UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3194

നിര്‍ബന്ധിത മതമാറ്റം

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്ത് 2006-നുശേഷം എത്ര മതംമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത മതംമാറ്റങ്ങളില്‍ എത്ര യുവതികള്‍ മതം മാറിയിട്ടുണ്ടെന്നും അവര്‍ ഏത് മതത്തിലേക്കാണ് മാറിയതെന്നും മതംമാറ്റത്തിനുമുമ്പ് അവര്‍ ഏത് മതത്തില്‍ അല്ലെങ്കില്‍ ജാതിയില്‍പ്പെട്ടവരായിരുന്നുവെന്നും വ്യക്തമാക്കുമോ ;

(സി)ഒരു പ്രത്യേക മതത്തിലേയ്ക്കാണ് ഈ മതംമാറ്റങ്ങളില്‍ ഭൂരിപക്ഷവും നടന്നിട്ടുള്ളതെങ്കില്‍ ആയതിന് പിന്നില്‍ ഏതെങ്കിലും ബാഹ്യശക്തികളുടെ പ്രേരണയുണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

()ഒരു പ്രത്യേക മതത്തിലേയ്ക്ക് മാത്രം മതംമാറ്റം വ്യാപകമായി നടക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോ ;

(എഫ്)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;

(ജി)ഇല്ലെങ്കില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിന് തയ്യാറാകുമോ ;

(എച്ച്)മതംമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

3195

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡല്‍ഹി സന്ദര്‍ശനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാന മുഖ്യമന്ത്രിയും ഏതെല്ലാം മന്ത്രിമാരും എത്ര തവണ ഡല്‍ഹി സന്ദര്‍ശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി)ഓരോ യാത്രയിലും മുഖമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തിന്റെ എന്തെല്ലാം ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചതെന്ന് വിശദമാക്കുമോ :

(സി)ഈ സമര്‍പ്പിക്കപ്പെട്ട ആവശ്യങ്ങളില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം അനുമതി നല്‍കിയതെന്ന് വെളിപ്പെടുത്താമോ ;

(ഡി)ആയതിനായി കേന്ദ്ര സര്‍ക്കാര്‍ എന്തു തുക നീക്കി വെച്ചിട്ടുണ്ടെന്നും ഇതിനകം എന്തു തുക സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയെന്നും വിശദമാക്കാമോ ?

3196

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം

ശ്രീ. കെ. രാധാകൃഷ്ണന്‍

()സര്‍ക്കാര്‍ വാഹനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ആയതു തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്തത് സംബന്ധിച്ച എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെടുകയുണ്ടായി വിശദമാക്കുമോ ;

(ഡി)സര്‍ക്കാര്‍ വാഹനത്തിലെ ‘കേരള സര്‍ക്കാര്‍’ എന്ന ബോര്‍ഡ് എടുത്തു മാറ്റി, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()പ്രസ്തുത ദുരുപയോഗങ്ങള്‍ കണ്ടുപിടിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുകയുണ്ടായി ; എത്ര കേസ്സുകള്‍ പിടിക്കപ്പെട്ടു ; വിശദമാക്കാമോ ;

(എഫ്)ഓരോ മന്ത്രിയ്ക്കും അവരുടെ ഓഫീസിന്റെ ആവശ്യപ്രകാരം അലോട്ട് ചെയ്യപ്പെട്ട വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നമ്പറുകള്‍ സഹിതം വ്യക്തമാക്കാമോ ; ഇവയില്‍ ഏതെങ്കിലും വാഹനം സര്‍ക്കാര്‍ ബോര്‍ഡ് വെയ്ക്കാതെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തു വരുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ ?

3197

ഭരണ സംവിധാനം സംബന്ധിച്ച വിലയിരുത്തല്‍

ശ്രീ. . പി. ജയരാജന്‍

,, . എം. ആരീഫ്

,, എസ്. രാജേന്ദ്രന്‍

,, റ്റി. വി. രാജേഷ്

()സംസ്ഥാനത്തിന്റെ ഭരണ സംവിധാനം നിലവില്‍ പരാജയമാണെന്നും പോരായ്മകള്‍ ഏറെയാണെന്നും മുഖ്യമന്ത്രി പ്രസ്താവന നടത്തുകയുണ്ടായോ;

(ബി)ഭരണസംവിധാനങ്ങള്‍ പരാജയമാകാനിടയാക്കിയ സാഹചര്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ; ഈ രംഗത്ത് സര്‍ക്കാര്‍ സ്വീകരിച്ചുപോന്ന എന്തെല്ലാം നിലപാടുകള്‍ തിരുത്തേണ്ടതായിട്ടുണ്ട്;

(സി)ഇവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

3198

സേവനാവകാശ നിയമം

ശ്രീ. വി. ശശി

()വിവരാവകാശ നിയമം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി)സേവനാവകാശ നിയമം കേരളത്തില്‍ ഏതെല്ലാം വകുപ്പുകളിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി)ഈ നിയമം നടപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ?

3199

സേവനാവകാശ നിയമവും സുതാര്യ കേരളം പരിപാടിയും

ശ്രീ. എം. പി. വിന്‍സെന്റ്

()സേവനാവകാശ നിയമം നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് പറയുമോ;

(ബി)മുഖ്യമന്ത്രിയുടെ സുതാര്യകേരളം പദ്ധതിയുടെ മോണിറ്ററിംഗ് സെല്‍ ഓരോ ജില്ലയിലും പൊതുഭരണ വകുപ്പിന് കീഴില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3200

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍മേല്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, വി.പി. സജീന്ദ്രന്‍

,, പി.സി. വിഷ്ണുനാഥ്

,, ഹൈബി ഈഡന്‍

()ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത സമിതിയുടെ കര്‍ത്തവ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എന്തെല്ലാം വിഷയങ്ങളാണ് സമിതി പരിശോധിക്കുന്നത്;

(ഡി)ഏതെല്ലാം മേഖലയില്‍ നിന്നുള്ള പ്രതിനിധികളെയാണ് സമിതിയില്‍ അംഗങ്ങളാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

3201

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നല്‍കുന്ന പരാതികളിന്മേല്‍ തുടര്‍നടപടികള്

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. ഷംസുദ്ദീന്‍

,, എം. ഉമ്മര്‍

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ നല്കുന്ന പരാതികള്‍ക്കും, നിവേദനങ്ങള്‍ക്കും ഉചിതമായ പരിഗണന നല്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പരാതികള്‍ക്കോ നിവേദങ്ങള്‍ക്കോ തീരുമാനമാകുമ്പോള്‍ ആയവ സംബന്ധിച്ച മറുപടി നിര്‍ബന്ധമായും നല്കിയിരിക്കണമെന്നതു സംബന്ധിച്ച് നിര്‍ദ്ദേശമെന്തെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി)ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിര എന്ത് നടപടിയാണ് സ്വീകരിക്കാറുള്ളതെന്ന് പറയാമോ;

(ഡി)അതിനായി ആരെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കുമോ ;

()പരാതിക്കാരന് മറുപടി നല്കി എന്നു ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അതത് ഓഫീസ്/സ്ഥാപനമേധാവിക്കു നല്കി ഉത്തരവു പുറപ്പെടുവിക്കുമോ ?

3202

ടോള്‍ ഫ്രീ നമ്പര്‍വഴി രജിസ്റര്‍ ചെയ്ത പരാതികള്‍

ശ്രീ. വി. ശശി

()മുഖ്യമന്ത്രിയുടെ ഓഫീസിലെ ടോള്‍ഫ്രീ നമ്പര്‍വഴി ഇതുവരെ രജിസ്റര്‍ ചെയ്ത പരാതികള്‍ എത്രയെന്ന് പറയുമോ;

(ബി)ഇതില്‍ ഏറ്റവുമധികം പരാതികള്‍ ഏത് വകുപ്പിനെ സംബന്ധിച്ചുള്ളതാണെന്ന് അറിയിക്കുമോ;

(സി)കോള്‍ സെന്ററില്‍ ലഭിച്ച എത്ര പരാതികള്‍ തീര്‍പ്പാക്കിയെന്ന് വ്യക്തമാക്കുമോ?

3203

ആലുവ നിയോജക മണ്ഡലത്തില്‍ എ.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ കാര്‍ഡുകള്‍ ആക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍

ശ്രീ. അന്‍വര്‍ സാദത്ത്

()മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എ.പി.എല്‍ റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍ റേഷന്‍കാര്‍ഡ് ആക്കുന്നതു സംബന്ധിച്ച് ആലുവ നിയോജക മണ്ഡലത്തില്‍ എത്ര പരാതികള്‍ ലഭിച്ചു എന്ന് പറയുമോ;

(ബി)പ്രസ്തുത അപേക്ഷകളില്‍ അര്‍ഹരായിട്ടുള്ള എത്ര പേര്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി)റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുവാന്‍ അര്‍ഹരായിട്ടുള്ളവര്‍ക്ക് എന്ന് നല്‍കുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കുമോ?

3204

മുന്നോക്ക വികസന കോര്‍പ്പറേഷന്‍

ശ്രീ. ജി. സുധാകരന്‍

'' വി. ശിവന്‍കുട്ടി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എം. ഹംസ

()മുന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക് എന്തെങ്കിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി)കോര്‍പ്പറേഷന് ഇതിനകം എത്ര ഫണ്ട് അനുവദിക്കുകയുണ്ടായി;

(ഡി)സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എത്ര പേര്‍ക്ക് സഹായം ലഭ്യമാക്കുകയുണ്ടായി; എന്തെല്ലാം സ്കീമുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്?

3205

ജില്ലാ വികസന സമിതി യോഗങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാന്‍ വേണ്ട നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

()ജില്ലാ വികസനസമിതി യോഗങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്ത കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ വികസന സമിതി യോഗങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കാമോ ?

T3206

വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്കെതിരെ നടപടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, സാജു പോള്‍

,, റ്റി. വി. രാജേഷ്

,, ബി. സത്യന്‍

()വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതു കാരണം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വായ്പ നിക്ഷേധിക്കുന്ന ബാങ്കുകള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നും വിദ്യാഭ്യാസ വായ്പയ്ക്ക് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്ക് എത്രയാണെന്നും വ്യക്തമാക്കാമോ ;

(ബി)മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കില്ലെന്ന ബാങ്കുകളുടെ നിലപാട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടികയാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)വിദ്യാഭ്യാസ വായ്പാ നടപടികള്‍ ലഘൂകരിക്കുന്നതിനും പലിശ നിരക്ക് കുറയ്ക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

3207

വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

()പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്നതിനായുള്ള വിദ്യാഭ്യാസ വായ്പ നിസ്സാര കാരണങ്ങള്‍ കാണിച്ച് ബാങ്കുകള്‍ നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം ബാങ്ക് അധികൃതര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3208

വിദ്യാഭ്യാസ വായ്പകളുടെ പലിശ ഏകീകരണം

ശ്രീ. സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()വിദ്യാഭ്യാസ വായ്പ സുഗമമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി)ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്;

(സി)വിദ്യാഭ്യാസ വായ്പകളുടെ പലിശ ഏകീകരിക്കുന്ന കാര്യം ആലോചിക്കുമോ?

3209

മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ഭൂചലനത്തെപ്പറ്റി ശാസ്ത്രീയ പഠനം

ശ്രീ. ബാബു എം. പാലിശ്ശേരി

()മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 2011 വര്‍ഷത്തില്‍ എത്ര ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട് ; ആയതിന്റെ കൂടിയ തീവ്രത റിക്ടര്‍ സ്കെയിലില്‍ എത്രയാണ് രേഖപ്പെടുത്തിയിട്ടുള്ളത് ; വിശദമാക്കുമോ ;

(ബി)ഭൂചലനം ഡാമുകളുടെ സുരക്ഷയെ എപ്രകാരം ബാധിക്കുമെന്ന് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

3210

മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും സ്വത്തുവിവരം

ശ്രീ. ബാബു എം. പാലിശ്ശേരി

()മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും സ്വത്തുവിവരം പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഓരോ മന്ത്രിമാരുടേയും പ്രഖ്യാപിച്ച സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താമോ?

3211

മന്ത്രിമാരുടെ വിദേശപര്യടനം

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര സംസ്ഥാന മന്ത്രിമാര്‍ വിദേശപര്യടനം നടത്തിയെന്ന് പറയുമോ;

(ബി)ഈ ഇനത്തില്‍ എത്രരൂപ ചെലവഴിച്ചു; ഏറ്റവുമധികം തവണ വിദേശയാത്ര നടത്തിയ മന്ത്രി ആരെന്ന് അറിയിക്കുമോ;

(സി)ഔദ്യോഗികയാത്രകളാണോ സ്വകാര്യയാത്രകളാണോ നടത്തിയതെന്ന് വ്യക്തമാക്കുമോ?

3212

ജനസമ്പര്‍ക്ക പരിപാടി

ശ്രീ. അന്‍വര്‍ സാദത്ത്

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കുവാന്‍ ബാക്കി നില്‍ക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3213

ജനസമ്പര്‍ക്ക പരിപാടി - വിശദാംശം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച ഏറ്റവും ഉയര്‍ന്ന സാമ്പത്തിക സഹായം എത്ര; ഏറ്റവും താഴ്ന്ന സാമ്പത്തിക സഹായം എത്ര; വിശദമാക്കുമോ;

(ബി)ജനസമ്പര്‍ക്ക പരിപാടികള്‍ നടത്താതെ തന്നെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3214

ജനസമ്പര്‍ക്ക പരിപാടിയില്‍ സാമ്പത്തിക സഹായം - ജില്ല തിരിച്ച് വിശദാംശം

ഡോ. കെ. ടി. ജലീല്‍

()ജനസമ്പര്‍ക്ക പരിപാടിയില്‍ എത്ര രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കിയിരുന്നതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)ഇത്തരം ആനുകൂല്യം എത്രപേര്‍ക്ക് നല്‍കി എന്ന് ജില്ല തിരിച്ച് വിശദമാക്കുമോ ?

3215

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തൃശ്ശൂര്‍ ജില്ലയില്‍ വിശദാംശം

ശ്രീ. ബാബു എം. പാലിശ്ശേരി

()മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയപ്പോള്‍ എത്ര അപേക്ഷകള്‍ ലഭിച്ചു;

(ബി)ആയതില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധന സഹായം ലഭിക്കുന്നതിന് എത്ര അപേക്ഷ ലഭിച്ചു;

(സി).പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആയി മാറ്റി ലഭിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചു;

(ഡി)ആയതില്‍ എത്ര റേഷന്‍ കാര്‍ഡുകള്‍ എ.പി.എല്‍-ല്‍ നിന്നും ബി.പി.എല്‍ ആയി മാറ്റം വരുത്തി നല്‍കി; വിശദാംശം വ്യക്തമാക്കാമോ;

()ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ ലഭിച്ച് തീര്‍പ്പു കല്പിച്ച പല അപേക്ഷകളിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ?

3216

ജനസമ്പര്‍ക്ക പരിപാടിക്കായി ചെലവായ തുക

ഡോ. കെ. ടി. ജലീല്‍

()മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി എത്ര ലക്ഷം രൂപയാണ് ചെലവായത് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)ഏതെല്ലാം കാര്യങ്ങള്‍ക്കായാണ് ഈ തുക ചെലവഴിച്ചതെന്നും ഇനം തിരിച്ച് വിശദമാക്കാമോ ?

3217

. . എസ്. കാരുടെ വിശദാംശങ്ങള്‍

ശ്രീ. എം. ഉമ്മര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്ര സര്‍ക്കാരില്‍ നിന്നും എത്ര ഐ. . എസ്. ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് കിഴിലേയ്ക്ക് മടങ്ങി വന്നിട്ടുണ്ടെന്ന് അറിയിക്കാമോ;

(ബി)കേരളത്തില്‍ നിന്ന് എത്ര ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസിലേയ്ക്ക് മടങ്ങിയിട്ടുണ്ടെന്ന് പറയാമോ;

(സി)എത്ര ഐ. .എസ്്. കേഡറിലുളള തസ്തികകള്‍ സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് പറയാമോ; അവ ഏതെല്ലാം തസ്തികകളിലാണെന്ന് വ്യക്തമാക്കുമോ?

3218

കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന കേരള കേഡറിലുള്ള ഉദ്യോഗസ്ഥന്മാര്‍

ശ്രീമതി ജമീലാ പ്രകാശം

()അഖിലേന്ത്യാ സര്‍വ്വീസിന്റെ ഭാഗമായി കേരളത്തിലേക്ക് അലോട്ട് ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരില്‍ എത്രപേര്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലും വിവിധ സ്ഥാപനങ്ങളിലും നിലവില്‍ ജോലി നോക്കുന്നുവെന്ന് പറയുമോ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)കേരള കേഡറിലുള്ള എത്ര ഉദ്യോഗസ്ഥന്മാര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നോക്കുന്നുവെന്ന് വ്യക്തമാക്കുമോ;

3219

..എസ്., .പി.എസ്., .എഫ്.എസ് ഉദ്യോഗസ്ഥരുടെ വിശദാംശം

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് എത്ര ഐ..എസ്, .പി.എസ്, .എഫ്.എസ് ഓഫീസര്‍മാരാണ് നിലവിലുള്ളത്; ഈ വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്നുണ്ട്;

(ബി)സംസ്ഥാന കേഡറിലുള്ള എത്ര പേര്‍ ഐ..എസ്, .പി.എസ്, .എഫ്.എസ് വിഭാഗത്തില്‍ സംസ്ഥാനത്തിന് പുറത്ത് ഒരു വര്‍ഷത്തിനകം സേവനമനുഷ്ഠിക്കാനായി പോയിട്ടുണ്ട്;

(സി)കേന്ദ്ര സര്‍വ്വീസിലേക്ക് പോയിരുന്ന എത്ര പേര്‍ ഇക്കാലയളവില്‍ തിരിച്ചു വന്നു; അവര്‍ ആരെല്ലാം; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് നിന്നും കേന്ദ്രത്തിലേക്ക് പോയ ഈ വിഭാഗം ഉദ്യോഗസ്ഥര്‍ ആരെല്ലാമാണ്?

T3220

നാനോ ടെക്നോളജി വികസനം

ശ്രീ. വി. ശശി

()നാനോ ടെക്നോളജിയുടെ വികസനത്തിനായി ഇതുവരെ എന്തൊക്കെ പ്രോത്സാഹനങ്ങളാണ് നല്‍കിയിട്ടുള്ളത്; എന്തൊക്കെ സംരഭങ്ങളാണ് ആരംഭിച്ചത്; വിശദമാക്കാമോ;

(ബി)പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

3221

ഗവേഷണ നയം

ശ്രീ. എം. ഹംസ

()ശാസ്ത്ര സാങ്കേതിക ശാസ്ത്ര, പരിസ്ഥിതി മേഖലകളില്‍ ഗവേഷണത്തിനായി സംസ്ഥാനം എന്തെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ശാസ്ത്ര സാങ്കേതിക രംഗത്തെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഗവേഷണത്തിനായി എത്ര രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത്; ഗവേഷണ ഫലങ്ങള്‍ എന്തെല്ലാമൊക്കെയെന്ന് വെളിപ്പെടുത്താമോ;

(സി)ഗവേഷണത്തിന്റെ ആവശ്യകതക്കനുസരിച്ച് ഈ മേഖലയില്‍ സംസ്ഥാനം ആവിഷ്ക്കരിച്ച പോളിസികളിന്മേലുള്ള പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാനുള്ള റിസര്‍ച്ച് പോളിസി പ്രഖ്യാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

3222

ചടയമംഗലം നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കപ്പെട്ട തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

()2011 മേയ് മാസം മുതല്‍ 2012 മേയ് മാസം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എത്ര തുക വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി)ചടയമംഗലം നിയോജകമണ്ഡലത്തില്‍ എന്ത് തുക അനുവദിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

3223

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായം

ഡോ. കെ. ടി. ജലീല്‍

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അപകട മരണം സംഭവിച്ച വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് എല്ലാം നല്‍കുന്ന ആനൂകൂല്യം ഒരേ തുകയാണോ ;

(ബി)അല്ലെങ്കില്‍ എല്ലാവര്‍ക്കും ഒരേ തുക വീതം നല്‍കുന്നതിനുള്ള നടപടി ഉദ്ദേശിക്കുന്നുണ്ടോ?

3224

'എന്‍ഡോസള്‍ഫാന്‍ ഇര' എന്ന പദപ്രയോഗം

പ്രൊഫ. സി. രവീന്ദ്രനാഥ്

()'എന്‍ഡോസള്‍ഫാന്‍ ഇര' എന്ന പദപ്രയോഗം ഇപ്പോള്‍ സര്‍ക്കാര്‍ രേഖകളിലുണ്ടോ;

(ബി)പ്രസ്തുത പദപ്രയോഗം സര്‍ക്കാര്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ ആയത് എന്നാണെന്നും എന്തുകൊണ്ടാണെന്നും വ്യക്തമാക്കുമോ?

3225

നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നതും നടപ്പിലാക്കാന്‍ കഴിയാതെ വന്നതുമായ പദ്ധതികളുടെ വിശദാംശം

ശ്രീ. പി.കെ. ഗുരുദാസന്‍

()സര്‍ക്കാര്‍ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നതില്‍ ഇതിനകം നടപ്പിലാക്കാന്‍ കഴിയാതെ വന്ന പദ്ധതികള്‍ ഏതൊക്കെയായിരുന്നു എന്ന് വെളിപ്പെടുത്താമോ;

(ബി)മുന്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചതും ഇപ്പോള്‍ പൂര്‍ത്തിയാക്കിയതുമായ നൂറുദിന പരിപാടിയിലെ ഇനങ്ങള്‍ ഏതൊക്കെയായിരുന്നു വിശദമാക്കുമോ?

3226

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്താനുള്ള പദ്ധതി

ശ്രീ. സാജു പോള്‍

()സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്താനുള്ള പദ്ധതി നിലവിലുണ്ടോ; എങ്കില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ആയത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)സ്റാഫ് ഫിക്സേഷന്‍ എന്ന പേരില്‍ തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ജോലി ഭാരമുള്ള വകുപ്പുകളിലേക്ക് മറ്റ് സര്‍ക്കാര്‍ ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എടുത്ത നടപടികള്‍ എന്തൊക്കെയാണ്;

(ഡി)ഏതൊക്കെ വകുപ്പുകളിലാണ് ജോലി ഭാരം കൂടുതലുള്ളതായി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

3227

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീ. കെ.വി. വിജയദാസ്

()സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)ആയത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി താങ്കള്‍ക്ക് എന്തെങ്കിലും കത്തോ നിര്‍ദ്ദേശമോ നല്‍കുകയുണ്ടായോ; എങ്കില്‍ വിശദാംശം നല്‍കുമോ ; ആയതിന്റെ പകര്‍പ്പ് നല്‍കുമോ ;

(സി)ശ്രീ. യോഗേഷ് അഗര്‍വാളുമായി താങ്കള്‍ക്ക് ഇത് സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച നടത്തിയോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

3228

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുവാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുവാന്‍ ഏതെങ്കിലും മുന്‍സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവോ എന്നറിയിക്കാമോ ;

(ബി)പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)ഇതു സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3229

ജനറല്‍-തസ്തികമാറ്റം വിഭാഗങ്ങളുടെ കട്ട്ഓഫ് മാര്‍ക്കിന്റെ അപാകത

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ് തസ്തികയുടെ നിയമനത്തിനായി താഴ്ന്ന ശമ്പളസ്കെയില്‍ ഉള്ളവരില്‍ നിന്ന് തസ്തികമാറ്റം വഴിയും ജനറല്‍ വിഭാഗത്തിലും ജില്ലാടിസ്ഥാനത്തില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചതിന്‍മേലുള്ള ഷോര്‍ട്ട്ലിസ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ജനറല്‍ വിഭാഗത്തെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന കട്ട്ഓഫ് മാര്‍ക്ക് തസ്തിക മാറ്റം വഴിയുള്ള അപേക്ഷകര്‍ക്ക് നിശ്ചയിച്ചതിലുണ്ടായ അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി ഉണ്ടാകുമോ

T3230

സ്പോര്‍ട്സ് ക്വാട്ടയിലേക്കുള്ള നിയമനങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്ത് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്പോര്‍ട്സ് ക്വാട്ടയിലേക്കുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായി ഓരോ വര്‍ഷവും എത്ര തസ്തികകളാണ് മാറ്റി വച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)ഫുട്ബോള്‍, വോളിബോള്‍, അത്ലറ്റിക്സ് എന്നിവയ്ക്ക് എത്ര ശതമാനം സീറ്റുകളാണ് മാറ്റിവച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

(ഡി)കോളേജ്, ഹയര്‍സെക്കന്ററി പ്രവേശനത്തില്‍ സ്പോര്‍ട്സ് ക്വാട്ടയിലുള്ള അഡ്മിഷന് എന്തെല്ലാം മാനദണ്ഡമാണ് പരിഗണിക്കുന്നതെന്ന് വിശദമാക്കാമോ;

()ഈ തെരഞ്ഞെടുപ്പുകള്‍ പരിശോധിക്കുന്നതിന് എന്ത് സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

3231

ആശ്രിത നിയമനം സ്പോര്‍ട്ട്സ് ക്വഅട്ട നിയമനം

ശ്രീ. കെ. രാജു

() സംസ്ഥാനത്ത ആശ്രിത നിയമനം സ്പോര്‍ട്ട്സ് ക്വാട്ട നിയമനം എന്നിവയുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത വിഭാഗങ്ങളില്‍ ഇതുവരെയുള്ള കുടിശ്ശിക പൂര്‍ണ്ണമായും നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3232

ആശ്രിതനിയമനം ത്വരിതപ്പെടുത്തല്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() സംസ്ഥാനത്ത് ആശ്രിതനിയമനം ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ; ഏതെല്ലാം വകുപ്പുകളിലാണ് ; വിശദാംശം ലഭ്യമാക്കുമോ ;

(ബി) ആശ്രിതനിയമനം ത്വരിതപ്പെടുത്തുന്നതിനായി എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ ;

(സി) ആശ്രിത നിയമന വ്യവസ്ഥയില്‍ ക്ളറിക്കല്‍ തസ്തികയ്ക്ക് വേണ്ട യോഗ്യത പ്ളസ് ടൂ ആയി ഉയര്‍ത്തിയിട്ടുണ്ടോ ;

(ഡി) യോഗ്യത പ്ളസ്ടൂ ആയി ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ പത്താം ക്ളാസ് പാസായതും എന്നാല്‍ വര്‍ഷങ്ങളായി നിയമനത്തിനായി കാത്തിരിക്കുന്നവരുമായ അപേക്ഷകരെ ആയതു ബാധിക്കുമോ ; ഉണ്ടെങ്കില്‍ ഇവര്‍ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

3233

സൂപ്പര്‍ന്യൂമററി ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്കെതിരെ നടപടികള്‍

ശ്രീ. പി. തിലോത്തമന്‍

()2012 മാര്‍ച്ച് മാസത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നും ജീവനക്കാര്‍ വിരമിച്ചിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന മുഴുവന്‍ ഒഴിവുകളിലേയ്ക്കും സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിക്കാനുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ടോ എന്നു പറയാമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)സൂപ്പര്‍ന്യൂമററിയായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്കെതിരെ നടപടികള്‍ എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ ?

3234

പി. എസ്. സി.യിലെ കോള്‍ സെന്റര്‍

ശ്രീ. വി. എസ്. സുനില്‍കുമാര്‍

,, സി. ദിവാകരന്‍

,, കെ. അജിത്

,, . കെ. വിജയന്‍

()സംസ്ഥാനത്ത് പി. എസ്. സി. കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സെന്ററുകളിലൂടെ ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പറയുമോ;

(സി)പ്രസ്തുത കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

3235

പി.എസ്.സി. നിയമനം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ എത്രപേര്‍ക്ക് പി.എസ്.സി. വഴി നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം കൊണ്ട് എത്ര പേര്‍ക്കാണ് പി.എസ്.സി. വഴി നിയമനം നല്‍കിയതെന്നും വ്യക്തമാക്കാമോ ?

3236

പി.എസ്.സി യിലെ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനത്തിലെ ന്യൂനത

ശ്രീ. പി. ഉബൈദുള്ള

()പി.എസ്.സി.യില്‍ പുതുതായി ആരംഭിച്ച ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതിയുടെ പുരോഗതികള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)അന്യസംസ്ഥാനങ്ങളിലെയും നമ്മുടെ സംസ്ഥാനത്തെയും യൂണിവേഴ്സിറ്റികളില്‍ നിന്നും മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്നും നേടുന്ന അംഗീകൃത യോഗ്യതകള്‍ രേഖപ്പെടുത്താന്‍ ഓണ്‍ലൈനില്‍ സംവിധാനമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അവ പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

3237

ഒഴിവുകള്‍ യഥാസമയം പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി

ശ്രീ. സി. പി. മുഹമ്മദ്

,, ഷാഫി പറമ്പില്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

()വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത്;

(ബി)ആയത് സംബന്ധിച്ച് പി. & . ആര്‍. ഡി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉത്തരവുകളിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്;

(സി)ആന്റിസിപ്പേറ്റഡ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്;

(ഡി)റാങ്ക്ലിസ്റ് നിലവിലുള്ള പോസ്റുകളിലേയ്ക്ക് നിയമനം നടത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

3238

50 വയസ്സു കഴിഞ്ഞ ജീവനക്കാര്‍ക്ക് പ്രെമോഷന്‍ ലഭിക്കുന്നതിന്പാലിക്കേണ്ട മാനദണ്ഡങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സര്‍ക്കാര്‍ സര്‍വ്വീസിലുള്ള 50 വയസ്സുകഴിഞ്ഞ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷകള്‍ പാസ്സാകണമെന്ന നിബന്ധന നിലവിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ;

(സി)തസ്തിക മാറ്റം വഴി ഉയര്‍ന്ന തസ്തികയില്‍ നിയമനം ലഭിക്കുന്ന അമ്പതു വയസ്സു കഴിഞ്ഞ ജീവനക്കാര്‍ക്ക് പ്രസ്തുത തസ്തികയില്‍ പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്യുന്നതിന് ഏതെങ്കിലും ടെസ്റ് പാസ്സാകേണ്ടതുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ ?

3239

ആലപ്പുഴ ജില്ലാ പി.എസ്.സി. മുഖേന ലാസ്റ്ഗ്രേഡായി നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെരിഫിക്കേഷന്‍

ശ്രീ. . . അസീസ്

()പി.എസ്.സി. മുഖേന നിയമനം ലഭിച്ചവരെ റഗുലറൈസ് ചെയ്യുന്നതിനുമുമ്പായി വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ വെരിഫിക്കേഷന് ശേഷമുളള റഗുലറൈസേഷന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവനക്കാരന് സര്‍വ്വീസ് സംബന്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുകയുളളൂ എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ആലപ്പുഴ ജില്ലാ പി.എസ്.സി. മുഖേന ലാസ്റ് ഗ്രേഡായി നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും വെരിഫിക്കേഷന്‍ നടത്താത്ത വിവരം അറിയാമോ;

(ഡി)എങ്കില്‍ കാലതാമസം കൂടാതെ വെരിഫിക്കേഷന്‍ നടത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

3240

സെക്രട്ടേറിയറ്റ് അസിസ്റന്റ്മാര്‍ക്ക് ട്രെയിനിംഗ്

ശ്രീ. എം. . വാഹീദ്

()സെക്രട്ടേറിയറ്റില്‍ പുതിയതായി നിയമിക്കപ്പെടുന്ന അസിസ്റന്റ്മാര്‍ക്ക് നിര്‍ബന്ധിത ട്രെയിനിംഗ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)സെക്രട്ടേറിയറ്റില്‍ ഫയല്‍ പരിശോധനയും നോട്ട് തയ്യാറാക്കലും കൂടുതല്‍ കാര്യക്ഷമതയോടും, ഗൌരവത്തോടെയും ചെയ്യേണ്ടതാണെന്നും, തീര്‍പ്പ് ഫയലുകള്‍ നഷ്ടപ്പെടാത്തവിധത്തില്‍ അതാതു സമയം റെക്കോഡ്സില്‍ അയച്ച് സൂക്ഷിക്കേണ്ടതാണെന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനായി എന്ത് നടപടി സ്വീകരിക്കുമെന്ന് പറയാമോ;

(സി)ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിന് കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.