UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
24.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5420.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന കോടതി വ്യവഹാരങ്ങള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ട് വികസന പ്രവര്‍ത്തനങ്ങള്‍ കാലങ്ങളായി തടസ്സപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
5421.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ പി.എസ്.സി വഴി നടത്തിയ നിയമനങ്ങള്‍ എത്രയെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ബി )
2011 മുതല്‍ 2016 വരെ പി.എസ്.സി വഴി നടത്തിയ നിയമനങ്ങള്‍ എത്രയെന്ന് വിശദമാക്കാമോ?
5422.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് 2016 മുതല്‍ 2021 വരെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വിവിധ മേഖലകളിൽ എന്തെല്ലാം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ;
( ബി )
തുടര്‍ച്ചയായി അംഗീകാരങ്ങള്‍ ലഭിച്ചത് ഏതെല്ലാം മേഖലകളിൽ ഏതെല്ലാം വര്‍ഷങ്ങളിലാണെന്ന് വ്യക്തമാക്കുമാേ?
5423.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ബാങ്കുകള്‍ ഉയര്‍ന്ന പലിശയ്ക്ക് ഹൗസിംഗ് ലോണുകള്‍ സാധാരണക്കാര്‍ക്ക് നല്‍കുകയും, തിരിച്ചടവ് മുടങ്ങുമ്പോള്‍ കോടതി ഉത്തരവുമായി എത്തി വീട് ജപ്തി ചെയ്യുന്നത് പതിവാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സ്വകാര്യ ബാങ്കുകളെ നിയന്ത്രിക്കുന്നതിന് നിലവില്‍ സംസ്ഥാനത്ത് എന്തെല്ലാം സംവിധാനങ്ങള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ കുടിയിറക്കപ്പെട്ടവരെ സംരക്ഷിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
5424.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ എത്ര മന്ത്രിസഭാ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്ര തീരുമാനങ്ങളാണ് ധനവകുപ്പിന്റെ അഭിപ്രായം മറികടന്ന് എടുത്തിട്ടുള്ളത് എന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് ഏതെങ്കിലും വകുപ്പുകളിൽ ശമ്പളം ഉയർത്തി നൽകുന്നതുമായി ബന്ധപ്പെട്ട് ധനവകുപ്പിന്റെ അഭിപ്രായം മറികടന്നു എടുത്ത മന്ത്രിസഭാ തീരുമാനങ്ങളുടെ പകർപ്പുകളും ധനവകുപ്പിന്റെ പ്രസ്തുത അഭിപ്രായവും ലഭ്യമാക്കാമോ?
5425.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ മന്ത്രിമാർക്ക് യാത്ര ചെയ്യുന്നതിനുവേണ്ടി പുതിയ കാറുകൾ വാങ്ങിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ മന്ത്രിമാർക്ക് വേണ്ടിയാണ് വാഹനങ്ങൾ വാങ്ങിച്ചതെന്നും ഓരോ വാഹനത്തിനും ചെലവഴിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ മന്ത്രിമാർക്ക് വാഹനങ്ങൾ മാറ്റി നൽകിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ മന്ത്രിമാർക്ക്, എത്ര തവണ വാഹനങ്ങൾ മാറ്റി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇങ്ങനെ വാഹനങ്ങൾ മാറ്റി നൽകാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് അറിയിക്കുമോ?
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ നിയമനം
5426.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഒക്ടോബര്‍ 1 ന് ശേഷം വിവിധ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളിലേക്ക് നിയമിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ ജീവനക്കാരുടേയും പേര്, തസ്തിക, വിലാസം, ശമ്പള സ്കെയില്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
മന്ത്രിമാരുടെ ഓഫീസുകളില്‍ പേഴ്സണല്‍ സാറ്റാഫുകള്‍ക്ക് പുറമെ വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിലും മറ്റ് സേവന ക്രമീകരണങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേര്, ഓഫീസ് എന്നിവ അടക്കമുള്ള വിശദാംശം നൽകുമോ?
5427.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെ ഓരോ വിഭാഗത്തിലും അധിക തസ്തികകൾ ഉള്ളതായി ഈ സർക്കാരിന്റെ കാലത്ത് എ.ജി.യുടെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ഏതെല്ലാം തസ്തികകള്‍ എത്ര വീതം അധികമുള്ളതായാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5428.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ എത്ര തസ്തികകള്‍ ആണ് പുതുതായി സൃഷ്ടിച്ചിട്ടുള്ളതെന്നും അവ ഏതൊക്കെ വകുപ്പുകളിൽ ആണെന്നും വിശദമാക്കാമോ?
5429.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം ഇനിയും നടപ്പിലാക്കാത്ത എത്ര ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
ഓണ്‍ലൈന്‍ സ്ഥലംമാറ്റം ഇനിയും നടപ്പിലാക്കാത്ത വകുപ്പുകളില്‍ ആയത് നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാന്റെ ശമ്പളവും അലവന്‍സുകളും
5430.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ പബ്ലിക് സർവീസ് കമ്മീഷൻ നാളിതുവരെ ശമ്പളവും മറ്റലവൻസുകളും യാത്രാബത്തകളും ഉൾപ്പെടെ അനുവദിച്ചിട്ടുള്ള മുഴുവൻ സാമ്പത്തിക ആനുകൂല്യങ്ങളുടെയും മാസം തോറുമുളള വിശദാംശം വ്യക്തമാക്കുമോ;
( ബി )
ചെയർമാന് ഔദ്യോഗിക വസതി അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ മെയിന്റനന്‍സുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക കാലയളവിൽ നാളിതുവരെ എത്ര തുക ഏതൊക്കെ ഇനത്തിൽ ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; ഔദ്യോഗിക വസതി അനുവദിച്ചിട്ടില്ലെങ്കിൽ അദ്ദേഹത്തിന് എച്ച്.ആർ.എ. ഇനത്തിൽ നാളിതുവരെ അനുവദിച്ച തുകയുടെ മാസം തോറുമുളള വിശദാംശം വ്യക്തമാക്കുമോ;
( സി )
അദ്ദേഹത്തിന് അനുവദിച്ചു നൽകിയിട്ടുള്ള മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ ഇനം തിരിച്ച് വ്യക്തമാക്കുമോ; അദ്ദേഹത്തിന്റെ ഓഫീസിൽ ചായ സൽക്കാരം നടത്തിയ ഇനത്തിൽ ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ഡി )
അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കിന്റെ പകർപ്പ് ലഭ്യമാക്കുമോ?
സെക്രട്ടേറിയറ്റിലെ അധിക തസ്തികകള്‍
5431.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റില്‍ നിലവില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം തസ്തികയില്‍ ഉദ്യോഗസ്ഥരുണ്ടെന്ന എ.ജി.യുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിയമം, പൊതുഭരണം, ധനകാര്യം എന്നീ വകുപ്പുകളില്‍ ഇത്തരത്തില്‍ എത്ര അധിക തസ്തികകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സെക്രട്ടേറിയറ്റില്‍ ഓഫീസ് അറ്റന്‍ഡര്‍ മുതല്‍ സ്പെഷ്യല്‍ സെക്രട്ടറി വരെയുള്ള വിവിധ തസ്തികകളില്‍ സാങ്ഷന്‍ഡ് സ്ട്രെങ്ത് എത്രയാണെന്നും നിലവില്‍ എത്ര പേര്‍ അധികമായി ജോലി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
വിവിധ വകുപ്പുകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് പകരം ജൂനിയറായ അടുത്ത ഉദ്യോഗസ്ഥന് പ്രമോഷന്‍ നല്‍കാറുണ്ടോ; അന്യത്ര സേവന വ്യവസ്ഥയില്‍ പോയ ഉദ്യോഗസ്ഥന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രൊമോഷന്‍ ലഭിച്ച ജൂനിയര്‍ ഉദ്യോഗസ്ഥനെ റിവേര്‍ട്ട് ചെയ്യാറുണ്ടോ; ഇല്ലെങ്കില്‍ ഇത്തരത്തില്‍ റിവേര്‍ട്ട് ആവാതിരിക്കാനായി എത്ര അധിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ പുനര്‍ വിന്യാസം സംബന്ധിച്ച് പഠനം നടത്തിയ സെന്തില്‍ കമ്മീഷൻ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ; കമ്മീഷന്റെ ചെലവുകള്‍ക്കായി എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ചുള്ള കണക്കുകള്‍ സഹിതം ലഭ്യമാക്കാമോ?
5432.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വിവിധ വകുപ്പുകളിലായി ജോലി ചെയ്തിരുന്ന താല്ക്കാലിക ജീവനക്കാരില്‍ എത്ര പേരെയാണ് സ്ഥിരപ്പെടുത്തിയത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സ്വീകരിച്ച മാനദണ്ഡം വിശദമാക്കാമോ;
( സി )
ഓരോ വകുപ്പിലും എത്ര പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
5433.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മേല്‍മുറി വില്ലേജ് ഓഫീസില്‍ 33 വര്‍ഷമായി കാഷ്വല്‍ സ്വീപ്പര്‍ ആയി ജോലി ചെയ്തു വരുന്ന ദേവകി, കൊടിയേടത്ത് വീട്, കാടാമ്പുഴ എന്നയാളെ പ്രസ്തുത തസ്തികയില്‍ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് നിവേദനം ലഭ്യമായിട്ടുണ്ടോ;
( ബി )
ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
5434.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഒ.എ. 1295/2023, ഒ.എ. 1435/2024 നമ്പർ കേസുകൾ നില നിൽക്കുന്നതിനാൽ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ ടൈപ്പിസ്റ്റ് മാർക്ക് ലഭിക്കേണ്ട സ്ഥാനക്കയറ്റവും, ടെക്നിക്കൽ കേഡർ തസ്തികയിലേക്ക് അർഹതപ്പെട്ട മാറ്റവും നടക്കുന്നില്ല എന്നതിനാൽ പ്രസ്തുത കേസുകൾ സമയബന്ധിതമായി വേഗത്തിൽ തീർപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5435.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഓഫീസുകളിൽ ഫയലുകളുടെ നീക്കം ത്വരിത ഗതിയിൽ ആക്കാൻ എന്തൊക്കെ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( ബി )
സർക്കാരിന് ലഭിക്കുന്ന ഒരു അപേക്ഷയിന്മേൽ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കുന്നതിന് ഓഫീസ് മാനുവലുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദമാക്കുമോ;
( സി )
ഫയലുകൾ തീർപ്പു കൽപ്പിക്കാതെ ബോധപൂർവ്വം കൈവശം വച്ച് താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
5436.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂണ്‍ മുതല്‍ നാളിതുവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷവും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, മിഷനുകള്‍ എന്നിവിടങ്ങളില്‍ കരാര്‍, റീ-എംപ്ലോയ്മെന്റ് വ്യവസ്ഥയില്‍ നിയമനം ലഭിച്ചിട്ടുള്ളവരുടെ വിവരവും അവര്‍ക്ക് നല്‍കിയിട്ടുള്ള വേതനം, മറ്റു അലവന്‍സുകള്‍ എന്നിവയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലഘട്ടത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐ.എ.എസ്., ഐ.പി.എസ്. കേഡറിലുള്ള എത്ര ഉദ്യോഗസ്ഥര്‍ക്ക് റീ-എംപ്ലോയ്മെന്റ് വ്യവസ്ഥയില്‍ നിയമനം നല്‍കിയിട്ടുണ്ട്; അവരെ നിയമിച്ചിരിക്കുന്ന തസ്തിക, ഓഫീസ്, ശമ്പളം, മറ്റു ആനുകൂല്യങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
മേൽ സൂചിപ്പിച്ച വകയിൽ പ്രതിവര്‍ഷം എത്ര രൂപയാണ് ഖജനാവില്‍ നിന്നും ചെലവാകുന്നതെന്ന് വ്യക്തമക്കാമോ?
പി.എസ്.സി. റാങ്ക് പട്ടികയിലെ എന്‍.സി.എ. ഒഴിവുകള്‍
5437.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. റാങ്ക് പട്ടികകളിൽ പട്ടികവർഗ്ഗ വിഭാഗക്കാരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഉടലെടുത്തതും ഇതര സമുദായങ്ങൾക്ക് ഊഴം നൽകി കൊടുത്തിട്ടുള്ളതും എന്നാൽ നാളിതുവരെ പട്ടികവർഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് തിരികെ നൽകാൻ കഴിയാത്തതുമായ എൻ.സി.എ. ഒഴിവുകൾ നിലവിലുണ്ടോ; എങ്കില്‍ അവ എത്രയെണ്ണം ഉണ്ടെന്നും ഏതൊക്കെ തസ്തികകളിലാണെന്നും വിശദമാക്കുമോ?
5438.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സേവനാവകാശ നിയമത്തിന്റെ പരിപാലനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സേവനാവകാശ നിയമം ഇനി ഏതെല്ലാം സർക്കാർ വകുപ്പുകളിലാണ് നടപ്പിലാക്കാനുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത നിയമം നടപ്പിലാക്കിയതുവഴി പൊതുജനങ്ങള്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാക്കിയെന്ന് വ്യക്തമാക്കാമോ?
5439.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പി.ആർ.ഒ. തസ്തികയിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ യോഗ്യതകൾ എന്തൊക്കെയാണ് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥരുടെ ചുമതലകൾ എന്തൊക്കെയാണ്; ചുമതലകൾ നിറവേറ്റുന്നതിന് അനുസൃതമായ യോഗ്യതകൾ ആണോ ഈ തസ്തികയിൽ നിശ്ചയിച്ചിട്ടുള്ളത്; അല്ലെങ്കിൽ ഇവർക്ക് പ്രസ്തുത ചുമതലകൾ നിറവേറ്റുന്നതിന് എന്തെങ്കിലും പരിശീലനം നൽകുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പി.ആർ.ഒ. തസ്തികയിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും തസ്തികയും കാലയളവും വിദ്യാഭ്യാസ യോഗ്യതയും വ്യക്തമാക്കുമോ; പ്രസ്തുത ഉദ്യോഗസ്ഥർക്ക് ഈ തസ്തികയിൽ ജോലി ചെയ്യുന്നതിനായി നൽകിയിട്ടുള്ള പരിശീലനത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുമോ; പ്രസ്തുത ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും എതിരെ വകുപ്പുതലത്തിൽ എന്തെങ്കിലും ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കുമോ;
( ഡി )
മേൽപ്പറഞ്ഞവരിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ ഉദ്യോഗാർത്ഥികളുടെയോ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനുകളുടെയോ പൊതുജനങ്ങളുടെയോ പരാതികൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത്തരം പരാതികളിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
5440.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ചെലവായ തുക തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഓരോ ജില്ലയിലും ചെലവായ തുക എത്രയാണെന്ന് അറിയിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം, വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച സംഭാവന എന്നിവ ഉള്‍പ്പടെ ആകെ എത്ര തുക ലഭിച്ചിട്ടുണ്ട്; ഇനം തിരിച്ച് വിവരം ലഭ്യമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഓരോ നിയോജകമണ്ഡലത്തിലെയും ചെലവ് പ്രത്യേകം പ്രത്യേകം ലഭ്യമാക്കുമോ; ആകെ ചെലവ് ഏതെല്ലാം ഇനങ്ങളിലാണെന്ന് ഇനം തിരിച്ച് ലഭ്യമാക്കുമോ?
5441.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിൽ നിന്നും മുള്ളിവഴി തമിഴ് നാട്ടിലെ ഊട്ടിയിലേക്ക് പോകുന്ന അന്തർ സംസ്ഥാന പാത തമിഴ് നാട് അടച്ചത് മൂലം വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പാതയിലെ യാത്ര തടസ്സം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5442.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോനെറ്റ് എൽ.എൻ.ജി സ്ഥിതിചെയ്യുന്ന സ്ഥലം എന്ന പരിഗണന നൽകി വൈപ്പിൻ മണ്ഡലത്തിലെ പുതുവൈപ്പിനിൽ സർവ്വേ നടത്തി സി.എൻ.ജി പമ്പുകൾ സ്ഥാപിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്നും സി.എൻ.ജി. പമ്പുകൾ പ്രസ്തുത സ്ഥലത്ത് എന്ന് സ്ഥാപിക്കുവാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ?
ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി
5443.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിനെ നിയമിച്ചത് എന്നാണെന്നും ഇദ്ദേഹത്തിന് നിർണ്ണയിച്ച് നൽകിയിട്ടുള്ള ജോലി എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രത്യേക പ്രതിനിധിയുടെ ഇടപെടലിലൂടെ സംസ്ഥാനത്തിന് ലഭിച്ച നേട്ടങ്ങൾ വിശദമാക്കുമോ;
( സി )
പ്രത്യേക പ്രതിനിധിയ്ക്ക് നൽകുന്ന ശമ്പളം, യാത്രാബത്ത, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ; ഇതിനായി നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കുമോ;
( ഡി )
ഡൽഹിയിൽ കേരളത്തിലെ നിരവധി എം.പി. മാരും ഐ.എ.എസ്. പദവിയിലുള്ള റസിഡന്റ് കമ്മീഷണറും ഉണ്ടായിരിക്കെ ഇത്തരത്തിൽ ഒരു പ്രത്യേക പ്രതിനിധിയെ നിയമിച്ച് സംസ്ഥാന ഖജനാവിന് നഷ്ടം വരുന്നത് ഒഴിവാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
5444.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ പുരോഗതിക്കും അവകാശ സംരക്ഷണത്തിനുമായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ഈ വിഭാഗത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നിയമനങ്ങൾ തമിഴ് ഭാഷ ന്യൂനപക്ഷ പ്രദേശങ്ങളിൽ തന്നെ ആയിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഉത്തരവുകൾ എന്തെങ്കിലും നിലവിലുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5445.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികസ്ഥിതി വിവരക്കണക്ക് വകുപ്പ് ടൈപ്പിസ്റ്റുമാരുടെ വിഷയവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സർക്കാർ എതിർകക്ഷിയായി ഉൾപ്പെട്ടിട്ടുള്ള ഒ.എ. 1295/2023, ഒ.എ. 1435/2024 എന്നീ നമ്പർ കേസുകളിൽ ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികളും കേസുകളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
5446.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റീബില്‍ഡ് കേരള പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ 2025-26 വര്‍ഷത്തില്‍ പുതിയ പ്രവൃത്തികള്‍ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
ആലപ്പുഴ ജില്ലയില്‍ റീബില്‍ഡ് കേരളയില്‍ (ആര്‍.കെ.ഐ) അനുവദിച്ച പള്ളിപ്പാട്-ആഞ്ഞിലിമൂട്-സുധീഷ് ഭവനം റോഡ് നിര്‍മ്മാണം നാളിതുവരെ ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനും പ്രവൃത്തി ആരംഭിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ?
5447.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ഇ.സി. നടപ്പിലാക്കുന്ന വാലിഡേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഡാറ്റാ ബാങ്ക് പദ്ധതിയില്‍ ആകെ എത്ര കൃഷിഭവനുകളുടെ ഡാറ്റാ ബാങ്കുകളാണ് വാലിഡേറ്റ് ചെയ്യാനുളളത്;
( ബി )
നാളിതുവരെ എത്ര കൃഷിഭവനുകളുടെ ഡാറ്റാ ബാങ്ക് വാലിഡേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര തുകയാണ് കെ.എസ്.ആര്‍.ഇ.സി.-ക്ക് ലഭ്യമായത്; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തുക ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ഇ )
നാളിതുവരെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 അനുസരിച്ച് എത്ര അപേക്ഷകള്‍ കെ.എസ്.ആര്‍.ഇ.സി.-ല്‍ തീര്‍പ്പാക്കാതെ ഉണ്ടെന്നും ഇവ എന്നത്തേക്ക് തീര്‍പ്പാക്കാനാകുമെന്നും വ്യക്തമാക്കാമോ?
5448.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി രണ്ടാം കുട്ടനാട് പാക്കേജ് കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ പ്രത്യേക മോണിറ്ററിങ് സംവിധാനമേർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
5449.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റർ -ന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത സെന്ററില്‍ സാറ്റലൈറ്റ് സര്‍വ്വേ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര അപേക്ഷകളുണ്ട്; അവയുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ; പ്രസ്തുത അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
ഈ അപേക്ഷകളുടെ ഫയല്‍ സ്റ്റാറ്റസ് അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി ലഭിക്കുവാന്‍ നിലവില്‍ സംവിധാനമുണ്ടോ; ഇല്ലെങ്കില്‍ സംവിധാനം നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തില്‍ ജില്ലാടിസ്ഥാനത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് സെക്ഷന്‍ തിരിച്ച് ടെലിഫോണ്‍ നമ്പറുകള്‍ ഉണ്ടോ; എങ്കില്‍ വിശദമാക്കാമോ?
5450.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരളസദസ്സുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിൽ പുതിയ പ്രവൃത്തികൾ/പദ്ധതികൾ അനുവദിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;;
( ബി )
എങ്കിൽ എത്ര രൂപയുടെ എത്ര പദ്ധതികളാണ് ഒരു മണ്ഡലത്തിൽ അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതികൾ/പ്രവൃത്തികൾ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ എന്തൊണെന്നും മുഴുവൻ മണ്ഡലങ്ങളിലെയും പ്രവൃത്തികളെ കുറിച്ച് ധാരണ ആയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ഇതിനുളള ഭരണാനുമതി എപ്പോൾ ലഭ്യമാക്കുമെന്നും വ്യക്തമാക്കാമോ;;
( ഇ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഭരണാനുമതി നൽകുന്നതിന് വേണ്ടി കാസർഗോഡ് ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത പ്രവൃത്തികൾ ഏതൊക്കെയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
ചേലക്കര മണ്ഡലത്തിലെ നവകേരള സദസ്സ് പ്രവൃത്തികള്‍
5451.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര നിയോജക മണ്ഡലത്തില്‍ നവ കേരള സദസ്സിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണ്; ഇവയുടെ വിശദാംശം നൽകാമോ;
( ബി )
ഈ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് നല്‍കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
5452.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്‌ പദ്ധതിക്കുവേണ്ടി നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി കാസർഗോഡ് ജില്ലയിൽ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ?
5453.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിലവിൽ എത്ര പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാർ ജോലി ചെയ്യുന്നുണ്ട്; വിശദാംശങ്ങൾ ഓഫീസ് തിരിച്ചു വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബോർഡിൽ സയന്റിഫിക് വിഭാഗത്തിലും ടെക്നിക്കൽ വിഭാഗത്തിലും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലും എത്ര സ്ഥിരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്; തസ്തിക തിരിച്ചു വിശദാംശം നൽകുമോ;
( സി )
2014-ൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഐ.എം.ജി. നടത്തിയ വർക്ക് സ്റ്റഡി റിപ്പോർട്ടിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികകളും അസിസ്റ്റന്റ് എൻജിനീയർ തസ്തികകളും അധികമായി സൃഷ്ടിക്കണമെന്ന് ശിപാർശ ചെയ്തതിനെ തുടർന്ന് നാളിതുവരെ എത്ര തസ്തികകൾ വീതം പുതിയതായി സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കുമോ; ഓരോ തവണയും തസ്തിക സൃഷ്ടിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
5454.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ചെറുവയ്ക്കല്‍ വില്ലേജില്‍ ശ്രീകാര്യം ലയോള കോളേജിനു് സമീപമുള്ള ഫ്റ്റാറ്റ് സമുച്ചയത്തില്‍ നിന്നും കോര്‍പ്പറേഷന്റെ ഓടയിലേയ്ക്ക് മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ 11.03.2024-ല്‍ 276-ാ0 നമ്പറായി ശ്രീ. ഗോപകുമാര്‍. സി.പി., അപ്പാര്‍ട്ട്മെന്റ് നമ്പര്‍-4 ഡി, ഷാനൂര്‍ നളന്ദ, ശ്രീകാര്യം ലയോള കോളേiജിന് സമീപം, തിരുവനന്തപുരം സമര്‍പ്പിച്ച പരാതിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് 06.10.2024-ല്‍ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5455.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. നിയമനത്തിന് തയ്യാറാക്കുന്ന റാങ്ക് പട്ടികയില്‍ ഓരോ സംവരണ സമുദായത്തിനും നല്‍കുന്ന ടേണ്‍ ഏത് രീതിയിലാണ് ക്രമീകരിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
ഭിന്നശേഷി വിഭാഗത്തിന് നിലവില്‍ എത്ര ശതമാനം സംവരണമാണുളളത്; ഇത് എന്ന് മുതലാണ് നടപ്പിലാക്കിയിട്ടുളളത്; വ്യക്തമാക്കുമോ;
( സി )
തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നും ഏതൊക്കെ വിഭാഗത്തിന് എത്ര ശതമാനം വീതമാണ് സംവരണമായി നല്‍കുന്നത്; വ്യക്തമാക്കുമോ;
( ഡി )
മുന്നോക്ക വിഭാഗത്തിന് നല്‍കുന്ന സംവരണം എത്ര ശതമാനമാണ്; വ്യക്തമാക്കുമോ;
( ഇ )
ഭിന്നശേഷി സംവരണം, മുന്നോക്ക സംവരണം എന്നിവ മൂലം നേരത്തെ നിലവിലുളള ഏതെങ്കിലും വിഭാഗത്തിന് ലഭ്യമാകേണ്ട നിയമനങ്ങളില്‍ കുറവ് വന്നിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5456.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാലക്കാട് ജില്ലയില്‍ പി.എസ്.സി. മുഖേന എത്രപേര്‍ക്ക് നിയമനം നല്‍കിയെന്ന് വകുപ്പ്, തസ്തിക എന്നിവ തിരിച്ച് അറിയിക്കാമോ?
5457.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാസ്റ്റ് ഗ്രേഡ് സർവീസിൽ ഉള്ള (സബോർഡിനേറ്റ് സർവീസിലെ താഴ്ന്ന ശമ്പള സ്കെയിലിൽ ഉള്ള ജീവനക്കാർ ഉൾപ്പെടെയുള്ള) ജീവനക്കാർക്ക് ക്ലാർക്ക്/എൽ.ഡി. ടൈപ്പിസ്റ്റ് ആയി ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂൾസ്) വകുപ്പിൽ നിന്നുമുള്ള 03-01-2014-ലെ സ.ഉ.(പി) നം.1/2014/ഉ.ഭ.പ.വ എന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബൈ ട്രാൻസ്ഫർ പ്രമോഷനുകൾ അനുവദിക്കുമ്പോൾ പുതിയ തസ്തികയിലെ അവരുടെ നിരീക്ഷണകാലം ഒരു വർഷമാണോ രണ്ട് വർഷമാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരം ബൈ ട്രാൻസ്ഫർ പ്രമോഷനുകൾ ലഭിച്ച ജീവനക്കാരുടെ കാര്യത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂൾസ്) വകുപ്പിൽ നിന്നുമുള്ള 27-12-2018-ലെ സ.ഉ.(അച്ചടി) നമ്പർ 17/2018/ഉ.ഭ.പ.വ എന്ന സർക്കാർ ഉത്തരവിലെ ഖണ്ഡിക 4 (v) പ്രകാരം നിരീക്ഷണകാലം ഒരു വർഷമായി നിജപ്പെടുത്തിയിട്ടുണ്ടോ എന്നറിയിക്കാമോ; ഇല്ലെങ്കിൽ മേൽപ്പറഞ്ഞ വിഭാഗം ജീവനക്കാരുടെ നിരീക്ഷണകാലം എപ്രകാരമാണെന്ന് വിശദീകരിക്കാമോ;
( സി )
ലാസ്റ്റ് ഗ്രേഡ് സർവീസിൽ ഉള്ള (സബോർഡിനേറ്റ് സർവീസിലെ താഴ്ന്ന ശമ്പള സ്കെയിലിൽ ഉള്ള ജീവനക്കാർ ഉൾപ്പെടെയുള്ള) ജീവനക്കാർക്ക് ക്ലാർക്ക്/എൽ.ഡി. ടൈപ്പിസ്റ്റ് ആയി ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂൾസ്) വകുപ്പിൽ നിന്നുമുള്ള 03-01-2014-ലെ സ.ഉ. (പി) നം.1/2014/ ഉ.ഭ.പ.വ എന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാതൃവകുപ്പിൽ തന്നെ സ്ഥാനക്കയറ്റം നൽകുമ്പോൾ ആയത് പ്രമോഷൻ ആണോ ബൈ ട്രാൻസ്ഫർ പ്രമോഷൻ ആണോ എന്ന് വ്യക്തമാക്കാമോ?
5458.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ എക്സൈസ് ഓഫീസർ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് എന്നാണ്; വ്യക്തമാക്കുമോ;
( ബി )
ആകെ എത്ര പേരുടെ ലിസ്റ്റ് ആണ് പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടുള്ളത്;
( സി )
ഇതിൽ എത്രപേർക്കാണ് നാളിതുവരെ നിയമനം നൽകിയിട്ടുള്ളത്; ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണ്; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ലിസ്റ്റിൽ നിന്നും കണ്ണൂർ, പത്തനംതിട്ട ജില്ലകളിലേക്കുള്ള ഒരു നിയമനം പോലും നടന്നിട്ടില്ല എന്നത് പരിശോധിക്കുകയുണ്ടായോ; പ്രസ്തുത ജില്ലകളിൽ ഏറ്റവും ഒടുവിൽ നിയമനം നടന്നത് എന്നാണെന്ന് അറിയിക്കുമോ;
( ഇ )
പ്രസ്തുത ജില്ലകളിൽ നിയമനം നടക്കാതിരിക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( എഫ് )
നിലവിലെ ലിസ്റ്റിൽ നിന്നും പരമാവധി ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
5459.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാലക്കാട് ജില്ലയില്‍ വിവിധ വകുപ്പുകളിലായി പി.എസ്.സി. നല്‍കിയ നിയമന ശിപാര്‍ശകളുടെ റാങ്ക് ലിസ്റ്റ് തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളിലായി എത്ര ഒഴിവുകളിലാണ് ഇനിയും നിയമന ശിപാര്‍ശകള്‍ നല്‍കാന്‍ ബാക്കിയുള്ളതെന്ന് തസ്തിക തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
5460.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ നിലവിലുള്ള എല്‍.ജി.എസ്. റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമന ശിപാര്‍ശ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് (2025 ജൂലൈ 17) വിവിധ വകുപ്പുകളില്‍ നിന്ന് എത്ര റിട്ടയര്‍മെന്റ്, പ്രമോഷന്‍ വേക്കന്‍സികളാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5461.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 20 വർഷക്കാലയളവിൽ (2005-ന് ശേഷം) സംസ്ഥാനത്ത് ഏതെങ്കിലും വകുപ്പിലെ ജീവനക്കാരെ മറ്റൊരു വകുപ്പിലേക്ക് അബ്സോർബ് ചെയ്യുകയോ പുനർവിന്യാസം നടത്തുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ; പ്രസ്തുത വിഷയം സംബന്ധിച്ച് കോടതി കേസുകൾ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഒരു വകുപ്പിലെ ജീവനക്കാരെ മറ്റൊരു വകുപ്പിലേക്ക് അബ്സോർബ് ചെയ്യുകയോ പുനർവിന്യാസം നടത്തുകയോ ചെയ്യുന്ന സംഗതികളിൽ ജീവനക്കാരുടെ സീനിയോറിറ്റി സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങൾ നിലവിലുണ്ടോ; വിശദമാക്കുമോ;
( സി )
ഒരു വകുപ്പിലെ ജീവനക്കാരെ മറ്റൊരു വകുപ്പിലേക്ക് അബ്സോർബ് ചെയ്യുകയോ പുനർവിന്യാസം നടത്തുകയോ ചെയ്യുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നിലവിലുള്ള ചട്ടങ്ങളും വ്യക്തമാക്കാമോ;
( ഡി )
ഇപ്രകാരം ജീവനക്കാരെ അബ്സോർബ് ചെയ്യുകയോ പുനർവിന്യാസം നടത്തുകയോ ചെയ്യുമ്പോൾ വകുപ്പിന്റെ ബന്ധപ്പെട്ട ഭരണ വകുപ്പിലേക്ക് പരിഗണിക്കുന്നതിന് വ്യവസ്ഥ ഉണ്ടോ; ഇത് സംബന്ധിച്ച് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ ആലോചിക്കുന്നുണ്ടോ?
ക്ലര്‍ക്ക് ടെെപ്പിസ്റ്റ് തസ്തികയിലെ എന്‍ട്രി കേഡർ നിയമനം
5462.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലര്‍ക്ക് ടെെപ്പിസ്റ്റ്/ടെെപ്പിസ്റ്റ് ക്ലര്‍ക്ക് തസ്തികയിൽ എന്‍ട്രി കേഡറില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ ആറു മാസത്തിനകം കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ നല്‍കേണ്ടതുണ്ടോ;
( ബി )
അപേക്ഷ പ്രകാരം അഞ്ചു വര്‍ഷത്തിനകം പ്രസ്തുത വ്യക്തിയെ ക്ലര്‍ക്ക് തസ്തികയിലേക്കോ ടെെപ്പിസ്റ്റ് തസ്തികയിലേക്കോ മാറ്റേണ്ടതല്ലേ; വിശദമാക്കുമോ;
( സി )
നിലവില്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ അഞ്ചു വര്‍ഷം തികഞ്ഞിട്ടും ഇതേ തസ്തികയില്‍ തുടരുന്നത് കാരണം എന്‍ട്രി കേഡറില്‍ പുതിയ നിയമനങ്ങള്‍ നടക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുമ്പ് ഒഴിവുകള്‍ നികത്താന്‍ നിര്‍ദേശം നല്‍കുമോ;
( ഇ )
ഖാദര്‍ കമ്മിറ്റി ക്ലര്‍ക്ക് - ടെെപ്പിസ്റ്റ് പുനര്‍നാമകരണം ശിപാര്‍ശ ചെയ്തിട്ടുള്ളതും എന്നാല്‍ നാളിതുവരെ ഖാദര്‍ കമ്മിറ്റി ശിപാര്‍ശ നിലവില്‍ വരാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പുനര്‍നാമകരണം ചെയ്ത ഈ ഒഴിവുകള്‍ നിലവിലെ ലിസ്റ്റില്‍ നിന്നും നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5463.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളില്‍ നിലവിലുള്ള ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് തസ്തികകള്‍ തുടരേണ്ടതുണ്ടോയെന്നും അല്ലെങ്കില്‍ അവയെ ക്ലാര്‍ക്ക് തസ്തികകളായി മാറ്റാമോ എന്നും പരിശോധിക്കുന്നതിനായി വകുപ്പുകളില്‍ പ്രവൃത്തി പഠനം നടത്തുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പും പ്രവൃത്തി പഠന റിപ്പോര്‍ട്ട് ലഭിച്ചി‌‌ട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;
( ബി )
തൃശ്ശൂര്‍ ജില്ല ഉള്‍പ്പടെയുള്ള ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (വിവിധ വകുപ്പുകള്‍) തസ്തികയിലേയ്ക്ക് പുതിയ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം നേരിടുന്നതിന് കാരണം വ്യക്തമാക്കാമോ; പ്രസ്തുത തസ്തികയിലേയ്ക്ക് എത്രയും വേഗം വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5464.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ പോലീസിൽ ഏതൊക്കെ വിഭാഗം ഉദ്യോഗസ്ഥർക്കാണ് ഐ.പി.എസ്. കൺഫെർ ചെയ്തു നൽകുന്നത്; സാങ്കേതിക വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐ.പി.എസ്. കൺഫെർ ചെയ്ത് നൽകാറുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഐ.പി.എസ്. കൺഫെർ ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ്; വിശദാംശം നൽകുമോ;
( സി )
ടെലികമ്മ്യൂണിക്കേഷൻ, മോട്ടോർ ട്രാൻസ്‌പോർട്ട് എന്നീ വിഭാഗങ്ങളിൽ സർവീസിൽ പ്രവേശിച്ച ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് ഐ.പി.എസ്. കൺഫെർ ചെയ്തു നൽകിയിട്ടുണ്ടോ; എങ്കിൽ ആർക്കെല്ലാമാണ് നല്‍കിയതെന്ന് അറിയിക്കാമോ;
( ഡി )
പോലീസ് മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥർക്ക് ഐ.പി.എസ്. കൺഫെർ ചെയ്യാൻ പാടില്ലയെന്ന ഉത്തരവ് നിലവിലുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ?
5465.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തും സർക്കാരിന് കീഴിലുള്ള ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലും പെൻഷൻ പ്രായം ഉയർത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ; ഓരോന്നിലും എത്ര വയസ്സായിട്ടാണ് ഉയർത്തിയിട്ടുള്ളതെന്ന് ബന്ധപ്പെട്ട ഉത്തരവുകൾ സഹിതം വിശദമാക്കാമോ; പെൻഷൻ പ്രായം ഉയർത്തിയിട്ടുള്ള സ്ഥാപനങ്ങൾ/കമ്പനികൾ തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന സർക്കാരിന് കീഴിലുള്ള ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലും പെൻഷൻ പ്രായം ഉയർത്തുന്നതിനുള്ള ശിപാർശകൾ നിലവിൽ സർക്കാരിന്റെ പരിഗണനയിലാണെന്ന് അറിയിക്കാമോ?
5466.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ ഇതുവരെ എത്ര സൗജന്യ കെ-ഫോൺ കണക്ഷനുകളാണ് നൽകിയിട്ടുള്ളതെന്ന് തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്ക് നൽകാമോ;
( ബി )
മണലൂർ മണ്ഡലത്തിൽ സൗജന്യ കെ-ഫോൺ കണക്ഷനുകൾക്കുവേണ്ടി ഇതുവരെ എത്ര അപേക്ഷകൾ ലഭിക്കുകയുണ്ടായി;
( സി )
മണ്ഡലത്തിൽ സൗജന്യ കെ-ഫോൺ കണക്ഷന് അപേക്ഷിച്ച അർഹരായ എല്ലാവർക്കും ആയത് നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ഡി )
മണ്ഡലത്തിൽ എത്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഇതുവരെ കെ-ഫോൺ കണക്ഷനുകള്‍ നൽകിയെന്ന് വ്യക്തമാക്കാമോ;
( ഇ )
മണ്ഡലത്തിൽ ഇതുവരെ എത്ര കൊമേർഷ്യൽ കെ-ഫോൺ കണക്ഷനുകൾ നൽകുകയുണ്ടായെന്ന് വിശദമാക്കാമോ?
ടീകോം ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായുള്ള എഗ്രിമെന്റ്
5467.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരും ടീകോം ഇൻവെസ്റ്റ്മെന്റ്സും 13.05.2007-ന് ഒപ്പുവച്ച ഫ്രയിം വർക്ക് എഗ്രിമെന്റിലെ ഏതൊക്കെ നിബന്ധനകളിലാണ് സർക്കാർ ടീക്കോമിന് നഷ്ടപരിഹാരം നൽകേണ്ടതായ സാഹചര്യങ്ങൾ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉടമ്പടിയിലെ ഏതൊക്കെ നിബന്ധനകൾ പാലിക്കുന്നതിലാണ് സർക്കാരിന് വീഴ്ച സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഉടമ്പടിയിലെ ഏതൊക്കെ വ്യവസ്ഥകൾ പാലിക്കപ്പെടാതിരുന്നതിനാലാണ് കൊച്ചി സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾ പഠിക്കാനുള്ള കമ്മിറ്റിയുടെ 07.08.2024-ന് നടന്ന യോഗത്തിൽ ടീക്കോമിന് നോട്ടീസ് അയയ്ക്കാൻ തീരുമാനമായതെന്ന് വിശദമാക്കുമോ;
( ഡി )
ഫ്രെയിം വർക്ക് കരാറിലെ 7.2.2 വ്യവസ്ഥ പ്രകാരം, ഒരു ഇൻഡിപെൻഡന്റ് ഇവാലുവേറ്ററെ നിയമിച്ച് ടീകോമിന് നൽകേണ്ടതായി കണക്കാക്കിയ നഷ്ടപരിഹാര തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
5468.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിലെ കെ-ഫോൺ പദ്ധതിയുടെ പുരോഗതി അറിക്കാമോ;
( ബി )
ആലത്തൂർ മണ്ഡലത്തിൽ അപേക്ഷിച്ച എല്ലാവർക്കും കെ-ഫോൺ നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
5469.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിലെ മെട്രോ സിറ്റികളെ അപേക്ഷിച്ച് ഐ.ടി. മേഖലയിൽ കേരളത്തിന് കൂടുതൽ സാധ്യതകളുണ്ടെന്നത് പരിശോധിച്ചിട്ടുണ്ടോ; ഐ.ടി. മേഖലയിൽ തൊഴിൽ തേടുന്നവർ കേരളം തെരഞ്ഞെടുക്കാൻ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ടെക്നോപാർക്കിന്റെ ഭാഗമായി എമർജിംഗ് ടെക്നോളജി ഹബ്ബ് തിരുവനന്തപുരത്ത് ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഭക്ഷ്യ-കാർഷിക മേഖല, ബഹിരാകാശ സാങ്കേതിക വിദ്യ, പാരമ്പര്യേതര ഊർജ്ജം തുടങ്ങിയ മേഖലകൾക്ക് ഹബ്ബില്‍ പ്രാധാന്യം നൽകാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ആരോഗ്യ, കാർഷിക സർവകലാശാലകൾക്ക് കീഴിൽ സ്റ്റാർട്ട്അപ്പ് മിഷന്റെ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് വികസന കേന്ദ്രങ്ങൾ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് വികസന കേന്ദ്രങ്ങൾ (ഐ.ഇ.ഡി.സി.) പ്രവർത്തിക്കുന്നുണ്ടോ; ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ലോഞ്ച് എംപവർ ആക്സിലറേറ്റ് പ്രൊസ്പർ സംവിധാനങ്ങള്‍ പ്രയോഗത്തിൽ വരുത്താൻ ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കുമോ?
5470.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസ്തുത കേന്ദ്രങ്ങള്‍ മുഖേന ജനങ്ങള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കുമോ;
( ബി )
അക്ഷയ കേന്ദ്രങ്ങളിലെ ഫീസ് നിരക്ക് ഏകീകരിക്കാനും കുറ്റമറ്റ രീതിയില്‍ ഇവ പ്രവർത്തിപ്പിക്കുവാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5471.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലും തിടനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, എരുമേലി, പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകളിലും കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; പ്രസ്തുത മണ്ഡലത്തില്‍ നിലവില്‍ എത്ര കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അപേക്ഷിച്ച എല്ലാവര്‍ക്കും കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ടോ; വിശദാംശം തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?
ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വേണ്ടി ആമസോണ്‍ ക്ലൗഡ് സേവനങ്ങള്‍
5472.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വേണ്ടി സി-ഡിറ്റ് ആമസോണ്‍ ക്ലൗഡ് സേവനങ്ങള്‍ എടുത്തു നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്ന് മുതലാണ്‌ നല്‍കുന്നതെന്നും ഇതിനു ഐ.കെ.എം. സി-ഡിറ്റിന് ഇത് വരെ എത്ര തുക നല്‍കിയെന്നും സി-ഡിറ്റ് എത്ര തുക ആമസോണിന് നല്‍കിയെന്നും മാസം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സേവനങ്ങള്‍ക്ക് ഐ.കെ.എം., സി-ഡിറ്റുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രസ്തുത കരാര്‍ രേഖ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സേവനങ്ങള്‍ക്ക് സി-ഡിറ്റും ആമസോണുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രസ്തുത കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
സര്‍ക്കാരിന്റെ ഏതൊക്കെ സേവനങ്ങളാണ് പ്രസ്തുത ക്ലൗഡ് സര്‍വ്വീസ് മുഖേന ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ; വ്യക്തിഗത ഡേറ്റ സുരക്ഷക്കും സ്വകാര്യതാ സംരക്ഷണത്തിനും എന്തു മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട് എന്നു വിശദമാക്കുമോ;
( ഇ )
വിവിധ ക്ലൗഡ് സേവനദാതാക്കളില്‍നിന്നും സി-ഡിറ്റ് ആമസോണ്‍ തിരഞ്ഞെടുത്തത് സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍സ് പ്രകാരമാണോയെന്ന് രേഖകള്‍ സഹിതം വിശദമാക്കുമോ?
5473.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റില്‍ അഭ്യന്തര വിജിലന്‍സ് സെല്‍ രൂപീകരിക്കാനും ഇന്റേണല്‍ വിജിലന്‍സ് ഓഫിസറിന്റെ ചുമതല ഏതെങ്കിലും സീനിയര്‍ ഉദ്യോഗസ്ഥന് നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരുന്നോ; എന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിർദ്ദേശാനുസരണം സി-ഡിറ്റിൽ ഏതെങ്കിലും ഉദ്യോഗസ്ഥന് ഇന്റേണല്‍ വിജിലൻസ് ഓഫീസറുടെ ചുമതല നൽകിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് സി-ഡിറ്റ് ജീവനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്നാണ് ലഭ്യമാക്കിയതെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും വിശദമാക്കുമോ;
( ഡി )
ഇന്റേണല്‍ വിജിലന്‍സ് ഓഫിസറുടെ പ്രവര്‍ത്തനം എപ്രകാരമാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
5474.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വിവര സാങ്കേതികവിദ്യ വകുപ്പിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ സംബന്ധിച്ച് വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ എന്തൊക്കെയാണ്; വിശദാംശം ഇനം തിരിച്ച് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്രമക്കേടുകളില്‍ ഓരോന്നും സംബന്ധിച്ച് വകുപ്പുതലത്തിലും അഴിമതി നിരോധന നിയമപ്രകാരവും നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?
5475.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ പഠനത്തിനായി സര്‍ക്കാര്‍ തലത്തില്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ ആപ്ലിക്കേഷനുകളാണ് ഇപ്രകാരം തയ്യാറാക്കിയിട്ടുള്ളത്; ഓരോ ആപ്ലിക്കേഷനും തയ്യാറാക്കിയത് ഏത് ഏജൻസിയാണ്; ഓരോ ഇനത്തിലും ചെലവഴിച്ച തുക എത്ര ; സംസ്ഥാനത്ത് എത്ര സ്കൂളുകളിൽ പ്രസ്തുത ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ട്; വിശദമാക്കുമോ;
( ബി )
സർക്കാർ തലത്തിൽ തയ്യാറാക്കിയ ആപ്ലിക്കേഷനുകൾ അല്ലാതെ മറ്റു ആപ്ലിക്കേഷൻ സർക്കാർ ഫണ്ട് ഉപയോഗിച്ച പദ്ധതികൾക്കായി സ്കൂളുകളിൽ ഉപയോഗിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഇത്തരം ആപ്ലിക്കേഷനുകളുടെ ഗുണനിലവാരം, സേവനവ്യവസ്ഥ എന്നിവ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
സർക്കാർ തലത്തിൽ തയ്യാറാക്കിയ ആപ്ലിക്കേഷനുകൾ അല്ലാതെ മറ്റു ആപ്ലിക്കേഷൻ സ്കൂളുകളിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അക്കാര്യത്തിലും അവയുടെ ഗുണനിലവാരം, സേവനവ്യവസ്ഥ എന്നിവ പരിശോധിക്കുന്ന കാര്യത്തിലും വീഴ്ച വരുത്തിയതിന് നാളിതുവരെ ഏതെങ്കിലും സ്കൂളുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
5476.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഐ.ടി. മേഖലയില്‍ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള എത്ര അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പുതിയ ഐ.ടി. പാര്‍ക്കുകള്‍ ആരംഭിക്കുന്നതും നിലവിലുള്ളവ വികസിപ്പിക്കുന്നതും മുഖേന ഐ.ടി. മേഖലയില്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിട്ടിട്ടുളളതെന്ന് വ്യക്തമാക്കാമോ?
5477.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെ-ഫോണില്‍ എത്ര വാണ‍ിജ്യ കണക്ഷനുകളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ ആകെ എത്ര കെ-ഫോണ്‍ കണക്ഷനുകളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ?
സി-ഡിറ്റില്‍ ഇ-ഓഫീസ് സംവിധാനം
5478.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റില്‍ ഇ-ഓഫീസ് സംവിധാനം എന്ന് മുതലാണ് നിലവില്‍ വന്നത്;
( ബി )
പ്രസ്തുത ഇ-ഓഫീസ് സേവനത്തിനു സി-ഡിറ്റ് എന്‍.ഐ.സി-യ്ക്ക് വാര്‍ഷിക പരിപാലന തുക നൽകുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഇ-ഓഫീസ് സംവിധാനം നിലനില്‍ക്കെ അതുപയോഗിക്കാതെ 2022 ജനുവരി മുതല്‍ പേപ്പര്‍ ഫയലുകളില്‍ കുറിപ്പുകള്‍ തയ്യാറാക്കി തീരുമാനങ്ങള്‍ ആക്കിയിട്ടുള്ള എത്ര ഫയലുകള്‍ ഉണ്ടെന്നു വിശദമാക്കുമോ; അങ്ങനെയുള്ള ഫയലുകളുടെ കണക്ക് ബന്ധപ്പെട്ട വിഷയം ഉള്‍പ്പടെ സി-ഡിറ്റിലെ വിവിധ വകുപ്പുകള്‍ വേര്‍തിരിച്ചു വ്യക്തമാക്കുമോ;
( ഡി )
ക്രമക്കേടുകള്‍ നടത്താനും തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കാനും സൗകര്യമൊരുക്കുന്ന പേപ്പര്‍ നോട്ട് ഫയല്‍ സമ്പ്രദായം പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ സി-ഡിറ്റിനു നിര്‍ദ്ദേശം കൊടുക്കുമോയെന്ന് വ്യക്തമാക്കുമോ?
5479.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും കഴിഞ്ഞ ഒൻപത് വർഷക്കാലം കാസർഗോഡ് ജില്ലയിൽ നൽകിയ ധനസഹായം എത്രയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ലഭിച്ച മുഴുവൻ അപേക്ഷകളിന്മേലും അനുകൂല നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
നിരസിക്കപ്പെട്ട അപേക്ഷകൾ എത്രയാണെന്നും ഏതൊക്കെയാണെന്നും നിരസിക്കാനുളള കാരണങ്ങൾ എന്താണെന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
സഹായം അനുവദിക്കുവാൻ ബാക്കിയുളള അപേക്ഷകൾ എത്രയാണെന്നും എത്ര കാലമായി ഈ അപേക്ഷകൾ പെൻഡിംഗിൽ ആണെന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
5480.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ വേനൽ സംബന്ധിച്ച് എന്തെല്ലാം മുന്നറിയിപ്പുകൾ സംസ്ഥാനത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്; വിശദീകരിക്കുമോ?
5481.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കിയ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
5482.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയിലെ ജലം ന്യൂ കട്ട് റെഗുലേറ്റർ, മണ്ണട്ടംപാറ തടയണ ഇവയുടെ ശോചനീയാവസ്ഥ കാരണം ഉപയോഗശൂന്യമായി അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജലം ഉപയോഗയോഗ്യമാക്കുന്നതിന് എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
ന്യൂ കട്ട് റെഗുലേറ്റർ പുതുക്കിപ്പണിയുന്നതിനുള്ള നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
5483.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കരിങ്ങാലിമുക്ക്-റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
5484.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയിലെ ശുദ്ധജലം ഉപയോഗശൂന്യമാകുന്നത് തടയാൻ ന്യൂ കട്ട് റെഗുലേറ്റർ, മണ്ണട്ടാംപാറ റെഗുലേറ്റർ എന്നിവ പുതുക്കിപ്പണിയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റെഗുലേറ്ററുകൾ പുതുക്കിപ്പണിയുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ നിയമതടസ്സങ്ങൾ നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
നിയമതടസ്സങ്ങൾ ഉണ്ടെങ്കിൽ ഇവ മറികടക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
5485.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ കീരനല്ലൂർ ന്യൂ കട്ട് പുഴയിൽ പാലത്തിങ്ങൽ മുതൽ ന്യൂ കട്ട് വരെ പുഴയ്ക്ക് ആഴം കൂട്ടി സൈഡ് കെട്ടി ജലം സംരക്ഷിക്കുന്നതിനായുള്ള ന്യൂ കട്ട് ജലസേചന പദ്ധതിയുടെ പ്രാധാന്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും പദ്ധതി നടപ്പിലാക്കുന്നതിനായി ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുള്ളതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ മലപ്പുറം ജില്ലയിലെ ഏതെല്ലാം പ്രദേശങ്ങൾക്ക് ഉപകാരപ്പെടുമെന്നത് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
5486.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്ത് നിന്ന് തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്താെക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ;
( ബി )
നാേര്‍ക്ക-റൂട്ട്സിന്റെ പ്രവാസി ഭദ്രതാ വായ്പാ പദ്ധതി പ്രകാരം എത്ര സംരംഭങ്ങള്‍ സംസ്ഥാനത്ത് തുടങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ?
5487.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ക്ക് ഏതെല്ലാം വിദേശ രാജ്യങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ദേശീയതലത്തില്‍ നടക്കുന്ന നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. എന്നീ പരീക്ഷകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ച മാതൃകയില്‍ പ്രവാസികള്‍ ഏറെ അധിവസിക്കുന്ന എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കേരള എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5488.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും അവര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി സര്‍ക്കാര്‍ എന്താെക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമാേ;
( ബി )
പ്രവാസി കേരളീയര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന സമഗ്ര ആരാേഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് നാേര്‍ക്ക വകുപ്പ് ഉദ്ദേശിക്കുന്നുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
5489.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി മലയാളികള്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കി വരുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സർക്കാർ സഹായങ്ങളില്‍ ഓരോ ഇനത്തിലും നിലവിലുള്ള കുടിശിക എത്രയാണെന്ന് വ്യക്തമാക്കുമോ; കുടിശിക തീർത്ത് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
5490.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്ത് ആരാേഗ്യ മേഖലയിലെ ജാേലി സാധ്യതയ്ക്കായി നാേര്‍ക്കയുടെ ആഭിമുഖ്യത്തില്‍ എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമാേ?
5491.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജണല്‍ ഓഫീസുകളില്‍ പുതുതായി അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചതില്‍ തീര്‍പ്പാക്കിയിട്ടില്ലാത്ത എത്ര അപേക്ഷകളുണ്ട്; അപേക്ഷ തീർപ്പാക്കാനുള്ള കാലതാമസത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റീജണല്‍ ഓഫീസുകളില്‍ പെന്‍ഷനുവേണ്ടിയുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് അറിയിക്കുമോ?
5492.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി ക്ഷേമനിധി അപേക്ഷയിൽ ജനന തീയതി തെറ്റായി രേഖപ്പെടുത്തി എന്ന വിഷയം പരിശോധിക്കുന്നതിനായി നാണു ചെറിയാണ്ടിയിൽ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ (അംഗത്വ നമ്പർ : 1101001748 തീയതി 19/07/2020) നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ അപേക്ഷകനെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ അപേക്ഷകന് നൽകിയ അറിയിപ്പ് ലഭ്യമാക്കാമോ;
( സി )
നാണു ചെറിയാണ്ടിയിൽ സമർപ്പിച്ച പ്രവാസി ക്ഷേമനിധി അപേക്ഷയുടെയും ജനന തീയതി തെളിയിക്കുന്ന രേഖയുടെയും പകർപ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
പെൻഷൻ ലഭ്യമാക്കാനായി അപേക്ഷ സമര്‍പ്പിക്കേണ്ട പരമാവധി കാലാവധി രണ്ട് വർഷമെന്നത് പുനരാലോചിക്കുമോയെന്ന് അറിയിക്കുമോ;
( ഇ )
പെൻഷൻ ലഭ്യമാക്കാനായി അപേക്ഷകള്‍ സമര്‍പ്പിച്ചത് വൈകിയെന്ന കാരണത്താല്‍ കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തിനുള്ളിൽ എത്ര അപേക്ഷകൾ നിരസിച്ചിട്ടുണ്ടെന്ന് അവരുടെ പേരുവിവരം സഹിതം ലഭ്യമാക്കുമോ?
റാഗിംഗ് നിരോധന നിയമ പരിഷ്കരണം
5493.
ശ്രീ. എ. പി. അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1998-ലെ കേരള റാഗിംഗ് നിരോധന നിയമം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
റാഗിംഗ് നിരോധന നിയമത്തിൽ എന്തൊക്കെ പരിമിതികളാണ് കോടതി ചൂണ്ടിക്കാണിച്ചിട്ടുള്ളത്; റാഗിംഗ് നിയമം പരിഷ്കരിക്കുന്നതിനായി സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
റാഗിംഗ് നിരോധന നിയമത്തിന് ചട്ടം രൂപീകരിക്കാൻ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5494.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപഭോഗം മൂലം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ എണ്ണം വർഷം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2021 മുതൽ നാളിതുവരെ സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപഭോഗം മൂലം കൊലപാതകകൃത്യത്തിൽ ഏർപ്പെട്ടവരുടെ എണ്ണം വർഷം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
2021 മുതൽ നാളിതുവരെ സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപഭോഗം മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം വർഷം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
2021 മുതൽ നാളിതുവരെ സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപഭോഗം മൂലം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഏർപ്പെട്ടവരുടെ എണ്ണം വർഷം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
2021 മുതൽ നാളിതുവരെ സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപഭോഗം മൂലം കുറ്റകൃത്യങ്ങൾ ചെയ്തവരിൽ വധശിക്ഷ, ജീവപര്യന്തം എന്നിവയ്ക്ക് വിധേയമായവരുടെ എണ്ണം പ്രത്യേകം വർഷം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
2021 മുതൽ നാളിതുവരെ സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപഭോഗം മൂലം കുറ്റകൃത്യങ്ങൾ ചെയ്തവരിൽ മറ്റു ശിക്ഷാ നടപടികൾക്ക് വിധേയമായവരുടെ എണ്ണം വർഷം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ജി )
2021 മുതൽ നാളിതുവരെ സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപഭോഗം മൂലം കുറ്റകൃത്യങ്ങൾ ചെയ്തവരിൽ ശിക്ഷാ നടപടികൾക്ക് വിധേയമായവർ വീണ്ടും അക്രമപ്രവർത്തനങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ എണ്ണം വർഷം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
5495.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ ആഭ്യന്തര വകുപ്പിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ സംബന്ധിച്ച് വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ എന്തൊക്കെയാണ്; വിശദാംശം ഇനം തിരിച്ച് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്രമക്കേടുകളില്‍ ഓരോന്നും സംബന്ധിച്ച് വകുപ്പുതലത്തിലും അഴിമതി നിരോധന നിയമപ്രകാരവും നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?
5496.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബു പെട്രോൾ പമ്പിനുള്ള എൻ.ഒ.സി. വൈകിപ്പിച്ചെന്നും കൈക്കൂലി ചോദിച്ചുവാങ്ങിയെന്നും ആരോപിച്ച് പ്രശാന്തൻ എന്ന വ്യക്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന വ്യാജ ആരോപണം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വ്യക്തി ആരോപണത്തെ സാധൂകരിക്കാനായി തയ്യാറാക്കിയ രേഖയിലെ ഒപ്പുകൾ വ്യാജമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
5497.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ യുവതലമുറയിലേക്കും സ്കൂള്‍-കോളേജ് കുട്ടികളിലേക്കും വിവിധ തരത്തിലുള്ള ലഹരികൾ വ്യാപിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സ്കൂള്‍-കോളേജ് ക്യാംപസുകളില്‍ ലഹരി ബോധവല്‍ക്കരണം നടത്തുന്നതോടൊപ്പം കുട്ടികളിലും യുവതലമുറയിലും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ ചികില്‍സകളും കൗണ്‍സിലിങ്ങും നല്കി ഇതില്‍ നിന്നും മോചിപ്പിക്കുന്നതിന് പോലീസ് വകുപ്പ് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ;
( സി )
സ്കൂള്‍-കോളേജ് തലങ്ങളില്‍ കുട്ടികളിൽ ലഹരി ഉപയോഗം കണ്ടാലും അദ്ധ്യാപകര്‍ അത് ബന്ധപ്പെട്ടവരോട് പറയാന്‍ മടിക്കുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്കൂള്‍-കോളേജ് തലങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരെ കൃത്യമായി കണ്ടെത്തുന്നതിന് ആരോഗ്യ-വിദ്യാഭ്യാസ-എക്സൈസ് വകുപ്പുകളുമായി ചേർന്ന് ഇവര്‍ക്ക് ഡ്രഗ് ടെസ്റ്റ് നടത്തുന്നതിനും കൗണ്‍സിലിങ്ങും ചികില്‍സയും നല്‍കുന്നതിനും പോലീസ് വകുപ്പ് നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്ത് സ്കൂള്‍ പരിസരങ്ങളിലെ കടകളും മറ്റും കേന്ദ്രീകരിച്ചാണ് ലഹരി കച്ചവടം കൂടുതലായും നടക്കുന്നത് എന്നതിനാല്‍ രാത്രി പത്ത് മണിക്ക് ശേഷം സംശയകരമായി പ്രവര്‍ത്തിക്കുന്ന ഇത്തരം കടകളില്‍ കൃത്യമായി പരിശോധനകള്‍ നടത്തുന്നതിനും ലഹരി മാഫിയയുടെ കണ്ണികളെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കുന്നതിനും പോലീസ് വകുപ്പ് നടപടി സ്വീകരിക്കുമോ;
( ഇ )
ഇപ്പോള്‍ നടത്തുന്ന ലഹരി പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഇളവുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി നിയമം കൂടുതല്‍ കര്‍ക്കശമാക്കി ലഹരി കച്ചവടക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്നതിനും പോലീസ് വകുപ്പ് എന്തു നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( എഫ് )
രാത്രികാലങ്ങളിലാണ് ലഹരിക്കച്ചവടം കൂടുതല്‍ നടക്കുന്നത് എന്നതിനാല്‍ വീടുവിട്ട് രാത്രി കാലങ്ങളില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ കണ്ടെത്തുന്നതിന് എക്സൈസ് വകുപ്പുമായി ചേർന്നുള്ള രാത്രികാല പട്രോളിങ് ശക്തമാക്കുമോ?
5498.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് സേനയുടെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തെ ബജറ്റുകളിൽ അനുവദിച്ച തുകയും ചെലവഴിച്ച തുകയും ചെലവിന്റെ ശതമാനവും ഇനം തിരിച്ച് വ്യക്തമാക്കുമോ?
കേസുകളിൽ ശിക്ഷിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ
5499.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാന പോലീസിലെ എത്ര ഉദ്യോഗസ്ഥർ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; എത്ര ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; എത്ര ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിച്ച് ജോലിയിൽ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്; വിശദാംശം വർഷം, തസ്തിക എന്നിവ തിരിച്ച് വ്യക്തമാക്കുമോ?
5500.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും പോലീസ് സേനയുടെ ഇന്ധന ചെലവ് ഇനത്തിൽ വകുപ്പ് ആവശ്യപ്പെട്ട തുകയും അനുവദിച്ച തുകയും ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ?
5501.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യാ റിസർവ് ബറ്റാലിയനിലെ കമാൻഡോ സേനാ൦ഗങ്ങളെ ട്രെയിനിങ് കാലാവധി ഉൾപ്പെടെ പതിനൊന്നര വർഷം കഴിഞ്ഞ് കെ.സി.പി. ട്രാൻസ്ഫറിന് പരിഗണിക്കുമോ; ഇല്ലെങ്കിൽ കെ.സി.പി. ട്രാൻസ്ഫറിന് എത്ര വർഷം കഴിയണമെന്ന് വ്യക്തമാക്കുമോ;
( ബി )
ഐ.ആർ.ബി.യിലെ സേനാ൦ഗങ്ങൾക്കുള്ള സ്പെഷ്യൽ റൂൾ തയ്യാറാക്കി സമർപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ;
( സി )
അഡ്വൈസ് പ്രകാരം സീനിയർ ആയ ഐ.ആർ.ബി. സേനാ൦ഗങ്ങളെ നിലനിർത്തി ജൂനിയർ ആയവർക്ക് കെ.സി.പി.യിലേക്ക് ട്രാൻഫർ നല്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ?
5502.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്ധവിശ്വാസത്തിന്റെ മറവില്‍ ചികിത്സ നടത്തുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന ചൂഷണങ്ങള്‍ തടയുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളത്; മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഇത്തരം കേന്ദ്രങ്ങൾക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5503.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി നഗരസഭയില്‍ ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഭരണപക്ഷ പാർട്ടി പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നോ;
( ബി )
പ്രസ്തുത സംഭവത്തിൽ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തങ്ങളുടെ കൃത്യനിർവ്വഹണം ഭംഗിയായി നിർവഹിച്ച പൊലീസുകാരെ സ്ഥലം മാറ്റുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
5504.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീമതി കെ. കെ. രമ
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന സർക്കാർ അന്വേഷിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ തയ്യാറാകുമോ?
5505.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പൂച്ചാക്കല്‍ സ്റ്റേഷനില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പൂച്ചാക്കല്‍ സ്റ്റേഷൻ പരിധിയില്‍ എത്ര പേരാണ് തട്ടിപ്പിനിരയായതെന്നും പ്രസ്തുത തട്ടിപ്പിന് ഇരയായവരുടെ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പൂച്ചാക്കല്‍ സ്റ്റേഷനില്‍ നാളിതുവരെ ലഭിച്ച പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5506.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി പോലീസ് ക്വാട്ടേഴ്സ് നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; നിലവില്‍ പ്രസ്തുത ക്വാട്ടേഴ്സ് ഉപയോഗിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
5507.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയും പ്രശാന്തനും ചേർന്നുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നോ;
( ബി )
പ്രസ്തുത പരാതിയിൽ പോലീസ് എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബു പെട്രോൾ പമ്പിന്റെ എൻ.ഒ.സി. നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും അഴിമതി നടന്നുവെന്നതിന് തെളിവില്ലെന്നും കണ്ടെത്തിയ സാഹചര്യത്തിൽ പ്രസ്തുത സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
5508.
ശ്രീ ഡി കെ മുരളി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വിജിന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് പൊതുജനങ്ങള്‍ക്കായി നല്‍കി വരുന്ന സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ഡിജിറ്റല്‍ പരാതി പരിഹാര സംവിധാനങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പോലീസ് നല്‍കുന്ന സേവനങ്ങള്‍ തൃപ്തികരമാണോയെന്ന് പരിശോധിക്കുന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും എന്തെല്ലാം സാങ്കേതിക സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്;
( സി )
പ്രസ്തുത സംവിധാനത്തിലൂടെ ഏതെല്ലാം വിഷയത്തിന്മേലുള്ള പരാതികള്‍ നല്‍കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ;
( ഡി )
ജനങ്ങള്‍ക്ക് കേരളാ പോലീസിന്റെ മൊബൈല്‍ ആപ്പ് മുഖേന എന്തെല്ലാം പരാതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( ഇ )
പോലീസിന്റെ മൊബൈല്‍ ആപ്പ് മുഖേന എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
5509.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016-നു ശേഷം നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ഷം തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
2016-നു ശേഷം സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍, കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ലഹരികടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവയുടെ കണക്ക് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറയ്ക്കുന്നതിനുമായി പ്രത്യേകം പദ്ധതി നടപ്പിലാക്കുമോ?
5510.
ശ്രീ. യു. എ. ലത്തീഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്ന് ഉപയോഗം, മദ്യപാനം എന്നിവ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
മേൽപ്പറഞ്ഞ കേസ്സുകൾ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിന് എന്തെങ്കിലും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
മദ്യ-മയക്കുമരുന്ന് സംഘങ്ങളിൽ നിന്നും പോലീസുകാർക്കെതിരെ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇവർക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5511.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശിശുക്കള്‍ ഉള്‍പ്പെടെയുള്ള പ്രായപൂര്‍ത്തിയാകാത്തവരെ തട്ടിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നാളിതുവരെ ഇത്തരത്തില്‍ എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
( സി )
ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകളില്‍ പ്രതികളെ പിടികൂടി നിയമത്തിനു മുന്നില്‍ എത്തിച്ചു; ഇനിയും എത്ര കേസുകളില്‍ പ്രതികളെ കണ്ടെത്താനുണ്ട്; വിശദമാക്കുമോ;
( ഡി )
പ്രസ്തുത കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ക്ക് ജീവപര്യന്തം ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കാമോ?
5512.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മേയ് മുതല്‍ നാളിതുവരെ സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്; ജില്ല തിരിച്ച് എണ്ണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കൊലപാതകങ്ങളില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മൂലമുണ്ടായവ എത്ര; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കൊലപാതകങ്ങളില്‍ ലഹരി ഉപയോഗം കാരണം നടന്നവ എത്ര; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവില്‍ കൊലപാതക കേസ്സുകളില്‍ പ്രതികളായവരില്‍ എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട്; എത്ര പ്രതികളെ ഇനിയും കണ്ടെത്താനുണ്ട്; വിശദമാക്കാമോ;
( ഇ )
ഈ കൊലപാതകങ്ങളില്‍ ശിക്ഷ വിധിച്ച ഏതെങ്കിലും പ്രതികള്‍ക്ക് ശിക്ഷാ ഇളവ്, പരോള്‍ എന്നിവ നല്‍കിയിട്ടുണ്ടോ; ഇനം തിരിച്ച് വിശദമാക്കാമോ?
5513.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കിലെ ഏതാനും യുവാക്കളെ കേരളത്തിന് പുറത്ത് സാമ്പത്തിക തട്ടിപ്പ് കെണിയിൽപ്പെട്ട് മദ്ധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
5514.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര പോലീസ് സ്റ്റേഷനിലെ 0410/2024 നമ്പര്‍ എഫ്.ഐ.ആര്‍. പ്രകാരമുള്ള വാഹനാപകടത്തിന് കാരണമായ വാഹനം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അപകടം നടന്ന് ഒൻപത് മാസങ്ങള്‍ പിന്നിട്ടിട്ടും അപകടത്തിന് കാരണമായ വാഹനം കണ്ടെത്താന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
അപകടത്തിനിരയായ വ്യക്തി മരിച്ച സാഹചര്യത്തില്‍ എത്രയും വേഗം വാഹനം കണ്ടെത്തി മരിച്ചയാളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
5515.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മായാദേവി കെ.എസ്., മഠത്തിക്കുടി വീട്, അയിരൂര്‍പാടം, കോതമംഗലം എന്ന വ്യക്തി തന്റെ ഭര്‍ത്താവ് മുരളീധരന്‍ എം.എസ്. 2024 ഡിസംബര്‍ 9-ാം തീയതി മംഗലത്തുകോണത്തുവച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്ന അപേക്ഷയിന്‍മേലും ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലും നാളിതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംഭവത്തില്‍ മരണപ്പെട്ടയാള്‍ ഓടിച്ചിരുന്ന സ്കൂട്ടറില്‍ വന്നിടിച്ച ഓട്ടോറിക്ഷ നാളിതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അന്വേഷണം വേഗത്തിലാക്കി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5516.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ കൈകാര്യം ചെയ്ത കേസുകളുടെ എണ്ണം ഇനം തിരിച്ച് പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ വിശദാംശം തസ്തിക തിരിച്ച് വ്യക്തമാക്കുമോ; സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളെ ശാക്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5517.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്നും സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കമ്മീഷണര്‍ ഓഫീസുകളില്‍ എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടികളെയും സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പൊതു വിദ്യാലയങ്ങളില്‍ സൈബര്‍ കുറ്റകൃത്യം, സൈബര്‍ ആക്രമണം എന്നിവ ഒഴിവാക്കുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന വിശദവിവരം ലഭ്യമാക്കാമോ?
തിരുവനന്തപുരം ​ക്രൈം ഡിറ്റാച്ച്മെന്റ് 1346/23-ാം നമ്പർ കേസ് ​​
5518.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ തിരുവനന്തപുരം ക്രൈം ഡിറ്റാച്ച്മെന്റ് അന്വേഷിച്ച് വരുന്ന 1346/23-ാം നമ്പർ കേസിലെ ഒന്നാം പ്രതിയെ കേരളാ ഹൈക്കോടതിയും സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷനും നിരസിച്ച ശേഷവും മജിസ്​ട്രേറ്റ് കോടതിയിൽ വാദി പരാതി നൽകുന്നത് വരെ അറസ്റ്റ് ചെയ്യാതിരിക്കാനുളള കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത കേസിലെ ഒന്നാം പ്രതിയുടെ ഭാര്യ അഞ്ജലി ബാബുവിന് ​ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച ശേഷവും പ്രസ്തുത വ്യക്തിയെ അറസ്റ്റ് ചെയ്യുകയോ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുകയോ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ നാളിതുവരെയായിട്ട് സ്വർണ്ണം റിക്കവറി ചെയ്തിട്ടില്ലെന്നത് ആഭ്യന്തര വകുപ്പ് പരിശോധിക്കുമോ; റിക്കവറി ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
5519.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂരിൽ പോലീസ് സ്റ്റേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ നിലവിൽ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
എന്തെല്ലാം മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കുന്നത്; വിശദമാക്കാമോ?
5520.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ അതിയന്നൂര്‍ പഞ്ചായത്തിലെ നെല്ലിമൂട്ടില്‍ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിനുവേണ്ടി നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
5521.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേതമംഗലം താലൂക്കില്‍ നാടുകാണി വില്ലേജില്‍ കണ്ണാടന്‍ വീട്ടില്‍ ആനീസ്, തന്റെ സഹാേദരിയായ കാലടി വില്ലേജില്‍ നടുവട്ടം കരയില്‍ മണവാളന്‍ വീട്ടില്‍ ജെസ്സിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത അന്വേഷണം വേഗത്തിലാക്കി നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമാേയെന്ന് വ്യക്തമാക്കാമാേ?
5522.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നടന്ന ആത്മഹത്യകളുടെ എണ്ണം എത്രയെന്ന് വര്‍ഷം തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
5523.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതൽ അന്യത്ര സേവന വ്യവസ്ഥ വഴി മാത്രം നിയമനം നടന്നിരുന്ന സംസ്ഥാനത്തെ പോലീസ് ആശുപത്രികളിൽ 2019-ൽ ട്രാൻസ്ഫർ ആൻഡ് പോസ്റ്റിങ്ങ് വഴി (ഇ.എ2-1000/2018/ഡി.എച്ച്.എസ്. തീയതി.15/06/2019) മെഡിക്കൽ ഓഫീസർമാരെ നിയമിച്ചതിൽ സാമ്പത്തികമായോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള അഴിമതി നടന്നിട്ടുണ്ടോ എന്ന് വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് നൽകാമോ; ഇല്ലെങ്കിൽ വകുപ്പ് തല അന്വേഷണം നടത്താൻ തയ്യാറാകുമോയെന്ന് വിശദമാക്കുമോ;
( ബി )
കൊല്ലം പോലീസ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ രോഗികളോട് അപമര്യാദയായി പെരുമാറി ചികിത്സ നിഷേധിക്കുക വഴി സർവീസിൽ ഗുരുതരമായ ചട്ട ലംഘനം നടത്തി എന്ന പരാതി വകുപ്പിന് കിട്ടിയിട്ടുണ്ടോ; അതിന്മേൽ വേണ്ട അന്വേഷണം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് നൽകാമോ; ഇല്ലെങ്കിൽ അന്വേഷണം നടത്താൻ തയ്യാറാകുമോ;
( സി )
മേൽ പറയുന്ന ഗുരുതര ആരോപണങ്ങൾ നേരിടുന്ന ജീവനക്കാരെ പ്രസ്തുത ആശുപത്രികളിൽ തുടർന്ന് നിയമിക്കാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
പോലീസ് സേനയിലെ നിയമനങ്ങൾ
5524.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസ് സേനയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഏതൊക്കെ റാങ്ക് ലിസ്റ്റുകൾ ആണ് നിലവിലുള്ളതെന്ന് അറിയിക്കാമോ; ഈ റാങ്ക് ലിസ്റ്റുകൾ ഏതൊക്കെ തീയതികളിലാണ് നിലവിൽവന്നതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ഓരോ റാങ്ക് പട്ടികയിലും മെയിൻ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലുമായി ആകെ എത്ര ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ഈ റാങ്ക് പട്ടികകളിൽ നിന്നും നിലവിൽ ആകെ എത്രപേർക്ക് വീതം നിയമനം നൽകിയിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
സമാന തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കായി തയ്യാറാക്കിയ മുൻ റാങ്ക് പട്ടികകളുമായി താരതമ്യം ചെയ്താൽ നിലവിലെ റാങ്ക് പട്ടികകളിൽ നിന്നും നടത്തിയിട്ടുള്ള നിയമനം തുലോം കുറവാണ് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്ന് വിശദമാക്കാമോ;
( ഡി )
പോലീസ് സേനയിലെ അംഗബലം കൂട്ടുമെന്ന ബഹു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാമോ; കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് പോലീസ് സേനയിലെ അംഗബലം കൂട്ടിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
സേനയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുള്ള നിലവിലുള്ള റാങ്ക് പട്ടികകളിൽ നിന്നുള്ള ആകെ നിയമനം കുറവായതിനാൽ പ്രസ്തുത റാങ്ക് പട്ടികകളുടെ കാലാവധി കഴിയുന്ന മുറയ്ക്ക് ആയത് നീട്ടി കൊടുക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?
5525.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ ഓരോ വർഷവും റാഗിംഗുമായി ബന്ധപ്പെട്ട് എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ റാഗിംഗ് കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചവയുടെ എണ്ണം വർഷാടിസ്ഥാനത്തിൽ ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
റാഗിംഗ് കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾ സ്വീകരിച്ചു വരുന്നതുമായ കേസുകളുടെ എണ്ണം വർഷാടിസ്ഥാനത്തിൽ ജില്ല തിരിച്ച് നൽകാമോ;
( ഡി )
മേൽപ്പറഞ്ഞ കാലയളവിൽ പോലീസിന് ലഭിച്ച പരാതികളിൽ നടപടികൾ സ്വീകരിക്കാതെ ഒഴിവാക്കിയ റാഗിംഗ് പരാതികളുടെ എണ്ണം എത്രയെന്ന് ജില്ല തിരിച്ച് അറിയിക്കാമോ?
5526.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി സംബന്ധിച്ച കേസിൽ അഗളിക്കോടതിയുടെ ഉത്തരവ് എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ; ഉത്തരവിന്റെ വിശദാംശം നൽകുമോ;
( ബി )
അട്ടപ്പാടിയിലെ ആദിവാസികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്, വ്യാജരേഖ നിർമ്മിച്ച് ഭൂമി കയ്യേറുന്നതായി നൽകിയ പരാതിയിൽ എന്തെല്ലാം വിഷയങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്; പ്രസ്തുത പരാതിയിന്മേൽ പട്ടികവർഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ എന്തെല്ലാം ശിപാർശകളാണ് നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന ശിപാർശയിൽ എന്തുനടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
5527.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടതി ഫീസ്, എൽ.ബി.എഫ്. എന്നിവ ഓൺലൈൻ ആയി അടയ്ക്കുന്നതിൽ അഡ്വക്കേറ്റുമാരും ക്ലർക്കുമാരും പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യം പരിശോധിക്കുമോ;
( ബി )
വലിയ തുക ഓൺലൈൻ ആയി അടയ്ക്കേണ്ടി വരുമ്പോൾ ബാങ്കുകളുടെ അക്കൗണ്ട് ട്രാൻസാക്ഷനിലെ നിയന്ത്രണങ്ങൾ മൂലം അക്കൗണ്ടിൽ ആവശ്യമായ പണമുണ്ടായിട്ടും യഥാസമയം പണം ട്രാൻസ്ഫർ ചെയ്യുന്നതിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
നിലവില്‍ സ്റ്റാമ്പ്‌ പേപ്പർ ഓൺലൈൻ ആയി ലഭിക്കുമെന്നുള്ളതിനാലും എത്ര വലിയ തുകയുടെ സ്റ്റാമ്പ്‌ പേപ്പറും ഒറ്റ പേപ്പറായി പ്രിന്റ് ചെയ്തെടുക്കാമെന്നുള്ളതും കണക്കിലെടുത്ത് വലിയ തുക കോടതി ഫീസും എൽ.ബി. എഫും അടക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഇ-സ്റ്റാമ്പ് പേപ്പർ കൂടി ഇക്കാര്യത്തിനായി ഉപയോഗിക്കുന്ന തരത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി നിർദേശങ്ങൾ നല്‍കുമോയെന്ന് വിശദമാക്കുമോ?
5528.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാരണം വകുപ്പുതല പരീക്ഷകള്‍ യഥാസമയം നടക്കാത്തതിനാല്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂൾസ്) വകുപ്പിന്റെ 21.10.2023-ലെ സ.ഉ.(കെെ) നമ്പർ 20/2023/ഉ.ഭ.പ.വ. ഉത്തരവ് പ്രകാരം ജീവനക്കാര്‍ക്ക് സീനിയോറിറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ ജീവനക്കാരില്‍ നിന്നും വകുപ്പിന് ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
അതില്‍ എത്ര പേര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ടെന്നും ഇപ്രകാരം ലഭ്യമായ അപേക്ഷകളിന്മേൽ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ഏതെങ്കിലും തരത്തിലുളള സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്നും വിശദമാക്കാമോ?
5529.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആമീൻ, പ്രോസസ് സെർവർ തുടങ്ങിയ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകാത്തതുമൂലം വിവിധ കോടതികളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ നിയമനങ്ങൾ നടത്താന്‍ കഴിയാത്ത സ്ഥിതിവിശേഷം പരിശോധിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
വിവിധ കോടതികളിലായി ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ എത്ര ഒഴിവുകൾ നിലവിൽ പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന കണക്കുകൾ ലഭ്യമാക്കാമോ;
( സി )
2026 മാർച്ച് 31 ന് മുൻപ് ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ആന്റിസിപ്പേറ്ററി ഒഴിവുകൾ ഉൾപ്പെടെയുള്ളവ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
5530.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര മണ്ഡലത്തില്‍ ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷന്‍ ഇല്ല എന്നുളളത് കണക്കിലെടുത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ആരംഭിക്കുന്നെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കാമോ?
5531.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ ഫയര്‍ ആൻഡ് റസ്ക്യു സ്റ്റേഷനില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വാഹനങ്ങള്‍ ലേലം ചെയ്തുമാറ്റി പുതിയവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
കടുത്ത വരള്‍ച്ച ഉണ്ടാകാനിടയുള്ള സാഹചര്യത്തില്‍ എഫ്.ആർ.വി., ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പ്രവര്‍ത്തനസജ്ജമല്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ വാഹനങ്ങള്‍ ഇന്‍ഷ്വറന്‍സ് കവറേജ് സഹിതം പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പാലാ ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷനില്‍ എത്ര ഡ്രൈവര്‍ തസ്തികയാണ് നിലവിലുള്ളതെന്നും പ്രസ്തുത തസ്തികയിൽ എത്രപേര്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും ഒഴിവുള്ളവ നികത്താന്‍ നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കാമോ?
5532.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ ഉപയോഗപ്രദമായ നാലുചക്ര വാഹനങ്ങൾ ഇല്ലാത്ത സ്പെഷ്യൽ സബ്‍ജയിൽ/ സബ്‍ജയിലുകൾ ഏതെല്ലാം; വ്യക്‌തമാക്കുമോ;
( ബി )
വാഹനം ഇല്ലാത്ത ജയിലുകളിൽ വാഹനം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
5533.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലാ ജയിലിലെ വനിതാ തടവുകാരെ വിയ്യൂര്‍ വനിതാ ജയിലിലേക്ക് മാറ്റി പാലക്കാട് ജില്ലാ ജയിലില്‍ പുരുഷ തടവുകാരെ പാര്‍പ്പിക്കാന്‍ ജയില്‍ വകുപ്പില്‍ നിന്നും നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏറ്റവും വലിയ ജില്ലയായ പാലക്കാടിലെ അട്ടപ്പാടി പോലുളള സ്ഥലങ്ങളില്‍ നിന്നും ബന്ധുക്കള്‍ക്ക് തടവുകാരെ കാണുന്നതിനും ജാമ്യം ലഭിച്ചാല്‍ ജാമ്യ ഉത്തരവ് അന്നേദിവസം ജയിലില്‍ എത്തിക്കുന്നതിനും വിയ്യൂര്‍ വളരെ ദൂരത്തിലാണ് എന്നുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി നിര്‍ത്തിവയ്ക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
5534.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലാ കളക്ടറുടെ 19/7/2024-ലെ DLEKM/2433/2023-L7 നടപടിക്രമ പ്രകാരം പുതിയ ജയിൽ നിർമ്മിക്കുന്നതിനായി കേരള പ്രിസൺസ് ആന്റ് കറക്ഷണൽ സർവ്വീസ് വകുപ്പിന് അനുവദിച്ച് നൽകിയ വൈപ്പിൻ മണ്ഡലത്തിലെ പുതുവൈപ്പ് വില്ലേജ്, ബ്ലോക്ക് 10-ൽ റീസർവ്വേ 300/1-ൽ പ്പെട്ട 19.03 ആർ വിസ്തീർണ്ണമുള്ള സ്ഥലത്ത് ജയിൽ നിർമ്മിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ?
5535.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടിവകുപ്പിൽ ടെക്നിക്കൽ വിഭാഗത്തിൽ നിലവിൽ എത്ര തസ്തികകളാണുള്ളത്; ഇവയിൽ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്; പ്രസ്തുത ഒഴിവുകൾ നികത്തുവാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കഴിഞ്ഞ എട്ടു വർഷങ്ങളിലയി അച്ചടി വകുപ്പിലെ ടെക്നിക്കൽ വിഭാഗത്തിൽ എത്ര തസ്തികയിലാണ് നിയമനം നടത്തിയത്; ഇതിൽ നേരിട്ടുള്ള നിയമനം, ബൈ ട്രാൻസ്ഫർ നിയമനം എത്രയെന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്പെഷ്യൽ റൂൾസ് പ്രകാരമോ, എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരമോ ഏതെങ്കിലും വകുപ്പിൽ 10 ശതമാനത്തിൽ അധികം ബൈ ട്രാൻസ്ഫർ നിയമനത്തിന് നിലവിൽ വ്യവസ്ഥയുണ്ടെങ്കിൽ ആയത് 10 ശതമാനം ആയി അതത് വകുപ്പുകൾ സ്പെഷ്യൽ റൂളിൽ അടിയന്തരമായി ഭേദഗതി വരുത്തണമെന്നുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ് നിലനിൽക്കെ, ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അച്ചടി വകുപ്പിൽ ലാസ്കർ, കൗണ്ടർ, പാക്കർ എന്നീ ക്ലാസ് ഫോർ ജീവനക്കാർക്ക് എൽ.ഡി ക്ലർക്ക്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികളിൽ 10% നൽകുന്നതിന് പുറമെ ടെക്നിക്കൽ തസ്തികയിലേക്ക് 50% ബൈ ട്രാൻസ്ഫർ നിയമനം കൊടുക്കുന്നത്; ഇത് സംവരണം പാലിച്ചാണോ നൽകിയിട്ടുള്ളത്; വിശദാംശം നൽകാമോ?
5536.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് എപ്പോൾ ഭരണാനുമതി നൽകാൻ കഴിയുമെന്ന് വിശദമാക്കുമോ?
5537.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തീരത്ത് കടൽ മണൽ ഖനനം നടത്തുന്ന വിഷയത്തിൽ സംസ്ഥാനത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിക്കുകയുണ്ടായോ; ഏതൊക്കെ മാർഗങ്ങളിലൂടെയാണ് സംസ്ഥാനം കേന്ദ്രത്തെ എതിർപ്പ് അറിയിച്ചിട്ടുള്ളത്; ഇത് സംബന്ധിച്ച് സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തുകളുടെയും യോഗ മിനിട്ട്സുകളുടെയും പകർപ്പ് ലഭ്യമാക്കുമോ;
( ബി )
കടൽ മണൽ ഖനനം എതിർത്തുകൊണ്ട് കേന്ദ്രസർക്കാരിന് നൽകിയ അറിയിപ്പുകളിൽ സംസ്ഥാനം ഏതൊക്കെ ഘടകങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഖനനം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങളെ സംബന്ധിച്ച് സംസ്ഥാനം ഔദ്യോഗിക പഠനങ്ങൾ എന്തെങ്കിലും സംഘടിപ്പിക്കുകയുണ്ടായോ; ഉണ്ടെങ്കിൽ എന്തൊക്കെ ആഘാതങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ കരുതുന്നത്; വിശദമാക്കാമോ;
( ഡി )
കടൽ മണൽ ഖനനം പവിഴപ്പുറ്റുകള്‍ക്കും പാറക്കെട്ടുകള്‍ക്കും നാശമുണ്ടാക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ പഠനങ്ങളിലാണ് ഇത് കണ്ടെത്തിയിട്ടുള്ളത്; വിശദമാക്കാമോ?
5538.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തില്‍ കണ്ടല്‍ക്കാടുകളായി വിജ്ഞാപനം ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ കണ്ടലുകള്‍ വ്യാപകമായി നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ അതിനെതിരായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പരിസ്ഥിതിക്ക് ദോഷമാകുന്ന തരത്തില്‍ കണ്ടലുകള്‍ നശിപ്പിക്കുന്നതിനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കുമോ?
5539.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ പരിസ്ഥിതി വകുപ്പിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ സംബന്ധിച്ച് വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ എന്തൊക്കെയാണ്; വിശദാംശം ഇനം തിരിച്ച് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്രമക്കേടുകളില്‍ ഓരോന്നും സംബന്ധിച്ച് വകുപ്പുതലത്തിലും അഴിമതി നിരോധന നിയമപ്രകാരവും നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?
5540.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിതീവ്രമഴ, പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ മനുഷ്യന്റെ ജീവനും സ്വത്തിനും കനത്ത നാശം ഉണ്ടാക്കുന്നതോടൊപ്പം ആവാസവ്യവസ്ഥയെയും തകർക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തരഫലങ്ങൾ പരിശോധനാവിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമായി 2030-ൽ കേരളത്തെ മാറ്റുന്നതിനുള്ള ജനകീയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രാദേശിക ജൈവവൈവിധ്യ കർമ്മപദ്ധതിയിൽ ഹ്രസ്വ, ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
5541.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തീരദേശ പരിപാലന അതോറിറ്റി ഡയറക്ടറുടെ 6.12.2024 ലെ 3149/എ1/കെ.സി.ഇസഡ്.എം.എ. നമ്പർ ഉത്തരവ് പ്രകാരം വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിന്റെ സമീപത്ത് വീട് നിർമ്മിക്കുന്നതിനുള്ള ദൂരപരിധിയും മറ്റ് നിബന്ധനകളും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം സി.ആർ.ഇസഡ്. II, സി.ആർ.ഇസഡ്. III A, സി.ആർ.ഇസഡ്. III B തുടങ്ങിയ മേഖലകളിൽ വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിന്റെ വേലിയേറ്റ രേഖയിൽ നിന്ന് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള ദൂരപരിധി എത്രയാണെന്നും പ്രസ്തുത കെട്ടിടങ്ങളുടെ സ്വഭാവം എങ്ങനെയായിരിക്കണമെന്നും വ്യക്തമാക്കാമോ;
( സി )
ഈ മേഖലകളിൽ വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിന്റെ വേലിയേറ്റ രേഖയ്ക്ക് ഉള്ളിലായി നിലവിലുള്ള കെട്ടിടങ്ങൾക്ക് നിയമപരമായ പ്രശ്നങ്ങളുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
മേൽ പ്രസ്താവിച്ചത് കൂടാതെ മറ്റേതെങ്കിലും സി.ആർ.ഇസഡ്-ൽ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭ്യമാക്കുമോയെന്ന് വ്യക്തമാക്കുമോ?
5542.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച് വാണിജ്യാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ എത്രയുണ്ടെന്ന് കണ്ടെത്താനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ കാര്യത്തിലുള്ള സർക്കാർ നിലപാട് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.