഭാഷ
മലയാളമാക്കിയതിനെത്തുടര്ന്ന്
സര്‍ക്കാര്‍, പൊതുമേഖല
സ്ഥാപനങ്ങളിലെ
അപേക്ഷകള്‍
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍
മലയാളത്തിലാക്കാന്‍
നിര്‍ദ്ദേശമുണ്ടായിട്ടും
ഇപ്പോഴും അപേക്ഷകളും
മറ്റും മലയാളത്തില്‍
തയ്യാറാക്കി നല്‍കാത്ത
ഓഫീസുകളും സ്ഥാപനങ്ങളും
ഏതൊക്കെ എന്ന്
വ്യക്തമാക്കാമോ; ഈ
സ്ഥാപനങ്ങള്‍ക്കും
അവയുടെ
മേലധികാരികൾക്കുമെതിരെ
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
സിവില്‍ സര്‍വ്വീസും
സര്‍ക്കാര്‍ ഓഫീസുകളും
കാര്യക്ഷമമാക്കുന്നതിന്
നടപടികള്‍
1542.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സിവില്‍ സര്‍വ്വീസും
സര്‍ക്കാര്‍ ഓഫീസുകളും
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ;
(ബി)
ഓഫീസുകളുടെ
ജിയോ മാപ്പിംഗുമായി
ബന്ധപ്പെട്ട്
ആവിഷ്ക്കരിച്ചിട്ടുള്ള
പ്രവര്‍ത്തന
പരിപാടികള്‍
വിശദമാക്കാമോ;
(സി)
ഇതുവരെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ ഈ
ദിശയില്‍
നടന്നിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഇ-ഫയലിംഗ് സിസ്റ്റം
1543.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-ഫയലിംഗ്
സിസ്റ്റം എല്ലാ
വകുപ്പുകളിലും
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലാ-താലൂക്ക്
തല ഓഫീസുകളില്‍ നിന്ന്
സെക്രട്ടേറിയറ്റില്‍
എത്തുന്ന ഫയലുകള്‍
സ്കാന്‍ ചെയ്ത് ഇ-ഫയല്‍
ആക്കി മാറ്റാന്‍
കാലതാമസം
നേരിടുന്നുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഫയലുകള്‍ തപാല്‍ വഴി
സെക്രട്ടേറിയറ്റിലും,
ഉയര്‍ന്ന ഓഫീസുകളിലും
എത്താനെടുക്കുന്ന
കാലതാമസം ഇ-ഫയലിംഗ്
ഏര്‍പ്പെടുത്തുക വഴി
പരിഹരിക്കാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ഓഫീസുകളെയും ഇ-ഫയലിംഗ്
ശൃംഖലയില്‍
കണ്ണിയാക്കാനുളള നടപടി
സമയബന്ധിതമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
കാര്യങ്ങള്‍
കൂടുതല്‍ വേഗത്തിലും
കാര്യക്ഷമവുമാക്കാന്‍
ഇതുമൂലം കഴിയും എന്ന്
കരുതുന്നുണ്ടോ;
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും പേരിലുള്ള
ക്രിമിനല്‍ കേസുകള്‍
1544.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
പേരില്‍ ക്രിമിനല്‍
കേസുകള്‍ നിലവിലുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അതില്‍
രാഷ്ട്രീയ കേസുകൾ
അല്ലാത്ത എത്ര കേസുകള്‍
ഓരോരുത്തരുടെയും
പേരില്‍ ഉണ്ടെന്ന്
വെളിപ്പെടുത്തുമോ?
പുതിയ
തസ്തികകള്‍
1545.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വിവിധ വകുപ്പുകളിൽ
സൃഷ്ടിച്ചിട്ടുള്ള
പുതിയ തസ്തികകൾക്ക്
വാര്‍ഷികമായി വരുന്ന
സാമ്പത്തിക ബാധ്യത എത്ര
രൂപയാണ്;വിശദാംശം
നല്‍കുമോ;
(ബി)
ഇക്കാലയളവിൽ
പബ്ലിക് സര്‍വ്വിസ്
കമ്മീഷന് മുഖേന എത്ര
നിയമനങ്ങള്‍
നല്‍കിയിട്ടുണ്ട്; വിശദ
വിവരം നല്‍കുമോ;
(സി)
ഏതെല്ലാം
പുതിയ വകുപ്പുകള്‍,
കോര്‍പ്പറേഷനുകള്‍,
കമ്മീഷനുകള്‍ ഇവ
രൂപീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ഡി)
ഇവയ്ക്കോരോന്നിനും
ആവശ്യമായി വരുന്ന
ആവര്‍ത്തന ചെലവുകള്‍
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ഇവയ്ക്കായി
പുതുതായി തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പുതിയ
തസ്തികകള്‍
1546.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിൽ ഡ്രൈവര്‍
തസ്തികയില്‍ ഒഴിവുകള്‍
1547.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ വിവിധ
സര്‍ക്കാര്‍
വകുപ്പുകളില്‍ ഡ്രൈവര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ ; ഈ
ഒഴിവുകള്‍ പി എസ് സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
(ബി)
016/2014
കാറ്റഗറി നമ്പര്‍
പ്രകാരം ഇപ്പോള്‍
നിലവില്‍ വന്ന പി എസ്
സി റാങ്ക് ലിസ്റ്റില്‍
നിന്നും ഒഴിവുള്ള
ഡ്രൈവര്‍
തസ്തികയിലേക്ക് നിയമനം
നടത്താനുള്ള നടപടി
സ്വീകരിക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.സി
റാങ്ക് ലിസ്റ്റ്
1548.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.സി
റാങ്ക് ലിസ്റ്റ്
(കാറ്റഗറി നം. 218/13)
എന്നാണ് നിലവില്‍
വന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന് ആദ്യ
നിയമന ശിപാര്‍ശ എന്നാണ്
നല്‍കിയത്;നിയമന
ശിപാര്‍ശ നല്‍കുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടെങ്കില്‍
അതിനുളള കാരണം എന്താണ്;
(ഡി)
എല്‍.ഡി.സി.യുടെ
എത്ര ഒഴിവുകളാണ്
നിലവിലുള്ളത്; പ്രസ്തുത
ഒഴിവുകളെല്ലാം
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഇ)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുവാന്‍ ഒരു
മാസം മാത്രം
ശേഷിക്കുന്നതിനാല്‍
2018 മെയ് മാസം
ഉണ്ടാകുന്ന ഒഴിവുകള്‍
ഉള്‍പ്പെടെ പരമാവധി
ഒഴിവുകള്‍
പി.എസ്.സിക്ക്
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
അവധിയെടുത്ത് വിദേശത്ത്
ജോലി ചെയ്യുന്ന
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
1549.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഉദ്യോഗസ്ഥരില്‍
അവധിയെടുത്ത് വിദേശത്ത്
ജോലി ചെയ്യുന്നവര്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏത്
വകുപ്പില്‍ നിന്നാണ്
കൂടുതല്‍ ഉദ്യോഗസ്ഥര്‍
അവധിയെടുത്ത് വിദേശത്ത്
ജോലി ചെയ്യുന്നത് ;
(സി)
ഇങ്ങനെ
വിദേശത്ത് ജോലി
ചെയ്യുന്നവർക്ക്
അഞ്ചുവര്‍ഷത്തെ
അവധിക്ക് ശേഷവും
വിദേശത്ത് ജോലിയില്‍
തുടരുവാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രപേര്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
അവധിയില്‍ വിദേശത്ത്
ജോലി ചെയ്യുവാന്‍
നിലവിലുളള വ്യവസ്ഥകള്‍
എന്താണെന്ന്
വിശദമാക്കുമോ?
ഇന്ത്യാ
റിസര്‍വ് ബറ്റാലിയന്
1550.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യാ
റിസര്‍വ് ബറ്റാലിയനു
വേണ്ടി സ്പെഷ്യല്‍
റൂള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇന്ത്യാ
റിസര്‍വ് ബറ്റാലിയന്
റെഗുലര്‍ വിംഗ്
സേനാംഗങ്ങള്‍ക്ക്
പ്രത്യേക
ആനുകൂല്യങ്ങള്‍
നല്‍കുന്നതായി
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
14-10-2015-ന്
ഹവീല്‍ദാറായി
പ്രൊമോഷന് ലഭിച്ച
ഇന്ത്യാ റിസര്‍വ്
ബറ്റാലിയനിലെ
സേനാംഗങ്ങള്‍ക്ക്
നാളിതുവരെയും
ഇന്‍ക്രിമെന്റ്
അനുവദിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
പ്രസ്തുത
ഇന്‍ക്രിമെന്റ്
സമയബന്ധിതമായി
നല്കാന് നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കേരള
പോലീസിനു കീഴിലും
ബി.എസ്.എഫ്,
സി.ആര്.പി.എഫ്.,
ഇന്ത്യന്‍ ആര്‍മി
എന്നിവയുടെ കീഴില്‍ 18
മാസക്കാലം ട്രെയിനിംഗ്
പൂര്‍ത്തിയാക്കിയ
ഐ.ആര്.ബി.
സേനാംഗങ്ങള്‍ക്ക് കേരള
പോലീസ് സേനയിലെ മറ്റ്
ബറ്റാലിയനുകളിലെ
സേനാംഗത്തിന്
ലഭിക്കുന്ന ശമ്പളത്തിനു
പുറമേ
മറ്റ്എന്തെങ്കിലും
ആനുകൂല്യം
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഇ)
പത്ത്
വര്‍ഷം സേവനം
പൂര്‍ത്തിയാക്കിയ
ഐ.ആര്.ബി.
സേനാംഗങ്ങള്‍ക്ക് അതാത്
ജില്ലകളിലെ ആംഡ്
റിസര്‍വുകളില്‍ പോകാന്‍
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; ആയതിനു
വേണ്ടി സര്‍ക്കാര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വകുപ്പ്
തലവന്മാരില്ലാത്ത അവസ്ഥ
1551.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഏതെല്ലാം
വകുപ്പുകളിലാണ്
സ്ഥിരമായി വകുപ്പ്
തലവന്മാരില്ലാത്ത അവസ്ഥ
ഉള്ളത്; വിശദമാക്കുമോ;
(ബി)
വകുപ്പ്
മേധാവികള്‍
ഇല്ലാത്തതിനാല്‍ തൊട്ടു
താഴെയുള്ള
മേലധികാരികള്‍
ഫയലുകളില്‍ പലപ്പോഴും
വ്യക്തമായ തീരുമാനങ്ങളോ
നിര്‍ദ്ദേശങ്ങളോ
എടുക്കാതെ പോകുന്നത്
പ്രസ്തുത വകുപ്പുകളുടെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിവിധ
ഡയറക്ടറേറ്റുകളിലും
മറ്റും സ്ഥിരമായി പല
സീറ്റുകളിലും
ഉദ്യോഗസ്ഥര്‍
ഇല്ലാത്തതുമൂലം
ഓഫീസുകളില്‍ തപാല്‍
സ്വീകരണവും, വിതരണവും
ഫയല്‍ നീക്കവും
മന്ദഗതിയിലാണെന്ന പരാതി
പരിശോധിച്ച്
പരിഹരിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പെന്ഷന്
പ്രായം ഉയര്‍ത്തുന്ന കാര്യം
1552.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെന്ഷന് പ്രായം
ഉയര്‍ത്തുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
(ബി)
എങ്കില്‍
എത്ര വയസ്സായി
ഉയര്‍ത്താനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് ; ഇതു
സംബന്ധമായി ഏതെങ്കിലും
സര്‍വ്വീസ് സംഘടനകളുടെ
നിവേദനം സര്‍ക്കാരിന്
ഇതിനകം ലഭിച്ചിട്ടുണ്ടോ
;
(സി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തില്‍ ഇതിനകം
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍ എന്തൊക്കെ;
(ഡി)
തൊഴിലില്ലാത്തവരുടെ
എണ്ണം ദേശീയ ശരാശരിയുടെ
ഇരട്ടിയോളമുള്ള
സംസ്ഥാനത്ത് പെന്ഷന്
പ്രായം ഉയര്‍ത്തുന്നത്
അഭ്യസ്തവിദ്യരുടെ
കടുത്ത പ്രതിഷേധത്തിന്
കാരണമാക്കുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ?
സര്‍വ്വീസില്‍
പ്രവേശിക്കുന്നതിന് മുമ്പ്
പരിശീലനം
1553.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ജോലിയില്‍
പ്രവേശിക്കുന്ന
ഏതെല്ലാം വിഭാഗം
ജീവനക്കാര്‍ക്കാണ്
സര്‍വ്വീസില്‍
പ്രവേശിക്കുന്നതിന്
മുമ്പ് പരിശീലനം
നിര്‍ബന്ധമാക്കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റില്‍
തീര്‍പ്പാകാതെയുള്ള
ഫയലുകള്‍
1554.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണസിരാ
കേന്ദ്രമായ
സെക്രട്ടേറിയറ്റില്‍
ഒരു ലക്ഷത്തോളം
ഫയലുകള്‍ തീര്‍പ്പാകാതെ
കിടക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതില്‍,
കഴിഞ്ഞ രണ്ടു വര്‍ഷമായി
ഓരോ വകുപ്പിലും
തീരുമാനമാകാതെ
കിടക്കുന്ന ഫയലുകളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഫയല്നടപടികള്
വേഗത്തിലാക്കാനും
സമയബന്ധിതമായി
തീര്‍പ്പു
കല്‍പ്പിക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
തീര്പ്പാക്കുവാനുള്ള
ഫയലുകള്‍
1555.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
എത്ര ഫയലുകള്‍
തീരുമാനമാകാതെ
കെട്ടിക്കിടക്കുന്നു;
(ബി)
ഓരോ
വകുപ്പിലും
തീര്പ്പാക്കുവാനുള്ള
ഫയലുകളുടെ എണ്ണം
വിശദമാക്കുമോ;
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
1556.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകളുടെ
വിവരം ഓഫീസ്, വാടക
എന്നിവ സഹിതം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടങ്ങളുടെ വാടക
ഇനത്തില്‍ പ്രതിവര്‍ഷം
ചെലവാകുന്ന തുക
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
ഓഫീസുകള്‍ക്ക് ഭൂമി
കണ്ടെത്തി കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കേന്ദ്ര
സായുധ പോലീസ്
ഫോഴ്സ്സേനാംഗങ്ങള്ക്ക്
വീട്ടുകരം ഒഴിവാക്കി
നല്കാന് നടപടി
1557.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സേനാംഗങ്ങള്‍ക്ക്
നല്‍കിവരുന്ന എക്സ്
സര്‍വ്വീസ് മെന്‍
സ്റ്റാറ്റസ്
ആനുകൂല്യങ്ങള്‍ കേന്ദ്ര
സായുധ പോലീസ് ഫോഴ്സ്
സേനാംഗങ്ങള്‍ക്കും
അനുവദിച്ചുകൊണ്ട്
കേന്ദ്ര സര്‍ക്കാര്‍
2012 -ല്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ള
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കേന്ദ്ര
സായുധ പോലീസ് ഫോഴ്സ്
സേനാംഗങ്ങള്‍ക്ക്
വീട്ടുകരം ഒഴിവാക്കി
നല്കാന് സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ ?
കായംകുളത്ത്
കോടതി സമുച്ചയം
1558.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളത്ത്
കോടതി സമുച്ചയം
നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കുമോ?
പുനര്‍
നിയമനം ലഭിച്ച എെ.എ.എസ്
/എെ.പി.എസ് ഉദ്യോഗസ്ഥര്‍
1559.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസില്‍ നിന്നും
വിരമിച്ച എത്ര
എെ.എ.എസ്/എെ.പി.എസ്
ഉദ്യോഗസ്ഥര്‍ക്ക് പല
തസ്തികകളിലായി പുനര്‍
നിയമനം
നല്‍കിയിട്ടുണ്ട് ;
(ബി)
ഇവര്‍
ആരെല്ലാമാണെന്നും,
ഏതെല്ലാം തസ്തികകളില്‍
എന്നുമുതലാണ് നിയമനം
നല്‍കിയിട്ടുള്ളതെന്നും
വിശദമാക്കുമോ ;
(സി)
ഓരോ
ഉദ്യോഗസ്ഥര്‍ക്കും
നല്കുന്ന ആനുകൂല്യവും,
ശമ്പളവും മൂലം
സര്‍ക്കാരിനുണ്ടാകുന്ന
പ്രതിമാസ ബാധ്യത എത്ര
രൂപയാണ് എന്നതിന്റെ
കണക്ക് വിശദമാക്കുമോ?
ജേക്കബ്
തോമസിനെതിരായ അച്ചടക്കനടപടി
1560.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുതിര്‍ന്ന
ഐ. പി. എസ്.
ഉദ്യോഗസ്ഥന് ജേക്കബ്
തോമസിനെതിരായ
അച്ചടക്കനടപടി
പരിഗണനയില്‍
ഉണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഈ
ഉദ്യോഗസ്ഥന്റെ പേരില്‍
എന്തൊക്കെ കുറ്റങ്ങളാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍ നൽകുമോ ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥന്
സര്‍ക്കാരിന് എതിരെ
ഹൈക്കോടതിയില്‍ ഹര്‍ജി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
അഖിലേന്ത്യാ
സര്‍വ്വീസിലെ ഉദ്യാേഗസ്ഥര്‍
1561.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഖിലേന്ത്യാ
സര്‍വ്വീസിലെ എത്ര
ഉദ്യാേഗസ്ഥര്‍ കേന്ദ്ര
ഡെപ്യൂട്ടേഷന്
അവസാനിപ്പിച്ച് ഇൗ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തേയ്ക്ക്
വന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
എെ.എ.എസ്
ഓഫീസര്‍മാര്‍ എത്ര
പേരെന്നും
ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
എെ.പി.എസ്
ഓഫീസര്‍മാര്‍ എത്ര
പേരെന്നും
ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഡി)
എെ.
എഫ്.എസ്. ഓഫീസര്‍മാര്‍
എത്ര പേരെന്നും
ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
പദ്ധതി
നടത്തിപ്പിലെ കാലതാമസം
T 1562.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പദ്ധതികൾ
നടപ്പാക്കുന്നതിലുള്ള
കാലതാമസം കാരണം പദ്ധതി
ചെലവ് പല മടങ്ങ്
വര്‍ദ്ധിക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
പദ്ധതികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
പൂര്‍ണ്ണാധികാരം
ബന്ധപ്പെട്ട ചീഫ്
എഞ്ചിനീയറില്‍
നിക്ഷിപ്തമാണോ;
(സി)
പദ്ധതി
നടത്തിപ്പിലുണ്ടാകുന്ന
കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വന്‍കിട
പദ്ധതികള്‍ കിഫ്ബി
മുഖേന
നടപ്പിലാക്കുന്നത്
പദ്ധതി
നടത്തിപ്പിലുണ്ടാകുന്ന
കാലതാമസം
കുറയ്ക്കുവാന്‍
ഇടയാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സുസ്ഥിര
വികസന ലക്ഷ്യങ്ങള്‍
1563.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുസ്ഥിര
വികസന ലക്ഷ്യങ്ങള്‍
(Sustainable
Development Goals)
കൈവരിക്കുന്നതിന്
ബോധപൂര്‍വ്വമായ
ശ്രമങ്ങള്‍
നടത്തേണ്ടതുണ്ട് എന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
വികസന
പ്രവര്‍ത്തനങ്ങള്‍ ഈ
ലക്ഷ്യങ്ങള്‍ കൈവരിച്ചു
എന്ന് ഉറപ്പാക്കാനായി
വികസിപ്പിച്ച
സൂചികകള്ക്കനുസൃതമായാണ്
നടപ്പിലാക്കുന്നത്
എന്ന് ഉറപ്പു
വരുത്താന്‍ എന്തെല്ലാം
ക്രമീകരണങ്ങളാണ്
നാളിതുവരെ
ചെയ്തിട്ടുള്ളത്
എന്നറിയിക്കാമോ?
ക്ഷേമപദ്ധതികള്‍
1564.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമപദ്ധതികള്‍
അധികചെലവാണെന്ന
മുഖ്യമന്ത്രിയുടെ
സാമ്പത്തിക
ഉപദേഷ്ടാവിന്റെ നിലപാട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാമ്പത്തിക
ഉപദേഷ്ടാവിന്റെ നിലപാട്
തന്നെയാണോ
സര്‍ക്കാരിനും
ഇക്കാര്യത്തിലുള്ളതെന്ന്
വ്യക്തമാക്കുമോ;
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതി
T 1565.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതിക്കായി
എത്ര കോടി രൂപയാണ്
നീക്കിവെച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വാര്‍ഷിക
പദ്ധതിയില്‍ നാളിതുവരെ
ഓരോ വകുപ്പും എത്ര കോടി
രൂപ ചെലവഴിച്ചെന്ന്
വിശദമാക്കുമോ;
(സി)
വാര്‍ഷിക
പദ്ധതിയില്‍ 2018
ജനുവരി 31- നകം എന്തു
തുക ചെലവിടണമെന്നാണ്
നിഷ്ക്കര്ഷിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വാര്‍ഷിക
പദ്ധതിയുടെ ചെലവു
കൂട്ടാന്‍ ഏതെങ്കിലും
പ്രത്യേക ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
ഉത്തരവുകളിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ
വികസന സൂചിക
1566.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസന സൂചികയില്‍
വന്‍മുന്നേറ്റം
നടത്താന്‍ സഹായകമാകുന്ന
നവകേരള മിഷന് പദ്ധതിയെ
എസ്.ഡി.ജി (Sustainable
Development
Goals)സൂചികകളുമായി
ഉള്ച്ചേര്ത്തിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
വികസന നേട്ടങ്ങളും
എസ്.ഡി.ജി യുമായി
ബന്ധപ്പെട്ട
വിശദാംശങ്ങളും
ബഹുജനങ്ങളെ
അറിയിക്കാന്‍
എന്തെല്ലാം
പരിപാടികളാണ് ആസൂത്രണം
ചെയ്യുകയെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
വിദേശ നിക്ഷേപങ്ങള്‍
T 1567.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14,
2014-15, 2015-16
കാലഘട്ടങ്ങളില്‍
കേരളത്തിലുണ്ടായിട്ടുള്ള
വിദേശ നിക്ഷേപം
എക്കണോമിക് റിവ്യൂ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ എത്ര
ശതമാനമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
2016-17,2017-18
കാലയളവില്‍
കേരളത്തിലുണ്ടായ വിദേശ
നിക്ഷേപങ്ങളെക്കുറിച്ചുള്ള
വിശദാംശം എക്കണോമിക്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ എത്ര
ശതമാനമായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടിയിലെ റീജണല്‍
സയന്‍സ് സെന്റര്‍
1568.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
റീജണല്‍ സയന്‍സ്
സെന്റര്‍,
പ്ലാനട്ടോറിയം
എന്നിവയുടെ നിര്‍മ്മാണ
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രസ്തുത പ്രോജക്ടില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയും എന്നും
വ്യക്തമാക്കാമോ?
സമുദ്ര
തീരപ്രദേശത്ത് വീട്
നിര്‍മ്മിയ്ക്കുവാന്‍
അനുമതിയ്ക്കുള്ള
നടപടിക്രമങ്ങള്‍
1569.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമുദ്ര
തീരപ്രദേശത്ത് വീട്
നിര്‍മ്മിയ്ക്കുവാന്‍
അനുമതിയ്ക്കായി
എന്തെല്ലാം നടപടി
ആവശ്യമുണ്ട്;സി.ആര്.ഇസഡ്
പരിധി എത്രയാണ്; ഈ
പരിധിയ്ക്കുള്ളിലാണെങ്കിൽ
അനുമതി നല്കുവാനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോവളം
നിയോജകമണ്ഡലത്തിലെ
വിഴിഞ്ഞം, കോവളം,
അടിമലത്തുറ, പൂവ്വാര്‍,
പള്ളം, കരുങ്കുളം എന്നീ
പ്രദേശങ്ങളില്‍
നിന്നുള്ള എത്ര
അപേക്ഷകള്‍ തീര്‍പ്പ്
കല്പ്പിക്കുവാനുണ്ട്;
(സി)
ഇവര്‍ക്ക്
അനുമതി ലഭിയ്ക്കുവാന്‍
എത്ര നാള് കൂടി
കാത്തിരിയ്ക്കണം;
വ്യക്തമാക്കാമോ ?
മണ്ട്രോതുരുത്തിലെ
പാരിസ്ഥിതിക പ്രശ്നങ്ങള്‍
1570.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
മണ്‍ട്രോതുരുത്ത് എന്ന
സ്ഥലത്തെ പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മണ്ട്രോതുരുത്തിനെ
പുനരുജ്ജീവിപ്പിക്കാനും
പുന:സൃഷ്ടിക്കാനുമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
എത്ര തുകയാണ് ഇതിനായി
നീക്കി
വച്ചിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(സി)
മണ്ട്രോതുരുത്തിലെ
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സംബന്ധിച്ച് നിയമസഭാ
പരിസ്ഥിതി കമ്മിറ്റി
എന്തെങ്കിലും
ശിപാര്‍ശകള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ജൈവ
വൈപ്പിന്‍ പദ്ധതിക്ക്
പാരിസ്ഥിതികാനുമതിക്കുള്ള
നടപടി
1571.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡ്
ധനസഹായത്തോടെ
നടപ്പാക്കുന്ന ജൈവ
വൈപ്പിന്‍ പദ്ധതിക്ക്
പാരിസ്ഥിതികാനുമതി
ലഭിക്കുന്നതിനുള്ള
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
അനുമതി
നല്കുന്നതില്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോ;
വിശദമാക്കുമോ?
ആശ്രാമം
ജെെവവെെവിധ്യ പെെതൃക
കേന്ദ്രം
1572.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
മണ്ഡലത്തിലെ ആശ്രാമം
പ്രദേശത്തെ
കണ്ടല്‍കാടുകള്‍
ഉള്‍പ്പെടുന്ന സ്ഥലം
ജെെവവെെവിധ്യ പെെതൃക
കേന്ദ്രമായി വിജ്ഞാപനം
ചെയ്യുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; ഏതെല്ലാം
സര്‍വ്വേ നമ്പറിൽ
ഉള്‍പ്പെട്ട ഭൂമിയാണ്
പ്രസ്തുത പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജെെവവെെവിധ്യപെെതൃക
കേന്ദ്രമായി വിജ്ഞാപനം
ചെയ്യുന്ന മേഖലയില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
മറ്റും നിയന്ത്രണം
ഏര്‍പ്പെടുത്തുന്നതിനുള്ള
നിര്‍ദ്ദേശങ്ങളോ
വ്യവസ്ഥകളോ കരട്
വിജ്ഞാപനത്തില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കായല്‍
അരികുകളില്‍ അനധികൃത
കെട്ടിട നിര്‍മ്മാണം
1573.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
മിക്ക കായല്‍
അരികുകളിലും അനധികൃത
കെട്ടിട നിര്‍മ്മാണം
നടത്തിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കായല്‍
അരികില്‍ നിന്നും എത്ര
മീറ്റര്‍ മാറി കെട്ടിടം
പണിയണമെന്നാണ് നിബന്ധന;
(സി)
തിരുവനന്തപുരം,
ആക്കുളം കായലിന്റെ
തീരത്ത് നടപ്പാതയില്‍
നിന്നും എത്ര മീറ്റര്‍
മാറി കെട്ടിടം
നിര്‍മ്മിയ്ക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ; ആക്കുളം
കായല്‍ മേഖലയില്‍
ആക്കുളം പാലത്തിനു താഴെ
കിഴക്ക് പടിഞ്ഞാറായി
നിലവിലുള്ള
നടപ്പാതയില്‍ നിന്നും
എത്ര മീറ്റര്‍ മാറി
കെട്ടിടം
നിര്‍മ്മിയ്ക്കുവാന്‍
കഴിയും; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ടി
പ്രദേശം സി. ആര്. ഇസഡ്
-II ല്‍ പെടുന്നതാണോ;
സി. ആര്. ഇസഡ് II ലെ
നിബന്ധനകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഇ)
കൊച്ചി
മറൈന്‍ ഡ്രൈവില്‍
കായല്‍ തീരത്ത്
ഹോട്ടലുകളും,
കെട്ടിടങ്ങളും
പണിതിരിയ്ക്കുന്നത് ഏത്
നിയമത്തിന്റെ
അടിസ്ഥാനത്തിലാണ്എന്ന്
വിവരിയ്ക്കുമോ;
(എഫ്)
കേരളത്തില്‍
ടൂറിസം വികസനത്തിനായും
മറ്റും
കായല്‍തീരങ്ങളിലും നല്ല
വാട്ടര്‍ ഫ്രണ്ടേജുള്ള
സ്ഥലങ്ങളിലും പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി
വിവിധതരം
പ്രോജക്ടുകള്‍ക്ക്
അനുമതി നല്കാന് നടപടി
സ്വീകരിക്കുമോ;
കേന്ദ്രസര്‍ക്കാര്‍
നിലവിലുള്ള സി. ആര്.
ഇസഡ് - ലെ കര്‍ശന നിയമം
മാറ്റി പുതിയ ഉത്തരവ്
ഇറക്കുവാന്‍ പോകുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ജി)
സി.
ആര്. ഇസഡ് സംബന്ധിച്ച്
കേരളത്തില്‍ മാറ്റം
വരുത്തേണ്ട
കാര്യങ്ങളെക്കുറിച്ച്
കേന്ദ്രത്തിനെ
ധരിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
കായല്‍
പ്രദേശങ്ങളിലാണെന്നും
എന്തൊക്കെ മാറ്റങ്ങള്‍
ഉണ്ടാകണമെന്നാണ്
അറിയിച്ചിരിയ്ക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
കേരളത്തിലെ കായല്‍
പ്രദേശങ്ങള്‍ ഏത് സി.
ആര്. ഇസഡ്
കാറ്റഗറിയിലാണെന്ന് ഇനം
തിരിച്ചും സ്ഥലം
തിരിച്ചും
വിശദമാക്കുമോ?
കെ.
എ. എസ് സംവരണം
1574.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിലെ ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
തസ്തികയിലേക്ക്
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളിലെ
അസിസ്റ്റന്റ്
എഡ്യുക്കേഷണല്‍
ആഫീസര്‍മാര്‍
അദ്ധ്യാപകര്‍ മറ്റ്
യോഗ്യരായ ജീവനക്കാര്‍
എന്നിവരില്‍നിന്നും
നേരിട്ടുള്ള നിയമനവും
കെ. എ. എസ് രണ്ടും,
മൂന്നും
സ്കീമുകളിലേക്ക്
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
ബൈ ട്രാന്‍സ്ഫര്‍
നിയമനവും ഏതൊക്കെ
തലങ്ങളിലാണ്
വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഡി.ഇ.ഒ
നേരിട്ടുള്ള
നിയമനത്തില്‍ വകുപ്പുതല
ജീവനക്കാരുടെ
ക്വാട്ടയില്‍ ഡബിള്‍
ബെനിഫിറ്റ്
ഒഴിവാകുന്നതിനായി
ഒരിക്കല്‍ സംവരണം
കിട്ടി നിയമനം നേടിയവരെ
ഒഴിവാക്കുന്നുണ്ടോ ;
(സി)
കെ.
എ. എസ് രണ്ടും, മൂന്നും
സ്ട്രീമുകളിലേക്കുള്ള
ബൈ ട്രാന്‍സ്ഫര്‍
നിയമനത്തിന് കെ.എസ്
ആൻഡ് എസ്.എസ്.ആര് - ലെ
ഏതൊക്കെ ചട്ടങ്ങളാണ്
ബാധകമാകുകയെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
ബൈ
ട്രാന്‍സ്ഫര്‍ നിയമനവും
ബൈ ട്രാന്‍സ്ഫര്‍
റിക്രൂട്ട്മെന്റും
തമ്മിലുള്ള
വ്യത്യാസമെന്താണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
കെ.എസ്
ആൻഡ് എസ്.എസ്.ആര്
പ്രകാരം ബൈ
ട്രാന്‍സ്ഫര്‍
നിയമനത്തിന് മെറിറ്റും
കോണ്‍ഫിഡെന്‍ഷ്യല്‍
റിപ്പോര്‍ട്ടും
സീനിയോറിറ്റിയും
ഒഴിവാക്കി
റിക്രൂട്ട്മെന്റ്
പ്രോസസിലൂടെ നിയമനം
നടത്താന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ ; ഫുള്‍
മെമ്പറോ- അപ്രൂവ്ഡ്
പ്രൊബേഷണറോ ആകാതെ
സര്‍വ്വീസില്‍
റെഗുലറൈസ് മാത്രം
ചെയ്യപ്പെട്ടിട്ടള്ള
ജീവനക്കാരനെ കെ.എസ്
ആൻഡ് എസ്.എസ്.ആര്
പ്രകാരം ബൈ
ട്രാന്‍സ്ഫര്‍
റിക്രൂട്ട്മെന്റിന്
പരിഗണിക്കുവാന്‍
കഴിയുമോ;
വ്യക്തമാക്കുമോ ?
കേരള
അഡ്മിനിസ്ടേറ്റീവ് സര്‍വീസ്
സംവരണം
1575.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്-ലെ
2-ഉം 3-ഉം
സ്ട്രീമുകളില്‍ സംവരണം
നിഷേധിച്ച നടപടി
പുന:പരിശോധിക്കുന്നത്
പരിഗണനയിലുണ്ടോ;വ്യക്തമാക്കാമോ;
(ബി)
കെ.എ.എസ്-ലെ
2-ഉം 3-ഉം
സ്ട്രീമുകളില്‍ സംവരണം
നിഷേധിച്ചതിലൂടെ സംവരണ
വിഭാഗങ്ങള്‍ക്ക്
ഉണ്ടാകുന്ന പ്രാതിനിധ്യ
കുറവ് എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
1576.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മന്ത്രിസഭ
അംഗീകരിച്ച കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് ചട്ടം 14
(ബി) പ്രകാരം സ്ട്രീം
2, സ്ട്രീം 3
തലങ്ങളില്‍ ഏതൊക്കെ
ഗവണ്മെന്റ്
വകുപ്പുകളിലെ
അല്ലെങ്കില്‍
ഭരണഘടനാസ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് കെ.എ.
എസ്. പരീക്ഷയ്ക്ക്
അപേക്ഷിക്കാന്‍
സാധിക്കും;
വ്യക്തമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
1577.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസില്‍
ജോലിചെയ്യുന്ന മൊത്തം
ജീവനക്കാര്‍
എത്രയെന്നും അതില്‍
സെക്രട്ടേറിയറ്റ്
ജീവനക്കാര്‍ (വിഭാഗം
തിരിച്ച്) എത്രയെന്നും
വ്യക്തമാക്കുമോ ;
(ബി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലേക്ക്
തിരഞ്ഞെടുക്കുന്നവരെ
നിയമിക്കുവാന്‍
ഉദ്ദേശിക്കുന്ന
സര്‍ക്കാര്‍
വകുപ്പുകള്‍ ഏതെല്ലാം
എന്നും , ഇവരെ
ഉള്‍പ്പെടുത്താത്ത
സര്‍ക്കാര്‍
വകുപ്പുകള്‍ ഏതെല്ലാം
എന്നും വ്യക്തമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് - നിയമന നടപടികൾ
1578.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലേക്കുള്ള
പരീക്ഷ നടത്തിപ്പിനുള്ള
നടപടികള്‍ പി.എസ്.സി.
ആരംഭിച്ചിട്ടുണ്ടോ;
(ബി)
കെ.എ.എസ്.ന്റെ
സ്പെഷ്യല്‍ റൂള്‍സ്
പ്രകാരം സിലബസ്, സ്കീം
തുടങ്ങിയ കാര്യങ്ങളില്‍
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്
സര്‍ക്കാരിന്റെ
അംഗീകാരം
വാങ്ങേണ്ടതുണ്ടോ;
(സി)
നിയമനം
പി.എസ്.സി.-യ്ക്ക്
വിട്ടാല്‍ പരീക്ഷയുടെ
സ്കീം, സിലബസ് തുടങ്ങിയ
കാര്യങ്ങളില്‍ തീരുമാനം
എടുക്കുവാനുള്ള
പൂര്‍ണ്ണാധികാരം
പി.എസ്.സി.-യ്ക്ക്
ആയിരിക്കുമെന്നിരിക്കെ
കെ.എ.എസ്. വിഷയത്തില്‍
ഇതിന് വിരുദ്ധമായ
നിലപാട്
സ്വീകരിക്കുവാനുണ്ടായ
കാരണമെന്താണ്;
(ഡി)
പ്രസ്തുത
വ്യവസ്ഥ കരട്
ചട്ടങ്ങളില്‍
ഉണ്ടായിരുന്നോ;
ഇല്ലെങ്കില്‍ അന്തിമ
വിജ്ഞാപനത്തില്‍ ഇത്
കൂട്ടിച്ചേർക്കുവാന്‍
ഉണ്ടായ
സാഹചര്യമെന്താണ്;
(ഇ)
പ്രസ്തുത
സ്പെഷ്യല്‍ റൂള്‍സ്
നിയമസഭയുടെ സബ്ജക്ട്
കമ്മിറ്റി മുമ്പാകെ
നക്കല്‍ രൂപത്തില്‍
സമര്‍പ്പിച്ച് അംഗീകാരം
തേടിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
ജനപക്ഷ
സിവില്‍ സര്‍വ്വീസ്
1579.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
നയപരമായ തീരുമാനങ്ങള്‍
പ്രാവര്‍ത്തികമാക്കേണ്ട
സിവില്‍ സര്‍വ്വീസ്
ജനപക്ഷവും കാര്യക്ഷമവും
ആക്കിത്തീര്‍ക്കാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
ഓഫീസുകളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സൗഹാര്‍ദ്ദപരമായ
ഇടപെടലുകള്‍
ഉറപ്പാക്കുന്നതിനും
എന്തൊക്കെ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
ഇക്കാര്യത്തില്‍
സര്‍വ്വീസ് സംഘടനകള്‍
സഹകരണം വാഗ്ദാനം
ചെയ്തതിന്റെ
പശ്ചാത്തലത്തില്‍
ഓഫീസുകളുടെ
സൗകര്യങ്ങള്‍
ഉള്‍പ്പെടെ
വര്‍ദ്ധിപ്പിച്ച് ഓഫീസ്
അന്തരീക്ഷം
മികവുറ്റതാക്കാനുള്ള
പരിപാടിയുടെ വിശദാംശം
നല്‍കുമോ;
(സി)
ഭരണസംവിധാനത്തിലെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുക എന്ന
ഉദ്ദേശ്യത്തോടെയുള്ള
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
പ്രാവര്‍ത്തികമാക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
സര്‍ക്കാര്‍
സര്‍വ്വീസിലെ തസ്തികകള്‍
നിര്‍ത്തലാക്കല്‍
1580.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ
കാലയളവില്‍ സര്‍ക്കാര്‍
സര്‍വ്വീസിലെ എത്ര
തസ്തികകള്‍
നിര്‍ത്തലാക്കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
കാറ്റഗറി സഹിതം
വിശദവിവരം നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പുതിയ നിയമനങ്ങള്‍
സര്‍ക്കാര്‍
സര്‍വ്വീസില്‍
നടന്നിട്ടുണ്ട്
എന്നറിയിക്കാമോ?
പി.
എസ്. സി നടത്തുന്ന
പരീക്ഷകളില്‍ പരിഷ്കാരം
1581.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എസ്. സി നടത്തുന്ന
പരീക്ഷകളില്‍ പരിഷ്കാരം
കൊണ്ടു വരാന്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ചോദ്യപേപ്പറുകള്‍
തയ്യാറാക്കുന്നതിനെക്കുറിച്ച്
വ്യാപക പരാതികള്‍
ഉണ്ടാകുന്ന
സാഹചര്യത്തില്‍
കൂടുതല്‍ ജാഗ്രത
പുലര്‍ത്തുവാന്‍ പി.
എസ്.സി.
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
പി.
എസ്. സി.യുടെ നിയമന
ശിപാര്‍ശ എസ്.എം.എസ്
ആയി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നല്‍കുന്നതിനുള്ള
ആലോചനയുണ്ടോ; ഇതിനുള്ള
നടപടിക്രമം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ആലപ്പുഴ
ജില്ലയിലെ എല്‍.ഡി.
ക്ലാര്‍ക്ക് തസ്തിക
1582.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
21/03/2015
ലെ സ.ഉ.(അ)/13/2015
ഉ.ഭ.പ.വ. നമ്പര്‍
ഉത്തരവ് പ്രകാരം
എല്‍.ഡി. ക്ലാര്‍ക്ക്
തസ്തികയില്‍ സൂപ്പര്‍
ന്യൂമററി തസ്തിക
സൃഷ്ടിച്ചുകൊണ്ട്
ആലപ്പുഴ ജില്ലയില്‍
എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
(ബി)
സമാശ്വാസ
തൊഴില്‍ദാനപദ്ധതി
പ്രകാരം എല്‍.ഡി.
ക്ലാര്‍ക്ക്
തസ്തികയില്‍ നിയമനം
ലഭിച്ച് ആലപ്പുഴ
ജില്ലയില്‍ ജോലിയില്‍
തുടരുന്നവരില്‍
06.07.2012 തീയതിയിലെ
സ.ഉ.(എം.എസ്സ്)
നം.174/12 പൊ.ഭ.വ.
02.09.2013 തീയിതിയിലെ
സ.ഉ.(എം.എസ്സ്)
നം.249/13 പൊ.ഭ.വ.
എന്നീ ഉത്തരവുകള്‍
അനുസരിച്ച് എത്രപേരുടെ
സേവനം ക്രമവത്ക്കരിച്ച്
ഉത്തരവായിട്ടുണ്ട്;
(സി)
സൂപ്പര്‍ ന്യൂമററി
തസ്തികകൾ
ക്രമവത്ക്കരിക്കുന്നതിനായി
ഉപയോഗിച്ച
ഒഴിവുകളുംസമാശ്വാസ
തൊഴില്‍ദാന
പദ്ധതിക്കായി മാറ്റിയ
ഒഴിവുകളും 2015
മാര്‍ച്ചില്‍ നിലവില്‍
വരുകയും 2018 മാര്‍ച്ച്
മാസം കാലാവധി
അവസാനിക്കുകയും
ചെയ്യുന്ന കാറ്റഗറി
നം.218/2013 എല്‍.ഡി.
ക്ലാര്‍ക്ക് റാങ്ക്
പട്ടികയുടെ
കാലാവധിക്കുള്ളില്‍
ഉടലെടുത്തിട്ടുള്ളതാണെന്നും
ഇവ നിലവിലുള്ള റാങ്ക്
പട്ടികയിലുള്ളവര്‍ക്ക്
ലഭിക്കേണ്ടതായിരുന്നുവെന്നുമുള്ള
വസ്തുത ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
2018
മാര്‍ച്ച് 31-ന്
കാലാവധി അവസാനിക്കുന്ന
എല്‍.ഡി. ക്ലാര്‍ക്ക്
റാങ്ക് പട്ടികയില്‍
ഉള്‍പ്പെട്ടവര്‍ക്ക്
മേല്‍ സൂചിപ്പിച്ച
നഷ്ടം
പരിഹരിച്ചുകിട്ടുന്നതിന്
ഈ ലിസ്റ്റിന്റെ കാലാവധി
ദീര്ഘിപ്പിച്ചുകൊടുക്കാന്
പി.എസ്.സി. യോട്
ശുപാര്‍ശ ചെയ്യാന്‍
ആവശ്യമായ നടപടി
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
ഉണ്ടാകുമോ;
(ഇ)
ഇവര്‍ക്കുണ്ടായ
നഷ്ടം
പരിഹരിക്കുന്നതിനായി
എന്ത് നടപടിയാണ്
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആദിവാസി
യുവാക്കള്‍ക്ക് പൊലീസിലും
എക്സൈസിലും പ്രത്യേക നിയമനം
1583.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസി
യുവാക്കള്‍ക്ക്
പൊലീസിലും എക്സൈസിലും
പ്രത്യേക നിയമനം
നടത്തുന്നതിനായി
പി.എസ്.സി ചട്ടങ്ങളില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇരു
തസ്തികകളിലും എഴുത്ത്
പരീക്ഷയില്ലാതെ നൂറ്
മാര്‍ക്കിന്റെ
കൂടിക്കാഴ്ചയുടെ
അടിസ്ഥാനത്തില്‍ നിയമനം
നല്‍കുവാനാണോ തീരുമാനം
എന്നറിയിക്കാമോ;
ഇത്തരമൊരു തീരുമാനം
എടുത്തതിനുള്ള സാഹചര്യം
എന്തായിരുന്നു;
(സി)
ഏതൊക്കെ
വിഭാഗത്തില്‍പെട്ട
ആദിവാസികള്‍ക്കാണ്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പി എസ് സി റാങ്ക്
ലിസ്റ്റുകള്‍
1584.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
പി.എസ്.സി റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
നീട്ടി
നല്‍കിയിട്ടുണ്ട്;
(ബി)
കാലാവധി
നീട്ടിയ റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
എത്ര പേര്‍ക്ക്
പി.എസ്.സി. നിയമനത്തിന്
അഡ്വൈസ് മെമ്മോ
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ?
കാലാവധി
അവസാനിക്കാറായ ലാസ്റ്റ്
ഗ്രേഡ് റാങ്ക് ലിസ്റ്റ്
1585.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ജില്ലകളിലെ കാലാവധി
അവസാനിക്കാറായ ലാസ്റ്റ്
ഗ്രേഡ് റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
നിയമനം നടക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
രണ്ട് മാസങ്ങളായി ഈ
തസ്തികകളില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട ഒഴിവുകള്‍
എത്രയെന്നും നിയമന
ശിപാര്‍ശ നല്‍കിയത്
എത്രയെന്നും
വെളിപ്പെടുത്തുമോ;
(സി)
ഈ
റാങ്ക് ലിസ്റ്റുകള്‍
നിലവില്‍ വന്ന്
ആദ്യത്തെ നാലഞ്ചു
മാസങ്ങളില്‍ വിവിധ
കാരണങ്ങളാല്‍
നിയമനങ്ങള്‍
നടക്കാത്തതിനാല്‍ അത്
പരിഹരിക്കുന്നതിനായി
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി ആറുമാസത്തേക്ക്
കൂടി നീട്ടുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
പി.
എസ്. സി. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
1586.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എസ്. സി. കാറ്റഗറി നം
558/2014 പ്രകാരം
വിജ്ഞാപനം ചെയ്ത റാങ്ക്
ലിസ്റ്റിന്റെ കാലാവധി
ഏതുവരെയുണ്ട്; കാലാവധി
കഴിഞ്ഞുവോ
എന്നറിയിക്കാമോ;
(ബി)
ഫയര്മാന്
/ ഡ്രൈവര്‍ കം പമ്പ്
ഓപ്പറേറ്റര്‍
തസ്തികയില്‍ നിലവില്‍
എത്ര വേക്കന്‍സികള്‍
നിലവിലുണ്ട്;
വിശദവിവരങ്ങള്‍
നല്‍കാമോ?
നിയമന
നിരോധനം
1587.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപ്രഖ്യാപിത നിയമന
നിരോധനം നിലവിലുണ്ടോ;
(ബി)
2015
ല്‍ നിലവില്‍ വന്ന
എല്‍.ഡി.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
ഓരോ ജില്ലയിലും എത്ര
പേര്‍ക്ക് വീതം നിയമനം
നല്‍കിയെന്ന്
അറിയിക്കുമോ;
(സി)
2015
ല്‍ റദ്ദായ എല്‍.ഡി.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും ഓരോ ജില്ലയിലും
എത്ര പേര്‍ക്ക് വീതം
നിയമനം നല്‍കിയെന്ന്
അറിയിക്കുമോ ?
ലക്ചറര്‍
ഇന്‍ എഡ്യൂക്കേഷനല്‍
സെെക്കോളജി (ബെെ
ട്രാന്‍സ്ഫര്‍) നിയമനം
1588.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 055/2013 ആയി
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്, ഗവ.
ട്രെയിനിംഗ് കോളേജില്‍
ലക്ചറര്‍ ഇന്‍
എഡ്യൂക്കേഷനല്‍
സെെക്കോളജി (ബെെ
ട്രാന്‍സ്ഫര്‍)
തസ്തികയിലേക്ക് അപേക്ഷ
ക്ഷണിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുളള
ഓണ്‍ലെെന്‍ പരീക്ഷ
ഇതുവരെയും
നടത്തിയിട്ടില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
പരീക്ഷ നടത്തി നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ
എല്‍.ഡി.ക്ലാര്‍ക്ക് റാങ്ക്
ലിസ്റ്റ്
1589.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 218/2013
പ്രകാരമുള്ള പാലക്കാട്
ജില്ലയിലെ
എല്‍.ഡി.ക്ലാര്‍ക്ക്
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേരെ
നിയമിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
എന്നവസാനിക്കുമെന്ന്
അറിയിക്കാമോ; റാങ്ക്
ലിസ്റ്റിന്റെ കാലാവധി
ദീര്‍ഘിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
ഇക്കണോമിക്സ്
ജൂനിയര്‍ അദ്ധ്യാപക
നിയമനത്തിനുള്ള
പി.എസ.സി.പരീക്ഷ
1590.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
വിദ്യാഭ്യാസ വകുപ്പില്‍
ഇക്കണോമിക്സ് ജൂനിയര്‍
അദ്ധ്യാപകരെ
നിയമിക്കുന്നതിനായി
പി.എസ്.സി. നടത്തിയ
പരീക്ഷയുടെ ഷോര്‍ട്ട്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പരീക്ഷയിലെ ചില
ചോദ്യങ്ങളെ
സംബന്ധിച്ചുളള
ആക്ഷേപങ്ങള്‍
പി.എസ്.സി. യോഗം
പരിഗണിച്ചിട്ടുണ്ടോ;
ഏതെങ്കിലും
ചോദ്യങ്ങള്‍
ഒഴിവാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരീക്ഷ സംബന്ധിച്ച്
ഉദ്യോഗാര്‍ത്ഥികള്‍ക്കുളള
ആശങ്കകള്‍ പരിഹരിച്ച്
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പബ്ലിക്
സര്‍വ്വീസസ് ആക്റ്റ്
1591.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ലിക്
സര്‍വ്വീസസ് ആക്റ്റ്
അനുസരിച്ച് ഏതെല്ലാം
വകുപ്പുകളിലാണ്
സ്പെഷ്യല്‍ റൂള്‍
(വിശേഷാല്‍ ചട്ടങ്ങള്‍)
രൂപീകരിക്കാനുള്ളത്
വിശദമാക്കാമോ;
(ബി)
വിശേഷാല്‍
ചട്ടങ്ങള്‍
രൂപീകരിക്കാത്ത
സാഹചര്യത്തില്‍
എക്സിക്യുട്ടീവ്
ഉത്തരവുകള്‍ വഴി നിയമനം
നടത്തുന്നതിന്റെ
പോരായ്മ
പരിശോധിച്ചിട്ടുണ്ടോ;
(സി)
2017
ജനുവരിക്ക് ശേഷം
പബ്ലിക് സര്‍വ്വീസസ്
ആക്റ്റിന് കീഴില്‍
എത്ര വിശേഷാല്‍
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ട്;
ഇനി പ്രസ്തുത ആക്റ്റ്
പ്രകാരം എത്ര
ചട്ടങ്ങള്‍
രൂപീകരിക്കാനുണ്ട്;
വിശദമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ഉത്തരവുകള്‍ മലയാളത്തില്‍
ആക്കണമെന്ന നിർദ്ദേശം
1592.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെയുള്ള
അച്ചടക്കനടപടി
ഉത്തരവുകൾ,മെമ്മോ,
സ്ഥാനക്കയറ്റം
സംബന്ധിച്ച ഉത്തരവുകള്‍
എന്നിവ പൂര്‍ണ്ണമായും
മലയാളത്തില്‍
ആയിരിക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പട്ടികവര്‍ഗ്ഗത്തിനായി
സംവരണം ചെയ്യപ്പെട്ട
തസ്തികകളുടെ എണ്ണം
1593.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസില്‍
പി.എസ്.സി മുഖേന നിയമനം
നടത്തേണ്ട തസ്തികകളുടെ
എണ്ണം എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഇവയില്‍
പട്ടികവര്‍ഗ്ഗത്തിനായി
സംവരണം ചെയ്യപ്പെട്ട
തസ്തികകളുടെ എണ്ണം
അറിയിക്കാമോ;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിനായി സംവരണം
ചെയ്യപ്പെട്ട് എൻ.സി.എ.
(No Candidate
Available)
ഗണത്തില്‍പ്പെട്ട
ഏതെല്ലാം തസ്തികകളിലെ
ഒഴിവുകളാണ് വിവിധ
ജില്ലകളില്‍ ഉള്ളതെന്ന
വിവരം അറിയിക്കാമോ?
കെ-ഫോണ്‍
പദ്ധതി
1594.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആന്റണി
ജോണ്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എെ.ടി മേഖലയില്‍
വളര്‍ച്ചാ നിരക്ക്
ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
എെ.ടി
വകുപ്പ് ആവിഷ്കരിച്ച്
നടപ്പാക്കുന്ന കെ-ഫോണ്‍
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
വിജയകരമായ
നടത്തിപ്പിനായി ഇതുവരെ
നടപ്പാക്കിയ
പ്രവര്‍ത്തികളുടെ
വിശദാംശം അറിയിക്കുമോ;
(ഡി)
ഈ
പദ്ധതി
എന്ന്പൂര്ത്തീകരിക്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
സിറ്റിസണ്‍
കോള്‍സെന്റര്‍
1595.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
യു. ആര്. പ്രദീപ്
,,
ആര്. രാജേഷ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണ നിര്‍വ്വഹണ
സംവിധാനത്തിലും സേവന
രംഗത്തും വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
എപ്രകാരമെല്ലാമാണ്
പ്രയോജനപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാരിന്റെ
വിവിധ ക്ഷേമ
പ്രവര്‍ത്തനങ്ങളുടെയും
പദ്ധതികളുടെയും
ഗുണഫലങ്ങള്‍
ജനങ്ങളിലെത്തിക്കുന്നതിന്
വിവര സാങ്കേതിക
വിദ്യയിലധിഷ്ഠിതമായ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നത്;
(സി)
സംസ്ഥാനത്ത്
സിറ്റിസണ്‍
കോള്‍സെന്റര്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
വിവിധ
സര്‍ക്കാര്‍
വകുപ്പുകള്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
തുടങ്ങിയവയെക്കുറിച്ച്
ജനങ്ങള്‍ക്കുണ്ടാകുന്ന
സംശയങ്ങള്‍
ദൂരീകരിക്കാന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ് ഈ
സംവിധാനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സി. ഡിറ്റ് - ജീവനക്കാര്യം
1596.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ഡിറ്റ്
, 2012- ലെ ടെണ്ടറില്‍
പങ്കെടുത്ത് പ്രോജക്ട്
നേടിയെങ്കിലും ഇത്ര
വര്‍ഷമായിട്ടും
മോട്ടോര്‍ വാഹന
വകുപ്പ് എന്തുകൊണ്ടാണ്
കരാര്‍ പുതുക്കി
നല്‍കാത്തതെന്നും ആയത്
എപ്പോഴാണ് പുതുക്കി
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
സി.ഡിറ്റിലെ
ജീവനക്കാര്‍ക്കും,
എഫ്.എം.എസ്.
-എം.വി.ഡി.പ്രോജക്ടിലെ
ജീവനക്കാര്‍ക്കും
മിനിമം വേജ്
അനുവദിക്കുമോ;
(സി)
സി.
ഡിറ്റിലെ എഫ്.എം.എസ്. -
എം. വി. ഡി. പ്രോജക്ട്
ജീവനക്കാര്‍ക്ക്
മാസത്തില്‍ ഒരു ലീവ്
എന്നതിനു പകരം സി.
ഡിറ്റിലെ എല്ലാ
ജീവനക്കാര്‍ക്കം ഒരേ
പോലെ ലീവ് എന്നത്
നടപ്പാക്കുമോ;
(ഡി)
എഫ്.എം.എസ്.
- എം. വി. ഡി.
പ്രോജക്ട്
ജീവനക്കാര്‍ക്ക് 9
മണിക്കൂര്‍ ജോലി സമയം
എന്നത് 8 മണിക്കൂര്‍
ആക്കുകയോ ഓവര്‍ടെെം
കൊടുക്കുകയോ
ചെയ്യുമോ;
(ഇ)
സി.
ഡിറ്റില്‍ 5 വര്‍ഷം
സര്‍വ്വീസ്
പുര്‍ത്തീകരിച്ച
ജീവനക്കാരെ പ്രോജക്ട്,
കോണ്‍ട്രാക്ട്, ഡെയിലി
വേജ്, ഡോകറ്റ്
തുടങ്ങിയ വിഭാഗത്തില്‍
പെര്മനെന്റ്
ആക്കുവാന്
സാധിക്കുമോ;
(എഫ്)
സി.
ഡിറ്റിലെ എഫ്.എം. എസ്.
- എം. വി. ഡി.
പ്രോജക്ട്
ജീവനക്കാര്‍ക്ക് ശമ്പളം
40 മുതല്‍ 45
ദിവസക്കാലയളവിലാണ്
ലഭിക്കുന്നതെന്നും
എന്നാല്‍ ഇതേ
പ്രോജക്ടില്‍ ജോലി
ചെയ്യുന്ന സി. ഡിറ്റിലെ
കോണ്‍ട്രാക്ട്
എംപ്ലോയീസിന് 15
ദിവസത്തെ അഡ്വാന്‍സ്
ശമ്പളമാണ്
ലഭിക്കുന്നതെന്നുമുള്ള
സാഹചര്യത്തില്‍ ഇത്
പരിഹരിച്ച് എല്ലാ
ജീവനക്കാര്‍ക്കും ഒരു
പോലെ ശമ്പളം
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
ജസിം മൊയ്തീന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
1597.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
ഗ്രാമപഞ്ചായത്തിലെ
പടുപ്പിണല് വീട്ടില്‍
താമസിക്കുന്ന
മൊയ്തീന്‍കുട്ടിയുടെ
മകനായ ജസിം മൊയ്തീന്
അപകട മരണം സംഭവിച്ചതിനെ
തുടര്‍ന്ന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
അനുവദിക്കുന്നതിന്
നല്കിയ അപേക്ഷയില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിയോജകമണ്ഡലങ്ങളില്‍
നിന്നും നല്കുന്ന
സി.എം.ഡി.ആര്.എഫ്.
അപേക്ഷകളിന്മേലുള്ള
സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ബന്ധപ്പെട്ട
എം.എല്‍.എ.മാര്‍ക്കു
കൂടി നല്‍കാനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ധനസഹായം
നല്കിയ കുടുംബങ്ങളുടെ പേരു
വിവരം
1598.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അപകടമരണം
സംഭവിച്ച എത്ര പേരുടെ
കടുംബങ്ങള്ക്കു
ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ധനസഹായം
നല്കിയ കുടുംബങ്ങളുടെ
പേരു വിവരവും അനുവദിച്ച
തുകയും ആനുകൂല്യങ്ങളും
മഡലം തിരിച്ചു
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
സാഹചര്യങ്ങളിലും
കാരണങ്ങളാലും
കൊലചെയ്യപ്പെട്ട എത്ര
കുടുംബങ്ങള്‍ക്കു
ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ധനസഹായം
നല്കിയ കുടുംബങ്ങളുടെ
പേരു വിവരവും അനുവദിച്ച
തുകയും മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
(ഇ)
ഓരോ
കുടുംബത്തിനും ആരുടെ
അപേക്ഷയിന്മേലാണു
ധനസഹായം നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
വൈപ്പിന്‍ മണ്ഡലത്തിൽ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
1599.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മുതല്‍ നാളിതുവരെ
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
വിവിധ
വില്ലേജുകളില്‍പ്പെട്ട
എത്രപേര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും
ചികിത്സാധനസഹായം
അനുവദിച്ച്
ഉത്തരവായെന്ന വിവരം
വില്ലേജ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് ഇനിയും
ധനസഹായം
നല്‍കാനുണ്ടെന്ന വിവരം
വില്ലേജ് തിരിച്ച്
വിശദമാക്കാമോ;
(സി)
ധനസഹായം
അനുവദിച്ച് ഉത്തരവായത്
സംബന്ധിച്ച വിവരം
അപേക്ഷകരെ
അറിയിക്കുന്നതിനും
ധനസഹായത്തുക
നല്‍കുന്നതിലും
കാലതാമസം നേരിടുന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ധനസഹായം
1600.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മങ്കട
നിയോജകമണ്ഡലത്തില്‍
നിന്നും
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ധനസഹായം
ലഭിക്കുന്നതിലേയ്ക്കായി
എത്ര അപേക്ഷ
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ ധനസഹായം
എത്ര പേര്‍ക്ക്
നല്കുവാന്
കഴിഞ്ഞുവെന്നും ധനസഹായം
നല്‍കിയവരുടെ പേര്,
അനുവദിച്ച തുക എന്നിവ
വെളിപ്പെടുത്താമോ;
(സി)
ഇനി
തുക അനുവദിക്കുന്നതിന്
എത്ര അപേക്ഷകള്‍
മിച്ചമുണ്ടെന്നും
ആയതിന്മേല്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
വര്‍ക്കല
താലൂക്കിൽ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി വിതരണം
1601.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വര്‍ക്കല
മണ്ഡലത്തിലെ വര്‍ക്കല
താലൂക്കിലെ വര്‍ക്കല
വില്ലേജ്, ഇടവ
വില്ലേജ്, അയിരൂര്‍
വില്ലേജ്, വെട്ടൂര്‍
വില്ലേജ്, ചെമ്മരുതി
വില്ലേജ്, നാവായിക്കുളം
വില്ലേജ്, കുടവൂര്‍
വില്ലേജ്, പള്ളിക്കല്‍
വില്ലേജ്, മടവൂര്‍
വില്ലേജുകളില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര രൂപ
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതില്‍
വിതരണം ചെയ്യുവാനുള്ള
തുകയെത്രയെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
താലൂക്കില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1602.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വര്‍ക്കല
താലൂക്കില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്നും
ആയതില്‍ എത്ര രൂപ
വിതരണം
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ദുരിതാശ്വാസ
നിധി: കാലതാമസം
പരിഹരിക്കാന്‍ നടപടി
1603.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ
ധനസഹായത്തിന്
അപേക്ഷിച്ച് എല്ലാ
പരിശോധനകളും
പൂര്‍ത്തീകരിച്ച് ഗവ.
ഓര്‍ഡര്‍ ഇറങ്ങിയാലും
അനുവദിച്ച തുക
അപേക്ഷകന് ലഭിക്കാന്‍
വീണ്ടും കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതു പരിഹരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ;
(സി)
ഗവ.
ഓര്‍ഡര്‍ ഇറങ്ങി
നിശ്ചിത
ദിവസങ്ങള്‍ക്കുള്ളില്‍
അനുവദിച്ച തുക
അപേക്ഷകന് ലഭിക്കുന്ന
തരത്തില്‍ തീരുമാനം
എടുക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്ന് ചികിത്സാ
സഹായത്തിന് കാലതാമസം
1604.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ചികിത്സാ
സഹായത്തിനായി
ലഭിക്കുന്ന അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
കാലതാമസം
നേരിടുന്നതായുളള പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രകൃതി
ദുരന്തങ്ങള്‍ കണ്ടെത്താന്‍
സര്‍ക്കാ൪ സംവിധാനം
1605.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഓഖി
ചുഴലിക്കാറ്റിന്റെ
അനുഭവ പശ്ചാത്തലത്തില്‍
ഇത്തരം ദുരന്തങ്ങള്‍
മുന്‍കൂട്ടി
മനസിലാക്കാന്‍
സര്‍ക്കാര്‍ സ്വന്തമായി
സംവിധാനമൊരുക്കാന്‍
ഐ.എസ്.ആര്.ഒ.യുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
ഷുഹൈബിന്
ധനസഹായം
1606.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിയാനയില്‍
ട്രെയിന്‍
യാത്രക്കിടയില്‍
കൊലചെയ്യപ്പെട്ട
ജുനൈദിന്റെ ബന്ധുക്കളെ
ആശ്വസിപ്പിക്കുവാനായി
മുഖ്യമന്ത്രി പ്രസ്തുത
കുടുംബത്തെ
സന്ദര്‍ശിക്കുകയും
സമാശ്വാസമായി 10 ലക്ഷം
രൂപ ധനസഹായം
അനുവദിക്കുകയും
ചെയ്തിരുന്നോ;
(ബി)
കണ്ണൂരില്‍
കൊലചെയ്യപ്പെട്ട
ഷുഹൈബിന്റെ വീട്
മുഖ്യമന്ത്രി
സന്ദര്‍ശിച്ച്
കുടുംബത്തെ
സമാശ്വസിപ്പിക്കുകയോ
എന്തെങ്കിലും ധനസഹായം
നല്‍കുകയോ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ?
അക്ഷയ
സെന്ററുകള്‍ക്ക്
അനുവദിച്ചിട്ടുള്ള
സര്‍വ്വീസ് ചാര്‍ജുകള്‍
1607.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി,
പട്ടികജാതി
ക്ഷേമവകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസനിധി
എന്നിവയ്ക്കുള്ള അപേക്ഷ
അക്ഷയ സെന്ററുകള്‍
മുഖാന്തിരം സൗജന്യമായി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
വിശദവിവരം ലഭ്യമാക്കുമോ
;
(ബി)
വിവിധ
അപേക്ഷകള്‍ക്കും
സേവനങ്ങള്‍ക്കുമായി
അക്ഷയ സെന്ററുകള്‍ക്ക്
അനുവദിച്ചിട്ടുള്ള
സര്‍വ്വീസ് ചാര്‍ജുകള്‍
വിശദമാക്കുമോ?
ഷുഹൈബിന്റെ
കുടുംബത്തിന് നഷ്ടപരിഹാരം
1608.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂരില്‍
കൊലചെയ്യപ്പെട്ട
ഷുഹൈബിന്റെ
കുടുംബത്തിന്
നഷ്ടപരിഹാരം
നല്‍കണമെന്ന
ആവശ്യത്തിന്മേല്
മനുഷ്യാവകാശ കമ്മീഷന്
സര്‍ക്കാരിന്റെ
വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ള
നിലപാട് എന്താണെന്നും,
എത്ര രൂപയാണ്
കുടുംബത്തിന്
നഷ്ടപരിഹാരമായി
നല്‍കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതർക്കുള്ള
ആനുകൂല്യങ്ങളും സഹായങ്ങളും
1609.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
ലിസ്റ്റില്‍
എത്രപേരുണ്ടെന്ന്
വ്യക്തമാക്കാമോ; ഈ
ലിസ്റ്റില്‍പ്പെട്ട
എത്രപേര്‍ക്കു ദേശീയ
മനുഷ്യാവകാശ കമ്മീഷന്റെ
ശിപാര്‍ശ പ്രകാരമുള്ള
ധനസഹായം അനുവദിച്ചു ;
ഇവര്‍ക്ക് നല്കിയ
മറ്റു ആനുകൂല്യങ്ങളും
സഹായങ്ങളും
എന്തൊക്കെയാണ് ;ഇവരില്‍
എത്രപേര്‍ക്കു
പെന്ഷന്
ലഭിക്കുന്നുണ്ടെന്നും
തുക എത്രയാണെന്നും
വ്യക്തമാക്കാമോ; ഈ
ലിസ്റ്റില്‍ മാനസിക
വെല്ലുവിളികള്‍
നേരിടുന്നവര്‍
എത്രപേരുണ്ട് ;
ഇവര്‍ക്കു നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ് ;
(ബി)
2017
ജനുവരി 10 ന്
സുപ്രീംകോടതി
പുറപ്പെടുവിച്ച വിധി
അനുസരിച്ചു
എത്രപേര്‍ക്ക് ധനസഹായം
നല്കി; പ്രസ്തുത
സുപ്രീംകോടതി വിധിയുടെ
കോപ്പി ലഭ്യമാക്കാമോ;
(സി)
എന്‍ഡോസള്‍ഫാന്‍
ആനുകൂല്യങ്ങള്‍ക്കു
അര്‍ഹതയുണ്ടെങ്കിലും
ലിസ്റ്റില്‍പ്പെടാത്ത
സമാനമായ എത്ര
ദുരിതബാധിതരുണ്ടെന്ന്
വ്യക്തമാക്കാമോ; അവര്‍
ഇതുവരെയും ലിസ്റ്റില്‍
ഉള്‍പ്പെടാത്തത് എന്ത്
കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
എന്‍ഡോസള്‍ഫാന്‍
സെല്ലിന്റെ യോഗം
അവസാനമായി
ചേര്ന്നതെപ്പോഴാണെന്നും
പ്രസ്തുത യോഗത്തിലെ
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
തീരുമാനങ്ങളില്‍
ഏതെല്ലാം
നടപ്പാക്കിയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എന്‍ഡോസള്‍ഫാന്‍
ബാധിതരുടെ പ്രശ്നങ്ങള്‍
ചര്‍ച്ച ചെയ്യുന്നതിന്
മുഖ്യമന്ത്രിയുടെ
സാന്നിധ്യത്തില്‍ യോഗം
ചേര്‍ന്നിരുന്നോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ എത്ര
യോഗങ്ങള്‍
ചേര്‍ന്നിട്ടുണ്ടെന്നും
പ്രസ്തുത യോഗങ്ങളില്‍
ആരൊക്കെ
പങ്കെടുത്തിരുന്നുവെന്നും
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ; കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിന് അന്നത്തെ
മുഖ്യമന്ത്രിയുടെ
സാന്നിധ്യത്തില്‍ യോഗം
ചേര്‍ന്നിരുന്നോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ എത്ര
യോഗങ്ങള്‍
ചേര്‍ന്നിട്ടുണ്ടെന്നും
പ്രസ്തുത യോഗങ്ങളില്‍
ആരൊക്കെ
പങ്കെടുത്തിരുന്നുവെന്നും
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ?
ലോക
കേരള സഭയുടെ പ്രഥമ സമ്മേളന
നടത്തിപ്പിന് അനുവദിച്ച തുക
1610.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയില്‍ ആകെ എത്ര
അംഗങ്ങളാണുള്ളത്; ഇവര്‍
ആരെല്ലാമാണെന്നുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ലോക
കേരള സഭയുടെ പ്രഥമ
സമ്മേളന നടത്തിപ്പിന്
സര്‍ക്കാര്‍ അനുവദിച്ച
തുക എത്രയാണ്;
(സി)
ഓരോ
അംഗങ്ങളുടെ താമസത്തിനും
മറ്റുമായി ചിലവഴിച്ച
തുകയുടെ കണക്ക്
ലഭ്യമാക്കുമോ?
കസ്റ്റംസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഉയര്‍ന്നുവന്ന പരാതികള്‍
1611.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരിപ്പൂര്‍
എയര്‍പോര്‍ട്ടില്‍
പ്രവാസികളായ
യാത്രക്കാരുടെ
ലഗേജുകള്‍
കൊളളയടിക്കപ്പെട്ട
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കസ്റ്റംസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഉയര്‍ന്നുവന്ന
പരാതികളില്‍ സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പരാതികള്‍
ലഭിച്ച കേസില്‍
അന്വേഷണവിധേയമായി
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായ അച്ചടക്ക
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കസ്റ്റംസ്
ഉദ്യോഗസ്ഥരുടെ
ചൂഷണത്തില്‍ നിന്നും
പ്രവാസി യാത്രക്കാരെ
രക്ഷിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
ശബരിമലയ്ക്കടുത്ത്
അന്താരാഷ്ട്ര വിമാനത്താവളം
1612.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയ്ക്കടുത്ത്
അന്താരാഷ്ട്ര
വിമാനത്താവളം
സ്ഥാപിക്കുമെന്ന
സര്‍ക്കാരിന്റെ
പ്രഖ്യാപനം
നടപ്പാക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
ഇതേപ്പറ്റി
പഠനം നടത്തുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് ഏജന്‍സി;
എത്ര രൂപയാണ് ഇതിനായി
ചെലവഴിക്കുന്നത് ;
ഇവര്‍ എന്നാണ്
റിപ്പോര്‍ട്ട്
നല്‍കേണ്ടത് ;
(സി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
വിമാനത്താവളത്തിനായി
എന്തൊക്കെ അനുമതികളാണ്
വാങ്ങേണ്ടത് ; ഇതിന്
എന്ത് കാലതാമസം
നേരിടും;
(ഡി)
വിമാനത്താവളം
നിര്‍മ്മിക്കാനായി
അനുയോജ്യമായ ഏതെങ്കിലും
സ്ഥലം കണ്ടെത്തിയോ; ഏത്
സ്ഥലം; സ്ഥലം വിട്ടു
ലഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിക്കേണ്ടത്;
(ഇ)
എല്ലാ
അനുമതികളും ലഭ്യമാക്കി
എന്നത്തേയ്ക്ക്
വിമാനത്താവളം
നിര്‍മ്മിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തിരുവനന്തപുരം
വിമാനത്താവള വികസനം മൂലം
ഭൂമി നഷ്ടപ്പെടുന്നവരുടെ
പുനരധിവാസം
1613.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വിമാനത്താവള
വികസനത്തിന്റെ ഭാഗമായി
വള്ളക്കടവ്, വയ്യാമൂല
പ്രദേശങ്ങളില്‍ നിന്ന്
സ്ഥലം
ഏറ്റെടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
സ്ഥലമാണ്
ഏറ്റെടുക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലം ഏറ്റെടുക്കല്‍
സംബന്ധിച്ച സാമൂഹ്യ
ആഘാത പഠന റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(സി)
സ്ഥലം ഏറ്റെടുക്കല്‍
മൂലം ഭൂമി
നഷ്ടപ്പെടുന്നവരുടെ
പുനരധിവാസം, തൊഴില്‍
സുരക്ഷ എന്നിവ
ഉറപ്പാക്കണമെന്ന ആവശ്യം
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ;
ഏറ്റെടുക്കുന്ന
സ്ഥലത്തിന്
നഷ്ടപരിഹാരമായി ഗെയില്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പാക്കേജ്
നടപ്പിലാക്കുമോ?
കൊച്ചി
മെട്രോ റെയില്‍ രണ്ടാം
ഘട്ടം
1614.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍ രണ്ടാം
ഘട്ടം സ്ഥലമെടുപ്പ്
നടപടി എവിടെവരെയായി
എന്ന് വെളിപ്പെടുത്തുമോ
;
(ബി)
എന്നത്തേക്ക്
സ്ഥലം ഏറ്റെടുക്കല്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കും;
(സി)
സ്ഥലം
ഏറ്റെടുക്കല്‍
വൈകുന്നതിന്റെ കാരണം
എന്തെന്ന്
വിശദമാക്കുമോ;
(ഡി)
രണ്ടാം
ഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
അന്തര്‍സംസ്ഥാന നദികളില്‍
നിന്നും സംസ്ഥാനത്തിന്
അര്‍ഹമായ ജലം
T 1615.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
നദികളില്‍ നിന്നും
സംസ്ഥാനത്തിന് അര്‍ഹമായ
ജലം ലഭിക്കാത്തത് കാരണം
സംസ്ഥാനത്തിനുണ്ടായ
നഷ്ടം സംബന്ധിച്ച് പഠനം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഉണ്ടെങ്കില്‍
പഠനം നടത്തുന്നതിനായി
നിയോഗിച്ച ഏജന്‍സിയെ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ; പഠന
റിപ്പോര്‍ട്ട് ഏതു
കാലാവധിയ്ക്കുള്ളില്‍
നല്‍കാനാണ് നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
കാവേരി
നദീ ജലതര്‍ക്കത്തില്‍
സുപ്രീംകോടതി
പുറപ്പെടുവിച്ച വിധി
T 1616.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാവേരി
നദീ ജലതര്‍ക്കത്തില്‍
സുപ്രീംകോടതി
പുറപ്പെടുവിച്ച വിധി
സര്‍ക്കാര്‍
പരിശോധിചിട്ടുണ്ടോ;
(ബി)
വിധി
കേരളത്തെ അനുകൂലമായാണോ
പ്രതികൂലമായാണോ
ബാധിക്കുന്നതെന്ന്
വ്യക്തമാക്കാമോ; വിധി
നടപ്പിലാക്കുമ്പോള്‍
കേരളത്തിനുണ്ടാകാന്‍
പോകുന്ന ഗുണവും ദോഷവും
വിലയിരുത്തിയിട്ടുണ്ടോ;
സുപ്രീംകോടതി വിധിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കാവേരിയില്‍
നിന്ന് അര്‍ഹതപ്പെട്ട
ജലം
നേടിയെടുക്കുന്നതില്‍
സംസ്ഥാനം
പരാജയപ്പെട്ടതിനു
പിന്നില്‍
വെള്ളത്തിന്റെ ആവശ്യവും
അതു ഉപയോഗിക്കാനുള്ള
സംവിധാനങ്ങളും
കൃത്യമായി
ധരിപ്പിക്കുന്നതിലുണ്ടായ
വീഴ്ചയാണെന്നത് ശരിയാണോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
10
വര്‍ഷം മുമ്പ് കാവേരി
ട്രൈബ്യൂണല്‍ മുന്‍പാകെ
ഇക്കാര്യം
ബോധിപ്പിക്കുന്നതില്‍
വന്ന പോരായ്മ
സുപ്രീംകോടതിയിലും
ആവര്‍ത്തിച്ചു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ ആക്ഷേപം
വസ്തുതാപരമാണോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഡല്‍ഹിയില്‍
ആരംഭിച്ച കാവേരി സെല്‍
കഴിഞ്ഞവര്‍ഷം
അടച്ചുപൂട്ടിയതും നദീജല
പ്രശ്നത്തിനുള്ള
സംസ്ഥാനതല സെല്ലിന്റെ
പ്രവര്‍ത്തനം
ആവസാനിപ്പിച്ചതും
കേരളത്തിനു ദോഷം ചെയ്തു
എന്നത് ശരിയാണോ;
(എഫ്)
നദീജലം
പങ്കുവെയ്ക്കല്‍
ചട്ടമനുസരിച്ചു
കുടിവെള്ളത്തിനാണു
ആദ്യപരിഗണന എന്നിരിക്കെ
ജലത്തിന്റെ ആവശ്യം
തെളിയിക്കാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
പദ്ധതികളില്‍ മിക്കതും
ജലവൈദ്യുത
പദ്ധതികളായിരുന്നു
എന്നത് കേരളത്തെ
ദോഷകരമായി ബാധിച്ചു
എന്നത് ശരിയാണോ;
വ്യക്തമാക്കാമോ?
കാവേരി
നദീജല വിഹിതം
1617.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാവേരി
നദിയിലേക്ക്
കേരളത്തിന്റെ സംഭാവന
എത്ര റ്റി.എം.സി
ജലമാണ്;
(ബി)
കാവേരി
ട്രൈബ്യൂണൽ വിധി
വരുന്നതിന് മുമ്പ്
നടന്ന ചര്‍ച്ചകളുടെ
അടിസ്ഥാനത്തില്‍
കേരളത്തിന്റെ വിഹിതം
എത്ര റ്റി.എം.സി ജലമായി
നിജപ്പെടുത്തിയിരുന്നു;
(സി)
ട്രൈബ്യൂണലിന്റെ
വിധി സുപ്രീംകോടതി
ശരിവെച്ചതോടുകൂടി എത്ര
റ്റി.എം.സി ജലമാണ് ഇനി
സംസ്ഥാനത്തിന്
ലഭിക്കുന്നത്;
(ഡി)
കബനിയില്‍
അനുവദിച്ച 21
റ്റി.എം.സി ജലത്തിൽ
വിവിധ പദ്ധതികള്‍ക്ക്
കേരളം നിലവില്‍
പ്രയോജനപ്പെടുത്തുന്നത്
എത്ര റ്റി.എം.സി
ജലമാണെന്ന്
വ്യക്തമാക്കുമോ?
കാവേരി
നദീജലം സംബന്ധിച്ച
സുപ്രീംകോടതി വിധി
1618.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാവേരി
നദീജലം സംബന്ധിച്ച
സുപ്രീംകോടതി വിധി
സംസ്ഥാന താല്പര്യങ്ങളെ
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനാനന്തര
നദികള്‍ രാജ്യത്തിന്റെ
പൊതുസ്വത്താണെന്ന്
സുപ്രീം കോടതി വിധിയിലെ
പരാമര്‍ശം സംസ്ഥാനത്തെ
ഏതെങ്കിലും നദികളില്‍
നിന്നും ജലം കൂടുതലായി
അയല്‍
സംസ്ഥാനങ്ങള്‍ക്ക്
വിട്ടു കൊടുക്കേണ്ട
അവസ്ഥ
ഉണ്ടാക്കിയിട്ടുണ്ടോ ;
(സി)
സംസ്ഥാനം
എത്ര ഘന അടി വെള്ളം
അനുവദിക്കണമെന്നാണ്
ആവശ്യപ്പെട്ടത് ;
സുപ്രീംകോടതി
വിധിയനുസരിച്ച് എത്ര ഘന
അടി വെള്ളം കാവേരി
നദിയില്‍ നിന്നും
അനുവദിച്ചിട്ടുണ്ട് ;
(ഡി)
നേരത്തെ
അനുവദിച്ചിരുന്ന വെള്ളം
സംസ്ഥാനം
എന്താവശ്യങ്ങള്‍ക്കാണ്
ഉപയോഗിച്ചിരുന്നത് ;
വൈദ്യുതി
ഉല്പാദനത്തിന് അത്
ഉപയോഗിച്ചിട്ടുണ്ടോ;
(ഇ)
കബനി,
ഭവാനി,പാമ്പാര്‍
നദികളിലെ വെള്ളം
തിരിച്ചുവിടണമെന്ന
കേരളത്തിന്റെ ആവശ്യം
കോടതി
അംഗീകരിച്ചിട്ടുണ്ടോ ;
വൈദ്യുതി ഉത്പാദനത്തിന്
കൂടുതല്‍ വെള്ളം
അനുവദിക്കണമെന്ന
സംസ്ഥാനത്തിന്റെ ആവശ്യം
സുപ്രീംകോടതി
നിഷേധിച്ചത്
എന്തടിസ്ഥാനത്തിലാണ് ?
അന്തര്‍
സംസ്ഥാന നദീജല കരാറുകള്‍
T 1619.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന നദീജല
കരാറുകള്‍ സംബന്ധിച്ച
വിഷയം ബന്ധപ്പെട്ട
സംസ്ഥാനങ്ങളുമായി പങ്ക്
വയ്ക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍
പിന്നോക്കമാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
മുഖ്യമന്ത്രിതലത്തില്‍
എത്ര കത്തുകള്‍ മറ്റ്
സംസ്ഥാനങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ട് ;
(സി)
പ്രസ്തുത
കരാറുകളിലെ സംസ്ഥാന
താല്പര്യം
സംരക്ഷിക്കാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
അന്തര്‍
സംസ്ഥാന നദീജല കരാറുകള്‍
1620.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളം
അയല്‍ സംസ്ഥാനങ്ങളുമായി
ഏര്‍പ്പെട്ടിരിക്കുന്ന
അന്തര്‍സംസ്ഥാന നദീജല
കരാറുകള്‍
ഏതെല്ലാമെന്ന്
വ്യകതമാക്കാമോ;
(ബി)
ഓരോ
കരാര്‍ പ്രകാരവും
കേരളത്തിന് ലഭിക്കേണ്ട
ജലത്തിന്റെ അളവ്
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
അനുവദനീയമായ ജലം
കേരളത്തിന്
ലഭിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം എന്തെന്ന്
വിശദീകരിക്കുമോ;
(ഡി)
അനുവദനീയമായ
ജലം കേരളത്തിന്
ലഭിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്നു
അറിയിക്കുമോ?
പറമ്പിക്കുളം
- ആളിയാര്‍ പദ്ധതി
T 1621.
ശ്രീ.വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
- ആളിയാര്‍ പദ്ധതിയില്‍
നിന്ന് ചിറ്റൂര്‍
പുഴയിലേക്ക് ജലം
നിഷേധിച്ച തമിഴ്
നാടിന്റെ നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തിൽ എന്ത്
നടപടി സ്വീകരിച്ചു;
(ബി)
മുന്‍കൂട്ടി
നിശ്ചയിച്ചിരുന്ന
സെക്രട്ടറിതല
ചര്‍ച്ചയില്‍ നിന്ന്
തമിഴ് നാട്
ഏകപക്ഷീയമായി
പിന്മാറിയ
സാഹചര്യമെന്തായിരുന്നു;
(സി)
കരാര്‍
പ്രകാരം എത്ര
റ്റി.എം.സി. ജലമാണ്
കേരളത്തിന് തമിഴ് നാട്
നല്‍കേണ്ടത്; 2016-ലും
2017-ലും എത്ര
റ്റി.എം.സി ജലം നല്കി;
(ഡി)
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട ജലം
വിട്ടുകിട്ടുന്നതിനു
മുഖ്യമന്ത്രിതല ചര്‍ച്ച
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സി.എം.ഒ. കേരള വെബ് സെെറ്റ്
വഴി നിവേദന വിവരം
അറിയിക്കാന്‍ നടപടി
1622.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ശിപാര്‍ശയോടെ ബഹു.
മുഖ്യമന്ത്രിയ്ക്ക്
സമര്‍പ്പിക്കുന്ന
നിവേദനങ്ങളില്‍
സ്വീകരിക്കുന്ന അന്തിമ
നടപടി സംബന്ധിച്ച വിവരം
സി.എം.ഒ. കേരള എന്ന
വെബ് സെെറ്റ് വഴി
എം.എല്‍.എ. മാരെ
അറിയിക്കാന്‍ നിലവില്‍
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സി.എം.ഡി.ആര്.എഫ്.
അപേക്ഷകളില്‍
സ്വീകരിക്കുന്ന നടപടി
വിവരം അറിയിക്കുന്ന
രീതിയില്‍
നിവേദനങ്ങള്‍/അപേക്ഷകള്‍
എന്നിവയില്‍ സ്വീകരിച്ച
അന്തിമ നടപടി
സംബന്ധിച്ച വിവരം
സി.എം.ഒ. കേരള എന്ന
വെബ് സെെറ്റ് വഴി
എം.എല്‍.എ. മാരെ
അറിയിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
മാധ്യമങ്ങളെ
നിയന്ത്രിക്കുന്നതിന് പുതിയ
ചട്ടങ്ങള്‍
1623.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാധ്യമങ്ങളെ
നിയന്ത്രിക്കുന്നതിന്
പുതിയ ചട്ടങ്ങള്‍
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;ഇല്ലെങ്കില്‍
ഇതു സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ;
(ബി)
മാധ്യമങ്ങള്‍
കോടതി നടപടികളുടെ
തത്സമയ റിപ്പോര്‍ട്ടിങ്
ഒഴിവാക്കണമെന്നും അവര്‍
നല്കുന്ന സ്ക്രോളിംഗ്
ആശാസ്യമല്ലായെന്നും
കരുതുന്നുണ്ടോ;വ്യക്തമാക്കാമോ;
(സി)
അഭിഭാഷക-മാധ്യമ
സംഘര്‍ഷത്തെ തുടര്‍ന്ന്
ഉണ്ടായിട്ടുളള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ?
പിൻവലിച്ച
കേസുകള്‍
1624.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
കേസുകള്‍
പിന്‍വലിച്ചിട്ടുണ്ടെന്ന്
പോലീസ് സ്റ്റേഷന്
തിരിച്ച്
വ്യക്തമാക്കാമോ; ഈ
കേസുകളുടെ ക്രൈം
നമ്പര്‍, സി.സി
നമ്പര്‍, ചുമത്തപ്പെട്ട
സെക്ഷനുകള്‍,
പ്രതികളുടെ
പേരുവിവരങ്ങള്‍ എന്നിവ
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര രാഷ്ട്രീയ
കേസുകള്‍ ഉണ്ടെന്നും
മറ്റേതൊക്കെ
രീതിയിലുള്ള കേസുകള്‍
ഉണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
കേസുകള്‍
പിന്‍വലിക്കാനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
കേസുകള്‍
പിന്‍വലിക്കാന്‍
ആരൊക്കെ അപേക്ഷകള്‍
നല്‍കിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത അപേക്ഷകളുടെ
പകർപ്പ് ലഭ്യമാക്കാമോ?
കേരളത്തിലെ
ഭിക്ഷാടന മാഫിയ
1625.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ സ്ഥലങ്ങളില്‍
നിന്നും
പിഞ്ചുകുഞ്ഞുങ്ങളെ
തട്ടിക്കൊണ്ടുപോയി
അംഗവെെകല്യം വരുത്തി ,
ഇപ്രകാരമുള്ള
കുഞ്ഞുങ്ങളെ
ഉപയോഗപ്പെടുത്തി
കേരളത്തില്‍
അങ്ങോളമിങ്ങോളം
ഭിക്ഷാടനം നടത്തുന്ന
ആള്‍ക്കാരെ അമര്‍ച്ച
ചെയ്യാനും ഇതിന്
പുറകില്‍
പ്രവര്‍ത്തിക്കുന്ന
വന്മാഫിയകളെ ഉന്മൂലനം
ചെയ്യുവാനും പോലീസ്
സേനയില്‍ ഒരു പ്രത്യേക
വിഭാഗം രൂപീകരിച്ച്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
ഭിക്ഷാടകരുടെ
പക്കലുള്ള ചെറുതും
വലുതുമായ
കുഞ്ഞുങ്ങളെയും
ഇവരോടൊപ്പമുള്ള
മുതിർന്നവരെയും
പിടികൂടി ഫലപ്രദമായ
ടെസ്റ്റുകൾക്ക്
വിധേയരാക്കി,
ഭിക്ഷാടനത്തിന്
ഉപയോഗിക്കുന്നവർ
കുഞ്ഞുങ്ങളുടെ യഥാർഥ
മാതാപിതാക്കൾ തന്നെയാണോ
എന്ന്കണ്ടുപിടിയ്ക്കാന്
നടപടി
സ്വീകരിയ്ക്കുമോ;
(സി)
വിവിധതരത്തിലുളള
ഭിക്ഷാടനമാഫിയകളെ
ചെറുക്കാന്‍ കേരളത്തിലെ
ജനങ്ങള്‍ക്ക് ആവശ്യമായ
ഉപദേശവും ഇവരെ
പോലീസില്‍
ഏല്പിക്കാന് പറ്റുന്ന
തരത്തിലുളള
മാര്‍ഗ്ഗങ്ങളും
പകര്‍ന്ന് കൊടുക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ?
പോലീസിന്റെ
യൂണിഫോമിനോട് സാദൃശ്യമുള്ള
യൂണിഫോം ധരിക്കല്‍
1626.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
സുരക്ഷാ ജീവനക്കാരും
ഏജന്‍സികളും പോലീസിന്റെ
യൂണിഫോമിനോട്
സാദൃശ്യമുള്ള യൂണിഫോം
ധരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സൈനിക
വിഭാഗങ്ങളുടെയും
പോലീസിന്റെയും യൂണിഫോം
ദുരുപയോഗം ചെയ്യുന്ന
കുറ്റകൃത്യമായി
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഇത്തരം
വേഷം
ധരിക്കുന്നവര്‍ക്കെതിരെയും
ഏജന്‍സികള്‍ക്കെതിരെയും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
സംസ്ഥാനത്തെ
ക്രമസമാധാന നില
1627.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്രമസമാധാന നില ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മോശമായിക്കൊണ്ടിരിക്കുന്നു
എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;എങ്കിൽ
പരിശോധനയിൽ തെളിഞ്ഞ
കാര്യങ്ങൾ
വ്യക്തമാക്കാമോ;
(ബി)
എല്ലാത്തരത്തിലുമുള്ള
കുറ്റകൃത്യങ്ങള്‍
പ്രത്യേകിച്ച്
സ്ത്രീകള്‍ക്കും
ദുര്‍ബല
വിഭാഗങ്ങള്‍ക്കുമെതിരെ
വര്‍ദ്ധിച്ചു വരുന്ന
ആക്രമണങ്ങളും മയക്കു
മരുന്നിന്റെ വ്യാപനവും
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മാനസിക സമ്മര്‍ദ്ദം
മൂലം പോലീസുദ്യോഗസ്ഥര്‍
ആത്മഹത്യചെയ്യേണ്ടി
വന്ന സാഹചര്യവും
വധഭീഷണി
നേരിടേണ്ടിവരുന്ന
സാഹചര്യവും
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഭരണകക്ഷി
നേതാക്കള്‍ തന്നെ
പോലീസ് സ്റ്റേഷനുകളില്‍
കടന്ന് ഉദ്യോഗസ്ഥരെ
ഭീക്ഷണിപ്പെടുത്തുകയും
സമ്മര്‍ദ്ദത്തിലാക്കുകയും
ചെയ്യുന്ന സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ തടയുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
സംസ്ഥാന
പോലീസ് സേനയെ
കാര്യക്ഷമമാക്കുന്നതിനും,
നിഷ്പക്ഷമായി അവരുടെ
കടമ
നിര്‍വ്വഹിക്കുന്നതിനും
ഉതകുന്ന നടപടികള്‍
കൈക്കൊള്ളുമോ?
അന്ധവിശ്വാസങ്ങളും
അനാചാരപ്രവര്ത്തനങ്ങളും
തടയാന്‍ നിയമം
1628.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്ധവിശ്വാസങ്ങളില്‍
അധിഷ്ഠിതമായ അചാരങ്ങളും
പ്രവര്‍ത്തനങ്ങളും
തടയാന്‍ നിയമം
കൊണ്ടുവരുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
സാധാരണക്കാരായ
ജനങ്ങളെ
അന്ധവിശ്വാസങ്ങള്‍
പ്രചരിപ്പിച്ച് ചൂഷണം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കുടുംബ
പ്രശ്നങ്ങള്‍ കാലേകൂട്ടി
കണ്ടെത്തുവാൻ ജനമെെത്രി
പോലീസിന്റെ ഇടപെടൽ
1629.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടുത്ത ബന്ധുക്കളെ
നിസ്സാര പ്രശ്നങ്ങളുടെ
പേരില്‍
കൊലപ്പെടുത്തുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അണുകുടുംബങ്ങളില്‍
നിലനില്‍ക്കുന്ന
അരക്ഷിതാവസ്ഥയും,
നിസ്സാര പ്രശ്നങ്ങളില്‍
പോലും
പെട്ടെന്നുണ്ടാകുന്ന
പ്രകോപനങ്ങളും ഇത്തരം
കൊലപാതകങ്ങള്‍ക്ക്
കാരണമാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
നഗരങ്ങളില്‍
റസിഡന്റ്സ്
അസ്സോസിയേഷനുകളുടെയും
ജനമെെത്രി
പോലീസിന്റെയും
നേതൃത്വത്തില്‍
കുടുംബങ്ങളിലുണ്ടാകുന്ന
പ്രശ്നങ്ങള്‍
കാലേക്കൂട്ടി
കണ്ടെത്തുന്നതിനും അവ
പരിഹരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഹോം
ഗാര്‍ഡുകള്‍
1630.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസില്‍ ഹോം
ഗാര്‍ഡായി
വിമുക്തഭടന്മാരെ
മാത്രമാണോ
നിയമിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്ര ഹോം ഗാര്‍ഡുകള്‍
ഉണ്ട്; ഇവരില്‍ സൈനിക
സേവനത്തില്‍ നിന്നും
വിരമിച്ച വിമുക്ത
ഭടന്മാര് എത്ര
പേരുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഇവര്‍ക്ക് നല്‍കിവരുന്ന
വേതന നിരക്കും മറ്റ്
സര്‍വ്വീസ്
ആനുകൂല്യങ്ങളും
വ്യക്തമാക്കാമോ;
(ഡി)
ജോലി
ഭാരം
വര്‍ദ്ധിക്കുന്നതിനനുസരിച്ച്
പുതിയതായി ഹോം
ഗാര്‍ഡുകളെ
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
യോഗ്യതയും നിയമന
രീതിയും
വ്യക്തമാക്കാമോ?
പോലീസ്
സേനയിലെ കൂട്ടായ്മകള്‍
1631.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ സംഘപരിവാര്‍
അനുകൂലികളുടെ പ്രത്യേക
കൂട്ടായ്മകൾ രൂപം
കൊള്ളുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെയുള്ള
സംഘപരിവാര്‍
അനുകൂലികള്‍ 2017
ആഗസ്ത് മാസത്തില്‍
കന്യാകുമാരിയില്‍
രഹസ്യയോഗം
ചേര്‍ന്നതായും, യോഗ
പരിശീലനത്തിന്റെ
മറവില്‍ തങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കാന്‍
തീരുമാനിച്ചതായും
പ്രമുഖ പത്രങ്ങളില്‍
വന്ന വാര്‍ത്ത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(സി)
അത്തരം
സംഭവങ്ങളെക്കുറിച്ച്
പോലീസും ആഭ്യന്തര
വകുപ്പും ഏതെങ്കിലും
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ആയതിന്റെ റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍
കുറ്റക്കാരാണെന്ന്
അന്വേഷണത്തില്‍
തെളിഞ്ഞിട്ടുണ്ടോ;അവരുടെ
പേര് വിവരം
ലഭ്യമാക്കാമോ ;
(ഇ)
കുറ്റക്കാര്‍ക്കെതിരെ
നാളിതുവരെ എന്തെങ്കിലും
ശിക്ഷാ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(എഫ്)
ശിക്ഷാ
നടപടികള്‍
സ്വീകരിച്ചിട്ടില്ലായെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
പോലീസ്
ട്രെയിനിംഗ് മാന്വല്‍
1632.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് ട്രെയിനിംഗ്
മാന്വല്‍ കാലോചിതമായി
പരിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പോലീസ്
ട്രെയിനിംഗ്
കോളേജുകളിലെ
ട്രെയിനികള്‍ക്ക്
മുന്‍കാലങ്ങളില്‍
അപരിഷ്കൃതമായ
ശിക്ഷാവിധികള്‍
നല്‍കിയിരുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
(സി)
സിവില്പോലീസ്ഓഫീസര്മാരുടെ
പരിശീലനകാലം റഗുലര്‍
സര്‍വീസായി പരിഗണിച്ച്
എല്ലാ ആനുകൂല്യങ്ങളും
നിലവില്‍ നല്കി
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സ്റ്റേഷനുകളിലെ സ്ത്രീ
സുരക്ഷ
1633.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്രമസമാധാനപാലനത്തിന്
നിയുക്തരായ വനിതാ
പോലീസുകാരുടെ എണ്ണം
ആവശ്യാനുസൃതമാണോയെന്ന്
വിശദമാക്കുമോ;
(ബി)
പോലീസ്
സ്റ്റേഷനുകളില്‍ സ്ത്രീ
സുരക്ഷക്കായി പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്താന്‍
ആലോചനയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ജനമൈത്രി
പോലീസ് സംവിധാനത്തില്‍
സ്ത്രീ സുരക്ഷ
ഉറപ്പാക്കാന്‍
കഴിയുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
മറൈന്‍
എന്‍ഫോഴ്സ്മെന്റ്,
കോസ്റ്റല്‍ പോലീസ്,
കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ
പ്രവര്‍ത്തനം
T 1634.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മറൈന്‍
എന്‍ഫോഴ്സ്മെന്റ്,
കോസ്റ്റല്‍ പോലീസ്,
കോസ്റ്റ്ഗാര്‍ഡ്
എന്നിവയുടെ ചുമതലകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഏജന്‍സികള്‍ക്ക്
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര രൂപ
ബഡ്ജറ്റില്‍
മാറ്റിവച്ചിരുന്നു;
ഇതില്‍ എത്ര രൂപ
ചെലവാക്കിയിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
മറൈന്‍
എന്‍ഫോഴ്സ്മെന്റ്,
കോസ്റ്റല്‍ പോലീസ്,
കോസ്റ്റ്ഗാര്‍ഡ്
ഇവയ്ക്ക് 2016 ജനുവരി
മുതല്‍ 2017 ജനുവരി വരെ
എത്ര രൂപയുടെ
ഇന്‍സ്ട്രമെന്റുകള്‍
വാങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഇന്‍സ്ട്രമെന്റുകള്‍
ഉപയോഗശൂന്യമായി
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതിന് ആരാണ്
ഉത്തരവാദികള്‍ എന്ന്
വിശദമാക്കുമോ;
(ഇ)
മറൈന്‍
എന്‍ഫോഴ്സ്മെന്റ്,
കോസ്റ്റല്‍ പോലീസ്,
കോസ്റ്റ്ഗാര്‍ഡ്
ജീവനക്കാര്‍ക്കാരുടെ
ഒരു വര്‍ഷത്തെ ശമ്പളം
എത്ര; മറ്റ് ബത്തകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
2017
നവംബര്‍ 29 മുതല്‍
സംസ്ഥാനത്തുണ്ടായ ഓഖി
ചുഴലിക്കാറ്റിനോടനുബന്ധിച്ച്
നടത്തിയ തെരച്ചില്‍
പ്രവര്‍ത്തനങ്ങളില്‍
മറൈന്‍
എന്‍ഫോഴ്സ്മെന്റ്,
കോസ്റ്റല്‍ പോലീസ്,
കോസ്റ്റ് ഗാര്‍ഡ്
എന്നിവര്‍
പങ്കെടുത്തില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതിന്മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ജി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ എടുത്ത
മുഴുവന്‍ നടപടികളും
വ്യക്തമാക്കുമോ?
ഹോംഗാര്‍ഡ്
1635.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേനാവിഭാഗങ്ങള്‍ക്കൊപ്പം
സേവനം ചെയ്യുന്ന
ഹോംഗാര്‍ഡുകളുടെ
ജോലിയുടെ സ്വഭാവങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
നിലവില്‍
ഹോം ഗാര്‍ഡുകള്‍ക്ക്
നല്കി വരുന്ന
പ്രതിദിന/മാസ
വേതനത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഹോം
ഗാര്‍ഡുകള്‍ക്ക് വേതനം
സമയബന്ധിതമായി
ലഭ്യമാക്കുന്നു എന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വ്യക്തമാക്കുമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും സുരക്ഷ
1636.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി
,,
പി.ടി.എ. റഹീം
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്താകെ
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
നേരെയുള്ള പീഡനങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തിൽ
സംസ്ഥാനത്ത്
സ്ത്രീകളെയും
കുട്ടികളെയും
സംരക്ഷിക്കുന്നതിനായി
ആഭ്യന്തര വകുപ്പ്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസ്
സ്റ്റേഷനുകളെ സ്ത്രീ
സൗഹൃദ പോലീസ്
സ്റ്റേഷനുകളാക്കി
മാറ്റുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
വനിതാ
പോലീസിന്റെ നിയമനം,
പ്രമോഷന്, സ്ഥലം
മാറ്റം എന്നിവ
സംബന്ധിച്ചുള്ള
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ലഘൂകരിച്ച്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
പോലീസുദ്യോഗസ്ഥരുടെ
മാനസിക സംഘര്‍ഷങ്ങള്‍
1637.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍
ജോലിയുടെ ഭാഗമായുള്ള
മാനസിക സംഘര്‍ഷങ്ങളും,
പിരിമുറുക്കവും
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
പ്രസ്തുത പഠനത്തില്‍
വെളിപ്പെട്ട വസ്തുതകള്‍
എന്തൊക്കെയാണ്;
(സി)
സ്വകാര്യചടങ്ങുകളില്‍
പോലും പങ്കെടുക്കുവാന്‍
കഴിയാതെ തുടര്‍ച്ചയായി
ജോലി ചെയ്യാന്‍
നിര്‍ബന്ധിതരാകുന്നത്
കടുത്ത മാനസിക
സംഘര്‍ഷത്തിലേക്കും
അതുമൂലമുള്ള ആരോഗ്യ
പ്രശ്നങ്ങളിലേക്കും
നയിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
ആത്മഹത്യ ചെയ്ത
പോലീസുദ്യോഗസ്ഥര്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തിന്റെ
ഭാഗമായുണ്ടാകുന്ന
മാനസിക
പിരിമുറുക്കത്തില്‍
നിന്നും പ്രസ്തുത
ഉദ്യോഗസ്ഥരെ
മോചിപ്പിക്കുന്നതിന്
ഉതകുന്ന തരത്തിലുള്ള
കര്‍മ്മ പരിപാടികള്‍
ആവിഷ്കരിക്കുമോയെന്ന്
വിശദമാക്കുമോ?
താലൂക്ക്ആസ്ഥാനങ്ങളില്
വനിതാ പോലീസ്
സ്റ്റേഷനുകള്‍
1638.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസില്‍ വനിതാ
പോലീസിന്റെ
പ്രാതിനിധ്യം
എത്രയാണെന്ന്
വെളിപ്പെടൂത്തുമോ;
(ബി)
വനിതകളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
ഓരോ
താലൂക്ക്ആസ്ഥാനത്തും
വനിതാ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
പോലീസ്
കംപ്ലയിന്റ് അതോറിറ്റി
1639.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് കംപ്ലയിന്റ്
അതോറിറ്റി കുറ്റക്കാരായ
പോലീസുകാരെ
ശിക്ഷിക്കുന്നതില്‍
എത്ര മാത്രം
കാര്യക്ഷമമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പോലീസ്
കംപ്ലയിന്റ് അതോറിറ്റി
പോലീസുകാര്‍ക്കെതിരെ
പ്രഖ്യാപിക്കുന്ന
വിധികള്‍
നടപ്പിലാക്കപ്പെടുന്നുണ്ടോയെന്ന്
പരിശോധിക്കുമോ;
(സി)
പ്രസ്തുത
അതോറിറ്റിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
1640.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്കൂളുകളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്
എന്ന് ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തിലെ ഏതെങ്കിലും
സ്കൂളുകളില്‍ പ്രസ്തുത
പദ്ധതി പുതുതായി
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്കൂളുകളിലെന്ന്
വ്യക്തമാക്കാമോ;
വാടാനപ്പള്ളി
ഗവണ്മെന്റ് എച്ച്.എസ്.എസ്
ലെ സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
1641.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷം നാളിതുവരെ എത്ര
സ്കൂളുകളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
ആരംഭിക്കുകയുണ്ടായി;
(ബി)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
ഗവണ്മെന്റ്
എച്ച്.എസ്.എസ്-ല്‍
എസ്.പി.സി.
അനുവദിക്കുന്നതിനായി
ആഭ്യന്തര വകുപ്പിന്
സമര്‍പ്പിച്ച നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വാടാനപ്പള്ളി
ഗവണ്മെന്റ്
എച്ച്.എസ്.എസ് -ല്‍
എസ്.പി.സി.
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
മാനന്തവാടിയിലെ
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
പദ്ധതി
1642.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
ഏതെങ്കിലും
സ്കൂളുകളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
അനുവദിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
മാനന്തവാടി
നിയോജക മണ്ഡലത്തിലെ
ഏതെങ്കിലും
സ്കൂളുകളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
കരുനാഗപ്പള്ളിയിലെ
പോലീസ് ഓഫീസുകളിലെ സ്റ്റാഫ്
പാറ്റേണ്‍
1643.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷനിലെയും
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്,
എ.സി.പി. ഓഫീസ്
എന്നിവിടങ്ങളിലെയും
സ്റ്റാഫ് പാറ്റേണും
നിലവില്‍
ജോലിയെടുക്കുന്ന
ഉദ്യോഗസ്ഥരുടെ കാറ്റഗറി
തിരിച്ചുള്ള വിവരവും
ലഭ്യമാക്കുമോ;
(ബി)
ഈ
സ്റ്റേഷനോടനുബന്ധിച്ച്
നിയമിച്ചിട്ടുള്ള
ഹോംഗാര്‍ഡുകളുടെ
എണ്ണവും വിവരങ്ങളും
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്റ്റേഷന്റെ ജോലിഭാരം
കണക്കിലെടുത്ത്
കൂടുതല്‍ പോലീസ്
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കെ.എസ്.യു
നടത്തിയ സമരകാഹളം
പരിപാടിയ്ക്ക് നേരെയുണ്ടായ
അക്രമം
1644.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.യു
ഫെബ്രുവരി 17-ന്
നടത്തിയ സമരകാഹളം
പരിപാടിയില്‍
പങ്കെടുത്ത
പ്രവര്‍ത്തകരെ സി.പി.എം
പ്രവര്‍ത്തകര്‍
മര്‍ദ്ദിച്ചതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊടിക്കുന്നില്‍
സുരേഷ് എം.പി യുടെ
വാഹനം അടിച്ച്
തകര്‍ത്തതായി പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
അക്രമപ്രവര്‍ത്തനത്തില്‍
പങ്കെടുത്ത
ഡി.വൈ.എഫ്.ഐ/സി.പി.എം
പ്രവര്‍ത്തകര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രപേര്‍ക്കെതിരെ
എന്നറിയിക്കാമോ;
(ഡി)
പ്രതിപക്ഷ
പാര്‍ട്ടിയുടെ
വിദ്യാര്‍ത്ഥി
സംഘടനകള്‍ക്ക് നേരെ
നടക്കുന്ന ഇത്തരം
അക്രമങ്ങള്‍
തടയുന്നതിന് പോലീസിന്
കഴിയാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
ചെറായി
എ.കെ.ജി. വായനശാല കത്തിച്ച
സംഭവം
1645.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
എ.കെ.ജി. വായനശാല
കത്തിച്ച സംഭവത്തില്‍
പ്രതികളെ
പിടികൂടുന്നതില്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തത
സംഭവത്തില്‍
ഫോറന്‍സിക്
പരിശോധനാഫലം
ലഭ്യമായിട്ടുണ്ടോ;
(സി)
അന്വേഷണം
ഉൗര്ജ്ജിതപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഷുഹൈബ്
വധക്കേസ്
1646.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ഷുഹൈബ് വധക്കേസിന്റെ
അന്വേഷണ പുരോഗതി
വിശദമാക്കാമോ;
(ബി)
കേസില്‍
ഇതുവരെ എത്രപേരെ
അറസ്റ്റ് ചെയ്തു;
അവരുടെ പേര് വിവരങ്ങൾ
വെളിപ്പെടുത്തുമോ;
യഥാര്‍ത്ഥ കുറ്റവാളികളെ
നിയമത്തിന് മുമ്പില്‍
കൊണ്ടുവരാന്‍ അന്വേഷണം
സി.ബി.ഐ.ക്ക് വിടുമോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നയം
വ്യക്തമാക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ നടക്കുന്ന
സംഘട്ടനങ്ങള്‍
1647.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
തുടര്‍ച്ചയായി
നടക്കുന്ന രാഷ്ട്രീയ
സംഘട്ടനങ്ങളും ബോംബ്
ആക്രമണങ്ങളും പ്രദേശ
വാസികളുടെ
സ്വൈരജീവിതത്തെ സാരമായി
ബാധിച്ചുവെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കണ്ണൂര്‍
ജില്ലയുടെ പല ഭാഗത്ത്
നിന്നും മാരകായുധങ്ങളും
ബോംബും അടുത്തിടെ
റെയ്ഡില്‍
കണ്ടെടുത്തിട്ടുണ്ടോ;
(സി)
കണ്ണൂര്‍
ജില്ലയില്‍ തില്ലങ്കേരി
മാമ്പറത്ത് നിന്ന്
ബോംബും,
ബോംബുനിര്‍മ്മാണ
സാമഗ്രികളും
പിടിച്ചെടുക്കുകയുണ്ടായോ;
അത് സംബന്ധിച്ച
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
ആരെയെങ്കിലും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
രാഷ്ട്രീയകക്ഷിയില്‍
പെട്ടവരാണ്;
(ഡി)
പ്രസ്തുത
പ്രദേശത്ത് നിയമവാഴ്ച
പുനസ്ഥാപിക്കുന്നതിന്
എന്ത് നടപടിയാണ്
കൈക്കൊണ്ടിട്ടുളളത്;
വ്യക്തമാക്കാമോ?
കണ്ണൂര്‍
കേന്ദ്രമായി നടക്കുന്ന
രാഷ്ട്രീയ കൊലപാതകങ്ങളും
അക്രമങ്ങളും
1648.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
കേന്ദ്രമായി നടക്കുന്ന
രാഷ്ട്രീയ
കൊലപാതകങ്ങളും
അക്രമങ്ങളും
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ പോലീസ്
ജാഗരൂകരാകണമെന്ന്
മനുഷ്യാവകാശ കമ്മീഷന്
ഉത്തരവായിട്ടുണ്ടോ;
(ബി)
ഷുഹൈബ്
വധക്കേസില്‍
നിഷ്പക്ഷവും
നീതിപൂര്‍വ്വവുമായ
അന്വേഷണത്തിന് സംസ്ഥാന
പോലീസ് മേധാവി
പ്രത്യേകം ശ്രദ്ധ
പതിപ്പിക്കണമെന്ന്
കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
അന്വേഷണം
നീതിപൂര്‍വ്വവും
നിഷ്പക്ഷവും ആകുന്നതിന്
തടസ്സമാകും വിധം
എന്തെങ്കിലും പ്രവൃത്തി
പോലീസ് ഉദ്യോഗസ്ഥരുടെ
ഭാഗത്ത് നിന്ന്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
സംസ്ഥാന
പോലീസിന്റെ അന്വേഷണം
നിഷ്പക്ഷമാകില്ല
എന്നതിനാല്‍ കേസ്
സി.ബി.ഐ.ക്ക്
വിടണമെന്ന് ഷുഹൈബിന്റെ
പിതാവ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുളള
നിലപാട്
വ്യക്തമാക്കുമോ?
രാഷ്ട്രീയ
സംഘട്ടനങ്ങളും,കൊലപാതകങ്ങളും
1649.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൂണ്‍ 2001-ജൂണ്‍ 2006,
ജൂലെെ 2006-ജൂണ്‍ 2011,
ജൂലെെ 2011-ജൂണ്‍ 2016
എന്നീ കാലയളവുകളില്‍
എത്ര രാഷ്ട്രീയ
സംഘട്ടനങ്ങളും
കൊലപാതകങ്ങളും
നടന്നുവെന്ന് ഇനം
തിരിച്ച് അറിയിക്കുമോ;
(ബി)
മേല്‍
കാലയളവുകളില്‍ കണ്ണൂര്‍
ജില്ലയില്‍ നടന്ന
രാഷ്ട്രീയ
സംഘട്ടനങ്ങളും
രാഷ്ട്രീയ
കൊലപാതകങ്ങളും
എത്രയെന്ന് ഇനം
തിരിച്ച് അറിയിക്കുമോ?
സര്‍ക്കാരിനെ
അസ്ഥിരപ്പെടുത്താനായുള്ള
അക്രമപ്രവർത്തനങ്ങള്‍
1650.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിനെ
അസ്ഥിരപ്പെടുത്തുക എന്ന
ഉദ്ദേശത്തോടുകൂടി
സംഘപരിവാര്‍
സംഘടനകളുടെയും മറ്റ്
ചില ഇതര സംഘടനകളുടെയും
നേതൃത്വത്തില്‍
അക്രമങ്ങള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഒഞ്ചിയം,
കൊയിലാണ്ടി വിയ്യൂര്‍
പ്രദേശങ്ങളില്‍
ആര്.എസ്.എസ്,
ആര്.എം.പി
പ്രവര്‍ത്തകര്‍ നടത്തിയ
അക്രമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പുളിയഞ്ചേരിയിലെ
കെ ടി എസ് വായനശാലയില്‍
വാളുള്‍പ്പെടെ
മാരകായുധങ്ങളുമായെത്തി
നടത്തിയ കൊലപാതക ശ്രമം
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ; എത്ര
പ്രതികളെ പിടികൂടി;
പ്രതികള്‍
ആരെല്ലാമെന്ന്
വ്യക്തമാക്കാമോ; കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെങ്കില്‍
ഏതെല്ലാം വകുപ്പുകള്‍
പ്രകാരം ആരുടെയെല്ലാം
പേരിലാണ്
കേസെടുത്തതെന്ന്
വിശദമാക്കാമോ?
ഗര്‍ഭിണിയേയും
കുട്ടികളെയും ആക്രമിച്ച
കേസ്
1651.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടഞ്ചേരിയില്‍
താമരശ്ശേരി
തേനംകുഴിയില്‍ സിബി
ചാക്കോയുടെ ഗര്‍ഭിണിയായ
ഭാര്യ ജോത്സനയെയും,
രണ്ട് കുട്ടികളെയും
സി.പി.എം. ബ്രാഞ്ച്
സെക്രട്ടറി
ഉള്‍പ്പെടുന്ന സംഘം
ആക്രമിച്ചുവെന്ന കേസിലെ
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
ഗര്‍ഭിണിയായ
ജോത്സനയുടെ വയറ്റില്‍
പ്രതി ചവിട്ടിയതിനാല്‍
ഗര്‍ഭസ്ഥശിശു
മരിക്കുവാന്‍ ഇടയായ
സാഹചര്യമുണ്ടായിട്ടുണ്ടോ;
(സി)
ഈ
സംഭവത്തില്‍
ആരെയെങ്കിലും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഏതൊക്കെ വകുപ്പുകള്‍
പ്രകാരമാണ്
പ്രതികള്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ഡി)
സംഘര്‍ഷ
സമയത്ത് സിബി ചാക്കോ
കോടഞ്ചേരി പോലീസിന്റെ
സഹായം തേടിയെങ്കിലും
പോലീസ് സമയത്ത്
എത്തിയില്ലായെന്ന
ആക്ഷേപം
അന്വേഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
പട്ടാപ്പകല്‍
വീട് കുത്തിത്തുറന്ന് മോഷണം
1652.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
പോലീസ് സ്റ്റേഷന്റെ
പരിധിയില്‍പ്പെട്ട ,
കോസ്മോ പോളിറ്റന്‍
റസിഡന്‍സ്
അസോസിയേഷനിലെ സി. ആര്.
എ 112 നമ്പര്‍
വീട്ടില്‍ ഫെബ്രുവരി
14-ാം തീയതി ഉച്ചക്ക്
വീടിന്റെ കതക് കുത്തി
തുറന്ന് മോഷണശ്രമം
നടത്തിയെന്ന
വീട്ടുടമസ്ഥന്റെ
പരാതിയുടെ
അടിസ്ഥാനത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോയെന്നും
പ്രതിയെ
കണ്ടെത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
പട്ടാപ്പകല്‍
വീട് കുത്തിത്തുറന്ന
പ്രതിയുടെ മൊബൈല്‍
ഫോണ്‍ ഉള്‍പ്പെടെയുള്ള
വസ്തുക്കള്‍ പോലീസിന്
ലഭിച്ചിട്ടും പ്രതിയെ
ഇതുവരെ അറസ്റ്റ്
ചെയ്യുവാന്‍
സാധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ?
ആദിവാസികള്‍ക്കെതിരെയുള്ള
അക്രമങ്ങൾ തടയാന്‍ നടപടി
1653.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
മോഷ്ടാവെന്ന്
ആരോപിച്ച് നാട്ടുകാര്‍
മര്‍ദ്ദിച്ചു കൊന്ന
മധുവിന്റെ മരണത്തിന്റെ
അന്വേഷണ പുരോഗതി
വെളിപ്പെടുത്താമോ;
(ബി)
ആദിവാസികള്‍ക്കെതിരെ
വര്‍ദ്ധിച്ചുവരുന്ന
അക്രമങ്ങള്‍ തടയാന്‍
സത്വര നടപടികള്‍
സ്വീകരിക്കുമോ?
നെല്‍കൃഷിയുടെ
മറവില്‍ വായ്പാ തട്ടിപ്പ്
T 1654.
ശ്രീ.അനില്‍
അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
നെല്‍കൃഷിയുടെ മറവില്‍
വായ്പാ തട്ടിപ്പ്
നടത്തിയതായ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കര്‍ഷക
സംഘങ്ങള്‍
തട്ടിക്കൂട്ടി കള്ള
ഒപ്പിട്ട് കര്‍ഷകരുടെ
പേരില്‍ കോടികള്‍
തട്ടിയെടുത്തുവെന്ന
ആരോപണം സമഗ്രമായി
അന്വേഷിച്ച് നടപടി
സ്വീകരിക്കുമോ;
(സി)
തട്ടിപ്പിലൂടെ
ജപ്തി ഭീഷണി നേരിടുന്ന
നിരപരാധികളായ കര്‍ഷകരെ
സഹായിക്കുന്നതിന് എന്ത്
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പോലീസ്
മര്‍ദ്ദനം
1655.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
പ്രതികളെയും
അല്ലാത്തവരെയും
മർദ്ദിക്കുന്നതിനുള്ള
അധികാരമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസ്
ഉദ്യോഗസ്ഥരുടെ
മര്‍ദ്ദനത്തിനിരയാകുന്ന
ജനത്തിന് എന്തൊക്കെ
നിയമ പരിരക്ഷകളാണ്
ഉള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പോലീസില്‍
നിന്നും മര്‍ദ്ദനം
ഏറ്റതായ പരാതികളില്‍
ഐ.പി.സി. പ്രകാരമുള്ള
വകുപ്പുകള്‍ ചുമത്തി
കുറ്റക്കാരായ
പോലീസുകാര്‍ക്കെതിരെ
കേസുകള്‍ രജിസ്റ്റര്‍
ചെയ്യാറുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പോലീസില്‍
ഇന്നും നിലനില്‍ക്കുന്ന
കൊളോണിയല്‍ സംസ്കാരം
ഇല്ലാതാക്കുന്നതിന്
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ?
പാറശ്ശാലയിലെ
വാഹന അപകട കേസുകള്‍
1656.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
ഫെബ്രുവരി 1 മുതല്‍
2013 ഫെബ്രുവരി 28 വരെ
എത്ര വാഹന അപകട
കേസുകളാണ് പാറശ്ശാല
പോലീസ് സ്റ്റേഷന്
പരിധിയില്‍
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവിലെ പാറശ്ശാല
പോലീസ് സ്റ്റേഷനിലെ
ജനറല്‍ ഡയറിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വാഹന
പരിശോധന
1657.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
ദിവസവും നിശ്ചിത എണ്ണം
പെറ്റി കേസുകള്‍
രജിസ്റ്റര്‍
ചെയ്തിരിക്കണമെന്ന
നിര്‍ദ്ദേശം പോലീസ് സബ്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
എന്ത് മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
നല്‍കിയിരിക്കുന്നത്;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പോലീസ് സബ്
ഇന്‍സ്പെക്ടര്‍മാര്‍
കേസുകള്‍
തികയ്ക്കുവാന്‍ വേണ്ടി
ടൂവീലര്‍
യാത്രക്കാരെയും
ഫോര്‍വീലര്‍
യാത്രക്കാരെയും തടഞ്ഞു
നിറുത്തി
എങ്ങനെയെങ്കിലും പെറ്റി
കേസുകള്‍
ഉണ്ടാക്കുവാന്‍
ശ്രമിക്കുന്ന കാര്യം
പരിശോധിക്കുമോ;
ഇവര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ;
(സി)
അമിത
വേഗതയിലും
അശ്രദ്ധമായിട്ടും മറ്റ്
വാഹനങ്ങള്‍ക്കും
കാല്‍നട
യാത്രക്കാര്‍ക്കും
സാരമായ ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന വാഹനങ്ങളെ
പലപ്പോഴും പരിശോധകരായ
എസ്.എെ മാര്‍
ശ്രദ്ധിക്കുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
പലപ്പോഴും എല്ലാ
രേഖകളുമായി കൃത്യമായ
നിയമം അനുസരിച്ച്
വാഹനങ്ങള്‍
ഓടിക്കുന്നവരെ തടഞ്ഞ്
നിറുത്തി
അധിക്ഷേപിക്കുന്ന
കാര്യം പരിശോധിക്കുമോ;
ഇത്തരത്തില്‍ പരാതി
ലഭിച്ചാല്‍ നടപടി
സ്വീകരിക്കുമോ;
ഇത്തരത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
നടപടിയ്ക്ക്
വിധേയരായവരുടെ വിവരം
ലഭ്യമാക്കുമോ;
(ഡി)
വാഹന
പരിശോധനയിലെ അശ്രദ്ധ
കാരണം മരണമടഞ്ഞവരുടെ
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്കുവാന് നടപടി
സ്വീകരിക്കുമോ; ചില
പ്രദേശങ്ങളില്‍ പല
വിഭാഗങ്ങളുടെ പരിശോധന
നടക്കുന്നതിന്റെ ഫലമായി
പ്രദേശവാസികള്‍ക്ക്
ഉണ്ടാക്കുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
സംസ്ഥാന പോലീസ്
മേധാവിക്ക് നല്‍കുമോ;
സംസ്ഥാന പോലീസ്,
മൊബൈല്‍ കോടതി,
മോട്ടോര്‍ വാഹന വകുപ്പ്
ഉദ്യോഗസ്ഥര്‍ എന്നിവര്‍
സ്ഥിരം പരിശോധിക്കുന്ന
സ്ഥലങ്ങള്‍ ഉണ്ടെന്ന
കാര്യം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
(ഇ)
തിരുവനന്തപുരം
സിറ്റി ഡിവിഷനിലെ
ശംഖുമുഖം ഡിവിഷന്റെ
കീഴില്‍ വരുന്ന
സ്റ്റേഷനുകളില്‍
ലൈസന്‍സ്,
ഇന്‍ഷ്വറന്‍സ് എന്നിവ
പരിശോധിക്കാതെ
പൊല്യൂഷന്‍
സര്‍ട്ടിഫിക്കറ്റ്
മാത്രം
പരിശോധിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
ലൈസന്‍സ്, ഇന്‍ഷുറന്‍സ്
എന്നിവ
പരിശോധിക്കുന്നില്ലെന്ന
കാര്യം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
(എഫ്)
സംസ്ഥാനത്ത്
വാഹന പരിശോധന നടത്തുന്ന
ഉദ്യോഗസ്ഥര്‍
പ്രത്യേകിച്ച് പോലീസ്
സബ്
ഇന്‍സ്പെക്ടര്‍മാര്‍
പെറ്റി ഈടാക്കുന്നത്
ഹെല്‍മെറ്റ്, സീറ്റ്
ബെല്‍റ്റ്,
ഇന്‍ഷ്വറന്‍സ് എന്നീ
വിഭാഗങ്ങളില്‍
മാത്രമാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
തിരുവനന്തപുരം
ജില്ലയിലെ പോലീസ്
സ്റ്റേഷനുകളില്‍ 2016
ജനുവരി മുതല്‍
നാളിതുവരെ രജിസ്റ്റര്‍
ചെയ്ത കേസുകളില്‍
സീറ്റ് ബെല്‍റ്റ്,
ഹെല്‍മെറ്റ്,
ഇന്‍ഷ്വറന്‍സ്,
പൊല്യൂഷന്‍, അമിത വേഗത,
ട്രാഫിക് ലംഘനം,
ഡ്രൈവർമാരുടെ മൊബൈല്‍
ഫോണ്‍ ഉപയോഗം
എന്നിവയ്ക്ക്
രജിസ്റ്റര്‍ ചെയ്തതും
പെറ്റി അടച്ചതും
സംബന്ധിച്ച വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
ഓരോ പോലീസ്
സ്റ്റേഷനിലെയും ഇത്
സംബന്ധിച്ച കേസുകളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ജി)
ഈ
സ്റ്റേഷനുകളില്‍ അമിത
വേഗതയില്‍ പോകുന്ന
വാഹനങ്ങളെക്കുറിച്ചുള്ള
പരിശോധന
നടക്കുന്നില്ലെന്ന
കാര്യം വകുപ്പ്
പ്രത്യേകം
പരിശോധിക്കുമോ;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ; ജനങ്ങളെ
ബുദ്ധിമുട്ടിക്കുന്ന
തരത്തില്‍ പരിശോധന
നടത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നിലവില്‍ ഉണ്ടെങ്കിലും
ഉന്നത ഉദ്യോഗസ്ഥര്‍ അത്
നടപ്പിലാക്കുന്നില്ലെന്ന
കാര്യം ആഭ്യന്തര
വകുപ്പ് പരിശോധിക്കുമോ;
നടപടി സ്വീകരിക്കുമോ?
പാറശ്ശാല
കേന്ദ്രീകരിച്ച് ട്രാഫിക്
പോലീസ് സ്റ്റേഷന്
1658.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിര്‍ത്തി
പ്രദേശമായ പാറശ്ശാല
കേന്ദ്രീകരിച്ച് ഒരു
ട്രാഫിക് പോലീസ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പുതുതായി എത്ര ട്രാഫിക്
പോലീസ് സ്റ്റേഷനുകളാണ്
ആരംഭിച്ചിട്ടുളളതെന്ന
വിവരം ലഭ്യമാക്കാമോ?
അപകടത്തില്‍പ്പെടുന്ന
കെ.എസ്.ആര്.ടി.സി. ബസുകള്‍
1659.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടത്തില്‍പ്പെടുന്ന
കെ.എസ്.ആര്.ടി.സി.
ബസുകള്‍ പോലീസ്
കസ്റ്റഡിയില്‍ നിന്നും
സമയബന്ധിതമായി
വിട്ടുനല്‍കാത്തത്
സംബന്ധിച്ചുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കേസുകളില്‍
സമയബന്ധിതമായി നടപടി
സ്വീകരിയ്ക്കുവാന്‍
പോലീസിന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
നടപടിക്രമങ്ങള്‍
വൈകിപ്പിക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചുവരുന്നത്;വിശദമാക്കാമോ;
(സി)
അപകടത്തില്‍പ്പെടുന്ന
കെ.എസ്.ആര്.ടി.സി.
ബസുകള്‍ സമയബന്ധിതമായി
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി വിട്ടു
നല്കാത്തതുമൂലം
കെ.എസ്.ആര്.ടി.സി.
യ്ക്കുണ്ടാകുന്ന നഷ്ടം
ഒഴിവാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിയ്ക്കുമോ;വ്യക്തമാക്കുമോ?
സാമൂഹ്യ
മാധ്യമങ്ങളിലെ വ്യാജ
വാര്‍ത്തകള്‍
1660.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ മാധ്യമങ്ങളില്‍
കൂടി പ്രചരിക്കുന്ന
വ്യാജ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വ്യാജ വാര്‍ത്തകള്‍
മൂലം ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ആശങ്കകളകറ്റാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വ്യാജ വാര്‍ത്തകള്‍
നിയന്ത്രിക്കാനും വ്യാജ
വാര്‍ത്തകള്‍
നല്‍കുന്നവര്‍ക്കെതിരെയും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
നവമാധ്യമങ്ങളില്കൂടിയുള്ള
അപവാദപ്രചരണങ്ങള്‍
1661.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.എം.പി
നേതാവ് ശ്രീമതി കെ.കെ.
രമക്കെതിരെ
നവമാധ്യമങ്ങളില്‍ക്കൂടി
നടത്തുന്ന
അപവാദപ്രചരണങ്ങള്‍ക്കെതിരെ
പരാതി ലഭിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
ആര്‍ക്കെങ്കിലും എതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?
പുതിയ
പോലീസ് സബ് ഡിവിഷന്
ഓഫീസുകള്‍
1662.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ പോലീസ് സബ്
ഡിവിഷന് ഓഫീസുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പോലീസ്
സബ് ഡിവിഷന് ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ ഇത്തരം സബ്
ഡിവിഷന് ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസലുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം;
വിശദമാക്കുമോ;
(ഡി)
സബ്
ഡിവിഷന് ഓഫീസുകള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് പുതിയ
പോലീസ് സ്റ്റേഷനുകള്‍
തുടങ്ങുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വേങ്ങര
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
1663.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇപ്പോള്‍
വേങ്ങര പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തിച്ചുവരുന്ന
വാടക കെട്ടിടം കോടതി
ഉത്തരവ് പ്രകാരം
എന്നത്തേക്ക് ഒഴിഞ്ഞു
കൊടുക്കേണ്ടിവരുമെന്ന്
അറിയിക്കുമോ;
(ബി)
വേങ്ങര
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിർമ്മിക്കുന്നതിന്
നേരിടുന്ന തടസ്സങ്ങള്‍
എന്തൊക്കെ;വിശദമാക്കുമോ?
പോലീസ്
സ്റ്റേഷനുകളുടെ നവീകരണം
1664.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊലീസ് സ്റ്റേഷനുകളുടെ
നവീകരണത്തിനായി
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കേസുകള്‍
യഥാസമയം അന്വേഷിച്ച്
തീര്‍പ്പാക്കുന്നതിനാവശ്യമായ
ആധുനിക സംവിധാനങ്ങളും
വേണ്ടത്ര
ഉദ്യോഗസ്ഥരെയും എല്ലാ
സ്റ്റേഷനുകളിലും
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ശിശുസൗഹൃദ
പോലീസ് സ്റ്റേഷന്
1665.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശിശുസൗഹൃദ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിനായി
പദ്ധതിയുണ്ടോ;
(ബി)
ശിശുസൗഹൃദ
പോലീസ് സ്റ്റേഷന്റെ
സവിശേഷതകള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്റ്റേഷനുകളില്‍
പ്രവര്‍ത്തിക്കുന്ന
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
ആവശ്യമായ പരിശീലനം
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
ശിശുസൗഹൃദ
പോലീസ് സ്റ്റേഷനുകള്‍
എവിടെയൊക്കെയാണ്
ആരംഭിക്കുന്നതെന്നറിയിക്കുമോ?
മങ്കട
നിയോജകമണ്ഡലത്തില്‍
പുതുതായി പോലീസ്
സ്റ്റേഷന്, ഫയര്‍
സ്റ്റേഷന്
1666.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തില്‍
പുതുതായി പോലീസ്
സ്റ്റേഷന്, ഫയര്‍
സ്റ്റേഷന് എന്നിവ
അനുവദിക്കുന്നതിന്
അപേക്ഷ ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ പുതുതായി
ഒരു പോലീസ് സ്റ്റേഷനും
ഫയര്‍ സ്റ്റേഷനും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
കൊല്ലം
റൂറല്‍ പോലീസ് ഓഫീസ്
നല്‍കാനുളള വെെദ്യുതി
ഉപഭോഗ കുടിശ്ശിക
1667.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ് ഓഫീസ്
കൊട്ടാരക്കരയില്‍
സ്വകാര്യ വ്യക്തിയുടെ
ഉടമസ്ഥതയിലുളള
കെട്ടിടത്തില്‍ വാടക
അടിസ്ഥാനത്തില്‍
പ്രവര്‍ത്തിച്ച സമയത്ത്
വെെദ്യുതി ഉപഭോഗ
ഇനത്തില്‍ തുക
ഒടുക്കുവാനുണ്ടോ ;
(ബി)
എത്ര
തുകയാണ് വെെദ്യുതി
ഉപഭോഗ കുടിശ്ശിക
ഇനത്തില്‍ പോലീസ്
നല്‍കാനുളളത്;
(സി)
പ്രസ്തുത
തുക ഒടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നറിയ്ക്കുമോ?
കരീലക്കുളങ്ങര
പോലീസ് സ്റ്റേഷന് ആസ്ഥാന
മന്ദിരം
1668.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
കരീലക്കുളങ്ങര പോലീസ്
സ്റ്റേഷന് സ്വന്തമായി
ഒരു ആസ്ഥാന മന്ദിരം
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അമ്പലപ്പാറയില്‍
ഒരു വനിതാ പോലീസ്
സ്റ്റേഷന്
1669.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
അമ്പലപ്പാറയില്‍ ഒരു
വനിതാ പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
സർക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന
വിശദാംശം ലഭ്യമാക്കാമോ?
തൊട്ടില്‍പ്പാലം
പോലിസ് സ്റ്റേഷന്
നിര്‍മ്മാണം
1670.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര പോലീസ്
സ്റ്റേഷനുകള്‍
ഉണ്ട്;എവിടെയൊക്കെ
എന്ന് വിശദമാക്കാമോ;
(ബി)
നാദാപുരം
മണ്ഡലത്തിലെ കാവിലുംപാറ
ഗ്രാമ പഞ്ചായത്തില്‍
തൊട്ടില്‍പ്പാലം പോലിസ്
സ്റ്റേഷന് ഭൂമി
ലഭ്യമാക്കിയിട്ടും
കെട്ടിടം പണിയുന്നതിന്
കാല താമസം
നേരിടുന്നതിനുള്ള കാരണം
വിശദമാക്കാമോ?
പി.ജെ.ചാക്കോയുടെ
പെന്ഷന് ആനുകൂല്യങ്ങള്‍
1671.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍
കോണ്‍സ്റ്റബിള്‍ ആയി
വിരമിച്ച ശ്രീ.
പി.ജെ.ചാക്കോ CPO
നമ്പര്‍ PC-1737 ന്റെ
പെന്ഷന്
ആനുകൂല്യങ്ങള്‍
ഇതുവരെയും
ലഭ്യമായിട്ടില്ല എന്ന
പരാതിയില്‍ ആഭ്യന്തര
വകുപ്പ് സ്വീകരിച്ച
നടപടി അറിയിക്കാമോ;
ആനുകൂല്യം
ലഭ്യമാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ഫയല്‍
നമ്പര്‍ H1/29424/2010
എന്ന ഫയലിന്റെ
തുടര്‍നടപടികള്‍
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ചുള്ള
കാരണങ്ങള്‍
പരാതിക്കാരനെ
അറിയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കാമോ;
(സി)
ശ്രീ.
പി.ജെ.ചാക്കോയെ
സംബന്ധിച്ച് ഡി.ജി.പി
ഓഫീസിലും
സെക്രട്ടേറിയറ്റിലും
ഇപ്പോള്‍ നിലവിലുള്ള
ഫയലുകളുടെ നമ്പര്‍
അറിയിക്കാമോ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
പാട്ടക്കരിമ്പ് കോളനിയില്‍
മാവോയിസ്റ്റ് സാനിദ്ധ്യം
1672.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
അമരമ്പലം
ഗ്രാമപഞ്ചായത്തിലെ
പാട്ടക്കരിമ്പ് ആദിവാസി
കോളനിയില്‍ അടുത്ത
കാലത്ത് മാവോയിസ്റ്റ്
സാന്നിധ്യം
ഉണ്ടായിരുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എടുത്ത
നടപടി വിശദമാക്കുമോ;
(ബി)
പ്രസ്തുത
കോളനിയിലെ ആദിവാസികളുടെ
ക്ഷേത്രഭൂമി സ്വകാര്യ
വ്യക്തി കയ്യേറി എന്ന
പരാതിയിന്മേല്
സര്‍ക്കാര്‍ എടുത്ത
നടപടി വിശദമാക്കുമോ;
(സി)
ആദിവാസികളുടെ
ഭൂമികയ്യേറിയ വിഷയവും
മാവോയിസ്റ്റുകളുടെ
സാന്നിദ്ധ്യവും
തമ്മില്‍ ബന്ധമുള്ളതായി
പത്രവാര്‍ത്തകള്‍
ഉണ്ടായിരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
അങ്കമാലിയിൽ
പോലീസ് ക്വാര്‍ട്ടേഴ്സ്
1673.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
പണിയുന്നതിനായി ഫണ്ട്
അനുവദിക്കണമെന്ന്
അഭ്യര്‍ത്ഥിച്ച്
അങ്കമാലി
എം.എല്‍.എ.വകുപ്പിന്
നല്കിയ കത്ത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കത്തിന്മേല് എന്ത്
നടപടിയാണ് സ്വീകരിച്ചത്
എന്ന് വ്യക്തമാക്കാമോ;
ഇത് സംബന്ധിച്ച്
ഏതെങ്കിലും നിര്‍ദ്ദേശം
കേരള പോലീസ് ഹൗസിംഗ്
ആൻഡ് കൺസ്ട്രക്ഷൻ
കോർപറേഷന്
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
അങ്കമാലി
നിയോജകമണ്ഡലത്തില്‍
വകുപ്പിന് സ്വന്തമായി
സ്ഥലസൗകര്യമുള്ള
സ്ഥലത്ത് വേഗത്തില്‍
ക്വാര്‍ട്ടേഴ്സുകള്‍
പണിയുന്നതിനുള്ള
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ?
നെയ്യാറ്റിന്‍കര
ബോയ്സ് ഹൈസ്ക്കൂളിലെ
തീപിടുത്തം
1674.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ബോയ്സ് ഹൈസ്ക്കൂളിലെ
ഇംഗ്ലീഷ്
ഡിപ്പാര്‍ട്ട്മെന്റ്
കത്തി നശിച്ചതുമായി
ബന്ധപ്പെട്ട പോലീസ്
അന്വേഷണം
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍
തീപിടുത്തവുമായി
ബന്ധപ്പെട്ട് പ്രത്യേക
അന്വേഷണ സംഘത്തെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
സ്കൂള്‍
കത്തി നശിച്ചതുമായി
ബന്ധപ്പെട്ട്
ശാസ്ത്രീയമായ അന്വേഷണം
നടത്തുന്നതിന്
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
തീപിടുത്തവുമായി
ബന്ധപ്പെട്ട് ഉയര്‍ന്നു
വന്നിട്ടുള്ള
സംശയങ്ങള്‍ക്ക് ശരിയായ
അന്വേഷണം നടത്തി
വ്യക്തത വരുത്തുന്നതിന്
2018 മാര്‍ച്ച് 31ന്
മുന്‍പ് നടപടി
സ്വീകരിക്കാന്‍
കഴിയുമോ?
പോലീസ്
സ്റ്റേഷന് ആക്രമണങ്ങള്‍
1675.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മെയ് 20 മുതല്‍
നാളിതുവരെ സംസ്ഥാനത്ത്
എത്ര പോലീസ്
സ്റ്റേഷനുകള്‍
ആക്രമിക്കപ്പെട്ടുവെന്നും
ഈ സ്റ്റേഷനുകള്‍
ഏതൊക്കെ
ജില്ലകളിലാണെന്നും
അറിയിക്കുമോ;
(ബി)
മേല്‍
കാലയളവില്‍ ഏതെല്ലാം
പോലീസ് സ്റ്റേഷനുകളിലെ
എത്ര പോലീസ് ഉദ്യോഗസ്ഥർ
കര്‍ത്തവ്യ
നിര്‍വ്വഹണത്തിനിടയില്‍
ആക്രമിക്കപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ?
രാസ
ലഹരി മരുന്നുകളുടെ ഉപയോഗം
1676.
ശ്രീ.ഹൈബി
ഈഡന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാസ ലഹരി മരുന്നുകളുടെ
ഉപയോഗം ആശങ്കാജനകമായി
വര്ദ്ധിക്കുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലഹരി
മരുന്ന്
ഉപയോഗിക്കുന്നതിന്റെയും
അവ കടത്തുന്നതിന്റെയും
മുഖ്യകേന്ദ്രങ്ങളില്
ഒന്നായി സംസ്ഥാനം
മാറിയെന്ന പോലീസ്
റിപ്പോര്‍ട്ട് ഗൗരവമായി
എടുത്തിട്ടുണ്ടോ;
(സി)
ലഹരി
മരുന്ന് കേസുകളുടെ
എണ്ണം കഴിഞ്ഞ വര്‍ഷം
ക്രമാതീതമായി
വര്‍ദ്ധിച്ചിട്ടുണ്ടോ;
2016നെ അപേക്ഷിച്ച്
2017 ല്‍ എത്ര കേസുകള്‍
അധികമായി രജിസ്റ്റര്‍
ചെയ്തു;
(ഡി)
ലഹരി
മരുന്ന് ഉപയോഗവും
വില്പനയും തടയുവാന്‍
എല്ലാ ജില്ലകളിലും
ആന്റീ നാര്‍ക്കോട്ടിക്
സ്പെഷ്യല്‍ ആക്ഷന്‍
ഫോഴ്സ് ടീമുകള്‍
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മുൻ സർക്കാരിലെ
മന്ത്രിമാർക്കെതിരെ അഴിമതി
കേസ്സുകള്‍
1677.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ കേരളത്തില്‍
അധികാരത്തിലിരുന്ന
സര്‍ക്കാരിലെ എത്ര
മന്ത്രിമാര്‍ക്കെതിരെ
അഴിമതിക്ക്
കേസെടുത്തിട്ടുണ്ട്;
ഏതെല്ലാംകേസുകളിലാണെന്നുള്ള
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഇതില്‍
എത്രയെണ്ണം വിജിലന്‍സ്
അന്വേഷിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതില്‍
ഏതെല്ലാം കേസുകളില്‍
എഫ്.ഐ.ആര്.രജിസ്റ്റർ
ചെയ്തിട്ടുണ്ട്;വിശദവിവരങ്ങള്‍
നല്‍കുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കും
ജനപ്രതിനിധികള്‍ക്കും എതിരെ
വിജിലന്‍സ് കേസുകള്‍
1678.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
കേസുകളില്‍ സര്‍ക്കാര്‍
ഉദ്യോഗസ്ഥരെയും
ജനപ്രതിനിധികളെയും
വിചാരണ ചെയ്യുന്നതിന്
അനുമതി തേടിക്കൊണ്ട്
ലഭിച്ച എത്ര അപേക്ഷകള്‍
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വിചാരണക്ക്
അനുമതി നല്‍കുന്നതിന്
ഉണ്ടാകുന്ന കാലതാമസം,
കേസുകള്‍
ദുര്‍ബലമാകുന്നതിനും
കുറ്റക്കാരെ നിയമത്തിന്
മുന്നില്‍
കൊണ്ടുവരുന്നതിന്
വിഘാതമാവുകയും
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വെണ്‍കുളം
അഴിമതി
1679.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കാരോട്
ഗ്രാമപഞ്ചായത്തിലെ
വെണ്‍കുളം അഴിമതി
സംബന്ധിച്ച്
കൃഷിവകുപ്പ് അന്വേഷണം
നടത്തി റിപ്പോര്‍ട്ട്
വിജിലന്‍സ് വിഭാഗത്തിന്
നല്കിയിട്ടുണ്ടോചആയതിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
വിജിലന്‍സ്
വിഭാഗത്തിലെ ഏതു
യൂണിറ്റിനാണ് അന്വേഷണ
ചുമതല
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാന്‍
കഴിയുമോ;
(സി)
വെണ്‍കുളത്ത്
വിജിലന്‍സ് വിഭാഗം
സന്ദര്‍ശനം നടത്തി
ആവശ്യമായ തെളിവുകള്‍
ശേഖരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
വെണ്‍കുളം
നവീകരണ അഴിമതിയുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് വിഭാഗത്തിന്
കേസ് രജിസ്റ്റര്‍
ചെയ്യുന്നതിന് തടസ്സം
എന്തെങ്കിലും
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
കേസ് 2018- മാര്‍ച്ച്
31ന് മുന്‍പ്
രജിസ്റ്റര്‍ ചെയ്യാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ?
വിജിലന്‍സ്
ത്വരിത പരിശോധനകള്‍
1680.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 31.03.2017 വരെ
വിജിലന്‍സ് വകുപ്പ്എത്ര
ത്വരിത പരിശോധനകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
01.04.2017
മുതല്‍ നാളിതുവരെ എത്ര
ത്വരിത പരിശോധനകള്‍
നടത്തിയിട്ടുണ്ട്;
(സി)
2015-ലും
2016-ലും എത്ര വീതം
ത്വരിത പരിശോധനകളാണ്
നടത്തിയിട്ടുള്ളത്;
(ഡി)
ഈ
പരിശോധനകളുടെ
അടിസ്ഥാനത്തില്‍ എത്ര
വിജിലന്‍സ് കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഇ)
ഏതെല്ലാം
വകുപ്പുകളിലാണ് ഈ
പരിശോധന നടത്തിയതെന്ന്
വ്യക്തമാക്കുമോ?
പോലീസ്
ഉദ്യോഗസ്ഥര്‍ പ്രതികളായ
വിജിലന്‍സ് കേസുകള്‍
1681.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉദ്യോഗസ്ഥര്‍
പ്രതികളായ എത്ര
വിജിലന്‍സ് കേസുകളാണ്
സംസ്ഥാനത്ത്
നിലവിലുളളത്; അതില്‍
എത്ര പേര് പ്രതികളായി
ഉണ്ട്; വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര കേസുകള്‍
കോടതിയില്‍
വിചാരണയില്‍ ഉണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മതിയായ
തെളിവുകളില്ലാത്ത
കാരണത്താല്‍
കോടതിയില്‍ നടപടികള്‍
അവസാനിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
കേസുകളിലാണ് ഇപ്രകാരം
നടപടി അവസാനിപ്പിച്ചത്
എന്ന് വിശദമാക്കുമോ?
വിജിലന്‍സ്
ഡയറക്ടര്‍ തസ്തിക
1682.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിജിലന്‍സ് വകുപ്പിന്
സ്വതന്ത്ര ചുമതലയുള്ള
ഒരു ഡയറക്ടറേറ്റ്
രൂപീകരിച്ചത് എപ്പോഴാണ്
;
(ബി)
രൂപീകരണ
കാലഘട്ടത്തില്‍
വിജിലന്‍സ് ഡയറക്ടര്‍
തസ്തികയില്‍ ഏത്
റാങ്കിലുള്ള ഐ.പി.എസ്
ഓഫീസറെയാണ്
നിയോഗിച്ചിരുന്നത് ;
(സി)
ഡയറക്ടര്‍
ജനറല്‍ ഓഫ് പോലീസ്
റാങ്കില്‍ കേഡര്‍
തസ്തികയിലുള്ള ഐ.പി.എസ്
ഓഫീസര്‍ വിജിലന്‍സ്
ഡയറക്ടര്‍ ആകണമെന്ന്
നിഷ്ക്കര്‍ഷിക്കുന്ന
കേന്ദ്ര സര്‍ക്കാര്‍
നിബന്ധന എപ്പോഴാണ്
പ്രാബല്യത്തില്‍ വന്നത്
;
(ഡി)
പ്രസ്തുത
ഉത്തരവ് നിലവില്‍
വന്നതിനു ശേഷം ഏതെല്ലാം
അവസരത്തില്‍ ഡയറക്ടര്‍
ജനറല്‍ ഓഫ് പോലീസ്
റാങ്കിലല്ലാത്തവര്ക്കും
പ്രസ്തുത റാങ്കില്‍
കേഡര്‍
തസ്തികയിലല്ലാത്തവരായ
ഉദ്യോഗസ്ഥര്‍ക്കും
വിജിലന്‍സ് ഡയറക്ടറുടെ
ചുമതല
നല്‍കിയിരുന്നുവെന്ന്
വ്യക്തമാക്കുമോ ?
ആറ്റിങ്ങലില്‍
പുതിയ കോടതി
T 1683.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങലില്‍
പുതുതായി അഡീഷണല്‍
ജില്ല സെഷന്‍സ് കോടതി
ആരംഭിക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
ആഭ്യന്തര
വകുപ്പിന്റെ
18/11/17-ലെ
C5/85/2017/ Home
നമ്പര്‍ കത്തിന്
ലഭ്യമായ മറുപടിയും
ഇതിന് മേല്‍
സ്വീകരിച്ച നടപടിയും
വിശദമാക്കുമോ?
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ
റാഗിംഗ്
1684.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സര്‍ക്കാര്‍ ലോ
കോളേജിലെ ഒന്നാം
സെമസ്റ്റര്‍
വിദ്യാര്‍ത്ഥികളായ
രണ്ട് പേരെ
യൂണിവേഴ്സിറ്റി
ഹോസ്റ്റലില്‍
റാഗിംഗിന്റെ പേരില്‍
ക്രൂരമായി
മര്‍ദ്ദിച്ചുവെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
ആര്‍ക്കെതിരെയാണ്
പരാതി ലഭിച്ചത്; ഏത്
വിദ്യാര്‍ത്ഥി
സംഘടനയില്‍ പെട്ടവരാണ്
പ്രതികള്‍;
(സി)
കണ്ണിന്
കാഴ്ചയില്ലാത്ത
ഷാജഹാന് എന്ന
വിദ്യാര്‍ത്ഥിയെപോലും
മര്‍ദ്ദിക്കുന്ന
സാഹചര്യത്തിലേക്ക്
വിദ്യാര്‍ത്ഥി സമൂഹം
മാറുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രതികള്‍ക്കെതിരെ
റാഗിംഗ് നിരോധന
നിയമപ്രകാരം
കേസെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ ?
തലശ്ശേരിയില്‍
ജഡ്ജിമാര്‍ക്കുള്ള
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം
1685.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തലശ്ശേരിയില്‍ അഡീഷണല്‍
ജില്ലാ ജഡ്ജിക്കും
Motor Accident Claim
Tribunal(എം.എ.സി
ടി)ജഡ്ജിക്കും
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
2018-19 വര്‍ഷത്തെ
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
എത്രയാണെന്ന്
വ്യക്തമാക്കാമോ; ഈ
പ്രവൃത്തിയുടെ
നിലവിലുളള അവസ്ഥ
എന്താണെന്ന്
വിശദമാക്കാമോ?
അഗ്നിശമന
സേനയിലെ ആംബുലന്‍സുകള്‍
1686.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമന
സേനയ്ക്കുകീഴില് എത്ര
ആംബുലന്‍സുകളാണ്
നിലവിലുള്ളത്; ഇവയില്‍
പലതും കാലപ്പഴക്കം
ചെന്നവയാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപകടത്തില്പ്പെടുന്നയാളിന്
അവശ്യ സംവിധാനമായ
ഓക്സിജന്‍ സിലിണ്ടറും
മറ്റ് അത്യാവശ്യ
ഉപകരണങ്ങളും ഇത്തരം
ആംബുലന്‍സുകളില്‍
പലതിലും ഇല്ലാത്തത്
രക്ഷാദൗത്യത്തെ
പ്രതികൂലമായി
ബാധിക്കുന്നതിന്
ഇടയാകുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ജീവന് രക്ഷാ
ഉപകരണങ്ങളും ആവശ്യമായ
ഫസ്റ്റ് എയ്ഡ്
സംവിധാനങ്ങളും
ഒരുക്കുന്നതിനും ഇത്തരം
ആംബുലന്‍സ് സംവിധാനം
ആധുനികവത്കരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
അഗ്നിശമനസേനയുടെ
ആധുനികവല്‍ക്കരണം
1687.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമനസേനയുടെ
ആധുനികവല്‍ക്കരണത്തിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കാലാനുസൃതമായ
അത്യന്താധുനിക
സാങ്കേതിക ഉപകരണങ്ങള്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
മഞ്ചേരി
ഫയര്‍ സ്റ്റേഷന്
1688.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം പ്രവര്‍ത്തനം
ആരംഭിച്ച മഞ്ചേരി ഫയര്‍
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
കെട്ടിടത്തിന്റെ
പരിമിതി ഫയര്‍
സ്റ്റേഷന്റെ
കാര്യക്ഷമതയെ
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത
കെട്ടിടത്തിന്റെ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
കാസര്‍കോഡ്
സബ് ജയില്‍
അടച്ചിട്ടിരിക്കുന്നതിന്റെ
കാരണം
1689.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
സബ് ജയില്‍ ഇപ്പോള്‍
അടച്ചിട്ടിരിക്കുകയാണോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ ഇതിനുള്ള
കാരണമെന്താണെന്നും എത്ര
ദിവസത്തേക്കാണ്
അടച്ചിട്ടതെന്നും
വ്യക്തമാക്കാമോ;
(ബി)
കാസര്‍കോഡ്
സബ് ജയിലില്‍ എത്ര
തടവുകാരെ
പാര്‍പ്പിച്ചിരുന്നുവെന്നും
അടച്ചിട്ടതിനെ
തുടര്‍ന്ന് ഈ തടവുകാരെ
ഏത് ജയിലിലേക്കാണ്
മാറ്റിയതെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
തടവുകാരെ മാറ്റിയ
ജയിലില്‍ എത്ര
പേര്‍ക്കുള്ള
സൗകര്യമാണുള്ളതെന്ന്
വ്യക്തമാക്കാമോ;
കാസര്‍കോഡ് സബ് ജയിലിലെ
തടവുകാര്‍ കൂടി
വന്നതോടെ ഈ ജയിലിലെ
സൗകര്യത്തില്‍
അപര്യാപ്തത
അനുഭവപ്പെടാന്‍
തുടങ്ങിയിട്ടുണ്ടോ;എങ്കിൽ
ഏതെല്ലാം കാര്യത്തിലാണ്
അപര്യാപ്തതയും
അസൗകര്യവും ഉള്ളതെന്ന്
വ്യക്തമാക്കാമോ?
നിരക്ഷരര്‍
ഇല്ലാത്ത ജയിലുകള്‍
1690.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍ നിരക്ഷരരായ
എത്ര തടവുകാരുണ്ട്;
(ബി)
നിരക്ഷരര്‍
ഇല്ലാത്ത ജയിലെന്ന
ലക്ഷ്യം
കൈവരിക്കുന്നതിനായി
സംസ്ഥാനത്തെ
ജയിലുകളില്‍
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതി എന്താണെന്ന്
വെളിപ്പെടുത്തുമോ ?
സെന്‍ട്രല്‍
ജയിലുകളിലെ ഇതുവരെ പരോള്‍
ലഭിക്കാത്തവര്‍
1691.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതുവരെ
പരോള്‍ ലഭിക്കാത്തവരായി
സംസ്ഥാനത്തെ
സെന്‍ട്രല്‍
ജയിലുകളില്‍ എത്ര
പേരുണ്ട്;
(ബി)
ജയില്‍
ചട്ടങ്ങളിലെ ഏത്
വ്യവസ്ഥ പ്രകാരമാണ്
ഇതുവരെ പരോള്‍
ലഭിക്കാത്ത
തടവുകാര്‍ക്ക് പരോള്‍
അനുവദിക്കുന്നത്;
(സി)
ഈ
വ്യവസ്ഥ പ്രകാരം
അര്‍ഹതപ്പെട്ടവര്‍ക്ക്
പരോള്‍ ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
(ഡി)
തൃശ്ശൂരിലെ
പരോള്‍ റിവ്യൂ
കമ്മിറ്റി, ഈ വ്യവസ്ഥ
പ്രകാരം എത്ര പേര്‍ക്ക്
പരോള്‍ നല്കാന്
ശുപാര്‍ശ
ചെയ്തിട്ടുണ്ട്;
(ഇ)
അതില്‍
എത്ര പേര്‍ക്ക് പരോള്‍
അനുവദിച്ചിട്ടുണ്ട്;
അവര്‍ ഏതെല്ലാം
കേസുകളിലെ പ്രതികളാണ്;
ഇത്തരത്തില്‍ പരോള്‍
അനുവദിച്ചപ്പോള്‍
എന്തെങ്കിലും
നിബന്ധനകള്‍
ഉണ്ടായിരുന്നോ;
(എഫ്)
ഈ
വ്യവസ്ഥ പ്രകാരം പരോള്‍
അനുവദിച്ചവരില്‍
കാലാവധിക്കുള്ളില്‍
തിരികെ
എത്തിച്ചേരാത്തവരായി
ആരെങ്കിലുമുണ്ടോ;
(ജി)
റിവ്യൂ
കമ്മിറ്റി ശിപാര്‍ശ
ചെയ്ത പ്രകാരമുള്ള
പരോള്‍ ഇനിയും
ആര്‍ക്കെങ്കിലും
അനുവദിക്കാനുണ്ടോ;എങ്കിൽ
അവര്‍ ആരെല്ലാമാണ്?
ജയിലുകളില്‍
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങൾ
1692.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
ഉല്പാദിപ്പിക്കുന്ന
ഭക്ഷ്യ വസ്തുക്കള്‍
ഉള്‍പ്പെടെയുള്ള
ഉല്പന്നങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
ഓരോന്നില്‍ നിന്നും
ലഭിയ്ക്കുന്ന
വരുമാനം/ചെലവ് ഇനം
തിരിച്ച് വിശദമാക്കുമോ;
(സി)
പ്രസ്തുത
ഉല്പാദന മേഖലകള്‍
എന്തെന്നും, അവയ്ക്കായി
തടവുകാര്‍ക്കു
നല്കുന്ന പ്രതിഫലം
എത്രയെന്നും, ഇത്തരം
ഉല്പന്നങ്ങള്ക്ക് എത്ര
തുക ഈടാക്കി വിപണനം
നടത്തുന്നുവെന്നും,
ആയതുവഴി വകുപ്പിന് എത്ര
തുക
ലഭിക്കുന്നുവെന്നും,
ഇവയില്‍
ലാഭത്തില്‍/നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
മേഖല ഇനം തിരിച്ചും
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ജയിലുകളില്‍
കല്ലുവെട്ടുന്ന
കുഴിയില്‍ വെള്ളം
സംഭരിച്ച് കൃഷിക്കും,
ജല സംഭരണികളും
കുളങ്ങളുമുള്ള
മേഖലകളില്‍ നിന്ന്
കുപ്പിവെള്ള
നിര്‍മ്മാണം നടത്തി
സംസ്ഥാനത്ത്
കുപ്പിവെള്ളം കുറഞ്ഞ
വിലയില്‍ ലഭ്യമാക്കാനും
അതിലൂടെ കുപ്പിവെള്ള
ലോബികള്‍ ഈടാക്കുന്ന
അമിത വില ഒഴിവാക്കാനും
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
തടവുപുള്ളികള്‍ക്ക്
പരോള്‍
അനുവദിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
1693.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തടവുപുള്ളികള്‍ക്ക്
പരോള്‍
അനുവദിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(ബി)
2018
ജനുവരി 23-ാം തീയതിയിലെ
ജി.ഒ.(ആര്.റ്റി)
നം.238/2018/ഹോം
ഉത്തരവ് പ്രകാരം 19
തടവുപുള്ളികള്‍ക്ക്
ഒരുമിച്ച് സാധാരണ അവധി
അനുവദിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
സാധാരണ അവധി
ലഭിച്ചവരില്‍
കൊലക്കുറ്റത്തിനും,
ബലാത്സംഗത്തിനുമായി
ശിക്ഷ
അനുഭവിക്കുന്നവര്‍
എത്രപേരുണ്ടെന്നും
അവര്‍ ആരൊക്കെയെന്നും
ഏതൊക്കെ കേസുകളിലെ
പ്രതികളാണെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ഇവര്‍
എന്നാണ് ജയിലില്‍
നിന്നും
മോചിതരായതെന്നും എന്ന്
ജയിലില്‍
തിരിച്ചെത്തിയെന്നും
വിശദമാക്കുമോ;
(ഇ)
15
ദിവസത്തെ സാധാരണ അവധി
അവസാനിച്ചിട്ടും
തിരിച്ച്
ജയിലിലെത്താത്തവര്
ഉണ്ടോയെന്നും അവരുടെ
അവധി ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(എഫ്)
ഇപ്രകാരം
അവധി
അനുവദിക്കപ്പെട്ടവരുടെ
കൂട്ടത്തില്‍
ടി.പി.ചന്ദ്രശേഖരന്
വധക്കേസില്‍
ശിക്ഷിക്കപ്പെട്ട എത്ര
പേരുണ്ടെന്നും
അവര്‍ക്ക് ഒരുമിച്ച്
സാധാരണ അവധി
അനുവദിക്കുവാനുണ്ടായ
പ്രത്യേക
സാഹചര്യമെന്തായിരുന്നുവെന്നും
വെളിപ്പെടുത്തുമോ?
ടി.പി.
ചന്ദ്രശേഖരന് വധക്കേസ്
1694.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.പി.
ചന്ദ്രശേഖരന്
വധക്കേസില്‍
ശിക്ഷിക്കപ്പെട്ട്
പൂജപ്പുര സെന്‍ട്രല്‍
ജയിലില്‍
തടവിലുണ്ടായിരുന്ന
ഏതെങ്കിലും പ്രതികളെ ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
മറ്റേതെങ്കിലും
ജയിലിലേയ്ക്ക്
മാറ്റിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആരെയാണ് ഇപ്രകാരം
മാറ്റിയതെന്നും
അതിനുള്ള കാരണം
എന്താണെന്നും
വ്യക്തമാക്കുമോ;
കനോലി കനാല്‍ ജലഗതാഗത പാത
T 1695.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കനോലി
കനാല്‍ ജലഗതാഗത പാത
തുറന്ന് നല്‍കുമെന്ന
പ്രഖ്യാപനം ഏതുഘട്ടം
വരെ പ്രാവര്‍ത്തികമായി;
(ബി)
ഇത്
പ്രാവര്ത്തികമാകുന്നതോടൊപ്പം
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ ഷണ്മുഖം
കനാല്‍ കൂടി
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ജലഗതാഗതത്തിന്
പ്രാധാന്യം നല്കി
നടപ്പാക്കാന്‍ നടപടി
T 1696.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ റോഡുകളില്‍
വാഹനങ്ങളുടെ
വര്‍ദ്ധനവ്മൂലം ഗതാഗതം
വളരെ തടസ്സമായി
വന്നിട്ടുള്ളതിനാല്‍
ജലഗതാഗതത്തിന്
പ്രാധാന്യം നല്കി
വിവിധ സ്ഥലങ്ങളില്‍ ഇത്
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
ജലപാതകളാണ് ഉള്ളത്;
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വിവരിയ്ക്കുമോ;
(സി)
പുതിയ
ഏതൊക്കെ ജലപാതകള്‍
തുടങ്ങുവാനാണ്
പദ്ധതിയിട്ടിരിക്കുന്നത്;
വിശദമാക്കാമോ?
കൊല്ലം
മുതല്‍ കോട്ടപ്പുറം
വരെയുള്ള ദേശീയ ജലപാത
നിര്‍മ്മാണം
1697.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.കുഞ്ഞിരാമന്
,,
എം. മുകേഷ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-ല്‍
പൂര്‍ത്തിയാകേണ്ടിയിരുന്ന
കൊല്ലം മുതല്‍
കോട്ടപ്പുറം വരെയുള്ള
ദേശീയ ജലപാത
നിര്‍മ്മാണം
മുന്‍സര്‍ക്കാരിന്റെ
കെടുകാര്യസ്ഥത കൊണ്ട്
നിശ്ചലമായി കിടന്നത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
പ്രധാന
റോഡുകളിലെ വലിയ ചരക്കു
വാഹനങ്ങളുടെ തിരക്ക്
ഒഴിവാക്കാന്‍
പര്യാപ്തമായ തരത്തിലും,
ചരക്ക് ഗതാഗതം കുറഞ്ഞ
ചെലവില്‍
സാധ്യമാക്കുന്നതിനാവശ്യമായ
ആഴവും വീതിയും
ഉറപ്പാക്കിക്കൊണ്ടാണോ
ദേശീയ ജലപാത
നിര്‍മ്മാണം ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ദേശീയ
ജലപാത കൊണ്ട്
ഉദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
നിറവേറ്റണമെങ്കില്‍
അനുബന്ധ പാതകളായ,
കൊല്ലം-കോവളം,
കോട്ടപ്പുറം-നീലേശ്വരം
പാതകളും
പൂര്ത്തിയാകേണ്ടതുള്ളത്
കൊണ്ട് അവയുടെ
നവീകരണവും
നിര്‍മ്മാണവും
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
കേരളത്തിലെ
ജലപാതകളുടെ സാധ്യതകള്‍
1698.
ശ്രീ.ബി.സത്യന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
രാജഗോപാലന്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ജലപാതകളുടെ സാധ്യതകള്‍
സംസ്ഥാന വികസനത്തിന്
പ്രയോജനപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്തു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കോവളം-കാസര്‍ഗോഡ്
ജലപാതയുടെ നിര്‍മ്മാണ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഇതിനാവശ്യമായി
വരുന്ന ചെലവ്
കണക്കാക്കിയിട്ടുണ്ടോ;
ഏതെല്ലാം സ്രോതസ്സുകളിൽ
നിന്നാണ് ഇതിനുള്ള പണം
കണ്ടെത്താന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ദേശീയ
ജലപാത സംസ്ഥാനത്തെ
ടൂറിസം വികസനത്തിന്
കൂടി
പ്രയോജനകരമാകത്തക്ക
വിധം ആസൂത്രണം
ചെയ്യുമോ?
തീരദേശ
പരിപാലന അതോറിറ്റിയുടെ
അനുമതി
1699.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീട്
നിര്‍മ്മിക്കുന്നതിന്
പെര്‍മിറ്റ്
ലഭിക്കുന്നതുമായി
ബന്ധപ്പെട്ട് വര്‍ക്കല
മണ്ഡലത്തിലെ
തീരദേശവാസികളുടെ എത്ര
അപേക്ഷകള്‍ തീരദേശ
പരിപാലന അതോറിറ്റിയില്‍
തീര്‍പ്പാക്കുവാന്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
അടിയന്തിരമായി
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കേരള
പ്രവാസി ക്ഷേമനിധി
ബോര്‍ഡിലെ നിയമനങ്ങള്‍
പി.എസ്.സി. യ്ക്ക്
വിടുന്നതിന് നടപടി
1700.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പ്രവാസി ക്ഷേമനിധി
ബോര്‍ഡിലെ നിയമനങ്ങള്‍
പി.എസ്.സി. യ്ക്ക്
വിട്ടുകൊണ്ട്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
പ്രവാസി
ക്ഷേമനിധി ബോര്‍ഡിലെ
നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
വിടുന്നതിനുള്ള
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
കേരള
പ്രവാസി ക്ഷേമനിധി
ബോര്‍ഡിലെ നിയമനങ്ങള്‍
പി.എസ്.സി. യ്ക്ക്
വിടുന്നതിന് ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ് നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്?
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിറ്റി
1701.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിറ്റി
മുമ്പാകെ 2016 മുതല്‍
നാളിതുവരെ വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
നിന്നും ലഭിച്ച
അപേക്ഷകള്‍ എത്രയെണ്ണം;
ഇതിൽ തീര്‍പ്പാക്കിയവ
എത്ര; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
അപേക്ഷകളില്‍
തീരുമാനം
എടുക്കുന്നതിലെ
കാലതാമസ്സം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
എല്‍.ഡി.ക്ലാര്‍ക്ക്
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
1702.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
30-3-2015
ല്‍ അവസാനിച്ച
എല്‍.ഡി.ക്ലാര്‍ക്ക്
(വിവിധ വകുപ്പുകള്‍)
റാങ്ക് ലിസ്റ്റിന്റെ
കാലാവധി, 31-3-2015 ല്‍
പുതിയ മറ്റൊരു റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതിനുശേഷവും
നീട്ടിക്കൊടുക്കുകയുണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കാലയളവിലേക്ക്
നീട്ടികൊടുത്തുവെന്നും
ഇതനുസരിച്ച് പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും 30-3-2015 നു
ശേഷം എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
31-3-2015
ല്‍ നിലവില്‍ വന്ന
കൊല്ലം ജില്ലയിലെ
എല്‍.ഡി. ക്ലാര്‍ക്ക്
(വിവിധ വകുപ്പുകള്‍)
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതിനകം എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പഴയ
റാങ്ക് ലിസ്റ്റിന്
കാലാവധി
നീട്ടിക്കൊടുത്തതുമൂലം
ഇപ്പോഴത്തെ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
3 വര്‍ഷത്തെ റാങ്ക്
ലിസ്റ്റ് കാലാവധി
ലഭിക്കാതെ പോകുന്നതായി
കാണിച്ച്
ഉദ്യോഗാര്‍ത്ഥികള്‍
നല്കിയ നിവേദനം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍,
ഈ ലിസ്റ്റിലുള്ള അനവധി
ഉദ്യോഗാര്‍ത്ഥികളും
അധിക പ്രായപരിധി
അവസാനിക്കാറായവരാണ്
എന്ന പരിഗണന കൂടി
നല്കി റാങ്ക്
ലിസ്റ്റിന്റെ കാലാവധി
ഉചിതകാലയളവിലേക്ക്
നീട്ടിക്കൊടുക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ?
കൊട്ടുക്കര
പി.പി.എം. ഹയര്‍സെക്കണ്ടറി
സ്കൂളിലെ അധ്യാപക
നിയമനാംഗീകാരം
1703.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊട്ടുക്കര
പി.പി.എം.
ഹയര്‍സെക്കണ്ടറി
സ്കൂളില്‍
ഹയര്‍സെക്കണ്ടറി
വിഭാഗത്തില്‍
അധ്യാപകനായി ജോലി
ചെയ്തിരുന്ന ശ്രീ.
ദില്‍ഷാദ് മെഹറിന്
നിയമനാംഗീകാരം
നല്കാന് 25.2.2016 ന്
സംസ്ഥാന മന്ത്രിസഭ
തീരുമാനമെടുത്തിട്ടും
ഇത് വരെ നിയമനാംഗീകാരം
ലഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
25.2.2016-ലെ
8471 നമ്പര്‍ മന്ത്രിസഭ
തീരുമാനത്തിന്റെ
ആക്ഷന്‍ ടേക്കൺ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(സി)
സംസ്ഥാന
മന്ത്രിസഭ
തീരുമാനമെടുത്തിട്ടും
പ്രസ്തുത വ്യക്തിക്ക്
നിയമനാംഗീകാരം
ലഭിക്കാത്തതിനുളള കാരണം
വ്യക്തമാക്കാമോ?
നിലവിലുള്ള
ലാസ്റ്റ് ഗ്രേഡ്
സര്വ്വന്റസ് ഒഴിവുകള്‍
നികത്താന്‍ നടപടി
1704.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
ലാസ്റ്റ് ഗ്രേഡ്
സര്വ്വന്റസ് റാങ്ക്
ലിസ്റ്റ് (567/2013)
ല്‍ നിന്ന്,
യൂണവേഴ്സിറ്റികളിലെ
ലാസ്റ്റ് ഗ്രേഡ്
ഒഴിവുകള്‍ നികത്താന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഹയര്‍
സെക്കന്ററി വകുപ്പില്‍
പുനഃസ്ഥാപിക്കപ്പെട്ട
ലാസ്റ്റ് ഗ്രേഡ്
ഒഴിവുകളിലേക്ക്
നിലവിലുള്ള
ലിസ്റ്റില്‍ നിന്ന്
നിയമിക്കാന്‍ കഴിയുമോ
എന്ന് വ്യക്തമാക്കാമോ;
(സി)
ലോട്ടറി
വകുപ്പിലെ ലാസ്റ്റ്
ഗ്രേഡ് നിയമനങ്ങള്‍
നിലവിലുള്ള പി.എസ്.സി
ലിസ്റ്റില്‍ നിന്നും
നടത്താന്‍ കഴിയുമോ
എന്ന് വ്യക്തമാക്കാമോ?
ജമ്മുകാശ്മീര്‍
ഉപമുഖ്യമന്ത്രിയുടെ
പ്രസ്താവന
1705.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളവും
തീവ്രവാദികളുടെ
കേന്ദ്രമായി
മാറുകയാണെന്ന
ജമ്മുകാശ്മീര്‍
ഉപമുഖ്യമന്ത്രിയുടെ
പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുളള
ഒരു പ്രസ്താവന എന്ത്
അടിസ്ഥാനത്തിലാണ്
അദ്ദേഹം നടത്തിയതെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കിൽ വിശദാംശം
നല്‍കുമോ?