UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

431

അസിസ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി

ശ്രീമതി പി. അയിഷാപോറ്റി

()വൈദ്യുതി ബോര്‍ഡില്‍ അസിസ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; പ്രസ്തുത ഒഴിവുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)വൈദ്യുതി ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ എത്ര അസിസ്റന്റ് എഞ്ചിനീയര്‍മാര്‍ (ഇലക്ട്രിക്കല്‍) ഉണ്ടെന്നറിയിക്കുമോ;

(സി)നിലവിലെ അസിസ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) റാങ്ക് ലിസ്റില്‍ നിന്ന് ഈ സര്‍ക്കാര്‍ നിയമനം നല്‍കിയിട്ടുണ്ടോ;

(ഡി)അസിസ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലെ ഒഴിവിലേക്ക് നിലവിലുളള പി.എസ്.സി റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

432

കെ.എസ്..ബി.യിലെ ഒഴിവുകള്‍

ശ്രീ.കെ.വി.വിജയദാസ്

()കെ.എസ്..ബി.യില്‍ വിവിധ തസ്തികകളിലായി എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ; ആയതില്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട്ചെയ്ത ഒഴിവുകള്‍ എത്രയെന്ന് അറിയിക്കുമോ;

(ബി)ആയതില്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ എത്രയെന്ന് അറിയിക്കുമോ;

(സി)ലൈന്‍മാന്‍ തസ്തികകളില്‍ ധാരാളം ഒഴിവുകളുണ്ടായിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

433

കാസര്‍ഗോഡ് ജില്ലയിലെ വൈദ്യുതി വകുപ്പ് സെക്ഷന്‍ ഓഫീസുകളിലെ ഒഴിവുകള്‍

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ജില്ലയിലെ വൈദ്യുതി വകുപ്പ് സെക്ഷന്‍ ഓഫീസുകളില്‍ വിവിധ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

434

കുട്ടനാട്ടിലെ വൈദ്യുതിവകുപ്പ് സെക്ഷന്‍ ഓഫീസുകളിലെ ഒഴിവുകള്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടിലെ വൈദ്യുതിവകുപ്പ് സെക്ഷന്‍ ഓഫീസുകളില്‍ ഒഴിവുള്ള അസിസ്റന്റ് എഞ്ചിനീയര്‍ തുടങ്ങിയ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ബി)കുട്ടനാട്ടിലെ വിവിധ കെ.എസ്..ബി. ഓഫീസുകളില്‍ ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് അറിയിക്കുമോ; ഓഫീസ് തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ?

435

വൈദ്യുതാഘാതമേറ്റവര്‍ക്ക് അനുവദിച്ച ധനസഹായം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()2011 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെ കേരളത്തില്‍ എത്രപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)വൈദ്യുതാഘാതമേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് വകുപ്പ് തലത്തില്‍ നല്‍കിയ സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത കാലയളവില്‍ പ്രസ്തുതയിനത്തില്‍ എത്ര ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് പട്ടിക സഹിതം അറിയിക്കുമോ;

(ഡി)പ്രസ്തുത കാലയളവില്‍ വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന എത്ര പേര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

()പ്രസ്തുത വ്യക്തികള്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായം എത്രയാണെന്ന് പട്ടിക സഹിതം വിശദമാക്കുമോ?

436

റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിനു നല്‍കിയ പരിഗണന

ശ്രീ. . പി. ജയരാജന്‍

,, എം. ചന്ദ്രന്‍

,, . പ്രദീപ് കുമാര്‍

,, സാജു പോള്‍

()2013-14 ലെ റെയില്‍വേ ബഡ്ജറ്റില്‍ സംസ്ഥാനത്തിനു പുതുതായി എത്ര ട്രെയിനുകള്‍ അനുവദിച്ചു; റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍, പാത ഇരട്ടിപ്പിക്കല്‍, പുതിയ ലൈന്‍ സര്‍വ്വേ തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്തിന് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായെന്നു വിശദമാക്കുമോ;

(ബി)പ്രസ്തുത റെയില്‍വേ ബഡ്ജറ്റില്‍ സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിനായി എത്ര തുകയാണു വകയിരുത്തിയത്; കഴിഞ്ഞ 5 ബഡ്ജറ്റുകളില്‍ ഓരോന്നിലും അനുവദിച്ച തുക എത്രയായിരുന്നുവെന്നു വ്യക്തമാക്കുമോ;

(സി)പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, തിരുവനന്തപുരം റെയില്‍വേ മെഡിക്കല്‍ കോളേജ് തുടങ്ങി കേരളത്തിനു മുന്‍ ബഡ്ജറ്റുകളില്‍ അനുവദിച്ച വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇത്തവണത്തെ ബഡ്ജറ്റില്‍ എന്തെല്ലാം പരാമര്‍ശങ്ങളാണു നടത്തിയിട്ടുള്ളത്;

(ഡി)പാര്‍ലമെന്റംഗങ്ങളുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വ ത്തിലുള്ള നിവേദകസംഘങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശം വ്യക്തമാക്കുമോ;

()ഇതിന്റെ ഫലമായി ബഡ്ജറ്റ് അവതരണത്തിനുശേഷം എന്തെല്ലാം നേട്ടങ്ങളുണ്ടായെന്നു വിശദമാക്കുമോ?

437

റയില്‍വേ ബജറ്റ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എസ്. രാജേന്ദ്രന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. സുരേഷ് കുറുപ്പ്

()റയില്‍വേ ബജറ്റില്‍ സംസ്ഥാനം മുന്നോട്ടു വച്ച ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിരാകരിക്കപ്പെട്ട സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി)സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബജറ്റ് തയ്യാറാക്കല്‍ പ്രക്രിയ തുടങ്ങുന്നതിന് മുമ്പായി സമര്‍പ്പിച്ചിരുന്നുവോ;

(സി)സംസ്ഥാനത്തു നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്ക് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ റെയില്‍വേ ബജറ്റിനു മുമ്പായി നല്‍കിയിട്ടുണ്ടായിരുന്നോ; അവര്‍ കേരളത്തിനു വേണ്ടി പ്രസ്തുത ആവശ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്തിട്ടുള്ളതായി അറിയാമോ;

(ഡി)പുതിയ ലൈനുകള്‍, പുതിയ സര്‍വ്വേകള്‍, ഗേജ്മാറ്റം, റെയില്‍വേ ലൈന്‍ വൈദ്യുതീകരണം, പുതിയ പാത ഇരട്ടിപ്പിക്കല്‍, പുതിയ റയില്‍വേ വ്യവസായം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിനായി എന്തെങ്കിലും പ്രഖ്യാപനം ബജറ്റ് പ്രസംഗത്തിലുണ്ടായിട്ടുണ്ടോ;

()മുന്‍ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇനിയും നടപ്പിലാക്കാനുള്ളവ ഏതൊക്കെ; ഇവ നടപ്പിലാക്കാനാവശ്യമായ ഫണ്ട് പുതിയ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടോ?

438

റെയില്‍വെ ബഡ്ജറ്റ്

ഡോ. കെ. ടി. ജലീല്‍

()കഴിഞ്ഞ 5 റെയില്‍വേ ബഡ്ജറ്റുകളില്‍ സംസ്ഥാനത്തിലെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തപ്പെട്ട തുകയും ഓരോ വര്‍ഷവും ചെലവായ തുകയും സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കുമോ ;

(ബി)ഈ വര്‍ഷത്തെ റെയില്‍വേ ബഡ്ജറ്റില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ എത്ര ശതമാനം തുക കുറവ് വന്നിട്ടുണ്ട് ;

(സി)എത്ര തുക ചെലവ് പ്രതീക്ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങളായിരുന്നു സംസ്ഥാനം റെയില്‍വേ ബഡ്ജറ്റിന് മുന്‍പായി സമര്‍പ്പിച്ചിരുന്നത് ; വ്യക്തമാക്കാമോ ?

439

രാജ്യറാണി എക്സ്പ്രസ്സിന് അധികബോഗി അനുവദിക്കാന്‍ നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()രാജ്യറാണി എക്സ്പ്രസില്‍ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്ന 2 അധികബോഗികളില്‍ ഒന്ന് മാത്രമേ ഇതുവരെ അനുവദിച്ചിട്ടുള്ളൂ എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ രണ്ടാമത്തെ ബോഗി എന്ന് മുതല്‍ അനുവദിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി)സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് രണ്ടാമത്തെ ബോഗി അനുവദിക്കാത്തതെങ്കില്‍, ആയത് മാറ്റുന്നതിന് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത തടസ്സം മാറ്റുവാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജ്യറാണി എക്സ്പ്രസ്സ് സ്വതന്ത്ര ട്രെയിനാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

440

കൊച്ചി മെട്രോ റെയില്‍ കാക്കനാട് വരെ നീട്ടുന്നതിന് നടപടി

ശ്രീ. ബെന്നി ബെഹനാന്‍

()കൊച്ചി മെട്രോ റെയില്‍ കാക്കനാട് വരെ നീട്ടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

441

കൊച്ചി മെട്രോ വ്യാപിപ്പിക്കുന്ന കാര്യം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()കൊച്ചി മെട്രോ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍ ഏതെല്ലാം പ്രദേശങ്ങളിലേക്കാണ് വ്യാപിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

442

പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളിലെ ട്രെയിനുകള്

ശ്രീ. ബാബു എം. പാലിശ്ശേരി

()പാലക്കാട്, തിരുവനന്തപുരം എന്നീ റെയില്‍വേ ഡിവിഷനുകള്‍ക്കുകീഴില്‍ നിന്ന് എത്ര ട്രെയിനുകള്‍ പുറപ്പെടുന്നുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ഇതില്‍ പല ട്രെയിനുകളുടെയും കോച്ചുകള്‍ വളരെ ശോചനീയാവസ്ഥയിലുള്ളതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കോച്ചുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി റെയില്‍വേയുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ?

443

സംസ്ഥാനത്തിലോടുന്ന തീവണ്ടി ബോഗികളുടെ ശോച്യാവസ്ഥ

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()വൃത്തിഹീനമായ ബോഗികളും തുരുമ്പിച്ച കമ്പികളും പഴകിയ തിരശ്ശീലകളുമായി സംസ്ഥാനത്തിലോടുന്ന തീവണ്ടി ബോഗികളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അടുത്ത കാലത്ത് ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ കോച്ച് നെടുകെ പിളര്‍ന്ന് പാളത്തില്‍ വീണ സംഭവം മുന്‍നിര്‍ത്തി ഭാവിയില്‍ വന്‍ അപകടങ്ങള്‍ ഒഴിവാക്കുവാനും റെയില്‍വേ സംവിധാനം കുറ്റമറ്റതാക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

444

രാത്രികാല റെയില്‍വേ മെയില്‍ സോര്‍ട്ടിംഗ്

ശ്രീ. . പി. അബ്ദുളളക്കുട്ടി

()ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി തപാല്‍ വകുപ്പിന്റെ റെയില്‍വേ മെയില്‍ സോര്‍ട്ടിംഗ് ഓഫീസുകളില്‍ രാത്രികാല സോര്‍ട്ടിംഗുകള്‍ നിര്‍ത്തലാക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതുമൂലം തപാല്‍ ഉരുപ്പടികള്‍ എത്തുന്നതിനുളള താമസം ഒഴിവാക്കുവാനും സ്വകാര്യ കൊറിയര്‍ സര്‍വ്വീസുകള്‍ക്ക് ഗുണകരമാകുന്ന വിധം പ്രസ്തുത സംവിധാനത്തെ മാറ്റുന്നത് തടയാനും ഫലപ്രദമായ നടപടി സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

445

കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്

ശ്രീ..കെ.വിജയന്‍

()കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ബി)ഈ സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സിക്ക് എത്ര തുക സാമ്പത്തികസഹായം ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)അനുവദിച്ച തുക ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

446

കെ.എസ്.ആര്‍.ടി.സി.യുടെ ബാധ്യതകള്‍

ശ്രീ. എസ്. ശര്‍മ്മ

,, കെ. വി. വിജയദാസ്

,, റ്റി. വി. രാജേഷ്

,, . എം. ആരിഫ്

()കെ.എസ്.ആര്‍.ടി.സി.യെ ശക്തിപ്പെടുത്താനും അതിന്റെ ബാദ്ധ്യത ഒഴിവാക്കുന്നതിന് ഒരു സ്കീം ആവിഷ്കരിക്കാനും നടപടി സ്വീകരിക്കുമോ ;

(ബി)കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലുള്ള ബാദ്ധ്യതയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)കെ.എസ്.ആര്‍.ടി.സി. നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ എന്തൊക്കെയാണ്; പ്രസ്തുത പ്രതിസന്ധികള്‍ക്കുള്ള അടിയന്തിര പ്രതിവിധികള്‍ എന്തെല്ലാമാണ് ?

447

കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനുള്ള കര്‍മ്മ പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

,, വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയിര്‍ നിന്നും രക്ഷിക്കുവാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഡീസലിന്റെ കേന്ദ്ര സബ്സിഡി പിന്‍വലിച്ചത് മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ എന്തെല്ലാം നടപടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

448

കെ.എസ്.ആര്‍.ടി.സി യുടെ സാമ്പത്തിക ബാദ്ധ്യത

ശ്രീ.ജി.എസ്. ജയലാല്‍

()കെ.എസ്.ആര്‍.ടി.സി യുടെ നിലവിലുള്ള സാമ്പത്തിക ബാദ്ധ്യത കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അത് എത്ര തുകയുണ്ടെന്ന് അറിയിക്കുമോ;

(ബി)സ്ഥാപനത്തിന് നിലനില്‍ക്കുവാന്‍ കഴിയാത്തവിധമുള്ള സാമ്പത്തിക ബാദ്ധ്യത ഉണ്ടായാല്‍ ആയത് പരിഹരിക്കുന്നതിലേക്ക് അടിയന്തിരമായി കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണ്;

(സി)സ്ഥാപനത്തിന്റെ സാമ്പത്തിക ബാദ്ധ്യത കണക്കാക്കുമ്പോള്‍ നിലവിലുള്ള ഭൂമി ഉള്‍പ്പെടെയുള്ള ആസ്തികളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് അറിയിക്കുമോ;

(ഡി)കെ.എസ്.ആര്‍.ടി.സി പുനസംഘടിപ്പിച്ച് പ്രവര്‍ത്തനസജ്ജമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

449

ഡീസല്‍ സബ്സിഡി

ശ്രീ.എളമരം കരീം

,, എം.ഹംസ

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, സി.കൃഷ്ണന്‍

()ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയത് കാരണം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടായ അധിക ബാധ്യത

മറികടക്കുന്നതിനായി സ്വകാര്യപമ്പുകളില്‍ നിന്നും സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ പമ്പുകളില്‍ നിന്നും ഡീസല്‍ അടിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ബി)കെ.എസ്.ആര്‍.ടി.സി ക്ക് ഡീസല്‍ നല്കാമെന്ന് കാണിച്ച് പെട്രോളിയം ഡീലേഴ്സ് ഫെഡറേഷന്റെയും സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്റെയും നിര്‍ദ്ദേശത്തിന്മേല്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(സി)ഡീസല്‍ വില വര്‍ദ്ധനയെ തുടര്‍ന്ന് ഇന്‍ഡ്യയിലെ ഏതെല്ലാം സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളാണ് സ്വകാര്യപമ്പുകളില്‍ നിന്നും ഡീസല്‍ അടിക്കാന്‍ തിരുമാനിച്ചിട്ടുള്ളതെന്നവിവരം ലഭ്യമാണോ; വിശദമാക്കാമോ;

(ഡി)അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, ആന്ധ്ര,തമിഴ്നാട് എന്നിവിടങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ പ്രതിസന്ധി തരണം ചെയ്യാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചതെന്ന വിവരം ലഭ്യമാണോ;

()കെ.എസ്.ആര്‍.ടി.സി യുടെ നിലവിലുള്ള പമ്പുകളെ പൊതു പമ്പുകളാക്കി മാറ്റണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ?

450

ഡീസല്‍ വില വര്‍ദ്ധനവുമൂലം കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധി

ശ്രീ. പി. തിലോത്തമന്‍

()ഡീസല്‍ സബ്സിഡി പിന്‍വലിച്ചതു മൂലം കെ. എസ്.ആര്‍.ടി.സി വന്‍പ്രതിസന്ധിയെ നേരിടുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രതിസന്ധി പരിഹരിക്കുവാനും ജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)കെ.എസ്.ആര്‍.ടി.സി യെ ഡീസല്‍ സബ്സിഡി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിലവിലുളള സഹകരണ മോട്ടോര്‍ വാഹന സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും കൂടുതല്‍ ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കി, പുതിയ ബസ്സ് റൂട്ടുകള്‍ അനുവദിച്ച് സഹകരണ മോട്ടോര്‍ വാഹന സ്ഥാപനങ്ങളുടെ സഹായത്തോടെ യാത്രാക്ളേശം പരിഹരിക്കുവാനും നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യാനും നടപടി സ്വീകരിക്കുമോ?

451

കെ.എസ്.ആര്‍.ടി.സി യിലെ പ്രതിസന്ധി

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

()ഡീസല്‍ വില വര്‍ദ്ധനയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി യെ രക്ഷിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ഉപയോഗിക്കുന്നതോടൊപ്പം കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ഷോപ്പിംഗ് കോപ്ളക്സുകളും മറ്റ് വരുമാന വര്‍ദ്ധന പദ്ധതികളും നടപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?

452

ഡീസല്‍വിലവര്‍ദ്ധനവുമൂലം കെ.എസ്.ആര്‍.റ്റി.സി. നേരിടുന്ന പ്രതിസന്ധി

ശ്രീമതി കെ. എസ്. സലീഖ

()ഡീസല്‍വിലവര്‍ദ്ധനവുമൂലം കെ.എസ്.ആര്‍.റ്റി.സി. അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രതിമാസവരവുചെലവ് അന്തരം വ്യക്തമാക്കുമോ;

(ബി)എങ്കില്‍, ഈ പ്രതിസന്ധി പരിഹരിക്കുവാന്‍ മാര്‍ച്ച് 4, 5 തീയതികളില്‍ മന്ത്രിസഭാംഗങ്ങള്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ എന്തെങ്കിലും പ്രയോജനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഡീസല്‍വില മാത്രമല്ല കെ.എസ്.ആര്‍.റ്റി.സി.യെ തകര്‍ച്ചയിലേയ്ക്കു നയിക്കുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതു പരിഹരിക്കുവാന്‍ കെ.എസ്.ആര്‍.ടി.സി. വാങ്ങുന്ന ഡീസലിന് പ്രതിവര്‍ഷം സൂപ്പര്‍ ടാക്സും, സര്‍വ്വീസ് ടാക്സുമായി ഈടാക്കുന്ന 24% വാണിജ്യനികുതിയായ ഏകദേശം 260 കോടി രൂപ കുറവു വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

()പ്രതിമാസം 32 കോടി രൂപ വരുന്ന പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമോ;

(എഫ്)ഡീസല്‍വിലവര്‍ദ്ധനവില്‍ നിന്നും മുക്തി നേടാന്‍ പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ച് കെ.എസ്.ആര്‍.റ്റി.സി.ക്ക് സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും ബസ്സുകള്‍ ഓടിക്കാനാവുമെന്നു കരുതുന്നുണ്ടോ; ആയതു പ്രാവര്‍ത്തികമാക്കുവാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്?

453

റോഡ് ഗതാഗത വിഭാഗത്തെ കോര്‍പ്പറേഷന്‍ ആക്കി മാറ്റാന്‍ ഇടയായ സാഹചര്യം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, കെ. എന്‍. . ഖാദര്‍

,, എന്‍. ഷംസുദ്ദീന്‍

,, പി. ഉബൈദുള്ള

()കേരളസംസ്ഥാന ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ കീഴിലായിരുന്ന റോഡ് ഗതാഗത വിഭാഗത്തെ കോര്‍പ്പറേഷന്‍ ആക്കി മാറ്റാന്‍ ഇടയായ സാഹചര്യം എന്തായിരുന്നു എന്ന് വിശദമാക്കാമോ;

(ബി)എന്തൊക്കെ ഗുണപരമായ മാറ്റങ്ങളാണ് കോര്‍പ്പറേഷന്‍ ആകുന്നതുകൊണ്ട് ഉണ്ടാകുമെന്ന് കരുതിയിരുന്നത്;

(സി)പ്രതീക്ഷിച്ച ഗുണപരമായ മാറ്റം ഇത്രയും കാലത്തിനിടയില്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ പ്രസ്തുത സ്ഥാപനത്തെ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആക്കുന്ന കാര്യം പരിഗണിക്കുമോ?

454

കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിന നഷ്ടം

ശ്രീ.റ്റി.വിരാജേഷ്

()കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ക്ക് ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസല്‍ എത്ര രൂപയ്ക്കാണ് ലഭിക്കുന്നത്;

(ബി)ഡീസല്‍വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിദിനം കെ.എസ്.ആര്‍.ടി.സിക്ക് എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്;

(സി)കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

455

കെ.എസ്.ആര്‍.ടി.സി യുടെ പ്രവര്‍ത്തനം

ശ്രീമതി കെ. എസ്. സലീഖ

()കെ.എസ്.ആര്‍.ടി.സി റൂട്ടുകളിലെ സര്‍വ്വീസ് ലാഭകരമല്ല എന്ന കാരണത്താല്‍ വന്‍തോതില്‍ സര്‍വ്വീസ് റദ്ദാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)നിലവില്‍ കെ.എസ്.ആര്‍.ടി.സി യ്ക്ക് എത്രജീവനക്കാരും, സര്‍വ്വീസ് നടത്തുന്ന എത്ര ബസ്സുകളുമുണ്ട്; പ്രതിദിനം എത്ര കിലോമീറ്റര്‍ സര്‍വ്വീസ് നടത്തുന്നുവെന്നും ഏകദേശം പ്രതിവര്‍ഷം എത്ര രൂപയുടെ നഷ്ടം വരുന്നുവെന്നും വ്യക്തമാക്കുമോ;

(ഡി)1989 ന് ശേഷം കെ.എസ്.ആര്‍.ടി.സിലാഭത്തില്‍ ഓടിക്കൊണ്ടിരുന്ന ദീര്‍ഘദൂര റൂട്ടുകള്‍ ഒഴിവാക്കി അവിടെ സ്വകാര്യ ദീര്‍ഘ ദൂര പെര്‍മിറ്റുകള്‍ അനുവദിച്ചു നല്‍കുകയുണ്ടായോ;

()എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കെ.എസ്.ആര്‍.ടി.സി നിലവിലുള്ള എത്ര ദീര്‍ഘദൂര റൂട്ടുകള്‍ റദ്ദാക്കി; എത്ര സ്വകാര്യ ദീര്‍ഘദൂരപെര്‍മിറ്റുകള്‍ അനുവദിച്ചു; വിശദാംശം ലഭ്യമാക്കുമോ;

(എഫ്)നിലവില്‍ കെ.എസ്.ആര്‍.ടി.സി എന്തു കൊണ്ടാണ് സ്വകാര്യ ദീര്‍ഘ ദൂര പെര്‍മിറ്റുകള്‍ക്കേതിരെ അപ്പീല്‍ പോകാത്തത്; അപ്പീല്‍ പോകുന്ന കേസ്സുകളില്‍ കെ.എസ്.ആര്‍.ടി.സി നിരന്തരം പരാജയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)മിടുക്കരായ പ്രൊഫഷണലുകളുടെ സേവനം ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി യ്ക്ക് ലഭിക്കുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

456

കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സമ്മര്‍ദ്ദിത പ്രകൃതി വാതകം

ശ്രീ.എളമരം കരീം

ശ്രീ.ജെയിംസ് മാത്യു

ശ്രീ.വി.ശിവന്‍കുട്ടി

ശ്രീ.ബി.ഡി.ദേവസ്സി

()കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സമ്മര്‍ദ്ദിത പ്രകൃതി വാതക ഇന്ധനം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)സി.എന്‍.ജി. യിലേയ്ക്ക് മാറ്റുന്നതു മൂലമുള്ള പ്രയോജനം വിശകലനം ചെയ്തിട്ടുണ്ടോ; എങ്കില്‍ ഭൌതികവും സാമ്പത്തികവുമായ നേട്ടങ്ങളും അതിനു വേണ്ടിവരുന്ന നിക്ഷേപവും എത്രയെന്ന് വിശദമാക്കാമോ;

(സി)സി.എന്‍.ജി യിലേയ്ക്ക് മാറ്റാന്‍ അനുയോജ്യമായ എത്ര ബസ്സുകള്‍ നിലവിലുണ്ട്;ബസ്സ് ഒന്നിന് എന്തു തുക ചെലവ് പ്രതീക്ഷിക്കുന്നു; സി.എന്‍.ജി.യുടെ ലഭ്യതയും വിലയിലുണ്ടാവുന്ന മാറ്റങ്ങളും വിലയിരിത്തിയിട്ടുണ്ടോ;

(ഡി)നിലവിലുള്ള എത്ര ബസ്സുകള്‍ എത്ര സമയത്തിനകം ആകെ എന്തു ചെലവില്‍, സി.എന്‍.ജി യിലേക്ക് മാറ്റാന്‍ സാധ്യമാകും; ഇതിനാവശ്യമായ ഫണ്ട് ഏതെല്ലാം സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകും; അതുവരെ കെ.എസ്.ആര്‍.ടി.സി യ്ക്ക് എല്ലാ സര്‍വീസ്സുകളും ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും വിധം എന്തു സഹായമാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ?

457

കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലെ ഇന്ധനം

ശ്രീ. കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

()കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലെ ഇന്ധനം ഡീസലില്‍ നിന്നും സി.എന്‍.ജി ആക്കി മാറ്റുന്നതിന് പദ്ധതി രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണെന്ന് വശദമാക്കാമോ;

(സി)ആയതിന്റെ നടത്തിപ്പിനായി എന്തെല്ലാം സഹായങ്ങളാണ് കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി രൂപീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

458

കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ഉപയോഗിച്ച് ബസ് ഓടിക്കല്

ശ്രീമതി കെ. എസ്. സലീഖ

()ഡീസല്‍ വിലവര്‍ദ്ധനവില്‍ നിന്നും കെ.എസ്.ആര്‍.ടി.സി യെ രക്ഷിക്കുവാന്‍ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി.എന്‍.ജി) ഉപയോഗിച്ച് ബസ് ഓടിക്കുമെന്ന പ്രഖ്യാപനത്തിന്മേല്‍, ഇതിനായുള്ള പ്ളാന്റ് പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്;

(ബി)പ്രസ്തുത പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രം നടപ്പിലാക്കാന്‍ സാധിക്കുന്നതാണ് എന്ന് കരുതുന്നുണ്ടോ;

(സി)പ്രസ്തുത പദ്ധതി മൂലം നിലവിലെ കെ.എസ്.ആര്‍.ടി.സി യുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ഡി)കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്മേല്‍ പ്രസ്തുത വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടും യാതൊരുവിധ ധനസഹായവും അനുവദിച്ചിട്ടില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

()മുന്‍ സര്‍ക്കാരിന്റെ പ്രസ്തുത നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുവാന്‍ തയ്യാറായാല്‍ കെ.എസ്.ആര്‍.ടി.സി ക്ക് ഈ ദു:സ്ഥിതി ഇപ്പോള്‍ വരില്ലായിരുന്നുവെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(എഫ്)തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ കേരളത്തിലെ സ്വകാര്യ പമ്പുകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ധനം ശേഖരിച്ച് ഡീസല്‍ വില വര്‍ദ്ധനവുമുലമുള്ള പ്രതിസന്ധി മറികടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം പ്രതിദിനം 65 ലക്ഷത്തോളം രൂപയാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭിക്കുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)നിലവിലെ കോര്‍പ്പറേഷന്‍ പമ്പുകളിലെ ജീവനക്കാരെ ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി ക്ക് സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍ അടിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ; വിശദമാക്കുമോ?

459

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

()കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ്;

(സി)പ്രസ്തുത മാറ്റങ്ങള്‍ പ്രാവര്‍ത്തികമാകാന്‍ എത്ര സമയം വേണ്ടി വരുമെന്നറിയിക്കുമോ;

(ഡി)കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായമായ നൂറ് കോടി രൂപ എപ്പോള്‍ ലഭിക്കുമെന്നറിയിക്കുമോ;

()ഇന്ധനം വാതകത്തിലേയ്ക്ക് മാറ്റുന്നതിനുള്ള സാങ്കേതിക സൌകര്യങ്ങള്‍ കേരളത്തില്‍ എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുമോ;

(എഫ്)ഈ പ്രവൃത്തികള്‍ ചെയ്യുവാന്‍ എത്രമാത്രം സമയം ആവശ്യമായി വരുമെന്നത് സംബന്ധിച്ച് വ്യക്തമായ ഒരു വിശദീകരണം നല്‍കാമോ?

460

കെ.എസ്.ആര്‍.ടി.സി യുടെ പ്രതിദിന നഷ്ടം

ശ്രീ. എസ്. ശര്‍മ്മ

()കെ.എസ്.ആര്‍.ടി.സി ക്ക് പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം എത്ര തുകയാണ്;

(ബി)ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് ഇപ്പോഴുളള പ്രതിദിന നഷ്ടം എത്രയാണ്;

(സി)കെ.എസ്.ആര്‍.ടി.സി യെ നിലനിര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

461

കെ.എസ്.ആര്‍.റ്റി.സി.ക്ക് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ നിന്ന് ഡീസല്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()കെ.എസ്.ആര്‍.റ്റി.സി.ക്ക് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ നിന്നും ഡീസല്‍ വാങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുതതീരുമാനം കൈക്കൊള്ളുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ?

462

കെ.എസ്.ആര്‍.ടി.സി യിലെ ടി.ടി സര്‍വ്വീസ്

ശ്രീ. . കെ. ശശീന്ദ്രന്‍

'' തോമസ് ചാണ്ടി

()കെ.എസ്.ആര്‍.ടി.സി യുടെ "ടൌണ്‍ ടു ടൌണ്‍'' അഥവാ ടി.ടി സര്‍വ്വീസ് നഷ്ടത്തിലോടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്റോപ്പുകള്‍ കൂട്ടിയതിനാല്‍ കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ സാധിക്കാത്തതാണ് ടി.ടി സര്‍വ്വീസില്‍ യാത്രക്കാര്‍ കുറഞ്ഞത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ടി.ടി. സര്‍വ്വീസുകള്‍ക്ക് കുറഞ്ഞ സ്റോപ്പുകല്‍ മാത്രം നല്‍കി നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരത്തക്ക രീതിയില്‍ പുന:ക്രമീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

463

നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍

ശ്രീ.വി.ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കെ. എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)കെ.എസ്.ആര്‍.ടി.സി യുടെ പൊതു കടം എത്ര കോടി രൂപയാണെന്ന് വിശദമാക്കുമോ?

464

കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച നടപടി

ശ്രീ. കെ. വി. വിജയദാസ്

()2013 - ജനുവരി, ഫെബ്രുവരി മാസങ്ങളിലായി എത്ര ഷെഡ്യൂളുകള്‍ കെ.എസ്.ആര്‍.ടി.സി. വെട്ടിക്കുറച്ചു; ഇതിന്റെ ഫലമായി എന്തു തുക കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനത്തില്‍ കുറവ് വന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)നിലവില്‍ എത്ര ഷെഡ്യൂളുകളാണ് കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റ് ചെയ്യുന്നത്; ജില്ല തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ; 2012- ജൂണ്‍ മാസത്തിലെ കണക്ക് ജില്ല തിരിച്ച് നല്‍കുമോ?

465

ഡീസല്‍ വില വര്‍ദ്ധനവുമൂലം കെ.എസ്.ആര്‍.ടി.സി.യില്‍ ഉണ്ടായ പ്രതിസന്ധി

ശ്രീ. കെ. രാധാകൃഷ്ണന്‍

()ഡീസല്‍ വിലവര്‍ദ്ധനവുമൂലം കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിന സാമ്പത്തിക ബാധ്യത എത്രയാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)കെ.എസ്.ആര്‍.ടി.സി. പൊതുമേഖലാ സ്ഥാപനമായതിനാലും ഗതാഗത സേവന മേഖലയിലെ ചുമതലയും പരിഗണിച്ച് കുറഞ്ഞ വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;

()കുറഞ്ഞ വിലയ്ക്ക് കെ.എസ്.ആര്‍.ടി.സി. സപ്ളൈകോയില്‍ നിന്ന് ഡീസല്‍ വാങ്ങാത്തതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ?

466

ഡീസല്‍ വില വര്‍ദ്ധനവു കാരണം കെ.എസ്.ആര്‍.ടി.സി ക്കുളള അധിക ചെലവ്

ശ്രീ. എം. ചന്ദ്രന്‍

()കേന്ദ്രസര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി യെ ഡീസലിന്റെ ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന വിഭാഗത്തില്‍പെടുത്തിയതിനു ശേഷം എത്ര രൂപയായാണ് കെ.എസ്.ആര്‍.ടി.സി ക്ക് നല്‍കുന്ന ഒരു ലിറ്റര്‍ ഡീസലിന്റെ വിലയായി നിശ്ചയിച്ചിട്ടുളളത്;

(ബി)പ്രസ്തുത വില പൊതു മാര്‍ക്കറ്റിലേതിനേക്കാള്‍ ലിറ്ററിന് എത്ര രൂപയാണ് കൂടുതലെന്ന് വ്യക്തമാക്കുമോ;

(സി)വില വര്‍ദ്ധനവ് കാരണം കെ.എസ്.ആര്‍.ടി.സി ക്ക് ഒരു മാസം എത്ര രൂപയാണ് അധിക ചെലവ് വരുന്നത്;

(ഡി)പ്രസ്തുത അധിക ചെലവ് നികത്തുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ;

()എങ്കില്‍ എത്ര രൂപയുടെ സഹായമാണ് ലഭ്യമായിട്ടുളളതെന്നു വ്യക്തമാക്കുമോ?

467

കെ.എസ്.ആര്‍.ടി.സി തൃശ്ശൂര്‍ ജില്ലയില്‍ റദ്ദാക്കിയ സര്‍വ്വീസുകള്

ശ്രീ. കെ. രാധാകൃഷ്ണന്‍

()കെ.എസ്.ആര്‍.ടി.സി-യില്‍ ഡീസല്‍ വിലവര്‍ധനവുമൂലമുണ്ടായ പ്രതിസന്ധി കാരണം എത്ര ഷെഡ്യൂളുകള്‍ നിറുത്തലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)തൃശ്ശൂര്‍ ജില്ലയില്‍ വിവിധ ഡിപ്പോകളില്‍ നിന്നും ഏതെല്ലാം സര്‍വ്വീസുകളാണ് നിറുത്തലാക്കിയിട്ടുളളതെന്ന് അറിയിക്കുമോ;

(സി)മെച്ചപ്പെട്ട കളക്ഷന്‍ ലഭിക്കുന്ന റൂട്ടുകളില്‍ ഉള്‍പ്പെടെ സര്‍വ്വീസ് നിറുത്തലാക്കിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ദേശസാല്‍കൃത റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളെ മാത്രം ആശ്രയിക്കുന്ന യാത്രക്കാര്‍ക്കു വേണ്ടി റദ്ദാക്കിയ ഷെഡ്യൂളുകള്‍ പുന:സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

468

കെ.എസ്.ആര്‍.ടി.സി. നേരിടുന്ന സാമ്പത്തിക പ്രതിസന്ധി

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്;

(ബി)ഡീസല്‍ വില വര്‍ദ്ധിച്ചതു മൂലം എത്ര കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്;

(സി)കെ.എസ്.ആര്‍.ടി.സി.യുടെ ദിനംപ്രതിയുള്ള നഷ്ടം ശരാശരി എത്ര രൂപയാണ്;

(ഡി)കെ.എസ്.ആര്‍.ടി.സി. നേരിടുന്ന പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

469

ഡീസല്‍ സബ്സിഡി നഷ്ടമായതു കാരണം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടായ അധിക ബാധ്യത

ശ്രീ. . ചന്ദ്രശേഖരന്‍

()കെ.എസ്.ആര്‍.ടി.സി ക്ക് ഡീസല്‍ സബ്സിഡി നഷ്ടമായതു കാരണം എന്തു തുക അധിക ബാധ്യത ഉണ്ടായി എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ബാധ്യത മൂലമുള്ള പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാരില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.ക്ക് പ്രത്യേക സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അവ എന്താണെന്ന് വ്യക്തമാക്കുമോ;

(സി)പ്രതിസന്ധി മറികടക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

470

മോട്ടോര്‍ വാഹന വകുപ്പിലെ നികുതി കുടിശ്ശിക

ശ്രീ. പാലോട് രവി

()മോട്ടോര്‍ വാഹന വകുപ്പിലെ 2012 ഡിസംബര്‍ 31 വരെയുള്ള നികുതി കുടിശ്ശിക എത്രയാണ്;

(ബി)ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ഡി)എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.