UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3316.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷികാവശ്യത്തിനായി പതിച്ചുനൽകിയ ഭൂമി വകമാറ്റി ഉപയോഗിക്കുന്നത് ക്രമവത്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ആയതിന്റെ നടപടികൾ അറിയിക്കാമോ;
( ബി )
ഇതിനായി പ്രത്യേകം ഫീസ് ഈടാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ?
3317.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം വില്ലേജില്‍ കഴി‍‍ഞ്ഞ പത്ത് വര്‍ഷമായി ഭൂനികുതി അടക്കാത്ത എത്ര സ്ഥലങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ 25 സെന്റില്‍ അധികമുള്ള സ്ഥലങ്ങളുടെ റീസര്‍വ്വെ നമ്പരുകളും വിസ്തീര്‍ണ്ണവും ലഭ്യമാക്കാമോ;
( സി )
കുന്ദമംഗലം വില്ലേജില്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥലങ്ങള്‍ ഏതെല്ലാമാണെന്നും ഇതിന്റെ വിസ്തീര്‍ണ്ണം എത്രയാണെന്നും വ്യക്തമാക്കാമോ;
( ഡി )
വര്‍ഷങ്ങളായി നികുതി അടക്കാത്തതും അവകാശികളില്ലാത്തതുമായ ഭൂമി ഏറ്റെടുക്കാന്‍ വ്യവസ്ഥയുണ്ടോ;
( ഇ )
എങ്കില്‍ ആയത് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?
3318.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ചെറുവയ്ക്കല്‍ വില്ലേജില്‍ തണ്ടപ്പേര്‍ നമ്പര്‍ 12695-ല്‍ ശ്രീമതി. സൂസമ്മ ജോസഫിന്റെ വസ്തു തരംമാറ്റത്തിനുള്ള 1/2022/771581 നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ആയത് സംബന്ധിച്ച് കൃഷിഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷയിന്മേൽ തീര്‍പ്പ് കല്‍പ്പിക്കുന്നതിൽ ഉണ്ടായിരിക്കുന്ന കാലതാമസത്തിന് കാരണം വിശദീകരിക്കാമോ; ആയത് എത്രയും വേഗം തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇതു സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണെന്ന് വ്യക്തമാക്കാമോ?
3319.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടക്കാട് നാടന്‍ കലാഗ്രാമത്തിന് അനുവദിച്ച ഭൂമി കൈമാറുന്നതിനുള്ള കാലതാമസത്തിനും കെെമാറ്റ ഉത്തരവ് നല്‍കാത്തതിനുമുള്ള കാരണം വ്യക്തമാക്കാമോ; ഈ സ്ഥാപനത്തിന് ഭൂമി കെെമാറാന്‍ എപ്പോള്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
സാംസ്കാരിക വകുപ്പ് റവന്യൂ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടും ജില്ലാ ഭരണകൂടം എന്തുകൊണ്ടാണ് തടസ്സം നില്‍ക്കുന്നതെന്ന് വ്യക്തമാക്കാമോ?
3320.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ എവിടെയെല്ലാമാണ് റവന്യു പുറമ്പോക്ക് ഭൂമിയുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഭൂമിയുടെ സര്‍വ്വേ നമ്പര്‍, വില്ലേജ് എന്നിവ വ്യക്തമാക്കുമോ?
3321.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് താലൂക്കുകളുടെ വ്യാപ്തിയും വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുത്ത് താലൂക്കുകളും, വില്ലേജുകളും പുനഃസംഘടിപ്പിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ;
( ബി )
ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കുന്നതിന് സംസ്ഥാനതലത്തില്‍ എതെങ്കിലും സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ?
3322.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ റവന്യൂ- ഭവന നിർമ്മാണ വകുപ്പുകൾക്ക് എത്ര രൂപയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ തുക മുഴുവൻ ധനകാര്യ വകുപ്പിൽ നിന്ന് അനുവദിച്ചു കിട്ടിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
ഈ തുക ഏതെല്ലാം മേഖലയ്ക്ക് എത്ര രൂപ വീതം അനുവദിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
വകയിരുത്തിയ തുക ഏതെല്ലാം പ്രവൃത്തികൾക്ക് അനുവദിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ ജില്ല തിരിച്ച് വ്യക്തമാക്കാമോ?
3323.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ റവന്യൂ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകള്‍, ഏജന്‍സികള്‍ എന്നിവ മുഖേനയും നടപ്പിലാക്കി വരുന്ന പദ്ധതികള്‍ , അവയുടെ തൽസ്ഥിതി റിപ്പോര്‍ട്ട് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
3324.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഷന്‍ & മിഷന്‍ പദ്ധതിയുടെ ഭാഗമായി അങ്കമാലി മണ്ഡലത്തിലെ റവന്യു പുറമ്പോക്കില്‍ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് 08.12.2022ല്‍ നല്‍കിയ കത്തിന്മേലും, പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമര്‍പ്പിച്ച കത്തിന്മേലും സ്വീകരിച്ച നടപടികള്‍ ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഓരോ മണ്ഡലത്തിലും റവന്യു വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നിശ്ചയിക്കുമെന്ന് പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി മണ്ഡലത്തിൽ നിശ്ചയിച്ച ഉദ്യോഗസ്ഥന്റെ പേരും ബന്ധപ്പെടേണ്ട നമ്പറും ലഭ്യമാക്കുമോ;
( സി )
വിവിധ ആവശ്യങ്ങള്‍ അടങ്ങിയ കത്തിൽ ഇനിയും പരിഹാരം കാണുന്നതിന് അവശേഷിക്കുന്നവയുടെ വിശദാംശം ലഭ്യമാക്കുമോ; അവയുടെ കാലതാമസത്തിന് കാരണം വിശദമാക്കാമോ ?
3325.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സി & എ.ജി കഴിഞ്ഞ 3 വർഷ കാലയളവിൽ നടത്തിയ ഓഡിറ്റിൽ എന്തൊക്കെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓഡിറ്റ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3326.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പുഴകളും തോടുകളും സംരക്ഷിക്കുന്നതിനും ജലസ്രോതസ്സുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും റവന്യൂ വകുപ്പ് പുതിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ?
3327.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യു വകുപ്പിന് 2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ പദ്ധതിയിനത്തിൽ അനുവദിച്ച തുകയും ചെലവഴിച്ച തുകയും സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
3328.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ഏറ്റവും അടുത്ത ബന്ധുവിന് അമ്പതിനായിരം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കുന്നതിന് ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
3329.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹൈവേകളുടെ നവീകരണത്തിനായി ഭൂമി എറ്റെടുക്കുന്നതിന് എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ; ഏതെല്ലാം റോഡുകള്‍ക്കാണ് പ്രസ്തുത തുക നല്‍കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
നിര്‍ദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക ചെലവഴിക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കുന്നതിനായി തുക ചെലവഴിക്കേണ്ടിവരുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുമോ; വിശദാംശം നല്‍കുമോ?
3330.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കമ്പൂര്‍ വില്ലേജുകളി‍ലെ കുറിഞ്ഞിമല സാങ്ച്വറിയുടെ രൂപീകരണത്തിനുശേഷം ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സാങ്ച്വറിയുടെ സെറ്റില്‍മെന്റ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്;അറിയിക്കുമോ;
( സി )
സെറ്റില്‍മെന്റ്-ന്റെ ഭാഗമായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
സെറ്റില്‍മെന്റ് നടപടികള്‍ എത്ര കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ?
3331.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ളിക്കാട്, അമ്പൂരി, വാഴിച്ചല്‍ വില്ലേജുകളിലായി അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം നൽകുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ; ഇവര്‍ക്ക് എന്നത്തേക്ക് സ്ഥിര പട്ടയം നല്‍കാനാകുമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തെ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ; അ‍‍‍‍ഞ്ചുചങ്ങല പ്രദേശത്ത് ആകെ എത്ര പേര്‍ക്കാണ് പട്ടയം നല്കേണ്ടതെന്നും ആയതിന്റെ വിവരം ശേഖരിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ; ഇതില്‍ താമസക്കാര്‍ എത്രയാണെന്നും കൃഷിഭൂമി എത്രയാണെന്നും തരം തിരിച്ചിട്ടുണ്ടോ; ഇതില്‍ എത്രപേര്‍ക്കുള്ള പട്ടയ നടപടികള്‍ നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വില്ലേജ് അടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ എന്നുമുതലാണ് ആരംഭിച്ചിട്ടുള്ളതെന്നും ആയതിന്റെ മുഴുവന്‍ രേഖകളും റവന്യു വകുപ്പില്‍ ലഭ്യമാണോയെന്നും അറിയിക്കാമോ; കൃത്യമായ റീസര്‍വേ രേഖകള്‍ ഇല്ലായെന്ന കാരണത്താല്‍ പട്ടയ നടപടികള്‍ അനന്തമായി നീണ്ടുപോകുന്നത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പട്ടയ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിലേയ്ക്കായി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ച് എത്രയും വേഗം അഞ്ചുചങ്ങല പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിശദാംശം നല്‍കാമോ?
3332.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര, ആദിവാസി മേഖലകളിൽ ദീർഘനാളായി കൈവശം വച്ച് കൃഷി ചെയ്തുവരുന്ന ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
കാർഷിക വായ്പ ഉൾപ്പെടെയുളള വായ്പകൾക്ക് പട്ടയം ആവശ്യമായതിനാൽ ആയത് ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
3333.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെെവശാവകാശ വസ്തുവിന്മേല്‍ പട്ടയം ലഭിക്കുന്നതിനുള്ള എത്ര അപേക്ഷകള്‍ പിറവം മണ്ഡലത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ എത്രപേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് വില്ലേജ് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
നാളിതുവരെ പട്ടയം നല്‍കാത്ത അപേക്ഷകള്‍ എത്രയെന്നും അവ തീര്‍പ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
3334.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021- മേയ് മാസം മുതല്‍ 31.12.2022 വരെ എത്ര പട്ടയങ്ങളാണ് വിതരണം ചെയ്യുവാന്‍ സാധിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ഇടുക്കി ജില്ലയില്‍ 2021- മേയ് മാസം മുതല്‍ 31.12.2022 വരെ എത്ര പട്ടയങ്ങളാണ് വിതരണം ചെയ്യുവാന്‍ സാധിച്ചതെന്ന് വിശദമാക്കാമോ;
( സി )
പീരുമേട് താലൂക്കില്‍ 2021- മേയ് മാസം മുതല്‍ 31.12.2022 വരെ എത്ര പട്ടയങ്ങളാണ് വിതരണം ചെയ്യുവാന്‍ സാധിച്ചതെന്ന് വിശദമാക്കാമോ;
( ഡി )
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിലെ ഭൂമി പതിവ് ഓഫീസിന് തുടര്‍ച്ചാ അനുമതി നല്‍കാത്തതിനാല്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ശമ്പളം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് ലഭ്യമാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഇ )
പട്ടയ നടപടികള്‍ വേഗത്തിലാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( എഫ് )
സംസ്ഥാനത്ത് ഭൂമി പതിവ് ഓഫീസുകള്‍ ഇ-ഓഫീസുകളാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
3335.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തിലെ കരിമ്പിൽ, അമ്പുകുത്തി പ്രദേശങ്ങളിലുള്ള പട്ടയ പ്രശ്നം പരിഹരിക്കാൻ കഴിയാതെ നീണ്ടു പോകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് അടിയന്തരമായി പരിഹരിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രദേശങ്ങളിൽ പട്ടയം നൽകുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള അനുമതി ആവശ്യം ഉണ്ടോ; എങ്കിൽ എന്ത് അനുമതി ആണെന്ന് വ്യക്തമാക്കാമോ?
3336.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയങ്ങളില്‍ വരുന്ന തെറ്റുകള്‍ തിരുത്തുന്നതിന് നിലവില്‍ സംവിധാനമുണ്ടോ;
( ബി )
എങ്കിൽ അവ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3337.
ശ്രീ. എം. എം. മണി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ കെ ആൻസലൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക മിഷന് രൂപം കൊടുത്തിട്ടുണ്ടോ; ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ മേഖലകളാക്കി തിരിച്ച് ഓരോ പ്രദേശത്തിന്റെയും പട്ടയം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പദ്ധതിയുണ്ടോ; ഇതിനായി പ്രത്യേക ഡാഷ് ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ലാന്‍ഡ് ട്രിബ്യൂണലുകളില്‍ തീര്‍പ്പാകാത്ത അപേക്ഷകള്‍ എന്നത്തേക്ക് തീര്‍പ്പാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3338.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വനഭൂമിയിൽ താമസിക്കുന്നവർ, സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയിൽ താമസിക്കുന്നവർ, പട്ടയം ഇല്ലാതെ കോളനികളിൽ താമസിക്കുന്നവർ എന്നീ വിഭാഗങ്ങളിൽ നിന്നും പട്ടയത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; എത്ര പട്ടയങ്ങൾ അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങൾ വർഷം തിരിച്ചും ഇനം തിരിച്ചും വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിനുള്ള അർഹത പരിശോധിക്കുന്നതിന് നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് അർഹതപ്പെട്ട എല്ലാവര്‍ക്കും അടിയന്തരമായി പട്ടയം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
3339.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര, ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിനായി ഏകീകൃത മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
3340.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എണ്ണായിരത്തോളം വരുന്ന പട്ടയ അപേക്ഷകളിന്മേൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തീർപ്പ് കല്പിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തിലെ കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകളിന്മേൽ തീർപ്പുകൽപ്പിക്കുന്നതിനായി അധിക ജീവനക്കാരെ നിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3341.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈവശ ഭൂമിക്ക് പട്ടയം വിതരണം ചെയ്യുന്ന പദ്ധതി പൂർത്തീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് എവിടെയെല്ലാം പട്ടയം വിതരണം ചെയ്തുവെന്ന് ജില്ല തിരിച്ച് വിശദാംശം വെളിപ്പെടുത്തുമോ;
( സി )
വനം , റവന്യൂ വകുപ്പുകൾ തമ്മിൽ നിലവിലുള്ള കേസുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് എവിടെയെല്ലാമാണ് പട്ടയ വിതരണം തടസ്സപ്പെട്ടത്; പ്രസ്തുത കേസുകളുടെ വിശദാംശം അറിയിക്കുമോ; പട്ടയ വിതരണം മുടങ്ങിയ പ്രദേശങ്ങളിൽ പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ഡി )
വനം, റവന്യൂ എന്നീ വകുപ്പുകൾ തമ്മിൽ പ്രശ്നമുള്ള സ്ഥലങ്ങളിൽ സംയുക്ത സർവ്വേ നടത്തി വന ഭൂമിയും റവന്യൂ ഭൂമിയും വേർതിരിച്ച് ജണ്ട കെട്ടുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3342.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടയ വിതരണത്തിനുള്ള എത്ര അപേക്ഷകൾ നിലവിൽ തീർപ്പ് കൽപ്പിക്കാൻ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ വർഷവും അനുവദിച്ച പട്ടയത്തിന്റെ എണ്ണം വ്യക്തമാക്കുമോ?
3343.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വസ്തുവിന്റെ ആധാരത്തില്‍ ജന്മം തീറാധാരം എന്നെഴുതുകയും എന്നാല്‍ പട്ടയം നഷ്ടപ്പെടുകയോ ലഭ്യമാക്കുകയോ ചെയ്യാത്തതായുള്ള പട്ടയങ്ങള്‍ ലഭ്യമാക്കാന്‍ എന്തെല്ലാം നടപടിക്രമങ്ങളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ?
3344.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എഴുപത് വര്‍ഷത്തിലേറെയായി കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ല എന്ന തൃശ്ശൂര്‍ ജില്ല ചാലക്കുടി താലൂക്ക് കുറ്റിച്ചിറ വില്ലേജ് വീരന്‍ചിറ കള്ളിക്കാടന്‍ വീട്ടില്‍ കെ.കെ.വേലായി ഉള്‍പ്പെടെയുള്ളവരുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവരുടെ പൂര്‍വ്വികര്‍ 1970-ന് മുമ്പ് പട്ടയത്തിന് അപേക്ഷിച്ചിരുന്നതും ഇരിങ്ങാലക്കുട ലാന്റ് ട്രൈബ്യൂണലില്‍ നിന്ന് ക്രയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടുള്ളതും പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച് കേന്ദ്രാനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
( ഡി )
എഴുപത് വര്‍ഷത്തിലേറെയായി കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ; വ്യക്തമാക്കുമോ?
3345.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1971-ന് മുമ്പ് ഭൂമി കെെവശം വച്ചിരിക്കുന്നതായ കുടുംബങ്ങള്‍ക്ക് നിയമപ്രകാരമുളള രേഖകളുടെ അഭാവം മൂലം ഇപ്പോഴും പട്ടയമില്ലാത്ത അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിലുളള എത്ര കുടുംബങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടയം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കോളനികളില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ?
3346.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ കണയന്നൂർ താലൂക്ക്, മുളവുകാട് വില്ലേജ്, പോഞ്ഞിക്കര ദേശത്ത് മേരി തോമസ്, ലില്ലി പീറ്റര്‍, റഫേല്‍ നടുവത്തേഴത്ത് എന്നിവര്‍ 40 വര്‍ഷത്തിലേറെയായി കൈവശംവെച്ച് അനുഭവിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടും ആയത് ലഭ്യമാകാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
റവന്യൂ വകുപ്പിലെ 10567/എ3/2016, 156/എ3/2022 നമ്പര്‍ ഫയലിലും, ലാന്റ് റവന്യു കമ്മീഷണറേറ്റിലെ എല്‍.ആര്‍.ജെ7/4406/13 നമ്പര്‍ ഫയലിലും എറണാകുളം ജില്ലാ കളക്ടറേറ്റിലെ എല്‍1/65280/12 നമ്പര്‍ ഫയലിലും നിരവധി തവണ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( സി )
10567/എ3/2016 നമ്പര്‍ ഫയലില്‍ റവന്യൂ(എ)വകുപ്പ് 12.02.2016-ന് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ഡി )
26.09.2022-ന് റവന്യൂ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്മേല്‍ 156/എ3/2022 നമ്പര്‍ ഫയലില്‍ റവന്യൂ(എ)വകുപ്പ് 09.11.2022-ന് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഇ )
മേല്‍ ഫയലുകളില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( എഫ് )
50 വര്‍ഷത്തിലധികമായി ഭൂമി കൈവശം വെച്ച് അനുഭവിക്കുന്ന കുടുംബങ്ങളുടെ ദയനീയ സ്ഥിതി കണക്കിലെടുത്ത് എന്നത്തേക്ക് പട്ടയം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3347.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ വില്ലേജിൽ സർവ്വേ നമ്പർ 95/1-ൽ ഉൾപ്പെട്ട നെച്ചിക്കാട് പറമ്പ് കമ്പിവളപ്പ് പ്രദേശത്ത് താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി എന്താണ്;
( ബി )
പ്രസ്തുത ഭൂമി പതിച്ച് നല്‍കുന്നതിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വിവിധ നടപടിക്രമങ്ങളിൽ വരുന്ന കാലതാമസം കാരണമാണ് ദീര്‍ഘനാളായിട്ടും പട്ടയം നൽകൽ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി സമയബന്ധിതമായി പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3348.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാറിലെ പട്ടയ പ്രശ്നത്തിന്മേല്‍ പതിനാലാം കേരളനിയമസഭയുടെ അഞ്ചാം സമ്മേളനത്തിലെ നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 1021-ന് 28.04.2017-ന് നല്‍കിയ മറുപടിക്കു ശേഷം ആയതിന്മേല്‍ പുതുക്കിയ മറുപടി റവന്യൂ വകുപ്പ് നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ചോദ്യത്തിന് വകുപ്പ് പുതുക്കിയ മറുപടി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ചോദ്യത്തിന് പുതുക്കിയ മറുപടി സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട റവന്യൂ (എ) വകുപ്പിന്റെ 28.02.2018-ലെ എ2/62/2017/റവ നമ്പര്‍ കത്തിന്മേല്‍ റവന്യു(പി.എസ്)വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ; പ്രസ്തുത കത്ത് പ്രകാരം മറുപടി സമര്‍പ്പിച്ചിട്ടില്ലായെങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ?
3349.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഇനിയും പട്ടയം ലഭിക്കാനുള്ളവരുടെ എണ്ണം വില്ലേജ് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിലെ വിവിധ പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ എന്ന് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കാമോ?
3350.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ഷങ്ങളായി കുളം പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കാന്‍ അര്‍ഹതയുണ്ടോ; എങ്കില്‍ ആയതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടതെന്നും ഏത് തലത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും വിശദമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തില്‍ നെല്ലനാട് വില്ലേജിലെ കുളം പുറമ്പോക്കില്‍ താമസിക്കുന്നവരുടെ പട്ടയത്തിനായുള്ള അപേക്ഷയിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് കുളം പുറമ്പോക്കിൽ താമസിക്കുന്ന എത്ര പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
3351.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പാറശാല നെടുവാന്‍വിള, വെള്ളറട എന്നീ സ്ഥലങ്ങളിലെ വീവേഴ്സ് കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ?
3352.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു ആവശ്യത്തിനായി നിലം പരിവര്‍ത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള നിലവിലെ നിയമം എന്താണ്;
( ബി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ അടക്കാപുത്തൂര്‍ കരണംകാട്ടില്‍ ലിങ്ക് റോഡ് നിര്‍മ്മാണത്തിന് 58.25 സെന്റ് നെല്‍വയല്‍ പരിവര്‍ത്തനം ചെയ്യുന്നതിനുളള പാടശേഖര സമിതിയുടെയും വെളളിനേഴി ഗ്രാമപഞ്ചായത്തിന്റെയും അപേക്ഷയില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
3353.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് - പാലക്കാട് പുതിയ ഗ്രീൻ ഫീൽഡ് ഹൈവേക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനകം ഏതെല്ലാം നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ ;
( ബി )
സ്ഥലവും, കെട്ടിടങ്ങളും വിട്ട് നൽകുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചു; വില്ലേജ് തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പരാതികളിന്മേല്‍ സ്വീകരിച്ച‌ നടപടികള്‍ എന്തെല്ലാമാണെന്നും അത് പരാതിക്കാരെ അറിയിച്ചുവോ എന്നും വ്യക്തമാക്കുമോ;
( ഇ )
സ്ഥലം വിട്ട് നൽകുന്നവർക്ക് മെച്ചപ്പെട്ട പുനരധിവാസ പാക്കേജ് അനുവദിക്കുന്നതിന് അനുഭാവ പൂർവമായ നടപടികൾ സ്വീകരിക്കുമോ?
3354.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ എസ്.പി.വി. കളുടെ ആഭിമുഖ്യത്തില്‍ കിഫ്ബി പദ്ധതിയിലൂടെ നടന്നുവരുന്ന റോഡ് വികസന പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ നീണ്ടുപോകുന്നത് മൂലം ജലജീവന്‍ പദ്ധതി മുഖേനയുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ സാധിക്കാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2024-ൽ ജലജീവന്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കേണ്ടതുള്ളതിനാല്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്കായി ഒരു സമഗ്ര പാക്കേജ് തയ്യാറാക്കാൻ നടപടി സ്വീകരിക്കുമോ; സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനോ ലഘൂകരിക്കുന്നതിനോ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
3355.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂളിന് വേണ്ടി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അടിസ്ഥാന വില നിര്‍ണ്ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ആയത് ജില്ലാ കലക്ടര്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അടിസ്ഥാന വില നിർണ്ണയ റിപ്പോർട്ട് തയ്യാറാക്കി പുന:സമർപ്പിക്കാൻ കോട്ടയം ജില്ലാ കളക്ടർ നല്‍കിയ നിർദ്ദേശവും എൽ.എ.ഒ. തയ്യാറാക്കിയ അടിസ്ഥാന വില നിർണ്ണയ റിപ്പോർട്ടും പരിശോധിച്ചിട്ടുണ്ടോ; ആയതിന്മേൽ എന്ത് തുടര്‍നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് എന്തെങ്കിലും നിലവിലുണ്ടോ; ആയതിന് എൽ.എ.ഒ. എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ; പ്രസ്തുത സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുവാന്‍ ഇനിയുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3356.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പല്ലാരിമംഗലം പഞ്ചായത്തില്‍ 9.28 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുളള മണിക്കിണര്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കായി റവന്യൂ വകുപ്പില്‍ നിന്ന് ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് അര്‍ത്ഥനാ പത്രം സമര്‍പ്പിക്കുകയും കാക്കനാട് എൻ.എച്ച്. നം : 1 സ്പെഷ്യല്‍ തഹസില്‍ദാര്‍ ആവശ്യപ്പെട്ട തുക കെെമാറുകയും ചെയ്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സ്ഥലമേറ്റെടുപ്പിന് റവന്യൂ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ച ശേഷം സ്വീകരിച്ച തുടര്‍നടപടികൾ വ്യക്തമാക്കാമോ;
( ഡി )
സ്ഥലമേറ്റെടുപ്പ് നടപടികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തികരിക്കുവാന്‍ കഴിയുമെന്നും ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
3357.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്കിലെ കോട്ടൂര്‍ വില്ലേജിലെ നികുതി അടക്കാത്ത ഭൂമി ഗ്രാമപഞ്ചായത്തിന് കളിസ്ഥലം നിര്‍മ്മിക്കുന്നതിനായി വിട്ടു നല്‍കിയിട്ടുണ്ടോ; ഇത് സംബന്ധിച്ച അപേക്ഷ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ചിരുന്നോ; പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
നികുതി അടക്കാത്ത ഭൂമികള്‍ സര്‍ക്കാരിന്റെ പൊതു വികസന പദ്ധതികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണ്; ഇത് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഉത്തരവായി ഇറക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
3358.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വടക്കേക്കളം മിച്ചഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് സി.ആര്‍.പി. (എല്‍.ആര്‍.) 74/2003, ഡബ്ല്യൂ.പി.(സി)12210/2014 നമ്പര്‍ കേസുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3359.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ ക്രാഫ്റ്റ് വില്ലേജിനായി നിര്‍ദ്ദേശിച്ച സ്ഥലം സര്‍വെ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയത് എന്നാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സര്‍വെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സര്‍വെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ച് എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3360.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ഫീസ് അടച്ചവര്‍ക്ക് അത് തിരികെ നല്‍കണമെന്ന കോടതി വിധി നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3361.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി താലൂക്കിലെ കാന്തലാട് വില്ലേജിലെ ഒരങ്കോകുന്ന്, മണ്ടോപ്പാറ കോളനി നിവാസികള്‍ക്ക് അര്‍ഹതപ്പെട്ടതും ദീര്‍ഘ കാലമായി താമസിച്ചു കൊണ്ടിരിക്കുന്നതുമായ പാറപുറമ്പോക്ക് ഭൂമി പതിച്ചു നല്‍കുന്നതില്‍ കാലതാമസം നേരിട്ടത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വേറെ ഭൂമിയില്ല എന്ന കാര്യം പരിഗണിച്ച് ലെെഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നതിനുള്ള ആനുകൂല്യം നഷ്ടപ്പെടാതിരിക്കാനായി ഭൂമി പതിച്ച് നല്‍കുന്ന നടപടി വേഗത്തിലാക്കാമോ;
( സി )
പ്രസ്തുത കോളനിയിലെ ഭൂമിയില്ലാത്ത 55 പേരുടെ അപേക്ഷ എന്നാണ് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടുള്ളത്; ഇവരുടെ അപേക്ഷയില്‍ തീര്‍പ്പു കല്പിക്കുന്നതിൽ എവിടെയാണ് കാലതാമസം വന്നിട്ടുള്ളത്?
3362.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കില്‍ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട എത്ര അപേക്ഷകളിന്മേൽ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകൾ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടി ക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത അപേക്ഷകൾ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥ സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ?
3363.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റെലിസ് സോഫ്റ്റ് വെയര്‍ മുഖേന ഭൂമി തരം മാറ്റുന്നതിന് നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
3364.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പടപ്പ് ബ്ലോക്കിന്റെ കീഴിലുള്ള പത്ത് സെന്റ് സ്ഥലം ചങ്ങരംകുളം ട്രഷറി നിർമ്മാണത്തിന് വിട്ടു നല്‍കിയിരുന്നുവെങ്കിലും നാളിതുവരെ പ്രസ്തുത വസ്തുവിന്റെ കൈമാറ്റ നടപടികൾ നിയമാനുസൃതം പൂര്‍ത്തിയാക്കിയിട്ടില്ല ; ആയത് പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
3365.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എവിടെയെല്ലാമാണ് റവന്യൂ പുറമ്പോക്ക് ഭൂമിയുള്ളതെന്ന വിവരം അറിയിക്കാമോ; പ്രസ്തുത ഭൂമിയുടെ വിസ്തീർണ്ണം, സർവെ നമ്പർ, ഉൾപ്പെടുന്ന വില്ലേജ്, താലൂക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ?
3366.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മുന്നിയൂര്‍, ചേലേമ്പ്ര എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്ന് പോവുന്ന കടലുണ്ടിപ്പുഴ,പുല്ലിപ്പുഴ,കനോലി കനാല്‍ എന്നിവയുടെ പുറമ്പോക്കുകള്‍ അളന്ന് തിട്ടപ്പെടുത്തുന്ന നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
3367.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ എവിടെയെല്ലാമാണ് റവന്യൂ പുറമ്പോക്ക് ഭൂമിയുള്ളതെന്ന വിവരം അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമിയുടെ വിസ്തീര്‍ണ്ണം, സര്‍വേ നമ്പര്‍, ഉള്‍പ്പെടുന്ന വില്ലേജ്, ഉള്‍പ്പെടുന്ന ബ്ലോക്ക് എന്നിവ ലഭ്യമാക്കാമോ?
3368.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ നിയോജക മണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന കിസാൻ സർവ്വീസ് സൊസൈറ്റി എന്ന സംഘടന സംസ്ഥാന കൃഷിവകുപ്പ് പദ്ധതിയായ "എക്കോ ഷോപ്പ്" ആരംഭിക്കുന്നതിനായി ആലുവ താലൂക്ക് കിഴക്കുംഭാഗം വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ കൃഷിഭവന് ചേർന്നുള്ള സ്ഥലം വാടക നിശ്ചയിച്ച് വിട്ടുനൽകാൻ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്ടർക്ക് നൽകിയ എല്‍9/749/2023 എന്ന നമ്പരിലുള്ള അപേക്ഷ തീർപ്പായിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( ബി )
സർക്കാർ പദ്ധതി നടപ്പിലാക്കുന്നതിനായി ഇത്തരം സ്ഥലങ്ങൾ വാടക നിശ്ചയിച്ചു വിട്ടുനൽകുന്നതിന് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3369.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ അധീനതയിലുള്ള ഭൂമി ദീർഘകാല ലീസിന് നൽകിയിട്ടുണ്ടോ; ആയത് സ്ഥാപനങ്ങൾക്കാണോ വ്യക്തികൾക്കാണോ നൽകിയിട്ടുള്ളതെന്നും അതിന്റെ വ്യവസ്ഥ എന്താണെന്നും വിശദമാക്കാമോ;
( ബി )
ഇങ്ങനെ നൽകിയ ഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്നവർക്ക് പതിച്ച് കൊടുത്തിട്ടുണ്ടോ; എങ്കിൽ ആർക്കൊക്കെയാണ് നൽകിയിട്ടുള്ളത്; വിശദാംശം നൽകുമോ?
3370.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരിക്കുന്നത് നിലവില്‍ എത്ര ഭൂമിയാണെന്നും അതിലൂടെ എത്ര രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പാട്ടക്കരാര്‍ പ്രകാരം സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട തുക ഏറ്റവും ഒടുവില്‍ പുതുക്കിയത് എന്നാണെന്ന് അറിയിക്കാമോ;
( സി )
പാട്ടക്കരാറുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ?
3371.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലെെന്‍ സംവിധാനത്തിലേക്ക് മാറ്റപ്പെട്ടതോടെ പൊതുജനങ്ങള്‍ക്ക് വന്നുചേരാനിടയുളള ആശയക്കുഴപ്പവും പ്രയാസങ്ങളും പരിഹരിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് & ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഈ മേഖലയില്‍ എന്തൊക്കെ ചുമതലകളാണ് വഹിക്കുന്നതെന്ന് വിശദീകരിക്കാമോ?
3372.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്ക് ഓഫീസിന്റെ അറ്റകുറ്റപണി/ നവീകരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി എത്ര തുക നീക്കിവച്ചിട്ടുണ്ട്;
( സി )
മേൽ പ്രവൃത്തിയുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ?
3373.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ കച്ചേരി വില്ലേജിൽ റവന്യൂ ടവർ നിർമ്മിക്കുവാൻ പദ്ധതിയുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കച്ചേരി വില്ലേജിൽ റവന്യൂ ടവർ നിർമ്മിക്കുന്നതിന് സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് തടയുവാൻ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാമോ?
3374.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിച്ചല്‍ വില്ലേജ് ഓഫീസിന് വേണ്ടി ഭൂമി വാങ്ങുന്നതിനും ഓഫീസ് നിര്‍മ്മിക്കുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു ; വിശദമാക്കാമോ?
3375.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്രങ്ങോട്ടൂർ വില്ലേജ് വിഭജിച്ച് പൊയിലൂർ ആസ്ഥാനമായി പുതിയ വില്ലേജ് രൂപീകരണം യാഥാർത്ഥ്യമാവാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് യാഥാർത്ഥ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
ആദിവാസികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ പതിറ്റാണ്ടുകളായിട്ടുള്ള പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കണ്ണൂർ ജില്ലാ കളക്ടറുടെയും ലാൻഡ് റവന്യൂ കമ്മീഷണറുടെയും അനുകൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വില്ലേജ് വിഭജനം യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ മുൻകൈയ്യെടുക്കുമോ; വിശദമാക്കുമോ?
3376.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ തിരുവനന്തപുരം ജില്ലയിലെ പി.എം.ജി.യില്‍ സ്ഥിതി ചെയ്യുന്ന ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസീല്‍ദാറുടെ കാര്യാലയം മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിയമസഭ, കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്‍, മ്യൂസിയം പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അടിയന്തരഘട്ടങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ സ്പെഷ്യല്‍ തഹസീല്‍ദാറുടെ സേവനം ലഭ്യമാകുമെന്നത് കണക്കിലെടുത്ത് പ്രസ്തുത ഓഫീസ് നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3377.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ കിഴക്കമ്പലം, കുന്നത്തുനാട് എന്നീ വില്ലേജ് ഓഫീസുകളുടെ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?
3378.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ നിലവില്‍ ആകെ എത്ര സ്ഥലമാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്വന്തമായി കെട്ടിട സൗകര്യമില്ലാത്ത മാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുവാന്‍ വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ സ്ഥലം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3379.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര താലൂക്ക് ഓഫീസിന്റെയും മാവേലിക്കര മണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫീസുകളുടെയും നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
3380.
ശ്രീമതി.ഉമ തോമസ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റവന്യൂ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
റവന്യു ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമല്ലാത്തതു മൂലം കോന്നി താലൂക്ക് ഓഫീസിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടതായി സ്ഥലം എം.എൽ.എ. മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയ സംഭവം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പ്രസ്തുത സംഭവത്തിൽ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
3381.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അനുവദിച്ച സ്മാര്‍ട്ട് വില്ലേജുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വില്ലേജുകളില്‍ പുതിയ കെട്ടിടം നിർമ്മിക്കുന്നതോടൊപ്പം മറ്റ് എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് വിപുലീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പുതുതായി അനുവദിച്ച സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
3382.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ജനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും ഓഫീസുകളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
( ബി )
റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ഇവിടെ അദാലത്തുകള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ, എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3383.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ പ്രകാരം അനുവദനീയമായ അത്രയും ജീവനക്കാരുള്ള വില്ലേജ് ഓഫീസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഓരോ ജില്ലയിലേയും വില്ലേജ് തിരിച്ചുള്ള സാങ്ഷൻഡ് സ്ട്രെങ്ത്ത് -ന്റെ വിശദാംശം നൽകാമോ;
( സി )
വില്ലേജ് ഓഫീസുകളിൽ സ്റ്റേഷനറി സാധനങ്ങൾ നൽകുന്നുണ്ടോ; എങ്കിൽ നൽകുന്ന സ്റ്റേഷനറി സാധനങ്ങളുടെ പട്ടിക നൽകാമോ; ഏത് കാര്യാലയത്തിൽ നിന്നാണ് ആയത് ലഭിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് ഓരോ വില്ലേജിലും നൽകിയിട്ടുള്ള ലാപ് ടോപ്, ഡെസ്ക് ടോപ്, സ്കാനര്‍, പ്രിന്റര്‍ എന്നിവ ഏത് വർഷം നൽകിയതാണ്; ആയത് നൽകിയതിന്റെ വില്ലേജ് തിരിച്ചുള്ള കണക്ക് നൽകാമോ?
3384.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വില്ലേജ് ഓഫീസുകളില്‍ വിവിധ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ സേവനങ്ങള്‍ ലഭ്യമാകാൻ കാലതാമസം നേരിടുന്നത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വില്ലേജ് ഓഫീസുകളിലെ വിവിധ തസ്തികകളിലേയ്ക്ക് അനുവദിക്കപ്പെട്ട ജീവനക്കാരുടെ എണ്ണവും നിലവിലുള്ള ജീവനക്കാരുടെ എണ്ണവും വില്ലേജ് ഓഫീസ് തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വില്ലേജ് ഓഫീസുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3385.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ വില്ലേജിൽ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന രണ്ട് കണ്ടി പ്രദേശത്തെയും പതിനാലാം വാർഡിൽ ഉൾപ്പെടുന്ന വട്ടച്ചുഴലി പ്രദേശത്തെയും നാല്പതോളം കുടുംബങ്ങൾക്ക് അവരുടെ പേരിലുള്ള വസ്തുവിന് നികുതി ഒടുക്കുന്നതിനോ വസ്തു സംബന്ധമായ രേഖകൾ നൽകുന്നതിനോ റവന്യൂ അധികാരികൾ തയ്യാറാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് സംബന്ധിച്ച് നിലവിൽ കോഴിക്കോട് കളക്ടറേറ്റിലോ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലോ ഏതെങ്കിലും ഫയൽ ഉണ്ടോ; എങ്കിൽ ഫയൽ നമ്പർ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭൂനികുതി ഒടുക്കുന്നതിനും ഭൂമി ക്രയവിക്രയം നടത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കുമോ?
3386.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമീപകാലങ്ങളില്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദമാക്കുമോ;
( ബി )
കോന്നി താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയത്തിന്മേൽ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; ഭാവിയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇത്തരം സമീപനങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3387.
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി താലൂക്ക് ഓഫീസിൽ ഭൂമിതരം മാറ്റുന്നതിനുള്ള എത്ര അപേക്ഷകളാണ് മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ലഭിച്ചിട്ടുള്ളത്; ഇതിൽ എത്ര അപേക്ഷകളിൽ നാളിതുവരെ തീർപ്പ് കൽപ്പിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ ;
( ബി )
ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലികൾക്കായി താലൂക്ക് ഓഫീസിൽ എത്ര താൽക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്; എന്നുമുതലാണ് ഇവരെ ജോലിക്ക് നിയോഗിച്ചത്; ഇപ്രകാരം ജീവനക്കാരെ നിയോഗിച്ചതിനുശേഷം തീർപ്പു കൽപ്പിച്ച അപേക്ഷകളുടെ എണ്ണം എത്രയാണ്;
( സി )
ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ ദിവസം കോന്നി താലൂക്ക് ഓഫീസിൽ നിന്നും എത്ര പൊതുജനങ്ങൾക്ക് നേരിട്ട് സേവനം നൽകിയിട്ടുണ്ട്; എത്രപേർക്ക് ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്; എന്തൊക്കെ സേവനങ്ങളാണ് നൽകിയത്; വിശദാംശം ഇനം തിരിച്ച് അറിയിക്കുമോ;
( ഡി )
പ്രസ്തുത ദിവസം ജീവനക്കാരുടെ കുറവുമൂലം പൊതുജനങ്ങളിൽ എത്ര പേരെ സേവനം നൽകാതെ തിരിച്ചയച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?
3388.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ജി.ഓ.(എം.എസ്.) നം.14/2010/പി.&എ.ആർ.ഡി. തീയതി 12-04-2010 ഉത്തരവുപ്രകാരം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന് കീഴിൽ വരുന്ന വില്ലേജ് ഓഫീസുകളിൽ നിന്നും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2015 ജനുവരി 1 മുതൽ 2023 ജനുവരി 1 വരെ കരുനാഗപ്പള്ളി തഹസിൽദാർ എത്രപേർക്ക് ആശ്രിത സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ; ആശ്രിത സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള അപേക്ഷകരുടെ പേര്, മേൽവിലാസം തുടങ്ങിയ വിവരങ്ങൾ വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരം ആശ്രിത സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള അപേക്ഷകളിൽ പങ്കാളിക്ക് സർക്കാർ /പൊതു മേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയുള്ള എത്രപേർക്ക് ഈ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
3389.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മണ്ഡലാടിസ്ഥാനത്തില്‍ കണ്ടെത്തി പരിഹരിക്കുന്നതിന്റെ ഭാഗമായി നടന്ന ജില്ലാ റവന്യൂ അസംബ്ലിയുടെ യോഗ തീരുമാന പ്രകാരം മണലൂര്‍ മണ്ഡലവുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടെത്തിയ വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
3390.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്ക് ഹൊസബെട്ടു വില്ലേജ് ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ തസ്തികയില്‍ നിന്നും 11-10-2019ന് വിരമിച്ച ശ്രീ. അബ്ദുള്ള യു എന്നയാളുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ടിയാന് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകുന്നത് എന്ത് കൊണ്ടാണെന്ന് വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച ലാന്റ് റവന്യൂ കമ്മീഷണർ ഓഫീസിലെ എല്‍.ആര്‍.എന്‍3- 26831/2021 നമ്പർ ഫയൽ, സെക്രട്ടറിയേറ്റിലെ റവന്യൂ റ്റി3 - 169/2021 നമ്പർ ഫയൽ എന്നിവയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്രസ്തുത വ്യക്തിയുടെ പെൻഷൻ ഉൾപ്പെടെയുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എപ്പോൾ ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
3391.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ടി‌.കെ‌.എം. എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ശ്രീ. സെയിദ് അബൂബക്കര്‍ പൂക്കോയ തങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനായി തിരൂര്‍ താലൂക്കില്‍ ടിയാന്റെ പേരിലുള്ള റവന്യൂ റിക്കവറി നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കണമെന്ന് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിൽ നിന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ താലൂക്കില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ട് അടിയന്തരമായി ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3392.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരം എത്ര രൂപയാണ് അപേക്ഷകന് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ; ആയത് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( ബി )
2014 മുതൽ സംസ്ഥാനത്ത് ദേശീയ കുടുംബ ക്ഷേമ പദ്ധതി പ്രകാരം ഓരോ ജില്ലയിലും എത്ര അപേക്ഷ ലഭിച്ചുവെന്നും അതിൽ എത്ര അപേക്ഷയിൽ ധനസഹായം നൽകിയെന്നും ഇനി എത്ര അപേക്ഷകൾ തീർപ്പാക്കാൻ ബാക്കിയുണ്ടെന്നും താലൂക്ക് തിരിച്ച്‌ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ഇപ്പോൾ എന്തെങ്കിലും തടസ്സമുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ?
3393.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി താലൂക്ക് ഓഫീസിനെ സംബന്ധിച്ച പരാതി സ്ഥലം എം.എൽ.എ. മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെയും വകുപ്പ് മന്ത്രിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ റവന്യൂ വകുപ്പിന് കീഴിലുള്ള ഓഫീസുകളിലെ സേവനം കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുജനങ്ങൾ നിരന്തരം ആശ്രയിക്കുന്ന റവന്യൂ വകുപ്പിൽ നിന്നും നൽകേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുവാൻ കർമ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ?
3394.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
മാതാപിതാക്കളില്‍ രണ്ട് പേരും ക്ലാസ് 2 തസ്തികയില്‍ ജോലി ചെയ്യുന്നുവെങ്കിലും അവരില്‍ ഒരാള്‍ക്ക് ക്ലാസ് 2 തസ്തികയിലേക്ക് നേരിട്ട് നിയമനം ലഭിച്ചത് 40 വയസ്സിന് ശേഷമാണെങ്കില്‍ ഇവരുടെ കുട്ടികള്‍ക്ക് നോണ്‍ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; ഇല്ലെങ്കില്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
3395.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റവന്യൂ വകുപ്പ് മുഖേന എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ?
3396.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ ഹിൽസ് വില്ലേജില്‍പ്പെട്ട സര്‍വ്വേ നമ്പർ 62/25-ലെ ലാന്‍ഡിന്റെ ആകെ വിസ്തീര്‍ണ്ണം എത്രയെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര ഏക്കര്‍ ഭൂമി മൂന്നാര്‍ ഭവന നിര്‍മ്മാണ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
സര്‍വ്വേ നമ്പർ 62/25-ലെ വസ്തുവില്‍ എത്ര ഏക്കര്‍ മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ പുറമ്പോക്കില്‍ ചേര്‍ത്തിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഡി )
സര്‍വ്വേ നമ്പർ 62/25-ലെ വസ്തുവിന്റേയും 62/25-2-ലെ വസ്തുവിന്റേയും ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക് സ്കെച്ചിന്റെ കോപ്പി ലഭ്യമാക്കാമോ?
3397.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡലത്തിലെ ഇടമുളക്കൽ പഞ്ചായത്തിലെ നീറായികോട് പ്രദേശത്ത് 65 കുടുംബങ്ങൾക്ക് 2016 ഫെബ്രുവരിയിൽ 3 സെന്റ് വീതം പട്ടയം നൽകിയിരുന്നെങ്കിലും പ്രസ്തുത ഭൂമിയിലേയ്ക്ക് വഴി സൗകര്യം ഇല്ലാത്തതിനാല്‍ കുടുംബങ്ങള്‍ക്ക് നാളിതുവരെ ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സമീപവാസിയുടെ ഭൂമി പ്രസ്തുത പ്രദേശത്തേക്കുള്ള വഴിക്ക് വേണ്ടി അക്വയർ ചെയ്യുന്നതിനായി പുനലൂരിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനമനുസരിച്ച് പുനലൂര്‍ താലൂക്കില്‍ നിന്നും തയ്യാറാക്കി സമര്‍പ്പിച്ചതും ഇപ്പോള്‍ ലാന്റ് റവന്യു കമ്മീഷണറേറ്റിന്റെ പരിഗണനയിലുള്ളതുമായ ഫയലിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( സി )
പ്രസ്തുത ഭൂമിയിലേക്ക് വഴി ലഭ്യമാക്കി നൽകുന്ന നടപടികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയും എന്ന് വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ട ഫയലുകളുടെ വിശദാംശം നല്‍കാമോ?
3398.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്ക് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വെ/അളവ് നടപടികള്‍ സ്വീകരിക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ തീര്‍പ്പാക്കാനുള്ളവ എത്രയെന്ന് വര്‍ഷം തിരിച്ച് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
വായ്പ എടുക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ സര്‍വ്വെയര്‍മാരുടെ സേവനം ലഭ്യമാകാത്തതിനാല്‍ അപേക്ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് കൂടുതല്‍ സര്‍വ്വെയര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3399.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊട്ടാരക്കര താലൂക്ക് സർവേ ഓഫീസിൽ ഭൂസർവേ നടത്തുന്നതിനുള്ള എത്ര അപേക്ഷകൾ കെട്ടികിടക്കുന്നുണ്ടെന്ന വിവരം അറിയിക്കുമോ;
( ബി )
പ്രസ്തുത ഓഫീസിൽ നിലവിൽ എത്ര ജീവനക്കാരുണ്ട് ; പ്രതിമാസം എത്ര ഭൂസർവേകൾ ഇവർ നടത്തിവരുന്നുണ്ട്; ഈ സാമ്പത്തിക വർഷം ജനുവരി 31 വരെ എത്ര സർവേകൾ പൂർത്തിയാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഭൂസർവേ നടത്തി വിവരം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് മേലിലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറി താലൂക്ക് സർവേയർക്ക് നൽകിയ എത്ര അപേക്ഷകൾ കെട്ടി കിടക്കുന്നുണ്ടെന്ന വിവരം അവ ലഭിച്ച തീയതി സഹിതം ലഭ്യമാക്കുമോ;
( ഡി )
കൊട്ടാരക്കര താലൂക്ക് സർവേയറുടെ ഓഫീസിൽ പരിശോധനയ്ക്കായി മേലുദ്യോഗസ്ഥർ സന്ദർശനം നടത്താറുണ്ടോ; എങ്കിൽ അവസാനമായി സന്ദർശിച്ചത് എന്നാണ്; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
സർവേയ്ക്കുള്ള അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3400.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡിപ്പാർട്ട്മെന്റിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 എന്നീ ഉദ്യോഗസ്ഥരുടെ ജോലി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥർക്ക് ഫീൽഡ് ഡ്യൂട്ടി ഉണ്ടോ; എങ്കിൽ എത്ര പേരാണ് ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്നതെന്ന് ജില്ല അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ; ഫീൽഡിൽ പോകുന്നില്ലെങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
റീസർവേ ഫീൽഡിൽ ഫോം 15 വർക്ക്‌ ആരാണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കാമോ?
3401.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴ ഒഴികെയുള്ള മറ്റു വില്ലേജുകളില്‍ റീസര്‍വെ നടപടികള്‍ നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ഡിജിറ്റല്‍ റീ സര്‍വേയില്‍ കോതമംഗലം മണ്ഡലത്തില്‍ നിന്നും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളള പല്ലാരിമംഗലം വില്ലേജിലെ ഡിജിറ്റല്‍ റീ സര്‍വേ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പല്ലാരിമംഗലം വില്ലേജില്‍ ഡിജിറ്റല്‍ റീ സര്‍വേ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;
( ഡി )
ഡിജിറ്റല്‍ റീ സര്‍വേയുടെ രണ്ടാംഘട്ടത്തില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍ നിന്നും ഏതെല്ലാം വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഇ )
ഡിജിറ്റല്‍ റീ സര്‍വേയില്‍ ഉള്‍പ്പെടുത്തി കോതമംഗലം മണ്ഡലത്തിലെ മുഴുവന്‍ വില്ലേജുകളിലേയും റീ സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3402.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലാണ് റീസർവെ നടത്തുന്നതിന് നടപടി ആരംഭിച്ചിട്ടുള്ളത്;
( ബി )
അത്തരത്തിൽ നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ പ്രസ്തുത മണ്ഡലത്തിലെ വില്ലേജുകളിൽ റീസർവ്വെ നടത്തുന്നതിന് നിർദേശം നൽകുമോ?
3403.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഭവന നിർമ്മാണ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയതിൽ ഹൗസിങ് ബോർഡിന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ലൈഫ് ഭവന പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട ചുമതലകൾ ഏറ്റെടുക്കുന്നതിനുള്ള സന്നദ്ധത ഏതെങ്കിലും ഘട്ടത്തിൽ ഭവനനിർമ്മാണ ബോർഡ് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കിൽ ഇപ്രകാരം ഒരു നടപടി സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
3404.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചിങ് ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഹൗസിംഗ് ബോര്‍ഡ് മുഖേന വര്‍ക്കിംഗ്‌ വിമന്‍സ്, വര്‍ക്കിംഗ്‌ മെന്‍സ് ഹോസ്റ്റലുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ, എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളില്‍ ബോർഡിന്റെ ഹൗസിംഗ് സ്കീമില്‍ ഉൾപ്പെടുത്തി ഫ്ലാറ്റ്, വില്ല പദ്ധതികള്‍ നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3405.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഹൗസിംഗ് ബോർഡിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ ഏതൊക്കെ ഇനങ്ങളിലുള്ള ആനുകൂല്യങ്ങളാണ് വിതരണം ചെയ്യാനുള്ളതെന്നും ആനുകൂല്യങ്ങളുടെ ആകെ തുക എത്രയാണെന്നും അറിയിക്കാമോ;
( ബി )
അർഹതപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ നിരവധി കുടുംബങ്ങൾ കടക്കെണിയിൽ ആയിരിക്കുന്ന സാഹചര്യം പരിഗണിച്ച് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
3406.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കൈപ്പറമ്പ്, മുളംകുന്നത്ത് കാവ് പ‍ഞ്ചായത്തുകളില്‍ ഇരട്ടവീടുകള്‍ തല്‍സ്ഥിതിയില്‍ തുടരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ഒറ്റവീടാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
3407.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭവന നിര്‍മ്മാണ ബോര്‍ഡ് വഴി എത്ര പേര്‍ക്ക് വീട് വെച്ച് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ;
( ബി )
ഭവന നിര്‍മ്മാണ ബോര്‍ഡ് ആരംഭിച്ചതും ഇനിയും പൂര്‍ത്തീകരിച്ച് വില്പന നടത്താവുന്നതുമായ ഭവനങ്ങള്‍ എത്രയുണ്ടെന്ന് വിശദമാക്കാമോ; ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
3408.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവനനിർമ്മാണ ബോർഡ് നിർത്തലാക്കുന്ന വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ റവന്യൂ വകുപ്പ് മന്ത്രി എതിർപ്പ് അറിയിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് മൂലമാണോ ബോർഡ് നിർത്തലാക്കാനുള്ള തീരുമാനം കൈക്കൊള്ളാതിരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഭവനനിര്‍മ്മാണ ബോര്‍ഡ് പിരിച്ചു വിടുന്നതിലൂടെ ഭവനം ലഭിക്കാതെ കാത്തിരിക്കുന്നവര്‍ക്ക് ആയത് ലഭ്യമാക്കുന്നതിനുള്ള നടപടി തടസ്സപ്പെടും എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( സി )
സംസ്ഥാനത്തിന്റെ ഹൃദയഭാഗങ്ങളിൽ ഭവനനിർമ്മാണ ബോർഡിന്റെ കൈവശമുള്ള ഭൂമി കൈക്കലാക്കുവാനും ക്രയവിക്രയം നടത്തുവാനും ലക്ഷ്യമിടുന്ന റിയൽ എസ്റ്റേറ്റ്, ഭൂമാഫിയകളുടെ താൽപര്യം ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?
3409.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയില്‍ ഭവന നിര്‍മ്മാണ വകുപ്പിന്റെ അധീനതയിൽ എത്ര ഭൂമിയുണ്ടെന്നും പ്രസ്തുത ഭൂമി എന്താവശ്യത്തിന് മാറ്റി വച്ചതാണെന്നും വ്യക്തമാക്കുമോ;
( ബി )
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് പ്രസ്തുത ഭൂമി വിട്ടുനല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
3410.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മാട്ടുമലദേശത്ത് ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള അമ്പത് സെന്റ് സ്ഥലത്ത് 48 ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനായി സാഫല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയതിന്റെ ഫൗണ്ടേഷന്‍ വര്‍ക്കുകള്‍ നടത്തിയതിനുശേഷം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നിര്‍മ്മാണം നടക്കാതെ പദ്ധതി പൂര്‍ത്തീകരിക്കാതെ ഉപേക്ഷിക്കപ്പെട്ടത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലത്ത് ഭൂരഹിതരും ഭവനരഹിതരുമായ ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ അര്‍ഹരായ അപേക്ഷകര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒരു പദ്ധതി തയ്യാറാക്കുന്നതിനും ആയത് ഹൗസിംഗ് ബോര്‍ഡ് വഴി നടപ്പാക്കുന്നതിനും ആവശ്യമായ അനുമതിയും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമോ; ഇതിനായി ബന്ധപ്പെട്ടവരുടെ ഒരു യോഗം വിളിച്ച് ചേര്‍ക്കുന്നതിന് നടപടിയെടുക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.