ഡി.പി.ആർ.
തയ്യാറാക്കുന്നതിന് സ്വകാര്യ
കണ്‍സൾട്ടന്റുമാർ
6566.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണപ്രവൃത്തികള്‍ക്ക്
വിശദമായ പദ്ധതി രേഖ
ഡി.പി.ആർ.
തയ്യാറാക്കുന്നതിന്
സ്വകാര്യ
കണ്‍സൾട്ടന്റുമാരെ
ചുമതലപ്പെടുത്താറുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഏജന്‍സികൾക്കും
വകുപ്പിലെ
എന്‍ജിനീയര്‍മാർക്കും
പ്രസ്തുത ജോലി
ചെയ്യുന്നതിനുള്ള കഴിവ്
സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
പി.ഡബ്ല്യു.ഡി
റോഡിന്റെ സെെഡില്‍
താമസിക്കുന്ന അര്‍ഹരായവർക്ക്
പട്ടയം
6567.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി
റോഡിന്റെ സെെഡില്‍
വര്‍ഷങ്ങളായി ഭൂമി
കെെവശം വച്ച്
താമസിക്കുന്ന അര്‍ഹരായ
ആളുകള്‍ക്ക് പട്ടയം
ലഭ്യമാക്കുന്നതിന്
പി.ഡബ്ല്യു.ഡി.യുടെ
എന്‍.ഒ.സി വേണമെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എന്‍.ഒ.സി
ക്ക് പകരമായി റോഡില്‍
നിന്നും നിശ്ചിതദൂരം
പരിധി നിശ്ചയിച്ച്
തീരുമാനം
കെെക്കൊണ്ടാല് നിരവധി
അര്‍ഹരായവര്‍ക്ക്
പട്ടയം ലഭ്യമാകാന്‍
സഹായകരമാവുമെന്നതിനാല്‍
ഇക്കാര്യത്തിൽ
പി.ഡബ്ല്യു.ഡി-റവന്യൂ
വകുപ്പുകള്‍ക്ക്
സംയുക്തമായി ഒരു
തീരുമാനമെടുക്കുവാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ?
റോഡ്
പ്രവൃത്തികളുടെ എസ്റ്റിമേറ്റ്
തയ്യാറാക്കുന്ന ഘട്ടത്തില്‍
വിവിധ വകുപ്പുകളുടെ ഏകോപനം
6568.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
റോഡ്
പ്രവൃത്തി നടന്ന ഉടനെ
വിവിധ
ആവശ്യങ്ങള്‍ക്കായി റോഡ്
വെട്ടിപ്പൊളിക്കുന്നത്
ഒഴിവാക്കാന്‍ റോഡ്
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്ന
ഘട്ടത്തില്‍ വിവിധ
വകുപ്പുകളുടെ( വാട്ടര്‍
അതോറിറ്റി,
കെ.എസ്.ഇ.ബി.,
ബിഎസ്.എന്‍.എല്‍. )
ഏകോപനം ഉണ്ടാകുന്നതിനും
അത് ഒരു സ്ഥിരം
സംവിധാനമായി കൊണ്ടു
പോകുന്നതിനും പ്രവൃത്തി
നടക്കുന്ന വിവിധ
ഘട്ടങ്ങളില്‍ റിവ്യൂ
നടത്തുന്ന തരത്തില്‍
ഒരു സംവിധാനം
ഉണ്ടാക്കാനും ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പ് മാന്വല്‍
6569.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് മാന്വല്‍
പരിഷ്ക്കരിക്കുന്നതിന്
ഈ സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കാലോചിതമായി
പൊതുമരാമത്ത് വകുപ്പ്
മാന്വല്‍
പരിഷ്ക്കരിക്കേണ്ടതിന്റെ
ആവശ്യകത
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
മിനിസ്റ്റീരിയല്‍
ജോലിക്കാരെ സാങ്കേതിക
സ്വഭാവമുള്ള ജോലികള്‍
ഏല്പിക്കുന്ന നടപടി
6570.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ സെക്ഷന്‍
ഓഫീസുകളിലെ
ക്ലാര്‍ക്ക്, ഓഫീസ്
അറ്റന്‍ഡന്റ് തുടങ്ങിയ
മിനിസ്റ്റീരിയല്‍
ജീവനക്കാരെ മരാമത്ത്
പ്രവൃത്തികളുടെ
മേല്‍നോട്ടത്തിന്
നിയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡിവിഷന്,
സബ്ഡിവിഷന് ഓഫീസുകളിലെ
മിനിസ്റ്റീരിയല്‍
ജിവനക്കാരെ സാങ്കേതിക
സ്വഭാവമുള്ള ജോലികള്‍
ഏല്പിക്കാറുണ്ടോ;വ്യക്തമാക്കാമോ;
(സി)
പൊതുമരാമത്ത്
മാന്വലിന് വിരുദ്ധമായി
സാങ്കേതിക സ്വഭാവമുള്ള
ജോലികള്‍ ചെയ്യുന്നതിന്
മിനിസ്റ്റീരിയല്‍
ജീവനക്കാരെ
ചുമതലപ്പെടുത്തുന്ന
ഓഫീസ്
മേധാവികള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
മേല്‍
സൂചിപ്പിച്ച
വിഷയത്തില്‍ നിലവില്‍
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
കുറ്റക്കാര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം
ലഭ്യമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ വിജിലന്‍സ് വിഭാഗം
ശക്തിപ്പെടുത്തുന്നതിന് നടപടി
6571.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ വിജിലന്‍സ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
ജില്ലാ ക്വാളിറ്റി
ലാബുകളെ വിജിലന്‍സിന്റെ
ജില്ലാ ഓഫീസുകളാക്കി
മാറ്റുകയും സ്ഥാപന
മേധാവിയുടെ തസ്തിക
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ തസ്തികയായി
ഉയര്‍ത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
വിജിലന്‍സ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
ഈ സർക്കാർ വന്നതിനുശേഷം
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
വിജിലന്‍സ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
ഭാവിയില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
പദ്ധതികളിലെ ക്രമക്കേടുകള്‍
ഇല്ലാതാക്കാൻ നടപടി
6572.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പദ്ധതികളിലെ
ക്രമക്കേടുകള്‍
സംബന്ധിച്ച് വിജിലന്‍സ്
ചീഫ് ടെക്നിക്കല്‍
എക്സാമിനര്‍, ധനകാര്യ
പരിശോധനാ വിഭാഗം
എന്നിവയില്‍ ഏതിന്റെ
അന്വേഷണമാണ്
വേണ്ടതെന്ന് ജനകീയ
സമിതികള്‍ക്ക്
തീരുമാനിക്കുവാന്‍
അധികാരമുണ്ടോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ
പരിധിയിലുള്ള ദേശീയ
പാത, മറ്റ് റോഡുകള്‍,
പാലങ്ങള്‍,
കെട്ടിടങ്ങള്‍,
വകുപ്പിന് കീഴിലുള്ള
മറ്റ് സ്ഥാപനങ്ങള്‍
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍ എന്നിവയിലെ
ക്രമക്കേടുകള്‍
ഇല്ലാതാക്കുന്നതിന്
ജില്ലാ സാമൂഹിക ആഡിറ്റ്
സമിതി രൂപീകരണം കൊണ്ട്
സാധ്യമായിട്ടുണ്ടോ;
(സി)
ജനകീയ
സമിതികള്‍ക്ക് അധികാരം
നല്‍കുന്നതിലൂടെ
കൂടുതല്‍ കാര്യക്ഷമമായ
പരിശോധനയ്ക്കും
വേഗത്തിലുള്ള
അന്വേഷണത്തിനും വഴി
തുറക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ജനകീയ
പരിശോധനയ്ക്ക്
ആവശ്യമായ രേഖകള്‍
പൊതുമരാമത്ത് വകുപ്പ്
നല്‍കണമെന്ന
നിര്‍ദ്ദേശം പ്രസ്തുത
വകുപ്പിലെ
ഉദ്യോഗസ്ഥര്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ?
പി.ഡബ്ല്യു.ഡി.
റോഡുകളുടെ ഗുണനിലവാരം
നിശ്ചയിക്കുന്നതിന് നടപടി
6573.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി
നിർമ്മിക്കുന്ന
റോഡുകളുടെ ഗുണനിലവാരം
നിശ്ചയിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
നിര്‍മ്മിക്കുന്ന
റോഡുകളുടെ ആയുസ്സ്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ഖജനാവിന് കോടികളുടെ
നഷ്ടം
വരുത്തിവെയ്ക്കുന്ന
നിലവിലെ
എസ്റ്റിമേറ്റ്-കരാര്‍
സമ്പ്രദായത്തില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
മരാമത്ത്
പണികളുടെ ഗുണനിലവാര പരിശോധന
6574.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരാമത്ത് പണികളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
ചുമതലയുള്ള
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉദ്യോഗസ്ഥര്‍
പരിശോധിച്ച് ഗുണനിലവാരം
ഉറപ്പ് വരുത്തിയ
പ്രവൃത്തികള്‍
ഗ്യാരന്റി കഴിയുന്നതിന്
മുമ്പ് തകരുന്നതായുള്ള
വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പി.ഡബ്ള്യു.ഡി.
റോഡുകളുടെ സുരക്ഷിതത്വം
6575.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ജലപദ്ധതികള്‍ക്കുള്ള
പെെപ്പ് ലെെന്‍,
കേബിള്‍ ലെെന്‍ എന്നിവ
അശാസ്ത്രീയമായ
രീതിയില്‍ റോഡിന്
കുറുകെ മുറിച്ച്
തയ്യാറാക്കുന്നത് മൂലം
പലയിടത്തും
പി.ഡബ്ള്യു.ഡി.
റോഡുകള്‍ തകര്‍ച്ചയിലായ
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരത്തിലുള്ള
നടപടികള്‍
അവസാനിപ്പിച്ച് റോഡ്
സുരക്ഷിതത്വം ഉറപ്പ്
വരുത്താന്‍ നടപടികള്‍
ഉണ്ടാകുമോ
എന്നറിയിക്കാമോ?
ടാർ
ക്ഷാമവും ജീവനക്കാരുടെ കുറവും
മൂലമുള്ള പ്രതിസന്ധി
6576.
ശ്രീ.ഹൈബി
ഈഡന്
,,
അനൂപ് ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടാര്‍
വാങ്ങിയ വകയില്‍
കൊച്ചിന്
റിഫൈനറിയ്ക്ക് ഭീമമായ
കുടിശ്ശിക ഉണ്ടായ
സാഹചര്യത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
പണികള്‍ക്ക് ടാര്‍
ലഭിക്കാത്ത
സ്ഥിതിവിശേഷം
സംജാതമായിട്ടുണ്ടോ;
(ബി)
പുതിയകാലം,
പുതിയ നിര്‍മ്മാണം എന്ന
മുദ്രാവാക്യത്തിന്റെ
അടിസ്ഥാനത്തിലുള്ള
അറ്റകുറ്റപ്പണികള്‍ക്ക്
പ്രസ്തുത ടാര്‍ ക്ഷാമം
തടസ്സമായിട്ടുണ്ടോ;
(സി)
വകുപ്പിലെ
ടെക്നിക്കല്‍
ജീവനക്കാരുടെ കുറവ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെ
ദോഷകരമായി ബാധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
എത്ര ജീവനക്കാരുടെ
കുറവാണ് നിലവിലുള്ളത്;
(ഡി)
എങ്കില്‍
അത് പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വകുപ്പില്‍ നിന്നും
പെന്‍ഷനായ
എഞ്ചിനീയര്‍മാരുടെ
സേവനം
ഉപയോഗപ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
മലയോര
ഹെെവേ നിര്‍മ്മാണം
6577.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
മലയോര ഹെെവേ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;
(ബി)
മലയോരഹെെവേ
കടന്നുപോകുന്നത് എവിടെ
നിന്നും എവിടെ
വരെയാണെന്നും ഏതെല്ലാം
ജില്ലകളിലൂടെയും
ഭാഗങ്ങളിലൂടെയുമാണ്
എന്നും വിശദമാക്കാമോ;
(സി)
ഇതിനായി
ഭൂമി ഏറ്റെടുക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഏത് വരെയായി എന്നും
ഇതിന് നിലവില്‍
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ
എന്നും അറിയിക്കാമോ;
(ഡി)
സ്ഥലത്തിന്
പരമാവധി നഷ്ട പരിഹാരം
നല്‍കുന്നതിനും ഭൂമി
നഷ്ടപ്പെടുന്നവരുടെ
പുനഃരധിവാസത്തിനും
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ഏതെല്ലാം ഭാഗങ്ങളിലായി
എത്ര കി.മീ. ഭാഗമാണ്
നിര്‍ദ്ദിഷ്ട മലയോര
ഹെെവേ നിര്‍മ്മാണത്തിൽ
ഉള്‍പ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
തീരദേശ
ഹൈവേ
6578.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
ഹൈവേയുടെ പണി ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
ഈ
പാതയെ തുറമുഖങ്ങളുമായി
ബന്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
തലസ്ഥാന
നഗരവികസന പദ്ധതിയുടെ രണ്ടാം
ഘട്ടം
6579.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തലസ്ഥാന
നഗരവികസന പദ്ധതിയുടെ
രണ്ടാം ഘട്ടം
നടപ്പാക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
നാലുവരി,
ആറുവരി പാതകളുടെ നിര്‍മ്മാണം
6580.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ടായിരം
കോടി രൂപവരെയുള്ള
പ്രോജക്ടുകള്‍
ഏറ്റെടുക്കുവാന്‍
മിനിസ്ട്രി ഓഫ് റോഡ്
ട്രാന്‍സ്പോര്‍ട്ട്
ആന്റ് ഹൈവേയെ
അനുവദിച്ചുകൊണ്ടുള്ള
കേന്ദ്രസര്‍ക്കാര്‍
തീരുമാനം സംസ്ഥാനത്തിന്
എത്രമാത്രം
ഗുണകരമാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നാലുവരി, ആറുവരി
പാതകളുടെ നിര്‍മ്മാണം
വേഗത്തിലാക്കുന്നതിന് ഈ
തീരുമാനം സഹായകമാകുമോ;
(സി)
നിലവിലുള്ള
പ്രോജക്ടുകളെ ചെറിയ
ചെറിയ ഭാഗങ്ങളാക്കി
വേഗത്തില്‍
പൂര്‍ത്തിയാക്കുന്നതിന്
ഈ തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ നടപടി
സ്വീകരിക്കുമോ; ഏതൊക്കെ
ഹൈവേകളുടെ
നിര്‍മ്മാണത്തിന് ഇത്
സഹായകമാകുമെന്ന്
വ്യക്തമാക്കുമോ ?
റോഡുകളുടെ
നിര്‍മ്മാണത്തിന് പരിസ്ഥിതി
സൗഹൃദ സാങ്കേതികവിദ്യ
6581.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
നിര്‍മ്മാണത്തിന്
പരിസ്ഥിതി സൗഹൃദമായ
സാങ്കേതികവിദ്യകളും
പുതിയ സാമഗ്രികളും
യന്ത്രങ്ങളും
ഉപയോഗിക്കുന്നതിന്റെ
സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഹരിത സാങ്കേതിക
വിദ്യകളും സാധനങ്ങളും,
യന്ത്രങ്ങളും
ഉപയോഗിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നിര്‍ദ്ദേശം ഏതെങ്കിലും
അതോറിറ്റിയില്‍ നിന്നും
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ; ഇത്
എത്രമാത്രം
പ്രായോഗികമാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ അനുമതി ഇല്ലാതെ
നടത്തുന്ന കുഴി എടുക്കൽ
6582.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ/സംസ്ഥാന
പാതകളില്‍ കേബിളുകള്‍
സ്ഥാപിക്കുവാന്‍
കുഴിയെടുക്കുന്നതുമൂലം
റോഡുകള്‍ തകരുന്നത്
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുഴിയെടുക്കുന്നതിന്
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ലഭിക്കേണ്ട അനുമതി
എന്തെല്ലാമെന്നും ഇതിന്
നിശ്ചയിച്ചിട്ടുളള
മാനദണ്ഡം എന്താണെന്നും
വിശദമാക്കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ അനുമതി
ഇല്ലാതെ നടത്തുന്ന
പ്രസ്തുത
പ്രവൃത്തികള്‍ക്കെതിരെ
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ നൂതന പദ്ധതികള്‍
6583.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
ആധുനിക സുസ്ഥിര
സാങ്കേതിക വിദ്യകള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
കണക്കിലെടുത്ത് റോഡ്
സുരക്ഷ
മെച്ചപ്പെടുത്താന്‍
എന്തെല്ലാം ഉദ്യമങ്ങള്‍
സ്വീകരിച്ചു വരുന്നു;
വിശദമാക്കാമോ?
കരമന-
കളിയിക്കാവിള ദേശീയ പാത
വികസനം
6584.
ശ്രീ.കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-
കളിയിക്കാവിള ദേശീയ പാത
വികസനം രണ്ടാം
ഘട്ടത്തിന്റെ ഭാഗമായി
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരമായി
ഇരുനൂറ്റി അറുപത്തഞ്ച്
കോടി രൂപ വിതരണം
ചെയ്തിട്ടും അവിടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
രണ്ടാം
ഘട്ടമായി നിശ്ചയിച്ച
പ്രാവച്ചമ്പലം മുതല്‍
വഴിമുക്ക് വരെയുള്ള
വീതി കൂട്ടല്‍
ബാലരാമപുരം മുതല്‍
കൊടിനടവരെ
വെട്ടിച്ചുരുക്കിയതിന്റെയും
ബാലരാമപുരം ജംഗ്ഷന്
വികസനം ഈ ഘട്ടത്തില്‍
നിന്നും
ഒഴിവാക്കിയതിന്റെയും
കാരണം എന്താണ്;
(സി)
പ്രസ്തുത
ഭാഗത്തെ
പാതനിര്‍മ്മാണത്തിന്റെ
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ഡി)
പ്രാവച്ചമ്പലം
രാജപാതയിലെ
ഇരുപത്തിരണ്ട്
പട്ടികജാതി കുടുംബങ്ങളെ
ഒഴിപ്പിച്ച്
പുനരധിവസിപ്പിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ഇ)
പ്രാവച്ചമ്പലം
പാത
വികസനത്തിലുണ്ടായിട്ടുള്ള
പ്രതിബന്ധങ്ങള്‍ നീക്കി
അടിയന്തരമായി ടെന്‍ഡര്‍
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ഭാരത്
മാല പര്യോജന പദ്ധതി
6585.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോര്‍ത്ത്(MORTH)
ന്റെ ഭാരത് മാല പര്യോജന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്തെ നാഷണല്‍
ഹൈവേകളും സ്റ്റേറ്റ്
ഹൈവേകളും അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എത്ര
കിലോ മീറ്റര്‍ റോഡാണ്
പ്രസ്തുത പദ്ധതി
പ്രകാരം അപ്ഗ്രേഡ്
ചെയ്യുന്നത്;
(സി)
ഈ
സ്കീമില്‍
ഉള്‍പ്പെടുത്തിയത് മൂലം
പ്രവൃത്തികള്‍
വേഗത്തില്‍
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ എന്നേയ്ക്ക് ഈ
പണികള്‍
പൂര്‍ത്തിയാക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
ദേശീയപാത
വികസനത്തിന്
കര്‍മ്മപദ്ധതികള്‍
6586.
ശ്രീ.വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയപാത വികസനത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ട്;
(ബി)
എത്ര
മീറ്റര്‍ വീതിയാണ്
ദേശീയപാതക്ക്
തീരുമാനിച്ചിട്ടുള്ളത്;
(സി)
ദേശീയപാത
വികസനത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;വിശദമാക്കാമോ;
(ഡി)
എത്ര
വര്‍ഷം കൊണ്ട് ഈ വികസനം
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വ്യക്തമാക്കാമോ?
കഴക്കൂട്ടം
- ചേര്‍ത്തല ദേശീയ പാത വികസനം
6587.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം - ചേര്‍ത്തല
ദേശീയ പാതയുടെ
വികസനത്തിനായി
ഏറ്റെടുക്കുന്ന
ഭൂമിക്ക് ഡി.പി.ആര്.
പ്രകാരം സെന്റിന് എന്ത്
വിലയാണ്
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
എത്ര
ഏക്കര്‍ ഭൂമിയാണ്
ഇക്കാര്യത്തിനായി
ഏറ്റെടുക്കേണ്ടത്;
(സി)
ഏറ്റെടുക്കുന്ന
ഭൂമിക്ക് 2013 ലെ ഭൂമി
ഏറ്റെടുക്കലും
പുനരധിവാസവും
നിയമമനുസരിച്ചുള്ള
പ്രതിഫലം വസ്തു
ഉടമകള്‍ക്ക് ലഭിക്കുമോ
എന്ന് വ്യക്തമാക്കുമോ ;
(ഡി)
കഴക്കൂട്ടം
ഭാഗത്ത് വസ്തു
ഏറ്റെടുക്കുന്നതിന്
തയ്യാറാക്കിയ
അലെെന്മെന്റിനെപ്പറ്റി
ഉയര്‍ന്ന് വന്നിട്ടുള്ള
ആക്ഷേപം പരിശോധിച്ച്
രണ്ട് ഭാഗത്ത് നിന്നും
ഭൂമി ഏറ്റെടുത്ത് റോഡ്
വികസിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാസര്‍കോട്
മുതല്‍ കഴക്കൂട്ടം വരെയുള്ള
നാലുവരി ദേശീയപാത
6588.
ശ്രീ.സണ്ണി
ജോസഫ്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മുതല്‍ കഴക്കൂട്ടം
വരെയുള്ള ദേശീയപാത നാല്
വരിയാക്കുന്നതിന്റെ
അലൈന്മെന്റ്
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എവിടെയൊക്കെയാണ്
ഇപ്പോള്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നത്
എന്നറിയിക്കാമോ ?
റസ്റ്റ്
ഹൗസുകളുടെ വരുമാനം
6589.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്തു
വകുപ്പിന് കീഴിലുള്ള
റസ്റ്റ് ഹൗസുകളുടെ
വരുമാനത്തില്‍ മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പൊതു
ജനങ്ങള്‍ക്ക് കൂടി
റസ്റ്റ് ഹൗസുകള്‍
ഉപയോഗിക്കുന്നതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തുകയും
ബുക്കിംഗ് സംവിധാനം
ഓൺലൈന്‍ ആക്കുകയും
ചെയ്യാന്‍ ആലോചിക്കുമോ?
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
ആര്‍ക്കിടെക്ചര്‍, ഡിസൈന്‍,
ഡ്രോയിംഗ് ഉദ്യോഗസ്ഥര്‍
6590.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ള
ആര്‍ക്കിടെക്ചര്‍,
ഡിസൈന്‍, ഡ്രോയിംഗ്
വിഭാഗങ്ങളിലായി ആകെ
എത്ര ഉദ്യോഗസ്ഥരാണ്
ജോലി
ചെയ്യുന്നതെന്നറിയിക്കാമോ;
(ബി)
ഈ
വിഭാഗത്തില്‍
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതുമൂലം
യഥാസമയം
ആര്‍ക്കിടെക്ചറല്‍
ഡ്രോയിംഗും സ്ടക്ചറല്‍
ഡിസൈനുകളും മറ്റും
വൈകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഈ
വിഭാഗങ്ങളില്‍ എത്തുന്ന
ഓരോ പ്രവൃത്തിയുടേയും
ഡിസൈനും ഡ്രോയിംഗുകളും
പൂര്‍ത്തിയാക്കി
യഥാസമയം തിരികെ
നല്‍കുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സ്റ്റാച്യു - ജനറല്‍
ഹോസ്പിറ്റല്‍ റോഡ് വീതി
കൂട്ടുന്നതിന് നടപടി
6591.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സ്റ്റാച്യു മുതല്‍
ജനറല്‍ ഹോസ്പിറ്റല്‍
ജംഗ്ഷന് വരെയുള്ള റോഡ്
വീതി കൂട്ടുന്നതിന്
അലൈന്മെന്റ്
നിശ്ചയിച്ചിരുന്നോ;
പ്രസ്തുത റോഡ് വീതി
കൂട്ടുന്നതിന്
ഭൂഉടമകള്‍ക്ക്
നഷ്ടപരിഹാരം നല്കി
എത്രയും വേഗം
സ്ഥലമേറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സെക്രട്ടേറിയറ്റിന്
മുന്നിലെ ഏറ്റവും
തിരക്കേറിയ പ്രസ്തുത
റോഡ് വീതി
കൂട്ടുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
കെ
എസ് ടി പി യുടെ രണ്ടാം ഘട്ട
റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
6592.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ
എസ് ടി പി യുടെ രണ്ടാം
ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതൊക്കെയാണ്; ഓരോ
പദ്ധതിയ്ക്കും എത്ര തുക
വീതമാണ് വേണ്ടി വരിക;
ഇതിനുള്ള ധന സമാഹരണം
എങ്ങിനെ നടത്താനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
(ബി)
ഈ
പദ്ധതിയിലെ ഏതൊക്കെ
പ്രവൃത്തികളുടെ
നിര്‍മ്മാണം ആരംഭിച്ചു
എന്നും എത്ര ശതമാനം
പ്രവൃത്തി ഇതേവരെ
പൂര്‍ത്തിയാക്കി എന്നും
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പദ്ധതിക്കായി
ലഭിച്ച വായ്പയുടെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
തുടര്‍
നിര്‍മ്മാണത്തിന് ഫണ്ട്
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
കെ.എസ്.റ്റി.
പി. രണ്ടാം ഘട്ടം റോഡ്
നിര്‍മ്മാണത്തിലെ പുരോഗതി
6593.
ശ്രീ.സണ്ണി
ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. റ്റി. പി. രണ്ടാം
ഘട്ടം
പദ്ധതിയിലുള്‍പ്പെട്ട
തലശ്ശേരി - കളറോഡ്
റോഡ്, കളറോഡ്-വളവ്
റോഡ് എന്നീ
പദ്ധതികളുടെ നിര്‍മ്മാണ
പ്രവര്‍ത്തനത്തില്‍
പ്രതീക്ഷിച്ച പുരോഗതി
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
രണ്ടാം
ഘട്ട പദ്ധതിക്കായി
ലോകബാങ്ക് നല്കിയ
വായ്പ എത്ര കോടി
രൂപയാണ്; അതിന്റെ
തിരിച്ചടവ് എന്നാണ്
ആരംഭിക്കുന്നത്;
(സി)
തിരുവല്ല
ബെെപ്പാസ് നിര്‍മ്മാണം
റീ ടെണ്ടര്‍
നടത്തുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
പുനലൂര്‍
- പൊന്‍കുന്നം റോഡ്
എഞ്ചിനീയറിംഗ്
പ്രൊക്യുര്‍മെന്റ്
കണ്‍സ്ട്രക്ഷന്‍
രീതിയില്‍
നിര്‍മ്മിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണമെന്താണ്
എന്നറിയിക്കാമോ?
മങ്കട
മണ്ഡലത്തിലെ മക്കരപ്പറമ്പ്
ബൈപാസ്
6594.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
മക്കരപ്പറമ്പ് ബൈപാസിന്
കേന്ദ്ര ഉപരിതല ഗതാഗത
മന്ത്രാലയം ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; എത്ര
രൂപയുടെ ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളത്;
(ബി)
എങ്കില്‍
പദ്ധതി നടത്തിപ്പുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
ബൈപാസ്
രൂപീകരണത്തിന്റെ
ഭാഗമായി നടത്തുവാന്‍
ഉദ്ദേശിക്കുന്ന
പ്രാഥമിക നടപടികളെ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ബേക്കറി
ജംഗ്ഷന്-പൂജപ്പുര റോഡ്
നാലുവരിപ്പാതയാക്കല്‍
6595.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ ബേക്കറി
ജംഗ്ഷന് മുതല്‍
പൂജപ്പുര വരെയുള്ള റോഡ്
നാലുവരിപ്പാതയാക്കി
വികസിപ്പിക്കുന്നതിലേക്കായി
ഏതെങ്കിലും പദ്ധതി
തയ്യാറാക്കിയിരുന്നോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഈ വികസന
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി എന്തെങ്കിലും
നടപടികള്‍
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഇടുക്കി
മണ്ഡലത്തിലെ റോഡുകളുടെ
അറ്റകുറ്റപണികള്‍ക്കുള്ള
പ്രൊപ്പോസലുകള്‍
6596.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
നിയോജകമണ്ഡലത്തിലെ
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
റോഡ്പരിപാലന വിഭാഗം
ചീഫ് എഞ്ചിനീയറുടെ
മുമ്പാകെ എത്ര
പ്രൊപ്പോസലുകള്‍
ലഭിച്ചെന്നും പ്രസ്തുത
പ്രൊപ്പോസലില്‍
ഉള്‍പ്പെട്ട റോഡുകള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന്
പ്രൊപ്പോസലുകള്‍
സമര്‍പ്പിക്കുന്നതിനുള്ള
മേല്‍നോട്ട ചുമതല
ആരെയാണ്
ഏല്‍പ്പിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
മെയിന്റനന്‍സിനുള്ള
പ്രൊപ്പോസലുകള്‍
യഥാസമയം
സമര്‍പ്പിക്കുന്നതിൽ
ഇടുക്കി ഡിവിഷന്
വീഴ്ചവന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഇടുക്കി
നിയോജകമണ്ഡലത്തിലെ റോഡുകളുടെ
അറ്റകുറ്റ പണികള്‍
6597.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017,
2017-2018 കാലയളവില്‍
ഇടുക്കി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം റോഡുകളുടെ
അറ്റകുറ്റ പണികള്‍
പൂര്‍ത്തിയാക്കിയെന്ന്
റോഡുകളുടെ പേരും
ചെലവഴിച്ച തുകയും സഹിതം
വ്യക്തമാക്കാമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷം
മാത്രം അറ്റകുറ്റ
പണികള്‍ക്കായി
സമര്‍പ്പിക്കപ്പെട്ട
പ്രൊപ്പോസലുകളില്‍
എത്രയെണ്ണം
പരിഗണിക്കപ്പെട്ടു;
മെയിന്റനന്‍സിനായി
അനുവദിച്ച
തുകയെത്രയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
അറ്റകുറ്റ പണികള്‍
നടത്താന്‍
അവശേഷിക്കുന്ന
റോഡുകളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
ബേക്കറി-പൂജപ്പുര
റോഡ് നവീകരണം
6598.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ബേക്കറി
മുതല്‍ പൂജപ്പുര
വരെയുള്ള റോഡ് വീതി
കൂട്ടി
നവീകരിക്കുന്നതിന്
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരം നല്കി
സ്ഥലം
ഏറ്റെടുക്കുന്നതിന്
അടിയന്തിരനടപടികള്‍
സ്വീകരിക്കുമോ;
(ബി)
സ്ഥലമെടുപ്പ്
പൂര്‍ത്തിയാക്കി റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
സര്‍ക്കാരിന്റെ
ഭാഗത്തുനിന്ന് അടിയന്തര
നടപടികള്‍ ഉണ്ടാകുമോ;
വിശദമാക്കാമോ?
മാവൂര്‍-കൂളിമാട്
റോഡിന് സ്ഥലമെടുക്കല്‍
6599.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍-കൂളിമാട്
റോഡ് വീതിക്കുറവ് കാരണം
അപകടസാധ്യത ഏറെയുള്ള
ഒന്നാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2018-19
ബജറ്റില്‍
ഭരണാനുമതിയുള്ള
പ്രവൃത്തികളില്‍ പേജ്
327, ക്രമനമ്പര്ഃ 89
ആയി ഉള്‍പ്പെടുത്തിയ ഈ
റോഡിനാവശ്യമായ
സ്ഥലമെടുപ്പ് എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ;
(സി)
എത്ര
രൂപയാണ് ഈ
പ്രവൃത്തിക്ക്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വാമനപുരം
നിയോജക മണ്ഡലത്തിലെ പി.
ഡബ്ല്യു.ഡി. ഏറ്റെടുത്ത
റോഡുകൾ
6600.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വാമനപുരം നിയോജക
മണ്ഡലത്തിലെ ഏതെങ്കിലും
റോഡുകള്‍ പുതിയതായി
പി.ഡബ്ല്യു.ഡി.
ഏറ്റെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
റോഡുകള്‍
ഏറ്റെടുക്കുന്നതിനുള്ള
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
വെളിപ്പെടുത്തുമോ?
പാലക്കാട്
ജില്ലയിലെ റോഡുകള്‍ക്ക്
ഭരണാനുമതി
6601.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
റോഡുകള്‍ക്ക് ഭരണാനുമതി
നല്‍കിയെന്നും ഏതെല്ലാം
റോഡുകള്‍ക്ക് ടെണ്ടര്‍
വിളിച്ചുവെന്നും
മണ്ഡലാടിസ്ഥാനത്തില്‍
വിശദീകരിക്കാമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഗ്രാമീണറോഡുകള്‍
6602.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും
ഗ്രാമീണറോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെട്ട്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
മരുതംകുഴി-മുക്കോല
റോഡ് നാലുവരി പാതയാക്കാന്‍
ഭരണാനുമതി
6603.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ മരുതംകുഴി
മുതല്‍ മുക്കോല
വരെയുള്ള റോഡ് നാലുവരി
പാതയാക്കി
വികസിപ്പിക്കാന്‍
ഭരണാനുമതി
നല്‍കിയിരുന്നോ;
വിശദാംശം അറിയിക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഈ
വികസനപ്രവര്‍ത്തനത്തിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
ഈ
വികസനപ്രവര്‍ത്തനം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിച്ച്
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരം നൽകുമോ?
തെറ്റിവിള-നെല്ലിവിള-കാട്ടുകുളം-പനങ്ങോട്-മുട്ടയ്ക്കാട്-കോവളം
റോഡിന്റെ അനുമതി
6604.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോവളം
നിയോജകമണ്ഡലത്തിലെ
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
തെറ്റിവിള-നെല്ലിവിള-കാട്ടുകുളം-പനങ്ങോട്-മുട്ടയ്ക്കാട്-കോവളം
റോഡിന്റെ അനുമതിയ്ക്ക്
പൊതുമരാമത്ത്
വകുപ്പില്‍ കാലതാമസം
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഈ
പണിയുടെ അനുമതി
എപ്പോള്‍ ലഭിയ്ക്കും
എന്ന് വ്യക്തമാക്കാമോ?
വെള്ളായണി-പുന്നമൂട്,
കല്ലിയൂര്‍-കാക്കാമൂല,
പുല്ലുവിള-കാഞ്ഞിരംകുളം-നെല്ലിക്കാകുഴി
റോഡുകള്‍ വീതി കൂട്ടുന്നത്
6605.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവളം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ടിട്ടുള്ള
വെള്ളായണി-പുന്നമൂട്,
കല്ലിയൂര്‍-കാക്കാമൂല,
പുല്ലുവിള-കാഞ്ഞിരംകുളം-നെല്ലിക്കാകുഴി
എന്നീ റോഡുകള്‍ വീതി
കൂട്ടുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
മീറ്റര്‍ വീതിയിലാണ്
കൂട്ടുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടം വരെയായിട്ടുണ്ട്
എന്ന് വിശദീകരിക്കാമോ;
(സി)
സ്ഥലം
ഏറ്റെടുക്കുന്നതിനും
മറ്റ് ജോലികള്‍ക്കുമായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(ഡി)
ഏത്
പദ്ധതിയ്ക്ക്
വേണ്ടിയാണ് ഈ റോഡുകളുടെ
വികസനം എന്ന്
വ്യക്തമാക്കാമോ?
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
കുട്ടോത്ത്-അട്ടകുണ്ട് കടവ്
റോഡ്
6606.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
കുട്ടോത്ത്-അട്ടകുണ്ട്
കടവ് റോഡ് നിര്‍മ്മാണ
പ്രവൃത്തി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പ്രവൃത്തിയെ ഏതു
പദ്ധതിയിലാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
പദ്ധതിയുടെ
ഭരണാനുമതി,
എസ്റ്റിമേറ്റ് തുക
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഏത്
ഏജന്‍സിയാണ് പ്രവൃത്തി
ഏറ്റെടുത്തിട്ടുള്ളത്;
(ഇ)
നിര്‍മ്മാണ
പ്രവൃത്തി
എന്നത്തേക്കാരംഭിക്കാനാകും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഇടക്കൊച്ചി
- തോപ്പുംപടി റോഡ്
6607.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമകൊച്ചിയിലെ
പ്രധാന പാതയായ
ഇടക്കൊച്ചി -
തോപ്പുംപടി റോഡിന്റെ
വീതിക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആവശ്യമായ
സ്ഥലങ്ങളില്‍
പുറമ്പോക്ക്
ഒഴിപ്പിച്ചും സ്ഥലം
ഏറ്റെടുത്തും പ്രസ്തുത
റോഡിന്റെ
വീതികൂട്ടുന്നതിനുള്ള
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വഞ്ചിയൂര്‍
-പാറ്റൂര്‍ ജംഗ്ഷന് റോഡ്
നവീകരണം
6608.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
ആമയിഴഞ്ചാന്‍ തോടില്‍
ബോക്സ് കൾവെര്‍ട്ടുകള്‍
നിര്‍മ്മിച്ച്
ഉപ്പിടാംമൂട് മുതല്‍
വഞ്ചിയൂര്‍ വരെ
നിര്‍മ്മിച്ച
നാലുവരിപ്പാതയുടെ
അവശേഷിക്കുന്ന ഭാഗമായ
വഞ്ചിയൂര്‍ മുതല്‍
പാറ്റൂര്‍ ജംഗ്ഷന് വരെ
ബോക്സ് കൾവെര്‍ട്ടുകള്‍
നിര്‍മ്മിച്ച് റോഡ്
നവീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ റോഡ്
പ്രവൃത്തികള്‍
6609.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
നടപ്പുസാമ്പത്തിക
വര്‍ഷത്തില്‍
പൂര്‍ത്തീകരിച്ച റോഡ്
പ്രവൃത്തികള്‍
ഏതൊക്കെയെന്നറിയിക്കാമോ;
(ബി)
റോഡിന്റെ
പേര്, എസ്റ്റിമേറ്റ്
തുക, ഭരണാനുമതി ഉത്തരവ്
നമ്പര്‍ എന്നിവ
വ്യക്തമാക്കുമോ;
(സി)
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
ഇപ്പോള്‍
നിര്‍മ്മാണത്തിലിരിക്കുന്ന
റോഡ് പ്രവൃത്തികള്‍
ഏതൊക്കെയെന്നറിയിക്കാമോ;
(ഡി)
റോഡിന്റെ
പേര്, എസ്റ്റിമേറ്റ്
തുക, ഭരണാനുമതി ഉത്തരവ്
നമ്പര്‍ എന്നിവ
നല്‍കുമോ;
(ഇ)
മണ്ഡലത്തില്‍
നിന്ന് ഭരണാനുമതിക്കായി
ഈ കാലയളവില്‍
സമര്‍പ്പിച്ച
പദ്ധതികള്‍ ഏതൊക്കെ;
പദ്ധതിയുടെ പേര്,
എസ്റ്റിമേറ്റ് തുക
എന്നിവ എത്രയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഈ
പ്രൊപ്പോസലുകള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
കണ്ടിയൂര്‍ ബൈപാസിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
6610.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
കണ്ടിയൂര്‍ ബൈപാസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത് വിഭാഗം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
കുറ്റ്യാടി
മണ്ഡലത്തിലെ
വില്യാപ്പള്ളി
-
ചേലക്കാട്
റോഡ് നിര്‍മ്മാണം
6611.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ
വടകര വില്യാപ്പള്ളി -
ചേലക്കാട് റോഡ്
നിര്‍മ്മാണ പ്രവൃത്തി
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(ബി)
ഈ
നിര്‍മ്മാണ പ്രവൃത്തി
ഏത് പദ്ധതിയിലാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
പദ്ധതിയുടെ
ഭരണാനുമതി,എസ്റ്റിമേറ്റ്
തുക എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഏത്
ഏജന്‍സിയാണ് പ്രവൃത്തി
ഏറ്റെടുത്തിട്ടുള്ളത്;
(ഇ)
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാനാകും എന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
വെന്നിയൂര്‍-കുളങ്ങര
ലിങ്ക് റോഡ് നിര്‍മ്മാണം
6612.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തിരൂരങ്ങാടി
മണ്ഡലത്തിലെ തെന്നല,
എടരിക്കോട് എന്നീ
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
വെന്നിയൂര്‍-കുളങ്ങര
ലിങ്ക് റോഡിന്റെ
നിര്‍മ്മാണത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
വെള്ളയമ്പലം,
വഴുതക്കാട് ജംഗ്ഷനുകളിലെ
ഗതാഗതക്കുരുക്ക്
6613.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്തെ
വെള്ളയമ്പലം,
വഴുതക്കാട്
ജംഗ്ഷനുകളിലെ
ഗതാഗതക്കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ പരിഗണനയില്‍
ഉണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം നല്‍കാമോ?
വട്ടിയൂര്‍ക്കാവ്
ജംഗ്ഷന് വികസന പദ്ധതി
6614.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വട്ടിയൂര്‍ക്കാവ്
ജംഗ്ഷന് വികസന
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രഖ്യാപിച്ചത്
എന്നാണെന്നും
പദ്ധതിയുടെ ഡി.പി.ആര്
തയ്യാറാക്കിയത്
എന്നാണെന്നും
അറിയിക്കുമോ?
മങ്കട
മണ്ഡലത്തിലെ കുട്ടിലങ്ങാടി
പാലം പുനരുദ്ധാരണം
6615.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
കുട്ടിലങ്ങാടി പാലം
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട് സി.ഇ.
(എന്‍ . എച്ച്)
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
(സി)
2017-18-ലെ
വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിക്കുന്നതിനുള്ള
പട്ടികയില്‍ പ്രസ്തുത
പ്രവൃത്തി
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
അരൂരില്‍
പുതിയ പാലം പണിയാന്‍ നടപടി
6616.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപകടാവസ്ഥയിലായ
പാലങ്ങള്‍
ഏതെല്ലാമെന്ന്
നിയോജകമണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
75
വര്‍ഷത്തോളം
പഴക്കമുള്ളതും
എറണാകുളം-ആലപ്പുഴ
ജില്ലകളെ
ബന്ധിപ്പിക്കുന്നതുമായ
അരൂര്‍ പാലം, പുതുക്കി
പണിയേണ്ട പാലങ്ങളുടെ
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
40 അടി റോഡിന്റെ
അലൈന്മെന്റില്
നിലവിലുള്ള അരൂര്‍
പാലത്തിന്റെ
കാലപ്പഴക്കം
കണക്കിലെടുത്ത്
സമാന്തരമായി പുതിയ പാലം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചൂളക്കടവ്
പാലം, മൂലക്കീല്‍കടവ് പാലം
പ്രവൃത്തികള്‍
6617.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016-17
വര്‍ഷത്തെ ബജറ്റില്‍
കിഫ്ബി മുഖേന
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പയ്യന്നൂര്‍
മണ്ഡലത്തിലെ ചൂളക്കടവ്
പാലം, മൂലക്കീല്‍കടവ്
പാലം എന്നീ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
പാലക്കാട്
ജില്ലയില്‍ അപകടനിലയിലുളള
പാലങ്ങളുടെ നവീകരണം
6618.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലയില്‍
അപകടനിലയിലുളള
പാലങ്ങളുടെ നവീകരണം
സംബന്ധിച്ച പദ്ധതികള്‍
ഏതെങ്കിലും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദീകരണം
നല്‍കാമോ?
പെരുനല്ലി
പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
6619.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മണ്ഡലത്തിലെ പെരുനല്ലി
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെട്ടതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മൂഴാപ്പാലം
പുതുക്കിപ്പണിയാന്‍ നടപടി
6620.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ അപകടത്തിലായ
മൂഴാപ്പാലം
പുതുക്കിപ്പണിയാന്‍
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
തുകയാണ് ഇൗ
പ്രവൃത്തിക്ക് ചെലവ്
വരിക എന്ന്
വ്യക്തമാക്കുമോ?
കിഴക്കേക്കോട്ടയിൽ
പൊതുമരാമത്ത് വകുപ്പിന്റെ
കര്‍മ്മപദ്ധതികള്‍
6621.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
കിഴക്കേക്കോട്ടയില്‍
ഗതാഗതക്കുരുക്ക് മൂലം
റോഡ്
അപകടങ്ങളില്‍പ്പെട്ട്
നിരവധി പേർ
മരണമടയുന്നത്
ഒഴിവാക്കാന്‍
പൊതുമരാമത്ത് വകുപ്പ്
എന്തെങ്കിലും കര്‍മ്മ
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് മേല്‍പ്പാലം
നിര്‍മ്മിക്കുന്ന
കാര്യം വകുപ്പിന്റെ
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
കരമന-കളിയിക്കാവിള
ദേശീയപാത
6622.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
ദേശീയപാത ആറുവരിയായി
വികസിപ്പിക്കുന്നതിന്റെ
രണ്ടാം ഘട്ടത്തിന്റെ
ഭാഗമായുളള ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തിയായോ;
(ബി)
ഇത്
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്.
(സി)
വീട്
നഷ്ടപ്പെട്ടവര്‍ക്കും
സ്ഥലം
ഏറ്റെടുത്തവര്‍ക്കും
നഷ്ടപരിഹാരം
അടിയന്തരമായി നല്കാന്
നടപടി സ്വീകരിക്കാമോ?
കരുനാഗപ്പള്ളി
നഗരത്തില്‍ ദേശീയപാത വികസനം
6623.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നഗരത്തില്‍ ദേശീയ പാത
66 (പഴയ എന്‍. എച്ച്.
47 )എത്ര മീറ്റര്‍
വീതിയില്‍
വികസിപ്പിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കരുനാഗപ്പള്ളി
നഗരത്തില്‍ ദേശീയ പാത
വികസിപ്പിക്കുന്നതിന്റെ
ഭാഗമായി ഫ്ലെെ ഓവര്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;എങ്കില്‍
ഇതിന്റെ ദെെര്‍ഘ്യം
എത്രയെന്നും എവിടെ
മുതല്‍ എവിടെ
വരെയാണെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിനുള്ള
സ്ഥലം ഏറ്റെടുക്കുന്ന
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ?
വണ്ടൂര്‍
നിയോജക മണ്ഡലത്തില്‍ കിഫ്ബി
പദ്ധതികൾ
6624.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വണ്ടൂര്‍
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
തുടങ്ങാന്‍ സാധിക്കും
എന്ന് വിശദമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ കിഫ്ബി പദ്ധതി
6625.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
നിരത്തുവിഭാഗം
പ്രവൃത്തികളായ
ആലുവ-മൂന്നാര്‍ റോഡ്
കി.മീ.28/000 മുതല്‍
38/281 വരെ നവീകരണം,
കിഫ്ബി 2016-17 -
കാക്കനാട് - തങ്കളം
റോഡ് കി.മീ. 22/600 to
24/600 സ്ഥലം
ഏറ്റെടുക്കല്‍, കിഫ്ബി
2017-18 കാക്കനാട് -
തങ്കളം റോഡ് കി.മീ.
20/00 മുതല്‍ 22/600
വരെ സ്ഥലം
ഏറ്റെടുക്കല്‍ എന്നീ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികളുടെ
ഇന്‍വെസ്റ്റിഗേഷന്‍
നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
ഇന്‍വെസ്റ്റിഗേഷന്‍
നടപടി
താമസിക്കുന്നതിന്റെ
കാരണം എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാലതാമസം
ഒഴിവാക്കി അടിയന്തരമായി
ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
അങ്കമാലി
മണ്ഡലത്തില്‍ കിഫ്ബി
മുഖാന്തിരം നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
6626.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
കിഫ്ബി മുഖാന്തിരം
നടപ്പിലാക്കുന്ന എത്ര
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഉണ്ടെന്നും അവ
ഏതെല്ലാമെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കിഫ്ബിയില്‍ നിന്നും
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
മങ്കട
സി.എച്ച്.സി യില്‍ കെട്ടിട
നിർമ്മാണം
6627.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
സി.എച്ച്.സി യില്‍
എം.എല്‍.എ ആസ്തി വികസന
ഫണ്ട് മുഖേന കെട്ടിട
നിര്‍മ്മാണത്തിനായി
അനുവദിച്ച ഒരു കോടി
രൂപയുടെ ഭാഗമായി
പൊതുമരാമത്ത് വകുപ്പ്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതി ലഭിച്ചതിന്റെ
ഭാഗമായി
സാങ്കേതികാനുമതി
പൊതുമരാമത്ത്
ബില്‍ഡിംഗ് വകുപ്പ്
നല്‍കിയിട്ടുണ്ടോ;
(സി)
2015-16
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടില്‍ നിന്നും
അനുവദിച്ച തുക
നാളിതുവരെ
ഉപയോഗിക്കാന്‍
സാധിക്കാതെ പോയത് എന്ത്
കൊണ്ടാണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുവാന്‍ എടുത്ത
കാലതാമസം സംബന്ധിച്ച
വിശദമായ റിപ്പോര്‍ട്ട്
നല്‍കാമോ?
മണലൂര്‍
മണ്ഡലത്തില്‍ കെട്ടിട
വിഭാഗത്തിന്റെ പ്രവൃത്തികള്‍
6628.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗത്തിന്റെ
കീഴില്‍
പുരോഗമിച്ചുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാം;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളോരോന്നിന്റെയും
പുരോഗതി സംബന്ധിച്ച
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ?
മുടങ്ങിക്കിടക്കുന്ന
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
6629.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പലതും പാതിവഴിയില്‍
മുടങ്ങിക്കിടക്കുന്നത്
ജീവനക്കാര്‍ അവധിയില്‍
പ്രവേശിക്കുന്നത്
മൂലമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
ചീഫ് എഞ്ചിനീയര്‍മാര്‍
ഉള്‍പ്പെടെ എത്ര
ജീവനക്കാര്‍ ദീര്‍ഘകാല
അവധിയില്‍
പ്രവേശിച്ചിട്ടുണ്ട്;
(സി)
ന്യായമായ
കാര്യത്തിലല്ലാതെ
അവധിയില്‍
പ്രവേശിച്ചവരെ തിരിച്ചു
വിളിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിൽ നിലവില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ എത്ര
ഒഴിവുകളുണ്ട്; പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ ?
മലപ്പുറം
ജില്ലയിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
6630.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മലപ്പുറം
ജില്ലയില്‍
പൊതുമരാമത്ത് വകുപ്പ്
അനുവദിച്ച പദ്ധതികള്‍
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രഖ്യാപിക്കുകയും
എന്നാല്‍ തുക
അനുവദിക്കാതിരിക്കുകയും
ചെയ്ത പദ്ധതികള്‍
ഏതൊക്കെയെന്നും അതില്‍
ഏതൊക്കെ ഇൗ
സര്‍ക്കാര്‍
ഏറ്റെടുത്ത്
നടപ്പിലാക്കിയെന്നും
മറ്റുള്ളവയുടെ
സ്ഥിതിയും അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കായി
മലപ്പുറം ജില്ലയ്ക്ക്
അനുവദിച്ച തുക
മണ്ഡലാടിസ്ഥാനത്തില്‍
നല്‍കാമോ;
(ഡി)
മലപ്പുറം
ജില്ലയില്‍ നടക്കുന്ന
പൊതുമരാമത്ത്
പ്രവൃത്തികളില്‍
സോഷ്യല്‍ ഓഡിറ്റ്
കൃത്യമായി
നടക്കുന്നുണ്ടോ എന്ന്
പരിശോധിക്കുമോ;
സോഷ്യല്‍ ഓഡിറ്റ്
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ ഇലക്ട്രിക്കല്‍
യൂണിറ്റുകളുടെ എണ്ണത്തിലെ
അന്തരം
6631.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
ഇലക്ട്രിക്കല്‍
യൂണിറ്റുകളുടെ
എണ്ണത്തില്‍ തെക്കന്‍
മേഖലയും മലബാര്‍
മേഖലയും തമ്മില്‍ വലിയ
അന്തരം ഉണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
മലബാര്‍ മേഖലയിലെ പല
പ്രവൃത്തികളും
യാഥാര്‍ത്ഥ്യമാക്കുന്നതില്‍
കാലതാമസം
ഉണ്ടാക്കുന്നതായ വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവമായി
കാണുന്നുണ്ടോയെന്ന്
അറിയിക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പ്രവൃത്തികൾ
6632.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏതൊക്കെ
പാലങ്ങള്‍
ബലപ്പെടുത്തുന്നതിനും
പുതുതായി
നിര്‍മ്മിക്കുന്നതിനും
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
2017-18
ബജറ്റില്‍ പ്രഖ്യാപിച്ച
(ഖണ്ഡിക 156 ഇനം
നമ്പര്‍ 180)
മാടായി-എട്ടിക്കുളം
എച്ച് എസ് റോഡ്
നവീകരണവും വെങ്ങര
റെയില്‍വെ
മേല്‍പ്പാലവും എന്ന
പ്രവൃത്തി എപ്പോള്‍
തുടങ്ങാന്‍
കഴിയുമെന്നറിയിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ?
ആര്.എെ.ഡി.എഫ്
24 -ല്‍ മാവേലിക്കര
മണ്ഡലത്തിലെ പ്രവൃത്തികള്‍
6633.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.എെ.ഡി.എഫ്
24 (നബാര്‍ഡ്)-ല്‍
മാവേലിക്കര മണ്ഡലത്തിലെ
ഏതെല്ലാം പൊതുമരാമത്ത്
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
സംസ്ഥാനത്തെ ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ഉദുമ
സബ് രജിസ്ട്രാര്‍ ഓഫീസിന്
സ്വന്തമായി കെട്ടിടം
6634.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ സബ്
രജിസ്ട്രാര്‍ ഓഫീസിന്റെ
പ്രവര്‍ത്തനം എന്നാണ്
ആരംഭിച്ചത്;
(ബി)
ഈ
സ്ഥാപനം ഇന്നും
വാടകക്കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സ്ഥാപനത്തിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമി ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
എങ്കില്‍
ഈ സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചാത്തമംഗലം
സബ് രജിസ്ട്രാര്‍ ഓഫീസ്
6635.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചാത്തമംഗലം
സബ് രജിസ്ട്രാര്‍ ഓഫീസ്
പൊളിച്ചുമാറ്റി പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
നിലവിലുള്ള കെട്ടിടം
പുരാവസ്തു എന്ന
നിലയില്‍ നിലനിര്‍ത്തി
ഇതേ
കോംപൗണ്ടില്‍ത്തന്നെ
ഓഫീസിന്
പിന്‍ഭാഗത്തുള്ള
സ്ഥലത്തോ
തൊട്ടുകിടക്കുന്ന
റവന്യൂ വകുപ്പ്
സ്ഥലത്തോ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്ന
കാര്യം പരിശോധിക്കുമോ?
രജിസ്ട്രേഷന്
വകുപ്പിലെ അഴിമതിക്കേസുകള്‍
6636.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്‍െറ
കാലയളവില്‍
രജിസ്ട്രേഷന്
വകുപ്പില്‍
അഴിമതിയുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
വിശദ വിവരം നല്‍കുമോ;
(ബി)
എത്ര
ജീവനക്കാര്‍ക്കെതിരെ ഈ
കേസുകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
സബ്
രജിസ്ട്രാര്‍ ഓഫീസ് കെട്ടിട
നിർമ്മാണം
6637.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
സബ് രജിസ്ട്രാര്‍ ഓഫീസ്
കെട്ടിട
നിര്‍മ്മാണത്തിനായി
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
രജിസ്ട്രേഷന്
ഇനത്തില്‍ സര്‍ക്കാരിന്
ലഭിച്ച തുക
6638.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളില്‍
രജിസ്ട്രേഷന്
ഇനത്തില്‍ സര്‍ക്കാരിന്
എത്ര കോടി രൂപ
ലഭിച്ചുവെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ ആധുനികവത്കരണം
6639.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
രജിസ്ട്രേഷന്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ആധുനികവത്കരിക്കുന്നതിനും
സുതാര്യമാക്കുന്നതിനുമായി
നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
കേരള
റെയില്‍ ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
6640.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിജയകരമായ റെയില്‍വേ
പദ്ധികള്‍
ഏറ്റെടുക്കുന്നതിനായി
സംസ്ഥാന സര്‍ക്കാരും
റെയില്‍വേ മന്ത്രാലയവും
ചേര്‍ന്ന്
രൂപീകരിച്ചിട്ടുള്ള
സംയുക്ത സംരംഭമായ കേരള
റെയില്‍ ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
നിലവിലെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോര്പ്പറേഷന്
സംസ്ഥാനത്ത് ഏതെങ്കിലും
റെയില്‍വെ പദ്ധതികള്‍
ഏറ്റെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
തലശ്ശേരി-
മൈസൂര്‍ റെയില്‍പാത
6641.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
-മൈസൂര്‍ റെയില്‍പാത
വരുന്നതിന് എന്ത്
തടസ്സങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പാതയ്ക്കെതിരെ പ്രചാര
വേലകള്‍
നടക്കുന്നുണ്ടെങ്കില്‍
അതിന് പിന്നിലാരാണെന്ന്
സര്‍ക്കാരിന്
ബോധ്യമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
പാത
വരാതിരിക്കുന്നതിന്
നടത്തുന്ന പ്രചാര
വേലയുടെ
അടിസ്ഥാനമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
തലശ്ശേരി
-മൈസൂര്‍ റെയില്‍പാത
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റെയില്‍വെ
വികസനം
T 6642.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കേന്ദ്ര ബജറ്റില്‍
സംസ്ഥാനത്തിന്റെ
റെയില്‍വെ വികസനത്തിന്
അനുവദിച്ച തുകയില്‍
കുറവ് ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
കുറവാണ്
ഉണ്ടായിട്ടുള്ളത്;
(ബി)
പുതിയ
പാത, പാത
ഇരട്ടിപ്പിക്കല്‍ എന്നീ
ഇനങ്ങളില്‍ കേരളത്തിന്
അര്‍ഹതപ്പെട്ട വിഹിതം
ലഭിച്ചിട്ടുണ്ടോ;
(സി)
പുതിയ
ഏതെങ്കിലും ട്രെയിന്‍
കേരളത്തിനായി
അനുവദിച്ചിട്ടുണ്ടോ;
2012ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച മൈസൂര്‍ -
തിരുവനന്തപുരം
എക്സ്പ്രസ്സ്
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
കൊച്ചുവേളി-ബിക്കാനീര്‍
എക്സ്പ്രസ്സ് ആഴ്ചയില്‍
മൂന്ന് ദിവസം
ആക്കണമെന്നും
കൊച്ചുവേളി - ലോക്
മാന്യതിലക്
എക്സ്പ്രസ്സ്
ദിവസവുമാക്കണമെന്നും
സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെട്ടിരുന്നോ;
ഇക്കാര്യങ്ങള്‍
കേന്ദ്രം
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
മുഖ്യമന്ത്രി തലത്തില്‍
ഇക്കാര്യത്തില്‍
നടത്തിയ ഇടപെടലിന്റെ
വിശദാംശം നല്‍കുമോ?
പാലക്കാട്
ജില്ലയുടെ റെയില്‍വേ വികസനം
6643.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയുടെ റെയില്‍വേ
വികസനത്തിനായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ;
(ബി)
ഷൊര്ണ്ണുൂര്
റെയില്‍വേ സ്റ്റേഷന്
വികസനവും പാലക്കാട്
നിന്നും ഉച്ചയ്ക്കുശേഷം
തിരുവനന്തപുരത്തേക്ക്
ട്രെയിനുകളില്ലാത്തതും
ഷൊര്‍ണ്ണൂരില്‍ നിന്നും
പാലക്കാട്ടുനിന്നും
കൂടൂതല്‍ ട്രെയിനുകള്‍
അനുവദിക്കുവാനുള്ള
ആവശ്യകതയും റെയില്‍വേ
മന്ത്രാലയത്തിന്റെ
ശ്രദ്ധയില്‍പ്പെടുത്താനും
ആയത്
നേടിയെടുക്കാനുമായി
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കാമോ?
റെയില്‍വേ
വികസനത്തിനായി ബജറ്റ് വിഹിതം
6644.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ
വികസനത്തിനായി
2016-2017,2017-2018
വര്‍ഷങ്ങളിലെ റെയില്‍വേ
ബജറ്റില്‍ എത്ര തുക
വീതമാണ്
നീക്കിവച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എറണാകുളം-കോട്ടയം-കായംകുളം
പാതയിരട്ടിപ്പിക്കലിനും
എറണാകുളം-ആലപ്പുഴ-കായംകുളം
പാത ഇരട്ടിപ്പിക്കലിനും
നീക്കി വച്ച തുക
എത്രയായിരുന്നു; അതില്‍
ഇതുവരെ ചെലവഴിച്ച തുക
എത്രയാണ്;
(സി)
തിരുനാവായ-ഗുരുവായൂര്‍
പാതയ്ക്കും അങ്കമാലി
-എരുമേലി പാതയ്ക്കും
എത്ര തുക
നീക്കിവെച്ചിരുന്നുവെന്നും
ഇതുവരെ എത്ര തുക വീതം
ചെലവഴിച്ചുവെന്നും
അറിയിക്കുമോ?
കോട്ടയം
റെയില്‍വേ മേല്‍പ്പാലം
6645.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
റെയില്‍വേ ടണലിനു
മുകളിലൂടെ 14 മീറ്റര്‍
വീതിയില്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്ന
റെയില്‍വേ
മേല്‍പ്പാലത്തിനു പകരം
24 മീറ്റര്‍ വീതിയില്‍
മേല്‍പ്പാലവും
ഇരുവശങ്ങളിലും
നടപ്പാതയും
നിര്‍മ്മിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് ഭൂമി
ഏറ്റെടുക്കല്‍ അടക്കം
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ?
റെയില്‍വേ
ലെവല്‍ ക്രോസുകളില്‍
മേല്‍പ്പാലം
6646.
ശ്രീ.കെ.
ദാസന്
,,
വി. അബ്ദുറഹിമാന്
,,
രാജു എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത് വകുപ്പ്
മന്ത്രി കേന്ദ്രത്തിന്
നല്കിയ നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
കേരളത്തിലെ റെയില്‍വേ
ലെവല്‍ ക്രോസുകളില്‍
മേല്‍പ്പാലം
പണിയുന്നതിന് റെയില്‍വേ
വര്‍ക്ക്
പ്രോഗ്രാമില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളിലാണ്
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
അനുമതി
ലഭിച്ചിട്ടുളളത്;വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
പ്രാഥമിക പ്രവൃത്തികള്‍
എന്നു മുതല്‍
ആരംഭിക്കുവാന്‍
സാധിക്കും എന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ജനസാന്ദ്രതയും മറ്റു
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
ദേശീയ-സംസ്ഥാന-ജില്ലാ-ഗ്രാമീണ
റോഡുകളുടെ വ്യാപനവും
മൂലം ഭാവിയില്‍
കൂടുതല്‍
മേല്‍പ്പാലങ്ങളുടെ
ആവശ്യകത ഉണ്ടാകുമെന്നത്
കേന്ദ്രസര്‍ക്കാരിനെ
ബോധ്യപ്പെടുത്തുന്നതിന്
ശ്രമിക്കുമോ?