|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4717.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം നബാർഡ് ഫണ്ടിൽ
ഉൾപ്പെടുത്തി പൊതുമരാമത്ത്
വകുപ്പിന് കീഴിൽ ഭരണാനുമതി
നൽകിയ പദ്ധതികൾ
ഏതെല്ലാമാണെന്നും ഭരണാനുമതി
നൽകിയ തുകയും
മണ്ഡലാടിസ്ഥാനത്തിൽ
വിശദമാക്കാമോ;
(
ബി )
2022-23
സാമ്പത്തിക വർഷം നബാർഡ്
പദ്ധതിയിൽ ഉൾപ്പെടുത്താൻ
പ്രൊപ്പോസലുകൾ തയ്യാറാക്കി
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
4718.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ 2021 വരെയുള്ള
വര്‍ഷങ്ങളില്‍ ഒറ്റപ്പാലം
മണ്ഡലത്തില്‍ കെട്ടിട
വിഭാഗത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
അനുവദിച്ച തുകകള്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(
ബി )
ഭരണാനുമതി
നല്‍കിയ പ്രവൃത്തികള്‍ നിലവിൽ
ഏത് ഘട്ടത്തിലാണ് എന്നും
വിശദമാക്കാമോ?
4719.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൊടുപുഴ
മിനി സിവില്‍ സ്റ്റേഷന്‍ അനക്സ്
നിര്‍മ്മാണത്തിന് ഭരണാനുമതിയും
സാങ്കേതികാനുമതിയും നല്‍കിയത്
എന്നാണെന്ന് അറിയിക്കാമോ;
(
ബി )
ഇതിന്റെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
തൊടുപുഴ
മിനി സിവില്‍ സ്റ്റേഷന്‍
അനക്‌സിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ തുടങ്ങാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രവൃത്തി ഉടന്‍
ആരംഭിക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ?
4720.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ എം.എൽ.എ. ആസ്തി
വികസന ഫണ്ട് വിനിയോഗിച്ച്
പൊതുമരാമത്ത് വകുപ്പ് കെട്ടിട
വിഭാഗം കൊല്ലം എക്സിക്യൂട്ടീവ്
എൻജിനീയറുടെ നിർവ്വഹണ ചുമതലയിൽ
നിലവിൽ ഏതെല്ലാം പോലീസ്
സ്റ്റേഷനുകളുടെ അടിസ്ഥാനസൗകര്യ
വികസന പ്രവൃത്തികൾ
നടന്നുവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അടിസ്ഥാന സൗകര്യ വികസന
പ്രവൃത്തികളുമായി ബന്ധപ്പെട്ട്
ചാത്തന്നൂർ എ.സി.പി.
ഓഫീസിലുൾപ്പെടെ ഓരോ പോലീസ്
സ്റ്റേഷനിലും നടന്നുവരുന്ന
നവീകരണ പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും ഇനി
പൂർത്തീകരിക്കാനുള്ള
പ്രവൃത്തികളുടെ വിശദാംശവും
ലഭ്യമാക്കാമോ?
4721.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മരാമത്ത്
പ്രവൃത്തികൾ ഏറ്റെടുത്ത ചില
കരാറുകാര്‍ക്ക് മതിയായ
സാമ്പത്തിക ശേഷി ഇല്ല എന്ന
കാരണത്താല്‍ പ്രവൃത്തികള്‍ പാതി
വഴിയിലാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ പ്രവൃത്തികള്‍
പാതി വഴിയിലാകുന്നത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയും ഏറ്റെടുക്കുന്ന
കരാറുകാര്‍ക്ക് ആയത്
നിര്‍വ്വഹിക്കുന്നതിനുള്ള
സാമ്പത്തിക നിലയുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
4722.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വകുപ്പിന്റെ ഏതെല്ലാം
പ്രവൃത്തികൾക്കാണ് ഇരുപത്
ശതമാനത്തിലേറെ മൊബിലൈസേഷൻ
അഡ്വാൻസ് നൽകിയതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കരാറുകൾ നൽകിയത് നിയമപരമാണോ
എന്ന് വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
സർക്കാരിന്റെ കാലയളവിൽ ഇരുപത്
ശതമാനത്തിലേറെ മൊബിലൈസേഷൻ
അഡ്വാൻസ് നൽകിയ പ്രവൃത്തികളുടെ
വിശദാംശം നൽകാമോ?
4723.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പൊതുമരാമത്ത്
വകുപ്പിന്റെ ഏതെല്ലാം
പ്രവൃത്തികളാണ് ടെന്‍ഡര്‍
നടപടികളില്ലാതെ സര്‍ക്കാര്‍
അംഗീകൃത ഏജന്‍സികള്‍ക്ക്
നല്‍കിയിട്ടുള്ളത്; പ്രസ്തുത
പ്രവൃത്തികളുടെ പേരും തുകയും
ഏജന്‍സികളുടെ പേരും
ഉള്‍പ്പെടെയുള്ള വിശദവിവരം
നല്‍കുമോ;
(
ബി )
വകുപ്പിന്റെ
പ്രവൃത്തികള്‍ ടെന്‍ഡറില്ലാതെ
ഇത്തരം ഏജന്‍സികള്‍ക്ക്
നല്‍കുന്നതുമൂലം വകുപ്പിന്
എന്തെല്ലാം നേട്ടങ്ങളാണുള്ളത്;
എങ്കില്‍ ഇതിന്റെ വിശദാംശം
നല്‍കുമോ;
(
സി )
അക്രഡിറ്റഡ്
ഏജന്‍സികള്‍ക്ക് പ്രവൃത്തികള്‍
നല്‍കുന്നതിനുള്ള മാനദണ്ഡം
എന്തെല്ലാമാണ്; ഓരോ
പ്രവൃത്തിക്കും ഏജന്‍സികളെ
തെരഞ്ഞെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഉള്‍പ്പെടെയുള്ള വിശദാംശം
നല്‍കുമോ;
(
ഡി )
പൊതുമരാമത്ത്
വകുപ്പില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം വിവിധ
പദ്ധതികള്‍ക്ക് മൊബിലൈസേഷന്‍
അഡ‍്വാന്‍സ് നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണെന്നും
ഏതെല്ലാം ഏജന്‍സികള്‍ക്കും
കമ്പനികള്‍ക്കും എത്ര തുക വീതം
നല്‍കിയെന്നുമുള്ള വിശദ വിവരം
ലഭ്യമാക്കുമോ?
4724.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ
പി.ഡബ്ള്യൂ.ഡി. സബ് ഡിവിഷൻ
ഓഫീസ് ഇല്ലാത്തത് മൂലം
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകളുടെ പരിപാലനവും
മേൽനോട്ടവും വേണ്ട വിധത്തിൽ
പ്രായോഗികതലത്തിൽ നടത്തുന്നതിന്
ബുദ്ധിമുട്ട് നേരിടുന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
റോഡുകളുടെ
മെച്ചപ്പെട്ട പരിപാലനവും
പുനരുദ്ധാരണ പ്രവർത്തനങ്ങളും
കാര്യക്ഷമമായും ഫലപ്രദമായും
നടത്തുന്നതിന് മണ്ഡലത്തിലെ
മുഴുവൻ പൊതുമരാമത്ത് റോഡുകളും
ഒരു സബ് ഡിവിഷന് കീഴിൽ
കൊണ്ടുവരുന്നതിനായി
ഈരാറ്റുപേട്ട സെക്ഷൻ ഓഫീസ് സബ്
ഡിവിഷൻ ഓഫീസ് ആക്കി
ഉയർത്തുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4725.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
കോടതി സമുച്ചയത്തിന്റെ
നിർമ്മാണം എന്ന് ആരംഭിക്കാൻ
കഴിയുമെന്ന് അറിയിക്കാമോ;
പ്രസ്തുത സമുച്ചയത്തിന് എത്ര
സ്ക്വയർ ഫീറ്റ്
വിസ്തീർണമുണ്ടെന്നും എത്ര
നിലകളാണ് വിഭാവനം
ചെയ്തിരിക്കുന്നതെന്നും
എസ്റ്റിമേറ്റ് തുക എത്രയെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ
അടിയന്തരമായി പൂർത്തീകരിക്കുമോ;
ഇതിനായി എന്തെല്ലാം
നടപടിക്രമങ്ങൾ ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ?
4726.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ പൊതുമരാമത്ത്
ബില്‍ഡിംഗ്സ് വിഭാഗത്തിന്
കീഴില്‍ എത്ര കെട്ടിടങ്ങളും
അനുബന്ധ റോഡുകളും ഉണ്ടെന്ന്
വ്യക്തമാക്കുമോ?
4727.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
റോഡുകള്‍,പാലങ്ങള്‍,കെട്ടിടങ്ങള്‍
എന്നിവ നിര്‍മ്മിക്കുന്നതിന്
നബാര്‍ഡ് ധനസഹായം
ലഭ്യമാക്കുന്നതിനായി
പ്രൊപ്പോസലുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
4728.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ പൊതുമരാമത്ത്
സ്പെഷ്യല്‍ ബില്‍ഡിങ്ങ്
വിഭാഗത്തിന് കീഴില്‍ എത്ര
കെട്ടിടങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
മേൽ
വിഭാഗത്തിന് കീഴില്‍ ടി
മണ്ഡലത്തില്‍ നിലവില്‍
അംഗീകരിച്ചിട്ടുള്ള
പ്രവൃത്തികള്‍, നടന്നുവരുന്ന
പ്രവൃത്തികള്‍ എന്നിവ ഏതൊക്കെ
ആണെന്നും അവയ്ക്ക് അനുവദിച്ച
തുക എത്രയാണെന്നും
വ്യക്തമാക്കാമോ;
(
സി )
ഇത്തരം
പ്രവൃത്തികളുടെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ?
4729.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം പൊതുമരാമത്ത്
വകുപ്പും പ്രവൃത്തികളും
ആധുനികവല്‍ക്കരിക്കുന്നതിനായി
നടപ്പിലാക്കി വരുന്ന പദ്ധതികള്‍
ഏതെല്ലാമാണെന്നറിയിക്കുമോ?
4730.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുനാഗപ്പള്ളി
തഴവ ഗവണ്‍മെന്റ് കോളേജിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലായെന്ന്
വ്യക്തമാക്കാമോ;
(
ബി )
കരുനാഗപ്പള്ളി
മണ്ഡലത്തിലെ മാളിയേക്കല്‍,
ഇടക്കുളങ്ങര, ചിറ്റുമൂല
റെയില്‍വേ മേല്‍പ്പാലങ്ങളുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലായെന്ന്
വ്യക്തമാക്കാമോ?
4731.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ് കെട്ടിട
വിഭാഗത്തിന്‍ കീഴില്‍ നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികളുടെ വിവരങ്ങളും
തല്‍സ്ഥിതിയും ലഭ്യമാക്കാമോ?
4732.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
അളഗപ്പനഗര്‍ ഗവ. എച്ച്.എസ്.
ന്റെ പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന് അനുമതി
ലഭിച്ച് മാസങ്ങള്‍
പിന്നിട്ടിട്ടും നിര്‍മ്മാണം
ഇനിയും ആരംഭിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(
ബി )
കരാറുകാരന്‍
പ്രവൃത്തി ചെയ്യാന്‍
തയ്യാറാകാതെ ബഹു:കോടതിയെ
സമീപിച്ചിരിക്കുന്ന
സാഹചര്യത്തില്‍ പ്രസ്തുത കേസ്
കാലതാമസമില്ലാതെ
തീര്‍പ്പാക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുന്നതിനും
സ്കൂള്‍ കെട്ടിട നിര്‍മ്മാണം
ഉടന്‍ ആരംഭിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം നൽകുമോ?
4733.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം പാെതുമരാമത്ത്
വകുപ്പില്‍ എന്തെല്ലാം
പരിഷ്കരണങ്ങളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമാേ;
(
ബി )
പുതിയതായി
എന്തെങ്കിലും പരിഷ്കരണങ്ങള്‍
കാെണ്ടുവരാന്‍ ഇപ്പാേള്‍
ആലാേചിക്കുന്നുണ്ടാേയെന്ന്
വ്യക്തമാക്കാമാേ?
4734.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചെങ്ങന്നൂര്‍
ഏറ്റുമാനൂര്‍ മൂവാറ്റുപുഴ
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
പുതുവേലി ഹയര്‍ സെക്കന്ററി
സ്കൂളിന്റെ ഭാഗങ്ങള്‍
പൊളിച്ചുമാറ്റിയത്
പുനര്‍നിര്‍മ്മിക്കാന്‍
കഴിയാത്ത സാഹചര്യം വിവരിക്കാമോ;
(
ബി )
പ്രസ്തുത
റോഡിന്റെ കോണ്‍ട്രാക്ടര്‍
ക്ലോഷര്‍ എഗ്രിമെന്റ് വച്ച്
പ്രവൃത്തിയില്‍ നിന്നും
പൂര്‍ണമായും ഒഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
സി )
ഇതു
സംബന്ധിച്ച് പൊതുമരാമത്ത്
വകുപ്പ് പ്രസ്തുത പ്രവൃത്തിയിൽ
നിന്നും കോണ്‍ട്രാക്ടറെ
ഒഴിവാക്കി സ്കൂള്‍
കെട്ടിടത്തിന്റെ പൊളിച്ചിട്ട
ഭാഗങ്ങള്‍
പുനര്‍നിര്‍മ്മിക്കാന്‍
അടിയന്തര നടപടി സ്വീകരിക്കാമോ;
(
ഡി )
പൊതുമരാമത്ത്
വകുപ്പ് കെട്ടിട വിഭാഗത്തില്‍
നിന്നും സി.ഇ./ബി.എൽ./
84418/2021 നമ്പര്‍ ഫയല്‍
പ്രകാരം കെ.എസ്സ്.ടി.പി.ക്ക്
എസ്റ്റിമേറ്റ്
സമര്‍പ്പിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; എസ്റ്റിമേറ്റ്
അടിയന്തരമായി സമര്‍പ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
4735.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വേങ്ങര
മണ്ഡലത്തിലെ നിരത്തുകൾ,
പാലങ്ങൾ, കെട്ടിടങ്ങൾ
തുടങ്ങിയവയുടെ നിർമ്മാണ
പ്രവൃത്തികളിൽ ഏതൊക്കെയാണ്
നടന്നു വരുന്നതെന്നും
ഓരോന്നിന്റെയും നിലവിലെ
സ്ഥിതിയും വിശദമാക്കാമോ;
(
ബി )
വേങ്ങര
മണ്ഡലത്തിൽ അടിയന്തരമായി
നടപ്പിലാക്കേണ്ടതും എന്നാൽ
ഇതുവരെ ഭരണാനുമതി
ലഭിച്ചിട്ടില്ലാത്തതുമായ
പൊതുമരാമത്ത് പ്രവൃത്തികൾ
ഏതെല്ലാമാണെന്ന് വിശദമാക്കുമോ?
4736.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന
ശക്തമായ മഴയിലും കാറ്റിലും
ഉരുള്‍പൊട്ടലിലും മറ്റു പ്രകൃതി
ക്ഷോഭങ്ങളിലുമായി ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെയുണ്ടായ നാശനഷ്ടങ്ങളും
അതുമൂലമുണ്ടായ സാമ്പത്തിക
ബാധ്യതയും സംബന്ധിച്ച വിശദാംശം
നൽകാമോ;
(
ബി )
ഇത്തരം
പ്രകൃതിക്ഷോഭങ്ങളിലൂടെ തകര്‍ന്ന
റോഡുകള്‍, പാലങ്ങള്‍
തുടങ്ങിയവയുടെ
അറ്റകുറ്റപ്പണികളും
പുനര്‍നിര്‍മ്മാണവും യഥാസമയം
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്നും അവയുടെ
പുരോഗതി എന്താണെന്നും
വ്യക്തമാക്കാമോ?
4737.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
റോഡ് ഫണ്ട് ബോർഡ് വഴി
നടപ്പിലാക്കാൻ പ്രഖ്യാപിച്ച
പയ്യന്നൂർ നഗരവികസന പദ്ധതിയുടെ
നിലവിലെ അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
പദ്ധതിയുടെ
ഡി.പി.ആർ. തയ്യാറാക്കാൻ ആരെയാണ്
ചുമതലപ്പെടുത്തിയതെന്ന്
അറിയിക്കാമോ;
(
സി )
പദ്ധതിയുടെ
തുടർപ്രവർത്തനങ്ങൾ നടക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ നിലവിലെ തടസ്സങ്ങൾ
പരിഹരിച്ച് പദ്ധതി
യാഥാർത്ഥ്യമാക്കാൻ ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി എങ്ങനെയാണ്
കെ.ആർ.എഫ്.ബി. വിഭാവനം
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ?
4738.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്റെ
റോഡ്, പാലം, കെട്ടിടം
എന്നിവയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ കരാര്‍ എടുത്ത
ശേഷം അന്യായമായ കാരണങ്ങള്‍
ഉന്നയിച്ചും സര്‍ക്കാരിനെതിരെ
കേസ് കൊടുത്തും ചില കരാറുകാര്‍
പ്രവൃത്തി അനിശ്ചിതമായി
നീട്ടിക്കൊണ്ടു പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ;
(
ബി )
സ്ഥിരമായി
ഈ പ്രവണത അനുവര്‍ത്തിക്കുന്ന
ഏതെങ്കിലും കരാറുകാരെ
തിരിച്ചറിയുകയോ അവര്‍ക്കെതിരെ
നടപടികള്‍ സ്വീകരിക്കുകയോ
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
എങ്കില്‍
ആരൊക്കെയാണെന്നും അവർക്കെതിരെ
സ്വീകരിച്ചുവരുന്ന നടപടികളും
വ്യക്തമാക്കുമോ;
(
ഡി )
ഏതെങ്കിലും
കരാറുകാരെ കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
വകുപ്പില്‍ നിന്നും ശിപാര്‍ശ
ലഭ്യമായിട്ടുണ്ടോ; എങ്കില്‍ അത്
ആരൊക്കെയെന്നും സ്വീകരിച്ച
നടപടികളും വ്യക്തമാക്കുമോ?
4739.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുമരാമത്ത് പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് ഇപ്പോള്‍ ഏത്
ഡി.എസ്.ആർ- ലാണ് തയ്യാറാക്കി
വരുന്നത്;
(
ബി )
ഇങ്ങനെ
തയ്യാറാക്കി ടെന്‍ഡര്‍
ചെയ്യുന്ന പ്രവൃത്തികള്‍ വളരെ
താഴ്ന്ന നിരക്കില്‍ കരാറുകാര്‍
ഏറ്റെടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പ്രവൃത്തിയുടെ
ക്വാളിറ്റിയെ ബാധിക്കുമെന്ന
വിഷയം പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
(
സി )
നിശ്ചിത
ശതമാനത്തിൽ നിന്നും താഴ്ന്ന
നിരക്കില്‍ പ്രവൃത്തി
ഏറ്റെടുത്താല്‍ റീ-ടെന്‍ഡര്‍
ചെയ്യാമെന്ന വ്യവസ്ഥ
മുന്‍കാലങ്ങളില്‍
ഉണ്ടായിരുന്നോ; എങ്കിൽ വിശദാംശം
അറിയിക്കാമോ;
(
ഡി )
ഇത്തരത്തിൽ
പ്രവൃത്തി ഏറ്റെടുക്കുന്നത്
ഒഴിവാക്കുന്നതിലേക്കായി
ടെന്‍ഡര്‍ നടപടിയില്‍ പുതിയ
വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്ന
വിഷയം പരിഗണിക്കുമോ; വിശദാംശം
അറിയിക്കാമോ?
4740.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയപാത
544-ല്‍ പുതുക്കാട് ജംഗ്ഷനില്‍
നിര്‍മ്മിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
അണ്ടര്‍പാസ്സ് നിര്‍മ്മാണം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പുതുക്കാട്
ജംഗ്ഷനില്‍
അടിയ്ക്കടിയുണ്ടാകുന്ന
അപകടങ്ങള്‍ ഒഴിവാക്കുന്നതിനും
സുഗമമായ ഗതാഗത
സൗകര്യമൊരുക്കുന്നതിനുമായി
നേരത്തെ തന്നെ അംഗീകരിച്ച്
ദേശീയപാത അധികാരികള്‍ ഉറപ്പു
നല്‍കിയിട്ടുള്ള
അണ്ടര്‍പാസ്സിന്റെ നിര്‍മ്മാണം
അടിയന്തരമായി ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
നാലുവരിപ്പാത
നിര്‍മ്മാണത്തിന്റെ ഭാഗമായി
പുതുക്കി പണിത ഡ്രൈനേജ്
സംവിധാനങ്ങള്‍
കാര്യക്ഷമമല്ലാത്തതിനാല്‍,
വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന
വെള്ളക്കെട്ട്
പരിഹരിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
4741.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ പൊതുമരാമത്ത് പാലം
വിഭാഗത്തിന് കീഴില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി
ലഭ്യമായിട്ടുള്ള പ്രവൃത്തികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് അനുവദിച്ച
തുക എത്രയെന്നും അനുമതി
ലഭ്യമായത് എന്നാണെന്നും
പ്രവൃത്തികളുടെ നിജസ്ഥിതി
എന്താണെന്നുമുള്ള വിശദ വിവരം
ലഭ്യമാക്കുമോ?
4742.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തിലെ എടപ്പാള്‍ മിനി
സിവില്‍ സ്റ്റേഷന്‍ കെട്ടിടം
പണിയുന്നതിനായി ഭരണാനുമതി
നല്‍കിയിട്ടുണ്ടാേ; എങ്കിൽ എത്ര
രൂപയ്ക്കുള്ള ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
ഇതിന്റെ
പ്രവൃത്തി ഏത് വരെയായി എന്ന്
വിശദമാക്കാമാേ?
4743.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്റെ
പ്രവൃത്തികള്‍ക്ക്
കോ-ഓപ്പറേറ്റീവ്
സൊസെെറ്റികള്‍ക്ക് മുന്‍ഗണന
നല്‍കുന്നുണ്ടോ; എങ്കില്‍
എന്തൊക്കെ പരിഗണനകളാണ്
നല്‍കുന്നതെന്ന് വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ നിലവില്‍ വന്നശേഷം
ഊരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട് സൊസെെറ്റിക്ക്
പൊതുമരാമത്തിന്റെ
പ്രവൃത്തികള്‍ ടെണ്ടര്‍ വഴിയോ
ടെണ്ടര്‍ ഒഴിവാക്കിയോ
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഏതൊക്കെ
പ്രവൃത്തികളാണ് പ്രസ്തുത
സൊസെെറ്റിക്ക് ടെണ്ടര്‍
പ്രകാരം നല്‍കിയതെന്നും ഓരോ
പ്രവൃത്തിയുടെയും അടങ്കല്‍ തുക
എത്രയാണെന്നും വിശദമാക്കുമോ;
(
ഡി )
ടെണ്ടര്‍
പ്രകാരമല്ലാതെ നല്‍കിയ
പ്രവൃത്തികളുടെ വിശദാംശം
അടങ്കല്‍ തുക ഉള്‍പ്പെടെ
നല്‍കുമോ?
4744.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-2017
സാമ്പത്തിക വർഷം മുതൽ കുണ്ടറ
മണ്ഡലത്തിലെ വിവിധ
പ്രവൃത്തികൾക്കായി തുക
അനുവദിച്ചിട്ട്
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും പ്രസ്തുത
പ്രവൃത്തികൾക്ക് അനുവദിച്ച തുക
എത്രയാണെന്നും വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ നിശ്ചയിച്ച
കാലപരിധിക്കുളളില്‍
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ?
4745.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെട്ടിടങ്ങളുടെ
മികച്ച രൂപകല്‍പ്പന ഉറപ്പ്
വരുത്തുന്നതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പൊതുമരാമത്ത്
ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തിന്
വകുപ്പിലെ മുഴുവന്‍ കെട്ടിട
നിര്‍മ്മാണ പ്രവൃത്തികളുടെയും
രൂപകല്‍പ്പന ചെയ്യുന്നതിന്
സാധിക്കുമോ; ഇല്ലെങ്കില്‍ മറ്റു
ഏജന്‍സികള്‍ വഴി കെട്ടിടങ്ങളുടെ
രൂപകല്‍പ്പന നടത്താന്‍
സാധിക്കുമോ എന്ന്
വിശദവിവരങ്ങള്‍ സഹിതം
അറിയിക്കാമോ;
(
സി )
മികച്ച
ആര്‍ക്കിടെക്ടുകളുടെ എംപാനല്‍ഡ്
ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍
വിശദവിവരങ്ങള്‍ അറിയിക്കാമോ?
4746.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നബാര്‍ഡിന്റെ സഹായത്തോടെ എത്ര
പാലങ്ങളുടെയും റോഡുകളുടെയും
പണികളാണ്
നടന്നുകൊണ്ടിരിക്കുന്നത്;
(
ബി )
പൊതുമരാമത്ത്
വകുപ്പിലെ പ്രവൃത്തികൾക്ക്
നബാര്‍ഡിന്റെ സഹായം
ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സഹായം ലഭിക്കുന്നതിനായി ചീഫ്
എഞ്ചിനീയര്‍
സമര്‍പ്പിച്ചിട്ടുള്ള
റോഡുകളുടേയും പാലങ്ങളുടേയും
ലിസ്റ്റില്‍ ഭരണാനുമതി
ലഭിക്കാത്തവയുണ്ടോ; എങ്കില്‍ അവ
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ഡി )
ചീഫ്
എഞ്ചിനീയര്‍ സമര്‍പ്പിച്ച
നിര്‍ദ്ദേശത്തില്‍ ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികൾ
ഉൾപ്പെടുത്താനുള്ള കാരണം
വെളിപ്പെടുത്തുമോ?
4747.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പില്‍ ഇ-ഓഫീസ് സംവിധാനം
സമ്പൂര്‍ണ്ണമായി
നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പൊതുമരാമത്ത്
വകുപ്പിലെ സെക്ഷന്‍ ഓഫീസുകളില്‍
ഇ-ഓഫീസ് സംവിധാനം
നടപ്പിലാക്കാന്‍ വേണ്ട അടിസ്ഥാന
സൗകര്യങ്ങളുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ഡി )
പൊതുമരാമത്ത്
വകുപ്പില്‍ 30.06.2022 വരെ
ഇ-ഓഫീസ് മുഖേന ഒരു ഫയല്‍ പോലും
ക്രിയേറ്റ് ചെയ്യാത്ത എത്ര
ഓഫീസുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പൊതുമരാമത്ത്
വകുപ്പില്‍ പ്രൈസ്
സോഫ്റ്റ്‌വെയർ
ഉപയോഗിച്ചുകൊണ്ടിരിക്കേ മറ്റൊരു
സോഫ്റ്റ് വെയറായ ഇ-ഓഫീസ് കൂടി
നടപ്പിലാക്കാനുണ്ടായ സാഹചര്യം
വ്യക്തമാക്കാമോ;
(
എഫ് )
പൊതുമരാമത്ത്
വകുപ്പില്‍ പ്രൈസ്, ഇ-ഓഫീസ്
എന്നീ സോഫ്റ്റ് വെയറുകൾ
ഉപയോഗിക്കുന്നതിന് വിശദമായ
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
(Standard Operating Procedure)
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ?
4748.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ പൊതുമരാമത്ത്
ബില്‍ഡിംഗ്സ് വിഭാഗത്തിന് കീഴിൽ
എത്ര കെട്ടിടങ്ങളും എത്ര
കിലോമീറ്റര്‍ അനുബന്ധ റോഡുകളും
ഉണ്ടെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്‌തുത
വിഭാഗത്തിന് കീഴില്‍ നിലവില്‍
അംഗീകരിച്ചിട്ടുള്ള
പ്രവൃത്തികള്‍, നടന്നു വരുന്ന
പ്രവൃത്തികള്‍ എന്നിവ
ഏതൊക്കെയാണെന്നും നിലവിലെ
സ്ഥിതിയും വിശദമാക്കാമോ?
4749.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വന്തമായി
കെട്ടിടം ഇല്ലാത്ത സര്‍ക്കാര്‍
ആഫീസുകള്‍ക്ക് വാടകയ്ക്ക്
കെട്ടിടം ഏറ്റെടുക്കുമ്പോൾ വാടക
നിശ്ചയിക്കുന്ന നടപടി
ക്രമങ്ങളുടെ വിശദാംശം
അറിയിക്കാമോ;
(
ബി )
ആയത്
സംബന്ധിച്ച് ഏതെല്ലാം
സര്‍ക്കാര്‍ ഉത്തരവുകളാണ്
നിലവിലുള്ളത്; അവയുടെ വിശദാംശം
നല്‍കാമോ;
(
സി )
കഴിഞ്ഞ
മൂന്ന് വര്‍ഷങ്ങളിലായി എത്ര
സര്‍ക്കാര്‍ ആഫീസുകള്‍ക്കാണ്
പൊതുമരാമത്ത് കെട്ടിട വിഭാഗം
വാടക നിശ്ചയിച്ച് നല്‍കിയത്;
ഓരോ കെട്ടിടങ്ങളുടെ വിവരങ്ങള്‍,
ഏത് ഓഫീസ്, വിസ്ത്രീര്‍ണ്ണം,
ജീവനക്കാരുടെ എണ്ണം, വാടക,വാടക
നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍
എന്നിവ തീയതി സഹിതം വര്‍ഷം
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ?
4750.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ പുതിയ പൊതുമരാമത്ത്
ഓഫീസ് രൂപീകരണവുമായി
ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയര്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്റെ നിലവിലെ
അവസ്ഥ എന്താണെന്ന്
അറിയിക്കാമോ;
(
ബി )
ഈ
വിഷയത്തിലുള്ള
സെക്രട്ടേറിയറ്റിലെ ഫയലിന്റെ
നമ്പര്‍ ലഭ്യമാക്കാമോ?
4751.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയപാതക്കായി
സ്ഥലവും വീടും വ്യാപാര
സ്ഥാപനങ്ങളും ഒഴിഞ്ഞ്
കൊടുത്തവര്‍ക്ക് ദേശീയ പാതയുടെ
ഇരു വശങ്ങളിലും 7.5 മീറ്റര്‍
ദൂരപരിധി കഴിഞ്ഞു മാത്രമേ പുതിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി
ലഭിക്കുകയുള്ളൂ എന്ന വ്യവസ്ഥ
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ദേശീയപാതക്കായി
സ്ഥലവും വീടും കെട്ടിടങ്ങളും
ഒഴിഞ്ഞ് കൊടുത്തവര്‍ക്ക്
പാതയുടെ ഇരു വശങ്ങളിലും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍
നിശ്ചയിച്ചിട്ടുള്ള
നിബന്ധനകളില്‍ ഇളവ്
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
4752.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2017-18
ല്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ കോങ്ങാട്
മണ്ഡലത്തിലെ
ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ
റോഡ് പുനരുദ്ധാരണ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ കരാര്‍
റദ്ദാക്കിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ;
(
സി )
എങ്കില്‍
റീടെണ്ടര്‍ ചെയ്തു പുതിയ കരാര്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
റീടെണ്ടര്‍
ചെയ്യുന്നതുമായി ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ?
4753.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
സിറ്റി റോഡ് ഇംപ്രൂവ്മെന്റ്
പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്
സംബന്ധിച്ചുള്ള പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
2013
ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ
സെക്ഷൻ 4, 7 എന്നീ
വകുപ്പുകൾക്ക് വിരുദ്ധമായാണ്
സാമൂഹ്യ ആഘാത പഠനവും
വിദഗ്ധസമിതി റിപ്പോർട്ടും
തയ്യാറാക്കിയതെന്ന
പ്രദേശവാസികളുടെ ആരോപണം
പരിശോധിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(
സി )
പ്രസ്തുത
റോഡിന്റെ ഒരു ഭാഗത്ത് നിലവിലെ
റോഡിന്റെ ഒരു വശത്തു നിന്നു
മാത്രമായി സ്ഥലം
ഏറ്റെടുക്കുന്നത് മൂലം
വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചു
നീക്കപ്പെടുന്ന രീതിയിലുള്ളതാണ്
നിലവിലെ പ്രൊപ്പോസലെന്നും 17
മീറ്ററിൽ നാലുവരിപ്പാത
നിർമ്മിക്കാവുന്നതാണെന്നും
കാണിച്ച് പ്രദേശത്തെ വ്യാപാരി
വ്യവസായികൾ ഒരു ബദൽ പ്രൊപ്പോസൽ
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്മേൽ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിക്കായുള്ള സാമൂഹ്യ ആഘാത
പഠനസമിതിയിൽ പ്രദേശത്തെ
തദ്ദേശസ്ഥാപനങ്ങളുടെ
പ്രതിനിധികളെ
ഉൾപ്പെടുത്തണമെന്ന് ബന്ധപ്പെട്ട
നിയമങ്ങളിൽ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; എങ്കിൽ ആയത്
പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ഇ )
ചില
സ്ഥലങ്ങളിൽ പദ്ധതി
നടത്തിപ്പിനാവശ്യമായതിൽ കുറവും
ചില മേഖലകളിൽ ആവശ്യമായതിൽ
കൂടുതലും ഭൂമി
ഏറ്റെടുത്തതായുള്ള
പ്രദേശവാസികളുടെ ആരോപണം
പരിശോധിച്ചിരുന്നോയെന്നറിയിക്കാമോ;
(
എഫ് )
പ്രദേശവാസികൾ
നിരവധി പ്രശ്നങ്ങൾ
ചൂണ്ടിക്കാണിക്കുന്ന
സാഹചര്യത്തിൽ അവരുമായി ചർച്ച
ചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കി
പദ്ധതിക്കായി അനുയോജ്യമായ പുതിയ
അലൈൻമെൻറ് സ്വീകരിക്കുന്നതിന്
തയ്യാറാകുമോ എന്നറിയിക്കാമോ?
4754.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇടക്കോലി
ഉഴവൂര്‍ മെഡിക്കല്‍ കോളേജ്
റോഡിനായി ബഡ്ജറ്റില്‍ ഇരുപത്
കോടി രൂപ അനുവദിച്ചിട്ടും റോഡ്
വികസന പദ്ധതി ഇതുവരെയും
നടപ്പാക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
കിഫ്ബി
മുഖാന്തരം പദ്ധതി നടപ്പാക്കാന്‍
കഴിയാത്ത സാഹചര്യത്തിലും പത്ത്
മീറ്റര്‍ വീതിയില്‍ ഭൂമി
ഏറ്റെടുക്കല്‍
അസാദ്ധ്യമായതിനാലും പ്രസ്തുത
പദ്ധതി പുനഃക്രമീകരിച്ച്
നിലവിലുള്ള വീതിയിൽ ബി.എം.
& ബി.സി. ടാറിംഗ്
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
വിഷയം സംബന്ധിച്ച് പൊതുമരാമത്ത്
സെക്രട്ടറിക്ക് 10.12.2021
തീയതിയായി നൽകിയ ഇ.574475/2021
നമ്പർ കത്തിൽ ഒരു നടപടിയും
സ്വീകരിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കത്തിൽ റോഡ്സ് വിഭാഗം ചീഫ്
എഞ്ചിനീയര്‍ എന്തു നടപടി
സ്വീകരിച്ചു; ഇതുസംബന്ധിച്ച്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
ഇ )
ഇടക്കോലി
ഉഴവൂര്‍ മെഡിക്കല്‍ കോളേജ് റോഡ്
ടാര്‍ചെയ്ത്
ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ; റോഡ്
നന്നാക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ?
4755.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്,
കോഴിക്കോട്, മലപ്പുറം
ജില്ലകളിലൂടെ കടന്നുപോകുന്ന
ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ
അലൈൻമെന്റ് മാറ്റിയത് മൂലം
പെരുമണ്ണ ടൗണ്‍ ഇല്ലാതാവുമെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നേരത്തേ
നിശ്ചയിച്ചിരുന്ന അലൈൻമെന്റ്
പുനഃസ്ഥാപിക്കുന്നതിന്
തടസ്സമെന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
ടൗണുകളും
ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കി
അലൈൻമെന്റ് നിർണ്ണയിക്കുവാൻ
നടപടി സ്വീകരിക്കുമോ?
4756.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്,
കുന്ദമംഗലം മണ്ഡലങ്ങളിലൂടെ
കടന്നുപോകുന്ന
പൊറ്റമ്മല്‍-പാലാഴി-പുത്തൂര്‍മഠം
റോഡിന്റെ ദൈര്‍ഘ്യം
എത്രയാണെന്നും പ്രസ്തുത റോഡിൽ
എത്ര ഭാഗം ബി.എം. ആൻറ് ബി.സി.
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
ബാക്കി
ഭാഗം ബി.എം. ആൻറ് ബി.സി.
ചെയ്യുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
അറിയിക്കാമോ?
4757.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുമരാമത്ത്
റോഡുകളില്‍ ഇലക്ട്രിക്
പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പിന്റെ
അനുമതി ആവശ്യമുണ്ടോ;
ഇല്ലെങ്കില്‍ ഏത്
ചട്ടപ്രകാരമെന്ന് അറിയിക്കാമോ;
(
ബി )
പൊതുമരാമത്ത്
വകുപ്പിന്റെ
മേല്‍നോട്ടത്തിലല്ലാതെ
സ്ഥാപിക്കുന്ന പോസ്റ്റുകള്‍
ഭാവിയില്‍ റോഡ് വികസനത്തിന്റെ
ഭാഗമായി മാറ്റി
സ്ഥാപിക്കേണ്ടിവരുമ്പോൾ
ഉണ്ടാകുന്ന ചെലവ് പൊതുമരാമത്ത്
വകുപ്പ് വഹിക്കണമെന്ന്
വ്യവസ്ഥയുണ്ടോ; എങ്കില്‍ ഏത്
ചട്ടപ്രകാരമെന്ന് അറിയിക്കാമോ;
(
സി )
പൊതുമരാമത്ത്
റോഡ് വികസനത്തിനായി
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കേണ്ടി
വരുമ്പോഴുണ്ടാകുന്ന ചെലവ്
ഇലക്ട്രിസിറ്റി ബോര്‍ഡില്‍
നിന്ന് ഈടാക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
4758.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ആലത്തൂര്‍ മണ്ഡലത്തിലെ
ഏതെല്ലാം റോഡുകളുടെ
അറ്റകുറ്റപ്പണിക്കാണ്
സ്റ്റേറ്റ് ലെവല്‍ ടാസ്ക്
ഫോഴ്സ് മുഖേന ഫണ്ട്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്രയാണെന്നും അവയുടെ നിലവിലെ
പുരോഗതിയും വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
4759.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലെ മണിമലയാറിന് കുറുകെ
ഉണ്ടായിരുന്ന ചെറുവള്ളി പാലം
2021 ഒക്ടോബറിലെ
വെള്ളപ്പൊക്കത്തില്‍
ഒലിച്ചുപോയത് കാരണം ജനങ്ങള്‍
ബുദ്ധിമുട്ടുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അവിടെ
പുതിയ പാലം
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത് കോട്ടയം പാലം
വിഭാഗം എസ്റ്റിമേറ്റ്
തയ്യാറാക്കി നല്‍കിയിട്ടുണ്ടോ;
അതിന് ഭരണാനുമതി നല്‍കുന്ന
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
സി )
പൊതുജനങ്ങളുടെ
ബുദ്ധിമുട്ട് കണക്കിലെടുത്ത്
പ്രസ്തുത പാലം അടിയന്തരമായി
നിര്‍മ്മിക്കുന്നതിനുള്ള തുക
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
4760.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയപാത
744-ല്‍ കോയിക്കല്‍ ജംഗ്ഷന്‍
മുതല്‍ കരിക്കോട് ജംഗ്ഷന്‍ വരെ
നാലുവരിപ്പാതയാക്കുന്നതിനുള്ള
കിഫ്ബി പദ്ധതിയുടെ ഡിസൈന്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ; എങ്കിൽ
പദ്ധതി രൂപീകരണ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
അലൈന്‍മെന്റില്‍ എത്ര
പാലങ്ങളുടെ വികസനമാണ്
ഉദ്ദേശിച്ചിട്ടുള്ളത്; ഇതിനായി
ഡിസൈന്‍ തയ്യാറാക്കുന്ന
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
4761.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ് വരെയുള്ള
മലയോര ഹൈവേ പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
മലയോര
ഹൈവേയ്ക്ക് മുഴുവന്‍
ജില്ലകളിലൂടെയുള്ള കണക്ടിവിറ്റി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4762.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേശീയപാത വികസനവുമായി
ബന്ധപ്പെട്ട് ഇനി എത്ര ഭൂമി
ഏറ്റെടുക്കാനുണ്ടെന്നും
എത്രപേര്‍ക്ക് നഷ്ടപരിഹാരം
അനുവദിക്കാനുണ്ടെന്നുമുള്ള
വിവരം ലഭ്യമാക്കാമോ;
(
ബി )
ദേശീയപാതയില്‍
എത്ര റീച്ചുകളുടെ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടെന്നും എത്ര
ശതമാനം പ്രവൃത്തിപുരോഗതി
ഉണ്ടായിട്ടുണ്ടെന്നും
അറിയിക്കാമോ?
4763.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
സിറ്റി റോഡ് ഇംപ്രൂവ്മെന്റ്
പദ്ധതിയുടെ പദ്ധതി രൂപീകരണ
പുരോഗതി അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ വികസിപ്പിക്കുന്ന
റോഡുകളുടെ നിലവില്‍
ലഭ്യമായിട്ടുള്ള വീതി എത്രയാണ്;
എത്ര മീറ്റര്‍ വീതിയിലാണ്
പ്രസ്തുത റോഡുകള്‍
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്; ഇതിനായി എത്ര
ഭൂമി ഏറ്റെടുക്കണമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഭൂമി
ഏറ്റെടുക്കല്‍ പ്രക്രിയ
ആരംഭിച്ചിട്ടുണ്ടോ; ഇതിനായി
സ്വീകരിച്ച് വരുന്ന നടപടികള്‍
എന്തെല്ലാമാണ്; വിശദ വിവരം
ലഭ്യമാക്കുമോ?
4764.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശൂർ
- കുറ്റിപ്പുറം പാതയിൽ
മുഴുവഞ്ചേരി മുതൽ ചൂണ്ടൽ
വരെയുള്ള റോഡ് നാല് വരിയാക്കി
കേച്ചേരി സെന്റർ അടക്കം
വികസിപ്പിക്കുന്നതിന് നാളിതുവരെ
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
കിഫ്ബിയിൽ
ഉൾപ്പെടുത്തിയിട്ടുള്ള പ്രസ്തുത
പ്രവൃത്തി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്.പി.വി.യായ
കേരള റോഡ് ഫണ്ട് ബോർഡ്,
കിഫ്ബിക്ക് അന്തിമ റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി കാലതാമസം കൂടാതെ
യാഥാർത്ഥ്യമാക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
4765.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയ്യാറ്റുപുഴ
- പൊതിപ്പാട് റോഡ്
നിർമ്മാണത്തിനുള്ള ഡീറ്റെയ്ൽഡ്
പ്രോജക്ട് റിപ്പോർട്ട് പ്രസ്തുത
പ്രവൃത്തിക്ക് ധനസഹായം നൽകുന്ന
ജർമ്മൻ ബാങ്ക്
അംഗീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡിന്റെ ഭരണാനുമതിക്കായുള്ള
ഫയലിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
4766.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
പി.പി. സുമോദ്
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റബ്ബറും ഉപയോഗശൂന്യമായ
പ്ലാസ്റ്റിക്ക് ചേർത്ത
ബിറ്റുമിനും ഉപയോഗിച്ചുള്ള റോഡ്
നിർമ്മാണത്തിൽ ഉണ്ടായിട്ടുള്ള
പുരോഗതി വ്യക്തമാക്കുമോ;
(
ബി )
റോഡ്
നിർമ്മാണത്തിനാവശ്യമായ
പ്ലാസ്റ്റിക്കിന്റെ ലഭ്യത
ഉറപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആവശ്യാനുസരണം
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്
ലഭ്യമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വ്യക്തമാക്കുമോ;
(
സി )
റബ്ബറൈസ്ഡ്
റോഡ് നിർമ്മാണത്തിന്റെ പുരോഗതി
വിശദമാക്കുമോ; ഇത് സംസ്ഥാനത്തെ
റബ്ബർ കർഷകർക്ക് കൂടി
ഗുണകരമാകുന്ന തരത്തിൽ
വ്യാപിപ്പിക്കുന്നതിന് വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
4767.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡ് വികസനത്തിനായി വൈറ്റ്
ടോപ്പിംഗ്, കോള്‍ഡ് ഇന്‍ പ്ലേസ്
റീ സൈക്ലിംഗ്, സ്റ്റെബിലൈസേഷന്‍
തുടങ്ങിയ ആധുനിക സാങ്കേതിക
വിദ്യകള്‍
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ; റോഡ്
പ്രവൃത്തികളുടെ ഗുണനിലവാരം
മെച്ചപ്പെടുത്താന്‍ പ്രസ്തുത
സാങ്കേതിക വിദ്യകള്‍ എത്രത്തോളം
സഹായകരമാണെന്ന് വ്യക്തമാക്കാമോ;
റോഡ് വികസനത്തിന്
ഉപയോഗിച്ചുവരുന്ന മറ്റ് ആധുനിക
സാങ്കേതികവിദ്യകൾ വിശദമാക്കാമോ;
(
ബി )
പൊതുമരാമത്ത്
പ്രവൃത്തികളുടെ നിലവാരം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം നല്‍കുന്ന കേരള ഹൈവേ
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിന് നാഷണൽ
അക്രെഡിറ്റേഷൻ ബോർഡ് ഫോർ
ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ
ലബോറട്ടറീസിന്റെ അക്രഡിറ്റേഷന്‍
ലഭിച്ചിട്ടുണ്ടോ; കേരള ഹൈവേ
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിനെ
മികവിന്റെ കേന്ദ്രമായി
ഉയര്‍ത്തുന്നതിന് പദ്ധതി
പരിഗണനയിലുണ്ടോ; പ്രസ്തുത
സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ
സംബന്ധിച്ച വിശദാംശം നല്‍കാമോ?
4768.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ നീലേശ്വരം-ഏടത്തോട്
റോഡ് നവീകരണ പ്രവൃത്തി
പൂർത്തിയാക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എന്തെല്ലാം കാരണത്താലാണ്
പൂർത്തിയാക്കാത്തതെന്നും
കാലതാമസത്തിന്
കാരണക്കാരായവർക്കെതിരെ
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്നും
വിശദമാക്കാമോ;
(
ബി )
മലയോര
മേഖലയിലേക്കുള്ള ഏറ്റവും പ്രധാന
പാത എന്ന പ്രാധാന്യം
കണക്കിലെടുത്ത് പ്രസ്തുത
പ്രവൃത്തി വേഗത്തിലാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
4769.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊടുങ്ങല്ലൂർ
മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച്
വർഷത്തിനുള്ളിൽ ബി.എം & ബി.
സി. നിലവാരത്തിൽ പൂർത്തിയാക്കിയ
റോഡുകൾ ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡുകളുടെ പരിപാലന കാലാവധി
എന്നുവരെയാണ് നിർമ്മാണ
കമ്പനികൾക്ക്
നല്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
4770.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈറ്റ്
ടോപ്പിംഗ് സാങ്കേതികവിദ്യ
ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം പ്രദേശങ്ങളിലാണ്
പ്രസ്തുത സാങ്കേതികവിദ്യ
ഉപയോഗിച്ച് റോഡ് നിർമ്മാണം
പൂർത്തീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സാങ്കേതിക വിദ്യയുടെ
പ്രത്യേകതകൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
വൈറ്റ്
ടോപ്പിംഗ് സാങ്കേതികവിദ്യ
ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം
ആവർത്തന ചെലവുകള്‍
കുറയ്ക്കുന്നതിനും
ദീർഘകാലത്തേക്ക് റോഡുകള്‍
മികച്ച നിലവാരത്തില്‍
നിലനിർത്തുന്നതിനും
സഹായിക്കുമോ; വ്യക്തമാക്കുമോ;
(
ഡി )
കോൾഡ്
ഇൻപ്ലേസ് റീസൈക്ലിങ് സാങ്കേതിക
വിദ്യ ഉപയോഗിച്ച് കൂടുതൽ റോഡുകൾ
നിർമ്മിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
4771.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് റോഡ്,
പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ്
റോഡ് (മൂന്നാം ഘട്ടം),
പി.എച്ച്. സെന്‍റര്‍-മുക്കില
പീടിക റോഡ് എന്നീ റോഡുകളുടെ
നിര്‍മ്മാണ പ്രവൃത്തിയുടെ
പുരോഗതി സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പുത്തൂര്‍-ചെനക്കല്‍
ബൈപ്പാസ് റോഡിന്റെ മൂന്നാം ഘട്ട
സ്ഥലം ഏറ്റെടുക്കുന്നതിന്
പുറപ്പെടുവിച്ച
നോട്ടിഫിക്കേഷന്‍ സമയപരിധി
അവസാനിക്കാറായിട്ടുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
സമയപരിധിക്കുള്ളില്‍ സ്ഥലം
ഏറ്റെടുക്കുന്നത്
പൂര്‍ത്തികരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; പ്രവൃത്തി
പൂര്‍ത്തികരിക്കുന്നതില്‍
കാലതാമസം ഉണ്ടാകുന്നതിന്റെ
കാരണം വിശദമാക്കുമോ;
(
സി )
പുത്തൂര്‍-ചെനക്കല്‍
ബൈപ്പാസ് റോഡിന്റെ ഭൂമി
ഏറ്റെടുക്കലിന്റെ ഭാഗമായി
കോസ്റ്റ് ഓഫ് അക്വിസിഷന്‍
വിവരങ്ങളും ഡീറ്റെയ്ൽഡ്
വാല്യുവേഷന്‍
സ്റ്റേറ്റുമെന്‍റും മലപ്പുറം
ജില്ലാ കലക്ട്രേറ്റില്‍ നിന്നും
ലഭ്യമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ
പൂര്‍ത്തീകരണത്തിന് അധിക ഫണ്ട്
ലഭിക്കുന്നതിനായി സമര്‍പ്പിച്ച
എസ്റ്റിമേറ്റ്, പ്രൊപ്പോസല്‍
എന്നിവയിന്മേൽ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
പ്രസ്തുത വിഷയം സംബന്ധിച്ച്
സര്‍ക്കാരിലുള്ള
പി.ഡബ്ല്യൂ.ഡി.–ജി3/91/2022-പി.ഡബ്ല്യൂ.ഡി.
നമ്പര്‍ ഫയലില്‍ അടിയന്തര നടപടി
സ്വീകരിക്കുമോ;
(
ഇ )
ബഡ്ജറ്റില്‍
ഇരുപത് ശതമാനം തുക
വകയിരുത്തിയതിന്റെ
അടിസ്ഥാനത്തില്‍ പി.എച്ച്.
സെന്‍റര്‍-മുക്കില പീടിക
റോഡിന്റെ പ്രവൃത്തി
ആരംഭിക്കുന്നതിനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
എഫ് )
ബൈപ്പാസ്
റോഡുകളുടെ നിര്‍മ്മാണത്തിന്
മതിയായ തുക വകയിരുത്തുന്നത്
സംബന്ധിച്ചു സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ?
4772.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ
(പി.യു.കെ.സി.) റോഡിന്റെ നവീകരണ
പ്രവൃത്തിയില്‍ ഉള്ളിയേരി
വരെയുള്ള ആദ്യഘട്ട
പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കൽ
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റോഡിന്റെ വീതി
വര്‍ദ്ധിപ്പിക്കുന്നതിനായി
ഏതെല്ലാം ഭാഗത്താണ് ഭൂമി
ഏറ്റെടുക്കേണ്ടി വരികയെന്നും
ഇത് സംബന്ധിച്ച സര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(
സി )
ഉള്ളിയേരി
വരെയുള്ള ആദ്യഘട്ട പ്രവൃത്തിയിൽ
എത്ര പാലങ്ങള്‍ പുതുക്കി
നിര്‍മ്മിക്കാനുണ്ടെന്നും ഇത്
സംബന്ധിച്ച എസ്റ്റിമേറ്റിന്
അനുമതി ലഭിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
ഡി )
കോഴിക്കോട്
ജില്ലയിലെ പ്രധാനപ്പെട്ട റോഡായ
പി.യു.കെ.സി. റോഡിന്റെ
പ്രവൃത്തി
വേഗത്തിലാക്കുന്നതിനായി ഒരു
നോഡല്‍ ഓഫീസര്‍ക്ക് ചുമതല
നല്‍കുന്ന കാര്യം പരിഗണിക്കുമോ?
4773.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് ഉപയാേഗിച്ച്
നിര്‍മ്മിക്കുന്ന
തങ്കളം-കാക്കനാട് റാേഡിന്റെ
കുന്നത്തുനാട് മണ്ഡലത്തില്‍
വരുന്ന ഭാഗത്തിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ;
(
ബി )
പ്രസ്തുത
റാേഡ് നിര്‍മ്മാണ പ്രവൃത്തി
എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്ന് വിശദമാക്കാമാേ?
4774.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
ബൈപ്പാസിന്റെ നിർമ്മാണം എന്ന്
ആരംഭിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ; നിലവിൽ
ബൈപ്പാസ് നിർമ്മാണം
ആരംഭിക്കുന്നതിന് തടസ്സമുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
തടസ്സങ്ങൾ നീക്കി ബൈപ്പാസിന്റെ
നിർമ്മാണം ആരംഭിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4775.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-17-ല്‍
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
തോട്ടശേരിയറ-ഇല്ലത്ത്മാട് റോഡ്
നവീകരണ പ്രവൃത്തിയുടെ നിലവിലെ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് കിഫ്ബിയുടെ
സാമ്പത്തികാനുമതി
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
തോട്ടശേരിയറ-ഇല്ലത്ത്മാട്
റോഡ് നവീകരണത്തിനായി
തെരഞ്ഞെടുത്തിട്ടുള്ള
ഏജന്‍സി/വകുപ്പ് സംബന്ധിച്ച
വിശദാംശം നല്‍കാമോ; പ്രസ്തുത
ഏജന്‍സി/വകുപ്പ് നാളിതുവരെ
പ്രസ്തുത പ്രവൃത്തിയുമായി
ബന്ധപ്പെട്ട് നടത്തിയ
ഇടപെടലുകള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
4776.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത്
വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
റോഡുകള്‍ ഏതെല്ലാമാണ്; ഓരോ
റോഡിന്റെയും നീളം,വീതി,നിലവിലെ
അവസ്ഥ എന്നിവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
4777.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുനലൂർ
മണ്ഡലത്തിൽ ഉൾപ്പെട്ട
നെല്ലിപ്പള്ളി നെയ്ത്ത് മുക്ക്
റോഡ് പൊതുമരാമത്ത് വകുപ്പ്,
റോഡ് മെയിന്റനൻസ് വിഭാഗം കൊല്ലം
ആർ.പി. 1 ക്ലസ്റ്ററിൽ
ഉൾപ്പെടുത്തി അറ്റകുറ്റപ്പണികൾ
നടത്തുന്നതിന് വേണ്ടിയുള്ള
നടപടികൾ
കൈക്കൊണ്ടിരുന്നുവെങ്കിലും
അറ്റകുറ്റപ്പണികൾ മാത്രം
ചെയ്തത് കൊണ്ട് പ്രസ്തുത റോഡ്
നിലനിൽക്കില്ല എന്ന്
ബോധ്യപ്പെട്ടതിനാല്‍ റോഡ്
തിരികെ പി.ഡബ്ല്യൂ.ഡി. റോഡ്സിന്
കൈമാറിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പൂർണമായും
തകർന്ന് സഞ്ചാരയോഗ്യമല്ലാതായ
പ്രസ്തുത റോഡിന്റെ ഇപ്പോഴത്തെ
അവസ്ഥ വളരെ ദയനീയമാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
റോഡ് പുനർനിർമ്മാണത്തിനാവശ്യമായ
തുക പി.ഡബ്ല്യൂ.ഡി. റോഡ്സിന്
അനുവദിക്കുമോ; വ്യക്തമാക്കാമോ?
4778.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി-വളവുപാറ
കെ.എസ്.ടി.പി. റോഡില്‍
കൂത്തുപറമ്പ്
മണ്ഡലത്തില്‍പ്പെട്ട
ഭാഗങ്ങളില്‍ റോഡ് നിര്‍മ്മാണ
പ്രവൃത്തി ഇതുവരെയും
പൂര്‍ത്തീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
റോഡിൽ ബസ് ഷെല്‍ട്ടറുകള്‍,
സോളാര്‍ ലൈറ്റുകള്‍,
സൗന്ദര്യവത്ക്കരണം തുടങ്ങിയ
പ്രവൃത്തികൾ
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
സി )
നിര്‍മ്മാണത്തിലെ
അശാസ്ത്രീയത കാരണം കൂത്തുപറമ്പ്
ടൗണില്‍ ഉള്‍പ്പെടെ
വെള്ളക്കെട്ട് രൂപപ്പെട്ട്
ഗതാഗതം തടസ്സപ്പെടുന്നത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
റോഡ് പ്രവൃത്തിക്ക്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ; ഇല്ലെങ്കില്‍
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാനാവുമെന്ന്
വ്യക്തമാക്കുമോ?
4779.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിലെ പണി
പൂർത്തീകരിക്കാത്ത റോഡുകളുടെ
ലിസ്റ്റും അവയുടെ പുരോഗതിയും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
റോഡുകളുടെ പ്രവൃത്തിയിൽ
എന്തെങ്കിലും തടസ്സങ്ങൾ
നിലവിലുണ്ടോ. വിശദമാക്കുമോ;
(
സി )
പ്രസ്തുത
റോഡുകളുടെ പ്രവൃത്തി എപ്പോൾ
ആരംഭിച്ചുവെന്നും എപ്പോൾ
പൂർത്തിയാക്കാനാവുമെന്നും
വിശദമാക്കുമോ?
4780.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊണ്ടോട്ടി
റോഡ് സെക്ഷൻ ഓഫീസിൽ നിന്നും
സബ്ഡിവിഷൻ ഓഫീസായ തിരൂരിലേക്ക്
എത്ര കിലോമീറ്റർ ദൂരമുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
വളരെ
ദൂരം യാത്ര ചെയ്യേണ്ടത് മൂലം
പൊതുജനങ്ങളും ഉദ്യോഗസ്ഥരും
കരാറുകാരും നേരിടുന്ന
പ്രയാസങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
തിരൂർ
സബ് ഡിവിഷന്റെ കീഴിൽ എത്ര
കിലോമീറ്റർ റോഡുണ്ടെന്നും ഇതിൽ
എത്ര മണ്ഡലങ്ങൾ
ഉൾപ്പെടുന്നുവെന്നും
വിശദമാക്കാമോ;
(
ഡി )
കൊണ്ടോട്ടി
കേന്ദ്രമായി ഒരു റോഡ് സബ്ഡിവിഷൻ
ഓഫീസ് രൂപീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4781.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ഗതാഗത പദ്ധതിയില്‍
ഉള്‍പ്പെടുത്തി മുപ്പത്താറ്
കോടി രൂപയ്ക്ക് ഭരണാനുമതി
ലഭിച്ചിട്ടുള്ള വൈപ്പിന്‍ -
മുനമ്പം റോഡ് വികസന പദ്ധതിയുടെ
നിജസ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികള്‍
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ബസ്
ബേ, കാന ബസ് ഷെല്‍ട്ടര്‍
തുടങ്ങിയവയുടെ
നിര്‍മ്മാണത്തിനായി സ്ഥലം
ലഭ്യമായിട്ടുണ്ടോ; ഇതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ;
(
ഡി )
മുപ്പത്താറ്
കോടി രൂപയുടെ എസ്റ്റിമേറ്റില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
പ്രവൃത്തികളുടെ വിശദാംശം
വ്യക്തമാക്കാമോ?
4782.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റാേഡില്‍ ഒരു
വര്‍ഷത്തിലധികമായി
പ്രവർത്തനരഹിതമായ സ്ട്രീറ്റ്
ലെെറ്റുകള്‍
മാറ്റിസ്ഥാപിക്കുന്നതിന്
അനര്‍ട്ടിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടാേ;
എങ്കിൽ ഇതു സംബന്ധിച്ച ഉത്തരവ്
ലഭ്യമാക്കാമാേ;
(
ബി )
സ്ട്രീറ്റ്
ലെെറ്റുകള്‍ എന്നത്തേയ്ക്ക്
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയുമെന്ന് വിശദമാക്കുമാേ?
4783.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
സഹായത്തോടെ താമരശ്ശേരി മുതല്‍
വരിട്ട്യാക്ക് വഴി
സി.ഡബ്ല്യു.ആര്‍.ഡി.എം. വരെ
നിര്‍മ്മിക്കുന്ന റോഡിന് എത്ര
മീറ്റര്‍ വീതിയാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡ് നിർമ്മാണത്തിനാവശ്യമായ
സ്ഥലം വിലയ്ക്കെടുക്കുന്നതിന്
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
(
സി )
മണിപുരം,
കരുവംപോയില്‍ തുടങ്ങിയ
ടൗണുകളിലെ വീതിയില്ലാത്ത
ഭാഗങ്ങള്‍ ഏതുവിധേനയാണ്
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന് വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
റോഡിന് ഇതുവരെ കിഫ്ബിയിൽ
നിന്നും എത്ര പണം
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
4784.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുനലൂര്‍
മണ്ഡലത്തിൽ കിഫ്ബി പദ്ധതിയില്‍
ഉൾപ്പെടുത്തി പത്തൊമ്പത് കോടി
പത്ത് ലക്ഷം രൂപ ഉപയോഗിച്ച്
നവീകരിച്ച
തടിക്കാട്-മാത്ര-അടുക്കളമൂല
റോഡിന്റെ നിർമ്മാണത്തിനായി
ചെങ്കുത്തായ പല പ്രദേശങ്ങളിലും
ഭൂമി ഇടിച്ചതിന്റെ ഭാഗമായി
പാർശ്വഭിത്തി
നിർമ്മിക്കാത്തതിനാൽ
കാലവർഷത്തിൽ പ്രസ്തുത
സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
പ്രദേശങ്ങളില്‍ താമസിക്കുന്ന
ആളുകളുടെ വീടിനുള്‍പ്പെടെ
വലിയനാശനഷ്ടങ്ങളും ജീവന്
ഭീഷണിയാകുന്ന തരത്തില്‍
മണ്ണിടിച്ചിലും ഉണ്ടാകുന്നത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ;
(
സി )
പാർശ്വഭിത്തി
നിർമ്മിക്കുന്നതിനാവശ്യമായ
ഫണ്ട് ലഭ്യമാക്കി സംരക്ഷണ
ഭിത്തിയുൾപ്പെടെയുള്ള
പ്രവൃത്തികൾ
നടപ്പാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
4785.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റോഡുകളുടെ
ശൃംഖല രൂപപ്പെടുമ്പോള്‍
ബന്ധിപ്പിക്കപ്പെടാത്ത,
പ്രാധാന്യമുള്ള ഗ്രാമീണ
റോഡുകള്‍ വകുപ്പ്
ഏറ്റെടുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
പ്രസ്തുത
ഗണത്തില്‍പ്പെടുന്ന തിരുവമ്പാടി
മണ്ഡലത്തിലെ
മുക്കം-കുമാരനെല്ലൂർ-കാരമൂല-
വല്ലത്തായിപ്പാറ-തേക്കുംകുറ്റി
റോഡും, മുക്കം
കുറ്റിപ്പാല-കച്ചേരി-ചേന്ദമംഗലൂര്‍
റോഡും വകുപ്പ്
ഏറ്റെടുക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
4786.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ
കോമല്ലൂർ-ഭരണിക്കാവ്
പൊതുമരാമത്ത് റോഡ്
സഞ്ചാരയോഗ്യമല്ലാതായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത റോഡ്
പുനരുദ്ധരിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
പുനരുദ്ധാരണത്തിന് ആവശ്യമായ തുക
അനുവദിക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലൂടെ കടന്നുപോകുന്ന
കായംകുളം- പുനലൂർ റോഡിൽ ആശാൻ
കലുങ്ക് എന്ന പ്രദേശം ഏറ്റവും
അപകടകരമായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രദേശം
അപകടരഹിതമാക്കുന്നതിന്
പൊതുമരാമത്ത് നിരത്ത് വിഭാഗവും
റോഡ് സേഫ്റ്റി വിഭാഗവും
അനുവദിച്ച തുകയും നടപ്പിലാക്കിയ
പദ്ധതികളും വിശദമാക്കുമോ?
4787.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തില്‍ റീബില്‍ഡ് കേരള
പദ്ധതി പ്രകാരം ഫേസ്- I, ഫേസ്-
II ഘട്ടങ്ങളിലായി അനുവദിച്ച
റോഡുകള്‍ ഏതാെക്കെയെന്ന്
അറിയിക്കാമോ; അവയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം അനുവദിച്ച
പാലങ്ങള്‍ ഏതൊക്കെയെന്നും
അവയുടെ നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ?
4788.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊടുങ്ങല്ലൂർ
മണ്ഡലത്തിലെ ചാലക്കുടി മാള
റോഡ്,പാളയപറമ്പ് ഗുരുതിപ്പാല
റോഡ് എന്നിവയുടെ പുനരുദ്ധാരണ
പ്രവർത്തനങ്ങൾ നടത്തണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ;
(
ബി )
എങ്കിൽ
ഇതിനുള്ള പ്രവർത്തനങ്ങൾ ഏതുവരെ
ആയി എന്നും എപ്പോൾ പണി
ആരംഭിക്കാൻ കഴിയുമെന്നും
അറിയിക്കാമോ?
4789.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നബാർഡ്
പദ്ധതിയിൽ ഉൾപ്പെടുത്തി
അനുവദിച്ച മാവേലിക്കര
മണ്ഡലത്തിലെ റെയിൽവേ
സ്റ്റേഷൻ-പൊന്നേഴ-വാത്തികുളം-ഭരണിക്കാവ്
റോഡിന്റെ നിർമ്മാണവുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ?
4790.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയിലെ ബീനാച്ചി-പനമരം
റോഡിന്റെ നിർമ്മാണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡിൽ മാനന്തവാടി
നിയോജകമണ്ഡലത്തിൽ വരുന്ന നടവയൽ
മുതൽ പനമരം വരെയുള്ള ഭാഗം
റീ-ടെൻഡർ ചെയ്യാനുള്ള നടപടികൾ
സ്വീകരിക്കുമോ; എങ്കിൽ ആയതിന്റെ
പുരോഗതി അറിയിക്കാമോ?
4791.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
വൈപ്പിന്‍-പള്ളിപ്പുറം പാരലല്‍
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കുന്നതില്‍
നേരിടുന്ന കാലതാമസത്തിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
ജനങ്ങളുടെ
യാത്രാക്ലേശവും പരാതികളും
കണക്കിലെടുത്ത് നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളുടെ നിര്‍മ്മാണ
കാലാവധി എന്നാണ്
അവസാനിച്ചിട്ടുള്ളതെന്നും ആയത്
എത്ര തവണ ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിച്ച് റോഡ്
ഗതാഗതയോഗ്യമാക്കാന്‍
സാധിക്കുമെന്ന് അറിയിക്കാമോ?
4792.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയിലുള്ള
റോഡുകള്‍ ഏതൊക്കെയാണെന്നും
അവയുടെ ദൈര്‍ഘ്യം
എത്രയാണെന്നുമുള്ള വിവരം
ലഭ്യമാണോ; എങ്കില്‍ റോഡുകളുടെ
പേരും നീളവും അറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡുകളില്‍ ഗതാഗതയോഗ്യമല്ലാത്ത
റോഡുകള്‍ ഏതൊക്കെയാണെന്നും
അവയുടെ ദൈര്‍ഘ്യവും
അറിയിക്കാമോ;
(
സി )
ഗതാഗതയോഗ്യമല്ലാത്ത
റോഡുകള്‍ അടിയന്തരമായി
നവീകരിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദീകരിക്കാമോ?
4793.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരത്തെ
ശംഖുമുഖം റോഡിൽ കുഴികൾ
രൂപപ്പെട്ടത് സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
സംഭവത്തിൽ കരാറുകാർക്കെതിരെ
നടപടി സ്വീകരിക്കാനും ഇവരെ
കരിമ്പട്ടികയിൽപ്പെടുത്താനും
നടപടി സ്വീകരിക്കുമോ?
4794.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് ആസ്തിയില്‍
ഉള്‍പ്പെടുന്ന റോഡുകളുടെ ആകെ
നീളം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ 2021 മാര്‍ച്ച്
മാസം വരെ ബി.എം.&ബി.സി.
നിലവാരത്തില്‍
പുനരുദ്ധരിക്കപ്പെട്ട
പൊതുമരാമത്ത് റോഡുകളുടെ നീളം
ലഭ്യമാക്കാമോ;
(
സി )
2021
ഏപ്രില്‍ മാസം മുതല്‍ നാളിതുവരെ
ബി.എം.&ബി.സി.
നിലവാരത്തില്‍ പുനരുദ്ധാരണം
നടക്കുന്നതും നടന്നതുമായ
പൊതുമരാമത്ത് റോഡുകളുടെ ആകെ
നീളം പേര് സഹിതം ലഭ്യമാക്കാമോ?
4795.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാക്കുനി
നബാം വയല്‍ റോഡ് പ്രവൃത്തി
പൂർത്തീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രവൃത്തി
പുനരാരംഭിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
കാക്കുനി
നബാം വയല്‍ റോഡ് പ്രവൃത്തിക്ക്
ഭരണാനുമതി ലഭിച്ചത്
എന്നാണെന്നും പ്രസ്തുത
പ്രവൃത്തിയുടെ കരാര്‍
നിലവില്‍വന്നത് എന്നാണെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
4796.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലാരിവട്ടം
പാലത്തിന് ബലക്ഷയം ഉണ്ടായി
എന്നതുമായി ബന്ധപ്പെട്ട് മുൻ
വകുപ്പ് മന്ത്രിക്കെതിരെ കേസ്
എടുത്തിട്ടുള്ളത് മന്ത്രി
സ്വീകരിച്ചിട്ടുള്ള ഭരണപരമായ
നടപടികൾ സംബന്ധിച്ചാണോ അതോ
ബലക്ഷയം ഉണ്ടായ സാങ്കേതിക
പ്രശ്നങ്ങൾ സംബന്ധിച്ചാണോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
അക്രെഡിറ്റഡ്
ഏജൻസി വർക്കുകളുമായി
ബന്ധപ്പെട്ട്, പാലാരിവട്ടം
പാലത്തിന്റെ കരാർ
ഏറ്റെടുത്തിട്ടുണ്ടായിരുന്ന
നിർവ്വഹണ ഏജൻസിക്കോ/കരാറുകാരനോ
മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നത്
വിലക്കി പൊതുവായ നിർദ്ദേശങ്ങളോ
ഉത്തരവുകളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(
സി )
പൊതുമരാമത്ത്
പ്രവൃത്തികൾക്ക് മൊബിലൈസേഷൻ
അഡ്വാൻസ് അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും വ്യവസ്ഥകളും
വ്യക്തമാക്കാമോ; ഇതുമായി
ബന്ധപ്പെട്ട
ഉത്തരവുകളുടെ/നിർദ്ദേശങ്ങളുടെ
പകർപ്പുകൾ ലഭ്യമാക്കാമോ;
(
ഡി )
കൂളിമാട്
പാലം നിർമ്മാണവുമായി
ബന്ധപ്പെട്ട് മുൻ വകുപ്പ്
മന്ത്രി ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുമായി കൂടിയാലോചനകളോ
മോണിറ്ററിംഗോ നടത്തിയിരുന്നോ
എന്ന് വ്യക്തമാക്കാമോ; എങ്കിൽ
ഇതുമായി ബന്ധപ്പെട്ട്
നൽകിയിരുന്ന ഉത്തരവുകളും
നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർ
പൂർണ്ണമായും പാലിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ഇ )
കൂളിമാട്
പാലം തകർന്നതുമായി ബന്ധപ്പെട്ട്
ഭരണപരമായ വീഴ്ചകളും
നോട്ടക്കുറവുകളും ഉണ്ടായതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(
എഫ് )
പ്രധാനപ്പെട്ട
പൊതുമരാമത്ത് പ്രവൃത്തികൾ
നടക്കുമ്പോൾ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ പ്രവൃത്തികൾ
നടക്കുന്ന സ്ഥലത്ത്
മോണിറ്ററിംഗിനും
പരിശോധനയ്ക്കുമായി നിർബന്ധമായും
ഉണ്ടാകുന്നു എന്ന്
ഉറപ്പുവരുത്തുന്നതിന് ആധുനിക
സാങ്കേതികവിദ്യകളുടെ
പിൻബലത്തോടെ എന്തെല്ലാം നടപടികൾ
സ്വീകരിക്കാൻ കഴിയും എന്ന്
വ്യക്തമാക്കാമോ?
4797.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാലങ്ങളുടെ നിര്‍മ്മാണം
സമയബന്ധിതമാക്കാനും
കാര്യക്ഷമമാക്കാനും ആക്ഷന്‍
പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ;
(
ബി )
പാലങ്ങളുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയില്‍ തുടരുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
അവ ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(
സി )
പാലങ്ങളുമായി
ബന്ധപ്പെട്ട് അപ്രോച്ച്
റോഡുകള്‍ നിര്‍മ്മിക്കുന്നതിനും
അതിനുവേണ്ടിയുള്ള ഭൂമി
ഏറ്റെടുക്കല്‍ നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനും
പ്രത്യേക പദ്ധതികള്‍
ആരംഭിക്കുമോ; വിശദമാക്കാമോ?
4798.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തില്‍ എത്ര റെയില്‍വേ
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിയ്ക്കുവാന്‍ ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
അവയില്‍
എത്ര പദ്ധതികളുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
അറിയിക്കാമോ;
(
സി )
എത്ര
പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍
പുരോഗമിച്ചുവരുന്നുവെന്ന്
വിശദമാക്കാമോ;
(
ഡി )
ഇനി
എത്ര പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിയ്ക്കുവാനുള്ളതെന്ന്
വിശദമാക്കാമോ?
4799.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് വിനിയോഗിച്ച് റോഡ്സ് ആൻഡ്
ബ്രിഡ്ജസ് ഡെവലപ്മെൻറ്
കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്
എസ്.പി.വി. യായി നിര്‍മ്മാണം
നടത്തുന്ന മലമ്പുഴ മണ്ഡലത്തിലെ
അകത്തേത്തറ നടക്കാവ് റെയില്‍വേ
മേല്‍പ്പാലം പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി
തുറന്ന് നല്‍കുവാന്‍
സാധിക്കുമെന്ന് അറിയിക്കാമോ?
4800.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വേങ്ങര
മണ്ഡലത്തിലെ വേങ്ങര ടൗണിൽ
മേൽപ്പാലം നിർമ്മാണത്തിന്
ഭരണാനുമതി ലഭിക്കുന്നതിനുളള
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ബി )
കഴിഞ്ഞ
ബജറ്റിൽ സംസ്ഥാനത്ത് വിവിധ
ജംഗ്ഷനുകളിൽ മേൽപ്പാലങ്ങൾ
നിർമ്മിക്കാനുളള ഭരണാനുമതി
നല്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇതിൽ
ഉൾപ്പെടുത്തി വേങ്ങര മേൽപ്പാലം
നിർമ്മിക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
4801.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുമരാമത്ത്
ഉടമസ്ഥതയിലുള്ള
കടലുണ്ടി-ചെട്ടിയാര്‍മാട്
റോഡിലെ ആനങ്ങാടി റെയില്‍വേ
ഗേറ്റില്‍ മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4802.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിൽ ബഡ്ജറ്റിൽ
ഉൾപ്പെടുത്തി അനുവദിച്ച
ചത്തിയറ, ദൈവപ്പുരക്കല്‍,
കല്‍കുളത്താന്‍ എന്നീ
പാലങ്ങളുടെ നിർമ്മാണത്തിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പാലങ്ങളുടെ നിർമ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4803.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് ആസ്തിയില്‍
ഉള്‍പ്പെടുന്ന പാലങ്ങളുടെ
കണക്ക് ലഭ്യമാക്കാമോ;
(
ബി )
2016-2021
കാലഘട്ടത്തില്‍
നിര്‍മ്മാണം/പുനരുദ്ധാരണം
നടത്തിയ പാലങ്ങളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ;
(
സി )
പുനരുദ്ധാരണം
നടത്തുന്നതിനോ
നിര്‍മ്മിക്കുന്നതിനോ വേണ്ടി
ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ
വടക്കാഞ്ചേരി മണ്ഡലത്തിലെ
പാലങ്ങളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ?
തകരാറിലായ
പാലങ്ങളുടെ പുനർ നിർമ്മാണം
4804.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പണി
പൂര്‍ത്തിയാക്കിയതിന് ശേഷം
തകരാറിലായ ഏതൊക്കെ പാലങ്ങളുടെ
നിര്‍മ്മാണത്തിലെ അപാകതകള്‍
സംബന്ധിച്ചുള്ള അന്വേഷണമാണ്
നാളിതുവരെ നടന്നിട്ടുള്ളതെന്ന
വിശദവിവരവും പ്രസ്തുത
അന്വേഷണങ്ങളുടെ ഭാഗമായി ഏതൊക്കെ
കരാറുകാര്‍ക്കെതിരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ; പ്രസ്തുത
പാലങ്ങള്‍
പുനര്‍നിര്‍മ്മിച്ചിട്ടുണ്ടോയെന്നും
എങ്കിൽ പുനര്‍നിര്‍മ്മിച്ച
ഏജന്‍സിയുടെ വിവരങ്ങള്‍
ഉള്‍പ്പെടെയുള്ള വിശദാംശം
അറിയിക്കാമോ;
(
ബി )
നിര്‍മ്മാണം
നടന്നു വരുന്ന സമയത്ത്
സപ്പോര്‍ട്ടിങ് സംവിധാനങ്ങളുടെ
തകരാറുകള്‍ കാരണം ഏതൊക്കെ പാലം
പ്രവൃത്തികളാണ്
നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം
ഉണ്ടായിട്ടുള്ളതെന്ന
വിശദവിവരവും പ്രസ്തുത
പ്രവൃത്തികള്‍
പുനരാരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ?
4805.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2019-20
സാമ്പത്തിക വർഷം നാല്പത് ലക്ഷം
രൂപ വകയിരുത്തിയിരുന്ന
കാവാലിപ്പുഴ തൂക്കുപാലത്തിന്റെ
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട് കേരള
ഇലക്ട്രിക്കല്‍ ആന്റ് അലൈഡ്
എഞ്ചിനീയറിംഗ് കമ്പനി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി സംബന്ധിച്ച് പാലങ്ങൾ
വിഭാഗം ചീഫ് എഞ്ചിനീയര്‍ സി.ഇ./
ബി.ആർ/കെ.റ്റി.എം./13467/2019
നമ്പര്‍ ഫയല്‍ പ്രകാരം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ; കഴിഞ്ഞ മൂന്ന്
വര്‍ഷമായി ചീഫ് എഞ്ചിനീയറുടെ
ഓഫീസില്‍ നിന്നും ഒരു നടപടിയും
സ്വീകരിക്കാതിരിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(
സി )
കേരള
ഇലക്ട്രിക്കല്‍ ആന്റ് അലൈഡ്
എഞ്ചിനീയറിംഗ് കമ്പനിയില്‍
നിന്നും റിപ്പോര്‍ട്ട്
വാങ്ങുന്നതിനും തുടര്‍നടപടി
സ്വീകരിക്കുന്നതിനും പാലങ്ങള്‍
വിഭാഗം സി.ഇ. ഓഫീസിന്
നിര്‍ദ്ദേശം നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
4806.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാപ്പാട്
തുഷാരഗിരി പാതയില്‍
കൊടുവള്ളിയില്‍ പൂനൂര്‍
പുഴയ്ക്ക് കുറുകെയുള്ള
പാലത്തിന്റെ അനുബന്ധ
പ്രവൃത്തികള്‍ക്ക് എത്ര രൂപയുടെ
ഭരണാനുമതിയായിരുന്നു
നല്കിയിരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി
പൂർത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി പൂർത്തീകരിച്ചെങ്കിൽ
ഭരണാനുമതി തുകയില്‍ മിച്ചം വന്ന
തുക എത്രയെന്ന് വ്യക്തമാക്കാമോ?
4807.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ പല്ലാരിമംഗലം
പഞ്ചായത്തില്‍ മണിക്കിണര്‍ പാലം
നിര്‍മ്മാണ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എന്തെല്ലാം
നടപടികളാണ് നാളിതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പാലം
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
സ്ഥലം ഏറ്റെടുക്കുന്ന
നടപടികളുടെ സ്ഥിതി വിവരം
വിശദമാക്കാമോ;
(
ഡി )
സ്ഥലമേറ്റെടുപ്പ്
വേഗത്തിലാക്കുന്നതിനും പാലം
നിര്‍മ്മാണം എത്രയും വേഗം
ആരംഭിക്കുന്നതിനും ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
4808.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിലെ നിര്‍മ്മാണം
ആരംഭിച്ചതും ഇനി
നിര്‍മ്മിക്കേണ്ടതുമായ
പാലങ്ങളുടെ ലിസ്റ്റും അനുവദിച്ച
തുകയും അവയുടെ പുരോഗതിയും
വിശദമാക്കുമോ;
(
ബി )
കല്ലിക്കണ്ടി
പാലത്തിന്റെ നിര്‍മ്മാണ
പ്രവൃത്തി മന്ദഗതിയിലായത് കാരണം
വിദ്യാര്‍ത്ഥികളും നാട്ടുകാരും
അനുഭവിക്കുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണത്തിന്
എന്തെങ്കിലും തടസ്സങ്ങൾ
നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത്
എപ്പോള്‍
പൂര്‍ത്തിയാക്കാനാവുമെന്ന്
വിശദമാക്കുമോ?
4809.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ ചേനായി കടവിൽ പാലം
നിർമ്മിക്കണമെന്ന ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പാലം
നിർമ്മിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ?
4810.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
റാേഡ് ഫണ്ട് ബാേര്‍ഡ് മുഖേന
വിശദമായ എസ്റ്റിമേറ്റ്
സമര്‍പ്പിച്ച് കിഫ്ബിയില്‍
നിന്നും 60 കാേടി രൂപയുടെ
ധനകാര്യ അനുമതി ലഭിച്ച
കല്ല്യാശ്ശേരി മണ്ഡലത്തിലെ
കാവിന്‍ മുനമ്പ് പാലത്തിന്റെ
സാങ്കേതികാനുമതി
ലഭ്യമാക്കാനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം
ലഭ്യമാക്കാമാേ?
4811.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മങ്കട
മണ്ഡലത്തിലൂടെ കടന്നു പോകുന്ന
ഒരോടം പാലം- മാനത്തുമംഗലം
ബൈപ്പാസിന്റെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ടുള്ള പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
റെയില്‍വേ മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ടുള്ള പ്രവൃത്തിയുടെ
പുരോഗതി സംബന്ധിച്ച്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ടുള്ള
ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ
നിലവിലെ സ്ഥിതി അറിയിക്കുമോ?
4812.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ കൊടുമ്പ് പാളയം
പാലം നിര്‍മ്മാണ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ഭരണാനുമതി
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ; കരാറുകാരനുമായി
കരാറിലേര്‍പ്പെട്ട തീയതി, തുക
എന്നിവ വ്യക്തമാക്കാമോ;
(
സി )
നിലവിലെ
കരാറുകാരന്‍ സമയബന്ധിതമായി
പ്രവൃത്തികള്‍ നടത്താത്തത് മൂലം
ടിയാനെ ഒഴിവാക്കി പുതിയ
ടെണ്ടര്‍ നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത്
എന്നറിയിക്കാമോ?
4813.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2018-19
കാലയളവിലെ മഹാപ്രളയത്തിൽ
നിലമ്പൂർ മണ്ഡലത്തിൽ എത്ര
പാലങ്ങൾ പൂർണ്ണമായോ ഭാഗികമായോ
തകർന്ന് പോയിട്ടുണ്ടെന്ന വിവരം
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ; അവ
പുനർനിർമ്മിക്കാനുള്ള നടപടികൾ
സ്വീകരിക്കുമോ;
(
ബി )
നിലമ്പൂർ
മണ്ഡലത്തിലെ കരിമ്പുഴയ്ക്ക്
കുറുകെയുള്ള ഏനാന്തി
പാലത്തിന്റെ പുനർനിർമ്മാണം
സംബന്ധിച്ച ഫയൽ ഇപ്പോൾ ഏത്
കാര്യാലയത്തിലാണ് ഉള്ളതെന്ന്
അറിയിക്കാമോ; പ്രസ്തുത പാലം
പുനർനിർമ്മിക്കാൻ അടിയന്തര
നടപടി സ്വീകരിക്കാമോ;
(
സി )
നിലമ്പൂർ
മണ്ഡലത്തിലെ പോത്തുകല്ല്
പഞ്ചായത്തിലെ ശാന്തിഗ്രാം
പാലത്തിന്റെ പുനർനിർമ്മാണം
സംബന്ധിച്ച ഫയൽ ഇപ്പോൾ ഏത്
കാര്യാലയത്തിലാണ് ഉള്ളതെന്ന്
അറിയിക്കാമോ; പ്രസ്തുത പാലം
പുനർനിർമ്മിക്കാൻ അടിയന്തര
നടപടി സ്വീകരിക്കാമോ?
4814.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
തിരുവെങ്കിടം റെയില്‍വേ
അടിപ്പാത നിര്‍മ്മാണത്തിന്റെ
നടപടികളുടെ പുരോഗതി
അറിയിക്കാമോ?
4815.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബാലുശ്ശേരി-കൊയിലാണ്ടി
മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന
തോരായികടവ് പാലം നിർമ്മാണ
പ്രവൃത്തി ആരംഭിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ടെണ്ടര്‍ ചെയ്ത
തീയതിയും ടെണ്ടര്‍ എടുത്ത
കമ്പനിയും ഏതാണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ
ഭൂമിയേറ്റെടുക്കല്‍ നടപടി
നിലവില്‍ ഏത് ഘട്ടത്തിലാണെന്നും
എത്ര പേരുടെ ഭൂമിയാണ്
ഏറ്റെടുക്കുന്നതെന്നും വിശദാംശം
നല്‍കുമോ?
4816.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
നിയോജകമണ്ഡലത്തിലെ
വള്ളിയൂർകാവിൽ നിന്ന് കമ്മന വരെ
നിർമ്മിക്കുന്ന പാലത്തിന്റെ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ആരംഭിക്കുന്നതിനായി ഇനി
പൂർത്തീകരിക്കേണ്ട നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
എത്ര
കോടി രൂപയുടെ ഭരണാനുമതിയാണ്
പ്രസ്തുത പദ്ധതിക്കായി
നൽകിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
4817.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തിലെ കോണ്‍വെന്റ് ബീച്ച്
പാലത്തിന്റെ നിർമ്മാണ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന്റെ സ്ഥലമെടുപ്പ്
നടപടികളുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
സ്ഥലമേറ്റെടുക്കല്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ;
(
സി )
14-8-2021-ല്‍
ചേര്‍ന്ന യോഗതീരുമാനപ്രകാരം
പാലത്തിന്റെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് വീടിന്
നാശനഷ്ടമുണ്ടായി എന്ന് റോക്കി
എന്ന വ്യക്തിയുടെ പരാതിയിന്മേൽ
തീരുമാനമെടുക്കാനായി റവന്യൂ
ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി
യോഗം ചേര്‍ന്നുവോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ; പ്രസ്തുത യോഗം
എന്നത്തേക്ക് ചേരാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4818.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ നായരമ്പലം
ഹെര്‍ബര്‍ട്ട് പാലത്തിന്റെ
സ്ഥലമേറ്റെടുക്കല്‍ നടപടികളിലും
നിര്‍മ്മാണ പ്രവൃത്തികള്‍
ആരംഭിക്കുന്നതിലും നേരിടുന്ന
കാലതാമസം ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
സ്ഥലമേറ്റെടുക്കുന്നതിനും
നിര്‍മ്മാണപ്രവൃത്തികള്‍
ആരംഭിക്കുന്നതിനും എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കേണ്ടതെന്നും
എന്നത്തേക്ക് പ്രവൃത്തി
ആരംഭിക്കാന്‍ സാധിക്കുമെന്നും
വിശദമാക്കാമോ?
4819.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തില്‍ മണികണ്ഠന്‍ചാല്‍
ചപ്പാത്തില്‍ പുതിയ പാലം
പണിയുന്ന വിഷയം പരിഗണനയിലുണ്ടോ;
(
ബി )
പ്രസ്തുത
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട ന്യൂനപക്ഷ
കമ്മീഷന്റെ ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഉത്തരവില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍ വിശദമാക്കാമോ;
(
സി )
പ്രസ്തുത
പാലം പണിയുമായി ബന്ധപ്പെട്ട്
നാളിതുവരെ സ്വീകരിച്ച നടപടികളും
പ്രവൃത്തികളും വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രദേശത്ത് മഴക്കാലത്ത് കൂടി
സഞ്ചാരയോഗ്യമാകുന്ന തരത്തില്‍
പുതിയ പാലം
നിര്‍മ്മിക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
4820.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എം.സി.
റോഡിലെ കാലടി പാലത്തിലെയും
മറ്റു ജംഗ്ഷനിലെയും അതിരൂക്ഷമായ
ഗതാഗതക്കുരുക്ക്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പരിഹാരമാർഗ്ഗം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ
സ്വീകരിക്കുന്ന നടപടി
വ്യക്തമാക്കുമോ;
(
സി )
കാലടി
സമാന്തര പാലത്തിന്റെ നിർമ്മാണം
എന്നത്തേക്ക് ആരംഭിക്കാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ?
4821.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിലെ
എഞ്ചിനീയർമാർക്ക് പുതിയ
നിർമ്മാണ രീതികൾ
മനസ്സിലാക്കുന്നതിന് പ്രത്യേക
പരിശീലന പരിപാടി ആവിഷ്കരിക്കാൻ
ആലോചനയുണ്ടോ; വ്യക്തമാക്കുമോ;
(
ബി )
നിർമ്മാണ
രംഗത്തെ പുതിയ സാങ്കേതിക
വിദ്യകൾ പ്രായോഗിക തലത്തിൽ
കൊണ്ടുവരാൻ ഇവർക്ക്
കഴിയുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഇൻഡ്യയിലെ
പ്രമുഖ സ്ഥാപനങ്ങളിലും പുറമെ
വിദേശ രാജ്യങ്ങളിലും ഇവർക്ക്
പരിശീലനം നൽകുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
4822.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിയോജകമണ്ഡലാടിസ്ഥാനത്തിൽ
രൂപീകരിക്കപ്പെട്ട
കോൺസ്റ്റിറ്റ്യുവൻസി
മോണിറ്ററിംഗ് ടീമിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
മണലൂർ
മണ്ഡലം സി.എം.റ്റി.യുടെ നോഡൽ
ഓഫീസറായി നിയമിച്ചിരുന്ന ഓഫീസർ
സ്ഥലംമാറി പോയതിനുശേഷം ഇതുവരെ
സി.എം.റ്റി.യുടെ യോഗം വിളിച്ച്
ചേർത്തിട്ടില്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
മുൻ
ഓഫീസർ സ്ഥലംമാറി പോയതിനുശേഷം
പകരം നോഡൽ ഓഫീസറെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത ഓഫീസർ
ആരാണെന്നുള്ള വിവരം
അറിയിക്കാമോ;
(
ഡി )
നിലവിൽ
നോഡൽ ഓഫീസറെ
ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ
പ്രസ്തുത ഓഫീസർ വിളിച്ച്
ചേർത്തിട്ടുള്ള യോഗങ്ങളുടെ
വിശദാംശം നൽകാമോ;
(
ഇ )
യോഗങ്ങൾ
വിളിച്ച്
ചേർത്തിട്ടില്ലായെങ്കിൽ
ആയതിന്റെ കാരണം എന്താണെന്ന്
പരിശോധിക്കുമോ; വിശദാംശം
നൽകാമോ?
4823.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിൽ സാങ്കേതിക വിഭാഗം
ജീവനക്കാരുടെ ഒഴിവുകള്‍
ഉണ്ടായിട്ടും യഥാസമയം
സ്ഥാനക്കയറ്റം നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സാങ്കേതിക
വിഭാഗം ജീവനക്കാരുടെ
സ്ഥാനക്കയറ്റവുമായി
ബന്ധപ്പെട്ട് എത്ര കേസുകൾ
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
അസിസ്റ്റന്റ്
എഞ്ചിനീയര്‍ (സിവില്‍), ഫസ്റ്റ്
ഗ്രേഡ് ഓവര്‍സിയര്‍ (സിവില്‍),
സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍
(സിവില്‍) എന്നീ തസ്തികകളില്‍
സ്ഥാനക്കയറ്റം വഴി നികത്തേണ്ട
ഒഴിവുകളുടെ എണ്ണം
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ഒഴിവുകള്‍ നികത്താത്തതിന് കാരണം
വ്യക്തമാക്കാമോ; ഒഴിവുകള്‍
നികത്താന്‍ എത്ര സമയം വേണമെന്ന്
അറിയിക്കാമോ;
(
ഇ )
സാങ്കേതിക
വിഭാഗം ജീവനക്കാർക്ക്
സ്ഥാനക്കയറ്റം നല്‍കിയതിലുള്ള
അപാകതകള്‍ പരിഹരിക്കാന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
4824.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയപാത
വിഭാഗം ഓഫീസുകളിലെ വിവിധ
തസ്തികകൾ പുനർവിന്യസിച്ചപ്പോൾ
മലപ്പുറം ജില്ലയിലെ പ്രസ്തുത
വിഭാഗം ഓഫീസുകളിലെ ഏതൊക്കെ
തസ്തികകളാണ്
ഉൾപ്പെട്ടിട്ടുള്ളത്; ഓരോ
തസ്തികയും തരം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരത്തിൽ
തസ്തികകൾ പുനർവിന്യസിച്ചപ്പോൾ
മലപ്പുറം ജില്ലയിൽ നിന്ന് മറ്റു
ജില്ലകളിലേക്ക് എത്ര
തസ്തികകളാണ് പുനർവിന്യസിച്ചത്;
ഓരോ തസ്തികയും എണ്ണം തിരിച്ച്
അറിയിക്കാമോ;
(
സി )
പ്രസ്തുത
ജില്ലയിലെ ഓഫീസുകളിൽ നിന്ന്
പുനർവിന്യസിച്ച തസ്തികകൾ
ഉപയോഗിച്ച് പുതിയ ഓഫീസുകൾ
രൂപീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
ആയതിന് വേണ്ടി നിലവിലെ
പുനർവിന്യാസ ഉത്തരവുകളിൽ ഭേദഗതി
വരുത്തുന്നതിനും വിശദമായ പഠനം
നടത്തുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ;
(
ഡി )
മലപ്പുറം
ജില്ലയിൽ റോഡ്സ് , ബിൽഡിംഗ്സ് ,
ബ്രിഡ്ജസ് എന്നീ വിഭാഗങ്ങളിൽ
പുതിയ ഓഫീസുകൾ ആവശ്യമുള്ളതായി
അറിയിച്ച് ഭരണ വിഭാഗം ചീഫ്
എഞ്ചിനീയർ 10.08.2021-ന്
റിപ്പോർട്ട് നൽകിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്മേൽ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
4825.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിലെ ഡിവിഷന്‍ ഓഫീസില്‍
നിന്നും ചീഫ് എഞ്ചിനീയറുടെ
ഓഫീസിലേക്ക് റിപ്പോർട്ട്
ചെയ്യുന്ന സിവില്‍ ഓവര്‍സിയര്‍
ഗ്രേഡ്-III തസ്തികയിലെ
ഒഴിവുകളുടെ എണ്ണവും ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും
വകുപ്പിലേക്ക് റിപ്പോർട്ട്
ചെയ്യുന്ന അതേ ഡിവിഷനിലെ സമാന
തസ്തികയിലെ ഒഴിവുകളുടെ എണ്ണവും
തമ്മില്‍ വ്യത്യാസം
ഉണ്ടാകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ; ഇത്
പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്താണെന്ന് അറിയിക്കാമോ;
(
ബി )
സിവില്‍
വിഭാഗത്തില്‍ സി.ഇ., എസ്.ഇ.,
ഇ.ഇ., എ.ഇ.ഇ., എ.ഇ., ഓവർസിയർ
ഗ്രേഡ് I, II, III തസ്കികകളില്‍
പ്രൊമോഷന്‍ വഴിയോ നേരിട്ടോ
നികത്തപ്പെടേണ്ടതായ ഒഴിവുകളുടെ
എണ്ണം തസ്തിക തിരിച്ച്
ലഭ്യമാക്കാമോ?
4826.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി 2016 മുതല്‍
അനുവദിച്ച പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കാമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച
തുകയും അവയുടെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കുമോ;
വിശദാംശം നൽകാമോ?
4827.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊടുങ്ങല്ലൂർ
മണ്ഡലത്തിൽ സയൻസ് പാർക്ക്
നിർമ്മാണത്തിന് എത്ര രൂപയുടെ
എസ്റ്റിമേറ്റ് ആണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് പുതുക്കിയ
ഭരണാനുമതി നൽകിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന്റെ
കാലതാമസത്തിനുള്ള കാരണം
അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്താണെന്നും എപ്പോൾ നിർമ്മാണം
ആരംഭിക്കാൻ കഴിയുമെന്നും
അറിയിക്കാമോ?
4828.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
വലിയപാലത്തിനോട് ചേര്‍ന്നുള്ള
ബസ്സ്ബേ ടെര്‍മിനല്‍ നിര്‍മ്മാണ
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ബസ്സ്ബേ നിര്‍മ്മാണത്തിന്റെ
ഡിസൈന്‍ പൊതുമരാമത്ത് വകുപ്പ്
അംഗീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പൊതുമരാമത്ത്
പാലം വിഭാഗം പ്രസ്തുത
പദ്ധതിയുടെ വിശദമായ ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
പൊതുമരാമത്ത് പാലം വകുപ്പ്
ഇതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
4829.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാെതുമരാമത്ത്
പ്രവൃത്തികള്‍ക്ക് എന്തെല്ലാം
ഗുണനിലവാര പരിശാേധനകളാണ്
പുതിയതായി
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമാേ?
4830.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ നടപ്പിലാക്കുന്ന
തീരദേശ ഹൈവേകളുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ;
(
ബി )
തീരദേശ
ഹൈവേ നിര്‍മ്മാണത്തില്‍
അവലംബിച്ചിരിക്കുന്ന
സാങ്കേതികവിദ്യ
തുടർച്ചയായുണ്ടാകുന്ന
കടല്‍ക്ഷോഭം ചെറുക്കാന്‍
കഴിയുന്നതാണോയെന്ന്
വ്യക്തമാക്കാമോ;
(
സി )
കിഫ്ബിയില്‍
സമര്‍പ്പിച്ച എത്ര
റീച്ചുകള്‍ക്ക് അംഗീകാരം
ലഭിച്ചുവെന്നും അതില്‍ എത്ര
കിലോമീറ്റര്‍ റോഡിന്റെ പണി
പൂര്‍ത്തിയായി എന്നുമുള്ള
വിശദാംശങ്ങൾ നല്‍കാമോ?
4831.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലൂടെ കടന്നു
പോകുന്ന ദേശീയപാത-66 ല്‍
കുഴികള്‍ രൂപപ്പെടുന്നത് മൂലം
അടിക്കടി അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അമ്പലപ്പുഴ
മേല്‍പ്പാലത്തിലുണ്ടായ
കുഴികളില്‍പ്പെട്ട് നിരവധി
അപകടങ്ങള്‍ ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ദേശീയപാതാ
വിഭാഗം എത്ര തവണയാണ് ഈ ഭാഗത്തെ
കുഴികള്‍ അടയ്ക്കുന്നതിന് ശ്രമം
നടത്തിയത്; എത്ര രൂപയാണ്
ഇതിനോടകം ഇതിനുവേണ്ടി
ചെലവഴിച്ചത്; വ്യക്തമാക്കാമോ;
(
ഡി )
താല്‍ക്കാലികമായി
അടയ്ക്കുന്ന കുഴികള്‍
ദിവസങ്ങള്‍ക്കകം വീണ്ടും
പ്രത്യക്ഷപ്പെടുന്നത്
നിര്‍മ്മാണത്തിലെ അപാകതകള്‍
മൂലമാണോ എന്ന്
വ്യക്തമാക്കാമോ; ആയതിന് ശാശ്വത
പരിഹാരം എന്തെന്ന്
വ്യക്തമാക്കാമോ; ഇതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
4832.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരദേശ
ഹൈവേയുടെ നിർമ്മാണ പ്രവര്‍ത്തനം
എന്നത്തേക്ക് തുടങ്ങാന്‍
കഴിയുമെന്നും എത്ര ജില്ലകളിലൂടെ
കടന്ന് പോകുന്നുവെന്നും
നിലവില്‍ ഓരോ ജില്ലയിലും ഇതിന്
വേണ്ട സ്ഥലം
ലഭിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഹൈവേ പദ്ധതി നടപ്പാക്കുക വഴി
വിനോദ സഞ്ചാര സാധ്യതകള്‍
വര്‍ദ്ധിക്കുന്നത്
എങ്ങനെയാണെന്ന് വിശദമാക്കാമോ?
4833.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തിലെ മാധവാ ജംഗ്ഷന്‍
മുതല്‍ ചേപ്പാട്
ജംഗ്ഷന്‍വരെയുള്ള ഭാഗത്തെ
എന്‍.എച്ച്. റോഡിന്റെ
അശാസ്ത്രീയമായ നിര്‍മ്മാണത്തെ
തുടര്‍ന്ന് വാഹനങ്ങള്‍ തെന്നി
മാറിയുണ്ടാകുന്ന അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അശാസ്ത്രീയമായ
നിര്‍മ്മാണവും നിര്‍വ്വഹണത്തിലെ
വീഴ്ച്ചകളും കാരണം പ്രസ്തുത
റോഡില്‍ സംഭവിച്ചിട്ടുള്ള
അപകടങ്ങളുടേയും
അത്യാഹിതങ്ങളുടേയും
പശ്ചാത്തലത്തില്‍ ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
എന്ത് നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഭാഗത്തെ റോഡ് പുനർനിര്‍മ്മിച്ച്
അപകടരഹിതമാക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
4834.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന റസ്റ്റ്
ഹൗസുകളില്‍ മിക്കതും
സമയബന്ധിതമായി അറ്റകുറ്റപ്പണി
നടത്താത്തത് മൂലം വാസയോഗ്യമല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
റസ്റ്റ്
ഹൗസുകളെ കാലാനുസൃതമായി
നവീകരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
സി )
ഈ
സർക്കാർ അധികാരത്തില്‍ വന്നതിനു
ശേഷം നവീകരിച്ച റസ്റ്റ് ഹൗസുകൾ
ഏതെല്ലാമാണെന്നും ഓരോന്നിനും
അനുവദിച്ച തുക എത്രയാണെന്നും
എന്തെല്ലാം പ്രവൃത്തികളാണ് ഈ
തുക ഉപയോഗിച്ച്
ചെയ്തിട്ടുള്ളതെന്നും
വെളിപ്പെടുത്തുമോ;
(
ഡി )
പൊതു
ജനങ്ങള്‍ക്ക് കൂടി റസ്റ്റ്
ഹൗസുകള്‍ അനുവദിച്ചു
തുടങ്ങിയപ്പോള്‍ സർക്കാർ
ജീവനക്കാരുടെ ഔദ്യോഗിക
സന്ദര്‍ശനങ്ങള്‍ക്കുപോലും
റസ്റ്റ് ഹൗസുകൾ ലഭ്യമാകുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ?
4835.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
എം നൗഷാദ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം പി.ഡബ്ല്യു.ഡി. റസ്റ്റ്
ഹൗസുകള്‍
പുനരുദ്ധരിക്കുന്നതിനും
നവീകരിക്കുന്നതിനുമായി നടത്തിയ
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
നിലവിൽ
റസ്റ്റ് ഹൗസുകളിൽ മുറി ബുക്ക്
ചെയ്യുന്നതിന് ഓൺലൈൻ
സംവിധാനങ്ങൾ മാത്രമാണോ
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
മുറി
ബുക്ക് ചെയ്യുമ്പോള്‍ തുക
അടയ്ക്കുന്നതിനും തുക അടച്ച്
ബുക്ക് ചെയ്ത മുറി അവിചാരിതമായി
ക്യാൻസൽ ചെയ്യേണ്ടി വരുമ്പോള്‍
അടച്ച തുക തിരികെ നൽകുന്നതിനും
പ്രസ്തുത സംവിധാനത്തിലൂടെ
സാധിക്കുമോ;
(
ഡി )
ടൂറിസ്റ്റ്
കേന്ദ്രങ്ങളോടനുബന്ധിച്ച്
ടൂറിസ്റ്റുകളെ
ആകർഷിക്കത്തക്കവിധം റസ്റ്റ്
ഹൗസുകൾ നവീകരിക്കുന്നതിനും
പശ്ചാത്തല സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
4836.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മെയ് മുതൽ 2022 ജനുവരി വരെയുള്ള
കാലഘട്ടത്തിൽ എത്ര റസ്റ്റ്
ഹൗസുകൾ നവീകരിച്ചു;
പൊതുജനങ്ങൾക്ക് അവ ലഭ്യമാക്കാൻ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
പൊതുജനങ്ങൾക്ക്
റസ്റ്റ് ഹൗസുകൾ ലഭ്യമാക്കിയ
വകയിൽ 2022 മേയ് 31 വരെ ലഭിച്ച
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ?
4837.
ശ്രീ.
എം. എം. മണി
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പി.ഡബ്ല്യൂ.ഡി. റെസ്റ്റ്
ഹൗസുകള്‍ പ്രൊഫഷണല്‍
നിലവാരത്തിലേയ്ക്കുയര്‍ത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍ അവലോകനം
ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
(
ബി )
റെസ്റ്റ്
ഹൗസുകള്‍ ബുക്ക് ചെയ്യുന്നതിന്
ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍
സംവിധാനത്തിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ; ഈ
സംവിധാനം
മെച്ചപ്പെടുത്തുന്നതിനും
ഉപയോഗപ്രദമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
റെസ്റ്റ്
ഹൗസുകളുടെ പരിപാലനത്തില്‍
യുവജനങ്ങളുടെ പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
4838.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ ഹോസ്ദുർഗ്-പാണത്തൂർ
അന്തർ സംസ്ഥാന പാതയിൽ
ചുള്ളിക്കരയിൽ റസ്റ്റ് ഹൗസ്
നിർമ്മിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ?
4839.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുമരാമത്ത്
ദേശീയപാത വിഭാഗം ഓഫീസുകളിലെ
വിവിധ തസ്തികകള്‍
പുനര്‍വിന്യാസം നടത്തിയപ്പോള്‍
മലപ്പുറം ജില്ലയിലെ ഓഫീസുകളില്‍
ഏതൊക്കെ തസ്തികകളാണ് ഇതുവരെ
പുനര്‍വിന്യസിച്ചിട്ടുള്ളതെന്ന്
തസ്തിക തിരിച്ച് എണ്ണം നൽകാമോ;
(
ബി )
ഇത്തരത്തില്‍
തസ്തികകള്‍ പുനര്‍
വിന്യസിച്ചപ്പോള്‍ മലപ്പുറം
ജില്ലയില്‍ നിന്നും മറ്റു
ജില്ലകളിലേക്ക് എത്ര
തസ്തികകളാണ്
പുനര്‍വിന്യസിച്ചതെന്ന് തസ്തിക
തിരിച്ച് എണ്ണം വിശദമാക്കുമോ?
4840.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ പൊതുമരാമത്ത് വകുപ്പ്
നാഷണൽ ഹൈവേ വിഭാഗത്തിന്റെ വിവിധ
ഓഫീസുകളിൽ പുനർവിന്യാസത്തിന്
മുമ്പ് എത്ര തസ്തികകളാണ്
ഉണ്ടായിരുന്നതെന്ന വിവരം
ഓഫീസുകളും തസ്തികകളും തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
ജില്ലയിലെ
എൻ.എച്ച്. വിഭാഗം ഓഫീസുകളിൽ
നിന്നും ഏതൊക്കെ തസ്തികകളാണ്
പുനർവിന്യസിച്ചതെന്നും ഏതെല്ലാം
ജില്ലകളിലേക്കാണ്
പുനർവിന്യസിച്ചതെന്നും ജില്ല,
പുനർവിന്യസിച്ച തസ്തികകളുടെ
എണ്ണം എന്നിവ തിരിച്ച്
അറിയിക്കാമോ;
(
സി )
പൊതുമരാമത്ത്
വകുപ്പ് നിരത്തുകൾ വിഭാഗം
നിലമ്പൂർ സെക്ഷൻ ഓഫീസിന്റെ
അധികാര പരിധിയിൽ എത്ര
കിലോമീറ്റർ ദൂരം
റോഡുകളാണുള്ളതെന്നും സെക്ഷന്റെ
രണ്ട് അതിർത്തികൾ തമ്മിൽ എത്ര
ദൂര വ്യത്യാസമുണ്ടെന്നും
അറിയിക്കാമോ;
(
ഡി )
നാടുകാണി
ചുരം, കക്കാടംപൊയിൽ ചുരം എന്നീ
രണ്ടു ചുരങ്ങൾ ഉൾപ്പെട്ട
നിലമ്പൂർ റോഡ്സ് സെക്ഷന്റെ
അധികാര പരിധിയുടെ വ്യാപ്തിയും
ജോലിഭാരവും പരിഗണിച്ച് നിലമ്പൂർ
റോഡ്സ് സെക്ഷൻ വിഭജിച്ച് എടക്കര
ആസ്ഥാനമായി എടക്കര ചുരം സെക്ഷൻ
രൂപീകരിക്കുന്നത് സംബന്ധിച്ച്
പഠനം നടത്താമോ; ഇക്കാര്യത്തിൽ
ചീഫ് എഞ്ചിനീയറിൽ നിന്നും
റിപ്പോർട്ട് ആവശ്യപ്പെടാമോ;
(
ഇ )
മലപ്പുറം
ജില്ലയിൽ നിന്നും മറ്റു
ജില്ലകളിലേക്ക്
പുനർവിന്യസിക്കുന്ന എൻ.എച്ച്.
വിഭാഗത്തിലെ തസ്തികകൾ
ഉപയോഗപ്പെടുത്തി സർക്കാരിന്
അധിക സാമ്പത്തിക
ബാധ്യതകളില്ലാതെ ഏറെ
ജോലിഭാരമുള്ള നിലമ്പൂർ റോഡ്സ്
സബ് ഡിവിഷൻ, എടക്കര ചുരം സെക്ഷൻ
എന്നീ ഓഫീസുകളിലേക്ക്
ജീവനക്കാരെ നിയമിക്കുന്നത്
പരിഗണിക്കുമോ; വിശദാംശം
അറിയിക്കാമോ?
4841.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ ദേശീയപാത വിഭാഗത്തിലെ
ഓഫീസുകൾ നിർത്തലാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത ഓഫീസുകളിൽ നിന്ന്
ഏതെല്ലാം തസ്തികകളിലാണ് ഇതുവരെ
ഡെപ്യൂട്ടേഷൻ/പുനർവിന്യാസം/ട്രാൻസ്ഫർ
എന്നിവ നടത്തിയിട്ടുള്ളതെന്ന്
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഓഫീസില്‍ നിന്നും മറ്റ്
ജില്ലകളിലേക്ക് ഏതെല്ലാം
തസ്തികകളിൽ
ഡെപ്യൂട്ടേഷൻ/പുനർവിന്യാസം/ട്രാൻസ്ഫർ
എന്നിവ നടത്തിയിട്ടുണ്ടെന്നും
തസ്തികകളുടെ എണ്ണം, അയച്ച
ജില്ല, ഉദ്യോഗസ്ഥർ എന്നിവയുടെ
വിശദാംശം ലഭ്യമാക്കുമോ ;
(
സി )
പ്രസ്തുത
ഓഫീസുകൾ നിർത്തലാക്കുന്നതിനും
പുനർവിന്യസിക്കുന്നതിനും
ഇടയാക്കിയ സാഹചര്യം
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
ജില്ലയിലെ ദേശീയപാതയുടെ
അറ്റകുറ്റപ്പണികൾ, അവയുടെ
ബില്ല്, ടെൻഡർ അടക്കമുള്ള
പ്രവൃത്തികൾ ചെയ്യുന്നതിന്
ആവശ്യമായ ജീവനക്കാരുടെ അഭാവം
ഇതുമൂലം സൃഷ്ടിക്കപ്പെടുന്നു
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആവശ്യമായ ജീവനക്കാരെ
നിലനിർത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
ജീവനക്കാരുടെ
എണ്ണം അധികമാണെങ്കിൽ ജില്ലയുടെ
വിസ്തൃതി പരിഗണിച്ച് ജില്ലയിൽ
നിന്നും പുനർവിന്യസിക്കുന്ന
ദേശീയപാത ജീവനക്കാരെ
ഉൾപ്പെടുത്തി സാമ്പത്തിക
ബാദ്ധ്യതകൾ ഇല്ലാതെ പുതിയ റോഡ്
സബ്ഡിവിഷൻ ഓഫീസ് ജില്ലയിൽ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4842.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലൂടെ
കടന്നുപോകുന്ന ദേശീയപാത
66-ന്റെ വികസനത്തിനായി എത്ര
രൂപയുടെ പദ്ധതിയാണ് ഇപ്പോള്‍
നടപ്പാക്കുന്നതെന്നും ആയതില്‍
സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം
എത്ര രൂപയാണെന്നും അറിയിക്കാമോ;
(
ബി )
എൻ.എച്ച്.
66-ന്റെ ആലപ്പുഴ ജില്ലയിലൂടെ
കടന്നുപോകുന്ന ഭാഗത്തിന്റെ
വികസനത്തിനായി എത്ര പേരുടെ എത്ര
ഏക്കര്‍ ഭൂമിയാണ്
ഏറ്റെടുക്കുന്നതെന്നും
ഇതിനോടകം എത്ര പേരുടെ എത്ര
ഭൂമിയാണ് ഏറ്റെടുത്ത്
കഴിഞ്ഞതെന്നും ഭൂമി
ഏറ്റെടുക്കലിനായി എത്ര രൂപയാണ്
ഇതുവരെ നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
സി )
ഇനിയും
ഏറ്റെടുക്കാനായി
അവശേഷിക്കുന്നത് എത്ര പേരുടെ
എത്ര ഭൂമിയാണെന്നും ആയതിന്
എന്ത് തുക വേണ്ടി വരുമെന്നും
പ്രസ്തുത ഭൂമി
ഏറ്റെടുക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
റോഡിന്റെ ഏതൊക്കെ ഭാഗങ്ങളാണ്
ഇപ്പോള്‍ നിര്‍മ്മാണത്തിനായി
ടെന്‍ഡര്‍ ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ഇ )
ദേശീയപാത
66-ന്റെ ആലപ്പുഴ ജില്ലയിലെ
നിലവിലുള്ള റോഡുകളിലെ കുഴികള്‍
ഒഴിവാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
4843.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുക്കം
നഗരസഭയിലെ തൃക്കുടമണ്ണ
ശിവക്ഷേത്രവുമായി ബന്ധപ്പെട്ട്
പിൽഗ്രിം ടൂറിസം സർക്യൂട്ട്
നടപ്പാക്കുന്നതിന് എന്തെങ്കിലും
നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടോ;
(
ബി )
തൃക്കുടമണ്ണ
പിൽഗ്രിം സർക്യൂട്ട്
യാഥാർത്ഥ്യമാക്കുന്നതിന്
വിശദപഠനം നടത്തി നടപടികൾ
സ്വീകരിക്കുമോ?
4844.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ അമ്പൂരി
ഗ്രാമപഞ്ചായത്തിൽ ടൂറിസം
ഡെസ്റ്റിനേഷന്‍ ഡെവലപ്പ്മെന്റ്
പദ്ധതി നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്‍മേല്‍ തുടര്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് അനുമതി നല്‍കുന്ന
കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കാമോ;
(
സി )
നെയ്യാര്‍
ഡാമില്‍ കെ.റ്റി.ഡി.സി. ക്ക്
പുതിയ ബോട്ടുകള്‍ അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ;
(
ഡി )
നെയ്യാര്‍
ഡാമിലെ ടൂറിസം വികസനത്തിന്റെ
സാധ്യതകള്‍ പരിഗണിച്ച് സ്വകാര്യ
സ്ഥാപനങ്ങളുടെ സഹകരണത്തോടെ
ജില്ലാ ടൂറിസം പ്രൊമോഷന്‍
കൗണ്‍സിലിന്റെ
മേല്‍നോട്ടത്തില്‍ അഡ്വഞ്ചറസ്
ടൂറിസം, ചില്‍ഡ്രന്‍സ്
പാര്‍ക്ക് തുടങ്ങിയവ
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കാമോ; വിശദാംശം
അറിയിക്കാമോ?
4845.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ ഉത്തരവാദിത്വ
ടൂറിസം മുഖേന നടന്നുവരുന്ന
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഉത്തരവാദിത്വ
ടൂറിസം പദ്ധതിയുടെ
നടത്തിപ്പുമായി ബന്ധപ്പെട്ട
വിശദാംശം ലഭ്യമാക്കാമോ?
4846.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിനോദ സഞ്ചാരികളുടെ സന്ദര്‍ശനം
സംബന്ധിച്ച
സ്ഥിതിവിവരക്കണക്കുകള്‍
ശേഖരിക്കുന്നതിനും അവർക്ക്
ആവശ്യമായ വിവരം
ലഭ്യമാക്കുന്നതിനും നിലവില്‍
എന്ത് സംവിധാനമാണുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ടൂറിസം
സ്‌പോട്ടുകളില്‍ സംഭവിക്കുന്ന
അപകടങ്ങളെയും അതിന് കാരണമാകുന്ന
സാഹചര്യങ്ങളെയും സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(
സി )
പ്രാദേശിക
ടൂറിസം സ്‌പോട്ടുകളെ സാഹസികവും
അല്ലാത്തവയുമായി
തരംതിരിച്ചിട്ടുണ്ടോ; ഓരോ
ടൂറിസം സ്‌പോട്ടിലെയും അപകട
സാധ്യതകള്‍ സംബന്ധിച്ച് വേണ്ട
മുന്‍കരുതലുകള്‍,
മുന്നറിയിപ്പുകള്‍,
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്നിവയ്ക്കായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4847.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാര്‍ വിനോദസഞ്ചാര വികസനം
ലക്ഷ്യമിട്ട് കൊച്ചി
മണ്ഡലത്തില്‍ നടത്തിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും അതിനായി എത്ര
തുക ചെലവാക്കിയെന്നും
പൂര്‍ത്തീകരിക്കാനുള്ളവ
ഏതെല്ലാമെന്നും ആയത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും വിശദാംശം
നല്‍കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വിനോദസഞ്ചാര മേഖലയിലെ
വികസനം ലക്ഷ്യമിട്ട് കൊച്ചി
മണ്ഡലത്തില്‍ നടത്തിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ?
4848.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബേക്കൽ
റിസോർട്സ് ആൻഡ് ഡെവലപ്പ്മെന്റ്
കോർപ്പറേഷന്റെ (ബി.ആർ.ഡി.സി.)
ഗവേണിംഗ് ബോഡിയില്‍ നിലവില്‍
ആരൊക്കെയാണ്
അംഗങ്ങളായിട്ടുള്ളത്; വിശദാംശം
അറിയിക്കാമോ;
(
ബി )
ഗവേണിംഗ്
ബോഡിയില്‍ ബി.ആർ.ഡി.സി. ടൂറിസം
ഡെസ്റ്റിനേഷന്‍ ഏരിയയിലെ
ഏതെങ്കിലും ജനപ്രതിനിധികളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
സി )
ബി.ആർ.ഡി.സി.
യുടെ ടൂറിസം വികസനത്തിന്
പ്രദേശത്തെ ജനപ്രതിനിധികളുടെ
സാന്നിദ്ധ്യം കൂടി
ആവശ്യമായിരിക്കെ ഉദ്യോഗസ്ഥ
തലത്തിലുള്ള ഗവേണിംഗ് ബോഡി
മാത്രം കാര്യങ്ങള്‍
തീരുമാനിക്കുന്നത് എത്ര കണ്ട്
ഉചിതമായിരിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ജനകീയ പ്രാദേശിക വിഷയങ്ങള്‍
കൂടി ഗവേണിംഗ് ബോഡിയുടെ
ശ്രദ്ധയില്‍പ്പെടുത്തി
പരിഹരിക്കുന്നതിന് ബി.ആർ.ഡി.സി.
ഗവേണിംഗ് ബോഡിയില്‍ ആയതിന്റെ
ടൂറിസം ഡെസ്റ്റിനേഷന്‍
ഏരിയയില്‍പ്പെടുന്ന
ജനപ്രതിനിധികളെ കൂടി
ഉള്‍പ്പെടുത്തി
പുനഃസംഘടിപ്പിക്കുന്നത്
പരിഗണിക്കുമോ; വിശദാംശം
അറിയിക്കാമോ?
4849.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലബാറിലെ
ടൂറിസം കേന്ദ്രങ്ങളുടെ
വികസനത്തിനായി എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഫാം
ടു മലബാർ എന്ന സംരംഭത്തിന്റെ
പുരോഗതി അറിയിക്കാമോ;
(
സി )
ഉത്തര
മലബാറിലെ വിവിധ ജലാശയങ്ങൾ
കോർത്തിണക്കിക്കൊണ്ടുള്ള മലബാർ
റിവർ ക്രൂയിസ് ടൂറിസം പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ഡി )
തിരുവനന്തപുരം-കാസർഗോഡ്
ജലപാതയുമായി ബന്ധപ്പെട്ട്
എന്തെല്ലാം ടൂറിസം സാധ്യതകളാണ്
നിലവിലുള്ളതെന്ന്
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
4850.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിനോദ സഞ്ചാര മേഖലയുമായി
ബന്ധപ്പെട്ട സാധ്യതകളും
പ്രശ്നങ്ങളും സമഗ്രമായി
വിലയിരുത്തി വിനോദ സഞ്ചാര
വികസനത്തിനായി പുതിയ നയസമീപനം
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിനോദ
സഞ്ചാര വികസനത്തിൽ സ്വകാര്യ
മേഖലയുടെ പങ്കാളിത്തം
മെച്ചപ്പെടുത്തുന്നതിന് വേണ്ടി
ഈ സർക്കാർ നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
വിനോദ
സഞ്ചാര മേഖലയെ ഒരു വ്യവസായമായി
അംഗീകരിച്ച് അതിന്‍പ്രകാരമുളള
ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുളള
നടപടികള്‍ സ്വീകരിക്കുമോ; ;
(
ഡി )
പ്രാദേശിക
ജനങ്ങളെ ടൂറിസം വിപണിയും
സേവനങ്ങളുമായി
ബന്ധിപ്പിക്കുന്നതിനും വിനോദ
സഞ്ചാര സൗഹൃദ അന്തരീക്ഷം
സൃഷ്ടിക്കുന്നതിനും ഈ സർക്കാർ
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ?
4851.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിനോദസഞ്ചാര
മേഖലയിൽ നിക്ഷേപങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്കരിക്കുന്ന പദ്ധതികൾ
ഉണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഗൃഹസ്ഥലി
സ്കീമിന്റെ വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
4852.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീമതി
ദെലീമ
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന
പരിധിയിലും വിനോദ സഞ്ചാര
കേന്ദ്രം വികസിപ്പിക്കുക എന്ന
ലക്ഷ്യത്തോടെ
തയ്യാറാക്കിയിട്ടുള്ള
പദ്ധതിയുടെ വിശദാംശം നല്‍കാമോ;
പ്രസ്തുത പദ്ധതി പ്രകാരം
ഡെസ്റ്റിനേഷനുകളാക്കി മാറ്റേണ്ട
പ്രദേശങ്ങളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച വിശദ പദ്ധതിരേഖ,
പ്രദേശത്ത് നിന്നും ലഭിക്കുന്ന
വരുമാന വിനിയോഗം എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാകുന്നതിലൂടെ
സംസ്ഥാനത്തിന്റെ ആഭ്യന്തര
ടൂറിസം മേഖലയിലും സാമൂഹ്യ
സാമ്പത്തിക തൊഴില്‍ മേഖലകളിലും
എന്തെല്ലാം മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നത്; വിശദാംശം
നല്‍കാമോ?
4853.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്
വേണ്ടി എന്തൊക്കെ പദ്ധതികളാണ്
രൂപീകരിക്കുന്നത് എന്ന്
വിശദമാക്കാമോ?
4854.
ഡോ.കെ.ടി.ജലീൽ
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി.പി. സുമോദ്
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദേശത്ത്
നിന്നും രാജ്യത്തിന്റെ ഇതര
ഭാഗങ്ങളില്‍ നിന്നും സംസ്ഥാനം
സന്ദര്‍ശിക്കുന്ന വിനോദ
സഞ്ചാരികളില്‍ ഭൂരിപക്ഷവും
എറണാകുളം, ഇടുക്കി, ആലപ്പുഴ,
തിരുവനന്തപുരം ജില്ലകളിലേക്ക്
മാത്രമാണ് എത്തുന്നത് എന്നതിനാൽ
മറ്റ് പ്രദേശങ്ങളിലെ ടൂറിസം
വിപണന സാധ്യത വിപുലീകരിക്കാന്‍
പദ്ധതിയുണ്ടോ;
(
ബി )
മലബാര്‍
പ്രദേശത്തെ വിനോദ
സഞ്ചാരത്തിന്റെ സാധ്യത
പ്രചരിപ്പിക്കുന്നതിന്
ആരംഭിച്ചിട്ടുള്ള ഫാം 2 മലബാര്‍
500 പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(
സി )
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
പ്രസ്തുത പദ്ധതിക്ക് പ്രാരംഭം
കുറിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
4855.
ശ്രീ.
പി.വി.അൻവർ
ശ്രീ.
ആന്റണി ജോൺ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പ്രാദേശിക വിനോദ
സഞ്ചാര സാധ്യതകളെ
പ്രയോജനപ്പെടുത്തുന്നതിനായി
ഉത്തരവാദിത്ത ടൂറിസം മേഖലയില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; ഡസ്റ്റിനേഷന്‍
ചലഞ്ച് പദ്ധതി ഇതിന്റെ ഭാഗമായി
നടപ്പാക്കിയിട്ടുണ്ടോ;
ഉത്തരവാദിത്ത ടൂറിസം
ക്ലാസിഫിക്കേഷന്‍ നടപ്പില്‍
വരുത്താനുള്ള പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ;
(
ബി )
ഉത്തരവാദിത്ത
ടൂറിസം മിഷന്‍ ഗ്രാമീണ വികസന
രംഗത്ത് എന്തെല്ലാം മാറ്റങ്ങള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഇതിനടിസ്ഥാനമായി എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ നടത്തി;
വിശദാംശം വ്യക്തമാക്കാമോ;
(
സി )
ഉത്തരവാദിത്ത
ടൂറിസം വികസനത്തിലൂടെ പ്രാദേശിക
സമൂഹത്തിലും തൊഴില്‍ മേഖലയിലും
സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും
എന്തെല്ലാം മാറ്റങ്ങള്‍
പ്രതീക്ഷിക്കുന്നു;
വിശദമാക്കാമോ?
4856.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജലടൂറിസം
സാധ്യതകള്‍ ഉപയോഗപ്പെടുത്തി
കാസര്‍ഗോഡ് ജില്ലയിലെ
വലിയപറമ്പ്, പടന്ന,
ചെറുവത്തൂര്‍, നീലേശ്വരം
പ്രദേശങ്ങളിലെ കവ്വായി കായലിലും
തേജസ്വിനി പുഴയിലും പുതിയ
ടൂറിസം ഡെസ്റ്റിനേഷനുകള്‍
ഉണ്ടാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
കയാക്കിങ്,
വാട്ടര്‍ സ്പോര്‍ട്ട്സ് എന്നിവ
ചെറിയ തോതില്‍ നല്ല നിലയ്ക്ക്
ചെയ്തുവരുന്ന നീലേശ്വരം
നഗരസഭയിലെ പാലായി പ്രദേശത്ത്
ഇതിനായി കൂടുതല്‍ പ്രോത്സാഹനവും
സഹായവും നല്‍കാന്‍ നടപടികള്‍
ഉണ്ടാകുമോ?
4857.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രധാന വിനോദസഞ്ചാര
കേന്ദ്രങ്ങളിലേക്ക് റോഡ്
സൗകര്യം
മെച്ചപ്പെടുത്തുന്നതിനും
നവീകരിക്കുന്നതിനും വിനോദസഞ്ചാര
വകുപ്പ് ഫണ്ട്
അനുവദിക്കാറുണ്ടോ; എങ്കിൽ ഫണ്ട്
അനുവദിക്കുന്നതിന്റെ മാനദണ്ഡവും
നടപടിക്രമങ്ങളും വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ആവശ്യത്തിനായി 2016 മുതല്‍
നാളിതുവരെ വകുപ്പ് അനുവദിച്ച
ഫണ്ടുകളുടെ വിശദവിവരം
ലഭ്യമാക്കാമോ?
4858.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉത്തരവാദിത്ത
ടൂറിസം പദ്ധതി പ്രകാരം വാമനപുരം
മണ്ഡലത്തില്‍ നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്താണെന്ന് അറിയിക്കാമാേ?
4859.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂർ
മണ്ഡലത്തിൽ തൈക്കാട്ടുശ്ശേരി
പഞ്ചായത്തിൽ ടൂറിസം പദ്ധതിയുടെ
ഭാഗമായി അനുവദിച്ച തുക
എത്രയെന്ന് വിശദമാക്കാമോ;
(
ബി )
ടി
പ്രവൃത്തി മുടങ്ങി കിടക്കുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ടി
പ്രവൃത്തി ഏറ്റെടുത്ത ഏജൻസി
ഏതെന്ന് വ്യക്തമാക്കാമോ;
(
ഡി )
ടി
പ്രവൃത്തി മുടങ്ങിയതിനുള്ള
കാരണം എന്തെന്നും ആയത്
സംബന്ധിച്ച് വകുപ്പ് സ്വീകരിച്ച
നടപടികളും വിശദമാക്കാമോ;
(
ഇ )
ടി
പ്രവൃത്തി
പൂർത്തീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
4860.
ശ്രീമതി
യു പ്രതിഭ
ശ്രീ.
എച്ച്. സലാം
ശ്രീ.
എ. രാജ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിനാേദ സഞ്ചാര കേന്ദ്രങ്ങളില്‍
ഹാേം സ്റ്റേകള്‍
ആരംഭിക്കുന്നതിന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
എൻ.ഒ.സി. വേണമെന്ന നിബന്ധന
ഒഴിവാക്കാനുദ്ദേശിക്കുന്നുണ്ടാേ;
(
ബി )
സര്‍ക്കാര്‍
പിന്‍തുടരുന്ന ഈസ് ഓഫ് ഡൂയിങ്
ബിസിനസ്സ് നയത്തിന്റെ ഭാഗമായി
വിനാേദ സഞ്ചാര
പ്രാേത്സാഹനത്തിന്
കെെക്കൊണ്ടിട്ടുള്ള തീരുമാനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
വിനാേദ
സഞ്ചാര കേന്ദ്രങ്ങളില്‍ ഹാേം
സ്റ്റേ സംരംഭങ്ങള്‍
വ്യാപകമാക്കുന്നതിനും വിനാേദ
സഞ്ചാരികള്‍ക്ക് കുറഞ്ഞ
ചെലവില്‍ സുരക്ഷിത താമസത്തിനും
മറ്റുസ്ഥലങ്ങളില്‍ നിന്നുള്ള
സഞ്ചാരികള്‍ക്ക് നമ്മുടെ
നാടിന്റെ സംസ്കാരം തൊട്ടറിയാനും
പ്രാദേശിക ജനതയ്ക്ക് വരുമാനം
സാധ്യമാക്കാനും ഉതകുന്ന
തരത്തിലുള്ള നടപടികൾ
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദമാക്കുമോ?
4861.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ടൂറിസം
മേഖലയിൽ സ്വകാര്യ നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മേഖലയിലെ നിക്ഷേപങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
വകയിരുത്തിയിരിക്കുന്ന
ഫണ്ടിന്റെ വിശദാംശം
അറിയിക്കാമോ;
(
സി )
ടൂറിസം
കേന്ദ്രങ്ങളിലെ പൈതൃക
കെട്ടിടങ്ങൾ
സംരക്ഷിക്കുന്നതിനായി വകുപ്പ്
സ്വീകരിച്ചു വരുന്ന നടപടികൾ
എന്തെല്ലാമെന്ന് അറിയിക്കുമോ?
4862.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
പെെതൃക പദ്ധതിയുടെ നിര്‍മ്മാണം
നിലവില്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി എത്ര രൂപയാണ്
അനുവദിച്ചതെന്നും എന്തൊക്കെ
വികസന പദ്ധതികളാണ് വിഭാവനം
ചെയ്തതെന്നും ഇതിനായി നീക്കി
വച്ച തുക എത്രയെന്നും ഏതൊക്കെ
പദ്ധതി പൂര്‍ത്തീകരിച്ചുവെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ
അമ്പലപ്പുഴ മണ്ഡലത്തിലെ
നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും
ആലപ്പുഴയുടെ സാംസ്കാരിക
പെെതൃകകേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തുന്നതിനും അവയുടെ
വികസനം സാധ്യമാക്കുന്നതിനും
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
4863.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു വിനോദ സഞ്ചാര
കേന്ദ്രം പദ്ധതിയുടെ
ഭാഗമാകുന്നതിനായി ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ നിന്ന് ഏതെല്ലാം
പഞ്ചായത്തുകളാണ് അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദവിവരം
നൽകാമോ?
4864.
ശ്രീമതി.ഉമ
തോമസ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മിയാവാക്കി
പദ്ധതിയുമായി ബന്ധപ്പെട്ട്
ടൂറിസം വകുപ്പ് ടെണ്ടർ പരസ്യം
നൽകിയിട്ടുണ്ടോ; എങ്കിൽ എന്നാണ്
പരസ്യം നൽകിയതെന്നും ദേശീയ
മാധ്യമങ്ങളിൽ പരസ്യം
നൽകിയിട്ടുണ്ടോയെന്നും ഏതൊക്കെ
ദേശീയ മാധ്യമങ്ങളിലാണെന്നും
വ്യക്തമാക്കുമോ; ദേശീയ
മാധ്യമങ്ങളിൽ പരസ്യം
നൽകിയിട്ടില്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി ആദ്യം ടെൻഡർ
നടപടികൾ സ്വീകരിച്ചത് മാനുവൽ
രീതിയിലാണോ; ആണെങ്കിൽ പിന്നീട്
ഇ-ടെൻഡർ നടപടികളിലേക്ക്
മാറുവാനുള്ള സാഹചര്യം
വ്യക്തമാക്കുമോ;
(
സി )
ടെൻഡർ
നടപടികളിൽ ഷോർട്ട് ലിസ്റ്റ്
ചെയ്ത സ്ഥാപനങ്ങളുടെ പ്രവൃത്തി
പരിചയം വിലയിരുത്താൻ വേണ്ടി
പ്രസ്തുത സ്ഥാപനങ്ങൾ മുൻപ്
ചെയ്ത പ്രവൃത്തികള്‍
പരിശോധിച്ചിരുന്നോ; വിശദാംശം
നൽകുമോ;
(
ഡി )
5.6.2020
ലെ ഉത്തരവിൻ പ്രകാരം
അഞ്ചുലക്ഷത്തി പതിനായിരം
രൂപയ്ക്ക് 100 സ്ക്വയർ മീറ്റർ
കാട് വെയ്ക്കുന്നതിന് കരാർ
നേടിയ സ്ഥാപനം പിന്നീട്
അഞ്ചരക്കോടിയിലധികം രൂപയ്ക്ക്
കൂടുതൽ സ്ഥലത്ത് കാട്
വെയ്ക്കുവാൻ അപേക്ഷ
സമർപ്പിച്ചിരുന്നോ; പ്രസ്തുത
അപേക്ഷ ടൂറിസം വർക്കിംഗ്
ഗ്രൂപ്പ് പരിഗണിച്ചിരുന്നോ;
എങ്കിൽ തീരുമാനം
വ്യക്തമാക്കുമോ;
(
ഇ )
ടൂറിസം
വർക്കിംഗ് ഗ്രൂപ്പിന്റെ
തീരുമാനത്തെ മറികടന്ന് കൊണ്ട്
പിന്നീട് പ്രസ്തുത സ്ഥാപനത്തിന്
അവർ ആവശ്യപ്പെട്ട തുകയ്ക്കുള്ള
കരാർ തന്നെ നൽകുവാൻ ടൂറിസം
സെക്രട്ടറി ഫയൽ വീണ്ടും
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
റീടെണ്ടർ നടപടികൾ കൂടാതെ
മേൽപ്പറഞ്ഞ സ്ഥാപനത്തിന് കൂടുതൽ
തുകയ്ക്കുള്ള പ്രവൃത്തി
അനുവദിച്ച് നൽകിയതിന്റെ കാരണം
വ്യക്തമാക്കുമോ?
4865.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ തീര്‍ത്ഥാടക ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമാേ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പുരാേഗതി
വിശദമാക്കാമാേ?
4866.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വള്ളംകളിയെ
ലോകോത്തര കായിക ഇനമായി
പരിവര്‍ത്തനം ചെയ്യുന്നതിനായി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ
മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട്
ലീഗ് നടത്തുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ച്
വരുന്നുണ്ടെന്ന് വിശദമാക്കാമോ;
(
ബി )
കാരവന്‍
ടൂറിസം പദ്ധതി നിലവില്‍
എവിടെയൊക്കെ
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; അതിനായുള്ള
മുതല്‍മുടക്ക് എത്രയാണെന്ന്
അറിയിക്കാമോ;
(
സി )
സ്വകാര്യ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും പ്രസ്തുത
പദ്ധതി നടത്തുന്നതിന്
സര്‍ക്കാര്‍ സാമ്പത്തിക സഹായം
നല്‍കുന്നുണ്ടോ; വിശദമാക്കാമോ?
4867.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുനലൂർ
മണ്ഡലത്തിലെ ഓലിയരുക്
വെള്ളച്ചാട്ടം വിനോദ സഞ്ചാര
സംരക്ഷണ പദ്ധതിക്ക്
നാല്പത്തിരണ്ട്‍ ലക്ഷത്തി
എൺപത്തിനാലായിരം രൂപയുടെ
ഭരണാനുമതി ലഭിക്കുകയും
ഹാബിറ്റാറ്റ് ടെക്നോളജി
ഗ്രൂപ്പ് പ്രസ്തുത നിർമ്മാണ
പ്രവൃത്തി ആരംഭിക്കുകയും
ചെയ്തെങ്കിലും ഭരണാനുമതി
പിന്നീട് റദ്ദ് ചെയ്തിട്ടുള്ള
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തി നിർത്തിവച്ചതിനെ
തുടർന്ന് പൊതുജനങ്ങളുടെയും
സഞ്ചാരികളുടെയും ശക്തമായ
പ്രതിഷേധങ്ങളും പത്രവാർത്തകളും
ഉണ്ടായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
നിലവിലുള്ള
എസ്റ്റിമേറ്റ് തുകയിൽ
അധികരിക്കാത്ത വിധത്തിൽ
പ്രസ്തുത പ്രവൃത്തിയുടെ
ഭരണാനുമതി
പുനഃസ്ഥാപിക്കുന്നതിനുള്ള
ക്രമീകരണങ്ങൾ ഏർപ്പെടുത്തുമോ;
വ്യക്തമാക്കാമോ?
4868.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മിയാവാക്കി
വനവത്ക്കരണ പദ്ധതി
നടപ്പാക്കുന്നതിന്റെ ഭാഗമായി
ടൂറിസം വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ടെൻഡറിൽ യോഗ്യത
നേടിയ രണ്ട് സ്ഥാപനങ്ങൾ
ഏതൊക്കെയാണെന്നും ഈ
സ്ഥാപനങ്ങൾക്കുള്ള പ്രവൃത്തി
പരിചയം എന്താണെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട
സെലക്ഷൻ കമ്മിറ്റിക്ക് മുമ്പാകെ
പ്രസന്റേഷൻ നടത്തിയ രണ്ട്
സ്ഥാപനങ്ങൾക്കും ലഭിച്ച മാർക്ക്
എത്രയാണ്; സെലക്ഷൻ കമ്മിറ്റി
അംഗങ്ങൾ ആരൊക്കെയാണ്; പ്രസ്തുത
കമ്മിറ്റിയിൽ ഏതൊക്കെ അംഗങ്ങൾ
പങ്കെടുത്തു; സന്നദ്ധ
സംഘടനകൾ/ചാരിറ്റി സൊസൈറ്റി
വിഭാഗങ്ങൾക്ക് നൽകുന്ന അഞ്ച്
മാർക്ക് രണ്ട് സ്ഥാപനങ്ങളിൽ
ഏതിനെങ്കിലും നൽകിയിരുന്നോ;
എങ്കിൽ ഇതിന് ആസ്പദമാക്കിയ രേഖ
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ കരാർ 05.06.2020 ലെ
181/2020/ടി.എസ്.എം. ഉത്തരവ്
പ്രകാരം ഏത് സ്ഥാപനത്തിനാണ്
നൽകിയത്; പ്രസ്തുത കരാറിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
ഉത്തരവ് പ്രകാരം അഞ്ച് ലക്ഷത്തി
പതിനായിരം രൂപയ്ക്ക് നൂറ്
സ്‌ക്വയർ മീറ്റർ കാട്
വെയ്ക്കുന്നതിന് കരാർ നേടിയ
സ്ഥാപനം പിന്നീട്
അഞ്ചരക്കോടിയിലധികം രൂപയ്ക്ക്
കൂടുതൽ സ്ഥലത്ത് കാട്
വെയ്ക്കുവാൻ അപേക്ഷ
സമർപ്പിച്ചിരുന്നോ; പ്രസ്തുത
അപേക്ഷ ടൂറിസം വർക്കിംഗ്
ഗ്രൂപ്പ് പരിഗണിച്ചിരുന്നോ;
എങ്കിൽ തീരുമാനം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
എഫ് )
പിന്നീട്
പ്രസ്തുത സ്ഥാപനത്തിന് അവർ
ആവശ്യപ്പെട്ട തുകയ്ക്ക് തന്നെ
കരാർ നൽകുവാൻ തീരുമാനിച്ചതിന്റെ
കാരണം വ്യക്തമാക്കുമോ; കരാർ
പ്രകാരമുള്ള തുകയിലും അളവിലും
വ്യത്യാസം ഉണ്ടായിട്ടും
റീ-ടെൻഡർ നടത്തുവാൻ
തയ്യാറാകാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
4869.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലിറ്റിൽ
ഇന്ത്യ കാസർഗോഡ് ടൂറിസം
പദ്ധതിയുടെ വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ; പദ്ധതിയുടെ
നിർവ്വഹണ ഏജൻസിയെ സംബന്ധിച്ച
വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
4870.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വദേശി
ദർശൻ പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിനായി കേന്ദ്ര
ടൂറിസം വകുപ്പിന് പ്രൊപ്പോസലുകൾ
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം വ്യക്തമാക്കാമോ;
(
ബി )
കേന്ദ്ര
ടൂറിസം വകുപ്പിന് സമർപ്പിച്ച
പ്രൊപ്പോസലുകൾക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4871.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
ഗസ്റ്റ് ഹൗസിന്റെ നവീകരണവും
വിപുലീകരണവും സംബന്ധിച്ച
പ്രവൃത്തിയുടെ പുരാേഗതി
വിശദമാക്കാമാേ?
4872.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവളം
മണ്ഡലത്തില്‍ ടൂറിസം വകുപ്പ്
2016 മുതൽ നടപ്പാക്കുന്ന
പദ്ധതികള്‍ ഏതൊക്കെയാണ്; അവയിൽ
എത്ര പദ്ധതികൾ
പൂര്‍ത്തീകരിച്ചുവെന്നും എത്ര
പദ്ധതികൾ
പൂർത്തീകരിക്കാനുണ്ടെന്നുമുള്ള
വിശദാംശം നൽകുമോ?
4873.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ പൂതൃക്ക
ഗ്രാമപഞ്ചായത്തിലെ തമ്മാനിമറ്റം
ടൂറിസം പദ്ധതിക്ക് അനുമതി
നല്‍കുന്നതിലുള്ള കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി സമര്‍പ്പിച്ച
പ്രാേജക്ട്
റിപ്പാേര്‍ട്ടിന്മേല്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ;
(
സി )
തമ്മാനിമറ്റം
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമാേ ?
4874.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തിലെ പുറത്തൂര്‍
പഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ
പടിഞ്ഞാറെക്കരയില്‍ സൂര്യാസ്തമന
മുനമ്പ് നിര്‍മ്മിക്കാന്‍ തുക
വകയിരുത്തിയിട്ടുണ്ടാേ;
എങ്കില്‍ എത്ര രൂപയാണ് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ പുരാേഗതി
വിശദമാക്കാമാേ;
(
സി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമാേ?
4875.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
മണ്ഡലത്തിലെ കിളിമാനൂര്‍
ചാരുപാറ തമ്പുരാട്ടിപ്പാറയില്‍
ടൂറിസം പദ്ധതി ആരംഭിക്കണമെന്ന
അപേക്ഷയിന്മേൽ സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലം സന്ദര്‍ശിച്ച
വകുപ്പധികൃതര്‍ക്ക് അവിടെ
ആരംഭിക്കാൻ അനുയോജ്യമായ പദ്ധതി
ഏതായിരിക്കുമെന്നത് സംബന്ധിച്ച്
നിര്‍ദ്ദേശം നല്‍കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
4876.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊല്ലത്ത്
നിന്നും കാട്ടില്‍ മേക്കതിൽ
ക്ഷേത്രം വഴി
കരുനാഗപ്പള്ളിയിലേക്ക് ബോട്ട്
സര്‍വ്വീസ് ആരംഭിക്കുന്നത്
വിനോദസഞ്ചാര വകുപ്പിന്റെ
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പന്മന
വട്ടക്കായലില്‍
പണിപൂര്‍ത്തിയാക്കിയ
ബോട്ട്ജെട്ടിയില്‍ ബോട്ടുകള്‍
അടുപ്പിക്കാൻ സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി വകുപ്പ്
സ്വീകരിക്കുമോ?
4877.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബേക്കല്‍
കോട്ട സ്ഥിതി ചെയ്യുന്ന
പ്രദേശത്തെ എത്ര ഏക്കര്‍ ഭൂമി
പൊതുമരാമത്ത് വകുപ്പിന്റെ കൈവശം
ഉണ്ടെന്ന് അറിയിക്കാമോ;
(
ബി )
ബേക്കല്‍
കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലവും
അവിടെയുള്ള റസ്റ്റ് ഹൗസും
നിലവില്‍ ആരുടെ
കൈവശമാണുള്ളതെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
സ്ഥലം ആര്‍ക്കെങ്കിലും
പാട്ടക്കരാര്‍ വ്യവസ്ഥയില്‍
നല്‍കിയിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
ഡി )
പാട്ടക്കരാര്‍
ഏറ്റെടുത്ത ഏജന്‍സി
അറ്റകുറ്റപ്പണികൾ
ചെയ്യാത്തതിനാല്‍ ചരിത്ര
പ്രാധാന്യമുള്ള പ്രസ്തുത
കെട്ടിടം നിലംപൊത്താറായ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
പ്രസ്തുത
സ്ഥലവും റസ്റ്റ് ഹൗസും
പ്രയോജനപ്പെടുത്തി ബേക്കല്‍
ടൂറിസ്റ്റ് കേന്ദ്രത്തില്‍
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുള്ള ആധുനിക
പദ്ധതികൾ തയ്യാറാക്കി
നടപ്പിലാക്കുന്ന വിഷയം
പരിഗണിക്കുമോ; വിശദാംശം
അറിയിക്കാമോ?
4878.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിൽ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന ടൂറിസം
പ്രവൃത്തികൾ വിശദമാക്കാമോ;
(
ബി )
തിരൂരങ്ങാടി
മണ്ഡലത്തിലെ നന്നമ്പ്ര
പഞ്ചായത്തിലെ കൊടിഞ്ഞി ഇരുകുളം
സൗന്ദര്യവത്കരണ പ്രവൃത്തിയുടെ
നിർമ്മാണവുമായി ബന്ധപ്പെട്ട
വിശദാംശം ലഭ്യമാക്കാമോ?
|
|
|
|
|
|
|
|