STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1419.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാൻഡ് ബോർഡുകളിൽ കെട്ടികിടക്കുന്ന കേസുകൾ പരിഹരിക്കുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കുമോ; വിശദാംശം നൽകുമോ?
1420.
ശ്രീ . എൻ . ഷംസുദ്ദീൻ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തോട്ടം ഭൂമിയിൽ മറ്റു വിളകൾ കൃഷി ചെയ്യാൻ അനുമതി നൽകുന്നതിന് ആലോചിച്ചിട്ടുണ്ടോ;
( ബി )
അതിനായി ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
തോട്ടങ്ങൾ ലാഭകരമായി നടത്താൻ കഴിയാത്തതിനാൽ തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം മറ്റു വിളകൾ കൃഷി ചെയ്യാനും ടൂറിസത്തിനുമായി ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1421.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ നിര്‍ദ്ദേശമുള്ള പത്തനംതിട്ട താലൂക്കില്‍ കോന്നി നിയോജക മണ്ഡലത്തിലെ മൈലപ്ര വില്ലേജിനെ കൂടി ഉള്‍പ്പെടുത്താന്‍ കഴിയുമോ; വ്യക്തമാക്കുമോ?
1422.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ അശോക ഗ്രൗണ്ട് ഉള്‍പ്പെടുന്ന സ്ഥലം കളിസ്ഥലമായി ഉപയോഗിക്കുന്നതിന് താല്‍ക്കാലിക അനുമതി ലഭിക്കുന്നതിനായുള്ള റവന്യൂ വകുപ്പിലെ എന്‍2/109/2017/റവന്യൂ നമ്പര്‍ ഫയലിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ വിഷയത്തില്‍ എന്നത്തേയ്ക്ക് അന്തിമ ഉത്തരവ് ലഭ്യമാകും; അറിയിക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ റവന്യൂ വകുപ്പില്‍ നിന്നും നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
1423.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഗ്രൂപ്പ് വില്ലേജുകൾ വിഭജിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
മഞ്ചേശ്വരം താലൂക്കിലെ ഗ്രൂപ്പ് വില്ലേജുകൾ വിഭജിക്കുന്നതിന് വകുപ്പ് പ്രൊപ്പോസൽ നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
മഞ്ചേശ്വരം താലൂക്കിലെ ഗ്രൂപ്പ്‌ വില്ലേജുകളെ വിഭജിച്ച് പുതിയ വില്ലേജ് ഓഫീസുകൾ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
1424.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനന്തരാവകാശ സാക്ഷ്യപത്രം ലഭിക്കാന്‍ അവകാശികളുടെ മൊഴിയും അയല്‍സാക്ഷികളുടെ മൊഴിയും വില്ലേജ് ഓഫീസര്‍ നേരിട്ട് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പിന്‍തുടര്‍ച്ചാ പോക്കുവരവിന് അപേക്ഷിക്കുമ്പോള്‍ വീണ്ടും അയല്‍ സാക്ഷികളുടെ മൊഴിയും അവകാശികളുടെ മൊഴിയും വേണമെന്ന നിബന്ധന ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത നിബന്ധന മാറ്റി അനന്തരാവകാശ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തരാവകാശികള്‍ക്കു് നിയമാനുസൃതമായി പിന്‍തുടര്‍ച്ച പോക്ക് വരവ് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പിന്‍തുടര്‍ച്ചാ പോക്ക് വരവ് സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി അവകാശികള്‍ക്കു് ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കോമോ?
1425.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ താലൂക്ക് ലെവല്‍ ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി (റ്റി.എല്‍.എ.സി.) രൂപീകരിച്ചിട്ടുണ്ടോ; ഇല്ലായെങ്കില്‍ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത കമ്മിറ്റി എന്നത്തേയ്ക്ക് രൂപീകരിക്കാന്‍ കഴിയുമെന്നറിയിക്കുമോ;
( സി )
കമ്മിറ്റി രൂപീകരണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
1426.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1947-ന് മുൻപ് അട്ടപ്പാടിയിലെ വരടിമല എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ആർക്കായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
ടി എസ്റ്റേറ്റ് സ്വദേശികൾക്ക് കൈമാറിയത് എന്നായിരുന്നുവെന്ന് അറിയിക്കുമോ;
( സി )
1947-ന് മുൻപ് വിദേശകമ്പനികൾക്ക് സംസ്ഥാനത്ത് എത്ര എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നു; വിശദാംശങ്ങൾ നൽകുമോ?
1427.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ താലൂക്കുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണറേറ്റ് തലത്തിൽ നിയോഗിച്ച സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ച് നല്കിയിട്ടുണ്ടോയെന്നും എങ്കിൽ പ്രസ്തുത സമയപരിധി എന്നുവരെയാണെന്നും അറിയിക്കാമോ?
1428.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കല്‍ വില്ലേജ് വിഭജിച്ച്‌ കരിപ്പൂര്‍ വില്ലേജ് രൂപികരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഭൂമിശാസ്ത്രപരമായി തന്നെ പള്ളിക്കല്‍, കരിപ്പൂര്‍ എന്നിങ്ങനെ രണ്ട് മേഖലകളായി പള്ളിക്കല്‍ വില്ലേജ് നിലവില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പുതിയതായി കരിപ്പൂര്‍ വില്ലേജ് രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ തടസ്സമുണ്ടോ;
( സി )
പുതിയ വില്ലേജിന്റെ രൂപീകരണം അടിയന്തരമായി ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1429.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1935-ലെ കാര്‍ഡമം റൂള്‍ പ്രകാരം ഏലപ്പട്ടയ ഭൂമിയില്‍ കൃഷിയോട് അനുബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (വാസഗൃഹം, ലയങ്ങള്‍, ഏലയ്ക്കാ സ്റ്റോര്‍, വിറക്പുര) അനുവദീനയമാണോ; 1935-ലെ കാര്‍ഡമം റൂളിലെ പ്രസ്തുത ഭാഗം ഉദ്ധരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത റൂള്‍ പ്രകാരം ഏലപ്പട്ടയ ഭൂമിയില്‍ കൃഷിക്കാരന് അനുവദിച്ച് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ റവന്യൂ വകുപ്പ് നിഷേധിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
റവന്യൂ(ആര്‍) വകുപ്പിന്റെ R2/145/2019 തീയതി 17/06/2020 എന്ന കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
1935 ലെ കാര്‍ഡമം റൂളിലെ വ്യവസ്ഥകള്‍ മറികടന്ന് ഏലപ്പട്ടയ ഭൂമിയില്‍ കര്‍ഷകന് അനുവദിച്ച് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ മേല്‍പ്പറഞ്ഞ ഒരു കുറിപ്പിലൂടെ നിഷേധിക്കുന്നത് ചട്ടപ്രകാരമാണോ; വിശദമാക്കുമോ;
( ഇ )
പ്രസ്തുത റൂളിലെ വ്യവസ്ഥകള്‍ മറികടന്ന് ഇടുക്കി കളക്ടര്‍ക്ക് റവന്യൂ വകുപ്പ് ഇപ്രകാരം ഒരു നിര്‍ദേശം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാമോ;
( എഫ് )
ഈ നിര്‍ദേശം 1935-ലെ കാര്‍ഡമം റൂളിനെ സാധൂകരിക്കുന്നതാണോ; വിശദീകരിക്കാമോ;
( ജി )
റൂളിലെ വ്യവസ്ഥകളെ സാധൂകരിക്കാത്ത ഈ നിര്‍ദേശം മരവിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദീകരിക്കാമോ?
1430.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചുവോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതി എന്നു മുതലാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പ്രസ്തുത പദ്ധതി മുഖേന ലക്ഷ്യമിടുന്നതെന്തൊക്കെയെന്നും വ്യക്തമാക്കാമോ?
1431.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരണപ്പെട്ടുപോയവരുടെ ആശ്രിതര്‍ക്ക് സംസ്ഥാനത്തെ വിവിധ താലൂക്ക് ഓഫീസുകളില്‍ നിന്നും അനുവദിച്ചു നല്‍കിവരുന്ന അനന്തരാവകാശ സാക്ഷ്യപത്രങ്ങളുടെ ഘടന ഓരോ താലൂക്ക് ഓഫീസിലും വ്യത്യസ്തമായ രീതിയിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വസ്തു സംബന്ധമായ ആവശ്യങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും ഒഴികെയുള്ള നിയമാനുസൃതമായ മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി ഹാജരാക്കുവാന്‍ നല്‍കിയിട്ടുള്ളതെന്ന് സൂചിപ്പിച്ചുകൊണ്ട് ചില താലൂക്ക് ഓഫീസുകള്‍ നല്കി വരുന്ന അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് പലപ്പോഴും അനന്തരാവകാശികള്‍ക്ക് മൂവബിള്‍ ആന്റ് ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടി കൈമാറ്റം നടത്തുന്നതിന് പോലും ഉപയോഗിക്കാന്‍ കഴിയാത്തത്ര ഉപയോഗ ശൂന്യമായതാണെന്ന വസ്തുത ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
( സി )
അനന്തരാവകാശ സാക്ഷ്യപത്രത്തിന്റെ ഘടന ഏകീകരിച്ച് അനന്തരാവകാശികള്‍ക്ക് ഉപയോഗപ്രദമായി ലഭിക്കത്തക്ക രീതിയില്‍ മാറ്റം വരുത്താന്‍ നടപടി സ്വീകരിക്കുമോ ?
1432.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ മാരപ്പെട്ടി പഞ്ചായത്തില്‍ കെയര്‍ഹോം പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുവേണ്ടിയുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്ഥലം വിട്ടുകിട്ടുന്നതിനുവേണ്ടി ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ റവന്യൂ വകുപ്പിലെ A3/144/20 നമ്പര്‍ ഫയലില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
കോതമംഗലം താലൂക്കില്‍ മാരപ്പെട്ടി വില്ലേജില്‍ 125/IA/8/28 സര്‍വ്വേ നമ്പരില്‍ ഉള്ള സ്ഥലം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി സഹകരണ വകുപ്പിന് വേഗത്തില്‍ കൈമാറുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1433.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ ഏതെങ്കിലും റവന്യൂ വില്ലേജ് ഓഫീസുകള്‍ പുതുതായി നിര്‍മ്മിക്കാനോ നവീകരിക്കാനോ ഉളള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1434.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കിഴക്കേകോട്ട വടക്ക് ബസ് സ്റ്റാന്റിന് പുറകിലായി കോട്ടമതിലിന് ചുറ്റുമുള്ളതും സര്‍ക്കാര്‍ സ്ഥാപനത്തിന് അര്‍ഹമായതുമായ ഭൂമി അനധികൃതമായി കൈയ്യേറിയവരില്‍ നിന്ന് എന്നേക്ക് പൂര്‍ണ്ണമായും ഒഴിപ്പിച്ചെടുക്കാനാകുമെന്ന് അറിയിക്കുമോ;
( ബി )
ഇക്കാര്യത്തില്‍ കാലതാമസം വരുത്തുന്നത് ഒഴിവാക്കി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ തയ്യാറാകുമോ?
1435.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രണ്ടരലക്ഷം ഹെക്ടറോളം സർക്കാർ ഭൂമി ഹാരിസൺ മലയാളം ഉൾപ്പെടെയുള്ളവർ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവ തിരിച്ചുപിടിക്കുന്നതിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( സി )
സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1436.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതർക്ക് ഭൂമി കണ്ടെത്തി നൽകുന്നതിനായി ലാൻഡ് ബാങ്ക് ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മിച്ചഭൂമിയും അനധികൃത കൈയേറ്റങ്ങളും കണ്ടെത്തി ഭൂരഹിതര്‍ക്ക് ലഭ്യമാക്കാന്‍ ഈ സംവിധാനത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
1437.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈയേറ്റങ്ങളിലൂടെ സർക്കാർ ഭൂമിയുടെ വിസ്തൃതി ഓരോ മാസവും ഏക്കറുകൾ കുറയുന്നതായി റവന്യൂ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1438.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ഭൂരഹിതരായവർക്ക് ഭൂമി പതിച്ച് നൽകുന്നതിനും വർഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് പട്ടയം നൽകുന്നതിനുമായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഭൂമി പതിച്ച് നൽകുന്നതിനാവശ്യമായ ജോയിന്റ് വെരിഫിക്കേഷൻ നടപടിക്രമങ്ങളും സർവ്വെയും സംബന്ധിച്ച പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിയോജകമണ്ഡലത്തിൽ ജോയിന്റ് വെരിഫിക്കേഷൻ പൂർത്തിയായ ഏതെങ്കിലും വില്ലേജുകൾ ഉണ്ടോ; ഉണ്ടെങ്കിൽ ആയതിനെ സംബന്ധിച്ച വിവരങ്ങൾ നൽകാമോ?
1439.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി താലൂക്കില്‍ എത്ര കുടുംബങ്ങളാണ് പുറമ്പോക്കില്‍ താമസിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇവയില്‍ കുളം പുറമ്പോക്ക്, റോഡ് പുറമ്പോക്ക്, ആറ്റു പുറമ്പോക്ക്, സര്‍ക്കാര്‍ പുറമ്പോക്ക് എന്ന് തരം തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാമോ ;
( ബി )
പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
1440.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ വില്ലേജുകളില്‍ പട്ടയം ലഭിക്കുന്നതിനുവേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് എന്ന് പേരും മേല്‍വിലാസവും സഹിതം വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ലഭിച്ച അപേക്ഷകളില്‍ എത്രയെണ്ണത്തിന് പട്ടയം അനുവദിച്ചുവെന്നും തീര്‍പ്പാക്കാതെ എത്ര അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട് എന്നും വ്യക്തമാക്കാമോ?
1441.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തീർപ്പുകല്പിക്കാതെ അവശേഷിക്കുന്ന ഏഴായിരത്തോളം പട്ടയം അപേക്ഷകളിന്മേലുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ അഭാവവും മറ്റുജോലിത്തിരക്കുകളും മൂലം കാലതാമസം വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ആയത് പരിഹരിക്കുന്നതിന് ഒരു സ്പെഷ്യൽ ഓഫീസ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?
1442.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്കില്‍ കൊല്ലം വെസ്റ്റ് വില്ലേജില്‍ ഉള്‍പ്പെടുന്ന പള്ളിത്തോട്ടം മൂതാക്കര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ച് നല്‍കുന്നതിന് നിയമപരമായ എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1443.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ തുരുത്തി വില്ലേജില്‍ 50 വര്‍ഷത്തിലധികമായി വീട് വച്ചും ഉഭയങ്ങള്‍ ചമച്ചും കൈവശക്കാരായവര്‍ക്ക് പട്ടയം ലഭിക്കാന്‍ വൈകുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച ഫയല്‍ സെക്രട്ടേറിയറ്റില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
1444.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിക്ഷിപ്ത വനഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പിന് എന്തെല്ലാം കേസുകള്‍ നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വനം വകുപ്പിന്റെ ഭൂമിയില്‍ റവന്യൂ വകുപ്പ് ഏതെല്ലാം മേഖലയില്‍ തര്‍ക്കം ഉന്നയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
വനാവകാശനിയമപ്രകാരം പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സ്ഥലം വിട്ട് കൊടുക്കുന്നതിനായി എത്ര ഏക്കര്‍ ഭൂമി മാറ്റി വെച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
ഈ ഭൂമിക്ക് പട്ടയം നല്‍കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ജില്ല തിരിച്ചുളള വിവരം നല്‍കുമോ?
1445.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരൂര്‍ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് പട്ടയം അനുവദിച്ചു; വിശദമാക്കുമോ;
( ബി )
അരൂര്‍ മണ്ഡലത്തില്‍ പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്ത എത്ര അപേക്ഷകരുണ്ട്; അവരുടെ മേല്‍വിലാസം ഉള്‍പ്പെടെ വിവരം നല്‍കുമോ?
1446.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി എത്ര കുടുംബങ്ങള്‍ക്കാണ് പ‍ട്ടയം വിതരണം ചെയ്തത്; അറിയിക്കുമോ;
( ബി )
ഇത്തരത്തില്‍ പ‍ട്ടയം ലഭിക്കുന്നതിനായി നിലവില്‍ എത്ര അപേക്ഷകളാണ് വിവിധ കളക്ട്രേറ്റുകളിലായി തീര്‍പ്പാക്കാനുള്ളത്; അറിയിക്കുമോ;
( സി )
പ്രസ്തുത അപേക്ഷകളിന്മേല്‍ സമയബന്ധിതമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനായി ഡിജിറ്റല്‍ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഭൂബാങ്ക് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1447.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ വില്ലേജുകളില്‍ പട്ടയം ലഭിക്കാന്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ എത്രയെണ്ണം തീര്‍പ്പ് കല്പിക്കാനുണ്ട്; വില്ലേജ് തിരിച്ചുള്ള കണക്കുകള്‍ അറിയിക്കാമോ;
( ബി )
കോങ്ങാട് മണ്ഡലത്തിലെ വില്ലേജുകളില്‍ റവന്യൂ, വനം വകുപ്പുകള്‍ സംയുക്ത സര്‍വ്വേ നടത്തി പട്ടയം നല്‍കാന്‍ ശിപാര്‍ശ ചെയ്ത എത്ര കേസുകള്‍ ഉണ്ട്; വില്ലേജ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
സംയുക്ത സര്‍വ്വേ നടത്തിയിട്ടില്ലാത്ത കേസുകളുടെ വിശദാംശം നല്‍കാമോ;
( ഡി )
പട്ടയം ലഭിക്കേണ്ടവരുടെ അപേക്ഷയില്‍ കാലതാമസം കൂടാതെ പട്ടയം ലഭ്യമാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
1448.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകളില്‍ നിന്നും 2010 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പട്ടയത്തിനു വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അതില്‍ എത്ര അപേക്ഷകളില്‍ പട്ടയം അനുവദിച്ചു; വില്ലേജ് തിരിച്ചുള്ള കണക്കുകള്‍ അറിയിക്കാമോ;
( ബി )
ആകെ ലഭിച്ച അപേക്ഷകളില്‍ നിരസിച്ചവ എത്രയെന്നും ബാക്കിയുള്ള അപേക്ഷകളുടെ നിലവിലെ സ്ഥിതിയും സംബന്ധിച്ച വിവരം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
നെയ്യാര്‍ റിസര്‍വോയറിന് സമീപത്തുള്ള അഞ്ചുചങ്ങല പ്രദേശത്തെ എത്ര താമസക്കാര്‍ക്ക് പട്ടയം നല്‍കുവാനുണ്ടെന്നു് വെളിപ്പെടുത്താമോ; അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( ഡി )
ഇവര്‍ക്കുള്ള പട്ടയ വിതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഈ പ്രദേശത്തെ താമസക്കാര്‍ക്ക് എത്രയും വേഗം പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
1449.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിച്ചല്‍ വില്ലേജിലെ ചിക്കുളം, കുളച്ചേല്‍കുളം, കാവ്‌വിളാകം, പെരിങ്ങോട് പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നത് സംബന്ധിച്ച അപേക്ഷ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
എങ്കില്‍ ഇതിനായുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമോ?
1450.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ നിയോജകമണ്ഡലത്തിൽ പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകർ ഉണ്ടെന്നും ഏതു തരം പട്ടയമാണെന്നും തരം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പട്ടയം ലഭിക്കേണ്ടവരുടെ പേര്, വിലാസം എന്നിവ വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
1451.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തിൽ പട്ടയത്തിനായി നൽകിയ അപേക്ഷകളിൽ തീർപ്പാക്കാത്തവയുടെ വിവരങ്ങൾ വ്യക്തമാക്കാമോ?
1452.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ എസ്റ്റേറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച ഭൂമിയില്‍ നിന്നും നികുതി സ്വീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രശ്നത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
മറ്റ് ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച ഭൂമിയില്‍ വീട് വെക്കുന്നതിനുള്ള പ്രത്യേക ഇളവ് കിനാലൂര്‍ എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ടു മാത്രം അനുവദിക്കാന്‍ കഴിയുമോ എന്ന് അറിയിക്കാമോ?
1453.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ കരിമ്പില്‍, അമ്പുകുത്തി പ്രദേശങ്ങളിലെ കെെവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ ഏത് വകുപ്പിന്റെ കെെവശമാണ് ഉള്ളത്;
( സി )
പട്ടയം നല്‍കുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കാന്‍ ഉള്ളത് ;വ്യക്തമാക്കുമോ?
1454.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മുത്തേടം വില്ലേജിലെ SR 156/97 മിച്ചഭൂമി കേസിലെ ഇരകളായ നിരവധി കുടുംബങ്ങള്‍ക്ക് അവര്‍ നിരപരാധികളായിട്ടും നീതി നിഷേധിക്കപ്പെട്ട കാര്യം ശ്രദ്ധയിലുണ്ടോ; 1970-ന് മുന്‍പ് പട്ടയം ഉണ്ടായിട്ടും മിച്ചഭൂമി കേസില്‍ അകപ്പെട്ട് കഴിയുന്നവരുടെ ആക്ഷേപങ്ങള്‍ നിലമ്പൂര്‍ താലൂക്ക് ലാന്റ് ബോര്‍ഡില്‍ പ്രത്യേക കേസ്സായി പരിഗണിച്ച് തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
മേല്‍ ഭൂമിയില്‍ നൂറ്റി അന്‍പത്തിയഞ്ച് കുടുംബങ്ങള്‍ മിച്ച ഭൂമിയില്‍ ഉള്‍പ്പെട്ടതല്ലെന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ ലാന്റ് ബോര്‍ഡ് മുമ്പാകെ 2017-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുളളതിനാല്‍ തുടര്‍പരിശോധന വേഗത്തില്‍ നടത്തി തീര്‍പ്പ് കല്‍പ്പിച്ച് ഉത്തരവ് നല്‍കാന്‍ സാധിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
അഞ്ച് സെന്റില്‍ താഴെ ഭൂമിയുളള പട്ടികജാതി പട്ടിക വര്‍ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ 1980-ന് മുമ്പ് പട്ടയം ലഭിച്ചിട്ടും മിച്ചഭൂമി കേസിന്റെ ഇരകളായി തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മേല്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ലാന്റ് ബോര്‍ഡ് സെക്രട്ടറി C6-119003/17 നമ്പര്‍ ഫയലില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ താലൂക്കില്‍ മുത്തേടം വില്ലേജില്‍ SR 156/97 മിച്ചഭൂമി കേസിലെ ഡിക്ലറന്റ് പുതിയറ ഉണ്ണി അലവിയുടെ കെെവശമുളള ഭൂമിയുടെ രേഖകള്‍ ലാന്റ് ബോര്‍ഡ് പരിശോധിച്ചിട്ടുണ്ടോ; പുതിയറ ഉണ്ണി അലവിയുടെ കുടുംബം കെെവശം വെച്ച് വരുന്ന ഭൂമിയുടെ വിവരം ശേഖരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
നിലമ്പൂര്‍ താലൂക്കില്‍ മുത്തേടം വില്ലേജിലെ 1186/2 A സര്‍വ്വെ നമ്പരില്‍ 40 വര്‍ഷമായി നികുതി അടവാക്കാത്ത ഭൂമിയുണ്ടോ എന്നറിയിക്കാമോ; ഉണ്ടെങ്കില്‍ കെെവശക്കാരുടെ പേരും വിലാസവും ഭൂമിയുടെ അളവും വിശദമാക്കാമോ?
1455.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര മണ്ഡലത്തിൽ എത്ര കുടുംബങ്ങൾക്ക് പട്ടയം നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പഞ്ചായത്ത്, നഗരസഭ എന്നിവ തരംതിരിച്ച് ഓരോ പ്രദേശത്തും എത്ര പേർക്കാണ് പട്ടയം നൽകാനുള്ളത് എന്ന് വിശദമാക്കാമോ;
( സി )
പട്ടയവിതരണം എപ്പോൾ പൂർത്തീകരിക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ?
1456.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി കെ.കെ.രമ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുത്തുമലയിലും കവളപ്പാറയിലും ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ ദുരന്തങ്ങളിൽ ഭൂമിയും വീടും നഷ്ടമായവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഭൂമിയും വീടും വാസയോഗ്യമല്ലാതായതിനാൽ സര്‍ക്കാര്‍ ധനസഹായം നല്‍കി മാറ്റിത്താമസിപ്പിച്ച കവളപ്പാറയിലെയും പുത്തുമലയിലെയും കുടുംബങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുമോ; ഈ ധനസഹായം എല്ലാ ഗുണഭോക്താക്കള്‍ക്കും ഇതിനകം കൈമാറാൻ സാധിച്ചിട്ടുണ്ടോ; വിശദ വിവരങ്ങൾ നൽകാമോ?
1457.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയഫണ്ടില്‍ ഉൾപ്പെടുത്തി 2019- 2020, 2020-2021 വര്‍ഷങ്ങളില്‍ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തകർന്ന എത്ര റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചുവെന്ന് വ്യക്തമാക്കാമോ; പ്രസ്തുത റോഡുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇതിനായി അനുവദിച്ച തുകയെത്രെയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രളയത്തിൽ തകർന്നതും ഇനിയും അറ്റകുറ്റ പണികൾ നടത്താത്തതുമായ എത്ര റോഡുകൾ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഉണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് അനുവദിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1458.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കാലവര്‍ഷ കെടുതി മൂലം ഗതാഗത യോഗ്യമല്ലാതായ റോഡുകളുടേയും മറ്റ് എടുപ്പുകളുടേയും പുനരുദ്ധാരണത്തിനായി 2016-നു ശേഷം ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെ എന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ ഓരോന്നിന്റെയും നിലവിലെ പുരോഗതി വിശദമാക്കാമോ?
1459.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി ബ്ലോക്ക് പരിധിയില്‍ പ്രളയത്തില്‍ വീടുകൾ പൂര്‍ണ്ണമായോ ഭാഗികമായോ തകർന്ന നാല്‍പത്തിയെട്ട് കുടുംബങ്ങള്‍ക്ക് സാങ്കേതിക പിഴവ് മൂലം ധനസഹായം ലഭ്യമായിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി അർഹരായവർക്ക് എത്രയും വേഗത്തിൽ ധനസഹായം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1460.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 ജനുവരി മുതല്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ എത്ര മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
അത്തരത്തില്‍ മരണപ്പെട്ടവരുടെ കുടുബത്തിന് ധനസഹായം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരമാവധി എത്ര രൂപയാണ് നല്‍കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
1461.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍ മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചവയില്‍ പൂര്‍ത്തിയായവ ഏതൊക്കെയാണെന്നും പൂര്‍ത്തീകരിക്കാത്തവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
പൂര്‍ത്തീകരിക്കാത്തവയില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ?
1462.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏഴുമറ്റൂർ, അയിരൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ പ്രകൃതിക്ഷോഭം മൂലം എത്ര കോടി രൂപയുടെ നാശനഷ്ടമാണ് ഈ സാമ്പത്തിക വർഷം കണക്കാക്കിയിട്ടുള്ളത് എന്നറിയിക്കാമോ; പ്രകൃതിക്ഷോഭം നേരിട്ട എത്ര കർഷകർക്ക്/കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ആനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ചാണോ ദുരിതാശ്വാസം കണക്കാക്കിയിരിക്കുന്നത് എന്ന് വെളിപ്പെടുത്താമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ധനസഹായം എന്നത്തേയ്ക്ക് നൽകാനാകുമെന്ന് വിശദമാക്കാമോ?
1463.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.ഡി.ആർ.എഫ്. -ല്‍ നിന്നും ധനസഹായം അനുവദിക്കുന്നതിനുവേണ്ടി വില്ലേജ് ഓഫീസുകളിലേക്ക് അയക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകളില്‍ യഥാസമയം മറുപടി നല്‍കാതെ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
യഥാസമയം അന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്‍കാത്തതുമൂലം രോഗികള്‍ക്കും, പാവപ്പെട്ടവര്‍ക്കും ധനസഹായം കിട്ടുവാന്‍ കാലതാമസം ഉണ്ടാക്കുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കുന്നതിനും നിശ്ചിത സമയത്തിനകം അന്വേഷണ റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനും വില്ലേജ് അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ;
( സി )
ഇതില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ചുള്ള വിശദവിവരം ലഭ്യമാക്കുമോ?
1464.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായം അനുവദിക്കുന്നതിനുള്ള എത്ര അപേക്ഷകൾ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ തീർപ്പാക്കാതെയുണ്ടെന്ന് അറിയിക്കുമോ;
( ബി )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിനായി ടി മണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫീസുകളിൽ റിപ്പോർട്ട് നൽകാതെ അവശേഷിക്കുന്ന അപേക്ഷകളുടെ വിശദാംശങ്ങൾ അറിയിക്കുമോ;
( സി )
വില്ലേജ് ഓഫീസർമാർ സി.എം.ഡി.ആർ.എഫ്. അപേക്ഷകളിൽ എത്ര ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിഷ്കർഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1465.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തിലെ തൃപ്പാറ, മാത്തൂര്‍, ചിറ്റൂര്‍ക്കടവ് പാലങ്ങളുടെ ഡിസൈൻ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കുന്നതിന് സി.ഇ.ടി. യെ ചുമതലപ്പെടുത്തിയിരുന്നോ; പ്രസ്തുത റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എന്നത്തേക്ക് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1466.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഭൂമി തരം മാറ്റുന്നതിനുള്ള ധാരാളം അപേക്ഷകള്‍ തീര്‍പ്പാകാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ കോഴിക്കോട് സബ്കളക്ടര്‍ ഓഫീസില്‍ ഇനിയും തീര്‍പ്പാക്കാനുള്ള ഫയലുകളുടെ വിവരം ലഭ്യമാക്കുമോ;
( സി )
അപേക്ഷകള്‍ കെട്ടികിടക്കുന്നതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1467.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാനൂര്‍ താലൂക്ക് ആശുപത്രിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികളുടെ കാലതാമസം പരിഹരിക്കുന്നതിന് റവന്യൂ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കാമോ;
( ബി )
സ്ഥലമെടുപ്പ് നടപടി എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വെളിപ്പെടുത്താമോ?
1468.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുമങ്ങാട് വലിയമല എൽ.പി.എസ്.സി. വികസനത്തിനായി പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം ഭുമി ഏറ്റെടുക്കൽ, ഭൂമിയുടെ കമ്പോള വിലകൾ, ദേഹണ്ഡങ്ങൾ, സൊലേഷ്യം, കമ്പോള വിലയ്ക്ക് വരുന്ന വർദ്ധനവിന് 30 (3) വകുപ്പ് അനുസരിച്ച് നൽകേണ്ട തുക, പുനരധിവാസ ചെലവ്, മറ്റ് ചിലവുകൾ എന്നിവ കണക്കാക്കി ഐ.എസ്.ആർ.ഒ., എൽ.പി.എസ്.സി. യെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ തുക എത്രയെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
ഇതിലേയ്ക്ക് കമ്പോള വിലയും മതിപ്പ് വിലയും നിശ്ചയിക്കുന്നതിന് ഭൂവുടമകളുമായി ചർച്ച നടത്തിയിട്ടുണ്ടോ; ചര്‍ച്ച നടത്തിയിട്ടില്ലെങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കുമോ;
( സി )
ഇത് സംബന്ധിച്ച് ഐ.എസ്.ആർ.ഒ. യ്ക്ക് നൽകിയ കത്തുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
1469.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവ്വകലാശാല ആസ്ഥാനമന്ദിരത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി നിർത്തിവെച്ചിട്ടുണ്ടോ; നിലവിൽ എത്ര ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും എത്ര ഏക്കർ ഭൂമിയുടെ വില നൽകിയിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
സാങ്കേതിക സർവകലാശാല ആസ്ഥാനത്തിനായി ഏറ്റെടുത്ത നൂറ് ഏക്കർ ഭൂമിയിൽ അന്‍പത് ഏക്കർ മാത്രം വാങ്ങിയാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ബാക്കി അന്‍പത് ഏക്കർ ഭൂമിയുടെ കാര്യത്തിൽ ഉള്ള നിലപാട് വ്യക്തമാക്കുമോ?
1470.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംബന്ധിച്ച് പ്രൊപ്പോസല്‍ പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് നല്‍കിയെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാന്‍ ഉണ്ടായ കാലതാമസം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മുപ്പത്തിയെട്ട് വളവുകള്‍ നികര്‍ത്തുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ 2.11.2009-ലും 14.2.2009-ലും നല്‍കിയ റിക്വസിഷന്റെ അടിസ്ഥാനത്തില്‍ 9.5.2013-ലെ ജി.ഒ. നമ്പര്‍ 2655/2013 പ്രകാരവും 19.12.2013-ലെ ജി.ഒ.നമ്പര്‍ 6663/13-ലെ ഉത്തരവ് പ്രകാരവും അന്‍പത് ലക്ഷം രൂപ വകയിരുത്തിയെങ്കിലും വകുപ്പുകള്‍ തമ്മിലുള്ള അനാസ്ഥ കാരണം സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ എങ്ങുമെത്താത്തതിനാല്‍ ഈ അവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കണ്ടെത്തുമോ;
( സി )
ഏറ്റുമാനൂര്‍ എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന് ആവശ്യമായഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി കാണക്കാരി, കോതനെല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളില്‍പ്പെട്ട 1.962 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതിയും പ്രത്യേകാനുമതിയും പൊതുമരാമത്ത് വകുപ്പ് ജി.ഒ. നമ്പര്‍ 1277/2018 തീയതി 16.8.2018-ല്‍ പുറപ്പെടുവിച്ചുവെങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ സ്ഥലമേറ്റെടുപ്പ് നീട്ടികൊണ്ടു പോകുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമോ?
1471.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി. പി. സി. എല്‍. കൊച്ചിന്‍ റിഫൈനറിയുടെ മോട്ടോര്‍ സ്പിരിറ്റ് ബ്ലോക്ക് പ്രോജക്ടിന് വേണ്ടി ഏറ്റെടുക്കുന്ന പുറമ്പോക്ക് ഭൂമിയിലെ താമസക്കാരായ 18 കുടുംബങ്ങള്‍ക്ക് 2018-ല്‍ നിശ്ചയിച്ച നഷ്ടപരിഹാരം നാളിതുവരെ ലഭ്യമായിട്ടില്ലെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2018 ല്‍ നിശ്ചയിച്ച വിലയില്‍ 20% വര്‍ദ്ധനവ് കൂടി കണക്കാക്കി ബി. പി. സി. എല്‍.-ല്‍ നിന്ന് വില ഈടാക്കാവുന്നതാണെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1472.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന കടുത്തുരുത്തി മേല്‍പ്പാലത്തിന്റെയും കുറുപ്പന്തറ മേല്‍പ്പാലത്തിന്റയും അവയിലേക്കുള്ള അപ്രോച്ച് റോഡുകളുടേയും സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
( സി )
കിഫ്ബി പദ്ധതികളുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിലാക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസറെയും ജീവനക്കാരെയും നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1473.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ രാജാ രവിവര്‍മ്മ സെന്റര്‍ ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് പമ്പ ഇറിഗേഷന്‍ പദ്ധതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള A4-66 നമ്പര്‍ ഫയലിന്മേല്‍ റവന്യൂ(എ) വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
ഈ അദ്ധ്യായന വര്‍ഷം സ്ഥലം കൈമാറ്റം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; അറിയിക്കുമോ;
( ഡി )
പ്രസ്തുത വിഷയത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1474.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. പി. യോഹന്നാനും അദ്ദേഹത്തിനു കീഴിലുള്ള ഗോസ്പെൽ ഏഷ്യ ഉൾപ്പെടെയുള്ള ട്രസ്റ്റുകളും വിവിധ ജില്ലകളിൽ ഭൂമി വാങ്ങിയത് സംബന്ധിച്ച് തിരുവല്ല താലൂക്ക് ലാൻഡ് ബോർഡ് അന്വേഷണം നടത്തുകയുണ്ടായോ;
( ബി )
അന്വേഷണം എന്നാണ് ആരംഭിച്ചതെന്നും ഇപ്പോൾ ഏതു ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( സി )
ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്;വിശദാംശങ്ങൾ നൽകുമോ?
1475.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ റവന്യൂ ,തദ്ദേശ സ്വയംഭരണം , ഇറിഗേഷന്‍ ,വ്യവസായം ,വനം തുടങ്ങിയ എതെല്ലാം വകുപ്പുകളുടെ അധീനതയില്‍ നിലവില്‍ എത്ര അളവ് ഭൂമിയുണ്ടെന്നത് വ്യക്തമാക്കുന്ന പട്ടിക വകുപ്പ് - പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത ഭൂമി ഓരോന്നും ഏതൊക്കെ ആവശ്യത്തിനാണ് നിലവില്‍ ഉപയോഗിക്കുന്നതെന്ന വിവരം പട്ടികയാക്കി നല്‍കാമോ?
1476.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മിച്ചഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സത്വരമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ലാന്റ് ബോര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ഏതു തരത്തില്‍ പരിഹരിക്കും എന്നത് വിശദീകരിക്കാമോ;
( സി )
മിച്ചഭൂമി സംബന്ധിച്ച പുതിയ കേസുകള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ?
1477.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് താലൂക്കില്‍ കരിവേടകം വില്ലേജിലെ R.S. No. 36/1-ല്‍പ്പെട്ടതും അന്തുമാന്റെ കെെയ്യില്‍ നിന്നും ഏറ്റെടുത്തതുമായ മിച്ചഭൂമിയുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ നാല്‍പ്പത്തി അഞ്ച് വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി 25.1.2021- ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനത്തിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ. നല്‍കിയ ഹര്‍ജിയില്‍ എന്തെങ്കിലും തുടര്‍ നടപടിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ പ്രശ്നം പരിഹരിക്കാത്തതിനാല്‍ ഇതില്‍ ഉള്‍പ്പെട്ട പന്ത്രണ്ടോളം കുടുംബങ്ങള്‍ക്ക് ഉണ്ടായിട്ടുളള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വെളിപ്പെടുത്താമോ;
( സി )
പ്രശ്നപരിഹാരത്തിനും വര്‍ഷങ്ങളായി തലമുറകളായി ജീവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുമായി 25.1.21 ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനം അംഗീകരിക്കാനുളള തടസ്സം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
ഇത് പരിഹരിക്കുന്നതിന് വേറെ വല്ല നിര്‍ദ്ദേശവും വകുപ്പ് ആലോചിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
1478.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജക മണ്ഡലത്തിലെ കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ്, തൃക്കടവൂര്‍, തൃക്കരുവ, പനയം, മങ്ങാട് വില്ലേജ് പരിധികളിലായി ലഭ്യമായിട്ടുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ വിശദാംശങ്ങള്‍ വില്ലേജ് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പുറമ്പോക്ക് ഭൂമി അളന്ന് അതിര്‍ത്തി നിര്‍ണ്ണയിച്ച് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1479.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ ഒറ്റശേഖരമംഗലം വില്ലേജില്‍ എത്ര പുറമ്പോക്ക് ഭൂമിയുണ്ടെന്നുള്ള വിവരം സര്‍വേ നമ്പര്‍ ഉള്‍പ്പടെ ലഭ്യമാക്കാമോ; പ്രസ്തുത പുറമ്പോക്ക് ഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ കയ്യേറ്റം നടത്തിയിട്ടുണ്ടോ; വിവരം അറിയിക്കാമോ;
( ബി )
പ്രസ്തുത വില്ലേജില്‍ നിര്‍ദ്ദിഷ്ട മലയോര ഹൈവേയ്ക്ക് അരികിലായി റോഡ് പുറമ്പോക്കില്‍ എത്ര കുടുംബങ്ങളാണ് താമസിക്കുന്നത്; ഇവരില്‍ എത്രപേര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ ഭൂമിയുണ്ട്; ഇവരില്‍ എത്രപേര്‍ക്ക് മുന്‍കാലങ്ങളില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി ഭൂമി ലഭിച്ചിട്ടുണ്ട്; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഇവരെ പുനരധിവസിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; പുരോഗതി അറിയിക്കാമോ;
( ഡി )
ഒറ്റശേഖരമംഗലം വില്ലേജില്‍ വിവിധ ഇടങ്ങളിലായി ലഭ്യമായിട്ടുള്ള പുറമ്പോക്ക് ഭൂമിയില്‍ ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ; വിശദവിവരങ്ങള്‍ അറിയിക്കാമോ?
1480.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃത്യമായ റീസർവേ രേഖകളുടെ അഭാവത്തിൽ പരിഹരിക്കപ്പെടാൻ ആകാത്ത നിരവധി കേസുകൾ ലാൻഡ് ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1481.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ താലൂക്കിലെ ജനങ്ങൾക്ക് പട്ടയം പോലുള്ള ഭൂമി സംബന്ധമായ കാര്യങ്ങൾ ഒത്തു തീർപ്പാക്കുന്നതിന് പട്ടാമ്പി വരെ യാത്ര ചെയ്യേണ്ടിവരുന്നതിലുള്ള വൈഷമ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ലാന്റ് ട്രിബ്യൂണൽ ഒറ്റപ്പാലത്ത് നിന്നും പട്ടാമ്പിയിലേക്ക് മാറ്റിയതിന്റെ മാനദണ്ഡം വിശദമാക്കാമോ;
( സി )
ആലത്തൂരിൽ ലാന്റ് ട്രിബ്യൂണൽ ഓഫീസ് തുടങ്ങാനുള്ള നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ പട്ടയം സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനായി ഒരു സിറ്റിംഗ് നടത്താൻ നടപടി സ്വീകരിക്കുമോ?
1482.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തിലും അതിവൃഷ്ടിയിലും തകര്‍ന്ന മണ്ണ് റോഡുകള്‍ റവന്യൂ വകുപ്പിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പദ്ധതി പ്രകാരം കോണ്‍ക്രീറ്റിംഗ് നടത്തി, ഗതാഗത യോഗ്യമാക്കുന്നതിനുള്ള അനുവാദം ലഭ്യമാക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ?
1483.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെട്ട ഏതെല്ലാം സേവനങ്ങളാണ് ഡിജിറ്റലായി ലഭിക്കുന്നത് എന്ന് വിശദമാക്കാമോ; എഫ്.എം.ബി. സ്കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ സ്കെച്ച് എന്നിവ ഓണ്‍ലൈനായി ലഭിക്കുമോ; വിശദീകരിക്കുമോ;
( ബി )
റവന്യൂ വകുപ്പിന്റെ ഏതെല്ലാം സേവനങ്ങള്‍ക്കാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
ഭൂമിയുടെ തരംമാറ്റല്‍ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്നതിന് സൗകര്യമുണ്ടോ; ഇത്തരം അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുമോ; വിശദമാക്കാമോ?
1484.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളിയില്‍ റവന്യൂ കോംപ്ലക്സ് സ്ഥാപിക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റവന്യൂ കോംപ്ലക്സ് യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തുമോ; അറിയിക്കുമോ?
1485.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നിന്നും എന്തെല്ലാം സേവനങ്ങളാണ് നിലവില്‍ ഓണ്‍ലൈനായി ലഭ്യമാകുന്നത്; വിശദമാക്കുമോ;
( ബി )
ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിച്ചിട്ടുണ്ടോ;
( സി )
പദ്ധതിയുടെ ആരംഭഘട്ടത്തില്‍ വകുപ്പ് പ്രതീക്ഷിച്ച തരത്തില്‍ ഗ്രാമീണ ജനവിഭാഗങ്ങള്‍ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടോ; വ്യക്തമാക്കുമോ?
1486.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീകണ്ഠപുരത്ത് റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി പരിഗണയിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; അറിയിക്കുമോ?
1487.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി നവീകരിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം ഇനിയും ആരംഭിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണവും നിര്‍മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
1488.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; അറിയിക്കാമോ;
( ബി )
പുതുക്കാട് സബ്ട്രഷറി നിര്‍മ്മാണത്തിനായി സ്ഥലം അനുവദിക്കുന്നതിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് അറിയിക്കാമോ; അനുമതി ലഭ്യമാക്കി നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1489.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കളക്ട്രേറ്റിലെ ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; അറിയിക്കുമോ;
( ബി )
റീ ബിൽഡ് കേരള ഇനീഷ്യറ്റീവിൽ ഉൾപ്പെട്ടിട്ടുള്ള പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
നിലവില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുതുക്കി പണിയേണ്ടത് അനിവാര്യമാകയാൽ ആയതിന് എത്രയും വേഗം അനുമതി നൽകുമോ; വിശദാശം അറിയിക്കുമോ;
( ഡി )
കളക്ടറുടെ ചേംബർ ഉൾകൊള്ളുന്ന കെട്ടിടത്തിന്റെ ചരിത്ര പ്രാധാന്യവും തനിമയും നിലനിർത്തി കൊണ്ട് പുതുക്കിപ്പണിയുവാൻ ശ്രദ്ധിക്കുമോ; വിവരം ലഭ്യമാക്കുമോ?
1490.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ മണ്ഡലത്തിലെ കിഴക്കും ഭാഗം-വടക്കും ഭാഗം വില്ലേജ് ഓഫീസ് പ്രവർത്തിച്ചു വരുന്ന ഭൂമിയിൽ നിന്നും എത്ര സെന്റു ഭൂമി വീതമാണ് കൃഷിഭവൻ, ആയുർവേദ ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രി എന്നീ സർക്കാർ സ്ഥാപനങ്ങൾക്ക് കെട്ടിട നിർമ്മാണത്തിനായി വിട്ടു നൽകിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
ആയതിൽ മൃഗാശുപത്രിയിലേക്കുള്ള വഴിക്കായി പ്രത്യേകം സ്ഥലം വിട്ടുനൽകിയിട്ടുണ്ടോ; വഴിക്കായി വിട്ടു നൽകിയ ഭൂമിയുടേയും വഴിയുടേയും സ്കെച്ച് ലഭ്യമാക്കാമോ;
( സി )
ടി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം പുതിയ നിർമ്മാണ പ്രവൃത്തികളാണ് പ്രസ്തുത പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്; ആയതിൽ ഏതെല്ലാം പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളത്; വ്യക്തമാക്കാമോ;
( ഡി )
സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉള്‍പ്പെടുത്തി പ്രസ്തുത വില്ലേജ് ഓഫീസിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കുന്നതിന് പണം വകയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ടി വഴി ടൈൽ പാകി സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1491.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പില്‍ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നല്‍കാത്തതുമൂലം സീനിയര്‍ ക്ലാര്‍ക്ക് മുതല്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വരെയുള്ള വിവിധ തസ്തികകളിലായി നിരവധി ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റവന്യൂ വകുപ്പില്‍ പ്രൊമോഷനുകള്‍ നടപ്പിലാക്കാത്തതുമൂലം താഴെ തട്ടില്‍ എല്‍.ഡി.സി. വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തരമായി എല്‍.ഡി.സി. വേക്കന്‍സികള്‍ പി.എസ്.സി.-യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?
1492.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിൽ സ്ഥലം മാറ്റ നടപടികൾ ഓൺലൈനായി നടത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി ഉണ്ടായിട്ടുണ്ടോ; പ്രസ്തുത വിധി വകുപ്പിൽ നടപ്പാക്കിയിട്ടുണ്ടോ;
( ബി )
പ്രമുഖ സർവീസ് സംഘടനയുടെ സമ്മർദത്തിന് വഴങ്ങി ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിച്ചതായുള്ള ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ?
1493.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവേയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കുറവ് പട്ടയ വിതരണത്തിൽ കാലതാമസം വരുത്തുന്നതായി ഭരണകക്ഷി എം.എൽ.എ. ഉൾപ്പെടെയുള്ളവർ ആക്ഷേപം ഉന്നയിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ എന്ത് പരിഹാര നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
1494.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര താലൂക്കില്‍ പാലമേല്‍ വില്ലേജില്‍ ബ്ലോക്ക്‌ 21 ല്‍ മുന്‍ സര്‍വ്വേ നമ്പര്‍ 220/2-15 -ല്‍ പെട്ട വസ്തുവിന്റെ LA സ്‌കെച്ച്‌ പ്രകാരമുള്ള വിസ്തീര്‍ണം 18 ആര്‍-ഉം സ്കെച്ചിനോടൊപ്പം ഹാജരാക്കിയ വിസ്തീര്‍ണ്ണത്തില്‍ 30.58 ആര്‍-ഉം ആയി രേഖപ്പെടുത്തിയിരിക്കുന്നതിലെ പൊരുത്തക്കേട്‌ പരിഹരിച്ചിട്ടുണ്ടോ;
( ബി )
ഈ വിഷയത്തില്‍ മാവേലിക്കര താലൂക്കില്‍ പാലമേല്‍ വില്ലേജില്‍ ആനന്ദമന്ദിരത്തില്‍ കെ. രവീന്ദ്രന്റെ പരാതിയിന്മേല്‍ ജില്ലാകളക്ടറുടെ 23.01.2021-ലെ നോട്ടിസ്‌ പ്രകാരം 28.01.2021-ല്‍ പരാതിക്കാരനെ നേരില്‍ കേട്ടിരുന്നോ;
( സി )
എങ്കില്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തത്‌ ആരൊക്കെയാണെന്നും യോഗ തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത യോഗത്തിന്റെ മിനുട്ട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
1495.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന എട്ട് വില്ലേജുകളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ആയതിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ്/ സര്‍ക്കുലര്‍-ന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളള വില്ലേജുകളുടെ പേരും താലൂക്കും സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
മൂന്നാറില്‍ നിന്നും നൂറ് കിലോമീറ്ററിന് മേല്‍ ദൂരമുള്ളതും പീരുമേട് താലൂക്കില്‍ ഉള്‍പ്പെടുന്നതുമായ ആനവിലാസം വില്ലേജ് ഈ പട്ടികയില്‍ ഉള്‍പ്പെടുവാനിടയായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; ആയത് വിശദീകരിക്കാമോ;
( ഡി )
പ്രസ്തുത പട്ടികയില്‍ നിന്നും ആനവിലാസം വില്ലേജ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ ആനവിലാസം വില്ലേജിനെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
1496.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ മേഖലയിലെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ നിരാക്ഷേപപത്രം ആവശ്യമാണ് എന്ന കാരണത്താല്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ദേവികുളം മണ്ഡലത്തില്‍ അനുവദിച്ച വീടുകളുടെ നിര്‍മ്മാണം തടസപ്പെടുകയും തുടര്‍ന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുകയും ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ കാരണത്താല്‍ നിര്‍മ്മാണ തടസ്സം നേരിട്ട വീടുകളുടെ എണ്ണം പ‍ഞ്ചായത്ത് തരിച്ച് വിശദമാക്കാമോ;
( സി )
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് റവന്യൂ വകുപ്പിന്റെ നിരാക്ഷേപപത്രം ആവശ്യമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിഷയം പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ?
1497.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണയന്നൂര്‍ താലൂക്ക് കടമക്കുടി വില്ലേജ് കടമക്കുടി ഗ്രാമപഞ്ചായത്ത് വക റീ സര്‍വ്വെ 28/9-ല്‍ ഉള്‍പ്പെട്ട 11.10 ആര്‍. സ്ഥലത്ത് ശ്മശാന നിര്‍മ്മാണാനുമതിക്കും ലെെസന്‍സിനുമായി കടമക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 10.1.2017-ല്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കാമോ;
( ബി )
അനുമതി ലഭ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി പൊതുശ്മശാനത്തിന് അനുയോജ്യമാണോ എന്നാരാഞ്ഞുകൊണ്ട് 2.7.2017-നും 30.4.2018-നും എറണാകുളം കളക്ടറേറ്റില്‍ നിന്നും അയച്ച കത്തിന് മറുപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടാേ; റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ഡി )
പൊതുശ്മശാനത്തിനുളള അനുമതിയും ലെെസന്‍സും എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1498.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് താലൂക്കിലെ നറുകര വില്ലേജ് ഓഫീസില്‍ സർട്ടിഫിക്കറ്റുകൾ നല്‍കുന്നതിന് കാലതാമസം നേരിടുന്നു എന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കാലതാമസം ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1499.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പല ജില്ലകളിലും വ്യക്തികൾ ഭൂപരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടിയതായി എ. ജി. റിപ്പോർട്ട് ചെയ്യുകയുണ്ടായോ;
( ബി )
എങ്കിൽ ഏതെല്ലാം ജില്ലകളിൽ എത്ര പേർ എത്ര ഭൂമി വീതമാണ് വാങ്ങിയിട്ടുള്ളത്; വിശദാംശങ്ങൾ നൽകുമോ;
( സി )
ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ നൽകുമോ?
1500.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പുവരുത്തി കാര്യക്ഷമമാക്കുന്നതിനും വകുപ്പ് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിശദമാക്കാമോ?
1501.
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ 24-10-2020 -ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വൻ തോതിൽ രാജമരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
റവന്യൂ വകുപ്പിന്റെ ട്രീ രജിസ്റ്റര്‍ എല്ലാ ജില്ലകളിലും സൂക്ഷിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; രജിസ്റ്റര്‍ ഇല്ലാത്ത ജില്ലകളുടെ വിവരങ്ങൾ നൽകാമോ;
( സി )
പ്രസ്തുത ഉത്തരവിന്റെ മറവിൽ മുറിച്ചു മാറ്റിയ രാജമരങ്ങളുടെ കണക്കെടുപ്പ് ട്രീ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ നടത്തിയിട്ടുണ്ടോ; വിശദവിവരം നൽകാമോ;
( ഡി )
ട്രീ രജിസ്റ്റര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നഷ്ടപ്പെട്ട മരങ്ങളുടെ വിവരങ്ങള്‍ കണ്ടെത്തുന്നത് എങ്ങനെയെന്ന് അറിയിക്കുമോ?
1502.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
ഏത് അധികാരിയില്‍ നിന്നും ലഭ്യമാക്കിയ സര്‍ട്ടിഫിക്കറ്റാണ് ഈ ആനുകൂല്യം ലഭിക്കാനായി ഹാജരാക്കേണ്ടത്; വിശദമാക്കാമോ;
( സി )
പ്രസ്തുത സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1503.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂണിക് തണ്ടപ്പേർ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോ; പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് എവിടെയും ഒരാളുടെ പേരിലുള്ള ഭൂമി ഒരു തണ്ടപ്പേരിന് കീഴിൽ ആക്കുന്നതിന് ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ടോ എന്ന് വ്യക്തമാക്കാമോ?
1504.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിൽ വാണിജ്യ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിലിവിലുള്ള നിര്‍മ്മാണങ്ങള്‍ റഗുലറൈസ് ചെയ്യുന്നതിനുമുള്ള തടസ്സം നീക്കുന്നതിനായി ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
1505.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എത്ര വില്ലേജുകളിൽ റീസർവേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അതില്‍ എത്ര വില്ലേജുകളിലെ ഭൂരേഖകളുടെ ഡിജിറ്റൈസേഷൻ പൂർണ്ണമാക്കിയിട്ടുണ്ടെന്നും അറിയിക്കുമോ;
( ബി )
ഭൂരേഖകളുടെ ആധുനികവൽക്കരണം പൂർണമായും പൂർത്തിയാക്കാതെ റീ സർവ്വേ നടപടികൾ ഫലപ്രദമാകില്ല എന്നതിനാൽ ഇക്കാര്യത്തിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ?
1506.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ തേഞ്ഞിപ്പലം വില്ലേജ് ഓഫീസിന് കെട്ടിട നിര്‍മ്മാണത്തിനായി ഭൂമി കൈമാറുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
തേഞ്ഞിപ്പലം വില്ലേജ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭൂമി അനുവദിക്കുന്ന മുറയ്ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുമോ എന്ന് വിശദമാക്കാമോ?
1507.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ പ്രഖ്യാപിത പദ്ധതിയുടെ പുരോഗതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂരഹിതര്‍ക്ക് ഭൂമി കൈമാറുന്നതിന് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ടോ; പ്രസ്തുത നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ ഭൂമിയാകെ ഡിജിറ്റല്‍ സർവ്വേ നടത്തി തിട്ടപ്പെടുത്തുന്ന ജോലികള്‍ ഏതൊക്കെ ജില്ലകളില്‍ പൂര്‍ത്തിയായി എന്ന് വ്യക്തമാക്കാമോ?
1508.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റീസർവ്വേയുടെ പുരോഗതി വ്യക്തമാക്കാമോ; റീസർവ്വേ നടപടികൾ വൈകുന്നതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( ബി )
റീസർവ്വേ പൂർത്തിയാകാതെ സംസ്ഥാനത്തിന്റെ കൈവശമുള്ള ഭൂമിയുടെ കൃത്യമായ കണക്ക് ലഭ്യമാക്കാൻ സാധിക്കുമോ എന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ലാന്റ് ട്രിബ്യൂണലുകളിലും സ്പെഷ്യൽ ലാന്റ് ട്രിബ്യൂണലുകളിലും കെട്ടിക്കിടക്കുന്ന കേസുകള്‍ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കാൻ നടപടികൾ സ്വീകരിക്കാമോ; ഇതിന്റെ വിശദാംശങ്ങൾ നൽകാമോ?
1509.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജകമണ്ഡലത്തിൽ റീസർവ്വേ നടപടികൾ പൂർത്തിയായ വില്ലേജുകള്‍ ഏതൊക്കെയെന്നറിയിക്കാമോ;
( ബി )
റീസർവേ നടപടികൾ പൂർത്തിയാക്കാനുള്ള വില്ലേജുകളിൽ കാലതാമസം കൂടാതെ ആയത് പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമോ; സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് അറിയിക്കുമോ?
1510.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ഗവ. പോളിടെക്നിക് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ആകെ വിസ്തീര്‍ണം സംബന്ധിച്ച അവ്യക്തത പരിഹരിക്കുന്നതിന് വിസതീര്‍ണം കൃത്യമായി രേഖപ്പെടുത്തിയ സര്‍വ്വേ സ്കെച്ച് വൈക്കം താലൂക്കില്‍ നിന്നും ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കാമോ; ആയത് എന്നത്തേക്ക് തയ്യാറാക്കി സമര്‍പ്പിക്കും എന്നറിയിക്കാമോ;
( സി )
പോളിടെക്നിക്കിന് വേണ്ടി ആദ്യം അനുവദിച്ചിരുന്ന ആകെ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും ആയതില്‍ നിന്നും നിലവില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവുമായുള്ള പൊരുത്തക്കേടുകള്‍ പരിഹരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കാമോ?
1511.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ ചൂരുപാറ മലയോരമേഖലകളിലെ സ്ഥിരതാമസക്കാരും കൈവശ ഭൂമിയുള്ളവരുമായ കർഷകർ കൈവശമുള്ള ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ ദുരിതത്തിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മിച്ചഭൂമി സർവ്വേ ചെയ്യുന്നതിന് സംയുക്ത സർവ്വേ സംഘത്തെ നിയോഗിച്ചത് എന്നായിരുന്നുവെന്നും സംയുക്ത സർവ്വേ സംഘത്തിന്റെ സർവ്വേഫലം എന്താണെന്നും അറിയിക്കാമോ;
( സി )
നിലവിൽ സംയുക്ത സർവ്വേ സംഘത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണമെന്തെന്ന് വിശദമാക്കാമോ;
( ഡി )
സംയുക്ത സർവ്വേ സംഘത്തിന്റെ നിർത്തിവെച്ച പ്രവർത്തനം പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ?
1512.
ശ്രീ . ഷാഫി പറമ്പിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈയ്യേറ്റങ്ങളിലൂടെ സർക്കാർ ഭൂമിയുടെ വിസ്തൃതി ഓരോ മാസവും ഏക്കറുകൾ കുറയുന്നുവെന്ന റിപ്പോർട്ട് ലാന്റ് റവന്യു വകുപ്പ് സർക്കാരിന് നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
എങ്കില്‍ പ്രസ്തുത റിപ്പോർട്ടിന്മേൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ;
( സി )
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
1513.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ വി ജോയി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീസര്‍വ്വേ നടപടികൾ എത്ര വില്ലേജുകളില്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പരമ്പരാഗത രീതിയിലുള്ള റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാകുന്നതിനാല്‍ ഭൂരേഖകളുടെ കൃത്യതയുടെ അനിവാര്യത പരിഗണിച്ച് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ റീസര്‍വ്വേ ആരംഭിക്കാന്‍ അനുമതിയായിട്ടുണ്ടോ; പദ്ധതിയുടെ ചെലവും മറ്റു വിശദാംശങ്ങളും അറിയിക്കാമോ;
( സി )
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സര്‍വ്വേക്കുള്ള പ്രസ്തുത പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെന്ന പ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച നിജസ്ഥിതി അറിയിക്കാമോ?
1514.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീസർവ്വേ അപാകത മൂലം ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് എന്തെങ്കിലും പ്രത്യേക നടപടികൾ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( ബി )
പട്ടയത്തിന് അർഹരായവർക്ക് പട്ടയം ലഭിക്കുന്നതിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( സി )
ഈ സർക്കാർ അധികാരമേറ്റ ശേഷം കയ്യേറ്റ ഭൂമി തിരികെ പിടിക്കുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
വില്ലേജ് ഓഫീസുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുന്നതിന് ആലോചനയുണ്ടോ എന്ന് അറിയിക്കാമോ?
1515.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീസർവേ പ്രശ്നവും പരാതികളും പരിഹരിച്ചിട്ടാല്ലായെന്ന കാരണത്താൽ പല വില്ലേജ് ഓഫീസുകളിലും ഭൂനികുതി അടക്കമുള്ള നികുതികള്‍ സ്വീകരിക്കാതിരിക്കുന്നത് ജനങ്ങളെ വലയ്ക്കുന്നു എന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കാമോ;
( ബി )
കാസർകോട് ജില്ലയിൽ റീസർവേ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും പൂർത്തീകരിച്ചതുമായ വില്ലേജുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ വില്ലേജുകളിലെ പല സ്ഥലം ഉടമകൾക്കും ഭൂനികുതി അടയ്ക്കാൻ സാധിക്കുന്നില്ലെന്നത് ശരിയാണോ;
( ഡി )
റീസർവേ കഴിഞ്ഞ് ട്രഷറിയിൽ ചലാൻ അടച്ച് ആറുമാസം കഴിഞ്ഞിട്ടും റീസർവേ ഓഫീസിൽ ഫയൽ എത്തിയിട്ടില്ലെന്നത് ശരിയാണോ; എങ്കിൽ എന്ത് പരിഹാര നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കാമോ?
1516.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചന്ദ്രഗിരി മുതല്‍ വാമനപുരം വരെയുള്ള പ്രധാന നദികളില്‍ വാര്‍ഷിക മണല്‍നിക്ഷേപം വളരെ കുറ‍ഞ്ഞിരിക്കെ അനിയന്ത്രിതമായ തോതില്‍ മണലൂറ്റുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാമോ;
( ബി )
നദികളുടെ അടിത്തട്ടിലെ സൂഷ്മസുഷിരസാന്ദ്രതയേറിയ മണലൂറ്റുന്നതുമൂലം നദികളില്‍ ജലം ശേഖരിച്ചുവയ്ക്കാന്‍ കഴിയാതെ വരുന്നതിനാല്‍ ആയതു കര്‍ശനമായി നിയന്ത്രിക്കാന്‍ റവന്യൂ/പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കാമോ?
1517.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിനെ നവീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഹൗസിംഗ് ബോര്‍ഡില്‍ 2015 മുതല്‍ പെന്‍ഷനായവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവനായും നല്‍കിയിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
1518.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവന നിർമ്മാണ ബോർഡിന്റെ ബാലരാമപുരം-വിഴിഞ്ഞം റോഡിലുള്ള ഹൗസിംഗ് സമുച്ചയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ദുരവസ്ഥയിലായിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഹൗസിംഗ് സമുച്ചയത്തില്‍ മാലിന്യസംസ്കരണം, ഡ്രെയിനേജ് പൊട്ടിയൊലിക്കൽ, കുടിവെള്ളക്ഷാമം എന്നിവ പരിഹരിക്കുന്നതിനും ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.