STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2298.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്ന് നൽകണമെന്ന നിർദ്ദേശം നടപ്പിലാക്കുന്നതിന് പര്യാപ്തമായ തുക നിധിയിൽ നിലവിൽ ലഭ്യമാണോ; അല്ലെങ്കിൽ ഈ ആവശ്യത്തിലേക്കായി കൂടുതൽ തുക പ്രസ്തുത നിധിയിലേക്ക് വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
2299.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിലക്കയറ്റ നിരക്ക് വര്‍ദ്ധിച്ചു വരികയും ഗ്രാമപ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വിലക്കയറ്റ നിരക്കില്‍ വലിയ അന്തരമുണ്ടാകുകയും ചെയ്തുവരുന്നതായുളള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിലക്കയറ്റം നിയന്ത്രിയ്ക്കുന്നതിനുളള നടപടികള്‍ ഫലപ്രദമാകാത്തതിന് കാരണമെന്താണ്; വ്യക്തമാക്കുമോ;
( ബി )
ജില്ല അടിസ്ഥാനത്തില്‍ വിലക്കയറ്റം പരിശോധിച്ചാല്‍ മലപ്പുറം പോലുളള ജില്ലകളില്‍ മറ്റ് പല ജില്ലകളെ അപേക്ഷിച്ച് വിലക്കയറ്റം കൂടുതലാണെന്നതിന് കാരണമെന്താണ്; വിലക്കയറ്റം കൂടിയ ഇത്തരം ജില്ലകളില്‍ വിലനിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിട്ടുളള പ്രത്യേക സംവിധാനങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
2300.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന ഏതെല്ലാം നിർദ്ദേശങ്ങളാണ് സർക്കാർ സമര്‍പ്പിച്ചിരുന്നത്; വ്യക്തമാക്കുമോ;
( ബി )
പെട്രോളിയം ഉല്പന്നങ്ങളുടെ വില ചില സംസ്ഥാനങ്ങൾ പകുതിയോളം കുറച്ച് ജനങ്ങൾക്ക് വിതരണം നടത്തുന്നത് സംസ്ഥാനം മാതൃകയാക്കുമോ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ;
( സി )
പെട്രോളിയം ഉല്പന്നങ്ങളിൽ ഉപഭോക്താക്കളിൽ ചുമത്തുന്ന നികുതിയിൽ നിന്ന് സംസ്ഥാന ഗവൺമെന്റ് വിഹിതം പരിപൂർണ്ണമായി ഒഴിവാക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ?
2301.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 മാർച്ച് 4 ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ vs ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഇന്ത്യ റിട്ട് പെറ്റീഷൻ നമ്പർ 528/2018 കേസിൽ സുപ്രീംകോടതി ക്രിപ്റ്റോ കറൻസിയെ നിക്ഷേപങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തുകയും റിസർവ്വ് ബാങ്കിന് ക്രിപ്റ്റോ കറൻസി ഇടപാടുകൾ തടയുവാൻ അധികാരമില്ലെന്ന് അന്തിമവിധി പുറപ്പെടുവിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കേന്ദ്രസർക്കാർ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിന്മേൽ ക്യാപ്പിറ്റൽ ഗെയിൻ ടാക്സ് ചുമത്തുവാനും സ്വന്തമായി ഡിജിറ്റൽ കറൻസിയിറക്കുവാനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതിനാൽ സംസ്ഥാനം ഈ വിഷയത്തിന്മേൽ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( സി )
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഹരി നിക്ഷേപം പ്രോപ്പർട്ടി റിട്ടേൺസിൽ ഉള്‍പ്പെടുത്തുന്നതുപോലെ ക്രിപ്റ്റോ കറന്‍സി നിക്ഷേപവും പ്രോപ്പർട്ടി റിട്ടേൺസിൽ ഉള്‍പ്പെടുത്തേണ്ടതുണ്ടോ; വ്യക്തമാക്കുമോ?
2302.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുധനവിനിയോഗ സമ്പ്രദായം വഴി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മേൽനോട്ടം കേന്ദ്രസർക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കേന്ദ്രം തീരുമാനിക്കുകയുണ്ടായോ; വ്യക്തമാക്കുമോ;
( ബി )
പി.എഫ്.എം.എസ്.ന്റെ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തിച്ചാൽ മാത്രമേ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളും മറ്റും സംസ്ഥാനത്തിന് ലഭ്യമാകുകയുള്ളൂ എന്ന് കേന്ദ്രസര്‍ക്കാര്‍‌ അറിയിക്കുകയുണ്ടായോ; വ്യക്തമാക്കുമോ;
( സി )
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിനിയോഗം സംബന്ധിച്ച കണക്കുകൾ പി.എഫ്.എം.എസ് പോർട്ടലായ ഇ- ഗ്രാമസ്വരാജ് മുഖേന പൂർത്തിയാക്കാൻ കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പ് നൽകുകയുണ്ടായോ; വ്യക്തമാക്കുമോ;
( ഡി )
ഈ സാമ്പത്തിക വർഷത്തിൽ തന്നെ ഇത് നടപ്പിലാക്കുമോ; എങ്കില്‍ ഇത് നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരുകൾക്ക് പദ്ധതികളുടെ നടത്തിപ്പിലുണ്ടായിരുന്ന അധികാരം നഷ്ടമാകുമെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കാമോ?
2303.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്കുള്‍ക്ക് ധനസഹായം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ എന്ന് മുതലാണ് ഈ ധനസഹായം ലഭ്യമായി തുടങ്ങുക; എങ്കിൽ എത്ര രൂപയാണ് ഇതിനായി ധനകാര്യവകുപ്പ് വകയിരുത്തിയിട്ടുള്ളത്;
( സി )
ഏതു വകുപ്പ് വഴിയാണ് ഈ തുക കുട്ടികൾക്ക് കൈമാറുന്നത്; ഇതുമായി ബന്ധപ്പെട്ട മാർഗരേഖകൾ എന്തെങ്കിലും പുറപ്പെടുവിക്കുകയുണ്ടായോ; ആര്‍ക്കൊക്കെയാണ് ഇതിന്റെ ഗുണം ലഭ്യമാകുക; വിശദാംശങ്ങള്‍ നല്‍കുമോ; മാർഗരേഖയുടെ പകർപ്പ് ലഭ്യമാക്കുമോ?
2304.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡാമുകളിലെ എക്കലും മണലും വാരി മാറ്റി വിറ്റഴിക്കുന്നതിലൂടെ സംസ്ഥാനത്തിന് ലഭിക്കാവുന്ന വരുമാനം ധനകാര്യ വകുപ്പ് കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സാധാരണ ജനങ്ങളെ നേരിട്ടു ബാധിക്കാതെ സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് മറ്റേതെല്ലാം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനാണ് പദ്ധതികള്‍ രൂപകല്പന ചെയ്തിട്ടുള്ളത്; വിശദാംശം നല്‍കുമോ;
( സി )
പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില വര്‍ദ്ധനവ് പ്രതിരോധിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2305.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നുവോ എന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത സമിതി സമർപ്പിച്ച റിപ്പോർട്ടിലെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ ?
2306.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി വഴി മുന്‍ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന വൻകിട പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വൻകിട പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( സി )
കെ-ഫോൺ, ഫർമാ പാർക്ക്, ലൈഫ് സയൻസ് പാർക്ക് എന്നീ പദ്ധതികൾ ഏതുവർഷത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്; പ്രസ്തുത പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ?
2307.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസത്തിന് ശേഷം ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള തുക വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്നും പ്രസ്തുത കാലയളവിൽ ഓരോ വർഷവും ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ; നിലവിൽ പ്രസ്തുത അക്കൗണ്ടിൽ എത്ര തുക മിച്ചമുണ്ടെന്ന് വ്യക്തമാക്കാമോ ?
2308.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ പാനൂരിലെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് നവീകരിക്കാത്തത് കാരണം ഇവിടെ എത്തിച്ചേരുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിന്റെ നവീകരണത്തിന് യഥാവിധി തുക അനുവദിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദീകരിക്കാമോ?
2309.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ബാങ്കിൽ നിക്ഷേപിക്കാമെന്ന ഉത്തരവ് നിലവിൽ വന്നത് ഏത് വർഷമാണ്; ഉത്തരവിന്റെ പകർപ്പു് ലഭ്യമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് നിലവിൽ ഉത്തരവ് ഇറക്കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അതിനുള്ള കാരണം എന്തെന്നും വ്യക്തമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിക്ഷേപങ്ങൾ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുളള ഉത്തരവ് റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ആയത് പുന:പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2310.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാം കോവിഡ് പാക്കേജിൽ ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം നൽകുന്നതിനായി എത്ര രൂപയാണ് നീക്കിവെച്ചതെന്നും അതിൽ എത്ര രൂപ നാളിതുവരെ വിതരണം ചെയ്തിട്ടുണ്ടെന്നുമുളള വിശദാംശം നൽകുമോ?
2311.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 -2021 സര്‍ക്കാരിന്റെ കാലത്ത് കോതമംഗലം മണ്ഡലത്തില്‍നിന്നും ഏതെല്ലാം ബഡ്ജറ്റ് പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്കിയിട്ടുള്ളതെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാനുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എന്തുകൊണ്ടാണ് പൂര്‍ത്തീകരണം വൈകുന്നതെന്നും പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( ഇ )
മുഴുവന്‍ പ്രവൃത്തികളും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2312.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയായ തലശ്ശേരി കേന്ദ്രീയ വിദ്യാലയവും അനുബന്ധ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അധിക തുക അനുവദിക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പിലുള്ള (ഫയല്‍ നമ്പര്‍ - 1852403) ഫയലിന്റെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് അധിക തുക അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2313.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള മെഡിക്കല്‍ ഇന്‍ഷ്വ‌റന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് ഇനിയും എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് അറിയിക്കാമോ?
2314.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറ്റു പെന്‍ഷനുകൾ ഒന്നും ലഭിക്കാത്തതും ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗമല്ലാത്തതുമായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കോവിഡ് സാഹചര്യത്തില്‍ രണ്ട് ഘട്ടങ്ങളിലായി ആയിരംരൂപ വീതം ധനസഹായം നല്‍കിയ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ എങ്ങനെയാണ് തിരഞ്ഞെടുത്തത്;
( ബി )
ഏത് വകുപ്പ് മുഖേനയാണ് അപേക്ഷ സ്വീകരിച്ചിരുന്നത് എന്ന് വിശദമാക്കാമോ;
( സി )
അര്‍ഹത ഉണ്ടായിട്ടും പ്രസ്തുത ആനുകൂല്യം ലഭിക്കാതിരുന്നവര്‍ക്ക് ഇനി അപേക്ഷിക്കാനുള്ള സംവിധാനം ഉണ്ടോ; ഉണ്ടെങ്കില്‍ എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് വിശദമാക്കാമോ?
2315.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പുനര്‍നിര്‍മ്മാണപദ്ധതിയുടെ രണ്ടാം ഘട്ടത്തിന് വായ്പ ലഭിക്കാന്‍ ലോകബാങ്ക് നിബന്ധനകള്‍ വച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ലോകബാങ്ക് സമര്‍പ്പിച്ചിരിക്കുന്ന നിബന്ധനകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എത്ര കോടിരൂപയുടെ വായ്പ എടുക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
( സി )
ഈ വായ്പകള്‍ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2316.
ശ്രീ. എ . പി . അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ആയിരത്തി അഞ്ഞൂറ് കോടി രൂപയുടെ കടപ്പത്രം ഇറക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക അച്ചടക്കം പാലിക്കാതിരുന്നതും നികുതി പിരിവിലുണ്ടായ വീഴ്ചയും ജി.എസ്.ടി. വരുമാനത്തില്‍ ഉണ്ടായ ഇടിവും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണോ ചുരുങ്ങിയ കാലയളവിൽ ഇത്രയും കോടി രൂപയുടെ കടപ്പത്രം ഇറക്കാൻ തയ്യാറാകുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ചെലവ് ചുരുക്കാന്‍ മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വിജയപ്രദമായിരുന്നോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?
2317.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ വിവിധ ആവശ്യങ്ങൾക്കായി ബജറ്റിനുപുറത്ത് വിവിധ ഏജൻസികൾ വഴി സർക്കാർ കടമെടുത്ത തുകയുടെ വിശദാംശങ്ങൾ നൽകുമോ; ഓരോ വായ്പയുടെയും പലിശ എത്രയാണെന്നും തിരിച്ചടവ് എന്നാണ് ആരംഭിക്കുന്നതെന്നും വ്യക്തമാക്കുമോ?
2318.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് കോവി‍ഡ് 19 ന്റെ പശ്ചാത്തലത്തില്‍ മോറട്ടോറിയം അനുവദിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും അവശ്യപ്പെടുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കോവി‍ഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയ മുഴുവന്‍ പേര്‍ക്കും സിബില്‍ സ്കോറില്‍ വലിയ ഇടിവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കോവി‍ഡ് കാലത്തെ വായ്പാ തിരിച്ചടവ് മുടങ്ങിയത് കാരണം ജപ്തി നടപടികള്‍ വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2319.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ചെലവ് ചുരുക്കലിന്റെ ഭാഗമായി എന്തൊക്കെ നിയന്ത്രണങ്ങളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
2320.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ കീഴിലുള്ള സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ദീര്‍ഘനാളായി കുടിശ്ശികയായി കിടക്കുന്ന വായ്പകള്‍ ഒറ്റത്തവണ പദ്ധതി മുഖേന തീര്‍പ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ ?
2321.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയിൽ നാളിതുവരെ എത്ര തുക വായ്പ അനുവദിച്ചിട്ടുണ്ട്; ഏതൊക്കെ മേഖലകളിലാണ് ഇപ്രകാരം വായ്പ അനുവദിച്ചത് വിശദാംശങ്ങൾ നൽകുമോ?
2322.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 നുശേഷം വികസന പദ്ധതികൾക്കായി ഗ്രീൻ ബോണ്ട് വഴി പണം സമാഹരിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുക ഇപ്രകാരം സമാഹരിച്ചിട്ടുണ്ടെന്നും ഏതൊക്കെ പദ്ധതികൾക്കാണ് വിനിയോഗിച്ചതെന്നും വ്യക്തമാക്കുമോ?
2323.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരുകൾക്ക് ഗ്യാരണ്ടി നൽകാവുന്ന തുകയുടെ പരിധി നിശ്ചയിക്കുന്നത് എപ്രകാരമാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന് നൽകാമായിരുന്ന ഗ്യാരണ്ടി പരിധി എത്രയായിരുന്നു എന്നും ഓരോ സാമ്പത്തിക വർഷവും എത്ര ഗ്യാരണ്ടി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2324.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വായ്പ എഴുതി തളളുന്നതിന് പ്രഖ്യാപിച്ച ധനസഹായത്തിന് നാളിതുവരെ വയനാട് ജില്ലയില്‍ എത്രപേര്‍ അര്‍ഹരായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര രൂപ വയനാട് ജില്ലയില്‍ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
2325.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ ;
( ബി )
ഓരോ പ്രവൃത്തിയുടെയും എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വെളിപ്പെടുത്താമോ ;
( സി )
കിഫ്ബി പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ ?
2326.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മസാല ബോണ്ടിന്റെ പ്രൈമറി സെല്ലിങ്ങിൽ ഏതൊക്കെ കമ്പനികൾക്ക്, വ്യക്തികൾക്ക് ബോണ്ടുകൾ നൽകിയെന്ന് വ്യക്തമാക്കാമോ;
( ബി )
കിഫ്‌ബി മസാല ബോണ്ടിന്റെ വില്പനയിൽ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ആശങ്ക പ്രകടിപ്പിച്ചിരുന്നോ; പ്രസ്തുത യോഗത്തിന്റെ പ്രധാന തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു;
( സി )
ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കില്‍ എന്തുകൊണ്ടാണ് പ്രസ്തുത അഭിപ്രയം അവഗണിച്ച് 9.723 ശതമാനം പലിശയ്ക്ക് മസാല ബോണ്ട് വില്പന നടത്തിയതെന്ന് അറിയിക്കുമോ;
( ഡി )
മസാല ബോണ്ട് ഇറക്കുന്നതിനുമുൻപ് ആഭ്യന്തര മാർക്കറ്റിലെ പലിശ നിരക്കുകൾ പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ഇ )
മസാല ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ചടങ്ങിൽ ആരൊക്കെ പങ്കെടുത്തുവെന്ന് വ്യക്തമാക്കാമോ?
2327.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.പി. സുമോദ്
ശ്രീമതി യു പ്രതിഭ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ അടിസ്ഥാന പശ്ചാത്തല വികസനത്തില്‍ കിഫ്ബി പദ്ധതികള്‍ വഹിച്ച പങ്ക് ഈ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന വന്‍കിടപദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി വ്യക്തമാക്കുമോ; പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച വന്‍കിട പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയുടെ പ്രതീക്ഷിത ചെലവ് എത്രയാണെന്നും വെളിപ്പെടുത്താമോ;
( ഡി )
കിഫ്ബി പദ്ധതികളുടെ ഗുണമേന്മയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2328.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവില്‍ നാദാപുരം നിയോജകമണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഏതെല്ലാം പ്രവൃത്തികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇവയില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുമോ;
( സി )
ഇവ ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
2329.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം മണ്ഡലവുമായി ബന്ധപ്പെട്ട് ഏതെല്ലാം കിഫ്ബി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ ;
( ബി )
ഇതില്‍ കിഫ്ബി അംഗീകരിച്ചവ, ഡി.പി.ആര്‍. തയ്യാറാക്കിയവ, ടെണ്ടര്‍ ചെയ്തവ, പ്രവൃത്തി ആരംഭിച്ചവ, പൂര്‍ത്തിയാക്കിയവ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
2330.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്ന് കോടി രൂപയുടെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നാദാപുരം മണ്ഡലത്തിലെ ഗവണ്‍മെന്റ് യു .പി.എസ്, നാദാപുരം, ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, വെള്ളിയോട് എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി എപ്പോഴാണ് ധനകാര്യ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഏത് ഏജന്‍സി മുഖേന നിര്‍വഹിക്കുന്നതിനാണ് നിശ്ചയിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിന് നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2331.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ കിഫ്‌ബി മുഖാന്തരം നടപ്പിലാക്കുന്ന നീലേശ്വരം-എടത്തോട്, കിളിയളം-വരഞ്ഞൂർ റോഡുകളുടെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2332.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം ഏതെല്ലാം ജില്ലകളിൽ സാംസ്കാരിക സമുച്ചയങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഓരോ ജില്ലയിലും എവിടെയൊക്കെയാണ് പ്രസ്തുത സമുച്ചയങ്ങൾ നിർമ്മിക്കുന്നതെന്നും ഓരോന്നിന്റെയും പ്രവർത്തന പുരോഗതിയും വിശദമാക്കാമോ?
2333.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പ്രവൃത്തിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഒരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2334.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം തൃശ്ശൂര്‍ ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ ഇതുവരെ നടപ്പിലാക്കിയ, ഭരണാനുമതി നല്‍കിയ പദ്ധതികളുടെ വിവരങ്ങള്‍, തുക എന്നിവ ലഭ്യമാക്കാമോ;
( ബി )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ച പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
കിഫ്ബി പദ്ധതി പ്രകാരം സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആശുപത്രി കെട്ടിടങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കിഫ്ബി പദ്ധതി പ്രകാരം ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന ഏജന്‍സികളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ?
2335.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചാത്തന്നൂർ മണ്ഡലത്തിൽ ഏതെല്ലാം പ്രവൃത്തികൾക്ക് സാമ്പത്തികാനുമതി നൽകിയിട്ടുണ്ടെന്നും അവയിൽ ഏതെല്ലാം പദ്ധതികൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്നും അറിയിക്കാമോ;
( ബി )
ഇതേ കാലയളവിൽ പ്രസ്തുത മണ്ഡലത്തിൽ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള പദ്ധതികളിൽ ഏതെല്ലാം പദ്ധതികൾക്ക് ഇനിയും സാമ്പത്തികാനുമതി നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
സാമ്പത്തികാനുമതി ലഭ്യമായിട്ടില്ലാത്ത പ്രവൃത്തികൾക്ക് സാമ്പത്തികാനുമതി ലഭിക്കാൻ എന്തെല്ലാം നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുണ്ടെന്ന് വിശദമാക്കാമോ?
2336.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം നിയോജക മണ്ഡലത്തില്‍ കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും, ഓരോ പദ്ധതിയുടേയും നിലവിലുള്ള പുരോഗതികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?
2337.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറവിലങ്ങാട് താലൂക്ക് ആശുപത്രി നിര്‍മ്മാണത്തിനായി കേരള ഹൗസിംഗ് ബോര്‍ഡ് കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുള്ളതും അതിന്മേല്‍ സാങ്കേതിക അവലോകന റിപ്പോര്‍ട്ട് കിഫ്ബി നല്‍കിയിട്ടുളളതുമായ പ്രൊപ്പോസല്‍ സംബന്ധിച്ച് മറുപടി കിഫ്ബിയ്ക്ക് ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പ്രെപ്പോസലിന് അംഗീകാരം നല്‍കുവാനുള്ള കാലതാമസം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി കിഫ്ബിയില്‍ ഇനിയുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;
( സി )
കുറവിലങ്ങാട് താലൂക്ക് ആശുപത്രി കെട്ടിടനിര്‍മ്മാണം കഴിഞ്ഞ അഞ്ചുവര്‍ഷമായി മാറ്റിവച്ചിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
2338.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടില്‍ ഒരു കോടി രൂപ വകയിരുത്തിയ വട്ടോളി ഗവണ്‍മെന്റ് യു.പി. സ്കൂള്‍ കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
( ബി )
വട്ടോളി ഗവണ്‍മെന്റ് യു.പി സ്കൂളില്‍ ആവശ്യത്തിന് ഭൗതിക സാഹചര്യം ഇല്ലാത്തതിനാല്‍ പ്രസ്തുത കെട്ടിട നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ?
2339.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.ഐ.ടി.ഇ.സ്. (റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ്) ഉം കിഫ്ബിയും തമ്മിൽ എന്തെങ്കിലും കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; വിശദാംശം നൽകാമോ;
( ബി )
ആർ.ഐ.ടി.ഇ.സ്. ന്റെ ആസ്ഥാനം എവിടെയാണെന്നും ഈ സ്ഥാപനം ആരുടെ ഉടമസ്ഥതയിലാണെന്നും വ്യക്തമാക്കാമോ;
( സി )
ആർ.ഐ.ടി.ഇ.സ്. യുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ കിഫ്‌ബി പ്രവൃത്തികൾ പരിശോധിക്കാനുള്ള ഉത്തരവാദിത്വം അവരെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇതിന് അവർ ഈടാക്കുന്ന ചാർജ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ടെണ്ടർ ക്ഷണിച്ചിട്ടാണോ ഈ പ്രവൃത്തി ആർ.ഐ.ടി.ഇ.സ്. ന് നൽകിയതെന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്ര രൂപയ്ക്കാണ് ടെണ്ടർ നൽകിയതെന്ന് വ്യക്തമാക്കാമോ;
( ഇ )
ടെണ്ടർ ക്ഷണിച്ചിട്ടില്ലെങ്കിൽ ആർ.ഐ.ടി.ഇ.സ്. നെ മാത്രം ഈ ജോലി ഏൽപ്പിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഇതിനകം ആർ.ഐ.ടി.ഇ.സ്. നടത്തിയ പരിശോധനകളും ഫലങ്ങളും ജില്ല തിരിച്ചു വ്യക്തമാക്കാമോ?
2340.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിൽ നാളിതുവരെ കിഫ്‌ബി മുഖേന അനുവദിച്ച പ്രവൃത്തികൾ ഏതൊക്കെ എന്ന് വിശദമാക്കുമോ;
( ബി )
മഞ്ചേരി നിയോജകമണ്ഡലത്തിലെ കിഫ്‌ബി പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( സി )
മഞ്ചേരി-ഒലിപ്പുഴ റോഡ് നിർമ്മാണത്തിനായി കിഫ്‌ബി മുഖേന അനുവദിച്ച എണ്‍പത്തിരണ്ട് കോടി രൂപയുടെ പ്രവൃത്തി നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
പ്രസ്തുത കിഫ്ബി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
2341.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം പൊന്നാനി മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചതും ആയതിന് സമര്‍പ്പിച്ചതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
2342.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ മലമ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ഡിസൈന്‍ റിവ്യൂവിന് തെരഞ്ഞെടുത്തിട്ടുള്ള റെയില്‍വേ കോളനി-ധോണി-മുട്ടിക്കുളങ്ങര റോഡ്, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മൂപ്പന്‍ റോ‍ഡ് എന്നീ പ്രവൃത്തികളുടെ ഡിസൈന്‍ റിവ്യൂ പൂര്‍ത്തിയായിട്ടുണ്ടോ; പ്രസ്തുത നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2343.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാപ്കോസ് കൺസൾട്ടന്റായ, കിഫ്ബിയുടെ 30 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ച കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുന്ന പ്രവൃത്തി ഇതുവരെ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ; ആയതിന്റെ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
കിഫ്ബിയുടെ 52 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ച കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ട്രോമാകെയർ യൂണിറ്റിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സമെന്താണ്; വിശദാംശം നൽകാമോ?
2344.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം എവിടെയൊക്കെയാണ് തിയേറ്റർ സമുച്ചയങ്ങൾ സ്ഥാപിച്ചിട്ടുള്ളത്; വിശദവിവരങ്ങൾ നൽകാമോ;
( ബി )
പുതുതായി തിയേറ്റർ സമുച്ചയങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദവിവരങ്ങൾ അറിയിക്കാമോ?
2345.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബിയും വൈദ്യുതി ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന കെ-ഫോൺ പദ്ധതിയുടെ എത്ര ശതമാനം നാളിതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്?
2346.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ ബോണ്ട്, ലാൻഡ് ബോണ്ട് എന്നിവ പ്രകാരം കിഫ്ബി ധനസമാഹരണം നടത്തിയിട്ടുണ്ടോ; കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ ഇപ്രകാരം സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ ഇനം തിരിച്ച് ലഭ്യമാക്കുമോ?
2347.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കിഫ്‌ബി മുഖേന കെട്ടിട നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന മുരിക്കുംവയൽ ഗവണ്‍മെന്റ് വി.എച്ച്.എസ്. സ്കൂൾ കെട്ടിടത്തോടനുബന്ധിച്ച് സംരക്ഷണഭിത്തി നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സ്കൂള്‍ കെട്ടിടത്തിനോട് ചേർന്ന് ഏകദേശം 25 അടി ഉയരവും 35 മീറ്റർ നീളവും ഉള്ള അപകടകരമായ സ്ഥിതിയിൽ ഉയർന്നുനിൽക്കുന്ന മണ്‍തിട്ട കുട്ടികളുടെ ജീവന് ഭീഷണിയാകുമെന്നതിനാൽ കെട്ടിട നിർമ്മാണത്തോടനുബന്ധിച്ച് സംരക്ഷണഭിത്തികൂടി നിർമ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2348.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവിൽ കിഫ്ബി വഴി വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ മുഴുവൻ പദ്ധതികളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇതിൽ ഭരണാനുമതി ലഭിച്ചിട്ടും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾ, ടെണ്ടർ ചെയ്തവ, എഗ്രിമെന്റ് ചെയ്തവ, പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നവ എന്നിങ്ങനെ തരംതിരിച്ച് പട്ടികയിൽ ഉൾപ്പെടുത്തി ലഭ്യമാക്കാമോ;
( സി )
ഇതില്‍ ഏതെങ്കിലും പ്രവൃത്തികൾക്ക് തടസ്സം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
അത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2349.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹെെമാസ്റ്റ്/മിനി മാസ്റ്റ് ലെെറ്റുകള്‍ സ്ഥാപിക്കുന്നതിനായി നിശ്ചയിച്ചിട്ടുളള മാനദണ്ഡങ്ങള്‍ എന്തൊക്കയാണ്; കരാര്‍ വ്യവസ്ഥയുള്‍പ്പെടെയുളള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പാറശ്ശാല നിയോകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന പൊതുമേഖലാസ്ഥാപനമായ കെ.ഇ.എല്‍ നെ നിര്‍വഹണ ഏജന്‍സിയായി നിശ്ചയിച്ചിട്ടുളള പാറശാല നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ മിനി മാസ്റ്റ് ലെെറ്റ് സ്ഥാപിക്കല്‍ എന്ന പ്രവൃത്തി കരാറുകാരന്‍ നാളിതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സം എന്താണ്; വിശദാംശങ്ങള്‍ അറിയിക്കാമോ; പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;
( സി )
ഹെെമാസ്റ്റ്/മിനി മാസ്റ്റ് ലെെറ്റുകള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ജെം മുഖേന മാത്രമാണോ വാങ്ങാന്‍ അനുവദിച്ചിട്ടുളളത്; ആയതിന്റെ നിയമാവലികള്‍ സംബന്ധിച്ച വിശദാംശം അറിയിക്കാമോ;
( ഡി )
2016 മുതല്‍ 2021 വരെയുളള കാലയളവില്‍ എംഎല്‍എമാരുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അക്രഡിറ്റഡ് ഏജന്‍സികള്‍ വഴി ഹെെമാസ്റ്റ്/മിനി മാസ്റ്റ് ലെെറ്റുകള്‍ സ്ഥാപിച്ച കരാറുകര്‍ക്ക് ബില്‍ തുക മാറ്റി നല്‍കിയിട്ടുണ്ടോ; ഇവര്‍ക്ക് ബില്‍ തുക നല്‍കുന്നതില്‍ ഏതെങ്കിലും നിയമതടസങ്ങള്‍ ഉണ്ടോ; നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഉളള വിവരം ലഭ്യമാക്കാമോ?
2350.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2019-20, 2020-21 വര്‍ഷങ്ങളിലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹെെ മാസ്റ്റ്/മിനി മാസ്റ്റ് ലെെറ്റുകള്‍ സ്ഥാപിക്കുന്നതിന് ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ലെെറ്റുകള്‍ സ്ഥാപിക്കുന്നതിന് ഏജന്‍സിക്ക് അനുവദിച്ച നിര്‍വ്വഹണ കാലാവധി എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
ഏജന്‍സി എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും പൂര്‍ത്തിയാക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും വ്യക്തമാക്കാമോ?
2351.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന തെരുവ് വിളക്കുകളടക്കമുളള ഇലക്ട്രിക്/ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് നിലവില്‍ എന്ത് സംവിധാനമാണുളളതെന്ന് വ്യക്തമാക്കുമോ?
2352.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയുടെ ഗേറ്റ് നിർമ്മാണത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർമ്മാണം വൈകുന്നതിനുളള കാരണം വിശദമാക്കുമോ?
2353.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തിൽ 2011-16 കാലഘട്ടത്തില്‍ എ.ഡി.എസ് ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളിൽ എത്ര രൂപ ടെണ്ടർ സേവിംഗ്സ് ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സേവിങ്സിൽ 2021-22 സാമ്പത്തിക വർഷം വിനിയോഗിക്കാൻ കഴിയുന്ന തുക എത്രയെന്ന് വിശദമാക്കുമോ?
2354.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ മേഖലയുടെ ശക്തീകരണത്തിനുമായി എം.എല്‍.എ. ആസ്തി വികസന നിധിയില്‍ നിന്നും മാറ്റി വയ്ക്കപ്പെട്ടിട്ടുള്ള 4 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് ധനകാര്യ വകുപ്പ് എന്തെങ്കിലും മാര്‍ഗ്ഗരേഖകള്‍ പുറത്തിറക്കിയിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?
2355.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടില്‍ നിന്നും കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളിലുണ്ടായ ടെന്‍ഡര്‍ സേവിങ്സ് എത്രയാണ് ; ആയതിന്റെ വര്‍ഷം തിരിച്ചുള്ള കണക്ക് നല്‍കാമോ ;
( ബി )
ടെന്‍ഡര്‍ സേവിങ്സ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?
2356.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാരുടെ ആസ്തി വികസന-പ്രാദേശിക വികസന ഫണ്ട് പദ്ധതി പ്രകാരം സര്‍ക്കാര്‍ നിര്‍വ്വഹണ ഏജന്‍സിയായി അംഗീകരിച്ചിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍, എന്‍.ജി.ഒ. കള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
ഓരോ സ്ഥാപനത്തിനും ഏറ്റെടുക്കാന്‍ അനുവാദം നല്‍കിയിട്ടുള്ള പ്രവര്‍ത്തികളുടെ സ്വഭാവം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണോ; ആണെങ്കില്‍ വിശദീകരിയ്ക്കാമോ;
( സി )
ടി പദ്ധതികള്‍ പ്രകാരം ഹൈമാസ്റ്റ് ലൈറ്റുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് അനുവാദമുള്ള പൊതുമേഖല സ്ഥാപനങ്ങള്‍/സര്‍ക്കാര്‍ ഏജന്‍സികള്‍/എന്‍.ജി.ഒ. കള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
2357.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷത്തില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും കൊടുവള്ളി മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്നും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
2358.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും, ആശുപത്രിയില്‍ ആവശ്യമായ അടിയന്തര ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനും, ആംബുലന്‍സുകള്‍ വാങ്ങി നല്‍കുന്നതിനും, നിയോജകമണ്ഡല ആസ്തിവികസന പദ്ധതിയുടെ ഗൈഡ് ലൈന്‍ പ്രകാരം അനുമതി നല്‍കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്ന പ്രത്യേകാനുമതി ഇവയ്ക്ക് നല്‍കുന്നതുമൂലം ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനായി ആയത് സംബന്ധിച്ച് ഒരു പൊതു ഉത്തരവ് പുറപ്പെടുവിക്കാന്‍ തയ്യാറാകുമോ ?
2359.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംഎല്‍എ ഫണ്ട്, ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് എന്നിവ മുഖാന്തരം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വാങ്ങി നല്‍കിയിട്ടുള്ള സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മെയിന്റിനന്‍സ് ഫണ്ട് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2360.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജകമണ്ഡലത്തിലെ പാനൂര്‍ ബ്ലോക്ക് ഓഫീസ് കെട്ടിടനിര്‍മ്മാണത്തിന് 2020-21 സാമ്പത്തിക വര്‍ഷം എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയും പാനൂര്‍ ബ്ലോക്ക് പ‍ഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള ഫയലിന്റെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ?
2361.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പ്രവ‍ൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള സംവിധാനം എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലാ കളക്ടറേറ്റുകളില്‍ ഓരോ മണ്ഡലത്തിനും പ്രത്യേകമായി ട്രഷറി/ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടോ; ഇല്ലെങ്കില്‍ അവ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2362.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജക മണ്ഡലത്തിൽ എം.എൽ.എ. ഫണ്ട് മുഖേന നടപ്പിലാക്കി വരുന്ന ഏതെങ്കിലും പദ്ധതികൾക്ക് സ്ഥലം ലഭ്യമല്ല എന്ന സാങ്കേതിക കാരണത്താല്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ?
2363.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോ‍ജകമണ്ഡലത്തില്‍ 2016-2021 വരെയുള്ള കാലയളവില്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ബി )
അനുവദിച്ച പദ്ധതികളില്‍ ഭരണാനുമതി ലഭിച്ചിട്ടും പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദീകരിക്കുമോ?
2364.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാരുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ക്ക് അടിയന്തരമായി ഫണ്ട് അനുവദിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഫണ്ട് ലഭിക്കുന്നതിന് നിലവില്‍ കാലതാമസം നേരിടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
2365.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോതമംഗലം മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്കിയിട്ടുള്ളതെന്ന് വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( ബി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാനുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( ഡി )
മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2366.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ നിർത്തലാക്കിയ പദ്ധതികളിൽ ഏതെങ്കിലും പദ്ധതി സംസ്ഥാനത്തിന്റെ താല്പര്യാർത്ഥം 50:50 അനുപാതത്തിൽ 2016 ന് ശേഷം പുനരാരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെയാണ്; വിശദാംശം നൽകുമോ?
2367.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ധനകമ്മിഷന്റെ തെറ്റായ നിലപാട് കാരണം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കേന്ദ്രനികുതി വിഹിതത്തില്‍ വലിയ ഇടിവ് വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുവാന്‍ മേഖലാധിഷ്ഠിത ഗ്രാന്റായും സംസ്ഥാനാധിഷ്ഠിത ഗ്രാന്റായും എത്ര കോടി രൂപ അനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ആയതിന്‍മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കാമോ;
( ഡി )
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ വായ്പകള്‍ക്കും 2021 ഡിസംബര്‍ 31 വരെയെങ്കിലും മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യത്തിന്മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ഇ )
കോവിഡ് പ്രതിസന്ധിയില്‍ വായ്പ തിരിച്ചടയ്ക്കാന്‍ വീഴ്ച വരുത്തുന്നവരെ ഭീഷണിപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി ഉള്‍പ്പെടെ എന്തൊക്കെ നടപടികളാണ് നിലവില്‍ സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ഗ്രാന്റായി എത്ര കോടി രൂപ അനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്; ആയതിന്‍മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ?
2368.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ കുടുംബ കോടതിയിൽ തസ്തിക സൃഷിടിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ (ഹോം (സി) വകുപ്പ് ജി.ഓ(എം.എസ്)നം.38/2021/ഹോം ഉത്തരവ് )ധനകാര്യ വകുപ്പിന്റെ പരിഗണനയിൽ ഉണ്ടോ;
( ബി )
ഉണ്ടെങ്കിൽ അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട വിവിധ ഫയലുകളുടെ വിശദാംശങ്ങൾ അറിയിക്കുമോ; ഫയൽ എന്നത്തേക്ക് തീർപ്പാക്കി നല്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
2369.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധന സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ടിലെ പ്രധാനപ്പെട്ട ശിപാർശകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നതിന് സമിതി ശിപാര്‍ശ നല്കിയിട്ടുണ്ടോയെന്നറിയ്ക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയ സമയത്ത് കരാര്‍ ഒപ്പുവച്ചതിനാല്‍ പദ്ധതി പിന്‍വലിക്കാനാകില്ല എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ഡി )
കേന്ദ്രസര്‍ക്കാര്‍ പി.എഫ്.ആര്‍.ഡി.എ. ബില്‍ കൊണ്ടുവന്നിരിക്കുന്നതിനാല്‍ പ്രസ്തുത ബില്‍ പിന്‍വലിച്ചാല്‍ മാത്രമേ സംസ്ഥാനത്തെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്നത് വസ്തുതയാണോ; ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2370.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓരോ വകുപ്പിലും സ്പാര്‍ക്ക് ഹെല്‍പ്‍‌ ലൈന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സ്പാര്‍ക്കിലേക്ക് അയക്കുന്ന പരാതികള്‍ അടിയന്തരമായി തീര്‍പ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2371.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ സർവീസിലുള്ള ജീവനക്കാരിൽ എത്ര പേർക്കാണ് സ്റ്റാറ്റ്യൂട്ടറി പെൻഷനുള്ള അർഹതയുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിക്കുന്ന ജീവനക്കാരന് എത്ര രൂപയാണ് പെൻഷൻ ലഭിക്കുന്നതെന്നും എപ്രകാരമാണ് ഇതിന്റെ പരിശോധന നടത്തുന്നതെന്നും അറിയിക്കാമോ?
2372.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എര്‍പ്പെടുത്തിയിട്ടുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധന സമിതി റിപ്പോര്‍ട്ട്‌ എപ്പോഴാണ് സമര്‍പ്പിച്ചതെന്ന് അറിയിക്കാമോ?
2373.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാർക്ക് സോഫ്റ്റ്‌വെയറിൽ പിഴവ് തിരുത്താൻ കാസർഗോഡ് ജില്ല ഉൾപ്പെടെയുള്ള മറ്റുസ്ഥലങ്ങളിൽനിന്നും ഉദ്യോഗസ്ഥർ തലസ്ഥാനത്തെത്തിച്ചേരേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ശമ്പളം സംബന്ധിച്ച വിവരങ്ങളിലെ തിരുത്തലുകൾ വരുത്തുന്നതിന് ജില്ലാ ട്രഷറികൾ കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന സംവിധാനം പുന:സ്ഥാപിക്കുമോ;
( സി )
കേരള സർവ്വകലാശാല ക്യാംപസിനുള്ളിൽ പ്രവർത്തിക്കുന്ന സ്പാർക്ക് ഓഫീസിലെയും അത് നിയന്ത്രിക്കുന്ന സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ജീവനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത് ഒഴിവാക്കുവാനായി ഔദ്യോഗിക ഫോൺകോളുകൾ സ്വീകരിക്കാതിരിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്പാർക്കിൽ അടിയന്തരമായി ബദൽ മാർഗ്ഗങ്ങൾ ഏർപ്പെടുത്തുമോ; വ്യക്തമാക്കുമോ?
2374.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പളകമ്മീഷൻ നൽകിയ ശിപാർശകളിൽ സർക്കാർ ഉത്തരവായി അനുവദിക്കാതിരുന്നവ പരിശോധിക്കുവാൻ നിയോഗിച്ചിരുന്ന സെക്രട്ടറിതല കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നുവോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് നടപ്പിലാക്കുവാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
പതിനൊന്നാം ശമ്പള കമ്മീഷൻ നൽകിയ ശിപാർശകളിൽ ഉൾപെട്ടവയിൽ ജീവനക്കാർക്ക് ന്യായമായും ലഭിക്കേണ്ടവ കിട്ടാതെ പോയത് സംബന്ധിച്ച് ഏതൊക്കെ വ്യക്തികളും സംഘടനകളും നിവേദനങ്ങൾ നൽകിയിരുന്നുവെന്നതിന്റെ പട്ടിക ലഭ്യമാണോ;എങ്കില്‍ ലഭ്യമാക്കുമോ;
( ഡി )
ലഭിച്ച നിവേദനങ്ങളിൽ സെക്രട്ടറിതല സമിതി പരിഗണിച്ചവ എത്രയെന്നും ആയതിൽ അനുവദിക്കാമെന്ന് ശിപാർശ നല്കിയതും നിരസിച്ചതും എത്രവീതമെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( ഇ )
ലഭിച്ച നിവേദനങ്ങളിൽ സെക്രട്ടറിതലസമിതി നിരസിച്ചവയും എന്നാൽ പതിനൊന്നാം ശമ്പളകമ്മീഷൻ നൽകിയ ശിപാർശകളിൽ ഉൾപ്പെട്ടിരുന്നവയുമായ, ജീവനക്കാർക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ, നൽകുവാൻ തയ്യാറാവുമോ; ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാമോ?
2375.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും 2019 ജൂലായ് മുതല്‍ 2020 മാര്‍ച്ച് വരെ വിരമിച്ച അധ്യാപകരുടേയും മറ്റ് ജീവനക്കാരുടേയും പെന്‍ഷന്‍ നിര്‍ണ്ണയത്തില്‍ ഉണ്ടായിട്ടുള്ള അപാകത സംബന്ധിച്ച് ലഭിച്ച അപേക്ഷയില്‍ എന്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2376.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ പെൻഷൻകാരുടെ എത്ര മാസത്തെ ഡി. ആർ കുടിശ്ശിക നിലവിലുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
നിലവിലുള്ള ഡി .ആർ കുടിശ്ശിക 2021 വർഷത്തിൽ നാല് ഗഡുക്കളായി പെൻഷൻകാർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ഇതിൽ എത്ര ഗഡു നാളിതുവരെ നൽകുവാൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പെൻഷൻകാർക്ക് നിലവിലുള്ള ഡി. ആർ കുടിശ്ശിക സമയബന്ധിതമായി നൽകുവാൻ നടപടി സ്വീകരിക്കുമോ?
2377.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ തുടരുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തീർക്കുന്നതിനും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന സ്ഥാപിക്കുന്നത് സംബന്ധിച്ചും പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ചിരുന്ന കമ്മീഷൻ റിപ്പോർട്ടിലെ പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ; വിശദാംശങ്ങൾ നൽകുമോ?
2378.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദി കേരള ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍സില്‍ നിന്നും ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, പി.എസ്.സി, എ.ജി, നിയസഭാസെക്രട്ടേറിയറ്റ് എന്നീ സ്ഥാപനങ്ങളിലെ ഓഫീസ് അറ്റന്‍ഡന്റുമാരെ ഒഴിവാക്കിയത് കാരണം പ്രസ്തുത വിഭാഗം ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിച്ചുകൊണ്ടിരുന്ന തസ്തികകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;
( ബി )
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡന്റുമാരെ സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം എന്തൊക്കെ ആനുകൂല്യങ്ങളാണ് ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ പത്താംക്ലാസ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഏതൊക്കെ തസ്തികകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ; ഓരോ തസ്തികയുടെയും സ്കെയില്‍ ഓഫ് പേ എത്രയെന്ന് വിശദമാക്കുമോ;
( ഡി )
പത്താംക്ലാസ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടും സബോര്‍ഡിനേറ്റ് സര്‍വ്വീസ് ഓഫീസ് അറ്റന്‍ഡന്റുമാരുടെ അടിസ്ഥാന ശമ്പളം ഇരുപത്തിമൂവായിരം രൂപയായി നിലനിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; വിശദാശം നല്‍കുമോ;
( ഇ )
ശമ്പളപരിഷ്കരണ കമ്മീഷന്‍ ശിപാര്‍ശകളുടെ അപാകതകള്‍ പഠിക്കുവാന്‍ നിയോഗിച്ച അനോമലി കമ്മിറ്റിയുടെ കാലാവധി എത്രനാളാണെന്ന് വ്യക്തമാക്കുമോ?
2379.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ എത്ര ശതമാനം ക്ഷമബത്ത കുടിശ്ശിക നല്‍കുവാനുണ്ട്;
( ബി )
ക്ഷമബത്തയുടെ കുടിശ്ശിക അനുവദിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2380.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
16.05.2017 മുതല്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി പ്രകാരം അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയ എത്ര അപേക്ഷകര്‍ക്കാണ് നിലവില്‍ സഹായം ലഭ്യമാക്കാനുള്ളതെന്ന് വിശദമാക്കുമോ?
2381.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 സംസ്ഥാന ബജറ്റില്‍ വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II വാല്യം II (ഭരണാനുമതിയില്ലാത്ത മരാമത്തുപണികള്‍) പേജ് നമ്പര്‍ 66 ക്രമ നമ്പര്‍ 1394 ആയി വഴിക്കടവ്, മുത്തേടം, പോത്തുകല്ല്, അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ വന്യമൃഗ ശല്യം തടയുന്നതിന് ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് എന്ന പ്രവൃത്തി ഉള്‍പ്പെടുത്തിയിരുന്നോ എന്നറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ അടങ്കല്‍ തുക എത്രയെന്നും വകയിരുത്തിയ തുക എത്രയെന്നും വ്യക്തമാക്കാമോ;
( സി )
ബജറ്റ് എസ്റ്റിമേറ്റില്‍ മൊത്തം അടങ്കലിന്റെ ഇരുപത് ശതമാനം തുക വകയിരുത്തുന്ന പ്രവൃത്തികള്‍ക്ക് അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട ശീര്‍ഷകത്തില്‍ നിന്നാണോ ബില്ലുകള്‍ തീര്‍പ്പാക്കുന്നത് എന്നറിയിക്കാമോ;
( ഡി )
വനം വകുപ്പിന് അനുവദിച്ച ശീര്‍ഷകത്തിന്മേല്‍ പ്രവൃത്തി നിര്‍വ്വഹിക്കുന്നതിനാവശ്യമായ തുക തന്‍ വര്‍ഷം നീക്കിയിരിപ്പുണ്ടോയെന്നും 20 ശതമാനം തുക നീക്കിവെച്ചിട്ടും മേല്‍ പ്രവൃത്തിക്ക് ഇതുവരെയും ഭരണാനുമതി ലഭ്യമാക്കാതിരിക്കുന്നതിന്റെ കാരണവും വിശദമാക്കാമോ;
( ഇ )
മേല്‍ പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമാക്കുന്നതിന് വനം വകുപ്പ് ധനകാര്യ വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടോ എന്നറിയിക്കാമോ; ഇതു സംബന്ധിച്ച ഫയലുകള്‍ ഉണ്ടെങ്കില്‍ വിവരങ്ങള്‍ ലഭ്യമാക്കാമോ?
2382.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി പുനലൂർ എഡ്യൂക്കേഷൻ കോംപ്ലക്സിന് അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു.ടി പ്രവൃത്തിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നൽകിയിരുന്നെങ്കിലും നിർദ്ദിഷ്ട ഹെഡ് ഓഫ് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ സാങ്കേതിക അനുമതി ലഭിച്ചിരുന്നില്ല. ടി ഹെഡ് ഓഫ് അക്കൗണ്ട് മാറ്റുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
ടി അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട വിവിധ ഫയലുകളുടെ വിശദാംശങ്ങൾ അറിയിക്കുമോ; പ്രസ്തുത ഫയലുകൾ എന്നത്തേക്ക് തീർപ്പാക്കി നല്കാൻ ആകുമെന്ന് വ്യക്തമാക്കാമോ?
2383.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ 2016‌‌-17, 2017-18, 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് തുക വക കൊള്ളിച്ചിരുന്നതെന്നും എത്ര തുകയാണ് എന്നതിന്റെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇവയില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പദ്ധതികളുടെ പ്രവർത്തന പുരോഗതി അറിയിക്കുമോ?
തിരുരങ്ങാടി നിയോജകമണ്ഡലത്തിൽ ബജറ്റിൽ തുക അനുവദിച്ച പദ്ധതികൾ
2384.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുരങ്ങാടി നിയോജകമണ്ഡലത്തിൽ നടപ്പു സാമ്പത്തിക വർഷ​​ത്തെ ബഡ്ജറ്റിൽ 20 ശതമാനം തുക അനുവദിച്ച പ്രവൃത്തികൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
2385.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവില്‍ ആലത്തൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തി അനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് ഉത്തരവിന്റെ പകര്‍പ്പുകള്‍ സഹിതം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
2386.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ 2021-22 വരെയുള്ള കാലയളവിൽ തൃശ്ശൂർ മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികൾക്കാണ് ബഡ്ജറ്റിൽ തുക വകയിരുത്തി അനുമതി നൽകിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇവയിൽ ഏതെല്ലാം പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി അറിയിക്കാമോ?
2387.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലെ കേരളത്തിലെ ബഡ്ജറ്റ് എസ്റ്റിമേറ്റുകളും ബഡ്ജറ്റ് ചെലവുകളും എത്ര വീതം ആണെന്ന് അറിയിക്കുമോ;
( ബി )
ഓരോ സാമ്പത്തിക വർഷം കഴിയുമ്പോഴും ശമ്പളം, പെൻഷൻ, പലിശ എന്നീ ഇനങ്ങളിലെ ചെലവ് വർധിക്കുന്നതും മറ്റിനങ്ങളിലെ ബഡ്ജറ്റ് ചെലവുകള്‍ കുറഞ്ഞ് വരുന്നതുമായ സാഹചര്യം നിലവിലുണ്ടോ;
( സി )
എങ്കിൽ ഏതൊക്കെ ഇനങ്ങളിലുള്ള ചെലവുകളാണ് ഓരോ വർഷം കഴിയുന്തോറും കുറവ് കാണിച്ചിട്ടുള്ളത്;
( ഡി )
എന്തൊക്കെയാണ് ഈ ഇനങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുള്ളതിന് കാരണമായി വിലയിരുത്തിയിട്ടുളളത്; വ്യക്തമാക്കാമോ?
മാനന്തവാടി മണ്ഡലത്തിലെ ബജറ്റ് വിഹിതം
2388.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 സാമ്പത്തിക വര്‍ഷത്തിന് ശേഷം മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിലവില്‍ ഇരുപത് ശതമാനം ബജറ്റ് വിഹിതം അനുവദിച്ചിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
മാനന്തവാടി നിയോജക മണ്ഡലത്തിലെ വള്ളിയൂര്‍ക്കാവ് പാലത്തിന് ഇരുപത് ശതമാനം ബജറ്റ് വിഹിതം അനുവദിച്ചിരിക്കുന്നത് ഏത് സാമ്പത്തിക വര്‍ഷമാണ്?
2389.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും പൊതുമരാമത്ത് വകുപ്പിന് നൽകിയ ബഡ്ജറ്റ് വിഹിതം എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പിന് നൽകുന്ന ബഡ്ജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവുണ്ടാകുന്നുണ്ടോ; ഇപ്രകാരം കുറവുണ്ടാകുന്നത് കിഫ്‌ബി മുഖേന പ്രവൃത്തികൾ ചെയ്യുന്നതിനാലാണോ എന്ന് വ്യക്തമാക്കാമോ?
2390.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തിലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍ ഇരുപതുശതമാനം തുക വകയിരുത്തുകയും ആയതിന്റെ ഉത്തരവ് ഭരണ വകുപ്പ് നല്‍കിയതിന്റെയും അടിസ്ഥാനത്തില്‍ ബാക്കി എണ്‍പതുശതമാനം തുകയുടെ ഭരണാനുമതിക്കായി എസ്റ്റിമേറ്റും പ്രൊപ്പോസലും പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് മുഖേന സര്‍ക്കാരില്‍ എത്തിയത് ധനകാര്യ വകുപ്പിന്റെ റിമാര്‍ക്സിനായി ലഭിച്ചിട്ടുണ്ടോ; എന്നാണ് ഇത് സംബന്ധിച്ച ഫയല്‍ ധനകാര്യ വകുപ്പിന് ലഭിച്ചത്; ധനകാര്യ വകുപ്പിലെ പ്രസ്തുത ഫയലിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
ബഡ്ജറ്റില്‍ ഇരുപതുശതമാനം തുക നീക്കി വയ്ക്കുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ ധനകാര്യ വകുപ്പിന്റെ ഏതെല്ലാം വിഭാഗങ്ങളാണ് പരിശോധിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ധനകാര്യ വകുപ്പിലെ ആരോഗ്യവിഭാഗത്തിന്റെ A1/163/20 നമ്പര്‍ ഫയലില്‍ അടിയന്തര നടപടി സ്വീകരിച്ച് ഭരണാനുമതി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ആരോഗ്യ വകുപ്പിന് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
കൊടുവള്ളി മണ്ഡലത്തിലെ പദ്ധതികള്‍
2391.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജകമണ്ഡലത്തില്‍ 2016 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയിരുന്നതെന്ന് വ്യക്തമാക്കുമോ; പദ്ധതിയുടെ പേരുവിവരവും എത്ര തുക വീതം അനുവദിച്ചുവെന്നും ഇനംതിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതിനൊക്കെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ?
2392.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ മസ്റ്ററിങ് നടത്താൻ സാധിക്കാത്തതിനാൽ പെൻഷൻ മുടങ്ങിയ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇപ്രകാരം ഏതൊക്കെ ക്ഷേമപെൻഷനുകളാണ് മുടങ്ങിയിട്ടുള്ളതെന്നും ഓരോന്നിലും എത്ര ഗുണഭോക്താക്കൾക്ക് പെൻഷൻ കുടിശ്ശിക ആയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
2393.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം വരുന്ന സ്ഥലത്ത് ആയിരത്തോളം വനിതകള്‍ക്ക് തൊഴിലും വര്‍ക്ക് സ്പേസും, വുമണ്‍ സ്റ്റാര്‍ട്ട് അപ് സ്പേസും വിഭാവനം ചെയ്തുകൊണ്ട് സമര്‍പ്പിച്ചിട്ടുള്ള ഷീ വര്‍ക് സ്പേസ് പ്രോജക്ടിനെ ലീപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും പ്ലാനിംഗ് ബോര്‍ഡിന്റെ ഇന്‍സെന്റീവ് ഗ്രാന്റ് പ്രസ്തുത പ്രോജക്ടിനായി അനുവദിയ്ക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2394.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും സംസ്ഥാന ലോട്ടറിയിൽനിന്ന് ലഭിച്ച ആകെ വരുമാനവും ലാഭവിഹിതവും എത്രയാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഈ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും മദ്യവില്പനയിൽ നിന്ന് ലഭിച്ച വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ?
2395.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോൾ, ഡീസൽ വില വർദ്ധനവിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ കെ.ജി.എസ്.ടി. മുഖേന ലഭിച്ച അധികവരുമാനം ഇനം തിരിച്ച് വ്യക്തമാക്കുമോ?
2396.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമരവിള ചെക്ക്പോസ്റ്റ് വഴി സഞ്ചരിക്കേണ്ട ഹെവി വാഹനങ്ങൾ ചരക്കുമായി ചെറിയ ചെക്പോസ്റ്റ് വഴി പോകുന്നത് ജി.എസ്.ടി. വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഹെവി വാഹനങ്ങൾ ചരക്കുമായി ചെറിയ ചെക്പോസ്റ്റ് വഴി പോകുന്നത് സ്ഥിരമായി റോഡുകൾ തകരുന്നതിന് കാരണമാകുന്നതിനാല്‍ ആയത് തടയാന്‍ ജി.എസ്.ടി. വിഭാഗത്തിന് നിർദ്ദേശം നൽകുമോ;
( സി )
ഹെവി വാഹനങ്ങളുടെ സഞ്ചാരം അമരവിള ചെക്ക്പോസ്റ്റ് വഴി മാത്രം ആക്കുന്നതിന് എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
2397.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയസെസ്സ് പിരിക്കുന്നതിന് പ്രത്യേകാനുമതി ലഭിച്ചിരുന്നുവോ;
( ബി )
എങ്കില്‍ ഏത് കാലയളവിലേയ്ക്ക് പിരിക്കുന്നതിനാണ് അനുമതിയുണ്ടായിരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ ഇനത്തില്‍ ലഭിച്ച വരുമാനം ഏതെല്ലാം ഇനത്തില്‍ ചെലവഴിച്ചു എന്നും 2021 സപ്തംബര്‍ 30 വരെ എത്ര രൂപ ബാക്കിയുണ്ടെന്നും വിശദമാക്കുമോ?
2398.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതിവെട്ടിച്ച് സ്വർണ്ണാഭരണങ്ങൾ കടത്തുന്നത് തടയാൻ ജി.എസ്.ടി. വകുപ്പ് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കുമോ; സ്വർണ്ണം കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ നിർബന്ധമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ അനധികൃതമായി കടത്തിയ എത്ര കിലോ സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; രേഖകളില്ലാതെ കടത്തിയ സ്വർണ്ണം പിടിച്ച സംഭവങ്ങളിൽ ജി.എസ്.ടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തുടർനടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2399.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായിട്ടുള്ള രൂക്ഷമായ വര്‍ദ്ധനവ് സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളെ എത്രത്തോളം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
2400.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് കരുതുന്നുണ്ടോ;
( ബി )
ഓരോ വര്‍ഷവും കടമെടുപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന ആശങ്ക പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഉയരുന്ന കടബാധ്യത ഫലപ്രദമായി നിയന്ത്രിച്ച് സംസ്ഥാന വികസനം കാര്യക്ഷമമാക്കുന്നതിനുള്ള ആശയങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2401.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നഷ്ടപരിഹാരം അവസാനിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി കൂടുതൽ മോശമാകാന്‍ സാധ്യതയുണ്ടോ; ഈ പ്രതിസന്ധി ഏതുരീതിയിൽ തരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2402.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള ബാങ്ക് വായ്പകളുടെ പലിശ ഒഴിവാക്കി നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ബി )
അതുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ബാങ്കേഴ്‌സ് സമിതിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടോ;
( സി )
സഹകരണ ബാങ്കളുടെ കാര്യത്തില്‍ എന്ത് നിർദ്ദേശമാണ് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
2403.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഞ്ചിയൂർ സബ്ട്രഷറി തട്ടിപ്പുകേസിൽ ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ട പണം ഈടാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
2404.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ തുക വകയിരുത്തിയിട്ടുളള വിവിധ വകുപ്പുകള്‍ക്ക് കീഴിലുളള നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിനുളള അംഗീകൃത നിര്‍വ്വഹണ ഏജന്‍സികളായി നിയമിക്കപ്പെടുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഏതെല്ലാം ഏജന്‍സികള്‍ക്കാണ് ഇപ്രകാരം അംഗീകാരം ഉളളതെന്നും ഇതു സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പും ലഭ്യമാക്കാമോ;
( സി )
അംഗീകാരം ലഭ്യമാകുന്നതിനുളള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ഡി )
സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റികള്‍ക്ക് അക്രഡിറ്റഡ് ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നതിനുളള നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
2405.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി.പി.സി. നിയമത്തിലെ വകുപ്പ് 14(1) പ്രകാരം ഒരു സ്ഥാപനത്തിൽ സി&എ.ജി. ഓഡിറ്റ്‌ നടത്തുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്;
( ബി )
ഒരു വർഷം കിഫ്‌ബി ചെലവഴിക്കുന്ന പണത്തിന്റെ 75 ശതമാനത്തിലധികം സർക്കാർ സഞ്ചിത നിധിയിൽ നിന്നും നൽകാത്ത പക്ഷം ഡി.പി.സി നിയമത്തിലെ വകുപ്പ് 14(1) പ്രകാരമുള്ള ഓഡിറ്റ് നടത്തുവാൻ കഴിയുകയില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
2406.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടക്കോലി-ഉഴവൂര്‍-കോട്ടയം മെഡിക്കല്‍ കോളേജ് റോഡ് പദ്ധതിയുടെ ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കേരളാ റോഡ് ഫണ്ട് ബോര്‍ഡ് കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിക്ക് 10 മീറ്റര്‍ വീതി ലഭ്യമായിട്ടുള്ള സ്ട്രച്ചുകളില്‍ ചെയിനേജ് സഹിതവും ബാക്കി സ്ഥലങ്ങളില്‍ ലാന്റ് അക്വിസിഷനും സാധിക്കുമോ എന്നറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് നിലവിലുള്ള സ്ഥിതിയനുസരിച്ച് ഭരണാനുമതി നല്‍കുവാന്‍ സാധിക്കുമോ എന്ന കാര്യം പരിശോധിക്കുമോ?
2407.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നു പോവുന്ന ഹില്‍ ഹെെവെയുടെ പടിക്കല്‍ വയല്‍ മുതല്‍ തലയാട് വരെയുളള 7.5 കി.മീറ്റര്‍ വെയിറ്റേജിന് കിഫ്ബി സാമ്പത്തിക അനുമതി നല്‍കിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് പ്രൊപ്പോസല്‍ കിഫ്ബിയില്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിലെ കക്കയം ഡാം സെെറ്റിലേക്ക് പോവുന്ന പ്രധാന റോഡിന്റെ ഭാഗമായ പ്രസ്തുത ഹില്‍ ഹെെവെയുടെ 7.5 കി. മീറ്റര്‍ ഭാഗം അടിയന്തര പരിഗണന നല്‍കി അനുമതി നല്‍കാന്‍ തയ്യാറാവുമോ?
കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവ് തടയല്‍
2408.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ക്രമാതീതമായ വില വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത വില വര്‍ദ്ധനവ് തടഞ്ഞു നിര്‍ത്താന്‍ നികുതി അടക്കമുള്ള കാര്യങ്ങളില്‍ ഇളവ് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
2409.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ ആംനസ്റ്റി സ്കീം പ്രകാരം എത്ര രൂപയുടെ നികുതികുടിശ്ശിക പിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്; എത്ര തുകയുടെ നികുതി കുടിശ്ശിക ആണ് പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നത്; വിശദാംശം നൽകുമോ?
2410.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉല്പന്നമായിരിക്കുമ്പോള്‍ ഒരിക്കല്‍ ജി.എസ്.ടി. ചുമത്തിയ പ്ലാസ്റ്റിക്കിനു് അവ ഉപയോഗശൂന്യമാകുമ്പോള്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനു് ഒരു നികുതി എന്ന മാനദണ്ഡത്തിനു് അതീതമായി വീണ്ടും നികുതി ​ഏര്‍പ്പെടുത്തി വര്‍ദ്ധിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കോവിഡ് സാഹചര്യത്തില്‍ ടി പ്ലാസ്റ്റിക്കിനു് വര്‍ദ്ധിപ്പിച്ച ജി.എസ്.ടി. കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമോ?
2411.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ഡി കെ മുരളി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണ്ണത്തിന് വളരെ കുറഞ്ഞനിരക്കിൽ മാത്രം നികുതി ചുമത്തിയിട്ടും പ്രസ്തുത വ്യാപാരമേഖലയിൽ നികുതി വെട്ടിപ്പ് വളരെ വ്യാപകമായത് തടയാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
തുച്ഛലാഭത്തിന്റെ പേരിൽ ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കാൻ വ്യാപക പ്രചരണം നടത്തുമോ; വ്യക്തമാക്കുമോ;
( സി )
അമ്പതിനായിരം രൂപയിൽ കൂടുതലുള്ള എല്ലാ ചരക്കുകള്‍ക്കും ഇ-വേ ബില്‍ വേണമെന്നിരിക്കെ സ്വർണ്ണത്തിന് അത് ബാധകമാക്കാത്തത് നികുതിവെട്ടിച്ചുള്ള സ്വർണ്ണക്കടത്തിന് ഇടയാക്കുന്നതിനാൽ സ്വര്‍ണ്ണത്തിന് ഇ-വേ ബില്‍ ഏർപ്പെടുത്തണമെന്ന് ജി.എസ്.ടി. കൗൺസിലിലും കേന്ദ്രസർക്കാരിനോടും ആവശ്യം ഉന്നയിക്കുമോ;
( ഡി )
ജി.എസ്.ടി. ചോർച്ച തടയാൻ പൊതുവിൽ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
2412.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരുമാന കമ്മി ഗ്രാന്റ് ഘട്ടം ഘട്ടമായി ഓരോ വർഷവും കുറച്ച് കൊണ്ടുവരുന്ന കേന്ദ്രസർക്കാർ സമീപനവും ജി.എസ്.ടി. നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള കാലാവധി നീട്ടാത്തതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നതിനാൽ ഫെഡറൽ തത്വങ്ങൾക്കനുസൃതമായ യുക്തിസഹ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമോ;
( ബി )
കേന്ദ്ര സർക്കാരിന്റെ യുക്തിരഹിതമായ പരിഗണനാ വിഷയാടിസ്ഥാനത്തിൽ തയ്യാറാക്കിയ 15-ാം ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരം സംസ്ഥാനത്തിന്റെ നികുതി വിഹിതം 2.5 ശതമാനത്തിൽ നിന്ന് 1.9 ശതമാനം ആയി കുറയുന്നത് കാരണം സംസ്ഥാനത്ത് വികസനം മന്ദീഭവിക്കാനിടയുണ്ടോ;
( സി )
ഈ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനം കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിരുന്നോ; എങ്കില്‍ പ്രസ്തുത നിവേദനത്തില്‍ എന്തെല്ലാം ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്; ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതികരണം എന്തായിരുവെന്ന് അറിയിക്കാമോ?
2413.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള ചട്ടങ്ങളും ധനകാര്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള വിവിധ സര്‍ക്കാര്‍ ഉത്തരവുകളിലെ നിര്‍ദ്ദേശങ്ങളും ലംഘിച്ചു കൊണ്ട് ട്രഷറികളില്‍ പേയ്‍മെന്റുകള്‍ നടക്കുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആരോപണത്തിന്മേല്‍ വകുപ്പുതല അന്വേഷണമോ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണമോ നടത്തിയിട്ടുണ്ടോ; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
ആരോപണത്തെ ശരിവയ്ക്കുംവിധം ഏതെങ്കിലും ട്രഷറികള്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ചട്ട വിരുദ്ധമായി നടത്തിയ പേയ്‍മെന്റുകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ഡി )
നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും മറികടന്ന് കൊണ്ട് നടത്തിയ പേയ്‍മെന്റുകളില്‍ ധനകാര്യ വകുപ്പ്/പരിശോധനാ വിഭാഗം നല്‍കിയ നിര്‍ദേശങ്ങളിന്മേൽ ബന്ധപ്പെട്ട ട്രഷറികള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
2414.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല സബ് ട്രഷറി നിർമ്മിക്കുന്നതിന് തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകിട്ടുന്നത് സംബന്ധിച്ചുള്ള കരാർ അംഗീകരിക്കുന്നതിനായി ട്രഷറി വകുപ്പിൽ ലഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിക്കാമോ?
2415.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ കാഞ്ഞാണിയിൽ പ്രവർത്തിക്കുന്ന സബ് ട്രഷറി ഓഫീസിന് കെട്ടിടം നിർമ്മിക്കുന്നതിനായി കാരമുക്ക് വില്ലേജ് ഓഫീസിന് പിൻവശത്തുള്ള റവന്യൂ വകുപ്പിന്റെ ഭൂമി ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ അറിയിക്കാമോ?
2416.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വലിയാട് യു.എ.എച്ച്.എം.എല്‍.പി. സ്കൂള്‍ അദ്ധ്യാപിക സെമീറ കെ. എന്നയാളുടെ ശമ്പള കുടിശ്ശികയും ഇന്‍ക്രിമെന്റും ലഭിക്കുന്നില്ലെന്ന പരാതിയിന്മേല്‍ എടുത്ത നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സെമീറ കെ. യുടെ വിഷയത്തിന് സമാനമായ ആവശ്യങ്ങളുള്ള അദ്ധ്യാപകരുടെ പ്രൊപ്പോസല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ നിന്നും ധനകാര്യവകുപ്പിന് ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പ്രൊപ്പോസലിന്മേല്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ അദ്ധ്യാപകരുടെ പേരിനൊപ്പം തുക കാണിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ട്രഷറി ആഫീസര്‍മാര്‍ ബില്‍ മടക്കിയ കാര്യം പരിശോധിക്കുമോ;
( സി )
സെമീറ കെ. യുടെ അപേക്ഷയിന്മേല്‍ ട്രഷറി ഡയറക്ടര്‍, മലപ്പുറം ജില്ലാ ട്രഷറി അധികൃതര്‍ എന്നിവര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ഡി )
സെമീറ കെ. യുടെ അപേക്ഷയിന്മേല്‍ അടിയന്തര നടപടി സ്വീകരിച്ച് വിശദാംശം ലഭ്യമാക്കുമോ?
2417.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം ട്രഷറികളിൽ നിക്ഷേപിക്കണമെന്ന ഉത്തരവിറക്കിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ നടപടി പ്രസ്തുത സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം കവർന്നെടുക്കുന്നതാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഇപ്രകാരം നിക്ഷേപിക്കുന്ന തുക ട്രഷറികളിൽ നിന്നും പിൻവലിക്കുന്നതിന് എന്തെങ്കിലും മാർഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
2418.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങളുടെ, ട്രഷറിയിലെ സ്ഥിര നിക്ഷേപം ഭാഗികമായി പിന്‍വലിക്കുന്നതിനു് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; ഈ തീരുമാനം എടുത്തതിനുശേഷം ട്രഷറിയില്‍ സ്ഥിര നിക്ഷേപത്തിനു് കുറവ് വന്നിട്ടുണ്ടോ;
( ബി )
സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ട്രഷറിയിലേയ്ക്ക് സ്ഥിര നിക്ഷേപം ആകര്‍ഷിക്കുന്നതിനായി മുന്‍പ് ഉണ്ടായിരുന്ന 8.5 ശതമാനം പലിശ പുനസ്ഥാപിക്കുമോ; വിശദാംശം നൽകാമോ;
( സി )
ട്രഷറിയില്‍ സ്ഥിര നിക്ഷേപത്തിനു് 24 മാസത്തേയ്ക്കു് 7.5 ശതമാനം പലിശ നിരക്ക് ഏര്‍പ്പെടുത്തിയതിനുശേഷം സ്ഥിര നിക്ഷേപത്തില്‍ കുറവ് വന്നിട്ടുണ്ടോ; വിശദാംശം നൽകാമോ?
2419.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളിൽ എ.ടി.എം. സൗകര്യം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എത്ര ട്രഷറികളിൽ എ.ടി.എം. സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്; വിശദാംശം നൽകുമോ?
2420.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ലോട്ടറി വിതരണത്തിനായി ആകെ എത്ര ഏജന്‍സികള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ലോട്ടറി വിതരണത്തിനായി പ്രസ്തുത ജില്ലയില്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് കാലത്ത് ഇത്തരം തൊഴിലാളികളെ സഹായിക്കുന്നതിനായി പാലക്കാട് ജില്ലയില്‍ സ്വീകരിച്ച നടപടികളും ചെലവഴിച്ച തുകയും വ്യക്തമാക്കാമോ?
2421.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ, കാരുണ്യ പ്ലസ് ലോട്ടറി എന്നിവയില്‍ നിന്നും മുന്‍സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ എത്ര തുകയാണ് ലാഭമായി ലഭിച്ചിട്ടുള്ളതെന്നും അതിൽ നിന്നും എത്ര തുക കാരുണ്യ ചികിത്സാ ചെലവിനത്തിൽ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2422.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ താലൂക്ക് ആഫീസ് അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2423.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. നടപ്പിലാക്കുന്ന ലാപ്‌ടോപ്പ് വിതരണ പദ്ധതിയില്‍ നെന്മാറ നിയോജകമണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
എത്ര പേര്‍ക്കാണ് ലാപ്‌ടോപ്പ് വിതരണം നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
2424.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലെെന്‍ പഠന സൗകര്യം ഒരുക്കുന്നതിനായി കുടുംബശ്രീ മുഖേന 2020-ല്‍ പ്രഖ്യാപിച്ച സൂക്ഷ്മ സമ്പാദ്യ പദ്ധതിയായ കെ.എസ്.എഫ്.ഇ. വിദ്യാശ്രീ പദ്ധതിയില്‍ എത്രപേര്‍ പണം അടച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതിയില്‍ പങ്കാളികളായ കമ്പനികള്‍ ഏതെല്ലാമായിരുന്നു;
( സി )
ഈ കമ്പനികള്‍ ലാപ് ടോപ് വിതരണം ചെയ്യാതിരുന്നതിന്റെ കാരണങ്ങള്‍ തേടിയിട്ടുണ്ടോ;
( ഡി )
വിതരണം ചെയ്യാത്ത കമ്പനികളുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഇ )
ഈ പദ്ധതി പിന്നീട് പരിഷ്കരിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( എഫ് )
പദ്ധതിയില്‍ ചേര്‍ന്ന മുഴുവന്‍ പേര്‍ക്കും ലാപ് ടോപ് വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ജി )
പദ്ധതിയില്‍ ചേര്‍ന്നവര്‍ കുടുംബശ്രീ മുഖേന ആയതുകൊണ്ട് പ്രത്യേക സാഹചര്യത്തില്‍ കുടുംബശ്രീ ഫണ്ട് ഉപയോഗിച്ച് ഇവര്‍ക്ക് സഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
2425.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി ആരംഭിച്ചിട്ട് നാളിതുവരെ എത്ര രൂപയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര പ്രവാസികള്‍ കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്; നിലവില്‍ ചിട്ടിയില്‍ ചേര്‍ന്നിട്ടുളള വിദേശത്ത് താമസിക്കുന്ന പ്രവാസി മലയാളികളുടെയും ഇന്ത്യയില്‍ കേരളത്തിനു പുറത്ത് താമസിക്കുന്ന പ്രവാസി മലയാളികളുടെയും എണ്ണം വേര്‍തിരിച്ച് വ്യക്തമാക്കാമോ?
2426.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര തിരുപുറം പഞ്ചായത്തിലെ പരണിയത്ത് കെ.എസ്.എഫ്.ഇ.യുടെ പുതിയ ബ്രാഞ്ച് ആരംഭിക്കുന്നതിന് സ്ഥലം എം.എൽ.എ. നൽകിയ നിവേദനത്തിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
പരണിയത്ത് പ്രസ്തുത ബ്രാഞ്ച് എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
2427.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര പഞ്ചായത്തില്‍ കെ.എസ്.എഫ്.ഇ.യുടെ ഒരു ബ്രാഞ്ച് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2428.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.യുടെ പ്രവാസി ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് എത്ര ആഫീസുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇതിന്റെ വാടക ഇനത്തില്‍ എത്ര രൂപ പ്രതിമാസം ചെലവ് വരുന്നുണ്ടെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത ശാഖകളിലെ പ്രവാസി ചിട്ടിയും മറ്റ് ഇടപാടുകളും പൂര്‍ണ്ണമായും ഓണ്‍ലെെന്‍ ആയി സജ്ജീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രതിദിനം ഏകദേശം എത്ര കസ്റ്റമേഴ്സ് വിവിധ ഇടപാടുകള്‍ക്കായി ഇവിടം സന്ദര്‍ശിയ്ക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രവാസി ചിട്ടിയുടെ കെ.എസ്.എഫ്.ഇ. ശാഖ മോടിപിടിപ്പിക്കുന്നതിന് എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; അലങ്കാരച്ചെടികള്‍ക്കും ഇന്റീരിയര്‍ പ്രവൃത്തികള്‍ക്കുമായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഇനം തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ;
( ഡി )
നിലവില്‍ എത്ര പ്രവാസികളാണ് ചിട്ടികളില്‍ ചേര്‍ന്നിട്ടുളളത്; കിഫ്ബിയില്‍ ഇതില്‍ നിന്നുളള നിക്ഷേപമെത്രയാണ്; ഈ കാലയളവില്‍ പ്രതീക്ഷിച്ച നിക്ഷേപമെത്രയാണ്; വിശദാംശം ലഭ്യമാക്കുമോ?
2429.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാമ്പ് വെണ്ടര്‍മാരുടെ ലൈസന്‍സ് പ്രായാധിക്യം കാരണം അവകാശികള്‍ക്ക് മാറ്റിനല്‍കുന്നതിനുള്ള വ്യവസ്ഥ എന്താണ്;
( ബി )
സ്റ്റാമ്പ് വെണ്ടര്‍ മരണപ്പെട്ടുപോയാല്‍ അവകാശിക്ക് ലൈസന്‍സ് മാറ്റി നല്‍കാറുണ്ടോ; അതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലമാണെന്ന് വിശദമാക്കാമോ?
2430.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുദ്രപത്രത്തിന് പകരമായി സംസ്ഥാനത്ത് ഇ-സ്റ്റാമ്പ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഉപ്പളയിൽ പുതിയ സ്റ്റാമ്പ് വെണ്ടർ ലൈസൻസ് അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ?
2431.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ ഇന്ധനവിലയില്‍ ഓരോ ലിറ്റര്‍ പെട്രോളിന്മേലും ഡീസലിന്മേലും കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന വിവിധ നികുതികളും സെസും സര്‍ചാര്‍ജും എത്രയാണെന്ന് വിശദമാക്കാമോ ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പെട്രോളിയം ഉല്പന്നങ്ങളുടെ സംസ്ഥാന നികുതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;
( സി )
പെട്രോളിയം ഉല്പന്നങ്ങളുടെ വിലകുറയ്ക്കുന്നതിന് എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുളളതെന്ന് അറിയിക്കാമോ?
2432.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര അമരവിള ടോൾ ജംഗ്ഷനിൽ ടാക്സസ് വിഭാഗം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ഏത് വർഷമാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതെന്ന് വ്യക്തമാക്കാമോ; ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് എത്ര ലക്ഷം രൂപയാണ് ടാക്സസ് വിഭാഗം ചെലവഴിച്ചതെന്ന് വിശദമാക്കാമോ?
2433.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് എത്ര രൂപയാണ് ജി.എസ്.ടി. ഇനത്തില്‍ പിരിച്ചെടുക്കാനായത്; വ്യക്തമാക്കാമോ?
2434.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളിതുവരെ കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭ്യമാകേണ്ട ജി.എസ്.ടി നഷ്ടപരിഹാര തുക എത്രയെന്നും നാളിതുവരെ ലഭ്യമായ തുക എത്രയെന്നും ഇനി ലഭ്യമാകേണ്ട തുക എത്രയെന്നും ആയതു സംസ്ഥാനത്തിന് ലഭ്യമാക്കാനായി സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
കോവിഡ് മഹാമാരി മൂലം ജി.എസ്.ടി. സെസ്സ് ഫണ്ടിലുണ്ടായ കറവ് എത്രയെന്നും ഇതു സംബന്ധിച്ച് ജി.എസ്.ടി (സെസ്സ് ) നഷ്ടപരിഹാരമായി സംസ്ഥാനത്തിനു ലഭ്യമാകേണ്ട തുക എത്രയെന്നും ലഭിച്ചത് എത്രയെന്നുമുള്ള വിവരം ലഭ്യമാക്കുമോ; ആയതു സംബന്ധിച്ച് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ?
2435.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്തുള്ള സമയത്ത് വലിയ വീടുകള്‍ നിര്‍മ്മിച്ച് പിന്നീട് ദരിദ്രരായി മാറുന്നവരുടെയും, ധനവാനായ പിതാവിന്റെ അനന്തരാവകാശികള്‍ ദരിദ്രരായിമാറുന്ന അവസ്ഥയിലും വര്‍ഷം തോറും വീടുകള്‍ക്ക് ആഡംബര നികുതി അടയ്ക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിനായി വാഹനങ്ങള്‍ക്കുള്ളതുപോലെ ആഡംബര നികുതി ഒറ്റത്തവണയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2436.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പിലാക്കിയതുമുതല്‍ സംസ്ഥാനത്തിനുണ്ടായ വരുമാനനഷ്ടം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വരുമാനനഷ്ടം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ജി.എസ്.ടി. ഏര്‍പ്പെടുത്തിയതുമൂലം ജനങ്ങള്‍ക്ക് ഉണ്ടായ ഗുണഫലങ്ങള്‍ എന്തൊക്കെയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2437.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചലച്ചിത്ര വിതരണമേഖലയില്‍ ജി.എസ്.ടി നിരക്ക് എത്രയാണ്; ഏതെങ്കിലും തരത്തിലുളള വര്‍ദ്ധിപ്പിച്ച നിരക്ക് ഒടുക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനമെന്താണെന്ന് വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ പ്രസ്തുത മേഖലയില്‍ ഒടുക്കി വന്നിരുന്ന ജി.എസ്.ടി. നിരക്കിനേക്കാള്‍ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് ഏതെങ്കിലും തരത്തിലുളള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ടാേ; എങ്കില്‍ ഈ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത് ആരാണ്; സംസ്ഥാന സര്‍ക്കാരിന് ഇതിന് അധികാരമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് മൂലം കനത്ത പ്രതിസന്ധി നേരിടുന്ന സിനിമാമേഖലയ്ക്ക് ഇത്തരത്തിലുളള നിരക്കുവര്‍ദ്ധനവ് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.