ദുരന്ത
നിവാരണ അതോറിറ്റി
*91.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റിയുടെ
പ്രവർത്തന രീതികളിൽ
സമഗ്രമായ മാറ്റങ്ങൾ
വരുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ദുരന്ത
നിവാരണത്തിനും
പ്രതിരോധത്തിനുമായി
എന്തെല്ലാം പുതിയ
മാറ്റങ്ങൾ കൊണ്ടു
വരുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ദേശീയ ദുരന്ത നിവാരണ
ഏജൻസി എന്തെങ്കിലും
നിർദ്ദേശങ്ങൾ
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാനത്തോട്
റെയില്‍വെയുടെ അവഗണന
*92.
ശ്രീ.യു.
ആര്. പ്രദീപ്
,,
വി. ജോയി
,,
പി.കെ. ശശി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറെക്കാലമായി
സംസ്ഥാനത്തെ
ട്രെയിനുകള്‍
സമയക്ലിപ്തത
പാലിക്കാത്തത് മൂലം
യാത്രക്കാര്‍ക്കുണ്ടാക്കുന്ന
ദുരിതം കണക്കിലെടുത്ത്
അടിയന്തരമായി ഇടപെടാന്‍
റെയില്‍വെയോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
;
(ബി)
ഭൂമിയുടെ
ലഭ്യത ഉറപ്പാക്കിയ
പദ്ധതികള്‍ പോലും
നടപ്പാക്കാതെ
സംസ്ഥാനത്തോട്
റെയില്‍വെ കാട്ടുന്ന
അവഗണനയ്ക്ക് അറുതി
വരുത്താന്‍
സംസ്ഥാനത്തിന്
പ്രത്യേകമായി റെയില്‍വെ
സോണ്‍ അനുവദിക്കാന്‍
വേണ്ട സമ്മര്‍ദ്ദം
ചെലുത്തുന്നുണ്ടോ;
(സി)
ദശാബ്ദങ്ങള്‍ക്കു
മുമ്പ് വാഗ്ദാനം
ചെയ്യപ്പെട്ട പാലക്കാട്
കോച്ച് ഫാക്ടറിയ്ക്ക്
വേണ്ടി സ്ഥലം
ഏറ്റെടുത്ത്
നല്‍കിയിട്ട്
വര്‍ഷങ്ങളായിട്ടും
പ്രസ്തുത പദ്ധതി
ഉപേക്ഷിക്കാനുളള
നീക്കത്തില്‍ നിന്ന്
പിന്മാറാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ
എന്നറിയിക്കാമോ?
മത്സ്യത്തൊഴിലാളി
മേഖലയുടെ സമഗ്ര വികസനം
*93.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
മേഖലയുടെ സമഗ്ര
വികസനത്തിനായി
പ്രഖ്യാപിച്ച രണ്ടായിരം
കോടി രൂപയുടെ പാക്കേജ്
പ്രകാരം ഏതെല്ലാം
പദ്ധതികളാണ് ഇതുവരെ
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
വീട് നിര്‍മ്മിച്ച്
നല്കുവാനുള്ള പദ്ധതി
ഏത് ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(സി)
പ്രളയത്തില്‍
തകര്‍ന്ന തീരപ്രദേശത്തെ
റോഡുകളും മത്സ്യലേല
കേന്ദ്രങ്ങളും വിപണന
കേന്ദ്രങ്ങളും
നന്നാക്കുന്നതിന് സത്വര
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രളയത്തില്‍
വീടുകള്‍ നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളെ
മാറ്റിപ്പാര്‍പ്പിക്കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
*94.
ശ്രീ.ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തിന് ശേഷം നടന്ന
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രളയത്തിനുശേഷം
വീട് വാസയോഗ്യമല്ലാതായ
കുടുംബങ്ങള്‍ക്ക്
ആശ്വാസധനസഹായമായി തുക
നല്‍കിയിരുന്നോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രളയത്തില്‍
രേഖകള്‍ നഷ്ടപ്പെട്ട
പൊതുജനങ്ങള്‍ക്ക് അവ
വീണ്ടെടുത്ത്
നല്‍കുന്നതിന് നല്കിയ
സേവനങ്ങൾ
വ്യക്തമാക്കുമോ;
(ഡി)
ദുരന്തത്തിനിരയായവര്‍ക്കുള്ള
നഷ്ടപരിഹാര
വിതരണത്തിന്റെയും
പുനരധിവാസ
പ്രവര്‍ത്തനങ്ങളുടെയും
പുരോഗതി
വ്യക്തമാക്കുമോ?
വീടുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
നേരിടുന്ന തടസ്സങ്ങള്‍
*95.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നശിച്ച വീടുകളുടെ
പുനര്‍നിര്‍മ്മാണം
ഏതെങ്കിലും പ്രദേശത്ത്
തടഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ കാരണമെന്തെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഭവന
രഹിതരായവരുടെ
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
അടിയന്തരമായി ഇതിന്
പരിഹാരം കാണാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഭവന നിര്‍മ്മാണ നയം
*96.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു ഭവന നിര്‍മ്മാണ നയം
കൊണ്ടുവരാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
(ബി)
പ്രളയ
ബാധിത പ്രദേശങ്ങളില്‍
പുതിയ
നിര്‍മ്മാണങ്ങള്‍ക്ക്
എന്തെങ്കിലും
നിബന്ധനകള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
പരിസ്ഥിതി ലോല
പ്രദേശങ്ങളില്‍
റിസോര്‍ട്ട്, ഹോം
സ്റ്റേ, ബഹുനില
ഭവനങ്ങള്‍ എന്നിവ
പണിയുന്നതില്‍
നിയന്ത്രണങ്ങള്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്രളയ
ബാധിത പ്രദേശങ്ങളില്‍
പുതുതായി
നിര്‍മ്മിക്കുന്ന
വീടുകള്‍ക്ക് പ്രളയത്തെ
പ്രതിരോധിക്കാനുള്ള
പ്രത്യേക നിര്‍മ്മാണ
രീതിയും മാനദണ്ഡങ്ങളും
കൊണ്ടുവരാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
നയം
*97.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ജെയിംസ് മാത്യു
,,
പി. ഉണ്ണി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകളുടെ നിര്‍മ്മാണം
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
പുതുതായി പ്രഖ്യാപിച്ച
പൊതുമരാമത്ത് നയം
വിഭാവനം ചെയ്യുന്ന
പ്രധാന കാര്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രളയം
തുറന്നു കാട്ടിയ
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
കണക്കിലെടുത്ത്
നിര്‍മ്മാണ രീതികളിലും
ഉപയോഗിക്കുന്ന
സാങ്കേതിക വിദ്യയിലും
വരുത്താന്‍
ഉദ്ദേശിക്കുന്ന
ഗുണപരമായ മാറ്റങ്ങള്‍
എന്തെല്ലാമാണ്;
(സി)
വകുപ്പിന്റെ
കാര്യക്ഷമതയും
പ്രവൃത്തികളുടെ
ഗുണനിലവാരവും
ഉയര്‍ത്തുന്നതിനും
അഴിമതി
വിമുക്തമാക്കുന്നതിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വെളിപ്പെടുത്തുമോ;
(ഡി)
നിലവിലുള്ള
പൊതുജന പരാതി പരിഹാര
സംവിധാനവും സോഷ്യല്‍
ഓഡിറ്റും
കാര്യക്ഷമമാക്കാന്‍
നടപടിയുണ്ടാകുമോ എന്ന്
അറിയിക്കാമോ?
രാസവസ്തുക്കള്‍
ചേര്‍ത്ത മത്സ്യങ്ങളുടെ
പരിശോധന
*98.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
മത്സ്യങ്ങളിൽ
രാസവസ്തുക്കള്‍
ചേര്‍ത്തിട്ടുണ്ടോ
എന്ന് പരിശോധിക്കുവാൻ
സാധാരണക്കാര്‍ക്ക്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
രാസവസ്തു
കലര്‍ന്ന മത്സ്യം
തിരിച്ചറിയുവാൻ
സെന്‍ട്രല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫിഷറീസ് ടെക്നോളജി
കുറഞ്ഞ ചെലവിലുള്ള
സ്ട്രിപ്പ്
സാങ്കേതികവിദ്യ
വികസിപ്പിച്ചെടുത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
സ്ട്രിപ്പുകള്‍
സാധാരണക്കാര്‍ക്ക്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പൊതുവിദ്യാഭ്യാസ
രംഗത്തെ പ്രവര്‍ത്തനങ്ങള്‍
*99.
ശ്രീ.പുരുഷന്
കടലുണ്ടി
,,
റ്റി.വി.രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമികതലം
മുതല്‍
ഹയര്‍സെക്കന്ററിതലം
വരെയുള്ള ക്ലാസുകളിലെ
അക്കാദമിക
പ്രവര്‍ത്തനങ്ങള്‍
ഏകീകരിക്കാനായി
ക്ലാസുകള്‍ ഒറ്റ
യൂണിറ്റാക്കുന്നത്
സംബന്ധിച്ച് പഠിക്കാന്‍
നിയോഗിച്ച കമ്മിറ്റി
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
അറിയിക്കാമോ;
(ബി)
വിദ്യാഭ്യാസം
എന്നത് കേവലം
സാക്ഷരതയ്ക്ക് അതീതമായി
പുരോഗമന-ശാസ്ത്രീയ
ചിന്തയുള്ള ഭാവിതലമുറയെ
വാര്‍ത്തെടുക്കുന്നതിന്
ഉപയുക്തമായ തരത്തില്‍
വികസിപ്പിക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
വിദ്യാഭ്യാസ
അവകാശ നിയമം ഭേദഗതി
ചെയ്ത്
വിദ്യാര്‍ത്ഥികള്‍
തോല്‍ക്കാതെ
പഠിക്കേണ്ടതില്ലെന്ന്
കേന്ദ്ര സര്‍ക്കാര്‍
നിലപാട്
സ്വീകരിച്ചിരിക്കുന്ന
സാഹചര്യത്തില്‍ ആരും
പിറകിലാകരുതെന്ന
ലക്ഷ്യം നിറവേറ്റാനായി
സംസ്ഥാനത്ത്
പൊതുവിദ്യാലയങ്ങള്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
റീസര്‍വേ
നടപടികള്‍
*100.
ശ്രീ.കെ.വി.വിജയദാസ്
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വേ
പുര്ത്തിയാകാത്തതിനാല്
ഭൂമി സംബന്ധമായ
തര്‍ക്കം
വ്യാപകമായുള്ളത്
കണക്കിലെടുത്ത്
റീസര്‍വേ സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
ഇതിനായി
ഉപയോഗിക്കുന്ന
സാങ്കേതിക വിദ്യകള്‍
ഏതെന്നും റീസര്‍വേ
നടത്തുന്ന ഏജന്‍സി
ഏതെന്നും അറിയിക്കാമോ;
(സി)
ഇതുവരെ
റീസര്‍വേ പൂര്‍ത്തിയായ
വില്ലേജുകള്‍
എത്രയെന്നും അവയില്‍
ഡിജിറ്റല്‍ ഇന്ത്യ
ലാന്റ് റിക്കോര്‍ഡ്സ്
മോഡണെെസേഷന്
പ്രോഗ്രാമനുസരിച്ച്
ഭൂരേഖകള്‍
ഡിജിറ്റലാക്കി
സൂക്ഷിക്കുന്നത് എത്ര
വില്ലേജുകളില്‍ എന്നും
അറിയിക്കാമോ ?
മത്സ്യ
ഗുണനിലവാരം ഉറപ്പുവരുത്താനും
തൊഴിലാളി ചൂഷണം ഒഴിവാക്കാനും
നടപടി
*101.
ശ്രീ.കെ.
ദാസന്
,,
എ.എം. ആരിഫ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ നയം
കാരണമുളള ഇന്ധനവില
വര്‍ദ്ധനവ്
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്നവരെ,
വിശേഷിച്ച് പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
പ്രതിസന്ധിയിലാക്കിയിരിക്കുന്നത്
കണക്കിലെടുത്ത്
അവര്‍ക്ക് എന്ത് സഹായം
നല്കാന്
സാധിക്കുമെന്ന്
പരിശോധിക്കുമോ;
(ബി)
ഇടനിലക്കാരെ
ഒഴിവാക്കി
മത്സ്യത്തൊഴിലാളികള്‍ക്ക്
ന്യായവില ലഭ്യമാക്കാനും
ആരോഗ്യത്തിന് ഹാനികരമായ
രാസവസ്തുക്കള്‍
ചേര്‍ക്കാത്ത
ഗുണനിലവാരമുള്ള മത്സ്യം
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിനും
ചെയ്തു വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; ഇതിനായി
നിയമനിര്‍മ്മാണം
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
മത്സ്യഫെഡിന്റെ
സഹായത്തോടെയും
പൊതുമേഖലയിലും വില്പന
കേന്ദ്രങ്ങള്‍
ആരംഭിച്ച്
ഇടത്തട്ടുകാരുടെ ചൂഷണം
ഒഴിവാക്കാന്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മികവിന്റെ
കേന്ദ്രങ്ങളായി മാറിയ
പൊതുവിദ്യാലയങ്ങള്‍
*102.
ശ്രീ.റ്റി.വി.രാജേഷ്
,,
എസ്.ശർമ്മ
,,
ജോര്‍ജ് എം. തോമസ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഫലമായി മികവിന്റെ
കേന്ദ്രങ്ങളായി മാറിയ
പൊതുവിദ്യാലയങ്ങളില്‍
പുതിയ അദ്ധ്യയന
വര്‍ഷത്തില്‍ പ്രവേശനം
നേടിയ കുട്ടികളുടെ
എണ്ണത്തില്‍ ഉണ്ടായ
വര്‍ദ്ധനവ്
വിശദമാക്കുമോ;
(ബി)
എട്ട്
മുതല്‍ പന്ത്രണ്ട്
വരെയുള്ള ക്ലാസ്സുകള്‍
ഹൈടെക് ആക്കിയതുപോലെ
സംസ്ഥാനത്തെ പ്രൈമറി
വിദ്യാലയങ്ങളും ഹൈടെക്
ആക്കുന്നതിനുള്ള പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
എത്ര സ്കൂളുകളെയാണ്
ഇതില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ;
(ഡി)
'കൈറ്റ്'
ഇത് സംബന്ധിച്ച
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യബന്ധന
മേഖലയെ പ്രതിസന്ധിയിലാക്കുന്ന
ഇന്ധനവില വര്‍ദ്ധനവ്
*103.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിക്കടിയുണ്ടാകുന്ന
ഇന്ധനവില വര്‍ദ്ധന
മത്സ്യബന്ധനമേഖലയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇന്ധനവില
കൂടിയത് മൂലമുളള
അധികച്ചെലവ് കാരണം
പെട്രോളും മണ്ണെണ്ണയും
ഉപയോഗിച്ച്
മത്സ്യബന്ധനം നടത്തുന്ന
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ജീവിതം പ്രതിസന്ധിയില്‍
ആയിട്ടുണ്ടോ;
(സി)
ഇക്കാരണത്താല്‍
ബോട്ടുകളുടെ
പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ ആയത്
മത്സ്യസംസ്ക്കരണ
മേഖലയേയും
കയറ്റുമതിയേയും
സമ്പദ്ഘടനയേയും തന്നെ
ബാധിക്കുന്ന പ്രശ്നമായി
മാറുന്ന ഒന്നായതിനാല്‍
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
വികസന
പദ്ധതികള്‍ക്ക് ഭൂമി
ഏറ്റെടുക്കല്‍
*104.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്‍കിട വികസന
പദ്ധതികള്‍ക്കായുള്ള
ഭൂമി ഏറ്റെടുക്കല്‍
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
വികസന
പദ്ധതികള്‍ക്ക് ഭൂമി
ഏറ്റെടുക്കുന്നതില്‍
ഏതൊക്കെ തരത്തിലുള്ള
തടസ്സങ്ങളാണ്
നേരിടുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍ ജോലികള്‍
അവസാനിക്കുന്നതിന്
മുന്‍പുതന്നെ അതിനായി
രൂപീകരിക്കപ്പെട്ട
ഓഫീസുകള്‍
നിര്‍ത്തലാക്കുന്ന
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
നാഷണല്‍
ഹൈവേ അതോറിറ്റി,
റെയില്‍വേ തുടങ്ങിയ
ഫണ്ടിംഗ് നടത്തുന്ന
റിക്വിസിഷനിംഗ്
അതോറിറ്റികള്‍ ഭൂമി
ഏറ്റെടുക്കല്‍
ഓഫീസുകള്‍ തുടരണമെന്ന്
ആവശ്യപ്പെട്ടിട്ടും ആയവ
നിര്‍ത്തലാക്കുന്ന
തീരുമാനം സംസ്ഥാന
വികസനത്തെ സാരമായി
ബാധിക്കില്ലേ;
വ്യക്തമാക്കാമോ?
പ്രളയത്തില്‍
ജീവനോപാധിയും തൊഴിലും
നഷ്ടപ്പെട്ടവരുടെ പുനരധിവാസം
*105.
ശ്രീ.പി.ടി.
തോമസ്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍
ജീവനോപാധിയും തൊഴിലും
നഷ്ടപ്പെട്ടവരുടെയും
അവര്‍ക്കുണ്ടായ
നാശനഷ്ടങ്ങളുടെയും
കണക്ക് റവന്യൂ വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരമുളളവര്ക്ക്
എന്തൊക്കെ ആശ്വാസമാണ്
നല്കുവാന്
ഉദ്ദേശിക്കുന്നത്;
(സി)
ജീവനോപാധിയും
തൊഴിലും
നഷ്ടപ്പെട്ടവരെ
സര്ക്കാന്
പൂര്‍ണമായും അവഗണിച്ചു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇവരുടെ
പുനരധിവാസത്തിനായി
ഇതുവരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
കശുവണ്ടി
സംസ്കരണം
*106.
ശ്രീ.എല്‍ദോ
എബ്രഹാം
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
സംസ്കരണ രംഗത്തെ
പുനരുജ്ജീവിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സ്വകാര്യ
കശുവണ്ടി ഫാക്ടറി
ഉടമകള്‍ക്ക്
ഗുണനിലവാരമുള്ള
തോട്ടണ്ടി അളവിലും
തൂക്കത്തിലും
കുറവുണ്ടാകാതെ
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കാഷ്യൂബോര്‍ഡ്
മുഖേന ലഭ്യമാകുന്ന
തോട്ടണ്ടി ഏതൊക്കെ
വിധത്തില്‍ വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
അടഞ്ഞു
കിടക്കുന്ന കശുവണ്ടി
ഫാക്ടറികള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനും
തൊഴില്‍
ഉറപ്പുവരുത്തുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
വിദ്യാഭ്യാസ
രംഗത്തെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
*107.
ശ്രീ.എസ്.രാജേന്ദ്രന്
,,
എ. എന്‍. ഷംസീര്‍
,,
പി.ടി.എ. റഹീം
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അദ്ധ്യയന
വര്‍ഷാവസാനം മാത്രം
പാഠപുസ്തകം
ലഭിച്ചിരുന്നതില്‍
നിന്ന് വ്യത്യസ്തമായി
സ്കൂള്‍ തുറക്കുന്നതിനു
ഏറെ മുമ്പേ തന്നെ
പാഠപുസ്തകങ്ങള്‍ വിതരണം
ചെയ്യാനും സൗജന്യമായി
യൂണിഫോം നല്‍കാനും ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
സര്‍ക്കാര്‍
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവ് എത്രയെന്ന്
അറിയിക്കാമോ;
(സി)
അമ്പതു
വിദ്യാര്‍ത്ഥികള്‍
പോലുമില്ലാത്ത എത്ര
പൊതു വിദ്യാലയങ്ങള്‍
ഉണ്ടെന്ന് അറിയിക്കാമോ;
വിദ്യാഭ്യാസ രംഗത്തെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
സമ്പൂര്‍ണ്ണ
വിജയമാക്കിത്തീര്‍ക്കുന്നതിന്,
ഇത്തരം വിദ്യാലയങ്ങള്‍
നേരിടുന്ന പ്രശ്നങ്ങള്‍
അപഗ്രഥിച്ച് അവ
പരിഹരിക്കാനുളള ശ്രമം
നടത്തുന്നുണ്ടോ;
വിശദമാക്കാമോ?
ഭവന
പുനര്‍നിര്‍മ്മാണ
മാര്‍ഗ്ഗങ്ങള്‍
*108.
ശ്രീ.ഒ.
ആര്. കേളു
,,
പുരുഷന് കടലുണ്ടി
,,
കെ.ഡി. പ്രസേനന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയംമൂലം
പൂര്‍ണ്ണമായും
ഭാഗികമായും തകര്‍ന്ന
വീടുകളുടെ കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
വീടുകളുടെ
പുനര്‍നിര്‍മ്മാണത്തിനും
അറ്റകുറ്റ
പണികള്‍ക്കുമായി
ഭവനനിര്‍മ്മാണ
സാമഗ്രികള്‍
വന്‍തോതില്‍ ആവശ്യമായി
വരുന്നതിനാല്‍ അവയുടെ
ലഭ്യത
ഉറപ്പുവരുത്താനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(സി)
നിലവിലുണ്ടായിട്ടുളള
പ്രതിസന്ധികള്‍
നേരിടുന്നതിന് ബദല്‍
നിര്‍മ്മാണ
മാര്‍ഗ്ഗങ്ങള്‍
ഉള്‍പ്പെടെയുളള
നടപടികളെക്കുറിച്ച്
ആലോചിച്ചിട്ടിട്ടുണ്ടോ;
(ഡി)
ചെലവ്
കുറഞ്ഞതും
പരിസ്ഥിതിസൗഹൃദവും
ദുരന്ത
പ്രതിരോധശേഷിയുളളതുമായ
വീടുകള്‍
നിര്‍മ്മിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കിടയില്‍
അവബോധം
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
അര്‍ദ്ധ
അതിവേഗ റെയില്‍പാതാ പദ്ധതി
*109.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാലോ
അഞ്ചോ മണിക്കൂറുകള്‍
കൊണ്ട്
തിരുവനന്തപുരത്തു
നിന്നും കാസര്‍ഗോഡ് വരെ
സഞ്ചരിക്കാന്‍ കഴിയുന്ന
അര്‍ദ്ധ അതിവേഗ
റെയില്‍പാതാ പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതി
കേന്ദ്രാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
കേന്ദ്രാനുമതി
എന്നത്തേക്ക്
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയെന്നും ഇത്
എപ്രകാരം കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
സമഗ്ര
ശിക്ഷാ അഭിയാന്
*110.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
സ്വരാജ്
,,
ആന്റണി ജോണ്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വശിക്ഷാ
അഭിയാന്, രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ
അഭിയാന് എന്നീ
പദ്ധതികള്‍ക്ക് പകരം
ആവിഷ്കരിച്ച സമഗ്ര
ശിക്ഷാ അഭിയാന്
പ്രകാരം കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനത്തിന്
അനുവദിച്ച വിഹിതം
എത്രയെന്ന്
അറിയിക്കാമോ;
(ബി)
കേന്ദ്ര
വിഹിതത്തിലുണ്ടായ
ഭീമമായ കുറവ് എല്ലാ
കുട്ടികള്‍ക്കും
ഗുണമേന്മയുള്ള
വിദ്യാഭ്യാസം
അവകാശമാക്കാന്‍
ശ്രമിക്കുന്ന സംസ്ഥാന
സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രാപ്തിയിലെത്തിക്കുന്നതിന്
പ്രതിബന്ധം
സൃഷ്ടിക്കാതിരിക്കാന്‍
നടത്തുന്ന ഇടപെടലുകള്‍
അറിയിക്കാമോ;
(സി)
അക്കാദമിക
മാസ്റ്റര്‍ പ്ലാനിന്റെ
ലക്ഷ്യമെന്തെന്നും
തദനുസൃതമായ പ്രവര്‍ത്തന
പുരോഗതിയുണ്ടാകുന്നുണ്ടോ
എന്ന്
വിലയിരുത്താറുണ്ടോയെന്നും
അറിയിക്കാമോ;
(ഡി)
വിദ്യാര്‍ത്ഥികള്‍
ട്യൂഷനേയും പഠന
സഹായികളേയും
ആശ്രയിക്കേണ്ടി വരുന്ന
സ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
ഇതു പരിഹരിക്കാനായി
ഉദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ?
പ്രളയക്കെടുതിയില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണം
*111.
ശ്രീ.സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍
തകര്‍ന്ന പൊതുമരാമത്ത്
റോഡുകളുടെ ദൈര്‍ഘ്യം
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണം ഏത്
ഘട്ടംവരെയായി എന്ന്
വ്യക്തമാക്കാമോ;
(സി)
തകര്‍ന്ന
റോഡുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
സുതാര്യമാക്കുവാന് നടപടി
*112.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ദുരിതാശ്വാസ നടപടികള്‍
രണ്ട്
ഘട്ടമായിരിക്കണമെന്നും
അതില്‍ ആദ്യഘട്ടത്തില്‍
പ്രാഥമിക തുക
നല്‍കണമെന്നും പിന്നീട്
ഓരോ വ്യക്തിക്കും
ഉണ്ടായ നാശനഷ്ടം
നികത്താനായി പദ്ധതി
തയ്യാറാക്കണമെന്നുമുള്ള
കേരള ഹൈക്കോടതിയുടെ
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
സുതാര്യമാക്കുവാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കുമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
നൂതന സാങ്കേതികവിദ്യകള്‍
*113.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
മുരളി പെരുനെല്ലി
,,
പി.ടി.എ. റഹീം
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഏതെല്ലാം നൂതന
സാങ്കേതികവിദ്യകളാണ്
പ്രയോജനപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
സ്വാഭാവിക റബ്ബര്‍,
കയര്‍ ഭൂവസ്ത്രം
തുടങ്ങിയവയുടെ ഉപയോഗം
വ്യാപകമാക്കിയിട്ടുണ്ടോ;
(സി)
കേരള
ഹൈവേ റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട് ഈ
മേഖലയില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
മഴക്കാലത്ത്
റോഡുകളില്‍
രൂപപ്പെടുന്ന കുഴികള്‍
മൂടുന്നതിന് പുതിയ
തരത്തിലുള്ള മിശ്രിതം
ഹൈവേ റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
പുനരുപയോഗിക്കാന്‍
കഴിയാത്ത പ്ലാസ്റ്റിക്
ഉപയോഗിച്ചുള്ള റോഡ്
ടാറിംഗ്
പ്രോത്സാഹിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പ്രളയത്തില്‍
റോഡുകള്‍ക്കുണ്ടായ നാശനഷ്ടം
*114.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഡി.കെ. മുരളി
,,
പി.വി. അന്‍വര്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍
റോഡുകള്‍ക്കുണ്ടായ
നാശനഷ്ടം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
പുനര്‍നിര്‍മ്മാണത്തിന്
കേന്ദ്ര സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
വന്‍തോതിലുളള
പുനര്‍നിര്‍മ്മാണം
ആവശ്യമായ
സാഹചര്യത്തില്‍
അതിനുവേണ്ട നിര്‍മ്മാണ
വസ്തുക്കളുടെ ലഭ്യത
ഉറപ്പാക്കാനുദ്ദേശിക്കുന്ന
മാര്‍ഗ്ഗം എന്താണെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രളയത്തില്‍
തകര്‍ന്ന ദേശീയ പാതകള്‍
ഗതാഗതയോഗ്യമാക്കാനും
പുനരുദ്ധരിക്കാനും
ദേശീയപാത അതോറിറ്റി
വേണ്ടത്ര കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നില്ലെന്ന
പരാതി പരിഹരിക്കാന്‍
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
വ്യക്തമാക്കാമോ?
തകര്‍ന്ന
റോഡുകളുടെ പുനര്‍നിര്‍മ്മാണം
*115.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍ സഞ്ചാര
യോഗ്യമല്ലാത്ത
അവസ്ഥയിലാണ് എന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കാലവര്‍ഷത്തോടെ
തകര്‍ന്ന റോഡുകൾ
നന്നാക്കുന്നതിന് എന്തു
തുക വേണ്ടിവരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(സി)
സംസ്ഥാനത്തിന്റെ
പ്രത്യേക കാലാവസ്ഥ
കണക്കിലെടുത്ത്
ഉറപ്പുള്ള റോഡുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
*116.
ശ്രീ.എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
സി.കൃഷ്ണന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭങ്ങള്‍
ഏറ്റവും രൂക്ഷമായി
ബാധിക്കാനിടയുള്ളത്
കടലില്‍ പോകുന്ന
മത്സ്യത്തൊഴിലാളികളെയാണെന്നതിനാല്
അവരുടെ സുരക്ഷയ്ക്കായി
പുതിയതായി
ഏര്‍പ്പെടുത്തിയിട്ടുള്ള
മുന്നറിയിപ്പ്
സംവിധാനങ്ങളും രക്ഷാ
ഉപകരണങ്ങളും
എന്തെല്ലാമാണ്
അറിയിക്കുമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍
ദിവസവും കടലില്‍
മത്സ്യബന്ധനത്തിനു
പോകുമ്പോഴും
തിരികെയെത്തുമ്പോഴും
വിവരശേഖരണത്തിനായി
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
കടലിലെ
രക്ഷാപ്രവര്‍ത്തനത്തിനായി
മത്സ്യത്തൊഴിലാളികളെ
ഉള്‍പ്പെടുത്തിക്കൊണ്ട്
റെസ്ക്യൂ സ്ക്വാഡ്
ആരംഭിച്ചിട്ടുണ്ടോ;
സ്ക്വാഡിന്റെ
പ്രവര്‍ത്തനം എങ്ങനെ
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
എന്തെല്ലാം ആധുനിക
ഉപകരണങ്ങളാണുള്ളതെന്നും
വ്യക്തമാക്കുമോ?
പുതിയ
കാലം പുതിയ നിര്‍മ്മാണം
*117.
ശ്രീ.പി.കെ.
ശശി
,,
എം. സ്വരാജ്
,,
ആര്. രാജേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കാലം പുതിയ നിര്‍മ്മാണം
എന്ന ആശയം
നടപ്പാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
സര്‍ക്കാര്‍ ഒാഫീസ്
കെട്ടിടങ്ങള്‍
സ്ത്രീസൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതു
സംബന്ധിച്ച്
എഞ്ചിനീയര്‍മാര്‍ക്കും
മറ്റ്
ഉദ്യോഗസ്ഥര്‍ക്കും
പ്രത്യേക പരിശീലനം
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
സ്ത്രീകള്‍ക്കായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
സര്‍ക്കാര്‍
ഒാഫീസുകളില്‍
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ
*118.
ശ്രീ.കെ.ജെ.
മാക്സി
,,
ബി.സത്യന്
,,
സജി ചെറിയാന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയക്കെടുതിയില്‍
മത്സ്യത്തൊഴിലാളികള്‍
ജീവന് പണയംവെച്ച്
നടത്തിയ
രക്ഷാപ്രവര്‍ത്തനങ്ങളാണ്
ദുരന്തത്തിന്റെ
വ്യാപ്തി കുറച്ചതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രളയ
രക്ഷാപ്രവര്‍ത്തനത്തിനിടെ
കേടുപാടുകള്‍ സംഭവിച്ച
മത്സ്യബന്ധന
വള്ളങ്ങളുടെ
അറ്റകുറ്റപ്പണി
നടത്തുന്നതിനും
അവര്‍ക്ക് അര്‍ഹമായ
നഷ്ടപരിഹാരം
നല്‍കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്ക്
പൂര്‍ണ അപകട
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഉറപ്പാക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദവിവരം
വെളിപ്പെടുത്താമോ;
(ഡി)
മത്സ്യത്തൊഴിലാളികളുടെ
അപകട ഇന്‍ഷ്വറന്‍സ്
സംബന്ധിച്ച പരാതികള്‍
പരിഹരിക്കുന്നതിന്
പ്രത്യേക അദാലത്തുകള്‍
വിളിച്ചു ചേര്‍ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണമേന്മ
ഉറപ്പുവരുത്തൽ
*119.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണമേന്മയും നിലവാരവും
ഉറപ്പു വരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
വന്‍
തുക മുടക്കി
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
പൊതുമരാമത്ത്
പ്രവൃത്തികള്‍ പലതും
നിശ്ചിത കാലാവധിക്കു
മുന്‍പ് തന്നെ
തകരാറിലാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കശുവണ്ടി
വ്യവസായം നേരിടുന്ന
പ്രതിസന്ധി പരിഹരിക്കാന്‍
നടപടി
*120.
ശ്രീ.സജി
ചെറിയാന്
,,
ആര്. രാജേഷ്
,,
എം. മുകേഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടണ്ടി
ലഭ്യതക്കുറവുകൊണ്ടും
ഇറക്കുമതി ചെയ്യുന്ന
കശുവണ്ടിക്ക് തീരുവ
ഏര്പ്പെടുത്തിയതുകൊണ്ടും
കേന്ദ്രസര്‍ക്കാരിന്റെ
പൊതുനയങ്ങള്‍ കാരണവും
കടുത്ത പ്രതിസന്ധി
നേരിടുന്ന കശുവണ്ടി
വ്യവസായത്തിന്
ബാങ്കുകള്‍ വായ്പ
നിഷേധിക്കുന്ന സാഹചര്യം
കൂടിയുണ്ടായത്
പ്രതിസന്ധി
ഗുരുതരമാക്കിയിരിക്കുന്നതിനാല്‍
നിലപാട് തിരുത്താന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
തോട്ടണ്ടി
ഉല്പാദക രാജ്യങ്ങളില്‍
നിന്ന് ന്യായവിലയ്ക്ക്
കശുവണ്ടി
സംഭരിക്കുകയെന്ന
ഉദ്ദേശ്യത്തോടെ
രൂപീകരിച്ച
കാഷ്യൂബോര്ഡിന്റെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ;
(സി)
തോട്ടണ്ടിയുടെ
ആഭ്യന്തര ഉത്പാദനം
വര്‍ദ്ധിപ്പിക്കാനായി
കശുമാവ് കൃഷി വികസന
ഏജന്‍സി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?