UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
  18.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4354.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നൽകിയ വ്യാവസായിക വൈദ്യുതി കണക്ഷനുകൾ എത്രയാണെന്ന വിവരം വർഷം തിരിച്ചു ലഭ്യമാക്കാമോ?
4355.
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി പുറമേ നിന്നു വാങ്ങുന്നതിന് നിലവിലുളള സംവിധാനം എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഇതിന് എന്തെങ്കിലും മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി ഇടനിലക്കാരായി ഏതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഇങ്ങനെ വൈദ്യുതി വാങ്ങുന്നതിലൂടെ ഉണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
4356.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സത്‌ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ് (എസ്.ജെ.വി.എന്‍.) കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നും, ആവശ്യകത അറിയിക്കണമെന്നും അറിയിച്ചുകൊണ്ട് വൈദ്യുതി വകുപ്പിന് കത്ത് നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ പ്രസ്തുത കത്തിന് നല്‍കിയ മറുപടി എന്താണെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരത്തില്‍ വൈദ്യുതി വാങ്ങുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
4357.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗജന്യ നിരക്കിൽ വൈദ്യുതി വിതരണം ചെയ്യുന്ന കെ.എസ്.ഇ.ബി. പദ്ധതിയുടെ ഗുണഭോക്താക്കളായി അനർഹർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പരിശോധനകളുടെ അടിസ്ഥാനത്തിൽ അനർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ത് നടപടിയാണ് സ്വീകരിച്ചത്; വിശദാംശം വ്യക്തമാക്കുമോ;
( സി )
എന്തൊക്കെ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് മേൽപ്പറഞ്ഞ കെ.എസ്.ഇ.ബി. പദ്ധതി പ്രകാരം സൗജന്യ നിരക്കിൽ വൈദ്യുതി നൽകുന്നത്; വിശദമാക്കാമോ?
4358.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള സിംഗിള്‍ ഫേസ്, ത്രീഫേസ് വൈദ്യുതി ലൈനുകള്‍ ഒറ്റലൈനായി കേബിള്‍ വഴിയാക്കുന്ന പദ്ധതി പ്രകാരം തിരുവമ്പാടി മണ്ഡലത്തില്‍ നടത്തിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇനിയും എത്രമാത്രം പ്രവൃത്തികളാണ് നടപ്പിലാക്കാനുള്ളതെന്ന് വിശദമാക്കാമോ?
4359.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ജനുവരി മുതൽ നാളിതുവരെയുള്ള സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെയും ഉൽപാദനത്തിന്റെയും കണക്ക് മാസം തിരിച്ചും ഇനം തിരിച്ചുും വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിന് പര്യാപ്തമായ അളവ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുന്നുണ്ടോ; ഇല്ലെങ്കിൽ ഈ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുവാൻ സാധിക്കുന്ന രീതിയിൽ എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
വേനൽക്കാലത്ത് വൈദ്യുതിക്ഷാമം അനുഭവപ്പെടാതിരിക്കാൻ കെ.എസ്.ഇ.ബി. എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4360.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാര്‍മല ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പ്രോജക്ടിനു നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രൊജക്ട് സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4361.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ വൈദ്യുതി ലഭ്യമല്ലാത്ത വീടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെണ്ണമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള തടസ്സമെന്താണെന്ന് വിശദമാക്കാമോ?
4362.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഈ നിലവിലെ സ‍ർക്കാരിന്റെ കാലത്ത് ഏതൊക്കെ വർഷങ്ങളില്‍ എത്ര തവണ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
2011-2016-ലെ സർക്കാരിന്റെ കാലയളവില്‍ വൈദ്യുതി ബോർഡ് കുറഞ്ഞ നിരക്കിൽ ഏർപ്പെട്ടിരുന്ന ദീർഘകാല കരാറുകൾ റദ്ദാക്കി ഉയർന്ന നിരക്കിൽ ഹ്രസ്വകാല കരാറുകളില്‍ ഏർപ്പെട്ടതും കരാർ കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ കമ്പനികളിൽ നിന്നും വൈദ്യുത പദ്ധതികൾ ഏറ്റെടുക്കാത്തതും, മറ്റ് വകുപ്പുകളെ അപേക്ഷിച്ച് ജീവനക്കാരുടെ ഉയര്‍ന്ന വേതനവും, വകുപ്പിന്റെ കെടുകാര്യസ്ഥതയും അടക്കമുള്ള വീഴ്‌ചകളാണ് വൈദ്യുതി ചാർജ്ജ് വർദ്ധനവിലേക്ക് നയിച്ചതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിലക്കയറ്റവും നികുതി വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും മൂലം പ്രയാസപ്പെടുന്ന ജനങ്ങളെ ബാധിക്കുന്ന വൈദ്യുതി നിരക്ക് വർദ്ധനവ് പുന:പരിശോധിക്കുന്നതിനും, കെ‌.എസ്‌.ഇ‌.ബി.-യുടെ നഷ്ടം നികത്തുന്നതിന് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4363.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിൽ ഇലക്ട്രിക് പോസ്റ്റുകളുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിട്ടുള്ള ചാർജിംഗ് ബോക്സുകളിൽ എത്രയെണ്ണം പ്രവർത്തന സജ്ജമായിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനാവശ്യമായ കൂടുതല്‍ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4364.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി പുതുതായി ആരംഭിക്കാന്‍ തീരുമാനമെടുത്ത ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തുടങ്ങുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
4365.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ഏതൊക്കെ പ്രദേശങ്ങളിലാണ് വൈദ്യുതി ലൈന്‍ എ.ബി.സി. കേബിള്‍ ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതെന്ന് വിശദമാക്കുമോ?
4366.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരും മാസങ്ങളില്‍ വേനല്‍ച്ചൂട് രൂക്ഷമാകുമ്പോള്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് അനിവാര്യമാകുമോ; ഈ സാഹചര്യം മറികടക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തിന് പുറത്ത് നിന്നും വാങ്ങുന്ന വൈദ്യുതി എത്തിച്ച് വിതരണം ചെയ്യാനുള്ള ശേഷി നിലവിലെ വിതരണ പ്രസരണ ശൃംഖലയ്ക്കുണ്ടോ; ഇല്ലെങ്കില്‍ ഈ പരിമിതി മാറ്റുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ഭൂരിഭാഗം ഇന്റര്‍കണക്ടിംഗ് ട്രാന്‍സ്ഫോര്‍മറുകളും വിതരണ ട്രാന്‍സ്ഫോര്‍മറുകളും ശേഷി കുറഞ്ഞവയാണോ; എങ്കില്‍ അവ മാറ്റുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
4367.
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത ഉൽപാദനം വർദ്ധിപ്പിക്കാനുളള കെ.എസ്.ഇ.ബി.യുടെ വിവിധ പദ്ധതികളിൽ പൊതു-സ്വകാര്യ നിക്ഷേപം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരം പദ്ധതികളിലൂടെ എത്ര മെഗാവാട്ട് ഉൽപാദനമാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ;
( സി )
ജലവൈദ്യുത പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം തേടാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
4368.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കാരാട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കെ.എസ്.ഇ.ബി.യുടെ യു.ജി. കേബിൾ, ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി വാഴയൂർ ഗ്രാമപഞ്ചായത്തിൽ കടവ് റിസോർട്ടിന് സമീപം കെ.എസ്.ഇ.ബി.യുടെ മേൽനോട്ടത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ മാറ്റിയപ്പോൾ അതുവഴി പോകുന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനിന് കേടുപാടു വന്ന കാര്യവും ഇത് മൂലം ഹൈവേയുടെ മറുഭാഗത്ത് കുടിവെള്ളം എത്തിക്കാൻ കഴിയാത്ത സാഹചര്യവും വൈദ്യുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കെ.എസ്.ഇ.ബി.യുടെ കേബിൾ കുടിവെള്ള പൈപ്പിലൂടെ കടന്നുപോകുന്നത് അപകടമാണെന്നിരിക്കെ ഇത് നാഷണൽ ഹൈവേ അതോറിറ്റിയോട് തന്നെ മാറ്റുന്നതിനായി ആവശ്യപ്പെടുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; അടിയന്തരമായി പ്രസ്തുത വിഷയത്തില്‍ ഇടപെടൽ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
4369.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ വിവിധ മരാമത്തുപ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള കെ.എസ്.ഇ.ബി. യൂട്ടിലിറ്റി ഷിഫ്റ്റിംഗ് നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഓരോ പ്രവൃത്തിയ്ക്കും എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നുമുള്ള വിവരം അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസം പരിഹരിച്ച് എത്രയും വേഗം യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
4370.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡിനെ ലാഭകരമാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കൂടുതൽ ജലവൈദ്യുത പദ്ധതികൾ ആരംഭിച്ച് വൈദ്യുതി ബോർഡിനെ ലാഭകരമാക്കാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4371.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.-യുടെ ഉടമസ്ഥതയിലുള്ള കക്കയം ഐ.ബി. നവീകരിക്കുന്നതിനും പുതിയ റസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കെ.എസ്.ഇ.ബി.-യ്ക്ക് വരുമാനം ലഭിക്കുന്ന രീതിയില്‍ കക്കയം ഐ.ബി. നവീകരിച്ച് ടൂറിസ്റ്റുകള്‍ക്ക് കൂടി താമസിക്കുവാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
4372.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായി കെ.എസ്.ഇ.ബി-യുടെ ഡി.സി. ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണത്തിന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ടോ; എങ്കിൽ ലഭിച്ച ക്വട്ടേഷനുകളുടെ പകർപ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
ക്വട്ടേഷൻ ലഭിച്ച സ്ഥാപനത്തിന്റെ പേരും ക്വോട്ട് ചെയ്തിട്ടുള്ള കുറഞ്ഞ തുകയും സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( സി )
നാളിതുവരെ വാങ്ങിയ ഉപകരണത്തിന്റെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ; ഒരു ചാർജിംഗ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ചെലവുകളുടെ വിവരം ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് സ്ഥാപിച്ച ചാർജിംഗ് സ്റ്ററ്റേഷനുകളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ; ചാർജിംഗ് സ്റ്ററ്റേഷനിൽ നിന്നും നാളിതുവരെ ലഭിച്ച വരുമാനം എത്രയാണെന്ന് അറിയിക്കാമോ;
( ഇ )
ഫോർ വീലർ വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായി കെ.എസ്.ഇ.ബി. സ്ഥാപിച്ച ഡി.സി. ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ച ഉപകരണങ്ങളുടെ പേരുവിവരം ലഭ്യമാക്കുമോ?
4373.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് കെ.എസ്.ഇ.ബി. ഓഫീസുകളിൽ നിലവിൽ എത്ര രൂപ വരെ അടയ്ക്കുന്നതിന് സാധിക്കും; വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ഇ.ബി. ഓഫീസുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി ചാർജ് അടയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടോ എന്ന് അറിയിക്കാമോ; വ്യക്തമാക്കാമോ;
( സി )
ഉപഭോക്താക്കൾക്ക് ഓൺലൈനായി വൈദ്യുതി ചാർജ് അടയ്ക്കുന്നതിനുള്ള സംവിധാനം കെ.എസ്.ഇ.ബി. ഓഫീസുകളിൽ ഒരുക്കിയിട്ടില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾക്ക് ഓൺലൈനായി വൈദ്യുതി ചാർജ് അടയ്ക്കുന്നതിന് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
4374.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിണ്ടാൽ പവറിൽ നിന്ന് 150 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ഏർപ്പെട്ടിരുന്ന ദീർഘകാല കരാർ റദ്ദാക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് അറിയിക്കുമോ; എന്ന് മുതൽ എത്ര വർഷത്തേക്ക് എത്ര രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനാണ് പ്രസ്തുത കരാർ വിഭാവനം ചെയ്തിരുന്നത്; വിശദമാക്കാമോ;
( ബി )
ഏതൊക്കെ നടപടിക്രമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് പ്രസ്തുത കരാർ റദ്ദ് ചെയ്യാൻ റെഗുലേറ്ററി കമ്മീഷൻ ശിപാർശ ചെയ്തത്; പിന്നീട് ഈ കരാർ പുന:സ്ഥാപിക്കുന്നതിന് മന്ത്രിസഭ ആവശ്യപ്പെടാനിടയായ സാഹചര്യമെന്താണെന്ന് അറിയിക്കുമോ;
( സി )
സുപ്രീംകോടതി മുഖേന കരാറിൽ നിന്നും പിൻവാങ്ങിയ ശേഷം 150 മെഗാവാട്ട് വൈദ്യുതി തുടർന്നും നൽകുന്നതിന് ജിണ്ടാൽ പവർ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായോ; എങ്കിൽ എത്ര രൂപ നിരക്കിൽ വൈദ്യുതി നൽകാം എന്നാണ് ജിണ്ടാൽ പവർ രണ്ടാം തവണ സന്നദ്ധത അറിയിച്ചത്; ജിണ്ടാൽ പവറിന്റെ ഈ ആവശ്യം പരിഗണിക്കപ്പെടാത്തതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ഡി )
ജിണ്ടാൽ പവറുമായുള്ള കരാർ റദ്ദാക്കിയതിലൂടെ കരാർ കാലാവധി മുഴുവനും കണക്കാക്കുമ്പോള്‍ സംസ്ഥാനത്തിന് ആകെ എത്ര രൂപയുടെ നഷ്ടം വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്; വിശദമാക്കാമോ;
( ഇ )
നടപടിക്രമങ്ങളുടെ പേരിൽ മാത്രം വീണ്ടുവിചാരമില്ലാതെ സംസ്ഥാനത്തിന് ഇത്രയും വലിയ നഷ്ടം ഉണ്ടാക്കാൻ ഇടയാക്കിയ റെഗുലേറ്ററി കമ്മീഷൻ നടപടിക്കെതിരെ സർക്കാർ എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
4375.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ഡിസംബറിൽ ദീർഘകാല വൈദ്യുത കരാറുകൾ റദ്ദ് ചെയ്ത നടപടി പുന:സ്ഥാപിച്ചതിനെ തുടർന്ന് യൂണിറ്റിന് 4.25 രൂപ നിരക്കിൽ 150 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് സമ്മതിച്ച ജിണ്ടാൽ പവർ കമ്പനിയിൽ നിന്നും പ്രസ്തുത വൈദ്യുതി വാങ്ങുവാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
2023 ഡിസംബർ മുതൽ നാളിതുവരെയുള്ള കാലയളവിൽ ഇതിന് പകരമായി യൂണിറ്റിന് എത്ര രൂപ നിരക്കിലാണ് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയിട്ടുള്ളതെന്നും ഈ ഇനത്തിൽ എത്ര തുക അധികം ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
4376.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിക്ക് ആവശ്യമായ സൗജന്യ വൈദ്യുതി കണക്ഷനുകൾ പുതുതായി നൽകുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരം കണക്ഷനുകൾ ലഭിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്; വിശദമാക്കാമോ?
4377.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാൻസർ രോഗികൾക്കും ഭിന്നശേഷിക്കാർക്കും ചെറുകിട സംരംഭകർക്കുമുള്ള ആനുകൂല്യങ്ങള്‍, തർക്ക പരിഹാര സെൽ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ചുള്ള റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശങ്ങളിന്മേൽ കെ.എസ്.ഇ.ബി. നടപടി എടുക്കാത്ത സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിരക്ക് പരിഷ്കരണം നടപ്പാക്കുമ്പോൾ ബി.പി.എൽ. വിഭാഗത്തിലെ ക്യാൻസർ രോഗികൾ, ഭിന്നശേഷി വിഭാഗക്കാർ തുടങ്ങിയവർക്ക് 200 യൂണിറ്റ് വരെ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ നിർദ്ദേശിക്കുകയുണ്ടായോ; വ്യക്തമാക്കാമോ;
( സി )
കെ.എസ്.ഇ.ബി. ഇവ നടപ്പാക്കാതിരുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
4378.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ കല്ലറ മീതൂരില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കെ.എസ്.ഇ.ബി.-യുടെ 33 കെ.വി സബ്സ്റ്റേഷന്‍ നിര്‍മ്മാണ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ?
4379.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാൻ മണ്ണാർക്കാട്ടും, അഗളിയിലുമായി രണ്ട് 220 കെ.വി. സബ്സ്റ്റേഷനുകൾ സ്ഥാപിക്കുവാനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത നിർദ്ദേശത്തിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4380.
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത പദ്ധതികൾ നടപ്പിലാക്കുന്നതിൽ വൈദ്യുതി ബോർഡ് അനാവശ്യ കാലതാമസം വരുത്തുന്നത് സർക്കാർ പരി​ശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വൈദ്യുത പദ്ധതികളുടെ പു​രോഗതി കൃത്യമായി വിലയിരുത്താൻ ബോർഡിന് നിർദ്ദേശം നൽകുമോ; വിശദമാക്കുമോ;
( സി )
പദ്ധതികളുടെ നടത്തിപ്പിലെ വീഴ്ചകൾ വൈദ്യുതി നിരക്ക് വർദ്ധനവിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കുമോ?
4381.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്-കരിന്തളം 400 കെ.വി. പവര്‍ ഹൈവേ പദ്ധതിയുടെ നിലവിലെ സ്ഥിതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
വയനാട്-കരിന്തളം 400 കെ.വി. പവര്‍ ഹൈവേ ലൈന്‍ കണ്ണൂര്‍ ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് വിശദമാക്കാമോ?
4382.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൈപ്പമംഗലം മണ്ഡലത്തില്‍ കെ.എസ്.ഇ.ബി. മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, അതിനു വേണ്ടി ചെലവഴിച്ച തുക എന്നിവ സംബന്ധിച്ചുള്ള വിശദ വിവരം ലഭ്യമാക്കാമോ?
4383.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന വെെദ്യുത വകുപ്പിന്റെ ഏതെങ്കിലും പദ്ധതികള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
4384.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരുവിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളും അവയുടെ ഭൗതിക നേട്ടങ്ങളും വിശദമാക്കാമോ?
4385.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇനി തുടക്കം കുറിക്കാനുളള ജലവൈദ്യുത പദ്ധതികൾ ഏതെല്ലാമാണ്; ഇവ ആരംഭിക്കാനുള്ള കാലതാമസത്തിന്റെ കാരണം വിശദീകരിക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര ജലവൈദ്യുത പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും എത്രയെണ്ണം പൂർത്തിയാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
എത്ര ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം നടക്കുന്നുണ്ട്; വിശദീകരിക്കാമോ;
( ഡി )
പുതിയ പദ്ധതികൾക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട മറ്റ് അനുമതികൾക്കുമായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4386.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പ്രധാന വൈദ്യുത പദ്ധതികൾ ഏതെല്ലാമാണെന്നും അവ എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കുമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വൈദ്യുത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സൗരോര്‍ജ്ജ പദ്ധതികള്‍ വികസിപ്പിക്കുന്നതിനും പുനരുപയോഗ ഊര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
4387.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.കുസും പദ്ധതി പ്രകാരം അനെർട്ട് സ്ഥാപിച്ച സൗരോർജ്ജ പ്ലാന്റുകൾ പരിശോധിക്കുന്നതിനുള്ള ചുമതല ആർക്കാണ് നൽകിയിരിക്കുന്നതെന്നും ഇതിനായി എത്ര തുകയാണ് നാളിതുവരെ പ്രതിഫലമായി നൽകിയിരിക്കുന്നതെന്നും അറിയിക്കുമോ;
( ബി )
ഈ പദ്ധതിയുടെ പ്രചാരണത്തിനും പരസ്യത്തിനുമായി നാളിതുവരെ എത്ര തുകയാണ് ചെലവഴിച്ചതെന്നും നാളിതുവരെ സ്ഥാപിച്ച പ്ലാന്റുകളുടെ ജില്ല തിരിച്ചുള്ള എണ്ണവും ശേഷിയും സ്ഥാപിച്ച കമ്പനികളുടെ വിവരവും ഓരോ കമ്പനിയ്ക്കും നാളിതുവരെ നൽകിയ തുകയും സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( സി )
സൗജന്യ കാർഷിക വൈദ്യതി പദ്ധതിയിൽ ഉൾപ്പെടാത്ത എത്ര കർഷകർ ഈ പദ്ധതി പ്രകാരം സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചു എന്നറിയിക്കുമോ; ഇവര്‍ കെ.എസ്.ഇ.ബി.ക്ക് നൽകുന്ന വൈദ്യുതിയുടെ തുക അനെർട്ടിന് ലഭ്യമാക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങൾ വ്യക്തമാക്കാമോ;
( ഡി )
ഈ പദ്ധതി പ്രകാരം സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്ന സൗജന്യ കാർഷിക വൈദ്യുതി പദ്ധതിയിൽ ഉൾപ്പെടുന്ന കർഷകർക്കായി സർക്കാർ ചെലവഴിച്ചിരുന്ന തുക നബാർഡ് ലോൺ തിരിച്ചടവിനായി വിനിയോഗിക്കുന്നതാണോ എന്ന് വ്യക്തമാക്കാമോ?
4388.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ഓളിക്കല്‍-പൂവാറന്‍തോട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
ഇനി എത്രമാത്രം പ്രവൃത്തികള്‍ അവശേഷിക്കുന്നുണ്ടെന്നും പദ്ധതി എപ്പോള്‍ കമ്മിഷന്‍ ചെയ്യുവാന്‍ കഴിയുമെന്നും വിശദമാക്കാമോ?
4389.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാേഡ് ജില്ലയിലെ വെെദ്യുതി പ്രസരണ രംഗത്തെ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനായി കാസര്‍ഗാേഡ് ട്രാന്‍സ്മിഷന്‍ ഡിവിഷന് എ.ആര്‍.യു. പദവി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമാേ;
( ബി )
കാസര്‍ഗാേഡ് ജില്ലയിലെ മെെലാട്ടി-വിദ്യാനഗര്‍ മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വാേള്‍ട്ടേജ് (എം.സി.എം.വി) ലെെന്‍ നിര്‍മ്മാണം എപ്പാേള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( സി )
2025-ലെ വേനല്‍ക്കാലത്ത് കാസര്‍ഗാേഡ് ജില്ലയിലെ വടക്കന്‍ മേഖലകളില്‍ ലാേഡ് വര്‍ദ്ധിക്കുമ്പാേള്‍ ലാേഡ് ഷെഡിംഗ് ഇല്ലാതെ വെെദ്യുതി നല്‍കുന്നതിനായി പ്രസരണ രംഗത്ത് എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ;
( ഡി )
കുറ്റിക്കാേല്‍ 110 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മാണ പുരാേഗതി വ്യക്തമാക്കാമാേ; പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ?
4390.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എക്ട്രാ ഹൈടെന്‍ഷന്‍ വൈദ്യുത ലൈനിനു താഴെ കെട്ടിടനിര്‍മ്മാണത്തിന് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
എത്ര കെ.വി. മുതലുള്ള വൈദ്യുത ലൈനുകൾക്ക് താഴെയുള്ള കെട്ടിടനിര്‍മ്മാണത്തിനാണ് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ; ഇങ്ങനെ വിലക്കേര്‍പ്പെടുത്തുമ്പോള്‍ സ്ഥലമുടമയ്ക്ക് നഷ്ടപരിഹാരം നല്‍കിവരുന്നുണ്ടോ എന്ന് വിശദമാക്കാമോ; ഉണ്ടെങ്കിൽ നഷ്ടപരിഹാരത്തിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ പരിമിതമായ ഭൂമിലഭ്യതയുടെ സാഹചര്യം കണക്കാക്കി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ?
4391.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ആന്റണി ജോൺ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര വെെദ്യുതി ഉത്പാദനം പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ വെെദ്യുതി ഇറക്കുമതി ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( സി )
സംസ്ഥാനത്തെ പ്രസരണ ശൃംഖലയുടെ നവീകരണത്തിനും വികസനത്തിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
4392.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സർക്കാരിന്റെ തുടക്കം മുതൽ നാളിതുവരെ ഏതൊക്കെ സ്രോതസ്സുകളിലൂടെ എത്ര വീതം വൈദ്യുതി ഉത്പാദനം നടന്നുവെന്ന് വർഷം തിരിച്ചു വ്യക്തമാക്കുമോ ;
( ബി )
2016-2021 സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനം വാങ്ങിയ വൈദ്യുതിയുടെ അളവ്, ഇതിനായി ചെലവഴിച്ച തുക എന്നിവ ഇനം തിരിച്ച് വര്‍ഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
4393.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വൈദ്യുതി നിരക്ക് എത്ര പ്രാവശ്യം കൂട്ടിയിട്ടുണ്ടെന്നും എത്ര തുകയുടെ വർദ്ധനവാണ് 2016-ന് ശേഷം ഇതു വരെയുണ്ടായിട്ടുള്ളതെന്നും അറിയിക്കാമോ?
4394.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത എത്ര ഗ്രാമങ്ങളും വീടുകളും നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ; ഇവിടങ്ങളില്‍ ഇനിയും വൈദ്യുതി എത്താത്തതിന്റെ കാരണം അറിയിക്കാമോ; വിശദമാക്കുമോ?
4395.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർണാടകയിൽ നിന്ന് വൈദ്യുതി ലഭിക്കാത്തതിനാൽ മഞ്ചേശ്വരം മണ്ഡലത്തിൽ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
കർണാടകയില്‍നിന്നും വൈദ്യുതി ലഭിക്കാത്ത സമയങ്ങളിൽ മൈലാട്ടിയിൽ നിന്നും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; ആയത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
4396.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആലപ്പുഴ ജില്ലയിലെ എത്ര ബി.പി.എൽ. കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകിയിട്ടുണ്ടെന്ന് നിയോജകമണ്ഡല അടിസ്ഥാനത്തിൽ വിശദമാക്കാമോ;
( ബി )
ഇതിനായി എത്ര തുക സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
സമ്പൂർണ്ണ വൈദ്യുതീകരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
4397.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ ഞാറക്കല്‍, ചെറായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ക്ക് കീഴിലുള്ള വെെദ്യുതി ഉപഭോക്താക്കളുടെ ആധിക്യം മൂലം മികച്ച സേവനം ലഭ്യമാക്കുന്നതിലെ പരിമിതികള്‍ പരിഹരിക്കുന്നതിനായി പ്രസ്തുത സെക്ഷനുകള്‍ക്ക് കീഴിലുള്ള ഉപഭോക്താക്കളെ വീതിച്ച് എടവനക്കാട് ഒരു പുതിയ സെക്ഷന്‍ കാര്യാലയം സ്ഥാപിക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
എടവനക്കാട് പുതിയ സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി സെക്ഷന്‍ ഓഫീസുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍, ഞാറക്കലില്‍ നിന്നും 5000 ഉപഭോക്താക്കളെ ചെറായി ഇലക്ട്രിക്കല്‍ സെക്ഷനിലേക്കും ചെറായി ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും 5000 ഉപഭോക്താക്കളെ മൂത്തകുന്നം ഇലക്ട്രിക് സെക്ഷനിലേക്കും മാറ്റുന്ന നിലവിലെ നിര്‍ദ്ദേശത്തിനു പകരം ചെറായി ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും ഞാറക്കല്‍ ഇലക്ട്രിക് സെക്ഷനിലേക്കും ഞാറക്കല്‍ ഇലക്ട്രിക് സെക്ഷനില്‍ നിന്നും വെെപ്പിനിലേക്കും മുളവുകാട് പഞ്ചായത്തിലെ ഗുണഭോക്താക്കളെ യാത്രാ-സേവന സൗകര്യം കണക്കിലെടുത്ത് അടുത്തുളള എറണാകുളത്തെ ഇലക്ട്രിക് സെക്ഷനിലേക്കും മാറ്റുന്ന നിര്‍ദ്ദേശം പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
മേൽപറഞ്ഞിട്ടുള്ള നിർദ്ദേശം ഇതുവരെ പരിശോധിച്ചിട്ടില്ലെങ്കിൽ അതിന്റെ സാധ്യതകൾ പരിശോധിക്കാൻ നടപടികൾ സ്വീകരിക്കുമോ?
4398.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ വിവിധ ഇലക്ട്രിക് സെക്ഷനുകള്‍ക്ക് കീഴില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കിയതും ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ നവീകരണ പ്രവര്‍ത്തനങ്ങളുടെയും വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടെയും വിശദാംശം ഇലക്ട്രിക് സെക്ഷന്‍ തിരിച്ച് ലഭ്യമാക്കാമോ?
4399.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ചീമേനി തുറന്ന ജയിലിനു സമീപമുള്ള തുറപ് ഗ്രാമത്തില്‍ ഇനിയും വൈദ്യുതി എത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇവിടെയുള്ള കര്‍ഷകര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകുമോ; വിശദമാക്കാമോ?
4400.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ ഉൾപ്പെട്ട വൈദ്യുത ഡിവിഷനുകളിലെ ഓരോ സെക്ഷനുകളിലെയും വൈദ്യുത ഗുണഭോക്താക്കളുടെ എണ്ണം, വൈദ്യുതി ലൈനുകളുടെ നീളം, ട്രാൻസ്ഫോർമറുകളുടെ എണ്ണം, പ്രവർത്തന മേഖലയുടെ വിസ്തീർണ്ണം തുടങ്ങിയ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മണ്ഡലത്തിലെ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകളുടെ അതിര്‍ത്തി പുനർനിർണ്ണയിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
മണ്ഡലത്തിൽ അതിര്‍ത്തി പുനർനിർണ്ണയത്തിന് സാധ്യത കൽപ്പിച്ചിട്ടുള്ള സെക്ഷൻ ഓഫീസുകളുടെ വിവരങ്ങൾ ലഭ്യമാക്കാമോ?
4401.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ പുതിയതായി വിഭാവനം ചെയിതിട്ടുള്ള എടയൂര്‍ 110 കെ.വി. സബ്സ്റ്റേഷന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത സബ്സ്റ്റേഷൻ ആരംഭിക്കുന്നതിനായി ഭൂമി ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; പ്രസ്തുത സബ്സ്റ്റേഷന്റെ നിർമ്മാണം എന്ന് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ;
( ഡി )
സബ്സ്റ്റേഷന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ?
4402.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ പുതിയ വൈദ്യുത സബ്സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത സബ്സ്റ്റേഷനുകള്‍ എവിടെയൊക്കെയാണെന്നും ആയതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
4403.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നഗരത്തിലെ വൈദ്യുതി പ്രസരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ആര്‍.ഡി.എസ്.എസ്. രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പുത്തൂര്‍ 33 കെ. വി. യൂണിറ്റൈസ്ഡ് സബ്സ്റ്റേഷന്‍ എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; പുത്തൂര്‍ 33 കെ. വി. സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
കോട്ടക്കല്‍ മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ആര്‍.ഡി.എസ്.എസ്. പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ള കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കല്‍ സെക്ഷനുകളിലെ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( സി )
കോട്ടക്കല്‍, എടരിക്കോട് ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയില്‍ പുതിയ 11 കെ.വി. ഫീഡര്‍ സ്ഥാപിക്കുന്നതിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ?
4404.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ കണമല പ്രദേശത്ത് ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരമായി പ്രസ്തുത പ്രദേശത്ത് ഒരു സബ്‍‍സ്റ്റേഷന്‍‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4405.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനായി കെ.എസ്.ഇ.ബി. ആസൂത്രണം ചെയ്തിരിക്കുന്ന കര്‍മ്മപരിപാടികള്‍ എന്തെല്ലാമാണ്; വിശദാംശം അറിയിക്കുമോ;
( ബി )
വിവിധ തരത്തിലുള്ള എത്ര സബ്സ്റ്റേഷനുകളാണ് പ്രസ്തുത ആവശ്യത്തിലേക്കായി സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
സബ്സ്റ്റേഷനുകളോടനുബന്ധിച്ചുളള ലൈനുകള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; ഇതിനായി യു.ജി ലൈനുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
4406.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക്കല്‍ വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെയും സബ് എഞ്ചിനീയറുടെയും അംഗീകൃത തസ്തികകള്‍ എത്രയെണ്ണം ഉണ്ടെന്ന് ക്വാട്ട തിരിച്ച് വ്യക്തമാക്കാമോ; ഈ തസ്തികകളിലെ ഒഴിവുകളുടെ വിശദാംശം ക്വാട്ട തിരിച്ച് വ്യക്തമാക്കാമോ;
( ബി )
അവയില്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം ക്വാട്ട തിരിച്ച് വ്യക്തമാക്കാമോ; പി.എസ്.സി.യ്ക്ക് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ?
4407.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. തിരൂർ സർക്കിളിന് കീഴിൽ 01.01.2024-ന് ശേഷം കാഷ്യര്‍/സീനിയര്‍ അസിസ്റ്റന്റുമാരില്‍ പ്രമോഷൻ/ട്രാൻസ്ഫർ ആയി റിലീവ് ചെയ്തവരെ കൃത്യമായും സീനിയോറിറ്റി പ്രകാരമാണോ റിലീവ് ചെയ്തതതെന്ന് വ്യക്തമാക്കാമോ; റിലീവ് ചെയ്ത കാഷ്യര്‍മാര്‍ തിരൂര്‍ സര്‍ക്കിളിന് കീഴില്‍ ജോയിൻ ചെയ്ത തീയതി, ഉദ്യോഗസ്ഥന്റെ പേര്, റിലീവ് ചെയ്ത തീയതി, സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത ഉദ്യോഗസ്ഥന്റെ പേരും തസ്തികയും എന്നീ വിവരങ്ങള്‍ സീനിയോറിറ്റി ക്രമം അനുസരിച്ച് പട്ടിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
തിരൂർ സർക്കിളിന് കീഴിൽ 01.01.2024-നു ശേഷം സ്ഥലംമാറ്റം/സ്ഥാനക്കയറ്റം ലഭിച്ചിട്ടും വിടുതല്‍‍‍ ചെയ്യാത്ത ഉദ്യോഗസ്ഥരുടെ പേര്, ഓഫീസ്, അവര്‍ തിരൂർ സർക്കിളിന് കീഴിൽ ജോയിൻ ചെയ്ത തീയതി എന്നിവ ജോയിൻ ചെയ്ത ക്രമത്തിൽ പട്ടിക തിരിച്ചു ലഭ്യമാക്കുമോ;
( സി )
തിരൂർ സർക്കിളിന് കീഴിൽ സീനിയോറിറ്റി നോക്കാതെ 01.01.2024നു ശേഷം കാഷ്യര്‍ തസ്തികയില്‍ ആരെയെങ്കിലും വിടുതല്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവരുടെ പേര് വിവരവും വിടുതല്‍ ചെയ്ത തീയതിയും ലഭ്യമാക്കുമോ;
( ഡി )
തിരൂർ സർക്കിളിന് കീഴിൽ കാഷ്യര്‍ തസ്തികയിലുള്ള രജനീഷ് രാജിനെ വി‌‌ടുതല്‍ ചെയ്യുന്നതിന് വേണ്ടി ഇറക്കിയ വര്‍ക്കിംഗ് അറേഞ്ച്മെന്റ് ഉത്തരവ് സീനിയോറിറ്റി പ്രശ്നം ഉന്നയിച്ച് ക്യാൻസൽ ചെയ്തിട്ടുണ്ടോ; സീനിയോരിറ്റി മറികടന്ന് 12 പേരെ തിരൂര്‍ സര്‍ക്കിളിന് കീഴില്‍ മാത്രം വിടുതല്‍ ചെയ്തിട്ടും രജനീഷ് രാജിനെ വീടുതല്‍ ചെയ്യുന്നതിന് വേണ്ടി ഇറക്കിയ വര്‍ക്കിംഗ് അറേഞ്ച്മെന്റ് ഉത്തരവ് മാത്രം ക്യാന്‍സല്‍ ചെയ്യാന്‍ ഉണ്ടായ സാഹചര്യം വിശദമാക്കാമോ; ഇത് വിവേചനമല്ലേയെന്ന് വ്യക്തമാക്കാമോ;
( ഇ )
എല്ലാവര്‍ക്കും തുല്യനീതിയെന്ന നയം പാലിച്ച് രജനീഷ് രാജിനെ വി‌‌ടുതല്‍ ചെയ്യുന്നതിന് വേണ്ടി ഇറക്കിയ വര്‍ക്കിംഗ് അറേഞ്ച്മെന്റ് ഉത്തരവ് സീനിയോറിറ്റി പ്രശ്നം ഉന്നയിച്ചു ക്യാൻസൽ ചെയ്ത നടപടി പുനഃപരിശോധിച്ച് ടിയാനെ എത്രയും വേഗം വിടുതല്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരികരിക്കുമോ;
( എഫ് )
തിരൂർ സർക്കിളിന് കീഴിൽ സീനിയോറിറ്റി മറികടന്ന് കാഷ്യര്‍/സീനിയര്‍ അസിസ്റ്റന്റുമാരെ വിടുതല്‍ ചെയ്ത് ഉത്തരവിറക്കിയ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരവും തസ്തികയും ലഭ്യമാക്കാമോ; 01.01.2024-നു ശേഷം സീനിയോരിറ്റി മറികടന്ന് കാഷ്യര്‍മാരെ വിടുതല്‍ ചെയ്ത ഉത്തരവുകളുടെ പകര്‍പ്പുകളും ലഭ്യമാക്കാമോ;
( ജി )
കെ.എസ്.ഇ.ബി.യില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ക്യാഷ്യര്‍മാരെ സ്ഥലംമാറ്റം/വിടുതല്‍ ചെയ്യുന്നത് സീനിയോറിറ്റി നോക്കാതെ സബ്സ്റ്റിറ്റ്യൂട്ട് ലഭിക്കുന്ന മുറയ്ക്കായിട്ടും, രജനീഷ് രാജിന് സബ്റ്റിറ്റ്യൂട്ട് ലഭിച്ചിട്ടും വിടുതല്‍ ചെയ്യാത്ത നീതി നിഷേധം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4408.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ സർക്കിളിനു കീഴിൽ കാഷ്യറായി ജോലി ചെയ്തു വന്നിരുന്ന സുമ എസ്.ന്റെ സ്റ്റേഷൻ സ്ഥലം മാറ്റം/ പ്രൊമോഷൻ ഉത്തരവില്‍ സീനിയോറിറ്റി തീയതി 01-02-23 ആണെങ്കിലും അവരെ റിലീവ് ചെയ്തത് 23-10-2024നു ആയതിനാല്‍ ഇവരെക്കാൾ സ്റ്റേഷൻ സീനിയോറിറ്റിയുള്ള ശാന്തി, ഷംനാദ്, വിഷ്ണു ദേവദാസ്, ബിജു ബി., ജിജു എ.കെ., രജനീഷ് രാജ് എന്നിവരെ മറികടന്നാണോ സുമ.എസ് നെ റിലീവ് ചെയ്തുതെന്ന് വ്യക്തമാക്കാമോ; ഇവിടെ സ്റ്റേഷൻ സീനിയോറിറ്റി പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന് വ്യക്തമാക്കാമോ;
( ബി )
തിരൂർ സർക്കിളിനു കീഴിൽ ജോലി ചെയ്തിരുന്ന ഷംനാദിന്റെ സ്ഥലം മാറ്റം/പ്രൊമോഷൻ ഉത്തരവില്‍ സ്റ്റേഷൻ സീനിയോറിറ്റി 18-3-2022 ആണെങ്കിലും റിലീവ് ചെയ്തത് 3-12-2024നു ആയതിനാല്‍, ഇദ്ദേഹത്തെക്കാള്‍ സ്റ്റേഷൻ സീനിയോറിറ്റി ഉള്ള വിഷ്ണു ദേവദാസിനെ മറി കടന്നാണോ റിലീവ് ചെയ്തുതെന്ന് വ്യക്തമാക്കാമോ; ഇവിടെ സ്റ്റേഷൻ സീനിയോറിറ്റി പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്ത് കൊണ്ട് പരിശോധിച്ചില്ലെന്ന് വിശദമാക്കാമോ;
( സി )
തിരൂർ സർക്കിളിനു കീഴിൽ ജോലി ചെയ്തിരുന്ന ശബരീനാഥന്റെ സ്ഥലംമാറ്റം/പ്രൊമോഷൻ ഉത്തരവില്‍ സ്റ്റേഷൻ സീനിയോറിറ്റി 7-5-2022 ആണെങ്കിലും റിലീവ് ചെയ്തത് 13-1-2024-നു ആയതിനാല്‍, ഇദ്ദേഹത്തെക്കാള്‍ സ്റ്റേഷൻ സീനിയോറിറ്റിയുള്ള ശാന്തി വി., വിഷ്ണു ദേവദാസ്, ഷംനാദ് എന്നിവരെ മറി കടന്നാണോ റിലീവ് ചെയ്തതെന്ന് അറിയിക്കുമോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ; ഇവിടെ സ്റ്റേഷൻ സീനിയോറിറ്റി പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്ത് കൊണ്ട് പരിശോധിച്ചില്ലെന്ന് വിശദമാക്കാമോ;
( ഡി )
തിരൂർ സർക്കിളിനു കീഴിൽ ജോലി നോക്കി വന്നിരുന്ന സൗമ്യയുടെ സ്ഥലംമാറ്റം/പ്രൊമോഷൻ ഉത്തരവില്‍ സ്റ്റേഷൻ സീനിയോറിറ്റി 28-11-2022 ആണെങ്കിലും അവരെ റിലീവ് ചെയ്തത് 16-8-2024നു ആയതിനാല്‍, ഇവരെക്കാൾ സ്റ്റേഷൻ സീനിയോറിറ്റിയുള്ള ശാന്തി വി., വിഷ്ണു ദേവദാസ്, രജനീഷ് രാജ്, ജിജി, ബിജു, ശബരീനാഥ്, ഷംനാദ്, ജ്യോത്സന എന്നിവരെ മറികടന്നാണോ റിലീവ് ചെയ്തതെന്ന് അറിയിക്കുമോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ; ഇവിടെ സ്റ്റേഷൻ സീനിയോറിറ്റി പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്ത് കൊണ്ട് പരിശോധിച്ചില്ലെന്ന് വിശദമാക്കാമോ;
( ഇ )
മേല്‍പ്പറയുന്നവരെ റിലീവ് ചെയ്യുന്നതിന് വർക്കിങ് അറേഞ്ച്മെന്റ് ഉത്തരവ് ഇറക്കുന്നതിനു മുമ്പ് സ്റ്റേഷൻ സീനിയോറിറ്റി പരിശോധിച്ചിരുന്നോ; സീനിയോറിറ്റിയിൽ മുമ്പിലുള്ളവരെ റിലീവ് ചെയ്യാതെ മേല്‍പ്പറയുന്നവരെ റിലീവ് ചെയ്തത് എന്തു കൊണ്ടെന്ന് വ്യക്തമാക്കാമോ; മേല്‍പ്പറഞ്ഞവരെ റിലീവ് ചെയ്തതിന്റെയും റിലീവ് ചെയ്യുന്നതിന് വേണ്ടിയുള്ള വർക്കിങ് അറേഞ്ച്മെന്റിന്റെയും ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( എഫ് )
ഇത്തരത്തിൽ സ്ഥലം മാറ്റം ലഭിച്ച എട്ട് ക്യാഷ്യർമാരെയും മൂന്നു ക്യാഷ്യർമാർക്ക് പ്രൊമോഷൻ കിട്ടിയപ്പോൾ അവരെയും സീനിയോറിറ്റി നോക്കാതെ തിരൂർ സർക്കിളിനു കീഴിൽ മാത്രം റിലീവ് ചെയ്യുകയും കൂടാതെ കേരളത്തിൽ ആകെ 100 ൽ പരം കാഷ്യർമാരെയും ഇത്തരത്തിൽ റിലീവ് ചെയ്യുകയും ചെയ്തിട്ടും പുത്തനത്താണി കാഷ്യർ രജനീഷ് രാജിനെ റിലീവ് ചെയ്യുന്നതിന് വേണ്ടി ഇറക്കിയ വർക്കിങ് അറേഞ്ച്മെന്റ് ഉത്തരവ് മാത്രമായി സിനിയോറ്റിയുടെ പേരില്‍ പിൻവലിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ജി )
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തിരൂർ സർക്കിളിനു കീഴിൽ 12ൽ പരം ക്യാഷ്യർമാരെ സീനിയോറിറ്റി മറികടന്നു റിലീവ് ചെയ്തുകൊണ്ട് ഉത്തരവുകൾ ഇറക്കിയിട്ടും ഒരു വർക്കിങ് അറേഞ്ച്മെന്റ് ഉത്തരവ് മാത്രം റദ്ദു ചെയ്തത് വിവേചനമാണെന്ന് കരുതുന്നുണ്ടോ; എങ്കില്‍ റദ്ദു ചെയ്ത ഉത്തരവ് പുനഃപരിശോധിക്കുമോ; വിവേചനമല്ലെങ്കിൽ സീനിയോറിറ്റി പരിശോധിക്കാതെ കാഷ്യർമാരെ റിലീവ് ചെയ്തു ഉത്തരവിറക്കിയവർക്കതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ?
4409.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യിലെ ഒഴിവുള്ള വർക്കർ തസ്തികകളിലേക്ക് സി.ഇ.എ. റെഗുലേഷൻ പ്രകാരം പുതിയ നിയമനങ്ങൾ നടത്തുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിൽ നിലവിൽ ജോലിചെയ്യുന്ന എത്രപേർക്ക് ഐ.ടിഐ./ഇലക്ട്രിക്കൽ ഡിപ്ലോമ യോഗ്യതയുണ്ടെന്ന് അറിയിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തികകളിലെ ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്‌തുത തസ്തികകളിലെ നിലവിലെ ഒഴിവുകളുടെ വിശദവിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
4410.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ സർക്കിളിനു കീഴിൽ സ്ഥലം മാറ്റം/സ്ഥാന കയറ്റം ലഭിച്ച കാഷ്യർമാരായ ശ്രീമതി ശാന്തി വി., ശ്രീമതി ജ്യോത്സ്‌ന, ശ്രീ. വിഷ്ണു ദേവദാസ്, ശ്രീ. ഷംനാദ്, ശ്രീ. ശബരിനാഥ്, ശ്രീ. ബിജു, ശ്രീ. ജിജു എ.കെ., ശ്രീ. രജനീഷ് രാജ്, ശ്രീമതി ബീന ജി., ശ്രീമതി സുമ പി., ശ്രീ. അശോകൻ .എൽ., ശ്രീമതി വിഷ്ണു പ്രിയ സി., ശ്രീ. ഉണ്ണി, ശ്രീ. അറാഫത്, ശ്രീമതി സൗമ്യ എന്നിവർ തിരൂർ സർക്കിളിനു കീഴിൽ എന്നാണ് ജോലിയിൽ പ്രവേശിച്ചത്; ജോലിയില്‍ പ്രവേശിച്ച ക്രമത്തില്‍ വിവരം നല്‍കാമോ;
( ബി )
മേല്പറഞ്ഞവരെ എന്നാണ് വിടുതല്‍ ചെയ്തത്, വിടുതല്‍ ചെയ്യാത്തവർ ജോലി നോക്കുന്ന സെക്ഷൻ, ഓരോരുത്തരെയും വിടുതല്‍ ചെയ്യന്നതിനു വേണ്ടി വർക്കിങ് അറേഞ്ച്മെന്റ് ഉത്തരവ് പ്രകാരം നിയോഗിച്ച ഉദ്യോഗസ്ഥരുടെ പേര്, തസ്തിക എന്നിവ ഇവർ തിരൂർ സർക്കിളിനു കീഴിൽ ജോലിയിൽ പ്രവേശിച്ച തീയതിയുടെ ക്രമത്തിൽ പട്ടിക തിരിച്ചു നൽകാമോ; ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
തിരൂർ സർക്കിളിനു കീഴിൽ ജോലി ചെയ്തിരുന്ന ശ്രീ. അശോകന്റെ സ്റ്റേഷൻ സീനിയോറിറ്റി 5-4-2023 ആയിരിക്കെ ടിയാനെക്കാള്‍ സ്റ്റേഷൻ സീനിയോറിറ്റിയുള്ള ശ്രീ. വിഷ്ണു ദേവദാസ്, ശ്രീ. ബിജു ബി, ശ്രീ. ജിജു എ.കെ, ശ്രീ. രജനീഷ് രാജ്, ശ്രീമതി ശാന്തി വി., ശ്രീ. ഷംനാദ്.എസ് എന്നിവരെ മറികടന്ന് ടിയാനെ 17-11-2024-നു വിടുതല്‍ ചെയ്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇവിടെ സ്റ്റേഷൻ സീനിയോറിറ്റി പരിശോധിച്ചിട്ടുണ്ടോ; ഇല്ലായെങ്കിൽ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത സർക്കിളിനു കീഴിൽ ജോലി ചെയ്തിരുന്ന ശ്രീ. അറാഫത്തിനെ വിടുതല്‍ ചെയ്യുമ്പോള്‍ ടിയാളെക്കാള്‍ സ്റ്റേഷന്‍ സിനിയോറിറ്റിയുള്ള എത്ര കാഷ്യര്‍മാരെ സ്ഥലം മാറ്റം ലഭിച്ചിട്ട് വിടുതല്‍ ചെയ്യാനുണ്ടായിരുന്നു; സ്റ്റേഷൻ സീനിയോറിറ്റി ഉള്ളവരെ മറികടന്ന് റിലീവ് ചെയ്യാനുള്ള കാരണം അറിയിക്കുമോ; ഇവിടെ സ്റ്റേഷൻ സീനിയോറിറ്റി പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പരിശോധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
4411.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്‌തികയിലേക്ക് ഇൻ സർവീസ് റിക്രൂട്ട്മെന്റ് വഴി നിയമനം നൽകാൻ മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ള എത്ര പേര്‍ സബ് എഞ്ചിനീയർ തസ്‌തികയുടെ താഴെയുള്ള തസ്‌തികകളിൽ നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്‌തികയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ മതിയായ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുടെ കുറവ് മൂലം പ്രസ്തുത തസ്തികയില്‍ പ്രൊമോഷൻ, ഇൻസർവീസ് ക്വാട്ടകള്‍ എന്നിവ വഴി നിലവിൽ നികത്താൻ സാധിക്കാത്ത എത്ര ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ;
( സി )
കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്‌തികയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ മതിയായ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുടെ കുറവ് മൂലം പ്രസ്തുത തസ്‌തികയിലേയ്ക്ക് പ്രൊമോഷനും ഇൻസർവീസ് ക്വോട്ടകള്‍ വഴിയും നിയമനം നടത്താന്‍ സാധിക്കാത്തതിനാല്‍ സ.ഉ.(കൈ)നം.13/ 2021/ ഉ.ഭ.പ.വ തീയതി 08/06/2021 ലെ ഉത്തരവ് പ്രകാരം പ്രസ്തുത തസ്തികയിലെ ഒഴിവുകള്‍ ഡയറക്റ്റ് ക്വാട്ടയിലേക്ക് ഡീകേഡര്‍ ചെയ്ത് പി.എസ്.സി. മുഖേന നികത്തുമോ; വിശദമാക്കുമോ;
( ഡി )
കെ.എസ്.ഇ.ബി. പുനഃസംഘടന പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും പുനഃസംഘടന എന്ന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
4412.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് വേണ്ടി എത്ര വെെദ്യുതി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അവയില്‍ ഏതെല്ലാം പ്രവര്‍ത്തനസജ്ജമായെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിന്റെ പരിധിയില്‍ പുതുതായി ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
4413.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിൽ വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിൽ കാണിനാട് കുറ്റ എസ്.സി നഗർ അമ്പലത്തിനോട് ചേർന്ന് അപകടാവസ്ഥയിലുള്ള ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭരണാനുമതിയിൽ എന്തെല്ലാം പ്രവൃത്തികളാണ് ട്രാൻസ്ഫോമർ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ട്രാന്‍സ്ഫോമർ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ടോ; ട്രാന്‍സ്ഫോമർ എന്നത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയും എന്നു വ്യക്തമാക്കാമോ?
4414.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു നിരത്തുകളില്‍ വൈദ്യുത വാഹന ചാര്‍ജിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
ഇന്ധനവില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് താല്‍പര്യക്കാര്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കോട്ടയം ജില്ലയില്‍ നിലവില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എവിടെയെല്ലാമാണുള്ളത്; കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
കെ.എസ്.ഇ.ബി.ക്കു കീഴില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പഞ്ചായത്ത് ആസ്ഥാനമുള്‍പ്പെടെയുളള കേന്ദ്രങ്ങളില്‍ ആരംഭിക്കുമോ; വിശദമാക്കാമോ?
4415.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ചാർജ്ജ് ചെയ്യുന്നതിനുള്ള പോൾ മൗണ്ടഡ് ചാർജ്ജിംഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ച ഉപകരണത്തിന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ലഭിച്ച ക്വട്ടേഷനുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ക്വട്ടേഷൻ ലഭിച്ച സ്ഥാപനത്തിന്റെ പേരും കുറഞ്ഞ തുകയും സംബന്ധിച്ച വിവരം, നാളിതുവരെ വാങ്ങിയ ഉപകരണത്തിന്റെ എണ്ണം, ഒരു ചാർജ്ജിംഗ് സ്റ്റേഷൻ പ്രവർത്തിപ്പിക്കാനാവശ്യമായ ചെലവ് എന്നിവ സംബന്ധിച്ച വിവരം വ്യക്തമാക്കുമോ;
( സി )
പോൾ മൗണ്ടഡ് ചാർജ്ജിഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ച ഉപകരണത്തിന്റെ പേര്, സംസ്ഥാനത്ത് സ്ഥാപിച്ച ചാർജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണം, ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് നാളിതുവരെ ലഭിച്ച വരുമാനം എന്നിവ വ്യക്തമാക്കുമോ?
4416.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുരപ്പുറ സോളാര്‍ പദ്ധതിക്ക് ഇനി മുതല്‍ ബാറ്ററി നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത തീരുമാനം പദ്ധതിയെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ബാറ്ററി നിര്‍ബന്ധമാക്കുന്നതുമൂലം പദ്ധതിയുടെ ചെലവില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിന് ആനുപാതികമായി സബ്സിഡി തുകയും കേന്ദ്ര ഗവണ്‍മെന്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമോ; വിശദമാക്കാമോ?
4417.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ കോള്‍പ്പാടങ്ങളില്‍ കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജ്ജവത്കരിക്കുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
അനെര്‍ട്ട് മുഖേന നടപ്പാക്കിവരുന്ന പ്രസ്തുത പദ്ധതി എന്നേയ്ക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
4418.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സോളാർ പദ്ധതികളിൽ വൈദ്യുതി സ്റ്റോറേജ് ചെയ്യുന്നതിനുള്ള ബാറ്ററി സംവിധാനം കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ബാറ്ററി സ്റ്റോറേജ് സംവിധാനം നടപ്പാക്കുവാൻ തീരുമാനിച്ചിട്ടുണ്ടോയെന്നും പ്രസ്തുത സംവിധാനം സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് എന്തെങ്കിലും സബ്സിഡി ആനുകൂല്യം ലഭ്യമാകുമോയെന്നും വിശദമാക്കുമോ?
4419.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടിനോട് അനുബന്ധിച്ച് സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി വടകര താലൂക്കിൽ ഏതൊക്കെ അംഗീകൃത ഏജൻസികളെയാണ് സമീപിക്കേണ്ടതെന്നും, സർക്കാർ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സബ്സിഡികൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
4420.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡാമുകളിൽ ഫ്ലോട്ടിംഗ് സോളാർ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സ്വകാര്യ പങ്കാളിത്തത്തോടെയാണോ പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് അറിയിക്കുമോ?
4421.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എം.വിജിന്‍
ശ്രീമതി യു പ്രതിഭ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുരപ്പുറ സോളാര്‍ പദ്ധതികളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വെെദ്യുതി സംഭരിക്കുന്നതിനായി ബാറ്ററി നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; ഈ തീരുമാനം പ്രസ്തുത പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളെ ഏതു രീതിയില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ബാറ്ററി സ്ഥാപിക്കുന്നതിലൂടെയുളള അധിക ചെലവ് ഗുണഭോക്താക്കള്‍ വഹിക്കണെമന്ന നിര്‍ദ്ദേശം പദ്ധതിയെ അനാകര്‍ഷകമാക്കുമെന്നതു പരിഗണിച്ച് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ആശയവിനിമയം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുവാന്‍ പണമില്ലാത്തവര്‍ക്ക് പുരപ്പുറം വാടകയ്ക്ക് നല്‍കുവാന്‍ അവസരം നല്‍കുന്ന റെസ്കോ മാതൃക പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
4422.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ അനെര്‍ട്ട് മുഖേന നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ചും അവയ്ക്കായി ചെലവഴിക്കുന്ന തുക സംബന്ധിച്ചുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ സ്കൂളുകളും വൈദ്യുതവല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
4423.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ദേശീയപാതകൾ ഒഴികെയുള്ള പ്രധാന റോഡുകള്‍ക്കിരുവശവും സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വെെദ്യുതി ഉത്പാദിപ്പിക്കുന്നതിനനുയോജ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
4424.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ പുരപ്പുറ സോളാർ പദ്ധതി പ്രകാരം എത്ര വീടുകളിൽ സോളാർ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം അറിയിക്കാമോ;
( ബി )
ഇതുവഴി എത്ര യൂണിറ്റ് അധിക വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നതെന്നും, ഇതിൽനിന്നും കെ.എസ്.ഇ.ബി.ക്ക് എത്ര യൂണിറ്റ് വൈദ്യുതിയാണ് നിത്യേന കിട്ടുന്നതെന്നും അറിയിക്കാമോ?
4425.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന് സൗരോര്‍ജ്ജ നിലയങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ഗ്രീന്‍ ഇന്‍കം' പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര വീടുകളില്‍ സൗജന്യമായി സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
4426.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരമ്പര്യേതര ഊർജ്ജം കൂടുതൽ ലഭ്യമാക്കുന്നതിന് പുരപ്പുറ സോളാർ പദ്ധതിയുടെ വ്യാപനം കൂടുതൽ ഊർജിതമാക്കുവാൻ ഈ സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സോളാർ എനർജി വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിന് എന്തെല്ലാം പുതിയ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് കൂടുതൽ സബ്സിഡി നൽകുന്ന കാര്യം പരിഗണിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.