ആശ്വാസ്
പബ്ലിക് അമിനിറ്റീസ് കേരള
ലിമിറ്റഡ്
5152.
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
,,
പി. ഉണ്ണി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദീര്‍ഘദൂര
യാത്രക്കാര്‍ക്ക്
പ്രത്യേകിച്ചും
സ്ത്രീകള്‍ക്കും
വിനോദസഞ്ചാരികള്‍ക്കും
ഉപകാരപ്രദമായ രീതിയില്‍
ശുചിമുറി സൗകര്യം,
ലഘുഭക്ഷണ ശാല തുടങ്ങിയവ
ഉള്‍ക്കൊള്ളുന്ന
പബ്ലിക് അമിനിറ്റി
സെന്ററുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി ആശ്വാസ്
പബ്ലിക് അമിനിറ്റീസ്
കേരള ലിമിറ്റഡ് എന്ന
പേരില്‍ കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(സി)
മറ്റ്
എന്തെല്ലാം
സൗകര്യങ്ങളാണ് ഇത്തരം
അമിനിറ്റി
സെന്ററുകളില്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ഇപ്രകാരമുള്ള
അമിനിറ്റി സെന്ററുകള്‍
സ്ഥാപിക്കുന്നതിനുള്ള
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ
വിശദാംശം നല്‍കുമോ?
പ്രതീക്ഷ
ബസ്സ് ഷെല്‍ട്ടര്‍
5153.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ അംഗീകൃത
ബസ് സ്റ്റോപ്പുകളില്‍
ആധുനിക രീതിയിലുള്ള
ബസ്സ് ഷെല്‍ട്ടര്‍
നിര്‍മ്മിക്കുന്നതിനും
പരിപാലിക്കുന്നതിനുമായി
പ്രതീക്ഷ ബസ്സ്
ഷെല്‍ട്ടര്‍ എന്ന
പേരില്‍ ഒരു കമ്പനി
രൂപീകരിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്പനി നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനം
വിശദീകരിക്കുമോ?
ഭരണാനുമതി
നൽകുന്നതിന്റെ നടപടിക്രമം
5154.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കുന്ന
സെക്രട്ടേറിയറ്റുതല എ.
എസ്. കമ്മിറ്റിയില്‍
എത്ര അംഗങ്ങളാണ്
ഉള്ളത്; അവർ
ആരെല്ലാമാണ്; എത്ര തുക
വരെയുള്ള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്‍കാനാണ്
ഇൗ കമ്മിറ്റിക്ക്
അധികാരം ഉള്ളത്; ഇതില്‍
കൂടുതല്‍ തുകയുടെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്‍കുന്നത്
ഏതു കമ്മിറ്റിയാണ്;
ആരെല്ലാമാണ് അതിലെ
അംഗങ്ങള്‍; എത്ര തുക
വരെയുള്ള
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി നല്കാന് ഇൗ
കമ്മിറ്റിക്ക്
അധികാരമുള്ളത്;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവൃത്തികള്‍ക്ക്
നിലവിലുള്ള മാനദണ്ഡ
പ്രകാരം ധനകാര്യ
വകുപ്പിന്റെ
കണ്‍കറന്‍സ് ഇല്ലാതെ
എത്ര രൂപ വരെയുള്ള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കാന്
കഴിയും എന്ന്
വ്യക്തമാക്കുമോ ;
(സി)
അതാതു
വര്‍ഷം ബജറ്റില്‍
പൊതുമരാമത്ത്
വകുപ്പിന്
അനുവദിച്ചിട്ടുള്ള
തുകയില്‍ അധികരിക്കാതെ
വരുന്ന
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് ധനകാര്യ
വകുപ്പിന്റെ
കണ്‍കറന്‍സ്
ആവശ്യമുണ്ടോ;
ഇല്ലെങ്കില്‍
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് എ. എസ്.
കമ്മിറ്റി കൂടേണ്ട
ആവശ്യകത എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
ബജറ്റില്‍
പ്രൊവിഷനോ, ടോക്കണ്‍
പ്രൊവിഷനോ ഇല്ലാത്ത
പ്രവൃത്തികള്‍ക്ക്
പൊതുമരാമത്ത്
വകുപ്പിന് തനതു വര്‍ഷം
അനുവദിച്ചിട്ടുള്ള
ബജറ്റ്
വിഹിതത്തിനുള്ളില്‍
നിന്നുകൊണ്ട്
ഭരണാനുമതിയും പ്രത്യേക
അനുമതിയും നല്കി
വരുന്നുണ്ടെന്നിരിക്കെ
ധനകാര്യ/ആസൂത്രണ
വകുപ്പുകളുടെ സമ്മതം
പൊതുമരാമത്ത് വകുപ്പ്
പ്രവൃത്തികള്‍ക്ക്
ലഭ്യമാക്കി മാത്രമേ
ഭരണാനുമതി നല്കാന്
കഴിയൂ എന്ന്
സര്‍ക്കാര്‍
നിലപാടെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
ആധാരമായ സര്‍ക്കാര്‍
ഉത്തരവ് ലഭ്യമാക്കാമോ;
(ഇ)
റാന്നി
മിനി സിവില്‍
സ്റ്റേഷന് കെട്ടിട
നിര്‍മ്മാണത്തിന്
ബജറ്റ് പ്രൊവിഷന്‍
ഉണ്ടായിട്ടും ഭരണാനുമതി
ലഭ്യമാക്കാതിരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്തുകൊണ്ടാണ്
ഭരണാനുമതി
നല്‍കാതിരുന്നത് എന്ന്
വ്യക്തമാക്കാമോ?
കെട്ടിടനിര്‍മ്മാണ പരിശോധന
5155.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പൊതുമരാമത്ത് വകുപ്പ്
നിര്‍മ്മിച്ചിട്ടുള്ള
കെട്ടിടങ്ങളുടെ ഇൗടും
ബലവും
പരിശോധിക്കുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
വിശദീകരിക്കുമോ;
(ബി)
നിര്‍മ്മാണ
വസ്തുക്കളുടെ കടുത്ത
ക്ഷാമം നേരിടുന്ന
സാഹചര്യത്തില്‍
കെട്ടിടങ്ങളുടെ ബലവും
ഇൗടും പരിശോധിക്കാതെ ഇവ
നീക്കം ചെയ്യുന്ന
നടപടിയ്ക്ക്പകരം
അടിയന്തര
അറ്റകുറ്റപണികള്‍
നടത്തി നിലനിര്‍ത്താന്‍
കഴിയുന്ന
കെട്ടിടങ്ങളുടെ
വിവരശേഖരണം നടത്തുമോ;
വിശദീകരിക്കുമോ;
(സി)
സര്‍ക്കാര്‍
മന്ദിരങ്ങളോടനുബന്ധിച്ചുള്ള
നിര്‍മ്മാണ
പ്രവൃത്തികളുടെ
വസ്തുതാപരിശോധന
നടത്താറുണ്ടോയെന്ന്
വിശദീകരിക്കുമോ?
ജില്ലാ
സാമൂഹ്യ ഓഡിറ്റ് സമിതികള്‍
5156.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് പണികളുടെ
ഗുണനിലവാരം
വിലയിരുത്തുന്നതിനുള്ള
ജില്ലാ സാമൂഹ്യ ഓഡിറ്റ്
സമിതികള്‍ എല്ലാ
ജില്ലകളിലും
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സമിതികള്‍
പ്രവര്ത്തനമാരംഭിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി)
ജില്ലാ
സമിതിയ്ക്ക് നിലവില്‍
നല്‍കിയിട്ടുള്ള
കടമകളും ചുമതലകളും
വിപുലമാക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
സമിതിയുടെ
മുന്‍പാകെ വരുന്ന വ്യാജ
പരാതികളുടെ
അടിസ്ഥാനത്തില്‍
പ്രവൃത്തികള്‍
തടസ്സപ്പെടാതിരിക്കുന്നതിന്
സമിതി എന്തെല്ലാം
മുന്‍കരുതല്‍
സ്വീകരിക്കണമെന്നാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
റോഡ്
ഫണ്ട് ബോർഡിന് കൈമാറിയ തുക
5157.
ശ്രീ.സണ്ണി
ജോസഫ്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തില്‍
പെട്രോള്‍, ഡീസല്‍
എന്നിവയിന്മേല്
അധികവില്പന നികുതിയായി
ലിറ്ററിന് ഒരു രൂപയായി
നിശ്ചയിച്ച തീരുവയുടെ
50 ശതമാനം തുക റോഡ്
ഫണ്ട് ബോര്‍ഡിന്
അടിസ്ഥാന
സൗകര്യവികസനത്തിന്
കൈമാറുന്നതിന്
20.05.2015-ല്‍
ചേര്‍ന്ന മന്ത്രിസഭാ
യോഗം
തീരുമാനിച്ചിരുന്നോ;
(ബി)
നിലവില്‍
ഈ തുക റോഡ് ഫണ്ട്
ബോര്‍ഡിന്
ലഭിക്കുന്നുണ്ടോ;
എങ്കില്‍ 2016-17ലും
2017-18ലും എത്ര കോടി
രൂപ ഈയിനത്തില്‍ റോഡ്
ഫണ്ട് ബോര്‍ഡിന്
ലഭിച്ചുവെന്ന്
അറിയിയ്ക്കുമോ?
റോഡ്
വെട്ടിപ്പൊളിക്കുന്നവര്ക്കെതിരെ
നടപടി
5158.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അനുവാദമില്ലാതെ
റോഡ്
വെട്ടിപ്പൊളിക്കുന്നവര്ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
മലയോര
ഹൈവേ
5159.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേയുടെ നിര്‍മ്മാണ
പദ്ധതിക്ക് എത്ര കോടി
രൂപയുടെ ചെലവാണ്
കണക്കാക്കിയിരിക്കുന്നത്;
(ബി)
മലയോര
ഹൈവേ എത്ര
റീച്ചുകളായാണ്
നിര്‍മ്മിക്കുന്നതെന്നും
ഇതില്‍ എത്ര
റീച്ചുകളുടെ
ഡി.പി.ആർ.കിഫ്ബിക്ക്
കൈമാറിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഡി.പി.ആർ.തയ്യാറാക്കി
നല്കിയ റീച്ചുകള്‍ക്ക്
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുണ്ടോ;
അംഗീകാരം
നല്കിയിട്ടില്ലെങ്കില്
ഇതിന്റെ കാരണം
എന്താണെന്ന്
വിശദീകരിയ്ക്കുമോ?
ടോള്‍
പിരിവ്
5160.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം പാതകളിലാണ്
ഇപ്പോള്‍ ടോള്‍ പിരിവ്
നടന്നുവരുന്നത്; ടോള്‍
പിരിവ് നടത്തുന്ന
കമ്പനികള്‍
ഏതെല്ലാമാണെന്നും ടോള്‍
പിരിവിന്റെ കാലാവധി
എന്ന് അവസാനിക്കും
എന്നുമുള്ള വിശദവിവരം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം പാതകള്‍ക്ക്
കാലാവധി കഴിഞ്ഞിട്ടും
ടോള്‍പിരിവ് നീട്ടി
നല്‍കിയിട്ടുണ്ട്;
(സി)
കാലാവധി
കഴിഞ്ഞ ടോള്‍
പിരിവുകള്‍
അവസാനിപ്പിക്കുവാന്‍
ശക്തമായ നടപടി
സ്വീകരിക്കുമോ;വിശദീകരിക്കുമോ?
സംസ്ഥാന
റോഡ് പുനരുദ്ധാരണ പദ്ധതി
5161.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
റോഡ് പുനരുദ്ധാരണ
പദ്ധതി (എസ്.ആര്.ഐ.പി)
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയിലെ
റീഹാബിലിറ്റേഷന്‍
പാക്കേജ്
വ്യക്തമാക്കുമോ;
റീഹാബിലിറ്റേഷന്‍
പാക്കേജ് മുഖേന
നടപ്പിലാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
പദ്ധതിയിലെ
അപ്ഗ്രഡേഷന് പാക്കേജ്
വ്യക്തമാക്കുമോ;
അപ്ഗ്രഡേഷന്
പാക്കേജില്‍
ഉള്‍പ്പെടുത്തിയ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
പദ്ധതിക്കാവശ്യമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നത് ഏത്
ഏജന്‍സിയാണെന്ന്
വ്യക്തമാക്കുമോ?
ഫുട്പാത്തുകള്‍
5162.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല റോഡുകള്‍ക്കും
ഫുട്പാത്ത് ഇല്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഫുട്പാത്തുകള്‍
നിര്‍ബന്ധമായും റോഡ്
നിര്‍മ്മാണത്തിന്റെ
ഭാഗമാക്കാമോ;വിശദമാക്കുമോ?
പൊട്ടിപ്പൊളിഞ്ഞ
റോഡുകളുടെ അറ്റകുറ്റപ്പണി
5163.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊട്ടിപ്പൊളിഞ്ഞ
റോഡുകളുടെ
അറ്റകുറ്റപ്പണി
മഴക്കാലത്തിന് മുമ്പ്
പൂര്‍ത്തിയാക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ; അതിന്
എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
റോഡ്
പണിയുവാനുള്ള
മെറ്റലിന്റെയും
പാറയുടെയും ക്ഷാമം
ഇതിന്
തടസ്സമാകുന്നുണ്ടോ; ഇത്
അറ്റകുറ്റപ്പണികള്‍
സമയബന്ധിതമായി
നടപ്പിലാക്കുവാന്‍
സാധിക്കാത്ത
സാഹചര്യമുണ്ടാക്കിയിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
മുഖ്യമന്ത്രി ഇടപെട്ട്
നടത്തിയ യോഗത്തിലെ
തീരുമാനം മൂലം
ഫലപ്രാപ്തിയുണ്ടായിട്ടുണ്ടോ;
(ഡി)
നിലവിലെ
പ്രതിസന്ധി എങ്ങനെ
മറികടക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്എന്നറിയിക്കാമോ
?
പൊതു
മരാമത്ത് വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള പാലങ്ങള്‍
5164.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
എത്ര പാലങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലങ്ങളില്‍ ഇൗ
സര്‍ക്കാര്‍ കാലയളവില്‍
നടത്തിയ പരിശോധനകളില്‍
ബലമുള്ളവ
/അറ്റകുറ്റപ്പണി
അനിവാര്യമായവ
/ബലപ്പെടുത്തേണ്ടവ
/വീതി കൂട്ടല്‍
ഉള്‍പ്പെടെ
പുനര്‍നിര്‍മ്മാണം
വേണ്ടവ /ഒഴിവാക്കേണ്ടവ
എന്നിവ സംബന്ധിച്ച്
ജില്ലാടിസ്ഥാനത്തിലുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പാലങ്ങള്‍ സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
എന്തെല്ലാം
സാങ്കേതികോപദേശങ്ങള്‍
തേടിയെന്ന്
വിശദമാക്കാമോ;
(ഡി)
ഇവയില്‍
ബലപ്പെടുത്തിയാല്‍
നിലനില്‍ക്കുന്ന പഴയ
പാലങ്ങള്‍ ഉണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
ഉപയോഗശൂന്യമായ പഴയ
പാലങ്ങള്‍
ഒഴിവാക്കുവാനുള്ള
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ദേശീയ
പാത വികസനം
5165.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാത വികസനവുമായി
ബന്ധപ്പെട്ട് ഭൂമി
ഏറ്റെടുക്കുന്നതിന്
അന്തിമ വിജ്ഞാപനം
വന്നതിന് ശേഷവും
വികസനത്തില്‍
ഉൾപ്പെടാത്ത
സ്ഥലങ്ങളിലും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ അനുമതി
നല്‍കാത്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നത്തിന് പരിഹാരം
കാണുന്നതിന്
പൊതുമരാമത്ത്,
തദ്ദേശസ്വയംഭരണം,
റവന്യൂ എന്നീ
വകുപ്പുകള്‍
സംയുക്തമായി നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദേശീയ
പാതകള്‍ക്കായി സ്ഥലം
ഏറ്റെടുക്കുന്നതിന്റെ
നഷ്ടപരിഹാരം
5166.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയ പാതകള്‍ക്കായി
സ്ഥലം
ഏറ്റെടുക്കുമ്പോള്‍
2013-ല്‍
കേന്ദ്രത്തില്‍
നിലവില്‍ വന്ന എല്‍.എ
ആക്ട് പ്രകാരം
നഷ്ടപരിഹാരം
നല്കുവാനുള്ള മാനദണ്ഡം
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ദേശീയ പാതക്കായി
ഏറ്റെടുത്ത സ്ഥലങ്ങളുടെ
അന്‍പത് മീറ്റര്‍
പരിധിയില്‍ മറ്റ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അനുവദിക്കുകയില്ല എന്ന
രീതിയില്‍ വ്യാപകമായി
നടക്കുന്ന പ്രചരണം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
വ്യക്തമായ ഒരു
വിശദീകരണം നല്‍കുമോ;
(സി)
ദേശീയപാതകള്ക്കിരുവശവും
വര്‍ഷങ്ങളായി കെട്ടിടം
വാടകക്കെടുത്ത്
വ്യാപാരം നടത്തുന്നവരെ
സ്ഥലം ഏറ്റെടുക്കലിന്റെ
ഭാഗമായി
ഒഴിപ്പിക്കുമ്പോള്‍
അവര്‍ക്ക് എങ്ങനെയാണ്
നഷ്ടപരിഹാരം ലഭിക്കുക
എന്നതിന്റെ വിശദീകരണം
നല്‍കുമോ?
ദേശീയപാത
വികസന പദ്ധതികൾ
5167.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ദേശീയപാത വികസനവുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ള
വിവിധ പദ്ധതികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
വേങ്ങര
നിയോജകമണ്ഡലത്തില്‍ റസ്റ്റ്
ഹൗസ്
5168.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തില്‍
ഒരു സര്‍ക്കാര്‍
ഗസ്റ്റ്ഹൗസോ റസ്റ്റ്
ഹൗസോ ഇല്ലാത്തതിനാല്‍
ജനപ്രതിനിധികളും
ഉദ്യോഗസ്ഥരും
യാത്രികരും
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
പരിഗണിച്ച് പുതിയ
റസ്റ്റ് ഹൗസ്
നിര്‍മ്മിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ.
(ബി)
ഇല്ലെങ്കില്‍
അടിയന്തരമായി ഒരു
റസ്റ്റ് ഹൗസ്
സ്ഥാപിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കാമോ?
റസ്റ്റ്
ഹൗസുകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടി
5169.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റസ്റ്റ്
ഹൗസുകളിലെത്തുന്ന
അതിഥികളോടുള്ള
ജീവനക്കാരുടെ സമീപനം
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
റസ്റ്റ്
ഹൗസുകളുടെ പ്രവര്‍ത്തനം
കൂടുതല്‍ അതിഥികളെ
ആകര്‍ഷിക്കുന്ന
തരത്തില്‍
മെച്ചപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഹരിപ്പാട്
മണ്ഡലത്തിലെ റസ്റ്റ് ഹൗസിന്റെ
നവീകരണം
5170.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജക മണ്ഡലത്തിലെ
പി.ഡബ്ല്യു.ഡി.
റെസ്റ്റ് ഹൗസിന്റെ
നവീകരണത്തിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനായി
പ്രത്യേക ഫണ്ട്
അനുവദിക്കുമോ
എന്നറിയിക്കാമോ?
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള വിശ്രമ
മന്ദിരങ്ങള്‍
5171.
ശ്രീ.എസ്.ശർമ്മ
,,
എസ്.രാജേന്ദ്രന്
,,
എം. നൗഷാദ്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
വിശ്രമ മന്ദിരങ്ങളുടെ
സ്ഥിതി
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
മികച്ച വാസ സ്ഥലങ്ങള്‍
എന്ന നിലയിലേക്ക് ഇവയെ
ഉയര്‍ത്താന്‍
പദ്ധതിയുണ്ടോ;
(ബി)
ഒൗദ്യോഗിക
കൃത്യനിര്‍വ്വഹണത്തിനായി
എത്തുന്ന ഉദ്യോഗസ്ഥര്‍
ഇല്ലാത്തപ്പോള്‍
പൊതുജനങ്ങള്‍ക്കും ഇവ
ഉപയോഗിക്കാമെങ്കിലും
ഒഴിവുളളപ്പോള്പ്പോലും
പൊതുജനങ്ങള്‍ക്ക് മുറി
അനുവദിക്കാന്‍
ഉദ്യോഗസ്ഥര്‍
വെെമുഖ്യം
കാണിക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൊതുമരാമത്ത്
വകുപ്പ് പാട്ടത്തിന്
നല്കിയ മൂന്നാര്‍,
ആലുവ
വിശ്രമമന്ദിരങ്ങള്‍
സ്വകാര്യ വ്യക്തികള്‍
ദുരുപയോഗം ചെയ്യുന്നത്
പരിഗണിച്ച്
തിരികെയെടുക്കാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ; പാട്ട
വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നു;വിശദമാക്കാമോ;
(ഡി)
കുറ്റാലം
വിശ്രമ മന്ദിരം
സ്വകാര്യ വ്യക്തികള്‍
കെെക്കലാക്കാന്‍
നടത്തിയ നീക്കം തടയാന്‍
കെെക്കൊണ്ട നടപടികള്‍
വ്യക്തമാക്കാമോ;
നിലവിലെ സ്ഥിതി
അറിയിക്കാമോ?
ഡിസൈന്‍,
ഇന്‍വെസ്റ്റിഗേഷന്‍ &
ക്വാളിറ്റി കണ്ട്രോള്
യൂണിറ്റുകള്‍
5172.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ കൂടുതല്‍
ഡിസൈന്‍ യൂണിറ്റുകള്‍
ആരംഭിക്കാന്‍
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെയാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പില്‍
ഇന്‍വെസ്റ്റിഗേഷന്‍
& ക്വാളിറ്റി
കണ്ട്രോള്
യൂണിറ്റുകള്‍
ശക്തിപ്പെടുത്താന്‍
നടപടികള്‍ ഉണ്ടോ;
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പില്‍ അധിക തസ്തിക
5173.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
ജീവനക്കാരുടെ കുറവ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ അധിക തസ്തിക
അനുവദിക്കുന്നതിന്
ധനവകുപ്പിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകള്‍
അനുവദിക്കാനാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഉദ്യോഗസ്ഥരുടെ
കുറവ്
പരിഹരിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
കരാര്‍ നിയമനങ്ങളോ /
താല്‍ക്കാലിക
നിയമനങ്ങളോ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
എത്ര നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
റ്റി.ആര്.ഡി.സി.എല്‍- ന്റെ
അനുമതി തേടാതെ റോഡ്
വെട്ടിക്കുഴിച്ചുവെന്ന പരാതി
5174.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെളളയമ്പലം
കവടിയാര്‍ റോഡില്‍
ക്യാമറകള്‍
സ്ഥാപിക്കുന്നതിനായി
മോട്ടോര്‍
വെഹിക്കിള്‍ വിഭാഗം,
റ്റി.ആര്.ഡി.സി.എല്‍-ന്റെ
അനുമതി തേടാതെ റോഡ്
വെട്ടിക്കുഴിച്ചുവെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ക്യാമറ
സ്ഥാപിക്കുന്നതിനായി
സ്ഥാപിച്ച സ്പെയിസ്
ഫ്രെയിമിന് പൊക്കം
കുറവാണെന്നും,
തുമ്പയില്‍ നിന്നും
വലിയമലയ്ക്ക് വലിയ
കണ്ടെയിനറുകള്‍
പോകുന്നതിന് അത്
തടസ്സമാകുമെന്നും
കണ്ടെത്തിയിട്ടുണ്ടോ;
(സി)
റ്റി.ആര്.ഡി.സി.എല്‍
നിര്‍മ്മിച്ച
റോഡുകളില്‍ കമ്പനിയുടെ
അനുമതിയില്ലാതെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത്
തടയുമോയെന്ന്
വ്യക്തമാക്കാമോ?
മലയോര
ഹൈവേയുടെ ചെറുപുഴ മുതല്‍
പള്ളിത്തോട് വരെയുള്ള
പ്രവൃത്തി
5175.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.എഫ്.ഐ.പി.
പദ്ധതിയില്‍
ഊരാളുങ്കല്‍ സൊസൈറ്റി
പ്രവൃത്തി ചെയ്യുന്ന
മലയോര ഹൈവേയുടെ ചെറുപുഴ
മുതല്‍ പള്ളിത്തോട്
വരെയുള്ള ഭാഗത്തിന്റെ
പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
റോഡിലെ ചെറുപുഴ -
ആലങ്കോട് - പുറഞ്ഞാണ്
ഭാഗത്തെ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
ഇതിന്റെ
എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്തിയ
ട്രാഫിക് സുരക്ഷാ
പ്രവൃത്തികള്‍,
ജംഗ്ഷനുകളിലെ ട്രാഫിക്
സിഗ്നല്‍, ഫുട്പാത്ത്
നിര്‍മ്മാണം
തുടങ്ങിയവയുടെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഈ
റോഡിലെ നുച്ചാട്
പാലത്തിന്റെ പ്രവൃത്തി
ഏതു ഘട്ടത്തിലാണ്;
(ഇ)
നടുവില്‍
ഭാഗത്ത് ഗ്രാമീണ
കുടിവെള്ള പദ്ധതിക്കായി
പൈപ്പ് മാറ്റിയിടാന്‍
വേണ്ടി വാട്ടര്‍സപ്ലൈ
യൂട്ടിലിറ്റി
ഷിഫ്റ്റിങ്ങിന്
മാറ്റിവെച്ച 40 ലക്ഷം
രൂപയില്‍ നിന്നും
ആവശ്യമായ തുക വാട്ടര്‍
അതോറിറ്റിക്ക്
നല്കാന് നടപടി
സ്വീകരിക്കുമോ?
കൊല്ലം
ബൈപ്പാസ്
5176.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ബൈപ്പാസ് നിര്‍മ്മാണം
നിലവില്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ബൈപ്പാസ്
നിര്‍മ്മാണം
വേഗത്തിലാക്കാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ബൈപ്പാസ്
എന്നത്തേയ്ക്ക്
പൂര്‍ണമായും ഗതാഗത
സജ്ജമാക്കാനാണ്
നിലവില്‍
ആലോചിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കണ്ണൂർ
ജില്ലയിലെ റോഡുകൾ
5177.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി ത്രിതല
പഞ്ചായത്തുകളുടെയും
നഗരസഭയുടെയും
ഉടമസ്ഥതയില്‍ ഉള്ള
റോഡുകള്‍ പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(സി)
കണ്ണൂര്‍
ജില്ലയില്‍ 2016 മെയ്
ഒന്നിനു ശേഷം ഏതെല്ലാം
റോഡുകള്‍ക്ക് ഭരണാനുമതി
നല്‍കിയെന്നും ഏതെല്ലാം
റോഡുകള്‍ക്ക് ടെന്‍ഡര്‍
വിളിച്ചുവെന്നും
വെളിപ്പെടുത്തുമോ?
കേണല്‍
നിരഞ്ജന് സ്മാരക റോഡ്
നിര്‍മ്മാണം
5178.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെട്ടിരുന്ന
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
എടായിക്കല്‍-കൂട്ടിലക്കടവ്
കേണല്‍ നിരഞ്ജന്
സ്മാരക റോഡ്
നിര്‍മ്മാണത്തിന്റെ
ഭരണാനുമതിയ്ക്കുള്ള
ഫയല്‍ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
എത്ര
തുകയ്ക്കുളള
എസ്റ്റിമേറ്റാണ്
ഭരണാനുമതിക്കായി
സര്‍ക്കാരിന്
ലഭിച്ചിരിക്കുന്നത്;
(സി)
ഭരണാനുമതി
നല്‍കുന്നതിലെ കാലതാമസം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
റോഡ്
നിര്‍മ്മിക്കുന്നതിന്
എന്ന് ഭരണാനുമതി നൽകും
എന്ന് അറിയിക്കാമോ?
ചേലക്കര
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകളുടെ അറ്റകുറ്റപ്പണി
5179.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ എത്ര
റോഡുകളുണ്ട്; ഇവ
ഓരോന്നിന്റെയും
പേരുവിവരവും നീളവും
വ്യക്തമാക്കാമോ;
(ബി)
മണ്ഡലത്തില്‍
പൊതുമരാമത്ത്
റോഡുകളുടെ
അറ്റകുറ്റപ്പണിക്കായി
2017-18-ല്‍ എത്ര കോടി
രൂപ അനുവദിച്ചിരുന്നു;
(സി)
ഏതെല്ലാം
റോഡുകളിലാണ്
അറ്റകുറ്റപ്പണി
നടത്തിയിട്ടുള്ളത്; ഓരോ
റോഡിനും അനുവദിച്ച തുക
എത്രയാണ്;
(ഡി)
ഏതെല്ലാം
റോഡുകളിലാണ്
അറ്റകുറ്റപ്പണി ഇനിയും
പൂര്‍ത്തീകരിക്കാനുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
കണ്ണൂര്‍
ജില്ലയിൽ സി.ആർ.എഫ്.ൽ
പെടുത്തിയ റോഡുകള്‍
5180.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയില്‍ സെന്‍ട്രല്‍
റോഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി നടന്നുവരുന്ന
റോഡുകള്‍ ഏതൊക്കെയാണ്;
പ്രസ്തുത റോഡുകളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ
പി.ഡബ്ള്യൂ.ഡി റോഡുകള്‍
5181.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
പി.ഡബ്ള്യൂ.ഡി യ്ക്ക്
കീഴിലുള്ള റോഡുകള്‍
ഏതെല്ലാമെന്നും ഓരോ
റോഡും എത്ര
കിലോമീറ്റര്‍
വീതമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
എസ്.എൽ.ടി.എഫ്.
(സ്റ്റേറ്റ് ലെവല്‍
ടാസ്ക് ഫോഴ്സ്) -ല്‍
നിന്നും എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ
പി.ഡബ്ള്യൂ.ഡി
റോഡുകളുടെ മാപ് (map)
ലഭ്യമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ റോഡ് നവീകരണം
5182.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റുകളില്‍
അനുവദിച്ചിട്ടുള്ളതും
കിഫ്ബി വഴി ഫണ്ട്
അനുവദിച്ച്
നടപ്പാക്കുന്നതുമായ
ചാലക്കുടി മണ്ഡലത്തിലെ
മുരിങ്ങൂര്‍
-ഏഴാറ്റുമുഖം റോഡ്,
പൂവ്വത്തിങ്കല്‍-കുറ്റിക്കാട്-മോതിരക്കണ്ണി
റോഡ്,
ചാലക്കുടി-വെള്ളിക്കുളങ്ങര-കുറ്റിച്ചിറ-മോതിരക്കണ്ണി
റോഡ് എന്നീ റോഡുകളുടെ
നവീകരണത്തിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ചാവക്കാട്-കാഞ്ഞാണി
റോഡ് വികസനം
5183.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശുര്
ജില്ലയില്‍ ചാവക്കാട്
കാഞ്ഞാണി റോഡില്‍
പൂവത്തുര്‍ മുതല്‍
കാഞ്ഞാണി വരെയുള്ള
റോഡുവികസനവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തുക
എത്രയാണ് ; ഈ
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എസ്റ്റിമേറ്റ് പ്രകാരം
എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഈ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വെളിപ്പെടുത്താമോ?
കോഴിക്കോട്
നഗര റോഡ് വികസന പദ്ധതി
5184.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗര റോഡ് വികസന പദ്ധതി
ഏത് ഘട്ടത്തിലാണ്;
(ബി)
നഗര
റോഡ് വികസന പദ്ധതി
ഏതെങ്കിലും പുതിയ
നഗരങ്ങളിലേക്ക് കൂടി
വ്യാപിപ്പിക്കുവാന്‍
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ; ഇതിന്റെ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
നവീകരണ
പ്രവര്‍ത്തനങ്ങള്‍
എപ്രകാരമാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ?
ബാലുശ്ശേരി
മുക്കിലെ ഗതാഗത കുരുക്ക്
5185.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്-
ബാലുശ്ശേരി റോഡ്,
കൊയിലാണ്ടി -താമരശ്ശേരി
റോഡ് എന്നീ റോഡുകള്‍
ചേരുന്ന ബാലുശ്ശേരി
മുക്കിലെ ഗതാഗത
കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബാലുശ്ശേരി
മുക്ക് വീതി കൂട്ടി
നവീകരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(സി)
ബാലുശ്ശേരി
മുക്ക് നവീകരണവുമായി
ബന്ധപ്പെട്ട ലാന്റ്
അക്വിസിഷന്‍
നടപടികള്‍ക്ക്
എന്തെങ്കിലും കേസുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ പി.ഡബ്ള്യു.ഡി.
റോഡുകള്‍
5186.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തില്‍ എത്ര കിലോ
മീറ്റര്‍
പി.ഡബ്ള്യു.ഡി.
റോഡുകള്‍
ഉണ്ടെന്നറിയിക്കാമോ;
ഇതില്‍ എത്ര കിലോ
മീറ്റര്‍ ആധുനിക
രീതിയില്‍ ബി.എം.&
ബി.സി. ചെയ്ത്
പരിഷ്കരിച്ചിട്ടുണ്ട്;
(ബി)
മണ്ഡലത്തിലെ
റോഡുകളുടെ ശോച്യാവസ്ഥ
പരിഹരിക്കുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
സി.ആര്.എഫ്.ഫണ്ട്
വിനിയോഗിച്ച് റോഡ്
പരിഷ്കരിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
ബാലുശ്ശേരി
മണ്ഡലത്തില്‍
സി.ആര്.എഫ് ഫണ്ട്
വിനിയോഗിച്ച്
പരിഷ്കരിക്കാന്‍
കഴിയുന്ന റോഡുകളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ റോഡുകളും
പാലങ്ങളും
5187.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാമണ്ഡലത്തിലെ
കല്ലുമല - കോട്ടമുക്ക്
റോഡ്, കരയംവട്ടം
-പൊറ്റമേല്കടവ് റോഡ്,
കോട്ടപ്പുഴക്കല്‍ -തഴവ
റോഡ്, കല്കുളത്താല്
പാലം, ചത്തിയറ പാലം,
ദേവപ്പുരക്കല് പാലം
എന്നിവയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതിക്ക്
പൊതുമരാമത്ത് റോഡ്സ്
& ബ്രിഡ്ജസ്
വിഭാഗങ്ങള്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ശ്രീകണ്ഠപുരം
ടൗണ്‍ നവീകരണം
5188.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകണ്ഠപുരം
ടൗണ്‍ നവീകരണം,
ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവില്‍
റോഡിന്റെ നവീകരണ
പ്രവൃത്തി എന്നിവ
ഓരോന്നും ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി
ടെണ്ടര്‍ ചെയ്യാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കരുനാഗപ്പള്ളി
- പത്തനാപുരം സംസ്ഥാന പാത
5189.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
മണ്ഡലത്തിലെ
കാട്ടില്‍കടവില്‍
നിന്നാരംഭിച്ച്
ചക്കുവളളി-
മലനട-കടമ്പനാട്-ഏനാത്ത്-പത്തനാപുരം
വരെ നിലവിലുളള റോഡുകളെ
ബന്ധിപ്പിച്ച് സംസ്ഥാന
പാത
നിര്‍മ്മിക്കുന്നതിനുളള
സാദ്ധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് നിവേദനം
ലഭിച്ചിട്ടുണ്ടോ;
ആയതിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
റോഡുകളെ
ബന്ധിപ്പിച്ചുകൊണ്ട്
സംസ്ഥാന പാതയായി
പ്രഖ്യാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ഒറ്റപ്പാലത്തെ
ഗ്രാമീണ റോഡുകൾ
5190.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
ഗ്രാമീണ റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുക്കണം
എന്ന് ആവശ്യപ്പെട്ട്
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിക്കപ്പെട്ട
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത റോഡുകള്‍
ഏറ്റെടുക്കുന്നതിലെ
പുരോഗതി
വിശദീകരിക്കാമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ സി. ആ൪. എഫ്
പ്രവൃത്തികൾ
5191.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
സംസ്ഥാന സര്‍ക്കാര്‍
ഭരണാനുമതി നല്കിയ സി.
ആർ. എഫ് ഫണ്ട്
ഉപയോഗിച്ച് നിര്‍മ്മാണ
പ്രവര്‍ത്തനം നടത്തുന്ന
നെയ്യാറ്റിന്‍കര -
പൂവ്വാര്‍ പട്ടിക കാല -
പരണിയം റോഡിന്റെ
ടെണ്ടര്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് അറിയിക്കുമോ ;
എത്ര കോടി രൂപയ്ക്കാണ്
പ്രസ്തുത പണികള്‍
ടെണ്ടര്‍ നല്‍കിയതെന്ന്
അറിയിക്കുമോ;
(ബി)
സി.
ആർ. എഫ്. ഫണ്ട്
ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന
റോഡുകളുടെ
ഭരണാനുമതിയ്ക്കായി
ശിപാര്‍ശ ചെയ്യുന്നത്
സംസ്ഥാനത്തിലെ എം.
എല്‍. എ. മാരാണോ എം പി
മാരാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
സി.
ആർ.എഫ് ഫണ്ട് കേന്ദ്ര
ഗവണ്മെന്റ്
സംസ്ഥാനത്തിന്
നല്‍കുന്നത്
സംസ്ഥാനത്തിന്
ലഭിക്കേണ്ട ഏത്
ഫണ്ടില്‍ നിന്നെന്ന്
വ്യക്തമാക്കുമോ;
(ഡി)
സി
.ആർ. എഫ് ഫണ്ട് 2017
-18 ല്‍ ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കെ.സി.
പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
5192.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി-ആലപ്പുഴ
ബോട്ട് റൂട്ട് കനാലില്‍
കിടങ്ങറയിലുള്ള കെ.സി.
പാലത്തിന്റെ ഉയരം
കുറവായതുകൊണ്ട് എല്ലാ
ബോട്ടുകളും
കടന്നുപോകത്തക്ക
രീതിയില്‍ പ്രസ്തുത
പാലം
ഉയര്‍ത്തിപ്പണിയാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്പോള്‍ നിര്‍മ്മാണ
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ചങ്ങനാശ്ശേരിയില്‍
ടൂറിസം വികസനത്തിനും
എല്ലായിനം ടൂറിസ്റ്റ്
ബോട്ടുകളും
യാത്രാബോട്ടുകളും
എത്തുന്നതിനും സാഹചര്യം
സൃഷ്ടിയ്ക്കുന്ന
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനം
ത്വരിതപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മങ്കട
മണ്ഡലത്തിലെ അപകടനിലയിലുള്ള
പാലങ്ങള്‍
5193.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
അപകടനിലയിലുള്ള
പാലങ്ങളുടെ നവീകരണം
സംബന്ധിച്ച പദ്ധതികള്‍
ഏതെങ്കിലും
നിലവിലുണ്ടോ;
(ബി)
അപകട
നിലയിലായ പാലങ്ങള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
ഡി.പി.ആര്.
തയ്യാറാക്കുവാന്‍
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ
എന്ന് അറിയിക്കാമോ?
കോരപ്പുഴ,
മൂരാട് പാലങ്ങളുടെ
പുനര്‍നിര്‍മ്മാണം
5194.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
കോരപ്പുഴ, മൂരാട് എന്നീ
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിന്
ബജറ്റില്‍ എത്ര രൂപയാണ്
നീക്കിവച്ചത് ;
(ബി)
ഈ
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
തടസ്സങ്ങള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടിക്രമങ്ങള്‍
നാളിതുവരെ
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഓടങ്കല്ല്
പാലത്തിന് ഭരണാനുമതി
5195.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നിയോജകമണ്ഡലത്തിലെ
ഓടങ്കല്ല് പാലത്തിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എപ്പോഴാണ് ഭരണാനുമതി
ലഭിച്ചതെന്നും തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇതിന്റെ എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടോ
എന്നും ഭരണാനുമതി
എപ്പോള്‍
ലഭ്യമാകുമെന്നും
വ്യക്തമാക്കാമോ;
(ഡി)
എസ്റ്റിമേറ്റ്
തയ്യാറായിട്ടില്ലെങ്കില്‍
കാലവിളംബത്തിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
പാലം കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും ഏത് വര്‍ഷത്തെ
ബജറ്റ് പ്രസംഗത്തിലാണ്
ഇതുസംബന്ധിച്ച
പ്രഖ്യാപനം
ഉണ്ടായതെന്നും
വ്യക്തമാക്കാമോ;
(എഫ്)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി നേരത്തെ
പ്രഖ്യാപിച്ചതാണെങ്കില്‍
ഈ പാലം എപ്പോള്‍
യാഥാര്‍ത്ഥ്യമാകുമെന്ന്
വ്യക്തമാക്കാമോ?
മണക്കായികടവ്
പാലം നിര്‍മ്മാണം
5196.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
മണക്കായികടവ് പാലം
നിര്‍മ്മാണം ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാലം നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തീകരിച്ച്
ഗതാഗതത്തിന്
തുറന്നുകൊടുക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
തൃക്കുറ്റിശ്ശേരി
വയല്‍ പീടിക പാലം
പുനർനിർമ്മാണം
5197.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
കൂരാച്ചുണ്ട് പ്രധാന
പാതയിലെ
തൃക്കുറ്റിശ്ശേരി വയല്‍
പീടിക പാലം തകര്‍ന്നത്
ശ്രദ്ധയില്പ്പെട്ടിട്ടിണ്ടോ;
(ബി)
പാലം
പുതുക്കി പണിയുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;പാലം
പുതുക്കി പണിയാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
കുടുവീട്ടിക്കടവ്
പാലത്തിന്റെ നിര്‍മ്മാണം
5198.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തെ പാറശാല
മണ്ഡലവുമായി
ബന്ധിപ്പിക്കുന്ന
കുടുവീട്ടിക്കടവ്
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തായെന്ന്
വിശദമാക്കാമോ;
തുടര്‍നടപടികള്‍
എന്താണെന്ന്
വെളിപ്പെടുത്താമോ?
ദേശീയ
പാത വികസനത്തിന്റെ ഭാഗമായുള്ള
പുനരധിവാസം
5199.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാത
നാലുവരിപ്പാതയാക്കുന്നതിന്റെ
ഭാഗമായി മലപ്പുറം
ജില്ലയിലെ ചേലേമ്പ്ര
പഞ്ചായത്തില്‍ നിലവിലെ
റോഡില്‍ നിന്ന് മാറി
അലെെൻമെന്റ്
പോകുമ്പോള്‍ എത്ര
കുടുംബങ്ങളെ
പുനരധിവസിപ്പിക്കേണ്ടി
വരും;
പുനരധിവസിപ്പിക്കേണ്ട
കുടുംബങ്ങളുടെ വിശദ
വിവരങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഏ.ആര്.
നഗറില്‍ കൊളപ്പുറത്ത്
ദേശീയപാത
നാലുവരിപ്പാതയാക്കുമ്പോള്‍
കുടുംബങ്ങളെ
പുനരധിവസിപ്പിക്കേണ്ടി
വരുമോ ; ഉണ്ടെങ്കില്‍
കുടുംബങ്ങളുടെ വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
കുടിയൊഴിപ്പിക്കേണ്ടിവരുന്ന
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുവാൻ
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
ആവിഷ്കരിക്കുന്നുണ്ടോ;
(ഡി)
നാലുവരിപാത
വികസനത്തില്‍ മലപ്പുറം
ജില്ലയില്‍ ഏതെല്ലാം
പൊതുസ്ഥാപനങ്ങള്‍,
ആരാധനാലയങ്ങള്‍ എന്നിവ
പൊളിക്കേണ്ടി വരും ;
വിശദാംശം
ലഭ്യമാക്കാമോ?
ആലപ്പുഴ-ചങ്ങനാശ്ശേരി-വാഴൂര്‍
ദേശീയപാതയുടെ നിര്‍മ്മാണം
5200.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴയില്‍
നിന്ന് ചങ്ങനാശ്ശേരി
വഴി വാഴൂര്‍ റോഡില്‍
എത്തുന്ന വിധം കേന്ദ്ര
സർക്കാർ
പ്രഖ്യാപിച്ചിരിക്കുന്ന
പുതിയ ദേശീയ പാതയുടെ
നിര്‍മ്മാണനടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ആയത് ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ചേര്‍ത്തല
- കഴക്കൂട്ടം ദേശീയപാത വികസനം
5201.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
- കഴക്കൂട്ടം ദേശീയപാത
വികസനത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ എത്തിയ
ശേഷം നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ദേശീയപാത വികസനത്തിനായി
സ്ഥലമേറ്റെടുക്കുന്നത്
സംബന്ധിച്ച്
അവശേഷിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണം
എന്നേയ്ക്ക്
ആരംഭിക്കാന്‍ കഴിയും
എന്നാണ്
പ്രതീക്ഷിക്കുന്നത്?
ദേശീയപാതയ്ക്ക്
സമീപമുള്ള പെട്രോള്‍
പമ്പുകളില്‍
പൊതുശൗചാലയങ്ങള്‍
5202.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയ്ക്ക്
സമീപമുള്ള പെട്രോള്‍
പമ്പുകളില്‍ വൃത്തിയും
സൗകര്യവുമുള്ള
പൊതുശൗചാലയങ്ങള്‍
നിര്‍ബന്ധമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച
സര്‍ക്കുലര്‍
കേന്ദ്രത്തില്‍ നിന്ന്
കിട്ടിയിട്ടുണ്ടെങ്കില്‍
പ്രസ്തുത
സര്‍ക്കുലറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കേരളത്തില്‍
ദേശീയപാതയ്ക്കു സമീപം
എത്ര പെട്രോള്‍
പമ്പുകളുണ്ടെന്നും
കേന്ദ്ര റോഡ് ഗതാഗത
മന്ത്രാലയം നിഷ്
കര്‍ഷിക്കുന്നത്
പോലെയുള്ള ശൗചാലയങ്ങള്‍
നിര്‍മ്മിക്കാന്‍ എത്ര
ചെലവ് വരുമെന്നും ഈ
ചെലവ് ആര്
വഹിക്കുമെന്നും
വ്യക്തമാക്കുമോ?
നേമം
യു.പി. എസ്.ന് പുതിയ കെട്ടിടം
5203.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-
കളിയിക്കാവിള ഹൈവേ
വികസനത്തിന്റെ ഭാഗമായി
പൊളിച്ചു മാറ്റിയ നേമം
യു.പി. എസ്. ന് പകരമായി
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്റെ
പണി നിര്‍ത്തി
വച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂള്‍ കെട്ടിടം
അടിയന്തര
പ്രാധാന്യത്തോടെ
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പള്ളുരുത്തി
മിനി സിവില്‍ സ്റ്റേഷന്
5204.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍ നിന്നും
തുക അനുവദിച്ചിട്ടുള്ള
എറണാകുളം ജില്ലയിലെ
പള്ളുരുത്തി മിനി
സിവില്‍ സ്റ്റേഷന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് എന്നാണ്
ഭരണാനുമതി
നല്‍കിയതെന്നും
ഭരണാനുമതിയുടെ കാലാവധി
എന്നാണ്
അവസാനിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയിലെ
കെട്ടിടത്തിന്റെ നിര്‍മ്മാണം
5205.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
മൂന്ന് നിലകളിലായി
പണിതുകൊണ്ടിരിക്കുന്ന
സ്ത്രീകള്‍ക്ക്
വേണ്ടിയുള്ള പുതിയ
വാര്‍ഡിന്റെ നിര്‍മ്മാണ
നടപടികള്‍
സ്തംഭിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കെട്ടിടത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കാട്ടാക്കടയില്‍
പൊതുമരാമത്ത് ഡിവിഷന് ഓഫീസ്
5206.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
താലൂക്ക്
കേന്ദ്രമായ
കാട്ടാക്കടയില്‍
പൊതുമരാമത്ത്
വകുപ്പിന്റെ ഡിവിഷന്
ഓഫീസ്
ആരംഭിയ്ക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി
സ്വീകരിയ്ക്കാമോ?
എഞ്ചിനീയര്‍മാരുടേയും,
ഓവര്‍സിയര്‍മാരുടേയും
ഒഴിവുകള്‍
5207.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ നിലവില്‍
എത്ര
എഞ്ചിനീയര്‍മാരുടേയും,
ഓവര്‍സിയര്‍മാരുടേയും
ഒഴിവുകളാണ്
നിലവിലുള്ളതെന്നറിയിക്കാമോ;
(ബി)
ജീവനക്കാരുടെ
കുറവും ജോലിഭാരവും മൂലം
നിശ്ചിത
സമയപരിധിക്കുള്ളില്‍
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
പാറശ്ശാല നിയോജക മണ്ഡലത്തിലെ
പദ്ധതികള്‍
5208.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പാറശ്ശാല നിയോജക
മണ്ഡലത്തില്‍ വിവിധ
പദ്ധതികള്‍ക്കായി
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
അനുവദിക്കപ്പെട്ട
ഫണ്ടുകളുടെ ഇനം
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചവ
ഏതെല്ലാമെന്നും,
മറ്റുള്ളവയുടെ നിലവിലെ
സ്ഥിതി
എന്താണെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നിലവില്‍
പാറശ്ശാല മണ്ഡലത്തില്‍
പുതുതായി നടപ്പാക്കാന്‍
പോകുന്ന പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
റോഡ്
നിർമ്മാണം മൂലം വാസസ്ഥലം
നഷ്ടപ്പെട്ട യൂസഫിന്
നഷ്ടപരിഹാരം
5209.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹെെവേയ്ക്ക് വേണ്ടി
ചെറുപുഴ മുതല്‍
വള്ളിത്തോട് വരെയുള്ള
52 കിലോമീറ്റര്‍
ഭാഗത്ത് റോഡ്
വീതികൂട്ടാന്‍ ആവശ്യമായ
സ്ഥലം നാട്ടുകാര്‍
സൗജന്യമായി
നല്‍കിയതാണെന്ന കാര്യം
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വീട്
പൂര്‍ണ്ണമായോ ഭാഗികമായോ
നഷ്ടപ്പെട്ട 5
സെന്റില്‍ താഴെമാത്രം
സ്ഥലമുള്ള
പാവപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം നല്കാന്
(മുന്‍കൂട്ടി കാണാന്‍
കഴിയാത്ത
കാര്യങ്ങള്‍ക്ക് എന്ന
ഹെഡില്‍) 35 ലക്ഷം രൂപ
മാറ്റിവെച്ചിട്ടുണ്ടെന്ന
കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
റോഡില്‍, നടുവില്‍
ഭാഗത്ത് സ്വന്തമായ
വാസസ്ഥലം നഷ്ടപ്പെട്ട
കാളീരകത്ത് യൂസഫ്
എന്നയാള്‍ വീട്
വയ്ക്കാനാവശ്യമായ
നഷ്ടപരിഹാരം
ആവശ്യപ്പെട്ട് നല്കിയ
അപേക്ഷ ഗവണ്മെന്റിന്
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഈ
അപേക്ഷയില്‍ എന്തുനടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
വൈക്കം
മണ്ഡലത്തിലെ പ്രവൃത്തികൾ
5210.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
- വെച്ചൂര്‍ റോഡ്
വികസനം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ടെന്‍ഡര്‍
നടപടിക്ക് മുന്‍പ് ഇനി
അവശേഷിക്കുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
ബജറ്റില്‍
പ്രഖ്യാപിച്ച
വാക്കേത്തറ-കല്ലുപുര-കപിക്കാട്
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വൈക്കം
മണ്ഡലത്തിലെ ചെമ്പ്
വാലയില്‍ പാലത്തിന്റെ
നിര്‍മ്മാണത്തിനായുള്ള
ടെന്‍ഡര്‍ നടപടി എന്ന്
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ പ്രവൃത്തികള്‍
5211.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ മണ്ഡലത്തില്‍
വിവിധ പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കായി
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്നും
ഏതൊക്കെ
പ്രവൃത്തികളാണെന്നും
പ്രവൃത്തികളുടെ
നിലവിലുളള പുരോഗതി
എന്താണെന്നും
വിശദമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍
മുടങ്ങിക്കിടക്കുന്ന
പൊതുമരാമത്ത് പദ്ധതികള്‍
5212.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണാനുമതി
ഉണ്ടായിട്ടും
സ്ഥലമെടുപ്പ്
നടപടികളുടെ കാലതാമസം
കാരണത്താലും മറ്റ്
സാങ്കേതിക കാരണങ്ങളാലും
മുടങ്ങിക്കിടക്കുന്ന
എത്ര പൊതുമരാമത്ത്
പദ്ധതികള്‍ ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതിയുടേയും
വിശദാംശവും നിലവിലെ
തടസ്സങ്ങള്‍ നീക്കി
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികളുടെ വിശദാംശവും
ലഭ്യമാക്കാമോ?
ഭൂമിയുടെ
ന്യായവില വര്‍ദ്ധനവ്
5213.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭൂമിയുടെ ന്യായവില
എത്ര തവണ എത്ര ശതമാനം
വീതം
വര്‍ദ്ധിപ്പിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ദ്ധനവ് മൂലം
സംസ്ഥാനത്തിന് എത്ര
കോടി രൂപ അധിക വരുമാനം
പ്രതീക്ഷിക്കുന്നു;
വിശദമാക്കുമോ?
കുടിക്കട
സര്‍ട്ടിഫിക്കറ്റ്
5214.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സബ്
രജിസ്ട്രാര്‍
ആഫീസുകളില്‍ നിന്നും
ലഭിക്കുന്ന കുടിക്കട
സര്‍ട്ടിഫിക്കറ്റ്
അപേക്ഷ നല്കി എത്ര
ദിവസത്തിനുള്ളിലാണ്
അപേക്ഷകന്
ലഭ്യമാകുകയെന്ന്
അറിയിക്കാമോ ;
(ബി)
കൂടുതല്‍
വേഗത്തിലും
സുതാര്യമായും കുടിക്കട
സര്‍ട്ടിഫിക്കറ്റുകള്‍
അപേക്ഷകന്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ
?
സ്റ്റാമ്പ്
ഡ്യൂട്ടി ഇളവ് സംബന്ധിച്ച
അപേക്ഷ
5215.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കുഴല്‍മന്ദത്ത് മോഡല്‍
റസിഡന്‍ഷ്യല്‍
പോളിടെക്നിക്
കോളേജിന് വേണ്ടി
കെെമാറ്റം
ചെയ്യപ്പെടുന്ന
സ്ഥലത്തിന്റെ
സ്റ്റാമ്പ് ഡ്യൂട്ടി
ഇളവ് ലഭ്യമാക്കുന്നത്
സംബന്ധിച്ച്
പ്രിന്‍സിപ്പാളിന്റെ
അപേക്ഷയിന്മേല്
തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ;എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ?
തീരദേശ
റെയില്‍ പാതയുടെ വികസനം
5216.
ശ്രീ.എസ്.ശർമ്മ
,,
എ.എം. ആരിഫ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ
റെയില്‍വികസനത്തിനായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പാത
ഇരട്ടിപ്പിക്കലിനായി
സ്ഥലം ഏറ്റെടുക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ
വെളിപ്പെടുത്തുമോ;
(സി)
എറണാകുളം
മുതല്‍ ചേര്‍ത്തല
വരെയും കായംകുളം മുതല്‍
അമ്പലപ്പുഴവരെയും
ഇപ്പോള്‍ ഏതെല്ലാം
പ്രവൃത്തികളാണ്
നടന്നുവരുന്നത്;
(ഡി)
തീരദേശ
റെയില്‍ പാത
രണ്ടുവരിയാക്കി ഗതാഗതം
സുഗമമാക്കുന്നതിന്
പ്രത്യേക
ധനസഹായത്തിനായി
കേന്ദ്രത്തെ
സമീപിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര-സംസ്ഥാന
സംയുക്ത റെയില്‍വേ കമ്പനി
5217.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
റെയില്‍വേ നയത്തിന്റെ
ഭാഗമായി
കേന്ദ്ര-സംസ്ഥാന
സംയുക്ത കമ്പനി
നിലവില്‍ വന്നശേഷം
പ്രസ്തുത കമ്പനി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഇതിനകം
പണി പൂര്‍ത്തിയാക്കിയവ
ഏവ എന്നും പണി ആരംഭിച്ച
പദ്ധതികള്‍ ഏതൊക്കെ
എന്നും വിശദമാക്കാമോ?
അങ്കമാലി-
എരുമേലി ശബരി റെയില്‍പാത
പദ്ധതി
5218.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്കും
നാട്ടുകാര്‍ക്കും ഒരേ
പോലെ പ്രയോജനം
ചെയ്യുന്ന അങ്കമാലി-
എരുമേലി ശബരി
റെയില്‍പാത പദ്ധതി
സര്‍ക്കാര്‍
ഉപേക്ഷിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സ്ഥലമേറ്റെടുക്കല്‍
നടപടി എത്രത്തോളമായി
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ റെയില്‍വേ
വികസനവുമായി
ബന്ധപ്പെട്ട്
രൂപീകരിച്ച സംയുക്ത
സംരംഭത്തിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിക്കുന്ന
പദ്ധതികളില്‍ ഇത്
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഈ
പാത
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
സര്‍ക്കാര്‍ എന്തൊക്കെ
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
അങ്കമാലി
- എരുമേലി പാത നീട്ടി
പുനലൂര്‍ - കൊല്ലം
പാതയുമായി
ബന്ധിപ്പിക്കാന്‍
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍കോട്
റെയില്‍വേ പാതയുടെ സര്‍വ്വേ
5219.
ശ്രീ.പാറക്കല്‍
അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍കോട്
റെയില്‍വേ പാതയുടെ
സര്‍വ്വേ നടത്താന്‍
സര്‍ക്കാര്‍
തീരുമാനിച്ചിരുന്നുവോ;
(ബി)
എങ്കില്‍
ആരെയാണ് സര്‍വ്വേ
നടത്തുന്നതിനായി
നിയോഗിച്ചിരുന്നത്;
(സി)
ഇതു
സംബന്ധിച്ച്
ഡി.എം.ആര്.സി.
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
(ഡി)
ഈ
റെയില്‍പാത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
കാര്യങ്ങളില്‍ നിന്നും
ഡി.എം.ആര്.സി.യെ
സര്‍ക്കാര്‍
ഒഴിവാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സംസ്ഥാനത്തെ
റെയില്‍വേ വികസനത്തിനുള്ള
ബജറ്റ് വിഹിതം
5220.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്പ്പാതയിരട്ടിപ്പിക്കലിനും
പുതിയ
റെയില്വേമേല്പാലങ്ങൾക്കും
റെയില്‍വേസ്റ്റേഷനുകളുടെ
വികസനത്തിനുമായി
ഇക്കഴിഞ്ഞ
കേന്ദ്രബജറ്റില്‍
നീക്കി വെച്ചിട്ടുളള
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; കഴിഞ്ഞ
മൂന്ന് ബജറ്റുകളില്‍
ഇതിനുളള വിഹിതം എത്ര
വീതമായിരുന്നു എന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
റെയില്‍വേ
വികസനത്തിനായി കാര്യമായ
ബജറ്റ് പ്രഖ്യാപനങ്ങള്‍
ഉണ്ടായിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഇതിന്
പരിഹാരം കാണാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്;വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിലൂടെ
സര്‍വ്വീസ്
നടത്തിവരുന്ന ദീര്‍ഘദൂര
ട്രെയിനുകളുടെ
ബോഗികളും കോച്ചുകളും
പഴകി ദ്രവിച്ചതും
ഏതാണ്ട്
ഉപയോഗശൂന്യവുമാണെന്നിരിക്കേ,
ഇതു മാറ്റി ഇവയ്ക്കു
പകരം പുതിയ കോച്ചുകള്‍
ലഭ്യമാക്കുന്നതില്‍
വരുത്തുന്ന കാലവിളംബം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
റെയില്‍പ്പാത
ഇരട്ടിപ്പിക്കല്‍
5221.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍പ്പാത
ഇരട്ടിപ്പിക്കല്‍
പ്രവര്‍ത്തനം എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
കേരളത്തിലുടനീളം
പാത ഇരട്ടിപ്പിക്കലിന്
പദ്ധതി
തയ്യാറായിട്ടുണ്ടോ;
ഇപ്പോള്‍ നടന്നു
കൊണ്ടിരിക്കുന്ന പാത
ഇരട്ടിപ്പിക്കല്‍
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തിയാകുന്നതോടുകൂടി
കാസര്‍ഗോഡ് മുതല്‍
തിരുവനന്തപുരം വരെയുള്ള
സംസ്ഥാനത്തെ
പാതയിരട്ടിപ്പിക്കല്‍
പൂര്‍ണ്ണമാകുമോ;
ഇല്ലെങ്കില്‍ വിശദവിവരം
നല്‍കുമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ കൊടുവള്ളി
റെയില്‍വേ ഓവര്‍ ബ്രിഡ്ജ്
5222.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
തലശ്ശേരി നിയോജക
മണ്ഡലത്തിലെ
പ്രവൃത്തിയായ കൊടുവള്ളി
റെയില്‍വേ ഓവര്‍
ബ്രിഡ്ജിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
പ്രവൃത്തി
പൂര്‍ത്തീകരണത്തിന് ഇനി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ?
അങ്കമാലി-മാഞ്ഞാലി
റെയില്‍ ഒാവര്‍ ബ്രിഡ്ജ്
5223.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റെയില്‍വേയുടെ
അനുമതി ലഭിച്ചിട്ടുള്ള
റെയില്‍ ഓവര്‍
ബ്രിഡ്ജുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതി വിശദമാക്കാമോ;
(സി)
അങ്കമാലി-മാഞ്ഞാലി
റെയില്‍ ഒാവര്‍
ബ്രിഡ്ജിന്റെ
നിര്‍മ്മാണത്തിന്
അനുമതി
ലഭിച്ചിട്ടുണ്ടോ;
ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്ത്തികരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ?
റെയില്‍വേ
ലെവല്‍ ക്രോസ്സുകള്‍ക്ക്
മേല്‍പ്പാലം
5224.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ റെയില്‍വേ ലെവല്‍
ക്രോസ്സുകള്ക്കും
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലെവല്ക്രോസ്സുകളില്
ട്രെയിന്‍ തട്ടി അപകടം
സംഭവിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
വളളത്തോള്‍
നഗര്‍-ഷൊര്‍ണ്ണൂര്‍
റെയില്‍വേ മേല്‍പ്പാലം
നിര്‍മ്മാണം
5225.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
വളളത്തോള്‍
നഗര്‍-ഷൊര്‍ണ്ണൂര്‍
റെയില്‍വേ മേല്‍പ്പാലം
(പെെങ്കുളം
മേല്‍പ്പാലം)
നിര്‍മ്മാണത്തിന്
റെയില്‍വേയുടെ അനുമതി
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
എത്രകോടി രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളത്;
ഇതുസംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
മുളളൂര്‍ക്കര
റെയില്‍വേ മേല്‍പ്പാലം
നിര്‍മ്മിക്കാന്‍ നടപടി
5226.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വലിയ
ഗതാഗതത്തിരക്കുളള
മുളളൂര്‍ക്കര-വരവൂര്‍
പി.ഡബ്ള്യു.ഡി.
റോഡില്‍
മുളളുര്ക്കരയില്
റെയില്‍വെ മേല്‍പ്പാലം
നിര്‍മ്മിയ്ക്കണമെന്ന്
ജനങ്ങളുടെ
ഭാഗത്തുനിന്നും വലിയ
തോതില്‍ ആവശ്യം
ഉയര്‍ന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേല്‍പ്പാലം
നിര്‍മ്മാണത്തിന്
റെയില്‍വേയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ?