STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*91.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമോ;
( ബി )
പ്രസ്തുത മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് അടിയന്തര സഹായം നല്കുമോ; വിശദീകരിക്കുമോ;
( സി )
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടുകള്‍, റസ്റ്റോറന്റുകള്‍, പുരവഞ്ചികള്‍ തുടങ്ങിയവ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുമോ; വിശദീകരിക്കുമോ?
*92.
ശ്രീ എം രാജഗോപാലൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്‍കിട തുറമുഖങ്ങളുടെ വികസനത്തിനായി മുന്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ;
( ബി )
വിഴിഞ്ഞം തുറമുഖത്ത് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് ക്രൂ ചേയ്ഞ്ച് നടപ്പിലാക്കുന്നതിന് വേണ്ടി മാരിടൈം ബോര്‍ഡ് വഴി നടപ്പിലാക്കിയിട്ടുള്ള പശ്ചാത്തല സാങ്കേതിക സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിന്റെ ഫലമായി 2020-21 വര്‍ഷത്തില്‍ മാത്രം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേയ്ഞ്ചിനുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയ അന്താരാഷ്ട്ര കപ്പലുകള്‍ എത്രയെന്നും അതുവഴി എത്ര തുക വകുപ്പിന് സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ഡി )
വിവിധ ചെറുകിട തുറമുഖങ്ങളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വെളിപ്പെടുത്താമോ?
*93.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള സാക്ഷരതാ നിരക്ക് എത്രയാണെന്ന് അറിയിക്കാമോ;
( ബി )
സാക്ഷരതാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( സി )
ഇതിന്റെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കിവരുന്ന സാക്ഷരതാ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, തീരദേശ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി ആവിഷ്ക്കരിച്ചിട്ടുള്ള സാക്ഷരതാ പരിപാടികളുടെ വിശദാംശങ്ങൾ നല്‍കുമോ?
*94.
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഒരു വര്‍ഷക്കാലം വിക്ടേഴ്സ് ചാനല്‍ മുഖേന നടന്ന വിദ്യാഭ്യാസ പരിപാടി എത്രത്തോളം ഫലപ്രദമായിരുന്നെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം തലത്തിലുള്ള വിലയിരുത്തലുകളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഓരോ ക്ലാസിലേയും കുട്ടികള്‍ ആര്‍ജിക്കേണ്ട ഭാഷാപരവും ഗണിതപരവുമായ അറിവുകള്‍ വിലയിരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;
( സി )
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
*95.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ ആഘാതം കേരളത്തെ എപ്രകാരം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കേരളത്തിലെ തൊഴിലില്ലായ്മയുടെ നിരക്ക് ദേശീയ ശരാശരിയുമായി താരതമ്യം ചെയ്തിട്ടുണ്ടോ; കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
പ്രവാസികള്‍ വന്‍തോതില്‍ തിരിച്ചുവരുന്നതുമൂലമുണ്ടാകുന്ന പ്രതിസന്ധി ഉള്‍പ്പെടെ പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ; വിശദീകരിക്കുമോ?
*96.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന തീരദേശ ഹൈവേകളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
( ബി )
അടിക്കടിയുണ്ടാകുന്ന കടല്‍ക്ഷോഭം ചെറുക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണോ തീരദേശ ഹൈവേ നിര്‍മ്മാണത്തിന് അവലംബിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( സി )
തീരദേശ ഹൈവേയുടെ ഭാഗമായി നിര്‍മ്മാണത്തിലിരുന്ന ഏതെങ്കിലും റോഡുകള്‍ ഇതിനോടകം കടല്‍ക്ഷോഭം കാരണം തകര്‍ന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇതിനകം കിഫ്ബിയില്‍ സമര്‍പ്പിച്ച എത്ര റീച്ചുകള്‍ക്ക് അംഗീകാരം ലഭിച്ചു; ഇതില്‍ എത്ര കിലോമീറ്റര്‍ റോഡിന്റെ പണി പൂര്‍ത്തിയായി; വിശദാംശം വെളിപ്പെടുത്താമോ?
*97.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ കെ ആൻസലൻ
ശ്രീ എം നൗഷാദ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുവാനും പ്രസ്തുത തുറമുഖ നിര്‍മ്മാണം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള ഉപജീവനാഘാത നിര്‍ണ്ണയ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സമീപകാലത്തുണ്ടായ രൂക്ഷമായ കടലാക്രമണം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്ന് അറിയിയ്ക്കാമോ?
*98.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ എ കെ എം അഷ്റഫ്
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തുസംരക്ഷണവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം കരാര്‍ കാലയളവില്‍ പൂര്‍ത്തിയാക്കാത്തതിന്റെ കാരണം സര്‍ക്കാര്‍ തേടിയിട്ടുണ്ടോ;
( ബി )
തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുയെന്ന് വ്യക്തമാക്കുമോ?
*99.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.വി.അൻവർ
ശ്രീ. എ. രാജ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
( ബി )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കി വരുന്ന ടൂറിസം പദ്ധതികളുടെ നിലവിലെ പുരോഗതി അറിയിക്കുമോ;
( സി )
യുവാക്കളായ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*100.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി കെ.റ്റി.ഡി.സി. മുഖേന നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
വിദേശ വിനോദസഞ്ചാരികളെ സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കെ.റ്റി.ഡി.സി. പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
സംസ്ഥാനത്തിന്റെ ടൂറിസം ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് കെ.റ്റി.ഡി.സി. എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
*101.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ മാനവവിഭവശേഷി വികസിപ്പിക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) വഴി നടത്തി വരുന്ന കോഴ്സുകളെ സംബന്ധിച്ചും അതുവഴിയുണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കിറ്റ്സിന്റെ കോഴ്സുകളില്‍ കൂടുതല്‍പേര്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ടി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങള്‍ വഴി ഓഫ്‍ ക്യാമ്പസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
കൂടുതല്‍ യുവജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായി പ്രസ്തുത മേഖലകളുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ഡിപ്ലോമ - ഡിഗ്രി കോഴ്സുകള്‍ എന്നിവ ആരംഭിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണമടക്കമുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; വെളിപ്പെടുത്താമോ?
*102.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രോഗവ്യാപനം മൂലം സ്കൂളുകളില്‍ നേരിട്ടെത്തിയുള്ള പഠനം സാധിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലെെന്‍ ക്ലാസ്സുകള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് എന്തെല്ലാം നൂതന പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഓണ്‍ലെെന്‍ സംവിധാനം പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ ഫസ്റ്റ് ബെല്‍ പദ്ധതിയുടെ വിശദാംശം നല്‍കുമോ;
( സി )
ഇനി ഏതെല്ലാം പരീക്ഷകളാണ് സ്കൂളുകളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും അതിനായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നും അറിയിക്കാമോ?
*103.
ശ്രീ ഡി കെ മുരളി
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് വിനോദസഞ്ചാര മേഖലയില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം സാംസ്കാരിക വിനിമയം വഴി ലോകശ്രദ്ധ നേടാനും കേരളത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും മേല്പറഞ്ഞ കാലയളവില്‍ കഴിഞ്ഞിട്ടുണ്ടോ;
( സി )
പ്രസ്തുത മേഖലയിലെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍, ലോകപ്രശസ്ത ബ്രാന്‍ഡുകള്‍, പ്രാദേശിക സംരംഭങ്ങളുടെ സാന്നിധ്യം എന്നിവ ഉറപ്പിക്കുക വഴി വികസനത്തിന്റെ വിവിധ മേഖലകളുമായി യോജിച്ചുകൊണ്ട് സംസ്ഥാനത്തെ ടൂറിസം വ്യവസായം ശക്തിപ്പെടുത്തുന്നതിനുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*104.
ശ്രീ. എച്ച്. സലാം
ശ്രീ വി ജോയി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നേരിട്ട മഹാപ്രളയവും ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയും വിനോദസഞ്ചാര മേഖലയെ എപ്രകാരമെല്ലാം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ടൂറിസം കേന്ദ്രങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് എന്തെങ്കിലും പ്രത്യേക പദ്ധതി തയ്യാറാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ?
*105.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ ഒന്‍പതാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നാം ക്ലാസ്സിലേയ്ക്കുള്ള പ്രവേശനം ഓണ്‍ലൈനായി ആരംഭിച്ചിട്ടുണ്ടോ;
( സി )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ വഴി ഇതിനകം എത്ര കുട്ടികള്‍ ഒന്നാം ക്ലാസ്സിലേയ്ക്ക് പ്രവേശനം നേടിയിട്ടുണ്ടെന്ന് അറിയിക്കാമോ?
*106.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. പി. ടി. തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവപ്പെട്ടവരുടെ ഭവനസ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് അവരെ സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഭവനനിര്‍മ്മാണ ബോര്‍ഡിന് സാധിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
നിലവില്‍ ഭവനനിര്‍മ്മാണ ബോര്‍ഡ് ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്; ഇതിന് ആവശ്യമായ സാമ്പത്തികസഹായം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ടോ; ആയതിനായി 2021-22 ബജറ്റില്‍ എന്ത് തുകയാണ് വകയിരുത്തിയിട്ടുള്ളത്;
( സി )
പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്നതും പാരിസ്ഥിതിക സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ വീടുകള്‍ ജനകീയമാക്കുന്നതിന് ബോര്‍ഡ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ഡി )
പുതിയ ഹൗസിംഗ് പോളിസി കൊണ്ടുവരുവാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ?
*107.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോടിനെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് തുരങ്കപാത നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇതിന് പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പാത എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നറിയിക്കാമോ?
*108.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം രംഗത്ത് സംസ്ഥാനത്തിന്റെ അനന്തസാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദേശനാണ്യം നേടുന്നതിനും അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് സമഗ്രമായ ഒരു കര്‍മ്മപദ്ധതി ആവിഷ്കരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കടല്‍, കായല്‍, ഹില്‍ ടൂറിസം വികസിപ്പിക്കുന്നതിനായി ഈ മേഖലയിലെ നടത്തിപ്പുകാരെയും വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; അങ്ങനെ എടുക്കുന്ന തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
*109.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള റോഡുകള്‍ക്കുണ്ടായ കേടുപാടുകള്‍ സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കനത്ത മഴയെ അതിജീവിക്കുന്ന രീതിയില്‍ റോഡ് നിര്‍മ്മാണം നടത്തുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
*110.
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
തിരിച്ചെത്തുന്ന പ്രവാസികളുടെ വിദേശ പ്രവൃത്തിപരിചയം ഉപയോഗപ്പെടുത്തി പുതിയ തൊഴിലവസരങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും സഹായം ലഭ്യമാക്കുന്നുണ്ടോ;
( സി )
മടങ്ങിവരുന്ന പ്രവാസികളുടെ പട്ടിക തയ്യാറാക്കി അവര്‍ക്ക് നൈപുണ്യപരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
*111.
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടം വിലയിരുത്തിയിട്ടുണ്ടോ; വിശദാശം നല്‍കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി എന്തെല്ലാം സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
*112.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന നയം മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ചതുവഴി പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിട്ടുള്ള ഗുണപരമായ മാറ്റങ്ങള്‍ എന്തൊക്കെയാണ്;
( ബി )
അന്‍പത് ശതമാനം റോഡുകള്‍ പ്ലാസ്റ്റിക് മാലിന്യ ചിന്തുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ബിറ്റുമിനസ് മെക്കാഡവും ബിറ്റുമിനസ് കോണ്‍ക്രീറ്റ് പണികളും വകുപ്പില്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇതുമൂലം ഉണ്ടായ ഗുണപരമായ മാറ്റങ്ങള്‍ എന്തൊക്കെയാണ്;
( സി )
ലൈറ്റ് ടോപ്പിംഗ് ഓഫ് കോണ്‍ക്രീറ്റ് ടെക്നോളജി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; നിലവില്‍ എത്ര കിലോമീറ്റര്‍ റോ‍ഡുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്; വിശദമാക്കുമോ?
*113.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിനും അത് ഭൂമിയില്ലാത്തവര്‍ക്ക് പതിച്ച് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടോ;
( ബി )
അനധികൃത കയ്യേറ്റം സമയബന്ധിതമായി കണ്ടുപിടിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*114.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ മേഖലയില്‍ അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് മു൯ സര്‍ക്കാർ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലുണ്ടായ വര്‍ദ്ധനവിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആശങ്കയും പ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിനെ മറികടക്കുന്നതിനായി ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പുരോഗതി വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നടപ്പുവര്‍ഷവും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരുന്നതിനും കൂടുതല്‍ കാര്യക്ഷമവും ആകര്‍ഷകവുമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ?
*115.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്കൂള്‍ പദ്ധതി മുഖേന വിദ്യാലയങ്ങളില്‍ ഇതിനകം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്; വിശദാംശം നല്‍കുമോ;
( ബി )
ഹൈടെക് സ്കൂള്‍ പദ്ധതി നടപ്പിലാക്കിയതിലൂടെ കുട്ടികളുടെ പഠന നിലവാരത്തിലുണ്ടായിട്ടുള്ള മാറ്റം വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ വിലയിരുത്തുമോ;
( സി )
അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കൂടി ഉയര്‍ത്താന്‍ എന്തെല്ലാം പദ്ധതികൾ മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു; വിശദമാക്കാമോ;
( ഡി )
കോവിഡ് പ്രതിസന്ധിമൂലം ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്ന ഈ സാഹചര്യത്തില്‍ പഠനത്തിന്റെ ഗുണ നിലവാരം ഉയര്‍ത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
*116.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയ ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിന് ആവിഷ്കരിച്ചുനടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
ഇവര്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ?
*117.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നേറ്റം ഉണ്ടാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പഠനപിന്തുണ ആവശ്യമുള്ള കുട്ടികളെ അതത് മേഖലകളില്‍ കൂടുതല്‍ മികവിലേയ്ക്ക് എത്തിക്കുന്നതിനുള്ള എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പൊതുവിദ്യാലയങ്ങളും പൊതുസമൂഹവും തമ്മിലുള്ള ബന്ധം ദൃ‍ഢപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം എത്രത്തോളം സഹായകരമായിട്ടുണ്ട് എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*118.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
മലയോര ഹൈവേയുടെ ഭാഗമായി എത്ര ശതമാനം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ നാളിതുവരെ സാധിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഇതിനകം കിഫ്ബിയില്‍ സമര്‍പ്പിച്ച എത്ര റീച്ചുകള്‍ക്ക് അംഗീകാരം ലഭിച്ചു; ഇതില്‍ എത്ര കിലോമീറ്റർ റോഡിന്റെ പണി പൂര്‍ത്തിയായി; വിശദാംശം നല്‍കാമോ;
( ഡി )
മലയോര ഹൈവേയുടെ വനമേഖലകളിലൂടെ കടന്നുപോകുന്ന ഭാഗത്തെ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*119.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ദെലീമ
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകളിലെ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ എത്ര വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
വില്ലേജ് ഓഫീസുകളില്‍ നിന്നും ജനങ്ങള്‍ക്കാവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഇ-ഡിസ്ട്രിക്ട് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
*120.
ശ്രീ. എം. എം. മണി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് പണികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന നയത്തിന്റെ ഭാഗമായി മരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാര പരിശോധനയ്ക്കായി ക്വാളിറ്റി കണ്‍ട്രാേള്‍ വിഭാഗത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടോ;
( സി )
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമായ വെെറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ റോഡ് നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.