UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

41

കേന്ദ്ര റയില്‍-ബഡ്ജറ്റിനു മുന്നോടിയായി സമര്‍പ്പിച്ച പ്രോജക്ടുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()2013-14 സാമ്പത്തിക വര്‍ഷത്തിലേയ്ക്കുളള കേന്ദ്ര റെയില്‍ ബജറ്റിനു മുന്നോടിയായി എന്തെല്ലാം പ്രോജക്ടുകളാണ് സമര്‍പ്പിച്ചിരുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് ലഭ്യമായ റെയില്‍ ബജറ്റ് വിഹിതം എത്ര കോടി രൂപ വീതമായിരുന്നുവെന്ന് വാര്‍ഷികമായി വെവ്വേറെ വ്യക്തമാക്കാമോ?

42

റയില്‍വേ വികസനവുമായി ബന്ധപ്പെട്ട എം.പി.മാരുടെ യോഗം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()റയില്‍വേ വികസന ആവശ്യങ്ങള്‍ കേന്ദ്ര റയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലേക്ക് റയില്‍വേ ബഡ്ജറ്റിന്റെ മുന്നോടിയായി ഗവണ്‍മെന്റ് വിളിച്ചു ചേര്‍ത്ത എം.പി. മാരുടെ യോഗത്തില്‍ സംസ്ഥാനത്തു നിന്നുള്ള എത്ര കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു ; അവര്‍ ആരൊക്കെ ;

(ബി)യോഗത്തില്‍ പങ്കെടുക്കാതിരുന്ന സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ആരൊക്കെയായിരുന്നു;

(സി)കേന്ദ്ര റയില്‍വേ ബഡ്ജറ്റിന്റെ എത്ര ദിവസം മുന്‍പ് ഏത് തീയതിയിലായിരുന്നു എം. പി. മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തിരുന്നത് ; യോഗത്തില്‍ പങ്കെടുക്കാതിരുന്ന സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാരില്‍ ആരൊക്കെയാണ് ആ ദിവസം സംസ്ഥാനത്ത് പര്യടനപരിപാടികളില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കാമോ ?

43

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്രകള്‍

ശ്രീ. എളമരം കരീം

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ്വിപ്പ് എന്നിവര്‍ നടത്തിയ ഔദ്യോഗികവും അനൌദ്യോഗികവുമായ വിദേശ യാത്രകള്‍ ഏതൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കാമോ ;

(ബി)ഓരോ മന്ത്രിയും ചീഫ്വിപ്പും വിവിധ ഘട്ടങ്ങളിലായി നടത്തിയ ആദ്യാവസാനം വരെയുള്ള യാത്രാ പരിപാടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)ഏതെങ്കിലും വിദേശയാത്രാ പരിപാടിയില്‍ ഏതെങ്കിലും മന്ത്രി യാത്രാവേളയില്‍ മാറ്റം വരുത്തിക്കൊണ്ട് മറ്റേതെങ്കിലും സ്ഥലം കൂടി സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ടോ ; വിശദമാക്കാമോ ?

44

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്ര

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം നാളിതുവരെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ്വിപ്പ് എന്നിവരില്‍ ആരെല്ലാം നടത്തിയ ഏതെല്ലാം വിദേശയാത്രകളുടെ കണക്കുകള്‍ നാളിതുവരെ സെറ്റില്‍ ചെയ്യുകയുണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്താമോ ;

(ബി)വിദേശയാത്രയ്ക്ക് അഡ്വാന്‍സ് വാങ്ങിയ തുകയില്‍ ബാലന്‍സ് തിരിച്ചടച്ചിട്ടില്ലാത്ത ആരെങ്കിലും ഉണ്ടോ ; എങ്കില്‍ ആരൊക്കെ എത്ര തുക വീതം തിരികെ നല്കേണ്ടതായിട്ടുണ്ട് ;

(സി)ഓരോ യാത്രയിലും ഓരോ മന്ത്രിമാരും എത്ര മാത്രം ഇന്ത്യന്‍ രൂപയ്ക്കുള്ള ഡോളര്‍ വാങ്ങുകയുണ്ടായി ; അതില്‍ ഓരോ യാത്രാവേളയിലും ചെലവഴിക്കപ്പെട്ട ഡോളറുകള്‍ എത്ര ;

(ഡി)നാളിതുവരെ ഓരോ മന്ത്രിയ്ക്കും ഗവണ്‍മെന്റ് ചീഫ് വിപ്പിനും വിദേശയാത്ര നടത്തിയ ഇനത്തില്‍ ഖജനാവില്‍ നിന്നും ചെലവായ തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

45

മന്ത്രിമാരുടെ വിദേശയാത്രകള്‍

ശ്രീ.എം.ഹംസ

()ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവര്‍ കൈപ്പറ്റിയ ശമ്പളം, അലവന്‍സ്, യാത്രാപ്പടി തുക എത്രയെന്ന് ഓരോരുത്തരുടേയും വിശദാംശം നല്‍കാമോ?

(ബി)ഫോണ്‍ ചാര്‍ജ്ജ്, വൈദ്യുതി ചാര്‍ജ് എന്നീ ഇനത്തില്‍ ഓരോരുത്തരും ചെലവഴിച്ച തുക പ്രത്യേകം പ്രത്യേകം നല്‍കാമോ?

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദേശയാത്ര നടത്തിയ മന്ത്രിമാര്‍ ആരെല്ലാം? ഉദ്യോഗസ്ഥര്‍ ആരെല്ലാം; ഔദ്യോഗികയാത്ര ഏതെല്ലാം, വ്യക്തിപരമായ യാത്രകള്‍ ഏതെല്ലാം;

ഡ്രി)മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ജീവനക്കാര്‍ എത്ര; ഓരോരുത്തരുടേയും പ്രത്യേകം പ്രത്യേകം വ്യക്തമാക്കാമോ;

()ഓരോ വകുപ്പ് മന്ത്രിയുടെയും സ്റാഫംഗങ്ങളുടെയും നാളിതുവരെയുളള ആകെ ശമ്പളം, അലവന്‍സ്, ടി.. എന്നിവ പ്രത്യേകം പ്രത്യേകം വ്യക്തമാക്കാമോ?

46

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ:ചീഫ് വിപ്പ് എന്നിവരുടെ വിദേശയാത്ര

ശ്രീ. എളമരം കരീം

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ.ചീഫ് വിപ്പ് എന്നിവരില്‍ ആരെല്ലാം ഏതെല്ലാം വിദേശരാജ്യങ്ങളില്‍ ഔദ്യോഗികവും അനൌദ്യോഗികവുമായ പര്യടനം നടത്തുകയുണ്ടായി;

(ബി)ഇതില്‍ വിദേശത്തുള്ള ഏതെങ്കിലും സംഘടനകളുടേയോ, സ്ഥാപനങ്ങളുടേയോ ക്ഷണം സ്വീകരിച്ചുകൊണ്ട് നടത്തിയ വിദേശയാത്രകള്‍ ഏതെല്ലാമായിരുന്നു;

(സി)സര്‍ക്കാര്‍ ചെലവില്‍ നടത്തപ്പെട്ട വിദേശയാത്രകളില്‍ ആദ്യം നിശ്ചയിക്കപ്പെട്ട യാത്രാപരിപാടിയില്‍ പിന്നീട് മാറ്റം വരുത്തി, യാത്ര ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം മന്ത്രിമാര്‍/ചീഫ് വിപ്പ് ഏതെല്ലാം യാത്രവേളയില്‍ ഏന്തെല്ലാം നിലയിലുള്ള മാറ്റങ്ങള്‍ വരുത്തി യാത്ര ചെയ്യുകയുണ്ടായെന്ന് വ്യക്തമാക്കുമോ;

(ഡി)ഔദ്യോഗികയാത്രാവേളയില്‍ സ്വകാര്യ യാത്ര കൂടി നടത്തിയ മന്ത്രിമാര്‍ ആരൊക്കെ; അതില്‍ സര്‍ക്കാര്‍ ചെലവ് വഹിച്ച യാത്രകള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ?

47

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ.ചീഫ് വിപ്പ് എന്നിവരുടെ വിദേശപര്യടനം

ശ്രീ. എളമരം കരീം

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ.ചീഫ് വിപ്പ് എന്നിവരില്‍ ആരെല്ലാം എത്ര തവണ വിദേശ പര്യടനം നടത്തിയിട്ടുണ്ട്;

(ബി)ഇതില്‍ ഔദ്യോഗിക പര്യടനങ്ങള്‍ ഏതൊക്കെ? സ്വകാര്യ പര്യടനങ്ങള്‍ ഏതൊക്കെ;

(സി)വിദേശപര്യടനത്തിനുമുമ്പ് വാങ്ങിയിരിക്കേണ്ടുന്ന പൊളിറ്റിക്കല്‍ ക്ളിയറന്‍സ് ഉള്‍പ്പെടെ അനുമതി ഇല്ലാതെ ഏതെങ്കിലും മന്ത്രിയോ ഗവ.ചീഫ് വിപ്പോ വിദേശയാത്ര നടത്തിയിട്ടുണ്ടായിരുന്നുവോ, അവര്‍ ആരൊക്കെ, സന്ദര്‍ശിച്ച രാജ്യങ്ങള്‍ ഏതൊക്കെ;

(ഡി)ഓരോരുത്തരും ഏതെല്ലാം തീയതികളില്‍ ഏതെല്ലാം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി? എന്തെല്ലാം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരുന്നു ഓരോ യാത്രയും; ഓരോ യാത്രയ്ക്കും ഖജനാവില്‍ നിന്നും എന്തു തുക വീതം ഓരോരുത്തര്‍ക്കും ചെലവായി; എത്ര ഡോളര്‍ വീതം ഓരോ യാത്രയിലും ചെലവഴിച്ചു; യാത്രാ ഇനത്തില്‍ കൈപ്പറ്റിയ തുക ഇപ്പോഴും തിരിച്ചടച്ചിട്ടില്ലാത്തവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ?

48

മന്ത്രിമാരുടെ വിദേശരാജ്യസന്ദര്‍ശനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മന്ത്രിമാരും ചീഫ് വിപ്പും എത്ര തവണ വിദേശരാജ്യങ്ങള്‍ സന്ദര്‍ശനം നടത്തിയെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോരുത്തരുടേയും യാത്രയ്ക്കായി ചെലവായ തുകയുടെ വിശദാംശം വ്യക്തമാക്കുമോ?

 
49

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളമന്ത്രിമാരുടെ ഡല്‍ഹി യാത്രകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും എത്ര തവണ ഔദ്യോഗികമായി ഡല്‍ഹിയാത്ര നടത്തിയിട്ടുണ്ടെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കുമോ;

(ബി)ഈ ഇനത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്ന് എത്ര തുക ചെലവായിട്ടുണ്ടെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കുമോ?

50

ഡല്‍ഹി യാത്ര

ശ്രീ. .എം. ആരിഫ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എത്ര തവണ അഞ്ചിലേറെ മന്ത്രിമാരുടെ സംഘം ഡല്‍ഹി സന്ദര്‍ശിച്ചിട്ടുണ്ട്;

(ബി)ഓരോ യാത്രയിലും എത്ര മന്ത്രിമാര്‍ വീതം മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു;

(സി)ഓരോ യാത്രയ്ക്കും എത്ര രൂപ വീതം ഖജനാവില്‍ നിന്നും ചെലവായി എന്ന് വ്യക്തമാക്കാമോ ?

51

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ പേഴ്സണല്‍ സ്റാഫില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഇപ്പോഴത്തെ മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പേഴ്സണല്‍ സ്റാഫില്‍പ്പെട്ട ഏതെങ്കിലും സ്റാഫിനെ ഏതെങ്കിലും മന്ത്രി ഒഴിവാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം മന്ത്രിമാര്‍ ഏതെല്ലാം സ്റാഫ് അംഗങ്ങളെ ഏതെല്ലാം തീയതികളില്‍ സ്റാഫില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;

(സി)പേഴ്സണല്‍ സ്റാഫില്‍ തുടരവെ സ്വയം തീരുമാനിച്ച് രാജിവച്ച് പോയവര്‍ എത്ര; മന്ത്രിമാര്‍ ഒഴിവാക്കിയവര്‍ എത്ര;

(ഡി)ഇവര്‍ ഓരോരുത്തരും രാജിവച്ച് പോകാനോ, ഒഴിവാക്കപ്പെടാനോ ഇടയായ കാരണങ്ങള്‍ എന്തായിരുന്നു; വെളിപ്പെടുത്തുമോ;

()മന്ത്രിമാരുടെയോ, ഗവണ്‍മെന്റ് ചീഫ് വിപ്പിന്റെയോ പേഴ്സണല്‍ സ്റാഫില്‍ നിന്നും രാജിവച്ച് പോയവരില്‍ സര്‍വ്വീസില്‍ നിന്നുള്ളവര്‍ ആരൊക്കെയായിരുന്നു; നേരിട്ട് നിയമനം ലഭിച്ചവര്‍ ആരൊക്കെയായിരുന്നു; വിശദമാക്കുമോ?

52

മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവര്‍ക്കുവേണ്ടി വാങ്ങിയ വാഹനങ്ങളുടെവിശദാംശങ്ങള്‍

ശ്രീ. എളമരം കരീം

 

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനുംവേണ്ടി എത്ര വാഹനങ്ങള്‍ വാങ്ങിയെന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത വാഹനങ്ങള്‍ക്കോരോന്നിനും എത്ര തുക ചെലവഴിച്ചുവെന്നും ഓരോവാഹനവും ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കാമോ ?

53

ചീഫ് വിപ്പിന്റെ അധികാരപരിധി


ശ്രീ.കെ.കെ.നാരായണന്‍

()ഗവണ്‍മെന്റ് ചീഫ് വിപ്പിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)ഇപ്പോഴത്തെ ചീഫ് വിപ്പിനും, അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയ സൌകര്യങ്ങള്‍ക്കെല്ലാമായി പ്രതിമാസം എന്തുതുക ഖജനാവില്‍നിന്നും ചെലവഴിക്കുന്നുണ്ട്;

(സി)പേഴ്സണല്‍ സ്റാഫ്, ഔദ്യോഗികവസതി, ഫോണുകള്‍, ശമ്പളം, ടി.. ഡി., തേയില സല്‍ക്കാരം തുടങ്ങി എന്തെല്ലാം ഇനത്തില്‍ എന്ത്തുക നാളിതുവരെ ഗവണ്‍മെന്റ് ചീഫ് വിപ്പിനുവേണ്ടി ഖജനാവില്‍നിന്നും ചെലവഴിക്കപ്പെട്ടു; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ഡി)സര്‍ക്കാരിന്റെ ഭാഗമായി നിയമസഭയ്ക്ക് പുറത്ത് ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്തെല്ലാം കൃത്യനിര്‍വ്വഹണങ്ങളില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്; ബഹു. മുഖ്യമന്ത്രി പ്രത്യേകമായി എന്തെങ്കിലും ചുമതല മന്ത്രിപദവിയിലുള്ള ഗവ.ചീഫ് വിപ്പിനു നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?

54

മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ഗവ. ചീഫ് വിപ്പ് നടത്തിയ വാര്‍ത്താ സമ്മേളനം

 

ശ്രീ. പി. കെ. ഗുരുദാസന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ കാബിനറ്റ് പദവിയിലുള്ള ഗവണ്മെന്റ് ചീഫ് വിപ്പ് വാര്‍ത്താസമ്മേളനം നടത്തി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ;

(ബി)ഔദ്യോഗികവസതിയില്‍ കയറി ഒരു മന്ത്രിയെ മര്‍ദ്ദിച്ചുവെന്ന ഗവണ്മെന്റ് ചീഫ് വിപ്പിന്റെ പരാതിയില്‍ ഏതു മന്ത്രിയെ ആരു മര്‍ദ്ദിച്ചുവെന്ന് അന്വേഷിക്കുകയുണ്ടായോ;

(സി)ഗവണ്മെന്റ് ചീഫ് വിപ്പിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം നടത്തുകയുണ്ടായോ;

(ഡി)ചീഫ് വിപ്പ് വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയ കാര്യങ്ങള്‍ എന്തൊക്കെയായിരുന്നു;

()ആരോപണങ്ങള്‍ വസ്തുതാപരമാണോ; അല്ലെങ്കില്‍ ആരോപണം ഉന്നയിച്ച മന്ത്രിപദവിയിലു ള്ളയാള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;

(എഫ്)മന്ത്രിമന്ദിരത്തിലുണ്ടായതായി ആക്ഷേപിക്കപ്പെട്ട സംഭവങ്ങള്‍ സംബന്ധിച്ചു ലഭിച്ച പരാതികള്‍ എന്തൊക്കെയായിരുന്നു?

55

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കല്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

()പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഈ സര്‍ക്കാര്‍ എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(ബി)ടെലിഫോണ്‍, അതിഥി സല്‍ക്കാരം, യാത്രാബത്ത എന്നീ ഇനങ്ങളില്‍ ചെലവായ തുക എത്രയാണെന്ന് വ്യക്തമാക്കുമോ ;

(സി)ഔദ്യോഗിക വസതിയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് എന്ത് തുക ചെലവായി എന്ന് വ്യക്തമാക്കുമോ ?

56

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്നിവര്‍ക്ക് അനുവദിച്ച സൌകര്യങ്ങള്‍

ഡോ. കെ. ടി. ജലീല്‍

()മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്നിവര്‍ക്ക് വീട്, വാഹനം, ഓഫീസ്, ടി., ഡി., ശമ്പളം, പേഴ്സണല്‍ സ്റാഫ് തുടങ്ങി എന്തെല്ലാം സൌകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്;

(ബി)പേഴ്സണല്‍ സ്റാഫംഗങ്ങളുടെ ചെലവ് ഉള്‍പ്പെടെ നല്‍കിയ എല്ലാ സൌകര്യങ്ങള്‍ക്കുമായി, സംസ്ഥാനത്തെ ഓരോ മന്ത്രിയ്ക്കും, ഗവണ്‍മെന്റ് ചീഫ് വിപ്പിനും ഖജനാവില്‍ നിന്ന് 2011-12 സാമ്പത്തിക വര്‍ഷം എന്തു തുക വീതം മൊത്തം ചെലവഴിക്കുകയുണ്ടായി;

(സി)ഇത് 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ എത്രയാണെന്ന് വിശദമാക്കുമോ?

57

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിയ്ക്കും മോടിപിടിപ്പിക്കലിനുമായി ചെലവഴിച്ച തുക

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ സംസ്ഥാന മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിയ്ക്കും മോടിപിടിപ്പിക്കലിനുമായി എന്തു തുക ചെലവായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഓരോ വസതിയിലും എത്ര തവണ മോടിപിടിപ്പിക്കലും അറ്റകുറ്റപ്പണിയും നടത്തിയെന്ന് വ്യക്തമാക്കാമോ;

(സി)ഔദ്യോഗിക വസതിയ്ക്കായി സര്‍ക്കാര്‍ വാടകയ്ക്കെടുത്ത കെട്ടിടത്തില്‍ നടത്തിയ വര്‍ക്കുകളുടെയും വാങ്ങിയ സാധനങ്ങളുടെയും ചെലവ് എത്രയെന്ന് വ്യക്തമാക്കാമോ ?

58

വിചാരണ നേരിടുന്ന മന്ത്രിമാര്‍

ശ്രീ. സി. ദിവാകരന്‍

ഈ മന്ത്രിസഭയിലെ എത്ര മന്ത്രിമാര്‍ ഏതെല്ലാം കേസ്സുകളില്‍ വിചാരണ നേരിടുന്നു; ഓരോ കേസ്സിന്റെയും സ്വഭാവം വ്യക്തമാക്കാമോ ?

59

ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖം

ശ്രീ.കെ.രാധാകൃഷ്ണന്‍

()സൂര്യനെല്ലി കേസില്‍ സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച വിശദാംശം അറിയുന്നതിനായി ഏതെങ്കിലും ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഉത്തരം നല്‍കാതെ ഇറങ്ങിപ്പോയ സംഭവം ഉണ്ടായിട്ടുണ്ടോ?

(ബി)ഏത് ദൃശ്യമാധ്യമ പ്രവര്‍ത്തകന് അനുവദിച്ച അഭിമുഖവേളയിലാണ് മുഖ്യമന്ത്രി മറുപടി പറയാന്‍ വിസമ്മതം രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ?

60

പുതുതായി സൃഷ്ടിച്ച തസ്തികകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഈ സര്‍ക്കാര്‍ ഇതുവരെ വിവിധ വകുപ്പുകളില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, അവ ഏതെല്ലാം വകുപ്പുകളിലാണെന്നും വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്നും, അവ ഏതെല്ലാം വകുപ്പുകളിലാണെന്നും വ്യക്തമാക്കുമോ?

61

വെട്ടിക്കുറച്ച തസ്തികകള്‍


ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഈ സര്‍ക്കാര്‍ ഇതുവരെ വിവിധ വകുപ്പുകളില്‍ എത്ര തസ്തികകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നും, അവ ഏതെല്ലാം വകുപ്പുകളിലാണെന്നും വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളില്‍ എത്ര തസ്തികകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നും അവ ഏതെല്ലാം വകുപ്പുകളിലാണെന്നും വ്യക്തമാക്കുമോ?

62

പങ്കാളിത്ത പെന്‍ഷന്‍

ശ്രീ.വി.ശശി

()ഏപ്രില്‍ ഒന്നാം തീയതി മുതല്‍ സര്‍വ്വീസില്‍ പ്രവേശിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതുവഴി 2013-14 വര്‍ഷത്തില്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭം ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ;

(ബി)സാമ്പത്തികലാഭാം ലഭിക്കുമെങ്കില്‍ അത് എത്രയെന്ന് വ്യക്തമാക്കാമോ?

63

കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി

ശ്രീ.പി. ബി. അബ്ദുള്‍ റസാക്

()സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും മറ്റ് സര്‍ക്കാര്‍ വകുപ്പുകളെ പോലെ 2013 ഏപ്രില്‍ മുതല്‍ നിയമനം ലഭിക്കുന്ന ജീവനക്കാര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി ബാധകമാക്കിയിട്ടുണ്ടോ;

(ബി)സര്‍ക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും സ്ഥിര ജീവനക്കാര്‍ക്ക് ഇതില്‍നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

64

പണിമുടക്കിന്റെ ഭാഗമായി സസ്പെന്റ് ചെയ്യപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച ഉത്തരവ്

ശ്രീ. കെ. രാധാകൃഷ്ണന്‍

()സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി സസ്പെന്റ് ചെയ്യപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കുവാന്‍ ഉത്തരവായിട്ടുണ്ടോ;

(ബി)എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പും അതിന്റെ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(സി)ഇപ്രകാരം എത്രപേരെ സസ്പെന്റ് ചെയ്തിരുന്നുവെന്നും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എത്ര പേരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചുവെന്നും ജില്ലയും വകുപ്പും തിരിച്ച് പറയാമോ;

(ഡി)ഇനിയും സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കുവാന്‍ എത്ര പേരുണ്ടെന്നും അവരെ തിരികെ പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള കാരണങ്ങളും പറയാമോ;

()പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതികാര നടപടികള്‍ സ്വീകരിക്കുകയില്ലെന്ന ഉറപ്പിന്റെയും ടി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ അവശേഷിക്കുന്ന ജീവനക്കാരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

65

ഫെബ്രുവരി മാസത്തിലെ രണ്ടു ദിവസത്തെ പൊതുപണിമുടക്ക്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. ഷംസുദ്ദീന്‍

,, കെ. എന്‍. എ ഖാദര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

()ഫെബ്രുവരി മാസത്തിലെ രണ്ടു ദിവസ പൊതുപണിമുടക്ക് സംസ്ഥാനത്തെ ഏതു വിധത്തില്‍ ബാധിച്ചു എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;

(ബി)പണിമുടക്കിനാധാരമായ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു; പണിമുടക്കിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണോ അവയെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കേണ്ട പ്രശ്നങ്ങളെന്തെങ്കിലും അവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ?

66

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്

പ്രൊഫ. സി. രവീന്ദ്രനാഥ്

()സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ പങ്കെടുത്ത എത്ര ജീവനക്കാരാണ് സസ്പെന്‍ഷനില്‍ ആയത്; വിശദമാക്കുമോ;

(ബി)ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് സസ്പെന്‍ഷനിലായ എല്ലാ ജീവനക്കാരും ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

67

വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയോഗിച്ച ശങ്കരന്‍ കമ്മീഷന്റെ പ്രവര്‍ത്തന പുരോഗതി

ശ്രീ. സാജു പോള്‍

()വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ശങ്കരന്‍ കമ്മീഷന്റെ പ്രവര്‍ത്തന പുരോഗതി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി)കമ്മീഷന്റെ തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി)കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചിട്ടുണ്ടോ;

(ഡി)കമ്മീഷന് ആവശ്യമായ ഓഫീസ്, വാഹനം, സ്റാഫ് എന്നിവ അനുവദിച്ചിട്ടുണ്ടോ;

()റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് അനുവദിച്ചിട്ടുള്ള കാലയളവ് എത്രയെന്ന് വ്യക്തമാക്കുമോ ?

68

പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് നടപടി

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് നിയമിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് 2013-14 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്താന്‍ നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരം എത്ര കോടി രൂപയുടെ അടിസ്ഥാന സൌകര്യ വികസനങ്ങള്‍ ആണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

69

തൃശൂര്‍ ജില്ലയിലെ പാല്യക്കരയിലെ ടോള്‍നിരക്ക്

പ്രൊഫ. സി. രവീന്ദ്രനാഥ്

()തൃശൂര്‍ ജില്ലയിലെ പാല്യക്കര ടോള്‍ പ്ളാസയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ മീറ്റിംഗില്‍ എടുത്ത തീരുമാനങ്ങള്‍ എന്തെല്ലാമാണ് ;

(ബി)എടുത്ത തീരുമാനങ്ങളില്‍ എന്തൊക്കെയാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ ;

(സി)മീറ്റിംഗില്‍ എടുത്ത തീരുമാനങ്ങളില്‍ നടപ്പിലാക്കാന്‍ കാലതാമസം നേരിടുന്നത് എന്താണെന്ന് വിശദമാക്കാമോ ;

(ഡി)കാലതാമസം ഒഴിവാക്കി ടോള്‍ നിരക്ക് കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്ന് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

70

മൊബൈല്‍ ടെലഫോണ്‍ ചാര്‍ജ്ജുകള്‍

ശ്രീ. സി. കൃഷ്ണന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ്വിപ്പ് എന്നിവരുടെയും പേഴ്സണല്‍ സ്റാഫിന്റെയും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ്, ഓഫീസ്, ഔദ്യോഗിക വസതി എന്നിവിടങ്ങളിലെ ടെലഫോണ്‍ ചാര്‍ജ്ജ് ഇവയ്ക്കായി ചെലവഴിയ്ക്കപ്പെട്ട തുക എത്രയെന്ന് വ്യക്തമാക്കാമോ?

71

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം

ശ്രീ. സാജു പോള്‍

()യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം പരിഹരിക്കാന്‍ നിശ്ചയിച്ച മന്ത്രിതല ഉപസമിതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;

(ബി)ഉപസമിതിയിലെ അംഗങ്ങള്‍ ആരൊക്കെയാണ്;

(സി)സമിതി രൂപവല്‍കരിച്ചത് എന്നാണ്; പിന്നീട് കൂടുതല്‍ മന്ത്രിമാരെ ചേര്‍ത്ത് വിപുലീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)ഇതിനകം എത്രപ്രാവശ്യം സമിതി യോഗം ചേര്‍ന്നു; ഏതെല്ലാം തീയതികളില്‍; ആരെല്ലാം പങ്കെടുത്തുവെന്ന് വ്യക്തമാക്കാമോ;

()സമിതിയുടെ ശ്രമഫലമായി പരിഹരിക്കപ്പെട്ട വിഷയങ്ങള്‍ ഏതൊക്കെയാണ്; തുടര്‍ന്ന് പരിഗണിക്കാനിരിക്കുന്ന തര്‍ക്കപ്രശ്നങ്ങള്‍ ഏതെല്ലാം;

(എഫ്)മന്ത്രിതല ഉപസമിതിയെ സഹായിക്കുന്നതിന് ഉദ്യോഗസ്ഥതല കമ്മിറ്റി രൂപവല്‍കരിച്ചിട്ടുണ്ടോ; ഇതിലെ അംഗങ്ങള്‍ ആരെല്ലാം; ഉദ്യോഗസ്ഥതല കമ്മിറ്റി എത്ര പ്രാവശ്യം യോഗം ചേര്‍ന്നു; ഏതെല്ലാം തീയതികളില്‍; ആരെല്ലാം പങ്കെടുത്തുവെന്ന് വ്യക്തമാക്കാമോ?

72

അഖിലേന്ത്യാ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥര്‍

ശ്രീ. . പി. ജയരാജന്‍

()ഈ ഗവണ്‍മെന്റ് അധികാരത്തില്‍വന്നതിനുശേഷം അഖിലേന്ത്യാ സര്‍വ്വീസിലുള്ള എത്ര ഉദ്യോഗസ്ഥന്‍മാര്‍ ദീര്‍ഘകാലഅവധിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അവര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കുമോ

(ബി)ഈ കാലയളവില്‍ അഖിലേന്ത്യാ സര്‍വ്വീസിലുള്ള എത്ര ഉദ്യോഗസ്ഥന്‍മാര്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ വാങ്ങിപ്പോയെന്നും അവര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കുമോ

(സി)ഈ കാലയളവില്‍ അഖിലേന്ത്യാ സര്‍വ്വീസിലുള്ള എത്ര ഉദ്യോഗസ്ഥന്‍മാര്‍ക്കെരിരെ ശിക്ഷണനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ആര്‍ക്കെല്ലാമെതിരെ എന്തു ശിക്ഷണനടപടിയാണു സ്വീകരിച്ചതെന്നും, എന്തു കാരണത്താലാണ് ശിക്ഷണനടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ?

73

അഖിലേന്ത്യാസര്‍വ്വീസിലെ ഉദ്യോഗസ്ഥരും പങ്കാളിത്ത പെന്‍ഷനും

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ സര്‍വ്വീസിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് എന്നുമുതലാണെന്ന് വ്യക്തമാക്കുമോ ;

(ബി)അവരില്‍ നിന്നും പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനായി എന്തു തുക ഇതേവരെ പിടിച്ചിട്ടുണ്ട് ;

(സി)സംസ്ഥാന വിഹിതമായി എന്തു തുക നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

74

സ്ത്രീപീഡനകേസ്സുകള്‍ക്കായി ഫാസ്റ് ട്രാക്ക് കോടതികള്‍

ശ്രീ.പാലോട് രവി

,, വി.റ്റി.ബല്‍റാം

,, എം.പി.വിന്‍സെന്റ്

,, വി.പി.സജീന്ദ്രന്‍

()സ്ത്രീ പീഡനക്കേസുകള്‍ കാര്യക്ഷമമായും വേഗത്തിലും നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)അത്തരം കേസ്സുകളുടെ വിചാരണയ്ക്കായി ഫാസ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം വ്യക്തമാക്കുമോ;

(സി)എവിടെയെല്ലാമാണ് പ്രസ്തുത കോടതികള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

75

മട്ടന്നൂര്‍ കേന്ദ്രമാക്കി മുന്‍സിഫ് കോടതി

ശ്രീ. . പി. ജയരാജന്‍

()13.07.2004 ലെ ജി.. (ആര്‍.റ്റി)നം 1642/04/ഹോം (സി) വകുപ്പിന്റെ ഉത്തരവുപ്രകാരം സംസ്ഥാനത്ത് എത്ര മുന്‍സിഫ് കോടതികള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ

(ബി)പ്രസ്തുത ഉത്തരവ് പ്രകാരം അനുവദിക്കപ്പെട്ട കോടതികള്‍ എവിടെയൊക്കെയാണെന്ന് വ്യക്തമാക്കുമോ

(സി)പ്രസ്തുത ഉത്തരവ് പ്രകാരവും ഇതു സംബന്ധിച്ച് ബഹു:ഹൈക്കോടതി തയ്യാറാക്കിയിട്ടുള്ള മുന്‍ഗണനാപട്ടികപ്രകാരവും മട്ടന്നൂരില്‍ അനുവദിച്ചിട്ടുള്ള മുന്‍സിഫ് കോടതി മുന്‍ഗണനാപട്ടികയില്‍ എത്രാം സ്ഥാനത്താണെന്ന് വ്യക്തമാക്കുമോ

(ഡി)മട്ടന്നൂര്‍ മുന്‍സിഫ് കോടതി ആരംഭിക്കുന്നതിന് പശ്ചാത്തലസൌകര്യങ്ങള്‍ ലഭ്യമാക്കാമെന്ന ജനപ്രതിനിധികളുടെ നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ

()എങ്കില്‍ മട്ടന്നൂര്‍ കേന്ദ്രമാക്കി മുന്‍സിഫ് കോടതി ആരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

76

ശാസ്ത്രസാങ്കേതിക നയം

ശ്രീ. വി. പി. സജീന്ദ്രന്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

()സംസ്ഥാനത്ത് ഒരു ശാസ്ത്രസങ്കേതിക നയത്തിന് രൂപം നല്‍കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)യുവജനങ്ങള്‍ക്ക് പ്രയോജനപ്രദമായ കാര്യങ്ങള്‍ പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്തുമോ ; വ്യക്തമാക്കുമോ ;

(സി)പ്രസ്തുത നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ഡി)പ്രസ്തുത നയം നടപ്പാക്കുന്നതിന് പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്ന കാര്യം പരിഗണിക്കുമോ ?

77

സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തസ്തിക

ശ്രീ. അന്‍വര്‍ സാദത്ത്

()സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ തസ്തികയില്േക്കുള്ള റാങ്ക്ലിസ്റ് പ്രസിദ്ധീ കരിച്ചിട്ടുണ്ടോ ഇല്ലെങ്കില്‍ എന്നത്തേക്ക് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കുമോ

(ബി)പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് വിശദമാക്കുമോ?

78

ജനകീയ ജൈവവൈവിധ്യ രജിസ്ററുകള്‍

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് ജൈവവൈവിധ്യം സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന ജനകീയ ജൈവവൈവിധ്യ രജിസ്ററുകള്‍ തയ്യാറാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)എങ്കില്‍ പ്രസ്തുത രജിസ്ററുകള്‍ തയ്യാറാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നറിയിക്കുമോ;

(സി)പ്രസ്തുത രജിസ്ററില്‍ എന്തെല്ലാം വിവരങ്ങളാണ് ഉള്‍ക്കൊള്ളിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

79

വനമേഖലകളല്ലാത്ത പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍

ശ്രീ. . പി. ജയരാജന്‍

()വനമേഖലകളല്ലാത്ത ഏതെല്ലാം ഭൂപ്രദേശങ്ങളാണ് സംസ്ഥാനത്ത് പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളതെന്നതിന്റെ ജില്ല, താലൂക്ക്, റവന്യൂ വില്ലേജ് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ;

(ബി)ഒരു ഭൂപ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി)ഒരു ഭൂപ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥതല സമിതികളും സംവിധാനങ്ങളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ഡി)ഇതു സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും കൈകാര്യം ചെയ്യുന്നതിന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്നു വ്യക്തമാക്കുമോ ?

80

കോട്ടൂളി, വേങ്ങേരി എന്നീ വില്ലേജുകളിലെ തണ്ണീര്‍ത്തടങ്ങളെ സംബന്ധിച്ച് പഠനം

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് താലൂക്കിലെ കോട്ടൂളി, വേങ്ങേരി എന്നീ വില്ലേജുകളിലെ ജൈവവൈവിദ്ധ്യവും കണ്ടല്‍ക്കാടു കളുമടങ്ങുന്ന തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പഠനറിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(സി)പഠനം നടത്തിയിട്ടില്ലെങ്കില്‍, പ്രസ്തുതപഠനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

<<back

  next page>>

                                                                                                       

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.