STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*91.
ശ്രീ ജി എസ് ജയലാൽ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റൽ റീസർവ്വേയില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ വിസ്തീർണ്ണം കൈവശ രേഖയിൽ ഉള്ളതിനേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ അധിക ഭൂമി കൈവശക്കാരന് പതിച്ച് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ഇത്തരത്തിൽ പതിച്ച് നൽകുന്ന ഭൂമിയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം നിബന്ധനകൾക്ക് വിധേയമായി പതിച്ച് നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
റീസർവ്വേ നടപടികളുടെ ഭാഗമായി ഓരോ ജില്ലയിലും സ്വകാര്യ വ്യക്തികൾ അധികമായി കൈവശം വച്ചിട്ടുള്ള ഭൂമിയും അവകാശികൾ ഇല്ലാത്ത ഭൂമിയും സർക്കാർ ഭൂമിയും കണ്ടെത്തി ലാൻഡ് ബാങ്കിൽ ഉൾപ്പെടുത്തി ഭൂരഹിതരും ഭവന രഹിതരുമായവർക്ക്‌ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
*92.
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂളിമാട് പാലം തകർന്ന സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പാലം തകർന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നൽകിയിരുന്നോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടോ; ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
പി.ഡബ്ല്യൂ.ഡി. വിജിലൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് മടക്കിയയച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
*93.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി.ഉമ തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ത്രീകൾ കൂട്ടബലാൽസംഗമുൾപ്പെടെയുള്ള അതിക്രമങ്ങൾക്കിരയാകുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇരുപത്തിനാല് മണിക്കൂറും വനിത പോലീസിന്റെ സാന്നിധ്യമുള്ള എയ്ഡ് പോസ്റ്റുകളും സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
*94.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പൊതുവിദ്യാലയങ്ങളിലെ ശുചിമുറികള്‍, കളിസ്ഥലങ്ങള്‍, ലൈബ്രറികള്‍, ലാബുകള്‍ എന്നിവ ഉന്നത നിലവാരത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
*95.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എച്ച്. സലാം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷേമനിധി ബോര്‍ഡുകളുടെ ഭരണച്ചെലവ് കുറച്ച് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തില്‍ ബോര്‍ഡുകളുടെ പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ചിട്ടുണ്ടോ; വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യം ലഭ്യമാക്കുന്നതിലുണ്ടായിരുന്നതായി പറയപ്പെടുന്ന കാലതാമസം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( ബി )
എല്ലാ ക്ഷേമനിധി ബോര്‍‍ഡുകള്‍ക്കും പൊതുവായ സോഫ്റ്റ് വെയര്‍ രൂപീകരിച്ച് അംശദായം ഓൺലൈനായി അടയ്ക്കന്നതിനും ദ്വയാംഗത്വവും വ്യാജ അംഗത്വവും ഒഴിവാക്കുന്നതിനും സാധിച്ചിട്ടുണ്ടോ;
( സി )
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോർ‍ഡിന്റെ കൂടി നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഓട്ടോ, ടാക്സി സര്‍വ്വീസ് തുടങ്ങുന്നതിനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ?
*96.
ശ്രീമതി ഒ എസ് അംബിക
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1966-ൽ തുടങ്ങിയ റീസർവ്വേ ഇതുവരെ എത്ര വില്ലേജുകളിൽ പൂർത്തിയാക്കാനായിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
നാല് വർഷത്തിനുള്ളിൽ എല്ലാ വില്ലേജുകളിലും റീസർവ്വേ പൂർത്തിയാക്കാൻ തയ്യാറാക്കിയിട്ടുള്ള പദ്ധതിക്ക് പ്രാരംഭം കുറിക്കാനായിട്ടുണ്ടോ; അതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും മറ്റിന ചെലവും അറിയിക്കാമോ;
( സി )
ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കുന്നതോടെ ഭൂരേഖകളെല്ലാം ഡിജിറ്റലായി പരിപാലിക്കാനും ഏകീകൃത പോർട്ടലിൽ ലഭ്യമാക്കാനും ഉദ്ദേശമുണ്ടോ; എങ്കിൽ ഇതിനായി നടത്തുന്ന പ്രവർത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
*97.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണത്തിലിരിക്കെ തകർന്ന കൂളിമാട് പാലത്തിന്റെ ബീമുകൾ സ്ഥാപിക്കുമ്പോൾ പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
ബീമുകൾ സ്ഥാപിക്കുമ്പോൾ പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറോ അസിസ്റ്റന്റ് എൻജിനീയറോ സ്ഥലത്തുണ്ടാകണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടോ;
( സി )
കരാറുകാരായ ഏജൻസിയുടെ ജീവനക്കാർ മാത്രമാണ് ബീമുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന ജോലികൾ നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
പാലത്തിന്റെ സുപ്രധാന പ്രവൃത്തി നടക്കുമ്പോൾ ഉത്തരവാദപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തത് വീഴ്ചയായി കണക്കാക്കി ഉത്തരവാദികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമോ?
*98.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ എം മുകേഷ്
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66- ന്റെ സമഗ്ര വികസനത്തിലെ പുരോഗതി അറിയിക്കാമോ;
( ബി )
ദേശീയ പാത 66- ന്റെ വികസനത്തിനായി ആകെ എത്ര സ്ഥലമാണ് ഏറ്റെടുക്കേണ്ടതെന്നും അതില്‍ എത്ര സ്ഥലം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
തലപ്പാടി മുതല്‍ കാരോട് വരെ എത്ര റീച്ചായിട്ടാണ് നിര്‍മ്മാണം നടത്തുന്നതെന്നും എല്ലാ റീച്ചുകളിലും പ്രവൃത്തി കരാറായിട്ടുണ്ടോയെന്നും നിര്‍മ്മാണം എന്നത്തേക്ക്‌ പൂര്‍ത്തിയാകുമെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
*99.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി ഈ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
തോട്ടം തൊഴിലാളികളുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വിശദമാക്കുമോ;
( സി )
നിർജ്ജീവാവസ്ഥയിലുള്ള തോട്ടങ്ങളിലെ തൊഴിലാളികളുടെ ക്ഷേമപദ്ധതി ആനുകൂല്യങ്ങളും പെൻഷനും നൽകുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഉല്പാദനം നിർത്തിവച്ച തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിക്കുന്നതിന് തൊഴില്‍ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
*100.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ .പി. കെ. ബഷീർ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂളിമാട് പാലത്തിന്റെ നിർമ്മാണഘട്ടത്തിൽ മൂന്ന് ബീമുകൾ തകർന്ന സംഭവത്തിൽ അന്വേഷണം നടത്തിയിരു​ന്നോ;
( ബി )
പാലത്തിന്റെ ബീം സ്ഥാപിക്കുന്ന അവസരത്തിൽ പദ്ധതിയുടെ മേൽനോട്ടച്ചുമതലയുളള ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരു​ന്നോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ഹൈഡ്രോളിക് ജാക്കിയുടെ സാങ്കേതിക തകരാറാണ് പാലം തകരാൻ കാരണമെന്ന കരാറുകാരുടെ വാദം അംഗീകരിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത പാലം പണിയുടെ അപാകതയും അഴിമതിയും അന്വേഷിക്കുവാൻ നടപടി സ്വീകരിക്കുമോ?
*101.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി യു പ്രതിഭ
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട് വര്‍ഷം നിശ്ചലമായിരുന്ന വിനോദസഞ്ചാര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനം വിശദമാക്കുമോ;
( ബി )
2022 മേയ് മാസം നടത്തിയ കേരള ട്രാവല്‍ മാര്‍ട്ട് വിജയകരമായിരുന്നോയെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്തെ വിനോദസഞ്ചാര രംഗത്ത് നൂതനാനുഭവം പകര്‍ന്ന് നല്‍കുന്ന കാരവന്‍ ടൂറിസം വിപുലമായ തോതില്‍ നടപ്പാക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് അറിയിക്കാമോ;
( ഡി )
വിനോദസഞ്ചാര മേഖലയിലെ സംരംഭകര്‍ക്ക് നല്‍കുന്ന പ്രോത്സാഹനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
*102.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവത്തിൽ മരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരു​ന്നോ;
( ബി )
പ്രസ്തുത റിപ്പോർട്ടിലെ നിഗമനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; റിപ്പോർട്ട് അപൂർണ്ണമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ക്രമ​ക്കേടുകൾ സംബന്ധിച്ച് വകുപ്പിന് പുറത്തുളള ഏജൻസിയെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്താൻ തയ്യാറാകുമോ;
( സി )
ബീം തകർന്നതിലൂടെ ഉണ്ടായ നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
*103.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള കരാർ പ്രകാരം നിർമ്മാണം പൂർത്തീകരിക്കേണ്ടത് എന്നായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട് മുപ്പത്തിമൂന്ന് ശതമാനം ഡ്രെഡ്ജിംഗ് ജോലികൾ മാത്രമാണ് നാളിതുവരെ പൂർത്തീകരിക്കുവാൻ സാധിച്ചിട്ടുള്ളത് എന്നത് വസ്തുതയാണോ; എങ്കില്‍ ഇക്കാര്യം ഗൗരവപൂർവം കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട് എത്ര മീറ്റർ പുലിമുട്ട് നിർമ്മിക്കേണ്ടതുണ്ട്; നിലവിൽ എത്ര മീറ്റർ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്; പുലിമുട്ട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പുലിമുട്ട് നിർമ്മാണത്തിന് ആവശ്യമായി വരുന്ന പാറയുടെ അളവ് കണക്കാക്കിയിട്ടുണ്ടോ; ആവശ്യമായ പാറ സംസ്ഥാനത്ത് ലഭ്യമല്ലാത്തതിനാലാണോ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാത്തത്; എങ്കിൽ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
*104.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ജനകീയ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
റവന്യൂ വകുപ്പില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടോ;
( സി )
വില്ലേജ്, താലൂക്ക് ഓഫീസുകളുടെ പ്രവര്‍ത്തനം ആധുനിക സാങ്കേതികോപകരണങ്ങളും സാങ്കേതിക വിദ്യയും ഏര്‍പ്പെടുത്തി ശാക്തീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും നടപടിയെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*105.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം രാജഗോപാലൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് റോ‍ഡുകള്‍ തകരാറില്ലാതെ ദീര്‍ഘകാലം നിലനില്‍ക്കാനായി പുതിയ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
2026-നുള്ളില്‍ പതിനയ്യായിരം കിലോമീറ്റര്‍ റോഡ് ബി.എം. & ബി.സി. നിലവാരത്തിലേയ്ക്കുയര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ടോ; പ്രസ്തുത ലക്ഷ്യം നേടിയെടുക്കുന്നതിലെ പുരോഗതി അറിയിക്കാമോ;
( സി )
ലോകോത്തര സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കരാറുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നുണ്ടോ; മികച്ച കരാറുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് ബോണസ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*106.
ശ്രീ. പി.പി. സുമോദ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതലുള്ള മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്താെട്ടാകെ അന്‍പത്തിയൊന്നായിരത്തി അറുന്നൂറ്റി ഇരുപത്തിയൊന്‍പത് സ്കൂളുകള്‍ അടച്ചുപൂട്ടിയപ്പോള്‍ സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഇരുന്നൂറ്റി മുപ്പത്തിയേഴ് പൊതുവിദ്യാലയങ്ങള്‍ സജീവമാക്കാനായെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഏകീകൃത ജില്ലാ വിദ്യാഭ്യാസ വിവര സംവിധാനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുൻ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ സൗകര്യമുള്ള വിദ്യാലയങ്ങളുടെ ശതമാനം ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തി അറിയിക്കാമോ?
*107.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാർ പ്രകാരം 2019 ഡിസംബറിൽ പൂർത്തിയാ​ക്കേണ്ടിയിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്;
( ബി )
ശേഷിക്കുന്ന പ്രവൃത്തികൾ എന്തെല്ലാമാണ്; ഇതിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ട പ്രവൃത്തികൾ എന്തെല്ലാമാണ്;
( സി )
കരിങ്കല്ലിന്റെ ലഭ്യതക്കുറവ് മൂലം പുലിമുട്ട് നിർമ്മാണം തടസ്സപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ?
*108.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയപാതകളുടെ വികസനത്തിന് നിലവില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ വിശദീകരിക്കുമോ;
( ബി )
കൊല്ലം-ചെങ്കോട്ട ദേശീയപാതയിലെ സുഗമ ഗതാഗതത്തിനുള്ള അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കുമോ?
*109.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ നിര്‍മ്മാണത്തിനിടെ തകര്‍ന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; പ്രസ്തുത സംഭവത്തിൽ നിർമ്മാണ ചുമതലയുണ്ടായിരുന്ന കമ്പനിയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ബീമുകള്‍ ഉറപ്പിക്കുമ്പോള്‍ ഹൈഡ്രോളിക് ജാക്ക് തകരാറായതാണ് ബീമുകൾ തകരാൻ കാരണം എന്ന കമ്പനിയുടെ വാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ വാദം അന്വേഷണത്തെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
ആവശ്യമായ സുരക്ഷ ഉറപ്പാക്കാതെ നിര്‍മ്മാണം നടത്തിയതാണ് പാലം തകരാനുണ്ടായ കാരണം എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*110.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസ സൗകര്യം പ്രദാനം ചെയ്യുന്നതിനായി അപ്നാ ഘർ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ, തൊഴിലവകാശങ്ങൾ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം തുടങ്ങിയവ സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആവാസ് എന്ന പേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി വരുന്നുണ്ടോ; വിശദമാക്കുമോ?
*111.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ വേണ്ടത്ര വെളിച്ചവും മുന്നറിയിപ്പ് സംവിധാനവും ഇല്ലാത്തതിനാൽ അപകട മരണങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ബി )
നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷ മുൻകരുതൽ ഏർപ്പെടുത്തുന്നതിന് പ്രോട്ടോക്കോൾ രൂപീകരിക്കണമെന്ന ആവശ്യത്തിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കുന്നവർക്കെതിരെ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ?
*112.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ പല പ്രാവശ്യം നിര്‍ദ്ദേശം നല്‍കിയിട്ടും ഭൂമി തരംമാറ്റല്‍ സംബന്ധിച്ച അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ ഉണ്ടാകുന്നതായി പറയപ്പെടുന്ന കാലതാമസം ഒഴിവാക്കാൻ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
അര്‍ഹതപ്പെട്ടവര്‍ക്ക്‌ എത്രയും വേഗം ഭൂമി തരംമാറ്റി കിട്ടാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
*113.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ല് ലഭിക്കാത്തത് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് പരിഹരിക്കുന്നതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്ന്‌ കരിങ്കല്ല് എത്തിക്കുന്നതിന് സർക്കാർ തലത്തിൽ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
*114.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനത്തെ മിച്ചഭൂമി കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
വിദേശ കമ്പനികളുടെ കൈവശത്തിലുള്ളതും രേഖകളില്ലാത്തതുമായ ഭൂമി ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
മലയോര മേഖലയിലെ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിനായി രൂപം നല്‍കിയിട്ടുള്ള കര്‍മ്മ പരിപാടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
ആദിവാസി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ജനങ്ങളെയും ഭൂമിയുടെ അവകാശികളാക്കുന്നതിന് റവന്യു വകുപ്പ് വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*115.
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടൽ നിർത്തിക്കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവ് ഇറക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
ജിയോ ടാഗ് സംവിധാനം വഴി അതിരടയാളം രേഖപ്പെടുത്താനും സാമൂഹികാഘാത പഠനത്തിന് ജി.പി.എസ്. സംവിധാനം ഉപയോഗിക്കാനുമാണോ പ്രസ്തുത ഉത്തരവെന്ന് വിശദമാക്കാമോ;
( സി )
സാമൂഹികാഘാത പഠനം നടത്താൻ കല്ലിടൽ ആവശ്യമില്ല എന്നാണോ ഈ ഉത്തരവ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*116.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എച്ച്. സലാം
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ നാഷണല്‍ ഹൈവേ അര്‍ബന്‍ ലിങ്കിലെ റോ‍ഡുകളുടെ പരിഷ്കരണത്തിനും ഉപ പാതകളുടെയും സര്‍വ്വീസ് റോ‍‍‍ഡുകളുടെയും നിര്‍മ്മാണ, പരിപാലനത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*117.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എം. എം. മണി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2026-നുള്ളില്‍ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട് എന്ന ലക്ഷ്യം നിറവേറ്റാനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകം എത്ര പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന കണക്ക് ലഭ്യമാണെങ്കില്‍ നല്‍കുമോ;
( സി )
ലാന്‍ഡ് ട്രിബ്യൂണല്‍ മുമ്പാകെ ദീര്‍ഘകാലമായി കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഇടപെടല്‍ ഉണ്ടാകുമാേ;
( ഡി )
ജില്ല റവന്യൂ അസംബ്ലി കാര്യക്ഷമമായി നടക്കുന്നുണ്ടാേ; ഇതിന്റെ തുടര്‍നടപടികള്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടാേ?
*118.
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിൽ ലഭ്യമാക്കുന്ന അരിയുടെയും മറ്റ് ഭക്ഷണ സാധനങ്ങളുടെയും ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്താൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
കായംകുളം ടൗണ്‍ ഗവ. യു.പി. സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
സ്കൂൾ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
*119.
ശ്രീ എം നൗഷാദ്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അതിജീവിച്ചുകൊണ്ട് പ്രശംസനീയമായ രീതിയില്‍ എസ്.എസ്.എല്‍.സി. പരീക്ഷ നടത്തി അഭിമാനകരമായ പരീക്ഷാഫലം ഉണ്ടായത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തന നേട്ടമായി വിലയിരുത്തുന്നുണ്ടോ;
( ബി )
മികച്ച രീതിയിലുള്ള വിജയം കരസ്ഥമാക്കിയവര്‍ക്കെല്ലാം ഇഷ്ടവിഷയങ്ങള്‍ പഠിക്കുവാനുള്ള അവസരം ലഭ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടോ;
( സി )
വിജയികൾക്കെല്ലാം ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതിന് പര്യാപ്തമായ പ്ലസ് വണ്‍, ഐ.ടി.ഐ. സീറ്റുകള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ?
*120.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ വി ജോയി
ശ്രീ കെ ആൻസലൻ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴ‍ിഞ്ഞം തുറമുഖ നിര്‍മ്മാണം 2022 ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് അദാനി പോര്‍ട്ടിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; നിലവിലെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയില്‍, റോഡ് കണക്റ്റിവിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടുണ്ടോ;
( സി )
തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഉണ്ടാകുന്ന അനുബന്ധ സാധ്യതകള്‍ കണക്കിലെടുത്ത് തുറമുഖ വ്യവസായ രംഗത്തെ നിക്ഷേപ സാധ്യതകള്‍ തേടുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.