ബെധൂര്-
കമ്പല്ലൂര്‍ റോഡിന്‍െ
ശോച്യാവസ്ഥ
2107.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ബെസൂര്
അക്കരച്ചേരി
വനമേഖലയിലൂടെ കടന്ന്
പോകുന്ന ബെധൂര്-
കമ്പല്ലൂര്‍ ഫോറസ്റ്റ്
റോഡിന്റെ ശോച്യാവസ്ഥ
പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വന
ഭൂമിയുടെ ദുരുപയോഗം
2108.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍ നോര്‍ത്ത്
ഡിവിഷനുകീഴില്‍
കാര്‍ഷികാവശ്യത്തിനു
കെെമാറിയ ഭൂമി നിശ്ചിത
ഉദ്ദേശ്യത്തില്‍
നിന്നും മാറ്റി
ഉപയോഗിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
നിയമലംഘനങ്ങള്‍ക്കെതിരെ
വനംവകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
ഡിവിഷനുകീഴില്‍
കാര്‍ഷികാവശ്യത്തിനു
കെെമാറിയ ഭൂമിയിലോ വന
ഭൂമിയോട് ചേര്‍ന്നോ
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
ഇതിനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ ;
(സി)
കാര്‍ഷികാവശ്യത്തിനായി
കെെമാറിയ ഭൂമി എത്ര
ഹെക്ടര്‍ ആണെന്നും
പ്രസ്തുത ഭൂമി നിശ്ചിത
ആവശ്യത്തിന് തന്നെയാണോ
ഉപയോഗപ്പെടുത്തുന്നതെന്നും
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ഡി)
വനംവകുപ്പ്
കെെമാറിയ ഭൂമിയില്‍
ക്വാറികള്‍
പ്രവര്‍ത്തിക്കുവാന്‍
റവന്യൂ വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ
എന്നും ഇത്
നിയമവിധേയമാണോ എന്നും
വ്യക്തമാക്കുമോ ;
(ഇ)
വനം
വകുപ്പ്
കാര്‍ഷികാവശ്യത്തിനു
നല്കിയ ഭൂമി നിയമ
വിരുദ്ധമായി
ഉപയോഗിച്ചിട്ടുണ്ടെങ്കില്‍
അത്
തിരിച്ചെടുക്കാനുള്ള
നടപടി സ്വീകരിക്കുമോ ?
തടി
വ്യവസായം
2109.
ശ്രീ.റ്റി.യു.
കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരവ്യവസായം
പരിപോഷിപ്പിക്കുന്നതിന്
വനം വകുപ്പ്
എന്തെങ്കിലും നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
പ്രസതുത
രംഗത്തെ പ്രതിസന്ധികള്‍
എന്തെല്ലാമെന്നും അവ
എങ്ങനെ പരിഹരിക്കാന്‍
കഴിയുമെന്നും
വിശദമാക്കുമോ ;
(സി)
തടി
വ്യവസായത്തിനുളള
ലൈസന്‍സിംഗ്,
പുതുക്കല്‍ എന്നിവ
സംബന്ധിച്ച്
നടപ്പിലാക്കിയ
പരിഷ്കാരങ്ങള്‍
എന്തെല്ലാം ?
വനം-വന്യജീവി
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
അനുവദിച്ച തുക
2110.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13-ലെ
സംസ്ഥാന ബജറ്റില്‍
വനം-വന്യജീവി സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
വകയിരുത്തിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര തുക ഇതുവരെ
അനുവദിക്കപ്പെട്ടു;
എത്ര തുക ഇനിയും
പിന്‍വലിക്കാതെ
ട്രഷറിയില്‍
അവശേഷിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
തുക
വിനിയോഗിച്ച്
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
പദ്ധതികളില്‍
ലക്ഷ്യത്തിലെത്താന്‍
കഴിയാത്തവ ഏതെല്ലാം;
വ്യക്തമാക്കാമോ?
വീട്
നിര്‍മ്മാണത്തിന് തടി
ലഭ്യമാക്കല്‍
2111.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീട് നിര്‍മ്മാണത്തിന്
ആവശ്യമായ തടി
വനംവകുപ്പില്‍ നിന്നും
നല്കുന്നതിന്നുള്ള
വ്യവസ്ഥകളില്‍
ഏന്തെങ്കിലും മാറ്റം
വന്നിട്ടുണ്ടോ; ഇത്തരം
വ്യവസ്ഥകള്‍ മൂലം
ഗൃഹനിര്‍മ്മാണവുമായി
ബന്ധപ്പെട്ടവര്‍
നേരിടുന്ന തടസ്സം
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
കര്‍ഷക
ഭൂമി ഏറ്റെടുക്കല്‍
2112.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന
ഭൂമിയോട് ചേര്‍ന്നു
കിടക്കുന്ന കര്‍ഷക ഭൂമി
വനം വകുപ്പ്
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
കര്‍ഷകരില്‍ നിന്നും
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
അപേക്ഷയിന്ന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ഗാന്ധി
സ്മൃതി വനം പദ്ധതി
2113.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാന്ധി
സ്മൃതി വനം ,വിവിധ
ഇക്കോ ടൂറിസം
പദ്ധതികള്‍
,കോട്ടൂരിലേയും
കാപ്പുകാട്ടേയും ആന
സംരക്ഷണ കേന്ദ്രങ്ങള്‍
എന്നിവയ്ക്കോരോന്നിനും
2012-13 ലെ ബഡ്ജറ്റില്‍
എത്ര തുക വീതം
വകയിരുത്തിയിരുന്നു;
എത്ര തുക വീതം
അനുവദിക്കപ്പെട്ടു;
എത്ര തുക വീതം
പിന്‍വലിക്കാതെ
അവശേഷിക്കുന്നു;
വ്യക്തമാക്കുമോ ;
(ബി)
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില്
പ്രസ്തുത
പദ്ധതികള്‍ക്കായി തുക
വകയിരുത്തിയിരുന്നോ;
എങ്കില്‍ ഓരോന്നിനും
വകയിരുത്തിയ തുക എത്ര;
അനുവദിക്കപ്പെട്ട തുക
എത്ര; അതില്‍
പിന്‍വലിക്കാതെ
അവശേഷിക്കുന്ന തുക
എത്ര; വ്യക്തമാക്കുമോ ?
തെക്കേ
ഇന്ത്യന്‍ വനം വകുപ്പ്
മന്ത്രിമാരുടെ സമ്മേളനം
2114.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെക്കേ
ഇന്ത്യന്‍ വനം വകുപ്പ്
മന്ത്രിമാരുടെ
സമ്മേളനത്തിനുള്ള തുക
അനുവദിച്ചുകൊണ്ട്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമ്മേളനത്തിന് എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ഇനംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സമ്മേളനത്തിന്
ഉപഹാരങ്ങള്‍
വാങ്ങുന്നതിനായി എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
ഇതില്‍ വിതരണം
ചെയ്യാത്ത ഉപഹാരങ്ങള്‍
എത്ര എണ്ണം ഉണ്ടെന്നും
അവ എന്തു ചെയ്തെന്നും
വ്യക്തമാക്കുമോ?
ഈര്‍ച്ച
മില്ലുകളോടനുബന്ധിച്ച്
ഫര്‍ണിച്ചര്‍ നിര്‍മ്മാണ
യൂണിറ്റുകള്‍
2115.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരം
ഈര്‍ച്ച
മില്ലുകളോടനുബന്ധിച്ച്
ഫര്‍ണിച്ചര്‍
നിര്‍മ്മാണ
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
നിലവില്‍
നിയന്ത്രണങ്ങളുണ്ടോ ;
വിശദമാക്കാമോ ;
(ബി)
പുതുതായി
ഫര്‍ണിച്ചര്‍
നിര്‍മ്മാണ
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
എന്‍.ഒ.സി
നല്കുന്നുണ്ടോ ; ഇവ
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ ;
(സി)
നിലവിലുള്ള
ഈര്‍ച്ച
മില്ലുകളോടനുബന്ധിച്ച്
ഫര്‍ണിച്ചര്‍
യൂണിറ്റുകള്‍
ആരംഭിക്കാന്‍ അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നു
വിശദമാക്കുമോ?
വനഭൂമിയുടെ
പരിപാലനം
2116.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
വനഭൂമിയുടെ പരിപാലനം
സ്വകാര്യ മേഖലയ്ക്ക്
കൈമാറാനുളള കേന്ദ്ര
സര്‍ക്കാരിന്റെ
മാര്‍ഗ്ഗരേഖ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തിലുള്ള
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിലപാടിന് അടിസ്ഥാനമായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
വനഭൂമിയിലെ
കയ്യേറ്റങ്ങള്‍
2117.
ശ്രീ.എം.എ.ബേബി
,,
കെ.കെ.നാരായണന്
,,
രാജു എബ്രഹാം
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയിലെ
കയ്യേറ്റങ്ങള്‍
സംബന്ധിച്ച് ഹൈക്കോടതി
ഡിവിഷന് ബെഞ്ചിന്റെ
ഒടുവിലത്തെ വിധി
പ്രസ്താവം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
പ്രസ്തുത
വിധിയെ തുടര്‍ന്ന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(സി)
എത്ര
ഹെക്ടറിലധികം വന ഭൂമി
കൈയ്യേറിയതായിട്ടാണ്
കോടതിയെ
അറിയിച്ചിരുന്നത്;
കോടതിയ്ക്ക് നല്കിയ
ഉറപ്പ് അനുസരിച്ച് എത്ര
ഹെക്ടര്‍ ഭൂമി തിരിച്ചു
പിടിക്കുകയുണ്ടായി; ഇതു
സംബന്ധിച്ച് നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
ബഡ്ജറ്റില്‍
വനം വകുപ്പിന്റെ അധീനതയില്‍
ലക്ഷ്യമിട്ടിരുന്ന പദ്ധതികള്‍
2118.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
അധീനതയിലുള്ള ദേശീയ
ഉദ്യാനങ്ങള്‍, വന്യജീവി
സങ്കേതങ്ങള്‍,
അഗസ്ത്യമല പരിസ്ഥിതി
പദ്ധതി, വാഗമണ്ണിലെ
ഓര്‍ക്കിഡ് ഉദ്യാനം,
പുത്തൂരിലെ
സുവോളജിക്കല്‍
പാര്‍ക്ക്
ഇവയ്ക്കോരോന്നിനും
2012-13 ലെ ബഡ്ജറ്റില്‍
എത്ര തുക വീതം
വകയിരുത്തിയിരുന്നു;
(ബി)
ഇതില്‍
എത്ര തുക ഓരോ
പദ്ധതിയ്ക്കും
അനുവദിച്ചുവെന്നും എത്ര
തുക
അവശേഷിക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
ഇവയില്‍
ബഡ്ജറ്റില്‍
ലക്ഷ്യമിട്ടിരുന്നതും
പ്രസ്തുത വര്‍ഷം തന്നെ
പൂര്‍ത്തിയാക്കാന്‍
സാധിക്കാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ; മൂന്നര
വര്‍ഷത്തിന് ശേഷവും
ലക്ഷ്യം
പൂര്‍ത്തിയാക്കാന്‍
കഴിയാത്തവ ഏതെല്ലാം;
(ഡി)
വാഗമണ്ണില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
ഓര്‍ക്കിഡ് ഉദ്യാനവും
പുത്തൂരിലെ
സുവോളജിക്കല്‍
പാര്‍ക്കും വന്യജീവി
സംരക്ഷണ
ഗവേഷണകേന്ദ്രവും
2012-13-ല്‍ തന്നെ
പൂര്‍ത്തിയാക്കാന്‍
സാധിച്ചിട്ടുണ്ടോ;
നിലവില്‍ ഇവയുടെ
പ്രവര്‍ത്തനം
പൂര്‍ണതോതില്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മംഗളാദേവിയിലെ
കണ്ണകി ക്ഷേത്രം
T 2119.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂര്‍ണ്ണമായും
കേരളത്തിനുളളിലുളളതും
പെരിയാര്‍ കടുവാ
സങ്കേതത്തിനുളളിലുളളതുമായ
മംഗളാദേവിയിലെ കണ്ണകി
ക്ഷേത്രത്തിലേക്ക്
വര്‍ഷം മുഴുവന്‍
പ്രവേശനത്തിന് അനുമതി
നല്‍കണമെന്ന
ആവശ്യത്തിന്മേല് എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഭാഗം തമിഴ്
നാടിന്റേതാണെന്നുളള
അവകാശവാദം
ഉന്നയിയ്ക്കപ്പെട്ടിട്ടുണ്ടോ
; തമിഴ് നാടിന്റെ
പ്രസ്തുത നീക്കത്തെ
ചെറുക്കുന്നതില്‍
സംസ്ഥാനത്തെ
ബന്ധപ്പെട്ട
വകുപ്പുകള്‍ നിസ്സംഗത
പാലിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
പ്രസ്തുത കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ?
പാട്ടക്കരാര്‍
ലംഘനം
2120.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കരാര്‍
ലംഘനം നടത്തി വനഭൂമി
കൈവശം
വച്ചിരിക്കുന്നവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; എത്ര
ഏക്കര്‍ ഭൂമിയാണ്
ഇപ്രകാരം കൈവശം
വച്ചിരിക്കുന്നത്;
(ബി)
പ്രസ്തുത
വന ഭൂമികളുടെ പാട്ട
കാലാവധികള്‍ എന്നാണ്
അവസാനിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പാട്ട
കുടിശിക
വരുത്തിയിട്ടുള്ള
പാട്ടകരാറുകാര്
ആരെല്ലാമാണ്;
വിശദാംശങ്ങള്‍ നല്‍കുമോ
(ഡി)
പാട്ടക്കരാര്ലംഘനവും,
പാട്ട കുടിശികയും
വരുത്തിയവര്‍ക്കെതിരെ
വനം വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കമോ;
ഏതെല്ലാം ഭൂമിയാണ്
വനംവകുപ്പ്
ഏറ്റെടുത്തത്;
വിശദാംശങ്ങള്‍
നല്‍കുമോ?
(ഇ)
കരാര്‍ലംഘനം
നടത്തിയ വനഭൂമി
ഏറ്റെടുക്കുന്നതിന്
കോടതിയുടെ സ്റേറ
നിലവിലുണ്ടോ; ഏതെല്ലാം
ഭൂമി
ഏറ്റെടുക്കുന്നതിനാണ്
സ്റ്റേ എന്നറിയിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
പൊതുമരാമത്ത്
വകുപ്പിന് വനം വകുപ്പില്‍
ഭൂമി വിട്ടുകിട്ടുന്നതിന്
നടപടി
2121.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
നിരന്തരമായ വാഹന
അപകടങ്ങള്‍
സംഭവിക്കുന്ന വാഴക്കോട്
ജംഗ്ഷനിലെ കൊടും വളവ്
ഒഴിവാക്കുവാനായി
പൊതുമരാമത്ത്
വകുപ്പിന്
വനംവകുപ്പില്‍ നിന്നും
കുറച്ചു ഭൂമി
വിട്ടുകിട്ടുന്നതിനുള്ള
അപേക്ഷയിന്മേല്
വനംവകുപ്പ് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ
;
(ബി)
ഇത്
സംബന്ധിച്ച അപേക്ഷ വനം
വകുപ്പിന് എപ്പോഴാണ്
ലഭിച്ചതെന്നും
അതിന്മേല് നടപടി
സ്വീകരിക്കുന്നതിനുള്ള
തടസ്സങ്ങള്‍
ഏതെല്ലാമാണെന്നും
പറയാമോ ;
(സി)
വനംവകുപ്പില്‍
നിന്നും ഭൂമി
വിട്ടുനല്കുവാന്
സത്വര നടപടികള്‍
സ്വീകരിക്കുമോ ?
ചന്ദനമരങ്ങളുടെ
മോഷണം
2122.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
നിന്ന് ചന്ദനമരങ്ങളുടെ
മോഷണം
നിയന്ത്രിക്കുന്നതിനായി
വനം വകുപ്പ് സ്വീകരിച്ച
നടപടികൾ
എന്തൊക്കെയാണെന്നും
പ്രസ്തുത നടപടികൾ
ഫലപ്രദമാണോ എന്നു
പരിശോധിക്കുന്നതിനുള്ള
സംവിധാനങ്ങൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മറയൂര്‍ ചന്ദന
ഡിവിഷനില്‍ നിന്നും
പ്രതി വര്‍ഷം മുറിച്ച്
മാറ്റപ്പെട്ട
ചന്ദനമരങ്ങളുടെ എണ്ണം,
ബുക്ക് ചെയ്ത ഒ.ആർ.
കേസുകളുടെ എണ്ണം,
നഷ്ടപ്പെട്ട
ചന്ദനത്തിന്റെ തൂക്കം,
കസ്റ്റഡിയിലെടുത്ത
ചന്ദനത്തിന്റെ തൂക്കം,
അറസ്സു ചെയ്ത
പ്രതികളുടെ എണ്ണം,
ചാര്‍ജു ചെയ്ത
കേസുകളുടെ എണ്ണം എന്നിവ
പ്രത്യേകം
ലഭ്യമാക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണംമൂലം കൃഷി നാശം
2123.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തികളില്‍
വന്യമൃഗങ്ങളുടെ ആക്രമണം
മൂലമുള്ള കൃഷി നാശം
ഉള്‍പ്പടെയുള്ള എത്ര
കേസ്സുകള്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
ആക്രമണങ്ങളുടെ
ഇരകളാകുന്ന
കര്‍ഷകര്‍ക്ക് ഇപ്പോള്‍
ലഭ്യമാകുന്ന
നഷ്ടപരിഹാരത്തുക
വര്‍ദ്ധിപ്പിക്കാനുള്ള
നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(സി)
മാന്‍-അനിമല്‍
കോണ്‍ഫ്ലിക്ട്
നിയന്ത്രിക്കുന്നതിനുള്ള
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ട്; പ്രസ്തുത
സംവിധാനങ്ങള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ആയത്
പരിശോധിക്കുന്നതിന്
എന്ത് സൗകര്യമാണ്
വകുപ്പിലുള്ളതെന്ന്
വ്യക്തമാക്കുമോ?
വനപ്രദേശങ്ങളില്‍
മാവോയിസ്റ്റുകളുടെ
സാന്നിദ്ധ്യം
2124.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപ്രദേശങ്ങളില്‍
മാവോയിസ്റ്റുകളുടെ
സാന്നിദ്ധ്യവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മാവോയിസ്റ്റ്
സാന്നിദ്ധ്യം
തിരിച്ചറിയുന്നതിനും
ചെറുക്കുന്നതിനുമായി
വകുപ്പ് എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
മാവോയിസ്റ്റുകളെ
നേരിടുന്നതിനായി
വനംവകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക്
ആധുനിക ആയുധങ്ങളും
പരിശീലനവും
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണം
2125.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംരക്ഷിത കണ്ടല്‍
വനങ്ങളുടെ വിസ്തൃതി
എത്രയാണെന്ന്
അറിയിക്കുമോ; ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ബി)
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണത്തിന് വനം
വകുപ്പ് നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി)
കണ്ടല്‍
വനങ്ങളുടെ
സംരക്ഷണത്തിനുളള
വകുപ്പുതല ഉദ്യോഗസ്ഥ
വിന്യാസം സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
2011-12
ലെ ബഡ്ജറ്റില്‍ വനം
വകുപ്പിനായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
2126.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
ലെ സംസ്ഥാന ബഡ്ജറ്റില്‍
വനം വകുപ്പിനായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ ആ
സാമ്പത്തിക വര്‍ഷം
തന്നെ
പൂര്‍ത്തീകരിക്കാനോ
ലക്ഷ്യത്തിലെത്താനോ
കഴിയാത്ത പദ്ധതികള്‍
ഏതെല്ലാം;
(ബി)
പ്രസ്തുത
പദ്ധതികള്ക്കോരോന്നിനുമായി
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട തുക
മുഴുവന്‍
അനുവദിക്കപ്പെട്ടിരുന്നോ;
അനുവദിക്കപ്പെട്ട തുക
പിന്‍വലിക്കാതെ
അവശേഷിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില് തുക
വകയിരുത്തപ്പെട്ടവ
ഏതെല്ലാമായിരുന്നു;
വ്യക്തമാക്കാമോ;
(ഡി)
ഇവയില്‍
നാലരവര്‍ഷത്തിന് ശേഷവും
ലക്ഷ്യം കാണാനോ
പൂര്‍ത്തീകരിക്കാനോ
സാധിക്കാത്ത ഏതെല്ലാം
പദ്ധതികളുണ്ടെന്ന്
വ്യക്തമാക്കാമോ?
2013-14
ലെ സംസ്ഥാന ബഡ്ജറ്റിലെ വനം
വകുപ്പിന്റെ പദ്ധതി വിഹിതം
2127.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
ലെ സംസ്ഥാന
ബഡ്ജറ്റില്‍ വനം
വകുപ്പിന്റെ പദ്ധതി
വിഹിതം എത്ര ;
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കാലയളവില്‍ ഓരോ
പദ്ധതിയ്ക്കുമായി
അനുവദിച്ച തുക
എത്രയെന്നും
പിന്‍വലിക്കാതെ
ട്രഷറിയില്‍
അവശേഷിക്കുന്ന തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വര്‍ഷം
പൂര്‍ത്തിയാകാത്ത
പദ്ധതികള്‍ക്ക്
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില്
വകയിരുത്തപ്പെട്ട തുക
എത്ര വീതം ;
അനുവദിക്കപ്പട്ട തുക
എത്ര വീതം;
പിന്‍വലിക്കാതെ
അവശേഷിച്ച തുക എത്ര
വീതം; വ്യകതമാക്കാമോ ;
(ഡി)
ഇതു
വരെയും പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
കഴിയാത്ത പദ്ധതികളുണ്ടോ
; വ്യക്തമാക്കാമോ ?
നാട്ടാനകളുടെ
പരിപാലനം
2128.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനകളുടെ
പരിപാലനത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കേരളാ
എലിഫന്റ് വെല്‍ഫെയര്‍
ബോര്‍ഡ്
സ്ഥാപിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
നിലവിലുണ്ടോ ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ ;
(സി)
ആനകളുടെ
ചികിത്സയ്ക്കായി
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ നിലവിലുണ്ടോ
;
(ഡി)
ഉത്സവാഘോഷങ്ങളില്‍
പങ്കെടുക്കുന്ന
ആനകള്‍ക്കുള്ള
രജിസ്ട്രേഷന്
നടപടികളില്‍
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍
വ്യക്തമാക്കുമോ ?
കാലാവസ്ഥ വ്യതിയാനംപഠിക്കാന്
പദ്ധതി
2129.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥ വ്യതിയാനം
പഠിക്കാന്‍ എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പാരിസ്ഥിതിക പ്രശ്നങ്ങള്‍
2130.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
നേരിടുന്ന പ്രധാന
പാരിസ്ഥിതിക
പ്രശ്നങ്ങള്‍ ഏതെല്ലാം
;
(ബി)
പരിസ്ഥിതി
സംരക്ഷണം ലക്ഷ്യമാക്കി
പ്രവര്‍ത്തിക്കുന്ന
എത്ര സര്‍ക്കാര്‍
ഏജന്‍സികള്‍ ഉണ്ട് ;
വിശദമാക്കുമോ ;
(സി)
പ്ലാസ്റ്റിക്
റീസെെക്ലിംങ്ങ്
സംബന്ധിച്ച് പ്രസ്തുത
ഏജന്‍സികളുടെ
പ്രവര്‍ത്തനം
എന്തെല്ലാം ?
പ്ലാസ്റ്റിക്കും
പാരിസ്ഥിതിക പ്രശ്നങ്ങളും
2131.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവാരമില്ലാത്ത
പ്ലാസ്റ്റിക്
ഉത്പന്നങ്ങള്‍
പ്രചരിക്കുന്നതുമൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ആരോഗ്യ പ്രശ്നങ്ങളും
പരിസ്ഥിതിക്കുണ്ടാകുന്ന
ഗുരുതരമായ പ്രശ്നങ്ങളും
പരിഹരിക്കുവാന്‍
പ്ലാസ്റ്റിക്ക്
നിയന്ത്രിക്കുന്നതിനോ
ഏതെങ്കിലും തരത്തിലുള്ള
പ്ലാസ്റ്റിക്
ഉത്പന്നങ്ങള്‍
നിരോധിക്കുന്നതിനോ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്ലാസ്റ്റിക്
ക്യാരി ബാഗുകള്‍
അടക്കമുള്ള നിരവധി
പ്ലാസ്റ്റിക്
ഉത്പന്നങ്ങള്‍ രൂക്ഷമായ
പ്രത്യാഘാതങ്ങളെ
ക്ഷണിച്ചുവരുത്തുമെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എന്കില്
എത്രയും വേഗം
പ്ലാസ്റ്റിക്
ഉത്പന്നങ്ങളെ
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കായിക
നയ പരിഷ്ക്കരണം
2132.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
പാലോട് രവി
,,
എം.എ. വാഹീദ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
നയം പരിഷ്ക്കരിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വടുതല
ജമാ അത്ത് ഹയര്‍സെക്കന്ററി
സ്കൂളിലെ സ്പോര്‍ട്സ്
ഗ്രൗണ്ട് നിര്‍മ്മാണം
2133.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ വടുതല ജമാ
അത്ത് ഹയര്‍സെക്കന്ററി
സ്കൂളില്‍ ഒരു
സ്പോര്‍ട്സ് ഗ്രൗണ്ട്
നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു
കൊണ്ട് ബഹു.സ്പോര്‍ട്സ്
വകുപ്പ് മന്ത്രിയ്ക്കും
സ്പോര്‍ട്സ്
കൗണ്‍സിലിനും മണ്ഡലം
എം.എല്‍.എ. നിവേദനം
നല്‍കിയതിന്‍െറ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
നിരവധി കായിക
താരങ്ങള്‍ക്ക്
പ്രയോജനകരമാകുന്ന
പ്രസ്തുത ഗ്രൗണ്ടിന്‍െറ
നിര്‍മ്മാണ
പ്രവൃത്തികള്‍
ത്വരിതപ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സ്മൈൽ
പദ്ധതി
2134.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
വകുപ്പില്‍ 2011-12
വര്‍ഷം ആരംഭിച്ച സ്മൈൽ
പദ്ധതി
നടപ്പിലാക്കുന്നതിനായി
നാളിതുവരെ എത്ര തുക
അനുവദിച്ചിട്ടുണ്ട്;
പ്രസ്തുത പദ്ധതി
പ്രകാരം ഏറ്റെടുത്ത
പ്രവൃത്തികള്‍ ഏതൊക്കെ;
വിശദമാക്കുമോ ;
(ബി)
ഇപ്രകാരമുള്ള
എത്ര പദ്ധതികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
ഇനി എത്രയെണ്ണം
പൂര്‍ത്തിയാകാനുണ്ട്;
വിശദമാക്കുമോ;
പൂര്‍ത്തിയാകാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ഇപ്പോഴും
തുടരുന്നുണ്ടോ; എങ്കിൽ
ആയതിലെ പുതിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
അവയ്ക്ക് എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ദേശീയ
ഗെയിംസ്
2135.
ശ്രീ.സി.കെ.നാണു
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിന്റെ
നടത്തിപ്പിനായി
നിര്‍മ്മിക്കപ്പെട്ടിട്ടുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
നിലനിറുത്തുന്നതിനും
സംരക്ഷിക്കുന്നതിനും
വേണ്ടി എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
; വിശദാംശങ്ങള്‍
നല്‍കുമോ ?
ദേശീയ
ഗെയിംസ് ചെലവ്
2136.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസ് നടത്തിപ്പുമായി
ബന്ധപ്പെട്ട് നടത്തിയ
ചെലവുകള്‍ ഓഡിറ്റിന്
വിധേയമാക്കിയിട്ടുണ്ടോ
; റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ആകെ
ചെലവു വന്ന തുകയ്ക്ക്
മുഴുവന്‍ പരിശോധന
നടത്താന്‍ ഓഡിറ്റ്
വകുപ്പിന്
സാധിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
കാരണമെന്ത് ; ഇനി
പരിശോധിക്കാനുളള തുക
എത്ര ; വിശദമാക്കുമോ;
(സി)
ആഗോള
ടെണ്ടറുകള്‍
സംബന്ധിച്ച് ഓഡിറ്റ്
വകുപ്പ് പരിശോധന
നടത്തിയിരുന്നോ ;
വിശദമാക്കുമോ ;
(ഡി)
എത്ര
ദിവസത്തിനകം പരിശോധന
പൂര്‍ത്തിയാക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
അതനുസരിച്ച്
പൂര്‍ത്തിയാക്കാനായോ ;
ഇല്ലെങ്കില്‍
കാരണമെന്ത് ;
റിപ്പോര്‍ട്ട്
എപ്പോഴാണ് കിട്ടിയത് ;
വിശദമാക്കുമോ ;
(ഇ)
ഏതെങ്കിലും
മത്സര ഇനങ്ങളുടെ
സ്റ്റാര്‍ട്ടിംഗ്
പോയിന്റിനായി സ്വകാര്യ
ഭൂമി സര്‍ക്കാര്‍
ചെലവില്‍ നികത്തിയതായി
റിപ്പോര്‍ട്ടില്‍
പരാമര്‍ശമുണ്ടോ;
വിശദമാക്കുമോ ;
(എഫ്)
ഉദ്ഘാടന-സമാപന
ചടങ്ങുകളുടെ
ചെലവുകള്‍ക്കായി
നിശ്ചയിച്ചിരുന്നതിനേക്കാള്‍
കൂടുതല്‍ തുക ചെലവായതു
സംബന്ധിച്ച
റിപ്പോര്‍ട്ടില്‍
ചൂണ്ടിക്കാണിച്ചിട്ടുളളതെന്താണ്
;
(ജി)
ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയം
നിര്‍മ്മാണത്തിനായി
കാര്യവട്ടം
യൂണിവേഴ്സിറ്റി
സ്റ്റേഡിയം
ഏറ്റെടുത്തപ്പോള്‍
യൂണിവേഴ്സിറ്റിയുമായി
ഉണ്ടാക്കിയിരുന്ന
വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നു ;
പ്രസ്തുത വ്യവസ്ഥകള്‍
പ്രകാരമുളള തുക
ലഭിച്ചിട്ടില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ ;
പ്രസ്തുത നടപടി
സംബന്ധിച്ച് ഓഡിറ്റ്
വകുപ്പിന്റെ പ്രതികൂല
പരാമര്‍ശം
എന്തായിരുന്നു ?
കായിക
വകുപ്പിനായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
2137.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
ബഡ്ജറ്റില്‍ കായിക
വകുപ്പിനായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ ഇതുവരെ
പൂര്‍ത്തിയാക്കാന്‍
സാധിക്കാത്ത പദ്ധതികള്‍
ഏതെല്ലാം ;
(ബി)
പ്രസ്തുത
പദ്ധതികള്ക്കോരോന്നിനുമായി
2013-14 ല്‍
വകയിരുത്തപ്പെട്ട തുക
എത്ര ;
അനുവദിക്കപ്പെട്ട തുക
എത്ര ; പിന്‍വലിക്കാതെ
അവശേഷിച്ച തുക എത്ര ;
വ്യക്തമാക്കാമോ ;
(സി)
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില്
പ്രസ്തുത
പദ്ധതികള്‍ക്കായി തുക
വകയിരുത്തപ്പെട്ടിരുന്നോ
; എങ്കില്‍ എത്ര വീതം ;
അനുവദിക്കപ്പെട്ട തുക
എത്ര വീതം ;
പിന്‍വലിക്കാതെ
ട്രഷറിയില്‍
അവശേഷിക്കുന്ന തുക
എത്രവീതം ;
വ്യക്തമാക്കാമോ ?
ശ്രീപാദം
സ്റ്റേഡിയം
2138.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ഗെയിംസ് നടത്തിപ്പിന്
ശേഷം തകര്‍ന്ന ശ്രീപാദം
സ്റ്റേഡിയത്തിന്റെ
ഗ്രൗണ്ടും
സ്റ്റേഡിയത്തിന്റെ
മറ്റ്
അറ്റകുറ്റപ്പണികളും
നടത്തുവാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
രദേശവാസികളായ
കായികപ്രേമികള്‍ ഏറെ
പ്രയോജനപ്പെടുത്തിയിരുന്ന
ശ്രീപാദം സ്റ്റേഡിയം
ദേശീയ ഗെയിംസിനായി
ഏറ്റെടുത്ത ശേഷം
കായികപ്രേമികള്‍ക്ക്
പ്രയോജനപ്പെടുത്താന്‍
കഴിയാത്തത് ഏറെ
ബുദ്ധിമുട്ടുണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(സി)
പ്രദേശവാസികള്‍ക്ക്
കൂടി കായിക
പരിശീലനത്തിനുതകും
വിധത്തില്‍ ശ്രീപാദം
സ്റ്റേഡിയത്തില്‍
സംവിധാനമൊരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
തലശ്ശേരി
മുന്‍സിപ്പല്‍ സ്റ്റേഡിയം
നവീകരണം
2139.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
മുന്‍സിപ്പല്‍
സ്റ്റേഡിയം
നവീകരണവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തിയുടെ
നടപടിക്രമം ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
എം.എല്‍.എ.
ആസ്തി വികസന
ഫണ്ടുള്‍പ്പെടെ എത്ര
തുകയുടെ
എസ്റ്റിമേറ്റിനാണ്
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയതെന്ന്
വിശദമാക്കാമോ;
(സി)
നവീകരണ
പ്രവൃത്തി
ഏറ്റെടുത്തിരിക്കുന്നതെന്ന്ഏത്
ഏജന്‍സിയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നവീകരണ
പ്രവൃത്തി
ആരംഭിക്കുന്നതിന്
തടസ്സമായി നില്ക്കുന്ന
വിഷയങ്ങള്‍ എന്താണെന്ന്
വിശദമാക്കാമോ;
(ഇ)
പ്രവൃത്തി
ഇതിനകം ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;വ്യക്തമാക്കുമോ;
(എഫ്)
പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
മൂന്നാര്‍
ഹൈ ആള്‍ട്ടിറ്റ്യൂഡ്
ട്രെയിനിംഗ് സെന്റർ
2140.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
ഹൈ ആള്‍ട്ടിറ്റ്യൂഡ്
ട്രെയിനിംഗ്
സെന്ററിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
നടപ്പുവര്‍ഷം
ട്രെയിനിംഗ് സെന്ററില്‍
കുട്ടികളെ
പ്രവേശിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
കുട്ടികള്‍ ആണെന്ന്
വ്യക്തമാക്കുമോ;
(സി)
മൂന്നാര്‍
ഹൈ ആള്‍ട്ടിറ്റ്യൂഡ്
ട്രെയിനിംഗ്
സെന്ററിന്റെ
വികസനത്തിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ സ്മൈല്‍' പദ്ധതി
2141.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'സ്മൈല്‍'
പദ്ധതി പ്രകാരം
ചാലക്കുടി മണ്ഡലത്തിലെ
വിവിധ സ്ഥാപനങ്ങള്‍
സമര്‍പ്പിച്ച
അപേക്ഷകളിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ചാലക്കുടി
പി.എം.ജി കോളജ്,
ചാലക്കുടി ഹൗസിംഗ്
ബോര്‍ഡ് റസിഡന്‍സ്
അസോസിയേഷന് തുടങ്ങിയ
സ്ഥാപനങ്ങളും സംഘടനകളും
സമര്‍പ്പിച്ച അപേക്ഷ
പ്രകാരം സിന്തറ്റിക്
കോര്‍ട്ടും കായിക
സൗകര്യങ്ങളും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാര്യവട്ടം
രാജ്യാന്തര സ്റ്റേഡിയം
2142.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാഫ്
ഫുട്ബോള്‍
ടൂര്‍ണമെന്റിന്
കാര്യവട്ടം രാജ്യാന്തര
സ്റ്റേഡിയത്തിലെ
ഒരുക്കങ്ങള്‍
വ്യക്തമാക്കുമോ ; എന്നു
മുതലാണ് ടൂര്‍ണമെന്റ്
ആരംഭിക്കുന്നത് ;
(ബി)
ഇന്ത്യാ-ഗുവാം
ലോകകപ്പ് യോഗ്യത മത്സരം
പ്രസ്തുത
സ്റ്റേഡിയത്തില്‍
നിന്നും
ബെംഗളൂരുവിലേക്ക്
മാറ്റിയതെന്തുകൊണ്ട് ;
(സി)
പ്രസ്തുത
സ്റ്റേഡിയം ഗ്രൗണ്ടില്‍
സ്ഥിരമായുള്ള പിച്ച്
നിര്‍മ്മിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
സ്റ്റേഡിയത്തില്‍ ക്ലബ്
ഹൗസും കണ്വെന്ഷന്
സെന്ററും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍ എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
സ്പോര്‍ട്സ്
കൗണ്‍സിലിന്‍െ ബജറ്റ് വിഹിതം
2143.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12,
2012-13, 2013-14,
2014-15, 2015-16 എന്നീ
വര്‍ഷങ്ങളില്‍
സ്പോര്‍ട്സ്
കൗണ്‍സിലിന് നീക്കിവച്ച
ബഡ്ജറ്റ് തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആയതില്‍
പ്ലാന്‍ , നോണ്‍
പ്ലാന്‍ ഫണ്ടുകള്‍ എത്ര
വീതമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
വര്‍ഷങ്ങളില്‍
പ്ലാന്‍-നോണ്‍ പ്ലാന്‍
ഫണ്ടുകള്‍
ചെലവഴിക്കപ്പെട്ടത്
എത്രയെന്നും ബാക്കിതുക
എത്രയെന്നും വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ ?
കോട്ടുക്കല്‍
വനിതാ സ്പോര്‍ട്സ് അക്കാഡമി
2144.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ
കോട്ടുക്കല്‍ വനിതാ
സ്പോര്‍ട്സ് അക്കാഡമി
യാഥാര്‍ത്ഥ്യമാക്കാനാകാത്ത
സാഹചര്യത്തില്‍ ഇതിനായി
സായ് അധികൃതര്‍ക്കു
വിട്ടുനല്‍കിയ
ഭൂമിയില്‍ സംസ്ഥാന
സ്പോര്‍ട്സ്
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ പൊതു
കായിക അക്കാദമി
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കേരള
സംസ്ഥാന ഫിലിം ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
2145.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഫിലിം
ഡവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
വരുമാന മാര്‍ഗ്ഗങ്ങള്‍
എന്താെക്കെയാണ്; 2005
ഏപ്രില്‍ മുതല്‍ 2015
നവംബര്‍ വരെ
തീയറ്ററുകളില്‍
നിന്നുളള വരുമാനം എത്ര
രൂപയാണ് ; വര്‍ഷം,
തീയറ്ററുകള്‍ എന്നിവ
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ബി)
2005
ഏപ്രില്‍ മുതല്‍ 2015
നവംബര്‍ വരെയുളള
സ്റ്റുഡിയോ വരുമാനം
എത്ര രൂപയാണെന്ന്
വര്‍ഷം തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(സി)
2005
ഏപ്രില്‍ മുതല്‍ 2015
നവംബര്‍ വരെയുളള മറ്റ്
വരുമാനം എത്ര
രൂപയാണെന്ന് ഇനം
തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
കോര്‍പ്പറേഷന്റെ
കീഴില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്നും
ഇവരുടെ ശമ്പള ഇനത്തില്‍
പ്രതിമാസം എത്ര രൂപ
ചെലവഴിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ?
ഒറ്റപ്പാലത്ത്
ഫിലിംസിറ്റി
2146.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ഫിലിംസിറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഫിലിംസിറ്റി
സ്ഥാപിക്കുന്നതിനായി
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശപ്രസ്തുത
ഫിലിംസിറ്റിയുടെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചുവോ ;
ഇല്ലെങ്കില്‍
എന്നാരംഭിക്കുവാന്‍
കഴിയും ; വിശദമാക്കുമോ
?ദാംശം ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
ഫിലിംസിറ്റി
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
ബഹുമാനപ്പെട്ട എത്ര
പ്രാവശ്യം യോഗം
വിളിച്ചിട്ടുണ്ട് ; യോഗ
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു ;
വിശദാംശം ലഭ്യമാക്കുമോ
;യോഗതീരുമാനങ്ങള്‍
നടപ്പിലാക്കിയോ ;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
പ്രസ്തുത
ഫിലിം സിറ്റി
സ്ഥാപിക്കുന്നതിനായി
ഏതെല്ലാം ഫണ്ടുകള്‍
ഉപയോഗിക്കാനാണ്
തീരുമാനം
എടുത്തിട്ടുള്ളത് ;
വിശദാംശം നല്‍കുമോ
;പ്രസ്തുത
ഫിലിംസിറ്റിക്കായി എത്ര
തുക നാളിതുവരെ
അനുവദിച്ചു ; വിശദാംശം
നല്‍കുമോ;
(ഇ)
പ്രസ്തുത
ഫിലിംസിറ്റിയുടെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചുവോ ;
ഇല്ലെങ്കില്‍
എന്നാരംഭിക്കുവാന്‍
കഴിയും ; വിശദമാക്കുമോ
?
കേരള
സംസ്ഥാന സാംസ്കാരിക
പ്രവര്‍ത്തന ക്ഷേമനിധി ബോർഡ്
2147.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സാംസ്കാരിക
പ്രവര്‍ത്തന ക്ഷേമനിധി
ബോര്‍ഡില്‍ എത്ര
കലാകാരന്മര്‍
അംഗങ്ങളായുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
2011-12
മുതൽ 15-16 വരെ
വര്‍ഷങ്ങളില്‍
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തിനായി
നീക്കിവച്ച ബഡ്ജറ്റ്
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ക്ഷേമനിധി
ബാേര്‍ഡിന്റെ
വരുമാനമാര്‍ഗ്ഗങ്ങള്‍
എന്താെക്കെയാണ്;
എന്തൊക്കെ ക്ഷേമ
പ്രവര്‍ത്തനങ്ങളാണ്
അംഗങ്ങള്‍ക്കായി നടത്തി
വരുന്നത് ; എത്ര
അംഗങ്ങള്‍ക്ക്
പെന്ഷന്
നല്‍കുന്നുണ്ടെന്നും,
പെന്ഷന്
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ;
(ഡി)
പെന്ഷന്
പദ്ധതി ഏത് വര്‍ഷമാണ്
ആരംഭിച്ചത്; പദ്ധതിക്ക്
മുടക്കം
സംഭവിച്ചിട്ടുണ്ടോ ;
എങ്കില്‍ ഏതൊക്കെ
മാസങ്ങളിലെന്നും,
അതിന്റെ കാരണവും
വ്യക്തമാക്കാമോ;
(ഇ)
പെന്ഷന്
പുറമെ ചികിത്സാ
ധനസഹായം, വിദ്യാഭ്യാസ
സഹായം എന്നിവ
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ 2011-12
മുതൽ 15-16 വരെ
വര്‍ഷങ്ങളില്‍ എത്ര
പേര്‍ക്ക് എത്ര തുക
നല്‍കിയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി-യുടെ
ആസ്തി
2148.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ആര്.ടി.സി-
യ്ക്ക് വസ്തുവകകള്‍,
കെട്ടിടങ്ങള്‍
ഉള്‍പ്പെടെയുളള മൊത്തം
ആസ്തി എത്രയെന്നും
മൊത്തം കടം എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം നാളിതുവരെ
ഏതൊക്കെ സ്ഥാപനങ്ങളില്‍
നിന്നും വായ്പ
എടുത്തിട്ടുണ്ടെന്നും
ഇതിനായി
മുതലുംപലിശയുമായി എത്ര
തുക പ്രതിമാസം
നല്‍കിവരുന്നുണ്ടെന്നും
തരം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി
യ്ക്ക് പരസ്യയിനം,
വാടക, ടിക്കറ്റ്
കളക്ഷന്‍, മറ്റു
വരുമാനങ്ങള്‍
ഉള്‍പ്പെടെ പ്രതിമാസം
ശരാശരി വരുമാനം
എത്രയെന്നും
വിവിധയിനങ്ങളിലെ
(ശമ്പളം, പെന്ഷന്,
ഡീസല്‍ ഉള്‍പ്പെടെ)
പ്രതിമാസ ചെലവ്
എത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി
യില്‍ പ്രതിദിനം ശരാശരി
എത്ര യാത്രക്കാര്‍
ഉണ്ടെയെന്നും പ്രസ്തുത
യാത്രക്കാരില്‍ നിന്നും
സെസ്സ് പിരിക്കാന്‍
തീരുമാനിച്ചത് എന്നു
മുതലാണെന്നും
പ്രസ്തുതയിനത്തില്‍
മാസംതോറും എത്ര തുക
ലഭിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി
യുടെ മേല്‍നോട്ടത്തില്‍
നടത്തപ്പെടുന്ന
കെ.യു.ആര്.ടി.സി
വിഭാഗത്തില്‍ നിന്നും
ലഭിക്കുന്ന ശരാശരി
വരുമാനം എത്രയെന്നും
പ്രതിമാസ ചെലവ്
എത്രയെന്നും
വ്യക്തമാക്കുമോ;
(എഫ്)
പ്രതിദിനം
എത്ര കിലോമീറ്റര്‍
സര്‍വ്വീസാണ്
കെ.എസ്.ആര്.ടി.സി
നടത്തുന്നത്; സംസ്ഥാന-
അന്തര്‍ സംസ്ഥാനം
എന്നിങ്ങനെ
തരംതിരിച്ച്എത്രബസ്സുകള്
പ്രതിദിനം സര്‍വ്വീസ്
നടത്തുന്നണ്ടെന്നും
മിടുക്കരായ
പ്രൊഫഷണലുകളുടെ സേവനം ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി
യ്ക്ക്
ലഭിക്കുന്നില്ലെന്ന
വസ്തുത സംബന്ധിച്ചും
വിശദാംശം
വ്യക്തമാക്കുമോ?
ലോഫ്ലോര്‍
ബസ്സ് സര്‍വ്വീസ്
2149.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
ജില്ലയിലും എത്ര
ലോഫ്ലാര്‍ ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും അവ
ഏതെല്ലാം ഡിപ്പോകളുടെ
കീഴിലാണെന്നും ജില്ല
തിരിച്ച്
വ്യകതമാക്കുമോ;
(ബി)
പ്രസ്തുത
ബസ്സുകളിലെ കളക്ഷന്‍
എത്ര തുകയാണെന്ന്
റൂട്ട് തിരിച്ചും ജില്ല
തിരിച്ചും
വ്യകതമാക്കുമോ;
(സി)
ഏറ്റവും
കൂടുതല്‍ കളക്ഷനുള്ളതും
ഏറ്റവും കുറവുള്ളതും
ഏത് റൂട്ടുകളിലാണെന്ന്
വ്യകതമാക്കുമോ ; കുറവ്
കളക്ഷനുള്ള റൂട്ടുകളിലെ
ബസ്സുകള്‍ കളക്ഷന്‍
കൂടുതലുള്ള
റൂട്ടുകളിലേക്ക്
മറ്റുന്ന കാര്യം
പരിഗണിക്കുമോ
സംസ്ഥാനത്തെ വാഹനാപകടങ്ങൾ
2150.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013,
2014, 2015
വര്‍ഷങ്ങളില്‍
സംസ്ഥാനത്ത്
വാഹനാപകടങ്ങളില്‍ എത്ര
പേര്
മരണപ്പെട്ടിട്ടുണ്ടെന്നു
വിശദമാക്കുമോ ;
.
കെ.എസ്സ്.ആര്.ടി.സി
സര്‍വ്വീസുകള്‍
2151.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
.
കെ.എസ്സ്.ആര്.ടി.സിഏതൊക്കെ
തരത്തിലുള്ള
(ഓര്‍ഡിനറി, ഫാസ്റ്റ്)
സര്‍വ്വീസുകളാണ്
ഇപ്പോള്‍
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സര്‍വ്വീസിനും എത്ര
ബസ്സുകളാണ്
ഉപയോഗിക്കുന്നത്; ഓരോ
തരത്തിലുള്ള ബസ്സുകള്‍
ദിവസേന എത്ര
സര്‍വ്വീസുകള്‍
നടത്തുന്നുണ്ട്;
(സി)
എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
കണ്സെഷന്
ടിക്കറ്റുകള്‍ വിതരണം
ചെയ്തിട്ടുള്ളത്;
(ഡി)
കണ്സെഷന്
ടിക്കറ്റുകള്‍
ഉപയോഗിച്ച് ഏതെല്ലാം
തരം സര്‍വ്വീസ്
ബസ്സുകളിലാണ് യാത്ര
ചെയ്യാന്‍
അനുവദിച്ചിട്ടുള്ളത്;
(ഇ)
സ്കൂള്‍
കുട്ടികള്‍ക്ക്
കണ്സെഷന് ഉപയോഗിച്ച്
യാത്ര ചെയ്യാന്‍ വളരെ
പരിമിത സൗകര്യമേ
ലഭിക്കുന്നുള്ളൂ എന്നത്
പരിഗണിച്ച്, സിറ്റി
ഫാസ്റ്റ് പോലുള്ള
ബസ്സുകളില്‍ കൂടി
യാത്രാനുമതി നല്‍കുമോ?
കെ.എസ്.ആര്.ടി.സി
അപകട ഇന്‍ഷ്വറന്‍സ് പദ്ധതി
2152.
ശ്രീ.ആര്
. സെല്‍വരാജ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിലെ യാത്രക്കാര്‍ക്ക്
വ്യക്തിഗത അപകട
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത പദ്ധതി വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കെ.എസ്.ആര്.ടി.സി
നിരത്തിലിറക്കിയ പുതിയ
ബസ്സുകള്‍
2153.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15,
2015-16 വര്‍ഷങ്ങളില്‍
ഇതുവരെ പുതിയ എത്ര
ബസ്സുകളാണ്
നിരത്തിലിറക്കിയത്; ഇനം
തിരിച്ച്
വ്യക്തമാക്കുമോ; ഓരോ
ജില്ലയ്ക്കും
അനുവദിച്ചത് എത്ര എണ്ണം
വീതമാണെന്നും
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി
യിലെ പഞ്ചിംഗ് സംവിധാനം
2154.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഭവനിലുള്പ്പെടെ
എതൊക്കെ ഡിപ്പോകളില്‍
ജീവനക്കാരുടെ വരവ്
പോക്ക്
രേഖപ്പെടുത്തുന്ന
പഞ്ചിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനം
കെ.എസ്.ആര്.ടി.സി.യില്‍
നടപ്പാക്കുന്നതെങ്ങനെയെന്നും
ഇതിന്റെ ഉദ്ദേശം
എന്താണെന്നും
വിശദമാക്കുമോ;
(സി)
ഉദ്യോഗസ്ഥരുടെ
ജോലി സമയത്തെ കൃത്യത
പരിശോധിക്കുന്ന
സംവിധാനം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ;
(ഡി)
എങ്കില്‍
പരിശോധനയുടെ
അടിസ്ഥാനത്തില്‍ എത്ര
പേര്‍ക്കെതിരെ അച്ചടക്ക
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ ;
(ഇ)
ഇവിടെ
പഞ്ചിംഗ് സംവിധാനം
നിലനിര്‍ത്തുന്നതിന്
ഗവണ്മെന്റിന്
ആലോചനയുണ്ടോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യില്‍ വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യാത്ര
2155.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ബസുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യാത്രക്ക്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി.
കല്‍പ്പറ്റ ഡിപ്പോ
2156.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
കല്‍പ്പറ്റ ഡിപ്പോയില്‍
നിന്ന് കല്‍പ്പറ്റ
-മുണ്ടേരി- മണിയംകോട് -
കോക്കുഴി - കോട്ടത്തറ -
വണ്ടിയംമ്പറ്റ -
കബ്ലക്കാട്- കല്‍പ്പറ്റ
സര്‍ക്കുലര്‍ ബസ്
സര്‍വ്വീസ്
ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
റൂട്ടില്‍ ബസ്സ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ഡ്രൈവര്‍മാരുടെ കുറവ്
2157.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ഡ്രൈവര്‍മാരുടെ
കുറവുമൂലം ദിവസേന
ശരാശരി എത്ര
സര്‍വ്വീസുകളാണ്
സംസ്ഥാനത്ത് ആകെ
മുടങ്ങുന്നത്; ഇതുവഴി
എത്ര രൂപയുടെ നഷ്ടമാണ്
കെ.എസ്.ആര്.ടി.സി.ക്ക്
ഉണ്ടാകുന്നത്;
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
നിലവിൽ ഡ്രൈവര്‍മാരുടെ
എത്ര തസ്തികകളാണ്
ഒഴിഞ്ഞു കിടക്കുന്നത്;
ഈ തസ്തികയില്‍
എം.പാനല്‍ വഴി നിയമനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തസ്തികകളിലാണ് നിയമനം
നടത്തിയിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ്
സെന്ററില്‍ എത്ര
ബസുകളും
,ഷെഡ്യൂളുകളുമാണ്
ഇപ്പോഴുള്ളത്;
ഡ്രൈവര്‍മാരുടെ അഭാവം
മൂലം ശരാശരി എത്ര
ഷെഡ്യൂളുകളാണ് ദിവസവും
വെട്ടിക്കുറയ്ക്കുന്നത്;
ഇതുവഴി പ്രതിദിനം എത്ര
രൂപയാണ് നഷ്ടമാകുന്നത്;
വ്യക്തമാക്കുമോ;
(ഡി)
മറ്റ്
ഡിപ്പോകളില്‍ നിന്നും
റാന്നിക്ക് സ്ഥലംമാറ്റം
ആവശ്യപ്പെടുന്നവര്‍ക്ക്
സ്ഥലംമാറ്റം
നല്‍കുന്നതിനും
റാന്നിയിലെ
ഡ്രൈവര്‍മാരുടെ ഒഴിവു
നികത്തുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
ഇന്ധന കുടിശ്ശിക
2158.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ക്ക് ഇന്ധനം
വാങ്ങിയതിന് പെട്രോളിയം
കമ്പനികള്‍ക്ക്
നിലവില്‍
ബാദ്ധ്യതയുണ്ടോ;
എങ്കില്‍ ഏതെല്ലാം
കമ്പനികള്‍ക്ക് എത്ര
രൂപ വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എം.എ.സി.റ്റി
കോടതി വിധികള്‍ പ്രകാരം
കെ.എസ്.ആര്.ടി.സി.
നിലവില്‍ കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശിക തുക
എത്രയാണെന്നു്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
വൈദ്യുതി ചെലവ്
2159.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ചെലവിനത്തില്‍
പ്രതിമാസം
കെ.എസ്.ആര്.ടി.സി.
മൊത്തമായി എന്തു തുക
ചെലവഴിക്കുന്നുണ്ട്;
(ബി)
വൈദ്യുതി
ഉപയോഗം
കുറയ്ക്കുന്നതിന് മറ്റ്
എന്തെങ്കിലും ബദല്‍
സംവിധാനം കൂടി
ഏര്‍പ്പെടുത്തുന്ന
കാര്യം
ആലോചിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന് എന്തെങ്കിലും
സംവിധാനങ്ങള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
പ്രതിമാസം വൈദ്യുതി
ചെലവ്
കുറച്ചുകൊണ്ടുവരാനും
അത്യാവശ്യമുള്ള ഇടത്ത്
മാത്രം വൈദ്യുതി ഉപയോഗം
നിലനിര്‍ത്തി ചെലവ്
ചുരുക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഇ)
കഴിഞ്ഞ
ആറ് മാസമായി
കെ.എസ്.ആര്.ടി.സി.
ഭവനില്‍ പ്രതിമാസം
എന്ത് തുക വൈദ്യുതി
ബില്‍ ഇനത്തില്‍ നല്കി
വരുന്നു എന്ന്
വിശദവിവരം നല്‍കാമോ?
കെ.എസ്.അര്.ടി.സി.വരവും
ചെലവും
2160.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.അര്.ടി.സി
യിലെ ഡ്രൈവര്‍,
കണ്ടക്ടര്‍,
മെക്കാനിക്ക്,
മിനിസ്റ്റീരിയല്‍
സ്റ്റാഫ് എന്നിവരുടെ
എണ്ണം ഇനം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ജീവനക്കാരുടെ
പ്രതിമാസം ശമ്പള
ഇനത്തില്‍ എത്ര തുക
ചെലവു വരുന്നു എന്ന്
വ്യക്തമാക്കാമോ ;
(സി)
കെ.എസ്.അര്.ടി.സി
യില്‍ നിലവില്‍ എത്ര
പെന്ഷന്കാരുണ്ടെന്നും
പെന്ഷന് ഇനത്തിലുള്ള
പ്രതിമാസ ചെലവ്
എത്രയാണെന്നും
വ്യക്തമാക്കാമോ ;
(ഡി)
കെ.എസ്.അര്.ടി.
സി. യുടെ പ്രതിമാസ
ശരാശരി വരുമാനം എത്ര
രൂപയാണെന്ന്
വ്യക്തമാക്കാമോ ?
കെ.എസ്.ആര്.ടി.സി.യില്‍
നല്കിയ അധിക ശമ്പളം
2161.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്കോ
പെന്‍ഷന്‍കാര്‍ക്കോ
ശമ്പളം അധികമായി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ശമ്പളം/പെന്ഷന്
എന്നിവ 2014-15 വര്‍ഷം
എത്ര ജീവനക്കാര്‍ക്ക്
എന്ത് തുക എത്ര തവണ
അധികമായി
നല്‍കിയിട്ടുണ്ട്;
(ബി)
ഇതില്‍
തെറ്റായി നല്കിയ അധിക
ശമ്പളമോ പെന്‍ഷനോ
ലഭിച്ചവര്‍ തിരിച്ച്
നല്‍കുകയോ
കെ.എസ്.ആര്.ടി.സി.
തിരികെ പിടിക്കുകയോ
നാളിതുവരെ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം നല്‍കാമോ;
ഇല്ലെങ്കില്‍ അത്
തിരികെ
പിടിക്കാത്തതിന്റെ
കാരണം അറിയിക്കുമോ;
(സി)
ഇത്തരത്തില്‍
ശമ്പളം അധികമായി
നല്‍കിയതിന്റെ
ഉത്തവാദിത്വം ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്കാണ്;
(ഡി)
ഉത്തവാദികളായ
ആരുടെയെല്ലാം പേരില്‍
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ഇ)
ശമ്പളം/പെന്ഷന്
അധികരിപ്പിച്ച്
നല്കുന്ന തെറ്റ്
ആവര്‍ത്തിക്കാതിരിക്കാന്‍
നാളിതുവരെ
ഉദ്യോഗസ്ഥതലത്തിലും
മറ്റ് ടെക്നിക്കല്‍
തലത്തിലും സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്
2162.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ഓണ്‍ലൈന്‍ മുഖേന
ടിക്കറ്റ് റിസര്‍വ്
ചെയ്യുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
റൂട്ടുകളിലാണ് ഈ
സൗകര്യം
ലഭ്യമാകുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ബസ്സുകളുടെ
വിശദാംശങ്ങള്‍ മൊബൈല്‍
ഫോണ്‍ വഴി
ലഭ്യമാക്കാന്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യ്ക്ക്
നല്കിയ ധനസഹായം
2163.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
കെ.എസ്.ആര്.ടി.സി.യ്ക്ക്
സര്‍ക്കാര്‍ എത്ര രൂപ
ധനസഹായം
നല്‍കിയിട്ടുണ്ട്;
വര്‍ഷം തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ; ലഭിച്ച
തുക ഏതൊക്കെ
ആവശ്യത്തിനാണ്
ഉപയോഗിച്ചിട്ടുളളത്;
ബസ്സു വാങ്ങുന്നതിനായി
ഇതില്‍ നിന്നും എത്ര
തുക ഉപയോഗിച്ചു; എത്ര
ബസ്സുകള്‍ വാങ്ങാന്‍
കഴിഞ്ഞിട്ടുണ്ട്;
(ബി)
കെ.എസ്.ആര്.ടി.സി.
അന്യസംസ്ഥാനങ്ങളില്‍
നിന്ന് വായ്പ
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സംസ്ഥാനങ്ങളില്‍
നിന്നും എത്ര രൂപ
വീതമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സിയുടെ
സംരക്ഷണം
2164.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യെ
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ ഏതെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സിയുടെ
നിലവിലെ കടം
എത്രയാണെന്ന്
വിശദമാക്കുമോ?
റോഡ്
ട്രാന്‍സ്പോര്‍ട്ട് ഓഫീസ്
2165.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര റോഡ്
ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകളുണ്ടെന്നും, അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
റോഡ്
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ് ഇല്ലാത്ത
ഏതെങ്കിലും താലുക്ക്
നിലവിലുണ്ടോ; എങ്കില്‍
അവ ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കരമന-കളിയിക്കാവിള
ദേശീയപാത വികസനം
2166.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
ദേശീയപാത വികസനവുമായി
ബന്ധപ്പെട്ട്
പാപ്പനംകോട്ടുള്ള
മുസ്ലീം പള്ളി മാറ്റി
സ്ഥാപിക്കുന്നതിനായി
കെ.എസ്.ആര്.ടി.സി.
യുടെ സ്ഥലം പാപ്പനംകോട്
കെ.എസ്.ആര്‍ടി.സി
ഡിപ്പോയുടെ
കോമ്പൗണ്ടില്‍
അനുവദിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കുമോ?
എല്‍.പി.ജി
ടാങ്കറുകളുടെ സുരക്ഷ
2167.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
മാര്‍ഗ്ഗം ഗതാഗതം
ചെയ്യപ്പെടുന്ന
എല്‍.പി.ജി ടാങ്കറുകള്‍
ഗുരുതര
അപകടങ്ങളുണ്ടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരം എത്ര അപകടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്നും
അവയിലൂടെ എത്രപേര്‍ക്ക്
ജീവഹാനി
സംഭവിച്ചിട്ടുണ്ടെന്നുമുളള
വിവരം അറിയിക്കുമോ;
(സി)
എല്‍.പി.ജി
ടാങ്കറുകളുടെ ഗതാഗതം
അപകടരഹിതമാക്കുന്നതിന്
ആവശ്യമായ നിയന്ത്രണ ,
മുന്‍കരുതല്‍ നടപടികള്‍
കര്‍ശനമായി പാലിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ഗതാഗത
നിയമ ലംഘനം കണ്ടെത്താന്‍
പദ്ധതി
2168.
ശ്രീ.പാലോട്
രവി
,,
ജോസഫ് വാഴയ്ക്കൻ
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
നിയമം ലംഘിക്കുന്നവരെ
കണ്ടെത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
എല്ലാ
തപാലുകളും രജിസ്റ്ററില്‍
രേഖപ്പെടുത്തുവാന്‍ നടപടി
2169.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിന്ന്
കെ.എസ്.ആര്.ടി.സി
ഭവനിലേയ്ക്ക്
അയയ്ക്കുന്ന എല്ലാ
തപാലുകളും
രജിസ്റ്ററില്‍
രേഖപ്പെടുത്തി
നമ്പരിട്ടാണോ വിവിധ
സെക്ഷനുകളിലേയ്ക്ക്
നടപടിക്കായി
നല്‍കാറുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജീവനക്കാരുടെ
വിവിധ പ്രശ്നങ്ങള്‍
സംബന്ധിച്ച് ലഭിക്കുന്ന
അപേക്ഷകള്‍ തപാല്‍
രജിസ്റ്ററില്‍
രേഖപ്പെടുത്തി നമ്പര്‍
നല്‍കാത്തതു കാരണം ഇതു
സംബന്ധിച്ച
അന്വേഷണങ്ങള്‍ക്കായി
വരുന്ന
അപേക്ഷകര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അപേക്ഷകള്‍ തപാല്‍
രജിസ്റ്ററില്‍
രേഖപ്പെടുത്താത്ത
ഉത്തരവാദികള്‍ക്കെതിരെ
പരാതി ലഭിച്ചാല്‍ നടപടി
സ്വീകരിക്കുമോ;
(സി)
എല്ലാ
തപാലുകളും നമ്പരിട്ട്
ശേഷം മാത്രം കൃത്യമായി
നടപടിക്കായി വിവിധ
ഇടങ്ങളിലെത്തിക്കാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
ചെറായി
ബീച്ചിനെയും മൂന്നാറിനെയും
ബന്ധിപ്പിച്ചുകൊണ്ട്
സര്‍വ്വീസ്
2170.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോശ്രീ
പാലം വഴി സര്‍വ്വീസ്
നടത്തുന്നതിന്
കെ.എസ്.ആര്.ടി.സി.ക്ക്
പെര്‍മിറ്റ്
അനുവദിക്കരുതെന്ന്
കോടതി ഉത്തരവ്
നിലവിലുണ്ടോ;
വിശദീകരിക്കാമോ;
(ബി)
ഇല്ലെങ്കില്‍
വിനോദസഞ്ചാര
കേന്ദ്രങ്ങളായ ചെറായി
ബീച്ചിനെയും
മൂന്നാറിനെയും
ബന്ധിപ്പിച്ചുകൊണ്ട്
മുന്‍പ്
നിലവിലുണ്ടായിരുന്ന
പ്രസ്തുത സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സംസ്ഥാന
പാതയിലും ദേശീയപാതയിലും
നിരീക്ഷണ ക്യാമറകള്‍
2171.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പാതയിലും ദേശീയപാതയിലും
എവിടെയൊക്കെ നിരീക്ഷണ
ക്യാമറകള്‍
സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും
ക്യാമറയില്‍ കണ്ട
ട്രാഫിക്
നിയമലംഘനത്തിന് പിഴ
ഇനത്തിൽ ലഭിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഗതാഗത
വകുപ്പിലേക്കുള്ള
പണമിടപാടുകള്‍
ഇ-പേയ്മെന്റ് സംവിധാനം
വഴി അടയ്ക്കാന്‍
കഴിയുമോ;വ്യക്തമാക്കുമോ;
(സി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നുള്ള വാഹനങ്ങളുടെ
നിയമലംഘനത്തിന് പിഴ
ഈടാക്കാന്‍ നിലവിലുള്ള
സംവിധാനമെന്തെന്ന്
വ്യക്തമാക്കാമോ?
മലബാര്‍
മേഖലയില്‍
ജെ.എന്‍.എന്‍.യു.ആര്.എം.
ബസ്സുകള്‍
2172.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെ.എന്‍.എന്‍.യു.ആര്.എം
പദ്ധതി പ്രകാരമുള്ള
ബസ്സുകള്‍
അനുവദിക്കുന്നതില്‍
മലബാര്‍ മേഖലയോട് അവഗണന
കാണിക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കോഴിക്കോട്,
കണ്ണൂര്‍, വയനാട്,
കാസര്‍കോട് ജില്ലകളിലെ
യാത്രാ ദുരിതം
പരിഹരിക്കുന്നതിന്
കൂടുതല്‍
ജെ.എന്‍.എന്‍.യു.ആര്.എം
ബസ്സുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയില്‍ ബസ്സുകള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡം എന്തെല്ലാമാണ്
; വിശദമാക്കുമോ ?
ആലപ്പുഴ
ജില്ലയ്ക്ക് അനുവദിച്ച ലോ
ഫ്ലോര്‍ ബസുകള്‍
2173.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ ആകെ എത്ര ലോ
ഫ്ലോര്‍ ബസുകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
ഡിപ്പോ തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
ആലപ്പുഴ
ഡിപ്പോയ്ക്ക്
അനുവദിച്ചിട്ടുള്ള ലോ
ഫ്ലോര്‍ ബസുകള്‍
ഏതെല്ലാം റൂട്ടുകളിലാണ്
സര്‍വ്വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
ആലപ്പുഴ
ഡിപ്പോയ്ക്ക് കൂടുതല്‍
ലോ ഫ്ലോര്‍ ബസുകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
കെെനകരി-
പൂപ്പള്ളി- ചമ്പക്കുളം ബസ്
സര്‍വ്വീസ്
2174.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
കെെനകരി, പൂപ്പള്ളി വഴി
ചമ്പക്കുളത്തേക്ക്
രാവിലെയും വെെകിട്ടും
ഓരോ ബസ് സര്‍വ്വീസ്
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എടത്വാ
ഡിപ്പോയില്‍ നിന്നോ
ചങ്ങനാശ്ശേരി
ഡിപ്പോയില്‍ നിന്നോ
മിത്രക്കരി ഭാഗത്തേക്ക്
പകല്‍ 11 മണി സമയത്ത്
ഒരു ബസ് സര്‍വ്വീസ്
ആരഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ടിപ്പര്‍
ലോറികള്‍ മൂലമുളള അപകടങ്ങള്‍
2175.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടിപ്പര്‍
ലോറികള്‍ മൂലമുളള
അപകടങ്ങളില്‍ എത്ര
മരണങ്ങള്
സംഭവിച്ചിട്ടുണ്ടെന്ന
ഇക്കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലെ
കണക്കുകള്‍
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
ടിപ്പര്‍
ലോറികളുടെ അമിത വേഗത
മൂലമുളള അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
നിലവില്‍ എന്തല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ?
വാളയാര്‍-വടക്കഞ്ചേരി
ദേശീയപാതയിലെ അപകടങ്ങള്‍
2176.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാളയാര്‍
വടക്കഞ്ചേരി
ദേശീയപാതയിലെ ആലത്തൂര്‍
മേഖലയില്‍ വന്‍തോതില്‍
അപകടങ്ങള്‍
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആലത്തൂര്‍
സ്വാതി ജംഗ്ഷനിലെ പാത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പരാതി
ലഭ്യമായിട്ടുണ്ടോ;
(സി)
കഴിഞ്ഞ
ആറുമാസത്തിനിടെയ്ക്ക്
ഇവിടെ എത്ര അപകടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്വാതി
ജംഗ്ഷനിലെ റോഡിന്റെ
അശാസ്ത്രീയമായ
നിര്‍മാണം മൂലമാണ്
അപകടങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
അപാകതകള്‍ പരിഹരിച്ച്
സിഗ്നല്‍ സംവിധാനം
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
പുതിയതായി
അനുവദിച്ച കെ.എസ്.ആര്.ടി.സി.
ബസുകള്‍
2177.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
കെ.എസ്.ആര്.ടി.സി.
ഡിപ്പോകള്‍ക്ക്
പുതിയതായി അനുവദിച്ച
ബസുകള്‍ എത്രയാണ് എന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാസര്‍കോട്
അസംബ്ലി
നിയോജകമണ്ഡലത്തില്‍
എത്ര പുതിയ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ട്;
നേരത്തെ സര്‍വ്വീസ്
നടത്തിയിരുന്ന
ഏതെങ്കിലും റൂട്ടില്‍
സര്‍വ്വീസ്
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
കാസര്‍ഗോഡ്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ ഇപ്പോള്‍
എത്ര ബസുകള്‍ വിവിധ
ഭാഗങ്ങളില്‍ സര്‍വ്വീസ്
നടത്തുന്നുണ്ട്;
റൂട്ടുകള്‍ തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഡിപ്പോയില്‍
ആവശ്യത്തിന് അനുസരിച്ച്
ബസുകള്‍ ഉണ്ടോ; അവിടെ
ജീവനക്കാരുടെ
കുറവുണ്ടോ?
കാന്‍സര്‍
രോഗികള്‍ക്ക് സൗജന്യ യാത്ര
T 2178.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാന്‍സര്‍
രോഗികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
ബസില്‍ സൗജന്യ യാത്ര
അനുവദിച്ചിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവു പ്രകാരം പാസ്
നല്‍കുന്നതിന്
കെ.എസ്.ആര്.ടി.സി.
മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍ എന്തൊക്കെ
എന്ന് വിശദീകരിക്കാമോ;
(സി)
രോഗിക്കും
സഹായിയായി യാത്ര
ചെയ്യുന്നയാള്‍ക്കും
സൗജന്യ പാസ്
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;ഇപ്രകാരം
സൌജന്യ പാസ്സ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
കാസര്‍ഗോഡ്
-മംഗളൂര് റൂട്ടില്‍
സ്രവ്വീസ് നടത്തുന്ന
സ്വകാര്യബസ്സുകള്‍
2179.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
-മംഗളൂര് അന്തര്‍
സംസ്ഥാന റൂട്ടില്‍
നിലവില്‍
സ്വകാര്യബസ്സുകള്‍
സ്രവ്വീസ്
നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഈ
റൂട്ടില്‍ സ്വകാര്യ
ബസ്സുടമസ്ഥര്
സര്‍വ്വീസ്
നടത്തുന്നതിന്
അനുമതിയ്ക്കായി കോടതിയെ
സമീപിച്ചിരുന്നുവോ;
വിശദമാക്കുമോ;
(സി)
സംസ്ഥാന സര്‍ക്കാര്‍ ഈ
കേസ്സില്‍ എന്ത്
നിലപാടാണ് കോടതിയില്‍
എടുത്തിട്ടുളളതെന്ന്
വിശദമാക്കാമോ?
പുതുക്കാട്
കെ.എസ്.ആര്.റ്റി.സി
ഡിപ്പോയിലെ ജീവനക്കാരുടെ
ഒഴിവ്
2180.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
വകുപ്പ് മന്ത്രിയുമായി
ചര്‍ച്ച നടത്തി
തീരുമാനമായിട്ടും
പുതുക്കാട്
കെ.എസ്.ആര്.റ്റി.സി
ഡിപ്പോയില്‍
ജീവനക്കാരുടെ ഒഴിവ്
നികത്തിയിട്ടില്ല എന്ന
കാര്യം അറിയുമോ;
(ബി)
എങ്കില്‍
ആവശ്യമായ ജീവനക്കാരെ
എന്ന്
നിയമിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ വികസന
പദ്ധതികൾ
2181.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഗതാഗത
വകുപ്പുമന്ത്രിയുടെ
കീഴിലുള്ള വിവിധ
വകുപ്പുകള്‍ മുഖേന
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം;
ഓരോ പദ്ധതിക്കും
ഭരണാനുമതി നല്കി
അനുവദിച്ച തുക എത്ര;
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതികളുടെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ ?
പേരൂര്‍ക്കട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ബസ്സ് ക്ഷാമം
2182.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പേരൂര്‍ക്കട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
അനുവദിച്ചിട്ടുള്ള
ഷെഡ്യൂളുകളുടെയും
ബസ്സുകളുടെയും എണ്ണം
ലഭ്യമാക്കാമോ;
(ബി)
അംഗീകൃത
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നതിന് ഇപ്പോള്‍
എത്ര ബസ്സുകളുടെ
കുറവുണ്ട്;
(സി)
പ്രസ്തുത
ഡിപ്പോയില്‍ ആവശ്യമായ
ബസ്സുകള്‍
അനുവദിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വാഹനങ്ങളിലെ
ഹോണുകള്‍
2183.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളിലെ
ഉച്ചത്തില്‍ ശബ്ദം
പുറപ്പെടുവിക്കുന്ന
ഹോണുകള്‍ നീക്കം
ചെയ്യുന്നതിനു
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഹോണുകളുടെ
ശബ്ദതീവ്രത അളക്കാന്‍
വേണ്ടത്ര ഉപകരണങ്ങള്‍
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച
നിയമലംഘനത്തിനെതിരെ
പൊതുജനങ്ങള്‍ക്ക്
പരാതിപ്പെടാനും പരിഹാരം
തേടാനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിയമലംഘകര്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
ശിക്ഷ എന്താണെന്ന്
വെളിപ്പെടുത്തുമോ?
ആറ്റിങ്ങല്‍
മേഖലയിലെ വാഹനാപകടം
കുറയ്ക്കുാന്‍ നടപടി
2184.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാമം പാലമുള്‍പ്പെടുന്ന
പ്രദേശം
അപകടരഹിതമാക്കുന്നതിന്
മോട്ടോര്‍ വാഹനവകുപ്പും
റോഡ് സേഫ്റ്റി
അതോറിറ്റിയും
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
മാമം
പാലത്തില്‍ 20.11.2015
ന് മൂന്ന് പേരുടെ
മരണത്തിനിടയാക്കിയ
അപകടത്തിന് ശേഷം
ആറ്റിങ്ങല്‍ മേഖലയില്‍
വാഹനാപകടം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്നതിന്റെ
വിശദവിവരം
ലഭ്യമാക്കാമോ?
നെടുമങ്ങാട്
പ്രദേശത്തെ ഗതാഗതപ്രശ്നം
2185.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നായരമ്പലം
നെടുങ്ങാട് പ്രദേശത്തെ
ഗതാഗതപ്രശ്നം
പരിഹരിക്കുന്നതു
സംബന്ധിച്ച് മോട്ടോര്‍
വാഹന വകുപ്പ് റോഡ്
ഓഡിറ്റിങ്ങ്
നടത്തിയിരുന്നുവോയെന്ന്
വ്യക്തമാക്കുമോ;
റിപ്പോര്‍ട്ടിന്റെ
വിശദാംശം
ലഭ്യമാക്കുമോ;സ്വീകരിച്ച
തുടര്‍ നടപടി
വിശദീകരിക്കാമോ;
ബഡ്ജറ്റില്‍
ഗതാഗതവകുപ്പിന് കീഴില്ലുള്ള
പദ്ധതികള്‍
2186.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14ലെ
സംസ്ഥാന ബഡ്ജറ്റില്‍
ഗതാഗതവകുപ്പിന് കീഴില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത പദ്ധതികള്‍
ഉണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബഡ്ജറ്റില്‍ വകുപ്പിന്
കീഴിലുള്ള
പദ്ധതികള്‍ക്ക്
ഓരോന്നിനുമായി
വകയിരുത്തപ്പെട്ടതും
അനുവദിക്കപ്പെട്ടതും
ട്രഷറിയില്‍ നിന്നും
പിന്‍വലിക്കാതെ
അവശേഷിച്ചതുമായ തുകകള്‍
എത്ര;
(സി)
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില് തുക
വകയിരുത്തപ്പെട്ട
പദ്ധതികളുണ്ടോ;
എങ്കില്‍ ഓരോന്നിനും
വകയിരുത്തിയിരുന്നതുക,
അനുവദിച്ച
തുക,പിന്‍വലിക്കാതെ
അവശേഷിച്ച തുക എന്നിവ
തരം തിരിച്ച്
വ്യക്തമാക്കുമോ?
റോഡപകടങ്ങള്‍
ഉണ്ടാക്കുന്നവരുടെ ലൈസന്‍സ്
റദ്ദാക്കുന്നതിനുള്ള നടപടി
2187.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥിരമായി
റോഡപകടങ്ങള്‍
ഉണ്ടാക്കുന്നവരുടെ
ലൈസന്‍സ് പൂര്‍ണ്ണമായും
റദ്ദാക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ഗതാഗതവകുപ്പിന്
കീഴിലുള്ള പദ്ധതികള്‍
2188.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
ഗതാഗതവകുപ്പിന്
കീഴിലുള്ള വിവിധ
പദ്ധതികള്‍ക്കായി എത്ര
തുകയാണ്
വകയിരുത്തിയിരുന്നത് ;
(ബി)
ഇതില്‍
എത്ര തുക വീതം ഓരോ
പദ്ധതിക്കും അനുവദിച്ചു
; എത്ര തുക വീതം
പിന്‍വലിക്കാതെ
ട്രഷറിയില്‍
ബാക്കിയുണ്ട് ;
വ്യക്തമാക്കാമോ ;
(സി)
ഇവയില്‍
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില് തുക
വകയിരുത്തപ്പെട്ട
പദ്ധതികളുണ്ടോ ;
എങ്കില്‍ ഓരോ വര്‍ഷവും
എത്ര തുക വീതം
അനുവദിക്കപ്പെട്ടു ;
എത്ര തുക
പിന്‍വലിക്കാതെ
അവശേഷിക്കുന്നു ;
വ്യക്തമാക്കാമോ ?
തൊട്ടില്‍പ്പാലം
- വടകര ചെയിന്‍ സര്‍വ്വീസ്
2189.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊട്ടില്‍പ്പാലം
കെ.എസ്.ആര്.ടി.സി സബ്
ഡിപ്പോയില്‍ നിന്നും
വടകരയ്ക്ക് ചെയിന്‍
സര്‍വ്വീസ്
ആരംഭിക്കേണ്ട ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ ;
(സി)
ആയത്
ആരംഭിക്കാന്‍
വൈകുന്നതിന്റെ കാരണവും
പ്രസ്തുത സര്‍വ്വീസ്
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ ?
ഓട്ടോറിക്ഷകളില്‍
മീറ്റര്‍
2190.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടാക്സി
സവാരി നടത്തുന്ന
ഓട്ടോറിക്ഷകളില്‍
ഏതെങ്കിലും വിഭാഗത്തിനെ
മീറ്റര്‍
ഘടിപ്പിക്കുന്നതില്നിന്നും
ഒഴിവാക്കിയിട്ടുണ്ടോ ;
(ബി)
ഭൂരിപക്ഷം
ഓട്ടോറിക്ഷകളിലും
മീറ്റര്‍
പ്രവര്ത്തിക്കാറില്ലെന്നുളള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
വസ്തുത
പരിശോധിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
മീറ്ററുകള്‍
പ്രവര്‍ത്തിപ്പിക്കാതെ
ഓടിക്കുന്ന എത്ര
ഓട്ടോറിക്ഷകള്‍ക്കെതിരെ
കഴിഞ്ഞ വര്‍ഷം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കുട്ടനാട്ടിലേക്ക്
ബസ് സര്‍വ്വീസുകള്‍
2191.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കെ. എസ്.
ആര്. ടി. സി. എടത്വ,
ആലപ്പുഴ, ചങ്ങനാശ്ശേരി
ഡിപ്പോകളുടെ കീഴില്‍
ഏതെല്ലാം ബസ്
സര്‍വ്വീസുകള്‍
കുട്ടനാട്ടിലേക്ക്
ആരംഭിച്ചുവെന്ന
വിശദവിവരം
ലഭ്യമാക്കുമോ?
റോഡപകടങ്ങള്ക്കായി
സമഗ്ര പദ്ധതി
2192.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന് ഒരു
സമഗ്ര പദ്ധതി റോഡ്
സേഫ്റ്റി അതോറിറ്റി
ആസൂത്രണം ചെയ്ത്
നടപ്പിലാക്കുമെന്ന
2012-13 ലെ ബഡ്ജറ്റ്
പ്രഖ്യാപനം
യഥാര്ത്ഥ്യമായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനുളള
എന്തെല്ലാം പദ്ധതികള്‍
ഇതുവരെ അതോറിറ്റി
നടപ്പിലാക്കിയിട്ടുണ്ട്;
ഇതിന്റെ ഫലമായി
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന,ജില്ലാ
തലങ്ങളില്‍ അക്സിഡന്റ്
റിവ്യൂ കമ്മിറ്റികള്‍
രൂപീകരിക്കുമെന്ന
പ്രസ്തുത ബഡ്ജറ്റിലെ
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കമ്മിറ്റികള്‍ക്ക്
റോഡപകടങ്ങളുടെ കാരണവും
പരിഹാരവും കണ്ടെത്താന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പില്‍ 529 പുതിയ
തസ്തികകള്‍
2193.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍ 529
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിനായിട്ടുള്ള
ഗതാഗത കമ്മീഷണറുടെ
ശിപാര്‍ശ ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായ
എംപവേര്‍ഡ് കമ്മിററി
പരിശോധിച്ച്
മന്ത്രിസഭയുടെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
മന്ത്രിസഭ എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാം ;
വിശദമാക്കുമോ?
വാഹന
അപകടങ്ങള്‍
2194.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ടു വര്‍ഷത്തിനിടെ
സംസ്ഥാനത്ത് വാഹന
അപകടത്തില്‍ എത്ര പേര്
മരിച്ചു എന്നും
പരിക്കേറ്റവർ
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
റോഡ്
സുരക്ഷാ ഫണ്ടില്‍
നിന്നും കഴിഞ്ഞ 3
വര്‍ഷത്തിനിടെ
റോഡുകളുടെ
സുരക്ഷയ്ക്കായി
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തു എന്നും ഇതിനായി
എത്ര രൂപ ചെലവഴിച്ചു
എന്നും വിശദമാക്കുമോ;
(സി)
കഴിഞ്ഞ
3 വര്‍ഷത്തിനിടെ,
വാഹനങ്ങളുടെ
രജിസ്ട്രേഷന്, ഫീ,
ഫൈന്‍, ടാക്സ് എന്നീ
ഇനത്തില്‍ മോട്ടോര്‍
വാഹന വകുപ്പിന് എന്തു
തുക ലഭിച്ചു എന്ന്
വിശദമാക്കുമോ;
(ഡി)
ഇതില്‍
എത്ര രൂപ റോഡുകളുടെ
സുരക്ഷയ്ക്കു വേണ്ടി
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ?
പുതിയ
ജോയിന്റ് ആർ .റ്റി ഓഫീസുകൾ
2195.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം അനുവദിച്ച എല്ലാ
താലൂക്കുകളിലും
ജോയിന്റ് ആർ. റ്റി
ഓഫീസ്
അനുവദിച്ചിട്ടുണ്ടോ;
ഏതൊക്കെ
താലൂക്കുകളിലാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഇനി അനുവദിക്കാനുള്ള
താലൂക്കുകള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
അനുവദിക്കാനുള്ള
താലൂക്കുകളില്‍
ജോയിന്റ് ആർ . റ്റി
ഓഫീസ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പുരോഗതിയും എന്നത്തേക്
നടപടികള്‍
പൂര്‍ത്തിയാക്കുമെന്നും
വിശദമാക്കുമോ?
കര്‍ണ്ണാടക
സംസ്ഥാനത്തിലേക്ക്
പ്രവേശിക്കുന്ന ടൂറിസ്റ്റ്
ടാക്സികള്‍
2196.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ണ്ണാടക
സംസ്ഥാനത്തിലേക്ക്
പ്രവേശിക്കുന്ന
ടൂറിസ്റ്റ്
ടാക്സികള്‍ക്ക്
ഏര്‍പ്പെടുത്തിയ അധിക
നികുതി സംബന്ധിച്ച
ടാക്സി ഡ്രൈവര്‍മാരുടെ
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പ്രശ്ന
പരിഹാരത്തിനായി
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(സി)
കര്‍ണ്ണാടക
സര്‍ക്കാരിന്റെ
പ്രസ്തുത നിയമം മൂലം
ദുരിതത്തിലായ
കാസര്‍കോട്
ഉള്‍പ്പെടെയുളള
അതിര്‍ത്തി ജില്ലകളിലെ
ടാക്സി ഡ്രൈവര്‍മാരുടെ
പ്രശ്നം എപ്പോള്‍
പരിഹരിക്കുമെന്ന്
വ്യക്തമാക്കുമോ?
വര്‍ദ്ധിച്ച്
വരുന്ന വാഹനാപകടങ്ങള്‍
2197.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ച് വരുന്ന
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം മേല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്?
ജലഗതാഗത
വകുപ്പിന് കീഴിലെ യാത്രാ
ബോട്ടുകള്‍
2198.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന് കീഴില്‍ എത്ര
യാത്രാ ബോട്ടുകള്‍
ഉണ്ട്; ഇതില്‍
സര്‍വ്വീസ് നടത്തുന്നവ
എത്ര; സര്‍വ്വീസ്
നടത്താത്തവ എത്ര;
വിശദമാക്കുമോ;
(ബി)
വകുപ്പിന് കീഴിലുളള
ബോട്ടുകളില്‍
ഭൂരിഭാഗവും
അറ്റകുറ്റപ്പണിക്കള്‍ക്കായി
മാറ്റിയിട്ടിരിക്കുകയാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ബോട്ടുകള്‍ യഥാസമയം
അറ്റകുറ്റപ്പണികള്‍
ചെയ്ത്
ഗതാഗതയോഗ്യമാക്കാത്തത്
വകുപ്പിന് പ്രതിദിനം
ധാരാളം നഷ്ടം
വരുത്തുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ജലഗതാഗത
വകുപ്പിന്റെ
ബോട്ടുകളില്‍
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്ത ബോട്ടുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ടോ;
എങ്കില്‍ എത്ര എണ്ണം;
കാരണം വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
യാത്രാക്ഷമമല്ലാത്ത
ബോട്ടുകള്‍
അറ്റകുറ്റപ്പണി
ചെയ്യുന്നതിന്
നിര്‍മ്മിച്ച ഡ്രെെ
ഡോക്ക് യാര്‍ഡ്
പ്രവര്‍ത്തന സജ്ജമാണോ;
എങ്കില്‍ ഇത്തരം എല്ലാ
ബോട്ടുകളും
അടിയന്തരമായി യാത്രാ
ക്ഷമമാക്കുവാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
സര്‍വ്വീസ്
നടത്താന്‍ യോഗ്യമായ ബോട്ടുകള്‍
2199.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജലഗതാഗത വകുപ്പുന്റെ
കീഴില്‍ സര്‍വ്വീസ്
നടത്താന്‍ യോഗ്യമായ
എത്ര ബോട്ടുകളുണ്ടെന്ന്
വ്യക്തമാക്കുമോ; ഇവയുടെ
പഴക്കം എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സര്‍വ്വീസ്
നടത്താന്‍
യോഗ്യമല്ലാത്ത എത്ര
ബോട്ടുകള്‍
നിലവിലുണ്ട്; അവ
കയ്യൊഴിയാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഒരു
മാസത്തെ ശരാശരി
കളക്ഷനും, ചെലവും
എത്രയാണ്;
(ഡി)
പുതിയ
ബോട്ടുകള്‍ വാങ്ങി
സര്‍വ്വീസ്
കാര്യക്ഷമമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പുതിയ
സ്റ്റീല്‍ ബോട്ടുകള്‍
T 2200.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന് ഏഴു പുതിയ
സ്റ്റീല്‍ ബോട്ടുകള്‍
കൂടി വാങ്ങുന്നതിനായി
2011-12ലെ ബഡ്ജറ്റില്‍
ഒന്‍പത് കോടിരൂപ
വകയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത തുക
ഉപയോഗിച്ച് വാങ്ങിയ
എത്ര ബോട്ടുകള്‍
ഇപ്പോള്‍ ഗതാഗതം
നടത്തുന്നുണ്ടെന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
തുടര്‍ന്നുള്ള
ബഡ്ജറ്റില്‍ ഓരോന്നിലും
പ്രസ്തുത ഇനത്തില്‍
എത്ര തുക നീക്കി
വച്ചുവെന്നും എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍ പദ്ധതി
2201.
ശ്രീ.വി.പി.സജീന്ദ്രന്
,,
പാലോട് രവി
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പ്
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?