UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

391

സോളാര്‍ ഉത്പന്നങ്ങളുടെ പ്രചരണത്തിനായി സഹായം

ശ്രീ. സി. ദിവാകരന്‍

കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന കേരളത്തില്‍ പരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ ഉല്പന്നങ്ങളുടെ പ്രചരണത്തിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങളും സഹായങ്ങളുമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?

392

സൌരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()നിലവിലുളള ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന വ്യാപകമായി ഗാര്‍ഹിക ഉപയോഗത്തിനായി സൌരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ഗുണഭോക്താക്കള്‍ക്ക് സബ്സിഡി സൌകര്യം ലഭ്യമാക്കി പ്രസ്തുത പരിപാടി നടപ്പില്‍വരുത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ?

393

ഗാര്‍ഹിക ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് സൌരോര്‍ജ്ജം

ശ്രീ ..പി.ജയരാജന്‍

()ഗാര്‍ഹികാവശ്യങ്ങള്‍ക്ക് സൌരോര്‍ജ്ജം ഉപയോഗിക്കുന്നതിന് പ്രചരണം നല്‍കുന്നതിനും ഇതിനാവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി)ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ വൈദ്യൂതിയും സൌരോര്‍ജ്ജം മുഖേന ഉപയോഗിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് അതു ലഭ്യമാക്കുവാനും അതിനാവശ്യമായ തുക വായ്പയായും സബ്സിഡിയായും ലഭ്യമാക്കുവാനും എന്തെങ്കിലും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കുമോ?

394

ജലേതര സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ്ജോല്പാദനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ജലേതര സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തി ഊര്‍ജ്ജോല്പാദനം നടത്തുന്നതിനുവേണ്ടി നിലവില്‍ എന്തെല്ലാം പദ്ധതികളാണ് സംസ്ഥാനത്തുള്ളത് എന്നറിയിക്കുമോ;

(ബി)ജലേതര സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി പരമാവധി ഊര്‍ജ്ജോത്പാദനം സാദ്ധ്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ പുതിയതായി എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ;

(സി)എത്ര യൂണിറ്റ് വൈദ്യുതിയാണ് ജലേതര സ്രോതസ്സുകളിലൂടെ നിലവില്‍ പ്രതിമാസം ഉല്പാദിപ്പിക്കുന്നത്; ആയത് ആകെ വൈദ്യുതി ഉല്പാദനത്തിന്റെ എത്ര ശതമാനമാണെന്ന് അറിയിക്കുമോ?

395

കാറ്റില്‍ നിന്നും വൈദ്യുതി

ശ്രീ. വി. ഡി. സതീശന്‍

,, എം. പി. വിന്‍സെന്റ്

,, പി. . മാധവന്‍

()കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുളള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതി നടപ്പാക്കുന്നതിന് എന്‍.ടി.പി.സി യുമായി ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതി വഴി എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്;

(ഡി)പദ്ധതിക്കായി കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുളള സ്ഥലങ്ങള്‍ എവിടെയെല്ലാമാണ് കണ്ടെത്തിയിട്ടുളളത്?

396

പഴശ്ശി സാഗര്‍ ജലസേചന പദ്ധതി പ്രദേശത്തെ ജലവൈദ്യുത ഉല്പാദന കേന്ദ്രം

ശ്രീ. . പി. ജയരാജന്‍

()കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ കല്ല്യാട് പഞ്ചായത്തില്‍ പഴശ്ശി സാഗര്‍ ജലസേചന പദ്ധതി പ്രദേശത്ത് ഒരു ജലവൈദ്യുത ഉല്പാദന കേന്ദ്രം ആരംഭിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;

(ബി)ഇതു സംബന്ധിച്ച വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ടിന് വൈദ്യുതി ബോര്‍ഡും ഊര്‍ജ്ജവകുപ്പും അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ അനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)എത്ര തുക മുതല്‍ മുടക്കുളള പദ്ധതിയാണു ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി പ്രകാരം എത്ര മെഗാവാട്ട് വൈദ്യുതോല് പാദനമാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ;

()2012-2013 വര്‍ഷത്തെ ബജറ്റില്‍ പ്രസ്തുത പ്രോജക്ടിനായി നീക്കി വച്ച തുക ഏതെല്ലാം ആവശ്യങ്ങള്‍ക്കു വിനിയോഗിച്ചുവെന്നു വ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നു അറിയിക്കാമോ?

397

കായംകുളം എന്‍.ടി.പി.സി നിലയവുമായുള്ള വിദ്യുച്ഛക്തി ബോര്‍ഡിന്റെ കരാര്‍

ശ്രീ. ജി. സുധാകരന്‍

,, സി. കെ. സദാശിവന്‍

,, രാജൂ എബ്രഹാം

,, ആര്‍. രാജേഷ്

()കായംകുളം എന്‍.ടി.പി.സി നിലയവുമായി വൈദ്യുതി ബോര്‍ഡിന് എന്തെങ്കിലും കരാര്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കരാറിന്റെ കാലാവധി എന്നുവരെയാണ് എന്നറിയിക്കുമോ;

(ബി)പ്രസ്തുത കരാര്‍ പുതുക്കണമെന്ന് എന്‍.ടി.പി.സിയുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാന സര്‍ക്കാര്‍ വാങ്ങി നല്‍കിയ എന്‍.ടി.പി.സി യുടെ കൈവശമുള്ള ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ ശ്രമമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ;

()കായംകുളം പദ്ധതിയില്‍ നിന്നുല്പാദിപ്പിക്കുന്ന വൈദ്യുതിയും കെ.എസ്..ബി വാങ്ങുന്ന വൈദ്യുതിയും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

398

കായംകുളം താപവൈദ്യുത നിലയത്തിന്റെ രണ്ടാംഘട്ട പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കായംകുളം താപവൈദ്യുത നിലയത്തിന്റെ രണ്ടാംഘട്ട പദ്ധതിയുടെ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയില്‍ നിന്ന് എത്ര യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത് എന്നറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്കുളള ഇന്ധനമായ എല്‍.എന്‍.ജി എത്തിക്കുന്നതിന് കൊച്ചിയില്‍ നിന്നുളള പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ?

399

നിര്‍മ്മാണം നടന്നുവരുന്ന ജലവൈദ്യുത പദ്ധതികള്‍

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്ത് നിര്‍മ്മാണം നടന്നുവരുന്ന ജലവൈദ്യുത പദ്ധതികള്‍ ഏതെല്ലാം ;

(ബി)പ്രസ്തുത പദ്ധതികള്‍ ഓരോന്നും ആരംഭിച്ചത് എന്നാണ്; അവയുടെ നിര്‍മ്മാണ പുരോഗതി, സ്ഥാപിതശേഷി എന്നിവ അറിയിക്കുമോ; പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു; വിശദവിവരം ലഭ്യമാക്കുമോ;

(സി)ഏതെല്ലാം പുതിയ ജലവൈദ്യുതപദ്ധതികള്‍ ഈ സര്‍ക്കാര്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്; പ്രസ്തുത പദ്ധതികളുടെ സ്ഥാപിതശേഷിയും നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ള സ്ഥാപനങ്ങളുടെ പേരും വ്യക്തമാക്കുമോ;

(ഡി)2013-2014ല്‍ ടെണ്ടര്‍ ചെയ്യാനുദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതികളും അവയുടെ സ്ഥാപിതശേഷിയും വ്യക്തമാക്കുമോ ;

()ഈ സര്‍ക്കാര്‍ ഇന്‍വെസ്റിഗേഷന്‍ പൂര്‍ത്തിയാക്കി ഡി.പി.ആര്‍ തയ്യാറാക്കിയ ജലവൈദ്യുത പദ്ധതികള്‍ ഏതെല്ലാം ; ഏതെല്ലാം പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?

400

ഇടുക്കി, ശബരിഗിരി ജലവൈദ്യൂത പദ്ധതികളുടെ സുരക്ഷ

ശ്രീ. രാജു എബ്രഹാം

()വൈദൂതിബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കി, ശബരിഗിരി ജലവൈദ്യൂത പദ്ധതികളുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റ് സെക്യൂരിറ്റി ആഡിറ്റ് നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ പകര്‍പ്പ് വൈദ്യൂതിബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ടോ;പകര്‍പ്പ് ലഭ്യമാക്കുമോ?

401

ചീമേനിയിലെ താപ വൈദ്യുത നിലയം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()ചീമേനിയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള താപവൈദ്യുത നിലയത്തിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനായി ചീമേനി വില്ലേജില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ആവശ്യമുള്ളതെന്നും പ്രസ്തുത ഭൂമി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും അറിയിക്കാമോ?

402

ചാത്തന്‍കോട്ടുനട ചെറുകിട ജലവൈദ്യുത പദ്ധതി

ശ്രീമതി കെ. കെ. ലതിക

()ചാത്തന്‍കോട്ടുനട ചെറുകിട ജലവൈദ്യുത പദ്ധതി എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയും എന്ന് അറിയിക്കാമോ ;

(ബി)പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ വന്നിട്ടുള്ള കാലതാമസത്തിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ?

403

കാസര്‍ഗോഡ് ജില്ലയില്‍ മിനി ഹൈഡല്‍ പവ്വര്‍ സ്റേഷനുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വ്യാപകമായ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്ന കാസര്‍ഗോഡ് ജില്ലയിലെ, നദികളെയും മലകളെയും ഉപയോഗപ്പെടുത്തി മിനി ഹൈഡല്‍ പവ്വര്‍ സ്റേഷനുകള്‍ ആരംഭിക്കാനുളള നടപടികള്‍ സ്വീകരിക്കുമോ?

404

കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി വൈദ്യുതി സബ്സ്റേഷന്

ശ്രീ..പി.ജയരാജന്‍

()കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി പ്രത്യേകമായി ഒരു വൈദ്യുതി സബ്സ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനു ലഭിച്ചിട്ടുണ്ടോയെന്നു അറിയിക്കുമോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്മേല്‍ വൈദ്യുതി ബോര്‍ഡ് സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ?

405

നാദാപുരം നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. . കെ. വിജയന്‍

()നാദാപുരം നിയോജകമണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതിന് എത്ര വീടുകള്‍ കൂടി അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത വീടുകളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ?

406

കാസര്‍ഗോഡ്ു ജില്ലയില്‍ ആര്‍.ജി.ജി.വി.വൈ പദ്ധതി

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ്‍ യോജന പ്രകാരം എത്ര പ്രദേശങ്ങള്‍ വൈദ്യുതീകരിച്ചിട്ടുണ്ടെന്നും ഇനിയും എത്ര പ്രദേശങ്ങള്‍ വൈദ്യുതീകരിക്കാനുണ്ടെന്നും വ്യക്തമാക്കുമോ ?

407

ആദിവാസി കോളനികളിലെ വൈദ്യുതീകരണം

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തിലെ ആദിവാസി കോളനികളില്‍ ആര്‍.ജി.ജി.വി.വൈ പദ്ധതി പ്രകാരം വൈദ്യുതീകരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

408

വയനാട് ജില്ലയില്‍ നടപ്പാക്കുന്ന രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന

ശ്രീ.എം. വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയില്‍ നടപ്പാക്കുന്ന രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി)നടപ്പു വര്‍ഷം പ്രസ്തുത പദ്ധതിയുടെ വയനാട് ജില്ലയിലെ ഭൌതിക ലക്ഷ്യം എത്രയായിരുന്നെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി)ആയതിലേക്കായി എത്ര തുക നടപ്പുവര്‍ഷം ചെലവഴിച്ചു എന്നതിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)നടപ്പു വര്‍ഷം കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എത്ര ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൌജന്യമായി വൈദ്യുതി കണക്ഷന്‍ അനുവദിച്ചുവെന്നു വ്യക്തമാക്കുമോ?

409

പൊന്നാനി നഗരസഭയില്‍ അണ്ടര്‍ ഗ്രൌണ്ട് വൈദ്യുത കേബിളുകള്‍ സ്ഥാപിക്കുന്നതിനുളള നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി നഗരസഭയില്‍ അണ്ടര്‍ ഗ്രൌണ്ട് വൈദ്യുത കേബിളുകള്‍ സ്ഥാപിക്കുന്നതിനുളള നടപടി ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തി തുടങ്ങിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നു തുടങ്ങാനാകും എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ എന്ന് അറിയിക്കുമോ;

(ഡി)ഉണ്ടെങ്കില്‍ തടസ്സങ്ങള്‍ നീക്കി പ്രസ്തുത പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

410

ചടയമംഗലം നിയോജകമണ്ഡലത്തില്‍ സ്ഥാപിച്ച പുതിയട്രാന്‍സ്ഫോര്‍മറുകള്

ശ്രീ. മുല്ലക്കര രത്നാകരന്‍

()ചടയമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി 2011 മേയ് മുതല്‍ 2013 ജനുവരി വരെ എത്ര പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇവയുടെ സെക്ഷന്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

411

ആറ്റുകാല്‍ ദേവീക്ഷേത്രത്തിനും അനുബന്ധ പ്രദേശങ്ങള്‍ക്കും വേണ്ടി ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍

ശ്രീ. വി. ശിവന്‍കുട്ടി

()പ്രശസ്തമായ ആറ്റുകാല്‍ ദേവീക്ഷേത്രത്തിനും അനുബന്ധ പ്രദേശങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ഒരു ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ സ്ഥാപിക്കുന്നത് പരിഗണിക്കുമോ ;

(ബി)എങ്കില്‍ ആയത് എന്നത്തേക്ക് സ്ഥാപിക്കാനാകും എന്നു വ്യക്തമാക്കുമോ ?

412

കോഴിക്കോട് ജില്ലയിലെ മൈക്രോഹൈഡല്‍ പ്രോജക്ടുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()കോഴിക്കോട് ജില്ലയില്‍ എത്ര മൈക്രോഹൈഡല്‍ പ്രോജക്ടുകള്‍ക്ക് സാധ്യത കണ്ടെത്തിയിട്ടുണ്ട്; അവ ഏതെല്ലാമാണെന്നിറിയിക്കുമോ;

(ബി)പ്രസ്തുത പ്രോജക്ടുകളില്‍ നിന്ന് എത്ര വീതം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പ്രോജക്ടുകളുടെ നിര്‍മ്മാണത്തിനായി എന്തെല്ലാം നടപടി കൈക്കൊണ്ടുവെന്ന് വിശദമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ പ്രസ്തുത ആവശ്യത്തിലേക്കായി എത്ര തുക ചെലവഴിച്ചുവെന്നും പ്രസ്തുത പദ്ധതികളില്‍ നിന്ന് എത്ര വൈദ്യുതി ഉല്പാദിപ്പിച്ചുവെന്നും വ്യക്തമാക്കുമോ?

413

അരൂര്‍ എ.പി.ഡി.ആര്‍.പി പദ്ധതി

ശ്രീ. . എം. ആരിഫ്

()അരൂര്‍ എ.പി.ഡി.ആര്‍.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നത്;

(ബി)എന്നാണ് പ്രസ്തുത പ്രൊപ്പോസല്‍ സമര്‍പ്പിച്ചതെന്നും എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചതെന്നും അറിയിക്കുമോ;

(സി)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചത് എന്നാണ് എന്നും അവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അറിയിക്കുമോ;

(ഡി)ഏതെല്ലാം പ്രവൃത്തികള്‍ ഇനിയും നടപ്പിലാക്കാനുണ്ട് എന്നറിയിക്കുമോ?

414

കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കുന്ന ആര്‍.ജി.ജി.വി.വൈ

ശ്രീ. . പി. ജയരാജന്‍

()രാജീവ്ഗാന്ധി ഗ്രാമീണ്‍ വിദ്യുതീകരണ യോജനയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയ്ക്കായി എത്ര തുകയുടെ പ്രോജക്റ്റ് റിപ്പോര്‍ട്ടിനാണ് അനുമതി ലഭിച്ചതെന്നു അറിയിക്കുമോ;

(ബി)ആയത് പ്രകാരം കണ്ണൂര്‍ ജില്ലയില്‍ ഒരോ നിയോജക മണ്ഡലത്തിലും അംഗീകാരം ലഭിച്ച പദ്ധതികള്‍ ഏതെല്ലാമെന്നും, ഒരോ പദ്ധതിയ്ക്കും എത്ര തുക വകയിരുത്തിയെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതികളില്‍ പൂര്‍ത്തീകരിച്ചവ ഏതെല്ലാമെന്നും ഇനി പൂര്‍ത്തീകരിക്കേണ്ട പദ്ധതികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;

415

ആര്‍.ജി.ജി.വി.വൈ. പ്രകാരം സ്വീകരിച്ച നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് ആര്‍.ജി.ജി.വി.വൈ. പ്രകാരം വൈദ്യൂതി കണക്ഷന്‍ കൊടുത്തുതുടങ്ങിയത് ഏത് വര്‍ഷം മുതലാണ് എന്നറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ പ്രവൃത്തികള്‍ സംസ്ഥാനത്ത് നടത്തിവരുന്നത് ഏത് ഏജന്‍സിയാണ് എന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയുടെ പുരോഗതി ജില്ല തിരിച്ച് വ്യക്തമാക്കുമോ;

()പ്രസ്തുത പദ്ധതി സുതാര്യമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ?

416

മങ്കട മണ്ഡലത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മങ്കട മണ്ഡലത്തില്‍ വൈദ്യുതി കണക്ഷന് അപേക്ഷിച്ച എത്ര പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അപേക്ഷകര്‍ക്ക് എന്നത്തേക്ക് കണക്ഷന്‍ നല്‍കാനാവുമെന്ന് വ്യക്തമാക്കുമോ?

417

പാലക്കാട് ജില്ലയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കല്‍ വേഗത്തിലാക്കാന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഏത് മാസം മുതലുള്ള അപേക്ഷകളിലാണ് കണക്ഷന്‍ നല്‍കാനുളളത് എന്നറിയിക്കുമോ;

(സി)അപേക്ഷിക്കുന്ന മുറയ്ക്ക് കണക്ഷന്‍ നല്‍കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;

(ഡി)നിലവില്‍ എത്ര അപേക്ഷകള്‍ക്കാണ് കണക്ഷന്‍ നല്‍കാനുള്ളത് എന്ന് വിശദമാക്കുമോ?

418

ഉദുമ ടെക്സ്റൈല്‍മില്‍സിന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച നടപടി

ശ്രീ.കെ.കുഞ്ഞിരാമന്‍ (ഉദുമ)

() ഉദുമ ടെക്സ്റെയില്‍മില്‍സിന്റെ (മൈലാട്ടി, കാസര്‍ഗോഡ്) വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത സ്ഥാപനം എന്തുതുകയാണ് കുടിശ്ശികയായി നല്‍കാനുള്ളത് എന്നറിയിക്കുമോ;

(സി)പ്രസ്തുത വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

419

ബി.പി.എല്‍., എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്കുള്ള വൈദ്യുതി കണക്ഷന്‍

ശ്രീ. സി. ദിവാകരന്‍

ബി.പി.എല്‍., എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുവാന്‍ ഏതെല്ലാം തരത്തിലുള്ള മുന്‍ഗണനയും ആനുകൂല്യങ്ങളുമാണ് നിലവിലുള്ള്; വിശദമാക്കുമോ ?

420

പുതിയ വൈദ്യുതി കണക്ഷനുകള്‍

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ എത്ര പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട് എന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ബി)പുതിയ കണക്ഷന്‍ നല്‍കുന്നതിനുള്ള സാധന സാമഗ്രികളുടെ ദൌര്‍ലഭ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത ദൌര്‍ലഭ്യം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കുമോ;

(ഡി)കണക്ഷന്‍ നല്‍കുന്നതിനാവശ്യമായ സര്‍വ്വീസ് വയര്‍, മീറ്റര്‍ തുടങ്ങിയവയുടെ ദൌര്‍ലഭ്യത്തിന് കാരണമെന്താണെന്ന് വ്യക്തമാക്കുമോ?

421

നേമം നിയോജകമണ്ഡലത്തിലെ വോള്‍ട്ടേജ്ക്ഷാമം

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ഡലത്തിലെ പുഞ്ചക്കരി, പൂങ്കുളം, തിരുവല്ലം, മേലാങ്കോട്, പൊന്നു

മംഗലം വാര്‍ഡുകളിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

422

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തോട്ടപ്പള്ളിയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ട് എത്ര കാലമായി എന്നറിയിക്കുമോ;

(ബി) പ്രസ്തുത ട്രാന്‍സ്ഫോര്‍മര്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തനക്ഷമമാക്കി വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

423

പിലാത്തറ വൈദ്യുതി സെക്ഷന്‍ ഓഫീസ്

ശ്രീ. റ്റി. വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ കേന്ദ്രമാക്കി ഒരു വൈദ്യുതി സെക്ഷന്‍ ഓഫീസ് ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

424

കോവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജനം

ശ്രീ. പി. റ്റി. . റഹീം

()കോവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിക്കുന്നതിനുളള പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ?

425

സെക്ഷന്‍ ഓഫീസുകളുടെ വിഭജനം

ശ്രീ.ബി.ഡി.ദേവസ്സി

കണ്‍സ്യൂമര്‍ നമ്പറുകളുടെ എണ്ണത്തിലും, വിസ്തൃതിയുടെ കാര്യത്തിലും ഏറെ വലുതായ ചാലക്കുടി കെ.എസ്..ബി.സെക്ഷന്‍ ഓഫീസ് വിഭജിച്ച് പോട്ടയിലും, കൊരട്ടി സെക്ഷന്‍ ഓഫീസ് വിഭജിച്ച് കാടുകുറ്റിയിലും പുതിയ സെക്ഷന്‍ ഓഫീസുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

426

കടിയങ്ങാട് വൈദ്യുതി സെക്ഷന്‍ ഓഫീസ് ആരംഭിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഉപഭോക്താക്കള്‍ കൂടുതലുള്ള കെ.എസ്..ബി സെക്ഷന്‍ ഓഫീസുകള്‍ വിഭജിച്ച് പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ പേരാമ്പ്ര നോര്‍ത്ത് സെക്ഷന്‍ വിഭജിച്ച് കടിയങ്ങാട് ഒരു സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

427

പുതുതായി ആരംഭിച്ചിട്ടുള്ള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

()ഈ സര്‍ക്കാര്‍ എത്ര പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത സെക്ഷന്‍ ആഫീസുകളിലായി എത്ര പുതിയ അസി: എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) മാരുടെ തസ്തിക ആവശ്യമുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

428

പുതുതായി ആരംഭിച്ച വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍

ശ്രീ. . പി. ജയരാജന്‍

()ഈ സര്‍ക്കാര്‍ പുതുതായി എത്ര വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ ആരംഭിച്ചുവെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കുമോ;

(ബി)ആയതിലേക്കായി എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)ജനസാന്ദ്രത വര്‍ദ്ധിക്കുകയും സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ ഉപഭോക്താക്കളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോയെന്നും ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?

429

പുതിയ സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. . എം. ആരിഫ്

()വൈദ്യുതി ബോര്‍ഡില്‍ ഉപഭോക്താക്കളും സെക്ഷന്‍ ഓഫീസുകളും തമ്മിലുള്ള അനുപാതം എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ബി)അരൂര്‍ സെക്ഷന്‍ ഓഫീസിനു കീഴില്‍ എത്ര ഉപഭോക്താക്കളാണുള്ളത് ; ഏതെല്ലാം പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് പ്രസ്തുത ഉപഭോക്താക്കള്‍ എന്നറിയിക്കുമോ ;

(സി)അരൂര്‍ സെക്ഷന്‍ ഓഫീസ് വിഭജിച്ച് എഴുപുന്ന കേന്ദ്രമാക്കി ഒരു സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

430

കെ.എസ്..ബി. ജീവനക്കാരുടെ സ്ഥാനക്കയറ്റം

ശ്രീ. ലൂഡി ലൂയിസ്

()കെ.എസ്..ബി.യിലെ ഓഫീസ്അറ്റന്‍ഡന്റ് തസ്തികയില്‍ നിരവധി വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സ്ഥാനക്കയറ്റം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ;

(ബി)കെ.എസ്..ബി.യില്‍ നിരവധി വര്‍ഷങ്ങളായി ഒരേ തസ്തികയില്‍ ജോലി ചെയ്യേണ്ടി വരുന്ന സീനിയര്‍ അസിസ്റന്റുമാരുടെ സ്ഥാനക്കയറ്റം ഉറപ്പാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(സി)ഡിവിഷന്‍ ഓഫീസുകളിലെ ഡിവിഷണല്‍ അക്കൌണ്ടന്റുമാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

<<back

next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.