ന്യൂടൈംസ്
ന്യൂകണ്സ്ട്രക്ഷന് എന്ന
പുതിയ നയം
2501.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ ന്യൂടൈംസ്
- ന്യൂകണ്സ്ട്രക്ഷന്
എന്ന പുതിയ നയത്തിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ പദ്ധതികള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പുതിയ നയം എന്നാണ്
പ്രാബല്യത്തില്‍
വരുന്നത്;
(സി)
നയത്തിന്റെ
പ്രത്യേകതകള്‍
എന്തൊക്കെയാണെന്ന്
വിവരിക്കുമോ?
വണ്‍ടൈം
മെയിന്റനന്‍സ് പദ്ധതി
2502.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഗ്രാമീണ
റോഡുകളുടെ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനുവേണ്ടി
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത് ഒറ്റത്തവണ
നവീകരിക്കുന്ന വണ്‍ടൈം
മെയിന്റനന്‍സ് പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
പൊതുമരാമത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ
ഓഡിറ്റിംഗ്
2503.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ജനകീയ സമിതികളുടെ
മേല്‍നോട്ടവും
ഓഡിറ്റിംഗും
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളില്‍
ഇതു മൂലമുണ്ടായിട്ടുള്ള
ഗുണപരമായ മാറ്റം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഓച്ചിറ-ചേര്‍ത്തല
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിലെ
അപാകത
പരിശോധിക്കുന്നതിന്
നിയുക്തമായ പ്രത്യേക
സോഷ്യല്‍ ഓഡിറ്റ്
വിഭാഗത്തിന്റെ
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നുവെന്ന്
അറിയിക്കുമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഗുണനിലവാരവും
സുതാര്യതയും ഉറപ്പു
വരുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എത്രത്തോളം
ഫലപ്രദമാണെന്ന്
വിശദീകരിക്കുമോ?
സബ്ടെണ്ടര്
കൊടുക്കുന്ന പ്രവൃത്തികളുടെ
ഗുണനിലവാരം
2504.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
പ്രവൃത്തികള്‍ ടെണ്ടര്‍
എടുക്കുന്ന
കോണ്‍ട്രാക്ടര്‍മാര്‍
ഏറ്റെടുത്ത പ്രവൃത്തി
കുറഞ്ഞ നിരക്കില്‍ സബ്
ടെണ്ടര്‍ നല്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സബ്
ടെണ്ടര്‍ കൊടുക്കുന്ന
പ്രവൃത്തികളുടെ
ഗുണനിലവാരം കുറവാണെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
ടെണ്ടര്‍
നല്കുന്ന
പ്രവൃത്തികള്‍ സബ്
ടെണ്ടര്‍
കൊടുക്കാതിരിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
നിലവില്‍
ഏതെങ്കിലും
പ്രവൃത്തികളുമായി
ബന്ധപ്പെട്ട്,
സബ്ടെണ്ടര്
നല്‍കുന്നതിലൂടെ
ഗുണനിലവാരം കുറഞ്ഞത്
സംബന്ധിച്ച പരാതി
ലഭിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
കെ.എസ്.ടി
.പി. നിര്‍മ്മിച്ച റോഡുകളില്‍
സ്ഥാപിച്ചിട്ടുള്ള
വഴിവിളക്കുകൾ
2505.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി
.പി. നിര്‍മ്മിച്ച
റോഡുകളില്‍
സ്ഥാപിച്ചിട്ടുള്ള
വഴിവിളക്കുകളുടെ
ഉടമസ്ഥാവകാശം
ആര്‍ക്കാണ്;
(ബി)
നിരവധി
വിളക്കുകള്‍ കാലങ്ങളായി
കത്തിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിളക്കുകള്‍
കത്തിക്കുന്നതിന്
സ്ഥിരം സംവിധാനത്തിലൂടെ
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
വിളക്കുകളുടെ വൈദ്യുതി
ചാര്‍ജ് ആരാണ്
അടയ്ക്കേണ്ടത്
എന്നറിയിക്കാമോ?
മലയോര
ഹൈവേയുടെ അലൈന്മെന്റ്
2506.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാറ്റ്പാക്
തയ്യാറാക്കിയ
അലൈന്മെന്റ് വഴി മലയോര
ഹൈവേ പുതുക്കി
നിശ്ചയിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പുതിയ അലൈന്മെന്റ്
ഏപ്രകാരമാണ്
തയ്യാറാക്കിയിട്ടുളളത്;വിശദാംശം
നല്‍കുമോ;
(സി)
മലയോരഹൈവേ
നിര്‍മാണ പ്രവൃത്തി
എന്നാരംഭിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
(ഡി)
മലപ്പുറം
ജില്ലയില്‍ കൂടി
കടന്നുപോകുന്ന
മലയോരഹൈവേയുടെ
അലൈന്മെന്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ഏറനാട്
മണ്ഡലത്തിലെ മലയോര ഹൈവേ
അലൈന്മെന്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മങ്കട
മണ്ഡലത്തിലെ വൈലോക്കര
ഒരാടംപാലം ബൈപ്പാസ്
നിര്‍മ്മാണം
2507.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കടനിയോജക
മണ്ഡലത്തിലെ വൈലോക്കര
ഒരാടംപാലം ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ആര്.ബി.ഡി.സി .കെ
തയ്യാറാക്കിയ
ഡി.പി.ആര്-ന് കിഫ്ബി
ബോര്‍ഡ് അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് അംഗീകാരം
നല്കാന് കാലതാമസം
നേരിട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
മങ്കടയിലെ
മാനത്ത് മംഗലം ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കിറ്റ്കോ
ചെയ്ത് വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
ആധുനിക
സാങ്കേതിക വിദ്യ
ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണം
2508.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ്
നിര്‍മ്മാണത്തിനായി
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകള്‍
ഉപയോഗിക്കാമെന്നതിനെക്കുറിച്ച്
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
പരീക്ഷണാടിസ്ഥാനത്തില്‍
പ്ലാസ്റ്റിക്, പോളിമര്‍
തുടങ്ങിയവ ഉപയോഗിച്ച്
റോഡ് നിര്‍മ്മാണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പുതുതായി
പൂര്‍ത്തിയാക്കിയ
റോഡുകള്‍ വിവിധ
വകുപ്പുകളുടെ
ആവശ്യത്തിനായി
കുഴിയെടുത്ത്
നശിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
ആവശ്യങ്ങള്‍ കഴിഞ്ഞ്
റോഡ് പൂര്‍വ്വ
സ്ഥിതിയില്‍
ആക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുന്നതിന് കാലതാമസം
നേരിടുന്നുണ്ടോ;വിശദമാക്കാമോ?
സ്റ്റേറ്റ്
ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട്
2509.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള റോഡ്
കയ്യേറുന്നത്
തടയുന്നതിനായി കേരള
ഹൈവേ പ്രൊട്ടക്ഷന്‍
ആക്ട്
ബാധകമാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ആക്ട് പ്രകാരം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
സ്റ്റേറ്റ്
ഹൈവേ പ്രൊട്ടക്ഷന്‍
ആക്ട് കര്‍ശനമായി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പൊതുമരാമത്ത്
വകുപ്പ് റോഡിലെ
കയ്യേറ്റങ്ങള്‍
സമയാസമയങ്ങളില്‍
കണ്ടെത്തി
ഒഴിപ്പിക്കുന്നതിന്
നിലവിലുള്ള
സംവിധാനമെന്താണ്;
(സി)
നാഷണല്‍
ഹൈവേകളുടെ കയ്യേറ്റം
ഒഴിപ്പിക്കുന്ന
ചുമതലയും പൊതുമരാമത്ത്
വകുപ്പിനുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
കൊല്ലം
- തിരുമംഗലം നാഷണല്‍
ഹൈവേ നം.744 ല്‍
കേരളപുരം മുതല്‍
ഇളംപള്ളൂര്‍ വരെയുള്ള
ഭാഗത്ത് അനധികൃതമായി
കച്ചവടസ്ഥാപനങ്ങള്‍
റോഡരുകില്‍ താല്‍ക്കാലിക
ഷെഡ്ഡുകള്‍
നിര്‍മ്മിച്ച് റോഡ്
പുറമ്പോക്ക് കയ്യേറിയ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുത്ത റോഡുകള്‍
2510.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത റോഡുകളുടെ
പട്ടിക ജില്ലതിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇനി
ഏതെങ്കിലും റോഡുകള്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന
റോഡുകളുടെ മുന്‍ഗണനാ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ മലപ്പുറം
ജില്ലയിലെ റോഡുകളുടെ
പട്ടിക നല്‍കാമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പ് റോഡുകള്‍
ഏറ്റെടുക്കുന്നതിന്
പ്രത്യേക മാനദണ്ഡങ്ങള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദമാക്കാമോ?
പൊതുമരാമത്ത്
റോഡുകളിലെ വഴിയോര
കച്ചവടക്കാര്‍
2511.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളില്‍ ഉപജീവന
മാര്‍ഗ്ഗത്തിനായി
വ്യാപാരം നടത്തുന്ന
വഴിയോര കച്ചവടക്കാരെ
ഒഴിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഗതാഗതത്തിന്
തടസമില്ലാത്തവിധം
കച്ചവടം ചെയ്യുന്ന
വഴിയോരകച്ചവടക്കാരോട്
മാനുഷിക പരിഗണന
കാണിക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശം
നല്‍കുമോ;വ്യക്തമാക്കാമോ?
തീരദേശപാതയുടെ
നിര്‍മ്മാണത്തിന്റെ
ഭാഗമായുള്ള
കുടിയൊഴിപ്പിക്കല്‍
2512.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശപാതയുടെ
നിര്‍മ്മാണത്തിന്റെ
ഭാഗമായി
കുടിയൊഴിപ്പിക്കപ്പെടുന്ന
കുടുംബങ്ങളുടെ എണ്ണം
പരമാവധി
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
ഇതിനായി പദ്ധതിയുടെ
രൂപരേഖയില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
വേഗത്തിലാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതി
എപ്പോഴാണ്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
ഭാഗമായി മലപ്പുറം
ജില്ലയില്‍ ഏകദേശം എത്ര
കെട്ടിടങ്ങളാണ്
പൊളിച്ച് നീക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനുള്ള നഷ്ടപരിഹാരം
നല്‍കുന്നതിന് എത്ര
തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ?
മേൽപ്പാലങ്ങളും
മേൽനടപ്പാതകളും
2513.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ചെറുതും വലുതുമായ
ജംഗ്ഷനുകളിലെ
ഗതാഗതകുരുക്ക്
അഴിയ്ക്കുവാന്‍ ഏറ്റവും
നല്ല തരത്തില്‍
മേല്പാലങ്ങള്
നിര്‍മ്മിയ്ക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ;
(ബി)
ജംഗ്ഷനുകളില്‍
തിരക്കു കാരണം റോഡു
മുറിച്ച് കടക്കുവാന്‍
കഴിയാത്ത അവസ്ഥ
പരിഗണിച്ച് മേല്‍
നടപ്പാതകള്‍
ആവശ്യാനുസരണം
നിര്‍മ്മിയ്ക്കുവാന്‍
പ്രത്യേക പദ്ധതി
തയ്യാറാക്കുമോ;വിശദമാക്കുമോ?
വെട്ടിപ്പൊളിച്ച
റോഡുകളുടെ പുനർനിർമ്മാണം
2514.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
പദ്ധതികള്‍ക്കായി ഒരേ
റോഡ് തന്നെ പലതവണ
കുഴിക്കുന്നതും റോഡ്
പണി നടത്തിയതിനുശേഷം
വീണ്ടും കുഴിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥിതി
ആവര്‍ത്തിക്കാതിരിക്കുന്നതിനും,
വകുപ്പുകള്‍ തമ്മിലുള്ള
ഏകോപനത്തിനും നടപടി
സ്വീകരിക്കുമോ ;
(സി)
റോഡ്
കുഴിക്കുന്ന
കോണ്‍ട്രാക്ടര്‍മാര്‍
തന്നെ പുനര്‍
നിര്‍മ്മാണം
നടത്തണമെന്ന തരത്തില്‍
ചട്ടങ്ങള്‍
രൂപീകരിക്കുമോ ;
(ഡി)
റോഡില്‍
കേബിള്‍ ഇട്ടതിനുശേഷം
പുനര്‍
നിര്‍മ്മാണത്തിനും,
അറ്റകുറ്റപ്പണിക്കും
പണം നല്‍കേണ്ടത്
ഐ.ടി.വകുപ്പാണ് എന്ന
വ്യവസ്ഥ മാറ്റുന്നതിന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ ?
അപ്രോച്ച് റോഡിന് സ്ഥലം
ഏറ്റെടുക്കാത്തതിനാല്‍ പണി
പൂര്‍ത്തിയാകാത്ത പാലങ്ങള്‍
2515.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-2011
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച പാലങ്ങളില്‍
അപ്രോച്ച് റോഡിന് സ്ഥലം
ഏറ്റെടുക്കാത്തതിനാല്‍
പാലം പണി
പൂര്‍ത്തിയാകാത്ത എത്ര
പാലങ്ങള്‍ ഉണ്ട്; അവ
ഏതെല്ലാം;
(ബി)
അപ്രോച്ച്
റോഡിന് സ്ഥലം കിട്ടാത്ത
സാഹചര്യത്തില്‍ പാലം
നിര്‍മ്മിക്കാന്‍
അനുമതി നല്‍കിയത് എന്ത്
അടിസ്ഥാനത്തിലായിരുന്നു;വ്യക്തമാക്കാമോ;
(സി)
അത്തരത്തിലുള്ള
പാലങ്ങള്‍
പൂര്‍ത്തിയാക്കാന്‍
എന്നത്തേയ്ക്ക് കഴിയും
എന്നാണ്
കണക്കാക്കുന്നത്;
(ഡി)
അപ്രോച്ച്
റോഡിന് സ്ഥലം
ഏറ്റെടുത്ത സ്ഥലങ്ങളിൽ
പാലം പണി വേഗം
പൂര്‍ത്തീകരിക്കുമോ;
(ഇ)
കുന്നത്തുനാട്
, പിറവം മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന കേശം
കടവ് പാലത്തിന്റെ
അപ്രോച്ച് റോഡിനുള്ള
സ്ഥലം ഏറ്റെടുക്കല്‍
പൂര്‍ത്തിയാക്കി
പാലത്തിന്റെ
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
മുഖേനയുള്ള പ്രവൃത്തികള്‍
2516.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിഫ്ബി മുഖേന എത്ര
റോഡുകളും പാലങ്ങളും
നിര്‍മ്മിച്ചിട്ടുണ്ട്;
ഇവയുടെ പേരുകളും മറ്റും
ജില്ലതിരിച്ച്
വിശദമാക്കുമോ;
(ബി)
ഇനിയും
ഏതൊക്കെ റോഡുകളും
പാലങ്ങളും കിഫ്ബി വഴി
നിര്‍മ്മിയ്ക്കാന്‍
പദ്ധതിയിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ:
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിഫ്ബി ടെണ്ടര്‍
നല്‍കിയിരിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍
കിഫ്ബി മുഖേന
നിര്‍മ്മിക്കുന്ന എത്ര
റോഡ്/ പാലങ്ങള്‍ ഉണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
റസ്റ്റ്
ഹൗസുകളുടെ നവീകരണം
2517.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള റസ്റ്റ്
ഹൗസുകളുടെ നവീകരണത്തിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഈ
നടപടികളിലൂടെ വരുമാനം
എത്രകണ്ട്
വര്‍ദ്ധിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
വിശ്രമകേന്ദ്രങ്ങള്‍,
ടൂറിസ്റ്റ് ബംഗ്ലാവുകള്‍
2518.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
വിശ്രമകേന്ദ്രങ്ങള്‍,
ടൂറിസ്റ്റ്
ബംഗ്ലാവുകള്‍ എന്നിവ
എവിടെയെല്ലാമാണ് സ്ഥിതി
ചെയ്യുന്നത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
പലതിലെയും മുറികളും
പരിസരവും
വൃത്തിഹീനമായതും
ഉപയോഗശൂന്യമായതുമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
സംസ്ഥാനത്തെ എല്ലാ
പൊതുമരാമത്ത്
വിശ്രമകേന്ദ്രങ്ങളുടേയും
നിലവാരം
ഉയര്‍ത്തുന്നതിനായി
ചെയ്ത നടപടികള്‍
എന്തെല്ലാമാണ്;
ഏതെല്ലാം റസ്റ്റ്
ഹൗസുകളാണ് അത്തരത്തില്‍
നവീകരിച്ചത്;
വ്യക്തമാക്കുമോ;
(ഡി)
2017-18
ബജറ്റില്‍
റസ്റ്റ്ഹൗസുകളുടെ
നവീകരണത്തിന് എത്ര
രൂപയാണ് വകയിരുത്തിയത്;
തുക പൂര്‍ണമായും
വിനിയോഗിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
2018-19
ബജറ്റില്‍ ഇവയുടെ
നവീകരണത്തിനും തുടര്‍
ചെലവുകള്‍ക്കുമായി എത്ര
രൂപയാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
പൊതു
മരാമത്ത് വകുപ്പിലെ
സ്ഥലംമാറ്റം
2519.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
മരാമത്ത് വകുപ്പിലെ
ഡിവിഷന് ഓഫീസുകള്‍
ഉള്‍പ്പെടെയുള്ളവയില്‍
തുടര്‍ച്ചയായി മൂന്നോ
അതിലധികമോ വര്‍ഷം
ജോലി ചെയ്യുകയും
തുടര്‍ന്ന് സ്ഥലം
മാറ്റം വാങ്ങി ഒന്നോ
രണ്ടോ
മാസങ്ങള്‍ക്കുള്ളില്‍
പഴയ ഓഫീസില്‍ തന്നെ ചില
ഉദ്യോഗസ്ഥര്‍ തിരികെ
എത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
സൂചിപ്പിച്ച
പ്രവണതയുള്ള
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
തുടര്‍ച്ചയായി
മൂന്ന് വര്‍ഷം
പൂര്‍ത്തിയാക്കിയ എല്ലാ
ജീവനക്കാരേയും 2018 ലെ
ജനറല്‍ ട്രാന്‍സ്ഫറില്‍
സ്ഥലം മാറ്റി
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിലെ പൊതു സ്ഥലം
മാറ്റം ഏപ്രില്‍ - മേയ്
മാസങ്ങളില്‍ തന്നെ
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പ് ഓഫീസുകളുടെ
ശാക്തീകരണം
2520.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍/അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍/അസിസ്റ്റന്റ്
എഞ്ചിനീയര്‍ ഓഫീസുകളുടെ
ശാക്തീകരണം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
ചെയ്ത കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഓഫീസുകളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം,
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കല്‍
തുടങ്ങിയ
കാര്യങ്ങള്‍ക്ക് വേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ചെര്‍ക്കള-കല്ലടക്ക,
ബദിയഡുക്ക-ഏത്തടുക്ക-സുള്ള്യപ്പദവ്
റോഡുകളുടെ ശോചനീയാവസ്ഥ
2521.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
അസംബ്ലി
നിയോജകമണ്ഡലത്തിലെ
ചെര്‍ക്കള-കല്ലടക്ക,
ബദിയഡുക്ക-ഏത്തടുക്ക-സുള്ള്യപ്പദവ്
റോഡുകളുടെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ശോചനീയാവസ്ഥ
പരിഹരിക്കാന്‍ ഇതിനകം
ചെയ്ത നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
രണ്ട് റോഡുകള്‍ക്കും
ബജറ്റ് പ്രസംഗത്തില്‍
തുക
വകയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ എത്ര തുകയാണ്
വകയിരുത്തിയതെന്ന്
വ്യക്തമാക്കാമോ; ഏത്
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തിലാണ് ഈ
റോഡുകളുടെ
പുനനിര്‍മ്മാണത്തിന്
തുക വകയിരുത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ബജറ്റ്
പ്രസംഗത്തില്‍
ഉള്‍പ്പെട്ടാല്‍ സാധാരണ
എത്ര സമയമെടുത്താണ്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കി ടെണ്ടര്‍
നടപടി പൂര്‍ത്തിയാക്കി
റോഡു നിര്‍മ്മാണം
ആരംഭിക്കുക എന്ന്
വ്യക്തമാക്കാമോ;
(ഡി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ആരംഭിക്കാന്‍ വൈകുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഇ)
കിഫ്ബി
വരുന്നതിനു മുമ്പ്
ബജറ്റില്‍
പ്രസംഗത്തില്‍
ഉള്‍പ്പെടുത്തുന്ന
പ്രവൃത്തികള്‍
ആരംഭിക്കാന്‍ ഇത്രയും
കാലതാമസം
എടുത്തിരുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(എഫ്)
മുകളില്‍
പറഞ്ഞ രണ്ട്
റോഡുകളുടെയും പണി
ആരംഭിക്കാനുള്ള താമസം
കിഫ്ബി
നടപടിക്രമങ്ങളുമായി
ബന്ധപ്പെട്ടതാണോ എന്ന്
വ്യക്തമാക്കാമോ;
(ജി)
എങ്കില്‍
കിഫ്ബി നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഭഗവതിപ്പടി ഓലകെട്ടിയമ്പലം
റോഡ്
2522.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള
ഭഗവതിപ്പടി
ഓലകെട്ടിയമ്പലം റോഡ്
വീതികൂട്ടി
ബി.എം.ആന്റ്ബി.സി.
മാതൃകയില്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വഴുതയ്ക്കാട്-തൈയ്ക്കാട്
മേല്‍പ്പാലം നിര്‍മ്മാണ
പദ്ധതി
2523.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
വഴുതയ്ക്കാട്-തൈയ്ക്കാട്
മേല്‍പ്പാലം നിര്‍മ്മാണ
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
രൂക്ഷമായ
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്ന തലസ്ഥാന
നഗരിയില്‍ പ്രസ്തുത
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മങ്കട
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
2524.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ മങ്കട
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖേന നടത്തിയ
ബി.എം.ആന്റ് ബി.സി.,
എസ്.എല്‍.റ്റി.എഫ്,റോഡ്
സേഫ്റ്റി തുടങ്ങിയ
സ്കീമുകളിലെ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ശബരിമല
അലെെഡ് റോഡുകള്‍
2525.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
അലെെഡ് റോഡുകള്‍
ഏതൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ;
ഇവയില്‍ ബി.എം.ബി.സി.
നിലവാരത്തില്‍
പുനരുദ്ധരിച്ച
റോഡുകള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെഎന്നറിയിക്കാമോ;
(ബി)
ശബരിമല
അലെെഡ് റോഡുകള്‍ എല്ലാ
വര്‍ഷവും സീസണിന്
മുമ്പ്
പുനരുദ്ധരിക്കുന്നത്
ഒഴിവാക്കാന്‍ അഞ്ച്
വര്‍ഷ ഗ്യാരന്റിയോടു
കൂടി ഇവ ബി.എം.ബി.സി.
നിലവാരത്തില്‍
പുനരുദ്ധരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഓരോ
വര്‍ഷവും കുറഞ്ഞത് ഒരു
റോഡെങ്കിലും ബി.എം.ബി.
സി. നിലവാരത്തില്‍
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ?
കോന്നി
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
2526.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തില്‍
നിലവില്‍ ഏതെല്ലാം
പൊതുമരാമത്ത്
പ്രവൃത്തികളാണ്
നടന്നുവരുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവയില്‍
ഓരോന്നിന്റെയും
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കുമോ; ഇതില്‍
ഓരോ പ്രവൃത്തികളും
ആരംഭിച്ചത് എന്നാണ്;ഇവ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
(സി)
ഇനി
ഏതെല്ലാം പ്രവൃത്തികള്‍
ആരംഭിക്കുവാനുണ്ട്;അവയില്‍
ഓരോന്നിന്റെയും അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇനിയും
ആരംഭിക്കുവാനുള്ള
പൊതുമരാമത്ത്
പ്രവൃത്തികള്‍
സംബന്ധിച്ച ഫയലുകള്‍
ഏതെല്ലാം ഓഫീസുകളില്‍,
ഏതെല്ലാം നമ്പരുകളില്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇവ
ഓരോന്നും
എന്നത്തേയ്ക്ക്
ആരംഭിക്കുവാനും,പൂര്‍ത്തീകരിക്കുവാനും
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഇനിയും
ആരംഭിക്കുവാന്‍
കഴിയാത്തവയുടെ
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമാണ്;ആയതു
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
വേങ്ങര
നിയോജകമണ്ഡലത്തിലെ റോഡുകളൂടെ
അറ്റകുറ്റപ്പണികള്‍
T 2527.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തിലെ
വിവിധ റോഡുകള്‍ ജലനിധി
പദ്ധതി പ്രകാരമുള്ള
പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിനായി
കുഴിച്ചതിന് ശേഷം
നാളിതുവരെയും
അറ്റകുറ്റപ്പണികള്‍
നടത്താത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജലനിധി
പദ്ധതി
നടപ്പിലാക്കുന്നതിന്
മുമ്പായി റോഡ്
കുഴിക്കുന്നത് ഇവ
നന്നാക്കുന്നതിനായുള്ള
തുക കെട്ടിവച്ചതിന്
ശേഷമേ പാടുള്ളൂ എന്ന
നിബന്ധനയുണ്ടോ;
(സി)
മേല്‍പ്പറഞ്ഞ
തുക കെട്ടിവച്ചിട്ടും
ഇപ്രകാരം തകര്‍ന്ന
റോഡുകള്‍ നാളിതുവരെ
ശരിയാക്കാന്‍
കഴിയാത്തത്
എന്തുകൊണ്ടാണ്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ എത്ര
കാലം കൊണ്ട്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
കൊല്ലം
നഗരത്തില്‍ എലിവേറ്റഡ്
കോറിഡോര്‍
2528.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
നഗരത്തില്‍
പോളയത്തോട് മുതല്‍
ആനന്ദവല്ലീശ്വരം വരെ
ഒരു എലിവേറ്റഡ്
കോറിഡോര്‍
നിര്‍മ്മിക്കണമെന്ന
ആവശ്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കോറിഡോറിന്റെ
നിര്‍മ്മാണം
എന്നത്തേയ്ക്ക്
തുടങ്ങാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
സ്ഥലമേറ്റെടുപ്പ്
ആവശ്യമായി വരുമോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ഏനാമാവ്
ക്രിസ്ത്യന്‍ പള്ളിക്ക്
സമീപമുള്ള റോഡ് പ്രവൃത്തി
2529.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ ചാവക്കാട്
- കാഞ്ഞാണി പാതയില്‍
ഏനാമാവ് ക്രിസ്ത്യന്‍
പള്ളിക്ക് സമീപമുള്ള
റോഡിന്റെ ഇടുങ്ങിയ ഭാഗം
വീതി കൂട്ടുന്നതിനായി
19.11.2015ലെ
ജി.ഒ(ആര്.ടി) നം.
1693/2015/പി.ഡബ്ല്യു.ഡി
പ്രകാരം 130 ലക്ഷം
രൂപയുടെ ഭരണാനുമതി
ലഭിച്ചെങ്കിലും
പ്രസ്തുത പ്രവൃത്തി
ഇതുവരെ
പൂര്‍ത്തീകരിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂമി
ഏറ്റെടുക്കുന്നതുള്‍പ്പെടെ
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
കാലതാമസം
ഒഴിവാക്കുന്നതിനായി
ഡയറക്ട് പര്‍ച്ചേസ്
പ്രകാരം ഭൂമി
ഏറ്റെടുത്ത് റോഡ്
വീതികൂട്ടാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ഡി)
വളരെയേറെ
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്ന
സാഹചര്യത്തില്‍ ഈ
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
2530.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ തലശ്ശേരി
നിയോജക മണ്ഡലത്തില്‍
നടത്താന്‍
ഉദ്ദേശിക്കുന്ന
മുഴുവന്‍
പ്രവൃത്തികളുടെയും
വിശദവിവരം
വ്യക്തമാക്കാമോ;മുഴുവന്‍
പ്രവൃത്തികളുടെ പേരും
ആയതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കുമോ ?
തൈക്കാട്
മുതല്‍ ചെങ്ങന്നൂര്‍ വരെ എം
സി റോഡ് നവീകരണം
2531.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൈക്കാട്
മുതല്‍ ചെങ്ങന്നൂര്‍
വരെയുള്ള എം.സി. റോഡ്
കെ എസ് ടി പി -യുടെ
നേതൃത്വത്തില്‍
നിലവില്‍ നവീകരിച്ചു
കൊണ്ടിരിക്കുന്ന
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
നവീകരണപ്രക്രിയയുടെ
അടങ്കല്‍ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തിയില്‍
ആയൂരിനും ഏനാത്തിനും
ഇടയിലുള്ള ഏതെല്ലാം
ജംഗ്ഷനുകളുടെ
നവീകരണത്തിന്
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കിയിട്ടുണ്ട്
; എന്തെല്ലാം
പ്രവൃത്തികളാണ് വിഭാവനം
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കാമോ ?
മലപ്പുറം
മണ്ഡലത്തിലെ
പി.ഡബ്ള്യു
.ഡി.
റോഡുകളുടെ
നവീകരണം
2532.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
പൊതുമരാമത്ത്
വകുപ്പിന്റെ സ്പെഷ്യല്‍
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പി.ഡബ്ള്യു .ഡി.
റോഡുകളുടെ
നവീകരണത്തിനായി
മലപ്പുറം മണ്ഡലത്തില്‍
നിന്നും എത്ര
പ്രൊപ്പോസലുകളുടെ
എസ്റ്റിമേറ്റുകളാണ്
ലഭിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പ്രൊപ്പോസലുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കായി
അനുവദിച്ച തുക
2533.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കായംകുളം
മണ്ഡലത്തില്‍ വിവിധ
പ്രവൃത്തികള്‍ക്കായി
എത്രകോടി രൂപ
അനുവദിച്ചിട്ടുണ്ട്
എന്നും പ്രവൃത്തികള്‍
ഏതൊക്കെയെന്നും
അനുവദിക്കപ്പെട്ട തുക,
പ്രവൃത്തികളുടെ
നിലവിലുള്ള പുരോഗതി
എന്നിവ എന്താണെന്നും
വിശദമാക്കുമോ?
ഇരവിപുരം
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
2534.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരവിപുരം
നിയോജകമണ്ഡലത്തില്‍
2016-17 ബജറ്റില്‍ തുക
അനുവദിച്ച
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തികളില്‍ ഇനിയും
ഡി.പി.ആര്.
സമര്‍പ്പിക്കാത്തവ
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
കണ്ണൂര്‍-കാസര്‍കോട്
കെ.എസ്.ടി.പി. റോഡ്
നിര്‍മ്മാണം
2535.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
പ്രവൃത്തിയുടെ
അന്തിമഘട്ടത്തിലെത്തിയ
കണ്ണൂര്‍-കാസര്‍കോട്
കെ.എസ്.ടി.പി. റോഡ് പണി
നിര്‍ത്തിവെച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
രണ്ട്
ജില്ലകളിലും കൂടി എത്ര
കുടിശ്ശികത്തുക
കരാറുകാരന്
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കണ്ണൂര്‍,കാസര്‍കോട്
ജില്ലകളില്‍ എത്ര
കിലോമീറ്റര്‍
ദൈര്‍ഘ്യത്തിലാണ്
കെ.എസ്.ടി.പി. റോഡ്
നിര്‍മ്മാണം
നടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്ര
കിലോമീറ്റര്‍ പ്രവൃത്തി
പൂര്‍ത്തിയായെന്നും
ബാക്കിയുള്ള
കിലോമീറ്ററില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
ബാക്കിയുള്ളതെന്നും
വ്യക്തമാക്കാമോ;
(ഇ)
കണ്ണൂര്‍,കാസര്‍കോട്
ജില്ലകളിലെ റോഡ്
പ്രവൃത്തിയുടെ അടങ്കല്‍
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഇതില്‍
എത്ര രൂപയുടെ പ്രവൃത്തി
ഇതുവരെ
പൂര്‍ത്തിയാക്കിയെന്ന്
വ്യക്തമാക്കാമോ?
കരുവന്തല-ചക്കംകണ്ടം
റോഡിന്റെ അഭിവൃദ്ധി
2536.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
കരുവന്തല-ചക്കംകണ്ടം
റോഡിന്റെ എത്ര
കിലോമീറ്റര്‍ ദൂരം
ഇതുവരെ
അഭിവൃദ്ധിപ്പെടുത്തുകയുണ്ടായി;
(ബി)
അവശേഷിക്കുന്ന
ഭാഗം
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പാലക്കാട്-കുളപ്പുള്ളി
റോഡിലെ തെരുവ് വിളക്കുകൾ
2537.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്-കുളപ്പുള്ളി
റോഡിന്റെ
(കെ.എസ്.ടി.പി- IV)
നിര്‍മ്മാണം എന്നാണ്
പൂര്‍ത്തീകരിച്ചത്;
ഇതിനായി എത്ര തുക
ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡ് പൊതുമരാമത്ത്
വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
റോഡിലെ തെരുവ്
വിളക്കുകള്‍
സ്ഥാപിച്ചശേഷം
നാളിതുവരെ
കത്തിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
കെ.എസ്.ടി.പി-
IV റോഡിലെ തെരുവ്
വിളക്കുകള്‍
പ്രകാശിക്കാത്തത് കാരണം
ധാരാളം അപകടങ്ങള്‍
സംഭവിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അടിയന്തരമായി
തെരുവിളക്കുകള്‍
കത്തിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ആലത്തൂരിലെ
കണ്ണാടി -പന്നിക്കോട് റോഡ്
നിര്‍മ്മാണം
2538.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016-17
ലെ ബജറ്റില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കണ്ണാടി-പന്നിക്കോട്
റോഡിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദീകരിക്കാമോ?
ഒറ്റപ്പാലം
ബൈപ്പാസ് റോഡ്
2539.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ബൈപ്പാസ് റോഡ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സ്ഥലം
ഏറ്റെടുക്കല്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഈ
റോഡിനായി
ഏറ്റെടുക്കേണ്ട
സ്ഥലങ്ങള്‍
ഏതൊക്കെയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഒറ്റപ്പാലം
ബൈപ്പാസ് റോഡിനായി
സ്ഥലം
ഏറ്റെടുക്കുന്നതിനായി
റവന്യൂ വകുപ്പിലെ ഏത്
ഓഫീസിനെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;വിശദാംശം
ലഭ്യമാക്കാമോ?
ബാലുശ്ശേരി
ബൈപ്പാസ് നിര്‍മ്മാണം
2540.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബജറ്റില്‍
ഉള്‍പ്പെടുത്തിയ
ബാലുശ്ശേരി ബൈപ്പാസ്
നിര്‍മ്മാണത്തിന്റെ
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
ബൈപ്പാസ്
പ്രവൃത്തിക്കായി
തയ്യാറാക്കിയ
അലൈന്മെന്റ്
അംഗീകരിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(സി)
ബൈപ്പാസ്
നിര്‍മ്മാണത്തിനായി
നിലവില്‍ തയ്യാറാക്കിയ
അലൈന്മെന്റ് പ്രകാരം
എത്ര ഭൂമിയാണ്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ:
(ഡി)
ബാലുശ്ശേരി
ബൈപ്പാസ്
നിര്‍മ്മാണത്തിനുള്ള
നടപടിക്രമങ്ങളില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കാരിക്കോട്-
അഞ്ചിരി-ആനക്കയം-കാഞ്ഞാര്‍
റോഡ് നിര്‍മ്മാണം
2541.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ കാരിക്കോട്-
അഞ്ചിരി-ആനക്കയം-കാഞ്ഞാര്‍
റോഡ് കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
റോഡിന്റെ ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിന് ഭരണാനുമതി
ലഭിക്കുന്നതിനുള്ള
നടപടി ഏതുഘട്ടം
വരെയായെന്ന്
വ്യക്തമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകൾ
2542.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
എത്ര കിലോമീറ്റര്‍
റോഡുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
അറ്റകുറ്റപ്പണിക്കായി
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര
പ്രവൃത്തികള്‍ക്കായി
എത്ര തുക
അനുവദിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
കാലിക്കറ്റ്
എയര്‍പോര്‍ട്ട് ജംഗ്ഷനില്‍
ഫ്ലൈഓവര്‍ നിര്‍മ്മാണം
2543.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ കാലിക്കറ്റ്
എയര്‍പോര്‍ട്ട്
ജംഗ്ഷനില്‍
(കൊളത്തൂര്‍)
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ച ഫ്ലൈഓവര്‍
നിര്‍മ്മാണം
സംബന്ധിച്ച് കൈക്കൊണ്ട
നടപടിക്രമം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫ്ലൈഓവര്‍
നിര്‍മ്മാണത്തിന്
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
2016-17
ബജറ്റില്‍ പ്രഖ്യാപിച്ച
ഫ്ലൈഓവറുകളില്‍
ഏതെങ്കിലും പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
മാളികപറമ്പ്
കള്‍വര്‍ട്ടിന്റെ
പുനരുദ്ധാരണം
2544.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
മാളികപറമ്പ്
കള്‍വര്‍ട്ടിന്റെ
പുനരുദ്ധാരണത്തിനായി
നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്നും 50 ലക്ഷം രൂപ
അനുവദിച്ചതെന്നാണ്;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;ഈ
പ്രവൃത്തി ആരംഭിക്കാന്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
കുരുതിക്കളം-ചേലച്ചുവട്
റോഡ് നിര്‍മ്മാണം
2545.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
കുരുതിക്കളം-ചേലച്ചുവട്
റോഡ് നിര്‍മ്മാണം
കിഫ്ബി
പദ്ധതിയിലുള്പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിന് ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കാന്‍ അടിയന്തര
നടപടി
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
കാസര്‍കോട്-കാഞ്ഞങ്ങാട്
കെ.എസ്.ടി.പി. റോഡ്
2546.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്-കാഞ്ഞങ്ങാട്
കെ.എസ്.ടി.പി. റോഡ്
പണി
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
അതിനുളള കാരണമെന്താണ്;
(സി)
ഇൗ
പ്രവൃത്തി ആരംഭിച്ചത്
എപ്പോഴാണെന്നും
കാലാവധി എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
എത്ര
കോടി രൂപയുടെ
പദ്ധതിയാണിതെന്നും
കരാറുകാര്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
കരാറുകാര്‍ക്ക്
മുഴുവന്‍ തുകയും
നല്‍കിയിട്ടുണ്ടോ;ചെയ്തുതീര്‍ത്ത
പ്രവൃത്തികള്‍ക്ക് പണം
നല്കാത്തതിനാല്
കരാറുകാര്‍ പണി
നിര്‍ത്തിയെന്നത്
ശരിയാണോ;
(എഫ്)
ഏതെല്ലാം
പ്രവൃത്തികളാണ് ഇനി
ബാക്കിയുളളതെന്ന്
വ്യക്തമാക്കാമോ;
(ജി)
ബി.എസ്.എന്‍.
എൽ. ന്റെയും
വെെദ്യുതിയുടെയും
കേബിളുകള്‍, ശുദ്ധജല
പെെപ്പുകള്‍ എന്നിവ
മാറ്റിയിടാനുളള
നടപടിപോലും
കെ.എസ്.ടി.പി.
സ്വീകരിച്ചിട്ടില്ലെന്നത്
ശരിയാണോ;
വ്യക്തമാക്കാമോ?
കുണ്ടന്നൂര്‍
നിന്നും
മറ്റക്കുഴിയിലേക്കുള്ള ബൈപാസ്
റോഡിന്റെ നിര്‍മ്മാണം
2547.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുണ്ടന്നൂര്‍
നിന്നും കൊച്ചി - മധുര
ദേശീയ പാതയിലെ
മറ്റക്കുഴിയില്‍
എത്തിച്ചേരുന്ന ബൈപാസ്
റോഡിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍
ഏതുവരെയായെന്നറിയിക്കുമോ;
(ബി)
സ്ഥലം
ഏറ്റെടുക്കല്‍ എന്ന്
പൂര്ത്തിയാകുുമെന്നും
സ്ഥലം ഉടമകള്‍ക്ക്
വിലകൊടുക്കാനുള്ള നടപടി
എന്നത്തേക്കാകുമെന്നും
വിശദമാക്കാമോ?
ഏറ്റുമാനൂര്‍-എറണാകുളം
റോഡിലെ വളവുകള്‍
2548.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറ്റുമാനൂര്‍-എറണാകുളം
റോഡിലെ വളവുകള്‍
ഒഴിവാക്കുന്നത്
സംബന്ധിച്ച് ഡയറക്ട്
പര്ച്ചേയ്സിനു വേണ്ടി
സ്ഥലമുടമകളുടെ
സമ്മതപത്രം
പൊതുമരാമത്ത് വകുപ്പ്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
17/10/2016-ല്‍
കോട്ടയം ജില്ലാകളക്ടര്‍
ഡയറക്ട് പര്‍ച്ചേയ്സിന്
ശിപാര്‍ശ
ചെയ്തുവെങ്കിലും
പൊതുമരാമത്ത് വകുപ്പ്
സ്ഥലമുടമകളുടെ
സമ്മതപത്രം സഹിതമുളള
റിക്വിസിഷന്‍ ഇതുവരെയും
സമര്പ്പിക്കാത്തതുകാരണം
പദ്ധതി നീണ്ടുപോകുന്നത്
തടയുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇനിയുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
പെന്‍ഡിങ്ങ് ജോലികള്‍
എത്ര ദിവസം കൊണ്ട്
തീര്‍ക്കും
എന്നറിയിക്കാമോ;
(ഡി)
സര്‍ക്കാരിന്റെ
വികസന പദ്ധതികള്‍
അനന്തമായി
നീണ്ടുപോകുന്നതിന്
മന:പൂര്‍വ്വം കാലതാമസം
ഉണ്ടാക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
വഴുതയ്ക്കാട്-തൈക്കാട്
നാലുവരിപ്പാത
2549.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
വഴുതയ്ക്കാട്-തൈക്കാട്
നാലുവരിപ്പാതയുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ ;
(ബി)
നാലുവരിപ്പാതയുടെ
നിര്‍മ്മാണത്തിനായി
സ്ഥലമേറ്റെടുക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ ;
(സി)
രൂക്ഷമായ
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്ന ഈ
ഭാഗത്തെ യാത്രാസൗകര്യം
സുഗമമാക്കുന്നതിനായി
പ്രവൃത്തി എത്രയും വേഗം
നിര്‍വ്വഹിക്കാന്‍
നടപടി സ്വീകരിക്കുമോ ?
ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി
- നടുവാല് റോഡ് നിര്‍മ്മാണം
2550.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി
- നടുവാല് റോഡിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ബജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച പ്രസ്തുത
പ്രവൃത്തിയുടെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ,അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ആയത് ഉടനെ തയ്യാറാക്കി
ടെണ്ടര്‍ ചെയ്യാന്‍
നടപടി സ്വീകരിക്കുമോ?
ചാലക്കുടിയിലെ
നിര്‍മ്മാണ പ്രവൃത്തികൾ
2551.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
47 ല്‍, ചാലക്കുടി
മണ്ഡലത്തിലുള്‍പ്പെടുന്ന
ഭാഗങ്ങളില്‍
നാലുവരിപ്പാത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പൂര്‍ത്തീകരിക്കേണ്ട
പ്രവര്‍ത്തനങ്ങള്‍
ഇനിയും
പൂര്‍ത്തീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ചാലക്കുടി
മുനിസിപ്പല്‍ ജംഗ്ഷനിലെ
ഗതാഗതക്കുരുക്കും,
അപകടങ്ങളും
കുറയ്ക്കുന്നതിന്
ചാലക്കുടി കോടതി
ജംഗ്ഷനില്‍ ഡിവെെന്
മോഡല്‍ അടിപ്പാത
നിര്‍മ്മിക്കുന്നതിനും,
പേരാമ്പ്രയില്‍ സബ്ബ്
വേ, വിവിധ
ജംഗ്ഷനുകളില്‍
ഡ്രെെനേജ് നിര്‍മ്മാണം,
കൊരട്ടിയില്‍
ഓവര്‍ബ്രിഡ്ജ്,
ബസ്സ്ബേകള്,
ബസ്സ്ഷെല്ട്ടറുകള്,
സ്ട്രീറ്റ് ലെെറ്റുകള്‍
എന്നിവ
നിര്‍മ്മിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
തിരുവനന്തപുരം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
2552.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ നടന്നുവരുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പുലിക്കുറുമ്പ-പുറഞ്ഞാണ്
ബെെപാസ് റോഡ് നിര്‍മ്മാണം
2553.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.എഫ്.സ്കീമില്‍
പ്രവൃത്തി ആരംഭിച്ച
ഒടുപളളിത്തട്ട്
-നടുവില്‍- കുടിയാന്മല
റോഡിന് ലഭ്യമായ
സേവിംഗ്സ് ഉപയോഗിച്ച്
പുലിക്കുറുമ്പ-പുറഞ്ഞാണ്
ബെെപാസ് റോഡ് കൂടി
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇതിന്റെ
നടപടികള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
പൂക്കിപ്പറമ്പ്-പതിനാറുങ്ങല്‍
ബെെപ്പാസ് റോഡിന്റെ
നിര്‍മ്മാണം
2554.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ലെ ബജറ്റ്
പ്രസംഗത്തില്‍
കിഫ്ബിയില്‍പ്പെടുത്തി
പ്രഖ്യാപിച്ച 100
കോടിയുടെ
പൂക്കിപ്പറമ്പ്-പതിനാറുങ്ങല്‍
ബെെപ്പാസ് റോഡിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
നാളിതുവരെ
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
റോഡുപണികള്‍
2555.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ അനുവദിച്ച
വട്ടവിള-പിരായുംമൂട്,
ഉദിയന്‍കുളങ്ങര-വ്ലാത്താങ്കര,
തിരുപുറം- മാവിളക്കടവ്,
അറക്കുന്ന്-മാരായമുട്ടം
എന്നീ റോഡുകളുടെ
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
പണികള്‍
ആരംഭിക്കുന്നതിന്
ഉത്തരവാദപ്പെട്ടവര്‍
വീഴ്ച വരുത്താന്‍
ഉണ്ടായ കാരണം
വിശദമാക്കാമോ;
(ബി)
വര്ഷകാലത്തിന്
മുന്‍പ്
പൂര്‍ത്തീകരിക്കേണ്ട
വര്‍ക്കുകള്‍ കാലതാമസം
കാരണം
മഴക്കാലത്തേയ്ക്ക്
നീങ്ങുമ്പോള്‍
ഉണ്ടാകുന്ന റോഡ്
തകര്‍ച്ചയ്ക്കും
അതുമായി ബന്ധപ്പെട്ട്
ഉണ്ടാകുന്ന
ധനനഷ്ടത്തിനും ആരാണ്
ഉത്തരവാദി എന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ഷകാലത്ത്
പണി നടത്താന്‍ പാടില്ല
എന്ന ഉത്തരവ്
നിലനില്‍ക്കെ ഇത്തരം
ഉത്തരവുകള്‍ക്ക് ഒരു
പ്രാധാന്യവും
കൊടുക്കാതെ
വീഴ്ചവരുത്തുന്ന
ഉദ്യോഗസ്ഥരുടെ പേരില്‍
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ;
(ഡി)
മേല്‍പ്പറഞ്ഞ
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
മണ്ണാറക്കുളഞ്ഞി-
ചാലക്കയം ശബരിമല പാത
2556.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാറക്കുളഞ്ഞി
- ചാലക്കയം ശബരിമല പാത
എന്നാണ് അവസാനമായി
ബി.എം.ബി.സി.
നിലവാരത്തില്‍
പുനരുദ്ധരിച്ചത്; എത്ര
വര്‍ഷത്തെ ഗാരന്റിയാണ്
കരാര്‍
ചെയ്തിരിക്കുന്നത്;
എന്നാണ് കരാര്‍ കാലാവധി
അവസാനിക്കുന്നത്;
(ബി)
പുനരുദ്ധാരണം
കഴിഞ്ഞപ്പോള്‍ മുതല്‍
റോഡിന്റെ പല ഭാഗങ്ങളും
പൊളിഞ്ഞു തുടങ്ങിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിരുന്നോ;
(സി)
റോഡ്
ഇത്തരത്തില്‍
തകരാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
ഇതിനുമേല്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
റാന്നി
വലിയപാലം, വടശേരിക്കരപാലം
എന്നിവയ്ക്ക് തുക
2557.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
വലിയപാലം,
വടശേരിക്കരപാലം
എന്നിവയ്ക്ക് കിഫ്ബി
വഴി എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പാലങ്ങളുടെ
നിര്‍മ്മാണത്തിനായി
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
സാങ്കേതിക അനുമതി
ലഭിച്ചിട്ടുണ്ടോയെന്നും
ഇനി എന്തൊക്കെ
നടപടികളാണ്
പൂര്‍ത്തിയാക്കാനുള്ളതെന്നും
നടപടികള്‍
പൂര്‍ത്തിയാക്കി
പ്രവൃത്തി എന്ന്
ടെന്‍ഡര്‍ ചെയ്യാനാകും
എന്നും അറിയിക്കാമോ?
നൂറനാട്
മുക്കാട് പാലത്തിന് ഭരണാനുമതി
2558.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തിലെ നൂറനാട്
മുക്കാട് പാലത്തിന്റെ
പ്രവൃത്തിക്ക് അടിയന്തര
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഇരവിപുരം
മണ്ഡലത്തിലെ പാലങ്ങള്‍
2559.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇരവിപുരം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖേന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍
നിര്‍ദ്ദേശിച്ചിരിക്കുന്ന
പാലങ്ങള്‍
എത്രയാണെന്നും അവ
ഏതൊക്കെയാണെന്നും
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ പുരോഗതി
എന്തെന്നും
വിശദമാക്കാമോ?
പാലക്കാട്
ജില്ലയിലെ ടോള്‍ പിരിവ്
2560.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
കേന്ദ്രങ്ങളിലാണ്
നിലവില്‍ ടോള്‍ പിരിവ്
നടത്തുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
ഏത്
വര്‍ഷം മുതലാണ് ഈ
കേന്ദ്രങ്ങളില്‍ ടോള്‍
പിരിവ് തുടങ്ങിയതെന്നും
ഇതിന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നത് എന്നും
വിശദമാക്കുമോ?
കരുവഞ്ചാല്‍,
ആലക്കോട്, നുച്യാട്
പാലങ്ങളുടെ പുനര്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2561.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹെെവേയില്പ്പെട്ട
കരുവഞ്ചാല്‍,
ആലക്കോട്, നുച്യാട്
പാലങ്ങളുടെ പുനര്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണ്;വിശദമാക്കാമോ;
(ബി)
മലയോര
ഹെെവേക്കുള്ള
പ്രവൃത്തിയില്‍
ഉള്‍പ്പെടുത്തി ഇൗ
പാലങ്ങള്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
പുലാമന്തോള്‍,
ചെറുതുരുത്തി എന്നീ
പാലങ്ങളിലെ ടോള്‍ പിരിവ്
2562.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
പെരിന്തല്‍മണ്ണ-പട്ടാമ്പി
റോഡിലെ പുലാമന്തോള്‍
പാലത്തിനും പാലക്കാട്
തൃശ്ശൂര്‍ ജില്ലാ
അതിര്‍ത്തിയിലെ
ഷൊര്‍ണ്ണൂരിലെ
ചെറുതുരുത്തി
പാലത്തിനും നിലവില്‍
വാഹനങ്ങള്‍ക്ക് ടോള്‍
പിരിക്കുന്നുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ആരാണ് ടോള്‍
പിരിക്കുന്നത് എന്നത്
വിശദമാക്കാമോ; ഏതു
തീയ്യതി വരെ /എത്ര കാലം
വരെയാണ് ഇവിടങ്ങളില്‍
ടോള്‍ പിരിവ് തുടരുക
എന്ന് വ്യക്തമാക്കാമോ;
(സി)
ടോള്‍
പിരിക്കുന്നതിന്
അനുമതിയില്ലെങ്കിലും
അന്യായമായി ചിലര്‍
ടോള്‍ പിരിവ്
നടത്തുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിനെതിരെ
നടപടിയെടുക്കുമോ;
വിശദമാക്കാമോ;
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
പുനര്‍നിര്‍മ്മിക്കേണ്ട
പാലങ്ങള്‍
2563.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാലങ്ങളുടെ
ബലക്ഷയത്തെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആകെ എത്ര പാലങ്ങള്‍
പരിശോധിച്ചെന്നും
അതില്‍ മോശം
അവസ്ഥയിലുള്ളവ
എത്രയെന്നും
അറിയിക്കുമോ;
(സി)
ഇതില്‍
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ എത്ര
പാലങ്ങള്‍ പരിശോധിച്ചു
എന്ന് അറിയിക്കുമോ;
(ഡി)
അവയുടെ
നിലവിലെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇവയില്‍
അടിയന്തരമായി
പുനര്‍നിര്‍മ്മിക്കേണ്ട
പാലങ്ങള്‍ ഏതെല്ലാം
എന്ന് അറിയിക്കുമോ;
(എഫ്)
ഇവയുടെ
പുനര്‍നിര്‍മ്മാണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ പടന്ന തോട്ടുകര
പാലം
2564.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ പടന്ന
തോട്ടുകര പാലം പണിയുടെ
ടെണ്ടര്‍
പൂര്‍ത്തീകരിച്ച് രണ്ട്
വര്‍ഷം കഴിഞ്ഞിട്ടും
പാലം പണി ആരംഭിക്കാന്‍
കഴിയാതെ വന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഇപ്പോള്‍ എന്തു
തടസ്സമാണുളളതെന്നും ഏതു
ഓഫീസിലാണ് ഫയല്‍
തടസ്സപ്പെട്ടിരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
എടത്തറക്കാവ്കടവ്,
ആറങ്ങാലിക്കടവ് പാലങ്ങളുടെ
നിര്‍മ്മാണം
2565.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ബജറ്റുകളില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച ചാലക്കുടി
മണ്ഡലത്തിലെ
എടത്തറക്കാവ്കടവ് പാലം,
ആറങ്ങാലിക്കടവ് പാലം
എന്നിവയുടെ
നിര്‍മ്മാണത്തിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ ;
(ബി)
നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ദേശീയപാതാ
വികസനം
2566.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
66 ന്റെ വികസനവുമായി
ബന്ധപ്പെട്ട് സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇതില്‍ ഏതൊക്കെ
ജില്ലകളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഏതൊക്കെ
ജില്ലകളില്‍ ഏതൊക്കെ
റീച്ചുകളിലെ
സ്ഥലങ്ങളാണ്
ഏറ്റെടുക്കുന്നത്;
(സി)
തിരുവനന്തപുരം
ജില്ലയില്‍ കഴക്കൂട്ടം
മുതല്‍ പട്ടംവരെയുള്ള
സ്ഥലമേറ്റെടുപ്പ് ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; ഇവിടുത്തെ
മേല്‍പ്പാലങ്ങളുടെ
സ്ഥലമെടുപ്പും പണിയുടെ
പുരോഗതിയും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത ദേശീയപാതാ
വികസനപ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിച്ച്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
വഴി പാലക്കാട്
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന പദ്ധതികള്‍
2567.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പ് കിഫ്ബി വഴി
പാലക്കാട്
നിയോജകമണ്ഡലത്തില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ ഏതെല്ലാം;
ഇതില്‍ ഭരണാനുമതി
ലഭിച്ച പദ്ധതികള്‍
ഏതെല്ലാം; അവയുടെ
തുടര്‍
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ഭഗവതിപ്പടി-മല്ലിക്കാട്ട്
കടവ്-ബാക്ക് വാട്ടര്‍ റോഡ്
2568.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
കിഫ്ബി വഴി
നടപ്പിലാക്കുന്ന
ഭഗവതിപ്പടി-മല്ലിക്കാട്ട്
കടവ്ബാക്ക് വാട്ടര്‍
റോഡിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
കോങ്ങാട്
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
2569.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍
കിഫ്ബിയിലൂടെ
പ്രഖ്യാപിച്ചിട്ടുള്ള
പൊതുമരാമത്ത്
പദ്ധതികള്‍
എതെല്ലാമാണ്; വിശദവിവരം
നല്‍കാമോ;
(ബി)
ഇതില്‍
എത്ര പദ്ധതികള്‍ക്ക്
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ എല്ലാ
കിഫ്ബി പദ്ധതികളുടേയും
ഡി.പി.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്ന റോഡുകള്‍
2570.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുവാനോ
പുനര്‍നിര്‍മ്മിക്കുവാനോ
ഉദ്ദേശിക്കുന്ന
റോഡുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
പുനര്നിര്മ്മാണങ്ങളുടെ
വിശദ വിവരങ്ങള്‍
ലഭ്യമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി പൂനൂര് പാലം,
പൂനൂര് അങ്ങാടി എന്നിവയുടെ
നവീകരണം
2571.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി പൂനൂര്
പാലം, പൂനൂര് അങ്ങാടി
നവീകരണം എന്നീ
പ്രവൃത്തികള്‍ക്ക് 10
കോടി രൂപ
അനുവദിച്ചിരുന്നു
എങ്കിലും ഈ
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതില്‍
കാലതാമസം നേരിട്ടത്
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രവൃത്തികളുടെ
ഡി.പി.ആര്.
കിഫ്ബിയില്‍
അംഗീകാരത്തിനായി
സമര്‍പ്പിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(സി)
ഈ
പ്രവൃത്തിയില്‍ പൂനൂര്
പാലത്തിന്റെ നവീകരണം
ഏത് രീതിയില്‍ ആണ്
ചെയ്യാനുദ്ദേശിക്കുന്നതെന്നറിയിക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ അയത്തില്‍,
കല്ലുംതാഴം ഫ്ലൈ ഓവറുകളുടെ
നിര്‍മ്മാണം
2572.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരവിപുരം
നിയോജകമണ്ഡലത്തില്‍
ബജറ്റില്‍ അനുമതി
ലഭിച്ചതും കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ചതുമായ
അയത്തില്‍, കല്ലുംതാഴം
എന്നീ ഫ്ലൈ ഓവറുകളുടെ
നിര്‍മ്മാണത്തിന്
മുന്നോടിയായി
പൂര്‍ത്തീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍ക്ക് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എന്‍.ഒ.സി
ലഭിക്കേണ്ടതുണ്ടോ;
എങ്കില്‍ ഇതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കൃഷ്ണപുരം സാംസ്ക്കാരിക വിനോദ
കേന്ദ്രത്തിന് ചുറ്റുമതിൽ
2573.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ കൃഷ്ണപുരം
സാംസ്ക്കാരിക വിനോദ
കേന്ദ്രത്തിന്
ചുറ്റുമായി സംരക്ഷണ
മതിലും കവാടങ്ങളും
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കക്കാട്
മിനിസ്റ്റേഡിയം
2574.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍,
അഴീക്കോട്
നിയോജകമണ്ഡലത്തിലെ
കക്കാട് മിനിസ്റ്റേഡിയം
ആസ്തിവികസന
ഫണ്ടുപയോഗിച്ച്
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതിയില്‍
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്ന്
ഫണ്ട് ട്രാന്‍സ്ഫര്‍
ചെയ്ത്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
കണ്ണൂര്‍ പൊതുമരാമത്ത്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
കാര്യാലയത്തില്‍ നിന്ന്
തദ്ദേശസ്വയംഭരണ
വകുപ്പിലേയ്ക്ക് ഫണ്ട്
ട്രാന്‍സ്ഫര്‍ ശിപാര്‍ശ
സമര്‍പ്പിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തി ടെണ്ടര്‍
ചെയ്ത് പണി
പൂര്‍ത്തിയാക്കുന്നതില്‍
നിലവിലുള്ള തടസ്സം
എന്താണെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
മിനി സിവില്‍ സ്റ്റേഷന്
2575.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മിനി സിവില്‍
സ്റ്റേഷന് നിര്‍മ്മാണ
പൂര്‍ത്തീകരണവുമായി
ബന്ധപ്പെട്ട്
ക്യാബിനുകള്‍
തിരിക്കുന്നതിനുവേണ്ടി
സമര്‍പ്പിച്ച ഐറ്റം
റിവൈസിന്റെ റിവൈസ്ഡ്
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനു
വേണ്ടിയുള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നടപടി
പൂര്‍ത്തിയാകാത്തത്
മൂലം സിവില്‍
സ്റ്റേഷന്റെ
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഐറ്റം
റിവൈസിന്റെ റിവൈസ്ഡ്
എസ്റ്റിമേറ്റ്
തയ്യാറാക്കുവാന്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റിവൈസ്ഡ് എസ്റ്റിമേറ്റ്
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
മിനി സിവില്‍
സ്റ്റേഷന്
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
തൊടുപുഴ
മുണ്ടേക്കല്ലില്‍ സിവില്‍
സ്റ്റേഷന് അനക്സ്
നിര്‍മ്മാണം
2576.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
മുണ്ടേക്കല്ലില്‍
സിവില്‍ സ്റ്റേഷന്
അനക്സ്
നിര്‍മ്മിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടം
വരെയായി;വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തിയ്ക്ക്
സാങ്കേതികാനുമതി
ലഭ്യമാക്കുവാന്‍ നടപടി
കൈക്കൊള്ളുമോ;വ്യക്തമാക്കാമോ?
ചിറക്കല്‍
മന്ന മിനി സ്റ്റേഡിയം
നിര്‍മ്മാണം
2577.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തിവികസന
ഫണ്ടുപയോഗിച്ചുള്ള
ചിറക്കല്‍ മന്ന മിനി
സ്റ്റേഡിയം
നിര്‍മ്മാണത്തിന്
തദ്ദേശസ്വയംഭരണ വകുപ്പ്
ഫണ്ട് ട്രന്സ്ഫര്
ചെയ്ത് നല്‍കിയിട്ടും
പൊതുമരാമത്ത് കണ്ണൂര്‍
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ ഓഫീസില്‍
നിന്നും ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
നരിപ്പറ്റ
വില്ലേജ് ഓഫീസിന്റെ
ക്വാര്‍ട്ടേഴ്സ് കെട്ടിടം
നിര്‍മ്മാണം
2578.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ നരിപ്പറ്റ
വില്ലേജ് ഓഫീസ്
ക്വാര്‍ട്ടേഴ്സ്
കെട്ടിട നിര്‍മ്മാണം
വൈകുന്നതിന്റെ
സാങ്കേതിക കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ച തിയതിയും
അനുവദിച്ച തുകയും
വ്യക്തമാക്കാമോ;
(സി)
കെട്ടിടനിർമ്മാണം
എന്ന് ആരംഭിക്കാന്‍
കഴിയുമെന്നറിയിക്കുമോ?
കുട്ടമ്പുഴ
പി.എച്ച്.സി യ്ക്ക് കെട്ടിട
നിര്‍മ്മാണം
2579.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ആസ്തി വികസന ഫണ്ടില്‍
നിന്നും കുട്ടമ്പുഴ
പി.എച്ച്.സി യുടെ
കെട്ടിടനിര്‍മ്മാണത്തിന്
25 ലക്ഷം രൂപ ഫണ്ട്
അനുവദിച്ച്
പൊതുമരാമത്ത്
കെട്ടിടവിഭാഗം വഴി GO
(RT) 1526/17 H&FWD
പ്രകാരം 30/5/17 ൽ
ഭരണാനുമതി ലഭ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭരണാനുമതി
ലഭ്യമായി ഇത്ര നാൾ
കഴിഞ്ഞിട്ടും പ്രസ്തുത
വര്‍ക്കിന്റെ ടെണ്ടര്‍
നടപടി
പൂര്‍ത്തിയായിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വര്‍ക്ക് ടെണ്ടര്‍
ചെയ്യാന്‍ കാലതാമസം
നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ടെണ്ടര്‍
നടപടി പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുവാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
ചാത്തന്നൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
കെട്ടിട പ്രവൃത്തികള്‍
2580.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് കെട്ടിട വിഭാഗം
കൊല്ലം ഡിവിഷന്
എക്സിക്യുട്ടീവ്
എഞ്ചിനീയറുടെ
ചുമതലയില്‍
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര പ്രവൃത്തികള്‍
പുരോഗമിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
മേല്‍നോട്ടം
വഹിക്കുന്നതിന് എത്ര
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരെ
ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും
ഏതെല്ലാം പ്രവൃത്തികള്‍
ഏതെല്ലാം ഓഫീസുകളിലെ
എ.ഇ.മാര്‍ കൈകാര്യം
ചെയ്യുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
കൊല്ലം
ജില്ലയിലെ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജ്
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
പാരിപ്പള്ളിയില്‍
പ്രവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍,
മെഡിക്കല്‍ കോളേജിലെ
മരാമത്ത് പണികളുടെ
ആധിക്യം കണക്കിലെടുത്ത്
പൊതുമരാമത്ത് കെട്ടിട
വിഭാഗത്തിന്റെ ഒരു
സെക്ഷന്‍ ആഫീസ്
പാരിപ്പള്ളിയില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സസ്പെന്റ്
ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍
2581.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പൊതുമരാമത്ത്
ഉദ്യോഗസ്ഥരെ സസ്പെന്റ്
ചെയ്തിട്ടുണ്ട്;
(ബി)
അവര്‍
ആരെല്ലാമാണെന്നും,
സസ്പെന്റ്
ചെയ്യുവാനുണ്ടായ
കാരണമെന്താണെന്നും
വിശദീകരിക്കുമോ?
പാലക്കാട്
ജില്ലയില്‍ പൊതുമരാമത്ത്
വകുപ്പിലെ ഓവര്‍സിയര്‍
തസ്തികകള്‍
2582.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പില്‍ എത്ര
ഒാവര്സിയര്മാരുടെ (I,
II, and III ഗ്രേഡ്)
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
വിശദമാക്കാമോ;
(ബി)
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
സമയബന്ധിതമായി
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ ജീവനക്കാരുടെ
പുനർവിന്യാസം
2583.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ റോളര്‍
ഡ്രൈവര്‍, റോളര്‍
ക്ലീനര്‍, ബ്ലൂ
പ്രിന്റര്‍ എന്നീ
തസ്തികയിലെ ജീവനക്കാര്‍
നിലവില്‍ ഒരു ജോലിയും
ചെയ്യാതെ ശമ്പളം
വാങ്ങുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോളര്‍
ഡ്രൈവര്‍, റോളര്‍
ക്ലീനര്‍, ബ്ലൂ
പ്രിന്റര്‍ എന്നീ
തസ്തികകള്‍ അബോളിഷ്
ചെയ്ത് മേല്‍
സൂചിപ്പിച്ച ജീവനക്കാരെ
റെസ്റ്റ് ഹൗസുകള്‍
ഉള്‍പ്പെടെയുള്ള
ഓഫീസുകളിലേക്കോ
ജീവനക്കാരുടെ
യോഗ്യതയനുസരിച്ചുള്ള
മറ്റ് തസ്തികകളിലേക്കോ
പുനര്‍വിന്യസിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
പുനര്‍വിന്യസിക്കേണ്ട
മറ്റേതെങ്കിലും
തസ്തികള്‍ നിലവില്‍
പൊതുമരാമത്ത് വകുപ്പ്
കണ്ടെത്തി
കണക്കാക്കിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
പൊതുമരാമത്ത്
ഇലക്ട്രിക്കല്‍ വിഭാഗത്തിൽ
തസ്തിക സൃഷ്ടിക്കല്‍
2584.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍ ചീഫ്
എഞ്ചിനീയറുടെ തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍
പൊതുമരാമത്ത്
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ തസ്തികയും
ഓഫീസും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അഴീക്കോട്
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന പ്രവൃത്തികള്‍
2585.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അഴീക്കോട് നിയോജക
മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ച്
പൂര്‍ത്തിയാക്കേണ്ട
എത്ര പ്രവൃത്തികള്‍ക്ക്
പി. ഡബ്ല്യു. ഡി.
കണ്ണൂര്‍
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ ഓഫീസില്‍
നിന്നും ഫണ്ട്
ട്രാന്‍സ്ഫര്‍ ശുപാര്‍ശ
തദ്ദേശസ്വയംഭരണ
വകുപ്പിലേക്ക്
സമര്‍പ്പിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഇനിയും ഫണ്ട്
ട്രാന്‍സ്ഫര്‍ ശുപാര്‍ശ
സമര്‍പ്പിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഭരണാനുമതി ലഭിച്ച് ഒരു
വര്‍ഷം കഴിഞ്ഞ എത്ര
പ്രവൃത്തികളുണ്ടെന്ന്
വ്യക്തമാക്കുമോ?
വോളിബോള്‍
കോര്‍ട്ട്
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പിന്റെ
സ്ഥലം
2586.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
ബ്ലോക്ക് പഞ്ചായത്ത്
ക്ഷേമകാര്യ
സ്റ്റാന്റിംഗ്
കമ്മിറ്റി
ചെയര്‍പേഴ്സണ്‍ ശ്രീമതി
ഫസീല ടീച്ചര്‍
24.06.2017 ന് നല്കിയ
നിവേദനം പൊതുമരാമത്ത്
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇരുമ്പിളിയം
ഗ്രാമ പഞ്ചായത്ത് 5 ാം
വാര്‍ഡില്‍
തിരുവേഗപ്പുറ
പാലത്തിനോട് ചേര്‍ന്ന്
കിടക്കുന്ന പി.
ഡബ്ല്യു. ഡി. യുടെ
അധീനതയിലുള്ള 10 സെന്റ്
ഭൂമി വോളിബോള്‍
കോര്‍ട്ട്
നിര്‍മ്മിക്കുന്നതിന്
വേണ്ടി
ആവശ്യപ്പെട്ടതില്‍
പൊതുമരാമത്ത് വകുപ്പ്
എടുത്ത നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
ബ്ലോക്ക്
പഞ്ചായത്തിന്റെ
സഹായത്തോടെയുള്ള
പ്രസ്തുത പദ്ധതിയ്ക്ക്
ആവശ്യമായ ഭൂമി
നല്കുവാന് വേണ്ട
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
വസ്തു
ആധാരങ്ങളുടെ
കംപ്യൂട്ടറൈസേഷന്
2587.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വസ്തു
ആധാരങ്ങളുടെ
കംപ്യൂട്ടറൈസേഷന്
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതിനുവേണ്ടി
സര്‍ക്കാര്‍ എന്തെല്ലാം
കാര്യങ്ങള്‍ ചെയ്തെന്ന്
വ്യക്തമാക്കാമോ;
(സി)
ആധാരം
കംപ്യൂട്ടറൈസേഷന്
പ്രവൃത്തികള്‍
പൂര്‍ത്തിയാകുന്നതോടുകൂടി
സ്ഥലമുടമകള്‍ക്ക്
ലഭിക്കുന്ന അധിക
സൗകര്യങ്ങള്‍/സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
ആധാരം
-ആധാര്‍
ബന്ധിപ്പിക്കല്‍
ആവശ്യമാണോ; ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
അറിയിക്കാമോ;
(ഇ)
ആധാരം-
ആധാര്‍ ബന്ധിപ്പിക്കല്‍
പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
പ്രമാണങ്ങളുടെ
ഡിജിറ്റൈസേഷന്
2588.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രമാണങ്ങളുടെ
ഡിജിറ്റൈസേഷന്
നടപ്പാക്കാന്‍ പദ്ധതി
തയ്യാറാക്കുന്നുണ്ടോ;
വിവരിക്കാമോ ;
(ബി)
നൂറ്
വര്‍ഷത്തിലേറെ
പഴക്കമുള്ള രേഖകളുടെ
ശാസ്ത്രീയ
സംരക്ഷണത്തിനായി
പ്രത്യേക പദ്ധതി
എന്തെങ്കിലും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
വസ്തുക്കളുടെ
ഓണ്‍ലൈന്‍ രജിസ്ട്രേഷന്
2589.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വസ്തുക്കളുടെ
രജിസ്ട്രേഷന്
ഓണ്‍ലൈന്‍
സമ്പ്രദായത്തിലേക്ക്
മാറ്റുമ്പോള്‍
സ്റ്റാമ്പ് ഡ്യൂട്ടി
ഉള്‍പ്പെടെയുള്ള എല്ലാ
ഫീസുകളും ഓണ്‍ലൈന്‍
അക്കൗണ്ട് വഴി
ശേഖരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
സംസ്ഥാനത്തെ
അധാരമെഴുത്തുകാരുടെ
തൊഴില്‍ നഷ്ടപ്പെടുന്ന
സാഹചര്യമുണ്ടാകുമോ;
(സി)
ഈ
സാഹചര്യത്തില്‍
ആധാരമെഴുത്തുകാരുടെ
വിഷയങ്ങള്‍
പരിശോധിക്കുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ രജിസ്ട്രാര്‍
ഓഫീസുകള്‍ക്ക് കെട്ടിടം
2590.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എത്ര
രജിസ്ട്രാര്‍ ഓഫീസുകള്‍
വാടകക്കെട്ടിടത്തില്‍
പ്രവർത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്മ്മിച്ച്നല്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ ?
നടുവണ്ണൂര്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
2591.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
സ്വാതന്ത്ര്യ
സമരത്തിന്റെ
ജ്വലിക്കുന്ന
സ്മാരകമായി
നിലനിര്‍ത്തേണ്ടുന്ന
നടുവണ്ണൂര്‍ സബ്
രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടം പൊളിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
നിലവിലുളള കെട്ടിടം
സ്വാതന്ത്ര്യസമര
ചരിത്രത്തിലെ ക്വിറ്റ്
ഇന്ത്യ സമര സ്മാരകമായി
നില നിര്‍ത്താനും
സംരക്ഷിക്കുാനും
തയ്യാറാവുമോ;
(സി)
നിലവിലുളള
കെട്ടിടം പൊളിച്ചു
മാറ്റാതെ ഒഴിഞ്ഞു
കിടക്കുന്ന സ്ഥലത്ത്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടി സ്വീകരിക്കാന്‍
തയ്യാറാവുമോഎന്ന്
വ്യക്തമാക്കാമോ?
റെയില്‍വെ വികസന പദ്ധതികള്‍
2592.
ശ്രീ.കെ.
ദാസന്
,,
സി.കൃഷ്ണന്
,,
എന്‍. വിജയന് പിള്ള
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
റെയില്‍ ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
നിലവില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
പാതയുടെ നിര്‍മ്മാണവും
സ്ഥലം ഏറ്റെടുപ്പും ഏറെ
കാലതാമസവും വലിയ
സാമ്പത്തിക ബാദ്ധ്യതയും
ഉണ്ടാക്കുന്നതായതിനാല്‍,
ആധുനിക സിഗ്നല്‍
സംവിധാനം
ഏര്‍പ്പെടുത്തി
സബര്‍ബന്‍ ട്രെയിന്‍
സര്‍വീസ്
ആരംഭിക്കാനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
റെയില്‍ വികസനം
ത്വരിതപ്പെടുത്തുന്നതിനായി
സംസ്ഥാനത്ത് റെയില്‍വേ
സോണ്‍ വേണമെന്ന ആവശ്യം
നേടിയെടുക്കാന്‍
വീണ്ടും കേന്ദ്ര
സര്‍ക്കാരിനെ
സമീപിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റെയില്‍വേ
വികസനത്തിനായി
പുതിയപദ്ധതികള്‍
2593.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
റെയില്‍വേ
വികസനത്തിനായി കേരള
റെയില്‍വേ വികസന
കോര്പ്പറേഷന് പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ,
(ബി)
എങ്കില്‍
പുതുതായി ആരംഭിക്കേണ്ട
റെയില്‍വേ പദ്ധതികളുടെ
മുന്‍ഗണനാ ക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഷൊര്‍ണ്ണൂര്‍
-നിലമ്പൂര്‍ പാതയുടെ
വികസനത്തിനായി
എന്തെങ്കിലും പദ്ധതി
ആസൂത്രണം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
കാപ്പില്‍
റയില്‍വേ അണ്ടര്‍ പാസ്സേജ്
2594.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ കാപ്പില്‍
റെയില്‍വേ അണ്ടര്‍
പാസ്സേജ്
നിര്‍മ്മാണത്തിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അണ്ടര്‍ പാസ്സേജ്
നിര്‍മ്മാണത്തിന് എത്ര
രൂപ ചെലവ് വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ റെയില്‍ ഓവര്‍
ബ്രിഡ്ജ് നിര്‍മ്മാണം
2595.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചെറങ്ങരയില്‍ റെയില്‍
ഓവര്‍ ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുവാന്‍
കഴിയും എന്നറിയിക്കുമോ?