സംസ്ഥാനത്തെ
നികുതി പിരിവ്
3442.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി പിരിവ്
ഇനത്തില്‍ പ്രതിമാസം
എത്രകോടി രൂപ
ലഭിയ്ക്കുന്നുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
നികുതി
പിരിവ് ഇനത്തില്‍ മാസം
എത്രകോടി രൂപ
കുറവുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കുറവ് പരിഹരിക്കുവാന്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കടമെടുക്കുന്നതിനുളള
പരിമിതികള്‍
3443.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ വരവും
ചെലവും തമ്മിലുള്ള
അന്തരത്തിന്റെ
അടിസ്ഥാനത്തില്‍
കടമെടുക്കുന്നതിന്
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പരിധി എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കടമെടുക്കുന്നതിന്
എന്തെങ്കിലും
പരിമിതികള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
തുടര്‍ന്നും
കടമെടുക്കുന്നതിന്
സംസ്ഥാനം
പ്രാപ്തമാണോയെന്ന്
വിശദമാക്കുമോ?
വരവും
ചെലവും തമ്മിലുള്ള
അന്തരത്തിന്റെ
പ്രത്യാഘാതങ്ങള്‍
3444.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സമ്പദ് വ്യവസ്ഥയില്‍
വരവും ചെലവും
തമ്മിലുള്ള
അന്തരത്തിന്റെ ഫലമായി
ഉടലെടുക്കുന്ന റിസോഴ്സ്
ഗ്യാപും ലിക്വിഡിറ്റി
പ്രതിസന്ധിയും
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ധവളപത്ര
പ്രകാരം നികുതി വരുമാന
നിരക്ക് വരും
വര്‍ഷങ്ങളില്‍
20-25%മായി
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
നിരക്കില്‍ സാമ്പത്തിക
മേഖലയില്‍ ക്രമീകരണം
കൊണ്ടുവന്നാല്‍ അത്
സാമൂഹ്യക്ഷേമ
പദ്ധതികളുടെ
നടത്തിപ്പിന്
വിഘാതമാകും എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കേരളാ
സ്റ്റേറ്റ് ആഡിറ്റ് കമ്മീഷന്
രൂപീകരണം
3445.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ് ആഡിറ്റ്
കമ്മീഷന് രൂപീകരണം
സംബന്ധിച്ചുള്ള
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
ഇതിനായുള്ള
കരട് പ്രൊപ്പോസലിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(സി)
എന്ന്
മുതല്‍ കമ്മീഷന്
പ്രവര്‍ത്തനം
ആരംഭിയ്ക്കുവാനാണ്
ഉദ്ദേശിയ്ക്കുന്നത്;വ്യക്തമാക്കുമോ;
(ഡി)
എന്തെല്ലാം
ചുമതലകളാണ് ഈ
കമ്മീഷനിലൂടെ വിഭാവനം
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ?
പദ്ധതി
നിര്‍വ്വഹണചുമതല പുതുക്കി
നിശ്ചയിച്ചു കൊണ്ടുളള ട്രഷറി
ഡയറക്ടറുടെ ഉത്തരവ്
3446.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
അവസാനിക്കാനിരിക്കെ
പദ്ധതി നിര്‍വ്വഹണചുമതല
പുതുക്കി നിശ്ചയിച്ചു
കൊണ്ട് ട്രഷറി
ഡയറക്ടര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;എങ്കില്‍
ഇതിന്റെ ഉദ്ദേശ്യം
വിവരിക്കാമോ;
(ബി)
നിലവില്‍
പദ്ധതി നിര്‍വ്വഹണചുമതല
ആര്‍ക്കൊക്കെയാണ്
നല്‍കിയിട്ടുളളത്;വിശദാക്കാമോ;
(സി)
ഇത്
പുതുക്കി
നിശ്ചയിക്കുന്നത് വഴി
ഭൂരിഭാഗം നടപടികളും
പൂര്‍ത്തീകരിച്ച് ബില്‍
മാറുന്നതിനു വേണ്ടി
സമര്‍പ്പിച്ചിട്ടുളള
പദ്ധതികള്‍ക്ക്
ഉണ്ടാകുന്ന തടസ്സം
എങ്ങനെ ഒഴിവാക്കാനാണ്
ഉദ്ദേശിച്ചിട്ടുളളത്;
വ്യക്തമാക്കാമോ?
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയ്ക്കായി
ധനപരമായ പശ്ചാത്തല സൗകര്യം
3447.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയില്‍
ഏതെല്ലാം
മേഖലകള്‍ക്കാണ്
മുന്‍ഗണന നല്കുവാന്
ഉദ്ദേശിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പഞ്ചവത്സര
പദ്ധതിക്കാലത്ത്
ധനപരമായ പശ്ചാത്തല
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉതകുന്ന എന്തൊക്കെ
കാര്യങ്ങളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ?
സാമ്പത്തിക
പ്രതിസന്ധികള്‍ക്കിടയിലും
വാഹനങ്ങള്‍ വാങ്ങുന്നതിന്
ഉത്തരവ്
3448.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിലവില്‍ വന്ന
സാഹചര്യത്തില്‍,
വാണിജ്യ
നികുതിവകുപ്പിലെ
ഉദ്യോഗസ്ഥരുടെ ജോലിഭാരം
കുറഞ്ഞിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത വകുപ്പില്‍
പുതിയ വാഹനങ്ങള്‍
വാങ്ങേണ്ടതുണ്ടോ;
(സി)
സ.ഉ.
(സാധാ)നം.
3818/2017/ധന.തീയതി
4/5/2017 പ്രകാരം
അറുപത്തേഴ് മഹേന്ദ്ര
ബൊലേറോ എ.സി.
വാഹനങ്ങള്‍
വാങ്ങുന്നതിന് അനുമതി
നല്‍കിയത് എന്ത്
അടിസ്ഥാനത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനം രൂക്ഷമായ
സാമ്പത്തിക പ്രതിസന്ധി
നേരിടുമ്പോള്‍
ഇത്തരത്തില്‍
വാഹനങ്ങള്‍ വാങ്ങുന്ന
നടപടി
പുന:പരിശോധിക്കുമോ?
സംസ്ഥാനത്തെ
സാമ്പത്തിക സ്ഥിതി
3449.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇപ്പോഴത്തെ സാമ്പത്തിക
സ്ഥിതിയുടെ വിശദവിവരം
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ സംസ്ഥാനം
ഏതെല്ലാം വിദേശ
ഏജന്‍സികളില്‍ നിന്നും
എത്രരൂപ വീതം, ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
കടമെടുത്തിട്ടുണ്ട്
എന്നതിന്റെ വിശദ വിവരം
നല്‍കുമോ?
കേരളത്തിന്റെ
വളര്‍ച്ചാ നിരക്ക്
3450.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
വളര്‍ച്ചാ നിരക്ക്
ദേശീയ ശരാശരിയെക്കാള്‍
കുറഞ്ഞതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വളര്‍ച്ചാ
നിരക്ക് കുറയുവാനുണ്ടായ
കാരണങ്ങള്‍
എന്തൊക്കെയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
സുസ്ഥിര വികസനം
കൈവരിക്കുന്നതിന്
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
സര്‍ക്കാരിന്റെ
പൊതുകടവും വിരമിക്കൽ
പ്രായവും
3451.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
നിലവില്‍ എത്ര കോടി
രൂപയുടെ കടമുണ്ട്;
(ബി)
ഇതുപ്രകാരം
കേരളത്തിലെ ഓരോ പൗരനും
ഏറ്റെടുക്കേണ്ട കടഭാരം
എത്ര രൂപയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കണ്ടെത്തി
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
വിവിധ സര്‍ക്കാര്‍
സ്ഥാപനങ്ങളിലും
കോര്‍പ്പറേഷനുകളിലും
ബോര്‍ഡുകളിലും മറ്റും
ജോലി ചെയ്യുന്നവരുടെ
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
വരുന്ന
ഏപ്രില്‍ മാസം മുതല്‍
ഇവരുടെ വിരമിയ്ക്കല്‍
പ്രായം
വർദ്ധിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ?
എക്സ്പെന്‍ഡിച്ചര്‍
കമ്മിറ്റി ശിപാര്‍ശകള്‍
3452.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുചെലവുകള്‍
നിയന്ത്രിക്കുന്നതിനും
വരുമാനം
മെച്ചപ്പെടുത്തുന്നതിനും
എക്സ്പെന്‍ഡിച്ചര്‍
കമ്മിറ്റി എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എക്സ്പെന്‍ഡിച്ചര്‍
കമ്മിറ്റിയുടെ
ശിപാര്‍ശകള്‍
എന്തൊക്കെയാണ് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളത്;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
പ്രോജക്ടുകളുടെ
നിര്‍വ്വഹണത്തിന് വനസംരക്ഷണ
സമിതിയെ അനുവദിക്കുന്നതിന്
നടപടി
3453.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്,
ആദിവാസി സ്ത്രീകളുടെ
ഉന്നമനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
അമ്മവീട്,ഷീ ടോയ്ലറ്റ്
എന്നീ പ്രോജക്ടുകളുടെ
നിര്‍വ്വഹണത്തിനായി
വനസംരക്ഷണ സമിതിയെ
അനുവദിക്കുന്നതിനും,
അക്രഡിറ്റേഷന്
ലിസ്റ്റില്‍ വി.എസ്.എസ്
നെ
ഉള്‍പ്പെടുത്തുന്നതിനുമായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല്
ധനകാര്യ വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ചാലക്കുടി ബ്ലോക്ക്
പഞ്ചായത്ത്
സമര്‍പ്പിച്ച
അപേക്ഷയിന്മേല് സത്വര
നടപടി സ്വീകരിക്കുമോ?
കാരുണ്യ
ബനവലന്റ് പദ്ധതി പ്രകാരമുള്ള
അപേക്ഷകള്‍
3454.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ ബനവലന്റ്
പദ്ധതി പ്രകാരം
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നതിനുവേണ്ടി
എത്ര അപേക്ഷകള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പേര്‍ക്ക്
ആനുകൂല്യങ്ങള്‍ നല്കി
എന്ന് വ്യക്തമാക്കാമോ;
(സി)
ഇതിനായി
എത്ര തുക ലഭ്യമാക്കി
എന്ന് വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് സ്കീം പ്രകാരം
ആശുപത്രികള്‍ക്ക് നല്‍കാനുള്ള
കുടിശ്ശിക
3455.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് സ്കീമില്‍
ഏതെല്ലാം
ആശുപത്രികളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
ആശുപത്രികളില്‍
നിലവില്‍
രോഗികള്ക്ക്പ്രസ്തുത
സ്കീം പ്രകാരം ചികിത്സ
ലഭ്യമാണോ; ഇല്ലെങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
(സി)
കുടിശ്ശിക
ലഭിക്കാനുള്ളതിനാല്‍
ചില ആശുപത്രികള്‍
കാരുണ്യ ബെനവലന്റ്
സ്കീം പ്രകാരമുള്ള
ചികില്‍സ രോഗികള്‍ക്ക്
നിഷേധിക്കുന്നു എന്നത്
ശരിയാണോ;
(ഡി)
എങ്കില്‍
ഏതെല്ലാം
ആശുപത്രികള്‍ക്ക് എത്ര
തുക
കുടിശ്ശികയിനത്തില്‍
നല്‍കാനുണ്ടെന്ന് ജില്ല
തിരിച്ചു
വ്യക്തമാക്കാമോ?
അജിമോന്
പീറ്ററിന് ഫെസ്റ്റിവല്‍
അലവന്‍സ് തുക
ലഭ്യമാക്കുന്നതിന് നടപടി
3456.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജൂലൈ 4 വരെ കാരുണ്യ
ബെനവലന്റ് ഫണ്ട്
സ്കീമില്‍ കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്തിരുന്ന അജിമോന്
പീറ്ററിന് 2015-2016
സാമ്പത്തിക
വര്‍ഷത്തില്‍
ഫെസ്റ്റിവല്‍ അലവന്‍സ്
ഇനത്തില്‍
ലഭിക്കേണ്ടയിരുന്ന തുക
ലഭിച്ചിട്ടില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ടാക്സസ്
ഡിപ്പാര്‍ട്ട്മെന്റിലുള്ള
1244653/17 നമ്പര്‍
ഫയലില്‍ ഒരു
വര്‍ഷമായിട്ടും
ഇയാൾക്ക് അര്‍ഹതപ്പെട്ട
ഫെസ്റ്റിവല്‍ അലവന്‍സ്
നല്‍കുന്നതിന്
തീരുമാനമായിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജോലിയില്‍
നിന്നും
പിരിച്ചുവിടപ്പെട്ട
അജിമോന് പീറ്ററിന്
2015-16 സാമ്പത്തിക
വര്‍ഷത്തില്‍
ലഭിക്കേണ്ട
ഫെസ്റ്റിവല്‍ അലവന്‍സ്
തുക നല്‍കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ബജറ്റില്‍
പ്രഖ്യാപിച്ച പ്രത്യേക
നിക്ഷേപ പദ്ധതി സ്കീം
3457.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സമ്പദ് വ്യവസ്ഥയെ
പരിപോഷിപ്പിക്കാന്‍ ഇൗ
സര്‍ക്കാര്‍ ബജറ്റില്‍
പ്രഖ്യാപിച്ച പ്രത്യേക
നിക്ഷേപ പദ്ധതി
സ്കീമിന്റെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം നിറവേറ്റാന്‍
സാമ്പത്തിക മേഖലയില്‍
വരുത്തിയ മാറ്റങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
12000 കോടി രൂപയുടെ
പാക്കേജില്‍ എത്ര
ലക്ഷ്യം നേടാന്‍
കഴിഞ്ഞെന്നും മേഖല
തിരിച്ച് വിശദമാക്കാമോ?
കഴിഞ്ഞ സാമ്പത്തികവര്‍ഷം
പ്രതീക്ഷിച്ച വരുമാനം
3458.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തികവര്‍ഷം
സംസ്ഥാനം പ്രതീക്ഷിച്ച
വരുമാനം ഏതെല്ലാം
സ്രോതസ്സുളിലൂടെ എത്ര
കോടി രൂപ
വീതമായിരുന്നു; ഇതില്‍
കേന്ദ്ര - സംസ്ഥാന
ഗവണ്മെന്റ്കളില്
നിന്നുളളവ ഓരോന്നും ഇനം
തിരിച്ച് എത്ര
വീതമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രതിക്ഷിച്ച
വരുമാനത്തില്‍ കേന്ദ്ര
- സംസ്ഥാന ഗവണ്മെന്റ്
വഴി നടപ്പുവര്‍ഷം
28.2.2018 വരെ ലഭിച്ച
തുക ഓരോ ഇനത്തിലും എത്ര
വീതമെന്ന്
വിശദമാക്കാമോ?
കരാറുകാര്‍ക്ക് കൊടുക്കാനുള്ള
കുടിശ്ശിക
3459.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇറിഗേഷന്‍,
പി.ഡബ്ല്യൂ.ഡി.
തുടങ്ങിയ വകുപ്പുകളിലെ
കരാറുകാര്‍ക്ക്
സര്‍ക്കാര്‍ കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശിക ഏറ്റവും
ഒടുവിലത്തെ
കണക്കനുസരിച്ച്
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കുടിശ്ശികകള്‍ കൊടുത്തു
തീര്‍ക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മിനിമം ഇറക്കുമതി വില
3460.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുരുമുളക്
ഉല്പാദനത്തില് ഗണ്യമായ
സ്ഥാനം വഹിക്കുന്ന കേരള
സംസ്ഥാനത്തെ
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ച മിനിമം
ഇറക്കുമതി വില എപ്രകാരം
ബാധിച്ചു എന്ന്
ധനവകുപ്പ്
പരിശോധിച്ചുവോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രശ്നം സംസ്ഥാനത്തെ
കുരുമുളക് തുടങ്ങി ഇതര
ഉല്പന്നങ്ങളായ ഇഞ്ചി,
മഞ്ഞള്‍ ഉള്‍പ്പെട്ട
സുഗന്ധദ്രവ്യങ്ങളുടെ
കയറ്റുമതിയെ
എത്തരത്തില്‍ ബാധിച്ചു
എന്നും ഇതുമൂലം
സംസ്ഥാനത്തിനുണ്ടാകാവുന്ന
സാമ്പത്തിക
പ്രശ്നങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
കേന്ദ്രസര്‍ക്കാര്‍
സ്വീകരിയ്ക്കുന്ന
ഇത്തരം
പ്രവര്‍ത്തനങ്ങളില്‍
മാറ്റം വരുത്താനും
സംസ്ഥാനത്തെ കര്‍ഷകരെ
സഹായിക്കാനുമായി ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്ത് എന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പ കുടിശ്ശിക പദ്ധതിയിലെ
അപേക്ഷകള്‍
3461.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വായ്പ കുടിശ്ശിക
തിരിച്ചടക്കാന്‍
സര്‍ക്കാര്‍ സഹായം
നല്കുന്ന പദ്ധതിയില്‍
ഇതുവരെയായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍ എന്തൊക്കെ
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന നിര്‍മ്മാണ
വായ്പ
T 3462.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സംസ്ഥാന ബഡ്ജറ്റില്‍
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന
നിര്‍മ്മാണ
വയ്പയ്ക്കായി
അനുവദിച്ചതില്‍
ശേഷിക്കുന്ന തുക 2018
മാര്‍ച്ച് 31 ന് മുമ്പ്
ജീവനക്കാര്‍ക്ക്
നല്കുവാന് എന്ത്
നടപടി സ്വീകരിച്ചു;
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരുടെ ഈ വായ്പ
നിര്‍ത്തലാക്കി
ബാങ്കുകള്‍
നിശ്ചയിക്കുന്ന അധിക
പലിശ നല്കി ബാങ്കുകളെ
ഏല്‍പ്പിക്കുന്നതിനായുള്ള
നീക്കം ഉദ്യോഗസ്ഥ
തലത്തില്‍
നടക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ പ്രസ്തുത
വിഷയം കൈകാര്യം
ചെയ്യുന്ന ഫയലില്‍
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ അഭിപ്രായം
രേഖപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
നിലവില്‍
ജീവനക്കാരന്
സര്‍ക്കാര്‍
ഭവനവായ്പയ്ക്ക്
നല്കുന്ന 8% പലിശ
സര്‍ക്കാരിന്
ലാഭകരമാണെന്നിരിക്കെ
പൊതുമേഖലാ
ബാങ്കുകള്‍ക്ക്
സര്‍ക്കാര്‍ അധിക പലിശ
നല്കി ഭവന നിര്‍മ്മാണ
പദ്ധതി ബാങ്കുകളെ
ഏല്‍പ്പിക്കുന്നത്
അഴിമതിയ്ക്കിടയാക്കുമെന്നത്
പരിശോധിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് നല്‍കിവരുന്ന
ഭവനവായ്പാ പദ്ധതി
3463.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നല്‍കിവരുന്ന ഭവനവായ്പാ
പദ്ധതിപ്രകാരം ഈ
സാമ്പത്തിക
വര്‍ഷത്തില്‍ വിതരണം
ചെയ്ത തുക
എത്രയെന്നറിയിക്കാമോ;
ഇത് കഴിഞ്ഞ സാമ്പത്തിക
വര്‍ഷം വിതരണം ചെയ്ത
തുകയെക്കാള്‍ കുറവാണോ;
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരമുള്ള
ഭവനവായ്പാ പദ്ധതി
ആനുകൂല്യം
ലഭിക്കുന്നതിന്
തയ്യാറാക്കപ്പെട്ട
സംസ്ഥാനതല
ലിസ്റ്റില്‍പെട്ട എത്ര
പേര്‍ക്ക് ഇതിനോടകം
വായ്പ
നല്‍കിയിട്ടുണ്ട്;
(സി)
ഈ
സാമ്പത്തിക വര്‍ഷം
അവസാനിക്കുന്നതിന്
മുമ്പായി എത്ര
പേര്‍ക്കുകൂടി ഈ വായ്പ
നല്കാന് കഴിയുമെന്ന്
അറിയിക്കുമോ?
ചരക്ക്
സേവനനികുതിയുടെ ഭാഗമായുള്ള
രജിസ്ട്രേഷന് നടപടി
3464.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക് സേവനനികുതിയുടെ
ഭാഗമായുള്ള
രജിസ്ട്രേഷന് നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ചരക്ക് സേവനനികുതിയുടെ
ഭാഗമായുള്ള
രജിസ്ട്രേഷന് ഇപ്പോഴും
പല വ്യാപാരികളും
എടുത്തിട്ടില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അവരുടെ ലിസ്റ്റ്
തയ്യാറായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
റിട്ടേണ്‍
ഫയല്‍ ചെയ്യാത്ത
വ്യാപാരികളെ ഇതിനായി
പ്രേരിപ്പിക്കുന്നതിന്
വകുപ്പില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനമെന്താണെന്ന്
അറിയിക്കാമോ;
(ഡി)
ജി.
എസ്.ടി രേഖകളുടെ
ശേഖരണം,
സൂക്ഷ്മപരിശോധന,
അസസ്മെന്റ് എന്നിവ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
പ്രത്യേക സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(ഇ)
ചരക്ക്
സേവന നികുതിയില്‍
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
അതിര്‍ത്തികളിലെ
പരിശോധനയ്ക്കും
വാഹനങ്ങളിലും
ചരക്കുകള്‍
സൂക്ഷിക്കുന്ന കടകളിലും
പരിശോധന നടത്തുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ ?
പതിമൂന്നാം
പഞ്ചവത്സര പദ്ധതിക്ക് വിഭവ
സമാഹരണം
3465.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പതിമൂന്നാം പഞ്ചവത്സര
പദ്ധതിക്ക് രണ്ടു ലക്ഷം
കോടിരൂപയുടെ വിഭവ
സമ്പത്ത്
സമാഹരിക്കേണ്ടത്,
കേന്ദ്ര സര്‍ക്കാരിന്റെ
നയങ്ങള്‍ മൂലം
അഭിമുഖീകരിക്കുന്ന
മാന്ദ്യം കാരണം
പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
തനതുനികുതി വരുമാനം
പ്രതീക്ഷിത തോതില്‍
വളര്‍ച്ച
നേടാനിടയായിട്ടുണ്ട്;
സംസ്ഥാന
പദ്ധതികള്‍ക്കായുള്ള
ഗ്രാന്റ് കേന്ദ്ര
സര്‍ക്കാര്‍
നിര്‍ത്തിയതും
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുള്ള
വിഹിതം കുറച്ചതും
പദ്ധതി
പ്രവര്‍ത്തനങ്ങളെ
എങ്ങനെ
ബാധിക്കാനിടയുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ദീര്‍ഘകാലമായി
പ്രവൃത്തി
പൂര്‍ത്തിയാകാത്ത
പദ്ധതികള്‍ അവലോകനം
നടത്തി
പുന:സംഘടിപ്പിക്കുന്നതിനും
വിഭവത്തിന്റെ ആസൂത്രിത
വിനിയോഗത്തിനും നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
അഗ്രികള്‍ച്ചറല്‍
ഇന്‍കം ടാക്സ്
3466.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഗ്രികള്‍ച്ചറല്‍
ഇന്‍കം ടാക്സ്
ഇനത്തില്‍ 2011-16
കാലയളവില്‍ എത്ര തുക
സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ട്;
ഇനങ്ങള്‍ തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തുക ലഭിച്ചു;
നിലവില്‍ ഈ ടാക്സ്,
ജി.എസ്.ടി യുടെ
ഘടനയില്‍ എപ്രകാരമാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
സാമ്പത്തിക
പരാധീനതയുടെ പേരില്‍ മുടങ്ങിയ
പദ്ധതികള്‍
3467.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമൊഴിഞ്ഞപ്പോള്‍
ഖജനാവില്‍ എത്ര തുക
ബാക്കിയുണ്ടായിരുന്നു
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2016-17, 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ വിവിധ
ഇനങ്ങളിലൂടെ വരുമാനവും
പ്രസ്തുത വര്‍ഷങ്ങളിലെ
ചെലവും എത്രയായിരുന്നു;
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ നികുതി
വരുമാനത്തില്‍ എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട്;
സര്‍ക്കാരിന്റെ
ഇപ്പോഴത്തെ സാമ്പത്തിക
സ്ഥിതി വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കാലയളവില്‍ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
സാമ്പത്തിക
പരാധീനതയുടെ പേരില്‍
പദ്ധതികള്‍
മുടങ്ങിയിട്ടുണ്ടോ
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
ധനസ്ഥിതി
3468.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
ല്‍ സംസ്ഥാനത്തിന്റെ
റവന്യൂ കമ്മിയും
2016-17 ലെ റവന്യൂ
കമ്മിയും എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2015-16
ലെ സംസ്ഥാനത്തിന്റെ
ധനകമ്മിയും 2016-17 ലെ
ധനകമ്മിയും
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
2015-16
ല്‍ സംസ്ഥാനത്തിന്റെ
പൊതുകടവും 2016-17 ലെ
പൊതുകടവും എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
2015-16
ലെ സംസ്ഥാനത്തിന്റെ
റവന്യൂ ചെലവും 2016-17
ലെ റവന്യൂ ചെലവും
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ധനകമ്മിയും
റവന്യൂ കമ്മിയും
കുറച്ചുകൊണ്ടുവരാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സര്‍ക്കാര്‍ ആശുപത്രികളില്‍
ഡയാലിസിസ് സെന്ററുകള്‍
3469.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡയാലിസിസ് സെന്ററുകള്‍
സ്ഥാപിക്കുന്ന പദ്ധതി
എത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ആശുപത്രികളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്നും
ആയതിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
മോട്ടോര്‍
വാഹന നികുതിവരുമാനത്തിന്
തുല്യമായ റോഡ് വികസന
പദ്ധതികള്‍
3470.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹന
നികുതിയിനത്തില്‍
മാത്രം എത്ര രൂപയാണ്
നാളിതുവരെ കിഫ്ബിയില്‍
പിരിഞ്ഞുകിട്ടിയിട്ടുള്ളത്;
(ബി)
ഈ
തുക എതെല്ലാം
തരത്തിലുള്ള വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നത്;
(സി)
ഇത്തരത്തില്‍
മോട്ടോര്‍ വാഹന
നികുതിയിനത്തില്‍
പിരിഞ്ഞുകിട്ടിയ
തുകയ്തക്ക് തുല്യമായ
റോഡ് വികസന പദ്ധതികള്‍
സംസ്ഥാനത്ത് ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ഡി)
മോട്ടോര്‍
വാഹന നികുതിനത്തില്‍
ലഭിയ്ക്കുന്ന തുക വക
മാറ്റി ചെലവഴിക്കുന്നത്
കാരണം റോഡ്
വികസനത്തിനായി ഭീമമായ
തുക കടമെടുക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത്
സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതിയെ
പ്രതികൂലമായി
ബാധിക്കുന്നതിന്
ഇടയാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കിഫ്ബിയിലെ
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
തസ്തിക
3471.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ചീഫ് എക്സിക്യൂട്ടീവ്
ഓഫീസറെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കിഫ്ബി
ചീഫ് എക്സിക്യൂട്ടീവ്
ഓഫീസറുടെ ശമ്പളവും
മറ്റ് അലവന്‍സുകളും
എത്രയാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
ഫണ്ട്സ് ട്രസ്റ്റി ഉപദേശക
കമ്മീഷന്
3472.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ഫണ്ട്സ് ട്രസ്റ്റി
ഉപദേശക കമ്മീഷന്
(എഫ്.ടി.എ.സി)
രൂപീകരിച്ച്
ഉത്തരവായതെപ്പോഴാണ്;
(ബി)
എഫ്റ്റാക്കിന്റെ
ചെയര്‍ പേഴ്സണ്‍
ആരാണെന്നും; അംഗങ്ങള്‍
ആരെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
എഫ്റ്റാക്ക്
രൂപീകരിച്ചതിനുശേഷം
എത്ര യോഗങ്ങള്‍
ചേര്‍ന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
എഫ്റ്റാക്ക്
ഇതിനോടകം എത്ര
ഫിഡലിറ്റി
സര്‍ട്ടിഫിക്കറ്റുകള്‍
പ്രസിദ്ധപ്പെടുത്തിയെന്ന്
വ്യക്തമാക്കാമോ;
(ഇ)
എഫ്റ്റാക്ക്
ഇതിനോടകം
പ്രസിദ്ധീകരിച്ച
ഫിഡലിറ്റി
സര്‍ട്ടിഫിക്കറ്റുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ ബൃഹത്
പദ്ധതികള്‍
3473.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത്
നടപ്പാക്കുന്ന
ബൃഹത്പദ്ധതികള്‍
എതൊക്കെയെന്നും എത്ര
രൂപ ഓരോ പദ്ധതിയ്ക്കും
ചെലവഴിക്കേണ്ടിവരും
എന്ന് വിശദമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ കിഫ്ബി വഴി
നടത്തുന്ന പ്രവർത്തനങ്ങൾ
3474.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
കിഫ്ബി വഴി നടത്തുന്ന
പ്രവർത്തനങ്ങൾ
എന്തെല്ലാമെന്നും ഒരോ
പ്രവൃത്തികള്‍ക്കും
ആവശ്യം
സ്വീകരിക്കേണ്ടുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ നിന്നും
കിഫ്ബി വഴി
നടപ്പാക്കാന്‍ നല്കിയ
നിവേദനങ്ങള്‍ എത്ര;
അംഗീകരിച്ചവ എത്ര;
നിര്‍മ്മാണം തുടങ്ങിയവ
എത്ര; പൂര്‍ത്തീകരിച്ചവ
എത്ര; ചെലവായ തുക എത്ര;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
കിഫ്ബി
വഴി അപേക്ഷ നല്കിയതും
പരിഗണിച്ചതും
നിര്‍മ്മാണം
തുടങ്ങിയതും
പൂര്‍ത്തീകരിക്കാത്തതുമായ
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
പ്രവൃത്തികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇവയുടെ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാനും
കിഫ്ബി വഴി നല്കിയ
മറ്റപേക്ഷകള്‍
പരിഗണിക്കാനും അംഗീകാരം
നല്‍കുന്നതിനും വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
അരൂര്‍
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
3475.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
അരൂര്‍ മണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
നല്കി എന്ന്
വിശദമാക്കാമോ?
ആലപ്പുഴ
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ പദ്ധതികള്‍
3476.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലപ്പുഴ
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കിയതും
നടപ്പാക്കുന്നതുമായ
പദ്ധതികള്‍
ഏതൊക്കെയാണെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ; ഓരോ
പ്രവൃത്തിക്കും
അനുവദിക്കപ്പെട്ട തുക
എത്രയെന്നും
വിശദമാക്കാമോ?
തൊടുപുഴ
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
3477.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പദ്ധതികളാണ്
കിഫ്ബി മുഖാന്തിരം
നടപ്പാക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മയ്യനാട്
റെയില്‍ ഓവര്‍ ബ്രിഡ്ജിന്റെ
പ്രവര്‍ത്തി
3478.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ബജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
ഇരവിപുരം
നിയോജകമണ്ഡലത്തിലെ
മയ്യനാട് റെയില്‍ ഓവര്‍
ബ്രിഡ്ജിന്റെ
പ്രവര്‍ത്തിയുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
മയ്യനാട്
ആര്.ഒ.ബിയുടെ
പ്രവര്‍ത്തി
ആരംഭിക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ബാക്കിയുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
മയ്യനാട്
ആര്.ഒ.ബിക്ക്
കിഫ്ബിയുടെ ഭരണാനുമതി
ലഭ്യമായോ; ഇല്ലെങ്കില്‍
ആയത് ലഭ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ കിഫ്ബി
പ്രവര്‍ത്തികള്‍
3479.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ നിന്നും
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വേണ്ടി
തെരെഞ്ഞെടുത്തിട്ടുള്ള
പ്രവര്‍ത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്ക്
കിഫ്ബി അംഗീകാരം
ലഭിച്ചു എന്ന്
വ്യക്തമാക്കാമോ ;
(സി)
കിഫ്ബിയില്‍
തെരെഞ്ഞെടുത്തിട്ടുള്ള
മണ്ഡലത്തിലെ ഓരോ
പ്രവര്‍ത്തികളുടേയും
നിലവിലെ സ്ഥിതി ഏത്
സ്റ്റേജിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാലതാമസം
ഒഴിവാക്കി കോതമംഗലം
മണ്ഡലത്തില്‍ നിന്നും
തെരെഞ്ഞെടുത്ത മുഴുവന്‍
പ്രവൃത്തികള്‍ക്കും
കിഫ്ബി അംഗീകാരം
ലഭ്യമാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
ഇരവിപുരം
മണ്ഡലത്തിലെ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികള്‍
3480.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷത്തില്‍
ഇരവിപുരം
നിയോജകമണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം
എന്ന് വിശദമാക്കുമോ;
(ബി)
അവയില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളിൽ
സാങ്കേതികാനുമതി
നല്കിയവ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കിഫ്ബി
പ്രവൃത്തികള്‍
3481.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബി
വഴി കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
പ്രവൃത്തികള്‍
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
28/2/2018 വരെ ഇതില്‍
എത്ര
പ്രവൃത്തികള്ക്ക്ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
എത്ര പ്രവൃത്തികള്‍
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ കിഫ്ബി ഫണ്ട്
അനുവദിച്ച പ്രവൃത്തികള്‍
3482.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിഫ്ബി വഴി ഫണ്ട്
അനുവദിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിഫ്ബി വഴി ഫണ്ട്
അനുവദിച്ച ഏതെല്ലാം
പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തില്‍പെട്ട
പ്രവൃത്തികളുടെ
വിശദാംശം നല്‍കാമോ?
തിരുവനന്തപുരം
മണ്ഡലത്തില്‍ കിഫ്ബി വഴിയുള്ള
പദ്ധതികള്‍
3483.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജക മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
അവയില്‍
ഇതുവരെ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
സാങ്കേതികാനുമതി
നല്കിയവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
തൃത്താല മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട് പദ്ധതികള്‍
3484.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടിലേക്ക്
2017-18 ല്‍ തൃത്താല
മണ്ഡലത്തില്‍ ശിപാര്‍ശ
ചെയ്തിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണ്;പ്രസ്തുത
പദ്ധതികളില്‍
എത്രയെണ്ണത്തിന് ഇതുവരെ
ഭരണാനുമതി
നല്കി;വ്യക്തമാക്കാമോ
;
(ബി)
ആസ്തി
വികസന ഫണ്ടിലേക്ക്
ശിപാര്‍ശ ചെയ്യുന്ന
പ്രവൃത്തികള്‍ക്ക് 30
ദിവസത്തിനകം ഭരണാനുമതി
നല്‍കണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിബന്ധന
പാലിക്കപ്പെടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
4.7.2017
ലെ
ജി.ഒ.(പി)നം.86/2017/ഫിന്,
1.12.2017 ലെ
ജി.ഒ(പി)നം.
153/2017/ഫിന് എന്നീ
ഉത്തരവുകളിലെ
നിര്‍ദ്ദേശങ്ങള്‍
കര്‍ശനമായി
പാലിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ആസ്തിവികസന ഫണ്ടിലെ ടെണ്ടര്‍
സെവിംഗ്സ് ഉപയോഗിച്ച് പുതിയ
പദ്ധതികള്‍
3485.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ മണ്ഡലം
ആസ്തിവികസന ഫണ്ടിലെ
ടെണ്ടര്‍ സേവിംഗ്സ്
ഉപയോഗിച്ച് പുതിയ
പദ്ധതികള്‍
നിര്‍ദ്ദേശിക്കാന്‍
കഴിയുമോ;എങ്കില്‍
പദ്ധതികള്‍
നിര്‍ദ്ദേശിക്കേണ്ടതിന്റെ
നടപടിക്രമം
അറിയിക്കാമോ;ഇല്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
അറിയിക്കാമോ;
(ബി)
2016-17
- ൽ കൊണ്ടോട്ടി മണ്ഡലം
എം.എല്‍.എ. യുടെ മണ്ഡലം
ആസ്തി വികസന ഫണ്ടില്‍
ഇതുവരെ വന്ന ടെന്‍ഡര്‍
സേവിംഗ്സിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
പുതിയ
പ്രവൃത്തികള്‍ക്ക് ടെണ്ടര്‍
സേവിങ്സ് തുക
3486.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എം.എല്‍.എ
മാര്‍ക്ക്
അനുവദിച്ചിട്ടുള്ള
മണ്ഡലം ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കേണ്ട
പ്രവൃത്തികള്‍
ടെന്‍ഡര്‍
ചെയ്യുമ്പോള്‍ ടെണ്ടര്‍
സേവിംഗ്സായി വരുന്ന തുക
പുതിയ
പ്രവൃത്തികള്‍ക്കായി
നിര്‍ദ്ദേശിക്കാമോ
എന്ന് വ്യക്തമാക്കാമോ ?
മണലൂര്‍
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതി
3487.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതി പ്രകാരം
2017-18ല്‍ മണലൂര്‍
എം.എല്‍.എ. ശിപാര്‍ശ
ചെയ്തിട്ടുള്ള
പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികളുടെ
ഡി.പി.ആര്. തൃശ്ശൂര്‍
എ.ഡി.സി.യുടെ ഓഫീസില്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
2017-18
ലെ ആസ്തി വികസന
പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഇതുവരെ ഭരണാനുമതി
നല്കുകയുണ്ടായി;
വിശദാംശങ്ങള്‍
നല്‍കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
പ്രവൃത്തികള്‍
3488.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളില്‍ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
എം.എല്‍.എ
നിര്‍ദ്ദേശിച്ച
പ്രവൃത്തികളുടെ
വിശദവിവരം ലഭ്യമാക്കുമോ
;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഭരണാനുമതി നല്കിയവയും
പൂര്‍ത്തിയായവയും
നിര്‍മ്മാണ ഘട്ടത്തില്‍
ഇരിക്കുന്നവയും
ഭരണാനുമതി
നല്കിയിട്ടില്ലാത്തവയും
ഏതെല്ലാമെന്ന്
വിശദമാക്കുമോ ;
(സി)
നിര്‍ദ്ദേശിക്കപ്പെട്ട
എല്ലാ
പ്രവൃത്തികളുടെയും
എസ്റ്റിമേറ്റുകള്‍
ഭരണാനുമതിക്കായി
നല്‍കിയിട്ടുണ്ടോയെന്നും
ഭരണാനുമതിക്കുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ
;
(ഡി)
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികളില്‍
പാലമേല്‍ ഉളവുക്കാട്
സാംസ്ക്കാരിക നിലയം,
പടനിലം എച്ച്.എസ്.എസ്
,ചുനക്കര
ഗ്രാമപഞ്ചായത്തുമായി
ചേര്‍ന്നുള്ള കുടിവെള്ള
പദ്ധതി എന്നിവയുടെ
മേല്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
എം.എല്‍.എ.
യുടെ പ്രത്യേക വികസന നിധി
3489.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എം.എല്‍.എ.
യുടെ പ്രത്യേക വികസന
നിധിയില്‍ നിന്നും
സ്റ്റുഡന്റ് പോലീസ്
കേഡറ്റുകള്‍ക്ക് ലാപ്
ടോപ്പ്, പ്രോജക്ടര്‍
തുടങ്ങിയ ഉപകരണങ്ങള്‍
വാങ്ങുന്നതിന്
സര്‍ക്കാരിന്റെ
പ്രത്യേക അനുമതി
വാങ്ങേണ്ടതായുണ്ടോ;
ഇതുമായി ബന്ധപ്പെട്ട
എന്തെങ്കിലും
സര്‍ക്കാര്‍
ഉത്തരവുകള്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആസ്തി
വികസന ഫണ്ടില്‍ വാങ്ങുന്ന
സ്കൂള്‍ ബസുകളുടെ പേമെന്റ്
നല്കാൻ നടപടി
3490.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഉള്ള നടപടിക്രമങ്ങള്‍
കാരണം എം.എല്‍.എ യുടെ
ആസ്തി വികസന ഫണ്ടില്‍
വാങ്ങുന്ന സ്കൂള്‍
ബസുകളുടെ പേമെന്റ്
നല്കുന്നതു് വൈകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
വാങ്ങുന്ന സ്കൂള്‍
വാഹനങ്ങള്‍ക്ക് ഉള്ള
പേമെന്റ് ജില്ലാ
കളക്ടര്‍മാര്‍ മുഖേന
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സ്കൂള്‍
ബസ് വാങ്ങുന്നതുമായി
ബന്ധപ്പെട്ട്
16/11/2017-ല്‍
നെയ്യാറ്റിന്‍കര
എം.എല്‍.എ നല്കിയ
നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്കൂള്‍
ബസ് വാങ്ങുന്നതില്‍
കാലതാമസവുമായി
ബന്ധപ്പെട്ടുളള എത്ര
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഇ)
23/11/2017-ല്‍
No.1999951/2017/M (Fin
& coir)
പ്രകാരം ധനകാര്യ
വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടിക്കു് നല്കിയ
നിര്‍ദ്ദേശം
അനുസരിച്ച്എം.എല്‍.എ
യുടെ
നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട്
3491.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍ തലശ്ശേരി
മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
ധനകാര്യവകുപ്പിന്റെ
അനുമതി ലഭിച്ച മുഴുവന്‍
പ്രവൃത്തിയും ആയതിന്റെ
തുകയും സഹിതം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വര്‍ഷത്തില്‍ ഈ
മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ടില്‍ നിന്ന്
ഇനി എത്ര രൂപ
ചെലവഴിക്കാന്‍
ബാക്കിയുണ്ടെന്നും ആയത്
2017-18 വര്‍ഷത്തെ
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ചെലവഴിക്കാന്‍
സാധിക്കുമോയെന്നും
അറിയിക്കുമോ?
ചാലക്കുടി
ഈസ്റ്റ് ഗവ. എല്‍.പി.
സ്ക്കുളിന് പുതിയ കെട്ടിടം
3492.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലം ആസ്തി
വികസനപദ്ധതിയില്‍
ഉള്‍പ്പെടുത്തി 130
ലക്ഷം രൂപ ചെലവില്‍,
ചാലക്കുടി ഈസ്റ്റ് ഗവ.
എല്‍.പി. സ്ക്കുളിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
തൃശൂര്‍ കളക്ടര്‍ മുഖേന
ഫൈനാന്‍സ് നോഡല്‍
സെക്ഷനില്‍
ധനകാര്യവകുപ്പിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലില്‍
സ്വീകരിച്ച
നടപടിയെന്ത്; പ്രസ്തുത
പ്രവൃത്തിക്ക് അനുമതി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
കാലതാമസം കൂടാതെ
പ്രസ്തുത പദ്ധതിക്ക്
അനുമതി ലഭ്യമാക്കുവാന്‍
ആവശ്യമായ
മേല്‍നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
ചെലവഴിക്കാത്ത തുക തിരിച്ചു
പിടിക്കുന്നതിന് നടപടി
3493.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള
പൊതുവിഭാഗം ഫണ്ടില്‍
നിന്ന് മാര്‍ച്ച് 31
വരെ ചെലവഴിക്കാത്ത തുക
തിരിച്ചു പിടിക്കാന്‍
ധനകാര്യ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധമായി ധനകാര്യ
വകുപ്പ്
പഞ്ചായത്തുകള്‍ക്ക്
സര്‍ക്കുലര്‍ അയക്കുക
ഉണ്ടായോ;
(സി)
താല്‍ക്കാലിക
ജീവനക്കാരുടെ മാര്‍ച്ച്
മാസത്തിലെ ശമ്പളവും
മറ്റു ബില്ലുകളും
ഏപ്രില്‍ മാസത്തിലാണ്
കൊടുത്തു
തീര്‍ക്കുന്നതെന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കുലര്‍
പ്രാവര്‍ത്തികമാകുന്നതോടെ
പഞ്ചായത്തുകളുടെ
ദൈനംദിന
പ്രവര്‍ത്തനങ്ങള്‍
അവതാളത്തിലാകുമെന്ന ഈ
രംഗത്തുള്ളവരുടെ ആശങ്ക
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പുനഃപരിശോധിക്കുമോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍ വകുപ്പുകളിലെ
പുതിയ തസ്തികകള്‍
3494.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജനുവരി മുതല്‍
നാളിതുവരെയായി
സംസ്ഥാനത്ത് എത്ര
തസ്തികകള്‍ പുതിയതായി
സൃഷടിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
വകുപ്പുകളിലാണെന്നും
വിശദമാക്കാമോ;
(ബി)
പുതിയതായി
തസ്തിക രൂപീകരിച്ച
വകുപ്പുകളില്‍
ആരുടെയെങ്കിലും പഠന
റിപ്പോര്‍ട്ട്
കിട്ടിയശേഷമാണോ അനുവാദം
നല്‍കിയത്;
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്ത്
പുതിയതായി തസ്തികള്‍
അനുവദിക്കില്ലെന്ന
തീരുമാനം ധനവകുപ്പ്
എടുത്തിട്ടുണ്ടോ;എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
സാമ്പത്തിക
അച്ചടക്കം
പാലിക്കുന്നതിന്റെ
ഭാഗമായി
ഏര്‍പ്പെടുത്തിയ
ഇക്കണോമിക് മെഷേഴ്സ്
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ ഭാഗമായി
ഏര്‍പ്പെടുത്തിയ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഇ)
2016
ജനുവരി മുതല്‍ വിവിധ
വകുപ്പുകള്‍ക്ക്
ധനവകുപ്പ് അംഗീകാരം
നല്കിയ തസ്തികകളുടെ
എണ്ണം വകുപ്പ് തിരിച്ച്
നല്‍കുമോ;
വ്യക്തമാക്കുമോ ;
സംസ്ഥാനത്ത് നിയമന
നിരോധനം
ഏര്‍പ്പെടുത്തിയ
വകുപ്പുകള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ ?
അന്യത്ര
സേവന വ്യവസ്ഥ
3495.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരന് ജോയിനിംഗ്
ടൈം എടുക്കാതെ അന്യത്ര
സേവനത്തില്‍ തുടരവെ
പ്രമോഷന് ലഭിച്ചാല്‍
മാതൃ വകുപ്പില്‍ തൊട്ടു
ജൂനിയറായ ആള്
പ്രമോഷന് ജോലിയില്‍
പ്രവേശിക്കുന്ന ദിവസം
മുതലേ ടിയാനും ഉയര്‍ന്ന
ശമ്പളം നല്‍കുകയുള്ളൂ
എന്ന വ്യവസ്ഥ
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത ഉത്തരവ്
ലഭ്യമാക്കുമോ;
(ബി)
അന്യത്ര
സേവന വ്യവസ്ഥയില്‍ ജോലി
ചെയ്യുന്ന ജീവനക്കാരന്
പ്രമോഷന് തസ്തികയില്‍
സര്‍ക്കാര്‍ അനുമതിയോടെ
തുടരുകയും ജോയിനിംഗ്
ടൈം
എടുക്കാതിരിക്കുകയും
ചെയ്താല്‍ എന്തു
കൊണ്ടാണ് പ്രമോഷന്
തീയതി മുതല്‍ ഉയര്‍ന്ന
ശമ്പളം നല്‍കാത്തതെന്ന്
വിശദീകരിക്കുമോ;
(സി)
മാതൃവകുപ്പില്‍
നിലവിലുള്ള
ജീവനക്കാരന് പ്രമോഷന്
ലഭിച്ചാല്‍ ജോയിനിംഗ്
ടൈം എടുത്തു ജോലിയില്‍
പ്രവേശിക്കുന്നതിന്
ദിവസങ്ങളോളം
താമസിക്കുകയും അന്യത്ര
സേവന വ്യവസ്ഥയിലുള്ള
ആള് വിടുതല്‍ ചെയ്യാതെ
സര്‍ക്കാര്‍ അനുമതിയോടെ
ജോലി തുടരുകയും
ചെയ്യുമ്പോള്‍
ഇത്തരത്തില്‍ ശമ്പളം
നിര്‍ണ്ണയിച്ചു
നല്‍കുന്നത് അന്യത്ര
സേവന വ്യവസ്ഥയില്‍ ജോലി
ചെയ്യുന്ന സീനിയറായ
ഉദ്യോഗസ്ഥന് നഷ്ടം
സംഭവിക്കുന്നു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതു
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ഡി)
ഇത്തരത്തില്‍
ശമ്പള നിര്‍ണ്ണയത്തില്‍
അപാകതകള്‍
സംഭവിച്ചിട്ടുള്ള
ജീവനക്കാര്‍ എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊണ്ടാല്‍ ആയത്
പരിഹരിച്ചു
നല്‍കുമെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ധനകാര്യ
എ.ആര്.സി. വകുപ്പില്‍
ഇത്തരത്തിലുള്ള
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
സംസ്ഥാന
ജീവനക്കാര്‍ക്ക് ഡി എ
3496.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ജീവനക്കാര്‍ക്ക് എത്ര
ശതമാനം ഡി എ
അനുവദിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇപ്പോള്‍ കേന്ദ്രം
പ്രഖ്യാപിച്ച ഡി എ
ഉള്‍പ്പെടെ
ജീവനക്കാര്‍ക്ക്
ലഭ്യമാക്കാന്‍
എപ്പോള്‍ കഴിയുമെന്ന്
അറിയിക്കാമോ?
പങ്കാളിത്ത
പെന്ഷന്
3497.
ശ്രീ.കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സംസ്ഥാനത്ത്
ഏതെല്ലാം
സ്ഥാപനങ്ങളിലാണ്
പുതുതായി പങ്കാളിത്ത
പെന്ഷന്
നടപ്പിലാക്കിയത്;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
നടപ്പിലാക്കുന്നതിന്
മുമ്പ് ഈ
സ്ഥാപനങ്ങളില്‍ ഏത്
പെന്ഷന്
പദ്ധതിയായിരുന്നു
നിലവിലുണ്ടായിരുന്നത്;
(സി)
കെ.എസ്.ആര്
ബാധകമല്ലാത്ത
സ്ഥാപനങ്ങളിലേക്കുകൂടി
പങ്കാളിത്ത പെന്ഷന്
പദ്ധതി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അത് 7.1.2013
ലെ ധനകാര്യ വകുപ്പിന്റെ
ഉത്തരവിനും
കേന്ദ്രസര്‍ക്കാരുമായി
ഉണ്ടാക്കിയ
കരാറുകള്‍ക്കും
വിരുദ്ധമാണോ;
(ഡി)
പുതിയ
സ്ഥാപനങ്ങളിലേക്ക്
പങ്കാളിത്ത പെന്ഷന്
പദ്ധതി
വ്യാപിപ്പിക്കുവാന്‍
സംസ്ഥാന സര്‍ക്കാരിന്
സ്വന്തം നിലയില്‍
തീരുമാനം കൈക്കൊള്ളാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ;വിശദമാക്കുമോ?
പങ്കാളിത്ത
പെന്ഷന് ആനുകൂല്യങ്ങള്‍
3498.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍
സര്‍വ്വീസില്‍ നിന്നും
വിരമിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വിരമിച്ച
ജീവനക്കാര്‍ക്ക് ലഭിച്ച
പെന്ഷന്
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്:
(സി)
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് അര്‍ഹതയുള്ള
ജീവനക്കാര്‍
വിരമിക്കുമ്പോള്‍
നിലവില്‍ ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക്
ലഭിക്കാവുന്ന അടിസ്ഥാന
പെന്ഷന്
തുകയെത്രയാണെന്ന്
അറിയിക്കാമോ?
ശമ്പളയിനത്തില്‍
ചെലവാകുന്ന തുക
3499.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
ശമ്പളയിനത്തില്‍
ചെലവാകുന്ന തുക
വര്‍ഷംതോറും
വര്‍ദ്ധിച്ച്
വരുന്നതായി കണക്കുകള്‍
സൂചിപ്പിക്കുന്നുണ്ടോ;
(ബി)
2012-13
മുതല്‍ 2016-17 വരെ ഓരോ
വര്‍ഷവും
ശമ്പളയിനത്തില്‍ ചെലവായ
തുകയെത്രയെന്നും ഓരോ
വര്‍ഷവും ഉണ്ടായ
വര്‍ദ്ധനവ് എത്ര
ശതമാനമായിരുന്നുവെന്നും
വെളിപ്പെടുത്തുമോ;
(സി)
ശമ്പളയിനത്തില്‍
ഉണ്ടാകുന്ന
വര്‍ദ്ധനയ്ക്ക്
ആനുപാതികമായി വരുമാന
വര്‍ദ്ധനവ്
ഉണ്ടാകുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
നിയന്ത്രണം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
നിയമനനിരോധനമോ
പെന്ഷന് പ്രായം
ഉയര്‍ത്തുന്ന കാര്യമോ
സർക്കാരിന്റെ
പരിഗണനയിലുണ്ടോ?
പേയ്മെന്റ് ഓഫ്
ഗ്രാറ്റുവിറ്റി ആക്ട് 1972
3500.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക്
കെ.എസ്.ആര്
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹതയില്ലായെന്ന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
അതിനുള്ള കാരണമെന്താണ്;
(ബി)
ഇന്ത്യന്‍
ഭരണഘടനയനുസരിച്ച്
നിലവില്‍ മറ്റൊരു
ചട്ടമോ, നിയമമോ പ്രകാരം
ഗ്രാറ്റുവിറ്റിക്ക്
അര്‍ഹതയില്ലാത്ത
ജീവനക്കാര്‍ക്ക്
പേയ്മെന്റ് ഓഫ്
ഗ്രാറ്റുവിറ്റി ആക്ട്
1972 പ്രകാരമുള്ള
ഗ്രാറ്റുവിറ്റി
തൊഴിലുടമ
നല്കേണ്ടതാണെന്ന കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ പങ്കാളിത്ത
പെന്ഷന്
പദ്ധതിയില്‍പ്പെട്ട
ജീവനക്കാര്‍ക്ക്
ഗ്രാറ്റുവിറ്റി ആക്ട്
പ്രകാരമുള്ള 20 ലക്ഷം
രൂപ ഗ്രാറ്റുവിറ്റി
നല്കുവാന് അടിയന്തര
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
T 3501.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വാഹനങ്ങളുടെ വ്യാപകമായ
ദുരുപയോഗം
നിയന്ത്രിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എന്തെങ്കിലും
പ്രത്യേക നടപടി
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇത്
എത്രത്തോളം
ഫലവത്തായിട്ടുണ്ടെന്ന്
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കുമോ?
ബാങ്കുകള്‍
ജനങ്ങളെ കൊള്ളയടിക്കുകയും
ദ്രോഹിക്കുകയും ചെയ്യുന്നത്
പരിശോധിക്കാൻ നടപടി
3502.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ദേശസാല്‍കൃത ബാങ്കുകളും
ഷെഡ്യൂള്‍ഡ് ബാങ്കുകളും
സാധാരണ ഇടപാടുകാരില്‍
നിന്നും അമിതമായും
രഹസ്യമായും തുക
ഈടാക്കുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
എസ് ബി ടി /എസ് ബി ഐ
ബാങ്കുകള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കിയ വിദ്യാഭ്യാസ
ലോണുകള്‍
തിരിച്ചുപിടിക്കുവാന്‍
കോര്‍പ്പറേറ്റുകളെ
ഏല്‍പ്പിച്ചകാര്യം
ധനകാര്യ വകുപ്പ്
പരിശോധിക്കുമോ;
(സി)
സംസ്ഥാനത്തെ
ജനങ്ങളുടെ പണം കൊണ്ട്
പ്രവര്‍ത്തിക്കുന്ന
ഇത്തരം ബാങ്കുകള്‍
ജനങ്ങളെ
കൊള്ളയടിക്കുകയും
ജനങ്ങളെ ദ്രോഹിക്കുകയും
ചെയ്യുന്ന കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ബാങ്കുകള്‍
സാധാരണക്കാര്‍ക്ക്
നല്‍കേണ്ട പലിശ കുറഞ്ഞ
വായ്പകള്‍
നല്‍കാതിരിക്കുന്ന
കാര്യം പരിശോധിക്കുമോ;
(ഇ)
എസ്
ബി ടി /എസ് ബി ഐ
ബാങ്കുകള്‍ 2016-17,
2017-18 വര്‍ഷങ്ങളില്‍
നല്കിയ വിദ്യാഭ്യാസ
വായ്പ സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ; ശാഖ
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(എഫ്)
ബാങ്ക്
ലോണുകള്‍
സാധാരണക്കാര്‍ക്ക്
ലഭ്യമാക്കുവാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പാതിരിച്ചടവ് പദ്ധതി
ആനുകൂല്യം
3503.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ
വായ്പാതിരിച്ചടവ്
പദ്ധതി
ആനുകൂല്യത്തിനായി
അപേക്ഷ നല്കിയ
വിദ്യാര്‍ത്ഥികളില്‍
2018 ജനുവരി 31 വരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ വായ്പാ
പദ്ധതിയുടെ നിബന്ധനകള്‍
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
എസ്.ബി.റ്റി.യില്‍
നിന്നും വായ്പ എടുത്ത
വിദ്യാര്‍ത്ഥികളുടെ
രേഖകള്‍ റിലയന്‍സിന്
കൈമാറിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
പദ്ധതി ആനുകൂല്യം
ലഭിക്കാന്‍ സാധിക്കാതെ
പ്രതിസന്ധിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഈ
പ്രതിസന്ധി പരിഹരിച്ച്
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
പദ്ധതി ആനുകൂല്യം
ലഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
നൂതന
ധനസമാഹരണ സംവിധാനങ്ങള്‍
3504.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിസര്‍വ്
ബാങ്ക് ഓഫ് ഇന്ത്യയും
സെക്യൂരിറ്റീസ് ആന്റ്
എക്സ്ചേഞ്ച് ബോര്‍ഡ്
ഓഫ് ഇന്ത്യയും
അംഗീകരിച്ചിട്ടുള്ള
നൂതന ധനസമാഹരണ
സംവിധാനങ്ങള്‍
ഉപയോഗപ്പെടുത്തുമെന്ന
2016-17 ലെ ബജറ്റ്
പ്രഖ്യാപനം
നടപ്പിലാക്കുവാന്‍
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ആര്.ബി.എെയും
സെബിയും
അംഗീകരിച്ചിട്ടുള്ളതും
കിഫ്ബി -യ്ക്ക്
പ്രയോജനകരവുമായ
ധനസമാഹരണ
മാര്‍ഗ്ഗങ്ങള്‍
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ?
മുന്‍
വര്‍ഷത്തെ ബജറ്റ് പ്രസംഗത്തിൽ
പ്രഖ്യാപിച്ചിരുന്ന
ക്ഷേമപദ്ധതികള്‍
3505.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തിൽ
പ്രഖ്യാപിച്ചിരുന്ന
എത്ര ക്ഷേമപദ്ധതികള്‍
നടപ്പിലാക്കാനായി എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ബജറ്റ്
പ്രസംഗത്തിൽ
ഉള്‍പ്പെട്ടിരുന്നതും
എന്നാല്‍
നടപ്പിലാക്കാതെ
പോയതുമായ എത്ര
ക്ഷേമപദ്ധതികള്‍
ഉണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ബജറ്റ്
പ്രസംഗത്തിൽ നടത്തുന്ന
പ്രഖ്യാപനങ്ങള്‍
പൂര്‍ണ്ണമായും
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മങ്കട
നിയോജകമണ്ഡലത്തില്‍ ടോക്കണ്‍
പ്രൊവിഷന്‍ നല്കിയ
പദ്ധതികള്‍
3506.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ ഏതെങ്കിലും
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ള ടോക്കണ്‍
പ്രൊവിഷന്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
മങ്കട
നിയോജകമണ്ഡലത്തില്‍
2017-18 ല്‍
ഇത്തരത്തില്‍ ടോക്കണ്‍
പ്രൊവിഷനില്‍
ഉള്‍പ്പെടുത്തിയ എത്ര
റോഡുകള്‍ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(സി)
ഇത്
സംബന്ധിച്ച് ഫയല്‍
ധനവകുപ്പിന്റെ
പരിഗണനയില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഫയലിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
ബജറ്റ്
പ്രസംഗത്തില്‍
ഉള്‍പ്പെടുത്തിയ ഭരണാനുമതി
നല്കിയ പദ്ധതികളുടെ വിവരം
3507.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 എന്നീ
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ് പ്രസംഗത്തില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികളില്‍
നിന്നും ഭരണാനുമതി
നല്‍കിയത്, തുക
അനുവദിച്ചത്, പ്രവൃത്തി
ആരംഭിച്ചത്, പ്രവൃത്തി
അവസാനിപ്പിച്ചത്
എന്നിങ്ങന തരംതിരിച്ച്
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
2016-17,
2017-18 എന്നീ
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ ടോക്കണ്‍
പ്രൊവിഷന്‍ ഉള്ള വിവിധ
വകുപ്പുകളുടെ
പദ്ധതികളില്‍ നിന്നും
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ വിവരം
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
പ്രവാസി
ക്ഷേമത്തിനായി ആവിഷ്കരിച്ച
പദ്ധതികള്‍
3508.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രവാസികളുടെ
ക്ഷേമത്തിനായി 2016-17
വര്‍ഷത്തെ ബഡ്ജറ്റിലും,
2017-18 വര്‍ഷത്തിലെ
ബഡ്ജറ്റിലും യഥാക്രമം
എത്ര തുക
നീക്കിവച്ചിരുന്നു
എന്ന് വ്യക്തമാക്കാമോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
തുക വിനിയോഗിച്ച്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയത് എന്ന്
വിശദീകരിക്കാമോ; ഓരോ
പദ്ധതിയ്ക്കും എത്ര തുക
വീതം ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ?
ബഡ്ജറ്റ്
മാനുവല്‍ പരിഷ്കരിക്കുന്നതിന്
സമിതി
3509.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റ്
മാനുവല്‍ സമഗ്രമായി
പരിഷ്കരിക്കുന്നതിന്
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത സമിതിയുടെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്;
(ബി)
ബഡ്ജറ്റ്
മാനുവല്‍ പരിഷ്കരണം
എന്നത്തേയ്ക്ക്
പൂര്ത്തിയാകുമെന്നറിയിയ്ക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ ബഡ്ജറ്റ്
പ്രവൃത്തികള്‍
3510.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
2016-17, 2017-18
വര്‍ഷങ്ങളിലെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി നല്‍കിയത്
എന്ന വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍ക്കുന്നതിനായി എത്ര
തുക അനുവദിച്ചു എന്ന്
വിശദമാക്കാമോ?
വാടക കെട്ടിടത്തിലുള്ള
സര്‍ക്കാര്‍ ഓഫീസുകള്‍
3511.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
സര്‍ക്കാര്‍
വകുപ്പുകളുടേയും എത്ര
ഓഫീസുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ധനകാര്യ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഒരു
സാമ്പത്തിക വര്‍ഷം എത്ര
തുക വാടകയിനത്തില്‍
ചെലവിടുന്നുണ്ടെന്ന്
വിശദമാക്കുമോ?
മുദ്രപത്രങ്ങളുടെ ക്ഷാമം
പരിഹരിക്കല്‍
3512.
ശ്രീ.പി.ടി.
തോമസ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്‍പത്,നൂറ് രൂപകളുടെ
മുദ്രപത്രങ്ങള്‍ക്ക്
രൂക്ഷമായ ക്ഷാമം
ഉള്ളതിനാല്‍
താല്‍ക്കാലിക
പരിഹാരമെന്ന നിലയില്‍
പത്ത്,ഇരുപത് രൂപയുടെ
മുദ്രപത്രം
അന്‍പത്,നൂറ് രൂപയുടെ
പത്രങ്ങള്‍ക്ക്
തുല്യമായി ഉയര്‍ത്തി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
അന്‍പത്,നൂറ് രൂപയുടെ
മുദ്രപത്രങ്ങളുടെ
ഇന്റന്റ്
നാസിക്കിലേക്ക് അയച്ചത്
എന്നാണെന്ന്
വെളിപ്പെടുത്തുമോ?
റവന്യു
സ്റ്റാമ്പിന്റെ ലഭ്യതക്കുറവ്
3513.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
രൂപ വിലയുള്ള റവന്യു
സ്റ്റാമ്പിന്റെ
ലഭ്യതക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
ഇപ്രകാരം
കുറവ് ഉണ്ടാകുവാനുണ്ടായ
കാരണം വ്യക്തമാക്കാമോ
;ഭാവിയിൽ ഇത്തരം കുറവ്
ഉണ്ടാവാതിരിക്കാതിരിക്കുന്നതിനുള്ള
നടപടി സർക്കാർ
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(സി)
റവന്യു
സ്റ്റാമ്പിന്റെ കുറവ്
പരിഹരിക്കുവാനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
വിശദ വിവരം നല്‍കുമോ?
ആനപ്പാറ
പൊറ്റമ്മല്‍ കടവില്‍ ചെക്ക്
ഡാം നിര്‍മ്മിക്കുന്നതിന്
ഫണ്ട്
3514.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
കുട്ടിലാങ്ങാടി
ഗ്രാമപഞ്ചായത്തില്‍
ആനപ്പാറ പൊറ്റമ്മല്‍
കടവില്‍ ചെക്ക് ഡാം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ഫണ്ട്
അനുവദിക്കുന്നതിന്
ജലസേചന വകുപ്പിന്റെ
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
ധനവകുപ്പിന്റെ
പരിഗണനയിലുള്ള
ഫയലിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
ധന
പുനര്‍വിനിയോഗത്തിലൂടെ
ജലസേചന വകുപ്പിന്റെ
ശീര്‍ഷകങ്ങളില്‍
നിന്നും ചെക്ക് ഡാം
നിര്‍മ്മിക്കുന്നതിനാവശ്യമായ
തുക അനുവദിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
അടിസ്ഥാന
സൗകര്യ വികസന പദ്ധതിക്ക്
സ്വീകരിച്ചിട്ടുള്ള ടേം-ലോണ്‍
3515.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം അടിസ്ഥാന സൗകര്യ
വികസന പദ്ധതികള്‍ക്കായി
ഏതെല്ലാം വാണിജ്യ
ബാങ്കുകളില്‍ നിന്നും
എത്ര തുക വീതം ടേം
ലോണായി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ ഗവണ്മെന്റ് പ്രസ്തുത
പദ്ധതികള്‍ക്കായി
ഏതെല്ലാം സഹകരണ
ബാങ്കുകളില്‍ നിന്നും
എത്ര തുക വീതം ടേം
ലോണ്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ഗവണ്മെന്റ് പ്രസ്തുത
പദ്ധതികള്‍ക്കായി
ഏതെല്ലാം ബാങ്കിതര
പൊതുമേഖലാ ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
എത്ര തുക വീതം ടേം
ലോണ്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സാമ്പത്തിക
ക്രമക്കേട് കേസ്സുകള്‍
3516.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത് എത്ര
സാമ്പത്തിക ക്രമക്കേട്
കേസ്സുകള്‍ ധനകാര്യ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുകയുണ്ടായി;
വ്യക്തമാക്കുമോ;
(ബി)
ഈ
കേസ്സുകളില്‍
ഏതിലെല്ലാം വകുപ്പുതല
അന്വേഷണം നടത്തിയെന്നും
ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികളായിട്ടുള്ളവര്ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ?
ക്യാന്‍സര്‍
രോഗികള്‍ക്ക് പെന്ഷന്
3517.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ക്യാന്‍സര്‍
രോഗികള്‍ക്ക് എത്ര
രൂപയാണ് പെന്ഷന്
അനുവദിക്കുന്നത്?
ലിക്വിഡിറ്റി
പ്രതിസന്ധി പരിഹരിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
തന്ത്രങ്ങള്‍
3518.
ശ്രീ.കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരുമാനം
വര്‍ദ്ധിപ്പിച്ചും
സാമ്പത്തിക അച്ചടക്കം
പാലിച്ചും
ധനമാനേജ്മെന്റ് നടത്തുക
എന്ന സര്‍ക്കാര്‍
നയത്തിന് അനുസൃതമായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
നയം നടപ്പിലാക്കിയത്
മൂലം 2017-18
സാമ്പത്തികവര്‍ഷം
സംസ്ഥാനത്തെ
സാമ്പത്തികരംഗത്ത്
വളര്‍ച്ച
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനം
നേരിടുന്ന ലിക്വിഡിറ്റി
പ്രതിസന്ധി
പരിഹരിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
തന്ത്രങ്ങള്‍
എന്തൊക്കെയാണ്;
നിലവിലുള്ള
സാഹചര്യത്തില്‍ അത്
ഫലപ്രദമാണെെന്ന്
വിലയിരുത്തുന്നുണ്ടോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ വിലയിരുത്താൻ പൊതു
സംവിധാനം
3519.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിവിധ
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിനുള്ള
പൊതു സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കാമോ?
ഇ-വേ ബില്‍ സംബന്ധിച്ച
സംശയങ്ങള്‍ പരിഹരിക്കുന്നതിന്
സംവിധാനംഇ-വേ ബില്‍
3520.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ചരക്ക് നീക്കവും
ഇ-വേ ബില്‍
പ്ലാറ്റ്ഫോമിലൂടെ
ആയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
എന്നത്തേക്ക് എല്ലാ
ചരക്ക് നീക്കവും ഇ-വേ
ബില്‍
സംവിധാനത്തിലേക്ക്
മാറ്റാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇ-വേ
ബില്‍ സംബന്ധിച്ച
സംശയങ്ങള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇ-വേ
ബില്‍
നടപ്പിലാക്കുന്നതോടുകൂടി
നികുതി വരുമാന
വര്‍ദ്ധനവുണ്ടാകാനുള്ള
സാഹചര്യമുണ്ടോ;വിശദാംശം
നല്‍കുമോ?
ജി.എസ്.ടി.
നടപ്പിലാക്കിയതിനെ തുടര്‍ന്ന്
നികുതി വരുമാനത്തിലുണ്ടായ
മാറ്റം
3521.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിനെ
തുടര്‍ന്ന്
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍
എന്തെങ്കിലും നഷ്ടം
സംഭവിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയതിനെ
തുടര്‍ന്ന്
നഷ്ടപരിഹാരമായി
കേന്ദ്രസര്‍ക്കാരില്‍
നിന്ന് ലഭിക്കേണ്ട
കോമ്പന്‍സേഷന്‍ തുക
കൃത്യമായി
ലഭിച്ചിട്ടുണ്ടോ;
(സി)
നികുതി
വരുമാനത്തില്‍ 2017-18
സാമ്പത്തികവര്‍ഷം
പ്രതീക്ഷിച്ച 25 ശതമാനം
വര്‍ദ്ധനവ് നേടുവാന്‍
കഴിയാത്തത് ജി.എസ്.ടി.
നടപ്പിലാക്കിയത്
മൂലമാണോ; അല്ലെങ്കില്‍
എന്തുകൊണ്ടാണ്;
(ഡി)
നികുതി
വകുപ്പിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിച്ച്
നികുതി വളര്‍ച്ച
2018-19 ല്‍ 20
ശതമാനമാക്കുവാന്‍
ലക്ഷ്യമിട്ടിട്ടുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്?
ചരക്ക്
സേവന നികുതി റിട്ടേണ്‍
നല്കിയിട്ടില്ലാത്തവരുടെ
പട്ടിക
3522.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ചരക്ക് സേവന നികുതി
റിട്ടേണ്‍
സമര്‍പ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
വ്യാപാരികളുടെ
എണ്ണമെത്രയാണെന്നും
ഇതിനോടകം എത്ര
വ്യാപാരികള്‍ റിട്ടേണ്‍
സമര്‍പ്പിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഇനി
എത്ര വ്യാപാരികള്‍
റിട്ടേണ്‍
സമര്‍പ്പിക്കാനുണ്ട്;
ഇനിയും റിട്ടേണ്‍
നല്കിയിട്ടില്ലാത്തവരുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
നികുതിപിരിവിലെ
വളര്‍ച്ചാ നിരക്ക്
കുറഞ്ഞുവരുന്ന
സാഹചര്യത്തില്‍
റിട്ടേണുകള്‍
സൂക്ഷ്മമായി
പരിശോധിച്ചും റിട്ടേണ്‍
നല്‍കാത്തവരില്‍
നിന്നും റിട്ടേണുകള്‍
നിയമാനുസൃതം
ലഭ്യമാക്കിയും
രജിസ്ട്രേഷന്
റദ്ദാക്കപ്പെടുന്നവരെ
പ്രത്യേകം
നിരീക്ഷിച്ചും നികുതി
പിരിവ് കൂടുതല്‍
ഊര്‍ജിതമാക്കാൻ നടപടി
സ്വീകരിക്കുമോ?
ചെറുകിട
വ്യാപാരികള്‍ക്ക് ഇ-വേ ബില്‍
3523.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സാങ്കേതിക
സംവിധാനങ്ങള്‍
സ്വന്തമായില്ലാത്ത
ചെറുകിട
വ്യാപാരികള്‍ക്ക് ഇ-വേ
ബില്‍ സംവിധാനം
എത്രത്തോളം
പ്രായോഗികമാണെന്ന്
പരിശോധിക്കുമോ;
വിശദാംശം അറിയിക്കാമോ?
ശമ്പളവും
പെന്‍ഷനും ട്രഷറി സേവിംഗ്സ്
അക്കൗണ്ടിലൂടെ
നല്‍കുന്നതിനുള്ള നടപടി
3524.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും ട്രഷറി
സേവിംഗ്സ്
അക്കൗണ്ടിലൂടെ
നല്‍കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ശമ്പളവും
പെന്‍ഷനും ട്രഷറി
മുഖാന്തരമാകുമ്പോള്
അത് ഏതൊക്കെ തരത്തിലാണ്
ജീവനക്കാരെ
പ്രതികൂലമായി
ബാധിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ട്രഷറി
ഇടപാടുകാര്‍ക്ക്
എ.ടി.എം. മുഖാന്തരം പണം
പിന്‍വലിക്കാനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശം നല്‍കുമോ?
കോങ്ങാട്
സബ്ട്രഷറിയ്ക്ക് അനുമതി
3525.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പുതിയതായി എത്ര
ട്രഷറികള്‍
ആരംഭിച്ചിട്ടുണ്ട് ;
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ട്രഷറി
സേവനങ്ങളുടെ
ആവശ്യങ്ങള്‍ കൂടി
വരുന്ന ഈ
കാലഘട്ടത്തില്‍
കോങ്ങാട്
സബ്ട്രഷറിയ്ക്ക് അനുമതി
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ സബ്ട്രഷറി
സമുച്ചയം
3526.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
സബ്ട്രഷറി
സമുച്ചയത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ
നിലവിലത്തെ സ്ഥിതി
എന്താണെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ വിശദമായ
പദ്ധതി റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
ധനകാര്യവകുപ്പ്
എന്തെങ്കിലും നടപടി
സ്വീകിരിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(സി)
ഈ
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ:
(ഡി)
2018-19
ലെ ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതി
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ട്രഷറികളിലെ
ഓണ്‍ലൈന്‍ സംവിധാനം
3527.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികള്‍
പൂര്‍ണ്ണമായി ഓണ്‍ലൈന്‍
സംവിധാനത്തിലേക്ക്
മാറ്റുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
സേവനങ്ങള്‍ക്ക്
ഡെബിറ്റ്, ക്രെഡിറ്റ്
കാര്‍ഡുകള്‍ ഉപയോഗിച്ച്
പണം അടക്കുന്ന രീതി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ട്രഷറികളില്‍
ഡെബിറ്റ്/ക്രഡിറ്റ്
കാര്‍ഡുകള്‍
3528.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികള്‍ ഓണ്‍ലൈന്‍
സംവിധാനമൊരുക്കി
ഇ-ട്രഷറികളാക്കിയിട്ടും
ഡെബിറ്റ്/ക്രഡിറ്റ്
കാര്‍ഡുകള്‍
സ്വീകരിക്കാത്തത്എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇടപാടുകാര്‍ക്ക്
ഇതുമൂലമുള്ള
ബുദ്ധിമുട്ട്
പരിഗണിച്ച്
ട്രഷറികളില്‍
ഡെബിറ്റ്/ക്രഡിറ്റ്
കാര്‍ഡുകള്‍
സ്വീകരിക്കുന്നതിനുള്ള
സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
3529.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കാരുണ്യ
ബെനവലന്റ് ഫണ്ട്
പ്രകാരം നാളിതുവരെ
എത്രപേര്‍ക്ക് ചികിത്സാ
സഹായം അനുവദിച്ച്
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
ഇക്കാലയളവില്‍
എത്ര ആളുകള്‍ക്ക്
പ്രത്യേക ധനസഹായം
അനുവദിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ;
(സി)
ഏറനാട്
മണ്ഡലത്തിലെ എത്ര
ആളുകള്‍ക്ക്
2016-17,2017-18
കാലയളവില്‍
ചികിത്സാസഹായവും
പ്രത്യേക ധനസഹായവും
അനുവദിച്ച്
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
വനിതകളുടെ
ഉന്നമനത്തിനായി ഭാഗ്യക്കുറി
T 3530.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിതകളുടെ
ഉന്നമനത്തിനുവേണ്ടി
സംസ്ഥാന ഭാഗ്യക്കുറി
വകുപ്പ് എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
നടത്തിയിട്ടുള്ള ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കേരള
ഫിനാന്‍ഷ്യല്‍ കോര്പ്പറേഷൻ
പ്രൊജക്ടുകള്‍ക്ക് നല്കിയ
ലോണുകളിലെ തിരിച്ചടവ്
3531.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനില്‍
വിവിധ
പദ്ധതികള്‍ക്കുവേണ്ടി
സമര്‍പ്പിക്കുന്ന
പ്രൊജക്ടുകളില്‍
കാര്യമായ പരിശോധന
നടക്കുന്നില്ലെന്ന
കാര്യം
പരിശോധിക്കുമോ;വിശദമാക്കാമോ;
(ബി)
പദ്ധതികള്‍
പരിശോധിക്കുന്ന രീതി
വ്യക്തമാക്കുമോ;
പ്രൊജക്ടുകള്‍
സാങ്കേതികമായി
പരിശോധിക്കുന്ന രീതി
വിവരിയ്ക്കുമോ;
(സി)
2016
ജനുവരി മുതല്‍
നാളിതുവരെയായി ഓരോ
ജില്ലയിലും സ്വീകരിച്ച
പ്രൊജക്ടുകള്‍ എത്ര;
ഇതില്‍ എത്ര
പ്രൊജക്ടുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ട്;
(ഡി)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനില്‍
വിവിധ
പ്രൊജക്ടുകള്‍ക്ക്
നല്കിയ ലോണുകളില്‍
തിരിച്ചടവ് വരാത്ത എത്ര
കേസുകള്‍
നിലവിലുണ്ട്;വിശദീകരിക്കുമോ;
(ഇ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനില്‍
നിന്നും ലോണ്‍ എടുത്ത
വകയില്‍ എത്ര രൂപ കേരള
ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന് തിരികെ
ലഭിക്കാനുണ്ട്;
വ്യക്തമാക്കുമോ;
(എഫ്)
ലോണ്‍
തുക
തിരിച്ചുപിടിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ
യുടെ ഓണ്‍ലൈന്‍ ചിട്ടി
3532.
ശ്രീ.ഇ.പി.ജയരാജന്
,,
വി. അബ്ദുറഹിമാന്
,,
ആന്റണി ജോണ്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴിയുളള വികസന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ധനസ്രോതസ്സായ
കെ.എസ്.എഫ്.ഇ യുടെ
ഓണ്‍ലൈന്‍ ചിട്ടി,
കേന്ദ്ര ചിട്ടി
നിയമത്തില്‍ വന്ന
ഭേദഗതിയോടെ ഉടന്‍ തന്നെ
പ്രവര്‍ത്തനമാരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ബിസിനസ്
മേഖലയുടെ
വിപുലീകരണത്തിനനുസരിച്ച്
കാര്യക്ഷമമായി
സേവനങ്ങള്‍
നല്‍കുന്നതിന്
പര്യാപ്തമായ വിധത്തില്‍
കെ.എസ്.എഫ്.ഇ യെ
വിപുലീകരിക്കാനും
നവീകരിക്കാനും
പദ്ധതിയുണ്ടോ;
(സി)
കെ.എസ്.എഫ്.ഇ യുടെ
പ്രധാന ഇടപാടായ ചിട്ടി
കൂടുതല്‍
ജനകീയമാക്കുന്നതിന്
സംസ്ഥാനത്തിനകത്ത്
നടത്താനുദ്ദേശിക്കുന്ന
സ്ഥാപന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി അംഗത്വം
3533.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ആരംഭിക്കുന്ന പ്രവാസി
ചിട്ടി സംസ്ഥാനത്ത്
എന്ന് നിലവില്‍
വരുമെന്ന്
വെളിപ്പെടുത്തുമോ?
(ബി)
ഒരു
വര്‍ഷത്തിനുള്ളില്‍
എത്രപേരെ ഇതില്‍
ചേര്‍ക്കുമെന്നും
ഏതൊക്കെ രാജ്യങ്ങളില്‍
നിന്നുള്ളവര്‍ക്ക്
ഇതില്‍
അംഗങ്ങളാകാമെന്നും
അംഗങ്ങളാകുന്നതിന്
പ്രത്യേക
നിബന്ധനകളുണ്ടോയെന്നും
വിശദമാക്കാമോ;
(സി)
ചിട്ടിയിലേക്ക്
ആളുകളെ
ആകര്‍ഷിക്കുന്നതിന്
കൈക്കൊള്ളുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ;
(ഡി)
എത്ര
ലക്ഷം രൂപയുടെ
ചിട്ടികള്‍ക്കാണ്
തുടക്കത്തില്‍ അനുമതി
നല്‍കുന്നത്;
(ഇ)
പ്രസ്തുത
പദ്ധതി വഴി അടുത്ത
മൂന്നു
വര്‍ഷത്തിനുള്ളില്‍
എത്ര കോടി രൂപ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
കണ്ടെത്താനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ ?
പ്രവാസി
ചിട്ടി നടപടികളുടെ പുരോഗതി
3534.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി രൂപീകരണവും
നടത്തിപ്പും സംബന്ധിച്ച
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ?
(ബി)
പ്രസ്തുത
ചിട്ടി എന്നു മുതല്‍
ആരംഭിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പില്‍
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ്
3535.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷ്വറന്‍സ്
വകുപ്പില്‍ വാഹനങ്ങള്‍
ഇന്‍ഷ്വര്‍
ചെയ്യുന്നതിന്
നിലവിലുള്ള ചട്ടങ്ങള്‍
സംബന്ധിച്ച വിശദാംശങ്ങൾ
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
വാഹനങ്ങള്‍ മാത്രമാണോ ഈ
വകുപ്പുമുഖാന്തിരം
ഇന്‍ഷ്വര്‍ ചെയ്യാന്‍
കഴിയുന്നത്;
(സി)
എങ്കില്‍
സ്വകാര്യ വാഹനങ്ങള്‍
കൂടി ഇന്‍ഷ്വര്‍
ചെയ്യുന്നതിനുള്ള
സംവിധാനം ഒരുക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മുദ്രപത്രങ്ങള്‍, കോര്‍ട്ട്
ഫീ സ്റ്റാമ്പ് എന്നിവ
ലഭ്യമാക്കാന്‍ നടപടി
T 3536.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പത്ത് രൂപ കോര്‍ട്ട് ഫീ
സ്റ്റാമ്പ്
ലഭിക്കാനില്ലാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ദൗര്‍ലഭ്യത്തിന്
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
വസ്തുവില്‍പ്പന
കരാറുകള്‍,
സ്കോളര്‍ഷിപ്പ്
അപേക്ഷകള്‍ തുടങ്ങിയ
വിവിധ ആവശ്യങ്ങള്‍ക്ക്
അനിവാര്യമായ
മുദ്രപത്രങ്ങള്‍
ആവശ്യമായ തോതില്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കുറഞ്ഞ
മൂല്യമുള്ള മുദ്രപത്രങ്ങളുടെ
ക്ഷാമം
T 3537.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്‍പത്
രൂപ മുതല്‍ അഞ്ഞൂറ് രൂപ
വരെ മൂല്യമുള്ള
മുദ്രപത്രങ്ങള്‍
ലഭിയ്ക്കാത്തതുമൂലം
ആദിവാസികള്‍
ഉള്‍പ്പെടെയുള്ള
പാവപ്പെട്ടവര്‍
കഷ്ടപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനെതിരെ എന്തൊക്കെ
നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ?
കയര്‍
വില വ്യതിയാന സ്ഥിരത ഫണ്ട്
3538.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.ജെ.
മാക്സി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ഉല്‍പ്പന്നങ്ങള്‍ക്ക്
ന്യായമായ വില
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കാമോ;
(ബി)
കയര്‍
ഉല്‍പ്പന്നങ്ങളുടെയും
യാണിന്റെയും
ചകിരിയുടെയും വില
സ്ഥിരതയ്ക്കു വേണ്ടിയും
വില വ്യതിയാനം
പരിഹരിക്കുന്നതിനുവേണ്ടിയും
വില വ്യതിയാന സ്ഥിരത
ഫണ്ട്
നടപ്പിലാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം സ്ഥാപനങ്ങളാണ്
നിലവില്‍ കയര്‍
സംഭരിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കയറിന്റെയും
കയറുല്‍പ്പന്നങ്ങളുടെയും
വിപണി വികസനത്തിന്
കേന്ദ്രാവിഷ്കൃത പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കയര്‍
ഉപഭോഗം വര്‍ദ്ധിപ്പി
ക്കുന്നതിന് നടപടി
3539.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കയറിന്റെ ഉപഭോഗം
വര്‍ദ്ധിപ്പിച്ച് കയര്‍
വ്യവസായം
പരിപോഷിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?