UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

357

വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതി

ശ്രീ. .കെ. ബാലന്‍

()വൈദ്യുതി മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്ന സാമ്പത്തിക പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് അറിയിച്ചത്; അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പാക്കേജിന്റെ ഭാഗമായി പ്രസരണ നഷ്ടം ഒഴിവാക്കുന്നതിന് ലഭിക്കുന്ന കേന്ദ്ര സഹായം എത്രയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇപ്പോഴത്തെ പ്രസരണ നഷ്ടം എത്ര ശതമാനമാണ് എന്നറിയിക്കുമോ;

(സി)പ്രസ്തുത പാക്കേജിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ലഭിക്കുന്ന മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ഡി)കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായം ഉള്‍പ്പെടെ ബോര്‍ഡിന്റെ 2012-13 സാമ്പത്തിക വര്‍ഷത്തെ വരുമാനം എത്ര രൂപയായിരുന്നു;

()ഈ സാമ്പത്തിക വര്‍ഷം വൈദ്യുതി വാങ്ങാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്ര രൂപ ചെലവഴിച്ചു;

(എഫ്)ഈ സാമ്പത്തിക വര്‍ഷം ശമ്പളം-പെന്‍ഷന്‍-പലിശ എന്നിവയ്ക്ക് എത്ര രൂപ ചെലവഴിച്ചു;

(ജി)മറ്റ് ഇനങ്ങളിലായി എത്ര രൂപാ ചെലവഴിച്ചു; വിശദമാക്കുമോ;

(എച്ച്)ബോര്‍ഡിന്റെ ആസ്തി-ബാദ്ധ്യതകള്‍ കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ ?

358

വൈദ്യുതി ബോര്‍ഡിന്റെ 2011-2012 ലെ പ്രവര്‍ത്തനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()വൈദ്യുതി ബോര്‍ഡിന്റെ കണക്കു പ്രകാരം 2011-12 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി ബോര്‍ഡിന് ലാഭമോ, നഷ്ടമോ കണക്കാക്കിയിട്ടുണ്ടോ; എത്രയെന്ന് വിശദമാക്കുമോ;

(ബി)കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണക്കുപ്രകാരം 1693 കോടി രൂപ നഷ്ടമുണ്ടെന്നത് ശരിയാണോ; വ്യക്തമാക്കുമോ;

(സി)പ്രസ്തുത നഷ്ടം കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് ബോര്‍ഡ് കൈക്കൊളളാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ?

359

വൈദ്യുതി ബോര്‍ഡിന്റെകടവും വായ്പാച്ചെലവും

ശ്രീ. മുല്ലക്കര രത്നാകരന്‍

2006 മാര്‍ച്ച് 31, 2011 മാര്‍ച്ച് 31 എന്നീ തീയതികളില്‍ വൈദ്യുതി ബോര്‍ഡിന്റെ കടവും വായ്പാച്ചെലവും എത്ര വീതമായിരുന്നു എന്ന് വ്യക്തമാക്കുമോ?

360

വൈദ്യുതി ബോര്‍ഡിലെ ഓഡിറ്റിംഗ് സംവിധാനം

ശ്രീ. ലൂഡി ലൂയിസ്

()വൈദ്യുതി ബോര്‍ഡിലെ ഓഡിറ്റിംഗ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഡിവിഷന്‍ തലത്തില്‍ റീജിയണല്‍ ഓഡിറ്റിംഗ് ഓഫീസുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)റീജിയണല്‍ ഓഡിറ്റിംഗ് ഓഫീസുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ഫീല്‍ഡ് ഇന്‍സ്പെക്ഷനുകള്‍ ഊര്‍ജ്ജിതമാക്കുന്നതിനും അതുവഴി റവന്യൂ നഷ്ടം തടയുന്നതിനും നടപടി സ്വീകരിക്കുമോ ?

361

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. എം. ഹംസ

()2011 മെയ് മാസം വരെ സംസ്ഥാനത്തെ എത്ര അസംബ്ളി മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയിരുന്നു; വിശദമാക്കുമോ;

(ബി)2011 മെയ് മാസം മുതല്‍ 2013 ഫെബ്രുവരി മാസം വരെ എത്ര അസംബ്ളി മണ്ഡലങ്ങള്‍ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ;

(സി)2011 മെയ് മാസം മുതല്‍ 2013 ഫെബ്രുവരി മാസം വരെ എത്ര ജില്ലകള്‍ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ;

(ഡി)01.02.2006 മുതല്‍ 30.04.2011 വരെ സംസ്ഥാനത്ത് എത്ര വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്;

()1.07.2011 മുതല്‍ 28.02.2013 വരെ സംസ്ഥാനത്ത് എത്ര വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

(എഫ്)1.06.2006 മുതല്‍ 30.5.2011 വരെ സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എത്ര സി.എഫ്.എല്‍. ലാമ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്;

(ജി)1.6.2011 മുതല്‍ 28.2.2013 വരെ സംസ്ഥാനത്ത് എത്ര സി.എഫ്.എല്‍. ലാമ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

362

വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു യൂണിറ്റ് വൈദ്യുതിയുടെ ഉല്പാദനച്ചെലവ് എത്രയാണ്;

(സി)2006-2011 കാലഘട്ടത്തില്‍ ഒരു യൂണിറ്റ് വൈദ്യുതിയുടെ ഉല്പാദനച്ചെലവ് എത്രയായിരുന്നു;

(ഡി)ഈ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോട് കൂടി എത്ര ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആണ് ആരംഭിച്ചിട്ടുളളത്; വിശദാംശം ലഭ്യമാക്കുമോ;

()എല്ലാ മേഖലകളില്‍ നിന്നുമായി സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം എത്ര അളവില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്;

(എഫ്)സംസ്ഥാനത്തിന്റെ ഉപഭോഗത്തിനായി പ്രതിദിനം എത്ര യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായിട്ടുളളതെന്നറിയിക്കുമോ;

(ജി)സംസ്ഥാനം ഏതെല്ലാം കാലയളവുകളിലാണ് വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നത്; വിശദാംശം ലഭ്യമാക്കാമോ;

(എച്ച്)സംസ്ഥാനത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കുന്നതിനായി ഏതെല്ലാം ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കുമോ?

363

രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതികരണ്‍ യോജന

ശ്രീ. . കെ. ബാലന്‍

()രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില്‍ നടപ്പിലാക്കിയിട്ടുണ്ട്; എന്നാണ് പ്രസ്തുത പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്; പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായമായി ഇതുവരെ എത്ര തുക ലഭിച്ചിട്ടുണ്ട്; ഓരോ ജില്ലയിലും ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ;

(സി)ഓരോ ജില്ലയിലും പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏജന്‍സികളുടെ പേരും, തെരഞ്ഞടുക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളും വിശദമാക്കുമോ?

364

വൈദ്യുതി ബോര്‍ഡിന്റെ കേസ്സുകള്‍

ശ്രീ. ലൂഡി ലൂയിസ്

()വൈദ്യുതി ബോര്‍ഡിന്റെ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി)യഥാസമയം 'സ്റേറ്റുമെന്റ് ഓഫ് ഫാക്റ്റ്സ്' സമര്‍പ്പിക്കാത്തതുമൂലം ബോര്‍ഡിന്റെ കേസ്സുകള്‍ പരാജയപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)കേസുകള്‍ പരാജയപ്പെടുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

(ഡി)കേസ്സുകള്‍ പരാജയപ്പെടുന്നതിന് ഉത്തരവാദികളായവരെ കണ്ടെത്തുവാനും അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുവാനും തയ്യാറാകുമോ?

365

അന്യസംസ്ഥാനങ്ങള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും നല്‍കിയിട്ടുള്ള വൈദ്യുതി

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം നേരിടുമ്പോള്‍ തിരികെ നല്കാമെന്ന വ്യവസ്ഥയില്‍ ഈ സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ വൈദ്യുതി വായ്പയായി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)അപ്രകാരം വൈദ്യുതി വായ്പയായി ലഭിച്ചവര്‍ ആയത് തിരികെ നല്‍കിയിട്ടുണ്ടോ; എങ്കില്‍ തിരികെ ലഭിച്ച വൈദ്യുതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഈ സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ വൈദ്യുതി വില്പന നടത്തിയിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

366

ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചതും പുറമെ നിന്ന് വാങ്ങിയതുമായ വൈദ്യുതി

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ എത്ര യൂണീറ്റ് വൈദ്യുതിയാണ് ഉദ്പാദിപ്പിച്ചതെന്നും എത്ര യൂണീറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്തു നിന്ന് ലഭിച്ചുവെന്നും അറിയിക്കുമോ;

(ബി)ഈ സാമ്പത്തിക വര്‍ഷം ഇതുവരെ എത്ര വൈദ്യുതി ഉദ്പാദിപ്പിച്ചുവെന്നും ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ എത്ര കുറവാണെന്നും വ്യക്തമാക്കുമോ;

(സി)സംസ്ഥാനം പുറമെ നിന്ന് വൈദ്യുതി വാങ്ങിയതിന് മുന്‍ വര്‍ഷവും ഈ വര്‍ഷവും ഇതേ കാലയളവില്‍ എത്ര തുക ചെലവാക്കിയെന്ന് വ്യക്തമാക്കുമോ?

367

പകല്‍സമയത്തെ ലോഡ്ഷെഡ്ഡിങ്

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് 'പവര്‍ ഹോളിഡേ' പ്രകാരം പകല്‍ വൈദ്യുതി വിച്ഛേദിക്കുന്നുണ്ടോ;

(ബി)ഔദ്യോഗിക അറിയിപ്പ് ഇല്ലാതെ പകല്‍നേരങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുന്നത് ഇതിന്റെ ഭാഗമായാണോ എന്നു വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ മിക്ക സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍വത്ക്കരിച്ചിരിക്കുന്നതിനാല്‍ ഔദ്യോഗിക അറിയിപ്പില്ലാതെ പകല്‍ വൈദ്യുതിയില്ലാതാകുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടി ക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതു പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?

368

വൈദ്യൂതി ഉപഭോഗം കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. എസ്. ശര്‍മ്മ

()സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന്; വിശദമാക്കുമോ;

(ബി)ഇതിനായി എത്ര തുക ചെലവാക്കിയിട്ടുണ്ട് എന്നറിയിക്കുമോ?

369

കാര്‍ഷിക ആവശ്യത്തിന് വൈദ്യുതി സബ്സിഡി

പ്രൊഫ. സി. രവീന്ദ്രനാഥ്

കാര്‍ഷിക ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിലവില്‍ സബ്സിഡി നല്‍കിവരുന്നുണ്ടോയെന്ന് വിശദമാക്കുക?

370

വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ സമാഹരിച്ച തുക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ വൈദ്യുതിയുടെ ഉപഭോഗത്തിനനുസരിച്ചുളള യൂണിറ്റിലും, താരിഫിലും,എത്ര തവണ എത്ര രൂപ വീതം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വിശദീകരിക്കുമോ;

(ബി)പ്രസ്തുത നടപടികളിലൂടെ എന്തു തുക അധികമായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

371

വൈദ്യുതി നിരക്ക്

ശ്രീ. മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, ജി. എസ്. ജയലാല്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

()വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ അപേക്ഷ നല്‍കിയതെന്നാണെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത അപേക്ഷയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളില്‍ നിന്ന് അഭിപ്രായം കേള്‍ക്കുന്നതിന് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ള നിരക്ക് വര്‍ദ്ധനവിന്റെ താരിഫ് എങ്ങനെയാണെന്ന് വെളിപ്പെടുത്തുമോ; നിരക്ക് വര്‍ദ്ധനവിലൂടെ എത്ര കോടി രൂപ അധികമായി കണ്ടെത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

372

അധികമായി ഈടാക്കിയ വൈദ്യുതിചാര്‍ജ്ജ് തിരികെ നല്‍കാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക്-ഡിജിറ്റല്‍ മീറ്ററുകള്‍ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാതെ, വൈദ്യുതിബോര്‍ഡ് ഈടാക്കിയ അധിക വൈദ്യുതിചാര്‍ജ്ജ് മടക്കി നല്‍കാനോ ഇനിയുള്ള ബില്ലുകളില്‍ അഡ്ജസ്റു ചെയ്തു നല്‍കാനോ നടപടി സ്വീകരിക്കുമോ?

373

വൈദ്യുതിചാര്‍ജ്ജ് കുടിശ്ശികയിനത്തില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()വിവിധ വ്യവസായ യൂണിറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ വൈദ്യൂതി ചാര്‍ജിനത്തില്‍ എത്ര രൂപ കൂടിശ്ശിക വരുത്തിയിട്ടുണ്ട്;

(ബി)ഓരോ വകുപ്പിന്റെയും വൈദ്യൂതി ചാര്‍ജ് കുടിശ്ശിക സംബന്ധിച്ച വിശദാംശം നല്‍കുമോ;

(സി)പ്രസ്തുത കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)പൂട്ടിക്കിടക്കുന്ന വ്യവസായ യൂണിറ്റുകളുടെ വൈദ്യൂതി ചാര്‍ജ് കുടിശ്ശിക ഇളവ് ചെയ്തു നല്‍കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കുമോ;

()കുടിശ്ശികയിനത്തില്‍ വിവിധ വ്യവസായയൂണിറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് എത്ര രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

374

കുടിശ്ശിക പിരിച്ചെടുക്കാന്‍ നടപടി

ശ്രീ. ജി. എസ്. ജയലാല്‍

()വൈദ്യുതി നല്‍കിയ ഇനത്തില്‍ വിവിധ വകുപ്പുകളും, പൊതുമേഖലാസ്ഥാപനങ്ങളും, സര്‍ക്കാര്‍ അധീനതയിലുള്ള ബോര്‍ഡ്/കോര്‍പ്പറേഷനുകളും കെ. എസ്. . ബി ക്ക് പണം നല്‍കുന്നതില്‍ കാലവിളംബം വരുത്തിയിട്ടുണ്ടോ ; എങ്കില്‍ ആയിനത്തില്‍ എത്ര കോടി രൂപ ലഭിക്കാനുണ്ടെന്നറിയിക്കുമോ ;

(ബി)പ്രസ്തുത ഇനത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ എത്ര രൂപാവീതം കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നറിയിക്കുമോ ;

(സി)കുടിശ്ശികത്തുക ഈടാക്കുന്നതിലേക്കായി എന്തൊക്കെ നടപടികളാണ് ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ ;

(ഡി)കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ പട്ടികയില്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

()കെ. എസ്. . ബി. വൈദ്യുതി നല്‍കിയ വകയില്‍ സ്വകാര്യ വ്യക്തികളും, വ്യവസായികളും എത്ര കോടി രൂപാ കുടിശ്ശിക ഇനത്തില്‍ നല്‍കുവാനുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ ; വിശദാംശം അറിയിക്കുമോ ;

(എഫ്)പ്രസ്തുത കുടിശ്ശിക വരുത്തിയിട്ടുള്ളവരില്‍ 5 ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കുവാനുള്ളവരുടെ എണ്ണം അറിയിക്കുമോ ;

(ജി)പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ബോര്‍ഡ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; ആയതുമായി ബന്ധപ്പെട്ട കേസുകള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് തുക ഈടാക്കുവാന്‍ പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(എച്ച്)കെ.എസ്..ബി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രസ്തുത കുടിശ്ശികകള്‍ എത്രയും പെട്ടെന്ന് പിരിച്ചെടുക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

375

വൈദ്യുതിചാര്‍ജ്ജിനത്തിലെ കുടിശ്ശിക

പ്രൊഫ. സി. രവീന്ദ്രനാഥ്

()വൈദ്യുതി ചാര്‍ജ്ജിനത്തില്‍ ബോര്‍ഡിന് എത്ര കോടി രൂപയാണ് പിരിഞ്ഞ് കിട്ടാനുള്ളത് എന്നറിയിക്കുമോ;

(ബി)പ്രസ്തുത കുടിശ്ശികത്തുക പിരിച്ചെടുക്കാന്‍ എന്തൊക്കെ നടപപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ

376

സ്വകാര്യ പങ്കാളിത്തത്തോടെയുളള ചെറുകിട വൈദ്യുത പദ്ധതികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, എം. . വാഹീദ്

,, റ്റി. എന്‍. പ്രതാപന്‍

,, . സി. ബാലകൃഷ്ണന്‍

()സ്വകാര്യ പങ്കാളിത്തത്തോടെ ചെറുകിട വൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനുളള നയത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടോ;

(ബി)ഇതുവഴി എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമോ;

(ഡി)പ്രസ്തുത പദ്ധതി തെരഞ്ഞെടുക്കുന്നതിനും അവയ്ക്ക് അനുമതി നല്‍കുന്നതിനുമുളള നടപടിക്രമങ്ങള്‍ വിശദമാക്കുമോ?

377

വൈദ്യുതോല്‍പ്പാദനവും വിതരണവും സ്വകാര്യവല്‍ക്കരിക്കല്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനവും വിതരണവും സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടോ എന്നറിയിക്കാമോ;

(ബി)എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)2013 ഏപ്രില്‍ 1 മുതല്‍ വൈദ്യുതി വിതരണത്തില്‍ സ്വകാര്യ പങ്കാളിത്തം ഏര്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ?

378

സ്വകാര്യ പങ്കാളിത്തത്തോടെയുളള ചെറുകിട വൈദ്യുത പദ്ധതികള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, കെ. മുരളീധരന്‍

,, വര്‍ക്കല കഹാര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()ചെറുകിട വൈദ്യുത പദ്ധതികള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ സംബന്ധിച്ച നയത്തിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)എത്ര പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുളളത്;

(ഡി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കാനുളള പങ്കാളികളെ തെരഞ്ഞെടുക്കുന്ന രീതി വിശദമാക്കുമോ;

()പ്രസ്തുത പദ്ധതികളിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ഉപയോഗം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

379

വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്ക്കരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()വൈദ്യുതി വിതരണ മേഖല സ്വകാര്യവത്ക്കരിക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

380

വൈദ്യൂതി ബോര്‍ഡ് കമ്പനിയാക്കുന്ന നടപടി

ശ്രീ. കെ. രാജു

()വൈദ്യുതി ബോര്‍ഡ് എന്നു മുതല്‍ കമ്പനിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതിന്റെ ഭാഗമായി സര്‍ക്കാരും പുതിയ കമ്പനിയും ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട ത്രികക്ഷി കരാറിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)വൈദ്യുതി ബോര്‍ഡ് കമ്പനി ആക്കുമ്പോള്‍ പെന്‍ഷന്റെ കാര്യത്തില്‍ എന്തൊക്കെ ഗ്യാരണ്ടിയാണ് സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നതെന്ന് വ്യക്തമാക്കുമോ ?

381

കെ.എസ്..ബി യുടെ കമ്പനി വത്ക്കരണം

ശ്രീ. ലൂഡി ലൂയിസ്

()കെ.എസ്..ബി. യെ കമ്പനിയായി രജിസ്റര്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)കെ.എസ്..ബി യുടെ കമ്പനി വത്ക്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ;

(സി)ആരെല്ലാമാണ് പ്രസ്തുത ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുളളത് എന്ന് വ്യക്തമാക്കാമോ; പ്രസ്തുത ചര്‍ച്ചകളിലെടുത്തിട്ടുളള തീരുമാനങ്ങള്‍ വ്യക്തമാക്കുമോ?

382

കെ. എസ്. . ബി. യെ കമ്പനിയാക്കുന്ന നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()കെ.എസ്..ബി.യെ കമ്പനിയാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എന്നുമുതലാണ് പ്രസ്തുത തീരുമാനം നടപ്പിലാക്കുന്നതെന്നറിയിക്കുമോ;

(സി)ബോര്‍ഡിനെ കമ്പനിയാക്കുമ്പോള്‍ ജീവനക്കാരുടെ പെന്‍ഷന്‍ ആരാണ് നല്‍കുകയെന്ന് വ്യക്തമാക്കുമോ;

(ഡി)കമ്പനി ഇതിന് എന്ത് സംവിധാനമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

()ആയതിന് ആവശ്യമായ ഫണ്ട് എങ്ങനെയാണ് ലഭ്യമാക്കുക എന്ന് അറിയിക്കുമോ?

383

സൌരോര്‍ജ്ജ വൈദ്യുതി നിലയങ്ങള്‍

ശ്രീമതി ഗീതാ ഗോപി.

()സൌരോര്‍ജ്ജ വൈദ്യുതി ഉല്‍പാദന നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ആരായുന്ന എന്തെങ്കിലും അന്വേഷണങ്ങളോ പഠനങ്ങളോ വൈദ്യുതി ബോര്‍ഡ് നടത്തിയിട്ടുണ്ടോ; എങ്കില്‍, വിശദമാക്കാമോ;

(സി)ഇല്ലെങ്കില്‍ പ്രസ്തുത പഠനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)വീടുകളില്‍ സൌരോര്‍ജ്ജ വൈദ്യുതി ഉല്‍പാദന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

()ഇല്ലെങ്കില്‍, കാരണം വ്യക്തമാക്കുമോ?

384

സൌരോര്‍ജ്ജ പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീമതി കെ.എസ്. സലീഖ

()സംസ്ഥാനത്ത് പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗം നിലവില്‍ ഏകദേശം എത്ര മെഗാവാട്ടാണ്;

(ബി)നിലവില്‍ കേന്ദ്രത്തില്‍ നിന്ന് എത്ര മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ട്;

(സി)ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഇപ്പോള്‍ എത്ര മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്;

(ഡി)കാറ്റില്‍ നിന്ന് സംസ്ഥാനത്തിന് എത്ര മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ട്; എന്ന് അറിയിക്കാമോ;

()സംസ്ഥാനത്തിന് അധികമായി ആവശ്യമുള്ള വൈദ്യുതി സൌരോര്‍ജത്തില്‍ നിന്ന് ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(എഫ്)സൌരോര്‍ജ്ജ പദ്ധതികള്‍ക്കായി താല്‍പര്യപത്രം സമര്‍പ്പിച്ച കമ്പനികളുടെ എണ്ണം എത്ര; അതില്‍ നിന്ന് എത്ര കമ്പനികളെ ഷോര്‍ട്ട് ലിസ്റ് ചെയ്തിട്ടുണ്ട്; ആയത് ഏതൊക്കെ കമ്പനികളെന്ന് വ്യക്തമാക്കുമോ;

(ജി)ഷോര്‍ട്ട് ലിസ്റ് ചെയ്ത കമ്പനികളില്‍ വൈദ്യുതി ബോര്‍ഡ് ഏതൊക്കെ കമ്പനികള്‍ക്ക് ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ;

(എച്ച്)2013-14 സാമ്പത്തിക വര്‍ഷം സൌരോര്‍ജ്ജ വൈദ്യുതി പദ്ധതികളില്‍ നിന്ന് എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കുമോ;

()സൌരോര്‍ജ്ജ പദ്ധതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

385

സൌരോര്‍ജ്ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന നടപടി

ശ്രീ.വി.എം.ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സൌരോര്‍ജ്ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പാനലുകള്‍ സ്ഥാപിക്കുന്നതിന് സബ്സിഡി നല്‍കുന്നുണ്ടോ;എങ്കില്‍ എത്ര ശതമാനം;

(സി)കേരളത്തില്‍ ഏതെങ്കിലും ഏജന്‍സികളെ പ്രസ്തുത പാനലുകള്‍ സ്ഥാപിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(ഡി)ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും സബ്സിഡി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

386

റൂഫ്ടോപ്പ് സോളാര്‍ പവര്‍ പ്ളാന്റ് പദ്ധതി

ശ്രീ. എം..വാഹീദ്

,, .സി.ബാലകൃഷ്ണന്‍

,, ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്ത് റൂഫ്ടോപ്പ് സോളാര്‍ പവര്‍ പ്ളാന്റ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ നോഡല്‍ ഏജന്‍സി ഏതാണ്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എത്ര കമ്പനികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്;വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

()എന്ത് അളവിലുള്ള വൈദ്യുതിയാണ് പ്രസ്തുത പദ്ധതിവഴി ഗുണഭോക്താവിന് ലാഭിക്കാനാകുന്നതെന്ന് വിശദമാക്കുമോ

387

ഊര്‍ജ്ജ പ്രതിസന്ധി

ശ്രീ.മോന്‍സ് ജോസഫ്

,, സി.എഫ്.തോമസ്

,, റ്റി.യു.കുരുവിള

,, തോമസ് ഉണ്ണിയാടന്‍

()സംസ്ഥാനം അഭിമുഖികരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധി മറികടക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)സൌരോര്‍ജ്ജ പാനലുകള്‍ ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?

 
388

പാരമ്പര്യേതരമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുള്ള വൈദ്യുതിയുത്പാദനം

ശ്രീമതി ഗീതാ ഗോപി

()പാരമ്പര്യേതരമാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് സംസ്ഥാനത്ത് ഊര്‍ജ്ജോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)വൈദ്യുതി ബോര്‍ഡിന്റെ ഗവേഷണവിഭാഗം കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനുള്ളില്‍ പ്രസ്തുത ആവശ്യം മുന്‍നിര്‍ത്തി നടത്തിയ ഗവേഷണപ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;

(സി)പാരമ്പര്യേതരമാര്‍ഗ്ഗങ്ങളില്‍ ഊര്‍ജ്ജോത്പാദനം നടത്തുന്നതിന് വൈദ്യുതി ബോര്‍ഡിന്റെ കീഴില്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്; വിശദീകരിക്കുമോ?

389

ബദല്‍ ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, .സി. ബാലകൃഷ്ണണ്‍

,, വി.പി. സജീന്ദ്രന്‍

,, എം.പി. വിന്‍സന്റ്

()സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലക്ഷാമത്തെ തുടര്‍ന്ന് പരമാവധി ബദല്‍ ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പദ്ധതിയുമായി ആരെയൊക്കെയാണ് സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

()എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതി പ്രകാരം ലക്ഷ്യമിട്ടിരിക്കുന്നത്?

390

സൌരോര്‍ജ്ജവൈദ്യുതോത്പാദനയൂണിറ്റുകള്‍ നിര്‍ബ്ബന്ധിതമാക്കാന്‍ നടപടി

ശ്രീ. എം. ചന്ദ്രന്‍

()വൈദ്യുതിയുടെ അനിയന്ത്രിതമായ ഉപയോഗം തടയുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണു നടപ്പിലാക്കിയിട്ടുള്ളത്;

(ബി)സൌരോര്‍ജ്ജവൈദ്യുതോത്പാദനയൂണിറ്റുകള്‍ ഗാര്‍ഹികാടിസ്ഥാനത്തില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)സൌരോര്‍ജ്ജവൈദ്യുതപദ്ധതികളുടെ പ്രധാനന്യൂനത ചെലവേറിയ സര്‍വ്വീസിങ്ങാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍, ആയതു പരിഹരിക്കുവാന്‍ കെ.എസ്..ബി. നേരിട്ട് സര്‍വ്വീസും ഗ്യാരന്റിയും നല്‍കി പ്രസ്തുതപദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

()പുതിയ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് സൌരോര്‍ജ്ജവൈദ്യുതോത്പാദനയൂണിറ്റുകള്‍ നിര്‍ബ്ബന്ധിതമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുന്നത് പരിഗണനയിലുണ്ടോ?

<<back

  next page>>

                                                                                                                  

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.