|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2527.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൻകിട
ഉപഭോക്താക്കൾക്ക്
പൊതുവിപണിയിൽ നിന്നും വൈദ്യുതി
വാങ്ങാമെന്ന കേന്ദ്ര നിർദേശം
വൈദ്യുത ബോർഡിന്റെ
പ്രവർത്തനത്തെ എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
വൻകിട
ഉപഭോക്താക്കൾ പുറത്തുനിന്നും
വൈദ്യുതി വാങ്ങുന്നത് ക്രോസ്സ്
സബ്സിഡി നൽകുന്നതിനെ
പ്രതികൂലമായി ബാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
നടപടി മൂലം ഗാർഹിക
ഉപഭോക്താക്കളുടെ നിരക്ക്
വർദ്ധിപ്പിക്കേണ്ടി
വരുമോയെന്ന് വിശദമാക്കുമോ?
2528.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഗുണനിലവാരമുള്ള
ഊര്‍ജം തടസ്സരഹിതമായി
താങ്ങാവുന്ന നിരക്കില്‍
നല്‍കുന്നതിന്
കെ.എസ്.ഇ.ബി.എല്‍. നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
കാര്യക്ഷമതയോടെ
നടപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന് അറിയിക്കാമോ;
(
ബി )
ഊര്‍ജ
കേരള മിഷന്റെ ആഭിമുഖ്യത്തില്‍
കെ.എസ്.ഇ.ബി.എല്‍. ന് പുനരുപയോഗ
ഊര്‍ജ ഉറവിടങ്ങളില്‍ നിന്നും
ഊര്‍ജം ഉല്പാദിപ്പിക്കുന്ന
പദ്ധതി വിജയകരമായി
നടപ്പാക്കുന്നതിന്
കഴിയുന്നുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
സി )
വൈദ്യുതോല്പാദനത്തിനായുള്ള
ഡാമുകളുടേയും വിവിധോദ്ദേശ
ജലപദ്ധതികളുടെയും വിശദാംശം
നല്‍കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിക്കായി കേന്ദ്ര സഹായം
നേടുന്നതിന് ആവശ്യമായ
എന്തെല്ലാം നടപടികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
2529.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉറുമി
ചെറുകിട ജലവൈദ്യുത പദ്ധതി
കാലാനുസൃതമായി
നവീകരിക്കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; ആയത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
2530.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
എവിടെയെല്ലാമാണ് ഇലക്ട്രിക്
വാഹന ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കൂടുതല്‍
ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
2531.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ ഇലക്ട്രിക്ക് വാഹന
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
എത്രയെണ്ണം
സ്ഥാപിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
അവ
എവിടെയെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
ജില്ലയില്‍
ഇലക്ട്രിക്ക് വാഹന ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ?
2532.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇനിയും വൈദ്യുതി ലഭിക്കാത്ത
എത്ര ഗ്രാമങ്ങള്‍ ഉണ്ടെന്നും അവ
ഏതൊക്കെ ജില്ലയിലാണെന്നും
വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
എത്ര വീടുകളിലാണ് സോളാര്‍
കണക്ഷന്‍ ഉള്ളതെന്നും അതില്‍
സോളാര്‍ വൈദ്യുതി മാത്രമുള്ളവ
എത്രയെന്നും അറിയിക്കാമോ?
2533.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവില്‍
വൈദ്യുതി കണക്ഷന്‍ ഉള്ള
കെട്ടിടത്തിന്റെ ഓണര്‍ഷിപ്പ്
മാറിയാല്‍ വൈദ്യുതി കണക്ഷന്റെ
ഓണര്‍ഷിപ്പ് മാറ്റത്തിന്
എന്തൊക്കെ നടപടികളാണ് വകുപ്പ്
സ്വീകരിച്ച് വരുന്നതെന്ന്
അറിയിക്കാമോ?
2534.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇലക്ട്രിക്
വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോർഡ് ചാർജിംഗ് സ്റ്റേഷനുകൾ
ആരംഭിച്ചിട്ടുണ്ടോയെന്നും അവ
എവിടെയെല്ലാമെന്നും
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
കൂടുതൽ വൈദ്യുതി ചാർജിംഗ്
സ്റ്റേഷനുകൾ ആരംഭിക്കുന്നതിന്
കെ.എസ്.ഇ.ബി. നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം സ്ഥലങ്ങളാണ് വൈദ്യുതി
ചാർജിംഗ് സ്റ്റേഷനുകൾ
ആരംഭിക്കുന്നതിന്
പരിഗണിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
പട്ടാമ്പി
നിയോജക മണ്ഡലത്തില്‍ ഏതെല്ലാം
സ്ഥലങ്ങളാണ് വൈദ്യുതി ചാർജിംഗ്
സ്റ്റേഷനുകൾ
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തില്‍ കൂടുതല്‍
സ്ഥലങ്ങളില്‍ വൈദ്യുതി ചാർജിംഗ്
സ്റ്റേഷനുകൾ ആരംഭിക്കുന്നത്
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2535.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2020-21,
2021-22 സാമ്പത്തിക
വര്‍ഷങ്ങളില്‍ പൂഞ്ഞാർ
മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ്
നടപ്പിലാക്കിയ പ്രവൃത്തികൾ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളിൽ ഓരോന്നിനും എത്ര
തുക വീതമാണ് വിനിയോഗിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി )
2022-23
സാമ്പത്തിക വര്‍ഷത്തിൽ പ്രസ്തുത
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന പ്രവൃത്തികൾ
വിശദമാക്കാമോ?
2536.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിങ്ങല്‍കുത്ത്
ഡാമിന്റെ സംഭരണശേഷി എത്രയെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
ഈ
ഡാമില്‍ കാലാകാലങ്ങളില്‍
എക്കല്‍ നീക്കം ചെയ്യാറുണ്ടോ;
ഏറ്റവും ഒടുവില്‍ എന്നാണ്
എക്കല്‍ നീക്കം
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
പ്രളയത്തെ
തുടര്‍ന്ന് മണ്ണും മണലും
ചെളിയും അടിഞ്ഞുകൂടി ഡാമിന്റെ
സംഭരണശേഷി കുറഞ്ഞിട്ടുണ്ടോ
എന്ന് പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
കാലാകാലങ്ങളില്‍
ഡാമില്‍ എക്കല്‍ വന്ന്
അടിയുന്നതുമൂലം സംഭരണശേഷിക്ക്
അനുസരിച്ചുള്ള വെള്ളം
സംഭരിക്കുവാന്‍ കഴിയുന്നുണ്ടോ;
(
ഇ )
മഴക്കാലത്ത്
അധികമായി ഒഴുകിയെത്തുന്ന വെള്ളം
തുറന്ന് വിടേണ്ട സാഹചര്യം
ഒഴിവാക്കുന്നതിന്
ഡീസില്‍റ്റേഷന്‍ നടത്തി
സംഭരണശേഷി
നിലനിര്‍ത്തുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2537.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഊര്‍ജ്ജ കേരള മിഷന്‍ പ്രകാരം
ഏതെല്ലാം പദ്ധതികളാണ്
ഏറ്റെടുത്തതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതുപ്രകാരം
ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ
ഭൗതിക നേട്ടങ്ങളും ചെലവഴിച്ച
തുകയും ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
2538.
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
കെ.കെ.രമ
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ
സ്ഥാപിക്കുമ്പോൾ വൈദ്യുതി
മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
വിശദമാക്കാമോ;
(
ബി )
സ്മാർട്ട്
മീറ്റർ സംബന്ധിച്ച കേന്ദ്ര
സർക്കാരിന്റെ മാനദണ്ഡങ്ങൾ
വിശദമാക്കാമോ;
(
സി )
സ്മാർട്ട്
മീറ്റർ സംബന്ധിച്ച കേന്ദ്ര
സർക്കാരിന്റെ മാനദണ്ഡ പ്രകാരം
പതിനഞ്ച് ശതമാനത്തിലധികം പ്രസരണ
നഷ്ടമുള്ള സംസ്ഥാനങ്ങൾക്കാണോ
സ്മാർട്ട് മീറ്റർ
നിഷ്കര്‍ഷിച്ചിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
(
ഡി )
കേരളത്തിലെ
നിലവിലെ പ്രസരണ നഷ്ടം പതിനഞ്ച്
ശതമാനത്തിൽ താഴെ ആയിരിക്കെ
സ്മാർട്ട് മീറ്റർ പദ്ധതി
നടപ്പാക്കുന്നതിന്റെ കാരണം
വിശദമാക്കാമോ?
2539.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തില്‍ ഇലക്ട്രിക്
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്ന പദ്ധതി ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
മണ്ഡലത്തില്‍
ഏതൊക്കെ സ്ഥലങ്ങളിലാണ് പോള്‍
മൗണ്ടഡ് ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
വിനോദസഞ്ചാരികള്‍
കൂടുതലായി എത്തിച്ചേരുന്ന
ദേവികുളം മണ്ഡലത്തില്‍ കൂടുതല്‍
സ്ഥലങ്ങളില്‍ പോള്‍ മൗണ്ടഡ്
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2540.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനവും ആഗോള താപനവും
യാഥാർഥ്യമാണെന്നിരിക്കെ
വാഹനങ്ങൾ ഫോസിൽ ഇന്ധനങ്ങളിൽ
നിന്ന് പാരമ്പര്യേതര
ഊർജ്ജത്തിലേക്ക് മാറേണ്ടതുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പൊതുഗതാഗത
സംവിധാനം ഇലക്ട്രിക്
വാഹനങ്ങളിലേക്ക് മാറ്റാൻ
സ്വീകരിച്ച വിവിധ നടപടികളുടെ
ഫലമായി സംസ്ഥാനത്തെ
ഇ–വാഹനങ്ങളുടെ എണ്ണം 2021 -ൽ
നിന്നും 2022 ആയപ്പോഴേക്കും
നാനൂറ്റി അന്‍പത്തിയഞ്ച് ശതമാനം
വർധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
പാരമ്പര്യേതര
ഊർജ്ജം
പ്രോത്സാഹിപ്പിക്കുന്നതിനായി
പ്രസ്തുത മേഖലയിൽ ഗവേഷണങ്ങൾക്ക്
പ്രാധാന്യം നൽകുവാനും
ഇ-വാഹനങ്ങൾക്ക് സബ്സിഡി
നൽകുവാനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2541.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
നഗരത്തിൽ തടസ്സരഹിതമായ വൈദ്യുതി
വിതരണം സാധ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
നഗരത്തിൽ പഴയ ലോ ടെൻഷൻ ബെയർ
അലുമിനിയം കണ്ടക്ടർ ഓവർ ഹെഡ്
ലൈനുകൾ അഴിച്ചു മാറ്റി പുതിയ
ഇൻസുലേറ്റഡ് രീതിയിലുള്ള
എൽ.ടി.എ.ബി.സി.(ലോവർ ടെൻഷൻ
ഏരിയൽ ബെഞ്ച്ഡ് കേബിൾ) ലൈനുകൾ
ആക്കുന്ന പദ്ധതിയിൽ ഇതുവരെ
ചെയ്ത പ്രവൃത്തികൾ
ഏതെല്ലാമാണെന്നും ബാക്കി ലൈനുകൾ
കൂടി ഇത് പ്രകാരം എന്നത്തേക്ക്
പൂർത്തീകരിക്കാൻ
സാധിക്കുമെന്നും വിശദമാക്കുമോ;
(
സി )
ഈ
നഗരത്തിൽ പൂർണമായും
ഓട്ടോമേറ്റഡായ തെരുവ് വിളക്ക്
നിയന്ത്രണ സംവിധാനം
ഏർപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
കൊട്ടുക്കരയിലെ
ചെറാട് പ്രദേശത്ത് പുതിയ
ട്രാൻസ്ഫോർമർ
സ്ഥാപിക്കുന്നതിനും നിലവിലെ
വിതരണ ട്രാൻസ്ഫോർമർ സ്റ്റേഷനുകൾ
സ്റ്റാൻഡേർഡൈസേഷൻ
ചെയ്യുന്നതിനും വേണ്ട നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2542.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
സ്മാർട്ട് മീറ്റർ
സ്ഥാപിക്കുന്നത് സംബന്ധിച്ച്
നയപരമായ തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
സ്മാർട്ട്
മീറ്റർ സ്ഥാപിച്ചാൽ
ഉപഭോക്താക്കൾക്കുണ്ടാകുന്ന
നേട്ടങ്ങൾ എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
സ്മാർട്ട്
മീറ്റർ സ്ഥാപിച്ചാൽ
കെ.എസ്.ഇ.ബി. യിലെ മീറ്റർ റീഡർ
തസ്തിക ഇല്ലാതാവുമോ?
2543.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുത
മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്ത് നടപ്പാക്കുന്ന
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ വഴി സംസ്ഥാന
സര്‍ക്കാരിന് ഇതുവരെ ലഭിച്ച
സാമ്പത്തിക സഹായം സ്കീം
തിരിച്ച് വ്യക്തമാക്കാമോ?
2544.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷിക
ആവശ്യത്തിന് ഉപയോഗിക്കുന്നതും
നിലവില്‍ കൃഷിഭവന്‍ മുഖേന
വൈദ്യുതി ബില്ലുകള്‍
അടച്ചുവരുന്നതുമായ കര്‍ഷകരുടെ
വൈദ്യുതി കണക്ഷനുകള്‍
കൃഷിഭവനില്‍ നിന്നും യഥാസമയം
ബില്‍ തുക അടയ്ക്കാത്തതിനാല്‍
വിഛേദിക്കുന്നതിന് വൈദ്യുതി
വകുപ്പ് നിര്‍ദ്ദേശങ്ങളോ
ഉത്തരവുകളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ബി )
നിലവില്‍
കൃഷിഭവന്‍ മുഖേന ബില്ലുകള്‍
അടച്ചുവരുന്ന വൈദ്യുതി
കണക്ഷനുകള്‍ കൃഷിഭവൻ യഥാസമയം
അടയ്ക്കാതിരിക്കുമ്പോൾ
കെ.എസ്.ഇ.ബി. അധികൃതർ കര്‍ഷകരെ
ഭീഷണിപ്പെടുത്തി ബില്‍ തുക
അടപ്പിക്കുന്നതും അല്ലാത്തവരുടെ
കണക്ഷനുകള്‍ വിഛേദിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
2545.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യ്ക്ക് വൈദ്യുതി ചാർജ്
കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ള
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ; വൻ തുക കുടിശിക
വരുത്തിയിട്ടുള്ള സർക്കാർ/
പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ
സ്ഥാപനങ്ങൾ എന്നിവയുടെ
വിശദാംശങ്ങളും കുടിശ്ശിക തുകയും
വ്യക്തമാക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കുടിശ്ശിക
ഈടാക്കുന്നതിനായി എന്തൊക്കെ
നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
ഇതില്‍ എത്ര തുക
പിരിച്ചെടുക്കാൻ സാധിച്ചു;
വിശദാംശം നൽകുമോ;
(
സി )
വൈദ്യുതി
ചാർജ് വർദ്ധിപ്പിച്ച് സാധാരണ
ജനങ്ങൾക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതിന്
പകരം വൈദ്യുതി ചാർജ് കുടിശ്ശിക
പിരിച്ചെടുത്തും പ്രസരണ നഷ്ടം
കുറച്ചും ചെലവ് ചുരുക്കിയും
കെ.എസ്.ഇ.ബി. യെ മുന്നോട്ട്
നയിക്കുവാൻ സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
2546.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യിലെ ജീവനക്കാരുടെ എണ്ണത്തിൽ
കുറവ് വരുത്തണമെന്ന് സംസ്ഥാന
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ
അഭിപ്രായപ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
നിർദേശം നടപ്പാക്കുന്നതിനായി
റിട്ടയർമെന്റ് ഒഴിവുകൾ
നികത്തേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(
സി )
തൊഴിലിനായി
കാത്തിരിക്കുന്ന യുവാക്കളെ
പ്രതികൂലമായി ബാധിക്കുന്ന
പ്രസ്തുത തീരുമാനം അടിയന്തരമായി
പുന:പരിശോധിക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2547.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകളുടെ കീഴില്‍ നാളിതുവരെ
വെെദ്യുതി ചാര്‍ജ്ജ് ഇനത്തില്‍
കുടിശ്ശികയായി പിരിഞ്ഞ്
കിട്ടാനുളള തുകയുടെ വിശദാംശം
സെക്ഷന്‍ തിരിച്ച് നല്‍കാമോ;
(
ബി )
പ്രസ്തുത
തുക പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികളും
പിരിച്ചെടുത്ത തുകയുടെ
വിശദാംശവും വ്യക്തമാക്കാമോ?
2548.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
പുതിയ നയം കാരണം കേബിൾ ടി.വി.
ഓപ്പറേറ്റർമാര്‍
പ്രതിസന്ധിയിലായിരിക്കുന്നത്
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2549.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇന്ധന
സർചാർജ് കണക്കാക്കുന്ന രീതി
എന്താണെന്നും ഏത് കാലയളവിലെ
ഇന്ധന സർചാർജ് ഈടാക്കാനാണ്
റെഗുലേറ്ററി കമ്മീഷൻ ഇപ്പോൾ
അനുമതി നൽകിയിട്ടുള്ളതെന്നും
2023 ഫെബ്രുവരി ഒന്ന് മുതൽ
നടപ്പാക്കുന്ന ഇന്ധന സർചാർജ്
വർദ്ധനവിലൂടെ എത്ര കോടി രൂപയുടെ
അധിക വരുമാനമാണ്
പ്രതീക്ഷിക്കുന്നതെന്നും
അറിയിക്കുമോ;
(
ബി )
ഇന്ധന
വില വർദ്ധനയും വിലക്കയറ്റവും
മൂലം ജനങ്ങൾ ദുരിതം
അനുഭവിക്കുന്ന സാഹചര്യത്തിൽ
ഇന്ധന സർചാർജ് ഒഴിവാക്കുന്നതിന്
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകാമോ?
2550.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരു
സ്മാർട്ട് മീറ്റർ
സ്ഥാപിക്കുന്നതിന് ലൈഫ് സൈക്കിൾ
കോസ്റ്റ് ആയി കേന്ദ്ര സർക്കാർ
എന്ത് തുകയാണ്
നിശ്ചയിച്ചിട്ടുള്ളത്; ആയതിന്
കേരളത്തിൽ ചെലവാകുന്ന തുക
എത്രയെന്ന് ടെൻഡർ മുഖേന
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
സേവന
ദാതാവിന് പ്രസ്തുത തുക
നൽകേണ്ടത് ഉപഭോക്താവിന്റെ
ഉത്തരവാദിത്തമാണോ; ആണെങ്കിൽ
ഉപഭോക്താവിൽ നിന്നും ഈ തുക
എപ്രകാരം ഈടാക്കുമെന്ന്
വ്യക്തമാക്കുമോ?
2551.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
-2021 സർക്കാരിന്റെ കാലഘട്ടം
മുതൽ നാളിതുവരെ സംസ്ഥാനത്ത്
ഇന്ധന സർചാർജ് ഇനത്തിൽ വൈദ്യുതി
ചാർജ് വർദ്ധന എത്ര തവണ
നടപ്പാക്കിയെന്നും ഓരോ തവണയും
വർദ്ധിപ്പിച്ച തുകയെത്ര
വീതമായിരുന്നുവെന്നും എത്ര
കാലപരിധിയിലേക്കാണ് ഇപ്രകാരം
വർദ്ധനവ് നടപ്പാക്കിയതെന്നും
ഓരോ തവണ സർചാർജ്
വർധിപ്പിച്ചതിലൂടെയും ബോർഡ്
നേടിയ അധിക വരുമാനം എത്ര
വീതമായിരുന്നുവെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ?
2552.
ശ്രീ.
എം. എം. മണി
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വൈദ്യുതോപയോഗം
കൂടുന്നതനുസരിച്ച് വൈദ്യുതി
ഉല്പാദനം വര്‍ദ്ധിക്കാത്ത
സാഹചര്യത്തില്‍ പുറത്തുനിന്നും
വൈദ്യുതി വാങ്ങാന്‍
നിര്‍ബന്ധിതമായതിനാലും അതിനായി
വലിയ തുക കെ.എസ്.ഇ.ബി.
നല്‍കേണ്ടി വരുന്നതിനാലുമാണ്
നിരക്ക് വര്‍ദ്ധിപ്പിക്കാന്‍
കമ്പനി നിർബന്ധിതമായതെന്ന വാദം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം പരമ്പരാഗതവും
പാരമ്പര്യേതരവുമയ
സ്രോതസ്സുകളില്‍ നിന്നുള്ള
വൈദ്യുതോല്പാദനത്തില്‍
സംസ്ഥാനത്തിനുണ്ടായിട്ടുള്ള
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
(
സി )
പരമ്പരാഗത
വൈദ്യുതോല്പാദനത്തിലൂടെ
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതിയുടെ എത്രശതമാനം
നിലവില്‍
ഉല്പാദിപ്പിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
പരമ്പരാഗത വൈദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
വന്‍കിട വൈദ്യുത പദ്ധതികളുടെ
നവീകരണ പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വെളിപ്പെടുത്താമോ;
ഏതെല്ലാം പദ്ധതികള്‍ ഇതിനകം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
2553.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
മൊത്തം ആസ്തികളുടെ മൂല്യം
എത്രയാണെന്നും എന്തെല്ലാം
ആസ്തികളാണുള്ളതെന്നും ഇനം
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
കെ.എസ്.ഇ.ബി.
യുടെ കടബാധ്യത എത്രയാണെന്നും
ഏതെല്ലാം ഇനത്തിലാണ് ബാധ്യത
നിലവിലുള്ളതെന്നും
വ്യക്തമാക്കുമോ;
(
സി )
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍, പൊതുമേഖല
സ്ഥാപനങ്ങള്‍, ഗാര്‍ഹിക
ഉപഭോക്താക്കള്‍, വന്‍കിട
കമ്പിനികള്‍ എന്നിവയില്‍
നിന്നും കെ.എസ്.ഇ.ബി.യ്ക്ക്
പിരിഞ്ഞുകിട്ടാനുള്ള
കുടിശികയുടെ സ്ഥാപനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഡി )
ആയത്
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താണെന്നും പ്രസ്തുത
നടപടികളിലൂടെ നാളിതുവരെയായി
പിരിച്ചെടുത്ത തുക
എത്രയാണെന്നും അറിയിക്കുമോ?
2554.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
പോസ്റ്റുകളില്‍
അറ്റകുറ്റപ്പണികള്‍ ചെയ്തു വരവേ
വൈദ്യുതാഘാതത്താല്‍
മരണപ്പെട്ടിട്ടുള്ള കരാര്‍
തൊഴിലാളികളുടെ കുടുംബങ്ങളുടെ
സംരക്ഷണത്തിന് വകുപ്പ്
എന്തെങ്കിലും സഹായം
ചെയ്യുന്നുണ്ടോ; ഇല്ലെങ്കില്‍
ആയതിന് നടപടി സ്വീകരിക്കുമോ?
2555.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന വൈദ്യുതി ബോർഡിന്റെ
ആസ്തി ബാധ്യതകൾ വ്യക്തമാക്കുമോ;
ബോർഡ് നിലവിൽ ലാഭത്തിലാണോ
പ്രവർത്തിക്കുന്നത്;
(
ബി )
ബോർഡിന്റെ
പ്രവർത്തന നഷ്ടം
കുറയ്ക്കുന്നതിന്റെ ഭാഗമായാണോ
വൈദ്യുതി ചാർജ്ജും സർചാർജും
വർദ്ധിപ്പിച്ചതെന്ന്
വ്യക്തമാക്കുമോ; ആയത് ഒഴിവാക്കി
ജനങ്ങൾക്ക് ആശ്വാസം പകരുന്ന
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
2556.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ശരാശരി പ്രതിദിന വൈദ്യുതി
ഉപഭോഗവും വൈദ്യുതി ഉത്പാദനവും
എത്ര യൂണിറ്റ് വീതമാണ്;
വ്യക്തമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തിൽ
വന്നതിനുശേഷം എത്ര യൂണിറ്റ്
വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കുവാന്‍
സാധിച്ചിട്ടുണ്ട്;
(
സി )
സംസ്ഥാനത്ത്
നിര്‍മ്മാണത്തിലിരിക്കുന്ന
പ്രധാന വൈദ്യുത പദ്ധതികള്‍
ഏതെല്ലാമാണ്; പ്രസ്തുത
പദ്ധതികള്‍ വഴി എത്ര യൂണിറ്റ്
വൈദ്യുതി കൂടുതൽ
ഉത്പാദിപ്പിക്കാൻ കഴിയും;
വിശദമാക്കാമോ?
2557.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെെദ്യുതി
കമ്പികള്‍ പൊട്ടി
വീണുണ്ടാകുന്ന അപകടങ്ങള്‍
ഒഴിവാക്കുന്നതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
2558.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി
ഉപയോഗം നേരിടുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
കാറ്റാടി
യന്ത്രങ്ങള്‍, സോളാര്‍
പാടങ്ങള്‍ എന്നീ മേഖലകളില്‍
സ്വകാര്യ നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
പുതിയ ചെറുകിട ജലവൈദ്യുത
പ്രോജക്ടുകള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(
ഡി )
കല്ലാര്‍
ജലവൈദ്യുത പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
2559.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രാവിഷ്‌കൃത
പദ്ധതിയായ റീവാംപ്ഡ്
ഡിസ്ട്രിബ്യൂഷൻ സെക്ടര്‍ സ്കീം
(ആർ.ഡി.എസ്.എസ്.) പദ്ധതിയിൽ
ഉൾപ്പെടുത്തി കേരളത്തിൽ എത്ര
കോടി രൂപയുടെ പദ്ധതികൾക്കാണ്
അനുമതി ലഭിച്ചത് എന്ന്
വിശദമാക്കുമോ;
(
ബി )
ഏതെല്ലാം
മേഖലയിലെ പ്രവൃത്തികൾക്കാണ്
മുൻഗണന എന്നും ഇതിനോടകം എത്ര
കോടി രൂപയുടെ പ്രവൃത്തികൾക്ക്
ടെണ്ടറായി എന്നും വിശദമാക്കുമോ;
(
സി )
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
മണ്ഡലത്തിൽ ഈ സ്‌കീമിൽ ഏതെല്ലാം
പദ്ധതികൾ ടെണ്ടറായിട്ടുണ്ട്
എന്നും ഏതെല്ലാം പദ്ധതികളുടെ
പ്രൊപ്പോസലുകൾ
തയ്യാറായിട്ടുണ്ട് എന്നും
വിശദമാക്കുമോ?
2560.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി ചാര്‍ജ്ജിന് ഇളവ്
അനുവദിച്ചിട്ടുള്ള വിഭാഗങ്ങള്‍
ഏതൊക്കെയാണ്; വിശദാംശം
വെളിപ്പെടുത്താമോ;
(
ബി )
ആരാധനാലയങ്ങള്‍ക്ക്
വൈദ്യുതി ചാര്‍ജ്ജിനത്തില്‍
ഇളവ് അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(
സി )
സംസ്ഥാനത്ത്
വൈദ്യുതി ചാര്‍ജ്ജിനത്തില്‍
ഭീമമായ കുടിശിക
വരുത്തിയിട്ടുള്ള വിവിധ
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും
പൊതുമേഖല സ്ഥാപനങ്ങളുടെയും
വിശദാംശം വെളിപ്പെടുത്താമോ; ഈ
കുടിശിക എഴുതിത്തള്ളാന്‍
ആലോചിയ്ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കുമോ?
2561.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്മാർട്ട് വൈദ്യുത മീറ്ററുകൾ
സ്വകാര്യ ഏജൻസി മുഖേന
സ്ഥാപിക്കണം എന്ന് കേന്ദ്ര
സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടോ;
(
ബി )
സ്മാർട്ട്
വൈദ്യുത മീറ്ററുകൾ സ്വകാര്യ
മേഖല വഴി നടപ്പാക്കുമ്പോൾ
ഉപഭോക്താവിനും കെ.എസ്.ഇ.ബി.
യ്ക്കും ഉണ്ടാകുന്ന നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇക്കാര്യത്തിൽ
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
2562.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന പ്രധാന
പദ്ധതി പ്രവൃത്തികൾ
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
വെെദ്യുതി
വിതരണ കമ്പനികളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഉജ്ജ്വല്‍
ഡിസ്കോം അഷ്വറന്‍സ് യോജന
സംസ്ഥാന ഊര്‍ജ്ജ വിതരണ രംഗത്ത്
എന്ത് മാറ്റമാണ് കാെണ്ടുവരുക
എന്നത് വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ ?
2563.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുത
മേഖലയിലെ വിവിധ
പരിഷ്കാരങ്ങൾക്കായി കേന്ദ്ര
സഹായം ലഭിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതികളിൽ ആദിവാസി മേഖലകളിലെ
വൈദ്യുതീകരണം ഉൾപ്പെടുന്നുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതികൾ നടപ്പാക്കുന്നതിൽ
ജനപ്രതിനിധികളുടെ അഭിപ്രായം
തേടുമോയെന്ന് വിശദമാക്കുമോ?
2564.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.എല്‍.
വിതരണം ചെയ്യുന്ന വൈദ്യുതിയുടെ
വില വര്‍ദ്ധിപ്പിക്കേണ്ട
സാഹചര്യം ഉണ്ടായത്
എങ്ങനെയാണെന്നും യൂണിറ്റിന്
എത്ര പൈസയുടെ വര്‍ദ്ധനവാണ്
വരുത്തിയതെന്നും അറിയിക്കുമോ;
(
ബി )
എത്ര
കാലത്തേയ്ക്കാണ് ഈ സര്‍ചാര്‍ജ്
ഉപഭോക്താവ് അടയ്ക്കേണ്ടി വരിക
എന്ന് അറിയിക്കുമോ;
(
സി )
ചെലവുകുറഞ്ഞ
വൈദ്യുതിയായ ജലവൈദ്യുതിയുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
നിലവിലുള്ള ജലവൈദ്യുത
പദ്ധതികളില്‍ എന്തെങ്കിലും
നവീകരണം ആരംഭിച്ചിട്ടുണ്ടോ;
പുതിയ ജലവൈദ്യുത പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
നിലവിലുള്ള
ജലവൈദ്യുത പദ്ധതികളിലെ
പുറത്തുകളയുന്ന ജലം
ഉപയോഗപ്പെടുത്തി പുതിയ
പദ്ധതികള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2565.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെദ്യുതി
വിതരണ മേഖലയെ ലോകോത്തര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(
ബി )
ദ്യുതി
പദ്ധതി പ്രകാരം വിതരണ മേഖലയില്‍
ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ
പ്രവൃത്തികൾ അറിയിക്കാമോ?
2566.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മറിപ്പുഴ
ജലവൈദ്യുത പദ്ധതിയുടെ
പ്രവൃത്തിക്ക് കാലതാമസം
നേരിടുന്നത് പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
2567.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂതത്താൻകെട്ട്
മിനി ജല വൈദ്യുത പദ്ധതിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലൂടെ എത്ര മെഗാവാട്ട്
വൈദ്യുതിയുടെ ഉല്പാദനമാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ സിവിൽ,
ഇലക്ട്രിക്കൽ, മെക്കാനിക്കൽ
പ്രവൃത്തികള്‍ പൂര്‍ത്തിയായോ
എന്നും പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കും എന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക് കമ്മീഷൻ
ചെയ്യാൻ കഴിയും എന്ന്
വ്യക്തമാക്കാമോ?
2568.
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ ചെറുകിട ജല വൈദ്യുത
പദ്ധതികൾ നടപ്പിലാക്കുവാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; വിശദീകരിക്കാമോ;
(
ബി )
2018-ലെ
മഹാപ്രളയത്തിന് ശേഷം കാലവർഷം
ആകുമ്പോൾ കേരളത്തിലെ ഡാമുകളിൽ
നിന്ന് വെള്ളം തുറന്നു വിടുകയും
അവ പാഴായി പോകുകയും
ചെയ്യുന്നതിനാൽ സംസ്ഥാനത്തെ
നദികളിൽ പുതിയ ലോവർ ഹെഡ്
ജലവൈദ്യുത പദ്ധതികൾ
നടപ്പിലാക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദീകരിക്കാമോ;
(
സി )
ഇടുക്കി
ജില്ലയിലെ പീരുമേട് മണ്ഡലത്തിലെ
പെരിയാർ നദിയിൽ പുതിയ ലോവർ ഹെഡ്
ജലവൈദ്യുത പദ്ധതി
നടപ്പിലാക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദീകരിക്കാമോ;
(
ഡി )
പീരുമേട്
ലാഡ്രം എസ്റ്റേറ്റ് ഭാഗത്ത്
കെ.എസ്.ഇ.ബി. യുടെ സ്ഥലത്ത്
അഴുത ഡൈവേർഷൻ പദ്ധതിയിൽ
ഉൾപ്പെടുത്തി മിനി പവർ സ്റ്റേഷൻ
നിർമ്മിക്കാൻ പ്രോജക്റ്റ്
തയ്യാറാക്കിട്ടുണ്ടെങ്കിൽ
ആയതിന് തുടർ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഇ )
കിഫ്ബി
സാമ്പത്തിക സഹായത്തോടെ
അയ്യപ്പൻകോവിൽ, ഉപ്പുതറ,
കാഞ്ചിയാർ, കട്ടപ്പന എന്നീ
പഞ്ചായത്തുകളിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി തോണിതടിയിൽ
തടയണ നിർമ്മിക്കുന്നതുമായി
ബന്ധപെട്ട് ഡാം സേഫ്റ്റി
അതോറിറ്റിയിൽ നിന്ന് അനുമതി
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
എഫ് )
കാലവർഷം
ആകുമ്പോൾ സംസ്ഥാനത്തെ ഡാമുകളിൽ
നിന്നുള്ള വെള്ളം തുറന്നുവിടാതെ
ആയത് ക്രമീകരിച്ച്
നിലനിർത്തുവാൻ പുതിയ ചെക്ഡാമുകൾ
നിർമ്മിക്കുവാൻ പദ്ധതിയുണ്ടോ;
വിശദീകരിക്കാമോ?
2569.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന ഊർജാവശ്യം
പരിഗണിച്ച് കൂടുതല്‍ ജലവൈദ്യുത
പദ്ധതികള്‍ ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഇത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ആഭ്യന്തര വൈദ്യുതി
ഉല്പാദന ശേഷിയില്‍ വര്‍ദ്ധനവ്
ഉണ്ടാക്കാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ജല,
സൗര, വായു സ്രോതസുകളില്‍
നിന്നുള്ള
വൈദ്യുതോല്പാദനത്തില്‍
മുന്നേറ്റം ഉണ്ടാക്കാന്‍
സാധിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
2570.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി നിരക്ക്
വർദ്ധിപ്പിക്കുന്നതിന് സർക്കാർ
ആലോചിക്കുന്നുണ്ടോ; എങ്കിൽ എത്ര
രൂപയുടെ വർദ്ധനവ് വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇന്ധന
ചാർജ്ജായി യൂണിറ്റൊന്നിന് 15
പൈസ നിരക്കിൽ ഉപഭോക്താക്കളിൽ
നിന്നും അധികമായി
ഈടാക്കുന്നതിന് റെഗുലേറ്ററി
കമ്മീഷന്റെ അനുമതി വൈദ്യുതി
ബോർഡ് തേടിയിട്ടുണ്ടോ;
(
സി )
എങ്കിൽ
ഇപ്രകാരം ഒരു അനുമതി
തേടുന്നതിന് ഇടയാക്കിയ
സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
നിലവിൽ
വൈദ്യുതിയുടെ വിലയോടൊപ്പം
ഏതൊക്കെ ഇതര ചാർജ്ജുകൾ കൂടി
ഉപഭോക്താക്കളിൽ നിന്നും
ഈടാക്കുന്നുണ്ടെന്നും ഓരോ
ഇനത്തിലും ഈടാക്കുന്ന നിരക്ക്
ഏത്ര വീതമാണെന്നും അറിയിക്കുമോ;
(
ഇ )
സംസ്ഥാനത്ത്
ഏറ്റവും ഒടുവിലായി വൈദ്യുതി
നിരക്ക് വർദ്ധിപ്പിച്ചത്
എന്നാണെന്നും ഏതൊക്കെ
ഇനങ്ങളിലായി എത്ര ശതമാനം വീതം
വർദ്ധനവാണ്
വരുത്തിയിരുന്നതെന്നും ചാർജ്
വർദ്ധനവിനായി അന്ന് പരിഗണിച്ച
വിഷയങ്ങൾ
എന്തെല്ലാമാണെന്നുമുള്ള
വിശദാംശം അറിയിക്കുമോ;
(
എഫ് )
പ്രളയവും
കോവിഡും ഇതര പ്രകൃതി
ദുരന്തങ്ങളും തകർത്ത
സംസ്ഥാനത്തെ സാധാരണക്കാരായ
ജനങ്ങൾ കടുത്ത വിലക്കയറ്റത്താൽ
ദുരിതമനുഭവിക്കുമ്പോൾ വൈദ്യുതി
നിരക്ക് വർദ്ധനവ് കൂടി അവർക്ക്
താങ്ങാൻ കഴിയാത്ത
സാഹചര്യമാണുള്ളതെന്ന് സർക്കാർ
കരുതുന്നുണ്ടോ; എങ്കിൽ
ഇപ്പോഴുള്ള വൈദ്യുതി ചാർജ്
വർദ്ധനവ് ഒഴിവാക്കുന്നതിനായി
സർക്കാർ നടപടി സ്വീകരിക്കുമോ?
2571.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ ഇലക്ട്രിക്
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിന്
തടസ്സങ്ങള്‍ നിലവിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
2572.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി
മുഖേന സ്ഥാപിച്ചിട്ടുള്ള
പ്ലാന്റുകളും അവ മുഖേന
ലഭിച്ചുകൊണ്ടിരിക്കുന്ന
വൈദ്യുതിയും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്ലാന്റുകളില്‍ നിന്ന്
ലഭിക്കുന്ന വൈദ്യുതിയുടെ
വ്യാപാരവും വിലയും സംബന്ധിച്ച്
ഇലക്ട്രിസിറ്റി ബോര്‍ഡും
പ്ലാന്റ് ഉടമകളും തമ്മില്‍
ഏര്‍പ്പെട്ടിരിക്കുന്ന കരാറിലെ
വ്യവസ്ഥകള്‍ അറിയിക്കാമോ;
എന്തുതരം മീറ്ററിങ് സംവിധാനമാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(
സി )
നിലവില്‍
പ്ലാന്റ് സ്ഥാപിച്ച്
ബോര്‍ഡുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടുള്ള നെറ്റ്
മീറ്ററിങ് സ്‌കീമിലുള്ളവര്‍ക്ക്
ഭാവിയില്‍ ഗ്രോസ് മീറ്ററിങ്
സംവിധാനം ബാധകമാകുമോയെന്ന്
അറിയിക്കാമോ;
(
ഡി )
ഗ്രോസ്
മീറ്ററിങ് സംവിധാനം
ഏര്‍പ്പെടുത്തുന്നത് മൂലം
പുരപ്പുറ സൗരോര്‍ജ്ജ
പദ്ധതിയില്‍ നിന്ന് ശരാശരി
വരുമാനക്കാര്‍ പിന്മാറുമെന്നത്
പരിഗണിച്ച് നെറ്റ് മീറ്ററിങ്
സംവിധാനം തുടരുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
2573.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സോളാർ
പവർ പ്രൊമോഷൻ
നടപ്പാക്കുന്നതിന്റെ ഭാഗമായി
ഊർജ്ജ വകുപ്പിൽ നിന്നും സെൻട്രൽ
ഇലക്ട്രിസിറ്റി സോളാർ ഗൈഡ് ലൈൻ
പ്രകാരം നടത്തിവരുന്ന
സുരക്ഷാപരിശോധനയും അനുമതിയും
100 കിലോവാട്ട് വരെയുള്ള
പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾക്ക്
വേണ്ട എന്ന തീരുമാനം
എടുക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സൗര
പദ്ധതിയിൽ ടാറ്റ പവര്‍ സോളാര്‍
സിസ്റ്റം ലിമിറ്റഡ് എന്ന
കമ്പനിയുടെ മൂന്ന് കിലോവാട്ട്
സോളാർ പവർ പ്ലാന്റ്
സ്ഥാപിക്കുന്നതിനിടെ കഴിഞ്ഞവർഷം
കൊല്ലം ജില്ലയിൽ ഒരാൾ
മരണപ്പെട്ടത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും
ഇത്തരം സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാൻ എന്ത്
നടപടി സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(
സി )
ഇലക്ട്രിക്കൽ
ഇൻസ്പെക്ടറേറ്റിന്റെ പരിശോധനകൾ
ഒഴിവാക്കുന്നത് കെ.എസ്.ഇ.ബി.
ജീവനക്കാരുടെയും കരാർ
തൊഴിലാളികളുടെയും
പൊതുജനങ്ങളുടെയും ജീവൻ
അപകടത്തിൽ ആക്കുമെന്നതിനാൽ
ഇക്കാര്യത്തിൽ ഉചിതമായ
തീരുമാനമെടുക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പൊതുജനങ്ങളുടെയും
ഈ മേഖലയിൽ ജോലി ചെയ്യുന്ന
കെ.എസ്.ഇ.ബി.എൽ, കരാർ, സ്വകാര്യ
തൊഴിലാളികളുടെയും സുരക്ഷയെ
മുൻനിർത്തി പാരമ്പര്യ
ഊർജ്ജസ്രോതസ്സുകളുടെ
പ്രവർത്തനവും പരിശോധനയും
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
മുഖാന്തരം നടപ്പിൽ
വരുത്തുന്നതിന് പകരം സർക്കാർ
മറ്റെന്തെങ്കിലും നടപടികൾ
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഇ )
നിലവിൽ
കെ.എസ്.ഇ.ബി. റൂഫ് ടോപ്പിൽ
സ്ഥാപിക്കുന്ന സോളാർ
പ്രതിഷ്ഠാപനത്തിൽ നിന്നും
തീപിടുത്തം ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ;
(
എഫ് )
സോളാർ
വൈദ്യുത പ്രതിഷ്ഠാപനവുമായി
ബന്ധപ്പെട്ട് കേരളത്തിൽ എത്ര
അപകടങ്ങൾ ഉണ്ടായെന്നും അവ
ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്നും
വിശദീകരിക്കുമോ?
2574.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ പുരപ്പുറ സൗരോർജ്ജ
പദ്ധതിയുടെ ഭാഗമായി സോളാര്‍
പാനല്‍ സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ; പ്രസ്തുത
പദ്ധതിക്കായി നിലവില്‍ എത്ര
അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്;
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി പാറശ്ശാല
നിയോജക മണ്ഡലത്തില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭ്യമായിട്ടുണ്ട്; അതിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണ്; പഞ്ചായത്ത്
അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
സോളാര്‍
പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയായോ; ഏതൊക്കെ
കമ്പനികളെയാണ് ഇതിനായി
തിരഞ്ഞെടുത്തിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിലേക്ക് ഇതുവരെ
അപേക്ഷിക്കാത്തവര്‍ക്ക് ഇനി
അപേക്ഷിക്കുന്നതിനുള്ള അവസരം
നല്‍കുന്നുണ്ടോ; അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്;
വിശദാംശം നൽകുമോ?
2575.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സൗരോര്‍ജ്ജ ഉല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
സൗരോര്‍ജ്ജ
ഉല്പാദന രംഗത്ത് വളർച്ച
കൈവരിക്കാൻ സാധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ; വിശദാംശം
നൽകാമോ;
(
സി )
സംസ്ഥാനത്തെ
ഓഫീസുകള്‍, മറ്റ് പൊതു ഇടങ്ങളിൽ
അടക്കം സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിക്കുന്ന പദ്ധതി
നിലവിലുണ്ടോ; എങ്കിൽ വിശദാംശം
നൽകാമോ;
(
ഡി )
നിശ്ചിത
വിസ്‍തൃതിക്ക് മേൽ ചതുരശ്ര
അടിയുള്ള ഭവനങ്ങള്‍ക്കും ഭവന
സമുച്ചയങ്ങള്‍ക്കും സൗരോര്‍ജ്ജ
പാനലുകള്‍
നിര്‍ബന്ധമാക്കുന്നതിന്
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2576.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി പ്രകാരം എത്ര
സൗരോര്‍ജ്ജ പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പദ്ധതിയിലൂടെ
പ്രതിമാസം ശരാശരി എത്ര യൂണിറ്റ്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ നിന്നും ഇതുവരെ
പദ്ധതിക്കായി എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അതിന്മേല്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്നും
വിശദമാക്കാമോ?
2577.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
പാടശേഖരങ്ങളില്‍ വാട്ടറിങ്-ഡീ
വാട്ടറിങ് പമ്പിങ്ങിന് സൗജന്യ
സൗരോർജ്ജം ലഭ്യമാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം നൽകുമോ;
(
ബി )
വൈദ്യുതി
ലഭിക്കുന്നതിലെ
ബുദ്ധിമുട്ടുകളും വലിയ വൈദ്യുതി
ചാര്‍ജും കണക്കിലെടുത്തും
കാര്‍ഷിക മേഖലയ്ക്ക് താങ്ങായും
സൗരോർജ്ജം വ്യാപകമാക്കുന്നതിന്
എന്തൊക്കെ പുതിയ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2578.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതൊക്കെ നിയോജക മണ്ഡലങ്ങളിലെ
സര്‍ക്കാര്‍ ഓഫീസുകളിലും
സ്കൂളുകളിലും സൗരോര്‍ജ്ജ
പാനലുകള്‍ സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
വടക്കാഞ്ചേരി
മണ്ഡലത്തിലെ സര്‍ക്കാര്‍
ഓഫീസുകളിലും സ്കൂളുകളിലും
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
സൗരോര്‍ജ്ജ
പാനലുകള്‍ സ്ഥാപിക്കുന്നതിന്
വെെദ്യുതി വകുപ്പ്
തിരഞ്ഞെടുത്തിട്ടുള്ള എം
പാനല്‍ഡ് കമ്പനികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
2579.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സൗരോര്‍ജ്ജ
വൈദ്യുതി ഉല്‍പാദനത്തിനായി
കെ.എസ്.ഇ.ബി. മുഖേന എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വിശദമാക്കാമോ?
2580.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍
രണ്ടായിരത്തിലേറെ പേർ
വൈദ്യുതാഘാതമേറ്റ്
മരണപ്പെട്ടുവെന്നത് വസ്തുതയാണോ;
എങ്കിൽ ആയത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
വൈദ്യുതാഘാതം
മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളിൽ
ബോധവൽക്കരണം അടക്കമുള്ള
പരിപാടികൾ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2581.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ പത്തിരിപ്പാല
പടിപ്പുറക്കാട് മുതല്‍
കുണ്ടുകാവ് വരെയുള്ള
പ്രദേശത്തിലൂടെ കടന്നുപോകുന്ന
ഇലക്ട്രിക്ക് ലെെന്‍ വളരെയധികം
താഴ്‍ന്നുകിടക്കുന്നതിനാല്‍
കൊയ്‍ത്തുവാഹനങ്ങള്‍
ലോറിയില്‍ കാെണ്ടുവരുമ്പോള്‍
ഇലക്ട്രിക് ലെെനില്‍ തട്ടുന്ന
സാഹചര്യമുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിനായി
ഉയരം കൂടിയ പോസ്റ്റുകൾ
സ്ഥാപിച്ച് വെെദ്യുത ലെെനിന്റെ
ഉയരം കൂട്ടുന്നതിന് നടപടി
സ്വീകരിക്കുമോ?
2582.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ എം.എൽ.എ. യുടെ
പ്രത്യേക വികസന ഫണ്ട്
വിനിയോഗിച്ച് തെരുവ് വിളക്കുകൾ
സ്ഥാപിക്കുന്ന നടപടികളുടെ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ പൂയപ്പള്ളി
ഗ്രാമപഞ്ചായത്തിന്റെ വിവിധ
പ്രദേശങ്ങളിൽ എം.എൽ.എ. യുടെ
പ്രത്യേക വികസന ഫണ്ട്
വിനിയോഗിച്ച് തെരുവ് വിളക്കുകൾ
സ്ഥാപിക്കുന്നതിനായുള്ള നടപടികൾ
വിശദമാക്കാമോ;
(
സി )
കെ.എസ്.ഇ.ബി.
കുണ്ടറ ഡിവിഷൻ എക്സിക്യൂട്ടീവ്
എൻജിനീയറുടെ നിർവഹണ ചുമതലയിൽ
പൂയപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ
വിവിധ പ്രദേശങ്ങളിൽ തെരുവ്
വിളക്കുകൾ സ്ഥാപിക്കുന്നതിനായി
2021 ഫെബ്രുവരിയിൽ എം.എൽ.എ.
ജില്ലാ കളക്ടർക്ക് പ്രൊപ്പോസൽ
നൽകിയതിന്റെ അടിസ്ഥാനത്തിൽ
കളക്ടർ നിർവഹണ ഉദ്യോഗസ്ഥനോട്
എസ്റ്റിമേറ്റ്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും
തുടർ നടപടികളുടെ നാളിതുവരെയുള്ള
സ്ഥിതിയെന്തെന്നും അറിയിക്കാമോ?
2583.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കുന്ന നിലാവ്
പദ്ധതിയുടെ പുരോഗതി
വെളിപ്പെടുത്തുമോ; ഇതിനായി എത്ര
തുക ചെലവഴിച്ചുവെന്നും കേന്ദ്ര
സംസ്ഥാന വിഹിതം എത്രയെന്നും
വ്യക്തമാക്കാമോ;
(
ബി )
മലപ്പുറം
ജില്ലയിലെ ഓരോ മണ്ഡലത്തിലും
എത്ര തെരുവുവിളക്കുകളാണ്
പ്രസ്തുത പദ്ധതി വഴി
സ്ഥാപിച്ചത്; വിശദാംശം നൽകുമോ;
(
സി )
മലപ്പുറം
നിയോജക മണ്ഡലത്തിൽ പ്രസ്തുത
പദ്ധതി പരിപൂർണമായും
നടപ്പാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ; പ്രസ്തുത
പദ്ധതിയുടെ പുരോഗതികൾ
വെളിപ്പെടുത്തുമോ; പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂർത്തീകരിക്കാൻ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
2584.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തെരുവ്
വിളക്കുകള്‍ സ്ഥാപിക്കുന്ന
നിലാവ് പദ്ധതി കാര്യക്ഷമമായി
നടപ്പിലാക്കാന്‍
സാധിക്കുന്നുണ്ടോ;
(
ബി )
സംസ്ഥാനത്തെ
എത്ര തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ പ്രസ്തുത
പദ്ധതിയ്ക്ക് കീഴില്‍
വന്നിട്ടുണ്ടെന്ന് അറിയിക്കാമോ;
(
സി )
കേടാവുന്ന
ബള്‍ബുകള്‍ക്ക് പകരം ബള്‍ബുകള്‍
നല്‍കുന്നതിന് ഏതെങ്കിലും
തരത്തിലുള്ള പ്രതിസന്ധികള്‍
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ?
2585.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്കല്‍
ഇന്‍സ്‌പെക്ടറേറ്റിന് കീഴിലുള്ള
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ലൈസന്‍സിംഗ് ബോര്‍ഡില്‍ ഗ്രേഡ്
എ, ബി സൂപ്പര്‍വൈസര്‍
ലൈസന്‍സിനുള്ള എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ട് എന്നത്
വ്യക്തമാക്കാമോ; പ്രസ്തുത
അപേക്ഷകരുടെ ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
ബി )
ഗ്രേഡ്
എ, ബി സൂപ്പര്‍വൈസര്‍ ലൈസന്‍സ്
അനുവദിക്കുന്നത് നിര്‍ത്തി
വെച്ചിട്ടുണ്ടോ എന്നും
ഉണ്ടെങ്കില്‍ എന്തു കൊണ്ടാണ്
എന്നും വിശദമാക്കുമോ;
(
സി )
നിര്‍ത്തിവെച്ച
ലൈസന്‍സ് വിതരണം എപ്പോള്‍
പുനരാരംഭിക്കുമെന്ന്
വിശദമാക്കുമോ?
2586.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി,
അനെർട്ട് വകുപ്പുകളുടെ കീഴിൽ
കാസർഗോഡ് ജില്ലയിൽ
പ്രവർത്തിച്ചുവരുന്ന
സ്ഥാപനങ്ങളും ഓഫീസുകളും
സംബന്ധിച്ച വിശദവിവരം നൽകാമോ;
ഇവ ഏതെല്ലാം സ്ഥലങ്ങളിൽ
പ്രവർത്തിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
എത്ര
കാലമായി ഈ സ്ഥാപനങ്ങളും
ഓഫീസുകളും
പ്രവർത്തിക്കുന്നുണ്ടെന്നും
അനുവദിച്ച തസ്തികകൾ
ഏതൊക്കെയാണെന്നും സ്ഥാപനവും
ഓഫീസും തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
ഈ
സ്ഥാപനങ്ങളിലും ഓഫീസുകളിലും
ഒഴിഞ്ഞ് കിടക്കുന്ന തസ്തികകൾ
ഏതൊക്കെയാണെന്നും എത്ര കാലമായി
ഒഴിവുകൾ തുടരുന്നു എന്നും
സ്ഥാപനവും ഓഫീസും തിരിച്ച്
വ്യക്തമാക്കാമോ?
2587.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിൽ കെ.എസ്.ഇ.ബി. മസ്ദൂര്‍
തസ്തികയിൽ എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ; ഇവ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കെ.എസ്.ഇ.ബി.
യില്‍ താഴെ തട്ടിലുളള
ജീവനക്കാരുടെ ഒഴിവുകള്‍ യഥാസമയം
നികത്തുവാന്‍ സ്വീകരിച്ച്
വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
2588.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലക്കുടി
നിയോജക മണ്ഡലത്തിലെ
പെരിങ്ങല്‍കുത്ത്, ഷോളയാര്‍
ഡാമുകളില്‍ ഹൈഡല്‍ ടൂറിസം
പദ്ധതി നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
(
ബി )
പെരിങ്ങല്‍കുത്ത്
ഡാമില്‍ ബോട്ടിംഗ്
പുനരാരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
പെരിങ്ങല്‍കുത്തിലെയും
ഷോളയാറിലെയും ഡാമുകളോട്
ചേര്‍ന്നുള്ള കെ.എസ്.ഇ.ബി യുടെ
ക്വാര്‍ട്ടേഴ്സുകളിൽ
അറ്റകുറ്റപണി നടത്തി
വിനോദസഞ്ചാരികള്‍ക്ക്
താമസസൗകര്യം ഒരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2589.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023
ജനുവരി മാസം ഹെെഡല്‍ ടൂറിസം
ഗവേണിംഗ് ബോഡിയുടെ യോഗം
ചേര്‍ന്നിരുന്നോ;
അറിയിക്കുമോ;
(
ബി )
പ്രസ്തുത
യോഗത്തില്‍ ആരൊക്കെ
പങ്കെടുത്തിരുന്നു;
അറിയിക്കുമോ;
(
സി )
യോഗത്തിൽ
പരിഗണിച്ച അജണ്ടയുടെ വിശദവിവരം
നൽകുമോ;
(
ഡി )
2023
ജനുവരി മാസം കൂടിയ ഹെെഡല്‍
ടൂറിസം ഗവേണിംഗ് ബോഡി
യോഗത്തിന്റെ മിനിട്ട്സിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
2590.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
നഗരസഭയിലെ അതിരൂക്ഷമായ
വോൾട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് പുല്ലൂർ
ഏലമ്പ്രയിൽ ട്രാൻസ്ഫോർമർ
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
2591.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ ഇലക്ട്രിക് വാഹന
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
പുതുക്കാട് മണ്ഡലത്തില്‍
ഏതെല്ലാം സ്ഥലങ്ങളിലാണ്
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുള്ളത് എന്നും ഇവ
എന്നേക്ക് ആരംഭിക്കുവാന്‍
കഴിയും എന്നും അറിയിക്കാമോ;
(
ബി )
കൂടുതല്‍
സ്ഥലങ്ങളില്‍ ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
2592.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇലക്ട്രിക്ക്
വാഹനങ്ങള്‍ക്ക് ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിച്ചത് മൂലം
കെ.എസ്.ഇ.ബി.യ്ക്ക്
വരുമാനത്തില്‍ വര്‍ദ്ധനവ്
ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പുതിയതായി
വെെദ്യുതി ചര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍ എവിടെയൊക്കെയാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
2593.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രാനുമതി
ലഭിക്കാത്തതിനാല്‍ ആരംഭിക്കാന്‍
കഴിയാത്ത വൈദ്യുത പദ്ധതികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
കേന്ദ്ര
വനം-പരിസ്ഥിതി വകുപ്പുകളുടെ
അനുമതി ലഭിക്കാത്ത വൈദ്യുത
പദ്ധതികള്‍ ഏതെല്ലാമെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികള്‍ക്ക് അനുമതി
ലഭിക്കാത്തതിന്റെ കാരണങ്ങളും
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ;
(
ഡി )
അനുമതി
ലഭിക്കാത്ത പദ്ധതികള്‍ക്കായി
നാളിതുവരെ ചെലവഴിച്ച തുക
എത്രയെന്ന് പദ്ധതി
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2594.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ബോർഡ് സംസ്ഥാനത്ത് സ്പോട്ട്
ബില്ലിംഗ് മെഷീനുകൾ മുഖേന
വൈദ്യുതി ചാർജ് ഈടാക്കുന്ന
പദ്ധതി നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്നുമുതലാണ്
നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്;
വിശദാംശം അറിയിക്കുമോ;
(
ബി )
ഇതിലൂടെ
ബോർഡിന് ഉണ്ടാകുന്ന നേട്ടങ്ങൾ
എന്തൊക്കെയാണെന്നാണ്
കണക്കാക്കിയിട്ടുള്ളത്; ഇത്
നടപ്പിൽ വരുത്തുന്നതിനായി
ബോർഡിനുണ്ടാകുന്ന അധിക ചെലവ്
എത്ര രൂപയാണ്; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
നിലവിൽ
പദ്ധതിക്കായി എത്ര മെഷീനുകൾ
ലഭ്യമാക്കുന്നതിനാണ് ബോർഡ്
ആലോചിക്കുന്നത്; മെഷീനുകൾ
വിലയ്ക്ക് വാങ്ങുന്നതിനാണോ
വാടകയ്ക്ക് എടുക്കുന്നതിനാണോ
ബോർഡ് ആലോചിക്കുന്നത്;
(
ഡി )
സ്പോട്ട്
ബില്ലിംഗ് മെഷീനുകൾ
ലഭ്യമാക്കുന്നതിനായി ബോർഡ്
ഏതെങ്കിലും സ്ഥാപനങ്ങളുമായി
ഏതെങ്കിലും തരത്തിലുളള
കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടോ;
എത്ര രൂപ നിരക്കിൽ മെഷീനുകൾ
ലഭ്യമാക്കുന്നതിനാണ് ബോർഡ്
ആലോചിക്കുന്നത്; മെഷീനുകൾ
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് ബോർഡിന്റെ
പരിഗണനയിലുള്ള സ്ഥാപനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ഇ )
ഈ
മെഷീനുകൾക്ക് നിലവിലെ വിപണി വില
എത്രയാണ്; മെഷീനുകൾ വാടകയ്ക്ക്
എടുക്കുമ്പോഴും പുതുതായി
വാങ്ങുമ്പോഴും സ്ഥാപനങ്ങൾ
നൽകുന്ന വാറണ്ടി, എ.എം.സി.,
സർവീസ് വ്യവസ്ഥകൾ എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
എഫ് )
സംസ്ഥാനത്ത്
സ്മാർട്ട് മീറ്ററുകൾ
സ്ഥാപിക്കുന്ന പദ്ധതി ഇപ്പോൾ
ഏത് ഘട്ടത്തിലാണ്; സ്മാർട്ട്
മീറ്ററുകൾ സ്ഥാപിച്ച് കഴിഞ്ഞാൽ
മീറ്റർ റീഡർമാർ വീടുകളിൽ
നേരിട്ട് പോകാതെ തന്നെ അതാത്
ഓഫീസുകളിൽ ഇരുന്ന് വൈദ്യുതി
റീഡിങ് എടുക്കാനും ഉപഭോക്താവിന്
ഓൺലൈനിൽ പ്രീപെയ്ഡ് ആയി
വൈദ്യുതി ചാർജ് അടക്കുവാനും
കഴിയുമോ;
(
ജി )
സ്മാർട്ട്
മീറ്ററുകൾ സ്ഥാപിക്കുന്ന നടപടി
അതിന്റെ അവസാന ഘട്ടത്തിൽ എത്തി
നിൽക്കുന്ന സാഹചര്യത്തിൽ
സ്പോട്ട് ബില്ലിംഗ്
മെഷീനുകള്‍ക്കായി പണം
ചെലവാക്കുന്നത് ബോർഡിന് അധിക
സാമ്പത്തിക ബാധ്യത
ഉണ്ടാക്കുമെന്ന് സർക്കാർ
കരുതുന്നുണ്ടോ; എങ്കിൽ
സാമ്പത്തിക പ്രതിസന്ധിയുടെ
ഘട്ടത്തിൽ സ്പോട്ട് ബില്ലിംഗ്
മെഷീനുകൾ വാങ്ങുന്നതിനുള്ള
നടപടികൾ നിർത്തിവയ്ക്കാൻ
സർക്കാർ നടപടി സ്വീകരിക്കുമോ?
2595.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിര്‍മ്മാണരംഗത്ത്
ഇലക്ട്രിക്കല്‍ പ്രവൃത്തി
ചെയ്യുന്ന വ്യക്തികള്‍ ആവശ്യമായ
ലൈസന്‍സ് ഇല്ലാതെ അനധികൃതമായി
വയറിംഗ് നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത് തടയുന്നതിന്
വേണ്ടി രൂപീകരിച്ച ജില്ലാതല
സമിതികള്‍ സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
മതിയായ
യോഗ്യതയില്ലാത്ത സിവില്‍
കോണ്‍ട്രാക്ടര്‍മാര്‍ തന്നെ
ഇലക്ട്രിക് വര്‍ക്കുകളുടെ
കരാര്‍ എടുക്കുന്നത് തടയാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
സി
ക്ലാസ് ലൈസന്‍സികള്‍ക്ക് രണ്ട്
വയര്‍മാന്‍മാരെ
നിയമിക്കുന്നതിന് അനുവാദം
നല്‍കിയ തീരുമാനം
നടപ്പിലാക്കുന്നതില്‍ കാലതാമസം
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2596.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിനായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതിയുടെ വിശദാംശം നല്കുമോ;
(
ബി )
വൈദ്യുത
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിച്ചിട്ടുള്ളത്
എവിടെയൊക്കെയാണെന്നും
പൂര്‍ത്തീകരിച്ചവ,
പൂര്‍ത്തീകരിക്കാത്തവ എന്നിവ
സംബന്ധിച്ച വിവരവും
വ്യക്തമാക്കുമോ?
2597.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ പുതുതായി
ഇലക്ട്രിക് വാഹന ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ; എങ്കില്‍
ഏതാെക്കെ സ്ഥലങ്ങളാണ് ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
നിലവില്‍
പ്രസ്തുത മണ്ഡലത്തില്‍
സ്ഥാപിച്ച ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ പൂര്‍ണ്ണമായി
പ്രവര്‍ത്തനക്ഷമമാണോ എന്ന്
വ്യക്തമാക്കാമോ; ഈ ചാര്‍ജിംഗ്
സ്റ്റേഷനുകളില്‍ ഒരേ സമയം എത്ര
വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍
സാധിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
2598.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യും ഗുണഭോക്താക്കളും തമ്മിലുള്ള
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിനും കുടിശ്ശിക
അടച്ചുതീര്‍ക്കാന്‍ ഇളവുകളും
സമയവും അനുവദിക്കുന്നതിനുമായി
അദാലത്തുകള്‍ നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
2599.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്
വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
വെെദ്യുതി വകുപ്പ്
സ്വീകരിക്കുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
വയനാട്
ജില്ലയില്‍ ഇലക്ട്രിക്
വാഹനങ്ങള്‍ ചാര്‍ജ്
ചെയ്യുന്നതിനായി
ഒരുക്കിയിരിക്കുന്ന
സംവിധാനങ്ങള്‍ വ്യക്തമാക്കാമോ?
2600.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ബണ്‍ ബഹിര്‍ഗമനം
കുറച്ചുകൊണ്ട് ഊർജ്ജ
സ്വയംപര്യാപ്തത
കെെവരിക്കുന്നതിനായി കേരള
ഗ്രീന്‍ എനര്‍ജി മിഷന്റെ
ഭാഗമായി
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഹരിതോര്‍ജ്ജ ഇടനാഴി പദ്ധതികള്‍
വഴി ലക്ഷ്യമിടുന്ന ഉല്പാദന ശേഷി
എത്രയാണ്; ഇവയുടെ
ഓരോന്നിന്റെയും മതിപ്പ്
ചെലവെത്രയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഹരിതോര്‍ജ്ജ
ഇടനാഴി പദ്ധതികള്‍ക്ക് വിദേശ
വായ്പ ലഭ്യമായിട്ടുണ്ടോ;
പദ്ധതിയുടെ രൂപരേഖ
ലഭ്യമാക്കാമോ?
2601.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം അനെർട്ടിൽ
സി.എം.ഡി. മുഖേന നടത്തിയ
നിയമനങ്ങൾ എത്ര; ഏതൊക്കെ
തസ്തികകളിലാണ് നിയമനം
നടത്തിയത്; വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
തസ്തികകളിൽ സി.എം.ഡി. മുഖേന
നിയമനം നടത്തുന്നതിന് മുമ്പ്
പ്രസ്തുത ഒഴിവുകൾ ബന്ധപ്പെട്ട
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെ
രേഖാമൂലം അറിയിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത കത്തിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
സി )
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിൽ രജിസ്റ്റർ
ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ
മേൽപ്പറഞ്ഞ തസ്തികകൾക്ക്
യോഗ്യതയുള്ളവർ ഇല്ല എന്ന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ
നിന്നും അറിയിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത കത്തിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
|
|
|
|
|
|
|
|