UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1

അടിസ്ഥാന സൌകര്യ വികസനത്തെക്കുറിച്ച് കൊച്ചിയില്‍ നടന്ന ത്രിദിന സെമിനാര്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()അടിസ്ഥാന സൌകര്യ വികസനത്തെക്കുറിച്ച് കൊച്ചിയില്‍ നടന്ന ത്രിദിന സെമിനാറില്‍ വന്ന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയായിരുന്നു;

(ബി)ഇതില്‍ സ്വീകരിച്ച നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(സി)ഈ സെമിനാറിനായി ഖജനാവില്‍ നിന്നും പണം ചെലവഴിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ എത്ര തുക ചെലവായി എന്ന് വ്യക്തമാക്കാമോ?

2

മുഖ്യമന്ത്രിയുടെ കീഴില്‍ വരുന്ന വകുപ്പുകളിലെ ബഡ്ജറ്റ് നിര്‍ദ്ദേശം നടപ്പിലാക്കല്‍

ശ്രീമതി കെ. എസ്. സലീഖ

()2012-13 സാമ്പത്തിക വര്‍ഷത്തില്‍ മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഇനിയും നടപ്പിലാക്കാന്‍ കഴിയാത്തവ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)2012-13-ല്‍ പ്രസ്തുത ഓരോ വകുപ്പിനും വകയിരുത്തപ്പെട്ട തുക എത്രയായിരുന്നു; ആയതില്‍ ഇതുവരെ എത്ര തുക ചെലവഴിക്കാന്‍ സാധിച്ചുവെന്നും അവശേഷിക്കുന്ന തുക എത്രയെന്നും വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ പല വകുപ്പുകളും 2012-13-ലെ ബഡ്ജറ്റ് നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ വലിയ വീഴ്ച വരുത്തിയതായി കരുതുന്നുണ്ടോ; എങ്കില്‍ ഇത്തരം വീഴ്ചകള്‍ പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

3

ഭരണ രീതിക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ

ശ്രീ. എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, കെ. മുരളീധരന്‍

,, ഷാഫി പറമ്പില്‍

()ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുകയും അവരില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സംസ്ഥാനത്തെ ഭരണ രീതിക്ക് ഐക്യരാഷ്ട്ര സഭയുടെ പ്രശംസ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് യു.എന്‍.ഡി.പി യുടെ അഭിപ്രായങ്ങള്‍ എന്തെല്ലാമായിരുന്നു. വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഈ ഭരണ രീതി പഠന വിധേയമാക്കുവാന്‍ യു.എന്‍.ഡി.പി തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

4

നയപ്രഖ്യാപനമനുസരിച്ചുളള പദ്ധതികളുടെയും പരിപാടികളുടെയും നിര്‍വ്വഹണം

ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീ.വി.ചെന്താമരാക്ഷന്‍

ശ്രീമതി കെ.എസ്.സലീഖ

ശ്രീ.സി.കൃഷ്ണന്‍

()2012 മാര്‍ച്ച് 1ന് ഗവര്‍ണര്‍ പ്രഖ്യാപിച്ച നയമനുസരിച്ചുള്ള പദ്ധതികളുടെയും പരിപാടികളുടെയും നിര്‍വഹണം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;എങ്കില്‍ വിശദമാക്കാമോ;

(ബി)ഇതേവരെ നടപ്പാക്കിയിട്ടില്ലാത്തവ ഏതൊക്കെയാണ്; വകുപ്പ് തിരിച്ച് വിശദമാക്കാമോ;

(സി)നയപ്രഖ്യാപനമനുസരിച്ച് ഭരണാനുമതി നല്‍കിയിട്ടും നിര്‍വഹണം നടന്നിട്ടില്ലാത്തവയെ കുറിച്ച് അവലോകനം നടത്തുകയുണ്ടായോ; അവ ഏതൊക്കെ; വിശദമാക്കുമോ?

 
5

നബാര്‍ഡ് അനുവദിച്ച തുക

ശ്രീ. കെ. എന്‍. . ഖാദര്‍

()നബാര്‍ഡ്, സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം അനുവദിച്ച തുക എത്രയാണെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത തുക മുഴുവന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

6

ജനസമ്പര്‍ക്ക പരിപാടി

ശ്രീ. ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

()ജനസമ്പര്‍ക്ക പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സംസ്ഥാനത്തിലെ പൌരന്മാര്‍ക്ക് അടിയന്തിര ആശ്വാസം നല്‍കുവാനും ആയിരക്കണക്കിന് ആളുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും ഈ പരിപാടി എത്രമാത്രം സഹായിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പരിപാടിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും അതിനെ വിശകലനം ചെയ്തു കൊണ്ട് ചിട്ടയുള്ളതും ശാശ്വതവുമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

7

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ. പാലോട് രവി

,, കെ. ശിവദാസന്‍ നായര്‍

,, പി.സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

()ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു ; വിശദമാക്കുമോ;

(ബി)ഈ പരിപാടി എവിടെയൊക്കെയാണ് നടന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര പരാതികളിലാണ് ഈ പരിപാടിയിലൂടെ പരിഹാരം കണ്ടത് ; വിശദമാക്കുമോ;

(ഡി)എത്ര കോടി രൂപയുടെ ധനസഹായമാണ് സാധാരണ ജനങ്ങള്‍ക്ക് ധനസഹായമായി അനുവദിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം?

8

ബഹുജന സമ്പര്‍ക്ക പരിപാടി

ശ്രീ.എസ്.ശര്‍മ്മ

()മുഖ്യമന്ത്രി നടത്തിയ ബഹുജന സമ്പര്‍ക്ക പരിപാടിയില്‍ എറണാകുളം ജില്ലയില്‍ ആകെ ലഭിച്ച അപേക്ഷകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി)ആയതില്‍ എത്ര അപേക്ഷയിന്‍മേല്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ടെന്ന് നിയോജകമണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?

9

ബഹുജനസമ്പര്‍ക്ക പരിപാടി

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു. റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

()മുഖ്യമന്ത്രിയുടെ ബഹുജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ആകെ എത്ര നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)അവയില്‍ എത്ര എണ്ണത്തിന്മേല്‍ തീര്‍പ്പ് കല്‍പ്പിച്ചിക്കുകയുണ്ടായി;

(സി)അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)ഇനി എത്ര എണ്ണത്തിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

()ജനസമ്പര്‍ക്ക പരിപാടിയില്‍ ശ്രദ്ധയില്‍പ്പെട്ട സംഗതികളിന്മേല്‍ തുടര്‍ നടപടികള്‍ക്ക് എന്തെങ്കിലും സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ടോ?

10

ജനസമ്പര്‍ക്കപരിപാടി

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍കോഡ് ജില്ലയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ ഇതുവരെയായി എത്ര എണ്ണത്തില്‍ തീര്‍പ്പുകല്പിച്ചു എന്നും ഇനി എത്ര ബാക്കിയുണ്ടെന്നും അറിയിക്കാമോ;

(ബി)തീര്‍പ്പുകല്പിക്കുവാന്‍ ബാക്കിയുളളവ ഏതൊക്കെയാണെന്നും അവ നിശ്ചിത കാലാവധിക്കുളളില്‍ തീര്‍പ്പു കല്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ എന്നും അറിയിക്കാമോ?

11

കെട്ടിക്കിടക്കുന്ന ഫയലുകളുടെ അവലോകനം

ശ്രീ. ജി. സുധാകരന്‍

,, സാജു പോള്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കെ. നാരായണന്‍

()സര്‍ക്കാര്‍ ആപ്പീസുകളില്‍ ഫയലുകളില്‍ സമയബന്ധിതമായി തീരുമാനം ഉണ്ടാക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ ;

(ബി)സര്‍ക്കാരില്‍ കെട്ടിക്കിടപ്പുള്ള ഫയലുകളുടെ കാര്യം അവലോകനം ചെയ്തിട്ടുണ്ടോ ; എങ്കില്‍ എന്ന് ഏത് തലത്തില്‍ എന്ന് വ്യക്തമാക്കാമോ ;

(സി)സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടപ്പുള്ള ഫയലുകളുടെ വകുപ്പടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ ലഭ്യമാണോ ; ഒരു മാസത്തിലധികമായി പെന്റിംഗില്‍ കിടക്കുന്ന ഫയലുകള്‍ എത്രയാണെന്ന് പരിശോധിച്ചിട്ടുണ്ടോ ; വിവരം ലഭ്യമാക്കാമോ ;

(ഡി)മന്ത്രിമാരുടെ പരിഗണനയ്ക്ക് വന്ന ഫയലുകളില്‍ തീര്‍പ്പാക്കാന്‍ ബാക്കി നില്പുള്ളവ എത്ര വീതമാണെന്ന് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ;

()എത്ര മന്ത്രിസഭാതീരുമാനങ്ങള്‍ ഉത്തരവിലൂടെ പുറത്തിറങ്ങാന്‍ ബാക്കി നില്പുണ്ടെന്ന് വെളിപ്പെടുത്താമോ ?

12

മുഖ്യമന്ത്രിയുടെ കാള്‍സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

()മുഖ്യമന്ത്രിയുടെ കാള്‍സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം സേവനങ്ങളാണ് ഈ കാള്‍സെന്ററുകള്‍ വഴി ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വേഗത്തിലും ഫലപ്രദമായും ആശ്വാസം നല്‍കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

13

മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ്സൈറ്റ്

ശ്രീ. ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

()മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനവും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ വെബ്സൈറ്റ് വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ വെബ്സൈറ്റിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)എന്തടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം?

14

കമ്പ്യൂട്ടറും ഫയല്‍പ്രോസസിംഗും

ശ്രീ. മോന്‍സ് ജോസഫ്

()സെക്രട്ടേറിയറ്റില്‍ നടക്കുന്ന ഫയല്‍ പ്രോസസിംഗും, ഫയല്‍ നീക്കവും, പെറ്റീഷന്‍സിന്റെ സ്ഥിതിയും എം. എല്‍. . മാര്‍ക്ക് അറിയുന്നതിന് എന്ത് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് ; ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ;

(ബി). ഡി. . . എന്ന സോഫ്റ്റ്വെയറിന്റെ സേവനം എം. എല്‍. . മാര്‍ക്കും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ;

(സി)ഓരോ ഫയലും, പെറ്റീഷനും സെക്രട്ടേറിയറ്റിലെ വിവിധ തട്ടുകളില്‍ എത്തുമ്പോള്‍ത്തന്നെ അവ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

15

ഐഡിയാസ് സംവിധാനം

ശ്രീ. വി.ശശി

ഐഡിയാസ് സംവിധാനം വഴി സെക്രട്ടേറിയറ്റിലെ ഫയലുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ നിലവില്‍ സംവിധാനമുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്താമോ

16

സര്‍ക്കാര്‍ വകുപ്പുകളില്‍ ഓണ്‍ലൈന്‍ സംവിധാനം

ശ്രീമതി കെ. കെ. ലതിക

()സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍ നീക്കങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നിയമഭേദഗതി ആവശ്യമായി വരുമോ എന്നും ഏതെല്ലാം നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവയിലാണ് ഭേദഗതി വരുത്തേണ്ടതെന്നും വ്യക്തമാക്കുമോ;

(സി)ഫയല്‍ നീക്കം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുമ്പോള്‍ ഫയല്‍ തീര്‍പ്പിന്റെ ഭാഗമായുണ്ടാകുന്ന ഉത്തരവുകളുടെ ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന പകര്‍പ്പുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

17

വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം

ശ്രീ. കെ. എം. ഷാജി

()സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടി

ട്ടുണ്ടോ;

(ബി)നിയമവ്യവസ്ഥകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

(സി)2012-ല്‍ എത്ര കേസുകളില്‍ തീരുമാനം കൈക്കൊണ്ടു എന്നും കാലതാമസം ഉണ്ടെന്നു തെളിഞ്ഞ എത്ര കേസുകളില്‍ പിഴ ശിക്ഷ വിധിച്ചിട്ടുണ്ടെന്നും, ആ ഇനത്തില്‍ എന്തു തുക പിഴയായി ഈടാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ ?

18

സേവനാവകാശനിയമം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സെക്രട്ടേറിയറ്റില്‍ ഫയല്‍ തീര്‍പ്പുകള്‍ സംബന്ധിച്ചുള്ളതായ കാല വിളംബം വര്‍ഷങ്ങളായി നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയത് പരിഹരിക്കുന്നതിനു വേണ്ടി പ്രത്യേകമായി എന്തെങ്കിലും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആയവയുടെ വിശദാംശം അറിയിക്കുമോ;

(ഡി)ഫയല്‍ തീര്‍പ്പില്‍ നിലനില്‍ക്കുന്നതായ കാലതാമസം ഒഴിവാക്കുന്നതിന് സേവനാവകാശ നിയമം സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കി മാതൃക കാട്ടുമോ;

()ഭരണ സിരാ കേന്ദ്രമെന്ന നിലയില്‍ സേവനാവകാശ നിയമം സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കുന്നതിന് നിലവില്‍ എന്തെല്ലാം തടസ്സങ്ങളാണ് നിലനില്‍ക്കുന്നത് എന്നത് വിശദമാക്കുമോ;

(എഫ്)എന്നത്തേക്ക് സേവനാവകാശ നിയമം സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന വിവരം അറിയിക്കുമോ

19

സേവനാവകാശം

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് ഏതെല്ലാം വകുപ്പുകളിലാണ് സേവനാവകാശം നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)സേവനാവകാശം നടപ്പിലാക്കുന്നതിന് മുമ്പ് ഈ വകുപ്പുകളില്‍ നിന്നും പൊതുജനത്തിന് അര്‍ഹതപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)സേവനാവകാശം നടപ്പിലാക്കുന്ന വകുപ്പുകളിലും ഭാവിയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന വകുപ്പുകളിലും പൊതു ജനങ്ങള്‍ക്ക് സമയബന്ധിതമായി നിശ്ചിത സേവനം ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പു വരുത്തുമോ?

20

ക്യാബിനറ്റ് പരിഗണനയ്ക്കായി അജണ്ടയില്‍ ഉള്‍പ്പെടുത്തിയ കുറിപ്പുകള്‍

ശ്രീ. കെ. കെ. നാരായണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിത് വരെ ക്യാബിനറ്റിന്റെ പരിഗണനയ്ക്കായി അജണ്ടയില്‍ ഉള്‍പ്പെടുത്തി വന്ന കുറിപ്പുകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ; 'ഔട്ട് ഓഫ് അജണ്ട'യില്‍ പരിഗണനയ്ക്കു വന്ന കുറിപ്പുകള്‍ എത്ര;

(ബി)ഇവയില്‍ ഒരോ ഇനത്തിലും എത്ര കുറിപ്പുകള്‍ വീതം തീരുമാനം എടുക്കാതെ മാറ്റിവെയ്ക്കപ്പെട്ടിട്ടുണ്ടന്ന് വെളിപ്പെടുത്താമോ; തീരുമാനം കൈക്കൊണ്ട ഇനങ്ങള്‍ എത്രയാണ്;

(സി)ക്യാബിനറ്റ് തീരുമാനം എടുത്ത എത്ര കേസുകളില്‍, അത് പിന്നീട് ക്യാന്‍സല്‍ ചെയ്യേണ്ടതായി വന്നിട്ടുണ്ട്;

(ഡി)ക്യാബിനറ്റ് തീരുമാനം ഗവണ്‍മെന്റ് ഉത്തരവായി പുറപ്പെടുവിച്ചിട്ടില്ലാത്തവ എത്ര; ഏതൊക്കെ കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് വ്യക്തമാക്കാമോ;

()മന്ത്രിസഭാംഗങ്ങളില്‍ ഒരോരുത്തരും 'ഔട്ട് ഓഫ് അജണ്ട'യായി ക്യാബിനറ്റില്‍ കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ എത്ര വീതമാണ്

21

സെക്രട്ടേറിയറ്റ് ഹെല്‍പ്പ് ഡെസ്ക്/ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ക്രമീകരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സെക്രട്ടേറിയറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന പൊതുജനങ്ങള്‍ക്ക്, ഓഫീസുകളുടെ സങ്കീര്‍ണ്ണമായ ക്രമീകരണം മൂലം, ബന്ധപ്പെടേണ്ട സ്ഥലങ്ങളില്‍ കൃത്യമായി എത്തിച്ചേരുവാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ആയതു പരിഹരിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ;

(സി)പൊതുജനങ്ങളുടെ സൌകര്യാര്‍ത്ഥം സെക്രട്ടേറിയറ്റിന്റെ പ്രവേശനഭാഗത്തോടുചേര്‍ന്ന് ഒരു ഹെല്‍പ്പ് ഡെസ്ക് ക്രമീകരിക്കുന്നതിനും, ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ സമ്പ്രദായം നടപ്പിലാക്കുന്നതിനും സമയബന്ധിതമായി നടപടി സ്വീകരിക്കുമോ;

(ഡി)ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

22

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍

ശ്രീ.സാജു പോള്‍

()2012 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടന്ന സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ?

(ബി)ഇതില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം കൃത്യമായി കൊടുത്തു തീര്‍ത്തിട്ടുണ്ടോ?

(സി)സൂപ്പര്‍വൈസര്‍മാര്‍, എന്യുമറേറ്റര്‍മാര്‍, കമ്പ്യൂട്ടര്‍ അസിസ്റന്റുമാര്‍ എന്നീ വിഭാഗങ്ങളിലായി എത്രപേര്‍ക്ക് എത്ര തുക കൊടുത്തു തീര്‍ക്കാനുണ്ട്?

(ഡി)ബാക്കി തുക എത്രയും പെട്ടെന്ന് കൊടുത്ത് തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ?

23

വകുപ്പ് തലവന്മാരുടെ വിയോജിപ്പ്

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് വകുപ്പ് തലവന്മാരുടെ വിയോജിപ്പ് മന്ത്രിസഭാക്കുറിപ്പില്‍ രേഖപ്പെടുത്തണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത്തരം നിര്‍ദ്ദേത്തിന് എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രീതിപിടിച്ചു പറ്റാന്‍ ചട്ടവിരുദ്ധമെന്ന് ഒറ്റയടിക്ക് തോന്നുന്ന ഇപ്പോഴത്തെ പല പദ്ധതികള്‍ക്കായുള്ള മന്ത്രിസഭാ കുറിപ്പുകളില്‍ പോലും വകുപ്പ് തലവന്മാര്‍ വിയോജിപ്പ് രേഖപ്പെടുത്താതെ പദ്ധതിയുടെ ഫയലില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന പ്രവണത കൂടുതലായി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടുവോ ;

(സി)എങ്കില്‍ ഈ പ്രവണത സര്‍ക്കാരിന് പലപ്പോഴും സങ്കീര്‍ണതകള്‍ നേരിടുന്നതായി കരുതുന്നുണ്ടോ ; വിശദമാക്കുമോ

24

..എസ് ഉദ്യോഗസ്ഥരും പദ്ധതികളും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരളത്തില്‍നിന്നുള്ള ചില ഐ..എസുകാര്‍ സംസ്ഥാനസര്‍ക്കാരിന്റെ പല പദ്ധതികളോടും നിസ്സഹകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

(ബി)സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ട ഏതെങ്കിലും പദ്ധതികള്‍ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ അലംഭാവംകാരണം യഥാസമയം നടത്താന്‍ കഴിയാതെ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ

(സി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ

(ഡി)സര്‍ക്കാരിന്റെ പദ്ധതികള്‍ മന്ത്രിസഭാതീരുമാനങ്ങള്‍ക്ക്മുന്‍പ് തങ്ങള്‍ വിയോജനകുറിപ്പെഴുതുമെന്ന ഐ..എസ് ഉദ്യോഗസ്ഥരുടെ യോഗതീരുമാനം പത്രങ്ങളില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

()ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ?

25

..എസ്/.പി.എസ്/.എഫ്.എസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍

ശ്രീ. കെ. വി. വിജയദാസ്

()മന്ത്രിമാര്‍ അഴിമതിയ്ക്കു പ്രേരിപ്പിക്കുന്നു എന്ന കാരണത്താല്‍ ഐ..എസ്/.പി.എസ്/.എഫ്.എസ് റാങ്കിലുളള ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ പോകുകയോ അപ്രകാരം പോകുന്നതിന് അപേക്ഷ സമര്‍പ്പിയ്ക്കുകയോ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍  വിശദാംശം നല്‍കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ഐ..എസ്/.പി.എസ്/.എഫ്.എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വ്വീസിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ പോയിട്ടുണ്ട്; ബന്ധപ്പെട്ടവരുടെ പേരുള്‍പ്പെടെ വിശദാംശം നല്‍കുമോ;

26

. എഫ്. എസ്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരള കേഡറിലുള്ള ഐ. എഫ്. എസ്. ഉദ്യോഗസ്ഥന്‍മാരില്‍ ആരെങ്കിലും കേരളത്തിനുവെളിയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നുണ്ടോ ; എങ്കില്‍ അവരുടെ പേരുകളും, ഇപ്പോള്‍ ജോലിചെയ്യുന്ന സ്ഥലവും തസ്തികയും വ്യക്തമാക്കാമോ ;

(ബി). എഫ്. എസ്. കേരള കേഡറില്‍ ശ്രീ. സര്‍വ്വന്‍ കുമാര്‍ വര്‍ദ്ധ എന്ന പേരില്‍ ആരെങ്കിലും ഉണ്ടോ ;

(സി)ഉണ്ടെങ്കില്‍ ഇദ്ദേഹം എവിടെയാണ് ജോലി ചെയ്യുന്നത് ;

(ഡി)പ്രസ്തുത വ്യക്തി കേരളത്തിനുവെളിയിലാണോ ജോലി ചെയ്യുന്നത്; എങ്കില്‍ ഏത് വ്യവസ്ഥയില്‍; ഏത് പോസ്റില്‍ ജോലി ചെയ്യുന്നു; ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണെങ്കില്‍ എന്നു മുതല്‍ എന്നുവരെ, ടിയാന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട് ; കാലാവധി എന്നവസാനിക്കും; വിശദമാക്കാമോ ?

27

വീടുകളും സൌകര്യങ്ങളും

ശ്രീ.കെ.കെ. ജയചന്ദ്രന്‍

()സംസ്ഥാനത്താകെ മൊത്തം എത്ര വീടുകള്‍ നിലവില്‍ ഉണ്ടെന്ന് വിശദമാക്കാമോ; ഇതില്‍ ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവ എത്ര; നഗരപ്രദേശങ്ങളില്‍ ഉള്ളവ എത്ര; ഇതില്‍ ഒറ്റമുറി വീടുകള്‍ എത്ര; ഒന്നില്‍ കൂടുതല്‍ മുറികള്‍ ഉള്ളവ എത്ര;

(ബി)ഇതില്‍ ശുദ്ധീകരിച്ച വെള്ളം ടാപ്പ് വഴി ശേഖരിച്ച് ഉപയോഗിക്കുന്ന വീടുകള്‍ എത്ര; കക്കൂസ് ഇല്ലാത്തവ എത്ര; പാചകത്തിനു വിറക് മാത്രം ആശ്രയിക്കുന്നവര്‍ എത്ര; ഗ്യാസ് കണക്ഷനുള്ളവര്‍ എത്ര; ടെലിവിഷന്‍ ഇല്ലാത്തവര്‍ എത്ര; കംപ്യൂട്ടര്‍ നെറ്റ് സഹിതം ഉള്ളവര്‍ എത്ര;

(സി)മൊബൈല്‍ ഫോണ്‍ ഉള്ളവര്‍ എത്ര; ലാന്റ് ഫോണ്‍ ഇല്ലാത്ത വീടുകള്‍ എത്ര; ജീപ്പ്, വാന്‍, കാറുകള്‍ ഉള്ളവര്‍ എത്ര; ബാങ്കിങ്ങ് സേവനം ഉപയോഗിക്കുന്ന വീടുകള്‍ എത്ര; റേഷന്‍ കാര്‍ഡ് ഉള്ള വീടുകള്‍ എത്ര; വൈദ്യുതി കണക്ഷന്‍ ലഭ്യമായ വീടുകള്‍ എത്ര?

28

പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പ്രധാനമന്ത്രിയെ ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചത് എപ്പോഴായിരുന്നു;

(ബി)ഇപ്പോള്‍ മുഖ്യമന്ത്രിയായതിനുശേഷം എത്ര തവണ പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിക്കുകയുണ്ടായി;

(സി)ഓരോ ഔദ്യോഗികസന്ദര്‍ശനവേളയിലും സംസ്ഥാനത്തിന്റെ എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി;

(ഡി)ഉന്നയിച്ച ഏതെല്ലാം കാര്യങ്ങളില്‍ ഓരോ ഘട്ടത്തിലും ഉറപ്പു ലഭിക്കുകയുണ്ടായി;

()പ്രധാനമന്ത്രി മുഖ്യമന്ത്രിക്കു നല്‍കിയ ഏതെല്ലാം ഉറപ്പുകള്‍ ഇനിയും നടപ്പാക്കാന്‍ അവശേഷിക്കുന്നു; നടപ്പാക്കിയ ഉറപ്പുകള്‍ വിശദമാക്കുമോ?

29

കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ കൂടിക്കാഴ്ച

ശ്രീ. എം. ചന്ദ്രന്‍

()ഈയിടെ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരെ കാണാന്‍ പോയ സംഘത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഏതെല്ലാം മന്ത്രിമാരാണ് ഉണ്ടായിരുന്നത്;

(ബി)എത്രകേന്ദ്രമന്ത്രിമാരെയാണ് നേരില്‍ കണ്ട് മന്ത്രിതല സംഘം ചര്‍ച്ച നടത്തിയത്;

(സി)ഇതിന്റെ ഭാഗമായി എന്തെല്ലാം സഹായങ്ങളാണ് കേന്ദ്രത്തില്‍ നിന്നും ലഭ്യമായിട്ടുള്ളത്;

(ഡി)ഏതെല്ലാം പദ്ധതികള്‍ക്കാണ് പുതുതായി സഹായം ലഭ്യമായിട്ടുള്ളതെന്നു വ്യക്തമാക്കുമോ ?

30

കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൂടിക്കാഴ്ച

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കേന്ദ്രബഡ്ജറ്റിലെ അവഗണനയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍പ്പോയി കേന്ദ്രമന്ത്രിമാരെക്കണ്ടു ചര്‍ച്ച നടത്തിയ ഉന്നതതലസംഘത്തില്‍ ആരെല്ലാം ഉണ്ടായിരുന്നു; വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം കേന്ദ്രമന്ത്രിമാരുമായി നേരില്‍ ചര്‍ച്ച നടത്തുകയുണ്ടായി; ഓരോ ചര്‍ച്ചയിലും സംസ്ഥാനത്തെ ബാധിക്കുന്ന ഏതെല്ലാം കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടു; പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നു;

(സി)2011 സെപ്തംബര്‍ 22, 23 തീയതികളില്‍ വിവിധ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലെ പ്രമുഖതീരുമാനങ്ങളില്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്തവയെ സംബന്ധിച്ചും ഇപ്പോഴത്തെ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായോ; വിശദമാക്കുമോ?

31

മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()2011 സെപ്തംബര്‍ 22, 23 തീയതികളില്‍ വിവിധ കേന്ദ്രമന്ത്രിമാരുമായി ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചകളിലെ പ്രധാന തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നു;

(ബി)ഓരോ കേന്ദ്രമന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)ഇവയില്‍ ഇതിനകം നടപ്പിലാക്കിയത് ഏതെല്ലാമാണെന്ന് വകുപ്പടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ; നടപ്പാക്കാന്‍ അവശേഷിക്കുന്ന തീരുമാനങ്ങള്‍ എന്തെല്ലാമാണ് ?

32

കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള പാര്‍ലമെന്റംഗങ്ങള്‍ പങ്കെടുത്ത യോഗങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്തെ എം.പി മാരുടെ എത്ര യോഗങ്ങള്‍, ഏതെല്ലാം തീയതികളിലായി സര്‍ക്കാര്‍ വിളിച്ച് ചേര്‍ക്കുകയുണ്ടായി;

(ബി)എത്ര യോഗങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഏതെല്ലാം കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുകയുണ്ടായില്ല; വിശദമാക്കുമോ?

33

പ്രതിരോധവകുപ്പ് മന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

ശ്രീ.കെ.കെ.നാരായണന്‍

()മുഖ്യമന്ത്രി, കേന്ദ്ര പ്രതിരോധവകുപ്പു മന്ത്രിയെ ഡല്‍ഹിയില്‍ എത്രതവണ സന്ദര്‍ശിച്ചു; ഇതില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ളവ എത്ര;

(ബി)സംസ്ഥാനത്തിന്റെ എന്തെല്ലാം ആവശ്യങ്ങള്‍ സന്ദര്‍ശന വേളയില്‍ ഉന്നയിക്കുകയുണ്ടായി; ഉന്നയിക്കപ്പെട്ട ഏതെല്ലാം ആവശ്യങ്ങളില്‍ അദ്ദേഹത്തിന്റെ പ്രത്യേക ഇടപെടല്‍മൂലം സംസ്ഥാനത്തിനു നേട്ടമുണ്ടായി; വ്യക്തമാക്കാമോ;

(സി)പ്രതിരോധ വകുപ്പില്‍നിന്നുമുള്ള എന്തെല്ലാം പുതിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രി ഉന്നയിക്കുകയുണ്ടായി; അവയില്‍ അംഗീകരിച്ച് നടപ്പിലാക്കിയവ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുമോ?

 
34

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘത്തിന്റെ ഡെല്‍ഹി സന്ദര്‍ശനം

ശ്രീ. . കെ. ബാലന്‍

()കേന്ദ്ര ഗവണ്‍മെന്റിന്റെ റെയില്‍, പൊതുബജറ്റുകളില്‍ സംസ്ഥാനത്തെ അവഗണിച്ചതിനെതിരെ ഡല്‍ഹി സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം പ്രധാനമന്ത്രിയേയും, യു.പി.. ചെയര്‍പേഴ്സനെയും സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നോ;

(ബി)ഏതെല്ലാം കേന്ദ്രമന്ത്രിമാരെയാണ് സംഘം നേരിട്ട് സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്;

(സി)ഓരോ കേന്ദ്രമന്ത്രിമാരില്‍ നിന്നും എന്തെല്ലാം ഉറപ്പുകളാണ് ലഭിച്ചത്, വ്യക്തമാക്കുമോ;

(ഡി)കേന്ദ്രഗവണ്‍മെന്റിന്റെ അവഗണനക്കെതിരെ സര്‍വ്വകക്ഷി സംഘത്തെ കൂട്ടാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

()കേന്ദ്രമന്ത്രിമാരെ സംഘം സന്ദര്‍ശിച്ചപ്പോള്‍ സംസ്ഥാനത്തു നിന്നുള്ള എം.പി.മാരുടെ പ്രതിനിധികളെ കൂട്ടിയിരുന്നോ; എങ്കില്‍ ആരൊക്കെയാണ് ഒപ്പം ഉണ്ടായിരുന്നത്; പ്രതിപക്ഷ എം. പി. മാരെ ഈ സന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നോ; വ്യക്തമാക്കുമോ ?

35

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ഡല്‍ഹി സന്ദര്‍ശനം

ശ്രീമതി കെ. എസ്. സലീഖ

()മുഖ്യമന്ത്രിയും, മന്ത്രിമാരും മാര്‍ച്ച് 4,5 തീയതികളില്‍ ഡല്‍ഹിയില്‍ പോയി ഏതൊക്കെ കേന്ദ്രമന്ത്രിമാരെ കണ്ടു;

(ബി)എന്തൊക്കെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് ഡല്‍ഹിയിലേക്ക് പോയത്; ആയതില്‍ എന്തൊക്കെ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ സാധിച്ചു; വിശദമാക്കാമോ;

(സി)സംസ്ഥാനത്തെ ഏതൊക്കെ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു; പ്രസ്തുത യാത്രയുമായി ബന്ധപ്പെട്ട് എന്ത് തുക സംസ്ഥാന ഖജനാവില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ഓരോ മന്ത്രിമാരും ചെലവഴിച്ചു;

(ഡി)ഡല്‍ഹി യാത്രയില്‍ പ്രധാനമന്ത്രിയെ കാണാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

36

മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം

ഡോ.കെ.ടി.ജലീല്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ മുഖ്യമന്ത്രി എത്രതവണ ഡല്‍ഹി സന്ദര്‍ശിക്കുകയുണ്ടായി; ഇതില്‍ ഔദ്യോഗികകാര്യങ്ങള്‍ക്ക് മാത്രമായുള്ള സന്ദര്‍ശനങ്ങള്‍ എത്രയായിരുന്നു;

(ബി)സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ കേരളത്തില്‍നിന്നുള്ള മന്ത്രിമാരെ വിളിച്ച് ചേര്‍ത്ത് നടത്തിയ യോഗങ്ങള്‍ എത്ര; എം.പിമാരെയും കേരളത്തില്‍നിന്നുള്ള മന്ത്രിമാരെയും വിളിച്ച് ന്യൂഡല്‍ഹിയില്‍ നടത്തിയ യോഗങ്ങള്‍ എത്ര;

(സി)മുഖ്യമന്ത്രി ഡല്‍ഹിയിലും, കേരളത്തിലും വിളിച്ച് ചേര്‍ത്ത എത്ര യോഗങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഏതെല്ലാം മന്ത്രിമാര്‍ പങ്കെടുക്കുകയുണ്ടായില്ല എന്ന് വെളിപ്പെടുത്തുമേ?

37

കേന്ദ്ര ബഡ്ജറ്റും, സംസ്ഥാനത്തിന്റെ ആവശ്യങ്ങളും

ശ്രീ. . പി. ജയരാജന്‍

,, . പ്രദീപ്കുമാര്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. . എം. ആരീഫ്

()കേന്ദ്ര പൊതുബജറ്റില്‍ പരിഗണിക്കാനായി സംസ്ഥാനത്തിന്റെ എന്തെല്ലാം ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി; ഇവയില്‍ പരിഗണിക്കപ്പെട്ടവ ഏതൊക്കെയാണ്; പരിഗണിക്കപ്പെടാതെ പോയ വ ഏതൊക്കെയാണ്;

(ബി)ബജറ്റ് അവതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ പ്രമുഖമായ ആവശ്യങ്ങള്‍ നിവേദനത്തിലൂടെ സമര്‍പ്പിക്കുകയുണ്ടായോ; എങ്കില്‍ എപ്പോള്‍; നിവേദനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബഡ്ജറ്റിനു മുന്‍പ് മുഖ്യമന്ത്രി ആരെല്ലാമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയുണ്ടായി; ഈ രംഗത്ത് സംസ്ഥാനത്തു നിന്നുള്ള എം.പി.മാരെ ഏകോപിപ്പിക്കുവാന്‍ ശ്രമിക്കുകയുണ്ടായോ ?

38

കേന്ദ്രബഡ്ജറ്റില്‍ പരിഗണിക്കപ്പെടാത്ത ആവശ്യങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

()കേന്ദ്രബഡ്ജറ്റിനുശേഷം മുഖ്യമന്ത്രി ഏതെല്ലാം കേന്ദ്രമന്ത്രിമാരെ നേരില്‍ക്കണ്ട്, ബഡ്ജറ്റില്‍ പരിഗണിക്കപ്പെടാതെ പോയ കേരളത്തിന്റെ ആവശ്യങ്ങള്‍ വീണ്ടും ഉന്നയിക്കുകയുണ്ടായി;

(ബി)എന്തെല്ലാം കാര്യങ്ങളില്‍ ഏതെല്ലാം മന്ത്രിമാരില്‍ നിന്നു പുതിയ ഉറപ്പുകള്‍ ലഭിക്കുകയുണ്ടായി; വിശദമാക്കുമോ;

(സി)ബഡ്ജറ്റിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ കേരളം ഉന്നയിച്ച 20 ആവശ്യങ്ങളില്‍, ബഡ്ജറ്റില്‍ പരിഗണിക്കപ്പെടാതെ പോയവയില്‍ ഏതെങ്കിലും മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെടുകയും, അനുവദിക്കാമെന്ന ഉറപ്പു ലഭിക്കുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?

39

കേന്ദ്ര ബഡ്ജറ്റും സംസ്ഥാനത്തിന്റെ ആവശ്യങ്ങളും

ശ്രീ. വി. ശശി

()കേന്ദ്ര പൊതുബഡ്ജറ്റില്‍ പരിഗണനയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി ;

(ബി)ഈ ആവശ്യങ്ങള്‍ പരിഗണിക്കാനായി കേന്ദ്ര ധനകാര്യമന്ത്രാലയവുമായി ചര്‍ച്ച നടത്തുകയുണ്ടായോ ; ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)സംസ്ഥാന സര്‍ക്കാരിന്റെ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പൊതുബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം ;

(ഡി)മുന്‍ബഡ്ജറ്റുകളില്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എന്തെല്ലാം പദ്ധതികളും പരിപാടികളും ഇപ്പോഴും നടപ്പാക്കാന്‍ ബാക്കി നില്‍പ്പുണ്ട് എന്ന് വ്യക്തമാക്കാമോ ?

40

റെയില്‍ ധനകാര്യ ബഡ്ജറ്റുകള്‍ അവതരിപ്പിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ ഡല്‍ഹി യാത്ര

ശ്രീ. കെ. സുരേഷ് കുറുപ്പ്

()പാര്‍ലമെന്റില്‍ റെയില്‍വേ ബഡ്ജറ്റും ധനകാര്യ ബഡ്ജറ്റും അവതരിപ്പിച്ചതിനു ശേഷം കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പോയ സംഘത്തില്‍ എത്ര മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും പേഴ്സണല്‍ സ്റാഫ് അംഗങ്ങളും ഉണ്ടായിരുന്നു;

(ബി)പ്രസ്തുത സന്ദര്‍ശനത്തിന് മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥന്മാര്‍, പേഴ്സണല്‍ സ്റാഫ് അംഗങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കുമായി യാത്രാപ്പടി, ഡി.., വിമാന യാത്രാക്കൂലി, അക്കോമഡേഷന്‍ തുടങ്ങി എന്തെല്ലാം ഇനത്തില്‍ എന്തു തുക സംസ്ഥാന ഖജനാവില്‍ നിന്നും ചെലവാകുമെന്ന് വെളിപ്പെടുത്തുമോ;

(സി)സംഘത്തിന്റെ പ്രസ്തുത യാത്രയ്ക്കു ശേഷം സംസ്ഥാനത്തിന് ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പുതുതായി പാര്‍ലമെന്റില്‍ പ്രഖ്യാപിക്കപ്പെട്ട നേട്ടങ്ങള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.