|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6096.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
1995
മുതൽ 2005 വരെ വിരമിച്ച
ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ
പരിഷ്കരണ തുക സർക്കാർ കുടിശിക
വരുത്തിയിരുന്നോ;
വ്യക്തമാക്കുമോ;
(
ബി )
പെൻഷൻ
പരിഷ്കരണ തുക കുടിശിക വരുത്താൻ
ഇടയായ സാഹചര്യങ്ങൾ എന്തെല്ലാം
എന്ന് അറിയിക്കുമോ;
(
സി )
കുടിശിക
തുക 24.02.2023 ന് മുൻപ് വിതരണം
ചെയ്ത് റിപ്പോർട്ട് നൽകാൻ ചീഫ്
സെക്രട്ടറിയോട് സുപ്രീംകോടതി
നിർദേശിക്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(
ഡി )
ഏത്
സാഹചര്യത്തിലാണ് സുപ്രീംകോടതി
ഇപ്രകാരം ഒരു നിർദേശം
നൽകിയതെന്ന് വിശദമാക്കുമോ;
(
ഇ )
കുടിശിക
സർക്കാർ പൂർണ്ണമായും വിതരണം
ചെയ്യുകയുണ്ടായോ;
വ്യക്തമാക്കുമോ?
6097.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം തൃശ്ശൂര്‍
ജില്ലയില്‍ എത്ര സംരംഭങ്ങൾ
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ ആരംഭിച്ച
സംരംഭങ്ങളുടെ കണക്ക്
വ്യക്തമാക്കാമോ;
(
സി )
പുതിയ
സംരംഭങ്ങള്‍ ആരംഭിച്ചത് വഴി
ജില്ലയില്‍ എത്ര പേര്‍ക്ക്
പ്രത്യക്ഷമായും പരോക്ഷമായും
തൊഴില്‍
ലഭിച്ചുവെന്നറിയിക്കാമോ?
6098.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ കെ.എസ്.ഐ.ഡി.സി.യുടെ
കെെവശം എത്ര ഏക്കര്‍
സ്ഥലമുണ്ട്; വിശദാംശം
അറിയിക്കാമോ;
(
ബി )
ഈ
സ്ഥലം പ്രയോജനപ്പെടുത്താന്‍
കെ.എസ്.ഐ.ഡി.സി. എന്തെങ്കിലും
പ്രാെജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
സി )
ഈ
പ്രവര്‍ത്തനങ്ങള്‍ക്ക് 2023-24
വര്‍ഷത്തെ ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
6099.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലം മുതൽ നാളിതു
വരെ കേന്ദ്ര സർക്കാരിന്റെ
ഏതെല്ലാം വ്യവസായ പൊതുമേഖലാ
സ്ഥാപനങ്ങളാണ് സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുള്ളത്; വിശദാംശം
നൽകുമോ;
(
ബി )
ഇതിനായി
സംസ്ഥാന സര്‍ക്കാരിന് ചെലവായ
തുക എത്രയാണെന്ന് വിശദമാക്കാമോ;
(
സി )
ഈ
സ്ഥാപനങ്ങള്‍
ലാഭത്തിലെത്തിക്കുന്നതിന്
വേണ്ടി എന്തൊക്കെ നടപടികളാണ്
തുടര്‍ന്ന് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
6100.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ഐ.ഡി.സി.യില്‍
വിരമിക്കല്‍ പ്രായം
ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാന
പൊതുമേഖല കമ്പനികളിലെ
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം
ഏകീകരിച്ച സാഹചര്യത്തില്‍
കെ.എസ്.ഐ.ഡി.സി.യിലെ
വിരമിക്കല്‍ പ്രായം
ഉയര്‍ത്തുന്നതില്‍ നിന്നും
സര്‍ക്കാര്‍ പിന്‍മാറുമോ;
വിശദാംശം ലഭ്യമാക്കുമോ?
6101.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021
മെയ് മാസത്തിനുശേഷം ഇതുവരെ
സംസ്ഥാനത്ത് എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തിലെത്തിക്കാന്‍
സാധിച്ചിട്ടുണ്ട്; വിശദാംശം
അറിയിക്കാമോ?
6102.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം
എത്രയെന്ന് അറിയിക്കാമോ;
(
ബി )
2021-22
സാമ്പത്തിക വർഷത്തിൽ പ്രസ്തുത
സ്ഥാപനങ്ങൾക്കുണ്ടായ ലാഭ നഷ്ട
കണക്കുകൾ എത്ര വീതമാണെന്ന്
വിശദമാക്കാമോ;
(
സി )
2022-23
സാമ്പത്തിക വർഷത്തിലെ
നിലവിലുള്ള രേഖകൾ പ്രകാരം
പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭവും
നഷ്ടവും എത്ര വീതമാണെന്ന് ഇനം
തിരിച്ച് വിശദീകരിക്കുമോ?
6103.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം സംസ്ഥാന
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങളുടെ
ലാഭനഷ്ടങ്ങളുടെ വിശദാംശം ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
വ്യവസായ മേഖലയിലെ
മാനുഫാക്ചറിംഗ് രംഗത്ത്
ഉല്പാദനത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
6104.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ഇലക്ട്രിക്കല്‍ ആന്റ് അലൈഡ്
എഞ്ചിനീയറിംഗ് കമ്പനിയുടെ മാമല
യൂണിറ്റില്‍ ഏതെല്ലാം
ഡിവിഷനുകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും എത്ര
ജീവനക്കാര്‍ ജോലി ചെയ്തു
വരുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
യൂണിറ്റില്‍ 2022-23 സാമ്പത്തിക
വര്‍ഷം എന്തെല്ലാം വികസന
പദ്ധതികളാണ് നടപ്പിലാക്കി
വരുന്നതെന്ന് വ്യക്തമാക്കാമോ?
6105.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഒരു
വര്‍ഷം ഒരു ലക്ഷം സംരംഭം
പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന
സംരംഭങ്ങൾക്ക് എന്തൊക്കെ
ആനുകൂല്യങ്ങളാണ് നൽകുന്നതെന്നും
ഇത്തരത്തില്‍ ആനുകൂല്യങ്ങൾ
കൈപ്പറ്റിയ എത്ര
എം.എസ്.എം.ഇ.-കള്‍ ഉണ്ടെന്നും
ജില്ല തിരിച്ച് വിശദമാക്കാമോ?
6106.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്റെ വിവിധ
വ്യവസായ പ്രോത്സാഹന പദ്ധതികള്‍
വഴി ഉല്പാദിപ്പിക്കുന്ന
കേരളത്തിന്റെ തനത്
ഉല്പന്നങ്ങള്‍ സംരംഭകര്‍ക്ക്
ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ
വിറ്റഴിക്കുന്നതിനുള്ള സംവിധാനം
നിലവിലുണ്ടോ; വിശദമാക്കുമോ;
(
ബി )
ഈ
മേഖലയില്‍ യുവസംരംഭകരെ
ആകര്‍ഷിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
ഗുണനിലവാരം ഉറപ്പുവരുത്തിയ
ഉല്പന്നങ്ങള്‍ ഓണ്‍ലൈന്‍
വ്യാപാര ശൃംഖലകളില്‍
രജിസ്റ്റര്‍ ചെയ്ത് വിപണനം
നടത്തുന്നതിനും എന്തൊക്കെ
സഹായങ്ങളാണ് വ്യവസായ വകുപ്പ്
വഴി ലഭ്യമാക്കുകയെന്ന്
വെളിപ്പെടുത്തുമോ;
വിശദമാക്കുമോ;
(
സി )
കേരളത്തില്‍
ധാരാളം വിളവ് ലഭിക്കുന്ന ഈന്ത്,
കൂവ, മഞ്ഞള്‍ തുടങ്ങിയ
ഔഷധഗുണമുള്ള ജൈവ ഉല്പന്നങ്ങള്‍
ഉപയോഗിച്ചുണ്ടാക്കുന്ന
മൂല്യവര്‍ധിത വസ്തുക്കള്‍
ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ
വിദേശ വിപണികളിലെത്തിക്കാന്‍
സംരംഭകന് സര്‍ക്കാര്‍
നല്‍കിവരുന്ന സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
6107.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി
വഴി ആരംഭിക്കുന്ന
എം.എസ്.എം.ഇ.കളെ
സംരക്ഷിക്കുന്നതിന് പൊതുമേഖലാ
സ്ഥാപനങ്ങൾക്ക് ഏതൊക്കെ രീതിയിൽ
സഹായിക്കുവാൻ കഴിയുമെന്ന്
വിശദമാക്കാമോ;
(
ബി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി
പ്രസ്തുത പദ്ധതി
വിപുലമാക്കുന്നതിന് ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ; പദ്ധതി
നടപ്പാക്കുന്നത് സംബന്ധിച്ച
വിശദവിവരങ്ങൾ അറിയിക്കുമോ?
6108.
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്‍കിട വ്യവസായ
സംരംഭങ്ങള്‍ക്ക് ഭൂമി വിട്ടു
നല്‍കുന്ന ഭൂവുടമകളെ
നിക്ഷേപകരാക്കുന്നതിനായി
പ്രത്യേക പദ്ധതി
രൂപീകരിക്കുവാന്‍ സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ ഇതുമായി ബന്ധപ്പെട്ട
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(
ബി )
വ്യവസായ
മേഖലയുടെ സമഗ്രവികസനം
ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പുതുതായി
നിര്‍മ്മിക്കുവാനുദ്ദേശിക്കുന്ന
വിഴിഞ്ഞം-നാവായിക്കുളം റിംഗ്
റോഡുമായി ബന്ധപ്പെട്ട് വ്യവസായ
ഇടനാഴി വികസനം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
6109.
ഡോ.
കെ. ടി. ജലീൽ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളില്‍ നിന്നുള്ള
വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
(
ബി )
ഇത്തരത്തില്‍
പൊതുമേഖലാ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
നവീകരിക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
നടത്തിയ ഇടപെടലുകള്‍
വിശദീകരിക്കുമോ;
(
സി )
പൊതുമേഖലയെ
സംരക്ഷിക്കുകയെന്ന കേരള ബദലിന്
വിരുദ്ധമായി സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന കേന്ദ്ര
പൊതുമേഖലാ സ്ഥാപനമായ ഹില്‍
(ഇന്ത്യ) കമ്പനി
അടച്ചുപൂട്ടുവാന്‍ കേന്ദ്ര
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
ഇത് സംസ്ഥാനത്ത്
നിലനിര്‍ത്തുന്നതിനായി ഈ
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ?
6110.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
സംരംഭക പ്രാേത്സാഹന നയത്തിന്റെ
അടിസ്ഥാനത്തില്‍ വ്യവസായ
വകുപ്പിന് കീഴിലുള്ള വ്യവസായ
പ്രാേത്സാഹന സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന രീതിയില്‍ മാറ്റം
വരുത്തിയിട്ടുണ്ടാേ;
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
ക്രിയാത്മക വിനിയാേഗത്തിനും
പരിസ്ഥിതിക്കും അനുയാേജ്യമായ
സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന് നാല്
ശതമാനം പലിശ നിരക്കില്‍ സംരംഭക
വായ്പാ പദ്ധതി
ആരംഭിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമോ;
(
സി )
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനും
നിലനിര്‍ത്തുന്നതിനും ആവശ്യമായ
സേവനങ്ങള്‍ ലഭ്യമാക്കുന്നത്
സംബന്ധിച്ച പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;
വ്യക്തമാക്കാമോ;
(
ഡി )
ഇത്തരത്തിലുള്ള
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
പരാതികള്‍ പരിഹരിച്ചിട്ടണ്ട്;
വ്യക്തമാക്കുമോ;
(
ഇ )
പരാതികള്‍
തീര്‍പ്പാക്കാൻ
അവശേഷിക്കുന്നതിന്റെ കാരണം
വ്യക്തമാക്കുമോ?
6111.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍
തുടങ്ങുന്നതിന് വ്യവസായ
വകുപ്പിന് കീഴില്‍ സ്ഥലം
അനുവദിക്കാന്‍ ആവശ്യമായ
സ്ഥലലഭ്യത നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
വണ്‍
ഡിസ്ട്രിക‍്‍ട് വണ്‍
പ്രോഡക്ടിന്റെ ഭാഗമായി
പാലക്കാട് ജില്ലയില്‍ എത്ര
സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(
സി )
വ്യവസായ
നിക്ഷേപ സൗഹൃദത്തിന്റെ ഭാഗമായി
നടപ്പിലാക്കുന്ന പദ്ധതികള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ?
6112.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എച്ച്. സലാം
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ സംരംഭക സൗഹൃദ നടപടികള്‍
കാര്യക്ഷമമായി
പ്രാവര്‍ത്തികമാകുന്നുവെന്ന്
ഉറപ്പ് വരുത്തുന്നതിന്
രാജ്യത്ത് ആദ്യമായി സംസ്ഥാന,
ജില്ലാ തലത്തില്‍ സിവില്‍
കോടതിക്ക് തുല്യമായ
അധികാരത്തോടെ
ഏര്‍പ്പെടുത്തിയിട്ടുള്ള
പരാതിപരിഹാര സംവിധാനത്തെ
കുറിച്ച് വിശദമാക്കാമോ;
(
ബി )
സംരംഭകരുടെ
പരാതികള്‍ നേരിട്ട്
മനസ്സിലാക്കുന്നതിന് നടത്തിയ
മീറ്റ് ദ മിനിസ്റ്റര്‍
പ്രോഗ്രാം തുടരാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്ന തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
സംരംഭക പുരസ്കാരം നല്‍കാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
നിലവിൽ
തുടരുന്ന നിയന്ത്രണ
സംവിധാനങ്ങള്‍ പരിശോധിച്ച്
വ്യവസായ സൗഹൃദാന്തരീക്ഷം
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
യുക്തമായ നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6113.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായം
ആരംഭിക്കുന്നതിന് അനുമതി നല്‍കി
കഴിഞ്ഞതിന് ശേഷം വകുപ്പ്
എന്തെല്ലാം സേവനങ്ങളും
സഹായങ്ങളുമാണ് സംരംഭകന്
നല്‍കുന്നതെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വ്യവസായത്തിന്റെ വളര്‍ച്ചയെയും
തളര്‍ച്ചയെയും പരിശോധിക്കുകയോ
വിലയിരുത്തുകയോ ചെയ്യാറുണ്ടോ;
വിശദമാക്കാമോ?
6114.
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വ്യവസായ സംരംഭങ്ങളുടെ
ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും
ദേശീയ,രാജ്യാന്തര വിപണി
ലഭിക്കുന്നതിന് സർക്കാർ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
നടപടികൾ വ്യവസായ സംരംഭങ്ങൾക്ക്
എത്രത്തോളം സഹായകരമായി എന്ന്
അറിയിക്കുമോ?
6115.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംരംഭകത്വ
വര്‍ഷം പദ്ധതിയുടെ ഭാഗമായി ഓരോ
വര്‍ഷവും പുതുതായി ആരംഭിച്ച
സംരംഭങ്ങളുടെ വിശദവിവരം ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് സര്‍ക്കാര്‍
നേരിട്ടോ മറ്റ് ധനകാര്യ, സഹകരണ
സ്ഥാപനങ്ങള്‍ വഴിയോ അനുവദിച്ച
തുകയുടെ ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ?
6116.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എന്റർപ്രണർ
സപ്പോർട്ട് സ്കീം പ്രകാരം
2022-23 സാമ്പത്തിക വർഷത്തിൽ
സഹായം അനുവദിച്ച് നൽകിയ
സംരംഭങ്ങളുടെ വിശദാംശവും ഓരോ
സംരംഭത്തിനും അനുവദിച്ച തുകയും
ഉൾപ്പെടെ ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
6117.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ വിവിധ
ഗ്രാമപഞ്ചായത്തുകളില്‍
ഇന്റേണ്‍മാരെ
നിയമിച്ചിട്ടുണ്ടോ; എങ്കില്‍
വിശദവിവരം ലഭ്യമാക്കാമോ?
6118.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വ്യവസായ വികസനത്തില്‍ ഖനിജ
അധിഷ്ഠിത വ്യവസായങ്ങളുടെ സാധ്യത
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
വ്യവസായ വളർച്ചയും വികാസവും
ലക്ഷ്യമാക്കി വിശദമായ ധാതു
പര്യവേഷണങ്ങൾ നടത്തുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്
കീഴിൽ പ്രവർത്തിക്കുന്ന ധാതു
പര്യവേഷണ വിഭാഗത്തിന്റെ
പ്രവർത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ഖനിജ അധിഷ്ഠിത വ്യവസായങ്ങളുടെ
വളർച്ചയും വികസനവും
ലക്ഷ്യമാക്കി എല്ലാ
ജില്ലകളിലേയും ധാതു ഖനന
സാധ്യതകള്‍ പരിശോധിക്കുവാനും
ഖനന പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുവാനും നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
പാരിസ്ഥിതികാഘാതം
ഏറ്റവും കുറയ്ക്കുംവിധം
സംസ്ഥാനത്തെ മൈനിങ്
പ്രവർത്തനങ്ങൾക്ക് നവീന
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ
ഖനന രീതികൾ ഉപയോഗിക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
6119.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം എത്ര സ്വകാര്യ വ്യവസായ
എസ്റ്റേറ്റുകള്‍
ആരംഭിക്കുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടെന്നും അവ
ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
(
ബി )
സ്വകാര്യ
വ്യവസായ എസ്റ്റേറ്റുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ?
6120.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഒരു
വര്‍ഷം ഒരു ലക്ഷം സംരംഭം
പദ്ധതിയുടെ ഭാഗമായി എത്ര
തൊഴിലവസരങ്ങൾ ഉണ്ടായെന്നുമുള്ള
വിശദാംശം ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ആലപ്പുഴ
ജില്ലയില്‍ ആരംഭിച്ച
സംരംഭങ്ങളുടെ വിശദാംശം നിയമസഭാ
മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(
സി )
ഈ
പദ്ധതി പ്രകാരം വിജയകരമായി
സംരംഭങ്ങൾ
നടത്തിക്കൊണ്ടിരിക്കുന്ന
സംരംഭകരുടെ അനുഭവങ്ങള്‍
സമൂഹത്തിൽ പങ്കുവെക്കാനുള്ള
നടപടി സ്വീകരിക്കുമോ?
6121.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-23
സംരംഭക വര്‍ഷമായി
ആചരിക്കുന്നതിന്റെ ഭാഗമായി
ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ
പുതിയ പദ്ധതികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ?
6122.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വ്യവസായ വകുപ്പിന്
കീഴിലെ കെ-ബിപ് ക്ലസ്റ്റര്‍
വികസന പരിപാടി മുഖേന
നടപ്പിലാക്കിയ പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
2019
ല്‍ വ്യവസായ വാണിജ്യ വകുപ്പ്
ഡയറക്ടറുടെ നേതൃത്വത്തില്‍
മാലിദ്വീപിലേക്ക് ബിസിനസ്
പ്രതിനിധി സംഘം നടത്തിയ യാത്രയെ
തുടര്‍ന്ന് കേരളത്തില്‍
പുതുതായി സംരംഭങ്ങള്‍
ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
കേരളത്തില്‍ നിന്നുള്ള
സംരംഭകര്‍ക്ക് വിദേശത്ത്
സംരംഭങ്ങള്‍ ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
6123.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി
പ്രകാരം മലപ്പുറം ജില്ലയില്‍
ആരംഭിച്ച സംരംഭങ്ങളുടെ വിശദാംശം
നിയോജകമണ്ഡലം തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം കോട്ടക്കല്‍
നിയോജക മണ്ഡലത്തിൽ ആരംഭിച്ച
സംരംഭങ്ങളുടെ പേരും വിലാസവും
സംരംഭകന്റെ പേരും വിലാസവും
ഉള്‍പ്പടെയുള്ള വിശദാംശം
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
(
സി )
ഇതില്‍
എത്ര സംരംഭങ്ങള്‍ക്ക്
സര്‍ക്കാര്‍ സാമ്പത്തിക
ആനുകൂല്യം
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; ഓരോ സംരഭത്തിനും
അനുവദിച്ച തുകയുടെ വിശദാംശം
ലഭ്യമാക്കുമോ?
6124.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗ്രാമപഞ്ചായത്തുകളില്‍
നിയമിച്ച വ്യവസായ ഇന്റേണുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ; എത്ര
വര്‍ഷത്തേക്കാണ് ഇവരുടെ നിയമനം
എന്നും ഇവരുടെ പ്രവര്‍ത്തനം
ഏതൊക്കെ മേഖലകളിലാണ് എന്നും
വിശദമാക്കാമോ;
(
ബി )
ബാലുശ്ശേരി
മണ്ഡലത്തില്‍ ഒരുവര്‍ഷം ഒരു
ലക്ഷം സംരംഭം പദ്ധതിയുടെ
ഭാഗമായി എത്ര പുതിയ പദ്ധതികള്‍
ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്;
ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച്
വിശദാംശം അറിയിക്കാമോ;
(
സി )
ബാലുശ്ശേരി
മണ്ഡലത്തില്‍ പുതിയതായി
ആരംഭിച്ച സംരംഭങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
6125.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016
ന് ശേഷം സംസ്ഥാനത്ത് ഏതെങ്കിലും
വൻകിട വ്യവസായ സ്ഥാപനങ്ങൾ
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത സ്ഥാപനങ്ങൾ
ഏതെല്ലാമാണെന്നും അതിന്റെ
നിർമ്മാണ പ്രവർത്തനങ്ങൾ എന്നാണ്
ആരംഭിച്ചത് എന്നതിന്റെയും
വിശദാംശം ലഭ്യമാകുമോ?
6126.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം
നടത്തുന്നത് സര്‍ക്കാര്‍
നേരിട്ടാണോ അതോ
റിക്രൂട്ട്മെന്റ് ബോർഡ്
മുഖേനയാണായെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിയമനം
നടത്തുമ്പോൾ സംവരണതത്ത്വം
പാലിക്കാറുണ്ടോയെന്ന്
വിശദമാക്കാമോ?
6127.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിൻഫ്ര
പാർക്കിന് ഏറ്റെടുക്കാൻ
ഉദ്ദേശിച്ച ചാത്തന്നൂർ
മണ്ഡലത്തിലെ ചിറക്കര, പരവൂർ
വില്ലേജുകളിലുൾപ്പെട്ട 95.47
ഏക്കർ ഭൂമിയിൽ 46.39 ഏക്കർ
സ്ഥലം തണ്ണീർത്തടമെന്നതിനാൽ
വ്യവസായ പാർക്കിന് അനുവദിക്കാൻ
കഴിയാത്ത സാഹചര്യത്തിൽ പ്രസ്തുത
ഭൂമി ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട തുടർ നടപടികളെ
സംബന്ധിച്ച് തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
തണ്ണീർത്തടങ്ങൾ
അപ്രകാരം നിലനിർത്തിക്കൊണ്ട്
പ്രയോജനപ്രദമാക്കാൻ കഴിയുന്ന
പദ്ധതികൾ ആവിഷ്കരിക്കാൻ കിൻഫ്ര
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
6128.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം പാലക്കാട് ജില്ലയില്‍ എത്ര
ചെറുകിട സംരംഭങ്ങള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്; അവ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ;
(
ബി )
ചെറുകിട
സംരംഭങ്ങള്‍ക്ക് അനുമതി
നല്‍കിയതിലൂടെ പാലക്കാട്
ജില്ലയില്‍ എത്ര തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍ സാധിച്ചു എന്ന്
വ്യക്തമാക്കാമോ?
6129.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന വ്യവസായ വികസന
കോര്‍പ്പറേഷന്‍ മുഖേന
പ്രവാസികളുടെ വ്യാവസായിക
നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിനും
ഉദാരവ്യവസ്ഥയില്‍ വായ്പ
നല്‍കുന്നതിനുമുള്ള നടപടികള്‍
എന്തെല്ലാം; വിശദമാക്കാമോ;
(
ബി )
മുഖ്യമന്ത്രിയുടെ
പ്രത്യേക ധനസഹായ പദ്ധതിയിലൂടെ
സൂക്ഷ്മ ചെറുകിട ഇടത്തരം
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്
പ്രവാസികള്‍ക്ക് പ്രത്യേക
ധനസഹായ പദ്ധതികള്‍
നിലവിലുണ്ടോ;വ്യക്തമാക്കുമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം പ്രവാസികളുടെ
വ്യാവസായിക നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിന് ഉദാര
വ്യവസ്ഥയില്‍ വായ്പ
നല്‍കിയതിന്റെ കണക്കുകള്‍ ജില്ല
തിരിച്ച് വ്യക്തമാക്കാമോ?
6130.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പ്രാദേശികമായ
വ്യാവസായിക യൂണിറ്റുകളുടെ
ഉല്പന്നങ്ങള്‍ ബ്രാന്റ് ചെയ്തു
വില്‍പ്പന നടത്തുന്നത്
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
നിലവിലുള്ളത്; അത്തരം
ഉല്പന്നങ്ങള്‍ വിപണനം
നടത്തുന്നതിന് കേന്ദ്രീകൃത ഓണ്‍
ലെെന്‍ പ്ലാറ്റ്ഫോം
തയ്യാറാക്കാനാകുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
6131.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സൂക്ഷ്മ
സംരംഭങ്ങളെ ചെറുകിട
സംരംഭങ്ങളായി ഉയർത്തുന്ന
പദ്ധതിയിൽ 2022-23 സാമ്പത്തിക
വർഷത്തിൽ നാളിതുവരെ എത്ര
അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും
എത്ര അപേക്ഷകളിൽ സഹായം
അനുവദിച്ചിട്ടുണ്ടെന്നും ജില്ല
തിരിച്ച് വ്യക്തമാക്കുമോ?
6132.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പരമ്പരാഗത
ഓട് വ്യവസായങ്ങളുടെ
നിലനില്‍പ്പ്
പ്രതിസന്ധിയിലാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വ്യവസായത്തെ
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വ്യവസായത്തിന്റെ
നിലനില്‍പ്പിനായി കളിമണ്ണ് ഖനനം
ചെയ്യുന്നതിന് വ്യവസ്ഥകളില്‍
ഇളവ് അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്തിന്
പുറത്ത് നിന്നുള്ള ഓടിന്റെ
ഇറക്കുമതി നിയന്ത്രിച്ച്
പരമ്പരാഗത വ്യവസായത്തെ
സംരക്ഷിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
6133.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പരമ്പരാഗത വ്യവസായങ്ങളുടെ
പ്രോത്സാഹനത്തിനായി വകുപ്പ്
സ്വീകരിക്കുന്ന നടപടികള്‍
എന്തെല്ലാമാണ് വ്യക്തമാക്കുമോ;
(
ബി )
ഏതെല്ലാം
വ്യവസായങ്ങളെയാണ് പരമ്പരാഗത
വ്യവസായങ്ങളുടെ പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ?
6134.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പരമ്പരാഗത വ്യവസായങ്ങൾ
തളർച്ചയിലാണെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിനുള്ള കാരണങ്ങൾ
എന്തെല്ലാമെന്ന് ശാസ്ത്രീയമായി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം വെളിപ്പെടുത്താമോ;
(
ബി )
കശുവണ്ടി,
നെയ്ത്ത്, കയർ മേഖലകളിലെ
ഉന്നമനത്തിനായി എന്തൊക്കെ
പദ്ധതികളാണ്
നടപ്പാക്കിയിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
സി )
ഇക്കാര്യത്തിൽ
ആധുനിക സംവിധാനങ്ങൾ,
പരിഷ്കാരങ്ങൾ,
യന്ത്രവല്‍ക്കരണം,
വൈവിധ്യവല്‍കരണം എന്നിവ
നടപ്പാക്കുവാന്‍ വകുപ്പ്
ശ്രമിക്കുന്നുണ്ടോ;
വിശദമാക്കാമോ?
6135.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന്
ആര്‍ക്കെല്ലാമാണ്
അര്‍ഹതയുള്ളത്; ഏതൊക്കെ ഇനം
വ്യവസായങ്ങള്‍ക്കാണ് അനുമതി
നല്‍കാന്‍ സാധിക്കുന്നതെന്നും
ഇതിനുള്ള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ;
(
ബി )
സ്വകാര്യ
പാര്‍ക്കുകളുടെ അടിസ്ഥാനസൗകര്യ
വികസനത്തിന് ധനസഹായം ഉള്‍പ്പെടെ
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന
സൗകര്യങ്ങള്‍ വിശദമാക്കാമോ;
(
സി )
സ്വകാര്യ
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന് ഡെവലപ്പര്‍
പെര്‍മിറ്റ് ലഭ്യമാക്കുന്നതിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ; എങ്കിൽ അവ
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ;
(
ഡി )
ഇത്തരം
ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന
വിധത്തില്‍ ഒരു യൂണിഫൈഡ് ലാന്റ്
ലീസ് പോളിസി രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
വ്യക്തമാക്കാമോ?
6136.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2021
മുതല്‍ സംസ്ഥാനത്ത് എത്ര
സ്വകാര്യ വ്യവസായ
പാര്‍ക്കുകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടെന്നും അവ
ഏതൊക്കെയാണെന്നും വിശദമാക്കുമോ;
(
ബി )
ഇതില്‍
പ്രവര്‍ത്തനം ആരംഭിച്ചത്
ഏതെല്ലാം ആണെന്ന്
വ്യക്തമാക്കുമോ?
6137.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുമേഖലാ
സ്ഥാപനങ്ങളുടെ കൈവശമുള്ള
അധികഭൂമിയിൽ ഇൻഡസ്ട്രിയൽ
ഫെസിലിറ്റേഷൻ പാർക്കുകൾ
സ്ഥാപിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
തൃശൂർ
ജില്ലയിലെ അളഗപ്പ
ടെക്സ്റ്റയിൽസ് കമ്പനി വക
സ്ഥലം,കൊരട്ടി ഗവൺമെന്റ് ഓഫ്
ഇന്ത്യാ പ്രസ്സ് വക സ്ഥലം,
കൊരട്ടി വൈഗ ത്രഡ്സ്
കമ്പനിക്കായി റവന്യൂ വകുപ്പ്
കൈമാറിയിരുന്ന സ്ഥലം തുടങ്ങി
വിവിധ സ്ഥലങ്ങൾ സംസ്ഥാന
ഗവൺമെന്റിന് ലഭ്യമാക്കുന്നതിനും
വ്യത്യസ്ത സ്ഥലങ്ങളിൽ
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന
തരത്തിൽ വ്യവസായ സ്ഥാപനങ്ങളും
വാണിജ്യ സ്ഥാപനങ്ങളും
ആരംഭിക്കുന്നതിനും നടപടികൾ
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6138.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന്റെ കീഴില്‍ തിരൂര്‍
നിയോജകമണ്ഡലത്തില്‍ നടന്നു
വരുന്ന പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
തിരുരിലെ
പ്രസിദ്ധമായ തിരൂര്‍ വെറ്റില,
താമര എന്നീ കാര്‍ഷിക വിളകള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
അവയുടെ വിപണനത്തിനും വ്യവസായ
വാണിജ്യ ഡയറക്ടറേറ്റ് വഴി
സാമ്പത്തിക സഹായ പദ്ധതികള്‍
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6139.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതിയ
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്
പ്രോത്സാഹനം നല്‍കുന്നതിനും
സംരംഭകരുടെ പരാതികള്‍ നേരിട്ട്
മനസ്സിലാക്കുന്നതിനുമായി
മലപ്പുറം ജില്ലയില്‍ മീറ്റ് ദ
മിനിസ്റ്റര്‍ എന്ന
പരിപാടിയിലൂടെ എന്തൊക്കെ
പ്രയോജനങ്ങളാണ്
ലഭിച്ചിട്ടുളളതെന്ന വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
മീറ്റ്
ദ ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെ
മലപ്പുറം ജില്ലയില്‍ എന്തൊക്കെ
തുടര്‍നടപടികളാണ് സ്വീകരിച്ചു
വരുന്നത് എന്ന് വിശദമാക്കുമോ?
6140.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രധാന വ്യവസായ മേഖലയായ
കഞ്ചിക്കോട് വ്യവസായ മേഖലയുടെ
നവീകരണത്തിനും അടിസ്ഥാന സൗകര്യ
വികസനത്തിനും എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ച് വരുന്നതെന്ന്
വിശദമാക്കാമോ?
6141.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സംരംഭകരുടെ പ്രശ്നങ്ങള്‍
വേഗത്തില്‍ പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംരംഭകരുടെ
പരാതികള്‍ അറിയിക്കുന്നതിന്
പ്രത്യേക പോര്‍ട്ടല്‍ സംവിധാനം
സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(
സി )
വിവിധ
സര്‍ക്കാര്‍ വകുപ്പുകളുടെ
ഉടമസ്ഥതയിലുള്ള
ഒഴിഞ്ഞുകിടക്കുന്ന ഭൂമികളില്‍
പുതിയ വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
6142.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ വ്യവസായ നയം
രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പുതിയ
വ്യവസായനയം
രൂപീകരിക്കുന്നുണ്ടെങ്കില്‍
ഏതെല്ലാം മേഖലകള്‍ക്ക്
മുന്‍തൂക്കം കൊടുക്കും
വിശദമാക്കാമോ;
(
സി )
പരമ്പരാഗത
വ്യവസായങ്ങള്‍
സംരക്ഷിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
6143.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എറണാകുളത്ത്
സംരംഭക മഹാസമ്മേമളനത്തിന് എത്ര
പുതിയ സംരംഭകരാണ് പങ്കെടുത്തത്
എന്നതിന്റെ എണ്ണം
വ്യക്തമാക്കാമോ?
6144.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പ് എറണാകുളത്ത്
സംഘടിപ്പിച്ച സംരംഭക മഹാസംഗമം
പരിപാടിയുടെ ഭാഗമായി
സംസ്ഥാനത്തുടനീളം സ്ഥാപിച്ച
പരസ്യ ബോര്‍ഡുകള്‍, സാമൂഹ്യ
മാധ്യമങ്ങള്‍ ഉള്‍പ്പെടെയുളള
മാധ്യമങ്ങള്‍ വഴി നല്‍കിയ
പരസ്യം, ഓരോ ജില്ലയില്‍ നിന്നും
സംരംഭകരെ എത്തിച്ചതിന്റെ വാഹനം,
ഭക്ഷണം, താമസം എന്നീ ഇനങ്ങളില്‍
എത്ര രൂപ ചെലവഴിച്ചു എന്നതിന്റെ
കണക്ക് ഇനം തിരിച്ച്
ലഭ്യമാക്കുമോ?
6145.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംരംഭകരെ
മഹാസമ്മേളനത്തിന്
എത്തിക്കുന്നതിനായി സംസ്ഥാനത്തെ
സംരംഭകര്‍ക്ക് വാഹനം, ഫുഡ്
എന്നിവ നല്‍കുന്നതിനായി ജില്ലാ
വ്യവസായ കേന്ദ്രങ്ങള്‍ക്ക് 5
ലക്ഷം രൂപ വീതവും താലൂക്ക്
വ്യവസായ ഓഫീസുകള്‍ക്ക് 1 ലക്ഷം
വീതവും നല്‍കിയിരുന്നോ;
പ്രസ്തുത തുക മുഴുവനും
ബന്ധപ്പെട്ടവര്‍
ചെലവഴിച്ചതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
6146.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യാവസായിക
അടിസ്ഥാനത്തില്‍
നിര്‍മ്മിക്കുന്ന കാര്‍ഷിക
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ
പാക്കിംഗിന് പരിസ്ഥിതി സൗഹൃദ
പാക്കിംഗ് ഉല്പന്നങ്ങള്‍
നിര്‍മ്മിച്ചു നല്‍കുന്നതിന്
ഏതെങ്കിലും ഏജന്‍സികള്‍
നിലവിലുണ്ടോ; ഇല്ലെങ്കില്‍
പരിസ്ഥിതി സൗഹൃദ പാക്കിംഗ്
ഉല്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
സംവിധാനമൊരുക്കാമോ;
വിശദാംശങ്ങള്‍ നൽകുമോ?
6147.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
പ്രകൃതിദത്ത റബ്ബര്‍ മേഖലയില്‍
സിയാല്‍ മോഡലിനെ അടിസ്ഥാനമാക്കി
ആരംഭിക്കാന്‍ തീരുമാനിച്ച കേരള
റബ്ബര്‍ ലിമിറ്റഡിന്റെ പ്രാരംഭ
നടപടികള്‍ വിശദമാക്കാമോ;
(
ബി )
റബ്ബര്‍
അധിഷ്ഠിത വ്യവസായത്തിനും
അനുബന്ധ വ്യവസായങ്ങള്‍ക്കുമായി
ഒരു സംയോജിത വ്യവസായ സമുച്ചയം
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍ വെളിവാക്കാമോ?
6148.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി
പ്രകാരം ആരംഭിച്ച പുതിയ
സംരഭങ്ങളുടെ കണക്കുകള്‍ ജില്ല,
താലൂക്ക്, തദ്ദേശ സ്വയംഭരണ
സ്ഥാപനം തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വിവരം ആവശ്യപ്പെട്ട് ലഭിച്ച
വിവരാവകാശ നിയമ പ്രകാരമുള്ള
എത്ര അപേക്ഷകള്‍
നിരസിച്ചിട്ടുണ്ട്; ഇപ്രകാരം
ലഭിച്ച അപേക്ഷകളുടെ എണ്ണം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ; പ്രസ്തുത
അപേക്ഷകള്‍ നിരസിക്കുവാനുള്ള
കാരണം വ്യക്തമാക്കാമോ;
(
സി )
വര്‍ഷങ്ങളായി
പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ
പുതിയ സംരംഭമാക്കി മാറ്റി
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ; ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച
സംഭവിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
6149.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂര്‍
മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ സംരംഭക
സാധ്യതയുളളതായി വ്യവസായ വകുപ്പ്
കണ്ടെത്തിയിട്ടുളള
ഉല്പന്നങ്ങളുടെ വിവരം
ലഭ്യമാക്കുമോ;
(
ബി )
ഒരു
തദ്ദേശസ്വയംഭരണ സ്ഥാപനം-ഒരു
ഉല്പന്നം എന്ന ആശയം
നടപ്പിലാക്കുന്നതിനും
ഉല്പന്നങ്ങളുടെ മൂല്യവര്‍ദ്ധനയെ
പ്രോത്സാഹിപ്പിക്കുന്നതിന്
കൂടുതല്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും വ്യവസായ
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
6150.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഒരു
കുടുംബം ഒരു സംരംഭം പദ്ധതി
പ്രകാരം 2022-23 സാമ്പത്തിക
വർഷത്തിൽ നാളിതുവരെ എത്ര
അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും
എത്ര അപേക്ഷകളിൽ സഹായം
അനുവദിച്ചിട്ടുണ്ടെന്നും ജില്ല
തിരിച്ചു വ്യക്തമാക്കുമോ?
6151.
ശ്രീ.
യു. എ. ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2021
ജനുവരി 1 മുതൽ 2023 ജനുവരി 31
വരെ ജില്ലാ തലത്തിൽ എത്ര
വ്യവസായ മേളകൾ
നടത്തിയിട്ടുണ്ടെന്നുള്ള
കണക്കുകള്‍ ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
ജില്ലാ
തലത്തിൽ വ്യവസായ മേളകൾ
നടത്തുവാനായി ഏതൊക്കെ
ഏജൻസികളെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഏജൻസികൾ ജില്ലാ തലത്തില്‍
വ്യവസായ മേളകൾ നടത്തുവാൻ
നാളിതുവരെ എത്ര തുക അഡ്വാൻസ്
ആയി കൈപ്പറ്റിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
ഏജൻസികൾ കൈപ്പറ്റിയ അഡ്വാൻസ്
തുകയില്‍ ഇതു വരെ
ക്രമീകരിച്ചിട്ടില്ലാത്ത തുക
എത്രയാണെന്നും അത്
എന്തുകൊണ്ടാണെന്നും
വിശദമാക്കാമോ;
(
ഇ )
അഡ്വാൻസ്
തുകകൾ ക്രമപ്പെടുത്താത്ത
ഏജൻസികൾക്ക് വീണ്ടും മറ്റ്
പ്രോജക്ടുകള്‍ക്കായി അഡ്വാൻസ്
നൽകിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
6152.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വട്ടിയൂര്‍ക്കാവ്
നിയോജക മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും
അവയുടെ ഫോണ്‍ നമ്പര്‍,
മേല്‍വിലാസം, ഇ-മെയില്‍ വിലാസം,
ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍
നമ്പരുകള്‍ എന്നിവയും
ലഭ്യമാക്കാമോ;
(
ബി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
സ്ഥിരം തസ്തികകള്‍, അവയുടെ
എണ്ണം, ഒഴിവുള്ള തസ്തികകള്‍
എന്നിവ വ്യക്തമാക്കാമോ;
(
സി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍
കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവരുണ്ടോ എന്നും
ഉണ്ടെങ്കില്‍ അത് സംബന്ധിച്ച
വിശദാംശവും ലഭ്യമാക്കാമോ;
(
ഡി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍ നിന്ന്
ലഭ്യമാകുന്ന സേവനങ്ങള്‍,
പ്രസ്തുത സേവനങ്ങള്‍
ലഭ്യമാകുന്നതിനുള്ള
മുന്നുപാധികള്‍/രേഖകള്‍
ഏതൊക്കെയെന്നും സേവനങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള സമയപരിധി
എത്രയെന്നും വിശദമാക്കാമോ?
6153.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-2023
വ്യവസായ സംരംഭക വര്‍ഷമായി
ആചരിക്കുന്നതിന്റെ ഭാഗമായി എത്ര
തുകയാണ് പ്രസ്തുത
വര്‍ഷത്തേയ്ക്ക്
വകയിരുത്തിയതെന്നും പ്രസ്തുത
തുക എന്തെല്ലാം
കാര്യങ്ങള്‍ക്കായി
ചെലവഴിച്ചുവെന്നതിന്റെയും
കണക്ക് ഇനം തിരിച്ച്
ലഭ്യമാക്കുമോ?
6154.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി
കെ.കെ.രമ
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിര്‍മ്മാണ വസ്തുക്കളുടെ വന്‍
വിലക്കയറ്റം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി
ബാധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതുമൂലം
സാധാരണക്കാർക്ക് വീട്
നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍
കഴിയാത്ത സാഹചര്യം
ഉണ്ടായിട്ടുള്ളത് പരിഹരിക്കാന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
സി )
നിര്‍മ്മാണ
വസ്തുക്കളുടെ വിലക്കയറ്റം
തടയാന്‍ സ്വീകരിച്ച നടപടികള്‍
ഫലപ്രദമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
ഇക്കാര്യത്തിൽ എന്ത് തുടര്‍
നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
6155.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ മൂവാറ്റുപുഴ
താലൂക്കില്‍ കല്ലൂര്‍ക്കാട്
പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍
ആരെങ്കിലും പെര്‍മിറ്റ്
നല്‍കിയതിലും അധികമായി മണ്ണ്
കടത്തിയതായി ജിയോളജി വകുപ്പിന്
പരാതി ലഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത പരാതിയിന്മേല്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; പരാതിയുടെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
സി )
മണ്ണെടുക്കുന്നതിനുള്ള
പെര്‍മിറ്റും ദുരുപയോഗവും
സംബന്ധിച്ച് നിലവിലുള്ള
ചട്ടങ്ങള്‍ വിശദമാക്കാമോ;
(
ഡി )
പെര്‍മിറ്റ്
ദുരുപയോഗം
ചെയ്യുന്നവര്‍ക്കെതിരെ
നിയമാനുസൃതമായി സ്വീകരിക്കുന്ന
നടപടികള്‍ എന്തെല്ലാമാണ്;
വിശദമാക്കുമോ?
6156.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന കൈത്തറി വികസന
കോര്‍പ്പറേഷനിലെ
ജീവനക്കാര്‍ക്കും
തൊഴിലാളികള്‍ക്കും ശമ്പള
കുടിശികയുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
കോര്‍പ്പറേഷനില്‍
അവസാനമായി ശമ്പള വിതരണം നടന്നത്
ഏതു മാസമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
കോര്‍പ്പറേഷനില്‍
ശമ്പള പരിഷ്ക്കരണം
നടപ്പാക്കുന്ന കാര്യത്തില്‍
ബഹു. ഹൈക്കോടതി വിധി
പുറപ്പെടുവിച്ചിരുന്നോയെന്ന്
അറിയിക്കുമോ;
(
ഡി )
എങ്കിൽ
കോടതി ഉത്തരവ് പ്രകാരമുള്ള
ശമ്പള പരിഷ്ക്കരണം
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
6157.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷൻ
നവീകരിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കോട്ടയം
ടെക്സ്റ്റൈല്‍സ് ലേ ഓഫ്
ചെയ്തിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ കാരണം വ്യക്തമാക്കാമോ;
പ്രസ്തുത മില്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
ടെക്സ്റ്റൈല്‍സിന്റെ
നവീകരണത്തിനും
വൈവിദ്ധ്യവല്‍ക്കരണത്തിനുമായി
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
പദ്ധതികള്‍ വിശദമാക്കുമോ;
(
ഡി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പ്രസ്തുത മില്ലിന്റെ
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും
ഇതര ആവശ്യങ്ങള്‍ക്കുമായി എത്ര
തുക നല്‍കിയിട്ടുണ്ട്; വിശദാംശം
അറിയിക്കുമോ;
(
ഇ )
തറികളുടെ
എണ്ണം, തൊഴിലാളികളുടെ എണ്ണം,
ഉല്പാദനം എന്നിവയുടെ
അടിസ്ഥാനത്തില്‍ കേരളത്തിലെ
കൈത്തറി വ്യവസായത്തിന്
ഇന്ത്യയില്‍ എത്രാമത്തെ
സ്ഥാനമാണെന്ന് കേന്ദ്ര
സര്‍ക്കാരിന്റെ ഏതെങ്കിലും
ഏജന്‍സി വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ കേരളത്തിന്റെ സ്ഥാനം
എത്രയെന്ന് വ്യക്തമാക്കാമോ?
6158.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
അരുവിക്കര
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന ഖാദി,
നെയ്ത്ത് സെന്ററുകളെ സംബന്ധിച്ച
വിവരങ്ങളും നിലവിലെ ഉല്‍പ്പാദന
ക്ഷമത സംബന്ധിച്ച വിശദാംശങ്ങളും
കെട്ടിട സൗകര്യങ്ങളെ പറ്റിയുള്ള
വിവരങ്ങളും നല്‍കാമോ;
(
ബി )
ഈ
സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനായി കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തും ഈ
സര്‍ക്കാരിന്റെ കാലത്തും
അനുവദിച്ച തുകയും അവയുടെ ചെലവ്
ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും
അറിയിക്കാമോ?
6159.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എസ്.സി.
കാറ്റഗറി നമ്പര്‍ 136/2021
പ്രകാരം കേരള ഖാദി ആൻഡ്
വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെ
ബീ കീപ്പിങ് ഫീല്‍ഡ്‌മാന്‍
തസ്തികയിലേയ്ക്കുള്ള
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
വിശേഷാൽ ചട്ടങ്ങൾ അനുസരിച്ച്
നിശ്ചയിച്ചിട്ടുള്ള യോഗ്യതാ
കോഴ്‌സായ ഒരു വർഷ എപിയറിസ്റ്റ്
കോഴ്സ് പൂനെയിലുള്ള സെൻട്രൽ ബീ
റിസർച്ച് ആന്റ് ട്രെയിനിങ്
ഇൻസ്റ്റിറ്റ്യൂട്ടില്‍ 2002-ന്
ശേഷം നടത്തിയിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മറ്റേതെങ്കിലും
അംഗീകൃത സ്ഥാപനങ്ങൾ പ്രസ്തുത
യോഗ്യതാ കോഴ്സ്
നടത്തുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
കേരള
ഖാദി ആന്റ് വില്ലജ് ഇൻഡസ്ട്രീസ്
ബോർഡിലെ ബീ കീപ്പിങ്
ഫീല്‍ഡ്‌മാന്‍ തസ്തികയിൽ
താല്ക്കാലിക ജീവനക്കാർ ജോലി
ചെയ്യുന്നുണ്ടോയെന്ന്
അറിയിക്കാമോ; എങ്കിൽ പ്രസ്തുത
ജീവനക്കാർക്ക് നിർദ്ദിഷ്ട
യോഗ്യതയുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
തസ്തികയിലേക്ക് നിലവിൽ
നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ള
മതിയായ ഉദ്യോഗാർത്ഥികളെ
ലഭിക്കാത്ത സാഹചര്യമുണ്ടെങ്കിൽ
പൂനെയിലുള്ള സെൻട്രൽ ബീ
റിസർച്ച് ആന്റ് ട്രെയിനിങ്
ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന
ബീ കീപ്പിങ് ട്രെയിനിങ്
സർട്ടിഫിക്കറ്റ് കോഴ്സ്/മറ്റ്
ഉചിതമായ കോഴ്‌സുകൾ നിശ്ചിത
യോഗ്യതയായി നിശ്ചയിച്ച്
ബന്ധപ്പെട്ട വിശേഷാൽ ചട്ടങ്ങൾ
ഭേദഗതി ചെയ്യുന്ന കാര്യം
പരിഗണിക്കാമോ; എങ്കില്‍
ഇപ്രകാരമുള്ള ശിപാർശ
പി.എസ്.സി.-യിൽ നിന്നും
ലഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
6160.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന കയറിനും,
കയര്‍ ഉല്പന്നങ്ങള്‍ക്കും ആഗോള
വിപണി കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
കയറും കയര്‍ ഉല്പന്നങ്ങളും
മറ്റ് സംസ്ഥാനങ്ങളില്‍
വിറ്റഴിക്കുന്നതിനുളള വിപണി
കണ്ടെത്തുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
അത് എവിടെയെല്ലാമെന്നും
എപ്രകാരമാണെന്നും
വിശദമാക്കാമോ?
6161.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കയര്‍
വ്യവസായത്തിന്റെ രണ്ടാം
പുനഃസംഘടനയുടെ ഭാഗമായി
സംസ്ഥാനത്തെ കയര്‍
വ്യവസായത്തിനായി സമഗ്രമായ
പുനരുജ്ജീവന പരിവര്‍ത്തന
പാക്കേജ് നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വിശദമാക്കാമോ?
6162.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ കുമ്പള ഗ്രാമ
പഞ്ചായത്തിൽ ഗൊഗ്രാൽ എന്ന
സ്ഥലത്ത് കയർ വകുപ്പിന്റെ കീഴിൽ
ഏതെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നിലവിൽ നിർവ്വഹണത്തിന്റെ
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
6163.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ ആവിഷ്കരിച്ച രണ്ടാം
കയര്‍ പുന:സംഘടന കയര്‍
മേഖലയ്ക്ക് ഉണര്‍വേകിയതായി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
2016
മുതല്‍ 2022 വരെ കേരള സംസ്ഥാന
പൊതുമേഖലാ സ്ഥാപനങ്ങളും
കയര്‍ഫെഡും ചേര്‍ന്ന് നടത്തിയ
കയര്‍-കയറുല്പന്നങ്ങളുടെ
കയറ്റുമതി സംബന്ധിച്ച വിശദ
വിവരം ലഭ്യമാക്കാമോ;
(
സി )
13-ാം
പദ്ധതി കാലത്ത് കയര്‍
മേഖലയ്ക്കായി നീക്കി വച്ച തുക
എത്രയാണെന്നും 14-ാം പദ്ധതി
കാലത്ത് വകയിരുത്താനായി എത്ര
തുക ആവശ്യപ്പെടാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(
ഡി )
കയര്‍
മേഖലയെ
യന്ത്രവല്‍ക്കരിക്കുന്നതിന്
കഴിഞ്ഞ സര്‍ക്കാരും തുടര്‍ന്ന്
ഈ സര്‍ക്കാരും നടത്തിയ ഇടപെടലും
പ്രസ്തുത ഇടപെടലുകളുടെ ഫലങ്ങളും
വിശദമാക്കാമോ;
(
ഇ )
വ്യാവസായിക
കയര്‍ ഉല്പന്നങ്ങളുടെ
വൈവിധ്യവല്‍ക്കരണം കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തും
തുടര്‍ന്നും എത്രമാത്രം
പ്രായോഗികമായിട്ടുണ്ടെന്ന്
വിശദമാക്കാമോ?
6164.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
കയര്‍ മേഖലയെ
ശക്തിപ്പെടുത്തുന്നതിനും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ
യൂണിറ്റുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
ഉണക്കത്തൊണ്ടില്‍
നിന്നും ഹസ്ക് ചിപ്സ്
ഉല്പാദിപ്പിക്കുന്ന
യൂണിറ്റുകള്‍
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
എത്ര യൂണിറ്റുകളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
6165.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കയര്‍
വ്യവസായത്തിന്റെ സംരക്ഷണം
ലക്ഷ്യമാക്കി കരവിരുതിലും
വൈവിദ്ധ്യത്തിലും പ്രാമുഖ്യം
നൽകിക്കൊണ്ട് എന്തെല്ലാം
പദ്ധതികളാണ് ഈ മേഖലയില്‍ നടത്തി
വരുന്നതെന്ന് വിശദമാക്കാമോ?
6166.
ശ്രീ.
യു. എ. ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കയർ
വകുപ്പിൽ നിലവിൽ ഉണ്ടായിരുന്ന
എത്ര പദ്ധതികൾ
നിർത്തലാക്കിയിട്ടുണ്ട്;
പ്രസ്തുത പദ്ധതികൾ ഏതൊക്കെയാണ്;
വിശദമാക്കാമോ;
(
ബി )
കയർ
വകുപ്പിൽ നിർത്തലാക്കിയ
പദ്ധതികളിൽ ചെറുതും വലുതും ആയി
മാറ്റങ്ങൾ വരുത്തി പുതിയ പേരിൽ
ഇപ്പോഴും തുടരുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ ;
(
സി )
കയർ
വകുപ്പിൽ നിലവിൽ ഉണ്ടായിരുന്ന
പദ്ധതികൾ നിർത്തലാക്കുവാൻ
ഉണ്ടായ സാഹചര്യം എന്താണെന്ന്
വ്യക്തമാക്കാമോ?
6167.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വട്ടിയൂര്‍ക്കാവ്
മണ്ഡലത്തില്‍ കയര്‍ വകുപ്പിന്
കീഴിലുള്ള സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും അവയുടെ ഫോണ്‍
നമ്പര്‍, മേല്‍വിലാസം,
ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ
ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍
എന്നിവയും ലഭ്യമാക്കാമോ;
(
ബി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
സ്ഥിരം തസ്തികകള്‍, അവയുടെ
എണ്ണം, ഒഴിവുള്ള തസ്തികകള്‍
എന്നിവ വ്യക്തമാക്കാമോ;
(
സി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍
കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവരുണ്ടോയെന്നും എങ്കിൽ
അത് സംബന്ധിച്ച വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(
ഡി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍ നിന്ന്
ലഭ്യമാകുന്ന സേവനങ്ങള്‍,
പ്രസ്തുത സേവനങ്ങള്‍
ലഭ്യമാകുന്നതിനുള്ള
മുന്നുപാധികള്‍/രേഖകള്‍ എന്നിവ
ഏതൊക്കെയെന്നും സേവനങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള സമയപരിധി
എത്രയെന്നും വിശദമാക്കാമോ?
6168.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉല്‍പ്പാദിപ്പിക്കുന്ന കയര്‍
ഭൂവസ്ത്രം കയറ്റുമതി
ചെയ്യുന്നുണ്ടോ; വിശദമാക്കുമോ?
6169.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-23
വര്‍ഷത്തില്‍ ഇന്ത്യയില്‍
നിന്നും അറുപതില്‍പ്പരം
രാജ്യങ്ങളിലേക്ക് കശുവണ്ടി
കയറ്റുമതി ചെയ്തതിൽ
കേരളത്തിന്റെ വിഹിതം എത്ര
ശതമാനമാണെന്ന് വ്യക്തമാക്കാമോ;
(
ബി )
2021-2022
കാലയളവില്‍ സംസ്ഥാനത്ത് നിന്നും
കശുവണ്ടി കയറ്റുമതി ചെയ്തത്
എത്ര ശതമാനമായിരുന്നുവെന്ന്
വിശദമാക്കാമോ;
(
സി )
2021-22-ല്‍
കശുവണ്ടി തോട് എണ്ണ
ഇന്ത്യയില്‍ നിന്നും കയറ്റുമതി
ചെയ്തതിന് ആനുപാതികമായി
കേരളത്തില്‍ നിന്നും കയറ്റുമതി
ഇല്ലാത്തത് എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ; ഇത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
6170.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കശുവണ്ടി മേഖല നേരിടുന്ന
പ്രതിസന്ധികള്‍ വിശദമാക്കാമോ;
(
ബി )
പ്രതിസന്ധി
പരിഹരിക്കാന്‍ സര്‍ക്കാര്‍
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
സി )
കശുവണ്ടി
തോട്ടമുടമകളെ
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
6171.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കശുവണ്ടി
വ്യവസായത്തിന്റെ പുരോഗതിക്കും
കശുവണ്ടി തൊഴിലാളികളുടെ
ക്ഷേമത്തിനുമായി
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദവിവരം ലഭ്യമാക്കുമോ?
6172.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കശുവണ്ടി ഉല്പാദനത്തിൽ
സ്വയംപര്യാപ്തത നേടുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
6287.
ശ്രീ
തോമസ്
കെ
തോമസ്
ശ്രീ
കോവൂർ
കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ
കടന്നപ്പള്ളി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
നിയമം,
വ്യവസായം,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
തോട്ടം
മേഖലയുടെ
സമഗ്ര
പരിഷ്കരണം
നടപ്പാക്കുന്നതിന്
ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
( ബി )
തോട്ടങ്ങളില്‍
ഇടവിളകള്‍
കൃഷി
ചെയ്യുന്നതിനും
നിശ്ചിത
പ്രദേശം
മറ്റ്
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ?
|
|
|
|
|
|
|
|