റീ
സര്‍വ്വേകളിലെ അപാകതകള്‍
1218.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റീ
സര്‍വ്വേകളിലെ
അപാകതകള്‍
പരിഹരിക്കുന്നതിന്
ലഭിച്ച
അപേക്ഷകളിന്മേല്
തീർപ്പ്കല്പ്പിക്കാനുള്ളവ
എത്രയാണെന്ന്
വ്യക്തമാക്കുമോ ?
(ബി)
സബ്
ഡിവിഷന് ചെയ്ത
വസ്തുവിന്റെ
വിസ്തീര്‍ണ്ണ വ്യത്യാസം
പരിഹരിച്ചു കിട്ടാനുളള
അപേക്ഷകളില്‍ ഇനിയും
നടപടി
സ്വീകരിക്കാനുള്ളവ
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
റീ
സര്‍വ്വേയിലെ
ക്രമക്കേടുകള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണുളളതെന്ന്
വിശദമാക്കുമോ?
പട്ടയ വിതരണം
1219.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തില്‍
മണക്കാട് വില്ലേജിലെ
അമ്പലത്തറ വാര്‍ഡിലെ
വരവിള, ചൂരല്ത്തോപ്പ്,
മുട്ടാറ്റുവരമ്പ്
തുടങ്ങിയ ബണ്ടു
പുറമ്പോക്കില്‍
താമസിക്കുന്ന നൂറിലധികം
കുടുംബങ്ങള്‍ക്ക്
കൈവശഭൂമിക്ക് പട്ടയം
ലഭ്യമാക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
ഇപ്പോഴത്തെ പുരോഗതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പട്ടയവിതരണത്തിനു
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
2014
ഡിസംബര്‍ 31 -നു മുമ്പ്
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
പട്ടയം നല്കുമെന്നുള്ള
ഉറപ്പ്
നടപ്പിലാക്കുവാന്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ അലംഭാവം
കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
എന്നത്തേക്ക് പട്ടയം
നല്‍കും എന്ന്
വ്യക്തമാക്കുമോ?
ഭൂരഹിതരായവര്‍ക്ക് ഭൂമി
നല്കാന് നടപടി
1220.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരായവരുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എത്ര;
(ബി)
അവര്‍ക്ക്
ഭൂമി
നല്കുന്നതിലേയ്ക്ക്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ആയതിലേയ്ക്ക് എത്ര
അപേക്ഷകളാണ് ലഭിച്ചത്;
(സി)
അപേക്ഷകര്‍ക്ക്
ഭൂമി നല്‍കുന്നതിന്
ബന്ധപ്പെട്ടവര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
പട്ടയം
നല്‍കിയവര്‍ക്ക് ഭൂമി
ലഭിച്ചിട്ടുണ്ടോ; അത്
അവര്‍
ഉപയോഗിക്കുന്നുണ്ടോ;
(ഇ)
ഭൂമികേരള
പദ്ധതി ഉദ്ഘാടനത്തിന്
നല്കിയ
പട്ടയങ്ങള്‍ക്ക് ഭൂമി
ലഭിച്ചിട്ടുണ്ടോ;
ഉപഭോക്താക്കള്‍ ആ ഭൂമി
ഉപയോഗിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കാമോ?
ഇ-ഗവേണന്‍സ്
പദ്ധതി
1221.
ശ്രീ.വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ വകുപ്പില്‍
ഇ-ഗവേണന്‍സ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മിനി
സിവിൽ സ്റ്റേഷൻ
1222.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പയ്യന്നൂരില്‍ ഉദ്ഘാടനം
ചെയ്ത മിനി സിവിൽ
സ്റ്റേഷനില്‍ ഏതെല്ലാം
ഓഫീസുകള്‍ക്ക് മുറികള്‍
അനുവദിച്ചിട്ടുണ്ടെന്നും
ഇല്ലെങ്കിൽ അതിനുള്ള
കാരണവും
വ്യക്തമാക്കുമോ?
ഭൂമി
പതിച്ചു നല്കല്
1223.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ജൂണ്‍ ഒന്നിന് മുമ്പ്
ഭൂമി കെെവശം വച്ച്
വരുന്നതായി
അവകാശപ്പെട്ടുകൊണ്ട്
ഭൂമി പതിച്ചു
നല്‍കണമെന്നാവശ്യപ്പെട്ട്
റവന്യൂ വകുപ്പിന്
ലഭിച്ച അപേക്ഷകള്‍ എ്രത
; ജില്ല തിരിച്ച്
വിശദമാക്കുമോ ;
(ബി)
റവന്യൂ
വകുപ്പ് എസ്.ആര്.ഒ
നം.436/2015 ആയി
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിച്ചതിന്
ശേഷം ഇപ്രകാരം ഭൂമി
പതിച്ച്
കിട്ടുന്നതിനര്ഹമായവരില്
നിന്നും അപേക്ഷ
ക്ഷണിച്ചിട്ടുണ്ടായിരുന്നോ
; എങ്കില്‍ എപ്പോള്‍ ;
ഇപ്രകാരം ലഭിച്ച
അപേക്ഷകള്‍ എ്രത ;
(സി)
സര്‍ക്കാര്‍
ഭൂമി കെെവശം വച്ച്
വരുന്നവര്‍ ആകെ
എ്രതയാണ് ; എ്രത
ഏക്കര്‍ ഭൂമി
സ്വകാര്യവ്യക്തികള്‍
അനധികൃതമായി കെെവശം
വച്ചു വരുന്നു. ;
വിശദമാക്കുമോ ?
ഭൂമി
കൈയേറ്റം
1224.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കൈയ്യേറിയവരില്‍
നിന്ന് തിരിച്ചു
പിടിച്ച ഭൂമി
സംബന്ധിച്ച ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഭൂമി
കൈയ്യേറ്റക്കാരില്‍
നിന്ന് എത്ര ഏക്കര്‍
ഭൂമി തിരിച്ച്
പിടിച്ചിട്ടുണ്ടെന്നുള്ള
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ?
കൃഷി
ചെയ്യാത്ത തോട്ടഭൂമികള്‍
ഏറ്റെടുക്കുന്നത്
1225.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനഞ്ച്
ഏക്കറിലധികം ഭൂമി കൈവശം
വച്ചുവരുന്നവര്
എത്രയുണ്ടെന്ന്
ജില്ലതിരിച്ച്
അറിയിക്കുമോ ;
(ബി)
ഇതില്‍
തോട്ടഭൂമി കൈവശം
വയ്കുന്നവര്‍ എത്ര ;
തോട്ടഭൂമി കൈവശം
വയ്ക്കുന്നവരില്‍
തോട്ടകൃഷി ചെയ്യാതെ
ഭൂമി
തരിശിട്ടിരിക്കുന്നവരുണ്ടോ
; വിശദമാക്കുമോ ;
(സി)
മൊത്തം തോട്ട ഭൂമി
എത്ര ഏക്കര്‍ ആണ് ;
അതില്‍ എത്ര ശതമാനം
ഭൂമി ഒരു കൃഷിയും
ചെയ്യാത്തതായുണ്ട് ;
പ്രസ്തുത
തോട്ടഭൂമികളെല്ലം
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
തയ്യാറാകുമോ ;
(ഡി)
തോട്ടത്തിന്റെ
പേരില്‍ 15 ഏക്കറിലധികം
ഭൂമി കൈവശം വെക്കുകയും
പ്രസ്തുത ഭൂമിയില്‍
കൃഷി
ചെയ്യാതിരിക്കുകയും
ചെയ്യുന്നവരുടെ
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
ഭൂമി
കയ്യേറ്റങ്ങള്‍
1226.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മനുഷ്യാവകാശ
കമ്മീഷന്റെ
നിര്‍ദ്ദേശപ്രകാരം
സംസ്ഥാനത്തെ ഭൂമി
കയ്യേറ്റങ്ങളെ
സംബന്ധിച്ച്
ക്രൈംബ്രാഞ്ച് ഐ.ജി
കണ്ടെത്തിയ വിവരങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍
തയ്യാറാക്കിയ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമാണ്;
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
മനുഷ്യാവകാശ കമ്മീഷന്
എന്തെങ്കിലും ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ഉത്തരവ്
സര്‍ക്കാര്‍
പാലിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ പോലീസ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എവിടെയെല്ലാം;
പ്രതിപട്ടികയിലുള്ള
കയ്യേറ്റക്കാരുടെ പേരും
കയ്യേറ്റത്തിന്റെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ?
ഹെഡ്
സര്വ്വേയറന്മാരുടെ വാര്‍ഷിക
ഇന്‍ക്രിമെന്റ്
1227.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വേ
വകുപ്പിലെ ഹെഡ്
സര്വ്വേയറന്മാ൪ക്ക്
വാര്‍ഷിക
ഇന്‍ക്രിമെന്റ്
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
ഹെെക്കോടതിയില്‍
നിന്നും
വിധിയുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്‍െറ
വിശദാശം ലഭ്യമാക്കുമോ
?
(ബി)
പ്രസ്തുത
വിധി നടപ്പാക്കാന്‍
എന്തെങ്കിലും
തടസ്സമുണ്ടോ ;
ഇല്ലെങ്കില്‍ അത്
എന്നത്തേയ്ക്ക്
നടപ്പാക്കുമെന്ന്
അറിയിക്കുമോ?
വ്യാജ രേഖ
ചമച്ച് പട്ടയം ലഭ്യമാക്കൽ
1228.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
പെരിങ്ങോം വില്ലേജില്‍
വ്യാജ രേഖ ചമച്ച്
പട്ടയം ലഭ്യമാക്കാന്‍
ശ്രമിച്ചതുമായി
ബന്ധപ്പെട്ട വിജിലന്‍സ്
കേസ്സുകളുടെ
കാര്യത്തില്‍ വിശദീകരണ
പത്രിക
സമര്‍പ്പിക്കണമെന്ന
കോടതി ഉത്തരവ്
പാലിക്കാതിരുന്ന
സാഹചര്യം വിശദീകരിച്ച്
ചീഫ് സെക്രട്ടറി
ഹൈക്കോടതിയില്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ ഒരു
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കുമോ;
(ബി)
കേസ്
നടത്തിപ്പില്‍
സര്‍ക്കാര്‍
അഭിഭാഷകരുടെ ഭാഗത്ത്
നിന്നുണ്ടായ വീഴ്ചകള്‍
പരിശോധിക്കുകയുണ്ടായോ
എന്നും ഗുരുതര
വീഴ്ചകള്‍
വരുത്തിയവര്‍ക്കെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ ?
പട്ടയ
വിതരണം
1229.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പേര്‍ക്ക്
പട്ടയം നല്കി എന്ന്
വ്യക്തമാക്കുമോ;
(ബി)
ശേഷിക്കുന്ന
പട്ടയങ്ങള്‍
അടിയന്തരമായി
നല്‍കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
അനുവദിച്ച്
നല്കുന്ന
പട്ടയങ്ങളില്‍
അപാകതകള്‍ കടന്ന്
വരുന്നത്
ഒഴിവാക്കുവാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പട്ടയഭൂമിയിലെ
മരങ്ങള്‍
മുറിക്കുന്നതിന്
ഉള്‍പ്പെടെ
കര്‍ഷകര്‍ക്ക് കൂടുതല്‍
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
പോക്ക്
വരവ് നടപടികള്‍ ഒാണ്‍ലൈന്‍
ആക്കുന്നത്
1230.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമി
കൈമാറ്റം ചെയ്യുമ്പോള്‍
പോക്ക് വരവ്
നടപടികളില്‍ കാലതാമസം
നേരിടുന്നതിനാല്‍
ഇവയുടെ നടപടി ക്രമം
ഒാണ്ലൈനാക്കുന്ന
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
എങ്കിൽ വിശദമാക്കുമോ;
(ബി)
തുടക്കത്തിൽ
എവിടെയെല്ലാമാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
സംസ്ഥാനത്ത് മുഴുവൻ ഇവ
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കുമോ?
റാന്നി
നിയോജക മണ്ഡലത്തിലെ
കര്‍ഷകര്‍ക്ക് പട്ടയം നൽകൽ
1231.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തിലെ
പമ്പാവാലി, വടന്തമണ്,
തെക്കേത്തൊടി
എന്നിവിടങ്ങളിലെ കൈവശ
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍
വിശദീകരിക്കുമോ ;
(ബി)
പട്ടയം
നല്‍കാനായി ആരംഭിച്ച
സര്‍വ്വേ നടപടികള്‍
പൂര്‍ത്തിയായോ;
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ ;
പ്രസ്തുത നടപടികള്‍
ധ്രുതഗതിയിലാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചോ; എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത്;
എന്നത്തേയ്ക്ക്
സര്‍വ്വേ നടപടി
പൂര്‍ത്തിയാക്കാനാകും;
(സി)
പ്രസ്തുത
പട്ടയങ്ങൾ
ഉപാധികളോടെയുള്ളതാണോ
ഉപാധിരഹിതമാണോ; ഉപാധികൾ
എന്തൊക്കെയാണ് ;
(ഡി)
പതിറ്റാണ്ടുകളായി
കര്‍ഷകരുടെ
കൈവശമിരിക്കുന്ന
കൃഷിഭൂമിക്ക് ഉപാധിരഹിത
പട്ടയം നല്കാന് നടപടി
സ്വീകരിക്കുമല്ലോ;
എന്നത്തേക്ക്
പട്ടയവിതരണം
ചെയ്യാനാകും ;
(ഇ)
കര്‍ഷകരുടെ
കൈവശം ഇപ്പോഴുള്ള ഉപാധി
പട്ടയങ്ങളും
ഉപാധിരഹിതമാക്കാന്
നടപടി സ്വീകരിക്കുമോ?
കരവാരം
വില്ലേജ്
1232.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരവാരം
വില്ലേജ് ചിറയിന്‍കീഴ്
താലൂക്കിന്റെ
കീഴിലാക്കി ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)
ആയതു
എന്നു മുതലാണ്
പ്രാബല്യത്തില്‍
വരുന്നതെന്നും
എന്തെല്ലാം നടപടിയാണ്
ഇനി
പൂര്ത്തിയാക്കുവാനുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
തോട്ടം
മേഖലയിലെ ഭൂമി
1233.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം മേഖലയില്‍ എത്ര
ഏക്കര്‍ ഭൂമി
നിലവിലുണ്ട്;
(ബി)
തോട്ടം
മേഖലയിലെ 5% ഭൂമി ഇതര
ആവശ്യങ്ങള്‍ക്ക്
വിനിയോഗിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണ്
ഉപയോഗിക്കാവുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
തോട്ടം
മേഖലയിലെ ഭൂമിയില്‍
തോട്ടം
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കാത്തതായ ഭൂമി
മൊത്തം എത്ര ഏക്കര്‍
ഉണ്ട്;
(ഡി)
തോട്ടം
ഇല്ലാത്ത പ്രസ്തുത
ഭൂമികള്‍ കണ്ടെത്തി
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
വയനാട്
ജില്ലയിലെ റവന്യൂ അദാലത്ത്
1234.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ നടത്തിയ
റവന്യൂ അദാലത്തില്‍
എത്ര പരാതികളാണ്
ലഭിച്ചതെന്നുള്ളതിന്െറ
താലൂക്ക് തലത്തിലുള്ള
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇതില്‍
എത്ര പരാതികളില്‍
തല്‍സമയ പരിഹാരം
ഉണ്ടാക്കാന്‍
സാധിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
ഇനി
തീര്‍പ്പുകല്‍പ്പിക്കാനുള്ള
പരാതികള്‍ എത്രയെന്നും
തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള
കാലതാമസം എന്താണെന്നും
വ്യക്തമാക്കുമോ?
റവന്യൂ
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
1235.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
റവന്യൂ വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാമാണ്
;
(ബി)
ഓരോ
പദ്ധതിയ്ക്കും ഓരോ
ബഡ്ജറ്റിലും
വകയിരുത്തിയ തുക എത്ര;
പദ്ധതികളുടെ
നടത്തിപ്പിനായി
ഖജനാവില്‍ നിന്നും
പിന്‍വലിക്കപ്പെട്ട തുക
എത്ര ;
(സി)
ഈ
അഞ്ച് ബഡ്ജറ്റുകളിലായി
പ്രഖ്യാപിച്ചതില്‍
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ലാത്ത
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?
റവന്യൂ
വകുപ്പിന്റെ ഭൂമി എക്സൈസ്
വകുപ്പിന്
വിട്ടുനല്‍കുന്നതിന് നടപടി
1236.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കിലെ പുളക്കോട്
വില്ലേജില്‍ റവന്യൂ
വകുപ്പിന്റെ കൈവശമുള്ള
ഭൂമിയില്‍ നിന്ന് 30.6
സെന്റ് സ്ഥലം എക്സൈസ്
വകുപ്പിന് കെട്ടിടം
നിര്‍മ്മിക്കാന്‍
വിട്ടു നല്‍കുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
1237.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ടിന്റെ
കഴിഞ്ഞ നാലര വര്‍ഷത്തെ
ഉപയോഗം സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ
;
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് വ്യക്തമാക്കുമോ
;
(ബി)
റിവര്‍
മാനേജ്മെന്റ് ഫണ്ടിന്റെ
സ്രോതസ്സ് ഏതെല്ലാമാണ്
; പ്രസ്തുത ഫണ്ട്
ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കാമെന്നാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത് ;
(സി)
പ്രസ്തുത
ഫണ്ടിന്റെ ശേഷിക്കുന്ന
തുകയെത്രയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
നദീതീരസംരക്ഷണത്തിന്
പ്രസ്തുത ഫണ്ട്
വിനിയോഗിക്കുന്നുണ്ടോ ;
തുക വിനിയോഗിച്ചതു
സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ ;
(ഇ)
നദീതീര
സംരക്ഷണത്തിനുള്ള
സ്റ്റേറ്റ് ഹൈ ലെവല്‍
കമ്മിറ്റി യോഗം
ചേരുന്നതിന്റെ
ചെലവിലേക്കായി പ്രസ്തുത
ഫണ്ട്
വിനിയോഗിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ?
പട്ടയം
നല്‍കുന്നതിനുള്ള നടപടികള്‍
1238.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്അര്ഹരായവര്ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍
പുരോഗമിക്കുന്നുണ്ടോ ;
വ്യക്തമാക്കാമോ ;
(ബി)
കനാല്‍
പുറമ്പോക്കില്‍
താമസിക്കുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
നിയമതടസ്സങ്ങള്‍
നിലവിലുണ്ടോ ; എങ്കില്‍
വ്യക്തമാക്കാമോ ;
(സി)
പത്തനാപുരം
നിയോജക മണ്ഡലത്തില്‍
പട്ടയം നല്കുന്നതു
സംബന്ധിച്ച നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ ?
പ്രകൃതി
ക്ഷോഭ ദുരിതാശ്വാസം
1239.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ആലപ്പുഴ
ജില്ലയില്‍ പ്രകൃതി
ക്ഷോഭ
ദുരിതാശ്വാസത്തില്‍
ഉള്‍പ്പെടുത്തി എത്ര
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
ഈ
പ്രവൃത്തികളില്‍
ഏതൊക്കെ
പൂര്‍ത്തീകരിച്ചു എന്ന്
വിശദമാക്കാമോ;
(സി)
പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍
പൂര്ത്തീകരിക്കപ്പെടാതിരുന്നതിനുള്ല
കാരണം വിശദമാക്കാമോ?
ഇടുക്കി
ജില്ലയിലെ പട്ടയ പ്രദേശങ്ങള്‍
ചര്‍ച്ച ചെയ്യുന്നതിനുള്ള
യോഗം
1240.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ പട്ടയ
പ്രദേശങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിന് 2012
മെയ് ഒമ്പതിന്
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ യോഗം
ചേരുകയുണ്ടായോ;
എങ്കില്‍ ആ യോഗത്തില്‍
ഏതെല്ലാം മന്ത്രിമാര്‍
പങ്കെടുക്കുകയുണ്ടായി;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
യോഗത്തിന്റെ പ്രധാന
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
യോഗ മിനുട്സിന്റെ ഒരു
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(സി)
യോഗ
തീരുമാനങ്ങളില്‍
നടപ്പിലാക്കുവാൻ ഇനിയും
അവശേഷിക്കുന്നവ
ഏതൊക്കെ; യോഗ
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഏതെങ്കിലും വിജ്ഞാപനം
പിന്നീട്
പിന്വലിക്കുകയുണ്ടായോ;
വിശദമാക്കാമോ?
ചേലക്കര
മണ്ഡലത്തിലെ ചെറുതുരുത്തി
തടയണ നിര്‍മ്മാണം
1241.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
ചെറുതുരുത്തി തടയണ
നിര്‍മ്മാണം (റിവര്‍
മാനേജ് മെന്റ് ഫണ്ട്)
തടസ്സപ്പെട്ടു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
തടയണ നിര്‍മ്മാണത്തിനു
വേണ്ടി ഇതുവരെ എ്രത തുക
ചെലവഴിച്ചുവെന്ന്
പറയാമോ ; ചേലക്കര
മണ്ഡലത്തിലെ
ചെറുതുരുത്തി തടയണ
നിര്‍മ്മാണം
(സി)
തടയണ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാന്‍
ആവശ്യമായ തുക
അനുവദിക്കേണ്ടതാണെന്നും
അതിനുവേണ്ടി ജലവിഭവ
വകുപ്പ് സമര്‍പ്പിച്ച
റിവെെസ്ഡ്
എസ്റ്റിമേറ്റ്
അംഗീകരിക്കാവുന്നതാണെന്നും
റിവര്‍ മാനേജ്മെന്റ്
ഫണ്ട് തൃശ്ശൂര്‍ ജില്ലാ
തല കമ്മിറ്റി ശുപാര്‍ശ
ചെയ്തിട്ടും
എന്തുകൊണ്ടാണ്
സംസ്ഥാനതല കമ്മിറ്റി
ഇതുവരെ ഇത്
പരിഗണിക്കാത്തതെന്ന്
വിശദമാക്കാമോ ;
(ഡി)
ചേലക്കര
മണ്ഡലത്തില്‍ കൂടി
കടന്നുപോകുന്ന
ഭാരതപ്പുഴയുടെ
തീരങ്ങളുടെ
സംരക്ഷണത്തിനും
ജലസേചനത്തിനും
കുടിവെള്ള
പദ്ധതികള്‍ക്കും വളരെ
പ്രയോജനകരമായ പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
കുലശേഖരം
പാലം
1242.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കുലശേഖരം പാലം
നിര്‍മ്മാണത്തിനായി
സ്ഥലം ഏറ്റെടുക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
നെഗോഷ്യേറ്റഡ്
പര്‍ച്ചേയ്സ്
വ്യവസ്ഥപ്രകാരമുള്ള
സ്ഥലമെടുപ്പ് നടപടികള്‍
എന്ന് പൂര്‍ത്തിയാകും;
(സി)
ഏറ്റെടുക്കുന്ന
സ്ഥലം പാലം
നിര്മ്മാണത്തിനുവേണ്ടിയാണോ
അതോ ബന്ധപ്പെട്ട
അപ്രോച്ച് റോഡുകളുടെ
നിര്മ്മാണത്തിനായാണോ
പ്രയോജനപ്പെടുത്തുന്നത്;
(ഡി)
പാലം
നിര്‍മ്മാണത്തിന് സ്ഥലം
ലഭ്യമായിട്ടുണ്ടെങ്കില്‍
ഭരണാനുമതി ലഭിച്ച
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
ആരംഭിക്കുമോ?
വ്യാജരേഖ
ചമച്ച് ഭൂമി വാങ്ങാന്‍ ശ്രമം
1243.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യനൂര് പെരിങ്ങളം
വില്ലേജിലെ ഭൂമി
വ്യാജരേഖ ചമച്ച്
വാങ്ങാന്‍ ശ്രമിച്ചത്
സംബന്ധിച്ച വിജിലന്‍സ്
അന്വേഷണം
പൂര്‍ത്തിയായത്
എപ്പോഴായിരുന്നു ;
(ബി)
വിജിലന്‍സ്
അന്വേഷണത്തിലൂടെ
കണ്ടെത്തിയ വസ്തുതകള്‍
വിശദമാക്കുമോ ;
(സി)
കോടതിയില്‍
വന്ന കേസ്
എന്തായിരുന്നു ; കേസ്
നടത്തിപ്പിലുണ്ടായതായി
പറയുന്ന വീഴ്ച
എന്തായിരുന്നു ;
(ഡി)
പ്രസ്തുത
കേസിന്റെ പരിഗണന
ഏതെല്ലാം തീയതികളില്‍
ഹൈക്കോടതിയിലുണ്ടായി ;
ഇതു സംബന്ധിച്ച്
റിപ്പോര്‍ട്ട്
നല്കുന്നതില് വീഴ്ച
വരുത്തിയത് ആരായിരുന്നു
;
(ഇ)
പ്രസ്തുത
ഭൂമിയുടെ യഥാര്‍ത്ഥ
അവകാശി ആരാണ് ;
സര്‍ക്കാര്‍ വക ഭൂമി
ആണെങ്കില്‍ അത്
സംരക്ഷിക്കുന്നതിന്
കേസ് നടത്താന്‍ ജാഗ്രത
കാണിക്കാതിരുന്നവരുടെ
പേരില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ?
ഭൂമിയുടെ
ഫെയര്‍ വാല്യു
1244.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫെയര്‍
വാല്യു
നിശ്ചയിക്കാത്തതുമൂലം
സ്ഥലം കൈമാറ്റം
വൈകുന്നത്
അവസാനിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളത്
എന്ന് പറയാമോ?
(ബി)
ഒരു
സ്ഥലത്തിന്റെ ഫെയര്‍
വാല്യു പുതുതായി
നിശ്ചയിച്ച്
കിട്ടുന്നതിന്
എന്താല്ലാമാണ്
ചെയ്യേണ്ടതെന്ന്
പറയാമോ, ആലപ്പുഴ
ജില്ലയില്‍ ഇപ്രകാരം
ഫെയര്‍ വാല്യു
നിശ്ചയിച്ചു
കിട്ടുന്നതിനുള്ള എത്ര
അപേക്ഷകള്‍ നടപടി
പൂര്ത്തിയാകാതെയുണ്ടെന്ന്
പറയാമോ?
(സി)
ഭൂമിയുടെ
ഫെയര്‍ വാല്യു
നിശ്ചയിച്ച്
കിട്ടുന്നതിനായി
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍ ഒരു
നിശ്ചിത
തീയതിയ്ക്കുള്ളില്‍
നടപടി പൂര്‍ത്തിയാക്കി
നല്‍കുന്നതിന്
സര്‍ക്കാര്‍
ഉത്തരവിറക്കുമോ?
ഹാരിസണ്‍
മലയാളം പ്ലാന്റേഷന് ഭൂമി
റീസർവേ നടപടികൾ
1245.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
ലിമിറ്റഡിന്റെ
കൈവശമുള്ള
(എച്ച്.എം.പി.എല്‍)
ഭൂമിയുടെ റീസർവെ
നടപടികള്‍ എത്ര ശതമാനം
പൂര്‍ത്തീകരിച്ചു;
ഇതിനായി എത്ര തുക
അനുവദിച്ചു ;അതില്‍
എത്ര ചെലവഴിച്ചു;
വ്യക്തമാക്കുമോ?
ഭൂനികുതി
ഓണ്‍ലൈനായി അടക്കല്‍
1246.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂനികുതി
അടക്കുന്നതുള്‍പ്പെടെയുള്ള
സേവനങ്ങള്‍ ഓണ്‍ലൈനായി
നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അധികഭൂമി
ഏറ്റെടുക്കൽ
1247.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂപരിഷ്ക്കരണ
നിയമ പ്രകാരം കൈവശം
വെക്കാവുന്ന പതിനഞ്ച്
ഏക്കറില്‍ കൂടുതൽ ഭൂമി
കൈവശം വെച്ച്
വരുന്നവരില്‍
നിന്നെല്ലാം അധികഭൂമി
ഏറ്റെടുത്ത്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഏറ്റെടുക്കാന്‍
അവശേഷിക്കുന്ന മിച്ച
ഭൂമി എത്ര ഏക്കര്‍
വരും; മിച്ച ഭൂമി
കണ്ടെത്താനുള്ള
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്; ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏറ്റെടുത്ത മിച്ചഭൂമി
എത്ര എന്ന്
വ്യക്തമാക്കുമോ:
(ബി)
അധിക
ഭൂമി കൈവശം വയ്ക്കാൻ
വ്യവസ്ഥകള്‍ക്ക്
വിധേയമായി അനുമതി
നല്കാൻ തീരുമാനം
എടുത്തിട്ടുണ്ടോ;
ഏതെങ്കിലും അപേക്ഷയെ
തുടർന്നാണോ തീരുമാനം
എടുത്തത്; ഭൂപരിധിയുടെ
ഇളവ് ചൂഷണം ചെയ്യാന്‍
അവസരമാക്കുന്നതാണ്
പ്രസ്തുത തീരുമാനം
എന്നറിയാമോ;
(സി)
പ്രസ്തുത
തീരുമാന പ്രകാരം അധിക
ഭൂമി കൈവശം
വെക്കുന്നതിനായി അപേക്ഷ
സമര്‍പ്പിച്ചവര്‍ എത്ര;
ജില്ല തിരിച്ച്
വിശദമാക്കുമോ ; എത്ര
കേസുകളില്‍ ഇതിനകം
അനുമതി നല്കുകയുണ്ടായി
; ആര്‍ക്കെല്ലാം;
വിശദമാക്കുമോ ?
ദേവികുളം
നിയോജകമണ്ഡലത്തിലെ പട്ടയ
വിതരണം
1248.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
കെ.ഡി.എച്ച്.
വില്ലേജില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
നാളിതുവരെ എത്ര
പട്ടയങ്ങള്‍ വിതരണം
നടത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ ;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടി ഉടന്‍
സ്വീകരിക്കുമോ ;
(ബി)
പഞ്ചായത്ത്
ഭവന നിര്‍മ്മാണ
പദ്ധതിയില്‍ വീട്
അനുവദിച്ചിട്ടുള്ള
ആളുകളുടെ കൈവശഭൂമിക്ക്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുളള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍
എന്ത് നടപടി
സ്വീകരിച്ചു ;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടി ഉടന്‍
സ്വീകരിച്ച് ആയതിന്
പരിഹാരം കാണുമോയെന്ന്
വ്യക്തമാക്കുമോ ?
റിസോർട്ട്
മാഫിയകള്‍
1249.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ മലയോര ജില്ലകളിലെ
നൂറുകണക്കിന് ഏക്കര്‍
ഭൂമി മൂവായിരത്തിലധികം
വരുന്ന റിസോര്‍ട്ട്
മാഫിയകളും
ഭൂപ്രമാണിമാരും
കൈവശപ്പെടുത്തിയതായുള്ള
പത്രവാര്‍ത്തകള്‍
റവന്യൂ വകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;ഉണ്ടെങ്കിൽ
ഇതേക്കുറിച്ച്
അന്വേഷിക്കുകയുണ്ടായോ
എന്ന് വ്യക്തമാക്കുമോ;
(ബി)
അനധികൃതമായി
പ്രവര്‍ത്തിച്ചു വരുന്ന
റിസോര്‍ട്ടുകളെക്കുറിച്ച്
ലഭിച്ച വിവരങ്ങള്‍
വ്യക്തമാക്കുമോ;
(സി)
2005 വരെയുള്ള കൈവശ
ഭൂമിക്ക് പട്ടയം
നല്കാന് സര്‍ക്കാര്‍
എടുത്തിരുന്ന
തീരുമാനത്തിലൂടെ
റിസോർട്ട് മാഫിയകള്‍
നൂറുകണക്കിന് ഏക്കര്‍
ഭൂമികള്‍
സ്വന്തമാക്കാനിടയാകുമായിരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
?
ഓണ്‍ലൈന്‍
വഴി റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
1250.
ശ്രീ.ഹൈബി
ഈഡന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈന്‍ വഴി
നല്കാന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുടിയേറ്റ
ഭൂമി കൈമാറാനും വില്‍ക്കാനും
മുദ്രപ്പത്രം
1251.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടിയേറ്റ
ഭൂമി കൈമാറാനും
വില്‍ക്കാനും
മുദ്രപ്പത്രം
നിര്‍ബന്ധമാക്കിയിരുന്ന
വ്യവസ്ഥ ഗസറ്റ്
വിജ്ഞാപനത്തിലൂടെ
ഭേദഗതി ചെയ്തിട്ടുണ്ടോ;
എങ്കില്‍
വിജ്ഞാപനത്തിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മുദ്രപ്പത്രത്തിന്
പകരം വെള്ളക്കടലാസ്
ഉപയോഗിച്ചുള്ള കരാര്‍
മതിയെന്ന് വ്യവസ്ഥ
ചെയ്തിട്ടുള്ളത്, മലയോര
മേഖലയില്‍ പട്ടയരഹിത
ഭൂമി വാങ്ങി കൂട്ടാനും
കയ്യേറ്റങ്ങള്‍ക്കും
പ്രസ്തുത രംഗത്തെ
മാഫിയകള്‍ക്ക്
അവസരമാകുമെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുടിയേറ്റ
ഭൂമി കൈമാറാനും
വില്‍ക്കാനും
മുദ്രപ്പത്രം
നിര്‍ബന്ധമാക്കിയിരുന്ന
സാഹചര്യം
എന്തായിരുന്നു;
അതിപ്പോഴും
നിലനില്‍ക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
പരിഗണിച്ചിട്ടുണ്ടോ?
വരള്‍ച്ചാ
ദുരിതാശ്വാസ പദ്ധതി
1252.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുതിയ
പൈപ്പ് ലൈനുകള്‍
സ്ഥാപിച്ച് കുടിവെളളം
ലഭ്യമാക്കുന്നതിന്
ആലപ്പുഴ ജില്ലയില്‍
നിന്നും ഈ സാമ്പത്തിക
വര്‍ഷം നല്കിയ
പ്രൊപ്പോസലിന്
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുട്ടനാട്ടില്‍
അനുവദിച്ച നിര്‍മ്മാണ
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ
?
ഭൂരഹിതരായ
കുടുംബങ്ങള്‍ക്ക് ഭൂമി
നല്കുന്ന പദ്ധതി
1253.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരായ
കുടുംബങ്ങള്‍ക്ക്
മൂന്ന് സെന്റ് ഭൂമി
വീതം നല്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കിൽ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;വിശദമാക്കുമോ?
ഭൂവിനിയോഗ
ഉത്തരവ്
1254.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂവിനിയോഗ ഉത്തരവ്
നിലവിലുണ്ടോ ;
എങ്കില്‍ അത്ഏതു
ഉത്തരവാണ്;
(ബി)
പ്രസ്തുത
ഉത്തരവിലെ വ്യവസ്ഥകള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
ഉത്തരവിലെ ഏതെങ്കിലും
വ്യവസ്ഥകള്‍
നടപ്പാക്കുവാന്‍
സാധിച്ചിട്ടുണ്ടോ ;
എങ്കില്‍ ഏതെല്ലാം
വ്യവസ്ഥകളാണ്
നടപ്പാക്കുവാന്‍
സാധിച്ചിട്ടുളളത് ;
(ഡി)
പ്രസ്തുത
ഉത്തരവിലെ വ്യവസ്ഥകള്‍
ലംഘിച്ചാല്‍ ഉളള ശിക്ഷ
എന്തെല്ലാമാണ് ;
(ഇ)
പ്രസ്തുത
ഉത്തരവിലെ വ്യവസ്ഥകള്‍
ലംഘിച്ചതില്‍
ആരുടെയെങ്കിലും പേരില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(എഫ്)
ഇല്ലെങ്കില്‍
കാരണമെന്ത് ?
നെല്‍വയല്‍
നികത്തി വീട്
നിര്‍മ്മിച്ചതിന് പിഴ
ഇനത്തില്‍ ലഭിച്ച വരുമാനം
1255.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീട്
നിര്‍മ്മിക്കുന്നതിന്
നെല്‍വയല്‍ നികത്തിയ
മുന്‍കാല നടപടി
റഗുലറൈസ് ചെയ്യുന്നതിന്
ഭൂമിയുടെ മുഖ വിലയുടെ
എത്ര ശതമാനം പിഴ
അടയ്ക്കണ്ടതുണ്ട് ;
പ്രസ്തുത പിഴ ഇനത്തില്‍
2015 - 16 സാമ്പത്തിക
വര്‍ഷം സര്‍ക്കാര്‍
ബഡ്ജറ്റില്‍
പ്രതീക്ഷിച്ച വരുമാനം
എത്ര കോടി രൂപയാണ്;
(ബി)
തോട്ടം
ഉടമയ്ക്ക് കൈവശമുള്ള
തോട്ട ഭൂമിയുടെ എത്ര
ശതമാനം ഭൂമി ഇതര
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കാം എന്നാണ്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളത്
; ഇതര ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിന്
സര്‍ക്കാര്‍ ഭൂമിയുടെ
മുഖവിലയുടെ എത്ര ശതമാനം
പിഴയോ ഫീസോ ആയി
ഈടാക്കുന്നുണ്ട് ;
പ്രസ്തുത ഇനത്തില്‍
ഏത്ര കോടി രൂപ നടപ്പു
സാമ്പത്തിക വര്‍ഷം
റവന്യൂ വരുമാനം
പ്രതീക്ഷിക്കുന്നുണ്ട്
; വ്യക്തമാക്കുമോ?
തൃപ്രയാര്‍
താലൂക്ക് രൂപീകരണം
1256.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്രയാര്‍
താലൂക്ക്
രൂപീകരിക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം പരിഗണിച്ച്
തൃപ്രയാര്‍ താലൂക്ക്
രൂപീകരിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
നെല്‍വയല്‍
നീര്‍ത്തട സംരക്ഷണ നിയമം
1257.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
നീര്‍ത്തട സംരക്ഷണ
നിയമത്തില്‍ എന്തെല്ലാം
ഭേദഗതികളാണ്
വരുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ?
നെല്‍വയല്‍
തണ്ണീര്‍തട സംരക്ഷണ നിയമം
1258.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീട്
നിര്‍മ്മാണത്തിനും
മറ്റും നിലം
നികത്തുന്നതിന് 2008-ലെ
കേരള നെല്‍വയല്‍
തണ്ണീര്‍തട സംരക്ഷണ
നിയമത്തില്‍ നിന്നും
ഒഴിവ്
ലഭിക്കുന്നതിലേക്ക്
നാളിതുവരെ ലഭിച്ച
മൊത്തം അപേക്ഷകരുടെ
എണ്ണം ജില്ല തിരിച്ച്
വിശദമാക്കുമോ;
(ബി)
ഭൂവിലയുടെ
ഇരുപത്തിയഞ്ച് ശതമാനം
പിഴ അടച്ചുകൊണ്ട് നിലം
നികത്തിയവരില്‍ നിന്നും
ലഭിച്ച അപേക്ഷകള്‍
എത്ര; പിഴ
ഈടാക്കിക്കൊണ്ട്
റഗുലറൈസ് ചെയ്ത
കേസുകള്‍ എത്ര; ജില്ല
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ?
സ്റ്റാമ്പ്
ഡിപ്പോയില്‍ മുദ്രപത്രങ്ങള്‍
കെട്ടിക്കിടക്കുന്ന സാഹചര്യം
1259.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിനു കീഴിലുള്ള
സ്റ്റാമ്പ് ഡിപ്പോയില്‍
25 പൈസ, 50 പൈസ, 1 രൂപ
മുദ്രപത്രങ്ങള്‍
കെട്ടിക്കിടക്കുന്ന
സാഹചര്യം നിലവിലുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണവും പ്രസ്തുത
സാഹചര്യം
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളും
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എവിടെ നിന്നെല്ലാമുള്ള
മുദ്രപത്രങ്ങളാണ്
വിതരണം നടത്തുന്നതിന്
അനുമതിയുള്ളത്;
(സി)
സ്റ്റാമ്പ്
ഡിപ്പോയില്‍
കെട്ടിക്കിടക്കുന്ന
മുദ്രപത്രങ്ങള്‍
റീ-വാലിഡേറ്റ്
ഉപയോഗിച്ച്
ഇതുമൂലമുണ്ടാകുന്ന
നഷ്ടമൊഴിവാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വ്യാജ
മുദ്രപത്രങ്ങള്‍
കണ്ടെത്തുന്നതിന് എല്ലാ
ജില്ലകളിലും
പരിശോധനകള്‍ കൃത്യമായ
ഇടവേളകളില്‍
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
വിഷയത്തില്‍ മതിയായ
ജാഗ്രത
പുലര്‍ത്തുന്നതിന്
പ്രത്യേകം ശ്രദ്ധ
നല്‍കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ മാതൃകാ
അംഗനവാടി
1260.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ മാതൃകാ
അംഗനവാടി
സ്ഥാപിക്കുന്നതിനായി
ചുനക്കര വില്ലേജില്‍
റവന്യൂ പുറമ്പോക്ക്
ഭൂമിയില്‍ നിന്നും
സ്ഥലം
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്ക് ഭൂമി
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
നെല്‍വയല്‍
ഡേറ്റാബാങ്ക് രൂപീകരണം
1261.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമത്തില്‍
ഭോദഗതി
വരുത്തുന്നതിനുള്ള
ഉത്തരവ്
പിന്‍വലിച്ചുകൊണ്ട്
തീരുമാനമെടുത്തിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത
തീരുമാനത്തിന്റെ
അടിസഥാനത്തിലുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
നെല്‍പ്പാടങ്ങളുടെ
കണക്കെടുക്കുന്നതിനായി
തയ്യാറാക്കിയിട്ടുള്ള
നെല്‍വയല്‍
ഡേറ്റാബാങ്ക് രൂപീകരണം
പൂര്‍ത്തിയായിട്ടുണ്ടോ
; ഇല്ലെങ്കില്‍
എപ്പോള്‍
പൂര്‍ത്തിയാകുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(സി)
നെല്‍വയല്‍
ഡേറ്റാബാങ്ക്
അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിനായി
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമം
കൃത്യമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമം
1262.
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമത്തില്‍
വ്യവസ്ഥ ചെയ്തിട്ടുള്ള
ഡാറ്റാബാങ്ക്
തയ്യാറാക്കല്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ഡാറ്റാബാങ്ക്
തയ്യാറാക്കല്‍ സംരംഭം
എത്ര ജില്ലകളില്‍
നടപ്പാക്കി എന്നും
ഇതിന്റെ ഭാഗമായി എത്ര
ഹെക്ടര്‍ ഭൂമി ഡാറ്റാ
ബാങ്കിലേക്ക്
മാറ്റപ്പെട്ടുവെന്നും
വ്യക്തമാക്കാമോ;
(സി)
ഡാറ്റാ
ബാങ്ക് തയ്യാറാക്കുന്ന
നടപടി നിലവില്‍
തുടരുന്നുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിയമം
അട്ടിമറിക്കപ്പെടുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇതു
സംബന്ധിച്ച് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പയ്യന്നൂര്‍
താലൂക്ക് രൂപീകരണം
1263.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
താലൂക്ക് രൂപീകരണവുമായി
ബന്ധപ്പെട്ട ഫയലിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
താലൂക്ക് എപ്പോള്‍
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഭൂമിയില്‍ കയ്യേറ്റം
നടത്തിയത് സംബന്ധിച്ച്
1264.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റം നടത്തി കൈവശം
വച്ച് വരുന്നവരായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
കണക്കുകള്‍ എത്രെയന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ; ആകെ എത്ര
ഏക്കര്‍ ഭൂമി
കൈയ്യേറ്റം ചെയ്തു
കൈവശം വച്ച്
വരുന്നുണ്ട്;
(ബി)
സര്‍ക്കാര്‍
ഭൂമിയിലെ
കയ്യേറ്റങ്ങള്‍ക്ക്
നിയമസാധുത
നല്‍കിക്കൊണ്ട് റവന്യൂ
വകുപ്പ് വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിജ്ഞാപനമനുസരിച്ച് ഏത്
തീയതി വരെ, എത്ര
ഏക്കര്‍ വരെയുളള
കയ്യേറ്റങ്ങള്‍ക്കാണ്
നിയമ സാധുത
നല്‍കിയിരിക്കുന്നത്;
ഇത് സംബന്ധമായ
വിജ്ഞാപനത്തിന്റെ ഒരു
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കുമോ;
(സി)
വിജ്ഞാപനം
പുറപ്പെടുവിക്കുന്നതിന്
മുന്‍പായി, വിജ്ഞാപനം
വഴി നിയമ സാധുത
ലഭിക്കുന്ന
കയ്യേറ്റക്കാരുടെ
എണ്ണവും, ഭൂമിയും,
ഭൂമിയെ സംബന്ധിച്ച
കണക്കുകളും
ശേഖരിക്കുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ അത്
വിശദമാക്കുമോ?
സര്‍ക്കാര്‍
ഭൂമിയില്‍ താമസിച്ചുവരുന്ന
കുടുംബങ്ങള്‍ക്ക് പട്ടയം
1265.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമിയില്‍ കുടില്‍
കെട്ടി വര്‍ഷങ്ങളായി
താമസിച്ചുവരുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
ഇത്തരത്തില്‍
പട്ടയത്തിന്
അപേക്ഷിച്ചവര്‍
എത്രയുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
വര്‍ഷങ്ങളായി
കെട്ടിക്കിടക്കുന്ന
പ്രസ്തുത
അപേക്ഷകളിന്മേല്
തീര്‍പ്പ്
കല്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സര്‍ക്കാര്‍
കോളേജിനായി സറണ്ടര്‍ ചെയ്ത
ഭൂമി
1266.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ കിനാപൂര്
കെ.എസ്.ഐ.ഡി.സി വ്യവസായ
വളര്‍ച്ചാ
കേന്ദ്രത്തില്‍
സര്‍ക്കാര്‍ കോളേജിനായി
സറണ്ടര്‍ ചെയ്ത
ഭൂമിയുടെ
ഉടമസ്ഥത/കൈവശാവകാശരേഖ
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്
നല്‍കുന്നതിന് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു പ്രകാരം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പുരോഗതി അറിയിക്കുമോ?
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ ഭൂമി
1267.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സംസ്ഥാനത്ത് എ്രത
ഏക്കര്‍ ഭൂമി
പാട്ടത്തിന്
നല്‍കിയിട്ടുണ്ട് ;
(ബി)
ഭൂമി
പാട്ടിത്തിന് നല്കിയ
ഇനത്തില്‍
പിരിച്ചെടുക്കാന്‍
ബാക്കി നില്പുള്ള തുക
എ്രത കോടിയാണ് ;
യഥാസമയം വാടക
പിരിച്ചെടുക്കാത്തത്
മൂലം എ്രത കോടി
രൂപയുടെ നഷ്ടം
ഉണ്ടായിട്ടുള്ളതായിട്ടാണ്
സി. ആന്റ് എ. ജി
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്താക്കാമോ ;
(സി)
പാട്ടകാലാവധി
കഴിഞ്ഞിട്ടും
സര്‍ക്കാരിന് തിരിച്ച്
നല്കിയിട്ടില്ലാത്ത
കേസുകള്‍ എ്രതയാണ് ;
ഇപ്രകാരം എ്രത ഏക്കര്‍
ഭൂമി തിരിച്ച്
പിടിക്കേണ്ടതായിട്ടുണ്ട്
; വിശദമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ഭൂമിയുടെ പാട്ടവാടക
ഏറ്റവും ഒടുവില്‍
വര്‍ദ്ധിപ്പിച്ചത്
എപ്പോഴാണ് ; പ്രസ്തുത
നിരക്ക്
വര്ദ്ധിപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഇടുക്കിയിലെ
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റങ്ങള്‍
1268.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കിയിലെ
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റങ്ങള്‍
സംബന്ധിച്ച് മുന്‍
അഡീഷണല്‍ ചീഫ്
സെക്രട്ടറി നടത്തിയ
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ബി)
ഈ
റിപ്പോര്ട്ടിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് നിയമ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
ഏതെങ്കിലും
നടപടി കോടതി ഇടപെടലിനെ
തുടര്‍ന്ന്
നിര്‍ത്തിവയ്ക്കേണ്ടി
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികള്‍ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ നിധി
1269.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക അനുവദിച്ച്
പ്രവൃത്തി
പൂര്‍ത്തീകരിച്ച
ഇനത്തില്‍ നല്‍കാനുള്ള
കുടിശ്ശിക
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഏത് മാസം വരേയുള്ള
തുകയാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര മാസം വരെയുള്ള
കുടിശ്ശിക ഇനിയും
നല്‍കാനുണ്ടെന്നുള്ള
ജില്ല തിരിച്ച കണക്ക്
വ്യക്തമാക്കുമോ?
കെട്ടിടനികുതി
1270.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര തുക കെട്ടിട
നികുതിയിനങ്ങളില്‍
വസൂലാക്കിയിട്ടുണ്ടെന്നുള്ള
വിവരം ജില്ല, ഇനം
എന്നിവ തിരിച്ച്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ;
(ബി)
നിലവില്‍
എത്ര തുക
കുടിശ്ശികയിനത്തില്‍
കെട്ടിടനികുതിയിനമായി
പിരിക്കുന്നതിനുണ്ടെന്നും
ആയതിന്മേല്
കോടതി/മറ്റ്
ഉത്തരവുകള്‍
നിലനില്‍ക്കുന്ന എത്ര
കേസ്സുകള്‍ ഉണ്ടെന്നും
ഉള്ള വിവരം ജില്ല
തിരിച്ച് അറിയിക്കുമോ ?
ഭൂരഹിതര്‍ക്ക്
ഭൂമി
1271.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭൂരഹിതരായഎത്ര
കുടുംബങ്ങള്‍ക്കാണ്
ഭൂമി നല്‍കിയതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരമുള്ള എത്ര
കുടുംബങ്ങള്ക്ക്ഇനി
ഭൂമി നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
ഭൂരഹിതര്‍ക്ക്
ഭൂമി നല്കൽ
1272.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ഭൂരഹിതര്‍ ഉണ്ട് ;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വിഭാഗക്കാർക്ക്
എപ്രകാരം ഭൂമി
നല്‍കാനാണ്
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
എത്ര ഹെക്ടര്‍
മിച്ചഭൂമി ഉണ്ടെന്നാണ്
കണക്കാക്കുന്നത് ;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
മിച്ചഭൂമി
സംബന്ധിച്ച് ഈ
സ്രക്കാര്‍
കാലയളവിനുള്ളില്‍ എത്ര
ശതമാനം ഫയലുകള്‍
പൂര്‍ത്തിയായി ; മൊത്തം
മിച്ച ഭൂമിയുടെ എത്ര
ശതമാനം കോടതി
കേസ്സുകളില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ;
(ഇ)
മിച്ചഭൂമി
സംബന്ധിച്ച കേസ്സുകള്‍
ഹൈക്കോടതി മുഖേന ക്വാഷ്
ചെയ്ത് അര്‍ഹതപ്പെട്ട
ഭൂരഹിതര്‍ക്ക്
നല്കുവാന് ഏന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
ഭൂമിയ്ക്കായി
അപേക്ഷ നല്‍കിയിട്ടുള്ള
ഭൂരഹിതരുടെ എണ്ണം
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ ?
ഏലമലക്കാടുകള്‍
1273.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
ഏലമലക്കാടുകള്‍
സംരക്ഷിത വനമാണോ; ഇതു
സംബന്ധിച്ച് സുപ്രീം
കോടതിയുടെയും ഹരിത
ട്രൈബ്യൂണലിന്റെയും
വിധി എന്തായിരുന്നു ;
(ബി)
ഏലമലക്കാടുകള്‍
സംരക്ഷിത വനമായി
പ്രഖ്യാപിച്ചത് എന്നാണ്
; 2005 ലെ ഇതു
സംബന്ധമായ സുപ്രീം
കോടതി വിധി പ്രസ്താവം
എന്തായിരുന്നു;
(സി)
ശ്രീ.
രാജന് മധേക്കര്
റിപ്പോർട്ടിലെ
ഏലമലക്കാടുകള്‍
സംബന്ധിച്ച
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു;
നിലവില്‍
ഏലമലക്കാട്ടില്‍ എത്ര
പട്ടയങ്ങള്‍ വ്യാജമായി
നല്കപ്പെട്ടതായി
കണ്ടെത്തുകയുണ്ടായി;
(ഡി)
ഏലമലക്കാടുകളെ
റവന്യൂഭൂമിയായി
മാറ്റുന്നതിന്
എന്തെങ്കിലും നടപടി
നിലവിലുണ്ടോ;
വിശദമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1274.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി ലക്ഷ്യം
കൈവരിച്ചോ; പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
ഭൂമി വിതരണം ചെയ്യാന്‍
സാധിച്ചിട്ടുണ്ടെന്ന്
പറയാമോ;
(ബി)
വിതരണം
ചെയ്ത ഭൂമിയെല്ലാം
വാസയോഗ്യമായവ
ആയിരുന്നോ; ജനങ്ങള്‍
ഇത്
ഉപയോഗിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
ക്രമക്കേടുകളും
അഴിമതികളും നടന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയുടെ
ധനശേഖരണാര്‍ത്ഥം
നടത്തിയ പരിപാടിയില്‍
ആകെ എത്ര ചെലവുണ്ടായി;
അതില്‍ നിന്ന് എത്ര
വരുമാനമുണ്ടാക്കാന്‍
കഴിഞ്ഞു; വേറെ ഏതെല്ലാം
തരത്തില്‍ പ്രസ്തുത
പദ്ധതിക്ക് ഭൂമി
കണ്ടെത്താന്‍ സാധിച്ചു
എന്ന് അറിയിക്കാമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1275.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിയുടെ ഭാഗമായി
ഭൂമിയില്ലാത്തവരായി
എത്രപേരെ
കണ്ടെത്തിയിട്ടുണ്ടെന്നും
അവരില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേരുണ്ടെന്നും
ജില്ല തിരിച്ച്
പറയാമോ;
(ബി)
ഇവരില്‍
ഇതുവരെ എത്രപേര്‍ക്ക്
ഭൂമി വിതരണം
ചെയ്തിട്ടുണ്ടെന്നും
ഇനി എത്ര പേര്‍ക്ക്
ഭൂമി വിതരണം
ചെയ്യാനുണ്ടെന്നും
പറയാമോ;
(സി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ഭൂമി ഇല്ലാത്തവര്‍ക്ക്
ഭൂമി നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ഡി)
മുമ്പ്
വിതരണം ചെയ്ത ഭൂമി
വാസയോഗ്യമല്ലെന്ന്
കണ്ടെത്തിയ പരാതികള്‍
പരിഗണിച്ച്
പരാതിക്കാര്‍ക്ക്
വാസയോഗ്യമായ ഭൂമി
നല്‍കുന്നത് എപ്പോള്‍
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന് പറയാമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1276.
ശ്രീ.കെ.അച്ചുതന്
,,
ഹൈബി ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്പ്രപസ്തുതപദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1277.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.രാധാകൃഷ്ണന്
,,
രാജു എബ്രഹാം
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി ലക്ഷ്യം നേടാന്‍
കഴിഞ്ഞിട്ടുണ്ടോ;
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഇതുവരെയായി എത്ര അപേക്ഷ
ലഭിച്ചുവെന്നും
എത്രപേര്ക്ക്ഭുമി
നല്‍കാനായി എന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ഘാടന
ചടങ്ങില്‍ പട്ടയവിതരണം
ചെയ്തവര്‍ക്ക് പോലും
ഭൂമി കണ്ടെത്തി
നല്‍കിയിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്രപേര്‍ക്ക്
ഭൂമി നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കുവേണ്ടി
അതാതിടങ്ങളില്‍ തന്നെ
ഭൂമി കണ്ടെത്തുന്നതിന്
നടപടി
സ്വീകരിക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
തോട്ടം
ഉടമകള്‍
നിയമവിരുദ്ധമായി
കൈയടക്കി വച്ചിട്ടുള്ള
ഭൂമി ഏറ്റെടുത്ത്
ഭൂരഹിതര്‍ക്ക്
നല്കാന് നടപടി
സ്വീകരിക്കുമോ;
(എഫ്)
പ്രസ്തുത
പദ്ധതിക്കുവേണ്ടി എത്ര
തുക ചെലവഴിച്ചു; ഭൂമി
വിലയ്ക്കു വാങ്ങാന്‍
തുക
ചെലവഴിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നെല്ലിയാമ്പതിയിലെ
ഭൂമികയ്യേറ്റം
1278.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
കരുണ എസ്റ്റേറ്റിന്റെ
ഭൂമികയ്യേറ്റം
സംബന്ധിച്ച് ലാന്റ്
ബോര്‍ഡ് സെക്രട്ടറി
അന്വേഷണം
നടത്തിയതിന്മേല്
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതുമായി
ബന്ധപ്പെട്ട നടപടികള്‍
കോടതി സ്റ്റേ
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത റിപ്പോര്‍ട്ട്
പ്രകാരമുള്ള സര്‍വ്വേ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
എങ്കില്‍ സര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ഡി)
റിപ്പോര്‍ട്ട്
പ്രകാരം കയ്യേറ്റങ്ങള്‍
സ്ഥിരീകരിച്ചിട്ടുണ്ടോ
; പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പക൪പ്പ് ലഭ്യമാക്കുമോ ?
ഭൂരഹിതര്ക്ക്ഭൂമി
നല്കുവാനുള്ള നടപടികള്‍
1279.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ കൈവശം
ഇപ്പോള്‍ എത്ര ഹെക്ടര്‍
ഭൂമിയാണുളളത് ; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരമേറ്റ ശേഷം 2012
ആഗസ്റ്റ് 15വരെയുള്ള
ഭൂമിയില്ലാത്തവരുടെയും
ഭൂമിക്ക്
അര്ഹതയുളളവരുടെയും
കണക്ക് വില്ലേജി
ആഫീസുകള്‍ വഴി
ശേഖരിച്ചതു പ്രകാരം
ആയതിന്റെ ജില്ല
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ഇതു
പ്രകാരം എത്ര പേര്‍ക്ക്
നാളിതുവരെ ഭൂമി
നല്കുകയുണ്ടായി;
വിശദമാക്കുമോ;
(ഡി)
ഭൂമിയില്ലാത്തവര്‍ക്ക്
ഭൂമി നല്കുവാന്
ആരൊക്കെ മുന്നോട്ട്
വന്നിട്ടുണ്ട്; അവര്‍
ആരെല്ലാമെന്നും എത്ര
സെന്റ് ഭൂമി
നല്‍കിയെന്നും
വ്യക്തമാക്കുമോ; ഇതില്‍
റവന്യൂ വകുപ്പ് മന്ത്രി
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
സര്ക്കാരാവശ്യത്തിനായി
മാറ്റി വച്ചിട്ടുളള
ഭൂമി, പദ്ധതികളുടെ
ആവശ്യത്തിന്
ഏറ്റെടുക്കുകയും
നിലവില്‍
ഉപയോഗിക്കാത്തതുമായ
ഭൂമി , പുറമ്പോക്ക്
ഭൂമി എന്നിവ അളന്നു
തിട്ടപ്പെടുത്തി
നിയമത്തില്‍ കാലോചിതമായ
മാറ്റം വരുത്തി
ഭൂമിയില്ലാത്ത മുഴുവന്‍
പേര്‍ക്കും ഭൂമി
നല്കുവാന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാം;ഇല്ലെങ്കില്‍
അതിനുളള കാരണം
എന്തെന്നും
വ്യക്തമാക്കുമോ?
ഭൂകമ്പമാപിനികളുടെ
ശൃംഖല സ്ഥാപിക്കുന്നതിന്
പദ്ധതി
1280.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂകമ്പങ്ങള്‍
നിരീക്ഷിക്കുന്നതിന്
ഭൂകമ്പമാപിനികളുടെ
ശൃംഖല
സ്ഥാപിക്കുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പുനര്‍നിര്‍മ്മാണം
ഉപേക്ഷിച്ച മാടക്കാല്‍
തൂക്ക്പാലവും പടന്നക്കടപ്പുറം
തൂക്ക് പാലവും
1281.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പ്രകൃതിദുരന്തനിവാരണ
പദ്ധതിയില്‍പ്പെടുത്തി
നി൪മ്മിച്ച മാടക്കാല്‍
തൂക്ക് പാലത്തിന്റെയും,
നി൪മ്മാണം പാതിവഴിയില്‍
ഉപേക്ഷിച്ച
പടന്നക്കടപ്പുറം തൂക്ക്
പാലത്തിന്റെയും
പുനര്‍നിര്‍മ്മാണം
ഉപേക്ഷിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇതിനു ചെലവഴിച്ച
തുകയുടെ നഷ്ടം ആര്
വഹിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ഏറ്റെടുത്തവരില്‍
നിന്നും ഈടാക്കാന്‍
നടപടി സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ ?
വെള്ളപ്പൊക്കത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണം
1282.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളപ്പൊക്കത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
ആലപ്പുഴ ജില്ലയിലെ
റോഡുകള്‍ക്ക് തുക
അനുവദിക്കുന്നതിനു
വേണ്ട അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ എത്ര
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് എത്ര
രൂപ വീതം കുടിശ്ശിക
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കാലവര്‍ഷത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണത്തിന് ഈ
സാമ്പത്തിക വര്‍ഷം
പുതിയ പ്രൊപ്പോസലുകള്‍
സ്വീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
തുടര്ച്ചാനുമതിയില്ലാത്ത
റവന്യൂ ഓഫീസുകള്‍
1283.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യു
വകുപ്പില്‍
തുടര്‍ച്ചാനുമതിയില്ലാതെ
പ്രവര്‍ത്തിക്കുന്ന
ലാന്റ് അക്വിസിഷന്‍,
റവന്യൂ റിക്കവറി
ഓഫീസുകള്‍
എത്രയുണ്ടെന്നും
അവിടെയുള്ള
ജീവനക്കാരുടെ എണ്ണവും
വെളിപ്പെടുത്തുമോ ;
(ബി)
തുടര്ച്ചാനുമതിയില്ലാത്തതിനാല്
ജീവനക്കാരുടെ
ശമ്പളബില്‍ ട്രഷറി
നിരസിക്കുകയും വേതനം
മുടങ്ങുകയും ചെയ്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
2015
മാര്‍ച്ചില്‍
ഓഫീസുകളുടെ പ്രവര്‍ത്തന
കാലയളവ്
അവസാനിച്ചിട്ടും
തുടര്‍ച്ചാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വെളിപ്പെടുത്തുമോ
;
(ഡി)
പ്രസ്തുത
ഓഫീസുകളില്‍ ഏതെങ്കിലും
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
പ്രസ്തുത ജീവനക്കാരെ
റവന്യൂ വകുപ്പിന്റെ
മറ്റു ഓഫീസുകളില്‍
പുനര്‍വിന്യസിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
1977
ജനുവരി ഒന്നിന് മുമ്പ് വനഭൂമി
കയ്യേറിയവര്‍ക്ക് പട്ടയം
നല്‍കുന്നത്
1284.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1977
ജനുവരി ഒന്നിന് മുമ്പ്
വനഭൂമി
കയ്യേറിയവര്‍ക്ക്
പട്ടയം നല്‍കുന്നതുമായി
ബന്ധപ്പെട്ട് 1993 ലെ
ചട്ടങ്ങള്‍ അനുസരിച്ച്
2015 സെപ്റ്റംബര്‍ വരെ
എത്ര ഏക്കര്‍
വനഭൂമിയ്ക്ക് പട്ടയം
നല്കി; ഇതു വഴി എത്ര
കുടുംബങ്ങള്‍ക്ക്
ഭൂമിയുടെ പട്ടയം
ലഭിച്ചു; വിശദമാക്കുമോ;
(ബി)
ഏതെല്ലാം
താലൂക്കുകളില്‍ എത്ര
ഏക്കര്‍ വീതമാണ് പട്ടയം
നല്‍കിയിട്ടുളളത്;
വിശദമാക്കുമോ;
(സി)
നെടുങ്കണ്ടം
ഭൂമി പതിവ് ഓഫീസില്‍
നിന്നും ഇതുവരെ എത്ര
പട്ടയങ്ങള്‍ നല്കി;
എത്ര ഏക്കര്‍ ഭൂമിയുടെ
പട്ടയം ആണ്
നല്‍കിയിട്ടുളളത്;വിശദമാക്കുമോ;
(ഡി)
കേന്ദ്രാനുമതി
ലഭിച്ച എത്ര ഏക്കര്‍
വനഭൂമിക്കാണ് പട്ടയം
നല്‍കിയിട്ടുളളതെന്നും
അനുമതിക്ക് ശേഷം ഇനിയും
എത്ര ഏക്കര്‍
വനഭൂമിക്ക് പട്ടയം
നല്‍കാനുണ്ടെന്നും
വ്യക്തമാക്കുമോ;
ഭൂമിക്ക് ഇനിയും പട്ടയം
നല്‍കാനുളള
താലൂക്കുകള്‍
എത്രയെന്നു
വെളിപ്പെടുത്താമോ;
(ഇ)
ഇടുക്കി
കാര്‍ഡമം ഹില്‍
റിസര്‍വ്(CHR) ഭൂമിയുടെ
റീസര്‍വ്വേയുമായി
ബന്ധപ്പെട്ട് 4.6.2013
ന് എംപവേര്‍ഡ്
കമ്മിറ്റിയെടുത്ത
തീരുമാനത്തിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
പ്രസ്തുത
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
2008-ന്
മുമ്പ് നികത്തിയ നെല്‍
വയലുകള്‍
1285.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2008-ന്
മുമ്പ് നികത്തിയ നെല്‍
വയലുകള്‍
കരഭൂമിയാക്കുന്നതിനുളള
പദ്ധതി
നടപ്പിലാക്കുന്നതിനുളള
ചട്ടങ്ങള്‍ക്കു
സര്‍ക്കാര്‍ രൂപം
നല്‍കിയിട്ടുണ്ടോ;എങ്കിൽ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
ന്യായവില സര്‍ക്കാര്‍
എങ്ങിനെയാണ്
കണക്കാക്കുന്നത്;വ്യക്തമാക്കാമോ;
(സി)
2008-നു
മുമ്പ് അനധികൃതമായി
എത്ര ഏക്കര്‍ വയലുകളാണ്
നികത്തിയിട്ടുളളതെന്നു
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിലൂടെ
എത്ര കോടി രൂപയാണ്
വരുമാനം
പ്രതീക്ഷിക്കുന്നത്?വിശദമാക്കുമോ?
പാടങ്ങള്‍ നികത്തുന്ന പദ്ധതി
T 1286.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാടങ്ങള്‍
നികത്തിയ നടപടി പണം
വാങ്ങി
ക്രമവല്‍ക്കരിക്കുന്ന
പദ്ധതി പ്രകാരം എത്ര
രൂപ ഇതുവരെ
ലഭിച്ചിട്ടുണ്ട്;
(ബി)
എത്ര
ഏക്കര്‍ പാടങ്ങളാണ്
പ്രസ്തുത പദ്ധതി
പ്രകാരം
ക്രമവല്‍ക്കരിച്ചു
നല്‍കിയിട്ടുള്ളത്;
(സി)
ഏതു
വര്‍ഷംവരെ നികത്തിയ
പാടങ്ങളാണ്
ക്രമവല്‍ക്കരിച്ചു
നല്കാന്
ഉത്തരാവായിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ നിന്നും
പിന്‍വാങ്ങി നെല്‍കൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിന്
2016-17 വര്‍ഷത്തെ
ബഡ്ജറ്റില്‍ കൂടുതല്‍
തുക വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ ?
അനന്ത
പദ്ധതി
1287.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്തെ
നഗരിയിലെ
വെള്ളപ്പൊക്കം
ഇല്ലാതാക്കുന്നതിന്
നടപ്പാക്കിയ അനന്ത
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതോടനുബന്ധിച്ച്
ഓടകളിലേയും
കനാലുകളിലേയും
കൈയ്യേറ്റങ്ങളെല്ലാം
ഒഴിപ്പിച്ചു കഴിഞ്ഞോ ;
ഇല്ലെങ്കില്‍
എവിടെയെല്ലാമുള്ള
കൈയ്യേറ്റങ്ങളാണ് ഇനി
ഒഴിപ്പിക്കാനുള്ളത് ;
(സി)
ഓടകളിലേയും
കനാലുകളിലെയും
വര്‍ഷങ്ങളായി
അടിഞ്ഞുകിടപ്പുള്ള
മാലിന്യം നീക്കം ചെയ്തു
കഴിഞ്ഞോ ; ഇല്ലെങ്കില്‍
പ്രസ്തുത നടപടി
എന്നത്തേക്ക്
പൂര്‍ത്തിയാകും ;
(ഡി)
തെക്കനംകര
കനാലിന് മുകളിലെ
അനധികൃത
നിര്‍മ്മിതികള്‍
മുഴുവന്‍ പൊളിച്ചു
മാറ്റിക്കഴിഞ്ഞോ ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ ;
(ഇ)
ഈ
കനാലിന് മുകളില്‍
ഏതെങ്കിലും
നിര്‍മ്മിതിക്ക്
കോര്പ്പറേഷന് അനുമതി
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
മുനിസിപ്പല്‍, ടൗണ്‍
പ്ലാനിംഗ്, സ്വീവേജ്
നിയമ വ്യവസ്ഥകള്‍
പ്രകാരം മറ്റ്
ഭാഗങ്ങളിലെ കൈയ്യേറ്റം
ഒഴിപ്പിച്ചതു പോലെ
ഇതിനും നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ ?
കാര്‍ഷിക
പരിഷ്ക്കരണ നിയമങ്ങള്‍
1288.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
പരിഷ്ക്കരണം
നടപ്പാക്കുന്നതിലേക്ക്
റെവന്യു വകുപ്പ് മുൻകൈ
എടുത്തു പാസാക്കിയ
നിയമങ്ങള്‍ ഏതെല്ലാം ;
(ബി)
പ്രസ്തുത
നിയമങ്ങളില്‍ ഏതെല്ലാം
നടപ്പാക്കുവാന്‍
സാധിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
നിയമങ്ങളില്‍
നടപ്പാക്കുവാന്‍
സാധിക്കാത്തവ
ഏതെല്ലാമാണ്;
(ഡി)
പ്രസ്തുത
നടപടിയുടെ കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
ഭുപരിഷ്കരണ
നിയമ വ്യവസ്ഥയില്‍ ഇളവ്
1289.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭുപരിഷ്കരണ
നിയമ വ്യവസ്ഥയില്‍
ഭുപരിധിയ്ക്ക്
നാളിതുവരെ ഇളവ്
നല്‍കിയിട്ടുളളത് എത്ര
പേര്‍ക്കാണെന്ന് ജില്ല
തിരിച്ചുളള കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
ഭൂപരിധി
വ്യവസ്ഥയില്‍ ഇളവ്
നല്‍കിയതിനെ തുടര്‍ന്ന്
ഭൂമി കെെവശം വച്ച്
വരുന്നവര്‍ ഏത്
ആവശ്യത്തിലേക്കാണ് ഭൂമി
ഉപയോഗിച്ചു
കൊണ്ടിരിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇളവ്
വാങ്ങിയ കാര്യത്തിന്
ഭൂമി
ഉപയോഗിക്കാത്തവര്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ
എന്നും അത്തരം ഭൂമി
ഏറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നും വ്യക്തമാക്കുമോ
?
ഭൂപരിഷ്കരണ
നിയമ വ്യവസ്ഥയില്‍ ഇളവ്
1290.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂപരിഷ്കരണ
നിയമ പ്രകാരം
അനുവദനീയമായതില്‍
കൂടുതല്‍ ഭൂമി കൈവശം
വയ്ക്കാന്‍ ഇളവ്
അനുവദിച്ച്
കിട്ടുന്നതിലേയ്ക്ക്
നാളിതുവരെ എത്ര
അപേക്ഷകള്‍ ലഭിച്ചു
എന്നും എത്ര
അപേക്ഷകര്‍ക്ക് ഇളവ്
നല്‍കിയിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ;
(ബി)
ഭൂപരിഷ്കരണ
നിയമ വ്യവസ്ഥയില്‍ ഇളവ്
നല്കിയതു വഴി
പരിധിയിലധികം ഭൂമി
കൈവശം വയ്ക്കുന്നവര്‍
എത്രയാണ് എന്നും
അവരെല്ലാം കൂടി മൊത്തം
എത്ര ഏക്കര്‍ ഭൂമി
അധികമായി കൈവശം വച്ച്
വരുന്നു എന്നുമുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ;
(സി)
ഇളവ്
നല്‍കുന്നത് സംബന്ധിച്ച
പുതിയ വ്യവസ്ഥ എന്നു
മുതലാണ് നിലവില്‍
വന്നതെന്നും അതിനുശേഷം
പരിധി ഇളവിനായി ലഭിച്ച
അപേക്ഷകള്‍
എത്രയാണെന്നും ഇതില്‍
എത്രയെണ്ണത്തില്‍
തീരുമാനം
എടുത്തുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇളവ്
ലഭിക്കുന്നതിനുള്ള
വ്യവസ്ഥകളായ,നിക്ഷേപവും
തൊഴിലവസരങ്ങളും, ഇളവ്
ലഭിച്ച് എത്ര
മാസങ്ങള്‍ക്കുള്ളില്‍
ഉണ്ടാകേണ്ടതുണ്ട്
എന്നും ആയതു
സമയബന്ധിതമായി
കൈവരിച്ചില്ലെങ്കില്‍
ഇളവ് പിന്‍വലിക്കാന്‍
വ്യവസ്ഥ ചെയ്തിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
റീസർവേ നടപടികളുടെ പുരോഗതി
1291.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കേരളത്തിലെ
റീസര്‍വ്വേയുടെ
പുരോഗതിയും റീസര്‍വ്വേ
റിക്കാര്‍ഡുകള്‍
എന്നത്തേക്ക്നടപ്പിലാക്കുമെന്നും
വിശദമാക്കുമോ;
(ബി)
കാലഹരണപ്പെട്ട
റിക്കാര്‍ഡുകളും ഭൂമി
സംബന്ധമായ അവ്യക്തതകളും
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍ റവന്യൂ
കമ്പ്യൂട്ടറൈസേഷന്
ജോലികള്‍ക്ക്
എത്രമാത്രം
വിശ്വസനീയതയും
സാധ്യതയും ഉണ്ടെന്ന്
വ്യക്തമാക്കാമോ?
(സി)
റീ
സര്‍വ്വേ
റിക്കര്ഡുകളുടെ
അടിസ്ഥാനത്തില്‍
പൂര്‍ണ്ണമായും റവന്യൂ
രേഖകളും
സര്‍ട്ടിഫിക്കറ്റുകളും
ലഭിക്കുന്ന
വില്ലേജുകള്‍
ഏതെല്ലാമാണെന്ന്
ജില്ലതിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ?
മിനി
ഫോറസ്റ്റിലെ
ചെയിന്മാന്മാരുടെ വേതനം
1292.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനി
ഫോറസ്റ്റിലെ
സര്‍വ്വേയുമായി
ബന്ധപ്പെട്ട
ചെയിന്മാന്മാരുടെ
വേതനം എങ്ങനെയാണ്
വിതരണം ചെയ്യുന്നത് ;
(ബി)
പ്രസ്തുത
വേതനം വിതരണം
ചെയ്യുന്നതില്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോ ;
എങ്കില്‍ അത്
എന്നത്തേയ്ക്ക് വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ ?
സര്‍വ്വേ
ആന്റ് ലാന്റ് റെക്കോര്‍ഡ്സ്
വകുപ്പിലെ സര്‍വ്വേയര്‍മാരുടെ
സ്ഥലം മാറ്റം
1293.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വേ ആന്റ് ലാന്റ്
റെക്കോര്‍ഡ്സ്
വകുപ്പിലെ
സര്‍വ്വേയര്‍മാരുടെ
സ്ഥലം മാറ്റത്തിന്
പ്രത്യേക മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഒരു
ജില്ലയില്‍ എത്ര വര്‍ഷം
സേവനം
പൂര്‍ത്തിയാക്കിയവരെയാണ്
മറ്റൊരു
ജില്ലയിലേയ്ക്ക് സ്ഥലം
മാറ്റത്തിന്
പരിഗണിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
കാലാവധി
പൂര്‍ത്തിയാക്കിയ എത്ര
പേര് ഇടുക്കി
ജില്ലയില്‍ നിന്നും
സ്ഥലം മാറ്റത്തിന്
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനിടയ്ക്ക്
അപേക്ഷ നല്‍കിയിരുന്നു;
അവയില്‍ എത്ര പേര്‍ക്ക്
സ്ഥലം മാറ്റം
നല്‍കിയിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
സ്ഥലം
മാറ്റ
മാനദണ്ഡപ്രകാരമുള്ള
കാലാവധി
പൂര്‍ത്തിയാക്കാത്ത
എത്ര പേര്‍ക്ക് ഇടുക്കി
ജില്ലയില്‍ നിന്നും
മറ്റ് ജില്ലകളിലേയ്ക്ക്
സ്ഥലം മാറ്റം
നല്‍കിയിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ?
സര്‍വ്വേ
അദാലത്ത്
1294.
ശ്രീ.എം.എ.
വാഹീദ്
,,
ലൂഡി ലൂയിസ്
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വേ അദാലത്തുകള്‍
സംഘടിപ്പിക്കാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദശ്യലക്ഷങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റീസര്‍വ്വേ
അദാലത്തുകൾ
1295.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിൽ റീസര്‍വ്വേ
അദാലത്തില്‍
പരിഹരിക്കപ്പെടാത്ത
എത്ര അപേക്ഷകള്‍ ഉണ്ട്
; പരിഹരിക്കുന്നതിന്
കാലതാമസം
നേരിടുന്നതെന്ന്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(ബി)
റീ
സര്‍വ്വേ
നടപടികളിലൂടെയും
അദാലത്തില്‍
ലഭിച്ചിട്ടുള്ള
അപേക്ഷകളുടെ പരിഹാര
നടപടികളിലൂടെയും
സര്‍ക്കാര്‍
പുറമ്പോക്കുകളോ
തരിശുകളോ സ്വകാര്യ
വ്യക്തികള്‍ക്ക്
നല്കുന്ന സംഭവങ്ങള്‍
ഉണ്ടാകാറുണ്ടോ; ഇത്തരം
അപാകതകള്‍
ഉണ്ടാകുന്നില്ല എന്ന്
ഉറപ്പു വരുത്തുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
കൈക്കൊണ്ടിട്ടുള്ളത്
വ്യക്തമാക്കുമോ ?
കണ്ണന്‍ദേവന്‍
ഹില്‍സ് പ്രൊഡ്യൂസസ്
കമ്പനിയുടെ മൂന്നാറിലെ ഭൂമി
1296.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണന്‍ദേവന്‍
ഹില്‍സ് പ്രൊഡ്യൂസസ്
കമ്പനി മൂന്നാറിലെ ഭൂമി
കൈവശപ്പെടുത്തിയത്
എപ്പോഴാണ് ; ഈ
കൈമാറ്റത്തിന്
നിയമസാധുതയുണ്ടോ ;
(ബി)
കണ്ണന്
ദേവന് ഹില്‍സ്
പ്രൊഡ്യുസസ് കമ്പനി,
ടാറ്റാ ടീ
കമ്പനിയിലേക്ക് ഭൂമി
പരിവര്‍ത്തനം നടത്തിയത്
ഏത്
വര്‍ഷത്തിലായിരുന്നു ;
(സി)
ബ്രിട്ടീഷ്
നിയമ പ്രകാരം
സംസ്ഥാനത്തെ ഭൂമി
റജിസ്റ്റര്‍
ചെയ്യാവുന്നതാണോ ;
പ്രസ്തുത രജിസ്ട്രേഷന്
നടന്നത് ഏത്
തീയതിയിലാണ് ;
സ്റ്റാമ്പ് ഡ്യൂട്ടി
നിയമത്തിന്റെ ലംഘനം
ഉണ്ടായിട്ടുണ്ടോ ;
(ഡി)
പാട്ടവ്യവസ്ഥകള്‍
ലംഘിച്ചുകൊണ്ട്
കണ്ണന് ദേവന് കമ്പനി
എത്ര ഏക്കര്‍ ഭൂമിയാണ്
കൈവശപ്പെടുത്തിയിരിക്കുന്നത്;
കണ്ണന് ദേവന്
കമ്പനിയുടെ കൈവശം
മൂന്നാറില്‍ ഇപ്പോള്‍
എത്ര ഏക്കര്‍
ഭൂമിയുണ്ട് ;
വ്യക്തമാക്കുമോ ?
ഭൂരഹിതര്ക്ക്ഭൂമി
1297.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ളി മണ്ഡലത്തില്‍
കൊയിലാണ്ടി താലൂക്ക്,
അവിടനല്ലൂര്‍
വില്ലേജിലെ, റീ
സര്‍വ്വേ 33 ല്‍ 1ബി.,
3ബി.
എന്നിവയില്‍പ്പെട്ട 3
ഏക്കര്‍ 20 സെന്റ് ഭൂമി
ഭൂരഹിതര്‍ക്ക്
പതിച്ചുകൊടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇനത്തില്‍ അപേക്ഷകരോട്
എത്ര രൂപ വിവിധ ഫീസുകളോ
ചാര്‍ജ്ജുകളോ നികുതികളോ
ആയി വസൂല്‍
ചെയ്തിട്ടുണ്ട്;
ഇവര്‍ക്ക് മേപ്പടി
ഭൂമിയുടെ പട്ടയം
അനുവദിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഭൂമി അതിര്‍ത്തി
നിര്‍ണ്ണയിച്ച്
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
തടസ്സമെന്താണ്; ഇതു
സംബന്ധിച്ച് കോടതി
വ്യവഹാരം നിലവിലുണ്ടോ;
തടസ്സങ്ങള്‍ നീക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
ഡ്രാഫ്റ്റ്സ്
മാന്‍ ഗ്രേഡ് - 1 - ന്റെ
ഒഴിവുകള്‍
1298.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡ്രാഫ്റ്റ്സ്
മാന്‍ ഗ്രേഡ് -1 ന്റെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; പ്രസ്തുത
ഒഴിവുകളില്‍ നിയമനം
നടത്താന്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(ബി)
ഹെഡ്
ഡ്രാഫ്റ്റ്സ് മാന്റെ
അനുവദനീയമായ തസ്തികകള്‍
എത്രയാണെന്നും പ്രസ്തുത
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടിയും
വിശദമാക്കുമോ;
(സി)
ടെക്നിക്കല്‍
അസിസ്റ്റന്റിന്റെ
അനുവദനീയമായ തസ്തികകള്‍
എത്രയെന്നും എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ?
കയര്‍
മേഖലയിലെ ചകിരി ക്ഷാമം
1299.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയിലെ ചകിരി ക്ഷാമം
കയര്‍വ്യവസായത്തിന്
പ്രതികൂലമായ
വസ്തുതയാണെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ചകിരി
ഉല്പാദനത്തിനായി
പച്ചതൊണ്ടു
തല്ലുന്നതിനുള്ള എത്ര
യന്ത്രം വിതരണം
ചെയ്തിട്ടുണ്ടെന്നും
വിതരണത്തിനുള്ള
മാനദണ്ഡമെന്തായിരുന്നെന്നും
വ്യക്തമാക്കുമോ;
(സി)
ചകിരി
ഉല്പാദനത്തിനായി
യന്ത്രം ആവശ്യപ്പെട്ട്
എത്ര സഹകരണ സംഘങ്ങള്‍
അപേക്ഷ
നല്‍കിയിട്ടുണ്ട്;
അതില്‍ എത്ര പേര്‍ക്ക്
യന്ത്രം
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
യന്ത്രത്തിന്റെ
ഗുണമേന്മ
ഉറപ്പുവരുത്തിയിട്ടുണ്ടോ;
ഇതിന്റെ അറ്റകുറ്റപ്പണി
ആരാണ് നടത്തുന്നത്; ഇതു
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
കയര്‍
വ്യവസായവുമായി ബന്ധപ്പെട്ട്
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
1300.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് ബജറ്റുകളിലായി
കയര്‍ വ്യവസായവുമായി
ബന്ധപ്പെട്ട്
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
അഞ്ചു ബജറ്റുകളിലുമായി
പ്രഖ്യാപിക്കപ്പെട്ടതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ലാത്തതുമായ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ബജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ക്ക്
വകയിരുത്തിയ
തുകയെത്രയെന്നും
പദ്ധതികളുടെ
നടത്തിപ്പിനായി
ഖജനാവില്‍ നിന്നും
പിന്‍വലിക്കപ്പെട്ട
തുകയെത്രയെന്നും
വിശദമാക്കുമോ?
കയര്‍
ഉത്പന്നങ്ങളുടെ ആഭ്യന്തര
വിപണി
1301.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ഉത്പന്നങ്ങളുടെ
ആഭ്യന്തര ഉപയോഗം
വര്‍ദ്ധിപ്പിക്കുവാനും
ആഭ്യന്തര വിപണി
വിപുലപ്പെടുത്തുവാനും
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
കയര്‍
ഉല്പന്നങ്ങളുടെ
ആഭ്യന്തര വിപണി
വര്‍ദ്ധിപ്പിക്കുന്നതിനായി
കഴിഞ്ഞ സര്‍ക്കാരിന്‍െറ
കാലത്ത് നടപ്പിലാക്കിയ
'ഒരു വീട്ടില്‍ ഒരു
കയര്‍ ഉല്പന്നം 'എന്ന
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ,
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(സി)
സര്‍ക്കാര്‍
ഓഫീസുകളില്‍
പ്ലാസ്റ്റിക്ക്,
പരിസ്ഥിതി
സൗഹൃദമല്ലാത്ത
വസ്തുക്കളുപയോഗിച്ചുള്ള
ഉല്പന്നങ്ങള് എന്നിവ
നിരോധിച്ച് കയര്‍
ഉല്പന്നങ്ങള് മാത്രം
ഉപയോഗിക്കാന്‍
ആവശ്യപ്പെടുമോ ;
തദ്വാരാ ആഭ്യന്തര
വില്പന
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി ആവിഷ്കരിക്കുമോ?
തൊണ്ട്
സംഭരണവും ചകിരി ഉല്‍പ്പാദനവും
പദ്ധതി
1302.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊണ്ട് സംഭരണവും ചകിരി
ഉല്‍പ്പാദനവും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കയര്‍പിരി
സംഘങ്ങള്‍
1303.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
പ്രവര്‍ത്തിക്കുന്ന
കയര്‍പിരി സംഘങ്ങള്‍
എത്ര; പ്രസ്തുത
സംഘങ്ങളുടെ ജില്ല
തിരിച്ചുളള പേര് വിവരം
ലഭ്യമാക്കുമോ;
(ബി)
അടഞ്ഞു
കിടക്കുന്ന കയര്‍പിരി
സംഘങ്ങള്‍ എത്ര;
പ്രസ്തുത സംഘങ്ങള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(സി)
പ്രവര്‍ത്തന
സജ്ജമായിട്ടുള്ള
മാറ്റ്സ് &
മാറ്റിംഗ്സ് സംഘങ്ങള്‍
എത്രയെന്നറിയിക്കുമോ;
പ്രസ്തുത സംഘങ്ങളുടെ
ജില്ല തിരിച്ചുളള പേര്
വിവരം നല്‍കുമോ;
(ഡി)
അടഞ്ഞ്
കിടക്കുന്ന മാറ്റസ്
& മാറ്റീംഗ്സ്
സംഘങ്ങള്‍
എത്രയെന്നറിയിക്കാമോ;പ്രസ്തുത
സംഘങ്ങള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
സംഘങ്ങള്‍ പുതിയതായി
രജിസ്റ്റര്‍ ചെയ്തു
പ്രവര്‍ത്തിക്കുന്നുണ്ട്;
പ്രസ്തുത സംഘങ്ങള്‍ക്ക്
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
പ്രസ്തുത സംഘങ്ങള്‍ക്ക്
കയര്‍ഫെഡില്‍
അഫിലിയേഷന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കയര്‍ഫെഡ് കയര്‍
സംഭരിച്ച ഇനത്തില്‍
കൊടുത്തു തീര്‍ക്കാനുളള
കുടിശ്ശിക
എത്രയെന്നറിയിക്കാമോ;
പ്രസ്തുത കുടിശ്ശിക
കൊടുത്തു
തീര്‍ക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
(എഫ്)
പ്രവര്‍ത്തിക്കുന്ന
സംഘങ്ങള്‍ക്ക്
പ്രവര്‍ത്തന മൂലധനം
നല്‍കുന്നതിനും
തൊഴിലാളികള്‍ക്ക്
കൂടുതല്‍ തൊഴില്‍ അവസരം
നല്‍കുന്നതിനും
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ജി)
പിരിഞ്ഞ്
പോകുന്ന സംഘം
ജീവനക്കാര്‍ക്ക്
ഗ്രാറ്റുവിറ്റി,
പെന്ഷന് എന്നിവ
നല്‍കുന്നതിന് വേണ്ടി
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
ചകിരിയുടെയും
തൊണ്ടിന്റെയും ലഭ്യതക്കുറവ്
പരിഹരിക്കാന്‍ നടപടി
1304.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയര്‍
മേഖല നേരിടുന്ന ഏറ്റവും
പ്രധാന പ്രതിസന്ധി
തൊണ്ടും ചകിരിയും
ആവശ്യത്തിന്
ലഭിക്കാനുള്ള
സാധ്യതക്കുറവും അവ
സംസ്കരിക്കുന്നതിനുള്ള
സൗകര്യക്കുറവുമാണെന്നിരിക്കേ
തെങ്ങുകൃഷി
വ്യാപകമാക്കുന്നതിനും
വ്യാപകമായി തൊണ്ട്
സംഭരിക്കുന്നതിനും
ആധുനിക സംവിധാനങ്ങളുടെ
സഹായത്തോടെ
പരിസ്ഥിതിക്കു
കോട്ടമുണ്ടാക്കാത്തവിധം
തൊണ്ട്
സംസ്കരിക്കുന്നതിനും
ചകിരി
ഉത്പാദിപ്പിക്കുന്നതിനും
കൃഷി-വ്യവസായ
വകുപ്പുകളോടൊത്തു
ചേര്‍ന്ന് പദ്ധതി
ആവിഷ്കരിക്കുമോ?