|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*241.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീമതി
യു പ്രതിഭ
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റെയില്‍വേ വികസനത്തിന്റെ
ഗതിവേഗം
വര്‍ദ്ധിപ്പിക്കുന്നതിന് കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്‍പ്പറേഷന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
ബി )
പാതയിരട്ടിപ്പിക്കല്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
സിഗ്നലിംഗ് നവീകരണ
പ്രവൃത്തികള്‍ സംസ്ഥാനത്തെ
റെയില്‍വേ വികസനത്തിന്
പ്രതിബന്ധമായിരിക്കുന്നതിനാല്‍
ഇതിനായുള്ള പ്രവൃത്തികള്‍
ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര
റെയില്‍വേ മന്ത്രാലയത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തെ
പ്രധാന റെയില്‍വേ
സ്റ്റേഷനുകളുടെ നിലവാരം
ഉയര്‍ത്തുന്ന പദ്ധതിയില്‍
കാര്യമായ പുരോഗതിയില്ലാത്തത്
പരിഹരിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?
*242.
ശ്രീ
. കെ .ഡി .പ്രസേനൻ
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.വി.സുമേഷ്
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായികക്ഷമതയുള്ള ജനതയെ
വാര്‍ത്തെടുക്കുകയെന്ന
ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി
സ്പോര്‍ട്സ് എന്ന ആശയത്തിന്
പ്രാമുഖ്യം നല്‍കി കായിക
മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(
ബി )
ലോകനിലവാരത്തിലെത്താന്‍
സാധ്യതയുള്ള കുട്ടികളെ
ചെറുപ്രായത്തില്‍ തന്നെ
കണ്ടെത്തി അന്താരാഷ്ട്ര
നിലവാരത്തിലെത്തിക്കാന്‍
പ്രത്യേകം പരിപാടി
തയ്യാറാക്കിയിട്ടുണ്ടോ;
(
സി )
കൂടുതല്‍
സ്പോര്‍ട്സ് സ്കൂളുകള്‍
സ്ഥാപിക്കുന്നതിനും
നിലവിലുള്ളവയെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
എത്തിക്കുന്നതിനും
പദ്ധതിയുണ്ടോ; വിശദമാക്കാമോ?
*243.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പക്ഷി മൃഗാദികൾ പരത്തുന്ന
രോഗങ്ങൾ ഫലപ്രദമായി
നിയന്ത്രിക്കുവാൻ എന്തെല്ലാം
രോഗനിർണ്ണയ സംവിധാനങ്ങളാണ്
മൃഗസംരക്ഷണ വകുപ്പിനുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
എന്‍.
എ. ബി. എല്‍. അംഗീകാരമുള്ള
രോഗനിർണ്ണയ സംവിധാനങ്ങൾ
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ
പ്രവർത്തിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇത്തരം
രോഗനിർണ്ണയ കേന്ദ്രങ്ങളിൽ
വിദഗ്ദ്ധരായ ടെക്നീഷ്യൻമാരുടെ
സേവനം ലഭ്യമാക്കുന്നുണ്ടോ;
(
ഡി )
മുൻകാലങ്ങളെ
അപേക്ഷിച്ച് രോഗനിർണ്ണയം
വേഗത്തിൽ നടത്തി രോഗനിയന്ത്രണ
മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ ഈ
സംവിധാനങ്ങൾ പര്യാപ്തമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ഇ )
ആധുനിക
രോഗനിർണ്ണയ സംവിധാനങ്ങൾ
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
*244.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ
എം രാജഗോപാലൻ
ഡോ
സുജിത് വിജയൻപിള്ള
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ന്യായവില ഉറപ്പാക്കിക്കൊണ്ടും
മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍
പ്രോത്സാഹിപ്പിച്ചുകൊണ്ടും
നാളികേര കൃഷി
ലാഭകരമാക്കുന്നതിന് സര്‍ക്കാര്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(
ബി )
ഉല്പാദനത്തിലും
ഉല്പാദനക്ഷമതയിലും ഗണ്യമായ
വര്‍ദ്ധനവ് ലക്ഷ്യമിട്ടു
കൊണ്ട് നാളികേര വികസന
കൗണ്‍സില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
വിളവെടുപ്പിനും
കീടനിയന്ത്രണത്തിനും ഉള്‍പ്പെടെ
വേണ്ട വിദഗ്ദ്ധ തൊഴിലാളികളുടെ
ലഭ്യതക്കുറവ് പരിഹരിക്കാന്‍ കേര
കര്‍മ്മസേനകള്‍ രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*245.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡപകട മരണങ്ങളിൽ
ഇരുപത്തിയെട്ട് ശതമാനം കാൽനട
യാത്രക്കാരാണ് എന്ന്
സർക്കാരിന്റെ പഠനങ്ങൾ
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
ഇത് കുറയ്ക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത് എന്ന്
വിശദമാക്കാമോ;
(
ബി )
പാതയോരങ്ങളിൽ
ആവശ്യമുള്ള
വെളിച്ചമില്ലാത്തതുമൂലമാണ്
ഭൂരിഭാഗം കാൽനട യാത്രക്കാരും
മരിക്കുന്നത് എന്ന കണ്ടെത്തൽ
ഗൗരവമായി കാണുന്നുണ്ടോ; എങ്കിൽ
ഇത് പരിഹരിക്കാൻ
യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
റോഡുകളിലെ അപകട മേഖലകള്‍
അടയാളപ്പെടുത്തിക്കഴിഞ്ഞതിനാല്‍
ഈ സ്ഥലങ്ങളില്‍ അപകടം
ആവര്‍ത്തിക്കാതിരിക്കാന്‍
പ്രത്യേക ജാഗ്രത
പുലർത്തുന്നുണ്ടോ; ഇതിനായി
എന്തെങ്കിലും പ്രത്യേക പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
*246.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറികളുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
പച്ചക്കറികള്‍ക്ക് താങ്ങുവില
പ്രഖ്യാപിച്ചിട്ടുണ്ടോ;
(
ബി )
ഇതനുസരിച്ച്
ഏതെല്ലാം ഏജന്‍സികളെയാണ്
സംഭരണത്തിനായി
നിയോഗിച്ചിരുന്നത്;
(
സി )
സംഭരണ
ഏജന്‍സികള്‍ കാര്‍ഷിക
വിഭവങ്ങള്‍ ഏറ്റെടുക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
*247.
ശ്രീ.
ആന്റണി ജോൺ
ശ്രീ
ഡി കെ മുരളി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീരോല്പാദന മേഖലയിലേക്ക്
കൂടുതല്‍ കര്‍ഷകരെയും
സംരംഭകരെയും
ആകര്‍ഷിക്കുന്നതിനായി മില്‍ക്ക്
ഷെഡ് വികസന പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായുള്ള
ക്ഷീരഗ്രാമത്തെക്കുറിച്ച്
വിശദീകരിക്കാമോ;
(
സി )
ഡയറി
ഫാമിന്റെ നവീകരണം,
യന്ത്രവല്‍ക്കരണം തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം
നല്കി വരുന്നുണ്ടോ;
(
ഡി )
മികച്ച
കര്‍ഷകര്‍ക്കുള്ള ആവശ്യാധിഷ്ഠിത
ധനസഹായ പദ്ധതിയിലൂടെ നല്‍കുന്ന
സഹായങ്ങളെക്കുറിച്ച്
വിശദമാക്കാമോ?
*248.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഇന്ധനവില
കുതിച്ചുയരുന്ന സാഹചര്യത്തില്‍
സംസ്ഥാനത്ത് ഇലക്ട്രിക്
വാഹനങ്ങള്‍ കുടുതലായി
നിരത്തിലിറക്കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഇലക്ട്രിക്
വാഹനങ്ങളുടെ വാഹന നികുതിയില്‍
ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇലക്ട്രിക്
വാഹനങ്ങള്‍ കൂടുതലായി
നിരത്തിലിറക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(
ഡി )
ഇലക്ട്രിക്
വാഹനങ്ങള്‍ വാങ്ങുന്നതിന്
വായ്പയെടുക്കുന്നവര്‍ക്ക് പലിശ
സബ്സിഡി നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
*249.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർവ്വകലാശാലകളിൽ പരീക്ഷാഫലം
സമയബന്ധിതമായി
പ്രസിദ്ധീകരിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
കോവിഡ് കാലത്തുപോലും പരീക്ഷ
സമയബന്ധിതമായി പൂർത്തിയാക്കാൻ
നിഷ്കർഷിക്കുന്ന സർവ്വകലാശാലകൾ
പരീക്ഷാഫലം സമയബന്ധിതമായി
പ്രസിദ്ധീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(
സി )
പരീക്ഷ
നടത്തിപ്പ്, മൂല്യനിര്‍ണ്ണയം,
ഫലപ്രഖ്യാപനം എന്നിവയില്‍ എല്ലാ
സര്‍വ്വകലാശാലകളിലും ഏകീകൃത
സ്വഭാവം വരുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
ഡി )
സര്‍വ്വകലാശാലകള്‍ക്ക്
പൊതു അക്കാദമിക് കലണ്ടറും
പരീക്ഷാകലണ്ടറും തയ്യാറാക്കുന്ന
നടപടിയുടെ പുരോഗതി അറിയിക്കാമോ?
*250.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ.
പി.വി.അൻവർ
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വ്യവസായ
മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക
വെെദഗ്ദ്ധ്യം ഉള്ള
മനുഷ്യവിഭവശേഷി
സൃഷ്ടിക്കുകയെന്ന സാങ്കേതിക
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
ലക്ഷ്യത്തിനനുസരിച്ച് നെെപുണ്യ
ശേഷിയുള്ളവരെ സൃഷ്ടിക്കുന്നതിന്
സംസ്ഥാനത്തെ എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക്
സാധ്യമാകുന്നുണ്ടോ എന്ന്
പരിശോധിച്ചിരുന്നോ;
(
ബി )
കോഴ്സുകള്‍
വ്യവസായത്തിന്റെ
ആവശ്യകതയ്ക്കനുസരിച്ചുള്ളവ
ആക്കുന്നതിനും വ്യവസായവുമായി
ആശയ വിനിമയം നടത്തുന്നതിനും
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്ക് സംവിധാനം
ഉണ്ടോ;
(
സി )
തൊഴില്‍
രംഗത്തെ
മാറ്റങ്ങള്‍ക്കനുസരിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍
കണ്ടെത്താനുള്ള നവീകരണം
ഉറപ്പാക്കാന്‍ പ്രമുഖ
കമ്പനികളുമായി ധാരണാപത്രം
ഒപ്പുവച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
*251.
ശ്രീ
എം മുകേഷ്
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വാഹന സാന്ദ്രതയോടൊപ്പം
അനുചിതവും അപകടകരവുമായ
ഡ്രൈവിംഗ് സംസ്കാരവും വലിയ
തോതില്‍ വാഹനാപകടം
സൃഷ്ടിക്കുന്നത്
നിയന്ത്രിക്കുവാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
കൂടുതല്‍ ഫലപ്രദമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എന്‍ഫോഴ്സ്മെന്റ്
കര്‍ക്കശമാക്കുന്നതിനോടൊപ്പം
ബോധവല്‍ക്കരണ പ്രവര്‍ത്തനം
വിപുലീകരിക്കാനും
നടപടിയെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി റോഡ്
സേഫ്റ്റി അതോറിറ്റി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
*252.
ശ്രീ.
എം. എം. മണി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനം
നെല്‍കൃഷി വിസ്തൃതിയിലും
ഉല്പാദനത്തിലും ആശങ്കാജനകമാം
വിധം പുറകോട്ടു പോകുന്നത്
പരിഹരിക്കാന്‍ കഴിഞ്ഞ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലിന്റെ ഫലം
വിലയിരുത്തിയിരുന്നോ;
(
ബി )
തരിശിട്ടിരുന്ന
കൃഷിയോഗ്യമായ ഭൂമിയില്‍
കൃഷിയിറക്കുന്നതിന് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നു;
(
സി )
നെല്‍കൃഷി
ലാഭകരമാക്കുന്ന തരത്തില്‍ വില
മെച്ചപ്പെടുത്തുന്നതിനും നെല്ല്
സംഭരണം കാര്യക്ഷമമാക്കുന്നതിനും
നടപടിയെടുത്തിരുന്നോയെന്ന്
വ്യക്തമാക്കാമോ?
*253.
ശ്രീ
ഒ . ആർ. കേളു
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയുടെ സാമ്പത്തിക
പുനരുജ്ജീവനത്തിന് നൂറ് ദിന
പരിപാടിയിലുള്‍പ്പെടുത്തി
എന്തെല്ലാം പദ്ധതികള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ജൈവകൃഷിക്ക്
പ്രാധാന്യം നല്‍കിക്കൊണ്ട്
ഇരുപത്തി അയ്യായിരം ഹെക്ടറില്‍
കൂടി ഇത്തരത്തിലുള്ള കൃഷി
വ്യാപിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
(
സി )
ഉപഭോക്താക്കള്‍
വ്യാപക രീതിയില്‍
കബളിപ്പിക്കപ്പെടുന്നതിനാല്‍
ജൈവകൃഷി രീതിയിലൂടെയുള്ള
ഉല്പന്നങ്ങള്‍ക്ക്
സര്‍ട്ടിഫിക്കേഷന്‍
നല്‍കുന്നതിനും ഉല്പാദകര്‍ക്ക്
ന്യായവില ലഭ്യമാക്കുന്നതിനും
പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?
*254.
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. സണ്ണി ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വളത്തിന്റെയും കൃഷിക്കാവശ്യമായ
രാസവസ്തുക്കളുടെയും വില
വർദ്ധനവ് കോവിഡ് കാരണം
പ്രതിസന്ധിയിലായ കർഷകരെ
കൂടുതല്‍
പ്രതിസന്ധിയിലാക്കിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കൃഷിക്കാവശ്യമായ
വളവും രാസവസ്തുക്കളും കുറഞ്ഞ
നിരക്കിൽ ലഭ്യമാക്കാൻ സംസ്ഥാന
സർക്കാർ എന്തെങ്കിലും ഇടപെടൽ
നടത്തുന്നുണ്ടോ എന്ന്
വിശദമാക്കാമോ;
(
സി )
കൃഷിക്കാവശ്യമായ
വളത്തിന്റെയും
രാസവസ്തുക്കളുടെയും വില
നിയന്ത്രണ വിധേയമാക്കാൻ കേന്ദ്ര
സർക്കാരിൽ സമ്മർദ്ദം
ചെലുത്തുമോയെന്ന്
വ്യക്തമാക്കാമോ; ഇതിനായി ഇതുവരെ
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്ന്
അറിയിയ്ക്കാമോ?
*255.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാലുല്പാദനത്തിലൂടെ ദൈനംദിന
വരുമാനം കണ്ടെത്തുന്ന ധാരാളം
കുടുംബങ്ങള്‍ ഉണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(
ബി )
സംസ്ഥാനത്ത്
പാലുല്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനും ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സാധിച്ചിട്ടുണ്ടോ; പാലുല്പാദന
മേഖലയില്‍ സുസ്ഥിരത
കൈവരിക്കുന്നതിന് പ്രത്യേകമായ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ;
(
സി )
പാലില്‍
നിന്ന് മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്‍
ഉല്പാദിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് നൂതന പദ്ധതികള്‍
ആവിഷ്കരിക്കുന്നത്
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
*256.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ജലഗതാഗത വകുപ്പിനെ
ആധുനികീകരിക്കുന്നതിന്
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
തരത്തിലുള്ള യാത്രാബോട്ടുകളാണ്
നിലവില്‍ ഉപയോഗിക്കുന്നതെന്ന്
അറിയിക്കാമോ; യാത്രാവേഗത
വര്‍ദ്ധിപ്പിക്കുന്നതിനും
കൂടുതല്‍ സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും
പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;
(
സി )
ബോട്ടുകളുടെ
എണ്ണത്തിനനുസൃതമായി ജീവനക്കാരെ
വിന്യസിക്കുന്നതിനുള്ള
തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ;
നിലവിലുള്ള ബോട്ട്
സര്‍വ്വീസുകള്‍ക്ക്
ജീവനക്കാരുടെ എണ്ണം
പര്യാപ്തമാണോ;
(
ഡി )
വേണ്ടത്ര
ബോട്ടുകള്‍ വാങ്ങുന്നതിനും
ജീവനക്കാരെ നിയമിച്ച്
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
*257.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കുന്ന ലെറ്റ്സ് ഗോ
ഡിജിറ്റല്‍ പദ്ധതിയുടെ
വിശദവിവരങ്ങള്‍ എന്തെല്ലാമെന്ന്
അറിയിക്കാമോ;
(
ബി )
ലേണിംഗ്
മാനേജ്മെന്റ് സിസ്റ്റം
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
ഏതൊക്കെ ഏജന്‍സികളാണ് ഇതില്‍
പങ്കാളികളാകുന്നതെന്നും
വിശദമാക്കാമോ;
(
സി )
അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
ഇതുസംബന്ധിച്ച് പരിശീലനപരിപാടി
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
*258.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
കായിക വികസനവുമായി ബന്ധപ്പെട്ട്
ഒളിമ്പിക് അസോസിയേഷന്‍
നിര്‍വ്വഹിക്കുന്ന പങ്ക്
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കായിക
വികസനത്തിന് സഹായകരമായ
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
അസോസിയേഷന്‍ നിലവില്‍
ഏറ്റെടുത്ത്
നടപ്പാക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
അസോസിയേഷന്റെ
സംസ്ഥാന-ജില്ലാതല ഭരണ സമിതിയുടെ
ഘടന എങ്ങനെയാണ്; പ്രസ്തുത
സമിതിയിലേയ്ക്ക്
തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള
യോഗ്യത മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
(
ഡി )
അസോസിയേഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
സാമ്പത്തിക സ്രോതസ്
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
*259.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവ്
കെെവരിക്കുന്നതിനും
സര്‍വ്വകലാശാലകളുടെ
അക്കാദമികവും ഭരണപരവുമായ
ശാക്തീകരണത്തിനുമുള്ള
പരിപാടികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
ലോകത്തെ
മികച്ച സര്‍വ്വകലാശാലകളുമായും
ഗവേഷണ സ്ഥാപനങ്ങളുമായും ബന്ധം
വ്യാപിപ്പിക്കാന്‍ എന്തെങ്കിലും
പദ്ധതിയുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
ലോക
റാങ്കിംഗില്‍ മുന്നിലുള്ള
ദേശീയ-അന്തര്‍ദ്ദേശീയ
സര്‍വ്വകലാശാലകളുമായി
ട്രെയിനിംഗ് പ്രോഗ്രാമിന്
സാങ്കേതികശാസ്ത്ര സര്‍വ്വകലാശാല
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഈ മാതൃക മറ്റ്
സര്‍വ്വകലാശാലകള്‍ കൂടി
പിന്തുടരുമോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ദേശീയ-അന്തര്‍ദ്ദേശീയ
തലത്തില്‍ പ്രഗത്ഭരായ
അക്കാഡമീഷ്യന്‍മാരുടെ ജ്ഞാനവും
അനുഭവവും സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രചോദനമാകുന്നതിന്
ഉദ്ദേശിച്ചുകൊണ്ടുള്ള എറെെസ്
എത്ര മാത്രം
ഫലപ്രദമായിട്ടുണ്ടെന്ന്
അറിയിക്കാമോ?
*260.
ശ്രീ
എം രാജഗോപാലൻ
ശ്രീ
എം മുകേഷ്
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതെല്ലാം സ്ഥലങ്ങളിലാണ് ജലഗതാഗത
വകുപ്പ് ബോട്ട് സര്‍വ്വീസ്
നടത്തുന്നതെന്ന് അറിയിക്കാമോ;
(
ബി )
കോവിഡ്
മൂലം നിര്‍ത്തിവെച്ച ബോട്ട്
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(
സി )
കൊല്ലം-ആലപ്പുഴ
ബോട്ട് സര്‍വ്വീസിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
പ്രസ്തുത റൂട്ടില്‍ കൂടുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കേണ്ടതിന്റെ ആവശ്യകത
പരിശോധിക്കുമോ;
(
ഡി )
സ്റ്റോപ്പുകളുടെ
എണ്ണം കുറച്ചുകൊണ്ട്
ദീര്‍ഘദൂര-അതിവേഗ ജലഗതാഗത
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് ആവശ്യമായ
പദ്ധതികള്‍ ആസൂത്രണം ചെയ്തു
നടപ്പാക്കുമോ;
(
ഇ )
സര്‍വ്വീസ്
ബോട്ടുകള്‍ക്കുണ്ടാകുന്ന
അറ്റകുറ്റപ്പണികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന് ഡോക്കുകളിലെ
സൗകര്യങ്ങള്‍
പര്യാപ്തമാണോ;വിശദമാക്കാമോ?
*261.
ശ്രീ
എം വിൻസെൻറ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഓരോ പ്രദേശത്തിന്റെയും
പ്രത്യേകതകള്‍ക്ക് അനുസൃതമായ
വിളകളുടെ വിത്തിനങ്ങള്‍
കര്‍ഷകര്‍ക്ക് വിതരണം
ചെയ്യുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദീകരിക്കുമോ;
(
ബി )
പരമ്പരാഗതമായ
കൃഷി അറിവ്
പരിപോഷിപ്പിക്കുന്നതിനും
വിത്തുകളുടെ സംരക്ഷണത്തിനും
പദ്ധതിയുണ്ടോ; വിശദീകരിക്കുമോ;
(
സി )
സംസ്ഥാനത്ത്
കൃഷി വകുപ്പ് നൽകുന്ന
വിത്തുകളുടെ ഗുണനിലവാരം ഉറപ്പു
വരുത്താൻ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
പ്രൊട്ടക്ഷൻ
ഓഫ് പ്ലാന്റ് വെറൈറ്റി ആന്റ്
ഫാർമേഴ്സ് റൈറ്റ്സ് ആക്ട്, 2001
കർഷകർക്ക് നൽകുന്ന അവകാശങ്ങൾ
കവർന്നെടുക്കുന്ന കേന്ദ്ര
സർക്കാരിന്റെ സീഡ് ബില്ലിനെതിരെ
പ്രതിഷേധം അറിയിച്ചിരുന്നോ;
വ്യക്തമാക്കാമോ?
*262.
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിജ്ഞാന
സമ്പദ്ഘടനയിലേക്ക്
സംസ്ഥാനത്തിന്റെ സാമ്പത്തിക
അടിത്തറ പരിവര്‍ത്തനം
ചെയ്യുകയെന്ന നയത്തിനനുസൃതമായി
ഉന്നത, സാങ്കേതിക വിദ്യാഭ്യാസ
രംഗത്ത് നടത്താനുദ്ദേശിക്കുന്ന
നവീകരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
കരിക്കുലം
പരിഷ്കരണം ഉള്‍പ്പെടെ അക്കാദമിക
നിലവാരം ഉയര്‍ത്തുന്നുതിനുള്ള
നടപടികളെക്കുറിച്ച്
അറിയിക്കാമോ;
(
സി )
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ നിന്നും
പഠിച്ചിറങ്ങുന്നവര്‍ ഒരു
ഇന്നവേഷന്‍ സമൂഹമായി വരണമെന്നത്
ലക്ഷ്യമിടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*263.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അഭ്യസ്തവിദ്യരുടെ തൊഴില്‍ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും അവരെ
ഡിജിറ്റല്‍ ഇക്കോണമിയുടെ
ഭാഗമാക്കുന്നതിനും അസാപ് മുഖേന
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(
ബി )
അസാപ്
കമ്പനിയാക്കി
മാറ്റിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കില്‍
അതുവഴി ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(
സി )
അധിക
വൈദഗ്ദ്ധ്യം ആര്‍ജ്ജിക്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
സ്കില്‍ ഡെവലപ്മെന്റ്
സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടോ; പദ്ധതിയുടെ
നിക്ഷേപ പ്രയോജനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം അറിയിക്കാമോ?
*264.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
രംഗത്ത് ഗവേഷണ വികസന
പ്രവര്‍ത്തനങ്ങളെ
പ്രാത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(
ബി )
സര്‍വ്വകലാശാലകളില്‍
ഗവേഷണ വിദ്യാർത്ഥികൾക്ക്
എന്തെങ്കിലും പ്രത്യേക
ആനുകൂല്യങ്ങൾ
ലഭ്യമാക്കുന്നുണ്ടോ;
(
സി )
സംസ്ഥാനത്ത്
ഗവേഷണം പൂർത്തിയാക്കിയ
വിദ്യാർത്ഥികളുടെ ഗവേഷണ
വിഷയങ്ങള്‍ ഗുണകരമായി
പ്രയോജനപ്പെടുത്താൻ
ആലോചിക്കുണ്ടോ; വിശദാംശങ്ങൾ
നൽകാമോ?
*265.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മലബാര്‍
മേഖലയില്‍ ജലഗതാഗതം
സാധ്യതകള്‍ക്കനുസരിച്ച്
പ്രയോജനപ്പെടുത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
തൃക്കരിപ്പൂര്‍
കേന്ദ്രീകരിച്ച് നടത്തുന്ന
സര്‍വ്വീസുകള്‍ കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(
സി )
മലബാര്‍
മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍
സാധ്യതകള്‍ക്കനുസരിച്ച് പുതിയ
സര്‍വ്വീസുകളും സര്‍വ്വീസ്
സ്റ്റേഷനുകളും ആരംഭിക്കുന്നതിന്
പദ്ധതി ആസൂത്രണം ചെയ്യുമോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
മേഖലയിലെ ജലഗതാഗത വികസനം
പ്രാദേശിക ടൂറിസം
കേന്ദ്രങ്ങളുമായി
ബന്ധിപ്പിക്കുക വഴി
ഗതാഗതത്തിനും
വിനോദസഞ്ചാരത്തിനും
ഗുണകരമാകുമെന്നതും ഇത്
പ്രാദേശിക വികസനത്തിനു കൂടി
വഴിതെളിക്കുമെന്നതും പരിഗണിച്ച്
ഊര്‍ജ്ജിത നടപടികള്‍
സ്വീകരിക്കുമോ?
*266.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാലത്ത് കെ. എസ്. ആർ. ടി. സി.
യില്‍ ശമ്പളവും പെന്‍ഷനും
മുടങ്ങാതിരിക്കാന്‍ എന്തൊക്കെ
നടപടികളാണ് ഈ സർക്കാർ
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
കെ.
എസ്. ആർ. ടി. സി. യുടെ
പ്രവര്‍ത്തന നഷ്ടം
കുറയ്ക്കുന്നതിന് ഈ സർക്കാർ
നടത്തിവരുന്ന ഇടപെടലുകള്‍
എന്തൊക്കെയാണ്;
(
സി )
സ്ഥാപനത്തിന്റെ
പ്രവര്‍ത്തന കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടത്തുന്ന
സാങ്കേതികവിദ്യാധിഷ്ഠിതമായതുള്‍പ്പെടെയുള്ള
നവീകരണങ്ങളെക്കുറിച്ച്
അറിയിക്കാമോ?
*267.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ പഠന പ്രക്രിയ
ഡിജിറ്റൽ സാങ്കേതിക
വിദ്യാധിഷ്ഠിതമായി
ക്രമീകരിക്കേണ്ട നിലവിലെ
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ
ക്ലാസ്സ്, പരീക്ഷ എന്നിവ
ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി
ലെറ്റ്സ് ഗോ ഡിജിറ്റല്‍ പദ്ധതി
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്കായി ഡിജിറ്റൽ
സർവ്വകലാശാലയുടെ സഹായത്തോടെ
കേന്ദ്രീകൃത ക്ലാസ് സ്പേയ്സ്
ഒരുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കാമോ;
(
ഡി )
പദ്ധതിയുമായി
സർവ്വകലാശാല ലൈബ്രറികളെ
ബന്ധിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
*268.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എ. രാജ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷീരോല്പാദന
മേഖലയില്‍ കര്‍ഷകരുടെ
സാമൂഹ്യസുരക്ഷ
ഉറപ്പാക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
ഇന്‍ഷ്വറന്‍സ്
പദ്ധതിയെക്കുറിച്ചും
ക്ഷേമനിധിയുടെ
പ്രവര്‍ത്തനത്തെക്കുറിച്ചും
വിശദമാക്കാമോ; ക്ഷീര സാന്ത്വനം
പദ്ധതിയില്‍ എന്തെല്ലാം
ഘടകങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
മൃഗസംരക്ഷണ
വകുപ്പിന്റെ നേതൃത്വത്തില്‍
കര്‍ഷക ഭവനങ്ങളില്‍
ജിയോമാപ്പിംഗ് നടത്തുന്നുണ്ടോ;
ഇതുകൊണ്ട് ലക്ഷ്യമാക്കുന്ന
നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(
സി )
മൃഗചികിത്സാ
സൗകര്യങ്ങള്‍ പര്യാപ്തമായ
തോതില്‍ വര്‍ദ്ധിപ്പിക്കാന്‍
വേണ്ട നടപടിയെടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ?
*269.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധി, കേന്ദ്ര - സംസ്ഥാന
സര്‍ക്കാരുകളുടെ നയങ്ങൾ,
വിലത്തകര്‍ച്ച, കൃഷി നാശം
എന്നിവ മൂലം സംസ്ഥാനത്തെ
കര്‍ഷകര്‍ പ്രതിസന്ധി
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്
പ്രതിസന്ധിയും പ്രളയവും കാരണം
ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്ക്
ആശ്വാസം നല്‍കുന്നതിന് കഴിഞ്ഞ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചത്; ഈ
സർക്കാർ എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
റബ്ബറിന്റെ
താങ്ങുവില ഇരുനൂറ്റി അന്‍പത്
രൂപയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
കോവിഡ്
മൂലം സാമ്പത്തിക
പ്രതിസന്ധിയിലായ കര്‍ഷകരെ
സഹായിക്കുന്നതിന് പ്രത്യേക
പാക്കേജ് അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദവിവരം
വെളിപ്പെടുത്തുമോ?
*270.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭിന്നശേഷി
വിഭാഗത്തില്‍പ്പെട്ടവരെ
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്
എത്തിക്കുന്നതിനുതകുന്ന
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
അനുയാത്ര
പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന
കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; പ്രസ്തുത
പദ്ധതിയിലൂടെ ഇതിനകം
ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഓട്ടിസം
സ്പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള
കുട്ടികളുടെ പുനരധിവാസത്തിനായി
ആവിഷ്കരിച്ച പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശങ്ങള്‍
നൽകാമോ?
|
|
|
|
|
|
|
|