UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1867

"പ്രിവന്‍ഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് ആക്ട്''

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()മാവോയിസ്റ് സംഘടനകളുടെയോ മറ്റേതെങ്കിലും നിരോധിത സംഘടനകളുടെയോ പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കാടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നോ; പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(സി)കേന്ദ്ര ഇന്റലിജന്‍സിന്റെയോ, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെയോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നോ ഈ പരിശോധന എന്ന് വ്യക്തമാക്കുമോ;

(ഡി)"പ്രിവന്‍ഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ടവിറ്റീസ് ആക്ട്'' എന്നൊരു ആക്ട് നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

()ഈ നിയമമനുസരിച്ച് സംസ്ഥാനത്ത് ആരെയെങ്കിലും അറസ്റ് ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

1868

മാവോയിസ്റ് സാന്നിദ്ധ്യം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കേരളത്തില്‍ മാവോയിസ്റ് സാന്നിദ്ധ്യമുണ്ടെന്ന വാര്‍ത്തകളെ സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങളുടെ വിശദവിവരം വെളിപ്പെടുത്തുമോ;

ബി)കേരളത്തില്‍ എവിടെയെങ്കിലും മാവോയിസ്റ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

1869

മാവോയിസ്റ് സാന്നിദ്ധ്യം

ശ്രീ. കെ. കെ. നാരായണന്‍

()ഏതെല്ലാം ജില്ലകളിലാണ് മാവോയിസ്റ് സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ;

(ബി)ഇത് എവിടെയെല്ലാമാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് എന്നും ഇതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്താമോ ?

1870

തീവ്രവാദ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. പി. തിലോത്തമന്‍

,, കെ. രാജു

()സംസ്ഥാനത്ത് തീവ്രവാദ ഭീകര സംഘടനകളുടെ പ്രവര്‍ത്തന ങ്ങള്‍ നിരോധിച്ചിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് നിരോധിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് ഏതെല്ലാം ഭാഗങ്ങളില്‍ മാവോയിസ്റ് ഭീഷണിയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

1871

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ നടപടി

ശ്രീ.മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, പി.തിലോത്തമന്‍

,, .കെ.വിജയന്‍

()കേരളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികളെ കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ വെടിവച്ച് കൊന്ന കേസ്സിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ എത്ര ദിവസത്തെ ജാമ്യം നേടിയാണ്ഇറ്റലിയിലേയ്ക്ക് പോയതെന്ന് വ്യക്തമാക്കുമോ;

(ബി)ഇവര്‍ ഇനി ഇന്‍ഡ്യയിലേയ്ക്ക് മടങ്ങി വരികയില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായി വിവരം ലഭിച്ചിട്ടുണ്ടോ;

(സി)ഈ കേസ്സ് സംബന്ധിച്ച് എന്തു നടപടികളാണ് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന ്വെളിപ്പെടുത്തുമോ?

1872

കൊല്ലത്തെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസ്

ശ്രീ. എം. . ബേബി

,, കെ. കെ. ജയചന്ദ്രന്‍

,, പി. കെ. ഗുരുദാസന്‍

,, എം. ഹംസ

()കൊല്ലത്തെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസ്സിലെ പ്രതികളായ ഇറ്റലിക്കാരെ ഇന്ത്യയിലേയ്ക്കു തിരിച്ചയയ്ക്കില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കൊലക്കേസ് പ്രതികള്‍ ഇന്ത്യയില്‍ നിന്നും പുറത്തുകടക്കാന്‍ ഇടയായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)ഇന്ത്യന്‍ നിയമത്തിനുകീഴില്‍ വിചാരണ നേരിടുന്ന പ്രതികള്‍ വോട്ടുചെയ്യാന്‍ ഇറ്റലിയിലേയ്ക്കു പോകാന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയെ കേരളം എതിര്‍ക്കുകയുണ്ടായോ;

(ഡി)കേസ് കേള്‍ക്കാന്‍ പ്രത്യേകകോടതി സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കാതെപോയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുക യുണ്ടായോ;

()കൊലയാളികള്‍ക്കനുകൂലമായി എഫ്..ആറില്‍ പഴുതുകള്‍ സംഭവിച്ചതും, മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് സുപ്രീം കോടതിക്ക് ഒരു ഘട്ടത്തില്‍ ഓര്‍മ്മിപ്പിക്കേണ്ടിവന്നതുമുള്‍പ്പെടെ ജാമ്യാപേക്ഷ എതിര്‍ക്കപ്പെടാതിരുന്നതുവരെയുള്ള വീഴ്ചകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിക്കുമോ?

1873

വനിതാ എം. എല്‍. എ മാര്‍ക്ക് നേരെയുള്ള മര്‍ദ്ദനം

ശ്രീ. കെ. അജിത്

()അടുത്ത കാലത്ത് വനിതാ എം.എല്‍.എ മാര്‍ക്ക് നേരെ നടന്ന പോലീസ് മര്‍ദ്ദനത്തില്‍ കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ വകുപ്പുതല നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തിയ വസ്തുതകള്‍ എന്തെല്ലാം;

(സി)സംഭവത്തില്‍ ഉത്തരവാദികളെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തിട്ടുണ്ടോ; എങ്കില്‍ ഏത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ; റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കുമോ?

1874

വാഹന പരിശോധനയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാനത്തെ പൊതുനിരത്തുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശത്തിന്റെ കോപ്പി ലഭ്യമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ട്രാഫിക് നിയമം ലംഘിച്ചവരില്‍ നിന്നും എത്ര രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)ട്രാഫിക് നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും പിഴ ഈടാക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രദ്ധിക്കുമോ; അതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?

1875

വാഹനാപകടങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനവ്

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് വാഹനപരിശോധനയും ബോധവത്ക്ക രണവും ശക്തമാക്കിയിട്ടും വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ വാഹനാപകടങ്ങളില്‍ എത്രപേര്‍ മരണപ്പെട്ടു; ജില്ലതിരിച്ചു വ്യക്തമാക്കുമോ;

(സി)ഹെല്‍മറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് പോലീസിനെ ഭയന്നു വാഹനമോടിച്ച എത്രപേര്‍ മരണപ്പെട്ടു;

(ഡി)വാഹനപരിശോധനയുമായി ബന്ധപ്പെട്ട് നിര്‍ത്താതെപോയ വാഹനങ്ങളെ പിന്തുടര്‍ന്ന പോലീസിന്റെ നടപടിയുമായി ബന്ധപ്പെട്ട് എത്രപേര്‍ മരണപ്പെട്ടു;

()ഈ സര്‍ക്കാര്‍ വന്നതിനുശേഷം നാളിതുവരെ മദ്യപിച്ചു വാഹനമോടിച്ചതിന്റെ ഫലമായി എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; എത്ര തുക പിഴ ഇനത്തില്‍ ഈടാക്കുകയും ചെയ്യുകയുണ്ടായി;

(എഫ്)ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; പിഴയിനത്തില്‍ എന്തു തുക ഈടാക്കി;

(ജി)വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ ഈ കാലയളവിനുള്ളില്‍ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; എത്ര തുക പിഴയിനത്തില്‍ ഈടാക്കുകയും ചെയ്യുകയുണ്ടായി;

(എച്ച്)സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിനെ മറികടന്ന് സണ്‍ഫിലിമുകള്‍ ഒട്ടിച്ചതിന്റെ ഭാഗമായി ഈ കാലയളവിനുള്ളില്‍ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; എന്തു തുക പിഴയിനത്തില്‍ ഈടാക്കി;

()റോഡിന്റെ മറവില്‍ നിന്നു വാഹനപരിശോധന നടത്തുന്നതും ട്രാഫിക് സിഗ്നലിന്റെ സമീപത്തു നിന്നു വാഹനപരിശോധന നടത്തുന്നതും കര്‍ശനമായി നിര്‍ത്തലാക്കി, നൂതന മാര്‍ഗ്ഗങ്ങള്‍ വാഹനപരിശോധനയില്‍ സ്വീകരിച്ച്, ഇതുമൂലമുണ്ടാകുന്ന വാഹനാപകടങ്ങള്‍ കഴിയുന്നത്ര കുറയ്ക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

1876

ഹെല്‍മറ്റ് പരിശോധന

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()രാത്രി കാലങ്ങളില്‍ ഹെല്‍മറ്റ് പരിശോധന നടത്തി ടൂവീലര്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ബി)മദ്യപിച്ച് വാഹനമോടിച്ച് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവര്‍ക്കെതിരെയുള്ള നടപടി കാര്യക്ഷമമായിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍, ഇക്കാര്യങ്ങളില്‍ അടിയന്തര നിര്‍ദ്ദേശം നല്‍കുമോ?

1877

വാഹന പരിശോധന

ശ്രീ. . . അസീസ്

()ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരേയും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവരേയും കണ്ടെത്തുന്നതിനും പിഴ ഈടാക്കുന്നതിനും സ്വീകരിക്കുന്ന നടപടിക്രമം വ്യക്തമാക്കുമോ ;

(ബി)പോലീസ് ഉദ്യോഗസ്ഥര്‍ തെരുവുവിളക്കുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലും വളവുകളിലും രാത്രി കാലങ്ങളില്‍ പതിയിരുന്ന് ബൈക്ക് യാത്രക്കാരെ പിടികൂടുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ; ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)വാഹന പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളുടെ നീണ്ടനിര സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1878

വാഹന പരിശോധന നടത്താന്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()മോട്ടോര്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്താന്‍ ഏതൊക്കെ തലത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് അധികാരമുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് പിഴ ഈടാക്കാന്‍ ഏതൊക്കെ റാങ്കിലെ ഉദ്യോഗസ്ഥര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്;

(സി)സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ താഴെയുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനനിയമങ്ങള്‍ പാലിക്കുന്ന ഇരുചക്ര വാഹനങ്ങളെപ്പോലും തടഞ്ഞു ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കാസര്‍ഗോഡ് ജില്ലയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമോ?

1879

ഹെല്‍മറ്റുകളുടെ ഗുണനിലവാരം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വാഹന പരിശോധനയിലൂടെ പിഴ ഈടാക്കുന്നതിന് ഓരോ സ്റേഷനുകള്‍ക്കും ക്വാട്ട നിശ്ചയിച്ച് സംസ്ഥാന പോലീസ് മേധാവിയോ മറ്റാരെങ്കിലുമോ ഉത്തരവോ നിര്‍ദ്ദേശമോ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഹെല്‍മറ്റ് ധരിക്കാത്തതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും മോട്ടോര്‍ വാഹന നിയമത്തിലെ ഏറ്റവും വലിയ കുറ്റമായി കാണുന്നുണ്ടോ;

(സി)2013 മാര്‍ച്ച് 10 വരെ ഹെല്‍മറ്റ് ധരിക്കാത്തതിനും സീറ്റ്ബല്‍റ്റ് ഇടാത്തതിനുമായി പോലീസ് എത്ര പേരില്‍ നിന്നും പിഴ ഈടാക്കി എന്നും ഇതനുസരിച്ച് എത്ര രൂപയുടെ വരുമാനം ഉണ്ടായിയെന്നും വ്യക്തമാക്കുമോ;

(ഡി)ഇരുചക്ര വാഹനം ഓടിക്കുന്നയാള്‍ ധരിക്കേണ്ട ഹെല്‍മറ്റ് ഏതു വിധത്തിലുള്ളതാണെന്നും ഇതിന്റെ ക്വാളിറ്റി എന്തായിരിക്കണം എന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവുണ്ടോ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കുമോ;

()ഇത്തരം ഹെല്‍മറ്റുകളുടെ ലഭ്യത ഉറപ്പുവരുത്താനും ഗുണനിലവാരം പരിശോധിക്കാനും എന്തെങ്കിലും സംവിധാനം നിലവിലിലുണ്ടോ ; വ്യക്തമാക്കുമോ;

(എഫ്)ഇല്ലെങ്കില്‍ ഈ സംവിധാനം നിലവില്‍ വരുന്നതുവരെ ഈ പരിശോധന നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിക്കുമോ?

1880

ബൈക്ക് റേസിംഗ്

ശ്രീ. എം ഉമ്മര്‍

()സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നപടി വിശദമാക്കുമോ;

(ബി)ജനങ്ങളില്‍ പരിഭ്രാന്തി പരത്തിക്കൊണ്ട് പ്രധാന റോഡുകളില്‍ നടക്കുന്ന ബൈക്ക് റേസിംഗ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ഇത് ഫലപ്രദമായി തടയുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ; ഇതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കുന്ന കാര്യം പരിഗണിക്കുമോ?

1881

പുനരന്വേഷണം നേരിടുന്ന കേസ്സുകള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിലവില്‍ ഉണ്ടായിരുന്നതോ തീര്‍പ്പു കല്‍പ്പിക്കപ്പെട്ടതോ ആയ എത്ര കേസ്സുകളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്;

(ബി)അവ സംബന്ധിച്ച വിശദാംശം നല്‍കുമോ;

(സി)അത്തരത്തിലുള്ള കേസ്സുകളില്‍ എത്രയെണ്ണത്തില്‍ പുനരന്വേഷണത്തിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്;

(ഡി)അവ സംബന്ധിച്ച വിശദാംശം നല്‍കുമോ;

()എത്രയെണ്ണത്തിന്മേല്‍ പുനരന്വേഷണ നടപടി സ്വീകരിക്കാനുണ്ട്;

(എഫ്)അവ സംബന്ധിച്ച വിശദാംശം നല്‍കുമോ;

(ജി)പുനരന്വേഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ?

1882

കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പി. സി. വിഷ്ണുനാഥ്

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

()കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ സംവിധാനം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും എന്തെല്ലാം നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

1883

സീനിയര്‍ സിറ്റിസണ്‍ ബ്യൂറോ

ശ്രീ. ഹൈബി ഈഡന്‍

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

,, . പി. അബ്ദുളളക്കുട്ടി

()സംസ്ഥാനത്ത് സീനിയര്‍ സിറ്റിസണ്‍ ബ്യൂറോ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍, വിശദമാക്കുമോ;

(ബി)മുതിര്‍ന്ന പൌരന്മാരെ സഹായിക്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ബ്യൂറോയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയൊക്കെയാണ് ബ്യൂറോകള്‍ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

1884

ജനങ്ങള്‍ക്ക് യഥാസമയം സേവനം ലഭ്യമാക്കുന്നതിനായി പോലീസ് സംവിധാനത്തില്‍ മാറ്റം

ഡോ.കെ.ടി.ജലീല്‍

ശ്രീ.രാജു എബ്രഹാം

,, സാജു പോള്‍

,, ജെയിംസ് മാത്യു

()ജനങ്ങള്‍ക്ക് പോലീസില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന കാര്യം അറിയാമോ; ഇത് വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കാമോ;

(ബി)പോലീസുകാര്‍ ബാഹ്യശക്തികളുടെ തെറ്റായ ഇടപെടലുകള്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചുവരുന്നത് നിര്‍ത്തലാക്കാമോ;

(സി)നിശ്ചിത സമയത്തിനകം സേവനം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ എത്ര പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരില്‍ ഈ സര്‍ക്കാര്‍ ശിക്ഷാ നടപടി സ്വീകരിക്കുകയുണ്ടായി;

(ഡി)സേവനം വേഗത്തില്‍ നല്‍കാനായി നിലവിലുള്ള പോലീസ് സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

1885

രാഷ്ട്രീയ കൊലപാതകങ്ങള്‍

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി)കൊല ചെയ്യപ്പെട്ട ഓരോ ആളുടെ പേരും അവരുടെ രാഷ്ട്രീയ കക്ഷി ബന്ധവും വെളിപ്പെടുത്താമോ ?

1886

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ നടപടി

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനും വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)പ്രമാദമായ പല കേസുകളിലും സാക്ഷികള്‍ കൂറുമാറുകയും കേസ്സുകളുടെ ഗതി മാറിവരുന്നതുമായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി എത്രയും വേഗം കേസ്സുകള്‍ തീര്‍പ്പാക്കുവാനും ശിക്ഷ വിധിയ്ക്കുവാനും നടപടി സ്വീകരിക്കുമോ?

1887

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്സ്

ശ്രീ.പി.കെ.ഗുരുദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ എത്ര കൊലപാതകങ്ങള്‍ നടന്നു;

(ബി)അന്വേഷണത്തില്‍ പ്രത്യേക താല്‍പര്യം ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉണ്ടായിട്ടുള്ളതായി അറിയാമോ;

(സി)സംസ്ഥാനത്ത് കൊലചെയ്യപ്പെട്ട എത്ര കുടുംബങ്ങളുടെ വീടുകളില്‍ മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍, മറ്റ് മന്ത്രിമാര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി;

(ഡി)ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതിനുശേഷം മുഖ്യമന്ത്രിയും കേന്ദ്രസംസ്ഥാന ആഭ്യന്തര മന്ത്രിമാരും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും എത്ര തവണ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുകയുണ്ടായി; വിശദമാക്കാമോ;

()കൊലചെയ്യപ്പെട്ട ചന്ദ്രശേഖരന്റെ പോസ്റ്മോര്‍ട്ടം നടക്കുന്ന ദിവസം ആഭ്യന്തരമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുകയുണ്ടായോ;

(എഫ്)അന്നേദിവസം ആഭ്യന്തര മന്ത്രിയുടെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടികള്‍ എന്തെല്ലാമായിരുന്നു.; കോഴിക്കോട് ജില്ലയില്‍ അന്നേദിവസം മുന്‍കൂട്ടി നിശ്ചയിച്ച എന്തെങ്കിലും പരിപാടി ഉണ്ടായിരുന്നുവോ; വിശദാംശം നല്‍കുമോ;

(ജി)കൊലപാതകം നടന്നതിനുശേഷം മുഖ്യമന്ത്രി ചന്ദ്രശേഖരന്റെ വീട്ടിലെത്തിയത് ഏത് തീയതിയിലായിരുന്നു; അന്നത്തെദിവസം മുഖ്യമന്ത്രിയുടെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടി എവിടെയായിരുന്നു;

എച്ച്)ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതിനുശേഷം സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ നടത്തിയ പത്ര സമ്മേളനങ്ങളില്‍ സംഭവം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ?

1888

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം

ശ്രീ..പ്രദീപ് കുമാര്‍

()ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് അന്വേഷണ സംഘം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയതായുള്ള ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടോ;

(ബി)അന്വേഷണ സംഘത്തില്‍പ്പെട്ടവര്‍ സാക്ഷികള്‍ എന്ന നിലയില്‍ ചിലരെ കസ്റഡിയില്‍ എടുത്ത് തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി കള്ളമൊഴികള്‍ പഠിപ്പിച്ച് കോടതികളില്‍ ഹാജരാക്കുകയായിരുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)അന്വേഷണസംഘത്തിലുള്ളവര്‍ ആരൊക്കെയായിരുന്നുവെന്ന് വെളിപ്പെടുത്തുമോ; അന്വേഷണത്തില്‍ ഭരണ സംവിധാനം ദുരുപയോഗപ്പെടുത്തിയതായുള്ള പരാതികള്‍ പരിശോധിക്കുമോ?

1889

വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടസംഭവങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം എത്ര വീടുകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ഇത് ഏതെല്ലാം ജില്ലകളിലാണെന്നും ഏതൊക്കെ തീയ്യതികളിലാണെന്നും പ്രത്യേകം വിശദമാക്കാമോ ;

(സി)സമീപകാലത്തായി മോഷണം കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

1890

കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ്

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് കൊലപാതകം, കൂട്ടക്കവര്‍ച്ച, മാലപൊട്ടിക്കല്‍, ആരാധനാലയങ്ങളിലെ കവര്‍ച്ച, മദ്യം, മയക്കുമരുന്ന് കേസ്സുകള്‍ എന്നിവ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ കൊല പാതക കേസ്സുകള്‍, കൂട്ടക്കവര്‍ച്ച കേസ്സുകള്‍, മാലപൊട്ടിക്കല്‍ കേസ്സുകള്‍, ആരാധനാലയങ്ങളിലെ കവര്‍ച്ച കേസ്സുകള്‍, മദ്യം മയക്കുമരുന്ന് കേസ്സുകള്‍ എന്നിവ എത്രവീതം രജിസ്റര്‍ ചെയ്യുകയുണ്ടായിയെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ ?

1891

സ്ത്രീപീഡനകേസ്സുകള്‍

ശ്രീമതി കെ. എസ്. സലീഖ

()സ്ത്രീപീഡനകേസ്സുകളില്‍ സംസ്ഥാനം സര്‍വ്വകാല റെക്കോര്‍ ഡിലേക്ക് പോകുന്നതായി കരുതുന്നുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ എത്ര സ്ത്രീപീഡനകേസ്സുകള്‍ ഉണ്ടായി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)എത്ര സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഡി)ഈ കാലയളവിനുള്ളില്‍ എത്ര പേര്‍ മാനഭംഗത്തിന് ഇരയായി മരണപ്പെട്ടു; ഇതില്‍ എത്ര പേര്‍ കുട്ടികള്‍; വ്യക്തമാക്കുമോ;

()സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ എത്ര സ്ത്രീകള്‍ കൊല ചെയ്യപ്പെട്ടു; എത്ര സ്ത്രീകളെ തട്ടിക്കൊണ്ടുപോയി; എത്ര സ്ത്രീകള്‍ ആത്മഹത്യ ചെയ്തു; ആത്മഹത്യ ചെയ്തവരില്‍ എത്ര കുട്ടികള്‍ ഉണ്ടായിരുന്നു; വിശദമാക്കുമോ;

(എഫ്)പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിച്ച എത്ര കേസ്സുകള്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം രജിസ്റര്‍ ചെയ്തു; വ്യക്തമാക്കുമോ?

1892

സ്ത്രീ പീഡനകേസ്സുകൈകാര്യം ചെയ്യുന്നതിന് അതിവേഗ കോടതികള്

ശ്രീ.സി.ദിവാകരന്‍

()വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനകേസ്സുകള്‍ കാര്യക്ഷമമായി നടത്തുന്നതിന് എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)ഇതിനായി അതിവേഗ കോടതികള്‍ എവിടെയെല്ലാമാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)പീഡനത്തിനു വിധേയരായ സ്ത്രീകളെയും കുട്ടികളെയും പുന:രധിവസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

1893

സ്ത്രീ പീഡന കേസുകള്‍

ശ്രീ.കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം കൂടുതല്‍ നടക്കുന്നത് ഏത് ജില്ലയിലാണ് എന്നത് വ്യക്തമാക്കാമോ;

(സി)ഭരണസിരാകേന്ദ്രമായ തലസ്ഥാന നഗരിയില്‍ എത്ര സ്ത്രീ പീഡന കേസുകള്‍ നടന്നു എന്നത് വ്യക്തമാക്കാമോ?

1894

പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം

ശ്രീ.ബി.സത്യന്‍

()സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ വനിതകളെ കൂടുതലായി പോലീസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ;

(ബി)സംസ്ഥാനത്ത് നിലവില്‍ ഓരോ പോലീസ് സ്റേഷനിലും എത്ര വനിതാ പോലീസുകാരെ വീതമാണ് നിയമിച്ചിട്ടുള്ളത്; ഇതിന് സ്വീകരിച്ചുവരുന്ന മാനദണ്ഡം വിശദമാക്കാമോ?

1895

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍

ശ്രീ. .കെ. ബാലന്‍

()സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് എത്ര പരാതികളാണ് 2009, 2010, 2011, 2012 വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളത്;

(സി)തട്ടികൊണ്ടുപോകല്‍, ലൈംഗിക പീഡനം, കൊലപാതകം, സ്ത്രീധനപീഡനം എന്നിവ സംബന്ധിച്ച പരാതികള്‍ എത്രയായിരുന്നു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)നാലു വര്‍ഷം ലഭിച്ച പരാതികളില്‍ എത്ര എണ്ണം രജിസ്റര്‍ ചെയ്തു; എത്ര പേരെ അറസ്റു ചെയ്തു; എത്ര കേസ്സുകള്‍ കോടതികളിലെത്തി; എത്ര പേരെ ശിക്ഷിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

1896

തെരുവില്‍ അന്തിയുറങ്ങുന്നവരുടെ സംരക്ഷണം

ശ്രീ. . കെ. ബാലന്‍

,, എം. ചന്ദ്രന്‍

,, പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

()തല ചായ്ക്കാന്‍ സ്വന്തമായി ഒരിടമില്ലാതെ കുട്ടികളുമായി കടവരാന്തയിലും മറ്റും അന്തി ഉറങ്ങേണ്ടി വരുന്ന അമ്മമാരെ സാമൂഹ്യ ദ്രോഹികളില്‍ നിന്നും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)തിരൂരില്‍, ഗര്‍ഭിണിയായ അമ്മയ്ക്കൊപ്പം അന്തിയുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)പ്രസ്തുത സംഭവത്തിലെ കുറ്റവാളികളെയെല്ലാം അറസ്റു ചെയ്യുകയുണ്ടായോ; പീഡനത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)നാട്ടിലെങ്ങും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന നിലയില്‍ പോലീസ് സംവിധാനം ദുര്‍ബലമാണെന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

1897

ആദിവാസി സ്ത്രീകള്‍ക്ക് എതിരായ പീഡനം

ശ്രീ. കെ. രാധാകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ പീഡനത്തിന് വിധേയമായ എത്ര കേസ്സുകള്‍ രജിസ്റ്ര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകളെത്ര; വിചാരണ പൂര്‍ത്തിയായ കേസ്സുകളെത്ര; വ്യക്തമാക്കാമോ;

(സി)ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണം എത്ര; വ്യക്തമാക്കാമോ?

1898

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം

ശ്രീ. രാജു എബ്രഹാം

()2013 മാര്‍ച്ച് 10 ന് കൊല്ലം, ശക്തികുളങ്ങര സെന്റ് ജോണ്‍ ബ്രിട്ടോ പള്ളിക്കടുത്തുവെച്ച് പള്ളിയിലേക്ക് മുത്തശ്ശിക്കൊപ്പം പോയ യുവതിയെ ഒരു സംഘം ആള്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ;

(ബി)ഈ സംഭവത്തില്‍ പരാതി നല്‍കി രണ്ട് ദിവസത്തിനുശേഷവും പോലീസ് നടപടി സ്വീകരിച്ചില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഈ സംഭവത്തില്‍ പോലീസ് അന്വേഷണം എന്നാണ് ആരംഭിച്ചത് ; യുവതിയെയും തട്ടിക്കൊണ്ടുപോയ സംഘത്തേയും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ?

1899

ഗാര്‍ഹിക പീഡനത്തിനെതിരെ നടപടി

ശ്രീ. സാജൂ പോള്‍

()വിവാഹിതനായ ഒരു പൌരന്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്നതും തുടര്‍ച്ചയായി ഭാര്യയെ ഗാര്‍ഹിക പീഡനത്തിനിരയാക്കുന്നതും എന്തെല്ലാം നിയമങ്ങളുടെയും നിയമവ്യവസ്ഥകളുടെയും ലംഘനമാണെന്ന് വെളിപ്പെടുത്താമോ;

(ബി)ഇത്തരം കുറ്റങ്ങള്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ സ്വന്തം ഭാര്യ ഉന്നയിക്കുകയും മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതിപ്പെടുകയും പത്ര ദൃശ്യ മാദ്ധ്യമങ്ങളും സംസ്ഥാനത്തെ മന്ത്രി പദവിയിലുള്ള ഗവ. ചീഫ് വിപ്പും ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തിയതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മന്ത്രിയുടെ പരസ്ത്രീ ബന്ധവും ഭാര്യാപീഡനവും സംബന്ധിച്ച തെളിവുകളുടെ സി.ഡി ഉള്‍പ്പെടെ തന്റെ പക്കലുണ്ടെന്ന ഗവ. ചീഫ് വിപ്പിന്റെ പരസ്യപ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇതിനെ തുടര്‍ന്ന് പോലീസ് സ്വീകരിച്ച നടപടി എന്താണെന്ന് വെളിപ്പെടുത്താമോ; കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ?

1900

അന്യസംസ്ഥാനതൊഴിലാളികളെ സംബന്ധിച്ചവിവരങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് എത്ര ലക്ഷത്തോളം അന്യസംസ്ഥാനതൊഴിലാളികള്‍ ഉണ്ടെന്നാണ് ആഭ്യന്തരവകുപ്പ് കണക്കാക്കിയിട്ടുള്ളത്; ഇതില്‍ എത്ര ലക്ഷം പേര്‍ പോലീസ് സ്റേഷനുകളില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

ബി)പ്രതിവര്‍ഷം എത്ര അന്യസംസ്ഥാനതൊഴിലാളികള്‍ സംസ്ഥാനത്ത് വരുന്നുവെന്നാണ് ആഭ്യന്തരവകുപ്പിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്; ഇത്തരം തൊഴിലാളികളുടെ പ്രതിവര്‍ഷസമ്പാദ്യം എത്രയെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി)അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ പേര് രജിസ്റര്‍ ചെയ്യാന്‍ എന്തൊക്കെ നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചു പോരുന്നത്; വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കൊലപാതകം, പിടിച്ചുപറി, മോഷണം, തട്ടികൊണ്ടുപോകല്‍ എന്നീ ഇനങ്ങളിലായി എത്ര അന്യസംസ്ഥാനതൊഴിലാളികള്‍ക്കെതിരെ കേസ്സെടുത്തു; ഈ കാലയളവില്‍ എത്ര പേര്‍ ജയിലിലായി; വിശദമാക്കുമോ;

()ഇപ്രകാരമുള്ള അന്യസംസ്ഥാനതൊഴിലാളികളുടെ വര്‍ദ്ധിച്ച തോതിലുള്ള വരവ് സംസ്ഥാനത്തിന്റെ സാമൂഹിക അന്തരീക്ഷത്തിലും ക്രമസമാധാന മേഖലയിലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതായി കരുതുന്നുണ്ടോ; വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.