STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1724.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ബാങ്ക് വായ്പകള്‍ യഥാസമയം തിരിച്ചടക്കാന്‍ സാധിക്കാത്തതിനാല്‍ വ്യാപാരികളുടെ ക്രെഡിറ്റ് സ്കോറില്‍ ഇടിവ് വരുന്നത് തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;
( ബി )
ക്രെഡിറ്റ് സ്കോറില്‍ ഇടിവ് വരുന്നത് കാരണം വ്യാപാരികള്‍ക്ക് ഭാവിയില്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുവാന്‍ സാധിക്കാത്ത ഗുരുതരമായ അവസ്ഥ കണക്കിലെടുത്ത് ആവശ്യമായ ഇടപെടലുകള്‍ നടത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ?
1725.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ധനസംബന്ധമായ ഉത്തരവാദിത്ത നിയമത്തില്‍ നിഷ്കര്‍ഷിച്ച പ്രകാരമുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; ലക്ഷ്യവും നാളിതുവരെയുള്ള നേട്ടവും സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
ഏതെങ്കിലും കാര്യത്തില്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടോ എന്നറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിയമത്തില്‍ നിഷ്കര്‍ഷിച്ച പ്രകാരമുള്ള ലക്ഷ്യം നേടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ സര്‍ക്കാരിന് പൊതുനിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
1726.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനായി എത്ര ഉത്തരവുകളാണ് ഇറക്കിയതെന്ന് വ്യക്തമാക്കുമോ;
( ബി )
ചെലവ് ചുരുക്കല്‍ നടപടി വകുപ്പുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് എപ്രകാരമാണെന്ന് അറിയിക്കാമോ?
1727.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് ബാങ്കുകള്‍ ജപ്തി നടപടികള്‍ നടത്തുന്നതായ പരാതികള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ലോണ്‍ എടുത്ത സാധാരണക്കാരുടെ കിടപ്പാടം ജപ്തി ചെയ്യുന്ന സര്‍ഫാസി നിയമം പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1728.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹിന്ദു ബാങ്ക് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ബാങ്ക് പ്രവര്‍ത്തിക്കുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ അനുവാദം ആവശ്യമുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ആയത് ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
1729.
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടാത്ത സര്‍ചാര്‍ജ്ജ്, സെസ് ഇനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ മേല്‍ നികുതിഭാരം വര്‍ദ്ധിപ്പിക്കുകയും എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട നികുതി വിഹിതം യഥാസമയം നല്കാതിരിക്കുന്നത് പരിഹരിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാരിനോട് പ്രത്യേക ഗ്രാന്റ് ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
പൊതുനിക്ഷേപം വര്‍ദ്ധിപ്പിച്ച് സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നതില്‍ റവന്യൂ വരുമാനത്തില്‍ ഉണ്ടായിട്ടുള്ള ഗണ്യമായ ഇടിവ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ടോയെന്ന് വ്യക്തമാക്കുമോ?
1730.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റിന് പുറത്ത് 2016 മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ ഏജന്‍സികള്‍ വഴി എടുത്ത കടത്തിന്റെ തുക, ഏജന്‍സി, വര്‍ഷം, എന്നുമുതല്‍ തിരിച്ചടവ് നല്‍കണം, ഇവയുടെ പലിശ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ടി ഇനത്തില്‍ പശ്ചാത്തല സൗകര്യ സൃഷ്ടിക്കലിന് പണം ചെലവഴിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവ്
1731.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍, പാചകവാതക വില അനുദിനം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉല്പന്നങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതിവരുമാനം യൂണിറ്റടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( സി )
ഈ ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തിയാല്‍ ഓരോ ഉല്‍പ്പന്നത്തിനും യൂണിറ്റടിസ്ഥാനത്തില്‍ നികുതിയായി ലഭിക്കാവുന്ന ഉയര്‍ന്ന തുക എത്രയായിരിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
തൊഴിലില്ലായ്മ മൂലവും കോവിഡ് മഹാമാരിയാലും ജിവിതക്ലേശം നേരിടുന്ന സാധാരണക്കാരായ ജനങ്ങളെ ഈ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് മൂലം ഉണ്ടാകുന്ന വൻ വിലക്കയറ്റത്തില്‍നിന്ന് രക്ഷിക്കുന്നതിനായി പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിയന്ത്രണത്തിനായുള്ള ഇടപെടല്‍ നടത്തുമോ എന്ന് വിശദമാക്കുമോ?
1732.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ ഇടയിലും സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും സ്വകാര്യ ബാങ്കുകളും സ്വർണ്ണം, മറ്റു ജാമ്യ വസ്തുക്കൾ എന്നിവയിന്മേൽ വാങ്ങിയ വായ്പകൾക്ക് പലിശയിളവോ തിരിച്ചടവിന് സാവകാശമോ നൽകാതെ ജപ്തി, ലേല നടപടികൾ സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്തെങ്കിലും പൊതുവായ നിർദേശം പ്രസ്തുത സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
ഇല്ലെങ്കിൽ ഇത്തരം നടപടികൾ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
1733.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിത ജി.എസ്.ഡി.പി. നേടുവാന്‍ കഴിഞ്ഞിട്ടുണ്ടോ; അതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
കോവിഡ് കാലത്ത് അതിനായി ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാം എന്നറിയിക്കുമോ?
1734.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി രൂപീകരിച്ച പതിനൊന്നാം ശമ്പള കമ്മീഷന്റെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ദീര്‍ഘിപ്പിക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കമ്മീഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിമാസം സര്‍ക്കാരിന് ഉണ്ടാകുന്ന ചെലവ് ഇനം തിരിച്ച് വ്യക്തമാക്കാമോ?
1735.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയ സെസിലൂടെ ലഭിച്ച തുക ഏതെല്ലാം പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രളയ സെസിലൂടെ ലഭിച്ച തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സെസിന്റെ കാലാവധി വീണ്ടും ദീർഘിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1736.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-16 മുതല്‍ 2020-21 വരെയുള്ള വര്‍ഷങ്ങളിലെ റവന്യൂ കമ്മി എത്രയാണെന്നും ആയത് ജി.എസ്.ഡി.പി. യുടെ എത്ര ശതമാനമാണെന്നും വ്യക്തമാക്കുമോ?
1737.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ചലഞ്ച് ഫണ്ട് സൗകര്യം നിലവിലുണ്ടോയെന്നറിയിക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( സി )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ വലിയ തോവാള ക്രിസ്തുരാജാ ഹൈസ്കൂള്‍ ചലഞ്ച് ഫണ്ട് മുഖേന കെട്ടിടം പണികഴിപ്പിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തിയായിട്ടുണ്ടോയെന്നറിയിക്കാമോ;
( ഇ )
ചലഞ്ച് ഫണ്ട് പ്രസ്തുത സ്കൂളിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ?
1738.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതലുള്ള സംസ്ഥാന ബജറ്റുകളിൽ തുക അനുവദിച്ചിട്ടുള്ള പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി ലഭിക്കാത്തവ ഉണ്ടെങ്കിൽ അതിനുള്ള കാരണങ്ങൾ അറിയിക്കാമോ; അത്തരം പദ്ധതികളുടെ നടപടിക്രമങ്ങൾ എത്രയും വേഗത്തിൽ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1739.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യുവാന്‍ പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മണ്‍പാത്രത്തൊഴിലാളികള്‍ക്കും എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്;
( ബി )
ഓരോ വിഭാഗത്തിനും തയ്യാറാക്കിയ പദ്ധതികള്‍ തരം തിരിച്ച് ലഭ്യമാക്കുമോ;
( സി )
ഇതിനായി നീക്കി വച്ച തുക എത്രയെന്ന് അറിയിക്കാമോ?
1740.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം ഹെൽത്ത് ഗ്രാന്റായി കേരളത്തിന് കേന്ദ്ര സർക്കാർ എത്ര തുകയാണ് അവദിച്ചിട്ടുള്ളത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരം അനുവദിച്ച തുക കൽപ്പറ്റ മണ്ഡലത്തിലെ ഏതെങ്കിലും കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവ നവീകരിക്കുന്നതിനായി വിനിയോഗിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ഹെൽത്ത് ഗ്രാന്റിനൊപ്പം സംസ്ഥാന സർക്കാർ വിഹിതവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങൾ നവീകരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1741.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിന് കീഴിലുള്ള ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ തസ്തികയിലെ നിയമനങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ; നിലവില്‍ ഏതൊക്കെ വകുപ്പുകളിലെ ഏതെല്ലാം തസ്തികകളില്‍ ഉള്ളവരെയാണ് അന്യത്ര സേവന വ്യവസ്ഥയില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനറായി നിയമിക്കുകയെന്ന് അറിയിക്കാമോ;
( ബി )
ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ ചുമതലകളും സേവനങ്ങളും എന്തെല്ലാമാണ്; ഏതെല്ലാം വകുപ്പുകളിലെ ഏതുതരം ഫയലുകളാണ് ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ സാധാരണയായി പരിശോധിക്കാറുള്ളതെന്ന് വിശദമാക്കാമോ;
( സി )
ധനകാര്യ വകുപ്പിന്റെ വിശദമായ പരിശോധനകള്‍ക്കുശേഷം ഭരണാനുമതി നല്‍കിയ പദ്ധതികള്‍ക്ക് ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ പുനഃപരിശോധനകള്‍ ആവശ്യമുണ്ടോ; ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പുനഃപരിശോധനകളില്‍ സംശയങ്ങള്‍ ഉന്നയിക്കുന്നത് പലപ്പോഴും പദ്ധതികളുടെ പൂര്‍ത്തീകരണം അകാരണമായി വെെകിക്കുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
നിലമ്പൂര്‍ ബെെപ്പാസ് നിര്‍മ്മാണം എന്ന ഫയല്‍ എത്ര തവണയാണ് ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പുനഃപരിശോധിച്ചതെന്നും എന്തെല്ലാം സംശയങ്ങളാണ് വിവിധ പരിശോധനകളില്‍ ഉന്നയിച്ചതെന്നും വിശദമാക്കാമോ; ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ ക്വറികളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഇ )
നിലമ്പൂര്‍ ബെെപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നല്‍കുന്ന ഫയലില്‍ പോലും ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ ഇടപെടുന്നതുകാരണം പൊതുഖജനാവിന് നഷ്ടമുണ്ടാകുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ സംശയങ്ങള്‍ കാരണം പണമനുവദിക്കുന്നത് നീണ്ടുപോകുന്നതിനാല്‍ ഓരോ വര്‍ഷം കഴിയുമ്പോഴും സ്ഥലമുടമകള്‍ക്ക് നിശ്ചയിച്ച തുകയുടെ എത്ര ശതമാനം തുകയാണ് പലിശ ഇനത്തില്‍ അധികമായി പൊതുഖജനാവില്‍ നിന്ന് നല്‍കേണ്ടതെന്ന് അറിയിക്കാമോ?
1742.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടങ്ങള്‍ കുറച്ചു കൊണ്ടു വരുവാനും പലിശഭാരം കുറയ്ക്കാനും സംസ്ഥാനത്ത് ഡെബ്റ്റ് മാനേജ്മെന്റ് ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1743.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാന ഖജനാവില്‍ നിന്നും വായ്പകളുടെ തിരിച്ചടവ് ഇനത്തില്‍ എത്ര രൂപ നല്‍കേണ്ടി വരുമെന്ന് വ്യക്തമാക്കുമോ?
1744.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര രൂപ കടമെടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
കടമെടുത്തത് എത്ര കാലത്തേക്കാണെന്നും പലിശ എത്രയെന്നും വ്യക്തമാക്കാമോ;
( സി )
2021-22 സാമ്പത്തിക വര്‍ഷം എത്ര രൂപയാണ് കേരള സര്‍ക്കാരിന് കടം എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ?
1745.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ധനകാര്യ വകുപ്പിന് കീഴില്‍ വരുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്നും നല്‍കിയിട്ടുള്ള ലോണുകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോവിഡ് 19-ന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ധനകാര്യ വകുപ്പിന് കീഴില്‍ വരുന്ന വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?
1746.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിക്കായി ഏര്‍പ്പെടുത്തിയിട്ടുളള ഓഫീസ് സൗകര്യങ്ങള്‍ വിശദമാക്കുമോ; ഇതിന്റെ വാടക ഇനത്തില്‍ പ്രതിമാസം എത്ര രൂപ ചെലവ് വരുന്നുണ്ടെന്ന് അറിയിക്കുമോ?
1747.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസാലബോണ്ട് വഴി കിഫ്ബി സമാഹരിച്ച തുക എത്രയാണ്; ഇതിന്റെ പലിശനിരക്ക് എത്രയാണ്;
( ബി )
കൊച്ചി മെട്രോയ്ക്ക് വേണ്ടി മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയായ എ.എഫ്.ഡി. യില്‍ നിന്നും കടമെടുത്ത തുക എത്രയാണ്; പലിശ നിരക്ക് എത്രയാണ്; വ്യക്തമാക്കാമോ?
1748.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ അപ്രെെസല്‍ ഡിവിഷന്‍ നിലവിലുണ്ടോ; എങ്കില്‍ പ്രവൃത്തിയുടെ ഗുണനിലവാര പരിശോധനയ്ക്കായി മറ്റൊരു ഏജന്‍സിയെ ചുമതലപ്പെടുത്താനുളള കാരണം വ്യക്തമാക്കുമോ?
1749.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തിൽ കിഫ്ബി പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതിയടക്കമുള്ള വിശദവിവരം ലഭ്യമാക്കുമോ?
1750.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മാര്‍ച്ച് 31 വരെ കിഫ്ബിയില്‍ നിന്നും എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്നതിന്റെയും എത്ര കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്നതിന്റെയും വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കുമോ;
( സി )
പ്രവൃത്തി നടപ്പാക്കുന്നതിലെ ക്രമക്കേടുകളും, പരാതികളും മൂലം സ്റ്റോപ് മെമ്മോ നല്‍കി നിര്‍ത്തിവെച്ച കിഫ്ബി പദ്ധതികള്‍ ഏതെല്ലാമാണെന്നതിന്റെ മണ്ഡലാടിസ്ഥാനത്തിലുള്ള വിവരം നല്‍കുമോ?
1751.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഏതെല്ലാം പ്രവൃത്തികൾക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; അംഗീകാരം നല്‍കാനുള്ള പ്രവൃത്തികൾ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1752.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച ചൂളക്കടവ് പാലം എന്ന പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണ്;
( ബി )
ഭരണാനുമതി തുക വര്‍ദ്ധിപ്പിച്ച് നല്‍കാൻ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ?
1753.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നാളിതുവരെ ലഭിച്ച തുക എത്രയെന്ന് അറിയിക്കുമോ; ഇതിൽ സംസ്ഥാന സർക്കാരിന്റെ ഗ്രാന്റും വായ്പകളും പ്രത്യേകം നൽകാമോ; ഓരോ തുകയ്ക്കും നല്‍കേണ്ട പലിശനിരക്ക് എത്രയാണെന്ന് അറിയിക്കുമോ;
( ബി )
കിഫ്ബിയില്‍ നിന്നും ഇതുവരെ എത്ര രൂപ ചെലവാക്കിയിട്ടുണ്ട്; ഏതെല്ലാം പദ്ധതികള്‍ക്കാണ് ചെലവാക്കിയിട്ടുള്ളത്; എത്ര പദ്ധതികൾ പൂർണമായും പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
1754.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എത്ര പദ്ധതികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ എത്ര പദ്ധതികളാണ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ഈ പദ്ധതികള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്നും എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
1755.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണത്തിലിരിക്കുന്ന സ്വന്തം പദ്ധതികളുടെ മേൽനോട്ടവും നടത്തിപ്പും പൂർണ്ണമായും കിഫ്‌ബി ഏറ്റെടുക്കാൻ തീരുമാനമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ അത്തരത്തിൽ ആലോചന നടക്കുന്നുണ്ടോ; വിശദാംശം നൽകാമോ;
( ബി )
പുതുതായി ഭരണാനുമതി ലഭിച്ചതും നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പ്രവൃത്തികളും കിഫ്‌ബി ഏറ്റെടുക്കുമോയെന്നറിയിക്കാമോ;
( സി )
കിഫ്ബിയുടെ ഏത് ഘടകമാണ് പ്രവൃത്തികൾ ഏറ്റെടുക്കുക എന്നും ഇത്തരത്തിൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾ ഏതൊക്കെയാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഇപ്പോൾ നടന്നുവരുന്ന കിഫ്‌ബി പ്രവൃത്തികളുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക എത്രയാണെന്നും ഏതെല്ലാം പ്രവൃത്തികൾക്ക് ഏതെല്ലാം കരാറുകൾക്കാണ് കുടിശ്ശിക ഉള്ളതെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ?
1756.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിലവിൽ കിഫ്‌ബി വഴി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച വിശദാംശം നൽകാമോ?
1757.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളുടെ (ആശുപത്രികള്‍, റോഡുകള്‍, സ്കൂളുകള്‍, ആര്‍.ഒ.ബി. എന്നിവ ഉള്‍പ്പെടെ) വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുകയും നിര്‍വ്വഹണ ഏജന്‍സികളും വ്യക്തമാക്കുമോ?
1758.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ധനകാര്യ വകുപ്പിന്റെ സൂക്ഷ്മപരിശോധന നടത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1759.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പോലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകളിലെ ധനകാര്യ മാനേജ്മെന്റും പദ്ധതികളിലെ സുതാര്യതയും മെച്ചപ്പെടുത്തുവാൻ എന്തെങ്കിലും നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഒരു വർഷം കിഫ്ബി ചെലവഴിക്കുന്ന പണത്തിന്റെ 75 ശതമാനത്തിലധികം സര്‍ക്കാര്‍ സഞ്ചിതനിധിയില്‍ നിന്നും നല്‍കാത്ത പക്ഷം ഡി.പി.സി. നിയമത്തിലെ വകുപ്പ് 14(1) പ്രകാരം കിഫ്‌ബിയിൽ സി.&എ.ജി. ഓഡിറ്റ് നടത്താൻ കഴിയില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം കൂടുതൽ പണം ചെലവഴിക്കുമ്പോൾ കിഫ്‌ബി സി.&എ.ജി. യുടെ ഓഡിറ്റ് പരിധിയിൽ നിന്നും പുറത്തു പോകുന്നത് വലിയ ക്രമക്കേടുകൾക്കും സുതാര്യതയില്ലായ്മക്കും കാരണമാകുമെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
1760.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി മുഖാന്തിരമുള്ള പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
1761.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ പരസ്യപ്രചരണത്തിനായി കിഫ്ബി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
1762.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ടതും കിഫ്ബി വഴി നടപ്പിലാക്കുന്നതുമായ കാലടി കുന്ന് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിലവിലെ സ്ഥിതി വ്യക്‌തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാൻ ബാക്കിയുണ്ടോ; എങ്കിൽ അവ എന്താണെന്ന് വിശദമാക്കാമോ;
( സി )
നടപടി ക്രമങ്ങൾ പൂർത്തിയാക്കി പദ്ധതി എന്ന് ആരംഭിക്കുമെന്ന് അറിയിക്കുമോ?
1763.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം കാങ്കക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ കിഫ്ബി പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് കിഫ്ബി അനുവാദം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കിഫ്ബി അനുവാദം നല്‍കി പദ്ധതി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1764.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ പുനർനിർമ്മിക്കുന്നതിന് അനുവർത്തിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാെണെന്നു വിശദമാക്കാമോ;
( ബി )
ഇങ്ങനെ പുനർനിർമ്മിക്കുന്ന റോഡുകളിൽ ജല വിതരണത്തിനുള്ള പൈപ്പുകൾക്കും ടെലിഫോൺ കേബിളുകൾക്കും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ;
( സി )
റോഡ് നിർമ്മാണത്തിനായി അനുവർത്തിക്കുന്ന നിർമ്മാണ രീതി വിശദമാക്കാമോ?
1765.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്‌ബി മുഖാന്തിരം ഫണ്ടുകള്‍ അനുവദിച്ച സ്കൂളുകളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
കിഫ്ബി മുഖാന്തിരം ഫണ്ട് അനുവദിച്ച മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളുടെയും പദ്ധതി പൂര്‍ത്തീകരണത്തിന് ഇനി എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് ഉള്ളതെന്നും ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
കിഫ്ബി മസാല ബോണ്ടിലൂടെ സമാഹരിച്ച തുക
1766.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മസാല ബോണ്ടിലൂടെ സമാഹരിച്ച തുക ഏതെങ്കിലും ന്യൂ ജനറേഷന്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ പലിശ നിരക്ക് എത്രയാണ്; മസാല ബോണ്ട് വഴി സമാഹരിച്ച തുകയ്ക്ക് നല്‍കേണ്ട പലിശ എത്രയാണ്; വിശദാംശം വ്യക്തമാക്കുമോ?
1767.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി-നാറാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലം നിർമ്മാണത്തിന് സാമ്പത്തികാനുമതി നല്‍കുന്നതിന് കിഫ്ബി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1768.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്; അതിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഓരോന്നിന്റെയും എസ്.പി.വി. ഏതാണെന്ന് വ്യക്തമാക്കാമോ?
1769.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ 2016 - 2021 കാലഘട്ടത്തില്‍ കിഫ്ബി ഫണ്ട് മുഖേന അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയുടെ പേര് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും തരംതിരിച്ച് വിശദമാക്കാമോ?
1770.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂർ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ കിഫ്‌ബിയുടെ സഹായത്തോടെ നടക്കുന്ന പ്രവൃത്തികൾ ഏതൊക്കെയാണ്; വിശദാംശങ്ങള്‍ നൽകാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?
1771.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന പ്രവൃത്തിയായ ചെമ്പാട് - കോപ്പാലം -തലശ്ശേരി റോഡിന്റെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ആയത് അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്?
1772.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എ.ജി. യുടെ ഡി.പി.സി. നിയമത്തിന്റെ 20 (2) വകുപ്പ് അനുസരിച്ചുളള ഓഡിറ്റ് കിഫ്ബിയില്‍ നടത്തേണ്ടതില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1773.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന നടത്തുവാന്‍ ടെറാനസ് എന്ന സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തിയിരുന്നോയെന്നും ഇതിനെതിരെ പരാതികളുയര്‍ന്നപ്പോള്‍ സി.എം.ഡി. എന്ന മറ്റൊരു ഏജന്‍സിയെ ഏല്പിച്ചിരുന്നോയെന്നും അറിയിക്കാമോ;
( ബി )
എങ്കില്‍ സി.എം.ഡി ഗുണനിലവാര പരിശോധനയ്ക്കായി ടെറാനസ് കമ്പനിയെ തന്നെ ചുമതലപ്പെടുത്തിയോ; എങ്കിൽ ആയതിനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?
1774.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള 2020-21 വര്‍ഷത്തെ പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഐ.സി.യു. ആംബുലന്‍സ് വാങ്ങിയതുമായി ബന്ധപ്പെട്ട ബില്‍ത്തുക വാഹനം നല്‍കിയ കമ്പനിക്ക് നല്‍കിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ അതിന്റെ കാരണവും പ്രസ്തുത ഫയല്‍ നിലവില്‍ എവിടെയാണെന്നും അറിയിക്കാമോ?
1775.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തില്‍ 2016-17 മുതല്‍ 2020-21 വരെ സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ പൂര്‍ത്തീകരിക്കാനുള്ളവ ഏതൊക്കെയെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദീകരിക്കുമോ?
1776.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തില്‍ 2016-2021 കാലയളവില്‍ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടും നാളിതുവരെ തുടങ്ങാന്‍ കഴിയാത്ത എത്ര പദ്ധതികളാണ് ഉള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
ഈ പ്രവൃത്തികള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1777.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാര്‍ക്ക് അനുവദിച്ചിട്ടുള്ള ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് എയ്ഡഡ് സ്കൂളുകളിലെ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി വിനിയോഗിക്കാവുന്ന പരമാവധി തുക, മാനദണ്ഡങ്ങള്‍ എന്നിവ വിശദമാക്കാമോ?
1778.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. ആസ്തി വികസന പദ്ധതി പ്രകാരം തൃശ്ശൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അനുവദിച്ച പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ബി )
ഇവയിൽ ഏതെല്ലാം പദ്ധതികൾ പൂർത്തീകരിച്ചെന്ന് വിശദമാക്കാമോ;
( സി )
പൂർത്തികരിക്കാത്ത പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും കാലതാമസത്തിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഡി )
അവ അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
1779.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തിവികസന ഫണ്ടില്‍ നിന്ന് ആംബുലന്‍സിന് തുക അനുവദിക്കുന്നത് പ്രസ്തുത ഫണ്ടിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുവദനീയമല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ ആവശ്യം കൂടി പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
1780.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷത്തിൽ മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും നിർദ്ദേശിച്ച പദ്ധതി, ന്യായമായ കാരണങ്ങളാൽ റദ്ദ് ചെയ്തു കൊണ്ട് മറ്റൊരു പദ്ധതി നിർദ്ദേശിക്കുകയാണെങ്കിൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കാമോ; പുതിയ നിർദ്ദേശം ആർക്കാണ് സമർപ്പിക്കേണ്ടത് ; വിശദമാക്കുമോ?
1781.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ ഭാഗമായി സ്ഥലം വാങ്ങുന്നതിനും അത്യാധുനിക സൗകര്യങ്ങളോടു കൂടി ടര്‍ഫ് നിര്‍മ്മിക്കുന്നതിനും എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1782.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ ആസ്തി വികസന പദ്ധതിയിലെ ടെണ്ടര്‍ സേവിംഗ്സ് തുക വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
ഈ തുക വിനിയോഗിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമാക്കേണ്ടതുണ്ടോ;
( സി )
എങ്കില്‍ ഈ വ്യവസ്ഥ ഒഴിവാക്കി ബന്ധപ്പെട്ട കളക്ടറേറ്റുകളില്‍ നിന്ന് അനുമതി ലഭ്യമാക്കാവുന്നതാണെന്ന നിര്‍ദ്ദേശം പുറപ്പെടുവിക്കുമോ?
1783.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന ഫണ്ട് ആരംഭിച്ചത് മുതൽ 2020-21 സാമ്പത്തിക വർഷം വരെ കാസർഗോഡ് ജില്ലയിൽ എം.എൽ.എ. മാർ പ്രൊപ്പോസൽ നൽകിയ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി ലഭ്യമാക്കി പൂർത്തീകരിച്ചതും പൂർത്തീകരിക്കാൻ ബാക്കിയുള്ളതുമായവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; പൂർത്തീകരിക്കാൻ കഴിയാത്ത പ്രവൃത്തികൾ എത്ര കാലമായി മുടങ്ങിക്കിടക്കുന്നുവെന്നും ഇത്തരത്തിലുള്ള സ്തംഭനാവസ്ഥയ്ക്ക് കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി നൽകാത്ത പ്രവൃത്തികളുണ്ടെങ്കിൽ ഏതൊക്കെയാണെന്നും ഭരണാനുമതിക്കുള്ള കാലതാമസം എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ;
( ഡി )
ടെണ്ടർ ചെയ്ത് കരാറിൽ ഒപ്പുവെച്ചതിനുശഷം ഇതുവരെയും തുടങ്ങാത്ത പ്രവൃത്തികൾ ഏതൊക്കെയാണെന്നും കരാറുകാരുടെ പേരുവിവരം, എഗ്രിമെന്റ് തിയതി, പ്രവൃത്തിയുടെ കാലാവധി തുടങ്ങിയ വിശദാംശങ്ങള്‍ നൽകാമോ;
( ഇ )
പ്രവൃത്തി ഏറ്റെടുത്തതിനുശേഷം പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോ;
( എഫ് )
ജില്ലയിൽ ഭരണാനുമതി നൽകി പൂർത്തീകരിച്ച പ്രവൃത്തികളിൽ എത്ര സേവിങ്സ് തുക അവശേഷിക്കുന്നുണ്ടെന്ന് മണ്ഡലം തിരിച്ച് പ്രവൃത്തി സഹിതം വ്യക്തമാക്കാമോ; പ്രസ്തുത സേവിങ്സ് തുക പുതിയ പ്രവൃത്തികൾക്ക് വിനിയോഗിക്കുമോയെന്ന് വ്യക്തമാക്കുമോ?
1784.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട് (എം.എൽ.എ. എ.ഡി. എഫ്‌, എസ്‌.ഡി.എഫ്.) വിനിയോഗിച്ച് ഭരണാനുമതി നല്‍കിയ ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കുവാനുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1785.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ ആസ്തിവികസന പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച പ്രവൃത്തികളില്‍ ടെണ്ടര്‍ സേവിങ്ങ്സ് ഇനത്തില്‍ നാളിതുവരെ ഓരോ വര്‍ഷത്തിലും ബാക്കി നില്‍ക്കുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ടെണ്ടര്‍ സേവിങ്ങ്സ് ഇനത്തിലുള്ള തുക വിനിയോഗിച്ചുകൊണ്ടുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതിയ്ക്കായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത പ്രവൃത്തികള്‍ ഏതെല്ലാമെന്നും അവയ്ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?
1786.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ലെ എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ മെഡിക്കല്‍ ആംബുലന്‍സ് വാങ്ങുന്നതിന് സ്പെഷ്യല്‍ ഓര്‍ഡര്‍ നല്‍കുന്നതിനുവേണ്ടി എം.എല്‍.എ. 2021 ജൂണ്‍ മാസം ബഹു. മന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ;
( ബി )
ആസ്തി വികസന പദ്ധതി പ്രകാരം ആംബുലന്‍സ് വാങ്ങുന്നതിന് സ്പെഷ്യല്‍ ഓര്‍ഡര്‍ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാമോ; ഈ വിഷയത്തിൽ പൊതുവായി ഉത്തരവ് നല്‍കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ എന്ന് വിശദമാക്കാമോ?
1787.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവയുടെ വിനിയോഗം സംബന്ധിച്ച അവലോകന യോഗങ്ങള്‍ എല്ലാ മാസവും നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സ്കൂള്‍ ഫര്‍ണിച്ചര്‍ വാങ്ങല്‍, സ്മാര്‍ട്ട് ക്ലാസ്സ് റൂം മോടി പിടിപ്പിക്കല്‍, പഠനോപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് എം.എല്‍.എ. എസ്.ഡി.എഫ്., എ.ഡി.എഫ്. തുടങ്ങിയ ഫണ്ടുകള്‍ ഉപയോഗിയ്ക്കുന്നതിന് അനുമതി നല്‍കാമോ; ഇതിനായി ഉത്തരവില്‍ മാറ്റം വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?
1788.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാര്‍ക്ക് അനുവദിച്ചിട്ടുള്ള വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി എല്ലാ മാസവും അവലോകന യോഗം കൂടുന്നതിന് ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കലണ്ടര്‍ സംവിധാനം ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1789.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. പ്രാദേശിക വികസന പദ്ധതി പ്രകാരം തൃശ്ശൂർ മണ്ഡലത്തിൽ 2016-17 മുതൽ 2020-21 വരെ അനുവദിച്ച പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ; എത്ര തുക ഓരോ പദ്ധതികൾക്കും അനുവദിച്ചു എന്ന് അറിയിക്കാമോ ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പൂർത്തീകരിച്ചെന്ന് വിശദമാക്കാമോ;
( സി )
പൂർത്തികരിക്കാത്ത പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും കാലതാമസത്തിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ ;
( ഡി )
അടിയന്തരമായി അവ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
1790.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ (2020-21) അവസാനപാദം വിവിധ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ മാതൃകാ പെരുമാറ്റചട്ടം മൂലവും തുടര്‍ന്ന് സാമ്പത്തിക വര്‍ഷം അവസാനിച്ചതു മൂലവും എം.എല്‍.എ. മാരുടെ പ്രത്യേക വികസനഫണ്ട്, നിയോജക ആസ്തി വികസന ഫണ്ട് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നല്‍കിയിരുന്ന പ്രൊപ്പോസലുകള്‍ക്ക് ഭരണാനുമതി നല്‍കാന്‍ കഴിയാതിരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പ്രവൃത്തികള്‍ക്ക് ഇനി ഭരണാനുമതി നല്‍കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതി കൂടിയേ തീരൂ എന്നതിനാല്‍ ഇതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1791.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വരുമാന വിഹിതത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടത് എത്ര കോടി രൂപയായിരുന്നുവെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര കോടി രൂപ ലഭ്യമായി; മുഴുവന്‍ തുകയും ലഭ്യമായോ; കുടിശ്ശികയുണ്ടോ; വിശദമാക്കുമോ?
1792.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഫെഡറല്‍ തത്വപ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വിവിധ തലങ്ങളിലുള്ള കേന്ദ്ര ധനസഹായങ്ങളിലുണ്ടായ കുറവ് വര്‍ഷം, വിഭാഗം തിരിച്ച് പട്ടികയായി ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളിലെ സംസ്ഥാന, കേന്ദ്ര വിഹിതത്തിന്റെ അനുപാതങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയതെന്ന് ഉദാഹരണ സഹിതം വിശദമാക്കാമോ;
( സി )
വിവിധ മേഖലകളില്‍ ലഭിക്കേണ്ട കേന്ദ്രസഹായം അപ്രായോഗികമായ പുതിയ നിബന്ധനകള്‍ വച്ച് കേന്ദ്ര സര്‍ക്കാര്‍ ക്രമീകരിക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്യുന്നുണ്ടോ ; ഉദാഹരണങ്ങള്‍ സഹിതം ചുരുക്കി വിശദമാക്കാമോ?
1793.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ധനകാര്യ കമ്മീഷന്റെ തെറ്റായ നിലപാട് കാരണം കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര നികുതി വിഹിതത്തില്‍ വലിയ ഇടിവ് വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ മേഖലാധിഷ്ഠിത ഗ്രാന്റായും സംസ്ഥാനാധിഷ്ഠിത ഗ്രാന്റായും എത്ര കോടി രൂപ അനുവദിക്കണമെന്നാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ വായ്പകള്‍ക്കും 2021 ഡിസംബര്‍ വരെയെങ്കിലും മൊറട്ടോറിയം അനുവദിക്കണമെന്ന ധനവകുപ്പിന്റെ ആവശ്യത്തിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ;
( ഡി )
കോവിഡ് പ്രതിസന്ധി കാരണം വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരെ ഭീഷണിപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി ഉള്‍പ്പെടെ മറ്റ് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ധനവകുപ്പ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1794.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ടൈപ്പിസ്റ്റ് തസ്തികയുടെ പേരുമാറ്റം കഴിഞ്ഞ പത്തും പതിനൊന്നും ശമ്പള കമ്മീഷനുകള്‍ ശിപാർശ ചെയ്തിട്ടും ആയത് നിലവിൽ വന്നിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തസ്തികയുടെ പേര് മാറ്റുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ടൈപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കുമോ; പതിനാലു ജില്ലകളിലും നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുമോ;
( സി )
ടൈപ്പിസ്റ്റുമാരുടെ പുനര്‍വിന്യാസം സംബന്ധിച്ച സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ; പുനര്‍വിന്യാസത്തിന്റെ പേരിൽ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പില്‍ 2021 ജൂണ്‍ 2-ാം തീയതി നാല് ടൈപ്പിസ്റ്റ് തസ്തികയും ഒരു ഫെയര്‍ കോപ്പി സൂപ്രണ്ട് തസ്തികയും നിലവിലുള്ള ജീവനക്കാർ വിരമിച്ച മുറയ്ക്ക് ഇല്ലാതാക്കിയതായി അറിയുന്നു; പ്രസ്തുത ഉത്തരവ് പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1795.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍വ്വീസ് ജീവനക്കാരുടെ സേവന-വേതന വിതരണ പോര്‍ട്ടലായ സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത, നിലവില്‍ സര്‍വ്വീസിലുളള സ്ഥിരം/താത്ക്കാലിക ജീവനക്കാരുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത് നിലവില്‍ സര്‍വ്വീസില്‍ തുടരുന്നവരില്‍ സ്റ്റേറ്റ് സര്‍വ്വീസ് , സബോര്‍ഡിനേറ്റ് സര്‍വ്വീസ് തുടങ്ങി ഓരോ വിഭാഗങ്ങളിലുമുളള ജീവനക്കാര്‍ എത്രയാണെന്നറിയിക്കാമോ;
( സി )
സ്പാര്‍ക്ക് ഡാറ്റാബേസ് പ്രകാരം എത്ര പുരുഷ ജീവനക്കാരും എത്ര വനിത ജീവനക്കാരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നുണ്ടെന്നറിയിക്കുമോ;
( ഡി )
സംസ്ഥാനത്ത് ഇതുവരെ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ രജിസ്റ്റര്‍ ചെയ്ത ജീവനക്കാരുടെ എണ്ണം ലഭ്യമാക്കുമോ;
( ഇ )
സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത നിലവില്‍ സര്‍വ്വീസിലുളള ജീവനക്കാരില്‍ എസ്.സി, എസ്.ടി., ഒ.ബി.സി, ഒ.സി, ജനറല്‍ എന്നിങ്ങനെ വിവിധ കാറ്റഗറികളിലുളളവരുടെ ഇനം തിരിച്ച എണ്ണം നല്‍കാമോ;
( എഫ് )
നിലവില്‍ സര്‍വ്വീസിലുളള ജീവനക്കാര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തിയ മതം, ജാതി സംബന്ധിച്ച വിവരങ്ങളില്‍ നിന്നും ഓരോ മതത്തിലും ജാതിയിലും പെട്ടവര്‍ എത്ര എണ്ണമാണെന്ന് വ്യക്തമാക്കാമോ?
1796.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (മെഡിസെപ്പ്) യുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നിര്‍ത്തിവെക്കാനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
മെഡിസെപ്പ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1797.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതി പിന്‍വലിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച സർക്കാർ നയം വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതിയിൽ നിന്ന് സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മാറാൻ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ടോയെന്നറിയിക്കാമോ ;
( ബി )
പി. എഫ്. ആർ. ഡി. ആക്റ്റിലോ സംസ്ഥാന സർക്കാർ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളിലോ ഇത് സംബന്ധിച്ച്‌ പരാമർശങ്ങളുണ്ടോ; വിശദാംശം നൽകുമോ;
( സി )
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുവാൻ നടപടി സ്വീകരിക്കുമോ ?
1798.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്കായി, സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് പദ്ധതി പുനരാരംഭിക്കുമോ; വിശദാംശങ്ങൾ നൽകാമോ?
1799.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 വരെയുള്ള സംസ്ഥാന ബജറ്റുകളില്‍ സംസ്ഥാനത്തിന്റെ തനത് വരുമാനമായി പ്രതീക്ഷിച്ചിരുന്ന തുകയും പിരിച്ചെടുത്ത തുകയും സാമ്പത്തിക വര്‍ഷം അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ?
1800.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന ഏതെല്ലാം പദ്ധതികളാണ് 2016-2021 കാലയളവില്‍ നടപ്പാക്കിയിട്ടുള്ളത്;
( ബി )
നടപ്പുകാലയളവില്‍ തന്നെ നടപ്പാക്കുന്നതിന് ഉത്തരവായ പദ്ധതികളുടെ വിവരങ്ങള്‍ അറിയിക്കുമോ;
( സി )
അപ്രകാരം നടപ്പുകാലയളവില്‍ നടപ്പാക്കുന്നതിന് ഉത്തരവാകുകയും എന്നാൽ നടപടിക്രമങ്ങളുടെ കാലതാമസം കൊണ്ട് പ്രസ്തുത കാലയളവില്‍ നടപ്പാക്കാൻ കഴിയാത്തതുമായ പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( ഡി )
ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടും നടപ്പാക്കാനോ നടപടിക്രമങ്ങള്‍ നടത്തുവാനോ സാധിക്കാതിരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
1801.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം ബജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ അറിയിക്കാമോ?
1802.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21-ലെ ബഡ്ജറ്റില്‍ വടകര മോഡല്‍ പോളിടെക്നിക്ക് കോളേജ് സെമിനാര്‍ ഹാള്‍ കെട്ടിട നിര്‍മ്മാണം എന്ന പ്രവൃത്തിക്ക് 10 ലക്ഷം രൂപ വകയിരുത്തുകയുണ്ടായോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി ആരാണ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത്; ഈ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രസ്തുത പ്രവൃത്തിക്കായി തുക വകയിരുത്തുകയുണ്ടായോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
1803.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ 2021-22 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഏതിനൊക്കെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1804.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് (2016-21) കോതമംഗലം മണ്ഡലത്തിലെ ഏതെല്ലാം ബഡ്ജറ്റ് പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭ്യമായ ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( സി )
ഇതില്‍ ഏതെല്ലാം പ്രവൃത്തി പൂര്‍ത്തിയായി എന്നും പൂര്‍ത്തിയാകാത്ത പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ഡി )
ഭരണാനുമതി ലഭ്യമായ ബഡ്ജറ്റ് പ്രവൃത്തികളില്‍ ഏതെങ്കിലും പ്രവൃത്തി ഇനിയും ആരംഭിക്കുവാന്‍ കഴിയാത്തതുണ്ടോ എന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയാത്തത് എന്ന് വ്യക്തമാക്കാമോ;
( ഇ )
ഭരണാനുമതി ലഭ്യമായിട്ടും ഇനിയും ആരംഭിക്കാത്ത പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1805.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ നിയോജക മണ്ഡലത്തിൽ 2016-17, 2017-18, 2018 -19, 2019-20, 2020-21 വർഷങ്ങളിലായി ബഡ്ജറ്റിൽ ഏതൊക്കെ പദ്ധതികൾക്കാണ് തുക വകയിരുത്തിയിട്ടുള്ളത്;
( ബി )
ഇവയിൽ ഏതൊക്കെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്;
( സി )
ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ?
1806.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
1807.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവാഹ മോചിതരും പുനര്‍വിവാഹം കഴിക്കാത്തവരുമായ സ്ത്രീകള്‍ക്ക് വിധവ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന് ഇടയാക്കിയ സാഹചര്യം വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?
1808.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി തൊഴിലാളികള്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ ലഭിക്കുന്നതിന്റെ പേരില്‍ ക്ഷേമനിധി പെന്‍ഷന്‍ നിഷേധിക്കുന്നുണ്ടോ;
( ബി )
ക്ഷേമനിധി പെന്‍ഷന്‍ നിഷേധിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ?
1809.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാവിയില്‍ ആവശ്യമായി വരുന്ന ചെലവിനെ കുറിച്ച് ധാരണയില്ലാതെ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കുന്ന പ്രവണത കൂടി വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഒരു വര്‍ഷത്തിലേറെ ദൈര്‍ഘ്യം വരുന്ന പദ്ധതികള്‍ക്ക് അനുവാദം നല്‍കുമ്പോള്‍ ഭാവിയില്‍ വരുന്ന ചെലവ് പ്ലാന്‍ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ ;
( സി )
കെ-റെയില്‍, ഭാരത് മാല എന്നീ പദ്ധതികളുടെയെല്ലാം സ്ഥലമെടുപ്പ്, പുനരധിവാസം തുടങ്ങിയവയ്ക്ക് ഉണ്ടായേക്കാവുന്ന ഭാരിച്ച ചെലവുകള്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി വെച്ച് എങ്ങനെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്?
1810.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാര്‍, കേരള വാറ്റ് ആംനസ്റ്റി സ്കീം പ്രഖ്യാപിച്ചിരുന്നോ; ഇതിലൂടെ എത്ര കോടി രൂപയുടെ വാറ്റ് കുടിശ്ശിക പിരിച്ചെടുക്കുവാനാണ് ഉദ്ദേശിച്ചത്;
( ബി )
2020 ഡിസംബര്‍ 31 വരെ എത്ര കോടി രൂപ പിരിച്ചെടുത്തുവെന്ന് വ്യക്തമാക്കുമോ?
1811.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേവനമേഖലയില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തി നികുതിയുടെ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1812.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ റിക്കവറി നടത്തി പിരിച്ചെടുക്കേണ്ട തുക സംബന്ധിച്ച് നികുതി വകുപ്പിന്റെ പക്കല്‍ വ്യക്തമായ വിവരങ്ങള്‍ ഇല്ലെന്നുള്ള ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
നികുതി-റവന്യൂ വകുപ്പുകളില്‍ ഇത് സംബന്ധിച്ചുള്ള കണക്കില്‍ വ്യത്യാസമുണ്ടോ;ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കുമോ?
1813.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. യില്‍ നിന്നു ലഭ്യമാകുന്ന പണത്തിന്റെ വിഹിതം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം പാലിക്കുവാനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; നാളിതുവരെ ഇപ്രകാരം എത്ര തുക കെെമാറിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1814.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. ഇനത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന് കേന്ദ്രം നല്‍കേണ്ട വിഹിതം ലഭിക്കാത്തത് കൊണ്ട് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നുണ്ടോ;
( ബി )
എത്ര കോടി രൂപ ജി.എസ്.ടി. ഇനത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് വിഹിതമായി നിലവില്‍ നല്‍കാന്‍ ബാക്കിയുണ്ട് എന്നറിയിക്കാമോ?
1815.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ മുതൽ 2021 ജൂൺ വരെ നികുതി/നികുതിയേതര വരുമാനത്തിൽ പ്രതീക്ഷിച്ചതിൽ നിന്നും കുറവ് വന്നിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം മേഖലകളിൽ കുറവ് വന്നിട്ടുണ്ടെന്ന് പട്ടിക തിരിച്ച് വിശദമാക്കാമോ;
( ബി )
ജി.എസ്.ടി. നിലവിൽ വന്നതിന് ശേഷം എസ്.ജി.എസ്.ടി., സി.ജി.എസ്.ടി., ഐ.ജി.എസ്.ടി. എന്നീ ഇനങ്ങളിലായി പിരിച്ചെടുത്ത തുകകള്‍ സംബന്ധിച്ച വിശദവിവരം പ്രതിമാസ പട്ടികയായി ലഭ്യമാക്കാമോ;
( സി )
നാളിതുവരെ കേന്ദ്ര സർക്കാരിൽ നിന്ന് ജി.എസ്.ടി. കോമ്പൻസേഷൻ ഇനത്തിൽ ലഭിച്ച തുക പ്രതിമാസ പട്ടികയായി നൽകാമോ;
( ഡി )
നികുതി ചോർച്ച തടയുവാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
1816.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം സാമ്പത്തിക രംഗത്ത് വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ എന്നത്തേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1817.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ ആസ്തി/പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം സാമൂഹ്യനീതി വകുപ്പ് മുഖേന വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുന്നതിന് അനുമതി ലഭ്യമാക്കാമോ; വിശദാംശങ്ങള്‍ നല്‍കുമോ?
1818.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളില്‍ നിന്നും ഡാമുകളില്‍ നിന്നും മണലും എക്കലും നീക്കം ചെയ്ത് നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;
( സി )
പദ്ധതി നടപ്പാക്കുവാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1819.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ അടക്കമുളളവരുടെ സേവന/വേതന വ്യവസ്ഥകള്‍ക്കായുളള സ്പാര്‍ക്ക് എന്ന ഓഫീസില്‍, ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ ജീവനക്കാരുടെ സേവന/വേതന വ്യവസ്ഥകള്‍ സംബന്ധിച്ച പരാതികള്‍ അതിവേഗം പരിഹരിക്കും വിധം ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും ഒരു കോള്‍ സെന്റര്‍ മാതൃകയില്‍ പ്രത്യേക ഹെല്‍പ്പ് ഡസ്ക് രൂപീകരിക്കുന്ന കാര്യവും പരിശോധിക്കുമോ;
( സി )
ജില്ലാ തല ഓഫീസുകളില്‍ കൂടുതല്‍ അധികാരം വികേന്ദ്രീകരിച്ച് ജില്ലാ തലത്തില്‍ തന്നെ പരമാവധി പരിഹാരം കാണുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
1820.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതിയേതര വരുമാനത്തിന്റെ എണ്‍പത് ശതമാനത്തോളം നല്‍കുന്ന ഭാഗ്യക്കുറി വില്പന കോവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയിലായത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
1821.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി, എന്നിവയ്ക്ക നല്‍കിയ സാമ്പത്തിക സഹായം എത്ര വീതമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാരിന് നേരിട്ട് എന്തെങ്കിലും സാമ്പത്തിക വരുമാനം ലഭിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1822.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ പ്രവാസികള്‍ക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നുണ്ടോ;
( ബി )
എങ്കിൽ ഏതെല്ലാം മേഖലകളിലെ സംരംഭങ്ങള്‍ക്കാണ് വായ്പ അനുവദിക്കുന്നത്;
( സി )
മൃഗപരിപാലന സംരംഭങ്ങള്‍ക്ക് വായ്പ അനവദിക്കുന്നുണ്ടോ; വിശദമാക്കുമോ?
1823.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തി വര്‍ക്ക് അപ്പന്‍ഡിക്സ് II, വോള്യം IIല്‍ 1543-ാം ക്രമനമ്പരായി ഉള്‍പ്പെടുത്തിയിട്ടുളള മണലൂര്‍ മണ്ഡലത്തിലെ കണ്ണേങ്ങാത്ത്-കുമ്പുള്ളി കെ.എല്‍.ഡി.സി. ബണ്ട് റോഡ് നിര്‍മ്മാണം എന്ന പ്രവൃത്തിക്ക് ധനാനുമതി/ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1824.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ വകയിരുത്തിയിട്ടും ചെലവാകാത്ത സര്‍ക്കാര്‍ ഫണ്ടുകളും ഗ്രാന്റുകളും സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
പ്രസ്തുത തുകകള്‍ പിന്നീട് തിരിച്ചെടുക്കേണ്ടി വന്നിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ?
1825.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സബ് ട്രഷറിക്ക് പുതിയ സ്ഥലം അനുവദിച്ച് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ ഇപ്പോഴത്തെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
1826.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വായ്പകളുടെ തിരിച്ചടവിനായി പണം വകയിരുത്തിയിരിക്കുന്നത് ഏത് ബഡ്ജറ്റ് ശീര്‍ഷകത്തിലാണ്; ഇതിനായി കിഫ്ബിക്ക് പണം കെെമാറുന്നതിന്റെ നടപടിക്രമം വിശദമാക്കുമോ?
1827.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കി കിഫ്ബി പദ്ധതികളുടെ നടത്തിപ്പ് ഏറ്റെടുക്കുവാന്‍ കിഫ്ബി തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പ്രവൃത്തികള്‍ എപ്രകാരം നടപ്പിലാക്കാനാണ് കിഫ്ബി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് ഇതിനകം എത്ര പ്രവൃത്തികളുടെ ഫയലുകള്‍ പൊതുമരാമത്ത് വകുപ്പ് കിഫ്ബിയ്ക്ക് കൈമാറിയിട്ടുണ്ട്; പാലങ്ങള്‍, റോഡുകള്‍ എന്നിങ്ങനെ തരം തിരിച്ച് വ്യക്തമാക്കുമോ?
1828.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ നിലവില്‍ സാമ്പത്തിക അനുമതി നല്‍കിയിട്ടുള്ള കിഫ്ബി പദ്ധതികളുടെ ലിസ്റ്റ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിന്നും ഇപ്പോള്‍ സാമ്പത്തിക അനുമതിക്കായി കിഫ്ബിയുടെ പരിഗണനയിലുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നറിയിക്കാമോ?
1829.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ വെള്ളൂര്‍-പാടിയോട്ട്ചാല്‍ റോഡ് എന്ന പ്രവൃത്തി കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1830.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കായംകുളം ബോയ്സ് ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികള്‍ മന്ദഗതിയിലാണ് നടക്കുന്നത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന്റെ കാരണം എന്തെന്നും പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ?
1831.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ നിയോജക മണ്ഡലത്തിൽ കിഫ്‌ബി വഴി ഏതെല്ലാം പദ്ധതികൾക്കാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുമതി നല്‍കിയിട്ടുള്ളതെന്നും എത്ര തുകയാണ് ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
ഇതില്‍ ഏതെല്ലാം പദ്ധതികളാണ് പൂർത്തിയായിട്ടുള്ളത്;
( സി )
ഏതെല്ലാം പദ്ധതികളാണ് പൂർത്തിയാക്കാനുള്ളത്; പ്രസ്തുത പദ്ധതികൾ എന്ന് പൂർത്തിയാക്കാനാകും എന്ന് അറിയിക്കാമോ?
1832.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ കല്ലുമല റെയില്‍വേ ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് കിഫ്ബി പദ്ധതിയിലൂടെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1833.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് കിഫ്ബി ഇതിനകം സാമ്പത്തികാനുമതി നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സാമ്പത്തികാനുമതി നല്‍കിക്കഴിഞ്ഞ പദ്ധതികളിന്‍മേല്‍ കിഫ്ബി വീണ്ടും ഡിസൈന്‍ റിവ്യൂ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇപ്രകാരം ഡിസൈന്‍ റിവ്യൂ നടത്തുവാനുള്ള സാഹചര്യം വിശദമാക്കാമോ;
( സി )
മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികളെയാണ് ഇപ്രകാരം ഡിസൈന്‍ റിവ്യൂവിന് തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് അറിയിക്കാമോ; പ്രസ്തുത ഡിസൈന്‍ റിവ്യൂവിന്റെ നടപടിക്രമങ്ങള്‍ എത്ര സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1834.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ നിലവിലുള്ള കിഫ്ബി പദ്ധതികള്‍ ഏതൊക്കെയാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിന്മേല്‍ നാളിതുവരെയായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?
1835.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍-കുറ്റിപ്പുറം പാതയില്‍ മണലൂര്‍ മണ്ഡലത്തിന്റെ ഭാഗമായ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡ് നാലുവരിയാക്കി വികസിപ്പിക്കുന്നതിന് 2017-18 ലെ ബഡ്ജറ്റില്‍ എത്ര കോടി രൂപയാണ് അനുവദിച്ചത്;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഇതുവരെ കിഫ്ബിയുടെ അന്തിമ അംഗീകാരം ലഭ്യമായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എന്തുകൊണ്ടാണ് പ്രസ്തുത പ്രവൃത്തിക്ക് ഇതുവരെ അന്തിമ അംഗീകാരം നല്‍കാന്‍ കഴിയാതിരുന്നതെന്ന് വെളിപ്പെടുത്താമോ;
( ഡി )
പ്രസ്തുത പ്രവൃത്തി നടപ്പാക്കാന്‍ വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1836.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
31.03.2021 -ലെ കണക്കനുസരിച്ച് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പില്‍ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ള തുക എത്രയാണ്; കുടിശ്ശിക പിരിക്കാത്തതിനാല്‍ ജി.എസ്.ടി ഇനത്തില്‍ സര്‍ക്കാരിന് എത്ര തുക നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കുമോ?
1837.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ സ്വര്‍ണ്ണവ്യാപാര മേഖലയില്‍ പ്രതിവര്‍ഷം എത്ര ടണ്‍ സ്വര്‍ണ്ണമാണ് വില്‍ക്കപ്പെടുന്നത് എന്ന കണക്ക് ലഭ്യമാണോ; കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഓരോ വര്‍ഷവും എത്ര ടണ്‍ സ്വര്‍ണ്ണം വീതമാണ് വിറ്റത് എന്നറിയിക്കാമോ;
( ബി )
സ്വര്‍ണ വില്‍പനയുമായി ബന്ധപ്പെട്ട് എത്ര ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഓരോ വര്‍ഷവും എത്ര രൂപയാണ് നികുതി ഇനത്തില്‍ ലഭിക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ലഭിക്കേണ്ടിയിരുന്ന തുകയില്‍ എത്ര ലഭിച്ചുവെന്ന് അറിയിക്കാമോ;
( ഡി )
കിട്ടേണ്ടിയിരുന്ന തുകയില്‍ കുറവ് വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1838.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാറ്റ്, കെ.ജി.എസ്.ടി, സി.എസ്.ടി, ലക്ഷ്വറി ടാക്സ് ഇനത്തില്‍ എത്ര രൂപ കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ; പ്രസ്തുത തുക പിരിച്ചെടുക്കുന്നതിനായി പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തുമോ?
1839.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ജി. എസ്. ടി. നഷ്ടപരിഹാരം അനുവദിക്കാന്‍ വൈകുന്നതിനാല്‍ ആയത് യഥാസമയം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
ജി. എസ്. ടി. നഷ്ടപരിഹാരമായി എത്ര രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളതെന്ന് വിശദമാക്കാമോ?
1840.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തെ ജി.എസ്.ടി. കണക്കുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി എന്നാണെന്ന് അറിയിക്കുമോ;
( ബി )
നിശ്ചിത തീയതിക്കകം റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ കാലതാമസം വരുത്തിയ ഓരോ ദിവസത്തിനും ഫൈന്‍ അടയ്ക്കേണ്ടതുണ്ടോ; എങ്കില്‍ എത്ര രൂപ നിരക്കിലാണ് അടക്കേണ്ടത്; വിശദാംശം നല്‍കുമോ;
( സി )
കോവിഡ് സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ജി.എസ്.ടി. ഇനത്തിലും ഫൈന്‍ ഇനത്തിലും വന്‍ തുകകള്‍ അടയ്ക്കേണ്ടി വരുന്നത് വ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സമ്മര്‍ദ്ദത്തിലുമാക്കുമെന്ന് കരുതുന്നുണ്ടോ;
( ഡി )
വ്യാപാര പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങളുള്ളപ്പോഴും കെട്ടിട വാടക, ഇലക്ട്രിസിറ്റി, ലോണ്‍ തിരിച്ചടവ് തുടങ്ങിയവയിലൊന്നും ഇളവുകള്‍ ലഭ്യമാക്കാത്തതിരിക്കുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് ജി.എസ്.ടി. യിലും ഫൈനിലും ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ?
1841.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂലൈ മാസത്തിൽ ജി.എസ്.ടി. നഷ്‌ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
ജി.എസ്.ടി. നഷ്‌ടപരിഹാര ഇനത്തിൽ കേന്ദ്രത്തിൽ നിന്നും തുക ലഭിക്കാനുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന ജി.എസ്.ടി. നഷ്ടപരിഹാര കാലയളവ് അവസാനിക്കാനിരിക്കേ ആയത് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിൽ എന്തെങ്കിലും ഉറപ്പ് കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ടോ;
( ഡി )
ജി.എസ്.ടി. നടപ്പിലാക്കി നാല് വർഷം കഴിഞ്ഞിട്ടും കേരളത്തിന്റെ തനതുനികുതി വരുമാനം ഉയർത്താൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിന്റെ കാരണങ്ങൾ വെളിപ്പെടുത്താമോ?
1842.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിന്റെ ഭാഗമായി 2016-17 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ കെ.ജി.എസ്.റ്റി. മുഖേനയുണ്ടായ അധിക വരുമാനം ഇനം തിരിച്ച് വ്യക്തമാക്കുമോ?
1843.
ശ്രീ. പി. ടി. തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ഇരുപതിനായിരത്തിലധികം വ്യാപാരസ്ഥാപനങ്ങൾ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജി. എസ്. ടി. വകുപ്പിന് അപേക്ഷ നൽകിയിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിൽ എന്ത് തുടർനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1844.
ശ്രീ. പി. ടി. തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധി കാരണം സംസ്ഥാനത്ത് നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രതിസന്ധി കാരണം തുറന്നുപ്രവർത്തിക്കാൻ കഴിയാത്തതിനാൽ ജി.എസ്.ടി. രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നിരവധി വ്യാപാരി വ്യവസായികൾ അപേക്ഷ സമർപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഇത്തരത്തിൽ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് കാരണം ഈ മേഖലയിൽ ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇവരെ സഹായിക്കുന്നതിന് സർക്കാർ ഏതെങ്കിലും തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
1845.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വളാഞ്ചേരി, കോട്ടക്കല്‍ ട്രഷറികള്‍ക്ക് സ്ഥലവും കെട്ടിടവും ലഭ്യമാക്കണമെന്ന വിഷയത്തില്‍ ധനകാര്യ വകുപ്പ് സ്വീകരിച്ച നടപടികളറിയിക്കുമോ;
( ബി )
സ്ഥലം ലഭ്യമാക്കുന്ന വിഷയത്തില്‍ പൊതുമരാമത്ത് / റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ ധനകാര്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ട്രഷറി ഡയറക്ടറേറ്റിലെ മുഴുവന്‍ ഫയലിന്റെ പകര്‍പ്പും ലഭ്യമാക്കുമോ?
1846.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളില്‍ ഓഫീസ് അറ്റന്‍ഡന്റ് ആയി ജോലി ചെയ്ത ജീവനക്കാര്‍ പ്രാെമോഷനിലൂടെ അക്കൗണ്ടന്റ് തസ്തികയില്‍ എത്തി വിരമിക്കുമ്പോള്‍ വരുന്ന ഒഴിവുകളില്‍ ഓഫീസ് അറ്റന്‍ഡന്റുമാരുടെ സീനിയോറിട്ടി ലിസ്റ്റില്‍ നിന്നുതന്നെ പ്രാെമോഷന്‍ നല്‍കി നിയമിക്കാന്‍ വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ;
( ബി )
അപ്രകാരം വ്യവസ്ഥയുണ്ടെങ്കില്‍ അത് പാലിക്കപ്പെടുന്നുണ്ടോ;
( സി )
ഇല്ലായെങ്കില്‍ പ്രസ്തുത വ്യവസ്ഥ പാലിക്കാന്‍ നടപടി സ്വീകരിക്കുമോ?
1847.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ ഓരോ സാമ്പത്തിക വര്‍ഷവും ചെലവാകാത്ത സര്‍ക്കാര്‍ ഫണ്ടുകളും ഗ്രാന്റുകളും എന്ന ഇനത്തില്‍ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് (എസ്. റ്റി.എസ്.ബി.) അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത തുക എത്രയാണ്; ഇതില്‍ എത്ര തുക തിരിച്ചെടുത്തിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
മേല്പറഞ്ഞ തുകകള്‍ മുഴുവനായും മുമ്പ് ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ടുകളില്‍ തിരിച്ച് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
1848.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് എസ്.ടി.എസ്.ബി. അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുക പിന്നീട് തിരിച്ചെടുത്ത വിഷയം പബ്ലിക് എക്സ്പന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഈ കാര്യത്തില്‍ കെ.പി.ഇ.ആർ.സി. യുടെ കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കുമോ?
1849.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രഷറികള്‍ ആധുനികവത്ക്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ട്രഷറികളോടനുബന്ധിച്ച് എ.ടി.എം. സൗകര്യം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരങ്ങള്‍ നല്‍കാമോ?
1850.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാണിജ്യ ബാങ്കുകളുമായി സഹകരിച്ച് ട്രഷറി സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് എന്തൊക്കെ സൗകര്യങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ട്രഷറി കോര്‍ ബാങ്കിംഗ് സംവിധാനം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാമോ;
( സി )
ജീവനക്കാരുടെ ശമ്പളം ട്രഷറി അക്കൗണ്ട് വഴിയാക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ?
1851.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റിംഗിനായി എന്തൊക്കെ മാറ്റങ്ങളാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് കൈക്കൊണ്ടിട്ടുള്ളത്;
( ബി )
ഓഡിറ്റ് പരിഷ്ക്കരണത്തിനും മാന്വൽ തയ്യാറാക്കുന്നതിനുമായി 2016-2021 കാലയളവിൽ ഉദ്യോഗസ്ഥരെയും വിദഗ്ദ്ധരെയും പങ്കെടുപ്പിച്ച് എത്ര വർക് ഷോപ്പ്, ക്യാമ്പ്, അനുബന്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്; ഇവയ്ക്ക് ഓരോന്നിനും എത്ര രൂപ വീതം ചെലവഴിച്ചിട്ടുണ്ട്;
( സി )
വകുപ്പിനായി വെബെക്സ് സോഫ്റ്റ് വെയർ നിർമ്മിച്ചതിന് സർക്കാരിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ; ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്നും ഈ സോഫ്റ്റ് വെയർ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോയെന്നും അറിയിക്കുമോ ;
( ഡി )
2019-20, 2020-21 സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റിംഗിനുള്ള മനുഷ്യദിനം കുറയ്ക്കാൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടോ; എപ്രകാരം ക്രമീകരിക്കാനാണ് ആവശ്യപ്പെട്ടത്; പ്രസ്തുത ഉത്തരവ് ലഭ്യമാണോ;
( ഇ )
വകുപ്പിൽ ഓഡിറ്റ് ബോർഡ് രൂപീകരിച്ചത് സർക്കാർ അനുമതിയോടെയാണോ; ആണെങ്കിൽ പ്രസ്തുത ഉത്തരവ് ലഭ്യമാണോ;
( എഫ് )
ഓഡിറ്റ് വകുപ്പിനെ കമ്മീഷനാക്കുവാനായി സർക്കാർ, വകുപ്പിനോട് ശിപാർശ ആരാഞ്ഞിരുന്നോ;
( ജി )
ഓഡിറ്റ് കമ്മീഷന്റെ ഘടന, പ്രവർത്തനം എന്നിവ സംബന്ധിച്ച് ഡയറക്ടറോട് അഭിപ്രായം എഴുതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടോ; ഡയറക്ടർ അപ്രകാരം എഴുതി നൽകിയിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1852.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യിൽ വിവിധ ഓഫീസുകളിലായി ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ എത്ര ഒഴിവുകൾ നിലവിലുണ്ട്; ഇതിൽ എത്ര ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാത്ത എത്ര ഒഴിവുകളുണ്ട്; റിപ്പോർട്ട് ചെയ്യാത്ത ഒഴിവുകൾ ഏതെല്ലാം ഓഫീസുകളിലാണ് നിലവിലുള്ളതെന്ന് ഓഫീസ് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയിൽ 31.12.2021 വരെ പ്രതീക്ഷിത ഒഴിവുകൾ എത്രയാണ്; ഏതെല്ലാം തീയതികളിൽ എത്ര ഒഴിവുകൾ വീതം ഏതെല്ലാം ഓഫീസുകളിൽ നിലവിൽവരും; പ്രസ്തുത ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കെ.എസ്.എഫ്.ഇ. യിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിലവിലുള്ള എല്ലാ ഒഴിവുകളും അടിയന്തരമായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് കർശന നിർദ്ദേശം നൽകുമോ?
1853.
ശ്രീ. പി. ടി. തോമസ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സാഹചര്യം ഒരുക്കുന്നതിനായി കുടുംബശ്രീകൾ മുഖേന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി കെ.എസ്.എഫ്.ഇ. ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ലാപ്ടോപ്പ് വിതരണത്തിനായി എംപാനൽ ചെയ്ത കമ്പനികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതിയിൽ നാളിതുവരെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും എത്ര കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
എല്ലാ അപേക്ഷകർക്കും ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് സാധിക്കാത്ത സാഹചര്യം സംജാതമായിട്ടുണ്ടോ; ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കുമോ?
1854.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യുടെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നത്തിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ?
1855.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.എഫ്.ഇ. പുതുതായി എത്ര ബ്രാഞ്ചുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്;
( ബി )
ഇവ തുടങ്ങാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
കാസര്‍ഗോഡ് ജില്ലയില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയടക്കമുള്ള വിവിധ സ്ഥാപനങ്ങളുള്ള പെരിയയില്‍ കെ.എസ്.എഫ്.ഇ. ബ്രാഞ്ച് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
ഈ ബ്രാഞ്ച് ഇതുവരെ തുടങ്ങിയിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ ഈ ബ്രാഞ്ച് എന്ന് തുടങ്ങാനാവും എന്ന് അറിയിക്കാമോ?
1856.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർവ്വീസ് പെൻഷൻകാർക്കുളള മെഡിസെപ് പദ്ധതി നടപ്പിലാക്കാൻ 2015 ൽ പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും പ്രസ്തുത പദ്ധതി നാളിതുവരെ നടപ്പിലാക്കാത്തതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
സർവ്വീസ് പെൻഷൻകാരിൽ അധികവും നിരവധി വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുന്നവരായതിനാല്‍ ആയത് കണക്കിലെടുത്ത് മറ്റെന്തെങ്കിലും ചികിൽസ പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
1857.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി എന്നു മുതല്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
1858.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നിലവിലുള്ള പുരോഗതികള്‍ വിശദമാക്കാമോ?
1859.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമുള്ള മെഡിസെപ് പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
ഈ പദ്ധതിയ്ക്കായി തെരഞ്ഞെടുത്ത ആശുപത്രികളുടെ വിശദാംശം നല്‍കുമോ;
( സി )
ഗുണഭോക്താക്കള്‍ക്കായി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനമുണ്ടോ;
( ഡി )
ഗുണഭോക്താക്കള്‍ക്ക് ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ?
1860.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫിനാൻഷ്യൽ കോർപ്പേറേഷൻ മുഖേന നൽകി വരുന്ന വായ്പകളുടെ തിരിച്ചടവിന് ഈ കോവിഡ് കാലത്ത് ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം മുഖേന നൽകിവരുന്ന വായ്പകൾ തിരിച്ചടയ്ക്കുന്നതിന് വേണ്ടി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ നിബന്ധനകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1861.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത എത്ര വ്യവസായ യൂണിറ്റുകള്‍ കോവിഡ് പ്രതിസന്ധി മൂലം പ്രവര്‍ത്തന രഹിതമായിയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം യൂണിറ്റുകള്‍ക്ക് ആറ് മാസത്തേയ്ക്ക് പലിശ പൂര്‍ണ്ണമായും ഇളവ് ചെയ്ത് വായ്പ പുന:ക്രമീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
1862.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ നിലവില്‍ എത്ര സ്റ്റാമ്പ് വെണ്ടര്‍മാരാണുള്ളത്; ഇവരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;
( ബി )
താലൂക്ക് ഓഫീസ് അടക്കമുള്ള നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഉപ്പള, കുമ്പള എന്നിവിടങ്ങളില്‍ സ്റ്റാമ്പ് വെണ്ടര്‍മാരില്ലാത്തതിനാല്‍ ആവശ്യമായ സ്റ്റാമ്പും പത്രങ്ങളും വാങ്ങുന്നതിന് പൊതുജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ഗൗരവമായി കാണുമോ;
( സി )
ഈ വര്‍ഷം തന്നെ മഞ്ചേശ്വരം താലൂക്കിലെ ഉപ്പള, കുമ്പള എന്നിവിടങ്ങളില്‍ പുതിയ സ്റ്റാമ്പ് വെണ്ടര്‍മാരെ നിയോഗിയ്ക്കാന്‍ നടപടി സ്വീകരിക്കുമോ?
1863.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാമ്പ് വെണ്ടർമാർക്ക് പ്രായാധിക്യം കാരണം ജോലിചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ വെണ്ടർ ലൈസൻസ് അവരുടെ അനന്തരാവകാശികൾക്ക് കൈമാറ്റം ചെയ്യുന്നതിന് നിയമം ഉണ്ടോ; എങ്കിൽ അതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സ്റ്റാമ്പ് വെണ്ടർമാർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ വെണ്ടർ ലൈസൻസ് അവരുടെ അനന്തരാവകാശിക്ക് കൈമാറുന്നതിന് നിയമമുണ്ടോ; എങ്കിൽ അതിനുള്ള വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.